അമിത
പലിശ ഈടാക്കുന്നത്
തടയുന്നതിന് പുതിയ
നിയമനിര്‍മ്മാണം
3759.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
മണി ലെന്റേഴ്സ്
നിയമപ്രകാരം പണം കടം
കാെടുക്കല് ബിസിനസ്
നടത്തുന്നവര്‍ അമിത
പലിശ ഇൗടാക്കുന്നതും
ബ്ലേഡ് മാഫിയ
സംസ്ഥാനത്ത് വീണ്ടും
പിടിമുറുക്കുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
എങ്കില്‍
ഇവര്‍ക്ക് മാസം/ഒരു
വര്‍ഷം പരമാവധി എത്ര
ശതമാനം പലിശ
ഇൗടാക്കാനാണ് അനുമതി
നല്‍കിയിട്ടുള്ളത്;
വ്യക്തമാക്കുമാേ;
(സി)
ഇതില്‍
കൂടുതല്‍ പലിശ
ഇൗടാക്കിയതിന്റെ
പേരില്‍ എന്തെങ്കിലും
പരാതികള്‍
ലഭിച്ചിരുന്നാേ;
എങ്കില്‍ ആയതിൽ എന്ത്
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമാേ;
(ഡി)
അമിത
പലിശ ഈടാക്കുന്നത്
തടയുന്നതിന് നിലവിലുള്ള
നിയമം
പര്യാപ്തമല്ലെങ്കില്‍
ആയതിലേക്ക് പുതിയ
നിയമനിര്‍മ്മാണം
നടത്തുന്ന കാര്യം
പരിഗണിക്കുമാേ?
കേരള
സര്‍വ്വീസ് ചട്ടങ്ങളുടെ
പരിഷ്കരണം
3760.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
സര്‍വ്വീസ് ചട്ടങ്ങള്‍
ഭാഗം III ലെ
കാലികപ്രസക്തി
നഷ്ടപ്പെട്ട ചട്ടങ്ങള്‍
ഒഴിവാക്കുന്നതിനും
ആവശ്യമായവ
കൂട്ടിച്ചേര്‍ക്കുന്നതിനുമായി
ഒരു സമിതി രൂപീകരിച്ച്
സര്‍ക്കാര്‍ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടെങ്കില്‍
ആരൊക്കെയാണ് സമിതി
അംഗങ്ങള്‍ എന്നും
സമിതിയുടെ
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടം വരെയെത്തി
എന്നുമുള്ളതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
സമിതി
അതിന്റെ റിപ്പോര്‍ട്ട്
സമര്‍പ്പിക്കുന്നതില്‍
കാലതാമസം
വരുത്തുന്നുവെങ്കില്‍
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
കെ.എസ്.ആര്
ഭാഗം III സമഗ്രമായി
പരിഷ്കരിച്ച് സമിതി
സര്‍ക്കാരിന്
എന്നേയ്ക്ക്
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
അറിയിക്കാമോ?
ആയുഷ്മാന്‍
ഭാരത് പദ്ധതി
3761.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആരോഗ്യസുരക്ഷ
പദ്ധതിയായ ആയുഷ്മാന്‍
ഭാരത് പദ്ധതി
സംസ്ഥാനത്ത്
നടപ്പാക്കിയില്ല എന്ന
ആരോപണം ശരിയാണോ;
(ബി)
കേന്ദ്ര
സര്‍ക്കാരിന്റെ സാമൂഹിക
സാമ്പത്തിക സെന്‍സസ്
അനുസരിച്ച് സംസ്ഥാനത്തെ
എത്ര
കുടുംബങ്ങള്‍ക്കാണ്
ആയുഷ്മാന്‍ ഭാരത്
പദ്ധതി പ്രകാരം
ചികില്‍സ ആനുകൂല്യം
ലഭിക്കുക;
(സി)
സംസ്ഥാനത്തിന്‍െറ
പ്രത്യേക സാഹചര്യങ്ങള്‍
പരിഗണിച്ച് കൂടുതല്‍
പേര്‍ക്ക് ആരോഗ്യ
പരിരക്ഷ
ലഭിക്കുന്നതിനുവേണ്ടി
നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന
കാരുണ്യ ആരോഗ്യ സുരക്ഷ
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
സംസ്ഥാനത്ത്
നികുതി റിട്ടേണ്‍
സമര്‍പ്പിക്കാത്തവര്‍
3762.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഉപഭോഗ
ആഡംബര വസ്തുക്കള്‍ക്ക്
നികുതി
കുറയ്ക്കുവാനുള്ള
നീക്കത്തെ കേരളം
എതിര്ത്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
പെട്രോള്‍/ഡീസല്‍
ജി.എസ്.ടി. യില്‍
ഉള്‍പ്പെടുത്തുവാന്‍
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
ജി.എസ്.ടി റിട്ടേണ്‍
സമര്‍പ്പിക്കാത്ത എത്ര
പേര് ഉണ്ട്;
ഇവര്‍ക്കെതിരെ
എന്തെങ്കിലും നടപടി
ജി.എസ്.ടി. വകുപ്പ്
എടുത്തിട്ടുണ്ടോ;
(സി)
ഇക്കഴിഞ്ഞ
ജി.എസ്.ടി.
കൗണ്‍സിലില്‍ 28%
നികുതിയിലുള്ള എത്ര
വസ്തുക്കളെ 18%
നികുതിയിലാക്കിയിട്ടുണ്ട്;
വ്യക്തമാക്കുമോ; ഇതില്‍
സംസ്ഥാനം
ആവശ്യപ്പെട്ടത്
ഏതെല്ലാം;
(ഡി)
ജി.എസ്.ടി.
സമര്‍പ്പിക്കുന്നതിലെ
കൃത്യതക്കുറവ്
സംബന്ധിച്ച് സംസ്ഥാന
ജി.എസ്.ടി. വകുപ്പില്‍
ലഭിച്ച പ്രധാന
പരാതികള്‍ എന്തെല്ലാം;
വിശദമാക്കുമോ; ഇത്
ജി.എസ്.ടി.
കൗണ്‍സിലില്‍ സംസ്ഥാനം
ഉന്നയിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
പ്രളയാനന്തര
പുനരധിവാസത്തിന് ലോകബാങ്ക്
വായ്പ
3763.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രളയാനന്തര
പുനരധിവാസവൂമായി
ബന്ധപ്പെട്ട് ലോകബാങ്ക്
വായ്പയ്ക്ക് അപേക്ഷ
നല്‍കിയിരുന്നോ ;
വ്യക്തമാക്കുമോ ;
(ബി)
എങ്കില്‍
സംസ്ഥാനത്തിന്റെ അപേക്ഷ
പരിഗണിച്ച് ലോകബാങ്ക്
പ്രളയാനന്തര
പുനരധിവാസത്തിനായി എത്ര
രൂപയാണ് വായ്പ
അനുവദിച്ചിട്ടുള്ളത് ;
(സി)
പ്രസ്തുത
തുകയുടെ തിരിച്ചടവ്
കാലാവധി, പലിശ,
തിരിച്ചടവ് തുക എന്നിവ
എത്രയാണെന്നുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(ഡി)
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍
സംസ്ഥാനത്തിന്റെ
പൊതുകടം എത്ര
രൂപയായിരുന്നു ;
ഇപ്പോള്‍ അത് എത്ര
രൂപയാണ്
;വെളിപ്പെടുത്തുമോ ;
(ഇ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം വിവിധ
മാര്‍ഗങ്ങളിലൂടെ എത്ര
തുക വായ്പയായി എടുത്തു
; വ്യക്തമാക്കുമോ ?
അക്രഡിറ്റഡ്
ഏജന്‍സികള്‍ക്കുള്ള
എഗ്രിമെന്റ്
3764.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിലുള്ള അക്രഡിറ്റഡ്
ഏജന്‍സികള്‍ക്കുള്ള
എഗ്രിമെന്റ് പുതുക്കി
നല്‍കിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
വിവിധ അക്രഡിറ്റഡ്
ഏജന്‍സികളെ
ചുമതലപ്പെടുത്തിയിട്ടുള്ള
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ചെങ്ങന്നൂര്‍
ജില്ലാ ആശുപത്രി വികസനത്തിന്
കിഫ്ബി ഫണ്ട്
3765.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ശബരിമല
തീര്‍ത്ഥാടന കാലത്ത്
വളരെയധികം
പ്രാധാന്യമുള്ള
ചെങ്ങന്നൂര്‍ ജില്ലാ
ആശുപത്രിയുടെ സമഗ്ര
വികസനം ലക്ഷ്യമാക്കി
വാപ്കോസ് സമര്‍പ്പിച്ച
എസ്റ്റിമേറ്റിന്
ഹെല്‍ത്ത് & ഫാമിലി
വെല്‍ഫയര്‍
ഡിപ്പാര്‍ട്ട്മെന്റിന്‍െറ
15/5/19 തീയതിയിലെ
1120/19 നം ഉത്തരവ്
പ്രകാരം നല്കിയ
97,71,90,200/- രൂപയുടെ
ഭരണാനുമതി ഉള്ളതിനാല്‍
കിഫ്ബിയില്‍ നിന്ന്
ഫണ്ട്
ലഭ്യമാക്കുന്നതിനുള്ള
നടപടിക്ക് ശിപാര്‍ശ
ചെയ്തിരുന്നോ;
(ബി)
പ്രസ്തുത
തുക കിഫ്ബിയില്‍
നിന്നും
അനുവദിക്കുന്നതിനുള്ള
നടപടിക്രമങ്ങളുടെ
പുരോഗതി വിവരിക്കാമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങൾക്ക് ലഭിക്കേണ്ട
തുക
3766.
ശ്രീ.എം.ഉമ്മര്‍
,,
പി.കെ.അബ്ദു റബ്ബ്
,,
പാറക്കല്‍ അബ്ദുല്ല
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-19
സാമ്പത്തികവര്‍ഷത്തില്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്കായി
ധനകാര്യവകുപ്പ് അനുമതി
നല്കിയ തുക
പൂർണ്ണമായും നല്കാന്
കഴിയാത്തതിന്റെ കാരണം
വിശദമാക്കാമോ;
(ബി)
2018-19
വര്‍ഷത്തെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ പദ്ധതി
വിഹിതത്തില്‍ 852 കോടി
രൂപ ലാപ്സായതില്
ധനകാര്യവകുപ്പിന്റെ
ഭാഗത്തുണ്ടായ വീഴ്ച
പരിശോധിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
തുക ഏത് വിഹിതത്തില്‍
നിന്നും നല്‍കാനാണ്
ധനകാര്യവകുപ്പ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ?
സാമ്പത്തികസ്ഥിതി
സംബന്ധിച്ച ധവളപത്രം
3767.
ശ്രീ.എം.ഉമ്മര്‍
,,
കെ.എം.ഷാജി
,,
സി.മമ്മൂട്ടി
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
സംസ്ഥാനത്തിന്റെ
സാമ്പത്തിക സ്ഥിതി
മെച്ചപ്പെടുത്താന്‍
കഴിഞ്ഞിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
കിഫ്ബിയിലൂടെയും
മസാലബോണ്ടിലൂടെയും
മറ്റ് നികുതി ഇതര
വരുമാനത്തിലൂടെയും
സാമ്പത്തികവളര്‍ച്ച
കൈവരിക്കാന്‍
കഴിഞ്ഞതായി
കരുതുന്നുണ്ടോ;
വിശദമാക്കാമോ;
(സി)
സാമ്പത്തിക
വളര്‍ച്ച
മുന്‍സര്‍ക്കാരിന്റെ
കാലത്തേതില്‍ നിന്നും
ഉയര്‍ന്നതാണെങ്കില്‍
നിലവിലെ
സാമ്പത്തികസ്ഥിതി
സംബന്ധിച്ച ധവളപത്രം
പുറപ്പെടുവിക്കാന്‍
തയ്യാറാകുമോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കാമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍ നിന്നും
കോഴിക്കോട് നടന്ന തട്ടിപ്പ്
3768.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
നിന്നും കോഴിക്കോട്
നടന്ന
തട്ടിപ്പിനെക്കുറിച്ചു
ധനകാര്യ പരിശോധനാ
വിഭാഗം അന്വേഷണം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ എത്ര കോടി
രൂപയുടെ തട്ടിപ്പ്
നടന്നുവെന്നാണ്
കണ്ടെത്തിയിട്ടുള്ളതെന്നും
ഇക്കാര്യത്തില്‍
ആർക്കെല്ലാമെതിരെ നടപടി
സ്വീകരിച്ചുവെന്നും
വ്യക്തമാക്കാമോ;
(ബി)
തട്ടിപ്പ്
നടത്തിയ തുക തിരികെ
ഈടാക്കുവാന്‍
സാധിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(സി)
ഇത്തരത്തിലുള്ള
തട്ടിപ്പുകള്‍
തടയുന്നതിന് എന്തൊക്കെ
മുന്‍കരുതലുകളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
പുനർനിര്‍മ്മാണത്തിനായി
സര്‍ക്കാര്‍ എടുക്കുന്ന വായ്പ
3769.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രളയാനന്തര
പുനർനിര്‍മ്മാണത്തിനായി
ഏതെല്ലാം ഏജന്‍സികളില്‍
നിന്നുമാണ് വായ്പ
എടുക്കുന്നത്;
വിശദവിവരം നല്‍കുമോ;
(ബി)
ഏതെല്ലാം
ഏജന്‍സികള്‍ വഴിയാണ്
ഇപ്രകാരം ലഭിക്കുന്ന
ഫണ്ട് ഉപയോഗിച്ച്
പദ്ധതികള്‍
നടപ്പിലാക്കുക;
വിശദവിവരം നല്‍കുമോ;
(സി)
പ്രളയാനന്തര
പുനർനിര്‍മ്മാണ
പദ്ധതികള്‍ എത്ര
വര്‍ഷത്തിനുള്ളില്‍
പൂർത്തീകരിക്കുവാനാണ്
ഉദ്ദേശിച്ചിട്ടുള്ളത്;
വിശദവിവരം നല്‍കുമോ?
വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
ചെലവഴിച്ച തുക
3770.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
1.4.2018
മുതല്‍ 31.3.2019 വരെ
സംസ്ഥാനത്തെ മൊത്തം
ചെലവ് എത്ര; വിവിധ ഇനം
തിരിച്ച് വിശദാംശം
ലഭ്യമാക്കാമോ;
(ബി)
സംസ്ഥാനത്തെ
ട്രഷറികളില്‍ നിന്നും ഈ
കാലയളവിൽ എത്ര തുക
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
ശമ്പളയിനത്തിലും, മറ്റ്
ആനുകൂല്യങ്ങളായിട്ടും
നല്കുകയുണ്ടായി എന്ന്
വ്യക്തമാക്കാമോ;
(സി)
ഇക്കാലയളവിൽ
സംസ്ഥാന സര്‍ക്കാര്‍
പെന്‍ഷന്‍കാര്‍ക്ക്
എത്ര തുക പെന്ഷന് ആയി
നല്കി; വിശദാംശം
നല്‍കാമോ;
(ഡി)
പ്രസ്തുത
കാലയളവിൽ സംസ്ഥാന
സര്‍വ്വീസില്‍ നിന്ന്
വിരമിച്ച
ജീവനക്കാര്‍ക്ക് വിവിധ
ആനുകൂല്യങ്ങള്‍
നല്‍കുന്നതിനായി എത്ര
തുക ചെലവഴിച്ചു ;
വിശദമാക്കാമോ;
(ഇ)
ഈ
കാലയളവിൽ സംസ്ഥാനത്തെ
വിവിധ വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
എത്ര തുക ചെലവഴിച്ചു;
വിശദാംശം നല്‍കാമോ?
സേവന
നികുതി
3771.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥികളുടെ
ഫീസും ആശുപത്രി
സേവനങ്ങളുടെ നിരക്കും
ഉയര്‍ത്തുന്നത്
സാധാരണക്കാരെ
തീര്‍ത്തും
പ്രതികൂലമായി
ബാധിക്കുമോഎന്ന്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
പ്രളയ
സെസ്സും സേവനനികുതി
വര്‍ദ്ധനവും ജനജീവിതം
ദുഃസ്സഹമാക്കുമോ;
ഇല്ലെങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ?
റവന്യൂ
കമ്മി കുറയ്ക്കാൻ നടപടി
3772.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.എ.
എന്‍. ഷംസീര്‍
,,
പി.കെ. ശശി
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാമ്പത്തിക
സുസ്ഥിരത
കൈവരിക്കുന്നതിനുവേണ്ടി
ഈ
സാമ്പത്തികവര്‍ഷാവസാനത്തോടെ
റവന്യൂ കമ്മി
ജി.എസ്.ഡി.പി.യുടെ ഒരു
ശതമാനമായും ധനകമ്മി
മൂന്ന് ശതമാനമായും
കുറച്ചുകൊണ്ടുവരുന്നതിന്
സ്വീകരിച്ചുവരുന്ന
ധനമാനേജ്മെന്റ് നടപടികൾ
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
കേന്ദ്രസർക്കാരിന്റെ
നടപടികളുടെ ഫലമായുണ്ടായ
സാമ്പത്തിക ആഘാതങ്ങളും
ജി.എസ്.ടി.നടപ്പാക്കിയതില്‍
കേന്ദ്ര സര്‍ക്കാരിന്റെ
ഭാഗത്തു നിന്നുണ്ടായ
അനാസ്ഥയും സംസ്ഥാനത്തെ
കാര്‍ഷിക, വ്യാപാര,
വാണിജ്യ മേഖലകളെ
പ്രതികൂലമായി
ബാധിച്ചിട്ടുണ്ടോ; ആയത്
സംസ്ഥാനത്തെ തനതു
നികുതി വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
യത്നത്തിന് എത്രമാത്രം
പ്രതികൂലമായി
ബാധിക്കുമെന്ന്
വിലയിരുത്തിയിട്ടിണ്ടോ;
വിശദാംശം നൽകുമോ;
(സി)
സംസ്ഥാനത്തെ
റവന്യൂ ചെലവില്‍
ഇരുപത്തിയേഴ്
ശതമാനത്തോളം
വർദ്ധനയുണ്ടാകുമെന്ന്
കണക്കാക്കിയിരിക്കുന്നതിനാല്‍
വികസന - വികസനേതര
റവന്യൂ ചെലവു
നിയന്ത്രിക്കാൻ
സ്വീകരിച്ച മാർഗ്ഗങ്ങൾ
വ്യക്തമാക്കാമോ?
ഖജനാവില്‍
നിന്ന് പലിശ ഇനത്തില്‍
നല്കിയ തുക
3773.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ഖജനാവില്‍ നിന്ന്
2017-18, 2018-19
സാമ്പത്തികവര്‍ഷങ്ങളില്‍
പലിശ ഇനത്തില്‍
നല്കിയ ആകെ തുക
എത്രയാണെന്നും ഇതില്‍
മൂലധനനിക്ഷേപത്തിന്മേല്
നല്കിയ തുക
എത്രയാണെന്നും
അറിയിക്കുമാേ;
(ബി)
പ്രസ്തുത
വര്‍ഷങ്ങളില്‍
സംസ്ഥാനത്തിന്റെ
ജി.എസ്.ഡി.പി.യുടേയും
കടത്തിന്റെയും അനുപാതം
എത്രയാണെന്ന്
അറിയിക്കുമാേ?
ബഡ്ജറ്റിതര
ധനസമാഹരണ മാർഗ്ഗങ്ങൾ
3774.
ശ്രീ.സി.
ദിവാകരന്
,,
ചിറ്റയം ഗോപകുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
വിവിധ സാമ്പത്തിക
ആവശ്യങ്ങള്‍
നിവേറ്റുന്നതിനായി
എന്തെല്ലാം ബഡ്ജറ്റിതര
ധനസമാഹരണ
മാര്‍ഗ്ഗങ്ങളാണ്
സര്‍ക്കാര്‍
പരിഗണിക്കുന്നതെന്ന്
വ്യക്തമാക്കുമാേ;
(ബി)
ബഡ്ജറ്റിതര
മാര്‍ഗ്ഗങ്ങളിലൂടെ
ധനസമാഹരണം നടത്തുമ്പോൾ
അവയുടെ തിരിച്ചടവ്
ഏതാെക്കെ
രീതിയിലൂടെയാകുമെന്ന്
വ്യക്തമാക്കുമാേ;
(സി)
നീതി
ആയോഗിന്‍െറ
ആവിര്‍ഭാവത്തോടെ
കേന്ദ്രാവിഷ്കൃത
പദ്ധതികളില്‍ നിന്നും
സംസ്ഥാനത്തിന് ധനസഹായം
നല്കുന്ന രീതിയില്‍
എന്തെങ്കിലും
മാറ്റങ്ങള്‍
വന്നിട്ടുണ്ടാേ;
ഉണ്ടെങ്കിൽ
വിശദമാക്കുമാേ;
(ഡി)
കേന്ദ്ര
പദ്ധതികൾ പൂര്‍ണ്ണമായും
പ്രയാേജനപ്പെടുത്തുന്നതിന്
സംസ്ഥാനം
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമാേ?
സംസ്ഥാനവരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനായുള്ള
നടപടികള്‍
3775.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-19
സാമ്പത്തികവര്‍ഷത്തില്‍
വിവിധ ഹെഡുകൾ വഴി
സംസ്ഥാനത്തിന്റെ മൊത്തം
വരുമാനം എത്ര
ആയിരുന്നു; ഹെഡ് വൈസ്
വിശദാംശം ലഭ്യമാക്കാമോ;
(ബി)
പ്രതീക്ഷിച്ചിരുന്ന
വരവ് ലഭ്യമാക്കുവാന്‍
കഴിഞ്ഞോ; അതോ അധികം
സമാഹരിക്കുവാന്‍
കഴിഞ്ഞോ; വിശദാംശം
ലഭ്യമാക്കാമോ;
(സി)
ഏതു
മേഖലയില്‍ നിന്നുമുള്ള
വരുമാനത്തിലാണ്
കുറവുണ്ടായത്;
പ്രതീക്ഷിക്കുന്ന
വരുമാനം എത്ര;
കുറവെത്ര; വിശദാംശം
ലഭ്യമാക്കാമോ;
(ഡി)
2018-19
വര്‍ഷത്തെ
അനുഭവത്തിന്റെ
വെളിച്ചത്തില്‍ 2019-20
സാമ്പത്തികവര്‍ഷത്തില്‍
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനായി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
വിശദീകരിക്കാമോ?
ചരക്കുസേവന
നികുതി
3776.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്കുസേവന
നികുതി ഈടാക്കുന്ന ചില
കച്ചവട സ്ഥാപനങ്ങള്‍
പ്രസ്തുത തുക
സര്‍ക്കാരിലേക്ക്
ഒടുക്കാതെ ക്രമക്കേട്
നടത്തുന്ന വിവരം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ജി.എസ്.ടി.
രജിസ്ട്രേഷന് നമ്പര്‍
കാണിക്കാതെ ബില്ലില്‍
ഒന്‍പത് ശതമാനം
ജി.എസ്.ടി. തുക
ഈടാക്കുന്ന കച്ചവട
സ്ഥാപനങ്ങള്‍ക്കെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
അറിയിക്കുമോ?
സംസ്ഥാനത്തിന്റെ
വളര്‍ച്ചാ നിരക്ക്
3777.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2019
ജനുവരി-മാര്‍ച്ച്
ക്വാര്‍ട്ടറില്‍
ഇന്ത്യയുടെ ജി.ഡി.പി.
വളർച്ച 5.8
ശതമാനമാണെന്നതും 5
വര്‍ഷത്തെ ഏറ്റവും
താഴ്ന്ന
വളര്‍ച്ചാനിരക്കായ 6
ശതമാനമാണ് കഴിഞ്ഞ
വര്ഷത്തേതെന്നതും
ആശങ്കാജനകമാണെന്ന്
കരുതുന്നുണ്ടോ;
(ബി)
2017-18
ല്‍ രാജ്യത്തെ
തൊഴിലില്ലായ്മ നിരക്ക്
45 വര്‍ഷത്തെ ഏറ്റവും
ഉയര്‍ന്ന നിരക്കായ 6
ശതമാനം
രേഖപ്പെടുത്തിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഭാരത
സര്‍ക്കാരിന്റെ
മേല്പറഞ്ഞ
നിരക്കുകളുമായി
താരതമ്യപ്പെടുത്തുമ്പോള്‍
സംസ്ഥാന സര്‍ക്കാരിന്റെ
ഈ മേഖലയിലുള്ള നേട്ടം
അല്ലെങ്കില്‍ കോട്ടം
വ്യക്തമാക്കുമോ?
മസാല
ബോണ്ടിന്റെ ക്ലിയറിംഗ് ഹൗസ്
ഏജന്റുമാര്‍
3778.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
മസാല ബോണ്ടിന്റെ
ക്ലിയറിംഗ് ഹൗസ്
ഏജന്റുമാര്‍
ആരെല്ലാമെന്നും അവരുടെ
ഫീസ് എത്രയെന്നും
വിശദമാക്കുമോ;
(ബി)
എച്ച്.എസ്.ബി.സി.
മസാല ബോണ്ടുമായി
ബന്ധപ്പെട്ട ഏതെല്ലാം
ജോലികളാണ്
ഏറ്റെടുത്തിരിക്കുന്നത്;
(സി)
എച്ച്.എസ്.ബി.സി.യെ
തെരഞ്ഞെടുക്കുവാനുള്ള
കാരണം വിശദമാക്കുമോ;
(ഡി)
ഇവരെ
കൂടാതെ വേറെ ഏതെങ്കിലും
ബാങ്ക് ഈ ജോലി
ചെയ്യുവാന്‍ സന്നദ്ധത
പ്രകടിപ്പിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
കിഫ്ബി
പദ്ധതികള്‍
3779.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
വഴി നാളിതുവരെ എത്ര
കോടി രൂപയുടെ
പദ്ധതികളാണ്
പൂര്‍ത്തിയാക്കിയതെന്ന്
ജില്ലതിരിച്ച്
വ്യക്തമാക്കുമോ;
(ബി)
കിഫ്ബി
പദ്ധതികള്‍
പൂര്‍ത്തീകരിക്കുന്നതിന്
ഉണ്ടായിട്ടുള്ള
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കുമോ?
കിഫ്ബി
പദ്ധതികള്‍ക്കായി ബോണ്ടുകള്‍
മുഖേനയുള്ള ധനസമാഹരണം
3780.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
പദ്ധതികള്‍
നടപ്പിലാക്കുന്നതിനുള്ള
ധനസമാഹരണത്തിനുള്ള മസാല
ബോണ്ടിനു പുറമെ
മറ്റെന്തല്ലാം
ബോണ്ടുകള്‍
പുറത്തിറക്കാനാണ്
തീരുമാനിച്ചിട്ടുള്ളത്;
ഓരോ ബോണ്ട് വഴിയും എത്ര
രൂപവീതം
സമാഹരിയ്ക്കാനാണ്
ഉദ്ദേശിയ്ക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്തരം
ബോണ്ടുകള്‍ വഴി
ഏതെല്ലാം രീതിയിലാണ്
ധനസമാഹരണം
ലക്ഷ്യമിടുന്നത്; ഓരോ
ബോണ്ടിന്റെയും
പ്രത്യേകതകള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(സി)
രൂപയിലല്ലാതെ
നിക്ഷേപിക്കുന്നതിനും
വ്യക്തികളില്‍ നിന്നും
നിക്ഷേപം
സ്വീകരിയ്ക്കുന്നതിനും
ഇത്തരം ബോണ്ടുകള്‍ വഴി
ലക്ഷ്യമിടുന്നുണ്ടോ;
വിശദമാക്കുമോ?
