വിദേശ
കപ്പലുകളുടെ നിരോധിത
മത്സ്യബന്ധനം
6144.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ട്രോളിംഗ്
നിരോധനം നിലവില്‍
വന്നതോടെ കടലില്‍ വിദേശ
മത്സ്യബന്ധനക്കപ്പലുകള്‍
മത്സ്യക്കൊയ്ത്ത്
ആരംഭിച്ചതായ
റിപ്പോര്‍ട്ടുകള്‍
പരിശോധിക്കുകയുണ്ടായോ;
(ബി)
നിരവധി
വിദേശക്കപ്പലുകള്‍ 12
നോട്ടിക്കല്‍
മൈലിനപ്പുറത്തുള്ള
ഭാഗങ്ങളില്‍
മത്സ്യബന്ധനം
നടത്തുന്നുണ്ടെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
മത്സ്യങ്ങളുടെ
പ്രജനനകാലത്തുള്ള
പ്രസ്തുത
നിരോധിതമത്സ്യബന്ധനം
സാമ്പത്തികനഷ്ടത്തിനു
പുറമേ വിലപ്പെട്ട
മത്സ്യസമ്പത്ത്
നശിക്കുവാനും
ഇടവരുത്തുമോ;
(ഡി)
കേന്ദ്രസര്‍ക്കാര്‍
ഉത്തരവ് പ്രകാരം വിദേശ
കപ്പലുകള്‍ക്ക്
മത്സ്യബന്ധനം
നടത്തുവാനുള്ള ലെറ്റര്‍
ഓഫ് പെര്‍മിറ്റ്
റദ്ദാക്കിയിട്ടും പഴയ
പെര്‍മിറ്റിന്റെ
മറവില്‍ അനധികൃത
മത്സ്യബന്ധനം നടത്തുന്ന
സാഹചര്യം
പരിശോധിക്കുമോ;
(ഇ)
എങ്കില്‍
അത് തടയുന്നതിനും വിദേശ
കപ്പലുകളെ
നിയന്ത്രിക്കുകവഴി
മത്സ്യസമ്പത്ത്
സംരക്ഷിക്കുന്നതിനും
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
ട്രോളിങ്
നിരോധനം
6145.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
വന്നതിനുശേഷം ട്രോളിങ്
നിരോധനകാലത്ത്
സംസ്ഥാനത്തെ പരമ്പരാഗത
മത്സ്യത്തൊഴിലാളി
കുടുംബങ്ങള്‍ക്ക്
എന്തൊക്കെ
അധികസഹായങ്ങളാണ്
നടപ്പാക്കിവരുന്നത്;
ഇതിന്റെ പ്രയോജനം എത്ര
കുടുംബങ്ങള്‍ക്ക്
ലഭിക്കുന്നു;
വ്യക്തമാക്കുമോ;
(ബി)
ട്രോളിങ്
നിരോധനകാലത്ത്
പരമ്പരാഗത
മത്സ്യത്തൊഴിലാളി
കുടുംബങ്ങള്‍ക്ക്
ആശ്വാസകരമാകുംവിധം
അടിയന്തര
മത്സ്യവരള്‍ച്ച
പാക്കേജ് അനുവദിക്കുന്ന
കാര്യം പരിഗണിക്കുമോ;
എങ്കില്‍
വ്യക്തമാക്കാമോ;
(സി)
ഇപ്രാവശ്യം
നാളിതുവരെ ട്രോളിങ്
നിരോധനം ലംഘിച്ച എത്ര
ബോട്ടുകൾ പിടികൂടി;
എവിടെനിന്നുള്ള
ബോട്ടുകളെയാണ്
പിടികൂടിയത്;
പിഴയിനത്തില്‍ എത്ര തുക
ഈടാക്കി
;വ്യക്തമാക്കുമോ?
ട്രോളിംഗ്
നിരോധന മാസങ്ങളില്‍
മത്സ്യത്തൊഴിലാളികള്‍ക്ക്
സഹായങ്ങള്‍
6146.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ട്രോളിംഗ്
നിരോധനം നിലവില്‍
വരുന്ന മാസങ്ങളില്‍
ഉപജീവനമാർഗം
നഷ്ടപ്പെടുന്ന
മത്സ്യത്തൊഴിലാളികള്‍ക്ക്
സഹായങ്ങള്‍
ന്ലകുന്നതിനായി
ഫിഷറീസ് വകുപ്പ്
നടത്തിയ
മുന്നൊരുക്കങ്ങളെന്തെല്ലാം
പൂര്‍ത്തിയായെന്ന്
വിശദമാക്കാമോ?
മത്തിയുടെ
ലഭ്യതയില്‍ കുറവ്
6147.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
കെ.എം.ഷാജി
,,
അബ്ദുല്‍ ഹമീദ് പി.
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാധാരണക്കാര്‍
കുടുതലായി
ഉപയോഗിക്കുന്ന
മത്സ്യമായ മത്തിയുടെ
ലഭ്യതയില്‍ കുറവ്
സംഭവിച്ചതായി
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(ബി)
ഇതിന്റെ
കാരണങ്ങള്‍ എന്താണെന്നു
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
വരുംവര്‍ഷങ്ങളില്‍
കേരള സമുദ്രതീരത്ത്
മത്തിയുടെ ലഭ്യത
കുറയുമെന്ന കേന്ദ്ര
സമുദ്രമത്സ്യ
ഗവേഷണസ്ഥാപനത്തിന്റെ
റിപ്പോര്ട്ടിന്മേല്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നു
വെളിപ്പെടുത്തുമോ?
