നാേര്‍ക്ക
റൂട്ട്സിന്റെയും
ഒഡെപെക്കിന്റെയും
പ്രവർത്തനങ്ങൾ
*301.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.പി.ടി.എ.
റഹീം
,,
സജി ചെറിയാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റിക്രൂട്ടിംഗ്
ഏജന്‍സികള്‍ വ്യാപകമായി
താെഴിലന്വേഷകരെ
കബളിപ്പിച്ചുവന്നിരുന്നതിന്
അറുതി വരുത്തിക്കാെണ്ട്
നാേര്‍ക്ക റൂട്ട്സും
ഒഡെപെക്കും വിദേശ
താെഴിലന്വേഷകര്ക്ക്
അവസരം ഒരുക്കി
നല്‍കുന്നുണ്ടാേ;
നാേര്‍ക്ക എക്സ്പ്രസ്
റിക്രൂട്ട്മെന്റ്
സർവ്വീസ്
ആരംഭിച്ചിട്ടുണ്ടാേ;
(ബി)
അവശതയനുഭവിക്കുന്ന
പ്രവാസി
കുടുംബങ്ങള്‍ക്ക്
സാന്ത്വന പദ്ധതി
പ്രകാരം നല്‍കിവരുന്ന
സഹായങ്ങള്‍
എന്തെല്ലാമാണ്;
(സി)
വിമാനക്കമ്പനികള്‍
ഉത്സവ സീസണില്‍ വിമാന
ടിക്കറ്റില്‍
വരുത്തുന്ന അന്യായമായ
വര്‍ദ്ധനവ്
നിയന്ത്രിക്കുവാൻ
കേന്ദ്ര
സര്ക്കാരിനാേട്
ആവശ്യപ്പെട്ടിട്ടുണ്ടാേ;
വിവിധ വിമാന
കമ്പനികളുമായി
ധാരണയിലെത്തി
നിരക്കില്‍ ഇളവ്
ലഭ്യമാക്കുവാൻ
നാേര്‍ക്ക റൂട്ട്സിന്
കഴിഞ്ഞിട്ടുണ്ടാേ എന്ന്
അറിയിക്കാമോ?
കാന്‍സര്‍
രോഗമില്ലാത്ത യുവതിയെ
കീമോതെറാപ്പിക്ക്
വിധേയയാക്കിയ സംഭവം
*302.
ശ്രീ.സി.
ദിവാകരന്
,,
ചിറ്റയം ഗോപകുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഒരു മെഡിക്കല്‍
കോളേജില്‍ കാന്‍സര്‍
രോഗിയല്ലാത്ത യുവതി
കീമോതേറാപ്പിക്ക്
വിധേയയായ സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സംഭവം സംബന്ധിച്ച
റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ;
എങ്കില്‍ ആരുടെ
ഭാഗത്താണ് ഇത്തരം
മാപ്പര്‍ഹിക്കാത്ത
തെറ്റ് ഉണ്ടായതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്തരത്തില്‍
ഗുരുതരവും
മനുഷ്യത്വരഹിതവുമായ
സംഭവ വികാസങ്ങള്‍
ആവര്‍ത്തിക്കാതിരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
സംഭവത്തിനിരയായ
യുവതിക്ക് എന്തൊക്കെ
നഷ്ടപരിഹാരം
നല്‍കുമെന്ന്
വ്യക്തമാക്കുമോ;
(ഇ)
സ്വകാര്യ
ലാബ് ഉടമകളും
സര്‍ക്കാര്‍
ഡോക്ടര്‍മാരും തമ്മില്‍
ആശാസ്യമല്ലാത്ത ബന്ധം
ഉള്ളതായ ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്
നിയന്ത്രിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
വിഴിഞ്ഞം
തുറമുഖ നിര്‍മ്മാണ പുരോഗതി
*303.
ശ്രീ.എം.
മുകേഷ്
,,
എസ്.ശർമ്മ
,,
കെ. ആന്‍സലന്‍
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വാണിജ്യ
വ്യാപാര രംഗത്ത്
വന്‍കുതിപ്പ്
സൃഷ്ടിക്കുമെന്ന്
പ്രതീക്ഷിക്കുന്ന
വിഴിഞ്ഞം അന്താരാഷ്ട്ര
തുറമുഖ
നിര്‍മ്മാണത്തിന്റെ
നിലവിലെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഒന്നാംഘട്ടത്തില്‍
ബ്രേക്ക് വാട്ടര്‍,
ബെര്‍ത്ത്, യാര്‍ഡ്
എന്നിവ എത്രയാണ്
ആസൂത്രണം
ചെയ്തിരിക്കുന്നതെന്നും
അതില്‍ എത്രഭാഗം
പൂര്‍ത്തീകരിക്കാന്‍
സാധ്യമായെന്നും
അറിയിക്കാമോ;
(സി)
നിര്‍മ്മാണത്തിന്
ഇടക്കാലത്തുണ്ടായ മന്ദത
പരിഹരിക്കാന്‍ നടത്തിയ
ഇടപെടലുകള്‍
എന്താണെന്ന്
വെളിപ്പെടുത്താമോ;
(ഡി)
റോഡ്,
റെയില്‍ കണക്ടിവിറ്റി
തുടങ്ങിയ അനുബന്ധ വികസന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്നും
അവയുടെ നിലവിലെ സ്ഥിതി
എന്താണെന്നും
അറിയിക്കാമോ?
സ്വകാര്യ
ലാബുകളുടെ പ്രവര്‍ത്തനത്തിന്
നിയന്ത്രണം
*304.
ശ്രീമതി
സി.കെ. ആശ
ശ്രീ.ഇ.കെ.വിജയന്
,,
ആര്. രാമചന്ദ്രന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വകാര്യ ലാബുകളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
സ്വകാര്യ
ലാബുകള്‍
തുടങ്ങുന്നതിന്
എന്തൊക്കെ അനുമതികളാണ്
വേണ്ടതെന്ന്
വ്യക്തമാക്കുമോ;
(സി)
സ്വകാര്യ
ലാബുകളുടെ
സ്വാധീനത്താല്‍
സര്‍ക്കാര്‍
ഡോക്ടര്‍മാര്‍
ടെസ്റ്റുകള്‍
നടത്തുന്നതിന്
അവിടങ്ങളിലേക്ക്
കുറിപ്പുകള്‍
നല്കുന്നതായ ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇത്തരം
ലാബുകള്‍
ടെസ്റ്റുകള്‍ക്ക്
സാധാരണ നിരക്കിനേക്കാൾ
കൂടുതൽ തുക രോഗികളില്‍
നിന്നും
കൈപ്പറ്റുന്നതായ പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഇ)
സ്വകാര്യ
ലാബുകളിലെ
പരിശോധനകളില്‍
ഗുരുതരമായ തെറ്റുകള്‍
ഉണ്ടാകുമ്പോള്‍
ഇവര്‍ക്കെതിരെ
ശിക്ഷാനടപടികള്‍
സ്വീകരിക്കാറുണ്ടോ;
വ്യക്തമാക്കുമോ;
(എഫ്)
സര്‍ക്കാര്‍
ഡോക്ടര്‍മാരും സ്വകാര്യ
ലാബുകളും
തമ്മിലുള്ളതായി
ആരോപിക്കപ്പെടുന്ന
ആശാസ്യമല്ലാത്തതായ
ബന്ധം
ഇല്ലാതാക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍ അറിയിക്കുമോ?
ദുരന്തനിവാരണ
അതോറിറ്റി പുനഃസംഘടിപ്പിക്കാൻ
നടപടി
*305.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാലാവസ്ഥാനിരീക്ഷണവുമായി
ബന്ധപ്പെട്ട വിവരങ്ങൾ
ശാസ്ത്രീയമായി വിശകലനം
ചെയ്യുന്നതിന്
നിലവിലുള്ള സർക്കാർ
സംവിധാനങ്ങൾ
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്താമോ;
(ബി)
വിവിധ
വിഷയങ്ങളിലുള്ള
വിദഗ്ധരെ ഉൾപ്പെടുത്തി
ദുരന്തനിവാരണ അതോറിറ്റി
പുനഃസംഘടിപ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ വിശദാംശങ്ങൾ
അറിയിക്കാമോ;
(സി)
കേരളത്തിൽ
ദുരന്തനിവാരണ ഇൻഷുറൻസ്
പദ്ധതി നടപ്പാക്കാൻ
നടപടി സ്വീകരിക്കുമോ;
(ഡി)
കാലാവസ്ഥാവ്യതിയാനവും
ദുരന്തനിവാരണവും
പാഠ്യപദ്ധതിയിൽ
ഉൾപ്പെടുത്തുമോ എന്ന്
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
ആശുപത്രികളില്‍ മികച്ച
ചികിത്സാ സൗകര്യം
*306.
ശ്രീ.യു.
ആര്. പ്രദീപ്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.വി.
അബ്ദുറഹിമാന്
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാധാരണക്കാര്‍ക്ക്
താങ്ങാനാവാത്ത വിധം
ചെലവേറിയ ചികിത്സ
വേണ്ടിവരുന്ന
കാന്‍സര്‍, ഹൃദ്രോഗം,
സ്ട്രോക്ക് തുടങ്ങിയ
അസുഖങ്ങള്‍ക്ക്
സര്‍ക്കാര്‍
ആശുപത്രികളില്‍ മികച്ച
ചികിത്സാ സൗകര്യം
ഏര്‍പ്പെടുത്താന്‍
പദ്ധതിയുണ്ടോ;
(ബി)
ആര്.സി.സി.യെ
നാഷണല്‍ കാന്‍സര്‍
ഇന്‍സ്റ്റിറ്റ്യൂട്ടായി
ഉയര്‍ത്തണമെന്ന സംസ്ഥാന
സര്‍ക്കാരിന്റെ ആവശ്യം
കേന്ദ്ര സര്‍ക്കാര്‍
അംഗീകരിച്ചിട്ടുണ്ടോ; ഈ
സ്ഥാപനത്തിന്റെ
വികസനത്തിനായി സംസ്ഥാന
സര്‍ക്കാര്‍
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(സി)
കൊച്ചി
കാന്‍സര്‍ റിസര്‍ച്ച്
സെന്റര്‍, മലബാര്‍
കാന്‍സര്‍ സെന്റര്‍
എന്നിവിടങ്ങളിലെ
ചികിത്സാ സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിന്
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(ഡി)
ജില്ലാ,
ജനറല്‍
ആശുപത്രികളിലെല്ലാം
കാത് ലാബും കൊറോണറി
കെയര്‍ യൂണിറ്റും
ആരംഭിക്കാന്‍
പദ്ധതിയുണ്ടോയെന്ന്
വ്യക്തമാക്കാമോ?
പാെതു
വിതരണ സമ്പ്രദായത്തിലെ
സാേഷ്യല്‍ ഓഡിറ്റിംഗ്
*307.
ശ്രീ.ആര്.
രാമചന്ദ്രന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ഇ.കെ.വിജയന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
ഭദ്രതാ നിയമം 2013-ല്‍
പാെതു വിതരണ സമ്പ്രദായം
സാേഷ്യല്‍ ഓഡിറ്റിംഗിന്
വിധേയമാക്കണമെന്ന്
നിഷ്കര്ഷിക്കുന്നുണ്ടാേ;
വ്യക്തമാക്കുമാേ;
(ബി)
സാേഷ്യല്‍
ഓഡിറ്റിംഗ്
നടത്തുന്നതിനുള്ള
നടപടിക്രമങ്ങളും
സംവിധാനങ്ങളും ആയതിന്റെ
പുരാേഗതിയും
വ്യക്തമാക്കുമാേ;
(സി)
ഇതിനായി
ഇൗ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമാേ;
(ഡി)
സാേഷ്യല്‍
ഓഡിറ്റിംഗ്
നടത്തുന്നതിന്
ഏതെങ്കിലും
സ്ഥാപനവുമായി
ധാരണാപത്രം
ഒപ്പുവച്ചിട്ടുണ്ടാേ;
ഉണ്ടെങ്കിൽ വിശദാംശം
ലഭ്യമാക്കുമാേ?
ആര്‍ദ്രം
മിഷന്
*308.
ശ്രീ.കെ.
ആന്‍സലന്‍
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സാധാരണക്കാര്‍ക്കും
പാര്‍ശ്വവത്കരിക്കപ്പെട്ട
സാമൂഹിക
വിഭാഗങ്ങള്‍ക്കും
ഗുണമേന്മയുള്ളതും
സമയബന്ധിതവുമായ ആരോഗ്യ
സേവനങ്ങള്‍
ലഭ്യമാക്കുന്നതിനുള്ള
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
ആര്‍ദ്രം മിഷനിലൂടെ
നടപ്പിലാക്കി
വരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പകര്‍ച്ച
വ്യാധി പ്രതിരോധ
നിയന്ത്രണ
പ്രവര്‍ത്തനങ്ങള്‍
ത്വരിതപ്പെടുത്തുന്നതിനായി
ആര്‍ദ്രം മിഷന് മുഖേന
നടപ്പിലാക്കിയ
ആരോഗ്യജാഗ്രതാകര്മ്മപരിപാടികളുടെ
വിശദാംശം നല്‍കുമോ;
(സി)
ആര്‍ദ്രം
പദ്ധതിയുടെ ഭാഗമായി
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളെ
കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കി
മാറ്റുന്ന നടപടികളുടെ
പ്രവര്‍ത്തന പുരോഗതി
അറിയിക്കുമോ?
കാന്‍സര്‍
ഇല്ലാത്ത രോഗിക്ക് കീമോ
തെറാപ്പി നടത്തിയതിനെതിരെ
നടപടി
*309.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.ഉബൈദുള്ള
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
ലാബിന്റെ തെറ്റായ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
കാന്‍സര്‍ ഇല്ലാത്ത
രോഗിക്ക് കോട്ടയം
മെഡിക്കല്‍ കോളേജില്‍
കീമോ തെറാപ്പി
നല്‍കിയെന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മെഡിക്കല്‍
കോളേജിലെ ലാബിനുപകരം
സ്വകാര്യ ലാബിനെ
ആശ്രയിക്കേണ്ടി
വന്നതിനുള്ള സാഹചര്യം
എന്താണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(സി)
മെഡിക്കല്‍
കോളേജിലെ ലാബില്‍
നിന്നും ലഭിച്ച ബയോപ്സി
റിപ്പോര്‍ട്ടിലെ
നിഗമനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
തെറ്റായ
റിപ്പോര്‍ട്ട് നല്കിയ
ലാബിനെതിരെയും തെറ്റായ
ചികിത്സ വിധിച്ച
ഡോക്ടര്‍മാര്‍ക്കെതിരെയും
എന്ത് നടപടിയാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ?
പോലീസ്
സംവിധാനത്തിലെ ഘടനാപരമായ
മാറ്റങ്ങള്‍
*310.
ശ്രീ.എം.
നൗഷാദ്
,,
റ്റി.വി.രാജേഷ്
,,
കെ. ദാസന്
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
സംവിധാനം കൂടുതല്‍
ശക്തിപ്പെടുത്തുന്നതിന്റെ
ഭാഗമായി പുതുതായി
പോലീസില്‍
വരുത്തിയിരിക്കുന്ന
ഘടനാപരമായ മാറ്റങ്ങള്‍
എന്തെല്ലാമാണ്;
(ബി)
കുറ്റാന്വേഷണവും
ക്രമസമാധാനപാലനവും
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനായി
പോലീസ് സ്റ്റേഷനുകളില്‍
ഇവയുടെ ചുമതല
വേര്‍തിരിക്കുന്ന
പ്രവര്‍ത്തനം
പൂര്‍ത്തീകരിച്ചോ;
(സി)
പോലീസ്
സ്റ്റേഷനുകളില്‍
ഇന്‍സ്പെക്ടര്‍മാരെ
സ്റ്റേഷന് ഹൗസ്
ഓഫീസര്‍മാരായി
നിയമിക്കുന്ന നടപടിയുടെ
പുരോഗതി അറിയിക്കാമോ;
(ഡി)
ക്രൈം
ബ്രാഞ്ച്
പുന:ക്രമീകരണത്തിന്‍െറ
വിശദാംശം ലഭ്യമാക്കുമോ;
(ഇ)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയതിനുശേഷം
സേനയുടെ
ശാക്തീകരണത്തിനായി
പുതിയ തസ്തികകള്‍
സൃഷ്ടിച്ചതിന്റെയും
നിയമനം
നടത്തിയതിന്റെയും
കണക്ക് ലഭ്യമാണോ;
വിശദമാക്കാമോ?
നിപ
രോഗവ്യാപനം തടയാന്‍ നടപടി
*311.
ശ്രീ.ജെയിംസ്
മാത്യു
,,
കെ.ജെ. മാക്സി
,,
കാരാട്ട് റസാഖ്
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാരകവും
അതിശീഘ്രവ്യാപനശേഷിയുമുള്ള
നിപ വൈറസ് ഒരു
വര്‍ഷത്തിനിടയില്‍
രണ്ടാമതും സംസ്ഥാനത്ത്
പ്രത്യക്ഷപ്പെട്ടപ്പോള്‍
രോഗവ്യാപനം
പൂര്‍ണ്ണമായും തടയാന്‍
ആരോഗ്യ വകുപ്പിന്റെയും
ആരോഗ്യ
പ്രവര്‍ത്തകരുടെയും
ഇടപെടലിന്റെ ഫലമായി
സാധ്യമായിട്ടുണ്ടോ;
അതീവ ജാഗ്രത തുടരാന്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ബി)
മാരക
സാംക്രമിക രോഗങ്ങള്‍
ആവര്‍ത്തിക്കുന്ന
സാഹചര്യത്തില്‍ ഇവ
തടയുന്നതിനും
രോഗനിരീക്ഷണത്തിനും
പ്രതിരോധത്തിനും സ്ഥിരം
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഇതിനായുള്ള സമിതിയുടെ
പ്രവര്‍ത്തനം
അറിയിക്കാമോ;
(സി)
പൊതുജനാരോഗ്യ
മേഖലയില്‍
സ്തുത്യര്‍ഹമായ
നേട്ടങ്ങള്‍ കൈവരിച്ച
സംസ്ഥാനത്ത് കുൂടുതല്‍
മികവ് കൈവരിക്കാന്‍
എയിംസ് അനുവദിക്കണമെന്ന
സംസ്ഥാനത്തിന്റെ
ആവശ്യത്തോടുള്ള
കേന്ദ്രത്തിന്റെ
നിഷേധാത്മക നിലപാട്
തിരുത്താന്‍
ആവശ്യപ്പെടുമോ?
എെ.ടി
വ്യവസായ കേന്ദ്രങ്ങളുടെ
വികസനത്തിനായി നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
*312.
ശ്രീ.പുരുഷന്
കടലുണ്ടി
,,
എം. സ്വരാജ്
,,
ഐ.ബി. സതീഷ്
,,
എ. എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവരസാങ്കേതികവിദ്യാ
വ്യവസായവികസനത്തിന്
സര്‍ക്കാര്‍
നടത്തിവരുന്ന
ഇടപെടലുകള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ;
(ബി)
അടുത്ത
രണ്ടു
വര്‍ഷത്തിനുള്ളില്‍
രണ്ടര കോടി ചതുരശ്ര
അടിയിലധികം എെ.ടി.
സ്പേസ്
വികസിപ്പിക്കാന്‍
പദ്ധതിയുണ്ടാേ;
വ്യക്തമാക്കുമോ;
(സി)
ടെക്നാേപാര്ക്ക്,
ടെക്നാേസിറ്റി,
ഇന്ഫാേപാര്ക്ക്,
സെെബര്‍ പാര്‍ക്ക്
മുതലായ എെ.ടി വ്യവസായ
കേന്ദ്രങ്ങളുടെ
വികസനത്തിനായി
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമാേ;
(ഡി)
പതിനയ്യായിരം
പേര്‍ക്ക് താെഴില്‍
ലഭ്യമാക്കാന്‍
സാധ്യമാകുന്ന
ടെക്നാേസിറ്റിയിലെ
വേള്‍ഡ് ട്രേഡ്
സെന്റര്‍
നിര്‍മ്മാണത്തിന്
ധാരണാപത്രം ഒപ്പു
വച്ചിട്ടുണ്ടാേ;
വ്യക്തമാക്കുമോ;
(ഇ)
എെ.ടി.
രംഗത്തെ വികസനം എല്ലാ
ജില്ലാ കേന്ദ്രങ്ങളിലും
എത്തിക്കുക എന്ന
ലക്ഷ്യത്താേടെ
പ്രവര്‍ത്തനം
നടത്തിവരുന്നുണ്ടാേ;
വിശദമാക്കുമോ?
ചികിത്സ
കിട്ടാതെ രോഗി മരണപ്പെട്ട
സംഭവം
*313.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
മഞ്ഞളാംകുഴി അലി
,,
സി.മമ്മൂട്ടി
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോട്ടയം
മെഡിക്കല്‍കോളേജിലും
രണ്ടു സ്വകാര്യ
ആശുപത്രികളിലും
ചികിത്സയ്ക്കായി
എത്തിച്ച കട്ടപ്പന
സ്വദേശിക്ക് ചികിത്സ
കിട്ടാതെ ആംബുലന്‍സില്‍
കിടന്ന്
മരിക്കേണ്ടിവന്ന സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതിന്
ഉത്തരവാദികളായവരെ
കണ്ടെത്തിയിട്ടുണ്ടോ;
അവര്‍ക്കെതിരെ എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
അറിയിക്കുമോ;
(സി)
തമിഴ്
നാട് സ്വദേശി മുരുകന്
ചികിത്സ കിട്ടാതെ
മരണപ്പെട്ട സംഭവുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍ നല്കിയ
നിര്‍ദ്ദേശങ്ങള്‍
ബന്ധപ്പെട്ടവര്‍
ലംഘിച്ചതായി
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
സർക്കാർ
നൽകിയ നിര്‍ദ്ദേശങ്ങള്‍
കൃത്യമായി പാലിക്കാത്ത
ഉദ്യോഗസ്ഥനിലപാടാണ്
സമാനസംഭവങ്ങള്‍
ആവർത്തിക്കാനിടയാക്കുന്നത്
എന്നുള്ളത് അതീവ
ഗൗരവമായി കണ്ട് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
നിപ
രോഗബാധ
*314.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
വി.എസ്.ശിവകുമാര്‍
,,
റോജി എം. ജോണ്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
വര്‍ഷം നിപ ബാധമൂലം
ആദ്യം മരിച്ച
സോബിത്തിന് എപ്രകാരമാണ്
വൈറസ് ബാധ ഏറ്റതെന്ന്
ഇതിനകം
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
വവ്വാലില്‍
നിന്നാണ് രോഗം
പിടിപെട്ടതെന്ന കാര്യം
സാധൂകരിക്കുവാന്‍ തക്ക
തെളിവുകള്‍
പരിശോധനയില്‍ നിന്നും
ലഭിച്ചിട്ടുണ്ടോ;
(സി)
കഴിഞ്ഞ
വര്‍ഷം രോഗബാധ
കണ്ടെത്തിയ
ഇരുപത്തിമൂന്നില്‍
ഇരുപത്തിയൊന്ന്
പേര്‍ക്കും
ആശുപത്രികളില്‍
നിന്നാണ് രോഗബാധ
ഉണ്ടായതെന്നത്
സര്‍ക്കാര്‍
ആശുപത്രികളിലെ
പകര്‍ച്ചവ്യാധി
പ്രതിരോധ
സംവിധാനത്തിന്റെ
അപര്യാപ്തതയായി
വിലയിരുത്തുന്നുണ്ടോ;
(ഡി)
പ്രസ്തുത
വിഷയത്തെക്കുറിച്ച്
കഴിഞ്ഞ ഒരു
വര്‍ഷത്തിനിടെ
എന്തെങ്കിലും പഠനം
നടത്തിയോ; അതിന്റെ
അടിസ്ഥാനത്തില്‍
ആശുപത്രികളില്‍ നിന്നും
പകര്‍ച്ചവ്യാധികള്‍
പടരാതിരിക്കുവാന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വ്യക്തമാക്കുമോ?
വിമാനത്താവളങ്ങളുടെ
നടത്തിപ്പും വികസനവും
*315.
ശ്രീ.പി.വി.
അന്‍വര്‍
,,
വി. ജോയി
,,
എന്‍. വിജയന് പിള്ള
,,
വി. കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്ന
തിരുവനന്തപുരം
അന്താരാഷ്ട്ര
വിമാനത്താവളത്തിന്റെ
നടത്തിപ്പ്
സംസ്ഥാനത്തിന്റെ
എതിര്‍പ്പ് അവഗണിച്ച്
അദാനിക്ക് നല്‍കാനുള്ള
നീക്കവുമായി
കേന്ദ്രസര്‍ക്കാര്‍
മുന്നാേട്ടു
പാേവുകയാണാേ;
വിശദമാക്കുമോ;
(ബി)
സംസ്ഥാന
സര്‍ക്കാര്‍ ടിയാല്‍
കമ്പനി രൂപീകരിച്ച്
വിമാനത്താവളത്തിന്റെ
നടത്തിപ്പ് ഏറ്റെടുത്ത്
നടത്താന്‍
കേന്ദ്രസര്‍ക്കാരിനെ
സമീപിച്ചിരുന്നാേ;
കേന്ദ്രസര്‍ക്കാരിന്റെ
നിലപാട്
എന്തായിരുന്നുവെന്ന്
അറിയിക്കാമാേ;
(സി)
സംസ്ഥാനത്തിന്റെ
പാെതു വികസനത്തിന്
ഉത്തേജനം നല്‍കാനായി
സംസ്ഥാനത്തെ
വിമാനത്താവളങ്ങള്‍
വികസിപ്പിക്കാന്‍
കേന്ദ്രസര്ക്കാരിനാേട്
ആവശ്യപ്പെട്ടിട്ടുണ്ടാേ;
കാേഴിക്കാേട്
വിമാനത്താവളത്തിന്റെ
വികസനത്തിനായി ഭൂമി
ഏറ്റെടുക്കാന്‍
സര്‍ക്കാര്‍ നടപടി
തുടങ്ങിയിരുന്നാേ;
എയര്പാേര്ട്ട്
അതാേറിറ്റി വികസന
പദ്ധതി
വെട്ടിച്ചുരുക്കിയിട്ടുണ്ടാേ;
വിശദമാക്കുമോ?
ആലപ്പുഴ-ചങ്ങനാശ്ശേരി
ജലപാത
*316.
ശ്രീ.പി.ജെ.ജോസഫ്
,,
റോഷി അഗസ്റ്റിന്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ-ചങ്ങനാശ്ശേരി
ജലപാത ദേശീയ ജലപാതയായി
കേന്ദ്ര സർക്കാർ
പ്രഖ്യാപിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ
ഇതുസംബന്ധിച്ച ഉത്തരവ്
എന്നാണ് കേന്ദ്രസർക്കാർ
പുറപ്പെടുവിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പ്രഖ്യാപനത്തിനുശേഷം ഈ
ജലപാത ദേശീയ ജലപാതയുടെ
നിലവാരത്തിലാക്കാന്‍
എന്തെങ്കിലും
പ്രവൃത്തികള്‍
ആരംഭിച്ചിട്ടുണ്ടോ;
(സി)
യാത്രാ
ബോട്ടുകൾക്കും
ടൂറിസ്റ്റ്
ബോട്ടുകൾക്കും
ഉപയോഗപ്രദമായ രീതിയില്‍
ഈ ജലപാതയിലുള്ള പാലങ്ങൾ
പുനര്നിര്മ്മിക്കുന്നതിനുവേണ്ട
പ്രവൃത്തികള്‍
ആരംഭിച്ചിട്ടുണ്ടോ;
(ഡി)
ഇക്കാര്യത്തില്‍
കേന്ദ്രസർക്കാരിന്റെ
നടപടികളില്‍ കാലതാമസം
ഉണ്ടാകുന്നുണ്ടോ;
എങ്കില്‍ ഇക്കാര്യം
കേന്ദ്രസർക്കാരിന്റെ
ശ്രദ്ധയില്‍പ്പെടുത്തി
കാലതാമസം
ഒഴിവാക്കുന്നതിനാവശ്യമായ
നടപടികൾ സ്വീകരിക്കുമോ?
നിപ
വൈറസ് ബാധയുടെ ഉറവിടം
*317.
ശ്രീ.റോജി
എം. ജോണ്‍
,,
വി.എസ്.ശിവകുമാര്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018
മേയ് മാസത്തില്‍ ഉണ്ടായ
നിപ വൈറസ് ബാധയുടെ
ഉറവിടം കണ്ടെത്താന്‍
സാധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
നിപ വെെറസ് ബാധ
സ്ഥിരീകരിച്ച് ഒരു
വര്‍ഷത്തിന് ശേഷം
വീണ്ടും എറണാകുളം
ജില്ലയിലെ ഒരു
വിദ്യാര്‍ത്ഥിക്ക് നിപ
വെെറസ്
ബാധിച്ചുവെന്നുള്ളത്
ഗൗരവമായി കാണുന്നുണ്ടോ;
വ്യക്തമാക്കുമോ;
(സി)
2018
മേയ് മാസത്തില്‍ ഉണ്ടായ
നിപ വൈറസ് ബാധയുടെ
ഉറവിടം സംബന്ധിച്ച്
പഠനം നടത്താന്‍
ഏതെങ്കിലും
അന്താരാഷ്ട്ര
ഏജന്‍സിയുടെ സഹായം
അഭ്യര്‍ത്ഥിച്ചിരുന്നോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
നവകേരള
നിര്‍മ്മാണം
T *318.
ശ്രീ.അനില്‍
അക്കര
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റീ
ബില്‍ഡ് കേരള പദ്ധതി
പ്രകാരം പ്രകൃതി
ദുരന്തങ്ങളുടെ ആഘാതം
നേരിടാൻ ശേഷിയുള്ള
പുതിയ കേരളമാണോ
സൃഷ്ടിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
ഇതിനായി സർക്കാർ
നാളിതുവരെ സ്വീകരിച്ച
നടപടികളും ഇനി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
കാര്യങ്ങളും
വ്യക്തമാക്കുമോ;
(സി)
നവകേരള
നിര്‍മ്മാണം
സമയബന്ധിതമായി
പൂര്‍ത്തിയാക്കുവാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ?
ഗള്‍ഫ്
വിമാന യാത്രാക്കൂലി
വര്‍ദ്ധനവ്
*319.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
,,
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉത്സവ
സീസണുകളിലും മറ്റും
സംസ്ഥാനത്ത് നിന്നും
ഗള്‍ഫ് മേഖലയിലേക്കും
തിരിച്ചും
യാത്രക്കാരുടെ വലിയ
തിരക്കനുഭവപ്പെടുന്നതിനാല്‍
വിമാന യാത്രാക്കൂലി
വന്‍തോതില്‍ ഉയരുന്നതും
ആവശ്യമായ വിമാന
സര്‍വ്വീസുകള്‍
ലഭ്യമല്ലാത്തതുമായ
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
നിന്ന് ഗള്‍ഫ്
മേഖലയിലേക്കുള്ള വിമാന
യാത്രയ്ക്ക് പീക്ക്
സീസണുകളില്‍ നിശ്ചിത
കാലയളവിലേക്ക് വിദേശ
വിമാനകമ്പനികള്‍ക്ക്
കൂടുതല്‍ സീറ്റ്
അനുവദിക്കുന്നതിനായി
കേന്ദ്രവ്യോമയാന
മന്ത്രാലയത്തില്‍
നിന്നും അനുമതി
നേടിയെടുക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ഗള്‍ഫ്
മേഖലയിലേക്ക് കൂടുതല്‍
തിരക്കനുഭവപ്പെടുന്ന
കാലയളവ്
മുന്‍കൂട്ടിക്കണ്ട്
ആയതിന് ആനുപാതികമായി
വിമാനങ്ങളില്‍ കൂടുതല്‍
സീറ്റുകള്‍
അനുവദിയ്ക്കുന്നതിന്
വ്യോമയാന
മന്ത്രാലയത്തിന്റെ
മുന്നനുമതി
നേടിയെടുത്താല്‍ വിമാന
യാത്രാക്കൂലി കുത്തനെ
ഉയര്‍ത്തുന്ന പ്രവണത
വിമാനക്കമ്പനികള്‍
ഒഴിവാക്കുമെന്ന്
കരുതുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
തിരക്കേറിയ
സമയത്ത് കൂടുതല്‍
നിരക്ക് ഈടാക്കി
വരുന്നത്
അവസാനിപ്പിക്കുന്നത്
സംബന്ധിച്ച്
കേന്ദ്രവ്യോമയാന
മന്ത്രാലയവുമായി
ബന്ധപ്പെട്ട് ആവശ്യമായ
നടപടികള്‍
കൈക്കൊള്ളുമോയെന്ന്
വ്യക്തമാക്കുമോ?
പ്രവാസിക്ഷേമ
പദ്ധതികള്‍
*320.
ശ്രീ.കെ.ജെ.
മാക്സി
,,
രാജു എബ്രഹാം
,,
പി.വി. അന്‍വര്‍
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവാസികളുടെ ക്ഷേമം
ഉറപ്പാക്കുന്നതിനും
അവരുടെ അവകാശങ്ങള്‍
സംരക്ഷിക്കുന്നതിനും
വിവിധ പ്രശ്നങ്ങളും
പരാതികളും
പരിഹരിക്കുന്നതിനുമായി
ഈ സര്‍ക്കാര്‍
ആവിഷ്ക്കരിച്ചുവരുന്ന
പ്രധാന പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്ത്
നിന്നും ഗള്‍ഫ്
രാജ്യങ്ങളിലേയ്ക്ക്
ജോലി തേടി പോകുന്നവര്‍
അജ്ഞത മൂലം കോടതി
വ്യവഹാരങ്ങളിലും മറ്റ്
നിയമക്കുരുക്കുകളിലുംപെട്ട്
ശിക്ഷ അനുഭവിക്കേണ്ടി
വരുന്ന സാഹചര്യം
ഉണ്ടാകുമ്പോള്‍
അത്തരക്കാരെ
സഹായിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
തിരികെ
എത്തിയ
പ്രവാസികള്‍ക്കും
അവരുടെ
ആശ്രിതര്‍ക്കുമായി
നടപ്പിലാക്കിയ
സാന്ത്വനം പദ്ധതി
പ്രകാരം എന്തെല്ലാം
ആനുകൂല്യങ്ങളാണ്
ഇവര്‍ക്ക്
ലഭ്യമാക്കുന്നതെന്ന്
വ്യക്തമാക്കാമോ?
വിദേശരാജ്യങ്ങളില്‍
തൊഴില്‍
അന്വേഷിക്കുന്നവര്‍ക്കുള്ള
ബോധവത്ക്കരണ ക്ലാസ്സുകൾ
*321.
ശ്രീ.ആന്റണി
ജോണ്‍
,,
എ. എന്‍. ഷംസീര്‍
,,
കാരാട്ട് റസാഖ്
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദേശരാജ്യങ്ങളില്‍
തൊഴില്‍
അന്വേഷിക്കുന്നവര്‍ക്ക്
വിദേശ തൊഴില്‍
അവസരങ്ങള്‍, തൊഴില്‍
നിയമങ്ങള്‍, വിസ
സ്റ്റാമ്പിംഗ്,
ഇമിഗ്രേഷന്‍, കസ്റ്റംസ്
ക്ലിയറന്‍സ്
തുടങ്ങിയവയെക്കുറിച്ച്
അറിവ് നല്‍കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
നിയമാനുസൃതമല്ലാത്ത
റിക്രൂട്ട്മെന്റുകള്‍,
വിസ തട്ടിപ്പ്
തുടങ്ങിയവയെക്കുറിച്ച്
ശരിയായ ബോധവത്ക്കരണം
നടത്തുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ;
(സി)
വിദേശ
തൊഴില്‍ കമ്പോളത്തിലെ
വെല്ലുവിളികള്‍
നേരിടുന്നതിന്
യുവജനങ്ങളെ
പ്രാപ്തരാക്കുംവിധം
വിദേശ തൊഴില്‍
മേഖലയ്ക്ക് അനുസൃതമായ
എന്തെല്ലാം
നൈപുണ്യവികസന
പരിശീലനപരിപാടികളാണ്
സംസ്ഥാനത്ത്
സംഘടിപ്പിച്ച്
വരുന്നതെന്ന്
വ്യക്തമാക്കാമോ?
റേഷന്‍കടകളുടെ
വെെവിധ്യവല്‍ക്കരണം
*322.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
ചിറ്റയം ഗോപകുമാര്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍കാലങ്ങളെ
അപേക്ഷിച്ച് സമൂഹത്തിലെ
എല്ലാ വിഭാഗം ആളുകളും
റേഷന്‍ കടകളിലേക്ക്
എത്തുന്ന
സാഹചര്യത്തില്‍
റേഷന്‍കടകളെ
വെെവിധ്യവല്ക്കരിക്കുന്നതിന്
പദ്ധതിയുണ്ടോ;
വിശദമാക്കുമോ;
(ബി)
എങ്കില്‍
റേഷന്‍കടകളുടെ
വെെവിദ്ധ്യവല്കരണ
നടപടികള്‍ക്ക്
തുടക്കമായോ; ഏതൊക്കെ
രീതിയിലുളള
വെെവിദ്ധ്യവല്കരണമാണ്
ലക്ഷ്യമിടുന്നതെന്നും
അവ എത്രകാലം കൊണ്ട്
പൂര്‍ത്തിയാകുമെന്നും
അറിയിക്കുമോ;
(സി)
റേഷന്‍കടകളിലേക്ക്
കൂടുതല്‍ ജനങ്ങളെ
ആകര്‍ഷിക്കുന്ന
തരത്തില്‍ അവ
മോടിപിടിപ്പിക്കുന്നതിനും
ഏകീകൃത രൂപം
നല്‍കുന്നതിനും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
ജനങ്ങളുടെ
സൗകര്യം കണക്കിലെടുത്ത്
സംസ്ഥാനത്ത് കൂടുതല്‍
റേഷന്‍കടകള്‍
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
നവകേരള
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
*323.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
കെ.സുരേഷ് കുറുപ്പ്
,,
ബി.ഡി. ദേവസ്സി
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നവകേരള
നിര്‍മ്മാണത്തിന്
സര്‍ക്കാര്‍ നടത്തിയ
സമര്‍ത്ഥമായ
ഇടപെടലിന്റെ ഫലമായി ലോക
ബാങ്കില്‍ നിന്ന്
ആദ്യഗഡു വായ്പ
അനുവദിച്ചിട്ടുണ്ടോ;
ഏതൊക്കെ മേഖലകളിലുള്ള
പുന:സൃഷ്ടിക്കായാണ് തുക
അനുവദിച്ചിരിക്കുന്നത്;
വ്യക്തമാക്കുമോ;
(ബി)
സമൂഹത്തിലെ
എല്ലാ വിഭാഗം
ജനങ്ങളുടേയും ജീവിത
നിലവാരം
മുന്പുണ്ടായിരുന്നതിനേക്കാള്
മെച്ചപ്പെട്ട രീതിയില്‍
ഉറപ്പുവരുത്തുന്ന
തരത്തിലാണോ
പുനര്‍നിര്‍മ്മാണ
പദ്ധതികള്‍
ആവിഷ്കരിച്ചിരിക്കുന്നത്;
വ്യക്തമാക്കുമോ;
(സി)
ജീവനോപാധി
പുന:സൃഷ്ടിക്കാനായി
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
പ്രളയാനന്തര
പുനര്‍നിര്‍മ്മാണത്തിനായി
സ്വീകരിച്ച നടപടികള്‍
*324.
ശ്രീ.വി.ഡി.സതീശന്
,,
അന്‍വര്‍ സാദത്ത്
,,
ഷാഫി പറമ്പില്‍
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയാനന്തര
പുനര്‍നിര്‍മ്മാണത്തിനായി
ഇതിനകം സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;
(ബി)
പ്രസ്തുത
പുനര്‍നിര്‍മ്മാണത്തിന്
ആവശ്യമായ തുക ഏതൊക്കെ
വിധത്തില്‍
സമാഹരിക്കുവാനാണ്
ഉദ്ദേശിച്ചിരുന്നത്;
(സി)
പ്രത്യേക
ധനസഹായ പാക്കേജ്
അനുവദിക്കണമെന്ന
കേന്ദ്ര
സര്‍ക്കാരിനോടുള്ള
സംസ്ഥാന സര്‍ക്കാരിന്റെ
അപേക്ഷയില്‍ ഇതിനകം
എന്തെങ്കിലും പ്രതികരണം
ഉണ്ടായിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍
കൂടുതല്‍ സമ്മര്‍ദ്ദം
ചെലുത്തുമോ;
(ഡി)
വിവിധ
വകുപ്പുകള്‍ മുഖേനയുള്ള
കേന്ദ്രാവിഷ്കൃത
പദ്ധതികളുടെ ധനസഹായം
വര്‍ദ്ധിപ്പിക്കണമെന്ന്
കേന്ദ്ര സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
അത്
അനുവദിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ആയുഷ്
ചികിത്സാ സമ്പ്രദായങ്ങളുടെ
പ്രോത്സാഹനം
*325.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ജി.എസ്.ജയലാല്‍
,,
കെ. രാജന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആയുഷ്
ചികിത്സാ
സമ്പ്രദായങ്ങളുടെ വിവിധ
സ്പെഷ്യാലിറ്റി
ചികിത്സാരീതികള്‍
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തൊക്കെ ശ്രമങ്ങളാണ്
നടത്തുന്നതെന്ന്
വിശദമാക്കുമോ;
(ബി)
ആയുഷ്
ചികിത്സാ
സമ്പ്രദായങ്ങളുടെ
ശാസ്ത്രീയമായ അടിത്തറ
വിപുലപ്പെടുത്തുന്നതിനും
ലോകത്തിന് മുമ്പില്‍
കൂടുതല്‍ ദൃശ്യത
കൈവരുത്തുന്നതിനും
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(സി)
പൊതുജനാരോഗ്യമേഖലയില്‍
ഏറ്റവും ചെലവ്
കുറഞ്ഞതും ജനകീയവുമായ
തദ്ദേശീയ
വൈദ്യസമ്പ്രദായങ്ങളെ
ഫലപ്രദമായി
ഉപയോഗിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
ചില
രോഗങ്ങള്‍ക്ക് അലോപ്പതി
ചികിത്സയേക്കാള്‍
മെച്ചപ്പെട്ട ചികിത്സാ
ഫലം നല്കുന്ന ആയുഷ്
വിഭാഗം ചികിത്സാ
രീതികള്‍ നിലവിലുണ്ടോ;
ആയത് സംബന്ധിച്ച്
പഠനങ്ങള്‍
നടത്തിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ഇ)
ഹോളിസ്റ്റിക്
മെഡിസിന്റെ സാധ്യതകളെ
ഏത് തരത്തിലാണ്
സര്‍ക്കാര്‍
സമീപിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ഭക്ഷ്യോപദേശക
വിജിലന്‍സ് സമിതികള്‍
*326.
ശ്രീ.റ്റി.വി.രാജേഷ്
,,
ഒ. ആര്. കേളു
,,
പി.ടി.എ. റഹീം
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍സാധനങ്ങള്‍
പൊതുജനങ്ങള്‍ക്ക്
കൃത്യമായി
ലഭിക്കുന്നുണ്ടെന്ന്
ഉറപ്പ് വരുത്താന്‍ ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
റേഷന്‍
വിതരണത്തിലെ
ക്രമക്കേടുകള്‍
കണ്ടെത്തുന്നതിനും
പൊതുജനങ്ങള്‍
ഇതുസംബന്ധിച്ച്
നല്കുന്ന പരാതികള്‍
തീര്‍പ്പാക്കുന്നതിനുമായി
ഭക്ഷ്യോപദേശക
വിജിലന്‍സ് സമിതികള്‍
രൂപീകരിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
ഈ സമിതികളുടെ
കാര്യക്ഷമമായ
പ്രവര്‍ത്തനത്തിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
ഏതെല്ലാം തലത്തിലാണ് ഇവ
രൂപീകരിച്ചിട്ടുള്ളതെന്നും
വിശദമാക്കാമോ?
നവോത്ഥാന
സംരക്ഷണ സമിതിയുടെ
പ്രവര്‍ത്തനം
*327.
ശ്രീ.വി.പി.സജീന്ദ്രന്
,,
കെ.സി.ജോസഫ്
,,
എം. വിന്‍സെന്റ്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നവോത്ഥാന മൂല്യ
സംരക്ഷണത്തിനായി
രൂപീകരിച്ച നവോത്ഥാന
സംരക്ഷണ സമിതിയുടെ
പ്രവര്‍ത്തനം
പാർലമെന്റ്
തിരഞ്ഞെടുപ്പിന്
മുന്നോടിയായി
നിര്ത്തിവച്ചിരുന്നോ
എന്നറിയിക്കുമോ;
(ബി)
സര്‍ക്കാര്‍
വിശ്വാസികള്‍ക്ക്
എതിരായിരുന്നു എന്ന
പ്രചരണം
പ്രതിരോധിക്കുന്നതിനും
വിശ്വാസികളുടെ
തെറ്റിദ്ധാരണ
മാറ്റുന്നതിനും ഈ
സമിതിയുടെ പ്രവര്‍ത്തനം
തുടര്‍ന്നിരുന്നുവെങ്കില്‍
സാധിക്കുമായിരുന്നുവെന്ന്
സര്‍ക്കാര്‍
കരുതുന്നുണ്ടോ എന്ന്
വ്യക്തമാക്കാമോ?
ജീവിതശൈലീരോഗനിര്‍ണ്ണയ
പരിപാടികള്‍
*328.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
,,
മുല്ലക്കര രത്നാകരന്
,,
ജി.എസ്.ജയലാല്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആരോഗ്യവകുപ്പ്
നടപ്പാക്കുന്ന
ജീവിതശൈലീരോഗനിര്‍ണ്ണയ
പരിപാടികള്‍ സംബന്ധിച്ച
വിവരങ്ങള്‍
വിശദമാക്കുമോ;
(ബി)
വൃക്കരോഗികളുടെ
എണ്ണത്തിന്
ആനുപാതികമായി ഡയാലിസിസ്
യൂണിറ്റുകളുടെ എണ്ണം
വര്ദ്ധിക്കാതിരിക്കുന്നത്
മൂലം
ജനങ്ങള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകൾ
കുറയ്ക്കുന്നതിന്
ഒരുക്കിയിട്ടുള്ള
സംവിധാനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(സി)
രക്താതിമര്‍ദ്ദം
(ഹൈപര്ടെന്ഷന്)
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യം
കണക്കിലെടുത്ത് ആയത്
നിയന്ത്രിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(ഡി)
പ്രമേഹരോഗികളുടെ
എണ്ണം
വര്‍ദ്ധിച്ചുവരുന്നത്
കണക്കിലെടുത്ത് അതിന്
അനുബന്ധമായി ഉണ്ടാകുന്ന
ഡയബറ്റിക്
റെറ്റിനോപ്പതിയ്ക്ക്
ചികിത്സാസൗകര്യം
ഒരുക്കുമോ;
വ്യക്തമാക്കുമോ;
ഇതിനാവശ്യമായ നോണ്‍
മെഡിയാട്രിക്
ക്യാമറകള്‍
വാങ്ങുന്നതിന് നടപടി
സ്വീകരിക്കുമോ?
സപ്ലൈകോയെ
ജനോപകാരപ്രദമാക്കാന്‍ നടപടി
*329.
ശ്രീ.മുരളി
പെരുനെല്ലി
,,
ഒ. ആര്. കേളു
,,
എം. രാജഗോപാലന്‍
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോ
വഴി വിതരണം ചെയ്യുന്ന
പതിമൂന്നിനം അവശ്യ
സാധനങ്ങളുടെ വില
വര്‍ദ്ധിപ്പിക്കില്ലെന്ന
പ്രഖ്യാപനം സംസ്ഥാനത്തെ
പൊതുമാര്‍ക്കറ്റില്‍
ഭക്ഷ്യ വസ്തുക്കളുടെ
വില നിയന്ത്രിക്കാന്‍
എത്ര മാത്രം
ഫലപ്രദമായിട്ടുണ്ടെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
സപ്ലൈകോയെ
ജനോപകാരപ്രദമാക്കിത്തീര്ക്കുന്നതിന്
നടത്തിയ ഇടപെടലുകള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(സി)
വിപണന
കേന്ദ്രങ്ങളുടെ കഴിഞ്ഞ
വര്‍ഷത്തെ വിറ്റുവരവ്
എത്രയായിരുന്നെന്നും ഈ
വര്‍ഷം
ലക്ഷ്യമിട്ടിരിക്കുന്ന
നാലായിരത്തി അഞ്ഞൂറ്
കോടി രൂപയുടെ
വിറ്റുവരവ്
സാധ്യമാക്കുന്നതിനായി
ആവിഷ്കരിച്ചിട്ടുള്ള
വിപണന തന്ത്രങ്ങള്‍
എന്തെല്ലാമെന്നും
അറിയിക്കാമോ;
(ഡി)
സപ്ലൈകോയുടെ
വാങ്ങല്‍ വില്ക്കല്
ഇടപാടുകളെല്ലാം
കമ്പ്യൂട്ടര്വല്കൃതമാക്കി
കേന്ദ്രീകൃത
മേല്‍നോട്ടത്തിലൂടെ
അഴിമതിരഹിതമാക്കാന്‍
പദ്ധതിയുണ്ടോ;
(ഇ)
വിപണി
വൈവിധ്യവല്‍ക്കരണ
പദ്ധതിയുടെ വിശദവിവരം
നല്‍കാമോ?
പാരിസ്ഥിതികാവബാേധം
വളര്‍ത്താന്‍ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
*330.
ശ്രീ.കെ.വി.വിജയദാസ്
,,
രാജു എബ്രഹാം
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാലാവസ്ഥാവ്യതിയാനം
കാെടുംവരള്ച്ചയായും
തീവ്രപ്രളയമായും കേരളീയ
സാമൂഹ്യ ജീവിതത്തിന്റെ
മേലും സാമ്പത്തിക
സ്ഥിതിയിലും കനത്ത
ആഘാതങ്ങള്‍
തുടര്‍ച്ചയായി
ഏല്പിക്കുന്ന
സാഹചര്യത്തില്‍
പരിസ്ഥിതി സംബന്ധിച്ച
ഗവേഷണവും പരിസ്ഥിതി
പരിപാലന പദ്ധതികളും
ഏകാേപിപ്പിക്കുന്നതിനായി
പരിസ്ഥിതി വകുപ്പിനെ
ശാക്തീകരിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടാേ;
(ബി)
വികസന
പ്രവര്‍ത്തനങ്ങളുടെ
ഫലമായി ഉണ്ടാകാനിടയുള്ള
പാരിസ്ഥിതിക
പ്രത്യാഘാതങ്ങള്‍
പരമാവധി
ലഘൂകരിക്കുന്നതിന്
നടത്തിവരുന്ന
ഇടപെടലുകള്‍
എന്തെല്ലാമാണ്;
(സി)
ആവാസ
വ്യവസ്ഥയുടെ
നിലനില്‍പ്പും
അതാേടാെപ്പം സാമൂഹിക
വികസനവും ലക്ഷ്യമാക്കി
സമൂഹത്തിന്റെ
പാരിസ്ഥിതികാവബാേധം
വളര്‍ത്താന്‍ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമാേ?