ദുരന്തനിവാരണ
സംവിധാനം ശാക്തീകരിക്കുവാന്‍
നടപടി
*391.
ശ്രീ.എല്‍ദോ
എബ്രഹാം
,,
ഇ.കെ.വിജയന്
,,
ജി.എസ്.ജയലാല്‍
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ദുരന്തനിവാരണ സംവിധാനം
ശാക്തീകരിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
ദീര്‍ഘകാല
വീക്ഷണത്തോടെ
ദുരന്തനിവാരണ സംവിധാനം
പുന:സംഘടിപ്പിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(സി)
പ്രളയദുരന്ത
സമയത്തും മറ്റും വിവിധ
ഏജന്‍സികളുടെ ഫലപ്രദമായ
ഏകോപനം
സാധ്യമാകുന്നില്ല എന്ന
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
പ്രകൃതി
ദുരന്തത്തില്‍ ജീവനും
സ്വത്തിനും നഷ്ടം
സംഭവിക്കുന്ന
കുടുംബങ്ങള്‍ക്ക്
യാഥാര്‍ത്ഥ്യബോധത്തോടെയുള്ള
നഷ്ടപരിഹാരം
നല്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)
കാലവര്‍ഷ
സമയത്ത് തന്നെ
അതുമൂലമുള്ള കെടുതികള്‍
നേരിടുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
അറിയിക്കുമോ?
ഖാദര്‍
കമ്മിറ്റി റിപ്പോര്‍ട്ട്
*392.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഖാദര്‍
കമ്മിറ്റി
റിപ്പോര്‍ട്ട് പ്രകാരം
എന്‍.സി.ഇ.ആര്.ടി
സിലബസിലുള്ള
പാഠപുസ്തകങ്ങള്‍
മാതൃഭാഷയിലാക്കുന്നതിനും
ആയത്
പഠിപ്പിക്കുന്നതിനുമുള്ള
നീക്കം സംബന്ധിച്ച
സര്‍ക്കാര്‍ നയം
വ്യക്തമാക്കാമോ;
(ബി)
നിലവിലെ
ഹയര്‍ സെക്കന്ററി
അധ്യാപകരുടെ
യോഗ്യതയില്‍ ഇളവ്
അനുവദിക്കുന്നുണ്ടോയെന്ന്
അറിയിക്കാമോ;
(സി)
ഖാദര്‍
കമ്മിറ്റി
റിപ്പോര്‍ട്ടിന്റെ
രണ്ടാംഭാഗം
എന്നത്തേക്ക്
പ്രസിദ്ധപ്പെടുത്തുമെന്ന്
അറിയിക്കാമോ;
(ഡി)
രാജ്യത്തെ
ഇതര സംസ്ഥാനങ്ങളില്‍
നിന്നും വിഭിന്നമായ
ഘടനാമാറ്റം പ്രസ്തുത
സംസ്ഥാനങ്ങളിലേക്ക്
പഠനത്തിന് പോകുന്ന
വിദ്യാര്‍ത്ഥികളെ
ബുദ്ധിമുട്ടിലാക്കാന്‍
സാധ്യതയില്ലേ എന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ഇ)
ഈ
റിപ്പോര്‍ട്ട്
നടപ്പാക്കുന്നതിലൂടെ
വിദ്യാഭ്യാസ മേഖലയില്‍
നിയമന നിരോധനം
ഉണ്ടാകുമെന്ന്
വിദഗ്ദ്ധര്‍
ചൂണ്ടിക്കാണിക്കുന്നതില്‍
യാഥാര്‍ത്ഥ്യമുണ്ടോ;
വ്യക്തമാക്കുമോ?
മത്സ്യത്തൊഴിലാളികള്‍ക്ക്
ആശ്വാസ പദ്ധതികള്‍
*393.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടലാക്രമണം
മൂലം നാശനഷ്ടങ്ങൾ
ഉണ്ടായ
മത്സ്യത്തൊഴിലാളികള്‍ക്കായി
സര്‍ക്കാര്‍
നടപ്പിലാക്കിയ ആശ്വാസ
പദ്ധതികള്‍
എന്തെല്ലാമാണ്;
വിശദമാക്കാമോ;
(ബി)
ഈ
വര്‍ഷം ഏതൊക്കെ
ജില്ലകളിലാണ് ഏറ്റവും
കൂടുതല്‍ കടല്‍ക്ഷോഭം
ഉണ്ടായത്; വിശദാംശം
ലഭ്യമാക്കാമോ;
(സി)
കടല്‍ക്ഷോഭം
മൂലം വീടും വള്ളങ്ങളും
നശിച്ചുപോയ
മത്സ്യത്തൊഴിലാളികള്‍ക്ക്
നഷ്ടപരിഹാരം ലഭിക്കാതെ
വന്നിട്ടുണ്ടോ;
എങ്കില്‍ അത്
പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു;
വ്യക്തമാക്കാമോ?
വിദ്യാഭ്യാസ
മേഖലയിലെ ഗുണപരമായ
ഇടപെടലുകള്‍
*394.
ശ്രീ.ഡി.കെ.
മുരളി
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
ആന്റണി ജോണ്‍
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അടിസ്ഥാന
സൗകര്യങ്ങളില്‍ വന്‍
കുതിച്ചുചാട്ടം
സൃഷ്ടിച്ചതിനെത്തുടര്‍ന്ന്
ഗുണമേന്മയുള്ള
വിദ്യാഭ്യാസം
കുട്ടികളുടെ
അവകാശമാക്കിത്തീര്ക്കുകയെന്ന
ലക്ഷ്യത്താേടെ നടത്തി
വരുന്ന ഗുണപരമായ
ഇടപെടലുകള്‍
എന്താെക്കെയെന്ന്
അറിയിക്കാമോ; മുന്‍
സര്‍ക്കാരിന്റെ കാലത്ത്
പരീക്ഷകള്‍ നിരന്തരം
വെെകിയിരുന്നതായ
ആക്ഷേപം
അവസാനിപ്പിക്കാന്‍
സാധിച്ചിട്ടുണ്ടാേയെന്ന്
വ്യക്തമാക്കാമോ;
(ബി)
ബഹുസ്വര
സമൂഹത്തിന്റെ അടിത്തറ
ശക്തമാക്കുന്ന
തരത്തില്‍ ഭാവി
ലക്ഷ്യങ്ങള്‍
നിര്‍ണ്ണയിച്ച്
പാഠ്യക്രമം
പുനഃസംഘടിപ്പിക്കുന്നതിനും
തദനുസൃതം പാഠ്യപദ്ധതി
പരിഷ്കരിക്കുന്നതിനും
ഉദ്ദേശ്യമുണ്ടാേയെന്ന്
അറിയിക്കാമോ;
(സി)
അദ്ധ്യാപന
നിലവാരം
ഉയര്‍ത്തുന്നതിന്
അദ്ധ്യാപകർക്കുള്ള
പരിശീലന പരിപാടികള്‍
വിപുലമാക്കിയിട്ടുണ്ടാേ;
(ഡി)
എസ്.സി.ഇ.ആര്.ടി.യുടെ
പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
ദേശീയ
വിദ്യാഭ്യാസ നയത്തിന്റെ കരട്
*395.
