കിഫ്ബി
മസാല ബോണ്ട്
*31.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
ടി.എ.അഹമ്മദ് കബീര്‍
,,
എന്‍. ഷംസുദ്ദീന്
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദേശ
നിക്ഷേപം
സമാഹരിക്കുന്നതിന്
കിഫ്ബി പുറത്തിറക്കിയ
മസാല ബോണ്ടില്‍
നിക്ഷേപിച്ചിരിക്കുന്ന
സ്ഥാപനങ്ങള്‍
ഏതൊക്കെയാണ്; ഓരോ
സ്ഥാപനവും എത്ര തുക
വീതം
നിക്ഷേപിച്ചിട്ടുണ്ട്;
(ബി)
ഇന്ത്യയിലെ
ബാങ്കുകളുടെ
കണ്‍സോര്‍ഷ്യത്തില്‍
നിന്നും
വായ്പയെടുക്കുന്നതിന്
ഏറ്റവും കുറഞ്ഞ പലിശ
നിരക്ക് എത്രയാണെന്നാണ്
സര്‍ക്കാരും കിഫ്ബിയും
കണ്ടെത്തിയിരുന്നത്;
(സി)
ഇന്ത്യയിലെ
ബാങ്കുകളുടെ
കണ്‍സോര്‍ഷ്യത്തില്‍
നിന്നും
വായ്പയെടുക്കുന്നതിന്
നിശ്ചയിച്ചിട്ടുള്ള
പലിശ നിരക്കിനേക്കാള്‍
കുറഞ്ഞ പലിശ നിരക്കാണ്
മസാല ബോണ്ട്
സമാഹരിക്കുമ്പോള്‍
നല്‍കേണ്ടി
വരുന്നതെന്ന്
ഏതെങ്കിലും അംഗീകൃത
ഏജന്‍സി
വിലയിരുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഉയര്‍ന്ന
പലിശ നിരക്കില്‍
കടമെടുക്കാന്‍
തീരുമാനിച്ചതിന്റെ
കാരണമെന്താണ്;
(ഡി)
മസാല
ബോണ്ട് വഴി ആകെ എത്ര
രൂപയാണ്
കടമെടുക്കുന്നത്;
തിരിച്ചടവ് കാലാവധി
കഴിയുമ്പോള്‍ ആകെ എത്ര
രൂപയാണ്
തിരിച്ചടയ്ക്കേണ്ടി
വരുന്നതെന്ന്
വ്യക്തമാക്കാമോ?
പട്ടുവസ്ത്രനിര്മ്മാണത്തിനായി
നടപ്പിലാക്കുന്ന പദ്ധതികള്‍
*32.
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ജി.എസ്.ജയലാല്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടുവസ്ത്രനിര്മ്മാണത്തിനായി
നടപ്പിലാക്കുന്ന
പദ്ധതികളുടെ
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
പട്ടുനൂല്‍
വസ്ത്രനിര്‍മ്മാണത്തിനായി
2015-ല്‍ കേന്ദ്രാനുമതി
ലഭ്യമായ പദ്ധതിയുടെ
പുരോഗതി അറിയിക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ
പൂര്‍ത്തീകരണത്തിന്
നേരിടുന്ന തടസ്സം
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ഡി)
ലക്ഷങ്ങള്‍ക്ക്
തൊഴില്‍ നല്കാന്
സഹായകമായ ഈ പദ്ധതി
എത്രയും വേഗം
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
സേവനങ്ങള്‍ക്കുള്ള
ഫീസ്
*33.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
ഡോ.എം.
കെ. മുനീര്‍
ശ്രീ.സി.മമ്മൂട്ടി
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
നേരിടുന്ന കടുത്ത
സാമ്പത്തിക പ്രതിസന്ധി
മറികടക്കാന്‍ വിവിധ
വകുപ്പുകള്‍ നല്കുന്ന
സേവനങ്ങള്‍ക്കുള്ള
ചാര്‍ജുകളും ഫീസുകളും
അഞ്ചു ശതമാനം
ഉയര്‍ത്താന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
ഇക്കാര്യത്തില്‍
വിവിധ
വകുപ്പുമേധാവികളില്‍
നിന്നും റിപ്പോര്‍ട്ട്
തേടിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
നടപടിയിലൂടെ എത്ര തുക
അധിക വരുമാനമായി
ലഭിക്കുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
അറിയിക്കുമോ?
കേരള
ബാങ്ക് രൂപീകരണ നിബന്ധനകള്‍
*34.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
,,
കെ.മുരളീധരന്
,,
വി.ഡി.സതീശന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക്
രൂപീകരിക്കുന്നതിന്റെ
ഭാഗമായി റിസര്‍വ്
ബാങ്ക് മുന്നോട്ട് വച്ച
നിബന്ധനകള്‍
എന്തൊക്കെയായിരുന്നു;
പ്രസ്തുത നിബന്ധനകള്‍
പൂര്‍ണ്ണ തോതില്‍
പാലിക്കുന്നതിന്
സാധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
കേരള
സഹകരണ സംഘ നിയമത്തില്‍
2018 ല്‍ വരുത്തിയ
ഭേദഗതി ആര്.ബി.ഐ.യുടെ
നിബന്ധനകള്‍ക്ക്
അനുസൃതമായിരുന്നോയെന്ന്
അറിയിക്കുമോ;
(സി)
സംസ്ഥാന
സഹകരണ ബാങ്കില്‍
ലയിക്കുന്നതിന് എത്ര
ജില്ലാ ബാങ്കുകള്‍
റിസര്‍വ് ബാങ്ക്
നിര്‍ദ്ദേശിച്ച
പ്രകാരമുള്ള
ഭൂരിപക്ഷത്തോടുകൂടി
അനുമതി നല്‍കിയെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്ന
ജില്ലാ ബാങ്കുകള്‍
കനത്ത നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
സംസ്ഥാന സഹകരണ
ബാങ്കില്‍
ലയിപ്പിക്കുന്നതിലൂടെ
നിക്ഷേപകരുടെ
താല്പര്യങ്ങള്
ഹനിക്കപ്പെടുമെന്നതിനാലും
സര്‍ക്കാര്‍ നീക്കം
സഹകരണ ജനാധിപത്യത്തിന്
കോട്ടം
ഉണ്ടാക്കുമെന്നതിനാലും
കേരള ബാങ്ക് രൂപീകരണ
ശ്രമം
ഉപേക്ഷിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കായിക
വിനോദം ജനകീയമാക്കുന്നതിനായി
പദ്ധതി
*35.
