വിദ്യാഭ്യാസ
അവകാശ നിയമം
2950.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2009
ലെ വിദ്യാഭ്യാസ അവകാശ
നിയമം സംസ്ഥാനത്ത്
പൂര്‍ണ്ണതോതില്‍
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇനിയും
നടപ്പിലാക്കുവാനുള്ള
കാര്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ച് പഠനം
നടത്തി റിപ്പോര്‍ട്ട്
സമര്‍പ്പിച്ച ഡോ.എം.എ.
ഖാദര്‍ കമ്മീഷൻ
റിപ്പോര്‍ട്ടിലെ പല
ശിപാർശകളും വിദ്യാഭ്യാസ
അവകാശ നിയമത്തിന്
ഘടകവിരുദ്ധമാണെന്ന
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
കമ്മിറ്റി വിദ്യാഭ്യാസ
അവകാശ നിയമം
നടപ്പിലാക്കുന്നതുമായി
ബന്ധപ്പെട്ട് കേരള
വിദ്യാഭ്യാസ
നിയമങ്ങളിലും
ചട്ടങ്ങളിലും
വരുത്തേണ്ട ഭേദഗതികള്‍
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
ആയത് വിശദമാക്കുമോ?
വി.എച്ച്.എസ്.ഇ.
യില്‍ പുതിയ കോഴ്സുകള്‍
2951.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019-20
അദ്ധ്യയനവർഷം
സംസ്ഥാനത്ത് പുതിയ
വി.എച്ച്.എസ്.ഇ.
കോഴ്സുകള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
കോഴ്സുകളാണെന്നും
പ്രസ്തുത കോഴ്സുകള്‍
ആരംഭിക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്നും
വ്യക്തമാക്കുമോ;
(ബി)
വി.എച്ച്.എസ്.ഇ.
യില്‍ ഹോട്ടല്‍ മാനേജ്
മെന്റ് വിഷയം
ഉള്‍പ്പെടുന്ന
കോഴ്സുകള്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ;
(സി)
ഇല്ലെങ്കില്‍
ഹോട്ടല്‍ മാനേജ്
മെന്റുമായി ബന്ധപ്പെട്ട
പുതിയ കോഴ്സുകള്‍
വി.എച്ച്.എസ്.ഇ.യില്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
ഉണ്ടെങ്കില്‍ പ്രസ്തുത
കോഴ്സുകള്‍
അടിയന്തിരമായി
ആരംഭിക്കാന്‍ നടപടികള്‍
സ്വീകരിയ്ക്കുമോയെന്ന്
വ്യക്തമാക്കുമോ?
ചലഞ്ച്
ഫണ്ട് ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
2952.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017-18
സാമ്പത്തിക വര്‍ഷത്തെ
ബഡ്ജറ്റ് പ്രസംഗത്തില്‍
പ്രഖ്യാപിച്ച
വിദ്യാഭ്യാസ സംരക്ഷണ
യജ്ഞത്തിന്റെ ഭാഗമായി
ഏര്‍പ്പെടുത്തിയ ചലഞ്ച്
ഫണ്ട്
ആരംഭിച്ചിട്ടുണ്ടോ ;
(ബി)
ഇതിന്റെ
അടിസ്ഥാനത്തില്‍ എത്ര
സ്കൂളുകള്‍ക്ക് ഓരോ
ജില്ലയിലും സഹായധനം
നല്‍കിയെന്നും അതിനായി
ഒരോ സ്കൂളിനും
അനുവദിച്ച തുക
എത്രയാണെന്നും
വ്യക്തമാക്കാമോ ;
(സി)
ചലഞ്ച്
ഫണ്ട്
ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ് ;
വിശദാംശം നല്‍കുമോ;
(ഡി)
ഏറനാട്
മണ്ഡലത്തില്‍ ഏതെല്ലാം
സ്കൂളുകളാണ് ചലഞ്ച്
ഫണ്ടിനായി അപേക്ഷ
നല്‍കിയിരുന്നത് ;
അവയ്ക്ക് ഫണ്ട്
അനുവദിച്ചിട്ടുണ്ടോ ;
വിശദാംശം
വെളിപ്പെടുത്തുമോ?
ഖാദര്‍
കമ്മീഷന് റിപ്പോര്‍ട്ട്
നടപ്പിലാക്കുമ്പോള്‍
ഉണ്ടാകുന്ന ഘടനാമാറ്റം
2953.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
എം. വിന്‍സെന്റ്
,,
അന്‍വര്‍ സാദത്ത്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
വിദ്യാഭ്യാസ കമ്മീഷന്
ഡോ. ഡി.എസ്.കോത്താരി
കമ്മീഷന്
റിപ്പോര്‍ട്ടിലെ
ശിപാര്‍ശകളും ഖാദര്‍
കമ്മീഷന്
റിപ്പോര്‍ട്ടിലെ
ശിപാര്‍ശകളും
തമ്മിലുള്ള വൈരുദ്ധ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അത് എപ്രകാരം
മറികടക്കുവാനാണ്
ഉദ്ദേശിക്കുന്നത്;
(ബി)
ഖാദര്‍
കമ്മീഷന്
റിപ്പോര്‍ട്ട്
നടപ്പിലാക്കുമ്പോള്‍
ഉണ്ടാകുന്ന ഘടനാമാറ്റം
ഇന്ത്യയിലെ മറ്റ്
സംസ്ഥാനങ്ങളില്‍ നിന്ന്
വിഭിന്നമായ
തരത്തിലുള്ളതാകയാല്
മറ്റ് സംസ്ഥാനങ്ങളില്‍
പഠനത്തിന് പോകുന്ന
വിദ്യാര്‍ത്ഥികളെ അത്
എപ്രകാരം
ബാധിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
കലാകായിക
അദ്ധ്യാപക നിയമനത്തിലെ
ക്ലസ്റ്റര്‍ സംവിധാനം
വിദ്യാഭ്യാസ അവകാശ
നിയമത്തിന്റെ
ലംഘനമായതിനാല്‍
അക്കാര്യം
പരിശോധിക്കുമോ;
(ഡി)
ഖാദര്‍
കമ്മീഷന്
റിപ്പോര്‍ട്ട്
നടപ്പിലാക്കുന്നതോടുകൂടി
ഒരു സ്ക്കൂളില്‍ രണ്ട്
അധികാര കേന്ദ്രങ്ങള്‍
ഉണ്ടാകുന്നത് കൂടുതല്‍
പ്രശ്നങ്ങളിലേക്കും
തര്‍ക്കങ്ങളിലേക്കും
നയിക്കുവാന്‍
സാധ്യതയില്ലേ;
ഇക്കാര്യം
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഇ)
പ്രൈമറി
വിദ്യാഭ്യാസത്തിന്റെയും
ഹൈസ്ക്കുള്
വിദ്യാഭ്യാസത്തിന്റെയും
ഗുണനിലവാരം ഉറപ്പ്
വരുത്തുന്നതിന്
പ്രത്യേകം
ഡയറക്ടറേറ്റുകള്‍
ഉണ്ടാക്കുന്നതിന് പകരം
ഇവയെ ഏകീകരിക്കുന്നത്
ഒട്ടും
ഗുണകരമാകില്ലായെന്ന
വസ്തുത പരിഗണിച്ച്
ഖാദര്‍ കമ്മീഷന്
റിപ്പോര്‍ട്ട്
നടപ്പിലാക്കുന്നത്
നിര്‍ത്തിവയ്ക്കുമോ;
വിശദമാക്കാമോ?
സ്വകാര്യ
- അണ് എയിഡഡ് സ്കൂളുകളില്‍
പഠിക്കുന്ന അദ്ധ്യാപക -
അനദ്ധ്യാപക ജീവനക്കാരുടെ
കുട്ടികള്‍
2954.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുവിദ്യാലയങ്ങളിലെ
അദ്ധ്യാപക - അനദ്ധ്യാപക
ജീവനക്കാരുടെ
കുട്ടികള്‍ സ്വകാര്യ -
അണ് എയിഡഡ്
സ്കൂളുകളില്‍
പഠിക്കുന്നതിന്റെ വിവരം
ശേഖരിച്ചിട്ടുണ്ടോ;
(ബി)
എത്ര
ജീവനക്കാരുടെ
കുട്ടികള്‍ സ്വകാര്യ -
അണ് എയിഡഡ്
സ്കൂളുകളില്‍
പഠിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാരുടെ കുട്ടികളെ
പൊതുവിദ്യാലയങ്ങളില്‍
പഠിപ്പിക്കുന്നതിന്
ആവശ്യമായ
നിയമനിര്‍മ്മാണം
നടത്താന്‍ നടപടി
സ്വീകരിക്കുമോ?
വിദ്യാലയ
നവീകരണത്തിന് ഫണ്ട്
2955.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഒരു കോടി, മൂന്നുകോടി,
അഞ്ചുകോടി എന്നിങ്ങനെ
വിദ്യാലയ നവീകരണത്തിന്
ഫണ്ട് അനുവദിച്ചപ്പോള്‍
ചില വിദ്യാലയങ്ങള്‍ക്ക്
തുക
പരിമിതമായിപ്പോവുകയും
മറ്റ് ചില
സ്കൂളുകള്‍ക്ക്
ആവശ്യത്തിലധികമാവുകയും
ചെയ്തിട്ടുള്ള സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
കുട്ടികളുടെ
എണ്ണത്തിന്റെയും
മാസ്റ്റര്‍
പ്ലാനുകളുടെയും
അടിസ്ഥാനത്തില്‍
വിദ്യാലയങ്ങളുടെ
ആവശ്യകത ഒരു വിദഗ്ദ്ധ
സമിതി മുഖേന
പരിശോധിച്ച് ഫണ്ട്
അനുവദിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(സി)
സാഹചര്യം
കണക്കിലെടുത്ത്
അടിസ്ഥാന സൗകര്യങ്ങള്‍
അടിയന്തിരമായി
വര്‍ദ്ധിപ്പിക്കേണ്ട
വിദ്യാലയങ്ങള്‍
കണ്ടെത്തി ഫണ്ട്
നല്‍കാനും
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം ശരിയായ
രീതിയില്‍
വിജയത്തിലെത്തിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
സ്ക്കൂള്
വിദ്യാഭ്യാസം ഒരു
കുടക്കീഴില്
2956.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പന്ത്രണ്ടു
വര്‍ഷത്തെ സ്ക്കൂള്
വിദ്യാഭ്യാസം ഒരു
കുടക്കീഴിലാക്കുന്നത്
കൊണ്ട്
വിദ്യാഭ്യാസരംഗത്ത്
എന്ത് മാറ്റമാണ്
പ്രതീക്ഷിക്കുന്നത്;
(ബി)
കേന്ദ്ര
സര്‍ക്കാരിന്റെ
പരിഗണനയിലുള്ള
കസ്തൂരിരംഗന്‍
ചെയര്‍മാനായ കമ്മിറ്റി
തയ്യാറാക്കിയ
വിദ്യാഭ്യാസ നയത്തിന്റെ
കരടില്‍
ഹയര്‍സെക്കന്ററി
വിഭാഗത്തെ ഒഴിവാക്കി
11, 12 ക്ലാസ്സുകള്‍
സെക്കന്ററി
വിദ്യാഭ്യാസത്തിന്റെ
ഭാഗമാക്കുവാന്‍
ശുപാര്‍ശ
ചെയ്തിട്ടുണ്ടോ;
(സി)
പ്രസ്തുത
ശുപാര്‍ശ ഖാദര്‍
കമ്മിറ്റിയുടെ
ശുപാര്‍ശകള്‍ക്ക്
കടകവിരുദ്ധമാണോ എന്ന
കാര്യം പരിശോധിക്കുമോ?
സ്റ്റേറ്റ്
ലെെബ്രറി കൗണ്‍സില്‍
സംഘടിപ്പിക്കുന്ന വായനാേത്സവം
2957.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജൂണ്‍
19 ന് കേരള ഗ്രന്ഥശാല
സംഘം ഹെെസ്ക്കൂള്‍,
ഹയര്‍സെക്കന്ററി
വിദ്യാര്‍ത്ഥികള്‍ക്കായി
വായനാേത്സവം
സംഘടിപ്പിക്കുന്നുണ്ടോ
;
(ബി)
ഏതാെക്കെ
പുസ്തകങ്ങളാണ്
വായനാേത്സവത്തില്
വിദ്യാര്‍ത്ഥികള്‍
വായിക്കേണ്ടത്;
(സി)
ഹെെസ്ക്കൂള്‍
വിദ്യാര്‍ത്ഥികള്‍
നവാേത്ഥാനം, ശബരിമല,
മതനിരപേക്ഷത എന്ന
പുസ്തകമാണാേ
വായിക്കേണ്ടത്;
(ഡി)
ശബരിമല
വിഷയുമായി ബന്ധപ്പെട്ട
നടപടികള്‍
സാധൂകരിക്കുന്നതിന്
വേണ്ടി തയ്യാറാക്കിയ
പുസ്തകമായതിനാല്‍ ഇത്
വായനാേത്സവത്തില്
നിന്നും ഒഴിവാക്കുമാേ?
പുത്തന്‍തോട്
ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ
നിര്‍മ്മാണപ്രവൃത്തി
2958.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
നിയോജകമണ്ഡലത്തില്പെട്ടതും
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ
ഭാഗമായി മികവിന്റെ
കേന്ദ്രം പദ്ധതിയില്‍
ഉള്‍പ്പെടുത്തി അഞ്ച്
കോടിരൂപ അനുവദിച്ചതുമായ
പുത്തന്‍തോട്
സര്‍ക്കാര്‍
ഹയര്‍സെക്കന്ററി
സ്കൂളിലെ
നിര്‍മ്മാണപ്രവൃത്തിയുടെ
നിജസ്ഥിതി
വിശദമാക്കാമോ;
(ബി)
ഈ
പ്രവൃത്തിയുടെ കരാര്‍
ആരാണ്
ഏറ്റെടുത്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത കരാറിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
നിർമ്മാണ
പ്രവൃത്തികള്‍
എന്നത്തേക്കാണ്
പൂര്‍ത്തീകരിക്കേണ്ടതെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പ്രവൃത്തി എന്നത്തേക്ക്
പൂര്‍ത്തികരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
ചെങ്ങന്നൂരിലെ
യു.പി., എല്‍.പി. സ്കൂളുകള്‍
2959.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി ചെങ്ങന്നൂരിലെ
എല്‍.പി., യു.പി.
സ്കൂളുകളുടെ സമഗ്രവികസന
പദ്ധതിയില്‍ ഏതെല്ലാം
സ്കൂളുകളാണ്
ഏറ്റെടുത്തിട്ടുള്ളത്
;വിവരം നൽകുമോ;
(ബി)
ഈ
സ്കൂളുകളുടെ
പ്രവൃത്തികള്‍
നിര്‍വ്വഹിക്കുന്നതിന്
ഏതെല്ലാം
ഏജന്‍സികളെയാണ്
എല്പ്പിച്ചത്;
വിശദമാക്കാമോ;
(സി)
ചെങ്ങന്നൂര്‍
കിഴക്കേനട യു.പി.
സ്കൂളിന്റെ പേരു
മാറ്റുന്നത് സംബന്ധിച്ച
അപേക്ഷ നല്‍കിയിട്ട്
ആറുവര്‍ഷം കഴിഞ്ഞിട്ടും
തീരുമാനം ആകാത്തതിന്റെ
കാരണം വ്യക്തമാക്കാമോ?
വിദ്യാര്‍ത്ഥികൾ
മരംനടുന്ന പദ്ധതി
2960.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആഗോള
താപനത്തെ നേരിടുന്നതിന്
വര്‍ഷത്തിലൊരിക്കല്‍
വിദ്യാര്‍ത്ഥികൾ
മരംനടുന്ന പദ്ധതി
കൊണ്ട് പ്രയോജനമൊന്നും
ഉണ്ടാകുന്നില്ലായെന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
വിദ്യാര്‍ത്ഥികള്‍
ബിരുദയോഗ്യത
നേടണമെങ്കില്‍ കുറഞ്ഞത്
പത്ത് മരമെങ്കിലും
നടണമെന്ന നിബന്ധന
ഫിലിപ്പെയിന്‍സ്
സര്‍ക്കാര്‍
ഏര്‍പ്പെടുത്തിയ കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
ഇപ്രകാരമുള്ള
നിബന്ധന സംസ്ഥാനത്തും
പ്രാവര്‍ത്തികമാക്കുന്ന
കാര്യം അലോചിക്കുമോ?
മഹാപ്രളയത്തില്‍
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ക്കുണ്ടായ
സാമ്പത്തിക നഷ്ടം
2961.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
കെ. രാജന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഹാപ്രളയത്തില്‍
സംസ്ഥാനത്തെ
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ക്കുണ്ടായ
സാമ്പത്തിക നഷ്ടം
വിലയിരുത്തിയിട്ടുണ്ടോയെന്നറിയിക്കുമോ;
(ബി)
പുതിയ
അദ്ധ്യായന വര്‍ഷം
ആരംഭിക്കുമ്പോള്‍
കേടുപാടു പറ്റിയ
കെട്ടിടങ്ങളുടെ പരമാവധി
പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
വിവിധ
സ്കൂളുകളില്‍
നല്കിയിരുന്നതും
പ്രളയത്തില്‍ കേടു
വന്നതുമായ
കമ്പ്യൂട്ടര്‍, ലാപ്
ടോപ്, പ്രൊജക്ടര്‍
എന്നിവ
പുന:സ്ഥാപിച്ചിട്ടുണ്ടോയെന്നറിയിക്കുമോ;;
(ഡി)
വാറന്റി
കാലാവധി
കഴിയാത്തതിനാല്‍
കമ്പ്യൂട്ടര്‍, ലാപ്
ടോപ്, പ്രൊജക്ടര്‍
എന്നിവയ്ക്ക് പകരം
പുതിയവ ബന്ധപ്പെട്ട
കമ്പനികള്‍
പുന:സ്ഥാപിച്ചിട്ടുണ്ടോ;
(ഇ)
കോര്‍പ്പറേറ്റ്
സ്ഥാപനങ്ങളുടെ സാമൂഹിക
പ്രതിബദ്ധത സ്കീമില്‍
(CSR)ഉള്‍പ്പെടുത്തി
മറ്റേതെങ്കിലും
സഹായങ്ങള്‍
ലഭ്യമായിട്ടുണ്ടോ;
വ്യക്തമാക്കുമോ?
പൊതുവിദ്യാഭ്യാസ
രംഗത്ത് കൈറ്റിന്റെ
പ്രവർത്തനങ്ങൾ
2962.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
ആന്റണി ജോണ്‍
,,
എം. മുകേഷ്
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുവിദ്യാഭ്യാസ
മേഖലയില്‍ കാലോചിതമായ
ആധുനികവത്കരണം
നടത്തുന്നതിനായി കേരള
ഇന്‍ഫ്രാസ്ട്രക്ചര്‍
ആന്റ് ടെക്നോളജി ഫോര്‍
എഡ്യൂക്കേഷന്‍ (കൈറ്റ്)
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വിശദമാക്കാമോ;
(ബി)
പൊതുവിദ്യാഭ്യാസ
രംഗത്ത് കൈറ്റിന്റെ
പ്രധാന
പ്രവര്‍ത്തനമേഖലകള്‍
എന്തെല്ലാമാണ്;
(സി)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി എന്തെല്ലാം
ചുമതലകളാണ് കൈറ്റ്
നിർവഹിക്കുന്നതെന്ന്
അറിയിക്കാമോ;
(ഡി)
ഐ.ടി./ഐ.ടി.
അനുബന്ധ
പ്രവര്‍ത്തനങ്ങള്‍ക്ക്
പുറമേ പശ്ചാത്തലസൗകര്യ
വികസനത്തിനായി കൈറ്റിൽ
പ്രത്യേക വിഭാഗം
പ്രവര്‍ത്തിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞം
2963.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ
ഭാഗമായി സര്‍ക്കാര്‍
സ്കൂളുകള്‍
നവീകരിക്കുന്നതിന്
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ ഏതെല്ലാം
സ്കൂളുകള്‍ക്ക് ഫണ്ട്
അനുവദിച്ചിട്ടുണ്ട്;വിശദാംശം
നല്‍കാമോ;
(ബി)
ഏതെല്ലാം
സ്കൂളുകളില്‍ പ്രവൃത്തി
ആരംഭിച്ചു എന്നും, ഓരോ
സ്കൂളിലെയും
പ്രവൃത്തിയുടെ നിലവിലെ
സ്ഥിതി എന്തെന്നും
വ്യക്തമാക്കാമോ?
പഠനനിലവാരം
ഉയര്‍ത്തുന്നതിനുള്ള പുതിയ
പരിഷ്ക്കാരങ്ങള്‍
2964.
ശ്രീ.അനൂപ്
ജേക്കബ്
,,
അനില്‍ അക്കര
,,
വി.ടി.ബല്‍റാം
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതിയ
അദ്ധ്യയനവര്‍ഷം
ആരംഭിച്ചതോടെ
വിദ്യാര്‍ത്ഥികളുടെ
പഠനനിലവാരം
ഉയര്‍ത്തുന്നതിന്
എന്തൊക്കെ പുതിയ
പരിഷ്ക്കാരങ്ങളാണ്
നടപ്പിലാക്കിയത്;
(ബി)
ഇതുമൂലം
ഈ രംഗത്ത് എന്തൊക്കെ
സമൂലമാറ്റങ്ങളാണ്
ഉണ്ടാക്കുവാന്‍
കഴിഞ്ഞത്;
(സി)
പുതിയ
അദ്ധ്യായന വര്‍ഷം
ആരംഭിക്കുന്നതിന്
മുമ്പ് തന്നെ
സ്കൂളുകളിലെ
അദ്ധ്യാപകരുടെ
ഒഴിവുകള്‍
നികത്തുന്നതിന്
സാധിച്ചിട്ടുണ്ടോ;ആകെ
എത്രപേരെയാണ് പുതിയതായി
നിയമിച്ചത്;
(ഡി)
ഇവരുടെ
നിയമനം പി.എസ്.സി.
വഴിയാണോ നടത്തിയത് ;
അല്ലെങ്കില്‍
എപ്രകാരമാണ്
നിയമിച്ചത്;വ്യക്തമാക്കുമോ?
മലയാള
ഭാഷാപഠന ആക്റ്റ്
2965.
ശ്രീ.എം.ഉമ്മര്‍
,,
സി.മമ്മൂട്ടി
,,
കെ.എന്‍.എ ഖാദര്‍
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ സ്കൂളുകളിലും
മലയാളം നിര്‍ബന്ധിത
ഭാഷയായി
പഠിപ്പിക്കുന്നതിന്
വ്യവസ്ഥ
ചെയ്തുകൊണ്ടുള്ള 2017
-ലെ മലയാള ഭാഷാപഠന
നിയമത്തിന് അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
പ്രസ്തുത നിയമത്തിന്
വിധേയമായി നിലവില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
നിയമത്തിന് വിരുദ്ധമായി
പ്രവര്‍ത്തിക്കുന്ന
സ്കൂള്‍
അധികൃതര്‍ക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചത് എന്ന്
അറിയിക്കാമോ;
(സി)
നിയമം
നിലവില്‍ വന്ന ശേഷം
എത്ര സ്കൂളുകള്‍ക്ക്
പിഴ
ചുമത്തിയിട്ടുണ്ട്;വിശദമാക്കാമോ;
(ഡി)
മലയാള
ഭാഷാ പഠനം
പ്രോത്സാഹിപ്പിക്കുന്നതിനായി
ചട്ടത്തില്‍
ഉള്‍പ്പെടുത്തിയിരിക്കുന്ന
സ്കോളര്‍ഷിപ്പ്
നടപ്പിലാക്കുവാൻ
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
ദേശീയ
വിദ്യാഭ്യാസ നയം
2966.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രാജ്യത്തെ
വിദ്യാഭ്യാസ രീതിയില്‍
സമഗ്ര മാറ്റത്തിന്
ശിപാര്‍ശ നല്കുന്ന
ദേശീയ വിദ്യാഭ്യാസ
നയത്തിന്റെ കരട്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ച കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
10+2
സംവിധാനത്തില്‍ നിന്നും
5+3+3+4 ഘടനയിലേക്ക്
സ്ക്കൂള് വിദ്യാഭ്യാസം
മാറണമെന്ന ശിപാര്‍ശ
നമ്മുടെ വിദ്യാഭ്യാസ
രംഗത്തെ എപ്രകാരം
ബാധിക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ദേശീയ
വിദ്യാഭ്യാസ നയത്തില്‍
കാതലായ മാറ്റങ്ങള്‍
കൊണ്ടുവരുന്ന
സാഹചര്യത്തില്‍ ഖാദര്‍
കമ്മിറ്റി
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തിലുളള
ഹെെസ്കൂള്,
ഹയര്‍സെക്കന്ററി
ഏകീകരണം വേണ്ടെന്ന്
വയ്ക്കുമോ;
വ്യക്തമാക്കുമോ?
ഖാദര്‍
കമ്മിറ്റി റിപ്പോർട്ട്
ഉണ്ടാക്കുന്ന പ്രത്യാഘാതം
2967.
ശ്രീ.പി.ടി.
തോമസ്
,,
ഐ.സി.ബാലകൃഷ്ണന്
,,
സണ്ണി ജോസഫ്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
വിദ്യാഭ്യാസരംഗത്ത്
ഖാദര്‍ കമ്മിറ്റി
റിപ്പോര്‍ട്ട്
നടപ്പിലാക്കുമ്പോള്‍
പ്രസ്തുത മേഖലയില്‍
ഉണ്ടാക്കുന്ന
പ്രത്യാഘാതങ്ങളെക്കുറിച്ച്
എന്തെങ്കിലും പഠനം
നടത്തിയിരുന്നോ;
വിശദമാക്കാമോ;
(ബി)
പതിനഞ്ച്
ലക്ഷം
വിദ്യാര്‍ത്ഥികളെയും
രണ്ട് ലക്ഷം അദ്ധ്യാപക
അനദ്ധ്യാപകരെയും
ബാധിക്കുന്ന സുപ്രധാന
തീരുമാനം വളരെ
ലാഘവത്തോടെയാണ്
നടപ്പിലാക്കിയിട്ടുള്ളതെന്നുള്ള
ആക്ഷേപം
വസ്തുതാപരമല്ലേ;
(സി)
10,പ്ലസ്
2,പ്ലസ് 3 എന്ന ദേശീയ
വിദ്യാഭ്യാസനയത്തിന്
കടകവിരുദ്ധമാണോ ഖാദര്‍
കമ്മീഷൻ റിപ്പോർട്ടിലെ
ശിപാർശകൾ; ആണെങ്കിൽ ഈ
പരിഷ്ക്കാരം കൊണ്ട്
എന്ത് അക്കാഡമിക്
ഗുണമാണ്
വിദ്യാര്‍ത്ഥികള്‍ക്ക്
ലഭിക്കുകയെന്ന്
വ്യക്തമാക്കുമോ;
(ഡി)
പൊതുവേ
കാര്യക്ഷമമായി
പ്രവർത്തിക്കുന്ന
സംസ്ഥാനത്തെ
വിദ്യാഭ്യാസരംഗത്ത്
അനാവശ്യമായ സമരങ്ങളും
അസ്വസ്ഥതകളും
ഉടലെടുക്കുവാൻ ഖാദര്‍
കമ്മിറ്റി
റിപ്പോർട്ടിലെ ശിപാർശകൾ
വഴിയൊരുക്കുമെന്നതിനാൽ
പ്രസ്തുത ശിപാർശകൾ
നടപ്പിലാക്കുന്ന കാര്യം
പുനഃപരിശോധിക്കുമോ
എന്ന് വ്യക്തമാക്കാമോ?
മലയാളം
പഠിപ്പിക്കാത്ത സ്കൂളുകള്‍
2968.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലയില്‍
സര്‍ക്കാര്‍, എയ്ഡഡ്,
അണ്‍എയ്ഡഡ് മേഖലയില്‍
മലയാളം പഠിപ്പിക്കാത്ത
സ്കൂളുകള്‍ ഉണ്ടോയെന്ന്
വ്യക്തമാക്കാമോ;
എങ്കില്‍ വിശദാംശം
നല്‍കാമോ;
(ബി)
പഠിക്കാന്‍
കുട്ടികളെ കിട്ടാത്തത്
കൊണ്ടോ സര്‍ക്കാറിന്റെ
സഹായങ്ങളും
ആനുകൂല്യങ്ങളും
കിട്ടാത്തത് കൊണ്ടോ ആണോ
മലയാളം പഠിപ്പിക്കാന്‍
ഇത്തരം സ്കൂളുകളില്‍
സാഹചര്യം
ഇല്ലാതെപോയതെന്ന്
വ്യക്തമാക്കാമോ;
(സി)
മലയാളം
മീഡിയം ക്ലാസ്സുകള്‍
തുടങ്ങി ആവശ്യമായ
അദ്ധ്യാപകരെ
നിയമിച്ചിട്ടും
നിയമനാംഗീകാരം
കാത്തുകഴിയുന്ന എയ്ഡഡ്
സ്കൂളുകള്‍ കാസര്‍കോട്
ജില്ലയില്‍ ഉണ്ടോയെന്ന്
വ്യക്തമാക്കാമോ;
എങ്കില്‍ വിശദാംശം
നല്‍കാമോ;
(ഡി)
മലയാളം
മീഡിയം
ഹൈസ്കൂളുകളില്ലാത്ത
പഞ്ചായത്തുകള്‍
കാസര്‍കോട് ജില്ലയില്‍
ഉണ്ടോയെന്ന്
വ്യക്തമാക്കാമോ;
എങ്കില്‍ വിശദാംശം
നല്‍കാമോ;
(ഇ)
ഒരു
പഞ്ചായത്തില്‍ ഒരു
മലയാളം മീഡിയം
ഹൈസ്കൂളുകള്‍ പോലും
ഇല്ല എന്ന കുറവ്
പരിഹരിക്കാന്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍ എന്താണെന്ന്
വ്യക്തമാക്കാമോ?
സ്കൂള്‍
പി.ടി.എ.
2969.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകളിൽ
പി.ടി.എ.കള്‍
രൂപീകരിക്കുന്നതിന്
നിലവില്‍
നിഷ്ക്കര്‍ഷിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്;വ്യക്തമാക്കുമോ
;
(ബി)
സ്കൂള്‍
പി.ടി.എ.കളുടെ
ചുമതലകളും അധികാരങ്ങളും
എന്തെല്ലാമാണ്;
(സി)
സ്കൂള്‍
പി.ടി.എ.കള്‍
സര്‍ക്കാര്‍ മാനദണ്ഡ
പ്രകാരം
പ്രവര്‍ത്തിക്കുന്നു
എന്നുറപ്പുവരുത്താൻ
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും;
വിശദമാക്കാമോ?