പരമ്പരാഗത
വള്ളങ്ങള്‍ക്ക് രജിസ്ട്രേഷന്
6148.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
ഉപയോഗിച്ചുവരുന്ന
ലൈസന്‍സോ രജിസ്ട്രേഷനോ
ഇല്ലാത്ത പരമ്പരാഗത
വള്ളങ്ങള്‍ക്ക്
രജിസ്ട്രേഷന്
നല്കാന്
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
മാനദണ്ഡങ്ങള്‍
വിശദമാക്കാമോ;
(ബി)
പരമ്പരാഗത
വള്ളങ്ങളുടെ
രജിസ്ട്രേഷന് സമയത്ത്
വള്ളങ്ങളുടെ നീളം
അളന്ന്
തിട്ടപ്പെടുത്തുമ്പോള്‍
മുന്‍ഭാഗത്തെ കൊമ്പും
പിന് ഭാഗത്തെ കൂടും
ഒഴിവാക്കി നീളം
കണക്കാക്കാന്‍
നിര്‍ദ്ദേശിക്കുമോ;
നീളം അളന്ന്
തിട്ടപ്പെടുത്തുമ്പോഴുള്ള
ഇത്തരം പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
രജിസ്ട്രേഷന്
നടക്കുന്ന സമയത്ത്
മത്സ്യത്തൊഴിലാളികളുടെ
പരാതികള്‍
പരിഹരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
ആയതിനുള്ള സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
കോസ്റ്റല്‍
ഏരിയ ഡെവലപ്മെന്റ്
കോര്പ്പറേഷന്
6149.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
തൃപ്പൂണിത്തുറ
മണ്ഡലത്തില്‍
കോസ്റ്റല്‍ ഏരിയ
ഡെവലപ്മെന്റ്
കോര്പ്പറേഷന് മുഖേന
എന്തെല്ലാം
പ്രവൃത്തികള്‍
നടത്തിവരുന്നു എന്ന്
അറിയിക്കുമോ;
(ബി)
ഇവയുടെ
നിലവിലെ സ്ഥിതി
എന്താണെന്ന്
അറിയിക്കുമോ;
(സി)
ഭരണാനുമതി
ലഭിച്ചതും പ്രവൃത്തി
ആരംഭിക്കാത്തതുമായ
പ്രവൃത്തികള്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
അറിയിക്കുമോ;
(ഡി)
ഈ
പ്രവൃത്തികള്‍ എപ്പോൾ
പൂര്‍ത്തീകരിക്കുമെന്ന്
അറിയിക്കുമോ?
മഹാപ്രളയത്തില്‍
ഉണ്ടായ നഷ്ടം
6150.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2018-ലെ
മഹാപ്രളയത്തില്‍
പന്നിവേലിച്ചിറയില്‍
ഉള്‍പ്പെടെ
പത്തനംതിട്ടയില്‍
വകുപ്പിന് എത്രത്തോളം
നഷ്ടം ഉണ്ടായിട്ടുണ്ട്;
ഏതൊക്കെ രീതിയിലാണ്
നഷ്ടമുണ്ടായിട്ടുള്ളത്;
വ്യക്തമാക്കാമോ?
മത്സ്യമേഖലയില്‍
കൈവരിക്കാന്‍ കഴിഞ്ഞ
നേട്ടങ്ങള്‍
6151.
ശ്രീ.സി.കൃഷ്ണന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
കെ.ജെ. മാക്സി
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യമേഖലയിലെ
വിവിധങ്ങളായ
വികസനപ്രവര്‍ത്തനങ്ങള്‍
സാക്ഷാത്കരിക്കുന്നതിനായി
വിവിധ വകുപ്പുകളെയും
പദ്ധതികളെയും
സംയോജിപ്പിച്ച്
നടപ്പാക്കിയ
പ്രവര്‍ത്തനങ്ങളുടെ
ഫലമായി കൈവരിക്കാന്‍
കഴിഞ്ഞ നേട്ടങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ ;
(ബി)
മത്സ്യത്തൊഴിലാളികള്‍ക്ക്
സുരക്ഷിതഭവനം
ഒരുക്കിയതിനും
ഭവനനവീകരണത്തിനും
സാനിറ്ററി സംവിധാനം
ഏര്‍പ്പെടുത്തുന്നതിനും
ഭവനങ്ങളുടെ
പുനര്വൈദ്യുതീകരണത്തിനുമായി
നടത്തിയ പ്രവര്‍ത്തനം
വിശദമാക്കാമോ;
(സി)
തിരുവനന്തപുരത്ത്
മുട്ടത്തറയില്‍ 192
മത്സ്യത്തൊഴിലാളി
കുടുംബങ്ങള്‍ക്ക്
ഫ്ലാറ്റ് നിര്‍മ്മിച്ചു
നല്കിയ മാതൃകയില്‍
സംസ്ഥാനത്ത്
എവിടെയെല്ലാമാണ്
ഫ്ലാറ്റുകള്‍
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍
ആരംഭിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ; പ്രസ്തുത
നിര്‍മ്മാണപ്രവൃത്തികള്‍
സമയബന്ധിതമായി
തീര്‍ക്കുന്നതിനാവശ്യമായ
നിര്‍ദ്ദേശങ്ങള്‍
നല്‍കുമോ?
മല്സ്യമാര്ക്കറ്റുകളുടെ
നവീകരണം
6152.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ സര്‍ക്കാര്‍
വന്നതിനുശേഷം
സംസ്ഥാനത്തു
മത്സ്യമാര്‍ക്കറ്റുകളുടെ
നവീകരണത്തിന് വേണ്ടി
കിഫ്ബിയില്‍ പദ്ധതി
സമര്‍പ്പിച്ചിട്ടുണ്ടോ;
പദ്ധതിക്ക് അനുമതി
ലഭിച്ചിട്ടുണ്ടോ; എത്ര
മത്സ്യമാര്‍ക്കറ്റുകള്‍ക്ക്,
എത്ര തുകയെന്ന്
അറിയിക്കാമോ;
(ബി)
ഈ
പദ്ധതിയില്‍ മലപ്പുറം
ജില്ലയിലെ ഏതെല്ലാം
മല്സ്യമാര്ക്കറ്റുകളാണ്
ഉള്‍പ്പെട്ടിട്ടുള്ളത്;
ഓരോന്നിന്റെയും
എസ്റ്റിമേറ്റ് തുക,
അനുവദിച്ച തുക എന്നിവ
അറിയിക്കാമോ;
(സി)
ഈ
പദ്ധതി ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ?
കേരള
മത്സ്യത്തൊഴിലാളി ക്ഷേമനിധി
ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
6153.
ശ്രീ.കെ.
ദാസന്
,,
എം. നൗഷാദ്
,,
സി.കെ. ഹരീന്ദ്രന്‍
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മത്സ്യബന്ധന
തൊഴിലാളികളുടെ
ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായുള്ള
കേരള മത്സ്യത്തൊഴിലാളി
ക്ഷേമനിധി ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
വിപുലീകരിക്കുന്നതിനും
കാലോചിതമായി
പരിഷ്കരിക്കുന്നതിനും
സര്‍ക്കാര്‍ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(ബി)
മത്സ്യബന്ധനത്തിനിടയില്‍
ഉണ്ടാകുന്ന അപകടമരണം,
കാണാതാകല്‍, സ്ഥിരമായ
വൈകല്യം എന്നിവയ്ക്കായി
നിലവില്‍ നല്‍കിവരുന്ന
സാമ്പത്തികസഹായം എത്ര
വീതമാണ്; ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഇതിനായി മൊത്തം
ചെലവഴിച്ച തുകയുടെ
വിവരങ്ങള്‍
ലഭ്യമാക്കുമോ;
(സി)
സംസ്ഥാനത്തെ
മത്സ്യത്തൊഴിലാളികളെ
സമ്പൂര്‍ണമായി
മത്സ്യത്തൊഴിലാളി
ക്ഷേമനിധി ബോര്‍ഡിൽ
അംഗങ്ങളാക്കുന്നതിനും
തൊഴിലാളികളുടെ ക്ഷേമവും
പരിരക്ഷയും
ഉറപ്പാക്കുന്നതിനും
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി അറിയിക്കുമോ?
മത്സ്യത്തൊഴിലാളി
കുടുംബങ്ങളിലെ കുട്ടികളുടെ
പഠനനിലവാരം
മെച്ചപ്പെടുത്താന്‍ നടപടി
6154.
ശ്രീമതി
യു. പ്രതിഭ
ശ്രീ.എ.
എന്‍. ഷംസീര്‍
,,
കെ. ആന്‍സലന്‍
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വാശ്രയ
കോളേജുകളില്‍ മെറിറ്റ്
സീറ്റുകളില്‍
പഠിക്കുന്ന
മത്സ്യത്തൊഴിലാളി
കുടുംബങ്ങളിലെ
കുട്ടികളുടെ പഠനച്ചെലവ്
സര്‍ക്കാര്‍
വഹിച്ചുതുടങ്ങിയത്
എന്നുമുതലാണെന്നും
പ്രസ്തുത പദ്ധതിയുടെ
പ്രയോജനം എത്ര
പേര്‍ക്ക്
ലഭിക്കുന്നുണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
തീരദേശത്തെ
വിദ്യാലയങ്ങളുടെ
അടിസ്ഥാനസൗകര്യം
മെച്ചപ്പെടുത്തി തീരദേശ
സ്കൂളുകളെ സെന്റര്‍ ഓഫ്
എക്സലൻസ്
ആക്കുന്നതിനുളള
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
വിശദമാക്കുമോ;
(സി)
മത്സ്യത്തൊഴിലാളികളുടെ
മക്കള്‍ക്ക്
പ്രൊഫഷണല്‍
കോഴ്സുകള്‍ക്ക്
പ്രവേശനം
ലഭിക്കുന്നതിനായി
നടത്തിയ
പരിശീലനത്തിന്റെ ഫലമായി
നടപ്പുവര്‍ഷം എത്ര
വിദ്യാര്‍ത്ഥികള്‍ക്ക്
എം.ബി.ബി.എസ് -ന്
അഡ്മിഷന്
ലഭിക്കുന്നതിനിടയായിട്ടുണ്ട്;വിശദമാക്കുമോ;
(ഡി)
പ്രസ്തുത
പരിശീലനപരിപാടി
വിപുലീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;വ്യക്തമാക്കുമോ?
കടലാക്രമണ
ഭീഷണിയില്‍ നിന്ന്
മത്സ്യത്തൊഴിലാളികളെയും
കുടുംബങ്ങളെയും
രക്ഷിക്കുന്നതിന് നടപടി
6155.
ശ്രീ.മുല്ലക്കര
രത്നാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
,,
ഗീതാ ഗോപി
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടലാക്രമണ
ഭീഷണിയില്‍ നിന്ന്
മത്സ്യത്തൊഴിലാളികളെയും
കുടുംബങ്ങളെയും
രക്ഷിക്കുന്നതിന്
എന്തൊക്കെ
മാര്‍ഗ്ഗങ്ങളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
കടലാക്രമണം
തടയുന്നതിനുള്ള
ജിയോട്യൂബ് സാങ്കേതിക
വിദ്യ സംബന്ധിച്ച
വിവരങ്ങള്‍
ലഭ്യമാക്കുമോ;
(സി)
കടലാക്രമണം
രൂക്ഷമായ
പ്രദേശങ്ങളില്‍ അത്
തടയുന്നതിന് കിഫ്ബി
ഫണ്ട് ഉപയോഗിച്ച്
പദ്ധതികള്‍
നടപ്പാക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
വേലിയേറ്റരേഖയില്‍
നിന്ന് അന്‍പത്
മീറ്ററിനുള്ളില്‍
താമസിക്കുന്ന
മത്സ്യത്തൊഴിലാളികളെ
പുനരധിവസിപ്പിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
അറിയിക്കുമോ;
(ഇ)
കടലാക്രമണഭീഷണി
നേരിടുന്ന സ്ഥലങ്ങളില്‍
താമസിക്കുന്ന
മത്സ്യത്തൊഴിലാളികളെ
അവര്‍ക്ക്
താല്പര്യമുണ്ടെങ്കില്
നിലവിലുള്ള ഭൂമിയുടെ
അവകാശം
നിലനിര്‍ത്തിക്കൊണ്ടുതന്നെ
സുരക്ഷിതമേഖലയിലേക്ക്
മാറ്റുന്നതിന് ധനസഹായം
നല്‍കുമോ;
വ്യക്തമാക്കുമോ;
മത്സ്യത്തൊഴിലാളികളുടെ
സുരക്ഷ
6156.
ശ്രീ.വി.
ജോയി
,,
വി. കെ. സി. മമ്മത് കോയ
,,
എം. രാജഗോപാലന്‍
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏറ്റവും
ആപല്‍ക്കരമായ തൊഴിലായ
കടല്‍
മത്സ്യബന്ധനത്തില്‍
കേരളത്തില്‍
നൂറ്റിഅൻപതോളം പേര്
പ്രതിവര്‍ഷം
മരിക്കുന്നതായുളള
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍ കടല്‍
മത്സ്യത്തൊഴിലാളികളുടെ
സുരക്ഷയ്ക്കായി
സര്‍ക്കാര്‍ ഏതെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കുമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം നിലവിലുളള
സൗകര്യങ്ങള്‍
ഉപയോഗിച്ചുകൊണ്ട്
വിവിധ ഘട്ടങ്ങളിലായി
നടത്തിയ
രക്ഷാപ്രവര്‍ത്തനങ്ങളുടെ
ഫലമായി എത്ര
മത്സ്യത്തൊഴിലാളികളുടെ
ജീവന് രക്ഷിക്കാന്‍
കഴിഞ്ഞിട്ടുണ്ടെന്ന്
അറിയിക്കുമോ;
(സി)
കൂടുതല്‍
വേഗത്തിലും
കാര്യക്ഷമമായും കടല്‍
രക്ഷാപ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിന്
അത്യാധുനിക
സാങ്കേതികസൗകര്യങ്ങളുളള
യാനങ്ങളും
അനുബന്ധസൗകര്യങ്ങളും
ഒരുക്കുന്നതിനുളള
പ്രവര്‍ത്തനത്തിന്റെ
പുരോഗതി അറിയിക്കുമോ?
ഭവനരഹിതരായ
മത്സ്യത്തൊഴിലാളികള്‍ക്ക്
ഭവനനിര്‍മ്മാണത്തിന് പദ്ധതി
6157.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ
വെങ്കിടങ്ങ്
പഞ്ചായത്തില്‍ ഫിഷറീസ്
വകുപ്പിന്റെ കീഴില്‍
പ്രവര്‍ത്തിച്ചിരുന്ന
സ്കൂള്‍ സ്ഥിതി
ചെയ്യുന്ന സ്ഥലത്തിന്റെ
വിസ്തീര്‍ണ്ണം
എത്രയാണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
സ്ഥലം അതിര്‍ത്തി
നിശ്ചയിച്ച് ഭവനരഹിതരായ
മത്സ്യത്തൊഴിലാളികള്‍ക്ക്
ഭവനനിര്‍മ്മാണത്തിന്
പദ്ധതി ആവിഷ്കരിക്കാന്‍
നടപടി സ്വീകരിക്കുമോ?
മരണമടയുന്ന
മത്സ്യത്താെഴിലാളികളുടെ
കുടുംബത്തിനുള്ള
ആനുകൂല്യങ്ങള്‍
6158.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യബന്ധനത്തിനിടയില്‍
അപകടത്തില്‍പ്പെട്ട്
മരണമടയുന്ന
മത്സ്യത്താെഴിലാളികളുടെ
കുടുംബത്തിന്
ലഭിക്കുന്ന
ആനുകൂല്യങ്ങള്‍
എന്താെക്കെയാണെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
ആനുകൂല്യം
മത്സ്യബന്ധനത്തിനിടയില്‍
കടലില്‍ വച്ച്
ഹൃദയസ്തംഭനം മൂലമാേ,
മസ്തിഷ്കാഘാതം മൂലമാേ
മരണമടയുന്ന
മത്സ്യത്താെഴിലാളികളുടെ
അനന്തരാവകാശികള്‍ക്ക്
നല്‍കുന്നുണ്ടാേ;
(സി)
ഇല്ലെങ്കില്‍
അപകടത്തില്‍പ്പെട്ട്
മരണമടയുന്ന
മത്സ്യത്താെഴിലാളികളുടെ
കുടുംബത്തിന് നല്കുന്ന
എല്ലാ ആനുകൂല്യങ്ങളും
ഇവര്‍ക്കും കൂടി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമാേ?
ഫിഷറീസ്
സ്ക്കൂള്
6159.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരദേശ
മേഖലകളിലെ ഫിഷറീസ്
സ്ക്കൂളുകള്‍
ഉള്‍പ്പെടെയുള്ള
വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍
തീരദേശത്തെ ജനങ്ങളുടെ
അഭിരുചിക്കിണങ്ങുന്ന
സിലബസ്,
പാഠ്യപ്രവര്ത്തന
പദ്ധതികൾ എന്നീ
പരിഷ്ക്കാരങ്ങൾ
കൊണ്ടുവരുന്നതിനെക്കുറിച്ച്
ആലോചിക്കുമോ; ഇതിനായി
ഫിഷറീസ് വകുപ്പ്
മുൻകൈയെടുക്കുമോ;
(ബി)
തീരദേശവാസികളുടെ
സാഹചര്യങ്ങള്‍
പരിഗണിച്ചുകൊണ്ട്
തീരദേശമേഖലകളിലെ
വിദ്യാലയങ്ങൾക്കായി
ഫിഷറീസ്, മറൈന്‍
ബയോളജി, സ്കൂബാ ഡൈവിങ്,
മറൈന്‍ എന്‍ജിനീയറിങ്
മുതലായ മേഖലകളില്‍
കൂടുതല്‍
ശ്രദ്ധപതിപ്പിക്കുന്ന
പാഠ്യപദ്ധതികള്‍
പൊതുവിദ്യാഭ്യാസ-ഉന്നത
വിദ്യാഭ്യാസ
വകുപ്പുകളുമായി
സഹകരിച്ച്
തയ്യാറാക്കുന്നതിന്
മത്സ്യബന്ധന വകുപ്പ്
നടപടി സ്വീകരിക്കുമോ?
ഫിഷര്‍മെന്‍
സ്കോളര്‍ഷിപ്പ്
6160.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികളുടെ
മക്കള്‍ക്ക് നല്കുന്ന
ഫിഷര്‍മെന്‍
സ്കോളര്‍ഷിപ്പ്
പോലെയുള്ള
ആനുകൂല്യങ്ങള്‍
നടപടിക്രമങ്ങളിലെ
പ്രശ്നങ്ങളും
ഉദ്യോഗസ്ഥരുടെ
ഭാഗത്തുനിന്നുണ്ടാവുന്ന
അനാസ്ഥയും മൂലം
വൈകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കാലതാമസം
ഒഴിവാക്കുന്നതിന്
നടപടിക്രമങ്ങള്‍
ലഘൂകരിക്കുന്നതിനും
ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍ക്ക്
നിര്‍ദ്ദേശങ്ങള്‍
നല്‍കുന്നതിനും
നടപടികള്‍
സ്വീകരിക്കുമോ?
വാടാനപ്പള്ളി
യു.പി.എസ്.ന്റെ നവീകരണം
6161.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മണലൂര്‍
മണ്ഡലത്തിലെ ഏക ഫിഷറീസ്
സ്കൂളായ വാടാനപ്പള്ളി
യു.പി.എസ്.ന്റെ
നവീകരണത്തിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
തീരദേശമേഖലയിലെ
സര്‍ക്കാര്‍ സ്കൂളുകളുടെ
ഭൗതികസാഹചര്യം
മെച്ചപ്പെടുത്താൻ പദ്ധതി
6162.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ഉദുമ
നിയോജകമണ്ഡലത്തില്‍
കിഫ്ബി സഹായത്തോടെ
തീരദേശമേഖലയിലെ
സര്‍ക്കാര്‍
സ്കൂളുകളുടെ ഭൗതിക
സാഹചര്യം
മെച്ചപ്പെടുത്തുന്ന
പദ്ധതിയില്‍ എത്ര
സ്കൂളുകള്‍ക്കാണ് തുക
അനുവദിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഈ
പ്രവൃത്തി
നടപ്പിലാക്കുന്നത് ഏത്
ഏജന്‍സി മുഖേനയാണ്;
(സി)
ഈ
ഏജന്‍സി പരിഗണിച്ച
സ്കൂളുകളുടെ ഡി.പി.ആര്
തയ്യാറാക്കി
കിഫ്ബിയില്‍ നിന്ന്
സാമ്പത്തികാനുമതി
വാങ്ങി ടെണ്ടര്‍
നടപടികളുമായി
മുന്നോട്ടുപോയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
ഈ
പദ്ധതിയുടെ നിലവിലുള്ള
സ്ഥിതി എന്താണെന്ന്
വിശദമാക്കാമോ?
