മത്സ്യത്തൊഴിലാളികളുടെ
സുരക്ഷയ്ക്കായി റേഡിയോ
ബീക്കണ്‍
4618.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരമ്പരാഗത
മത്സ്യത്തൊഴിലാളികളുടെ
സുരക്ഷയ്ക്കായി ഫിഷറീസ്
വകുപ്പ് റേഡിയോ
ബീക്കണുകള്‍ വിതരണം
ചെയ്തിരുന്നോ എന്ന്
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
ഏത് വര്‍ഷത്തില്‍ എത്ര
മല്‍സ്യത്തൊഴിലാളികള്‍ക്കു
റേഡിയോ ബീക്കണുകള്‍
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഏത്
കമ്പനിയുടെ
സഹായത്തോടെയാണ് ഈ
റേഡിയോ ബീക്കണുകള്‍
വിതരണം ചെയ്തതെന്നും
ഏതെല്ലാം കമ്പനികള്‍
ടെണ്ടറില്‍
പങ്കെടുത്തിരുന്നുവെന്നും
എത്ര രൂപയ്ക്കാണു
ടെണ്ടര്‍
നല്‍കിയതെന്നും
വ്യക്തമാക്കാമോ;
(ഡി)
ഈ
റേഡിയോ ബീക്കണുകള്‍
തിരിച്ചെടുത്ത്
നശിപ്പിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
എങ്കില്‍ അതിനുള്ള
കാരണമെന്താണെന്ന്
പറയാമോ;
(ഇ)
ഈ
റേഡിയോ ബീക്കണുകള്‍
കൊണ്ടുള്ള ഗുണവും
പ്രയോജനവും എന്താണെന്ന്
വ്യക്തമാക്കാമോ; ഇവ
നശിപ്പിച്ചാല്‍ പുതിയത്
വിതരണം ചെയ്യുമോ;അതിന്
എത്ര തുക ചെലവ്
വരുമെന്ന്
വ്യക്തമാക്കാമോ?
സമുദ്ര
മത്സ്യസമ്പത്ത് സംരക്ഷണം
4619.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമുദ്രത്തിലെ
മത്സ്യ സമ്പത്ത്
സംരക്ഷണത്തിനും
വര്‍ദ്ധനവിനുമായി
സംസ്ഥാന ഗവണ്മെന്റ്
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(ബി)
സമുദ്രത്തിലെ
മത്സ്യ സമ്പത്ത്
സംരക്ഷിക്കുന്നതിനായി
കേരളം നടപ്പിലാക്കിയ
പദ്ധതികള്‍ ഇന്ത്യയിലെ
തീര സംസ്ഥാനങ്ങള്‍
നടപ്പിലാക്കണമെന്ന്
കേന്ദ്ര ഗവണ്മെന്റ്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ?
ചെല്ലാനം
തീരത്ത് നടപ്പാക്കിയ സംരക്ഷണ
പ്രവര്‍ത്തനങ്ങള്‍
4620.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
തീരദേശശോഷണം
കുറയ്ക്കുന്നതിനും
കടലാക്രമണത്തില്‍
നിന്നും കരയെയും
മൽസ്യത്തൊഴിലാളികളെയും
സംരക്ഷിക്കുന്നതിനുമായി
നടപ്പാക്കിവരുന്ന
പദ്ധതികള്‍ എന്തെല്ലാം;
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് കൊച്ചി
മണ്ഡലത്തിലുള്‍പ്പെടുന്ന
ചെല്ലാനം തീരത്ത് ഈ
സര്‍ക്കാര്‍ കാലയളവില്‍
നടപ്പാക്കിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്നു
വ്യക്തമാക്കുമോ ;
(സി)
ഇതിന്റെ
ഭാഗമായി ചെല്ലാനം
തീരത്തെ
പ്രവൃത്തികൾക്ക് ഈ
സര്‍ക്കാര്‍ നാളിതുവരെ
വകയിരുത്തിയ തുക എത്ര;
അതില്‍ ഏതെല്ലാം
പദ്ധതികള്‍ക്കായി എത്ര
തുക ചെലവായി
;പദ്ധതികള്‍ തിരിച്ച്
വ്യക്തമാക്കുമോ?
ട്രോളിങ്
നിരോധനം
4621.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതുവര്‍ഷം മുതലാണ്
ട്രോളിങ് നിരോധനം
നിലവില്‍ വന്നത്;
നേരത്തെ എത്ര
ദിവസമായിരുന്നു
ട്രോളിങ് നിരോധനം
ഏർപ്പെടുത്തിയിരുന്നതെന്നു
വ്യക്തമാക്കുമോ;
(ബി)
ഇൗ
വര്‍ഷം രണ്ടു
ഘട്ടങ്ങളിലായി നിരോധനം
ഏര്‍പ്പെടുത്താന്‍ ഇത്
സംബന്ധമായി പഠനം
നടത്തിയ വിദഗ്ദ്ധസമിതി
ശിപാര്‍ശ
ചെയ്തിരുന്നോ;
(സി)
എങ്കില്‍
ഇത് വേണ്ടെന്ന്
വയ്ക്കാനുണ്ടായ
കാരണമെന്താണ്; നിരോധനം
ഒറ്റഘട്ടമായും രണ്ടു
ഘട്ടങ്ങളായും
നടത്തുമ്പോളുണ്ടാകുന്ന
നേട്ടവും കോട്ടവും
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
ട്രാേളിംഗ്
നിരാേധനം
4622.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ട്രാേളിംഗ് നിരാേധനം
ഏര്‍പ്പെടുത്തുന്നത്
എന്തിനുവേണ്ടിയാണ്,
വിശദമാക്കാമാേ;
(ബി)
സംസ്ഥാനത്ത്
മത്സ്യബന്ധനത്തിനായി
കടലില്‍ പാേകുന്ന എത്ര
യന്ത്രവത്കൃത
വള്ളങ്ങള്‍ ഉണ്ട് ;
ജില്ല തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കുമാേ;
(സി)
ട്രാേളിംഗ്
നിരാേധനം മൂലം
താെഴില്ദിനങ്ങള്
നഷ്ടപ്പെട്ട
മത്സ്യത്താെഴിലാളികള്ക്ക്
സൗജന്യ റേഷനും മറ്റു
സാമ്പത്തികസഹായങ്ങളും
നല്‍കുന്നതിന്
സര്‍ക്കാര്‍ എന്താെക്കെ
നടപടികള്‍ സ്വീകരിച്ചു;
വിശദമാക്കാമാേ?