ശ്രീ.സജി
ചെറിയാന്
,,
കെ.സുരേഷ് കുറുപ്പ്
,,
ജോര്‍ജ് എം. തോമസ്
,,
റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായിക
മേഖലയില്‍ പുത്തന്‍
ഉണര്വ്വുണ്ടാക്കുന്നതിനായി
സര്‍ക്കാര്‍ നടത്തിയ
ഇടപെടലുകള്‍
വിശദമാക്കാമോ;
(ബി)
കായിക
വിനോദം
ജനകീയമാക്കുന്നതിനായി
കിഫ്ബി ഫണ്ടുപയോഗിച്ച്
പഞ്ചായത്ത് തലം മുതല്‍
സ്റ്റേഡിയങ്ങള്‍
നിര്‍മ്മിക്കാനുള്ള
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ;
(സി)
യോഗ്യരായ
മികച്ച കായിക
താരങ്ങള്‍ക്ക് വിവിധ
അന്താരാഷ്ട്ര
മത്സരങ്ങളില്‍
പങ്കെടുക്കുന്നതിനും
ഇത്തരം മത്സരങ്ങളില്‍
സമ്മാനം
നേടുന്നവര്‍ക്കും
പ്രോത്സാഹനം നല്കി
വരുന്നുണ്ടോ;
(ഡി)
കായിക
താരങ്ങൾക്ക്
സര്‍ക്കാര്‍
സര്‍വ്വീസില്‍ നിയമനം
നൽകുന്നത്
മുന്‍സര്‍ക്കാരിന്റെ
കാലത്ത് നിലച്ചുപോയത്
പുനരാരംഭിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
സിമന്റിന്റെ
വിലവര്‍ദ്ധനവ് തടയാൻ നടപടി
*36.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
ടി.എ.അഹമ്മദ് കബീര്‍
,,
പി.കെ.ബഷീര്‍
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിമന്റ്
വില തുടര്‍ച്ചയായി
വര്‍ദ്ധിച്ചതോടെ
നിര്‍മ്മാണ മേഖല
സ്തംഭനാവസ്ഥയിലേക്ക്
നീങ്ങുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
സിമന്റിന്റെ
വിലവര്‍ദ്ധനവ്
തടയുന്നതിന് എന്തെല്ലാം
നടപടികൾ
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
കിഫ്ബി
ഇന്‍വെസ്റ്റ്മെന്റ്
മാനേജുമെന്റ് കമ്മിറ്റി
*37.
ശ്രീ.എ.എം.
ആരിഫ്
,,
സി.കെ. ഹരീന്ദ്രന്‍
,,
വി. അബ്ദുറഹിമാന്
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
ഇന്‍വെസ്റ്റ്മെന്റ്
മാനേജുമെന്റ്
കമ്മിറ്റിയുടെ
(ഐ.എം.സി.) ഘടനയും
പ്രവര്‍ത്തനവും
വിശദമാക്കാമോ;
(ബി)
നിക്ഷേപം
ആകര്‍ഷിക്കുന്നതിലും അവ
വിനിയോഗിക്കുന്നതിലും
ഐ.എം.സി.യുടെ പങ്ക്
വിശദമാക്കാമോ;
ഇക്കാര്യത്തില്‍
സര്‍ക്കാരിന്റെ
നേരിട്ടുള്ള പങ്ക്
എന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
കിഫ്ബി
വഴി ഇതുവരെ എത്ര
തുകയുടെ പദ്ധതികള്‍ക്ക്
അംഗീകാരം നല്‍കിയെന്നും
അതില്‍ ഏത്ര പ്രവൃത്തി
ആരംഭിച്ചെന്നും
അറിയിക്കാമോ?
കൂടംകുളം-മാടക്കത്തറ
പവര്‍ ഹൈവേ
*38.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
ആന്റണി ജോണ്‍
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
രാജു എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൂടംകുളം-മാടക്കത്തറ
പവര്‍ ഹൈവേയുടെ ഭാഗമായ
ഇടമണ്‍-കൊച്ചി പ്രസരണ
ലൈന്‍
പൂര്‍ത്തീകരിക്കാനായി ഈ
സര്‍ക്കാര്‍ നടത്തിയ
പ്രവര്‍ത്തനം
വിശദമാക്കാമോ; ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയ
സമയത്ത് ഈ പ്രസരണ
ലൈനിന്റെ പണി എത്ര ഭാഗം
പൂര്‍ത്തിയായിരുന്നു;
(ബി)
ഈ
ബൃഹദ്പദ്ധതി കൊണ്ടുള്ള
നേട്ടം എന്തൊക്കെയാണ്;
ഈ ലൈന്‍
ഉപയോഗിക്കുന്നത് വഴി
പ്രസരണ നഷ്ടത്തില്‍
എത്ര
കുറവുണ്ടാകാനിടയുണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(സി)
വൈദ്യുതി
നഷ്ടം
കുറയ്ക്കുന്നതിനും
തടസ്സരഹിതമായി ഇതര
സംസ്ഥാനങ്ങളില്‍ നിന്ന്
വൈദ്യുതി
എത്തിക്കുന്നതിനും
പ്രസരണ ശൃംഖല
മെച്ചപ്പെടുത്തുന്നതിനും
ഉദ്ദേശിച്ചുകൊണ്ടുള്ള
ട്രാന്‍സ് ഗ്രിഡ് 2.0
ന്റെ നിലവിലെ സ്ഥിതി
അറിയിക്കാമോ?
കേരള
ബാങ്ക് രൂപീകരണം
*39.
ശ്രീ.എം.
മുകേഷ്
,,
എസ്.ശർമ്മ
,,
എം. രാജഗോപാലന്‍
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ
നവലിബറല്‍ നയത്തിന്റെ
ഫലമായി ധനമൂലധന
ശക്തികളുടെയും
വന്‍കിടക്കാരുടെയും
താല്പര്യങ്ങള്
സംരക്ഷിക്കുന്ന
രീതിയില്‍ പൊതുമേഖല
ബാങ്കുകള്‍
ഉള്‍പ്പെടെയുള്ള
വാണിജ്യബാങ്കുകള്‍
മാറിയിരിക്കുന്നതിന്
ബദലായി സമൂഹതാല്പര്യം
സംരക്ഷിക്കുകയെന്ന
ലക്ഷ്യത്തോടെ
രൂപീകരിക്കുന്ന കേരള
ബാങ്കിന്റെ നിലവിലെ
സ്ഥിതി അറിയിക്കാമോ;
(ബി)
നിക്ഷിപ്ത
താല്പര്യക്കാരുടെ
അട്ടിമറിശ്രമം
അതിജീവിച്ചുകൊണ്ട്
ജില്ലാ ബാങ്കുകളുടെ
ലയനം
പൂര്‍ത്തീകരിക്കാന്‍
സാധ്യമായിട്ടുണ്ടോ;
(സി)
ജീവനക്കാരുടെ
പുനര്‍വിന്യാസവും
സോഫ്റ്റ്വെയര്
ഇന്റഗ്രേഷനും
നടപ്പാക്കാനുള്ള
പ്രവര്‍ത്തനത്തിന്റെ
പുരോഗതി അറിയിക്കാമോ;
(ഡി)
മുന്‍
ഭരണസമിതിയുടെ കാലത്ത്
അഴിമതിയും ക്രമക്കേടും
കൊണ്ട്
നഷ്ടത്തിലായിരുന്ന
സംസ്ഥാന സഹകരണ ബാങ്കിന്
നിലവില്‍ ലാഭം
നേടാനായിട്ടുണ്ടോയെന്ന്
അറിയിക്കാമോ?
സോളാര്‍
പാനലുകള്‍
സ്ഥാപിക്കുന്നതിനുള്ള പദ്ധതി
*40.
ശ്രീ.കെ.എം.ഷാജി
,,
കെ.എന്‍.എ ഖാദര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി
യുടെ സൗരപദ്ധതിയുടെ
ഭാഗമായി ഗാര്‍ഹിക
ടെറസുകളില്‍ സോളാര്‍
പാനലുകള്‍
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍ നിലവില്‍ ഏതു
ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇതിനായി
നോഡല്‍ ഓഫീസര്‍മാരെ
നിയമിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
രജിസ്ട്രേഷന്
അവസാനിച്ചതിനുശേഷം
ആവശ്യമായ
സാധ്യതാപഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
പ്രസ്തുത പദ്ധതി
എന്നത്തേക്ക് നിലവില്‍
വരുമെന്ന് അറിയിക്കാമോ?
പരമ്പരാഗത
വ്യവസായമേഖലയുടെ പുനരുജ്ജീവനം
*41.
ശ്രീ.കെ.
ബാബു
,,
എ. എന്‍. ഷംസീര്‍
,,
കെ.ജെ. മാക്സി
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയ
കാലത്ത് തകര്‍ച്ച
നേരിട്ടിരുന്ന
പരമ്പരാഗത
വ്യവസായമേഖലയെ
പുനരുജ്ജീവിപ്പിക്കുന്നതിന്
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
സ്കൂള്‍
കുട്ടികള്‍ക്ക് സൗജന്യ
കൈത്തറി യൂണിഫോം
നല്കുന്ന പദ്ധതി
പരമ്പരാഗത നെയ്ത്ത്
മേഖലയെ
സംരക്ഷിക്കുന്നതിന്
എത്രത്തോളം
പ്രയോജനപ്രദമായെന്ന്
അറിയിക്കാമോ;
(സി)
റെഡിമെയ്ഡ്
വസ്ത്രങ്ങളുടെ
നിർമ്മാണം
പ്രോത്സാഹിപ്പിച്ചു
കൊണ്ട് ഖാദി
വസ്ത്രങ്ങളുടെ പ്രചാരം
വര്‍ദ്ധിപ്പിക്കാൻ
പദ്ധതിയുണ്ടോ;
(ഡി)
ഖാദി
തൊഴിലാളികളുടെ മിനിമം
വേതനകുടിശ്ശിക
നല്കിയതുള്പ്പെടെയുള്ള
നടപടികളിലൂടെ ഖാദി
വ്യവസായ മേഖലയുടെ
പ്രോത്സാഹനത്തിനും
നവീകരണത്തിനുമായി ചെയ്ത
കാര്യങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ?
കുറഞ്ഞ
പലിശ നിരക്കില്‍ അടിസ്ഥാന
ആവശ്യങ്ങള്‍ക്ക് വായ്പ
*42.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വീട്,
വിദ്യാഭ്യാസം, വിവാഹം
തുടങ്ങിയ അടിസ്ഥാന
ആവശ്യങ്ങള്‍ക്കായി
സാധാരണക്കാര്‍ക്കും
ദൂര്‍ബല
വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും
ഉയര്‍ന്ന പലിശ
നിരക്കില്‍ വായ്പ
ഏടുക്കേണ്ടുന്ന
സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
ഉയര്‍ന്ന പലിശയ്ക്ക്
വായ്പയെടുക്കുമ്പോള്‍
സമൂഹത്തിലെ ദുര്‍ബല
വിഭാഗങ്ങള്‍ക്ക്
തിരിച്ചടവ്
മുടങ്ങുന്നതിനുള്ള
സാധ്യത
വളരെയേറെയാണെന്നും
ജപ്തി ഭീഷണിയും മറ്റും
മുഖേന അവരുടെ ജീവിതം
വഴിമുട്ടുന്ന
അവസ്ഥയില്‍
എത്തുമെന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സമൂഹത്തിലെ
ഏറ്റവും ദുര്‍ബല
വിഭാഗങ്ങള്‍ക്ക്
ഏറ്റവും കുറഞ്ഞ പലിശ
നിരക്കില്‍ അടിസ്ഥാന
ആവശ്യങ്ങള്‍ക്ക് വായ്പ
ലഭ്യമാകുന്ന സംവിധാനം
ഒരുക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(ഡി)
മൂന്ന്
തവണ തിരിച്ചടവ്
മുടങ്ങുമ്പോള്‍
സര്‍ഫാസി നിയമ
പ്രകാരമുള്ള ജപ്തി
നടപടികള്‍
മനുഷ്യത്വരഹിതമായി
സ്വീകരിച്ച്
സാധാരണക്കാരുടെ ജീവന്
പോലും
നഷ്ടപ്പെടുത്തുന്ന
തരത്തിലുള്ള അവസ്ഥ
സൃഷ്ടിക്കാതിരിക്കുന്നതിന്
കൈക്കൊള്ളുന്ന
നടപടികള്‍
വിശദമാക്കുമോ?
