മന്ത്രിമാര്‍
പങ്കെടുക്കുന്ന ചടങ്ങുകളുടെ
ചെലവിന് നഗരസഭയ്ക്ക് പ്രത്യേക
ഫണ്ട്
3240.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരസഭകളുടെ
കീഴിലുളള വിവിധ
സര്‍ക്കാര്‍
സ്ഥാപനങ്ങളില്‍
മന്ത്രിമാര്‍
പങ്കെടുക്കുന്ന
ചടങ്ങുകള്‍
നടക്കുമ്പോള്‍
പ്രസ്തുത ചെലവിലേക്കായി
ഒരു പ്രോഗ്രാമിന്
എത്രരൂപ
ചെലവഴിക്കാവുന്നതാണ്
എന്ന് വ്യക്തമാക്കുമോ ;
(ബി)
ഇത്തരം
പരിപാടികളുടെ ചെലവ്
വഹിക്കാന്‍ നഗരസഭയ്ക്ക്
പ്രത്യേക ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ആയത്
ചെലവഴിക്കുന്നതിനുളള
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമാണ്;
(ഡി)
അനുവദിക്കുന്ന
തുക
അപര്യാപ്തമായതിനാല്‍
കൂടുതല്‍ തുക
ചെലവഴിക്കാന്‍ അനുമതി
നല്കുവാന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
വാഹന
പാര്‍ക്കിംഗ് സൗകര്യം
3241.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തിരക്കേറിയ
പ്രദേശങ്ങളില്‍ വാഹന
പാര്‍ക്കിംഗ്
സൗകര്യങ്ങളുടെ
അപര്യാപ്തത
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഇത്തരം
അപര്യാപ്തതകള്‍
ഒഴിവാക്കുന്നതിനായി ഒരു
സമഗ്ര പാര്‍ക്കിംഗ് നയം
ആവിഷ്ക്കരിച്ച്
നടപ്പിലാക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ;
(സി)
യന്ത്രവത്കൃത
പാര്‍ക്കിംഗ്
സംവിധാനത്തിന്റെ
സാധ്യതകള്‍ സംബന്ധിച്ച്
വിശദാംശങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ വരുമാനം
വര്‍ദ്ധിപ്പിക്കത്തക്ക
രീതിയില്‍ മേഖലയിലെ
മറ്റ് ഏതെങ്കിലും
സര്‍ക്കാര്‍
സ്ഥാപനങ്ങളുമായോ
ഏജൻസികളുമായോ ചേര്‍ന്ന്
എല്ലാ തദ്ദേശസ്വയം ഭരണ
സ്ഥാപനങ്ങളിലും
പാര്‍ക്കിംഗിന്
സംവിധാനം
നടപ്പിലാക്കുന്ന കാര്യം
പരിഗണിക്കുമോ;
വിശദമാക്കാമോ?
മലയോര
വികസന ഏജന്‍സി
3242.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലയോര
വികസന ഏജന്‍സി (ഹാഡ)
രൂപീകരിച്ചതിനുശേഷം
റാന്നി
നിയോജകമണ്ഡലത്തിൽ
ഇതുവരെ
അനുവദിച്ചിട്ടുള്ള
പ്രവൃത്തികളും അവയുടെ
തുകയും ഇനംതിരിച്ചു
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
ഏജന്‍സി മുഖേന 2017-18
ല്‍ എത്ര
പദ്ധതികള്‍ക്കാണ്
അംഗീകാരം
നല്‍കിയിട്ടുള്ളത് ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(സി)
2019
-20 വർഷത്തെ പട്ടികയിൽ
ഉള്‍പ്പെടുത്തുന്നതിനുള്ള
നിര്‍ദ്ദേശങ്ങള്‍
സമര്പ്പിക്കുന്നതെന്നുമുതലാണെന്ന്
അറിയിക്കാമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ?
വിവിധ
വകുപ്പുകളുടെ ഏകോപനം
3243.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തദ്ദേശസ്വയംഭരണ
വകുപ്പിന് കീഴിലുള്ള
പഞ്ചായത്ത്, നഗരകാര്യം,
ഗ്രാമവികസനം,
തദ്ദേശസ്വയംഭരണ
എഞ്ചിനീയറിംഗ് വിംഗ്,
നഗര-ഗ്രാമാസൂത്രണം
എന്നീ വിവിധ വകുപ്പുകളെ
ഏകോപിപ്പിച്ച് ഒറ്റ
വകുപ്പ്
രൂപീകരിക്കുന്നതിന്
സര്‍ക്കാര്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
കക്കാടം
പൊയിലെ വാട്ടര്‍ തീം
പാര്‍ക്ക്
3244.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ കക്കാടം
പൊയിലിലെ വാട്ടര്‍ തീം
പാര്‍ക്കിനായി
നിര്‍മ്മിച്ച തടയണ
പൂര്‍ണ്ണമായും
പൊളിക്കണമെന്ന്
ഹൈക്കോടതി ഉത്തരവ്
നല്‍കിയിട്ടുണ്ടോ ;
എങ്കില്‍ എന്നാണ്
ഉത്തരവ് നല്‍കിയത് ;
(ബി)
പ്രസ്തുത
ഉത്തരവ് പ്രകാരം തടയണ
പൂര്‍ണ്ണമായി പൊളിച്ച്
നീക്കിയിട്ടുണ്ടോ ;
ഇല്ലെങ്കില്‍
എന്തുകൊണ്ട് ?
ചെറുകിട
വ്യവസായ സംരംഭകർക്ക്
ലെെസന്‍സ്
3245.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെറുകിട
വ്യവസായ സംരംഭകർക്ക്
ലെെസന്‍സ്
നല്‍കുന്നതിനുളള
നടപടികള്‍ കൂടുതല്‍
ലഘൂകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
എല്ലാ
ചെറുകിട
സംരംഭങ്ങള്‍ക്കും ഫയര്‍
സര്‍ട്ടിഫിക്കറ്റ്
നിര്‍ബന്ധമാക്കുന്നതുമൂലം
ഉണ്ടായിട്ടുളള
ബുദ്ധിമുട്ടുകള്‍
ലഘൂകരിക്കുന്നതിനും,
ഫയര്സേഫ്ടി
സര്‍ട്ടിഫിക്കറ്റ്
ആവശ്യമായ
യൂണിറ്റുകള്‍ക്കു
മാത്രമായി
നിജപ്പെടുത്തുന്നതിനും
ആലോചിക്കുമോ;
(സി)
ബില്‍ഡിംഗ്
പെര്‍മിറ്റിനും
ലെെസന്സിനും
ഉണ്ടാകുന്ന കാലതാമസം
ഒഴിവാക്കുന്നതിന് ആയത്
പൂര്‍ണ്ണമായും
ഓണ്‍ലെെന്‍
സംവിധാനത്തിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഫയലുകളും
രേഖകളും
നഷ്ടപ്പെടുത്തുന്നവര്‍ക്കെതിരെ
ശിക്ഷാനടപടി
3246.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശഭരണ
സ്ഥാപനങ്ങളുമായി
ബന്ധപ്പെട്ട വിവിധ
പദ്ധതികളില്‍
നിര്‍വ്വഹണ
ഉദ്യോഗസ്ഥര്‍
ക്രമക്കേടുകള്‍
നടത്തിയതായി ഓഡിറ്റ്
റിപ്പോര്‍ട്ടുകള്‍
വരുമ്പോള്‍ ഫയലുകളും
ബന്ധപ്പെട്ട രേഖകളും
കണ്ടെടുക്കാനാവാത്തതിനാല്
ഉത്തരവാദികളായ
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടിയെടുക്കാന്‍
പറ്റാത്ത സാഹചര്യം
നിലവിലുണ്ടോ;
(ബി)
ഫയലുകളും
രേഖകളും
നഷ്ടപ്പെടുത്തുന്നവര്‍ക്കെതിരെ
ശിക്ഷാനടപടികള്‍
സ്വീകരിക്കാറുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(സി)
ചെക്ക്
ഇഷ്യൂ രജിസ്റ്റര്‍,
പാസ്സ് ബുക്ക്, ട്രഷറി
ബില്‍ ബുക്ക് തുടങ്ങിയ
രേഖകള്‍ എത്ര കാലം
സൂക്ഷിക്കണമെന്നാണ്
നിര്‍ദ്ദേശം
നല്‍കിയിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ?
അനധികൃതമായ
ഫ്ലക്സ് ബോര്‍ഡുകള്‍
3247.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
പാതയോരങ്ങളില്‍
അനധികൃതമായി ഫ്ലക്സ്
ബോര്‍ഡുകള്‍
സ്ഥാപിക്കുന്നത്
ഗതാഗതത്തിനും ആള്
സഞ്ചാരത്തിനും
ബുദ്ധിമുട്ടുണ്ടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
നിയന്ത്രിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്
എന്ന് വിശദീകരിക്കുമോ;
(സി)
പ്രകൃതിക്കു
അത്യന്തം
നാശമുണ്ടാക്കുന്ന വിനൈൽ
ഫ്ലക്സുകളുടെ ഉത്പാദനം
നിയന്ത്രിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
ഗ്രാമ
പഞ്ചായത്ത്, നഗരസഭാ
മേഖലകളിൽ പരസ്യങ്ങള്‍
സ്ഥാപിക്കുന്നതിന്
നിശ്ചിത ഫീസ്
ഈടാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
തദ്ദേശസ്വയംഭരണ
പൊതു സര്‍വീസ്
3248.
ശ്രീ.ജെയിംസ്
മാത്യു
,,
കെ. ദാസന്
ശ്രീമതി
യു. പ്രതിഭ
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അധികാരവികേന്ദ്രീകരണം
കാര്യക്ഷമമാക്കിയതിന്റെ
ഫലമായി തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
വിപുലീകൃതമായതിനാല്
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിന്
സമ്പൂര്‍ണ്ണമായും
ഇ-ഭരണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
നികുതി
സമാഹരണം, സാമൂഹ്യക്ഷേമ
പെന്‍ഷനുകളുടെ വിതരണം,
വ്യാപാരസ്ഥാപനങ്ങള്ക്കുളള
ലൈസന്‍സ്,
കെട്ടിടനിര്‍മ്മാണ
അനുമതി നല്കല്
തുടങ്ങിയ
പ്രവര്‍ത്തനങ്ങള്‍
ആധുനീകരണത്തിന്റെ
ഫലമായി
കാര്യക്ഷമമായിട്ടുണ്ടോ;
ഏതൊക്കെ ജില്ലകളെ
സദ്ഭരണ ജില്ലകളായി
പ്രഖ്യാപിച്ചു; മറ്റു
ജില്ലകളില്‍ ഇതിനായുളള
പ്രവര്‍ത്തനം
പുരോഗമിക്കുന്നുണ്ടോ;
(സി)
തദ്ദേശസ്വയംഭരണ
പൊതു സര്‍വീസ്
പ്രാബല്യത്തിലായിട്ടുണ്ടോ;
ഇതുവഴി ലക്ഷ്യമാക്കുന്ന
നേട്ടങ്ങള്‍
അറിയിക്കാമോ?
