സ്കൂള്‍
ബസ്സുകളുടെ
പ്രവര്‍ത്തനത്തിന് വേണ്ട
സഹായം
1588.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാലയങ്ങളിലെ
കുട്ടികളുടെ യാത്രാ
സൗകര്യത്തിനായി
എം.എല്‍.എ. ഫണ്ട്,
എം.പി. ഫണ്ട് എന്നിവ
ഉപയോഗിച്ച് വാങ്ങിയ
സ്കൂള്‍ബസ്സുകള്‍
ബന്ധപ്പെട്ട തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
ധനസഹായത്തോടെയാണോ
മുന്‍വര്‍ഷങ്ങളില്‍
പ്രവൃത്തിച്ചുവന്നിരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
ആയതിന് ഇപ്പോള്‍ അനുമതി
നിഷേധിക്കപ്പെട്ട
സാഹചര്യത്തില്‍
ഭൂരിഭാഗം സ്കൂള്‍
ബസുകളും
പ്രവൃത്തിക്കുവാന്‍
കഴിയാത്ത അവസ്ഥ മൂലം
ഉണ്ടായിട്ടുള്ള
ബുദ്ധിമുട്ടുകള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
സ്കൂള്‍
ബസുകളുടെ
പ്രവര്‍ത്തനത്തിന്
ബന്ധപ്പെട്ട
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ ഫണ്ട്
തുടര്‍ന്നും
അനുവദിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സര്‍ക്കാര്‍
സ്വീകരിക്കുമോ?
ജനന
സര്‍ട്ടിഫിക്കറ്റിലെ
തിരുത്തലുകള്‍
1589.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങളില്‍ നിന്നും
നല്കുന്ന ജനന
സര്‍ട്ടിഫിക്കറ്റില്‍
തിരുത്തലുകള്‍
വരുത്തുന്നതുമായി
ബന്ധപ്പെട്ട്
നിലവിലുള്ള
ഉത്തരവുകളുടെയും
സര്‍ക്കുലറുകളുടെയും
പകര്‍പ്പ്
ലഭ്യമാക്കാമോ?
അഗ്നി
സുരക്ഷാ സംവിധാനങ്ങള്‍
1590.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അഗ്നി
സുരക്ഷാ സംവിധാനങ്ങള്‍
പാലിക്കാത്ത കെട്ടിട
ഉടമകള്‍ക്കെതിരെ തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങള്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
കെട്ടിട
ഉടമകള്‍ അഗ്നി സുരക്ഷാ
സംവിധാനങ്ങള്‍
സ്ഥാപിച്ചശേഷം
തുടര്‍ന്ന്
പരിപാലിക്കാത്തവ
കണ്ടെത്തുന്നതിന്
പരിശോധന നടത്താറുണ്ടോ;
വ്യക്തമാക്കുമോ;
(സി)
കെട്ടിടങ്ങളില്‍
അഗ്നി സുരക്ഷാ
സംവിധാനങ്ങള്‍
ഒരുക്കിയിട്ടുണ്ടെന്ന്
ഉറപ്പുവരുത്താന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു വരുന്നത്;
വിശദമാക്കുമോ?
പുതിയ
ഗ്രാമപഞ്ചായത്തുകളുടെ
രൂപീകരണം
1591.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
പുതിയ
ഗ്രാമപഞ്ചായത്തുകള്‍
രൂപീകരിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
പുതുതായി
ഗ്രാമപഞ്ചായത്തുകള്‍
രൂപീകരിക്കുന്നതിന്
നിലവിലുള്ള
മാനദണ്ഡങ്ങള്‍
വിശദമാക്കാമോ?
വയനാട്
ജില്ലയില്‍ പ്രളയത്തില്‍
തകര്‍ന്ന റോഡുകള്‍
1592.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
പ്രളയത്തില്‍ വയനാട്
ജില്ലയില്‍ തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
കീഴിലെ എത്ര
കിലോമീറ്റര്‍ റോഡാണ്
തകര്‍ന്നിട്ടുള്ളത്;
(ബി)
പ്രസ്തതുത
റോഡുകള്‍
പുനര്‍നിര്‍മ്മിക്കാന്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(സി)
പ്രളയത്തില്‍
തകര്‍ന്ന റോഡുകളുടെ
ദൂരം തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ?
അഗതിരഹിത
കേരളം പദ്ധതി
1593.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമൂഹത്തിലെ
അശരണരും
നിരാലംബരുമായവരെ മുഖ്യ
ധാരയിലേക്ക്
കൊണ്ടുവരുന്നതിന്
ആവിഷ്ക്കരിച്ച അഗതിരഹിത
കേരളം പദ്ധതി
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
(ബി)
ഇതിന്റെ
ഭാഗമായി എത്ര
കുടുംബങ്ങളെയാണ്
ഗുണഭോക്താക്കളായി
കണ്ടെത്തിയിട്ടുള്ളതെന്നും
ഇതില്‍ പട്ടിക
വിഭാഗത്തില്‍പ്പെട്ട
എത്ര കുടുംബങ്ങള്‍
ഉണ്ടെന്നും
വ്യക്തമാക്കുമോ?
മുല്ലശ്ശേരി
ഗ്രാമ പഞ്ചായത്ത് ഓഫീസ്
കെട്ടിട നിര്‍മ്മാണം
1594.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ
മുല്ലശ്ശേരി ഗ്രാമ
പഞ്ചായത്ത് ഓഫീസ്
കെട്ടിട
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
പ്രസ്തുത
ഓഫീസിന് പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട നടപടികള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്നും
കെട്ടിടം പണി എന്ന്
പൂര്‍ത്തീകരിക്കാനാകും
എന്നും അറിയിക്കാമോ?
പെരുമ്പടപ്പ്
ബസ്സ് സ്റ്റാന്റിന്റെയും മിനി
സിവില്‍ സ്റ്റേഷന്റെയും
നിര്‍മ്മാണം
1595.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തൃപ്പൂണിത്തുറ
നിയോജകമണ്ഡലത്തിലെ
പെരുമ്പടപ്പ്
ബസ്സ്സ്റ്റാന്റും മിനി
സിവില്‍ സ്റ്റേഷനും
നിര്‍മ്മിക്കുന്നതിനായി
12.2.2019-ല്‍
വിളിച്ചുചേര്‍ത്ത യോഗ
തീരുമാനപ്രകാരം
RC1/23/2019 ഫയലില്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
മുര്‍ക്കനാട്
ഗ്രാമപഞ്ചായത്തില്‍ മില്‍മ
സംസ്കരണശാല
1596.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മങ്കട
മണ്ഡലത്തിലെ
മൂര്‍ക്കനാട്
ഗ്രാമപഞ്ചായത്തില്‍
മില്‍മ സംസ്കരണശാല
ആരംഭിക്കുന്നതിന്
ഭൂമിയുടെ ഉടമസ്ഥത
സംബന്ധിച്ച
റിപ്പോര്‍ട്ട് നിയമ
വകുപ്പ്
നല്‍കിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത റിപ്പോര്‍ട്ട്
ലഭിച്ചിട്ടും നാളിതുവരെ
തുടര്‍ ഉത്തരവുകള്‍
നല്കാന് വൈകിയതിനുളള
കാരണം വ്യക്തമാക്കാമോ;
(സി)
സമയബന്ധിതമായി
പ്രസ്തുത അനുമതി
നല്‍കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
നിലവില്‍
പ്രസ്തുത ഫയലിന്റെ
പുരോഗതി
വ്യക്തമാക്കാമോ?
മാനദണ്ഡങ്ങള്‍
പാലിക്കാത്ത അമ്യൂസ് മെന്റ്
പാര്‍ക്കുകള്‍
1597.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
അമ്യൂസ് മെന്റ്
പാര്‍ക്കുകള്‍,
വാട്ടര്‍തീം
പാര്‍ക്കുകള്‍
എന്നിവയുടെ വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
ഇവയില്‍
മാനദണ്ഡങ്ങള്‍
പാലിച്ചും
തദ്ദേശസ്ഥാപനങ്ങളുടെ
അനുമതിയോടെയും
പ്രവര്‍ത്തിക്കുന്നവ
ഏതെല്ലാം;
തദ്ദേശസ്ഥാപനങ്ങളുടെ
അനുമതി ഇല്ലാതെയും
മാനദണ്ഡങ്ങള്‍
പാലിക്കാതെയും
പ്രവര്‍ത്തിക്കുന്നവ
ഏതെല്ലാമെന്ന്
വിശദമാക്കുമോ;
(സി)
ഇടുക്കി
ജില്ലയില്‍
പ്രവര്‍ത്തിക്കുന്ന
അമ്യൂസ് മെന്റ്,
വാട്ടര്‍തീം
പാര്‍ക്കുകളുടെ
വിശദാംശം നല്‍കുമോ;
(ഡി)
ഇടുക്കി
ജില്ലയില്‍
പ്രവര്‍ത്തിക്കുന്നവയില്‍
നെല്‍വയല്‍
തണ്ണീര്‍ത്തട നിയമം
ലംഘിച്ചും
മാനദണ്ഡങ്ങള്‍
പാലിക്കാതെയും
അംഗീകാരമില്ലാതെയും
പ്രവര്‍ത്തിക്കുന്നവ
ഏതെല്ലാമെന്ന്
വിശദമാക്കുമോ;
(ഇ)
അത്തരം
സ്ഥാപനങ്ങള്‍ക്കെതിരെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍
വിശദമാക്കുമോ?
ഭൂരഹിതരുടെയും
ഭവനരഹിതരുടെയും എണ്ണം
1598.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂരഹിതരുടെയും
ഭവനരഹിതരുടെയും
പുനരധിവാസത്തിനുളള
നടപടികളെക്കുറിച്ച്
ആലോചിക്കുന്നതിന്
18.09.2014ല്‍
സംസ്ഥാനത്തെ
കോര്പ്പറേഷന്
മേയര്‍മാരുടെ യോഗം
വിളിച്ചു
ചേര്‍ത്തിരുന്നോ എന്ന്
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
പ്രസ്തുത യോഗത്തില്‍
സംബന്ധിച്ചവര്‍
ആരൊക്കെയായിരുന്നുവെന്നും
യോഗത്തില്‍ എടുത്ത
തീരുമാനങ്ങള്‍
എന്തൊക്കെയായിരുന്നു
എന്നും
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്തെ
മുനിസിപ്പാലിറ്റികളിലും
നഗരസഭകളിലുമുളള
ഭൂരഹിതരുടെയും
ഭവനരഹിതരുടെയും എണ്ണം
എത്രയെന്ന്
മുനിസിപ്പാലിറ്റി-നഗരസഭ
തിരിച്ച്
വ്യക്തമാക്കാമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ ഒറ്റ
വകുപ്പിന് കീഴിലാക്കാന്‍
നടപടി
1599.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളെ ഒറ്റ
വകുപ്പിന് കീഴിലാക്കി
മാറ്റുന്ന നടപടിയുടെ
പുരോഗതി അറിയിക്കുമോ;
(ബി)
എന്നത്തേക്ക്
ഈ നടപടികള്‍
പൂര്‍ത്തീകരിക്കാനാകുമെന്ന്
അറിയിക്കുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളൂടെ വിഭജനം
1600.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യത്യസ്ത
തലങ്ങളിലുള്ള
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ വിഭജിച്ച്
പുതിയ തദ്ദേശഭരണ
സ്ഥാപനങ്ങള്‍
രൂപീകരിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
ഇതിനായി രൂപീകരിച്ച
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ?
പദ്ധതി
നിര്‍വഹണത്തിൽ തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ കൈവരിച്ച നേട്ടം
1601.
ശ്രീ.പുരുഷന്
കടലുണ്ടി
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.വി.വിജയദാസ്
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-19 വര്‍ഷം
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
പദ്ധതിനിര്‍വഹണത്തില്‍
കൈവരിക്കാനായ നേട്ടം
വിശദമാക്കാമോ; എത്ര
സ്ഥാപനങ്ങള്‍ മുഴുവന്‍
തുകയും
വിനിയോഗിക്കുന്നതില്‍
വിജയിച്ചെന്ന്
അറിയിക്കാമോ; മുന്‍
സര്‍ക്കാരിന്റെ അവസാന
വര്‍ഷം തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ പദ്ധതി
ചെലവ് എത്ര
ശതമാനമായിരുന്നു;
വ്യക്തമാക്കുമോ;
(ബി)
ആസൂത്രണ
പ്രക്രിയയില്‍
സ്ത്രീശാക്തീകരണത്തിനും
കാര്‍ഷികരംഗത്തെ
വികസനത്തിനും പ്രത്യേക
ഊന്നല്‍
നല്‍കിയിരുന്നോ;
(സി)
നടപ്പു
വര്‍ഷത്തെ
ആസൂത്രണപ്രക്രിയ
പൂര്‍ത്തിയായിട്ടുണ്ടോ;
വിവിധ തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
ആസൂത്രണംചെയ്തിരിക്കുന്ന
പദ്ധതികള്‍ കേരള
പുനര്‍നിര്‍മ്മാണ
ലക്ഷ്യം
സാക്ഷാല്‍ക്കരിക്കാന്‍
അനുയോജ്യമായ
രീതിയിലാണോ;
വിശദീകരിക്കുമോ;
(ഡി)
തിരഞ്ഞെടുപ്പു
പെരുമാറ്റചട്ടം കാരണം
മന്ദഗതിയിലായ പദ്ധതി
നിര്‍വഹണം
ദ്രുതഗതിയിലാക്കാന്‍
സഹായകരമായ ഇടപെടല്‍
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വ്വഹണം
1602.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍വര്‍ഷങ്ങളെ
അപേക്ഷിച്ച് കഴിഞ്ഞ
സാമ്പത്തിക
വര്‍ഷത്തില്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ പദ്ധതി
നിര്‍വ്വഹണം
മെച്ചപ്പെട്ടിട്ടുണ്ടോ;
എങ്കിൽ വിശദാംശം
അറിയിക്കുമോ;
(ബി)
നൂറ്
ശതമാനം പദ്ധതി വിഹിതം
ചെലവഴിച്ച
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുണ്ടോ;
എങ്കിൽ വിശദാംശം
അറിയിക്കുമോ?
ലെെഫ് ഭവന പദ്ധതി
1603.
ശ്രീ.കാരാട്ട്
റസാഖ് :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ലെെഫ് ഭവന പദ്ധതിയുടെ
ഒന്നാം ഘട്ടത്തില്‍
വിവിധ ഭവന നിര്‍മ്മാണ
സഹായ പദ്ധതിയില്‍ സഹായം
ലഭിച്ചിട്ടും വീട്
നിര്‍മ്മാണം
പൂര്‍ത്തിയാക്കാത്തവര്‍ക്ക്
ആനുപാതികമായി 4 ലക്ഷം
രൂപ വരെ
അനുവദിച്ചിരുന്നു
എങ്കിലും 2016-17
വര്‍ഷത്തില്‍
30.11.2017-ന് മുമ്പായി
എഗ്രിമെന്റ് ഒപ്പിട്ട്
ഭവന നിര്‍മ്മാണം
പൂര്‍ത്തിയാക്കിയവര്‍ക്ക്
2 ലക്ഷം രൂപ മാത്രമാണ്
ലഭിച്ചത് എന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ 01.04.2016
മുതല്‍ 30.11.2017 വരെ
കാലയളവില്‍ ഭവന
നിര്‍മ്മാണം
പൂര്‍ത്തിയാക്കിയവര്‍ക്കും
ആനുപാതികമായി 4 ലക്ഷം
രൂപ വരെ ലഭ്യമാക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
ലൈഫ്
മിഷൻ പദ്ധതിയിൽ
ഉൾപ്പെടുത്തി നിര്‍മ്മാണം
പൂര്‍ത്തിയായ വീടുകൾ
1604.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
മിഷൻ പദ്ധതിയിലൂടെ
സംസ്ഥാനത്ത് മൊത്തം
എത്ര കുടുംബങ്ങൾക്കാണ്
വീട്
അനുവദിക്കാനുദ്ദേശിക്കുന്നത്;
2019 ഏപ്രില്‍ മാസം വരെ
നിർമ്മാണം പൂര്‍ത്തിയായ
വീടുകളുടെ കണക്കുകള്‍
ജില്ല തിരിച്ച്
ലഭ്യമാക്കാമോ;
(ബി)
നിര്‍മ്മാണം
മുടങ്ങിയ എത്ര വീടുകൾ
ലൈഫ് മിഷൻ പദ്ധതിയിൽ
ഉൾപ്പെടുത്തി
പൂര്‍ത്തീകരിച്ചു; 2019
ഏപ്രില്‍ വരെയുള്ള
ജില്ല തിരിച്ച കണക്ക്
അറിയിക്കാമോ?
ലൈഫ്
പദ്ധതി
T 1605.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ലൈഫ്
പദ്ധതിയില്‍
ഉള്‍പ്പെടാതെ പോയവരെയും
ഇനിയും വാസയോഗ്യമായ
വീടുകള്‍ സ്വന്തമായി
ഇല്ലാത്തവരെയും
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ നടപടി
സ്വീകരിക്കുമോ?
ലൈഫ്
പദ്ധതി
1606.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
പദ്ധതി പ്രകാരം റാന്നി
നിയോജക മണ്ഡലത്തില്‍
എത്ര വീടുകള്‍
അനുവദിച്ചു എന്ന്
പഞ്ചായത്ത് തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ;
(ബി)
ലൈഫ്
പദ്ധതി പ്രകാരം
പണിപൂര്‍ത്തിയാക്കിയ
വീടുകളുടെ പട്ടിക
പഞ്ചായത്ത് തിരിച്ച്
ലഭ്യമാക്കാമോ; ഇനി എത്ര
എണ്ണം
പൂര്‍ത്തീകരിക്കാന്‍
ഉണ്ടെന്നും ഇവയുടെ
നിര്‍മ്മാണം വൈകാന്‍
ഉണ്ടായ കാരണം
അറിയിക്കാമോ;
തടസ്സങ്ങള്‍ നീക്കി
ഇവയുടെ നിര്‍മ്മാണം
എന്ന്
പൂര്‍ത്തീകരിക്കാനാകും
എന്ന് വ്യക്തമാക്കാമോ;
(സി)
വസ്തുവും
വീടും ഇല്ലാത്തവര്‍ക്ക്
വസ്തു വാങ്ങി വീട്
നിര്‍മ്മിച്ചു
നല്‍കുന്നതിന്
എന്തെങ്കിലും നടപടി
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
ഇത്തരത്തില്‍
വീട് നല്‍കുന്നവരുടെ
പട്ടിക
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ റാന്നി
നിയോജക മണ്ഡലത്തിലെ
പഞ്ചായത്ത് തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ?
ലൈഫ്
പദ്ധതി
1607.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
പദ്ധതിയില്‍
സംസ്ഥാനത്ത് എത്ര
വീടുകള്‍
നിര്‍മ്മിക്കാനാണ്
അനുമതി
നല്‍കിയിട്ടുളളത്;
(ബി)
എത്ര
വീടുകളുടെ നിര്‍മ്മാണം
ആരംഭിച്ചുവെന്നും എത്ര
വീടുകള്‍ നിര്‍മ്മാണം
പൂര്‍ത്തിയാക്കിയെന്നും
അറിയിക്കുമോ;
(സി)
ലൈഫ്
മിഷന്റെ ഭവനനിര്‍മ്മാണ
പദ്ധതിയില്‍ സംസ്ഥാന
ഗവണ്മെന്റ്,
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
എന്നിവയുടെ വിഹിതം എത്ര
വീതമാണെന്ന്
വെളിപ്പെടുത്തുമോ?
ലൈഫ്
പദ്ധതി
1608.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലൈഫ് ഭവന നിര്‍മ്മാണ
പദ്ധതിയ്ക്കായി എത്ര
ഗുണഭോക്താക്കളെയാണ്
തെരഞ്ഞെടുത്തിട്ടുള്ളത്;
(ബി)
എത്ര
പേര്‍ക്ക് ഭവന
നിര്‍മ്മാണം
പൂര്‍ത്തീകരിക്കാന്‍
സാധിച്ചിട്ടുണ്ട്;
അവശേഷിക്കുന്ന
ഭവനരഹിതര്‍ക്ക് ഈ
വര്‍ഷം ഭവന നിര്‍മ്മാണം
നടത്താന്‍ സാധിക്കുമോ;
(സി)
ലൈഫ്
പദ്ധതിക്കായി ഏതെല്ലാം
ഫണ്ടുകളാണ്
ഉപയോഗിക്കുന്നത്;
ഇതില്‍ ഓരോ
ഏജന്‍സിയുടെയും വിഹിതം
വിശദമാക്കാമോ;
(ഡി)
ഇ
എം എസ് ഭവന പദ്ധതിക്ക്
ശേഷവും സംസ്ഥാനത്ത്
ഇത്രയും ഭവനരഹിതര്‍
ഉള്ളതിന്റെ കാരണം
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
ലൈഫ്
മിഷന് പദ്ധതി
1609.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
മിഷന് പദ്ധതി ഇപ്പോള്‍
ഏതുഘട്ടത്തിലാണ്;
അതിന്റെ പുരോഗതി
വെളിപ്പെടുത്തുമോ;
(ബി)
പദ്ധതിവഴി
ഓരോ ജില്ലയിലും
എത്രപേര്‍ക്ക് ഭൂമിയും
വീടും നല്‍കിയെന്ന്
അറിയിക്കാമോ;
(സി)
പദ്ധതിയുടെ
ഭാഗമായി
അപ്പാര്‍ട്ട്മെന്റുകള്‍
നിര്‍മ്മിച്ചുനല്‍കുന്ന
പദ്ധതിക്ക് തുടക്കം
കുറിച്ചിട്ടുണ്ടോ;
എങ്കില്‍
എവിടെയെല്ലാമാണ്
അപ്പാര്‍ട്ട്മെന്റ്
കോംപ്ലക്സുകള്‍
നിര്‍മ്മിച്ചു
നല്‍കിയിട്ടുള്ളത്;
ജില്ല തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കുമോ;
(ഡി)
പദ്ധതി
പ്രകാരം മലപ്പുറം
നിയോജക മണ്ഡലത്തിലെ ഓരോ
പഞ്ചായത്തിലും
നഗരസഭയിലും
എത്രപേര്‍ക്ക് വീടും
സ്ഥലവും നല്കി എന്ന്
വെളിപ്പെടുത്തുമോ?
