ജല
മലിനീകരണം തടയുന്നതിനും
നദികളെ സംരക്ഷിക്കുന്നതിനും
നടപടി
4187.
ശ്രീ.ആര്.
രാമചന്ദ്രന്
,,
ജി.എസ്.ജയലാല്‍
,,
കെ. രാജന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജല
മലിനീകരണം തടയുന്നതിനും
നദികളെ
സംരക്ഷിക്കുന്നതിനും
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമാേ;
(ബി)
പമ്പാ
നദിയിലെ മാലിന്യ
നിര്മ്മാര്ജ്ഞനത്തിനും
നദീ സംരക്ഷണത്തിനുമായി
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമാേ;
(സി)
ജലസ്രാേതസ്സുകളില്
വിസര്‍ജ്ജ്യ മാലിന്യം
തള്ളുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
വ്യക്തമാക്കുമാേ;
എങ്കില്‍ ഇതിനെതിരായി
സ്വീകരിക്കുന്ന
നടപടികള്‍
അറിയിക്കുമാേ;
(ഡി)
ജലസ്രാേതസ്സുകള്
മലിനമാക്കുന്നതിനെതിരെയുള്ള
ശിക്ഷാനടപടികള്‍
സംബന്ധിച്ച വിവരങ്ങള്‍
ലഭ്യമാക്കുമാേ;
(ഇ)
ഇൗ
ശിക്ഷാവ്യവസ്ഥകള്‍
കൂടുതല്‍
കര്‍ശനമാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ ;
വ്യക്തമാക്കുമാേ?
കേരള
വാട്ടര്‍ അതോറിറ്റിയിലെ
എല്‍.ഡി.സി. തസ്തിക
4188.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റിയിലെ
എല്‍.ഡി.സി.
തസ്തികയിലേക്ക്
അവസാനമായി വിജ്ഞാപനം
വിളിച്ചത്
എന്നാണ്;അതില്‍ എത്ര
ഒഴിവുകള്‍
റിപ്പോര്‍ട്ട് ചെയ്തു;
അതിന്റെ യോഗ്യത, മറ്റ്
വിശദാംശങ്ങള്‍ എന്നിവ
ലഭ്യമാക്കുമോ;
(ബി)
എല്‍.ഡി.സി.
തസ്തികയില്‍ നിലവില്‍
എത്ര ഒഴിവുകള്‍ ഉണ്ട്;
പ്രസ്തുത ഒഴിവുകള്‍
പി.എസ്.സി. ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;റിപ്പോര്‍ട്ട്
ചെയ്ത
തീയതിയുള്പ്പെടെയുളള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
എല്‍.ഡി.സി.
വിജ്ഞാപനവുമായി
ബന്ധപ്പെട്ട്
കോടതിയില്‍ കേസ്
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ കേസിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
കേസ് ഇത്ര നാളായിട്ടും
തീര്‍പ്പാകാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
ടി കേസിന്റെ നിലവിലെ
അവസ്ഥ എന്താണ്;
(ഇ)
ഇങ്ങനെ
കേസ് അനന്തമായി
നീളുന്നത് കാരണം
തൊഴില്‍രഹിതരായ
ഉദ്യോഗാര്‍ത്ഥികളുടെ
അവസരം നഷ്ടപ്പെടുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(എഫ്)
പ്രസ്തുത
തസ്തികയില്‍
റിപ്പോര്‍ട്ട് ചെയ്തത
ഒഴിവുകളിലേക്ക് സമാന
തസ്തികയിലെ റാങ്ക്
ലിസ്റ്റില്‍ നിന്നും
നിയമനം നടത്താന്‍
കോടതിയുടെ അനുമതിക്കായി
നടപടി സ്വീകരിക്കുമോ;
എല്‍.ഡി.സി.
തസ്തികയില്‍ പുതിയ
വിജഞാപനം
പുറപ്പെടുവിക്കാന്‍
നടപടി സ്വീകരിക്കുമോ?
ഡാം
റീഹാബിലിറ്റേഷന്‍ ആന്റ്
ഇംപ്രൂവ്മെന്റ് പ്രോജക്ട്
4189.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജലവിഭവ
വകുപ്പിന്റെ കീഴിലുള്ള
ഡാമുകളില്‍ ഡാം
റീഹാബിലിറ്റേഷന്‍ ആന്റ്
ഇംപ്രൂവ്മെന്റ്
പ്രോജക്ട്
നടപ്പിലാക്കിയതിന്
ശേഷമുള്ള
പ്രവര്‍ത്തനപുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയ്ക്കായി
ലോകബാങ്ക് അനുവദിച്ച
തുക പൂര്‍ണ്ണമായും
ഉപയോഗിക്കാന്‍
കഴിയാത്തതിന്റെ കാരണം
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി നടപ്പിലാക്കിയ
ഡാമുകളില്‍ പ്രളയം മൂലം
ഉണ്ടായ നാശനഷ്ടങ്ങള്‍
സംബന്ധിച്ച വിവരശേഖരണം
നടത്തിയിട്ടുണ്ടോ ;
വിശദമാക്കാമോ?
ജലവിഭവ
വകുപ്പിലെ കിഫ്ബി പദ്ധതികള്‍
4190.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജലവിഭവ
വകുപ്പും കേരള വാട്ടര്‍
അതോറിറ്റിയും കിഫ്ബി
ഫണ്ട് ഉപയോഗിച്ച്
നടപ്പിലാക്കുന്ന
പദ്ധതികളുടെ നിലവിലെ
അവസ്ഥ വിശദമാക്കുമോ;
(ബി)
കിഫ്ബി
ഫണ്ട് അനുവദിച്ചിട്ടും
സ്ഥലമെടുപ്പ്
പ്രവൃത്തികള്‍
നീണ്ടുപോകുന്നത് മൂലം
പദ്ധതികള്‍
പ്രാവര്‍ത്തികമാക്കുന്നതിന്
സാധിക്കാത്ത സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
പദ്ധതികളാണെന്ന്
അറിയിക്കുമോ;
(സി)
പഴയ
പൈപ്പുകള്‍ മാറ്റി
പുതിയവ
സ്ഥാപിക്കുന്നതിന്
2016-17ലെ പുതുക്കിയ
ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തിയ
പദ്ധതികള്‍ക്കെല്ലാം
കിഫ്ബിയുടെ അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
(ഡി)
പ്രസ്തുത
പദ്ധതികളില്‍ ഏതൊക്കെ
പദ്ധതികള്‍ ടെന്‍ഡര്‍
നടപടി പൂര്‍ത്തിയാക്കി
നിര്‍മ്മാണ
പ്രവര്‍ത്തനം
ആരംഭിച്ചു;
(ഇ)
2017-18
ലെ ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
36 കിഫ്ബി പദ്ധതികളുടെ
നിലവിലെ അവസ്ഥ
വിശദമാക്കുമോ?
വന്‍കിട
ജലസേചന പദ്ധതികളെ
പുനരുജ്ജീവിപ്പിക്കാന്‍ നടപടി
4191.
ശ്രീ.സി.
ദിവാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.കെ.വിജയന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വന്‍കിട
ജലസേചന പദ്ധതികളായ
മൂവാറ്റുപുഴ വാലി,
ഇടമലയാര്‍, കാരാപ്പുഴ,
ബാണാസുര സാഗര്‍
എന്നിവയുടെ
പ്രവര്‍ത്തനങ്ങള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
ജലസേചനത്തിനായി
സ്ഥാപിച്ച പല
പദ്ധതികളും
യന്ത്രത്തകരാര്‍ മൂലവും
മറ്റ് പിഴവുകള്‍ മൂലവും
നാശോന്മുഖമായ
അവസ്ഥയിലാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വ്യക്തമാക്കുമോ;
(സി)
എങ്കില്‍
അവയെ
പുനരുജ്ജീവിപ്പിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ഡി)
കമ്മ്യൂണിറ്റി
മെെക്രോ ഇറിഗേഷന്‍
പദ്ധതി സംബന്ധിച്ച
വിവരങ്ങള്‍
ലഭ്യമാക്കുമോ; പദ്ധതി
പ്രാവര്‍ത്തികമാക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ഇ)
സംസ്ഥാനത്ത്
നിലവിലുള്ള
പ്രവര്‍ത്തനക്ഷമമല്ലാത്ത
ലിഫ്റ്റ് ഇറിഗേഷന്‍
പദ്ധതികളുടെ
പുനരുദ്ധാരണം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
നിളാ
നദി സംരക്ഷണ പദ്ധതി
4192.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജലമലിനീകരണം
തടയുന്നതിനായി ജലവിഭവ
വകുപ്പ്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദീകരിക്കാമോ;
(ബി)
നിളാ
നദീസംരക്ഷണത്തിനായി
എന്തെല്ലാം പദ്ധതികള്‍
ആണ് ആവിഷ്ക്കരിച്ചു
നടപ്പിലാക്കിവരുന്നതെന്ന്
വിശദീകരിക്കാമോ;
(സി)
ഒറ്റപ്പാലം
റെയില്‍വേ സ്റ്റേഷന്
പരിസരത്ത് ഒരു സ്ഥിരം
തടയണ
നിര്‍മ്മിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്
നടപ്പിലാക്കുന്നതിനായി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ?
ഉള്ളൂര്‍
തോടിന്റെ ശുചീകരണം
4193.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മൈനര്‍
ഇറിഗേഷന്‍ വകുപ്പിന്റെ
കീഴിലുള്ള ആമയിഴഞ്ചാന്‍
തോടിന്റെ ഭാഗമായുള്ള
ഉള്ളൂര്‍ തോടില്‍
വര്‍ഷങ്ങളായി ശുചീകരണം
നടത്താത്തതിനാല്‍
എക്കലും മാലിന്യവും
അടിഞ്ഞ് പല ഭാഗത്തും
ഒഴുക്ക് നിലച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കഴിഞ്ഞ
പ്രളയകാലത്ത് ഈ തോട്
കരകവിഞ്ഞ് ഒഴുകി പട്ടം
കുഴിവയല്‍, ഗൗരീശപട്ടം
ഭാഗങ്ങളിലെ വീടുകളിൽ
മലിനജലം കയറി നാശനഷ്ടം
വിതച്ചത് സംബന്ധിച്ച്
പരാതി നല്‍കിയിട്ടും ഈ
തോടിലെ മാലിന്യം നീക്കം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കാത്തത്
എന്തുകൊണ്ടാണ്;
(സി)
മുറിഞ്ഞപാലം
സീവേജ് പമ്പ് ഹൗസില്‍
നിന്നും സമീപത്തെ
ആശുപത്രികളില്‍ നിന്നും
മാലിന്യങ്ങള്‍
തള്ളുന്നത് ഈ
തോടിലേക്കാണ് എന്ന
സ്ഥിതിവിശേഷം
പരിഗണിച്ച് എക്കലും
മാലിന്യവും നീക്കം
ചെയ്ത് തോടിന്റെ ആഴം
കൂട്ടുവാന്‍
അടിയന്തരനടപടി
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
റിവൈവ്
വെള്ളായണി പദ്ധതി
4194.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശുദ്ധജല
തടാകമായ വെള്ളായണി
കായല്‍ പായലും
കുളവാഴയും നിറഞ്ഞു
നിലവിൽ
നാശോന്മുഖമായിട്ടുണ്ടോയെന്നറിയിക്കാമോ;
(ബി)
പ്രസ്തുത
കായല്‍
ശുദ്ധീകരിക്കുന്നതിന്
റിവൈവ് വെള്ളായണി എന്ന
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;വിശദാംശം
നല്‍കുമോ;
(സി)
ഏതെല്ലാം
വകുപ്പുകളുടെ
സഹകരണത്തോടെയാണ്
പ്രസ്തുത പദ്ധതി
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഈ
പദ്ധതി
തുടര്‍പദ്ധതിയായി
നിലനിര്‍ത്തി വെള്ളായണി
കായലിനെ
സംരക്ഷിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്ന് അറിയിക്കാമോ?
