കാട്ടുതീ
പ്രതിരോധം
2631.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാട്ടുതീ
പ്രതിരോധത്തിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
ഈ
വര്‍ഷത്തെ
വേനല്‍ക്കാലത്ത്
സംസ്ഥാനത്ത് കാട്ടുതീ
മൂലം എത്ര ഹെക്ടര്‍
വനഭൂമി നശിച്ചു; ഏത്
റെയിഞ്ചുകളിലാണ് നഷ്ടം
സംഭവിച്ചത്
എന്നറിയിക്കാമോ;
(സി)
കാട്ടുതീ
പ്രതിരോധത്തിനായി
ആധുനിക ഉപകരണങ്ങള്‍
നല്‍കുമെന്ന പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
എങ്കില്‍ എന്തൊക്കെ
ഉപകരണങ്ങളാണ് ഇതിനകം
നല്‍കിയത്;
(ഡി)
വനസംരക്ഷണ
പ്രവര്‍ത്തനങ്ങള്‍ക്ക്
ആവശ്യമായ ഡിജിറ്റല്‍
വയര്‍ലസ്
വാര്‍ത്താവിനിമയ
സംവിധാനം
ഒരുക്കിയിട്ടുണ്ടോ;
വിശദമാക്കുമോ?
കാട്ടുതീ
അണയ്ക്കുന്നതിന് സംവിധാനം
2632.
ശ്രീ.മുല്ലക്കര
രത്നാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടുതീ
ഉണ്ടായാല്‍ ഏത്രയും
വേഗം അണയ്ക്കുന്നതിന്
വനം വകുപ്പ്
സ്വീകരിക്കുന്ന
നടപടികളും അതിനാവശ്യമായ
സംവിധാനങ്ങളും
വിശദമാക്കുമോ;
(ബി)
വനങ്ങളെ
കാട്ടുതീയില്‍ നിന്നും
സംരക്ഷിക്കുന്നതിനായി
ഫയര്‍ അലര്‍ട്ട്
സിസ്റ്റം നിലവിലുണ്ടോ;
കാട്ടുതീ ഉണ്ടായാല്‍
അണയ്ക്കുന്നതിലേക്കായി
ഫോറസ്റ്റ് മിനി ഫയര്‍
ടെന്റര്‍ വാഹനങ്ങള്‍
ലഭ്യമാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
കാട്ടുതീ
സാദ്ധ്യത മുന്‍കൂട്ടി
അറിയുന്നതിനും കാട്ടുതീ
പടരാതിരിക്കുന്നതിനും
ഇതിനെപ്പറ്റി
ജനങ്ങള്‍ക്ക് അവബോധം
നല്‍കുന്നതിനും
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ഡി)
വനം
വകുപ്പിന്റെ കീഴില്‍
ഫയര്‍ ട്രെയിനിംഗ്
ഇന്‍സ്റ്റിറ്റ്യൂട്ട്
പ്രവര്‍ത്തിക്കുന്നുണ്ടോ;
എങ്കില്‍ ഈ മേഖലയിലെ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
ഓപ്പറേഷന്
ജന്മഭൂമി
2633.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
മുല്ലക്കര രത്നാകരന്
,,
ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓപ്പറേഷന്
ജന്മഭൂമി പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങളും
ഗുണഫലങ്ങളും
വ്യക്തമാക്കുമോ;
(ബി)
വനംവകുപ്പിന്റെ
തോട്ടങ്ങളില്‍
പൂര്‍ണ്ണമായും
തദ്ദേശീയമായ
വൃക്ഷങ്ങള്‍
വച്ചുപിടിപ്പിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വെളിപ്പെടുത്തുമോ;
(സി)
ഓപ്പറേഷന്
ജന്മഭൂമി പദ്ധതി
എവിടെയൊക്കെ
നടപ്പാക്കിയെന്നും
പദ്ധതിയുടെ പുരോഗതിയും
അറിയിക്കുമോ?
വനമേഖലയിലെ
മരങ്ങള്‍ മുറിച്ച്
നീക്കുവാന്‍ സാദ്ധ്യതാപഠനം
2634.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനമേഖലയിലെ
തേക്ക് ഉള്‍പ്പെടെയുള്ള
തോട്ടങ്ങളിലെ മരങ്ങള്‍
മുറിച്ച് നീക്കുവാന്‍
സാദ്ധ്യതാപഠനം
നടത്തുന്നുണ്ടോ;
(ബി)
ഇതിനായി
പ്രത്യേക കമ്മിറ്റി
രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
വന്യമൃഗ
സങ്കേതങ്ങളിലും
ദേശീയോദ്യാനങ്ങളിലും
മരം മുറിക്കരുതെന്നും
വീണുകിടക്കുന്ന മരം
പോലും എടുക്കാന്‍
പാടില്ലെന്നും കേന്ദ്ര
നിയമത്തില്‍
വ്യവസ്ഥയുള്ളപ്പോള്‍
ഇത്തരമൊരു പഠനം
നടത്തുവാനുള്ള തീരുമാനം
ഏത് സാഹചര്യത്തിലാണ്
ഉണ്ടായതെന്ന്
അറിയിക്കുമോ?
ഭൂമി
കൈവശാവകാശം സംബന്ധിച്ച
ഹൈക്കോടതിയുടെ വിധി
T 2635.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂമി
കൈവശാവകാശം സംബന്ധിച്ച
കേസുമായി ബന്ധപെട്ട്
ബഹു.കേരള ഹൈക്കോടതി
18.03.2019 -ൽ
പുറപ്പെടുവിച്ച
W.A.No.694/2019 നമ്പർ
വിധിന്യായത്തിന്റെ
അടിസ്ഥാനത്തില്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
വിധിയുടെ
അടിസ്ഥാനത്തില്‍
01.01.1977-ന് മുൻപ്
നിക്ഷിപ്ത വനഭൂമിയും
റിസർവ്വ് വനവും കൈവശം
വച്ചുവരുന്ന കര്‍ഷകരെ
വനം വകുപ്പ്
കുടിയിറക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ ആയത്
വിശദമാക്കുമോ?
കുടിയേറ്റ
കര്‍ഷകരുടെ ഭൂമി
T 2636.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
1993-ലെ
സ്പെഷ്യല്‍ റൂള്‍സുമായി
ബന്ധപ്പെട്ട് WP (C )
4501/2018-ന്മേല്
08.11.2018-ല്‍ ഉണ്ടായ
ഹൈക്കോടതിയുടെ
വിധിന്യായത്തിന്റെ
അടിസ്ഥാനത്തില്‍
സർക്കാർ എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
വിധി സാധാരണക്കാരായ
കുടിയേറ്റ കര്‍ഷകരെ
ദോഷകരമായി
ബാധിക്കുമെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ; ആയത്
പരിഹരിക്കുവാന്‍
എന്തൊക്കെ നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
വിധിയുടെ
അടിസ്ഥാനത്തില്‍ വനം
വകുപ്പ് നാളിതുവരെ
ജനങ്ങളില്‍ നിന്നും
എത്ര ഭൂമി
തിരിച്ചുപിടിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
വനഭൂമി
കയ്യേറ്റങ്ങളുടെ വിസ്തൃതി
2637.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വാഭാവിക വനപ്രദേശം
നിലവില്‍ എത്രയുണ്ട്;
(ബി)
1971
നു ശേഷമുളള വനഭൂമി
കയ്യേറ്റങ്ങളുടെ
വിസ്തൃതി സംബന്ധിച്ച
കണക്കുകള്‍
വെളിപ്പെടുത്തുമോ;
(സി)
വനം
കയ്യേറ്റവുമായി
ബന്ധപ്പെട്ട് വിവിധ
കോടതികളില്‍ നിലവിലുള്ള
കേസ്സുകളുടെ എണ്ണം
എത്രയാണെന്നും എത്ര
ഹെക്ടര്‍ വനം
കയ്യേറ്റകേസ്സുകളാണ്
കോടതികളുടെ
പരിഗണനയിലുളളതെന്നും
വ്യക്തമാക്കുമോ;
(ഡി)
വനഭൂമി
കയ്യേറ്റം തടയുന്നതിന്
എന്തെല്ലാം നടപടികളാണ്
ഈ സര്‍ക്കാര്‍
സ്വീകരിച്ചുവരുന്നത്
എന്നറിയിക്കാമോ?
