'ശാസ്ത്രയാന്‍
' - അറിവിന്റെ ഉത്സവം
3310.
ശ്രീ.എം.
സ്വരാജ്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
ആന്റണി ജോണ്‍
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉന്നത വിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ
വിദ്യാഭ്യാസ
പുരോഗതിയുടെ നിലവിലുള്ള
പ്രവണതകള്‍
വിദ്യാര്‍ത്ഥികള്‍ക്കും
പൊതുജനങ്ങള്‍ക്കും
മനസ്സിലാക്കുന്നതിനായി
'ശാസ്ത്രയാന്‍ ' -
അറിവിന്റെ ഉത്സവം എന്ന
പേരില്‍ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ
;
(ബി)
വിദ്യാഭ്യാസ
സ്ഥാപനങ്ങളെ അക്കാദമിക
മികവിന്റെയും പൊതു
സമ്പര്‍ക്കത്തിന്റെയും
കേന്ദ്രങ്ങളാക്കുക എന്ന
ലക്ഷ്യം
സാക്ഷാത്ക്കരിക്കുന്നതിനായി
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
(സി)
പൊതുജനങ്ങള്‍ക്ക്
അവരുടെ പ്രദേശത്തുള്ള
ഉന്നത വിദ്യാഭ്യാസ
സ്ഥാപനങ്ങളേയും അവയുടെ
വികസന
പ്രവര്‍ത്തനങ്ങളേയും
ശാസ്ത്രീയ
കണ്ടുപിടുത്തങ്ങളേയും
ഗവേഷണങ്ങളേയും കുറിച്ച്
അറിയുന്നതിനും ആവശ്യമായ
ഇടപെടലുകള്‍
നടത്തുന്നതിനും
എന്തെല്ലാം
സൗകര്യങ്ങളാണ് ഇതില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്
;
(ഡി)
നിലവില്‍
ഏതെല്ലാം
സര്‍വ്വകലാശാലകളിലാണ്
പ്രസ്തുത പദ്ധതി
നടപ്പാക്കി
വരുന്നതെന്ന്
വ്യക്തമാക്കാമോ?
ഉന്നത
വിദ്യാഭ്യാസ രംഗത്തെ
പരീക്ഷകള്‍
3311.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉന്നത വിദ്യാഭ്യാസ
രംഗത്ത് പരീക്ഷകള്‍
നടത്തുമ്പോള്‍ വിവിധ
ഏജന്‍സികള്‍ നടത്തുന്ന
നെറ്റ്, കെ-ടെറ്റ്
പോലുള്ള പരീക്ഷകളും അതേ
തീയതിയില്‍
വരുന്നതിനാല്‍
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
ബുദ്ധിമുട്ട്
ഉണ്ടാവുന്നതായും മറ്റ്
പരീക്ഷകള്‍ എഴുതാനുള്ള
അവസരം
നഷ്ടപ്പെടുന്നതായും
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇക്കാര്യം
പരിഹരിക്കുന്നതിനായി
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
എയ്ഡഡ്
മേഖലയില്‍ പുതുതലമുറ
കോഴ്സുകള്‍
3312.
ശ്രീ.ഷാഫി
പറമ്പില്‍
,,
വി.ടി.ബല്‍റാം
,,
കെ.എസ്.ശബരീനാഥന്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്നത്തെ
മത്സരാധിഷ്ടിതമായ
ലോകത്ത് ജീവിതത്തില്‍
വിജയിക്കുവാന്‍
മികച്ചതും ആധുനികവുമായ
വിദ്യാഭ്യാസവും തൊഴില്‍
നൈപുണ്യവും കൂടിയേ
തീരുവെന്ന കാര്യം
പരിഗണിച്ചിട്ടുണ്ടോ;
(ബി)
മത്സരാധിഷ്ടിതമായ
ലോകത്ത് പുതിയ കാലത്തെ
നേരിടുവാന്‍
വിദ്യാര്‍ത്ഥികളെ
പ്രാപ്തരാക്കുന്ന
പുതുതലമുറ കോഴ്സുകള്‍
മലബാറിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
അന്യമായിരിക്കുന്നുവെന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
ബയോ
മെഡിക്കല്‍
എഞ്ചിനീയറിംഗ്,
ആര്‍ട്ടിഫിഷ്യല്‍
ഇന്റലിജന്‍സ് തുടങ്ങിയ
ആധുനിക കോഴ്സുകളൊന്നും
മലബാര്‍ ഭാഗത്തെ
കോളേജുകളില്‍ ഇതുവരെ
അനുവദിക്കാത്തത്
എന്തുകൊണ്ടാണെന്ന്
അറിയിക്കുമോ;
(ഡി)
എയ്ഡഡ്
മേഖലയില്‍ പുതുതലമുറ
കോഴ്സുകള്‍
തുടങ്ങിയാല്‍ മാത്രമേ
മലബാറിന്റെ
വിദ്യാഭ്യാസപരമായ
പിന്നാക്കാവസ്ഥയ്ക്ക്
പരിഹാരമാകുകയുള്ളു
എന്നതിനാല്‍
ഇക്കാര്യത്തില്‍
അടിയന്തര നടപടി
കൈക്കൊള്ളുമോയെന്ന്
വ്യക്തമാക്കുമോ?
എയ്ഡഡ്
അണ്‍എയ്ഡഡ് കോളേജുകള്‍
3313.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ എത്ര
കോളേജുകള്‍ക്ക് എയ്ഡഡ്
പദവി നല്‍കിയിട്ടുണ്ട്;
വ്യക്തമാക്കാമോ;
കോളേജുകള്‍ക്ക് എയ്ഡഡ്
പദവി നല്‍കുന്നതിനുള്ള
മാനദണ്ഡം വിശദമാക്കുമോ;
നിലവില്‍ എയ്ഡഡ് പദവി
നല്കാന് തീരുമാനിച്ച
കോളേജുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
സംസ്ഥാനത്തെ
അണ്‍എയ്ഡഡ് ഡിഗ്രി
കോളേജുകളില്‍
ക്ലാസ്സെടുക്കുന്നതിനുള്ള
അധ്യാപകരുടെ യോഗ്യത
വ്യക്തമാക്കുമോ; ഈ
യോഗ്യതയില്‍ നിലവില്‍
ഏതെങ്കിലും
കോളേജുകള്‍ക്ക്
ഇളവുനല്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍ നല്‍കുമോ
;
(സി)
നിലവില്‍
അണ്‍എയ്ഡഡ് ഡിഗ്രി
കോളേജുകളില്‍ നിശ്ചിത
യോഗ്യതയില്ലാത്ത
അധ്യാപകര്‍
ക്ലാസ്സെടുക്കുന്നതായ
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അതിന്മേല് സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ;
(ഡി)
ഇത്
സംബന്ധിച്ച് ലഭിച്ച
പരാതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
യോഗ്യതയില്ലാത്തവരെ
കണ്ടെത്താന്‍
സര്‍വ്വകലാശാല വൈസ്
ചാന്‍സലര്‍മാരോട്
പരിശോധന നടത്താന്‍
ആവശ്യപ്പെടുമോ?
കേന്ദ്ര
സര്‍ക്കാരിന്റെ കരട്
വിദ്യാഭ്യാസനയം
3314.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
വിദ്യാഭ്യാസ നയം
2019ന്റെ കരട് കേന്ദ്ര
സര്‍ക്കാരിന്
സമര്‍പ്പിച്ച
സാഹചര്യത്തില്‍ ഇത്
സംബന്ധിച്ച് സംസ്ഥാന
സര്‍ക്കാരിന്റെ
അഭിപ്രായം
തേടിയിട്ടുണ്ടോ;
(ബി)
സര്‍വ്വകലാശാലകളില്‍
നിലവിലുള്ള
അഫിലിയേറ്റിംഗ്, ഡീംഡ്
പോലുള്ള സങ്കീര്‍ണ്ണ
ഘടനകളെ ഒഴിവാക്കി
ഗവേഷണത്തിനും സമഗ്ര
അദ്ധ്യാപനത്തിനുമുള്ള
കേന്ദ്രങ്ങളായി
സര്‍വ്വകലാശാല
മാറണമെന്ന പുതിയ ദേശീയ
വിദ്യാഭ്യാസ നയത്തിലെ
ശിപാര്‍ശ
സ്വാഗതാര്‍ഹമാണോ; ഇത്
സംബന്ധിച്ച സര്‍ക്കാര്‍
നിലപാട്
വ്യക്തമാക്കുമോ;
(സി)
മുഴുവന്‍
കോളേജുകളെയും ബിരുദം
നല്കുന്ന സ്വയംഭരണ
പദവിയിലേക്ക്
ഉയര്‍ത്തണമെന്ന
നിര്‍ദ്ദേശം
അംഗീകരിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍
സംസ്ഥാന
സര്‍ക്കാരിനുള്ള
എതിര്‍പ്പ് കേന്ദ്ര
സര്‍ക്കാരിനെ
അറിയിക്കുമോ?
നാഷണല്‍
ഇന്‍സ്റ്റിറ്റ്യൂട്ട്
റാങ്കിംഗ് ഫ്രെയിം വര്‍ക്ക്
മാതൃക
3315.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉന്നതവിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ക്ക്
കേന്ദ്ര മാനവശേഷി
മന്ത്രാലയം
നടപ്പിലാക്കിയ നാഷണല്‍
ഇന്‍സ്റ്റിറ്റ്യൂട്ട്
റാങ്കിംഗ് ഫ്രെയിം
വര്‍ക്ക് മാതൃകയില്‍
സ്റ്റേറ്റ്
ഇന്‍സ്റ്റിറ്റ്യൂഷണല്‍
റാങ്കിംഗ് ഫ്രെയിം
വര്‍ക്ക് സംവിധാനം
(സാക്)
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടെങ്കില്‍
എപ്രകാരമാണ്
നടപ്പിലാക്കുക
എന്നതിന്റെ വിശദാംശം
നല്‍കുമോ;
(ബി)
ഏതൊക്കെ
കാര്യങ്ങള്‍
പരിഗണിച്ചാണ് സാക്
ഇപ്രകാരം ഒരു ഗ്രേഡിംഗ്
നല്‍കുന്നത്;
(സി)
ക്യാമ്പസ്സില്‍
അനുവദിച്ചിട്ടുള്ള
വിദ്യാര്‍ത്ഥി
സംഘടനാസ്വാതന്ത്ര്യവും
വിദ്യാര്‍ത്ഥി യൂണിയന്
പ്രവര്‍ത്തനവും
സംസ്ഥാനതല ഗ്രേഡിംഗിന്
പരിഗണിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
രാഷ്ട്രീയ
ഉച്ഛ ധർ ശിക്ഷാ അഭിയാന്
പദ്ധതി
3316.
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉന്നതവിദ്യാഭ്യാസ
സ്ഥാപനങ്ങൾക്കുള്ള
കേന്ദ്ര സർക്കാരിന്‍െറ
സാമ്പത്തികസഹായ
പദ്ധതിയായ രാഷ്ട്രീയ
ഉച്ഛ ധർ ശിക്ഷാ
അഭിയാനില്‍ (റൂസ)
എയ്ഡഡ് കോളേജുകളെ
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
ആയതിന്‍െറ മാനദണ്ഡം
വ്യക്തമാക്കാമോ;
(ബി)
റൂസ
ഫണ്ട് ലഭിക്കുന്നതിന്
സ്വയംഭരണ കോളേജുകളുടെ
കാര്യത്തില്‍
ഉണ്ടായിരിക്കുന്ന
സാമ്പത്തിക അനുപാതം
വ്യക്തമാക്കുമോ;
(സി)
'നാകി'ന്‍െറ
അക്രഡിറ്റേഷന്
നിഷ്കര്‍ഷിച്ചിരിക്കുന്ന
മാനദണ്ഡം
വ്യക്തമാക്കാമോ;
(ഡി)
സംസ്ഥാനത്ത്
പുതിയ കോളേജുകളും
കോഴ്സുകളും
അനുവദിക്കുന്നതിനായി
ഉന്നത
വിദ്യാഭ്യാസവകുപ്പ്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
കോളേജുകള്‍ ഇല്ലാത്ത നിയമസഭ
മണ്ഡലങ്ങള്‍
3317.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
കോളേജുകള്‍ ഇല്ലാത്ത
എത്ര നിയമസഭ
മണ്ഡലങ്ങളാണ്
നിലവിലുള്ളതെന്നും അവ
ഏതൊക്കെയാണെന്നും
വിശദമാക്കാമോ;
(ബി)
സര്‍ക്കാര്‍
കോളേജുകള്‍
നിലവിലില്ലാത്ത നിയമസഭ
മണ്ഡലങ്ങളില്‍ അവ
ആരംഭിക്കുന്ന കാര്യം
പരിഗണിക്കുമോ?
കോളേജുകളിലെ
വിദ്യാഭ്യാസ ഗുണനിലവാരം
മെച്ചപ്പെടുത്തുന്നതിന് നടപടി
3318.
ശ്രീ.റ്റി.വി.രാജേഷ്
ശ്രീമതി
യു. പ്രതിഭ
ശ്രീ.പി.ടി.എ.
റഹീം
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
കോളേജുകളിലെ
വിദ്യാഭ്യാസ ഗുണനിലവാരം
മെച്ചപ്പെടുത്തുന്നതിനായി
ഈ സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
സര്‍ക്കാര്‍
കോളേജുകളില്‍
കമ്മ്യൂണിറ്റി
കോഴ്സുകളും ഓണേഴ്സ്
ബിരുദവും
ഉള്‍പ്പെടെയുള്ള നൂതന
കോഴ്സുകള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
സര്‍ക്കാര്‍
കോളേജുകളെ മികവിന്റെ
കേന്ദ്രങ്ങളാക്കി
മാറ്റുന്നതിന്റെ
ഭാഗമായി അദ്ധ്യാപനം,
പഠനം, ഗവേഷണം തുടങ്ങിയ
മേഖലകളില്‍ എന്തെല്ലാം
പരിഷ്ക്കാരങ്ങളാണ്
കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇതിന്റെ
ഭാഗമായി കോളേജുകളില്‍
നിലവിലുള്ള കോഴ്സുകള്‍
അപ്ഗ്രേഡ്
ചെയ്യുന്നതിനും പുതിയ
കോഴ്സുകള്‍
ആരംഭിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
സര്‍വ്വകലാശാലകളിലെ
പരീക്ഷാ മൂല്യനിര്‍ണ്ണയം
യഥാസമയം നടത്താത്തത്
3319.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏതെങ്കിലും
സര്‍വ്വകലാശാലകളില്‍
അദ്ധ്യാപകര്‍ യഥാസമയം
പരീക്ഷാ പേപ്പറുകള്‍
മൂല്യനിര്‍ണ്ണയം നടത്തി
തിരിച്ചേല്പിക്കാത്തതിനാല്
റിസള്‍ട്ട്
പ്രഖ്യാപിക്കുന്നതിന്
കാലതാമസം നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്നത് അറിയിക്കാമോ;
(ബി)
സര്‍വ്വകലാശാലകള്‍
നടത്തുന്ന പരീക്ഷകളുടെ
ഫലം യഥാസമയം
പുറപ്പെടുവിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ?
പ്രളയക്കെടുതിയില്‍
നിന്നും
ഉന്നതവിദ്യാഭ്യാസമേഖലയെ
കരകയറ്റുന്നതിന് സ്വീകരിച്ച
നടപടികള്‍
3320.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ജി.എസ്.ജയലാല്‍
,,
എല്‍ദോ എബ്രഹാം
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനം
നേരിട്ട മഹാപ്രളയം
ഉന്നതവിദ്യാഭ്യാസമേഖലയെ
ഏതാെക്കെ തരത്തില്‍
ബാധിച്ചുവെന്ന്
വ്യക്തമാക്കുമാേ;
(ബി)
ഉന്നതവിദ്യാഭ്യാസമേഖലയില്‍
അടിസ്ഥാനസൗകര്യങ്ങളുടെ
കാര്യത്തില്‍ ഉണ്ടായ
നാശനഷ്ടങ്ങളുടെ
കണക്കെടുപ്പ്
പൂര്‍ത്തിയായിട്ടുണ്ടാേ;
(സി)
പ്രളയക്കെടുതിയില്‍
നിന്നും
ഉന്നതവിദ്യാഭ്യാസമേഖലയെ
കരകയറ്റുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമാേ?
വിദ്യാര്‍ത്ഥികള്‍ക്ക്
മതവിശ്വാസം
വെളിപ്പെടുത്താതിരിക്കുവാന്
അനുമതി
3321.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മതവിശ്വാസം
വ്യക്തമാക്കുവാന്‍
ആഗ്രഹിക്കാത്ത
വിദ്യാര്‍ത്ഥികള്‍ക്ക്
ബിരുദ പ്രവേശന
ഫോറത്തില്‍ മതവിശ്വാസം
വെളിപ്പെടുത്താതിരിക്കുവാന്
പശ്ചിമ ബംഗാളിലെ പല
കോളേജുകളിലും അവസരം
നല്‍കിയെന്ന വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തും
ഈ മാതൃക
നടപ്പിലാക്കുന്ന കാര്യം
പരിഗണിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ഉന്നതവിദ്യാഭ്യാസരംഗത്ത്
മലയാളഭാഷയ്ക്ക് പരിഗണന
3322.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സർക്കാർ-എയ്ഡഡ്
മേഖലയിലുള്ള കോളേജുകളിൽ
ബിരുദ-ബിരുദാനന്തര
പഠനത്തിനും
ഗവേഷണത്തിനും മലയാളം
കോഴ്സുകൾ
പരിമിതമാണെന്നുള്ളത്
സർക്കാർ
ശ്രദ്ധിച്ചിട്ടുണ്ടോ;
(ബി)
ബിരുദ-ബിരുദാനന്തര
പഠനത്തിന് പുതിയ
കോഴ്സുകൾ
അനുവദിക്കുമ്പോൾ
മലയാളഭാഷാപഠനത്തിന്
അർഹമായ പരിഗണന
നൽകുമോ;കൂടാതെ പ്രസ്തുത
മേഖലകളിലുള്ള
കോളേജുകളിൽ മലയാളം
കോഴ്സുകൾ
അനുവദിക്കുന്നതിനും
ആയതിനാവശ്യമായ
അധ്യാപകനിയമനം
നടത്തുന്നതിനും സർക്കാർ
സ്വീകരിച്ചുവരുന്ന
നടപടികളെ സംബന്ധിച്ച്
വിശദമാക്കുമോ;
(സി)
ഈ
സർക്കാർ അധികാരത്തിൽ
വന്നതിനുശേഷം
മലയാളഭാഷാപഠനത്തിന്
എത്ര കോഴ്സുകൾ പുതുതായി
ആരംഭിക്കുവാൻ
കഴിഞ്ഞിട്ടുണ്ടെന്നും
മലയാളം കോഴ്സുകളിൽ എത്ര
അധ്യാപകനിയമനം
നടത്തുവാൻ
കഴിഞ്ഞിട്ടുണ്ടെന്നും
വ്യക്തമാക്കുമോ?
ഉന്നതവിദ്യാഭ്യാസരംഗത്തെ
പാഠ്യപദ്ധതി സജ്ജമാക്കാന്‍
നടപടി
3323.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.എ.