വര്‍ക്കല
മണ്ഡലത്തിലെ കുളങ്ങളുടെ
നവീകരണം
4195.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഒരു
പഞ്ചായത്തില്‍ ഒരു കുളം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
വര്‍ക്കല മണ്ഡലത്തിലെ
ഏതെങ്കിലും
പഞ്ചായത്തിലെ കുളങ്ങള്‍
നവീകരിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
വിശദാംശം ലഭ്യമാക്കാമോ;
(ബി)
ഇല്ലെങ്കില്‍
ടി പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കുളങ്ങള്‍
നവീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പലകപ്പാണ്ടി
കനാലിന്റെ അറ്റകുറ്റപ്പണികള്‍
4196.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നെന്മാറ
നിയോജകമണ്ഡലത്തിലെ
ചുള്ളിയാര്‍
ഡാമിലേക്കുള്ള പ്രധാന
ജലസ്രോതസ്സായ
പലകപ്പാണ്ടി കനാലിന്റെ
അറ്റകുറ്റപ്പണികള്‍
സമയബന്ധിതമായി
നടത്തുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്നറിയിക്കുമോ
;
(ബി)
പലകപ്പാണ്ടി
കനാലില്‍ നിലവില്‍
അടിഞ്ഞുകൂടിയ മണ്ണും
ചെളിയും നീക്കം
ചെയ്യുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ ?
പെരുവണ്ണമുഴി
പുഴയില്‍ നിന്നുള്ള ജലവിതരണം
4197.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പെരുവണ്ണമുഴി
പുഴയില്‍ നിന്നും വിവിധ
പഞ്ചായത്തുകളിലേക്ക്
കനാല്‍ വഴി വെള്ളം
വിതരണം ചെയ്യുന്നതിന്
നിലവില്‍
അനുവര്‍ത്തിക്കുന്ന
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്നറിയിക്കുമോ;
(ബി)
ഒരേ
സമയം ഒന്നില്‍ കൂടുതല്‍
ഭാഗങ്ങളിലേക്ക്
ജലവിതരണം നടത്താന്‍
കഴിയുമോ; ഇത്
സംബന്ധിച്ച് പരാതികള്‍
ഉണ്ടായിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
നിലവിലുള്ള
കനാലുകള്‍
നവീകരിക്കാന്‍ പദ്ധതി
ആലോചനയില്‍
ഉണ്ടോ;വിശദവിവരം
നൽകുമോ?
പ്രളയം
സംബന്ധിച്ച അമിക്കസ് ക്യൂറി
റിപ്പോര്‍ട്ടിലെ
ശിപാർശകളിന്മേൽ സ്വീകരിച്ച
നടപടികൾ
4198.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
വി.ഡി.സതീശന്
,,
വി.എസ്.ശിവകുമാര്‍
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2018
ഓഗസ്റ്റ് മാസത്തില്‍
സംസ്ഥാനത്തുണ്ടായ
പ്രളയത്തിന്റെ
പ്രധാനപ്പെട്ട കാരണം
സംസ്ഥാനത്തെ
എഴുപത്തിയൊൻപതോളം
ഡാമുകളുടെ
പ്രവര്‍ത്തനത്തിലുണ്ടായ
പോരായ്മകളാണെന്ന്
ചൂണ്ടിക്കാണിച്ചുകൊണ്ട്,
ഹൈക്കോടതി നിയമിച്ച
അമിക്കസ് ക്യൂറി
സമർപ്പിച്ച
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
റിപ്പോര്‍ട്ടിലെ
കണ്ടെത്തലുകള്‍
അംഗീകരിക്കുവാൻ
സാധിക്കില്ല എന്ന
നിലപാടാണോ ജലവിഭവ
വകുപ്പിനുള്ളത് എന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
ഡാമുകള്‍ക്ക് ഫ്ലഡ്
കൺട്രോൾ സോണ്‍, ഫ്ലഡ്
കുഷ്യൻ എന്നിവ
ഇല്ലാത്തത്
പ്രളയത്തിന്റെ ആഘാതം
വര്‍ദ്ധിപ്പിച്ചു എന്ന
അമിക്കസ് ക്യൂറിയുടെ
കണ്ടെത്തല്‍ ഗൗരവമായി
കാണുന്നുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
കുറവുകൾ പരിഹരിക്കുവാൻ
സ്വീകരിച്ചിരിക്കുന്ന
നടപടികൾ
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്തുണ്ടായ
പ്രളയത്തിനെത്തുടർന്ന്
ഡാമുകളുടെ പ്രവര്‍ത്തനം
മെച്ചപ്പെടുത്തുവാൻ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരുന്നത്;
വിശദമാക്കാമോ?
നെയ്യാര്‍
ഡാമിലെ ചില്‍ഡ്രന്‍സ്
പാര്‍ക്കിന്റെ നവീകരണം
4199.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തെക്കന്‍
കേരളത്തിലെ
പ്രധാനപ്പെട്ട
വിനോദസഞ്ചാരകേന്ദ്രമായ
നെയ്യാര്‍ഡാമിലെ
ചില്‍ഡ്രന്‍സ്
പാര്‍ക്കിന്റെ
ശോചനീയാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ചില്‍ഡ്രന്‍സ്
പാര്‍ക്കിന്റെ
നവീകരണത്തിനായി
ഏതെങ്കിലും തരത്തിലുള്ള
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശങ്ങൾ
ലഭ്യമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയ ശേഷം
നെയ്യാര്‍ഡാമില്‍
ഇറിഗേഷന്‍
വകുപ്പിനുകീഴില്‍
ഏതൊക്കെ പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടെന്നും
ആയതിലേക്കായി എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്നും
പ്രസ്തുത പദ്ധതികളുടെ
നിലവിലെ സ്ഥിതി
എന്താണെന്നുമുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
നെയ്യാര്‍ഡാമില്‍
ഇറിഗേഷന്‍ വകുപ്പ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതും
ഡി.പി.ആര് തയ്യാറാക്കി
വരുന്നതുമായ
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കുമോ?
കാേട്ടക്കുഞ്ചെ
എസ്.ഡബ്ല്യു.ഇ.ഡാം
അറ്റകുറ്റപ്പണികള്‍
4200.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍കാേട്
നിയാേജകമണ്ഡലത്തിലെ
മൊഗ്രാല്‍ പുത്തൂര്‍
പഞ്ചായത്തില്‍ സ്ഥിതി
ചെയ്യുന്ന
കാേട്ടക്കുഞ്ചെ
എസ്.ഡബ്ല്യു.ഇ.ഡാമിന്
എത്രവര്‍ഷത്തെ
പഴക്കമുണ്ടെന്ന്
വ്യക്തമാക്കാമാേ;
(ബി)
എത്ര
ഏക്കര്‍ സ്ഥലത്തിന്
ഇതിന്റെ ഗുണം
ലഭിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
എസ്.ഡബ്ല്യൂ.ഇ ഡാമിന്റെ
അറ്റകുറ്റപ്പണി
നടന്നിട്ട് എത്ര
വര്‍ഷമായി എന്ന്
വ്യക്തമാക്കാമാേ;
(ഡി)
ഉദ്ദിഷ്ഠ
ഫലം ഇൗ ഡാം
നല്‍കുന്നുണ്ടാേ എന്നും
ഇല്ലെങ്കില്‍ അതിനുള്ള
കാരണമെന്താണെന്നും
വ്യക്തമാക്കാമാേ;
(ഇ)
ഇൗ
ഡാം
പുതുക്കിപ്പണിയുന്നതിന്
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ
എന്നും എങ്കില്‍ എത്ര
രൂപയുടെ
എസ്റ്റിമേറ്റാണ്
തയ്യാറാക്കിയിട്ടുള്ളതെന്നും
വ്യക്തമാക്കാമാേ;
(എഫ്)
ഡാം
പുതുക്കിപ്പണിയുന്നതിന്
ഭരണാനുമതിയും
സാങ്കേതികാനുമതിയും
എപ്പാേള്‍
ലഭ്യമാകുമെന്ന്
വ്യക്തമാക്കാമാേ?
ജലവിഭവ
പ്രവൃത്തികളിലെ കാലതാമസം
ഒഴിവാക്കുന്നതിനുള്ള നടപടികൾ
4201.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പയ്യന്നൂര്‍
നിയോജകമണ്ഡലത്തിലെ
കരിങ്കുഴി
വി.സി.ബി.(വെന്റഡ്
ക്രോസ്സ് ബാർ )
നിർമ്മാണപ്രവൃത്തിയ്ക്ക്
സാങ്കേതികാനുമതി
നല്കുന്ന നടപടികളുടെ
നിലവിലെ സ്ഥിതി
വിശദമാക്കാമാേ;
(ബി)
ജലവിഭവ
വകുപ്പിന്റെ കീഴില്‍
ഭരണാനുമതി ലഭിക്കുന്ന
പ്രവൃത്തികളുടെ
സാങ്കേതികാനുമതിയും,
ടെണ്ടര്‍ നടപടികളും
അനിശ്ചിതമായി
നീണ്ടുപാേകുന്ന പ്രവണത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;ഉണ്ടെങ്കില്‍
അത് പരിഹരിക്കുവാൻ
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമാേ എന്ന്
അറിയിക്കാമോ?
കടലുണ്ടിപ്പുഴയുടെ
തീരങ്ങള്‍ പാര്‍ശ്വഭിത്തി
കെട്ടി സംരക്ഷിക്കുന്നതിന്
നടപടി
4202.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രളയം
മൂലം നശിച്ച
കടലുണ്ടിപ്പുഴയുടെ
തീരങ്ങള്‍
എസ്.ഡി.ആര്.എഫ്.