കിഫ്ബിയുടെ
മസാല ബാേണ്ട്
*43.
ശ്രീ.സണ്ണി
ജോസഫ്
,,
വി.ഡി.സതീശന്
,,
കെ.മുരളീധരന്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയുടെ
ധനസമാഹരണത്തിന്റെ
ഭാഗമായി ഇറക്കിയ മസാല
ബാേണ്ട് സി.ഡി.പി.ക്യു.
എന്ന കമ്പനിയാണാേ
വാങ്ങിയത്;
(ബി)
കാനഡയിലെ
ക്യുബക് പ്രവിശ്യയില്‍
മാത്രമായി പ്രസ്തുത
ബാേണ്ട് പ്രെെവറ്റ്
പ്ലെയ്സ്മെന്റ്
നടത്തിയ വേളയിലാണോ
സി.ഡി.പി.ക്യു. അവ
വാങ്ങിയത് എന്ന്
വ്യക്തമാക്കാമോ;
(സി)
സി.ഡി.പി.ക്യു.വിന്
എത്ര ശതമാനം പലിശയാണ്
ഇൗ ബാേണ്ടുകള്ക്ക്
നല്‍കേണ്ടത്;
(ഡി)
ബാേണ്ടിന്റെ
തിരിച്ചടവ് കാലാവധി
എത്രയാണ്; കാലാവധി
പൂര്ത്തിയാക്കുമ്പാേള്
പലിശയും മുതലും
ഉള്‍പ്പെടെ എത്ര കാേടി
രൂപ നല്‍കേണ്ടി വരും
എന്ന് അറിയിക്കുമോ;
(ഇ)
എസ്.എന്‍.സി.
ലാവ്ലിൻ കമ്പനിയുടെ
ഇരുപത് ശതമാനം ഓഹരികള്‍
കെെവശമുള്ള കമ്പനിയാണ്
സി.ഡി.പി.ക്യു.എന്നത്
സർക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(എഫ്)
എസ്.എന്‍.സി.
ലാവ്ലിൻ കമ്പനി
പ്രതിനിധികളെ കേരളം
പിടികിട്ടാപുള്ളികളായി
പ്രഖ്യാപിച്ച
സാഹചര്യത്തില്‍ ആ
കമ്പനിയുമായി അടുത്ത
ബന്ധമുള്ള
സി.ഡി.പി.ക്യു.വുമായി
ഇടപാട് നടത്തിയത്
ശരിയായ നടപടി ആണെന്ന്
വിലയിരുത്തുന്നുണ്ടാേ?
ശബരിമല
തീര്‍ത്ഥാടനം
സുഗമമാക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങള്‍
*44.
ശ്രീ.പുരുഷന്
കടലുണ്ടി
,,
ബി.സത്യന്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദേവസ്വം
വരുമാനം സര്‍ക്കാര്‍
എടുക്കുന്നുവെന്ന
സങ്കുചിത
വര്‍ഗ്ഗീയവാദികളുടെ
പ്രചരണം
ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
ഇതിന്റെ നിജസ്ഥിതി
അറിയിക്കാമോ;
(ബി)
സ്ത്രീ
പ്രവേശന വിഷയം വിഭാഗീയ
രാഷ്ട്രീയ
താല്പര്യത്തിന്
പ്രോത്സാഹജനകമായിക്കണ്ട്
ശബരിമലയെ തകര്‍ക്കാര്‍
യത്നിച്ചവരുടെ
പ്രവർത്തനത്തെ തുടർന്ന്
വരുമാനത്തിലുണ്ടായ
കുറവ് പരിഹരിക്കാനായി
സര്‍ക്കാര്‍ എത്ര തുക
ദേവസ്വം ബോര്‍ഡിന്
നല്‍കിയെന്ന്
അറിയിക്കാമോ;
(സി)
ശബരിമല
തീര്‍ത്ഥാടകര്‍ക്ക്
അമ്പതു കിലോമീറ്റര്‍
ഇടവിട്ട് ഇടത്താവള
സമുച്ചയങ്ങള്‍
നിര്‍മ്മിക്കാനുള്ള
പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
(ഡി)
ശബരിമല
തീര്‍ത്ഥാടനം
സുഗമമാക്കുന്നതിനായി
ദേവസ്വം ബോര്‍ഡും
സര്‍ക്കാരും
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
മസാല
ബോണ്ടുകള്‍ വാങ്ങിയ
കമ്പനികള്‍
*45.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
റോജി എം. ജോണ്‍
,,
എം. വിന്‍സെന്റ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയുടെ
മസാല ബോണ്ടുകള്‍
വാങ്ങുവാന്‍ ആങ്കര്‍
ഇന്‍വെസ്റ്ററായി
കനേഡിയന്‍ കമ്പനിയായ
സി.ഡി.പി.ക്യൂ. യെ
തിരഞ്ഞെടുത്തിരുന്നോ;
(ബി)
ഉണ്ടെങ്കില്‍
എസ്.എന്‍.സി. ലാവലിന്‍
കമ്പനിയുടെ ഏറ്റവും
വലിയ ഷെയര്‍ ഹോള്‍ഡറായ
പ്രസ്തുത കമ്പനിയെ
ആങ്കര്‍
ഇന്‍വെസ്റ്ററായി
തിരഞ്ഞെടുക്കാനുള്ള
കാരണങ്ങള്‍
വ്യക്തമാക്കാമോ;
(സി)
കിഫ്ബിയുടെ
മസാല ബോണ്ടുകള്‍
കനേഡിയന്‍ പ്രവിശ്യയായ
ക്യൂബക്കില്‍
പ്രൈവറ്റായി
പ്ലെയ്സ്മെന്റ്
ചെയ്തപ്പോള്‍ ഏതൊക്കെ
കനേഡിയന്‍ കമ്പനികളാണ്
ബോണ്ടുകള്‍
വാങ്ങിയിരിക്കുന്നത്
എന്ന് വ്യക്തമാക്കാമോ;
(ഡി)
സി.ഡി.പി.ക്യൂ.
എന്ന കനേഡിയന്‍ കമ്പനി
പെന്ഷന് ഫണ്ട് കമ്പനി
മാത്രമല്ല മറിച്ച്
അടിസ്ഥാനസൗകര്യം,
റിയല്‍ എസ്റ്റേറ്റ്,
പ്രൈവറ്റ് ഇക്വിറ്റി
തുടങ്ങിയ മേഖലകളിലും
പ്രവര്‍ത്തിക്കുന്ന
കമ്പനിയാണ് എന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
സാമ്പത്തിക
പ്രതിസന്ധി മറികടക്കാന്‍
സ്വീകരിച്ച മാര്‍ഗ്ഗങ്ങൾ
*46.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
കെ.എന്‍.എ ഖാദര്‍
,,
കെ.എം.ഷാജി
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കടുത്ത
സാമ്പത്തിക
പ്രതിസന്ധിയെത്തുടര്‍ന്ന്
സംസ്ഥാനത്ത് ഈ
സാമ്പത്തിക വര്‍ഷം
മുതല്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
സാമ്പത്തിക
നിയന്ത്രണങ്ങൾ
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
നിലവിലുള്ള
സാമ്പത്തിക പ്രതിസന്ധി
മറികടക്കാന്‍ എന്തൊക്കെ
മാര്‍ഗ്ഗങ്ങളാണ്
ധനവകുപ്പ് സ്വീകരിച്ചു
വരുന്നതെന്ന്
അറിയിക്കുമോ;
(സി)
ഈ
സാമ്പത്തിക വര്‍ഷം
മുതല്‍ അധിക
ധനസമാഹരണത്തിന്
എന്തെല്ലാം
മാര്‍ഗ്ഗങ്ങളാണ്
കൈക്കൊണ്ടിരിക്കുന്നത്;
വിശദാംശം
വ്യക്തമാക്കുമോ?
സര്‍ഫാസി
നിയമപ്രകാരമുള്ള ജപ്തി
നടപടികള്‍
*47.
ശ്രീ.പി.ടി.എ.
റഹീം
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.ജെയിംസ്
മാത്യു
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2002-ല്‍
കേന്ദ്രസര്‍ക്കാര്‍
കൊണ്ടുവന്ന സര്‍ഫാസി
നിയമം വന്‍കിട
കുത്തകകളില്‍ നിന്നുള്ള
കിട്ടാക്കടം തിരിച്ചു
പിടിക്കുന്നതില്‍
പരാജയപ്പെട്ടെങ്കിലും
സംസ്ഥാനത്തെ വാണിജ്യ
ബാങ്കുകളില്‍ വലിയൊരു
പങ്ക് യുക്തിസഹമല്ലാതെ
ചെറുകിട കര്‍ഷകര്‍ക്കും
കച്ചവടക്കാര്‍ക്കും
എതിരെ ഈ നിയമം
പ്രയോഗിക്കുന്നതു
കൊണ്ടുണ്ടാകുന്ന ഗുരുതര
പ്രത്യാഘാതം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
പ്രകൃതിദുരന്തത്തിന്റെ
പശ്ചാത്തലത്തില്‍
സംസ്ഥാനത്തെ കര്‍ഷകര്‍
എടുത്ത എല്ലാത്തരം
വായ്പകള്‍ക്കും
സര്‍ക്കാര്‍
മൊറട്ടോറിയം
പ്രഖ്യാപിച്ചത്
ദീര്‍ഘിപ്പിക്കാന്‍
തീരുമാനിച്ചിരുന്നോ;
ഇത് പരിഗണിക്കാതെ ചില
ബാങ്കുകള്‍
ജപ്തിനടപടികളുമായി
മുന്നോട്ട്
പോകുന്നുണ്ടെന്ന
വാര്‍ത്തകളുടെ
അടിസ്ഥാനത്തില്‍
അക്കാര്യം
പരിശോധിച്ചിരുന്നോ;
(സി)
പ്രകൃതി
ദുരന്തത്തിനിരയായ
ചെറുകിടകച്ചവടക്കാര്‍ക്ക്
ഉപജീവനമാര്‍ഗ്ഗം
വീണ്ടെടുക്കുന്നതിനായി
വായ്പാപദ്ധതി
ആവിഷ്കരിച്ചിരുന്നോ;
വിശദമാക്കുമോ;
(ഡി)
അഞ്ചു
സെന്റില്‍ കവിയാതെയുള്ള
ഭൂമിയും വീടും ഈട്
നല്‍കിയിട്ടുള്ള
കേസുകളില്‍ സര്‍ഫാസി
നിയമം
ബാധകമാക്കരുതെന്ന്
കേന്ദ്രസര്‍ക്കാരിനോട്
സംസ്ഥാന നിയമസഭ
ഏകകണ്ഠമായി
ആവശ്യപ്പെട്ടതിന്മേല്
എന്തെങ്കിലും നടപടി
ഉണ്ടായിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
വ്യവസായ-വാണിജ്യ
വികസനം
*48.
ശ്രീ.കാരാട്ട്
റസാഖ്
,,
എ. പ്രദീപ്കുമാര്‍
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യവസായ-വാണിജ്യ സൗഹൃദ
അന്തരീക്ഷം
സൃഷ്ടിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പുതുതായി എത്ര ചെറുകിട,
ഇടത്തരം വ്യവസായ
സ്ഥാപനങ്ങള്‍
ആരംഭിച്ചുവെന്നും
തല്‍ഫലമായി
എത്രപേര്‍ക്ക് തൊഴില്‍
ലഭ്യമാക്കാന്‍
സാധിച്ചുവെന്നതിന്റെയും
കണക്ക് ലഭ്യമാണോ;
(സി)
പ്രളയത്തില്‍
തകര്‍ന്ന
വ്യവസായ-വാണിജ്യ
സ്ഥാപനങ്ങളെ
കരകയറ്റാനായി നടത്തിയ
ഇടപെടലുകള്‍
അറിയിക്കാമോ;
(ഡി)
വ്യവസായം
പ്രോത്സാഹിപ്പിക്കുന്നതിന്റെ
ഭാഗമായി സ്വകാര്യ
വ്യവസായ
പാര്‍ക്കുകള്‍ക്ക്
അനുമതി നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ അതിനുളള
വ്യവസ്ഥകള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
മസാല
ബാേണ്ടുകളുടെ സാധുത
*49.
ശ്രീ.വി.ഡി.സതീശന്
,,
അനില്‍ അക്കര
,,
അന്‍വര്‍ സാദത്ത്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയുടെ
മസാല ബാേണ്ടുകള്‍
ഇന്ത്യന്‍ ഭരണഘടനയുടെ
അനുച്ഛേദം293(1) ന്റെ
ലംഘനമല്ലേ എന്ന്
വെളിപ്പെടുത്താമോ;
;
(ബി)
പ്രസ്തുത
ബാേണ്ടുകള്ക്ക് സെബി,
ആര്.ബി.എെ. എന്നിവയുടെ
അംഗീകാരം
ലഭിച്ചിട്ടുണ്ടാേ;
വിശദാംശങ്ങള്‍
നല്‍കാമാേ;
(സി)
ഭരണഘടനാനുസൃതമായി
സംസ്ഥാന സര്‍ക്കാരിന്
കിഫ്ബിയുടെ മസാല
ബാേണ്ടുകളില്
ഗ്യാരണ്ടി നില്ക്കാന്
സാധിക്കുമാേ എന്ന്
നിയമാേപദേശം
തേടിയിരുന്നാേ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമാേ;
(ഡി)
പ്രസ്തുത
ബാേണ്ടുകളില്
ഗ്യാരണ്ടി നില്ക്കാന്
ഒരു ട്രസ്റ്റ് ഡീഡ്
രൂപീകരിച്ചിട്ടുണ്ടാേ;
പ്രസ്തുത ഡീഡിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമാേ?
ഗ്രന്ഥശാലകളുടെ
പുനര്‍നിര്‍മ്മാണത്തിന്
എം.എല്‍.എ. ഫണ്ട്
*50.
ശ്രീ.സി.എഫ്.തോമസ്
,,
മോന്‍സ് ജോസഫ്
,,
പി.ജെ.ജോസഫ്
,,
റോഷി അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
ഗ്രന്ഥശാലാ സംഘത്തിന്റെ
കീഴിലുള്ള
ഗ്രന്ഥശാലകള്‍ക്ക്
എം.എല്‍.എ. മാരുടെ
സ്പെഷ്യല്‍
ഡെവലപ്പ്മെന്റ് ഫണ്ട്,
അസറ്റ് ഡെവലപ്പ്മെന്റ്
ഫണ്ട് എന്നിവ
ഉപയോഗിച്ച് കെട്ടിട
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടത്താന്‍ സാധിക്കാത്ത
സാഹചര്യത്തിന് പരിഹാരം
കണ്ടെത്തുമോ;
(ബി)
പ്രളയത്താലും
കാലപ്പഴക്കത്താലും
ശോച്യാവസ്ഥ നേരിടുന്ന
വായനശാലകളിലെയും
ഗ്രന്ഥശാലകളിലെയും
പുസ്തകങ്ങളും ആനുകാലിക
പ്രസിദ്ധീകരണങ്ങളും
സൂക്ഷിക്കാന്‍
സാധിക്കാത്ത
അവസ്ഥയിലായതിനാല്‍
ഗ്രന്ഥശാലകളുടെ
പുനര്‍നിര്‍മ്മാണത്തിന്
എം.എല്‍.എ. ഫണ്ട്
ഉപയോഗിക്കുന്നതിന്
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍
മാറ്റം വരുത്തുമോ;
(സി)
ഗ്രന്ഥശാലകള്‍
ആസൂത്രണം ചെയ്ത്
നടപ്പിലാക്കി വരുന്ന
വിവിധ പദ്ധതികളുടെ
പൂര്‍ത്തീകരണത്തിനായി
ഗ്രന്ഥശാലകളിലെ
സ്ഥലസൗകര്യക്കുറവും
അടിസ്ഥാന സൗകര്യങ്ങളുടെ
പോരായ്മയും
മാറ്റിയെടുക്കുന്നതിന്
പ്രാദേശിക വികസന ഫണ്ട്
വിനിയോഗിക്കാന്‍ അവസരം
നല്‍കുമോ
എന്നറിയിക്കാമോ?
ഖാദി
മേഖലയുടെ കാര്യക്ഷമത
വര്‍ദ്ധിപ്പിക്കാന്‍ നടപടി
*51.
ശ്രീ.യു.
ആര്. പ്രദീപ്
,,
ഐ.ബി. സതീഷ്
,,
കെ.ഡി. പ്രസേനന്‍
,,
ജെയിംസ് മാത്യു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഖാദി മേഖല
അഭിമുഖീകരിക്കുന്ന
പ്രശ്നങ്ങള്‍
എന്തൊക്കെയാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഈ
മേഖലയിലെ
ഉല്പാദനക്ഷമതയും
ഉല്പന്നങ്ങളുടെ
ഗുണമേന്മയും
വ്രദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
പരമ്പരാഗത
ചര്‍ക്കകളുടെയും
തറികളുടെയും കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനായി
എന്തെല്ലാം വികസന
പ്രവര്‍ത്തനങ്ങളും
ഗവേഷണങ്ങളുമാണ് നടത്തി
വരുന്നത്;
(ഡി)
ഖാദി
മേഖലയിലെ
തൊഴിലാളികള്‍ക്ക്
മെച്ചപ്പെട്ട കൂലി
ലഭ്യമാക്കുന്നതിന് ഈ
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ?
കയര്‍
ഉല്പന്നങ്ങളുടെ അന്താരാഷ്ട്ര
മേള
*52.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
ശ്രീമതി
യു. പ്രതിഭ
ശ്രീ.ബി.സത്യന്
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കയറിന്റെയും കയര്‍
ഉല്പന്നങ്ങളുടെയും
പ്രദര്‍ശനത്തിനും
വിപണനത്തിനുമായി കയര്‍
കേരള എന്ന പേരില്‍
അന്താരാഷ്ട്ര മേള
സംഘടിപ്പിച്ചിട്ടുണ്ടോയെന്നറിയിക്കുമോ;
(ബി)
പ്രസ്തുത
മേളയില്‍ ഏതൊക്കെ
രാജ്യങ്ങളില്‍
നിന്നുള്ളവര്‍
പങ്കെടുത്തുവെന്ന്
അറിയിക്കാമോ;
(സി)
തൊഴിലുറപ്പുമായി
ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങള്‍ക്കായി
ജിയോ ടെക്സ്റ്റൈല്‍സ്
നല്‍കുന്നതിന്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുമായി
ധാരണാപത്രത്തില്‍ ഒപ്പ്
വെച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ഡി)
പ്രസ്തുത
സംരംഭത്തില്‍ കയര്‍
വ്യവസായത്തില്‍
വര്‍ദ്ധിച്ച
യന്ത്രവത്ക്കരണവും
വിപുലീകരണവും
ലക്ഷ്യമിട്ട് കയര്‍
മേഖലയുടെ രണ്ടാം
പുനഃസംഘടനയ്ക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
കിഫ്ബി
മസാല ബോണ്ട് സംബന്ധിച്ച
ആശങ്കകള്‍
*53.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
മസാല ബോണ്ട് മുഖേന
കേരളത്തിന്
ലഭിക്കാവുന്ന
നേട്ടങ്ങളും
കോട്ടങ്ങളും
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ബോണ്ട് സംബന്ധിച്ചുള്ള
ആശങ്കകള്‍
പരിഹരിക്കുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ;
(സി)
കിഫ്ബി
മസാല ബോണ്ടുകളുടെ
ഷെയറുകള്‍ സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
നല്കുവാന്
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
വൈദ്യുതി
പ്രസരണ ശൃംഖലയുടെ ശാക്തീകരണം
*54.
ശ്രീ.മുരളി
പെരുനെല്ലി
,,
ബി.ഡി. ദേവസ്സി
,,
കെ. ദാസന്
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടായ
അസാധാരണമായ കടുത്ത ചൂട്
മൂലം വൈദ്യുതി
ഉപഭോഗത്തില്‍
വന്‍തോതില്‍
വര്‍ദ്ധനവുണ്ടായിട്ടും
നിയന്ത്രണമോ പവര്‍കട്ടോ
ഇല്ലാതെ വൈദ്യുതി
ലഭ്യമാക്കാന്‍ നടത്തിയ
ആസൂത്രണവും
മുന്നൊരുക്കവും
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്തിനാവശ്യമായ
വൈദ്യുതിയുടെ എഴുപത്
ശതമാനവും സംസ്ഥാനത്തിന്
പുറത്തുനിന്ന്
കൊണ്ടുവരേണ്ടതിനാല്‍
പ്രസരണ ശൃംഖലയുടെ
ശാക്തീകരണത്തിന്
മുന്‍ഗണനാടിസ്ഥാനത്തില്‍
നടപടി
സ്വീകരിച്ചിരുന്നോ;
വിശദാംശം അറിയിക്കാമോ;
(സി)
വൈദ്യുതി
മീറ്ററുകളില്‍
വളരെയധികം എണ്ണം
കേടായിരിക്കുന്നത്
വൈദ്യുതി വിതരണത്തിലൂടെ
കെ.എസ്.ഇ.ബി.
ലിമിറ്റഡിന് ലഭിക്കേണ്ട
വരുമാനത്തില്‍ ഏറെ
ചോര്ച്ചയുണ്ടാക്കുന്നതിനാല്
ഇവ സത്വരമായി മാറ്റി
സ്ഥാപിക്കാന്‍
പദ്ധതിയുണ്ടോ;
സ്മാര്‍ട്ട്
മീറ്ററുകളുടെ മേന്മ
അറിയിക്കാമോ; ഇവ
വ്യാപകമായി
സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോ?
സ്മാര്‍ട്ട്
മീറ്റര്‍ ഉപയോഗം
*55.
ശ്രീ.അടൂര്‍
പ്രകാശ്
,,
എ.പി. അനില്‍ കുമാര്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
ഊര്‍ജ്ജ വകുപ്പും കേരള
സര്‍ക്കാരും
കെ.എസ്.ഇ.ബി. യും
തമ്മിലുള്ള ത്രികക്ഷി
കരാര്‍ പ്രകാരം
സ്മാര്‍ട്ട് മീറ്റര്‍
ഉപയോഗം കൊണ്ടുവരാൻ
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
സംവിധാനം ഗാര്‍ഹിക
ഉപഭോക്താക്കള്‍ക്ക്
കനത്ത സാമ്പത്തിക
ബാധ്യത ഉണ്ടാക്കുമെന്ന
വിമര്‍ശനം
വസ്തുതാപരമാണോ;
(സി)
പ്രസ്തുത
സംവിധാനം നിലവില്‍
വരുമ്പോള്‍
കെ.എസ്.ഇ.ബി.യിലെ
നിലവിലുള്ള ഏതെല്ലാം
തസ്തികകളിലെ ജീവനക്കാരെ
ഒഴിവാക്കേണ്ടിവരുമെന്നും
എത്ര പേര്‍ക്ക് ഇതുമൂലം
തൊഴില്‍
നഷ്ടപ്പെടുവാനുള്ള
സാഹചര്യമുണ്ടെന്നും
അറിയിക്കാമോ;
(ഡി)
കെ.എസ്.ഇ.ബി.
യില്‍ നിയമന നിരോധനം
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ അതിനുള്ള
സാഹചര്യം എന്താണെന്ന്
വ്യക്തമാക്കുമോ?
കിഫ്ബി
മസാല ബോണ്ടിന്റെ പലിശനിരക്ക്
*56.
