സര്‍ക്കാര്‍
ആശുപത്രികളിലെ ലാബ് സൗകര്യം
3612.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആശുപത്രികളില്‍ ചികിത്സ
തേടുന്ന പല
രാേഗികള്‍ക്കും
സ്വകാര്യ ലാബുകളെ
പരിശാേധനയ്ക്കായി
ആശ്രയിക്കേണ്ടി വരുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
കേരളത്തിലെ
സര്‍ക്കാര്‍ മെഡിക്കല്‍
കാേളേജുകളില്
എത്രയിടത്ത് നിലവില്‍
രാത്രികാല ലാബ്
സൗകര്യമുണ്ട്;
(സി)
ജില്ലാ
ആശുപത്രികളില്‍ എത്ര
ഇടത്ത് രാത്രികാല ലാബ്
സൗകര്യം നിലവിലുണ്ട്;
വിശദാംശം
ലഭ്യമാക്കുമാേ;
(ഡി)
കൂടുതല്‍
സര്‍ക്കാര്‍
ആശുപത്രികളില്‍
ഇരുപത്തിനാല്
മണിക്കൂറും
പ്രവര്‍ത്തിക്കുന്ന
ലാബ് ഏര്‍പ്പെടുത്താന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത് ?
കുടുംബാരോഗ്യകേന്ദ്രങ്ങളില്‍
ഡയാലിസിസ് സൗകര്യം
3613.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഡയാലിസിസ് അവശ്യമായ
രോഗികളുടെ എണ്ണം
വര്‍ദ്ധിച്ചു വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ
അത്
കുറച്ചുകൊണ്ടുവരുന്നതിനു്
എന്തൊക്കെ
സംവിധാനങ്ങളാണ്
ആവിഷ്കരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
ആരോഗ്യവകുപ്പിന്
കീഴില്‍ ഡയാലിസിസ്
സംവിധാനം ഇല്ലാത്ത
നിയോജകമണ്ഡലങ്ങള്‍
സംസ്ഥാനത്തുണ്ടോ;
ഉണ്ടെങ്കില്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
നിയോജകമണ്ഡലങ്ങളിലെ
പ്രധാന
കുടുംബാരോഗ്യകേന്ദ്രങ്ങളില്‍
ഡയാലിസിസ് സൗകര്യം
ഏര്‍പ്പെടുത്താന്‍
ആലോചിക്കുമോ;
വിശദവിവരങ്ങള്‍
നല്‍കുമോ?
നിപ
വൈറസ്
3614.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
വര്‍ഷം കോഴിക്കോടും
മലപ്പുറത്തുമായി 17
പേരുടെ ജീവനെടുത്ത നിപ
വൈറസ് ഈ വര്‍ഷം
എറണാകുളത്ത് വീണ്ടും
സ്ഥിരീകരിക്കുകയുണ്ടായോ;
വ്യക്തമാക്കുമോ;
(ബി)
പൂനെ
നാഷണല്‍ വൈറോളജി
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തിലാണോ രോഗം
സ്ഥിരീകരിച്ചത്;
(സി)
പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍ക്ക്
മേല്‍നോട്ടം വഹിക്കാന്‍
കേന്ദ്ര
ആരോഗ്യവകുപ്പിന്റെ
വിദഗ്ദ്ധ സംഘം
കൊച്ചിയില്‍
എത്തിയിട്ടുണ്ടോ;
(ഡി)
സംസ്ഥാനത്ത്
എത്ര പേര്‍ക്കാണ്
ഇതിനകം രോഗം
സ്ഥിരീകരിച്ചത്; എത്ര
പേര് ഇപ്പോള്‍ വിവിധ
ആശുപത്രികളിലായി
നിരീക്ഷണത്തിലുണ്ട്;
(ഇ)
കഴിഞ്ഞ
വര്‍ഷം ആലപ്പുഴയില്‍
ഉദ്ഘാടനം ചെയ്ത വൈറോളജി
ഇന്‍സ്റ്റിറ്റ്യൂട്ട്
ഇനിയും പ്രവര്‍ത്തന
സജ്ജമല്ലാത്ത
സാഹചര്യമുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ?
നിപ
വൈറസ് പ്രതിരോധനടപടി
3615.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വീണ്ടും നിപ രോഗം
കണ്ടെത്തിയതിനെത്തുര്‍ന്ന്
എന്തെല്ലാം
മുന്‍കരുതലുകളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
നിപ
വൈറസിനെക്കുറിച്ച്
പൊതുജനങ്ങളില്‍ അവബോധം
സൃഷ്ടിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
നിപ
ഇറാഡിക്കേഷന്‍ പദ്ധതി
3616.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സമ്പൂര്‍ണ്ണ നിപ
ഇറാഡിക്കേഷന്‍ പദ്ധതി
നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഇത്തരം
നടപടികളുടെ സാദ്ധ്യത
പരിശോധിച്ചിട്ടുണ്ടോ;
വിശദവിവരം നല്‍കുമോ;
(ബി)
നിപ
വൈറസ് പ്രതിരോധം
സംബന്ധിച്ച്
തുടര്‍ച്ചയായി
സ്വീകരിക്കേണ്ട
നടപടികള്‍ അറിയിക്കുമോ;
(സി)
നിലവില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തെല്ലാമാണ്;
(ഡി)
നിപ
വൈറസ് പ്രതിരോധം
സംബന്ധിച്ചുള്ള
അനുഭവപാഠങ്ങളില്‍
നിന്നും വരും
നാളുകളില്‍ എന്തെല്ലാം
മുന്‍കരുതലുകളാണ്
സ്വീകരിയ്ക്കുവാന്‍
ഉദ്ദേശിയ്ക്കുന്നത്;
വിശദവിവരം നല്‍കുമോ?
നിപ
പ്രതിരോധനടപടികള്‍
3617.
ഡോ.എം.
കെ. മുനീര്‍
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
പാറക്കല്‍ അബ്ദുല്ല
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒരു
വര്‍ഷത്തിനുശേഷം
വീണ്ടും സംസ്ഥാനത്ത്
നിപ രോഗബാധ
സ്ഥിരീകരിച്ചതിന്റെ
അടിസ്ഥാനത്തില്‍
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
പ്രതിരോധനടപടികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(ബി)
രോഗബാധയുടെ
ഉറവിടം
കണ്ടെത്തുന്നതിനായി
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(സി)
രോഗനിര്‍ണ്ണയം
വേഗത്തിലാക്കുവാന്‍
പൂനെ മാതൃകയില്‍
വെെറോളജി
ഇന്‍സ്റ്റിറ്റ്യൂട്ട്
സ്ഥാപിക്കുവാന്‍
കേന്ദ്രസര്‍ക്കാരില്‍
സമ്മര്‍ദ്ദം
ചെലുത്തുമോ;
വ്യക്തമാക്കാമോ?
ഫാം.ഡി
കോഴ്സ് നടത്തുന്ന സ്ഥാപനങ്ങൾ
3618.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഫാം.ഡി കോഴ്സ്
നടത്തിവരുന്ന
സ്ഥാപനങ്ങള്‍
ഏതൊക്കെയാണെന്നും എത്ര
സീറ്റുകള്‍
നിലവിലുണ്ടെന്നും
അറിയിക്കുമോ;
(ബി)
കണ്ണൂര്‍
ജില്ലയിലെ പരിയാരം
മെഡിക്കള്‍ കോളേജ്
ആശുപത്രിയില്‍ ഫാം.ഡി
കോഴ്സ് ആരംഭിച്ചത്
എപ്പോഴാണ്; എത്ര
കുട്ടികള്‍ ഇവിടെ
പ്രസ്തുത കോഴ്സിന്
പഠിക്കുന്നുണ്ട്;
വ്യക്തമാക്കുമോ ;
(സി)
പരിയാരം
മെഡിക്കല്‍ കോളേജില്‍
ഫാം.ഡി കോഴ്സ്
നിലനിര്‍ത്തുന്നതിനും
മറ്റ് കോളേജുകളില്‍
ഫാം.ഡി കോഴ്സ്
ആരംഭിക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
കേരള
ക്ലിനിക്കല്‍
എസ്റ്റാബ്ലിഷ്മെന്റ് നിയമം
3619.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്തെ
സ്വകാര്യ ആശുപത്രികള്‍,
ലാബുകള്‍, സ്കാനിംഗ്
സെന്ററുകള്‍
തുടങ്ങിയവയുടെ
നിരീക്ഷണത്തിനും
നിയന്ത്രണത്തിനുമായുള്ള
കേരള ക്ലിനിക്കല്‍
എസ്റ്റാബ്ലിഷ്മെന്റ്
നിയമനിര്മ്മാണനടപടികള്
ഏതുഘട്ടത്തിലാണ്;
വിശദാംശം ലഭ്യമാക്കുമോ?
ആര്.സി.സി.
യിലെ കുട്ടികളായ രോഗികള്‍
3620.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആര്.സി.സി.
യില്‍ അനസ്തേഷ്യ നല്കി
കുട്ടികള്‍ക്ക്
എം.ആര്.എെ. സ്കാന്‍
എടുത്തിരുന്നത്
നിര്‍ത്തലാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
കാരണമെന്താണ്;
(ബി)
അനസ്തേഷ്യ
നല്കി എം.ആര്.എെ.
സ്കാന്‍ ചെയ്യേണ്ടി
വരുന്ന കുട്ടികളായ
രോഗികള്‍ക്ക്
ഇപ്പോള്‍
ആര്.സി.സി.യില്‍ എന്ത്
സംവിധാനമാണ് ഉളളതെന്ന്
വെളിപ്പെടുത്തുമോ?
ആര്.സി.സി.
യിലെ ഇമേജിയോളജി ഡിവിഷനിലെ
സി.റ്റി. സ്കാന്‍ മെഷീന്
3621.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആര്.സി.സി.
യിലെ ഇമേജിയോളജി
ഡിവിഷനിലെ സി.റ്റി.
സ്കാന്‍ മെഷീന്
തകരാറിലായിട്ടുണ്ടോ;
എങ്കില്‍ എന്നുമുതലാണ്
പ്രസ്തുത മെഷീന്
പ്രവര്‍ത്തനരഹിതമായത്
എന്ന് അറിയിക്കുമോ;
(ബി)
പ്രസ്തുത
മെഷീന്റെ പ്രവര്‍ത്തനം
പുന:സ്ഥാപിക്കുവാന്‍
സാധിക്കാത്തത് ആരുടെ
അനാസ്ഥ കൊണ്ടാണ്;
(സി)
മെഷീന്റെ
തകരാര്‍ പരിഹരിച്ച്
രോഗികള്‍ക്ക് അത്
ഉപയോഗപ്രദമാക്കുവാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
പേവിഷ
പ്രതിരോധ കുത്തിവെയ്പ്
3622.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പേവിഷ പ്രതിരോധ
കുത്തിവെയ്പ്
സൗജന്യമാണോ; ഇതിനുള്ള
മരുന്നുകള്‍ ഏതൊക്കെ
തലത്തിലുള്ള
ആശുപത്രികളില്‍
ലഭ്യമാണെന്ന്
വ്യക്തമാക്കാമോ?
(ബി)
പ്രതിരോധ
കുത്തിവെയ്പ്
സൗജന്യമായിട്ടും
സംസ്ഥാനത്ത് 2018 ല്‍
ആറുപേരും ഈ വര്‍ഷം
ഇതുവരെ 3 പേരും
പേവിഷബാധ മൂലം മരിച്ച
സാഹചര്യത്തില്‍ ഇതു
സംബന്ധിച്ച്
ബോധവല്‍ക്കരണം
നല്‍കുന്നതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോ?
ശരിയായ
ആരോഗ്യ ശീലം
3623.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസത്തിലും
വ്യക്തിശുചിത്വത്തിലും
കേരളീയര്‍ മാതൃകാപരമായ
നിലവാരം
പുലര്‍ത്തുമ്പോഴും
പരിസര ശുചിത്വത്തിന്റെ
കാര്യത്തില്‍ വളരെ മോശം
നിലവാരമാണ്
വച്ചുപുലര്‍ത്തുന്നത്
എന്ന വസ്തുത ആരോഗ്യ
വകുപ്പ്
പഠനവിധേയമാക്കിയിട്ടുണ്ടോ;
(ബി)
മേല്‍
സൂചിപ്പിച്ച
പ്രവണതയില്‍ നിന്നും
മലയാളിയെ
മാറ്റിയെടുക്കുന്നതിന്
ആരോഗ്യവകുപ്പ്
എന്തെങ്കിലും പ്രത്യേക
പ്രചാരണ പരിപാടികളോ
മറ്റോ
നടപ്പിലാക്കുന്നുണ്ടോ;
(സി)
ശരിയായ
ആരോഗ്യ ശീലം
കുട്ടിക്കാലം മുതല്‍
ഉറപ്പാക്കുന്നതിന്
വിദ്യാഭ്യാസ
വകുപ്പുമായി ചേര്‍ന്ന്
കൂടുതല്‍ സമഗ്രമായ
പദ്ധതി ആവിഷ്കരിച്ച്
നടപ്പിലാക്കുമോ;
(ഡി)
പരിസരശുചിത്വം
സംബന്ധിച്ച് ജനങ്ങളില്‍
അവബോധം ഉണ്ടാക്കാന്‍
എന്തൊക്കെ പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്?
ഡ്രഗ്സ്
ആന്റ് കോസ്മെറ്റിക്സ് നിയമ
ഭേദഗതി
3624.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
1940ലെ
ഡ്രഗ്സ് ആന്റ്
കോസ്മെറ്റിക്സ്
നിയമത്തില്‍
കേന്ദ്രസര്‍ക്കാര്‍
വരുത്തിയ പതിനൊന്നാമത്
ഭേദഗതി പ്രകാരം
ആയുര്‍വേദ മരുന്നുകളുടെ
പരസ്യത്തിന് പ്രത്യേക
നിബന്ധന
പ്രാവര്‍ത്തികമാക്കിയത്
സംസ്ഥാനത്ത് നിലവില്‍
വന്നിട്ടുണ്ടോ;
(ബി)
ഇതിന്‍പ്രകാരം
പ്രസിദ്ധീകരണത്തിനു
മുമ്പ് പരസ്യം
പരിശോധിക്കാന്‍
പ്രത്യേക കമ്മിറ്റി
രൂപീകരിച്ചിട്ടുണ്ടോ; ഈ
കമ്മിറ്റിയുടെ ഘടന
വിശദമാക്കുമോ;
കമ്മിറ്റി
രൂപവല്‍ക്കരണം
സംബന്ധിച്ച് ഗസറ്റ്
വിജ്ഞാപനം
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാലതാമസത്തിന്
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
കമ്മിറ്റി മുമ്പാകെ
നാളിതുവരെ ലഭിച്ച
അപേക്ഷകള്‍ എത്രയെന്നും
തീര്‍പ്പാക്കിയവ
എത്രയെന്നുമുള്ള
കണക്കുകള്‍ നല്‍കാമോ;
ഇവ തീര്‍പ്പാക്കാന്‍
കാലതാമസമുണ്ടാകുന്നതായി
വിലയിരുത്തിയിട്ടുണ്ടോ?
ആലപ്പുഴ
മെഡിക്കല്‍ കോളേജിലെ സി.ടി.
സിമുലേറ്റര്‍
3625.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
മെഡിക്കല്‍ കോളേജില്‍
3.50 കോടി രൂപയ്ക്ക്
വാങ്ങിയ സി.ടി,
സിമുലേറ്റര്‍
ഉപേക്ഷിയ്ക്കപ്പെട്ട
അവസ്ഥയില്‍ കിടക്കുന്ന
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
2017
ജൂണ്‍ മാസമാണോ ഈ
ഉപകരണംവാങ്ങിയത്; ഈ
ഉപകരണം എന്തുകൊണ്ട്
ഉപയോഗിയ്ക്കുന്നില്ല;
(സി)
ഉപയോഗപ്രദമല്ലെങ്കില്‍
എന്തിന് വാങ്ങി; ആരാണ്
വാങ്ങാന്‍ ഉത്തരവ്
ഇട്ടത്; ഇതിന്റെ നഷ്ടം
ഉത്തരവാദികളില്‍ നിന്ന്
ഈടാക്കാന്‍ നടപടി
സ്വീകരിയ്ക്കുമോ?
