കുട്ടികളുടെ
എണ്ണത്തിന് ആനുപാതികമായി
ശുചിമുറികള്‍
5953.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എയ്ഡഡ്,അണ്‍എയ്ഡഡ്
സ്കൂളുകളിലെ
കുട്ടികളുടെ എണ്ണത്തിന്
ആനുപാതികമായി
ശുചിമുറികള്‍
നിര്‍മ്മിക്കാതിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;പ്രസ്തുത
സ്കൂളുകളിലെ
ശുചിമുറികളുടെ
ശാേച്യാവസ്ഥ
പരിഹരിക്കുന്നതിന്
നിര്‍ദ്ദേശം നല്കുമാേ;
(ബി)
ചെങ്ങന്നൂര്‍
നിയാേജകമണ്ഡലത്തിലെ
സ്കൂളുകളുടെ
ശുചിമുറികള്‍
വൃത്തിയാക്കി പരിസര
സംരക്ഷണത്തിന് നടപടി
സ്വീകരിക്കുമാേ;പ്രസ്തുത
വിഷയത്തിൽ നിരന്തര
പരിശാേധനയ്ക്ക്
നിര്‍ദ്ദേശം നല്കുമാേ
എന്ന് അറിയിക്കാമോ?
ഉദുമ
മണ്ഡലത്തിലെ പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം
5954.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി അഞ്ഞൂറ് മുതല്‍
ആയിരംവരെ കുട്ടികള്‍
പഠിക്കുന്ന എത്ര
സ്കൂളുകള്‍ക്ക് ഉദുമ
നിയോജകമണ്ഡലത്തില്‍
കിഫ്ബി മുഖേന ഫണ്ട്
അനുവദിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഈ
പ്രവൃത്തികള്‍
ചെയ്യുന്നതിന് ഏത്
ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ഇത്
നടപ്പിലാക്കുന്നതിനുള്ള
നടപടികള്‍
ഏതുവരെയായെന്ന്
വിശദമാക്കാമോ?
കായിക
അദ്ധ്യാപക നിയമനം
5955.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
3,367 സ്കൂളുകളില്‍
കായിക അദ്ധ്യാപകർ ഇല്ല
എന്നുളള കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
കായിക
അദ്ധ്യാപകരെ
നിയമിക്കുന്നതിനായി
എട്ട്, ഒന്‍പത്
ക്ലാസ്സുകളില്‍ 5
ഡിവിഷനുകള്‍
ഉണ്ടെങ്കില്‍ മാത്രമേ
പരിഗണിക്കൂ
എന്നുളളപ്പോള്‍ ഇൗ
അദ്ധ്യാപകരെ കൊണ്ട്
പത്താം ക്ലാസും പ്ലസ്
വണ്‍, പ്ലസ് ടു
ക്ലാസ്സുകളിലും കായിക
പരിശീലനം നല്കുന്നു
എന്നുളള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്
ആനുപാതികമായി
തസ്തികകള്‍ സൃഷ്ടിച്ച്
പി.എസ്.സി. ക്ക്
റിപ്പോര്‍ട്ട്
ചെയ്യുമോ;
(സി)
നിലവിലെ
യു.പി സ്കൂള്‍
സര്‍വീസില്‍ ഇരിക്കുന്ന
കായിക അദ്ധ്യാപകരുടെ
അനുപാതം അനുസരിച്ച്
തസ്തികകള്‍ കണക്കാക്കി
പി.എസ്.സി. റാങ്ക്
ലിസ്റ്റില്‍ ഉളള
ഉദ്യോഗാർത്ഥികളിൽ
നിന്നും നിയമനം
നടത്തുമോ;
യു.പി,എച്ച്.എസ്.
റാങ്ക് ലിസ്റ്റുകള്‍
നിലനില്‍ക്കെ
ഉദ്യോഗാര്‍ത്ഥികളുടെ
അവസരം
നിഷേധിച്ചുകൊണ്ട് എസ്.
എസ് .കെ.വഴി നിയമനം
നടത്തുന്നത് ഗൗരവമായി
കാണുമോ;
(ഡി)
സംസ്ഥാനത്തെ
പൊതു വിദ്യാഭ്യാസ
മേഖലയില്‍ മറ്റു
വിഷയങ്ങളില്‍
കാലോചിതമായി
കെ.ഇ.ആര്. പരിഷ്ക്കരണം
നടത്തുമ്പോള്‍ കായിക
വിദ്യാഭ്യാസത്തെ
ഒഴിവാക്കുകയും മറ്റു
വിഷയങ്ങളില്‍ പുതിയ
പോസ്റ്റുകള്‍
സൃഷ്ടിക്കുമ്പോള്‍
സാമ്പത്തിക ബാധ്യതകള്‍
പറഞ്ഞ് കായിക
അദ്ധ്യാപകരെ
പിന്തളളുന്നത് കായിക
മേഖലയോടും കായിക
അദ്ധ്യാപകരോടും
കാണിക്കുന്ന അവഗണനയായി
കാണുമോ;വ്യക്തമാക്കുമോ
?
എച്ച്.എസ്.എസ്.റ്റി.
ജൂനിയര്‍ തസ്തികമാറ്റ നിയമനം
5956.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജി.ഒ.
(എം.എസ് ) 296/2015
തീയതി 01.12.2015
പൊ.വി.വ, സ.ഉ.(പി) നം.
144/2016/പൊ.വി.വ.
എന്നീ ഉത്തരവുകളുടെ
അടിസ്ഥാനത്തില്‍ 2016
മുതലുള്ള
എച്ച്.എസ്.എസ്.റ്റി.
ജൂനിയര്‍
തസ്തികയിലേക്കുള്ള
തസ്തികമാറ്റ നിയമനം
നാളിതുവരെ എത്രയെണ്ണം
നടന്നു;
(ബി)
മേല്‍
ഉത്തരവുകളുടെ
അടിസ്ഥാനത്തില്‍ എത്ര
ഒഴിവുകള്‍ 31.05.2019
തീയതി വരെ വിവിധ
വിഷയങ്ങളില്‍
നിയമനത്തിന്
റിപ്പോര്‍ട്ട് ചെയ്തു;
(സി)
തസ്തികമാറ്റം
വഴി നികത്താന്‍
നിശ്ചയിച്ച്
റിപ്പോര്‍ട്ട് ചെയ്ത
ഒഴിവുകള്‍ വീണ്ടും
നേരിട്ടുള്ള നിയമനം
നടത്തണമെന്ന കോടതി
ഉത്തരവുകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഏതൊക്കെ വിഷയത്തിലാണ്
മേല്‍പ്പറഞ്ഞ കോടതി
ഉത്തരവുകള്‍ നിലവില്‍
ഉള്ളത്?
ഖാദര്‍
കമ്മീഷന് ശിപാര്‍ശ
5957.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഖാദര്‍
കമ്മീഷന് ശിപാര്‍ശ
അംഗീകരിച്ചുകൊണ്ട്
ഡി.പി.ഐ.,
ഹയര്‍സെക്കണ്ടറി,
വി.എച്ച്.എസ്.ഇ. എന്നിവ
ഏകീകരിച്ച് ഒരു
ഡയറക്ടറുടെ കീഴില്‍
കൊണ്ടുവരാന്‍
ഉദ്ദേശിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഖാദര്‍
കമ്മീഷന്
റിപ്പോര്‍ട്ടില്‍ ഉള്ള
ഏതെല്ലാം
നിര്‍ദ്ദേശങ്ങളാണ്
സര്‍ക്കാര്‍
അംഗീകരിച്ചിട്ടുള്ളത്;
(സി)
ഏതെല്ലാം
നിര്‍ദ്ദേശങ്ങളാണ്
സര്‍ക്കാര്‍
തള്ളിക്കളഞ്ഞിട്ടുള്ളത്
അറിയിക്കാമോ;
(ഡി)
ഏതെല്ലാം
നിര്‍ദ്ദേശങ്ങളാണ്
ഭാഗികമായി
നടപ്പിലാക്കാന്‍
തീരുമാനിച്ചിട്ടുള്ളത്;
(ഇ)
സര്‍ക്കാര്‍
അംഗീകരിച്ച ഓരോ
നിര്‍ദ്ദേശങ്ങളും
നടപ്പിലാക്കുന്നതിന്
സമയക്രമം
നിശ്ചയിച്ചിട്ടുണ്ടെങ്കില്‍
അറിയിക്കുമോ;
(എഫ്)
ഓരോ
നിര്‍ദ്ദേശങ്ങളും
നടപ്പിലാക്കുന്നതിന്
വരുന്ന സാമ്പത്തിക
ബാധ്യത
കണക്കാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ജി)
ഖാദര്‍
കമ്മീഷന് രണ്ടാം
ഘട്ടത്തിലെ പരിഗണനാ
വിഷയങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ?
ഏറനാട്
മണ്ഡലത്തില്‍ പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം
5958.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി സര്‍ക്കാര്‍
/എയ്ഡഡ് മേഖലയിലെ
സ്കൂളുകളുടെ
വികസനത്തിന് എന്തൊക്കെ
പദ്ധതികളാണ്
നടപ്പാക്കുന്നത് ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(ബി)
ഏറനാട്
മണ്ഡലത്തില്‍ നിന്നുള്ള
ഏതൊക്കെ സ്കൂളുകളെയാണ്
മികവിന്റെ കേന്ദ്രം,
അടിസ്ഥാന സൗകര്യ
വികസനം, യു.പി സ്കൂള്‍
വികസനം എന്നീ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്
; സ്കൂളുകളുടെ
വിശദാംശം, ഭരണാനുമതി,
പ്രവൃത്തി
ആരംഭിച്ചിട്ടുണ്ടോ,
ഇല്ലെങ്കില്‍ എപ്പോള്‍
ആരംഭിക്കും എന്നുള്ള
വിശദാംശം ഉള്‍പ്പെടെ
ലഭ്യമാക്കാമോ?
ഇംഗ്ലീഷ്
ഭാഷ അദ്ധ്യാപകര്‍
5959.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹൈസ്കൂളുകളില്‍
എട്ട് മുതല്‍ പത്ത് വരെ
ക്ലാസ്സുകളില്‍ ആകെ
മൂന്ന് ഡിവിഷനുകള്‍
മാത്രമുള്ള
സ്ക്കൂളുകളില്‍
മലയാളത്തിനും
ഹിന്ദിക്കും ഫിസിക്കല്‍
സയന്‍സിനും കണക്കിനും
അതാത് വിഷയങ്ങളില്‍
ടിച്ചേഴ്സ് തസ്തിക
അനുവദിക്കുന്നുണ്ടോ;
(ബി)
ഇംഗ്ലീഷ്
മാത്രം അഞ്ച്
ഡിവിഷനുകള്‍
ഉണ്ടെങ്കില്‍ മാത്രമേ
ടീച്ചര്‍ തസ്തിക
അനുവദിക്കുകയുള്ളൂ എന്ന
നിയമം ലോക ഭാഷയായ
ഇംഗ്ലീഷിനോടുള്ള
അവഗണനയായതിനാല് മറ്റ്
വിഷയങ്ങളെപ്പോലെ
ഇംഗ്ലീഷിന് മൂന്ന്
ഡിവിഷന് ഒരു ടീച്ചര്‍
തസ്തിക അനുവദിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(സി)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം
നടപ്പാക്കിയിട്ടും
സംസ്ഥാനത്തെ 344
സര്‍ക്കാര്‍
ഹൈസ്കൂളുകളില്‍
ഇംഗ്ലീഷ് ഭാഷാ
അദ്ധ്യാപകര്‍
ഇല്ലായെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പിന്നോക്ക
ജില്ലയായ ഇടുക്കി
ജില്ലയില്‍ ആകെയുള്ള 81
സര്‍ക്കാര്‍
ഹൈസ്കൂളുകളില്‍ 56
സ്ഥലത്തും ഇംഗ്ലീഷ്
പഠിപ്പിക്കാന്‍ ഒരു
ഇംഗ്ലീഷ് ടീച്ചര്‍
പോലും ഇല്ലാത്തത്
കുട്ടികളുടെ ഭാഷ
പരിജ്ഞാനത്തെ സാരമായി
ബാധിച്ചിട്ടില്ലേ;
(ഇ)
ഖാദര്‍
കമ്മിറ്റിയുടെ പ്രധാന
ശിപാര്‍ശയായ അദ്ധ്യാപക
പ്രൊഫഷണലിസം
അതിപ്രധാനമായി എടുത്ത്
പറയുമ്പോഴും ഇംഗ്ലീഷ്
ഭാഷ പഠിപ്പിക്കുവാന്‍
മറ്റ് കോര്‍
സബ്ജക്ടുകാര്
മതിയെന്ന നിലപാട്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
സ്കൂളുകളില്‍ ഇംഗ്ലീഷ്
ഭാഷ പഠിപ്പിക്കുവാന്‍
ഇംഗ്ലീഷ് അദ്ധ്യാപകരെ
നിയമിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
വിദ്യാഭ്യാസ
വായ്പയെടുത്ത്
വഞ്ചിതരാകുന്നത് തടയാന്‍
നടപടി
5960.
ശ്രീ.സണ്ണി
ജോസഫ്
,,
ഷാഫി പറമ്പില്‍
,,
കെ.എസ്.ശബരീനാഥന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വായ്പയെടുത്ത്
ചതിക്കുഴിയിലാകുന്നവരുടെ
എണ്ണം കൂടി വരുന്ന
സാഹചര്യത്തില്‍
വിദ്യാഭ്യാസ
വായ്പയെടുക്കുന്നവര്‍
പരമാവധി കേരളത്തില്‍
തന്നെ പഠിക്കുന്നതാണ്
നല്ലതെന്ന് സ്റ്റേറ്റ്
ലെവല്‍ ബാങ്കേഴ്സ്
സമിതി
വിദ്യാര്‍ത്ഥികള്‍ക്ക്
ഉപദേശം
നല്‍കിയിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
ഇപ്പോള്‍ തന്നെ മികച്ച
കോഴ്സുകള്‍
പഠിക്കുന്നതിനുള്ള
സൗകര്യം ഉള്ളപ്പോള്‍
അത് ഉപയോഗിക്കാതെ
കര്‍ണ്ണാടക, ആന്ധ്ര,
തമിഴ്നാട്
സംസ്ഥാനങ്ങളിലെ
അംഗീകാരമില്ലാത്ത
സ്ഥാപനങ്ങളില്‍
വിദ്യാര്‍ത്ഥികള്‍
പോകുന്ന പ്രവണത
നിരുത്സാഹപ്പെടുത്തുവാന്‍
വിദ്യാഭ്യാസ വകുപ്പ്
നടപടി സ്വീകരിക്കുമോ;
(സി)
കേരളത്തില്‍
നിന്നും പോകുന്ന
അയ്യായിരം
വിദ്യാര്‍ത്ഥികളെങ്കിലും
പ്രതിവര്‍ഷം
വഞ്ചിതരാകുന്നുവെന്ന
ബാങ്കേഴ്സ് സമിതിയുടെ
കണ്ടെത്തല്‍
സര്‍ക്കാര്‍ ഗൗരവമായി
പരിഗണിച്ച്
ഇക്കാര്യത്തില്‍
ആവശ്യമായ ഇടപെടല്‍
നടത്തുമോ?
തസ്തികയില്ലാതെ
ജോലി ചെയ്യുന്ന അധ്യാപകര്‍
5961.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എത്ര
അദ്ധ്യാപകർ
തസ്തികയില്ലാതെ ജോലി
ചെയ്യുന്നു; ജില്ല
തിരിച്ച് കണക്ക്
ലഭ്യമാക്കാമോ;
(ബി)
ഇവര്‍
ഇപ്പോള്‍ എവിടെ ജോലി
ചെയ്യുന്നു;
വ്യക്തമാക്കുമോ;
(സി)
ഇനി
എത്ര അദ്ധ്യാപകരെ
പുനര്വിന്യസിക്കുവാനുണ്ടെന്ന്
വ്യക്തമാക്കുമോ; ജില്ല
തിരിച്ച് കണക്ക്
ലഭ്യമാക്കുമോ;
(ഡി)
സംരക്ഷിത
അദ്ധ്യാപകരെ
താല്‍ക്കാലികമായി
പുനര്വിന്യസിച്ചതു
മൂലം
എസ്.സി.,എസ്.ടി.,ഒ.ബി.സി.,ഒ.ഇ.സി.
വിഭാഗങ്ങള്‍ക്ക് സംവരണം
നഷ്ടമായിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
പൊതുവിദ്യാഭ്യാസ
വകുപ്പില്‍ നിലവിലുള്ള
അദ്ധ്യാപക തസ്തികകൾ
5962.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
വകുപ്പില്‍ നിലവില്‍
എത്ര അദ്ധ്യാപക തസ്തിക
2018-19 വര്‍ഷം
അംഗീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ബി)
അനുവദിച്ച
അദ്ധ്യാപക തസ്തികയ്ക്ക്
പുറമേ എത്ര
അദ്ധ്യാപകര്‍
ജോലിനോക്കുന്നുണ്ട്;
(സി)
2016-17,
2017-18, 2018-19
വര്‍ഷങ്ങളില്‍
പുനര്‍വിന്യാസത്തിന്റെ
ഭാഗമായി തസ്തിക
ഇല്ലാത്ത സ്കൂളുകളില്‍
നിന്നു മാറ്റി നിയമിച്ച
എത്ര അദ്ധ്യാപകര്‍
പുതിയ സ്കൂളുകളില്‍
റിപ്പോര്‍ട്ട് ചെയ്തു;
എത്ര പേര് ജോലിയില്‍
പ്രവേശിച്ചില്ല;
വ്യക്തമാക്കുമോ; ജില്ല
തിരിച്ച കണക്ക്
ലഭ്യമാക്കുമോ?
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞം
5963.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ
ഭാഗമായി അവസാന
ഘട്ടത്തില്‍ ഭരണാനുമതി
നല്കിയ സ്കൂളുകളുടെ
വിശദമായ പ്ലാനും
എസ്റ്റിമേറ്റും
തയ്യാര്‍ ചെയ്യുന്നതിന്
ചുമതല
നല്‍കിയിട്ടുള്ളത്
ആര്‍ക്കാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഭരണാനുമതി
ലഭിച്ച് നാളുകളായിട്ടും
വിശദമായ പ്ലാനും
എസ്റ്റിമേറ്റും
തയ്യാറാക്കാത്തതിനാല്‍
നിര്‍മ്മാണം
ആരംഭിക്കാന്‍ കഴിയാത്ത
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് പരിഹരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞം
5964.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞം
പദ്ധതിയുടെ ഭാഗമായി
സര്‍ക്കാര്‍/എയ്ഡഡ്
സ്കൂളുകളുടെ
ഭൗതികസാഹചര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനായി
നടപ്പാക്കുന്ന വിവിധ
പദ്ധതികളും, ഇവയ്ക്കായി
ചെലവഴിയ്ക്കുന്ന
തുകയുടെയും
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
ഈ
ഓരോ
പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുള്ള
റാന്നി
നിയോജകമണ്ഡലത്തിലെ
സ്കൂളുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ; ഇവയില്‍
എത്ര സ്കൂളുകളുടെ
പദ്ധതികള്‍ക്കാണ്
ഭരണാനുമതി
നല്‍കിയിട്ടുള്ളത്;
ഇവയുടെ
നിര്‍മ്മാണപുരോഗതി
സംബന്ധിച്ച നടപടികളുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(സി)
സംസ്ഥാനത്തെ
പൊതുമേഖലാ
വിദ്യാലയങ്ങളില്‍
പഠിക്കുന്ന
വിദ്യാര്‍ത്ഥികളുടെ
ഇംഗ്ലീഷ് ഭാഷാ നൈപുണ്യം
സംബന്ധിച്ച ഏതെങ്കിലും
തരത്തിലുള്ള പഠനമോ
വിലയിരുത്തലോ
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ; ഇത്
പരിഹരിക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ എന്തൊക്കെ
എന്ന് വ്യക്തമാക്കാമോ;
(ഡി)
ഭാഷാവിഷയങ്ങള്‍
കൂടാതെ മറ്റേതൊക്കെ
വിഷയങ്ങളിലാണ്
കുട്ടികളുടെ പഠന
നിലവാരത്തില്‍
പിന്നോക്കാവസ്ഥ
ബോദ്ധ്യപ്പെട്ടിട്ടുള്ളത്;
ഈ പിന്നോക്കാവസ്ഥ
പരിഹരിക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെ എന്ന്
വിശദമാക്കാമോ;
(ഇ)
ചെറിയ
ക്ല്ലാസ്സുമുതല്
കുട്ടികളുടെ ഇംഗ്ലീഷ്
ഉള്‍പ്പെടെയുള്ള ഭാഷാ
വിഷയങ്ങളിലും സയന്‍സ്
ഉള്‍പ്പെടെയുള്ള മറ്റു
വിഷയങ്ങളിലും
പിന്നോക്കം
നില്ക്കുന്ന കുട്ടികളെ
സ്കൂള്‍ തലത്തില്‍
കണ്ടെത്താനും, അത്
പരിഹരിക്കാനും,
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
പൊതുവിദ്യാലയങ്ങളെ
ആകര്‍ഷകമാക്കാന്‍ നടപടി
5965.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
രംഗത്തെ കുട്ടികളുടെ
ഭാഷാപരവും
ബുദ്ധിപരവുമായ
കഴിവുകള്‍
വികസിപ്പിക്കുന്നതിന്
എന്തൊക്കെ
മാര്‍ഗ്ഗങ്ങളാണ്
അവലംബിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇംഗ്ലീഷ്
ഭാഷാ പഠനം
മെച്ചപ്പെടുത്തേണ്ടത്
പൊതുവിദ്യാലയങ്ങളെ
ആകര്‍ഷകമാക്കാനുള്ള
പ്രധാനപ്പെട്ട
ഉപാധിയായതിനാല്‍ ആയതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(സി)
ഭാഷാശേഷി
വികസിപ്പിക്കുന്നതിനായുള്ള
മലയാള തിളക്കം, ഹലോ
ഇംഗ്ലീഷ്, സുരേലി
ഹിന്ദി എന്നീ
പദ്ധതികളുടെ അവലോകനം
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
പൊതുവിദ്യാഭ്യാസ
രംഗത്തെ കുട്ടികള്‍ക്ക്
ഗണിതശാസ്ത്രത്തോട്
ആഭിമുഖ്യം
വര്‍ദ്ധിപ്പിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ഇ)
കുട്ടികളുടെ
പഠന സമയം (അധ്യാപക
വിദ്യാര്‍ത്ഥി
ആശയവിനിമയ സമയം)
ഇരുനൂറ് പ്രവൃത്തി
ദിവസം കൃത്യമായി ഉറപ്പു
വരുത്തുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കുമോ?
