പെട്രോള്‍
പമ്പുകള്‍
331.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എത്ര
പെട്രോള്‍ പമ്പുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പുതിയ
പെട്രോള്‍ പമ്പുകള്‍
അനുവദിക്കുന്നതിന്
സംസ്ഥാന സര്‍ക്കാര്‍
നല്കുന്ന എന്തെല്ലാം
രേഖകളാണ് പെട്രോളിയം
കമ്പനികള്‍
ആവശ്യപ്പെടുന്നത് എന്ന്
വ്യക്തമാക്കാമോ ?
സിവില്‍
സപ്ലൈസ് കോര്‍പ്പറേഷനിലെ ആരോഗ്യ
ഇന്‍ഷ്വറന്‍സ് പദ്ധതി.
332.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സപ്ലൈസ്
കോര്‍പ്പറേഷനിലെ സ്ഥിരം
ജീവനക്കാര്‍ക്ക് ആരോഗ്യ
ഇന്‍ഷ്വറന്‍സ്
പദ്ധതികള്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ;
(ബി)
പുതിയ ആരോഗ്യ
ഇന്‍ഷ്വറന്‍സ്
പദ്ധതിയില്‍ പ്രസ്തുത
ജീവനക്കാരെ
ഉള്‍പ്പെടുത്തുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ നടപടി
സ്വീകരിക്കുമോ?
ഭക്ഷ്യ
ഭദ്രതാ നിയമം പൊതു വിതരണ
സമ്പ്രദായത്തില്‍ വരുത്തിയ
മാറ്റങ്ങള്‍
333.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ഭക്ഷ്യ ഭദ്രതാ നിയമം
സംസ്ഥാനത്തെ പൊതുവിതരണ
സമ്പ്രദായത്തില്‍
എന്തൊക്കെ മാറ്റങ്ങളാണ്
ഉണ്ടാക്കിയത്;
വിശദമാക്കാമോ;
(ബി)
ഇതിലൂടെ
പൊതു വിതരണ സമ്പ്രദായം
അഴിമതി
മുക്തമാക്കുന്നതിനും
സുതാര്യമാക്കുന്നതിനും
സാധിച്ചിട്ടുണ്ടോ;
(സി)
സിവില്‍
സപ്ലൈസ് കോര്പ്പറേഷന്
വില്‍ക്കുന്ന
സബ്സിഡിയേതര/ നോണ്‍
മാവേലി സാധനങ്ങള്‍
തെരഞ്ഞെടുത്ത റേഷന്‍
കടകള്‍ വഴി
വില്‍ക്കുന്ന പദ്ധതി
വിജയപ്രദമാണോ;
(ഡി)
എങ്കില്‍
കൂടുതല്‍ റേഷന്‍
കടകളിലേക്ക് ഇത്
വ്യാപിപ്പിക്കുന്ന
കാര്യം പരിഗണിക്കുമോ?
എ.പി.എല്‍.
കാര്‍ഡുകള്‍ ബി.പി.എല്‍.
ആക്കുവാനുളള കാലതാമസം
334.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എ.പി.എല്‍. കാര്‍ഡുകള്‍
ബി.പി.എല്‍.
ആക്കുന്നതില്‍
ഉണ്ടാകുന്ന കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതിനായി
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തില്‍
നിന്നും ലഭിച്ച
അപേക്ഷകളില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(സി)
ഇവയില്‍
ബി.പി.എല്‍. കാര്‍ഡ്
ആക്കി മാറ്റം
ലഭിച്ചിട്ടുള്ളവരുടെ
ലിസ്റ്റ് ലഭ്യമാക്കാമോ?
പുതിയ
റേഷന്‍ കാര്‍ഡുകളുടെ വിതരണം
335.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ റേഷന്‍ കടകളിലും
പുതിയ റേഷന്‍
കാര്‍ഡുകളുടെ വിതരണം
പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)
പുതിയ
റേഷന്‍ കാര്‍ഡിലെ
തെറ്റ് തിരുത്തല്‍
നടപടികള്‍
വേഗത്തിലാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
കൊയിലാണ്ടി
സപ്ലൈ ഓഫീസില്‍ പുതിയ
റേഷന്‍ കാര്‍ഡിനുള്ള
എത്ര അപേക്ഷകളാണ്
ഇപ്പോള്‍
ലഭിച്ചിട്ടുള്ളത്;
ഇവര്‍ക്ക്
സമയബന്ധിതമായി പുതിയ
കാര്‍ഡുകള്‍
ലഭ്യമാക്കുന്നതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോ?