സർക്കാർ
ആശുപത്രികളിലെ ദന്തൽ
ക്ലിനിക്കുകൾ
3626.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ താലൂക്ക്
ആശുപത്രികളിലും
കമ്മ്യൂണിറ്റി ഹെൽത്ത്
സെന്ററുകളിലും ദന്തൽ
ക്ലിനിക്കുകൾ
പ്രവർത്തിക്കുന്നുണ്ടോ
; ജില്ലാ, താലൂക്ക്
ആശുപത്രികളിലും
കമ്മ്യൂണിറ്റി ഹെൽത്ത്
സെന്ററുകളിലുമായി
സംസ്ഥാനത്താകെയുള്ള
ഡന്റൽ സർജൻ, ഡന്റൽ
ഹൈജീനിസ്റ്റ് എന്നീ
തസ്തികകളുടെ എണ്ണം
വ്യക്തമാക്കുമോ;
(ബി)
ദന്തരോഗങ്ങൾ
പ്രായഭേദമന്യേ
പെരുകിവരുന്ന ഈ
കാലഘട്ടത്തിൽ
താലൂക്ക്ആശുപത്രികളിൽ
രണ്ട് ഡന്റൽ
സർജൻമാരുടെയും,
കമ്മ്യൂണിറ്റി ഹെൽത്ത്
സെന്ററുകളിൽ ഒരു ഡന്റൽ
സർജന്റെയും,
ആവശ്യമായത്ര ഡന്റൽ
ഹൈജീനിസ്റ്റുകളുടെയും
സേവനം ഉറപ്പുവരുത്തുവാൻ
നിലവിൽ
കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കിൽ ആയത്
ഉറപ്പുവരുത്തുന്നതിനായി
സ്വീകരിച്ചുവരുന്ന
നടപടികൾ വിശദമാക്കുമോ;
(സി)
ഡന്റൽ
സർജൻമാർക്കും ഡന്റൽ
ഹൈജീനിസ്റ്റുകൾക്കും
പ്രമോഷൻ തസ്തികകൾ
നിലവിലുണ്ടോ;
ഇല്ലെങ്കിൽ പ്രമോഷൻ
തസ്തികകൾ
സൃഷ്ടിക്കുന്നതിനുള്ള
നടപടികൾ
പരിഗണനയിലുണ്ടോ; എങ്കിൽ
വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
കാരുണ്യ
ഫാര്‍മസികളിലെ മരുന്ന് ക്ഷാമം
3627.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മെഡിക്കല്‍
സര്‍വ്വീസസ്
കോര്പ്പറേഷന്
നടത്തുന്ന കാരുണ്യ
ഫാര്‍മസികളില്‍ നിന്നും
നിരവധി മരുന്നുകൾ
ലഭിക്കുന്നില്ലെന്നുള്ള
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത പരാതി
പരിഹരിക്കുന്നതിനാവശ്യമായ
അടിയന്തര നടപടി
സ്വീകരിക്കുമോ?
ശുചിത്വം
പാലിക്കാത്ത ബാര്‍ബര്‍
ഷോപ്പുകള്‍
3628.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ബാര്‍ബര്‍ ഷോപ്പുകളില്‍
പലതും പൊതുജനാരോഗ്യ
സംരക്ഷണത്തില്‍
പാലിക്കേണ്ട ശുചിത്വം
പാലിക്കാത്തതിനാല്‍
മാരകമായ
രോഗങ്ങള്‍ക്കുവരെ
ഇടയാക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
(ബി)
ഇത്തരം
ഷോപ്പുകള്‍ക്ക്
ശുചിത്വപാലനത്തില്‍
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
ആരോഗ്യവകുപ്പ്
നല്‍കിയിട്ടുള്ളത്; ഈ
നിര്‍ദ്ദേശങ്ങള്‍
പാലിയ്ക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്തുന്നതിന്
ആരെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളത്
എന്ന്
വെളിപ്പെടുത്താമോ;
(സി)
ശുചിത്വപരിപാലനത്തില്‍
വീഴ്ച വരുത്തുന്ന
ഇത്തരം
സ്ഥാപനങ്ങള്‍ക്കെതിരെ
ആരോഗ്യവകുപ്പ് കര്‍ശന
നടപടികള്‍
സ്വീകരിക്കുമോ?
കായംകുളം
താലൂക്കാശുപത്രിയില്‍ സി.ടി.
സ്കാന്‍ യൂണിറ്റും പവര്‍
ലോണ്ട്രിയും
3629.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
കായംകുളം
താലൂക്കാശുപത്രിയില്‍
സി.ടി.സ്കാന്‍
യൂണിറ്റ്, പവര്‍
ലോണ്ട്രി എന്നിവ
സ്ഥാപിക്കുന്നതിനുള്ള
നടപടികളുടെ പുരോഗതി
വിശദമാക്കാമോ?
റീജ്യണല്‍
ക്യാന്‍സര്‍ സെന്ററിൽ
പെന്ഷന് പദ്ധതി
3630.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
റീജ്യണല്‍ ക്യാന്‍സര്‍
സെന്ററില്‍ പെന്ഷന്
പദ്ധതി നിലവിലുണ്ടോ;
എങ്കില്‍ എന്നുമുതലാണ്
നടപ്പിലാക്കിയതെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പെന്ഷന് പദ്ധതി ഏതു
തരത്തില്‍
ഉള്ളതാണെന്നും
പങ്കാളിത്ത പെന്ഷന്
പദ്ധതി ആണെങ്കില്‍
ജിവനക്കാരുടയും
സെന്ററിന്റെയും വിഹിതം
എത്ര വീതമാണെന്നും ഏത്
ഏജന്‍സിയെയാണ് ഈ പദ്ധതി
നടപ്പിലാക്കാന്‍
ചുമതലപ്പെടുത്തിയതെന്നും
അറിയിക്കാമോ?
സ്പെെനല്‍
മസ്ക്കുലാര്‍ അട്രോഫി രോഗം
3631.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പേശികളെ
ദുര്‍ബലമാക്കുന്ന
അപൂര്‍വ രോഗമായ
സ്പെെനല്‍ മസ്ക്കുലാര്‍
അട്രോഫി രോഗബാധിതര്‍
സംസ്ഥാനത്ത്
എത്രപേരുണ്ടെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഇത്തരത്തില്‍
പരിശോധനയും
കണക്കെടുപ്പും ഇതുവരെ
നടന്നിട്ടില്ലെങ്കില്‍
ഇതുസംബന്ധിച്ച് വിശദമായ
വിവരശേഖരണത്തിന്
നടപടികള്‍
സ്വീകരിക്കുമോ;
(സി)
ഞരമ്പുകളെ
പ്രവര്‍ത്തിപ്പിക്കുന്ന
ജീനിന്റെ അഭാവത്തില്‍
ഉണ്ടാകുന്ന പ്രസ്തുത
രോഗത്തിന് വിദേശത്ത്
ഫലപ്രദമായ മരുന്ന്
കണ്ടെത്തിയിട്ടുണ്ടെന്നത്
ശരിയാണോ;
(ഡി)
എങ്കില്‍
ഇൗ മരുന്നിന്
ഇന്ത്യയില്‍ അനുമതി
ലഭിച്ചിട്ടുണ്ടോ
എന്നും ഇത് സ്പെെനല്‍
മസ്കുലാര്‍ അട്രോഫി
രോഗത്തിന്
നല്‍കാവുന്നതാണോ എന്ന്
സംസ്ഥാന ആരോഗ്യ
വകുപ്പ്
പരിശോധിച്ചിട്ടുണ്ടോ
എന്നും
വ്യക്തമാക്കാമോ;
(ഇ)
വിദേശത്ത്
ഏത് രാജ്യത്താണ്
മരുന്ന്
കണ്ടുപിടിച്ചതെന്നും
ഇത് കഴിച്ച എത്ര
രോഗികള്‍ ആരോഗ്യകരമായ
ജീവിതത്തിലേക്ക്
തിരിച്ചുവന്നിട്ടുണ്ടെന്നും
എത്ര കാലം ചികില്‍സ
വേണ്ടിവരുമെന്നും എത്ര
രൂപ ചെലവ് വരുമെന്നും
ഇൗ മരുന്ന് സൗജന്യമായി
നല്കാന് നടപടികള്‍
സ്വീകരിക്കുമോ എന്നും
വ്യക്തമാക്കാമോ?
കേരളത്തിലെ
നിപ ബാധ
3632.
ശ്രീ.അന്‍വര്‍
സാദത്ത്
,,
വി.എസ്.ശിവകുമാര്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
വർഷം സംസ്ഥാനത്ത്
ആർക്കാണ് നിപ
ബാധിച്ചതായി
റിപ്പാേര്‍ട്ട്
ചെയ്തതെന്നും ആയത്
എപ്പാേഴാണെന്നും
വ്യക്തമാക്കാമാേ;
(ബി)
പ്രസ്തുത
രാേഗിയുടെ സ്രവം പൂനെ
ഇന്‍സ്റ്റിട്യൂട്ടിലേക്ക്
അയച്ചത് ഏത്
തീയതിയിലാണെന്നും
ഇതിന്റെ റിപ്പാേര്‍ട്ട്
ലഭിച്ചത് എന്നാണെന്നും
വ്യക്തമാക്കാമാേ;
(സി)
2018
- നു ശേഷം നിപ ബാധ
വീണ്ടും റിപ്പാേര്‍ട്ട്
ചെയ്യപ്പെട്ട
സാഹചര്യത്തില്‍ ഇതിന്റെ
ഉറവിടം
കണ്ടെത്തുന്നതിന്
ലാേകാരാേഗ്യ സംഘടനയുടെ
സേവനം
അഭ്യര്ത്ഥിച്ചിട്ടുണ്ടാേ;
വ്യക്തമാക്കുമോ ?
ആയുഷ്മാന്‍
ഭാരത് പദ്ധതി
3633.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍
നടപ്പിലാക്കിയ
ആയുഷ്മാന്‍ ഭാരത്
പദ്ധതിയുടെ
എം.ഒ.യു.വില്‍ ഇത്
നടപ്പിലാക്കുന്നതിന്
സംസ്ഥാന
സര്‍ക്കാരുകള്‍ക്ക്
മതിയായ സ്വാതന്ത്ര്യം
നല്‍കാത്ത സാഹചര്യം
ഉണ്ടായിരുന്നോ;
വിശദമാക്കുമോ;
(ബി)
സംസ്ഥാന
സര്‍ക്കാര്‍ പ്രസ്തുത
വ്യവസ്ഥകളില്‍ മാറ്റം
ആവശ്യപ്പെട്ടിരുന്നോ;
ഇതുപ്രകാരം കേന്ദ്ര
സര്‍ക്കാര്‍ എന്തൊക്കെ
മാറ്റങ്ങളാണ്
വരുത്തിയത്;
(സി)
ഈ
പദ്ധതി പ്രകാരം
ലഭിക്കുന്ന
ആനുകൂല്യങ്ങളുടെ
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
ഈ
പദ്ധതി സംസ്ഥാനത്ത്
നടപ്പിലാക്കുന്നത്
സംസ്ഥാന സര്‍ക്കാരിന്റെ
നിലവിലുള്ള ആരോഗ്യ
ഇന്‍ഷ്വറന്‍സ്
പദ്ധതികള്‍ എല്ലാം
യോജിപ്പിച്ചുകൊണ്ടാണോ;
വിശദാംശം നല്കമോ?
ക്യാന്‍സര്‍
ചികിത്സാ സൗകര്യങ്ങള്‍
3634.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്യാന്‍സര്‍ രോഗികളുടെ
എണ്ണം ദിനംപ്രതി
ആശങ്കാജനകമായി
വര്‍ദ്ധിക്കുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
കണക്കിലെടുത്ത്
ക്യാന്‍സര്‍ രോഗബാധ
ആരംഭദശയില്‍ തന്നെ
കണ്ടെത്തുന്നതിന്
താലൂക്ക് ആശുപത്രികള്‍,
ജില്ലാ ആശുപത്രികള്‍,
ജനറല്‍ ആശുപത്രികള്‍
എന്നിവ കേന്ദ്രീകരിച്ച്
എന്തെങ്കിലും പ്രത്യേക
പദ്ധതി നടപ്പുാക്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇത്തരം
ആശുപത്രികളില്‍
മെഡിക്കല്‍ ഓങ്കോളജി
വിഭാഗം
ആരംഭിക്കുന്നതിനും
കീമോതെറാപ്പി
ഉള്‍പ്പെടെയുള്ള
കൂടുതല്‍
ചികിത്സാസൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനും
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പ്രൈമറി
ഹെല്‍ത്ത് സെന്ററുകള്‍,
സര്‍ക്കാര്‍ ഓഫീസുകള്‍,
സ്കൂള്‍-കോളേജ് എന്നിവ
കേന്ദ്രീകരിച്ച്
ക്യാന്‍സര്‍ രോഗ
നിര്‍ണ്ണയത്തിനും
ചികിത്സയ്ക്കും
പ്രതിരോധത്തിനും
അവബോധത്തിനും
എന്തെങ്കിലും പ്രത്യേക
പദ്ധതി നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
ഗവണ്മെന്റ്
വിക്ടോറിയ ജില്ലാ
ആശുപത്രിയിലെ കിഫ്ബി
പദ്ധതികള്‍ക്ക് സാമ്പത്തിക
അനുമതി
3635.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊല്ലം
ഗവണ്മെന്റ് വിക്ടോറിയ
ജില്ലാ ആശുപത്രിയില്‍
കിഫ്ബി ഫണ്ട്
വിനിയോഗിച്ച്
നടപ്പിലാക്കുന്ന
പദ്ധതികള്‍ക്ക്
സാമ്പത്തിക അനുമതി
ലഭ്യമായിട്ടുണ്ടോ;
(ബി)
ഏതെല്ലാം
പുതിയ സൗകര്യങ്ങളാണ്
ആശുപത്രി വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കുമോ?
ഹോസ്പിറ്റല്‍
ഇന്ഫെക്ഷന് കണ്ട്രോള് ടീം
3636.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആശുപത്രികളിലെ
ഓപ്പറേഷന്
തിയേറ്ററുകള്‍
അണുവിമുക്തമാണോ എന്ന്
പരിശോധിക്കുവാന്‍
ഹോസ്പിറ്റല്‍
ഇന്ഫെക്ഷന്
കണ്ട്രോള് ടീം എല്ലാ
സ്ഥലങ്ങളിലും
പ്രവര്‍ത്തിക്കുന്നില്ല
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
വ്യക്തമായ വിവരം
നല്‍കുമോ;
(ബി)
ചെറുകിട
സ്വകാര്യ ആശുപത്രികളിലെ
ഓപ്പറേഷന്
തിയേറ്ററുകളുടെ ശുചിത്വ
പരിശോധനയ്ക്ക്
എന്തെങ്കിലും സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദാംശം നല്‍കുമോ?
ക്ലിനിക്കല്‍
എസ്റ്റാബ്ലിഷ്മെന്റ് ആക്ട്
3637.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ക്ലിനിക്കല്‍
എസ്റ്റാബ്ലിഷ്മെന്റ്
ആക്ട് സംസ്ഥാനത്ത്
നടപ്പിലാക്കിയതോടുകൂടി
സ്വകാര്യ
ആശുപത്രികളില്‍
ചികിത്സയ്ക്കും
പരിശോധനയ്ക്കും
എത്തുന്ന രോഗികളെ ചൂഷണം
ചെയ്യുന്ന നടപടി ഒരു
പരിധിവരെ
അവസാനിപ്പിക്കുവാന്‍
സാധിച്ചതായി
കരുതുന്നുണ്ടോ;
(ബി)
ക്ലിനിക്കല്‍
സ്ഥാപനങ്ങളെ ഇനം
തിരിച്ച് അവയുടെ
സേവനനിലവാരം
നിശ്ചയിക്കുന്നതിന്
വേണ്ടിയുള്ള
സബ്കമ്മിറ്റികള്‍
നിലവില്‍
വന്നിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
പ്രസ്തുത
നിയമപ്രകാരമുള്ള
രജിസ്ട്രേഷന് സംവിധാനം
ഏതൊക്കെ ജില്ലകളിലാണ്
ഇതിനകം
പ്രാവര്ത്തികമാക്കിയിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ഡി)
ഈ
ജില്ലകളില്‍ താല്കാലിക
രജിസ്ട്രേഷനുള്ള
അപേക്ഷകള്‍ ഓണ്‍ലൈനായി
നല്‍കാത്ത
സ്ഥാപനങ്ങള്‍ക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ?