ശ്രീ.ഹൈബി
ഈഡന്
,,
അനില്‍ അക്കര
,,
റോജി എം. ജോണ്‍
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലണ്ടന്‍
സ്റ്റോക്ക്
എക്സ്ച്ചേഞ്ചിൽ
ലിസ്റ്റ് ചെയ്ത പതിനാറ്
ഇന്ത്യന്‍ കമ്പനികള്‍
5.5 മുതല്‍ 8 ശതമാനം
വരെ പലിശയ്ക്കാണ് മസാല
ബോണ്ടുകള്‍ ഇറക്കിയത്
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ കിഫ്ബി മസാല
ബോണ്ടിലേക്ക് 9.723
ശതമാനം പലിശ
നല്കുവാന്
തീരുമാനിച്ചത് ഏത്
സാഹചര്യത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
നിലവിൽ
കിഫ്ബിയുടെ ക്രെഡിറ്റ്
റേറ്റിംഗ് എത്രയാണ്
എന്ന് വ്യക്തമാക്കാമോ;
(സി)
ക്രെഡിറ്റ്
റേറ്റിംഗ് കുറവായ
കമ്പനികള്‍ മസാല ബോണ്ട്
ഇറക്കുമ്പോള്‍ ഉയര്‍ന്ന
പലിശ നല്‍കേണ്ട
സാഹചര്യമുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
മസാല ബോണ്ടിന് പകരം
കുറഞ്ഞ പലിശനിരക്കുള്ള
മറ്റ്
ധനാഗമമാര്‍ഗ്ഗങ്ങള്‍
കിഫ്ബി തേടാതിരുന്നത്
ഏത് സാഹചര്യത്തിലാണ്
എന്ന് അറിയിക്കുമോ?
കാരുണ്യ
ബെനവലന്റ് ഫണ്ടിന്റെ
പ്രവര്‍ത്തനം
*57.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
റോഷി അഗസ്റ്റിന്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബെനവലന്റ് ഫണ്ട്
സ്കീമിന്റെ നിലവിലെ
പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
കാരുണ്യ
പദ്ധതിയില്‍
ഉള്‍പ്പെടുന്നതിന്
വരുമാനപരിധി
ഉയര്‍ത്തിയിട്ടുണ്ടോ;
പദ്ധതിയില്‍ ഈ
സര്‍ക്കാര്‍
എന്തെങ്കിലും
മാറ്റങ്ങള്‍
വരുത്തിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(സി)
ഈ
പദ്ധതിയില്‍
പങ്കാളികളായ
ആശുപത്രികള്‍ ഇപ്പോഴും
പദ്ധതിയുമായി
സഹകരിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(ഡി)
കാരുണ്യ
പദ്ധതിയില്‍ അപേക്ഷ
നല്‍കിയിട്ടും
ചികിത്സാധനസഹായം
ലഭ്യമാക്കുന്നതിന്
കാലതാമസം
നേരിടുന്നതായുള്ള പരാതി
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
രോഗികള്‍ക്ക് ചികിത്സ
കൃത്യസമയത്ത്
ലഭിക്കുന്നില്ലെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
നൂതന
ടൂറിസം പദ്ധതികള്‍
*58.
ശ്രീ.കെ.ജെ.
മാക്സി
,,
സി. കെ. ശശീന്ദ്രന്
,,
കെ.കുഞ്ഞിരാമന്
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വിനോദസഞ്ചാര മേഖലയുടെ
സമഗ്ര വികസനത്തിനായി
ആവിഷ്ക്കരിച്ച
പദ്ധതികള്‍
എന്തെല്ലാമാണ്;
(ബി)
ലോകസഞ്ചാരികളെ
കൂടുതലായി ആകര്‍ഷിക്കും
വിധം ടൂറിസം പദ്ധതികള്‍
കാലികവും
നൂതനവുമാക്കാന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
വിശദമാക്കാമോ;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഭരണാനുമതി നല്കിയ
ടൂറിസം പദ്ധതികള്‍
ഏതൊക്കെയാണെന്നും
അവയില്‍ ഏതെല്ലാമാണ്
പൂര്ത്തിയായിട്ടുളളതെന്നും
ഏതെല്ലാം പദ്ധതികളുടെ
പ്രവൃത്തികളാണ്
നടന്നുകൊണ്ടിരിക്കുന്നതെന്നും
വ്യക്തമാക്കാമോ?
ഗ്രീന്‍
കാര്‍പ്പറ്റ് പദ്ധതി
*59.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.റ്റി.വി.രാജേഷ്
,,
കെ. ആന്‍സലന്‍
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിനാേദസഞ്ചാര മേഖലയെ
പരിപാേഷിപ്പിക്കുന്നതിനും
ടൂറിസ്റ്റ്
കേന്ദ്രങ്ങളില്‍
മെച്ചപ്പെട്ട
അടിസ്ഥാനസൗകര്യങ്ങളും
ശുചിത്വവും
ഉറപ്പുവരുത്തുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമാേ;
(ബി)
ഇതിനായി
നടപ്പിലാക്കി വരുന്ന
ഗ്രീന്‍ കാര്‍പ്പറ്റ്
പദ്ധതിയുടെ
പ്രവര്ത്തനപുരാേഗതി
അറിയിക്കാമാേ;
(സി)
സംസ്ഥാനത്തെ
ഏതെല്ലാം വിനോദസഞ്ചാര
കേന്ദ്രങ്ങളിലാണ്
പ്രസ്തുത പദ്ധതി
നടപ്പിലാക്കുന്നതെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
വിനാേദസഞ്ചാര
കേന്ദ്രങ്ങളിലെ
സുരക്ഷിതത്വം
ഉറപ്പുവരുത്തുന്നതിനായി
ഇൗ പദ്ധതിയില്‍
എന്തെല്ലാം
കാര്യങ്ങളാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമാേ?
കിഫ്ബി
മസാല ബോണ്ടുകളുടെ
പ്ലേസ്മെന്റ്
*60.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയുടെ
മസാല ബോണ്ടുകള്‍
ഏതൊക്കെ രാജ്യങ്ങളിലാണ്
പ്രൈവറ്റായി
പ്ലേസ്മെന്റ്
ചെയ്തിരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
മസാല ബോണ്ടുകള്‍
പ്രൈവറ്റായി
പ്ലേസ്മെന്റ്
ചെയ്യുമ്പോള്‍ പലിശ
നിരക്ക്
തീരുമാനിക്കുന്നത്
എന്തടിസ്ഥാനത്തിലാണെന്ന്
വിശദമാക്കുമോ;
(സി)
കിഫ്ബിയുടെ
മസാല ബോണ്ടുകള്‍
കാനഡയിലെ ക്യുബെക്കില്‍
മാത്രം പ്രൈവറ്റ്
പ്ലേസ്മെന്റ്
ചെയ്യാന്‍ ഉണ്ടായ
സാഹചര്യം വിശദമാക്കാമോ?