പ്രളയത്തില്‍
നശിച്ച സപ്ലൈകോയുടെ നെല്ലും
അരിയും
2196.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തില്‍
നശിച്ച സപ്ലൈകോയുടെ
നെല്ലും അരിയും
നീക്കാന്‍ കരാര്‍
നല്‍കിയിട്ടുണ്ടോ എന്നും
ടെന്‍ഡര്‍ നടപടികളില്‍
ഏതൊക്കെ കമ്പനികള്‍
പങ്കെടുത്തു എന്നും ഓരോ
കമ്പനിയും ക്വോട്ട്
ചെയ്ത തുക എത്രയെന്നും
വെളിപ്പെടുത്തുമോ;
(ബി)
പ്രളയത്തില്‍
നശിച്ച അരിയുടെയും
നെല്ലിന്റെയും
ഗുണനിലവാരം സംബന്ധിച്ച്
ഹൈക്കോടതി എന്തെങ്കിലും
പരാമര്‍ശം നടത്തിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്നും ഉണ്ടെങ്കില്‍
എന്താണെന്നും
വ്യക്തമാക്കുമോ;
(സി)
കേടായ
അരിയും നെല്ലും നീക്കം
ചെയ്യാന്‍ കരാര്‍
എടുത്ത കമ്പനി
ടെന്‍ഡര്‍ വ്യവസ്ഥകള്‍
ലംഘിച്ചതായി
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
കേടായ
അരിയും നെല്ലും
കടത്തിയത് സംബന്ധിച്ച്
ഉദ്യോഗസ്ഥ തലത്തില്‍
വീഴ്ചകളുണ്ടായതായി
കണ്ടെത്തിയിട്ടുണ്ടോ
എന്ന് അറിയിക്കാമോ?
റേഷന്‍
വിതരണം കാര്യക്ഷമമാക്കാന്‍
നടപടി
2197.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
വിതരണം
കാര്യക്ഷമമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
സംവിധാനത്തിന്
എന്തെങ്കിലും അപാകതകള്‍
ഉള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
എങ്കില്‍ അപാകതകള്‍
പരിഹരിക്കുന്നതിനായി
സ്വീകരിച്ച നടപടികളുടെ
വിശദാംശം ലഭ്യമാക്കുമാേ
?
ഭക്ഷ്യ
ധാന്യങ്ങള്‍ക്കുള്ള സബ്സിഡി
2198.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ഭക്ഷ്യ
ധാന്യങ്ങള്‍ക്കും
മറ്റുമുളള സബ്സിഡി
അര്‍ഹതപ്പെട്ടവര്‍ക്ക്
തന്നെ
ലഭ്യമാകുന്നുവെന്ന്
ഉറപ്പ് വരുത്താന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
സിവില്‍
സപ്ലെെസ് കാേര്പ്പറേഷന്റെ
നഷ്ടം
2199.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സപ്ലെെസ്
കാേര്പ്പറേഷന്റെ നഷ്ടം
ഇപ്പാേള്‍ എത്രയാണ് ;
നഷ്ടം കുറച്ചു
കാെണ്ടുവരാന്‍
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമാേ ;
(ബി)
സിവില്‍
സപ്ലെെസ് വകുപ്പില്‍
നിന്നും എത്ര പേരെ
ഡെപ്യൂട്ടേഷനില്‍
സപ്ലെെകാേയില്
നിയമിച്ചിട്ടുണ്ട്;
(സി)
പ്രസ്തുത
ജീവനക്കാരുടെ ശമ്പളം,
പെന്ഷന് വിഹിതം,
ശമ്പള കുടിശ്ശിക എന്നീ
ഇനങ്ങളില്‍ എത്ര
തുകയാണ് ബാദ്ധ്യത
വരുന്നതെന്ന്
വിശദമാക്കാമാേ ?
പൊതുവിതരണ
രംഗം കാര്യക്ഷമമാക്കുന്നതിന്
നടപടി
2200.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിതരണ
രംഗം
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ബി)
ഇക്കാര്യത്തില്‍
സര്‍ക്കാര്‍
നിര്‍ദ്ദേശങ്ങള്‍
കാര്യക്ഷമമായി
നടപ്പിലാക്കുന്നുണ്ടെന്ന്
ഉറപ്പ് വരുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വ്യക്തമാക്കുമോ?
റാന്നിയിലെ
കണ്‍സ്യൂമർഫെഡ് സൂപ്പര്‍
മാർക്കറ്റ്
2201.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയം
മൂലം കണ്‍സ്യൂമർ
ഫെഡിന്റെ എത്ര സൂപ്പര്‍
മാർക്കറ്റുകള്‍ക്കും
മെഡിക്കല്‍
സ്റ്റോറുകള്‍ക്കും
നാശനഷ്ടം നേരിട്ടു; അവ
ഏതൊക്കെ; എത്ര രൂപയുടെ
നഷ്ടമാണ് ഇതുമൂലം
ഉണ്ടായിട്ടുള്ളത്;
(ബി)
പ്രളയാനന്തരം
ഇവയില്‍ എത്രയെണ്ണം
പുനരാരംഭിക്കാന്‍
സാധിച്ചു; അവ
ഏതൊക്കെയെന്ന്
വ്യക്തമാക്കുമോ;
(സി)
സാധാരണ
ജനങ്ങള്‍ക്ക് കുറഞ്ഞ
ചെലവില്‍ പലചരക്ക്
സാധനങ്ങളും മരുന്നും
ലഭിക്കുമായിരുന്ന
റാന്നിയിലെ കണ്‍സ്യൂമർ
ഫെഡിന്റെ സൂപ്പര്‍
മാർക്കറ്റ്
പ്രളയാനന്തരം തുറന്ന്
പ്രവര്‍ത്തിക്കാതിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇതിന്റെ
പ്രവര്‍ത്തനം ഉടന്‍
ആരംഭിക്കാന്‍
എന്തെങ്കിലും
തടസ്സമുണ്ടോ;
ഇല്ലെങ്കില്‍ ആയത്
അടിയന്തിരമായി തുറന്ന്
പ്രവര്‍ത്തിക്കാന്‍
നടപടി സ്വീകരിക്കുമോ?
പ്രളയത്തില്‍
കേടായ അരി നീക്കം
ചെയ്യുന്നതിനുള്ള ടെന്‍ഡര്‍
2202.
ശ്രീ.സണ്ണി
ജോസഫ്
,,
വി.ഡി.സതീശന്
,,
പി.ടി. തോമസ്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തില്‍
കേടായ അരിയും നെല്ലും
സംസ്ക്കരിച്ച്
കേരളത്തില്‍ വില്പന
നടത്താതിരിക്കുവാന്‍
ഇതിനകം സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;
(ബി)
പ്രളയത്തില്‍
കേടായ അരി നീക്കം
ചെയ്യുവാന്‍ നല്കിയ
ടെന്‍ഡറില്‍
ക്രമക്കേടുകള്‍
ഉണ്ടായിരുന്നുവെന്ന
പരാതി ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ആരില്‍
നിന്ന്; പ്രസ്തുത
പരാതിയുടെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(സി)
ടെന്‍ഡര്‍
രേഖകള്‍ തുറന്നശേഷം
ടെന്‍ഡര്‍ നിരക്ക്
ഉയര്‍ത്തുവാനായി
ഏതെങ്കിലും
കമ്പനികളുമായി ചര്‍ച്ച
നടത്തിയിരുന്നോ;
എങ്കില്‍ ഏതൊക്കെ
കമ്പനികളാണ് അതിന്റെ
അടിസ്ഥാനത്തില്‍
നിരക്ക് ഉയര്‍ത്തുവാന്‍
സമ്മതിച്ചത്; അവര്‍
ക്വോട്ട് ചെയ്ത തുക
എത്രയായിരുന്നു;വെളിപ്പെടുത്തുമോ;
(ഡി)
ടെന്‍ഡര്‍
നടപടി പൂര്‍ത്തിയായതിനു
ശേഷം സൈറസ് എന്ന
കമ്പനിക്ക് ക്വോട്ട്
ചെയ്ത നിരക്ക്
ഉയര്‍ത്തുവാന്‍ അനുമതി
നല്‍കിയിരുന്നോ;
എങ്കില്‍ അതിനുള്ള
പ്രത്യേക
സാഹചര്യമെന്തായിരുന്നു;
വ്യക്തമാക്കാമോ?