ക്ലിനിക്കല്‍
എസ്റ്റാബ്ലിഷ്മെന്റ് നിയമം
നടപ്പാക്കാന്‍ നടപടി
3638.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
ആശുപത്രികളില്‍
പരിശോധനയ്ക്കും
രോഗനിര്‍ണ്ണയത്തിനും
ഏര്‍പ്പെടുത്തിയിരിക്കുന്ന
ചാര്‍ജ്ജുകള്‍
ഏകീകരിക്കുവാന്‍ ഈ
സര്‍ക്കാര്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
എല്ലാ
സ്വകാര്യ
ആശുപത്രികളിലും,
പരിശോധനയ്ക്കും
രോഗനിര്‍ണ്ണയത്തിനും
ഈടാക്കുന്ന
ചാര്‍ജ്ജുകള്‍
പ്രദര്‍ശിപ്പിക്കുന്നതിന്
ആവശ്യമായ നടപടി
സ്വികരിക്കുമോ;
(സി)
പൊതു
ജനാരോഗ്യ രംഗത്ത്
നടക്കുന്ന പകല്‍ക്കൊള്ള
അവസാനിപ്പിക്കുന്നതിന്
ക്ലിനിക്കല്‍
എസ്റ്റാബ്ലിഷ്മെന്റ്
നിയമം കര്‍ശനമായി
നടപ്പാക്കാന്‍ നടപടി
കൈക്കൊള്ളുമോ?
ഡോക്ടര്‍മാര്‍
നല്കുന്ന മരുന്ന് കുറിപ്പടി
3639.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഡോക്ടര്‍മാര്‍
പലപ്പോഴും രോഗികള്‍ക്ക്
എഴുതി നല്കുന്ന
മരുന്ന് കുറിപ്പടി
മെഡിക്കല്‍ ഷോപ്പിലെ
ജീവനക്കാര്‍ക്ക് പോലും
വായിക്കുവാന്‍
കഴിയുന്നില്ലെന്ന
കാര്യം പരിശോധിക്കുമോ;
(ബി)
ഇത്തരത്തില്‍
ഡോക്ടര്‍മാര്‍
നല്കുന്ന കുറിപ്പടി
തെറ്റായി
വ്യാഖ്യാനിച്ച്
മരുന്നുമാറി മരണങ്ങള്
ഉണ്ടായിട്ടുള്ള കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
സംസ്ഥാനത്തെ
എല്ലാ
ഡോക്ടര്‍മാര്‍ക്കും,
ഇംഗ്ലീഷ് അക്ഷരമാലയിലെ
വലിയ അക്ഷരങ്ങള്‍
ഉപയോഗിച്ച്
വായിക്കുവാന്‍ പറ്റുന്ന
തരത്തില്‍ മരുന്ന്
കുറിപ്പുകള്‍
നല്കുവാന്
നിര്‍ദ്ദേശം നല്‍കുമോ;
ഇത് സംബന്ധിച്ച്
നിരീക്ഷണം നടത്തുവാന്‍
ഡി.എച്ച്. എസ്.,
ഡി.എം.ഇ., ഡ്രഗ്സ്
കണ്ട്രോളര്,
ആയുര്‍വേദ വകുപ്പ്
ഡയറക്ടര്‍, ഹോമിയോ
വകുപ്പ് ഡയറക്ടര്‍
എന്നിവര്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ;
വ്യക്തമാക്കുമോ?
ഗുണനിലവാരമില്ലാത്ത
മരുന്നുകള്‍
3640.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
ആശുപത്രികളില്‍ വിതരണം
ചെയ്ത മരുന്നുകളില്‍
ചിലതിന് നിലവാരമില്ല
എന്ന കാരണത്താല്‍
അവയുടെ തുടര്‍വിതരണം
നിര്‍ത്തിവച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഇങ്ങനെ
നിലവാരമില്ലാത്ത
മരുന്നുകള്‍ വിതരണം
ചെയ്യുവാനുണ്ടായ കാരണം
വിശദമാക്കുമോ;
(സി)
ഇതിന്
ഉത്തരവാദികളായവര്‍
ആരെല്ലാമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
വിശദവിവരം നല്‍കുമോ;
അവര്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
108
ആംബുലന്‍സുകളുടെ സേവനം
3641.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
108
ആംബുലന്‍സ്
സര്‍വ്വീസുകളിൽ
പ്രവര്ത്തനക്ഷമമായവയുടെയും
അല്ലാത്തവയുടെയും എണ്ണം
ലഭ്യമാക്കുമോ;
(ബി)
എവിടെയെല്ലാം
പ്രസ്തുത സേവനം
നിലവില്‍ ലഭ്യമാണെന്ന്
വ്യക്തമാക്കുമോ;
(സി)
108
ആംബുലന്‍സുകളുടെ സേവനം
വ്യാപിപ്പിക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
വിശദവിവരങ്ങള്‍
നല്‍കാമോ?
ആരോഗ്യ
ജാഗ്രതാ പദ്ധതി
3642.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
പരിരക്ഷയ്ക്കും,
പകര്‍ച്ച വ്യാധി
പ്രതിരോധത്തിനുമുള്ള
ആരോഗ്യ ജാഗ്രതാ
പദ്ധതിയുടെ
പ്രവര്‍ത്തനം
വിശദമാക്കുമോ; പ്രസ്തുത
പദ്ധതി
വിജയപ്രദമാണെന്ന്
സര്‍ക്കാര്‍
വിലയിരുത്തുന്നുണ്ടോ;
(ബി)
സംസ്ഥാനത്തെ
ആശുപത്രികള്‍
രോഗീസൗഹൃദമാക്കുന്നതിനുള്ള
പദ്ധതികള്‍ ഏത്
ഘട്ടത്തിലാണ്; ഇതിലൂടെ
സംസ്ഥാനത്തെ ആരോഗ്യ
രംഗത്തിന് പുതിയ അവബോധം
സൃഷ്ടിക്കുന്നതിനും
ജനങ്ങള്‍ക്ക്
എളുപ്പത്തില്‍ ചികിത്സാ
സൗകര്യം
ലഭ്യമാക്കുന്നതിനും
സാധിച്ചിട്ടുണ്ടോ;
(സി)
സംസ്ഥാനത്തുനിന്നും
നിര്‍മ്മാര്‍ജ്ജനം
ചെയ്ത രോഗങ്ങള്‍
വീണ്ടും
തിരിച്ചുവരുന്നതും
പുതിയ വൈറസ് രോഗങ്ങളുടെ
വരവും ആരോഗ്യരംഗത്ത്
സംസ്ഥാനം നേടിയ
നേട്ടങ്ങള്‍ക്ക്
മങ്ങലേല്പിച്ചിട്ടുണ്ടോ;
എങ്കില്‍ ആരോഗ്യ
രംഗത്ത് നേടിയ പ്രതാപം
വീണ്ടെടുക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ഡി)
ആര്‍ദ്രം
പദ്ധതി പ്രകാരം
താലൂക്ക്, ജില്ല,
ജനറല്‍ ആശുപത്രികളില്‍
ഗുണമേന്മയുള്ള ചികിത്സാ
സൗകര്യം
ലഭ്യമാക്കുന്നതിന്
ഇതിനകം സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്?
ആയുഷ്മാന്‍
ഭാരത് പദ്ധതി
3643.
ശ്രീ.കെ.കുഞ്ഞിരാമന്
,,
സി. കെ. ശശീന്ദ്രന്
,,
എസ്.ശർമ്മ
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാര്‍
ആവിഷ്കരിച്ച ആയുഷ്മാന്‍
ഭാരത് പദ്ധതിയില്‍
നിന്നും സംസ്ഥാനം
വിട്ടുനിന്നെന്ന്
പ്രധാനമന്ത്രി
പ്രസ്താവിച്ചതായ
വാര്‍ത്ത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ ആയതിന്റെ
പശ്ചാത്തലത്തില്‍
ഇക്കാര്യത്തിലെ
നിജസ്ഥിതി അറിയിക്കാമോ;
(ബി)
കേന്ദ്രത്തിലെ
മുന്‍ യു.പി.എ.
സര്‍ക്കാര്‍
ആവിഷ്കരിച്ച
ആര്.എസ്.ബി.വൈ.എന്ന
പദ്ധതിക്ക് പുറമെയാണോ
ആയുഷ്മാന്‍ ഭാരത് എന്ന
പദ്ധതി
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത പദ്ധതിയുടെ
ഇന്‍ഷ്വറന്‍സ് പ്രീമിയം
തുക മുഴുവനും
കേന്ദ്രസര്‍ക്കാരാണോ
വഹിക്കുന്നത്;
(സി)
ആര്.എസ്.ബി.വൈ.
പദ്ധതി പ്രകാരവും
അതിനോടൊപ്പം
നടപ്പിലാക്കിയ
ചിസ്(CHIS),ചിസ്
പ്ലസ്(CHIS
Plus),സ്കിസ്(SCHIS)
തുടങ്ങിയ സംസ്ഥാന തനതു
പദ്ധതികള്‍ പ്രകാരവും
സംസ്ഥാനത്ത് നിലവില്‍
എത്ര പേര് ആരോഗ്യ
ഇന്‍ഷുറന്‍സ്
പദ്ധതികളുടെ
ഗുണഭോക്താക്കളാണെന്ന്
വ്യക്തമാക്കാമോ;
കേന്ദ്രസര്‍ക്കാര്‍
മാനദണ്ഡപ്രകാരം ഇത്തരം
ഗുണഭോക്താക്കള്‍ക്കെല്ലാം
ആയുഷ്മാന്‍ ഭാരത്
പദ്ധതിയുടെ പ്രയോജനം
ലഭിക്കുമോ;
(ഡി)
സംസ്ഥാന
സർക്കാർ
നടപ്പിലാക്കുന്ന സമഗ്ര
ആരോഗ്യ ഇന്‍ഷുറന്‍സ്
പദ്ധതിയുടെ വിശദാംശം
അറിയിക്കാമോ?
ചികിത്സാസഹായ
പദ്ധതികള്‍
3644.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര തരം ചികിത്സാസഹായ
പദ്ധതികള്‍
നിലവിലുണ്ടെന്നും അവ
ഏതെല്ലാമാണെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ചികിത്സാസഹായ പദ്ധതിയിൽ
നിന്നും ആനുകൂല്യം
ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്താെക്കെയാണെന്നും
ഇതിനായി അപേക്ഷ
സമർപ്പിക്കേണ്ടത്
എവിടെയാണെന്നുമുള്ള
വിവരങ്ങള്‍
ലഭ്യമാക്കുമാേ?
ആരോഗ്യമേഖലയിലെ
വിവിധ പദ്ധതികൾ
3645.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആയുഷ്മാന്‍
ഭാരത് പദ്ധതി
എന്താണെന്ന്
വിശദമാക്കാമോ; പ്രസ്തുത
പദ്ധതി കേരളത്തിൽ
നടപ്പിലാക്കിത്തുടങ്ങിയോ;
വിശദമാക്കാമോ?
(ബി)
കാരുണ്യ
ആരോഗ്യസുരക്ഷാപദ്ധതി
എന്താണെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത പദ്ധതി
കേരളത്തില്‍
നടപ്പിലാക്കിത്തുടങ്ങിയോ;
വ്യക്തമാക്കാമോ;
(സി)
ആർ.എസ്.ബി.വൈ.(രാഷ്ട്രീയ
സ്വാസ്ത്യ ബീമാ യോജന)
പദ്ധതി മുഖേന
കേന്ദ്രസര്‍ക്കാരില്‍
നിന്ന് കേരള
സര്‍ക്കാരിന് കഴിഞ്ഞ
വര്‍ഷം എത്ര തുക
ലഭിച്ചുവെന്ന്
വ്യക്തമാക്കുമോ;
പ്രസ്തുത തുക
ഉപയോഗിച്ച് എന്തെല്ലാം
പദ്ധതികൾ
ആരോഗ്യമേഖലയില്‍
നടപ്പിലാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
കരുവേലിപ്പടിയില്‍
പ്രവര്‍ത്തിക്കുന്ന ജില്ലാ
ടി.ബി. ആശുപത്രിയ്ക്ക് പുതിയ
കെട്ടിടം
3646.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പശ്ചിമ
കൊച്ചിയിലെ
കരുവേലിപ്പടിയില്‍
പ്രവര്‍ത്തിക്കുന്ന
ജില്ലാ ടി.ബി.
ആശുപത്രിയ്ക്ക് പുതിയ
കെട്ടിടം
പണിയുന്നതിനായി
പൊതുമരാമത്ത് വകുപ്പ്
എസ്റ്റിമേറ്റ്
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത
എസ്റ്റിമേറ്റിന്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഇവിടെ
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
ജീവനം 2014 പദ്ധതി
3647.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദേവികുളം
നിയോജകമണ്ഡലത്തിൽ
നടപ്പിലാക്കുന്ന ജീവനം
2014 പദ്ധതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കുമോ?
കണ്ണൂര്‍
ജില്ലയില്‍ ആര്‍ദ്രം
പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ
പ്രാഥമിക
ആരോഗ്യകേന്ദ്രങ്ങള്‍
3648.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
സംസ്ഥാനത്ത് ഇതുവരെയായി
എത്ര പി.എച്ച്.സി.കളെ
കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി
മാറ്റിയിട്ടുണ്ട്;
(ബി)
കണ്ണൂര്‍
ജില്ലയില്‍ ഇതുവരെ എത്ര
പി.എച്ച്.സി.കള്‍
കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി
മാറ്റിയിട്ടുണ്ട്;
(സി)
കല്ല്യാശ്ശേരി
മണ്ഡലത്തില്‍ ഏതൊക്കെ
പി.എച്ച്.സി.കളാണ്
കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി
മാറ്റാന്‍
തീരുമാനിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
ആര്‍ദ്രം
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
ഫാര്‍മസിസ്റ്റ് തസ്തികകള്‍
3649.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നാളിതുവരെ എത്ര
ഫാര്‍മസിസ്റ്റ്
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ട്
എന്നത് ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ബഹു.
ഹൈക്കോടതി ഉത്തരവ്
പ്രകാരം ആശുപത്രികളില്‍
ഫാര്‍മസിസ്റ്റുകള്‍
അല്ലാതെ മറ്റാരും
മരുന്നുവിതരണം
നടത്താന്‍ പാടില്ല
എന്നിരിക്കെ
സര്‍ക്കാര്‍
ആശുപത്രിയില്‍ മറ്റ്
ജീവനക്കാര്‍ മരുന്ന്
വിതരണം ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഫാര്‍മസിസ്റ്റ്
തസ്തിക
സൃഷ്ടിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
ഏതൊക്കെ ജില്ലകളില്‍
എത്ര തസ്തികകള്‍
സൃഷ്ടിക്കുവാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വിശദമാക്കാമോ?
പാലക്കാട്
ജില്ലയിലെ ആര്‍ദ്രം പദ്ധതി
3650.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതി പ്രകാരം
പാലക്കാട് ജില്ലയില്‍
എന്തെല്ലാം
നവീകരണപ്രവൃത്തികളാണ്
നടപ്പിലാക്കി
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പാലക്കാട്
ജില്ലയിലെ ഏതെല്ലാം
ആശുപത്രികളിലാണ്
നവീകരണപ്രവര്‍ത്തനങ്ങള്‍
നടന്നുവരുന്നതെന്നും
എന്തെല്ലാം പുതിയ
സൗകര്യങ്ങള്‍ ആണ്
ഇവിടങ്ങളില്‍
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നതെന്നും
വിശദമാക്കാമോ?
ആലപ്പുഴ
റ്റി.ഡി. മെഡിക്കല്‍ കോളേജിലെ
സി.റ്റി. സിമുലേറ്റര്‍
3651.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
റ്റി.ഡി. മെഡിക്കല്‍
കോളേജിലെ റേഡിയോ
തെറാപ്പി വിഭാഗത്തിന്റെ
ആവശ്യങ്ങള്‍ക്കായി
2017-ല്‍ സി.റ്റി.
സിമുലേറ്റര്‍
വാങ്ങിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
ഏത്
കമ്പനിയില്‍ നിന്നാണ്
സി.റ്റി. സിമുലേറ്റര്‍
വാങ്ങിയത്; ഇതിനായി
എത്ര തുക ഇതിനകം
പ്രസ്തുത കമ്പനിക്ക്
നല്‍കിയെന്ന്
വെളിപ്പെടുത്തുമോ;
(സി)
രണ്ട്
വര്‍ഷം കഴിഞ്ഞിട്ടും
പ്രസ്തുത സി.റ്റി.
സിമുലേറ്റര്‍
പ്രവര്ത്തനക്ഷമമാക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
മെഷീന്റെ വാറണ്ടി
എന്നാണ്
അവസാനിക്കുന്നതെന്ന്
അറിയിക്കുമോ?
ക്യാന്‍സര്‍
ഇല്ലാത്ത രോഗിക്ക്
കീമോതെറാപ്പി ചികിത്സ
3652.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലവിലുള്ള
ചട്ടപ്രകാരം സ്വകാര്യ
ലാബില്‍ പരിശോധന
നടത്തുവാന്‍
സര്‍ക്കാര്‍
ഡോക്ടര്‍മാര്‍ക്ക്
നിര്‍ദ്ദേശം
നല്കുവാന് കഴിയുമോ;
(ബി)
ഇല്ലെങ്കില്‍,
പ്രസ്തുത നിബന്ധന
മറികടന്ന് കോട്ടയം
മെഡിക്കല്‍ കോളേജിലെ
ഡോക്ടര്‍മാര്‍ രജനി
എന്ന രോഗിക്ക്
സ്വകാര്യ ലാബില്‍
ക്യാന്‍സര്‍ പരിശോധന
നടത്തുവാന്‍
നിര്‍ദ്ദേശം നല്‍കിയത്
ഏത് സാഹചര്യത്തിലാണ്;
(സി)
ക്യാന്‍സര്‍
ഇല്ലാത്ത രോഗിക്ക്
കീമോതെറാപ്പി ചികിത്സ
നല്‍കിയത് സംബന്ധിച്ച്
കോട്ടയം മെഡിക്കല്‍
കോളേജ്
പ്രിന്‍സിപ്പല്‍
ഡി.എം.ഇ.ക്ക്
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ എന്നാണ്
റിപ്പോര്‍ട്ട്
നല്‍കിയത്;
(ഡി)
പ്രസ്തുത
റിപ്പോര്‍ട്ട്
ഡി.എം.ഇ. ഓഫീസില്‍
ലഭിച്ചിട്ടുണ്ടോ;
എങ്കിൽ ഈ വിഷയത്തില്‍
കുറ്റക്കാർക്കെതിരെ
നടപടി സ്വീകരിക്കുവാന്‍
വെെകിയത്
എന്തുകൊണ്ടാണെന്ന്
അന്വേഷിക്കുമോ?
സര്‍ക്കാര്‍
മെഡിക്കല്‍ കോളേജുകളുടെ
നിലവാരം ഉയര്‍ത്താന്‍ പദ്ധതി
3653.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
ഡി.കെ. മുരളി
ശ്രീമതി
യു. പ്രതിഭ
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജുകളെ എയിംസ്
നിലവാരത്തിലേക്ക്
ഉയര്‍ത്താന്‍ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
അടിസ്ഥാനത്തില്‍ ചെയ്തു
വരുന്ന കാര്യങ്ങള്‍
അറിയിക്കാമോ; ഏതെല്ലാം
മെഡിക്കല്‍
കോളേജുകളെയാണ്
ഇത്തരത്തില്‍
വികസിപ്പിക്കുന്നത്;
(ബി)
ആവശ്യാനുസരണം
ഡോക്ടര്‍മാരെയും മറ്റ്
പാരാമെഡിക്കല്‍
ജീവനക്കാരെയും
നിയമിച്ച് മെഡിക്കല്‍
കോളേജ് ആശുപത്രികളെ
രോഗീസൗഹൃദമാക്കാന്‍
നടപടിയെടുത്തിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഇടുക്കി
മെഡിക്കല്‍ കോളേജിന്റെ
സ്ഥിതി
മെച്ചപ്പെടുത്തുന്നതിനായി
ഈ സര്‍ക്കാര്‍ നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്; വയനാട്
മെഡിക്കല്‍ കോളേജിന്റെ
നിര്‍മ്മാണ പുരോഗതി
അറിയിക്കുമോ?
സര്‍ക്കാര്‍
മെഡിക്കല്‍ കോളേജുകളില്‍ രോഗി
സൗഹൃദ കാഷ്വാലിറ്റികള്‍
3654.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജുകളെ
എ.ഐ.ഐ.എം.എസ്(എയിംസ്)
നിലവാരത്തിലേക്കുയര്‍ത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
മെഡിക്കല്‍
കോളേജുകളിലെ
കാഷ്വാലിറ്റികളിലെങ്കിലും
രോഗികളുടെ രക്തപരിശോധന,
എക്സ്.റേ, സ്കാനിങ്
എന്നിവയ്ക്കായി
കൂട്ടിരിപ്പുകാരെ
അയയ്ക്കുന്നതിനു പകരം
അശുപത്രി ജീവനക്കാര്‍
തന്നെ പരിപാലിക്കുന്ന
സമ്പ്രദായം
ആരംഭിക്കുമോ;
(സി)
നേഴ്സിംഗ്,
മറ്റ് പാരാമെഡിക്കല്‍
വിദ്യാര്‍ത്ഥികള്‍
എന്നിവര്‍ക്ക്
പാര്‍ട്ട്-ടൈം ആയി ജോലി
ലഭിക്കത്തക്ക
വിധത്തില്‍ മെഡിക്കല്‍
കോളേജുകളിലെ
കാഷ്വാലിറ്റികള്‍
സജ്ജമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
സ്വകാര്യ
ആശുപത്രികളിലെ പോലെ
രോഗി സൗഹൃദ
കാഷ്വാലിറ്റികള്‍
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജുകളില്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
തിരുവനന്തപുരം
മെഡിക്കല്‍ കോളേജിലെ കാത്
ലാബിന്റെ പ്രവര്‍ത്തനം
3655.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
മെഡിക്കല്‍ കോളേജിലെ
കെ.എച്ച്.ആര്.ഡബ്ല്യൂ.എസ്.ന്റെ
കീഴിലുള്ള കാത്
ലാബിന്റെ പ്രവര്‍ത്തനം
ഏപ്രില്‍ മാസം
നിര്‍ത്തിവയ്ക്കേണ്ട
സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനുള്ള
കാരണമെന്താണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
ലാബില്‍ നിന്നും
പ്രതിമാസം ലഭിക്കുന്ന
ശരാശരി വരുമാനം
എത്രയാണെന്ന്
വെളിപ്പെടുത്താമോ;
(സി)
പാവപ്പെട്ട
രോഗികള്‍ക്ക് ആശ്രയമായ
ഈ ലാബിന്റെ
പ്രവര്‍ത്തനം
തടസ്സപ്പെടുത്തുന്നത്
സ്വകാര്യ ആശുപത്രികളെ
സഹായിക്കാനാണെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
കാത്
ലാബ് മുടക്കം കൂടാതെ
പ്രവര്‍ത്തിപ്പിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
ചികിത്സാപ്പിഴവുകള്‍
സംബന്ധിച്ച പരാതികളിന്മേല്
എടുത്ത നടപടി
3656.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോട്ടയം
മെഡിക്കല്‍ കോളേജില്‍
ചികിത്സയ്ക്ക് വന്ന
അര്‍ബുദമില്ലാത്ത
വനിതയെ
കീമോതെറാപ്പിക്ക്
വിധേയമാക്കിയ
പരാതിയില്‍
ആരോഗ്യവകുപ്പ്
എന്തൊക്കെ നടപടികള്‍
എടുത്തു; വിശദമാക്കാമോ;
(ബി)
കോട്ടയം
മെഡിക്കല്‍ കോളേജില്‍
ചികിത്സ
കിട്ടാതെവന്നതിന്റെ
പേരില്‍ മരിച്ചുപോയ
കട്ടപ്പന സ്വദേശിയുടെ
ബന്ധുക്കളുടെ
പരാതിയില്‍ സര്‍ക്കാര്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു;
വിശദമാക്കുമോ?
പി.എച്ച്.സി.,സി.എച്ച്.സി.ആരംഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
3657.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലവില്‍
കേരളത്തില്‍ എത്ര
പി.എച്ച്.സി.,
സി.എച്ച്.സി.കള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
ജില്ല തിരിച്ചുള്ള
കണക്കുകള്‍ നല്‍കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പുതിയതായി
പി.എച്ച്.സി.,
സി.എച്ച്.സി. എന്നിവ
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(സി)
പുതിയതായി
പി.എച്ച്.സി.,
സി.എച്ച്.സി. എന്നിവ
ആരംഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്;
വിശദവിവരം നല്‍കുമോ;
എല്ലാ
സർക്കാർ ആശുപത്രികളിലും
ദന്തചികിത്സാ വിഭാഗം
3658.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ ബ്ലോക്ക്
പഞ്ചായത്തുകളിലുമുള്ള
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററുകളിൽ
ദന്തചികിത്സാ വിഭാഗം
ആരംഭിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ ;
ഉണ്ടെങ്കില്‍
ഇതിനായുള്ള നടപടികള്‍
ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
(ബി)
ആരോഗ്യ
വകുപ്പിന്റെ കീഴിലുള്ള
പി.എച്ച്.സി.കളിലും
സി.എച്ച്.സി.കളിലും
ദന്തഡോക്ടറുടെ
അഭാവംമൂലം
സാധാരണക്കാരായ രോഗികൾ
സ്വകാര്യ
ദന്തഡോക്ടര്‍മാരുടെ
സേവനം തേടുന്നതിന്
നിര്‍ബന്ധിതരാകുന്ന
സാഹചര്യം
പരിശോധിക്കുമോ?
ദേശീയ
ഗുണമേന്മ അംഗീകാരമുളള
പ്രാഥമിക ആരോഗ്യ
കേന്ദ്രങ്ങള്‍
3659.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രാഥമിക ആരോഗ്യ
കേന്ദ്രങ്ങള്‍ക്ക്
ദേശീയ ഗുണമേന്മ
അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
എങ്കിൽ ഏതൊക്കെ
കേന്ദ്രങ്ങൾക്കാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഏതൊക്കെ
കാര്യങ്ങള്‍
വിലയിരുത്തിയാണ്
പ്രാഥമിക ആരോഗ്യ
കേന്ദ്രങ്ങള്‍ക്ക്
ദേശീയ ഗുണമേന്മ
അംഗീകാരം
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ?
മങ്കട
നിയോജകമണ്ഡലത്തിലെ
സി.എച്ച്.സി.ക്ക്
കെട്ടിടനിര്‍മ്മാണം
3660.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മങ്കട
നിയോജകമണ്ഡലത്തിലെ
പുഴക്കാട്ടിരി
സി.എച്ച്.സി.ക്ക്
കെട്ടിടനിര്‍മ്മാണത്തിനായി
എം.എല്‍.എ. ആസ്തി വികസന
ഫണ്ടില്‍ നിന്നും തുക
അനുവദിച്ച ഉത്തരവ്
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
ഉത്തരവ്
പുറപ്പെടുവിച്ച്
നാളിതുവരെയും
നിര്‍മ്മാണം
ആരംഭിക്കാന്‍
സാധിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
നിര്‍മ്മാണ
പ്രവര്‍ത്തനം
അടിയന്തരമായി
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
ഹെൽത്ത്
സെന്ററുകളുടെ അടിസ്ഥാന സൗകര്യ
വികസനം
3661.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം എത്ര പ്രൈമറി
ഹെല്‍ത്ത് സെന്ററുകള്‍
കുടുംബാരോഗ്യകേന്ദ്രങ്ങളായും,
കമ്മ്യൂണിറ്റി
ഹെല്‍ത്ത്
സെന്ററുകളായും
ഉയര്‍ത്തിയിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഇവയുടെ
അടിസ്ഥാന സൗകര്യ
വികസനത്തിനായി
എന്തെല്ലാം
നടപടിക്രമങ്ങള്‍ ആണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
കൊട്ടാരക്കര
താലൂക്ക് ആശുപത്രിയുടെ
അടിസ്ഥാന സൗകര്യവികസനം
3662.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
താലൂക്ക് ആശുപത്രിയുടെ
അടിസ്ഥാന
സൗകര്യവികസനത്തിനായി
ആരോഗ്യ വകുപ്പ്
ശിപാര്‍ശ ചെയ്ത
പദ്ധതിക്ക് കിഫ്ബിയില്‍
നിന്നും എത്ര തുകയുടെ
അനുമതിയാണ് ലഭിച്ചത്;
അറിയിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയിലൂടെ
ആശുപത്രിയില്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന വികസന
പ്രവൃത്തികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(സി)
ഈ
പ്രവൃത്തികള്‍
എന്നത്തേക്ക്
ആരംഭിക്കാന്‍ സാധിക്കും
എന്നാണ്
പ്രതീക്ഷിക്കുന്നത്;
വ്യക്തമാക്കുമോ?
ആശുപത്രികളുടെ
ഭൗതിക സാഹചര്യം
മെച്ചപ്പെടുത്തുന്നതിന് നടപടി
3663.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആശുപത്രികളുടെ
ഭൗതിക സാഹചര്യം
മെച്ചപ്പെടുത്തുന്നതിനായി
കിഫ്ബി വഴി ധനസഹായം
അനുവദിച്ചിട്ടുള്ള
മെഡിക്കല്‍ കോളേജുകള്‍,
ജില്ലാ ആശുപത്രികള്‍,
താലൂക്ക് ആശുപത്രികള്‍
ഏതൊക്കെയാണെന്നും
ഇതിനായി എത്ര രൂപ
അനുവദിച്ചിട്ടുണ്ട്
എന്നും വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ ഇനിയും
ഉള്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്ന
ആശുപത്രികളുടെ
മുന്‍ഗണനാക്രമം
വിശദമാക്കാമോ;
(സി)
ഇതില്‍
കായംകുളം
താലൂക്കാശുപത്രിയെ കൂടി
പരിഗണിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
ആര്.സി.സി.യിലെ
ചികിത്സാസൗകര്യങ്ങള്‍
3664.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആര്.സി.സി.യിലെ
കാഷ്വാലിറ്റിയില്‍ ഒരേ
സമയം എത്ര രോഗികളെ
പരിചരിക്കുന്നതിനുള്ള
സൗകര്യമുണ്ടെന്ന്
അറിയിക്കുമോ;
(ബി)
ആര്.സി.സി.യില്‍
എത്തുന്ന രോഗികളുടെ
എണ്ണം ദിനംപ്രതി
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍ നിലവിലെ
സൗകര്യം കൊണ്ട്
കാഷ്വാലിറ്റിയില്‍
ചികിത്സയ്ക്ക് എത്തുന്ന
രോഗികള്‍ക്ക് ഒരേ സമയം
ചികിത്സ നല്കുവാന്
സാധിക്കാത്തതിനാല്‍
കൂടുതല്‍ സൗകര്യങ്ങള്‍
ഒരുക്കുന്നതിന് നടപടി
സ്വീകരിയ്ക്കുമോ?
ആര്.സി.സി.യില്‍
ശമ്പള പരിഷ്കരണം
3665.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ആര്.സി.സി.യില്‍ ശമ്പള
പരിഷ്കരണം അവസാനം
നടപ്പിലാക്കിയത്എന്നാണെന്നും
ഏത് തീയതി മുതലാണ്
പ്രാബല്യം
നല്‍കിയിട്ടുളളതെന്നും
അറിയിക്കാമോ;
(ബി)
അടുത്ത
ശമ്പളപരിഷ്കരണം
എപ്പോള്‍
നടപ്പിലാക്കുമെന്നും
അതിനായി എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്നും
അറിയിക്കാമോ?
മങ്കട
മണ്ഡലത്തിലെ ആശുപത്രികളുടെ
നവീകരണം
3666.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മങ്കട
മണ്ഡലത്തിലെ മങ്കട
സി.എച്ച്.സി. താലൂക്ക്
ആശുപത്രിയായി ഉയര്‍ത്തി
കെട്ടിട നിര്‍മ്മാണം,
പുഴക്കാട്ടിരി
സി.എച്ച്.സി. കെട്ടിട
നവീകരണം, മങ്കട
സി.എച്ച്.സി. യിലെ
സ്റ്റാഫ്
ക്വാര്‍ട്ടേഴ്സ്
നിര്‍മ്മാണം എന്നീ
പ്രവൃത്തികള്‍ക്കായി
ഫണ്ട്
വകയിരുത്തിയിട്ടുണ്ടോ;
(ബി)
ഫണ്ട്
അനുവദിക്കുന്നതിലേക്കായി
പ്രസ്തുത
പ്രവൃത്തികള്‍
നബാര്‍ഡ് പദ്ധതിയില്‍
ഉള്‍പ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
ഓച്ചിറ
സി.എച്ച്.സി.യുടെ നവീകരണം
3667.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഓച്ചിറ
സി.എച്ച്.സി.യുടെ
ശോച്യാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
ഇവിടെ
കിടത്തി ചികിത്സാ
സൗകര്യം
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
നിലവില്‍
ഈ ആശുപത്രിയില്‍
ഏതെല്ലാം
വിഭാഗങ്ങളിലുള്ള
സേവനങ്ങള്‍
ലഭ്യമാണെന്ന്
വിശദീകരിക്കുമോ;
(ഡി)
പ്രസ്തുത
ആശുപത്രിയിലെ സ്റ്റാഫ്
പാറ്റേണും നിലവിലെ
ജീവനക്കാരുടെ വിവരവും
ലഭ്യമാക്കുമോ?
ദേവികുളം
കമ്മ്യൂണിറ്റി ഹെല്‍ത്ത്
സെന്ററിലെ പ്രസവ വാര്‍ഡിന്റെ
പ്രവര്‍ത്തനം
3668.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദേവികുളം
നിയോജകമണ്ഡലത്തിലെ
ദേവികുളം കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററിലെ
നിര്‍മ്മാണം
പൂര്‍ത്തിയായ പ്രസവ
വാര്‍ഡിന്റെ
പ്രവര്‍ത്തനം
ആരംഭിക്കുവാന്‍
സാധിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
ആവശ്യമായ നടപടി ഉടന്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
പാലക്കാട്
ജില്ലാ ആശുപത്രിയിലെ നേത്രരോഗ
വിഭാഗത്തിൽ ശസ്ത്രക്രിയ
യൂണിറ്റ്
3669.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലാ ആശുപത്രിയിലെ
നേത്ര വിഭാഗത്തില്‍
എന്തെല്ലാം ആധുനിക
സജ്ജീകരണങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്
എന്ന് വിശദമാക്കാമാേ;
(ബി)
അവിടെ
റെറ്റിനല്‍ ശസ്ത്രക്രിയ
യൂണിറ്റ്
സ്ഥാപിക്കുന്നതിനുള്ള
നടപടികളുടെ നിലവിലെ
സ്ഥിതി എന്താണെന്ന്
വ്യക്തമാക്കാമാേ;
പ്രസ്തുത യൂണിറ്റ്
എന്ന് സ്ഥാപിക്കാന്‍
കഴിയും എന്ന്
അറിയിക്കാമാേ?
കല്‍പ്പറ്റ
മണ്ഡലത്തില്‍ കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കി മാറ്റുന്ന
പി.എച്ച്.സി.കള്‍
3670.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കല്‍പ്പറ്റ
നിയോജകമണ്ഡലത്തില്‍
ഏതെല്ലാം
പി.എച്ച്.സി.കളെ
കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കി
മാറ്റുന്നതിന്
തെരഞ്ഞെടുത്തിട്ടുണ്ട്;
ഈ ആശുപത്രികളെ
കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കി
മാറ്റുന്നതിന് ഇതുവരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
പി.എച്ച്.സി.കളെ
കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കുന്നതിന്
എന്തെല്ലാം അടിസ്ഥാന
സൗകര്യങ്ങള്‍
ആവശ്യമുണ്ടെന്ന്
വ്യക്തമാക്കുമോ ?
തൃക്കടവൂര്‍
സാമൂഹിക
ആരോഗ്യകേന്ദ്രത്തിന്റെ
നവീകരണം
3671.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊല്ലം
മണ്ഡലത്തിലെ
തൃക്കടവൂര്‍ സാമൂഹിക
ആരോഗ്യകേന്ദ്രത്തില്‍
ഏതെല്ലാം
സ്പെഷ്യാലിറ്റി
യൂണിറ്റുകളാണ് നിലവിൽ
പ്രവര്‍ത്തിച്ചുവരുന്നത്;
(ബി)
ആര്‍ദ്രം
മിഷന്റെ
നടപ്പാക്കലുമായി
ബന്ധപ്പെട്ട്
പരിഗണിച്ചുവരുന്ന
സ്റ്റാന്‍ഡാര്‍ഡൈസേഷന്റെ
ഭാഗമായി ഏതെല്ലാം
സ്പെഷ്യാലിറ്റി
യൂണിറ്റുകളും
തസ്തികകളും
സൃഷ്ടിക്കുന്നതിനുള്ള
പ്രൊപ്പോസലാണ്
പരിഗണനയിലുള്ളത്;
വിശദാംശം ലഭ്യമാക്കുമോ?
തിരുവനന്തപുരം
ഫോര്‍ട്ട് ആശുപത്രിയിലെ
ഓപ്പറേഷന് തീയേറ്റര്‍
കെട്ടിടം
3672.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ഫോര്‍ട്ട് ആശുപത്രിയിലെ
ഓപ്പറേഷന് തീയേറ്റര്‍
കെട്ടിടം 2016-ല്‍ പണി
പൂര്‍ത്തിയാക്കി
കൈമാറിയിട്ടും ഇതുവരെ
പ്രവര്‍ത്തനസജ്ജമാക്കാത്തത്
എന്തുകൊണ്ടാണ്;
(ബി)
പ്രസ്തുത
ഓപ്പറേഷന് തീയേറ്റര്‍
പ്രവര്‍ത്തനസജ്ജമാക്കുന്നതിന്
തടസ്സമായത് അധികൃതരുടെ
ഭാഗത്ത് നിന്നും ഉണ്ടായ
അനാസ്ഥയാണെന്ന
മനുഷ്യാവകാശ കമ്മീഷന്റെ
പരാമര്‍ശം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
അടിയന്തരമായി
പ്രസ്തുത ഓപ്പറേഷന്
തീയേറ്റര്‍
പ്രവര്‍ത്തനസജ്ജമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
തിരുവനന്തപുരം
പള്ളിക്കല്‍ സി.എച്ച്.സി.
3673.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എത്ര പി.എച്ച്.സി. കളെ
2015-ല്‍ സി.എച്ച്.സി.
കള്‍ ആയി
അപ്ഗ്രേഡ് ചെയ്തിരുന്നു
എന്ന് അറിയിക്കാമോ;
(ബി)
തിരുവനന്തപുരം
ജില്ലയിലെ പള്ളിക്കല്‍
പി.എച്ച്.സി. യെ
സി.എച്ച്.സി. ആയി
അപ്ഗ്രേഡ് ചെയ്തത്
എന്നാണ് എന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
സി.എച്ച്.സി. യില്‍
2015-നു ശേഷം എത്ര
സ്റ്റാഫിനെ
നിയമിച്ചിട്ടുണ്ട്
എന്നും ഇവിടെ സ്റ്റാഫ്
സ്ട്രെങ്ത്
എത്രയാണെന്നും
വെളിപ്പെടുത്താമോ?
കരുനാഗപ്പള്ളി
താലൂക്കാശുപത്രിയില്‍
ട്രോമകെയര്‍ സംവിധാനം
3674.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തെക്കന്‍
കേരളത്തില്‍
ഏറ്റവുമധികം
വാഹനാപകടങ്ങള്‍
നടക്കുന്ന
കരുനാഗപ്പള്ളിയില്‍
സ്ഥിതി ചെയ്യുന്ന
താലൂക്കാശുപത്രിയില്‍
ട്രോമകെയര്‍ സംവിധാനം
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
ആശുപത്രിയില്‍ ഇതിനായി
എന്തെല്ലാം
സൗകര്യങ്ങളാണ്
ഒരുക്കേണ്ടതെന്ന്
വിശദീകരിക്കുമോ?
(സി)
നിലവില്‍
അപകടത്തില്‍പ്പെട്ടവരെ
താലൂക്കാശുപത്രിയിലെത്തിക്കുമ്പോള്
പ്രഥമ ശുശ്രൂഷ നല്കി
കൂടുതല്‍
സൗകര്യങ്ങളുള്ള
ആശുപത്രിയിലേക്ക്
അയക്കുന്നതുമൂലം
വിലപ്പെട്ട ജീവനുകള്‍
നഷ്ടപ്പെടുന്നത്
ഒഴിവാക്കുന്നതിനായി
പ്രസ്തുത ആശുപത്രിയില്‍
അടിയന്തര ചികിത്സാ
സംവിധാനങ്ങള്‍
കൂടുതലായി
ഏര്‍പ്പടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
അതിരപ്പിള്ളിയിൽ
ട്രൈബല്‍ സ്പെഷ്യാലിറ്റി
ഹോസ്പിറ്റല്‍
3675.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പതിനാല്
കോളനികളിലായി ആദിവാസി
വിഭാഗത്തില്‍പ്പെട്ടവരും,
പട്ടികജാതി
വിഭാഗത്തിൽപ്പെട്ടവരും,
തോട്ടം മേഖലയിലെ നിരവധി
ജനങ്ങളും അധിവസിക്കുന്ന
അതിരപ്പിള്ളി
പഞ്ചായത്തില്‍ ട്രൈബല്‍
സ്പെഷ്യാലിറ്റി
ഹോസ്പിറ്റല്‍
അനുവദിയ്ക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
അതിരപ്പിള്ളി
പഞ്ചായത്തിലെ
വെറ്റിലപ്പാറ
പി.എച്ച്.സി., കിടത്തി
ചികിത്സാ
സൗകര്യത്തോടുകൂടിയ
ആശുപത്രിയായി
ഉയര്‍ത്തുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
മഴക്കാലരോഗങ്ങള്‍
നിയന്ത്രിക്കുവാന്‍
സ്വീകരിച്ച മുന്‍കരുതലുകള്‍
3676.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
കാലവര്‍ഷം
സജീവമാകുന്നതോടു കൂടി
വ്യാപിക്കുന്ന
മഴക്കാലരോഗങ്ങള്‍
നിയന്ത്രിക്കുവാന്‍
വേണ്ടി പി.എച്ച്.സി.,
സി.എച്ച്.സി. തുടങ്ങിയ
സര്‍ക്കാര്‍
ആശുപത്രികളില്‍
എന്തെല്ലാം
മുന്‍കരുതലുകള്‍
സ്വീകരിച്ചിട്ടുണ്ട്
എന്നതിന്റെ വിശദാംശം
നല്‍കുമോ?
പെരിന്തല്‍മണ്ണ
ജില്ലാ ആശുപത്രിയിൽ പുതിയ
തസ്തികകള്‍
3677.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
താലൂക്ക് ആശുപത്രിയെ
ജില്ലാ ആശുപത്രിയായി
ഉയര്‍ത്തിയതിന്
ആനുപാതികമായി ഇവിടെ
പുതിയ തസ്തികകള്‍
അനുവദിക്കുന്നതിനുള്ള
പ്രൊപ്പോസല്‍
ആരോഗ്യവകുപ്പ്
ഡയറക്ടര്‍ സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ ഇതിന്റെ
നിലവിലെ സ്ഥിതി
എന്താണെന്ന്
വിശദമാക്കാമോ;
(ബി)
രോഗികളുടെ
ബാഹുല്യവും
ഡോക്ടര്‍മാരുടെ അഭാവവും
കാരണം
ബുദ്ധിമുട്ടനുഭവിക്കുന്ന
സാഹചര്യത്തില്‍
പ്രസ്തുത
ആശുപത്രിയ്ക്ക്
ആവശ്യമായ തസ്തികകള്‍
അനുവദിച്ചു
നല്‍കുന്നതിന് ആശുപത്രി
സൂപ്രണ്ട് ഏറ്റവും
ഒടുവിലായി ശിപാർശ
ന്ലകിയതെന്നാണ്;
ആയതിന്റെ
അടിസ്ഥാനത്തില്‍ ആരോഗ്യ
വകുപ്പ് ഡയറക്ടര്‍
സര്‍ക്കാരിന് ശിപാർശ
നല്‍കിയതെന്നാണ്;
പ്രസ്തുത
പ്രൊപ്പോസലിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
മാവേലിക്കര
ജില്ലാ ആശുപത്രിയില്‍ കാത്
ലാബ്
3678.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
ജില്ലാ ആശുപത്രിയില്‍
ഫോറന്‍സിക് സര്‍ജന്റെ
തസ്തിക സൃഷ്ടിച്ച്
നിയമനം
നടത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ആശുപത്രിയില്‍ കാത്
ലാബ് സ്ഥാപിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ?
മലപ്പുറം
പബ്ലിക് ഹെല്‍ത്ത് ലാബ്
3679.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലപ്പുറം
പബ്ലിക് ഹെല്‍ത്ത്
ലാബില്‍ തൈറോയ്ഡ്
ടെസ്റ്റിനുള്ള മെഷീന്
സ്ഥാപിക്കണമെന്നാവശ്യപ്പെട്ട്
എം.എല്‍.എ. നല്കിയ
നിവേദനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
നിവേദനത്തിന്മേൽ
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ;
(സി)
പബ്ലിക്
ഹെല്‍ത്ത് ലാബില്‍
തൈറോയ്ഡ് മെഷീന്
ഉള്‍പ്പെടെ ആവശ്യമായ
മറ്റുസൗകര്യങ്ങള്‍
ഏര്‍പ്പെടുത്താമോ?
അനധികൃതമായി
പ്രവര്‍ത്തിക്കുന്ന
എക്സ്റേ/സി.ടി.സ്കാന്‍
യൂണിറ്റുകളെ നിയന്ത്രിക്കാന്‍
നടപടി
3680.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍,
സ്വകാര്യ മേഖലയിലടക്കം
സംസ്ഥാനത്ത്
അനധികൃതമായി
പ്രവര്‍ത്തിക്കുന്ന
എക്സ്റേ/സി.ടി.സ്കാന്‍
യൂണിറ്റുകളെ
നിയന്ത്രിക്കാന്‍
നിലവില്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
യൂണിറ്റുകളുടെ
ഗുണനിലവാര പരിശോധന
നടത്തുന്നതിന്
നിലവിലുള്ള സംവിധാനം
എന്താണ്; ഇത്
ഫലപ്രദമായി
പ്രവര്‍ത്തിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(സി)
കൃത്യമായ
ഗുണനിലവാര, സുരക്ഷാ
പരിശോധനകള്‍ എന്നിവ
കൂടാതെ ഇത്തരം
യൂണിറ്റുകള്‍
പ്രവര്‍ത്തിക്കുന്നത്
അര്‍ബുദമടക്കമുള്ള
ഗുരുതര രോഗങ്ങള്‍
വരാനിടയാക്കുമെന്നതിനാല്
ഈ രംഗത്ത് കര്‍ശന
പരിശോധനകള്‍ നടത്താന്‍
നടപടി സ്വീകരിക്കുമോ?
സ്വകാര്യലാബുകളുടെ
ടെസ്റ്റിംഗ് ഫീസുകളും
ചാര്‍ജ്ജുകളും
ഏകീകരിക്കുന്നതിന് നടപടി
3681.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
സ്വകാര്യ ക്ലിനിക്കല്‍
ലാബുകളും എക്സ്റേ
കേന്ദ്രങ്ങളും
ഏതെങ്കിലും സര്‍ക്കാര്‍
വകുപ്പിന്റെ
നിയന്ത്രണത്തിനും
നിബന്ധനകള്‍ക്കും
വിധേയമാണോ ;
വിശദീകരിക്കുമോ;
(ബി)
ഇവ
ഈടാക്കുന്ന
ചാര്‍ജ്ജുകള്‍
വ്യത്യസ്ത
നിരക്കിലാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇവയുടെ ടെസ്റ്റിംഗ്
ചാര്‍ജ്ജുകള്‍
സ്ഥാപനങ്ങളില്‍
പരസ്യമായി
പ്രദര്ശിപ്പിക്കുന്നില്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കുമോ;
(സി)
സ്വകാര്യലാബുകളുടെ
ടെസ്റ്റിംഗ് ഫീസുകളും
ചാര്‍ജ്ജുകളും
ഏകീകരിക്കുന്നതിനും
പ്രസ്തുത നിരക്കുകള്‍
സ്ഥാപനങ്ങളില്‍
രേഖപ്പെടുത്തി
പ്രസിദ്ധീകരിക്കുന്നതിനും
നിര്‍ദ്ദേശം നല്കി
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
മായം
കലര്‍ന്ന
ഭക്ഷണപദാര്‍ത്ഥങ്ങള്‍
കണ്ടെത്തിയ സ്ഥാപനങ്ങള്‍
3682.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭക്ഷ്യ
സുരക്ഷാ വകുപ്പ് വിവിധ
ജില്ലകളിലായി
01.01.2016 മുതല്‍
കണ്ടെത്തിയ കേസുകളുടെ
വിശദമായ വിവരം
ജില്ലതിരിച്ച്
ലഭ്യമാക്കുമോ;
(ബി)
ഇതില്‍
എത്ര കേസുകളില്‍ പിഴ
അടച്ചുവെന്നും എത്ര
പേര്‍ക്ക് വീണ്ടും
കച്ചവടം നടത്തുവാന്‍
അനുവാദം നല്‍കിയെന്നും
അറിയിക്കുമോ;
(സി)
ഹോട്ടലുകള്‍,
റെസ്റ്റോറന്റുകള്‍,
ബേക്കറികള്‍,
സ്റ്റേഷനറി
സ്റ്റോറുകള്‍,
പച്ചക്കറി
സ്റ്റാളുകള്‍, ഫിഷ്
സ്റ്റാളുകള്‍, മീറ്റ്
സ്റ്റാളുകള്‍
എന്നിവയില്‍
എത്രയെണ്ണത്തില്‍
പരിശോധന നടത്തി;
പരിശോധനയില്‍, മാരകമായ
കീടനാശിനികളും വിഷാംശം
കലര്‍ന്നതുമായ
ഭക്ഷണപദാര്‍ത്ഥങ്ങള്‍
കണ്ടെത്തിയ കേസുകള്‍
എത്രയാണെന്ന് ജില്ല
തിരിച്ച് പേര് വിവരം
ഉള്‍പ്പെടെ
ലഭ്യമാക്കുമോ ;
(ഡി)
മായം
കലര്‍ന്നതും വിഷാംശം
കലര്‍ന്നതുമായ
ഭക്ഷണപദാര്‍ത്ഥങ്ങള്‍
കണ്ടെത്തിയ
സ്ഥാപനങ്ങളുടെ വിവരം
മാധ്യമങ്ങള്‍ക്ക്
നല്കുവാന് നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
ഹോസ്റ്റലുകളിലെ
ഭക്ഷണത്തിന്‍െറ ഗുണനിലവാരവും
ശുചിത്വവും
T 3683.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിദ്യാഭ്യാസ
സ്ഥാപനങ്ങളോട്
അനുബന്ധിച്ചുള്ള
ഹോസ്റ്റലുകളില്‍
വിതരണം ചെയ്യുന്ന
ഭക്ഷണം ഗുണനിലവാരവും
ശുചിത്വവും
ഉള്ളതാണെന്ന്
വിലയിരുത്തുന്നതിന്
നിലവിലുള്ള സംവിധാനം
എന്താണ്;
(ബി)
പ്രസ്തുത
ഹോസ്റ്റലുകളില്‍
നിന്നും ഭക്ഷണം
കഴിക്കുന്ന
കുട്ടികള്‍ക്ക്
കൂട്ടത്തോടെ
ഭക്ഷ്യവിഷബാധ
ഏല്ക്കുന്ന സംഭവങ്ങള്‍
വര്‍ദ്ധിച്ചുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഉണ്ടെങ്കിൽ
പ്രസ്തുത
ഹോസ്റ്റലുകളില്‍
നിരന്തര പരിശോധന
നടത്തുന്നതിനും
അവിടുത്തെ
ക്യാന്റീനുകള്‍
വൃത്തിയുള്ള
സാഹചര്യത്തിലാണ്
പ്രവര്‍ത്തിക്കുന്നതെന്ന്
ഉറപ്പ് വരുത്തുന്നതിനും
അദ്ധ്യയന വര്‍ഷത്തിന്റെ
തുടക്കത്തില്‍ തന്നെ
നടപടി സ്വീകരിക്കുമോ?
ക്യാന്‍സര്‍ രോഗികളുടെ
ക്രമാതീതമായ വര്‍ദ്ധന
3684.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
2016-17, 2017-18,
2018-19 വര്‍ഷങ്ങളില്‍
വിവിധ ആശുപത്രികളില്‍
രജിസ്റ്റര്‍
ചെയ്തിട്ടുള്ള
ക്യാന്‍സര്‍ രോഗികളുടെ
എണ്ണം വര്‍ഷം തിരിച്ച്
അറിയിക്കാമോ;
(ബി)
കാന്‍സര്‍
രോഗികളുടെ എണ്ണം
ക്രമാതീതമായി
വര്‍ദ്ധിച്ചുവരുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്റെ
കാരണത്തെക്കുറിച്ച്
പഠനം
നടത്തിയിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
വിദഗ്ദ്ധ സമിതിയെ
നിയോഗിച്ച് പഠനം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
നിപ
വൈറസ് ബാധ
3685.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തു
രണ്ടാമതും നിപ വൈറസ്
ബാധ സ്ഥിരീകരിച്ച
സാഹചര്യത്തില്‍ ആയത്
പ്രതിരോധിക്കുന്നതിന്
കൂടുതല്‍ ഫലപ്രദമായ
മരുന്നുകള്‍
കണ്ടുപിടിക്കുന്നതിനുള്ള
പഠന ഗവേഷണങ്ങള്‍
നടത്താന്‍ ആരോഗ്യ
വകുപ്പ് നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(ബി)
ഇത്തരം
പഠന ഗവേഷണങ്ങള്‍ക്കായി
ദേശീയ-അന്തര്‍ദേശീയ
സ്ഥാപനങ്ങളുടെയും
ഏജന്‍സികളുടെയും സഹകരണം
തേടാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
വിശദമാക്കാമോ ;
(സി)
കഴിഞ്ഞ
വര്‍ഷം സംസ്ഥാനത്തിന്റെ
വിവിധ പ്രദേശങ്ങളില്‍
നിപ വൈറസ് ബാധ
ഉണ്ടായതിന്റെ
അടിസ്ഥാനത്തില്‍
ഭാവിയില്‍ ഈ രോഗം
വരാതിരിക്കാനുള്ള
മുന്‍കരുതല്‍ പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍
നടത്തിയിരുന്നുവോ;
പ്രതിരോധ
പ്രവര്‍ത്തനങ്ങളില്‍
ഏതെങ്കിലും തരത്തിലുള്ള
ജാഗ്രതക്കുറവ്
വകുപ്പിന്റെ
ഭാഗത്തുനിന്ന്
ഉണ്ടായിട്ടുണ്ടോ
എന്നറിയിക്കുമോ ;
(ഡി)
വിവിധ
തരം പനികള്‍
പടര്‍ന്നുപിടിക്കുന്നത്
തടയുന്നതിന് പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍
ശക്തമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
ജനകീയ
വെബ് സൈറ്റ്ആരംഭിക്കുന്നതിന്
നടപടി
3686.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിപ പോലുളള
രോഗഭീതിയില്‍ നിന്നും
ജനത്തെ
രക്ഷിക്കുന്നതിന്
ആരോഗ്യ വകുപ്പ്
നടത്തുന്ന
പ്രവര്‍ത്തനങ്ങളെ തകിടം
മറിക്കുന്ന തരത്തില്‍
വകുപ്പിന്റേതെന്ന
വ്യാജേന നിരവധി തെറ്റായ
സന്ദേശങ്ങള്‍
പ്രചരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ജനങ്ങളെ
തെറ്റിദ്ധരിപ്പിക്കുകയും
ഭീതിയിലാഴ്ത്തുകയും
ചെയ്യുന്ന തരത്തിലുളള
വ്യാജവാര്‍ത്തകളും
സന്ദേശങ്ങളും സോഷ്യല്‍
മീഡിയയില്‍ ഉള്‍പ്പെടെ
പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
വിശദാംശം ലഭ്യമാക്കുമോ;
(സി)
തെറ്റിദ്ധരിപ്പിക്കുന്ന
സന്ദേശങ്ങളില്‍ നിന്നും
ജനത്തെ
സംരക്ഷിക്കുന്നതിനും
ശരിയായ വാര്‍ത്തകള്‍
അറിയുന്നതിനും വേണ്ടി
ഒരു ജനകീയ വെബ് സൈറ്റ്
ആരംഭിക്കുന്ന കാര്യം
പരിഗണിക്കുമോ?
ഹൈഡോസ്
അയഡിന്‍ തെറാപ്പി
3687.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഹൈഡോസ്
അയഡിന്‍ തെറാപ്പി
ചികിത്സ
ആര്.സി.സി.യില്‍
നല്കി വന്നിരുന്നോ;
(ബി)
ഈ
ചികിത്സ ഇപ്പോള്‍
നിര്‍ത്തലാക്കിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
കാരണമെന്താണ്;
(സി)
ഇപ്പോള്‍
അയഡിന്‍ തെറാപ്പി
ആവശ്യമായ രോഗികളെ
ചികിത്സിക്കുന്നത്
എങ്ങനെയാണെന്ന്
വ്യക്തമാക്കുമോ?
പാലക്കാട്
ജില്ലയിലെ മഴക്കാലരോഗ
പ്രതിരോധപ്രവര്‍ത്തനങ്ങള്‍
3688.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
പാലക്കാട്
ജില്ലയില്‍
മഴക്കാലരോഗപ്രതിരോധ
പ്രവര്‍ത്തനങ്ങള്‍ക്കായി
എന്തെല്ലാം
മുന്നൊരുക്കങ്ങളാണ്
നടപ്പാക്കിയിട്ടുള്ളതെന്ന്
വിവരിക്കാമോ?
മങ്കട
മണ്ഡലത്തില്‍ കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയ
സ്ഥാപനങ്ങള്‍
3689.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-19
വര്‍ഷത്തില്‍ മങ്കട
നിയോജക മണ്ഡലത്തില്‍
കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കി
ഉയര്‍ത്തിയ
സ്ഥാപനങ്ങള്‍
ഏതെല്ലാമാണ്;
(ബി)
ഇത്തരത്തില്‍
കുടുംബാരോഗ്യ
കേന്ദ്രമാക്കി
ഉയര്‍ത്തിയ
സ്ഥാപനങ്ങളില്‍
എന്തെല്ലാം മാറ്റങ്ങള്‍
കൊണ്ടുവരുവാന്‍
സാധിച്ചു;
വ്യക്തമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം ആരോഗ്യ
മേഖലയില്‍ മങ്കട നിയോജക
മണ്ഡലത്തില്‍
നടപ്പിലാക്കിയ പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കാമോ?
സർക്കാർ
മെഡിക്കൽ കോളേജുകളിൽ
ഡി.എൻ.ബി. കോഴ്സുകൾ
3690.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.ഡി.
കോഴ്സുകൾക്ക് തുല്യമായ
ഡി.എൻ.ബി. കോഴ്സുകൾ
ഇപ്പോൾ സ്വകാര്യ
മെഡിക്കൽ വിദ്യാഭ്യാസ
മേഖലയിൽ മാത്രമേ ഉള്ളൂ
എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
സ്പെഷ്യലൈസ്
ചെയ്തിട്ടുള്ള
ഡോക്ടർമാരുടെ സേവനം
പൊതുജനങ്ങൾക്ക് കൂടുതൽ
ലഭ്യമാക്കുന്നതിന്
എം.ഡി. കോഴ്സുകൾക്ക്
തുല്യമായ ഡി.എൻ.ബി.
കോഴ്സുകൾ സർക്കാർ
മെഡിക്കൽ കോളേജുകളിൽ
ആരംഭിക്കുവാൻ നടപടി
സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
മെഡിക്കല്‍
പി.ജി. സീറ്റുകള്‍
3691.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ സ്വാശ്രയ
മെഡിക്കല്‍
കോളേജുകളില്‍ മൂന്ന്
അലോട്ട്മെന്റ്
നടത്തിയിട്ടും നിലവില്‍
പി.ജി. സീറ്റുകള്‍
ഒഴിഞ്ഞ് കിടക്കുന്ന
അവസ്ഥ ഉണ്ടായിട്ടുണ്ടോ;
(ബി)
ഏതൊക്കെ
വിഷയങ്ങളിലുള്ള പി.ജി.
സീറ്റുകളാണ് ഈ വര്‍ഷം
ഒഴിഞ്ഞ്
കിടക്കുന്നതെന്ന്
അറിയിക്കുമോ;
(സി)
സ്വാശ്രയ
മെഡിക്കല്‍ കോളേജുകളിലെ
പി.ജി. കോഴ്സിന് ഈ
സര്‍ക്കാര്‍ കൊണ്ടുവന്ന
വമ്പിച്ച ഫീസ്
വര്‍ദ്ധനവാണ്
വിദ്യാര്‍ത്ഥികളെ
അഡ്മിഷന് നേടുന്നതില്‍
നിന്നും
പിന്തിരിപ്പിക്കുന്നതെന്ന
ആക്ഷേപം വസ്തുതാപരമാണോ;
(ഡി)
സീറ്റുകള്‍
നഷ്ടപ്പെടുന്നത്
ഒഴിവാക്കുവാന്‍
യോഗ്യതാപരീക്ഷയായ
നീറ്റ് സ്കോറില്‍ ഈ
വര്‍ഷം കുറവ്
വരുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
സംസ്ഥാനത്തെ
എം.ബി.ബി.എസ്. സീറ്റുകള്‍
3692.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
സര്‍ക്കാര്‍, സ്വാശ്രയ
മേഖലകളിലായി എത്ര
എം.ബി.ബി.എസ്.
സീറ്റുകള്‍ നിലവിലുണ്ട്
; അതില്‍ സര്‍ക്കാര്‍
സീറ്റുകള്‍ എത്ര;
മാനേജ്മെന്റ്
സീറ്റുകള്‍ എത്ര;
വിശദമാക്കാമോ?
പുതിയ
എം.ബി.ബി.എസ്.കരിക്കുലം
3693.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മെഡിക്കല്‍
പാഠ്യപദ്ധതി സമൂലമായി
പരിഷ്ക്കരിച്ച് പുതിയ
എം.ബി.ബി.എസ്.കരിക്കുലം
ഇന്ത്യന്‍ മെഡിക്കല്‍
കൗണ്‍സില്‍
പ്രഖ്യാപിച്ചിട്ടുണ്ടോ;
എന്നുമുതലാണ് പ്രസ്തുത
പാഠ്യപദ്ധതി നിലവില്‍
വരുന്നത്;
(ബി)
പുതിയ
പാഠ്യപദ്ധതി പ്രകാരം
എം.ബി.ബി.എസ്.
പഠനത്തില്‍ എന്തൊക്കെ
മാറ്റങ്ങളാണ്
നടപ്പിലാക്കുന്നത്;
(സി)
പുതിയ
പാഠ്യപദ്ധതി പ്രകാരം
കുട്ടികളെ
പഠിപ്പിക്കുന്നതിന്
അദ്ധ്യാപകര്‍ക്ക്
പരിശീലനം നല്‍കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
സ്വാശ്രയ
എം.ബി.ബി.എസ്. അഡ്മിഷന്
സംബന്ധിച്ച സുപ്രീംകോടതി വിധി
3694.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വാശ്രയ മെഡിക്കല്‍
കോളേജുകളിലെ
എം.ബി.ബി.എസ്.
കോഴ്സിന്, മറ്റ്
സംസ്ഥാനങ്ങളിലെ
വിദ്യാര്‍ത്ഥികള്‍ക്കും
അപേക്ഷിക്കുവാന്‍
അനുവാദം നല്‍കണമെന്ന
സുപ്രീംകോടതി വിധിയുടെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
സുപ്രീംകോടതിയുടെ
വിധി മൂലം സംസ്ഥാനത്തെ
വിദ്യാര്‍ത്ഥികള്‍ക്ക്
സ്വാശ്രയ മെഡിക്കല്‍
കോളേജ് പ്രവേശനത്തിന്
അവസരം കുറയുന്ന
സാഹചര്യം
സംജാതമായിട്ടുണ്ടോ;
(സി)
പ്രസ്തുത
വിധിക്കെതിരെ അപ്പീല്‍
നല്‍കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
ഇക്കാര്യത്തില്‍
അഡ്വക്കേറ്റ് ജനറലിന്റെ
നിയമോപദേശം
ലഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ബേബി
പൗഡറില്‍ ആസ്ബസ്റ്റോസ്
3695.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജോണ്‍സണ്‍സ്
ബേബി പൗഡറില്‍
ആസ്ബസ്റ്റോസ്
അടങ്ങിയിരിക്കുന്നതായിട്ടുള്ള
റിപ്പോര്‍ട്ടുകള്‍
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ബേബി
പൗഡറുകളിലെ
ആസ്ബസ്റ്റോസ് ഘടകം
ക്യാന്‍സറിന്
കാരണമാകുമെന്ന കാര്യം
പരിശോധിക്കുമോ;
(സി)
കേരളത്തില്‍
വില്‍ക്കുന്ന
കോസ്മെറ്റിക്
സാധനങ്ങള്‍
പരിശോധിക്കുവാന്‍
നിലവില്‍
സ്വീകരിക്കുന്ന
രീതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
പരിശോധനയില്‍
ക്രമക്കേട് കണ്ടെത്തിയ
ഉല്‍പ്പന്നങ്ങള്‍,
കമ്പനികള്‍ എന്നിവ
ഏതെല്ലാമാണെന്നും ഈ
ഉല്‍പ്പന്നങ്ങള്‍
നിരോധിച്ചിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ?
ആയുർവേദ
ഡ്രഗ് കണ്ട്രോളര് ആന്‍ഡ്
ലൈസന്‍സിങ് അതോറിറ്റി
രൂപീകരിക്കണം
3696.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആയുര്‍വേദത്തിന്
മാത്രമായി ഒരു
സ്വതന്ത്ര ഡ്രഗ്
കണ്ട്രോളര് ആന്‍ഡ്
ലൈസന്‍സിങ് അതോറിറ്റി
നിലവില്‍ ഇല്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തിൽ
ഒരു ഡ്രഗ് ലൈസന്‍സിങ്
അതോറിറ്റി
ആരംഭിക്കുന്നതിനുള്ള
നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ
;വിശദാംശങ്ങൾ
വ്യക്തമാക്കുമോ;
(സി)
2006
മാർച്ച് മുതൽ 2007
ഒക്ടോബർ വരെ
കേന്ദ്രസര്‍ക്കാരിന്‍െറ
സഹായത്തോടുകൂടി
ആയുർവേദത്തിന് എഎസ് യു
ഡ്രഗ് കണ്ട്രോളര്
ആന്‍ഡ് ലൈസന്‍സിങ്
അതോറിറ്റി
ഉണ്ടായിരുന്നോ;
എങ്കില്‍ ഈ കാലയളവിന്
ശേഷം എന്തുകൊണ്ടാണ് ഈ
ലൈസൻസിങ് അതോറിറ്റിയുടെ
നിയമനം തുടരാതിരുന്നത്
എന്ന് വ്യക്തമാക്കുമോ;
(ഡി)
സ്വതന്ത്ര
ഡ്രഗ് കണ്ട്രോളര്
ആന്‍ഡ് ലൈസന്‍സിങ്
അതോറിറ്റി
ഇല്ലാത്തതുകൊണ്ട്
കേരളത്തിൽ ആയുർവേദ
മരുന്ന്
നിര്‍മ്മാതാക്കള്‍ക്ക്
പേറ്റന്റ്,
പ്രൊപ്രൈറ്ററി
പ്രോഡക്ടുകൾക്ക്
ലൈസന്‍സ് എന്നിവ
ലഭിക്കാൻ കാലതാമസം
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
ഈയിനത്തിൽ സർക്കാരിന്
ലഭിക്കേണ്ട നികുതി
വരുമാനം
നഷ്ടപ്പെടുന്നത്
ഒഴിവാക്കാൻ അടിയന്തര
നടപടികൾ സ്വീകരിക്കുമോ?
ഹോമിയോപ്പതി
വകുപ്പിലെ നേഴ്സ് തസ്തിക
3697.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഹോമിയോപ്പതി
വകുപ്പില്‍ നേഴ്സ് ആയി
ജോലി നോക്കുന്നതിനുള്ള
അടിസ്ഥാന യോഗ്യത
എന്താണെന്നും ഇവരുടെ
ജോലിയായി എന്തൊക്കെയാണ്
നിര്‍വ്വചിച്ചിട്ടുള്ളതെന്നും
വിശദമാക്കാമോ;
(ബി)
പ്രസ്തുത
വകുപ്പില്‍ ഹെഡ് നേഴ്സ്
തസ്തിക
നിലവിലില്ലാത്തതിനാല്‍
രോഗികളുടെ ചികിത്സാ
കാര്യങ്ങള്‍
നിര്‍വഹിക്കുന്ന നഴ്സ്
തന്നെയാണ് ഹെഡ്
നേഴ്സിന്റെ ജോലിയും
ചെയ്യേണ്ടി വരുന്നത്
എന്നുള്ള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഉണ്ടെങ്കില്‍ ഹെഡ്
നേഴ്സ് തസ്തിക
സൃഷ്ടിക്കുവാനുള്ള
തീരുമാനം എടുക്കുമോ;
(സി)
നഴ്സുമാര്‍
തുടര്‍ച്ചയായി നൈറ്റ്
ഡ്യൂട്ടി
എടുക്കുമ്പോള്‍ പകരം
ഡ്യൂട്ടി ഓഫ്
കൊടുക്കാറില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
നഴ്സുമാരുടെ
പുതുക്കിയ സീനിയോറിറ്റി
ലിസ്റ്റ് ഉടന്‍
പ്രസിദ്ധീകരിക്കുമോയെന്നും
ആയതിന്റെ
കാലതാമസത്തിനുള്ള കാരണം
എന്താണെന്നും
വ്യക്തമാക്കാമോ ;
(ഇ)
സീനിയോറിറ്റി
ലിസ്റ്റ്
കാലാകാലങ്ങളില്‍
പ്രസിദ്ധീകരിക്കാത്തതിനാല്‍
ഉദ്യോഗസ്ഥരുടെ
സ്ഥാനക്കയറ്റം
താമസിക്കുന്നു എന്നുള്ള
കാര്യം ഗൗരവമായി
കണക്കാക്കുമോ?
ഹോമിയോപ്പതിയിലൂടെ
സമഗ്രമായ ആരോഗ്യപരിപാലനം
3698.
ശ്രീ.എം.
സ്വരാജ്
,,
കെ.സുരേഷ് കുറുപ്പ്
,,
ബി.സത്യന്
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹോമിയോപ്പതിയിലൂടെ
സമഗ്രമായ
ആരോഗ്യപരിപാലനം എന്ന
ലക്ഷ്യം മുന്‍നിര്‍ത്തി
ഈ സര്‍ക്കാര്‍
നടപ്പിലാക്കിവരുന്ന
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
സാംക്രമികരോഗങ്ങള്‍
നിയന്ത്രിക്കുന്നതിനും
ആവശ്യമായ
പ്രതിരോധപ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിനും
ഹോമിയോപ്പതി വകുപ്പ്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
വനിതകള്‍ക്കായി
സീതാലയം എന്ന പേരില്‍
ആരോഗ്യപരിരക്ഷ,
സാന്ത്വന കേന്ദ്രങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
വകുപ്പിന്റെ
കീഴില്‍ ജീവിതശെെലീരോഗ
നിയന്ത്രണത്തിനുള്ള
ആയുഷ് ഹോളിസ്റ്റിക്
സെന്ററുകള്‍,
വന്ധ്യതാനിവാരണ
ചികിത്സക്കായി അമ്മയും
കുഞ്ഞും പദ്ധതി എന്നിവ
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ഒറ്റപ്പാലം
സര്‍ക്കാര്‍ ആയുര്‍വേദ
ആശുപത്രിയിലെ നാച്ചുറോപ്പതി
വിഭാഗം
3699.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
സര്‍ക്കാര്‍ ആയുര്‍വേദ
ആശുപത്രിയിലെ
നാച്ചുറോപ്പതി വിഭാഗം
ശക്തിപ്പെടുത്തുന്നതിനായി
ഈ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ;
(ബി)
പ്രസ്തുത
ആശുപത്രിയിലെ
നാച്ചുറോപ്പതി
വിഭാഗത്തിന്റെ
നവീകരണത്തിനായി ഈ
വര്‍ഷം എത്ര തുക നീക്കി
വച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(സി)
നാച്ചുറോപ്പതി
വിഭാഗത്തെ പ്രസ്തുത
ആശുപത്രിയില്‍ നിന്നും
വേര്‍പെടുത്തുന്നു എന്ന
പൊതുജനങ്ങളുടെ ആശങ്ക
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്
ഒഴിവാക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും എന്ന്
വ്യക്തമാക്കാമോ?
കരീപ്ര
ആയുര്‍വേദ ഡിസ്പെന്‍സറി
3700.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
മണ്ഡലത്തിലെ കരീപ്ര
ആയുര്‍വേദ
ഡിസ്പെന്‍സറിയെ,
കിടത്തി
ചികിത്സാസൗകര്യമുള്ള
ആശുപത്രിയായി
ഉയര്‍ത്തുന്നതിനുള്ള
പ്രൊപ്പോസല്‍ ആയുഷ്
വകുപ്പിന് ലഭിച്ചത്
എന്നാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രൊപ്പോസലില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
പ്രൊപ്പോസലിന്റെ
അംഗീകാരത്തിനായി
എന്തെല്ലാം
തുടര്‍നടപടികള്‍
കൈക്കൊള്ളുമെന്ന്
വ്യക്തമാക്കുമോ?
ആയുര്‍വേദ
ചികിത്സാരംഗം
കാര്യക്ഷമമാക്കുന്നതിന് നൂതന
പദ്ധതികള്‍
3701.
ശ്രീ.വി.
ജോയി
,,
മുരളി പെരുനെല്ലി
,,
ആര്. രാജേഷ്
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആയുര്‍വേദ
ചികിത്സാരംഗവും
ആയുര്‍വേദ മെഡിക്കല്‍
വിദ്യാഭ്യാസരംഗവും
കാര്യക്ഷമമാക്കുന്നതിന്
ഇൗ സര്‍ക്കാര്‍
ആവിഷ്ക്കരിച്ചിട്ടുളള
നൂതനപദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഭാരതീയ
ചികിത്സാവകുപ്പിന്റെ
സേവനം
പൊതുജനങ്ങളിലേയ്ക്ക്
ഫലപ്രദമായി
എത്തിക്കുന്നതിനും
വിവിധ രോഗങ്ങള്‍ക്ക്
ചിട്ടയായതും
മികവുറ്റതുമായ
ചികിത്സകള്‍
നല്കുന്നതിനുമായി
നടപ്പാക്കിവരുന്ന
പദ്ധതികള്‍
എന്തെല്ലാമാണ്;
(സി)
തെരഞ്ഞെടുക്കപ്പെട്ട
ആയുര്‍വേദ
ആശുപത്രികളില്‍
വൃദ്ധജനപരിപാലനത്തിന്
പ്രത്യേക സൗകര്യവും
മാനസികാരോഗ്യ
യൂണിറ്റുകളും
പഞ്ചകര്‍മ്മ
യൂണിറ്റുകളും
പ്രവര്‍ത്തിക്കുന്നുണ്ടോ;
(ഡി)
നിരാലംബരും
അശരണരുമായ വൃദ്ധജനങ്ങളെ
ആയുര്‍വേദ
ചികിത്സയിലൂടെ
ആരോഗ്യമുളള
ജീവിതത്തിലേയ്ക്ക്
നയിക്കുക എന്ന
ലക്ഷ്യത്തോടെ
ജീറിയാട്രിക് കെയര്‍
എന്ന പദ്ധതി നടപ്പാക്കി
വരുന്നുണ്ടോ; വിശദാംശം
നല്‍കുമോ?
കാെയാേങ്കര
ആയൂര്‍വേദ ആശുപത്രി താലൂക്ക്
ആശുപത്രിയായി ഉയര്‍ത്തുന്ന
നടപടി
3702.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ
കാെയാേങ്കരയില്
പ്രവര്‍ത്തിക്കുന്ന 20
ബെഡ്ഡുകളാേടുകൂടിയ
ആയൂര്‍വേദ ആശുപത്രി
താലൂക്ക് ആശുപത്രിയായി
അപ്ഗ്രേഡ് ചെയ്യാന്‍
നടപടി സ്വീകരിക്കുമോ;
(ബി)
എന്‍.എച്ച്.എം.
വഴി ഇവിടെ പഞ്ചകര്‍മ്മ
ചികിത്സ ആരംഭിക്കാന്‍
നടപടിയുണ്ടാകുമാേ?
ഒറ്റപ്പാലത്തെ
സര്‍ക്കാര്‍ ആയുര്‍വേദ
ആശുപത്രി
3703.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലത്തെ
സര്‍ക്കാര്‍ ആയുര്‍വേദ
ആശുപത്രിയെ മുപ്പത്
കിടക്കകളാേട് കൂടിയ
ആശുപത്രിയാക്കി
ഉയര്‍ത്തുന്നതിനുള്ള
പ്രൊപ്പാേസലിന്റെ
നിലവിലെ സ്ഥിതി
വിശദമാക്കാമാേ;
(ബി)
പ്രസ്തുത
പ്രൊപ്പോസല്‍ ഇൗ വര്‍ഷം
തന്നെ നടപ്പിലാക്കുമാേ?
ഇരിങ്ങാലക്കുട
ഗവണ്മെന്റ് ആയുര്‍വേദ
ആശുപത്രിയിലെ ദൃഷ്ടി പദ്ധതി
3704.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇരിങ്ങാലക്കുട
ഗവണ്മെന്റ് ആയുര്‍വേദ
ആശുപത്രിയില്‍ കഴിഞ്ഞ
ആറ് വര്‍ഷമായി
നടപ്പിലാക്കി
വന്നിരുന്ന ദൃഷ്ടി
പദ്ധതി ഈ വര്‍ഷം മുതല്‍
യാതൊരു മുന്നറിയിപ്പും
കൂടാതെ
പിന്‍വലിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏകദേശം അഞ്ഞൂറോളം
കുട്ടികളുടെ
തുടര്‍ചികിത്സ ഇതോടെ
നിലച്ചിരിക്കുന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഈ
ആശുപത്രി മുഖേന പദ്ധതി
തുടര്‍ന്നും
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
ആയുര്‍വേദ
ഒൗഷധ നിര്‍മ്മാണം
3705.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആയുര്‍വേദ
ഒൗഷധ ഉല്പാദനവും
മാര്‍ക്കറ്റും
അലോപ്പതി ഒൗഷധങ്ങളെ
താരതമ്യം
ചെയ്യുമ്പോള്‍ വളരെ
വലുതായിട്ടും ആയുര്‍വേദ
ഒൗഷധങ്ങളുടെ
നിയന്ത്രണത്തിനും
ഗുണനിലവാര
പരിശോധനക്കുമായി ഒരു
ഡ്രഗ്സ് കണ്‍ട്രോളറെ
നിയമിക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
പ്രസ്തുത നിയമനത്തിന്റെ
ആവശ്യകത
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ആയുര്‍വേദ
ഒൗഷധങ്ങളുടെ ഗുണനിലവാര
പരിശോധനാ
ലാബോറട്ടറികള്‍
എത്രയെണ്ണമുണ്ട്;
ഇവയുടെ
നിര്‍മ്മാണത്തിനും
പ്രവര്‍ത്തനത്തിനും
കേന്ദ്ര ഫണ്ട്
ലഭ്യമാണോ; കേന്ദ്ര
ഫണ്ട് ലഭിച്ചിട്ടും
ഇനിയും
പ്രവര്‍ത്തനമാരംഭിക്കാത്ത
ലബോറട്ടറികള്‍ ഉണ്ടോ;
വ്യക്തമാക്കുമോ;
(സി)
ആയുര്‍വേദ
ഒൗഷധ നിര്‍മ്മാണവുമായി
ബന്ധപ്പെട്ട രേഖകളും
മറ്റും ഓണ്‍ലെെനായി
അംഗീകാരത്തിന്
സമര്‍പ്പിക്കുവാനുളള
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ആയുര്‍വേദ
ഔഷധനിര്‍മ്മാണ മേഖലയിലെ
പ്രതിസന്ധികൾ
3706.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാറിമാറി
വരുന്ന നിയമങ്ങള്‍ക്ക്
അനുസൃതമായി
സമയബന്ധിതമായി നടപടി
സ്വീകരിക്കാത്തത് മൂലം
സംസ്ഥാനത്തെ ആയുര്‍വേദ
ഔഷധനിര്‍മ്മാണ മേഖല
പ്രതിസന്ധിയിലാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മരുന്ന്
നിര്‍മ്മാണത്തിനായുള്ള
പൈലറ്റ് സ്റ്റഡിയ്ക്ക്
അനുമതി
നല്‍കുന്നതിനുള്ള
പെരുമാറ്റച്ചട്ടം
നിർമ്മിക്കുവാന്‍ ഓരോ
സംസ്ഥാനത്തും നാലംഗ
സമിതിയെ
രൂപീകരിക്കണമെന്ന
കേന്ദ്ര സര്‍ക്കാരിന്റെ
ഫെബ്രുവരിയിലെ
ഉത്തരവിന് അനുസൃതമായി
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
സംസ്ഥാനത്ത്
പുതിയ മരുന്നുകള്‍ക്ക്
അനുമതി ലഭിക്കുവാന്‍
കാലതാമസം നേരിടുന്ന
സാഹചര്യത്തില്‍, അനുമതി
വേഗത്തില്‍ ലഭിക്കുന്ന
സംസ്ഥാനങ്ങളിലേയ്ക്ക്
മരുന്ന് നിര്‍മ്മാണം
മാറ്റി കൊണ്ടുപോകുന്നത്
ഒഴിവാക്കുവാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
കൗമാര
പ്രായക്കാര്‍ക്കിടയിലെ
ആത്മഹത്യ പ്രവണത
3707.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കൗമാര
പ്രായക്കാര്‍ക്കിടയില്‍
ആത്മഹത്യാ പ്രവണത കൂടി
വരുന്നതായി
കാണുന്നുണ്ടോ;
വിശദീകരിക്കുമോ;
(ബി)
ദേശീയ,
ലോക ശരാശരിയെക്കാള്‍
വലിയ അന്തരം
കേരളത്തില്‍
നിലനില്‍ക്കുന്നുണ്ടോ;
ആത്മഹത്യ പ്രവണത
തടയുന്നതിനായി
വകുപ്പുതലത്തില്‍
ആവിഷ്കരിച്ച്
നടപ്പിലാക്കുന്ന
പദ്ധതികള്‍ ഏതെല്ലാം
ആണ്; വിശദമാക്കുമോ?