ശ്രീ.അനില്‍
അക്കര
,,
കെ.സി.ജോസഫ്
,,
വി.ടി.ബല്‍റാം
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
അവകാശ നിയമത്തിന്റെ
വ്യാപ്തി
വര്‍ദ്ധിപ്പിക്കുവാന്‍
മൂന്ന് വയസ്സ് മുതലുള്ള
കുട്ടികള്‍ക്ക്
വിദ്യാഭ്യാസം
ഉറപ്പാക്കണമെന്ന് പുതിയ
ദേശീയ വിദ്യാഭ്യാസ
നയത്തിന്റെ കരടില്‍
ശിപാര്ശയുണ്ടോ;
(ബി)
പ്രീപ്രൈമറി
കൂടി വിദ്യാഭ്യാസ അവകാശ
നിയമത്തിന്റെ കീഴില്‍
വരുന്നത് സംസ്ഥാനത്തെ
വിദ്യാഭ്യാസ മേഖലയില്‍
ഉണ്ടാക്കുന്ന
മാറ്റങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(സി)
വൊക്കേഷണല്‍
വിദ്യാഭ്യാസം എല്ലാ
സ്ക്കൂളുകളിലേയ്ക്കും
കോളേജുകളിലേയ്ക്കും
വ്യാപിപ്പിക്കണമെന്ന
കരട് നയത്തിലെ
നിര്‍ദ്ദേശം
സംസ്ഥാനത്ത്
എപ്രകാരമാണ്
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നത്;
(ഡി)
സ്വകാര്യ
സ്ക്കൂളുകളെ
നിയന്ത്രിക്കുവാനും
അവയുടെ നിലവാരം
മെച്ചപ്പെടുത്തുവാനുമുള്ള
കരട് നയത്തിലെ
നിര്‍ദ്ദേശം
സംസ്ഥാനത്ത് കര്‍ശനമായി
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്ന് അറിയിക്കാമോ?
പ്രളയ
പുനരധിവാസം സംബന്ധിച്ച
പരാതികള്‍
*396.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
അന്‍വര്‍ സാദത്ത്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രളയം ഉണ്ടായി പത്തു
മാസം പിന്നിട്ടിട്ടും
പുനരധിവാസം സംബന്ധിച്ച
ജനങ്ങളുടെ പരാതികള്‍
പരിഹരിക്കാന്‍
കഴിഞ്ഞിട്ടില്ല എന്നത്
വസ്തുതയാണോ എന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാന
സര്‍ക്കാര്‍ റീബില്‍ഡ്
ആപ്പ് വഴി നടത്തിയ
കണക്കെടുപ്പിനെതിരെ
ഉയര്‍ന്ന പരാതികള്‍
പരിഹരിക്കാന്‍
സാധിച്ചിട്ടുണ്ടോ;
(സി)
യാതൊരു
കൂടിയാലോചനകളും കൂടാതെ
റീബില്‍ഡ് ആപ്പ് വഴി
കോളേജ് കുട്ടികളെ
ഉപയോഗിച്ച്
പ്രളയബാധിതരുടെ
കണക്കെടുപ്പ് നടത്തിയത്
പുനരധിവാസ
പ്രവര്‍ത്തനങ്ങള്‍
പരാജയപ്പെടാന്‍
കാരണമായിട്ടുണ്ടെന്ന്
കരുതുന്നുണ്ടോ;
(ഡി)
തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങളുടെയും
ജനപ്രതിനിധികളുടെയും
സഹായത്തോടെ
പ്രളയബാധിതരുടെ
കണക്കെടുപ്പ്
നടത്തിയിരുന്നെങ്കില്‍
പുനരധിവാസ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
കാര്യക്ഷമമാക്കാന്‍
സാധിക്കുമായിരുന്നില്ലേ
എന്ന് വ്യക്തമാക്കുമോ?
അന്വേഷണാധിഷ്ഠിത
പഠന പ്രക്രിയ
*397.
ശ്രീമതി.പി.
അയിഷാ പോറ്റി
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സമഗ്ര
ശിക്ഷ പദ്ധതി പ്രകാരം
ആറ് മുതല്‍
പതിനാലുവയസ്സുവരെയുള്ള
മുഴുവന്‍ കുട്ടികളെയും
സ്കൂളിലെത്തിക്കുന്നതിനും
ഗുണമേന്മയുള്ള
വിദ്യാഭ്യാസം
എല്ലാവര്ക്കും പ്രദാനം
ചെയ്യുന്നതിനും ഉള്ള
പ്രവര്‍ത്തനം
വിശദമാക്കാമോ;
(ബി)
അഭ്യസ്തവിദ്യരില്ത്തന്നെ
യുക്തിബോധം കുറവായി
കാണുന്ന സാഹചര്യത്തില്‍
കുട്ടികളില്‍
ചെറുപ്പത്തില്‍ത്തന്നെ
ശാസ്ത്രീയമായ
കാഴ്ചപ്പാടും
യുക്തിചിന്തയും
അങ്കുരിപ്പിക്കുന്നതിന്
അന്വേഷണാധിഷ്ഠിത പഠന
പ്രക്രിയ
പ്രോത്സാഹിപ്പിക്കാന്‍
പരിപാടിയുണ്ടോ;
(സി)
ഓരോ
സ്കൂളിന്റെയും
മികവുകള്‍
മനസ്സിലാക്കുന്നതിനും
പഠനാനുഭവങ്ങളും
സാമൂഹ്യാനുഭവങ്ങളും
പങ്കുവയ്ക്കുന്നതിനും
ഉദ്ദേശിച്ചുകൊണ്ടുള്ള
വിദ്യാലയ കൂട്ടുചേരല്
പദ്ധതി ഫലപ്രദമായി
നടക്കുന്നുണ്ടോ;
(ഡി)
ദുര്‍ഘട
പ്രദേശങ്ങളില്‍
വസിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
യാത്രാസൗകര്യം
ഏര്‍പ്പെടുത്തുന്നതിന്
എന്തെങ്കിലും
പദ്ധതിയുണ്ടോ;
ആവശ്യത്തിന്
കെ.എസ്.ആര്.ടി.സി.
ബസുകളും സ്വകാര്യ
ബസുകളും സ്കൂള്‍
സമയത്ത് ഗതാഗതം
നടത്തുന്നുണ്ടെന്ന്
ഉറപ്പാക്കാനും സ്വകാര്യ
ബസുകളിലെ ജീവനക്കാര്‍
വിദ്യാര്‍ത്ഥികളോട്
അവഹേളനാപരമായി
പെരുമാറുന്നത്
അവസാനിപ്പിക്കാനും
വിദ്യാഭ്യാസ വകുപ്പ്
ഇടപെടല്‍ നടത്തുമോ;
വിശദമാക്കുമോ?
