ഇ.എസ്.ഐ.
ചികിത്സാ പദ്ധതി
*361.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
മഞ്ഞളാംകുഴി അലി
,,
ടി.എ.അഹമ്മദ് കബീര്‍
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇ.എസ്.ഐ.
ചികിത്സാ പദ്ധതിക്ക്
സൂപ്പര്‍
സ്പെഷ്യാലിറ്റി
ആശുപത്രികളില്‍
നിലവിലുള്ള നിയന്ത്രണം
മാറ്റുന്നതിന് കേന്ദ്ര
സര്‍ക്കാരിനോട്
സംസ്ഥാനം
ആവശ്യപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ മറുപടി
ലഭ്യമായിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇത്
പരിഹരിച്ചുകിട്ടുന്നതിന്
നാളിതുവരെ സര്‍ക്കാര്‍
നടത്തിയ ശ്രമങ്ങള്‍
ഫലപ്രദമാകാത്തത്
എന്തുകൊണ്ട് എന്ന്
വ്യക്തമാക്കാമോ;
(സി)
രോഗികള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിന്
എല്ലാ സൂപ്പര്‍
സ്പെഷ്യാലിറ്റി
ആശുപത്രികളിലും
പ്രസ്തുത പദ്ധതി
പ്രകാരമുള്ള
ചികിത്സാനുകൂല്യം
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്ന് അറിയിക്കാമോ?
ഗ്രീൻ
ഇന്‍ഡ്യ മിഷന്
*362.
ശ്രീ.ഐ.ബി.
സതീഷ്
,,
കാരാട്ട് റസാഖ്
,,
എസ്.രാജേന്ദ്രന്
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അഗസ്ത്യ
വനം ഉൾപ്പടെയുള്ള
വനമേഖലകളിൽ ജൈവവൈവിധ്യ
സംരക്ഷണത്തിന്
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
അറിയിക്കുമോ;
(ബി)
വനാശ്രിത
സമൂഹങ്ങളുടെ അടിസ്ഥാന
ആവശ്യങ്ങള്‍
നിറവേറ്റുന്നതോടൊപ്പം
വനശോഷണം
ഒഴിവാക്കുന്നതിന്
ഗ്രീന്‍ ഇന്‍ഡ്യ മിഷന്
പ്രകാരമുള്ള
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(സി)
വന്യജീവി
സംയോജിത വികസന
പരിപാടികളായ പ്രോജക്ട്
എലിഫന്റ്, പ്രോജക്ട്
ടൈഗര്‍ തുടങ്ങിയവ
വന്യജീവികളുടെ
ആവാസവ്യവസ്ഥാപരിപാലനത്തിനും
നിരന്തരം ഉണ്ടാകുന്ന
വന്യജീവി ആക്രമണങ്ങള്‍
ഇല്ലാതാക്കുന്നതിനും
എത്രമാത്രം
പ്രയോജനപ്രദമായിട്ടുണ്ടെന്ന്
അറിയിക്കാമോ?
പട്ടികവര്‍ഗ്ഗ
വിഭാഗത്തിലെ
ദുര്‍ബലവിഭാഗങ്ങളുടെ പുരോഗതി
*363.
ശ്രീ.വി.ഡി.സതീശന്
,,
അന്‍വര്‍ സാദത്ത്
,,
എ.പി. അനില്‍ കുമാര്‍
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗവിഭാഗത്തിലെ
ദുര്‍ബലവിഭാഗങ്ങളുടെ
പുരോഗതിക്കായി ഇൗ
സര്‍ക്കാര്‍
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തൊക്കെയാണ്;
ഇതിലൂടെ ഇൗ വിഭാഗത്തിന്
സാമൂഹ്യപുരോഗതി
കെെവരിക്കുവാന്‍
കഴിഞ്ഞിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
വര്‍ഷങ്ങളായി
ഇൗ വിഭാഗക്കാരുടെ
ഉന്നമനത്തിനായി വിവിധ
പദ്ധതികള്‍
നടപ്പിലാക്കിയിട്ടും പല
രംഗത്തും ഇവര്‍
സമൂഹത്തിലെ
മറ്റുളളവരോടൊപ്പം
പുരോഗതി
കെെവരിക്കാത്തത്
ഇവര്‍ക്കായി
നടപ്പിലാക്കുന്ന
പദ്ധതികളില്‍
ഉണ്ടായിട്ടുളള
വീഴ്ചമൂലമല്ലേ എന്ന്
അറിയിക്കാമോ; എങ്കിൽ
നിലവില്‍
ആവിഷ്ക്കരിച്ചിട്ടുളള
പദ്ധതികളില്‍ ആവശ്യമായ
തിരുത്തല്‍ നടപടികള്‍
കെെക്കൊളളുമോ;
(സി)
പട്ടികവര്‍ഗ്ഗ
വികസനവകുപ്പിന്റെ
കീഴിലുളള പ്രീമെട്രിക്,
പോസ്റ്റ് മെട്രിക്
ഹോസ്റ്റലുകളിലെ
ഭൗതികസൗകര്യങ്ങള്
യൂണിസെഫ്
നിഷ്ക്കര്‍ഷിച്ച
മാതൃകയില്‍
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പെട്ട
ഭൂരഹിതര്‍ക്ക് ഭൂമി
നല്‍കുന്നതിനായി
രൂപീകൃതമായ ആദിവാസി
പുനരധിവാസ മിഷന്റെ
പ്രവര്‍ത്തനം
വിശദമാക്കുമോ;
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
ഭൂമി നല്‍കുന്നതിനായി
നടപ്പിലാക്കുമെന്ന്
പ്രഖ്യാപിച്ച ലാന്റ്
ബാങ്ക് പദ്ധതി
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ഇ.എസ്.എെ.
ആശുപത്രികളിലെ
ചികിത്സാസൗകര്യങ്ങള്‍
*364.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
ടി. വി. ഇബ്രാഹിം
,,
മഞ്ഞളാംകുഴി അലി
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഇ.എസ്.എെ.
ആശുപത്രികളില്‍ നിന്നും
താെഴിലാളികള്‍ക്ക്
ലഭിക്കുന്ന സേവനങ്ങള്‍
അപര്യാപ്തമാണെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
പ്രസ്തുത
ആശുപത്രികള്‍ക്ക്
കൂടുതല്‍
സാമ്പത്തികസഹായം
നല്‍കാനും കൂടുതല്‍
ചികിത്സാസൗകര്യങ്ങള്‍
ഏര്‍പ്പെടുത്താനും
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടാേ;
വിശദാംശം അറിയിക്കുമാേ?
ഇതര
സംസ്ഥാന പാലിന്റെ ഗുണനിലവാരം
*365.
ശ്രീ.സി.മമ്മൂട്ടി
,,
കെ.എം.ഷാജി
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മറ്റ്
സംസ്ഥാനങ്ങളില്‍നിന്നും
വിതരണത്തിനായി
കൊണ്ടുവരുന്ന പാലില്‍
കൊഴുപ്പ്, രുചി എന്നിവ
ലഭിക്കുന്നതിനായി
ആന്റിബയോട്ടിക്കുകളും
മറ്റ് ചില
രാസപദാര്‍ത്ഥങ്ങളും
ചേര്‍ക്കുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവ
പരിശോധിക്കുന്നതിനുള്ള
ചെക്ക് പോസ്റ്റുകള്‍
സംസ്ഥാനത്ത്
എവിടെയെല്ലാം
പ്രവര്ത്തിക്കുന്നുണ്ടെന്നറിയിക്കുമോ;
കൂടുതല്‍ ചെക്ക്
പോസ്റ്റുകള്‍
സ്ഥാപിക്കുന്ന കാര്യം
പരിഗണിക്കുമോ;
(സി)
ഇത്തരത്തിൽ
പാലിൽ മായം
കലര്‍ത്തുന്നവരെ
നിയന്ത്രിക്കുവാന്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ?
വനമേഖലയുടെ
വിസ്തീര്‍ണ്ണം
*366.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
മുല്ലക്കര രത്നാകരന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വനമേഖലയുടെ
വിസ്തീര്‍ണ്ണം
വര്‍ദ്ധിച്ചിട്ടുണ്ടോ;
വിശദവിവരങ്ങള്‍
അറിയിക്കുമോ; വനാവരണ
വര്‍ദ്ധനവ് വരുത്തിയ
സംസ്ഥാനങ്ങളുടെ ഇടയില്‍
കേരളം എത്രാം
സ്ഥാനത്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
വനസംരക്ഷണം
ഉറപ്പുവരുത്തുന്നതിന്
ഉള്‍വനപ്രദേശങ്ങളില്‍
ഇന്റീരിയര്‍
പ്രൊട്ടക്ഷന്‍
ക്യാമ്പുകള്‍
സ്ഥാപിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തിന്റെ
വനഭൂമി സംബന്ധിച്ചുള്ള
സര്‍വ്വേ സ്കെച്ചുകളും
അനുബന്ധരേഖകളും വനം
വകുപ്പിന്റെ കെെവശമുള്ള
മറ്റു രേഖകളും ഭദ്രമായി
സൂക്ഷിക്കുന്നുണ്ടോ;
ഇതിനായി പ്രത്യേക
സംവിധാനം
ഒരുക്കിയിട്ടുണ്ടോ
എന്നറിയിക്കാമോ?
കന്നുകാലിസമ്പത്ത്
വര്‍ദ്ധിപ്പിക്കുന്നതിനായി
പദ്ധതികള്‍
*367.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
ടി. വി. ഇബ്രാഹിം
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കന്നുകാലിസമ്പത്ത്
വര്‍ദ്ധിപ്പിക്കുന്നതിനായി
മൃഗസംരക്ഷണ വകുപ്പ്
നടപ്പാക്കി വരുന്ന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(ബി)
മൊത്തം
കാലിസമ്പത്തിന്റെ
എത്രശതമാനമാണ്
സങ്കരയിനം എന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തിനാവശ്യമായ
മാംസം, പാല്
എന്നിവയുടെ
ഉല്പാദനത്തില്
സ്വയംപര്യാപ്തത
നേടുവാനായി പുതിയ
പദ്ധതികള്‍
ആവിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം അറിയിക്കുമോ?
കടലാക്രമണ
ഭീഷണി നേരിടുന്ന
പ്രദേശങ്ങളുടെ സംരക്ഷണം
*368.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
കെ. ആന്‍സലന്‍
,,
കെ.ജെ. മാക്സി
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മഴക്കാലാരംഭത്തില്ത്തന്നെ
കടലാക്രമണം ശക്തമായ
സാഹചര്യത്തില്‍
കടലാക്രമണ ഭീഷണി
നേരിടുന്ന
പ്രദേശങ്ങളുടെ
സംരക്ഷണത്തിനായി
വകുപ്പ് നടപ്പിലാക്കി
വരുന്ന പ്രവര്‍ത്തനം
വിശദമാക്കാമോ;
(ബി)
കിഫ്ബി
വഴി പുലിമുട്ട്
നിര്‍മ്മാണത്തിനുള്ള
പദ്ധതിയുടെ വിശദാംശം
നല്‍കാമോ; പദ്ധതിയുടെ
നിര്‍വ്വഹണ ചുമതല
നല്‍കിയിരിക്കുന്ന കേരള
ഇറിഗേഷന്‍
ഇന്‍ഫ്രാസ്ട്രക്ചര്‍
ഡെവലപ്മെന്റ്
കോര്പ്പറേഷന് പണി
ആരംഭിച്ചിട്ടുണ്ടോ;
(സി)
കടല്‍ത്തീരത്തെ
മാറ്റങ്ങള്‍ മനസിലാക്കി
ഉചിതമായ
തീരസംരക്ഷണമാര്ഗം
അവലംബിക്കുന്നതിനുവേണ്ട
പഠനം നടത്തിയിരുന്നോ;
വിശദാംശം ലഭ്യമാക്കാമോ?