എന്‍. ഷംസീര്‍
,,
എം. രാജഗോപാലന്‍
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രതിലോമശക്തികളുടെ
നുഴഞ്ഞുകയറ്റം ചെറുത്ത്
മതേതരസമത്വ സമൂഹം
സൃഷ്ടിക്കുന്നതിനുതകുന്ന
വിജ്ഞാനോല്പാദനം
സാധ്യമാകുന്ന തരത്തില്‍
ഉന്നത
വിദ്യാഭ്യാസരംഗത്തെ
പാഠ്യപദ്ധതി
സജ്ജമാക്കാന്‍
പരിപാടിയുണ്ടോ;
(ബി)
വിദ്യാര്‍ത്ഥികളില്‍
വിജ്ഞാനോത്സുകതയും
ഗവേഷണതാല്പര്യവും
വളര്‍ത്തുന്നതിനുളള
പരിപാടിയുടെ വിശദാംശം
അറിയിക്കാമോ;
(സി)
ലോകപ്രശസ്ത
ശാസ്ത്രജ്ഞരുമായി
സമ്പര്‍ക്കം
സൃഷ്ടിക്കാനുദ്ദേശിച്ചുകൊണ്ടുളള
എറുഡെറ്റ് പദ്ധതി,
മെന്ററിംഗ്
പ്രോഗ്രാമായ വാക് വിത്
ദ സ്കോളര്‍ തുടങ്ങിയവ
ഫലപ്രദമായി
പ്രാവര്‍ത്തികമാക്കാന്‍
നടത്തുന്ന പ്രവര്‍ത്തനം
എന്താണെന്ന്
അറിയിക്കാമോ?
അടിസ്ഥാനസൗകര്യങ്ങളില്ലാത്ത
കോളേജുകള്‍
3324.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ ഭരണം
തീരുന്ന കാലത്ത്
ആരംഭിച്ച പല
കോളേജുകളും യാതൊരു
അടിസ്ഥാന
സൗകര്യങ്ങളുമില്ലാതെ
വാടകക്കെട്ടിടങ്ങളിലും
മറ്റും
പ്രവര്‍ത്തിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പുതുതായി
ആരംഭിച്ച
കോളേജുകള്‍ക്ക് സ്ഥലം
കണ്ടെത്തി അടിസ്ഥാന
സൗകര്യങ്ങളൊരുക്കുന്നതിന്
കാലതാമസം
നേരിടുന്നതിന്റെ കാരണം
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ;
(സി)
മേല്‍
സൂചിപ്പിച്ച പ്രകാരം
ആരംഭിച്ചിട്ടുള്ള
കോളേജുകള്‍ക്ക് സ്ഥലം
ഉള്‍പ്പെടെയുള്ളവ
കണ്ടെത്തി എത്രയും വേഗം
കെട്ടിടവും മറ്റ്
അടിസ്ഥാനസൗകര്യവും
ഒരുക്കുന്നതിന് സത്വര
നടപടി സ്വീകരിക്കുമോ?
കോട്ടയം
സയന്‍സ് സിറ്റിയിലെ
പ്ലാനറ്റോറിയം
3325.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സംസ്ഥാന ശാസ്ത്ര
സാങ്കേതിക
മ്യൂസിയത്തിന്റെ
കീഴിലുള്ള കോട്ടയം
സയന്‍സ് സിറ്റിയിലെ
പ്ലാനറ്റോറിയം
കെട്ടിടത്തിന്റെ മൈക്രോ
കോണ്ക്രീറ്റിംഗിന്റെ
കരാര്‍ നല്കി
വര്‍ഷങ്ങള്‍
കഴിഞ്ഞിട്ടും പ്രവൃത്തി
ആരംഭിച്ചിട്ടില്ല എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(ബി)
മൈക്രോ
കോണ്‍ക്രീറ്റിംഗിന്
പകരം സംവിധാനത്തെ പറ്റി
പഠിക്കുന്നതിന്
കമ്മിറ്റി
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍ കമ്മിറ്റി
അംഗങ്ങള്‍ ആരെല്ലാം
എന്ന് വ്യക്തമാക്കുമോ;
കമ്മിറ്റി നടത്തുന്ന
പഠനവുമായി ബന്ധപ്പെട്ട്
എന്തെല്ലാം
ചെലവുകളാണുണ്ടായത്
എന്ന് ഇനം തിരിച്ച്
വ്യക്തമാക്കുമോ?
മലയാളം
കോളേജ് ലക്ചറര്‍ തസ്തിക
3326.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവിലുള്ള
മലയാളം ലക്ചറര്‍ റാങ്ക്
ലിസ്റ്റില്‍ നിന്നും
നാളിതുവരെ എത്ര
നിയമനങ്ങള്‍
നടത്തിയിട്ടുണ്ട് എന്ന്
അറിയിക്കുമോ;
(ബി)
സംസ്ഥാനത്തെ
കോളേജുകളില്‍ പുതിയ
കോഴ്സുകള്‍
അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട് മലയാളം
കോഴ്സുകള്‍
അനുവദിക്കണമെന്നാവശ്യപ്പെട്ട്
എത്ര പ്രൊപ്പോസലുകള്‍
കോളേജ് വിദ്യാഭ്യാസ
ഡയറക്ടറേറ്റില്‍
എത്തിയിട്ടുണ്ട് എന്ന്
അറിയിക്കുമോ;
(സി)
ശ്രേഷ്ഠഭാഷയായ
മലയാളം
പരിപോഷിപ്പിക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്?
മലപ്പുറം
വനിതാകോളേജില്‍ തസ്തിക
സൃഷ്ടിക്കാന്‍ നടപടി
3327.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ഗവ. വനിതാ കോളേജില്‍
അധ്യാപക-അനധ്യാപക
തസ്തികകള്‍
സൃഷ്ടിക്കുന്ന
നടപടികള്‍ ഇപ്പോള്‍
ഏതുഘട്ടത്തിലാണ്
എന്നറിയിക്കാമോ;
(ബി)
കോളേജില്‍
സൂപ്രണ്ട് ഉള്‍പ്പെടെ
ഓഫീസ് ജീവനക്കാരുടെ ഒരു
തസ്തിക പോലുമില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ആവശ്യമായ ജീവനക്കാരുടെ
തസ്തികകള്‍
സൃഷ്ടിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
ആര്.എല്‍.വി.കോളേജ്
ഓഫ് മ്യൂസിക് ആന്റ് ഫൈന്‍
ആർട്സിലെ അനധ്യാപക തസ്തികകള്‍
3328.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
നിയോജകമണ്ഡലത്തിലെ
ആര്.എല്‍.വി. കോളേജ്
ഓഫ് മ്യൂസിക് ആന്റ്
ഫൈന്‍ ആർട്സിലെ
അനധ്യാപക തസ്തികകളിലെ
ജീവനക്കാരുടെ ദൗർലഭ്യം
കാരണം സംജാതമാകുന്ന
പ്രയാസങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവിടെ
നിലവില്‍ എത്ര
വിദ്യാര്ത്ഥികളാണുള്ളതെന്ന്
അറിയിക്കുമോ;
(സി)
ഇവര്‍ക്ക്
ആവശ്യമായ സേവനങ്ങള്‍
യഥാസമയം
ലഭ്യമാക്കുന്നതിന്
സഹായകരമാവും വിധം
കൂടുതല്‍ അനധ്യാപക
ജീവനക്കാരെ
ആവശ്യാനുസരണം
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഉന്നത
വിദ്യാഭ്യാസ വകുപ്പിലെ
ഒഴിവുകള്‍
3329.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉന്നത
വിദ്യാഭ്യാസ വകുപ്പില്‍
കോളേജ് അധ്യാപകരുടെ
നിലവിലുള്ള ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളതിന്െറ
വിശദാംശങ്ങള്‍ വിഷയം
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
വകുപ്പില്‍ മലയാളം
വിഷയത്തില്‍ റാങ്ക്
ലിസ്റ്റ് നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ എത്ര പേരെ
ഈ ലിസ്റ്റില്‍ നിന്നും
ജോലിയില്‍
പ്രവേശിപ്പിച്ചിട്ടുണ്ട്;
(സി)
മലയാള
അധ്യാപക
തസ്തികകളിലേക്ക്
പുതുതായി പ്രൊപ്പോസല്‍
വന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
വിഷയത്തിന്മേല്
സര്‍ക്കാര്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
വിശദമാക്കാമോ?
മ്യൂസിക്
ആന്റ് ഫൈന്‍ ആര്‍ട്സ്
കോളേജുകളിലെ അധ്യാപക
തസ്തികകള്‍
3330.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മ്യൂസിക് ആന്റ് ഫൈന്‍
ആര്‍ട്സ് കോളേജുകളില്‍
അധ്യാപക തസ്തികകള്‍
ഒഴിഞ്ഞുകിടക്കുന്നുണ്ടോ;
ഇവയുടെ വിശദാംശം
അറിയിക്കുമോ;
(ബി)
ഇവ
യഥാസമയം
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിനും
നിലനില്‍ക്കുന്ന റാങ്ക്
ലിസ്റ്റുകളില്‍ നിന്ന്
നിയമനം നടത്തുന്നതിനും
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ട്രെയിനിംഗ്
കോളേജുകളിലെ ലക്ചറർ
നിയമനത്തിനുളള സ്പെഷ്യല്‍
റൂള്‍സ്
3331.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കോളേജിയേറ്റ്
എഡ്യൂക്കേഷന്‍
വകുപ്പിന് കീഴിലുള്ള
ട്രെയിനിംഗ്
കോളേജുകളിലെ ലക്ചറർ
നിയമനത്തിനുളള
സ്പെഷ്യല്‍ റൂള്‍സ്
ഭേദഗതി ചെയ്ത്
ഉത്തരവിറങ്ങുന്നതിന്
ഇനി എന്തെല്ലാം
നടപടിക്രമങ്ങള്‍
ആണുളളതെന്നും ആയത്
എന്നത്തേയ്ക്ക്
പൂർത്തിയാകുമെന്നും
വ്യക്തമാക്കാമോ?
ലൈബ്രേറിയന്‍
ഗ്രേഡ് 3
3332.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018 മാര്‍ച്ച് 18 ന്
നിലവില്‍ വന്ന
ലൈബ്രേറിയന്‍ ഗ്രേഡ് 3
റാങ്ക് ലിസ്റ്റില്‍
നിന്ന് സ്റ്റേറ്റ്
സെന്‍ട്രല്‍
ലൈബ്രറിയില്‍ എത്ര
പേര്‍ക്ക് നിയമനം
നല്‍കിയെന്ന്
വ്യക്തമാക്കുമോ;
(ബി)
സ്റ്റേറ്റ്
സെന്‍ട്രല്‍
ലൈബ്രറിയില്‍
ലൈബ്രേറിയന്‍ ഗ്രേഡ് 3
തസ്തികയുടെ എത്ര
ഒഴിവുകള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കുമോ;
പ്രസ്തുത ഒഴിവില്‍
നിയമനം നടത്തുന്നതിന്
കാലതാമസം
നേരിടുന്നതിനുള്ള കാരണം
വ്യക്തമാക്കുമോ;
(സി)
ഗ്രേഡ്
4 -ല്‍ നിന്ന് ഗ്രേഡ്
3-യിലേക്ക് ഉള്ള റേഷ്യോ
പ്രമോഷന് എത്രയെന്ന്
വ്യക്തമാക്കുമോ?
യൂണിവേഴ്സിറ്റി
അസിസ്റ്റന്റ്, കമ്പ്യൂട്ടര്‍
അസിസ്റ്റന്റ് ഗ്രേഡ് II
തസ്തിക നിയമനം
3333.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
യൂണിവേഴ്സിറ്റി
അസിസ്റ്റന്റ്,
കമ്പ്യൂട്ടര്‍
അസിസ്റ്റന്റ് ഗ്രേഡ് II
എന്നീ തസ്തികകളിലേക്ക്
കേരളത്തിലെ വിവിധ
സര്‍വ്വകലാശാലകള്‍ പി.
എസ്. സി. മുഖേന എത്ര
പേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ട്;
പ്രസ്തുത റാങ്ക്
ലിസ്റ്റുകളുടെ കാലാവധി
എപ്പോള്‍ അവസാനിക്കും;
(ബി)
ഏതൊക്കെ
യൂണിവേഴ്സിറ്റികളിലാണ്
മേല്‍പ്പറഞ്ഞ
തസ്തികകളില്‍ കൂടുതല്‍
തസ്തിക
അനുവദിക്കണമെന്നാവശ്യപ്പെട്ട്
അപേക്ഷ
നല്‍കിയിട്ടുള്ളത് ;
(സി)
പ്രസ്തുത
അപേക്ഷകളിന്മേല്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
ഇ.കെ. നായനാര്‍ മെമ്മോറിയല്‍
ഗവണ്മെന്റ് കോളേജില്‍ പുതിയ
കോഴ്സുകള്‍ അനുവദിക്കാന്‍
നടപടി
3334.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ എളേരില്
പ്രവര്‍ത്തിക്കുന്ന
ഇ.കെ. നായനാര്‍
മെമ്മോറിയല്‍
ഗവണ്മെന്റ് കോളേജില്‍
ഈ വര്‍ഷം പുതിയ
കോഴ്സുകള്‍
അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(ബി)
ഗ്രാജുവേറ്റ്,
പോസ്റ്റ് ഗ്രാജുവേറ്റ്
കോഴ്സുകള്‍ക്കായി
യൂണിവേഴ്സിറ്റിയുടെയും
കോളേജ് വിദ്യാഭ്യാസ
ഡയറക്ടറുടെയും
ശിപാര്‍ശകള്‍
ഉണ്ടായിട്ടും കോഴ്സ്
അനുവദിക്കുവാന്‍ ഇനിയും
എന്തെങ്കിലും
തടസ്സങ്ങള്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കാമോ?
ഡാേഃ ബി.ആര്.അംബേദ്കര്‍
മെമ്മാേറിയല്‍ ആര്‍ട്സ്
&സയന്‍സ് കാേളേജില്‍
പുതിയ കാേഴസുകള്
3335.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഏതാെക്കെ
കാേളേജുകളിലാണ് ഇൗ
വര്‍ഷം പുതിയ
കാേഴ്സുകള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമാേ;
(ബി)
കാേളേജുകളില്
പുതിയ കാേഴ്സുകള്‍
അനുവദിക്കുമ്പാേള്
ഏതാെക്കെ
മാനദണ്ഡങ്ങളാണ്
പരിഗണിക്കുന്നത്
എന്നറിയിക്കാമാേ;
(സി)
ബാലുശ്ശേരിയിലെ
ഡാേഃ
ബി.ആര്.അംബേദ്കര്‍
മെമ്മാേറിയല്‍ ആര്‍ട്സ്
&സയന്‍സ്
കാേളേജില്‍ പുതിയ
കാേഴ്സുകള്‍
ആരംഭിക്കുന്നതിന്
അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ടാേ;
ഉണ്ടെങ്കില്‍ ഇൗ
അപേക്ഷയില്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമാേ?
ബിരുദ
ബിരുദാനന്തര കോഴ്സുകള്‍
അനുവദിക്കാൻ നടപടി
3336.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
നിയോജകമണ്ഡലത്തിലെ ഒരു
സര്‍ക്കാര്‍ കോളേജിലും
സയന്‍സ് വിഭാഗത്തില്‍
ബിരുദ ബിരുദാനന്തര
കോഴ്സുകള്‍ നിലവിലില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അടിസ്ഥാന
സൗകര്യങ്ങള്‍
നിലവിലുള്ള
തൃപ്പൂണിത്തുറ
സര്‍ക്കാര്‍ ആര്‍ട്സ്
കോളേജിൽ സയൻസ്
ബിരുദകോഴ്സുകള്‍
ആരംഭിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
(സി)
ഇതു
സംബന്ധിച്ച് ഏതെങ്കിലും
നിവേദനങ്ങള്‍
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
അറിയിക്കുമോ?
വര്‍ക്കല
മണ്ഡലത്തില്‍ സര്‍ക്കാര്‍
ആര്‍ട്സ് ആന്റ് സയന്‍സ് കോളജ്
3337.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വര്‍ക്കല
മണ്ഡലത്തില്‍ നിലവില്‍
ഒരു സര്‍ക്കാര്‍
ആര്‍ട്സ് ആന്റ് സയന്‍സ്
കോളേജും
പ്രവര്‍ത്തിക്കുന്നില്ലായെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വര്‍ക്കല
മണ്ഡലത്തില്‍
സര്‍ക്കാര്‍ കോളേജ്
ആരംഭിക്കുന്നത്
സംബന്ധിച്ച് കോളേജ്
വിദ്യാഭ്യാസ
ഡയറക്ടറില്‍ നിന്നും
ഏതെങ്കിലും തരത്തിലുളള
റിപ്പോര്‍ട്ടുകള്‍
സര്‍ക്കാരില്‍
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിന്മേല്
സ്വീകരിച്ചിട്ടുളള
നടപടികള്‍
വിശദമാക്കാമോ?
പെരിങ്ങോം
ഗവ. കോളേജ്
കെട്ടിടനിര്‍മ്മാണം
3338.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
7.36
കോടി രൂപയുടെ
കിഫ്ബിയുടെ ഭരണാനുമതി
ലഭിച്ചിരുന്ന
പയ്യന്നൂര്‍
മണ്ഡലത്തിലെ പെരിങ്ങോം
ഗവ. കോളേജ് കെട്ടിട
നിര്‍മ്മാണത്തിന്റെ
തുടര്‍നടപടികള്‍ ഏത്
ഘട്ടത്തിലെന്ന്
വിശദമാക്കാമോ?
റാന്നിയിലെ
അപ്ലൈഡ് സയന്‍സ് കോളേജ്
3339.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റാന്നി
മണ്ഡലത്തിലെ അയിരൂരില്‍
ആരംഭിച്ച അപ്ലൈഡ്
സയന്‍സ് കോളേജിന്
എന്നാണ് അനുമതി
നല്‍കിയതെന്നും
എന്തെല്ലാം കോഴ്സുകളാണ്
ഇവിടെ
അനുവദിച്ചിരിക്കുന്നതെന്നും
വ്യക്തമാക്കുമോ;
(ബി)
എം.എല്‍.എ.
ഫണ്ടില്‍ നിന്നും ഒരു
കോടി രൂപ മുടക്കി
കോളേജിനായി പുതിയ
കെട്ടിടം
നിര്‍മ്മിച്ചിട്ടും
കോഴ്സുകള്‍
ആരംഭിക്കുവാൻ
കഴിയാത്തതിനുള്ള കാരണം
വ്യക്തമാക്കാമോ?
തൃപ്പൂണിത്തുറ
സംസ്കൃത കോളേജ്
3340.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
സംസ്കൃത കോളേജില്‍
കിഫ്ബി ഫണ്ട്
ഉപയോഗിച്ച് നടത്തുന്ന
വികസന
പ്രവര്‍ത്തനങ്ങളുടെ
വിശദാംശം അറിയിക്കുമോ;
(ബി)
ഈ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
നിലവിലെ സ്ഥിതി
എന്തെന്ന് അറിയിക്കുമോ;
(സി)
എന്നത്തേക്ക്
ഈ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിക്കാനാകുമെന്ന്
അറിയിക്കുമോ?
തൃപ്പൂണിത്തുറ
സര്‍ക്കാര്‍ ആര്‍ട്സ് കോളേജ്
3341.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
നിയോജക മണ്ഡലത്തിലെ
സര്‍ക്കാര്‍ ആര്‍ട്സ്
കോളേജില്‍ കിഫ്ബി
ഫണ്ടുപയോഗിച്ച്
നടത്തുന്ന വികസന
പ്രവര്‍ത്തനങ്ങളുടെ
വിശദാംശം അറിയിക്കുമോ;
(ബി)
ഈ
പ്രവര്‍ത്തനങ്ങളുടെ
നിലവിലെ പുരോഗതി
അറിയിക്കുമോ;
(സി)
എന്നത്തേക്ക്
ഈ പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിക്കാനാകുമെന്ന്
അറിയിക്കുമോ?