തിരുവനന്തപുരം
ജില്ലയിലെ വൃദ്ധസദനങ്ങള്‍
3708.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ എത്ര
വൃദ്ധസദനങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
അവ
എവിടെയെല്ലാമാണെന്നും
വ്യക്തമാക്കുമോ;
(ബി)
ഓരോ
വൃദ്ധസദനത്തിലും എത്ര
അന്തേവാസികളുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
വൃദ്ധസദനങ്ങളുടെ
സുഗമമായ
പ്രവര്‍ത്തനത്തിന്
സര്‍ക്കാര്‍ എന്തെല്ലാം
സഹായങ്ങളാണ്
അനുവദിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
സായംപ്രഭ
പദ്ധതി
3709.
ശ്രീ.പി.
ഉണ്ണി
,,
വി. അബ്ദുറഹിമാന്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വയോജനങ്ങളുടെ
ക്ഷേമത്തിനും
പരിപാലനത്തിനുമായി
'സായംപ്രഭ' പദ്ധതി
നടപ്പിലാക്കിവരുന്നുണ്ടോ;
(ബി)
വൃദ്ധമന്ദിരങ്ങളിലെ
സേവനങ്ങള്‍
മെച്ചപ്പെടുത്തുന്നതിന്
ഇൗ മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
എന്‍.ജി.ഒ.കളുടെയും
മറ്റ് ഏജന്‍സികളുടെയും
സഹായത്തോടെ പ്രസ്തുത
പദ്ധതിപ്രകാരം
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(സി)
ആരോഗ്യപരവും
ക്രിയാത്മകവുമായ
വാര്‍ദ്ധക്യത്തെക്കുറിച്ച്
അവബോധം നല്‍കുന്നതിന്
ഇൗ പദ്ധതിയില്‍
എന്തെല്ലാം
കാര്യങ്ങളാണ്
ഉള്‍പ്പെടുത്തിയിട്ടുളളത്;
(ഡി)
സംസ്ഥാനത്തുണ്ടായ
പ്രളയക്കെടുതി മൂലം
ദുരിതമനുഭവിക്കുന്ന
മുതിര്‍ന്ന
പൗരന്മാര്ക്ക്
ആശ്വാസമേകുന്നതിന്
എന്തെല്ലാം പുനരധിവാസ
നടപടികളാണ് ഇൗ
പദ്ധതിപ്രകാരം
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
പ്രത്യാശ
വിവാഹധനസഹായ പദ്ധതി
3710.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
പ്രത്യാശ
വിവാഹധനസഹായ പദ്ധതിയുടെ
വിശദാംശം ലഭ്യമാക്കാമോ;
ഈ സര്‍ക്കാര്‍
കാലയളവില്‍ ലഭിച്ച
അപേക്ഷകളിൽ എത്രയെണ്ണം
തീര്‍പ്പാക്കിയിട്ടുണ്ട്;
എത്ര അപേക്ഷകള്‍
തീര്‍പ്പാക്കുന്നതിന്
സാധ്യതയുണ്ടെന്ന്
വ്യക്തമാക്കുമോ?
വനിതകളുടെ
സമഗ്രവികസനത്തിനും
ശാക്തീകരണത്തിനുമായുള്ള നൂതന
പദ്ധതികള്‍
3711.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ബി.ഡി.
ദേവസ്സി
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനിതകളുടെ
സമഗ്രവികസനത്തിനും
ശാക്തീകരണത്തിനുമായി
നടപ്പിലാക്കിവരുന്ന
നൂതന പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
സ്ത്രീകള്‍ക്കുനേരെയുളള
ലെെംഗികാതിക്രമങ്ങള്‍
തടയുന്നതിനും
അതിക്രമങ്ങള്‍ക്ക്
ഇരയായവര്‍ക്ക്
മെച്ചപ്പെട്ട സംരക്ഷണ
സേവനങ്ങള്‍
നല്‍കുന്നതിനും നിര്‍ഭയ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നടപ്പാക്കി വരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(സി)
വനിതാശാക്തീകരണം,
ജെന്‍ഡര്‍ അവബോധം
തുടങ്ങിയവ സംബന്ധിച്ച്
എന്തെല്ലാം അവബോധ
പരിപാടികളാണ്
സംഘടിപ്പിച്ച്
വരുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
വിവിധ വനിതാക്ഷേമ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
കാര്യക്ഷമമാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
സമഗ്രമായ
നിയമനിര്‍മ്മാണം
3712.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
കുട്ടികള്‍ക്ക്
നേരെയുള്ള ശാരീരിക
ആക്രമണങ്ങള്‍
കൂടിവരുന്ന
സാഹചര്യത്തില്‍ ഇത്തരം
കുറ്റക്കാര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുവാന്‍
ഉതകുന്ന തരത്തില്‍
സമഗ്രമായ ഒരു
നിയമനിര്‍മ്മാണം
നടത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടാേ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമാേ?
മാതൃകാ
അങ്കണവാടികള്‍
3713.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.കെ.വി.വിജയദാസ്
,,
സി.കൃഷ്ണന്
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സമഗ്ര ശിശു വികസന
പരിപാടികളുടെ ഭാഗമായി
മാതൃകാ അങ്കണവാടികള്‍
സ്ഥാപിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
കുട്ടികളുടെ
മാനസികവും ശാരീരികവുമായ
വളര്‍ച്ചയ്ക്ക് ഊന്നല്‍
നല്‍കുന്നതിന്
എന്തെല്ലാം
കാര്യങ്ങള്‍ക്കാണ്
ശ്രദ്ധ നല്‍കുന്നതെന്ന്
അറിയിക്കാമോ;
(സി)
ഇതിനായി
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെയും മറ്റ്
സന്നദ്ധസംഘടനകളുടെയും
എന്തെല്ലാം സഹായങ്ങളാണ്
ലഭ്യമാക്കുന്നത്;
(ഡി)
അങ്കണവാടികളില്‍
മികച്ച സേവനം
ഉറപ്പാക്കുന്നതിനായി
സംസ്ഥാന തലത്തില്‍
സോഷ്യല്‍ ഓഡിറ്റ്
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
മാവേലിക്കര
നിയമസഭാമണ്ഡലത്തിലെ
അങ്കണവാടികള്‍
3714.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
നിയമസഭാമണ്ഡലത്തില്‍
എത്ര അങ്കണവാടികള്‍
ഉണ്ടെന്നും അവയുടെ
വിശദാംശങ്ങളും
ലഭ്യമാക്കുമോ;
(ബി)
ഇവയില്‍
സ്വന്തമായി സ്ഥലവും
കെട്ടിടവും ഉള്ളവ
എത്രയെന്നും ഇല്ലാത്തവ
എത്രയെന്നും
വിശദമാക്കാമോ;
(സി)
സ്വന്തമായി
സ്ഥലവും
കെട്ടിടവുമില്ലാത്തവയ്ക്ക്
അവ ലഭ്യമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
സ്മാര്‍ട്ട്
അങ്കണവാടികൾ
3715.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്മാര്‍ട്ട്
അങ്കണവാടി
കെട്ടിടങ്ങള്‍
നിർമ്മിക്കുന്നതിനായി
സ്വീകരിച്ച
നടപടിക്രമങ്ങള്‍
വിശദമാക്കുമാേ;
(ബി)
സ്മാര്‍ട്ട്
അങ്കണവാടികളുടെ
നിര്‍മ്മാണത്തിന്
ഏകീകൃത പ്ലാന്‍
തയ്യാറാക്കിയിട്ടുണ്ടാേ;
പ്ലാനിന്റെ പകര്‍പ്പ്
ലഭ്യമാക്കുമാേ?
തിരുവനന്തപുരം
മണ്ഡലത്തില്‍ മാതൃകാ
അങ്കണവാടികള്‍
3716.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാതൃകാ
അങ്കണവാടി
കെട്ടിടങ്ങള്‍
നിര്‍മ്മിക്കുന്ന
പദ്ധതിയുടെ ഭാഗമായി
തിരുവനന്തപുരം
നിയോജകമണ്ഡലത്തിലെ
വലിയതുറ, ശംഖുമുഖം
എന്നിവിടങ്ങളില്‍
അങ്കണവാടികള്‍
സ്ഥാപിക്കുന്നതിന്
സ്ഥലം
നിര്‍ദ്ദേശിച്ചിരുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
സാമൂഹ്യനീതി വകുപ്പ്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
അങ്കണവാടികള്‍
എത്രയും വേഗം
യാഥാര്‍ത്ഥ്യമാക്കുന്നതിനായി
വലിയതുറ സെന്റ്
സേവ്യേഴ്സ് നഗറിലെ
ഡെയറി ഡെവലപ്മെന്റ്
വകുപ്പിന്റെ
അധീനതയിലുള്ള ഭൂമി,
ശംഖുമുഖം പോലീസ്
സ്റ്റേഷന് സമീപമുള്ള
റവന്യൂ വകുപ്പിന്റെ
അധീനതിയിലുള്ള ഭൂമി
എന്നിവ സാമൂഹ്യനീതി
വകുപ്പ് ഏറ്റെടുത്ത്
നിര്‍മ്മാണം
ആരംഭിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
പദ്ധതിയുടെ നിലവിലെ
സ്ഥിതി വിശദമാക്കുമോ;
(സി)
പ്രൊപ്പോസല്‍
സമര്‍പ്പിച്ച് രണ്ട്
വര്‍ഷം പിന്നിട്ടിട്ടും
യാതൊരു
നടപടിയുമുണ്ടാകാത്തതിനാല്
കാലതാമസം
ഒഴിവാക്കുന്നതിന്
സാമൂഹ്യനീതി വകുപ്പ്
ആവശ്യമായ നിര്‍ദ്ദേശം
നല്‍കുമോ; പദ്ധതിയുടെ
നിലവിലെ സ്ഥിതി
വിശദമാക്കുമോ?
ശുഭയാത്ര
പദ്ധതി
3717.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭിന്നശേഷിക്കാര്‍ക്ക്
ഇലക്ട്രോണിക്
വീല്‍ചെയര്‍
നല്‍കുന്നതിന് സംസ്ഥാന
വികലാംഗക്ഷേമ
കോര്പ്പറേഷന്
നടപ്പിലാക്കുന്ന
ശുഭയാത്ര പദ്ധതി
പ്രകാരം 2018-19 -ൽ
ഏകദേശം എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്നും
ഇതില്‍ എത്ര പേര്‍ക്ക്
വീല്‍ചെയര്‍ വിതരണം
ചെയ്തിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(ബി)
പദ്ധതി
പ്രകാരം അപേക്ഷ
സമര്‍പ്പിച്ച മലപ്പുറം
മക്കരപ്പറമ്പിലെ
കല്ലിയന്കൊടി വീട്ടിൽ
ശ്രീ. കുഞ്ഞിമുഹമ്മദ്
കെ. എന്ന അപേക്ഷകന്
വീല്‍ ചെയര്‍ വിതരണം
ചെയ്യുന്നതിന് അനുമതി
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണം അറിയിക്കുമോ?
സ്പെഷ്യല്‍
സ്കൂളുകള്‍ക്ക് ഘട്ടം
ഘട്ടമായി എയിഡഡ് പദവി
3718.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ബുദ്ധിവെെകല്യം ബാധിച്ച
കുട്ടികളുടെ പഠന
പരിശീലന
പുനരധിവാസത്തിനായുള്ള
സ്പെഷ്യല്‍
സ്കൂളുകള്‍ക്ക് ഘട്ടം
ഘട്ടമായി എയിഡഡ് പദവി
നല്‍കുന്നതുമായി
ബന്ധപ്പെട്ടുള്ള
സര്‍ക്കാര്‍ ഉത്തരവ്
നിലവിലുണ്ടോ;
(ബി)
പ്രസ്തുത
സ്കൂളുകള്‍ക്ക്
നല്കിക്കൊണ്ടിരുന്ന
ഗ്രാന്റ്
നിര്‍ത്തലാക്കിയപ്പോള്‍
ഈ സ്കൂളുകള്‍ക്കായി
സമഗ്ര പാക്കേജ്
നടപ്പിലാക്കും എന്ന്
ഉറപ്പ്
നല്‍കിയിട്ടുണ്ടോ;
(സി)
പ്രസ്തുത
സമഗ്ര പാക്കേജ്
യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള
നടപടികൾ
സ്വീകരിക്കുമോ?
അംഗപരിമിതര്‍ക്ക്
നിയമനം
3719.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
അംഗപരിമിതരില്‍ എത്ര
പേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
അംഗപരിമിതരില്‍
താല്‍ക്കാലിക നിയമനം
ലഭിച്ച എത്ര പേര്
ആരോഗ്യ സാമൂഹ്യക്ഷേമ
വകുപ്പില്‍ ഉണ്ടെന്ന്
വ്യക്തമാക്കാമോ?
പോക്സോ
കേസിലെ പ്രതികളുടെ അഭിഭാഷകനെ
ജില്ലാ ശിശുക്ഷേമസമിതി
ചെയര്‍മാനായി നിയമിച്ച നടപടി
3720.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വാളയാറില്‍
പീഡനത്തെതുടര്‍ന്ന്
പ്രായപൂര്‍ത്തിയാകാത്ത
രണ്ട് പെണ്‍കുട്ടികള്‍
ആത്മഹത്യ ചെയ്ത കേസിലെ
പ്രതികള്‍ക്കായി
പാലക്കാട് ജില്ല
ചൈല്‍ഡ് വെല്‍ഫെയര്‍
കമ്മിറ്റി ചെയര്മാന്
അഡ്വക്കേറ്റ് എന്‍.
രാജേഷ് കോടതിയില്‍
ഹാജരായി എന്ന ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
കേസിലെ പ്രതി
പ്രദീപ്കുമാറിന് വേണ്ടി
വക്കാലത്ത് ഉള്ള അഡ്വ.
എന്‍. രാജേഷിനെ
പാലക്കാട് ജില്ലാ
ശിശുക്ഷേമസമിതി
ചെയര്‍മാനായി
നിയമിച്ചത് ഏത്
സാഹചര്യത്തിലാണ്;
(സി)
പോക്സോ
കേസിലെ പ്രതികളുടെ
വക്കാലത്ത് ഏറ്റെടുത്ത
വ്യക്തിയെ ശിശുക്ഷേമ
സമിതിയുടെ
അദ്ധ്യക്ഷനായി നിയമിച്ച
നടപടി
പുന:പരിശോധിക്കുമോ?
കുട്ടികള്‍ക്ക്
എതിരെയുള്ള പീഡനങ്ങള്‍
3721.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കുട്ടികള്‍ക്ക്
അവരുടെ വീടുകളില്‍
നിന്നുപോലും ഭീകരമായ
പീഡനങ്ങള്‍ ഏല്ക്കുന്ന
സാഹചര്യം പരിഗണിച്ച്
അത്തരം
കുറ്റകൃത്യങ്ങള്‍
ആവര്‍ത്തിക്ക
പ്പെടാതിരിക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്നറിയിക്കുമോ;
(ബി)
കുട്ടികള്‍ക്ക്
എതിരെയുള്ള
അതിക്രമങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടാല്‍
ഉടന്‍
അതിനെക്കുറിച്ചുള്ള
വിവരം അധികൃതര്‍ക്ക്
നല്‍കണമെന്നത്
സംബന്ധിച്ച്
ജനങ്ങള്‍ക്ക്
ബോധവത്കരണം നല്കാന്
നടപടി സ്വീകരിക്കുമോ?
സ്കൂള്‍
കൗണ്‍സലര്‍മാർക്കുള്ള
ഓണറേറിയം വിതരണത്തിലെ
കാലതാമസം
3722.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്കൂള്‍
കൗണ്‍സലര്‍മാരുടെ
ഓണറേറിയം യഥാസമയം
വിതരണം ചെയ്യാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ചില
സ്ഥലങ്ങളിലെ
കൗണ്‍സലര്‍മാര്‍ക്ക്
രണ്ട് മാസത്തിലധികമായി
ഓണറേറിയം
നല്‍കിയിട്ടില്ലാത്തതിന്റെ
കാരണം അറിയിക്കുമോ;
(സി)
ഏതെല്ലാം
ജില്ലകളില്‍ ഏതെല്ലാം
ഐ.സി.ഡി.എസ്.- ന്
കീഴിലാണ് ഇത്തരത്തില്‍
ഓണറേറിയം
നല്‍കാത്തതെന്ന വിവരവും
ഓണണററിയം
ലഭിക്കാത്തവരുടെ
എണ്ണവും അറിയിക്കുമോ;
(ഡി)
പ്രസ്തുത
വിഷയത്തിൽ ഗുരുതരമായ
വീഴ്ചവരുത്തിയവര്ക്കെതിരായി
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
അറിയിക്കുമോ?