മത്സ്യസമ്പത്തിന്റെ
സംരക്ഷണവും സുസ്ഥിരവികസനവും
*398.
ശ്രീ.സി.കൃഷ്ണന്
,,
എസ്.ശർമ്മ
,,
വി. കെ. സി. മമ്മത് കോയ
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മറ്റു
സംസ്ഥാനങ്ങളില്‍ നിന്ന്
വ്യത്യസ്തമായി
സംസ്ഥാനത്തെ
മത്സ്യസമ്പത്തില്‍
മുക്കാല്‍ പങ്കും കടല്‍
മത്സ്യമായതിനാല്
കാലാവസ്ഥ
വ്യതിയാനത്താേടാെപ്പം
മത്സ്യബന്ധന രംഗത്തെ
അശാസ്ത്രീയരീതികളും
കടല്മത്സ്യശാേഷണത്തിനിടയാക്കുന്നത്
പരിഹരിക്കാനായി
സ്വീകരിച്ചുവരുന്ന
നടപടികള്‍
അറിയിക്കാമാേ;
(ബി)
മത്സ്യസമ്പത്തിന്റെ
സംരക്ഷണവും
മത്സ്യോത്പാദന രംഗത്ത്
സുസ്ഥിരവികസനവും
സാധ്യമാക്കുന്നതിന്
മത്സ്യത്താെഴിലാളികളും
ശാസ്ത്രജ്ഞരും
ജനപ്രതിനിധികളും
ഉള്‍പ്പെടുന്ന ഫിഷറീസ്
മാനേജുമെന്റ്
കൗണ്‍സില്‍
രൂപീകരിച്ചിട്ടുണ്ടാേ;
(സി)
നീലവിപ്ലവ
പരിപാടിയുടെ കീഴില്‍
നടപ്പിലാക്കിവരുന്ന
പദ്ധതികള്‍
എന്തെല്ലാമാണ്;
സംസ്ഥാനത്തിന് അര്‍ഹമായ
വിഹിതം കേന്ദ്ര
സര്‍ക്കാരില്‍ നിന്ന്
ലഭിക്കുന്നുണ്ടാേ;
വിശദാംശങ്ങൾ നൽകുമോ?
അദ്ധ്യയനം
വിദ്യാര്‍ത്ഥി
കേന്ദ്രീകൃതമാക്കാന്‍ പദ്ധതി
*399.
ശ്രീ.വി.
ജോയി
,,
റ്റി.വി.രാജേഷ്
,,
ജോര്‍ജ് എം. തോമസ്
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അദ്ധ്യയനാനുഭവം
പാഠപുസ്തക
കേന്ദ്രീകൃതമായി
പരിമിതപ്പെടുത്താതെ
വിദ്യാര്‍ത്ഥി
കേന്ദ്രീകൃതമാക്കിത്തീര്ക്കാന്
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തെല്ലാമാണ്;
ലൈബ്രറികള്‍
സജ്ജീകരിക്കാന്‍
ചെയ്തുവരുന്ന
കാര്യങ്ങള്‍
എന്തെല്ലാമാണ്;
(ബി)
ശാസ്ത്രവും
സാമൂഹ്യശാസ്ത്രവും
സംബന്ധിച്ച ലാബുകള്‍
സജ്ജീകരിക്കാന്‍
പരിപാടിയുണ്ടോ;
പഠന-പഠനേതര മേഖലകളില്‍
പ്രതിഭ
തെളിയിക്കുന്നവരെ
പ്രോത്സാഹിപ്പിക്കാന്‍
ചെയ്തുവരുന്ന
കാര്യങ്ങള്‍
അറിയിക്കാമോ;
(സി)
പ്രത്യേക
പരിഗണന
അര്‍ഹിക്കുന്നവരെ ജീവിത
വിജയം കൈവരിക്കാന്‍
പ്രാപ്തരാക്കുന്നതിന്
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കുമോ?
പ്രളയ
ബാധിത പ്രദേശങ്ങളിലെ ഭവന
നിര്‍മ്മാണം
*400.
ശ്രീ.യു.
ആര്. പ്രദീപ്
,,
കാരാട്ട് റസാഖ്
,,
രാജു എബ്രഹാം
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയകാലത്ത്
വെളളപ്പൊക്കവും
മണ്ണിടിച്ചിലും കാരണം
പാര്‍പ്പിടമേഖലയില്‍
വളരെയധികം
നാശനഷ്ടങ്ങള്‍ ഉണ്ടായ
സാഹചര്യത്തില്‍ നൂതനമായ
കെട്ടിട നിര്‍മ്മാണ
രീതികളുടെയും ഈ രംഗത്ത്
നവീന സാങ്കേതിക
വിദ്യകള്‍
ഉപയോഗപ്പെടുത്തേണ്ടതിന്റെയും
പ്രാധാന്യത്തെക്കുറിച്ച്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ദുരന്ത
ബാധിത പ്രദേശങ്ങളില്‍
അറ്റകുറ്റപ്പണികളും
മെച്ചപ്പെടുത്തലും
ആവശ്യമായി വരുന്ന
വീടുകളുടെ പണി
അടിയന്തരമായി
പൂര്‍ത്തിയാക്കാന്‍
എന്തെല്ലാം ഏകോപന
പ്രവര്‍ത്തനങ്ങളാണ്
നടത്തിയതെന്ന്
വ്യക്തമാക്കാമോ;
(സി)
ഭവന
നിര്‍മ്മാണ മേഖലയിലെ
പുനര്‍നിര്‍മ്മാണം
അതാത് പ്രദേശങ്ങളിലെ
ആളുകള്‍ക്ക്
ജീവനോപാധിയ്ക്കുവേണ്ടിയുളള
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്ന
രീതിയില്‍
നടപ്പിലാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
സാധിക്കുമെന്ന്
അറിയിക്കാമോ;
(ഡി)
കാലാവസ്ഥ
വ്യതിയാനത്തിന്റെ
പ്രത്യാഘാതങ്ങള്‍
കൂടുതലായി
അനുഭവപ്പെടുന്ന
സാഹചര്യത്തില്‍
പ്രകൃതിക്ഷോഭങ്ങളെ
അതിജീവിക്കുന്ന
ഭവനനിര്‍മ്മാണ രീതികള്‍
സംബന്ധിച്ച്
പൊതുജനങ്ങളില്‍
അവബോധം
സൃഷ്ടിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ഭവനനിര്‍മ്മാണ
മേഖലയില്‍ നവീന പദ്ധതികള്‍
*401.
ശ്രീ.പി.വി.
അന്‍വര്‍
,,
മുരളി പെരുനെല്ലി
,,
സി. കെ. ശശീന്ദ്രന്
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍ ഭവന
നിര്‍മ്മാണ മേഖലയില്‍
വിവിധ വകുപ്പുകളുടെ
പങ്കാളിത്തത്തോടെ നവീന
പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പിലാക്കുന്നതിന്റെ
ഫലമായി ഭവനരഹിതരുടെ
എണ്ണത്തില്‍ ഗണ്യമായ
കുറവ് വന്നിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
ഭവനനിര്‍മ്മാണ
മേഖലയില്‍ സംസ്ഥാനത്ത്
ആവിഷ്കരിച്ചുവരുന്ന
കേന്ദ്രാവിഷ്കൃത
പദ്ധതികളുടെ
കാര്യക്ഷമമായ
നടത്തിപ്പിനായി ഇൗ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(സി)
സംസ്ഥാനത്ത്
ഇൗ മേഖലയില്‍
പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന
വിവിധ ഏജന്‍സികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
ഏജന്‍സികളുടെ
പ്രവര്‍ത്തനങ്ങള്‍
സര്‍ക്കാരിന്റെ
സമ്പൂര്‍ണ്ണ ഭവന
നിര്‍മ്മാണ പദ്ധതിയായ
ലെെഫ് മിഷന്റെ
പ്രവര്‍ത്തനവുമായി
ഫലപ്രദമായി
ഏകോപിപ്പിക്കുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
പ്രളയത്തില്‍
ജീവനോപാധിയും തൊഴിലും
നഷ്ടപ്പെട്ടവരുടെ പുനരധിവാസം
*402.
ശ്രീ.അന്‍വര്‍
സാദത്ത്
,,
വി.ഡി.സതീശന്
,,
റോജി എം. ജോണ്‍
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രളയത്തില്‍
ജീവനോപാധിയും തൊഴിലും
നഷ്ടപ്പെട്ടവരുടെ
പുനരധിവാസത്തിനായി
സര്‍ക്കാര്‍ നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
പ്രളയത്തില്‍
നാശനഷ്ടങ്ങള്‍ സംഭവിച്ച
കടകള്‍ക്കും വ്യാപാര
സ്ഥാപനങ്ങള്‍ക്കും
ചെറുകിട
സംരംഭങ്ങള്‍ക്കും
അര്‍ഹമായ നഷ്ടപരിഹാരം
നല്കുവാന് നാളിതുവരെ
സാധിച്ചിട്ടില്ല എന്ന
ആക്ഷേപം വസ്തുതാപരമാണോ
എന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
സ്ഥാപനങ്ങള്‍ക്കും
സംരംഭങ്ങള്‍ക്കും പലിശ
രഹിത വായ്പകള്‍
ലഭ്യമാക്കും എന്ന്
സര്‍ക്കാര്‍ ഉറപ്പ്
നല്‍കിയിരുന്നുവെങ്കിലും
ആയത് നല്കുവാന്
തയ്യാറാകാത്തതിന്റെ
കാരണം
വെളിപ്പെടുത്താമോ?
ട്രോളിംഗ്
നിരോധനം
*403.
ശ്രീ.ആര്.
രാമചന്ദ്രന്
,,
ചിറ്റയം ഗോപകുമാര്‍
,,
കെ. രാജന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമുദ്രമത്സ്യസമ്പത്ത്
സംരക്ഷണത്തിനായി
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
ട്രോളിംഗ്
നിരോധനം എത്രത്തോളം
ഗുണകരമാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഇൗ
വര്‍ഷത്തെ ട്രോളിംഗ്
നിരോധനം സംബന്ധിച്ച
വിവരം ലഭ്യമാക്കുമോ;
നിരോധനം എത്ര
ദിവസത്തേക്കാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ട്രോളിംഗ്
നിരോധനം
ഫലവത്താണെന്നത്
സംബന്ധിച്ച
ശാസ്ത്രീയമായ
പഠനഫലങ്ങള്‍
ലഭ്യമായിട്ടുണ്ടോ;
ആയത് സംസ്ഥാനത്തിന്റെ
അനുഭവവുമായി
ഒത്തുപോകുന്നുണ്ടോ;
വെളിപ്പെടുത്തുമോ;
(ഇ)
പരമ്പരാഗതമേഖലയിലെ
ഇന്‍ബോര്‍ഡ് വളളങ്ങള്‍
ഇൗ സമയത്ത് ഒന്നില്‍
കൂടുതല്‍ കാരിയര്‍
വളളങ്ങള്‍
ഉപയോഗിക്കുന്നത്
വിലക്കിയിട്ടുണ്ടോ
എന്നറിയിക്കാമോ?
ചെറുമത്സ്യങ്ങളെ
പിടിക്കുന്നത് തടയാന്‍ നടപടി
*404.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
കെ.എം.ഷാജി
,,
പി.കെ.അബ്ദു റബ്ബ്
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാല്പ്പത്തിനാല്
ഇനം ചെറുമത്സ്യങ്ങളെ
പിടിക്കാൻ പാടില്ലെന്ന
കര്‍ശനനിര്‍ദ്ദേശം
അവഗണിച്ച് തീരക്കടലില്‍
നിന്നുപാേലും
ഇതരസംസ്ഥാന ബാേട്ടുകള്
മത്സ്യം
വാരിപ്പാേകുന്നത്
തടയാന്‍ ഫിഷറീസ്
വകുപ്പ് ഇടപെടുന്നില്ല
എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
വന്താേതില്
മത്സ്യക്കുഞ്ഞുങ്ങളെ
പിടിക്കുന്നതുകാരണം
മത്സ്യത്തിന്റെ
മാെത്തലഭ്യത, ഉല്പാദനം,
പ്രജനനം എന്നിവ താളം
തെറ്റുന്നതായി
കണ്ടെത്തിയിട്ടുണ്ടാേ;
(സി)
മത്സ്യ
സമ്പത്തിന്റെ
സംരക്ഷണത്തിന്
സര്‍ക്കാര്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമാേ?
ആശ്വാസ്
പബ്ലിക് അമിനിറ്റീസ്
സെന്ററുകള്‍
*405.
ശ്രീ.വി.
കെ. സി. മമ്മത് കോയ
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.പി.ടി.എ.
റഹീം
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദീര്‍ഘദൂരയാത്രക്കാര്‍ക്ക്
പ്രത്യേകിച്ച്
സ്ത്രീകള്‍ക്കും
വിനോദസഞ്ചാരികള്‍ക്കും
ഉപയോഗപ്രദമായ
രീതിയില്‍ വൃത്തിയും
ശുചിത്വവുമുള്ള
ടോയ്ലറ്റ്
സൗകര്യങ്ങളോടുകൂടിയ
വഴിയോര
വിശ്രമകേന്ദ്രങ്ങള്‍
സ്ഥാപിക്കുന്നതിന്
ആശ്വാസ് പബ്ലിക്
അമിനിറ്റീസ് കേരള
ലിമിറ്റഡ് എന്ന പേരില്‍
കമ്പനി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
നിലവില്‍ ഏതെല്ലാം
സ്ഥലങ്ങളിലാണ് ആശ്വാസ്
പബ്ലിക് അമിനിറ്റീസ്
സെന്ററുകള്‍
പ്രവര്‍ത്തിച്ച്
വരുന്നതെന്ന്
അറിയിക്കാമോ;
(സി)
ഇത്തരം
സെന്ററുകളുടെ
പ്രവര്‍ത്തനം കൂടുതല്‍
പ്രദേശങ്ങളിലേയ്ക്ക്
വ്യാപിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
റെസ്റ്റ്
ഏരിയ ഡെവലപ്മെന്റ്
പദ്ധതിക്ക് ആവശ്യമായ
പഠനം നടത്തുന്നതിന്
നാറ്റ്പാക്-ല്‍ നിന്നും
പ്രൊപ്പോസല്‍
ലഭ്യമാക്കി
ഭരണാനുമതിയ്ക്ക്
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
സ്കൂള്‍
കുട്ടികളുടെ എണ്ണത്തില്‍
കൃത്രിമം കാട്ടുന്നത് തടയാന്‍
നടപടി
*406.
ഡോ.എം.
കെ. മുനീര്‍
ശ്രീ.എം.ഉമ്മര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്കൂള്‍
കുട്ടികളുടെ
എണ്ണത്തില്‍ കൃത്രിമം
കാട്ടുന്നത് തടയാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
ഈ
അദ്ധ്യയനവര്‍ഷം
സൂപ്പര്‍ ചെക്ക് സെല്‍
ഇത് സംബന്ധിച്ച്
പരിശോധനകള്‍
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
കഴിഞ്ഞ
അദ്ധ്യയനവര്‍ഷം
കുട്ടികളെ സമ്പൂര്‍ണ്ണ
സോഫ്റ്റ്വെയര് മുഖേന
മറ്റൊരു സ്കൂളിലേക്ക്
ട്രാന്‍സ്ഫര്‍ ചെയ്ത
കുറ്റക്കാരായ
അദ്ധ്യാപകരെ തിരികെ
സര്‍വ്വീസില്‍
പ്രവേശിപ്പിച്ചിട്ടുണ്ടോ;
എങ്കില്‍ തിരികെ
പ്രവേശിപ്പിക്കാന്‍
ഇടയായ സാഹചര്യം
വിശദമാക്കാമോ;
(ഡി)
ഈ
അദ്ധ്യയനവര്‍ഷം ഇത്തരം
ക്രമക്കേടുകള്‍
നടത്തിയതായി
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അതിന്മേല് സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ?
പാട്ടത്തിന്
നല്കിയ റസ്റ്റ് ഹൗസുകള്‍
തിരിച്ചുപിടിക്കാന്‍ നടപടി
*407.
ശ്രീ.രാജു
എബ്രഹാം
,,
കെ.സുരേഷ് കുറുപ്പ്
,,
എസ്.രാജേന്ദ്രന്
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തമിഴ്
നാട്ടിലെ കുറ്റാലത്ത്
സംസ്ഥാന സര്‍ക്കാരിന്റെ
ഉടമസ്ഥതയിലുള്ള
അമ്പത്തിയാറ് ഏക്കര്‍
വരുന്ന സ്ഥലവും
കാെട്ടാരവും അനുബന്ധ
കെട്ടിടങ്ങളും മുൻ
സർക്കാരിന്റെ കാലത്ത്
സ്വകാര്യ വ്യക്തി
കയ്യടക്കിയത്
തിരിച്ചുപിടിക്കാന്‍
നടത്തിയ ഇടപെടലുകള്‍
വ്യക്തമാക്കാമാേ;
വീണ്ടെടുത്ത സ്വത്ത്
പരിപാലിക്കാനായി
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനം അറിയിക്കാമാേ;
(ബി)
2002-ല്‍
സ്വകാര്യ വ്യക്തിക്ക്
പാട്ടവ്യവസ്ഥയില്‍
വിട്ടുനല്‍കിയ
മൂന്നാറിലെ റസ്റ്റ്
ഹൗസും ഭൂമിയും തിരികെ
പിടിക്കാന്‍
നടത്തിവരുന്ന
പ്രവര്‍ത്തനം
അറിയിക്കാമാേ;
(സി)
പാട്ടത്തിന്
നല്കിയ വെെക്കം, ആലുവ
എന്നിവിടങ്ങളിലെ
റസ്റ്റ് ഹൗസുകളുടെ
നിലവിലെ സ്ഥിതി
വെളിപ്പെടുത്തുമാേ;
(ഡി)
നിലവില്‍
എത്ര റസ്റ്റ് ഹൗസുകളാണ്
ഉള്ളത്; ഇവയിൽ
ഓണ്‍ലെെന്‍ ബുക്കിംഗ്
സൗകര്യം ഉള്‍പ്പെടെ
ഏര്‍പ്പെടുത്തി
കാര്യക്ഷമമായി
വിനിയാേഗിക്കുന്നതിന്
നടപടിയെടുത്തിട്ടുണ്ടാേ;
(ഇ)
പാെതുമരാമത്ത്
കെട്ടിട നിര്‍മ്മാണ
വിഭാഗത്തിന്റെ
പ്രവര്‍ത്തനം
ആധുനീകരിക്കാന്‍
നടപടിയെടുത്തിട്ടുണ്ടാേ
എന്നറിയിക്കാമോ?
പ്രീ
പ്രൈമറി വിദ്യാഭ്യാസത്തിന്റെ
ഗുണനിലവാരം
വര്‍ദ്ധിപ്പിക്കാന്‍ നടപടി
*408.
ശ്രീ.മുരളി
പെരുനെല്ലി
,,
കെ.വി.വിജയദാസ്
,,
പി.വി. അന്‍വര്‍
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രീ-പ്രൈമറി
വിദ്യാഭ്യാസത്തിന്റെ
ഗുണനിലവാരം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രീ-പ്രൈമറി
കുട്ടികളുടെ
അടിസ്ഥാനശേഷി
വികസിപ്പിക്കുന്നതിനും
രക്ഷിതാക്കള്‍ക്ക് ഇത്
സംബന്ധിച്ച് ശരിയായ
ബോധവത്കരണം
നല്‍കുന്നതിനും
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
വിശദമാക്കാമോ;
(സി)
പ്രീ-പ്രൈമറി
വിദ്യാഭ്യാസം കൂടുതല്‍
കാര്യക്ഷമവും
ശാസ്ത്രീയവുമാക്കുന്നതിന്
പ്രീ-പ്രൈമറി
അദ്ധ്യാപകര്‍ക്ക്
എന്തെല്ലാം
പരിശീലനങ്ങളാണ് നല്കി
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രീ-പ്രൈമറി
വിദ്യാലയങ്ങള്‍
ശിശുസൗഹൃദമാക്കുന്നതിന്
എന്തെല്ലാം
സജ്ജീകരണങ്ങളാണ്
ഒരുക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കശുവണ്ടി
വ്യവസായം അഭിമുഖീകരിക്കുന്ന
പ്രശ്നങ്ങള്‍ക്ക് പരിഹാരം
*409.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
കെ.എസ്.ശബരീനാഥന്
,,
വി.പി.സജീന്ദ്രന്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കശുവണ്ടി
വ്യവസായം നേരിടുന്ന
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമെന്ന
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്നറിയിക്കുമോ;
(ബി)
ഇതുമൂലം
ഈ മേഖലയില്‍
ഉണ്ടായിട്ടുള്ള
മാറ്റങ്ങള്‍
എന്തൊക്കെയാണ്;
(സി)
തോട്ടണ്ടിക്ക്
ഇറക്കുമതി ചുങ്കം
കേന്ദ്രസര്‍ക്കാര്‍
കൂട്ടിയത് തോട്ടണ്ടി
ഇറക്കുമതിയെ എപ്രകാരം
ബാധിച്ചു; പ്രസ്തുത
ചുങ്കം കുറയ്ക്കണമെന്ന
ആവശ്യത്തോടുള്ള കേന്ദ്ര
പ്രതികരണം എന്താണ്;
(ഡി)
ഗുണനിലവാരം
കുറഞ്ഞ
കശുവണ്ടിപ്പരിപ്പ്
സ്പെഷ്യല്‍ എക്കണോമിക്
സോണ്‍ വഴി ഇറക്കുമതി
ചെയ്ത് വിപണനം
നടത്തുന്നത്
കശുവണ്ടിപ്പരിപ്പിന്റെ
ആഭ്യന്തര വിപണിയെ
എപ്രകാരം ബാധിച്ചു;
കഴിഞ്ഞവര്‍ഷം ഇതുമൂലം
വില്പനയില് ഇടിവ്
ഉണ്ടായിട്ടുണ്ടോ;
വിശദവിവരം നല്‍കുമോ?
അദ്ധ്യാപക
ശാക്തീകരണത്തിനായി നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
*410.
ശ്രീ.പി.കെ.
ശശി
,,
എം. സ്വരാജ്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പരീക്ഷാധിഷ്ഠിത
മൂല്യനിര്‍ണ്ണയത്തില്‍
പരിമിതപ്പെടുത്താതെ
കുട്ടികളുടെ പഠന
പിന്നോക്കാവസ്ഥ യഥാസമയം
പരിഹരിച്ചു മുന്നോട്ടു
പോകുന്നതിന് നിരന്തര
വിലയിരുത്തല്‍ പ്രക്രിയ
ഫലപ്രദമായ തരത്തില്‍
പ്രാവര്‍ത്തികമാക്കാന്‍
സാധ്യമായിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഈ
പ്രക്രിയ കാര്യക്ഷമമായി
മുമ്പോട്ടുകൊണ്ടുപോകാന്‍
അദ്ധ്യാപക
ശാക്തീകരണത്തിനായി
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ;
(സി)
അദ്ധ്യാപന
വികസന പരിപാടികള്‍,
അദ്ധ്യാപക
വിദ്യാഭ്യാസം, നൂതന
മാതൃകകളുടെ പ്രചരണം
തുടങ്ങിയ മേഖലകളില്‍
എസ്.സി. ഇ.ആര്.ടി.
നടത്തി വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കുമോ?
റോഡുകളിൽ
യാത്ര സുഗമമാക്കുന്നതിന്
നടപടികള്‍
*411.
ശ്രീ.ജെയിംസ്
മാത്യു
,,
എം. നൗഷാദ്
,,
കെ.കുഞ്ഞിരാമന്
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയപാതയിലെ
അപകടസാധ്യത കൂടിയ
സ്ഥലങ്ങള്‍ കണ്ടെത്തി
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനും
നഗരങ്ങളിലൂടെയുള്ള
ദേശീയപാതയില്‍
സിഗ്നലിംഗ്,
സൈന്‍ബോര്‍ഡുകള്‍,
റിഫ്ളക്ടേഴ്സ്
തുടങ്ങിയവ സ്ഥാപിച്ച്
അപകടസാധ്യത
കുറയ്ക്കുന്നതിനും
സ്വീകരിച്ച് വരുന്ന
നടപടികള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കുമോ;
(ബി)
നഗരങ്ങളില്‍
പ്രത്യേകിച്ച്, പാതയോരം
വിവിധ താല്പര്യങ്ങളോടെ
കയ്യേറുന്നത്
വര്‍ദ്ധിച്ച് വരുന്ന
സാഹചര്യത്തില്‍ ഹൈവേ
പ്രൊട്ടക്ഷന്‍ ആക്ട്
കര്‍ശനമായി
നടപ്പാക്കാന്‍ വേണ്ട
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ;
(സി)
അനധികൃത
പാര്‍ക്കിംഗും പരസ്യ
ബോര്‍ഡുകളും റോഡപകടം
വര്‍ദ്ധിക്കുന്നതിനും
ഗതാഗതക്കുരുക്കിനും
നല്ലൊരു പങ്ക്
വഹിക്കുന്നതിനാല്‍ ഇവ
ഒഴിവാക്കുവാനായി
നടപടിയെടുക്കുമോ;
(ഡി)
പൊതുടോയ്ലറ്റുകളുടെ
അഭാവം കൊണ്ട്
സഞ്ചാരികള്‍ നേരിടുന്ന
ബുദ്ധിമുട്ട്
പരിഹരിക്കാന്‍ പ്രാകൃത
തരത്തിലുള്ള
പൊതുടോയ്ലറ്റ്
എന്നതിന് പകരം റെസ്റ്റ്
റൂമുകള്‍ എന്ന
നിലവാരത്തില്‍ വഴിയോര
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്താന്‍
രൂപീകരിച്ച ആശ്വാസ്
പബ്ലിക് അമനിറ്റീസ്
കേരള ലിമിറ്റഡ്
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ ?
ഭൂമിയുടെ
ന്യായവില പുനർനിർണയം
*412.
ശ്രീ.സി.മമ്മൂട്ടി
,,
എം.ഉമ്മര്‍
,,
പാറക്കല്‍ അബ്ദുല്ല
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂമിയുടെ
ന്യായവില പുതുക്കി
നിശ്ചയിക്കുന്നതിനായി ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
രൂപീകരിച്ച
സബ്കമ്മിറ്റി
സമര്‍പ്പിച്ച
നിര്‍ദ്ദേശങ്ങള്‍
ഫലപ്രദമല്ലായെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
ന്യായവില
പുതുക്കി
നിശ്ചയിക്കുന്നതുമായി
ബന്ധപ്പെട്ട്
രജിസ്ട്രേഷന്
ഐ.ജി.സമര്‍പ്പിച്ച
നിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയായിരുന്നു;
(ഡി)
പ്രസ്തുത
നിര്‍ദ്ദേശങ്ങള്‍
നല്‍കിയത് സാങ്കേതിക
പരിജ്ഞാനത്തെ
അടിസ്ഥാനമാക്കിയാണോ
എന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ; എങ്കില്‍
ഈ നിര്‍ദ്ദേശങ്ങള്‍
അംഗീകരിക്കാത്തതിന്റെ
കാരണങ്ങള്‍
വ്യക്തമാക്കാമോ;
(ഇ)
ന്യായവില
പുനര്‍നിര്‍ണ്ണയവുമായി
ബന്ധപ്പെട്ട് കംപ്
ട്രോളര്‍ ആന്റ്
ഓഡിറ്റര്‍ ജനറല്‍
നല്കിയ ശിപാര്‍ശകള്‍
എന്തെല്ലാമായിരുന്നു;
വിശദമാക്കാമോ?
കശുവണ്ടി
ഫാക്ടറികളുടെ പുനരുദ്ധാരണം
*413.
ശ്രീ.എസ്.ശർമ്മ
,,
രാജു എബ്രഹാം
,,
ഡി.കെ. മുരളി
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെറുകിട
ഇടത്തരം കശുവണ്ടി
ഫാക്ടറികളുടെ
പുനരുദ്ധാരണത്തിനായി ഈ
സർക്കാർ
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
കശുവണ്ടി
ഫാക്ടറികള്‍ കൂടുതല്‍
മത്സരക്ഷമമാക്കുന്നതിന്
സാങ്കേതിക വിദ്യയുടെ
ഉപയോഗത്തിനും
ആധുനികവത്ക്കരണത്തിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വിശദമാക്കാമോ;
(സി)
കശുവണ്ടി
മേഖലയിലെ വിറ്റുവരവും
ഉല്പാദനവും
ഉല്പാദനക്ഷമതയും
കൂടുതല്‍
മെച്ചപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്നറിയിക്കാമോ;
(ഡി)
കശുവണ്ടി
ഫാക്ടറികള്‍ അവയുടെ
പ്രവര്‍ത്തന മൂലധനമായി
എടുക്കുന്ന
വായ്പകള്‍ക്ക് പലിശ
സബ്സിഡി രൂപത്തില്‍
സഹായം നല്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
പ്രളയത്തില്‍
തകര്‍ന്ന റോഡുകളും പാലങ്ങളും
ഗതാഗത യോഗ്യമാക്കാന്‍ നടപടി
*414.
ശ്രീ.സണ്ണി
ജോസഫ്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
വി.ഡി.സതീശന്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയത്തില്‍
തകര്‍ന്ന റോഡുകളും
പാലങ്ങളും ഗതാഗത
യോഗ്യമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
(ബി)
ദേശീയ
പാതകളില്‍ കാര്യമായ
നാശം സംഭവിച്ച
സ്ഥലങ്ങളില്‍
താല്‍ക്കാലിക പരിഹാരമായി
ഫ്ളഡ് റിപ്പയര്‍
പാക്കേജില്‍ കേന്ദ്രം
പണം
അനുവദിച്ചിട്ടുണ്ടോ;
സ്ഥായിയായ
പരിഹാരത്തിനായി
സമര്‍പ്പിച്ച
പദ്ധതികള്‍ക്ക്
കേന്ദ്രം അംഗീകാരം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
പ്രളയത്തിന്റെ
പശ്ചാത്തലത്തില്‍
റോഡുകളുടെ
നവീകരണത്തിനായി
നാനൂറ്റിയമ്പത് കോടി
രൂപയുടെ പ്രൊപ്പോസല്‍
കേന്ദ്ര റോഡ്
ഗതാഗത-ഹൈവേ
മന്ത്രാലയത്തിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഇതിന്മേലുള്ള കേന്ദ്ര
തീരുമാനം എന്താണ് എന്ന്
വെളിപ്പെടുത്താമോ;
(ഡി)
നിര്‍മ്മാണ
വസ്തുക്കളുടെ
ലഭ്യതക്കുറവ്
പ്രളയാനന്തര
പ്രവൃത്തികളുടെ
നിര്‍വ്വഹണത്തെ
ഏതെങ്കിലും തരത്തില്‍
ബാധിച്ചിട്ടുണ്ടോ;
എങ്കില്‍ അത്
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്
എന്നറിയിക്കാമോ?
സ്കൂള്‍
ലൈബ്രറികളുടെ പ്രവര്‍ത്തനം
*415.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
എ. പ്രദീപ്കുമാര്‍
,,
ആര്. രാജേഷ്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പാഠ്യേതര
വിഷയങ്ങളില്‍ കുട്ടികളെ
പ്രാപ്തരാക്കുന്നതിനായി
സ്കൂളുകളിലെ
ലൈബ്രറികളുടെ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
(ബി)
ഹൈസ്കൂള്‍-ഹയര്‍സെക്കന്ററി
ഏകീകരണം
നടപ്പാക്കുന്നതോടെ
സ്കൂള്‍ ലൈബ്രറികളുടെ
പ്രവര്‍ത്തനങ്ങളില്‍
ഉചിതമായ
വിപുലീകരണത്തിന്
പദ്ധതിയുണ്ടോയെന്ന്
അറിയിക്കാമോ;
(സി)
സ്കൂള്‍
ലൈബ്രറികള്‍
ആകര്‍ഷകമാക്കുന്നതിന്
ലൈബ്രറികളെ ഇ-ലൈബ്രറി
സംവിധാനത്തിലേക്ക്
ക്രമാനുഗതമായി
എത്തിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
ലൈബ്രറികളുടെ
പ്രവര്‍ത്തനങ്ങള്‍
സജീവമാക്കുന്നതിന്
വിദ്യാര്‍ത്ഥികള്‍,
അദ്ധ്യാപകർ
രക്ഷിതാക്കള്‍
തുടങ്ങിയവര്‍
ഉള്‍ക്കൊള്ളുന്ന
ലൈബ്രറി ബെനിഫിഷ്യറി
കമ്മിറ്റികള്‍
രൂപീകരിക്കുന്നതിന്
നിര്‍ദ്ദേശം
നല്‍കുമോയെന്ന്
വ്യക്തമാക്കാമോ?
ഭൂമിയുടെ
ന്യായവില
*416.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
മഞ്ഞളാംകുഴി അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂമിയുടെ
ന്യായവില പുതുക്കി
നിശ്ചയിക്കുവാന്‍
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
പുതുക്കുന്ന
ജോലികള്‍ ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
പുതുക്കിയ ന്യായവില
എന്ന് മുതല്‍ നിലവില്‍
വരും; വ്യക്തമാക്കുമോ?
അദ്ധ്യാപക
രക്ഷാകര്‍തൃസമിതികളുടെ
പ്രവര്‍ത്തനം
*417.
ശ്രീ.ബി.ഡി.