തദ്ദേശസ്വയംഭരണ
വകുപ്പിന് കീഴില്‍ ആരംഭിച്ച
സ്ഥാപനങ്ങള്‍
3249.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
തദ്ദേശസ്വയംഭരണ
വകുപ്പിന് കീഴില്‍
ഏതെല്ലാം സ്ഥാപനങ്ങള്‍
ആരംഭിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
നല്കുമാേ;
(ബി)
ഏതെല്ലാം
സ്ഥാപനങ്ങള്‍
ആരംഭിക്കുന്നതിനുള്ള
പ്രാെപ്പാേസലുകള് ആണ്
പരിഗണനയില്‍ ഉള്ളതെന്ന്
വ്യക്തമാക്കാമാേ;
(സി)
വകുപ്പിന്റെ
ക്രിയാത്മകമായ ഇടപെടല്‍
ഇല്ലാത്തതിനാല്‍
സാമ്പത്തിക ബാധ്യതയുടെ
പേരില്‍ ഏതെല്ലാം
സ്ഥാപനങ്ങളുടെ
രുപീകരണമാണ്
തടസ്സപ്പെട്ടിട്ടുള്ളത്;
വ്യക്തമാക്കാമാേ;
(ഡി)
ജനപ്രതിനിധികള്‍ക്കും
ഉദ്യാേഗസ്ഥര്‍ക്കും
സ്വയംതാെഴില്
സംരംഭകര്‍ക്കും
പരിശീലനങ്ങള്‍
നല്‍കുന്നതിന്
വകുപ്പിന് കീഴിലുള്ള
സ്ഥാപനങ്ങള്‍
ഏതാെക്കെയാണ്;
വ്യക്തമാക്കാമാേ;
(ഇ)
പുതിയ
വികസന പരിശീലന
കേന്ദ്രങ്ങള്‍
ആരംഭിക്കുന്നതിനുള്ള
പ്രാെപ്പാേസലുകള്
ലഭിച്ചിട്ടുണ്ടാേ;
വിശദമാക്കാമാേ;
(എഫ്)
ദാരിദ്ര്യ
ലഘൂകരണത്തിന് ഗ്രാമീണ
ജനങ്ങള്‍ക്ക് സ്വയം
താെഴില്‍ സംരഭങ്ങള്‍
ആരംഭിക്കുന്നതിന്
ഉതകുന്ന ഒരു വികസന
പരിശീലന കേന്ദ്രം
പെരുമ്പാവൂരില്‍
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമാേ?
ഗ്രാമപഞ്ചായത്തുകള്‍
നല്കുന്ന സംഭാവന
3250.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമപഞ്ചായത്തുകള്‍ക്ക്
തനത് ഫണ്ടില്‍ നിന്നോ
പ്ലാന്‍ ഫണ്ടില്‍
നിന്നോ ഏതെല്ലാം
ആവശ്യങ്ങള്‍ക്കും
പരിപാടികള്‍ക്കും
ഏതൊക്കെ സംഘടനകള്‍ക്ക്
സംഭാവന നല്കാന്
സാധിക്കും;
(ബി)
ഇങ്ങനെ
നല്കുന്ന
സംഭാവനകള്‍ക്ക്
പരിധിയുണ്ടോയെന്നും
പരമാവധി നല്കാവുന്ന
തുക എത്രയാണെന്നും
വ്യക്തമാക്കാമോ;
(സി)
ഇത്
സംബന്ധിച്ച ചട്ടങ്ങളും
നടപടിക്രമങ്ങളും
എന്താണെന്ന്
വിശദമാക്കാമോ;
(ഡി)
സര്‍ക്കാര്‍
അനുമതി ഇല്ലാതെ
ഗ്രാമപഞ്ചായത്ത് ഫണ്ട്
(തനതോ, പ്ലാനോ)
ഗ്രാമപഞ്ചായത്തുകളുടെ
ആവശ്യത്തിനല്ലാതെ മറ്റു
സംഘടനകളുടെ
ആഭിമുഖ്യത്തില്‍
നടത്തുന്ന
പരിപാടികള്‍ക്ക്
സംഭാവന നല്കാന് നിയമം
അനുശാസിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ഇ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കാസ്രകോട് ജില്ലയിലെ
ഏതെല്ലാം
പഞ്ചായത്തുകള്‍
പൊതുപരിപാടികള്‍ക്ക്
സംഭാവനകള്‍
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
എങ്കില്‍
സര്‍ക്കാരിന്റെ
ഉത്തരവിന്റെ
അടിസ്ഥാനത്തിലാണോ ഇത്
ചെയ്തത് എന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
പദ്ധതി
നിര്‍വ്വഹണ പുരോഗതി
3251.
ശ്രീ.വി.പി.സജീന്ദ്രന്
,,
അനില്‍ അക്കര
,,
അന്‍വര്‍ സാദത്ത്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശഭരണ
സ്ഥാപനങ്ങളുടെ 2019-20
സാമ്പത്തിക വര്‍ഷത്തെ
പദ്ധതി നിര്‍വ്വഹണ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
കഴിഞ്ഞ വര്‍ഷത്തെ
പദ്ധതി നിര്‍വ്വഹണം
തൃപ്തികരമായിരുന്നോ;വിശദാംശം
നല്‍കുമോ;
(ബി)
കഴിഞ്ഞവര്‍ഷം
എസ്.സി.പി.,
റ്റി.എസ്.പി.
പദ്ധതികളില്‍
എന്തെങ്കിലും
വെട്ടിക്കുറവ്
വരുത്തിയിരുന്നോ; ഇത്
പ്രസ്തുത വിഭാഗങ്ങളുടെ
ശാക്തീകരണത്തെ
പ്രതികൂലമായി
ബാധിച്ചുവെന്നത്
പരിശോധിച്ചിട്ടുണ്ടോ;
(സി)
പദ്ധതി
നിര്‍വ്വഹണം
2019-20-ല്‍
കാര്യക്ഷമമാക്കുന്നതിനും
സമയബന്ധിതമായി
തീര്‍ക്കുന്നതിനും
ഇതിനകം സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;
(ഡി)
പ്രളയത്തില്‍
ജീവനോപാധികള്‍
നഷ്ടപ്പെട്ടവര്‍ക്ക്
ഉപജീവനം ഉറപ്പാക്കല്‍
പദ്ധതി 2019-20
വാര്‍ഷിക പദ്ധതിയുടെ
ഭാഗമായി
നടപ്പിലാക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
പദ്ധതി
വിഹിതം തനത് വര്‍ഷംതന്നെ
ചെലവഴിക്കാന്‍ നടപടി
3252.
ശ്രീ.എം.ഉമ്മര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ പദ്ധതി
വിഹിതം ഓരോ വര്‍ഷവും
പൂര്‍ണ്ണമായും
ചെലവഴിക്കാന്‍
കഴിയാത്തതിന്റെ
കാര്യകാരണങ്ങളെ
സംബന്ധിച്ച് വകുപ്പ്
തലത്തില്‍ ഒരു സമഗ്ര
പരിശോധന
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
മുന്‍
സാമ്പത്തിക വര്‍ഷം
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ തുക
പൂര്‍ണമായും മാറി
നല്‍കാത്ത
സാഹചര്യത്തില്‍
അംഗീകാരം നല്കിയ
പദ്ധതികള്‍ ഏത്
തരത്തില്‍
നടപ്പിലാക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ;
(സി)
വരും
വര്‍ഷങ്ങളില്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ പദ്ധതി
വിഹിതം തനത് വര്‍ഷം
തന്നെ ചെലവഴിക്കാന്‍
സഹായകരമായ രീതിയില്‍
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ച്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ ?
ബേക്കല്‍
ഫോര്‍ട്ട് റെയില്‍വേ
സ്റ്റേഷന്
3253.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉദുമ
എം.എല്‍.എ.
എ.ഡി.എസ്.-ല്‍
ഉള്‍പ്പെടുത്തി 2017-18
സാമ്പത്തിക
വര്‍ഷത്തില്‍ ബേക്കല്‍
ഫോര്‍ട്ട് റെയില്‍വേ
സ്റ്റേഷന് വികസനത്തിന്
1,30,99,306 രൂപയുടെ
പ്രവൃത്തിക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
(ബി)
സതേണ്‍
റെയില്‍വേ ഡിവിഷണല്‍
മാനേജര്‍(വര്‍ക്സ്)
പാലക്കാടിന്
ഡെപ്പോസിറ്റ്
പ്രവൃത്തിയായി
കണക്കിലെടുത്ത് ഈ തുക
കൈമാറി
നല്‍കിയിട്ടുണ്ടോ;
(സി)
ഈ
തുക കൈമാറി
നല്‍കുന്നതിനായി
എല്‍.എസ്.ജി.ഡി.കാസര്‍ഗോഡ്
എക്സിക്യുട്ടീവ്
എന്‍ജിനീയര്‍
സമര്‍പ്പിച്ച
പ്രൊപ്പോസലില്‍ ചീഫ്
എഞ്ചിനീയര്‍
(എല്‍.എസ്.ജി.ഡി.)
എന്ത് നടപടിയാണ്
കൈക്കൊണ്ടിട്ടുള്ളത്;
(ഡി)
ഇത്
സംബന്ധിച്ച്
(എല്‍.എസ്.ജി.ഡി.) ചീഫ്
എഞ്ചിനീയറുടെ
ഓഫീസിലുള്ള ഡി ബി
5/13005/18 ഫയലില്‍
എടുത്ത തീരുമാനത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
പുതുതായി
നടപ്പിലാക്കിയ പദ്ധതികള്‍
3254.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കോട്ടയം, പത്തനംതിട്ട,
ഇടുക്കി ജില്ലകളില്‍
തദ്ദേശസ്വയംഭരണ വകുപ്പ്
പുതുതായി നടപ്പിലാക്കിയ
പദ്ധതികള്‍
എന്തൊക്കെയാണ്;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ജില്ലകളില്‍ നാളിതുവരെ
പുതുതായി
പദ്ധതികളൊന്നും
നടപ്പിലാക്കിയിട്ടില്ലെങ്കില്‍
തദ്ദേശസ്വയംഭരണ
വകുപ്പിന്റെ
പരിഗണനയിലുള്ള/നടപ്പിലാക്കുവാനുദ്ദേശിക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
കച്ചിത്താേട്
ഡാം നവീകരണം
3255.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തദ്ദേശ
സ്വയംഭരണ വകുപ്പ് വഴി
നടപ്പാക്കുന്നതിനായി
2018-19 വര്‍ഷത്തെ
ബജറ്റില്‍ പ്രഖ്യാപിച്ച
ഒല്ലൂര്‍
നിയാേജകമണ്ഡലത്തിലെ
മാടക്കത്തറ ഗ്രാമ
പഞ്ചായത്തിലെ
കച്ചിത്താേട് ഡാം
നവീകരണ പ്രവൃത്തിയുടെ
ഇപ്പാേഴത്തെ അവസ്ഥ
വ്യക്തമാക്കാമാേ ?
പുഴക്കാട്ടിരി
സി.എച്ച്.സി.യുടെ നിര്‍മ്മാണം
3256.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുഴക്കാട്ടിരി
സി.എച്ച്.സി.യുടെ
നിര്‍മ്മാണം
ആരംഭിക്കുന്നതിനുള്ള
തടസ്സങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
ഭരണാനുമതി ലഭിച്ചിട്ടും
നടപടികളൊന്നും
സ്വീകരിക്കാത്തതിന്റെ
കാരണം വിശദമാക്കുമോ ;
(സി)
ഭരണാനുമതി
ഉത്തരവിന്റെ കാലാവധി
പൂര്‍ത്തിയായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഭരണാനുമതി
പുതുക്കി
നൽകുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
അടിയന്തരമായി
കെട്ടിട നിര്‍മ്മാണം
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ വിവിധ
പദ്ധതികളുടെ തുക
3257.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2019 മാര്‍ച്ച് 31 നു
മുമ്പ് പണി
പൂര്‍ത്തീകരിച്ച്
ബില്ലുകള്‍ ട്രഷറിയില്‍
സമര്‍പ്പിച്ച
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ വിവിധ
പദ്ധതികളുടെ തുക സ്വയം
കണ്ടെത്തണമെന്നും
2019-20 വര്‍ഷത്തെ
ഫണ്ടില്‍
ഉള്‍പ്പെടുത്തണമെന്നും
കാണിച്ച് സര്‍ക്കാര്‍
ഉത്തരവിറക്കിയതുമൂലം
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ അംഗീകാരം
നേടിയ പദ്ധതികള്‍
ഉപേക്ഷിക്കേണ്ടിവന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഗ്രാമസഭകളില്‍ അംഗീകാരം
നേടിയ പദ്ധതികള്‍
ഉപേക്ഷിക്കുക വഴി
തദ്ദേശസ്വയംഭരണ
സഥാപനങ്ങള്ക്കുണ്ടായിട്ടുള്ള
പ്രയാസങ്ങള്‍
ഒഴിവാക്കാന്‍ നടപടി
സ്വീകരിക്കുമോ?
ലൈഫ്
ഭവന പദ്ധതി ഗുണഭോക്തൃ
ലിസ്റ്റ്
3258.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ
സ്ഥാപനാടിസ്ഥാനത്തില്‍
തയ്യാറാക്കിയ ഗുണഭോക്തൃ
ലിസ്റ്റില്‍പ്പെട്ട
മുഴുവന്‍ പേര്‍ക്കും
ലൈഫ് ഭവന പദ്ധതിയുടെ
ആനുകൂല്യം
ലഭ്യമാക്കുമോേ;
(ബി)
ഈ
ലിസ്റ്റില്‍ നിന്നും
ഓരോ വര്‍ഷത്തേക്കുള്ള
ഗുണഭോക്താക്കളെ
തിരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡം എന്താണ്;
വ്യക്തമാക്കാമോ;
(സി)
അപേക്ഷകന്റെ
കൈവശമുള്ള സ്ഥലത്തിന്റെ
വിസ്തൃതിക്ക് പരിധി
നിലവിലുണ്ടോ;
വ്യക്തമാക്കാമോ?
ലൈഫ്
മിഷൻ ഭവനപദ്ധതി
3259.
ശ്രീ.ആര്.
രാമചന്ദ്രന്
,,
ഇ.കെ.വിജയന്
,,
മുഹമ്മദ് മുഹസിന് പി.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍ സ്ഥാപനമായ
ഹൗസിംഗ് ആന്റ് അര്‍ബന്‍
ഡവലപ്പ്മെന്റ്
കോർപ്പറേഷനിൽ(ഹഡ്കോ)നിന്നും
ലൈഫ് പദ്ധതിക്ക് വായ്പ
ലഭ്യമായിട്ടുണ്ടോ;വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
ഹഡ്കോയുടെ
കര്‍ശനവ്യവസ്ഥകള്‍
പാലിച്ചുകൊണ്ട്
സംസ്ഥാനസര്‍ക്കാരിന് ഈ
വായ്പാ പദ്ധതി
എത്രത്തോളം ഫലപ്രദമായി
വിനിയോഗിക്കാന്‍
കഴിയും; വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
ഹഡ്കോയുടെ
ആദ്യഗഡു വായ്പ
ലഭ്യമായിട്ടുണ്ടോ;ഉണ്ടെങ്കിൽ
അതിന്റെ
അടിസ്ഥാനത്തില്‍
ഗുണഭോക്താക്കള്‍ക്ക്
രണ്ടാംഗഡു
പൂര്‍ണ്ണമായും
നല്കാന് ഇതിനകം
കഴിഞ്ഞിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ഡി)
ലൈഫ്
ഭവനപദ്ധതിയിൽ
ഉൾപ്പെട്ടിട്ടുള്ള
അര്‍ഹരായ മുഴുവന്‍
അപേക്ഷകര്‍ക്കും
ധനസഹായം ലഭ്യമാക്കാന്‍
സർക്കാർ
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(ഇ)
2016-ല്‍
ആരംഭിച്ച ലൈഫ്
ഭവനപദ്ധതിയിൽ ആദ്യ
വര്‍ഷം ലക്ഷ്യമിട്ട
വിവിധ പദ്ധതികളില്‍
മുടങ്ങിയ വീടുകളുടെ
നിർമ്മാണം
പൂർത്തീകരിച്ചോ;
വിശദമാക്കുമോ?
ലെെഫ്
മിഷന് ഗുണഭോക്താക്കള്‍
3260.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലെെഫ്
മിഷന് വഴി
ഭവനനിര്‍മ്മാണത്തിനായി
നാളിതുവരെയായി എത്ര
ഗുണഭോക്താക്കളെ
തെരഞ്ഞെടുത്തിട്ടുണ്ടെന്നും
സംസ്ഥാനത്തെ
ഭവനരഹിതരില്‍
എത്രപേര്‍ക്ക് ഇനിയും
വീട്
ലഭ്യമാക്കാനുണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
ഈ
പദ്ധതി വഴി എത്ര
വീടുകള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും
എത്ര വീടുകളുടെ പണി
ആരംഭിച്ചിട്ടുണ്ടെന്നും
അവയുടെ
പുരോഗതിയെക്കുറിച്ചുള്ള
വിവരവും ലഭ്യമാക്കാമോ?
കല്ല്യാശ്ശേരി
മണ്ഡലത്തിലെ ലൈഫ് പദ്ധതി
3261.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ലൈഫ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കല്ല്യാശ്ശേരി
നിയോജകമണ്ഡലത്തില്‍
എത്ര വീടുകള്‍
നിര്‍മ്മിക്കാനാണ്
ഉദ്ദേശിക്കുന്നതെന്നും
എത്ര വീടുകളുടെ
നിര്‍മ്മാണം
പൂര്‍ത്തിയായിട്ടുണ്ട്
എന്നും വിശദാംശം
ലഭ്യമാക്കാമോ?
മള്‍ട്ടിലെവല്‍
പാര്‍ക്കിംഗ് സംവിധാനം
3262.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരത്തില്‍ വാഹനങ്ങള്‍
പാര്‍ക്ക് ചെയ്യുവാന്‍
അനുഭവപ്പെടുന്ന
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കേന്ദ്ര
സര്‍ക്കാരിന്റെ അമൃത്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
മള്‍ട്ടിലെവല്‍
പാര്‍ക്കിംഗ് സംവിധാനം
ഏര്‍പ്പെടുത്തുന്നതിനുള്ള
നടപടി ഏത്
ഘട്ടത്തിലാണ്;
(സി)
ഈ
പദ്ധതിക്കായി കേന്ദ്ര
സര്‍ക്കാര്‍ എത്ര ഫണ്ട്
അനുവദിച്ചു; ഈ പദ്ധതി
എന്നത്തേക്ക്
പൂര്‍ത്തിയാക്കുവാനാണ്
ഉദ്ദേശിക്കുന്നത്;
വിശദാംശം
വ്യക്തമാക്കുമോ?
സേവാഗ്രാം
പദ്ധതി
3263.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമപഞ്ചായത്തുകളുടെ
സേവനം
വ്യാപിപ്പിക്കുവാൻ
ഉദ്ദേശിച്ച് ആരംഭിച്ച
സേവാഗ്രാം പദ്ധതിയുടെ
നിലവിലെ സ്ഥിതി
എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
എല്ലാ
ഗ്രാമപഞ്ചായത്തുകളിലും
പ്രസ്തുത പദ്ധതി
ആരംഭിക്കുവാൻ
കഴിഞ്ഞിട്ടുണ്ടോ ;
(സി)
പ്രസ്തുത
പദ്ധതി ഫലപ്രദമായി
നടപ്പിലാക്കിയാല്‍
എന്തെല്ലാം നേട്ടങ്ങള്‍
കൈവരിക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത് ;
(ഡി)
പ്രസ്തുത
പദ്ധതിയുടെ സ്തംഭനാവസ്ഥ
പരിഹരിയ്ക്കുന്നതിന്
സ്വീകരിച്ച നടപടികൾ
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
കുടുംബശ്രീ
ചിക്കന്‍ ഫാമുകളിലെ കോഴികള്‍
3264.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടുംബശ്രീ
ബ്രോയിലര്‍ ഫാര്‍മേഴ്സ്
പ്രൊഡ്യൂസര്‍
കമ്പനികള്‍ക്ക്
കീഴിലുള്ള ചിക്കന്‍
ഫാമുകളിലെ കോഴികളെ
വാങ്ങുന്നതിന് മീറ്റ്
പ്രൊഡക്റ്റ്സ് ഓഫ്
ഇന്ത്യ
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച കരാറില്‍
ഒപ്പുവച്ചിട്ടുണ്ടോ;
ഒരു കിലോ കോഴിക്ക്
എന്ത് വില വച്ചാണ്
അവര്‍ വാങ്ങുന്നത്;
(സി)
ചിക്കന്‍
ഫാം കര്‍ഷകര്‍ക്ക്
ലഭിക്കേണ്ട തുക
വേഗത്തില്‍
ലഭിക്കുന്നതിന്
എന്തെങ്കിലും സംവിധാനം
ഒരുക്കിയിട്ടുണ്ടോ;
വിശദമാക്കുമോ?
കേരളചിക്കന്
പ്രൊഡ്യൂസര്‍ കമ്പനി
3265.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടുംബശ്രീ
മിഷന്റെ നേതൃത്വത്തില്‍
ആരംഭിച്ചിട്ടുള്ള
കേരളചിക്കന്
പ്രൊഡ്യൂസര്‍
കമ്പനിയുടെ
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടംവരെയായി എന്ന്
വിശദമാക്കുമോ;
(ബി)
ഏതെല്ലാം
ജില്ലകളിലാണ് ഇത്
നടപ്പിലാക്കിയിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(സി)
നിലവില്‍
ഈ സ്ഥാപനത്തിന്റെ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തുന്നത് എന്ന്
വിശദമാക്കാമോ?
കുടുംബശ്രീയുടെ
സാമൂഹിക വികസന പരിപാടികള്‍
3266.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.വി.
അബ്ദുറഹിമാന്
,,
മുരളി പെരുനെല്ലി
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടുംബശ്രീ
നടപ്പാക്കുന്ന പ്രധാന
സാമൂഹിക വികസന
പരിപാടികള്‍
എന്തെല്ലാമാണ്; വയോജന
പരിപാലനത്തിനായി
രൂപീകരിച്ചിട്ടുളള
ഹര്‍ഷം പദ്ധതി
വ്യാപിപ്പിക്കാന്‍
പരിപാടിയുണ്ടോ; എത്ര
ബഡ്സ് സ്ഥാപനങ്ങള്‍
ആരംഭിച്ചിട്ടുണ്ട്;
പുതുതായി ഇത്തരത്തിലുളള
എത്ര സ്ഥാപനങ്ങള്‍
തുടങ്ങുവാന്‍
പദ്ധതിയുണ്ട്;
വിശദമാക്കാമോ;
(ബി)
അശരണരുടെയും
നിരാലംബരുടെയും
അതിജീവനം
സാധ്യമാക്കുന്ന
അഗതിരഹിത കേരളം
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ;
(സി)
പട്ടിക
ഗോത്രവര്‍ഗ
സ്ത്രീകളെയും അതുവഴി ആ
കുടുംബാംഗങ്ങളെയും
വികസന
പൊതുധാരയിലെത്തിക്കാന്
കുടുംബശ്രീ
നടത്തിവരുന്ന
പ്രവര്‍ത്തനം
വിശദമാക്കാമോ?
കുടുംബശ്രീയുടെ
നൂതന സംരംഭങ്ങള്‍
3267.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടുംബശ്രീയെ
നൂതന സംരംഭത്തിന്
കീഴില്‍
കൊണ്ടുവരുന്നതിന്റെ
ഭാഗമായി ആവിഷ്ക്കരിച്ച
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
പാലും
മുട്ടയും
പാലുല്പന്നങ്ങളും ഒരു
കുടക്കീഴിലാക്കി
കുടുംബശ്രീയുടെ
ഷോപ്പികള്‍ എല്ലാ
ജില്ലകളിലും
തുടങ്ങുന്നതിന്
തീരുമാനം
എടുത്തിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഇത്തരം
സംരംഭങ്ങള്‍
ആരംഭിക്കുന്നതിന് എന്ത്
ധനസഹായമാണ്
അനുവദിക്കുക; അതിന്റെ
പലിശ നിരക്ക് എത്രയാണ്?
വര്‍ദ്ധിച്ചുവരുന്ന
തെരുവുനായ്ക്കളുടെ ശല്യം
3268.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തെരുവുനായ്ക്കളുടെ
ഉപദ്രവം
ഏല്‍ക്കുന്നവരുടെ എണ്ണം
വര്‍ദ്ധിക്കുന്ന കാര്യം
പരിശോധിക്കുമോ;
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ ഈ
വിഷയത്തില്‍ വേണ്ടത്ര
ജാഗ്രത
പാലിക്കുന്നില്ലെന്ന
കാര്യം പരിശോധിക്കുമോ;
(സി)
ഈ
വിഷയത്തില്‍ സംസ്ഥാന
സര്‍ക്കാര്‍ ഫണ്ട്
ഉപയോഗിക്കുവാന്‍
അനുവാദം നല്‍കിയത്
ഉപയോഗിച്ച
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ ഏതെല്ലാം;
ഉപയോഗിച്ച തുക എത്ര;
വ്യക്തമാക്കുമോ; ഓരോ
നഗരസഭയും ചെലവാക്കിയ
തുക എത്ര;
വ്യക്തമാക്കുമോ;
(ഡി)
പഞ്ചായത്ത്
ഡെപ്യൂട്ടി
ഡയറക്ടര്‍മാരെയും
നഗരകാര്യ വകുപ്പ്
റീജിയണല്‍
ഡയറക്ടര്‍മാര്‍ക്കും
ഇതിന്റെ ഏകോപന ചുമതല
നല്‍കുമോ; അവരുടെ
റിപ്പോര്‍ട്ട്
പരിശോധിക്കുമോ;
തദ്ദേശസ്വയംഭരണ
സെക്രട്ടേറിയേറ്റിലെ
ഏതെങ്കിലും സെക്ഷനെ
ഇതിന്റെ ചുമതല
ഏല്‍പ്പിക്കുമോ;
(ഇ)
2019
ജനുവരി മുതല്‍
നാളിതുവരെ
റിപ്പോര്‍ട്ട് ചെയ്ത
തെരുവ് നായ
ആക്രമണത്തെക്കുറിച്ച്
കണക്ക് ലഭ്യമാക്കുമോ;
പഞ്ചായത്ത്, നഗരസഭ
തിരിച്ചും ജില്ല
തിരിച്ചും കണക്ക്
ലഭ്യമാക്കുമോ?
അജൈവ
മാലിന്യനിര്‍മാര്‍ജ്ജനം
3269.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്ലാസ്റ്റിക്
ഉള്‍പ്പെടെയുള്ള അജൈവ
മാലിന്യങ്ങള്‍
വീടുകള്‍, ഓഫീസുകള്‍
എന്നിവിടങ്ങളില്‍നിന്നും
സംഭരിക്കുന്നതിനും അവ
റീസൈക്ലിംഗ്
ഉള്‍പ്പെടെയുള്ള
മാര്‍ഗ്ഗങ്ങളിലൂടെ
പുനരുപയോഗിക്കുകയോ
പരിസ്ഥിതിക്ക്
ദോഷകരമാവാത്ത വിധം
നിര്‍മാര്‍ജ്ജനം
നടത്തുകയോ
ചെയ്യുന്നതിന്
തദ്ദേശസ്വയംഭരണ
വകുപ്പിന് ഒരു ഏകീകൃത
സംവിധാനം നിലവിലുണ്ടോ;
ഇല്ലെങ്കില്‍
അത്തരത്തില്‍ ഒരു
സംവിധാനം
രൂപപ്പെടുത്തുന്നതിന്
ആവശ്യമായ പഠന
ഗവേഷണങ്ങള്‍ നടത്താനും
നടപ്പാക്കാനും നടപടി
സ്വീകരിക്കുമോ;
(ബി)
മാലിന്യ
നിര്മാര്ജ്ജനത്തില്
പഞ്ചായത്തുകള്‍ക്കും
മുനിസിപ്പാലിറ്റികള്‍ക്കും
പരിശീലനം നല്‍കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ?
എല്ലാ
മണ്ഡലങ്ങളിലും മാലിന്യ
സംസ്കരണ പ്ലാന്റുകള്‍
3270.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക് എല്ലാ
നിയോജകമണ്ഡലങ്ങളിലും
മാലിന്യ സംസ്കരണ
പ്ലാന്റുകള്‍
ആരംഭിക്കാനാകുമോ;
ആയതിന് നടപടി
സ്വീകരിക്കാമോ ;
വിശദാംശം
വ്യക്തമാക്കുമോ ?
മാലിന്യ
നിര്‍മ്മാര്‍ജ്ജനത്തിന്
ശുചിത്വ മിഷന് നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
3271.
ശ്രീ.പുരുഷന്
കടലുണ്ടി
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
വി. ജോയി
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ശുചിത്വ-മാലിന്യ
സംസ്കരണമേഖലകളില്‍
സർക്കാർ
നടത്തിയിട്ടുള്ള
ഇടപെടലുകള്‍
എന്തെല്ലാമാണെന്നറിയിക്കുമോ;
(ബി)
ഈ
രംഗത്ത് ശുചിത്വ മിഷന്
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
എല്ലാ
ജില്ലകളിലെയും പ്രധാന
ആശുപത്രികളില്‍
സ്വീവേജ് പ്ലാന്റുകള്‍
സ്ഥാപിക്കുന്നതിനുള്ള
പദ്ധതി ആസൂത്രണം
ചെയ്തിട്ടുണ്ടോയെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
ഗാര്‍ഹിക
ശൗചാലയങ്ങളും പൊതു
ശൗചാലയങ്ങളും
നിര്‍മ്മിക്കുന്നതിനുള്ള
പദ്ധതി ശുചിത്വ മിഷന്
ആവിഷ്കരിച്ചിട്ടുണ്ടോ;
(ഇ)
മികച്ച
പരിസ്ഥിതി
സംരക്ഷണത്തിനും ശുചിത്വ
പ്രവര്‍ത്തനത്തിനും
ശുചിത്വ മിഷന് അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
സ്വീവേജ്
ട്രീറ്റ്മെന്റ് പ്ലാന്റ്
3272.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
നഗരസഭയുടെ പള്ളുരുത്തി
മേഖല 16-ാം ഡിവിഷനില്‍
നഗരസഭ വക സ്ഥലത്ത്
അമൃത് പദ്ധതിയുടെ
കീഴില്‍ സ്വീവേജ്
ട്രീറ്റ്മെന്റ്
പ്ലാന്റ്
നിര്‍മ്മിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച്
പ്രൊപ്പോസലില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(സി)
എത്ര
സെന്റ് സ്ഥലമാണ്
ഇതിനായി
വിനിയോഗിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഈ
പദ്ധതി എന്നത്തേക്ക്
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
കിള്ളിയാർ
മാലിന്യ മുക്തമാക്കാന്‍ നടപടി
3273.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിള്ളിയാർ
മാലിന്യ
മുക്തമാക്കുന്നതിന്
തിരുവനന്തപുരം നഗരസഭ
നടപ്പിലാക്കിയിട്ടുള്ള
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
കിള്ളിയാറിലേക്ക്
മാലിന്യമെത്തുന്ന
ഓടകള്‍
ഒഴിവാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
കിള്ളിയാറിലെ
കയ്യേറ്റങ്ങള്‍
തടയുന്നതിന് റവന്യൂ
വകുപ്പുമായി സഹകരിച്ച്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
കിള്ളിയാര്‍
ശുചീകരണ പദ്ധതി ഒരു
തുടർ പദ്ധതിയായി
നടപ്പിലാക്കുന്നതും
വര്‍ഷത്തില്‍ രണ്ട്
തവണയെങ്കിലും ശുചീകരണ
പദ്ധതികള്‍
നടപ്പിലാക്കി
കിള്ളിയാറിനെ മാലിന്യ
മുക്തമാക്കുന്നതും
പരിഗണിക്കുമോ;
വിശദമാക്കുമോ?
അഡല്‍ട്ട്
ഡയപ്പര്‍
സംസ്ക്കരിക്കുന്നതിനുള്ള
സംവിധാനം
3274.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിടപ്പ്
രോഗികള്‍ ഉപയോഗിക്കുന്ന
അഡല്‍ട്ട് ഡയപ്പര്‍
ഉപയോഗത്തിന് ശേഷം
സംസ്ക്കരിക്കുന്നതിനുള്ള
സംവിധാനം ഇല്ലായെന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഡയപ്പര്‍
പൊതുസ്ഥലങ്ങളില്‍
വലിച്ചെറിയുന്നത് മൂലം
ഉണ്ടാകുന്ന മലിനീകരണ
പ്രശ്നങ്ങള്‍
ഒഴിവാക്കുവാന്‍ എല്ലാ
തദ്ദേശഭരണ
സ്ഥാപനങ്ങളുടെ കീഴിലും
അഡല്‍ട്ട് ഡയപ്പര്‍
നശിപ്പിക്കുന്നതിന്
ആവശ്യമായ
ഇന്‍സിനറേറ്റര്‍
സ്ഥാപിക്കുന്ന കാര്യം
പരിഗണിക്കുമോ?
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ മാലിന്യ
മുക്തമാക്കുന്നതിന് പദ്ധതി
3275.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോളേജുകളും
വിദ്യാലയങ്ങളും
മാലിന്യവിമുക്തമാക്കുന്നതിന്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
എന്തെങ്കിലും പദ്ധതി
ആവിഷ്കരിച്ച്
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
കേരളത്തിലെ
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ മാലിന്യ
നിര്‍മ്മാര്‍ജ്ജനത്തില്‍
കുറ്റകരമായ അനാസ്ഥ
കാട്ടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രശ്നപരിഹാരത്തിന്
എന്തെല്ലാം ശ്രമങ്ങളാണ്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ കീഴില്‍
നടപ്പിലാക്കുന്നതെന്ന്
അറിയിക്കുമോ;
(സി)
പൊതുവിദ്യാലയങ്ങള്‍
മാലിന്യമുക്തവും
ഹരിതവിദ്യാലയവുമാക്കാന്
ലക്ഷ്യംവച്ച്
എന്തൊക്കെ പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുളളത്;
ഭാവിയില്‍ നടത്താന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
എന്തെല്ലാമാണ്;
വിശദാംശം അറിയിക്കാമോ?
പ്ലാസ്റ്റിക്
മാലിന്യ സംസ്കരണത്തില്‍ വന്ന
വീഴ്ച
3276.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
മലിനീകരണ നിയന്ത്രണ
ബോര്‍ഡിന്റെ
നിര്‍ദ്ദേശങ്ങള്‍ വേണ്ട
രീതിയില്‍
നടപ്പാക്കാന്‍ കേരളം
വിമുഖത കാണിക്കുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്ലാസ്റ്റിക്
മാലിന്യങ്ങള്‍
സംസ്കരിക്കുന്നത്
സംബന്ധിച്ച
റിപ്പോര്‍ട്ട് കേന്ദ്ര
മലിനീകരണ നിയന്ത്രണ
ബോര്‍ഡിന് കേരളം
സമര്‍പ്പിക്കാത്തതിനെതിരെ
ബോര്‍ഡ് ഹരിത
ട്രൈബ്യൂണലിനെ
സമീപിക്കുകയുണ്ടായോ;
(സി)
എന്നായിരുന്നു
റിപ്പോര്‍ട്ട്
സമര്‍പ്പിക്കേണ്ടിയിരുന്നത്;
പ്ലാസ്റ്റിക് മാലിന്യ
സംസ്കരണത്തില്‍ വന്ന
വീഴ്ച കാരണമായി ഹരിത
ട്രൈബ്യൂണല്‍
കേരളത്തിന് ഒരു കോടി
രൂപ പിഴയിടുകയുണ്ടായോ ;
ഇല്ലെങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ?
പൊതുമാലിന്യ
സംസ്ക്കരണ സംവിധാനം
3277.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളം
ഖരമാലിന്യ സംസ്ക്കരണനയം
രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
സ്വന്തമായി
മാലിന്യസംസ്ക്കരണ
സംവിധാനം
സ്ഥാപിക്കുവാന്‍
സ്ഥലമോ സാമ്പത്തികമോ
ഇല്ലാത്ത
സ്ഥാപനങ്ങള്‍ക്കും
വ്യക്തികള്‍ക്കുമായി
പൊതുമാലിന്യ സംസ്ക്കരണ
സംവിധാനം
ഏര്‍പ്പെടുത്തുന്ന
കാര്യത്തില്‍
എത്രമാത്രം മുന്നോട്ട്
പോകുവാന്‍ സാധിച്ചു;
വിശദാംശം നല്‍കുമോ;
(സി)
ഖരമാലിന്യ
സംസ്ക്കരണനയം
രൂപീകരിച്ചതു
സംബന്ധിച്ച്
സുപ്രീംകോടതിയില്‍
സത്യവാങ്മൂലം
സമര്‍പ്പിക്കുന്നതിന്
വന്ന കാലതാമസത്തിന്
കോടതി നിര്‍ദ്ദേശിച്ച
ഫെെന്‍
അടച്ചിട്ടുണ്ടോ;
എങ്കില്‍ എന്ത് തുകയാണ്
ഫെെനായി അടച്ചതെന്ന്
അറിയിക്കുമോ?
ദേശീയ
ബയോഗ്യാസ് വികസന പദ്ധതി
3278.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ദേശീയ
ബയോഗ്യാസ് വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി എത്ര
കുടുംബങ്ങള്‍ക്ക്
ധനസഹായം
നല്‍കിയിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വിശദമാക്കുമോ;
(ബി)
ആയതിന്‍പ്രകാരം
ഓരോ വിഭാഗത്തിനും
അനുവദിക്കുന്ന പരമാവധി
തുക എത്രയാണ്;
(സി)
പ്രസ്തുത
പദ്ധതിക്കായി
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകള്‍
ഓരോവര്‍ഷവും
വകയിരുത്തിയ തുകയും
ചെലവഴിച്ച തുകയും
വ്യക്തമാക്കുമോ;
(ഡി)
ഇതിനായി
അപേക്ഷ
സമര്‍പ്പിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്;
വെളിപ്പെടുത്തുമോ?
ആമയിഴഞ്ചാന്താേടില്
നിന്നും മാലിന്യം
നീക്കുന്നതിന് നടപടി
3279.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരത്തിലെ
മാലിന്യവാഹിനിയായി
മാറിയ
ആമയിഴഞ്ചാന്താേടില്നിന്നും
മാലിന്യം നീക്കുന്നതിന്
നഗരസഭയുടെ
നേതൃത്വത്തില്‍ നടത്തിയ
പ്രവര്‍ത്തനം
എന്താെക്കെയായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
എത്ര
ദിവസമാണ് താേട്
ശുചീകരിച്ചതെന്നും ഏത്
ഭാഗത്താണ് ശുചീകരണ
പ്രവര്‍ത്തനങ്ങള്‍
നടത്തിയതെന്നും അതിനായി
എന്ത് തുക
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ?
മഴക്കാല പൂര്‍വ്വ ശുചീകരണവും
പകര്‍ച്ച വ്യാധി പ്രതിരോധവും
3280.
ശ്രീ.എം.
വിന്‍സെന്റ്
,,
പി.ടി. തോമസ്
,,
വി.പി.സജീന്ദ്രന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഴക്കാല
പൂര്‍വ്വ ശുചീകരണം
സംസ്ഥാനത്ത്
കാര്യക്ഷമമായി
നടപ്പിലാക്കുവാന്‍
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഇതിന്റെ
ഭാഗമായി സംസ്ഥാന
വ്യാപകമായി
ജനപങ്കാളിത്തത്തോടു
കൂടി ശുചീകരണ
പ്രവര്‍ത്തനങ്ങള്‍
നടത്തുവാന്‍
കഴിഞ്ഞിട്ടുണ്ടോയെന്നറിയിക്കുമോ;
(സി)
മഴയ്ക്ക്
മുമ്പ് കുളങ്ങളും
നദികളും തോടുകളും
വൃത്തിയാക്കി ഒഴുക്ക്
സുഗമമാക്കുവാന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(ഡി)
ഇത്തരം
പദ്ധതികള്‍ ഒരു
പ്രത്യേക സമയത്ത്
മാത്രം നടപ്പിലാക്കാതെ
നിരന്തരമായി
നടത്തുന്നതിനും അതുവഴി
പകര്‍ച്ചവ്യാധി
പ്രതിരോധിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
പ്ലാസ്റ്റിക്
ക്യാരിബാഗുകളുടെ ഉപയോഗം
3281.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
മഞ്ഞളാംകുഴി അലി
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
പ്ലാസ്റ്റിക്
ക്യാരിബാഗുകള്‍
പൂര്‍ണമായും
നിരോധിക്കാന്‍
സാധിക്കില്ല എന്ന
സത്യവാങ്മൂലം
സര്‍ക്കാര്‍ കോടതിയില്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്ലാസ്റ്റിക്കിന്
പകരം ഉപയോഗിക്കാവുന്ന
വസ്തുക്കളുടെ യഥേഷ്ട
ലഭ്യത ഉറപ്പാക്കാന്‍
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചത്;
വിശദമാക്കാമോ;
(സി)
പ്ലാസ്റ്റിക്
ക്യാരിബാഗുകളുടെ ഉപയോഗം
കുറയ്ക്കുന്നതിനായി
വകുപ്പുതലത്തില്‍
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ?
ഗ്രാമ
പഞ്ചായത്തുകള്‍ക്ക് സ്റ്റാഫ്
ക്വാർട്ടേഴ്സ്
3282.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഗ്രാമ പഞ്ചായത്തുകള്‍
കേന്ദ്രീകരിച്ച്
സ്റ്റാഫ് ക്വാർട്ടേഴ്സ്
നിര്‍മ്മിക്കുന്നതിന്
ഗ്രാമ
പഞ്ചായത്തുകള്‍ക്ക്
അനുമതി നല്കുമാേ;
(ബി)
സ്വദേശം
വിട്ട് മറ്റ്
ജില്ലകളില്‍
ജാേലിനാേക്കുന്ന
ജീവനക്കാര്‍ക്ക്
സൗകര്യപ്രദമാകുംവിധം
ക്വാർട്ടേഴ്സ്
നിർമ്മിക്കുന്നതിനുള്ള
പദ്ധതി
നടപ്പിലാക്കുമാേ;
(സി)
ഇത്തരത്തില്‍
ക്വാർട്ടേഴ്സ്
നിര്‍മ്മിക്കുന്നതിന്
ഗ്രാമപഞ്ചായത്തുകളുടെ
തനത് ഫണ്ട്
ഉപയാേഗിക്കുന്നതിന്
അനുമതി നല്കിയാല്
സര്‍ക്കാരിന്
സാമ്പത്തിക ബാധ്യത
ഇല്ലായെന്നുള്ളത്
സര്‍ക്കാര്‍
പരിഗണിക്കുമാേ;
(ഡി)
വനിതാ
ജീവനക്കാര്‍ക്ക് അടക്കം
ഉപകാരപ്രദമാകുന്ന ടി
പദ്ധതി നടപ്പിലാക്കുമാേ
എന്ന് അറിയിക്കുമോ?
പാലക്കാട് ജില്ലയില്‍
പ്രളയത്തില്‍ തകര്‍ന്ന
റോഡുകളുടെ പുനര്‍ നിര്‍മ്മാണം
3283.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
പ്രളയത്തില്‍ പാലക്കാട്
ജില്ലയില്‍ തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
കീഴിലെ എത്ര
കിലോമീറ്റര്‍ റോഡാണ്
തകര്‍ന്നിട്ടുള്ളത്;
(ബി)
പ്രസ്തുത
റോഡുകള്‍ പുനര്‍
നിര്‍മ്മിക്കാന്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
തൊഴിലുറപ്പ്
പദ്ധതി
3284.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തൊഴിലുറപ്പ്
പദ്ധതിയില്‍
ഉള്‍പ്പെട്ടിരിക്കുന്ന
തൊഴിലാളികള്‍ക്ക് എത്ര
മാസത്തെ
വേതനകുടിശ്ശികയാണ്
നല്‍കാനുള്ളത്; ഇത് ആകെ
എത്ര രൂപ വരും;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
എന്തുകൊണ്ടാണ്
കുടിശ്ശിക നല്കാന്
കഴിയാതെ വന്നത്;
കുടിശ്ശിക അടിയന്തരമായി
ഇവർക്ക് നല്‍കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
തൊഴിലുറപ്പ്
പദ്ധതി
T 3285.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തൊഴിലുറപ്പ്
പദ്ധതിയിന്‍കീഴില്‍
തൊഴിലാളികളുടെ
നിലവിലുള്ള കൂലി എത്ര
രൂപയാണ്; അറിയിക്കുമോ;
(ബി)
പ്രസ്തുത
തൊഴിലാളികളുടെ കൂലി
ഏപ്രില്‍ ഒന്ന് മുതൽ പല
സംസ്ഥാനങ്ങളിലും
പുതുക്കി
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍ കേരളത്തില്‍
ആയത് പുതുക്കി
നിശ്ചയിക്കാത്തത്
എന്തുകൊണ്ടാണ്;
വ്യക്തമാക്കുമോ;
(സി)
കൂലി
പുതുക്കി നിശ്ചയിച്ച്
ഏപ്രില്‍ ഒന്നുമുതല്‍
മുന്‍കാല
പ്രാബല്യത്തോടുകൂടി
കുടിശ്ശിക
ലഭ്യമാക്കുന്നതിന്
ആവശ്യമായ നടപടികള്‍
കൈക്കൊള്ളുമോ എന്ന്
അറിയിക്കുമോ?
പി.എം.ജി.എസ്.വൈ
പദ്ധതി
3286.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17,
17-18, 18-19
വര്‍ഷങ്ങളില്‍
പി.എം.ജി.എസ്.വൈ
പദ്ധതിയില്‍
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍
എന്തെല്ലാം
പ്രവൃത്തികള്‍
നടത്തിയിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
ഒരോ പ്രവൃത്തിയുടെയും
എസ്റ്റിമേറ്റ് തുകയും
പ്രവൃത്തിയുടെ പുരോഗതി
സംബന്ധിച്ച വിവരവും
വ്യക്തമാക്കുമോ?
സ്വയം
വസ്തുനികുതി നിര്‍ണ്ണയം
3287.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുതായി
നിര്‍മ്മിക്കുന്ന
കെട്ടിടങ്ങള്‍ക്ക്
നടപ്പാക്കിയിട്ടുള്ള
സ്വയം വസ്തുനികുതി
നിര്‍ണ്ണയിക്കുന്ന രീതി
സംബന്ധിച്ചുള്ള
മാനദണ്ഡം
എന്തെല്ലാമാണ്;
വിശദാംശം നല്‍കുമോ;
(ബി)
സംസ്ഥാനത്തെ
എല്ലാ തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലും ഈ
രീതിയിലുള്ള
വസ്തുനികുതി നിര്‍ണ്ണയം
നടപ്പാക്കിയിട്ടുണ്ടോ;
വിശദവിവരം നല്‍കുമോ?
ഐ.ബി.പി.എം.എസ്.
സിസ്റ്റത്തിന്റെ പ്രവര്‍ത്തനം
3288.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെട്ടിട
നിര്‍മ്മാണ പെര്‍മിറ്റ്
നല്‍കുന്നതിനായി
നടപ്പിലാക്കിയ
ഐ.ബി.പി.എം.എസ്.
സിസ്റ്റത്തിന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച് പരാതികള്‍
ലഭിച്ചിട്ടുണ്ടോ; ഈ
സിസ്റ്റം നടപ്പിലാക്കിയ
ശേഷം ഓണ്‍ലൈനായി
സമര്‍പ്പിച്ച എത്ര
കെട്ടിട നിര്‍മ്മാണ
പെര്മിറ്റിനായിട്ടുള്ള
അപേക്ഷകള്‍ക്ക്
തിരുവനന്തപുരം
കോര്പ്പറേഷന് അനുമതി
നല്കി;
(സി)
എത്ര
അപേക്ഷകളില്‍ ഇനി
തീരുമാനം
എടുക്കുവാനുണ്ടെന്ന്
അറിയിക്കുമോ?
താത്കാലിക
നിര്‍മ്മാണങ്ങളുടെ
പെര്‍മിറ്റ്
3289.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചുറ്റുമതില്‍
മറ്റ് താത്കാലിക
നിര്‍മ്മാണങ്ങള്‍
എന്നിവക്ക് പെര്‍മിറ്റ്
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പെര്‍മിറ്റ് ഏതൊക്കെ
നിര്‍മ്മാണങ്ങള്‍ക്കാണ്
അവശ്യമുള്ളതെന്നും
ആയതിന്
സമര്‍പ്പിക്കേണ്ട
രേഖകളും
നടപടിക്രമങ്ങളും
വ്യക്തമാക്കാമോ?
വാട്ടര്‍
വേള്‍ഡ് ടൂറിസം
റിസോര്‍ട്ടില്‍ അനധികൃത
നിര്‍മ്മാണം
3290.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴയിലെ
വാട്ടര്‍ വേള്‍ഡ്
ടൂറിസം കമ്പനി
പ്രൈവറ്റ് ലിമിറ്റഡ്
റിസോര്‍ട്ടില്‍ അനധികൃത
നിര്‍മ്മാണം നടന്നതായി
കണ്ടെത്തിയിട്ടുണ്ടോ ;
(ബി)
പ്രസ്തുത
അനധികൃത
നിര്‍മ്മാണത്തിന് പിഴ
ഈടാക്കുവാന്‍ ആലപ്പുഴ
നഗരസഭ തീരുമാനം
എടുത്തിട്ടുണ്ടോ ;
എങ്കില്‍ എന്ത് തുകയാണ്
പിഴയായി ഈടാക്കുവാന്‍
തീരുമാനിച്ചിട്ടുള്ളത്
?
ഓപ്പണ്‍
എയര്‍ ഓഡിറ്റോറിയം
നിര്‍മ്മാണം
3291.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
നിയമസഭാ മണ്ഡലത്തില്‍
തഴക്കര
ഗ്രാമപഞ്ചായത്തില്‍
ആസ്തിവികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തി ഓപ്പണ്‍
എയര്‍ ഓഡിറ്റോറിയം
നിര്‍മ്മിക്കുന്നതിന്
തുക അനുവദിച്ചിട്ടും
നിര്‍മ്മാണം
ആരംഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത
നിര്‍മ്മാണപ്രവൃത്തി
ആരംഭിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
നിര്‍മ്മാണപ്രവൃത്തി
എ.ഡി.സി.യുടെ
മേല്‍നോട്ടത്തില്‍
നടത്തുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
പഞ്ചായത്തുകളിലെ
സ്റ്റാഫ് പാറ്റേണ്‍
പുതുക്കാന്‍ നടപടി
3292.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പഞ്ചായത്തുകളിലെ
ജോലിഭാരം
കണക്കിലെടുത്ത്
സ്റ്റാഫ് പാറ്റേണ്‍
പുതുക്കി
നിശ്ചയിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
എഞ്ചിനീയറിംഗ്
വിഭാഗം കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനായി
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
(സി)
എഞ്ചിനീയറിംഗ്/ഡിപ്ലോമ
പാസ്സായിട്ടുള്ള
ഉദ്യോഗാര്‍ത്ഥികളെ
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളില്‍
അപ്രന്റീസ്
ട്രെയിനികളായി
താല്‍ക്കാലികമായി
നിയമിക്കുന്നതിന്
സര്‍ക്കാര്‍ അനുമതി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
ബ്ലോക്ക്
പഞ്ചായത്ത് സെക്രട്ടറി നിയമനം
3293.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബ്ലോക്ക്
പഞ്ചായത്ത് സെക്രട്ടറി
തസ്തികയില്‍ പി.എസ്.സി.
മുഖേന തസ്തിക മാറ്റം
വഴി നിയമനം നടത്തുന്ന
തസ്തികകളുടെ എണ്ണം
എത്രയാണ് ;
(ബി)
ഇത്തരത്തില്‍
തസ്തികമാറ്റം വഴി
നിയമനം നേടിയവര്‍
എത്രയാണ്; ഇതില്‍
ഗ്രാമവികസന വകുപ്പില്‍
നിന്നും തസ്തികമാറ്റം
വഴി നിയമനം നേടിയവര്‍
എത്രയാണ് ;
അന്യത്രസേവനത്തിലുള്ളവര്
എത്ര എന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
തസ്തികയില്‍ ജൂണ്‍
ഒന്ന് പ്രകാരം തസ്തിക
മാറ്റം വഴി
നികത്താനുള്ള എത്ര
ഒഴിവുകളുണ്ട്; ഈ
ഒഴിവുകള്‍
നികത്തുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
വാടാനപ്പള്ളി
ഗ്രാമപഞ്ചായത്ത് ഓഫീസിലെ
ഒഴിവുകൾ
3294.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മണലൂര്‍
മണ്ഡലത്തിലെ
വാടാനപ്പള്ളി
ഗ്രാമപഞ്ചായത്തില്‍
അസിസ്റ്റന്റ്
എഞ്ചിനീയര്‍,
ഓവര്‍സീയര്‍ എന്നീ
തസ്തികകളില്‍ ഒഴിവുകൾ
നിലവിലുണ്ടാേ;
ഉണ്ടെങ്കില്‍ അവ
നികത്തുവാൻ നടപടി
സ്വീകരിച്ചിട്ടുണ്ടാേ
എന്ന് അറിയിക്കാമാേ?
എഞ്ചിനീയറിംഗ്
സ്റ്റാഫിന്റെ അപര്യാപ്തത
3295.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
വകുപ്പില്‍ നിലവിലെ
എഞ്ചിനീയറിംഗ്
സ്റ്റാഫിനെ ഉപയോഗിച്ച്
പദ്ധതികള്‍ നടത്തുവാന്‍
കഴിയുന്നില്ലെന്ന
കാര്യം
പരിശോധിക്കുമോ;
വ്യക്തമാക്കുമോ;
(ബി)
പല
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും
ഓവര്‍സീയര്‍ മുതല്‍
മുകളിലോട്ടുളള
ജീവനക്കാരുടെ
അപര്യാപ്തതമൂലം
പ്രവൃത്തികള്‍
കാര്യക്ഷമമാകുന്നില്ലെന്ന
കാര്യം
പരിശോധിക്കുമോ;
(സി)
തിരുവനന്തപുരം,
കൊച്ചി പോലുളള
മുന്‍സിപ്പല്‍
കോര്‍പ്പറേഷനുകളിലെ
ഡെപ്യൂട്ടി ചീഫ്
എഞ്ചിനീയര്‍ തസ്തികകള്‍
അപ്ഗ്രേഡ് ചെയ്ത് ചീഫ്
എഞ്ചിനീയര്‍
തസ്തികയാക്കുന്ന കാര്യം
പരിഗണിക്കുമോ;
(ഡി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
നിലവിലുളള
തസ്തികകള്കൊണ്ട്
സുഗമമായി
പ്രവര്‍ത്തിക്കുവാന്‍
കഴിയാത്ത
സാഹചര്യത്തില്‍ പുതിയ
തസ്തിക സൃഷ്ടിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
തദ്ദേശസ്വയംഭരണ
വകുപ്പിന് കീഴിലുള്ള
എഞ്ചിനീയറിംഗ് വിഭാഗം
3296.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
വകുപ്പിന് കീഴിലുള്ള
എഞ്ചിനീയറിംഗ് വിഭാഗം
ശക്തിപ്പെടുത്തുന്നതിനായി
ഈ സർക്കാർ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ;
(ബി)
പദ്ധതികളുടെ
നടത്തിപ്പിന്
തടസ്സമാകുന്ന
കാര്യങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത അപാകതകള്‍
പരിഹരിക്കുന്നതിനായി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍ വിശദമാക്കുമോ
;
(സി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ
എഞ്ചിനീയറിംഗ്
വിഭാഗത്തിലെ വിവിധ
തസ്തികയിലുള്ളവരുടെ
ഒഴിവുകള്‍
നികത്തുന്നതിന്
അടിയന്തരമായി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ?
ആശ്രിത
നിയമനത്തിന് തസ്തികകള്‍
നീക്കിവയ്ക്കല്
3297.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പഞ്ചായത്ത്
വകുപ്പില്‍ ആശ്രിത
നിയമനത്തിന് തസ്തികകള്‍
നീക്കിവയ്ക്കുവാന്‍
ഉത്തരവായിട്ടുണ്ടോ;
(ബി)
എത്ര
തസ്തികകളാണ് ഇപ്രകാരം
ആശ്രിത നിയമനത്തിനായി
നീക്കിവച്ചത്;
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
ഇപ്രകാരം
തസ്തികകള്‍ കൂട്ടത്തോടെ
നീക്കിവയ്ക്കുന്നത് പി.
എസ്. സി. റാങ്ക്
ലിസ്റ്റിലുള്ള
ഉദ്യോഗാര്‍ത്ഥികളെ
ദോഷകരമായി
ബാധിക്കില്ലേ; എങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടിയാണ്
ഉദ്ദേശിക്കുന്നത്?
കാസര്‍ഗോഡ്
ജില്ലയിലെ ഷീ ലോഡ്ജിംഗ്
3298.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്ത്രീകള്‍ക്ക്
സഞ്ചാര സ്വാതന്ത്ര്യം
ഉറപ്പാക്കികൊണ്ടുള്ള ഷീ
ലോഡ്ജിംഗ് ശൃംഖല
കാസര്‍ഗോഡ് ജില്ലയില്‍
ആരംഭിച്ചിട്ടുണ്ടോ;
(ബി)
കര്‍ണ്ണാടക
അതിര്‍ത്തി പ്രദേശമായ
കാസര്‍ഗോഡ് എത്തുന്ന
സ്ത്രീകളുടെ
സുരക്ഷിതത്വം ഉറപ്പ്
വരുത്തുവാന്‍ ഈ
ജില്ലയില്‍ ഷീ
ലോഡ്ജിംഗ് ആരംഭിക്കുമോ
എന്ന് അറിയിക്കാമോ?
റാന്നിയിലെ
പഴവങ്ങാടി പഞ്ചായത്തിലെ
ശ്മശാന നിര്‍മ്മാണം
3299.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റാന്നിയിലെ
പഴവങ്ങാടി
പഞ്ചായത്തില്‍ ആരംഭിച്ച
ശ്മശാന
നിര്‍മ്മാണത്തിന്റെ
നിലവിലെ സ്ഥിതിയും
ഇതിനായി അനുവദിച്ച
തുകയും ഏതെല്ലാം
പഞ്ചായത്തുകള്‍
ചേര്‍ന്നാണ് പ്രസ്തുത
നിര്‍മ്മാണത്തിനുള്ള
ഫണ്ട് നല്കുവാൻ
കരാറില്‍
ഏര്‍പ്പെട്ടിരുന്നതെന്നും
വ്യക്തമാക്കുമോ;
(ബി)
നിലവിൽ
ഈ നിര്‍മ്മാണം
മുടങ്ങുവാനുണ്ടായ കാരണം
വ്യക്തമാക്കാമോ;
പ്രസ്തുത നിര്‍മ്മാണം
തടസ്സങ്ങള്‍ നീക്കി
എന്ന്
പൂര്‍ത്തീകരിക്കുവാൻ
കഴിയുമെന്ന്
വ്യക്തമാക്കുമോ?
കാസര്‍ഗോഡ്
ജില്ലാപഞ്ചായത്ത് ഓഫീസിന്
മുൻപിലെ ശിലാരൂപനിർമ്മാണം
3300.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലാപഞ്ചായത്ത്
ഓഫീസിന് മുൻപില്
സ്ഥാപിച്ചിട്ടുള്ള
ശിലാരൂപത്തിന്റെ പണി
തുടങ്ങിയത്
എപ്പോഴാണെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഇത്
എത്ര തുകയുടെ
പദ്ധതിയാണെന്നും ഇതുവരെ
എത്ര തുക
ചെലവഴിച്ചുവെന്നും
വ്യക്തമാക്കാമോ ;
(സി)
ഇനി
എത്ര രൂപ
ചെലവഴിക്കേണ്ടി
വരുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കാമോ ;
(ഡി)
പ്രസ്തുത
നിർമ്മാണപ്രവൃത്തി
നിര്‍ത്തിവെച്ചിട്ട്
എത്രകാലമായെന്നും
പ്രവൃത്തി
പുനരാരംഭിക്കാത്തതിന്റെ
കാരണവും വ്യക്തമാക്കാമോ
; പ്രസ്തുത
ശിലാരൂപത്തിന്റെ
രൂപകല്പന
ആരുടേതാണെന്നും
അദ്ദേഹവുമായി
ഒപ്പുവെച്ച കരാറിന്റെ
വിശദാംശങ്ങളും
വെളിപ്പെടുത്തുമോ?
തദ്ദേശസ്വയഭരണ
സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍
ചെയ്യാത്ത ജനനങ്ങള്‍
3301.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
1970
ന് മുമ്പുള്ളതും
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
രജിസ്റ്റര്‍
ചെയ്യാത്തതുമായ
ജനങ്ങള്‍ നിലവില്‍
രജിസ്റ്റര്‍
ചെയ്യുന്നത് സംബന്ധിച്ച
സർക്കാർ ഉത്തരവ്
നിലവിലുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അതുമായി ബന്ധപ്പെട്ട
നടപടിക്രമങ്ങള്‍
വിശദമാക്കുമോ ;
(സി)
അതുമായി
ബന്ധപ്പെട്ട്
നിലവിലുള്ള സർക്കാർ
ഉത്തരവിന്റെയും
സര്‍ക്കുലറുകളുടെയും
പകര്‍പ്പ്
ലഭ്യമാക്കാമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ പൊതുജനാരോഗ്യ
പ്രവർത്തനങ്ങള്‍
3302.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
പൊതുജനാരോഗ്യ
പ്രവർത്തനങ്ങള്‍ക്ക്
നേതൃത്വം നല്‍കുന്നതിന്
നിലവിലുള്ള സംവിധാനം
ഏതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സംവിധാനത്തിലെ
പോരായ്മകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
പരിഹരിക്കുന്നതിനായി ഈ
സർക്കാർ എന്തെല്ലാം
നടപടികള്‍ സ്വീകരിക്കും
എന്ന് വിശദീകരിക്കാമോ;
(സി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
കൂടുതല്‍
ആരോഗ്യപ്രവര്‍ത്തകരെ
നിയമിക്കുന്ന കാര്യം
പരിഗണിക്കുമോ;
വ്യക്തമാക്കാമോ?
ജന്റം
പദ്ധതി
T 3303.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജന്റം
പദ്ധതി കേന്ദ്രാവിഷ്കൃത
പദ്ധതിയാണോ; പ്രസ്തുത
പദ്ധതി കേരളത്തില്‍
ആരംഭിച്ച തീയതി,
ഇതിനായി ചെലവാക്കിയതുക
(കേന്ദ്രവും കേരളവും
തിരിച്ച്),ഇതിന്റെ
കീഴിൽ നടപ്പിലാക്കിയ
പ്രവൃത്തികള്‍, ഇതിനായി
നിശ്ചയിച്ചിരുന്ന
കാലാവധി, പദ്ധതി എത്ര
തവണ നീട്ടിനല്‍കി
തുടങ്ങിയ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ജന്റം
പദ്ധതി പൂര്‍ണ്ണമായും
അവസാനിപ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍; പദ്ധതി
കരാര്‍ നീട്ടിനല്‍കിയ
തീയതി; കരാർ എന്ന്
തീരും തുടങ്ങിയ
വിവരങ്ങള്‍ നല്‍കാമോ;
(സി)
മേല്‍പദ്ധതി
നടപ്പിലാക്കാന്‍ എത്ര
ജീവനക്കാരെ
(തരംതിരിച്ച്) കരാര്‍
അടിസ്ഥാനത്തില്‍
നിയമിച്ചുവെന്നും
എത്രകാലത്തേക്കാണ്
പ്രസ്തുത ജീവനക്കാരെ
നിയമിച്ചതെന്നും അത്
നീട്ടിനല്കിയെങ്കില്
എത്രനാള്‍ വരെയെന്നും
അവര്‍ക്ക് നല്കിയ
പ്രതിമാസ ശമ്പളം
എത്രയാണെന്നുമുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
പദ്ധതിയുടെ
കാലാവധി നീട്ടിനല്‍കിയ
ശേഷം കേന്ദ്രഫണ്ട്
ലഭിച്ചിട്ടുണ്ടോ;വിശദമാക്കാമോ;
(ഇ)
കേന്ദ്രപദ്ധതിയായ
അമൃത്-ന്റെ നിലവിലെ
സ്ഥിതി, ആരംഭിച്ച
പ്രവൃത്തികള്‍ എന്നിവ
വ്യക്തമാക്കാമോ;
(എഫ്)
അമൃത്
പദ്ധതിയ്ക്ക്
കരാറടിസ്ഥാനത്തില്‍
ജീവനക്കാരെ
നിയമിച്ചിട്ടുണ്ടോ;
ഇതിനായി നിലവിലെ റാങ്ക്
ലിസ്റ്റിൽ നിന്നും
ഉദ്യോഗാര്‍ത്ഥികളെ
എടുക്കുന്നതിന്
എന്തെങ്കിലും
തടസ്സമുണ്ടോ;
വിവരങ്ങള്‍
ലഭ്യമാക്കാമോ?
വി.ഇ.ഒ.മാരുടെ
പ്രീ-സര്‍വീസ് പരിശീലനം
3304.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമവികസന
വകുപ്പിലെ
വി.ഇ.ഒ.മാരുടെ
പ്രീ-സര്‍വീസ് പരിശീലനം
ഇന്‍സര്‍വീസ് ആക്കി
മാറ്റുന്നതിന്
സ്പെഷ്യല്റൂള്ഭേദഗതി
വരുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
പ്രീ-സര്‍വീസ്
പരിശീലനം
പൂര്‍ത്തിയാക്കിയ
ജീവനക്കാര്‍ക്ക്
പ്രസ്തുത കാലയളവ്
പെന്ഷന്,
പേ-ഫിക്സേഷന്
എന്നിവയ്ക്ക്
പരിഗണിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ഒല്ലൂര്‍
മണ്ഡലത്തിലെ റാേഡ് നിര്‍മ്മാണ
പ്രവൃത്തികള്‍
3305.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒല്ലൂര്‍
നിയാേജക മണ്ഡലത്തില്‍
ഉള്‍പ്പെട്ടിട്ടുള്ളതും
ഭരണാനുമതി ലഭിച്ചിട്ടും
പൂര്‍ത്തീകരിച്ചിട്ടില്ലാത്തതുമായ
പി.എം.ജി.എസ്.വെെ.
പ്രകാരമുള്ള റാേഡ്
നിര്‍മ്മാണ
പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമാേ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍
ഇപ്പാേള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമാേ?
ബാലുശ്ശേരിയിലെ
ഭക്ഷ്യ സംസ്കരണ
കേന്ദ്രത്തിന്റെ
ആധുനികവല്‍ക്കരണം
3306.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബാലുശ്ശേരിയില്‍
ഗ്രാമവികസന വകുപ്പിന്റെ
കീഴില്‍
പ്രവര്‍ത്തിച്ചുവരുന്ന
ഭക്ഷ്യ സംസ്കരണ
കേന്ദ്രത്തിന്റെ
ശാേചനീയാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
ഇൗ
ഭക്ഷ്യസംസ്കരണ കേന്ദ്രം
ആധുനികവല്‍ക്കരിക്കുന്നതിന്
ആലാേചിക്കുന്നുണ്ടാേ
എന്ന് അറിയിക്കാമോ?
അനധികൃത
കെട്ടിട
സമുച്ചയങ്ങള്‍ക്കെതിരെ നടപടി
3307.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മരടിലെ
കെട്ടിട സമുച്ചയങ്ങള്‍
പൊളിച്ചുമാറ്റണമെന്ന
സുപ്രീം കോടതി വിധിയുടെ
അടിസ്ഥാനത്തില്‍ ഇത്തരം
കെട്ടിട സമുച്ചയങ്ങളുടെ
നിര്‍മ്മാണം
ഉണ്ടാകുന്നില്ല എന്ന്
ഉറപ്പുവരുത്തുവാന്‍
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍ എന്തെല്ലാം;
(ബി)
സംസ്ഥാനത്തു
ഇത്തരത്തില്‍
അനധികൃതമായും
ചട്ടങ്ങളും നിയമങ്ങളും
പാലിക്കാതെയും
നിര്‍മ്മിച്ചിട്ടുളള
കെട്ടിടസമുച്ചയങ്ങളുടെ
എണ്ണം
കണക്കാക്കിയിട്ടുണ്ടോ;വിശദവിവരം
ലഭ്യമാക്കുമോ;
(സി)
ഇല്ലെങ്കില്‍
ഇത്തരം
കെട്ടിടസമുച്ചയങ്ങള്‍
കണ്ടെത്തി അവയ്ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുമോ എന്നുളള
വിശദവിവരം നല്‍കുമോ?
അസിസ്റ്റന്റ്
ടൗണ്‍ പ്ലാനര്‍ തസ്തിക നിയമനം
3308.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ടൗണ്‍
പ്ലാനിംഗ്
ഡിപ്പാര്ട്ടുമെന്റില്
കേരള
അഡ്മിനിസ്ട്രേറ്റീവ്
ട്രൈബ്യൂണലിന്റെ
ഉത്തരവ് അനുസരിച്ച്
അസിസ്റ്റന്റ് ടൗണ്‍
പ്ലാനര്‍മാരെ
ഡെപ്യൂട്ടി ടൗണ്‍
പ്ലാനര്‍മാരായി
പ്രമോഷന്
നല്‍കിയിരുന്നോ;
(ബി)
പ്രസ്തുത
പ്രമോഷന്റെ
അടിസ്ഥാനത്തില്‍
അസിസ്റ്റന്റ് ടൗണ്‍
പ്ലാനര്‍ തസ്തികയില്‍
ഉണ്ടായിട്ടുള്ള
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
അടിയന്തിരമായി പ്രസ്തുത
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട് ചെയ്ത്
നിലവിലുള്ള ലിസ്റ്റില്‍
നിന്നും നിയമനം
ത്വരിതപ്പെടുത്തുവാൻ
നടപടി സ്വീകരിക്കുമോ?
കിലയിലെ
താല്‍ക്കാലിക ജീവനക്കാരെ
സ്ഥിരപ്പെടുത്തൽ
3309.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേരള
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
ലോക്കൽ
അഡ്മിനിസ്ട്രേഷനിൽ
നിലവിലുള്ള
താല്‍ക്കാലിക
ജീവനക്കാരുടെ എണ്ണം
വ്യക്തമാക്കുമോ; ഇവരെ
സ്ഥിരപ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
വിശദവിവരം നല്‍കുമോ ?