ഉന്നതവിദ്യാഭ്യാസരംഗത്തെ
പരിഷ്കാരങ്ങള്‍
1672.
ശ്രീ.ബി.സത്യന്
,,
എ. എന്‍. ഷംസീര്‍
,,
കെ.സുരേഷ് കുറുപ്പ്
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
അക്കാദമിക രംഗം
കൂടുതല്‍
ചലനാത്മകമാക്കുക എന്ന
ലക്ഷ്യത്തോടെ ഉന്നത
വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍ ഒരു
അക്കാദമിക് മാസ്റ്റര്‍
പ്ലാന്‍
തയ്യാറാക്കുന്നതിനുള്ള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഉന്നത
വിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ
ഗുണനിലവാരം
വര്‍ദ്ധിപ്പിക്കുന്നതിനും
അവ പരിശോധിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നറിയിക്കാമോ;
(സി)
അക്കാദമിക
രംഗത്തും മറ്റ്
മേഖലകളിലും
പ്രവര്‍ത്തിക്കുന്ന
വിദഗ്ദ്ധരെ
ഉള്‍പ്പെടുത്തി
അക്കാദമിക് വോളന്റിയര്‍
ബാങ്ക് രൂപീകരിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;വിശദാംശം
നല്‍കുമോ;
(ഡി)
ബിരുദാനന്തര
ബിരുദ തലത്തിലുള്ള
വിദ്യാഭ്യാസം
പുന:സംഘടിപ്പിക്കുന്നതിനും
അദ്ധ്യാപകരുടെ നിലവാരം
വര്‍ദ്ധിപ്പിക്കുന്നതിനും
ആവശ്യമായ
നടപടികളെക്കുറിച്ച്
പരിശോധിക്കുമോ?
മലയാളം
ശ്രേഷ്ഠ ഭാഷ
1673.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലയാളം
ശ്രേഷ്ഠ ഭാഷയായി
അംഗീകരിച്ചിട്ടും ഉന്നത
വിദ്യാഭ്യാസ മേഖലയില്‍
ഈ വിഷയത്തിന് വേണ്ടത്ര
പരിഗണന ലഭിക്കുന്നില്ല
എന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
വളരെ
കുറഞ്ഞ കോളേജുകളില്‍
മാത്രമേ ബി.എ മലയാളവും
എം.എ മലയാളവും പഠന
സൗകര്യമുള്ളു
എന്നതിനാല്‍ മലയാള
ഭാഷയും സാഹിത്യവും
ഐച്ഛിക
വിഷയമായെടുക്കുവാന്
താല്പര്യമുള്ള
കുട്ടികള്‍ക്ക്
ഇഷ്ടവിഷയം പഠിക്കാനായി
കൂടുതല്‍ കോളേജുകളില്‍
മലയാള ഭാഷയില്‍
ബിരുദവും
ബിരുദാനന്തരബിരുദവും
എം.ഫില്‍ കോഴ്സുകളും
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ഇക്കാര്യത്തില്‍
കോളേജുകളില്‍ നിന്നും
വന്ന പ്രൊപ്പോസലുകള്‍
സമയബന്ധിതമായി
അംഗീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
കോളേജ്
ക്യാമ്പസ്സുകളിലെ
അക്രമരാഷ്ടീയം
1674.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
വി.ഡി.സതീശന്
,,
ഷാഫി പറമ്പില്‍
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യകരമായ
അക്കാഡമിക്
അന്തരീക്ഷവും സാമൂഹ്യ
സാഹചര്യവും സൗഹൃദവും
ഒരുക്കേണ്ട കോളേജ്
ക്യാമ്പസ്സുകള്‍ അക്രമ
രാഷ്ട്രീയത്തിന്റെയും
ചില വിദ്യാര്‍ത്ഥി
സംഘടനകളുടെ ഫാസിസ്റ്റ്
പ്രവര്‍ത്തനങ്ങളുടെയും
വേദിയായി മാറി എന്നത്
വസ്തുതയല്ലേയെന്ന്
വ്യക്തമാക്കാമോ;
(ബി)
പഠനത്തില്‍
ശ്രദ്ധ
കേന്ദ്രീകരിക്കുവാന്‍
ആഗ്രഹിക്കുന്ന
കുട്ടികളെ
നിര്‍ബന്ധിച്ച്
ക്ലാസ്സ് സമയത്ത്
സമരത്തിനും
മാര്‍ച്ചിനും
കൊണ്ടുപോകുന്ന സാഹചര്യം
നിലവിലുണ്ടോ;
(സി)
ചില
വിദ്യാര്‍ത്ഥി
സംഘടനകള്‍ക്ക് ശക്തമായ
സ്വാധീനമുള്ള കോളേജ്
ക്യാമ്പസ്സുകളില്‍
മറ്റ് വിദ്യാര്‍ത്ഥി
സംഘടനകള്‍ക്ക്
പ്രവര്‍ത്തന
സ്വാതന്ത്ര്യം പോലും
നിഷേധിക്കുന്ന അവസ്ഥ
നിലനില്‍ക്കുന്നുണ്ടോ;
(ഡി)
തിരുവനന്തപുരം
യൂണിവേഴ്സിറ്റി കോളേജ്
ക്യാമ്പസ്സില്‍ ചില
വിദ്യാര്‍ത്ഥി
നേതാക്കളുടെ മാനസിക
പീഢനത്തെ തുടര്‍ന്ന്
ഒരു വിദ്യാര്‍ത്ഥിനി
ആത്മഹത്യയ്ക്ക്
ശ്രമിച്ച സംഭവത്തിന്റെ
പശ്ചാത്തലത്തിൽ
സംസ്ഥാനത്തെ പല കോളേജ്
ക്യാമ്പസ്സുകളിലും
നടക്കുന്ന
ആരോഗ്യകരമല്ലാത്ത
പ്രവണതകള്‍
ഇല്ലാതാക്കുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
ശക്തമായ ഇടപെടല്‍
നടത്തുമോ?
സെന്റര്‍
ഓഫ് എക്സലന്‍സായി
തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള
കോളേജുകള്‍
1675.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സെന്റര്‍ ഓഫ്
എക്സലന്‍സായി
തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള
കോളേജുകള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
സെന്റര്‍
ഓഫ് എക്സലന്‍സായി
പ്രഖ്യാപിച്ച തീയതിയും
അതിനുശേഷം പുതുതായി
അനുവദിക്കപ്പെട്ട
കോഴ്സുകളടക്കം പ്രസ്തുത
കോളേജുകളില്‍ വന്ന
മാറ്റങ്ങള്‍
എന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
കോളേജുകളില്‍
നിലവിലുള്ള കോഴ്സുകള്‍
ഏതൊക്കെയാണെന്ന് കോളേജ്
തിരിച്ച്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
കോളേജുകള്‍ക്ക്
സംസ്ഥാന-കേന്ദ്ര
സര്‍ക്കാറുകളില്‍
നിന്ന് ലഭിക്കുന്ന
ഫണ്ടുകള്‍
ഏതൊക്കെയാണെന്നും
എത്രയാണെന്നും
വ്യക്തമാക്കാമോ;
(ഇ)
പ്രസ്തുത
കോളേജുകള്‍ക്ക്
ലഭ്യമാകുന്ന ഗുണങ്ങളും
ആനുകൂല്യങ്ങളും
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
സ്വയംഭരണ
പദവിയുളള കോളേജുകള്‍
1676.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കോളേജുകള്‍ക്ക്
സ്വയംഭരണ പദവി
നല്‍കുന്നത്
സംബന്ധിച്ച്
സര്‍ക്കാര്‍ നയം
എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
ഇതുവരെ എത്ര
കോളേജുകള്‍ക്കാണ്
സ്വയംഭരണ പദവി
ലഭിച്ചത്; ഇവ
ഏതെല്ലാമാണെന്നതിന്റെ
വിശദവിവരം നല്‍കുമോ;
(സി)
സ്വയംഭരണ
പദവി ലഭിക്കുന്നത് മൂലം
കോളേജുകളുടെ ഭരണ,
അക്കാദമിക്ക്
മേഖലകളിലുണ്ടാകുന്ന
നേട്ടം
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ?
സ്വയംഭരണ
കോളേജുകള്‍
1677.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
യു.ജി.സി.
യുടെ നാക്
വിലയിരുത്തലില്‍ 3.5 എ.
സ്കോറിന് മുകളില്‍
നേടിയ എത്ര കോളേജുകള്‍
സംസ്ഥാനത്ത്
നിലവിലുണ്ട്;
(ബി)
ഗ്രേഡിംഗില്‍
3.5 എ. സ്കോറിന്
മുകളില്‍ നേടിയ
കോളേജുകള്‍ക്ക്
യു.ജി.സി. നേരിട്ട്
ധനസഹായം നല്‍കാറുണ്ടോ;
എങ്കില്‍ അത് എത്രയാണ്;
(സി)
പ്രസ്തുത
ധനസഹായം ലഭിക്കുന്നതിന്
കോളേജുകള്‍ സ്വയംഭരണ
പദവിയിലേക്ക്
മാറേണ്ടതുണ്ടോ;
(ഡി)
പ്രസ്തുത
കോളേജുകള്‍ക്ക്
സ്വയംഭരണ പദവി
നല്‍കുന്നത്
സംബന്ധിച്ച്
സര്‍ക്കാര്‍ തീരുമാനം
എടുത്തിട്ടുണ്ടോ; ഇത്
സംബന്ധിച്ച്
സ്രക്കാര്‍ നയത്തില്‍
മാറ്റം വരുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഇ)
എങ്കില്‍
ഏതൊക്കെ നിബന്ധനകളുടെ
അടിസ്ഥാനത്തിലാണ്
പ്രസ്തുത
കോളേജുകള്‍ക്ക്
സ്വയംഭരണാവകാശം
നല്കുവാന്
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
സ്വയംഭരണ
കോളേജുകളുടെ നിലവാരം
1678.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വയംഭരണ കോളേജുകളുടെ
നിലവാരത്തെ പറ്റി
സര്‍ക്കാര്‍ തലത്തില്‍
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
(ബി)
സ്വയംഭരണ
കോളേജുകളെ അക്കാഡമിക്
ജനാധിപത്യ ആഡിറ്റിംഗിന്
വിധേയമാക്കണമെന്ന്
ഉന്നത വിദ്യാഭ്യാസ
വകുപ്പ്
തീരുമാനിച്ചിട്ടുണ്ടോ;
(സി)
വിദ്യാഭ്യാസ
മേഖലയിലെ സാമൂഹ്യനീതി,
സംവരണാവകാശം, ഫീസ്
വ്യവസ്ഥകള്‍, മെരിറ്റ്
പ്രകാരമുള്ള
വിദ്യാര്‍ത്ഥി പ്രവേശനം
എന്നിവ സ്വയംഭരണ
കോളേജുകളില്‍
അട്ടിമറിക്കപ്പെടുന്നതായി
കരുതുന്നുണ്ടോ;
ഉണ്ടെങ്കില്‍ അതിന്
ആധാരമായ വസ്തുതകള്‍
എന്തൊക്കെയാണ്;
വിശദീകരിക്കുമോ;
(ഡി)
ഉന്നത
നാക് സ്കോര്‍ നേടിയ
കൂടുതല്‍ ഉന്നത
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ക്ക്
സ്വയംഭരണാവകാശം
നല്‍കുന്നത് സംബന്ധിച്ച
നിലപാട്
വ്യക്തമാക്കുമോ?
സ്വയംഭരണ
കോളേജുകളുടെ പ്രവര്‍ത്തനം
നിയന്ത്രിക്കുന്നതിന് നടപടി
1679.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വയംഭരണ കോളേജുകളില്‍
നിന്നും പഠനം
പൂര്‍ത്തിയാക്കുന്ന
വിദ്യാര്‍ത്ഥികളുടെ
അക്കാദമിക് മേന്മ
പരിശോധിക്കുവാന്‍
നിലവില്‍ എന്തെങ്കിലും
സംവിധാനമുണ്ടോ;ഇല്ലെങ്കില്‍
അത്
ഏര്‍പ്പെടുത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
സ്വയംഭരണ
കോളേജുകളും
സര്‍വ്വകലാശാലകളും
തമ്മില്‍ നിരന്തരമായി
ഉണ്ടാകുന്ന
തര്‍ക്കങ്ങള്‍
പരിഹരിക്കുന്നതിന്
എന്ത് സംവിധാനമാണ്
നിലവില്‍
ഏര്പ്പെടുത്തിയിട്ടുളളതെന്നറിയിക്കുമോ;
(സി)
സ്വയംഭരണ
കോളേജുകളില്‍ പുതിയ
കോഴ്സുകള്‍
തുടങ്ങുവാനുളള
നിര്‍ദ്ദേശം
സര്‍വ്വകലാശാലക്ക്
സമര്‍പ്പിച്ചാല്‍
സര്‍വ്വകലാശാലകള്‍
അതിന്മേല് തീരുമാനം
എടുക്കുന്നത് അനന്തമായി
നീളുന്നു എന്ന പരാതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കുന്നതിന്
എന്ത്
സംവിധാനമാണുളളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
സ്വയംഭരണ
കോളേജുകളുടെ
പ്രവര്‍ത്തനം
നിയന്ത്രിക്കുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
എന്തെങ്കിലും
ഇടപെടലുകള്‍
നടത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;വിശദാംശം
നല്‍കുമോ?