ഉപയോഗപ്പെടുത്തി
പാര്‍ശ്വഭിത്തി കെട്ടി
സംരക്ഷിക്കുന്നതിന്
മലപ്പുറം മണ്ഡലത്തില്‍
നിന്നും എത്ര
പ്രൊപ്പോസലുകള്‍
ലഭിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
അതിൻപ്രകാരം
ഇതുവരെ എതെല്ലാം
പദ്ധതികള്‍ക്ക്
അംഗീകാരം നല്‍കിയെന്നും
അനുവദിച്ച തുകയും
വെളിപ്പെടുത്തുമോ;
(സി)
പരിഗണനയിലുള്ള
മറ്റു
പദ്ധതികള്‍ക്കുകൂടി
എന്നത്തേക്ക് ഭരണാനുമതി
നല്കാന്
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
താനൂര്‍
മണ്ഡലത്തിലെ കടല്‍ഭിത്തി
നിര്‍മ്മാണം
4203.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
താനൂര്‍
മണ്ഡലത്തിലെ
എടക്കടപ്പുറം
ഉള്‍പ്പെടെയുള്ള
തീരങ്ങളില്‍
കടല്‍ഭിത്തി
നിര്‍മ്മാണത്തിന്
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
(ബി)
അതിരൂക്ഷമായ
കടലാക്രമണം മൂലം നിരവധി
മത്സ്യത്തൊഴിലാളികളുടെ
വീടുകള്‍ തകരുന്ന
സാഹചര്യത്തില്‍
അടിയന്തരമായി
കടല്‍ഭിത്തി
നിര്‍മ്മാണത്തിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
(സി)
താനൂരിന്റെ
കടല്‍ത്തീരങ്ങളില്‍
കടല്‍ഭിത്തി
നിര്‍മ്മാണത്തിന്
നിലവിലുള്ള
എസ്റ്റിമേറ്റുകളുടെ
വിശദവിവരവും തുകയും
എത്രയെന്ന്
വിശദമാക്കുമോ?
എറിയാട്,
എടവിലങ്ങ്
ഗ്രാമപഞ്ചായത്തുകളിലെ കടല്‍
ഭിത്തി നിർമ്മാണം
4204.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കയ്പമംഗലം
നിയോജകമണ്ഡലത്തിലെ
എറിയാട്, എടവിലങ്ങ്
എന്നീ
ഗ്രാമപഞ്ചായത്തുകളില്‍
രൂക്ഷമായ കടലാക്രമണം
തുടരുന്ന
സാഹചര്യത്തില്‍
അടിയന്തരമായി കടല്‍
ഭിത്തി
നിർമ്മിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ ;
(ബി)
കടല്‍
ഭിത്തി
നിര്‍മ്മാണത്തിനായുള്ള
പാറ ക്ഷാമം
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
പ്രദേശങ്ങളില്‍
നിരന്തരമായുണ്ടാകുന്ന
കടലേറ്റവും
കടലാക്രമണവും
പരിഗണിച്ച് അതിന്
ശാശ്വത പരിഹാരം
കാണുന്നതിനുള്ള
ശാസ്ത്രീയ പഠനം
നടത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഈ
മേഖലയിലെ കടല്‍ ഭിത്തി
നിർമ്മാണ കരാര്‍
ഏറ്റെടുക്കുവാന്‍
കരാറുകാരെ കിട്ടാത്ത
അവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ഇത്
പരിഹരിക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ഇറിഗേഷന്‍
വകുപ്പിന്‍െറ ഭൂമിയില്‍
ഓപ്പണ്‍ എയര്‍
ഓഡിറ്റോറിയത്തിന്റെ
നിര്‍മ്മാണം
4205.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.
പ്രാദേശിക വികസന ഫണ്ട്
വിനിയോഗിച്ച്
നടുവണ്ണൂര്‍ കാവുന്തറ
ആല്‍ത്തറമുക്കിലെ
ഇറിഗേഷന്‍ വകുപ്പിന്‍െറ
ഭൂമിയില്‍
നിര്‍മ്മിക്കുന്ന
ഓപ്പണ്‍ എയര്‍
ഓഡിറ്റോറിയത്തിന്റെ
നിര്‍മ്മാണ
അനുമതിയ്ക്കായി ടി
വകുപ്പില്‍
സമര്‍പ്പിച്ച
അപേക്ഷയില്‍ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്നറിയിക്കാമോ;
(ബി)
പ്രസ്തുത
ഓഡിറ്റോറിയം
നിര്‍മ്മിക്കുന്നതിനുളള
അനുമതി അടിയന്തിരമായി
ലഭിക്കുന്നതിനുളള നടപടി
സ്വീകരിക്കുമോ?
കാലടി
കുന്ന് റെഗുലേറ്റര്‍
കംബ്രിഡ്ജ്
4206.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കാലടി
കുന്ന് റെഗുലേറ്റര്‍ കം
ബ്രിഡ്ജ് പദ്ധതിയുടെ
വിശദവിവരങ്ങള്‍
ലഭ്യമാക്കാമോ;
നിലവില്‍ പദ്ധതിയുടെ
സ്റ്റാറ്റസ്, ഫയല്‍
നമ്പര്‍ സഹിതം
അറിയിക്കാമോ?
ഊര്‍ക്കടവ്
റഗുലേറ്റര്‍ കം ബ്രിഡ്ജ് റോഡ്
4207.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ ഊര്‍ക്കടവ്
റഗുലേറ്റര്‍ കം
ബ്രിഡ്ജിന്റെ മുകള്‍
ഭാഗത്തെ റോഡ്
പൊട്ടിപ്പൊളിഞ്ഞ്
ഗതാഗതം ദുഷ്കരമായ
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
; വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
ഇത്
നന്നാക്കാന്‍ ഫണ്ട്
നീക്കിവെച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത് വരെ
പ്രവൃത്തി
ആരംഭിക്കാതിരിക്കുന്നതിന്റെ
കാരണം വ്യക്തമാക്കാമോ;
(സി)
ഊര്‍ക്കടവ്
പാലത്തിലൂടെ സൂഗമമായ
ഗതാഗതം
ഉറപ്പുവരുത്തുന്നതിന്
ചെയ്യാനുദ്ദേശിക്കുന്ന
കാര്യം വിശദമാക്കാമോ?
റഗുലേറ്റര്‍
കം ബ്രിഡ്ജ് നിര്‍മ്മാണ
പദ്ധതി
4208.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വെെക്കം
നിയോജകമണ്ഡലത്തിലെ
ഇത്തിപ്പുഴ, മുറിഞ്ഞപുഴ
പൂത്തോട്ട
എന്നിവിടങ്ങളില്‍
റഗുലേറ്റര്‍ കം
ബ്രിഡ്ജ്
നിര്‍മ്മിക്കുന്ന
പദ്ധതി ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി സമയബന്ധിതമായി
പൂര്‍ത്തീകരിക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
നട്ടാശ്ശേരി
റഗുലേറ്റര്‍ കം -
ബ്രിഡ്ജിന്റെ നിര്‍മ്മാണം
4209.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോട്ടയം
ജില്ലയില്‍
പൂവത്തുംമൂട്ടിലും
വെള്ളൂപ്പറമ്പിലും
മീനച്ചിലാറിനോട്
ചേര്‍ന്നുള്ള വാട്ടര്‍
അതോറിറ്റിയുടെ ശുദ്ധജല
കിണറുകളില്‍ ഓരുവെള്ളം
കയറാതിരിക്കുവാനായി
വിഭാവനം
ചെയ്തിരിക്കുന്ന
നട്ടാശ്ശേരി
റഗുലേറ്റര്‍ കം -
ബ്രിഡ്ജിന്റെ
നിര്‍മ്മാണം
പാതിവഴിക്കു നിലക്കാന്
ഇടയായ കാരണം
എന്താണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുമായി
ബന്ധപ്പെട്ട്
കരാറുകാര്‍ക്ക്
നല്‍കാനുള്ള മുവുവന്‍
തുകയും നല്‍കിയിരുന്നോ;
ഇല്ലെങ്കില്‍ ആയതിനുള്ള
കാരണം
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
പ്രവൃത്തി എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്ന്
അറിയിക്കാമോ?
പൂവാറന്‍തോട്
കല്ലംപുല്ല് ആർ.സി.ബി.
നിർമ്മാണം
4210.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കൂടരഞ്ഞി
ഗ്രാമപഞ്ചായത്തിലെ
പൂവാറന്‍തോട്
കല്ലംപുല്ല് ആർ.സി.ബി.
നിര്‍മ്മാണത്തിന്
ഭരണാനുമതി
ലഭ്യമാക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
പ്രസ്തുത
ആവശ്യത്തിന്മേൽ
സ്വീകരിച്ച നടപടികൾ
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയ്ക്ക് ഭരണാനുമതി
നല്‍കുന്നതിന് അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ എന്ന്
അറിയിക്കാമോ?
കളത്തിന്‍കടവ്
റഗുലേറ്റര്‍ കം ഫൂട്ട്
ബ്രിഡ്ജ്
4211.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിലമ്പൂര്‍
നഗരസഭയില്‍ ചാലിയാര്‍
പുഴയ്ക്ക് കുറുകെ
നിർമ്മിക്കുന്ന
കളത്തിന്‍കടവ്
റഗുലേറ്റര്‍ കം ഫൂട്ട്
ബ്രിഡ്ജ്
നിർമ്മാണവുമായി
ബന്ധപ്പെട്ട ഫയൽ
നടപടികളുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി കിഫ്ബിയുടെ
പരിഗണനയ്ക്കായി
സമര്‍പ്പിച്ചിട്ടുണ്ടോ;ഇല്ലെങ്കില്‍
ഏത് ഏജന്‍സി
മുഖാന്തിരമാണ്
കിഫ്ബിയില്‍
സമര്‍പ്പിക്കേണ്ടതെന്ന്
വ്യക്തമാക്കുമോ ;
(സി)
പദ്ധതിയുടെ
മതിപ്പുചെലവ്
എത്രയെന്നു
വ്യക്തമാക്കുമോ?
പെരിഞ്ചീരിക്കടവ്
റഗുലേറ്റര്‍-കം-ബ്രിഡ്ജ്
4212.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കുറ്റ്യാടി
മണ്ഡലത്തിലെ
പെരിഞ്ചീരിക്കടവ്
റഗുലേറ്റര്‍-കം-
ബ്രിഡ്ജിന്റെ
നിര്‍മ്മാണ പ്രവൃത്തി
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
പ്രസ്തുത
പദ്ധതി എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്നാണ്
കരുതുന്നത്;
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി
പൂര്‍ത്തിയാകുന്നതോടെ
ടി മണ്ഡലത്തിലെ
കുടിവെള്ള ജലസേചന
അനുബന്ധ മേഖലകളില്‍
എന്തൊക്കെ സൗകര്യങ്ങള്‍
വന്നുചേരുമെന്ന്
വ്യക്തമാക്കുമോ?