സ്വാശ്രയ
എഞ്ചിനീയറിംഗ് കോളേജുകള്‍ക്ക്
സ്വയംഭരണ പദവി
3342.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാഷണല്‍
ബോര്‍ഡ് ഓഫ്
അക്രഡിറ്റേഷന്റെ
(എന്‍.ബി.എ.)
പരിശോധനയില്‍ അന്‍പത്
ശതമാനത്തില്‍ കൂടുതല്‍
പോയിന്റ് നേടിയ
സ്വാശ്രയ എഞ്ചിനീയറിംഗ്
കോളേജുകള്‍
സംസ്ഥാനത്തുണ്ടോ;
വിശദമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത
കോളേജുകള്‍ക്ക്
സ്വയംഭരണ പദവി
നല്‍കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
അദ്ധ്യാപിക കവിത മോഷ്ടിച്ചതു
സംബന്ധിച്ച അന്വേഷണം
3343.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
വര്‍മ്മ കോളേജിലെ
അദ്ധ്യാപിക കവിത
മോഷ്ടിച്ച്
പ്രസിദ്ധീകരിച്ചുവെന്ന
ആക്ഷേപത്തിന്റെ
അടിസ്ഥാനത്തില്‍
അന്വേഷണം
നടത്തിയിട്ടുണ്ടോ;
(ബി)
ഒരു
അദ്ധ്യാപികക്ക്
യോജിക്കാത്ത തരത്തില്‍
പ്രവര്‍ത്തിച്ച
പ്രസ്തുത
അദ്ധ്യാപികയുടെ നടപടി
സംബന്ധിച്ച് യു.ജി.സി.
എന്തെങ്കിലും
റിപ്പോര്‍ട്ട് കോളേജ്
പ്രിന്‍സിപ്പലിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(സി)
ഉണ്ടെങ്കിൽ
ആയതിനുള്ള മറുപടി
പ്രിൻസിപ്പൽ നല്‍കിയോ;
അദ്ധ്യാപികക്ക് എതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങൾ
ലഭ്യമാക്കാമോ?
ബിരുദാനന്തരബിരുദ
കോഴ്സുകള്‍ക്കുള്ള സംവരണം
3344.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എം.ടെക്
അടക്കമുള്ള ബിരുദാനന്തര
ബിരുദ കോഴ്സുകള്‍ക്ക്
സംവരണം നല്കുമ്പോള്
നിലവിലുള്ള
കേന്ദ്ര,സംസ്ഥാന
സർക്കാർ ഉത്തരവുകള്‍
യഥാവിധി പാലിക്കാതെ
വരുന്നതുമൂലം യോഗ്യരായ
പിന്നോക്ക
വിഭാഗക്കാർക്ക്
അര്‍ഹമായ സംവരണം
ലഭിക്കുന്നില്ല എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മേല്വിഷയത്തെ
സംബന്ധിച്ച് കൃത്യമായ
അന്വേഷണം നടത്തി അപാകത
പരിഹരിക്കുവാന്‍
തയ്യാറാകുമോ;
വ്യക്തമാക്കുമോ?
കെ.ആര്.
നാരായണന് നാഷണല്‍
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
വിഷ്വല്‍ സയന്‍സ് &
ആര്‍ട്സ്
3345.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.ആര്.
നാരായണന് നാഷണല്‍
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് വിഷ്വല്‍ സയന്‍സ്
& ആര്‍ട്സ്
(KRNNIVSA) യിലെ
അനിമേഷന്‍ &
വി.എഫ്.എക്സ്.
ഡിപ്പാര്‍ട്ട്മെന്റിന്റെ
ന്യൂനതകള്‍
പരിഹരിക്കണമന്ന്
ആവശ്യപ്പെട്ടുകൊണ്ടുള്ള
പരാതി
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ഇവിടത്തെ
ന്യൂനതകള്‍
പരിഹരിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
ഇല്ലെങ്കില്‍
ഇത് പരിഹരിക്കുന്നതിന്
സര്‍ക്കാര്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
വിശദമാക്കാമോ?
എഞ്ചിനീയറിംഗ്
പഠനത്തില്‍ സമഗ്ര പരിഷ്ക്കാരം
3346.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എഞ്ചിനീയറിംഗ്
പഠനത്തില്‍ സമഗ്ര
പരിഷ്ക്കാരം
കൊണ്ടുവരുവാന്‍
സാങ്കേതിക
സര്‍വ്വകലാശാല
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്തൊക്കെ
പരിഷ്ക്കാരങ്ങളാണ്
നടപ്പിലാക്കുന്നത്
എന്നറിയിക്കാമോ;
(ബി)
എഞ്ചിനീയറിംഗ്
വിദ്യാര്‍ത്ഥികള്‍ക്ക്
ഒരു എയ്ഡഡ് കോളേജില്‍
നിന്നും മറ്റൊരു എയ്ഡഡ്
കോളേജിലേക്കും, ഒരു
സ്വാശ്രയ കോളേജില്‍
നിന്നും മറ്റൊരു
സ്വാശ്രയ കോളേജിലേക്കും
മാറുന്നതിനുള്ള അവസരം
നല്കുവാന്
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഇന്ത്യന്‍
ഭരണഘടന
എഞ്ചിനീയറിംഗിന്റെ
പാഠ്യവിഷയമാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
എഞ്ചിനീയറിംഗ്
മേഖലയ്ക്ക്
ആവശ്യമില്ലാത്ത
വിഷയങ്ങള്‍ സിലബസ്സില്‍
നിന്നും ഒഴിവാക്കി
ആധുനിക കാലത്തിന്
ചേര്‍ന്ന വിഷയങ്ങള്‍
ഉള്‍ക്കൊള്ളിച്ച്
സിലബസ്സ്
പരിഷ്ക്കരിക്കുവാന്‍
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ?
സ്വകാര്യ
സ്വാശ്രയ എഞ്ചിനീയറിംഗ്
കോളേജുകളുടെ നിലവാരം
3347.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എത്ര സ്വകാര്യ
സ്വാശ്രയ എഞ്ചിനീയറിംഗ്
കോളേജുകളാണ്
പ്രവര്‍ത്തിക്കുന്നത്;
(ബി)
ഇവയിലെല്ലാം
കൂടി ആകെ എത്ര
സീറ്റുകളാണുള്ളത്;
ഇതില്‍ സര്‍ക്കാര്‍
സീറ്റുകളുടെ എണ്ണം
എത്ര;
(സി)
പ്രസ്തുത
മേഖലയില്‍ 2018-19
അധ്യയന വര്‍ഷത്തില്‍
കുട്ടികളെ കിട്ടാതെ
എത്ര സീറ്റുകള്‍
ഒഴിഞ്ഞു കിടക്കുന്നു;
(ഡി)
പ്രസ്തുത
മേഖലയില്‍ 2018-19
അധ്യയന വര്‍ഷത്തില്‍
എത്ര സര്‍ക്കാര്‍
സീറ്റുകളാണ് ഒഴിഞ്ഞു
കിടക്കുന്നത് എന്നും
എത്ര സര്‍ക്കാര്‍
സീറ്റുകളില്‍
കുട്ടികള്‍ പ്രവേശനം
നേടി എന്നും
വ്യക്തമാക്കുമോ;
(ഇ)
ഇത്തരത്തില്‍
2018-19 അധ്യയനവര്‍ഷം
സ്വകാര്യ സ്വാശ്രയ
എഞ്ചിനീയറിംഗ്
കോളേജുകളിലെ പ്രവേശനം
പൂര്‍ത്തിയായപ്പോള്‍
സര്‍ക്കാര്‍ സീറ്റില്‍
പോലും മതിയായ കുട്ടികളെ
കിട്ടിയില്ല എന്ന
വസ്തുത സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടുവോ;
(എഫ്)
എങ്കില്‍
ഇത്തരത്തിലുള്ള
കോളേജുകളുടെ
പഠനനിലവാരത്തിലുള്ള
പോരായ്മയാണോ ഇപ്രകാരം
കുട്ടികളെ
കിട്ടാത്തതിന്റെ കാരണം;
എങ്കില്‍ ഇത്
പരിഹരിക്കുവാന്‍
സര്‍ക്കാര്‍ എന്തു
നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
സ്വാശ്രയ
എഞ്ചിനീയറിംഗ് കോളേജുകള്‍
3348.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എത്ര സ്വാശ്രയ
എഞ്ചിനീയറിംഗ്
കോളേജുകളുണ്ട്;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സാങ്കേതിക
സര്‍വ്വകലാശാലയുടെ
കീഴിലുള്ള എത്ര
സ്വാശ്രയ എഞ്ചിനീയറിംഗ്
കോളേജുകള്‍
അടച്ചുപൂട്ടിയെന്നും അവ
ഏതൊക്കെയാണെന്നും
അറിയിക്കുമോ;
(സി)
വരുന്ന
അദ്ധ്യയനവര്‍ഷം
ഏതെങ്കിലും സ്വാശ്രയ
എഞ്ചിനീയറിംഗ്
കോളേജുകളില്‍
പ്രവേശനത്തിന് അനുമതി
നിഷേധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
കോളേജുകളിലാണെന്നും
അതിനുള്ള
കാരണമെന്താണെന്നും
വ്യക്തമാക്കുമോ?
എഞ്ചിനീയറിംഗ്
സീറ്റ് ഒഴിഞ്ഞ് കിടക്കുന്ന
സാഹചര്യം
3349.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
വര്‍ഷത്തെ
എഞ്ചിനീയറിംഗ് പ്രവേശന
പരീക്ഷ എഴുതി യോഗ്യത
നേടിയ കുട്ടികളുടെ
എണ്ണത്തില്‍ ഗണ്യമായ
കുറവ് വന്നിട്ടുണ്ടോ;
ഏങ്കില്‍ ഇത്
സംബന്ധിച്ച്
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
(ബി)
എഞ്ചിനീയറിംഗ്
വിദ്യാഭ്യാസത്തോട്
കുട്ടികള്‍ക്കുള്ള
ആഭിമുഖ്യം
കുറഞ്ഞുവരുന്നതിന്റെ
സൂചനയായി ഇതിനെ
കണക്കാക്കുന്നുണ്ടോയെന്നറിക്കാമോ;
(സി)
നിലവില്‍
സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയമേഖലയില്‍
എഞ്ചിനീയറിംഗിന് എത്ര
സീറ്റുകളാണ് ഉള്ളത്;
(ഡി)
പ്രവേശന
പരീക്ഷയില്‍ യോഗ്യത
നേടിയവരിലുണ്ടായ കുറവ്
സംസ്ഥാനത്ത് ഈ വര്‍ഷവും
കോളേജുകളില്‍
എഞ്ചിനീയറിംഗ് സീറ്റ്
ഒഴിഞ്ഞ് കിടക്കുന്ന
സാഹചര്യം ഉണ്ടാകുമോ;
അത് പ്രസ്തുത മേഖലയിലെ
നിലവിലുള്ള പ്രശ്നം
രൂക്ഷമാക്കുമെന്ന്
കരുതുന്നുണ്ടോ;
വിശദമാക്കാമോ?
എഞ്ചിനീയറിംഗ്
കോളേജുകളെ അറിവിന്റെ
കേന്ദ്രങ്ങളാക്കുവാനുള്ള
പദ്ധതി
3350.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എഞ്ചിനീയറിംഗ്
കോളേജുകളെ അറിവിന്റെ
കേന്ദ്രങ്ങളാക്കുവാനുള്ള
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇതിനായി
നടപ്പിലാക്കിയിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ?
പയ്യോളി
ടെക്നിക്കല്‍ ഹെെസ്കൂളിനെ
പോളിടെക്നിക്കായി
ഉയര്‍ത്തുന്നതിന് നടപടി
3351.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
നിയോജക മണ്ഡലത്തിലെ
പയ്യോളി ടെക്നിക്കല്‍
ഹെെസ്കൂളിനെ
പോളിടെക്നിക്കായി
ഉയര്‍ത്തുന്നതുമായി
ബന്ധപ്പെട്ട്
തയ്യാറാക്കിയ
ഏതെങ്കിലും
റിപ്പോര്‍ട്ട്
വകുപ്പില്‍ ഉണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത
റിപ്പോര്‍ട്ട് ആരുടെ
പക്കലാണെന്നും
റിപ്പോര്ട്ടിന്മേല്
എന്തെല്ലാം
തുടര്‍നടപടികള്‍
സ്വീകരിച്ചുവെന്നും
വിശദമാക്കാമോ;
(സി)
ഇൗ
വിഷയുമായി ബന്ധപ്പെട്ട്
ഏതെങ്കിലും ഫയല്‍
വകുപ്പില്‍ ഉണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
ഫയല്‍ നമ്പര്‍ ഏതെന്നും
ആരുടെ കെെവശമാണെന്നും
വ്യക്തമാക്കാമോ?
വിളപ്പില്‍
ശാലയില്‍ പോളിടെക്നിക്
3352.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാട്ടാക്കട
മണ്ഡലത്തിലെ
വിളപ്പില്‍ശാലയില്‍
പോളിടെക്നിക്
ആരംഭിക്കുന്നത്
സംബന്ധിച്ച
നടപടിക്രമങ്ങള്‍
എന്തായെന്ന്
വിശദമാക്കാമോ;
(ബി)
ആയതിന്റെ
തുടര്‍നടപടികള്‍
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
രാജ
രവി വര്‍മ്മ സെന്റര്‍ ഓഫ്
എക്സലന്‍സ് ഫോര്‍ വിഷ്വല്‍
ആര്‍ട്സ്
3353.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
നിയമസഭാ മണ്ഡലത്തില്‍
സ്ഥിതി ചെയ്യുന്ന രാജാ
രവി വര്‍മ്മ സെന്റര്‍
ഓഫ് എക്സലന്‍സ് ഫോര്‍
വിഷ്വല്‍ ആര്‍ട്സിന്
സ്ഥലപരിമിതി ഉള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്ഥാപനത്തിന് തഴക്കര
പഞ്ചായത്തില്‍ റവന്യൂ
വകുപ്പിന്റെ ശവക്കോട്ട
എന്ന പേരില്‍
അറിയപ്പെടുന്ന
പുറമ്പോക്ക് സ്ഥലം
അനുവദിക്കണം
എന്നാവശ്യപ്പെട്ട്
എം.എല്‍.എ. നല്കിയ
കത്തിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
ട്രേഡ് ഇന്‍സ്ട്രക്ടേഴ്സ്
റേഷ്യോ പ്രമോഷന്
3354.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാങ്കേതികവിദ്യാഭ്യാസ
വകുപ്പിനുകീഴില്‍
കേരളത്തിലെ
എഞ്ചിനീയറിംഗ് കോളേജ്,
പോളിടെക്നിക് കോളേജ്,
ടെക്നിക്കല്‍ ഹൈസ്കൂള്‍
എന്നിവിടങ്ങളില്‍ ജോലി
ചെയ്യുന്ന ട്രേഡ്
ഇന്‍സ്ട്രക്ടേഴ്സ്
വിഭാഗത്തിന് റേഷ്യോ
പ്രമോഷന് വകുപ്പ്
ശിപാര്‍ശ ചെയ്ത്
സര്‍ക്കാരിന്റെ
മുന്നില്‍
എത്തിയിട്ടുണ്ടോ;
ഇക്കാര്യത്തില്‍ എന്ത്
തീരുമാനമാണ്
എടുത്തിട്ടുള്ളത്;
(ബി)
ഇത്
സംബന്ധിച്ച്
സര്‍ക്കാരിന് ലഭിച്ച
നിവേദനങ്ങളില്‍ എന്ത്
നടപടി സ്വീകരിച്ചു;
(സി)
ട്രേഡ്
ഇന്‍സ്ട്രക്ടേഴ്സ്
ഉന്നയിക്കുന്ന റേഷ്യോ
പ്രമോഷന് സംബന്ധിച്ച
വിഷയം പരിഹരിച്ചു
നല്‍കുന്നതിനായി നടപടി
സ്വീകരിക്കുമോ?
ശാസ്ത്ര
സാങ്കേതിക മ്യൂസിയം ലൈബ്രറി
കെട്ടിടത്തിന്റെ നിർമ്മാണം
3355.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സംസ്ഥാന ശാസ്ത്ര
സാങ്കേതിക
മ്യൂസിയത്തിന്റെ
ലൈബ്രറി
കെട്ടിടത്തിന്റെ
നിർമ്മാണം ഏത് ഏജന്‍സി
മുഖാന്തിരമാണ്
നടപ്പിലാക്കിയതെന്ന്
വ്യക്തമാക്കുമോ;
പ്രസ്തുത പ്രവൃത്തിയുടെ
അടങ്കല്‍ തുക,
എഗ്രിമെന്റ് കാലാവധി,
പണി പൂര്‍ത്തിയാക്കി
സ്ഥാപനത്തിന് കൈമാറിയ
തീയതി എന്നിവ
വ്യക്തമാക്കുമോ;
(ബി)
എത്ര
ഘട്ടങ്ങളായാണ് നിർമ്മാണ
ഏജന്‍സിക്ക് പണം
അനുവദിച്ചത്; ഓരോ
പ്രാവശ്യവും പണം
അനുവദിക്കുന്നതിന്
മുമ്പ് എത്ര ശതമാനം പണി
പൂര്‍ത്തിയാക്കി എന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
ലൈബ്രറി
കെട്ടിടത്തിന്റെ
നിര്‍മ്മാണത്തിന്
തിരുവനന്തപുരം
നഗരസഭയില്‍ നിന്ന്
അനുമതി
വാങ്ങിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
കോഴ്സുകള്‍
ആധുനികവല്‍ക്കരിക്കുന്നതിനും
സിലബസ് പുതുക്കുന്നതിനും
നടപടി
3356.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍വ്വകലാശാലകളില്‍
കോഴ്സുകള്‍
ആധുനികവല്‍ക്കരിക്കുന്നതിനും
സിലബസ്
പുതുക്കുന്നതിനും ഈ
സര്‍ക്കാര്‍ വന്ന ശേഷം
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
ഈ
അധ്യയന വര്‍ഷം മുതല്‍
പുതുക്കിയ സിലബസ്
നിലവില്‍ വരുത്തുവാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
സംസ്ഥാനത്തെ
സര്‍വ്വകലാശാലകളില്‍
ഡിസൈന്‍ സംബന്ധിച്ച
കോഴ്സുകള്‍ ഒന്നും
തന്നെ നടത്തുന്നില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
സംസ്ഥാനത്തെ
സര്‍വ്വകലാശാലകള്‍
പ്രത്യേകിച്ചും കേരള
സര്‍വ്വകലാശാല ഇപ്പോഴും
പഞ്ചവല്‍സര
എല്‍.എല്‍.ബി.
കോഴ്സിന്റെ ഒന്നാം
സെമസ്റ്റര്‍ പരീക്ഷ
നടത്തിയിട്ടില്ല എന്ന
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പരീക്ഷകള്‍ യഥാസമയം
നടത്തുന്നതിനുള്ള നടപടി
ഏതു ഘട്ടം വരെയായെന്ന്
അറിയിക്കാമോ?