അക്കാഡമിക്
കലണ്ടറുകളുടെ ഏകീകരണം
1680.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ
സര്‍വ്വകലാശാലകളുടെ
അക്കാഡമിക് കലണ്ടര്‍
വ്യത്യസ്തമായതിനാല്‍
കുട്ടികളുടെ
ഉപരിപഠനത്തെയും
കോളേജുകളുടെ
പ്രവര്‍ത്തനത്തെയും ഇത്
തടസ്സപ്പെടുത്തുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എല്ലാ
സര്‍വ്വകലാശാലകളുടെയും
അക്കാഡമിക് കലണ്ടര്‍
ഏകീകരിയ്ക്കുന്നതിന്
നടപടി സ്വീകരിയ്ക്കുമോ?
അഫ്സലുല്‍
ഉലമ ഡിഗ്രി കോഴ്സ്
1681.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ
യൂണിവേഴ്സിറ്റികള്‍
അംഗീകരിച്ച ബി.എ.
അറബിക് അഫ്സലുല്‍ ഉലമ
ഡിഗ്രി കോഴ്സുകള്‍
എതെങ്കിലും സര്‍ക്കാര്‍
കോളേജില്‍ നിലവിലുണ്ടോ;
(ബി)
കൂടുതല്‍
സര്‍ക്കാര്‍
കോളേജുകളില്‍ ഈ കോഴ്സ്
അനുവദിക്കുന്നതിനും
അറബി ഭാഷ പഠനം
പ്രോത്സാഹിപ്പിക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
(സി)
അഫ്സലുല്‍
ഉലമ ഡിഗ്രി കോഴ്സ്
നിര്‍ത്തലാക്കുന്നതിന്
സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ
എന്ന്
വെളിപ്പെടുത്താമോ?
സര്‍ക്കാര്‍
ആര്‍ട്സ് & സയന്‍സ്
കോളേജുകളുടെ നവീകരണം
1682.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍ ആര്‍ട്സ്
& സയന്‍സ്
കോളേജുകളുടെ
നവീകരണത്തിനായി ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികൾ വിശദമാക്കുമോ;
(ബി)
സര്‍ക്കാര്‍
കോളേജുകളിലെ പഠന
നിലവാരവും അദ്ധ്യാപന
നിലവാരവും
ഉയര്‍ത്തുന്നതിന്
കെെക്കൊണ്ടുവരുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
യൂണിവേഴ്സിറ്റി
കോളേജിലെ ഒന്നാംവര്‍ഷ ബിരുദ
വിദ്യാര്‍ത്ഥിയുടെ
ആത്മഹത്യാശ്രമം
1683.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
കെ.എം.ഷാജി
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
യൂണിവേഴ്സിറ്റി
കോളേജിലെ ഒന്നാംവര്‍ഷ
ബിരുദ വിദ്യാര്‍ത്ഥിനി
കോളേജിലെ
പെണ്‍കുട്ടികളുടെ
വിശ്രമമുറിയില്‍
ആത്മഹത്യ ചെയ്യാന്‍
ശ്രമിച്ച സംഭവത്തില്‍
വിദ്യാഭ്യാസ വകുപ്പ്
കോളേജ് അധികൃതരില്‍
നിന്നും റിപ്പോര്‍ട്ട്
തേടിയിട്ടുണ്ടോ;
(ബി)
യൂണിവേഴ്സിറ്റി
കോളേജില്‍
പെണ്‍കുട്ടികള്‍
ഉള്‍പ്പെടെയുള്ളവരെ
നിര്‍ബന്ധിച്ച്
യൂണിയന്
പരിപാടികള്‍ക്കും ഒരു
വിദ്യാര്‍ത്ഥി
സംഘടനയുടെ
പരിപാടികള്‍ക്കും
കൊണ്ടുപോകുന്നതായ
പരാതികളിന്മേല്
അന്വേഷണം
നടത്തിയിട്ടുണ്ടോ;
(സി)
പെണ്‍കുട്ടിയുടെ
ആത്മഹത്യാശ്രമത്തെ
തുടര്‍ന്ന് ഇത്തരം
കാര്യങ്ങളില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നത്;
(ഡി)
കുറ്റക്കാരായവരെ
കണ്ടെത്തി
ശിക്ഷിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
യൂണിവേഴ്സിറ്റി
കോളേജില്‍
വിദ്യാര്‍ത്ഥിനിയുടെ
ആത്മഹത്യാശ്രമം
1684.
ശ്രീ.അനില്‍
അക്കര
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
റോജി എം. ജോണ്‍
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
യൂണിവേഴ്സിറ്റി
കോളേജില്‍ യൂണിയന്
പ്രവര്‍ത്തനത്തിനും
ധര്‍ണകളിലും പ്രക്ഷോഭ
ജാഥകളിലും
വിദ്യാര്‍ത്ഥി യൂണിയന്
പ്രവര്‍ത്തകര്‍
നിര്‍ബന്ധിച്ച്
പങ്കെടുപ്പിക്കുന്നത്
കാരണം പഠിക്കുവാന്‍
കഴിയുന്നില്ലായെന്ന്
ആരോപിച്ച്
വിദ്യാര്‍ത്ഥിനി
ആത്മഹത്യ ചെയ്യുവാന്‍
ശ്രമിച്ച സംഭവത്തെ
സംബന്ധിച്ച്
വിദ്യാഭ്യാസ വകുപ്പ്
അന്വേഷണം
നടത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത് സംബന്ധിച്ച്
അന്വേഷണം നടത്തിയത്
ആരാണ്; പ്രസ്തുത
ആരോപണങ്ങളെ കുറിച്ച്
ഇതിനകം നടത്തിയ
അന്വേഷണത്തില്‍
കണ്ടെത്തിയ വിവരങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
ഉന്നതവിദ്യാഭ്യാസ
രംഗത്തെ നിലവാര തകര്‍ച്ച
1685.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉന്നത
വിദ്യാഭ്യാസ രംഗത്തെ
പഠനനിലവാര തകര്‍ച്ചയും
യഥാസമയം പരീക്ഷകള്‍
നടത്താത്തതും
റിസള്‍ട്ട് കുറയുന്നതും
റിസള്‍ട്ട്
പ്രഖ്യാപിക്കുന്നതിലുമുള്ള
കാലതാമസവും സംബന്ധിച്ച
പരാതികള്‍
എന്തെല്ലാമെന്നും അവ
പരിഹരിക്കാനായി എന്ത്
നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്നും
വ്യക്തമാക്കുമാേ;
(ബി)
നടപ്പ്
അധ്യായനവര്‍ഷം മുതല്‍
ഉന്നത വിദ്യാഭ്യാസ
മേഖലകളിലെ
പരീക്ഷകള്‍ക്ക്
മുന്‍കൂട്ടി ഏകീകൃത
ടെെംടേബിള്‍
പ്രസിദ്ധീകരിക്കുവാനും
നിശ്ചിത സമയത്തുതന്നെ
പരീക്ഷ നടത്തുവാനും
റിസള്‍ട്ട്
പ്രഖ്യാപിക്കുവാനും
വേണ്ടി എന്ത് നടപടികള്‍
സ്വീകരിക്കും എന്നു്
വ്യക്തമാക്കുമാേ;
(സി)
സംസ്ഥാനത്തെ
സര്‍വ്വകലാശാലകള്‍ക്ക്
ഏകീകൃത അക്കാഡമിക്
കലണ്ടര്‍ വേണമെന്ന
ഹെെക്കാേടതി വിധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
സംബന്ധിച്ച് നാളിതുവരെ
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു;
വിശദമാക്കുമാേ;
(ഡി)
സപ്ലിമെന്ററി
പരീക്ഷ നടത്തിപ്പിലും
ഫലപ്രഖ്യാപനത്തിലും
സര്‍വ്വകലാശാലകള്‍
കാലതാമസം
വരുത്തുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമാേ;
വ്യക്തമാക്കുമാേ?
സര്‍വ്വകലാശാലകളിലെ
പരീക്ഷ നടത്തിപ്പും
ഫലപ്രഖ്യാപനവും
1686.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യത്തിന്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സംസ്ഥാനത്തെ
സര്‍വ്വകലാശാലകളിലെ
പരീക്ഷ നടത്തിപ്പും
ഫലപ്രഖ്യാപനവും
കാര്യക്ഷമമാക്കുന്നതിനും
ഏകീകൃത പരീക്ഷാ
കലണ്ടര്‍
തയ്യാറാക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
സര്‍വ്വകലാശാലകളിലെ
മനുഷ്യവിഭവശേഷിയുടെ വിനിയോഗം
1687.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രാജ്യത്തെ
മികച്ച
സര്‍വ്വകലാശാലകളുടെയും
ഉന്നത വിദ്യാഭ്യാസ
സ്ഥാപനങ്ങളുടെയും
പട്ടികയില്‍
സംസ്ഥാനത്തെ
സര്‍വ്വകലാശാലകളുടെ
നിലവിലെ സ്ഥാനം
എത്രയാണെന്ന്
അറിയിക്കാമോ;
(ബി)
സര്‍വ്വകലാശാലകളിലെ
മനുഷ്യ വിഭവ ശേഷി
ശരിയായ രീതിയില്‍
വിനിയോഗിക്കുന്നതിന്
നിലവില്‍
സാധിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
പരീക്ഷാ
ഫലങ്ങള്‍
പ്രസിദ്ധീകരിക്കുന്നതില്‍
മെല്ലെപ്പോക്ക്
പതിവാക്കിയ സംസ്ഥാനത്തെ
സര്‍വ്വകലാശാലകള്‍
ഇക്കാര്യത്തില്‍ മാറ്റം
വരുത്തുന്നതിന് എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
മാര്‍ച്ച്
- ഏപ്രില്‍ മാസങ്ങളില്‍
നടന്ന അവസാന
സെമസ്റ്റര്‍ ബിരുദ
പരീക്ഷയുടെ ഫലം
സമയബന്ധിതമായി
പ്രസിദ്ധീകരിക്കുന്നതിന്
എം.ജി.
സര്‍വ്വകലാശാലയ്ക്ക്
സാധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
സര്‍വ്വകലാശാല
ഇക്കാര്യത്തില്‍
കാണിച്ച ശുഷ്കാന്തി
മറ്റ്
സര്‍വ്വകലാശാലകളും
പിന്തുടരുവാന്
നിര്‍ദ്ദേശം
നല്‍കുമോയെന്ന്
അറിയിക്കാമോ?
സര്‍വ്വകലാശാലകളില്‍
പരീക്ഷ, പരീക്ഷാഫല
പ്രസിദ്ധീകരണം എന്നിവ
ഏകീകൃതമാക്കുന്നതിന്
നടപടികള്‍
1688.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍വ്വകലാശാലകളില്‍
പരീക്ഷാ നടത്തിപ്പ്,
പരീക്ഷാ
ഫലപ്രസിദ്ധീകരണം എന്നിവ
ഏകീകൃതമാക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഇതിന്റെ
ഗുണഫലങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
കേരള
സര്‍വ്വകലാശാലയില്‍ കേരള
പഠനത്തിനായി പുതിയ വകുപ്പ്
1689.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സര്‍വ്വകലാശാലയില്‍
കേരള പഠനത്തിനായി പുതിയ
വകുപ്പ്
ആരംഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്നാണ്
ആരംഭിച്ചത്;
(ബി)
പ്രസ്തുത
വകുപ്പിലേക്ക്
വിദ്യാര്‍ത്ഥി
പ്രവേശനത്തിനുള്ള
അപേക്ഷ
ക്ഷണിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
പുതിയ വകുപ്പ്
ആരംഭിക്കുന്നതിന് കേരള
യൂണിവേഴ്സിറ്റി ഫസ്റ്റ്
സ്റ്റ്യാറ്റൂട്ടില്
ഭേദഗതി
കൊണ്ടുവന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
ഭേദഗതിക്ക് ചാന്‍സലറുടെ
അംഗീകാരം
ലഭിച്ചതെന്നാണെന്ന്
വ്യക്തമാക്കുമോ?
കിഫ്ബി
മുഖേന ഫണ്ട്
അനുവദിച്ചിട്ടുള്ള
സര്‍ക്കാര്‍.കോളേജുകള്‍
1690.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏതെല്ലാം സര്‍ക്കാര്‍
കോളേജുകള്‍ക്കാണ്
കെട്ടിട
നിര്‍മ്മാണത്തിനായി
കിഫ്ബി മുഖേന ഫണ്ട്
അനുവദിച്ചിട്ടുള്ളത്;
അനുവദിച്ച തുകയും
കോളേജുകളുടെ പേരും
ലഭ്യമാക്കാമോ;
(ബി)
ബാലുശ്ശേരി
മണ്ഡലത്തിലെ
ഡോ.ബി.ആര്.അംബേദ്കര്‍
മെമ്മോറിയല്‍ ആര്‍ട്സ്
& സയന്‍സ്
കോളേജിന്റെ രണ്ടാംഘട്ട
നിര്‍മ്മാണ
പ്രവൃത്തിയ്ക്കായി എത്ര
കോടി രൂപയാണ്
കിഫ്ബിയില്‍ നിന്നും
അനുവദിച്ചിട്ടുള്ളത്;
(സി)
നിര്‍മ്മാണ
പ്രവൃത്തി
ആരംഭിക്കുന്നതിനുള്ള
ടെണ്ടര്‍ നടപടി
പൂര്‍ത്തിയാക്കുന്നതില്‍
കാലതാമസം നേരിട്ടത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
സ്വയംഭരണ
പദവി ലഭിച്ച കോളേജുകള്‍
1691.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എത്ര
കോളേജുകള്‍ക്ക്
സ്വയംഭരണ പദവി
അനുവദിച്ചിട്ടുണ്ട്;
ഇതില്‍ സര്‍ക്കാര്‍
അധീനതയിലുള്ള
കോളേജുകള്‍
ഏതൊക്കെയാണെന്ന്
അറിയിക്കുമോ;
(ബി)
നാക്
അക്രഡിറ്റേഷന് 3.5
പോയിന്റില്‍ കൂടൂതലുള്ള
കോളേജുകള്‍ക്ക്
യു.ജി.സി.യുടെ
ധനസഹായത്തിന്
അര്‍ഹതയുണ്ടോ; എത്ര
കോടി രൂപയുടെ
ധനസഹായമാണ് ഓരോ
കോളേജിനും
ലഭിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്തരത്തില്‍
നാക് അക്രഡിറ്റേഷന്
3.5 പോയിന്റില്‍
കൂടുതലുള്ള എത്ര
കോളേജുകള്‍
നിലവിലുണ്ട്; അവ
ഏതൊക്കെയാണ്; വിശദാംശം
നല്‍കുമോ;
(ഡി)
പ്രസ്തുത
കോളേജുകള്‍ക്ക്
സ്വയംഭരണ പദവി
നല്‍കണമെന്ന് ശിപാര്‍ശ
ചെയ്യുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
അറിയിക്കുമോ?