പൊതുവിദ്യാലയങ്ങളിലെ
വിദ്യാര്‍ത്ഥികളുടെ
കണക്കെടുപ്പും തസ്തിക
നിര്‍ണ്ണയവും
5966.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുവിദ്യാലയങ്ങളിലെ
വിദ്യാര്‍ത്ഥികളുടെ
കണക്കെടുപ്പും തസ്തിക
നിര്‍ണ്ണയവും
പൂര്‍ത്തിയായിട്ടുണ്ടോ;ഉണ്ടെങ്കിൽ
വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
(ബി)
ഇൗ
അദ്ധ്യയന വര്‍ഷം വരെ
തസ്തിക നഷ്ടപ്പെട്ട
എത്ര അദ്ധ്യാപകരും
അനദ്ധ്യാപകരും
ഉണ്ട്;വിശദാംശം
ലഭ്യമാക്കാമോ;
(സി)
തസ്തിക
നഷ്ടമായി സംരക്ഷണത്തിന്
അര്‍ഹതയില്ലാതെ എത്ര
ജീവനക്കാര്‍
പുറത്തായിട്ടുണ്ട്;വിശദമാക്കാമോ?
ടി.ടി.ഐ.കളിലെ
തമിഴ് വിദ്യാര്‍ത്ഥികള്‍
5967.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
എത്ര ടി.ടി.ഐ. കളില്‍
തമിഴ് മീഡിയം ഉണ്ട്; ഈ
ടി.ടി.ഐ.കളില്‍ എത്ര
സീറ്റ് വീതം തമിഴ്
വിദ്യാര്‍ത്ഥികള്‍ക്കായി
സംവരണം ചെയ്തിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
ഡി.എല്‍.എഡ്.
പരിഷ്കരിച്ച പാഠ്യ
പദ്ധതി പ്രകാരം
കരിക്കുലം, സ്റ്റുഡന്റ്
ടെക്സ്റ്റ് എന്നിവ
തമിഴില്‍ ലഭ്യമാണോ;
(സി)
ചിറ്റൂര്‍
സര്‍ക്കാര്‍
ടി.ടി.എെ.യില്‍ തമിഴ്
മീഡിയം ആരംഭിച്ചത് ഏത്
വര്‍ഷമാണ്; കെ.ടെറ്റ്
സംബന്ധമായ ചോദ്യങ്ങള്‍
തമിഴ് ഭാഷയില്‍
ലഭ്യമല്ല എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇത്
സംബന്ധിച്ച
വിദ്യാര്‍ത്ഥികളുടെ
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കെ.ബി.പി.എസ്.
-ന് സര്‍ക്കാര്‍ നൽകുവാനുള്ള
തുക
5968.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
വിദ്യാഭ്യാസ വകുപ്പിന്
പുസ്തകം അച്ചടിക്കാന്‍
പേപ്പര്‍ വാങ്ങിയ
ഇനത്തില്‍
കെ.ബി.പി.എസ്.-ന്
സര്‍ക്കാര്‍ എത്ര രൂപ
കൊടുക്കുവാനുണ്ട്
എന്നുളള വിശദവിവരം
നല്‍കുമോ; ഇത്
എന്നത്തേക്ക്
കൊടുക്കുവാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ;
(ബി)
അച്ചടിക്കൂലി
ഇനത്തില്‍ വിദ്യാഭ്യാസ
വകുപ്പ് കെ.ബി.പി.എസ്.
- ന് എത്ര രൂപ
കൊടുക്കുവാനുണ്ട് എന്ന്
വര്‍ഷം തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
ഇത് അടിയന്തരമായി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ; ഇത്
നല്‍കുന്നതിനുള്ള
കാലതാമസത്തിന്
കാരണമെന്തെന്ന്
വിശദമാക്കുമോ;
(സി)
സ്കൂളുകളില്‍
പാഠപുസ്തകം വിതരണം
ചെയ്ത ഇനത്തില്‍
കെ.ബി.പി.എസ്.ന്
സര്‍ക്കാര്‍ എത്ര രൂപ
കൊടുക്കുവാനുണ്ടെന്ന്
വിശദമാക്കുമോ; ഇത്
നല്‍കുന്നതിനുള്ള
കാലതാമസത്തിന്
കാരണമെന്തെന്ന്
വിശദമാക്കുമോ; ഈ തുക
എന്നത്തേക്ക് നല്കാന്
കഴിയും എന്നാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ?
പ്രീ
പ്രെെമറി സ്കൂളുകളുടെ
അംഗീകാരം
5969.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011നു
ശേഷം സര്‍ക്കാര്‍
സ്കൂളുകളോടനുബന്ധിച്ച്
ആരംഭിച്ച പ്രീ പ്രെെമറി
സ്കൂളുകള്‍ക്ക്
അംഗീകാരം നല്‍കിയതിന്റെ
വിശദാംശം
ലഭ്യമാക്കാമോ;
(ബി)
2011
നുശേഷം പ്രീ പ്രെെമറി
സ്കൂളുകളുടെ
അംഗീകാരത്തിനായി
കോഴിക്കോട്, മലപ്പുറം
ജില്ലകളില്‍ നിന്നു്
എത്ര അപേക്ഷകള്‍
ലഭിച്ചുവെന്നും അവ
ഏതൊക്കെയാണെന്നും
വ്യക്തമാക്കാമോ?
അധിക
ഡിവിഷനുകളിലെ നിയമനങ്ങള്‍
5970.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
1979-ന് മുമ്പുള്ള
എയിഡഡ് സ്കൂളുകളില്‍
2016-ന് മുമ്പ് ഉണ്ടായ
അധിക ഡിവിഷനുകളിലെ
നിയമനങ്ങള്‍ക്ക്
അംഗീകാരം ലഭിക്കാത്തത്
സംബന്ധിച്ച പരാതികള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതൊക്കെ
നിയമനങ്ങള്‍ക്കാണ്
അംഗീകാരം
നല്‍കാത്തതെന്നും അതിന്
നിലവിലുള്ള നിയമ
തടസ്സങ്ങള്‍
എന്തൊക്കെയാണെന്നും
അറിയിക്കാമോ?
ടെറ്റ്
യോഗ്യത
5971.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടെറ്റ്
യോഗ്യത നേടിയതിനുശേഷം
ഏഴു വര്‍ഷത്തിനുള്ളില്‍
സര്‍വ്വീസില്‍
കയറിയില്ലെങ്കില്‍
വീണ്ടും സി-ടെറ്റ്
യോഗ്യത നേടിയാലേ
ജോലിക്ക്
അപേക്ഷിക്കാന്‍ കഴിയൂ
എന്ന നിയമം
കെ-ടെറ്റ്-നും
ബാധകമാക്കിയിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കാമോ;
(ബി)
2012
ഓഗസ്റ്റില്‍ കെ-ടെറ്റ്
യോഗ്യത നേടിയവരുടെ ഏഴു
വര്‍ഷ കാലാവധി
ഓഗസ്റ്റില്‍
തീരുന്നതിനാല്‍
പ്രസ്തുത യോഗ്യത വച്ച്
ഒരു പരീക്ഷ പോലും
അവര്‍ക്ക് എഴുതാന്‍
കഴിഞ്ഞിട്ടില്ല എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
മേല്‍
സൂചിപ്പിച്ച
വിഷയത്തില്‍ യോഗ്യത
നേടിയ
ഉദ്യോഗാര്‍ത്ഥികള്‍
അവഹേളിക്കപ്പെടാത്തവിധം
ഉചിതമായ തീരുമാനം
കൈക്കൊള്ളുന്നതിന്
നടപടി സ്വീകരിക്കുമോ?
ചലഞ്ച്
ഫണ്ട്
5972.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഞ്ചേരി
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം
സ്കൂളുകള്‍ക്കാണ്
ചലഞ്ച് ഫണ്ട്
അനുവദിച്ചത് നല്‍കിയത്;
വിശദമാക്കാമോ;
(ബി)
ഇനി
എത്ര അപേക്ഷകളാണ്
സര്‍ക്കാരിന്റെ
പരിഗണനയിലുളളത്;
വിശദാംശം നല്‍കുമോ?
പരീക്ഷ
എഴുതുന്ന കുട്ടികൾക്കുള്ള
സൗകര്യങ്ങള്‍
5973.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പരീക്ഷ
എഴുതുന്ന
കുട്ടികള്‍ക്ക്
സൗകര്യങ്ങള്‍
ഒരുക്കണമെന്ന് ബാലാവകാശ
കമ്മീഷന്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്തൊക്കെ
സൗകര്യങ്ങളാണ്
കമ്മീഷന്
നിര്‍ദ്ദേശിച്ചത്;
(ബി)
കടക്കല്‍
സ്ക്കൂളില്‍ ഇക്കഴിഞ്ഞ
എസ്.എസ്.എല്‍.സി.
പരീക്ഷ എഴുതിയ
വിദ്യാര്‍ത്ഥി
ശുചിമുറിയില്‍
പോകണമെന്ന്
ആവശ്യപ്പെട്ടിട്ടും
അതിന് അനുമതി നല്‍കാതെ
കുട്ടിക്ക് മാനസികമായ
ബുദ്ധിമുട്ട്
ഉണ്ടാക്കിയ
പ്രശ്നത്തില്‍ അന്വേഷണം
നടത്തിയോ;
(സി)
ബാലാവകാശ
കമ്മീഷന്റെ
ശിപാര്‍ശകള്‍
കര്‍ശനമായി
നടപ്പിലാക്കുവാന്‍
നിര്‍ദ്ദേശം നല്‍കുമോ?
ഖാദര്‍
കമ്മീഷന് റിപ്പോര്‍ട്ട്
5974.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
വിദ്യാഭ്യാസ അവകാശ
നിയമത്തെ കേരള
വിദ്യാഭ്യാസ നിയമവുമായി
എങ്ങിനെ ഘടനാപരമായി
ബന്ധപ്പെടുത്താമെന്ന്
പഠിക്കാനാണോ
സര്‍ക്കാര്‍ ഖാദര്‍
കമ്മീഷനെ നിയമിച്ചത്;
(ബി)
എങ്കില്‍
റിപ്പോര്‍ട്ടില്‍
അക്കാര്യം
പരാമര്‍ശിക്കാതെ
സ്കൂള്‍ ലയന
തീരുമാനത്തിനാണ്
കമ്മീഷന് ഊന്നല്‍
നല്‍കിയതെന്ന
റിപ്പോര്‍ട്ടുകള്‍
പരിശോധിക്കുകയുണ്ടായോ;
(സി)
ഇത്
വികേന്ദ്രീകരണം എന്ന
ജനാധിപത്യ
തത്വത്തിനെതിരും പകരം
കേന്ദ്രീകൃത
സംവിധാനത്തെ
ശക്തിപ്പെടുത്തുന്നതുമായ
റിപ്പോര്‍ട്ടാണോ;
അല്ലെങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
ഇത്
വര്‍ഷങ്ങളായി സംസ്ഥാനം
അവലംബിക്കുന്ന കോത്താരി
കമ്മീഷന്റെ പല
നിര്‍ദ്ദേശങ്ങള്‍ക്കും
എതിരായിട്ടുള്ളതും
അദ്ധ്യാപക-വിദ്യാര്‍ത്ഥി
താല്പര്യം
പരിഗണിക്കാത്തതുമാണെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അല്ലെങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ?
എയ്ഡഡ്
സ്കൂളുകളെ സംബന്ധിച്ച
വിവരങ്ങള്‍
5975.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എയ്ഡഡ് സ്കൂളുകളെ
സംബന്ധിച്ച എല്ലാ
വിവരങ്ങളും വിദ്യാഭ്യാസ
വകുപ്പിന്റെ
പക്കലുണ്ടോയെന്ന്
വ്യക്തമാക്കാമോ;
ഇല്ലായെങ്കില്‍ ആയത്
ശേഖരിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(ബി)
എയ്ഡഡ്
സ്കൂളുകളെ സംബന്ധിച്ച്
അടിസ്ഥാനവിവരങ്ങള്‍
പോലും വിദ്യാഭ്യാസ
വകുപ്പിന്റെ പക്കലില്ല
എന്ന ആക്ഷേപത്തിന്
പരിഹാരം കണ്ടെത്തുമോ;
ഓരോ ആവശ്യത്തിനും
പ്രസ്തുത സ്കൂളുകള്‍
വിവരങ്ങള്‍ നല്‍കുകയും
ആയത് സൂക്ഷിക്കാതെ
തുടർന്നും നല്കിയ
വിവരങ്ങള്‍ വിദ്യാഭ്യാസ
വകുപ്പ്
ചോദിച്ചുകൊണ്ടിരിക്കുന്ന
അവസ്ഥയ്ക്ക് പരിഹാരം
കാണുന്നതിന്
കമ്പ്യൂട്ടര്‍ സംവിധാനം
വിദ്യാഭ്യാസ വകുപ്പില്‍
ഏര്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ;
(സി)
ഒരു
സ്കൂള്‍ മാത്രമുള്ള
മാനേജ്മെന്റിന്റെയും
ഒന്നിലധികം
സ്കൂളുകളുള്ള
മാനേജ്മെന്റിന്റെയും
വിവരങ്ങള്‍ ജില്ലാ
അടിസ്ഥാനത്തില്‍
ശേഖരിച്ച്
സൂക്ഷിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
മാനസിക
വൈകല്യമുള്ള കുട്ടികളുടെ പഠന
നിലവാരം
T 5976.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓട്ടിസം,സെറിബ്രൽ
പാള്‍സി,മെന്റൽ
റിട്ടാര്‍ഡേഷൻ തുടങ്ങിയ
വൈകല്യമുള്ള കുട്ടികളെ
പരിപാലിക്കാൻ
ബി.ആര്.സി.(ബ്ലോക്ക്
റിസോഴ്സ് സെന്റർ) യിൽ
ഒക്കുപേഷണൽ
തെറാപ്പിസ്റ്റ്,സ്പീച്ച്
തെറാപ്പിസ്റ്റ്,ക്ലിനിക്കൽ
സൈക്കോളജിസ്റ്റ്,സ്പെഷ്യൽ
എജ്യൂക്കേഷൻ ടീച്ചർ
എന്നിവരുടെ സേവനം
ഇരുപത്തിനാലുമണിക്കൂറും
ലഭ്യമാകുന്നതിനുവേണ്ടി
എന്തെല്ലാം നടപടികൾ
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓട്ടിസം
പാർക്ക് പോലെയുള്ള
കേന്ദ്രങ്ങളിൽ
ഒക്കുപേഷണൽ
തെറാപ്പിസ്റ്റ്,സ്പീച്ച്
തെറാപ്പിസ്റ്റ്,ക്ലിനിക്കൽ
സൈക്കോളജിസ്റ്റ്
എന്നിവരുടെ സേവനം
സ്ഥിരമായി
ലഭ്യമാക്കുന്നതിനായി
എന്തെല്ലാം നടപടികൾ
കൈക്കൊള്ളുമെന്ന്
അറിയിക്കാമോ;
(സി)
ആര്.പി.ഡബ്ല്യു.ഡി.(റൈറ്റ്സ്
ഓഫ് പേഴ്സൺസ് വിത്ത്
ഡിസെബിലിറ്റീസ് ) 2016
ആക്ട് പ്രകാരം, നിലവിൽ
8,14,18 എന്നീ വയസുകളിൽ
സൈക്ക്യാട്രിസ്റ്റ്
നൽകിയിരുന്ന പഠന വൈകല്യ
സർട്ടിഫിക്കറ്റ് ഇപ്പോൾ
ക്ലിനിക്കൽ
സൈക്കോളജിസ്റ്റ്,
പീഡിയാട്രീഷ്യൻ,
ഒക്കുപേഷണൽ
തെറാപ്പിസ്റ്റ്
എന്നിവരടങ്ങുന്ന
മെഡിക്കൽ ബോർഡ്
നൽകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(ഡി)
പത്താം
ക്ലാസ്
മൂല്യനിർണയത്തിനു
മുൻപായി വളരെ
തിരക്കുപിടിച്ച രീതിയിൽ
ഇത്തരം വൈകല്യ
സർട്ടിഫിക്കറ്റ്
അനുവദിക്കുന്നതിനുപകരം
ഒന്നാം ക്ലാസ് മുതൽ
നാലാം ക്ലാസ് വരെയുള്ള
ക്ലാസ്സുകളിലെ
കുട്ടികൾക്ക്
നിർബന്ധമായും പഠനവൈകല്യ
നിർണ്ണയം നടത്തുകയും
പഠന വൈകല്യമുള്ള
കുട്ടികളെ കണ്ടെത്തി
ക്ലിനിക്കൽ
സൈക്കോളജിസ്റ്റ്,
ഒക്കുപേഷണൽ
തെറാപ്പിസ്റ്റ്,
സ്പെഷ്യൽ എഡ്യൂക്കേറ്റർ
എന്നിവരുടെ കീഴിൽ
ട്രയിനിംഗും
തെറാപ്പിയും നൽകിയാൽ
ഇത്തരം കിട്ടികൾക്ക്
നല്ല രീതിയിലുള്ള
പുരോഗതി
കൈവരിക്കാനാകുമെന്നതിനാൽ
ഇതിനായി എന്തെല്ലാം
തുടര്‍നടപടികളാണ്
വിദ്യാഭ്യാസ വകുപ്പ്
കൈകൊണ്ടിട്ടുള്ളത്;
വിശദമാക്കാമോ;
(ഇ)
ആര്.പി.ഡബ്ല്യു.ഡി.(റൈറ്റ്സ്
ഓഫ് പേഴ്സൺസ് വിത്ത്
ഡിസെബിലിറ്റീസ് ) 2016
ആക്ട് പ്രകാരം, ഐക്യൂ
ലെവൽ 86 നും അതിന്
മുകളിലുമുള്ള
കുട്ടികൾക്ക് പഠന
വൈകല്യ
സർട്ടിഫിക്കറ്റും ഐക്യൂ
ലെവൽ 70 ന് താഴെയുള്ള
കുട്ടികൾക്ക് മെന്റൽ
റിട്ടാര്‍ഡേഷൻ
സർട്ടിഫിക്കറ്റും
നൽകുന്നുണ്ടോ; 70 നും
86 നും ഇടയിൽ (ബോർഡർ
ലൈൻ ഐക്യൂ ) ഐക്യൂ ഉള്ള
കുട്ടികൾക്ക് നൽകേണ്ട
സർട്ടിഫിക്കറ്റിനെ
കുറിച്ച് പ്രസ്തുത
നിയമത്തിൽ
പരാമർശിക്കാത്തതിനാൽ
ഇത്തരം കുട്ടികൾക്ക്
നൽകേണ്ട
സർട്ടിഫിക്കറ്റിനെ
കുറിച്ചും വിദ്യാഭ്യാസ
അനുകൂല്യങ്ങളെ
കുറിച്ചും
തീരുമാനമെടുത്തിട്ടുണ്ടോ;
വിശദമാക്കാമോ;
(എഫ്)
സ്കൂളുകളിൽ
നിലവിൽ റിസോഴ്സ്
ടീച്ചർമാരായി
പ്രവർത്തിക്കുന്ന
സ്പെഷ്യൽ
എഡ്യൂക്കേറ്റർമാർ
വേണ്ടത്ര യോഗ്യതയും
പ്രാവീണ്യവും
ഇല്ലാത്തവരാണ് എന്ന
വസ്തുത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ജി)
വേണ്ടത്ര
യോഗ്യതയും പ്രാവീണ്യവും
ആർ.സി.ഐ.(റീഹാബിലിറ്റേഷൻ
കൗൺസിൽ ഓഫ് ഇന്ത്യ
)-ന്റെ രജിസ്ട്രേഷനും
ഇല്ലാത്ത റിസോഴ്സ്
ടീച്ചർമാരായി
പ്രവർത്തിക്കുന്നവരെ
മാറ്റി പ്രത്യേക പരിഗണന
വേണ്ട ഇത്തരം കുട്ടികളെ
പഠിപ്പിക്കുന്നതിന്
പ്രത്യേക യോഗ്യതയുള്ള
സ്പെഷ്യൽ
എഡ്യൂക്കേറ്റർമാരെ
നിയോഗിക്കുന്നതിനുവേണ്ടി
വിദ്യാഭ്യാസവകുപ്പ്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
പരീക്ഷാ
പേടി അകറ്റുന്നതിന് പ്രത്യേക
സംവിധാനം
5977.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കുട്ടികള്‍ക്ക് പരീക്ഷ
അടുക്കുമ്പോഴും
എന്‍ട്രന്‍സ് പരീക്ഷയെ
അഭിമുഖീകരിക്കുമ്പോഴും
ഉണ്ടാകുന്ന
പരീക്ഷാപ്പേടി
അകറ്റുന്നതിന്
വിദ്യാഭ്യാസ വകുപ്പ്
എന്തെങ്കിലും പ്രത്യേക
പരിശീലനം
ആലോചിക്കുന്നുണ്ടോ;
(ബി)
എന്‍ട്രന്‍സ്
പരീക്ഷയിലെ പരാജയം മൂലം
ആത്മഹത്യ പോലും
ഉണ്ടാകുന്ന
സാഹചര്യത്തില്‍
ഇക്കാര്യത്തില്‍
പ്രത്യേക സംവിധാനം
ഒരുക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ഓട്ടിസം
പാര്‍ക്ക്
5978.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2016-17
വര്‍ഷത്തെ ബഡ്ജറ്റില്‍
എല്ലാ ജില്ലകളിലും
ഓട്ടിസം പാര്‍ക്ക്
അനുവദിക്കുമെന്ന്
പ്രഖ്യാപിച്ചിരുന്നെങ്കിലും
നാളിതുവരെയായി
ആരംഭിക്കാന്‍
കഴിഞ്ഞിട്ടില്ല എന്ന
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
ആരംഭിക്കാന്‍
കഴിയാത്തതിന്റെ കാരണം
വിശദമാക്കാമോ?