അലിമുക്ക്-അച്ചന്‍കോവില്‍
റോഡിന്റെ പുനരുദ്ധാരണ
പ്രവൃത്തി
2638.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അലിമുക്ക്-അച്ചന്‍കോവില്‍
റോഡില്‍ നബാര്‍ഡ്
ധനസഹായത്തോടെ വനം
വകുപ്പ്
നടപ്പിലാക്കുന്ന റോഡ്
പുനരുദ്ധാരണ
പ്രവൃത്തിക്ക് ആകെ എത്ര
തുകയാണ്
അനുവദിച്ചിട്ടുളളത്
എന്ന് വ്യക്തമാക്കാമോ;
(ബി)
റീച്ചുകളായാണ്
പ്രവൃത്തി ടെന്‍ഡര്‍
ചെയ്യപ്പെട്ടിട്ടുളളത്
എങ്കില്‍ എത്ര
റീച്ചുകളായെന്നും
ഇവയില്‍ ഓരോ
റീച്ചിന്റെയും
ആരംഭസ്ഥലം,അവസാനസ്ഥലം,
അനുവദിക്കപ്പെട്ട തുക,
ദൂരം, കരാര്‍പ്രകാരം
പ്രവൃത്തി
പൂര്ത്തീകരിക്കുവാനുളള
കാലാവധി എന്നിവ
യഥാക്രമം
വ്യക്തമാക്കുമോ;
(സി)
ഇവയില്‍
ഓരോ റീച്ചുകളിലെയും
പ്രവൃത്തിയുടെ
ഇപ്പോഴത്തെ അവസ്ഥ
എന്തെന്ന്
വിശദമാക്കാമോ;
(ഡി)
സര്‍ക്കാരിലെ
ഏത് വകുപ്പാണ് പ്രസ്തുത
പ്രവൃത്തികളുടെ
നിര്‍വ്വഹണ
മേല്‍നോട്ടം
നടത്തുന്നത് എന്ന്
വ്യക്തമാക്കാമോ;
(ഇ)
ഇപ്പോഴത്തെ
പ്രവൃത്തി പുരോഗതി
അനുസരിച്ച്
എന്നത്തേക്ക് ഈ
പ്രവൃത്തി മുഴുവനായും
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
വൃക്ഷത്തൈ
പരിപാലനം
2639.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലോക
പരിസ്ഥിതി ദിനത്തില്‍
വകുപ്പുമുഖേനയും
സന്നദ്ധസംഘടനകള്‍
വഴിയും വിതരണം
ചെയ്യുന്ന
വൃക്ഷത്തൈകളുടെ
തുടര്‍ന്നുള്ള
പരിപാലനത്തിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
വിശദവിവരം നല്‍കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഇപ്രകാരം വിതരണം
ചെയ്യപ്പെട്ട
വൃക്ഷത്തൈകളുടെ
നട്ടുപിടിപ്പിക്കലുമായി
ബന്ധപ്പെട്ട്ഏതെങ്കിലും
തരത്തിലുള്ള മാറ്റം
വന്നിട്ടുള്ളതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
അടുത്ത
വര്‍ഷത്തെ പരിസ്ഥിതി
ദിനത്തില്‍ വൃക്ഷത്തൈ
പരിപാലനത്തിന് മുന്‍കൈ
നല്കുന്ന പദ്ധതികള്‍
ആവിഷ്ക്കരിക്കുമോ
എന്നറിയിക്കാമോ?
പരിസ്ഥിതി
ദിനാചരണത്തിന്റെ ഭാഗമായി
വിതരണം ചെയ്ത വൃക്ഷത്തെെകള്‍
2640.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പരിസ്ഥിതി
ദിനാചരണത്തിന്റെ
ഭാഗമായി വൃക്ഷത്തെെകള്‍
നട്ടുപിടിപ്പിക്കുന്ന
പ്രവൃത്തിക്കായി 2016
മുതല്‍ എത്ര രൂപ
ചെലവാക്കിയിട്ടുണ്ട്;
വര്‍ഷം തിരിച്ചുള്ള
കണക്കുകള്‍
വിശദമാക്കാമോ;
(ബി)
ഓരോ
വര്‍ഷവും വിതരണം ചെയ്ത
വൃക്ഷത്തെെകള്‍
സംബന്ധിച്ച വിശദവിവരം
നല്‍കാമോ;
(സി)
ഇപ്രകാരം
വിതരണം ചെയ്ത
വൃക്ഷത്തെെകളുടെ
അതിജീവിനം സംബന്ധിച്ച്
പരിശോധന
നടത്തിയിട്ടുണ്ടോയെന്നറിയിക്കുമോ;
(ഡി)
എങ്കില്‍
ഇപ്രകാരം ഓരോ വര്‍ഷവും
വിതരണം ചെയ്ത
വൃക്ഷത്തെെകളില് എത്ര
ശതമാനം നിലവില്‍
അതിജീവിക്കുന്നു;
വിശദാംശം
വ്യക്തമാക്കാമോ?
ശബരി
കുപ്പിവെള്ള പദ്ധതി
2641.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്തനാപുരത്ത്
വനം വകുപ്പിന്റെ
ആഭിമുഖ്യത്തില്‍
ആരംഭിക്കുവാന്‍
ഉദ്ദേശിച്ചിരുന്ന ശബരി
കുപ്പിവെള്ള പദ്ധതിയുടെ
നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ; ഈ
പദ്ധതിക്കായി ഇതിനകം
എത്ര തുകയാണ്
ചെലവഴിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
പദ്ധതിയ്ക്കായി
വനത്തില്‍ നടത്തിയ
പ്ലാന്റ് നിര്‍മ്മാണ
പ്രവൃത്തിയ്ക്ക്
കേന്ദ്ര പരിസ്ഥിതി
മന്ത്രാലയത്തിന്റെ
അനുമതി ലഭിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
തേക്കുമരങ്ങള്‍
മുറിച്ചു നീക്കി സ്വാഭാവിക
വനം
വളര്‍ത്തുന്നതിനെക്കുറിച്ച്
പഠനം
2642.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വനങ്ങളിലെ
തേക്കുമരങ്ങള്‍
മുറിച്ചുനീക്കി
സ്വാഭാവിക വനം
വളര്‍ത്തുന്നതിനെക്കുറിച്ച്
പഠിയ്ക്കുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
കമ്മിറ്റിയെ
നിയോഗിച്ചിട്ടുണ്ടോ;
എങ്കില്‍ എന്തെല്ലാമാണ്
കമ്മിറ്റിയുടെ
പഠനവിഷയങ്ങള്‍; ഏത്
തലത്തിലുള്ള
തീരുമാനത്തിന്റെ
അടിസ്ഥാനത്തിലാണ്
ഇത്തരമൊരു കമ്മിറ്റിയെ
നിയോഗിച്ചിട്ടുള്ളത്;
(ബി)
തേക്കുമരങ്ങള്‍
മുറിച്ചുനീക്കാനുള്ള
തീരുമാനം സംസ്ഥാനത്തെ
വന്യജീവി സംരക്ഷണത്തെ
ഏതെങ്കിലും തരത്തില്‍
പ്രതികൂലമായി
ബാധിയ്ക്കുമോയെന്ന്
പ്രാഥമിക വിലയിരുത്തൽ
നടത്തിയിട്ടുണ്ടോ;
(സി)
ദേശീയോദ്യാനങ്ങളിലും
വന്യജീവി
സങ്കേതങ്ങളിലുമുള്ള
മരങ്ങള്‍
നശിപ്പിക്കപ്പെടുന്നതിന്
പ്രസ്തുത തീരുമാനം
ഇടയാക്കുമെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഈ വിഷയത്തിലെ
സർക്കാർ നയം
വ്യക്തമാക്കുമോ?
ഇക്കോ
ടൂറിസം മേഖലയിൽ പ്ലാസ്റ്റിക്
നിയന്ത്രണം
2643.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇക്കോ
ടൂറിസം മേഖലകളിലെ
സന്ദര്‍ശക വാഹകശേഷി
കണക്കാക്കുന്നതിനായുള്ള
പഠനം
പൂര്‍ത്തിയാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇക്കോടൂറിസം
കേന്ദ്രങ്ങളില്‍
സന്ദര്‍ശകര്‍
പ്ലാസ്റ്റിക്കുകള്‍
ഉപയോഗിക്കുന്നത്
നിയന്ത്രിച്ചിട്ടുണ്ടോ;
പ്ലാസ്റ്റിക്കിനുപകരം
പരിസ്ഥിതിക്ക്
ഇണങ്ങുന്ന തരത്തിലുള്ള
വസ്തുക്കള്‍
ഉപയോഗിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വിശദമാക്കുമോ?