മത്സ്യബന്ധന
വകുപ്പ് മാവേലിക്കര
മണ്ഡലത്തില്‍ നടപ്പിലാക്കിയ
പദ്ധതികള്‍
4623.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
മത്സ്യബന്ധന വകുപ്പ്
മുഖേന മാവേലിക്കര
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കിയ
പദ്ധതികള്‍
വിശദമാക്കുമോ;
(ബി)
ഉള്‍നാടന്‍
മൽസ്യത്തൊഴിലാളികളുടെ
ക്ഷേമത്തിനായി
നടപ്പിലാക്കിയ
പദ്ധതികളുടെ വിശദവിവരം
ലഭ്യമാക്കുമോ?
മത്സ്യത്തൊഴിലാളി
സാമ്പത്തികാശ്വാസ പദ്ധതി
4624.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളി
സാമ്പത്തികാശ്വാസ
പദ്ധതിയില്‍
മത്സ്യത്തൊഴിലാളിയുടെയും
സര്‍ക്കാരിന്റെയും
വിഹിതം യഥാക്രമം എത്ര
രൂപ വീതമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ നിന്നുള്ള
ആശ്വാസമായി ഏപ്രില്‍,
മെയ്, ജൂണ്‍
(പഞ്ഞമാസങ്ങള്‍)
മാസങ്ങളില്‍
മത്സ്യത്തൊഴിലാളികള്‍ക്ക്
നല്കുന്ന
സാമ്പത്തികസഹായം എത്ര
രൂപയാണ്;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം ഈ
വര്‍ഷം എത്ര
മത്സ്യത്തൊഴിലാളികള്‍ക്ക്
ഈ സാമ്പത്തികസഹായം
അനുവദിച്ചു; ജില്ല
തിരിച്ചുള്ള കണക്ക്
വ്യക്തമാക്കുമോ;
(ഡി)
ഇനി
ഏതെല്ലാം ജില്ലകളില്‍
എത്ര പേര്‍ക്ക് വീതം ഈ
സഹായം നല്‍കാനുണ്ട്;
അത് എന്നത്തേക്ക്
നല്‍കും എന്ന്
വ്യക്തമാക്കുമോ?
മത്സ്യത്തൊഴിലാളികള്ക്ക്ഭവനനിര്മ്മാണ
വായ്പ
4625.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യതൊഴിലാളികള്‍ക്ക്
ഫിഷറീസ് വകുപ്പ് മുഖേന
നേരിട്ട് നല്‍കിയിരുന്ന
ഭവനനിര്‍മ്മാണവായ്പ
പുനഃസ്ഥാപിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇക്കാര്യം
പരിശോധിക്കുമോ;
(ബി)
ഇവരെ
കടല്‍ക്ഷോഭത്തില്‍
നിന്നും പ്രകൃതിദുരന്തം
മൂലമുണ്ടാകുന്ന
കഷ്ടതകളിൽ നിന്നും
രക്ഷിക്കുന്നതിന്
നിലവില്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനങ്ങള്‍
എന്തൊക്കെയാണ്;
(സി)
രക്ഷാപ്രവര്‍ത്തനത്തിനായി
ഓരോ മത്സ്യബന്ധന
കേന്ദ്രത്തിനും സ്പീഡ്
ബോട്ടുകള്‍
അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ എന്ന്
അറിയിക്കുമോ?
തീരദേശമേഖലയിലെ
പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ
അടിസ്ഥാനസൗകര്യവികസനം
4626.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തീരദേശമേഖലയില്‍
ഉള്‍പ്പെട്ട
പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ
അടിസ്ഥാനസൗകര്യ
വികസനത്തിന് വകുപ്പ്
എന്തെല്ലാം കാര്യങ്ങള്‍
ആണ്
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
പരമ്പരാഗത
മത്സ്യത്തൊഴിലാളികളുടെ ക്ഷേമം
4627.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
വി.ഡി.സതീശന്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരമ്പരാഗത
മത്സ്യത്തൊഴിലാളികളുടെ
ക്ഷേമത്തിനായി ഈ
സര്‍ക്കാര്‍
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ;
(ബി)
കഠിനമായ
മത്സ്യവരള്ച്ചയില്
നിന്നും അവരെ
സംരക്ഷിക്കുവാന്‍ ഒരു
സമ്പാദ്യ പാക്കേജ്
നടപ്പിലാക്കുന്ന കാര്യം
ആലോചിക്കുമോ;
(സി)
പരമ്പരാഗത
മത്സ്യത്തൊഴിലാളികള്‍
ഉപയോഗിക്കുന്ന
വിവിധതരത്തിലുള്ള
മത്സ്യബന്ധന ഉപകരണങ്ങളെ
ജി.എസ്.ടി. യില്‍
നിന്നും ഒഴിവാക്കുന്ന
കാര്യം ജി.എസ്.ടി.
കൗണ്‍സിലിനോട്
അഭ്യര്‍ത്ഥിക്കുമോ;
(ഡി)
മത്സ്യബന്ധനത്തിന്
ഉപയോഗിക്കുന്ന
ഇന്ധനങ്ങളുടെ സബ്സിഡി
പുനരാരംഭിക്കുന്നതിനും
പെര്‍മിറ്റ് വഴി
നിലവില്‍ നല്കുന്ന
എണ്ണയുടെ അളവ്
വര്‍ദ്ധിപ്പിക്കുന്നതിനും
കേന്ദ്രസര്‍ക്കാരില്‍
സമ്മര്‍ദ്ദം
ചെലുത്തുമോ;
വ്യക്തമാക്കാമോ?
ചെറുകിട
മത്സ്യവിതരണ തൊഴിലാളികളുടെ
ക്ഷേമം
4628.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെറുകിട
മത്സ്യവിതരണ
തൊഴിലാളികളുടെ
ക്ഷേമത്തിനായി
മുന്‍സര്‍ക്കാര്‍
നടപ്പിലാക്കിയ തണൽ
പദ്ധതിയുടെ നിലവിലെ
പ്രവര്‍ത്തനപുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിക്കായി 2017-18
സാമ്പത്തിക വർഷത്തിൽ
അനുവദിച്ച 14.525 കോടി
രൂപ 31.3.2018-ല്‍
പിന്‍വലിക്കാനുള്ള
കാരണങ്ങള്‍
വിശദമാക്കാമോ; പ്രസ്തുത
തുക വകമാറ്റി
ചെലവഴിച്ചിട്ടുണ്ടോ;വിശദാംശം
ലഭ്യമാക്കാമോ;
(സി)
ടി
തുക ക്ഷേമനിധി ബോർഡിന്
തിരികെ നൽകാൻ
തീരുമാനിച്ചിട്ടുണ്ടോ;ഉണ്ടെങ്കിൽ
ആയതിന്റെ
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ?