സര്‍വ്വകലാശാലകളില്‍
ഓണ്‍ലൈന്‍ വഴി
സര്‍ട്ടിഫിക്കറ്റ് വിതരണം
1692.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍വ്വകലാശാലകളില്‍
സര്‍ട്ടിഫിക്കറ്റ്
വിതരണം
ഓണ്‍ലൈനാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏതൊക്കെ കോഴ്സുകളുടെ
സര്‍ട്ടിഫിക്കറ്റുകളാണ്
ഇപ്രകാരം
ഓണ്‍ലൈനാക്കുന്നത്;
(സി)
ഓണ്‍ലൈന്‍
വഴി
സര്‍ട്ടിഫിക്കറ്റുകള്‍
ന്ലകുമ്പോള് അതിന്റെ
ആധികാരികത
ഉറപ്പാക്കുവാന്‍ എന്ത്
സംവിധാനമാണ്
ഏര്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
എയ്ഡഡ്
കോളേജുകളില്‍ അധിക തസ്തിക
സൃഷ്ടിക്കുന്നത്തിനുള്ള
നടപടി
1693.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എയ്ഡഡ് കോളേജുകളില്‍
അദ്ധ്യാപക,അനദ്ധ്യാപക
വിഭാഗങ്ങളിലായി അധിക
തസ്തിക സൃഷ്ടിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഇത്
സംബന്ധിച്ച് ധനകാര്യ
വകുപ്പിന്റെ അനുമതി
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആകെ എത്ര
തസ്തിക
സൃഷ്ടിക്കുന്നതിനാണ്
അനുമതി
ലഭിച്ചിട്ടുള്ളത് എന്ന്
വ്യക്തമാക്കുമോ?
കോളേജ്
അദ്ധ്യാപകരുടെ ജോലിഭാരം
1694.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കോളേജുകളിലെ
അദ്ധ്യാപകരുടെ ജോലിഭാരം
പുതുക്കി
നിശ്ചയിച്ചുകൊണ്ട്
ഉന്നതവിദ്യാഭ്യാസ
വകുപ്പ് 9.5.18-ല്‍
പുറപ്പെടുവിച്ച
ഉത്തരവില്‍ സര്‍ക്കാര്‍
കോളേജുകളെ ഒഴിവാക്കിയത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കുമോ;
(ബി)
എയ്ഡഡ്
മേഖലയില്‍ പുതുതായി
അദ്ധ്യാപക / അനദ്ധ്യാപക
തസ്തികകള്‍
സൃഷ്ടിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ; ഈ തസ്തികകള്‍
9.5.18-ലെ സര്‍ക്കാര്‍
ഉത്തരവിന്റെ
അടിസ്ഥാനത്തിലാണോ എന്ന്
വിശദമാക്കുമോ;
(സി)
സര്‍ക്കാര്‍
കോളേജുകളില്‍ മലയാളം
അദ്ധ്യാപകരുടെ
തസ്തികകള്‍
സൃഷ്ടിക്കുവാനുള്ള
പ്രൊപ്പോസലുകള്‍
കോളീജിയറ്റ്
ഏഡ്യുക്കേഷന്
ഡയറക്ടറേറ്റിലുണ്ടോ;
എങ്കില്‍ ഇത്
നടപ്പിലാക്കുന്നതിനുള്ള
കാലതാമസത്തിന് കാരണം
വിശദമാക്കുമോ?
വൈപ്പിന്‍
ഗവ.ആര്‍ട്സ് ആന്റ് സയന്‍സ്
കോളേജിലെ അധ്യാപക
തസ്തികകള്‍
1695.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വൈപ്പിന്‍
ഗവ.ആര്‍ട്സ് ആന്റ്
സയന്‍സ് കോളേജില്‍
പ്രിന്‍സിപ്പല്‍ തസ്തിക
അടക്കമുള്ള വിവിധ
അധ്യാപക തസ്തികകള്‍
അനുവദിക്കാത്തതു മൂലം
ദൈനംദിന
പ്രവര്‍ത്തനങ്ങള്‍
തടസ്സപ്പെടുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
തസ്തികകള്‍
സൃഷ്ടിക്കുന്നതിനുള്ള
പ്രൊപ്പോസല്‍
സര്‍ക്കാരില്‍
ലഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
തസ്തികകള്‍
സൃഷ്ടിക്കുന്നതിനായി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
വിശദമാക്കാമോ?
എയ്ഡഡ്
കോളേജുകളിലെ
പ്രിന്‍സിപ്പല്‍ നിയമനം
1696.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എയ്ഡഡ്
കോളേജുകളിലെ
പ്രിന്‍സിപ്പല്‍
നിയമനത്തിനുള്ള
യോഗ്യതയും
മാനദണ്ഡങ്ങളും
വെളിപ്പെടുത്തുമോ;
(ബി)
എയ്ഡഡ്
കോളേജുകളില്‍
പ്രിന്‍സിപ്പല്‍ നിയമനം
ലഭിച്ചവര്‍
നിര്‍ബന്ധമായും
തങ്ങളുടെ വിഷയം
പഠിപ്പിക്കണമെന്നും അത്
കുറഞ്ഞത് എത്ര
മണിക്കൂര്‍ വേണമെന്നും
നിബന്ധനയുണ്ടോയെന്ന്
വിശദീകരിക്കുമോ;
(സി)
കോര്‍പ്പറേറ്റ്
മാനേജ്മെന്റിന്
കീഴിലുള്ള കോളേജുകളിലെ
പ്രിന്‍സിപ്പല്‍
നിയമനത്തിനും
മേല്‍പ്പറഞ്ഞ
നിയമങ്ങള്‍ ബാധകമാണോ;
(ഡി)
കൊച്ചിന്
ദേവസ്വം ബോര്‍ഡിനു
കീഴിലുള്ള ശ്രീ
വിവേകാനന്ദ കോളേജ്,
ശ്രീ കേരള വര്‍മ്മ
കോളേജ് എന്നീ
കോളേജുകളിലെ
പ്രിന്‍സിപ്പല്‍
നിയമനങ്ങളില്‍
ആരുടെയെങ്കിലും
നിയമനാംഗീകാരം
മേല്‍പ്പറഞ്ഞ
നിയമത്തിന്റെ
പരിധിയില്‍
വരുന്നതിനാല്‍
കാലിക്കറ്റ്
സര്‍വ്വകലാശാല
നല്കാതിരുന്നിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ഇ)
പ്രിന്‍സിപ്പല്‍
നിയമനവുമായി
ബന്ധപ്പെട്ട
യു.ജി.സി/യൂണിവേഴ്സിറ്റി
മാനദണ്ഡങ്ങള്‍
കൊച്ചിന് ദേവസ്വം
ബോര്‍ഡിന് കീഴിലുള്ള
കോളേജുകള്‍ക്കും
ബാധകമാണോയെന്ന്
വ്യക്തമാക്കുമോ?
ആര്‍ട്സ്
&സയന്‍സ് കോളേജുകളില്‍
പുതിയതായി സൃഷ്ടിച്ച
അധ്യാപക തസ്തികകള്‍
1697.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം സര്‍ക്കാര്‍
ആര്‍ട്സ് &സയന്‍സ്
കോളേജുകളില്‍ പുതിയതായി
സൃഷ്ടിച്ച അധ്യാപക
തസ്തികകള്‍ സംബന്ധിച്ച
വിശദവിവരം
ലഭ്യമാക്കാമോ;
(ബി)
സര്‍ക്കാര്‍
ആര്‍ട്സ് &സയന്‍സ്
കോളേജുകളില്‍ പുതിയതായി
സൃഷ്ടിക്കേണ്ട അധ്യാപക
തസ്തികകള്‍ സംബന്ധിച്ച്
കോളേജ് വിദ്യാഭ്യാസ
ഡയറക്ടറോ സര്‍ക്കാരോ
ഏതെങ്കിലും തരത്തിലുള്ള
പഠനം നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കാമോ;
(സി)
സര്‍ക്കാര്‍
ആര്‍ട്സ് & സയന്‍സ്
കോളേജുകളില്‍ പുതിയതായി
അധ്യാപക തസ്തികകള്‍
സൃഷ്ടിക്കുന്നത്
സംബന്ധിച്ച്
പ്രപ്പോസല്‍
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കാമോ;
(ഡി)
എയ്ഡഡ് കോളേജുകളില്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം സൃഷ്ടിച്ച അധ്യാപക
തസ്തികകള്‍ സംബന്ധിച്ച്
വിശദ വിവരം
ലഭ്യമാക്കാമോ;
(ഇ)
എയ്ഡഡ് കോളേജുകളില്‍
പുതിയതായി അധ്യാപക
തസ്തികകള്‍
സൃഷ്ടിക്കുന്നത്
സംബന്ധിച്ച്
എന്തെങ്കിലും
പ്രപ്പോസല്‍
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ ;
(എഫ്)
എയ്ഡഡ്
കോളേജുകളില്‍ അധ്യാപക
തസ്തികകള്‍
സൃഷ്ടിക്കുന്നത്
സര്‍ക്കാരോ കോളേജ്
വിദ്യാഭ്യാസ ഡയറക്ടറോ
നടത്തുന്ന പഠനത്തിന്റെ
അടിസ്ഥാനത്തിലാണോ ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കാമോ ;
(ജി)
സര്‍ക്കാര്‍
കോളേജുകളിലും എയ്ഡഡ്
കോളേജുകളിലും അധ്യാപക
തസ്തികകള്‍
സൃഷ്ടിക്കുന്നത്
സംബന്ധിച്ച മാനദണ്ഡം
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
ആര്‍ട്സ്
ആന്റ് സയന്‍സ് കോളേജുകളില്‍
പുതിയ അദ്ധ്യാപക തസ്തികകള്‍
1698.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയംകോളേജ്
അദ്ധ്യാപകരുടെ ജോലിഭാരം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍ ആര്‍ട്സ്
ആന്റ് സയന്‍സ്
കോളേജുകളിലെ മലയാളം
വിഭാഗത്തില്‍ ഈ വര്‍ഷം
എത്ര അദ്ധ്യാപക
തസ്തികകള്‍
സൃഷ്ടിക്കുവാനാണ്
ഉദ്ദേശിക്കുന്നത്; അത്
സംബന്ധിച്ചുള്ള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
എയ്ഡഡ്
ആര്‍ട്സ് ആന്റ് സയന്‍സ്
കോളേജുകളില്‍ ഒന്‍പത്
മണിക്കൂറോ അതില്‍
അധികമോ വര്‍ക്ക് ലോഡ്
ഉണ്ടെങ്കില്‍ തസ്തിക
സൃഷ്ടിക്കാമെന്ന
സര്‍ക്കാര്‍ ഉത്തരവ്,
സര്‍ക്കാര്‍ ആര്‍ട്സ്
ആന്റ് സയന്‍സ്
കോളേജുകളിലും
ബാധകമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
അടിയന്തിരമായി
ബാധകമാക്കുവാൻ നടപടി
സ്വീകരിക്കുമോ?
ഗവണ്മെന്റ്,
എയ്ഡഡ് കോളേജുകളിലെ തസ്തിക
നിര്‍ണ്ണയം
1699.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എയ്ഡഡ്
കേളേജുകളില്‍ 9
മണിക്കൂര്‍
അധ്യായനത്തിന് ഒരെണ്ണം
എന്ന അനുപാതത്തില്‍
അദ്ധ്യാപക തസ്തികകള്‍
അനുവദിച്ചിട്ടുള്ളപ്പോള്‍
ഗവണ്മെന്റ്
കോളേജുകളില്‍ 16
മണിക്കൂറിന് ഒരു തസ്തിക
വീതമാണ്
അനുവദിച്ചിട്ടുള്ളതെന്ന
വൈരുദ്ധ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
യു.ജി.സി.
മാനദണ്ഡ പ്രകാരം
പ്രവര്‍ത്തിച്ചുവരുന്ന
ഗവണ്മെന്റ്, എയ്ഡഡ്
കോളേജുകളില്‍ തസ്തിക
നിര്‍ണ്ണയത്തിലും ഒരേ
നീതി
അവലംബിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(സി)
മലയാള
ഭാഷാപഠനത്തിന് ഉന്നത
വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍ മതിയായ
സൗകര്യം
ഉറപ്പുവരുത്തുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ആറ്റിങ്ങല്‍ ഗവണ്മെന്റ്
കോളേജിലെ പുതിയ കോഴ്സുകള്‍
1700.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഗവണ്മെന്റ്
കോളേജുകളില്‍ ഈ
അദ്ധ്യയന വര്‍ഷം പുതിയ
കോഴ്സുകള്‍
അനുവദിക്കുന്നുണ്ടോയെന്നറിയിക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
ആറ്റിങ്ങല്‍
ഗവണ്മെന്റ് കോളേജില്‍
ഏതെല്ലാം കോഴ്സുകളാണ്
പുതിയതായി
അനുവദിച്ചതെന്ന്
വിശദമാക്കുമോ?