ഇറവങ്കര
ഗവ.വി.എച്ച്.എസ്.സി.യിൽ
യു.എെ.ടി.സെന്റര്‍
2970.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേരള
യൂണിവേഴ്സിറ്റിയുടെ
യു.എെ.ടി. സെന്റര്‍
മാവേലിക്കര മണ്ഡലത്തിലെ
ഇറവങ്കര ഗവ.വൊക്കേഷണല്‍
ഹയര്‍ സെക്കന്ററി
സ്കൂളില്‍
ആരംഭിക്കുന്നതിനാവശ്യമായ
സ്ഥലം
വിട്ടുനല്‍കുന്നതിന്
വിദ്യാഭ്യാസവകുപ്പ്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
ചാലഞ്ച്
ഫണ്ട്
2971.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലഞ്ച്
ഫണ്ട് വഴി 2018-19ൽ
എത്ര എയിഡഡ്
വിദ്യാലയങ്ങള്‍ക്ക്
ഫണ്ട്
അനുവദിച്ചിട്ടുണ്ടെന്നും
ഏതെല്ലാം
വിദ്യാലയങ്ങള്ക്കാണെന്നും
വ്യക്തമാക്കാമോ;
(ബി)
2019-20
നാളിതുവരെ ചാലഞ്ച്
ഫണ്ട്
ലഭ്യമാക്കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
തൊഴില്‍
നൈപുണ്യ വിദ്യാഭ്യാസം
നല്കാന് പദ്ധതി
2972.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹയര്‍
സെക്കന്ററി തലത്തില്‍
അക്കാഡമിക്
വിഷയങ്ങള്‍ക്ക് ഒപ്പം
തൊഴില്‍ നൈപുണ്യ
വിദ്യാഭ്യാസവും
നല്കുവാന് പൊതു
വിദ്യാഭ്യാസവകുപ്പ്
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
ഏതൊക്കെ
മേഖലയിലാണ് തൊഴില്‍
നൈപുണ്യ കോഴ്സുകള്‍
നടത്തുന്നത്;
(സി)
തൊഴില്‍
നൈപുണ്യ ചട്ടക്കൂട്
(എന്‍.എസ്.ക്യു.എഫ്)
കോഴ്സുകള്‍ ഒരു വര്‍ഷം
എത്ര മണിക്കൂര്‍
നടത്തുവാനാണ്
തീരുമാനിച്ചിട്ടുള്ളത്;
(ഡി)
നിലവില്‍
എത്ര ശതമാനം
വിദ്യാഭ്യാസ
സ്ഥാപനങ്ങളിലാണ്
തൊഴില്‍ നൈപുണ്യ
കോഴ്സുകള്‍
ആരംഭിക്കുന്നതെന്നും
ശേഷിക്കുന്ന
സ്ഥലങ്ങളില്‍ ഈ പദ്ധതി
എന്നത്തേക്ക്
പ്രാവര്‍ത്തികമാക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കുമോ?
അധ്യാപക
പരിശീലന പരിപാടികള്‍
2973.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
അധ്യാപക
പരിശീലന പരിപാടികള്‍
സംബന്ധിച്ച്
വിദ്യാഭ്യാസ വകുപ്പ്
നടപ്പിലാക്കി വരുന്ന
പദ്ധതികളുടെ വിശദാംശം
വ്യക്തമാക്കുമോ?
പ്രൈമറി
സ്കൂളിലെ അധ്യാപകരുടെ
അടിസ്ഥാന യോഗ്യത
2974.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓറിയന്റല്‍
എസ്.എസ്.എല്‍.സി.,
പരീക്ഷ ഭവന് നടത്തുന്ന
അറബി അദ്ധ്യാപക പരീക്ഷ
എന്നിവ പ്രൈമറി
സ്കൂളിലെ അധ്യാപകരുടെ
അടിസ്ഥാന യോഗ്യതകളുടെ
കൂട്ടത്തില്‍
പരിഗണിച്ചുവരുന്നുണ്ടോ;
(ബി)
ഇതില്‍
മാറ്റം വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
അറബി അദ്ധ്യാപക പരീക്ഷ
നിര്‍ത്തലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
അറിയിക്കാമോ;
(സി)
അഫ്സലുല്‍
ഉലമ പ്രിലിമിനറി,
ബി.എ.ഡിഗ്രി, ബി.എ.
അഫ്സലുല്‍ ഉലമ ഡിഗ്രി
എന്നീ യോഗ്യതകള്‍
ഉള്ളവരെ പോലെ
ഇവര്‍ക്കും
ഡി.എല്‍.എഡ്. കോഴ്സിന്
അഡ്മിഷന്
ലഭിക്കുന്നതിന് യോഗ്യത
ഉണ്ടോ;
(ഡി)
ബി.എഡ്.
കോഴ്സിനെ പോലെ
ഡി.എല്‍.എഡ്. കോഴ്സ്
രണ്ടു വര്‍ഷം ആക്കി
ഉത്തരവ്
ഇറക്കിയിട്ടുണ്ടോ;
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഇ)
പ്രൈമറി
അറബി അദ്ധ്യാപകനാവാന്
നിലവില്‍ എന്തെല്ലാം
യോഗ്യതകള്‍ നേടണമെന്ന്
വ്യക്തമാക്കാമോ; പുതിയ
മാറ്റങ്ങള്‍
പി.എസ്.സി.യെ
അറിയിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇനി വരുന്ന പി.എസ്.സി
വിജ്ഞാപനങ്ങള്‍ക്ക്
പുതിയ യോഗ്യതകള്‍
ബാധകമാക്കുമോ എന്ന്
അറിയിക്കുമോ?
സ്കൂള്‍
ഉച്ചഭക്ഷണ പദ്ധതിയുടെ ചെലവ്
2975.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകളില്‍
നടപ്പിലാക്കുന്ന
ഉച്ചഭക്ഷണ പദ്ധതിക്ക്
ഒരു അദ്ധ്യയന വര്‍ഷം
ചെലവാകുന്ന തുക
എത്രയാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഉച്ചഭക്ഷണ
പദ്ധതിയുടെ പരിധിയില്‍
ഏതെല്ലാം സ്കൂളുകളാണ്
ഉള്‍പ്പെടുന്നത്
എന്നറിയിക്കാമോ;
(സി)
സ്കൂള്‍
ഉച്ചഭക്ഷണ പദ്ധതി
നടത്തിപ്പില്‍ ദേശീയ
അടിസ്ഥാനത്തില്‍
കേരളത്തിന്റെ
പ്രവര്‍ത്തനമികവ്
എപ്രകാരമാണെന്ന്
വെളിപ്പെടുത്തുമോ?
സ്കൂള്‍
വിദ്യാഭ്യാസ മേഖലയില്‍
ഘടനാപരമായ സമഗ്ര മാറ്റം
2976.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്കൂള്‍
വിദ്യാഭ്യാസ മേഖലയില്‍
ഘടനാപരമായ സമഗ്ര മാറ്റം
കൊണ്ടുവരാൻ കേന്ദ്ര
സര്‍ക്കാര്‍
തയ്യാറെടുക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കിൽ
കേന്ദ്ര സർക്കാരിന്റെ
പ്രസ്തുത
തീരുമാനവും,ഖാദര്‍
കമ്മിറ്റി
റിപ്പോര്‍ട്ട്
നടപ്പാക്കുന്നതില്‍
അധ്യാപകര്‍ക്കുളള
ആശങ്കകളും പരിഗണിച്ച്
സംസ്ഥാന സര്‍ക്കാര്‍
ഇതിന്മേൽ കൂടുതല്‍
ചർച്ചകളും പഠനങ്ങളും
നടത്തിയ ശേഷം മാത്രം
സ്കൂള്‍ വിദ്യാഭ്യാസ
മേഖലയില്‍ ഘടനാപരമായ
മാറ്റങ്ങള്‍
വരുത്തുന്നതിന് വേണ്ട
നടപടി സ്വീകരിക്കുമോ?
ശുചീകരണ
പ്രവര്‍ത്തികള്‍ക്കായി
പാര്‍ട്ട്ടൈം സ്വീപ്പര്‍മാര്‍
2977.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍ എല്‍.പി.,
യു.പി. സ്കൂളുകളില്‍
ശുചീകരണ
പ്രവര്‍ത്തികള്‍ക്കായി
പാര്‍ട്ട്ടൈം
സ്വീപ്പര്‍മാരെ
താല്ക്കാലികാടിസ്ഥാനത്തില്
നിയമിക്കാന്‍ നടപടി
സ്വീകരിക്കുമോ ;
(ബി)
പ്രസ്തുത
സ്കൂളുകളില്‍
പാര്‍ട്ട്ടൈം
സ്വീപ്പര്‍മാരെ
താല്ക്കാലികാടിസ്ഥാനത്തില്
നിയമിക്കുന്നതിന്
ഗ്രാമപഞ്ചായത്തുകള്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ ; ഇത്
സംബന്ധിച്ച്
എന്തെങ്കിലും ഉത്തരവ്
സര്‍ക്കാര്‍
ഇറക്കിയിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ ആയതിന്റെ
പകര്‍പ്പ് നല്‍കുമോ?
സ്വകാര്യ
മേഖലയില്‍ പുതുതായി
സ്കൂളുകള്‍
2978.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്ത് സ്വകാര്യ
മേഖലയില്‍ പുതുതായി
സ്കൂളുകള്‍
അനുവദിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
അവ ഏതൊക്കെ മാനേജ്
മെന്റിന്
കീഴിലാണെന്നറിയിക്കാമോ;
(സി)
സ്വകാര്യ
സ്കൂളുകള്‍
ആരംഭിക്കുന്ന
കാര്യത്തില്‍
നിലവിലുള്ള
മാനദണ്ഡങ്ങളില്‍ മാറ്റം
വരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ ;
(ഡി)
സര്‍ക്കാര്‍
അനുമതി ഇല്ലാതെ
ആരംഭിച്ച
സ്കൂളുകള്‍ക്കെതിരെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
സ്വകാര്യ-അണ്-എയിഡഡ്
സ്കൂള്‍ അദ്ധ്യാപകര്‍ക്ക്
മിനിമം വേതനം
2979.
ശ്രീ.എം.ഉമ്മര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
ടി.എ.അഹമ്മദ് കബീര്‍
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വകാര്യ-അണ്
-എയിഡഡ് സ്കൂളുകളില്‍
ജോലി ചെയ്യുന്ന
അദ്ധ്യാപകര്‍ക്ക്
മിനിമം വേതനം
ഉറപ്പാക്കാന്‍
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഉദ്ദ്യേശ്യലക്ഷ്യം
നിറവേറ്റുന്നതിനായി
നിയമ നിര്‍മ്മാണം
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(സി)
എങ്കിൽ
നിയമനിർമ്മാണ
നടപടികളുടെ നിലവിലെ
അവസ്ഥ വിശദമാക്കാമോ?
പ്രളയത്തിൽ
തകർന്ന സ്കൂള്‍ കെട്ടിടങ്ങള്‍
2980.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കഴിഞ്ഞ ഓഗസ്റ്റ്
മാസത്തില്‍ ഉണ്ടായ
മഹാപ്രളയത്തില്‍
തകര്‍ന്നതും നിലവില്‍
പ്രവര്‍ത്തനയോഗ്യമല്ലാതായി
തീര്‍ന്നതുമായ സ്കൂള്‍
കെട്ടിടങ്ങള്‍
ഏതൊക്കെയാണെന്ന് ജില്ല
തിരിച്ച് അറിയിക്കാമോ;
(ബി)
പ്രസ്തുത
സ്കൂളുകളില്‍ നിലവില്‍
സ്വീകരിച്ചിട്ടുളള
ക്രമീകരണങ്ങളും പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
സ്വീകരിച്ച നടപടികളും
എന്തെല്ലാമെന്ന്
വിശദമാക്കാമോ ?
ഉച്ചഭക്ഷണം
നൽകുന്ന പദ്ധതി
2981.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകളില്‍
നടപ്പിലാക്കുന്ന
ഉച്ചഭക്ഷണ പദ്ധതിയ്ക്ക്
കേന്ദ്രസഹായം
ലഭിച്ചിട്ടുണ്ടോ; എത്ര
കോടി രൂപയുടെ സഹായമാണ്
ലഭിച്ചതെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഉച്ചഭക്ഷണ
പദ്ധതിയിലുൾപ്പെട്ട
എല്ലാ സ്കൂളുകള്‍ക്കും
പച്ചക്കറിത്തോട്ടം
സ്ഥാപിക്കുന്നതിന്
കേന്ദ്രസഹായം
അനുവദിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
സ്കൂളുകളിലെ
പാചകപ്പുര
നവീകരിക്കുന്നതിന്
സഹായധനം നല്കുന്ന
പദ്ധതിപ്രകാരം എത്ര
തുകയാണ് ഓരോ സ്കൂളിനും
അനുവദിക്കുന്നതെന്ന്
അറിയിക്കാമോ?
സ്പെഷ്യല്‍
സ്കൂളുകളെ ഉച്ചഭക്ഷണ
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന് നടപടി
2982.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എയ്ഡഡ്
പദവി ഇല്ലാത്ത
സ്പെഷ്യല്‍ സ്കൂളുകളെ
ഉച്ചഭക്ഷണ പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
തടസ്സങ്ങള്‍
നിലവിലുണ്ടോ;
(ബി)
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തിലെ
മാനസിക വെല്ലുവിളി
നേരിടുന്ന
വിദ്യാര്‍ത്ഥികളുടെ
വിദ്യാഭ്യാസത്തിന്
വേണ്ടി
പ്രവര്‍ത്തിയ്ക്കുന്ന
റഹ്മ സ്പെഷ്യല്‍
സ്കൂള്‍ ഫോര്‍ മെന്റലി
റിട്ടാര്‍ഡഡ് സ്കൂളിനെ
ഉച്ചഭക്ഷണപദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
ഇല്ലെങ്കിൽ
മാനുഷിക പരിഗണന
അര്‍ഹിക്കുന്ന
വിദ്യാര്‍ത്ഥികള്‍
എന്നതിനാല്‍ ഈ സ്കൂളിനെ
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്;
ഇല്ലെങ്കില്‍ ആയതിന്
നടപടി സ്വീകരിയ്ക്കുമോ?
സ്കൂളുകളിലെ
അടിസ്ഥാന സൗകര്യം
മെച്ചപ്പെടുത്തുന്നതിനുള്ള
പദ്ധതികള്‍
2983.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വരുന്ന
അദ്ധ്യയന വര്‍ഷത്തില്‍
സ്കൂളുകളില്‍ അടിസ്ഥാന
സൗകര്യം
മെച്ചപ്പെടുത്തുന്നതിന്
എന്തെല്ലാം പദ്ധതികള്‍
നടപ്പാക്കിയെന്ന്
വ്യക്തമാക്കാമോ;
(ബി)
എത്ര
സര്‍ക്കാര്‍-എയ്ഡഡ്
സ്കൂളുകളില്‍
ടോയിലറ്റ്
സൗകര്യക്കുറവുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
സ്കൂളുകളില്‍
ടോയിലറ്റ് സൗകര്യം
ഏര്‍പ്പെടുത്തുന്നത്
എന്തെല്ലാം
നിബന്ധനകളുടെ
അടിസ്ഥാനത്തിലാണെന്ന്
വ്യക്തമാക്കാമോ?
ഡയറക്ടറേറ്റ്
ഓഫ് സ്കൂള്‍ എഡ്യൂക്കേഷന്‍
2984.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഏതെല്ലാം
വകുപ്പുകള്‍
ലയിപ്പിച്ചാണ്
ഡയറക്ടറേറ്റ് ഓഫ്
സ്കൂള്‍ എഡ്യൂക്കേഷന്‍
നിലവില്‍ വരുന്നത്;
എന്ന് മുതലാണ് ഇത്
പ്രബല്യത്തില്‍ വരുക;
(ബി)
അതിന്റെ
ഭാഗമായി അധിക തസ്തിക
സൃഷ്ടിക്കേണ്ടതിന്റെ
ആവശ്യകതയുണ്ടോ; ഇത്
സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ;
(സി)
എ.ഇ.ഒ.,
ഡി.ഇ.ഒ. ഓഫീസുകള്‍
വകുപ്പിലെ എല്ലാ വിഭാഗം
അദ്ധ്യാപകര്‍ക്കും
സേവനം ലഭ്യമാക്കുന്ന
തരത്തില്‍
പുനക്രമീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
സ്ക്കുൂളുകളിലെ
പാചക തൊഴിലാളികള്‍
2985.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്ക്കുൂള്‍
ഉച്ചഭക്ഷണം
തയ്യാറാക്കുന്ന
പാചകത്തൊഴിലാളികൾക്ക്
എന്തെങ്കിലും പരിശീലനം
നല്കുന്നുണ്ടോ; എങ്കിൽ
ഏതു ഏജൻസി വഴിയാണ്
പരിശീലനം നല്‍കുന്നത്;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പാചകത്തൊഴിലാളികൾക്ക്
നിലവില്‍ ഏത്ര രൂപയാണ്
പ്രതിമാസം ഓണറേറിയം;
(സി)
പ്രസ്തുത
ഓണറേറിയം കാലാനുസൃതമായി
പുതുക്കണമെന്ന ആവശ്യം
കേന്ദ്ര മാനവശേഷി വികസന
മന്ത്രാലയത്തിന്റെ
പ്രോഗ്രാം അപ്രൂവല്‍
ബോഡിയുടെ മുമ്പാകെ
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കിൽ
ഇക്കാര്യത്തിലുള്ള
പ്രതികരണമെന്താണ്;
വിശദമാക്കുമോ ?