വിവിധ
കാര്‍ഡുകള്‍ക്ക് അനുവദിക്കുന്ന
റേഷന്‍ സാധനങ്ങള്‍
336.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധ ഇനങ്ങളിലായി എത്ര
റേഷന്‍ കാര്‍ഡുകളാണ്
നിലവിലുള്ളത്;
(ബി)
ഓരോയിനത്തിലും
അനുവദിച്ചു വരുന്ന
റേഷന്‍ സാധനങ്ങള്‍
എന്തെല്ലാമാണ്; വിശദ
വിവരം നല്‍കുമോ;
(സി)
റേഷന്‍
കാര്‍ഡിനായി വിവിധ
സപ്ലൈ ഓഫീസുകളില്‍
ലഭിച്ചിട്ടുള്ള
അപേക്ഷകള്‍
സമയബന്ധിതമായി
തീര്പ്പുകല്പിക്കുവാന്
കഴിയുന്നുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ?
റേഷന്‍
കാര്‍ഡ്
337.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റേഷന്‍ കാര്‍ഡ്
ഉടമകളുടെ എണ്ണം ഇനം
തിരിച്ചും
ജില്ലതിരിച്ചും
വ്യക്തമാക്കാമോ;
(ബി)
റേഷന്‍
കാര്‍ഡ് മുന്‍ഗണന
പട്ടികയില്‍
ഉള്‍പ്പെടുത്തുന്നതിനായി
ലഭിച്ച അപേക്ഷകളുടെ
കണക്ക് ജില്ല തിരിച്ച്
ലഭ്യമാക്കാമോ;
(സി)
മാനദണ്ഡം
അനുസരിച്ച് എത്ര ലക്ഷം
മുന്‍ഗണനാ റേഷന്‍
കാര്‍ഡുകളാണ് നല്കാന്
കഴിയുക; ഈ
അപേക്ഷകര്‍ക്ക്
മുന്‍ഗണനാ പദവി
ലഭിക്കുന്നതിന്
എന്തെങ്കിലും
മാനദണ്ഡങ്ങള്‍ ഉണ്ടോ;
(ഡി)
മുന്‍ഗണനാ
പട്ടികയില്‍ വരുന്ന
ഒഴിവുകള്‍ അതാതു
ജില്ലയില്‍തന്നെയുള്ള
അപേക്ഷകര്‍ക്ക്
നല്‍കുന്നതിന് നടപടി
സ്വീകരിക്കാന്‍
കഴിയുമോ?
റേഷന്‍
കാര്‍ഡ് വിതരണം
ത്വരിതപ്പെടുത്താന്‍ നടപടി
338.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ റേഷന്‍ കാര്‍ഡ്
വിതരണം ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്; വിശദാംശം
നല്‍കുമോ;
(ബി)
അപേക്ഷകള്‍
സ്വീകരിച്ച്
തുടങ്ങിയിട്ട്
ആറുമാസത്തിലധികമായെങ്കിലും
ഇപ്പോഴും കാര്‍ഡുകള്‍
ലഭിക്കാതെ നിരവധി
കുടുംബങ്ങള്‍
പ്രയാസമനുഭവിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പുതിയ
റേഷന്‍കാര്‍ഡിന്റെ
അച്ചടി ഏതെങ്കിലും
ഏജന്‍സികളെ
ഏല്‍പ്പിച്ചിട്ടുണ്ടോ;
(ഡി)
കാലതാമസം ഇല്ലാതാക്കി
കാര്‍ഡുകള്‍ വിതരണം
ചെയ്യുന്നതിന് സത്വര
നടപടി സ്വീകരിക്കുമോ?
റേഷന്‍
കാര്‍ഡിലെ തെറ്റ്
തിരുത്തുന്നതിനുളള നടപടികള്‍
339.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബി.പി.എല്‍
റേഷന്‍കാര്‍ഡ്
ഉണ്ടായിട്ടും
സോഫ്റ്റ്വെയറില്
എ.പി.എല്‍ എന്ന്
തെറ്റായി
രേഖപ്പെടുത്തിയിരിക്കുന്നത്
മൂലം ബി.പി.എല്‍ റേഷന്‍
ആനുകൂല്യങ്ങള്‍
ലഭിക്കാത്ത നിരവധി
ആളുകള്‍ ഉണ്ട് എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
എത്ര ആളുകളുടെ
വിവരങ്ങളാണ് തെറ്റായി
രേഖപ്പെടുത്തിയിട്ടുള്ളത്
എന്നുള്ള വിവരങ്ങള്‍
ലഭ്യമായിട്ടുണ്ടോ;
(സി)
ഈ വിഷയം പരിഹരിച്ചു
നല്‍കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ അറിയിക്കാമോ?
വയനാട്
ജില്ലയിലെ റേഷന്‍കാര്‍ഡ് വിതരണം
340.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ റേഷന്‍കാര്‍ഡ്
വിതരണം വയനാട്
ജില്ലയില്‍
പൂര്‍ത്തിയായിട്ടുണ്ടാേ;
(ബി)
വയനാട്
ജില്ലയില്‍ പുതിയ
റേഷന്‍കാര്‍ഡിനായി എത്ര
പേരാണ്
അപേക്ഷിച്ചിട്ടുള്ളത്;
(സി)
ഈ
ജില്ലയില്‍ പുതിയതായി
എത്ര റേഷന്‍കാര്‍ഡുകള്‍
വിതരണം
ചെയ്തുകഴിഞ്ഞിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
പുതിയ
റേഷന്‍കാര്‍ഡ് വിതരണം
ചെയ്തത് ഉള്‍പ്പെടെ
വയനാട് ജില്ലയില്‍ ആകെ
എത്ര റേഷന്‍കാര്‍ഡ്
ഉടമകള്‍ ഉണ്ടെന്ന്
അറിയിക്കാമോ?
റേഷന്‍
കാര്‍ഡിലെ തെറ്റുതിരുത്തല്‍
341.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
റേഷന്‍ കാര്‍ഡില്‍
കാര്‍ഡുടമകളുടെ തെറ്റായ
വിവരങ്ങള്‍
തിരുത്തുന്നതിന്
നിലവില്‍ ഓണ്‍ലൈന്‍
സംവിധാനമുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
നിലവിലുള്ള
കാര്‍ഡിലെ തെറ്റ്
തിരുത്തുന്നതിന്
ഉപഭോക്താവ് നേരിട്ട്
താലൂക്ക് സപ്ലൈ
ഓഫീസിലെത്തേണ്ട
ആവശ്യമുണ്ടോ; ആയത്
ഓണ്‍ലൈന്‍ വഴി
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ഇക്കാര്യത്തില്‍
ഭരണപരവും
സാങ്കേതികവുമായ
തടസ്സങ്ങള്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
വ്യക്തമാക്കാമോ;
(ഡി)
പുതിയ
റേഷന്‍ കാര്‍ഡിലെ
അക്ഷരത്തെറ്റും
സ്ഥലനാമത്തിലെ പിശകും
തിരുത്തുന്നതിനുള്ള
അപേക്ഷ നല്കിയാല്
എത്ര ദിവസത്തിനകം
പരിഹരിക്കാന്‍
കഴിയുമെന്ന്
വിശദമാക്കാമോ?
പൊതുവിതരണ
സംവിധാനം കാര്യക്ഷമമാക്കാനുള്ള
നടപടികള്‍
342.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.കെ.
രാജന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ റേഷന്‍ കാര്‍ഡ്
വിതരണം ചെയ്യുന്ന
നടപടികളുടെ പുരോഗതി
വ്യക്തമാക്കുമോ;
(ബി)
മുന്‍ഗണനാ
പട്ടികയില്‍
ഉള്‍പ്പെട്ട അനര്‍ഹരെ
ഒഴിവാക്കി അര്‍ഹരായവരെ
ഉള്‍പ്പെടുത്തുന്ന
നടപടിയുടെ പുരോഗതി
വ്യക്തമാക്കുമോ;
(സി)
നിലവില്‍
കേന്ദ്രത്തില്‍ നിന്ന്
ലഭ്യമാകുന്ന
ഭക്ഷ്യധാന്യ വിഹിതം
അപര്യാപ്തമായതിനാല്‍
ഭക്ഷ്യഭദ്രതാ നിയമം
നടപ്പില്‍ വരുന്നതിന്
മുമ്പ് സംസ്ഥാനത്തിന്
ലഭിച്ചിരുന്ന
ഭക്ഷ്യധാന്യങ്ങളുടെ
അളവ്
പുന:സ്ഥാപിക്കണമെന്ന്
കേന്ദ്രത്തോട്
ആവശ്യപ്പെട്ടിരുന്നോ;
എങ്കില്‍ അതിന്മേലുള്ള
പ്രതികരണം
വ്യക്തമാക്കുമോ;
(ഡി)
ഇ-പോസ്
യന്ത്രം റേഷന്‍ കടകളിലെ
ത്രാസ്സുമായി
ബന്ധിപ്പിക്കുന്ന
പദ്ധതിയുടെ പുരോഗതി
വ്യക്തമാക്കുമോ?
കല്‍പ്പറ്റ
നിയോജക മണ്ഡലത്തിലെ റേഷന്‍
കാര്‍ഡ് വിതരണം
343.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്‍പ്പറ്റ
നിയോജക മണ്ഡലത്തില്‍
എത്ര കുടുംബങ്ങള്‍ക്ക്
റേഷന്‍കാര്‍ഡ്
ലഭിക്കാനുണ്ട്; ഇതില്‍
എത്ര ആദിവാസി
കുടുംബങ്ങള്‍ ഉണ്ട്;
(ബി)
സര്‍ക്കാര്‍
അനുവദിച്ച പല
ആനുകൂല്യങ്ങളും
റേഷന്‍കാര്‍ഡില്ലാത്തവര്‍ക്ക്
നിഷേധിക്കുന്ന
സാഹചര്യത്തില്‍
ഇവര്‍ക്ക് റേഷന്‍
കാര്‍ഡുകള്‍
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
എങ്കില്‍
എന്ന് മുതല്‍ ഇവര്‍ക്ക്
റേഷന്‍ കാര്‍ഡുകള്‍
ലഭ്യമാക്കുമെന്ന്
വ്യക്തമാക്കുമോ?
പട്ടാമ്പി
മണ്ഡലത്തിലെ റേഷന്‍ മുന്‍ഗണന
പട്ടിക
344.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കാര്‍ഡ് മുന്‍ഗണനാ
പട്ടികയില്‍ നിന്ന്
അനര്‍ഹരാണെന്ന്
കണ്ടെത്തി
ഒഴിവാക്കപ്പെട്ടവർക്ക്
പകരമായി അര്‍ഹരാണെന്ന്
കണ്ടെത്തിയവരെ
ഉള്‍പ്പെടുത്തുന്ന
നടപടികള്‍ ഏത് ഘട്ടം
വരെ ആയെന്ന്
വിശദമാക്കാമോ;
(ബി)
പട്ടാമ്പി
മണ്ഡലത്തില്‍ ഇപ്രകാരം
എത്ര അനര്‍ഹരെ
ഒഴിവാക്കിയെന്നും
അര്‍ഹരായ എത്ര പേരെ
ഉള്‍പ്പെടുത്തിയെന്നും
വ്യക്തമാക്കാമോ?
റേഷന്‍
കടകള്‍ പരിഷ്കരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
345.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കടകള്‍
പരിഷ്കരിക്കുന്നതിന് ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ;
(ബി)
പ്രസ്തുത
പരിഷ്കരണങ്ങള്‍ കൊണ്ട്
ഉണ്ടായ നേട്ടങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
വിശദവിവരങ്ങള്‍
നല്‍കാമോ?
റേഷന്‍ ലഭിക്കാത്തവര്‍ക്ക്
ഭക്ഷ്യഭദ്രതാ ബത്ത
346.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ആര്. രാമചന്ദ്രന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റേഷന്‍
ലഭിക്കാത്തവര്‍ക്ക്
ഭക്ഷ്യഭദ്രതാ ബത്ത
നല്‍കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഭക്ഷ്യഭദ്രതാ
ബത്ത അനുവദിക്കുന്നതിന്
ആര്‍ക്കാണ് അപേക്ഷ
നല്‍കേണ്ടത്
എന്നറിയിക്കുമോ;
(സി)
സംസ്ഥാനത്ത്
ഭക്ഷ്യഭദ്രതാ ബത്ത
അനുവദിച്ചതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
അനുവദിക്കപ്പെട്ട
റേഷന്‍ നല്‍കാത്തതിന്
ഉത്തരവാദികളായ റേഷന്‍
ലൈസന്‍സികള്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ?
റേഷന്‍കടകളിലെ അളവു തൂക്കം
ഇ-പോസ് യന്ത്രവുമായി
ബന്ധിപ്പിക്കാന്‍ നടപടി
347.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
സി.മമ്മൂട്ടി
,,
പി.ഉബൈദുള്ള
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ട്രാന്സ്പോര്ട്ടേഷന്
കരാര്‍
നല്‍കിയതിലുണ്ടായ
കാലതാമസം മൂലം പല
ജില്ലകളിലും റേഷന്‍
സാധനങ്ങള്‍
എത്തിക്കാന്‍
വൈകിയതിനാല്‍ റേഷന്‍
വിതരണത്തിന് തടസ്സം
നേരിട്ടിട്ടുണ്ടോ;
(ബി)
വാതില്‍പ്പടി
വിതരണ സമ്പ്രദായം
അനുസരിച്ച് കരാറുകാര്‍
റേഷന്‍ സാധനങ്ങള്‍
തൂക്കി
നല്‍കുന്നില്ലെന്ന
പരാതി ഉണ്ടായിട്ടുണ്ടോ;
(സി)
കടകളിലെ
അളവു തൂക്കയന്ത്രം
ഇ-പോസ് യന്ത്രവുമായി
ബന്ധപ്പെടുത്തിയിട്ടുണ്ടോ;
ഈ നടപടികള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നാണ്
കരുതുന്നതെന്ന്
വ്യക്തമാക്കുമോ?
റേഷന്‍
വിതരണം ശക്തിപ്പെടുത്താന്‍
നടപടി
348.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
റേഷന്‍
വിതരണം
ശക്തിപ്പെടുത്താന്‍
എന്തെല്ലാം നടപടികളാണ്
ഇൗ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമാേ?
റേഷന്‍
വ്യാപാരികള്‍ക്ക് മിനിമം
കമ്മീഷന് പാക്കേജ്
349.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
വ്യാപാരികള്‍ക്ക്
മിനിമം കമ്മീഷന്
ഉറപ്പാക്കുന്ന പാക്കേജ്
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനായുളള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
പ്രസ്തുത
പാക്കേജ്
നടപ്പിലാക്കുന്നതിനായി
റേഷന്‍ സാധനങ്ങളുടെ
വിലയില്‍ സര്‍ക്കാര്‍
എന്തെങ്കിലും
വര്‍ദ്ധനവ്
വരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഭക്ഷ്യ
ഭദ്രതാ നിയമത്തിലെ
സെക്ഷന്‍ 28
അനുശാസിക്കുന്ന
വിധത്തിലുളള സോഷ്യല്‍
ആഡിറ്റിംഗ് സംസ്ഥാനത്ത്
ആരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിനുളള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
വിശപ്പ്
രഹിത കേരളം
350.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിശപ്പ്
രഹിത കേരളം പദ്ധതി
ഏതൊക്കെ ജില്ലകളിലാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ആദിവാസി
ഊരുകളില്‍ റേഷന്‍
സാധനങ്ങള്‍ നേരിട്ട്
എത്തിക്കുന്ന പദ്ധതി
ഏതൊക്കെ ജില്ലകളിലാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
പൊതുവിതരണ
സംവിധാനം കാര്യക്ഷമമാക്കാന്‍
നടപടി
351.
ശ്രീ.ബി.ഡി.
ദേവസ്സി
,,
എം. നൗഷാദ്
,,
കെ.ഡി. പ്രസേനന്‍
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുവിതരണ സംവിധാനം
കാര്യക്ഷമവും അഴിമതി
രഹിതവുമാക്കുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ;
(ബി)
പൂഴ്ത്തിവെയ്പും
മറിച്ചു വില്‍പ്പനയും
തടയുന്നതിനായി റേഷന്‍
കടകളിലെ സ്റ്റോക്ക്
പൊതുജനങ്ങള്‍ക്ക്
നേരിട്ട്
പരിശോധിക്കുന്നതിനുള്ള
സംവിധാനം ഇ-പോസ്
മെഷീനുകളില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
തൂക്കത്തിലുള്ള
വെട്ടിപ്പ് തടയാന്‍
റേഷന്‍ കടകളില്‍ ബ്ലൂ
ടൂത്ത്
സംവിധാനത്തോടുകൂടി
പ്രവര്‍ത്തിക്കുന്ന
ഇ-ത്രാസ് സംവിധാനം
പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
പുതിയ
മാവേലി സ്റ്റോറുകള്‍
352.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
പുതിയതായി എത്ര
മാവേലിസ്റ്റോറുകളും,
സൂപ്പര്‍മാര്‍ക്കറ്റുകളുമാണ്
ആരംഭിച്ചിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പുതിയ
മാവേലി സ്റ്റോറുകള്‍
ആരംഭിക്കുന്നതിനുള്ള
വ്യവസ്ഥകള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കാമോ;
(സി)
പുതിയ
സൂപ്പര്‍
മാര്‍ക്കറ്റുകള്‍
ആരംഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്.
വിശദവിവരം അറിയിക്കുമോ?
സപ്ലൈകോയ്ക്ക്
ലഭിക്കേണ്ട കുടിശ്ശിക തുക
353.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
നല്‍കാനുള്ള കുടിശ്ശിക
ലഭിക്കാത്തതിനാല്‍
സപ്ലൈകോയുടെ
പ്രവര്‍ത്തനം
അവതാളത്തിലായെന്ന
റിപ്പോര്‍ട്ടുകള്‍
പരിശോധിക്കുകയുണ്ടായോ;
(ബി)
ഈ
വിഷയം സംബന്ധിച്ച്
സപ്ലൈകോ എം.ഡി-യില്‍
നിന്നും കത്ത്
ലഭിക്കുകയുണ്ടായോ;
(സി)
പ്രളയ
ദുരിതാശ്വാസ കിറ്റിന്റെ
വില, പ്രളയത്തില്‍
വെള്ളം കയറി നശിച്ച
നെല്ലിന്റെ
ഇന്‍ഷ്വറന്‍സ്
ആനുകൂല്യം, സബ്സിഡി
ഇനത്തില്‍ സര്‍ക്കാര്‍
നല്‍കാനുള്ള തുക ,
നെല്ല് സംഭരണത്തിനുള്ള
കേന്ദ്രസഹായം എന്നീ
ഇനങ്ങളില്‍
സപ്ലൈകോയ്ക്ക് എത്ര തുക
ലഭിക്കേണ്ടതായിട്ടുണ്ട്
എന്നറിയിക്കുമോ;
(ഡി)
ഇത്
സപ്ലൈകോയുടെ
പ്രവര്‍ത്തന
മാന്ദ്യത്തിനും അതു വഴി
പൊതുവിപണിയില്‍
ഗുരുതരമായ
വിലക്കയറ്റത്തിനും
വഴിയൊരുക്കിയ സാഹചര്യം
പരിശോധിക്കുമോ?
അവശ്യവസ്തുക്കളുടെ
വിലനിയന്ത്രണവും ഗുണനിലവാരവും
354.
ശ്രീ.എസ്.ശർമ്മ
,,
ബി.ഡി. ദേവസ്സി
,,
സി. കെ. ശശീന്ദ്രന്
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സപ്ലൈസ് കോര്പ്പറേഷന്
വിതരണം ചെയ്യുന്ന
പതിമൂന്നിനം
അവശ്യവസ്തുക്കളുടെ വില
വര്‍ദ്ധിപ്പിക്കില്ലെന്ന
തീരുമാനവും മൂന്നിനം
അവശ്യ വസ്തുക്കളുടെ വില
മൂന്നിലൊന്നു കുറച്ച
നടപടിയും
പൊതുവിപണിയില്‍ അവശ്യ
വസ്തുക്കളുടെ വില
നിയന്ത്രിച്ചു
നിര്‍ത്തുന്നതിന്
എത്രമാത്രം
ഫലപ്രദമായിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
സപ്ലൈകോ
വിപണനശാലകളിലൂടെ
വില്‍ക്കുന്ന
ഉല്പന്നങ്ങളുടെ
ഗുണനിലവാരം
ഉറപ്പാക്കുന്നതിനും
ക്രമക്കേട് ഒഴിവാക്കി
ഇവയുടെ പര്‍ച്ചേസ്
സുതാര്യമാക്കുന്നതിനും
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ അറിയിക്കാമോ;
(സി)
സാമ്പത്തിക
സുസ്ഥിരത
കൈവരിക്കുന്നതിനായി
സപ്ലൈകോയുടെ വ്യാപാര
മേഖല വിപുലീകരിക്കാന്‍
പദ്ധതിയുണ്ടോ; വിശദാംശം
അറിയിക്കാമോ?
തൃശൂര്‍
ജില്ലയിലെ നെല്ലു സംഭരണം
355.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശൂര്‍ ജില്ലയില്‍
നെല്ലു സംഭരണം
ഫലപ്രദമായി
നടപ്പാക്കുന്നതിനായി
ബന്ധപ്പെട്ടവരുടെ യോഗം
നാളിതുവരെ
ചേര്‍ന്നിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അടിയന്തരമായി
പ്രസ്തുത യോഗം വിളിച്ചു
ചേര്‍ത്ത് നിലവിലെ
പ്രശ്നങ്ങള്‍ക്ക്
പരിഹാരം കാണുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ദേവികുളം
നിയോജക മണ്ഡലത്തില്‍ സിവില്‍
സപ്ലൈസിന്റെ പെട്രോള്‍ പമ്പ്
356.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
നിയോജക മണ്ഡലത്തില്‍
സിവില്‍ സപ്ലൈസിന്റെ 24
മണിക്കൂറും
പ്രവര്‍ത്തിക്കുന്ന
പെട്രോള്‍ പമ്പ്
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
അറിയിക്കുമോ:
(ബി)
ഉണ്ടെങ്കില്‍
ഇതിനായി എന്തെങ്കിലും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(സി)
ഇല്ലെങ്കില്‍
ആവശ്യമായ അടിയന്തരനടപടി
സ്വീകരിക്കുമോ?
ചാലക്കുടിയില്‍
സിവില്‍ സപ്ലൈസ് വകുപ്പിന്റെ
ഹൈപ്പര്‍ മാര്‍ക്കറ്റ്
357.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടിയില്‍
സിവില്‍ സപ്ലൈസ്
വകുപ്പിന്റെ ഹൈപ്പര്‍
മാര്‍ക്കറ്റ്
അനുവദിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
ഹൈപ്പര്‍
മാര്‍ക്കറ്റ്
അനുവദിക്കുന്നതിന്
അടിയന്തരമായി നടപടി
സ്വീകരിക്കുമോ?
ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലെ
ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ്
പദ്ധതികള്‍
358.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍
ഭക്ഷ്യ-സിവില്‍ സപ്ലൈസ്
വകുപ്പ് മുഖാന്തിരം
നടപ്പിലാക്കിയിട്ടുള്ള
വിവിധ പദ്ധതികളുടെ
വിശദവിവരം
ലഭ്യമാക്കാമോ;
(ബി)
ഇതില്‍
ഓരോ പ്രവൃത്തിയുടെയും
നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ?
അളവുതൂക്ക മെഷീന് ഇ-പോസ്
മെഷീനുമായി ബന്ധിപ്പിക്കൽ
359.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍കടകളിലൂടെ
വിതരണം ചെയ്യുന്ന
ഭക്ഷ്യധാന്യങ്ങളുടെ
അളവും തൂക്കവും
കൃത്യമാക്കുന്നതിന്
അളവുതൂക്ക മെഷീന്
ഇ-പോസ് മെഷീനുമായി
ബന്ധിപ്പിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ
;വ്യക്തമാക്കുമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
അറിയിക്കുമോ?