വിലക്കുറവില്‍
ഭക്ഷണം ലഭ്യമാക്കുന്ന
ഹോട്ടലുകൾ
2203.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷണം
വിലക്കുറവില്‍
ലഭ്യമാക്കുന്നതിനായി
സര്‍ക്കാര്‍ മുന്‍കൈ
എടുത്ത്
സ്ഥാപിക്കാനുദ്ദേശിച്ചിരുന്ന
ഹോട്ടലുകള്‍
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എവിടെയൊക്കെയെന്ന്
വ്യക്തമാക്കാമോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണ് ഇത്
ആരംഭിക്കാതിരുന്നതെന്ന്
അറിയിക്കുമോ;
(ബി)
കൂടുതലാളുകള്‍ക്ക്
പ്രയോജനം കിട്ടത്തക്ക
വിധത്തില്‍
താലൂക്കാസ്ഥാനങ്ങളില്
ഈ ഹോട്ടലുകള്‍
അടിയന്തരമായി
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കുപ്പിവെള്ളത്തിന്റെ
വില
2204.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുപ്പിവെള്ളത്തിന്റെ
വില കുറയ്ക്കുന്നതില്‍
സര്‍ക്കാര്‍ തികഞ്ഞ
പരാജയമാണെന്ന ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
വില കുറച്ചതിനുശേഷവും
അതിന്റെ പ്രയോജനം
നാളിതുവരെ
പൊതുജനങ്ങള്‍ക്ക്
ലഭ്യമാക്കാന്‍
കഴിയാത്തതിന്റെ കാരണം
വിശദമാക്കാമോ;
(സി)
കുപ്പി
വെള്ളത്തിന്റെ വില
കുറയ്ക്കുന്നതിനായി
നിയോഗിച്ച സമിതിയിലെ
അംഗങ്ങള്‍ ആരെല്ലാമാണ്;
പ്രസ്തുത സമിതി
കുപ്പിവെള്ള കമ്പനി
ഉടമകളുമായി ചര്‍ച്ച
നടത്തിയിട്ടുണ്ടോ;
അതിന്റെ
അടിസ്ഥാനത്തില്‍
റിപ്പോര്‍ട്ട്
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
(ഡി)
ജലലഭ്യത
തീരെ കുറവായ
തമിഴ്നാടിനെ
മാതൃകയാക്കി വില
കുറച്ച് കുപ്പിവെള്ളം
വിപണനം നടത്താന്‍ നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ
പരിശോധന
2205.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
ഹോട്ടലുകളിലും
റസ്റ്റോറന്റുകളിലും
ഭക്ഷ്യ സുരക്ഷാ വിഭാഗം
നടത്തുന്ന പരിശോധന
സ്ഥിരം
സംവിധാനമാക്കാന്‍
ആലോചിക്കുന്നുണ്ടോ;
(ബി)
2018
ല്‍ പാര്‍ലമെന്റ്
പാസ്സാക്കിയ ഉപഭോക്തൃ
സംരക്ഷണ നിയമത്തിന്റെ
അടിസ്ഥാനത്തില്‍, മേല്‍
വിഷയം സംബന്ധിച്ച്
സംസ്ഥാനത്ത് എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
വിശദമാക്കുമോ;
(സി)
ഇപ്രകാരം
എത്ര ഹോട്ടലുകള്‍ക്ക്
/റസ്റ്റോറന്റുകള്‍ക്ക്
എതിരെ നിയമ നടപടി
സ്വീകരിച്ചിട്ടുണ്ട്;
ജില്ലതിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ; ഈ
ഇനത്തില്‍ ഈടാക്കിയ പിഴ
എത്രയെന്നറിയിക്കുമോ?
