പെപ്പര്‍
ടൂറിസം പദ്ധതി
*331.
ശ്രീ.എം.
സ്വരാജ്
ശ്രീമതി
യു. പ്രതിഭ
ശ്രീ.വി.
ജോയി
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജനപങ്കാളിത്തത്തോടെ
ആസൂത്രണം നടത്തി
അതിന്റെ സദ്ഫലത്തിലൂടെ
ജനങ്ങളെ, പ്രത്യേകിച്ച്
സ്ത്രീകളെ
സാമ്പത്തികമായി
ശാക്തീകരിക്കാനുള്ള
പദ്ധതിയായ പെപ്പര്‍
ടൂറിസത്തിന്റെ
പുരോഗതിയും നേട്ടങ്ങളും
അറിയിക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍ 2017-ല്‍
ആരംഭിച്ച ഉത്തരവാദിത്ത
ടൂറിസം മിഷന്റെ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ; മിഷന്
കീഴില്‍ എത്ര
യൂണിറ്റുകള്‍
രജിസ്റ്റര്‍
ചെയ്തുവെന്നും അതുവഴി
എത്ര പേര്‍ക്ക് തൊഴില്‍
ലഭിക്കുമെന്നാണ്
കണക്കാക്കിയിരിക്കുന്നത്
എന്നും
വെളിപ്പെടുത്താമോ;
(സി)
വിനോദസഞ്ചാര
മേഖലയില്‍ പ്രാദേശിക
തൊഴിലുകളും സംരംഭങ്ങളും
പ്രോത്സാഹിപ്പിക്കാനായുള്ള
പദ്ധതികള്‍
എന്തെല്ലാമാണ്;
(ഡി)
ഈ
മേഖലയില്‍ പരിസ്ഥിതി
സൗഹൃദ
പ്രവര്‍ത്തനങ്ങള്‍
പ്രോത്സാഹിപ്പിക്കുന്നതിന്
നടത്തി വരുന്ന ഇടപെടല്‍
അറിയിക്കാമോ?
കേന്ദ്രപൊതുമേഖല
വ്യവസായസ്ഥാപനങ്ങളുടെ
സംരക്ഷണം
*332.
ശ്രീ.കെ.വി.വിജയദാസ്
,,
ബി.സത്യന്
,,
എസ്.ശർമ്മ
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖല
വ്യവസായങ്ങളെ
സ്വകാര്യമേഖലയ്ക്ക്
കൈമാറുകയെന്ന
കേന്ദ്രസര്‍ക്കാര്‍
നയത്തിന്റെ ഫലമായി
സ്വകാര്യവല്‍ക്കരണ
ഭീഷണി നേരിടുന്ന
ഹിന്ദുസ്ഥാന്‍ ന്യൂസ്
പ്രിന്റ് ലിമിറ്റഡ്,
ഇന്‍സ്ട്രുമെന്റേഷന്‍
ലിമിറ്റഡ്, കാസര്‍ഗോഡ്
ഭെല്‍ ഇ.എം.എൽ.,
എച്ച്.എല്‍.എല്‍. ലൈഫ്
കെയര്‍ തുടങ്ങിയവ
പൊതുമേഖലയെ
പ്രോത്സാഹിപ്പിക്കുന്ന
സംസ്ഥാന
നയത്തിനനുസൃതമായി
ഏറ്റെടുത്ത് സംസ്ഥാന
പൊതുമേഖലയില്‍
നിലനിര്‍ത്തുവാൻ
താല്പര്യം
പ്രകടിപ്പിച്ചിരുന്നോ;
ഇക്കാര്യത്തിലെ കേന്ദ്ര
സര്‍ക്കാർ നിലപാട്
വ്യക്തമാക്കുമോ;
(ബി)
ഫാക്ടിന്റെ
കൈവശമുള്ള നാനൂറ്റി
എൺപത്തിയൊന്ന് ഏക്കര്‍
ഭൂമി തൊള്ളായിരത്തി
എൺപത്തിയെട്ട് കോടി
രൂപയ്ക്ക്
ഏറ്റെടുക്കുന്നതുവഴി
ഫാക്ടിന്റെ
പുനരുദ്ധാരണത്തിന്
വഴിയൊരുക്കുന്നതിനും
കിന്‍ഫ്ര മുഖേന
പ്രസ്തുത സ്ഥലത്ത്
പെട്രോ കെമിക്കല്‍
പാര്‍ക്കും ഫാര്‍മ
പാര്‍ക്കും സ്ഥാപിച്ച്
സംസ്ഥാനത്തിന്റെ
വ്യാവസായിക വികസനം
ത്വരിതപ്പെടുത്തുന്നതിനുമുള്ള
പദ്ധതിക്ക് കേന്ദ്ര
സര്‍ക്കാരിന്റെ
അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
(സി)
നിര്‍ദ്ദിഷ്ട
പെട്രോ കെമിക്കല്‍
കോംപ്ലക്സില്‍ നിക്ഷേപം
നടത്തുന്നതിന്
യു.എ.ഇ.യുടെ ദേശീയ
എണ്ണക്കമ്പനിയായ
അഡ്നോക് താല്പര്യം
പ്രകടിപ്പിച്ചിരുന്നോ
എന്ന് അറിയിക്കാമോ?
അടിസ്ഥാന
സൗകര്യ വികസന പദ്ധതികൾ
*333.
ശ്രീ.കാരാട്ട്
റസാഖ്
,,
ജെയിംസ് മാത്യു
,,
കെ.ഡി. പ്രസേനന്‍
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയ ശേഷം
വ്യവസായ സൗഹൃദ
നടപടികളിലൂടെ നാഷണല്‍
കൗണ്‍സില്‍ ഓഫ് അപ്ലൈഡ്
എക്കണോമിക് റിസര്‍ച്ച്
നടത്തിയ വ്യവസായ സൗഹൃദ
സര്‍വ്വേയില്‍ സംസ്ഥാനം
രാജ്യത്ത് ആറാം സ്ഥാനം
നേടിയത് കൂടുതല്‍
നിക്ഷേപം
ആകര്‍ഷിക്കുന്നതിനുള്ള
ഒരു ഉപാധിയാക്കി
മാറ്റുന്നതിന്
നടത്തുന്ന പ്രചരണ
പ്രവര്‍ത്തനങ്ങളും
അടിസ്ഥാന സൗകര്യ വികസന
പദ്ധതികളും
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(ബി)
ലൈസന്‍സുകളും
ക്ലിയറന്‍സുകളും
ഫാസ്റ്റ് ട്രാക്ക്
അടിസ്ഥാനത്തില്‍
നല്‍കുന്നതിന്
രൂപീകരിച്ച
കെ-സ്വിഫ്റ്റ് ന്റെ
കാര്യക്ഷമത
ഉറപ്പാക്കാന്‍
നടപടിയെടുത്തിട്ടുണ്ടോ;
(സി)
വ്യവസായ
ആവശ്യത്തിനുള്ള
ഭൂമിയുടെ ദൗര്‍ലഭ്യം
പരിഹരിക്കുന്നതിന് ഭൂമി
സര്‍ക്കാര്‍
ഏറ്റെടുത്ത്
പൊതു-സ്വകാര്യ വ്യവസായ
പദ്ധതികള്‍ക്ക്
അനുവദിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നറിയിക്കാമോ?
സഹകരണ
മേഖലയുടെ സമഗ്രമായ വികസന നയം
*334.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
,,
ഇ.കെ.വിജയന്
,,
ആര്. രാമചന്ദ്രന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സുസ്ഥിര
വികസന
സങ്കല്പത്തിലൂന്നിയാണോ
സഹകരണ നയം
പ്രഖ്യാപിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
സഹകരണ
മേഖലയുടെ സമഗ്രമായ
വികസനത്തിനും വര്‍ദ്ധിത
വീര്യത്തോടെ
മുന്നേറുന്നതിനും സഹകരണ
നയത്തില്‍ മുന്‍ഗണന
നല്‍കിയിട്ടുള്ള
മേഖലകള്‍
ഏതൊക്കെയെന്ന്
വിശദമാക്കുമോ;
(സി)
സഹകരണ
നിയമത്തിന്റെ സമഗ്രമായ
പരിഷ്ക്കരണം
ലക്ഷ്യമിടുന്നുണ്ടോ;
എങ്കില്‍ പ്രധാനമായും
ഏതൊക്കെ മേഖലകളിലാണ്
പരിഷ്ക്കരണം
നടത്തുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
സഹകരണ
മേഖലയുടെ വികസനത്തില്‍
സഹകരണ ജീവനക്കാര്‍
വഹിക്കുന്ന പങ്ക്
വ്യക്തമാക്കുമോ?
സഹകരണ
സംഘങ്ങള്‍ വഴി സംഭരിച്ച കയര്‍
ഉത്പന്നങ്ങള്‍
*335.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
പി.ഉബൈദുള്ള
,,
കെ.എന്‍.എ ഖാദര്‍
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
കോര്‍പ്പറേഷനിലും
കയര്‍ഫെഡിലും സഹകരണ
സംഘങ്ങള്‍ വഴി സംഭരിച്ച
നൂറ്റിയന്പത്
കോടിയിലേറെ രൂപയുടെ
കയര്‍ ഉത്പന്നങ്ങള്‍
കെട്ടിക്കിടക്കുന്നുവെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇപ്രകാരം
ഉല്പന്നങ്ങള് യഥാസമയം
വിറ്റു
പോകാതിരുന്നതിന്റെ
കാരണം
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
കയര്‍
കോര്പ്പറേഷന് വിദേശ
ഓര്‍ഡറുകള്‍
ലഭിക്കുന്നതില്‍ കുറവ്
വന്നിട്ടുണ്ടോ;
(ഡി)
വിദേശ
ആഭ്യന്തര വിപണികള്‍
നേരിട്ട്
കണ്ടെത്തുന്നതില്‍
കയര്‍ കോര്പ്പറേഷന്
ഉള്‍പ്പെടെയുള്ളവ
പരാജയപ്പെടുന്നതായി
വിലയിരുത്തിയിട്ടുണ്ടോ;
ഇത് പരിഹരിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
ഖാദി
വ്യവസായം നേരിടുന്ന
പ്രതിസന്ധി
*336.
ശ്രീ.റോജി
എം. ജോണ്‍
,,
കെ.സി.ജോസഫ്
,,
വി.പി.സജീന്ദ്രന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഖാദി വ്യവസായം
നേരിടുന്ന പ്രതിസന്ധി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഖാദി
വസ്ത്രങ്ങളുടെ
വിറ്റുവരവില്‍ 2018-ല്‍
മുന്‍ വര്‍ഷങ്ങളെ
അപേക്ഷിച്ച്
കുറവുണ്ടായിട്ടുണ്ടോ;
എങ്കില്‍ എത്ര ശതമാനം
കുറവാണ് ഉണ്ടായതെന്ന്
അറിയിക്കുമോ;
(സി)
ഖാദി
ഉല്പന്നങ്ങള്ക്ക്
മുമ്പ് ഉണ്ടായിരുന്ന
ഡിമാന്റ് നിലവില്‍
ഇല്ലാതായതിന്റെ
കാരണങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാരും
അദ്ധ്യാപകരും
ആഴ്ചയിലൊരിക്കല്‍ ഖാദി
വസ്ത്രങ്ങള്‍
ധരിക്കണമെന്ന
സര്‍ക്കാര്‍ ഉത്തരവ്
പ്രാബല്യത്തിലുണ്ടോ;
ഉണ്ടെങ്കില്‍ അത്
കര്‍ശനമാക്കുവാന്‍
ആലോചിക്കുന്നുണ്ടോ;
(ഇ)
സഖാവ്
എന്ന പേരില്‍
പുറത്തിറക്കിയ ചുവന്ന
ഷര്‍ട്ടുകളുടെ വില്പന
വിജയപ്രദമായിരുന്നോ;
എത്ര ഷര്‍ട്ടുകളാണ്
പുറത്തിറക്കിയതെന്നും
അതിന്റെ വിൽപ്പന
പുരോഗതി
എപ്രകാരമാണെന്നും
വിശദമാക്കാമോ?
ഡാമുകളിലെ
ജലനിരപ്പ് നിയന്ത്രണം
*337.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
പി.ടി. തോമസ്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ബോര്‍ഡിന്റെ
നിയന്ത്രണത്തിലുള്ള
ഡാമുകളിലെ ജലനിരപ്പ്
നിയന്ത്രിക്കുവാന്‍
പുതിയ നിബന്ധനകള്‍
രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
കഴിഞ്ഞ
പ്രളയകാലത്ത് ഡാമുകള്‍
മുന്നറിയിപ്പില്ലാതെ
തുറന്നത് പ്രളയത്തിന്റെ
തീവ്രത കൂട്ടിയെന്ന
ആക്ഷേപത്തിന്റെ
അടിസ്ഥാനത്തിലാണോ പുതിയ
നിബന്ധന
രൂപീകരിച്ചിട്ടുള്ളത്;
(സി)
വിവിധ
ഡാമുകളിലെ ജലവിതാനം
നിയന്ത്രിക്കുന്നത്
കാലാവസ്ഥ നിരീക്ഷണ
വകുപ്പിന്റെ
മുന്നറിയിപ്പുകളുടെയും
ദുരന്തനിവാരണ
അതോറിറ്റിയുടെ
നിര്‍ദ്ദേശത്തിന്റെയും
അടിസ്ഥാനത്തിലായിരിക്കണമെന്ന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ഡി)
വൈദ്യുതി
ബോര്‍ഡിന്റെ കീഴിലുള്ള
ഡാമുകളുടെ എമര്‍ജന്‍സി
ആക്ഷന്‍ പ്ലാന്‍
കേന്ദ്ര ജല കമ്മീഷന്
സമര്‍പ്പിച്ചിട്ടുണ്ടോ;
ജലകമ്മീഷന് ആയത്
അംഗീകരിച്ച്
നല്‍കിയിട്ടുണ്ടോ എന്ന്
അറിയിക്കാമോ?
വൈദ്യുതി
അപകടങ്ങള്‍ ഒഴിവാക്കാന്‍
ദ്രുതകര്‍മ്മ സേന
*338.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യുതി ലൈനില്‍
നിന്നും ഷോക്കേറ്റ്
അപകടമുണ്ടാകാനുള്ള
സാധ്യത കണക്കിലെടുത്ത്
എന്തെല്ലാം
മുന്‍കരുതലുകളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്നറിയിക്കാമോ;
(ബി)
ഈ
വര്‍ഷം എത്രപേരാണ്
ഇപ്രകാരം മരണപ്പെട്ടത്;
ഇവരുടെ
കുടുംബങ്ങള്‍ക്ക്
സമാശ്വാസ ധനസഹായം
ലഭ്യമാക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
കാലവര്‍ഷം
ശക്തിപ്പെടുന്നത്
കണക്കിലെടുത്ത്
വൈദ്യുതി
വിതരണമേഖലയില്‍
അടിക്കടിയുണ്ടാകുന്ന
അപകടങ്ങള്‍
ഒഴിവാക്കാന്‍
പൊതുജനങ്ങളുടെ സഹകരണം
ഉറപ്പുവരുത്തിക്കൊണ്ട്
ദ്രുതകര്‍മ്മ സേനയ്ക്ക്
രൂപം നല്കാന് നടപടി
സ്വീകരിക്കുമോ?
ഊര്‍ജ്ജ
നഷ്ടം കുറയ്ക്കുന്നതിന് നടപടി
*339.
ശ്രീമതി
ഗീതാ ഗോപി
,,
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പവര്‍
ഫാക്ടര്‍ എന്നുള്ള
സാങ്കേതിക പദം കൊണ്ട്
അര്‍ത്ഥമാക്കുന്നത്
എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഊര്‍ജ്ജ നഷ്ടത്തിന്
വിലയീടാക്കുന്നതിന്
സാധ്യതയുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഈ
നഷ്ടം ആരുടെ
ബാദ്ധ്യതയാണെന്ന്
വ്യക്തമാക്കുമോ; ഇത്
ഗാര്‍ഹിക
ഉപഭോക്താക്കളില്‍
നിന്ന് ഈടാക്കുന്നതിന്
റെഗുലേറ്ററി കമ്മീഷന്
അനുമതി
നല്‍കിയിട്ടുണ്ടോ;
(ഡി)
പ്രസ്തുത
ഊര്‍ജ്ജ നഷ്ടം ഏതൊക്കെ
തരത്തില്‍
കുറയ്ക്കുന്നതിന്
സാധിക്കുമെന്ന്
വ്യക്തമാക്കുമോ?
കേരള
ബാങ്ക് രൂപീകരണവുമായി
ബന്ധപ്പെട്ട നടപടി
*340.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
വി.എസ്.ശിവകുമാര്‍
,,
അനില്‍ അക്കര
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക് രൂപീകരണവുമായി
ബന്ധപ്പെട്ട്
ആര്.ബി.എെ.
മുന്നോട്ടുവച്ച
വ്യവസ്ഥകള്‍
പൂര്‍ണ്ണമായും
പാലിച്ചുകൊണ്ടാണോ
ലയനനടപടികള്‍
പൂര്ത്തിയാക്കിയതെന്നറിയിയ്ക്കുമോ;
(ബി)
ജില്ലാ
സഹകരണ ബാങ്കുകള്‍
സംസ്ഥാന സഹകരണ
ബാങ്കുമായി
ലയിപ്പിക്കുന്നതിന്
ജില്ലാ ബാങ്കുകളുടെ
പൊതുയോഗത്തിന്റെ
മൂന്നില്‍ രണ്ട്
ഭൂരിപക്ഷം വേണമെന്ന
ആര്.ബി.ഐ. നിബന്ധന
പാലിക്കപ്പെട്ടിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
അപ്രകാരം മൂന്നില്‍
രണ്ട് ഭൂരിപക്ഷത്തോടെ
ലയനതീരുമാനം എടുക്കാത്ത
ജില്ലാ സഹകരണ ബാങ്കുകളെ
എപ്രകാരമാണ് സംസ്ഥാന
സഹകരണ ബാങ്കില്‍
ലയിപ്പിക്കുകയെന്ന്
വ്യക്തമാക്കുമോ?
വികസന
പദ്ധതികള്‍ക്കുള്ള ധനസമാഹരണം
*341.
ശ്രീ.പി.ടി.
തോമസ്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വികസനപദ്ധതികള്‍ വായ്പ
വഴിയും ബോണ്ടുവഴിയും
ലഭ്യമാകുന്ന തുക കൊണ്ടു
മാത്രമേ ഇനി
നടപ്പിലാക്കുവാന്‍
സാധിക്കുകയുള്ളുവെന്ന്
വിലയിരുത്തുന്നുണ്ടോ;
എങ്കില്‍ അതിനുള്ള
സാഹചര്യമെന്താണ്;
(ബി)
കിഫ്ബി
വഴി നടപ്പിലാക്കുന്ന
പദ്ധതികളില്‍ തിരികെ
വരുമാനം ലഭിക്കുന്ന
പദ്ധതികള്‍
എന്തെങ്കിലുമുണ്ടോ;
വിശദമാക്കുമോ;
(സി)
കിഫ്ബി
വഴി ഇതിനകം മുടക്കിയ
തുകയുടെ എത്ര ശതമാനം
തുകയാണ് വരുമാനമുള്ള
പദ്ധതികള്‍ക്കായി
വിനിയോഗിച്ചത് എന്നതിനെ
സംബന്ധിച്ച കണക്ക്
ലഭ്യമാണോ; എങ്കില്‍ അത്
നല്‍കാമോ?
വില
നിയന്ത്രണത്തില്‍ സഹകരണ
മേഖലയുടെ പങ്ക്
*342.
ശ്രീ.കെ.ഡി.
പ്രസേനന്‍
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.
ആന്‍സലന്‍
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിത്യോപയോഗ
സാധനങ്ങളുടെ വിലനിലവാരം
നിയന്ത്രിക്കുന്നതിന്
സഹകരണ വകുപ്പ്
എന്തെല്ലാം വിപണി
ഇടപെടലുകളാണ്
നടത്തുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പൊതുജനങ്ങള്‍ക്ക്
അവശ്യവസ്തുക്കള്‍
പൊതുമാര്‍ക്കറ്റിലെ
വിലയേക്കാള്‍ കുറഞ്ഞ
നിരക്കില്‍
നല്‍കുന്നതിന് ഉപഭോക്തൃ
സഹകരണ സംഘങ്ങള്‍
എത്രമാത്രം
പങ്കുവഹിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ത്രിവേണി
സൂപ്പര്‍
മാര്‍ക്കറ്റുകള്‍
കൂടുതല്‍
പ്രദേശങ്ങളിലേയ്ക്ക്
വ്യാപിപ്പിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
വിനോദസഞ്ചാരനയം
ഉൗന്നല്‍ നല്കുന്ന മേഖലകള്‍
*343.
ശ്രീമതി
സി.കെ. ആശ
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ജി.എസ്.ജയലാല്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
വിനോദസഞ്ചാര
സമീപനത്തില്‍ സമഗ്രമായ
പരിഷ്ക്കരണം
ലക്ഷ്യമിട്ടുള്ള
വിനോദസഞ്ചാരനയം
ഉൗന്നല്‍ നല്കുന്ന
മേഖലകള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഒരു
പ്രദേശത്തിന്റെ ടൂറിസം
വികസനം ആ പ്രദേശത്തെ
ആള്‍ക്കാരുടെ കൂടെ
അഭിപ്രായത്തോടെ
ആസൂത്രണം ചെയ്യുന്നതിന്
പദ്ധതികളുണ്ടോ;
വ്യക്തമാക്കുമോ;
(സി)
പെപ്പര്‍
പദ്ധതി
നടപ്പാക്കിയതിന്റെ
വിവരങ്ങളും അതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങളും
അറിയിക്കുമോ;
(ഡി)
കേരളത്തിലെ
ടൂറിസം കേന്ദ്രങ്ങള്‍
എല്ലാവര്ക്കും
പ്രാപ്യമാക്കുക എന്ന
ലക്ഷ്യത്തിന്റെ
പൂര്‍ത്തീകരണത്തിന്
സ്വീകരിക്കുന്ന
നടപടികള്‍
അറിയിക്കുമോ?
ടൂറിസം
മേഖലയുടെ ശാക്തീകരണം
*344.
ശ്രീ.പി.ജെ.ജോസഫ്
,,
റോഷി അഗസ്റ്റിന്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
മേഖലയുടെ
ശാക്തീകരണത്തിന് ഇതര
വകുപ്പുകളുമായി
സഹകരിച്ച്
നടപ്പുസാമ്പത്തികവര്‍ഷം
പുതിയ പദ്ധതികള്‍ക്ക്
രൂപം നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പ്രസ്തുത
ലക്ഷ്യം മുന്‍നിര്‍ത്തി
ടൂറിസം വകുപ്പിന് മറ്റ്
ഏതെല്ലാം വകുപ്പുകളുടെ
സഹകരണം ഉറപ്പാക്കുവാന്‍
സാധിച്ചുവെന്നും
ഇതിനോടകം എന്തെല്ലാം
കാര്യങ്ങള്‍
പ്രാവര്‍ത്തികമാക്കാന്‍
കഴിഞ്ഞുവെന്നും
അറിയിക്കുമോ;
(സി)
ഈ
മേഖലയില്‍
നടപ്പുസാമ്പത്തികവര്‍ഷം
എത്ര തുക
ചെലവഴിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ?
കെെത്തറി
വ്യവസായ വിപുലീകരണത്തിന്
പദ്ധതി
*345.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.സി.കൃഷ്ണന്
,,
പുരുഷന് കടലുണ്ടി
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അദ്ധ്വാനത്തിന്
തക്കതായ പ്രതിഫലം
ലഭിക്കാത്തതിന്റെ പേരിൽ
പുതുതലമുറയില്‍പ്പെട്ടവര്‍
കെെത്തറി നെയ്ത്ത്
മേഖലയിലേയ്ക്ക്
കടന്നുവരാത്ത
സാഹചര്യത്തില്‍
താല്പര്യമുളള
യുവാക്കള്‍ക്ക്
പ്രോത്സാഹനം
നല്‍കുന്നതിന്
ആവിഷ്ക്കരിച്ചിട്ടുളള
യുവ വീവ് പദ്ധതിയുടെ
പ്രത്യേകതകള്‍
എന്തെല്ലാമാണ്;
(ബി)
നെയ്ത്തുകാരുടെ
പുനരുദ്ധാരണത്തിനുളള
വീട്ടിലൊരു തറി
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ;
(സി)
വിദേശ
രാജ്യങ്ങളിലും
രാജ്യത്തിന്റെ
ഇതരഭാഗങ്ങളിലും
കെെത്തറി
ഉല്പന്നങ്ങളുടെ വിപണി
കണ്ടെത്തി വ്യവസായ
വിപുലീകരണത്തിന്
പദ്ധതിയുണ്ടോ എന്ന്
വെളിപ്പെടുത്തുമോ?
പരമ്പരാഗത
കയര്‍മേഖലയുടെ വികസനം
*346.
ശ്രീ.കെ.
ദാസന്
,,
സജി ചെറിയാന്
,,
കെ.സുരേഷ് കുറുപ്പ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പരമ്പരാഗത
കയര്‍ തൊഴിലാളികളുടെ
ജീവനോപാധി
സംരക്ഷിക്കാനായി
കയര്‍മേഖലയില്‍
നടപ്പിലാക്കി വരുന്ന
ആധുനീകരണവും
വൈവിധ്യവല്‍ക്കരണത്തിലൂടെയുള്ള
വിപണി വിപുലീകരണവും
വിശദമാക്കാമോ;
(ബി)
പൂര്‍ണമായ
യന്ത്രവല്ക്കരണത്തോടെ
ആവശ്യമായ ചകിരി
ലഭ്യമാക്കുന്നതിന്
കുടുംബശ്രീ, നാളികേര
ഉല്പാദക കമ്പനികള്‍,
ഫാര്‍മേഴ്സ് സര്‍വ്വീസ്
സെന്ററുകള്‍ മുതലായവ
വഴി ചകിരിയുല്പാദന
മില്ലുകള്‍
സ്ഥാപിക്കാനുള്ള
പ്രവര്‍ത്തനത്തിന്റെ
പുരോഗതി അറിയിക്കാമോ;
(സി)
ഉല്പാദന
ചെലവിന് ആനുപാതികമായി
കയറിന് വില
ലഭ്യമാക്കുന്നതിന്
ക്രയവില സ്ഥിരതാ പദ്ധതി
ഫലപ്രദമായി
നടക്കുന്നുണ്ടോ
എന്നറിയിക്കാമോ?
ട്രഷറി
ക്യൂവിലേക്ക് മാറ്റിയ
ബില്ലുകള്‍
*347.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
ടി.എ.അഹമ്മദ് കബീര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സാമ്പത്തിക വര്‍ഷാവസാനം
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ നിന്നും
വിവിധ വകുപ്പുകളില്‍
നിന്നും സമര്‍പ്പിച്ച
കരാറുകാരുടെ
ഉള്‍പ്പെടെയുളള അഞ്ച്
ലക്ഷം രൂപയില്‍
അധികമുളള ബില്ലുകള്‍
ട്രഷറി ക്യൂവിലേക്ക്
മാറ്റിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
ബില്ലുകള്‍
പാസ്സാക്കുമ്പോള്‍ ഏതു
വര്‍ഷത്തെ വിഹിതത്തില്‍
നിന്നാണ് കുറവ്
വരുത്തുന്നത്;
(സി)
ഇൗ
നടപടി മൂലം വിവിധ
വകുപ്പുകള്‍ക്ക്
അനുവദിച്ച തുക
പാഴാകാതിരിക്കാന്‍
എന്തു നടപടിയാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കുമോ?
സ്വര്‍ണ്ണവ്യാപാര
മേഖലയില്‍ നിന്നുള്ള വരുമാനം
*348.
ശ്രീ.കെ.
രാജന്
,,
ജി.എസ്.ജയലാല്‍
,,
മുല്ലക്കര രത്നാകരന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വർണ്ണത്തിന്
ഏറ്റവും കൂടുതല്‍
ഉപഭോക്താക്കളുള്ള
സംസ്ഥാനം എന്ന നിലയില്‍
സംസ്ഥാനത്തുള്ള
സ്വര്‍ണ്ണത്തിന്റെ അളവ്
സംബന്ധിച്ച വിവരങ്ങള്‍
ലഭ്യമാണോ;
(ബി)
സ്വര്‍ണ്ണവ്യാപാര
മേഖലയില്‍ നിന്നും
സര്‍ക്കാരിന്
ലഭിക്കുന്ന വരുമാനം
മൊത്തം
സ്വര്‍ണ്ണവ്യാപാരത്തിന്
ആനുപാതികമാണോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
അല്ലെങ്കില്‍ ആയതിനുള്ള
കാരണങ്ങള്‍
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്ഏറ്റവും
കൂടുതല്‍
ലാഭമുണ്ടാക്കുന്ന
മേഖലകളിലൊന്നായ
സ്വര്‍ണ്ണവ്യാപാരത്തില്‍
നിന്നും ആനുപാതികമായ
വരുമാനം
ലഭ്യമാക്കുന്നതിന്
കര്‍ശനനടപടികള്‍
സ്വീകരിക്കുന്നതിന്
തയ്യാറാകുമോ;
(ഡി)
സംസ്ഥാനത്തേക്ക്
അനധികൃതമായി
കടത്തിക്കൊണ്ടുവരുന്ന
സ്വര്‍ണ്ണത്തിന്റെ അളവ്
സംബന്ധിച്ച്
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
അനധികൃത കടത്തുകാരില്‍
നിന്നും
പിടിച്ചെടുക്കുന്ന
സ്വര്‍ണ്ണത്തിന്റെ
കാര്യത്തില്‍
സ്വീകരിക്കുന്ന അനന്തര
നടപടികള്‍ സംബന്ധിച്ച
വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ഇ)
സംസ്ഥാനത്ത്
സ്വര്‍ണ്ണവ്യാപാര
മേഖലയില്‍ നടക്കുന്ന
അനഭിലഷണീയമായ
പ്രവണതകള്‍ തടയുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ?
കണ്‍സ്യൂമര്‍
ഫെഡിനെ ശക്തിപ്പെടുത്താന്‍
സ്വീകരിച്ച നടപടികള്‍
*349.
ശ്രീ.ആര്.
രാജേഷ്
,,
കെ.വി.വിജയദാസ്
,,
ഡി.കെ. മുരളി
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അവശ്യവസ്തുക്കളുടെ
വിലനിലവാരം
നിയന്ത്രിക്കുന്നതില്‍
സുപ്രധാന പങ്കു
വഹിക്കുന്ന തരത്തില്‍
കണ്‍സ്യൂമര്‍ ഫെഡിനെ
ശക്തിപ്പെടുത്താന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തിലെത്തുമ്പാേള്
ആയിരത്തിമുന്നൂറിലധികം
കാേടി രൂപയുടെ ബാധ്യത
ഉണ്ടായിരുന്ന
സ്ഥാപനത്തെ
ലാഭകരമാക്കുന്നതിന്
നടത്തിയ പ്രവര്‍ത്തനം
അറിയിക്കാമാേ;
(സി)
കണ്‍സ്യൂമര്‍
സംഘങ്ങളുടെ
പ്രവര്‍ത്തനം
പാെതുവില്‍
നഷ്ടരഹിതമാക്കുന്നതിന്
നടത്തുന്ന ഇടപെടല്‍
എന്തെല്ലാമാണ്;
വ്യക്തമാക്കുമോ;
(ഡി)
നെല്ല്
സംഭരണം, സംസ്കരണം,
അരിയുടെ വിപണനം
തുടങ്ങിയ
കാര്യങ്ങള്‍ക്കായി
പാലക്കാട് ജില്ലയില്‍
രൂപീകരിച്ച സഹകരണ സംഘ
കൂട്ടായ്മയുടെ
പ്രവര്‍ത്തനം
അറിയിക്കാമാേ;
(ഇ)
മൂല്യവര്‍ദ്ധനവിലൂടെ
വാണിജ്യ വിളകള്‍ക്ക്
മെച്ചപ്പെട്ട വില
ലഭ്യമാക്കുകയെന്ന
ലക്ഷ്യത്താേടെ സംസ്കരണ
സഹകരണ സംഘങ്ങള്‍
നടത്തുന്ന പ്രവര്‍ത്തനം
അറിയിക്കാമാേ; റബ്കാേ
നടത്തുന്ന പ്രവര്‍ത്തനം
വിശദമാക്കാമാേ?
വ്യവസായ
വികസനത്തിനുള്ള വൈദ്യുതി
*350.
ശ്രീ.എം.
നൗഷാദ്
,,
എ. പ്രദീപ്കുമാര്‍
,,
പി.വി. അന്‍വര്‍
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വ്യവസായവികസനത്തിന്
അനിവാര്യമായ വൈദ്യുതി
ആവശ്യാനുസരണം
തടസ്സരഹിതമായി
ന്യായവിലയ്ക്ക്
ലഭ്യമാക്കുന്നതിന്
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കുമോ;
(ബി)
ഊര്ജ്ജകേരളം
മിഷന്റെ
പ്രവര്‍ത്തനപുരോഗതി
അറിയിക്കുമോ; ഭൂമി
ലഭ്യത ദുഷ്കരമായതിനാല്
സ്ഥലത്തിന്റെ വിനിയോഗം
വര്‍ദ്ധിപ്പിച്ച്
നിലവിലുള്ള 220 കെ.വി.
ടവറില്‍ തന്നെ പുതിയ
400 കെ.വി. ലൈനും
വലിക്കുന്ന രീതി
പുതുതായി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(സി)
ഉദയ്
പദ്ധതിപ്രകാരം സംസ്ഥാനം
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കുമോ; ഈ
പദ്ധതിക്കായി
കേന്ദ്രസര്‍ക്കാരില്‍
നിന്നും എത്ര സഹായം
ലഭ്യമായിട്ടുണ്ട്;
ഉപഭോഗം കൂടുതലുള്ള
ഉപയോക്താക്കള്‍ക്ക്
സ്മാര്‍ട്ട് മീറ്റര്‍
സ്ഥാപിക്കാന്‍
നടപടിയെടുത്തിട്ടുണ്ടോ;
(ഡി)
ബ്യുറോ
ഓഫ് എനര്‍ജി
എഫിഷ്യന്‍സി
നിര്‍ദ്ദേശിച്ച പ്രകാരം
ഊര്‍ജ്ജക്ഷമത
കൈവരിക്കുന്നതിനായി
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ?
തൊഴില്‍രഹിതര്‍ക്ക്
വ്യവസായ വകുപ്പിന്റെ
പദ്ധതികള്‍
*351.
ശ്രീ.സി.എഫ്.തോമസ്
,,
റോഷി അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തൊഴില്‍രഹിതര്‍ക്ക്
സ്വയം തൊഴില്‍
കണ്ടെത്തുന്നതിന്
വ്യവസായ വകുപ്പിന്റെ
നിലവിലുള്ള പദ്ധതികള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ; പരമാവധി
എന്ത് തുകയാണ്
വായ്പയായി നല്‍കുന്നത്;
(ബി)
അഭ്യസ്തവിദ്യരായ
തൊഴില്‍രഹിതരുടെ എണ്ണം
വര്‍ദ്ധിക്കുന്നത്
കണക്കിലെടുത്ത് വകുപ്പ്
മുന്‍കൈ എടുത്ത് നടപ്പ്
സാമ്പത്തികവര്‍ഷം പുതിയ
പദ്ധതി നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
തൊഴില്‍രഹിതരായ
അഭ്യസ്തവിദ്യരുടെ
അഭിരുചിക്ക് അനുസൃതമായി
തൊഴില്‍ പരിശീലനം
നല്കി അവരെ
കര്‍മ്മോന്മുഖരാക്കാന്‍
വകുപ്പ് നടപടി
സ്വീകരിക്കുമോ?
കായികോപകരണങ്ങളുടെ
നിര്‍മ്മാണകേന്ദ്രം
*352.
ശ്രീ.പി.ഉബൈദുള്ള
,,
ടി.എ.അഹമ്മദ് കബീര്‍
,,
ടി. വി. ഇബ്രാഹിം
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
കമ്പനികളുടെ
കായികോല്പ്പന്നങ്ങളും
ഉപകരണങ്ങളും
കായികപ്രേമികളെ
പരിചയപ്പെടുത്തുന്നതിനായി
രാജ്യാന്തര എക്സ്പോ
സംഘടിപ്പിച്ചിരുന്നോ;
(ബി)
ഇത്
കായികരംഗത്ത്
പ്രവര്‍ത്തിക്കുന്നവര്‍ക്ക്
എത്രമാത്രം
പ്രയോജനകരമായിരുന്നു
എന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
ആധുനിക
കായികോപകരണങ്ങളുടെ
നിര്‍മ്മാണകേന്ദ്രം
മലബാര്‍ മേഖലയില്‍
ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ?
റവന്യൂ
വര്‍ദ്ധനവിനായി നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
*353.
ശ്രീ.എസ്.ശർമ്മ
,,
വി. കെ. സി. മമ്മത് കോയ
,,
എന്‍. വിജയന് പിള്ള
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആവര്‍ത്തിച്ചുണ്ടായ
പ്രകൃതി ദുരന്തങ്ങള്‍
സംസ്ഥാനത്തിന്റെ
സാമ്പത്തിക
വളര്‍ച്ചയില്‍
ഇടിവുണ്ടാക്കിയതും
കേന്ദ്ര സര്‍ക്കാരിന്റെ
സാമ്പത്തിക നയങ്ങളുടെ
ആഘാതവും
ജി.എസ്.ഡി.പി.യുടെ
വളര്‍ച്ചാത്തോത്
കുറവാകുന്നതിനിടയാക്കിയിട്ടുള്ള
സാഹചര്യം സംസ്ഥാനത്തെ
ധനദൃഢീകരണ
പ്രക്രിയയെയും പദ്ധതി
പ്രവര്‍ത്തനത്തെയും
പ്രതികൂലമായി
ബാധിക്കാതിരിക്കാന്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണ്;
(ബി)
കടമെടുപ്പു
പരിധി ഉയര്‍ത്തണമെന്ന
സംസ്ഥാനാവശ്യത്തോട്
കേന്ദ്ര സര്‍ക്കാര്‍
അനുകൂലമായി
പ്രതികരിക്കാത്ത
സാഹചര്യത്തില്‍ മൂലധന
ചെലവ് ഗണ്യമായി
ഉയര്‍ത്തുന്നതിനായി
ചെയ്തു വരുന്ന
പ്രവര്‍ത്തനങ്ങളും
അക്കാര്യത്തില്‍
കിഫ്ബിയുടെ പങ്കും
വിശദമാക്കാമോ;
(സി)
തനത്
നികുതി - നികുതിയേതര
റവന്യൂ വര്‍ദ്ധനവിനായി
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്?
ട്രഷറി
ഇടപാടുകാര്‍ക്ക് ലഭ്യമാകുന്ന
സേവനങ്ങള്‍
*354.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
ബി.ഡി. ദേവസ്സി
,,
കെ. ആന്‍സലന്‍
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പിലാക്കുന്ന
സംയോജിത ധനകാര്യ
മാനേജ്മെന്റ്
സംവിധാനത്തിന്റെ
ഭാഗമായി ട്രഷറി
വകുപ്പില്‍
നടപ്പിലാക്കുന്ന വികസന
നവീകരണ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
ഈ
സംവിധാനത്തിന്റെ
ഭാഗമായി ട്രഷറി
ഇടപാടുകാര്‍ക്ക്
ലഭ്യമാകുന്ന
മൂല്യവര്ദ്ധിതസേവനങ്ങള്
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
ട്രഷറി
അക്കൗണ്ട് ഉടമകള്‍ക്ക്
ട്രഷറി വകുപ്പ്
നേരിട്ട് എ.റ്റി.എം.
സൗകര്യം
ഏര്‍പ്പെടുത്തുന്നതിനുള്ള
നടപടി ചില സാങ്കേതിക
കാരണങ്ങളാല്‍
ഫലപ്രാപ്തിയില്‍
എത്താത്ത
സാഹചര്യത്തില്‍
ഇടപാടുകാര്‍ക്ക്
ബാങ്കുകളുടെ
കോ-ബ്രാന്‍ഡഡ്
കാര്‍ഡുകള്‍
നല്‍കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
ട്രഷറി
ഇടപാടുകളെ
സംബന്ധിച്ചുള്ള
വിവരങ്ങള്‍ തത്സമയം
ഇടപാടുകാരെ
അറിയിക്കുന്നതിനായി
തെരഞ്ഞെടുത്ത
സേവനങ്ങള്‍ക്ക്
എസ്.എം.എസ്.
നല്‍കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ഭക്ഷ്യസംസ്കരണ
മൂല്യവര്ദ്ധിതോല്പന്നനിര്മ്മാണ
പദ്ധതികൾ
*355.
ശ്രീ.കെ.
ബാബു
,,
എം. സ്വരാജ്
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യസംസ്കരണ
മൂല്യവര്ദ്ധിതോല്പന്ന
നിര്‍മ്മാണരംഗത്തെ വന്‍
പദ്ധതിയായ കിന്‍ഫ്രയുടെ
ഉടമസ്ഥതയിലുള്ള
പാലക്കാട് മെഗാ ഫുഡ്
പാര്‍ക്ക്
പ്രവര്‍ത്തനസജ്ജമായിട്ടുണ്ടോ;
(ബി)
കാര്ഷികോല്പന്നങ്ങള്
ഏറെക്കാലം
സൂക്ഷിച്ചുവയ്ക്കാന്‍
കഴിയാത്തതിനാല്‍
വിളവെടുപ്പുകാലത്ത്
ഇടനിലക്കാരുടെ
ചൂഷണത്തിന്
വിധേയരാകുന്ന
കര്‍ഷകര്‍ക്ക് പ്രസ്തുത
പദ്ധതി എത്രമാത്രം
പ്രയോജനപ്രദമാകുമെന്ന്
അറിയിക്കാമോ;
(സി)
അരി
മൂല്യവര്ദ്ധിതോല്പന്നമാക്കി
മാറ്റി നെല്‍ കര്‍ഷകരെ
സംരക്ഷിക്കുവാൻ
ഉദ്ദേശിച്ചുള്ള
ഇന്റഗ്രേറ്റഡ് റെെസ്
ടെക്നോളജി പാർക്ക്
രൂപീകരണം ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(ഡി)
വയനാട്ടിലെ
കാര്‍ബണ്‍ ന്യൂട്രല്‍
വില്ലേജ് കോഫി
പാര്‍ക്ക് പദ്ധതിയുടെ
നോഡല്‍ ഏജന്‍സി ആരാണ്;
പദ്ധതി
പ്രാവര്‍ത്തികമാക്കുന്നതിനുള്ള
നടപടികൾ
ആരംഭിച്ചിട്ടുണ്ടോ
എന്ന് അറിയിക്കുമോ?
പുരപ്പുറ
സൗരോര്‍ജ്ജ പദ്ധതി
*356.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
സണ്ണി ജോസഫ്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പാരമ്പര്യേതര
ഊര്ജ്ജോല്പാദന
പദ്ധതികള്‍, അവയുടെ
പ്രവര്‍ത്തനം എന്നിവ
സംബന്ധിച്ച്
എന്തെങ്കിലും അവലോകനം
നടത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പാരമ്പര്യേതര
ഊര്‍ജ്ജ
സ്രോതസ്സുകളില്‍
നിന്നും ഊര്‍ജ്ജം
ഉല്പാദിപ്പിക്കുന്നതിന്
പുതിയ പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(സി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ആവിഷ്കരിച്ച പുരപ്പുറ
സൗരോര്‍ജ്ജ പദ്ധതി ഈ
സര്‍ക്കാരിന്റെ കാലത്ത്
വിപുലീകരിച്ചിട്ടുണ്ടോ;
ലക്ഷക്കണക്കിന് ആളുകള്‍
പ്രസ്തുത പദ്ധതിയില്‍
ചേരുന്നതിന് അപേക്ഷ
സമര്‍പ്പിച്ചിട്ടും അത്
സംബന്ധിച്ച തീരുമാനം
വൈകുന്നത് ഏത്
സാഹചര്യത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതി എപ്രകാരമാണ്
നടപ്പിലാക്കുന്നത്;
ഇതിന് ആവശ്യമായ സോളാര്‍
പാനലും മറ്റ്
ഉപകരണങ്ങളും എപ്രകാരം
വാങ്ങുവാനാണ്
ഉദ്ദേശിക്കുന്നത്;
അതിനായി ഓപ്പണ്‍
ടെന്‍ഡര്‍
വിളിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കൈത്തറി
മേഖലയെ സംരക്ഷിക്കുന്നതിന്
പദ്ധതി
*357.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
കെ.സി.ജോസഫ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൈത്തറി
വ്യവസായ മേഖലയുടെ
നിലവിലെ അവസ്ഥ
സംബന്ധിച്ച്
എന്തെങ്കിലും അവലോകനം
നടത്തിയിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
ഇതു
സംബന്ധിച്ച് സെന്റര്‍
ഫോര്‍ മാനേജ്മെന്റ്
ഡെവലപ്മെന്റ് സര്‍വ്വേ
നടത്തിയിരുന്നോ; അവരുടെ
ശിപാര്‍ശകള്‍
എന്തൊക്കെയായിരുന്നു;
പ്രസ്തുത ശിപാര്‍ശകളുടെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(സി)
കൈത്തറി
മേഖലയെ
വൈവിദ്ധ്യവല്‍ക്കരണത്തിലൂടെ
സംരക്ഷിക്കുന്നതിന്
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(ഡി)
ഈ
മേഖലയില്‍ മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ആവിഷ്ക്കരിച്ച
പ്രൊഡക്ഷന്‍
ഇന്‍സെന്റീവും ഇന്‍കം
സപ്പോര്‍ട്ട് സ്കീമും
നടപ്പിലാക്കിയത് മൂലം
തൊഴിലാളികളെ ഈ
രംഗത്തേക്ക് കൂടുതല്‍
ആകര്‍ഷിക്കുവാന്‍
സാധിച്ചിട്ടുണ്ടോ;
(ഇ)
സ്ക്കൂള്
യൂണിഫോം പദ്ധതി
നടപ്പിലാക്കിയത് മൂലം ഈ
മേഖലയില്‍ ഉണ്ടായ
ഉണര്‍വ് എന്താണ് എന്ന്
വെളിപ്പെടുത്താമോ;
(എഫ്)
പ്രളയം
ഈ മേഖലയില്‍ ഉണ്ടാക്കിയ
പ്രശ്നങ്ങള്‍ തരണം
ചെയ്യുന്നതിനും ഈ
മേഖലയില്‍
പ്രവര്‍ത്തിക്കുന്നവരുടെ
ജീവിതം
തിരിച്ചുപിടിക്കുന്നതിനും
സര്‍ക്കാര്‍ തലത്തില്‍
നടത്തിയ ഇടപെടലുകള്‍
എന്തൊക്കെയാണ്;
വ്യക്തമാക്കുമോ?
കയര്‍
വ്യവസായമേഖലയിലെ
യന്ത്രവല്‍ക്കരണം
*358.
ശ്രീ.കെ.ജെ.
മാക്സി
,,
ബി.സത്യന്
,,
എം. നൗഷാദ്
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
വ്യവസായമേഖലയില്‍
ഉല്പാദനക്ഷമതയും
കയറിന്റെ ഗുണമേന്മയും
വര്‍ദ്ധിപ്പിച്ച്
ആഭ്യന്തര, വിദേശ വിപണനം
ഊര്‍ജ്ജിതപ്പെടുത്താന്‍
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി കയര്‍
വ്യവസായത്തിന്റെ
ഏതെല്ലാം മേഖലകളിലാണ്
യന്ത്രവല്‍ക്കരണം
നടപ്പിലാക്കിയിട്ടുള്ളത്;
(സി)
കയര്‍
ഉൽപ്പന്നങ്ങൾ
വൈവിധ്യവല്‍ക്കരിക്കുന്നതിനായി
ഈ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
നെതര്‍ലന്‍ഡിലെ
വാഗിനിംഗന്
(Wageningen)
സര്‍വ്വകലാശാലയുമായി
കയര്‍ കോമ്പോസിറ്റ്സ്
സാങ്കേതിക വിദ്യ
കൈമാറുന്നതിനുള്ള
ധാരണാപത്രം ഒപ്പു
വച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ വിശദാംശം
നല്‍കുമോ?
ടെക്നോളജി
ഇന്നവേഷന്‍ സോണ്‍ മുഖേന
നടപ്പിലാക്കുന്ന പദ്ധതികള്‍
*359.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
ചിറ്റയം ഗോപകുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവത്വത്തിന്റെ
സാങ്കേതിക മികവിനെ
നാടിന്റെ പുരോഗതിക്ക്
ഉപയോഗപ്പെടുത്തുന്നതിന്
ഏതൊക്കെ തരത്തിലുള്ള
സംവിധാനങ്ങളൂം
പരിപാടികളുമാണ്
സര്‍ക്കാര്‍
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
യുവാക്കളിലും
വിദ്യാര്‍ത്ഥികളിലുമുള്ള
സംരംഭകത്വ കഴിവുകള്‍
തിരിച്ചറിയുന്നതിനും
വികസിപ്പിക്കുന്നതിനും
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുന്നുണ്ടെന്ന്
അറിയിക്കുമോ;
(സി)
സംസ്ഥാനത്തെ
യുവബിരുദധാരികളുടെ
മനോഭാവത്തില്‍ മാറ്റം
വരുത്തുന്നതിന്
ടെക്നോളജി ഇന്നവേഷന്‍
സോണ്‍ മുഖേന
നടപ്പിലാക്കുന്ന
പദ്ധതികള്‍
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്തെ
വിദ്യാര്‍ത്ഥികള്‍ക്കും
യുവസംരംഭകര്‍ക്കും
അന്താരാഷ്ട്ര
സ്റ്റാര്‍ട്ടപ്പ്
ഇക്കോസിസ്റ്റവുമായി
സഹകരിക്കുന്നതിനുള്ള
അവസരം ഒരുക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
വാര്‍ഷിക
പദ്ധതിവിനിയോഗത്തിലെ പുരോഗതി
*360.
ശ്രീ.രാജു
എബ്രഹാം
,,
സി.കെ. ഹരീന്ദ്രന്‍
,,
പി.ടി.എ. റഹീം
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍ പഞ്ചവത്സര
പദ്ധതികള്‍
നിര്‍ത്തലാക്കിയതില്‍
നിന്ന് വ്യത്യസ്തമായി
സംസ്ഥാനത്തെ സാമ്പത്തിക
വിഭവത്തിന്റെ
കാര്യക്ഷമവും
യുക്തിസഹവും
ഫലപ്രദവുമായ
വിനിയോഗത്തിന്
ആവിഷ്കരിച്ച്
നടപ്പാക്കിക്കൊണ്ടിരിക്കുന്ന
പഞ്ചവത്സര, വാര്‍ഷിക
പദ്ധതികളുടെ കാര്യക്ഷമത
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
2018-19
വാര്‍ഷിക പദ്ധതിക്കായി
നീക്കിവച്ചിരുന്ന
തുകയും അതിന്റെ
വിനിയോഗത്തില്‍
കൈവരിക്കാനായ പുരോഗതി
സംബന്ധിച്ച വിവരവും
നല്‍കാമോ;
(സി)
പ്രളയം
പ്രതിസന്ധി സൃഷ്ടിച്ച
സാഹചര്യത്തിലും പദ്ധതി
നിര്‍വ്വഹണം
കാര്യക്ഷമമാക്കുന്നതിന്
കൈക്കൊണ്ട നടപടികള്‍
അറിയിക്കാമോ?