സര്‍വ്വകലാശാലകളിൽ
ഏകീകൃത
അഡ്മിഷന്-പരീക്ഷാനടത്തിപ്പ്-ഫലപ്രഖ്യാപന
സമ്പ്രദായം
3357.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
സര്‍വ്വകലാശാലകളുടെ
കീഴിലുള്ള കാേളേജുകളിലെ
പരീക്ഷാനടത്തിപ്പും
മൂല്യനിര്‍ണ്ണയവും
പരിഷ്ക്കരിക്കുന്നതിന്
പദ്ധതിയുണ്ടാേ;
എങ്കില്‍ ഇത് എപ്രകാരം
നടപ്പിലാക്കുവാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വെളിപ്പെടുത്താമാേ;
(ബി)
വിവിധ
സര്‍വ്വകലാശാലകള്‍ ഒരേ
കാേഴ്സിന് പല
സമയങ്ങളില്‍ അഡ്മിഷനും
പരീക്ഷാനടത്തിപ്പും
ഫലപ്രഖ്യാപനവും
നടത്തുന്നത്
വിദ്യാര്‍ത്ഥികളുടെ
തുടര്‍പഠനങ്ങള്‍ക്ക്
തടസ്സം സൃഷ്ടിക്കുന്നത്
ഒഴിവാക്കാനായി ഒരു
ഏകീകൃത
അഡ്മിഷന്-പരീക്ഷാനടത്തിപ്പ്
-ഫലപ്രഖ്യാപന രീതി
അവലംഭിക്കുവാൻ
നടപടികള്‍
സ്വീകരിക്കുമാേയെന്ന്
വ്യക്തമാക്കുമാേ;
(സി)
പരീക്ഷാനടത്തിപ്പും
മൂല്യനിര്‍ണ്ണയവും
ഫലപ്രഖ്യാപനവും
കുറ്റമറ്റതാക്കുവാനും
മൂല്യനിര്‍ണ്ണയത്തില്‍
വീഴ്ചവരുത്തുന്നവര്‍ക്കെതിരെ
കര്‍ശന ശിക്ഷാനടപടികള്‍
കൈക്കൊള്ളുവാനുമായി
സ്വീകരിക്കുവാൻ
ഉദ്ദേശിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമാേ?
സര്‍വ്വകലാശാലകളുടെ
അക്രഡിറ്റേഷന്
3358.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018-19
അക്കാദമിക വര്‍ഷത്തില്‍
നാക് അക്രഡിറ്റേഷന്
ഇല്ലാതെ ഏതെങ്കിലും
സര്‍വ്വകലാശാലകള്‍
സംസ്ഥാനത്ത്
പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
സംസ്ഥാനത്തെ
വിവിധ
സര്‍വ്വകലാശാലകളില്‍,
നാക് അക്രഡിറ്റേഷനെ
ബാധിക്കുന്ന തരത്തില്‍
താല്കാലിക
അധ്യാപകര്‍ക്ക് നിയമനം
നല്‍കിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ?
കേരളാ
യൂണിവേഴ്സിറ്റി ആന്വല്‍ സ്കീം
പരീക്ഷാഫലം
3359.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളാ
യൂണിവേഴ്സിറ്റി ആന്വല്‍
സ്കീം (PRIVATE
REGISTRATION)
പരീക്ഷയെഴുതിയ
മൂവായിരത്തോളം
വിദ്യാര്‍ത്ഥികളുടെ
പരീക്ഷാഫലം നാളിതുവരെ
പ്രസിദ്ധീകരിക്കാത്തത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പരീക്ഷാഫലം
യഥാസമയം
പ്രസിദ്ധീകരിക്കാത്തതിനാല്‍
പി. ജി., ബി. എഡ്,
തുടങ്ങി മറ്റു
പ്രൊഫഷണല്‍
കോഴ്സുകളിലേക്ക് ഈ
വിദ്യാര്‍ത്ഥികള്‍ക്ക്
അപേക്ഷിക്കുവാന്‍
കഴിയാതെവരികയും
തല്‍ഫലമായി ഒരു വര്‍ഷം
നഷ്ടപ്പെടുന്നതും
തടയാന്‍ എന്തെല്ലാം
ക്രമീകരണങ്ങളാണ്
നടത്തുവാന്‍
ഉദ്ദേശിക്കുന്നത്;
(സി)
2019
മേയ് മാസത്തില്‍
കോഴ്സ്പൂര്ത്തിയാക്കിയ
ഈ
വിദ്യാര്‍ത്ഥികള്‍ക്ക്
2019-20
അധ്യയനവര്‍ഷത്തില്‍
തുടര്‍പഠനത്തിനായി
അവസരം ലഭിക്കാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
(ഡി)
2018-19
അധ്യയന വര്‍ഷത്തില്‍
കോഴ്സ്
പൂര്‍ത്തിയാക്കിയ ഈ
വിദ്യാര്‍ത്ഥികള്‍ക്ക്
2019-20 അധ്യയന
വ്രഷത്തില് പി. ജി.,
ബി.എഡ്. തുടങ്ങിയ
കോഴ്സുകളില്‍
അപേക്ഷിക്കുവാന്‍
പ്രസ്തുത കോഴ്സുകളുടെ
അഡ്മിഷന് തീയതി നീട്ടി
ഇവര്‍ക്ക് അപേക്ഷ
നല്‍കാനുള്ള അവസരം
ലഭ്യമാക്കുവാന്‍
ശ്രമിക്കുമോ?
പരീക്ഷകളുടെ
മൂല്യനിര്‍ണ്ണയ ക്യാമ്പില്‍
എത്താതിരുന്ന അദ്ധ്യാപകര്‍
3360.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സര്‍വ്വകലാശാലയുടെ
ബിരുദ സെമസ്റ്റര്‍
പരീക്ഷകളുടെ
മൂല്യനിര്‍ണ്ണയ
ക്യാമ്പില്‍
അദ്ധ്യാപകര്‍
എത്താതിരുന്നത്
പ്രതിസന്ധി
സൃഷ്ടിച്ചിട്ടുണ്ടോ;
ഇതുമൂലം പരീക്ഷാ
ഫലപ്രഖ്യാപനം
നീണ്ടുപോകാന്‍
ഇടയായിട്ടുണ്ടോ;
(ബി)
മൂല്യ
നിര്‍ണ്ണയം
നടത്തുന്നതില്‍ വീഴ്ച
വരുത്തുന്ന കോളേജ്
അദ്ധ്യാപകരുടെ ശമ്പളം
തടഞ്ഞ് വയ്ക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര പേരുടെ
ശമ്പളമാണ് ഇപ്രകാരം
തടഞ്ഞുവച്ചത്;
വ്യക്തമാക്കുമോ?
അഫ്സലുല്‍
ഉലമ പ്രിലിമിനറി പരീക്ഷ
മാര്‍ക്ക് ലിസ്റ്റുകള്‍
3361.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാലിക്കറ്റ്
യൂണിവേഴ്സിറ്റിയുടെ
അഫ്സലുല്‍ ഉലമ
പ്രിലിമിനറി പരീക്ഷയുടെ
ഫലം പ്രസിദ്ധീകരിച്ച്
ആഴ്ചകള്‍ കഴിഞ്ഞിട്ടും
മാര്‍ക്ക് ലിസ്റ്റുകള്‍
പരീക്ഷാകേന്ദ്രങ്ങളില്‍
എത്തിയിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
പരീക്ഷ എഴുതിയ
വിദ്യാര്‍ത്ഥികള്‍ക്ക്
വിവിധ
യൂണിവേഴ്സിറ്റികളില്‍
വിവിധ ഡിഗ്രി
കോഴ്സുകള്‍ക്ക്
അഡ്മിഷന് സമയം
ആയതിനാല്‍
സമയബന്ധിതമായി
മാര്‍ക്ക് ലിസ്റ്റുകള്‍
പരീക്ഷാകേന്ദ്രങ്ങളില്‍
എത്തിക്കാന്‍ നടപടി
സ്വീകരിക്കുമോ?
കാലിക്കറ്റ്
സര്‍വ്വകലാശാലയിലെ ബിരുദ
വിദ്യാര്‍ത്ഥികള്‍ക്ക്
നിര്‍ബന്ധിത സാമൂഹ്യ സേവനം
3362.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാലിക്കറ്റ്
സര്‍വ്വകലാശാല ബിരുദ
വിദ്യാര്‍ത്ഥികള്‍ക്ക്
സാമൂഹ്യ സേവനം
നിര്‍ബന്ധമാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
എത്ര ദിവസമാണ് പ്രസ്തുത
സേവനം
അനുഷ്ഠിക്കേണ്ടത്;
ഏതൊക്കെ സ്ഥലങ്ങളില്‍
എന്ന് അറിയിക്കുമോ;
(സി)
സംസ്ഥാനത്തെ
മുഴുവന്‍ കോളേജുകളിലും
ബിരുദ
വിദ്യാര്‍ത്ഥികള്‍ക്ക്
സാമൂഹ്യ സേവനം
നിര്‍ബന്ധമാക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
(ഡി)
ഇത്
സംബന്ധിച്ച് ഉന്നത
വിദ്യാഭ്യാസ കൗണ്‍സില്‍
എന്തെങ്കിലും
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
എം.ജി.സര്‍വ്വകലാശാലയിലെ
പുതിയ ബിരുദ-ബിരുദാനന്തര
കോഴ്സുകള്‍
3363.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എം.ജി.സര്‍വ്വകലാശാലയുടെ
കീഴിലുള്ള കോളേജുകളില്‍
പുതിയ
ബിരുദ-ബിരുദാനന്തര
കോഴ്സുകള്‍
ആരംഭിക്കുവാന്‍
സര്‍വ്വകലാശാല
സിന്‍ഡിക്കേറ്റ്
തീരുമാനം
എടുത്തിട്ടുണ്ടോ;
(ബി)
ഏതൊക്കെ
കോളേജുകളിലാണ് പുതിയ
കോഴ്സുകള്‍
ആരംഭിക്കുന്നത്
വിശദാംശം നല്‍കുമോ;
(സി)
ബിരുദ
കോഴ്സുകള്‍ക്ക് എം.ജി.
സര്‍വ്വകലാശാല ചോദ്യ
ബാങ്ക് സമ്പ്രദായം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
അത് വിജയപ്രദമാണോ;
(ഡി)
എങ്കില്‍
ഇത് ബിരുദാനന്തരബിരുദ
കോഴ്സുകള്‍ക്ക് കൂടി
നടപ്പിലാക്കുവാന്‍
തീരുമാനിക്കുമോ?
മഹാത്മാഗാന്ധി
സര്‍വകലാശാല കോഴ്സുകള്‍
3364.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഹാത്മാഗാന്ധി
സര്‍വകലാശാലയുടെ
കീഴില്‍ ഉള്ള
പാഠ്യപദ്ധതികള്‍/കോഴ്സുകള്‍
എന്തെല്ലാമാണ് ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
മഹാത്മാഗാന്ധി
സര്‍വകലാശാലയുടെ
കീഴില്‍ എത്ര
കോളേജുകള്‍ ഉണ്ട്;
കണക്കുകള്‍
ലഭ്യമാക്കുമോ;
(സി)
മഹാത്മാഗാന്ധി
സര്‍വകലാശാലയുടെ
കീഴില്‍ എത്ര ഓഫ്
കാമ്പസ് സെന്ററുകള്‍
ഉണ്ട്;
എവിടെയൊക്കെയെന്ന്
വ്യക്തമാക്കാമോ?
കേരള
സര്‍വ്വകലാശാലയില്‍ ബൈന്റര്‍
തസ്തിക
3365.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സര്‍വ്വകലാശാലയില്‍
ബൈന്റര്‍ ഗ്രേഡ് II
തസ്തിക നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
പ്രസ്സില്‍ എത്ര പേര്;
സര്‍വ്വകലാശാലയുടെ
കീഴില്‍ എത്ര പേര്;
വിശദമാക്കുമോ;
(ബി)
കേരള
സര്‍വ്വകലാശാലയില്‍
സര്‍ക്കാര്‍ അംഗീകരിച്ച
എത്ര ബൈന്റര്‍
തസ്തികകള്‍ നിലവില്‍
ഉണ്ട്;
(സി)
പ്രസ്തുത
തസ്തികയില്‍ പി.എസ്.സി
വഴി നിയമനം ലഭിച്ച
എത്രപേര്‍ ജോലി
ചെയ്യുന്നു; അവസാനമായി
പി.എസ്.സി വഴി നിയമനം
നല്‍കിയത് എന്ന്;
നിലവില്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴിയും
ദിവസവേതന
അടിസ്ഥാനത്തിലും എത്ര
പേര് ജോലി നോക്കി
വരുന്നുവെന്ന്
അറിയിക്കാമോ;
(ഡി)
മറ്റ്
തസ്തികയില്‍ നിന്നും
പ്രൊമോഷന് വഴിയോ
തസ്തിക മാറ്റം വഴിയോ
ബൈന്റര്‍ തസ്തികയില്‍
നിയമനം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ എണ്ണം
വ്യക്തമാക്കാമോ;
2017-18 വര്‍ഷം
ബൈന്റര്‍ തസ്തികയുടെ
നിയമനത്തെ സംബന്ധിച്ച്
കേരള ഗവണ്മെന്റ്
ഓഡിറ്റ്
ഡിപ്പാര്‍ട്ട്മെന്റ്
കണ്ടെത്തിയ
പരാമര്‍ശത്തിന്റെ
ഖണ്ഡികയുടെ പകര്‍പ്പ്
നല്‍കാമോ?
സര്‍വ്വകലാശാലകളില്‍
അധ്യാപക തസ്തികകള്‍
3366.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ
സര്‍വ്വകലാശാലകളിലെ
അധ്യാപക തസ്തികകള്‍
എത്രയാണെന്ന്
അറിയിക്കുമോ; പ്രസ്തുത
തസ്തികകളില്‍ സ്ഥിരം
അധ്യാപകര്‍
എത്രയാണെന്നും
താല്‍ക്കാലിക അധ്യാപകര്‍
എത്രയാണെന്നും
വ്യക്തമാക്കുമോ;
(ബി)
സര്‍വ്വകലാശാലകളിലെ
അധ്യാപക തസ്തികകളിലെ
നിയമനങ്ങള്‍
പി.എസ്.സി.വഴിയാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ
എന്നറിയിക്കുമോ?
ഹാജിമാർക്കും
മദ്രസ്സകൾക്കും നല്‍കിവരുന്ന
സേവനങ്ങള്‍
3367.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിന്നും ഹജ്ജ്
തീര്‍ത്ഥാടനത്തിനു
പോകുന്നവര്‍ക്കായി
സര്‍ക്കാര്‍
നല്‍കിവരുന്ന
സേവനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്തെ
മദ്രസ്സകളുടെ
പ്രവർത്തനങ്ങൾക്കായി
സര്‍ക്കാര്‍
നല്‍കിവരുന്ന
സേവനങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കാമോ?
ഹാജിമാര്‍ക്ക്
ഏര്‍പ്പെടുത്തിയിട്ടുള്ള
സൗകര്യങ്ങള്‍
3368.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരിപ്പൂര്‍
ഹജ്ജ് ഹൗസില്‍
ഹാജിമാര്‍ക്ക്
ഏര്‍പ്പെടുത്തിയിട്ടുള്ള
സൗകര്യങ്ങള്‍
വിശദീകരിക്കാമോ;
(ബി)
നാല്
വര്‍ഷത്തെ
ഇടവേളക്കുശേഷം ഹജ്ജ്
ക്യാമ്പ് വീണ്ടും
സജ്ജീകരിക്കുമ്പോള്‍
ഹാജിമാര്‍ക്കുണ്ടാകുന്ന
പ്രായോഗിക
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ന്യൂനപക്ഷ
വിഭാഗങ്ങള്‍
3369.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യത്തിന്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
ന്യൂനപക്ഷ വിഭാഗമായി
ഏതൊക്കെ സമുദായങ്ങളാണ്
ഉള്ളത്; ഇത്
ജനസംഖ്യയുടെ എത്ര
ശതമാനം വരുമെന്ന്
വ്യക്തമാക്കാമോ?
ന്യൂനപക്ഷ
വിദ്യാര്‍ത്ഥികള്‍ക്കുള്ള
സേവനങ്ങള്‍/സ്കോളര്‍ഷിപ്പുകള്‍
3370.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ന്യൂനപക്ഷ
വിഭാഗത്തില്‍പ്പെടുന്ന
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്കായി
ന്യൂനപക്ഷക്ഷേമ വകുപ്പ്
നല്കി വരുന്ന
സേവനങ്ങള്‍/
സ്കോളര്‍ഷിപ്പുകള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
ന്യൂനപക്ഷ
വിഭാഗത്തില്‍പ്പെടുന്ന
കോളേജ്
വിദ്യാര്‍ത്ഥികള്‍ക്കായി
ന്യൂനപക്ഷ ക്ഷേമ
വകുപ്പ് നല്കി വരുന്ന
സേവനങ്ങള്‍/സ്കോളര്‍ഷിപ്പുകള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി)
ന്യൂനപക്ഷ
വിദ്യാര്‍ത്ഥികള്‍ക്ക്
വിദേശത്ത് പോയി പഠനം
നടത്തുവാന്‍ ന്യൂനപക്ഷ
ക്ഷേമ വകുപ്പ് നല്കി
വരുന്ന സഹായങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
ന്യൂനപക്ഷ
വിദ്യാര്‍ത്ഥികള്‍ക്കുള്ള
സ്കോളര്‍ഷിപ്പ്
3371.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഡോ.എ.പി.ജെ.അബ്ദുല്‍കലാം
സ്കോളര്‍ഷിപ്പ്
ഏതെല്ലാം കോഴ്സുകള്‍
പഠിക്കുന്ന ന്യൂനപക്ഷ
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്കാണ്
നല്കിവരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സ്കോളര്‍ഷിപ്പ് തുക
എത്രയാണ്;
(സി)
ഇതിന്റെ
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
ഇമ്പിച്ചിബാവ
ഭവന നിര്‍മ്മാണ/പുനരുദ്ധാരണ
പദ്ധതി
3372.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇമ്പിച്ചിബാവ
ഭവന
നിര്‍മ്മാണ/പുനരുദ്ധാരണ
പദ്ധതിയുടെ ആനുകൂല്യം
നാളിതുവരെ എത്ര
പേര്‍ക്ക്
ലഭ്യമായിട്ടുണ്ടെന്ന്
ജില്ലകള്‍ തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
പദ്ധതി
നടപ്പാക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
നാളിതുവരെ
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(സി)
പദ്ധതിയുടെ
ആനുകൂല്യം
ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
വിശദമാക്കുമോ?
ന്യൂനപക്ഷ
വികസന ധനകാര്യ
കോര്‍പ്പറേഷനില്‍ ജനറല്‍
മാനേജര്‍ നിയമനം
3373.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017നു
ശേഷം സംസ്ഥാന ന്യൂനപക്ഷ
വികസന ധനകാര്യ
കോര്‍പ്പറേഷനില്‍
ജനറല്‍ മാനേജര്‍
തസ്തികയിലേക്ക്
ഡെപ്യൂട്ടേഷന്
നിയമനത്തിന്
ഇന്റര്‍വ്യൂ
നടത്തിയിരുന്നോ;
(ബി)
എങ്കില്‍
എത്ര പേരാണ്
ഇന്റര്‍വ്യൂവില്‍
പങ്കെടുത്തത്; അവര്‍
ഓരോരുത്തരുടെയും
യോഗ്യതകള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(സി)
ഇന്റര്‍വ്യൂവിന്
ക്ഷണിച്ചവരില്‍
സി.ബി.ഐ. കേസിലും
വിജിലന്‍സ് കേസിലും
ഉൾപ്പെട്ട വ്യക്തി
ഉണ്ടായിരുന്നോ;
(ഡി)
ഉന്നത
തസ്തികയിലേക്കുള്ള
നിയമനങ്ങള്‍ക്ക്
വിജിലന്‍സ് ക്ലിയറന്‍സ്
നിലവില്‍
നിര്‍ബന്ധമാണോ;
എങ്കില്‍ ഏത്
സാഹചര്യത്തിലാണ്
കേസുള്ള വ്യക്തിയെ
ഇന്റര്‍വ്യൂവിന്
ക്ഷണിച്ചതെന്ന്
വ്യക്തമാക്കുമോ?