ദേവസ്സി
,,
സി. കെ. ശശീന്ദ്രന്
,,
കെ. ബാബു
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാലയങ്ങളില്‍
അദ്ധ്യാപക
രക്ഷാകര്‍തൃസമിതികളുടെ
പ്രവര്‍ത്തനം കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനായി
ഈ സര്‍ക്കാര്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പൊതുവിദ്യാലയങ്ങളിലെ
അക്കാദമിക മികവും
പഠനനിലവാരവും
മെച്ചപ്പെടുത്തുന്നതിന്
അദ്ധ്യാപക
രക്ഷാകര്തൃസംഘടന
വഹിക്കുന്ന പങ്ക്
എത്രത്തോളമാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
അദ്ധ്യാപക
രക്ഷാകര്‍തൃസമിതിയുടെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
മെച്ചപ്പെടുത്തുന്നതിനായി
മികച്ച പ്രവര്‍ത്തനം
കാഴ്ചവയ്ക്കുന്ന
സമിതികള്‍ക്ക്
പ്രോത്സാഹന സമ്മാനം
നല്കുവാന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ഭിന്നശേഷിക്കാരായ
കുട്ടികളും റിസോഴ്സ്
അദ്ധ്യാപകരും
*418.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
കെ.എന്‍.എ ഖാദര്‍
,,
പി.ഉബൈദുള്ള
,,
ടി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാലയങ്ങളില്‍
ഭിന്നശേഷിക്കാരായ
കുട്ടികളെ
മറ്റുള്ളവര്‍ക്കൊപ്പം
പഠിപ്പിച്ച് അവരുടെ
സാമൂഹിക ശേഷികള്‍
വികസിപ്പിച്ചെടുത്ത്
പൊതുസമൂഹത്തിന്റെ
ഭാഗമാക്കിയെടുക്കാന്
സര്‍ക്കാര്‍
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
ഇതിലേക്കായി
സര്‍ക്കാര്‍
നിയമിക്കുന്ന റിസോഴ്സ്
അദ്ധ്യാപകരുടെ നിയമന
രീതിയും സേവന
വ്യവസ്ഥകളും
വ്യക്തമാക്കുമോ;
ഇവര്‍ക്ക് വേതനം
കുടിശ്ശികയായിട്ടുണ്ടോ;വ്യക്തമാക്കുമോ;
(സി)
പത്ത്
വര്‍ഷത്തിലധികം ജോലി
ചെയ്ത റിസോഴ്സ്
അദ്ധ്യാപകരെ
സ്ഥിരപ്പെടുത്തുന്ന
കാര്യം
പരിഗണിക്കേണ്ടതാണെന്ന
ഹൈക്കോടതി പരാമര്‍ശത്തെ
തുടര്‍ന്ന് സര്‍ക്കാര്‍
ഇതിനായി എന്തെങ്കിലും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
കെ.എസ്.ടി.പി.
റോഡ് നവീകരണപ്രവൃത്തി
*419.
ശ്രീ.സജി
ചെറിയാന്
,,
എ. എന്‍. ഷംസീര്‍
,,
ഐ.ബി. സതീഷ്
,,
എം. സ്വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രധാന റോഡുകളുടെ
നിലവാരം
വര്‍ദ്ധിപ്പിക്കുന്നതിന്റെ
ഭാഗമായി കെ.എസ്.ടി.പി.
റോഡ് നവീകരണ
പ്രവൃത്തിയില്‍
കൈവരിക്കാനായ നേട്ടം
അറിയിക്കാമോ;
ചെങ്ങന്നൂര്‍-ഏറ്റുമാനൂര്‍,
ഏറ്റുമാനൂര്‍-മൂവാറ്റുപുഴ,
പെരുമ്പിലാവ്-പെരിന്തല്‍മണ്ണ,
പൊന്‍കുന്നം-തൊടുപുഴ
തുടങ്ങിയ റോഡുകളുടെ
നവീകരണ പദ്ധതികള്‍
പൂര്ത്തീകരിക്കാനായിട്ടുണ്ടോ;
(ബി)
തിരുവനന്തപുരം,
കൊച്ചി, കൊല്ലം
ഉള്‍പ്പെടെയുള്ള പ്രധാന
നഗരങ്ങളിലെ
ഗതാഗതക്കുരുക്ക്
ഒഴിവാക്കുന്നതിന്
നഗരങ്ങളിലെ
ദേശീയപാതകളിലും
ദേശീയപാതയെ
നഗരങ്ങളുമായി
ബന്ധിപ്പിക്കുന്ന
റോഡുകളിലും അടിപ്പാത,
മേല്‍പ്പാലം, ജംഗ്ഷന്
മെച്ചപ്പെടുത്തല്‍
തുടങ്ങിയ
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി അറിയിക്കാമോ;
(സി)
ദേശീയപാത
കടന്നുപോകുന്ന
നഗരങ്ങളിലെ
ഗതാഗതക്കുരുക്ക്
ഒഴിവാക്കുന്നതിനും
തിരക്കുകുറയ്ക്കാനും
ബൈപാസ്
നിര്‍മ്മാണത്തിനുള്ള
പദ്ധതി ഉണ്ടോ;
ദീര്‍ഘകാലമായി
പണിപൂര്‍ത്തിയാകാതെ
കിടക്കുന്ന ആലപ്പുഴ
ബൈപാസ് എത്രയും വേഗം
പൂര്‍ത്തീകരിക്കാൻ
നടപടിയെടുത്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
വാണിജ്യവല്‍ക്കരിക്കപ്പെട്ട
പ്രീ-പ്രൈമറി മേഖല
*420.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
പി. ഉണ്ണി
,,
ഒ. ആര്. കേളു
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസരംഗത്ത്
ഏറ്റവുമധികം
വാണിജ്യവല്‍ക്കരിക്കപ്പെട്ട
പ്രീ-പ്രൈമറി മേഖലയില്‍
ശിശുസൗഹൃദ
അന്തരീക്ഷത്തില്‍
മാനസികോല്ലാസത്തോടെ
പ്രാഥമിക
വിദ്യാഭ്യാസത്തിന്
കുട്ടികളെ തയ്യാറാക്കുക
എന്ന പ്രവര്‍ത്തനം
ശാസ്ത്രീയമാക്കുന്നതിനും
അമിതമായ ഫീസും
പ്രവേശനത്തിനുള്ള
അഭിമുഖ പരീക്ഷയും
ഉൾപ്പെടെയുള്ള
അസ്വീകാര്യമായ
നടപടികള്‍
അവസാനിപ്പിയ്ക്കുന്നതിനും
വേണ്ട ഇടപെടല്‍
നടത്താന്‍ സാധിക്കുമോ;
(ബി)
സ്വകാര്യ
സ്ഥാപനങ്ങളിലെ
പ്രീ-പ്രൈമറി
അദ്ധ്യാപകർ യോഗ്യത
നേടിയവര്‍ ആണെന്ന്
ഉറപ്പുവരുത്താന്‍
നടപടിയുണ്ടാകുമോ;
(സി)
സര്‍ക്കാര്‍
മേഖലയില്‍ പ്രീ-പ്രൈമറി
സ്ഥാപനങ്ങള്‍
വ്യാപിപ്പിച്ച് മാതൃകാ
സ്ഥാപനങ്ങളാക്കി
ശിശുക്കള്‍ക്ക്
ശാസ്ത്രീയമായ
പ്രീ-സ്കൂൾ അനുഭവം
സാധ്യമാക്കാന്‍
നടപടിയുമണ്ടാകുമോ;
(ഡി)
സംസ്ഥാനത്തെ
ലോവര്‍ പ്രൈമറി
സ്കൂളുകളെ ശിശുസൗഹൃദ
വിദ്യാലയങ്ങളാക്കാന്‍
പരിപാടിയുണ്ടോ;വ്യക്തമാക്കാമോ?