കേന്ദ്ര
വിദ്യാഭ്യാസ അവകാശ നിയമം
5979.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒമ്പതാം
ക്ലാസ് മുതല്‍ ഓരോ
വിഷയത്തിലും
ബിരുദാനന്തര ബിരുദം
നേടിയ അദ്ധ്യാപകര്‍
കുട്ടികളെ
പഠിപ്പിക്കണമെന്ന്
കേന്ദ്ര വിദ്യാഭ്യാസ
അവകാശ നിയമത്തില്‍
നിഷ്കര്‍ഷിച്ചിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
സ്കൂളുകളില്‍
വിദ്യാര്‍ത്ഥികളെ
കമ്പ്യൂട്ടര്‍
പഠിപ്പിക്കുന്നത്
നിലവില്‍ ആരാണ്;
കമ്പ്യൂട്ടര്‍
പഠിപ്പിക്കുന്നത്
കമ്പ്യൂട്ടര്‍
സയന്‍സില്‍ ബിരുദാനന്തര
ബിരുദം ഉള്ള
അദ്ധ്യാപകരാണോ;
വിശദാംശം നല്‍കുമോ?
സ്കൂള്‍
കുട്ടികളുടെ ബാഗിന്റെ ഭാരം
5980.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂള്‍ കുട്ടികളുടെ
ബാഗിന്റെ ഭാരം
നിശ്ചയിച്ച് ആയത്
സംബന്ധിച്ച്
എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടുണ്ടോ;എങ്കില്‍
ക്ലാസ്സ് തിരിച്ചുളള
വിശദാംശം ലഭ്യമാക്കുമോ;
(ബി)
സ്കൂള്‍
കുട്ടികളുടെ
പുസ്തകഭാരവും പഠനഭാരവും
കുറയ്ക്കുന്നതിനും
ആനുപാതികമായി പഠനസമയം
പരിഷ്ക്കരിക്കുന്നതിനും
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;വിശദാംശം
ലഭ്യമാക്കുമോ;
(സി)
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ
ഭാഗമായോ അല്ലാതെയോ ഉളള
സര്‍ക്കാര്‍
പദ്ധതികളില്‍
കുട്ടികളുടെ
പഠനത്തിന്റെ ഭാഗമായുളള
ശാരീരികവും മാനസികവുമായ
പ്രയാസങ്ങള്‍ കുറവ്
ചെയ്യുന്നതിനുളള
പദ്ധതികള്‍ കൂടി
ആസൂത്രണം ചെയ്ത്
നടപ്പിലാക്കുമോ?
സ്കൂള്‍
വാഹനങ്ങളുടെ സുരക്ഷിതത്വം
5981.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സ്കൂള്‍
വാഹനങ്ങള്‍
ഉപയോഗിക്കുമ്പോള്‍
സുരക്ഷക്കായി
വിദ്യാഭ്യാസവകുപ്പ്
എന്തെല്ലാം
നിബന്ധനകളാണ്
നിര്‍ദ്ദേശിച്ചിട്ടുളളത്;
പൂര്‍ണ്ണ വിവരങ്ങള്‍
നല്‍കുമോ?
അഡീഷണല്‍
സ്കില്‍ അക്വിസിഷന്‍
പ്രോഗ്രാം (അസാപ്)
5982.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം സ്കൂളുകളില്‍
അഡീഷണല്‍ സ്കില്‍
അക്വിസിഷന്‍ പ്രോഗ്രാം
(അസാപ്)
നടപ്പാക്കിയിട്ടുണ്ട്;
വിശദമാക്കാമോ;
(ബി)
ഏതൊക്കെ
കോഴ്സുകളാണ് ഇത്തരം
സ്കൂളുകളില്‍
നടത്തുന്നതെന്ന്
അറിയിക്കാമോ;
(സി)
അസാപ്
നടപ്പിലാക്കുന്നതിന്
സ്കൂള്‍
തെരഞ്ഞെടുക്കുന്നതിന്റെ
മാനദണ്ഡം എന്താണെന്ന്
വ്യക്തമാക്കാമോ?
അംഗീകാരം
നല്‍കാത്ത അദ്ധ്യാപക
തസ്തികള്‍
5983.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഞ്ച്
വര്‍ഷമായി ശമ്പളമോ
സര്‍വ്വീസ്
ആനുകൂല്യങ്ങളോ ഇല്ലാതെ
ആയിരക്കണക്കിന് ഹയര്‍
സെക്കന്ററി
അദ്ധ്യാപകര്‍
ദുരിതത്തിലാണെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അമ്പതില്‍
താഴെ വിദ്യാര്‍ത്ഥികള്‍
മാത്രമേ ഉള്ളു
എന്നതിനാല്‍ 2014 ല്‍
തുടങ്ങിയ നാല്പത്
എയ്ഡഡ് സ്ക്കൂളുകളില്‍
അദ്ധ്യാപക തസ്തികയ്ക്ക്
അംഗീകാരം നല്‍കാത്ത
സ്ഥിതിവിശേഷമുണ്ടോ;
(സി)
ധനവകുപ്പിന്റെയും
വിദ്യാഭ്യാസ
വകുപ്പിന്റെയും
ശിപാര്‍ശ പ്രകാരം
യു.ഡി.എഫ് സര്‍ക്കാര്‍
2016 ല്‍ മേല്പറഞ്ഞ
അദ്ധ്യാപക
തസ്തികകള്‍ക്ക്
അംഗീകാരം നല്കി
ഉത്തരവായിരുന്നോ; ഈ
തീരുമാനം
നടപ്പിലാക്കുന്നത്
തടഞ്ഞിട്ടുണ്ടോ;
(ഡി)
പ്രസ്തുത
അദ്ധ്യാപകരുടെ
സംരക്ഷണത്തിന് എന്ത്
നടപടിയാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ?
അദ്ധ്യാപക
യോഗ്യതാ പരീക്ഷ
5984.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അദ്ധ്യാപക
യോഗ്യതാ പരീക്ഷ
(കെ-ടെറ്റ്)
എന്നുമുതലാണ്
ആരംഭിച്ചതെന്ന്
വ്യക്തമാക്കുമോ; ഓരോ
വര്‍ഷവും
അപേക്ഷിച്ചവരുടെയും
വിജയികളുടെയും എണ്ണം
കാറ്റഗറി തിരിച്ച്
വെളിപ്പെടുത്തുമോ;
(ബി)
കെ.ടെറ്റ്
പാസ്സായി നിശ്ചിത
വര്‍ഷത്തിനുള്ളില്‍
ജോലിയില്‍
പ്രവേശിക്കണമെന്ന
നിബന്ധനയുണ്ടോ;
യോഗ്യതയ്ക്ക് കാലാവധി
നിശ്ചയിച്ചിട്ടുണ്ടോ;
ഇതു സംബന്ധിച്ച
ഉത്തരവുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(സി)
ഹയര്‍സെക്കന്ററി
അദ്ധ്യാപക യോഗ്യതാ
പരീക്ഷയുമായി (സെറ്റ്)
താരതമ്യപ്പെടുത്തുമ്പോള്‍
കെ-ടെറ്റിനുള്ള താഴ്ന്ന
വിജയ ശതമാനത്തിന്റെ
കാരണങ്ങള്‍ വിശകലനം
ചെയ്തിട്ടുണ്ടോ;
(ഡി)
എങ്കില്‍
അവ പരിശോധിച്ച്
നടപടികളെടുക്കുമോ
എന്നറിയിക്കാമോ?
പരീക്ഷയുടെ
മാര്‍ക്കിനോടൊപ്പം ഗ്രേസ്
മാര്‍ക്ക്
5985.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിദ്യാലയങ്ങളില്‍
പരീക്ഷയുടെ
മാര്‍ക്കിനോടൊപ്പം
ഗ്രേസ് മാര്‍ക്ക്
ചേര്‍ക്കരുതെന്ന
നിര്‍ദ്ദേശം
എസ്.സി.ഇ.ആര്.റ്റി.സി.യും,
ബാലാവകാശ കമ്മീഷനും
നല്‍കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
ശുപാര്‍ശകള്‍
നിലനില്ക്കുമ്പോള്
എസ്.എസ്.എല്‍.സി, പ്ലസ്
ടു പരീക്ഷകള്‍ക്ക്
മാര്‍ക്കിനോടൊപ്പം
ഗ്രേസ് മാര്‍ക്കും
ചേര്‍ക്കുന്ന രീതി
ഇപ്പോഴും
തുടരുന്നുണ്ടോ;
(സി)
ലിറ്റില്‍
കൈറ്റ്സില്‍
പഠിക്കുന്നവര്‍ക്കും
അവധികാലത്ത് നടത്തുന്ന
ക്യാമ്പില്‍
പങ്കെടുക്കുന്നതുമായ
കുട്ടികള്‍ക്ക്
പുതിയതായി ഗ്രേസ്
മാര്‍ക്ക്
നല്‍കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര ശതമാനം?
വിദ്യാഭ്യാസ
അവകാശ നിയമത്തിന്റെ
ഭാഗമായുള്ള കമ്മിറ്റികള്‍
5986.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2009-ല്‍
നിലവില്‍ വന്ന
വിദ്യാഭ്യാസ അവകാശ
നിയമം സംസ്ഥാനത്ത്
നടപ്പിലാക്കുന്നതില്‍
നേരിട്ടുകൊണ്ടിരിക്കുന്ന
വെല്ലുവിളികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
നിയമത്തിന്റെ ഭാഗമായി
സംസ്ഥാനതലത്തില്‍
രൂപീകരിക്കേണ്ട
കമ്മിറ്റികള്‍
ഏതെല്ലാം. ഇതില്‍
ഏതെല്ലാം കമ്മിറ്റികള്‍
നിലവിലുണ്ട്; പ്രസ്തുത
കമ്മിറ്റിയിലെ
അംഗങ്ങളുടെ പേരും
സ്ഥാനപ്പേരും ചുമതലകളും
അറിയിക്കാമോ;
(സി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നതിനുശേഷം പ്രസ്തുത
കമ്മിറ്റികള്‍ നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദീകരിക്കാമോ;
(ഡി)
പ്രസ്തുത
കാലയളവില്‍ ഈ
കമ്മിറ്റികള്‍ നടത്തിയ
യോഗങ്ങളുടെ
നടപടിക്കുറിപ്പുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ?
വൊക്കേഷണല്‍
ഹയര്‍ സെക്കന്ണ്ടറിയില്
ജി.എഫ്.സി. അദ്ധ്യാപകരുടെ
ഒഴിവുകള്‍
5987.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വൊക്കേഷണല്‍
ഹയര്‍
സെക്കന്ണ്ടറിയില്
ജി.എഫ്.സി. അദ്ധ്യാപക
തസ്തികയില്‍ നിലവില്‍
എത്ര ഒഴിവുകളാണെന്ന്
അറിയിക്കുമോ;
(ബി)
സര്‍ക്കാര്‍
മേഖലയിലെ
വി.എച്ച്.എസ്.സി.
സ്കൂളുകളില്‍ രണ്ട്
ബാച്ചുകളുള്ള എത്ര
സ്കൂളുകളുണ്ട് എന്ന്
അറിയിക്കുമോ; പ്രസ്തുത
സ്കൂളുകളില്‍
ജി.എഫ്.സി. തസ്തികയില്‍
എത്ര സ്ഥിരം
അദ്ധ്യാപകരുണ്ടെന്ന
വിവരം ലഭ്യമാക്കുമോ?
അദ്ധ്യാപകരുടെ
തസ്തിക നഷ്ടം
5988.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ റഹ്മാനിയ
വികലാംഗ
വിദ്യാലയത്തില്‍ തസ്തിക
നഷ്ടം മൂലം പുറത്തായ
സംരക്ഷിത
അദ്ധ്യാപകരില്‍
ജൂനിയര്‍
അദ്ധ്യാപകര്‍ക്ക്
ശമ്പളം ലഭിക്കുകയും
സീനിയര്‍
അദ്ധ്യാപകര്‍ക്ക്
ശമ്പളം
ലഭിക്കാതിരിക്കുകയും
ചെയ്ത സാഹചര്യം
വിശദമാക്കാമോ;
(ബി)
വേതനം
നല്‍കാത്ത കാലയളവിലെ
ശമ്പളം ലഭ്യമാക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ?
പഞ്ചായത്തിന്റെ
അധീനതയിലുള്ള സ്കൂളുകള്‍
5989.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വകുപ്പിന് കൈമാറ്റം
ചെയ്യാതെ തന്നെ
പഞ്ചായത്തിന്റെ
അധീനതയിലുള്ള
സ്കൂളുകള്‍
അടച്ചുപൂട്ടിക്കഴിഞ്ഞാല്
ഇത്തരം കെട്ടിടത്തില്‍
ഗ്രാമപഞ്ചായത്തിന്
മറ്റ് സ്ഥാപനങ്ങള്‍
നടത്തുന്നതിന്
വിദ്യാഭ്യാസ
വകുപ്പിന്റെ അനുമതി
ആവശ്യമുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇങ്ങനെ
അടച്ചുപൂട്ടുന്ന
സ്കൂളുകളുടെ
ഫര്‍ണീച്ചറുകള്‍,
അടുക്കള സാധനങ്ങള്‍
തുടങ്ങിയവ സമാനമായ
ആവശ്യമുള്ള
സ്കൂളുകള്‍ക്ക്
നല്കുന്നതില്
എന്തെങ്കിലും തടസ്സം
നിലവിലുണ്ടോയെന്ന്
വിശദമാക്കാമോ?
പൊതുവിദ്യാഭ്യാസ
മേഖലയിലെ പരിഷ്കാരങ്ങള്‍
5990.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍ കുമാര്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അദ്ധ്യാപകനിയമനം,
തസ്തികനിര്‍ണ്ണയം,
സ്ഥലംമാറ്റം,
പ്രൊമോഷന് എന്നീ
ഭരണപരമായ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ണ്ണമായും
ഓണ്‍ലൈന്‍
സംവിധാനത്തിലാക്കുന്നതിന്
പദ്ധതിയുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
സ്ഥലംമാറ്റം
പൂര്‍ണ്ണമായും
ഓണ്‍ലൈന്‍
ആക്കിക്കഴിഞ്ഞിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(സി)
കെ.ഇ.ആര്.
വ്യവസ്ഥയ്ക്ക്
അനുസൃതമായി അക്കാദമിക്
മോണിറ്ററിംഗ്
ശക്തിപ്പെടുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വെളിപ്പെടുത്തുമോ;
(ഡി)
അക്കാദമിക്
മോണിറ്ററിംഗ്
സംബന്ധിച്ച്
ഖാദര്‍കമ്മിറ്റി
സമര്‍പ്പിച്ച
ശിപാര്‍ശകള്‍
വ്യക്തമാക്കുമോ; ആയത്
നടപ്പിലാക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ;
(ഇ)
പുതിയ
പാഠ്യപദ്ധതി ശരിയായ
രീതിയില്‍
നടപ്പിലാക്കാന്‍
പറ്റുന്നവിധം
അദ്ധ്യാപകരുടെ
പ്രീസര്‍വ്വീസ്,
ഇന്‍സര്‍വ്വീസ്
പരിശീലനങ്ങള്‍
നടപ്പാക്കുമോ;
വ്യക്തമാക്കുമോ;
(എഫ്)
ഒന്നാം
ക്ലാസ് മുതല്‍ പത്താം
ക്ലാസ്സ് വരെയുള്ള
അദ്ധ്യാപകർക്ക്
പരിശീലനം നല്‍കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍ അറിയിക്കുമോ?
വിദ്യാര്‍ത്ഥികള്‍
കുറവുള്ള സ്ക്കൂളുകള്‍
5991.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പത്തില്‍ താഴെ
വിദ്യാര്‍ത്ഥികളുള്ള
എത്ര
വിദ്യാലയങ്ങളുണ്ട്;
എയ്ഡഡ്/സര്‍ക്കാര്‍
മേഖല തിരിച്ച്
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
വിദ്യാലയങ്ങളില്‍ എത്ര
അധ്യാപകരാണ്
നിലവിലുള്ളത്;
(സി)
ഇരുപത്തിയഞ്ചോ
അതില്‍ താഴെയോ
വിദ്യാര്‍ത്ഥികളുള്ള
സ്ക്കൂളുകള്‍ അടച്ച്
പൂട്ടുന്നതിനോ സമീപ
സ്ക്കൂളുകളുമായി
ലയിപ്പിക്കുന്നതിനോ
ഉദ്ദേശമുണ്ടോ
എന്നറിയിക്കാമോ?
ഉച്ചഭക്ഷണത്തിനുള്ള
അരി വിതരണം
5992.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
സ്കൂളുകള്‍ക്ക്
ഉച്ചഭക്ഷണത്തിനുള്ള അരി
വിതരണം
ചെയ്യുന്നതാരാണെന്ന്
വ്യക്തമാക്കാമോ;
(ബി)
അദ്ധ്യയനവര്‍ഷം
തുടങ്ങി ദിവസങ്ങള്‍
കഴിഞ്ഞിട്ടും
ജില്ലയില്‍ മിക്ക
സ്കൂളുകള്‍ക്കും
ഉച്ചഭക്ഷണത്തിനുള്ള അരി
കിട്ടിയിട്ടില്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
ഇതിനുള്ള
തുക വിദ്യാഭ്യാസ
വകുപ്പ് ഫുഡ്
കോര്പ്പറേഷന് ഓഫ്
ഇന്ത്യയ്ക്ക് നല്കാന്
വൈകിയതാണ് അരി
ലഭിക്കാത്തതിന്
കാരണമെന്ന് പറയുന്നത്
ശരിയാണോ എന്ന്
വ്യക്തമാക്കാമോ;
(ഡി)
സാധാരണ
ഏത് മാസത്തിലാണ് ഈ തുക
അടയ്ക്കാറുള്ളതെന്നും
ഇക്കുറി
വൈകിയിട്ടുണ്ടെങ്കില്‍
അതിനുള്ള
കാരണമെന്താണെന്നും
വ്യക്തമാക്കാമോ;
(ഇ)
ഏത്
ക്ലാസ്സുകളിലെ
കുട്ടികള്‍ക്കാണ്
ഉച്ചയൂണ് നല്കി
വരുന്നതെന്നും
കാസര്‍ഗോഡ് ജില്ലയില്‍
ഇതിനുവേണ്ടി വരുന്ന തുക
എത്രയാണെന്നും
വ്യക്തമാക്കാമോ?