തഴവ
ഗവണ്മെന്റ് കാേളേജ് കോളേജ്
അദ്ധ്യാപകരുടെ ജോലിഭാരം
1701.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തഴവ
ഗവണ്മെന്റ് കാേളേജ്
സ്ഥാപിക്കുന്നതിന്
സ്ഥലം ഏറ്റെടുക്കുന്ന
നടപടികളുടെ പുരാേഗതി
വിശദമാക്കുമാേ;
(ബി)
ഇപ്പാേള്‍
കാേളേജ്
പ്രവര്‍ത്തിക്കുന്ന
സ്ഥലത്ത്
വിദ്യാര്‍ത്ഥികള്‍
അനുഭവിക്കുന്ന
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
വിശദീകരിക്കുമാേ;
(സി)
കൂടുതല്‍
സൗകര്യപ്രദമായ
സ്ഥലത്തേക്ക് കാേളേജ്
മാറ്റി
സ്ഥാപിക്കുന്നതിന്
നടപടി
സ്വീകരിക്കുമാേയെന്നു്
വ്യക്തമാക്കുമാേ?
പൂതിയ
കാേഴ്സുകള്‍
അനുവദിയ്ക്കാന്‍ നടപടി
1702.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
പനമ്പള്ളി
മെമ്മാേറിയല്‍
സര്‍ക്കാര്‍ കാേളേജില്‍
എം.കാേം. (ഫെെനാന്‍സ്),
എം.എസ്.സി. (ഫിസിക്സ്),
എം.എ. (ഇംഗ്ലീഷ്),
ബി.എസ്.സി.
(കെമിസ്ട്രി) എന്നീ
കാേഴ്സുകള്‍
അനുവദിയ്ക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷയിന്മേല് നടപടി
സ്വീകരിക്കുമാേ;
(ബി)
എം.കാേം.
(ഫെെനാന്‍സ്) കാേഴ്സ്
2019-20 അദ്ധ്യായന
വര്‍ഷത്തില്‍
ആരംഭിക്കുന്നതിനാവശ്യമായ
അടിയന്തര നടപടി
സ്വീകരിക്കുമാേ എന്ന്
അറിയിക്കാമോ?
മോഡല്‍
ഡിഗ്രി കോളേജിന്‍െറ
പ്രവര്‍ത്തനം
1703.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റൂസ
പദ്ധതി പ്രകാരം വയനാട്
ജില്ലയില്‍ അനുവദിച്ച
മോഡല്‍ ഡിഗ്രി
കോളേജിന്‍െറ
പ്രവര്‍ത്തനം ഉടന്‍
ആരംഭിക്കാന്‍ കഴിയുമോ;
(ബി)
പ്രവര്‍ത്തനം
ആരംഭിക്കുന്നതിലേക്കായി
ഇപ്പോള്‍ നടന്നുവരുന്ന
നടപടിക്രമങ്ങള്‍
വിശദമാക്കാമോ;
(സി)
എത്ര
കോഴ്സുകളാണ് ഈ
കോളേജില്‍ ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ചൊക്ലി
സര്‍ക്കാര്‍ കോളേജിന്റെ
അടിസ്ഥാന സൗകര്യ വികസനം
1704.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം തലശ്ശേരി
നിയോജകമണ്ഡലത്തിലെ
ചൊക്ലി സര്‍ക്കാര്‍
കോളേജിന്റെ അടിസ്ഥാന
സൗകര്യ വികസനത്തിന്
ഇതുവരെ ഏതൊക്കെ
പ്രവൃത്തികള്‍ക്ക് തുക
വകയിരുത്തിയിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളില്‍
പൂര്‍ത്തിയായതും
പൂര്‍ത്തിയാകാത്തതുമായ
പ്രവൃത്തികള്‍
ഏതാെക്കെയാണെന്നും
പൂര്‍ത്തിയാകാത്ത
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കാത്തതിന്റെ
കാരണം എന്താണെന്നും
ആയത് എന്ന്
പൂര്‍ത്തീകരിക്കാന്‍
ആകുമെന്നും
വ്യക്തമാക്കാമോ?
മാധവകവി
മെമ്മോറിയല്‍ സര്‍ക്കാര്‍
കോളേജ്
1705.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാട്ടാക്കട
മണ്ഡലത്തിലെ മാധവകവി
മെമ്മോറിയല്‍
സര്‍ക്കാര്‍ കോളേജില്‍
പുതിയ ബിരുദ കോഴ്സുകള്‍
ആരംഭിക്കുന്നത്
സംബന്ധിച്ച്
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
കോളേജില്‍ കിഫ്ബി വഴി
പുതിയ കെട്ടിട സമുച്ചയം
നിര്‍മ്മിക്കുന്നതിനുള്ള
ടെണ്ടര്‍ നടപടികള്‍
പൂര്‍ത്തിയായോ;
നിര്‍മ്മാണം
ആരംഭിക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങളുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ആര്‍ട്സ്
ആന്റ് സയന്‍സ് കോളേജ്
ആരംഭിക്കുന്നതിനു നടപടി
1706.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
അസംബ്ളി മണ്ഡലത്തില്‍
നിലവില്‍ ഒരു
സര്‍ക്കാര്‍ ആര്‍ട്സ്
ആന്റ് സയന്‍സ് കോളേജും
പ്രവര്‍ത്തിക്കുന്നില്ല
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഒറ്റപ്പാലം
നിയോജകമണ്ഡലത്തിലെ
പൂക്കോട്ടുകാവില്‍
ആര്‍ട്സ് ആന്റ് സയന്‍സ്
കോളേജ്
ആരംഭിക്കുന്നതിനായുളള
പ്രപ്പോസല്‍
സര്‍ക്കാരിന് എന്നാണ്
ലഭിച്ചത്; പ്രസ്തുത
പ്രപ്പോസ്സലിന്മേല്
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ?
നാദാപുരം
ഗവ:കോളേജിന് അനുവദിച്ച
കിഫ്ബി ഫണ്ട്
1707.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാദാപുരം
ഗവ:കോളേജിന് കിഫ്ബി വഴി
അനുവദിച്ച ഫണ്ടിന്റെ
വിനിയോഗം സംബന്ധിച്ച
നിലവിലെ അവസ്ഥ
വിശദമാക്കാമോ;
(ബി)
ടെന്‍ണ്ടര്‍
നടപടി എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
അറിയിക്കുമോ?
തലശ്ശേരി
ചൊക്ലി ഗവണ്മെന്റ്
കോളേജിന്റെ അടിസ്ഥാന വികസനം
1708.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലശ്ശേരി
ചൊക്ലി ഗവണ്മെന്റ്
കോളേജിന്റെ അടിസ്ഥാന
വികസനത്തിന് കിഫ്ബി
മുഖേന നടപ്പിലാക്കുന്ന
പ്രവൃത്തിയുടെ നിലവിലെ
അവസ്ഥ എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
ആയതിന്റെ
ടെന്‍ഡര്‍ നടപടികള്‍
പൂര്‍ത്തിയായോ;
ഇല്ലെങ്കില്‍ ഇത്രയും
കാലതാമസമുണ്ടായതിന്റെ
കാരണം എന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
പ്രവൃത്തിയുടെ
പൂര്‍ത്തീകരണത്തിന് ഇനി
എന്തെല്ലാം നടപടികള്‍
ആണ് ഉള്ളതെന്നും ആയത്
എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നും
അറിയിക്കുമോ?
കോടഞ്ചേരി
ഗവണ്മെന്റ് കോളേജ്
ഹോസ്റ്റല്‍
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
1709.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലയോര
മേഖലയായതിനാൽ യാത്രാ
സൗകര്യം കുറഞ്ഞതായ
സ്ഥലത്ത് സ്ഥിതി
ചെയ്യുന്ന കോടഞ്ചേരി
ഗവണ്മെന്റ് കോളേജില്‍
ഹോസ്റ്റല്‍ സൗകര്യം
ലഭ്യമല്ലാത്ത വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഹോസ്റ്റല്‍
കെട്ടിടം
തയ്യാറായിട്ടും
പ്രവര്‍ത്തനം
ആരംഭിക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
(സി)
ആവശ്യമായ
സൗകര്യങ്ങൾ ഒരുക്കിയും
ജീവനക്കാരെ നിയമിച്ചും
ഈ വര്‍ഷം തന്നെ
ഹോസ്റ്റല്‍
പ്രവര്‍ത്തനം
ആരംഭിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
മൂന്നാര്‍
സര്‍ക്കാര്‍ കോളേജിന്റെ
പുനരുദ്ധാരണം
1710.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയത്തില്‍
തകര്‍ന്ന മൂന്നാര്‍
സര്‍ക്കാര്‍ കോളേജ്
പുനരുദ്ധരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രവര്‍ത്തനം
അവസാനിപ്പിച്ച
മൂന്നാര്‍ സ്പെഷ്യല്‍
ട്രൈബ്യൂണലിന്റെ
കെട്ടിടം പ്രസ്തുത
കോളേജിന്റെ
പ്രവര്‍ത്തനത്തിന്
ലഭ്യമാക്കുന്നതിനുള്ള
നടപടികള്‍
ഉന്നതവിദ്യാഭ്യാസ
വകുപ്പില്‍ നിന്നും
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
കോളേജിനായി
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
എന്തെങ്കിലും നടപടി
സ്വീകരിച്ചുവരുന്നുണ്ടോ;
ഉണ്ടെങ്കില്‍ ആയത് ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
കല്‍പ്പറ്റ
സര്‍ക്കാര്‍ കോളേജില്‍
പുതിയ ഡിഗ്രി, പി.ജി
കോഴ്സുകള്‍
1711.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കല്‍പ്പറ്റ
സര്‍ക്കാര്‍ കോളേജില്‍
പുതിയ ഡിഗ്രി,
പി.ജി.കോഴ്സുകള്‍
ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ ;
എങ്കില്‍ ഏതെല്ലാം
കോഴ്സുകള്‍ ;
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
തിരുവനന്തപുരം
യൂണിവേഴ്സിറ്റി കാേളേജിലെ
വിദ്യാര്‍ത്ഥി കൊഴിഞ്ഞ്പോക്ക്
1712.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
യൂണിവേഴ്സിറ്റി
കാേളേജില്‍ ബിരുദ
കാേഴ്സുകള്ക്ക്
ചേരുന്ന
വിദ്യാര്‍ത്ഥികളില്‍
എട്ടിലാെന്ന്
വിദ്യാര്‍ത്ഥികള്‍
റ്റി.സി വാങ്ങി
പാേകുന്നുവെന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
പ്രസ്തുത
കാേളേജില്‍
പഠനാന്തരീക്ഷം
ഇല്ലാത്തതിനാലാണ്
ഇപ്രകാരം കുട്ടികള്‍
റ്റി.സി. വാങ്ങി
പാേകുന്നതെന്ന ആക്ഷേപം
ശരിയാണോ;
(സി)
2016-17
വര്‍ഷത്തിലും, 2017-18
വര്‍ഷത്തിലും പ്രസ്തുത
കാേളേജില്‍ പ്രവേശനം
നേടിയ
വിദ്യാര്‍ത്ഥികളില്‍
എത്രപേര്‍ പഠനം വഴിക്ക്
വച്ച് ഉപേക്ഷിക്കുകയും,
റ്റി.സി. വാങ്ങി
പാേകുകയും ചെയ്തുവെന്ന്
വെളിപ്പെടുത്തുമാേ?
വിദ്യാര്‍ത്ഥികള്‍
നേരിടുന്ന മാനസിക പീഡനം
1713.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
യൂണിവേഴ്സിറ്റി
കോളേജില്‍ പഠിക്കുന്ന
വിദ്യാര്‍ത്ഥികള്‍
നേരിടുന്ന മാനസിക പീഡനം
സംബന്ധിച്ച്
രക്ഷകര്‍ത്താക്കളുടെ
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത്
പരിഹരിക്കുന്നതിനുള്ള
കര്‍ശന നടപടികള്‍
സ്വീകരിക്കുമോ;
(സി)
കോളേജിന്റെ
പ്രവര്‍ത്തന സമയം
കഴിഞ്ഞാല്‍
വിദ്യാര്‍ത്ഥികളെ
പുറത്താക്കി കോളേജ്
സുരക്ഷാ ഉദ്യോഗസ്ഥരെ
ഏല്‍പ്പിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ഐ.
എച്ച്.ആര്.ഡി. ക്ക്
കീഴിലുള്ള കോളേജുകളില്‍
ബിരുദാനന്തര ബിരുദ
കോഴ്സുകള്‍
1714.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഐ.
എച്ച്.ആര്.ഡി. ക്ക്
കീഴിലുള്ള കോളേജുകളില്‍
ബിരുദാനന്തര ബിരുദ
കോഴ്സുകള്‍
ആരംഭിക്കേണ്ടതിന്െറ
അനിവാര്യത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ചെങ്ങന്നൂര്‍
ഐ. എച്ച്.ആര്.ഡി.
കോളേജില്‍ ബിരുദാനന്തര
ബിരുദ കോഴ്സുകള്‍
ആരംഭിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ?
ഫുഡ്
സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ്
എന്നീ വിഷയങ്ങള്‍
സബ്സിഡിയറിയായി പഠിച്ചവരുടെ
ബിരുദം
1715.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
സര്‍ക്കാര്‍ കാേളേജ്,
പി.റ്റി.എം. കാേളേജ്
എന്നിവിടങ്ങളിലെ
ബി.എസ്.സി.
(കെമിസ്ട്രി),
ബി.എസ്.സി. (ഫിസിക്സ്)
ബിരുദ കാേഴ്സുകളില്
ഫുഡ് സയന്‍സ്,
കമ്പ്യൂട്ടര്‍ സയന്‍സ്
എന്നിവ സബ്സിഡിയറിയായി
പഠിച്ചവരുടെ ബിരുദം
എച്ച്.എസ്.എ.
ഫിസിക്കല്‍ സയന്‍സ്
നിയമനത്തിന്
പരിഗണിയ്ക്കാത്തത്
പരിഹരിക്കുന്നതിന്
സര്‍ക്കാരിന് ലഭിച്ച
പരാതിയിന്മേല്
നാളിതുവരെ എന്തെല്ലാം
നടപടി
സ്വീകരിച്ചിട്ടുണ്ട്;വ്യക്തമാക്കാമോ;
(ബി)
വിദ്യാര്‍ത്ഥികളുടെ
ആശങ്ക
പരിഹരിയ്ക്കുന്നതിന് ഇൗ
വിഷയത്തില്‍ എന്ത്
തീരുമാനം
കെെക്കാെണ്ടിട്ടുണ്ട്;
വിശദാംശം
ലഭ്യമാക്കുമാേ?
കേരള
സ്റ്റേറ്റ് ലൈബ്രറി
കൗണ്‍സിലിന്റെ
പ്രവര്‍ത്തനങ്ങള്‍
1716.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ് ലൈബ്രറി
കൗണ്‍സിലിന്റെ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
കൗണ്‍സിലില്‍
താത്ക്കാലിക
അടിസ്ഥാനത്തില്‍ ജോലി
ചെയ്തിരുന്ന പതിമൂന്ന്
പേരെ സ്ഥിരപ്പെടുത്തിയ
ക്യാബിനറ്റ് നോട്ടിന്റെ
പകര്‍പ്പും സര്‍ക്കാര്‍
ഉത്തരവിന്റെ പകര്‍പ്പും
ലഭ്യമാക്കാമോ;
(സി)
സ്ഥിരപ്പെടുത്തിയ
പ്രസ്തുത
ജീവനക്കാര്‍ക്ക് ഏത്
പെന്ഷന് പദ്ധതിയാണ്
ബാധകമാവുക;
വിശദമാക്കാമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കേരള സ്റ്റേറ്റ്
ലൈബ്രറി കൗണ്‍സില്‍
ആലപ്പുഴ, കൊല്ലം,
കോട്ടയം ജില്ലകളില്‍
നടപ്പിലാക്കിയ
പദ്ധതികള്‍/
പ്രോഗ്രാമുകള്‍
എന്തൊക്കെയാണ്
വിശദമാക്കാമോ?
ഉന്നത
വിദ്യാഭ്യാസ കൗണ്‍സില്‍
1717.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഉന്നത വിദ്യാഭ്യാസ
കൗണ്‍സില്‍ ഏതെല്ലാം
നിര്‍ദ്ദേശങ്ങളാണ്
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുള്ളത്;
വിശദവിവരങ്ങള്‍
നല്‍കുമോ;
(ബി)
ഇതില്‍
ഏതെല്ലാം
നിര്‍ദ്ദേശങ്ങള്‍
നടപ്പിലാക്കുവാന്‍
കഴിഞ്ഞിട്ടുണ്ട്;
വിശദവിവരം നല്‍കുമോ?
ഡിഗ്രി,
പി. ജി. കോഴ്സുകളുടെ
അഡ്മിഷനും പരീക്ഷകള്‍ക്കുമായി
ഒരു ഏകീകൃത കലണ്ടര്‍
1718.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ
യൂണിവേഴ്സിറ്റികള്‍
നടത്തുന്ന ഡിഗ്രി, പി.
ജി. കോഴ്സുകളുടെ
അഡ്മിഷനും
പരീക്ഷകള്‍ക്കുമായി ഒരു
ഏകീകൃത കലണ്ടര്‍
രൂപപ്പെടുത്തുവാന്‍
നിര്‍ദ്ദേശം നല്‍കുമോ;
(ബി)
ഇത്തരത്തില്‍
ഏകീകൃത കലണ്ടര്‍
രൂപപ്പെടുത്തുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലവിലുണ്ടോ
എന്നറിയിക്കുമോ?
പബ്ലിക്
അഡ്മിനിസ്ട്രേഷന് കോഴ്സ്
1719.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതിയ
കാലഘട്ടത്തിലെ കോഴ്സായ
പബ്ലിക്
അഡ്മിനിസ്ട്രേഷന്
കോഴ്സിന്റെ പ്രാധാന്യം
ഗൗരവത്തിലെടുത്തിട്ടുണ്ടോ;
(ബി)
നിലവില്‍
സംസ്ഥാനത്തെ ഏതൊക്കെ
സര്‍ക്കാര്‍ / എയ്ഡഡ്
കോളേജുകളില്‍ പ്രസ്തുത
വിഷയത്തില്‍ ബിരുദ -
ബിരുദാനന്തര കോഴ്സുകള്‍
നിലവിലുണ്ട്;
(സി)
നയരൂപീകരണം,
ഭരണനിര്‍വ്വഹണം,
പൗരബോധം തുടങ്ങിയ കാലിക
വിഷയങ്ങള്‍
ഉള്‍ക്കൊള്ളുന്ന
പബ്ലിക്
അഡ്മിനിസ്ട്രേഷന്
കോഴ്സ് സംസ്ഥാനത്തെ
വിവിധ സര്‍ക്കാര്‍ /
എയ്ഡഡ് കോളേജുകളില്‍
പഠനവിഷയമാക്കുന്ന
കാര്യം പരിഗണിക്കുമോ;
വിശദമാക്കാമോ?
ആര്‍ട്സ്
കോളേജുകളില്‍ മലയാളം, ചരിത്രം
തുടങ്ങിയ കോഴ്സുകള്‍
കുറഞ്ഞുവരുന്നതായ പ്രവണത
1720.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍, എയ്ഡഡ്
കോളേജുകളില്‍ പുതുതായി
അനുവദിക്കുന്ന
കോഴ്സുകളില്‍ ആര്‍ട്സ്
വിഷയങ്ങളായ മലയാളം,
ചരിത്രം തുടങ്ങിയവ
കുറഞ്ഞുവരുന്നതായ
പ്രവണത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
സര്‍ക്കാര്‍
കാര്യക്ഷമമായ
ഇടപെടലുകള്‍ നടത്തുമോ;
വിശദമാക്കാമോ?
കോഴിക്കോട്
ജില്ലയിലെ കോളേജുകളില്‍ പുതിയ
കോഴ്സുകള്‍
1721.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
എസ്.എ.ആര്.ബി.ടി.എം.
ഗവണ്മെന്റ് കോളേജില്‍
പുതിയ കോഴ്സുകള്‍
ആരംഭിക്കാനായി നല്കിയ
നിവേദനങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ആവശ്യത്തിനുമേല്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുളളത്
എന്ന് വ്യക്തമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നതിന് ശേഷം
കോഴിക്കോട് ജില്ലയിലെ
വിവിധ സര്‍ക്കാര്‍,
എയ്ഡഡ് കോളേജുകളില്‍
പുതുതായി അനുവദിച്ച
കോഴ്സുകളുടെ വിവരം
കോളേജിന്റെ പേര്,
കോഴ്സ് എന്നീ
ക്രമത്തില്‍
പട്ടികപ്പെടുത്തി
നല്‍കാമോ?
അബ്ദുള്‍കലാം
ടെക്നിക്കല്‍
യൂണിവേഴ്സിറ്റി
1722.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അബ്ദുള്‍കലാം
ടെക്നിക്കല്‍
യൂണിവേഴ്സിറ്റിയുടെ
ആസ്ഥാനം
വിളപ്പില്‍ശാലയില്‍
നിര്‍മ്മിക്കുന്നത്
സംബന്ധിച്ച നടപടികളുടെ
നിലവിലെ സ്ഥിതി
വിശദമാക്കുമോ;
(ബി)
സ്വീകരിക്കാനുദ്ദേശിക്കുന്ന
തുടര്‍ന്നുള്ള
നടപടികള്‍ എന്താണെന്ന്
അറിയിക്കുമോ?
എഞ്ചിനീയറിംഗ്
കോളേജ്
1723.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എഞ്ചിനീയറിംഗ്
കോളേജുകളില്‍ അഡ്മിഷന്
നേടി പഠനം പാതിവഴിയില്‍
ഉപേക്ഷിക്കുന്ന
കുട്ടികളുടെ എണ്ണം
വര്‍ദ്ധിച്ചുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അതിനുള്ള കാരണങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(സി)
2012-13
അദ്ധ്യായന വര്‍ഷം
മുതല്‍ എത്ര കുട്ടികള്‍
ഇപ്രകാരം പഠനം പാതി
വഴിയില്‍ ഉപേക്ഷിച്ചു
എന്ന്
വെളിപ്പെടുത്തുമോ?
മഞ്ചേരി
പോളിടെക്നിക്കില്‍ സ്റ്റാഫ്
നിയമനം
1724.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഞ്ചേരി
പോളിടെക്നിക്കില്‍
എ.ഐ.സി.ടി.ഇ.
മാനദണ്ഡപ്രകാരമുള്ള
സ്റ്റാഫിനെ
നിയമിക്കാന്‍
കഴിയാത്തതിന്റെ കാരണം
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പോളിടെക്നിക്കിനോടൊപ്പം
ആരംഭിച്ച മറ്റ്
പോളിടെക്നിക്കുകളില്‍
സ്ഥിരം സ്റ്റാഫിനെ
നിയമിക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
മഞ്ചേരി
പോളിടെക്നിക്കിന്റെ
സ്റ്റാഫ് നിയമനവുമായി
ബന്ധപ്പെട്ട ഉന്നത
വിദ്യാഭ്യാസ
വകുപ്പിന്റെ
L3/278/2017/HED എന്ന
നമ്പര്‍ ഫയലിന്റെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
സ്റ്റാഫ് നിയമനവുമായി
ബന്ധപ്പെട്ട് നിലവില്‍
ഏതെല്ലാം
ഫയലുകളാണുള്ളത്;
വിശദാംശം നല്‍കുമോ;
(ഇ)
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച്
മഞ്ചേരി
പോളിടെക്നിക്കില്‍
സ്ഥിരം നിയമനം
എന്നത്തേക്ക് നടത്താന്‍
കഴിയും എന്നറിയിക്കാമോ?
നടുവില്‍
ഗവ. പാേളി ടെക്നിക്കിന്റെ
പ്രവര്‍ത്തനം
1725.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ തളിപ്പറമ്പ്
താലൂക്കില്‍ നടുവില്‍
സര്‍ക്കാര്‍
പാേളിടെക്നിക്കിന്റെ
പ്രവര്‍ത്തനം 2019-20
അദ്ധ്യായന വര്‍ഷം
ആരംഭിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടാേ;
(ബി)
പാേളിടെക്നിക്കിന്
എ. ഐ. സി. ടി. ഇ.
അംഗീകാരം
ലഭിക്കുന്നതിന്
ടെക്നിക്കല്‍
ഹെെസ്കൂളിന്റെ
പേരിലുള്ള 7.52 ഏക്കര്‍
ഭൂമിയില്‍ നിന്നും 5
ഏക്കര്‍ ഭൂമി
പാേളിടെക്നിക്കിന്
കെെമാറാന്‍ സര്‍ക്കാര്‍
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടാേ;
(സി)
ഇല്ലെങ്കില്‍,
ആയതിനുള്ള നടപടികള്‍
ഏത് ഘട്ടത്തിലാണ്
എന്നറിയിക്കാമോ;
(ഡി)
പാേളിടെക്നിക്ക്
പ്രവര്‍ത്തനം
ആരംഭിക്കുവാനാവശ്യമായ
അനുബന്ധ സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുവാന്‍
നടപടികള്‍
സ്വീകരിക്കുമാേ;
വിശദമാക്കാമോ?
പയ്യന്നൂര്‍
വനിത പോളിടെക്നിക്
1726.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സംസ്ഥാനത്തെ
ഏക വനിത റസിഡന്‍ഷ്യല്‍
പോളിടെക്നിക് ആയ
പയ്യന്നൂര്‍ വനിത
പോളിടെക്നികില്‍
കാലഘത്തിനനുസൃതമായ
ആധുനിക കോഴ്സുകള്‍
ആരംഭിക്കാന്‍ ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
വെച്ചൂച്ചിറ
സര്‍ക്കാര്‍ പോളിടെക്നിക്
1727.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വെച്ചൂച്ചിറ
സര്‍ക്കാര്‍
പോളിടെക്നിക് കോളേജ്
അഡ്മിനിസ്ട്രേറ്റീവ്
ബ്ലോക്ക്,
ഹോസ്റ്റലുകള്‍
എന്നിവയുടെ
നിര്‍മ്മാണത്തിനായി
എത്ര രൂപയാണ്
അനുവദിച്ചിട്ടുള്ളത്;
ഓരോ കെട്ടിട
നിര്‍മ്മാണവും ഏതൊക്കെ
സ്കീമുകളില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നു
എന്ന് വ്യക്തമാക്കാമോ;
(ബി)
നബാര്‍ഡ്
സഹായത്തോടെ
നിര്‍മ്മിക്കുന്ന
ഹോസ്റ്റല്‍
കെട്ടിടത്തിന്റെ
നിര്‍മ്മാണ പുരോഗതി
വിശദമാക്കാമോ;
നിര്‍മ്മാണം
തടസ്സപ്പെടാന്‍ ഉണ്ടായ
കാരണം വ്യക്തമാക്കാമോ;
(സി)
നബാര്‍ഡിന്‍െറ
വായ്പാ കാലാവധി
തീര്‍ന്ന
സാഹചര്യത്തില്‍
കെട്ടിടം
പൂര്‍ത്തിയാക്കിയ
വകയില്‍ കരാറുകാരന്
നല്‍കാനുള്ള തുക
നല്കുവാനും
കെട്ടിടത്തിന്‍െറ
നിര്‍മ്മാണം
പൂര്‍ത്തിയാക്കാനും
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ?