അടച്ചുപൂട്ടല്‍
ഭീഷണി നേരിടുന്ന സ്കൂളുകള്‍
2986.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാനേജുമെന്റ്
സംബന്ധിച്ച തര്‍ക്കം
കാരണം പാലക്കാട്
ജില്ലയിലെ ഏതെല്ലാം
സ്കൂളുകള്‍
അടച്ചുപൂട്ടല്‍ ഭീഷണി
നേരിടുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
പാലക്കാട് ജില്ലയിലെ
ഏതെല്ലാം സ്കൂളുകളില്‍
മാനേജുമെന്റ് തര്‍ക്കം
നിലവിലുണ്ട് എന്ന്
വെളിപ്പെടുത്തുമോ;
(സി)
മാനേജുമെന്റ്
തര്‍ക്കം
നിലനില്‍ക്കുന്ന
സ്കൂളുകളില്‍
വിദ്യാര്‍ത്ഥികളുടെ
കൊഴിഞ്ഞുപോക്ക്
വര്‍ദ്ധിച്ചുവരുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
അത്തരം
സ്കൂളുകളുടെ ഭൗതിക
സാഹചര്യവും അക്കാദമിക
സാഹചര്യവും
മെച്ചപ്പെടുത്തുന്നതിനായി
പൊതുജനങ്ങളെ
ഉള്‍പ്പെടുത്തി
വിദ്യാഭ്യാസ വകുപ്പിന്
കീഴില്‍ ഒൗദ്യോഗികമായി
സ്കൂള്‍ മാനേജുമെന്റ്
കമ്മിറ്റി
രൂപീകരിക്കുന്ന കാര്യം
പരിഗണിക്കുമോ;
വിശദാംശം നല്‍കാമോ?
തൃപ്പൂണിത്തുറ
സംസ്കൃതം സ്കൂള്‍
2987.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒരു
നൂറ്റാണ്ടിലധികം
പാരമ്പര്യമുള്ള
തൃപ്പൂണിത്തുറ
സംസ്കൃതം സ്കൂളിന്റെ
അടിസ്ഥാന സൗകര്യങ്ങളുടെ
അഭാവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച് ഏതെങ്കിലും
നിവേദനം സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
അറിയിക്കുമോ;
(സി)
ഇവിടെ
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
സര്‍ട്ടിഫിക്കറ്റുകള്‍
ഡിജി ലോക്കറില്‍
ലഭ്യമാക്കുന്നതിന് നടപടി
2988.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എസ്.എസ്.എല്‍.സി.പരീക്ഷയുടെ
സര്‍ട്ടിഫിക്കറ്റുകള്‍
ഡിജി ലോക്കറില്‍
ലഭ്യമാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ
;
(ബി)
എങ്കില്‍
ഏത് വര്‍ഷം മുതലുള്ള
സര്‍ട്ടിഫിക്കറ്റുകളാണ്
ഇപ്രകാരം
ലഭ്യമാക്കുവാന്‍
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ?
പാെതുവിദ്യാലയങ്ങളില്
പ്രവേശനം നേടിയ
വിദ്യാര്‍ത്ഥികളുടെ എണ്ണം
2989.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-2017,
2017-2018, 2018-2019
അദ്ധ്യയന വര്‍ഷങ്ങളിലും
2019-2020 അദ്ധ്യയന
വർഷത്തിലും കേരളത്തിലെ
പാെതുവിദ്യാലയങ്ങളില്
ഒന്നുമുതൽ
പത്തുവരെയുള്ള
ക്ലാസ്സുകളില്‍
പ്രവേശനം നേടിയ
വിദ്യാര്‍ത്ഥികളുടെ
എണ്ണം വ്യക്തമാക്കുമാേ;
(ബി)
പ്രസ്തുത
കാലയളവുകളില്‍ കായംകുളം
മണ്ഡലത്തില്‍ ഒന്നുമുതൽ
പത്തുവരെയുള്ള
ക്ലാസ്സുകളില്‍
പ്രവേശനം നേടിയ
വിദ്യാര്‍ത്ഥികളുടെ
എണ്ണവും സ്കൂൾ തിരിച്ചു
വിശദമാക്കാമാേ?
പൊതുവിദ്യാഭ്യാസത്തിന്റെ
ഗുണനിലവാരം
2990.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
ആര്. രാജേഷ്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാലയങ്ങളിലെ
അക്കാദമിക മികവ്
വര്‍ദ്ധിപ്പിക്കുന്നതിന്
ആവിഷ്ക്കരിച്ചിട്ടുളള
പദ്ധതികൾ
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
പൊതുവിദ്യാഭ്യാസത്തിന്റെ
ഗുണനിലവാരം
പരിശോധിക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
ഗുണനിലവാരം
മെച്ചപ്പെടുത്തുന്നതിന്റെ
ഭാഗമായി അധ്യാപകര്‍ക്ക്
പ്രത്യേക
പരിശീലനപരിപാടികളും
റിഫ്രഷര്‍ കോഴ്സുകളും
ശില്പശാലകളും
സംഘടിപ്പിക്കുവാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
പൊതു
വിദ്യാഭ്യാസ സംരക്ഷണ
യജ്ഞത്തില്‍ ഉള്‍പ്പെടുത്തി
ഹൈടെക് പഠന സൗകര്യം
2991.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതു
വിദ്യാഭ്യാസ സംരക്ഷണ
യജ്ഞത്തില്‍
ഉള്‍പ്പെടുത്തി
എട്ടുമുതൽ
പന്ത്രണ്ടുവരെയുള്ള
ക്ലാസ് മുറികളില്‍
ഹൈടെക് പഠന സൗകര്യം
ഏര്‍പ്പെടുത്തിയതു
പ്രകാരം സംസ്ഥാനത്താകെ
എത്ര ക്ലാസ് മുറികളില്‍
ഹൈടെക് പഠനസൗകര്യം
ലഭ്യമാക്കിയിട്ടുണ്ട്;
ജില്ല തിരിച്ചു
വിശദാംശം നല്‍കുമോ;
(ബി)
ഇതിനായി
സ്പെഷ്യല്‍ പര്‍പ്പസ്
വെഹിക്കിള്‍
രൂപവല്ക്കരിച്ചിട്ടുണ്ടോ
എത്ര രൂപ നാളിതുവരെയായി
ചെലവഴിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
എല്‍.പി. യു.പി.
സ്കൂളികളിലെ ക്ലാസ്
മുറികളിലും ഹൈടെക്
പഠനസൗകര്യം
ലഭ്യമാക്കുന്നതിന്
ഉദ്ദേശ്യമുണ്ടോ; ഇതു
പ്രകാരം എത്ര ക്ലാസ്
മുറികള്‍ ഹൈടെക്
പഠനസൗകര്യമുള്ളതായി
മാറും; ജില്ലതിരിച്ച്
വിശദമാക്കുമോ;
(ഡി)
ഇതിനായി
എത്ര രൂപ ചെലവ്
വരുമെന്നും, ഇത്
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്നുമാണ്
പ്രതീക്ഷിക്കുന്നത്;
വിശദാംശം ലഭ്യമാക്കുമോ;
(ഇ)
സ്കൂളുകളുടെ
അടിസ്ഥാന സൗകര്യങ്ങള്‍
മെച്ചപ്പെടുത്തി
വിദ്യാഭ്യാസ ഗുണനിലവാരം
ഉയര്‍ത്തുക എന്ന
ഉദ്ദേശ്യത്തോടെ
ആരംഭിച്ച പൊതു
വിദ്യാഭ്യാസ
സംരക്ഷണയജ്ഞം
പദ്ധതിയെക്കുറിച്ച്
അവലോകനം നടത്താറുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ?
എല്‍.പി.,
യു.പി. സ്ക്കൂളുകളില്‍ ഹൈടെക്
ലാബുകള്‍
2992.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്‍.പി., യു.പി.
സ്ക്കൂളുകളില്‍ ഹൈടെക്
ലാബുകള്‍
സ്ഥാപിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ എത്ര
സ്ക്കൂളുകളിലാണ് പദ്ധതി
ആവിഷ്ക്കരിച്ചിട്ടുള്ളത്
എന്നറിയിക്കാമോ;
(ബി)
ഇതിനായി
കിഫ്ബിയില്‍ നിന്നും
തുക
അനുവദിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ഹൈടെക്
ക്ലാസ് മുറികൾ
2993.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒന്നു
മുതല്‍ ഏഴുവരെയുള്ള
സര്‍ക്കാര്‍/എയിഡഡ്
സ്കൂളുകളിലെ ക്ലാസ്
മുറികൾ ഹൈടെക്
ആക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ സമയബന്ധിതമായി
ഈ നടപടി
പൂര്‍ത്തീകരിക്കുമോ;
(ബി)
ഈ
പദ്ധതി
പൂര്‍ത്തീകരിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ;
(സി)
കോങ്ങാട്
മണ്ഡലത്തില്‍ ഈ
പദ്ധതിയ്ക്കായി
തെരഞ്ഞെടുത്തിട്ടുള്ള
സ്കൂളുകളുടെ വിശദവിവരം
നല്‍കുമോ?
ഹൈടെക്
ക്ലാസ് മുറികള്‍
2994.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എട്ട്
മുതല്‍ പന്ത്രണ്ട്
വരെയുള്ള ക്ലാസ്സുകളിലെ
നാല്പത്തി അയ്യായിരം
ക്ലാസ് മുറികള്‍
ഹൈടെക്കായി മാറ്റുന്ന
പ്രവർത്തനം
പൂര്ണ്ണതോതിലായിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
ഇതിന്റെ
അടിസ്ഥാനത്തില്‍
സ്കൂളുകളിലെ ഭൗതിക
ശാസ്ത്ര പരീക്ഷണങ്ങള്‍
ഡിജിറ്റല്‍
രൂപത്തിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഗണിതത്തിന്
ഐ.റ്റി അധിഷ്ടിത
ലാബുകള്‍
തയ്യാറാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
ഇക്കാര്യത്തില്‍
അദ്ധ്യാപകര്‍ക്ക് എന്ത്
പരിശീലനമാണ്
നല്‍കിയതെന്ന്
വിശദമാക്കുമോ?
ആധുനിക
വിവരസാങ്കേതികവിദ്യ
പ്രാവര്‍ത്തികമാക്കിയതിലൂടെ
വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടായ
മാറ്റങ്ങള്‍
2995.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആധുനിക
വിവരസാങ്കേതിക
വിദ്യയുടെ ഫലപ്രദമായ
ഉപയോഗം വിദ്യാഭ്യാസ
മേഖലയില്‍
പ്രാവര്‍ത്തികമാക്കിയതിലൂടെ
ഉണ്ടായ മാറ്റങ്ങള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്തെ
പൊതുവിദ്യാഭ്യാസത്തെ
ആധുനികവല്‍ക്കരിച്ച്
മികവിന്റെ
കേന്ദ്രങ്ങള്‍
ആക്കിയതിലൂടെ
സി.ബി.എസ്.ഇ,
ഐ.സി.എസ്.ഇ,
സിലബസ്സില്‍ സ്വകാര്യ
വിദ്യാലയങ്ങളില്‍
പഠിച്ചിരുന്ന ഒരു വലിയ
വിഭാഗത്തെ സംസ്ഥാന
സിലബസ്സ്
സ്ക്കൂളുകളിലേക്ക്
ആകര്‍ഷിക്കുവാന്‍
സാധിച്ചിട്ടുണ്ടോ;
(സി)
വിദ്യാലയങ്ങളില്‍
ഭൗതിക സാഹചര്യവികസനവും,
അക്കാഡമിക് മികവും
സാധ്യമാക്കുന്നതിന് ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ഡി)
ഇതിലൂടെ
സംസ്ഥാനത്തെ
കുട്ടികളുടെ പഠനനിലവാരം
ഉയര്‍ത്തുന്നതിനും,
സംസ്ഥാനത്തിന്
പുറത്തുള്ള
ഉന്നതനിലവാരത്തിലുള്ള
വിദ്യാലയങ്ങളില്‍
പഠിക്കുന്ന
വിദ്യാര്‍ത്ഥികളോട്
മത്സരിക്കുന്നതിനുള്ള
അവരുടെ കഴിവ്
ഉയര്‍ത്തുന്നതിനും
സാധിച്ചിട്ടുണ്ടോ;വിശദമാക്കുമോ;
(ഇ)
കംപ്യൂട്ടറിനോടും
സാങ്കേതിക വിദ്യകളോടും
കാണിച്ചിരുന്ന വിമുഖത
നമ്മുടെ വിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ നിലവാരം
കുറയ്ക്കുവാന്‍
ഇടയാക്കിയെന്ന്
വിലയിരുത്തുന്നുണ്ടോ?
നെന്മാറ
ഗവ .ബോയ്സ് ഹയർ സെക്കന്ററി
സ്കൂൾ
2996.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെന്മാറ
നിയാേജക മണ്ഡലത്തിലെ
നെന്മാറ
ജി.ബി.എച്ച്.എസ്.എസിനെ
അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതുമായി
ബന്ധപ്പെട്ട് എത്ര
കാേടി രൂപയുടെ
ഭരണാനുമതിയാണ്
ലഭിച്ചിട്ടുള്ളത് എന്ന്
വിശദമാക്കുമാേ;
(ബി)
ഇൗ
പ്രവൃത്തിയുടെ
ടെന്‍ഡര്‍
പൂര്‍ത്തീകരിച്ച്
എന്നുമുതലാണ്
പ്രവൃത്തികള്‍
ആരംഭിച്ചത് എന്നും
പ്രവൃത്തി എന്നാണ്
പൂര്‍ത്തീകരിക്കേണ്ടത്
എന്നും വിശദമാക്കുമാേ;
(സി)
ഇതുമായി
ബന്ധപ്പെട്ട് നിലവില്‍
നടത്തിയിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമാേ?
കായംകുളം
മണ്ഡലത്തിലെ ഹെെടെക്
സ്കൂളുകള്‍
2997.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പാെതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ
ഭാഗമായി സ്കൂളുകളെ
മികവിന്റെ
കേന്ദ്രമാക്കുന്ന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കായംകുളം മണ്ഡലത്തില്‍
ഹെെസ്ക്കൂള്‍, ഹയര്‍
സെക്കന്ററി
വിഭാഗങ്ങളില്‍ എത്ര
ക്ലാസ് മുറികള്‍
ഹെെടെക് ആക്കിയെന്നും
എത്രയെണ്ണം കൂടി
ഹെെടെക്
ആക്കുവാനുണ്ടെന്നും
സ്കൂളുകള്‍ തിരിച്ച്
വ്യക്തമാക്കാമാേ?
മാവേലിക്കര
മണ്ഡലത്തിലെ ഹൈടെക്
സ്കൂളുകള്‍
2998.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ
ഭാഗമായി സ്കൂളുകള്‍
ഹൈടെക്കാക്കുന്ന
പദ്ധതിയില്‍
ഉല്‍പ്പെടുത്തിയ
മാവേലിക്കര മണ്ഡലത്തിലെ
വിവിധ സ്കൂളുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
സ്കൂളുകളുടെ
ഡി.പി.ആര്.
അംഗീകാരവുമായി
ബന്ധപ്പെട്ട്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
സ്കൂളുകളുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
ചുമതലപ്പെടുത്തിയ
ഏജന്‍സികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
സ്കൂളുകളുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
അനുമതി നല്കി
അടിയന്തരമായി
ആരംഭിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ഇ)
പ്രസ്തുത
പ്രവൃത്തികള്‍
അടിയന്തരമായി
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ ;
വിശദമാക്കുമോ?