ട്രോളിംഗ്
നിരോധന കാലയളവില്‍
മത്സ്യത്തൊഴിലാളികള്‍ക്ക്
സഹായം
4629.
ശ്രീ.കെ.ജെ.
മാക്സി
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
വി. ജോയി
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ട്രോളിംഗ് നിരോധന
കാലയളവില്‍
മത്സ്യത്തൊഴിലാളികളെ
സഹായിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു വരുന്നത്;
(ബി)
സംസ്ഥാനത്ത്
നിലവില്‍ ട്രോളിംഗ്
നിരോധനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
ഇക്കാലയളവില്‍
തൊഴില്‍ നഷ്ടം
മൂലമുണ്ടാകുന്ന
സാമ്പത്തിക
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിന് ഓരോ
മത്സ്യത്തൊഴിലാളിക്കും
എത്ര തുക വീതമാണ്
അനുവദിക്കുന്നത്;
(ഡി)
ഇതിനായി
നടപ്പുസാമ്പത്തിക
വര്‍ഷം എത്ര തുക
വകയിരുത്തിയിട്ടുണ്ട്;
(ഇ)
മത്സ്യത്തൊഴിലാളികളുടെ
സമ്പാദ്യശീലം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം
പദ്ധതികളാണുള്ളതെന്ന്
അറിയിക്കാമോ?
മത്സ്യബന്ധന
വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍
നിന്നും അനുവദിച്ച പദ്ധതികള്‍
4630.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പിറവം
നിയോജക മണ്ഡലത്തില്‍
2018-19
സാമ്പത്തികവര്‍ഷത്തില്‍
മത്സ്യബന്ധന
വകുപ്പിന്റെ പ്ലാന്‍
ഫണ്ടില്‍ നിന്നും
പദ്ധതികള്‍
അനുവദിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏതൊക്കെ
പദ്ധതികളാണെന്നും
പ്രസ്തുത പദ്ധതികളുടെ
ഇപ്പോഴത്തെ അവസ്ഥ
എന്താണെന്നും
വ്യക്തമാക്കാമോ ?
മത്സ്യബന്ധനമേഖലയിലെ
തൊഴിലാളികള്‍ക്കായി പദ്ധതികൾ
4631.
ശ്രീ.കെ.
ദാസന്
,,
കെ.ജെ. മാക്സി
,,
വി. അബ്ദുറഹിമാന്
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യബന്ധനമേഖലയിലെ
തൊഴിലാളികള്‍
പ്രതിശീര്‍ഷ
മത്സ്യലഭ്യതയിലുണ്ടാകുന്ന
കുറവുമൂലം
സാമ്പത്തികമായും
സാമൂഹികമായും
വികസനമുഖ്യധാരയില്
നിന്ന്
പിന്തള്ളപ്പെടുന്ന
സ്ഥിതി പരിഹരിക്കാന്‍
ആവിഷ്കരിച്ച്
നടപ്പാക്കി വരുന്ന
പദ്ധതികള്‍
എന്തെല്ലാമാണ്;
(ബി)
ചെറിയൊരു
ശതമാനം
മത്സ്യത്തൊഴിലാളികള്ക്കുമാത്രമേ
സ്വന്തമായി
മത്സ്യബന്ധനോപകരണങ്ങളുള്ളൂ
എന്നത് പരിഹരിക്കാന്‍
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(സി)
ഇടനിലക്കാരുടെ
ചൂഷണം
ഒഴിവാക്കുന്നതിനും
മത്സ്യച്ചന്തകള്‍
നവീകരിക്കുന്നതിനും
മത്സ്യത്തില്‍ നിന്ന്
മൂല്യവര്ദ്ധിതോല്പന്നങ്ങള്
നിര്‍മ്മിച്ച് വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനും
പദ്ധതിയുണ്ടോ;വ്യക്തമാക്കുമോ?
മത്സ്യതൊഴിലാളികൾക്ക്
ഭവനനിര്‍മ്മാണത്തിന് ധനസഹായം
4632.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യതൊഴിലാളികളുടെ
ഭവനനിര്‍മ്മാണത്തിനായി
സര്‍ക്കാര്‍ നല്കുന്ന
ധനസഹായങ്ങള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കുമോ;
(ബി)
ധനസഹായം
ലഭിക്കുന്നതിന്
നിശ്ചയിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കുമോ;
(സി)
ഇതിനായി
കരുനാഗപ്പള്ളി
മണ്ഡലത്തില്‍ നിന്നും
2018 ഏപ്രില്‍ മുതല്‍
2019 മാര്‍ച്ച് 31 വരെ
എത്ര അപേക്ഷകള്‍
ലഭിച്ചുവെന്നും
എത്രപേര്‍ക്ക് സഹായം
അനുവദിച്ചുവെന്നും
വിശദീകരിക്കുമോ?
മത്സ്യത്തൊഴിലാളികളുടെ
കടാശ്വാസം
4633.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികളുടെ
കടാശ്വാസത്തിന്റെ
കാലാവധി ഇപ്പോള്‍ എത്ര
വരെയാണ്;
(ബി)
പ്രസ്തുത
കാലാവധി നീട്ടി
കൂടുതല്‍
മത്സ്യത്തൊഴിലാളികള്‍ക്ക്
ഇതിന്റെ പ്രയോജനം
ലഭ്യമാക്കാന്‍ ആവശ്യമായ
നടപടി സ്വീകരിക്കുമോ?
മത്സ്യത്തൊഴിലാളികളുടെ
പെണ്മക്കള്ക്ക് സൈക്കിള്‍
4634.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികളുടെ
പെണ്മക്കള്ക്ക്
സൈക്കിള്‍
അനുവദിക്കുന്ന
പദ്ധതിയുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
ആദ്യഘട്ടത്തില്‍
സംസ്ഥാനത്തെ ഏതെല്ലാം
ജില്ലകളിലാണ് പദ്ധതി
പ്രാവര്‍ത്തികമാക്കിയത്;
(സി)
പദ്ധതിക്കായി
ഗുണഭോക്താക്കളെ
തെരഞ്ഞെടുക്കുന്നതിനുളള
മാനദണ്ഡങ്ങള്‍
എന്താണെന്ന്
വ്യക്തമാക്കാമോ?
മത്സ്യത്തൊഴിലാളികള്‍ക്ക്
സ്ഥലം വാങ്ങി വീട് പദ്ധതി
4635.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ഫിഷറീസ് വകുപ്പിന്റെ
സ്ഥലം വാങ്ങി വീട്
വെക്കുന്ന പദ്ധതിയുടെ
ഭാഗമായി കൊയിലാണ്ടി
നിയോജകമണ്ഡലത്തില്‍
എത്ര
മത്സ്യത്തൊഴിലാളികള്‍ക്ക്
ആനുകൂല്യം
നല്‍കിയിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയിലേക്കായി
ഇപ്പോഴും അപേക്ഷകള്‍
സ്വീകരിച്ച്
വരുന്നുണ്ടോ?
ഭൂരഹിത
ഭവനരഹിത
മത്സ്യത്തൊഴിലാളികള്‍ക്ക്
വീട്
4636.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂരഹിത
ഭവനരഹിത
മത്സ്യത്തൊഴിലാളികള്‍ക്ക്
വീട് നിര്‍മ്മിച്ച്
നല്കുന്ന പദ്ധതി
പ്രകാരം വള്ളിക്കുന്ന്
മണ്ഡലത്തില്‍
പട്ടികയില്‍ നിന്ന്
ആരെയെങ്കിലും
ഒഴിവാക്കിയിട്ടുണ്ടോ;ഒഴിവാക്കിയിട്ടുണ്ടെങ്കില്‍
അതിനുള്ള കാരണം
എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
സാങ്കേതികതടസ്സങ്ങള്‍
നീക്കി എത്രയും
പെട്ടെന്ന്
അര്‍ഹരായവര്‍ക്ക് വീട്
നിര്‍മ്മിച്ച്
നല്കാന് നടപടി
സ്വീകരിക്കുമോ?
ഓഖി
ദുരന്ത പുനർനിര്‍മ്മാണ
പ്രവർത്തനങ്ങൾ
4637.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരന്ത
പുനർനിര്മ്മാണവുമായിബന്ധപ്പെട്ട്
എത്ര വീടുകള്‍ ഇതുവരെ
നിര്‍മ്മിച്ചു
നല്‍കിയിട്ടുണ്ട്;ആയതിന്റെ
ജില്ല തിരിച്ചുള്ള
വിശദവിവരം നല്കുമാേ;
(ബി)
തീരദേശത്തെ
ജനങ്ങളുടെ പുനരധിവാസം
സംബന്ധിച്ച് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കാമോ?
പനച്ചമൂട്,
പൂഴനാട് ചന്തകളുടെ നവീകരണം
4638.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പനച്ചമൂട്,
പൂഴനാട് എന്നീ ചന്തകള്‍
നവീകരിക്കുന്നതിനായി
സമര്‍പ്പിച്ചിരുന്ന
പ്രോജക്ട്
റിപ്പോര്‍ട്ട്
അംഗീകരിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
പ്രസ്തുത പദ്ധതികളുമായി
ബന്ധപ്പെട്ട്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
പദ്ധതികള്‍
എന്നത്തേയ്ക്ക്
ആരംഭിക്കാനാകുമെന്നും
ആയതിന്റെ
നടത്തിപ്പിനായി
ഏതെങ്കിലും
എസ്.പി.വി.യെ
ചുമതലപ്പെടുത്തിയിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ;
(സി)
പദ്ധതിപ്രകാരം
പ്രസ്തുത ചന്തകളില്‍
എന്തെല്ലാം
ആധുനികസജ്ജീകരണങ്ങളാണ്
ഒരുക്കി
നല്‍കുന്നതെന്ന്
അറിയിക്കാമോ?
ചാലക്കുടിയിൽ
ആധുനിക മത്സ്യമാര്‍ക്കറ്റ്
4639.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചാലക്കുടി
നഗരസഭയില്‍ ആധുനിക
മത്സ്യമാര്‍ക്കറ്റ്
അനുവദിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ
;ഉണ്ടെങ്കില്‍ പ്രസ്തുത
നടപടികളുടെ നിലവിലെ
സ്ഥിതി
വ്യക്തമാക്കുമോ?
മത്സ്യ
മാര്‍ക്കറ്റുകള്‍
സ്ത്രീസൗഹൃദമാക്കുന്നതിന്
നടപടി
4640.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ജി.എസ്.ജയലാല്‍
,,
കെ. രാജന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മത്സ്യ
മാര്‍ക്കറ്റുകള്‍
സ്ത്രീസൗഹൃദമാക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
സ്ത്രീ
മത്സ്യത്തൊഴിലാളികള്‍ക്ക്
എന്താെക്കെ
സൗകര്യങ്ങളാണ്
മത്സ്യമാര്‍ക്കറ്റുകളില്‍
ഒരുക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
വൃത്തിയുളള
സാഹചര്യത്തില്‍ മത്സ്യം
സൂക്ഷിക്കുന്നതിനും
വിഷരഹിതമായ
മത്സ്യവില്പന
ഉറപ്പാക്കുന്നതിനും
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(ഡി)
മാര്‍ക്കറ്റ്
മാനേജ്മെന്റിന്
പ്രത്യേകം
കമ്മിറ്റികള്‍
ഉണ്ടാക്കുമോ; എങ്കില്‍
ആയത് സംബന്ധിച്ച
വിവരങ്ങള്‍
അറിയിക്കുമോ?
ഉള്‍നാടന്‍
മത്സ്യബന്ധനം
4641.
ശ്രീ.എം.
രാജഗോപാലന്‍
,,
പുരുഷന് കടലുണ്ടി
,,
ജോണ്‍ ഫെര്‍ണാണ്ടസ്
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യസമ്പത്തില്‍,
പ്രത്യേകിച്ച്
ഉള്‍നാടന്‍
മത്സ്യങ്ങളില്‍,
കാര്യമായ
കുറവുണ്ടായതിന്റെ
പശ്ചാത്തലത്തില്‍
മത്സ്യസമ്പത്ത്
പരിപാലിക്കുന്നതിന് ജല
ആവാസവ്യവസ്ഥകള്‍
പുനരുജ്ജീവിപ്പിക്കുന്നതിന്
പരിപാടിയുണ്ടോ;
(ബി)
ഉള്‍നാടന്‍
മത്സ്യബന്ധനത്തിന്
കര്‍ശനനിയന്ത്രണം
ഏര്‍പ്പെടുത്തി
ജലാശയങ്ങളെ
സംരക്ഷിതമേഖലകളായി
പരിപാലിക്കാന്‍ നടപടി
ആരംഭിച്ചിട്ടുണ്ടോ;
(സി)
കായലുകള്‍,
നദികള്‍, ജലസംഭരണികള്‍
എന്നിവയിലുള്‍പ്പെടെ
മത്സ്യകൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
പദ്ധതിയുണ്ടോ; കടലില്‍
കൂട് മത്സ്യകൃഷിയുടെ
സാധ്യത
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
മൽസ്യോല്പന്നങ്ങൾക്കു
കയറ്റുമതി
സാധ്യതയുണ്ടാകാന്‍
ഉയര്‍ന്ന ഗുണനിലവാരം
പുലര്‍ത്തേണ്ടതിനാല്‍
അതിനായി
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ?
വയനാട്
ജില്ലയില്‍ മത്സ്യകൃഷി
4642.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വയനാട് ജില്ലയില്‍
മത്സ്യകൃഷി
വ്യാപിപ്പിക്കുന്നതിന്
പ്രത്യേക
പദ്ധതികള്‍ക്ക് രൂപം
നല്കുന്നുണ്ടോ;
വിശദമാക്കാമോ ?
ആറന്മുള
മണ്ഡലത്തിലെ മത്സ്യകര്‍ഷകര്‍
4643.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറന്മുള
മണ്ഡലത്തില്‍ എത്ര
മത്സ്യകര്‍ഷകര്‍ ഉണ്ട്;
(ബി)
ആറന്മുള
മണ്ഡലത്തില്‍ ഈ
സര്‍ക്കാരിന്റെ കാലത്ത്
മത്സ്യകൃഷിയില്‍
എത്രത്തേളം വര്‍ധനവ്
ഉണ്ടായിട്ടുണ്ട് എന്നത്
വ്യക്തമാക്കാമോ?
ആഭ്യന്തര
മത്സ്യോല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
സ്വീകരിച്ചിട്ടുളള നടപടികള്‍
4644.
ശ്രീ.സജി
ചെറിയാന്
,,
എന്‍. വിജയന് പിള്ള
,,
എം. രാജഗോപാലന്‍
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇതരസംസ്ഥാനങ്ങളില്‍
നിന്നുളള മായം കലര്‍ന്ന
മത്സ്യം സംസ്ഥാനത്ത്
കൂടുതലായി എത്തുന്ന
സാഹചര്യം
ഒഴിവാക്കുന്നതിനായി
ആഭ്യന്തര
മത്സ്യോല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദമാക്കാമോ;
(ബി)
നിലവില്‍
ഉപയോഗയോഗ്യമല്ലാതെ
കിടക്കുന്ന
ജലാശയങ്ങളില്‍
മത്സ്യകൃഷിയ്ക്ക്
അനുയോജ്യമായ
ആവാസവ്യവസ്ഥ
പുന:സ്ഥാപിച്ച്
മത്സ്യക്കുഞ്ഞുങ്ങളെ
നിക്ഷേപിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഇതിനായി
ഗുണമേന്മയുള്ള
മത്സ്യക്കുഞ്ഞുങ്ങളെ
ഉല്പാദിപ്പിക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുളളത്;
(ഡി)
കായലുകളിലും
കുളങ്ങളിലും
ഓരുജലമത്സ്യങ്ങളുടെ
കൃഷി
വ്യാപിപ്പിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഇ)
മത്സ്യങ്ങള്‍ക്കുണ്ടാകുന്ന
രോഗങ്ങള്‍
നിരീക്ഷിക്കുന്നതിനും
നിയന്ത്രിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കാമോ?
ഉള്‍നാടന്‍
മത്സ്യകൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടി
4645.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉള്‍നാടന്‍
മത്സ്യകൃഷി
പ്രോത്സാഹനത്തിനും
മത്സ്യലഭ്യത
വര്‍ദ്ധിപ്പിക്കുന്നതിനുമായി
സ്വീകരിക്കുന്ന
നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(ബി)
ജനകീയ
മത്സ്യകൃഷി-II
പദ്ധതിയുടെ പുരോഗതി
സംബന്ധിച്ച വിവരങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഈ
പദ്ധതി പ്രകാരം
മത്സ്യകൃഷി
യൂണിറ്റുകളും
കല്ലുമ്മേക്കായകൃഷി
യൂണിറ്റുകളും പുതുതായി
ആരംഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
മത്സ്യവംശവര്ദ്ധന
ലക്ഷ്യമിട്ട്
കായലുകളിലും നദികളിലും
മത്സ്യ ചെമ്മീന്‍
കുഞ്ഞുങ്ങളെ
നിക്ഷേപിച്ചിട്ടുണ്ടോ;
(ഇ)
നെല്‍കൃഷിയുമായി
സംയോജിപ്പിച്ച്
പാടശേഖരങ്ങളില്‍
മത്സ്യക്കൃഷി
നടത്തുന്നുണ്ടോ
എന്നറിയിക്കാമോ?
മത്സ്യകേരളം
പദ്ധതി
4646.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യകേരളം
പദ്ധതിയുടെ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി
പുനരാവിഷ്കരിക്കുന്നതിനും
ഉള്‍നാടന്‍ മത്സ്യലഭ്യത
വര്‍ദ്ധിപ്പിക്കുന്നതിനും
സ്വീകരിക്കുവാനുദ്ദേശിക്കുന്ന
നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ?
ഗുണമേന്മയുള്ള
മത്സ്യവിത്തും തീറ്റയും
4647.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മൽസ്യകര്‍ഷകര്‍ക്കു
ഗുണമേന്മയുള്ള
മത്സ്യവിത്തും തീറ്റയും
നല്കാന് ഈ
ഗവണ്മെന്റ് സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ?