മലയാറ്റൂര്‍
ഫോറസ്റ്റ് ഡിവിഷനില്‍ ടൂറിസം
പദ്ധതികൾ
2644.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലയാറ്റൂര്‍
ഫോറസ്റ്റ്
ഡിവിഷനുകീഴില്‍ വരുന്ന
ഇടമലയാര്‍, കുട്ടമ്പുഴ,
തുണ്ടം റെയ്ഞ്ചുകളിലെ
പ്രദേശങ്ങള്‍ ഇക്കോ
ടൂറിസം മേഖലയായി
പ്രഖ്യാപിക്കണമെന്ന്
ആവശ്യപ്പെട്ടുകൊണ്ടുള്ള
നിവേദനം പരിഗണനയില്‍
ഉണ്ടോ; വിശദമാക്കാമോ;
(ബി)
കുട്ടമ്പുഴ
റെയ്ഞ്ചില്‍പ്പെട്ട
പൂയംകുട്ടി,
പിണ്ടിമേട്,
കൂമ്പന്‍പാറ, ആനകുളം
തുടങ്ങിയ സ്ഥലങ്ങള്‍
ഉള്‍പ്പെടുത്തി
കാല്‍നടയായുള്ള
(ട്രെക്കിങ്ങ്) വന
സന്ദര്‍ശന പരിപാടി
ആലോചിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(സി)
വിദേശ-സ്വദേശ
ടൂറിസ്റ്റുകളെ വലിയ
തോതില്‍
ആക്രഷിക്കുവാന്
കഴിയുന്ന പ്രസ്തുത
പ്രദേശങ്ങളില്‍
കാല്‍നടയായുള്ള വന
സന്ദര്‍ശനം
നടപ്പിലാക്കുന്നതിന്
വേണ്ട നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
കുറിഞ്ഞിമല
സങ്കേതം
2645.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറിഞ്ഞിമല
സങ്കേതം ഉള്‍പ്പെട്ട
വട്ടവട,
കൊട്ടക്കമ്പൂര്‍
വില്ലേജുകളിലെ
കയ്യേറ്റം
പരിശോധിക്കുവാന്‍
ദേവികുളം സബ് കളക്ടറെ
സെറ്റില്‍മെന്റ്
ഓഫീസറായി
നിയമിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
സെറ്റില്‍മെന്റ്
ഓഫീസര്‍ നടപടി
പൂര്‍ത്തിയാക്കി
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര ഏക്കര്‍
ഭൂമി കയ്യേറിയെന്നാണ്
കണ്ടെത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
കുറിഞ്ഞിമലയില്
3200 ഹെക്ടര്‍ പ്രദേശം
വന്യജീവി സങ്കേതമായി
പ്രഖ്യാപിക്കുവാനുള്ള
പ്രാഥമിക
വിജ്ഞാപനത്തിന്റെ
അടിസ്ഥാനത്തില്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ഡി)
ഈ
പ്രദേശത്തെ കയ്യേറ്റം
ഒഴിപ്പിക്കുന്നതിന്
ഇതിനകം സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
വനം
വന്യജീവി, മൃഗസംരക്ഷണം
ക്ഷീരവികസനം എന്നീ
വകുപ്പുകളിലെ നിയമനങ്ങള്‍
2646.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വന്യജീവി, മൃഗസംരക്ഷണം,
ക്ഷീരവികസനം എന്നീ
വകുപ്പുകളിലെ വിവിധ
ഡയറക്ടറേറ്റിലും
അനുബന്ധ ഓഫീസുകളിലും
നിലവില്‍ ജോലിനോക്കുന്ന
ദിവസവേതനക്കാരുടെയും
കോണ്‍ട്രാക്ട്
ജീവനക്കാരുടെയും വിവരം
ലഭ്യമാക്കുമോ; 2016
മുതല്‍ നിയമിതരായവരുടെ
വിവരം ലഭ്യമാക്കുമോ;
(ബി)
കോണ്‍ട്രാക്ട്
നിയമനങ്ങളിലും ദിവസവേതന
നിയമനങ്ങളിലും സംവരണം
പാലിച്ചിട്ടില്ലെന്ന
കാര്യം പരിശോധിക്കുമോ;
ഇക്കാര്യത്തിൽ ആവശ്യമായ
നടപടി സ്വീകരിക്കുമോ;
(സി)
മേല്‍പ്പറഞ്ഞ
നിയമനങ്ങള്‍ മത്സര
പരീക്ഷകളുടെ
അടിസ്ഥാനത്തില്‍
നടത്തുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
സംവരണം
പാലിക്കാത്ത
തസ്തികകളിലേയ്ക്കുള്ള
നിയമനങ്ങളില്‍ പിഴവ്
നികത്തി സംവരണം
നടപ്പിലാക്കുവാന്‍
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
മാവേലിക്കര
മണ്ഡലത്തിൽ കാവും കുളവും
സംരക്ഷിക്കല്‍ പദ്ധതി
2647.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
നിയമസഭാമണ്ഡലത്തിലുളള
കാവുകള്‍
സംരക്ഷിക്കുന്നതിനായി
2016-17 മുതല്‍
നാളിതുവരെ കാവും കുളവും
സംരക്ഷിക്കല്‍ പദ്ധതി
പ്രകാരം വനം
വകുപ്പ്എത്ര
കാവുകള്‍ക്കും
കുളങ്ങള്‍ക്കും ധനസഹായം
നല്‍കിയെന്നും അവ
ഏതൊക്കെയാണെന്നും
വിശദമാക്കുമോ;
(ബി)
ഈ
പദ്ധതിയുടെ വിശദവിവരം
ലഭ്യമാക്കുമോ?
മഴുവന്നൂര്‍
പഞ്ചായത്തിലെ റോഡ്
നവീകരണത്തിന് എന്‍.ഒ.സി.
2648.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഴുവന്നൂര്‍
പഞ്ചായത്തിലെ വിട്ടൂര്
ഡിപ്പാേയുടെ വടക്ക്
പടിഞ്ഞാറ്
അതിര്‍ത്തിയില്‍
മുവാറ്റുപുഴ-കാക്കനാട്
റാേഡില്‍ നിന്ന്
ആരംഭിക്കുന്ന വനം
വകുപ്പിന്റെ അധീനതയില്‍
ഉള്ള റാേഡ്,
ഡിപ്പാേക്ക് സമീപമുള്ള
കാേളനി നിവാസികള്‍ക്ക്
ഉപയാേഗത്തിനായി ടാർ
ചെയ്യുന്നതിന്
പഞ്ചായത്ത് അധികൃതര്‍
അപേക്ഷിച്ചിരുന്ന
എന്‍.ഒ.സി.
നല്‍കിയിട്ടുണ്ടാേ;
(ബി)
ഇല്ലെങ്കില്‍
കാരണ സഹിതം
വ്യക്തമാക്കാമാേ?
പെരുമ്പെട്ടിയിലെ
കൈവശ കര്‍ഷകര്‍ക്ക് പട്ടയം
2649.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരുമ്പെട്ടിയിലെ
കൈവശ കര്‍ഷകര്‍ക്ക്
പട്ടയം നല്കുന്ന നടപടി
ഏത് വരെയായി എന്നും
എത്ര കുടുംബങ്ങള്‍ക്ക്
പട്ടയം നല്‍കാനാണ്
ഉദ്ദേശിക്കുന്നത്
എന്നും അറിയിക്കുമോ;
(ബി)
2019
ജനുവരി 10 ന് വനം,
റവന്യൂ മന്ത്രിമാരുടെ
സംയുക്ത അധ്യക്ഷതയില്‍
ചേര്‍ന്ന
യോഗതീരുമാനപ്രകാരം
പെരുമ്പെട്ടിയില്‍
നടത്താന്‍
നിശ്ചയിച്ചിരുന്ന
സംയുക്തസര്‍വ്വേ
പൂര്‍ത്തീകരിച്ചോ;
ഇല്ലെങ്കില്‍
തടസ്സങ്ങള്‍
എന്താണന്നും ഇതുവരെ
നടത്തിയ സര്‍വ്വേയുടെ
ഫലങ്ങള്‍
എന്തൊക്കെയാണെന്നും
വിശദമാക്കാമോ;
(സി)
സര്‍വ്വേ
നടപടികള്‍
പൂര്‍ത്തീകരിച്ചു
എങ്കില്‍ പട്ടയം
നല്‍കുന്നതിന്
തടസ്സമായി
നില്‍ക്കുന്നത്
എന്താണെന്നും ഇത്
പരിഹരിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്നും
പ്രശ്നങ്ങള്‍
പൂര്‍ത്തീകരിച്ച്
എന്നത്തേക്ക് പട്ടയം
നല്‍കാനാകുമെന്നും
വിശദീകരിക്കാമോ;
(ഡി)
1958ലെ
നോട്ടിഫിക്കേഷന്‍
പ്രകാരം കൈവശ ഭൂമി
വനത്തിനുള്ളിലാണോ
പുറത്താണോ എന്നതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
തുമ്പൂര്‍മുഴിയില്‍
ട്രോപ്പിക്കല്‍
ബൊട്ടാണിക്കല്‍ ഗാര്ഡന്
2650.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തുമ്പൂര്‍മുഴിയിലെ
ശലഭോദ്യാനത്തോട്
ചേര്‍ന്നുള്ള വനം
വകുപ്പ് വക ഔഷധസസ്യ
ഉദ്യാനത്തില്‍ പാലോട്
മാതൃകയിലോ ബംഗളൂരു
ലാല്‍ബാഗ് മാതൃകയിലോ
ട്രോപ്പിക്കല്‍
ബൊട്ടാണിക്കല്‍
ഗാര്ഡന്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
അക്കേഷ്യ
മരങ്ങള്‍ മുറിക്കുവാൻ പദ്ധതി
2651.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനവല്‍ക്കരണ പദ്ധതിയുടെ
ഭാഗമായി
നട്ടുപിടിപ്പിക്കപ്പെട്ട
അക്കേഷ്യ മരങ്ങള്‍
വിവിധയിടങ്ങളില്‍
അലര്‍ജി
ഉണ്ടാക്കുന്നതായും
കുടിവെള്ളം
ഊറ്റുന്നതായും
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തിലുള്ള
മരങ്ങള്‍ മുറിച്ചു
മാറ്റാനായി വനം വകുപ്പ്
ഏതെങ്കിലും പദ്ധതി
ആസൂത്രണം
ചെയ്തിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ആനത്താരകളുടെ
നിർമ്മാണം
2652.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനമേഖലയെ
കൂട്ടിയിണക്കി
സ്വതന്ത്രമായ ആന
സഞ്ചാരം
സാധ്യമാക്കുന്നതിനായി
ആനത്താരകളുടെ
നിര്‍മ്മാണം
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
ഇതുമായി ബന്ധപ്പെട്ട
നടപടികൾ നിലവിൽ ഏത്
ഘട്ടത്തിലാണ്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ഇതിനായി
എത്ര ഹെക്ടര്‍ ഭൂമി
കണ്ടെത്തേണ്ടി
വരുമെന്നും എത്ര
കുടുംബങ്ങളെ
മാറ്റിപാര്‍പ്പിക്കേണ്ടി
വരുമെന്നും പദ്ധതിയുടെ
പ്രതീക്ഷിത ചെലവ്
എത്രയാണെന്നും
വ്യക്തമാക്കുമോ;
(ഡി)
പദ്ധതി
നടപ്പാക്കുന്നതിലൂടെ
ലക്ഷ്യം വയ്ക്കുന്ന
നേട്ടങ്ങള്‍
എന്തെല്ലമാണെന്ന്
വ്യക്തമാക്കാമോ?
വനം,
വന്യജീവി സംരക്ഷണ നിയമവും
കർഷകരും
2653.
ശ്രീ.ഒ.
രാജഗോപാല്‍
,,
പി.സി. ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വന്യമൃഗങ്ങളുടെ
ആക്രമണത്തില്‍ നിന്ന്
കൃഷിയേയും കര്‍ഷകരേയും
സംരക്ഷിക്കുവാന്‍
എന്തൊക്കെ
പദ്ധതികള്‍/കാര്യങ്ങള്‍
നടപ്പിലാക്കിയിട്ടുണ്ട്;
വ്യക്തമാക്കാമോ;
(ബി)
ഈ
കാലഘട്ടത്തിൽ
കോഴിക്കോട്, ഇടുക്കി,
കോട്ടയം, പത്തനംതിട്ട
ജില്ലകളില്‍ വനം,
വന്യജീവി സംരക്ഷണ
നിയമത്തിന്റെ പേരില്‍
കര്‍ഷകര്‍ക്കെതിരെ എത്ര
കേസുകളെടുത്തിട്ടുണ്ട്;
ജില്ലതിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കാമോ;
(സി)
കര്‍ഷകന്റെ
സ്വന്തം കൃഷിയിടത്തില്‍
നിന്നും തേക്ക്, ഈട്ടി
മുതലായ മരങ്ങള്‍
മുറിക്കുന്നതിനും
വില്‍ക്കുന്നതിനും
എന്തൊക്കെ
നടപടിക്രമങ്ങളാണ്
സര്‍ക്കാര്‍
നിര്‍ദ്ദേശിച്ചിരിക്കുന്നത്;
വ്യക്തമാക്കാമോ?
മനുഷ്യ-മൃഗ
സംഘര്‍ഷം
2654.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓരോ വര്‍ഷം കഴിയും
തോറും മനുഷ്യ-മൃഗ
സംഘര്‍ഷം വര്‍ധിച്ചു
വരുന്നു എന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മനുഷ്യ-മൃഗ
സംഘര്‍ഷത്തിന് ഇരയായി
മരണപ്പെടുന്നവരുടെ
കുടുംബത്തിന് നല്കുന്ന
നഷ്ടപരിഹാരത്തുക
എപ്രകാരമാണ്
കണക്കാക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
നാളിതുവരെയായി
മനുഷ്യ-മൃഗ
സംഘര്‍ഷത്തില്‍ എത്ര
പേര്‍ക്ക്
പരിക്കേറ്റെന്നും
അവര്‍ക്ക്
നഷ്ടപരിഹാരമായി എത്ര
തുക അനുവദിച്ചുവെന്നും
വിശദമാക്കാമോ;
(ഡി)
വന്യജീവി
ആക്രമണങ്ങളില്‍ നിന്നും
ജനങ്ങളെയും
കൃഷിമേഖലയെയും
സംരക്ഷിക്കുവാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു വരുന്നു;
ഓരോ വനമേഖലയും തിരിച്ചു
വിശദാംശം
വ്യക്തമാക്കാമോ?
വന്യജീവി
ആക്രമണം
2655.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യമൃഗങ്ങള്‍
കൃഷി നശിപ്പിക്കുന്നതും
ജനങ്ങളുടെ ജീവന്
ഭീഷണിയാകുന്നതും
വര്‍ദ്ധിച്ചുവരുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ഇതിനുള്ള
കാരണങ്ങള്‍
കണ്ടെത്തിയിട്ടുണ്ടോ;
വന്യമൃഗങ്ങളുടെ ആക്രമണം
നിയന്ത്രിക്കുന്നതിന്
ഇതിനകം സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്; അത്
ഫലപ്രദമാണോയെന്ന്
അറിയിക്കുമോ;
(സി)
വനാതിര്‍ത്തികളില്‍
സൗരോര്‍ജ്ജ വൈദ്യുതവേലി
കെട്ടുന്ന പ്രവര്‍ത്തനം
കൂടുതല്‍
സ്ഥലങ്ങളിലേക്ക്
വ്യാപിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
വന്യജീവി
ആക്രമണങ്ങൾ ഉണ്ടാകുന്ന
മേഖലയില്‍ രൂപീകരിച്ച
ജനജാഗ്രതാസമിതികളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
അത് വിജയപ്രദമാണോയെന്ന്
വിശദമാക്കുമോ;
(ഇ)
വന്യജീവി
ആക്രമണത്തിന്
ഇരയാകുന്നവര്‍ക്ക് ഉള്ള
നഷ്ടപരിഹാരം
ലഭിക്കുന്നതിന്
കാലതാമസം
ഉണ്ടാകുന്നുവെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
അത് പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
ഒല്ലൂര്‍
മണ്ഡലത്തിലെ വന്യജീവി ആക്രമണം
2656.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒല്ലൂര്‍
നിയാേജകമണ്ഡലത്തിന്റെ
പരിധിയില്‍ കഴിഞ്ഞ
മൂന്ന്
വര്‍ഷത്തിനുള്ളില്‍
വന്യമൃഗങ്ങളുടെ
ആക്രമണത്തില്‍ അപകടം
സംഭവിച്ചവര്‍ എത്രയാണ്;
വിശദവിവരങ്ങള്‍
നല്‍കാമാേ;
(ബി)
അതില്‍
എത്ര പേര്‍ക്ക്
നഷ്ടപരിഹാരം
നല്‍കിയിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ?
വന്യജീവി
ആക്രമണത്തിന് ഇരയാകുന്നവരുടെ
ആശ്രിതര്‍ക്കുള്ള
ആനുകൂല്യങ്ങള്‍
2657.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യജീവികളുടെ
ആക്രമണം മൂലം
പരിക്കേല്‍ക്കുന്നവർക്കും
മരണപ്പെടുന്നവരുടെ
ആശ്രിതര്‍ക്കും നല്കി
വരുന്ന ആനുകൂല്യങ്ങള്‍
എന്തൊക്കെയാണ്
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നതിന് ശേഷം ഇത്തരം
ആനുകൂല്യങ്ങളില്‍
വര്‍ദ്ധനവ്
വരുത്തിയിട്ടുണ്ടോയെന്നറിയിക്കുമോ;
(സി)
ഉണ്ടെങ്കില്‍
വര്‍ദ്ധനവിനു
മുന്‍പുള്ള നിരക്കും
ഇപ്പോഴത്തെ നിരക്കും
താരതമ്യപ്പെടുത്തി
പട്ടികരൂപത്തില്‍
ലഭ്യമാക്കാമോ?