ലൈഫ്
പദ്ധതി പ്രകാരമുള്ള
വീടുകളുടെ വിസ്തൃതി
1610.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
മിഷന് പദ്ധതിയിലൂടെ
അനുവദിക്കുന്ന വീടുകള്‍
എത്ര സ്ക്വയര്‍ഫീറ്റ്
അളവിലാണ്
നിര്‍മ്മിക്കാന്‍
അനുവാദം
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
നിശ്ചിത
അളവില്‍ നിന്നും
വിസ്തൃതി അല്പം
കൂടുതലായ വീടിന്റെ
ഭാഗങ്ങള്‍
പൊളിച്ചുമാറ്റുന്നതിന്
സര്‍ക്കാര്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ; ഇത്
സംബന്ധിച്ച വിശദാംശം
നല്‍കുമോ?
ലൈഫ്
മിഷന്റെ കീഴില്‍
പൂര്‍ത്തീകരിച്ച വീടുകള്‍
1611.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
മിഷന്റെ കീഴില്‍ എത്ര
പുതിയ വീടുകള്‍
പൂര്‍ത്തീകരിച്ചു;
ജില്ല തിരിച്ചുള്ള
കണക്ക് വ്യക്തമാക്കുമോ;
(ബി)
ഭാഗികമായി
പണി പൂര്‍ത്തിയായിരുന്ന
എത്ര വീടുകള്‍ ഈ
മിഷന്റെ
ആഭിമുഖ്യത്തില്‍
പൂര്‍ത്തീകരിച്ചിട്ടുണ്ട്;
(സി)
2018-19
സാമ്പത്തിക
വര്‍ഷത്തില്‍ എത്ര കോടി
രൂപയാണ് ലൈഫ് മിഷന്
വകയിരുത്തിയത്; അതില്‍
എത്ര കോടി രൂപ
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ?
ലൈഫ്
മിഷനിലെ ജീവനക്കാര്‍
1612.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
മിഷനില്‍ നിലവില്‍ എത്ര
ജീവനക്കാരുണ്ട്; തരം
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
മിഷനില്‍
കരാര്‍/താത്കാലിക
ജീവനക്കാരായി എത്ര
പേര് ജോലി നോക്കുന്നു;
വിശദാംശം നല്‍കുമോ;
(സി)
ലൈഫ്
മിഷന്റെ ജീവനക്കാരുടെ
ശമ്പളം ഉള്‍പ്പെടെ
നാളിതുവരെയുള്ള
എസ്റ്റാബ്ലിഷ്മെന്റ്
ചെലവ് എത്രയാണെന്ന്
വ്യക്തമാക്കുമോ?
ലൈഫ്
പദ്ധതിയുടെ ഗുണഭോക്തൃ പട്ടിക
1613.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
മിഷന് പദ്ധതിയുടെ
ഭൂമിയുളള ഭവനരഹിതരുടെ
ഗുണഭോക്തൃ പട്ടികയില്‍
ഇടംനേടിയ
എഴുപതിനായിരത്തോളം
പേര്‍ക്ക് ധനസഹായം
ലഭ്യമാകാത്ത
സാഹചര്യമുണ്ടോ;
(ബി)
മാനദണ്ഡങ്ങള്‍
പാലിക്കാത്തവരെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ സ്വന്തം
നിലയ്ക്ക് പ്രസ്തുത
ഗുണഭോക്തൃ പട്ടികയില്‍
ഉള്‍പ്പെടുത്തിയതാണോ
ഇതിന് കാരണമെന്ന്
വ്യക്തമാക്കുമോ ;
(സി)
ഭൂമി
സംബന്ധമായ രേഖകള്‍
ഹാജരാക്കി അതത്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുമായി കരാര്‍
ഒപ്പുവയ്ക്കാന്‍
പ്രസ്തുത ഗുണഭോക്തൃ
പട്ടികയില്‍ ഇടം
നേടിയവര്‍ക്ക് കഴിയാതെ
വന്നതും ഇതിന്
കാരണമായിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇല്ലെങ്കില്‍
പ്രസ്തുത വിഷയത്തിൽ
വീഴ്ച സംഭവിച്ചതിന്റെ
കാരണം വ്യക്തമാക്കുമോ;
(ഇ)
പ്രസ്തുത
ഗുണഭോക്തൃ പട്ടികയില്‍
ഉൾപ്പെട്ടവർക്ക് വീട്
നിര്‍മ്മിക്കുന്നതിനുളള
ധനസഹായത്തിന്റെ
കാര്യത്തില്‍ എന്ത്
നടപടി
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ലൈഫ്
പദ്ധതിയുടെ ഫണ്ട്
1614.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
മിഷന് പദ്ധതി പ്രകാരം
എത്ര പേര്‍ക്കാണ് വീട്
നല്‍കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
പദ്ധതിക്ക് തുടക്കം
കുറിച്ചതെപ്പോഴാണെന്നും
കാലാവധി എത്രയാണെന്നും
വ്യക്തമാക്കാമോ;
(സി)
ഈ
പദ്ധതിയില്‍ ഇതിനകം
എത്രപേര്‍ക്ക് വീട്
നല്‍കിയെന്ന്
പഞ്ചായത്ത് തിരിച്ച്
വ്യക്തമാക്കാമോ ;
(ഡി)
ലൈഫ്
പദ്ധതിയില്‍ വീട്
ലഭ്യമാകുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ഇ)
ലൈഫ്
പദ്ധതിക്കാവശ്യമായ
ഫണ്ട് സ്വരൂപണം
എങ്ങനെയാണെന്ന്
വ്യക്തമാക്കാമോ;
(എഫ്)
ലൈഫ്
പദ്ധതിയില്‍ ഇതുവരെ
വീടിന് അപേക്ഷിച്ചവര്‍,
വീട് ലഭിച്ചവര്‍,
ലഭിക്കാത്തവര്‍, അപേക്ഷ
പരിഗണിക്കാത്തിന്റെ
കാരണം എന്നിവ
പഞ്ചായത്ത് തിരിച്ച്
വ്യക്തമാക്കാമോ?
ലൈഫ്
പദ്ധതിയുടെ
പ്രവര്‍ത്തനപുരോഗതി
1615.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
പദ്ധതിയുടെ ഒന്നാംഘട്ട
പ്രവര്‍ത്തനപുരോഗതി
വിശദമാക്കുമോ;
(ബി)
ലൈഫ്
പദ്ധതിയുടെ രണ്ടാംഘട്ട
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
മാവേലിക്കര
മണ്ഡലത്തിലെ വിവിധ
പഞ്ചായത്തുകളിലെയും
മുനിസിപ്പാലിറ്റിയിലെയും
ലൈഫ് പദ്ധതികളുടെ
പ്രവര്‍ത്തന
പുരോഗതിയുടെ വിശദമായ
റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
പ്രദേശങ്ങളില്‍ ലൈഫ്
പദ്ധതിയുടെ രണ്ടാംഘട്ട
പ്രവര്‍ത്തനങ്ങളുടെ
നീലവിലെ സ്ഥിതി
വിശദമാക്കുമോ?
ലെെഫ്
മിഷന്റെ കീഴിലുളള
ഫെസിലിറ്റേഷന്‍ ഹബ്ബുകളില്‍
കരാറടിസ്ഥാനത്തില്‍ നിയമനം
T 1616.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയാനന്തരം
കേരളത്തിന്റെ
പുനനിര്മ്മാണപ്രവര്ത്തനങ്ങള്
ത്വരിതപ്പെടുത്തുന്നതിനും
ലക്ഷ്യം
കെെവരിക്കുന്നതിനുമായി
ലെെഫ് മിഷന്റെ കീഴിലുളള
ഫെസിലിറ്റേഷന്‍
ഹബ്ബുകളില്‍
കരാറടിസ്ഥാനത്തില്‍
എഞ്ചിനീയര്‍,
ടെക്നിക്കല്‍
അസിസ്റ്റന്റ്, ഫീല്‍ഡ്
സ്റ്റാഫ് എന്നീ
തസ്തികകളില്‍
ജീവനക്കാരെ
നിയമിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏതൊക്കെ ജില്ലകളിലാണ്
ഇപ്രകാരം ജീവനക്കാരെ
നിയമിച്ചിട്ടുള്ളതെന്നു
വ്യക്തമാക്കുമോ;
(സി)
ഓരോ
തസ്തികയിലും എത്രപേരെ
കരാറടിസ്ഥാനത്തില്‍
നിയമിച്ചു, ഓരോ
വിഭാഗത്തിനും നല്കുന്ന
ശമ്പളം, എത്ര
കാലയളവിലേക്കാണ് കരാര്‍
നിയമനം നൽകിയിട്ടുള്ളത്
എന്നിവ വ്യക്തമാക്കുമോ?
ലെെഫ്
ഭവനനിര്‍മ്മാണ പദ്ധതി
1617.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലെെഫ് ഭവന പദ്ധതി
നടപ്പിലാക്കാത്ത
ഏതെങ്കിലും
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അത്തരം
സ്ഥാപനങ്ങള്‍ക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(സി)
ഈ
ഭവന പദ്ധതി
കാര്യക്ഷമമായി
നടപ്പിലാക്കുന്നതില്‍
വീഴ്ച വരുത്തിയ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
പദ്ധതി സമയബന്ധിതവും
സുതാര്യവുമായി
പൂര്‍ത്തിയാക്കുന്നതിന്
ആവശ്യമായ നിര്‍ദ്ദേശം
നല്‍കുമോയെന്ന്
അറിയിക്കാമോ?
കോതമംഗലം
മണ്ഡലത്തിലെ ലൈഫ് മിഷൻ പദ്ധതി
1618.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
നിയോജകമണ്ഡലത്തില്‍
നിന്നും ലൈഫ് മിഷൻ
പദ്ധതിയിൽ
ഉള്‍പ്പെടുത്തി വീട്
നിര്‍മ്മിക്കുന്നതിനായി
വീട് മെയ്ന്റനന്‍സ്,
ഭൂരഹിത-ഭവനരഹിതര്‍,
ഭവനരഹിതര്‍ എന്നീ
വിഭാഗങ്ങളിലായി എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്
എന്നതിന്റെ പഞ്ചായത്ത്,
മുനിസിപ്പാലിറ്റി
തിരിച്ചുള്ള കണക്ക്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
എത്ര അപേക്ഷകളില്‍
തീരുമാനമെടുത്തെന്നും
എത്ര വീടുകള്‍
പൂര്‍ത്തീകരിച്ചുവെന്നും
ഇതിനായി എത്ര തുക
ചെലവഴിച്ചുവെന്നും
പഞ്ചായത്ത്,
മുനിസിപ്പാലിറ്റി
തിരിച്ച്
വ്യക്തമാക്കാമോ;
(സി)
കോതമംഗലം
നിയോജകമണ്ഡലത്തിൽ ലൈഫ്
മിഷൻ പദ്ധതിയില്‍
ഉൾപ്പെട്ട എത്ര
വീടുകള്‍
പൂര്‍ത്തീകരിക്കുവാൻ
ശേഷിക്കുന്നുണ്ടെന്ന്
പഞ്ചായത്ത്,
മുനിസിപ്പാലിറ്റി
തിരിച്ച്
വ്യക്തമാക്കാമോ;
(ഡി)
മുഴുവന്‍
അപേക്ഷകളിലും കാലതാമസം
ഒഴിവാക്കി വേഗത്തില്‍
തീരുമാനമെടുത്ത്
നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
വാമനപുരം
നിയോജകമണ്ഡലത്തിലെ ലൈഫ്
പദ്ധതി
1619.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തില്‍
ലൈഫ് പദ്ധതിയുടെ വിവിധ
ഘട്ടങ്ങളുടെ പുരോഗതി
പഞ്ചായത്തടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(ബി)
ലൈഫ്
പദ്ധതിയുടെ 1,2,3
ഘട്ടങ്ങള്‍ ഓരോ
പഞ്ചായത്തിലും എത്ര
വീതം
പൂര്‍ത്തീകരിച്ചുവെന്ന്
വിശദമാക്കാമോ;
(സി)
എത്ര
വീടുകള്‍
പൂര്‍ത്തീകരിച്ച്
ഗുണഭോക്താക്കള്‍ക്ക്
കൈമാറിയിട്ടുണ്ടെന്ന്
പഞ്ചായത്തടിസ്ഥാനത്തില്‍
വിശദീകരിക്കാമോ?