പ്ലാന്റേഷന്
പാേളിസി രൂപീകരണം
*369.
ശ്രീ.എസ്.രാജേന്ദ്രന്
,,
ആന്റണി ജോണ്‍
,,
ഡി.കെ. മുരളി
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആഗാേളവല്കൃത
വ്യവസായ
വാണിജ്യനയങ്ങളുടെ
പരിണിതഫലമായി
പ്ലാന്റേഷന്
മേഖലയാെന്നാകെ പ്രശ്നം
നേരിടുന്ന
സാഹചര്യത്തില്‍
മേഖലയിലെ
ലക്ഷക്കണക്കിന് വരുന്ന
താെഴിലാളികളുടെ
താല്പര്യം പരിഗണിച്ച്
പ്ലാന്റേഷന് മേഖലക്ക്
പിന്തുണ നല്‍കുന്നതിന്
അനുയോജ്യമായ തരത്തില്‍
പ്ലാന്റേഷന് പാേളിസി
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടാേ;
(ബി)
ഭൂരഹിതരായ
താേട്ടം
താെഴിലാളികള്ക്കെല്ലാം
വീടും ഭൂമിയും
നല്‍കുകയെന്ന
ലക്ഷ്യത്താേടെ
ആവിഷ്കരിച്ച്
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(സി)
വിവിധ
സ്ഥലങ്ങളില്‍
പൂട്ടിക്കിടക്കുന്നതാേ
പ്രവര്‍ത്തനം
മന്ദീഭവിച്ചതാേ ആയ
താേട്ടങ്ങളിലെ
താെഴിലാളികളുടെ
സംരക്ഷണത്തിന്
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ?
ജലനിധി
രണ്ടാംഘട്ടപദ്ധതി
*370.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.ബി.സത്യന്
,,
വി. കെ. സി. മമ്മത് കോയ
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
റൂറല്‍ വാട്ടര്‍ സപ്ലെെ
ആന്‍ഡ് സാനിറ്റേഷന്‍
ഏജന്‍സി ഗ്രാമീണ
ശുദ്ധജലവിതരണ, ശുചിത്വ
മേഖലകളില്‍
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(ബി)
ജലനിധി
രണ്ടാംഘട്ടത്തില്‍ എത്ര
പദ്ധതികളാണ് ആസൂത്രണം
ചെയ്തിരിക്കുന്നത്;
പദ്ധതി
പൂര്‍ത്തീകരിക്കേണ്ട
കാലാവധി അറിയിക്കാമോ;
നിലവില്‍ എത്ര
പദ്ധതികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ട്;
(സി)
ജലനിധി
ഒന്നാംഘട്ട
പദ്ധതികളില്‍
മൂന്നിലൊന്ന്
ഉപയോഗയോഗ്യമല്ലാതായത്
പുനരുദ്ധരിക്കാനും
നവീകരിക്കാനും
പദ്ധതിയുണ്ടോ;
(ഡി)
വാട്ടര്‍
അതോറിറ്റിയുടെ
നിലവിലുള്ള വിതരണ
ശൃംഖലകള്‍
കെ.ആര്.ഡബ്ല്യൂ.എസ്.എ.ക്ക്
കെെമാറാറുണ്ടോ;
എങ്കില്‍ ഇത്
ഉപഭോക്താക്കള്‍ അധിക
നിരക്ക് നല്‍കുന്നതിന്
ഇടയാക്കുന്നുണ്ടോ
എന്ന് അറിയിക്കാമോ?
നവകേരളസൃഷ്ടിയും
നവോത്ഥാനവും
*371.
ശ്രീ.കെ.എം.ഷാജി
,,
എം.ഉമ്മര്‍
,,
എന്‍. ഷംസുദ്ദീന്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ ജാതീയ
ഉച്ചനീചത്വങ്ങള്‍
ഉള്ളതായി
കരുതുന്നുണ്ടോ;
വിശദമാക്കാമോ;
(ബി)
നമുക്ക്
ജാതിയില്ലാവിളംബരം,
വിവേകാനന്ദസ്പര്‍ശം,
രക്തസാക്ഷ്യം 2018
എന്നീ പദ്ധതികള്‍
കൊണ്ട് ജാതീയ
ഉച്ചനീചത്വങ്ങള്‍
കുറയ്ക്കാന്‍ കഴിയും
എന്ന് കരുതുന്നുണ്ടോ;
വിശദമാക്കാമോ;
(സി)
പന്തിഭോജനത്തിന്റെ
നൂറാം
വാര്‍ഷികാഘോഷത്തിന്റെ
ഭാഗമായി ജാതി സംബന്ധമായ
ഉച്ചനീചത്വങ്ങള്‍
പൂര്‍ണമായും
ഒഴിവാക്കാന്‍ കഴിയും
എന്ന് കരുതുന്നുണ്ടോ;
വിശദമാക്കാമോ;
(ഡി)
നവകേരളസൃഷ്ടിക്കും
നവോത്ഥാനത്തിനുമായി
സര്‍ക്കാര്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
വിശദമാക്കാമോ;
(ഇ)
സംസ്ഥാന
പുനഃസൃഷ്ടിക്ക് ശേഷവും
കേരളം ഇരുണ്ട
യുഗത്തിലാണെന്ന്
സര്‍ക്കാര്‍
കരുതുന്നുണ്ടാ;
ഉണ്ടെങ്കില്‍ കാരണം
വിശദമാക്കാമോ;
(എഫ്)
ഇല്ലെങ്കില്‍
നവകേരളസൃഷ്ടിയും
നവോത്ഥാനവും ഇനിയും
നടപ്പിലാക്കേണ്ടതിന്റെ
സാഹചര്യം എന്താണെന്ന്
വിശദമാക്കാമോ?