അന്താരാഷ്ട്ര
നിലവാരത്തിലേക്കുയര്‍ത്തുന്ന
ഹയര്‍സെക്കണ്ടറി സ്കൂള്‍
2999.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
നിയോജകമണ്ഡലത്തില്‍
അന്താരാഷ്ട്ര
നിലവാരത്തിലേക്കുയര്‍ത്തുന്ന
ഗവണ്മെന്റ് ഗേള്‍സ്
ഹയര്‍ സെക്കണ്ടറി
സ്കൂളിലെ വികസന
പ്രവര്‍ത്തനങ്ങളുടെ
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി അറിയിക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തികള്‍
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കുമെന്ന്
അറിയിക്കുമോ?
സി.പി.
നാരായണന് സ്മാരക ഗവ. ഹയര്‍
സെക്കന്ററി സ്കൂള്‍
3000.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പയ്യന്നൂര്‍
മണ്ഡലത്തിലെ
ആയിരത്തില്‍ കൂടുതല്‍
കുട്ടികള്‍ പഠിക്കുന്ന
സ്കൂളുകളുടെ
വിഭാഗത്തില്‍ 3 കോടി
രൂപയുടെ ഭരണാനുമതി
ലഭിച്ച മാതമംഗലം സി.പി.
നാരായണന് സ്മാരക
ഗവ.ഹയര്‍ സെക്കന്ററി
സ്കൂളിലെ പദ്ധതിയുടെ
തുടര്‍നടപടികള്‍
വിശദീകരിക്കുമോ ?
നെടുമങ്ങാട്
മണ്ഡലത്തിലെ ഓട്ടിസം
പാര്‍ക്ക്
3001.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെടുമങ്ങാട്
മണ്ഡലത്തില്‍
2017-18-ലെ വാര്‍ഷിക
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി നല്കിയ
ഓട്ടിസം പാര്‍ക്കിന്റെ
നിര്‍മ്മാണം ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിന്
കാലതാമസം
നേരിടുന്നതായുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
കാലതാമസം
ഒഴിവാക്കി നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിന്
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
നല്‍കിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ ?
കോട്ടയ്ക്കല്‍
മണ്ഡലത്തിലെ സ്കൂളുകളിലെ
അടിസ്ഥാന സൗകര്യ വികസനം
3002.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോട്ടയ്ക്കല്‍
നിയോജക മണ്ഡലത്തില്‍
നിന്നും അടിസ്ഥാന
സൗകര്യങ്ങള്‍
വികസിപ്പിക്കുന്നതിനുവേണ്ടി
മലപ്പുറം ഡി.ഡി.ഇ.
റിപ്പോര്‍ട്ട്
സമര്‍പ്പിച്ച
സ്കൂളുകളിന്മേല്
വിദ്യാഭ്യാസ വകുപ്പ്
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
(ബി)
പൊന്‍വള
പഞ്ചായത്തിലെ
ഗവണ്മെന്റ്
എല്‍.പി.സ്കൂള്‍
ചൂനൂര്‍, ഗവണ്മെന്റ്
എല്‍.പി. സ്കൂള്‍
ചിത്രംപള്ളി (മാറാക്കര)
, ഗവണ്മെന്റ് എല്‍.പി.
സ്കൂള്‍ പെരുപറമ്പ്
മൂടാല്‍ (കുറ്റിപ്പുറം)
എന്നിവയുടെ
എസ്റ്റിമേറ്റും പ്ലാനും
ഡി.ഡി.ഇ മലപ്പുറം
ഓഫീസില്‍
ലഭിച്ചിട്ടുണ്ടോ;എങ്കില്‍
എന്നാണ് ലഭിച്ചത്;
പ്രസ്തുത പ്രൊപ്പോസല്‍
തിരുവനന്തപുരം ഡി.പി.ഐ
ഓഫീസിലേയ്ക്ക്
അയച്ചിട്ടുണ്ടോ;
എന്നാണ്
അയച്ചത്;വിശദമാക്കാമോ;
(സി)
മലപ്പുറം
ഡെപ്യൂട്ടി ഡയറക്ടര്‍
അയച്ച പ്രൊപ്പോസലുകള്‍
വിദ്യാഭ്യാസ ഡയറക്ടര്‍
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
സ്കൂളുകളുടെ
കാര്യത്തില്‍ ഡി.പി.ഐ.
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
(ഇ)
മേല്‍പ്പറഞ്ഞ
സ്കൂളുകളുടെ പ്രത്യേക
സാഹചര്യം
കണക്കിലെടുത്ത്
അടിയന്തരമായി ഫണ്ട്
അനുവദിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
സ്കൂളുകളുടെ നവീകരണം
3003.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മികവിന്റെ
കേന്ദ്രങ്ങൾ ആക്കിയ
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
തിരുപുറം എച്ച്. എസ്.,
ഗവ. ഗേള്‍സ് ഹൈസ്കൂൾ
എന്നിവയുടെ
നവീകരണപ്രവൃത്തികളുടെ
ഡി.പി.ആർ.
പൂര്‍ത്തീകരിച്ചോ എന്ന്
വ്യക്തമാക്കാമോ;
(ബി)
ഡി.പി.ആർ.തയ്യാറാക്കുന്നതിനായി
ഏത് ഏജന്‍സിയേയാണ്
ചുമതലപ്പെടുത്തിയതെന്ന്
വ്യക്തമാക്കാമോ;
(സി)
ഡി.പി.ആർ.
പൂര്‍ത്തീകരിക്കുന്നതിലെ
കാലതാമസത്തിനുള്ള കാരണം
വ്യക്തമാക്കാമോ;
(ഡി)
നവീകരണപ്രവൃത്തികള്‍
എപ്പോള്‍ ആരംഭിക്കാന്‍
കഴിയും എന്ന്
വ്യക്തമാക്കാമോ?
വിദ്യാലയങ്ങളെ മികവിന്റെ
കേന്ദ്രങ്ങളാക്കുന്ന
പ്രവൃത്തികൾ
3004.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മികവിന്റെ
കേന്ദ്രങ്ങള്‍ ആക്കുന്ന
പട്ടാമ്പി മണ്ഡലത്തിലെ
നടുവട്ടം ജനതാ സ്കൂള്‍,
വാടനാംകുറിശ്ശി,
കൊപ്പം, പട്ടാമ്പി
എന്നീ സ്കൂളുകളുടെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;ഉണ്ടെങ്കിൽ
പ്രസ്തുത സ്കൂളുകളുടെ
പ്രവര്‍ത്തികളുടെ
നിലവിലെ സ്ഥിതി
എന്താണെന്ന്
വ്യക്തമാക്കാമോ?
(ബി)
മികവിന്റെ
കേന്ദ്രങ്ങളാക്കുന്നതിനായി
ഇനിയും നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കാത്ത
സ്കൂളുകള്‍ ഉണ്ടങ്കില്‍
അതിനുള്ള കാരണം
വ്യക്തമാക്കാമോ; ഇത്തരം
സ്കൂളുകളുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
അടിയന്തരമായി
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(സി)
പ്രസ്തുത
സ്കൂളുകളുടെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
ഏറ്റെടുത്തിട്ടുള്ള
കരാറുകാരുടെ വിവരങ്ങള്‍
ലഭ്യമാക്കാമോ?
വിദ്യാ
സമുന്നതി പദ്ധതി
3005.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാ
സമുന്നതി പദ്ധതിയിലൂടെ
കഴിഞ്ഞ സാമ്പത്തിക വർഷം
എത്ര രൂപ മുന്നോക്ക
വിഭാഗങ്ങളിലെ
സാമ്പത്തികമായി
പിന്നോക്കം
നില്ക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
വിതരണം ചെയ്തു;
വ്യക്തമാക്കുമോ;
(ബി)
എത്ര
വിദ്യാര്‍ത്ഥികള്‍ക്ക്
കഴിഞ്ഞ സാമ്പത്തിക വർഷം
ഈ പദ്ധതിയുടെ പ്രയോജനം
ലഭിച്ചു; വിശദമാക്കുമോ?
നാഷണല്‍
സ്കില്‍ ക്വാളിഫിക്കേഷന്‍
ഫ്രെയിംവര്‍ക്ക് കോഴ്സുകള്‍
3006.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2013
ഡിസംബറില്‍ കേന്ദ്ര
മാനവവിഭവശേഷി
മന്ത്രാലയം
പുറപ്പെടുവിച്ച
ഉത്തരവിന്‍പ്രകാരം
അഞ്ച്
വര്‍ഷത്തിനുള്ളില്‍
എല്ലാ സംസ്ഥാനങ്ങളിലും
ഹയര്‍ സെക്കന്ററി
സ്ക്കൂളുകളില്‍
എന്‍.എസ്.ക്യു.എഫ്.
അധിഷ്ഠിത കോഴ്സുകള്‍
ആരംഭിക്കണമെന്ന്
നിര്‍ദ്ദേശിച്ചിരുന്നോ;
(ബി)
സംസ്ഥാനത്ത്
നിലവില്‍ എത്ര
വൊക്കേഷണല്‍ ഹയര്‍
സെക്കന്ററി
സ്ക്കൂളുകളില്‍
നാഷണല്‍ സ്കില്‍
ക്വാളിഫിക്കേഷന്‍
ഫ്രെയിം വര്‍ക്ക്
നടപ്പിലാക്കിയെന്നു
അറിയിക്കുമോ ;
(സി)
ശേഷിക്കുന്ന
സ്ക്കൂളുകളില്‍ അത്
നടപ്പിലാക്കുന്നതിന്
എന്തെങ്കിലും ഇളവുകള്‍
നല്‍കണമെന്ന്
കേന്ദ്രമാനവവിഭവശേഷി
മന്ത്രാലയത്തോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കിൽ
ഏതൊക്കെ കാര്യങ്ങളിലാണ്
സംസ്ഥാനം ഇളവ്
ആവശ്യപ്പെട്ടിട്ടുള്ളത്;
വ്യക്തമാക്കുമോ ?
പുന്നശ്ശേരി
എല്‍.പി.സ്കൂൾ-പൈതൃക
വിദ്യാലയം
3007.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിന്റെ
സംസ്കാരിക
നായകന്മാരില്
പ്രമുഖനായിരുന്ന
പുന്നശ്ശേരി നമ്പി
നീലകണ്ഠ ശർമ്മയുടെ
നാമധേയത്തില്‍
അറിയപ്പെടുന്ന
പട്ടാമ്പി മണ്ഡലത്തിലെ
പുന്നശ്ശേരി
എല്‍.പി.സ്കൂളിനെ പൈതൃക
വിദ്യാലയമായി
പരിഗണിക്കുന്ന കാര്യം
സർക്കാരിന്റെ
പരിഗണനയിലുണ്ടോ;
(ബി)
ഇല്ലായെങ്കിൽ
പ്രസ്തുത ആവശ്യം
സർക്കാർ പരിഗണിക്കുമോ?
സമഗ്രശിക്ഷാ
അഭിയാന്
3008.
ശ്രീ.എ.
പ്രദീപ്കുമാര്‍
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.എ.
എന്‍. ഷംസീര്‍
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗുണമേന്മയുള്ള
വിദ്യാഭ്യാസം
കുട്ടികളുടെ
അവകാശമാക്കുകയെന്ന
ലക്ഷ്യത്തോടെ
സര്‍ക്കാര്‍
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍ക്കായി
സമഗ്രശിക്ഷാ അഭിയാന്
പ്രകാരം എത്ര തുകയുടെ
പദ്ധതിയാണ്
കേന്ദ്രസർക്കാരിന്
സമര്‍പ്പിച്ചിരിക്കുന്നത്;
അതില്‍ എത്ര
തുകയ്ക്കുള്ള
പദ്ധതികള്‍ക്ക്
അംഗീകാരം ലഭിച്ചു;
മുന്‍വര്‍ഷം എത്ര
തുകയ്ക്കുള്ള പദ്ധതി
അംഗീകരിച്ചിരുന്നെന്നും
എത്ര തുക
കേന്ദ്രവിഹിതമായി
ലഭ്യമായെന്നും
അറിയിക്കാമോ;
(ബി)
ആര്‍ജ്ജിത
അറിവുകളെ ജീവിതവുമായി
ബന്ധിപ്പിച്ച്
ശാസ്ത്രഗണിതശാസ്ത്ര
വിഷയങ്ങളോട് താല്പര്യം
സൃഷ്ടിക്കാനുള്ള
പദ്ധതിയുടെ വിശദാംശം
ന്ലകാമോ;
(സി)
ഓരോ
വിദ്യാര്‍ത്ഥിയുടെയും
വ്യത്യസ്തമായ കഴിവുകള്‍
കണക്കിലെടുത്ത് പഠനം
പീഡനമാകാതെ തനതുകഴിവ്
പരിപോഷിപ്പിക്കാന്‍
പഠനപരിപോഷണ പരിപാടി
നടപ്പാക്കി
വരുന്നുണ്ടോ;വിശദാംശം
ലഭ്യമാക്കുമോ?
സമഗ്രശിക്ഷാ
അഭിയാന് പദ്ധതി
3009.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പൊതുവിദ്യാലയങ്ങളുടെ
നവീകരണത്തിനായുള്ള
കേന്ദ്രസര്‍ക്കാര്‍
പദ്ധതിയായ സമഗ്രശിക്ഷാ
അഭിയാന് പദ്ധതിപ്രകാരം
കേരളത്തിന് കഴിഞ്ഞ
മൂന്ന് സമ്പത്തിക
വര്‍ഷം എത്ര കോടി രൂപ
കേന്ദ്രസഹായം
ലഭിച്ചുവെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത തുകയില്‍
നിന്നും ഏതെല്ലാം
ജില്ലകള്‍ക്ക് എത്ര
വീതം അനുവദിച്ചു
നല്‍കിയിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ?
പാഠപുസ്തക
വിതരണം
3010.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ
എയ്ഡഡ്-സര്‍ക്കാര്‍
സ്കൂളുകളിലും അദ്ധ്യയന
വര്‍ഷം
ആരംഭിക്കുന്നതിനു
മുന്‍പ് തന്നെ
പാഠപുസ്തകങ്ങള്‍
എത്തിക്കുവാന്‍
കഴിഞ്ഞിട്ടുണ്ടോ;വിശദമാക്കുമോ;
(ബി)
അദ്ധ്യയനവര്‍ഷം
ആരംഭിക്കുന്നതിന്
മുന്‍പുതന്നെ
പാഠപുസ്തകങ്ങള്‍
സ്കൂളുകളില്‍
എത്തിക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ;
(സി)
ഏതെങ്കിലും
സ്കൂളുകളില്‍
പാഠപുസ്തകങ്ങള്‍
എത്തിയിട്ടില്ലായെങ്കില്‍
ഏതൊക്കെ
സ്കൂളുകളിലാണെന്നും
എന്താണ്
കാലതാമസമുണ്ടാകാന്‍
കാരണമെന്നും
വ്യക്തമാക്കാമോ?
പാഠ്യപദ്ധതി
നവീകരണം
3011.
ശ്രീ.എം.
സ്വരാജ്
,,
ആര്. രാജേഷ്
,,
ജോര്‍ജ് എം. തോമസ്
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രെെമറി
മുതല്‍ ഹയര്‍സെക്കന്ററി
തലം വരെയുളള
സ്കൂളുകളുടെ
അടിസ്ഥാനസൗകര്യം
വികസിപ്പിച്ച്, ആധുനിക
സാങ്കേതികവിദ്യാധിഷ്ഠിത
പഠനസാമഗ്രികളുടെ ലഭ്യത
ഉറപ്പാക്കി,
ഗുണമേന്മയുളള
വിദ്യാഭ്യാസം പ്രദാനം
ചെയ്യാനുളള പശ്ചാത്തലം
ഒരുക്കുന്ന പ്രക്രിയ
പൂര്‍ത്തിയായികൊണ്ടിരിക്കുന്ന
ഘട്ടത്തില്‍ മികവുറ്റ
വിദ്യാഭ്യാസം
സാധ്യമാക്കുന്നതിനുളള
പാഠ്യപദ്ധതി
നവീകരണത്തിന് തുടക്കം
കുറിച്ചിട്ടുണ്ടോ;പരിപാടിയുടെ
പുരോഗതി അറിയിക്കാമോ;
(ബി)
പൊതുവിദ്യാലയങ്ങളിലെ
പഠനപ്രക്രിയ
ഫലവത്താകാന് ഒഴിവുളള
തസ്തികകളില്‍ അധ്യാപകരെ
നിയമിക്കുന്നതിനും
നിലവിലുളള അധ്യാപകരുടെ
അധ്യാപനശേഷി
ഉയര്‍ത്തുന്നതിനും
ചെയ്ത കാര്യങ്ങള്‍
അറിയിക്കാമോ;
(സി)
നിലവിലുളള
സമഗ്ര പോര്‍ട്ടല്‍
പരിഷ്കരിച്ച് ഓരോ
സ്കൂളിലെയും അധ്യയനം
നിരീക്ഷിച്ച്
പഠനലക്ഷ്യം
കാര്യക്ഷമമായി
നിറവേറ്റുന്നുണ്ടോ
എന്ന്
പരിശോധിക്കുന്നതിനുളള
സംവിധാനം
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
നിലവില്‍
അധ്യാപക-രക്ഷാകര്‍തൃ
സമിതികളുടെ
പ്രവര്‍ത്തനം ഫലപ്രദമായ
സാമൂഹ്യ പരിശോധനയ്ക്ക്
ഉതകുന്ന വിധത്തിലാണോ;
ഇല്ലെങ്കില്‍ ഇവയുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിനുവേണ്ട
മാര്‍ഗനിര്‍ദ്ദേശം
നല്‍കുമോ;
വിശദമാക്കുമോ?
ഭരണഘടനാവിദ്യാഭ്യാസം
T 3012.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭരണഘടനാവിദ്യാഭ്യാസം
നല്‍കുന്നതിനായി
ഏതെങ്കിലും
പ്രത്യേകപദ്ധതികള്ക്ക്
രൂപം നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ;
(ബി)
വിദ്യാര്‍ത്ഥികളുടെ
പഠന സിലബസില്‍
ഭരണഘടനയെക്കുറിച്ച്
ആഴത്തില്‍
പഠിക്കാനാവശ്യമായ
ഭാഗങ്ങള്‍
ഉള്‍പ്പെടുത്തിക്കൊണ്ടുള്ള
പരിഷ്കാരങ്ങള്‍ക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ?
പ്ലസ്
ടു സീറ്റുകള്‍
3013.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എസ്.എസ്.എല്‍.സി,
പ്ലസ് ടു എന്നീ
കോഴ്സുകളുടെ കഴിഞ്ഞ
എട്ടുവര്‍ഷത്തെ വിജയ
ശതമാനം
പട്ടികപ്പെടുത്തി
നല്‍കാമോ;
(ബി)
ഉപരിപഠനത്തിനുള്ള
അവസരം
ഉറപ്പുവരുത്തുന്നതിനായി
ആവശ്യമായ ഇടങ്ങളില്‍
പ്ലസ് ടു സീറ്റുകള്‍
അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ?
പുതിയ
ഹൈസ്കൂൾ/ ഹയര്‍സെക്കന്ററി
സ്കൂളുകൾ
3014.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സര്‍ക്കാര്‍-എയ്ഡഡ്
മേഖലകളില്‍ പുതിയ
ഹെെസ്കൂളുകളോ
ഹയര്‍സെക്കന്ററി
സ്കൂളുകളോ
അനുവദിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
വരും
വര്‍ഷങ്ങളില്‍ പുതിയ
ഹെെസ്കൂളുകളോ
ഹയര്‍സെക്കന്ററി
സ്കൂളുകളോ
അനുവദിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;ഉണ്ടെങ്കില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
സ്കൂള്‍
വിദ്യാഭ്യാസ
ഡയറക്ടറേറ്റുകളുടെ ലയനവും
ഹൈസ്കൂള്‍ അദ്ധ്യാപകരുടെ
സ്ഥാനക്കയറ്റവും
3015.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്കൂള്‍
വിദ്യാഭ്യാസ
ലയനത്തിലൂടെ
ഹൈസ്ക്കൂള്
അദ്ധ്യാപകരുടെ
പ്രൊമോഷന് സാധ്യത
ഗണ്യമായി കുറയുമെന്ന
റിപ്പോര്‍ട്ടുകള്‍
പരിശോധിക്കുകയുണ്ടായോ ;
(ബി)
ലയനത്തെ
തുടര്‍ന്ന് നിലവിലുള്ള
ഹെഡ്മാസ്റ്റര്മാര്
വൈസ്
പ്രിന്‍സിപ്പല്‍മാരായി
വിരമിക്കുന്നതോടെ
ഇത്തരം സ്കൂളുകളില്‍
വൈസ് പ്രിന്‍സിപ്പല്‍
നിയമനം ഉടനെ ഉണ്ടാകുമോ;
(സി)
ഇല്ലാത്ത
സാഹചര്യത്തില്‍ അത്
ഹൈസ്കൂള്‍
അദ്ധ്യാപകരുടെ
സ്ഥാനക്കയറ്റത്തെ
സാരമായി ബാധിക്കുമെന്ന്
കരുതുന്നുണ്ടോ;
ഇല്ലെങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ?
ഹെെസ്കൂള്
-ഹയര്‍ സെക്കന്ററി ലയനം
3016.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഹെെസ്കൂള്
-ഹയര്‍ സെക്കന്ററി
ലയനവുമായി ബന്ധപെട്ട്
ഖാദര്‍ കമ്മീഷൻ
സമർപ്പിച്ച
റിപ്പാേര്‍ട്ടിന്മേല്‍
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികൾ
എന്താെക്കെയാണെന്ന്
വിശദമാക്കാമാേ?
പ്ലസ്
വണ്‍ പഠനത്തിന് ആവശ്യമായ
സീറ്റുകള്‍
3017.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍
എസ്.എസ്.എല്‍.സി.പരീക്ഷ
വിജയിച്ച
കുട്ടികള്‍ക്ക് പ്ലസ്
വണ്‍ പഠനത്തിന്
ആവശ്യമായ സീറ്റുകള്‍
സര്‍ക്കാര്‍/എയ്ഡഡ്
മേഖലകളില്‍ ഇല്ലായെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ഉണ്ടെങ്കിൽ
ഇതിന്റെ വിശദാംശം
നല്‍കുമോ ;
(ബി)
പ്ലസ്
വണ്‍ പഠനത്തിന്
കൂടുതല്‍ സീറ്റുകള്‍
അനുവദിക്കുവാന്‍
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികൾ
എന്തെല്ലാമാണെന്നതിന്റെ
വിശദവിവരം നല്‍കുമോ ?
ഹയര്‍
സെക്കണ്ടറി പഠനസൗകര്യം
വിപുലമാക്കുന്നതിന് നടപടി
3018.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018-19
വര്‍ഷം സംസ്ഥാനത്ത്
പത്താം ക്ലാസ് പാസ്സായ
മുഴുവന്‍
കുട്ടികള്‍ക്കും ഹയര്‍
സെക്കണ്ടറി പഠനത്തിന്
സൗകര്യം ഉണ്ടോയെന്നത്
സംബന്ധിച്ച് പരിശോധന
നടത്തിയിട്ടുണ്ടോ;
(ബി)
കാസര്‍ഗോഡ്,
കണ്ണൂര്‍, പാലക്കാട്,
കോഴിക്കോട്,മലപ്പുറം,
വയനാട്, തൃശ്ശൂര്‍
തുടങ്ങിയ ജില്ലകളില്‍
പ്ലസ് വണ്‍ പഠന സൗകര്യം
കുറവാണെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
മലബാര്‍
ജില്ലകളില്‍ സീറ്റിന്റെ
അപര്യാപ്തത ഉണ്ടെന്ന
കാര്യം ഹയര്‍
സെക്കണ്ടറി ഡയറക്ടര്‍
സര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോ;
എങ്കിൽ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ?
മലപ്പുറം
ജില്ലയിലെ പ്ലസ് വണ്‍
സീറ്റുകള്‍
3019.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍ പ്ലസ് വണ്‍
അലോട്ട്മെന്റുകള്‍
പൂര്‍ത്തിയായപ്പോള്‍
എത്ര കുട്ടികള്‍
പ്രവേശനം നേടിയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
ജില്ലയില്‍ ഇനി ഒഴിവുളള
സീറ്റുകള്‍
എത്രയാണെന്നും എത്ര
അപേക്ഷകര്‍ക്ക് ഇനിയും
അഡ്മിഷന്
ലഭിക്കാനുണ്ടെന്നും
അറിയിക്കാമോ;
(സി)
മറ്റു
ജില്ലകളില്‍ നിന്ന്
അധിക സീറ്റുകള്‍
മലപ്പുറം ജില്ലയിലേക്ക്
ട്രാന്‍സ്ഫര്‍
ചെയ്തിട്ടുണ്ടോ;
എങ്കില്‍ അതിനുളള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
ജില്ലയില്‍
അഡീഷണല്‍ ബാച്ചുകള്‍
അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ എന്ന്
വ്യക്തമാക്കാമോ?
ഹയര്‍സെക്കണ്ടറി
കോമേഴ്സ് അധ്യാപകരുടെ
ഒഴിവുകള്‍
3020.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹയര്‍സെക്കണ്ടറി
കോമേഴ്സ്
അദ്ധ്യാപകരുടെ
(ജൂനിയര്‍-സീനിയര്‍)
സ്ഥിരം ഒഴിവുകള്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ എത്ര;
വ്യക്തമാക്കുമോ;
(ബി)
എന്‍.ജെ.ഡി.
ഉള്‍പ്പടെ എത്ര
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്; ഇനി
റിപ്പോര്‍ട്ട്
ചെയ്യാനുള്ള ഒഴിവുകള്‍
എത്ര; അറിയിക്കുമോ;
(സി)
നിലവിലുള്ള
എല്ലാ ഒഴിവുകളും
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ?
പ്ലസ് വൺ പ്രവേശനം സീറ്റ്
വർദ്ധനവ്
3021.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇപ്രാവശ്യം
പ്ലസ് വൺ പ്രവേശനത്തിന്
സര്‍ക്കാര്‍-എയ്ഡഡ്
ഹയര്‍ സെക്കന്ററി
സ്കൂളുകളില്‍ ഇരുപതു
ശതമാനം സീറ്റ്
വര്‍ദ്ധിപ്പിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഈ
വര്‍ഷം പ്ലസ് വൺ
പ്രവേശനത്തിന് ലഭിച്ച
അപേക്ഷകള്‍ എത്രയാണ്;
പുതിയ സീറ്റ് വര്‍ദ്ധന
കൂടി കണക്കിലെടുത്താല്‍
എത്ര വിദ്യാത്ഥികൾക്ക്
പ്ലസ് വണ്ണിന് പ്രവേശനം
ലഭിക്കുമെന്ന്
വ്യക്തമാക്കാമോ;
(സി)
മലബാര്‍
ഭാഗത്തുള്ള
സ്കൂളുകളില്‍ നിലവില്‍
പ്ലസ് വണ്ണിന്
അനുവദിച്ചിട്ടുള്ള
സീറ്റുകളെക്കാള്‍
കൂടുതല്‍ വിദ്യാർത്ഥികൾ
പ്ലസ് വൺ പ്രവേശനത്തിന്
അര്‍ഹത നേടിയിട്ടുണ്ടോ;
(ഡി)
അവിടുത്തെ
പ്രത്യേക സാഹചര്യം
കണക്കിലെടുത്ത് എന്ത്
നടപടി സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് ?
തലവരിപ്പണം
3022.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്ലസ്
വണ്‍ അഡ്മിഷന്
മാനേജ്മെന്റ് സീറ്റില്‍
തലവരിപ്പണം
വാങ്ങുന്നതായ ആക്ഷേപം
സംബന്ധിച്ച് അന്വേഷണം
നടത്താന്‍ തയ്യാറാകുമോ;
വിശദമാക്കുമോ;
(ബി)
ഓരോ
ഗ്രൂപ്പിലും
ഡിവിഷനുകളുടെ
എണ്ണംകൂട്ടി കൂടുതല്‍
സീറ്റുകളിലേക്ക്
മാനേജ്മെന്റുകള്‍
വന്‍തുക തലവരിപ്പണം
വാങ്ങുന്നത് മൂലം
സാധാരണക്കാരായ
വിദ്യാര്‍ത്ഥികള്‍ക്ക്
അഡ്മിഷന് ലഭിക്കാന്‍
ഉണ്ടാകുന്ന
ബുദ്ധിമുട്ടിന് പരിഹാരം
കണ്ടെത്തുവാന്‍
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
മലബാര്‍
മേഖലയില്‍ കൂടുതല്‍ പ്ലസ്
വണ്‍ സീറ്റുകള്‍
3023.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലബാര്‍
മേഖലയില്‍ പ്ലസ് വണ്‍
സീറ്റുകള്‍ കുറവായത്
മൂലം വിദ്യാര്‍ത്ഥികള്‍
അനുഭവിക്കുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആനുപാതികമായി
ഇരുപത് ശതമാനം
സീറ്റുകള്‍
വര്‍ദ്ധിപ്പിക്കുവാന്‍
വിദ്യാഭ്യാസ വകുപ്പ്
അനുമതി നല്‍കിയത് ഒരു
ക്ലാസ്സില്‍
വിദ്യാര്‍ത്ഥികള്‍
തിങ്ങി ഞെരുങ്ങി
ഇരിക്കുന്നതിനും
മെച്ചപ്പെട്ട
പഠനാന്തരീക്ഷം
നഷ്ടപ്പെടുത്തുന്നതിനും
ഇടയാക്കിയിട്ടുണ്ടോ;
(സി)
സ്കൂളുകളുടെ
ഭൗതിക സാഹചര്യം
പരിഗണിക്കാതെയുള്ള
സീറ്റുവര്ദ്ധനവ്
അദ്ധ്യാപകര്‍ക്കും
വിദ്യാര്‍ത്ഥികള്‍ക്കും
ഒരുപോലെ
ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാല്‍
ഇതിന് പകരം പുതിയ
ബാച്ചുകള്‍
അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ?
കൊടക്കാട്
ജി.എം.ആര്.എസ്.-ല്‍ പ്ലസ് ടു
3024.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതിയില്‍പ്പെട്ട
കുട്ടികള്‍ പഠിക്കുന്ന
തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ കൊടക്കാട്
ജി.എം.ആര്.എസ്.-ല്‍
പ്ലസ് ടു കോഴ്സ്
എപ്പോള്‍ അനുവദിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവിടുത്തെ
കുട്ടികള്‍ പ്ലസ് ടു
കോഴ്സിന് പഠിക്കാന്‍
നൂറു കിലോമീറ്ററിലധികം
സഞ്ചരിച്ച് പോകേണ്ട
ബുദ്ധിമുട്ട്
കണക്കിലെടുത്ത്
ഇവിടെതന്നെ കോഴ്സ്
അനുവദിക്കുമോ; കോഴ്സ്
അനുവദിക്കാന്‍
എന്തെങ്കിലും തടസ്സം
ഉണ്ടോ; വ്യക്തമാക്കാമോ?
കാട്ടാക്കട
മണ്ഡലത്തിലെ സ്കൂളുകളിൽ
പുതുതായി ഹയര്‍സെക്കണ്ടറി
വിഭാഗം
3025.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതുതായി
ഹയര്‍സെക്കണ്ടറി
ബാച്ചുകള്‍
ആരംഭിയ്ക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
കാട്ടാക്കട
മണ്ഡലത്തിലെ കണ്ടല,
പ്ലാവൂര്‍ എന്നീ
ഹൈസ്കൂളുകളിൽ
ഹയര്‍സെക്കണ്ടറി വിഭാഗം
ആരംഭിക്കുന്നത്
സംബന്ധിച്ച നിവേദനം
പരിഗണനയിലുണ്ടോ;
(സി)
എങ്കില്‍
ആയതിനുളള നടപടി
സ്വീകരിക്കുമോ?
വെള്ളിനേഴി
ഗവണ്മെന്റ് ഹൈസ്കൂളില്‍
കഥകളി പഠനം
3026.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ വെള്ളിനേഴി
ഗവണ്മെന്റ്
ഹൈസ്കൂളില്‍ കേരള
കലാമണ്ഡലത്തിന്റെ
സഹകരണത്തോടെ കഥകളി പഠനം
നടത്തുവാന്‍
അനുമതിക്കായി
സമര്‍പ്പിച്ച
അപേക്ഷയുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ;
(ബി)
ഇതിനകം
അനുമതി
നല്കിയിട്ടില്ലെങ്കില്
ഉടന്‍ തന്നെ പ്രസ്തുത
അനുമതി
നല്‍കുന്നതിനുള്ള സത്വര
നടപടികള്‍
സ്വീകരിക്കുമോ?
പയ്യന്നൂരിലെ
രണ്ട് ഹയര്‍സെക്കന്ററി
സ്കൂളുകള്‍ക്ക് ലാബും
ലെെബ്രറിയും
3027.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017-18
സാമ്പത്തിക വര്‍ഷം
പയ്യന്നൂര്‍
മണ്ഡലത്തിലെ രണ്ട്
ഹയര്‍സെക്കന്ററി
സ്കൂളുകള്‍ക്ക് ലാബും
ലെെബ്രറിയും
നിര്‍മ്മിക്കാന്‍ ഒരു
കോടി രൂപ വീതം
അനുവദിച്ച് ഭരണാനുമതി
ആയത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
; വ്യക്തമാക്കാമോ;
(ബി)
അതിൻപ്രകാരം
കണ്ടങ്കാളി , മാത്തില്‍
എന്നീ സര്‍ക്കാര്‍
ഹയര്‍സെക്കന്ററി
സ്കൂളുകളിലെ
നിര്‍മ്മാണച്ചുമതല
ഏറ്റെടുത്ത കൈറ്റിനു
ഇതുവരെയായിട്ടും
പ്രവൃത്തി ആരംഭിക്കുവാൻ
സാധിക്കാത്ത കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; പദ്ധതി വേഗത്തില്‍
നടപ്പിലാക്കാന്‍
ആവശ്യമായ ഇടപെടല്‍
നടത്തുമോ;
(സി)
പദ്ധതിയ്ക്ക്
എന്തെങ്കിലും തടസം
ഉണ്ടെങ്കില്‍ അത്
പരിഹരിക്കാന്‍ ആവശ്യമായ
നടപടികൾ സ്വീകരിക്കുമോ
?
ഐ.സി.റ്റി.സെല്ലിന്റെ
പ്രവര്‍ത്തനങ്ങള്‍
3028.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വകുപ്പിനു കീഴിലുള്ള
ഐ.സി.റ്റി.സെല്ലിന്റെ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഓഫീസില്‍ സ്ഥിരം
ജീവനക്കാര്‍,അന്യത്ര
സേവനത്തില്‍
ജോലിചെയ്യുന്നവര്‍
എന്നിവർ
ആരൊക്കെയാണെന്നും ഇവർ
എത്ര വര്‍ഷമായി ജോലി
ചെയ്തു വരുന്നുവെന്നും
വിശദമാക്കാമോ;
(സി)
പ്രസ്തുത
ഓഫീസിലെ കരാര്‍
ജീവനക്കാര്‍, ദിവന വേതന
ജീവനക്കാര്‍ എത്ര
പേരാണെന്നും അവർ എത്ര
വര്‍ഷമായി ജോലി ചെയ്തു
വരുന്നുവെന്നും
വ്യക്തമാക്കാമോ;
യു.പി,
എച്ച്.എസ്. വിഭാഗം കായിക
അധ്യാപകരുടെ നിയമനം
3029.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
യു.പി,
എച്ച്.എസ്. വിഭാഗം
കായിക അധ്യാപകരുടെ
നിയമനത്തിനായുള്ള
പി.എസ്.സി. റാങ്ക്
ലിസ്റ്റ്
നിലവിലുണ്ടായിരുന്നിട്ടും
ആവശ്യമായ നിയമനം
നടത്തുന്നില്ല എന്ന
പരാതിയ്ക്ക് അടിയന്തര
പരിഹാരം കണ്ടെത്തുവാന്‍
നടപടി സ്വീകരിയ്ക്കുമോ;
(ബി)
വിദ്യാര്‍ത്ഥി-കായികാധ്യാപക
അനുപാതം നിലവിലെ 500:1
എന്നത് 300:1 എന്നാക്കി
മാറ്റാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
കായികവിദ്യാഭ്യാസത്തിനുള്ള
സിലബസ് നിലവില്‍
ഉണ്ടായിരുന്നിട്ടും
പഠിപ്പിയ്ക്കുവാന്‍
ആവശ്യമായ അധ്യാപകര്‍
നിയമിയ്ക്കപ്പെടുന്നില്ല
എന്ന കാര്യം
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ഡി)
പി.എസ്.സി.
റാങ്ക് ലിസ്റ്റ്
നിലവിലുണ്ടായിട്ടും
അനധികൃതമായി
കായികാധ്യാപകരെ
എസ്.എസ്.എ. വഴി
നിയമിക്കുന്നതായ പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
അറബി,
സംസ്കൃതം എന്നീ ഭാഷകള്‍
പഠിപ്പിയ്ക്കുന്നതിനായുള്ള
അധ്യാപക-വിദ്യാര്‍ത്ഥി
അനുപാതം എത്ര?
ഹയർ
സെക്കൻഡറി പ്രിൻസിപ്പൽ
പ്രൊമോഷൻ അപാകത
3030.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹയർ
സെക്കൻഡറിയിലെ
ബോട്ടണി,സൂവോളജി
തുടങ്ങിയ വിഷയങ്ങളിലെ
അദ്ധ്യാപകർക്ക്
എച്.എസ്.എസ്.ടി.ജൂനിയർ
തസ്തികയിൽ നിന്നും
സീനിയർ തസ്തികയിലേക്ക്
പ്രൊമോഷൻ ലഭിക്കാൻ 10
മുതൽ 12 വർഷം വരെ
വേണ്ടിവരുന്നുണ്ടെന്നും
എന്നാൽ രണ്ടോ മൂന്നോ
വർഷം കൊണ്ട്
എക്കണോമിക്സ്
ഉൾപ്പെടെയുള്ള ചില
വിഷയങ്ങളിലെ
അദ്ധ്യാപകർക്ക്
എച്.എസ്.എസ്.ടി.
സീനിയറായി പ്രൊമോഷൻ
ലഭിക്കുന്നു എന്നും
ഇക്കാരണത്താൽ
ബോട്ടണി,സുവോളജി
അദ്ധ്യാപകർക്ക്
ഹയർസെക്കൻഡറി
പ്രിൻസിപ്പൽ
തസ്തികയിലേക്ക്
പ്രൊമോഷൻ ലഭിക്കാതെ
വരുന്നുണ്ട്എന്നത്
സംബന്ധിച്ച അപാകത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച പരാതി
ഹയർസെക്കൻഡറി
ഡയറക്ടറർക്ക്
ലഭിച്ചിട്ടുണ്ടോ;ഉണ്ടെങ്കിൽ
ആയതിന്റെ അടിസ്ഥാനത്തിൽ
പ്രസ്തുത അപാകത
പരിഹരിക്കാൻ എന്തല്ലാം
നടപടികൾ
സ്വീകരിച്ചുവെന്ന്
അറിയിക്കുമോ;
(സി)
അഞ്ച്
വർഷത്തെ സേവനകാലം
പൂർത്തിയാക്കുന്ന
എച്.എസ്.എസ്.ടി.ജൂനിയർ
അധ്യാപകാർക്ക് സീനിയർ
അദ്ധ്യാപകരായി പ്രൊമോഷൻ
നൽകണമെന്ന്
വ്യവസ്ഥയുണ്ടോ;ഉണ്ടെങ്കിൽ
ആയതിന്റെ അടിസ്ഥാനത്തിൽ
എത്ര പേർക്ക് പ്രൊമോഷൻ
നൽകിയെന്ന്
വ്യക്തമാക്കാമോ;
നല്കിയിട്ടില്ലെങ്കിൽ
ആയതിന്റെ കാരണം
വെളിപ്പെടുത്തുമോ;
(ഡി)
എച്.എസ്.എ.യിൽ
നിന്നും
എച്.എസ്.എസ്.ടി.യിലേക്ക്
തസ്തിക മാറ്റം മുഖേന
പ്രൊമോഷൻ ലഭിക്കുമ്പോൾ
സാലറി ഫിക്സേഷൻ
നൽകേണ്ടതില്ലായെന്ന്
ഹയർ സെക്കൻഡറി ഡയറക്ടർ
ഉത്തരവിട്ടിട്ടുണ്ടോ;ഉണ്ടെങ്കിൽ
എച്.എസ്.എ.യുടെ സർവീസ്
കണക്കാക്കി ഇവർക്ക്
ഗ്രേഡ്
നല്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ;
(ഇ)
25-10-2018
ൽ പൊതു സ്ഥലംമാറ്റ
ഉത്തരവ് ഇറങ്ങിയതിനു
ശേഷം ഏതെങ്കിലും
സ്കൂളുകളിൽ ഒഴിവുകൾ
നിലവിലുള്ളതായി
കണ്ടെത്തിയിട്ടുണ്ടോ;ഉണ്ടെങ്കിൽ
പ്രസ്തുത ഒഴിവുകൾ
എന്തുകൊണ്ട്
നികത്തുന്നില്ല എന്ന്
വ്യക്തമാക്കാമോ;
(എഫ്)
ഹൈസ്കൂൾ-സെക്കണ്ടറി
ലയനനടപടികൾ
പൂർത്തീകരിച്ചിട്ടുണ്ടോ;
ഇല്ലങ്കിൽ എന്ന്
പൂർത്തീകരിക്കുമെന്നു
അറിയിക്കാമോ?
എല്‍.പി.,
യു.പി. വിഭാഗത്തില്‍പ്പെട്ട
അദ്ധ്യാപകരുടെ ചുമതലകള്‍
3031.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
സ്കൂളുകളിലെ എല്‍.പി.,
യു.പി.
വിഭാഗത്തില്‍പ്പെട്ട
അദ്ധ്യാപകർക്ക്
യഥാക്രമം ലോവര്‍
പ്രൈമറി,
അപ്പര്പ്രൈമറി
ക്ലാസ്സുകളില്‍ തന്നെ
പഠിപ്പിക്കണമെന്ന്
ഉത്തരവ് നിലവിലുണ്ടോ;
വിശദമാക്കാമോ;
(ബി)
എങ്കില്‍
ഇത് കൃത്യമായി
പാലിക്കാതെ ചില
സ്കൂളുകളില്‍
യു.പി.എസ്.റ്റി.മാര്‍ക്ക്
എല്‍.പി.ക്ലാസ്സുകളുടെ
ചുമതല
നല്‍കിയിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
യു.പി.എസ്.റ്റി.മാര്‍ക്ക്
യു.പി.ക്ലാസ്സുകളുടെ
മാത്രം ചുമതല
നല്‍കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ;
വ്യക്തമാക്കുമോ?
എല്‍.പി.,
യു.പി.സ്കൂള്‍ ടീച്ചർമാരുടെ
വിദ്യാഭ്യാസ യോഗ്യത
3032.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എല്‍.പി.,
യു.പി.സ്കൂള്‍
ടീച്ചർമാരുടെ
വിദ്യാഭ്യാസ യോഗ്യതകള്‍
സര്‍ക്കാര്‍
നിശ്ചയിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
ഇത്തരത്തില്‍ യോഗ്യത
നിര്‍ണ്ണയിച്ചത്
എന്തിന്റെ
അടിസ്ഥാനത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
ടി.ടി.സി.
യോഗ്യതയില്ലാത്ത
യു.പി.സ്കൂള്‍
ടീച്ചർമാർ
എല്‍.പി.ക്സാസുകളില്
പഠിപ്പിക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇക്കാര്യം
പരിശോധിക്കുമോ;
(സി)
ടി.ടി.സി.
യോഗ്യതയുള്ള
അദ്ധ്യാപകരെ മാത്രം
എല്‍.പി. ക്ലാസുകളില്‍
പഠിപ്പിക്കുവാന്‍
നിയോഗിക്കുന്നതിനു
വേണ്ട കര്‍ശന
നിര്‍ദ്ദേശം നല്‍കുമോ?
പ്രൈമറി
അധ്യാപകരാവുന്നതിന് ഡി.എല്‍.
എഡ്.കോഴ്സ്
3033.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹിന്ദി,
അറബി, ഉറുദു, സംസ്കൃതം
പ്രൈമറി
അധ്യാപകരാവുന്നതിന്
രണ്ട് വര്‍ഷത്തെ
ഡി.എല്‍.എഡ്.കോഴ്സ്
പാസ്സാകണമെന്ന്
നിര്‍ബന്ധമാക്കിക്കൊണ്ട്
07/03/2019-ന്
സര്‍ക്കാര്‍ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;ഉണ്ടെങ്കിൽ
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
നിലവില്‍
ഹൈസ്കൂള്‍ ഭാഷാ
അധ്യാപകര്‍ ആവാന്‍
അതാത് ഭാഷയില്‍
ബിരുദവും രണ്ട് വര്‍ഷ
ഡി.എല്‍.എഡ്.അല്ലെങ്കില്‍
ബി.എഡ്. കോഴ്സും
പാസ്സായാൽ
മതിയെന്നിരിക്കെ
പ്രൈമറി അധ്യാപകര്‍ക്ക്
ഇത്തരത്തില്‍ ഉയര്‍ന്ന
യോഗ്യത നിശ്ചയിച്ചത്
ഉചിതമാണോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇത്
കൂടാതെ കെ.ടെറ്റ്
പരീക്ഷ കൂടി
പാസ്സായാല്‍ മാത്രമേ
പി.എസ്.സി. വഴി പ്രൈമറി
അധ്യാപക തസ്തികകള്‍ക്ക്
അപേക്ഷിക്കാനാവൂ
എന്നതിനാല്‍ പ്രൈമറി
അധ്യാപകരാവാന്‍
ഡി.എല്‍.എഡ്.കോഴ്സ്
പാസ്സാവണമെന്ന ഉത്തരവ്
പുന:പരിശോധിക്കുമോ?
സമാശ്വാസ
തൊഴില്‍ദാനപദ്ധതി
3034.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
മണ്ണ് സംരക്ഷണ ഓഫീസില്‍
ക്ലാര്‍ക്കായി സേവനം
അനുഷ്ടിച്ചുവരികെ
അന്തരിച്ച
കെ.എസ്.ബിജുവിന്റെ
ഭാര്യ ശ്രീമതി രേഖ
കെ.ബി.യ്ക്ക്
വിദ്യാഭ്യാസ വകുപ്പില്‍
സമാശ്വാസ
തൊഴില്‍ദാനപദ്ധതി
പ്രകാരം ജോലി
ലഭിക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷയില്‍
തുടര്‍നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
തൃശൂര്‍
ജില്ലയില്‍ നിലവിലുള്ള
എച്ച്.എസ്.എ. ഹിന്ദി
തസ്തികയില്‍ ശ്രീമതി
രേഖ കെ.ബി.യ്ക്ക്
നിയമനം
ലഭിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ഒറ്റപ്പാലം
ബധിര മൂക വിദ്യാലയത്തില്‍
പ്രീ-പ്രെെമറി അദ്ധ്യാപക
നിയമനം
3035.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
സര്‍ക്കാര്‍ ബധിരമൂക
വിദ്യാലയത്തില്‍
പ്രീ-പ്രെെമറി
വിഭാഗത്തില്‍
അദ്ധ്യാപകരില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഒറ്റപ്പാലം സര്‍ക്കാര്‍
ബധിരമൂക
വിദ്യാലയത്തില്‍
പ്രീ-പ്രെെമറി
വിഭാഗത്തില്‍
അദ്ധ്യാപകരെ
നിയമിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കാമോ;
വിശദാംശം നല്‍കാമോ?