പന്നിവേലിച്ചിറയില്‍
ഗിഫ്റ്റ് തിലാപ്പിയയുടെ
ഉൽപാദനം
4648.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറന്മുള
മണ്ഡലത്തിലെ
പന്നിവേലിച്ചിറയില്‍
ഗിഫ്റ്റ് തിലാപ്പിയയുടെ
ഉൽപാദനം
ആരംഭിച്ചിട്ടുണ്ടോ;
(ബി)
നിലവില്‍
എത്ര മത്സ്യ
കുഞ്ഞുങ്ങളുടെ
ഉല്‍പ്പാദനം
പന്നിവേലിച്ചിറയില്‍
നടക്കുന്നുണ്ട്;
(സി)
ഉൾനാടൻ
മത്സ്യകൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്റെ
ഭാഗമായി
മത്സ്യകര്‍ഷകര്‍ക്ക്
ലഭിക്കുന്ന
ആനുകൂല്യങ്ങളും
പ്രോത്സാഹനങ്ങളും
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
മത്സ്യക്കുഞ്ഞുങ്ങളെ
നിക്ഷേപിക്കുന്നതിന് നടപടി
4649.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
പെരിങ്ങല്‍ക്കുത്ത്,
ഷോളയാര്‍
ഉള്‍പ്പെടെയുള്ള
ജലാശയങ്ങളിലും
ചാലക്കുടിപ്പുഴയിലും
കരിമീന്‍
ഉള്‍പ്പടെയുള്ള
തദ്ദേശീയ
മത്സ്യക്കുഞ്ഞുങ്ങളെ
നിക്ഷേപിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
അന്തിപ്പച്ച
പദ്ധതി
4650.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടിയില്‍
അന്തിപ്പച്ച പദ്ധതി
അനുവദിക്കുന്നതിനും
മത്സ്യഫെഡിന്റെ
സ്റ്റാള്‍
അനുവദിക്കുന്നതിനും
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
അടിയന്തരനടപടികള്‍
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
മത്സ്യത്തൊഴിലാളികള്‍ക്ക്
ലഭിക്കുന്ന മണ്ണെണ്ണ സബ്സിഡി
4651.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മത്സ്യത്തൊഴിലാളികള്‍ക്ക്
പ്രതിമാസം 29 ലിറ്റര്‍
മണ്ണെണ്ണ ലിറ്ററിന് 15
രൂപ നിരക്കില്‍ മുന്‍പ്
നല്‍കിയിരുന്നോ;
(ബി)
എങ്കില്‍
അത് ഇപ്പോള്‍
സര്‍ക്കാര്‍ 25
ലിറ്ററായി
കുറയ്ക്കുകയും
ലിറ്ററിന്റെ വില 44
രൂപയായി
വര്‍ദ്ധിപ്പിക്കുകയും
ചെയ്തിട്ടുണ്ടോ
എന്നറിയിക്കുമോ;
(സി)
പുറത്ത്
ലിറ്ററിന് 69 രൂപയ്ക്ക്
മണ്ണെണ്ണ
ലഭിക്കുമ്പോള്‍
മത്സ്യഫെഡിന് ലിറ്ററിന്
72 രൂപ നല്‍കേണ്ട
സാഹചര്യം നിലവിലുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
സബ്സിഡി
യഥാസമയം ലഭിക്കാത്തതും
മണ്ണെണ്ണയുടെ അളവിലെ
കുറവും വിലയിലെ
വര്‍ദ്ധനവും
മത്സ്യത്തൊഴിലാളികളെ
കടക്കാരാക്കി മാറ്റുന്ന
സാഹചര്യമുണ്ടോ;
ഇല്ലെങ്കില്‍ വിശദീകരണം
നല്‍കുമോ?
അനധികൃത
മത്സ്യബന്ധന രീതികള്‍
4652.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളതീരത്ത്
മത്സ്യത്തൊഴിലാളികള്‍
അനധികൃത മത്സ്യബന്ധന
രീതികള്‍
അവലംബിച്ചുവരുന്ന
പ്രവണത
വര്‍ദ്ധിച്ചുവരുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അനധികൃത
മത്സ്യബന്ധന
മാര്‍ഗ്ഗങ്ങളായ
പട്രോളിംഗ്,നൈറ്റ്ട്രോളിംഗ്,ലൈറ്റ്കെയ്പ്പ്
തുടങ്ങിയ
മാര്‍ഗ്ഗങ്ങള്‍
അവലംബിച്ചു
വരുന്നവര്ക്കെതിരായി
കര്‍ശനനടപടികള്‍
എടുക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്;വിശദമാക്കാമോ?
മത്സ്യകര്‍ഷകരുടെയും
മത്സ്യത്തൊഴിലാളികളുടെയും
ജീവിതനിലവാരം
മെച്ചപ്പെടുത്താൻ നടപടി
4653.
ശ്രീ.അനൂപ്
ജേക്കബ്
,,
അനില്‍ അക്കര
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യകര്‍ഷകരുടെയും
മത്സ്യത്തൊഴിലാളികളുടെയും
ആളോഹരി വരുമാനം
ഉയര്‍ത്തിക്കൊണ്ടുവന്ന്
അവരുടെ ജീവിതനിലവാരം
മെച്ചപ്പെടുത്തുക എന്ന
നയം
പ്രാവര്‍ത്തികമാക്കുന്നതിന്
ഇതിനകം സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;
(ബി)
ആധുനിക
സാങ്കേതികവിദ്യ
പ്രയോജനപ്പെടുത്തി
മൂല്യവര്‍ദ്ധനവ് വഴി
മത്സ്യത്തിന് പരമാവധി
വില ലഭ്യമാക്കുന്നതിന്
കഴിയുന്നുണ്ടോ;ഇതിനായി
എന്തൊക്കെ കാര്യങ്ങളാണ്
നടപ്പിലാക്കിയിട്ടുള്ളത്;
(സി)
മത്സ്യത്തൊഴിലാളി
പിടിക്കുന്ന
മത്സ്യത്തിന് വില
നിശ്ചയിക്കുന്നതിനും
സ്വതന്ത്രമായി
വില്പനയില്
ഏര്‍പ്പെടുന്നതിനുമുള്ള
അവകാശം അവര്‍ക്ക്
ഉറപ്പാക്കുന്നതിനും
കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കില്‍
അതിനായുള്ള നടപടികള്‍
ഏത് ഘട്ടത്തിലാണ്;
വിശദമാക്കുമോ ?
