സഹകരണ
റിസ്ക് ഫണ്ടില്‍ നിന്നും
ലഭിക്കുന്ന ആനുകൂല്യം
3959.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്കുകളില്‍ നിന്നും
വായ്പയെടുക്കുന്നവര്‍ക്ക്
സഹകരണ റിസ്ക് ഫണ്ടില്‍
നിന്നും ആനുകൂല്യം
ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്; എത്ര
രൂപയാണ് പരമാവധി റിസ്ക്
ഫണ്ടായി നല്‍കുന്നത്;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം എത്ര പേര്‍ക്ക്
ഇതിന്റെ ആനുകൂല്യം
ലഭിച്ചിട്ടുണ്ട്;
ഇനിയും തീര്‍പ്പാക്കാതെ
ബാക്കിനില്ക്കുന്ന
എത്ര അപേക്ഷകള്‍ ഉണ്ട്;
(സി)
അപേക്ഷകള്‍
തീര്‍പ്പാക്കാന്‍ താമസം
വന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(ഡി)
റിസ്ക്
ഫണ്ടില്‍ നിന്നും
ആനുകൂല്യം
ലഭിക്കുന്നതിനായി
എന്തൊക്കെ നടപടി
ക്രമങ്ങളാണ്
ചെയ്യേണ്ടത്;
(ഇ)
റിസ്ക്
ഫണ്ടില്‍ നിന്നും
ആനുകൂല്യം
ലഭിക്കുന്നതിനുള്ള
കാലതാമസം മൂലം
പലിശയിനത്തില്‍
ഉണ്ടാകുന്ന വര്‍ധനവ്
ഈടാക്കാതിരിക്കാന്‍
പ്രത്യേക ഉത്തരവ്
നല്‍കുമോ;
(എഫ്)
റിസ്ക്
ഫണ്ട് സമയബന്ധിതമായി
വിതരണം ചെയ്യുന്നതിനും
കാലതാമസം വരുത്തുന്ന
ഉദ്യോഗസ്ഥരുടെ മേല്‍
നടപടി എടുക്കുന്നതിനും
സര്‍ക്കാര്‍
തയ്യാറാകുമോയെന്ന്
അറിയിക്കുമോ?
സ്ഥിരനിക്ഷേപം
തിരികെ നല്കുവാന് നടപടി
3960.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലയില്‍
കണ്ടാണശ്ശേരി
ഗ്രാമപഞ്ചായത്തില്‍
മൂത്തേടത്ത് വീട്ടില്‍
എം.പി.സിദ്ധാര്ത്ഥന്,
യു.ബി.ബീന എന്നിവര്‍
തൃശൂര്‍ ജില്ലയിലെ
കേച്ചേരി പ്രിയദര്‍ശിനി
സഹകരണ ആശുപത്രി
ലിമിറ്റഡ് എന്ന
സ്ഥാപനത്തില്‍
നിക്ഷേപിച്ച
സ്ഥിരനിക്ഷേപം
കാലാവധിയ്ക്കുശേഷവും
തിരികെ നല്‍കിയിട്ടില്ല
എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പരാതി
പരിഹരിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
വയനാട്
ജില്ലയിലെ കെയര്‍ ഹോം പദ്ധതി
3961.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍
പ്രളയത്തില്‍ വീട്
നഷ്ടപ്പെട്ട
എത്രപേര്‍ക്ക് കെയര്‍
ഹോം പദ്ധതി പ്രകാരം
വീട്
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇപ്രകാരം
വീട് ലഭിച്ചവരുടെ എണ്ണം
പഞ്ചായത്ത് തിരിച്ച്
ലഭ്യമാക്കാമോ;
(സി)
ഏതെല്ലാം
സഹകരണ സ്ഥാപനങ്ങളാണ് ഈ
പദ്ധതിയില്‍ വയനാട്
ജില്ലയില്‍ പങ്കാളികള്‍
ആയിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
എത്ര
വീടുകളുടെ പണിയാണ് ഈ
പദ്ധതി പ്രകാരം
പൂര്ത്തിയായിട്ടുളളതെന്ന്
വ്യക്തമാക്കുമോ?
വീടുകള്‍
നഷ്ടപ്പെട്ടവര്‍ക്ക് സഹകരണ
മേഖലയുടെ സംഭാവന
3962.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മഹാപ്രളയത്തെ
തുടര്‍ന്ന് വീടുകള്‍
നഷ്ടപ്പെട്ടവര്‍ക്ക്
പുതിയ വീട്
നിര്‍മ്മിച്ച്
നല്‍കുന്നതിന് സഹകരണ
മേഖല എന്ത് സംഭാവനയാണ്
നല്‍കിയിട്ടുള്ളത്;
(ബി)
സഹകരണ
മേഖലയിലെ എത്ര എ ക്ലാസ്
ബാങ്കുകള്‍ ഈ
യജ്ഞത്തില്‍
പങ്കാളികളായി; ഇതില്‍
പങ്കാളികളാകാത്ത എ
ക്ലാസ് ബാങ്കുകളുടെ
പട്ടിക ലഭ്യമാക്കാമോ?
തൃക്കൈപ്പറ്റ
പൈതൃക ഗ്രാമം പദ്ധതി
3963.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കല്‍പ്പറ്റ
മണ്ഡലത്തില്‍
അനുവദിച്ച തൃക്കൈപ്പറ്റ
പൈതൃക ഗ്രാമം പദ്ധതി
നടപ്പിലാക്കുന്നതിന്
ഇതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
കരുനാഗപ്പള്ളി
മണ്ഡലത്തില്‍ കെയര്‍ ഹാേം
പദ്ധതി
3964.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെയര്‍
ഹാേം പദ്ധതി പ്രകാരം
കരുനാഗപ്പള്ളി
മണ്ഡലത്തില്‍ വീട്
നിര്മ്മിച്ചുനല്കുന്നതിന്
പദ്ധതിയുണ്ടാേ;
(ബി)
കരുനാഗപ്പള്ളിയില്‍
ഇൗ പദ്ധതി പ്രകാരം വീട്
നല്‍കുന്നതിന്
ഏതെങ്കിലും സ്ഥാപനങ്ങളോ
വിവിധ സ്ഥാപനങ്ങള്‍
ചേര്‍ന്നോ സന്നദ്ധത
അറിയിച്ചിട്ടുണ്ടാേയെന്ന്
വിശദീകരിക്കുമാേ?
കേരള
ബാങ്ക് രൂപീകരണം
3965.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക് രൂപീകരണത്തിനായി
റിസര്‍വ് ബാങ്ക്
മുന്നോട്ടുവച്ച
വ്യവസ്ഥകളില്‍
നാലാമത്തേതായി,
ബാങ്കുകളുടെ ലയനത്തിന്
പൊതുയോഗത്തില്‍
മൂന്നില്‍ രണ്ട്
ഭൂരിപക്ഷം വേണമെന്ന
നിബന്ധന
ഉള്‍പ്പെടുത്തിയിരുന്നോ
;
(ബി)
എങ്കില്‍
ഇതു പാലിക്കാതെ മൂന്ന്
ജില്ലാ ബാങ്കുകള്‍
ലയനപ്രമേയം
അംഗീകരിക്കുക ഉണ്ടായോ ;
(സി)
ഭേദഗതിക്കുമുമ്പുള്ള
നിയമത്തിലെ വ്യവസ്ഥ
അടിസ്ഥാനമാക്കിയാണോ
റിസര്‍വ് ബാങ്ക്
മൂന്നില്‍ രണ്ട്
ഭൂരിപക്ഷം എന്ന നിബന്ധന
വച്ചത് ;
(ഡി)
എങ്കില്‍
പിന്നീട് വ്യവസ്ഥ
ഭേദഗതി ചെയ്ത്
കേവലഭൂരിപക്ഷം
എന്നാക്കി മാറ്റിയത്
റിസര്‍വ് ബാങ്ക്
അംഗീകരിക്കുമെന്ന്
സര്‍ക്കാരിന്
ഉറപ്പുണ്ടോ ;
(ഇ)
സംസ്ഥാനത്തെ
എല്ലാ ജില്ലാ
ബാങ്കുകളും ഇതിനകം
ലയനപ്രമേയം
പാസാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ ?
കേരള
ബാങ്ക് രൂപീകരണം
3966.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കേരള
ബാങ്ക്
രൂപീകരണനടപടികളുടെ
ഭാഗമായി
ആര്.ബി.എെ,നബാര്‍ഡ്
തുടങ്ങിയ നിയന്ത്രണ
ഏജന്‍സികള്‍ നല്കിയ
നിര്‍ദ്ദേശങ്ങള്‍
സംസ്ഥാനസര്‍ക്കാര്‍
പാലിച്ചിട്ടുണ്ടാേയെന്നും
ഇതിലേയ്ക്കായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്നും
വ്യക്തമാക്കുമാേ?