പട്ടാമ്പി
മണ്ഡലത്തിലെ ലൈഫ് പദ്ധതി
അപേക്ഷകര്‍
1620.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടാമ്പി
മണ്ഡലത്തില്‍ ലൈഫ്
പദ്ധതി പ്രകാരം
വീടിനായി
ലഭിച്ചിട്ടുള്ള
അപേക്ഷകരുടെ എണ്ണം
പഞ്ചായത്ത്
അടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
എത്ര പേരുടെ അപേക്ഷകള്‍
പരിഗണിച്ചിട്ടുണ്ട്
;പഞ്ചായത്ത്
അടിസ്ഥാനത്തില്‍
വിശദമാക്കാമോ?
വികലാംഗരായ
കോളനി നിവാസികളുടെ
പുനരധിവാസം
1621.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
നിയോജകമണ്ഡലത്തിലെ
ഭൂരഹിതരും ഭവനരഹിതരും
വികലാംഗരുമായ കോളനി
നിവാസികൾക്ക് വീടുകള്‍
നിര്മ്മിച്ചുനല്കി
പുനരധിവസിപ്പിക്കുന്നതിനായി
മുന്‍സര്‍ക്കാരിന്റെ
കാലത്ത് നഗരകാര്യ
വകുപ്പിന്
കൈമാറിയിരുന്ന
മുട്ടത്തറയിലെ
രണ്ടേക്കര്‍ സ്ഥലത്ത്
ഇതിനായി എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ഭുമി നഗരസഭയ്ക്ക്
കൈമാറുന്നത് സംബന്ധിച്ച
നടപടികളുടെ നിലവിലെ
സ്ഥിതി വിശദമാക്കുമോ;
(സി)
ലൈഫ്
മിഷന്
പദ്ധതിയിലുള്‍പ്പെടുത്തി
ഭവനരഹിതരും
വികലാംഗരുമായ കോളനി
നിവാസികള്‍ക്ക്
വീടുകള്‍
നിര്മ്മിച്ചുനല്കണമെന്നാവശ്യപ്പെട്ട്
സര്‍ക്കാരിന്
സമര്‍പ്പിച്ച
നിവേദനത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
മാനന്തവാടി
മണ്ഡലത്തില്‍ ലൈഫ് മിഷന്
പ്രകാരം അനുവദിച്ച വീടുകള്‍
1622.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
മിഷന് പദ്ധതി പ്രകാരം
മാനന്തവാടി
മണ്ഡലത്തില്‍ ആകെ എത്ര
വീടുകളാണ്
അനുവദിച്ചിട്ടുള്ളത്;
(ബി)
ഇത്തരത്തില്‍
അനുവദിച്ച വീടുകളുടെ
എണ്ണം പഞ്ചായത്ത്/
മുനിസിപ്പാലിറ്റി
തിരിച്ച്
വ്യക്തമാക്കാമോ;
(സി)
ലൈഫ്
മിഷന് പദ്ധതി പ്രകാരം
മാനന്തവാടി
മണ്ഡലത്തില്‍ പണി
പൂര്‍ത്തിയായ വീടുകളുടെ
എണ്ണം
പഞ്ചായത്ത്/മുനിസിപ്പാലിറ്റി
തിരിച്ച് ലഭ്യമാക്കാമോ?
പെരിന്തല്‍മണ്ണ
മണ്ഡലത്തില്‍ ലെെഫ് മിഷന്
പദ്ധതി
1623.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തില്‍
ലെെഫ് മിഷന്
പദ്ധതിയിലുള്‍പ്പെടുത്തുന്നതിനായി
നാളിതുവരെ തെരഞ്ഞെടുത്ത
ഗുണഭോക്താക്കളുടെ
വിവരം
മുനിസിപ്പാലിറ്റി/പഞ്ചായത്ത്
അടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ;
(ബി)
ഇൗ
മണ്ഡലത്തില്‍ പ്രസ്തുത
പദ്ധതിയിന്‍കീഴില്‍ ആകെ
എത്ര ഭവനങ്ങള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ട്;
നാളിതുവരെ നിര്‍മ്മാണം
ആരംഭിക്കാത്ത എത്ര
കെട്ടിടങ്ങളുണ്ട്;
വിശദാംശം
ലഭ്യമാക്കുമോ?
എല്ലാവര്ക്കും
വീട്
1624.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-19
സാമ്പത്തിക വര്‍ഷം
എല്ലാവര്ക്കും വീട്
നിര്‍മ്മിക്കാനുളള
പദ്ധതിയുടെ ഭാഗമായി
പൂര്‍ണ്ണമായും
ഭാഗികമായും എത്ര
വീടുകള്‍
നിര്‍മ്മിക്കാന്‍
കഴിഞ്ഞുവെന്ന്
ജില്ലതിരിച്ച്
വെളിപ്പെടുത്തുമോ;
(ബി)
ഓരോ
വീടും പൂര്‍ണ്ണമായി
നിര്‍മ്മിക്കാന്‍ എത്ര
രൂപയാണ് സഹായം
നല്‍കുന്നതെന്നും
ഇതില്‍ സംസ്ഥാന
സര്‍ക്കാരിന്റെയും
ത്രിതല
പഞ്ചായത്തുകളുടെയും
സഹായം എത്ര രൂപ
വീതമാണെന്നും
വെളിപ്പെടുത്തുമോ;
(സി)
ഇൗ
ആവശ്യത്തിലേക്കായി
സംസ്ഥാന സര്‍ക്കാരില്‍
നിന്നും 2018-19ല്‍
എത്ര കോടി രൂപ
സഹായമായി
നല്‍കിയിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
പി.എം.എ.വൈ പദ്ധതിയില്‍
2018-19ല്‍ കേരളത്തിന്
എത്ര വീടുകള്‍
അനുവദിച്ചുവെന്നും
ഇതിലേക്കായി എത്രകോടി
രൂപ കേന്ദ്ര സഹായം
ലഭിച്ചുവെന്നും
അറിയിക്കുമോ ?
ബസ് കാത്തിരിപ്പുകേന്ദ്രങ്ങള്‍
നിര്‍മ്മിക്കുന്നതിന് അനുമതി
1625.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആസ്തി
വികസന സ്കീമില്‍
27.02.2016 ല്‍
ഭരണാനുമതിയായ
തിരുവനന്തപുരം
നിയോജകമണ്ഡലത്തിലെ 16
പ്രദേശങ്ങളില്‍
പരിസ്ഥിതി സൗഹാര്‍ദ്ദ
ബസ്
കാത്തിരിപ്പുകേന്ദ്രങ്ങള്‍
നിര്‍മ്മിക്കുന്നതിനായി
അപേക്ഷ
സമര്‍പ്പിച്ചുവെങ്കിലും
നഗരസഭയില്‍നിന്നും
ഇതുവരെ അനുമതി
ലഭിച്ചിട്ടില്ലെന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിന്
നഗരസഭയില്‍ നിന്നും
അനുമതി
ലഭ്യമാക്കുന്നതിനാവശ്യമായ
അടിയന്തര നിര്‍ദ്ദേശം
നല്‍കുമോ;
വിശദമാക്കുമോ;
(സി)
തിരുവനന്തപുരം
ലോക് സഭാ മണ്ഡലത്തിന്
പുറത്തുള്ള എം. പി.യുടെ
ഫണ്ടില്‍ നിന്നും ബസ്
കാത്തിരിപ്പു കേന്ദ്രം
നിര്‍മ്മിക്കുന്നതിന്
നഗരസഭ അനുമതി
നല്‍കിയിട്ടും ബസ്
കാത്തിരിപ്പുകേന്ദ്രങ്ങള്‍
നിര്‍മ്മിക്കുന്നതിനുള്ള
ഭരണാനുമതിയും അനുമതി
ആവശ്യപ്പെട്ടുള്ള
പ്രൊപ്പോസലുകളും
നഗരസഭയുടെ
പരിഗണനയിലുണ്ടായിട്ടും
ഇവ
നിര്‍മ്മിക്കുന്നതിന്
നഗരസഭ അനുമതി
നല്‍കാത്തതിനുള്ള കാരണം
വ്യക്തമാക്കുമോ?
പള്ളുരുത്തിയിൽ നെെറ്റ്
ഷെല്‍ട്ടര്‍
1626.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
നഗരസഭയുടെ പള്ളുരുത്തി
മേഖല 16-ാം ഡിവിഷന്
നഗരസഭാ വക സ്ഥലത്ത്
എന്‍.യു.എല്‍.എം മുഖേന
നെെറ്റ് ഷെല്‍ട്ടര്‍
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇതിനായി ഡി.പി.ആര്
തയ്യാറാക്കിയിട്ടുണ്ടോ;എങ്കില്‍
ഏത് ഏജന്‍സിയാണ്
ഡി.പി.ആര്
തയ്യാറാക്കിയിട്ടുള്ളത്;പ്രസ്തുത
ഡി.പി.ആര് -ന്മേല്
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വിശദമാക്കാമോ;
(സി)
ഈ
പദ്ധതിയുടെ പ്രാഥമിക
നടപടിയായി ഡി.പി.ആര്
തയ്യാറാക്കുന്നതിന്
കൗണ്‍സില്‍ അംഗീകാരം
നല്‍കിയത് എന്നാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഈ
പദ്ധതി എന്നത്തേക്ക്
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(ഇ)
എത്ര
സെന്റ് സ്ഥലമാണ്
ഇതിനായി
വിനിയോഗിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
എെ.എ.വെെ.പദ്ധതി
1627.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറ്റിപ്പുറം
ബ്ലോക്ക്
പഞ്ചായത്തിന്റെ
എെ.എ.വെെ. പദ്ധതി
പ്രകാരമുള്ള
അക്കൗണ്ടിലെ
ബാക്കിയുള്ള തുകയായ
1,57,23,261 രൂപ
പ്രളയത്തില്‍ തകര്‍ന്ന
വീടുകള്‍ക്കും
റോഡുകള്‍ക്കും
നല്‍കുന്നതിനുള്ള
അനുവാദത്തിനായി
ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡന്റ് നല്കിയ
നിവേദനത്തിന്മേല്
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
(ബി)
ഇത്
സംബന്ധിച്ച്
തദ്ദേശസ്വയംഭരണ വകുപ്പ്
സ്വീകരിച്ച നടപടികളും
ഫയലിന്റെ നിലവിലെ
അവസ്ഥയും
വ്യക്തമാക്കുമോ?
മൂര്‍ക്കനാട്ട്
മില്‍മയുടെ സംസ്കരണ ശാല
നിര്‍മ്മാണം
1628.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മങ്കട
നിയോജകമണ്ഡലത്തിലെ
മൂര്‍ക്കനാട്ട്
ഗ്രാമപഞ്ചായത്തിലെ
മില്‍മയുടെ സംസ്കരണശാല
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് സ്ഥലം
അനുവദിക്കുന്നതിനുള്ള
നടപടികള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഗ്രാമപഞ്ചായത്തിൽ
നിക്ഷിപ്തമായിട്ടുള്ള
പുറമ്പോക്ക് ഭൂമി
മില്‍മക്ക്
നല്‍കുന്നതിനുള്ള നിയമ
സാധുത പരിശോധിച്ച് നിയമ
വകുപ്പ് റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
(സി)
ഇത്
സംബന്ധിച്ച്
തദ്ദേശസ്വയംഭരണ വകുപ്പ്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്;
(ഡി)
ഭൂമി
കൈമാറ്റം
ത്വരിതപ്പെടുത്തുവാന്‍
നടപടികള്‍
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
കുടുംബശ്രീ
വഴി ഉപജീവന സംരംഭങ്ങള്‍
1629.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തീരദേശ
മത്സ്യത്തൊഴിലാളി
മേഖലയില്‍ കുടുംബശ്രീ
വഴി എത്ര ഉപജീവന
സംരംഭങ്ങള്‍ ഈ
സര്‍ക്കാര്‍ കാലത്ത്
ആരംഭിച്ചിട്ടുണ്ടെന്നും
ഇതുവഴി എത്ര
കുടുംബങ്ങള്‍
വരുമാനമാര്‍ഗ്ഗം
കണ്ടെത്തിയിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
കുടുംബശ്രീ
ഉല്പന്നങ്ങളുടെ വിപണനം
1630.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.മുരളി
പെരുനെല്ലി
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടുംബശ്രീയുടെ
ശാക്തീകരണത്തിനായി ഇൗ
സര്‍ക്കാര്‍
നടപ്പിലാക്കി വരുന്ന
നൂതന പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
കുടുംബശ്രീ
ഉല്പന്നങ്ങള്
ഇടനിലക്കാരില്ലാതെ
വിപണിയില്‍
എത്തിക്കുന്നതിനായി
നാട്ടുചന്തകള്‍
സ്ഥാപിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(സി)
കുടുംബശ്രീ
ഉല്പന്നങ്ങള്ക്ക്
കൂടുതല്‍ വിപണി
കണ്ടെത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ഡി)
കുടുംബശ്രീ
ഉല്പന്നങ്ങള്
ഓണ്‍ലെെന്‍ മുഖേന
ലഭ്യമാക്കുന്നതിന്
ഇ-കൊമേഴ്സ്
പോര്‍ട്ടല്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
വിശദവിവരം നല്‍കുമോ?
കുടുംബശ്രീയുടെ
ഇരുപത് ഇന പദ്ധതികള്‍
1631.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കുടുംബശ്രീയുടെ
ഇരുപതാം വാര്‍ഷികം
പ്രമാണിച്ച് 2018-19 ലെ
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച ഇരുപത് ഇന
പദ്ധതികൾ
നടപ്പിലാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം
ലഭ്യമാക്കുമാേ?
കാലവര്‍ഷത്തിനു
മുന്നോടിയായുളള ശുചീകരണ
പ്രവര്‍ത്തനങ്ങള്‍
1632.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലവര്‍ഷത്തിനു
മുന്നോടിയായുളള ശുചീകരണ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിനായി ഈ വർഷം
എന്തു തുകയാണ്
അനുവദിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിനാണ്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
നിര്‍ദ്ദശം
നല്കിയിട്ടുളളതെന്ന്
വിശദീകരിക്കാമോ;
(ബി)
മഴക്കാലത്തെ
പകര്‍ച്ചവ്യാധികള്‍
പടരുന്നത്
തടയുന്നതിനായി
തദ്ദേശസ്വയംഭരണ വകുപ്പ്
ആരോഗ്യവകുപ്പുമായി
ചേര്‍ന്ന് സ്വീകരിച്ച
മുന്‍കരുതല്‍ നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
ക്ഷേമപെന്‍ഷനുകള്‍ക്കുള്ള
മാനദണ്ഡങ്ങള്‍
1633.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഗ്രാമപഞ്ചായത്തുകള്‍
മുഖേന നടപ്പിലാക്കി
വരുന്ന വിവിധ
ക്ഷേമപെന്‍ഷനുകള്‍ക്ക്
അര്‍ഹരാകുന്നതിനുള്ള
മാനദണ്ഡങ്ങള്‍
വിശദമാക്കാമോ?
വേസ്റ്റ്
ടു എനര്‍ജി പ്ലാന്റ്
1634.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ഞെളിയന്‍ പറമ്പില്‍
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്ന
വേസ്റ്റ് ടു എനര്‍ജി
പ്ലാന്റിന്റെ നിലവിലെ
സ്ഥിതി വ്യക്തമാക്കുമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട ടെണ്ടര്‍
നടപടികള്‍ സംബന്ധിച്ച
വിശദവിവരങ്ങള്‍
നല്‍കാമോ;
(സി)
പ്രസ്തുത
പ്ലാന്റ്
എന്നത്തേയ്ക്ക്
കമ്മീഷന് ചെയ്യാന്‍
കഴിയും എന്ന്
അറിയിക്കാമോ?
ഖരമാലിന്യ
സംസ്കരണം
1635.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
ഖരമാലിന്യ
സംസ്കരണത്തിനായി ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പുതുതായി
ഏതെങ്കിലും പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടോ;എങ്കില്‍
വിശദാംശം അറിയിക്കുമോ?
കേന്ദ്രീകൃത
ഖരമാലിന്യ സംസ്കരണ
പ്ലാന്റുകള്‍
1636.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
എല്ലാ ജില്ലകളിലും
കേന്ദ്രീകൃത ഖരമാലിന്യ
സംസ്കരണ പ്ലാന്റുകള്‍
സ്ഥാപിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചു
വരുന്നുണ്ടോ;ഉണ്ടെങ്കില്‍
വിശദാംശം അറിയിക്കുമോ?
ആമയിഴഞ്ചാന്‍
തോട്ടിലെ മാലിന്യ
നിര്‍മ്മാര്‍ജ്ജനം
1637.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരത്തിലെ ബേക്കറി
ജംഗ്ഷന്, തമ്പാനൂര്‍,
പഴവങ്ങാടി ഭാഗങ്ങളില്‍
ആമയിഴഞ്ചാന്‍ തോട്ടില്‍
മാലിന്യം നിറഞ്ഞ്
ജലത്തിന്റെ ഒഴുക്ക്
തടസ്സപ്പെട്ടിരിക്കുന്നതില്‍
മാലിന്യ
നിര്‍മ്മാര്‍ജ്ജനത്തിനായി
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ ;
വിശദമാക്കുമോ ;
(ബി)
പകര്‍ച്ചവ്യാധി
പ്രതിരോധ
പ്രവര്‍ത്തനങ്ങളുടെ
മുന്നൊരുക്കങ്ങളുടെ
ഭാഗമായി പകര്‍ച്ചവ്യാധി
ഭീഷണി നേരിടുന്ന ഈ
ഭാഗങ്ങളില്‍
സ്ഥലവാസികളുടെ പ്രയാസം
കണക്കിലെടുത്ത്
അടിയന്തര നടപടി
സ്വീകരിക്കുന്നതിന്
തയ്യാറാകുമോ;
വിശദമാക്കുമോ?
മാലിന്യം
വലിച്ചെറിയുന്നത്
നിയന്ത്രിക്കാന്‍ നടപടി
1638.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
സ്ഥലങ്ങളിലും സ്വകാര്യ
സ്ഥലങ്ങളിലും മാലിന്യം
വലിച്ചെറിയുന്നത്
നിയന്ത്രിക്കാന്‍
കേരളത്തില്‍
നിയമമുണ്ടോ;
(ബി)
മറ്റുള്ളവരുടെ
പറമ്പുകളിലും പൊതു
സ്ഥലങ്ങളിലും മാലിന്യം
തള്ളുന്നവര്‍ക്കെതിരെ
പിഴ ചുമത്തുന്നത്
ഉള്‍പ്പെടെയുള്ള ശിക്ഷണ
നടപടി സ്വീകരിക്കുവാന്‍
പഞ്ചായത്തുകള്‍ക്ക്
അധികാരം
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
തീരദേശ
നിയന്ത്രണ വിജ്ഞാപനം
1639.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
പരിസ്ഥിതി നിയമത്തിന്റെ
അടിസ്ഥാനത്തില്‍
പുറപ്പെടുവിച്ച തീരദേശ
നിയന്ത്രണ
വിജ്ഞാപനത്തില്‍
തടാകങ്ങള്‍, കായലുകള്‍
എന്നിവയുടെ തീരത്ത്
നിന്നും നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
ഏര്‍പ്പെടുത്തിയിരുന്ന
ദൂരപരിധി ലംഘിച്ചതിന്റെ
അടിസ്ഥാനത്തില്‍
നടപടികള്‍
കര്‍ശനമാക്കുവാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
മരടില്‍
സുപ്രീംകാേടതി
പൊളിക്കുവാന്‍ ഉത്തരവായ
അഞ്ച് ഫ്ലാറ്റ്
സമുച്ചയങ്ങള്‍ക്ക് മരട്
പഞ്ചായത്ത് അനുമതി
നല്കുമ്പാേള് 1991-ലെ
തീരദേശ നിയന്ത്രണ
വിജ്ഞാപന പ്രകാരം
നിഷ്കര്‍ഷിച്ചിരുന്ന
ദൂരപരിധി
ഉണ്ടായിരുന്നാേ;
(സി)
ഇല്ലെങ്കില്‍
പ്രസ്തുത ഫ്ലാറ്റുകളുടെ
നിര്‍മ്മാതാകള്‍ക്ക്
കെട്ടിട
നിര്‍മ്മാണത്തിന്
അനുമതി നല്‍കിയത് ഏത്
സാഹചര്യത്തിലാണ് എന്നത്
സംബന്ധിച്ച് അന്വേഷണം
നടത്തുമാേ?
ഭരണാനുമതിയ്ക്കായി
സമര്‍പ്പിച്ച കാേതമംഗലം
മണ്ഡലത്തിലെ കുടിവെള്ള
പദ്ധതി
1640.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാേതമംഗലം
മണ്ഡലത്തിലെ കീരംപാറ
പഞ്ചായത്തില്‍
തെക്കുമ്മേല്‍
കുടിവെള്ള
പദ്ധതിക്കുവേണ്ടി
എം.എല്‍.എ. ആസ്തി വികസന
ഫണ്ടില്‍ നിന്നും
തദ്ദേശസ്വയംഭരണ
(എഫ്.എം.) വകുപ്പില്‍
നിന്നും 1629/17
ഉത്തരവ് പ്രകാരം 27.45
ലക്ഷം രൂപയുടെ
ഭരണാനുമതി
ലഭ്യമായിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുമായി
ബന്ധപ്പെട്ട് ചില
മാറ്റങ്ങള്‍
വരുത്തേണ്ടി
വന്നതിനാല്‍ തുകയില്‍
മാറ്റം വരുത്താതെ
എസ്റ്റിമേറ്റില്‍ ചില
മാറ്റം വരുത്തി
പുതുക്കിയ അപേക്ഷ എ.ഇ.
ഭരണാനുമതിക്കുവേണ്ടി
നല്‍കിയിട്ടുള്ളതിന്റെ
നിലവിലെ സ്ഥിതി
വിശദമാക്കാമാേ;
(സി)
പ്രസ്തുത
പ്രവൃത്തിയുമായി
ബന്ധപ്പെട്ട് എ.ഇ.
നല്‍കിയിട്ടുള്ള പുതിയ
പ്രാെപ്പാേസല്
പരിഗണിച്ച് പുതുക്കിയ
ഭരണാനുമതി വേഗത്തില്‍
ലഭ്യമാക്കുന്നതിന്
വേണ്ട നടപടി
സ്വീകരിക്കുമാേ?
ബഡ്സ്
സ്കൂളുകള്‍
1641.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അംഗീകാരമുള്ള എത്ര
ബഡ്സ് സ്കൂളുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
(ബി)
ഈ
സര്‍ക്കാര്‍ കാലത്ത്
എത്ര ബഡ്സ് സ്കൂളുകള്‍
പുതിയതായി
ആരംഭിച്ചിട്ടുണ്ട്;
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ?
ഗ്രാമീണ
റോഡുകളുടെ നവീകരണം
1642.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയാനന്തരം
കേടുപാടുകള്‍ സംഭവിച്ച
ഗ്രാമീണ റോഡുകളുടെ
നവീകരണം പൂര്‍ണ്ണമായും
നടപ്പിലാക്കുവാന്‍
സാധിച്ചിട്ടുണ്ടോ;
(ബി)
മങ്കട
നിയോജകമണ്ഡലത്തില്‍
ഇത്തരത്തില്‍
കേടുപാടുകള്‍ സംഭവിച്ച
ഗ്രാമീണ റോഡുകളുടെ
നവീകരണത്തിനായി
തദ്ദേശസ്വയംഭരണ വകുപ്പ്
എത്ര രൂപ
ചിലവഴിച്ചിട്ടുണ്ട്;
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ഗ്രാമീണ
റോഡുകളുടെ
നവീകരണത്തിനായി
സര്‍ക്കാരിന്റെ
പരിഗണനയിലുള്ള ഫ്ലാഗ്
ഷിപ്പ് പ്രോഗ്രാമിന്റെ
പുരോഗതി
വ്യക്തമാക്കാമോ?
ഗ്രാമീണ
റോഡുകളുടെ പുനര്‍നിര്‍മ്മാണം
1643.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അയ്യന്‍കുന്ന്,
കൊട്ടിയൂര്‍, ആറളം,
പായം, കേളകം തുടങ്ങിയ
പഞ്ചായത്തുകളിലെ
പ്രളയത്തില്‍ തകര്‍ന്ന
ഗ്രാമീണ റോഡുകളുടെയും
പാലങ്ങളുടെയും
പുനര്‍നിര്‍മ്മാണത്തിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;
വിശദവിവരങ്ങള്‍
ശേഖരിച്ചിട്ടുണ്ടോ;
(ബി)
പുനര്‍നിര്‍മ്മാണത്തിന്
എത്ര തുക ആവശ്യമുണ്ട്;
എത്ര തുക
അനുവദിച്ചിട്ടുണ്ട്;
(സി)
പുനര്‍നിര്‍മ്മാണത്തിന്
സ്വീകരിക്കുന്ന
നടപടികള്‍ എന്തെല്ലാം;
വിശദമാക്കുമോ?
പ്രളയത്തില്‍
തകര്‍ന്ന ഗ്രാമീണ റോഡുകളുടെ
പുനരുദ്ധാരണം
1644.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പ്രളയത്തില്‍
തകര്‍ന്ന ഗ്രാമീണ
റോഡുകള്‍
പുനരുദ്ധരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ അതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
തദ്ദേശസ്വയംഭരണ
റോഡുകളുടെ ഗുണനിലവാരം
1645.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ
എഞ്ചിനീയറിംഗ് വകുപ്പ്
മുഖേന ചെയ്യുന്ന റോഡ്
പ്രവൃത്തികളുടെ
ഗുണനിലവാരത്തില്‍
മാറ്റങ്ങള്‍
ഉണ്ടായിട്ടുണ്ടോ ;
(ബി)
കുറ്റമറ്റ
രീതിയില്‍
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
നടത്തുവാനും റോഡ്
നിര്‍മ്മാണം ഉള്‍പ്പെടെ
റോഡുകളുടെ
അറ്റകുറ്റപണികൾ ഉറപ്പ്
വരുത്തുവാനും നടപടികള്‍
ഉണ്ടാകുമോ ?
പ്രധാന്‍മന്ത്രി
ഗ്രാമീണ്‍ സഡക് യോജന
1646.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രധാന്‍മന്ത്രി
ഗ്രാമീണ്‍ സഡക്
യോജനയില്‍ 2016
മാര്‍ച്ച് 31 വരെ
കേരളത്തിന് അനുവദിച്ച
പ്രവൃത്തികളില്‍ ഇനിയും
പൂര്‍ത്തിയാക്കാന്‍
അവശേഷിക്കുന്നത്
എതെല്ലാം
പ്രവൃത്തിയാണെന്നും
ഇതിന് ഓരോന്നിനും
അനുവദിച്ച തുക
എത്രയാണെന്നും
വെളിപ്പെടുത്തുമോ;
(ബി)
2016
ഏപ്രില്‍ ഒന്നിന് ശേഷം
പ്രസ്തുത പദ്ധതിയില്‍
സംസ്ഥാനത്തിന് എത്ര
കിലോമീറ്റര്‍ റോഡ്
അനുവദിച്ചുവെന്നും
ഇതിനായി എത്രകോടി രൂപ
വകയിരുത്തിയെന്നും
ജില്ല തിരിച്ചുള്ള
കണക്ക്
വ്യക്തമാക്കാമോ;
(സി)
ഇതില്‍
എം.പി മാരുടെ സൻസദ്
ആദര്‍ശ് ഗ്രാമീണ്‍
യോജന പദ്ധതിയില്‍
ഉള്‍പ്പെടുത്തി ലഭിച്ച
പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ?
ദേശീയ
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
കുടിശ്ശിക
1647.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ഗ്രാമീണ തൊഴിലുറപ്പ്
പദ്ധതിയുടെ ഭാഗമായി
തൊഴിലാളികളുടെ
കൂലിയിനത്തില്‍ എത്ര
തുക കുടിശ്ശികയുണ്ട്
എന്ന് ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പ്രസ്തുത
പദ്ധതിയുടെ ഭാഗമായി ഓരോ
വര്‍ഷവും എത്ര തൊഴില്‍
ദിനങ്ങള്‍
സൃഷ്ടിച്ചുവെന്ന് ജില്ല
തിരിച്ച് അറിയിക്കുമോ?
തൊഴിലുറപ്പ്
പദ്ധതിയില്‍ ഉള്‍പ്പെടുന്ന
പ്രവൃത്തികള്‍
1648.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൊഴിലുറപ്പ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
അനുമതി
നല്‍കിയിട്ടുള്ളതെന്ന്
വിശദീകരിക്കുമോ;
(ബി)
പൊതുനിരത്തുകളുടെ
ഓരങ്ങള്‍, തോടുകള്‍
എന്നിവ ശുചിയായി
സൂക്ഷിക്കുന്നതിന്
വേണ്ടിയുള്ള
പ്രവൃത്തികള്‍ക്ക്
അനുമതിയുണ്ടോ;
വിശദീകരിക്കുമോ;
(സി)
സര്‍ക്കാര്‍
വിദ്യാലയങ്ങളുടെ പരിസരം
ശുചീകരിക്കുന്നതിന്
തൊഴിലുറപ്പ് പദ്ധതി
ഉപയോഗപ്പെടുത്തുമോ;
വിശദമാക്കുമോ?
മഹാത്മാഗാന്ധി
ഗ്രാമീണ തൊഴിലുറപ്പുപദ്ധതി
1649.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഹാത്മാഗാന്ധി
ഗ്രാമീണ
തൊഴിലുറപ്പുപദ്ധതി
പ്രകാരം കേരളത്തില്‍
ഇപ്പോള്‍
നിശ്ചയിച്ചിട്ടുള്ള ഒരു
ദിവസത്തെ വേതനം
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
വേതനം മുഴുവന്‍
നല്‍കുന്നത് കേന്ദ്ര
സര്‍ക്കാര്‍ ഫണ്ട്
ഉപയോഗിച്ചാണോ;
അല്ലെങ്കില്‍ ഒരു
ദിവസത്തെ വേതനത്തെ
അടിസ്ഥാനപ്പെടുത്തി
സംസ്ഥാനത്തിന്റെ വിഹിതം
എത്രയെന്ന്
വിശദമാക്കാമോ;
(സി)
തൊഴിലുറപ്പ്
കൂലി
കുടിശ്ശികയിനത്തില്‍
കേന്ദ്രസര്‍ക്കാരില്‍
നിന്നും പണം
കിട്ടാനുണ്ടോ;
ഉണ്ടെങ്കില്‍
എത്രയെന്ന്
വ്യക്തമാക്കാമോ?
പി.എം.ജി.എസ്.വൈ.
1650.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016
ഏപ്രില്‍ ഒന്നിനു ശേഷം
സംസ്ഥാനത്തിന്
പി.എം.ജി.എസ്.വൈ.
പ്രകാരം എത്ര
കിലോമീറ്റര്‍ റോഡ്
നിര്‍മ്മിക്കാന്‍
അനുമതി ലഭിച്ചുവെന്നും
അതിലേക്കായി എത്ര
കോടിരൂപ
അനുവദിച്ചുവെന്നും
അറിയിക്കുമോ;
(ബി)
2016
ഏപ്രിലിന് മുന്‍പ്
ലഭിച്ച
പി.എം.ജി.എസ്.വൈ. ലെ
എത്ര റോഡ്
പ്രവൃത്തികള്‍
നിര്‍മ്മാണം
പൂര്‍ത്തിയാക്കാനുണ്ട്
എന്നും ഇത്
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍
എന്ത് നടപടി
സ്വീകരിക്കുമെന്നും
വെളിപ്പെടുത്തുമോ?
കൊല്ലത്തെ
പി.എം.ജി.എസ്.വൈ. പ്രവൃത്തികൾ
1651.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര,
വെട്ടിക്കവല എന്നീ
ബ്ലോക്ക്
പഞ്ചായത്തുകളില്‍
നിലവില്‍
പുരോഗമിക്കുന്ന
പി.എം.ജി.എസ്.വൈ.
പ്രകാരമുള്ള
പ്രവൃത്തികൾ
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ
അടങ്കല്‍ തുകയും
നിലവിലെ സ്ഥിതിയും
വെളിപ്പെടുത്തുമോ;
(സി)
അനുമതി
ലഭിച്ചിട്ട്
തുടങ്ങാത്തതോ
തടസ്സപ്പെട്ടിരിക്കുന്നതോ
ആയ പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
നല്‍കുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ നികുതി പിരിവ്
1652.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ നികുതി
പിരിവ് കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
തൊട്ടു
മുന്‍വര്‍ഷത്തെക്കാള്‍
മെച്ചപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ;
(ബി)
പൂര്‍ണ്ണമായും
നികുതി പിരിവ് നടത്തിയ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
ഉണ്ടോ;എങ്കില്‍
വിശദാംശം അറിയിക്കുമോ?
ആരാധനാലയങ്ങള്‍
നിര്‍മ്മിക്കുന്നതിന്
മുന്‍കൂര്‍ അനുമതി
1653.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരാധനാലയങ്ങള്‍
നിര്‍മ്മിക്കുന്നതിന്
ജില്ലാ കളക്ടറുടെ
മുന്‍കൂര്‍ അനുമതി
വേണമെന്ന് പഞ്ചായത്ത്
നഗരപാലികാ നിയമത്തില്‍
വ്യവസ്ഥയുണ്ടോ;
(ബി)
എങ്കില്‍
എന്നാണ് ആയതു
സംബന്ധിച്ച വ്യവസ്ഥ
കൊണ്ടുവന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
കളക്ടറുടെ
അനുമതി ലഭിക്കുന്നതിന്
അനാവശ്യ കാലതാമസം
വരുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
1957
ല്‍ എടുത്തുകളഞ്ഞ
നിയന്ത്രണങ്ങള്‍
വീണ്ടും കൊണ്ടുവരാനുള്ള
സാഹചര്യം
എന്തായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(ഇ)
ആരാധനാലയങ്ങള്‍ക്കുള്ള
കെട്ടിട
നിര്‍മ്മാണത്തിന്റെ
പൂര്‍ണ്ണ ഉത്തരവാദിത്തം
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
നിലനിര്‍ത്താന്‍
സാധിക്കുമോയെന്ന്
പരിശോധിച്ചിട്ടുണ്ടോ?
തദ്ദേശ
സ്വയംഭരണ പൊതു സർവീസ്
1654.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശ സ്വയംഭരണ പൊതു
സർവ്വീസ്
രൂപീകരിക്കുമ്പോൾ വിവിധ
വിഭാഗങ്ങളിൽ (
നഗരകാര്യം, മുനിസിപ്പൽ
കോമണ്‍ സർവീസ്,
ഗ്രാമവികസനം,
എല്‍.എസ്.ജി.ഡി.
എഞ്ചിനീയറിംഗ്
തുടങ്ങിയവ) വിവിധ
തസ്തികകളിലേക്കുള്ള
സീനിയോറിറ്റി ലിസ്റ്റ്
വകുപ്പ് തിരിച്ചാണോ
അഥവാ ഒറ്റ ലിസ്റ്റ്
ആയിട്ടാണോ
തയ്യാറാക്കുന്നതെന്നറിയിക്കുമോ;
(ബി)
ടി
പൊതു സർവ്വീസ് എന്നു
പ്രാബല്യത്തിൽ
വരുമെന്നും 2010 ന്
ശേഷം ഗ്രേഡ് ഉയർത്തിയ
നഗരസഭകളിൽ അധിക തസ്തിക
അനുവദിക്കുന്നതിന്
നാളിതുവരെ സ്വീകരിച്ച
നടപടികളും, ടി
നഗരസഭകളിലേക്ക് ശുപാർശ
ചെയ്യപ്പെട്ട
തസ്തികകളുടെ എണ്ണവും
തസ്തിക തിരിച്ച്
വ്യക്തമാക്കാമോ;
(സി)
2019
സെപ്ററംബര്‍ 30 വരെ
നഗരകാര്യവകുപ്പില്‍
എത്ര റവന്യൂ
ഇന്‍സ്പെക്ടര്‍,
സൂപ്രണ്ട് തസ്തികകള്‍
നിലവിലുണ്ട്
എന്നറിയിക്കാമോ; ഇതില്‍
മെയ് 31 വരെ എത്ര
ഒഴിവുകൾ
നികത്തിയിട്ടുണ്ട്;ബാക്കി
ഒഴിവുകൾ എപ്പോൾ
നികത്താനാകും
എന്നറിയിക്കാമോ;
(ഡി)
ഇപ്പോള്‍
നഗരകാര്യ വകുുപ്പില്
നിലനില്‍ക്കുന്ന
ഗ്രഡേഷന് ലിസ്ററിലെ
അപാകത പരിഹരിച്ച്
എന്നേക്ക്
പുറത്തിറക്കും
എന്നറിയിക്കാമോ; ഇതു
സംബന്ധിച്ച് എത്ര
പരാതികള്‍ നിലവിലുണ്ട്;
ആയത്
പരിശോധിച്ചിട്ടുണ്ടോയെന്നറിയിക്കുമോ?
മുനിസിപ്പല്‍
കോമണ്‍ സര്‍വീസ് സീനിയോറിറ്റി
1655.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
മുനിസിപ്പല്‍ കോമണ്‍
സര്‍വീസില്‍ 1990ന്
ശേഷം പി.എസ്.സി-റാങ്ക്
ലിസ്റ്റ് നിലവില്‍
ഇല്ലാതിരുന്ന
കാലഘട്ടത്തില്‍ ആശ്രിത
നിയമനവുമായി
ബന്ധപ്പെട്ട്
കെ.എസ്.ആര്
പ്രകാരമുള്ള അനുപാതം
പാലിക്കാതെ
എല്‍.ഡി.സി/ബി.സി
തസ്തികയില്‍
നിയമനങ്ങള്‍ നടത്തുകയും
സ്ഥിരപ്പെടുത്തിയിട്ടുള്ളതും
ആയതിനെ തുടര്‍ന്ന്
പി.എസ്.സി റാങ്ക്
ലിസ്റ്റില്‍ നിന്നും
നിയമനം ലഭിച്ച
എല്‍.ഡി.സി/ബി.സി
മാര്‍ക്ക്
അര്‍ഹതപ്പെട്ട
സ്ഥാനക്കയറ്റം
സമയബന്ധിതമായി
ലഭ്യമാകാത്തതും ഈ
ജീവനക്കാര്‍ ഗ്രഡേഷന്
ലിസ്റ്റില്‍
പിന്തള്ളപ്പെട്ടുപോയതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തെറ്റായ
മാനദണ്ഡപ്രകാരം
ഇത്തരത്തില്‍ ആശ്രിത
നിയമനം നടത്തി
സ്ഥിരപ്പെടുത്തിയതിന്
ഉത്തരവാദികളാരെല്ലാമെന്നും
അവര്‍ക്കെതിരെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്നും
അറിയിക്കുമോ; നിലവില്‍
നഗരകാര്യ വകുപ്പില്‍
ആശ്രിത നിയമനം
നടക്കുന്നത് നിലവിലുള്ള
മാനദണ്ഡങ്ങള്‍
പ്രകാരമാണോ;
(സി)
ആശ്രിത
നിയമനവുമായി
ബന്ധപ്പെട്ട്
സര്‍ക്കാരിനെതിരെയും
നഗരകാര്യ
ഡയറക്ടര്‍ക്കെതിരെയും
ഉത്തരവ്
പുറപ്പെടുവിച്ചതുള്‍പ്പെടെ
എത്ര കേസുകള്‍ ഉണ്ട്;
ആയവയില്‍ ഉത്തരവ്
നടപ്പിലാക്കുന്നതിന്
കാലതാമസം
ഉണ്ടായിട്ടുണ്ടോ;
കാലതാമസം
ഉണ്ടായിട്ടുണ്ടെങ്കില്‍
ആയതിനുള്ള വിശദീകരണം
ലഭ്യമാക്കുമോ;
(ഡി)
കേരള
മുനിസിപ്പല്‍ കോമണ്‍
സര്‍വീസില്‍ ഓരോ
സ്റ്റേജിലും പ്രൊമോഷന്
മാനദണ്ഡമാക്കിയിരിക്കുന്ന
വ്യവസ്ഥകള്‍
തൊട്ടുമുന്‍പ്
പ്രൊമോഷന്
ലഭിച്ചതിന്മേലുള്ള
സീനിയോരിറ്റി
അനുസരിച്ചാണോ; അതോ
എന്‍ട്രികേഡറിലെ
സീനിയോരിറ്റി
അനുസരിച്ചാണോ; മറിച്ച്
ഏതെങ്കിലും
സീനിയോരിറ്റി
പാലിക്കുന്നുവെങ്കില്‍
ആയതിന്റെ സര്‍ക്കാര്‍
ഉത്തരവ്, വ്യവസ്ഥകള്‍
എന്നിവ വ്യക്തമാക്കാമോ;
(ഇ)
കേരള
മുനിസിപ്പല്‍ കോമണ്‍
സര്‍വീസില്‍ റവന്യൂ
ഇന്‍സ്പെക്ടര്‍/ഹെഡ്
ക്ലാര്‍ക്ക്
തസ്തികയില്‍ പ്രമോഷന്
നല്‍കുന്നത്
ബന്ധപ്പെട്ട
ജീവനക്കാരന്/ജീവനക്കാരി
എല്‍.ഡി.സി ആയി
സര്‍വീസില്‍
കയറിയതുമുതലുള്ള
സീനിയോരിറ്റി
അടിസ്ഥാനമാക്കിയാണോ അതോ
ടിയാള്‍ യു.ഡി.സി
ആയതുമുതലുള്ള
സീനിയോരിറ്റി
അടിസ്ഥാനമാക്കിയാണോ;
(എഫ്)
യു.ഡി.സി
ആയതുമുതലുള്ള
സീനിയോരിറ്റി
അടിസ്ഥാനമാക്കിയാണെങ്കില്‍
മുന്‍കാലങ്ങളില്‍
ഇരുപത്തിമൂന്നോളം
പേര്‍ക്ക് എന്‍ട്രി
കേഡര്വച്ച് പ്രൊമോഷന്
നല്കിയതിന്മേല് എന്ത്
നടപടി സ്വീകരിക്കും;
(ജി)
കേരള
മുനിസിപ്പല്‍ കോമണ്‍
സര്‍വീസില്‍ യു.ഡി.സി
മാരുടെ 01.07.2013-ലെ
ഗ്രഡേഷന് ലിസ്റ്റില്‍
നിന്നും സീനിയോരിറ്റി
മറികടന്ന്
എത്രപേര്‍ക്ക് പുതുതായി
28.02.2019 വരെ
പ്രമോഷന്
നല്‍കിയിട്ടുണ്ട്;
മേല്‍ സീനിയോരിറ്റി
മറികടന്നതിന് ആസ്പദമായ
സര്‍ക്കാര്‍ ഉത്തരവ്
ലഭ്യമാക്കാമോ?
തദ്ദേശസ്വയംഭരണ
വകുപ്പിലെ വിവിധ വിഭാഗങ്ങളുടെ
സംയോജനം
1656.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
വകുപ്പിലെ വിവിധ
വിഭാഗങ്ങളുടെ
സംയോജനനടപടികള്
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
കരട്
റൂള്‍സ്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
വിവിധ
സംഘടനകള്‍,
വകുപ്പുകളിലെ
ജീവനക്കാര്‍
എന്നിവരുമായി ഇത്
സംബന്ധിച്ച് ചര്‍ച്ച
ചെയ്തിരുന്നോ;
എങ്കില്‍ ആയതിന്റെ
വിശദാംശം നല്‍കുമോ;
(ഡി)
വകുപ്പ്
സംയോജനം മൂലം
സര്‍ക്കാരിനും
പൊതുജനങ്ങള്‍ക്കും
ജീവനക്കാര്‍ക്കും
ഉണ്ടാകുന്ന നേട്ടങ്ങള്‍
വിശദീകരിക്കാമോ;
(ഇ)
പ്രസ്തുത
സംയോജനം എന്നുമുതല്‍
നടപ്പാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?