വിദ്യാര്‍ത്ഥികളുടെ
കായികക്ഷമത
T 5993.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പകുതിയോളം
സ്ക്കൂളുകള്‍ക്ക്
കളിസ്ഥലം ഇല്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്തരം സര്‍ക്കാര്‍,
എയ്ഡഡ്
വിദ്യാലയങ്ങള്‍ക്ക്
കളിസ്ഥലം
ഒരുക്കുന്നതിന്
നടപടിയും
പ്രോല്‍സാഹനങ്ങളും
നല്കുവാന്
തയ്യാറാകുമോ;
(ബി)
വിദ്യാര്‍ത്ഥികളുടെ
കായികക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി
സര്‍ക്കാര്‍
നിഷ്കര്‍ഷിച്ചിട്ടുള്ള
പി.ടി. പിരീയഡുകള്‍
കുട്ടികള്‍ക്ക്
അനുവദിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്തരം
വിദ്യാലയങ്ങള്‍ക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
അറിയിക്കുമോ;
(സി)
വിദ്യാര്‍ത്ഥികളുടെ
കായികക്ഷമതയും
ആരോഗ്യവും
വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി
ദിവസവും ഒരു
പിരീയഡെങ്കിലും
വ്യായാമങ്ങളോ,
കളികളോ, പരിശീലനങ്ങളോ
ഉള്‍പ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ
എന്ന് അറിയിക്കുമോ?
വിദ്യാര്‍ത്ഥികളുടെ
കൊഴിഞ്ഞുപോക്ക് കുറയ്ക്കാന്‍
പദ്ധതി
5994.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
എ.പി. അനില്‍ കുമാര്‍
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്കൂളുകളില്‍
നിന്നുള്ള
വിദ്യാര്‍ത്ഥികളുടെ
കൊഴിഞ്ഞുപോക്കിനെ
കുറിച്ച് വിദ്യാഭ്യാസ
വകുപ്പ് എന്തെങ്കിലും
സര്‍വ്വേ
നടത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
കുട്ടികള്‍
പഠനം
ഉപേക്ഷിക്കുന്നതിനുള്ള
കാരണങ്ങള്‍
എന്തൊക്കെയാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(സി)
പിതാവിന്റെ
മദ്യപാനം മൂലം പഠനം
ഉപേക്ഷിച്ചവര്‍ എത്ര
ശതമാനമുണ്ടെന്നാണ്
കണ്ടെത്തിയിട്ടുള്ളത്;
(ഡി)
വിദ്യാര്‍ത്ഥികളുടെ
കൊഴിഞ്ഞുപോക്ക്
കുറയ്ക്കുന്നതിന് എന്ത്
പദ്ധതിയാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ?
വിദ്യാര്‍ത്ഥികളുടെ
ഉത്തരക്കടലാസ്സ്
5995.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
കായണ്ണ സര്‍ക്കാര്‍
ഹയര്‍ സെക്കന്ററി
സ്കൂളില്‍ ഇക്കഴിഞ്ഞ
എസ്.എസ്.എല്‍.സി.
പരീക്ഷയെഴുതിയ
വിദ്യാര്‍ത്ഥികളുടെ
ഉത്തരക്കടലാസ്സ്
വഴിയില്‍
വീണുകിട്ടിയെന്ന പരാതി
അന്വേഷിച്ചിട്ടുണ്ടോ;
(ബി)
ഇതിന്റെ
അടിസ്ഥാനത്തില്‍
ആർക്കെതിരെയൊക്കെ നടപടി
സ്വീകരിച്ചു;
വ്യക്തമാക്കുമോ?
ഹൈടെക്
സ്ക്കൂള് പദ്ധതി
5996.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാലയങ്ങള്‍
മികവിന്റെ
കേന്ദ്രമാക്കുന്നതിന്റെ
ഭാഗമായി സംസ്ഥാനത്തെ
സ്ക്കൂളുകളില്‍
നടപ്പിലാക്കിയ ഹൈടെക്
സ്ക്കൂള് പദ്ധതിക്ക്
ലഭ്യമാക്കിയ
ഉപകരണങ്ങളുടെയും
സൗകര്യങ്ങളുടെയും
ഉപയോഗം സംബന്ധിച്ച്
എന്തെങ്കിലും ഓഡിറ്റ്
നടത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത ഓഡിറ്റിലെ
കണ്ടെത്തലുകള്‍
വിശദമാക്കുമോ?
അദ്ധ്യാപക-വിദ്യാര്‍ത്ഥി
അനുപാതം
5997.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
വിദ്യാഭ്യാസ
അവകാശനിയമപ്രകാരം
അദ്ധ്യാപക-വിദ്യാര്‍ത്ഥി
അനുപാതം എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
നിലവിലുള്ള
അദ്ധ്യാപക-വിദ്യാര്‍ത്ഥി
അനുപാതം എത്രയാണ്;
(സി)
കേന്ദ്ര-സംസ്ഥാന
അനുപാതങ്ങള്‍ തമ്മില്‍
അന്തരമുണ്ടെങ്കില്‍ അത്
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ?
കുന്നത്തുനാട്
മണ്ഡലത്തിലെ വിദ്യാലയങ്ങളെ
ഹൈടെക് ആക്കാന്‍ നടപടി
5998.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാലയങ്ങള്‍
ഹൈടെക് ആക്കുന്ന പദ്ധതി
പ്രകാരം കുന്നത്തുനാട്
നിയോജക മണ്ഡലത്തിലെ
എത്ര വിദ്യാലയങ്ങളാണ്
ഹൈടെക് ആക്കിയതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
നിയോജകമണ്ഡലത്തിലെ എത്ര
എല്‍.പി., യു.പി.
സ്ക്കൂളുകളില്‍
പ്രസ്തുത പദ്ധതി ഈ
വര്‍ഷം
പ്രാവര്‍ത്തികമാക്കുമെന്ന്
അറിയിക്കുമോ?
മഞ്ചേരി
നിയോജക മണ്ഡലത്തിലെ
പൊതുവിദ്യാഭ്യാസ സംരക്ഷണ
പദ്ധതികള്‍
5999.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണത്തിന്റെ
ഭാഗമായി മഞ്ചേരി നിയോജക
മണ്ഡലത്തില്‍
നടപ്പിലാക്കിയ
പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
ഈ
അദ്ധ്യയനവര്‍ഷം
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
മണ്ഡലത്തിലെ ഏതെല്ലാം
സ്കൂളുകളെയാണ് ഹൈടെക്
ആക്കുന്നതിനായി
തെരഞ്ഞെടുത്തിട്ടുളളത്;പ്രസ്തുത
പദ്ധതിയുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ?
തലശ്ശേരി
മണ്ഡലത്തിലെ സ്കൂളുകളുടെ
അടിസ്ഥാന സൗകര്യ വികസനം
6000.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം തലശ്ശേരി
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം സ്കൂളുകളുടെ
അടിസ്ഥാന സൗകര്യ
വികസനത്തിന്
വിദ്യാഭ്യാസ
വകുപ്പിന്റെ പ്ലാന്‍
ഫണ്ട്, കിഫ്ബി എന്നിവ
മുഖാന്തിരം ഫണ്ടുകള്‍
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സ്കൂളുകള്‍
ഏതൊക്കെയാണെന്നും ഈ
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി എന്താണെന്നും
ഇതില്‍
പൂര്‍ത്തീകരിക്കാത്ത
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കാമോ?
പാറശ്ശാല
മണ്ഡലത്തില്‍ പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞം
6001.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ
ഭാഗമായി പാറശ്ശാല
നിയോജകമണ്ഡലത്തില്‍
നാളിതുവരെ ഏതൊക്കെ
സ്കൂളുകള്‍ക്കാണ്
കെട്ടിട
നിര്‍മ്മാണത്തിനായി
ഫണ്ട്
അനുവദിച്ചിട്ടുള്ളത്;
ഓരോ പ്രവൃത്തിയുടെയും
നിലവിലെ സ്ഥിതി
എന്താണെന്നുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ഹയര്‍സെക്കണ്ടറി
വിദ്യാഭ്യാസ മേഖലാ
ഉപമേധാവിയുടെ ഇടപ്പള്ളിയിലെ
കാര്യാലയം
6002.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹയര്‍സെക്കണ്ടറി
വിദ്യാഭ്യാസ മേഖലാ
ഉപമേധാവിയുടെ
ഇടപ്പള്ളിയിലെ
കാര്യാലയത്തിന്റെ
ശോചനീയാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
പരിഹരിക്കാനായി നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
സ്വീകരീകരിച്ചിട്ടുള്ള
നടപടികള്‍ എന്തെന്ന്
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
ഓഫീസ്
എസ്.ആര്.വി.ഗവണ്മെന്റ്
എച്ച്.എസ്.എസ്.ഓഫീസ്
കെട്ടിടത്തിലേക്ക്
മാറ്റുന്നതിനുള്ള
അപേക്ഷയില്‍ അനുമതി
നല്‍കിയിട്ടുണ്ടോ?
കരുനാഗപ്പള്ളിയിലെ
സ്കൂളുകളുടെ അടിസ്ഥാന സൗകര്യ
വികസനം
6003.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തിൽ
കിഫ്ബി ധനസഹായത്തോടെ
ഏതെല്ലാം സ്കൂളുകളുടെ
അടിസ്ഥാന സൗകര്യങ്ങൾ
മെച്ചപ്പെടുത്തുന്നതിനാണ്
ഭരണാനുമതി
നല്‍കിയതെന്ന്
വിശദീകരിക്കുമോ;
(ബി)
ഏതെല്ലാം
പ്രവൃത്തികള്‍
ആരംഭിച്ചുവെന്നും
അതിന്റെ ഇപ്പോഴത്തെ
അവസ്ഥ എന്താണെന്നും
വിശദീകരിക്കുമോ;
(സി)
ആരംഭിച്ചിട്ടില്ലാത്ത
പദ്ധതികളുടെ പരിശോധനാ
ചുമതല ഏതെല്ലാം
ഏജന്‍സികള്‍ക്കാണെന്ന്
വ്യക്തമാക്കുമോ;പ്രസ്തുത
പദ്ധതികൾക്കുള്ള
പ്ലാന്‍ എസ്റ്റിമേറ്റ്
തയ്യാറാക്കുന്നതിന്
ഏതെങ്കിലും ഏജന്‍സികളെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;വിശദാംശങ്ങൾ
നൽകുമോ ?
ധനുഷ്
പദ്ധതി
6004.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ബിരുദ
വിദ്യാര്‍ത്ഥികള്‍ക്ക്
ഉന്നത
വിദ്യാഭ്യാസത്തിനായി
ഇന്ത്യയിലെ മികച്ച
സര്‍വ്വകലാശാലകളിലും,
കോളേജുകളിലും
ഉപരിപഠനത്തിന് അവസരം
ലഭിക്കുന്നതിന്
സഹായകമായ ധനുഷ് പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
ആരുടെ
സഹകരണത്തോടെയാണ് ഈ
പദ്ധതി
നടപ്പിലാക്കുന്നത്;വ്യക്തമാക്കുമോ?
ചലഞ്ച്
ഫണ്ട്
6005.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി എയ്ഡഡ്
സ്കൂളുകളുടെ അടിസ്ഥാന
സൗകര്യ
വികസനത്തിനായുള്ള
ചലഞ്ച് ഫണ്ടിന്റെ
വിശദാംശങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ചലഞ്ച്
ഫണ്ടിനായുള്ള
അപേക്ഷകള്‍ക്ക് സമയ
പരിധി
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
ഈ
ഫണ്ടിനായി നാളിതുവരെ
എത്ര വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍ നിന്നും
അപേക്ഷ
ലഭിച്ചിട്ടുണ്ട്;
(ഡി)
ചലഞ്ച്
ഫണ്ട് ഉപയോഗിച്ച്
നിര്‍മ്മാണം
പൂര്‍ത്തീകരിച്ച
വിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ പട്ടിക
ലഭ്യമാക്കാമോ?
ചലഞ്ച്
ഫണ്ട്
6006.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാെതു
വിദ്യാഭ്യാസ വികസന
പരിപാടിയുടെ ഭാഗമായി
പാെതുവിദ്യാഭ്യാസ
മേഖലയിലെ സ്വകാര്യ
സ്ഥാപനങ്ങള്‍ക്കുള്ള
ചലഞ്ച് ഫണ്ട്
സംബന്ധിച്ച് എന്താെക്കെ
തീരുമാനങ്ങളാണ്
വിദ്യാഭ്യാസ വകുപ്പ്
എടുത്തിട്ടുള്ളത്;
(ബി)
ഇൗ
പദ്ധതി പ്രകാരം തൃശൂര്‍
ജില്ലയില്‍ സഹായധനം
നല്‍കിയിട്ടുള്ള
സ്ഥാപനങ്ങളുടെ
ലിസ്റ്റ്, അനുവദിച്ച
തുക എന്നിവയുടെ
വിശദാംശം
ലഭ്യമാക്കാമാേ?
കുന്ദമംഗലം
നിയാേജക മണ്ഡലത്തിലെ
സ്കൂളുകൾക്ക് കെട്ടിടം
6007.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കിഫ്ബി
പദ്ധതിയില്‍
ഉള്‍പ്പെടുത്തി കെട്ടിട
നിര്‍മ്മാണത്തിന്
കുന്ദമംഗലം നിയാേജക
മണ്ഡലത്തിലെ ഏതെല്ലാം
സ്കൂളുകള്‍ക്ക് എത്ര
രൂപ വീതമാണ്
അനുവദിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമാേ;
(ബി)
ഇവയില്‍
എത്ര സ്കൂളുകളുടെ
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ട്;ഏതാെക്കെ
പ്രവൃത്തികളാണ്
ടെണ്ടര്‍
ചെയ്തിട്ടുള്ളത്;
(സി)
ഏതാെക്കെ
സ്കൂളുകളുടെ
പ്രവൃത്തികളാണ് കരാര്‍
നല്‍കിയത്;ഓരാേ
പ്രവൃത്തികളും
എപ്പാേള്‍ ആരംഭിക്കാന്‍
സാധിക്കുമെന്ന്
വിശദമാക്കാമാേ?
പൊതുവിദ്യാഭ്യാസ
മേഖലയില്‍ പുതിയ പദ്ധതികള്‍
6008.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പൊതുവിദ്യാഭ്യാസ
മേഖലയില്‍ ഈ
അദ്ധ്യയനവര്‍ഷം
നടത്താന്‍
ഉദ്ദേശിക്കുന്ന പുതിയ
പദ്ധതികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
കൊട്ടാരക്കരയിലെ
സ്കൂളുകളില്‍ സമഗ്ര ശിക്ഷ
അഭിയാന് പദ്ധതി
6009.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സമഗ്ര
ശിക്ഷ അഭിയാന്
പദ്ധതിയുടെ ഭാഗമായി
സര്‍ക്കാര്‍ മേഖലയിലെ
എല്‍.പി, യു.പി.
സ്കൂളുകളില്‍ നിലവില്‍
എന്തെല്ലാം
പ്രവർത്തനങ്ങൾ
നടപ്പിലാക്കാമെന്ന്
വ്യക്തമാക്കുമോ;
(ബി)
2018-19
സാമ്പത്തിക
വര്‍ഷത്തില്‍ പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
കൊട്ടാരക്കര
നിയോജകമണ്ഡലത്തിലെ
സ്കൂളുകളില്‍ നടത്തിയ
പ്രവർത്തനങ്ങളുടെ
വിശദാംശങ്ങള്‍
നല്‍കുമോ?
പാഠ്യപദ്ധതി
പരിഷ്ക്കരണം
6010.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒന്ന്
മുതല്‍ പന്ത്രണ്ട് വരെ
ക്ലാസ്സുകളിലെ
പാഠ്യപദ്ധതി സമഗ്രമായി
പരിഷ്ക്കരിക്കുന്നതിന്
കരിക്കുലം കമ്മിറ്റി
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ഏത്
അദ്ധ്യയനവര്‍ഷം മുതല്‍
ഇത് നടപ്പിലാക്കുവാനാണ്
ഉദ്ദേശിക്കുന്നത്;
(ബി)
സയന്‍സ്,
സോഷ്യല്‍ സയന്‍സ്,
കണക്ക് പാഠപുസ്തകങ്ങള്‍
എന്‍.സി.ഇ.ആര്.റ്റി.
സിലബസ് അനുസരിച്ച്
ലഘൂകരിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(സി)
വിവര
സാങ്കേതികവിദ്യ
പ്രയോജനപ്പെടുത്തി പഠനം
മെച്ചപ്പെടുത്തുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
കാലഹരണപ്പെട്ട
പാഠപുസ്തകങ്ങള്‍ വില്‍ക്കുന്ന
നടപടി
6011.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
വകുപ്പ് ഒമ്പത്,പത്ത്
ക്ലാസ്സുകളിലെ
കാലഹരണപ്പെട്ട
പാഠപുസ്തകങ്ങള്‍ തൂക്കി
വില്‍ക്കുന്നതിന്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(ബി)
എത്ര
ലക്ഷം പാഠപുസ്തകങ്ങളാണ്
ഇപ്രകാരം തൂക്കി
വില്‍ക്കുന്നത് എന്ന്
അറിയിക്കുമോ?
പ്രീപ്രൈമറിയ്ക്കായി
പ്രത്യേക പാഠ്യക്രമം
6012.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ പ്രൈമറി
സ്കൂളുകളിലും
പ്രീപ്രൈമറി സ്ക്കൂള്
ആരംഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്കൂളുകളിലെ
അദ്ധ്യാപകരുടെ യോഗ്യത,
ശമ്പളം എന്നിവയില്‍
ഏകീകരണം ഇല്ലായെന്ന
വസ്തുത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
;
(സി)
എങ്കില്‍
ഏകീകരണം വരുത്തുവാന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
സംസ്ഥാനത്തെ
പ്രീപ്രൈമറി
വിദ്യാര്‍ത്ഥികള്‍ക്കായി
എസ്. സി. ഇ. ആര്. ടി.
പ്രത്യേക പാഠ്യക്രമം
തയ്യാറാക്കിയിട്ടുണ്ടോ;
ഇത് എല്ലാ പ്രീപ്രൈമറി
സ്കൂളുകളിലും
ബാധകമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
പൊതുവിദ്യാലയങ്ങളില്‍
പ്രവേശിപ്പിക്കപ്പെട്ട
കുട്ടികള്‍
6013.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം
പൊതുവിദ്യാലയങ്ങളില്‍
പ്രവേശിപ്പിക്കപ്പെട്ട
കുട്ടികളുടെ എണ്ണം
വര്‍ഷം തിരിച്ച്
ലഭ്യമാക്കാമോ;
(ബി)
വയനാട്
ജില്ലയില്‍ മൂന്ന്
വര്‍ഷങ്ങളിലായി
എത്രകുട്ടികള്‍
പൊതുവിദ്യാലയത്തില്‍
ചേര്‍ന്നിട്ടുണ്ട്;
അറിയിക്കുമോ;
(സി)
പ്രസ്തുത
ജില്ലയില്‍ ഈ വര്‍ഷം
ഒന്നാം ക്ലാസില്‍
ചേര്‍ന്ന പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ
എണ്ണം സ്കൂള്‍ തിരിച്ച്
പട്ടിക ലഭ്യമാക്കാമോ?
പൊതുവിദ്യാലയങ്ങളോടനുബന്ധിച്ച്
പ്രൈമറി സ്കൂളുകള്‍
6014.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍
പൊതുവിദ്യാലയങ്ങളോടനുബന്ധിച്ച്
എത്ര അഗീകൃത പ്രൈമറി
സ്കൂളുകള്‍
പ്രവൃത്തിക്കുന്നുണ്ടെന്ന്
സര്‍ക്കാര്‍/എയ്ഡഡ്
ഇനം തിരിച്ച് കണക്ക്
ലഭ്യമാക്കുമോ;
(ബി)
എയ്ഡഡ്
വിദ്യാലയങ്ങളിലെ
പ്രീ-പ്രൈമറി
അദ്ധ്യാപകര്‍ക്കും
ആയമാര്‍ക്കും
സര്‍ക്കാര്‍ ഓണറേറിയം
നല്കുന്നുണ്ടോ;
വിശദമാക്കുമോ;
(സി)
നിലവില്‍
ഇവിടെ എത്ര സര്‍ക്കാര്‍
/എയ്ഡഡ് വിദ്യാലയങ്ങള്‍
പ്രീ-പ്രൈമറി
വിഭാഗത്തിന്റെ
അംഗീകാരത്തിനുവേണ്ടി
അപേക്ഷിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ഡി)
അപേക്ഷ
നല്കിയ മുഴുവന്‍
വിദ്യാലയങ്ങളുടെയും
പ്രീ-പ്രൈമറി
വിഭാഗത്തിന് അംഗീകാരം
നല്‍കുമോ?
ഇംഗ്ലീഷ്
മീഡിയം ഉൾപ്പെടുത്തിയിട്ടുള്ള
സർക്കാർ ഹൈസ്കൂളുകൾ
6015.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിൽ ഇംഗ്ലീഷ്
മീഡിയം
ഉൾപ്പെടുത്തിയിട്ടുള്ള
സർക്കാർ ഹൈസ്കൂളുകൾ
ഏതൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
സ്കൂളുകളിൽ എട്ട്,
ഒന്‍പത്, പത്ത് എന്നീ
ക്ലാസുകളിലെ ഇംഗ്ലീഷ്
മീഡിയം, മലയാളം മീഡിയം
കുട്ടികൾ
എത്രവീതമുണ്ട്; ഓരോ
മീഡിയത്തിലും എത്ര
ക്ലാസ് ഡിവിഷനുകൾ
അനുവദിച്ചിട്ടുണ്ട്;
(സി)
പ്രസ്തുത
സ്കൂളുകളില്‍
നിലവിലുള്ള ഇംഗ്ലീഷ്
അധ്യാപകരുടെ
എണ്ണമെത്രയാണെന്ന്
അറിയിക്കാമോ;
(ഡി)
പ്രസ്തുത
സ്കൂളുകളില്‍ ഇംഗ്ലീഷ്
മീഡിയം കുട്ടികളെയും
മലയാളം മീഡിയം
കുട്ടികളെയും ഒരേ
ക്ലാസ്സിൽ ഇരുത്തി
പഠിപ്പിക്കുന്ന
സാഹചര്യം നിലവിലുണ്ടോ;
എങ്കില്‍ ഏതൊക്കെ
സ്കൂളുകളിലാണെന്ന്
വെളിപ്പെടുത്താമോ?
ഇംഗ്ലീഷ്
അധ്യാപകരെ നിയമിക്കുവാൻ നടപടി
6016.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍
അന്താരാഷ്ട്ര
നിലവാരത്തിലേക്കുയർത്തിയ
സർക്കാർ ഹൈസ്കൂളുകൾ
ഏതെല്ലാമാണെന്നും
പ്രസ്തുത സ്കൂളുകളിൽ
ഇംഗ്ലീഷ്
അധ്യാപകരില്ലാത്തവ
ഏതെല്ലാമാണെന്നും
അറിയിക്കാമോ;
(ബി)
പ്രസ്തുത
ജില്ലയില്‍
അന്താരാഷ്ട്ര
നിലവാരത്തിലേക്കുയർത്തുവാൻ
നടപടി
സ്വീകരിച്ചിട്ടുള്ള
സർക്കാർ ഹൈസ്കൂളുകൾ
ഏതെല്ലാമാണെന്നും
പ്രസ്തുത സ്കൂളുകളിൽ
ഇംഗ്ലീഷ് അധ്യാപകർ
ഇല്ലാത്തവ
ഏതെല്ലാമാണെന്നും
അറിയിക്കാമോ;
(സി)
അന്താരാഷ്ട്ര
നിലവാരത്തിലേക്കുയത്തിയ
ഇംഗ്ലീഷ്
അധ്യാപകരില്ലാത്ത
സർക്കാർ ഹൈസ്കൂളുകളിൽ
അവരെ നിയമിക്കുവാൻ
എന്തെങ്കിലും നടപടികൾ
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വെളിപ്പെടുത്താമോ?
ഹെെസ്കൂളുകളില്‍
പ്ലസ് ടു
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
6017.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹെെസ്കൂളുകളില്‍ പ്ലസ്
ടു അനുവദിക്കുന്നതിന്
സ്വീകരിച്ചു വരുന്ന
മാനദണ്ഡങ്ങള്‍
വിശദമാക്കാമോ;
(ബി)
ഇൗ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം കോഴിക്കോട്
ജില്ലയില്‍ പുതുതായി
പ്ലസ് ടു കോഴ്സുകള്‍
അനുവദിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
സ്കൂളുകളില്‍ എന്ന്
വ്യക്തമാക്കാമോ?
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ പൊഴിയൂര്‍
യു.പി. സ്കൂള്‍
6018.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
പൊഴിയൂര്‍ യു.പി.എസ്.
-ല്‍ ഫര്‍ണിച്ചര്‍
വാങ്ങിയതുമായി
ബന്ധപ്പെട്ട് ധനകാര്യ
വകുപ്പ് ഇന്സ്പെക്ഷന്
വിംഗ് ബി വിഭാഗം
നടത്തിയ അന്വേഷണത്തില്‍
അഴിമതി കണ്ടെത്തിയ
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഫര്‍ണിച്ചര്‍
വാങ്ങിയ അഴിമതിയില്‍
ധനകാര്യ വകുപ്പിന്റെ
ശിപാര്‍ശ വിദ്യാഭ്യാസ
വകുപ്പിന്
ലഭിച്ചിട്ടുണ്ടോ;
ഏതൊക്കെ തരത്തിലുള്ള
അഴിമതി ആണ് ധനകാര്യ
വകുപ്പ്
കണ്ടെത്തിയിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(സി)
ഫര്‍ണിച്ചര്‍
വാങ്ങിയ വിവരം
വിദ്യാഭ്യാസ വകുപ്പിനെ
സ്കൂള്‍ അധികൃതര്‍
അറിയിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
അഴിമതി നടത്തിയവരുടെ
മേല്‍ എന്ത് നടപടി
സ്വീകരിക്കും എന്ന്
അറിയിക്കുമോ?
പ്ലസ്
ടു യോഗ്യത നേടിയ
വിദ്യാർത്ഥികൾക്ക് ഗ്രേസ്
മാര്‍ക്ക്
6019.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഈ വര്‍ഷം പ്ലസ് ടു
യോഗ്യത നേടിയ എത്ര
വിദ്യാര്‍ത്ഥികളാണ്
ഉളളത്;ഇവരില്‍ എത്ര
പേര്‍ക്ക് ഗ്രേസ്
മാര്‍ക്ക്
ലഭ്യമായിട്ടുണ്ട്;
(ബി)
ഗ്രേസ്
മാര്‍ക്കില്ലാതെ യോഗ്യത
നേടിയ
വിദ്യാര്‍ത്ഥികള്‍
നേടിയ ഏറ്റവും ഉയര്‍ന്ന
മാര്‍ക്ക് എത്രയാണ്;
(സി)
ആയിരത്തി
ഇരുനൂറു മാർക്ക് ലഭിച്ച
എത്ര
വിദ്യാര്‍ത്ഥികളാണ് ഈ
വര്‍ഷത്തെ യോഗ്യത
നേടിയവരില്‍ ഉളളത്;
ഇവരില്‍ ഗ്രേസ്
മാര്‍ക്ക് ഇല്ലാത്തവര്‍
ഉണ്ടോയെന്നും
ഉണ്ടെങ്കില്‍ എത്ര
പേരെന്നും
വിശദമാക്കുമോ?
ദേശീയ
നൈപുണ്യ വികസന
(എന്‍.എസ്.ക്യു.എഫ്.)പദ്ധതി
6020.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
നൈപുണ്യ വികസന
പദ്ധതിയായ
എന്‍.എസ്.ക്യു.എഫ്.
നടപ്പിലാക്കിയതോടുകൂടി
പരമ്പരാഗത
വി.എച്ച്.എസ്.ഇ.കോഴ്സുകള്‍ക്ക്
കുട്ടികള്‍ കുറഞ്ഞതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ഈ
വര്‍ഷം എത്ര
സ്കൂളുകളിലാണ്
എന്‍.എസ്.ക്യു.എഫ്.പദ്ധതി
നടപ്പിലാക്കിയത്;
(സി)
സര്‍ക്കാര്‍
അംഗീകൃത സ്ഥാപനങ്ങളില്‍
ഭാവിയില്‍
എന്‍.എസ്.ക്യു.എഫ്.പഠിക്കാത്ത
കുട്ടികള്‍ക്ക്
തൊഴിലധിഷ്ഠിത
ജോലികള്‍ക്ക്
അപേക്ഷിക്കുവാന്‍
സാധിക്കാത്ത സാഹചര്യം
ഉണ്ടാകുമോ;
വിശദമാക്കാമോ;
(ഡി)
കുട്ടികള്‍
കുറഞ്ഞ പരമ്പരാഗത
വി.എച്ച്.എസ്.ഇ.
കോഴ്സുകളില്‍
പഠിക്കുന്ന കുട്ടികളെ
മറ്റ് കോഴ്സുകളിലേക്ക്
മാറ്റണമെന്ന
നിര്‍ദ്ദേശം
വൊക്കേഷണല്‍ ഹയര്‍
സെക്കന്ററി ഡയറക്ടര്‍
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ
ഇതിന്മേലുള്ള
സര്‍ക്കാര്‍ നിലപാട്
എന്താണ്;
വ്യക്തമാക്കാമോ;
(ഇ)
എന്‍.എസ്.ക്യു.എഫ്.നടപ്പിലാക്കുമ്പോള്‍
വി.എച്ച്.എസ്.ഇ.യില്‍
അധികമാകുന്ന പരമ്പരാഗത
കോഴ്സുകള്‍
പഠിപ്പിക്കുന്ന
അദ്ധ്യാപകരെ എപ്രകാരം
സംരക്ഷിക്കുവാനാണ്
എന്‍.എസ്.ക്യു.എഫ്
ഉദ്ദേശിക്കുന്നത്;
വിവശദമാക്കാമോ ?
ഹയര്‍
സെക്കന്ററി
വിദ്യാര്‍ത്ഥികള്‍ക്ക്
പഠനയാത്രക്കായി കേരളത്തിന്
പുറത്ത് പോകുന്നതിന് വിലക്ക്
6021.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹയര്‍
സെക്കന്ററി
വിദ്യാര്‍ത്ഥികള്‍
പഠനയാത്രക്കായി
കേരളത്തിന് പുറത്ത്
പോകുന്നത്
വിലക്കിയിട്ടുണ്ടോ;
(ബി)
പഠനയാത്രക്ക്
പോകുന്നതിനുമുമ്പ്
മേഖലാ ഡെപ്യൂട്ടി
ഡയറക്ടര്‍മാരില്‍
നിന്നും അനുമതി
തേടണമെന്ന്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(സി)
ഇപ്രകാരമുള്ള
വിലക്ക് കുട്ടികളുടെ
കുറ്റാലം, കന്യാകുമാരി
യാത്രകളെ ബാധിച്ച
സാഹചര്യത്തില്‍
ഇക്കാര്യത്തില്‍
ആവശ്യമായ തിരുത്തല്‍
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
ഖാദര്‍
കമ്മിറ്റി റിപ്പോര്‍ട്ട്
സംബന്ധിച്ച തുടര്‍ നടപടികള്‍
സ്റ്റേ ചെയ്ത ഹൈക്കോടതി വിധി
6022.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഖാദര്‍
കമ്മിറ്റി
റിപ്പോര്‍ട്ട്
സംബന്ധിച്ച തുടര്‍
നടപടികള്‍ സ്റ്റേ ചെയ്ത
ഹൈക്കോടതി വിധി
മറികടക്കാന്‍ കേരള
വിദ്യാഭ്യാസചട്ടം
(കെ.ഇ.ആര്.) ഭേദഗതി
ചെയ്യുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ബി)
നിയമസഭയുടെ
നടപ്പ് സമ്മേളനം
കഴിഞ്ഞാലുടന്‍
സ്കൂള്ലയനം സംബന്ധിച്ച
ഓര്‍ഡിനന്‍സ്
പുറപ്പെടുവിക്കുമോ;
(സി)
ഹൈക്കോടതി
സ്റ്റേക്കെതിരെ
അപ്പീല്‍ നല്കിയാലും
പ്രയോജനമുണ്ടാകാനിടയില്ലെന്ന
നിയമോപദേശത്തെ
തുടര്‍ന്നാണോ
ഓര്‍ഡിനന്‍സ്
പുറപ്പെടുവിക്കുന്നതിനെക്കുറിച്ച്
ആലോചിക്കുന്നത്;
(ഡി)
അല്ലെങ്കില്‍
വിധിക്കെതിരെ അപ്പീല്‍
പോകുമെന്ന
തീരുമാനത്തില്‍ മാറ്റം
വരാനുള്ള കാരണമെന്താണ്;
(ഇ)
വിദ്യാഭ്യാസ
രംഗത്ത്
പതിറ്റാണ്ടുകളായി
നിലനില്‍ക്കുന്ന
സംവിധാനം മതിയായ
ചര്‍ച്ചപോലുമില്ലാതെ
ഒരു സർക്കാര്‍
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
മാറ്റുന്നത്
ദൂരവ്യാപകമായ
പ്രത്യാഘാതങ്ങള്‍ക്ക്
കാരണമാവുമോ;
ഇല്ലെങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ?
തിരുവനന്തപുരം
ജിലയിലെ പുതിയ ഹയര്‍
സെക്കന്‍ഡറി
കോഴ്സുകള്‍/അഡീഷണല്‍
ബാച്ചുകള്‍
6023.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
തിരുവനന്തപുരം
ജില്ലയില്‍ ഏതെല്ലാം
സ്കൂളുകളിലാണ്
പുതിയതായി ഹയര്‍
സെക്കന്‍ഡറി
കോഴ്സുകള്‍/അഡീഷണല്‍
ബാച്ചുകള്‍
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പുതിയതായി
ഹയര്‍ സെക്കന്റഡറി
കോഴ്സുകള്‍/അഡീഷണല്‍
ബാച്ചുകള്‍ എന്നിവ
അനുവദിക്കുന്നതിന്
സര്‍ക്കാര്‍
സ്വീകരിച്ചിരിക്കുന്ന
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
ഹയര്‍സെക്കന്ററി
സ്കൂളുകളിലെ റാഗിങ്ങ്
6024.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഹയര്‍സെക്കന്ററി
സ്കൂളുകളിലെ
കുട്ടികളില്‍ റാഗിങ്ങ്
എന്ന കടുത്ത സാമൂഹ്യ
വിരുദ്ധപ്രവർത്തനം
കടന്നുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എല്ലാ
ഹയര്‍സെക്കന്ററി
സ്കൂളുകളിലും റാഗിങ്ങ്
വിരുദ്ധ സമിതികള്‍
രൂപീകരിക്കണമെന്ന
ഉത്തരവ്
നടപ്പാക്കിയിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
പ്രസ്തുത ഉത്തരവ്
ഇതുവരെ നടപ്പാക്കാത്ത
എത്ര സ്കൂളുകള്‍
സംസ്ഥാനത്തുണ്ട്;
ഇതിന്മേല് എന്തു
നടപടി നാളിതുവരെ
സ്വീകരിച്ചു; വിശദാംശം
വ്യക്തമാക്കാമോ;
(ഡി)
റാഗിങ്ങ്
വിരുദ്ധ നിയമത്തിലെ
വകുപ്പുകളെപ്പറ്റിയും
അതിന്റെ
പ്രത്യാഘാതങ്ങളെപ്പറ്റിയും
പ്രസ്തുത സ്കൂളുകളിലെ
കുട്ടികളില്‍ നിരന്തരം
ബോധവത്കരണം നടത്താന്‍
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ?
ഹയര്‍സെക്കണ്ടറി-വൊക്കേഷണല്‍
ഹയര്‍സെക്കണ്ടറി ലയനം
6025.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വകുപ്പില്‍
ഹയര്‍സെക്കണ്ടറി-വൊക്കേഷണല്‍
ഹയര്‍സെക്കണ്ടറി
ലയനത്തിന്റെ ഭാഗമായി
നിലവിലുള്ള
തസ്തികകള്‍ക്ക്
എന്തെങ്കിലും മാറ്റം
വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
നിലവിലുള്ള
റാങ്ക് ലിസ്റ്റുകളില്‍
നിന്ന് വിവിധ
തസ്തികകളിലേക്കുള്ള
നിയമനം
താല്‍ക്കാലികമായി
നിര്‍ത്തിവെച്ചിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
ഇത്തരം തസ്തികയില്‍
നിയമനം
വേഗത്തിലാക്കാന്‍ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ഹയര്‍സെക്കന്‍ഡറി
അദ്ധ്യാപകരെ നിയമിക്കുന്നതിന്
സെലക്ഷന് കമ്മിറ്റി
6026.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എയ്ഡഡ്
ഹയര്‍സെക്കന്‍ഡറി
സ്കൂള്‍ അദ്ധ്യാപകരെ
നിയമിക്കുന്നതിന്
സെലക്ഷന് കമ്മിറ്റി
രൂപീകരിച്ചിട്ടുണ്ടോ
എന്നും ഇല്ലെങ്കില്‍
രൂപീകരിക്കാനുളള
ആലോചനയുണ്ടോ എന്നും
വ്യക്തമാക്കാമോ;
(ബി)
ഈ
സെലക്ഷന്
കമ്മിറ്റിയുടെ ഘടനയും
ഉത്തരവാദിത്തവും
എന്താണെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
സെലക്ഷന് കമ്മിറ്റി
അംഗങ്ങള്‍
ആരൊക്കെയാണെന്നും അവരെ
നിയമിക്കാനുളള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കാമോ;
(ഡി)
ഇത്തരത്തില്‍
സെലക്ഷന് കമ്മിറ്റി
മറ്റ് എയ്ഡഡ് സ്കൂള്‍
അദ്ധ്യാപകരെ
നിയമിക്കുന്നതിനും
രൂപീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
പട്ടാമ്പി
മണ്ഡലത്തിലെ ഹയര്‍സെക്കന്‍ഡറി
സീറ്റുകളിലെ കുറവ്
6027.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടാമ്പി
മണ്ഡലത്തില്‍ ഈ വര്‍ഷം
എസ്.എസ്.എല്‍.സി.
പാസ്സായി ഉന്നത
പഠനത്തിന് അര്‍ഹത നേടിയ
വിദ്യാര്‍ത്ഥികളുടെ
എണ്ണം എത്രയാണെന്ന്
വിശദമാക്കാമോ; ഈ
മണ്ഡലത്തിലെ
സ്കൂളുകളില്‍
ഹയര്‍സെക്കന്‍ഡറിയില്‍
എത്ര സീറ്റുകള്‍
ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
സീറ്റുകള്‍
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍
പരിഗണനയില്‍
ഉണ്ടോ;ഉണ്ടെങ്കില്‍
വിശദമാക്കാമോ?
സര്‍ക്കാര്‍/എയ്ഡഡ്
സ്കൂളുകളില്‍ ഉപരിപഠനം
6028.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2019
മാര്‍ച്ചിലെ
എസ്.എസ്.എല്‍.സി.
പരീക്ഷയില്‍ വിജയിച്ച
എല്ലാ കുട്ടികള്‍ക്കും
സര്‍ക്കാര്‍/എയ്ഡഡ്
സ്കൂളുകളില്‍
ഉപരിപഠനത്തിനുള്ള അവസരം
നല്കാന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
കായിക
അദ്ധ്യാപകരുടെ നിയമനം
6029.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മുഴുവന്‍
പൊതുവിദ്യാലയങ്ങളിലും
യു.പി, ഹെെസ്കൂള്,
ഹയര്‍ സെക്കന്ററി
സ്കൂള്‍ വിഭാഗങ്ങളില്‍
കായികാദ്ധ്യാപകരെ
നിയമിക്കുവാന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
യു.പി.
കായിക അദ്ധ്യാപക
തസ്തികാ നിര്‍ണ്ണയ
മാനദണ്ഡമായ 1:500
എന്നത് കാലോചിതമായി
പരിഷ്ക്കരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(സി)
അഞ്ച്
മുതല്‍ ഒന്‍പത് വരെ
ക്ലാസ്സുകളില്‍
പാഠപുസ്തകവും
പരീക്ഷയുമുള്ള
ആരോഗ്യ-കായിക
വിദ്യാഭ്യാസം
പഠിപ്പിക്കുവാന്‍ എല്ലാ
വിദ്യാലയങ്ങളിലും
കായികാദ്ധ്യാപകരെ
നിയമിക്കുമോ;
വ്യക്തമാക്കുമോ;
(ഡി)
ഹൈസ്കൂളുകളില്‍
ജോലി ചെയ്യുന്ന കായിക
അദ്ധ്യാപകരുടെ ശമ്പള
നിരക്ക് പ്രൈമറി
അദ്ധ്യാപകരുടേതിന്
തുല്യമായതിനാല്‍ ആയത്
കാലോചിതമായി
പരിഷ്ക്കരിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
ഐ.റ്റി.
അറ്റ് സ്ക്കൂള്
6030.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രീമെട്രിക്
തലത്തില്‍ പഠിക്കുന്ന
ഒ.ഇ.സി.
വിദ്യാര്‍ത്ഥികള്‍ക്ക്
ഐ.റ്റി. അറ്റ് സ്കൂള്‍
വഴി നല്കുന്ന
വിദ്യാഭ്യാസാനുകൂല്യം
ഇ-ഗ്രാന്‍സ്
സംവിധാനത്തിലേക്ക്
മാറ്റുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഈ
പുതിയ സംവിധാനത്തിന്റെ
മെച്ചമെന്താണ്; ഈ പുതിയ
പദ്ധതിയെകുറിച്ച്
വിദ്യാഭ്യാസ സ്ഥാപന
അധികൃതര്‍ക്ക് പരിശീലനം
സംഘടിപ്പിച്ചിട്ടുണ്ടോ;
വിവരിക്കാമോ?
സ്കൂള്‍
കുട്ടികള്‍ക്കിടയില്‍
ഇന്റര്‍നെറ്റ് ഉപയോഗം
6031.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂള്‍
കുട്ടികള്‍ക്കിടയില്‍
ഇന്റര്‍നെറ്റ് ഉപയോഗം
വര്‍ദ്ധിക്കുകയും
പൊതുവിദ്യാഭ്യാസം
ഹൈടെക് ആകുകയും
ചെയ്തതുമൂലം
ഉണ്ടായിട്ടുള്ള
പ്രത്യേക സാഹചര്യം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
സ്കൂള്‍
കുട്ടികളില്‍ സൈബര്‍
സുരക്ഷ
ഒരുക്കുന്നതിനുള്ള
മാര്‍ഗ്ഗ നിര്‍ദ്ദേശം
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ;
(സി)
സ്ഥാപന
മേധാവികള്‍ക്കും
അദ്ധ്യാപകര്‍ക്കും
രക്ഷിതാക്കള്‍ക്കും
പ്രത്യേകം
മാര്‍ഗ്ഗനിര്‍ദ്ദേശം
നല്കുവാന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
പാെതുവിദ്യാഭ്യാസ
വകുപ്പിനുകീഴിലുള്ള
എെ.സി.റ്റി.സെല്ലിന്റെ
പ്രവര്‍ത്തനം
6032.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാെതുവിദ്യാഭ്യാസ
വകുപ്പിനുകീഴിലുള്ള
എെ.സി.റ്റി. സെല്ലിന്റെ
പ്രവര്‍ത്തനം
ആരംഭിച്ചത് എന്നാണ്;
പ്രസ്തുത സെൽ
ആരംഭിച്ചത് മുതൽ ഇതിൽ
ജാേലി ചെയ്യുന്ന
ഉദ്യാേഗസ്ഥരുടെ
പേര്,ഒൗദ്യാേഗിക
മേൽവിലാസം,ഉദ്യാേഗസ്ഥരെ
നിയമിച്ചുകാെണ്ടുള്ള
സർക്കാർ ഉത്തരവിന്റെ
പകർപ്പ് എന്നിവ
ലഭ്യമാക്കുമാേ;
(ബി)
എെ.സി.റ്റി.സെൽ
മുഖേന കമ്മ്യൂണിറ്റി
ക്വാട്ടയിലേക്ക്
അഡ്മിഷന് നടത്തുന്നത്
എങ്ങനെയാണെന്ന്
വിശദമാക്കാമോ;
(സി)
കമ്മ്യൂണിറ്റി
ക്വാട്ടയിലെ പ്രവേശനം
അട്ടിമറിക്കപ്പെടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
ഉണ്ടെങ്കിൽ ഇതിനെതിരെ
എന്താെക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
2016-19 കാലയളവില്‍
ആലപ്പുഴ ജില്ലയിലെ
ഏതെങ്കിലും
സ്കൂളുകളില്‍
കമ്മ്യൂണിറ്റി
ക്വാട്ടയിൽ കൃത്രിമം
നടത്തി അഡ്മിഷന്
നടത്തിയതുമായി
ബന്ധപ്പെട്ട പരാതി
ലഭിച്ചിട്ടുണ്ടാേ;
ഉണ്ടെങ്കിൽ പ്രസ്തുത
പരാതിയുടെ
അടിസ്ഥാനത്തിൽ
എന്താെക്കെ നടപടികള്‍
സ്വീകരിച്ചു;
വിശദമാക്കുമാേ;
(ഇ)
പ്രസ്തുത
പരാതിയുമായി
ബന്ധപ്പെട്ട്
സര്ക്കാരിലാേ,ഡയറക്ടറേറ്റിലോ,
റീജിയണൽ
ഡയറക്ടറേറ്റിലോ,എെ.സി.റ്റി.സെല്ലിലാേ
നിലവിലുള്ള ഫയലിന്റെ
നമ്പറും നോട്ട്
ഫയലിന്റെയും കറന്റ്
ഫയലിന്റെയും
പകർപ്പുകളും
ലഭ്യമാക്കാമാേ?
പൊതുവിദ്യാലയങ്ങള്‍
ഡിജിറ്റലാക്കുന്നതിനുള്ള
പദ്ധതി
6033.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാലയങ്ങള്‍
മുഴുവന്‍
ഡിജിറ്റലാക്കുന്നതിനുള്ള
സംസ്ഥാന സര്‍ക്കാരിന്റെ
ഹൈടെക് പദ്ധതി ഏത്
ഘട്ടത്തിലാണ്;
(ബി)
എല്‍.പി.,
യു.പി. സ്കൂളുകളില്‍
കൂടി ഈ പദ്ധതി
വ്യാപിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഇതിനായി
അദ്ധ്യാപക പരിശീലനവും
സമഗ്ര വിഭവ പോര്‍ട്ടല്‍
എന്നിവ
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
(ഡി)
എല്‍.പി,
യു.പി സ്കൂളുകളില്‍
നല്കുന്ന
കമ്പ്യൂട്ടറുകളും
അനുബന്ധ ഉപകരണങ്ങളും
കേടുവന്നാല്‍
നന്നാക്കുന്നതിനുള്ള
സംവിധാനം എന്താണ്;
(ഇ)
ഈ
പദ്ധതിക്കായി എത്ര കോടി
രൂപ ഇതിനകം ചെലവഴിച്ചു
?
ആര്.എം.എസ്.എ.
പദ്ധതിയില്‍
പ്രവര്‍ത്തിക്കുന്ന
ഹൈസ്കൂളുകളുടെ ഭൗതിക സാഹചര്യം
6034.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
ആര്.എം.എസ്.എ.
പദ്ധതിയില്‍
പ്രവര്‍ത്തിക്കുന്ന
ഹൈസ്കൂളുകളുടെ ഭൗതിക
സാഹചര്യം
മെച്ചപ്പെടുത്തുന്നതിന്
നബാഡ് മുഖേന സാമ്പത്തിക
സഹായം
അനുവദിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതൊക്കെ
സ്കൂളുകള്‍ക്കാണ് ഫണ്ട്
അനുവദിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ഈ
പ്രവൃത്തികള്‍ ഏത്
ഏജന്‍സി മുഖേനയാണ്
നടപ്പിലാക്കുന്നത്;
(ഡി)
ഈ
ഏജന്‍സി മേല്‍
പ്രവൃത്തി ടെന്‍ണ്ടര്‍
ചെയ്ത്
നടപ്പിലാക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
സമഗ്ര
ശിക്ഷാ അഭിയാന് പദ്ധതി
6035.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എസ്.എസ്.എ.,
ആര്.എം.എസ്.എ.
പദ്ധതികളെ
സംയോജിപ്പിച്ചു കൊണ്ട്
വിദ്യാഭ്യാസ വകുപ്പ്
നടപ്പിലാക്കുന്ന സമഗ്ര
ശിക്ഷാ അഭിയാന്
പദ്ധതിയുടെ ഉദ്ദേശ്യ
ലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കുമോ;
(ബി)
ഈ
പദ്ധതി
നടപ്പാക്കുന്നതിനു
സംസ്ഥാന വിഹിതം,
കേന്ദ്ര വിഹിതം ഇവ
എത്രയാണ്; നടപ്പ്
സാമ്പത്തിക വര്‍ഷം എത്ര
കോടി രൂപയുടെ കേന്ദ്ര
സഹായമാണ് സര്‍ക്കാരിന്
ലഭ്യമായത്
വിശദമാക്കുമോ;
(സി)
നിലവിലുള്ള
പൊതു വിദ്യാഭ്യാസ
പദ്ധതികളില്‍ എന്തൊക്കെ
മാറ്റങ്ങളാണ് പുതിയ
പദ്ധതിയിലൂടെ
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത് എന്ന്
വെളിപ്പെടുത്തുമോ?
അരിമ്പ്ര
ഗവ. യു.പി.സ്കൂള്‍ കളിസ്ഥലം
ഭൂമി ഏറ്റെടുക്കല്‍
6036.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
മണ്ഡലത്തിലെ അരിമ്പ്ര
ഗവ. യു.പി.സ്കൂള്‍
കളിസ്ഥലത്തിനായി ഭൂമി
ഏറ്റെടുക്കല്‍
സംബന്ധിച്ച നടപടികള്‍
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
(ബി)
പൊതുവിദ്യാഭ്യാസ
വകുപ്പില്‍
പരിഗണനയിലുള്ള
എം1/198/18 നമ്പര്‍
ഫയലില്‍ നാളിതുവരെ
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ;
(സി)
ഫയല്‍
റവന്യൂവകുപ്പ്
കാണേണ്ടതുണ്ടോ;
എങ്കില്‍ റവന്യൂ
വകുപ്പിനു
അയക്കുന്നതിനുള്ള
കാലതാമസം എന്താണ്;
കാരണം വ്യക്തമാക്കാമോ;
(ഡി)
സ്ഥലമെടുപ്പ്
എത്രയും വേഗം
പൂര്‍ത്തീകരിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
ഇന്ത്യന്‍
റിപ്പബ്ലിക് മെമ്മോറിയല്‍
എല്‍.പി.സ്കൂളുമായി
ബന്ധപ്പെട്ട അപേക്ഷ
6037.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
നഗരസഭയിലെ ഇന്ത്യന്‍
റിപ്പബ്ലിക്
മെമ്മോറിയല്‍
എല്‍.പി.സ്കൂള്‍
(ഐ.ആർ.എം.എൽ.പി.എസ്. )
നഗരസഭയ്ക്ക്
പൂര്‍ണ്ണമായി
അധികാരപ്പെടുത്തി
നല്‍കുന്നത് സംബന്ധിച്ച
അപേക്ഷ സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
(ബി)
ഇതിനായി
നഗരസഭ സമര്‍പ്പിച്ച
അപേക്ഷയില്‍
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ?
ഇടക്കൊച്ചി
ഗവണ്മെന്റ് ഹൈസ്കൂൾ
നിർമ്മാണം
6038.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
വകുപ്പിന്റെ 03.08.2018
-ലെ 2975/2018 നമ്പർ
ഉത്തരവ് പ്രകാരം ഒരു
കോടി രൂപ അനുവദിച്ച
ഇടക്കൊച്ചി ഗവണ്മെന്റ്
ഹൈസ്കൂളിന്റെ
നിര്‍മ്മാണം
ആരംഭിക്കുന്നതില്‍
നേരിടുന്ന
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
നിര്‍മ്മാണം
എന്നത്തേയ്ക്ക്
ആരംഭിക്കുവാൻ
സാധിക്കുമെന്ന്
വ്യക്തമാക്കുമോ?
3
കോടി രൂപയുടെ പദ്ധതിയില്‍
നിറമരുതൂര്‍ ഗവ. യു.പി. എസ്
-നെ ഉള്‍പ്പെടുത്തുന്നതിന്
നടപടി
6039.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആയിരത്തില്‍
കൂടുതല്‍ കുട്ടികള്‍
പഠിയ്ക്കുന്ന
വിദ്യാലയങ്ങള്‍ക്കുള്ള
മൂന്ന്കോടി രൂപയുടെ
പദ്ധതിയില്‍ താനൂര്‍
സബ്ജില്ലയില്
ഉള്‍പ്പെട്ട ഗവ.
യു.പി.എസ്. നിറമരുതൂര്‍
(സ്കൂള്‍ കോഡ് -19699)
ഉള്‍പ്പെട്ടിട്ടില്ലെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കഴിഞ്ഞ
വര്‍ഷം
ബൈഫര്ക്കേഷനിലൂടെ
നിലവില്‍ വന്ന
നിറമരുതൂര്‍ ഗവ.
യു.പി.എസ്. നെ കൂടി ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
സ്ഥല
സൗകര്യത്തിലെ പരിമിതി
മൂലം
വീര്‍പ്പുമുട്ടുന്ന
പ്രസ്തുത
വിദ്യാലയത്തില്‍
ആവശ്യമായ ഭൗതിക
സൗകര്യങ്ങള്‍
ഒരുക്കുന്നതിനുള്ള
സത്വര നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
ലോവർ
പ്രൈമറി അദ്ധ്യാപകരാവാന്‍
ടി.ടി.സി.യോഗ്യത
6040.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബിരുദവും
ബി.എഡും ഉളളവര്‍ക്കും
ലോവർ പ്രൈമറി
അദ്ധ്യാപകരാവാന്‍
ടി.ടി.സി.യോഗ്യത
വേണമെന്ന് വ്യവസ്ഥ
ചെയ്തത് എന്നാണ് എന്ന്
വ്യക്തമാക്കാമോ;
(ബി)
ബി.എഡും
ടി.ടി.സി.യും
ട്രെയിനിങ് യോഗ്യതകള്‍
ആയതിനാലും ബിരുദം കൂടി
ഉളള അദ്ധ്യാപകർ ലോവര്‍
പ്രൈമറി ക്ലാസ്സുകളില്‍
പഠിപ്പിക്കുന്നത്
അദ്ധ്യാപനം
മെച്ചപ്പെടുത്താന്‍
ഉപകരിക്കുമെന്നതിനാലും
നിലവിലുളള വ്യവസ്ഥ
പുനപരിശോധിക്കുമോ;
(സി)
മുമ്പുണ്ടായിരുന്ന
വ്യവസ്ഥ പോലെ, ബിരുദവും
ബി.എഡും ഉളളവര്‍ക്ക്
ടി.ടി.സി. ഇല്ലെങ്കിലും
ലോവര്‍ പ്രൈമറി
അദ്ധ്യാപകരാവാന്‍
അനുവദിച്ചുകൊണ്ട്
ഉത്തരവ് ഇറക്കുവാൻ
നടപടി സ്വീകരിക്കുമോ?
എല്‍.പി.എസ്.
ടീച്ചര്‍ തസ്തികയിലെ
ഒഴിവുകള്‍
6041.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍ സര്‍ക്കാര്‍
സ്കൂളുകളില്‍
എല്‍.പി.എസ്. ടീച്ചര്‍
തസ്തികകളില്‍ നിലവില്‍
എത്ര സ്ഥിരം
ഒഴിവുകളുണ്ടെന്ന്
വ്യക്തമാക്കാമോ;
ഒഴിവുകളുടെ എണ്ണം
എ.ഇ.ഒ/ഡി.ഇ.ഒ. സബ്
ജില്ല തിരിച്ച്
നല്‍കാമോ;
(ബി)
പ്രസ്തുത
ഒഴിവുകളില്‍ പി.എസ്.സി.
യ്ക്ക് റിപ്പോര്‍ട്ട്
ചെയ്തവയുടെ എണ്ണം
എത്രയാണെന്ന്
വിശദമാക്കാമോ;
(സി)
2018-19
അദ്ധ്യയനവര്‍ഷം കൊല്ലം
ജില്ലയില്‍ എല്‍.പി.
സ്കൂളുകളില്‍ പുതിയതായി
സൃഷ്ടിച്ച അധിക
ഡിവിഷനുകള്‍
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
2019
വര്‍ഷം അദ്ധ്യാപകരുടെ
വിരമിക്കല്‍ മൂലവും
പ്രമോഷന് മൂലവും
ഉണ്ടാകുന്ന
എല്‍.പി.എസ്. ടീച്ചര്‍
തസ്തികയിലെ ഒഴിവുകള്‍
എത്രയാണെന്ന്
വ്യക്തമാക്കാമോ; ഈ
ഒഴിവുകള്‍ പി.എസ്.സി.
യ്ക്ക് റിപ്പോര്‍ട്ട്
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
എച്ച്.എസ്.എ.സോഷ്യല്‍
സ്റ്റഡീസ്
6042.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിൽ നിലവിലുള്ള
എച്ച്.എസ്.എ. (സോഷ്യല്‍
സ്റ്റഡീസ്) റാങ്ക്
ലിസ്റ്റില്‍ നിന്നും
ഇതുവരെ എത്ര ഒഴിവുകള്‍
പി.എസ്.സി. യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
റിപ്പോര്‍ട്ട്
ചെയ്യാനായി എത്ര
ഒഴിവുകള്‍
ബാക്കിയുണ്ട്;
വിശദമാക്കുമോ;
(ബി)
പാലക്കാട്
ജില്ലയിലെ എച്ച്.എസ്.എ.
സോഷ്യല്‍ സ്റ്റഡീസ്
(മലയാളം മീഡിയം) റാങ്ക്
ലിസ്റ്റില്‍ നിന്നും
കാലതാമസം കൂടാതെ നിയമനം
നടത്തുന്നതിന് നടപടി
സ്വീകരിയ്ക്കുമോ?
എച്ച്.എസ്.ടി.ഇംഗ്ലീഷ്
തസ്തികയിലെ ഒഴിവുകൾ
6043.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സർക്കാർ
സ്കൂളുകളിൽ
എച്ച്.എസ്.ടി.ഇംഗ്ലീഷ്
തസ്തികകളിൽ 1:40
അനുപാതത്തിൽ
താൽക്കാലികമായി
നിലനിർത്തിയിരുന്ന
അദ്ധ്യാപകരെ യഥാക്രമം
സ്ഥിരം ഒഴിവിലേക്ക്
പുനർവിന്യസിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
1:40
അനുപാതത്തിൽ
നിലനിർത്തിയിരുന്ന
അദ്ധ്യാപകരെ
പുനർവിന്യസിച്ചശേഷം
നിലവിൽ എത്ര
എച്ച്.എസ്.ടി. ഇംഗ്ലീഷ്
തസ്തികയിലെ ഒഴിവുകൾ
ഡി.ഡി.ഓഫീസിൽ
റിപ്പോർട്ട്
ചെയ്തിട്ടുണ്ട്;
20.06.2019 ന് മുൻപായി
പ്രസ്തുത ഒഴിവുകൾ
പി.എസ്.സി.യ്ക്ക്
റിപ്പോർട്ട്
ചെയ്യുന്നതിനുവേണ്ട
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ ?
അന്തര്‍
ജില്ല സ്ഥലം മാറ്റം
6044.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജി.ഓ.(പി)നം.
36/91 എന്ന സര്‍ക്കാര്‍
ഉത്തരവ് പ്രകാരം
ജില്ലാതല
നിയമനങ്ങളിലൂടെ
സര്‍ക്കാര്‍
സര്‍വീസില്‍ കയറിയ
ജീവനക്കാര്‍ക്ക്
അന്തര്‍ ജില്ല സ്ഥലം
മാറ്റം ഒരു വര്‍ഷം
ഉണ്ടാകുന്ന ഒഴിവിന്റെ
10% -നേ അര്‍ഹതയുള്ളൂ
എന്ന നിയമം മറ്റെല്ലാ
വകുപ്പിനും
ബാധകമായിരിക്കുമ്പാേള്
വിദ്യാഭ്യാസ വകുപ്പില്‍
മാത്രം 1992-മുതല്‍ 25
മുതല്‍ 35% വരെയാണ്
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
പ്രസ്തുത
വിഷയത്തില്‍ 2015-
മുതല്‍ നിരവധി
പരാതികള്‍ വിദ്യാഭ്യാസ
വകുപ്പില്‍ ലഭിക്കുകയും
അതിന് പ്രകാരം അന്തര്‍
ജില്ല സ്ഥലംമാറ്റം ഒരു
അവകാശമല്ലെന്നും
ആനുകൂല്യം
മാത്രമാണെന്നും
അടിയന്തര ഘട്ടത്തില്‍
മാത്രമേ അത്
ഉപയാേഗിക്കുവാന്
പാടുള്ളൂ എന്നും അത്
10% കഴിയാന്‍ പാടില്ല
എന്നും സര്‍ക്കാര്‍
തീരുമാനം
എടുത്തിട്ടുണ്ടാേ;
(സി)
പ്രസ്തുത
വിഷയത്തില്‍
എച്ച്.എസ്.ടി.
നിയമനവുമായി 2017
ജൂലെെയില്‍ കേരള
അഡ്മിനിസ്ട്രേറ്റീവ്
ട്രെെബ്യൂണല്‍
മുന്‍പാകെ സമര്‍പ്പിച്ച
OA(Ekm)1515/2017എന്ന
ഒ.എ. പ്രകാരം 2019 മെയ്
27-ന് നിലവില്‍ വന്ന
അന്തര്‍ജില്ല സ്ഥലം
മാറ്റം സ്റ്റേ
ചെയ്തുകാെണ്ടുളള
ഓര്‍ഡര്‍
നിലവില്‍വന്നതിനുശേഷം
അതിനെ
മറികടന്നുകാെണ്ടുള്ള
നിയമനങ്ങളും
അതിനെകുറിച്ച് വന്ന
പത്ര വാര്‍ത്തകളും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
വിശദമാക്കുമോ?
പ്രൈമറി
സ്കൂള്‍ പ്രധാന അദ്ധ്യാപകന്റെ
ചുമതലകള്‍
6045.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
മേഖലയിലെ പ്രൈമറി
സ്കൂള്‍
പ്രധാനാദ്ധ്യാപകന്റെ
ചുമതലകള്‍ നിലവില്‍
എന്തൊക്കെയാണെന്നറിയിക്കുമോ;
(ബി)
പ്രധാനാദ്ധ്യാപകന്റെ
ചുമതലകള്‍ക്ക് പുറമേ
ഒരു ക്ലാസിന്റെ
പ്രത്യേക ചുമതലയും
പ്രധാന അദ്ധ്യാപകനില്‍
നിക്ഷിപ്തമാണോ
എന്നറിയിക്കുമോ;
(സി)
പ്രധാനാദ്ധ്യാപകന്റെ
ചുമതലകള്‍ക്ക് പുറമേ
ഒരു ക്ലാസ്സിന്റെ
പ്രത്യേക ചുമതലയും
നല്‍കുന്നത് വഴി
താങ്ങാനാകാത്ത ജോലി
ഭാരം പ്രധാന
അദ്ധ്യാപകനുള്ളതായി
അദ്ധ്യാപക സംഘടനകള്‍
നിവേദനങ്ങള്‍
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
വിഷയം
പരിശോധിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
സർക്കാർ
അന്ധവിദ്യാലയങ്ങളിലെ ദിവസവേതന
ജീവനക്കാർ
6046.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സർക്കാർ
അന്ധവിദ്യാലയങ്ങളിൽ
ദിവസവേതനാടിസ്ഥാനത്തിൽ
ജോലി ചെയ്യുന്ന എത്ര
ജീവനക്കാരുണ്ട്;വിശദാംശങ്ങൾ
നൽകാമോ;
(ബി)
ഇത്തരം
വിദ്യാലയങ്ങളിൽ ഏതൊക്കെ
തസ്തികകളിലാണ്
ജീവനക്കാർ ജോലി
ചെയ്യുന്നത്;ഇവരുടെ
ജോലിയുടെ സ്വാഭാവം
വിശദമാക്കാമോ;ഇതുമായി
ബന്ധപ്പെട്ട സർക്കാർ
ഉത്തരവുകൾ
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
വിദ്യാലങ്ങളിലെ മെയിൽ
ഗൈഡ്,ഫീമെയിൽ ഗൈഡ്
എന്നീ തസ്തികകളുടെ
അടിസ്ഥാന യോഗ്യതകൾ
എന്തൊക്കെയാണ്;ഇവരുടെ
ജോലിയുടെ സ്വാഭാവം
എന്താണ്;ഇതുമായി
ബന്ധപ്പെട്ട സർക്കാർ
ഉത്തരവുകൾ
ലഭ്യമാക്കാമോ;
(ഡി)
ഇത്തരം സ്കൂളുകളിൽ
നിലവിലുള്ള ഒഴിവുകൾ
പി.എസ്.സി.ക്ക്
റിപ്പോർട്ട്
ചെയ്തിട്ടുണ്ടോ;പ്രസ്തുത
തസ്തികകളിലേക്ക്
സ്ഥിരനിയമനം
നടത്തുന്നതിനുവേണ്ട
നടപടികൾ സ്വീകരിക്കുമോ?
സ്പെഷ്യല്‍
സ്ക്കൂള് അദ്ധ്യാപകരുടെ സേവന
വേതന വ്യവസ്ഥകള്‍
6047.
ശ്രീ.ഷാഫി
പറമ്പില്‍
,,
പി.ടി. തോമസ്
,,
അന്‍വര്‍ സാദത്ത്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാനസിക
വെല്ലുവിളി നേരിടുന്ന
കുട്ടികളെ
പഠിപ്പിക്കുന്ന
സ്പെഷ്യല്‍ സ്ക്കൂള്
അദ്ധ്യാപകരുടെ സേവന
വേതന വ്യവസ്ഥകള്‍
പരിതാപകരമാണെന്ന വസ്തുത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
കഴിഞ്ഞ
യു.ഡി.എഫ്.
സര്‍ക്കാരിന്റെ കാലത്ത്
സ്പെഷ്യല്‍
സ്ക്കൂളുകള്‍ക്ക്
എയ്ഡഡ് പദവി
കൊടുക്കുന്നത്
പഠിക്കുന്നതിനായി
കമ്മീഷനെ
നിയമിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
കമ്മീഷന്റെ ശിപാര്‍ശ
പ്രകാരം 33 സ്പെഷ്യല്‍
സ്ക്കൂളുകള്‍ക്ക്
സര്‍ക്കാര്‍ എയ്ഡഡ്
പദവി നല്‍കിയിരുന്നോ;
അത് ഈ സര്‍ക്കാര്‍
റദ്ദാക്കിയിട്ടുണ്ടോ;
(ഡി)
സ്പെഷ്യല്‍
സ്ക്കൂളുകളില്‍
പഠിപ്പിക്കുന്ന
അദ്ധ്യാപകരെ
സംരക്ഷിച്ചുകൊണ്ട്
പ്രത്യേക പാക്കേജ്
നടപ്പിലാക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് അറിയിക്കുമോ?
ഉപജീവനബത്ത
നല്‍കിയില്ലെന്ന പരാതി
6048.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ നെടുമങ്ങാട്
സബ്ജില്ലയില്
ഉള്‍പ്പെട്ട ഇടനില
ഗവണ്മെന്റ്
യു.പി.എസ്-ലെ
അദ്ധ്യാപകനായിരുന്ന
ശ്രീ. രഞ്ജിത്ത് എം
ദാസിന് ഫെബ്രുവരി മാസം
മുതല്‍ നാളിതുവരെ
ഉപജീവനബത്ത നല്‍കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉപജീവനബത്തയ്ക്കായി
രഞ്ജിത്ത് എം. ദാസ്
ഡി.പി.ഐ. യില്‍ പരാതി
നല്കിയതിന്മേല്
(ഫയല്‍ നം.
എ6/5580/2019)
നാളിതുവരെ നടപടി
സ്വീകരിക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
(സി)
ഉപജീവനബത്ത
നല്‍കാത്ത
ഉദ്യോഗസ്ഥനെതിരെ
നിയമപരമായി നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ;
(ഡി)
രഞ്ജിത്ത്
എം.ദാസിന് മുടക്കം വന്ന
ഉപജീവനബത്ത
അടിയന്തരമായി
നല്കുവാനുള്ള
നിര്‍ദ്ദേശം
നല്‍കുമോയെന്ന്
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
അന്ധ വിദ്യാലയങ്ങളിലെ
വിജിലന്‍സ് അന്വേഷണം
നേരിടുന്ന ഹെഡ്
മാസ്റ്റര്‍മാര്‍
6049.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
അധീനതയിലുള്ള അന്ധ
വിദ്യാലയങ്ങളിലെ ഹെഡ്
മാസ്റ്റര്‍മാരില്‍
വിജിലന്‍സ് അന്വേഷണം
നേരിടുന്നവരുണ്ടോ;എങ്കില്‍
അവരുടെ പേരു വിവരവും
വിശദാംശങ്ങളും
വെളിപ്പെടുത്തുമോ;
(ബി)
വിജിലന്‍സ്
നല്കിയ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
ഇവര്‍ക്കെതിരെ
വകുപ്പുതല നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ആരോപണ
വിധേയരായ വിജിലന്‍സ്
അന്വേഷണം നേരിടുന്ന
ഹെഡ് മാസ്റ്റര്‍മാര്‍
അന്ധ വിദ്യാലയങ്ങളില്‍
ദിവസ
വേതനാടിസ്ഥാനത്തില്‍
നിയമനങ്ങള്‍
നടത്തുന്നുണ്ടോ;
വെളിപ്പെടുത്തുമോ?
പത്തനംതിട്ട
ജില്ലയിലെ
എച്ച്.എസ്.എ.(സാമൂഹ്യശാസ്ത്രം)
തസ്തികയിലെ ഒഴിവുകള്‍
6050.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലയിലെ
എച്ച്.എസ്.എ.(സാമൂഹ്യശാസ്ത്രം)
തസ്തികയുടെ പി.എസ്.സി.
റാങ്ക് ലിസ്റ്റില്‍
നിന്നും നിലവിലെ നിയമന
നില അറിയിക്കുമോ;
(ബി)
പ്രസ്തുത
തസ്തികയില്‍ നിന്നും
2019 മാര്‍ച്ചില്‍
പത്തനംതിട്ട ജില്ലയില്‍
നിന്നും എത്രപേര്‍
വിരമിച്ചു എന്ന വിവരം
അറിയിക്കാമോ;
(സി)
പ്രസ്തുത
തസ്തികയില്‍ നിന്നും
2020 മാര്‍ച്ചില്‍
പത്തനംതിട്ട ജില്ലയില്‍
നിന്നും
വിരമിക്കുന്നവരുടെ
എണ്ണം ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
തസ്തികയയ്ക്കായി
നിലവില്‍ പി.എസ്.സി.
ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ള
ഒഴിവുകളുടെ എണ്ണം
അറിയിക്കുമോ?
കുട്ടികളുടെ
എണ്ണത്തിനനുസരിച്ച് പുതുതായി
സൃഷ്ടിക്കപ്പെടുന്ന അദ്ധ്യാപക
തസ്തികകള്‍
6051.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുട്ടികളുടെ
എണ്ണത്തിനനുസരിച്ച്
എത്ര അദ്ധ്യാപക
തസ്തികകള്‍ പുതുതായി
സൃഷ്ടിക്കപ്പെടുന്നുണ്ട്;
വിശദാംശം നല്‍കുമോ;
(ബി)
വര്‍ഷാരംഭത്തില്‍
തന്നെ അദ്ധ്യാപക
ഒഴിവുകള്‍
നികത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
മലപ്പുറം
ജില്ലയില്‍ എത്ര
പ്രൈമറി അദ്ധ്യാപക
തസ്തികകള്‍
നികത്തിയെന്ന്
വെളിപ്പെടുത്തുമോ?
ഹെെസ്ക്കൂള്‍
അദ്ധ്യാപക തസ്തിക
6052.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹെെസ്ക്കൂള്‍
അദ്ധ്യാപക റാങ്ക്
ലിസ്റ്റ് നിലനില്‍ക്കേ
പ്രസ്തുത
തസ്തികയ്ക്കായി
രൂപപ്പെടുന്ന
ഒഴിവുകളിലേയ്ക്ക്
സംരക്ഷിത അദ്ധ്യാപകരെ
നിയമിക്കുവാനോ
നിയമിക്കാതിരിക്കുവാനോ
എന്തെങ്കിലും
സര്‍ക്കാര്‍
ഉത്തരവുകളോ
സര്‍ക്കുലറുകളോ
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവയുടെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
സെറ്റ്
യോഗ്യത നേടിയ
വ്യക്തിയ്ക്ക്
എല്‍.പി.,യു.പി.,ഹൈസ്കൂള്‍
എന്നിവിടങ്ങളില്‍
പഠിപ്പിക്കുന്നതിന്
കെ-ടെറ്റ് യോഗ്യത
നേടണമോ;
വിശദമാക്കാമോ;
(സി)
സെറ്റ്
യോഗ്യത നേടിയ
യു.പി.സ്കൂള്‍
അദ്ധ്യാപകർ,
എച്ച്.എസ്.എ.
അദ്ധ്യാപകർ
എന്നിവര്‍ക്ക് തസ്തിക
മാറ്റം വഴി
എച്ച്.എസ്.എസ്.ടി.-ക്ക്
അപേക്ഷിക്കാമോ; തസ്തിക
മാറ്റം വഴി നടത്തുന്ന
എച്ച്.എസ്.എസ്.ടി
നിയമനത്തിലെ റേഷ്യോ
തരംതിരിച്ച്
വ്യക്തമാക്കാമോ?
അന്ധവിദ്യാലയങ്ങളിലെ
വിജിലന്‍സ് അന്വേഷണം
നേരിടുന്ന ഹെഡ്
മാസ്റ്റര്‍മാര്‍
6053.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സര്‍ക്കാര്‍
അന്ധവിദ്യാലയങ്ങളിലെ
ഹെഡ് മാസ്റ്റര്‍മാരില്‍
വിജിലന്‍സ് അന്വേഷണം
നേരിടുന്ന
എത്രപേരുണ്ട്; ഇവരുടെ
വിശദമായ വിവരങ്ങള്‍
ലഭ്യമാക്കാമോ; ഇതില്‍
എത്രപേര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ട്;
കുറ്റക്കാരാണെന്ന്
വിജിലന്‍സ്
കണ്ടെത്തിയിട്ടള്ള ഹെഡ്
മാസ്റ്റര്‍മാരെ
സസ്പെന്‍ഡ് ചെയ്യുകയോ
പ്രസ്തുത തസ്തികയില്‍
തരംതാഴ്ത്തുകയോ
ചെയ്യുന്നതിനുള്ള നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
എയ്ഡഡ്
സ്കൂള്‍ അദ്ധ്യാപക നിയമനം
6054.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എയ്ഡഡ് സ്കൂള്‍
മാനേജര്‍മാരുടെ അധികാരം
ഭാഗികമായി
പുന:സ്ഥാപിച്ച്
ഉത്തരവായിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പുതിയ
ഉത്തരവ് പ്രകാരം
അദ്ധ്യാപക ബാങ്കില്‍
നിന്ന് അദ്ധ്യാപകരെ
നിയമിക്കുന്ന തീയതി
മുതല്‍ മാത്രമേ സ്കൂള്‍
മാനേജര്‍മാര്‍
നടത്തുന്ന നിയമനത്തിന്
അംഗീകാരം
ലഭിക്കുകയുള്ളൂവെന്ന്
വ്യക്തത
വരുത്തിയിട്ടുണ്ടോ;
(സി)
2016
ജനുവരി 29 മുതലുളള അധിക
തസ്തികയിലെ അദ്ധ്യാപക
നിയമനം
എപ്രകാരമായിരിക്കണമെന്നാണ്
നിഷ്ക്കര്‍ഷിച്ചിട്ടുളളത്;
വ്യക്തമാക്കുമോ?
ഇടുക്കി
ജില്ലയില്‍ യു.പി.എസ്.ടി.
(മലയാളം മീഡിയം) തസ്തിക
6055.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയില്‍
യു.പി.എസ്.ടി. (മലയാളം
മീഡിയം) എത്ര
തസ്തികകളാണ്
നിലവിലുള്ളത്;
(ബി)
നിലവില്‍
എത്ര വേക്കന്‍സികളാണ്
പ്രസ്തുത തസ്തികയില്‍
നിലവിലുള്ളത്; ആയതില്‍
എത്ര എണ്ണം
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
കരാഞ്ചിറ
സെന്റ് ജോര്‍ജസ്
സി.യു.പി.സ്കൂളിലെ
അദ്ധ്യാപികയുടെ നിയമനാംഗീകാരം
6056.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ കരാഞ്ചിറ
സെന്റ് ജോര്‍ജസ്
സി.യു.പി.സ്കൂളിലെ
അധ്യാപിക ശ്രീമതി സൗമ്യ
റ്റി.ഐ.-യുടെ
നിയമനവുമായി
ബന്ധപ്പെട്ട്
ഡി.പി.ഐ.യിലെ എഫ് 2
സെക്ഷനിലുള്ള 90172
നമ്പർ ഫയലിന്റെ
ഇപ്പോഴത്തെ അവസ്ഥ
എന്താണെന്ന്
അറിയിക്കാമോ;
(ബി)
ടിയാളുടെ
നിയമനാംഗീകാരവുമായി
ബന്ധപ്പെട്ട അപേക്ഷ
എന്നാണ് ഡി.പി.ഐ.യില്‍
ലഭിച്ചത്;
(സി)
പ്രസ്തുത
ഫയലില്‍ തീര്‍പ്പു
കല്പിക്കുന്നതിന്
നിലവില്‍ എന്തെങ്കിലും
തടസ്സമുണ്ടോ;വ്യക്തമാക്കുമോ;
(ഡി)
ടി
അധ്യാപികയ്ക്ക് എന്ന്
നിയമനാംഗീകാരം നല്കാൻ
കഴിയുമെന്ന്
അറിയിക്കുമോ?
വൊക്കേഷണല്‍
ഇന്‍സ്ട്രക്ടര്‍ ഇന്‍
അഗ്രികള്‍ച്ചര്‍ തസ്തികയില്‍
നിയമനം
6057.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.വിജ്ഞാപനം
ചെയ്ത് എഴുത്ത്
പരീക്ഷയും
കൂടിക്കാഴ്ചയും
പൂര്‍ത്തീകരിച്ച
വൊക്കേഷണല്‍
ഇന്‍സ്ട്രക്ടര്‍ ഇന്‍
അഗ്രികള്‍ച്ചര്‍
തസ്തികയില്‍ നിയമനം
നടക്കാന്‍
സാധ്യതയുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
വൊക്കേഷണല്‍
ഇന്‍സ്ട്രക്ടര്‍ ഇന്‍
അഗ്രികള്‍ച്ചര്‍
തസ്തികയില്‍
സംസ്ഥാനത്ത് നിലവില്‍
ഒഴിവുകള്‍ ഉണ്ടോ;
ഉണ്ടെങ്കില്‍ ജില്ല
തിരിച്ച് വിശദാംശങ്ങള്‍
നല്‍കുമോ?
ഹയര്‍സെക്കന്ററി
സ്കൂൾ അദ്ധ്യാപകരുടെ പോസ്റ്റ്
ക്രിയേഷന്
6058.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014-15,
2015-16 വര്‍ഷങ്ങളില്‍
അനുവദിച്ച
ഹയര്‍സെക്കന്ററി
സ്കൂളുകളിലെ
അധ്യാപകരുടെ പോസ്റ്റ്
ക്രിയേഷന് സംബന്ധിച്ച്
ഇറക്കിയിരിക്കുന്ന
ഉത്തരവിലെ അവ്യക്തത
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
ഇതുസംബന്ധിച്ച്
വിവിധ അദ്ധ്യാപകർ
നല്കിയ പരാതികളില്‍
സര്‍ക്കാര്‍ ആവശ്യമായ
പരിശോധന
നടത്തിയിട്ടുണ്ടോ;
വിശദവിവരങ്ങള്‍
വെളിപ്പെടുത്താമോ?
എല്‍.പി.സ്കൂള്‍
ടീച്ചര്‍ തസ്തിക
6059.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാെല്ലം
ജില്ലയില്‍ സര്‍ക്കാര്‍
സ്കൂളുകളില്‍
എല്‍.പി.സ്കൂള്‍
ടീച്ചര്‍ തസ്തികയില്‍
നിലവില്‍ എത്ര
ഒഴിവുകള്‍ ഉണ്ടെന്ന്
അറിയിക്കുമാേ;
(ബി)
പ്രസ്തുത
ഒഴിവുകളില്‍ പി.എസ്.സി.
ക്ക് റിപ്പാേര്‍ട്ട്
ചെയ്ത ഒഴിവുകള്‍
എത്രയെന്ന്
വ്യക്തമാക്കുമാേ;
(സി)
ഈ
ജില്ലയില്‍ 2018-19
വര്‍ഷം എല്‍.പി.
സ്കൂളുകളില്‍ എത്ര അധിക
ഡിവിഷനുകള്‍
ഉണ്ടായിട്ടുണ്ട്
എന്നറിയിക്കുമാേ;
(ഡി)
2019ല്‍
അധ്യാപകരുടെ
വിരമിക്കല്‍,
പ്രമാേഷന് എന്നിവ
മുഖേന ഉണ്ടാകുന്ന
ഒഴിവുകള്‍ പി.എസ്.സി.
ക്ക് റിപ്പാേര്‍ട്ട്
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമാേ?
തൃശ്ശൂര്‍
ജില്ലയിലെ യു.പി.എസ്.എ.
തസ്തികയിലെ നിയമനങ്ങള്‍
6060.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ സര്‍ക്കാര്‍
യു.പി. സ്കൂളുകളില്‍
നിലവില്‍ എത്ര
യു.പി.എസ്.എ.
തസ്തികകളാണുള്ളത്;
ഇതില്‍ എത്ര തസ്തികയിലെ
ഒഴിവുകള്‍ വിദ്യാഭ്യാസ
ഡെപ്യൂട്ടി
ഡയറക്ടര്‍ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
വിദ്യാഭ്യാസ ഡെപ്യൂട്ടി
ഡയറക്ടര്‍ എത്ര
ഒഴിവുകളാണ്
പി.എസ്.സി-യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളത്;
വ്യക്തമാക്കുമോ;
(ബി)
2019-20ലെ
സ്റ്റാഫ് ഫിക്സേഷന്
പ്രകാരമുള്ള ഒഴിവുകള്‍
ഉള്‍പ്പെടെ ആകെ എത്ര
ഒഴിവുകളാണ് പ്രസ്തുത
ജില്ലയിലെ സര്‍ക്കാര്‍
സ്കൂളുകളില്‍
യു.പി.എസ്.എ.
തസ്തികയില്‍ ഈ അദ്ധ്യയന
വര്‍ഷം
പ്രതീക്ഷിക്കുന്നത്;
അറിയിക്കുമോ;
(സി)
ഈ
ജില്ലയിലെ യു.പി.എസ്.എ.
തസ്തികയില്‍
05.01.2019-ന്
പി.എസ്.സി. റാങ്ക്
ലിസ്റ്റ് നിലവില്‍
വന്നതിന് ശേഷം ദിവസ
വേതന നിരക്കില്‍
ജീവനക്കാര്‍ പ്രസ്തുത
തസ്തികയില്‍ ജോലിയില്‍
തുടരുന്ന സാഹചര്യം
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ നിലവില്‍
എത്ര ലീവ്
വേക്കന്‍സിയിലാണ്
ജീവനക്കാര്‍ ഇപ്പോഴും
തുടരുന്നത്;
വ്യക്തമാക്കുമോ;
(ഡി)
ലീവ്
വേക്കന്‍സി വഴി
സംജാതമായ ഒഴിവുകള്‍
പി.എസ്.സി-യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ; ഈ
ഒഴിവുകളില്‍ നടത്തിയ
ദിവസ വേതന നിയമനം
ഒഴിവാക്കി പകരം
നിലവിലുള്ള പി.എസ്.സി.
റാങ്ക് ലിസ്റ്റില്‍
നിന്നും അടിയന്തരമായി
നിയമനം നടത്താന്‍ നടപടി
സ്വീകരിയ്ക്കുമോ;
(ഇ)
നിലവില്‍
തൃശ്ശൂര്‍ ജില്ലയില്‍
സര്‍ക്കാര്‍
യു.പി.എസ്.എ.
തസ്തികയിലുള്ള എത്ര
പേര്‍ക്ക്
സ്ഥാനക്കയറ്റം
ലഭിച്ചിട്ടുണ്ട്;
പ്രസ്തുത തസ്തികയില്‍
സംരക്ഷിത അദ്ധ്യാപകരും
പി.ഡി. അദ്ധ്യാപകരും
എത്ര പേര്
വീതമാണുള്ളത് എന്ന്
അറിയിക്കുമോ?
കാസര്‍ഗാേഡ്
ജില്ലയില്‍ വിദ്യാഭ്യാസ
വകുപ്പിന് കീഴില്‍ വിവിധ
തസ്തികയിലെ ഒഴിവുകള്‍
6061.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗാേഡ്
ജില്ലയില്‍ വിദ്യാഭ്യാസ
വകുപ്പിന് കീഴില്‍
വിവിധ തസ്തികകളിലായി
എത്ര ഒഴിവുകള്‍
നിലവിലുണ്ടെന്ന് തസ്തിക
തിരിച്ച്
വ്യക്തമാക്കാമാേ;
(ബി)
പ്രസ്തുത
ഒഴിവുകള്‍ നികത്താനായി
ടി ഒഴിവുകള്‍ പി.എസ്.സി
യ്ക്ക് റിപ്പാേര്‍ട്ട്
ചെയ്തിട്ടുണ്ടാേ;
ഉണ്ടെങ്കില്‍
എപ്പാേഴാണ് പ്രസ്തുത
ഒഴിവുകള്‍
റിപ്പാേര്‍ട്ട്
ചെയ്തതെന്ന് തസ്തിക
തിരിച്ച്
വ്യക്തമാക്കാമാേ?
തിരുവനന്തപുരം
ജില്ലയിലെ ഫിസിക്കൽ
എഡ്യൂക്കേഷൻ ടീച്ചർ നിയമനം
6062.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ ഹൈസ്കൂൾ
ഫിസിക്കൽ എഡ്യൂക്കേഷൻ
ടീച്ചർ തസ്തികയിലേക്ക്
നിലവിലുള്ള
പി.എസ്.സി.റാങ്ക്
ലിസ്റ്റിൽ നിന്നും
നിയമനങ്ങൾ
നടത്തിയിട്ടുണ്ടോ; ഈ
തസ്തികയിലെ എത്ര
ഒഴിവുകൾ നിലവിൽ
റിപ്പോർട്ട്
ചെയ്തിട്ടുണ്ട്;
വ്യക്തമാക്കാമോ;
(ബി)
ഇതിലെ
എത്ര ഒഴിവുകൾ അന്തർ
ജില്ലാ സ്ഥലമാറ്റത്തിന്
വേണ്ടി
നീക്കിവെച്ചിട്ടുണ്ട്;
ആയതിന്റെ അനുപാതം
എത്രയാണ്;
(സി)
പുതിയ
തസ്തികകൾ
സൃഷ്ടിക്കുന്നതിന്
എന്തെങ്കിലും നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ?
അഞ്ചുകുടി
ബദല്‍ സ്കൂളിനെ എൽ.പി.സ്കൂള്‍
ആയി ഉയർത്തുന്നതിനുള്ള
നടപടികൾ
6063.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
നിയോജകമണ്ഡലത്തിലെ
കുട്ടമ്പുഴ
പഞ്ചായത്തില്‍
അഞ്ചുകുടി ആദിവാസി
കോളനിയില്‍
പ്രവര്‍ത്തിക്കുന്ന
അഞ്ചുകുടി ബദല്‍
സ്കൂള്‍ (എം.ജി.എൽ.സി.)
എൽ.പി.സ്കൂള്‍ ആയി
ഉയര്‍ത്തുന്നതിനായി
എസ്.എസ്.എ. മുഖേന
സമര്‍പ്പിച്ചിട്ടുള്ള
പ്രൊപ്പോസല്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രൊപ്പോസലില്‍
സ്വീകരിച്ച
തീരുമാനങ്ങള്‍
വിശദമാക്കാമോ;
(സി)
ആദിവാസിഗോത്ര
മേഖലകളിലെ കുട്ടികളുടെ
വിദ്യാഭ്യാസം
ശാക്തീകരിക്കുന്നതിന്റെ
ഭാഗമായി ഒരേക്കറില്‍
അധികം സ്ഥലസൗകര്യമുള്ള
അഞ്ചുകുടി ബദല്‍
സ്കൂള്‍ എൽ.പി.സ്കൂള്‍
ആയി
ഉയര്‍ത്തുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
അണ്
എയ്ഡഡ് സ്കൂളുകളിലെ തൊഴില്‍
ചൂഷണം
6064.
ശ്രീ.സി.മമ്മൂട്ടി
,,
കെ.എന്‍.എ ഖാദര്‍
,,
പി.കെ.ബഷീര്‍
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അണ്
എയ്ഡഡ് സ്കൂളുകളില്‍
തൊഴില്‍ ചൂഷണം
നടക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അദ്ധ്യാപക
അനദ്ധ്യാപകരുടെ വേതന
വ്യവസ്ഥകള്‍
നിശ്ചയിക്കുന്നതിന്
എന്തെല്ലാം സംവിധാനം
ഏര്‍പ്പെടുത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ;
(സി)
വേതനം
ബാങ്കുവഴി വിതരണം
ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
ഇതു
സംബന്ധിച്ച് നിയമ
നിര്‍മ്മാണം
നടത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
പുതിയ
സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ.
സ്ക്കൂളുകള്‍ക്ക് അനുമതി
6065.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ സി.ബി.എസ്.ഇ.,
ഐ.സി.എസ്.ഇ.
സ്ക്കൂളുകള്‍ക്ക്
അനുമതി നല്‍കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
സ്ക്കൂളുകള്‍ക്ക്
നിരാക്ഷേപ പത്രം
നല്‍കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്താണെന്ന്
അറിയിക്കുമോ;
(സി)
പുതിയ
അണ് എയ്ഡഡ്
സ്ക്കൂളുകള്‍ക്ക്
അനുമതി നല്‍കില്ലായെന്ന
നയം തിരുത്തുവാനുണ്ടായ
സാഹചര്യമെന്താണെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
സി.ബി.എസ്.ഇ.,
ഐ.സി.എസ്.ഇ.
സ്ക്കൂളുകളിലെ
അദ്ധ്യാപകര്‍ക്ക്
സര്‍ക്കാര്‍
സര്‍വ്വീസിലെ
അദ്ധ്യാപകരുടേതിനു
തുല്യമായ ശമ്പളം
നല്‍കണമെന്ന നിബന്ധന
നിരാക്ഷേപ പത്രം
നല്കുന്ന വേളയില്‍
ഉള്‍ക്കൊള്ളിക്കുവാന്‍
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
സി.ബി.എസ്.ഇ , ഐ.സി.എസ്.ഇ
സ്കൂളുകള്‍
6066.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
സി.ബി.എസ്.ഇ ,
ഐ.സി.എസ്.ഇ തുടങ്ങിയ
സ്കൂളുകളിലെ
അക്കാഡമിക്,
അണ്അക്കാഡമിക്
കാര്യങ്ങളില്‍
വിദ്യാഭ്യാസ വകുപ്പിലെ
ഉദ്യോഗസ്ഥര്‍ പരിശോധന
നടത്താറുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഇത്തരം
സ്കൂളുകളില്‍
പൊതുവിദ്യാഭ്യാസ
വകുപ്പ്
സംഘടിപ്പിക്കുന്ന
പരിപാടികളും പദ്ധതികളും
നടപ്പിലാക്കാറുണ്ടോ;
(സി)
സി.ബി.എസ്.ഇ
, ഐ.സി.എസ്.ഇ
സ്കൂളുകളെകുറിച്ച് 2018
ജനുവരി മുതല്‍
നാളിതുവരെ ലഭിച്ച
പരാതികള്‍ എത്ര; ഇതില്‍
എത്ര പരാതികള്‍
ഡി.ഇ.ഒ/ഡി.ഡി(ഇ)
പരിശോധനകള്‍
നടത്തിയിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ഡി)
പരിശോധനയില്‍
കണ്ടെത്തിയ വസ്തുതകള്‍
സര്‍ക്കാരും
ഡി.പി.ഐ.യും
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)
സംസ്ഥാനത്ത്
സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ
സ്കൂളുകളിലെ
അക്കാഡമിക്, അണ്
അക്കാഡമിക്, ഭരണപരം
തുടങ്ങിയ
കാര്യങ്ങളെക്കുറിച്ച്
വകുപ്പിന് ലഭിച്ച
പരാതികള്‍ എത്ര;
ഏതെല്ലാം
സ്കൂളുകളെകുറിച്ചാണ്
പരാതികള്‍ ലഭിച്ചത്;
ഇതില്‍ വകുപ്പ്
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
(എഫ്)
സംസ്ഥാനത്ത്
സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ/ഇന്റര്‍നാഷണല്‍
വിഭാഗത്തില്‍ എത്ര
സ്കൂളുകള്‍ക്ക് കേന്ദ്ര
സര്‍ക്കാരിന്റെ
അംഗീകാരം
ലഭിച്ചിട്ടുണ്ട്;
ജില്ലതിരിച്ച്
ലഭ്യമാക്കുമോ; അംഗീകാരം
ഇല്ലാത്ത എത്ര
സ്കൂളുകള്‍ ഉണ്ട്; ഇത്
സംബന്ധിച്ച് വ്യക്തമായ
വിവരം ലഭ്യമാക്കുമോ?
ഓരോ
നിയോജകമണ്ഡലത്തിലും ഒരു
നീന്തൽ കുളം
6067.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വിദ്യാര്‍ത്ഥികള്‍ക്ക്
നീന്തല്‍
പരിശീലനത്തിനായി ഓരോ
നിയോജകമണ്ഡലത്തിലും ഒരു
സ്വിമ്മിംഗ് പൂള്
സ്ഥാപിക്കുന്ന
പദ്ധതിയുടെ ഭാഗമായി
സ്വിമ്മിംഗ് പൂള്
നിര്‍ദ്ദേശിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
വിശദമാക്കുമോ?
ഖാദര്‍
കമ്മിറ്റി റിപ്പോര്‍ട്ടിലെ
ശിപാര്‍ശകള്‍
6068.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
റോജി എം. ജോണ്‍
,,
വി.ടി.ബല്‍റാം
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്‍.പി. സ്ക്കൂള്
മുതല്‍ ഹൈസ്ക്കൂള്
വരെയുളള സ്ക്കൂള്
വിദ്യാഭ്യാസത്തിന്റെ
നാനാവശങ്ങള്‍
പരിശോധിച്ച്
ഗുണമേന്മയുളള
വിദ്യാഭ്യാസം
ഉറപ്പാക്കുന്നതിന്
ആവശ്യമായ
നിര്‍ദ്ദേശങ്ങള്‍
ഖാദര്‍ കമ്മിറ്റി
റിപ്പോര്‍ട്ടില്‍
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
റിപ്പോര്‍ട്ട്
നടപ്പിലാക്കുന്നത് കേരള
ഹൈക്കോടതി സ്റ്റേ
ചെയ്തിട്ടുണ്ടോ;
(സി)
എങ്കില്‍
ഈ വര്‍ഷം
നടപ്പിലാക്കുവാന്‍
തീരുമാനിച്ചിരുന്ന
പരിഷ്ക്കരണ പരിപാടികള്‍
ഉപേക്ഷിക്കേണ്ട
സാഹചര്യമുണ്ടായിട്ടുണ്ടോ;
(ഡി)
പ്രസ്തുത
റിപ്പോര്‍ട്ട്
നടപ്പിലാക്കുന്നതിനുമുമ്പ്
സംസ്ഥാനത്തെ പ്രധാന
രാഷ്ട്രീയ കക്ഷികളുമായി
ചര്‍ച്ച
നടത്തിയിട്ടുണ്ടോ;
വിദ്യാഭ്യാസ രംഗത്ത്
ദൂരവ്യാപകമായ
പ്രത്യാഘാതം
ഉണ്ടാക്കുന്ന
ശിപാര്‍ശകള്‍ അടങ്ങുന്ന
ഈ റിപ്പോര്‍ട്ട്
വേണ്ടത്ര ചര്‍ച്ച
നടത്താതെ ധൃതി പിടിച്ച്
നടപ്പിലാക്കുവാന്‍
തീരുമാനിച്ചതിന്‍െറ
കാരണമെന്താണ്;
വ്യക്തമാക്കുമോ?
സ്ക്കൂള്
വിദ്യാര്‍ത്ഥികള്‍ക്ക് കോളേജ്
ലാബുകളില്‍ പരീക്ഷണം
നടത്തുവാന്‍ അനുമതി
6069.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശാസ്ത്ര
വിഷയങ്ങളിലെ പ്രതിഭകളായ
സ്ക്കൂള്
വിദ്യാര്‍ത്ഥികള്‍ക്ക്
കോളേജ് ലാബുകളില്‍
പരീക്ഷണം നടത്തുവാന്‍
അനുമതി
നല്‍കിയിട്ടുണ്ടോ;
(ബി)
ഇതിനായുള്ള
കുട്ടികളെ എപ്രകാരമാണ്
തെരഞ്ഞെടുക്കുവാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ;
(സി)
മികച്ച
പ്രോജക്ടുകള്‍ ദേശീയ
തലത്തില്‍
അവതരിപ്പിച്ച്
പ്രസിദ്ധീകരിക്കുവാന്‍
കുട്ടികള്‍ക്ക് അവസരം
ലഭിക്കുന്നതിനുള്ള
സാഹചര്യം
ഒരുക്കിയിട്ടുണ്ടോ;വിശദമാക്കുമോ?
ഹില്‍ട്രാക്റ്റ്
അലവന്‍സ്
6070.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദുര്‍ഘട
പ്രദേശങ്ങളില്‍/ഹില്‍
ഏരിയകളില്‍ ജാേലി
ചെയ്ത് വരുന്ന
അദ്ധ്യാപകർക്ക് ഹില്‍
ട്രാക്റ്റ് അലവന്‍സ്
നല്‍കുന്നുണ്ടാേ;
വ്യക്തമാക്കുമാേ;
(ബി)
ഏതെല്ലാം
സ്ഥലങ്ങളെയാണ്
വിദ്യാഭ്യാസ വകുപ്പ്
ദുര്‍ഘട മേഖല/ഹില്‍
ഏരിയ എന്നിങ്ങനെ
തരംതിരിച്ചിട്ടുള്ളത്
ജില്ല തിരിച്ച്
വിശദാംശം നല്കുമാേ;
(സി)
ഇത്തരത്തില്‍
തരംതിരിച്ചിട്ടുള്ള
മേഖലകളില്‍ ജാേലി
ചെയ്ത് വരുന്ന
അദ്ധ്യാപകർക്ക്
ഹില്‍ട്രാക്റ്റ്
അലവന്‍സ് നല്കി
വരുന്നുണ്ടാേ;
വിശദമാക്കുമാേ;
(ഡി)
മലപ്പുറം
ജില്ലയില്‍ ദുര്‍ഘട
മേഖല/ഹില്‍ ഏരിയ എന്ന്
തരംതിരിച്ച പ്രദേശത്ത്
ജാേലി ചെയ്യുന്ന
അദ്ധ്യാപകർക്ക്
നിലവില്‍
ഹില്‍ട്രാക്റ്റ്
അലവന്‍സ് നല്‍കുന്നില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ഇ)
എങ്കില്‍
ഇവര്‍ക്ക് കൂടി
പ്രസ്തുത അലവന്‍സ്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമാേ?
സാക്ഷരതാ
മിഷന്
6071.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സാക്ഷരതാ മിഷന്
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തെല്ലാമാണ്;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
മിഷന് ആലപ്പുഴ,
പത്തനംതിട്ട, കോട്ടയം
ജില്ലകളില്‍
നടപ്പിലാക്കിയ
പദ്ധതികളുടെ
വിശദവിവരങ്ങള്‍
ലഭ്യമാക്കാമോ;
(സി)
സാക്ഷരതാ
മിഷനിലെ ഹെഡ്
ക്വാര്‍ട്ടേഴ്സ്
ഓഫീസിന്റെയും ജില്ലാ
ഓഫീസുകളുടെയും അഡ്രസ്സ്
ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
ഓഫീസുകളില്‍ ജോലി
ചെയ്യുന്ന
ഉദ്യോഗസ്ഥരുടെ എണ്ണവും
ഔദ്യോഗിക മേല്‍വിലാസവും
അറിയിക്കുമോ?
സാക്ഷരതാ
മിഷന് ജില്ലാ പ്രേരക് തസ്തിക
6072.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാക്ഷരതാ
മിഷന് ജില്ലാ പ്രേരക്
തസ്തികക്ക് പകരം ജില്ലാ
പ്രോജക്ട്
കോ-ഓര്‍ഡിനേറ്റര്‍
എന്ന തസ്തിക
സൃഷ്ടിച്ചിട്ടുണ്ടോ;
(ബി)
സാക്ഷരതാ
മിഷന് ജില്ലാ പ്രേരക്
തസ്തികക്ക് പകരം ജില്ലാ
പ്രോജക്ട്
കോ-ഓര്‍ഡിനേറ്റര്‍
എന്ന തസ്തിക
സൃഷ്ടിച്ചതിലൂടെ
ലക്ഷക്കണക്കിന് രൂപ
അധിക
ബാധ്യതവന്നുവെന്നതു
സംബന്ധിച്ച്
എന്തെങ്കിലും
അന്വേക്ഷണം
നടത്തിയിട്ടുണ്ടോ;
അന്വേക്ഷണത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?