പ്രാഥമിക
സഹകരണസംഘങ്ങളെ കേരള ബാങ്കില്‍
ലയിപ്പിക്കുന്നതിന് നടപടി
3967.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്കിന്റെ
രൂപീകരണത്തിനായി
റിസര്‍വ് ബാങ്കിന്റേയും
നബാര്‍ഡിന്റേയും അനുമതി
ലഭ്യമാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
നബാര്‍ഡിന്റെയും
റിസര്‍വ് ബാങ്കിന്റേയും
അനുമതി എന്നത്തേക്ക്
ലഭിക്കുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(ബി)
പ്രാഥമിക
സഹകരണസംഘങ്ങളെ
ഭാവിയില്‍ കേരളാ
ബാങ്കില്‍
ലയിപ്പിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
സംസ്ഥാന
സഹകരണ ബാങ്ക്
നിയമനം-സ്പെഷ്യല്‍ റൂള്‍
3968.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സഹകരണ ബാങ്ക് നിയമനം
സംബന്ധിച്ച് സ്പെഷ്യല്‍
റൂള്‍ പ്രാബല്യത്തില്‍
വന്നിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ; ഇതു
സംബന്ധിച്ച്
ഉണ്ടായിരിക്കുന്ന
കാലതാമസത്തിന് കാരണം
വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ
മൂന്ന് വര്‍ഷകാലയളവില്‍
സംസ്ഥാന സഹകരണ
ബാങ്കിലും ജില്ലാ സഹകരണ
ബാങ്കിലും എത്ര
ക്ലറിക്കല്‍
വേക്കന്‍സികളുണ്ടായിരുന്നു;
ആയതിലേക്ക് നിയമനം
നടത്തിയിട്ടുണ്ടോ.
(സി)
സംസ്ഥാന
സഹകരണ ബാങ്കിലും ജില്ലാ
സഹകരണ ബാങ്കിലും നിയമന
നിരോധനം നിലവിലുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
സഹകരണ
ബാങ്ക് വഴി
കെ.എസ്.ആര്.ടി.സി. പെന്ഷന്
3969.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കെ.എസ്.ആര്.ടി.സി.
ജീവനക്കാരുടെ പെന്ഷന്
സഹകരണ ബാങ്ക് വഴി
വിതരണം ആരംഭിച്ച ശേഷം
നാളിതുവരെയായി ഈ
ഇനത്തില്‍ എത്ര കോടി
രൂപ വിതരണം ചെയ്തു
എന്ന് വ്യക്തമാക്കുമോ?
സഹകരണ
സ്ഥാപനങ്ങള്‍ വഴി വിതരണം
ചെയ്ത ക്ഷേമപെന്ഷന്
3970.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
മണ്ഡലത്തില്‍ എത്ര
കോടി രൂപയുടെ
ക്ഷേമപെന്‍ഷനുകള്‍
സഹകരണ സ്ഥാപനങ്ങള്‍ വഴി
വിതരണം ചെയ്തിട്ടുണ്ട്;
(ബി)
വര്‍ഷം
തിരിച്ചുള്ള കണക്ക്
നല്‍കാമോ?
അശരണര്‍ക്ക്
സഹായത്തിനായി റിസ്ക് ഫണ്ട്
3971.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
സി. ദിവാകരന്
,,
എല്‍ദോ എബ്രഹാം
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹിക
പ്രതിബദ്ധത
ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്
രാഷ്ട്രനിര്‍മ്മാണ
പ്രവര്‍ത്തനങ്ങളിലും
പ്രകൃതി ദുരന്തങ്ങളെ
അതിജീവിക്കുന്നതിലും
സഹകരണമേഖല
മുന്‍പന്തിയില്‍
നില്‍ക്കുന്നതിന്റെ
നേര് സാക്ഷ്യങ്ങളായ
പദ്ധതികളും
പ്രവര്‍ത്തനങ്ങളും
വിശദമാക്കുമോ;
(ബി)
റീസര്‍ജന്റ്
കേരള ലോണ്‍ സ്കീം
(ആര്.കെ.എല്‍.എസ്.)
എന്ന പദ്ധതി സംബന്ധിച്ച
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
സഹകരണ
ബാങ്കുകളില്‍ നിന്നും
വായ്പയെടുത്തവരില്‍
മരണപ്പെട്ടവരും
മാരകരോഗം
ബാധിച്ചവരുമായവരുടെ
സഹായത്തിനായി
രൂപീകരിച്ച റിസ്ക്
ഫണ്ട് പദ്ധതി
അശരണര്‍ക്ക് സഹായം
നല്കുന്ന വലിയ നിധിയായി
മാറിയത് സംബന്ധിച്ച
വിശദ വിവരങ്ങള്‍
നല്‍കുമോ;
(ഡി)
സാമൂഹ്യക്ഷേമ
പെന്ഷന് വിതരണം,
കെ.എസ്.ആര്.ടി.സി.പെന്ഷന്
വിതരണം എന്നിവയിലൂടെ
സമൂഹത്തിലെ ദുര്‍ബല
ജനവിഭാഗങ്ങള്‍ക്ക്
ആശ്വാസമായി മാറുന്നതിന്
സഹകരണ മേഖലയ്ക്ക്
കഴിയുന്നുണ്ടോ;
വ്യക്തമാക്കുമോ?
ചെങ്ങന്നൂരിലെ
ചെറുകിട സഹകരണ സംഘങ്ങളുടെ
പ്രവര്‍ത്തനം
3972.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രളയത്താേടനുബന്ധിച്ച്
ദുരിതത്തിലായ
ചെങ്ങന്നൂര്‍
പ്രദേശങ്ങളിലെ ചെറുകിട
സഹകരണ സംഘങ്ങളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
സഹകരണ വകുപ്പ്
നടപ്പിലാക്കുന്ന
പദ്ധതികളില്‍ ഈ
സംഘങ്ങള്‍ക്ക് മുന്‍ഗണന
നല്‍കുന്നത്
പരിഗണിക്കുമാേ;
(ബി)
ചെറുകിട
സംഘങ്ങള്‍ പ്രാദേശിക
സാദ്ധ്യതകള്‍ക്ക്
അനുസൃതമായി
തയ്യാറാക്കുന്ന
പദ്ധതികള്‍ക്ക്
അംഗീകാരം നല്കി
സഹായിക്കുന്നതിനുള്ള
നിര്‍ദ്ദേശം വകുപ്പ്
തലത്തില്‍
സ്വീകരിക്കുമാേ?
സെക്രട്ടേറിയേറ്റ്
സ്റ്റാഫ് കോ-ഓപ്പറേറ്റീവ്
സൊസൈറ്റി
3973.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഗവണ്മെന്റ്
സെക്രട്ടേറിയേറ്റ്
സ്റ്റാഫ്
കോ-ഓപ്പറേറ്റീവ്
സൊസൈറ്റി ബൈലോയുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
സൊസൈറ്റിയിലെ നിലവിലെ
ഭരണസമിതി (2014-19)
അംഗങ്ങള്‍
ആരൊക്കെയെന്ന്
വ്യക്തമാക്കാമോ;
(സി)
2014-19
കാലഘട്ടത്തിലേക്ക്
നടന്ന സൊസൈറ്റി
തിരഞ്ഞെടുപ്പില്‍ എത്ര
ജീവനക്കാര്‍
മത്സരിച്ചിരുന്നു;
ഇവര്‍ക്ക്
ഓരോരുത്തര്‍ക്കും
ലഭിച്ച വോട്ടിന്റെ
കണക്കുകള്‍
ലഭ്യമാക്കുമോ;
(ഡി)
2019
ജൂണ്‍ മാസം
സൊസൈറ്റിയിലേക്ക്
നടക്കുന്ന
തിരഞ്ഞെടുപ്പില്‍
വോട്ടേഴ്സ് ലിസ്റ്റില്‍
ഉള്‍പ്പെട്ട എത്ര
അംഗങ്ങളുണ്ടെന്ന്
വിശദമാക്കാമോ?
വാമനപുരം
മണ്ഡലത്തിലെ കണ്‍സ്യൂമര്‍
ഫെഡ് സ്ഥാപനങ്ങള്‍
3974.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയാേജക മണ്ഡലത്തില്‍
കണ്‍സ്യൂമര്‍ ഫെഡിന്റെ
എത്ര
സ്ഥാപനങ്ങളുണ്ടെന്നും
അവ ഏതാെക്കെയെന്നും
വിശദമാക്കാമാേ;
(ബി)
ഓരാേ
സ്ഥാപനത്തിലും എത്ര
ജീവനക്കാര്‍
വീതമുണ്ടെന്ന് വിഭാഗം
തിരിച്ച് അറിയിക്കാമാേ?
