വനത്തിൽ
നിന്നും മണൽ, തടി
എന്നിവയുടെ ശേഖരണം
879.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റിസർവ്
വനത്തിലും വനമേഖലയിലും
അടിഞ്ഞുകൂടുന്ന മണലും
തടിയും
ശേഖരിക്കുന്നതിനും
വില്‍പ്പന
നടത്തുന്നതിനും
സൗജന്യമായി
നല്കുന്നതിനുമുള്ള
അവകാശം ആർക്കാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രളയത്തില്‍
പമ്പയുടെ ഇരുകരകളിലും
അടിഞ്ഞുകൂടിയ മണല്‍
മാറ്റുന്നതിനോ
വില്‍ക്കുന്നതിനോ
സൗജന്യമായി
നല്‍കുന്നതിനോ
ആര്‍ക്കെങ്കിലും
അനുവാദം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിനുള്ള
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ; ഇത്
സംബന്ധിച്ച
പത്രവാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പമ്പാനദിയുടെ
ഏതെങ്കിലും ഭാഗം
പെരിയാര്‍
റിസര്‍വ്വിലൂടെ
കടന്നുപോകുന്നുണ്ടോയെന്നും
ആ ഭാഗത്തുള്ള മണല്‍
നീക്കം
ചെയ്യുന്നുണ്ടോയെന്നും
വ്യക്തമാക്കാമോ;
(ഡി)
മുഖ്യവനപാലകന്
പ്രസ്തുത സ്ഥലത്തെ
മണല്‍ വില്‍പ്പന
നടത്തിയപ്പോഴും
സൗജന്യമായി
നല്കിയപ്പോഴും കേന്ദ്ര
പരിസ്ഥിതി
വകുപ്പിന്റെയും ഗ്രീന്‍
ട്രിബ്യൂണലിന്റെയും
അനുമതി
ലഭിച്ചിട്ടുണ്ടായിരുന്നോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഇ)
ചട്ടങ്ങളും
മാനദണ്ഡങ്ങളും
പാലിക്കാതെയും
വന്യജീവികളുടെയും
വനസമ്പത്തിന്റെയും
സംരക്ഷണം
ഉറപ്പുവരുത്താതെയും
നൽകിയിട്ടുള്ള ഉത്തരവ്
പുന:പരിശോധിക്കുവാന്‍
സര്‍ക്കാര്‍
തയ്യാറാകുമോ?
വനസംരക്ഷണം
880.
ശ്രീ.ഒ.
ആര്. കേളു
,,
കാരാട്ട് റസാഖ്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പ്രകൃതിദത്ത വനങ്ങളുടെ
സംരക്ഷണത്തിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്;
(ബി)
കാലാവസ്ഥാവ്യതിയാനത്തിന്റെ
ദോഷഫലങ്ങള്‍ സ്വാഭാവിക
വനങ്ങളുടെ പരിപാലനത്തെ
എപ്രകാരമെല്ലാം
പ്രതികൂലമായി
ബാധിക്കുന്നുണ്ടെന്നും
അവ പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കാമോ;
(സി)
നശിച്ചുപോയ
വനങ്ങള്‍ക്ക് പകരം എത്ര
ഹെക്ടര്‍ സ്ഥലത്താണ്
പുതുതായി മരങ്ങള്‍
നട്ടുപിടിപ്പിക്കുവാന്‍
നടപടി
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
വനങ്ങളെ
കാട്ടുതീയില്‍ നിന്ന്
സംരക്ഷിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
ഓപ്പറേഷന്
ജന്മഭൂമി പദ്ധതി
881.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അക്കേഷ്യ
ഉള്‍പ്പെടെയുള്ള
വിദേശമരങ്ങളുടെ
വ്യാപകമായ വളര്‍ച്ച
തടയുന്നതിനും
കൂട്ടത്തോടെ
ഒഴിവാക്കുന്നതിനുമായി
ഓപ്പറേഷന് ജന്മഭൂമി
എന്ന പേരിൽ പദ്ധതി
നടപ്പില്‍
വരുത്തിയിട്ടുണ്ടോ;
(ബി)
തദ്ദേശീയ
മരങ്ങള്‍ വ്യാപകമായി
വച്ചുപിടിപ്പിക്കുവാനും
സോഷ്യല്‍ ഫോറസ്ട്രി
വിഭാഗത്തെ ആയതിന്റെ
ചുമതല ഏല്പിക്കുവാനും
നടപടികള്‍ ഉണ്ടാകുമോ?
വനവിഭവങ്ങളില്‍
നിന്നുള്ള വരുമാനം
882.
ശ്രീ.രാജു
എബ്രഹാം
,,
പി.വി. അന്‍വര്‍
,,
ബി.ഡി. ദേവസ്സി
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനവിഭവങ്ങളുടെ
ഉല്പാദനത്തിലും
വനത്തില്‍ നിന്നുള്ള
വരുമാനത്തിലും
വര്‍ദ്ധനവ്
ഉണ്ടാക്കുന്നതിന് ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
സാധാരണക്കാര്‍ക്ക്
ഗൃഹനിര്മ്മാണത്തിനാവശ്യമായ
തടി ന്യായമായ
നിരക്കില്‍
ലഭ്യമാക്കാനായി
സര്‍ക്കാര്‍ തടി
ഡിപ്പോകളില്‍ ചില്ലറ
വില്പന
ആരംഭിച്ചിട്ടുണ്ടോ;
(സി)
വനത്തില്‍
നിന്നും മണല്‍
ശേഖരിച്ച്
ന്യായവിലയ്ക്ക്
പൊതുജനങ്ങള്‍ക്ക്
ലഭ്യമാക്കുന്നതിനായി
മണല്‍ വിപണന കേന്ദ്രം
പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ?
വനം
കയ്യേറ്റക്കാരെ
ഒഴിപ്പിക്കണമെന്ന കോടതി
വിധി
883.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
കയ്യേറ്റക്കാരെ
ഒഴിപ്പിക്കണമെന്ന
4.9.2015 ലെ ഹൈക്കോടതി
വിധി നടപ്പാക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണം വ്യക്തമാക്കാമോ;
(ബി)
വിധി
നടപ്പിലാക്കുവാന്‍
സര്‍ക്കാര്‍
ഹൈക്കോടതിയോട് കൂടുതല്‍
സമയം
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കിൽ എന്ത്
കാരണത്താലാണ് കൂടുതല്‍
സമയം ആവശ്യപ്പെട്ടത്
എന്നറിയിക്കാമോ;
(സി)
സംസ്ഥാനത്ത്
01 /01 /2018നുശേഷം
ഏതെങ്കിലും മേഖലകളില്‍
വനം കയ്യേറിയതായി
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവ
ഒഴിപ്പിക്കുവാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
(ഡി)
1.1.1977
ന് ശേഷം എത്ര ഹെക്ടര്‍
വനഭൂമി
കയ്യേറിയിട്ടുണ്ടെന്നും
ഏതൊക്കെ മേഖലകളിലാണ്
കയ്യേറ്റം നടന്നതെന്നും
വ്യക്തമാക്കുമോ;
(ഇ)
വനഭൂമി
കയ്യേറിയവരുടെ സംഘടിത
ചെറുത്ത് നില്പും
ഭരണകക്ഷിയില്‍പ്പെട്ട
പ്രാദേശിക
രാഷ്ട്രീയകക്ഷികളുടെ
ഇടപെടലും കയ്യേറ്റ ഭൂമി
തിരിച്ച് പിടിക്കുവാന്‍
വിഘാതം
സൃഷ്ടിക്കുന്നതായ
ആരോപണത്തിന്റെ
നിജസ്ഥിതി
വ്യക്തമാക്കുമോ?
വനം
കയ്യേറ്റം
884.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പ് പാട്ടത്തിന്
നല്കിയിട്ടുളള
സ്ഥലങ്ങള്‍ സംബന്ധിച്ച
വിവരം
ശേഖരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദവിവരം
നല്‍കുമോ; ഇല്ലെങ്കില്‍
ഇതിനുളള നടപടി
ആരംഭിക്കുമോ;
(ബി)
വനം
കയ്യേറ്റം തടയുന്നതിന്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍
വിശദമാക്കാമോ; ഈ
നടപടികളുടെ ഇപ്പോഴത്തെ
സ്ഥിതി വിശദമാക്കുമോ?
വനം
കയ്യേറ്റം തടയുന്നതിന്
നടപടി
885.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വനം കയ്യേറ്റം
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ അവയുടെ
വിശദാംശം ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
വനം
കൈയ്യേറ്റവുമായി
ബന്ധപ്പെട്ട് നാളിതുവരെ
എത്ര കേസ്സുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(സി)
വനം
കയ്യേറ്റം തടയുന്നതിന്
എന്തെല്ലാം നടപടികളാണ്
ഈ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
വനസംരക്ഷണ
നടപടികള്‍
886.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.യു.
ആര്. പ്രദീപ്
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലാവസ്ഥാ
വ്യതിയാനം, മനുഷ്യരുടെ
ഇടപെടലുകള്‍ എന്നിവ
കാരണമുണ്ടാകുന്ന
കാട്ടുതീ വന്‍ തോതില്‍
വനം
നശിപ്പിക്കാനിടയാക്കുന്നതും
തന്മൂലം വന്യമൃഗങ്ങള്‍
മനുഷ്യവാസപ്രദേശത്തേയ്ക്ക്
കൂടുതലായി ഇറങ്ങി
പ്രശ്നങ്ങള്‍
സൃഷ്ടികുന്നതും
കണക്കിലെടുത്ത് വനം
സംരക്ഷിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
കാട്ടുതീ
ഉണ്ടാകാനിടയുള്ള
സാഹചര്യങ്ങള്‍
പരിശോധിച്ച് അത്
ഫലപ്രദമായി തടയുന്നതിന്
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(സി)
വനസംരക്ഷണത്തിനും
പരിപാലനത്തിനുമായി
നടപ്പാക്കി വരുന്ന
പദ്ധതികള്‍
ഏതെല്ലാമാണെന്നും
അവയുടെ കാര്യക്ഷമതയും
അറിയിക്കുമോ?
പ്രളയത്തില്‍
വനമേഖലയില്‍ ഉണ്ടായ
നാശനഷ്ടങ്ങൾ
887.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തില്‍
വനമേഖലയില്‍ ഉണ്ടായ
നാശനഷ്ടങ്ങളെ
സംബന്ധിച്ച് സർക്കാർ
തലത്തിൽ പരിശോധന
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
സ്വാഭാവിക
ജൈവവൈവിധ്യത്തില്‍
മാറ്റം വന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
വനമേഖലയില്‍,
ജൈവവൈവിധ്യത്തിന്
ഭീഷണിയായി
അനിയന്ത്രിതമായി
അടിഞ്ഞുകൂടിയ മണല്‍
നീക്കം ചെയ്യുന്നതിനായി
കേന്ദ്രാനുമതി
നേടിയിട്ടുണ്ടോ; എങ്കിൽ
ആയതിന്റെ പുരോഗതി
വിശദമാക്കാമോ?
പ്രളയത്തില്‍
വനമേഖലയില്‍ ഉണ്ടായ
നാശനഷ്ടങ്ങള്‍ സംബന്ധിച്ച
പരിശോധന
888.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രളയത്തില്‍
വനമേഖലയില്‍ ഉണ്ടായ
നാശനഷ്ടങ്ങളെ
സംബന്ധിച്ച്
സര്‍ക്കാര്‍ തലത്തില്‍
പരിശോധന
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രളയത്തില്‍
സ്വാഭാവിക
ജൈവവൈവിധ്യത്തില്‍
മാറ്റം വന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ;
(സി)
വനമേഖലയില്‍
ജൈവവൈവിധ്യത്തിന്
ഭീഷണിയായി
അനിയന്ത്രിതമായി
അടിഞ്ഞുകൂടിയ മണല്‍
നീക്കം ചെയ്യുന്നതിനായി
കേന്ദ്രാനുമതി
നേടിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
പുരോഗതി വിശദമാക്കാമോ?
വനസംരക്ഷണത്തിനായി
പദ്ധതികള്‍
889.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനവിസ്തൃതി
കുറഞ്ഞുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
എന്തുകൊണ്ടാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
വനസംരക്ഷണത്തിനായി
ആസൂത്രണം ചെയ്തിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ?
സാമൂഹ്യ
വനവൽക്കരണം
890.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാമൂഹ്യ
വനവൽക്കരണ പദ്ധതിയുമായി
ബന്ധപ്പെട്ട് നിലവിൽ
നടത്തിവരുന്ന സുപ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമാേ;
(ബി)
കാലാവസ്ഥാവ്യതിയാനം
മൂലം അന്തരീക്ഷതാപം
ക്രമാതീതമായി ഉയരുന്ന
സാഹചര്യത്തില്‍ ആയതിനെ
പ്രതിരാേധിക്കുന്നതില്
വൃക്ഷങ്ങള്‍ക്കുള്ള
പ്രാധാന്യം
പാെതുജനങ്ങളെ
ബാേധ്യപ്പെടുത്തുവാന്
സാമൂഹിക വനവൽക്കരണ
വിഭാഗവും വനം വകുപ്പും
എന്തെല്ലാം ക്രിയാത്മക
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നുണ്ടെന്ന്
വ്യക്തമാക്കാമാേ;
(സി)
സാമൂഹ്യ
വനവൽക്കരണത്തിന് ഏറെ
സാധ്യതയുള്ള
ചാത്തന്നൂര്‍
നിയാേജകമണ്ഡലത്തില്‍
ഇതിനായി ഒരു ഓഫീസ്
അനുവദിക്കുമോ
എന്നറിയിക്കാമോ?