സയന്‍സ്
സിറ്റി പ്രോജക്ടിലെ
കെട്ടിടങ്ങളുടെ നിര്‍മ്മാണം
സംബന്ധിച്ച്
1728.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സംസ്ഥാന ശാസ്ത്ര
സാങ്കേതിക
മ്യൂസിയത്തിന്റെ
കീഴിലുള്ള കോട്ടയം
സയന്‍സ് സിറ്റി
പ്രോജക്ടില്‍ ഏതെല്ലാം
കെട്ടിടങ്ങളാണ്
നിര്‍മ്മാണത്തിലുള്ളത്;
ഓരോ കെട്ടിടത്തിന്റെയും
ടെണ്ടര്‍ തുക,
എഗ്രിമെന്റ് തീയതി,
ഏതൊക്കെ
സ്ഥാപനങ്ങള്‍ക്കാണ്
കരാര്‍ നല്‍കിയത്
ഇവയുടെ ഇനം തിരിച്ചുള്ള
മറുപടി നല്‍കുമോ;.
(ബി)
ഓരോ
കെട്ടിടത്തിന്റെയും
നിര്‍മ്മാണ കരാറും
കണ്‍സള്‍ട്ടന്‍സിയും
ഏത് സ്ഥാപനത്തിനാണ്
നല്‍കിയതെന്ന്
വ്യക്തമാക്കുമോ;
(സി)
കരാറുകാരന്
ഗഡുക്കളായി തുക
അനുവദിച്ചു നല്‍കിയത്
പി.ഡബ്ള്യൂ.ഡി.
മാനുവല്‍
അനുസരിച്ചാണോയെന്നറിയിക്കുമോ;
(ഡി)
ചെക്ക്
മെഷര്‍മെന്റ് എടുക്കാതെ
കരാറുകാരന് ഗഡുക്കളായി
തുക നല്‍കുന്നതിന്
അനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
ഉദ്യോഗസ്ഥരുടെ പേര്
വിവരം
വെളിപ്പെടുത്തുമോ?
ശാസ്ത്ര
സാങ്കേതിക മ്യൂസിയത്തിലെ
ജീവനക്കാരുടെ പെന്ഷന്
പ്രായം
1729.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ശാസ്ത്ര സാങ്കേതിക
മ്യൂസിയത്തില്‍
സര്‍വീസ് റൂള്‍ പ്രകാരം
ജീവനക്കാരുടെ പെന്ഷന്
പ്രായം എത്ര എന്ന്
അറിയിക്കുമോ;
(ബി)
ഇപ്പോള്‍
ശാസ്ത്ര സാങ്കേതിക
മ്യൂസിയത്തിലെ
ജീവനക്കാരുടെ പെന്ഷന്
പ്രായം
വര്‍ദ്ധിപ്പിക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ അതിനുള്ള
സാഹചര്യം
വ്യക്തമാക്കാമോ?
മൂവാറ്റുപുഴ
ആയവന ടെക്നിക്കല്‍ സ്കൂളിന്
സ്ഥലം
1730.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മൂവാറ്റുപുഴ
ആയവന ടെക്നിക്കല്‍
സ്കൂളിന് സ്ഥലം
എടുക്കലുമായി
ബന്ധപ്പെട്ട
വിഷയത്തില്‍ ഉണ്ടായ
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയതില്‍ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്നും
അവയുടെ നിലവിലെ സ്ഥിതി
എന്താണെന്നും
അറിയിക്കാമോ;
(സി)
സ്ഥല
പരിമിതിമൂലം
ബുദ്ധിമുട്ടനുഭവിക്കുന്ന
നിലവിലെ സ്ഥലത്തു
നിന്നും ആയവനയില്‍
തന്നെ സൗകര്യപ്രദമായ
മറ്റൊരു സ്ഥലം
കണ്ടെത്തി സ്കൂള്‍
മാറ്റുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
കുറ്റിപ്പുറം
ടെക്നിക്കല്‍ ഹൈസ്കൂളിന്
പുതിയ കെട്ടിടം
1731.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുറ്റിപ്പുറം
ടെക്നിക്കല്‍
ഹൈസ്കൂളിന് പുതിയ
കെട്ടിടം
നിര്‍മ്മിക്കണമെന്ന
നിവേദനത്തിന്മേല്
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
(ബി)
ടെക്നിക്കല്‍
ഹൈസ്കൂള്‍ സൂപ്രണ്ട്
സമര്‍പ്പിച്ച
എസ്റ്റിമേറ്റ്
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇത്
സംബന്ധിച്ച് സാങ്കേതിക
വിദ്യാഭ്യാസ ഡയറക്ടറുടെ
ഓഫീസില്‍ നിലവിലുള്ള
ഫയലിന്റെ ഇപ്പോഴത്തെ
അവസ്ഥ അറിയിക്കുമോ;
(ഡി)
ഈ
വര്‍ഷത്തെ പ്ലാന്‍
ഫണ്ടില്‍
ഉള്‍പ്പെടുത്തി
കെട്ടിടം
നിര്‍മ്മിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
ജെയിന്
യൂണിവേഴ്സിറ്റിക്ക്
കൊച്ചിയില്‍ ഓഫ് ക്യാംപസ്
1732.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാംഗ്ലൂര്‍
ആസ്ഥാനമാക്കി
പ്രവര്‍ത്തിക്കുന്ന
ജെയിന്
യൂണിവേഴ്സിറ്റിക്ക്
കൊച്ചിയില്‍ ഓഫ്
ക്യാംപസ്
തുടങ്ങുന്നതിന് അനുമതി
നല്‍കിയിട്ടുണ്ടോയെന്നും
പ്രസ്തുത ക്യാംപസ്
പ്രവര്‍ത്തനം
തുടങ്ങിയിട്ടുണ്ടോയെന്നും
വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാരിന്റെ
വിദ്യാഭ്യാസനയത്തിനും
നിലവിലുള്ള യു.ജി.സി.
ചട്ടങ്ങള്‍ക്കും
വിധേയമായിട്ടാണോ ഈ ഓഫ്
ക്യാംപസ്
അനുവദിച്ചതെന്നും ഇത്
സംസ്ഥാനത്ത്
അനുവദിച്ചതിലൂടെ എന്ത്
നേട്ടമാണ്
ഉണ്ടായതെന്നും
വ്യക്തമാക്കുമോ;
(സി)
ജെയിന്
യൂണിവേഴ്സിറ്റിയുടെ
കൊച്ചിയിലെ ഓഫ്
ക്യാംപസിന്റെ
നടത്തിപ്പില്‍ ഷാഡ്
വെല്‍ സ്കാം
എന്നറിയപ്പെട്ട
മനുഷ്യക്കടത്ത് കേസില്‍
പ്രതികളായവര്‍
ഉള്‍പ്പെട്ടിട്ടുണ്ടെന്ന
ആരോപണം
പരിശോധിക്കപ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കുമോ?
സര്‍വ്വകലാശാലകള്‍
മികവിന്റെ കേന്ദ്രങ്ങള്‍
1733.
ശ്രീ.എസ്.ശർമ്മ
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
ജെയിംസ് മാത്യു
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍വ്വകലാശാലകളെ
മികവിന്റെ
കേന്ദ്രങ്ങളാക്കി
മാറ്റുന്നതിന് ഈ
സര്‍ക്കാര്‍ എന്തെല്ലാം
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
സര്‍വ്വകലാശാലകളിലെ
ഇന്റര്‍ യൂണിവേഴ്സിറ്റി
സെന്ററുകളുടെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
കാര്യക്ഷമമാക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
വിദേശ
രാജ്യങ്ങളിലെ വിവിധ
യൂണിവേഴ്സിറ്റികളില്‍
ജോലി ചെയ്യുന്നവരുടെ
സേവനം സംസ്ഥാനത്തെ
സര്‍വ്വകലാശാലകളിലെ
വിവിധ അക്കാദമിക്
പ്രവര്‍ത്തനങ്ങള്‍ക്ക്
പ്രയോജനപ്പെടുത്തുന്നതിനുള്ള
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
സര്‍വ്വകലാശാലകളില്‍
സിലബസ്
പരിഷ്ക്കരണത്തിനുള്ള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
കേരള
സര്‍വ്വകലാശാല ഭരണ
ഭാഷാവകുപ്പ്
1734.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സര്‍വ്വകലാശാലയില്‍ ഭരണ
ഭാഷാവകുപ്പ്
നിലവിലുണ്ടോ;
(ബി)
സര്‍വ്വകലാശാല
നിയമങ്ങള്‍
മലയാളത്തില്‍
പരിഭാഷപ്പെടുത്തിയിട്ടുണ്ടോ;
(സി)
കേരള
സര്‍വ്വകലാശാലയില്‍
സേവന അവകാശ നിയമം
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇക്കാര്യം
നടപ്പിലാക്കുമോ എന്ന്
അറിയിക്കുമോ?
കേരള
സര്‍വ്വകലാശാലാ കാമ്പസില്‍
വര്‍ഷങ്ങളായി തുടരുന്ന
വിദ്യാര്‍ത്ഥികൾ
1735.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സര്‍വ്വകലാശാലയിലെ
വിവിധ വകുപ്പുകളില്‍
ബിരുദാനന്തര ബിരുദ
കോഴ്സുകളില്‍ ചേരുകയും
അത് പൂര്‍ത്തിയാക്കാതെ
തുടര്‍ വര്‍ഷങ്ങളില്‍
മറ്റ് കോഴ്സുകളിലേക്ക്
മാറി വര്‍ഷങ്ങളായി
കാമ്പസില്‍ തന്നെ
തുടരുന്ന
വിദ്യാര്‍ത്ഥികളുണ്ടോ ;
(ബി)
ഒരു
കോഴ്സ്
പൂര്‍ത്തിയാക്കാത്തവരെ
മറ്റ് കോഴ്സുകളില്‍
തുടരാന്‍
അനുവദിക്കുന്നത്
പുതുതായി
അപേക്ഷിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രസ്തുത കോഴ്സില്‍
പ്രവേശനം
ലഭിക്കുന്നതിന്
തടസ്സമാകുന്നില്ലേ;
(സി)
എങ്കില്‍
ഇക്കാര്യത്തില്‍
പുന:പരിശോധന നടത്തുമോ;
വ്യക്തമാക്കാമോ?
കേരള
യൂണിവേഴ്സിറ്റി റ്റീച്ചേഴ്സ്
ഓര്‍ഗനൈസേഷന്റെ
ഭാരവാഹികള്‍ക്കെതിരെ അച്ചടക്ക
നടപടി
1736.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാലറി
ചലഞ്ചുമായി
ബന്ധപ്പെട്ട് കേരള
സര്‍വ്വകലാശാലയിലെ
അദ്ധ്യാപക സംഘടനയായ
കേരള യൂണിവേഴ്സിറ്റി
റ്റീച്ചേഴ്സ്
ഓര്‍ഗനൈസേഷന്റെ
ഭാരവാഹികള്‍ക്കെതിരെ
അച്ചടക്ക നടപടി
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ എന്ത്
കാരണത്താലാണ് ഈ നടപടി
സ്വീകരിച്ചിട്ടുള്ളത്;
(ബി)
പ്രസ്തുത
സംഘടന പുറത്തിറക്കിയ
നോട്ടീസിലോ, ലഘുലേഖയിലോ
അപകീര്‍ത്തികരമായ
എന്തെങ്കിലും
പരാമര്‍ശങ്ങളുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ;
(സി)
സംഘടനാ
ഭാരവാഹികള്‍ക്ക്
നല്കിയ മെമ്മോക്ക്
മറുപടി കൊടുക്കുവാനായി
അവര്‍ ആവശ്യപ്പെട്ട
രേഖകള്‍ അവര്‍ക്ക്
നല്‍കാതെ സ്വാഭാവിക
നീതി നിഷേധിച്ചത്
എന്തുകൊണ്ടാണ്;
(ഡി)
ഇതിനോടനുബന്ധിച്ച്
കേരള സര്‍വ്വകലാശാലയിലെ
വേദാന്ത പഠന
കേന്ദ്രത്തിന്റെ ഭരണ
ചുമതലയും സംവിധാനവും
മാറ്റുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ഇ)
തിരഞ്ഞെടുപ്പ്
പെരുമാറ്റ ചട്ടം
നിലനില്‍ക്കെയാണോ
പ്രസ്തുത തീരുമാനം
എടുത്തത്; എങ്കില്‍
അതിന് ചീഫ് ഇലക്ട്രല്‍
ഓഫീസറുടെ അനുമതി
തേടിയിട്ടുണ്ടോ?
കേരള
സര്‍വ്വകലാശാലയിലെ അദ്ധ്യാപക
സംഘടനക്കെതിരെ അച്ചടക്ക നടപടി
1737.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സര്‍വ്വകലാശാല
അദ്ധ്യാപക സംഘടനയായ
കേരള യൂണിവേഴ്സിററി
ടീച്ചേര്‍സ്
ഓര്ഗനൈസേഷന് എതിരെ
അച്ചടക്ക നടപടി
സ്വീകരിച്ചത് പ്രസ്തുത
സംഘടന സാലറി
ചലഞ്ചിനെതിരെ
പ്രസിദ്ധീകരിച്ച തുറന്ന
കത്തില്‍
മുഖ്യമന്ത്രിക്കും വൈസ്
ചാന്‍സിലര്‍ക്കും എതിരെ
സഭ്യതയുടെ സീമ
ലംഘിക്കുന്ന
പദപ്രയോഗങ്ങള്‍
നടത്തിയതു
മൂലമായിരുന്നോ;
(ബി)
പ്രസ്തുത
കത്തിന്‍െറ പകര്‍പ്പ്
ലഭ്യമാക്കുമോ?