പാറശ്ശാല
നിയോജകമണ്ഡലത്തിലെ
വനാതിര്‍ത്തിയിൽ സോളാര്‍
ഫെന്‍സിങ്ങ്
2658.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പാറശ്ശാല
നിയോജകമണ്ഡലത്തിലെ
വെള്ളറട, അമ്പൂരി,
ഒറ്റശേഖരമംഗലം,
കള്ളിക്കാട് എന്നീ
മലയോര
ഗ്രാമപഞ്ചായത്തുകളില്‍
കുരങ്ങ്, കാട്ടുപന്നി
തുടങ്ങിയ വന്യമൃഗങ്ങള്‍
കൂട്ടത്തോടെയെത്തി
വ്യാപകമായി കൃഷി
നശിപ്പിക്കുന്നതിനാൽ ഈ
മേഖലകളിൽ
വനാതിര്‍ത്തിയോട്
ചേര്‍ന്ന് സോളാര്‍
ഫെന്‍സിങ്ങ് നടത്തി
കാർഷികവിളകൾ
സംരക്ഷിക്കുന്നതിനുള്ള
തുടര്‍നടപടി
സ്വീകരിക്കാമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ആലത്തൂര്‍
മണ്ഡലത്തിലെ വന്യജീവി ആക്രമണം
2659.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
മണ്ഡലത്തിലെ
മലയോരമേഖലകളായ
പാലക്കുഴി,
കണ്ണച്ചിപ്പരുത,
പനകുറ്റി (കിഴക്കഞ്ചേരി
പഞ്ചായത്ത്)
പ്രദേശങ്ങളില്‍
വന്യജീവികളുടെ
വ്യാപകമായ ആക്രമണം
നടന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തിലുള്ള
ആക്രമണങ്ങള്‍
തടയുന്നതിനായി
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തെല്ലാമാണ്;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പാലക്കുഴി,
കണ്ണച്ചിപ്പരുത,
പനങ്കുറ്റി
പ്രദേശങ്ങളില്‍
വന്യജീവികളുടെ
ആക്രമണങ്ങളില്‍
നാശനഷ്ടം സംഭവിച്ച
എത്രപേര്‍ക്ക് ധനസഹായം
അനുവദിച്ചു
എന്നറിയിക്കാമോ?
മലയാറ്റൂര്‍,
അയ്യമ്പുഴ പഞ്ചായത്തുകളില്‍
വന്യമൃഗശല്യം
2660.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അങ്കമാലി
നിയോജകമണ്ഡലത്തിലെ
മലയാറ്റൂര്‍, അയ്യമ്പുഴ
എന്നീ പഞ്ചായത്തുകളില്‍
വന്യമൃഗങ്ങളുടെ ശല്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം മലയാറ്റൂര്‍,
അയ്യമ്പുഴ
പഞ്ചായത്തുകളിലെ
വനമേഖലയില്‍ നടത്തിയ
വിവിധ പ്രവൃത്തികളുടെ
ലിസ്റ്റും ചെലവഴിച്ച
തുകയും ഇനം തിരിച്ച്
ലഭ്യമാക്കാമോ?
ചാലക്കുടിയിൽ
വന്യജീവി ആക്രമണം
തടയുന്നതിനുള്ള നടപടികൾ
2661.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യജീവി
ആക്രമണം തടയുന്നതിന്
ചാലക്കുടി നിയോജക
മണ്ഡലത്തിലെ
കാേടശ്ശേരി, പരിയാരം,
അതിരപ്പിള്ളി എന്നീ
പഞ്ചായത്തുകളില്‍
ഫെന്‍സിംഗ്, ട്രഞ്ച്
എന്നിവ
നിർമ്മിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടാേ
എന്ന് വ്യക്തമാക്കാമോ;
(ബി)
നേരത്തെ
സ്ഥാപിച്ചിരുന്നതും
നിലവില്‍
പ്രവര്‍ത്തനരഹിതവുമായ
ഇത്തരം സംവിധാനങ്ങൾ
പ്രവര്‍ത്തനക്ഷമമാക്കുന്നതിനും
സമയബന്ധിതമായി നിശ്ചിത
ഇടവേളകളില്‍
അറ്റകുറ്റപ്പണികള്‍
നടത്തി
പ്രവര്‍ത്തനക്ഷമത
ഉറപ്പുവരുത്തുന്നതിനും
ആവശ്യമായ നടപടികൾ
സ്വീകരിക്കുമാേ;
(സി)
ഇത്തരം
പ്രവര്‍ത്തനങ്ങളില്‍
വനസംരക്ഷണ സമിതിയുടെ
സേവനം ഉറപ്പുവരുത്താൻ
നടപടികള്‍
സ്വീകരിക്കുമാേ
എന്നറിയിക്കാമോ?
കാട്ടാനശല്യം
നിയന്ത്രിക്കുവാന്‍ നടപടി
2662.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
വനാതിര്‍ത്തി
പങ്കിടുന്ന മേഖലകളിലെ
ചില പ്രദേശങ്ങളില്‍
കാട്ടാനശല്യം മൂലം
ജനജീവിതം
ദുസ്സഹമാകുന്നതായ
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ കാട്ടാനശല്യം
നിയന്ത്രിക്കുവാന്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ?
വന്യമൃഗങ്ങളുടെ
ആക്രമണം മൂലമുള്ള കൃഷി നാശം
2663.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യമൃഗങ്ങളുടെ
ആക്രമണം മൂലം 2018-19
കാലയളവില്‍ സംസ്ഥാനത്ത്
സംഭവിച്ച കൃഷി നഷ്ടം
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
ഇനത്തില്‍
നഷ്ടപരിഹാരമായി വിതരണം
ചെയ്ത തുക എത്രയാണെന്ന്
വ്യക്തമാക്കാമോ;
(സി)
വന്യമൃഗങ്ങളുടെ
ആക്രമണം മൂലം കൃഷി നാശം
സംഭവിക്കാതിരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
നിപ
വൈറസ് വ്യാപനം
2664.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിപ
വൈറസിന്റെ ഉറവിടം
പഴംതീനി
വവ്വാലുകളാണെന്ന്
സ്ഥിരീകരിച്ചിട്ടുണ്ടോ
എന്നറിയിക്കുമോ;
(ബി)
ഏതെല്ലാം
സാഹചര്യങ്ങളിലാണ്
ഇത്തരം വവ്വാലുകളില്‍
നിന്ന് നിപ വൈറസ്
പുറത്തുവരുന്നത്; ഇത്
തടയുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(സി)
ഇതു
സംബന്ധിച്ച്ഏതെല്ലാം
രീതിയിലുള്ള
ബോധവല്‍ക്കരണമാണ്
ജനങ്ങള്‍ക്ക്
നല്കുവാനുള്ളത്;
ഇത്തരം
ബോധവല്‍ക്കരണപരിപാടികള്‍
മൃഗസംരക്ഷണ വകുപ്പ്
നിലവില്‍
നല്‍കിവരുന്നുണ്ടോ;
എങ്കില്‍ വിശദവിവരം
ലഭ്യമാക്കുമോ?
കരസേനയുടെ
ഫാമുകളിൽ നിന്നും
കന്നുകാലികളെ വാങ്ങുന്ന നടപടി
2665.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരസേനയുടെ
കീഴിലുള്ള രാജ്യത്തെ
വിവിധ ഫാമുകള്‍
അടച്ചുപൂട്ടുന്നതിന്റെ
ഭാഗമായി കന്നുകാലികളെ
കൂട്ടത്തോടെ സേന
കൈയ്യൊഴിയുന്നുവെന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
കന്നുകാലികളെ പൂനയ്ക്ക്
സമീപമുള്ള ഫാമില്‍
നിന്നും വിലയ്ക്ക്
വാങ്ങുന്നതിന്
മൃഗസംരക്ഷണ വകുപ്പ്
ആലോചിക്കുന്നുണ്ടോ;
എങ്കില്‍ എത്ര പശുക്കളെ
വാങ്ങുവാനാണ്
ആലോചിക്കുന്നത്;
(സി)
ഇത്
സംബന്ധിച്ച് സേനയിലെ
ബന്ധപ്പെട്ടവരുമായി
എന്തെങ്കിലും ചര്‍ച്ച
നടത്തിയിട്ടുണ്ടോ;
ചര്‍ച്ച
വിജയപ്രദമാണോയെന്ന്
വ്യക്തമാക്കാമോ?
വളര്‍ത്തുമൃഗങ്ങളെ
വ്യാവസായികാടിസ്ഥാനത്തില്‍
വളര്‍ത്തുന്നതിന് പദ്ധതി
2666.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ആട്,
കോഴി, പശു എന്നിവ
വ്യാവസായികാടിസ്ഥാനത്തില്‍
വളര്‍ത്തുന്നതിനും
ഫാമുകള്‍
ആരംഭിക്കുന്നതിനുമായി
മൃഗസംരക്ഷണ വകുപ്പിന്റെ
കീഴില്‍ ഏതൊക്കെ
പദ്ധതികളാണ്
നിലവിലുള്ളത്; ആയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പാല്,
മുട്ട, മാംസം ഉൽപ്പാദനത്തിൽ
സ്വയംപര്യാപ്തത
2667.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എ.ആര്.ഡി.
പദ്ധതി പ്രകാരം പാല്,
മുട്ട, മാംസം
എന്നിവയില്‍
സംസ്ഥാനത്തിന്
സ്വയംപര്യാപ്തത
നേടുവാന്‍
കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഈ
മേഖലയില്‍ ഇതുവരെ
കൈവരിച്ച നേട്ടങ്ങള്‍
എന്തൊക്കെയാണ്;
(ബി)
ക്ഷീരവികസന
വകുപ്പ് മുഖേന
ക്ഷീരകര്‍ഷകരെയും
അവരുടെ ഉരുക്കളെയും
ഇന്‍ഷ്വര്‍ ചെയ്യുന്ന
സമഗ്ര ഇന്‍ഷ്വറന്‍സ്
പദ്ധതി
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ക്ഷീരമേഖലയിലെ
പ്രധാന പ്രശ്നമായ
കറവക്കാരുടെ ക്ഷാമം
നേരിടുന്നതിനായി കറവ
യന്ത്രം സ്ഥാപിക്കുന്ന
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
ഇതിനകം എത്ര
കര്‍ഷകര്‍ക്ക് ഇതിന്റെ
പ്രയോജനം ലഭിച്ചുവെന്ന്
അറിയിക്കുമോ;
(ഡി)
കോഴിയിറച്ചിയുടെ
ആഭ്യന്തര ഉല്പാദനവും
വിപണനവും
വിലനിയന്ത്രണവും
ഗുണമേന്മയും
ലക്ഷ്യമിട്ട്
മൃഗസംരക്ഷണ വകുപ്പ്
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ; ഇതുമൂലം
പൊതുമാര്‍ക്കറ്റില്‍
കോഴിയിറച്ചിയുടെ വില
നിയന്ത്രിക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ?
കന്നുകാലി
പ്രജനന നയം
2668.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2008
ലെ കന്നുകാലി പ്രജനന
നയം സമൂലമായി
പുനരവലോകനം ചെയ്ത്
പുതിയ നയം
പ്രഖ്യാപിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുളള
നടപടി ഏത്
ഘട്ടത്തിലാണ്;
(ബി)
സംസ്ഥാനത്ത്
ജനിക്കുന്ന
പശുക്കിടാക്കളെ
ഉല്പാദനക്ഷമതയുളള
പശുക്കളായി മാറ്റുവാന്‍
ലക്ഷ്യമിട്ട് നടത്തുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്;
(സി)
സംസ്ഥാനത്തെ
പ്രധാന ക്ഷീരോല്പാദന
മേഖലകളില്‍
ലിംഗനിര്‍ണ്ണയം നടത്തിയ
ഹോള്‍സ്റ്റീന്‍
ജനുസ്സിന്റെ
ബീജമാത്രകള്‍ വിതരണം
ചെയ്യുന്ന പദ്ധതി
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
(ഡി)
സംസ്ഥാനത്തെ
ക്ഷീരമേഖലയ്ക്ക്
കേന്ദ്രത്തില്‍ നിന്നും
ലഭിക്കുന്ന സഹായങ്ങള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ?
ബ്രഹ്മഗിരി
കേരള ചിക്കന്‍
2669.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിയിറച്ചി
വിലകുറച്ച്
ഉപഭോക്താക്കളില്‍
എത്തിക്കുക എന്ന
ലക്ഷ്യത്തോടെ ആരംഭിച്ച
ബ്രഹ്മഗിരി കേരള
ചിക്കന്‍ പദ്ധതി
വിജയപ്രദമാണോ;
(ബി)
എൺപത്തിയേഴ്
മുതൽ തൊണ്ണൂറ് രൂപ വരെ
നിരക്കില്‍ ജീവനോടെയും
നൂറ്റിനാല്പത് മുതൽ
നൂറ്റമ്പത് രൂപ വരെ
നിരക്കില്‍ ഇറച്ചി
വിലയിലും കോഴികളെ
ലഭ്യമാക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കുന്നതിന്
സാധിക്കാതെ വന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(സി)
ബ്രഹ്മഗിരി
കേരള ചിക്കന്‍ നിലവില്‍
എന്ത് വിലയ്ക്കാണ്
വിപണിയില്‍
വില്‍ക്കുന്നത്;
മുന്‍പ് നല്കിയ
വാഗ്ദാനങ്ങള്‍
പാലിക്കാത്തതില്‍
പ്രതിഷേധിച്ച് കേരള
പൗള്‍ട്രി ഫാര്‍മേഴ്സ്
അസോസിയേഷന് പദ്ധതിയോട്
നിസ്സഹരണം
പ്രഖ്യാപിച്ചിട്ടുണ്ടോ
എന്ന് അറിയിക്കാമോ?
മൃഗാശുപത്രികളിലെ
രാത്രികാല ചികിത്സാസൗകര്യം
2670.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏതെല്ലാം സര്‍ക്കാര്‍
മൃഗാശുപത്രികളിലാണ്
രാത്രികാല
ചികിത്സാസൗകര്യം
ഏര്‍പ്പെടുത്തിയിരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
രാത്രികാല
ചികിത്സാസൗകര്യത്തിന്റെ
ഭാഗമായി എന്തെല്ലാം
സേവനങ്ങള്‍ നല്‍കാനാണ്
ലക്ഷ്യമിട്ടിരുന്നത്;
(സി)
പ്രസ്തുത
ചികിത്സാസൗകര്യം
കാര്യക്ഷമമായി
നടപ്പിലാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
ലൈവ്സ്റ്റോക്ക്
ഇന്‍സ്പെക്ടര്‍മാരുടെ ഫീല്‍ഡ്
ഡ്യൂട്ടി
2671.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈവ്സ്റ്റോക്ക്
ഇന്‍സ്പെക്ടര്‍മാരുടെ
ജോലികള്‍ കൃത്യമായി
നിര്‍വചിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ലൈവ്സ്റ്റോക്ക്
ഇന്‍സ്പെക്ടര്‍മാർ
ഫീല്‍ഡ് ഡ്യൂട്ടി
കൃത്യമായി
നിര്‍വഹിക്കുന്നുണ്ട്
എന്ന്
ഉറപ്പുവരുത്തുവാന്‍
എന്ത് സംവിധാനമാണ്
നിലവിലുള്ളത്; ഇവരുടെ
ഫീല്‍ഡ് ഡ്യൂട്ടി
മൃഗപരിപാലകര്‍ക്ക്
പ്രയോജനപ്പെടുന്നുണ്ട്
എന്ന്
ഉറപ്പുവരുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
പ്രസ്തുത
ഉദ്യോഗസ്ഥര്‍ ഫീല്‍ഡ്
ഡ്യൂട്ടി സൗകര്യം
ദുരുപയോഗപ്പെടുത്തി
ഓഫീസിലും ഫീല്‍ഡിലും
ഡ്യൂട്ടി ചെയ്യാതെ
കൃത്യവിലോപം
നടത്തുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ലൈവ്സ്റ്റോക്ക്
ഇന്‍സ്പെക്റ്റര്‍മാരുടെ
സേവനം കൂടുതല്‍
ഫലപ്രദമാക്കുവാൻ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ചെങ്ങന്നൂര്‍
സെന്‍ട്രല്‍ ഹാച്ചറിയുടെ
വികസനം
2672.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
സെന്‍ട്രല്‍
ഹാച്ചറിയുടെ സമഗ്ര
വികസനം ലക്ഷ്യം വച്ച്
2018-19 വര്‍ഷത്തെ
ബജറ്റില്‍
ഉൾപ്പെടുത്തിയ
ട്രെയിനിംഗ്
ഇന്‍സ്റ്റിറ്റ്യൂട്ട്
സ്ഥാപിക്കുന്നതിനുള്ള
പദ്ധതിയുമായി
ബന്ധപ്പെട്ട്
02/02/2019ലെ
ജി2/8/2019 നമ്പര്‍
കത്തിലൂടെ കൃഷി വകുപ്പ്
പ്രിന്‍സിപ്പല്‍
സെക്രട്ടറി മൃഗസംരക്ഷണ
ഡയറക്ടര്‍ക്ക് നല്കിയ
നിര്ദ്ദേശത്തിന്മേല്
സ്വീകരിച്ച
തുടര്‍നടപടികളുടെ
പുരോഗതി
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ട്രെയിനിംഗ്
ഇന്‍സ്റ്റിറ്റ്യൂട്ടിനുള്ള
കെട്ടിടനിര്‍മ്മാണം
എത്രയുംവേഗം
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
ക്ഷീരവകുപ്പിന്റെ
സമഗ്രവികസനം
2673.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
പാറക്കല്‍ അബ്ദുല്ല
,,
അബ്ദുല്‍ ഹമീദ് പി.
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ക്ഷീരവകുപ്പിന്റെ
സമഗ്രവികസനത്തിനായി
നടപ്പിലാക്കിയ
പദ്ധതികളും സ്വീകരിച്ച
നടപടികളും
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ പ്രകാരം
പാലുല്പാദന രംഗത്ത്
സ്വയംപര്യാപ്തത
കൈവരിക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
സംസ്ഥാനത്തിന്
പുറത്ത് നിന്നുള്ള
പാലിന്റെ ഗുണമേന്മ
പരിശോധിക്കുന്നതിന്
വകുപ്പ് തലത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
മില്‍ക്ക്
ഷെഡ് പദ്ധതി
2674.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മില്‍ക്ക്
ഷെഡ് പദ്ധതിയുടെ
വിശദാംശങ്ങളും
ഉദ്ദേശ്യലക്ഷ്യങ്ങളും
എന്തെല്ലാമാണെന്ന്
അറിയിക്കാമോ?
ക്ഷീരഗ്രാമം
പദ്ധതി
2675.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീരഗ്രാമം
പദ്ധതിയുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമാേ;
(ബി)
കാെല്ലം
ജില്ലയില്‍ ഏതെല്ലാം
തദ്ദേശസ്ഥാപനങ്ങളില്‍
പ്രസ്തുത പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടെന്നും
അതുവഴി കെെവരിക്കാന്‍
സാധിച്ച നേട്ടങ്ങളും
വിശദമാക്കുമാേ?
ക്ഷീരമേഖലയില്‍
സ്വയം പര്യാപ്തത
2676.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
ക്ഷീരമേഖലയില്‍ സ്വയം
പര്യാപ്തത
കെെവരിക്കാന്‍ ഏതെല്ലാം
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്;
(ബി)
അന്യ
സംസ്ഥാനങ്ങളില്‍
നിന്നും മില്‍മ
മുഖേനയും മറ്റ്
ഏജന്‍സികള്‍ വഴിയും
എത്ര ലിറ്റര്‍ പാല്
ദിവസേന കാെണ്ടുവരുന്നു
എന്ന് വ്യക്തമാക്കാമാേ;
(സി)
അന്യ
സംസ്ഥാനങ്ങളില്‍
നിന്നെത്തുന്ന പാലിന്റെ
ഗുണമേന്മ
പരിശാേധിക്കാന്‍
സംസ്ഥാന
അതിര്‍ത്തികളില്‍ ലാബ്
സംവിധാനമുണ്ടാേ;
എങ്കില്‍ എത്ര ലാബുകള്‍
പ്രസ്തുത ആവശ്യത്തിന്
നിലവിലുണ്ട് എന്ന്
അറിയിക്കുമാേ;
(ഡി)
ഒരു
ദിവസം എത്ര ലിറ്റര്‍
പാല് അതിര്‍ത്തി
കടന്നെത്തുന്നുവെന്നും
ഇതില്‍ എത്ര ലിറ്റര്‍
പാല് ഗുണമേന്മ
പരിശാേധനയ്ക്ക്
വിധേയമാകുന്നുണ്ട്
എന്നും
വ്യക്തമാക്കുമാേ;
(ഇ)
മില്‍ക്ക്
ഷെഡ് പദ്ധതിയിലൂടെ
2016-19 കാലയളവില്‍
സംസ്ഥാനത്ത് എത്ര
പശുക്കളെ വിതരണം
ചെയ്തു; ജില്ല തിരിച്ച്
അറിയിക്കാമാേ; ഇതിന്
കര്‍ഷകരെ
തിരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കുമാേ?
പാലുത്പാദനത്തിലെ
വര്‍ദ്ധനവ്
2677.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലുത്പാദനത്തില്‍
ദേശീയ തലത്തില്‍
ഏറ്റവും കൂടുതല്‍
വര്‍ദ്ധനവ്
രേഖപ്പെടുത്തിയ
സംസ്ഥാനമെന്ന
ബഹുമതിക്ക് 2018-19ല്‍
കേരളം
അര്‍ഹമായിട്ടുണ്ടോ;
(ബി)
കഴിഞ്ഞ
രണ്ട് സെന്സസ്സുകളിലും
സംസ്ഥാനത്ത്
കറവമാടുകളുടെ
എണ്ണത്തില്‍ വന്‍ കുറവ്
രേഖപ്പെടുത്തിയ
സാഹചര്യത്തില്‍
പാലുല്പാദനം കൂടുന്നത്
എപ്രകാരമാണ്
എന്നറിയിക്കുമോ;
(സി)
സംസ്ഥാനത്ത്
നിര്‍മ്മിക്കുന്ന
കാലിത്തീറ്റയുടെ
ഗുണനിലവാരം കുറവാണെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഗുണനിലവാരം കൂട്ടുവാന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
ഇതര
സംസ്ഥാനങ്ങളില്‍
നിന്നും എത്തുന്ന
പാലിന്റെ ഗുണമേന്മ
ഉറപ്പാക്കുവാന്‍
ചെക്ക്പോസ്റ്റുകളില്‍
ഒരുക്കിയിട്ടുള്ള
സംവിധാനങ്ങള്‍
എന്തൊക്കെയാണ്;
(ഇ)
എല്ലാ
അതിര്‍ത്തി
ചെക്ക്പോസ്റ്റുകളിലും
പ്രസ്തുത സംവിധാനം
ഒരുക്കുമോ
എന്നറിയിക്കാമോ?
പാലുല്‍പ്പാദനത്തില്‍
സ്വയംപര്യാപ്തത
2678.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഒരു ദിവസം ആവശ്യമായി
വരുന്ന പാലിന്റെ
അളവെത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഒരു
ദിവസം ആവശ്യമായി വരുന്ന
പാലിന്റെ എത്ര
ശതമാനമാണ് സംസ്ഥാനത്ത്
ഉല്പാദിപ്പിക്കുന്നത്;
(സി)
ഏതെല്ലാം
സംസ്ഥാനങ്ങളില്‍
നിന്നാണ്
കേരളത്തിലേയ്ക്ക് പാല്
കൊണ്ടുവരുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
വേനല്‍ക്കാലത്ത്
പാലുല്‍പ്പാദനത്തില്‍
എത്ര കുറവുണ്ടായി
എന്നറിയിക്കുമോ;
(ഇ)
സംസ്ഥാനത്തെ
പാലുല്‍പ്പാദനത്തില്‍
സ്വയംപര്യാപ്തതയില്‍
എത്തിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
മുഖേന കഴിഞ്ഞ മൂന്ന്
വര്‍ഷം ഉണ്ടായ
പാലുല്‍പ്പാദന വര്‍ദ്ധന
സംബന്ധിച്ച കണക്ക്
ലഭ്യമാക്കുമോ;
(എഫ്)
സംസ്ഥാനം
എപ്പോള്‍ മുതല്‍
പാലുല്പാദനത്തില്
സ്വയം പര്യാപ്തത
കൈവരിക്കുമെന്നാണ്
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കുമോ?
മിനി
കന്നുകാലി ഫാം
2679.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീരകര്‍ഷകര്‍ക്ക്
മിനി കന്നുകാലി ഫാം
തുടങ്ങുന്നതിന്
നിലവില്‍ എന്തെങ്കിലും
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടാേ;
വിശദാംശം അറിയിക്കുമാേ;
(ബി)
സര്‍ക്കാര്‍
സബ്സിഡിയിയോടെ
കര്‍ഷകര്‍ക്ക്
കന്നുകാലി ഫാം
ആരംഭിക്കുന്നതിന്
നിഷ്കര്‍ഷിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍
വ്യക്തമാക്കുമാേ;
(സി)
ക്ഷീരവികസന
വകുപ്പിന്റെ കീഴില്‍
കന്നുകാലിഫാം നടത്തുന്ന
കര്‍ഷകര്‍ക്ക് നിലവില്‍
ലഭിക്കുന്ന
ആനുകൂല്യങ്ങള്‍
എന്താെക്കെയാണെന്ന്
അറിയിക്കുമാേ;
(ഡി)
പാലുല്‍പ്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
നവീന രീതിയിലുള്ള
കൂടുതല്‍ പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമാേ?
പ്രളയത്തില്‍
തകര്‍ന്ന ക്ഷീരമേഖലയുടെ
ഉന്നമനം
2680.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തില്‍
വന്‍ നാശനഷ്ടം നേരിട്ട
സംസ്ഥാനത്തെ ക്ഷീരമേഖല
തിരിച്ചുവരവിന്റെ
പാതയിലാണെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രളയം
മൂലം പ്രസ്തുത
മേഖലയില്‍ ഉണ്ടായ
നാശനഷ്ടങ്ങള്‍
എന്തൊക്കയാണ്; നാശനഷ്ടം
നേരിട്ട
ക്ഷീരകര്‍ഷകര്‍ക്ക്
സമയബന്ധിതമായി സഹായം
നല്‍കുന്നതിന്
വകുപ്പിന്
സാധിച്ചിട്ടുണ്ടോ;
(സി)
വകുപ്പിന്റെ
ഇക്കാര്യത്തിലുള്ള
ഇടപെടല്‍ ക്ഷീരമേഖലയെ
തിരിച്ചുവരവിന്റെ
പാതയില്‍
എത്തിക്കുവാന്‍
എത്രമാത്രം
സഹായകമായെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇത്തരം
നടപടികള്‍ 2019-20
കാലഘട്ടത്തില്‍
തുടരുന്നതിനും
പാലുല്പാദനത്തില്
സംസ്ഥാനത്തെ
സ്വയംപര്യാപ്തതയില്‍
എത്തിക്കുന്നതിനും
ആവശ്യമായ നടപടികള്‍
കൈക്കൊള്ളുമോ
എന്നറിയിക്കാമോ?
പ്രളയത്തില്‍
കന്നുകാലികളെ നഷ്ടപ്പെട്ട
ക്ഷീരകര്‍ഷകര്‍ക്ക് സഹായം
2681.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തുണ്ടായ
പ്രളയത്തില്‍
കന്നുകാലികളെ
നഷ്ടപ്പെട്ട
ക്ഷീരകര്‍ഷകര്‍ക്ക്
സഹായം നല്‍കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
സര്‍ക്കാര്‍
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ?
ക്ഷീരകര്‍ഷകര്‍
അഭിമുഖീകരിക്കുന്ന പ്രതിസന്ധി
2682.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
അന്‍വര്‍ സാദത്ത്
,,
വി.എസ്.ശിവകുമാര്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീരകര്‍ഷകര്‍
അഭിമുഖീകരിക്കുന്ന
പ്രതിസന്ധി
പരിഹരിക്കുന്നതിന്റെ
ഭാഗമായി അവരെ
തൊഴിലുറപ്പ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിനായി
കേന്ദ്രസര്‍ക്കാരില്‍
സമ്മര്‍ദ്ദം ചെലുത്തുമോ
എന്നറിയിക്കാമോ;
(ബി)
പ്രളയത്തിന്റെ
പശ്ചാത്തലത്തില്‍
കടുത്ത പ്രതിസന്ധി
നേരിടുന്ന
ക്ഷീരകര്‍ഷകരുടെ കടം
എഴുതിത്തള്ളാന്‍
തീരുമാനമെടുക്കുമോ;
(സി)
കാലിത്തീറ്റയുടെ
വില വര്‍ദ്ധനവ് മൂലം
പ്രതിസന്ധിയിലായ
ക്ഷീരകര്‍ഷകരുടെ
ആശ്വാസത്തിനായി
കാലിത്തീറ്റ സബ്സിഡി
വര്‍ദ്ധിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
സ്വകാര്യ
കാലിത്തീറ്റക്കമ്പനികളുടെ
ചൂഷണത്തില്‍ നിന്നും
കര്‍ഷകരെ
മോചിപ്പിക്കാന്‍
പൊതുമേഖലയില്‍
കാലിത്തീറ്റ
നിര്‍മ്മാണം
വര്‍ദ്ധിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
കേരള
ഫീഡ്സ് ലിമിറ്റഡിന്റെ
പ്രതിവര്‍ഷ ഉത്പാദനം
2683.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ഫീഡ്സ് ലിമിറ്റഡിന്റെ
ശരാശരി പ്രതിവര്‍ഷ
ഉത്പാദനം എത്രയാണെന്ന്
വ്യകതമാക്കുമോ; 2018-19
സാമ്പത്തിക വര്‍ഷത്തിലെ
ഉത്പാദനം എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സ്ഥാപനം 2018-19 ല്‍
പ്രവര്‍ത്തിച്ചത്
ലാഭത്തിലാണോ
നഷ്ടത്തിലാണോ; എങ്കില്‍
2015-16 മുതല്‍ 2017-18
വരെയുളള വര്‍ഷങ്ങളിലെ
ലാഭനഷ്ട കണക്ക്
വെളിപ്പെടുത്താമോ;
(സി)
സ്ഥാപനത്തിന്റെ
കുരുനാഗപ്പളളി
പ്ലാന്റില്‍ 2018-19 ലെ
ഉത്പാദനം എത്രയാണെന്നും
എത്ര ടണ്‍
വിറ്റഴിക്കപ്പെട്ടുവെന്നും
വ്യക്തമാക്കുമോ?
വെള്ളൂര്‍
മില്‍ക്ക് സൊസൈറ്റിയുടെ
വൈവിദ്ധ്യവത്കരണം
2684.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പയ്യന്നൂർ
നിയോജകമണ്ഡലത്തിലെ
വെള്ളൂര്‍ മില്‍ക്ക്
സൊസൈറ്റിക്ക് (ജനത
ചാരിറ്റബിള്‍ സൊസൈറ്റി)
വൈവിദ്ധ്യവത്കരണത്തിനായി
2018-19-ലെ ബഡ്ജറ്റിൽ
50 ലക്ഷം രൂപ
വകയിരുത്തിയതിന്റെ
അടിസ്ഥാനത്തിൽ
തയ്യാറാക്കപ്പെട്ട
മാസ്റ്റര്‍ പ്ലാന്‍
നടപ്പാക്കുന്നതിന്
ഫണ്ട്
അനുവദിക്കുന്നതിനുള്ള
തുടര്‍നടപടി ഏത് ഘട്ടം
വരെ ആയെന്ന്
വിശദമാക്കാമോ?
ക്ഷീരസംഘങ്ങളെ
ശാക്തീകരിക്കുന്നതിന് നടപടി
2685.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
ഡി.കെ. മുരളി
,,
ജെയിംസ് മാത്യു
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീരോല്പാദനത്തില്
സംസ്ഥാനത്തെ
സ്വയംപര്യാപ്തതയില്‍
എത്തിക്കുന്നതിന് ഇൗ
സര്‍ക്കാര്‍
നടപ്പാക്കിവരുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
ഇതിന്റെ
ഭാഗമായി ക്ഷീരസഹകരണ
സംഘങ്ങളെ
ശാക്തീകരിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ക്ഷീരകര്‍ഷകര്‍ക്ക്
ശരിയായ വില ലഭിക്കുന്നു
എന്ന് ഉറപ്പ്
വരുത്താന്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ഡി)
പാലിന്റെ
ഗുണനിലവാരം
പരിശോധിക്കുന്നതിനായി
എന്‍.എ.ബി.എല്‍.
അക്രഡിറ്റേഷനോട് കൂടി
സംസ്ഥാന ഡയറി ലാബ്
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
അങ്കമാലി
മണ്ഡലത്തിൽ ക്ഷീരഗ്രാമവും
ഡെയറി സോണും
2686.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അങ്കമാലി
നിയോജകമണ്ഡലത്തിലെ
പാറക്കടവ്
പഞ്ചായത്തില്‍
ക്ഷീരഗ്രാമവും അങ്കമാലി
ബ്ലോക്ക് പഞ്ചായത്തില്‍
ഡെയറി സോണും
അനുവദിക്കണമെന്ന ആവശ്യം
സംബന്ധിച്ച്
23.02.2018-ലെ 483/M
(FAD&Z) 2018
നമ്പരായി ക്ഷീരവികസന
വകുപ്പ് ഡയറക്ടര്‍ക്ക്
നല്കിയ ശിപാര്‍ശയില്‍
വകുപ്പ് സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
പ്രളയം
സര്‍വ്വതും നഷ്ടമാക്കിയ
അങ്കമാലി മണ്ഡലത്തില്‍
പുനരുദ്ധാരണത്തിന്റെ
ഭാഗമായി മൃഗസംരക്ഷണ
വകുപ്പ് നടപ്പിലാക്കിയ
പദ്ധതികളുടെ ഇനം
തിരിച്ചുള്ള വിവരം
ലഭ്യമാക്കാമോ?
സുവോളജിക്കല്‍
പാര്‍ക്ക് നിർമ്മാണം
2687.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശൂരിലെ
പുത്തൂരിൽ
സ്ഥാപിക്കുന്ന
സുവോളജിക്കൽ
പാർക്കിന്റെ നിർമ്മാണം
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്; വിശദാംശം
നൽകുമോ;
(ബി)
നിലവിൽ
ഏതെല്ലാം മൃഗങ്ങളുടെ
ആവാസയിടങ്ങൾ
പൂർത്തിയാക്കിയിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(സി)
2019
മാർച്ചിൽ ഉദ്ഘാടനം
ചെയ്ത രണ്ടാംഘട്ട
നിർമ്മാണപ്രവർത്തനങ്ങൾ
ഇപ്പോള്‍ ഏത്
അവസ്ഥയിലാണ്;
(ഡി)
തൃശൂർ
മൃഗശാലയ്ക്കു് നിലവിൽ
കേന്ദ്ര മൃഗശാല
അതോറിറ്റിയുടെ അംഗീകാരം
ഉണ്ടോ;
(ഇ)
തൃശൂർ
മൃഗശാലയിലേയ്ക്ക് പുതിയ
മൃഗങ്ങളെ
കൊണ്ടുവരുന്നതിന്
പദ്ധതിയുണ്ടോ
എന്നറിയിക്കാമോ?
അനിമല്‍
ഹാന്‍ഡലിംഗ് ഇന്‍ സൂ ആന്റ്
ഫോറസ്റ്റ് കോഴ്സ്
2688.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വെറ്റനറി ആന്റ് അനിമല്‍
സയന്‍സ്
യൂണിവേഴ്സിറ്റിക്ക്
കീഴിലുളള അനിമല്‍
ഹാന്‍ഡലിംഗ് ഇന്‍ സൂ
ആന്റ് ഫോറസ്റ്റ് എന്ന
കോഴ്സ്സര്ക്കാര്
അംഗീകൃതമാണോ; എങ്കില്‍
വിശദമാക്കുമോ;
(ബി)
2017-ല്‍
പ്രസ്തുത കോഴ്സ് പഠിച്ച
ആദിവാസി
വിഭാഗത്തില്‍പ്പെട്ട
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
എന്ത് കൊണ്ട് നാളിതുവരെ
ജോലി നല്കുവാന്
സര്‍ക്കാരിന്
സാധിച്ചിട്ടില്ലെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
കോഴ്സ് പഠിച്ചവര്‍ക്ക്
സര്‍ക്കാരിന്റെ ഏതൊക്കെ
മേഖലയില്‍ ജോലി
നല്കുവാന് സാധിക്കും;
വ്യക്തമാക്കുമോ?