വനവിഭവങ്ങളുടെ
വിപണനം
891.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനവിഭവങ്ങള്‍ വിപണനം
ചെയ്യുന്നതിന് വനം
വകുപ്പ്
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനങ്ങളുടെ
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
ഇതിലൂടെ
വനം വകുപ്പിന്
ലഭിക്കുന്ന പ്രതിവര്‍ഷ
വരുമാനം
കണക്കാക്കിയിട്ടുണ്ടോ;
ഈ സർക്കാറിന്റെ
കാലയളവിലെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
കുമ്പിച്ചല്‍ക്കടവ്
പാലത്തിന് വൈല്‍ഡ് ലൈഫ്
ബോര്‍ഡിന്റെ അനുമതി
T 892.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറശ്ശാല
നിയോജക മണ്ഡലത്തിലെ
അമ്പൂരി
ഗ്രാമപഞ്ചായത്തില്‍
കരിപ്പയാറിനു കുറുകെ
കുമ്പിച്ചല്‍ക്കടവ്
പാലം
നിര്‍മ്മിക്കുന്നതിന്
സ്റ്റേറ്റ് വൈല്‍ഡ്
ലൈഫ് ബോര്‍ഡിന്റെ
അനുമതി ആവശ്യമാണെന്ന
കാര്യം
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
എങ്കിൽ ഇക്കാര്യത്തിൽ
സ്വീകരിച്ച നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
രണ്ടായിരത്തിലേറെ
ആദിവാസി വിഭാഗക്കാര്‍
തിങ്ങിപ്പാര്‍ക്കുന്ന
അമ്പൂരി തൊടുമല
സെറ്റില്‍മെന്റിലേക്കുള്ള
കുമ്പിച്ചല്‍ക്കടവ്
പാലം നിര്‍മ്മാണത്തിന്
അനുമതി നൽകുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
അതിരപ്പിള്ളി,
വാഴച്ചാല്‍
ടൂറിസ്റ്റുകേന്ദ്രങ്ങള്‍
893.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പിന്റെ
ഉടമസ്ഥതയിലുള്ള
അതിരപ്പിള്ളി,
വാഴച്ചാല്‍
ടൂറിസ്റ്റുകേന്ദ്രങ്ങളില്‍
പ്രളയം മൂലം വലിയ
നാശനഷ്ടങ്ങള്‍
സംഭവിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവ
പരിഹരിക്കുന്നതിനും ഈ
ടൂറിസ്റ്റുകേന്ദ്രങ്ങളുടെ
അടിസ്ഥാന
സൗകര്യവികസനത്തിനും
സൗന്ദര്യവത്ക്കരണത്തിനും
ആവശ്യമായ അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കെ.ഡി.എച്ച്.പി.കമ്പനിയ്ക്ക്
അനുവദിച്ച ഫ്യൂവൽ ഏരിയ
894.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2019
മേയ് മാസത്തിൽ കെ
.ഡി.എച്ച്.പി.(കണ്ണൻ
ദേവൻ ഹിൽ
പ്ലാന്റേഷൻ)യ്ക്ക്
കീഴിലുള്ള നല്ലതണ്ണി
എസ്റ്റേറ്റിലെ ചോല
മരങ്ങള്‍ അനധികൃതമായി
വെട്ടിമാറ്റിയ
സംഭവത്തില്‍ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
കെ.ഡി.എച്ച്.പി.യ്ക്ക്
നിലവില്‍
അനുവദിക്കപ്പെട്ടിട്ടുള്ള
ഫ്യൂവൽ ഏരിയ
എത്രയാണെന്നും പ്രസ്തുത
ഏരിയ
അനുവദിക്കപ്പെട്ടിട്ടുള്ളത്
എന്ത് വ്യവസ്ഥയുടെ
അടിസ്ഥാനത്തിലാണെന്നും
അറിയിക്കാമോ;
(സി)
കെ.ഡി.എച്ച്.പി.
യ്ക്ക്
അനുവദിക്കപ്പെട്ടിട്ടുള്ള
ഫ്യൂവൽ ഏരിയ
ആവശ്യത്തിലും
അധികമാണെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഈ
ആക്ഷേപത്തിന്മേൽ
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
കുമിളി
റേഞ്ചിൽ നിന്ന് രജിസ്റ്റർ
ചെയ്ത കേസ്
895.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പിന്റെ കുമിളി
റേഞ്ചിലെ ഉദ്യോഗസ്ഥര്‍
ഒഫന്‍സ് നം. 34/2016
ആയി നെടുങ്കണ്ടം
ഫസ്റ്റ് ക്ലാസ്
മജിസ്ട്രേറ്റ്
കോടതിയില്‍ രജിസ്റ്റര്‍
ചെയ്തിട്ടുള്ള കേസിന്റെ
നിലവിലെ അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കേസില്‍ വനം വകുപ്പ്
ഉദ്യോഗസ്ഥര്‍
പ്രതികള്‍ക്ക്
അനുകൂലമായി നടപടി
സ്വീകരിക്കുന്നുവെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
ഉദ്യോഗസ്ഥര്‍ക്കെതിരെ
അച്ചടക്ക നടപടി
സ്വീകരിക്കുമോ?
മരുതോങ്കര
അക്വി ഡക്ട് - ജാനകി ഇക്കോ
ടൂറിസം റോഡ്
896.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാദാപുരം
മണ്ഡലത്തിലെ മരുതോങ്കര
പഞ്ചായത്തില്‍ വനം
വകുപ്പ് അനുവദിച്ച
മരുതോങ്കര അക്വി ഡക്ട്-
ജാനകി ഇക്കോ ടൂറിസം
റോഡ്
നിര്‍മ്മാണത്തിന്റെ
നിലവിലെ സ്ഥിതി
വിശദീകരിക്കാമോ;
(ബി)
പ്രസ്തുത
റോഡ് നിര്‍മ്മാണം
വൈകുന്നത് എന്തെങ്കിലും
സാങ്കേതിക തടസ്സം
നിലവില്‍
ഉള്ളതുകൊണ്ടാണോ;
വ്യക്തമാക്കാമോ?
വനംവകുപ്പിന്റെ
കീഴിലുള്ള ഫര്‍ണിച്ചര്‍
നിര്‍മ്മാണയൂണിറ്റുകൾ
897.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനംവകുപ്പിന്റെ
കീഴില്‍
പ്രവര്‍ത്തിക്കുന്ന
ഫര്‍ണിച്ചര്‍
നിര്മ്മാണയൂണിറ്റുകളുടെ
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
വെട്ടിക്കാട്ട്മുക്കില്‍
വകുപ്പിന്റെ കീഴില്‍
പ്രവര്‍ത്തിക്കുന്ന തടി
ഡിപ്പോയില്‍
ഫര്‍ണിച്ചര്‍
നിര്‍മ്മാണ യൂണിറ്റ്
തുടങ്ങുവാൻ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് അറിയിക്കാമോ?
കോട്ടൂര്‍
വനത്തില്‍ ആനവേട്ടക്കാരുടെ
തോക്കിനിരയായി ചരിഞ്ഞ ആന
898.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടൂര്‍
വനത്തില്‍
ആനവേട്ടക്കാരുടെ
തോക്കിനിരയായി ചരിഞ്ഞ
ആനയെ സംഭവം
പുറത്തറിയിക്കാതെ
വനപാലകര്‍
കത്തിച്ചുവെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
അന്വേഷണം
നടത്തിയിട്ടുണ്ടോ;
എങ്കില്‍
അന്വേഷണത്തില്‍
കണ്ടെത്തിയ കാര്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
നെയ്യാര്‍-അഗസ്ത്യ
വനമേഖലയില്‍ വേട്ടസംഘം
സജീവമാണെന്നതും
ഉള്‍വനങ്ങളില്‍
വന്യമൃഗങ്ങളെ
വേട്ടയാടുന്നുവെന്നതും
ഗൗരവമായി
കണക്കിലെടുത്ത്
വേട്ടക്കാര്‍ക്കെതിരെ
നടപടി കര്‍ശനമാക്കുമോ?
വന്യജീവിസങ്കേതങ്ങള്ക്കുള്ളിലെ
തേക്ക്തോട്ടങ്ങള്
899.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യജീവിസങ്കേതങ്ങള്ക്കുള്ളിലെ
തേക്ക്തോട്ടങ്ങള്
കൊണ്ട്
വന്യമൃഗങ്ങള്‍ക്ക്
ഗുണമില്ലെന്നും
ഭക്ഷണത്തിന്
പ്രയോജനപ്പെടുന്നില്ലെന്നും
കരുതുന്നുണ്ടോ;
(ബി)
എങ്കില്‍
വനമേഖലയിലെ
തോട്ടങ്ങളിലെ തേക്ക്
ഉള്‍പ്പെടെയുള്ള
മരങ്ങള്‍ മുറിച്ചു
നീക്കി പകരം സ്വാഭാവിക
വനം
വച്ചുപിടിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
സ്വാഭാവിക
വനം
വച്ചുപിടിപ്പിച്ചാല്‍
മനുഷ്യ-വന്യജീവി
സംഘര്‍ഷം
കുറയുന്നതോടൊപ്പം
സര്‍ക്കാരിന് വരുമാനവും
കുറയുമെന്ന്
കരുതുന്നുണ്ടോ;
(ഡി)
എങ്കില്‍
ഇതു സംബന്ധമായ
കാര്യങ്ങള്‍ ഇപ്പോള്‍
ഏതു ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
നീലക്കുറിഞ്ഞി
ഉദ്യാനം
900.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
മണ്ഡലത്തിലെ വട്ടവട
പ്രദേശത്തെ
നീലക്കുറിഞ്ഞി
ഉദ്യാനത്തിന്റെ
അതിര്‍ത്തി
നിര്‍ണ്ണയവുമായി
ബന്ധപ്പെട്ട് വനം
വകുപ്പോ വനം-റവന്യൂ
വകുപ്പുകള്‍
സംയുക്തമായോ
സ്വീകരിച്ചുവരുന്ന
നടപടികള്‍/പരിശോധനകള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
നിയോഗിക്കപ്പെട്ടിട്ടുള്ള
സ്പെഷ്യല്‍ ഓഫീസറുടെ
ഓഫീസില്‍ നടന്നുവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
നീലക്കുറിഞ്ഞി
ഉദ്യാനവുമായി
ബന്ധപ്പെട്ട് അമിതമായ
പോലീസ് ഇടപെടലുകളോടെ
നടന്നുവരുന്ന
പരിശോധനകള്‍
അവസാനിപ്പിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ചിന്നക്കനാലില്‍
കാട്ടാന ഉദ്യാനം
901.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ആദ്യ കാട്ടാന ഉദ്യാനം
(എലിഫെന്റ്പാര്ക്ക്)
ചിന്നക്കനാലില്‍
സ്ഥാപിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ഇതു സംബന്ധിച്ച
പ്രാഥമിക പഠനം
നടത്തുകയും രൂപരേഖ
തയ്യാറാക്കുകയും
ചെയ്തിട്ടുണ്ടോ;
(സി)
എത്ര
ഏക്കര്‍ സ്ഥലം ഇതിനായി
വേണ്ടി വരുമെന്നും
പാര്‍ക്ക്
ഒരുക്കുന്നതിലൂടെ
ലക്ഷ്യമിടുന്ന
നേട്ടങ്ങള്‍
എന്തൊക്കെയാണെന്നും
അറിയിക്കാമോ;
(ഡി)
ജനവാസകേന്ദ്രങ്ങളില്‍
ഇറങ്ങി ജനങ്ങളുടെ
ജീവനും സ്വത്തിനും
നാശമുണ്ടാക്കുന്നതില്‍
നിന്ന് കാട്ടാനകളെ
പിന്തിരിപ്പിക്കാന്
പാര്‍ക്ക് സഹായകമാകുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
വന്യജീവി
ആക്രമണം
902.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
നാളിതുവരെ
വന്യജീവികളുടെ
ആക്രമണത്തിന് ഇരയായി
മരണപ്പെട്ടവരുടെ
എണ്ണമെത്രയാണെന്ന്
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
കുടുംബങ്ങള്‍ക്ക് എത്ര
തുക നഷ്ടപരിഹാരമായി
അനുവദിച്ചുവെന്ന്
അറിയിക്കാമോ;
(സി)
വന്യജീവി
ആക്രമണങ്ങളില്‍ എത്ര
ഹെക്ടര്‍ കൃഷിസ്ഥലത്ത്
കൃഷിനാശം
സംഭവിച്ചുവെന്നും
കൃഷിനാശം
സംഭവിച്ചവര്‍ക്ക്
നഷ്ടപരിഹാരമായി എത്ര
തുക അനുവദിച്ചുവെന്നും
വെളിപ്പെടുത്തുമോ;
(ഡി)
വന്യജീവി
ആക്രമണത്താല്‍ എത്ര
വീടുകള്‍ പൂര്‍ണ്ണമായും
എത്ര വീടുകള്‍
ഭാഗികമായും
നഷ്ടപ്പെട്ടുവെന്നും
ഓരോ വിഭാഗത്തിനും എത്ര
തുക നഷ്ടപരിഹാരമായി
അനുവദിച്ചുവെന്നുമുള്ള
വിശദാംശം നല്‍കുമോ?
വന്യജീവി
ആക്രമണങ്ങള്‍ തടയാന്‍ നടപടി
903.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍ പ്രധാനമായും
ഏതൊക്കെ പ്രദേശത്താണ്
വന്യജീവി ആക്രമണങ്ങള്‍
നടക്കുന്നതായി
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുള്ളത്;
വന്യജീവികളുടെ ആക്രമണം
തടയുന്നതിന് എന്തൊക്കെ
മുന്‍കരുതലുകളാണ്
ജില്ലയില്‍
സ്വീകരിച്ചിട്ടുള്ളതെന്നറിയിക്കുമോ;
(ബി)
വന്യജീവി
ആക്രമണം മൂലമുള്ള
വിളനാശത്തിന് എന്തൊക്കെ
നഷ്ടപരിഹാരമാണ്
നല്കിവരുന്നതെന്ന്
വ്യക്തമാക്കുമോ?
ബാലുശ്ശേരി
മണ്ഡലത്തിൽ വന്യജീവികളുടെ
ആക്രമണം
904.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബാലുശ്ശേരി
മണ്ഡലത്തിലെ മലയോര
മേഖലകളായ കൂരാച്ചുണ്ട്,
പനങ്ങാട്
പഞ്ചായത്തുകളില്‍
വന്യജീവികളുടെ
വ്യാപകമായ ആക്രമണം
നടന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വന്യജീവികളുടെ
ആക്രമണത്തില്‍ കൃഷിനാശം
സംഭവിക്കുന്നവര്‍ക്കും
ആക്രമണങ്ങളില്‍
പരിക്കേല്‍ക്കുകയോ,
മരണപ്പെടുകയോ ചെയ്യുന്ന
സാഹചര്യത്തിൽ
ബന്ധപ്പെട്ടവർക്കും
നല്കി വരുന്ന വിവിധ
തരത്തിലുള്ള
ധനസഹായങ്ങള്‍
എന്തെല്ലാമാണെന്നറിയിക്കാമോ;
(സി)
ഇത്തരത്തിലുള്ള
ആക്രമണങ്ങള്‍
തടയുന്നതിനായി
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണ്;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം കൂരാച്ചുണ്ട്,
പനങ്ങാട്
പഞ്ചായത്തുകളില്‍
വന്യജീവികളുടെ
ആക്രമണങ്ങളില്‍
നാശനഷ്ടം സംഭവിച്ച എത്ര
പേര്‍ക്കാണ് ധനസഹായം
അനുവദിച്ചിട്ടുള്ളത്
എന്നറിയിക്കുമോ?
കല്‍പ്പറ്റ
മണ്ഡലത്തിലെ വന്യമൃഗശല്യം
905.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്‍പ്പറ്റ
മണ്ഡലത്തില്‍
വന്യമൃഗശല്യം
നേരിടുന്നതിന് ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
മണ്ഡലത്തില്‍ കൂടുതല്‍
സ്ഥലങ്ങളില്‍ ക്രാഷ്
ഗാര്‍ഡ് ഫെന്‍സിംഗ്
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
മാനന്തവാടിയിലെ
റെയില്‍ ഫെന്‍സിംങ്
906.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാനന്തവാടി
മണ്ഡലത്തില്‍
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്ന റെയില്‍
ഫെന്‍സിംങ്
പ്രവൃത്തിയുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ;
(ബി)
പ്രവൃത്തി
ടെണ്ടര്‍
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍
നിര്‍മ്മാണ കരാര്‍
ഏറ്റെടുത്ത
ഏജന്‍സികളുടെ പേര്
വെളിപ്പെടുത്തുമോ;
(സി)
എത്ര
സമയം കൊണ്ട് പ്രവൃത്തി
പൂര്‍ത്തീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
വന്യമൃഗങ്ങളുടെ
ആക്രമണം
907.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍
വന്യമൃഗങ്ങളുടെ
ആക്രമണത്തില്‍
പരിക്കേറ്റവര്‍ക്ക്
ഇനിയും നഷ്ടപരിഹാരം
നല്കാന്
ബാക്കിയുണ്ടോ;
(ബി)
വന്യമൃഗങ്ങളുടെ
ആക്രമണം ചെറുക്കാന്‍
വനം വകുപ്പ്
സ്വീകരിക്കുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
ഉപദ്രവകാരികളായ
കാട്ടാനകള്‍ക്കായി സങ്കേതം
908.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചിന്നക്കനാല്‍
പഞ്ചായത്തിലെ പല
ഭാഗങ്ങളിലും
കാട്ടാനയുടെ ആക്രമണം
മൂലം നിരവധി പേര്
കൊല്ലപ്പെട്ടതായ
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉപദ്രവകാരികളായ
കാട്ടാനകള്‍ക്കായി
സങ്കേതം ആരംഭിക്കുവാന്‍
വനം വകുപ്പ്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ എവിടെയാണ്
പ്രസ്തുത സങ്കേതം
ആരംഭിക്കുന്നതെന്നും
എത്ര ഏക്കര്‍ സ്ഥലമാണ്
ഇതിനായി
കണ്ടെത്തേണ്ടതെന്നും
വ്യക്തമാക്കുമോ?
നെയ്യാര്‍ഡാം
ലയണ്‍ സഫാരി പാര്‍ക്ക്
909.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
ഏക ലയണ്‍ സഫാരി
പാര്‍ക്കായ
നെയ്യാര്‍ഡാം ലയണ്‍
സഫാരി പാര്‍ക്കിന്റെ
നിലവിലെ ശോചനീയാവസ്ഥ
പരിഹരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കാമോ;
(ബി)
നെയ്യാര്‍ഡാം
ലയണ്‍ സഫാരി
പാര്‍ക്കിന്റെ
നവീകരണത്തിനായി
എന്തൊക്കെ പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ?
കാട്ടുപാേത്തിനെ
വേട്ടയാടിക്കൊന്ന കേസ്
910.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരിയാര്‍
ടെെഗര്‍ റിസര്‍വ്വിന്റെ
കീഴില്‍ വരുന്ന അഴുത
റെയിഞ്ചില്‍ ഏപ്രില്‍
20-ാം തീയതി
കാട്ടുപാേത്തിനെ
വേട്ടയാടിക്കൊന്ന
കേസിന്റെ അന്വേഷണം ഏത്
ഘട്ടത്തിലാണ്; ഇതിനകം
എത്ര പേരെ അറസ്റ്റു
ചെയ്തു; വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പ്രസ്തുത
കേസ് അന്വേഷിക്കുന്ന
അഴുത റേഞ്ച് ഓഫീസറുടെ
അന്വേഷണ നടപടികളില്‍
സ്ഥലത്തെ ചില രാഷ്ട്രീയ
സംഘടനകള്‍ അനാവശ്യമായി
ഇടപെടുന്നു എന്ന
ആക്ഷേപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടാേ;
(സി)
ഇത്
സംബന്ധിച്ച് പ്രസ്തുത
ഉദ്യാേഗസ്ഥ പരാതി
നല്‍കിയിട്ടുണ്ടാേ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ?
ചെങ്ങന്നൂര്‍
മണ്ഡലത്തിലെ ക്ഷീരമേഖലയില്‍
ഉണ്ടായ നാശനഷ്ടങ്ങള്‍
911.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഹാപ്രളയം
മൂലം ക്ഷീരമേഖലയില്‍
ഉണ്ടായ
നാശനഷ്ടങ്ങള്‍ക്ക്
പരിഹാരമായി മില്‍മ
നടപ്പിലാക്കുന്ന
പദ്ധതികള്‍
വിവരിക്കാമോ;
(ബി)
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തില്‍
ക്ഷീരമേഖലയില്‍ ഉണ്ടായ
നാശനഷ്ടങ്ങള്‍
വിശദമാക്കാമോ;
(സി)
പശുക്കളെയും
കിടാങ്ങളെയും
വാങ്ങുന്നതിനും
തൊഴുത്ത്
നിര്‍മ്മാണത്തിനും
അപേക്ഷിച്ച
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തില്‍പ്പെട്ട
ഗുണഭോക്താക്കളുടെ
ലിസ്റ്റ് ലഭ്യമാക്കാമോ;
(ഡി)
ചെങ്ങന്നൂരിലെ
ക്ഷീരസംഘങ്ങള്‍ക്ക്
നല്‍കിയിട്ടുള്ള
പ്രളയാനന്തര സഹായങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
കിടാരി
പാര്‍ക്ക് പദ്ധതി
912.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ജി.എസ്.ജയലാല്‍
,,
എല്‍ദോ എബ്രഹാം
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീരസഹകരണസംഘങ്ങളുടെ
സഹകരണത്തോടെ കിടാരി
പാര്‍ക്ക് പദ്ധതി
നടപ്പാക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
നല്ലയിനം
ഉരുക്കളെ
വാര്‍ത്തെടുക്കുന്നതിന്
പ്രസ്തുത പദ്ധതി
ഏതൊക്കെ തരത്തില്‍
സഹായകരമാകുമെന്ന്
വ്യക്തമാക്കുമോ;
(സി)
പദ്ധതിയുടെ
നടത്തിപ്പ്
വിലയിരുത്തിയിട്ടുണ്ടോ;
നടത്തിപ്പിൽ എന്തൊക്കെ
പ്രായോഗിക വിഷമതകളാണ്
നേരിടുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
പദ്ധതിക്കായി
എത്ര രൂപയാണ്
വകയിരുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
പ്രളയത്തില്‍
നഷ്ടപ്പെട്ട
വളര്‍ത്തുമൃഗങ്ങളുടെ കണക്ക്
913.
ശ്രീ.പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയില്‍
പ്രളയത്തില്‍
നഷ്ടപ്പെട്ട
വളര്‍ത്തുമൃഗങ്ങളുടെ
കണക്ക് വ്യക്തമാക്കാമോ;
(ബി)
പശുക്കളെ
നഷ്ടപ്പെട്ട എത്ര
കര്‍ഷകരുണ്ടെന്നും എത്ര
പശുക്കളെയാണ്
നഷ്ടമായതെന്നും
അറിയിക്കാമോ;
(സി)
എത്ര
ക്ഷീരകര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം
കൊടുത്തിട്ടുണ്ട്;
ഇനിയും എത്ര പേര്‍ക്ക്
ധനസഹായം
കൊടുക്കാനുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഈ
ഇനത്തില്‍ എത്ര തുകയാണ്
ഇടുക്കി ജില്ലയില്‍
വിതരണം ചെയ്തത്;
നിയോജകമണ്ഡലാടിസ്ഥാനത്തിലുള്ള
കണക്ക് ലഭ്യമാക്കുമോ?
കോഴികര്ഷകര്ക്കുളള
ആനുകൂല്യങ്ങള്‍
914.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കോഴികര്‍ഷകര്‍ക്ക്
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
നല്‍കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
ഈ
വിഭാഗത്തെ കര്‍ഷകരായി
അംഗീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിനുള്ള
നടപടി കൈക്കൊള്ളുമോ;
(സി)
സര്‍ക്കാരിന്റെ
കീഴില്‍ ആവശ്യകതയ്ക്ക്
അനുസരിച്ച് ഹാച്ചറികള്‍
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
മൃഗസംരക്ഷണ
വകുപ്പിലെ പ്രൈമറി സെന്റര്‍
ഡിസ്പെന്‍സറികള്‍
915.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൃഗസംരക്ഷണ
വകുപ്പിലെ പ്രൈമറി
സെന്റര്‍
ഡിസ്പെന്‍സറികളിലെ
സ്റ്റാഫ് പാറ്റേണില്‍
കാലോചിതമായ മാറ്റങ്ങള്‍
പരിഗണനയിലുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പ്രൈമറി
സെന്റര്‍
ഡിസ്പെന്‍സറികളില്‍
കമ്പ്യൂട്ടര്‍വത്കരണവും
ഇ-ഓഫീസും
നടപ്പിലാക്കിയിട്ടുണ്ടോ;
(സി)
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകളുടെ വിവിധ
പദ്ധതികളിലൂടെയും
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
തനതുഫണ്ടില്‍ നിന്നുള്ള
പദ്ധതികളിലൂടെയും
പ്രൈമറി സെന്റര്‍
ഡിസ്പെന്‍സറികള്‍ മുഖേന
കാര്‍ഷിക മേഖലയുടെ
ഉന്നമനത്തിനായി
ചെലവഴിക്കുന്ന
ഫണ്ടുകളില്‍ കഴിഞ്ഞ
മൂന്ന് വര്‍ഷ
കാലയളവിനുള്ളില്‍ എത്ര
ശതമാനം വര്‍ദ്ധനവാണ്
ഉണ്ടായിയിട്ടുള്ളതെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
ഇതിന്
അനുസൃതമായ സ്റ്റാഫ്
പാറ്റേണ്‍,
ഡിപ്പാര്‍ട്ട്മെന്റ്
റീ-ഓര്ഗനൈസേഷന്
എന്നിവ
നടപ്പിലാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
മൃഗസംരക്ഷണ
വകുപ്പിലെ ഭരണഭാഷാവാരാചരണം
916.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭരണഭാഷാവാരാചരണവുമായി
ബന്ധപ്പെട്ട്
മൃഗസംരക്ഷണ വകുപ്പ്
കഴിഞ്ഞ ഒരു
വര്‍ഷത്തിനുള്ളില്‍
നടത്തിയ പരിപാടികള്‍
ഏതൊക്കെയാണെന്ന് ജില്ല
തിരിച്ച് അറിയിക്കാമോ;
(ബി)
പ്രസ്തുത
പരിപാടികള്‍
സംഘടിപ്പിക്കുന്നതിനുള്ള
ഉത്തരവാദിത്തം
ആര്‍ക്കായിരുന്നെന്നും
ഇത് സംബന്ധിച്ച്
സര്‍ക്കാരിന്റെ അനുമതി
നേടിയിരുന്നോ എന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പരിപാടികള്‍ക്കായി എത്ര
തുക ചെലവഴിച്ചെന്നും
ആയത് ഏത് അക്കൗണ്ടില്‍
നിന്നാണ്
വിനിയോഗിച്ചതെന്നും
അറിയിക്കാമോ?
വയനാട്
ജില്ലയിൽ പ്രളയ
നഷ്ടപരിഹാരത്തുക വിതരണം
917.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-
ലെ മഹാപ്രളയത്തില്‍
ഉണ്ടായ നാശനഷ്ടത്തിന്
അനുവദിക്കപ്പെട്ട
നഷ്ടപരിഹാരത്തുക വയനാട്
ജില്ലാമൃഗസംരക്ഷണ
ഓഫീസില്‍ നിന്നും
അര്‍ഹതപ്പെട്ട മുഴുവന്‍
പേര്‍ക്കും
ലഭ്യമായിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ആയത് അടിയന്തരമായി
നല്‍കുന്നതിന്
നിര്‍ദ്ദേശം നല്‍കാമോ
എന്നറിയിക്കാമോ?