പഞ്ചായത്ത്സെക്രട്ടറി
തസ്തികയിലെ ഒഴിവ്
1657.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തൃശൂര്‍
ജില്ലയിലെ മണലൂർ
ഗ്രാമപഞ്ചായത്തില്‍
സെക്രട്ടറി തസ്തികയില്‍
ഒഴിവ് നിലവിലുണ്ടോ;
എങ്കില്‍ പുതിയ
സെക്രട്ടറിയെ
നിയമിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
തദ്ദേശ
സ്വയംഭരണ വകുപ്പിലെ തസ്തികകള്‍
1658.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം തദ്ദേശസ്വയംഭരണ
വകുപ്പില്‍ പുതുതായി
എത്ര തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
തദ്ദേശ
സ്വയംഭരണ വകുപ്പിലെ
ഏതൊക്കെ
തസ്തികകളിലേക്കുള്ള
നിയമനങ്ങളുടെ പി.എസ്.സി
ലിസ്റ്റുകളാണ്
നിലവിലുള്ളത്; പ്രസ്തുത
ലിസ്റ്റുകളില്‍ നിന്നും
എത്ര
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം
നല്‍കിയിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കാമോ?
തദ്ദേശഭരണ
വകുപ്പിലെ പുതിയ തസ്തികകള്‍
1659.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തദ്ദേശ
സ്വയംഭരണ വകുപ്പിന്
കീഴില്‍ എത്ര
തസ്തികകള്‍ ഈ
സര്‍ക്കാര്‍ പുതുതായി
സൃഷ്ടിച്ചിട്ടുണ്ട്;
ആയതിന്റെ ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ?
പഞ്ചായത്ത്
വകുപ്പിലെ ക്ലാര്‍ക്ക്
ഒഴിവുകള്‍
1660.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പഞ്ചായത്ത്
വകുപ്പില്‍
ഇനിയുണ്ടാകുന്ന 256
ക്ലാര്‍ക്ക് ഒഴിവുകള്‍
ആശ്രിതനിയമനത്തിനായി
നീക്കി വയ്ക്കണമെന്ന്
പഞ്ചായത്ത്
ഡയറക്ടറേറ്റ്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(ബി)
ഇപ്രകാരം
നീക്കിവച്ചശേഷം വരുന്ന
ഒഴിവുകള്‍ മാത്രമേ
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട് ചെയ്യാവൂ
എന്ന് ഡെപ്യുട്ടി
ഡയറക്ടര്‍മാര്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനുള്ള
കാരണമെന്താണെന്ന്
വെളിപ്പെടുത്താമോ;
(സി)
പി.എസ്.സി.
റാങ്ക് ലിസ്റ്റിലെ
ഉദ്യോഗാര്‍ത്ഥികളുടെ
നിയമനത്തെ ഇത്
ബാധിക്കുമെന്നതിനാല്‍
ഇക്കാര്യം
പുന:പരിശോധിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
നഗരകാര്യവകുപ്പിലെ
ഉദ്യോഗകയറ്റം
1661.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരകാര്യ
വകുപ്പില്‍ രണ്ട്
വര്‍ഷത്തോളമായി
റീജിയണല്‍ ജോയിന്റ്
ഡയറക്ടര്‍ തസ്തിക
ഒഴിഞ്ഞുകിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
ഒഴിവ് നികത്തുവാന്‍
എന്ത് നടപടി
സ്വീകരിച്ചു;
വിശദമാക്കാമോ;
(ബി)
അകാരണമായി
മുനിസിപ്പല്‍
സെക്രട്ടറിമാരുടെ
പ്രൊബേഷന്‍ ഡിക്ലയര്‍
ചെയ്യാതെയിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
കാരണത്താല്‍
മുനിസിപ്പല്‍
സെക്രട്ടറിമാരുടെ
ഉദ്യോഗക്കയറ്റം
നടത്താതിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(ഡി)
പ്രൊമോഷന്
ലഭിക്കാത്തതു
സംബന്ധിച്ച്
മുനിസിപ്പല്‍
സെക്രട്ടറിമാര്‍ കേരള
അഡ്മിനിസ്ടേറ്റീവ്
ട്രിബ്യൂണലില്‍ ഫയല്‍
ചെയ്ത കേസുകളില്‍ എന്ത്
നടപടികള്‍ എടുത്തു
എന്ന് വിശദമാക്കാമോ?
തീരദേശ
പരിപാലന ചട്ടം ലംഘിച്ച്
നിര്‍മ്മിച്ച ഫ്ളാറ്റ്
സമുച്ചയങ്ങള്‍
1662.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചിയിലെ
മരടില്‍ തീരദേശ പരിപാലന
ചട്ടം ലംഘിച്ച്
നിര്‍മ്മിച്ച അഞ്ച്
ഫ്ളാറ്റ് സമുച്ചയങ്ങള്‍
ഒരു മാസത്തിനുളളില്‍
പൊളിച്ച്
നീക്കണമെന്നുളള
സുപ്രീംകോടതി വിധിയുടെ
അടിസ്ഥാനത്തില്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
അനധികൃത
കെട്ടിടങ്ങള്‍ക്ക് പിഴ
ഈടാക്കിക്കൊണ്ട്
നിയമസാധുത
നല്‍കുന്നതിന്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍ക്ക് ഏറ്റ
തിരിച്ചടിയായി ഈ വിധിയെ
കാണുന്നുണ്ടോ;
(സി)
എങ്കില്‍
ഇപ്രകാരമുളള
നിയമലംഘനങ്ങള്‍ക്ക് പിഴ
ഈടാക്കിക്കൊണ്ട്
ക്രമവല്‍ക്കരണം
നല്കുന്ന നടപടി
പുന:പരിശോധിക്കുമോയെന്ന്
വ്യക്തമാക്കാമോ?
പാലക്കാട്
ജില്ലാപഞ്ചായത്ത്
നടപ്പിലാക്കിയ
പ്രവൃത്തികള്‍
1663.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജകമണ്ഡലത്തില്‍
പാലക്കാട്
ജില്ലാപഞ്ചായത്തിലെ
നിലവിലുള്ള ഭരണസമിതി
നടപ്പിലാക്കിയ
പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്ന്
അറിയിക്കാമോ?
കടുത്തുരുത്തി
ഗവ. പോളീ ടെക്നികിന് അനുവദിച്ച
ഭൂമി
1664.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടുത്തുരുത്തി
ഗവ. പോളീ ടെക്നിക്കിനു
വേണ്ടി കടുത്തുരുത്തി
ഗ്രാമ പഞ്ചായത്ത്
അനുവദിച്ച ഭൂമിയില്‍
അധികമുള്ള സ്ഥലം മറ്റ്
ആവശ്യങ്ങള്‍ക്ക്
അനുവദിക്കുന്നതിനായി
ഭൂമിയെക്കുറിച്ചുള്ള
വിവരങ്ങള്‍
അറിയിക്കാനാവശ്യപ്പെട്ടുകൊണ്ടു
എൽ.എസ്.ജി.ഡി.സെക്രട്ടറി
പഞ്ചായത്ത് ഡയറക്ടർക്ക്
നൽകിയ 23/10/2018 ലെ
ആ.സി.4/137/2017 നമ്പർ
കത്തിന് മറുപടി
നല്‍കിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കിൽ
ആയതിന്റെ കോപ്പി
ലഭ്യമാക്കാമോ;ഇല്ലെങ്കിൽ
മറുപടി നൽകാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
(സി)
പഞ്ചായത്ത്
വിവിധ ഘട്ടങ്ങളില്‍
നല്‍കിയിരിക്കുന്ന
മറുപടിയില്‍
വിസ്തീര്‍ണ്ണ വ്യത്യാസം
സംബന്ധിച്ച്
അവ്യക്തതയുള്ളത്
പരിഹരിച്ചു പഞ്ചായത്ത്
മറുപടി
നല്‍കിയിട്ടുണ്ടോ;
ഇല്ലായെങ്കില്‍
എന്നേക്ക് മറുപടി
നൽകാനാകും;
ഇല്ലയെങ്കില്‍ കാരണം
അറിയിക്കാമോ?
ഗ്രാമപഞ്ചായത്തുകളുടെ
വിഭജനം
1665.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈപ്പിന്‍
നിയോജക മണ്ഡലത്തിലെ
പള്ളിപ്പുറം,
എളങ്കുന്നപ്പുഴ എന്നീ
ഗ്രാമപഞ്ചായത്തുകളെ
വിഭജിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
പഞ്ചായത്തുകളെ
വിഭജിക്കുന്നതിനും
പുതിയവ
രൂപീകരിക്കുന്നതിനുമുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ?
തദ്ദേശഭരണ
സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍
സംവിധാനം
1666.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
ലഭിക്കുന്ന അപേക്ഷകളും
പരാതികളും
പൂര്‍ണ്ണമായും
ഓണ്‍ലൈന്‍ ആയി
രജിസ്റ്റര്‍
ചെയ്യുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിന്
നടപടി സ്വീകരിക്കുമോ;
(ബി)
തദ്ദേശസ്വയംഭരണ
ഓഫീസുകളില്‍ നിന്നും
പൊതുജനങ്ങള്‍ക്ക്
ലഭ്യമാകേണ്ട സേവനങ്ങള്‍
പൂര്‍ണ്ണമായും
കമ്പ്യൂട്ടറൈസ് ചെയ്ത്
കാലതാമസവും അഴിമതിയും
ഇല്ലാതാക്കാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
നബാര്‍ഡ്-ആര്.ഐ.ഡി.എഫ്.
1667.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം നബാര്‍ഡ്-ആര്.ഐ.
ഡി.എഫ്. മുഖേന എത്ര
റോഡുകളും കെട്ടിടങ്ങളും
നിര്‍മ്മിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
എത്ര കോടി രൂപ
ചെലവഴിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ?
പി.എം.എ.വൈ - ലൈഫ്
പദ്ധതി സംബന്ധിച്ച്
1668.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പി.എം.എ.വൈ
- ലൈഫ് പദ്ധതി പ്രകാരം
കുട്ടനാട് മണ്ഡലത്തിലെ
എത്ര കുടുംബങ്ങള്‍ക്കു്
വീടും ഭൂമിയും
നല്കാന് കഴിഞ്ഞു
എന്നു് വ്യക്തമാക്കാമോ?
ഗ്രാമവികസന
വകുപ്പിന്റെ പരിശീലന
കേന്ദ്രം
1669.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമവികസന
വകുപ്പിന്റെ ഒരു വികസന
പരിശീലന കേന്ദ്രം
കോതമംഗലത്ത്
ആരംഭിക്കുന്നത്
സംബന്ധിച്ച് ഗ്രാമവികസന
കമ്മീഷണറുടെ
റിപ്പോര്‍ട്ട്
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
റിപ്പോര്‍ട്ടില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
കേന്ദ്രം കോതമംഗലത്ത്
ആരംഭിക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ?
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ തൊഴിലുറപ്പ്
പദ്ധതി
1670.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ
തൊഴിലുറപ്പ്
പദ്ധതിയുമായി
ബന്ധപ്പെട്ട് ഓരോ
ജില്ലയിലും എത്ര തുക
വീതം വേതന കുടിശ്ശിക
നിലവിലുണ്ട് ;
കുടിശ്ശിക
കൊടുത്തുതീര്‍ക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ?
കേരള
ടൗണ്‍ ആന്റ് കണ്ട്രി പ്ളാനിംഗ്
ആക്ട്
1671.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടായ
പ്രളയത്തിന്റെ
അടിസ്ഥാനത്തില്‍
നഗരാസൂത്രണത്തില്‍
കാതലായ മാറ്റങ്ങള്‍
കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എന്തൊക്കെ മാറ്റങ്ങളാണ്
പരിഗണനയിലുള്ളത്;
(സി)
2016-ലെ
കേരള ടൗണ്‍ ആന്റ്
കണ്ട്രി പ്ളാനിംഗ്
ആക്ട്
പരിഷ്കരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഇതിനകം
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്?