അരുവിക്കര
പ്ലാന്റില്‍ നിന്നും
കുപ്പിവെള്ളം
*372.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
വി.പി.സജീന്ദ്രന്
,,
അന്‍വര്‍ സാദത്ത്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വാട്ടര്‍
അതോറിറ്റിയുടെ
നേതൃത്വത്തില്‍
അരുവിക്കര പ്ലാന്റില്‍
നിന്നും കുപ്പിവെള്ളം
നിര്‍മ്മിക്കുന്നതിന്
ബി.എെ.എസ്.,
എഫ്.എസ്.എസ്.എ.എെ.
തുടങ്ങിയ ഏജന്‍സികളുടെ
അംഗീകാരം
ലഭ്യമാക്കിയിട്ടുണ്ടോ
എന്ന്
വെളിപ്പെടുത്താമോ;
(ബി)
കുപ്പിവെള്ളത്തിന്
ഏറ്റവും കൂടുതല്‍
ആവശ്യമുള്ള
വേനല്ക്കാലത്തു തന്നെ
കുപ്പിവെള്ളം
പുറത്തിറക്കാന്‍
വാട്ടര്‍ അതോറിറ്റിക്ക്
സാധിക്കാത്തത്
എന്തുകൊണ്ടായിരുന്നു;
(സി)
സംസ്ഥാനത്തു
വിറ്റഴിക്കുന്ന
കുപ്പിവെള്ളത്തിന്റെ
വില നിയന്ത്രിക്കുവാന്‍
സര്‍ക്കാരിന്
സാധിക്കാത്തതിന്റെ
കാരണം
വെളിപ്പെടുത്തുമോ?
നദികളുടെ
സമഗ്ര സംരക്ഷണവും പരിപാലനവും
*373.
ശ്രീ.രാജു
എബ്രഹാം
,,
കെ.സുരേഷ് കുറുപ്പ്
,,
പി. ഉണ്ണി
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രളയത്തെത്തുടര്‍ന്ന്
പമ്പാ നദിയുടെ തീരം
ദുര്‍ബലാവസ്ഥയിലായത്
കണക്കിലെടുത്ത് നദിയുടെ
സംരക്ഷണത്തിനും മാലിന്യ
നിര്‍മ്മാര്‍ജ്ജനത്തിനുമായി
രണ്ടാം ഘട്ടം പമ്പാ
ആക്ഷന്‍ പ്ലാന്‍
ആവിഷ്കരിച്ച്
സമയബന്ധിതമായി
നടപ്പാക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍ അറിയിക്കാമോ;
(ബി)
നദികളുടെ
സമഗ്ര സംരക്ഷണവും
പരിപാലനവും
ലക്ഷ്യമിട്ട് സംസ്ഥാന
നദീതട പരിപാലന
അതോറിറ്റി
രൂപീകരിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ അറിയിക്കാമോ;
(സി)
നിലനില്‍പ്പ്
ഭീഷണി നേരിടുന്ന
നിളാനദിയുടെ
സംരക്ഷണത്തിനും
വേമ്പനാടു കായലിനെ
ഇല്ലാതാക്കാന്‍ പോന്ന
പമ്പ - അച്ചന്
കോവില്‍-വൈപ്പാര്‍
ലിങ്ക് പദ്ധതി കേന്ദ്ര
സര്‍ക്കാര്‍
നടപ്പിലാക്കില്ലെന്ന്
ഉറപ്പുവരുത്തുന്നതിനും
നടത്തിവരുന്ന
ഇടപെടലുകള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
വന്‍കിട
ജലസേചന പദ്ധതികളുടെ
പൂര്‍ത്തികരണം
*374.
ശ്രീ.ആന്റണി
ജോണ്‍
,,
സി. കെ. ശശീന്ദ്രന്
,,
കെ.വി.വിജയദാസ്
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നാല്
പതിറ്റാണ്ടു
കഴിഞ്ഞിട്ടും
പൂര്‍ത്തീകരിക്കാനാകാത്ത
മൂവാറ്റുപുഴ വാലി,
കാരാപ്പുഴ, ബാണാസുര
സാഗര്‍, ഇടമലയാര്‍
എന്നീ വന്‍കിട ജലസേചന
പദ്ധതികള്‍ സത്വരമായി
പൂര്‍ത്തിയാക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
അനിശ്ചിതമായി
നീളുന്ന ഈ പദ്ധതികള്‍
അവലോകനം ചെയ്ത്
പൂര്‍ത്തീകരണത്തിനോ
പുന:സംഘടനക്കോ വേണ്ട
സമയപരിധി
നിശ്ചയിക്കാന്‍
രൂപീകരിച്ച
പഠനസമിതിയുടെ
റിപ്പോര്‍ട്ടിലെ
വിശദാംശം അറിയിക്കാമോ;
(സി)
കാവേരി
നദീതട ട്രിബ്യൂണല്‍
അവാര്‍ഡ് പ്രകാരം
ലഭിക്കുന്ന ജലം
ഫലപ്രദമായി
വിനിയോഗിക്കുന്നതിനുദ്ദേശിച്ചുകൊണ്ടുള്ള
കാരാപ്പുഴ പദ്ധതിയുടെ
അവശേഷിക്കുന്ന
പ്രവൃത്തികൾ
എന്തെല്ലാമെന്നും അത്
എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
ലക്ഷ്യമിടുന്നെന്നും
അറിയിക്കാമോ?