തെച്ചിക്കോട്ടുകാവ്
രാമചന്ദ്രനുളള വിലക്ക്
918.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തെച്ചിക്കോട്ടുകാവ്
രാമചന്ദ്രന് എന്ന
ആനയ്ക്ക്
പൂരങ്ങള്‍ക്കും
ഉത്സവങ്ങള്‍ക്കും
വിലക്ക്
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അതിനുള്ള
കാരണമെന്തായിരുന്നു
എന്നറിയിക്കാമോ;
(സി)
പ്രസ്തുത
ആനയുടെ ആരോഗ്യ സ്ഥിതി
മോശമാണെന്ന് വൈല്‍ഡ്
ലൈഫ് വാര്ഡന്
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
ആരോഗ്യ
സ്ഥിതി മോശമായ പ്രസ്തുത
ആനയെ പൂരത്തലേന്ന്
എഴുന്നള്ളിച്ചത് ഏത്
സാഹചര്യത്തിലാണെന്ന്
വ്യക്തമാക്കുമോ?
കായംകുളം
മണ്ഡലത്തിലെ ക്ഷീരവികസന വകുപ്പ്
പദ്ധതികള്‍
919.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2016-2017,
2017-18, 2018-2019
എന്നീ വര്‍ഷങ്ങളില്‍
കായംകുളം
നിയോജകമണ്ഡലത്തില്‍
ക്ഷീരവികസന വകുപ്പ് വഴി
നടപ്പിലാക്കിയ
പദ്ധതികള്‍,
വിനിയോഗിച്ച തുക എന്നിവ
വിശദമാക്കാമോ?
ക്ഷീരഗ്രാമം
പദ്ധതി
920.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീരഗ്രാമം
പദ്ധതി എല്ലാ വര്‍ഷവും
നടപ്പിലാക്കുന്ന
പദ്ധതിയാണോയെന്ന്
വിശദീകരിക്കുമോ;
(ബി)
സംസ്ഥാനത്ത്
ഏതെല്ലാം
ഗ്രാമപഞ്ചായത്തുകളില്‍
ക്ഷീരഗ്രാമം പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തിലെ
തൊടിയൂര്‍
ഗ്രാമപഞ്ചായത്തില്‍
ക്ഷീരകര്‍ഷകര്‍ക്ക്
നല്കിയ ആനുകൂല്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(ഡി)
പ്രസ്തുത
പ്രദേശത്ത്
നടപ്പിലാക്കിയ
പദ്ധതികളുടെ പുരോഗതി
അവലോകനം ചെയ്യുന്നതിന്
എന്തെല്ലാം
സംവിധാനങ്ങള്‍
നിലവിലുണ്ടെന്ന്
വിശദീകരിക്കുമോ?
ക്ഷീര
കര്‍ഷക ക്ഷേമനിധി ബോര്‍ഡ്
921.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
,,
അനില്‍ അക്കര
,,
അന്‍വര്‍ സാദത്ത്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീര
കര്‍ഷക ക്ഷേമനിധി
ബോര്‍ഡ് മുഖാന്തിരം
ക്ഷീര കര്‍ഷകര്‍ക്കായി
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
പ്രളയകാലത്ത്
ജീവനോപാധികള്‍
നഷ്ടപ്പെട്ട ക്ഷീര
കര്‍ഷകരെ
സഹായിക്കുവാന്‍ വകുപ്പ്
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തൊക്കെയാണ്; അത്
അര്‍ഹതപ്പെട്ടവര്‍ക്ക്
ലഭ്യമായി എന്ന് ഉറപ്പ്
വരുത്തിയത്
എപ്രകാരമാണെന്ന്
വ്യക്തമാക്കുമോ;
(സി)
ക്ഷീര
കര്‍ഷകര്‍ക്കായി ഫ്ളഡ്
റിലീഫ്
റീഹാബിലിറ്റേഷന്‍
പദ്ധതി
നടപ്പിലാക്കിയിരുന്നോ;
എത്ര കോടി രൂപയാണ്
ഇതിനായി വിനിയോഗിച്ചത്;
(ഡി)
പ്രളയം
സൃഷ്ടിച്ച പ്രതിസന്ധി
പാലുല്പാദനത്തില്
സ്വയംപര്യാപ്തത നേടുക
എന്ന ലക്ഷ്യം
കൈവരിക്കുന്നതില്‍
നിന്നും പിന്നാക്കം
പോകുവാന്‍
ഇടയാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
മില്‍ക്ക്ഷെഡ്
പദ്ധതി
922.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പിലാക്കി വരുന്ന
മില്‍ക്ക്ഷെഡ്
പദ്ധതിയില്‍ മാവേലിക്കര
നിയമസഭാമണ്ഡലത്തിലെ ഏത്
പഞ്ചായത്തിനെയാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമാേ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമാേ?
പാല്
ഉല്‍പ്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
നടപടികള്‍
923.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പാല് ഉല്‍പ്പാദനവും
ഉപയോഗവും സംബന്ധിച്ച
കണക്ക്
എടുക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പാല്
ഉല്‍പ്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(സി)
ക്ഷീരകര്‍ഷകരെ
സഹായിക്കുന്നതിനായി
നിലവിലുള്ള പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
പാല്
ഉത്പാദനരംഗത്തെ പദ്ധതികള്‍
924.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പാല് ഉത്പാദനരംഗത്ത്
മൃഗസംരക്ഷണ വകുപ്പ്
നടപ്പിലാക്കിയിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
കാലയളവില്‍ പാല്
ഉത്പാദനത്തില്‍
ഉണ്ടായിട്ടുള്ള
പുരോഗതി
വ്യക്തമാക്കാമോ?
ക്ഷീരോല്പാദന
പദ്ധതികൾ
925.
ശ്രീ.കെ.കുഞ്ഞിരാമന്
,,
ജെയിംസ് മാത്യു
,,
മുരളി പെരുനെല്ലി
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്ഷീരോല്പാദനമേഖല
കൂടുതല്‍ ആദായകരവും
സുസ്ഥിരവുമാക്കുന്നതിന്
ഈ സര്‍ക്കാര്‍
ആവിഷ്ക്കരിച്ച
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
പാലിന്റെ
ആവശ്യകതയുടെ എത്ര
ശതമാനം ഇപ്പോള്‍
ആഭ്യന്തരമായി
ഉല്പാദിപ്പിക്കാന്
സാധിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രതിദിന
പാല്‍സംഭരണത്തില്‍
ഇപ്പോള്‍ സര്‍വ്വകാല
റെക്കോര്‍ഡ്
നേടിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
ഇതിനായി
പുതിയ
ക്ഷീരവികസനയൂണിറ്റുകള്
പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ?
ക്ഷീരമേഖലയില്‍
പ്രളയം മൂലമുണ്ടായ
നാശനഷ്ടങ്ങള്‍
926.
ശ്രീ.എം.
