ഗ്രൂപ്പ്
വില്ലേജുകളുടെ വിഭജനം
3048.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര ഗ്രൂപ്പ്
വില്ലേജുകള്‍ ഉണ്ടെന്ന്
ജില്ല തിരിച്ചു
വ്യക്തമാക്കാമോ ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
ഗ്രൂപ്പ് വില്ലേജുകള്‍
വിഭജിച്ചിട്ടുണ്ടെന്നും
അതിനുവേണ്ടി ചെലവഴിച്ച
തുക എത്രയാണെന്നും
ജില്ല തിരിച്ചു
വ്യക്തമാക്കാമോ ;
(സി)
കാസര്‍കോട്
ജില്ലയില്‍ എത്ര
ഗ്രൂപ്പ് വില്ലേജുകള്‍
ഉണ്ടെന്നും എത്രകാലമായി
ഇങ്ങനെ
തുടരുന്നുവെന്നും
വ്യക്തമാക്കാമോ ;
(ഡി)
പ്രസ്തുത
ജില്ലയില്‍
എപ്പോഴെങ്കിലും
ഗ്രൂപ്പ് വില്ലേജുകളുടെ
വിഭജനം നടന്നിട്ടുണ്ടോ
; എങ്കില്‍
എപ്പോഴാണെന്നും അതിനു
ചെലവായ തുക
എത്രയാണെന്നും
വ്യക്തമാക്കാമോ ;
(ഇ)
പ്രസ്തുത
ജില്ലയില്‍ നിലവിലുള്ള
ഗ്രൂപ് വില്ലേജുകള്‍
വിഭജിക്കാന്‍ എത്ര
ചെലവ് വേണ്ടി
വരുമെന്നും ഈ തുക
കണ്ടെത്തുന്നതിനെക്കുറിച്ച്
ആലോചിച്ചിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ ?
ഭൂമി
തരം മാറ്റാന്‍ വ്യാജരേഖ
നിർമ്മിച്ചത്
3049.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ചൂര്‍ണിക്കരയില്‍ ഭൂമി
തരം മാറ്റാന്‍ ലാന്‍ഡ്
റവന്യൂ കമ്മീഷണറുടെയും
ആര്.ഡി.ഒ.യുടെയും
പേരില്‍
വ്യാജരേഖയുണ്ടാക്കിയത്
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
പ്രസ്തുത വ്യാജരേഖ
തയ്യാറാക്കിയവരെ
സഹായിച്ചത് റവന്യൂ
വകുപ്പിലെ
ഉദ്യോഗസ്ഥരാണെന്ന
കാര്യം സർക്കാർ
പരിശോധിക്കുമോ;ഇവർക്കെതിരെ
നടപടി സ്വീകരിക്കുമോ;
(ബി)
2016
ജനുവരി മുതല്‍ റവന്യൂ
വകുപ്പിലെ വിവിധ
ഓഫീസുകളുടെ പേരില്‍
ഉണ്ടാക്കിയ വ്യാജരേഖകളെ
സംബന്ധിച്ച വ്യക്തമായ
വിവരം ലഭ്യമാക്കുമോ;
(സി)
ഇതിന്റെ
പിന്നില്‍
പ്രവര്‍ത്തിച്ച
ഉദ്യോഗസ്ഥരെ
കണ്ടെത്തിയിട്ടുണ്ടോ;
അവര്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ?
റവന്യു
ഓഫീസുകളുടെ പ്രവര്‍ത്തനം
മെച്ചപ്പെടുത്താന്‍ നടപടികള്‍
3050.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം റവന്യു
വകുപ്പിന്റെ വിവിധ
ഓഫീസുകളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്താന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ;
(ബി)
വില്ലേജ്
ഓഫീസുകള്‍ അധികവും വളരെ
പരിമിതവും
സൗകര്യങ്ങളില്ലാത്തതും
ജീര്‍ണ്ണിച്ചതുമായ
അവസ്ഥയിലാണുള്ളതെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
റവന്യു
ഓഫീസുകളും സ്ഥാപനങ്ങളും
കൂടുതല്‍
ജനസൗഹൃദമാക്കുന്നതിനും
ആധുനികവല്‍ക്കരിക്കുന്നതിനുമുള്ള
നൂതനപദ്ധതികള്‍
നടപ്പിലാക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
റവന്യൂ
വകുപ്പിലെ
കമ്പ്യൂട്ടര്‍വല്‍ക്കരണം
3051.
ശ്രീ.മുരളി
പെരുനെല്ലി
,,
കെ.ഡി. പ്രസേനന്‍
,,
പുരുഷന് കടലുണ്ടി
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുജനങ്ങള്‍ക്ക്
കൂടുതല്‍ മെച്ചപ്പെട്ട
സേവനം
ലഭ്യമാക്കുന്നതിനായി
റവന്യൂ വകുപ്പിലെ
ഏതെല്ലാം
പ്രവര്‍ത്തനങ്ങളാണ്
കമ്പ്യൂട്ടര്വല്ക്കരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
ഭൂമി
കൈമാറ്റം
നടക്കുമ്പോള്‍ത്തന്നെ
സ്ഥലസംബന്ധമായ വിവരവും
പ്രമാണസംബന്ധമായ
വിവരവും ഓണ്‍ലൈനായി
പരിവര്‍ത്തനം
ചെയ്യുകയും
പുതുക്കുകയും ചെയ്യുന്ന
സംയോജിത ഭൂവിവരസേവന
വിനിമയ സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
എങ്കില്‍
ഇതിനായി ഏതെല്ലാം
വകുപ്പുകളുടെ
പ്രവര്‍ത്തനങ്ങളാണ്
ഏകോപിപ്പിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
റവന്യൂ
വകുപ്പിന്റെ
ആവശ്യത്തിലേക്കായി വാഹനങ്ങള്‍
3052.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-19
സാമ്പത്തിക വര്‍ഷം
റവന്യൂ വകുപ്പിന്റെ
ആവശ്യത്തിലേക്കായി എത്ര
വാഹനങ്ങള്‍ വാങ്ങാനുള്ള
അനുമതിയാണ്
ആവശ്യപ്പെട്ടിരുന്നതെന്നും
അതില്‍ എത്ര വാഹനങ്ങൾ
റവന്യൂ വകുപ്പിന്
ലഭ്യമായിട്ടുണ്ടെന്നും
വിശദമാക്കാമോ ;
(ബി)
സർക്കാർ
ഉത്തരവ് (ആര്.ടി)
2926/2018/റവന്യൂ
പ്രകാരം എത്ര
വാഹനങ്ങളാണ് വകുപ്പ്
വാങ്ങിയതെന്ന്
വിശദമാക്കാമോ ;
(സി)
പ്രസ്തുത
ഉത്തരവ് പ്രകാരമുള്ള
വാഹനം വാങ്ങുന്നതിനായി
2053-093-99-21-1 എന്ന
ശീര്‍ഷകത്തില്‍ എത്ര
രൂപയാണ്
വകയിരുത്തിയിരുന്നത്;
(ഡി)
പ്രസ്തുത
തുക
അപര്യാപ്തമായതിനാല്‍
ഏത് ശീര്‍ഷകത്തില്‍
നിന്നാണ് വാഹനം
വാങ്ങുന്നതിന് ഫണ്ട്
ലഭ്യമാക്കിയത്
എന്നറിയിക്കാമോ ;
വിശദാംശം നല്‍കുമോ ?
നിര്‍മ്മാണ
പദ്ധതികള്‍ക്ക് റവന്യൂ
വകുപ്പില്‍ നിന്നും
എന്‍.ഒ.സി.
3053.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
നിയോജകമണ്ഡലത്തിലെ
മൂന്നാര്‍,
ചിന്നക്കനാല്‍, വട്ടവട
പ്രദേശങ്ങളില്‍ റവന്യൂ
വകുപ്പുള്‍പ്പെടെയുള്ള
വകുപ്പുകള്‍ നിര്‍മ്മാണ
പദ്ധതികള്‍
നടപ്പിലാക്കുമ്പോള്‍
റവന്യൂ വകുപ്പിന്റേയും
തദ്ദേശ സ്വയം ഭരണ
സ്ഥാപനങ്ങളുടേയും
എന്‍.ഒ.സി.
ഉള്‍പ്പെടെയുള്ള
അനുവാദങ്ങള്‍
വാങ്ങിയാണോ
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
അപ്രകാരമാണെങ്കില്‍
പ്രസ്തുത
പ്രദേശങ്ങളില്‍ റവന്യൂ
വകുപ്പ്
ഉള്‍പ്പെടെയുള്ള വിവിധ
വകുപ്പുകള്‍
നടപ്പിലാക്കുന്ന
പദ്ധതികള്‍ക്ക് റവന്യൂ
വകുപ്പില്‍ നിന്നും
ലഭ്യമാക്കിയിട്ടുള്ള
എന്‍.ഒ.സി.കളുടെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ദേവികുളം
മണ്ഡലത്തിലെ
ചിന്നക്കനാല്‍
പഞ്ചായത്തില്‍ റവന്യൂ
വകുപ്പിന്റെ എന്‍.ഒ.സി.
ഇല്ലാതെ പ്രവൃത്തി
തുടരുവാന്‍
അനുവദിക്കുന്നതും സമാന
സാഹചര്യത്തില്‍
മൂന്നാര്‍ പഞ്ചായത്തിലെ
പ്രവൃത്തികള്‍
നടപ്പിലാക്കുവാന്‍
അനുവദിക്കാത്തതും എന്ത്
അടിസ്ഥാനത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ചിന്നക്കനാല്‍
പഞ്ചായത്ത് ഓഫീസിന്
സമീപത്തായി പണിയുന്ന
കെട്ടിടത്തിന് റവന്യൂ
വകുപ്പില്‍ നിന്നും
എന്‍.ഒ.സി.
ലഭ്യമാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
ഉണ്ടെങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
ഓണ്‍ലെെന്‍
റിപ്പോര്‍ട്ട്
നല്കുന്നതിലുള്ള കാലതാമസം
3054.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബഹു.
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയിൽ
നിന്നുള്ള
ധനസഹായത്തിനായി ആലപ്പുഴ
കള്കട്രേറ്റിലും
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തിലെ
താലൂക്ക്, വില്ലേജ്
ആഫീസുകളിലും
സമര്‍പ്പിക്കുന്ന
അപേക്ഷകളിൽ ഓണ്‍ലെെന്‍
റിപ്പോര്‍ട്ട്
നല്കുന്നതില്
ഉണ്ടാകുന്ന കാലതാമസം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കിൽ
ഇത്തരം കാലതാമസം
ഒഴിവാക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
വസ്തുക്കള്‍
പോക്കുവരവ് ചെയ്യുന്നതിലെ
കാലതാമസം
3055.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വസ്തുക്കള്‍
പോക്കുവരവ് ചെയ്ത്
പേരില്‍ കിട്ടുന്നതില്‍
ഉണ്ടാകുന്ന കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തില്‍
ഉള്‍പ്പെടുന്ന എത്ര
അപേക്ഷകളാണ്
കെട്ടിക്കിടക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
തീരുമാനം
എടുക്കുന്നതിനുണ്ടാകുന്ന
കാലതാമസത്തിന്റെ കാരണം
വിവരിക്കാമോ;
(ഡി)
കാലതാമസം
ഒഴിവാക്കി പോക്കുവരവ്
വേഗത്തിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
തമ്മാനിമറ്റം
തൂക്ക് പാലം പുനര്‍നിര്‍മാണം
3056.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തില്‍
തകര്‍ന്ന കുന്നത്തുനാട്
നിയോജകമണ്ഡലത്തില്‍
ഉള്‍പ്പെട്ട
തമ്മാനിമറ്റം
തൂക്ക്പാലം
പുനര്‍നിര്‍മ്മിക്കുന്നതിന്
ആവശ്യമായ ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
(ബി)
ടി
പ്രവൃത്തി നാളിതുവരെ
പൂര്‍ത്തിയാകാത്തതിന്
കാരണം വ്യക്തമാക്കാമോ;
(സി)
എന്നത്തേയ്ക്ക്
പുനർനിർമ്മാണം
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്ന്
വിശദമാക്കാമോ?
ഭൂപരിഷ്ക്കരണ
നിയമത്തില്‍ ഭേദഗതി
3057.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരില്‍ നിന്നും
ഭൂമി പാട്ടത്തിന്
എടുത്തശേഷം
പാട്ടവ്യവസ്ഥകള്‍
ലംഘിച്ച് സ്വകാര്യ
വ്യക്തികള്‍ക്കും
സ്ഥാപനങ്ങള്‍ക്കും ഭൂമി
വിറ്റതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏതൊക്കെ തോട്ടങ്ങളാണ്
അപ്രകാരം വില്പന
നടത്തിയതെന്നും ആരാണ്
അത് വിറ്റതെന്നും
വ്യക്തമാക്കുമോ;
(സി)
തോട്ടം
നടത്തിപ്പിനായി
പാട്ടത്തിന് എടുത്ത
ഭൂമി കൈമാറ്റം
ചെയ്തിട്ടുണ്ടെങ്കില്‍
അത് ഏറ്റെടുക്കാമെന്ന്
സ്പെഷ്യല്‍ ഓഫീസര്‍
രാജമാണിക്യം
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
(ഡി)
ഇതിന്റെ
അടിസ്ഥാനത്തില്‍ ഭൂമി
ഏറ്റെടുക്കുന്നതിനായി
ഭൂപരിഷ്ക്കരണ
നിയമത്തില്‍ ഭേദഗതി
കൊണ്ടുവരുവാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
പട്ടയമില്ലാത്ത
ഭൂമി ഏറ്റെടുക്കൽ
3058.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അനാഥാലയങ്ങളുടെയും
ആരാധനാലയങ്ങളുടെയും
കൈവശമുള്ളതും എന്നാല്‍
പട്ടയമില്ലാത്തതുമായ
ഭൂമി ഏറ്റെടുക്കുന്നത്
സംബന്ധിച്ച് ഈ
സര്‍ക്കാര്‍
എന്തെങ്കിലും തീരുമാനമോ
ഉത്തരവോ
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
മറ്റ്
ഏതെല്ലാം സ്ഥാപനങ്ങളുടെ
കൈവശമുള്ള ഭൂമിയാണ്
ഇത്തരത്തില്‍
ഏറ്റെടുക്കുന്നതിന്
തീരുമാനിച്ചിട്ടുള്ളത്;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര ഭൂമി ഏതെല്ലാം
സ്ഥാപനങ്ങള്‍ക്ക്
പതിച്ച്
നല്‍കിയിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ?
അടിസ്ഥാനസൗകര്യമില്ലാത്ത
വില്ലേജോഫീസുകള്‍
3059.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മതിയായ സൗകര്യമില്ലാത്ത
എത്ര വില്ലേജോഫീസുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
(ബി)
എത്ര
വില്ലേജാഫീസുകള്ക്കാണ്
സ്വന്തമായി
കെട്ടിടമില്ലാത്തത്;
കക്കൂസുകള്‍ ഇല്ലാത്ത
എത്ര വില്ലേജോഫീസുകള്‍
നിലവിലുണ്ട്;
(സി)
മതിയായ
സൗകര്യമില്ലാതെ
പ്രവര്‍ത്തിക്കേണ്ടിവരുന്നത്
ഉദ്യോഗസ്ഥര്‍ക്ക്
വളരെയധികം
ബുദ്ധിമുട്ടുകള്‍
സൃഷ്ടിക്കുന്നുണ്ടെന്ന
കാര്യം ഗൗരവമായി
കാണുന്നുണ്ടോ;
(ഡി)
എല്ലാ
വില്ലേജോഫീസുകളിലും
ആവശ്യമായ
സൗകര്യമൊരുക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പ്രളയബാധിതര്‍ക്ക്
സര്‍ക്കാര്‍ പ്രഖ്യാപിച്ച
ധനസഹായം
3060.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പ്രളയബാധിതര്‍ക്ക്
സര്‍ക്കാര്‍
പ്രഖ്യാപിച്ച പതിനായിരം
രൂപയുടെ ധനസഹായം
ആലപ്പുഴ ജില്ലയിലെ
എത്രപേര്‍ക്കാണ്
ലഭിച്ചതെന്ന്
താലൂക്കാടിസ്ഥാനത്തിലുളള
കണക്കുകള്‍
ലഭ്യമാക്കാമോ?
ചിന്നക്കനാലില്‍
സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി
3061.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാര്‍
ദൗത്യകാലത്ത്
ചിന്നക്കനാലില്‍
സര്‍ക്കാര്‍ ഏറ്റെടുത്ത
ഭൂമി വ്യാജരേഖകള്‍
ചമച്ച് സ്വകാര്യ
വ്യക്തികളും കമ്പനികളും
സ്വന്തമാക്കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച് അന്വേഷണം
നടത്തി ദേവികുളം
സബ്കളക്ടര്‍
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
റിപ്പോര്‍ട്ടിലെ
കണ്ടെത്തലുകള്‍
എന്തൊക്കെയാണ്;
(സി)
ഇതില്‍
ഉദ്യോഗസ്ഥരുടെ ഭാഗത്ത്
നിന്നും വീഴ്ചവന്നതായി
കരുതുന്നുണ്ടോ;
എങ്കില്‍ അവരുടെ
പേരില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
ഇടുക്കി
,ചിന്നക്കനാല്‍
വില്ലേജിലെ എല്ലാ
പട്ടയങ്ങളും വിശദമായി
പരിശോധിച്ച് അവയുടെ
സാധുത കണ്ടെത്തുവാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
ഭൂമി
കയ്യേറ്റം ഒഴിപ്പിക്കാന്‍
നടപടികള്‍
3062.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
മഞ്ഞളാംകുഴി അലി
,,
പാറക്കല്‍ അബ്ദുല്ല
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കയ്യേറ്റ
ഭൂമിയുടെ കണക്ക്
ശേഖരിക്കുവാന്‍
സര്‍ക്കാര്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
കയ്യേറ്റം
ഒഴിപ്പിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
ഒഴിപ്പിച്ചെടുക്കുന്ന
ഭൂമി,
ഭൂരഹിതരായവര്‍ക്ക്
വിതരണം ചെയ്യാന്‍
എന്തെങ്കിലും പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
സ്വകാര്യ
വ്യക്തി കൈവശം വച്ചിരിക്കുന്ന
റവന്യൂ സ്ഥലം
3063.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അങ്കമാലി
നിയോജകമണ്ഡലത്തിലെ
തുറവൂര്‍ വില്ലേജില്‍
ബ്ലോക്ക് നമ്പര്‍
13-ആര്.ആര്. സര്‍വ്വേ
നമ്പര്‍
534/14-ല്‍പ്പെട്ട 3
ഏക്കര്‍ 29 സെന്റ്
റവന്യൂ സ്ഥലം ഒരു
സ്വകാര്യ വ്യക്തി കൈവശം
വച്ചിരിക്കുന്നത്
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
സ്ഥലം ഒഴിപ്പിച്ച്
തുറവൂരില്‍ പുതുതായി
ആരംഭിക്കുന്ന
ഐ.ടി.ഐ.ക്ക്
നല്‍കണമെന്ന് ആവശ്യം
പരിഗണിച്ച് സ്വകാര്യ
വ്യക്തിയില്‍ നിന്നും
എത്രയും വേഗം ഭൂമി
തിരികെ പിടിക്കുന്നതിന്
ഒരു സ്പെഷ്യല്‍ ഓഫീസറെ
നിയമിക്കുന്നതിനും
കോടതികളില്‍ ഏതെങ്കിലും
തരത്തിലുള്ള
തടസ്സങ്ങള്‍
ഉണ്ടെങ്കില്‍ അത്
നീക്കുന്നതിനും വേണ്ട
നടപടികള്‍
കൈക്കൊള്ളുമോ; വിശദാംശം
ലഭ്യമാക്കാമോ?
എറണാകുളം
ജില്ലാകളക്ടറുടെ ഉത്തരവ്
റദ്ദാക്കിയ നടപടി
3064.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
സണ്ണി ജോസഫ്
,,
ഷാഫി പറമ്പില്‍
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ
കുന്നത്തുനാട്
വില്ലേജില്‍ 15 ഏക്കര്‍
സ്ഥലം നികത്തുന്നത്
നിരോധിച്ചുകൊണ്ട്
ജില്ലാ കളക്ടര്‍
ഇറക്കിയ ഉത്തരവ് റവന്യു
അഡീഷണല്‍ സെക്രട്ടറി
റദ്ദാക്കിയിരുന്നോ;
(ബി)
നിലം
നികത്തുന്നതിനെതിരെ
കളക്ടര്‍ ഉത്തരവ്
പുറപ്പെടുവിച്ചത്
അഡ്വക്കേറ്റ് ജനറലിന്റെ
നിയമോപദേശം തേടിയ
ശേഷമായിരുന്നോ;
വ്യക്തമാക്കുമോ;
(സി)
റവന്യു
അഡീഷണല്‍ സെക്രട്ടറി
കളക്ടറുടെ ഉത്തരവ്
റദ്ദാക്കുന്നതിന്
മുമ്പ് ഇക്കാര്യം
സംബന്ധിച്ച്
നിയമവകുപ്പിന്റെ ഉപദേശം
തേടിയിരുന്നോ; എങ്കില്‍
നിയമവകുപ്പിന്റെ ഉപദേശം
എന്തായിരുന്നു;
(ഡി)
ഒരു
വിവാദ വ്യവസായി
ഇടപെട്ടതിനെത്തുടര്‍ന്നാണ്
അതിവേഗത്തില്‍ ഇതു
സംബന്ധിച്ച സര്‍ക്കാര്‍
ഉത്തരവ് വന്നതെന്ന
ആക്ഷേപം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ഇ)
ഇത്തരം
നടപടികളെക്കുറിച്ച് ഒരു
സമഗ്ര അന്വേഷണം നടത്തി
കുറ്റക്കാര്‍ക്കെതിരെ
നടപടി കൈക്കൊള്ളുമോ?
പാട്ടഭൂമിക്ക്
കരം അടയ്ക്കുവാന്‍ അനുമതി
3065.
ശ്രീ.പി.ടി.
തോമസ്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹാരിസണ്‍
അടക്കമുള്ള വന്‍കിട
കുത്തക കമ്പനികള്‍
അനധികൃതമായി കൈവശം
വച്ചിട്ടുള്ള
പാട്ടഭൂമിക്ക് കരം
അടയ്ക്കുവാന്‍
സര്‍ക്കാര്‍ അനുമതി
നല്‍കിയിട്ടുണ്ടോ; ഈ
തീരുമാനം എത്ര
കമ്പനികള്‍ക്ക്
ഗുണകരമാകും എന്ന്
വ്യക്തമാക്കുമോ ;
(ബി)
സര്‍ക്കാര്‍
നിയോഗിച്ച നിരവധി
അന്വേഷണ കമ്മിഷനുകള്‍
ഹാരിസണെതിരെ
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടും കരം
അടയ്ക്കുവാന്‍ അനുമതി
നല്‍കിയതിലൂടെ 38000
ഏക്കര്‍ പാട്ടഭൂമിക്ക്
സാധുത നല്കുകയാണോ
സര്‍ക്കാര്‍ ചെയ്തത്
എന്ന് വ്യക്തമാക്കുമോ;
(സി)
കമ്പനികള്‍
അനധികൃതമായി കൈവശം
വച്ചിരിക്കുന്ന ഭൂമി
ഏറ്റെടുക്കുവാന്‍
നിയമനിര്‍മ്മാണം
നടത്തണമെന്ന
രാജമാണിക്യം കമ്മീഷന്റെ
നിര്‍ദ്ദേശം അവഗണിച്ചത്
എന്തുകൊണ്ടാണ്;
(ഡി)
ഹാരിസണ്‍
കൈവശം വച്ചിരുന്ന
സര്‍ക്കാര്‍ ഭൂമി
ഏറ്റെടുത്ത നടപടി
ഹൈക്കോടതി റദ്ദാക്കിയ
കേസില്‍ ഉടമസ്ഥാവകാശം
സ്ഥാപിക്കുവാനായി കേസ്
സിവില്‍ കോടതിയില്‍
തുടരുവാന്‍ കോടതി
നിര്‍ദ്ദേശിച്ചിരുന്നോ;
എങ്കില്‍ അതുപ്രകാരം
സിവില്‍ കോടതിയില്‍
കേസ് രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;ഇല്ലെങ്കില്‍
എന്തുകൊണ്ട്എന്ന്
വ്യക്തമാക്കുമോ?
നദീതീരങ്ങളിലെ
കയ്യേറ്റം
3066.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം നദീതീരങ്ങളിലെ
കയ്യേറ്റം തടയുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
(ബി)
തിരുവനന്തപുരം
ജില്ലയില്‍
എവിടെയെല്ലാമാണ്
നദീതീരങ്ങളിലെ
കയ്യേറ്റം
കണ്ടെത്തിയതെന്ന്
വ്യക്തമാക്കുമോ; അവ
ഒഴിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചെന്ന്
വ്യക്തമാക്കുമോ?
സര്‍ക്കാര്‍ഭൂമി
കയ്യേറ്റം
3067.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍ഭൂമി
കയ്യേറ്റം ഓരോ
ജില്ലയിലും
എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ; ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ഓരോ ജില്ലയിലും
തിരിച്ചുപിടിച്ച ഭൂമി
എത്രയാണെന്ന്
വിശദമാക്കാമോ;
(ബി)
കയ്യേറ്റക്കാരുടെ
കൈവശം ഇനിയും
ബാക്കിയുള്ള ഭൂമി
തിരിച്ചുപിടിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി)
ഇതില്‍
കോടതി വ്യവഹാരങ്ങളാൽ
നടപടികളില്‍ കാലതാമസം
നേരിടുന്നവ
ഏതെല്ലാമാണ്?