നാഷണല്‍
ഫുഡ് സെക്യൂരിറ്റി ആക്റ്റ്
2206.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
കെ.എന്‍.എ ഖാദര്‍
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013-
ലെ നാഷണല്‍ ഫുഡ്
സെക്യൂരിറ്റി ആക്റ്റ്
ഫലപ്രദമായി
നടപ്പിലാക്കുന്നതിന്റെ
ഭാഗമായി സോഷ്യല്‍
ഓഡിറ്റ് അഡ്വൈസറി
കമ്മിറ്റിയും സോഷ്യല്‍
ഓഡിറ്റ് സൊസൈറ്റിയും
രൂപീകരിക്കുന്നതിന്
പദ്ധതിയുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
കമ്മിറ്റിയുടെയും
സൊസൈറ്റിയുടെയും രൂപരേഖ
സംബന്ധിച്ച
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
ആയതിലേക്ക്
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
അന്ത്യോദയ
അന്നയോജന പദ്ധതി
2207.
ശ്രീ.ബി.ഡി.
ദേവസ്സി
,,
സി. കെ. ശശീന്ദ്രന്
,,
വി. അബ്ദുറഹിമാന്
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭക്ഷ്യഭദ്രതാ നിയമം
ഫലപ്രദമായി
നടപ്പിലാക്കുന്നതിന്റെ
ഭാഗമായി അന്ത്യോദയ
അന്നയോജന പദ്ധതി
നടപ്പിലാക്കി
വരുന്നുണ്ടോ; വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഗുണഭോക്താക്കള്‍
ആരൊക്കെയാണെന്നും
പദ്ധതി പ്രകാരം
കേന്ദ്രസര്‍ക്കാര്‍
നടപ്പു സാമ്പത്തിക
വര്‍ഷം എത്ര ടണ്‍
അരിയാണ്
അനുവദിച്ചിരിക്കുന്നതെന്നും
വിശദമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി
വിപുലപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ഡി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കിയതിന്റെ
ഭാഗമായി മുന്‍
സര്‍ക്കാരിന്റെ കാലത്ത്
റേഷന്‍
വ്യാപാരികള്‍ക്ക്
കമ്മീഷന് കുടിശ്ശിക
ആയി എത്ര തുകയാണ്
കൊടുത്തുതീര്‍ക്കുവാന്‍
ഉണ്ടായിരുന്നതെന്നും
ഇത് കൊടുത്ത്
തീര്‍ക്കുവാന്‍ നിലവിലെ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചതെന്നും
വിശദമാക്കാമോ?
വാതില്‍പ്പടി
റേഷന്‍ വിതരണ സമ്പ്രദായം
2208.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യഭദ്രതാ
പദ്ധതിയുടെ ഭാഗമായി
സംസ്ഥാനത്ത്
നടപ്പിലാക്കിയ
വാതില്‍പ്പടി റേഷന്‍
വിതരണ സമ്പ്രദായത്തില്‍
റേഷന്‍ വിതരണത്തിനുള്ള
ധാന്യവിഹിതം
വ്യാപാരികള്‍ക്ക്
എപ്രകാരം
എത്തിക്കുമെന്നാണ്
പ്രഖ്യാപിച്ചിട്ടുള്ളത്;
ഇത് ഇപ്പോള്‍ ഏത്
വിധത്തിലാണ്
എത്തിക്കുന്നത്;
വിശദമാക്കാമോ;
(ബി)
വ്യാപാരികളെ
ഗോഡൗണിലേക്കു വിളിച്ചു
വരുത്തി ധാന്യങ്ങള്‍
നല്കുന്നതായ
സംഭവങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ആവശ്യത്തിന്
അളവുതൂക്ക
യന്ത്രങ്ങളില്ലാത്തതാണ്
വാതില്‍പ്പടി റേഷന്‍
വിതരണം
തടസ്സപ്പെടുന്നതിന്
കാരണം എന്ന്
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ?
അതിവേഗം
റേഷന്‍ കാര്‍ഡ്
ലഭ്യമാക്കുന്നതിനുള്ള നടപടി
2209.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
ഭവന പദ്ധതിയില്‍
ഉള്‍പ്പെട്ട നിരവധി
പേര് റേഷന്‍ കാര്‍ഡ്
ഇല്ലാത്തതു മൂലം പദ്ധതി
ഗുണഭോക്താക്കളാകാന്‍
കഴിയാതെ
ബുദ്ധിമുട്ടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
റേഷന്‍ കാര്‍ഡിനുള്ള
അപേക്ഷകള്‍ പരിശോധിച്ച്
അതിവേഗം കാര്‍ഡ്
ലഭ്യമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
നിലമ്പൂര്‍
മണ്ഡലത്തില്‍ പുതുതായി
അനുവദിച്ച റേഷന്‍കാര്‍ഡ്
2210.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
നിലമ്പൂര്‍
നിയോജക മണ്ഡലത്തില്‍
ഇതുവരെ റേഷന്‍കാര്‍ഡ്
ഇല്ലാതിരുന്ന എത്ര
പേര്‍ക്ക് നിലവിലെ
സര്‍ക്കാര്‍
റേഷന്‍കാര്‍ഡ്
അനുവദിച്ചെന്ന്
പഞ്ചായത്ത്/മുനിസിപ്പാലിറ്റി
തിരിച്ച്
വ്യക്തമാക്കാമോ?
കല്‍പ്പറ്റ
മണ്ഡലത്തിലെ
ബി.പി.എല്‍.റേഷന്‍കാര്‍ഡുകള്‍ക്കുള്ള
അപേക്ഷകള്‍
2211.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലെ
സര്‍ക്കാര്‍
വന്നതിനുശേഷം
കല്‍പ്പറ്റ
മണ്ഡലത്തില്‍
എ.പി.എല്‍.
റേഷന്‍കാര്‍ഡുകള്‍
ബി.പി.എല്‍. ആക്കി
മാറ്റാന്‍ ഇതുവരെ എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്;
വര്‍ഷം തിരിച്ച്
കണക്കുകള്‍ നല്‍കാമോ;
(ബി)
ഇത്തരത്തില്‍
ലഭിച്ച എത്ര
അപേക്ഷകളില്‍
തീരുമാനമെടുത്തിട്ടുണ്ട്;
ഇനി എത്ര എണ്ണത്തില്‍
തീരുമാനമെടുക്കാനുണ്ട്;
(സി)
എത്ര
അപേക്ഷകള്‍
നിരസിച്ചിട്ടുണ്ടെന്നറിയിക്കാമോ?
റേഷന്‍
കടകളും ഭിന്നശേഷിക്കാരുടെ
പ്രാതിനിധ്യവും
2212.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കടകള്‍
അനുവദിക്കുമ്പോള്‍
പട്ടികജാതി
/പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്ക് പുറമെ
ഭിന്നശേഷിക്കാര്‍ക്കും
പ്രാതിനിധ്യം
ഉറപ്പാക്കണമെന്ന്
സുപ്രീം കോടതി വിധി
പ്രസ്താവിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
അതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിവരിക്കുമോ;
(സി)
ലൈസന്‍സി
മരിച്ചാല്‍ കടയുടെ
ചുമതല ലൈസന്‍സിയുടെ
ഭാര്യക്കോ മക്കള്‍ക്കോ
നല്കുന്ന റേഷനിംഗ്
ഉത്തരവ്
ഇക്കാര്യത്തിനായി
ഭേദഗതി ചെയ്യുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
തിരുവനന്തപുരം
ജില്ലയിലെ താല്‍ക്കാലിക
റേഷന്‍ ഡിപ്പോകള്‍
2213.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ എത്ര
താല്‍ക്കാലിക റേഷന്‍
ഡിപ്പോകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
അവയുടെ വിശദവിവരവും അവ
ഓരോന്നും എന്ന് മുതല്‍
പ്രവര്‍ത്തനം
ആരംഭിച്ചുവെന്നും
അറിയിക്കുമോ;
(ബി)
താല്‍ക്കാലിക
റേഷന്‍ ഡിപ്പോകള്‍
അനുവദിക്കുന്നതിന്
സ്വീകരിക്കുന്ന നടപടി
ക്രമങ്ങള്‍
വിശദമാക്കാമോ;
(സി)
ഹൈക്കോടതി
ഉത്തരവ് പ്രകാരം