മുകേഷ്
,,
സജി ചെറിയാന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീരമേഖലയില്‍
പ്രളയം മൂലമുണ്ടായ
നാശനഷ്ടങ്ങള്‍
പരിഹരിക്കുന്നതിന് ഈ
സര്‍ക്കാര്‍ കെെക്കൊണ്ട
നടപടികള്‍
എന്താെക്കെയാണ്;
(ബി)
ക്ഷീരകര്‍ഷകരെ
സഹായിക്കുന്നതിനായി
രൂപം നല്കിയ പുനരധിവാസ
പദ്ധതികള്‍
എന്താെക്കെയാണെന്ന്
വിശദമാക്കാമാേ;
(സി)
ദുരിതബാധിതരായ
കര്‍ഷകര്‍ക്ക് പുതുതായി
ഉരുക്കളെ
ലഭ്യമാക്കുന്നതിനും
താെഴുത്ത് നവീകരണത്തിന്
പ്രത്യേക കര്‍മ്മപദ്ധതി
തയ്യാറാക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
(ഡി)
നഷ്ടം
സംഭവിച്ച ക്ഷീര
കര്‍ഷകര്‍ക്ക് വിവിധ
ഏജന്‍സികളില്‍ നിന്നും
സഹായം എത്തിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കാമാേ?
പാലിന്റെ
ഗുണനിലവാരം
927.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വില്‍പ്പന നടത്തുന്ന
കവര്‍ പാലിന്റെ
ഗുണനിലവാരം
പരിശോധിക്കുന്നതിനുള്ള
സംവിധാനങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
കഴിഞ്ഞ
ഒരു വര്‍ഷത്തിനുള്ളില്‍
ഏതെങ്കിലും കമ്പനികളുടെ
കവര്‍പാല്‍ ഗുണനിലവാരം
ഇല്ലാതെ വിതരണം
നടത്തിയതായി
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ അവ
ഏതൊക്കെയാണെന്നും
അതിന്മേല് സ്വീകരിച്ച
തുടര്‍നടപടികളും
വിശദമാക്കാമോ;
(സി)
ഗുണനിലവാരം
കുറഞ്ഞ പാലിന്റെ വിതരണം
തടയുന്നതിന് നിലവിലുള്ള
സംവിധാനങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ?
പാലിന്റെ
വില വര്‍ദ്ധിപ്പിക്കല്‍
928.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാലിത്തീറ്റയുടെ
വിലവര്‍ദ്ധനവ്
ക്ഷീരകര്‍ഷകര്‍ക്ക്
പ്രതിസന്ധി
ഉണ്ടാക്കിയിട്ടുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉല്പാദനച്ചെലവ്
കൂടിയ സാഹചര്യത്തില്‍
പാല്‍വില കൂട്ടണമെന്ന്
ക്ഷീരകര്‍ഷകര്‍
ആവശ്യപ്പെട്ടിട്ടുണ്ടോ;
(സി)
ഇക്കാര്യത്തില്‍
അനുഭാവപൂര്‍വ്വമായ
തീരുമാനം കൈക്കൊള്ളുമോ
എന്നറിയിക്കാമോ?
കാലിത്തീറ്റ
ഉത്പാദനം
929.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍ രാഷ്ട്രീയ
ഗോകുല്‍ മിഷന്
ആരംഭിച്ചതോടുകൂടി
ഉത്തരേന്ത്യയില്‍
കാലിത്തീറ്റക്കുണ്ടായ
പ്രിയം സംസ്ഥാനത്തെ
കാലിത്തീറ്റ ഉല്പാദക
ഫാക്ടറികള്‍ക്ക്
അസംസ്കൃത വസ്തുക്കള്‍
കിട്ടുന്നതിന്
ബുദ്ധിമുട്ട്
ഉണ്ടാക്കിയിട്ടുണ്ടോ
എന്ന്
വെളിപ്പെടുത്താമോ;
(ബി)
ഈ
ബുദ്ധിമുട്ട് തരണം
ചെയ്യുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
കാലിത്തീറ്റ
ഉണ്ടാക്കുന്ന പൊതുമേഖലാ
സ്ഥാപനമായ കേരള ഫീഡ്സ്
ലാഭകരമായാണോ
പ്രവര്‍ത്തിക്കുന്നത്;
(ഡി)
നഷ്ടമാണെങ്കില്‍
നിലവിലെ നഷ്ടം എത്ര
കോടിയാണ് എന്ന്
വെളിപ്പെടുത്താമോ;
(ഇ)
പ്രസ്തുത
ഫാക്ടറിക്ക് സംസ്ഥാന
സര്‍ക്കാര്‍ സബ്സിഡിയോ
ഗ്രാന്റോ
നല്കുന്നുണ്ടോ;
ഇല്ലെങ്കില്‍ അത്
നല്കുന്ന കാര്യം
പരിഗണിക്കുമോ?
ക്ഷീരകര്‍ഷകര്‍ക്ക്
ന്യായവില ലഭിക്കുന്നതിന് നടപടി
930.
ശ്രീ.സി.
ദിവാകരന്
,,
മുല്ലക്കര രത്നാകരന്
,,
എല്‍ദോ എബ്രഹാം
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലുല്പ്പാദനച്ചെലവിലെ
വര്‍ദ്ധനവും തന്മൂലം
ക്ഷീരവൃത്തിയില്‍
നിന്നുള്ള ആദായക്കുറവും
പരിഹരിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
ക്ഷീരസംഘങ്ങളില്‍
അളക്കുന്ന പാലിന്
ക്ഷീരകര്‍ഷകര്‍ക്ക്
ന്യായവില
ലഭിക്കുന്നില്ല എന്ന
പരാതി
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
(സി)
ക്ഷീരസംഘങ്ങളുടെ
പ്രവര്‍ത്തനത്തില്‍
സുതാര്യത
ഉറപ്പാക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ക്ഷീരസഹകരണസംഘങ്ങളില്‍
നിന്നുള്ള പാല്
സംഭരണത്തില്‍
വര്‍ദ്ധനവ്
രേഖപ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
മൃഗശാല
വകുപ്പില്‍ നടപ്പാക്കിയ
വികസന പ്രവര്‍ത്തനങ്ങള്‍
931.
ശ്രീ.സി.
ദിവാകരന്
,,
കെ. രാജന്
,,
ജി.എസ്.ജയലാല്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ മൃഗശാല
വകുപ്പില്‍ നടപ്പാക്കിയ
വികസന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(ബി)
തിരുവനന്തപുരം
മൃഗശാലയില്‍ ഏതൊക്കെ
പുതിയ മൃഗങ്ങളെയും
പക്ഷികളെയും
കൊണ്ടുവന്നെന്നും
നിലവിലുള്ള മൃഗങ്ങളെ
പാര്‍പ്പിക്കുന്ന
സൗകര്യങ്ങളില്‍
എന്തൊക്കെ നവീകരണം
നടത്തിയെന്നും
വ്യക്തമാക്കുമോ;
(സി)
തൃശൂര്‍
മൃഗശാലയില്‍
നടപ്പാക്കിയ വികസന
പ്രവര്‍ത്തനങ്ങളുടെയും
മൃഗശാല മാറ്റി
സ്ഥാപിച്ചത് സംബന്ധിച്ച
വിശദാംശങ്ങളും
ലഭ്യമാക്കുമോ;
(ഡി)
മൃഗശാലയിലേക്ക്
വരുന്ന
സന്ദര്‍ശകര്‍ക്ക്
ആവശ്യമായ സൗകര്യങ്ങള്‍
ഉറപ്പാക്കിയിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ?