പഠനം
നിർത്തിപ്പോകുന്ന
വിദ്യാര്‍ത്ഥികള്‍
2531.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗത്തില്‍പ്പെടുന്ന
വിദ്യാര്‍ത്ഥികള്‍
സ്കൂളുകളില്‍ നിന്നും
ഇടയ്ക്ക് പഠനം
നിർത്തിപ്പോകുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അത്തരം
വിദ്യാര്‍ത്ഥികള്‍ക്ക്
അവരുടെ വിദ്യാഭ്യാസം
നല്ല രീതിയില്‍
ലഭിക്കുന്നു എന്ന്
ഉറപ്പുവരുത്തുന്നതിനായി
എന്തെല്ലാം നടപടികള്‍
ആണ്
സ്വീകരിച്ചുവരുന്നത്;
വ്യക്തമാക്കാമോ?
(സി)
ഗോത്രബന്ധു
പദ്ധതി പ്രകാരം
പാലക്കാട് ജില്ലയിലെ
എത്ര കുട്ടികളുടെ
വിദ്യാഭ്യാസം
ഉറപ്പുവരുത്തുവാൻ
കഴിഞ്ഞു; വിശദമാക്കാമോ?
പ്രീ
മെട്രിക്, പോസ്റ്റ് മെട്രിക്
ഹോസ്റ്റലുകള്‍
2532.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
എത്ര പ്രീ മെട്രിക്,
പോസ്റ്റ് മെട്രിക്
ഹോസ്റ്റലുകള്‍
ഉണ്ടെന്ന് ജില്ല
തിരിച്ചു
വ്യക്തമാക്കാമോ;
(ബി)
ഇവിടെയുള്ള
വിദ്യാര്‍ത്ഥികളുടെ
എണ്ണം ഹോസ്റ്റല്‍
തിരിച്ച് നൽകാമോ;
(സി)
ഇവിടെയുളള
അന്തേവാസികള്‍ക്ക്
ലഭ്യമാകുന്ന
സൗകര്യങ്ങളും
ആനുകൂല്യങ്ങളും
ഹോസ്റ്റല്‍ തിരിച്ച്
വ്യക്തമാക്കാമോ;
(ഡി)
തസ്തികകളുടെ
ഒഴിവുകളടക്കം
നിലവിലുള്ള
പോരായ്മകളും കുറവുകളും
എന്താണെന്ന്
ഹോസ്റ്റല്‍ തിരിച്ച്
വ്യക്തമാക്കാമോ;
(ഇ)
പ്രസ്തുത
ഹോസ്റ്റലുകളില്‍
പ്രവേശനം കിട്ടാനുളള
മാനദണ്ഡങ്ങള്‍
എന്താണെന്ന്
വ്യക്തമാക്കാമോ?
ഭൂരഹിതരായ
പട്ടികജാതി കുടുംബങ്ങള്‍ക്ക്
ഭൂമി
2533.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍ കോതമംഗലം
മണ്ഡലത്തിലെ ഭൂരഹിതരായ
പട്ടികജാതി
കുടുംബങ്ങളുടെ എണ്ണം
എത്രയായിരുന്നു എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
എത്ര കുടുംബങ്ങള്‍ക്ക്
ഭൂമി ലഭ്യമാക്കിയെന്നും
അതിനുവേണ്ടി എത്ര തുക
ചെലവാക്കിയെന്നും
വ്യക്തമാക്കാമോ;
(സി)
കോതമംഗലം
മണ്ഡലത്തിലെ
അവശേഷിക്കുന്ന
ഭൂരഹിതരായ പട്ടികജാതി
കുടുംബങ്ങള്‍ക്ക്
അടിയന്തരമായി ഭൂമി
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
അംബേദ്കര്‍
ഗ്രാമം പദ്ധതി
പൂര്‍ത്തീകരിക്കാന്‍ നടപടി
2534.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അംബേദ്കര്‍
ഗ്രാമം പദ്ധതിയില്‍
ഉള്‍പ്പെട്ടിരുന്ന
മാടക്കാംപോയില്
(പെരിങ്ങോം-വയക്കര
പഞ്ചായത്ത്) കാരന്താട്
(രാമന്തളി
ഗ്രാമപഞ്ചായത്ത്)
കോളനികളിൽ ഇതുവരെ
പ്രസ്തുത പ്രവൃത്തി
ആരംഭിച്ചിട്ടില്ല
എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
പ്രവൃത്തി ആരംഭിക്കാതെ
നീണ്ടുപോകുന്നത്
എന്തുകൊണ്ടാണെന്ന്
വിശദീകരിക്കാമോ;
(ബി)
പ്രവൃത്തി
വേഗത്തില്‍
ആരംഭിക്കാനും
പൂർത്തീകരിക്കാനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
(സി)
പദ്ധതിയുടെ പുരോഗതി
വിലയിരുത്താന്‍
ബഹുമാനപ്പെട്ട
മന്ത്രിയുടെ
നേതൃത്വത്തില്‍ റിവ്യൂ
യോഗങ്ങള്‍
നടത്തിയിട്ടുണ്ടോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ
എണ്ണം
2535.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേരളത്തില്‍
അവസാനം നടന്ന
കാനേഷുമാരി പ്രകാരം
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളുടെ എണ്ണം
വെളിപ്പെടുത്താമാേ;
ഇതിന്റെ
ജില്ലതിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കാമാേ?
പട്ടികജാതി
പട്ടികവര്‍ഗ്ഗക്കാര്‍ക്കായുള്ള
സംസ്ഥാനപദ്ധതി
2536.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവരുടെ
തൊഴിലും വരുമാനവും
ഉറപ്പുവരുത്തുന്നതിനായി
ഈ സര്‍ക്കാര്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
(ബി)
പട്ടികജാതി
പട്ടികവര്‍ഗ്ഗക്കാര്‍ക്കായുള്ള
സംസ്ഥാനപദ്ധതിയില്‍
ഉള്‍പ്പെടുത്തി എത്ര
കുടുംബങ്ങള്‍ക്ക്
പാര്‍പ്പിടം
നിര്‍മ്മിക്കുന്നതിനായി
ഫണ്ട് അനുവദിച്ചു എന്ന്
വ്യക്തമാക്കുമോ ;
01.07.2016 മുതല്‍
31.03.2019 വരെയുള്ള
കണക്ക്
വാര്‍ഷികാടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ ?
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളുടെ ക്ഷേമത്തിനായി
കേന്ദ്രാവിഷ്കൃത പദ്ധതികള്‍
2537.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളുടെ
ക്ഷേമത്തിനായി
സംസ്ഥാനത്ത്
നടപ്പിലാക്കുന്ന
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
ഓരോ
പദ്ധതിക്കും 2017-18
ലും 2018-19 ലും
കേന്ദ്ര വിഹിതമായി
ലഭിച്ച തുക എത്രയാണ്;
ഇതില്‍ എത്ര തുക
ചെലവഴിച്ചു?
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കുള്ള
ആനുകൂല്യങ്ങൾ
2538.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്ക്
ലഭ്യമാകുന്ന
സാമ്പത്തിക,
വിദ്യാഭ്യാസ , ചികിത്സാ
ആനുകൂല്യങ്ങളെക്കുറിച്ച്
അവരെ
ബോധവല്‍ക്കരിക്കുന്നതിന്
നിലവിലുള്ള സംവിധാനം
എന്താണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
വിഭാഗങ്ങള്‍ക്ക്
ലഭിക്കുന്ന ആനുകൂല്യം
സംബന്ധിച്ച്
വകുപ്പുതലത്തില്‍
കെെപുസ്തകം
പ്രസിദ്ധീകരിച്ചിട്ടുണ്ടോ
;
(സി)
ഉണ്ടെങ്കില്‍
പകര്‍പ്പ്
ലഭ്യമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയില്‍
പട്ടികജാതി/പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കായി അനുവദിച്ച
ചികിത്സാസഹായം
2539.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കാസര്‍ഗോഡ് ജില്ലയില്‍
പട്ടികജാതി/വര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കായി എത്ര
രൂപയുടെ
ചികിത്സാസഹായങ്ങളാണ്
അനുവദിച്ചിട്ടുള്ളതെന്ന
വിവരം മണ്ഡലം തിരിച്ച്
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
ആശുപത്രികളിലെ
എച്ച്.എം.സി.കളില്‍
പട്ടികജാതി -പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
പ്രാതിനിധ്യം
2540.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
ആശുപത്രികളിലെ
ഹോസ്പിറ്റൽ
മാനേജ്മന്റ്
കമ്മിറ്റികളില്‍
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
പ്രാതിനിധ്യമില്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
എച്ച്.എം.സി.കളില്‍
പട്ടികജാതി -
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
പ്രാതിനിധ്യം
നല്‍കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
പ്രളയക്കെടുതി
നേരിടുന്ന കോളനികളുടെ
പുനര്‍നിര്‍മ്മാണം
2541.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയക്കെടുതി
നേരിടുന്ന കോളനികളുടെ
പുനര്‍നിര്‍മ്മാണത്തിനായി
അംബേദ്കര്‍ ഗ്രാമവികസന
പദ്ധതി 2018-19 ല്‍
ഉള്‍പ്പെടുത്തുന്നതിനായി
സമര്‍പ്പിച്ച
പ്രൊപ്പോസലുകള്‍ക്ക്
ഭരണാനുമതി
നല്കുന്നതില്
നേരിടുന്ന
കാലതാമസത്തിന് കാരണം
വിശദമാക്കുമോ;
(ബി)
ഇത്
എന്നത്തേക്ക്
നടപ്പിലാക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
കേന്ദ്രാവിഷ്കൃത
പദ്ധതികളുമായി ബന്ധപ്പെട്ട്
ലഭിച്ച തുക
2542.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17,
2017-18, 2018-19
വര്‍ഷങ്ങളില്‍
പട്ടികജാതി
പട്ടികവര്‍ഗം,നിയമം,
സാംസ്കാരികം എന്നീ
വകുപ്പുകൾക്ക്
കേന്ദ്രാവിഷ്കൃത
പദ്ധതികളുമായി
ബന്ധപ്പെട്ട് എത്ര തുക
ലഭിച്ചു; എത്ര തുക
സംസ്ഥാന വിഹിതമായി
മാറ്റി;
(ബി)
മേല്‍പ്പറഞ്ഞ
വര്‍ഷങ്ങളില്‍ എത്ര തുക
നഷ്ടമായിട്ടുണ്ട്; ഓരോ
വര്‍ഷവും ചെലവാക്കാത്ത
തുക എത്ര ; തൊട്ടടുത്ത
വര്‍ഷം ചെലവാക്കാത്ത
തുകയുടെ 50 %
നഷ്ടപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
നിരീക്ഷിക്കുവാന്‍
പ്രത്യേക ഉദ്യോഗസ്ഥരെ
നിയമിക്കുമോ;
വിശദമാക്കുമോ?
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
കുടുംബങ്ങള്‍ക്ക്
ചികിത്സാധനസഹായം
2543.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പാലക്കാട്
ജില്ലയില്‍
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
എത്ര കുടുംബങ്ങള്‍ക്ക്
ചികിത്സാധനസഹായം
അനുവദിച്ചിട്ടുണ്ട്;
ആകെ നല്കിയ തുക
പഞ്ചായത്ത് തിരിച്ച്
വ്യക്തമാക്കാമോ?
(ബി)
പട്ടികജാതി
വികസന വകുപ്പ്,
പട്ടികവര്‍ഗ്ഗ
വികസനവകുപ്പ് എന്നിവ
തിരിച്ച്
വ്യക്തമാക്കാമോ?
അംബേദ്കര്‍
ഗ്രാമംപദ്ധതി
2544.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കായംകുളം
മണ്ഡലത്തില്‍
ഭരണിക്കാവ്
ഗ്രാമപഞ്ചായത്തില്‍
ഉള്‍പ്പെട്ട
പുത്തന്‍പുര കോളനി,
കൃഷ്ണപുരം
ഗ്രാമപഞ്ചായത്തില്‍
ഉള്‍പ്പെട്ട
ചാലയ്ക്കല്‍ കോളനി
എന്നിവിടങ്ങളില്‍
അംബേദ്കര്‍ ഗ്രാമം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നടപ്പാക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്; ഇവയുടെ
പുരോഗതി വിശദമാക്കാമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ
ചികിത്സാധനസഹായ പദ്ധതി
2545.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം 2019 മേയ് 31
വരെ പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളുടെ
ചികിത്സാധനസഹായ പദ്ധതി
പ്രകാരം എത്ര പേര്‍ക്ക്
ധനസഹായം നല്കി ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം എത്ര
രൂപയുടെ ധനസഹായമാണ്
ഇതിനകം വിതരണം
ചെയ്തിട്ടുള്ളത് ;
(സി)
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
കാന്‍സര്‍ രോഗികള്‍ക്ക്
ചികിത്സാസഹായത്തിന്
പ്രത്യേക പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ
;
(ഡി)
പക്ഷാഘാതം
പിടിപ്പെട്ട്
കിടപ്പുരോഗികളായ
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
പ്രസ്തുത പദ്ധതിപ്രകാരം
ലഭിക്കുന്ന പരമാവധി
ധനസഹായം എത്രയാണ് ;
അതിന് എന്തെങ്കിലും
വരുമാനപരിധി
നിശ്ചയിച്ചിട്ടുണ്ടോ ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ
ചികില്‍സാ ചെലവ്
2546.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗക്കാരുടെ
ചികില്‍സാച്ചെലവിനായി
എത്ര രൂപയാണ് ഇതിനകം
അനുവദിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
ഷൊർണൂർ മണ്ഡലത്തില്‍
ആകെ എത്ര രൂപയാണ്
അനുവദിച്ചിട്ടുളളത്
എന്ന് വിശദമാക്കാമോ?
പട്ടികജാതി
വിഭാഗങ്ങള്‍ക്കുളള
ക്ഷേമപദ്ധതികള്‍
2547.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗങ്ങളുടെ
ഉന്നമനത്തിനായി ഇൗ
സര്‍ക്കാര്‍ പുതുതായി
ആവിഷ്ക്കരിച്ച്
നടപ്പിലാക്കിയ
ക്ഷേമപദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
പ്രസ്തുത
ഓരോ പദ്ധതിക്കും
2018-19-ല്‍ എന്ത് തുക
വീതമാണ്
വകയിരുത്തിയിരുന്നത്;
അതില്‍ എന്ത് തുക
മാര്‍ച്ച് 31ന് മുമ്പ്
ചെലവഴിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗങ്ങൾക്കെതിരെയുള്ള
അതിക്രമങ്ങള്‍
2548.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗങ്ങൾക്കെതിരെയുള്ള
അതിക്രമങ്ങള്‍
വര്‍ദ്ധിച്ചുവരുന്നതായി
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
പട്ടികജാതി-പട്ടികവര്‍ഗ്ഗ
ജനവിഭാഗങ്ങളുടെ സംരക്ഷണ
നിയമത്തിന്റെ
അന്തസ്സത്ത തന്നെ
ഇല്ലാതാക്കുന്ന
സുപ്രീംകോടതി
വിധിക്കെതിരെ
സംസ്ഥാനസര്‍ക്കാര്‍
റിവ്യൂ ഹര്‍ജി
ഫയല്ചെയ്തിരുന്നോ;
ഉണ്ടെങ്കിൽ പ്രസ്തുത
റിവ്യൂ ഹര്‍ജിയുടെ
തീരുമാനം
എന്തായിരുന്നു;
(സി)
സുപ്രീംകോടതി
വിധിക്ക് ശേഷം
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കെതിരെയുള്ള
അതിക്രമങ്ങളില്‍
വര്‍ദ്ധനവ് വന്നതായി
കണ്ടെത്തിയിട്ടുണ്ടോ;ഉണ്ടെങ്കിൽ
വിശദാംശം നല്‍കുമോ?
കുടുംബനാഥന്
മരണപ്പെട്ടാൽ ലഭിക്കുന്ന
ധനസഹായം
2549.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കുടുംബനാഥൻ
മരണപ്പെട്ടാൽ
പട്ടികജാതി
കുടുംബങ്ങൾക്ക്
അനുവദിച്ചുവരുന്ന
ധനസഹായം
വർധിപ്പിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
വാത്സല്യനിധി
2550.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.മുരളി
പെരുനെല്ലി
,,
പുരുഷന് കടലുണ്ടി
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
പെണ്‍കുട്ടികളുടെ
സമഗ്രവികസനത്തിനായി
നടപ്പിലാക്കി വരുന്ന
നൂതനപദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി 'വാത്സല്യനിധി'
എന്ന പേരില്‍ പദ്ധതി
ആവിഷ്കരിച്ചുട്ടുണ്ടോ;
(സി)
പട്ടികജാതിയില്‍പ്പെട്ട
പെണ്‍കുട്ടികളുടെ
ഉന്നമനത്തിനായി
എന്തെല്ലാം
കാര്യങ്ങളാണ് ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതി പ്രകാരം ഒരു
പെണ്‍കുട്ടിക്ക്
ലഭിക്കുന്ന
ആനുകൂല്യങ്ങള്‍
എന്തൊക്കെയാണെന്നും
ഇതില്‍ അംഗമായി
ചേരുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്നും
വിശദമാക്കാമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗക്കാരുടെ
ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി
തുക
2551.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
2016-17,2017-18,2018-19
എന്നീ
സാമ്പത്തികവര്‍ഷങ്ങളില്‍
പട്ടികജാതി
പട്ടികവര്‍ഗ്ഗക്കാരുടെ
വികസന
ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി
ബഡ്ജറ്റില്‍
വകയിരുത്തിയ തുകയുടെയും
ചെലവഴിച്ച തുകയുടെയും
കണക്കുകള്‍ നല്‍കാമോ;
(ബി)
മേല്‍പ്പറഞ്ഞ
സാമ്പത്തിക
വര്‍ഷങ്ങളില്‍
കേന്ദ്രത്തില്‍ നിന്ന്
ഇവരുടെ വികസന ക്ഷേമ
പ്രവര്‍ത്തനങ്ങള്‍ക്കായി
ലഭിച്ച തുകയും
ചെലവഴിച്ച തുകയും എത്ര;
ഇതില്‍
കുറവുവന്നിട്ടുണ്ടോ;വിശദമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
പൂര്‍ത്തീകരിച്ച
പട്ടികജാതി
പട്ടികവര്‍ഗ്ഗക്കാരുടെ
വികസന ക്ഷേമ
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
വിശദമാക്കുമോ?
വട്ടവട
മാതൃക ഗ്രാമം പദ്ധതി
2552.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വികസന വകുപ്പ്
നടപ്പിലാക്കുന്ന വട്ടവട
മാതൃക ഗ്രാമം
പദ്ധതിയുടെ നിലവിലെ
സ്ഥിതി എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി സമയബന്ധിതമായി
നടപ്പിലാക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കുമോ?
പഠനമുറി
പദ്ധതി
2553.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്ക്
പഠനമുറി നിര്‍മ്മിച്ച്
നല്കുന്ന പദ്ധതി
പ്രകാരം തിരുവനന്തപുരം
ജില്ലയില്‍ എത്ര
പഠനമുറികള്‍
നിര്‍മ്മിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
നെടുമങ്ങാട്
നിയോജകമണ്ഡലത്തിലെ എത്ര
കുടുംബങ്ങളെ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ?
ബിമ്മരം
കോളനിയില്‍ അംബേദ്കര്‍
സ്വയംപര്യാപ്ത പട്ടികജാതി
കോളനി പദ്ധതി
2554.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അംബേദ്കര്‍
സ്വയംപര്യാപ്ത
പട്ടികജാതി കോളനി
പദ്ധതിയിലുള്‍പ്പെടുത്തി
പെരുനാട് പഞ്ചായത്തിലെ
ബിമ്മരം കോളനിയില്‍
എന്തൊക്കെ
വികസനപ്രവര്‍ത്തനങ്ങള്‍
നടത്താനാണ് സര്‍ക്കാര്‍
നിശ്ചയിച്ചിരുന്നത്;
എത്ര രൂപയാണ് ഇതിനായി
വക
മാറ്റിയിരിക്കുന്നത്;
ആരാണ് ഇതിന്റെ നിര്‍വഹണ
ഏജന്‍സി; എന്നാണ് ഇവരെ
കരാര്‍
ഏല്‍പ്പിച്ചത്;വിശദമാക്കുമോ;
(ബി)
എന്തൊക്കെ
പദ്ധതികളാണ് ഇത്
പ്രകാരം ഇവിടെ
ആരംഭിച്ചത്; ഏതൊക്കെ
പദ്ധതികള്‍
പൂര്‍ത്തീകരിച്ചു; ഇനി
ആരംഭിക്കാനുള്ള
പദ്ധതികള്‍ ഏതൊക്കെ;
ഇവ തുടങ്ങാനുള്ള
കാലതാമസം എന്താണെന്നും
പറയാമോ; എത്ര രൂപയാണ്
ഓരോ പദ്ധതിക്കും
ചെലവഴിച്ചത്;
(സി)
അവശേഷിക്കുന്ന
പദ്ധതികള്‍ തടസ്സങ്ങള്‍
നീക്കി എന്ന്
ആരംഭിക്കാനാകും;
വിശദാംശം
ലഭ്യമാക്കുമോ?
മണലൂര്‍
മണ്ഡലത്തിലെ പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്ക്
പഠനമുറികള്‍
2555.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്ക്
പഠനമുറികള്‍
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്;
(ബി)
പഠനമുറി
പദ്ധതിയിലേക്ക് മണലൂര്‍
മണ്ഡലത്തില്‍ നിന്നും ഈ
സര്‍ക്കാരിന്റെ
കാലത്ത്എത്ര പേരെ
തെരഞ്ഞെടുത്തിട്ടുണ്ടെന്നും
ഇതുവരെ എത്ര
പഠനമുറികള്‍
നിര്മ്മിച്ചുനല്കിയിട്ടുണ്ടെന്നും,
എത്ര പഠനമുറികളുടെ
നിര്‍മ്മാണം
പുരോഗമിക്കുന്നുണ്ടെന്നും
അറിയിക്കാമോ?
കളമശ്ശേരി
മണ്ഡലത്തില്‍ പട്ടികജാതി
കോളനിയിലെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
2556.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-2017
ലെ അംബേദ്കര്‍
ഗ്രാമവികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി നല്കിയ
കളമശ്ശേരി നിയോജക
മണ്ഡലത്തിലെ കുന്നുകര
പട്ടികജാതി കോളനിയിലെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിലെ
കാലതാമസത്തിന് കാരണം
വിശദമാക്കാമോ;
(ബി)
ഈ
പ്രവൃത്തിയുടെ ടെണ്ടര്‍
നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
(സി)
പ്രവൃത്തി
എന്നത്തേയ്ക്ക്
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
പട്ടികജാതി
-പട്ടിക വര്‍ഗ്ഗ ക്ഷേമ
പദ്ധതികളുടെ മോണിറ്ററിംഗ്
2557.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കായി
നടപ്പാക്കുന്ന വിവിധ
ക്ഷേമപദ്ധതികളുടെ
പ്രയോജനം യഥാര്‍ത്ഥ
ഗുണഭോക്താക്കള്‍ക്ക്
തന്നെ
ലഭിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്താന്‍
നിലവില്‍
സംവിധാനമുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഇതിനായി പ്രത്യേക
മോണിറ്ററിംഗ് സംവിധാനം
ഏര്‍പ്പെടുത്തുമോ?
അംബേദ്കര്‍
ഗ്രാമവികസന പദ്ധതി പ്രകാരം
നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങള്‍
2558.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
അംബേദ്കര്‍
ഗ്രാമവികസന പദ്ധതി
പ്രകാരം ഒറ്റപ്പാലം
മണ്ഡലത്തിലെ ഓരോ
പട്ടികജാതി കോളനിയിലും
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടപ്പിലാക്കി എന്ന്
വ്യക്തമാക്കാമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ
വിദ്യാഭ്യാസ നിലവാരം
മെച്ചപ്പെടുത്താനുള്ള
പദ്ധതികള്‍
2559.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്കായി
നടപ്പിലാക്കിയ പഠനമുറി
സംവിധാനം
പൂര്‍ണ്ണതോതില്‍
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
ഇതിനകം എത്ര
പഠനമുറികള്‍
പൂര്‍ത്തിയാക്കുവാന്‍
സാധിച്ചുവെന്ന്
വെളിപ്പെടുത്താമോ;
(ബി)
പട്ടികവര്‍ഗ്ഗ
വിഭാഗത്തിലെ
വിദ്യാര്‍ത്ഥികളുടെ
വിദ്യാഭ്യാസ നിലവാരം
മെച്ചപ്പെടുത്തുവാന്‍
ആവിഷ്ക്കരിച്ച സാമൂഹ്യ
പഠനമുറി സൗകര്യം ഇതിനകം
എത്ര കേന്ദ്രങ്ങളില്‍
ഏര്‍പ്പെടുത്തി;
പ്രസ്തുത
കേന്ദ്രങ്ങളില്‍
എന്തൊക്കെ
സൗകര്യങ്ങളാണ്
വിദ്യാര്‍ത്ഥികള്‍ക്ക്
ലഭ്യമാക്കുന്നത് എന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
പദ്ധതികളിലൂടെ
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗത്തിലെ
കുട്ടികളുടെ പഠന
നിലവാരത്തില്‍ പുരോഗതി
കൈവരിച്ചതായി
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
പ്രസ്തുത
പദ്ധതികള്‍ക്കായി
ഇതിനകം എന്ത് തുകയാണ്
ചെലവഴിച്ചത്;
ഇവയ്ക്കായി
എന്തെങ്കിലും
കേന്ദ്രസഹായം ലഭ്യമാണോ;
വിശദാംശം നല്‍കുമോ?