കുന്നത്തുനാട്ടിലെ
ഭൂമി തരം മാറ്റുവാന്‍
പുറപ്പെടുവിച്ച ഉത്തരവ്
3068.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ
കുന്നത്തുനാട്ടിലെ 15
ഏക്കര്‍ ഭൂമി
തരംമാറ്റുവാന്
ജില്ലാകളക്ടര്‍ അനുമതി
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ജില്ല
കളക്ടറുടെ ഉത്തരവ്
റദ്ദാക്കിയതിന്റെ കാരണം
വ്യക്തമാക്കുമോ;
(സി)
സര്‍ക്കാര്‍
ഇൗ വിഷയത്തില്‍
സ്വീകരിച്ച നിലപാടുകള്‍
അറിയിക്കുമോ?
കോങ്ങാട്
മണ്ഡലത്തിലെ റവന്യൂ ഭൂമി
3069.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോങ്ങാട്
മണ്ഡലത്തില്‍ പൊതു
ആവശ്യങ്ങള്‍ക്കായി
ഉപയോഗിക്കുവാന്‍
കഴിയുന്ന റവന്യൂ ഭൂമി
സംബന്ധിച്ച വിവരങ്ങള്‍
വില്ലേജ് തിരിച്ച്
നല്‍കുമോ;
(ബി)
ഓരോ
വില്ലേജിലുമായിട്ടുള്ള
ഭൂമിയുടെ
വിസ്തീര്‍ണ്ണവും
സര്‍വ്വെ നമ്പര്‍
ഉള്‍പ്പെടെയുള്ള
വിവരങ്ങളും നല്‍കുമോ?
പുറമ്പോക്ക് ഭൂമിക്ക് പട്ടയം
നല്‍കുന്നതിന് നടപടി
3070.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ വിവിധ
പുറമ്പോക്കുകളില്‍
കാലങ്ങളായി
താമസിച്ചുവരുന്നവര്‍ക്ക്
പട്ടയം
നല്‍കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ് എന്ന്
വ്യക്തമാക്കുമോ;
(ബി)
മറ്റ്
വകുപ്പുകള്‍ക്കു
കീഴിലുള്ളതും അവയുടെ
വികസനത്തിന്
ആവശ്യമില്ലാത്തതുമായ
പുറമ്പോക്കുകളില്‍
താമസിച്ചുവരുന്നവര്‍ക്ക്
എന്‍.ഒ.സി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
സംയുക്ത
പരിശോധന നടത്തി അനുമതി
ലഭിച്ചിട്ടുള്ളതും വനം
വകുപ്പിനു
കീഴിലടക്കമുള്ളതുമായ
പുറമ്പോക്കുകളില്‍
കാലങ്ങളായി
താമസിച്ചുവരുന്നവര്‍ക്ക്
പട്ടയം ന്ലകുന്നതിന്
സര്‍ക്കാര്‍ അടിയന്തര
നടപടി സ്വീകരിക്കുമോ;
(ഡി)
പുളിയിലപ്പാറയിലെ
കുടുംബങ്ങള്‍ക്ക്
പട്ടയം നല്‍കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്നറിയിക്കുമോ?
പട്ടയം
അനുവദിക്കുന്നതിന് നടപടി
3071.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ
ചെമ്പ്രകാനം
പ്രദേശങ്ങളില്‍
മിച്ചഭൂമി കൈമാറി
വാങ്ങിയവര്‍ക്ക് പട്ടയം
അനുവദിക്കുന്നതിനുവേണ്ട
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ഈ
പ്രദേശത്ത് ഇനിയും എത്ര
പേര്‍ക്ക് പട്ടയം
നല്‍കാനുണ്ടെന്ന്
വ്യക്തമാക്കാമോ?
കാേതമംഗലം
മണ്ഡലത്തിലെ പട്ടയവിതരണം
3072.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാേതമംഗലം
മണ്ഡലത്തില്‍
പട്ടയത്തിനായുള്ള എത്ര
അപേക്ഷകള്‍
ലഭ്യമായിട്ടുണ്ടെന്ന്
പഞ്ചായത്ത് തിരിച്ച്
വ്യക്തമാക്കാമാേ;
(ബി)
പ്രസ്തുത
മണ്ഡലത്തിലെ എത്ര
കുടുംബങ്ങള്‍ക്ക് ഇൗ
സര്‍ക്കാര്‍ പട്ടയം
നല്‍കിയിട്ടുണ്ട് എന്ന്
പഞ്ചായത്ത് തിരിച്ച്
വ്യക്തമാക്കാമാേ;
(സി)
ഇനിയും
പട്ടയം
ലഭ്യമാക്കുവാനുള്ള
അപേക്ഷകളുടെ നിലവിലെ
സ്ഥിതി
വ്യക്തമാക്കാമാേ;
(ഡി)
ഇനിയും
പട്ടയം
ലഭിച്ചിട്ടില്ലാത്ത
അപേക്ഷകര്‍ക്ക്
എന്നത്തേക്ക് പട്ടയം
ലഭ്യമാക്കുവാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമാേ?
പട്ടയത്തിനുള്ള
അപേക്ഷ
3073.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരൂര്‍
വില്ലേജിലെ
ചെക്കാലക്കോണം, ചരുവിള
വീട്ടില്‍ സുകുമാരന്‍ -
സുധ ദമ്പതികളുടെ
പട്ടയത്തിനുള്ള അപേക്ഷ
ലഭ്യമായിട്ടുണ്ടോ?
(ബി)
നിര്‍ധന
പട്ടികജാതി
കുടുംബാംഗങ്ങളായ ഇവര്‍
380/25,380/26 എന്നീ
സര്‍വ്വേ നമ്പരിലുള്ള
വസ്തുക്കള്‍ക്ക് പട്ടയം
നല്‍കണമെന്നാവശ്യപ്പെട്ട്
11.08.2015-ല്‍
സമര്‍പ്പിച്ച
അപേക്ഷയിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
വേനല്‍
മഴയിലെ കുറവ്
3074.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഈ വര്‍ഷം വേനല്‍
മഴയില്‍ കുറവ് വന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
എത്ര ശതമാനം കുറവാണ്
രേഖപ്പെടുത്തിയത്;
(ബി)
വേനല്‍
മഴയിലുണ്ടായ കുറവ്
സംസ്ഥാനത്തെ കാര്‍ഷിക
മേഖലയെ എപ്രകാരമാണ്
ബാധിച്ചത്;
(സി)
പ്രളയത്തിന്
പിന്നാലെ വന്ന കൊടും
വേനല്‍ മലയോരമേഖലയില്‍
വന്‍കൃഷിനാശം
ഉണ്ടാക്കിയ
പ്രതിസന്ധിയില്‍
ബുദ്ധിമുട്ടുന്ന
കര്‍ഷകര്‍ക്ക്
എന്തൊക്കെ ആശ്വാസ
നടപടികളാണ്
കെെക്കൊണ്ടത്;
വിശദമാക്കുമോ?
ദുരന്ത
നിവാരണത്തിനു പരിശീലനം
3075.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദുരന്തനിവാരണത്തിനായി
പുതിയ
പ്രോട്ടോക്കോളും
സ്റ്റാന്റേര്‍ഡ്
ഓപ്പറേറ്റിംഗ്
പ്രോസീജ്യറും ദുരന്ത
നിവാരണ അതോറിറ്റി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ദുരന്തം
ഉണ്ടാകുന്ന
സാഹചര്യത്തില്‍ അത്
കെെകാര്യം
ചെയ്യുന്നതിന് വിവിധ
വകുപ്പുകള്‍ക്ക് ഉള്ള
കഴിവ്
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഓഖി
ദുരന്തവും പ്രളയവും
നല്കിയ
അനുഭവപാഠങ്ങളില്‍
നിന്നും ഭാവിയില്‍
ഇത്തരം
ദുരന്തങ്ങളുണ്ടായാല്‍
അതിനെ നേരിടുന്നതിനുള്ള
മുന്‍കരുതല്‍
സ്വീകരിക്കുന്നതിന്
വിവിധ വകുപ്പുകള്‍ക്ക്
ആവശ്യമായ പരിശീലനം
നല്കുന്നുണ്ടോ?
കഠിനമായ
വേനല്‍ച്ചൂട്
3076.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തു
അടുത്തകാലത്തൊന്നും ഈ
വര്‍ഷം നേരിട്ട അത്രയും
കഠിനമായ വേനല്‍ച്ചൂട്
നേരിടേണ്ടി
വന്നിട്ടില്ലാ എന്നത്
വസ്തുതയല്ലേ;
(ബി)
ഈ
വർഷം സൂര്യതാപം മൂലം
എത്രപേര്‍ മരിച്ചു
;എത്ര പേര് ചികിത്സ
തേടി; ഏതൊക്കെ
ജില്ലകളിലാണ് ഈ വർഷം
സൂര്യതാപം ഏറ്റവും
കൂടുതല്‍ റിപ്പോർട്ട്
ചെയ്തത്;
വ്യക്തമാക്കുമോ?
കാലാവസ്ഥ
മുന്നറിയിപ്പ്
3077.
ശ്രീ.എം.
വിന്‍സെന്റ്
,,
കെ.സി.ജോസഫ്
,,
വി.എസ്.ശിവകുമാര്‍
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫോനി
കൊടുങ്കാറ്റ്
ഒറീസ്സയില്‍ ആഞ്ഞടിച്ച്
വമ്പിച്ച നാശനഷ്ടങ്ങള്‍
വരുത്തിയിട്ടും
മനുഷ്യജീവന് കാര്യമായ
നഷ്ടം
സംഭവിക്കാതിരുന്നത്
കൃത്യമായ കാലാവസ്ഥ
മുന്നറിയിപ്പിന്റെ
അടിസ്ഥാനത്തില്‍
സര്‍ക്കാര്‍ സുരക്ഷ
നടപടികള്‍ കൈക്കൊണ്ടത്
കൊണ്ടാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
ഓഖിയും പ്രളയവും
ഉണ്ടായപ്പോള്‍
ഒറീസ്സക്ക് നല്‍കിയത്
പോലുള്ള
മുന്നറിയിപ്പുകള്‍
കാലാവസ്ഥ നിരീക്ഷണ
കേന്ദ്രത്തില്‍ നിന്നും
ലഭിച്ചിട്ടും
നൂറുകണക്കിന് ജീവന്
നഷ്ടമാകുവാന്‍
ഇടയാക്കിയത്
സംസ്ഥാനത്തെ
ദുരന്തനിവാരണ
സംവിധാനങ്ങള്‍ അതിന്
അനുസൃതമായി
സജ്ജമാകാതിരുന്നത്
മൂലമാണോ എന്ന്
വെളിപ്പെടുത്തുമോ?
ആലത്തൂരിൽ
മഹാപ്രളയത്തില്‍ നാശനഷ്ടം
സംഭവിച്ചവര്‍ക്ക് ധനസഹായം
3078.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
മണ്ഡലത്തില്‍
മഹാപ്രളയത്തില്‍
വീടുകള്‍ക്കും
വീട്ടുപകരണങ്ങള്‍ക്കും
നാശനഷ്ടം സംഭവിച്ചവരും
സമയത്ത് അപേക്ഷ
സമര്‍പ്പിക്കാന്‍
സാധിക്കാത്തതുമായവര്
പാലക്കാട് കളക്ടര്‍ക്ക്
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷകള്‍ പരിശോധിച്ച്
അര്‍ഹരായ മുഴുവന്‍
പേര്‍ക്കും ധനസഹായം
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ;
(ബി)
വൈകി
സമര്‍പ്പിച്ച
അപേക്ഷകള്‍
പരിഗണിക്കുന്നതിന്
പാലക്കാട് ജില്ലാ
കളക്ടര്‍ക്ക് പ്രത്യേക
അനുമതിയും
നിര്‍ദ്ദേശവും
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കുമോ
?
ദുരന്തനിവാരണ
മാര്‍ഗ്ഗരേഖ
3079.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദുരന്തനിവാരണ
പ്രവര്‍ത്തനങ്ങള്‍ക്കുള്ള
പുതിയ മാര്‍ഗ്ഗരേഖയുടെ
കരട്
പുറത്തിറക്കിയിട്ടുണ്ടോ;
(ബി)
ഫോനി
ചുഴലി കൊടുങ്കാറ്റിനെ
ഒഡീഷ സർക്കാർ
ഫലപ്രദമായി
പ്രതിരോധിച്ച അനുഭവം
കൂടി ഉള്‍പ്പെടുത്തി
പ്രസ്തുത
മാര്‍ഗ്ഗരേഖയുടെ അന്തിമ
രേഖ
തയ്യാറാക്കുമോയെന്ന്
വ്യക്തമാക്കുമോ?