കേരള
സര്‍വ്വകലാശാലയിലെ ക്വാളിറ്റി
അഷ്വറന്‍സ്
1738.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സര്‍വ്വകലാശാലയിലെ
ക്വാളിറ്റി അഷ്വറന്‍സ്
സെല്ലില്‍ നിലവില്‍
എത്ര
അംഗങ്ങളാണുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
നാഷണല്‍
അസസ്സ്മെന്റ് ആന്റ്
അക്രഡിറ്റേഷന്
കൗണ്‍സിലിന്റെ
ഇതുസംബന്ധിച്ച
നിര്‍ദ്ദേശപ്രകാരം എത്ര
അംഗങ്ങളെ
ഉള്‍പ്പെടുത്താവുന്നതാണ്
എന്നറിയിക്കാമോ;
(സി)
പ്രസ്തുത
നിര്‍ദ്ദേശത്തിന്
വിരുദ്ധമായി കൂടുതല്‍
അംഗങ്ങളെ
ഉള്‍പ്പെടുത്താനുണ്ടായ
സാഹചര്യമെന്താണെന്ന്
വ്യക്തമാക്കുമോ?
കേരള
സര്‍വ്വകലാശാലയിലെ
വിദൂരവിദ്യാഭ്യാസം
1739.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സര്‍വ്വകലാശാലയുടെ
വിദൂരവിദ്യാഭ്യാസ
പഠനകേന്ദ്രത്തില്‍
വിവിധ കോഴ്സുകള്‍ക്ക്
ചേരുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
സിലബസിന് അനുസരിച്ചുള്ള
നോട്ടുകളും മറ്റ്
നിര്‍ദ്ദേശങ്ങളും
ലഭിക്കുന്നതിന്
കാലതാമസമുണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കുമോ ;
(ബി)
പരീക്ഷ
നടത്തുന്നതിന് കേവലം
ദിവസങ്ങള്‍ക്ക്
മുമ്പ്മാത്രം
ഇത്തരത്തില്‍
നോട്ടുകള്‍
ലഭിക്കുന്നതുമൂലം
വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടൊഴിവാക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
കേരള
യൂണിവേഴ്സിറ്റിയുടെ ബിരുദ
മൂല്യനിര്‍ണ്ണയം
1740.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
യൂണിവേഴ്സിറ്റിയുടെ
ബിരുദ
വിദ്യാര്‍ത്ഥികളുടെ
രണ്ടാം സെമസ്റ്റര്‍
പരീക്ഷാ ഫലം ഇംഗ്ലീഷ്
പരീക്ഷയുടെ
മൂല്യനിര്‍ണ്ണയം
പൂര്‍ത്തിയാക്കാതെയാണ്
പ്രസിദ്ധീകരിച്ചതെന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ആയതിന്റെ കാരണം
വിശദമാക്കുമോ;
(ബി)
വിദ്യാര്‍ത്ഥികളെയും
രക്ഷിതാക്കളെയും
വിഷമപ്പെടുത്തുന്ന
ഇത്തരം സംഭവങ്ങള്‍
ആവര്‍ത്തിക്കാതിരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഈ
സാഹചര്യം
സൃഷ്ടിച്ചവര്‍ക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ഓപ്പണ്‍
യൂണിവേഴ്സിറ്റി
സ്ഥാപിക്കാന്‍ നടപടി
1741.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓപ്പണ്‍ യൂണിവേഴ്സിറ്റി
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
ഇത്
സംബന്ധിച്ച് പഠിച്ച്
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുന്നതിന്
നിയോഗിച്ച സ്പെഷ്യല്‍
ഓഫീസറുടെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
പ്രസ്തുത
റിപ്പോര്‍ട്ടിലെ
പ്രധാന ശിപാര്‍ശകള്‍
എന്താെക്കെയാണെന്ന്
അറിയിക്കാമോ;
(സി)
ഡിസ്റ്റന്‍സ്
എഡ്യൂക്കേഷന്‍
സിസ്റ്റത്തില്‍
പഠിക്കുന്ന
വിദ്യാര്‍ത്ഥികളെ
ഓപ്പണ്‍
യൂണിവേഴ്സിറ്റിയുടെ
ഭാഗമാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ
എന്ന്
വെളിപ്പെടുത്താമോ?
സ്റ്റേറ്റ്
അസ്സസ്സ്മെന്റ്&
അക്രെഡിറ്റേഷന്‍ കൗണ്‍സില്‍
1742.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍വ്വകലാശാലകളുടെയും
കോളേജുകളുടെയും
പ്രവര്‍ത്തനം
വിലയിരുത്തി ഗ്രേഡ്
നല്‍കുന്നതിന്
സ്റ്റേറ്റ്
അസ്സസ്സ്മെന്റ്&
അക്രെഡിറ്റേഷന്‍
കൗണ്‍സില്‍
രൂപീകരിക്കാന്‍
ഉദ്ദേശമുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഇതിന്റെ
പ്രവര്‍ത്തനത്തിനായി
എത്ര തുകയാണ്
ചെലവഴിക്കാനായി
മാറ്റിവച്ചിരിക്കുന്നത്;
(സി)
നിലവില്‍
ദേശീയതലത്തില്‍ NAAC,
NIRF റാങ്കിംഗ്
നിലവിലുള്ളപ്പോള്‍
സംസ്ഥാനതലത്തില്‍ ഒരു
അസ്സസ്സ്മെന്റ്
ഏജന്‍സിയുടെ
ആവശ്യമെന്താണെന്ന്
വ്യക്തമാക്കുമോ; ഇതില്‍
അംഗങ്ങളാകുന്നവരുടെ
യോഗ്യത, പ്രവൃത്തി
പരിചയം എന്നിവ
നിശ്ചയിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവ
വ്യക്തമാക്കുമോ?
കൗണ്‍സില്‍
ഓഫ് സയന്റിഫിക് ആന്റ്
ഇന്റസ്ട്രിയല്‍ റിസര്‍ച്ച്
എന്‍ട്രന്‍സ് പരീക്ഷ
1743.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
യു.ജി.സി.
നടത്തുന്ന കൗണ്‍സില്‍
ഓഫ് സയന്റിഫിക് ആന്റ്
ഇന്റസ്ട്രിയല്‍
റിസര്‍ച്ച്
എന്‍ട്രന്‍സ്
പരീക്ഷക്ക് സംസ്ഥാനത്ത്
ഏതെല്ലാം
സെന്ററുകളാണുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പരീക്ഷ
എഴുതുന്നവരില്‍
ഭൂരിപക്ഷവും മലബാര്‍
മേഖലയില്‍
നിന്നാണെങ്കിലും
മലബാറില്‍ ഈ പരീക്ഷക്ക്
സെന്റര്‍
അനുവദിച്ചിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
മലബാര്‍ മേഖലയില്‍
സെന്റര്‍
അനുവദിപ്പിക്കുന്നതിന്
കേന്ദ്രത്തില്‍
സമ്മര്‍ദ്ദം
ചെലുത്താന്‍ നടപടി
സ്വീകരിക്കുമോ?
എഞ്ചിനീയറിംഗ്
പ്രവേശനപരീക്ഷയില്‍
നെഗറ്റീവ് മാര്‍ക്ക്
ഒഴിവാക്കുന്ന നടപടി
1744.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എഞ്ചിനീയറിംഗ്
പ്രവേശനപരീക്ഷയ്ക്ക്
നെഗറ്റീവ് മാര്‍ക്ക്
സമ്പ്രദായം വേണ്ടെന്ന്
വയ്ക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
പ്രവേശന
പരീക്ഷയില്‍ ഓരോ
വിഷയത്തിലും മിനിമം
വേണ്ട 10 മാര്‍ക്ക്
പോലും നേടാന്‍ ആകാത്ത
വിദ്യാര്‍ത്ഥികളെ
അവരുടെ അഭിരുചിക്ക്
അനുസരിച്ച്
പഠിക്കുവാന്‍
അനുവദിക്കുകയാണ്
വേണ്ടത് എന്ന കേരള
ഹെെക്കോടതിയുടെ
നിരീക്ഷണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
മെരിറ്റ്
മാനദണ്ഡം പൂര്‍ണ്ണമായും
കാറ്റില്‍ പറത്തി
ഉയര്‍ന്ന ഫീസ് മാത്രം
ലക്ഷ്യമിട്ട്
പ്രൊഫഷണല്‍
കോഴ്സുകളില്‍ പ്രവേശനം
തുടര്‍ന്നാല്‍
വിദ്യാഭ്യാസം കച്ചവടം
ആകുമെന്ന് ഹെെക്കോടതി
പരാമര്‍ശം നടത്തിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
പരാമര്‍ശത്തിന്റെ
വെളിച്ചത്തില്‍
പ്രൊഫഷണല്‍
കോഴ്സുകളുടെ മെരിറ്റ്
മാനദണ്ഡത്തില്‍ ഇളവ്
കൊണ്ടുവരുവാനുളള ശ്രമം
ഉപേക്ഷിക്കുമോ?
അസാപ്
പരിശീലന പദ്ധതി
1745.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അസാപ്
പരിശീലന പദ്ധതിയില്‍
ടൂറിസം
ഹോസ്പിറ്റാലിറ്റി എന്നീ
മേഖലയില്‍ ട്രെയിനിംഗ്
സര്‍വ്വീസ്
പ്രൊവൈഡേഴ്സ്
(റ്റി.എസ്.പി)
ആരൊക്കെയാണ്; ഇവരുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഇവര്‍ക്ക്
ഓരോര്‍ത്തര്‍ക്കും
നല്കിയ കോഴ്സുകളുടെ
എണ്ണവും കരാര്‍ തുകയും
വ്യക്തമാക്കുമോ;
(സി)
സര്‍ക്കാര്‍
മേഖലയിലെ ട്രെയിനിംഗ്
സര്‍വ്വീസ്
പ്രൊവൈഡേഴ്സിനേക്കാള്
സ്വകാര്യമേഖലയിലെ
റ്റി.എസ്.പി.കള്‍ക്ക്
കൂടുതല്‍ കോഴ്സുകള്‍
നല്കുന്നതായ വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
കാരണം വ്യക്തമാക്കുമോ;
(ഡി)
സര്‍ക്കാര്‍
മേഖലയിലെ
റ്റി.എസ്.പി.കള്‍ക്ക്
സ്വകാര്യമേഖലയിലേതിനെപ്പോലെ
കോഴ്സുകള്‍ നല്കാന്
നിര്‍ദ്ദേശം നല്‍കുമോ?
അസാപിന്റെ
പ്രവര്‍ത്തനങ്ങള്‍
1746.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉന്നത
വിദ്യാഭ്യാസവകുപ്പിന്
കീഴില്‍
പ്രവര്‍ത്തിക്കുന്ന
അസാപിന്റെ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കോട്ടയം, ഇടുക്കി,
പത്തനതിട്ട, ആലപ്പുഴ
എന്നീ ജില്ലകളില്‍
അസാപിന്റെ
നേതൃത്വത്തില്‍
നടപ്പിലാക്കിയ
പ്രവൃത്തികളും
പ്രോഗ്രാമുകളും
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി)
അസാപിലെ
ജീവനക്കാര്‍ക്കായി
ദേശീയ പെന്ഷന് പദ്ധതി
(എന്‍.പി.എസ്)
നടപ്പിലാക്കുവാന്‍
മന്ത്രിസഭാ തീരുമാനം
എടുത്തിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
മന്ത്രിസഭാ
തീരുമാനത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
അമരവിളയിലെ
സ്കില്‍ പാര്‍ക്ക് നിർമ്മാണം
1747.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കരയിലെ
അമരവിളയില്‍
ആരംഭിക്കുവാൻ പോകുന്ന
സ്കില്പാര്ക്കിന്റെ
(അസാപ്
)നിര്‍മ്മാണപ്രവൃത്തി
ആരംഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ചോ;
(ബി)
പ്രസ്തുത
നിര്‍മ്മാണ പ്രവൃത്തി
ആരംഭിക്കുന്നതിന്
നിലവില്‍ ഏതെങ്കിലും
തരത്തിലുള്ള
തടസ്സമുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(സി)
സ്കില്‍
പാര്‍ക്കിന്റെ
നിര്‍മ്മാണ
പ്രവൃത്തികള്‍ എപ്പോള്‍
ആരംഭിക്കാന്‍ കഴിയും
എന്ന് വിശദമാക്കാമോ?
ന്യൂനപക്ഷ
ക്ഷേമ വകുപ്പിലെ ജീവനക്കാര്‍
1748.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
രൂപീകൃതമായ ന്യൂനപക്ഷ
ക്ഷേമ വകുപ്പില്‍ ആ
സര്‍ക്കാര്‍ എത്ര
ജീവനക്കാരെ നിയമിച്ചു;
അതില്‍ എത്രപേരെ
അക്കാലത്ത് ജോലിയില്‍
സ്ഥിരപ്പെടുത്തി;
(ബി)
ഈ
സര്‍ക്കാര്‍ പ്രസ്തുത
വകുപ്പില്‍ ആരെയങ്കിലും
നിയമിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര പേരെ,
ഏതെല്ലാം തസ്കികകളില്‍;
അതില്‍ എത്ര പേരെ ഈ
സര്‍ക്കാര്‍ ജോലിയില്‍
സ്ഥിരപ്പെടുത്തി;
(സി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
നിയമിക്കുകയും ഈ
സര്‍ക്കാരിന്റെ കാലത്ത്
ഏതെങ്കിലും തസ്തികയില്‍
സ്ഥിരപ്പെടുത്തുകയും
ചെയ്തതതായിട്ട്
ആരെങ്കിലും ഉണ്ടോ;
എങ്കില്‍ എത്രപേര്‍,
ഏതൊക്കെ തസ്തികകളില്‍
എന്ന്
വെളിപ്പെടുത്തുമോ;
(ഡി)
ഇനിയും
ഈ വകുപ്പില്‍
ആരെയെങ്കിലും
നിയമിക്കാനോ നിലവില്‍
ജോലി നോക്കി വരുന്ന
ആരെയെങ്കിലും
ജോലിയില്‍
സ്ഥിരപ്പെടുത്താനോ
ഉദ്ദേശ്യമുണ്ടോ;
എങ്കില്‍ വിശദമായ
കണക്ക് തസ്തിക സഹിതം
വ്യക്തമാക്കുമോ;
(ഇ)
നിലവില്‍
ജോലി
നോക്കിവരുന്നവരില്
ആരെയെങ്കിലും
സ്ഥിരപ്പെടുത്താന്‍
ഉദ്ദേശിച്ച് ഏതെങ്കിലും
ഫയല്‍ സർക്കാരിലേക്ക്
വകുപ്പ്
നീക്കിയിരുന്നോ;
എങ്കില്‍ അതിന്റെ
ഫയല്‍/തീയതി/നമ്പര്‍
സഹിതം വ്യക്തമാക്കുമോ;
ഈ ഫയലിന്റെ നിലവിലെ
സ്ഥിതി എന്തെന്ന്
അറിയിക്കുമോ?
ന്യൂനപക്ഷ
ക്ഷേമ പദ്ധതികള്‍
1749.
ശ്രീ.പി.
ഉണ്ണി
,,
എം. നൗഷാദ്
,,
കാരാട്ട് റസാഖ്
,,
രാജു എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ ന്യൂനപക്ഷ
ജനവിഭാഗങ്ങളുടെ
ക്ഷേമത്തിനായി
നടപ്പിലാക്കിയ നൂതന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
ന്യൂനപക്ഷ
വിഭാഗങ്ങളുടെ
സാമൂഹികവും
സാമ്പത്തികവുമായ
ഉന്നമനത്തിനായി
നടപ്പാക്കി വരുന്ന
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
ഏതെല്ലാമാണ്;
(സി)
ന്യൂനപക്ഷ
വിഭാഗത്തില്‍പ്പെട്ട
വിധവകള്‍ക്ക് വീട്
നിര്‍മ്മിച്ച്
നല്‍കുന്നതിനായി
ഇമ്പിച്ചി ബാവ ഭവന
നിര്‍മ്മാണ പദ്ധതി
നടപ്പാക്കി
വരുന്നുണ്ടോ; എങ്കിൽ
വിശദാംശം നല്‍കുമോ;
(ഡി)
ഈ
വിഭാഗത്തില്‍പ്പെട്ട
യുവജനങ്ങള്‍ക്കായി
പുതിയ തൊഴില്‍ പരിശീലന
കേന്ദ്രങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
ന്യൂനപക്ഷ
ക്ഷേമത്തിനായി പദ്ധതികള്‍
1750.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ന്യൂനപക്ഷ
ക്ഷേമത്തിനായി നിലവില്‍
എന്തൊക്കെ പദ്ധതികളാണ്
നടപ്പാക്കിവരുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ന്യൂനപക്ഷ
വിദ്യാര്‍ത്ഥികള്‍ക്ക്
ഉന്നത
വിദ്യാഭ്യാസത്തിനായി
എന്തെല്ലാം
സ്കോളര്‍ഷിപ്പുകള്‍
നല്കി വരുന്നുണ്ട്
എന്ന് വ്യക്തമാക്കാമോ;
നാളിതുവരെ ഈ ഇനത്തില്‍
ചെലവഴിച്ച തുക വര്‍ഷം
തിരിച്ച് ലഭ്യമാക്കാമോ;
(സി)
ന്യൂനപക്ഷ
ക്ഷേമവകുപ്പ്,
ന്യൂനപക്ഷ ക്ഷേമ
കോര്പ്പറേഷന് എന്നിവ
വഴി എന്തൊക്കെ
പദ്ധതികളാണ്
നടപ്പാക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
ന്യൂനപക്ഷ
വികസന ധനകാര്യ
കോര്പ്പറേഷന്
എന്തെല്ലാം വായ്പകളാണ്
നല്കി വരുന്നത്;
ആയതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
ന്യൂനപക്ഷക്ഷേമ
പദ്ധതികള്‍
1751.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ന്യൂനപക്ഷ
ക്ഷേമത്തിനായി ഈ
സര്‍ക്കാര്‍
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
വയനാട്
ജില്ലയില്‍
ന്യൂനപക്ഷക്ഷേമ വകുപ്പ്
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
ന്യൂനപക്ഷക്ഷേമവകുപ്പ്
നടപ്പിലാക്കിവരുന്ന
പദ്ധതികള്‍
1752.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ന്യൂനപക്ഷക്ഷേമവകുപ്പ്
നടപ്പിലാക്കിവരുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്;
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കോട്ടയം,പത്തനംതിട്ട,ഇടുക്കി,ആലപ്പുഴ
ജില്ലകളില്‍
നടപ്പിലാക്കിയ പുതിയ
പദ്ധതികള്‍
എന്തൊക്കെയാണ്;
വിശദമാക്കാമോ?
കേരള
സംസ്ഥാന ന്യൂനപക്ഷ ധനകാര്യ
വികസന കോര്‍പറേഷനിലെ തിരിമറി
1753.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സംസ്ഥാന ന്യൂനപക്ഷ
ധനകാര്യ വികസന
കോര്‍പറേഷനിലെ
മാനേജിംഗ്
ഡയറക്ടറായിരുന്ന
ശ്രീ.മുഹമ്മദ് ഹനീഫ
പെരിഞ്ചീരി സ്വന്തം
പേരില്‍ കോര്‍പറേഷനില്‍
നിന്ന് അനധികൃതമായി
വായ്പ തരപ്പെടുത്തിയത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
നടപടി സ്വീകരിക്കാന്‍
ഏതെങ്കിലും ശിപാർശ
മുമ്പിലുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ഇക്കാര്യത്തില്‍
എന്ത് നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
കേരള
സ്റ്റേറ്റ് മൈനോറിറ്റി
ഡെവലപ്മെന്റ് ഫിനാന്‍സ്
കോര്പ്പറേഷന്
1754.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ് മൈനോറിറ്റി
ഡെവലപ്മെന്റ് ഫിനാന്‍സ്
കോര്പ്പറേഷന്
രൂപീകൃതമായത് മുതല്‍
കഴിഞ്ഞ സര്‍ക്കാരിന്റെ
കാലം വരെ ഈ
സ്ഥാപനത്തില്‍
നിയമിക്കപ്പെട്ടവര്‍
എത്ര; ഏതൊക്കെ
തസ്തികകളില്‍; അങ്ങനെ
നിയമിക്കപ്പെട്ട എത്ര
പേര് കഴിഞ്ഞ
സര്‍ക്കാരിന്റെ കാലാവധി
അവസാനിക്കും മുമ്പ്
ജോലിയില്‍
സ്ഥിരപ്പെട്ടു; ഏതേത്
തസ്തികകളില്‍;
വിശദമാക്കുമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ഈ സ്ഥാപനത്തില്‍
നിയമിക്കപ്പെടുകയും
എന്നാല്‍ ഈ
സര്‍ക്കാരിന്റെ കാലത്ത്
ജോലിയില്‍
സ്ഥിരപ്പെടുത്തി
നല്‍കുകയും ചെയ്തതായ
എത്ര പേര് ഉണ്ട്;
ഏതെല്ലാം തസ്തികകളില്‍
എത്ര പേര് വീതമെന്ന്
വ്യക്തമാക്കുമോ;
(സി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
നിയമിക്കപ്പെടുകയും ഈ
സര്‍ക്കാര്‍ കാലയളവിലും
ജോലിയില്‍ തുടര്‍ന്ന്
വരുന്നതുമായവരെ
സ്ഥിരപ്പെടുത്തുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;വിശദവിവരം
ലഭ്യമാക്കുമോ;
(ഡി)
ഹൈക്കോടതി
ഉത്തരവ് പ്രകാരം കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
നിയമിക്കപ്പെട്ട
ആരെങ്കിലും നിലവില്‍
ജോലിയില്‍
തുടരുന്നുണ്ടോ;
എങ്കില്‍ എത്ര പേര്;
ഏതേത് തസ്തികകളില്‍;
വിശദാംശം നല്‍കുമോ;
(ഇ)
ഈ
സ്ഥാപനത്തില്‍ യാതൊരു
മാനദണ്ഡവുമില്ലാതെ
ജോലിയില്‍
പ്രവേശിപ്പിച്ചവരെ
സ്ഥിരപ്പെടുത്തുന്നതിന്
ഉള്ള നീക്കം
നീതിയുക്തമല്ലെങ്കില്‍
പ്രസ്തുത നീക്കം
ഉപേക്ഷിക്കാന്‍
തയ്യാറാകുമോ;
നിയമിക്കപ്പെട്ട്
നിലവില്‍ ജോലി നോക്കി
വരുന്നവരില്‍ എത്ര പേരെ
ഇനിയും
സ്ഥിരപ്പെടുത്താന്‍
ഉദ്ദേശിക്കുന്നു;
വിശദമായ കണക്ക്
നല്‍കുമോ?
സംസ്ഥാന
ന്യൂനപക്ഷ വികസന ധനകാര്യ
കോര്‍പ്പറേഷന്റെ ജനറല്‍
മാനേജര്‍ തസ്തിക
1755.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ന്യൂനപക്ഷ വികസന
ധനകാര്യ
കോര്‍പ്പറേഷന്റെ ജനറല്‍
മാനേജര്‍
തസ്തികയിലേക്ക് അപേക്ഷ
ക്ഷണിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
അപേക്ഷ പ്രകാരം എത്ര
പേര് ജനറല്‍ മാനേജര്‍
തസ്തികയിലേക്ക് അപേക്ഷ
നല്കി;
ഓരോരുത്തരുടെയും യോഗ്യത
വിശദമാക്കുമോ;
(സി)
തിരഞ്ഞെടുപ്പ്
പെരുമാറ്റച്ചട്ടം
നിലനില്‍ക്കെ അഭിമുഖം
നടത്തുന്നതിനായി
പ്രസ്തുത
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
കത്തയച്ചിരുന്നോ;
(ഡി)
എങ്കില്‍
അതിനുള്ള
സാഹചര്യമെന്തായിരുന്നു
എന്നറിയിക്കാമോ?
ന്യൂനപക്ഷ
വികസന ധനകാര്യകോര്‍പ്പറേഷനിലെ
നിയമനത്തിനായുള്ള അഭിമുഖം
1756.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരഞ്ഞെടുപ്പ്
പെരുമാറ്റ ചട്ടം
നിലനില്‍ക്കെ സംസ്ഥാന
ന്യൂനപക്ഷ വികസന
ധനകാര്യകോര്‍പ്പറേഷനില്‍
2019 മേയ് 9 ന്
നിശ്ചയിച്ചിരുന്ന
ജനറല്‍ മാനേജര്‍
തസ്തികയിലേക്കുള്ള
അഭിമുഖം മാറ്റി
വച്ചിരുന്നോ;
(ബി)
പ്രസ്തുത
അഭിമുഖം മാറ്റിവച്ച
വിവരം
ഉദ്യോഗാര്‍ത്ഥികളെ
കത്തിലൂടെ അറിയിച്ചത്
കോര്പ്പറേഷന്
ചെയര്മാനായിരുന്നോ;
(സി)
എക്സിക്യൂട്ടീവ്
അധികാരമില്ലാത്ത
ചെയര്മാന്
ഇത്തരത്തില്‍
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
കത്തയച്ചത്
ക്രമപ്രകാരമാണോ;
വ്യക്തമാക്കാമോ?
ന്യൂനപക്ഷ
ധനകാര്യ വികസന കോര്പ്പറേഷൻ
മുൻ എം.ഡി.ക്കെതിരെയുള്ള
അന്വേഷണ റിപ്പോര്‍ട്ട്
1757.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സംസ്ഥാന ന്യൂനപക്ഷ
ധനകാര്യ വികസന
കോര്‍പ്പറേഷനില്‍
മാനേജിംഗ്
ഡയറക്ടറായിരുന്ന ശ്രീ.
മുഹമ്മദ് ഹനീഫ
പെരിഞ്ചീരിക്കെതിരെ
ഏതെങ്കിലും അന്വേഷണ
റിപ്പോര്‍ട്ട്
സര്‍ക്കാരിന്
മുമ്പിലുണ്ടോ; ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
ഇതിന്റെ
അടിസ്ഥാനത്തില്‍
വിജിലന്‍സ്അന്വേഷണത്തിന്
ശിപാർശയുണ്ടോ; ആയത്
പ്രകാരം വിജിലന്‍സ്
അന്വേഷണം
പ്രഖ്യാപിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
ശ്രീ.
മുഹമ്മദ് ഹനീഫ
പെരിഞ്ചീരി അനധികൃതമായി
ഫ്ലാറ്റ്
വാടകയിനത്തില്‍ തുക
കൈപ്പറ്റിയതായുള്ള
റിപ്പോര്‍ട്ടിലെ
പരാമർശത്തിന്മേല്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?