ജലനിധി
ഒന്നാം ഘട്ട പദ്ധതി
*375.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
കെ.ജെ. മാക്സി
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജലനിധി
ഒന്നാം ഘട്ട പദ്ധതി
പ്രകാരം എത്ര കുടിവെള്ള
പദ്ധതികള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ടായിരുന്നു
എന്ന് അറിയിക്കാമോ;
(ബി)
ഇത്തരം
പദ്ധതികളുടെ സുസ്ഥിരത
നിലനിര്‍ത്തുന്നതിനായി
പൊതുജനപങ്കാളിത്തം
ഉറപ്പ് വരുത്തുന്നതിന്
ഗുണഭോക്തൃ
സമിതികള്‍ക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഇവയുടെ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(സി)
സി
ആന്റ് എ. ജി. നടത്തിയ
ജലനിധി ഒന്നാം ഘട്ട
പദ്ധതിയുടെ
പെര്‍ഫോമന്‍സ്
അസസ്സ്മെന്റ് പ്രകാരം
പൂര്‍ത്തിയാക്കിയ ചില
കുടിവെള്ള പദ്ധതികള്‍
ഭാഗികമായോ പൂര്‍ണ്ണമായോ
പ്രവര്‍ത്തനരഹിതമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
എങ്കില്‍
കാരണങ്ങള്‍ പരിശോധിച്ച്
അവ പരിഹരിക്കുന്നതിന്
എന്തെല്ലാം
ഇടപെടലുകളാണ്
നടത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമോ?
കേരള
അക്കാദമി ഫോര്‍ സ്കിൽസ്
എക്സലന്‍സ്
*376.
ശ്രീ.സി.കൃഷ്ണന്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.എന്‍.
വിജയന് പിള്ള
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
തേടുന്നവര്‍ക്കും
നിലവില്‍ അസംഘടിത
മേഖലയില്‍
തൊഴിലെടുക്കുന്നവര്‍ക്കും
നൈപുണ്യ വികസനത്തിനായി
കേരള അക്കാദമി ഫോര്‍
സ്കിൽസ് എക്സലന്‍സ്
ഏര്‍പ്പെടുത്തിയിട്ടുള്ള
സൗകര്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
സ്കില്‍
ഡെവലപ്മെന്റ് മിഷന്
രൂപീകരിച്ചിട്ടുണ്ടോ;
തൊഴിലധിഷ്ഠിത
വിദ്യാഭ്യാസം
നേടിയിട്ടില്ലാത്തവര്‍ക്കും
ആഗോള തൊഴില്‍
കമ്പോളത്തില്‍ അവസരം
പ്രാപ്യമാക്കുന്നതിന്
അനുയോജ്യമായ രീതിയില്‍
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(സി)
ഇന്റര്‍നാഷണല്‍
സ്കില്‍ ട്രെയിനിംഗ്
ആന്‍ഡ് എംപ്ലോയബിലിറ്റി
പ്രോഗ്രാമിന്റെ
വിശദാംശം നല്‍കാമോ;
(ഡി)
വ്യവസായം
ഉള്‍പ്പെടെയുള്ള ആധുനിക
തൊഴില്‍ കമ്പോളത്തില്‍
സ്ത്രീകള്‍ക്കും
പിന്നാക്കം
നില്ക്കുന്ന വിവിധ
ജനവിഭാഗങ്ങള്‍ക്കും
അര്‍ഹമായ അവസരം
ലഭ്യമാക്കാന്‍ പ്രത്യേക
പരിപാടിയുണ്ടോ;
വിശദമാക്കാമോ?
വനഭൂമി
കയ്യേറ്റം ഒഴിപ്പിക്കുന്നതിന്
നടപടി
*377.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
,,
കെ.സി.ജോസഫ്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനഭൂമിയില്‍
കയ്യേറ്റങ്ങള്‍
ഇപ്പോഴും
നടക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
കയ്യേറ്റം
കണ്ടെത്തുന്ന
സ്ഥലങ്ങളില്‍ ആയത്
ഉടന്‍
ഒഴിപ്പിക്കുന്നതിന് വനം
വകുപ്പ്
സ്വീകരിച്ചിട്ടുളള
നടപടി എന്തൊക്കെയാണ്;
(സി)
കയ്യേറ്റക്കാരില്‍
നിന്നും
ഒഴിപ്പിച്ചെടുത്ത
വനഭൂമി വീണ്ടും
കയ്യേറുന്ന സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
ഇത്തരം മേഖലകളില്‍
എന്ത് മുന്‍കരുതലുകളാണ്
സ്വീകരിച്ചിട്ടുളളത്;
വ്യക്തമാക്കുമോ;
(ഡി)
വനം,
റവന്യൂ വകുപ്പുകള്‍
തമ്മില്‍ തര്‍ക്കമുള്ള
സ്ഥലങ്ങളില്‍ സംയുക്ത
പരിശോധന നടത്തി
അതിര്‍ത്തി
പുനര്‍നിര്‍ണ്ണയിച്ച്
ജണ്ട കെട്ടി വനഭൂമി
സംരക്ഷിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
ക്ഷീരവികസന
പ്രവര്‍ത്തനങ്ങള്‍
*378.
ശ്രീ.കെ.കുഞ്ഞിരാമന്
,,
ജെയിംസ് മാത്യു
,,
മുരളി പെരുനെല്ലി
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗുണനിലവാരമുള്ള
പാലും
പാലുല്‍പ്പന്നങ്ങളും
ഉപഭോക്താക്കള്‍ക്ക്
ആവശ്യാനുസരണം
ലഭ്യമാക്കുന്നതിനും
ക്ഷീരകര്‍ഷകര്‍ക്ക്
പാലിന് ന്യായവില
ലഭ്യമാക്കുന്നതിനും
മില്‍മ നടത്തി വരുന്ന
പ്രവര്‍ത്തനങ്ങളുടെ
കാര്യക്ഷമത
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഗുണമേന്മയുള്ള
കാലിത്തീറ്റ
ന്യായവിലയ്ക്ക്
കര്‍ഷകര്‍ക്ക്
ലഭ്യമാക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്;
(സി)
പ്രാഥമിക
ക്ഷീരസഹകരണസംഘങ്ങള്‍ക്ക്
ഗുണമേന്മ
മെച്ചപ്പെടുത്തുന്നതിനും
ആധുനീകരണത്തിനും
നല്‍കിവരുന്ന
സഹായങ്ങള്‍
എന്തെല്ലാമാണ്;
(ഡി)
വാണിജ്യാടിസ്ഥാനത്തിലുള്ള
ക്ഷീരവികസനപ്രവര്ത്തനങ്ങള്
പ്രോത്സാഹിപ്പിക്കാന്‍
പദ്ധതിയുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ?