കിഫ്ബിയുടെ
ബാധ്യതകള്‍ ഏറ്റെടുക്കല്‍
3781.
ശ്രീ.എം.ഉമ്മര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍ കിഫ്ബിയെ
ഒരു സ്വതന്ത്രാധികാര
സ്ഥാപനമായി
മാറ്റിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഇല്ലെങ്കില്‍
ഭരണഘടനയുടെ അനുഛേദം
293(1) കിഫ്ബിക്ക്
ബാധകമാകാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
(സി)
കിഫ്ബി
മൂലം ഉണ്ടാകുന്ന ബാധ്യത
സര്‍ക്കാര്‍
ഏറ്റെടുക്കുന്നത്
നിലവിലുള്ള ഏതെങ്കിലും
നിയമത്തിലെ
വ്യവസ്ഥകള്‍ക്ക്
വിരുദ്ധമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
കിഫ്ബി
മസാല ബോണ്ടുമായി
ബന്ധപ്പെട്ട്
നിയമവകുപ്പ്
ലഭ്യമാക്കിയ
ഉപദേശത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
പദ്ധതികൾക്കായി
ചെലവഴിച്ച തുക
3782.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
ആവിഷ്ക്കരിച്ച ആര്‍ദ്രം
മിഷന്, ലൈഫ് പദ്ധതി,
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞം,
ഹരിതകേരളം
എന്നിവയ്ക്കായി 2019
ജൂണ്‍ 1 വരെ എത്ര തുക
ചെലവഴിച്ചിട്ടുണ്ട്;
വിശദവിവരം നല്‍കുമോ;
(ബി)
കിഫ്ബി
മുഖേന പ്രസ്തുത
പദ്ധതികളുമായി
ബന്ധപ്പെട്ട ഏതെല്ലാം
പ്രവൃത്തികൾക്കായി എത്ര
തുക വീതം
അനുവദിച്ചുനല്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
വിശദവിവരം നല്‍കുമോ?
കിഫ്ബി
പദ്ധതികള്‍
3783.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കിഫ്ബി വഴി എത്ര
പദ്ധതികള്‍ക്ക് തുക
അനുവദിച്ചു;
ജില്ലാടിസ്ഥാനത്തില്‍
വിശദാംശം നല്‍കാമോ;
(ബി)
ഒറ്റപ്പാലം
അസംബ്ലി
മണ്ഡലത്തില്‍പ്പെട്ട
ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
കിഫ്ബി വഴി ഫണ്ട്
അനുവദിച്ചത്; വിശദാംശം
നല്‍കാമോ; ഓരോ
പ്രവൃത്തിയുടെയും
കാലികസ്ഥിതി
വിശദീകരിക്കാമോ?
കിഫ്ബി
വഴി കൊച്ചി മണ്ഡലത്തില്‍
ഭരണാനുമതി ലഭിച്ച
പ്രവൃത്തികള്‍
3784.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
നാളിതുവരെ കൊച്ചി
മണ്ഡലത്തില്‍ കിഫ്ബി
വഴി ഏതെല്ലാം
പ്രവൃത്തികള്‍ക്ക് എത്ര
കോടി രൂപ വീതം
ഉള്ക്കൊള്ളിച്ചിട്ടുണ്ടെന്നറിയിക്കുമോ;
(ബി)
ആയതില്‍
ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി ലഭിച്ചു;
ഭരണാനുമതി ലഭിച്ച
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കുമോ;
(സി)
അവശേഷിക്കുന്ന
കിഫ്ബി
പ്രവൃത്തികള്‍ക്ക്
എന്നത്തേക്ക് ഭരണാനുമതി
ലഭിച്ച് പ്രവര്‍ത്തനം
തുടങ്ങുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
മഴുവഞ്ചേരി
-ചൂണ്ടല്‍ റോഡിന്റെ
പ്രോജക്ട് റിപ്പോര്‍ട്ടിന്
കിഫ്ബിയുടെ അംഗീകാരം
3785.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തൃശൂര്‍
കുറ്റിപ്പുറം പാതയില്‍
മഴുവഞ്ചേരി മുതല്‍
ചൂണ്ടല്‍ വരെയുള്ള
റോഡിന്റെ വികസനവുമായി
ബന്ധപ്പെട്ട്
കിഫ്ബിയുടെ
പരിഗണനയ്ക്കായി
പൊതുമരാമത്ത് വകുപ്പ്
സമര്‍പ്പിച്ച
പ്രോജക്ട്
റിപ്പോര്‍ട്ട്
അംഗീകരിച്ചിട്ടുണ്ടോ;
പ്രസ്തുത റോഡിന്റെ
നവീകരണവുമായി
ബന്ധപ്പെട്ട് ഇതുവരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
കാസര്‍ഗോഡ്
ജില്ലയില്‍ കിഫ്ബിയില്‍
ഉള്‍പ്പെട്ട പ്രവൃത്തികള്‍
3786.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ കിഫ്ബി
പദ്ധതിയില്‍ ഏതൊക്കെ
പ്രവൃത്തികള്‍
ആരംഭിക്കാന്‍
സാധിച്ചിട്ടുണ്ട്;
(ബി)
ഇതില്‍
ഏറ്റവും പുരോഗതി
കൈവരിച്ച പ്രവൃത്തി
എതാണെന്ന്
വിശദമാക്കാമോ;
(സി)
ജില്ലയില്‍
കിഫ്ബി പ്രവൃത്തിയില്‍
അനുവദിച്ച റോഡു
പ്രവൃത്തികള്‍ക്ക്
കിലോമീറ്ററിന് ശരാശരി
എത്ര തുകയാണ്
വകയിരുത്തിയിട്ടുള്ളത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
തെക്കില്‍
- ആലറ്റി റോഡിന്
(പി.ഡബ്ലൃൂ.ഡി
-004-122) ഇത്തരത്തില്‍
തുക
അനുവദിച്ചിട്ടില്ലാത്ത
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഇ)
ഈ
പ്രോജക്ടിന്റെ
ഡി.പി.ആര്.
തയ്യാറാക്കുമ്പോള്‍
വന്നിട്ടുള്ള അപാകത
പരിഹരിച്ച് ജില്ലയില്‍
നല്ല പുരോഗതിയില്‍
നീങ്ങുന്ന ഈ പ്രവൃത്തി
എത്രയും വേഗം
പൂര്‍ത്തീകരിക്കുന്നതിലേക്കായി
തയ്യാറാക്കി
സമര്‍പ്പിച്ച റിവൈസ്ഡ്
എസ്റ്റിമേറ്റിന്
എത്രയും വേഗം കിഫ്ബി
അനുമതി നല്കുന്ന വിഷയം
പരിഗണിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ മഞ്ചേരി
മണ്ഡലത്തിലെ പദ്ധതികൾ
3787.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മഞ്ചേരി
നിയോജകമണ്ഡലത്തില്‍
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി എത്ര
പദ്ധതികള്‍ക്കാണ്
ഭരണാനുമതി
നല്കിയതെന്നറിയിക്കാമോ;
വിശദാംശം നല്‍കുമോ;
(ബി)
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ
മഞ്ചേരി-ഒലിപ്പുഴ
റോഡിന്റെ നിര്‍മ്മാണം
എന്നത്തേയ്ക്ക്
ആരംഭിക്കുവാൻ
കഴിയുമെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
റോഡ് നിർമ്മാണത്തിന്
ഭരണാനുമതി നല്കുന്ന
കാര്യത്തില്‍
എന്തെങ്കിലും സാങ്കേതിക
തടസ്സങ്ങള്‍
നിലനില്‍ക്കുന്നുണ്ടോ;
വിശദമാക്കാമോ?
ഇരിങ്ങാലക്കുട
മണ്ഡലത്തിലെ കിഫ്ബി
പ്രവൃത്തികള്‍
3788.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഇരിങ്ങാലക്കുട
മണ്ഡലത്തില്‍ കിഫ്ബി
മുഖേന പ്രവര്‍ത്തനം
ആരംഭിച്ചിട്ടുള്ളതും
പ്രവര്‍ത്തനാനുമതി
ലഭിച്ചിട്ടുള്ളതുമായ
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
നല്‍കാമോ?
ആസ്തി
വികസന പദ്ധതിയുടെ കുടിശ്ശിക
3789.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധ വകുപ്പുകള്‍ക്ക്
കീഴിലായി ഭാഗികമായും
പൂര്‍ണ്ണമായും
പൂര്‍ത്തീകരിച്ച
പ്രവൃത്തികളുടെ പാർട്ട്
ബിൽ / ഫൈനൽ ബിൽ
അനുവദിക്കാത്ത
ഗുരുതരമായ സ്ഥിതി
വിശേഷം നിലവിലുണ്ടെന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
;
(ബി)
എം.എൽ.എ
മാരുടെ ആസ്തി വികസന
പദ്ധതിയുടെ ഭാഗമായി
നടക്കുന്ന
പ്രവൃത്തികള്‍ക്ക്
ഭാഗികമായോ മുഴുവനുമായോ
കരാറുകാര്‍ക്ക്
കൊടുക്കാനുള്ള
കുടിശ്ശിക എത്രയാണ്
നിലവില്‍ ഉള്ളതെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
കുടിശ്ശിക അടിയന്തരമായി
നല്കുവാന് ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ ?
ടെൻഡർ
സേവിംഗ്സ് തുകയുടെ വിനിയോഗം
3790.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മങ്കട
നിയോജകമണ്ഡലത്തില്‍
2016-17, 2017-18,
2018-19 എന്നീ
സാമ്പത്തിക
വര്‍ഷങ്ങളിലെ ആസ്തി
വികസന പദ്ധതിയുടെ
ഭാഗമായി ടെൻഡർ
സേവിംഗ്സ് ഇനത്തില്‍
എത്ര തുക
സര്‍ക്കാരിന്റെ
കെെവശമുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്തരത്തില്‍
ലഭ്യമാകുന്ന ടെൻഡർ
സേവിംഗ്സ് തുക
ആസ്തിവികസന പദ്ധതിയില്‍
ഉള്‍പ്പെട്ടതും
എസ്റ്റിമേറ്റ് തുകയില്‍
നിന്ന് അധികമായി ചെലവ്
വരുന്നതുമായ
പദ്ധതികള്‍ക്ക്
ചെലവഴിക്കുവാൻ അനുമതി
നല്‍കുമോ?
കൊച്ചി
നിയോജകമണ്ഡലത്തിലെ ആസ്തി
വികസന പദ്ധതി
3791.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2011-2012
മുതല്‍ 2015-2016 വരെ
കാലഘട്ടങ്ങളില്‍ ആസ്തി
വികസന പദ്ധതിയില്‍
കൊച്ചി
നിയോജകമണ്ഡലത്തില്‍
ഭരണാനുമതി നല്കിയ
പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ
നിജസ്ഥിതി അറിയിക്കുമോ?
ടെണ്ടര്‍
സേവിംഗ്സ് നടപടികളിലെ
വ്യക്തതയ്ക്ക് നടപടി
3792.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെടുമങ്ങാട്
നിയോജകമണ്ഡലത്തില്‍
എം.എല്‍.എ. ആസ്തി വികസന
ഫണ്ട് ഉപയോഗിച്ച്
2016-17, 2017-18,
2018-19 എന്നീ
സാമ്പത്തിക
വര്‍ഷങ്ങളിലായി
നടപ്പിലാക്കിയിട്ടുള്ള
പ്രവൃത്തികളില്‍ ഓരോ
വര്‍ഷവും എത്ര തുകയാണ്
ടെണ്ടര്‍ സേവിംഗ്സ് ആയി
വന്നിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
എം.എല്‍.എ.
ആസ്തി വികസന ഫണ്ടിലെ
ടെണ്ടര്‍ സേവിംഗ്സ്
നടപടിക്രമങ്ങളിലെ
അവ്യക്തത കാരണം ആയത്
മറ്റ്
പ്രവൃത്തികള്‍ക്ക്
ഉപയോഗിക്കുവാൻ
സാധിക്കാത്ത കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
അവ്യക്തത പരിഹരിച്ച്
ടെണ്ടര്‍ സേവിംഗ്സ്
ഉപയോഗപ്പെടുത്തുന്നതിനുള്ള
നടപടിക്രമത്തിൽ വ്യക്തത
വരുത്തുമോ എന്ന്
അറിയിക്കാമോ ?
അങ്കമാലി
നിയോജകമണ്ഡലത്തിലെ ടെണ്ടര്‍
സേവിംഗ്സ് തുക
3793.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അങ്കമാലി
എം.എല്‍.എയുടെ ആസ്തി
വികസന ഫണ്ടില്‍ നിന്നും
2016-2017, 2017-2018,
2018-2019 എന്നീ
വര്‍ഷങ്ങളിലെ ടെണ്ടര്‍
സേവിംഗ്സ്
എത്രയെന്നുള്ള കണക്ക്
ലഭ്യമാക്കാമോ;
(ബി)
ഇപ്രകാരം
ലഭിക്കുന്ന ടെണ്ടര്‍
സേവിംഗ്സ് തുക
സംയുക്തമായി (2016-17
മുതല്‍ 2018-19 വരെ )
ഒറ്റ പദ്ധതിയ്ക്കായി
നല്‍കുമോ; വിശദാംശം
ലഭ്യമാക്കാമോ;
(സി)
ഇല്ലെങ്കില്‍
ടെണ്ടര്‍ സേവിംഗ്സ് തുക
എപ്രകാരം നല്‍കുമെന്ന്
വിശദമാക്കാമോ?