മാെബെെല്‍
ത്രിവേണി സ്റ്റാേറുകള്‍
3975.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മാെബെെല്‍
ത്രിവേണി സ്റ്റാേറുകള്‍
എവിടെയാെക്കെ
പ്രവര്‍ത്തിച്ചുവരുന്നു
എന്നതിന്റെ
വിശദവിവരങ്ങള്‍
നല്കുമാേ;
(ബി)
മാെബെെല്‍
ത്രിവേണി
സ്റ്റാേറുകളുടെ
പ്രവര്‍ത്തനം
വിജയകരമാണെന്ന്
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടാേ;
വിശദവിവരങ്ങള്‍
നല്കുമാേ?
കണ്‍സ്യൂമര്‍
ഫെഡിലെ ക്രമക്കേടുകള്‍
തടയുന്നതിനുള്ള നടപടികൾ
3976.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍
ഫെഡിലെ ക്രമക്കേടുകളെ
സംബന്ധിച്ച് സഹകരണ സംഘം
ജോയിന്റ് രജിസ്ട്രാർ
കെ.വി.പ്രശോഭന്
സര്‍ക്കാര്‍
ഉത്തരവുപ്രകാരം
അന്വേഷണം നടത്തി
28.09.2017-ന്
സമര്‍പ്പിച്ച വകുപ്പുതല
അന്വേഷണ
റിപ്പോര്ട്ടിന്മേല്
നാളിതുവരെ സ്വീകരിച്ച
നടപടികൾ വിശദമാക്കാമോ;
(ബി)
നടപടി
സ്വീകരിച്ചിട്ടില്ലെങ്കില്‍
കാലതാമസമുണ്ടാകുന്നതിനുളള
കാരണം വ്യക്തമാക്കുമോ;
ക്രമക്കേട്
നടത്തിയവര്‍ക്കെതിരെ
അടിയന്തരമായി വകുപ്പുതല
നടപടികള്‍
സ്വീകരിക്കുമോ ;
(സി)
കണ്‍സ്യൂമര്‍
ഫെഡിലെ ക്രമക്കേടുകള്‍
തടയുന്നതിന് ആവശ്യമായ
നടപടികള്‍
സമയബന്ധിതമായി
സ്വീകരിക്കുമോ എന്ന്
അറിയിക്കാമോ ?
കണ്‍സ്യൂമര്‍
ഫെഡിന്റെ പുരോഗതി
3977.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കണ്‍സ്യൂമര്‍ ഫെഡിന്റെ
പുരോഗതിക്കായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയതെന്ന്
വിശദമാക്കുമോ;
(ബി)
കണ്‍സ്യൂമര്‍
ഫെഡിന്റെ എത്ര പുതിയ
സ്ഥാപനങ്ങള്‍ ഈ
കാലയളവില്‍
ആരംഭിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
ജില്ലതിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ?
തലശ്ശേരി
കേപ്പ് എഞ്ചിനീയറിംഗ് കോളേജ്
3978.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം തലശ്ശേരി
കേപ്പ് എഞ്ചിനീയറിംഗ്
കോളേജിന്റെ
അടിസ്ഥാനസൗകര്യ
വികസനത്തിന് എന്തെല്ലാം
കാര്യങ്ങള്‍ ആണ്
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
സഹകരണ
വകുപ്പ് തെരഞ്ഞെടുത്തിട്ടുള്ള
സ്കൂളുകളില്‍ സ്മാര്‍ട്ട്
ക്ലാസ്സ് മുറി
3979.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
വകുപ്പിന്റെ സഹായത്തോടെ
സര്‍ക്കാര്‍/എയ്ഡഡ്
സ്കൂളുകളില്‍
സ്മാര്‍ട്ട് ക്ലാസ്സ്
മുറി,
ഊര്‍ജ്ജക്ഷമതയുള്ള
അടുപ്പ് എന്നിവ
സ്ഥാപിക്കുന്ന
പദ്ധതിയിലേക്ക്
വര്‍ക്കല മണ്ഡലത്തില്‍
നിന്നും
തെരഞ്ഞെടുത്തിട്ടുള്ള
സ്കൂളുകള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി സ്കൂളുകളില്‍
നടപ്പിലാക്കുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
സ്മാര്‍ട്ട്
ക്ലാസ്സ് മുറി
നിര്‍മ്മാണം പൊതു
വിദ്യാഭ്യാസ വകുപ്പ്
നടപ്പിലാക്കുവാന്‍
തീരുമാനിച്ച
സാഹചര്യത്തില്‍ സഹകരണ
വകുപ്പ്
തെരഞ്ഞെടുത്തിട്ടുള്ള
സ്കൂളുകളില്‍ മറ്റ്
ഭൗതിക സാഹചര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനായി
ഈ പദ്ധതി
പ്രയോജനപ്പെടുത്താവുന്നതാണോ?
സഹകരണ
ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ്
പദ്ധതി
3980.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
നടപ്പിലാക്കിയ ആരോഗ്യ
ഇന്‍ഷുറന്‍സ്
പദ്ധതിയില്‍ സഹകരണ
വകുപ്പിന്റെ കീഴിലുളള
വിവിധ ബോര്ഡുകളിലുളള
ജീവനക്കാരെ
ഉള്‍പ്പെടുത്താന്‍
തീരുമാനിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
ഇതിന് നടപടി
സ്വീകരിക്കുമോ;
(സി)
ഈ
ജീവനക്കാരെ
ഉള്‍പ്പെടുത്തുന്നതിന്
നിലവിലെ തടസ്സം
എന്താണെന്ന്
വ്യക്തമാക്കുമോ?
സ്പിന്നിംഗ്
മില്‍ എം.ഡിമാരുടെ
ക്ലിയറന്‍സ്
സര്‍ട്ടിഫിക്കറ്റ്
3981.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഏതെല്ലാം
സ്പിന്നിംഗ് മില്‍
എം.ഡിമാരുടെ പേരില്‍
വകുപ്പ് തല അന്വേഷണം,
വിജിലന്‍സ് അന്വേഷണം
എന്നിവ
നടക്കുന്നുണ്ടെന്ന്
വിശദീകരിക്കാമോ;
(ബി)
വിജിലന്‍സ്
ക്ലിയറന്‍സ്
സര്‍ട്ടിഫിക്കറ്റ്
ഹാജരാക്കാതെ
സ്പിന്നിംഗ് മില്‍
എം.ഡി. സ്ഥാനത്ത് 2016
ഒക്ടോബര്‍ 16ന് ശേഷം
തുടരുന്നവര്‍ ആരെല്ലാം;
ഇവരെ തല്‍സ്ഥാനത്ത്
നിന്നും നീക്കം
ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
എം.ഡി,
താത്ക്കാലിക ചുമതല,
അധിക ചുമതല എന്നീ
വ്യവസ്ഥകളില്‍
നിയമിച്ചവരുടെ കാലയളവ്
എത്രയാണ്; നിലവില്‍ ഇതേ
വ്യവസ്ഥയില്‍
നിയമിച്ചവരുടെ കാലയളവ്
എത്രവരെയെന്ന്
വിശദീകരിക്കാമോ?
സഹകരണസംഘങ്ങളുടെ
നിക്ഷേപം
3982.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര സഹകരണ സംഘങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
2019 മാര്‍ച്ച് 31
അടിസ്ഥാനമാക്കി ഓരോ
സര്‍ക്കിളുകളിലുമുളള
സംഘങ്ങളുടെ
കണക്കെടുപ്പ്
നടത്തിയിട്ടുണ്ടോയെന്നും
ഉണ്ടെങ്കില്‍
സംഘങ്ങളുടെ വിലാസം,
ഫോണ്‍ നമ്പര്‍,
ക്ലാസിഫിക്കേഷന്‍,
പ്രവര്ത്തിക്കുന്നതിനെക്കുറിച്ചുളള
പരാമര്‍ശം എന്നിവ
സഹിതമുളള
റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍വന്നതിന്
ശേഷം എത്ര സഹകരണ
സംഘങ്ങള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നും
ഏതൊക്കെ
വിഭാഗങ്ങളിലാണെന്നും
സഹകരണസംഘങ്ങളില്‍
നിന്ന് സര്‍ക്കാര്‍
എത്ര രൂപ നിക്ഷേപമായും
വായ്പയായും
വാങ്ങിയിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(സി)
ക്ഷേമപെന്ഷന്
വിതരണം ചെയ്യുന്നതിന്
രൂപവത്കരിച്ച
കമ്പനിയില്‍ എത്ര സഹകരണ
സംഘങ്ങള്‍
നിക്ഷേപിച്ചിട്ടുണ്ടെന്നു
വ്യക്തമാക്കുമോ;
(ഡി)
ഇപ്രകാരം
നിക്ഷേപിച്ച തുക
അതിന്റെ കാലാവധി പലിശ
എന്നിവയുടെ വിശദാംശവും
സംഘങ്ങള്‍ക്ക് തിരികെ
ലഭിച്ച തുകയുടെ
വിശദാംശവും
ലഭ്യമാക്കുമോ;
(ഇ)
സഹകരണസംഘങ്ങളില്‍
നിന്നും
കെ.എസ്.ആര്.ടി.സി.
പെന്ഷന്
വിതരണത്തിനായി എത്ര തുക
നല്‍കിട്ടുണ്ടെന്നും
ഇത്തരം
നിക്ഷേപം/വായ്പയുടെ
കാലാവധി എത്രയെന്നും
ഇതിന്റെ പലിശ
എത്രയെന്നുമുള്ള
വിശദാംശം
വ്യക്തമാക്കുമോ;
(എഫ്)
മാര്‍ച്ചിലെ
സാമ്പത്തിക പ്രതിസന്ധി
മറികടക്കാന്‍
സഹകരണസംഘങ്ങളോട്
ട്രഷറികളില്‍ നിക്ഷേപം
നടത്തണമെന്ന്
സര്‍ക്കാര്‍
ആവശ്യപ്പെട്ടിരുന്നോ;
ഇപ്രകാരം നിക്ഷേപിച്ച
സംഘങ്ങളുടെ വിശദാംശവും
നിക്ഷേപ തുകയും
കാലാവധിയും പലിശയും
അറിയിക്കുമോ?
ടൂറിസം
റെഗുലേറ്ററി അതോറിറ്റി
3983.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ടൂറിസം റെഗുലേറ്ററി
അതോറിറ്റി
രൂപീകരിക്കുന്നതുമായി
ബന്ധപ്പെട്ട നടപടി ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
അതോറിറ്റി എപ്പോള്‍
കാര്യക്ഷമമായി
പ്രവര്‍ത്തിപ്പിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
ബേക്കല്‍
റിസോർട്സ് ഡെവലപ്പ്മെന്െറ്
കോര്പ്പറേഷന്
3984.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ബി.ആര്.ഡി.സി.
(ബേക്കല്‍ റിസോര്‍ട്ടസ്
ഡെവലപ്പ്മെന്െറ്
കോര്പ്പറേഷന്)-യുടെ
നിയന്ത്രണത്തിലുള്ള
ആയിറ്റി ബോട്ട്
ടെര്‍മിനലും
ഇടയിലക്കാട് ഫെസിലിറ്റി
സെന്ററും ആര്‍ക്കാണ്
നടത്തിപ്പിനായി
നല്‍കിയിട്ടുള്ളതെന്നും
ഇതിന്റെ വാര്‍ഷിക വാടക
എത്രയാണെന്നും
നടത്തിപ്പുകാരുടെ
കാലാവധി
എന്നവസാനിക്കുമെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങളുടെ
അറ്റകുറ്റപണികള്‍
നിലവില്‍ ആരാണ്
ചെയ്യുന്നതെന്നും
വ്യക്തമാക്കാമോ?
പ്രളയാനന്തരം
ടൂറിസം മേഖല നേരിട്ട
പ്രശ്നങ്ങള്‍
3985.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
റോജി എം. ജോണ്‍
,,
അന്‍വര്‍ സാദത്ത്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രളയാനന്തരം
ടൂറിസം മേഖല നേരിട്ട
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
മേഖലയ്ക്കുണ്ടായ നഷ്ടം
നികത്തുന്നതിന്
സര്‍ക്കാര്‍
എന്തെങ്കിലും സഹായം
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
വിനോദസഞ്ചാരികളുടെ
എണ്ണത്തില്‍ വര്‍ദ്ധനവ്
രേഖപ്പെടുത്തിയിട്ടുണ്ടോ;
(ഡി)
പ്രളയം
കൂടുതല്‍ നാശനഷ്ടം
വിതച്ച എറണാകുളം,
ആലപ്പുഴ, ഇടുക്കി
ജില്ലകളിലെ ടൂറിസം
മേഖലയെ
തിരിച്ചുവരവിന്റെ
പാതയില്‍
എത്തിക്കുന്നതിന്
ഇതിനകം നടപ്പിലാക്കിയ
കാര്യങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ?
അപകടത്തില്‍പ്പെടുന്ന
ടൂറിസ്റ്റുകള്‍ക്ക്
വെെദ്യസഹായം
3986.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ദുര്ഘടമേഖലകളിലുള്ള
ടൂറിസം കേന്ദ്രങ്ങളില്‍
അപകടത്തില്‍പ്പെടുന്ന
ടൂറിസ്റ്റുകള്‍ക്ക്
ആവശ്യമായ വെെദ്യസഹായം
നല്കുവാന് വേണ്ടി
ടൂറിസം വകുപ്പ്
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദാംശം നല്‍കുമോ?
മലയോര
ടൂറിസം
3987.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മലയോരമേഖലയിലെ ടൂറിസം
വികസനങ്ങള്‍ക്കായി
പുതുതായി നടപ്പിലാക്കിയ
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
കോട്ടയം,
ഇടുക്കി എന്നീ
ജില്ലകളില്‍ എത്ര ഹോം
സ്റ്റേകള്‍ ഉണ്ട്;
ഇതില്‍ രജിസ്റ്റര്‍
ചെയ്ത ഹോം സ്റ്റേകള്‍
എത്രയെന്നും
രജിസ്റ്റര്‍ ചെയ്യാത്തവ
എത്രയെന്നും കണക്കുകള്‍
ലഭ്യമാണോ;എങ്കില്‍
അറിയിക്കാമോ?
കൊല്ലം
ഡി.ടി.പി.സി.ക്ക്
പദ്ധതികള്‍ക്ക് അനുവദിച്ച തുക
3988.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2016-2017,
2017-2018 സാമ്പത്തിക
വര്‍ഷങ്ങളില്‍ കൊല്ലം
ഡി.ടി.പി.സി.ക്ക്
പദ്ധതികളുടെ
നടത്തിപ്പിനായി
അനുവദിച്ച തുക
എത്രയാണെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
തുക ഉപയോഗിച്ച്
ഭരണാനുമതി നല്കിയ
പ്രവൃത്തികളുടെ
വിശദാംശവും നിലവിലെ
സ്ഥിതിയും
വെളിപ്പെടുത്തുമോ;
(സി)
നടപ്പാക്കാന്‍
കഴിയാത്ത പദ്ധതികള്‍
ഉണ്ടെങ്കില്‍ അവയുടെ
വിവരവും ആയതിനുവേണ്ടി
അനുവദിച്ച തുക
സര്‍ക്കാരിലേക്ക്
തിരിച്ചടച്ചിട്ടുണ്ടെങ്കില്‍
അതിന്റെ വിശദാംശങ്ങളും
നല്‍കുമോ?
ടൂറിസം
കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി
സൈക്കിള്‍ പാത
3989.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിനോദസഞ്ചാരം
വര്‍ദ്ധിപ്പിക്കുന്നതിന്റെ
ഭാഗമായി ടൂറിസം
കേന്ദ്രങ്ങളെ
ഉള്‍പ്പെടുത്തി
സൈക്കിള്‍ പാത
നിര്‍മ്മിക്കുന്നതിന്
ആലോചനയുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ആദ്യഘട്ടത്തില്‍
ഏതെല്ലാം സ്ഥലങ്ങള്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ഉത്തരവാദിത്ത
ടൂറിസം മിഷൻ
3990.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
നടപ്പിലാക്കുന്ന
ഉത്തരവാദിത്ത ടൂറിസം
മിഷന്റെ
പ്രവര്‍ത്തനങ്ങള്‍
വ്യക്തമാക്കുമോ?
വിനോദസഞ്ചാരമേഖലയുടെ
വികസനം
3991.
ശ്രീ.റ്റി.വി.രാജേഷ്
,,
കെ.കുഞ്ഞിരാമന്
,,
ഒ. ആര്. കേളു
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെത്തുന്ന
വിനോദസഞ്ചാരികളില്‍
ബഹുഭൂരിഭാഗവും
പ്രത്യേകിച്ച്
വിദേശികള്‍, എറണാകുളം,
ആലപ്പുഴ, ഇടുക്കി,
തിരുവനന്തപുരം ജില്ലകൾ
മാത്രം
സന്ദര്‍ശിക്കുന്ന
നിലവിലെ സ്ഥിതിക്ക്
മാറ്റമുണ്ടാക്കാനായി
വിനോദസഞ്ചാരസാധ്യതയുള്ള
കേന്ദ്രങ്ങളുടെ
സന്തുലിതവികസനം
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
സഞ്ചാരികള്‍ക്ക്
കേരളത്തിന്റെ
സാംസ്കാരികത്തനിമ
അനുഭവവേദ്യമാക്കുവാന്‍
ഉതകുന്ന പൈതൃക
വിനോദസഞ്ചാരപദ്ധതികളും
സ്പൈസ് ടൂറിസം
പദ്ധതിയും
പ്രാവര്‍ത്തികമാക്കാന്‍
ചെയ്തുവരുന്ന
കാര്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
റ്റി.ബി.ജി.ആർ.ഐ.
ടൂറിസം പദ്ധതി
3992.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
വാമനപുരം
മണ്ഡലത്തിലെ പെരിങ്ങമല
ഗ്രാമപഞ്ചായത്തില്‍
സ്ഥിതി ചെയ്യുന്ന
റ്റി.ബി.ജി.ആർ.ഐ.യുമായി
ബന്ധപ്പെടുത്തി ടൂറിസം
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;ഉണ്ടെങ്കില്‍
വിശദവിവരങ്ങള്‍
നല്‍കാമോ?
കോവളം
ടൂറിസം കേന്ദ്രത്തിന്റെ
വികസനം
3993.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോവളം
അന്താരാഷ്ട്ര ടൂറിസം
കേന്ദ്രത്തിന്റെ
സമഗ്രവികസനത്തിനായി
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കില്‍ എന്തൊക്കെ
കാര്യങ്ങളാണ് ഇതിന്റെ
ഭാഗമായി
നടപ്പിലാക്കുന്നത്;
(ബി)
എത്ര
കോടി രൂപയാണ് പദ്ധതി
നടത്തിപ്പിനായി
അനുവദിച്ചിട്ടുളളത്;
(സി)
ഏത്
ഏജന്‍സിയാണ് പ്രസ്തുത
നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ
കരാര്‍
ഏറ്റെടുത്തിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
ബോട്ട്
ക്ലബ്ബ് നേരിടുന്ന പ്രതിസന്ധി
3994.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
പ്രമോഷന്
കൗണ്‍സിലിന്റെ
സഹകരണത്തോടെ
ചിറയിന്‍കീഴ് പണ്ടകശാല
പുളിമൂട്ടില്‍ക്കടവ്
പാലത്തിന് സമീപം
ആരംഭിച്ച ബോട്ട്
ക്ലബ്ബ് നേരിടുന്ന
പ്രതിസന്ധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രതിസന്ധിയുടെ കാരണം
എന്തൊക്കെയാണ്
എന്നറിയിക്കാമോ;
(സി)
കായല്‍
ടൂറിസത്തിന്റെ ഭാഗമായി
ആരംഭിച്ച ബോട്ട്
സര്‍വ്വീസില്‍ നിന്നും
ടൂറിസ്റ്റുകളെ അകറ്റി
നിര്‍ത്തുന്നത്
നിലവില്‍ ബോട്ട്
യാത്രയ്ക്ക് ഈടാക്കുന്ന
ഉയര്‍ന്ന
നിരക്കാണെന്നതുകൊണ്ട്
ആയത് കുറയ്ക്കുന്ന
കാര്യം പരിഗണിക്കുമോ?
ശംഖുമുഖം
ബീച്ച് നവീകരണപദ്ധതി
3995.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശംഖുമുഖം
ബീച്ച് നവീകരണപദ്ധതി
ഏത് ഘട്ടത്തിലാണ്;
(ബി)
ഇതുസംബന്ധിച്ച
മാസ്റ്റര്‍ പ്ലാന്‍
അംഗീകരിച്ചിട്ടുണ്ടോ;
എന്തൊക്കെ നവീകരണ
പ്രവര്‍ത്തനങ്ങളാണ്
ഇതിലൂടെ നടത്തുന്നത്;
(സി)
ഇതിനായി
എന്ത് തുകയാണ്
ചെലവഴിക്കുക; പ്രസ്തുത
നവീകരണപദ്ധതി ഏത്
ഏജന്‍സി വഴിയാണ്
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കണ്ണൂര്‍
പില്‍ഗ്രിം ടൂറിസം
സര്‍ക്യൂട്ട്
3996.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കണ്ണൂര്‍
ജില്ലയിലെ
പ്രധാനപ്പെട്ട
ആരാധനാലയങ്ങളെ
ഉള്‍പ്പെടുത്തി
കണ്ണൂര്‍ പില്‍ഗ്രിം
ടൂറിസം സര്‍ക്യൂട്ട്
എന്ന പദ്ധതിക്ക്
കേന്ദ്ര ടൂറിസം
മന്ത്രാലയത്തിന്റെ
പ്രസാദ് സ്കീമില്‍
ഉള്‍പ്പെടുത്തി ഫണ്ട്
ലഭ്യമാക്കിയിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്താമോ?
കോതമംഗലം
മണ്ഡലത്തിലെ
വിനോദസഞ്ചാര
കേന്ദ്രങ്ങള്‍
3997.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സ്വദേശികളും
വിദേശികളുമായ
വിനോദസഞ്ചാരികളെ
കേരളത്തിലേക്ക്
ആകര്‍ഷിക്കുന്നതിനുവേണ്ടി
ടൂറിസം വകുപ്പ്
നടപ്പിലാക്കി വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
ടൂറിസ്റ്റുകളെ
ആകര്‍ഷിക്കുന്നതിനുവേണ്ടി
കോതമംഗലം മണ്ഡലത്തിലെ
ഭൂതത്താന്‍കെട്ട്,
തട്ടേക്കാട്
പക്ഷിസങ്കേതം,
ഇടമലയാര്‍ ഡാം പ്രദേശം,
പൂയംകുട്ടി അടക്കമുള്ള
കേന്ദ്രങ്ങളില്‍ ടൂറിസം
വകുപ്പ് ആവിഷ്ക്കരിച്ച്
നടപ്പിലാക്കിയിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(സി)
കോതമംഗലം
മണ്ഡലത്തിലെ ടൂറിസ്റ്റ്
കേന്ദ്രങ്ങളായ
ഭൂതത്താന്‍
കെട്ട്,തട്ടേക്കാട്
പക്ഷിസങ്കേതം,
ഇടമലയാര്‍ ഡാം പ്രദേശം,
പൂയംകുട്ടി
മേഖലകളിലടക്കം പുതിയ
പദ്ധതികള്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കുവാന്‍
എന്തെങ്കിലും
പദ്ധതികള്‍
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ;
(ഡി)
സ്വദേശിയരും
വിദേശിയരുമായ
വിനോദസഞ്ചാരികളെ
ആകര്‍ഷിക്കുന്നതിന്റെ
ഭാഗമായി കോതമംഗലം
മണ്ഡലത്തിലെ
വിനോദസഞ്ചാര
കേന്ദ്രങ്ങള്‍
കേന്ദ്രീകരിച്ച് പുതിയ
പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
വാമനപുരം
മണ്ഡലത്തില്‍ ഉത്തരവാദിത്ത
ടൂറിസം പദ്ധതി
3998.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഉത്തരവാദിത്ത
ടൂറിസം പദ്ധതി എന്താണ്;
വിശദവിവരങ്ങള്‍
നല്‍കാമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം 2018-19
വര്‍ഷത്തില്‍ വാമനപുരം
നിയോജകമണ്ഡലത്തില്‍
നടത്തിയ
പ്രവര്‍ത്തനങ്ങളുടെ
വിശദവിവരങ്ങള്‍
അറിയിക്കുമോ;
(സി)
വരും
വര്‍ഷങ്ങളില്‍
എന്തൊക്കെ പദ്ധതികളാണ്
പ്രസ്തുത മണ്ഡലത്തില്‍
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ?
മീന്‍കുഴി
വാട്ടര്‍ റിക്രിയേഷന്‍ പദ്ധതി
3999.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പയ്യന്നൂര്‍
മണ്ഡലത്തില്‍ അനുവദിച്ച
മീന്‍കുഴി വാട്ടര്‍
റിക്രിയേഷന്‍
പദ്ധതിക്ക് സാങ്കേതിക
അനുമതി ലഭിക്കാത്തതും
തുടര്‍നടപടികള്‍
വെെകുന്നതും
എന്തുകൊണ്ടാണെന്ന്
വിശദമാക്കാമാേ;
(ബി)
ഇറിഗേഷന്‍
വകുപ്പിന്റെ എന്‍.ഒ.സി.
നേരത്തെ തന്നെ
സമര്‍പ്പിച്ചിട്ടും
ഇപ്പാേള്‍ നേരിടുന്ന
കാലതാമസം പരിഹരിക്കാന്‍
ആവശ്യമായ ഇടപെടല്‍
സര്‍ക്കാരിന്റെ
ഭാഗത്തുനിന്നും
ഉണ്ടാകുമാേ;
വ്യക്തമാക്കുമോ?
കല്‍പ്പറ്റ
മണ്ഡലത്തില്‍ വിനോദസഞ്ചാര
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
4000.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വിനോദസഞ്ചാര വകുപ്പ്
കല്‍പ്പറ്റ
മണ്ഡലത്തില്‍
പ്രഖ്യാപിച്ചതും
നടപ്പില്‍
വരുത്തിയതുമായ
പദ്ധതികളും
പ്രവര്‍ത്തനങ്ങളും
വിശദമാക്കാമോ?
മലമ്പുഴയിലെ
പ്രവേശന ഫീസ്
വര്‍ദ്ധിപ്പിക്കല്‍
4001.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലമ്പുഴയിലെത്തുന്ന
വിനോദസഞ്ചാരികളില്‍
നിന്നും ഈടാക്കുന്ന
പ്രവേശന ഫീസ്
വര്‍ദ്ധിപ്പിക്കുവാന്‍
തീരുമാനം
എടുത്തിട്ടുണ്ടോ; എന്ത്
വര്‍ദ്ധനവാണ്
വരുത്തിയതെന്ന്
വ്യക്തമാക്കുമോ;
(ബി)
മലമ്പുഴ
ഗാര്ഡനുള്ളില് വച്ച്
സന്ദര്ശകര്ക്കുണ്ടാകുന്ന
അപകടങ്ങള്‍ക്ക് പരിരക്ഷ
നല്‍കുന്നതിന്
ഇന്‍ഷ്വറന്‍സ് പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
വര്‍ക്കലയിലെ
ബീച്ച് ടൂറിസ വികസനം
4002.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
വര്‍ക്കലയിലെ
ബീച്ച് ടൂറിസ
വികസനത്തിനായി 8.99
കോടി രൂപയ്ക്ക്
നല്‍കിയിട്ടുള്ള
ഭരണാനുമതിയില്‍
സ്വീകരിച്ചിട്ടുള്ള
അനന്തരനടപടികള്‍
വിശദമാക്കാമോ?
പെരുന്തേനരുവി
ടൂറിസം പദ്ധതി
4003.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പെരുന്തേനരുവി
ടൂറിസം പദ്ധതിക്ക്
വിവിധ ഘട്ടങ്ങളിലായി
എത്ര രൂപയാണ് ആകെ
അനുവദിച്ചത്; എന്തൊക്കെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ്
പൂര്‍ത്തീകരിച്ചത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
അവശേഷിക്കുന്ന
പ്രവൃത്തികള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ; ഇവയുടെ
നിര്‍മ്മാണം
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകും
എന്ന് വ്യക്തമാക്കാമോ?
തിരുവനന്തപുരം
ജില്ലയില്‍ കണ്ടക്ടഡ് ടൂര്‍
4004.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിനോദ
സഞ്ചാരികള്‍ക്കായി
ടൂറിസം ഡെവലപ്മെന്റ്
കോര്പ്പറേഷന്
തിരുവനന്തപുരം
ജില്ലയിലെ ടൂറിസ്റ്റ്
കേന്ദ്രങ്ങളിലേക്ക്
കണ്ടക്ടഡ് ടൂര്‍
സംഘടിപ്പിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതൊക്കെ
സ്ഥലങ്ങളിലേക്കാണ്
പ്രസ്തുത ടൂര്‍
സംഘടിപ്പിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ;
(സി)
ഇതിനായി
എത്ര ബസ്സുകളാണ്
സര്‍വ്വീസ്
നടത്തുന്നത്; ഈ
സര്‍വ്വീസുകള്‍
ലാഭകരമാണോ; എങ്കില്‍
വിശദാംശം നല്‍കുമോ?
നെയ്യാറ്റിന്‍കര
മണ്ഡലത്തില്‍ തീര്‍ത്ഥാടന
ടൂറിസം
4005.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തീര്‍ത്ഥാടന
ടൂറിസവുമായി
ബന്ധപ്പെട്ട്
നെയ്യാറ്റിന്‍കര
ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍
ടൂറിസം വകുപ്പ്
നടത്താന്‍
ഉദ്ദേശിക്കുന്ന
പ്രവൃത്തികള്‍ ഏതെല്ലാം
എന്ന് വിശദമാക്കാമോ;
(ബി)
നിര്‍മ്മാണപ്രവൃത്തികളുടെ
ഡി.പി.ആര്.
തയ്യാറാക്കാന്‍ ഏതു
ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നത്
എന്ന് വ്യക്തമാക്കാമോ;
(സി)
ഡി.പി.ആര്.
എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയും എന്ന്
വ്യക്തമാക്കാമോ?
ഭൂതത്താന്‍കെട്ട്
വിനോദസഞ്ചാരകേന്ദ്രം
4006.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പെരിയാര്‍
വാലി ജലസേചനപദ്ധതിയുടെ
ഉപയോഗശൂന്യമായിട്ടുള്ള
കെട്ടിടങ്ങള്‍ മുഴുവന്‍
അറ്റകുറ്റപ്പണി ചെയ്ത്
നവീകരിച്ച്
വിനോദസഞ്ചാരികള്‍ക്ക്
താമസിക്കുുന്നതിന്
സൗകര്യമൊരുക്കിയാല്‍
കോതമംഗലം മണ്ഡലത്തിലെ
ഭൂതത്താന്‍കെട്ട്
വിനോദസഞ്ചാരകേന്ദ്രത്തിലേക്ക്
കൂടുതല്‍പേരെ
ആകര്‍ഷിക്കാന്‍
കഴിയുമെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യത്തിൽ നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
ക്ഷേത്രത്തിനുള്ളില്‍
ഷര്‍ട്ട് ധരിച്ച്
പ്രവേശിക്കുവാന്‍ അനുവാദം
4007.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ക്ഷേത്രത്തിനുള്ളില്‍
ഷര്‍ട്ട് ധരിച്ച്
പ്രവേശിക്കുവാന്‍
അനുവാദം വേണമെന്ന്
ആവശ്യപ്പെട്ടുകൊണ്ടുള്ള
നിവേദനം
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആരില്‍
നിന്നാണ് ലഭിച്ചത്
എന്നറിയിക്കാമോ;
(ബി)
ഇക്കാര്യത്തില്‍
തിരുവിതാംകൂര്‍,
കൊച്ചി, മലബാര്‍
ദേവസ്വം ബോര്‍ഡുകളിലെ
തന്ത്രിമാരുടെ
അഭിപ്രായം
തേടിയിട്ടുണ്ടോ;
എങ്കില്‍ അവരുടെ
അഭിപ്രായം
എന്തായിരുന്നുവെന്ന്
വ്യക്തമാക്കുമോ?
ശബരിമല
വികസനത്തിന് പ്രത്യേക
ഉദ്ദേശ്യ കമ്പനി
4008.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല,
പമ്പ, നിലയ്ക്കല്‍
മറ്റ് ഇടത്താവളങ്ങള്‍
എന്നിവിടങ്ങളില്‍
തീര്ത്ഥാാടകര്ക്ക്
കൂടുതല്‍ സൗകര്യം
ഏര്‍പ്പെടുത്തുന്നതിനും
അടിസ്ഥാന സൗകര്യം
വര്‍ദ്ധിപ്പിക്കുന്നതിനും
പ്രത്യേക ഉദ്ദേശ്യ
കമ്പനി
രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ശബരിമല
വികസനത്തിനായി
കിഫ്ബിയില്‍ ഈ വര്‍ഷം
തുക
വകയിരുത്തിയിട്ടുണ്ടോ;
(സി)
2019-20
ലെ ബജറ്റില്‍
ശബരിമലയിലെ വിവിധ വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
എന്ത് തുക
വകയിരുത്തിയിട്ടുണ്ട്;
ഏതൊക്കെ പദ്ധതികള്‍
നടപ്പിലാക്കുവാനാണ് ഈ
തുക
വകയിരുത്തിയിട്ടുള്ളത്;
(ഡി)
പ്രത്യേക
കമ്പനി രൂപീകരണത്തിലൂടെ
ശബരിമലയിലെ വികസന
പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കുവാന്‍
സാധിക്കുമെന്ന്
വിലയിരുത്തുന്നുണ്ടോ
എന്നറിയിക്കാമോ?
ശബരിമലയിലെ
ഭൂമി സംബന്ധിച്ച തര്‍ക്കം
4009.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയിലെ
ഭൂമിയെ സംബന്ധിച്ച്
ദേവസ്വം ബോര്‍ഡും വനം
വകുപ്പും തമ്മില്‍
എന്തെങ്കിലും
തര്‍ക്കമുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഇതു
സംബന്ധിച്ച് ഹൈക്കോടതി
നിര്‍ദ്ദേശിച്ച പ്രകാരം
സംയുക്ത സര്‍വ്വേ
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ നടപടി ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
ശബരിമലയുടെ
വികസനത്തിന് കിഫ്ബി
പദ്ധതികള്‍
4010.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയുടെ
വികസനത്തിന്
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
എന്തൊക്കെ പദ്ധതികളാണ്
വിഭാവനം
ചെയ്തിരിക്കുന്നതെന്നും
അവയ്ക്കായി അനുവദിച്ച
തുകയുടെ വിവരവും
അറിയിക്കാമോ;
(ബി)
ഇവയുടെ
വിശദമായ പ്രോജക്ട്
തയ്യാറാക്കിയിട്ടുണ്ടോയെന്ന്
വെളിപ്പെടുത്താമോ?
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡ് നടത്തുന്ന
നിർമ്മാണം
4011.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സാമ്പത്തിക
പ്രതിസന്ധിക്കിടയിലും
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡ് പ്രസിഡന്റിനും
അംഗങ്ങള്‍ക്കുമായി
ബംഗ്ലാവുകള്‍
പണിയുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
അറിയിക്കുമോ;
(ബി)
ഉണ്ടെങ്കില്‍
എത്ര ബംഗ്ലാവുകള്‍
ആര്‍ക്കൊക്കെ; ഇതിനായി
എത്ര രൂപ
ചെലവുവരുമെന്ന്
പ്രതീക്ഷിക്കുന്നു;
വ്യക്തമാക്കുമോ;
(സി)
ക്ഷേത്രങ്ങളില്‍
കാണിക്കയായി ലഭിച്ച
സ്വര്‍ണ്ണവും വെള്ളിയും
കാണാനില്ല എന്ന ദേവസ്വം
ആഡിറ്റ്
റിപ്പോര്ട്ടുകളിന്മേല്
അന്വേഷണം
നടത്തിയിട്ടുണ്ടോ;
ഇതിന്റെ സത്യാവസ്ഥ
എന്താണെന്ന്
അറിയിക്കുമോ?
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡില്‍
ക്രമക്കേട് കാട്ടിയ
ഉദ്യോഗസ്ഥർ
4012.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡില്‍
ക്രമക്കേട് കാട്ടിയ
അഡ്മിനിസ്ട്രേറ്റീവ്
ഓഫീസര്‍, സബ് ഗ്രൂപ്പ്
ഓഫീസര്‍ എന്നിവരെ
തുടര്‍ന്നുള്ള അവരുടെ
സേവന കാലത്ത് അതേ
തസ്തികയില്‍
നിയമിക്കരുത് എന്ന്
തീരുമാനം
എടുത്തിട്ടുണ്ടോ;
(ബി)
പ്രസ്തുത
സര്‍ക്കുലര്‍ ഇറക്കിയത്
ഏത് സാഹചര്യത്തിലാണ്;
ഇത് സംബന്ധിച്ച് കേരള
ഹൈക്കോടതി എന്തെങ്കിലും
നിര്‍ദ്ദേശം
നല്‍കിയിരുന്നോ;
വിശദാംശം നല്‍കുമോ;
(സി)
ഈ
സര്‍ക്കുലറിലെ
നിര്‍ദ്ദേശങ്ങള്‍ക്ക്
വിരുദ്ധമായി
ഉദ്യോഗസ്ഥര്‍ക്ക്
സ്ഥലമാറ്റ ഉത്തരവ്
നല്കുവാന്
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ബോര്‍ഡിന്റെ
നേരത്തെയുള്ള
തീരുമാനത്തിന്
വിരുദ്ധമായ നിലപാട്
ഇപ്പോള്‍
സ്വീകരിക്കുന്നത് ഏത്
സാഹചര്യത്തിലാണെന്ന്
വ്യക്തമാക്കുമോ?
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിന്റെ
അന്യാധീനപ്പെട്ട ഭൂമി
4013.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിന്റെ
അധീനതയിലുള്ള ഭൂമി
അന്യാധീനപ്പെട്ടതായി
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ എത്ര
ഏക്കര്‍ ഭൂമി
അന്യാധീനപ്പെട്ടതായിട്ടാണ്
കണ്ടെത്തിയിട്ടുള്ളത്;
(ബി)
പ്രസ്തുത
ഭൂമി
തിരിച്ചുപിടിക്കുന്നതിന്
നടപടി സ്വീകരിക്കുമെന്ന
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(സി)
അന്യാധീനപ്പെട്ട
ഭൂമി തിരിച്ചുപിടിക്കാൻ
ദേവസ്വം ട്രൈബൂണല്‍
രൂപീകരിക്കണമെന്ന് കേരള
ഹൈക്കോടതി
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ ആയത്
രൂപീകരിക്കുന്നതിനുവേണ്ട
നടപടികള്‍ വൈകുന്നത്
എന്തുകൊണ്ടാണ്;
വ്യക്തമാക്കാമോ?
തിരുവിതാംകൂര്‍
ദേവസ്വം ബാേര്‍ഡിന്റെ
അന്യാധീനപ്പെട്ട ഭൂമി
4014.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം ബാേര്‍ഡിന്റെ
എത്ര ഏക്കര്‍ ഭൂമി
അന്യാധീനപ്പെട്ടിട്ടുണ്ട്
എന്നാണ് ബാേര്‍ഡ്
കണക്കാക്കുന്നത്;
വിശദാംശംഅറിയിക്കുമോ;
(ബി)
പ്രസ്തുത
ഭൂമി തിരിച്ചു
പിടിക്കാന്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിക്കും
എന്ന് വ്യക്തമാക്കുമോ?
മലബാര്‍
ദേവസ്വം ബോർഡ് ജീവനക്കാരുടെ
വേതനം
4015.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലബാര്‍
ദേവസ്വം ബോര്‍ഡിന്
കീഴിലുള്ള ക്ഷേത്ര
ജീവനക്കാര്‍ക്ക്
ലഭിക്കുന്ന വേതനം
തുച്ഛമാണെന്നും
പ്രസ്തുത
ജിവനക്കാര്‍ക്ക് അവധി
ആനുകൂല്യമൊന്നും
ലഭിക്കുന്നില്ലായെന്നുമുള്ള
കാര്യം
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
ജീവനക്കാരുടെ സേവന വേതന
വ്യവസ്ഥകൾ സംബന്ധിച്ച്
എന്തെങ്കിലും കോടതി
വിധി ഉണ്ടായിട്ടുണ്ടോ
എന്നറിയിക്കാമോ;
(സി)
പ്രസ്തുത
ജിവനക്കാരെ
സംരക്ഷിക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വിശദമാക്കാമോ?
ദേവസ്വം
ബോര്‍ഡുകളുടെ പണമിടപാടുകള്‍
4016.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ദേവസ്വം ബോര്‍ഡുകളിലെ
പണമിടപാടുകള്‍
സര്‍ക്കാര്‍ അംഗീകരിച്ച
ബാങ്കുകൾ മുഖേന മാത്രമേ
നടത്താവൂ എന്ന
നിര്‍ദ്ദേശം
ബോര്‍ഡുകള്‍
പാലിക്കാറുണ്ടോ;
(ബി)
ജീവനക്കാരുടെ
ശമ്പളത്തില്‍ നിന്നും
പിടിക്കുന്ന വിഹിതവും
മറ്റ് നിക്ഷേപങ്ങളും
ഏത് തരത്തിലുള്ള ബാങ്ക്
നിക്ഷേപങ്ങളിലാണ്
നിക്ഷേപിക്കുന്നത്;
(സി)
അമിതമായ
ലാഭവിഹിതവും മറ്റ്
ആനുകൂല്യങ്ങളും
ലഭ്യമാക്കുമെന്ന്
അവകാശപ്പെടുന്ന
മ്യൂച്ചല്‍ ഫണ്ട്
നിക്ഷേപങ്ങളില്‍
നിക്ഷേപിച്ച കാര്യം
പരിശോധിക്കുമോ; എങ്കിൽ
നടപടി സ്വീകരിക്കുമോ;
(ഡി)
ജീവനക്കാരുടെ
പെന്ഷന്
ആനുകൂല്യങ്ങളും മറ്റ്
ആനുകൂല്യങ്ങളും
സയബന്ധിതമായി
നല്‍കുന്നില്ലെന്ന
കാര്യം പരിശോധിക്കുമോ;
എങ്കിൽ നടപടി
സ്വീകരിക്കുമോ;
(ഇ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡ്
ജീവനക്കാരുടെ പി.എഫ്
വിഹിതം ഉള്‍പ്പെടെയുള്ള
തുക ധനലക്ഷമി
ബാങ്കിന്റെ ബോണ്ടില്‍
നിക്ഷേപിച്ച കാര്യം
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
എങ്കിൽ നടപടികള്‍
അറിയിക്കുമോ?
അമ്പലക്കുളങ്ങളുടെ
സംരക്ഷണം
4017.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദേവസ്വം
ബോര്‍ഡിന് കീഴില്‍
വരുന്ന അമ്പലങ്ങളിലെ
കുളങ്ങള്‍
സംരക്ഷിക്കാനും
നവീകരിക്കാനും ഫണ്ട്
അനുവദിക്കുന്ന
പദ്ധതികള്‍
നിലവിലുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
ദേവസ്വം
റിക്രൂട്ട്മെന്റ് ബോര്‍ഡ്
4018.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദേവസ്വം
റിക്രൂട്ട്മെന്റ്
ബോര്‍ഡ് എന്ന്
നിലവില്‍ വന്നു;
പ്രസ്തുത ബോര്‍ഡ്
സ്ഥാപിക്കുവാനുള്ള
തീരുമാനം എടുത്തത് ഏത്
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തിലാണ്;
വിശദമാക്കുമോ;
(ബി)
ദേവസ്വം
റിക്രൂട്ട്മെന്റ്
ബോര്‍ഡില്‍ നിലവില്‍
എത്ര ജീവനക്കാര്‍
ഉണ്ട്; അന്യത്ര
സേവനത്തില്‍ ജോലി
ചെയ്യുന്നവര്‍ എത്ര;
കരാര്‍/താത്കാലിക
അടിസ്ഥാനത്തില്‍ എത്ര
പേര് ജോലി ചെയ്യുന്നു;
വിശദമാക്കാമോ ;
(സി)
പി.എസ്.സി.യില്‍
നിന്ന് എത്രപേര്‍
പ്രസ്തുത സ്ഥാപനത്തില്‍
ഡെപ്യൂട്ടേഷനില്‍ ജോലി
ചെയ്യുന്നു;
പി.എസ്.സി.യില്‍ നിന്ന്
വിരമിച്ച എത്രപേര്‍
പ്രസ്തുത സ്ഥാപനത്തില്‍
ജോലി ചെയ്യുന്നു;
അവരുടെ തസ്തികയും
ശമ്പളവും
വ്യക്തമാക്കാമോ?
കോളേജ്
അദ്ധ്യാപികയ്ക്കെതിരെ
കൊച്ചിന് ദേവസ്വം ബോര്‍ഡിന്
പരാതി
4019.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചിന്
ദേവസ്വം ബോര്‍ഡിന്
കീഴിലുള്ള കേരള വര്‍മ്മ
കോളേജിലെ അദ്ധ്യാപികയായ
ദീപാ നിശാന്തിനെതിരെ
കവിത മോഷ്ടിച്ച്
പ്രസിദ്ധീകരിച്ചുവെന്നതിന്റെ
പേരില്‍ നടപടി
ആവശ്യപ്പെട്ടുകൊണ്ട്
കേരള പ്രൈവറ്റ് കോളേജ്
ടീച്ചേഴ്സ് അസോസിയേഷന്
ദേവസ്വം ബോര്‍ഡിന്
പരാതി
നല്‍കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത പരാതിയുടെ
അടിസ്ഥാനത്തില്‍
അന്വേഷണം നടത്തി ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്
എന്നറിയിക്കാമോ?
വര്‍ക്കല
ജനാര്‍ദ്ദന സ്വാമി
ക്ഷേത്രക്കുളനവീകരണം
4020.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വര്‍ക്കല
ജനാര്‍ദ്ദന സ്വാമി
ക്ഷേത്രക്കുളം
സംരക്ഷിക്കുന്നതിന്
സര്‍ക്കാരും ദേവസ്വം
ബോര്‍ഡും എത്ര രൂപ വീതം
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ക്ഷേത്രക്കുളത്തിന്റെ
നവീകരണ
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി വിശദമാക്കാമോ?
റാന്നിയിൽ
ശബരിമല ഇടത്താവളത്തിന്റെ
നിര്‍മ്മാണം
T 4021.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
തീര്‍ത്ഥാടകര്‍ക്കായി
റാന്നിയില്‍
നിര്‍മ്മിക്കാനുദ്ദേശിക്കുന്ന
ശബരിമല
ഇടത്താവളത്തിന്റെ
നിര്‍മ്മാണം ഇപ്പോള്‍
ഏതു ഘട്ടത്തിലാണ്;
ഇതിന്റെ
നിർമ്മാണത്തിനായി എത്ര
രൂപയാണ്
അനുവദിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
പ്രവൃത്തികൾക്ക്
എന്നാണ് കരാർ
നൽകിയതെന്നും ഇതിന്റെ
നിര്‍മ്മാണം എത്ര
വര്‍ഷം കൊണ്ട്
പൂര്‍ത്തിയാക്കാനാണ്
ലക്ഷ്യമിടുന്നതെന്നും,
എത്ര ശതമാനം
നിര്‍മ്മാണങ്ങള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും
വിശദമാക്കാമോ;
(സി)
നിര്‍മ്മാണത്തില്‍
തുടര്‍ച്ചയായി വീഴ്ച
വരുത്തിയ കരാറുകാരനെ
ഒഴിവാക്കി നിര്‍മ്മാണം
പൂര്‍ത്തിയാക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
വൈക്കം
ക്ഷേത്ര കലാപീഠം
4022.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വൈക്കം
മഹാദേവ
ക്ഷേത്രത്തോടനുബന്ധിച്ച്
പ്രവര്‍ത്തിക്കുന്ന
ക്ഷേത്ര കലാപീഠത്തില്‍
നിലവില്‍ ഏതൊക്കെ
കോഴ്സുകളാണ്
പഠിപ്പിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
ഈ
അദ്ധ്യയന വര്‍ഷം
അഭിരുചി പരീക്ഷ കഴിഞ്ഞ്
എത്ര വിദ്യാര്‍ത്ഥികള്‍
പ്രവേശനം നേടിയെന്നും
പ്രസ്തുത കലാപീഠത്തില്‍
നിലവില്‍ എത്ര
അദ്ധ്യാപകരുണ്ടെന്നും
അറിയിക്കാമോ;
(സി)
പ്രസ്തുത
കലാപീഠം വര്‍ക്കല
സബ്ഗ്രൂപ്പിന്
കീഴിലേക്ക്
മാറ്റുന്നതിന്
ഉദ്ദേശ്യമുണ്ടോ എന്ന്
വ്യക്തമാക്കാമോ?
വര്‍ക്കല
വില്ലേജില്‍ ദേവസ്വത്തിന്റെ
ഉടമസ്ഥതയില്‍ ഭൂമി
4023.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വര്‍ക്കല
വില്ലേജില്‍
തിരുവിതാംകൂര്‍
ദേവസ്വത്തിന്റെ
ഉടമസ്ഥതയില്‍ എത്ര
സെന്റ് ഭൂമി
കൈവശമുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
ഭൂമിക്ക് കരം
ഒടുക്കേണ്ടതായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കരം
ഒടുക്കുന്നുണ്ടോ;
(സി)
തിരുവിതാംകൂര്‍
ദേവസ്വത്തിന്റെ
അധീനതയിലുള്ള ഭൂമിയില്‍
ദേവസ്വത്തിന്റെ കീഴിൽ
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍
തുടങ്ങുന്നതിന് നടപടി
സ്വീകരിക്കുമോ; ആയത്
പരിഗണിക്കുമോയെന്ന്
വ്യക്തമാക്കാമോ?
ആറ്റിങ്ങല്‍
കൊട്ടാരത്തില്‍ ക്ഷേത്ര
കലാപീഠം
4024.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ആറ്റിങ്ങല്‍
കൊട്ടാരത്തില്‍ ക്ഷേത്ര
കലാപീഠം
പുനരാരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഏതെല്ലാം
കോഴ്സുകളാണ്
കലാപീഠത്തില്‍
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ?
മാടായിക്കാവിലെ
ക്ഷേത്രകലാ അക്കാദമി
4025.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കണ്ണൂര്‍
ജില്ലയിലെ
മാടായിക്കാവില്‍
മലബാര്‍ ദേവസ്വം
ബോര്‍ഡിനുകീഴില്‍
പ്രവര്‍ത്തിക്കുന്ന
ക്ഷേത്രകലാ
അക്കാദമിയുടെ സുഗമമായ
നടത്തിപ്പിനും
അക്കാദമിക്ക്
സ്വന്തമായി ആസ്ഥാന
മന്ദിരം
നിര്‍മ്മിക്കുന്നതിനും
കൂടുതല്‍ കോഴ്സുകള്‍
തുടങ്ങുന്നതിനും
ആവശ്യമായ ഫണ്ട്
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കാമോ?