ജലസേചന
വകുപ്പിലെ എച്ച്.ആർ.,
സി.എൽ.ആർ.,എസ്.എൽ.ആർ.,
ജീവനക്കാര്‍
4213.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജലസേചന
വകുപ്പില്‍ എച്ച്.ആർ.
(ഹാൻഡ്
റെസിപ്റ്),സി.എൽ.ആർ.
(കാഷ്വൽ ലേബർ റോൾ
),എസ്.എൽ.ആർ. (സീസണൽ
ലേബർ റോൾ) എന്നീ
പേരുകളില്‍ ജോലി
ചെയ്തുവരുന്ന എത്ര
ജീവനക്കാരുണ്ടെന്നും
ഇവര്‍ എത്ര കാലമായി
ജോലിയിലുണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
ഇവര്‍
എന്തെല്ലാം ജോലികളാണ്
ചെയ്തുവരുന്നതെന്ന്
വിശദമാക്കാമോ;
(സി)
മൈനര്‍
ഇറിഗേഷനിലെ പ്രസ്തുത
തസ്തികകളിലേക്ക്
പി.എസ്.സി.വഴി നേരിട്ട്
നിയമനം
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
മേപ്പടി
എത്ര ജീവനക്കാരെ ഇതുവരെ
സര്‍വ്വീസില്‍
സ്ഥിരപ്പെടുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ജലവിഭവ
വകുപ്പിലെ സംവരണം പാലിക്കാത്ത
നിയമനങ്ങള്‍
4214.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജലവിഭവ
വകുപ്പിന്റെ കീഴില്‍
വിവിധ ഓഫീസുകളിലും
പ്രൊജക്ടുകളിലും ജോലി
നോക്കുന്ന ദിവസവേതന
ജീവനക്കാരുടെയും
കോണ്‍ട്രാക്ട്
ജീവനക്കാരുടെയും വിവരം
ലഭ്യമാക്കുമോ;
(ബി)
2016
ന് ശേഷം നിയമിതരായവരുടെ
വിവരം ലഭ്യമാക്കുമോ;
(സി)
നിലവില്‍
ജലവിഭവവകുപ്പില് ജോലി
നോക്കുന്ന ദിവസവേതന
ജീവനക്കാരുടെയും
കോണ്ട്രാക്റ്റ്
ജീവനക്കാരുടെയും
നിയമനത്തില്‍ സംവരണം
പാലിച്ചില്ലെന്ന കാര്യം
പരിശോധിക്കുമോ;
(ഡി)
സംവരണം
പാലിക്കാത്ത
തസ്തികകളിലെ
നിയമനങ്ങളില്‍ ഉള്ള
പോരായ്മകള്‍
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
വാട്ടര്‍
അതോറിറ്റിയിലെ ടെെപ്പിസ്റ്റ്
തസ്തികയുടെ പുനഃനാമകരണം
4215.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
വാട്ടര്‍
അതോറിറ്റിയിലെ
ടെെപ്പിസ്റ്റ്
തസ്തികയില്‍ ജോലി
നോക്കുന്ന
ജീവനക്കാരുടെ
തസ്തികയുടെ പേര്
ജി.ഓ(എം
എസ്)33/2014/ജിഎഡി.
നമ്പര്‍ സര്‍ക്കാര്‍
ഉത്തരവ് പ്രകാരം
പുനഃനാമകരണം
ചെയ്യാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഉത്തരവില്‍
പരാമര്‍ശിച്ചിരിക്കുന്ന
കാര്യാലയങ്ങളില്‍ കേരള
വാട്ടര്‍ അതോറിറ്റി
ഉള്പ്പെടുന്നില്ലേയെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ഉത്തരവ്
നടപ്പിലാക്കുന്നതിന്
വാട്ടര്‍
അതോറിറ്റിയില്‍
നടത്തിയിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
വ്യക്തമാക്കാമോ;
(ഡി)
കേരളാ
വാട്ടര്‍
അതോറിറ്റിയിലെ
ടെെപ്പിസ്റ്റ്
വിഭാഗത്തിലുള്ള
ജീവനക്കാരെ പരാമര്‍ശിത
സര്‍ക്കാര്‍ ഉത്തരവ്
പ്രകാരം പുനഃനാമകരണം
ചെയ്യാന്‍ അടിയന്തര
നടപടികള്‍
സ്വീകരിക്കുമോയെന്നറിയിക്കാമോ?
ഓവര്‍സിയര്‍(സിവില്‍)തസ്തികയിലെ
ഒഴിവുകളും നിയമനവും
4216.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജലസേചന
വകുപ്പില്‍ ഓവര്‍സിയര്‍
(സിവില്‍) ഗ്രേഡ്
I,ഗ്രേഡ് II, ഗ്രേഡ്
III തസ്തികകളില്‍
അനുവദനീയമായ
ജീവനക്കാരുടെ എണ്ണം
എത്രയെന്ന്
അറിയിക്കുമോ;
(ബി)
ഓവര്‍സിയര്‍
ഗ്രേഡ്I തസ്തികയില്‍
നിലവില്‍ എത്ര പേര്
ജോലി ചെയ്യുന്നുവെന്ന്
വ്യക്തമാക്കുമോ;
(സി)
ഉദ്യോഗസ്ഥ
ഭരണ പരിഷ്ക്കാര
വകുപ്പിന്റെ
10.08.2018-ലെ ഉപ
സി-3/149/18/ ഉ ഭ പ വ
നമ്പര്‍ കത്ത് പ്രകാരം
എത്ര
പ്രൊമോഷന്,റിട്ടയര്‍മെന്റ്
ഒഴിവുകള്റിപ്പോര്ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഓവര്‍സിയര്‍
ഗ്രേഡ്II, ഗ്രേഡ്III
തസ്തികകളില്‍ നിലവില്‍
എത്ര പേര് ജോലി
ചെയ്യുന്നുവെന്നും;
നിലവിലുള്ള ഒഴിവുകള്‍
എത്രയെന്നും; 2020
മാര്‍ച്ച്31 വരെ
റിട്ടയര്‍മെന്റ്
ഒഴിവുകള്‍
എത്രയാണെന്നും
വിശദമാക്കാമോ;
(ഇ)
ഓവര്‍സിയര്‍
(സിവില്‍) ഗ്രേഡ്I,
ഗ്രേഡ്II, ഗ്രേഡ്III
റാങ്ക് ലിസ്റ്റുകളുടെ
കാലാവധി
പൂര്‍ത്തിയാകുന്നതിന്
മുമ്പ് ഒഴിവുകള്‍
നികത്തുവാന്‍ നടപടി
സ്വീകരിക്കുമോ?
ഫ്ലഡ് പ്രോണ്‍ ഏരിയ മാപ്പിംഗ്
സര്‍വ്വേ നടപടികള്‍
4217.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കടലുണ്ടിപുഴയുടെ
മലപ്പുറം പരിധിയിലുള്ള
ഫ്ലഡ് പ്രോണ്‍ ഏരിയ
മാപ്പിംഗ് സര്‍വ്വേ
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോയെന്നും
ഇപ്പോള്‍
ഏതുഘട്ടത്തിലാണെന്നുമുള്ള
വിശദാംശം നല്‍കുമോ;
(ബി)
കടലുണ്ടി
പുഴയിലെ നിലവിലെ
ശുദ്ധജല പദ്ധതികളുടെ
സ്ഥാനവും സംഭരണശേഷിയും
സംബന്ധിച്ച പുതിയ
ഡിസൈനും ഡി. പി. ആറും
തയ്യാറാക്കുവാന്‍
സര്‍വ്വേ നടപടികള്‍
പൂര്‍ത്തീകരിക്കേണ്ടതിനാല്‍
ഇക്കാര്യത്തില്‍
യുദ്ധകാലാടിസ്ഥാനത്തിലുള്ള
നടപടികള്‍
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
പിറവം
മണ്ഡലത്തിലെ മൈനര്‍ ഇറിഗേഷന്‍
പദ്ധതികള്‍
4218.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
4702-00-101-65-
മൈനര്‍ ഇറിഗേഷന്‍
ക്ലാസ് 2 ഹരിത കേരളം,
4702-00-101-63-ഹരിത
കേരളത്തില്പ്പെടുത്തി
കുളങ്ങളുടെ നവീകരണം
എന്നീ പ്ലാന്‍ സ്കീം
ശീര്‍ഷകങ്ങളില്‍ പിറവം
മണ്ഡലത്തില്‍
നടന്നുവരുന്ന മൈനര്‍
ഇറിഗേഷന്‍ പദ്ധതികള്‍
ഏതൊക്കെയെന്നും ഓരോ
പദ്ധതിയും
ഉള്‍പ്പെടുന്ന
പഞ്ചായത്ത് /
മുനിസിപ്പാലിറ്റി
ഏതൊക്കെയെന്നുമുള്ള
വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കുവാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
മൈനര്‍
ഇറിഗേഷന്‍ പദ്ധതി ഇപ്പോഴത്തെ
അവസ്ഥ
4219.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പിറവം
നിയോജകമണ്ഡലത്തില്‍
മൈനര്‍ ഇറിഗേഷന്‍
വകുപ്പിന്റെ
ആഭിമുഖ്യത്തില്‍,
മൈനര്‍ ഇറിഗേഷന്‍
ക്ലാസ്-I-4702-00-101-99,
മൈനര്‍ ഇറിഗേഷന്‍
ക്ലാസ്-II-4702-00-101-82,
ന്യൂ ലിഫ്ററ് ഇറിഗേഷന്‍
സ്കീം-4702-00-101-97
എന്നീ പ്ലാന്‍ സ്കീം
ശീര്‍ഷകങ്ങളില്‍ നടന്നു
വരുന്ന പദ്ധതികള്‍
ഏതൊക്കെയാണെന്നും ഓരോ
പദ്ധതിയുടെയും
ഇപ്പോഴത്തെ അവസ്ഥ
എന്താണെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ ഏതൊക്കെ
പഞ്ചായത്തുകളില്‍/മുനിസിപ്പാലിറ്റികളില്‍
ഉള്‍പ്പെട്ട
പ്രദേശങ്ങളിലാണ്
നടപ്പിലാക്കുന്നതെന്ന
വിവരം അറിയിക്കുമോ?
വേങ്ങര
നിയോജകമണ്ഡലത്തിലെ മള്‍ട്ടി
ജി.പി. പദ്ധതി
4220.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വേങ്ങര
നിയോജകമണ്ഡലത്തിലെ
വേങ്ങര, ഉൗരകം,
പറപ്പൂര്
പഞ്ചായത്തുകളെ
ഉള്‍പ്പെടുത്തി
മള്‍ട്ടി ജി.പി. എന്ന
പദ്ധതി ജലനിധി
നടപ്പിലാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഈ
ആവശ്യത്തിലേക്കായി
പൊളിക്കേണ്ടിവന്ന
റോഡുകള്‍ റിപ്പയര്‍
ചെയ്യുന്നതിന്
ജലനിധിയുടെ വിഹിതമായി
കണക്കാക്കിയത് എത്ര
രൂപയായിരുന്നു; ഇത്
ഒടുക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
മണലൂര്‍
മണ്ഡലത്തില്‍ നടപ്പിലാക്കുന്ന
ജലവിതരണ പദ്ധതികള്‍
4221.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി മണലൂര്‍
മണ്ഡലത്തില്‍
നടപ്പിലാക്കുന്ന
ജലവിതരണ പദ്ധതികള്‍
ഏതെല്ലാമാണെന്നും
പ്രസ്തുത ഓരോ പദ്ധതിയും
പ്രാവര്‍ത്തികമാക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്നും
വിശദമാക്കാമോ;
(ബി)
വാട്ടര്‍
സപ്ലൈ സ്കീം ഇന്‍ 10
മുനിസിപ്പാലിറ്റീസ്
എന്ന പദ്ധതിയിന്‍
കീഴില്‍ തൃശ്ശൂര്‍
കോര്‍പ്പറേഷനില്‍
നടപ്പാക്കുന്ന
പദ്ധതിയുടെയും
ഓഗ്മെന്റേഷന് ഓഫ്
സി.ഡബ്ലിയൂ.എസ്.എസ്.റ്റു
നാട്ടിക ഫര്‍ക്ക ഫേസ് 1
എന്നീ പദ്ധതിയുടെയും
വിശദാംശങ്ങള്‍
നല്‍കാമോ; പ്രസ്തുത
പദ്ധതികളുടെ പുരോഗതി
സംബന്ധിച്ച
വിശദാംശങ്ങള്‍
അറിയിക്കാമോ?
തിരുവല്ല
റവന്യൂ ടവറിന് സമീപമുള്ള
മഴമാപിനി
4222.
ശ്രീ.മാത്യു
റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവല്ല
റവന്യൂ ടവറിന്
സമീപമുള്ള മഴമാപിനി
ഇപ്പോള്‍
പ്രവര്ത്തനസജ്ജമാണോയെന്നറിയിക്കാമോ;
(ബി)
പ്രവര്ത്തനസജ്ജമാണെങ്കില്
ഇതില്‍ നിന്നും
ശേഖരിക്കുന്ന
വിവരങ്ങള്‍ എവിടെ
ലഭ്യമാകുമെന്നും ഇത്
പ്രസിദ്ധീകരിക്കുവാന്‍
നടപടി
സ്വീകരിക്കുമോയെന്നും
വ്യക്തമാക്കാമോ;
(സി)
ഇത്
പ്രവര്‍ത്തനസജ്ജമല്ലെങ്കില്‍
പ്രവര്‍ത്തനസജ്ജമാക്കുവാന്‍
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
കണ്ണൂര്‍
പൂരക്കടവില്‍ വിയര് കം
ട്രാക്ടര്‍വേ
4223.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
നബാര്‍ഡിന്റെ
ആര്.എെ.ഡി.എഫ്.
സ്കീമില്‍
ഉള്‍പ്പെടുത്തിയ
കണ്ണൂര്‍ ജില്ലയിലെ
കടന്നപ്പള്ളി പാണപ്പുഴ
ഗ്രാമപഞ്ചായത്തിലെ
പൂരക്കടവില്‍ ഏര്യം
പുഴക്ക് കുറുകെ
നിര്‍മ്മിക്കുന്ന
വിയര് കം ട്രാക്ടര്‍വേ
എന്ന പ്രവൃത്തിയുടെ
നിര്‍മ്മാണ പുരാേഗതി
അറിയിക്കുമാേ;പ്രസ്തുത
പ്രവൃത്തി എപ്പാേഴേക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയും; വിശദമാക്കാമാേ?
പാറശ്ശാല
നിയോജകമണ്ഡലത്തിലെ ജലവിഭവ
പദ്ധതികള്‍
4224.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
പാറശ്ശാല
നിയോജകമണ്ഡലത്തില്‍
ജലവിഭവ വകുപ്പ് മുഖേന
നടപ്പിലാക്കിയിട്ടുള്ള
വിവിധ പദ്ധതികളും
അവയുടെ പുരോഗതിയും
വ്യക്തമാക്കുമോ;
(ബി)
പാറശ്ശാല
നിയോജകമണ്ഡലത്തില്‍
ജലവിഭവ വകുപ്പ് മുഖേന
നടപ്പിലാക്കുവാൻ
ഉദ്ദേശിക്കുന്നതും,
ഡി.പി.ആർ. തയ്യാറാക്കി
വരുന്നതുമായ വിവിധ
പദ്ധതികളെ
സംബന്ധിച്ചുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ആലത്തൂര്‍
നിയോജകമണ്ഡലത്തിലെ വിവിധ
പദ്ധതികള്‍
4225.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
മെെനര്‍
ഇറിഗേഷന്‍ വകുപ്പിന്
കീഴില്‍ ആലത്തൂര്‍
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കി
വരുന്നതും,
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതുമായ
വിവിധ പദ്ധതികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ; അവയുടെ
നിലവിലെ സ്ഥിതി
എന്താണെന്ന്
വ്യക്തമാക്കാമോ?
മാനന്തവാടി
മണ്ഡലത്തിലെ മൈനര്‍ ഇറിഗേഷന്‍
പദ്ധതികള്‍
4226.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മാനന്തവാടി
മണ്ഡലത്തില്‍
നടപ്പാക്കികൊണ്ടിരിക്കുന്നതും
പരിഗണനയില്‍ ഉള്ളതുമായ
മൈനര്‍ ഇറിഗേഷന്‍
പദ്ധതികള്‍ ഏതെല്ലാമാണ്
;
(ബി)
ഇവയില്‍
ഭരണാനുമതി ഉള്ളവ
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
നടന്നുകൊണ്ടിരിക്കുന്ന
ഓരോ പ്രവൃത്തിയുടെയും
നിലവിലെ സ്ഥിതി
അറിയിക്കാമോ?
മൂവാറ്റുപുഴ
വാലി ഇറിഗേഷന്‍ പദ്ധതി
4227.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മൂവാറ്റുപുഴ
വാലി ഇറിഗേഷന്‍
പദ്ധതിക്കു വേണ്ടി
സ്ഥലം വിട്ടു നല്കിയ
വകയില്‍ നഷ്ടപരിഹാരം
ലഭിക്കുന്നതിനു വേണ്ടി
സമര്‍പ്പിച്ചിരുന്ന
MP1/100/2017 എന്ന
ഫയലില്‍ ഇതുവരെ
ഉണ്ടായിരിക്കുന്ന
തുടര്‍നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
നഷ്ടപരിഹാരം
ലഭ്യമാക്കുന്നതിനു
വേണ്ടി കോടതിവിധി
ഉണ്ടായിട്ടും പരിഹാരം
ഉണ്ടാകാത്ത അവസ്ഥ
സംജാതമായിരിക്കുന്ന
സ്ഥിതിവിശേഷത്തിന്
എന്ത് പരിഹാരമാണ്
നിര്‍ദ്ദേശിക്കുവാനുള്ളത്;
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ഫയലില്‍
തീരുമാനമാകുന്നതിനുവേണ്ടി
കോട്ടയം ഡെപ്യൂട്ടി
കളക്ടര്‍ നിയമോപദേശം
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
പ്രസ്തുത വിഷയം
സംബന്ധിച്ച്
സര്‍ക്കാര്‍
നല്‍കിയിരിക്കുന്ന
09/04/2019 -ലെ കത്തിന്
ചീഫ് എഞ്ചിനീയര്‍
(പ്രോജക്ട് II) മറുപടി
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഇതിനുണ്ടായിരിക്കുന്ന
കാലതാമസം
വ്യക്തമാക്കാമോ?
മുടങ്ങികിടക്കുന്ന
ജലസേചന പദ്ധതികള്‍
4228.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോടിക്കണക്കിന്
രൂപ മുടക്കിയിട്ടും
വര്‍ഷങ്ങളായി
മുടങ്ങിക്കിടക്കുന്ന
ജലസേചന പദ്ധതികളുടെ
പ്രയോജനം ജനങ്ങള്‍ക്ക്
ലഭിക്കാതിരിക്കുന്ന
സാഹചര്യം ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(ബി)
മൂവാറ്റുപുഴ
വാലി ജലസേചന പദ്ധതി,
ഇടമലയാര്‍ ജലസേചന
പദ്ധതി എന്നിവയ്ക്ക്
ഇതിനകം എത്ര തുകയാണ്
മുടക്കിയത്; പ്രസ്തുത
പദ്ധതികള്‍ ആരംഭിച്ചത്
ഏത് വര്‍ഷമാണെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
പദ്ധതികള്‍
പൂര്‍ത്തിയാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ഡി)
വളരെയധികം
പണച്ചെലവുള്ള ഇത്തരം
പദ്ധതികള്‍
ആവിഷ്ക്കരിക്കുമ്പോള്‍ത്തന്നെ
അവയുടെ
പൂര്‍ത്തീകരണത്തിനായി
ടാര്‍ഗറ്റ്
നിശ്ചയിക്കുകയും
അപ്രകാരം പ്രവൃത്തികള്‍
നടക്കുന്നുവെന്ന്
ഉറപ്പ്
വരുത്തുവാനുമുള്ള എന്ത്
സംവിധാനമാണ്
വകുപ്പിലുള്ളതെന്ന്
വെളിപ്പെടുത്താമോ?
വള്ളക്കടവ്
പാലത്തിന്റെ അപ്രോച്ച് റോഡ്
4229.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ
പല്ലാരിമംഗലം കവളങ്ങാട്
പഞ്ചായത്തുകളെ തമ്മില്‍
ബന്ധിപ്പിക്കുന്ന
വള്ളക്കടവ് പാലം
നിര്‍മ്മാണം ഇറിഗേഷന്‍
വകുപ്പ്
പൂര്‍ത്തീകരിച്ചെങ്കിലും,
അതുമായി ബന്ധപ്പെട്ട
അപ്രോച്ച് റോഡ് ടാര്‍
ചെയ്തിട്ടില്ല എന്ന
വിഷയം ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
അപ്രോച്ച് റോഡിന്റെ
ടാറിങ്ങ് സംബന്ധിച്ച
ഇറിഗേഷന്‍ വകുപ്പില്‍
നിലവിലുള്ള ഫയലായ
2017/5125/ഐഎ /എംവിപിഎ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
; വിശദമാക്കാമോ;
(സി)
പ്രസ്തുത
ഫയലില്‍
സ്വീകരിച്ചിട്ടുള്ള
നടപടികൾ വിശദമാക്കാമോ;
(ഡി)
നിരവധി
വാഹനങ്ങള്‍ കടന്നു
പോകുന്നതും, നൂറ്
കണക്കിന് കാല്‍നട
യാത്രക്കാർ
ഉപയോഗിക്കുന്നതുമായ
പ്രസ്തുത അപ്രോച്ച്
റോഡിന്റെ ടാറിങ്ങ്
നടപടികള്‍
വേഗത്തിലാക്കുവാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
മഴവെളള
സംഭരണത്തിനായി ആവിഷ്കരിച്ച
പദ്ധതികൾ
4230.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
വി. അബ്ദുറഹിമാന്
,,
കെ.ഡി. പ്രസേനന്‍
,,
സജി ചെറിയാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആവര്‍ത്തിച്ചുണ്ടാകുന്ന
കൊടുംവരള്‍ച്ചയുടെ
പശ്ചാത്തലത്തില്‍
മഴവെളള
സംഭരണത്തിന്റെയും
ജലപരിപോഷണത്തിന്റെയും
പ്രാധാന്യവും
ആവശ്യകതയും
പൊതുജനങ്ങളിലേയ്ക്ക്
എത്തിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി കേരള ഗ്രാമീണ
ശുദ്ധജല വിതരണ ശുചിത്വ
ഏജന്‍സി ' മഴകേന്ദ്രം'
എന്ന പേരില്‍ മഴവെളള
സംഭരണ പ്രചരണ പരിപാടി
സംഘടിപ്പിച്ച്
വരുന്നുണ്ടോ; വിശദാംശം
നല്‍കുമോ;
(സി)
മഴവെളളസംഭരണത്തിന്റെ
പ്രാധാന്യം
വിദ്യാര്‍ത്ഥികളിലൂടെ
അവരുടെ
വീടുകളിലേയ്ക്കും
ജനസമൂഹത്തിലേയ്ക്കും
എത്തിക്കുന്നതിനായി
വിഭാവനം ചെയ്ത ജലസൗഹൃദ
വിദ്യാലയം പദ്ധതിയുടെ
ഭാഗമായി സര്‍ക്കാര്‍
സ്കൂളുകളില്‍ മഴവെളള
സംഭരണികളുടെ
നിര്‍മ്മാണം
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കിണര്‍
റീച്ചാര്‍ജിംഗ്
4231.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ഭൂഗര്‍ഭ
ജലനിരപ്പ് ഓരാേവര്ഷവും
താഴ്ന്നുപാേകുന്ന
സാഹചര്യത്തില്‍ ജല
സംരക്ഷണ
പ്രവര്‍ത്തനത്തിന്റെ
ഭാഗമായി തദ്ദേശസ്വയംഭരണ
വകുപ്പുമായി സഹകരിച്ച്
കേരളത്തിലെ എല്ലാ
വീടുകളിലെയും കിണര്‍
റീച്ചാര്‍ജിംഗ്
നടത്തുവാന്‍ ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമാേ?
ഭൂഗര്‍ഭജല
ചൂഷണം
4232.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വര്‍ദ്ധിച്ച തോതില്‍
ഭൂഗര്‍ഭജല ചൂഷണം നടന്നു
വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്
നിയന്ത്രിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
കേരളാ
വാട്ടര്‍ അതോറിറ്റി
വിതരണം ചെയ്യുന്ന
കുടിവെള്ളത്തിന്റെ എത്ര
ശതമാനം കുഴല്‍ കിണറുകളെ
ആശ്രയിച്ചാണെന്നു
വ്യക്തമാക്കുമോ;
വിശദീകരിക്കുമോ;
(സി)
കുടിവെള്ളത്തിനുവേണ്ടി
കുഴല്‍ കിണറുകളെ
ആശ്രയിക്കുന്നത്
നിയന്ത്രിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
അനധികൃത
ജലചൂഷണത്തിന് ഇരയായവര്‍ക്ക്
നഷ്ടപരിഹാരം
4233.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ
പ്ലാച്ചിമടയിലെ
കോക്കകോള കമ്പനി
നടത്തിയ അനധികൃത
ജലചൂഷണത്തിന്
ഇരയായവര്‍ക്ക്
നഷ്ടപരിഹാരം
നല്‍കുന്നതിന് നിയമസഭ
പാസാക്കിയ നിയമം
അംഗീകാരം നല്‍കാതെ
കേന്ദ്രം
തിരിച്ചയച്ചിട്ടുണ്ടോ;
(ബി)
ഇവര്‍ക്ക്
നഷ്ടപരിഹാരം
നല്‍കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
(സി)
പ്രസ്തുത
കമ്പനിയ്ക്ക് വീണ്ടും
പ്രവര്‍ത്തനാനുമതി
നല്‍കിയിട്ടുണ്ടോ;
(ഡി)
കമ്പനിയുടെ
സ്ഥലങ്ങളില്‍ ആരോഗ്യ
വിദ്യാഭ്യാസ മേഖലകളിലെ
സ്ഥാപനങ്ങള്‍
തുടങ്ങുന്നതിനുള്ള
നിര്‍ദ്ദേശം
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ എന്ത് നടപടി
സ്വീകരിച്ചു;
വ്യക്തമാക്കാമോ?
ഭൂഗര്‍ഭജലനിരപ്പിലെ
കുറവ്
4234.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കയ്പമംഗലം
നിയോജകമണ്ഡലത്തിലെ
മതിലകം ബ്ലോക്ക്
പഞ്ചായത്തിലെ വിവിധ
പ്രദേശങ്ങളില്‍
ഭൂഗര്‍ഭജല നിരപ്പ്
അസാധാരണമായി താഴുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത പ്രശ്നം
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളും
പരിപാടികളുമാണ്
ആവിഷ്കരിച്ചിരിക്കുന്നത്
എന്നറിയിക്കാമോ;
(ബി)
ഈ
പ്രദേശങ്ങളിലെ
കിണറുകളിലെ ജലത്തില്‍
ഓറഞ്ച് നിറത്തിലുള്ള
ഓരിന്റെ ശക്തമായ
സാന്നിധ്യം മൂലം
നിത്യോപയോഗത്തിനു പോലും
ഉപയോഗിക്കുവാന്‍
കഴിയാത്ത സാഹചര്യത്തിൽ
, ആയതിന്റെ
കാരണത്തെക്കുറിച്ചും
ഇത് പരിഹരിക്കുന്നതിനെ
കുറിച്ചുമുള്ള
ശാസ്ത്രീയ പഠനം
നടത്തുവാന്‍
സര്‍ക്കാര്‍
തയ്യാറാകുമോ; പ്രസ്തുത
പ്രശ്നം
പരിഹരിക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു വരുന്നത്
എന്നറിയിക്കാമോ ?
പ്രധാന
നഗരങ്ങളില്‍ കുടിവെളള വിതരണം
4235.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
എ.ഡി.ബിയില്‍
നിന്ന് വായ്പ
സ്വീകരിച്ച് പ്രധാന
നഗരങ്ങളില്‍ കുടിവെളള
വിതരണം
മെച്ചപ്പെടുത്തുന്നതിന്
പദ്ധതിയുണ്ടോ; ഇത്
സംബന്ധിച്ച
വ്യവസ്ഥകളുടെ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
കേരള
വാട്ടര്‍ അതോറിറ്റിയുടെ
പുന:സംഘടന സംബന്ധിച്ച
പഠന റിപ്പോര്‍ട്ട്
ലഭിച്ചുവോ; എങ്കില്‍
അതിന്മേല് എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
കേരളാ
വാട്ടര്‍ അതോറിറ്റിക്ക്
സര്‍ക്കാരിന്റെ നോണ്‍
പ്ലാന്‍ ഗ്രാന്റ്
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
മഴവെള്ളം
കയറ്റുമതി
4236.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
മണ്‍സൂണ്‍
കാലത്ത് സുലഭമായി
ലഭിക്കുന്ന മഴവെള്ളം
വ്യാവസായികാടിസ്ഥാനത്തില്‍
സംഭരിച്ച്
വിദേശങ്ങളിലേക്കടക്കം
കയറ്റുമതി
ചെയ്യുന്നതിനാവശ്യമായ
ഒരു പദ്ധതി
ആവിഷ്ക്കരിക്കുന്ന
കാര്യം പരിഗണിക്കുമോ;
ഇതുമായി ബന്ധപ്പെട്ട്
പഠനം നടത്തുന്നതിന്
ഏതെങ്കിലും സംവിധാനം
ഉണ്ടാക്കുമോ?
അംഗീകാരമില്ലാത്ത
കുഴല്‍ക്കിണറുകള്‍
4237.
ശ്രീ.ഷാഫി
പറമ്പില്‍
,,
അനൂപ് ജേക്കബ്
,,
എ.പി. അനില്‍ കുമാര്‍
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അംഗീകാരമില്ലാത്ത
കുഴല്‍ക്കിണറുകള്‍
നിര്‍മ്മിച്ച് ജലചൂഷണം
നടത്തുന്ന മാഫിയ
പ്രവര്‍ത്തിക്കുന്നതായ
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അംഗീകാരമില്ലാത്ത
കുഴല്‍ക്കിണറുകള്‍
നിര്‍മ്മിച്ച്
ഹോട്ടല്‍, റിസോര്‍ട്ട്
എന്നിവിടങ്ങളില്‍
വെള്ളം വില്പന
നടത്തുന്നത് തടയാന്‍
നടപടികള്‍
സ്വികരിക്കുമോ;
(സി)
നാട്ടിന്‍പുറങ്ങളില്‍
കുടിവെള്ളലഭ്യത
ഉറപ്പുവരുത്താന്‍
വാട്ടര്‍ അതോറിറ്റി
പരാജയപ്പെട്ടതാണ് ഈ
മാഫിയകള്‍
തഴച്ചുവളരാന്‍
കാരണമാകുന്നതെന്ന
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
ജലസേചന
വകുപ്പ് WAPCOS-നെ
ഏല്പിക്കുന്ന പ്രവൃത്തികള്‍
4238.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
WAPCOS-നെ
ജലസേചന വകുപ്പിന്റെ
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കുന്നതിനായിട്ടാണ്
സംസ്ഥാന സര്‍ക്കാര്‍
ചുമതലപ്പെടുത്തിയിട്ടുള്ളത്;
വിശദവിവരം നല്‍കുമോ;
(ബി)
WAPCOS-ന്റെ
ഘടന എന്താണ്; ഇത്
പൂര്‍ണ്ണമായും കേന്ദ്ര
സര്‍ക്കാര്‍
ഏജന്‍സിയാണോ; WAPCOS-നെ
സംബന്ധിച്ച്
സര്‍ക്കാര്‍
പുറത്തിറക്കിയിട്ടുള്ള
ഉത്തരവുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(സി)
WAPCOS
മായി ബന്ധപ്പെട്ട്
ഭാവിയില്‍ എന്തെല്ലാം
തരത്തിലുള്ള വകുപ്പുതല
പുന:സംഘടനയാണ്
ഉദ്ദേശിക്കുന്നത്;
വിശദവിവരം നല്‍കുമോ;
(ഡി)
ജലസേചന
വകുപ്പില്‍
നടന്നുവരുന്ന
ഏതെങ്കിലും
പ്രവര്‍ത്തനങ്ങളില്‍
WAPCOS-നെ
കണ്‍സള്‍ട്ടന്‍സി ആയി
പരിഗണിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ WAPCOS-ന്
കണ്‍സള്‍ട്ടന്‍സി
നല്‍കുന്നതിന്
ഉദ്ദേശിയ്ക്കുന്നുണ്ടോ;
വിശദവിവരം നല്‍കുമോ?
കിണര്‍
റീ -ചാർജ്ജ് സംവിധാനം
4239.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
വാമനപുരം നിയോജക
മണ്ഡലപരിധിയില്‍ വരുന്ന
എത്ര സര്‍ക്കാര്‍
സ്ഥാപനങ്ങളില്‍ കിണര്‍
റീചാർജ്ജ് സംവിധാനം
ഏര്‍പ്പെടുത്തിയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങളുടെ
വിവരങ്ങള്‍ നല്‍കാമോ?
വാട്ടര്‍
സപ്ലൈ ആന്റ് സാനിട്ടേഷന്‍
പോളിസി
4240.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ
വാട്ടര്‍ സപ്ലൈ ആന്റ്
സാനിട്ടേഷന്‍ പോളിസി
തയ്യാറായിട്ടുണ്ടോ
ഇല്ലെങ്കില്‍
അതിനായുള്ള നടപടികള്‍
ഏത്
ഘട്ടത്തിലാണ്;വ്യക്തമാക്കുമോ
;
(ബി)
ജലവിതരണ
രംഗം കൂടുതല്‍
കാര്യക്ഷമവും
സുതാര്യവുമാക്കുന്നതിനുള്ള
നിര്‍ദ്ദേശങ്ങള്‍ ഈ
പോളിസിയിലൂടെ
ഉദ്ദേശിക്കുന്നുണ്ടോ;അറിയിക്കുമോ;
(സി)
2018-ലെ
പ്രളയത്തിന്റെ അനുഭവം
കൂടി കണക്കിലെടുത്തുള്ള
പോളിസി രൂപീകരണത്തിന്
പ്രത്യേക ശ്രദ്ധ
നല്‍കുമോ?
വികേന്ദ്രീകൃത
ചെറുകിട കുടിവെള്ള വിതരണ
പദ്ധതികള്‍
4241.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
എല്ലാവര്ക്കും
കുടിവെള്ളം
എത്തിക്കുന്നതിന് വലിയ
പദ്ധതികള്‍ക്ക്
മുന്‍ഗണന നല്കുന്ന
നിലവിലെ രീതിക്ക് പകരം
രണ്ടോ മൂന്നോ
പഞ്ചായത്തുകള്‍ക്ക്
വേണ്ടി ഒരു ചെറുകിട
കുടിവെള്ള വിതരണ പദ്ധതി
എന്ന രീതിയില്‍
വികേന്ദ്രീകൃത
പദ്ധതികള്‍ക്ക് ഊന്നല്‍
നല്കുവാന്
എന്തെങ്കിലും
പരിപാടികള്‍
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
തിരുവനന്തപുരം
നഗരത്തിലെ കുടിവെളള ക്ഷാമം
4242.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരത്തിലെ കുടിവെളള
ക്ഷാമം ശാശ്വതമായി
പരിഹരിക്കുക എന്ന
ലക്ഷ്യത്തോടെ ബദല്‍
പദ്ധതി
ഒരുക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഈ
പദ്ധതിക്ക് എത്ര തുക
ആവശ്യമായി വരുമെന്നും
ഇതിന് കിഫ്ബിയുടെ
അംഗീകാരം
ലഭിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(സി)
എന്നത്തേക്ക്
ഈ പദ്ധതി
പൂര്‍ത്തീകരിക്കുവാനാണ്
ലക്ഷ്യമിടുന്നത്?
കുടിവെള്ളത്തിന്റെ
ഗുണനിലവാര പരിശാേധന
4243.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കുടിവെള്ളത്തിന്റെ
ഗുണനിലവാരം
പരിശാേധിക്കുന്നതിന്
സംസ്ഥാനത്ത് എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളത്;
(ബി)
സംസ്ഥാനത്ത്
കൂടുതല്‍ പരിശാേധനാ
ലാബുകള്‍ സ്ഥാപിക്കാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമാേ?
നദികളും
പുഴകളും സംരക്ഷിക്കുന്നതിന്
സ്വീകരിക്കുന്ന നടപടികള്‍
4244.
ശ്രീ.ഷാഫി
പറമ്പില്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
റോജി എം. ജോണ്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നദികളും
പുഴകളും ഭാവി
തലമുറയ്ക്കായി
സംരക്ഷിക്കേണ്ടത്
നമ്മുടെ
കടമയാണെന്നുമുള്ള
ബോധ്യത്തിന്റെ
അടിസ്ഥാനത്തില്‍
നദികളെയും പുഴകളെയും
സംരക്ഷിക്കാന്‍ ജലവിഭവ
വകുപ്പ് സ്വീകരിക്കുന്ന
നടപടികള്‍
എന്തൊക്കെയാണ്;
(ബി)
വ്യാപകമായ
കയ്യേറ്റവും
മലിനീകരണവും കാരണം
സംസ്ഥാനത്തെ നദികളും
പുഴകളും ഗുരുതരമായ
ഭീഷണി
നേരിടുന്നുവെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇതിനെതിരെ
വകുപ്പ്തലത്തില്‍
എന്തൊക്കെ പരിഹാര
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
ജലവിഭവ
വകുപ്പിന് കീഴിലുള്ള പല
പദ്ധതികളിലൂടെയും
ലഭിക്കുന്ന
വെള്ളത്തിന്റെ
ഗുണനിലവാരം പരിശോധനാ
വിധേയമാക്കിയിട്ടുണ്ടോ;
ശരിയായ രീതിയിലുള്ള
ശുചീകരണം ഉറപ്പ്
വരുത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്?
ജല
അതോറിറ്റിയുടെ സാമ്പത്തിക
പ്രതിസന്ധി
4245.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ജല അതോറിറ്റി കടുത്ത
സാമ്പത്തിക
പ്രതിസന്ധിയിലാണോയെന്നറിയിക്കാമോ;
(ബി)
വെള്ളക്കരം
വര്‍ദ്ധിപ്പിക്കാതെ
തന്നെ ജല അതോറിറ്റിയെ
ലാഭത്തിലെത്തിക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചത്;
(സി)
കരാറുകാര്‍ക്ക്
നിലവില്‍ എത്ര കോടി
കുടിശ്ശികയുണ്ട്;
(ഡി)
കുടിശ്ശിക
തീര്‍ക്കാതെ
പ്രവൃത്തികൾ
ഏറ്റെടുക്കില്ലായെന്ന
കരാറുകാരുടെ നിലപാട്
വാട്ടര്‍
അതോറിറ്റിയില്‍
പ്രതിസന്ധി
സൃഷ്ടിച്ചിട്ടുണ്ടോ;
എങ്കില്‍ ഇത്
മറികടക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്?
വാട്ടര്‍
അതോറിറ്റിയെ ലാഭകരമായ
സ്ഥപനമായി മാറ്റുമെന്ന
പ്രഖ്യാപനം
4246.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
എം. വിന്‍സെന്റ്
,,
സണ്ണി ജോസഫ്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വെള്ളക്കരം
വര്‍ദ്ധിപ്പിക്കാതെ
അടുത്ത അഞ്ച്
വര്‍ഷക്കാലത്തെ
പ്രവര്‍ത്തന മികവിലൂടെ
വാട്ടര്‍ അതോറിറ്റിയെ
ലാഭകരമായ സ്ഥപനമായി
മാറ്റുമെന്ന പ്രഖ്യാപനം
നടത്തിയിരുന്നാേ;
(ബി)
എങ്കില്‍
ഇതുപ്രകാരം പ്രവര്‍ത്തന
മികവിനായി സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്; അത്
വിജയപ്രദമാണോ;
(സി)
കേരള
വാട്ടര്‍
അതോറിറ്റിയുടെ
പ്രവര്‍ത്തന ചെലവ്
കുറയ്ക്കുന്നതിന്
ഇതിനകം സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ;അത്
ഫലപ്രദമാണെന്ന്
വിലയിരുത്തുന്നുണ്ടോ;
(ഡി)
കേരളത്തിലെ
പരമാവധി വീടുകളിലും
സ്ഥാപനങ്ങളിലും
കണക്ഷന് നല്കി
പൊതുജനാരോഗ്യം
സംരക്ഷിക്കുന്നതിനും
വരുമാന വര്‍ദ്ധനവു്
ഉണ്ടാക്കുന്നതിനും
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്;
(ഇ)
വാട്ടര്‍
അതോറിറ്റിക്ക്
നിലവില്‍
ലഭിക്കുവാനുള്ള
വെള്ളക്കര കുടിശ്ശിക
പിരിച്ചെടുക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;അത്
ഫലപ്രദമാണോ?
പുതിയ
കുടിവെള്ള പൈപ്പുകള്‍
സ്ഥാപിക്കുന്നതിനു നടപടി
4247.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ
കാലപ്പഴക്കം ചെന്ന
കുടിവെള്ള പൈപ്പുകള്‍
മാറ്റി പുതിയവ
സ്ഥാപിക്കുന്നതിനു
വേണ്ടി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
മണ്ഡലത്തിലെ ഏതെല്ലാം
സ്ഥലങ്ങളിലെ
പൈപ്പുകളാണ് മാറ്റി
സ്ഥാപിച്ചിട്ടുള്ളതെന്നും,
ഇനി എവിടെയെല്ലാമാണ്
മാറ്റി
സ്ഥാപിക്കുവാനുള്ളതെന്നും,
ഇതിനുവേണ്ടി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്നും
വിശദമാക്കാമാ;
(സി)
പ്രസ്തുത
പ്രവൃത്തികൾക്കായി
കിഫ്ബി പദ്ധതിയില്‍
പ്രൊപ്പോസല്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
പ്രൊപ്പോസലുകളെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(ഡി)
ടി
മണ്ഡലത്തിലെ
കാലപ്പഴക്കം ചെന്ന
മുഴുവന്‍ പൈപ്പുകളും
മാറ്റി പുതിയ
പൈപ്പുകള്‍ സ്ഥാപിച്ച്
കുടിവെള്ള
പ്രശ്നങ്ങള്‍ക്ക്
പരിഹാരം കാണുന്നതിനു
വേണ്ട അടിയന്തര നടപടി
സ്വീകരിക്കുമോ ;
വിശദമാക്കാമോ?
മണലൂര്‍
മണ്ഡലത്തിലെ ജലവിതരണ പൈപ്പ്
ലൈനുകള്‍ മാറ്റി
സ്ഥാപിക്കുന്നതിന് നടപടി
4248.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
മണലൂര്‍
മണ്ഡലത്തിലെ
വാടാനപ്പള്ളി
പഞ്ചായത്തിലെ
കാലപ്പഴക്കം ചെന്ന
ജലവിതരണ പൈപ്പ്
ലൈനുകള്‍ മാറ്റി
സ്ഥാപിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് അറിയിക്കാമോ;
വാട്ടര്‍
അതോറിറ്റിയുടെ കടുത്തുരുത്തി
ഡിവിഷന് ഓഫീസ്
കെട്ടിടനിർമ്മാണം
4249.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വാട്ടര്‍
അതോറിറ്റിയുടെ
കടുത്തുരുത്തി ഡിവിഷന്
ഓഫീസിന്റെ
കെട്ടിടനിർമ്മാണത്തിന്റെ
പുരോഗതി
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കെട്ടിടനിർമ്മാണത്തിന്റെ
റിവൈസ്ഡ്
എസ്റ്റിമേറ്റിന്
അംഗീകാരം
നല്‍കിയിട്ടുണ്ടോ;ഇല്ലെങ്കിൽ
ആയതിലുണ്ടായ കാലതാമസം
എന്താണെന്നും റിവൈസ്ഡ്
എസ്റ്റിമേറ്റിന് എന്ന്
അംഗീകാരം നൽകാൻ
കഴിയുമെന്നും
വ്യക്തമാക്കാമോ?
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തില്‍
നിലവിലുള്ള കുടിവെള്ള
പദ്ധതികള്‍
4250.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തില്‍
നിലവിലുള്ള കുടിവെള്ള
പദ്ധതികള്‍ ഏതെല്ലാം;
ഓരോ പദ്ധതിയുടേയും
വിശദാംശം നല്‍കാമോ;
(ബി)
ലെക്കിടി
പേരൂര്‍
ഗ്രാമപഞ്ചായത്തിലെ
ജലനിധി കുടിവെള്ള
പദ്ധതി
അഭിമുഖീകരിക്കുന്ന
പ്രശ്നങ്ങള്‍
എന്തെല്ലാമെന്ന്
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്
പരിഹരിക്കുന്നതിനായി ഈ
സര്‍ക്കാര്‍
കെെക്കൊണ്ട നടപടികള്‍
വിശദീകരിക്കാമോ?
കോടതിയില്‍
കെട്ടിവച്ച തുക വാട്ടര്‍
ബില്ലില്‍ നിന്നും
ഒഴിവാക്കാന്‍ നടപടി
4251.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
06.08.2007-ലെ
കോടതി വിധിപ്രകാരം
കോടതിയില്‍ കെട്ടിവച്ച
9750/- രൂപ റഗുലര്‍
വാട്ടര്‍ ബില്ലില്‍
നിന്നും ഒഴിവാക്കി
കിട്ടുന്നതിനായി കൊച്ചി
കരുവേലിപ്പടി, CC
16/537A-യില്‍
താമസിക്കുന്ന ഗ്രേസി
പോളിന്റെ അപേക്ഷയില്‍
കേരള വാട്ടര്‍
അതോറിറ്റി നാളിതുവരെ
യാതൊരു നടപടിയും
സ്വീകരിക്കാത്തതിന്റെ
കാരണം വിശദമാക്കാമോ ;
(ബി)
പ്രസ്തുത
തുക ടിയാളുടെ ബില്ലില്‍
നിന്നും എന്നത്തേക്ക്
ഒഴിവാക്കി നല്കാന്
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
ആനയാംകുന്ന്
വാട്ടര്‍ ടാങ്കിന്റെ
ശാേചനീയാവസ്ഥ
4252.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജല
അതാേറിറ്റിക്ക്
കീഴിലുള്ള കാരശ്ശേരി
ഗ്രാമപഞ്ചായത്തിലെ
ആനയാംകുന്ന് കുടിവെള്ള
പദ്ധതിയുടെ വാട്ടര്‍
ടാങ്ക് അപകടാവസ്ഥയിലും
ശാേചനീയാവസ്ഥയിലും ആയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
അപകടാവസ്ഥ
മാറ്റുന്നതിന് എന്തു
നടപടികളാണ് അതാേറിറ്റി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമാേ;
(സി)
ജീവന്
ഭീഷണിയായി നില്ക്കുന്ന
ഇൗ ടാങ്കിന്റെ
ശാേച്യാവസ്ഥ
പരിഹരിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമാേ?
ഷൊര്‍ണ്ണൂര്‍
സമഗ്ര കുടിവെള്ള പദ്ധതി
4253.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഉദ്ഘാടനം
കഴിഞ്ഞ ഷൊര്‍ണ്ണൂര്‍
സമഗ്ര കുടിവെള്ള
പദ്ധതിയുടെ മുഴുവന്‍
ശേഷിയും ഉപയോഗിച്ച്
വാണിയംകുളം ഗ്രാമ
പഞ്ചായത്തില്‍
കുടിവെള്ള വിതരണം
നടത്തുന്നതിനുള്ള
വിതരണശൃംഖല
നിര്‍മ്മിക്കുന്നതിനുള്ള
പദ്ധതി പരിഗണനയിലുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ
ഡി.പി.ആര്
തയ്യാറാക്കുവാന്‍ സത്വര
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
മൂവാറ്റുപുഴയില്‍
കുപ്പിവെള്ള നിര്‍മ്മാണ
യൂണിറ്റ്
4254.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റിയുടെ
കീഴിലുള്ള കുപ്പിവെള്ള
നിര്‍മ്മാണ
യൂണിറ്റുകള്‍
ഏതൊക്കെയാണെന്ന്
അറിയിക്കാമോ ;
(ബി)
മൂവാറ്റുപുഴ
കേന്ദ്രമാക്കി ഒരു
കുപ്പിവെള്ള നിര്‍മ്മാണ
യൂണിറ്റ് ആരംഭിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
എങ്കില്‍ അതിന്റെ
നിലവിലെ സ്ഥിതി
അറിയിക്കുമോ ?
പാലായി
വളവിലെ കുടിവെള്ളപദ്ധതി
4255.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ പാലായി വളവ്
കേന്ദ്രീകരിച്ച്
വിഭാവനം ചെയ്ത
കുടിവെള്ളപദ്ധതി
എന്നത്തേയ്ക്ക്
നടപ്പിലാക്കുവാൻ
കഴിയുമെന്ന്
വ്യക്താക്കാമോ;
(ബി)
പാലായി
വളവ് റെഗുലേറ്റര്‍ കം
ബ്രിഡ്ജ് പദ്ധതി എന്ന്
പൂര്‍ത്തീകരിക്കുവാൻ
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
എരുമേലി
സമഗ്ര കുടിവെള്ള പദ്ധതി
4256.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
എരുമേലി
സമഗ്ര കുടിവെള്ള
പദ്ധതിയുടെ കീഴില്‍
പൂര്‍ത്തിയാക്കിയ
പ്രവൃത്തികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി മുഖേന എത്ര
പേര്‍ക്ക് കുടിവെള്ളം
എത്തിക്കാന്‍
കഴിഞ്ഞിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
പദ്ധതിയുടെ
രണ്ടാം ഘട്ട
നിര്‍മ്മാണത്തിനായി തുക
അനുവദിച്ചിട്ടുണ്ടോ:
വിശദമാക്കാമോ?
മഞ്ചേരി
നിയോജകമണ്ഡലത്തില്‍ ജലവിഭവ
വകുപ്പ് നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
4257.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മഞ്ചേരി
നിയോജകമണ്ഡലത്തില്‍
ജലവിഭവ വകുപ്പ്
നടപ്പിലാക്കി വരുന്ന
ഓരോ പദ്ധതിയുടെയും
നിലവിലെ സ്ഥിതി
സംബന്ധിച്ച വിശദവിവരം
ലഭ്യമാക്കാമോ;
(ബി)
ഓരോ
പദ്ധതിയുടെയും
ഭരണാനുമതി ലഭിച്ച
തീയതി, സാങ്കേതികാനുമതി
നല്കിയ തീയതി,
ടെന്‍ഡര്‍ ചെയ്ത തീയതി,
പ്രവൃത്തി ആരംഭിച്ച
തീയതി എന്നിവ സഹിതമുള്ള
വിശദാംശം ലഭ്യമാക്കാമോ;
(സി)
ഈ
സാമ്പത്തികവര്‍ഷം
അടിയന്തരമായി
പൂര്‍ത്തിയാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
ഏതൊക്കെയാണ്;
ഏതെങ്കിലും പദ്ധതികള്‍
പൂര്‍ത്തീകരിക്കുന്നതിന്
എന്തെങ്കിലും സാങ്കേതിക
തടസ്സങ്ങള്‍
നേരിടുന്നുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
കോടശ്ശേരി-അതിരപ്പിള്ളി-പരിയാരം
കുടിവെള്ള പദ്ധതി
4258.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മുന്‍വർഷത്തെ
ബഡ്ജറ്റില്‍ ഭരണാനുമതി
ലഭിച്ച
കോടശ്ശേരി-അതിരപ്പിള്ളി-പരിയാരം
കുടിവെള്ള പദ്ധതിയ്ക്ക്
കിഫ്ബിയുടെ അനുമതി
ലഭ്യമായിട്ടുണ്ടോ;
(ബി)
മൂന്ന്
പഞ്ചായത്തുകളിലെ
കുടിവെള്ള സൗകര്യത്തിന്
ഏറെ സഹായകരമാകുന്ന
പ്രസ്തുത പദ്ധതിയുടെ
നിര്‍മ്മാണം
ആരംഭിയ്ക്കുന്നതിനായുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
നിര്‍മ്മാണം
അടിയന്തരമായി
ആരംഭിയ്ക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
കുറത്തിക്കാട്
കുടിവെള്ള പദ്ധതി
4259.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
നിയോജകമണ്ഡലത്തിലെ
കുറത്തിക്കാട്
കുടിവെള്ള പദ്ധതി
പൂര്‍ത്തീകരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിക്കുള്ള
റെയില്‍വേയുടെ
അനുമതിയുമായി
ബന്ധപ്പെട്ട്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
പ്രസ്തുത
കുടിവെള്ള പദ്ധതി
എപ്പോൾ ആരംഭിക്കുവാന്‍
കഴിയുമെന്നും എത്ര
നാളുകള്‍ക്കുള്ളില്‍
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്നും
വിശദമാക്കുമോ?