മത്സ്യത്തൊഴിലാളികളുടെ
മക്കൾക്കുള്ള വിദ്യാഭ്യാസ
ആനുകൂല്യങ്ങൾ
4654.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാരലൽ
കോളേജ്, വിദ്യാഭ്യാസ
ആനുകൂല്യങ്ങൾ
അനുവദിച്ചിരിക്കുന്ന
മറ്റ് കോളേജുകൾ
എന്നിവിടങ്ങളിൽ
പഠിക്കുന്ന
മത്സ്യത്തൊഴിലാളികളുടെ
മക്കൾക്ക് വിദ്യാഭ്യാസ
ആനുകൂല്യങ്ങൾ
നിഷേധിക്കുന്നതായുള്ള
പരാതി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കിൽ
ആയതു
പരിഹരിക്കുന്നതിനും
പ്രസ്തുത
വിദ്യാർത്ഥികൾക്ക്
വിദ്യാഭ്യാസ
ആനുകൂല്യങ്ങൾ കാലതാമസം
കൂടാതെ വിതരണം
ചെയ്യുന്നതിനും വേണ്ട
നടപടികൾ സ്വീകരിക്കുമോ;
(സി)
സ്വാശ്രയ
ആട്സ് & സയൻസ്
കോളേജിൽ പഠിക്കുന്ന
മത്സ്യത്തൊഴിലാളികളുടെ
മക്കൾക്ക് വിദ്യാഭ്യാസ
ആനുകൂല്യങ്ങൾ
അനുവദിക്കുവാൻ ഫിഷറീസ്
വകുപ്പിന്റെ
ഭാഗത്തുനിന്നും
എന്തെങ്കിലും തടസ്സങ്ങൾ
ഉണ്ടോ;വിശദമാക്കാമോ;
(ഡി)
മത്സ്യത്തൊഴിലാളികളുടെ
മക്കൾക്ക് എന്തെല്ലാം
വിദ്യാഭ്യാസ
ആനുകൂല്യങ്ങളാണ്
കേന്ദ്രസംസ്ഥാന
സർക്കാറുകൾ
നല്കിവരുന്നതെന്ന്
വിശദമാക്കാമോ;
എസ്.സി.,
എസ്.ടി.വിദ്യാർത്ഥികൾക്ക്
സർക്കാർ അനുവദിക്കുന്ന
എല്ലാ വിദ്യാഭ്യാസ
ആനുകൂല്യങ്ങളും
മത്സ്യത്തൊഴിലാളികളുടെ
മക്കൾക്കും
ലഭ്യമാക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ?
തുറമുഖ
വികസനം
4655.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
തുറമുഖങ്ങളുടെ
വികസനത്തിനായി എത്രകോടി
രൂപ
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ചെറുവത്തൂര്‍
മത്സ്യബന്ധന
തുറമുഖത്തിന്റെ
വികസനത്തിനായി 2016
മുതല്‍ 2019 വരെയുള്ള
കാലയളവിൽ എത്ര കോടി രൂപ
അനുവദിച്ചിട്ടുണ്ടെന്നുള്ള
വിവരം ലഭ്യമാക്കാമോ?
മത്സ്യബന്ധന
തുറമുഖങ്ങളുടെ വികസനത്തിനായി
നടപ്പിലാക്കിയ പദ്ധതികള്‍
4656.
ശ്രീ.കെ.
ആന്‍സലന്‍
,,
കെ.കുഞ്ഞിരാമന്
,,
എം. നൗഷാദ്
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്തെ
മത്സ്യബന്ധന
ഹാര്‍ബറുകളുടെയും
തുറമുഖങ്ങളുടെയും
വികസനത്തിനായി
നടപ്പിലാക്കിയ
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
ഈ
കാലയളവില്‍ പണി
പൂര്‍ത്തീകരിച്ച്
പ്രവര്‍ത്തനം ആരംഭിച്ച
മത്സ്യബന്ധന
തുറമുഖങ്ങള്‍
ഏതെല്ലാമാണ്;
(സി)
ഏതെല്ലാം
മത്സ്യബന്ധന
തുറമുഖങ്ങളുടെ
പ്രവൃത്തികളാണ്
നിലവില്‍
നടന്നുവരുന്നത്;
(ഡി)
ഇത്തരം
പ്രവര്‍ത്തനങ്ങള്‍ക്കായി
എത്ര തുകയാണ് നീക്കി
വച്ചിരിക്കുന്നതെന്ന്
വിശദമാക്കാമോ?
മാവേലിക്കരയിലെ
ഹാര്‍ബര്‍ എന്‍ജിനീയറിംഗ്
പദ്ധതികൾ
4657.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സർക്കാർ അധികാരത്തിൽ
വന്നശേഷം മാവേലിക്കര
നിയോജകമണ്ഡലത്തില്‍
ഹാര്‍ബര്‍
എന്‍ജിനീയറിംഗ് വിഭാഗം
നടപ്പിലാക്കിയ
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ നിലവിലെ
സ്ഥിതി
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതികൾ അടിയന്തരമായി
പൂര്‍ത്തിയാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
നിരന്തരമായുണ്ടാകുന്ന
കടലാക്രമണം
4658.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കയ്പമംഗലം
നിയോജകമണ്ഡലത്തില്‍
നിരന്തരമായ
കടലാക്രമണത്തിന്
വിധേയമാകുന്നതും
മത്സ്യത്തൊഴിലാളികള്‍
തിങ്ങിത്താമസിക്കുന്നതുമായ
എറിയാട്,എടവിലങ്ങ്
ഗ്രാമപഞ്ചായത്തുകളിലെ
തീരപ്രദേശത്തെ 50
മീറ്റര്‍
ദൂരപരിധിയിലുള്ള എത്ര
കുടുംബങ്ങളെ
മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള
നടപടികളാണ് സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളത്;ഇതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
എറിയാട്,
എടവിലങ്ങ് തീരത്ത്
നിരന്തരമായുണ്ടാകുന്ന
കടലാക്രമണത്തെക്കുറിച്ച്
ശാസ്ത്രീയപഠനം
നടത്തുവാന്‍
സര്‍ക്കാര്‍
തയ്യാറാകുമോ;
കടലാക്രമണത്തിന്
വിധേയരാവുന്ന
മത്സ്യത്തൊഴിലാളികള്‍ക്കും
തീരദേശവാസികള്‍ക്കും
എന്തെല്ലാം സഹായങ്ങള്‍
ചെയ്യുവാനാണ്
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കശുവണ്ടി
മേഖലയിലെ നോഡല്‍ ഓഫീസറുടെ
ചുമതല
4659.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കശുവണ്ടി
മേഖലയിലെ കമ്പനികളുടെ
നാശനഷ്ടങ്ങള്‍
പരിഹരിക്കുവാനും
ആവശ്യമായ സാമ്പത്തിക
സഹായം നല്കുന്ന
പദ്ധതിയുടെ
നടത്തിപ്പിനുമായി
സര്‍ക്കാര്‍ തലത്തില്‍
ഒരു നോഡല്‍ ഓഫീസറെ
നിയമിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(ബി)
പ്രസ്തുത
നോഡല്‍ ഓഫീസറുടെ പേരും
ഔദ്യോഗിക മേല്‍
വിലാസവും ഫോണ്‍ നമ്പറും
അദ്ദേഹത്തിന്റെ
ചുമതലകളും
വിശദമാക്കാമോ;
(സി)
നോഡല്‍
ഓഫീസറെ നിയമിച്ച
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
തോട്ടണ്ടിയുടെ
തറവില ഉയർത്താൻ നടപടി
4660.