ഓഖി
ദുരിതബാധിതരായ
മത്സ്യത്തൊഴിലാളികളുടെ
തൊഴില്‍ പുനഃസ്ഥാപനം
6163.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരിതബാധിതരായ
മത്സ്യത്തൊഴിലാളികളുടെ
ജീവനോപാധികളുടെ നിലവാരം
ഉയര്‍ത്തുന്നതിനും
തൊഴില്‍
പുനഃസ്ഥാപനത്തിനുമായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്നറിയിക്കുമോ;
(ബി)
ഈ
പദ്ധതിയിന്‍ കീഴില്‍
എഫ്.ആര്.പി.
ബോട്ടുകള്‍
വാങ്ങുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഈ
പദ്ധതിയിന്‍ കീഴില്‍
വിഴിഞ്ഞം തുറമുഖത്ത്
ആധുനിക സമഗ്ര
ഭക്ഷ്യസംസ്ക്കരണ
യൂണിറ്റ്
ആരംഭിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
വെളിപ്പെടുത്തുമോ?
സമഗ്ര
തീരവികസന പദ്ധതി
6164.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
കെ. ആന്‍സലന്‍
,,
വി. കെ. സി. മമ്മത് കോയ
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമഗ്ര
തീരവികസന പദ്ധതി
പ്രാവര്‍ത്തികമാക്കുന്നതിനുവേണ്ട
പഠനം പൂര്‍ത്തിയാക്കി
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
അടിസ്ഥാനസൗകര്യവും
പശ്ചാത്തലസൗകര്യവും
ഒരുക്കി
മത്സ്യത്തൊഴിലാളികളുടെ
സാമൂഹ്യ വികസനത്തിന്
കേരളസംസ്ഥാന
തീരദേശവികസന
കോര്പ്പറേഷന്
നടത്തുന്ന
പ്രവര്‍ത്തനങ്ങളുടെ
കാര്യക്ഷമത
വിലയിരുത്തിയിട്ടുണ്ടോ;
(സി)
മത്സ്യബന്ധനത്തിനുള്പ്പെടെ
നവീനസാങ്കേതികവിദ്യകള്‍
പ്രയോഗിക്കുന്നതിന്
മത്സ്യത്തൊഴിലാളികളെ
പ്രാപ്തരാക്കുന്നതിനും
ആധുനികരീതിയിലുളള
മത്സ്യച്ചന്തകള്‍
സ്ഥാപിക്കുന്നതിനും
കോര്പ്പറേഷന്
നടത്തുന്ന പ്രവര്‍ത്തനം
അറിയിക്കാമോ;
(ഡി)
റോഡുനിര്‍മ്മാണം,
സ്കൂളുകള്‍
സ്ഥാപിക്കല്‍,
കുടിവെളളവിതരണ
പദ്ധതികള്‍ തുടങ്ങിയ
മേഖലകളില്‍
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനം
അറിയിക്കാമോ?
മത്തിയുടെ
ലഭ്യതക്കുറവ്
മത്സ്യത്തൊഴിലാളി കുടുംബങ്ങളെ
ബാധിക്കുന്നത്
6165.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മത്സ്യഗവേഷണ
സ്ഥാപനങ്ങളെല്ലാം
മത്തിയുടെ ഉല്പാദനം
തകര്‍ച്ചയിലാണെന്ന്
പ്രവചിക്കുന്നുണ്ടോ ;
എങ്കില്‍ അതിനുള്ള
കാരണം വ്യക്തമാക്കാമോ ;
(ബി)
2012-ല്‍
എത്ര ലക്ഷം ടണ്‍ മത്തി
സംസ്ഥാനത്ത് നിന്നും
ലഭിച്ചു ; ആയത് 2018
ആയപ്പോഴേക്കും എത്രയായി
കുറഞ്ഞു ;
വ്യക്തമാക്കാമോ ;
(സി)
ഇപ്രകാരം
മത്തിയുടെ ലഭ്യതയില്‍
വന്നിട്ടുള്ള കുറവ്
സംസ്ഥാനത്തെ എത്ര
മത്സ്യത്തൊഴിലാളി
കുടുംബങ്ങളെ ട്രോളിംഗ്
നിരോധനകാലത്ത്
ബാധിക്കും ;
എപ്രകാരമാണ് ബാധിക്കുക;
വ്യക്തമാക്കുമോ ;
(ഡി)
ജപ്തി
ഭീഷണിയും കടക്കെണിയും
നേരിടുന്ന ഇത്തരം
മത്സ്യത്തൊഴിലാളി
കുടുംബങ്ങള്‍ക്ക്
അടിയന്തര
മത്സ്യവരള്‍ച്ചാ
പാക്കേജ് അനുവദിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ
; എങ്കില്‍ വിശദാംശം
വ്യക്തമാക്കാമോ ?
മത്സ്യലേലവും
വിപണനവും
നിയന്ത്രിക്കുന്നതിന് നടപടി
6166.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മത്സ്യലേലവും
വിപണനവും
നിയന്ത്രിക്കുന്നതിനും
ഗുണനിലവാരം ഉറപ്പ്
വരുത്തുന്നതിനും
എന്തെല്ലാം നടപടികള്‍
ആണ് ഈ സര്‍ക്കാര്‍
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
രാസവസ്തുക്കള്‍
ചേര്‍ക്കാത്ത മത്സ്യം
കേടുകൂടാതെ
ഉപഭോക്താക്കള്ക്കെത്തിക്കുന്നതിന്
പദ്ധതി
6167.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
കെ. ദാസന്
,,
വി. ജോയി
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജനങ്ങളില്‍ എണ്‍പത്
ശതമാനത്തോളം
മത്സ്യാഹാരികള്
ആയിരിക്കുന്നതിനാല്‍
പുറത്തുനിന്ന്
കൊണ്ടുവരുന്നതും
സംസ്ഥാനത്ത്
പിടിക്കുന്നതുമായ
മത്സ്യങ്ങളില്‍
വ്യാപകമായ തോതില്‍
മാരക രാസവസ്തുക്കള്‍
ചേര്‍ക്കുന്നത്
സൃഷ്ടിക്കാനിടയുള്ള
പ്രത്യാഘാതം
കണക്കിലെടുത്ത്
രാസവസ്തുക്കള്‍
ചേര്‍ക്കാത്ത മത്സ്യം
കേടുകൂടാതെ
ഉപഭോക്താക്കള്ക്കെത്തിക്കുന്നതിന്
പദ്ധതിയുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
വിഴിഞ്ഞത്ത്
ആരംഭിച്ചിട്ടുള്ള റെഡി
ടു കുക്ക് മാതൃക
സംസ്ഥാനത്ത്
എല്ലായിടത്തേക്കും
വ്യാപിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
അറിയിക്കാമോ;
(സി)
മത്സ്യബന്ധനത്തില്‍
ഏര്‍പ്പെട്ടിരിക്കുന്നവരുടെയും
ഉപഭോക്താക്കളുടെയും
താല്പര്യം
സംരക്ഷിക്കാന്‍
മത്സ്യത്തിന് തറവില
നിശ്ചയിക്കാന്‍
പദ്ധതിയുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
പിടിക്കുന്ന
മത്സ്യത്തിന്റെ
അഞ്ചിലൊന്നോളം ഭാഗം
വിതരണശൃംഖലയില്‍
ഉപയോഗശൂന്യമായിത്തീരുന്നത്
കണക്കിലെടുത്ത്
ശീതീകരണശൃംഖല
ഒരുക്കാന്‍ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ?
മത്സ്യവിലയിലെ
വർദ്ധനവ്
6168.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തു
ട്രാേളിംഗ്
നിരാേധനത്തെത്തുടര്ന്ന്
മത്സ്യവില കുത്തനെ
ഉയർന്നത് സാധാരണക്കാരെ
പ്രതികൂലമായി
ബാധിച്ചുവെന്നത്
വസ്തുതയല്ലേ ;
(ബി)
മത്സ്യഫെഡ്ഡിന്റെ
സ്റ്റാളുകൾ മുഖേന
ന്യായമായ വിലയ്ക്ക്
കൂടുതല്‍ മത്സ്യം
ലഭ്യമാക്കുവാനും
സഞ്ചരിക്കുന്ന ഫിഷ്
സ്റ്റാളുകള്‍
ആരംഭിക്കുന്നതിനും
നടപടി സ്വീകരിക്കുമാേ
എന്ന് അറിയിക്കുമോ ?
പൊഴിയൂരില്‍
അനുവദിച്ച പ്രവൃത്തികള്‍
6169.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിൻകര
മണ്ഡലത്തിലെ പൊഴിയൂരിൽ
2019 -20 സാമ്പത്തിക
വര്‍ഷത്തില്‍
മത്സ്യബന്ധന
വകുപ്പിന്റെ ഏതൊക്കെ
പ്രവൃത്തികള്‍ക്കാണ്
പ്രൊപ്പോസല്‍
ലഭിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)
2018-19
സാമ്പത്തിക
വര്‍ഷത്തില്‍
പൊഴിയൂരില്‍ എത്ര
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ; എത്ര
തുകയുടെ ഭരണാനുമതിയാണ്
നല്‍കിയതെന്ന്
വിശദീകരിക്കുമോ;
(സി)
2016 മുതല്‍
പൊഴിയൂരില്‍
മത്സ്യബന്ധന വകുപ്പ്
എത്ര തുകയാണ്
നിര്‍മ്മാണ
പ്രവൃത്തികള്‍ക്കായി
ചെലവഴിച്ചതെന്ന്
വ്യക്തമാക്കാമോ?
കരുനാഗപ്പള്ളിയിൽ
മത്സ്യത്തൊഴിലാളികളുടെ
ഉന്നമനത്തിനു വേണ്ടി
പദ്ധതികള്‍
6170.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തില്‍
2016 ഏപ്രില്‍
ഒന്നിനുശേഷം
മത്സ്യത്തൊഴിലാളികളുടെ
ഉന്നമനത്തിനും
അടിസ്ഥാനസൗകര്യ
വികസനത്തിനും വേണ്ടി
എത്ര പദ്ധതികള്‍ക്ക്
ഭരണാനുമതി നല്‍കിയെന്ന്
വിശദീകരിക്കുമോ; പട്ടിക
ലഭ്യമാക്കുമോ;
(ബി)
കായംകുളം
ഫിഷിംഗ് ഹാര്‍ബറിന്റെ
നവീകരണവുമായി
ബന്ധപ്പെട്ട്
നടപ്പിലാക്കിയ
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കുമോ;
(സി)
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തില്‍ ഓഖി
ദുരന്തത്തില്‍
ജീവനോപാധി
നഷ്ടപ്പെട്ടവര്‍ക്ക്
ആനുകൂല്യം വിതരണം
ചെയ്തിട്ടുണ്ടോ;
ആയതിന്റെ പട്ടിക
ലഭ്യമാക്കുമോ?
തീരദേശ
റോഡ് നിര്‍മ്മാണം
6171.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏറ്റുമാനൂര്‍
മണ്ഡലത്തില്‍ 2016-17,
2017-18, 2018-19 എന്നീ
സാമ്പത്തിക
വര്‍ഷങ്ങളില്‍ ഫിഷറീസ്
& ഹാര്‍ബര്‍
എന്‍ജിനീയറിംഗ് വകുപ്പ്
ഭരണാനുമതി നല്കിയ റോഡ്
നിര്‍മ്മാണ
പ്രവൃത്തികളുടെ വര്‍ഷം
തിരിച്ചുള്ള പട്ടിക
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
സാമ്പത്തികവര്‍ഷങ്ങളില്‍
ഭരണാനുമതി ലഭിച്ച എത്ര
പ്രവൃത്തികളുടെ
നിര്‍മ്മാണം
പൂര്‍ത്തീകരിച്ചു;
ഏതെല്ലാം;
വിശദമാക്കാമോ;
(സി)
ഭരണാനുമതി
ലഭിച്ചിട്ടും
സാങ്കേതികപ്രശ്നങ്ങളാല്‍
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
ആരംഭിക്കാത്ത എത്ര
പ്രവൃത്തികളുണ്ട്;
ഏതെല്ലാം;
വിശദമാക്കാമോ?
തീരദേശ
റോഡ് പ്രവൃത്തികള്‍ക്ക്
അനുമതി
6172.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കാസര്‍ഗോഡ് ജില്ലയില്‍
ഹാര്‍ബര്‍ വകുപ്പ്
മുഖേന എത്ര തീരദേശ റോഡ്
പ്രവൃത്തികള്‍ക്ക്
അനുമതി
നല്‍കിയിട്ടുണ്ടെന്നും
ഇതിനായി എത്ര കോടി രൂപ
അനുവദിച്ചിട്ടുണ്ടെന്നും
ഉള്ള വിവരം
ലഭ്യമാക്കാമോ?
കണ്ണൂര്‍
ജില്ലയിലെ നീര്‍ക്കടവ്
മത്സ്യബന്ധന തുറമുഖം
T 6173.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ അഴീക്കോട്
ഗ്രാമപഞ്ചായത്തിലെ
നീര്‍ക്കടവില്‍
മത്സ്യബന്ധന തുറമുഖം
നിര്‍മ്മിക്കുന്നതിന്
ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ്
ചീഫ് എഞ്ചിനീയർ
സമർപ്പിച്ച സാധ്യതാപഠന
റിപ്പോര്ട്ടിന്മേല്
എന്തെങ്കിലും തുടർനടപടി
സ്വീകരിച്ചിട്ടുണ്ടോ;വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തുറമുഖ
നിര്‍മ്മാണത്തിന്
അനുമതി നല്‍കുന്നതിന്
നിലവിലുള്ള തടസ്സങ്ങൾ
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി)
കണ്ണൂര്‍
ജില്ലയുടെ വികസനത്തിന്
അനിവാര്യമായ
നീര്‍ക്കടവ്
മത്സ്യബന്ധന
തുറമുഖത്തിന്റെ
നിർമ്മാണം എന്ന്
ആരംഭിക്കാനാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ചെല്ലാനം
മത്സ്യബന്ധന തുറമുഖ വികസനം
6174.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ ചെല്ലാനം
മത്സ്യബന്ധന
തുറമുഖത്തിന്റെ
വികസനവുമായി
ബന്ധപ്പെട്ട
സ്ഥലമെടുപ്പ്
നടപടികളുടെ നിജസ്ഥിതി
വിശദമാക്കാമോ;
(ബി)
പ്രസ്തുത സ്ഥലമെടുപ്പ്
നടപടികള്‍
പൂര്‍ത്തിയാക്കുന്നതിനായി
എന്തെല്ലാം
നടപടിക്രമങ്ങളാണ്
ചെയ്യേണ്ടതായിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
നടപടിക്രമങ്ങള്‍
എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
കുമ്പളം-നെട്ടൂര്‍
പാലം നിര്‍മ്മാണം
6175.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ്
മുഖേന നിര്‍മ്മിച്ച
കുമ്പളം-നെട്ടൂര്‍
പാലത്തിന്റെ ഭരണാനുമതി
ലഭിച്ചത് എന്നാണ്;
(ബി)
പ്രസ്തുത
ഭരണാനുമതി പ്രകാരം
സാങ്കേതികാനുമതി
നല്കിയതും ടെണ്ടര്‍
നടപടികള്‍
പൂര്‍ത്തീകരിച്ചതും
സംബന്ധിച്ച വിശദാംശം
അറിയിക്കുമോ;
(സി)
പ്രസ്തുത
പാലത്തിനും അപ്രോച്ച്
റോഡിനുമാവശ്യമായ സ്ഥലം
ഏറ്റെടുത്തത്
എന്നാണെന്ന്
അറിയിക്കുമോ ;
(ഡി)
പ്രസ്തുത
പാലം യഥാസമയം
നിര്‍മ്മാണം
പൂര്‍ത്തീകരിക്കാത്തതിന്റെ
കാരണവും
നിര്‍മ്മാണത്തിന്റെ
വിശദാംശങ്ങളും തീയതി
സഹിതം അറിയിക്കുമോ;
(ഇ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം പ്രസ്തുത
പാലത്തിന്റെ
നിര്‍മ്മാണത്തിനായി
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ?
രാമന്തളി
- പാണ്ഡ്യാലക്കടവ് പാലം
6176.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തൃക്കരിപ്പൂര്‍,
പയ്യന്നൂര്‍ മണ്ഡലങ്ങളെ
ബന്ധിപ്പിക്കുന്ന
രാമന്തളി-പാണ്ഡ്യാലക്കടവ്
പാലത്തിന് ഭരണാനുമതി
ലഭിച്ച് വര്‍ഷങ്ങള്‍
കഴിഞ്ഞിട്ടും ഇൗ
പ്രവൃത്തിയുടെ
സാങ്കേതികാനുമതി,
ടെണ്ടര്‍ നടപടികള്‍
എന്നിവ വെെകുന്നതിന്റെ
കാരണം വ്യക്തമാക്കാമാേ
?
കശുവണ്ടി വ്യവസായത്തെ
പുനരുദ്ധരിക്കുന്നതിന് നടപടി
6177.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.സജി
ചെറിയാന്
,,
എം. മുകേഷ്
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കശുവണ്ടി
വ്യവസായ മേഖലയിലെ
തൊഴിലാളികള്‍ക്ക്
തൊഴില്‍ നഷ്ടം വരാത്ത
രീതിയില്‍ കശുവണ്ടി
ഫാക്ടറികളെ
ആധുനികവൽക്കരിച്ച്
കശുവണ്ടി വ്യവസായത്തെ
പുനരുദ്ധരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാൻ
സാധിക്കുമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
കശുവണ്ടിയിൽ
നിന്നുള്ള
മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങളുടെ
ഉല്പാദനവും വിപണനവും
പരമാവധി
പ്രോത്സാഹിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതിനായി
സ്വയം സഹായ സംഘങ്ങള്‍
മുഖേന ചെറുകിട
യൂണിറ്റുകള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
വിദേശരാജ്യങ്ങില്‍
നിന്ന് തോട്ടണ്ടി
നേരിട്ട് ഇറക്കുമതി
ചെയ്യുന്നതിന്
രൂപീകരിച്ച കേരള കാഷ്യൂ
ബോര്‍ഡിന്റെ
പ്രവ്രത്തനങ്ങള്‍
പൂര്‍ണ്ണതോതില്‍
എത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കാഷ്യൂ
ബോര്‍ഡ് ചുമതലകള്‍
6178.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതുതായി രൂപീകരിച്ച
കാഷ്യൂബോര്‍ഡ്
എന്തെല്ലാം ചുമതലകളാണ്
നിര്‍വ്വഹിച്ചു
പോരുന്നത് എന്നുള്ള
വിശദവിവരം നൽകുമോ;
(ബി)
കശുവണ്ടി
ഫാക്ടറി
തൊഴിലാളികള്‍ക്ക്
കൂടുതല്‍ തൊഴില്‍
ദിനങ്ങള്‍
ലഭ്യമാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ?