ശുദ്ധജല
വിതരണം കാര്യക്ഷമമാക്കാന്‍
നടപടി
*379.
ശ്രീ.അനില്‍
അക്കര
,,
സണ്ണി ജോസഫ്
,,
വി.എസ്.ശിവകുമാര്‍
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുടിവെള്ള
വിതരണത്തിന്റെയും
ശുദ്ധീകരണത്തിന്റെയും
ഗുണനിലവാരം
ഉറപ്പുവരുത്താന്‍
പ്രത്യേക നയം
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
കേരളത്തിലെ
ഭൂരിഭാഗം നഗരസഭകളിലും
കോര്‍പ്പറേഷനുകളിലും
മലിനജല സംസ്കരണത്തിനായി
ശാസ്ത്രീയ
സംവിധാനമില്ലാത്തത്
കുടിവെള്ളത്തിന്റെ ഗുണ
നിലവാരം ഉറപ്പ്
വരുത്തുന്നതില്‍ വിഘാതം
സൃഷ്ടിച്ചിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കാന്‍
എന്തൊക്കെ നടപടികളാണ്
ജലവിഭവ വകുപ്പ്
സ്വീകരിച്ചിരിക്കുന്നതെന്ന്
അറിയിക്കുമോ;
(സി)
വിവിധ
വകുപ്പുകളെ
ഏകോപിപ്പിച്ചുകൊണ്ട്
സംസ്ഥാനത്ത് ശുദ്ധജല
വിതരണം
കാര്യക്ഷമമാക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ
ഗോത്രവിഭാഗങ്ങളുടെ
ഉന്നമനത്തിനായി പദ്ധതികള്‍
*380.
ശ്രീ.കെ.
ബാബു
,,
ബി.ഡി. ദേവസ്സി
,,
പി.വി. അന്‍വര്‍
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികഗോത്രവര്ഗ്ഗങ്ങളിലും
പട്ടികജാതികളിലും
പെട്ടവരുടെ ഇടയില്‍
ദാരിദ്ര്യത്തിന്റെ
തോത് വളരെ
കൂടുതലായതിനാല്‍ ഇവരുടെ
ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനും
ആരോഗ്യപരിപാലനത്തിനുമായി
ആവിഷ്കരിച്ചിട്ടുളള
പദ്ധതികള്‍
എന്തെല്ലാമാണ്;
(ബി)
പ്രാക്തനഗോത്രവര്ഗ്ഗങ്ങളില്പ്പെട്ടവരുടെയും
പട്ടികജാതികളിലെ
ദുര്ബലസമുദായങ്ങളില്പ്പെട്ടവരുടെയും
ഉന്നമനത്തിനായി
ആവിഷ്കരിച്ചിട്ടുളള
പ്രത്യേക പദ്ധതികളുടെ
വിശദാംശം നല്‍കാമോ;
(സി)
ചികിത്സക്കും
വിവാഹത്തിനും വരുമാന
സമ്പാദകന്‍ മരിച്ചാല്‍
ആശ്വാസമേകുന്നതിനായും
സഹായധനം നല്കി
വരുന്നുണ്ടോ; ഇത്തരം
സഹായങ്ങള്‍ കാലവിളംബം
കൂടാതെ ലഭ്യമാക്കാന്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ?
പാഴായിപ്പോകുന്ന
ശുദ്ധജലം
*381.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
ടി.എ.അഹമ്മദ് കബീര്‍
,,
പി.ഉബൈദുള്ള
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജല
അതോറിറ്റി
വിതരണത്തിനായി
ഉപയോഗിക്കുന്ന
വെള്ളത്തിന്റെ
എത്രശതമാനം
പാഴായിപ്പോകുന്നതായിട്ടാണ്
കണക്കാക്കിയിരിക്കുന്നത്
എന്ന് അറിയിക്കാമോ;
(ബി)
പ്രധാന
ലൈനുകളിലും
ഉപലൈനുകളിലും
ഉണ്ടാകുന്ന ചോര്‍ച്ച
കണ്ടെത്തുന്നതിന്
എന്തെങ്കിലും സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ;
(സി)
കാലപ്പഴക്കം
ഉള്ള പഴയ ലൈനുകള്‍
മാറ്റി സ്ഥാപിക്കാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
എെ.ടി.എെ.കളെ
മികവിന്റെ
കേന്ദ്രങ്ങളാക്കുന്നതിന്
നടപടി
*382.
ശ്രീ.എം.
നൗഷാദ്
,,
എം. സ്വരാജ്
,,
ആര്. രാജേഷ്
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
യുവാക്കളുടെ
തൊഴില്‍ നൈപുണ്യം, ആഗോള
തൊഴില്‍ കമ്പോളത്തിന്റെ
ആവശ്യകതയ്ക്കും നൂതന
പ്രവണതകള്‍ക്കും
അനുസൃതമായി
വികസിപ്പിക്കുന്നതിനായി
സംസ്ഥാനത്തെ
എെ.ടി.എെ.കളെ മികവേറിയ
സ്ഥാപനങ്ങളാക്കിത്തീര്ക്കുന്നതിന്
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കുമോ;
(ബി)
ഏതെല്ലാം
എെ.ടി.എെ.കള്‍ക്ക്
എെ.എസ്.ഒ. അംഗീകാരം
നേടിയെടുക്കാനായിട്ടുണ്ട്;
വിവിധ എെ.ടി.എെ.കളില്‍
എല്ലാ ട്രേഡുകള്ക്കും
ക്വാളിറ്റി കൗണ്‍സില്‍
ഓഫ് ഇന്‍ഡ്യയുടെ
മാനദണ്ഡങ്ങള്‍
പാലിച്ചുകൊണ്ട്
എന്‍.സി.വി.റ്റി.