പ്രവൃത്തികള്ക്ക്അനുവദിച്ച
തുക
3794.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17,
17-18 വര്‍ഷങ്ങളിലെ
ആസ്തി വികസനഫണ്ട്
ഉപയോഗിച്ചുള്ള
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ
പ്രവൃത്തികളില്‍
അനുവദിച്ച തുകയേക്കാള്‍
കുറഞ്ഞ തുകയില്‍
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇപ്രകാരം എത്ര തുക
ബാലന്‍സ് ആയി
നീക്കിയിരിപ്പുണ്ട്;
ആയതിന്റെ വര്‍ഷം
തിരിച്ചുള്ള കണക്കും
പ്രവൃത്തികളുടെ
വിശദാംശവും
ലഭ്യമാക്കാമോ?
ആസ്തിവികസന
നിധിയുടെ വിനിയോഗം
3795.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.
മാരുടെ ആസ്തിവികസന
നിധിയില്‍ നിന്നും
ഹൈമാസ്റ്റ്-ലോമാസ്റ്റ്
ലൈറ്റുകള്‍
സ്ഥാപിക്കുന്ന പദ്ധതി
സംബന്ധിച്ച ധനകാര്യ
വകുപ്പിന്റെ
നിര്‍ദ്ദേശങ്ങളടങ്ങുന്ന
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
ബസ്
കാത്തിരിപ്പ്
കേന്ദ്രങ്ങള്‍
നിര്‍മ്മിക്കുന്നതിനുള്ള
പദ്ധതികള്‍ എം.എല്‍.എ.
മാരുടെ ആസ്തിവികസന
നിധിയില്‍ നിന്നും
നിര്‍ദ്ദേശിക്കാമോ;
ബന്ധപ്പെട്ട
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
സർക്കാർ
സ്കൂളുകള്‍ക്ക് സ്കൂള്‍
ബസ് വാങ്ങി നല്കുന്ന
പ്രവൃത്തി എം.എല്‍.എ.
മാരുടെ പ്രത്യേക വികസന
നിധിയില്‍ നിന്നും
നിര്‍ദ്ദേശിക്കാമോ;
ബന്ധപ്പെട്ട
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ?
ആസ്തിവികസന
പദ്ധതിയില്‍
തഴക്കര
ഓപ്പണ്‍
എയര്‍
ഓഡിറ്റേറിയം
3796.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ആസ്തിവികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി തുക
അനുവദിച്ച മാവേലിക്കര
നിയമസഭ മണ്ഡലത്തിലെ
തഴക്കര
ഗ്രാമപഞ്ചായത്തിലെ
ഓപ്പണ്‍ എയര്‍
ഓഡിറ്റോറിയം
നിര്‍മ്മാണം
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
മാനന്തവാടി
നിയാേജകമണ്ഡലം ആസ്തി വികസന
ഫണ്ട്
3797.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാനന്തവാടി
നിയാേജക മണ്ഡലത്തിലെ
2017-18 വര്‍ഷത്തെ
ആസ്തി വികസന ഫണ്ടില്‍
നിന്നും നിര്‍ദ്ദേശിച്ച
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി അറിയിക്കാമാേ;
(ബി)
മേല്‍
പദ്ധതികളില്‍ ഭരണാനുമതി
ലഭിക്കാന്‍ ശേഷിക്കുന്ന
പദ്ധതികള്‍
ഉണ്ടെങ്കില്‍ അത്
ഏതെല്ലാമെന്ന്
വ്യക്തമാക്കാമാേ;
(സി)
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി വെെകാനുണ്ടായ
കാരണം വ്യക്തമാക്കാമാേ?
മിനിമാസ്റ്റ്
ലൈറ്റുകള്‍
3798.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മഞ്ചേരി
മണ്ഡലത്തിലെ 2016-17
സാമ്പത്തിക വര്‍ഷത്തെ
ആസ്തി വികസന ഫണ്ടില്‍
ഉള്‍പ്പെടുത്തി
മിനിമാസ്റ്റ്
ലൈറ്റുകള്‍
നിര്‍മ്മിക്കുന്നതിനായുള്ള
ധനകാര്യ അനുമതി
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
എന്നാല്‍
ഭരണ വകുപ്പ് ഉത്തരവ്
പുറപ്പെടുവിച്ചപ്പോള്‍
മിനിമാസ്റ്റ് എന്നതിന്
പകരം ഹൈമാസ്റ്റ് എന്ന്
രേഖപ്പെടുത്തിയത്
തിരുത്തലിനായി വീണ്ടും
ധനകാര്യ വകുപ്പിന്
ലഭിച്ചിരുന്നോ;
വിശദമാക്കാമോ;
(സി)
ഭരണാനുമതി
ആവശ്യപ്പെട്ട് നല്കിയ
പ്രൊപ്പോസലും
തിരുത്തലുമായി
ബന്ധപ്പെട്ട് നല്കിയ
പ്രൊപ്പോസലിലും
സ്പെസിഫിക്കേഷനിലോ
എസ്റ്റിമേറ്റ് തുകയിലോ
വ്യത്യാസം വന്നതായി
ധനകാര്യ വകുപ്പ്
കണ്ടെത്തിയിരുന്നോ;
വിശദമാക്കാമോ;
(ഡി)
ഉത്തരവിലെ
തിരുത്തലിനായി അയച്ച
ഭരണ വകുപ്പിന്റെ ഫയല്‍
നിരസിക്കാന്‍ ഉണ്ടായ
കാരണം വിശദമാക്കാമോ;
(ഇ)
ആദ്യം
നല്കിയ ഒറിജിനല്‍
പ്രൊപ്പോസലിലും
എസ്റ്റിമേറ്റിലും
വ്യത്യാസമില്ലാതെ വന്ന
സാഹചര്യത്തിലും
പ്രവൃത്തി
പൂര്‍ത്തീകരിച്ച
സാഹചര്യത്തിലും
ഹൈമാസ്റ്റ് എന്നത്
തിരുത്തി മിനിമാസ്റ്റ്
എന്ന് മാറ്റുവാന്‍
ധനകാര്യ വകുപ്പ്
തടസ്സമായി
ചൂണ്ടിക്കാട്ടിയ
ചട്ടങ്ങളും കാരണങ്ങളും
വിശദമാക്കാമോ; എങ്കില്‍
എം.എല്‍.എ. ആസ്തി വികസന
ഫണ്ടില്‍
ഉള്‍പ്പെടുത്തി
പ്രവൃത്തി
പൂര്‍ത്തീകരിച്ച
പ്രസ്തുത പദ്ധതിയുടെ
ബില്ല് കരാറുകാരന് മാറി
നല്കുവാന് ഇനി
സര്‍ക്കാര്‍ തലത്തില്‍
എന്ത് നടപടിയാണ്
സ്വീകരിക്കേണ്ടത്
എന്നത് സംബന്ധിച്ച
വിശദാംശം നല്‍കുമോ?
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തിലെ ഓട
നിര്‍മ്മാണ പദ്ധതി
3799.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആസ്തി
വികസന
പദ്ധതിയിലുള്‍പ്പെടുത്തി
നിര്‍ദ്ദേശിക്കപ്പെടുന്ന
പദ്ധതികള്‍
പൊതുമരാമത്ത്
വകുപ്പുവഴി
നടപ്പിലാക്കുമ്പോള്‍
കാലതാമസം നേരിടുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇത്
പരിഹരിക്കുന്നതിനായി
അടിയന്തിര നടപടി
സ്വീകരിക്കുമോ ;
(ബി)
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തില്‍
ഓച്ചിറ
ഗ്രാമപഞ്ചായത്തില്‍
ആലക്കോട് സ്കൂളിനുസമീപം
ഓട നിര്‍മ്മിക്കുന്ന
പദ്ധതിക്ക് (2017-18)
ഗുണഭോക്തൃവകുപ്പ്
പൊതുമരാമത്ത് വകുപ്പിന്
ഡപ്പോസിറ്റ്
ചെയ്തിട്ടുണ്ടോ ;
എത്രയുംവേഗം
ഡപ്പോസിറ്റ്
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ ?
ജനപ്രതിനിധികള്‍ക്ക്
ടെണ്ടര്‍ സേവിംഗ്സ് തുകയുടെ
വിവരം നല്കുന്ന നടപടി
3800.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജകമണ്ഡല ആസ്തി
വികസന ഫണ്ടില്‍
2016-17, 2017-18 എന്നീ
സാമ്പത്തിക
വര്‍ഷങ്ങളില്‍ ടെണ്ടര്‍
സേവിംഗ്സ് ആയി എത്ര രൂപ
ഉണ്ടെന്ന് അറിയിക്കുമോ;
(ബി)
ടെണ്ടര്‍
സേവിംഗ്സ് തുക
സംബന്ധിച്ച്
ബന്ധപ്പെട്ട
ജനപ്രതിനിധികള്‍ക്ക്
സമയബന്ധിതമായി
വിവരങ്ങള്‍ നല്‍കാത്ത
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഈ
വിവരങ്ങള്‍
സമയബന്ധിതമായി
നല്കാന് എന്ത് നടപടി
സ്വീകരിക്കുമെന്ന്
അറിയിക്കുമോ;
(ഡി)
ടെണ്ടര്‍
സേവിംഗ്സ് തുക
വിനിയോഗിക്കുന്നതിന്റെ
നടപടിക്രമങ്ങള്‍
വിശദമാക്കുമോ?
ആലത്തൂര്‍
നിയോജകമണ്ഡലം ആസ്തി
വികസനപദ്ധതികള്‍
3801.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-19
സാമ്പത്തികവര്‍ഷം
ആലത്തൂര്‍ നിയോജകമണ്ഡലം
ആസ്തി വികസനപദ്ധതിയുടെ
ഭാഗമായി നല്കിയ 5 കോടി
രൂപയുടെ
വികസനപദ്ധതികളുടെ
നിലവിലെ പുരോഗതി
വ്യക്തമാക്കാമോ;
(ബി)
പദ്ധതികളുടെ
പുരോഗതി , നിര്‍വ്വഹണ
ഏജന്‍സി വകുപ്പ്
തിരിച്ച് ലഭ്യമാക്കാമോ;
(സി)
നിര്‍മ്മാണം
പൂര്‍ത്തീകരിച്ച
പദ്ധതികളുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
പദ്ധതിയുടെ ബില്ലുകള്‍
മാറി നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ?
സര്‍വ്വേ
വകുപ്പിൽ പുതിയ
സര്‍വ്വേയര്‍മാരുടെ നിയമനം
T 3802.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍വ്വേ
വകുപ്പിൽ പുതിയ
സര്‍വ്വേയര്‍മാരെ
നിയമിക്കുന്നത്
സംബന്ധിച്ച ഫയലിൽ
ധനകാര്യ വകുപ്പ്
തീരുമാനം
എടുത്തിട്ടുണ്ടോ;
(ബി)
പുതിയ
സര്‍വ്വേയര്‍മാരെ
നിയമിക്കുന്നതുമായി
ബന്ധപ്പെട്ട് ധനകാര്യ
വകുപ്പില്‍ പെന്‍ഡിംഗ്
ഫയല്‍ നിലവില്‍ ഉണ്ടോ;
(സി)
റീ-സര്‍വ്വേ
സ്വകാര്യവൽക്കരിക്കുന്നതിന്
ധനകാര്യ വകുപ്പ്
തീരുമാനം
എടുത്തിട്ടുണ്ടോ;
ഉണ്ടെങ്കിൽ ഇതിനായി
എത്ര സാമ്പത്തിക
ബാദ്ധ്യതയുണ്ടാകുമെന്ന്
വ്യക്തമാക്കാമോ ?
മലപ്പുറം
സര്‍ക്കാര്‍ വനിത കോളേജിലെ
തസ്തികകള്‍
3803.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലപ്പുറം
സര്‍ക്കാര്‍ വനിത
കോളേജിലെ അധ്യാപക
അനധ്യാപക തസ്തിക
സൃഷ്ടിക്കുന്നത്
സംബന്ധിച്ച നടപടികള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
ധനകാര്യവകുപ്പില്‍
നിലവിലുള്ള ഫയലില്‍
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ;
(സി)
ഓഫീസ്
സൂപ്രണ്ട് ഉള്‍പ്പടെ
ഒരു തസ്തിക പോലും
ഇതുവരെ സൃഷ്ടിക്കാത്ത
സാഹചര്യത്തില്‍
ആവശ്യമായ അധ്യാപക
അനധ്യാപക
തസ്തികകള്‍ക്ക് ധനകാര്യ
വകുപ്പ് അനുമതി
നല്‍കുമോ?
ജീവനക്കാരുടെ ആരാേഗ്യ
ഇന്‍ഷ്വറന്‍സ് പദ്ധതി
3804.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കുമായി
പ്രഖ്യാപിച്ച ആരാേഗ്യ
ഇന്‍ഷ്വറന്‍സ്
പദ്ധതിയിലെ
വ്യവസ്ഥകളില്‍
ജീവനക്കാരുടെ ആശ്രിതരായ
മക്കള്‍ക്ക് 25
വയസ്സുവരെ മാത്രമേ
ഇന്‍ഷ്വറന്‍സ്
ലഭിക്കുകയുള്ളൂവെന്ന്
വ്യവസ്ഥ
ചെയ്തിട്ടുണ്ടാേ;
(ബി)
ഉണ്ടെങ്കില്‍
ഈ വ്യവസ്ഥ മാറ്റി
ആശ്രിതരായ മക്കള്‍
വിവാഹിതരാകുന്നതുവരെ
എന്നാക്കി
മാറ്റുന്നതിന് നടപടി
സ്വീകരിക്കുമാേ?
ആരോഗ്യ
ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ
നടത്തിപ്പ്
3805.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കുമായി
നടപ്പിലാക്കുന്ന
ആരോഗ്യ ഇന്‍ഷ്വറന്‍സ്
പദ്ധതിയുടെ നടത്തിപ്പ്,
കോംബ്രിഹെന്‍സീവ്
ഹെല്‍ത്ത്
ഇന്‍ഷ്വറന്‍സ്
ഏജന്‍സി-കേരള
(ചിയാക്)യെ
ഏല്പിക്കണമെന്ന് അവര്‍
ആവശ്യപ്പെട്ടിരുന്നോ;
എങ്കില്‍ അവരുടെ ആവശ്യം
പരിഗണിക്കാതിരുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ?
മെഡിസെപ്
പദ്ധതി
3806.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മെഡിസെപ്
പദ്ധതി
നടപ്പിലാക്കുന്നതിന്
മുമ്പ്
നിലവിലുണ്ടായിരുന്ന
സര്‍ക്കാര്‍
ജീവനക്കാരുടെ
മെഡിക്കല്‍ റീ
ഇംപേഴ്സ്മെന്റ് സ്കീം
എപ്രകാരമായിരുന്നു
എന്ന് വിശദമാക്കുമോ;
(ബി)
2016-17
സാമ്പത്തിക വര്‍ഷം
മുതല്‍ 2018-19
സാമ്പത്തിക വര്‍ഷം വരെ
മെഡിക്കല്‍ റീ
ഇംപേഴ്സ്മെന്റ്
ഇനത്തില്‍ എത്ര തുകയാണ്
ചെലവഴിച്ചത്;
(സി)
റിലയന്‍സ്
കമ്പനി വഴി
നടപ്പിലാക്കുന്ന
മെഡിസെപ് പദ്ധതിയില്‍
ഒരു വര്‍ഷം സര്‍ക്കാര്‍
എത്ര തുകയാണ് പ്രസ്തുത
കമ്പനിക്ക്
ജീവനക്കാരില്‍ നിന്നും
ഈടാക്കി നല്‍കേണ്ടത്?
മെഡിസെപ്
പദ്ധതിയുടെ നടത്തിപ്പ്
3807.
ശ്രീ.കെ.സി.ജോസഫ്
,,
വി.ടി.ബല്‍റാം
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ
മെഡിസെപ് പദ്ധതിയുടെ
നടത്തിപ്പ് റിലയന്‍സ്
ജനറല്‍ ഇന്‍ഷ്വറന്‍സ്
കമ്പനിക്ക്
കെെമാറിയിട്ടുണ്ടോ;
(ബി)
റിലയന്‍സ്
ക്യാപിറ്റലിന്റെ
ഉടമസ്ഥതയിലുളള
സബ്സിഡിയറി സ്ഥാപനമാണോ
റിലയന്‍സ് ജനറല്‍
ഇന്‍ഷ്വറന്‍സ് കമ്പനി
എന്ന് വ്യക്തമാക്കുമോ ;
(സി)
റിലയന്‍സ്
ക്യാപിറ്റല്‍ വന്‍
കടത്തിലാണെന്നും,
അതിന്റെ ഭാഗമായി
സബ്സിഡിയറി കമ്പിനിയായ
റിലയന്‍സ് ജനറല്‍
ഇന്‍ഷ്വറന്‍സ് കമ്പനിയെ
ഹീറോ മോട്ടോര്‍
കോര്പ്പറേഷന്
ലിമിറ്റഡ് എന്ന സ്ഥാപനം
ഏറ്റെടുക്കുവാന്‍
പോകുന്നുവെന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇൗ ഏറ്റെടുക്കല്‍
മെഡിസെപ് പദ്ധതിയെ
എപ്രകാരം
ബാധിക്കുമെന്ന്
വ്യക്തമാക്കുമോ?
പെന്ഷന്
ആനുകൂല്യങ്ങള്‍ നല്‍കുന്നതിന്
നിര്‍ദ്ദേശം
3808.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാരും
അദ്ധ്യാപകരുമായി എത്ര
പേരാണ് 2019 മേയ് 31-ന്
സര്‍വ്വീസില്‍ നിന്നും
വിരമിച്ചത്
എന്നറിയിക്കാമോ;
(ബി)
ഇവര്‍ക്ക്
പെന്ഷന്
ആനുകൂല്യങ്ങള്‍
നല്‍കുന്നതിന് എത്ര
കോടി രൂപ വേണ്ടി
വരുമെന്ന്
വെളിപ്പെടുത്താമോ;
(സി)
വിരമിക്കല്‍
ആനുകൂല്യങ്ങള്‍ ഒരു
മാസത്തിനുള്ളില്‍
നല്‍കണമെന്ന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ നിലവിലെ
സാമ്പത്തിക
സ്ഥിതിയനുസരിച്ച്
പെന്ഷന് ആനുകൂല്യം ഈ
സമയപരിധിക്കുള്ളില്‍ത്തന്നെ
നല്‍കുന്നതിന്
സാധിക്കുമോ എന്ന്
വ്യക്തമാക്കാമോ?
പങ്കാളിത്ത
പെന്ഷന് പുന:പരിശോധന
3809.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പങ്കാളിത്തപെന്‍ഷന്‍
പദ്ധതി
പുന:പരിശോധിക്കുന്നതിനായി
സര്‍ക്കാര്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്നതിന്റെ വിശദവിവരം
നല്‍കുമോ?
സര്‍വ്വേയര്‍മാരുടെ
തസ്തികകള്‍ക്ക്
തുടര്‍ച്ചാനുമതി
3810.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍വ്വേയര്‍മാരുടെ
നിലവിലുള്ള
തസ്തികകള്‍ക്ക്
തുടര്‍ച്ചാനുമതി
ആവശ്യപ്പെട്ടുകൊണ്ട്
സര്‍വ്വേ ഡയറക്ടര്‍
നല്കിയ പ്രൊപ്പോസലില്‍
ധനകാര്യവകുപ്പ് (ഫയല്‍
നം. Exp/A1/235/2016)
അനുമതി
നിഷേധിച്ചിട്ടുണ്ടോ;
എങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(ബി)
റീസര്‍വ്വേ
ഉള്‍പ്പെടെയുള്ള
ജോലികള്‍ ചെയ്യുന്ന
സര്‍വ്വേയര്‍മാരുടെ
തസ്തികയ്ക്ക്
തുടര്‍ച്ചാനുമതി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
വിദ്യാഭ്യാസ
വായ്പ
3811.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വായ്പയെടുത്ത്
കടക്കെണിയിലായവരെ
സഹായിക്കാന്‍
പ്രഖ്യാപിച്ച
പദ്ധതിയുടെ
വിശദാംശങ്ങള്‍
എന്തൊക്കെയാണ്;
(ബി)
ഈ
പദ്ധതി മൂലം
സര്‍ക്കാരിന് എത്ര കോടി
രൂപയുടെ
ബാധ്യതയുണ്ടായി;
വ്യക്തമാക്കുമോ;
(സി)
ഈ
ആനുകൂല്യം
ലഭിക്കുന്നതിന്
നിശ്ചയിച്ചിട്ടുള്ള
കുടുംബവാര്‍ഷിക വരുമാന
പരിധി
വര്‍ദ്ധിപ്പിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തിലുള്ള
സര്‍ക്കാരിന്റെ നിലപാട്
വ്യക്തമാക്കുമോ?
ഇ-ലെഡ്ജര്‍/ഇ-ലാംസിൽ
പോസ്റ്റ് ചെയ്ത തുക
3812.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒരു
സാമ്പത്തികവര്‍ഷത്തേക്ക്
അനുവദിച്ച തുകയില്‍
ഇ-ലെഡ്ജര്‍
/ഇ-ലാംസിലേയ്ക്ക്
പോസ്റ്റ് ചെയ്ത തുക
തിരികെ ലഭിക്കുന്നതിന്
കാലതാമസം നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
തുകകള്‍ ഇ-ലാംസില്
മാറ്റുന്നതിന്റെ കാരണം
വിശദമാക്കാമോ;
(ബി)
2017-2018
കാലയളവില്‍ നാദാപുരം
കോളേജിന്റെ രണ്ടാം
നിലയുടെ നിര്‍മ്മാണ
ഫണ്ട് ഇ-ലാംസിൽ
പോസ്റ്റ് ചെയ്തത്
സംബന്ധിച്ച 581/18
നമ്പർ ഫയലില്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചെന്ന്
വിശദമാക്കാമോ;
(സി)
പ്രിന്‍സിപ്പാളിന്റെ
പി.എസ്.ടി.എസ്.ബി.
അക്കൗണ്ടില്‍ തുക
നല്കാന്
ഉന്നതവിദ്യാഭാസ വകുപ്പ്
ഉത്തരവായിട്ടും തുക
നല്കാന് വെയ്സ്
ആന്റ് മീന്‍സ്
വിസമ്മതിക്കുന്നതിന്റെ
കാരണം വിശദമാക്കാമോ?
പെര്‍ഫോമന്‍സ്
ബഡ്ജറ്റ്
3813.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സർക്കാർ വകുപ്പുകളുടെ
പെര്‍ഫോമന്‍സ് ബഡ്ജറ്റ്
തയ്യാറാക്കുവാന്‍
ധനകാര്യ വകുപ്പ്
തീരുമാനിച്ചിട്ടുണ്ടോ;
ഏതൊക്കെ വകുപ്പുകളുടെ
പെര്‍ഫോമന്‍സ്
ബഡ്ജറ്റാണ്
തയ്യാറാക്കുന്നത്;
(ബി)
പ്രസ്തുത
ബഡ്ജറ്റിംഗ് കൊണ്ട്
ഉദ്ദേശിക്കുന്നത്
എന്താണെന്ന്
അറിയിക്കുമോ;
(സി)
ഇതു
കൊണ്ട് വകുപ്പുകളുടെ
കാര്യക്ഷമത
വർദ്ധിക്കുമോ;
വ്യക്തമാക്കുമോ?
സാമൂഹ്യ സുരക്ഷാ പെന്ഷന്
3814.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
നല്‍കിവരുന്ന വിവിധ
സാമൂഹ്യ സുരക്ഷാ
പെന്ഷന് /ക്ഷേമ
പെന്‍ഷനുകള്‍
ഏതെല്ലാമാണ്;
വിശദമാക്കാമോ ;
(ബി)
ഇത്തരത്തില്‍
നല്‍കിവരുന്ന ക്ഷേമ
പെന്‍ഷനുകള്‍ക്ക്
കേന്ദ്രസര്‍ക്കാരിന്‍െറ
സഹായം ലഭിക്കുന്നുണ്ടോ;
കേന്ദ്ര സഹായം
ലഭിക്കുന്നവ
ഏതെല്ലാമാണ് ;
(സി)
ഓരോ
ക്ഷേമ പെന്‍ഷനിലും
സംസ്ഥാന സര്‍ക്കാര്‍
വിഹിതവും
കേന്ദ്രസര്‍ക്കാര്‍
വിഹിതവും എത്ര വീതമാണ്;
വിശദമാക്കാമോ ?
വിധവ
പെന്ഷന്
3815.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിയമപരമായി
വിവാഹബന്ധം
വേര്പ്പെടുത്തിയവരെ
വിധവകളായി
കണക്കാക്കാനാവില്ലെന്നും
അവര്‍ക്ക് നല്‍കിവരുന്ന
വിധവ പെന്ഷന്
നിര്‍ത്തലാക്കണമെന്നും
സര്‍ക്കാര്‍
ഉത്തരവിറക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത ഉത്തരവ്
പുനഃപരിശോധിക്കുവാനും
അവരുടെ ജീവിതസാഹചര്യം
കണക്കിലെടുത്ത് വിധവ
പെന്ഷന്
പുനഃസ്ഥാപിക്കുവാനും
സത്വര നടപടികള്‍
സ്വീകരിക്കാമോ?
സാമൂഹ്യ
ക്ഷേമ പെന്‍ഷനുകള്‍
3816.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നല്‍കിവരുന്ന
ക്ഷേമപെന്‍ഷനുകള്‍
വര്‍ദ്ധിപ്പിക്കുന്നതിന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
ക്ഷേമ
പെന്‍ഷനുകള്‍
ഏകീകരിയ്ക്കുന്നതിന്
സര്‍ക്കാര്‍
ആലോചിയ്ക്കുന്നുണ്ടോ;എങ്കില്‍
വിശദവിവരം നല്‍കുമോ?
സാമൂഹ്യ
സുരക്ഷാ പെന്ഷന്
മാനദണ്ഡങ്ങള്‍
3817.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സാമൂഹ്യ
സുരക്ഷാ പെന്ഷന്
അര്‍ഹരായവരെ
കണ്ടെത്തുന്നതിന് പുതിയ
മാനദണ്ഡങ്ങള്‍
നിശ്ചയിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
സാമൂഹ്യ
സുരക്ഷാ പെന്‍ഷനുകള്‍ക്കായി
അനുവദിച്ച തുക
3818.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വിവിധ സാമൂഹ്യ സുരക്ഷാ
പെന്‍ഷനുകള്‍ക്കായി
എത്ര കോടി രൂപ
അനുവദിച്ചിട്ടുണ്ട്;
അനുവദിച്ച തുക എത്ര
പേര്‍ക്കായി വിതരണം
ചെയ്തിട്ടുണ്ട്;
വിശദവിവരം നല്‍കുമോ;
(ബി)
ക്ഷേമപെന്‍ഷനുകള്‍
വര്‍ദ്ധിപ്പിക്കുന്നതിന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
വാര്‍ഷിക പദ്ധതികളുടെ
നടത്തിപ്പ്
3819.
ശ്രീ.വി.ഡി.സതീശന്
,,
എം. വിന്‍സെന്റ്
,,
അനൂപ് ജേക്കബ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വാര്‍ഷിക പദ്ധതികളുടെ
നടത്തിപ്പ്
മെല്ലെപോക്കിലാണെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പദ്ധതി
ചെലവിന്റെ പുരോഗതി
കൃത്യമായ ഇടവേളകളില്‍
വിലയിരുത്തുന്നതിനും
പോരായ്മകള്‍
പരിഹരിക്കുന്നതിനും
നിലവിലുള്ള സംവിധാനം
എന്താണെന്ന്
അറിയിക്കാമോ;
(സി)
വകുപ്പുകള്‍
അനുമതി നല്കിയ
പദ്ധതികള്‍ക്ക് പോലും
സമയത്ത് പണം
അനുവദിക്കുന്നതില്‍
ധനകാര്യ വകുപ്പിന്റെ
ഭാഗത്ത് നിന്ന് വീഴ്ച
വന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
നിസാര കാര്യങ്ങള്‍
പറഞ്ഞ് ഇത്തരം
ഫയലുകളില്‍ ധനകാര്യ
വകുപ്പ് തീരുമാനം
നീട്ടികൊണ്ട് പോകുന്ന
അവസ്ഥ ഉണ്ടായിട്ടുണ്ടോ;
(ഡി)
എങ്കില്‍
പദ്ധതി നടത്തിപ്പ്
സമയബന്ധിതമായി
നടത്തുന്നതിന് വേണ്ട
നടപടികള്‍ വകുപ്പിന്റെ
ഭാഗത്ത് നിന്ന് ഉറപ്പ്
വരുത്തുമോ?
പ്രവാസി
ചിട്ടി
3820.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രവാസി
ചിട്ടിയിലെ ഇടപാടുകാര്‍
ചിട്ടി പിടിച്ച്
ചിട്ടിപ്പണം സ്ഥിര
നിക്ഷേപം ആയി
നിക്ഷേപിക്കുമ്പോള്‍ ആ
പണം കിഫ്ബിയില്‍
ബോണ്ട് ആകുമെന്നും
ഇടപാടുകാര്‍ക്ക്
അവര്‍ക്ക് ഇഷ്ടമുളള
പ്രോജക്ട്
തിരഞ്ഞെടുക്കാനുളള
അവസരമുണ്ടെന്നും പരസ്യം
ചെയ്തു് ആരംഭിച്ച
പ്രവാസി ചിട്ടിയിലൂടെ
നാളിതുവരെ എത്ര രൂപ
സ്ഥിരനിക്ഷേപമായി
ലഭിച്ചിട്ടുണ്ടെന്നറിയിക്കുമോ;
(ബി)
ഇപ്രകാരം
പ്രവാസി ചിട്ടി പണം
സ്ഥിരനിക്ഷേപമാക്കിയ
വകയില്‍ എത്ര രൂപ
കിഫ്ബി ബോണ്ട്
ആക്കിയിട്ടുണ്ട്;
(സി)
ഇൗ
പണം ഏതെല്ലാം
പ്രോജക്ടിന് ഫണ്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ഫര്‍ണീച്ചര്‍
വാങ്ങിയതുമായി ബന്ധപ്പെട്ട്
ധനകാര്യവകുപ്പിന്റെ അന്വേഷണം
3821.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജക മണ്ഡലത്തിലെ
പൊഴിയൂര്‍
യു.പി.സ്കൂളില്‍
ഫര്‍ണീച്ചര്‍
വാങ്ങിയതുമായി
ബന്ധപ്പെട്ട് ധനകാര്യ
വകുപ്പ് ഇന്സ്പെക്ഷന്
ബി വിഭാഗം നടത്തിയ
അന്വേഷണത്തിന്റെ
നിലവിലെ സ്ഥിതി
എന്താണെന്ന്
വ്യക്തമാക്കാമോ;
അന്വേഷണത്തിന്റെ ഫയല്‍
നമ്പരും തീയതിയും
അറിയിക്കാമോ;
(ബി)
ഫര്‍ണീച്ചര്‍
വാങ്ങിയതുമായി
ബന്ധപ്പെട്ട് ധനകാര്യ
വകുപ്പ് നടത്തിയ
അന്വേഷണത്തില്‍ അഴിമതി
നടന്നതായി
കണ്ടെത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
അന്വേഷണത്തിന്റെ
ഭാഗമായി ഇനി
പൂര്‍ത്തീകരിക്കേണ്ട
നടപടിക്രമങ്ങള്‍
ഏന്തൊക്കെയെന്ന്
വ്യക്തമാക്കാമോ;
(ഡി)
എത്ര
ലക്ഷം രൂപയുടെ
ഫര്‍ണീച്ചര്‍ ആണ്
പൊഴിയൂര്‍
യു.പി.സ്തൂളില്‍
വാങ്ങിയത്; അന്വേഷണ
സംഘം പരിശോധന
നടത്തുമ്പോള്‍ ഏതൊക്കെ
ഫര്‍ണീച്ചര്‍ ആണ്
വിതരണം നടത്തിയത്;
ഫര്‍ണീച്ചറിന്റെ പേരും
എണ്ണവും തുകയും
വ്യക്തമാക്കാമോ?
ജി.എസ്.ടി.
യ്ക്കു മുമ്പുണ്ടായിരുന്ന
നികുതികളിലെ കുടിശ്ശിക
3822.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജി.എസ്.ടി. ക്കു
മുമ്പുണ്ടായിരുന്ന
വിവിധ നികുതികളില്‍
(പാെതു വില്‍പ്പന
നികുതി, വാറ്റ്,
കേന്ദ്ര വാണിജ്യ
നികുതി, ആഡംബര
നികുതി)എത്ര തുക
കുടിശ്ശിക ഉണ്ട്;
വ്യക്തമാക്കുമോ;
(ബി)
അവയില്‍
കാേടതി വ്യവഹാരങ്ങളില്‍
പെട്ടത് എത്ര തുകയാണ്;
(സി)
കുടിശ്ശിക
ഒറ്റത്തവണ
തീര്‍പ്പാക്കല്‍ പദ്ധതി
(ആംനസ്റ്റി പദ്ധതി)
പ്രകാരം നാളിതുവരെയായി
എത്ര തുക
ലഭിച്ചിട്ടുണ്ട്;
(ഡി)
ഇനിയും
എത്ര തുകയാണ്
ലഭിക്കാന്‍
ബാക്കിയുള്ളത്;
എങ്കില്‍ ആയത്
പൂര്‍ണ്ണമായും
പിരിച്ചെടുക്കാന്‍
സ്വീകരിച്ച
മാര്‍ഗങ്ങള്‍ /
നടപടികള്‍ എന്തെല്ലാം
ആണ്; വ്യക്തമാക്കുമാേ?
ജി.എസ്.ടി.
നടപ്പിലാക്കിയതിന്റെ ഭാഗമായി
സാമ്പത്തിക നഷ്ടം
3823.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
നടപ്പിലാക്കിയതിന്റെ
ഭാഗമായി കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
സംസ്ഥാനത്തിനുണ്ടായ
വരുമാന നഷ്ടം
കണക്കാക്കിയിട്ടുണ്ടോ;
(ബി)
പല
ഉൽപ്പന്നങ്ങളുടെയും
നികുതി കുറഞ്ഞെങ്കിലും
വിലക്കുറവ്
അനുഭവപ്പെടുന്നില്ല
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്
എന്തുകൊണ്ടെന്ന്
വിശദമാക്കാമോ?
റവന്യു വരുമാനത്തിലെ കുറവ്
3824.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
2018-19 സാമ്പത്തിക
വര്‍ഷത്തിലെ റവന്യൂ
വരുമാനം
പ്രതീക്ഷിച്ചതിലും
കുറവായിരുന്നോ എന്ന്
വ്യക്തമാക്കുമോ;
(ബി)
2018-19
സാമ്പത്തിക
വര്‍ഷത്തില്‍
ജി.എസ്.ടി. ഇനത്തില്‍
പ്രതീക്ഷിച്ച വരുമാനവും
ലഭിച്ച വരുമാനവും
വ്യക്തമാക്കുമോ;
(സി)
റവന്യൂ
വരുമാനം കുറഞ്ഞ
സാഹചര്യത്തില്‍ 2019-20
ലെ റവന്യൂ
വരുമാനത്തിന്റെ
ടാര്‍ഗറ്റ് പുതുക്കി
നിശ്ചയിക്കേണ്ട
സാഹചര്യമുണ്ടോ;
(ഡി)
എങ്കില്‍
എത്രയായി പുതുക്കി
നിശ്ചയിക്കുന്നതിനാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
പ്രളയത്തില്‍
നശിച്ച സാധനങ്ങള്‍ക്ക്
ചുമത്തിയ ജി.എസ്.ടി. തിരിച്ച്
നല്‍കുന്നതിന് നടപടി
3825.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രളയത്തെത്തുടര്‍ന്ന്
ചാലക്കുടിയിലെ വിവിധ
വ്യാപാരസ്ഥാപനങ്ങളില്‍
വെള്ളം കയറി
ഭക്ഷ്യധാന്യങ്ങള്‍
അടക്കമുള്ള
കോടിക്കണക്കിന് രൂപ
വിലമതിക്കുന്ന
സാധനസാമഗ്രികള്‍
നശിച്ചുപോയതിനാല്‍
വ്യാപാരികള്‍ക്ക്
പ്രസ്തുത
സാധനങ്ങള്‍ക്ക്
ചുമത്തിയ ജി.എസ്.ടി
തിരിച്ച്
നല്‍കുന്നതിനായി പത്ത്
ലക്ഷം രൂപയുടെ ബാങ്ക്
വായ്പകള്‍ പുതുതായി
അനുവദിക്കുമോ;
(ബി)
ഇതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
കഴിഞ്ഞ
സാമ്പത്തിക വര്‍ഷം പാസാക്കാതെ
മാറ്റിവച്ച ബില്ലുകളും
ചെക്കുകളും
3826.
ശ്രീ.കെ.എന്‍.എ
ഖാദര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.ടി.
വി. ഇബ്രാഹിം
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
പാസാക്കാതെ മാറ്റിവച്ച
ബില്ലുകളും ചെക്കുകളും
ഈ വര്‍ഷം നല്‍കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
അഞ്ചു
ലക്ഷം രൂപയില്‍
അധികരിച്ച എല്ലാ
ബില്ലുകളും സാമ്പത്തിക
വര്‍ഷാവസാനത്തെ
പ്രതിസന്ധി കാരണം
ട്രഷറി ക്യൂവിലേക്ക്
മാറ്റിയത് ഈ സാമ്പത്തിക
വര്‍ഷം
കൊടുക്കുന്നതിനായി
വകുപ്പുകള്‍ക്ക്
ആനുപാതികമായി കൂടുതല്‍
തുക
അനുവദിച്ചിട്ടുണ്ടോ;
ഇതിനായി കൊണ്ടുവന്ന
ഇ-ലെഡ്ജര്‍ സംവിധാനം
ഉപയോഗിക്കുന്നുണ്ടോ;
(സി)
ഇപ്രകാരം
അധിക തുക
വകയിരുത്താത്തപക്ഷം
വകുപ്പുകളുടെ ഈ
വര്‍ഷത്തെ വിഹിതത്തില്‍
നിന്ന് മേല്‍പ്പറഞ്ഞ
തുക കുറവാകുകയില്ലേ;
ഇത് വികസന
പ്രവര്‍ത്തനങ്ങളെ
ബാധിക്കുമോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
വര്‍ക്കല
സബ്ട്രഷറിക്ക് പുതിയ
കെട്ടിടം
3827.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വര്‍ക്കല
സബ്ട്രഷറിയുടെ പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
കെട്ടിടം പണി എത്രനാള്‍
കൊണ്ട്
പൂര്‍ത്തിയാക്കുവാനാണ്
നിര്‍ദ്ദേശം
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
പയ്യന്നൂര്‍
സബ്ട്രഷറി കെട്ടിടം
നിര്‍മ്മാണം
3828.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പയ്യന്നൂര്‍
സബ്ട്രഷറി കെട്ടിടം
നിര്‍മ്മാണം
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
ഏതുവരെയായെന്ന്
വിശദമാക്കാമാേ?
ട്രഷറി
ഡയറക്ടറുടെ സര്‍ക്കുലര്‍
3829.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പേരിനൊപ്പം
ബാങ്ക് എന്ന്
ചേര്‍ത്താല്‍
നിക്ഷേപത്തിന്
നികുതിയിളവ്
നല്‍കരുതെന്ന് ട്രഷറി
ഡയറക്ടര്‍ സംസ്ഥാനത്തെ
ട്രഷറികള്‍ക്ക്
നിര്‍ദ്ദേശം നല്കിയ
കാര്യം
പരിശോധിക്കുമോ;
(ബി)
സഹകരണസംഘങ്ങളുടെ
ട്രഷറി
നിക്ഷേപങ്ങള്‍ക്ക്
നികുതി ഈടാക്കുന്നത്
നിയമവിരുദ്ധവും
ആദായനികുതി നിയമത്തിലെ
194 എ വകുപ്പിന്റെ
ലംഘനവുമാണെന്ന
ഹെെക്കോടതിയുടെ
ഉത്തരവ്
പരിശോധിക്കുമോ;
(സി)
സംഘങ്ങളുടെ
ട്രഷറിയിലെ
നിക്ഷേപങ്ങള്‍ക്ക്
നികുതി പിടിക്കില്ലെന്ന
ധനകാര്യ സെക്രട്ടറിയുടെ
നിര്‍ദ്ദേശത്തിന്
വിപരീതമായ ട്രഷറി
ഡയറക്ട്രറുടെ
സര്‍ക്കുലര്‍ റദ്ദ്
ചെയ്യുമോ;
വ്യക്തമാക്കുമോ?
എഴുത്ത്
ലോട്ടറിയുടെ അനധികൃത വില്പന
3830.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ലോട്ടറി വില്പന
സുതാര്യവും ജനകീയ
സ്വഭാവത്തോടും കൂടി
മുന്നോട്ട്
പോകുന്നതിനിടയിൽ
സമാന്തരമായി എഴുത്ത്
ലോട്ടറിയുടെ അനധികൃത
വില്പന വലിയ തോതില്‍
വ്യാപകമായിരിക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എഴുത്ത്
ലോട്ടറിയുടെ
പ്രലോഭനങ്ങളില്‍
വീഴുന്നവരെ
ബോധവല്‍ക്കരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്
എന്നറിയിക്കാമോ ;
(സി)
ഇത്തരം
ലോട്ടറിയുടെ ചൂതാട്ടം
തടയുന്നതിനും ഒത്താശ
ചെയ്യുന്ന നിയമപാലകര്‍
ഉള്‍പ്പെടെയുളള
ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍ക്കെതിരെയും
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത് ;
വിശദാംശം ലഭ്യമാക്കുമോ?
ലോട്ടറിസമ്മാനം
ലഭിക്കുവാന്‍ സമ്മാനര്‍ഹര്‍
നേരിടുന്ന പ്രശ്നങ്ങള്‍
3831.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലോട്ടറി
സമ്മാനം ലഭിക്കുവാന്‍
സമ്മാനര്‍ഹര്‍
നേരിടുന്ന പ്രശ്നങ്ങള്‍
പരിശോധിക്കുമോ;
(ബി)
ലോട്ടറിയുടെ
അറുപത് ശതമാനവും
എടുക്കുന്നത് ഇതര
സംസ്ഥാന
തൊഴിലാളികളാണെന്നിരിക്കെ
സമ്മാനത്തുക
ലഭിക്കുവാന്‍ അവര്‍
നേരിടുന്ന പ്രശ്നങ്ങൾ
പരിശോധിക്കുമോ;സമ്മാനത്തുക
ലഭിക്കുവാന്‍ നോട്ടറി
രേഖപ്പെടുത്തലുകളും
സര്‍ക്കാരിന്റെ
ഉദ്യോഗസ്ഥ ഉപസമിതിയുടെ
അംഗീകാരവും വേണമെന്നത്
ഇതരസംസ്ഥാന തൊഴിലാളികളെ
പലപ്പോഴും പ്രതികൂലമായി
ബാധിക്കുന്നതിനാല്‍
അവര്‍ ടിക്കറ്റുകൾ
ഏജന്റുമാര്‍ക്ക്
മറിച്ചു വില്‍ക്കുന്ന
കാര്യം പരിശോധിക്കുമോ;
(സി)
ഇതര
സംസ്ഥാന തൊഴിലാളികളുടെ
ഇത്തരത്തിലുള്ള പ്രശ്നം
പരിശോധിക്കുമോ എന്ന്
അറിയിക്കുമോ?
ലോട്ടറി
സഹകരണ സംഘങ്ങളുടെ
ബിനാമികളിലൂടെയുള്ള ടിക്കറ്റ്
വില്‍പ്പന
3832.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഉത്തരവിന്റെ മറവില്‍
ദിവസേന
പതിനായിരക്കണക്കിന്
ലോട്ടറി ടിക്കറ്റുകള്‍
ലോട്ടറി സഹകരണ
സംഘങ്ങള്‍ ബിനാമികള്‍
വഴി മറിച്ച്
വില്‍ക്കുന്നതായ
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഇതുമൂലം
സാധാരണക്കാരായ ലോട്ടറി
വില്പനക്കാര്ക്ക്
ജില്ലാ ലോട്ടറി
ഓഫീസുകളില്‍ നിന്ന്
ആവശ്യത്തിന് ടിക്കറ്റ്
ലഭിക്കാത്ത
സ്ഥിതിവിശേഷം
ഉണ്ടായിട്ടുണ്ടോ;
(സി)
ലോട്ടറി
സഹകരണ സംഘങ്ങളുടെ
സുതാര്യതയും
വിശ്വാസ്യതയും
ഉറപ്പാക്കി അവരുടെ
പ്രവര്‍ത്തനം
നിരീക്ഷിച്ച ശേഷം
മാത്രം അവര്‍ക്ക്
ടിക്കറ്റ് നല്കുന്ന
കാര്യത്തില്‍ തീരുമാനം
എടുക്കുമോയെന്ന്
വ്യക്തമാക്കുമോ?
കാരുണ്യ
ചികിത്സാസഹായ പദ്ധതി
3833.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നാളിതുവരെ കാരുണ്യ
ചികിത്സാസഹായ പദ്ധതി
പ്രകാരം എത്ര കോടി
രൂപയാണ് വിതരണം
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ റീ
ഇംബേഴ്സ്മെന്റായി എത്ര
തുക ഇനിയും
നല്‍കാനുണ്ടെന്ന്
വ്യക്തമാക്കാമോ?
ലുക്കീമിയ
ചികിത്സയ്ക്ക് കാരുണ്യ
ബെനവലന്റ് ഫണ്ടില്‍ നിന്നും
തുക
3834.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലയില്‍ ചാവക്കാട്
താലൂക്കില്‍ തെെക്കാട്
വില്ലേജില്‍
ബ്രഹ്മക്കുളം
നെടിയേടത്ത് വീട്ടില്‍
ശ്രീമതി പ്രസീത തന്റെ
ലുക്കീമിയ
ചികിത്സയ്ക്ക് ചെലവായ
തുക കാരുണ്യ ബെനവലന്റ്
ഫണ്ടില്‍ നിന്നും
അനുവദിച്ച്
കിട്ടുന്നതിനായി
സമര്‍പ്പിച്ച അപേക്ഷ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
അപേക്ഷയില്‍ സ്വീകരിച്ച
തുടര്‍ നടപടി
സംബന്ധിച്ച വിവരം
അറിയിക്കാമോ?
ഓഡിറ്റ്
കമ്മീഷന്റെ രൂപീകരണം
3835.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
സംസ്ഥാന ഓഡിറ്റ്
വകുപ്പില്‍ ഓഡിറ്റ്
കമ്മീഷന് നടപ്പില്‍
വരുത്തുന്നതുമായി
ബന്ധപ്പെട്ട
നടപടിക്രമങ്ങള്‍ എവിടെ
വരെയെത്തിയെന്ന്
വിശദമാക്കാമോ;
(ബി)
എന്നുമുതല്‍
ഓഡിറ്റ് കമ്മീഷനായി
മാറാന്‍ കഴിയുമെന്നാണ്
സര്‍ക്കാര്‍
കരുതുന്നതെന്ന്
വ്യക്തമാക്കാമോ?
കേരള
ഫിനാന്‍ഷ്യല്‍
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍
3836.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
ഫിനാന്‍ഷ്യല്‍
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തന പുരോഗതി
വെളിപ്പെടുത്തുമോ;
(ബി)
കേരളത്തിലെ
ചെറുകിട വ്യവസായ
മേഖലയുടെ
വളര്‍ച്ചയ്ക്ക്
കെ.എഫ്.സി. നല്കുന്ന
സംഭാവനകള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ;
(സി)
പ്രളയകാലത്ത്
വമ്പിച്ച നഷ്ടം നേരിട്ട
വ്യവസായികള്‍ക്ക്
കെ.എഫ്.സി.എന്തെങ്കിലും
ഇളവുകളോ ആനുകൂല്യങ്ങളോ
പ്രഖ്യാപിച്ചിരുന്നോ;
അത് സംബന്ധിച്ച വിശദാശം
നല്‍കുമോ?
പ്രവാസി
ചിട്ടി
3837.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ.
പ്രവാസിചിട്ടിയുടെ
സോഫ്റ്റ് വെയറില്‍
രജിസ്റ്റര്‍
ചെയ്യുവാന്‍ ആവശ്യമായ
മൊബെെല്‍ ഒ.ടി.പി.
ഗള്‍ഫ് രാജ്യങ്ങളിലും
യൂറോപ്പിലും
എത്തിക്കുന്നതിന് ഏത്
കമ്പനിയുമായാണ്
കരാറില്‍
ഏര്‍പ്പെട്ടിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
എത്ര
രൂപയുടെ കരാറാണ്
നല്‍കിയിരിക്കുന്നതെന്നും
ഇതിന് ടെണ്ടര്‍
വിളിച്ചിട്ടുണ്ടോ
എന്നും അറിയിക്കാമോ;
ഇല്ലെങ്കില്‍ എന്ത്
മാനദണ്ഡം അനുസരിച്ചാണ്
ഇൗ കമ്പനി / കമ്പനികളെ
തിരഞ്ഞെടുത്തതെന്ന്
വ്യക്തമാക്കുമോ?
പ്രവാസി
ചിട്ടി-കിഫ്ബിയും
കെ.എസ്.എഫ്.ഇ.യും തമ്മിലുള്ള
ജോയിന്റ് വെഞ്ചര്‍
3838.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയും
കെ.എസ്.എഫ്.ഇ. യും
തമ്മിലുള്ള ജോയിന്റ്
വെഞ്ചർ ആയിട്ടാണോ
പ്രവാസി ചിട്ടി
പ്രവര്‍ത്തിക്കുന്നത്;
എങ്കില്‍ ഈ രണ്ട്
സ്ഥാപനങ്ങളും തമ്മില്‍
കരാറില്‍
ഏര്‍പ്പെട്ടിട്ടുണ്ടോ;
പ്രവാസിച്ചിട്ടി
നടത്തിപ്പുമായി
ബന്ധപ്പെട്ട്
കിഫ്ബിയും,
കെ.എസ്.എഫ്.ഇ. യും
തമ്മില്‍ കരാറില്‍
ഏര്‍പ്പെട്ടിട്ടില്ലെങ്കില്‍
എന്ത് അടിസ്ഥാനത്തിലാണ്
ജോയിന്റ് വെഞ്ചര്‍ ആയി
പ്രവര്‍ത്തിക്കുന്നു
എന്ന് പറയുന്നത്;
(ബി)
പ്രവാസിച്ചിട്ടി
തുടങ്ങിയതുമുതല്‍
ഇന്നേവരെ ഓണ്‍ലെെന്‍
ആയി ചിട്ടി അടയ്ക്കാന്‍
കോര്‍
സോഫ്റ്റ്വെയര്
വഴിയും മൊബെെല്‍ ആപ്പ്
വഴിയും ശ്രമിച്ചവര്‍
ആകെ എത്ര പേര്; ഇതില്‍
എത്ര പേര്‍ക്ക് തുക
അടയ്ക്കാന്‍ കഴിഞ്ഞു.
എത്രപേര്‍
പരാജയപ്പെട്ടു; ഏറ്റവും
കൂടുതല്‍ പേര്
പരാജയപ്പെടുന്നത് ഏതു
സോഫ്റ്റ്വെയര്
ഉപയോഗിക്കുമ്പോഴാണ്;കണക്കുകള്‍
ലഭ്യമാക്കുമോ;
(സി)
പ്രവാസി
ചിട്ടിക്ക്
ഉപയോഗിക്കുന്ന
മൊബെെല്‍
ആപ്ലിക്കേഷന്‍ തികഞ്ഞ
പരാജയമാണെന്ന പരാതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇതുവഴി ചിട്ടിപ്പണം
അടയ്ക്കാന്‍
ശ്രമിക്കുന്നവരില്‍ 50%
ത്തിനു മുകളില്‍
പരാജയപ്പെടുന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ഇതു
പരിഹരിക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചത് ;ഇതിനായി
എത്ര രൂപയാണ്
ചെലവാക്കിയത്; ഏതു
കമ്പനിയാണ് ഇതിന്റെ
ടെണ്ടര്‍ ഏറ്റെടുത്തത്;
വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
പ്രവാസിച്ചിട്ടിയുടെ
ലോഗോയില്‍
എന്തുകാെണ്ടാണ്
കെ.എസ്.എഫ്.ഇ. യുടെ
പുതിയ ലോഗോയും കളര്‍
കോഡും
ഉപയോഗിക്കാത്തത്;
ഇങ്ങനെ
ഉപയോഗിക്കാത്തതുമൂലം
പ്രവാസിച്ചിട്ടിയുടെ
നടത്തിപ്പ് കിഫ്ബി ആണ്
എന്ന ധാരണ ജനങ്ങളുടെ
ഇടയില്‍ ഉള്ളത്
ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടോ;
അതിനാല്‍
പ്രവാസിച്ചിട്ടിയുടെ
ലോഗോയില്‍
കെ.എസ്.എഫ്.ഇ. യുടെ
ലോഗോയും കളര്‍ കോഡും
കാെണ്ടുവരുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(ഇ)
പ്രവാസിച്ചിട്ടിയുടെ
നടത്തിപ്പുമായി
ബന്ധപ്പെട്ട് ഇന്നേവരെ
എത്ര കോടി രൂപ ചെലവായി;
ഏതൊക്കെ ഇനങ്ങളില്‍
ആര്‍ക്കൊക്കെ എത്ര രൂപ
നല്കി ; വിശദാംശം
ലഭ്യമാക്കുമോ;
ചിട്ടി സെക്യൂരിറ്റി
ഡെപ്പാേസിറ്റ് ഇന്‍
ട്രസ്റ്റ്
(സി.എസ്.ഡി.ടി.)