പട്ടികജാതി
യുവതികള്‍ക്കായുള്ള
വിവാഹധനസഹായം
2560.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
യുവതികള്‍ക്കായുള്ള
വിവാഹധനസഹായം
നല്‍കുന്നതിന്റെ
മാനദണ്ഡങ്ങള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
മാനദണ്ഡങ്ങള്‍ പാലിച്ച്
വിവാഹധനസഹായത്തിന്
അര്‍ഹത നേടുന്നവര്‍ക്ക്
അവ യഥാസമയം
ലഭിക്കുന്നില്ല എന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ധനസഹായം നല്കുന്നതില്
നേരിടുന്ന
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കാമോ;
(ഡി)
2017-18
സാമ്പത്തികവര്‍ഷം
അര്‍ഹത നേടിയ, ഇനിയും
സഹായം ലഭിക്കാത്തവരെ
സംബന്ധിച്ച കണക്കുകള്‍
വ്യക്തമാക്കാമോ?
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വികസന വകുപ്പുകള്‍ മുഖേന
കോങ്ങാട് മണ്ഡലത്തില്‍
നടപ്പിലാക്കുന്ന പദ്ധതികള്‍
2561.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വികസന വകുപ്പുകള്‍
മുഖേന കോങ്ങാട്
മണ്ഡലത്തില്‍
നടപ്പിലാക്കിയിട്ടുള്ളതും
നടപ്പിലാക്കാനുള്ളതുമായ
പദ്ധതികളുടെ വിശദവിവരം
നല്‍കുമോ ;
(ബി)
ഓരോ
പദ്ധതിയുടെയും പുരോഗതി
വിവരവും
അനുവദിച്ചിട്ടുള്ള
തുകയുടെയും വിശദവിവരം
നല്‍കുമോ ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ക്ക് വീട്
നല്കുന്ന പദ്ധതി
2562.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വന്തമായി
വീടുകളില്ലാത്ത പട്ടിക
ജാതി/പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ക്ക് വീട്
നിര്‍മ്മിച്ച്
നല്‍കുന്നതിനായി
സര്‍ക്കാര്‍
നടപ്പിലാക്കിവരുന്ന
പദ്ധതിയുടെ പുരോഗതി
എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം സ്വന്തമായി
വീടില്ലാത്ത എത്ര
പട്ടികജാതി/പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ക്ക് വീട്
നിര്‍മ്മിച്ചു
നല്‍കിയിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ?
എസ്.ടി കോര്‍പ്പസ് ഫണ്ട് വഴി
തുക അനുവദിച്ച് ഭരണാനുമതി
ലഭിച്ച പ്രവൃത്തികള്‍
2563.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തില്‍
2018-19
സാമ്പത്തികവര്‍ഷം
എസ്.ടി കോര്‍പ്പസ്
ഫണ്ട് വഴി തുക
അനുവദിച്ച് ഭരണാനുമതി
ലഭിച്ച പ്രവൃത്തികള്‍
ഏതൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളില്‍
ഏതൊക്കെ
പൂര്‍ത്തീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
പൂര്‍ത്തീകരിക്കാത്ത
മറ്റു പ്രവൃത്തികളുടെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ?
വനമേഖലയെ
കൂട്ടിയിണക്കി ആനത്താരകളുടെ
നിര്‍മ്മാണം
2564.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനമേഖലയെ
കൂട്ടിയിണക്കി
ആനത്താരകള്‍
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട് ആദിവാസി
കുടുംബങ്ങളെ മാറ്റി
പാര്‍പ്പിക്കേണ്ടി
വരുമാേ;
(ബി)
എങ്കില്‍
എത്ര കുടുംബങ്ങളെ
മാറ്റി
പാര്‍പ്പിക്കേണ്ടിവരും
; ഇതിനകം എത്ര
കുടുംബങ്ങളെ മാറ്റി
പാര്‍പ്പിക്കുകയുണ്ടായി;
(സി)
ദേശീയ
വനവാസനിയമമനുസരിച്ച്
വനത്തിനകത്ത്
ആദിവാസികള്‍ക്ക് സ്വയം
നിര്മ്മാണാവകാശമുണ്ടാേ;
(ഡി)
എങ്കില്‍
വനാവകാശനിയമം ഇനിയും
നടപ്പാക്കാത്ത
സംസ്ഥാനമെന്ന നിലയില്‍
ഇത് പുനരധിവാസത്തിന്
തടസ്സമാകുമാേ;
വിശദാംശങ്ങള്‍
നല്കുമാേ?
തൊഴിലും
ജീവനോപാധിയും നഷ്ടപ്പെട്ടവര്‍
2565.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉണ്ടായ പ്രളയത്തില്‍
എത്ര പട്ടികജാതി
പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ക്ക്
തൊഴിലും ജീവനോപാധിയും
നഷ്ടപ്പെട്ടിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഇങ്ങനെ
തൊഴിലും ജീവനോപാധിയും
നഷ്ടപ്പെട്ടവര്‍ക്ക്
പട്ടികജാതി
പട്ടികവര്‍ഗ്ഗ വകുപ്പ്
മുഖാന്തരം എന്തെല്ലാം
സഹായമാണ്
ലഭ്യമാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ?
വ്ലാവെട്ടി
ട്രൈബല്‍ സ്കൂളിലെ
അടിസ്ഥാനസൗകര്യ വികസനം
2566.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറശ്ശാല
മണ്ഡലത്തിലെ
കള്ളിക്കാട്
ഗ്രാമപഞ്ചായത്തിലെ
വ്ലാവെട്ടി ഗവ.ട്രൈബല്‍
എല്‍.പി. സ്കൂളിലെ
അടിസ്ഥാനസൗകര്യ
വികസനത്തിനായി
നടപടികള്‍
സ്വീകരിക്കുമോ;വ്യക്തമാക്കുമോ?
(ബി)
ഈ
സ്കൂളിനെ
യു.പി.സ്കൂളായി
അപ്ഗ്രേഡ്
ചെയ്യുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
അംബേദ്കര്‍
സ്വയംപര്യാപ്തഗ്രാമം പദ്ധതി
2567.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അംബേദ്കര്‍
സ്വയംപര്യാപ്തഗ്രാമം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
പുതുതായി കോളനികള്‍
നവീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പാറശ്ശാല
നിയോജകമണ്ഡലത്തില്‍
ഫീസിബിലിറ്റി ഉളള എത്ര
പട്ടികജാതി-
പട്ടികവര്‍ഗ്ഗ
കോളനികളുണ്ട് എന്ന
വിവരം
പഞ്ചായത്തടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ?
ചെമ്പക്കാട്
എസ്.റ്റി. കോളനിയിലെ വീട്
പ്രശ്നം
2568.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ബോഡഡുക്ക
പഞ്ചായത്തിലെ
ചെമ്പക്കാട് എസ്.റ്റി.
കോളനിയില്‍
വാസയോഗ്യമല്ലാത്ത
വീടുകളില്‍ കഴിയുന്ന
കുടുംബങ്ങള്‍ക്ക് വീട്
നല്‍കുന്നതിന്
എന്തെങ്കിലും
തുടര്‍നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
മഴക്കാലത്ത്
സ്വന്തം വീട്ടില്‍
കഴിയാന്‍ സാധിക്കാത്ത
വിധം
ചോര്‍ന്നൊലിക്കുന്ന
വീടുകളിലാണ് കോളനി
നിവാസികള്‍
താമസിക്കുന്നതെന്ന
വിഷയം വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
എങ്കില്‍
ഈ പ്രശ്നം
പരിഹരിക്കുന്നതിന്
അടിയന്തരനടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
വിദ്യാഭ്യാസ
വിവരവിനിമയ പദ്ധതി
2569.
ശ്രീ.ആര്.
രാമചന്ദ്രന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വിദ്യാഭ്യാസ വിവരവിനിമയ
പദ്ധതി സംബന്ധിച്ച
വിശദവിവരങ്ങള്‍
അറിയിക്കുമോ;
(ബി)
പട്ടികവര്‍ഗ്ഗക്കാരുടെ
ജീവിതരീതിയും അവരുടെ
സാംസ്കാരിക
പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള
ഡിജിറ്റല്‍
ഡോക്യുമെന്റേഷന്
ജോലികള്‍ പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോl;
(സി)
പട്ടികവര്‍ഗ്ഗ
വികസനവകുപ്പിന്റെ
പദ്ധതി
പ്രവര്‍ത്തനങ്ങള്‍
സംബന്ധിച്ച
പരിപാടികളുടെ
പ്രചാരണം/ഡോക്യുമെന്റേഷന്
എന്നിവ ഏതൊക്കെ
വിധത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
സര്‍ഗോത്സവം,
കളിക്കളം തുടങ്ങിയ
കലാകായിക മേളകളുടെ
പ്രോത്സാഹനം ഈ
പദ്ധതിയുടെ കീഴില്‍
വരുമോയെന്ന്
വ്യക്തമാക്കുമോ;
(ഇ)
പട്ടികവര്‍ഗ്ഗക്കാര്‍ക്കിടയിലെ
ദാരിദ്ര്യം,
പോഷകാഹാരക്കുറവ് എന്നിവ
ഇല്ലാതാക്കുന്നതിനായി
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ?
ഒറ്റപ്പെട്ട
പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ക്ക്
നടപ്പിലാക്കുന്ന പദ്ധതികളുടെ
ഗുണഫലങ്ങള്‍
2570.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
മേഖലയ്ക്ക് പുറത്ത്
താമസിക്കുന്ന
ഒറ്റപ്പെട്ട
കുടുംബങ്ങള്‍ക്ക്
പട്ടികവര്‍ഗ്ഗ
മേഖലയില്‍
നടപ്പിലാക്കുന്ന
പദ്ധതികളുടെ
ഗുണഫലങ്ങള്‍ ലഭിക്കാത്ത
സാഹചര്യത്തില്‍
അവര്‍ക്കായി പ്രത്യേക
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ.
വിശദാംശം നല്‍കുമോ;
(ബി)
ഈ
വിഭാഗത്തില്‍പ്പെട്ട
എത്ര കുടുംബങ്ങള്‍
ഉണ്ടെന്നാണ്
കണക്കാക്കിയിട്ടുള്ളത്.
ഇതിനകം ഏതൊക്കെ
ജില്ലകളില്‍
കുടുംബാധിഷ്ടിത മൈക്രോ
പ്ലാനുകള്‍ തയ്യാറാക്കി
നടപ്പിലാക്കിയിട്ടുണ്ട്;
(സി)
ഈ
പദ്ധതിക്ക് 2019-20 ല്‍
എന്ത് തുകയാണ്
വകയിരുത്തിയിട്ടുള്ളത്;വിശദമാക്കുമോ?
പട്ടികവര്‍ഗ്ഗ
വികസന കോര്പ്പറേഷന് വഴി
നല്കിയ വായ്പ
2571.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വിഭാഗക്കാര്‍ വിവിധ
ധനകാര്യസ്ഥാപനങ്ങളില്‍
നിന്നും എടുത്ത
വായ്പകള്‍
എഴുതിത്തള്ളുന്ന പദ്ധതി
നിലവിലുണ്ടോ; പ്രസ്തുത
പദ്ധതി പ്രകാരം
എന്നുവരെ തിരിച്ചടവ്
കാലാവധി
പൂര്‍ത്തിയാക്കിയ
കടങ്ങളാണ്
എഴുതിതള്ളുന്നത്;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പട്ടികവര്‍ഗ്ഗ വികസന
കോര്പ്പറേഷന് വഴി
വായ്പയെടുത്ത എത്ര
പേര്‍ക്ക് ഇതിന്റെ
ആനുകൂല്യം ലഭിച്ചു ;
എത്ര കോടി രൂപയുടെ
വായ്പയാണ്
എഴുതിത്തള്ളിയത്;
വിശദമാക്കുമോ;
(സി)
2016
ജൂണിന് ശേഷം
പട്ടികവര്‍ഗ്ഗ വികസന
വകുപ്പ് മുഖേന എത്ര
പേരുടെ വായ്പ എഴുതി
തള്ളി; എത്ര കോടി
രൂപയാണ് ഇപ്രകാരം എഴുതി
തള്ളിയത്?
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കായി നൂതന
ക്ഷേമപദ്ധതികള്‍
2572.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളുടെ
ഉന്നമനത്തിനായി
പുതുതായി
ആവിഷ്ക്കരിച്ച്
നടപ്പിലാക്കിയ
ക്ഷേമപദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
ഓരോ
പദ്ധതിക്കും 2018-19ല്‍
എന്ത് തുക വീതമാണ്
വകയിരുത്തിയിരുന്നത്;
എത്ര തുക മാര്‍ച്ച്
31ന് മുമ്പ്
ചെലവഴിച്ചു;
(സി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ഇൗ വിഭാഗങ്ങള്‍ക്കായി
നടപ്പിലാക്കിയ
ഏതെങ്കിലും പദ്ധതികള്‍
പേരുമാറ്റി
നടപ്പിലാക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കായി
ഭവനനിര്‍മ്മാണ പദ്ധതികള്‍
2573.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കായി
സര്‍ക്കാര്‍
നടപ്പിലാക്കിവരുന്ന
വിവിധ
ഭവനനിര്‍മ്മാണ/നവീകരണ
പദ്ധതികള്‍ സംബന്ധിച്ച
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
കാലപ്പഴക്കം
കൊണ്ടും പ്രകൃതിക്ഷോഭം
മൂലവും മറ്റുകാരണങ്ങള്‍
കൊണ്ടും തകര്‍ച്ചയിലായ
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളുടെ ഇരട്ട
വീടുകള്‍ ഒറ്റ വീടായി
പുനര്‍നിര്‍മ്മിക്കുന്നതിന്
സര്‍ക്കാര്‍പദ്ധതികള്‍/ധനസഹായ
സ്കീമുകള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദവിവരങ്ങള്‍
അറിയിക്കുമോ?
പട്ടികവർഗക്ഷേമ
വകുപ്പ് നടപ്പിലാക്കിവരുന്ന
വികസനപദ്ധതികൾ
2574.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവർഗ്ഗ
വിഭാഗത്തിൽപ്പെട്ട
അഭ്യസ്തവിദ്യരായ
യുവതീയുവാക്കൾക്ക്
സർക്കാർ മേഖലയിലോ
സ്വകാര്യമേഖലയിലോ സ്വയം
തൊഴിൽ മേഖലയിലോ
തൊഴിലവസരങ്ങൾ
ലഭ്യമാക്കുന്നതിന്
നടപ്പിലാക്കിവരുന്ന
പദ്ധതികളെ സംബന്ധിച്ച്
വിശദമാക്കുമോ;
(ബി)
പട്ടികവർഗ
ക്ഷേമ പ്രവർത്തനങ്ങളിൽ
ഏതൊക്കെ വകുപ്പുകളും
സന്നദ്ധസംഘടനകളുമാണ്
ക്ഷേമവകുപ്പുമായി
സഹകരിക്കുന്നത് എന്ന്
വ്യക്തമാക്കാമോ; ഇവർ
ഏറ്റെടുത്ത പദ്ധതികളെ
സംബന്ധിച്ച്
വിശദമാക്കുമോ;
(സി)
വനത്തിനുള്ളിൽ
മാത്രം ജീവിക്കുന്ന
പട്ടികവർഗ വിഭാഗങ്ങൾ
ഏതൊക്കെ ; അവരുടെ
കുട്ടികളുടെ പ്രാഥമിക
വിദ്യാഭ്യാസവും
ആരോഗ്യവും
ഉറപ്പുവരുത്തുന്നതിന്
പ്രത്യേകമായി
എന്തെങ്കിലും പദ്ധതികൾ
നടപ്പിലാക്കുന്നുണ്ടോ
;എങ്കിൽ വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
ആദിവാസികള്‍ക്ക്
വനഭൂമിയിലെ അവകാശം
2575.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസികള്‍ക്ക്
വനഭൂമിയിലെ അവകാശം
നല്‍കുന്നത്
സംബന്ധിച്ച്
ബഹു.സുപ്രീം
കോടതിയില്‍ യഥാസമയം
സത്യവാങ്മൂലം ഫയല്‍
ചെയ്യാത്തതില്‍
പിഴയടയ്ക്കുവാന്‍
കോടതി
നിര്‍ദ്ദേശിച്ചിരുന്നോ;
(ബി)
എങ്കില്‍
എന്ത് തുകയാണ് പിഴയായി
ലീഗല്‍ സര്‍വ്വീസസ്
കമ്മിറ്റിക്ക്
ഒടുക്കിയതെന്ന്
വ്യക്തമാക്കുമോ?
മിശ്രവിവാഹിതര്‍ക്ക്
ധനസഹായം
2576.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
മിശ്രവിവാഹിതര്‍ക്ക്
അനുവദിച്ചിട്ടുള്ള
ധനസഹായം എത്രയാണ്;
(ബി)
പ്രസ്തുത
നിരക്ക് എന്നാണ്
നിശ്ചയിച്ചത്; അത്
കാലോചിതമായി
പരിഷ്കരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
മിശ്രവിവാഹിതരായ
ദമ്പതിമാരുടെ
മക്കള്‍ക്ക്
അനുവദിച്ചിട്ടുള്ള
വിദ്യാഭ്യാസ
ആനുകൂല്യങ്ങള്‍
എന്തൊക്കെയാണ്;
വിശദമാക്കാമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ ചികില്‍സ
ധനസഹായ വിതരണം
2577.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ ചികില്‍സ
ധനസഹായ വിതരണവുമായി
ബന്ധപ്പെട്ട്
ടി.ഗ്രാന്റ്സ് വഴി
നല്കുന്ന ചികില്‍സ
ധനസഹായ അപേക്ഷകളില്‍
രോഗിക്ക് ധനസഹായം
ലഭിക്കുന്നതിന്
കാലതാമസം നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഓണ്‍ലൈന്‍
പോര്‍ട്ടല്‍ വഴി
അപേക്ഷിക്കുന്നവര്‍ക്ക്
ധനസഹായം കിട്ടുന്നതിന്
കാലതാമസം
നേരിടുന്നുണ്ടോ;
ധനസഹായം കിട്ടുന്നതിന്
കാലതാമസം നേരിടുന്നതായ
പരാതികള്‍
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
ധനസഹായം സംബന്ധിച്ച്
എം.എല്‍.എ. മാര്‍ക്ക്
അറിയിപ്പ് നല്‍കാറുണ്ടോ
എന്നറിയിക്കാമോ;
(സി)
കടുത്തുരുത്തി
മണ്ഡലത്തിലെ എത്ര
പട്ടികവര്‍ഗ്ഗ ചികില്‍സ
ധനസഹായ അപേക്ഷകള്‍ ബഹു.
മന്ത്രിയുടെ ഓഫീസിലും
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വകുപ്പിലും
തീരുമാനമാകാതെ
കിടക്കുന്നുണ്ട്; അവ
എന്നേക്ക്
തീര്‍പ്പുകല്‍പ്പിക്കും
എന്നറിയിക്കാമോ;
(ഡി)
പാസ്സായ
അപേക്ഷകളെക്കുറിച്ച്
ഗുണഭോക്തക്കള്‍ക്ക്
വിവരം നല്കുന്നുണ്ടോ
എന്നറിയിക്കാമോ;
ഇല്ലെങ്കിൽ ആവശ്യമായ
നടപടി സ്വീകരിക്കുമോ;
(ഇ)
ടി.
ഗ്രാന്റ്സ് സോഫ്റ്റ്
വെയറില്‍ മാറ്റം
വരുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
അപേക്ഷയുടെ ഒറിജിനല്‍
ബ്ലോക്ക് ഓഫീസില്‍
എത്തിക്കണം എന്ന
വ്യവസ്ഥ ഒഴിവാക്കുമോ?
മലക്കപ്പാറയിലെ
ട്രൈബല്‍ ഒ.പി. ക്ലീനിക്ക്
2578.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ടാറ്റ
കമ്പനിയുടെ
ഉടമസ്ഥതയിലുള്ള
സ്ഥലത്ത് ജീര്‍ണിച്ച
കെട്ടിടത്തില്‍
പ്രവര്‍ത്തിച്ചുവരുന്ന
അതിരപ്പിള്ളി
പഞ്ചായത്തിലെ
മലക്കപ്പാറയിലെ
ട്രൈബല്‍ ഒ.പി.
ക്ലീനിക്കിന്
സ്വന്തമായി ഒരു
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
പോസ്റ്റ്
മെട്രിക് ഹോസ്റ്റല്‍
2579.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
16-ല്‍
അധികം വരുന്ന ആദിവാസി
കോളനികള്‍
ഉള്‍പ്പെടുന്ന കോതമംഗലം
മണ്ഡലത്തില്‍
പട്ടികവര്‍ഗ്ഗവിഭാഗം
കുട്ടികള്‍ക്കായുള്ള
പോസ്റ്റ് മെട്രിക്
ഹോസ്റ്റല്‍
സര്‍ക്കാരിന്റെ
പരിഗണനയില്‍ ഉണ്ടോ;
വിശദമാക്കാമോ;
(ബി)
ആണ്‍കുട്ടികള്‍ക്കും,
പെണ്‍കുട്ടികള്‍ക്കും
പ്രത്യേകം പോസ്റ്റ്
മെട്രിക് ഹോസ്റ്റലുകൾ
ആരംഭിക്കുന്നതിനായി
സ്വകാര്യകെട്ടിടം
വാടകയ്ക്കെടുത്ത്
വാടകയും മറ്റ് അനുബന്ധ
ചെലവുകളും സഹിതം നല്കിയ
പ്രൊപ്പോസലില്‍
സര്‍ക്കാര്‍ എന്ത്
തീരുമാനമാണെടുത്തിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(സി)
കോതമംഗലം
മണ്ഡലത്തിലെ 16-ല്‍
അധികം വരുന്ന ആദിവാസി
കോളനികളിലെ
കുട്ടികള്‍ക്കും
സമീപജില്ലയിലെ
പട്ടികവര്‍ഗ്ഗ
കുട്ടികള്‍ക്കും
ഉപകാരപ്പെടുന്ന
തരത്തില്‍ കോതമംഗലത്ത്
പോസ്റ്റ് മെട്രിക്
ഹോസ്റ്റല്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
പട്ടികവര്‍ഗ്ഗ
കുട്ടികള്‍ക്കായി പാേസ്റ്റ്
മെട്രിക് ഹാേസ്റ്റല്‍
2580.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
കുട്ടികള്‍ക്കായി
പാേസ്റ്റ് മെട്രിക്
ഹാേസ്റ്റല്‍
ആരംഭിക്കുന്നതിന്
കാേതമംഗലം മണ്ഡലത്തില്‍
വടാശ്ശേരി ബ്ലാേക്ക്
പഞ്ചായത്തിന്റെ
ഒഴിഞ്ഞുകിടക്കുന്ന
കെട്ടിടം
പട്ടികവര്‍ഗ്ഗവകുപ്പിന്
വിട്ടുനല്‍കുന്നതിനുള്ള
തീരുമാനം
ലഭ്യമായിട്ടുണ്ടോ എന്ന്
അറിയിക്കുമോ;
(ബി)
എങ്കില്‍
ഇതിന്മേല് എന്ത്
തുടര്‍നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമാേ;
(സി)
പ്രസ്തുത
കെട്ടിടം
ഏറ്റെടുക്കുന്നതുമായി
ബന്ധപ്പെട്ട്
സ്വീകരിച്ചിട്ടുള്ള
നടപടി വ്യക്തമാക്കാമാേ;
(ഡി)
കെട്ടിടം
ഏറ്റെടുത്ത് ആവശ്യമായ
അറ്റ കുറ്റപണികള്‍
നടത്തി പാേസ്റ്റ്
മെട്രിക് ഹാേസ്റ്റല്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമാേ?
ഹോസ്റ്റലുകളുടെ
പ്രവര്‍ത്തനങ്ങള്‍ക്കും
നവീകരണത്തിനും സ്വീകരിച്ച
നടപടി
2581.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വകുപ്പിന്റെ
ചുമതലയിലുള്ള
പ്രീമെട്രിക്,
പോസ്റ്റ്മെട്രിക്
ഹോസ്റ്റലുകളുടെ
പ്രവര്‍ത്തനങ്ങള്‍ക്കും
നവീകരണത്തിനും
സ്വീകരിച്ച നടപടികളും
പദ്ധതിരേഖയും
വിശദമാക്കുമോ;
(ബി)
മാവേലിക്കര
മണ്ഡലത്തിലെ
ഹോസ്റ്റലിന്റെ
പ്രവര്‍ത്തനങ്ങള്‍ക്ക്
സ്വീകരിച്ച നടപടികളും
പദ്ധതിരേഖയും
വിശദമാക്കുമോ?
വെറ്റിലപ്പാറയിൽ
ട്രൈബല്‍ ഗേള്‍സ് ഹോസ്റ്റല്‍
2582.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെറ്റിലപ്പാറയിൽ
എക്സ്സര്വ്വീസ് മെന്‍
കോളനി സൊസൈറ്റി
വിട്ടുനല്‍കിയ സ്ഥലത്ത്
ട്രൈബല്‍ ഗേള്‍സ്
ഹോസ്റ്റല്‍
അനുവദിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(ബി)
ഇതിനായുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ് എന്ന്
അറിയിക്കാമോ ;
(സി)
ആവശ്യമായ
അനുമതികളും ഫണ്ടും
ലഭ്യമാക്കി ഹോസ്റ്റല്‍
നിർമ്മാണം അടിയന്തരമായി
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ ?
ആലത്തൂര്‍
മണ്ഡലത്തിലെ പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
കുടുംബങ്ങള്‍ക്ക് പട്ടയവിതരണം
2583.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ആലത്തൂര്‍ മണ്ഡലത്തില്‍
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
എത്ര കുടുംബങ്ങള്‍ക്ക്
പട്ടയം
ലഭ്യമാക്കിയിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
വിഭാഗത്തില്‍പ്പെട്ട
എത്ര കുടുംബങ്ങള്‍ക്ക്
ഇനിയും പട്ടയം
ലഭ്യമാക്കാനുണ്ട്
എന്നതിന്റെ വിശദാംശം
ലഭ്യമാക്കാമോ;
(സി)
പട്ടയം
സമയബന്ധിതമായി
ലഭ്യമാക്കാനുള്ള
നടപടികള്‍
സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ?
സംസ്ഥാന
പട്ടികജാതി പട്ടികവര്‍ഗ്ഗ
വികസന കോര്പ്പറേഷന് വായ്പ
2584.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പട്ടികജാതി/വര്‍ഗ്ഗ
വികസന കോര്പ്പറേഷന്
വഴി എത്രപേര്‍ക്ക് ഭവന
നിര്‍മ്മാണത്തിന് വായ്പ
നല്‍കിയിട്ടുണ്ടെന്നും
എത്രപേര്‍ക്ക് കൃഷി
ഭൂമി വായ്പ
നല്‍കിയിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
കടാശ്വാസ
പദ്ധതിപ്രകാരം എത്ര
ഗുണഭോക്താക്കളുടെ കടം
എഴുതി
തള്ളിയിട്ടുണ്ടെന്നും
ഇനിയും എത്രപേര്‍ക്ക് ഈ
സഹായം
ലഭ്യമാക്കാനുണ്ടെന്നും
വ്യക്തമാക്കാമോ?
നെന്മിനി
പ്രീ മെട്രിക് ഹോസ്റ്റല്‍
കെട്ടിടനിര്‍മ്മാണം
2585.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വികസന വകുപ്പിനുകീഴില്‍
പ്രവര്‍ത്തിയ്ക്കുന്ന
പെരിന്തല്‍മണ്ണ
ബ്ലോക്കിലെ നെന്മിനി
പ്രീ മെട്രിക്
ഹോസ്റ്റലിന്റെ
കെട്ടിടനിര്‍മ്മാണ
പ്രവൃത്തിയുടെ
നിലവിലത്തെ സ്ഥിതി
എന്താണെന്ന്
അറിയിയ്ക്കുമോ;
(ബി)
പ്രവൃത്തി
പൂര്‍ത്തീകരിയ്ക്കുന്നതിന്
വേണ്ടി പട്ടികജാതിവികസന
വകുപ്പ് ഏറ്റവും
ഒടുവിലായി എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
പ്രവൃത്തി
സമയബന്ധിതമായി
പൂര്ത്തീകരിയ്ക്കുന്നുണ്ടോയെന്ന്
നിരീക്ഷിയ്ക്കുന്നതിനായി
വകുപ്പ് ആരെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളത്;
(ഡി)
പ്രവൃത്തിയുടെ
പുരോഗതി വിലയിരുത്തുന്ന
പ്രസ്തുത ഉദ്യോഗസ്ഥന്
പൊതുമരാമത്ത്
വകുപ്പുമായി ചേര്‍ന്ന്
യോഗങ്ങള്‍ എന്തെങ്കിലും
വിളിച്ചുകൂട്ടിയിട്ടുണ്ടോ;
എങ്കില്‍ ഏറ്റവും
ഒടുവിലായി
പ്രവൃത്തിയുടെ പുരോഗതി
സംബന്ധിച്ച് എന്നാണ്
ഡയറക്ടര്‍ക്ക്
റിപ്പോര്‍ട്ട്
നല്‍കിയിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കുമോ?
മണലൂര്‍
മണ്ഡലത്തില്‍ അംബേദ്കര്‍
ഗ്രാമം പദ്ധതി
2586.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തില്‍
അംബേദ്കര്‍ ഗ്രാമം
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
മുല്ലശ്ശേരി
പഞ്ചായത്തിലെ മതുക്കര,
ചൂണ്ടല്‍ പഞ്ചായത്തിലെ
പെരുമല എന്നീ
പട്ടികജാതി കോളനികളില്‍
നടപ്പാക്കുന്ന
പ്രവൃത്തികളില്‍ ഇതുവരെ
പൂര്‍ത്തീകരിച്ച
പ്രവൃത്തികള്‍,
നടന്നുവരുന്ന
പ്രവൃത്തികള്‍, ഇനി
തുടങ്ങാനുള്ള
പ്രവൃത്തികള്‍ എന്നിവ
സംബന്ധിച്ച
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
പ്രവൃത്തികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
ഏജന്‍സികള്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
അംബേദ്കര്‍
ഗ്രാമം പദ്ധതിയിലേക്ക്
പുതിയ കോളനികളെ
ഉള്‍പ്പെടുത്താന്‍
പദ്ധതിയുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ആലത്തൂര്‍
നിയോജകമണ്ഡലത്തിലെ പട്ടികജാതി
കോളനികള്‍
2587.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ആലത്തൂര്‍
നിയോജകമണ്ഡലത്തില്‍
മുപ്പതോ അതിലധികമോ
കുടുംബങ്ങള്‍
താമസിക്കുന്ന എത്ര
അംഗീകൃത പട്ടികജാതി
കോളനികളുണ്ടെന്നതിന്റെ
വിശദാംശം
ഗ്രാമപഞ്ചായത്ത്
തിരിച്ച്
വിശദീകരിക്കാമോ?
കാട്ടാക്കട
മണ്ഡലം - അംബേദ്കര്‍
സ്വയംപര്യാപ്തഗ്രാമം പദ്ധതി
2588.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടാക്കട
മണ്ഡലത്തില്‍ 2015-ല്‍
അനുമതി ലഭിച്ച
അംബേദ്കര്‍
സ്വയംപര്യാപ്തഗ്രാമം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നവീകരിക്കുന്ന
നിലമേല്‍,
തേരിയ്ക്കാവിള
കോളനികളുടെ
നവീകരണവുമായി
ബന്ധപ്പെട്ട
പ്രവര്‍ത്തികളുടെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(ബി)
കാലതാമസം
ഒഴിവാക്കുന്നതിനും
നവീകരണ
പ്രവര്‍ത്തനങ്ങള്‍
വേഗത്തിലാക്കുന്നതിനും
നടപടി സ്വീകരിയ്ക്കാമോ?
മലയന്‍കാട്
വെസ്റ്റ് പട്ടികജാതി
കോളനിയിലെ
നിര്‍മ്മാണപ്രവൃത്തികള്‍
2589.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-2017
- ലെ അംബേദ്കര്‍
ഗ്രാമവികസനപദ്ധതിയില്
ഉള്‍പ്പെടുത്തി
ഭരണാനുമതി നല്കിയ ആലുവ
നിയോജകമണ്ഡലത്തിലെ
മലയന്‍കാട് വെസ്റ്റ്
പട്ടികജാതി കോളനിയിലെ
നിര്‍മ്മാണപ്രവൃത്തികളുടെ
നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കുവാൻ
സാധിക്കുമെന്ന്
വെളിപ്പെടുത്താമോ?
കോളനികളുടെ
നവീകരണം
2590.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളില്‍പ്പെട്ടവര്‍
അധിവസിക്കുന്ന
കോളനികള്‍
നവീകരിക്കുന്നതിനും
കോളനി പരിസരങ്ങളുടെ
അടിസ്ഥാനസൗകര്യങ്ങള്‍
വികസിപ്പിക്കുന്നതിനും
സര്‍ക്കാര്‍ പദ്ധതികള്‍
നിലവിലുണ്ടോ എന്ന്
അറിയിക്കുമോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത പദ്ധതികള്‍
ഏതൊക്കെയാണെന്നും
നടപ്പിലാക്കുന്ന
ഏജന്‍സികള്‍
ഏതൊക്കെയാണെന്നും
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്നും
സംബന്ധിച്ച് വിശദവിവരം
ലഭ്യമാക്കുമോ?
അംബേദ്കര്‍
സ്വയംപര്യാപ്തഗ്രാമം പദ്ധതി
2591.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അംബേദ്കര്‍
സ്വയംപര്യാപ്തഗ്രാമം
പദ്ധതി പ്രകാരം
ഷൊര്‍ണ്ണൂര്‍
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം കോളനികളാണ്
നവീകരിച്ചത് എന്ന്
വ്യക്തമാക്കാമോ;
(ബി)
കൂടുതല്‍
കോളനികളെ ഇൗ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നവീകരിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കാസര്‍ഗോഡ്
ജില്ലയിലെ മോഡല്‍ കോളനികള്‍
2592.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കാസര്‍ഗോഡ് ജില്ലയില്‍
എത്ര
പട്ടികജാതി/പട്ടികവർഗ്ഗ
മോഡല്‍ കോളനികള്‍
അനുവദിച്ചിട്ടുണ്ടെന്നും
ഇതില്‍ എത്ര
കോളനികളിലെ
പ്രവൃത്തികൾ
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
എത്ര
കോളനികളിൽ പ്രവൃത്തി
ആരംഭിക്കുവാൻ
ശേഷിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ?
അംബേദ്കര്‍
സ്വയംപര്യാപ്തഗ്രാമം പദ്ധതി
2593.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അംബേദ്കര്‍
സ്വയംപര്യാപ്തഗ്രാമം
പദ്ധതി ഇതിനകം എത്ര
കോളനികളില്‍
നടപ്പിലാക്കി; പ്രസ്തുത
പദ്ധതി നടപ്പിലാക്കിയ
കോളനികളിലെ നിലവിലെ
സ്ഥിതി അവലോകനം
ചെയ്തിട്ടുണ്ടോ;
(ബി)
ഒരു
കോടി രൂപ മുടക്കിയ പല
കോളനികളിലും ഇപ്പോഴും
അടിസ്ഥാന
സൗകര്യത്തിന്റെ
അപര്യാപ്തത ഉള്ളതായി
കണ്ടെത്തിയിട്ടുണ്ടോ;
(സി)
മുപ്പതും
അതിന് മുകളിലും
പട്ടികജാതി
കുടുംബങ്ങള്‍
താമസിക്കുന്ന കോളനികളെ
കൂടി പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ?
കല്ല്യാശ്ശേരി
മണ്ഡലത്തിലെ പട്ടികജാതി
കോളനികള്‍
2594.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തില്‍ ആകെ എത്ര
പട്ടികജാതി
കോളനികളാണുള്ളതെന്നും
ഓരോ കോളനിയിലും എത്ര
കുടുംബങ്ങള്‍
താമസിക്കുന്നുണ്ടെന്നും
വ്യക്തമാക്കുമോ;
പ്രസ്തുത കോളനികളില്‍
എത്ര പേര്
താമസിക്കുന്നുണ്ട്;
വിശദമാക്കാമോ;
(ബി)
കോളനികളെ
അഭിവൃദ്ധിപ്പെടുത്തുന്നതിന്
എന്തൊക്കെ സ്കീമുകളാണ്
നിലവിലുള്ളതെന്ന്
വിശദമാക്കാമോ?
1989
ലെ പട്ടികജാതി പട്ടികവര്‍ഗ്ഗ
അതിക്രമം തടയല്‍ നിയമം
2595.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
1989ലെ
പട്ടികജാതി
പട്ടികവര്‍ഗ്ഗ അതിക്രമം
തടയല്‍ നിയമത്തിന്റെ
അടിസ്ഥാനത്തില്‍
രജിസ്റ്റര്‍ ചെയ്യുന്ന
കേസുകളുടെ എണ്ണത്തില്‍
വര്‍ദ്ധനവ്
ഉണ്ടാകുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
പൊതുസമൂഹത്തില്‍
ബോധവല്‍ക്കരണം
നടത്തിയിട്ടും ഇത്തരം
കേസുകള്‍
വര്‍ദ്ധിക്കുന്ന
സാഹചര്യം ഗൗരവമായി
പരിഗണിക്കുന്നുണ്ടോ;
പ്രസ്തുത
വിഭാഗങ്ങള്‍ക്കെതിരെയുള്ള
അക്രമങ്ങളുടെ പേരില്‍
രജിസ്റ്റര്‍ ചെയ്യുന്ന
കേസുകളില്‍ വളരെ ചെറിയ
ശതമാനത്തിന് മാത്രമേ
ശിക്ഷ ലഭിക്കുന്നുള്ളൂ
എന്നത് വസ്തുതയല്ലേ;
അതിനുള്ള കാരണമെന്താണ്;
(സി)
2012
മുതല്‍ 2018 വരെയുള്ള
കാലഘട്ടത്തില്‍ എത്ര
കേസുകളില്‍ കുറ്റപത്രം
നല്‍കിയെന്നും എത്ര
കേസുകളില്‍
ശിക്ഷിക്കപ്പെട്ടുവെന്നും
വിശദമാക്കുമോ?
സമൃദ്ധി
പദ്ധതി
2596.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍
സെക്കന്ററി തലത്തില്‍
പഠനം ഉപേക്ഷിക്കുന്നു
എന്ന റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണമെന്താണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
പഠനം
പാതിവഴിയില്‍
ഉപേക്ഷിച്ച കുട്ടികളെ
കണ്ടെത്തുന്നതിനും
അവരുടെ
തുടര്‍പഠനത്തിനുമായി ഈ
വിദ്യാഭ്യാസവര്ഷത്തിന്റെ
തുടക്കത്തില്‍ തന്നെ
വകുപ്പുതലത്തില്‍ നടപടി
സ്വീകരിക്കുമോ;
(സി)
സംസ്ഥാനത്തെ
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍
എഞ്ചിനീയറിംഗ് പഠനം
പാതിവഴിയില്‍
ഉപേക്ഷിക്കുന്നതായി
ആക്ഷേപമുള്ള
സാഹചര്യത്തില്‍
അവര്‍ക്കായി പ്രത്യേക
വിദഗ്ദ്ധപരിശീലനം
നല്‍കുന്നതിന്
ആവിഷ്ക്കരിച്ച സമൃദ്ധി
പദ്ധതി
വിജയപ്രദമാണോയെന്ന്
വ്യക്തമാക്കാമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക് നല്കി
വരുന്ന അനുകൂല്യങ്ങള്‍
2597.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികജാതി
പട്ടികവര്‍ഗ്ഗ
ക്ഷേമവുമായി
ബന്ധപ്പെട്ട് സ്കൂള്‍
കോളേജ്
വിദ്യാര്‍ത്ഥികള്‍ക്ക്
നല്കി വരുന്ന
അനുകൂല്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തില്‍
ഉള്‍പ്പെടുന്ന എത്ര
വിദ്യാര്‍ത്ഥികളാണ്
2018-19 വര്‍ഷം
പ്രസ്തുത സഹായങ്ങള്‍
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ
സിവില്‍ സര്‍വ്വീസ് പരിശീലനം
2598.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികജാതി
പട്ടികവര്‍ഗ്ഗവിഭാഗങ്ങളുടെ
സിവില്‍ സര്‍വ്വീസ്
പരീക്ഷാപരിശീലനത്തിനായി
എന്തൊക്കെ
സംവിധാനങ്ങളാണ്
ഒരുക്കിയിട്ടുള്ളത്;
വിശദാംശം അറിയിക്കുമോ;
(ബി)
പട്ടികജാതി
പട്ടികവര്‍ഗ്ഗവിഭാഗങ്ങള്‍ക്കായി
സിവില്‍ സര്‍വ്വീസ്
ഉള്‍പ്പെടെയുള്ള
അഖിലേന്ത്യാ
തലത്തിലുള്ള പരീക്ഷകളെ
അഭിമുഖീകരിക്കുന്നതിനുള്ള
പരിശീലനസ്ഥാപനങ്ങള്‍
സംസ്ഥാനത്ത്
എവിടെയൊക്കെയാണ്
പ്രവര്‍ത്തിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പരിശീലനകേന്ദ്രങ്ങളില്‍
പ്രവേശനത്തിന്
എന്തൊക്കെ
മാനദണ്ഡങ്ങളാണ്
നിഷ്കര്‍ഷിച്ചിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
മേല്‍
സൂചിപ്പിച്ച
പ്രകാരമുള്ള
സ്ഥാപനങ്ങള്‍
സംസ്ഥാനത്ത് പുതുതായി
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നറിയിക്കാമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ ഉന്നമനം
2599.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ
ഉന്നമനത്തിനായി
നിലവിലുള്ള
പദ്ധതികള്‍ക്ക് പുറമെ
പുതിയ ഏതെങ്കിലും
പദ്ധതികള്‍
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
പട്ടികജാതി
വിഭാഗങ്ങള്‍ക്കായുള്ള സാക്ഷരത
പദ്ധതി
2600.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗങ്ങളുടെ നിരക്ഷരത
ഇല്ലാതാക്കുവാന്‍
ലക്ഷ്യമിട്ടുള്ള നവചേതന
പദ്ധതി നിലവിലുണ്ടാേ
എന്നറിയിക്കാമോ ;
(ബി)
പ്രസ്തുത
പദ്ധതി നടപ്പിലാക്കിയ
ശേഷം പട്ടികജാതി
വിഭാഗക്കാരുടെ നിലവിലെ
സാക്ഷരതാനിരക്ക്
വര്‍ദ്ധിപ്പിച്ച്
സമ്പൂര്‍ണ്ണ സാക്ഷരത
കെെവരിക്കുവാന്‍
സാധിച്ചിട്ടുണ്ടോ;
(സി)
ഇതിനകം
എത്ര
സാക്ഷരതാകേന്ദ്രങ്ങള്‍
പട്ടികജാതി
കാേളനികളില്‍
ആരംഭിച്ചിട്ടുണ്ടെന്നും
ഇതിലെ അദ്ധ്യാപകരെ
തെരഞ്ഞെടുക്കുന്നത്
എപ്രകാരമാണെന്നും
വ്യക്തമാക്കുമോ;;
(ഡി)
പുതിയതായി
കാേളനികളെ
തെരഞ്ഞെടുക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ അതിനുള്ള
നടപടിക്രമം എന്താണെന്ന്
വിശദമാക്കാമോ?
പട്ടികജാതി
വിദ്യാര്‍ഥികള്‍ക്കുള്ള
സഹായപദ്ധതികള്‍
2601.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ഥികള്‍ക്ക്
നടപ്പിലാക്കി വരുന്ന
സഹായപദ്ധതികള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കാമോ?
പട്ടിക
ഗോത്രവര്‍ഗ്ഗ മേഖലകളില്‍
പ്രത്യേക തൊഴില്‍ പദ്ധതി
2602.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടിക
ഗോത്രവര്‍ഗ്ഗ
മേഖലകളില്‍ ഇപ്പോഴും
ദാരിദ്ര്യവും
തൊഴിലില്ലായ്മയും
രോഗങ്ങളും
നിലനില്‍ക്കുന്നുവെന്നത്
ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(ബി)
ഇവരുടെ
ദാരിദ്ര്യനിര്മ്മാര്ജ്ജനത്തിനായി
പ്രത്യേക തൊഴില്‍
പദ്ധതി വകുപ്പ് വിഭാവനം
ചെയ്തിട്ടുണ്ടോ;
ഇതിലൂടെ പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവരുടെ
ജീവിതനിലവാരം
മെച്ചപ്പെടുത്തുവാന്‍
സാധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
മഹാത്മ
ഗാന്ധി ഗ്രാമീണ
തൊഴിലുറപ്പ്
പദ്ധതിയില്‍
രജിസ്റ്റര്‍ ചെയ്ത്
തൊഴില്‍ കാര്‍ഡ്
എടുത്തിട്ടുള്ള
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
കഴിഞ്ഞ വര്‍ഷം ശരാശരി
എത്ര ദിവസമാണ് തൊഴില്‍
നല്കുവാന് സാധിച്ചത്
എന്നറിയിക്കുമോ;
(ഡി)
ഈ
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
കൂടുതല്‍ തൊഴില്‍
ദിനങ്ങള്‍ നല്കുന്ന
കാര്യത്തില്‍ പ്രത്യേക
പരിഗണന നല്‍കുമോ?
ഗോത്രജീവിക
പദ്ധതി
2603.
ശ്രീ.ബി.ഡി.
ദേവസ്സി
,,
കെ. ബാബു
,,
ആര്. രാജേഷ്
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭവനം,
വിവിധ ഉല്പാദനോപാധികള്
എന്നിവയുടെ ഉടമസ്ഥതയും
തൊഴില്‍, വരുമാനം
തുടങ്ങിയവയെ
അടിസ്ഥാനമാക്കിയും
കണക്കാക്കിയിട്ടുള്ള
ദാരിദ്ര്യസൂചിക
(ഡെപ്രിവേഷന്‍
ഇന്‍ഡെക്സ്) പ്രകാരം
സംസ്ഥാനത്തെ
ഗ്രാമവാസികളായ
പട്ടികജാതി
പട്ടികഗോത്രവര്ഗക്കാരില്
എത്ര ശതമാനം
ദരിദ്രരാണെന്നാണ്
കണക്കാക്കിയിരിക്കുന്നതെന്ന്
അറിയിക്കാമോ;
(ബി)
ഇത്തരക്കാരുടെ
മാനവശേഷി
വര്‍ദ്ധിപ്പിക്കുന്നതിനും
സ്ഥിരമായ ജീവനോപാധി
ലഭ്യമാക്കുന്നതിനും
പദ്ധതിയുണ്ടോ;
(സി)
പട്ടികഗോത്രവര്ഗക്കാര്ക്കായുള്ള
ഗോത്രജീവിക പദ്ധതി
പ്രകാരം കൈവരിച്ച
നേട്ടം വിശദമാക്കാമോ?
പട്ടികവര്‍ഗ്ഗക്കാരുടെ
നൈപുണ്യവികസനം
2604.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
കെ. ആന്‍സലന്‍
,,
പി. ഉണ്ണി
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അഭ്യസ്തവിദ്യരായ
പട്ടികവര്‍ഗ്ഗ
യുവതീയുവാക്കള്‍ക്ക്
തൊഴില്‍
ലഭ്യമാക്കുന്നതിനായി ഈ
സര്‍ക്കാര്‍
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പട്ടികവര്‍ഗ്ഗങ്ങളിലെ
അതീവ
ദുര്‍ബലവിഭാഗങ്ങളില്‍
നിന്ന് ഏതെല്ലാം
വകുപ്പുകളിലേയ്ക്കാണ്
പി.എസ്.സി. മുഖേന
സ്പെഷ്യല്‍
റിക്രൂട്ട്മെന്റ്
നടത്തിയതെന്ന്
അറിയിയ്ക്കാമോ;
(സി)
ഇവര്‍ക്ക്
സ്വകാര്യസ്ഥാപനങ്ങളില്‍
മെച്ചപ്പെട്ട ജോലി
ലഭിക്കുന്നതിന് നൈപുണ്യ
വികസന പരിശീലന പരിപാടി
സംഘടിപ്പിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
എസ്.സി.
പ്രമോട്ടര്‍മാരുടെ ഓണറേറിയം
2605.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വകുപ്പിന്റെ കീഴില്‍
എസ്.സി.
പ്രമോട്ടര്‍മാരെ
തെരഞ്ഞെടുക്കുന്നത്
എപ്രകാരമാണെന്ന്
അറിയിക്കുമോ;
(ബി)
നിലവില്‍
എത്രപേര്‍
പ്രമോട്ടര്‍മാരായി ജോലി
നോക്കുന്നുണ്ട്;
(സി)
അവര്‍ക്ക്
നല്കുന്ന ഓണറേറിയം
നിലവില്‍ എത്രയാണ്; അത്
വര്‍ദ്ധിപ്പിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അതിന്മേല് അനുകൂല
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
പട്ടികജാതി
വികസന ഓഫീസറുടെ തസ്തികയിലെ
ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം
2606.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പെരിന്തല്‍മണ്ണ
ബ്ലോക്കിലെ പട്ടികജാതി
വികസന ഓഫീസറുടെ
തസ്തികയിലെ എത്ര
ഉദ്യോഗസ്ഥരെ മാറ്റി
നിയമിച്ചിട്ടുണ്ടെന്നറിയിക്കുമോ;
(ബി)
ഇത്തരത്തില്‍
അടിക്കടി ഉദ്യോഗസ്ഥരെ
മാറ്റുന്നത് ഓഫീസിന്റെ
പ്രവര്‍ത്തനത്തെയും
പട്ടികജാതി വികസന
പദ്ധതികളെയും
പ്രതികൂലമായി
ബാധിക്കാറുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
പദ്ധതികളുടെ
സുഗമമായ നടത്തിപ്പ്
ഉറപ്പുവരുത്തുന്നതിനായി
ഈ തസ്തികയില്‍ സ്ഥിരം
ഉദ്യോഗസ്ഥരെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
എസ്.സി.
കോര്‍പ്പസ് ഫണ്ട് വഴി തുക
അനുവദിച്ച പ്രവൃത്തികള്‍
2607.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയോജക മണ്ഡലത്തില്‍
2018-19
സാമ്പത്തികവര്‍ഷം
എസ്.സി. കോര്‍പ്പസ്
ഫണ്ട് വഴി തുക
അനുവദിച്ച് ഭരണാനുമതി
ലഭിച്ച പ്രവൃത്തികള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികളില്‍ ഏതൊക്കെ
പദ്ധതികള്‍
പൂര്‍ത്തീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
പൂര്‍ത്തീകരിക്കാത്ത
മറ്റു പദ്ധതികളുടെ
നിലവിലെ സ്ഥിതി
വിശദമാക്കുമോ?