അഫിലിയേഷന്
നേടാനായിട്ടുണ്ടോ;
(സി)
പരിശീലന
കോഴ്സുകളുടെ നിരന്തര
നവീകരണത്തിനും
പരിശീലകരുടെ
ശേഷിവികസനത്തിനും
ആധുനിക
സാങ്കേതികവിദ്യകളുടെ
പ്രയോഗത്തിന്
പരിപാടിയുണ്ടോ;
(ഡി)
പരിശീലനാര്‍ത്ഥികളുടെ
സംരംഭകത്വ
വികസനത്തിനായി പ്രത്യേക
പരിപാടിയുണ്ടോ;
വ്യക്തമാക്കുമോ?
സാമൂഹിക
പഠനമുറി പദ്ധതി
*383.
ശ്രീ.കെ.വി.വിജയദാസ്
,,
ഒ. ആര്. കേളു
,,
കെ. ബാബു
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗക്കാരായ
വിദ്യാര്‍ത്ഥികളുടെ പഠന
നിലവാരം
ഉയര്‍ത്തുന്നതിന്റെ
ഭാഗമായി ഊരുകളില്‍
സാമൂഹിക പഠനമുറി എന്ന
പേരില്‍ പൊതുപഠന
കേന്ദ്രങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
(ബി)
സാമൂഹിക
പഠനമുറി പ്രവര്‍ത്തനം
ഏതെല്ലാം ജില്ലകളില്‍
ആണ്
ആരംഭിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(സി)
സാമൂഹിക
പഠനമുറികൾ എത്ര
കേന്ദ്രങ്ങളില്‍
ആരംഭിക്കുന്നതിനാണ്
ലക്ഷ്യമിട്ടിരിക്കുന്നതെന്നും
ഇത് കൂടുതല്‍
പ്രദേശങ്ങളിലേയ്ക്ക്
വ്യാപിപ്പിക്കുവാൻ
നടപടി സ്വീകരിക്കുമോ
എന്നും അറിയിക്കുമോ?
വാത്സല്യനിധി
ഇന്‍ഷുറന്‍സ് പദ്ധതി
*384.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.യു.
ആര്. പ്രദീപ്
,,
ആര്. രാജേഷ്
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തിലെ
പെണ്‍കുട്ടികള്‍ക്ക്
മികച്ച വിദ്യാഭ്യാസം
ഉറപ്പ് വരുത്തുന്നതിനും
അവരുടെ
സാമൂഹികനിലവാരവും
കഴിവുകളും
മെച്ചപ്പെടുത്തുന്നതിനുമായി
വാത്സല്യനിധി എന്ന
പേരില്‍ ഇന്‍ഷുറന്‍സ്
പദ്ധതി
ആരംഭിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
എങ്കില്‍
ഇവരുടെ ഉന്നമനത്തിനായി
എന്തെല്ലാം
കാര്യങ്ങളാണ് ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
പദ്ധതിയില്‍
അംഗമാകുന്നതിനുളള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്നും
ഇന്‍ഷുറന്‍സ് കാലാവധി
അവസാനിക്കുമ്പോള്‍ ഒരു
പെണ്‍കുട്ടിയ്ക്ക്
ലഭിക്കുന്ന തുക
എത്രയെന്നും
അറിയിക്കാമോ;
(ഡി)
ഈ
പദ്ധതി പ്രകാരം 2018-19
സാമ്പത്തികവര്‍ഷം എത്ര
പേര്‍ക്ക് പ്രയോജനം
ലഭിച്ചു എന്ന കണക്ക്
ലഭ്യമാണോ; എങ്കില്‍
വിശദമാക്കാമോ?
ഭൂഗര്‍ഭജല
നിരപ്പ് കുറയുന്നതിനുള്ള
കാരണം
*385.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
പി.ടി. തോമസ്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
എണ്‍പത് ശതമാനം
ജനങ്ങളും
ശുദ്ധജലത്തിനായി
ആശ്രയിക്കുന്ന
ഭൂഗര്‍ഭജലത്തിന്റെ
നിരപ്പ് ആറുമീറ്റര്‍
വരെ താഴുന്നു എന്ന ഭൂജല
വകുപ്പിന്റെ
റിപ്പോര്‍ട്ട്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
പെരുകുന്ന അനധികൃത
മണ്ണെടുപ്പും
നെല്‍വയലും
തണ്ണീര്‍ത്തടങ്ങളും
നികത്തുന്നതുമാണ്
ഭൂഗര്‍ഭജലവിതാനം
താഴുന്നതിന്
കാരണമാകുന്നതെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(സി)
സംസ്ഥാനത്തുണ്ടായ
പ്രളയം കേരളത്തിലെ
ഭൂഗര്‍ഭജല നിരപ്പ്
കുറയാന്‍
കാരണമായിട്ടുണ്ടോ; ഇത്
സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ?
പട്ടികജാതിക്കാര്‍ക്കുള്ള
ഭവന പദ്ധതികള്‍
*386.
ശ്രീമതി
യു. പ്രതിഭ
ശ്രീ.ബി.സത്യന്
,,
പുരുഷന് കടലുണ്ടി
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പട്ടികജാതിക്കാരുടെ
ക്ഷേമത്തിനായി
ആവിഷ്കരിച്ച
നൂതനപദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഭവനരഹിതരായ
പട്ടികജാതി
കുടുംബങ്ങള്‍ക്ക് പുതിയ
വീടുകള്‍ നിര്‍മ്മിച്ച്
നല്‍കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ;
(സി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
അനുവദിച്ചതും എന്നാല്‍
വിവിധ കാരണങ്ങളാല്‍ പണി
പൂര്‍ത്തിയാക്കാന്‍
സാധിക്കാതിരുന്നതുമായ
ഭവനങ്ങളുടെ
പൂര്‍ത്തീകരണത്തിനായി ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ഡി)
പട്ടികജാതിക്കാരുടെ
ഭവനനിര്‍മ്മാണത്തിനായി
നടപ്പുസാമ്പത്തികവര്‍ഷം
എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
കുടിവെള്ളക്ഷാമം
പരിഹരിക്കുന്നതിന് നടപടി
*387.
ശ്രീ.കെ.
ദാസന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടാകുന്ന
കുടിവെള്ളക്ഷാമം
കാര്യക്ഷമമായി
പരിഹരിക്കുന്നതിന്റെ
ഭാഗമായി കിണര്‍
റീ-ചാര്‍ജ്ജ്,
മഴവെള്ളകൊയ്ത്ത്
തുടങ്ങിയ പരിപാടികള്‍
കൂടുതല്‍
മേഖലകളിലേയ്ക്ക്
വ്യാപിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
വ്യക്തിഗതകുടുംബങ്ങള്ക്ക്
മഴവെള്ള സംഭരണി
നിര്‍മ്മിച്ച്
നല്കുന്ന പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
മലയോര
തീരദേശ മേഖലകളില്‍
കുടിവെള്ളത്തിന് ഏറെ
ബുദ്ധിമുട്ടുന്ന
കുടുംബങ്ങള്‍ക്ക്
കുടിവെള്ളം
ലഭ്യമാക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
(ഡി)
പട്ടികജാതി,പട്ടികവര്‍ഗ്ഗ
കോളനികളിലെ കുടിവെളള
ക്ഷാമം
പരിഹരിക്കുന്നതിന് ഈ
സര്‍ക്കാര്‍
നടപ്പിലാക്കിയ നൂതന
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
മൃഗങ്ങളിലൂടെ
നിപ വൈറസ് പടരുന്നത് തടയാന്‍
മുന്‍കരുതൽ
*388.
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ആര്.
രാമചന്ദ്രന്
,,
മുല്ലക്കര രത്നാകരന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വവ്വാലുകളാണ്
നിപ വൈറസിന്റെ പ്രധാന
വാഹകര്‍ എന്നത്
കണക്കിലെടുത്ത്
പക്ഷികളിലൂടെയും
മൃഗങ്ങളിലൂടെയും വൈറസ്
ബാധ പടരുന്നത് തടയാന്‍
മൃഗസംരക്ഷണവകുപ്പ്
സ്വീകരിച്ച
മുന്‍കരുതലുകള്‍
വ്യക്തമാക്കുമോ;
(ബി)
വളര്‍ത്തുമൃഗങ്ങളെ
പരിപാലിക്കുന്നവര്‍ക്ക്
നിപ രോഗബാധ
സംബന്ധിച്ചുള്ള
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
ഫാമുകളില്‍
രോഗനിരീക്ഷണം,
അണുനശീകരണം എന്നിവ
സംബന്ധിച്ച് കൂടുതല്‍
ജാഗ്രത
പുലര്‍ത്തുന്നതിനുള്ള
നിര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടുണ്ടോ;
(ഡി)
രോഗം
ബാധിച്ച കന്നുകാലികളെ
ചെക്ക്പോസ്റ്റുകള്‍
മുഖേന സംസ്ഥാനത്തേക്ക്
കടത്തിക്കൊണ്ടുവരുന്നില്ല
എന്നുറപ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഇ)
പന്നികളില്ക്കൂടി
നിപ വൈറസ്
പടരുന്നുവെന്നുള്ള
റിപ്പോര്‍ട്ടുകള്‍
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ പന്നി
ഫാമുകളില്‍ ആവശ്യമായ
സുരക്ഷാനിര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
തോട്ടം
തൊഴിലാളികളുടെ ഉന്നമനം
*389.
ശ്രീ.ബി.ഡി.
ദേവസ്സി
,,
സി. കെ. ശശീന്ദ്രന്
,,
പി.ടി.എ. റഹീം
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
തോട്ടം തൊഴിലാളികളുടെ
ഉന്നമനത്തിനായി
ആവിഷ്ക്കരിച്ച നൂതന
പദ്ധതികള്‍
വിശദമാക്കാമോ;
(ബി)
ഭവനരഹിതരായ
തോട്ടം
തൊഴിലാളികള്‍ക്ക് ഭവനം
ഫൗണ്ടേഷന് മുഖേന വീട്
നിര്‍മ്മിച്ച്
നല്‍കുന്നതിനുളള പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(സി)
സ്വന്തമായി
വീട് ഇല്ലാത്ത തോട്ടം
തൊഴിലാളികള്‍ക്ക്
തോട്ടം ഉടമകള്‍ സ്ഥലം
ലഭ്യമാക്കുന്ന
മുറയ്ക്ക് ലൈഫ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി വീട്
നിര്‍മ്മിച്ച്
നല്കുവാൻ
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
തോട്ടം
തൊഴിലാളികളുടെ വേതന
പരിഷ്ക്കരണത്തിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
പുതിയ
പ്ലാന്റേഷന് പോളിസി
*390.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
ജോര്‍ജ് എം. തോമസ്
,,
ഡി.കെ. മുരളി
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം തോട്ടം മേഖലയുടെ
സമഗ്ര വികസനത്തിനായി
ആവിഷ്ക്കരിച്ചിട്ടുളള
പ്രത്യേക പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രവര്‍ത്തനരഹിതമോ
ഉപേക്ഷിക്കപ്പെട്ടതോ ആയ
തോട്ടങ്ങള്‍
ഏറ്റെടുക്കുന്നതിന്
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
(സി)
പുതിയ
പ്ലാന്റേഷന്
പോളിസിയ്ക്ക് രൂപം
നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ഡി)
പ്ലാന്റേഷന്
നികുതി, കാര്‍ഷികാദായ
നികുതി, ലയങ്ങളുടെ
കെട്ടിട നികുതി
തുടങ്ങിയവ
ഒഴിവാക്കിയിട്ടുണ്ടോ;
(ഇ)
തോട്ടങ്ങളുടെ
പാട്ടം
പുതുക്കിനല്കുന്ന
വിഷയം പരിഗണനയിലുണ്ടോ;
എങ്കില്‍ ഇത് ഏത്
ഘട്ടത്തിലാണ്;
വിശദമാക്കാമോ?