തിരുവനന്തപുരം
ജില്ലയില്‍ പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗത്തിന് എത്ര
റേഷന്‍ ഡിപ്പോകള്‍
അനുവദിച്ച്
നല്കുവാനുണ്ടെന്ന്
വിശദമാക്കുമോ;
(ഡി)
ഒഴിവുള്ള
റേഷന്‍ ഡിപ്പോകള്‍ക്ക്
താല്കാലിക ലൈസന്‍സികളെ
നിയമിച്ചത് എത്ര
കാലത്തേക്കാണ്;
(ഇ)
സ്ഥിരം
ഡിപ്പോ
നിയമനങ്ങള്‍ക്കായി
വിജ്ഞാപനം
പുറപ്പെടുവിക്കാതെ
താല്‍ക്കാലിക
ലൈസന്‍സികളെ
തുടരാനനുവദിക്കുന്നതിന്റെ
കാരണം വിശദമാക്കുമോ;
(എഫ്)
അടിയന്തരമായി
താല്‍ക്കാലിക റേഷന്‍
ഡിപ്പോകളുടെ
ലൈസന്‍സുകള്‍
റദ്ദ്ചെയ്ത് സ്ഥിര
നിയമനത്തിനുള്ള
വിജ്ഞാപനത്തിലൂടെ
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗത്തിന്റെ
ഒഴിവുകള്‍
നികത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
പുതിയ
റേഷന്‍ വിതരണ സമ്പ്രദായം
2214.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
പുതുതായി
ഏര്‍പ്പെടുത്തിയിട്ടുള്ള
റേഷന്‍ വിതരണ
സമ്പ്രദായം കുറ്റമറ്റ
രീതിയില്‍ നടക്കുന്നു
എന്ന്
ഉറപ്പുവരുത്തുവാന്‍
വകുപ്പുതലത്തില്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
പരിശോധനാ
സംവിധാനങ്ങളുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
റേഷന്‍
സാധനങ്ങളുടെ ഓണ്‍ലൈന്‍
വില്‍പ്പന
2215.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
സാധനങ്ങളുടെ വില്‍പ്പന
ഓണ്‍ലൈനാക്കിയത് മൂലം
സബ്സിഡി ബാധ്യത
കുറക്കാന്‍
സാധിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ഓണ്‍ലൈന്‍
സിസ്റ്റത്തിലെ
സാങ്കേതിക തകരാറുകളോ
വേഗതക്കുറവോ നിമിത്തം
ഗ്രാമപ്രദേശങ്ങളില്‍
വളരെയധികം സമയം
സാധാരണക്കാര്‍ ക്യൂ
നില്‍ക്കേണ്ട സാഹചര്യം
നിലവിലുണ്ടോ;
(സി)
ഇത്തരം
പോരായ്മകള്‍ പരിഹരിച്ച്
ഓണ്‍ലൈന്‍ വില്‍പ്പന
കൂടുതല്‍
കാര്യക്ഷമമാക്കുവാന്‍
നടപടി സ്വീകരിക്കുമോ?
റേഷന്‍
സാധനങ്ങളുടെ വാതില്‍പ്പടി
വിതരണം
2216.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
സാധനങ്ങളുടെ
വാതില്‍പ്പടി വിതരണ
സംവിധാനം കാര്യക്ഷമമായ
രീതിയില്‍
നടക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ബി)
ഈ
സംവിധാനത്തിന്റെ
മേന്മകളും പോരായ്മകളും
വിശദമാക്കാമോ;
(സി)
വാതില്‍പ്പടി
വിതരണ സംവിധാനവുമായി
ബന്ധപ്പെട്ട്
ഏതെങ്കിലും
കേസ്സുകള്‍/പരാതികള്‍
നിലവിലുണ്ടോ; എങ്കില്‍
ആയതിന്റെ വിശദാംശങ്ങള്‍
അറിയിക്കാമോ?
റേഷന്‍
ഉല്‍പ്പന്നങ്ങളുടെ വിതരണം
2217.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
നെയ്യാറ്റിന്‍കര
താലൂക്ക് സപ്ലൈ ആഫീസ്
പരിധിയിലെ
ഉപഭോക്താക്കള്‍ക്ക്
റേഷന്‍
ഉല്‍പ്പന്നങ്ങള്‍
കൃത്യസമയത്ത് എത്തിച്ചു
നല്കുന്നതില്
വിതരണത്തിന്റെ കരാര്‍
എടുത്തിരിക്കുന്ന
വ്യക്തി വീഴ്ച
വരുത്തുന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കാമോ?