നാച്ചുറല്‍
സയന്‍സ് അധ്യാപകരുടെ നിയമനം
3036.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകളില്‍
നാച്ചുറല്‍ സയന്‍സ്
അധ്യാപക തസ്തികകള്‍
നഷ്ടപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
എങ്കില്‍
വിശദാംശം അറിയിക്കുമോ;
(ഡി)
പലജില്ലകളിലും
നാച്ചുറല്‍ സയന്‍സ്
അധ്യാപകരുടെ പി.എസ്.സി.
റാങ്ക് ലിസ്റ്റില്‍
നിന്നും ഒന്നാം
റാങ്കുകാര്‍ക്ക് പോലും
നിയമനം
കിട്ടിയിട്ടില്ലാ എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
പ്രസ്തുത
പട്ടികയില്‍ നിന്നും
നിയമനം നല്‍കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
അപ്പര്പ്രൈമറി
സ്കൂളുകളില്‍ ക്ലര്‍ക്കിനെ
നിയമിക്കുന്നതിന് നടപടി
3037.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഞ്ഞൂറ്
വിദ്യാര്ത്ഥികളിലധികം
പഠിക്കുന്ന
അപ്പര്പ്രൈമറി
സ്കൂളുകളില്‍ ഓഫീസ്
നടപടികളില്‍
ഹെഡ്മിസ്ട്രസിനെ
സഹായിക്കുന്നതിന് ഒരു
ക്ലര്‍ക്കിനെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ;
(ബി)
ഏതെല്ലാം
വിഭാഗത്തില്‍പ്പെടുന്ന
ഗവ. അപ്പര്‍ പ്രൈമറി
വിദ്യാലയങ്ങളിലാണ് ഒരു
ഹെഡ് ടീച്ചറെ അദ്ധ്യാപക
ബാങ്കില്‍ നിന്ന്
നിയമിക്കുന്നത് എന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്തരത്തില്‍
അദ്ധ്യാപക ബാങ്കില്‍
നിന്നുള്ള
അദ്ധ്യാപകരുടെ
പുനര്‍വിന്യാസം
പൂര്‍ത്തീകരിച്ചിട്ടുണ്ടോ
വിശദീകരിക്കുമോ?
ഹയര്‍സെക്കന്ററി
പ്രിന്‍സിപ്പല്‍മാരുടെ
സ്ഥലംമാറ്റ മാനദണ്ഡം
3038.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹയര്‍സെക്കന്ററി
പ്രിന്‍സിപ്പല്‍മാരുടെ
സ്ഥലംമാറ്റത്തില്‍
മാനദണ്ഡം
അട്ടിമറിച്ചുവെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ബി)
വിരമിക്കുവാന്‍
ഒരു വര്‍ഷം മാത്രം
ശേഷിക്കുന്നവര്‍ക്ക്
അവര്‍ ആവശ്യപ്പെടുന്ന
സ്ഥലത്തേക്ക് മാറ്റം
നല്‍കണമെന്ന മാനദണ്ഡം
പാലിക്കപ്പെട്ടിട്ടില്ലായെന്നത്
വസ്തുതയാണോ ;
വ്യക്തമാക്കുമോ;
(സി)
സ്ഥലംമാറ്റത്തില്‍
സംഘടനകളുടെ താല്പര്യവും
സ്വാധീനവും ഉണ്ടായെന്ന
ആക്ഷേപം
പരിശോധിക്കുമോ;
(ഡി)
പ്രസ്തുത
സ്ഥലംമാറ്റ
ഉത്തരവിലുണ്ടായ
പാളിച്ചകള്‍
പരിഹരിക്കുന്നതിനും
മാനദണ്ഡം പാലിച്ച്
സ്ഥലം മാറ്റം
നടത്തുന്നതിനും
അടിയന്തര ഇടപെടല്‍
നടത്തുമോ?
2018-19
അദ്ധ്യയന വര്‍ഷത്തിലെ എല്‍.
പി.എസ്.എ. അന്തര്‍
ജില്ലാസ്ഥലം മാറ്റം
3039.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018-19
അദ്ധ്യയന വര്‍ഷത്തില്‍
എല്‍. പി. എസ്. എ.
അന്തര്‍ ജില്ലാ സ്ഥലം
മാറ്റത്തിനായി
തിരുവനന്തപുരം ഡി. ഡി.
ഇ. 74 ഒഴിവുകള്‍
ഓണ്‍ലൈനില്‍
നല്‍കിയെങ്കിലും കേവലം
51 അധ്യാപകര്‍ക്കു
മാത്രം സ്ഥലം മാറ്റം
നല്‍കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
219
എല്‍.പി.എസ്.എ.
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തപ്പോള്‍ അന്തര്‍
ജില്ലാ സ്ഥലം
മാറ്റത്തിന് 77
വേക്കന്‍സികള്‍
നല്കേണ്ടതല്ലേയെന്നറിയിക്കുമോ;
(സി)
തിരുവനന്തപുരം
ഡി. ഡി. ഇ.അന്തര്‍
ജില്ലാ സ്ഥലം
മാറ്റത്തിനായി
(എല്‍.പി.എസ്.എ.)
51ഒഴിവുകള്‍ നല്‍കിയത്
ഏത്
മാനദണ്ഡത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
തിരുവനന്തപുരം
ജില്ലയില്‍ നിരവധി
എല്‍.പി.എസ്.എ.,യു,പി.എസ്.എ.
തസ്തികകള്‍ ട്രൈബല്‍,
ഹില്സ്റ്റേഷന്
സ്കൂളുകളില്‍
നിലനില്‍ക്കുന്ന
സാഹചര്യത്തില്‍
അന്തര്‍ജില്ലാ സ്ഥലം
മാറ്റത്തിന് കുറവുള്ള
തസ്തികകളില്‍
അദ്ധ്യാപകർക്ക് നിയമനം
നല്കുവാന് നടപടി
സ്വീകരിക്കുമോ?
പി.എസ്.സി.
മുഖേനയുള്ള അദ്ധ്യാപക
നിയമനങ്ങൾ
3040.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2019-20
വര്‍ഷത്തില്‍ നാളിതുവരെ
പി.എസ്.സി. മുഖേന എത്ര
അദ്ധ്യാപക നിയമനമാണ്
നടത്തിയിട്ടുള്ളത്
എന്ന് വിശദമാക്കാമോ;
ജില്ലതിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ?
റ്റി.സി.നൽകുന്നതിന്
വന്‍തുക ആവശ്യപ്പെട്ട സ്കൂള്‍
മാനേജ്മെന്റിനെതിരെ നടപടി
3041.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സി.ബി.എസ്.സി./ഐ.സി.എസ്.ഇ.
സ്കൂളുകളില്‍ പത്താം
തരം വരെ പഠിച്ച
വിദ്യാര്‍ത്ഥികള്‍ക്ക്
പ്ലസ് വണ്‍ തലത്തില്‍
സ്റ്റേറ്റ്
സിലബസിലേയ്ക്ക്
മാറുന്നതിന്
എന്തെങ്കിലും
തടസ്സമുണ്ടോ;
(ബി)
പ്ലസ്
വൺ പഠനത്തിനായി
നിലമ്പൂരിലെ ഗുഡ്
ഷെപ്പേര്‍ഡ് മോഡേണ്‍
ഇംഗ്ലീഷ് സ്കൂളില്‍
നിന്നും സ്റ്റേറ്റ്
സിലബസ്സിലുള്ള
സ്കൂളിലേയ്ക്ക്
മാറുന്നതിനായി റ്റി.സി.
ആവശ്യപ്പെട്ട
വിദ്യാര്‍ത്ഥികളോട് ഒരു
ലക്ഷം രൂപ വീതം
അടയ്ക്കുവാന്‍
ആവശ്യപ്പെട്ട വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
റ്റി.സി.
നല്‍കുന്നതിന് വന്‍തുക
ആവശ്യപ്പെട്ട സ്കൂള്‍
മാനേജ്മെന്റിനെതിരെ
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കുമോ?
സ്കൂള്‍
കലണ്ടര്‍
3042.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പാെതു വിദ്യാലയങ്ങളില്‍
വിദ്യാഭ്യാസ
വകുപ്പിന്റെ വിവിധ
ഏജന്‍സികള്‍ നടത്തുന്ന
പദ്ധതികള്‍ പലപ്പാേഴും
ഒരു ഏകീകരണവുമില്ലാതെ
പാേകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
വിശദീകരിക്കുമാേ;
(ബി)
എസ്.സി.ഇ.ആര്.ടി,
എസ്.എസ്.കെ., തുടങ്ങിയ
ഏജന്‍സികളും
വിദ്യാഭ്യാസ വകുപ്പും
വിദ്യാര്‍ത്ഥികള്‍ക്ക്
വേണ്ടി നടത്തുന്ന വിവിധ
പ്രാേഗ്രാമുകള് ഒരേ
ദിവസം വരുന്നത്
ഒഴിവാക്കുന്നതിനുവേണ്ടി
മികച്ച മാേണിറ്ററിംഗ്
നടപ്പിലാക്കുമാേ;
വിശദീകരിക്കുമാേ;
(സി)
സ്കൂള്‍
കലണ്ടര്‍
തയ്യാറാക്കുമ്പാേള്
ഇത്തരത്തിലുള്ള വിവിധ
പ്രാേഗ്രാമുകളെ കൂടി
ഉള്‍പ്പെടുത്തി
തയ്യാറാക്കുന്നതിന്
നടപടി സ്വീകരിക്കുമാേ
വിശദീകരിക്കുമാേ?
തലശ്ശേരി
മണ്ഡലത്തിലെ വൊക്കേഷണല്‍
ഹയര്‍സെക്കണ്ടറി വകുപ്പിന്റെ
പ്രവൃത്തികള്‍
3043.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2018-19
സാമ്പത്തിക വര്‍ഷം
വൊക്കേഷണല്‍
ഹയര്‍സെക്കണ്ടറി
വകുപ്പിന്റെ പ്ലാന്‍
ഫണ്ടില്‍ നിന്നും തുക
അനുവദിച്ചിരുന്ന
തലശ്ശേരി
നിയോജകമണ്ഡലത്തിലെ
ചിറക്കര ,കതിരൂര്‍
എന്നീ വൊക്കേഷണല്‍
ഹയര്‍ സെക്കണ്ടറി
സ്കൂളുകളുടെ
പ്രവൃത്തിയുടെ
നിലവിലുള്ള അവസ്ഥ
എന്താണെന്നും ഈ
പ്രവൃത്തി
പൂർത്തിയാക്കുന്നതിനു
ഇനി എന്തെല്ലാം
നടപടിക്രമങ്ങളാണുള്ളതെന്നും
ആയത് എന്ന്
പൂർത്തിയാക്കുവാനാകുമെന്നും
വ്യക്തമാക്കാമോ?
പാലക്കാട്
ജില്ലയിലെ അംഗീകാരമില്ലാത്ത
സ്കൂളുകള്‍
3044.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അംഗീകാരമില്ലാത്ത
എത്ര സ്കൂളുകളാണ്
പാലക്കാട് ജില്ലയില്‍
നിലവില്‍
പ്രവര്‍ത്തിക്കുന്നത്
എന്ന് വിശദമാക്കാമാേ;
(ബി)
ഇതിന്റെ
വിദ്യാഭ്യാസ ഉപ ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമാേ?
സര്‍ക്കാര്‍
സ്കൂളുകളിലെ പ്രീ-പ്രെെമറി
ക്ലാസ്സുകള്‍
3045.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
സ്കൂളുകളില്‍
വിദ്യാര്‍ത്ഥികളുടെ
കുറവ്
പരിഹരിക്കുന്നതിന്
പി.ടി.എ.യുടെ
നിയന്ത്രണത്തില്‍
ആരംഭിച്ച പ്രീ-പ്രെെമറി
ക്ലാസ്സുകളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ക്ലാസ്സുകളുടെ
പുരോഗതിക്കായി
സര്‍ക്കാര്‍ നല്കുന്ന
സഹായങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
ക്ലാസ്സുകള്‍
സര്‍ക്കാര്‍
ഏറ്റെടുക്കാന്‍
വ്യവസ്ഥയുണ്ടോ;
ഏതെങ്കിലും
സ്കൂളുകളില്‍
സര്‍ക്കാര്‍
പ്രീ-പ്രെെമറി
ക്ലാസ്സുകള്‍
നടത്തുുണ്ടോ; വിശദാംശം
നല്‍കുമോ;
(ഡി)
പി.റ്റി.എ.
നടത്തുന്ന
പ്രീ-പ്രെെമറിക്ലാസ്സുകളിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
ഉച്ചഭക്ഷണം നല്കാന്
സര്‍ക്കാര്‍ ധനസഹായം
നല്കുന്നുണ്ടോ;
വിശദമാക്കാമോ;
(ഇ)
പ്രീ-പ്രെെമറി
ക്ലാസ്സുകള്‍
നടത്തുന്നതിന്
കുട്ടികളില്‍ നിന്നും
പിരിക്കാവുന്ന ഫീസിന്റെ
പരിധി സംബന്ധിച്ച
വിശദാംശം
നല്‍കുമോ;എങ്കില്‍
പി.റ്റി.എ. നേരിട്ട്
നടത്തുന്ന
പ്രീ-പ്രെെമറി
ക്ലാസ്സുകള്‍ കൂടുതല്‍
മെച്ചപ്പെടുത്താന്‍
സര്‍ക്കാര്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
വിശദമാക്കാമോ?
സ്കൂള്‍തലത്തില്‍
നീന്തല്‍ പരിശീലനത്തിനായി
നീന്തല്‍കുളം
3046.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്കൂള്‍തലത്തില്‍
നീന്തല്‍
പരിശീലനത്തിനായി
മണ്ഡലാടിസ്ഥാനത്തില്‍
ഓരോ നീന്തല്‍കുളം വീതം
നിര്‍മ്മിച്ചു
നല്‍കുന്നതിന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
ഓരോ
മണ്ഡലത്തിലും ഇതിനായി
പ്രൊപ്പോസല്‍
തയ്യാറാക്കിയിട്ടുണ്ടോ;
(സി)
കോങ്ങാട്
മണ്ഡലത്തില്‍
നീന്തല്‍കുളം
നിർമ്മിക്കുവാൻ
ഉദ്ദേശിക്കുന്നത്
എവിടെയാണ്; വിശദവിവരം
നല്‍കുമോ?
സാക്ഷരത
മിഷനില്‍ ജില്ല പ്രോജക്ട്
കോ-ഓര്‍ഡിനേറ്റര്‍
3047.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാക്ഷരത
മിഷനില്‍ ജില്ല പ്രേരക്
തസ്തികകള്‍ക്ക് പകരം
ജില്ല പ്രോജക്ട്
കോ-ഓര്‍ഡിനേറ്റര്‍ എന്ന
സാങ്കല്പിക തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോ;
ഇതിലേക്കുനയിച്ച
സാഹചര്യം വിശദമാക്കുമോ;
(ബി)
ഈ
തസ്തികയിലെ
ഉദ്യോഗസ്ഥരുടെ ഭരണപരമായ
ചുമതലകള്‍
വിശദമാക്കുമോ; ഇവരുടെ
ശമ്പള സ്കെയില്‍
എത്രയെന്നും ഇപ്പോള്‍
സൃഷ്ടിച്ച തസ്തികകള്‍
വഴി സര്‍ക്കാരിന് എത്ര
രൂപ അധിക ബാധ്യത
വരുന്നുവെന്നും
വ്യക്തമാക്കുമോ;
(സി)
നിലവില്‍
സാക്ഷരത മിഷന് ജില്ല
കോ-ഓര്ഡിനേറ്റര്മാരുണ്ടോ;
ഇവരുടെ ഭരണപരമായ
ചുമതലകള്‍ ഇപ്പോള്‍
സൃഷ്ടിക്കപ്പെട്ട ജില്ല
പ്രോജക്ട്
കോ-ഓര്‍ഡിനേറ്റര്‍മാരില്‍
നിന്നും എപ്രകാരം
വ്യത്യാസപ്പെട്ടിരിക്കുന്നു;
വിശദമാക്കുമോ?