വെള്ളപ്പൊക്ക
ദുരിതാശ്വാസനിധിയില്‍ നിന്നും
ഭരണാനുമതി നല്‍കിയിട്ടുള്ള
പ്രവൃത്തികള്‍
3080.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18,
2018-19 എന്നീ
വര്‍ഷങ്ങളില്‍
വെള്ളപ്പൊക്ക
ദുരിതാശ്വാസ നിധിയില്‍
നിന്നും
പ്രവൃത്തികള്‍ക്കായി
ഭരണാനുമതി
നല്‍കിയിട്ടുള്ള ആകെ
തുക എത്രയെന്ന്
യഥാക്രമം
വ്യക്തമാക്കുമോ ;
(ബി)
ടി
വര്‍ഷങ്ങളില്‍ യഥാക്രമം
ഓരോ ജില്ലയ്ക്കും
ഭരണാനുമതി നല്കിയ തുക
എത്രവീതം എന്ന്
വ്യക്തമാക്കുമോ ;
(സി)
ഇതില്‍
എത്ര പ്രവൃത്തികള്‍
വീതം ഓരോ ജില്ലയിലും
നടപ്പിലാക്കുവാന്‍
കഴിഞ്ഞുവെന്നും
വിനിയോഗിക്കപ്പെട്ട തുക
എത്രയെന്നും
വ്യക്തമാക്കുമോ ;
(ഡി)
വെള്ളപ്പൊക്ക
ദുരിതാശ്വാസനിധിയില്‍
നിന്നും ഭരണാനുമതി
നല്‍കിയിട്ടുള്ള റോഡ്
പുനരുദ്ധാരണ
പ്രവൃത്തികളുടെ
നിര്‍വ്വഹണത്തിന്
എന്തെങ്കിലും തടസ്സം
നേരിടുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ എന്താണ്
തടസ്സം എന്നും
വിശദമാക്കുമോ ;
(ഇ)
ഇപ്രകാരമുള്ള
തടസ്സങ്ങള്‍
നീക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടി വിശദമാക്കുമോ?
മഴക്കാലദുരന്ത
പ്രതിരോധ മാര്‍ഗ്ഗരേഖ
3081.
ശ്രീ.സണ്ണി
ജോസഫ്
,,
വി.ഡി.സതീശന്
,,
റോജി എം. ജോണ്‍
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയകാലത്തെ
ദുരന്തനിവാരണ
പ്രവര്‍ത്തനങ്ങളിലെ
പോരായ്മകള്‍
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
എങ്കില്‍
അതിന്റെ
അടിസ്ഥാനത്തില്‍
ദുരന്തനിവാരണ അതോറിറ്റി
മഴക്കാല ദുരന്തപ്രതിരോധ
മാര്‍ഗ്ഗരേഖ
തയ്യാറാക്കിയിട്ടുണ്ടോ;
(സി)
പ്രസ്തുത
മാര്‍ഗ്ഗരേഖയിലെ പ്രധാന
നിബന്ധനകള്‍
എന്തൊക്കെയാണ്
എന്നറിയിക്കാമോ?
പ്രളയബാധിതരുടെ
പുനരധിവാസം
3082.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയബാധിതരെ
പുനരധിവസിപ്പിക്കുവാന്‍
തൃശ്ശൂര്‍ ജില്ലയുടെ
മൂലയം വില്ലേജില്‍
ഭവനനിര്‍മ്മാണ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇതിനായുള്ള ഭൂമി
കണ്ടെത്തിയിട്ടുണ്ടോ;
എത്ര സെന്റ് ഭൂമിയിലാണ്
പദ്ധതി
നടപ്പിലാക്കുന്നത്;
(സി)
പ്രസ്തുത
സ്ഥലത്ത് വീട്
നിര്‍മ്മിച്ച്
നല്‍കുന്നതിന് ഏത്
ഏജന്‍സിയാണ് മുന്നോട്ട്
വന്നിട്ടുള്ളതെന്നും
എത്ര വീടുകളാണ്
നിര്‍മ്മിക്കുന്നതെന്നും
അറിയിക്കാമോ?
മണ്ണിടിച്ചിലും
ഉരുള്‍പൊട്ടലും ഉണ്ടായ
പ്രദേശത്ത് താമസിക്കുന്ന
ജനങ്ങളുടെ സുരക്ഷിതത്വം
3083.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
പ്രളയകാലത്ത്
വന്‍തോതില്‍
മണ്ണിടിച്ചിലും
ഉരുള്‍പൊട്ടലും ഉണ്ടായ
പ്രദേശത്ത്
താമസിക്കുന്ന ജനങ്ങളുടെ
സുരക്ഷിതത്വം
സര്‍ക്കാര്‍ ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(ബി)
വരുന്ന
കാലവര്‍ഷകാലത്ത് ഇത്തരം
പ്രദേശങ്ങളില്‍
കൂടുതല്‍ സ്ഥലത്ത്
മണ്ണിടിച്ചില്‍
ഉണ്ടാകുവാനുള്ള സാധ്യത
കണക്കിലെടുത്ത്
എന്തൊക്കെ സുരക്ഷാ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
ഏറ്റവും
കൂടുതല്‍
പ്രശ്നബാധിതപ്രദേശങ്ങളായി
കണക്കാക്കിയിട്ടുള്ളത്
ഏതൊക്കെ
ജില്ലകളെയാണെന്ന്
വ്യക്തമാക്കുമോ?
മണ്ണാര്‍ക്കാട്
നിയോജകമണ്ഡലത്തിലെ
പ്രളയബാധിതപ്രദേശങ്ങള്‍
3084.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞവര്‍ഷമുണ്ടായ
അതിരൂക്ഷമായ
പ്രളയത്തില്‍
മണ്ണാര്‍ക്കാട്
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം സ്ഥലങ്ങളെയാണ്
പ്രളയബാധിതപ്രദേശങ്ങളുടെ
പട്ടികയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
ഇതിന്റെ വിശദാംശം
നല്‍കുമോ;
(ബി)
അതിരൂക്ഷമായ
പ്രളയമുണ്ടായ
മണ്ണാര്‍ക്കാട്
മുനിസിപ്പല്‍ മേഖലകളെ
പ്രസ്തുത പട്ടികയില്‍
ഉള്‍പ്പെടുത്താത്തത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
എന്തുകൊണ്ടാണെന്ന്
വിശദീകരിക്കുമോ;
(സി)
പ്രളയബാധിതരായ
മുഴുവന്‍ ജനങ്ങള്‍ക്കും
സര്‍ക്കാര്‍ ധനസഹായം
ലഭിക്കുന്നതിനായി
മണ്ണാര്‍ക്കാട്
നിയോജകമണ്ഡലത്തിലെ
മുഴുവന്‍ പ്രളയബാധിത
പ്രദേശങ്ങളെയും
പ്രസ്തുത പട്ടികയില്‍
ഉള്‍പ്പെടുത്തുവാന്‍
നിര്‍ദ്ദേശം നല്‍കുമോ;
വിശദാംശം
വ്യക്തമാക്കുമോ?
വെള്ളപ്പാെക്കദുരന്തം
തടയാന്‍ മുന്‍കരുതല്‍
3085.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
നിശ്ചിത
സമയപരിധിക്കുള്ളില്‍
പെയ്യുന്ന മഴയുടെ അളവ്
സമീപകാലത്ത്
കൂടുന്നുവെന്ന്
വിദഗ്ദ്ധര്‍
വിലയിരുത്തിയിട്ടുള്ളതായി
ദുരന്തനിവാരണ
അതാേറിറ്റിയുടെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
ഇപ്രകാരം
തീക്ഷ്ണത കൂടിയ മഴ
പെയ്യുമ്പാേള് മഴ
വെള്ളം
മണ്ണിലേക്കിറങ്ങാതെ
വളരെ പെട്ടെന്ന്
ജലാശയങ്ങളിലെത്തി
വെള്ളപ്പാെക്ക ഭീഷണി
ഉണ്ടാക്കുന്നു എന്ന്
കണ്ടെത്തിയിട്ടുണ്ടാേ;
ഇതുമൂലം വരുന്ന
കാലവര്‍ഷക്കാലത്ത്
ദുരന്തസാധ്യത
വര്‍ദ്ധിച്ചതായി
ദുരന്തനിവാരണ
അതാേറിറ്റി
വിലയിരുത്തിയിട്ടുണ്ടാേ;
(സി)
ഉണ്ടെങ്കില്‍
ഈ കാര്യത്തില്‍
എന്താെക്കെ
മുന്‍കരുതല്‍
നടപടികളാണ്
ദുരന്തനിവാരണ
അതാേറിറ്റി
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
നെല്‍വയല്‍
തണ്ണീര്‍ത്തട നിയമ ഭേദഗതി
3086.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍വയല്‍
തണ്ണീര്‍ത്തട നിയമ
ഭേദഗതിപ്രകാരം 2008ന്
മുമ്പ് നികത്തിയ
നെല്‍വയലുകള്‍ ഫീസ്
ഒടുക്കി
ക്രമവല്‍ക്കരിക്കാമെന്ന
നിബന്ധന പ്രകാരം
ക്രമവല്‍ക്കരിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
എന്തെല്ലാമാണ്;വ്യക്തമാക്കുമോ;
(ബി)
എറണാകുളം
ജില്ലയിലെ
കുന്നത്തുനാട് ഒരു
സ്വകാര്യ കമ്പനിക്ക് 15
ഏക്കര്‍ നെല്‍വയല്‍
നികത്തുന്നതിന്
സര്‍ക്കാര്‍ അനുമതി
നല്‍കിയിട്ടുണ്ടോ;എങ്കില്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
സ്ഥലം ഡേറ്റാ ബാങ്കില്‍
ഉള്‍പ്പെട്ടതും 2008നു
മുന്‍പ്
നികത്തിയതുമാണോ; ഇത്
സംബന്ധിച്ച് വില്ലേജ്
ഓഫീസര്‍, കൃഷി ഓഫീസര്‍,
ജില്ലാ കളക്ടർ
എന്നിവരുടെ
റിപ്പോര്‍ട്ടുകളുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
ടി
സ്ഥലം തരം
മാറ്റുന്നതിന് എറണാകുളം
ജില്ലാ കളക്ടർ അനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍
നടപടിക്രമങ്ങളുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ; അനുമതി
നല്‍കിയില്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വെളിപ്പെടുത്തുമോ?
തണ്ണീര്‍ത്തടങ്ങള്‍
പരിവര്‍ത്തനം ചെയ്ത ഭൂമിയില്‍
പുതിയ നിര്‍മ്മാണം
നടത്തുന്നതിന് ഫീസ്
3087.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2008
ന് മുന്‍പ്
തണ്ണീര്‍ത്തടങ്ങള്‍
പരിവര്‍ത്തനം ചെയ്ത
ഭൂമിയില്‍ പുതിയ
നിര്‍മ്മാണം
നടത്തുന്നതിന് ഫീസ്
അടച്ച് പ്രസ്തുത ഭൂമി
ക്രമപ്പെടുത്തുന്നതിലേയ്ക്കായി
പുറപ്പെടുവിച്ച ചട്ടം
സംബന്ധിച്ച്
ഉയര്‍ന്നുവന്നിട്ടുള്ള
വ്യാപകമായ പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
ഇത്തരം
ഭൂമിയില്‍ നാല്പതും
അമ്പതും
വര്‍ഷങ്ങള്‍ക്ക്
മുന്‍പ് വീട്
നിര്‍മ്മിച്ചവര്‍ അത്
പാെളിച്ച് പുതിയ വീട്
വയ്ക്കുന്നതിന് നിശ്ചിത
ഫീസ് അടച്ച് ഭൂമി
ക്രമപ്പെടുത്തണമെന്ന
വ്യവസ്ഥ ആയിരക്കണക്കിന്
സാധാരണക്കാരെയും
പാവപ്പെട്ട
കര്ഷകകുടുംബങ്ങളെയും
വിഷമത്തിലാക്കിയിട്ടുള്ള
അവസ്ഥ
പരിഹരിയ്ക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടാേ
എന്ന് വ്യക്തമാക്കുമാേ;
(സി)
2008
നാേടടുത്ത്
മണ്ണിട്ടുനികത്തിയ
ഭൂമിയില്‍ പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിനും
2008 ന്
വര്‍ഷങ്ങള്‍ക്കു
മുന്‍പേതന്നെ
കെെവശമുള്ള ഭൂമിയില്‍
(നിലം/തണ്ണീര്‍ത്തടം)
സ്ഥിതിചെയ്ത പഴക്കം
ചെന്ന വീട് പാെളിച്ച്
പുതിയ വീട്
നിര്‍മ്മിക്കുന്നതിനും
ഒരേ ചട്ടം
പ്രാബല്യത്തിലാക്കിയത്
പുനഃപരിശാേധിച്ച്
ന്യായവിലയുടെ നിശ്ചിത
ശതമാനം എന്നതിനുപകരം
വിവിധ സ്ലാബുകളാക്കി
താങ്ങാനാകുന്ന നിരക്ക്
നിശ്ചയിക്കാന്‍ നടപടി
സ്വീകരിക്കുമോ ?
ഡേറ്റാ
ബാങ്കില്‍ ഉള്‍പ്പെടുത്തിയ
നെല്‍വയല്‍/തണ്ണീര്‍ത്തടം
3088.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍വയല്‍,
തണ്ണീര്‍ത്തടം
എന്നീനിലകളില്‍
ഡേറ്റാബാങ്കില്‍
ഉള്‍പ്പെടുത്തിയ ഭൂമി
അതില്‍ നിന്നും
ഒഴിവാക്കി
കിട്ടുന്നതിനുള്ള
അപേക്ഷകള്‍
ഏതുരീതിയിലാണ്
പരിഗണിക്കുക എന്ന്
വ്യക്തമാക്കാമോ;
(ബി)
നെല്‍വയല്‍,തണ്ണീര്‍ത്തടം
എന്നിവിടങ്ങളിലെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് കളക്ടറുടെ
പരിഗണനയിലുള്ള
അപേക്ഷകളില്‍ എന്തു
തീരുമാനമാണ്
കൈക്കൊള്ളുന്നത്എന്നറിയിക്കുമോ;
ഇത് സംബന്ധിച്ച് ആരാണ്
അന്വേഷണം
നടത്തേണ്ടതെന്ന്
അറിയിക്കാമോ ;
(സി)
അവലോകനസമിതിയുടെയും
വില്ലേജ് ഓഫീസറുടെയും
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
നല്കുന്ന ഉത്തരവ്
സഹിതം പെര്‍മിറ്റ്
അപേക്ഷ സമർപ്പിച്ചാൽ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ തുടർനടപടി
സ്വീകരിക്കുന്നതിൽ
കാലതാമസം വരുത്തുന്നു
എന്ന പരാതി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ ആയത്
പരിശോധിക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ;
(ഡി)
മുന്‍പ്
നിരസിച്ച പെര്‍മിറ്റ്
അപേക്ഷകള്‍ അനുകൂല
റവന്യൂ ഉത്തരവുകളുടെ
അടിസ്ഥാനത്തില്‍
പുനഃപരിശോധനയ്ക്ക്
വിധേയമാക്കുമോ?
വിവിധ
പദ്ധതികള്‍ക്കായുളള ഭൂമി
ഏറ്റെടുക്കല്‍
3089.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വിവിധ
പദ്ധതികള്‍ക്കായി എത്ര
ഏക്കര്‍ ഭൂമിയാണ്
സര്‍ക്കാര്‍
ഏറ്റെടുത്തിരിക്കുന്നത്;
വ്യക്തമാക്കുമോ;
(ബി)
ഏറ്റെടുത്ത
എത്ര ഏക്കര്‍ ഭൂമിയാണ്
ഇതുവരെ വിവിധ
പദ്ധതികള്‍ക്കായി
ഉപയോഗിച്ചിരിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
ഭൂരഹിതര്‍ക്ക്
ഭൂമി വിതരണം
ചെയ്യുന്നതിനുവേണ്ടി ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കണ്ടെത്തിയ ഭൂമി എത്ര
ഏക്കറാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇതില്‍
നിന്നും എത്ര
ഭൂരഹിതര്‍ക്ക് എത്ര
ഭൂമി വീതം നല്‍കിയെന്ന്
വ്യക്തമാക്കുമോ?
പേരണ്ടൂർ-വടുതല
പാലത്തിന്റെ സ്ഥലമെടുപ്പ്
3090.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയില്‍
പൊതുമരാമത്ത് വകുപ്പ്
29.50 കോടി രൂപയ്ക്ക്
ഭരണാനുമതി
നല്‍കിയിട്ടുള്ള
പേരണ്ടൂർ-വടുതല
പാലത്തിന്റെ
സ്ഥലമെടുപ്പ്
നടപടികളുടെ നിജസ്ഥിതി
വ്യക്തമാക്കാമോ;
(ബി)
സ്ഥലമെടുപ്പുമായി
ബന്ധപ്പെട്ടുള്ള
സാമൂഹിക പ്രത്യാഘാത
പഠനം
പൂര്‍ത്തികരിച്ചിട്ടുണ്ടോ;
(സി)
സ്ഥലമെടുപ്പ്
നടപടികള്‍ എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്നും
എന്തെല്ലാം നടപടികളാണ്
പൂര്‍ത്തീകരിക്കേണ്ടത്
എന്നും വ്യക്തമാക്കാമോ?
മലപ്പുറം
ജില്ലയിലെ ലാന്റ് അക്വിസിഷന്‍
നടപടികള്‍
3091.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ
വകുപ്പിനുകീഴില്‍
മലപ്പുറം ജില്ലയില്‍
ലാന്റ് അക്വിസിഷന്‍
ഓഫീസുകള്‍
എവിടെയെല്ലാമാണ്
പ്രവര്‍ത്തിക്കുന്നത്;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ജില്ലയില്‍ ഏതെല്ലാം
പദ്ധതികള്‍ക്കാണ് ഭൂമി
ഏറ്റെടുക്കല്‍
നടപടികള്‍
പൂര്‍ത്തീകരിച്ചതെന്നും
അതിനായി എന്ത് തുക
നഷ്ടപരിഹാരമായി നല്കി
എന്നും വിശദീകരിക്കാമോ;
(സി)
എല്‍.എ.
നടപടികള്‍ അനന്തമായി
നീണ്ടുപോകുന്ന
സാഹചര്യങ്ങള്‍
കണക്കിലെടുത്ത്
എല്‍.എ.യൂണിറ്റുകളില്‍
ആവശ്യമായ ജീവനക്കാരെ
നിയമിക്കുവാനും ഭൗതിക
സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുവാനും
നടപടികള്‍
സ്വീകരിക്കുമോ?
മലപ്പൂറം
ഗവണ്മെന്റ് വനിതാ കോളേജിന്
ഭൂമി
3092.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പൂറം
ഗവണ്മെന്റ് വനിതാ
കോളേജിന് പാണക്കാട്
ഇന്‍കെല്‍
എജ്യൂസിറ്റിയില്‍ അഞ്ച്
ഏക്കര്‍ ഭൂമി
ഏറ്റെടുക്കുന്ന
നടപടികള്‍ ഇപ്പോള്‍
ഏതുഘട്ടത്തിലാണ്;
വിശദാംശം നല്‍കുമോ;
(ബി)
ഏറനാട്
തഹസില്‍ദാര്‍,
പെരിന്തല്‍മണ്ണ
ആര്.ഡി.ഒ., റവന്യൂ
വകുപ്പ്,
സെക്രട്ടേറിയറ്റ്
എന്നിവിടങ്ങളില്‍
പ്രസ്തുത ഫയലില്‍
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ;
(സി)
ഭൂമി
ഏറ്റെടുക്കല്‍
നടപടികള്‍
പൂര്‍ത്തീകരിച്ച്
എന്നത്തേക്ക് ഉത്തരവ്
നല്കാന്
സാധിക്കുമെന്ന്
വെളിപ്പെടുത്തുമോ?
തൃപ്രയാര്‍-കാഞ്ഞാണി-ചാവക്കാട്
പാത വീതി കൂട്ടല്‍
3093.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃപ്രയാര്‍-കാഞ്ഞാണി-ചാവക്കാട്
പാതയില്‍ എനാമാവ്
കിസ്ത്യന്‍ പള്ളിക്ക്
സമീപമുള്ള ഇടുങ്ങിയ
ഭാഗം
വീതികൂട്ടുന്നതിനായി
ഏറ്റെടുക്കേണ്ട
ഭൂമിയുടെ വിസ്തീര്‍ണ്ണം
എത്രയാണ്;വിശദമാക്കുമോ;
(ബി)
ഇതിനായി
എത്ര പേരുടെ ഭൂമിയാണ്
ഏറ്റെടുക്കാനുള്ളത്;
(സി)
പ്രസ്തുത
ഭൂമി
ഏറ്റെടുക്കുന്നതുമായി
ബന്ധപ്പെട്ട് ഇതുവരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമാേ?
കോട്ടക്കല്‍
ഗവ. എല്‍.പി. സ്ക്കൂള് ഭൂമി
കൈമാറ്റം
3094.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടക്കല്‍
വില്ലേജിലെ ബ്ലോക്ക്
നമ്പര്‍ 39 റീസര്‍വ്വേ
നമ്പര്‍
183/5ല്‍പ്പെട്ട
കോട്ടക്കല്‍ ഗവ.
എല്‍.പി. സ്ക്കൂളിന്റെ
22 സെന്റ് ഭൂമിയും
കോട്ടക്കല്‍
ആര്യവൈദ്യശാലയുടെ
ഉടമസ്ഥതയിലുള്ള 24
സെന്റ് ഭൂമിയും പരസ്പരം
കൈമാറുന്നതുമായി
ബന്ധപ്പെട്ട്
നിലവിലുള്ള ഫയലില്‍
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ അറിയിക്കുമോ;
(ബി)
ലാന്റ്
റവന്യു വകുപ്പ്
കമ്മീഷണര്‍ പരിശോധിച്ച്
സമര്‍പ്പിച്ച
റിപ്പോര്‍ട്ട് സർക്കാർ
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
മലപ്പുറം
കളക്ടറുടെയും ലാന്റ്
റവന്യൂ വകുപ്പ്
കമ്മീഷണറുടെയും
റിപ്പോര്‍ട്ടുകള്‍
പരിശോധിച്ച് അടിയന്തര
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
പാട്ടത്തിന്
എടുത്ത ശേഷം വിറ്റ ഭൂമി
തിരിച്ചെടുക്കാന്‍ നടപടി
3095.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സർക്കാരില്‍
നിന്ന് പാട്ടത്തിന്
എടുത്ത ശേഷം സ്വകാര്യ
വ്യക്തികളും
സ്ഥാപനങ്ങളും വിറ്റ
ഭൂമി തിരിച്ചെടുക്കാന്‍
സര്‍ക്കാർ
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ഇതിന് സാധ്യമാക്കുന്ന
തരത്തില്‍ ഭൂപരിഷ്കരണ
നിയമത്തില്‍ ഭേദഗതി
കൊണ്ടുവരാന്‍ റവന്യൂ
വകുപ്പ് നടപടി
സ്വീകരിക്കുമോ;
(സി)
എം.ജി.
രാജമാണിക്യം
റിപ്പോർട്ടിന്റെ
അടിസ്ഥാനത്തിലാണോ
നിയമഭേദഗതിക്ക് സർക്കാർ
ഒരുങ്ങുന്നത്; എങ്കില്‍
നിയമഭേദഗതി
വരുന്നതിലൂടെ
ആയിരക്കണക്കിന് ഏക്കര്‍
ഭൂമി ഏറ്റെടുക്കാന്‍
സര്‍ക്കാരിന്
കഴിയുമോയെന്ന്
വ്യക്തമാക്കാമോ?
ഈരാറ്റുപേട്ട
ബൈപ്പാസിന്റെ സ്ഥലം
ഏറ്റെടുക്കല്‍ നടപടി
3096.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈരാറ്റുപേട്ട
ബൈപ്പാസിന്റെ സ്ഥലം
ഏറ്റെടുക്കല്‍
സംബന്ധിച്ചു നിലവിലെ
സ്ഥിതി വ്യക്തമാക്കുമോ;
(ബി)
ഭരണാനുമതി
ലഭിച്ച് 5 വര്‍ഷം
കഴിഞ്ഞിട്ടും സ്ഥലം
ഏറ്റെടുക്കല്‍
നടപടികളില്‍ നേരിടുന്ന
കാലതാമസം
ഒഴിവാക്കുവാന്‍ മന്ത്രി
തലത്തില്‍
ഉദ്യോഗസ്ഥരുടെ യോഗം
വിളിക്കുമോ;
വിശദമാക്കുമോ;
(സി)
വികസന
പ്രവര്‍ത്തനങ്ങള്‍ക്ക്
തടസമാകുന്ന
സ്ഥലമേറ്റെടുക്കലിന്
ഉണ്ടാകുന്ന കാലതാമസം
ഒഴിവാക്കാന്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നു;
വ്യക്തമാക്കുമോ?
കരുനാഗപ്പള്ളി
മാളിയേക്കല്‍ ഓവര്‍ ബ്രിഡ്ജ്
3097.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
മണ്ഡലത്തിലെ
മാളിയേക്കല്‍ ഓവര്‍
ബ്രിഡ്ജിനുവേണ്ടി ആകെ
എത്ര സ്ഥലമാണ്
ഏറ്റെടുക്കുന്നതെന്നും
സ്ഥലവില എത്രയെന്നും
വിശദീകരിക്കുമോ;
(ബി)
ഇതുവരെ
എത്ര പ്രമാണങ്ങള്‍
രജിസ്റ്റര്‍
ചെയ്തുവെന്നും ഇനി എത്ര
സ്ഥലം കൂടി
ഏറ്റെടുക്കാനുണ്ടെന്നും
വിശദീകരിക്കുമോ;
(സി)
ഭൂമി
ഏറ്റെടുക്കല്‍ നടപടി
ഏത്രയും വേഗം
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
ഹാരിസണ്‍സിന്റെ
കൈവശഭൂമിക്ക് കരം
3098.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹാരിസണ്‍സിന്റെ
കൈവശഭൂമിക്ക് കരം
സ്വീകരിക്കാന്‍
സര്‍ക്കാര്‍
തീരുമാനമുണ്ടോ;എങ്കില്‍
ഇത് സംസ്ഥാനത്തിന്റെ
പകുതിയോളം വരുന്ന
തോട്ടം മേഖലയെ
കുത്തകകള്‍ക്ക്
തീറെഴുതാന്‍ വഴി
തുറക്കുമെന്ന
റിപ്പോര്‍ട്ടുകള്‍
പരിശോധിക്കുകയുണ്ടായോ;
(ബി)
ഹാരിസണ്‍സും
സമാനസ്വഭാവമുള്ള മറ്റു
കമ്പനികളും കൈവശം
വച്ചിരിക്കുന്നത് എത്ര
ഏക്കര്‍ ഭൂമിയാണെന്ന്
വ്യക്തമാക്കുമോ;
(സി)
കരം
സ്വീകരിക്കാനുള്ള
സര്‍ക്കാര്‍ തീരുമാനം
കരം സ്വീകരിക്കരുതെന്ന്
ശിപാര്‍ശ ചെയ്ത
രാജമാണിക്യം
റിപ്പോര്‍ട്ടിന്
വിരുദ്ധമാകുമോ;
ഇല്ലെങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ?
വകുപ്പുകള്‍
തമ്മിലുള്ള ഭൂമി കൈമാറ്റം
3099.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വിവിധ
സര്‍ക്കാര്‍
വകുപ്പുകള്‍ തമ്മില്‍
ഭൂമി കൈമാറുന്നതിനുള്ള
നടപടിക്രമങ്ങള്‍
വ്യക്തമാക്കുമോ?
ഭൂമിയുടെ
തരം മാറ്റുന്നത് സംബന്ധിച്ച
നിബന്ധനകള്‍
3100.
ശ്രീ.ജി.എസ്.ജയലാല്‍
ശ്രീമതി
ഗീതാ ഗോപി
,,
സി.കെ. ആശ
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭൂമിയുടെ തരം
മാറ്റുന്നത് സംബന്ധിച്ച
നിബന്ധനകള്‍
വ്യക്തമാക്കുമോ;
(ബി)
കാലങ്ങളായി
നികത്തപ്പെട്ടതും
നികന്നു കിടക്കുന്നതും
ഡേറ്റാബാങ്കില്‍
ഉള്‍പ്പെട്ടതും,നിലവില്‍
കൃഷി ഇല്ലാത്തതുമായ
ഭൂമിയുടെ തരം
മാറ്റുന്നതിനുളള
വ്യവസ്ഥകള്‍
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
നിലം നികത്തുന്നത്
ശിക്ഷാര്‍ഹമാണോ;എങ്കില്‍
ആയതിനുളള
ശിക്ഷാനടപടികള്‍
വ്യക്തമാക്കുമോ;
(ഡി)
നികന്നു
കിടക്കുന്നതും
ഡാറ്റാബാങ്കില്‍
ഉള്‍പ്പെടാത്തതുമായ
ഭൂമിയില്‍ വീട്
വയ്ക്കുന്നതിന്
പ്രത്യേക അനുമതി
ആവശ്യമുണ്ടോ;വ്യക്തമാക്കുമോ;
(ഇ)
തരിശ്
കിടക്കുന്ന ഭൂമിയില്‍
ഉടമസ്ഥന്റെ അനുമതി
കൂടാതെ കൃഷി
ചെയ്യുന്നതിന്
വ്യവസ്ഥയുണ്ടോ;വ്യക്തമാക്കുമോ?
സര്‍ക്കാര്‍
ഏറ്റെടുത്തിട്ടുള്ള മിച്ചഭൂമി
സംബന്ധിച്ച വിവരം
3101.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തിൽ
വന്നതിനുശേഷം നാളിതുവരെ
എത്ര ഹെക്ടര്‍
മിച്ചഭൂമി
ഏറ്റെടുത്തിട്ടുണ്ടെന്ന
വിവരം താലൂക്ക്
അടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ ;
(ബി)
സര്‍ക്കാര്‍
ഏറ്റെടുത്തിട്ടുള്ള
മിച്ചഭൂമിയില്‍ എത്ര
ഹെക്ടര്‍ മിച്ചഭൂമി
ഇതുവരെ വിതരണം
ചെയ്തിട്ടുണ്ടെന്നും
ഇതില്‍
ഭൂരഹിതരായവര്‍ക്ക് എത്ര
ഹെക്ടര്‍ മിച്ചഭൂമി
വിതരണം ചെയ്തുവെന്നും
വ്യക്തമാക്കുമാേ?
ഹാരിസണ്‍
മലയാളം പ്ലാന്റേഷന്റെ
കൈവശമിരിക്കുന്ന ഭൂമി
3102.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹാരിസണ്‍
മലയാളം പ്ലാന്റേഷന്റെ
കൈവശമിരിക്കുന്ന
ഭൂമിയുടെ ഉടമസ്ഥാവകാശം
സംബന്ധിച്ച്
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുന്നതിന്
2005 മുതല്‍ ഏതെല്ലാം
കമ്മീഷന്
/കമ്മിറ്റികളെയാണ്
സര്‍ക്കാര്‍
ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
ഓരോ
കമ്മീഷന്
/കമ്മിറ്റികള്‍
സമര്‍പ്പിച്ച
റിപ്പോര്‍ട്ടുകള്‍
പ്രകാരം പ്രസ്തുത
സ്ഥാപനം
കൈവശപ്പെടുത്തിയിരിക്കുന്ന
സര്‍ക്കാര്‍ഭൂമി
സംബന്ധിച്ച വിവരം ജില്ല
തിരിച്ച് വിശദമാക്കാമോ;
(സി)
ഇങ്ങനെ
അനധികൃതമായി പ്രസ്തുത
സ്ഥാപനം കൈവശം
വച്ചിരിക്കുന്ന ഭൂമി
തിരികെ പിടിക്കുന്നതിന്
സര്‍ക്കാര്‍ ഇതുവരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ഡി)
ഇവര്‍
കൈവശം വച്ചിരിക്കുന്ന
ഭൂമിക്ക് തണ്ടപ്പേരോ
പോക്കുവരവോ കരമൊടുക്കോ
നടത്തിയിട്ടുണ്ടോ ;
എങ്കില്‍ ആയതിന്റെ
വിശദാംശം ലഭ്യമാക്കുമോ?
പ്രളയത്തില്‍
തകര്‍ന്ന ഗ്രാമീണ റോഡുകള്‍
3103.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തില്‍
തകര്‍ന്ന പിറവം
മണ്ഡലത്തിലെ ഗ്രാമീണ
റോഡുകള്‍
പുനരുദ്ധരിക്കുന്നതിനായി
സര്‍ക്കാരില്‍
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടോ
എന്നറിയിക്കുമോ;
(ബി)
എല്ലാ
അപേക്ഷകളും
പരിഗണിച്ചിട്ടുണ്ടോയെന്നും
ഇല്ലെങ്കില്‍
കാരണമെന്താണെന്നും
വ്യക്തമാക്കുമോ;
(സി)
പ്രളയത്തില്‍
തകര്‍ന്ന പിറവം
മണ്ഡലത്തിലെ മുഴുവന്‍
ഗ്രാമീണ റോഡുകളും
അടിയന്തരമായി
പുനരുദ്ധരിക്കാന്‍
നടപടി സ്വീകരിക്കുമോ
എന്നറിയിക്കുമോ?
വാടാനപ്പള്ളി
പഞ്ചായത്തില്‍ ധനസഹായം
നല്‍കാത്തത് സംബന്ധിച്ച പരാതി
3104.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലയിലെ വാടാനപ്പള്ളി
പഞ്ചായത്തില്‍ കഴിഞ്ഞ
പ്രളയത്തില്‍ വീട്
നഷ്ടപ്പെട്ട നൂറോളം
പേരുടെ ധനസഹായത്തിനുള്ള
അപേക്ഷകളില്‍
ഫോട്ടോയില്ല,
അറ്റാച്ച്മെന്റില്ല,
ലാെക്കേഷന്‍
വ്യക്തമല്ല, ഫോട്ടോ
വ്യക്തമല്ല
എന്നിങ്ങനെയുള്ള
കാരണങ്ങള്‍ പറഞ്ഞ്
ധനസഹായം നല്‍കാത്തത്
സംബന്ധിച്ച പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കൃത്യമായ
അന്വേഷണം നടത്താതെ
ധനസഹായം നിഷേധിച്ചതായി
ആക്ഷേപമുള്ള നടപടി
പുന:പരിശോധിച്ച്
അര്‍ഹതപ്പെട്ടവര്‍ക്ക്
ആവശ്യമായ ധനസഹായം
ലഭ്യമാക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിന്
വേണ്ട നിര്‍ദ്ദേശം
നല്‍കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
തൃശൂർ
ജില്ലയില്‍ ഫ്ലഡ് ഫണ്ടില്‍
ഉള്‍പ്പെടുത്തിയ പ്രവൃത്തികൾ
3105.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദുരന്ത
പ്രതികരണ നിധിയില്‍
ഉള്‍പ്പെടുത്തി
2018-19ല്‍ തൃശ്ശൂർ
ജില്ലയിലെ ഏതെല്ലാം
റോഡുകളുടെ
പുനരുദ്ധാരണത്തിന്
ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
തൃശ്ശൂർ
ജില്ലയില്‍ 2017-18ല്‍
ഫ്ലഡ് ഫണ്ടില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതിയായ
പ്രവൃത്തികളില്‍
ഏതെല്ലാം പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചു;
വിശദാംശങ്ങള്‍ നൽകുമോ?
തഴക്കര
സ്മാര്‍ട്ട് വില്ലേജ് ആഫീസ്
3106.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തിലെ ഏതെല്ലാം
വില്ലേജാഫീസുകളെയാണ്
സ്മാര്‍ട്ട്
വില്ലേജുകള്‍
ആക്കുന്നതിന്
തീരുമാനിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
തഴക്കര
വില്ലേജാഫീസിനെ
സ്മാര്‍ട്ട് വില്ലേജ്
ആഫീസ് ആക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ;
(സി)
തഴക്കര
വില്ലേജ് ആഫീസിന് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
ഫ്രണ്ട്
ഓഫീസ് സംവിധാനം
3107.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ
വകുപ്പിന്റെ ഏതെല്ലാം
ഓഫീസുകളില്‍ ഫ്രണ്ട്
ഓഫീസ് സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ട്;
(ബി)
പാെതുജന
സമ്പര്‍ക്കം ഏറെയുള്ള
വില്ലേജ് ഓഫീസുകളില്‍
ഇൗ സംവിധാനം
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടാേ;
(സി)
വില്ലേജ്
ഫീല്‍ഡ്
അസിസ്റ്റന്റുമാരെ
ഫ്രണ്ട് ഓഫീസുകളില്‍
നിയമിക്കുന്നകാര്യം
സര്‍ക്കാര്‍
പരിഗണിക്കുമാേ?
ജനസൗഹൃദ
വില്ലേജാഫീസുകള്‍
3108.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വില്ലേജാഫീസുകള്‍
ജനസൗഹൃദ ഓഫീസുകള്‍
ആക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
സ്മാര്‍ട്ട്
ഓഫീസ് പദ്ധതി
ആവിഷ്ക്കരിച്ചതിലൂടെ
പൊതുജനങ്ങള്‍ക്ക്
വില്ലേജാഫീസുകള്‍ വഴി
ലഭ്യമാകുന്ന സേവനങ്ങള്‍
വേഗത്തില്‍
ലഭ്യമാക്കുന്നതിന്
സാധിക്കുന്നുണ്ടോ;
(സി)
സേവനാവകാശ
നിയമപ്രകാരം
നിര്‍ദ്ദേശിച്ചിട്ടുള്ള
സമയപരിധിക്കുള്ളില്‍
വില്ലേജാഫീസുകളില്‍
നിന്നുള്ള സേവനങ്ങള്‍
ലഭ്യമാക്കുന്നതിന്
എന്തെങ്കിലും കാലവിളംബം
ഉണ്ടാകുന്നുണ്ടോ;
എങ്കില്‍ അത്
പരിഹരിക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
(ഡി)
നികുതി
സ്വീകരിക്കുന്ന
കാര്യത്തില്‍
ഉണ്ടാകുന്ന
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടുണ്ടോ
എന്നറിയിക്കാമോ?
കായംകുളം
താലൂക്ക് രൂപീകരിക്കുന്നതിന്
നടപടി
3109.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
കേന്ദ്രമാക്കി ഒരു
താലൂക്ക് എന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
എങ്കില്‍
ഇൗ വിഷയത്തില്‍
സര്‍ക്കാരിന്റെ
അനുഭാവപൂര്‍ണ്ണമായ
ഇടപെടലുകള്‍
ഉണ്ടാകുമാേ;
വിശദമാക്കുമാേ?
റീസര്‍വെ
3110.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വില്ലേജ്
ഓഫീസില്‍
സര്‍വ്വേയര്‍മാരെ
നിയമിക്കുന്നത്
സംബന്ധിച്ച
ഫയലിന്മേല് തീരുമാനം
ആയിട്ടുണ്ടോ;
(ബി)
റീസര്‍വ്വേ സ്വകാര്യ
ഏജന്സിക്ക്നല്കാന്
തീരുമാനം ആയിട്ടുണ്ടോ;
(സി)
സ്വകാര്യ ഏജന്‍സി
നടത്തുന്ന റീസര്‍വ്വേ
യില്‍ സര്‍ക്കാര്‍
സര്‍വ്വേയര്‍മാരുടെ
പരിശോധനയും നടപടിയും
ആവശ്യമാണോ;
(ഡി)
റീസര്‍വ്വേ
നടത്തിപ്പുമായി
ബന്ധപ്പെട്ട് എത്ര
സര്വ്വേയര്മാരെയാണ്
നിലവില്‍
ആവശ്യമുള്ളതെന്ന്
വ്യക്തമാക്കുമോ?
ജീവനക്കാരുടെ
എണ്ണം
3111.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തൃശൂര്‍
ജില്ലയില്‍
തുടര്‍ച്ചാനുമതി
ആവശ്യമുള്ള സര്‍വ്വെ ,
റവന്യു ഓഫീസുകള്‍
ഏതൊക്കെയാണെന്നും അവിടെ
ജോലി ചെയ്യുന്ന
ജീവനക്കാരുടെ എണ്ണം
തസ്തിക സഹിതവും
അറിയിക്കാമോ?
വില്ലേജാഫീസുകളിലെ
സ്റ്റാഫ് പാറ്റേണ്‍
3112.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാറിയ
കാലത്തിന് അനുസൃതമായ
വിധത്തില്‍ ജോലി
ചെയ്യുന്നതിന്
വില്ലേജാഫീസുകളില്‍
നിലവിലുള്ള സ്റ്റാഫ്
പാറ്റേണ്‍
തടസ്സമാകുന്നുവെന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
വില്ലേജാഫീസര്‍മാരുടെ
ജോലിഭാരത്തെക്കുറിച്ച്
പഠിച്ച കമ്മീഷനുകളുടെ
റിപ്പോര്‍ട്ടുകളുടെ
അടിസ്ഥാനത്തില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ആവശ്യത്തിന്
ജീവനക്കാരില്ലാത്തത്
മൂലം പല
വില്ലേജാഫീസുകളുടെയും
പ്രവര്‍ത്തനം താളം
തെറ്റുന്നുവെന്നതും
ജനങ്ങള്‍ക്ക് ഇതുമൂലം
വളരെയധികം ബുദ്ധിമുട്ട്
നേരിടുന്നുവെന്നതും
വസ്തുതയാണോ;
(ഡി)
എങ്കില്‍
ഈ പ്രശ്നം
പരിഹരിക്കുന്നതിനായി
വില്ലേജാഫീസുകളിലെ
നിലവിലുള്ള സ്റ്റാഫ്
പാറ്റേണ്‍ അടിയന്തരമായി
പുതുക്കി
നിശ്ചയിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ?
ആര്യങ്കാവിലെ പ്രിയ
എസ്റ്റേറ്റിന്റെ പോക്കുവരവ്
3113.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹാരിസണ്‍
മലയാളം പ്ലാന്റേഷന്
വിറ്റ ആര്യങ്കാവിലെ
പ്രിയ എസ്റ്റേറ്റ്
പോക്കുവരവ് ചെയ്ത്
നല്‍കിയിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
പ്രസ്തുത
എസ്റ്റേറ്റിന്റെ കരം
സ്വീകരിച്ചത് ഏത്
സാഹചര്യത്തിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഇക്കാര്യത്തില്‍
ഉദ്യോഗസ്ഥരുടെ ഭാഗത്ത്
വീഴ്ച വന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ അവർക്കെതിരെ
സ്വീകരിച്ച നടപടി
വ്യക്തമാക്കുമോ?
കരം
അടയ്ക്കുവാന്‍
സാധിക്കുന്നില്ലെന്ന പരാതി
3114.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്തനംതിട്ട
വെണ്മണി കളീയ്ക്കല്‍
പടിഞ്ഞാറ്റേതില്‍
ജേക്കബ് ജോണ്‍ എന്ന
വിമുക്തഭടന്
പിതൃസ്വത്തായി ലഭിച്ച
43 സെന്റ് ഭൂമിയുടെ കരം
കഴിഞ്ഞ 23 വര്‍ഷമായി
അടയ്ക്കുവാന്‍
സാധിക്കുന്നില്ലായെന്ന
പരാതി ലഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പരാതിക്ക് ആധാരമായ
വസ്തുതകള്‍
എന്തൊക്കെയാണ്;
(സി)
ഇലക്ട്രോണിക്
ടോട്ടല്‍ സര്‍വ്വേ
നടത്തി വസ്തുവിന്റെ
രൂപരേഖയും
റിപ്പോര്‍ട്ടും
കളക്ടര്‍ക്ക്
കൈമാറിയിട്ടും
പരാതിക്ക് പരിഹാരം
കാണാത്തത്
എന്തുകൊണ്ടാണ്;വ്യക്തമാക്കുമോ;
(ഡി)
ഈ
വിഷയത്തില്‍ അടിയന്തര
തീരുമാനം കൈക്കൊണ്ട്
ജേക്കബ് ജോണിന് കരം
അടയ്ക്കുന്നതിന് അനുമതി
നല്‍കുമോ;വ്യക്തമാക്കുമോ?
എസ്.ടി.
കോളനി നിവാസികള്‍ക്ക് വീട്
കെട്ടുന്നതിനായി ഭൂമി
3115.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ബേഡഡുക്ക
ചെമ്പക്കാട് എസ്.ടി.
കോളനി നിവാസികള്‍ക്ക്
വീട് കെട്ടുന്നതിനായി
ബേഡഡുക്ക വില്ലേജില്‍
കോളനിക്കടുത്തുള്ള
ഒരേക്കര്‍ ഭൂമി എസ്.ടി.
വകുപ്പിന്
നല്‍കുന്നതിനുള്ള
ഫയലില്‍ എന്തെങ്കിലും
തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
മേല്ഭൂമിക്ക്
അവകാശം ഉന്നയിച്ച
വ്യക്തി രേഖ
ഹാജരാക്കാത്ത
സാഹചര്യത്തില്‍ ഈ ഭൂമി
വീടില്ലാത്ത
ചെമ്പക്കാട് എസ്.ടി.
കോളനി നിവാസികള്‍ക്ക്
നല്‍കുന്നതിനുള്ള
അടിയന്തര നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
വൈത്തിരി
താലൂക്കിലെ വിവിധ പദ്ധതികള്‍
3116.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വൈത്തിരി താലൂക്കില്‍
എത്ര ഏക്കര്‍ ഭൂമി
സര്‍ക്കാരിലേക്ക്
കണ്ടുകെട്ടിയിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
സര്‍ക്കാര്‍
ഭൂമി
ലഭ്യമായിട്ടില്ലാത്തതിനാല്‍
ബജറ്റുകളില്‍
പ്രഖ്യാപിച്ചിട്ടുള്ള
വിവിധ പദ്ധതികള്‍
ആരംഭിക്കുവാൻ
കഴിഞ്ഞിട്ടില്ലെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
പ്രസ്തുത
താലൂക്കില്‍
സര്‍ക്കാര്‍
പ്രഖ്യാപിച്ച വിവിധ
പദ്ധതികള്‍
ആരംഭിക്കുവാൻ യോഗ്യമായ
എത്ര അളവ്
ഭൂമിയുണ്ടെന്ന്
വിശദമാക്കാമോ;
(ഡി)
മുട്ടില്‍
നോര്‍ത്ത് വില്ലേജില്‍
സര്‍ക്കാര്‍ ഏറ്റെടുത്ത
ഭൂമിയുടെ നിലവിലെ അവസ്ഥ
എന്താണെന്ന്
വിശദമാക്കാമോ?
നദികളില്‍
മണല്‍ ഓഡിറ്റ്
T 3117.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തിനുശേഷം
നദികളില്‍ മണല്‍
ഓഡിറ്റ്
നടത്തുന്നതിനായി
ഏതെല്ലാം
ഏജന്‍സികളെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
മണല്‍ ഓഡിറ്റിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കാമോ;
(സി)
സര്‍ക്കാര്‍
ഇതിനായി എത്ര തുകയാണ്
ഏജന്‍സികള്‍ക്ക്
നല്‍കിയത്;വ്യക്തമാക്കുമോ?
പാട്ടക്കാലാവധി
കഴിഞ്ഞതും പാട്ട വ്യവസ്ഥകള്‍
ലംഘിച്ചതുമായ
പാട്ടഭൂമി/എസ്റ്റേറ്റുകള്‍
3118.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാട്ടക്കാലാവധി
കഴിഞ്ഞതും പാട്ട
വ്യവസ്ഥകള്‍
ലംഘിച്ചതുമായ ഏതെല്ലാം
എസ്റ്റേറ്റുകള്‍,
പാട്ടഭൂമി എന്നിവ ഈ
സര്‍ക്കാരിന്റെ കാലത്ത്
തിരികെ
പിടിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്തരത്തിലുള്ള
ഭൂമി ഏറ്റവും കൂടുതല്‍
തിരികെപിടിച്ചത് ഏത്
ജില്ലയിലാണെന്ന്
വ്യക്തമാക്കാമോ?
പട്ടയ
വിതരണം
3119.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പട്ടയ
വിതരണത്തിന്റെ പുരോഗതി
വ്യക്തമാക്കാമോ;
(ബി)
കേന്ദ്ര
സര്‍ക്കാരിന്റെയും
സുപ്രീം കോടതിയുടെയും
അനുമതി ലഭിച്ച
വനഭൂമിയില്‍
അവശേഷിക്കുന്നവര്‍ക്ക്
പട്ടയം നല്‍കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(സി)
ലാന്റ്
ട്രൈബ്യൂണലുകളില്‍
കെട്ടിക്കിടക്കുന്ന
കേസുകള്‍
തീര്‍പ്പാക്കുന്നതിന് ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികൾ വിശദമാക്കാമോ?
രണ്ടാം
ഗ്രേഡ് സര്‍വ്വെയര്‍മാരുടെ
സ്ഥാനക്കയറ്റ ഒഴിവുകള്‍
3120.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018
ആഗസ്റ്റ് മുതല്‍ 2019
മാര്‍ച്ച് വരെ രണ്ടാം
ഗ്രേഡ്
സര്‍വ്വെയര്‍മാരുടെ
എത്ര സ്ഥാനക്കയറ്റ
ഒഴിവുകളാണ് നിലവില്‍
വന്നത്;
(ബി)
പ്രസ്തുത
ഒഴിവുകള്‍ പി.എസ്.സി.
യ്ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്ന്
റിപ്പോര്‍ട്ട് ചെയ്യും;
(സി)
2019
ജനുവരി 1 മുതല്‍ മേയ്
31 വരെ എത്ര പേരാണ്
സര്‍വ്വെയർ തസ്തികയിൽ
നിന്നും വിരമിച്ചത്
;ഗ്രേഡ് തിരിച്ചു
വ്യക്തമാക്കുമോ ?
സര്‍വ്വേ
ഭൂരേഖ വകുപ്പില്‍
തുടര്‍ച്ചാനുമതി
നല്കിയിട്ടില്ലാത്ത
തസ്തികകള്‍
3121.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
07.07.2018
ലെ സ.ഉ (ആര്.റ്റി)
2673/2018/ആര്.ഡി.
പ്രകാരം സര്‍വ്വേ ഭൂരേഖ
വകുപ്പില്‍
തുടര്‍ച്ചാനുമതി
നല്കിയിട്ടില്ലാത്ത
തസ്തികകള്‍
വ്യക്തമാക്കുമാേ;
പ്രസ്തുത
തസ്തികകള്‍ക്ക്
തുടര്‍ച്ചാനുമതി
നല്‍കാത്തതിനുള്ള കാരണം
വിശദമാക്കുമാേ;
(ബി)
സര്‍വ്വേ
ഭൂരേഖ വകുപ്പില്‍
സര്‍വ്വേയര്‍
തസ്തികയ്ക്ക്
തുടര്‍ച്ചാനുമതി
നല്‍കിയിട്ടുണ്ടാേ;
ഭൂമി സംബന്ധമായ
പരാതികള്‍
പരിഹരിക്കാന്‍
സര്‍വ്വേയര്‍മാരുടെ
സേവനം
ലഭിക്കുന്നില്ലായെന്ന
പരാതി ഉയരുന്ന
സാഹചര്യത്തില്‍
തുടര്‍ച്ചാനുമതി
നല്‍കാത്തതിനുള്ള കാരണം
വ്യക്തമാക്കുമാേ;
(സി)
ഇതിലേയ്ക്കായി
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടാേ;
ഉണ്ടെങ്കില്‍ പഠന
റിപ്പാേര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമാേ;
ഇല്ലെങ്കില്‍ സര്‍വ്വേ
ഭൂരേഖ വകുപ്പില്‍
തസ്തികകള്‍
കുറവുചെയ്തതിനുള്ള
കാരണം വിശദമാക്കുമാേ;
(ഡി)
സര്‍വ്വേ
ഭൂരേഖ വകുപ്പില്‍
നിന്നും ഏതെല്ലാം
വകുപ്പുകളിലേയ്ക്കാണ്
സര്‍വ്വേയര്‍മാരെ
വര്‍ക്കിംഗ്
അറേഞ്ച്മെന്റ്
വ്യവസ്ഥയില്‍
നിയമിക്കാറുള്ളതെന്ന്
വ്യക്തമാക്കുമോ?
സർവേയർ
ഗ്രേഡ് II തസ്തികയില്‍ ജോലി
ചെയ്യുന്നവർ
3122.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സർവ്വേ
ആന്റ് ലാൻഡ്
റെക്കോർഡ്സ് വകുപ്പിൽ-
ഡെപ്പ്യൂട്ടേഷൻ,
വർക്കിംഗ്അറേഞ്ച്മെന്റ്,
കരാര്‍,
എംപ്ലോയ്മെന്റ്, ദിവസ
കൂലി എന്നീ
വ്യവസ്ഥകളില്‍ എത്ര
പേര് സർവേയർ ഗ്രേഡ് II
തസ്തികയില്‍ നിലവില്‍
ജോലി
ചെയ്യുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
റവന്യൂ
വകുപ്പിൽ നിന്നും
മറ്റുള്ള വകുപ്പുകളിൽ
നിന്നുമായി സർവ്വേ
ആന്റ് ലാൻഡ്
റെക്കോർഡ്സ് വകുപ്പിൽ
ഡെപ്പ്യൂട്ടേഷൻ,
വർക്കിംഗ്
അറയ്ഞ്ച്മെന്റ്എന്നീ
വ്യവസ്ഥയിൽ എത്ര പേര്
ജോലിചെയ്യുന്നുണ്ടെന്ന്
അറിയിക്കാമോ?
റിസര്‍വ്വെ
നടപടികള്‍
3123.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റീസര്‍വ്വെ നടപടികള്‍
പൂര്‍ത്തിയാക്കിയ
വില്ലേജുകള്‍
ഏതൊക്കെയാണെന്നും
എന്നു മുതലാണെന്നും
വ്യക്തമാക്കാമോ;
(ബി)
റീസര്‍വ്വെ
നിലവില്‍ വന്ന
വില്ലേജുകളില്‍
ഓണ്‍ലെെന്‍ കരം അടവിന്
സൗകര്യം നിലവിലുണ്ടോ,
ഇല്ലെങ്കില്‍ ഏതൊക്കെ
വില്ലേജുകളിലാണ് ഇതിന്
സൗകര്യമില്ലാത്തതെന്നും
എന്തുകൊണ്ടെന്നും
അറിയിക്കാമോ;
(സി)
എല്ലാ
വില്ലേജുകളിലും
ഓണ്‍ലെെന്‍ നികുതി
അടവിന് സൗകര്യം
ഏര്‍പ്പെടുത്തുമോ;വിശദമാക്കുമോ?
ഭൂസംബന്ധമായ
രേഖകളുടെ വെബ് അധിഷ്ഠിത
ഏകോപനം
3124.
ശ്രീ.സി.
ദിവാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
,,
ഗീതാ ഗോപി
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഭൂസംബന്ധമായ രേഖകള്‍
വെബ് അധിഷ്ഠിതമായി
ഏകോപിപ്പിക്കുന്നതിന്
പദ്ധതിയുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
വിശദവിവരങ്ങള്‍
വെളിപ്പെടുത്തുമോ;
ഏതൊക്കെ
വകുപ്പുകള്‍ക്കാണ്
പ്രസ്തുത പദ്ധതി
ഉപയോഗപ്പെടുത്താന്‍
കഴിയുന്നതെന്ന്
അറിയിക്കുമോ;
(സി)
നൂതന
സാങ്കേതികവിദ്യകള്‍
ഉപയോഗിച്ച് സര്‍വ്വേ
ചെയ്തതിന് ശേഷമാണോ
പ്രസ്തുത രേഖകള്‍ വെബ്
മുഖേന
ലഭ്യമാക്കുന്നതെന്ന്
അറിയിക്കുമോ;
(ഡി)
പൊതുജനങ്ങള്‍ക്ക്
ലഭ്യമാകുന്ന
ഭൂസംബന്ധമായ
സേവനങ്ങളുടെ വേഗത
വര്‍ദ്ധിപ്പിക്കുന്നതിന്
ഈ പദ്ധതി ഗുണകരമാകുമോ;
വ്യക്തമാക്കുമോ?
സര്‍വ്വെയും
ഭൂരേഖയും വകുപ്പിലെ ഒഴിവുകള്‍
3125.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍വ്വെയും
ഭൂരേഖയും വകുപ്പില്‍
നിലവിലുളള ഒഴിവുകള്‍
എത്രയെന്ന് തസ്തിക
തിരിച്ച് അറിയിക്കാമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍ എന്നുമുതലാണ്
നിലവില്‍ വന്നതെന്നും
ആയത് യഥാസമയം
നികത്താന്‍ കഴിയാത്തത്
എന്തുകൊണ്ടാണെന്നും
അറിയിക്കാമോ?
സര്‍വ്വെയും
ഭൂരേഖയും വകുപ്പിലെ
തസ്തികകള്‍ക്ക്
തുടര്‍ച്ചാനുമതി നല്കാന്
നടപടി
3126.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍വ്വെയും
ഭൂരേഖയും വകുപ്പിലെ
തസ്തികകള്‍
വെട്ടിക്കുറയ്ക്കാന്‍/നിര്‍ത്തലാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
തസ്തികകളാണ് ഇപ്രകാരം
നിര്‍ത്തലാക്കുന്നത്;
പ്രസ്തുത തസ്തികകളുടെ
വിശദാംശം ലഭ്യമാക്കുമോ;
(ബി)
എത്ര
തസ്തികകള്‍ക്കാണ്
തുടര്‍ച്ചാനുമതി
ലഭിക്കാനുള്ളത്;
തുടര്‍ച്ചാനുമതി
ലഭിക്കാനുള്ള
പ്രൊപ്പോസല്‍
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
ഇക്കാര്യത്തില്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
നിലവിലെ
തസ്തികകള്‍ക്ക്
തുടര്‍ച്ചാനുമതി
നല്‍കേണ്ടായെന്ന
തീരുമാനം
എടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇപ്രകാരം
തീരുമാനം
കൈക്കൊള്ളുന്നതിനുള്ള
കാരണം വ്യക്തമാക്കുമോ;
(ഡി)
ഭൂമി
സംബന്ധമായ പരാതികള്‍
പരിഹരിക്കാന്‍
സര്‍വ്വേയര്‍മാരുടെ
സേവനം
ലഭിക്കുന്നില്ലായെന്ന
പരാതി ഉയരുന്ന
സാഹചര്യത്തില്‍
തുടര്‍ച്ചാനുമതി
നല്‍കുന്നതിന്
തയ്യാറാകുമോ; ഒരു
വില്ലേജില്‍ ഒരു
സര്‍വ്വേയര്‍ എന്ന
നിര്‍ദ്ദേശം
നടപ്പിലാക്കാന്‍
തയ്യാറാകുമോ
എന്നറിയിക്കാമോ?
'ഗൃഹശ്രീ'പദ്ധതി
3127.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആരംഭിച്ച
'ഗൃഹശ്രീ'പദ്ധതിയുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
അപേക്ഷകരായ
ഗുണഭോക്താക്കളുടെ
ഭൂമിയുടെ അളവിന് പരിധി
നിശ്ചയിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
കോഴിക്കോട്
ജില്ലയില്‍ ഈ
പദ്ധതിയിലൂടെ എത്ര
പേര്‍ക്ക് ആനുകൂല്യം
നല്‍കിയിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
(ഡി)
ഈ
പദ്ധതിയുടെ ആനുകൂല്യം
ലഭിക്കാനായി അപേക്ഷകള്‍
സമര്‍പ്പിക്കേണ്ട വിധം
വിശദമാക്കാമോ?
ചെലവ്
കുറഞ്ഞതും പരിസ്ഥിതി
സൗഹൃദപരവുമായ ഭവന നിര്‍മ്മാണം
3128.
ശ്രീ.ജെയിംസ്
മാത്യു
,,
പി.ടി.എ. റഹീം
,,
വി. ജോയി
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെലവ് കുറഞ്ഞതും
പരിസ്ഥിതി സൗഹൃദപരവുമായ
ഭവന നിര്‍മ്മാണ
രീതികള്‍
സംസ്ഥാനത്ത്നടപ്പിലാക്കുന്നതിനും
പ്രചരിപ്പിക്കുന്നതിനും
എന്തെല്ലാം പദ്ധതികളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
കാലാവസ്ഥയ്ക്കും
പരിസ്ഥിതിയ്ക്കും
ഇണങ്ങുന്നതും പ്രകൃതി
ദുരന്തങ്ങളെ
അതിജീവിക്കുന്നതുമായിരിക്കണം
ഭാവിയിലെ ഓരോ
നിര്‍മ്മാണ
പ്രവര്‍ത്തനവും എന്ന
അവബോധം
പൊതുജനങ്ങളിലേയ്ക്ക്
എത്തിക്കാന്‍
സാധ്യമാകും വിധം പുതിയ
ഭവന സാക്ഷരത
ആവിഷ്ക്കരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ ;
(സി)
ഈ
രംഗത്ത് കേരള സംസ്ഥാന
നിര്‍മ്മിതി കേന്ദ്രം
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തുന്നതെന്ന്
വിശദമാക്കാമോ ?
പ്രളയത്തില്‍
തകര്‍ന്ന വീടുകള്‍
പുനര്‍നിര്‍മ്മിക്കാൻ
ഭവനനിര്‍മ്മാണസഹായ
കേന്ദ്രങ്ങള്‍
3129.
ശ്രീ.കെ.സി.ജോസഫ്
,,
അന്‍വര്‍ സാദത്ത്
,,
റോജി എം. ജോണ്‍
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രളയം മൂലം
പൂര്‍ണ്ണമായോ ഭാഗികമായോ
വീട് തകര്‍ന്നവര്‍ക്ക്
വീടുവച്ച് നല്കുന്ന
പദ്ധതി ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രകൃതി
ദുരന്തത്തില്‍ തകര്‍ന്ന
വീടുകള്‍
പുനര്‍നിര്‍മ്മിക്കുന്നതിനായി
ഭവനനിര്‍മ്മാണസഹായ
കേന്ദ്രങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
(സി)
സ്വന്തമായി
ഭൂമിയില്ലാതെ
പുറമ്പോക്കില്‍
താമസിച്ചിരുന്നവരില്‍
പ്രളയത്തെത്തുടര്‍ന്ന്
വീട്
നഷ്ടപ്പെട്ടവര്‍ക്ക്
ഇതിനകം എന്തെങ്കിലും
സഹായം നല്കുവാന്
സാധിച്ചിട്ടുണ്ടോ;
ഇവരില്‍ എത്രപേര്‍ക്ക്
ഇതിനകം വീട്
നല്‍കിയെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
പ്രളയത്തിനുശേഷം
പരിസ്ഥിതിദുര്‍ബല
പ്രദേശങ്ങളില്‍
താമസിക്കുന്നവരെ
എപ്രകാരമാണ്
പുനരധിവസിപ്പിച്ചതെന്ന്
അറിയിക്കുമോ;
ഇപ്രകാരമുള്ള
എത്രപേര്‍ക്ക് വീടും
സ്ഥലവും
ലഭ്യമാക്കിയെന്ന്
വ്യക്തമാക്കുമോ?