കാഷ്യൂ
ബോര്‍ഡ് ഇ-ടെന്‍ഡറില്ലാതെ
വാങ്ങിയ കശുവണ്ടി
6179.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
പി.ടി. തോമസ്
,,
വി.ഡി.സതീശന്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാപ്പക്സും
കശുവണ്ടി വികസന
കോര്‍പ്പറേഷനും
ഇ-ടെന്‍ഡര്‍ വഴി
ആഫ്രിക്കന്‍
രാജ്യങ്ങളില്‍ നിന്നും
കശുവണ്ടി
വാങ്ങുമ്പോള്‍ കാഷ്യൂ
ബോര്‍ഡ് ആഫ്രിക്കൻ
രാജ്യങ്ങളിൽ നിന്നും
ഇ-ടെന്‍ഡറില്ലാതെ
കശുവണ്ടി
വാങ്ങിയിട്ടുണ്ടോ;
അതിനുള്ള
സാഹചര്യമെന്തായിരുന്നു;
വിശദമാക്കാമോ;
(ബി)
കാഷ്യൂ
ബോര്‍ഡ് മൊസാംബിക്കിൽ
നിന്നും
ഇ-ടെന്‍ഡറില്ലാതെ
വാങ്ങിയ തോട്ടണ്ടി
ഗുണനിലവാരമുള്ളതായിരുന്നോ;വ്യക്തമാക്കുമോ;
(സി)
കാഷ്യൂ
ബോര്‍ഡ് വാങ്ങിയ
തോട്ടണ്ടി
കാപ്പക്സിനും കശുവണ്ടി
വികസന കോര്‍പ്പറേഷനും
വിറ്റതിലൂടെ ബോര്‍ഡിന്
ലഭിച്ച ലാഭം എത്രയാണ്;
വിശദമാക്കാമോ;
(ഡി)
കാപ്പക്സിനും
കശുവണ്ടി വികസന
കോര്‍പ്പറേഷനും
ഗുണനിലവാരമില്ലാത്ത
കശുവണ്ടി നല്കിയതുമൂലം
അവർക്ക് നഷ്ടം
സംഭവിച്ചിട്ടുണ്ടോ;
എങ്കിൽ എന്ത് നഷ്ടമാണ്
ഉണ്ടായിട്ടുള്ളത്;
വ്യക്തമാക്കാമോ?
കാഷ്യു
ബാേര്‍ഡില്‍ നിന്ന് വാങ്ങിയ
താേട്ടണ്ടി
6180.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാഷ്യു
കാേര്പ്പറേഷന്റെ
ഉടമസ്ഥതയിലുള്ള
ഫാക്ടറികളില്‍
എത്രയെണ്ണം നിലവില്‍
തുറന്ന്
പ്രവര്‍ത്തിക്കുന്നുണ്ട്;
2018-ല്‍ ഈ
ഫാക്ടറികളിലെ
താെഴിലാളികള്‍ക്ക് എത്ര
ദിവസം താെഴില്‍
നല്കുവാന് സാധിച്ചു;
(ബി)
കാഷ്യു
ബാേര്‍ഡില്‍ നിന്നും
ഇതുവരെ എത്ര മെട്രിക്
ടണ്‍ താേട്ടണ്ടിയാണ്
കാഷ്യു വികസന
കാേര്‍പ്പറേഷന്‍
വാങ്ങിയത്;
(സി)
ഒരു
കിലാേ താേട്ടണ്ടിക്ക്
എന്ത് വില വച്ചാണ്
കാഷ്യു ബാേര്‍ഡില്‍
നിന്നും വാങ്ങിയത്;
(ഡി)
കാഷ്യു
ബാേര്‍ഡില്‍ നിന്നും
ഓരാേ തവണ ലഭിച്ച
താേട്ടണ്ടിയും ഒരു
ചാക്ക് (80 കിലോ)
സംസ്ക്കരിച്ചപ്പാേള്
എത്ര കിലാേ പരിപ്പ്
ലഭിച്ചു.
(ഇ)
എത്ര
ഒൗട്ട് ടേണ്‍ ഉള്ള
താേട്ടണ്ടിയാണ് കാഷ്യു
ബാേര്‍ഡ് കാഷ്യു
കാേര്‍പ്പറേഷന്‍
നല്‍കിയത്;
(എഫ്)
കാഷ്യു
ബാേര്‍ഡില്‍ നിന്നും
വാങ്ങിയ താേട്ടണ്ടി
സംസ്ക്കരിച്ച് വില്പന
നടത്തിയ വകയില്‍ കാഷ്യു
വികസന
കാേര്പ്പറേഷനുണ്ടായ
ലാഭം എത്രയാണ്;
(ജി)
ലാഭമുണ്ടായിട്ടില്ലെങ്കില്
എത്ര നഷ്ടം
സംഭവിച്ചുവെന്നും
അതിനുള്ള
കാരണമെന്തെന്നും
വ്യക്തമാക്കുമാേ?
കശുവണ്ടി
വ്യവസായത്തിന്റെ പുനരുദ്ധാരണം
6181.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കശുവണ്ടി
വ്യവസായത്തിന്റെ
പുനരുദ്ധാരണത്തിനായി
കാനറാ ബാങ്കിന്‍െറ
സഹകരണത്തോടെ (COTVM /
AFPS /CASHEW REV/2019
dtd 25-02-2019
പ്രകാരം) 2019
മാര്‍ച്ചില്‍
ബഹു.മുഖ്യമന്ത്രി
ഇടപെട്ട് വിതരണം ചെയ്ത
സഹായധനം പ്രസ്തുത
വ്യവസായികള്‍ക്ക്
നാളിതുവരെ
ലഭിച്ചിട്ടില്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയതിന്മേല് എന്തൊക്കെ
നടപടികള്‍ സ്വീകരിച്ചു;
വിശദമാക്കാമോ;
(സി)
പത്തനംതിട്ടയിലും
കൊല്ലത്തുമുള്ള പല
കാഷ്യു കമ്പനികളും ചില
ബാങ്കുകളുടെ
നിര്‍ദ്ദേശപ്രകാരം
അടച്ചുപൂട്ടിയിരിക്കുകയാണെന്നതും
അവ കാട് കയറി
നശിച്ചുകൊണ്ടിരിക്കുകയാണെന്നതും
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
പ്രസ്തുത
വിഷയം പരിശോധിച്ച്
കമ്പനികള്‍ തുറന്ന്
പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?