എസ്.സി.
കോര്‍പ്പസ് ഫണ്ട്
വിനിയോഗിച്ച് നിര്‍മ്മാണം
2608.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എസ്.സി.
കോര്‍പ്പസ് ഫണ്ട്
വിനിയോഗിച്ച്
നിര്‍മ്മാണം
നടത്തുന്നതിനായി
2017-18, 2018-19
കാലയളവുകളില്‍
വൈപ്പിന്‍
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
ഭരണാനുമതി
നല്‍കിയിരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓരോ
പ്രവൃത്തിക്കും
അനുവദിച്ച തുക
എത്രയെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തികളില്‍
നാളിതുവരെ
പൂര്‍ത്തീകരിക്കാന്‍
കഴിയാത്തവ
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രവൃത്തി
നടപ്പാക്കുന്നതിലെ
തടസ്സം എന്തെന്ന്
വിശദമാക്കാമോ?
ആലത്തൂര്‍
മണ്ഡലത്തില്‍ കോര്‍പ്പസ്
ഫണ്ട് മുഖേനയുള്ള പദ്ധതികള്‍
2609.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-19
സാമ്പത്തികവര്‍ഷത്തില്‍
ആലത്തൂര്‍ മണ്ഡലത്തില്‍
കോര്‍പ്പസ് ഫണ്ട് മുഖേന
അനുവദിച്ച പദ്ധതികളില്‍
ആലത്തൂര്‍ ബ്ലോക്ക്
പഞ്ചായത്തിലെ മൂന്ന്
ഗ്രാമപഞ്ചായത്തുകളിലും
കുഴല്‍മന്ദം ബ്ലോക്ക്
പഞ്ചായത്തിലെ രണ്ട്
ഗ്രാമപഞ്ചായത്തുകളിലും
നെന്മാറ ബ്ലോക്ക്
പഞ്ചായത്തിലെ രണ്ട്
ഗ്രാമപഞ്ചായത്തുകളിലും
കൂടി എത്ര പദ്ധതികള്‍
അനുവദിച്ചിരുന്നു;
(ബി)
ഈ
പദ്ധതികളുടെ
ഓരോന്നിന്റേയും
വിശദാംശവും അനുവദിച്ച
തുകയും എത്രയാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഓരോ
പദ്ധതിയുടേയും
നിര്‍മ്മാണ-നിര്‍വ്വഹണ
പുരോഗതി എന്താണെന്ന്
അറിയിക്കാമോ?
ഗോത്രവിഭാഗങ്ങളുടെ
പരമ്പരാഗത ഉല്പന്നങ്ങള്ക്ക്
വിപണി
2610.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടിക
ഗോത്രവിഭാഗങ്ങളുടെ
പാരമ്പര്യം കാത്ത്
സൂക്ഷിക്കുന്നതിനും,
അവരുടെ പരമ്പരാഗത
ഉല്പന്നങ്ങള്ക്ക്
വിപണി
കണ്ടെത്തുന്നതിനും
സംഘടിപ്പിക്കുന്ന
ഗദ്ദിക എന്ന
സാംസ്ക്കാരികോത്സവം
വിജയപ്രദമാണോ;
(ബി)
2018-19-ല്‍
എവിടെയാെക്കെയാണ്
പ്രസ്തുത
സാംസ്ക്കാരികോത്സവം
സംഘടിപ്പിച്ചത്; അതില്‍
നിന്നും ലഭിച്ച വരുമാനം
എത്രയായിരുന്നുവെന്ന്
വ്യക്തമാക്കാമോ?
പ്രളയ
പുനരധിവാസപ്രവർത്തനങ്ങൾ
2611.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ വാണിമേല്‍
പന്നിയേരിലെ കേളപ്പന്
എന്നയാളുടെ വീട് കഴിഞ്ഞ
പ്രളയത്തില്‍
തകർന്നതിനെത്തുടർന്ന്
ആയത് പരിശോധിച്ച്
വാസയോഗ്യമല്ലെന്ന
റിപ്പോർട്ട് മൈനിങ്
ആന്റ് ജിയോളജി
ഡിപാര്‍ട്ട്മെന്റ്
നൽകിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കിൽ
പ്രസ്തുത
റിപ്പോർട്ടിന്റെ
അടിസ്ഥാനത്തിൽ സ്ഥലം
വാങ്ങി ടിയാന് പുതിയ
വീട്
നിർമ്മിച്ചുനല്കുന്നതിനുവേണ്ട
നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഇതുമായി
ബന്ധപ്പെട്ട ഫയലിലെ
നിലവിലെ സ്ഥിതി
എന്താണെന്നും, ഈ ഫയല്‍
ഇപ്പോള്‍ ഏത്
ഒാഫീസ്സിലാണ്
ഉള്ളതെന്നും
വ്യക്തമാക്കാമോ;പ്രസ്തുത
ഫയലിൽ അടിയന്തരനടപടികൾ
സ്വീകരിക്കുമോ?
പട്ടികജാതി
വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന
ആനുകൂല്യങ്ങളുടെ അര്‍ഹത
2612.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
പട്ടികജാതി
വിഭാഗത്തില്‍
ഉള്‍പ്പെട്ട
മാതാവിന്റെയും
ഇതരസംസ്ഥാനത്തെ
പട്ടികജാതിയില്‍
ഉള്‍പ്പെട്ട
പിതാവിന്റെയും എന്നാല്‍
വര്‍ഷങ്ങളായി
മാതാവിനൊപ്പം
കേരളത്തില്‍
താമസിച്ചുവരുന്നതുമായ
വിദ്യാര്‍ത്ഥിക്ക്
പട്ടികജാതി
വിഭാഗങ്ങള്‍ക്ക്
ലഭിക്കുന്ന
ആനുകൂല്യങ്ങള്‍ക്ക്
അര്‍ഹതയുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ടി
യാളുടെ
എസ്.എസ്.എല്‍.സി.
ബുക്കില്‍ മാതാവിന്റെ
ജാതി
ഉള്‍പ്പെടുത്തുന്നതിനും
ആയത് സര്‍ക്കാര്‍
ഗസറ്റില്‍
പരസ്യപ്പെടുത്തുന്നതിനുമുള്ള
നടപടിക്രമം
വിശദമാക്കാമോ?
ജാതി/സമുദായ
സര്‍ട്ടിഫിക്കറ്റിന് കട്ട്
ഓഫ് തീയതി
2613.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജാതി/സമുദായ
സര്‍ട്ടിഫിക്കറ്റ്
നല്‍കുന്നതിന് ഏതെല്ലാം
ഒ.ബി.സി.
വിഭാഗങ്ങള്‍ക്കാണ്
കട്ട് ഓഫ് തീയതി
അടിസ്ഥാനമായി
നിശ്ചയിച്ചിട്ടുള്ളത്;
(ബി)
ഇപ്രകാരം
കട്ട് ഓഫ് തീയതി
നിശ്ചയിക്കപ്പെട്ട
സര്‍ക്കാര്‍
തീരുമാനമടങ്ങിയ ഫയല്‍
നമ്പര്‍ ഏത് എന്ന്
വ്യക്തമാക്കാമോ;
(സി)
ഉത്തരവുകളിലും
കത്തുകളിലും
കാണിച്ചിട്ടുള്ള കട്ട്
ഓഫ് തീയതികളില്‍
വ്യത്യാസവും
അവ്യക്തതയും ഉള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇക്കാര്യം
പരിശോധിക്കുമോ?
കെ.എസ്.ബി.സി.ഡി.സി.
യിലെ വായ്പാ ഇളവുകൾ
2614.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സർക്കാർ അധികാരത്തില്‍
വന്നശേഷം
കെ.എസ്.ബി.സി.ഡി.സി.
യില്‍ നിന്ന് വിവിധ
ആവശ്യങ്ങള്‍ക്കായി
വായ്പയ്ക്ക്
അപേക്ഷിച്ചവരിൽ
എത്രപേര്‍ക്ക് തുക
നല്‍കിയെന്നും
എത്രപേര്‍ക്ക് അവരുടെ
അപേക്ഷ നിരസിച്ചതായി
അറിയിപ്പ്
നല്‍കിയെന്നും
വ്യക്തമാക്കുമോ;
(ബി)
ടി
സ്ഥാപനത്തില്‍ നിന്ന്
വായ്പയ്ക്ക്
അപേക്ഷിക്കുന്നവര്‍ക്ക്
നിലവിലുള്ള
മാനദണ്ഡങ്ങളില്‍ ഇളവ്
നല്‍കുന്നതിന് സർക്കാർ
ഉദ്ദേശിക്കുന്നുണ്ടോ;എങ്കില്‍
ഏതെല്ലാം കാര്യങ്ങളിൽ
എന്ന് മുതൽ ഇളവ്
അനുവദിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
പിന്നാക്കവിഭാഗ
വികസന കോര്‍പ്പറേഷന്റെ
വായ്പാപദ്ധതികള്‍
2615.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന പിന്നാക്കവിഭാഗ
വികസന കോര്‍പ്പറേഷന്റെ
വായ്പാപദ്ധതികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
തൃശ്ശൂര്‍ ജില്ലയില്‍
കോര്പ്പറേഷന് എത്ര
തുക വായ്പയിനത്തില്‍
നല്‍കിയിട്ടുണ്ടെന്ന്
അറിയിക്കാമോ?
മസാല
ബോണ്ടുകളുടെ നിയമസാധുത
2616.
ശ്രീ.കെ.സി.ജോസഫ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
റോജി എം. ജോണ്‍
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കിഫ്ബി പുറത്തിറക്കിയ
മസാല ബോണ്ടുകളുടെ
നിയമസാധുത നിയമവകുപ്പ്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
പ്രസ്തുത
ബോണ്ടുകളില്‍ സംസ്ഥാന
സര്‍ക്കാര്‍ നല്കിയ
ഗ്യാരന്റിയുടെ
നിയമസാധുത നിയമവകുപ്പ്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
നിയമോപദേശത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ഇന്ത്യന്‍
ഭരണഘടനയുടെ 293(1)
അനുച്ഛേദം പ്രകാരം ഒരു
സംസ്ഥാനത്തിന് അതിന്റെ
സഞ്ചിതനിധി
ഗ്യാരന്റിയായി
ലഭ്യമാക്കുന്ന
വായ്പകളുടെ പരിധി
രാജ്യത്തിനുള്ളില്‍
പരിമിതപ്പെടുത്തിയിട്ടുണ്ടോ;
(ഡി)
മസാലബോണ്ടുകളില്‍
സംസ്ഥാന സര്‍ക്കാര്‍
നല്കിയ ഗ്യാരന്റി കേരള
സീലിംഗ് ഒാണ്
ഗവണ്മെന്റ്
ഗ്യാരന്റീസ് ആക്ട് 2003
ന്റെ പരിധിയില്‍
വരുന്നതാണോ; ഭരണഘടനയുടെ
293 അനുച്ഛേദപ്രകാരമാണോ
പ്രസ്തുത ആക്ട് സംസ്ഥാന
സര്‍ക്കാര്‍
പാസാക്കിയിരിക്കുന്നത്
എന്ന് അറിയിക്കുമോ?
വിദേശ
വായ്പകള്‍ക്ക് നിയമ
വകുപ്പിന്റെ അംഗീകാരം
2617.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
അന്‍വര്‍ സാദത്ത്
,,
വി.ഡി.സതീശന്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍ ഗ്യാരന്റി
നല്കി എടുക്കുന്ന വിദേശ
വായ്പകള്‍ക്ക് നിയമ
വകുപ്പിന്റെ അംഗീകാരം
ആവശ്യമാണോ;
(ബി)
സര്‍ക്കാര്‍
ഗ്യാരന്റിയില്‍ കിഫ്ബി
പുറത്തിറക്കിയ മസാല
ബോണ്ടുകള്‍ക്ക്
ഇന്ത്യന്‍ നിയമമല്ല
മറിച്ച് ബ്രിട്ടീഷ്
നിയമമാണ് ബാധകമാകുന്നത്
എന്ന വസ്തുത നിയമ
വകുപ്പ്
പരിശോധിച്ചിട്ടുണ്ടോ;
(സി)
സര്‍ക്കാര്‍
ഗ്യാരന്റി നല്കുന്ന
ബോണ്ടുകളില്‍
ഉടലെടുക്കുന്ന നിയമ
തര്‍ക്കങ്ങള്‍
സംബന്ധിച്ച കേസുകള്‍
ലണ്ടന്‍ കോടതിയില്‍
തീർപ്പ്
കല്പിക്കേണ്ടതായി
വരുന്ന വ്യവസ്ഥ
ഗൗരവമേറിയതല്ലേ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
പ്രസ്തുത
വ്യവസ്ഥ സംസ്ഥാന
താത്പര്യങ്ങള്‍ക്ക്
വിരുദ്ധമാണെന്ന് നിയമ
വകുപ്പിന്
അഭിപ്രായമുണ്ടോ എന്ന്
അറിയിക്കാമോ?
നിയമവകുപ്പിലെ
നിയമനങ്ങള്‍
2618.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിയമവകുപ്പിലെ
നിയമനങ്ങളില്‍ അട്ടിമറി
നടന്നതായ വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിയമനങ്ങളിലെ
ക്രമക്കേടുകള്‍
സംബന്ധിച്ച് പരാതികള്‍
ലഭിച്ചിട്ടുണ്ടോ:
(സി)
ഈ
വിഷയത്തില്‍ അന്വേഷണം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ എന്തൊക്കെ
നടപടികളാണ് ഇതുവരെ
സ്വീകരിച്ചതെന്ന്
വെളിപ്പെടുത്തുമോ?
നവേത്ഥാന
സാംസ്കാരികസമുച്ചയം
2619.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നവോത്ഥാന
സാംസ്കാരിക സമുച്ചയ
നിര്‍മ്മാണത്തിനായുള്ള
ടെണ്ടര്‍ നടപടികള്‍ ഏത്
ഘട്ടത്തിലാണ്; വിശദാംശം
ലഭ്യമാക്കുമോ?
ഒറ്റപ്പാലം
ഫിലിംസിറ്റി നിര്‍മ്മാണം
2620.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫിലിം
സിറ്റി
നിര്‍മ്മിക്കുന്നതിനായി
ഒറ്റപ്പാലത്ത് എത്ര
ഏക്കര്‍ ഭൂമി
ഏറ്റെടുത്തിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
ഒറ്റപ്പാലം
ഫിലിംസിറ്റി
നിര്‍മ്മിക്കുന്നതിനായി
നാളിതുവരെ
നടത്തിയിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(സി)
ഒറ്റപ്പാലത്ത്
ഫിലിംസിറ്റി
ആരംഭിക്കുന്നതിന്
സര്‍ക്കാര്‍ ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്ന്;
വിശദമാക്കാമോ?
സാംസ്കാരിക
സ്ഥാപനങ്ങളുടെ അടിസ്ഥാന
സൗകര്യ വികസനം
2621.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2018-19
സാമ്പത്തിക വര്‍ഷം
സാംസ്കാരിക വകുപ്പിന്റെ
പ്ലാന്‍ ഫണ്ടില്‍
നിന്നും സാംസ്കാരിക
സ്ഥാപനങ്ങളുടെ അടിസ്ഥാന
സൗകര്യ വികസനം
ലക്ഷ്യമാക്കി എന്തൊക്കെ
വികസന
പ്രവര്‍ത്തനങ്ങള്‍ക്കാണ്
ഫണ്ടുകള്‍
അനുവദിച്ചിട്ടുള്ളതെന്ന്
ആയതിന്റെ തുകയടക്കം
ജില്ലകള്‍ തിരിച്ച്
വ്യക്തമാക്കാമോ?
സംഗീതജ്ഞന്
രവീന്ദ്രന് നിര്‍മ്മിക്കുന്ന
സ്മാരകം
2622.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രശസ്ത
സംഗീതജ്ഞന് രവീന്ദ്രന്
സ്വന്തം നാട്ടില്‍
നിര്‍മ്മിക്കുന്ന
സ്മാരകത്തിന്റെ
നിര്‍മ്മാണം
മുടങ്ങിയിരിക്കുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
നിര്‍മ്മാണം ആരുടെ
ചുമതലയിലായിരുന്നു
നടന്നത്; പ്രസ്തുത
നിര്‍മ്മാണം നിലവില്‍
ഏതു ഘട്ടത്തിലാണ്;
വിശദമാക്കുമോ ;
(സി)
പ്രസ്തുത
സ്മാരകനിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിന്
സ്വീകരിക്കാവുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
ഗ്രന്ഥശാലകള്‍ക്ക്
ഫണ്ട് അനുവദിക്കല്‍
2623.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈബ്രറി
കൗണ്‍സിലില്‍
അംഗത്വമുള്ള
(രജിസ്റ്റര്‍
ചെയ്തിട്ടുള്ള)
ഗ്രന്ഥശാലകള്‍ക്ക്
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിനോ
പഴയ കെട്ടിടങ്ങള്‍
നവീകരിക്കുന്നതിനോ
സാംസ്കാരിക വകുപ്പ്
നേരിട്ട് ഫണ്ട്
അനുവദിക്കുന്നുണ്ടോ;
(ബി)
സംസ്ഥാനത്ത്
സാംസ്കാരിക വകുപ്പ്
നേരിട്ട്ഏതെങ്കിലും
ഗ്രന്ഥശാല
കെട്ടിടങ്ങള്‍ പുതുതായി
നിര്‍മ്മിക്കുകയോ
നവീകരിക്കുകയോ
ചെയ്തിട്ടുണ്ടോ,വ്യക്തമാക്കുമോ?
കേരള
ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍
സ്പെഷ്യല്‍ റൂള്‍സ്
2624.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ഭാഷാ
ഇന്‍സ്റ്റിറ്റ്യൂട്ടില്‍
സ്പെഷ്യല്‍ റൂള്‍സ്
നിലവില്‍
വന്നിട്ടുണ്ടോ;
ഇല്ലെങ്കില്‍ പ്രസ്തുത
റൂള്‍സ്
തയ്യാറാക്കുന്നതിലെ
കാലതാമസത്തിനുള്ള കാരണം
വിശദമാക്കുമോ;
(ബി)
കേരള
ഭാഷാ
ഇന്‍സ്റ്റിറ്റ്യൂട്ടില്‍
ദിവസവേതനാടിസ്ഥാനത്തില്‍/കരാര്‍
അടിസ്ഥാനത്തില്‍
ഏതെല്ലാം തസ്തികകളില്‍
ജീവനക്കാര്‍ ജോലി
ചെയ്യുന്നുണ്ട്;
വിശദമാക്കുമോ;
(സി)
ഡ്രൈവര്‍
കം അറ്റന്‍ഡര്‍
തസ്തികയില്‍
ദിവസവേതനക്കാര്‍ എത്ര
കാലമായി ജോലി
ചെയ്യുന്നു;
വ്യക്തമാക്കാമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഡ്രൈവര്‍ കം
അറ്റന്‍ഡര്‍ തസ്തികയിലെ
ഒഴിവുകൾ എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചില്‍ എത്ര
തവണ റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
റിപ്പോര്‍ട്ട്
ചെയ്തിട്ടില്ലെങ്കില്‍
അതിനുള്ള കാരണം
വിശദമാക്കുമോ;
(ഇ)
പ്രസ്തുത
സ്ഥാപനത്തില്‍ സ്ഥിരം
ജീവനക്കാരുടെ എണ്ണം
വ്യക്തമാക്കുമോ ;
ആയതിന്റെ തസ്തിക
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കുമോ?
നാട്ടരങ്ങ്
പദ്ധതി
2625.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാട്ടരങ്ങ്
എന്ന പദ്ധതിയുടെ
കീഴില്‍ കാട്ടാക്കട
മണ്ഡലത്തിലെ
കുണ്ടമണ്‍കടവ് ഭാഗത്ത്
ഓപ്പണ്‍ ആഡിറ്റോറിയം
നിര്‍മ്മിക്കുന്നതിനുള്ള
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
(ബി)
ആയതിന്മേല്
സ്വീകരിച്ച നടപടിയും
തുടര്‍നടപടിയും
വിശദമാക്കാമോ?
കലാഭവന്‍
മണിയുടെ ഓര്‍മ്മയ്ക്കായി
പദ്ധതികള്‍
2626.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കലാഭവന്‍
മണിയുടെ
ഓര്‍മ്മയ്ക്കായി
സാംസ്കാരിക വകുപ്പ്
എന്തെങ്കിലും
പദ്ധതികള്‍ വിഭാവനം
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
പ്രസ്തുത
കലാകാരന്റെ
ഓര്‍മ്മയ്ക്കായി
തൃശ്ശൂര്‍ ജില്ലയിലെ
ഏതെങ്കിലും സര്‍ക്കാര്‍
സ്ഥാപനത്തിന് കലാഭവന്‍
മണിയുടെ പേര്
നല്കുവാന് തീരുമാനം
എടുത്തിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
പേഴ്സണല്‍
സ്റ്റാഫിന്റെ നിയമനത്തിനുള്ള
സ്പെഷ്യല്‍ റൂള്‍സിന്റെ
പരിഷ്കരണം
2627.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മന്ത്രിമാരുടെയും
പ്രതിപക്ഷ
നേതാവിന്റെയും
ഉള്‍പ്പെടെയുള്ള
പേഴ്സണല്‍ സ്റ്റാഫിന്റെ
നിയമനത്തിനുള്ള നിലവിലെ
സ്പെഷ്യല്‍ റൂള്‍സ്
കാലഹരണപ്പെട്ടത്
മാറ്റുന്നതിനുള്ള
നടപടിക്രമം
ഏതുവരെയായിയെന്നറിയിക്കുമോ;
(ബി)
പ്രസ്തുത
സ്പെഷ്യല്‍ റൂള്‍സ്
പരിഷ്കരിക്കുന്നതിനുള്ള
നടപടികള്‍ കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ആരംഭിച്ചെങ്കിലും
അതിന്റെ പൂര്‍ത്തീകരണം
എന്നാകുമെന്നാണ്
കരുതുന്നതെന്നു
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പരിഷ്കരണത്തിനുള്ള
റൂള്‍സ്
തയ്യാറാക്കുമ്പോള്‍
ചുരുങ്ങിയ
കാലയളവിലേക്ക് ഈ നിയമനം
നേടുന്നവര്‍ക്ക് മിനിമം
വേതനവും ആനുകൂല്യവും
ഇല്ലാതാകുന്നില്ലെന്ന്
ഉറപ്പാക്കാന്‍ ആവശ്യമായ
ശ്രദ്ധചെലുത്തുമോയെന്ന്
അറിയിക്കുമോ?
ഓര്‍ഡിനന്‍സുകളുടെ
എണ്ണം
T 2628.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ
വന്നതിനുശേഷം
നാളിതുവരെയായി എത്ര
ഓര്‍ഡിനന്‍സുകള്‍
പുറപ്പെടുവിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ഓര്‍ഡിനന്‍സുകള്‍ക്ക്
പകരമായി എത്ര
ബില്ലുകള്‍
പാസ്സാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
കഴിഞ്ഞ
ആറ് മാസത്തിനുള്ളില്‍
എത്ര ഓര്‍ഡിനന്‍സുകള്‍
പുറപ്പെടുവിച്ചു;
അവയില്‍ നിയമസഭയില്‍
അവതരിപ്പിക്കാന്‍
ഇനിയും എത്രയെണ്ണം
ബാക്കിയുണ്ടെന്നും അവ
എന്ന് നിയമസഭയില്‍
അവതരിപ്പിക്കാനാണ്
ഉദ്ദേശിക്കുന്നതെന്നും
വിശദമാക്കാമോ;
(ഡി)
അടിയന്തര
സാഹചര്യത്തില്‍
ഇറക്കുന്ന
ഓര്‍ഡിനന്‍സുകള്‍ ബില്‍
ആക്കി നിയമസഭയില്‍
അവതരിപ്പിക്കേണ്ടത്
എത്ര
സമയപരിധിക്കുള്ളിലാണ്;
വിശദമാക്കുമോ;
(ഇ)
നിലവിലുള്ള
ഓര്‍ഡിനന്‍സുകളില്‍
ഏതെല്ലാമാണ് സമയപരിധി
കഴിഞ്ഞിട്ടുള്ളത്;
വിശദാംശം
വെളിപ്പെടുത്തുമോ?
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് പാര്‍ലമെന്ററി
അഫയേഴ്സിന്റെ പ്രോഗ്രാമുകള്‍
2629.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് പാര്‍ലമെന്ററി
അഫയേഴ്സ് നടത്തുന്ന
പ്രധാന പ്രോഗ്രാമുകള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കുമോ;
(ബി)
ഓരോ
പ്രോഗ്രാമും നടത്തുന്ന
വിദ്യാലയങ്ങള്‍ക്ക്
നല്കുന്ന പ്രതിഫലം
എത്രയാണെന്ന്
വിശദീകരിക്കുമോ;
(സി)
പ്രോഗ്രാമുകള്‍
നടത്തുന്നതിന്
വിദ്യാലയങ്ങളെ
തെരഞ്ഞെടുക്കുന്നതിന്
എന്തെല്ലാം
മാനദണ്ഡങ്ങളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കായംകുളത്തെ
മള്‍ട്ടിപ്ലക്സ് തിയറ്ററിന്റെ
നിര്‍മ്മാണം
2630.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കായംകുളം
നഗരസഭാപരിധിയില്‍
അനുവദിച്ച
മള്‍ട്ടിപ്ലക്സ്
തിയറ്ററിന്റെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട
നടപടിക്രമങ്ങളുടെ
പുരോഗതി വിശദമാക്കാമോ?