ശ്രീ.കെ.സി.ജോസഫ്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തോട്ടണ്ടിയുടെ
വില നിശ്ചയിക്കുന്നതിന്
പ്രെെസ് ഫിക്സിംഗ്
കമ്മിറ്റി
രൂപീകരിച്ചിട്ടുണ്ടോ;
പ്രസ്തുത കമ്മിറ്റി ഈ
സീസണില്‍
തോട്ടണ്ടിയുടെ തറവില
നിശ്ചയിച്ചിട്ടുണ്ടോ;
(ബി)
കഴിഞ്ഞ
സീസണെക്കാള്‍ കുറഞ്ഞ
നിരക്കില്‍ തോട്ടണ്ടി
വില ഫിക്സ്
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനുള്ള
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
തോട്ടണ്ടിയുടെ
തറവില കുറഞ്ഞ
നിരക്കില്‍
നിശ്ചയിക്കുന്നത്
കശുമാവ് കൃഷിക്കാരെ
നിരുത്സാഹപ്പെടുത്തുവാന്‍
സാധ്യതയുണ്ടോ;
(ഡി)
സംസ്ഥാനത്തെ
കശുവണ്ടി
വ്യവസായത്തിനും കശുമാവ്
കൃഷിക്കാര്‍ക്കും
ഒരുപോലെ
പ്രയോജനപ്പെടുന്ന
ന്യായവില
ഉറപ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഇ)
പ്രെെസ്
ഫിക്സിംഗ് കമ്മിറ്റി
തീരുമാനിച്ച
നിരക്കിനേക്കാള്‍ കൂടിയ
നിരക്കില്‍ കാപ്പക്സ്
വ്യവസായികളില്‍ നിന്നും
തോട്ടണ്ടി
വാങ്ങിച്ചിട്ടുണ്ടോ;
എത്ര ടണ്‍
തോട്ടണ്ടിയാണ്
ഇപ്രകാരം
വാങ്ങിയതെന്നും ഇതുമൂലം
കാപ്പക്സിന് നഷ്ടം
ഉണ്ടായിട്ടുണ്ടോ
എന്നും
വ്യക്തമാക്കുമോ?
വര്‍ക്കല
മണ്ഡലത്തിലെ കശുവണ്ടി
ഫാക്ടറികള്‍
4661.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വര്‍ക്കല
മണ്ഡലത്തില്‍ എത്ര
കശുവണ്ടി ഫാക്ടറികള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവയില്‍
പ്രവര്‍ത്തനാനുമതി
നല്കിയിട്ടുള്ളവ
എത്രയാണെന്ന്
വെളിപ്പെടുത്താമോ;
(സി)
ആയവ
പൊതുമേഖല സ്വകാര്യമേഖല
എന്ന് തരംതിരിച്ച്
വ്യക്തമാക്കാമോ?
കശുവണ്ടി
താെഴിലാളി ക്ഷേമനിധി
അംഗങ്ങള്‍ക്ക് പെന്ഷന്
4662.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
കശുവണ്ടി താെഴിലാളി
ആശ്വാസ ക്ഷേമനിധി
ബോർഡിന്റെ ക്ഷേമനിധി
പദ്ധതിയുടെ ഭാഗമായി
അംഗങ്ങള്‍ക്ക്
പെന്ഷന് നല്കി
വരുന്നുണ്ടാേ
എന്നറിയിക്കുമാേ;
(ബി)
2018-2019
സാമ്പത്തിക വര്‍ഷം
വരെയുള്ള പെന്ഷന്
കാെടുത്തു
തീര്ത്തിട്ടുണ്ടാേ
എന്നറിയിക്കാമോ;
(സി)
2018-2019
വര്‍ഷം ആകെ എന്തു
തുകയാണ് പെന്ഷന്
വിതരണത്തിനായി
ചെലവാക്കിയിട്ടുള്ളത്
എന്ന് വ്യക്തമാക്കാമാേ?
കാഷ്യൂ
ബോര്‍ഡിന്റെ പ്രവര്‍ത്തനം
4663.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാഷ്യൂ
ബോര്‍ഡ് നടത്തുന്ന
തോട്ടണ്ടി ഇടപാടിന്
നിലവിലുണ്ടായിരുന്ന
വ്യവസ്ഥകളില്‍
എന്തെങ്കിലും ഇളവുകള്‍
അനുവദിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
തോട്ടണ്ടി
ഇറക്കുമതി മേഖലയില്‍
വ്യാപകമായുണ്ടായിരുന്ന
ക്രമക്കേടുകള്‍
തടയുന്നതിനായി
കൊണ്ടുവന്ന കാഷ്യൂ
ബോര്‍ഡിന്റെ
പ്രവര്‍ത്തനം
തൃപ്തികരമാണോ;
വിലയിരുത്തുമോ?
ആറളം
ഫാമിലെ കശുവണ്ടി ഉല്പാദനം
4664.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
വര്‍ഷം ആറളം ഫാമില്‍
എത്ര ടണ്‍ കശുവണ്ടി
ഉല്പാദിപ്പിച്ചുവെന്ന്
അറിയിക്കുമാേ;
(ബി)
ഇൗ
വര്‍ഷം നാളിതുവരെ എത്ര
ടണ്‍ ആയിരുന്നു
ഉല്പാദനമെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ഫാമില്‍ ഇരുപത്തി രണ്ട്
ടണ്‍ കശുവണ്ടി
കെട്ടിക്കിടക്കുന്നുവെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
ഉണ്ടെങ്കില്‍ പ്രസ്തുതു
വിഷയം പരിശാേധിച്ച്
നടപടി
സ്വീകരിച്ചിട്ടുണ്ടാേയെന്ന്
അറിയിക്കുമാേ?