ഇനത്തില്‍ പ്രവാസി
ചിട്ടിയില്‍
ഇടപാടുകാര്‍
നിക്ഷേപിക്കുന്ന തുക
കിഫ്ബി യില്‍
നിക്ഷേപിക്കുമ്പോള്‍
കെ.എസ്.എഫ്.ഇ. ക്ക്
കിഫ്ബി 7.5% പലിശയേ
നല്‍കുന്നുള്ളൂ എന്ന
വസ്തുത ശരിയാണോ;
കെ.എസ്.എഫ്.ഇ.
ഇടപാടുകാര്‍ക്ക് 8%
പലിശ
നല്കേണ്ടിവരുന്നതുമൂലം
കെ.എസ്.എഫ്.ഇ. യ്ക്ക്
നഷ്ടം ഉണ്ടാകുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഈ നഷ്ടം
കെ.എസ്.എഫ്.ഇ. യ്ക്ക്
സര്‍ക്കാര്‍ നല്‍കുമോ;
ഇല്ലെങ്കില്‍ ഇത്തരം
ബോണ്ടുകള്‍ക്ക് 8%
പലിശ കിഫ്ബി യെ കാെണ്ട്
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
(എഫ്)
നിലവിലെ
സാഹചര്യത്തില്‍
പ്രവാസിച്ചിട്ടിയില്‍
ഒരു ലക്ഷം രൂപ സലയുള്ള
25 മാസത്തെ ചിട്ടിയുടെ
നടത്തിപ്പിന്
കെ.എസ്.എഫ്.ഇ. ക്ക്
ശരാശരി എത്ര രൂപ
ചെലവാകും; ഈ ചിട്ടി
വട്ടമെത്തുമ്പോള്‍
ശരാശരി എത്ര രൂപ ലാഭം
കിട്ടും;
പ്രവാസിച്ചിട്ടിയില്‍
ഇടപാടുകാര്‍ക്ക്
ഏര്‍പ്പെടുത്തിയിരിക്കുന്ന
ഇന്‍ഷുറന്‍സ്
പരിരക്ഷയുടെ നടത്തിപ്പ്
ആര്‍ക്കൊക്കെയാണ്;
ഇതിന്റെ ഇന്‍ഷുറന്‍സ്
നടത്തിപ്പ്
കെ.എസ്.എഫ്.ഇ. ക്ക്
സ്വന്തമായി ചെയ്തു
കൂടെ; ആയതിന് നിലവില്‍
എന്തെങ്കിലും നിയമതടസം
ഉണ്ടോ; ഇല്ലെങ്കില്‍ ഈ
ഫണ്ട് കെ.എസ്.എഫ്.ഇ.
കെെകാര്യം
ചെയ്യുന്നതിനു
വേണ്ടുന്ന നടപടി
സ്വീകരിക്കുമോ;
(ജി)
പ്രവാസിച്ചിട്ടിയുടെ
പൂര്‍ണമായ നടത്തിപ്പ്
ചുമതല ആര്‍ക്കാണ്;
പ്രവാസിച്ചിട്ടിയുമായി
ബന്ധപ്പെട്ട
തീരുമാനങ്ങള്‍
എടുക്കുന്നത് കിഫ്ബി
ആണോ കെ.എസ്.എഫ്.ഇ.
മാനേജ്മെന്റ്
ആണോ;ഇതില്‍
ആരൊക്കെയാണ് അംഗങ്ങള്‍
ആയിട്ടുള്ളത്; കിഫ്ബിയെ
പ്രതിനിധീകരിച്ച് ആരാണ്
മീറ്റിംഗുകളില്‍
പങ്കെടുക്കുന്നത്;
കിഫ്ബിയിലെയോ
കെ.എസ്.എഫ്.ഇ. യിലേയോ,
സര്‍ക്കാരിലേയോ,
സീ-ഡിറ്റ്- ലെയോ
ഉദ്യോഗസ്ഥരെ കൂടാതെ
വേറെ ആരെങ്കിലും
മീറ്റിംഗുകളില്‍
പങ്കെടുക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
ആരൊക്കെയാണ്;
ഓരോരുത്തരുടേയും
ചുമതലകള്‍
എന്തൊക്കെയാണ്;
വിശദാംശം
ലഭ്യമാക്കുമോ?
പ്രവാസിച്ചിട്ടി
രജിസ്ട്രേഷന് വിവരങ്ങള്‍
3839.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രവാസിച്ചിട്ടിയില്‍
ചേരുന്ന ഇടപാടുകാര്‍
നല്കുന്ന വിവരം
നോര്‍ക്കയ്ക്ക്
കെെമാറും എന്ന്
രജിസ്ട്രേഷന് സമയത്ത്
പറയുന്നതിനാല്‍ ഇൗ
സ്വകാര്യവിവരങ്ങള്‍
സുരക്ഷിതമായി കെെകാര്യം
ചെയ്യാന്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
നോര്‍ക്കയ്ക്ക്
അല്ലാതെ മറ്റേതെങ്കിലും
സ്വകാര്യ/ പൊതുമേഖല
കമ്പനികള്‍ക്ക്
പ്രവാസികള്‍ നല്കുന്ന
സ്വകാര്യവിവരങ്ങളിന്മേല്
ആക്സസ് ഉണ്ടോ;
ഉണ്ടെങ്കില്‍ അത്
ഏതൊക്കെ
സ്ഥാപനങ്ങള്‍ക്കാണെന്ന്
വ്യക്തമാക്കുമോ?
ജി.എെ.എസ്.പോളിസികള്‍
3840.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ഇന്‍ഷുറന്‍സ്
വകുപ്പില്‍ എത്ര
ജി.എെ.എസ്.പോളിസികള്‍
നിലവിലുണ്ടെന്ന്
അറിയിക്കുമോ;
(ബി)
ഇവയില്‍
എത്ര പോളിസികളുടെ
പ്രീമിയം ഒടുക്കല്‍
വിവരങ്ങള്‍ ശമ്പള വിതരണ
ഉദ്യോഗസ്ഥര്‍ മുഖേന
ശേഖരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
വിവരങ്ങള്‍
പൂര്‍ണ്ണമായി
ശേഖരിക്കുന്ന പ്രവൃത്തി
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്ന്
അറിയിക്കുമോ?
എസ്.എല്‍.എെ.
പോളിസികള്‍
3841.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ഇന്‍ഷ്വറന്‍സ്
വകുപ്പില്‍ നിലവില്‍
എത്ര എസ്.എല്‍.എെ.
പോളിസികള്‍ ഉണ്ടെന്ന്
അറിയിക്കുമോ;
(ബി)
ഇവയില്‍
എത്ര പോളിസികളുടെ
പ്രീമിയം ഒടുക്കല്‍
വിവരങ്ങള്‍ ശമ്പളവിതരണ
ഉദ്യോഗസ്ഥര്‍ മുഖേന
ശേഖരിച്ചുവെന്ന്
അറിയിക്കുമോ;
(സി)
ഈ
വിവരങ്ങള്‍
പൂര്‍ണ്ണമായി
ശേഖരിക്കുന്ന പ്രവൃത്തി
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്ന്
അറിയിക്കുമോ?
ആരോഗ്യ
ഇന്‍ഷ്വറന്‍സ് പദ്ധതി
(മെഡിസെപ്)
T 3842.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും
വേണ്ടിയുള്ള ആരോഗ്യ
ഇന്‍ഷ്വറന്‍സ് പദ്ധതി
(മെഡിസെപ്) ഈ വര്‍ഷം
ജൂണ്‍ ഒന്ന് മുതല്‍
നടപ്പിലാക്കാതെ വന്നത്
ഏത്
സാഹചര്യത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
റിലയന്‍സ്
ജനറല്‍ ഇന്‍ഷ്വറന്‍സ്
കമ്പനിയുമായി ഇത്
സംബന്ധിച്ച് കരാറില്‍
ഒപ്പുവച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്നാണ്
ഒപ്പുവച്ചത്;
വിശദാംശങ്ങൾ
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയിലേക്ക്
ആശുപത്രികളെ എംപാനൽ
ചെയ്യുന്ന നടപടി ഏത്
ഘട്ടത്തിലാണ്;
(ഡി)
ഇന്‍ഷ്വറന്‍സ്
പദ്ധതി പ്രകാരം
സര്‍ക്കാര്‍
നിശ്ചയിക്കുന്ന തുക
മാത്രമേ സ്വകാര്യ
ആശുപത്രികളിലെ
ചികിത്സയ്ക്ക്
ഈടാക്കുകയുള്ളൂ എന്ന്
ഉറപ്പ്
വരുത്തുന്നതിനുള്ള
സംവിധാനം എന്താണെന്ന്
വ്യക്തമാക്കാമോ?
സംസ്ഥാന
ഇന്‍ഷുറന്‍സ് വകുപ്പിലെ
വര്‍ദ്ധിച്ച ജോലിഭാരം
3843.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ഇന്‍ഷുറന്‍സ് വകുപ്പിലെ
വര്‍ദ്ധിതമായ ജോലിഭാരം
കാരണം ക്ലെയിമുകള്‍
തീര്‍പ്പാക്കുന്നതിനുള്ള
കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതുകാരണം
പുതിയ പദ്ധതികള്‍
ഏറ്റെടുക്കുന്നതിന്
വകുപ്പിന്
സാധിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇവ
പരിഹരിക്കുന്നതിലേക്കായി
ഏതെങ്കിലും
പ്രപ്പോസലുകള്‍
നിലവിലുണ്ടോ; എങ്കില്‍
വിശദാംശം അറിയിക്കുമോ;
(ഡി)
ഈ
പ്രപ്പോസലുകള്‍
അനുഭാവപൂര്‍വ്വം
പരിഗണിക്കുന്നതിനും
വകുപ്പിനെ കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനും
പുതിയ പദ്ധതികള്‍
ഏറ്റെടുത്ത്
നടപ്പിലാക്കുന്നതിനും
പര്യാപ്തമായ തരത്തില്‍
പുതിയ തസ്തികകള്‍
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഇന്‍ഷുറന്‍സ്
വകുപ്പിന് സ്വന്തമായി ആസ്ഥാന
മന്ദിരം
3844.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ഇന്‍ഷുറന്‍സ് വകുപ്പിന്
സ്വന്തമായി ഒരു ആസ്ഥാന
മന്ദിരം
സ്ഥാപിക്കുന്നത്
സര്‍ക്കാര്‍
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
അറിയിക്കുമോ;
(ബി)
ഇല്ലെങ്കില്‍
ഇതിലേക്കായി നടപടി
സ്വീകരിക്കുമോ;
വിശദാംശം അറിയിക്കുമോ?
മുദ്രപത്ര
ക്ഷാമം പരിഹരിക്കുന്നതിന്
നടപടി
3845.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അമ്പത് രൂപ,നൂറ് രൂപ
തുകകളുടെ
മുദ്രപത്രങ്ങള്‍ക്ക്
കടുത്ത ക്ഷാമം
അനുഭവപ്പെടുന്നത്
സാധാരണ ജനങ്ങളെ
ബുദ്ധിമുട്ടിലാക്കിയിട്ടുള്ളത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
ബുദ്ധിമുട്ട്
പരിഹരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടി വ്യക്തമാക്കുമോ?
കയര്‍
മേഖലയില്‍ ക്രയവില സ്ഥിരതാ
പദ്ധതി
3846.
ശ്രീ.കെ.
ദാസന്
,,
എന്‍. വിജയന് പിള്ള
,,
ആര്. രാജേഷ്
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കയര്‍ വ്യവസായ
മേഖലയില്‍
യന്ത്രവല്‍ക്കരണം
നടപ്പിലാക്കി നവീനമായ
ഉല്പന്നങ്ങള്
സൃഷ്ടിച്ച് കയര്‍
വ്യവസായത്തെ
വിപുലീകരിക്കാന്‍
നടപടികള്‍
സ്വീകരിക്കുമ്പോള്‍
തന്നെ ഈ മേഖലയില്‍
പണിയെടുക്കുന്ന
പരമ്പരാഗത തൊഴിലാളികളെ
സംരക്ഷിക്കുന്നതിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പരമ്പരാഗത
മേഖലയില്‍
ഉല്പാദിപ്പിക്കപ്പെടുന്ന
കയറും കയര്‍
ഉല്പന്നങ്ങളും
മെച്ചപ്പെട്ട വില
നല്കി
സംഭരിക്കുന്നതിനും ഇവ
കയറ്റുമതി
ചെയ്യുന്നതിനുമായി ഈ
സര്‍ക്കാര്‍ ക്രയവില
സ്ഥിരതാ പദ്ധതി
നടപ്പാക്കി
വരുന്നുണ്ടോ; വിശദാംശം
നല്‍കുമോ;
(സി)
പരമ്പരാഗത
കയര്‍പിരി മേഖലയിലെ
തൊഴിലാളികളുടെ
പ്രതിദിനകൂലിയുടെ ഒരു
ഭാഗം സര്‍ക്കാര്‍
വിഹിതമായി
നല്‍കുന്നതിന് വരുമാനം
ഉറപ്പാക്കല്‍ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
പരമ്പരാഗത
മേഖലയിലെ
തൊഴിലാളികള്‍ക്ക്
കൂടുതല്‍ തൊഴില്‍
ദിനങ്ങള്‍
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
കയര്‍മേഖലയിലെ
തൊഴിലാളികളുടെ ഉന്നമനം
3847.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കയര്‍വ്യവസായ
മേഖലയില്‍
തൊഴിലെടുക്കുന്നവരുടെ
ഉന്നമനത്തിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വിശദമാക്കാമോ?