റേഷന്‍
നിഷേധിക്കപ്പെടുന്ന സാഹചര്യം
ഒഴിവാക്കാന്‍ നടപടി
2218.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രൂക്ഷമായ
റേഷന്‍ ക്ഷാമം
വരുന്നതിന്റെ കാരണം
പരിശോധിച്ചിട്ടുണ്ടോ;
ഇതൊഴിവാക്കുന്നതിനായി
കൈക്കൊണ്ട നടപടികള്‍
വിശദമാക്കാമോ;
(ബി)
ഭക്ഷ്യധാന്യങ്ങള്‍
റേഷന്‍കടകളുടെ
വാതില്‍പ്പടിയില്‍
എത്തിച്ച് തൂക്കി
നല്കുന്നതില്
വ്യാപാരികളും
കരാറുകാരും തമ്മില്‍
തര്‍ക്കങ്ങള്‍
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇപ്രകാരമുള്ള
തര്‍ക്കങ്ങള്‍ റേഷന്‍
മുടങ്ങാന്‍
സാഹചര്യമൊരുക്കുന്നുവെന്നത്
വിലയിരുത്തിയിട്ടുണ്ടോ;
ഇത് പരിഹരിക്കാന്‍
അടിയന്തര നടപടി
കൈക്കൊള്ളുമോ;
(ഡി)
ഓരോ
മാസത്തെയും റേഷന്‍
വിഹിതം ഏതുദിവസത്തിന്
മുമ്പായി കടകളില്‍
എത്തിക്കണമെന്നാണ്
നിര്‍ദ്ദേശിച്ചിരുന്നത്;
ഇപ്പോള്‍ എന്നാണ്
കടകളില്‍ റേഷന്‍
ലഭ്യമാകുന്നത് എന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ഇ)
പല
കടകളിലും സമയത്ത്
റേഷന്‍ ധാന്യങ്ങള്‍
എത്താത്തതിനാല്‍
ഗുണഭോക്താക്കള്‍ക്ക്
റേഷന്‍
നിഷേധിക്കപ്പെടുന്ന
സാഹചര്യം ഒഴിവാക്കാന്‍
ഈ സര്‍ക്കാര്‍ എന്തു
നടപടി
സ്വീകരിച്ചുവെന്ന്
അറിയിക്കുമോ?
ഭക്ഷ്യധാന്യങ്ങള്‍
കേടുകൂടാതെ
സൂക്ഷിക്കുന്നതിനുളള ആധുനിക
സൗകര്യങ്ങള്‍
2219.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സപ്ലെെസിന്റെ
ഗോഡൗണുകളില്‍
ഭക്ഷ്യധാന്യങ്ങള്‍
ഉപയോഗശൂന്യമായി
പോകുന്നുവെന്ന
മാദ്ധ്യമവാര്‍ത്തകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
ഇപ്രകാരം
റേഷന്‍ വിതരണത്തിനുളള
ധാന്യങ്ങള്‍
ഉപയോഗശൂന്യമായി
പോകുന്നതിനുളള
കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
റേഷന്‍
വിതരണത്തിനുളള
ഭക്ഷ്യധാന്യങ്ങള്‍
കേടുകൂടാതെ
സൂക്ഷിക്കുന്നതിനുളള
ആധുനിക സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ?
സിവില്‍
സപ്ലൈസ് ഹൈപ്പര്‍
മാര്‍ക്കറ്റുകള്‍
2220.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
സംസ്ഥാനത്ത് എത്ര പുതിയ
സിവില്‍ സപ്ലൈസ്
ഹൈപ്പര്‍
മാര്‍ക്കറ്റുകള്‍
ആരംഭിച്ചിട്ടുണ്ടെന്നും
അവ എവിടെയെല്ലാം എന്നും
വ്യക്തമാക്കുമോ?
സപ്ലൈകോയിലെ
ഡെപ്യൂട്ടേഷന് നിയമനം
2221.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോയില്‍
സിവില്‍ സപ്ലൈസ്
വകുപ്പില്‍ നിന്നും
ഡെപ്യൂട്ടേഷനില്‍
നിയമിക്കുന്ന
ജീവനക്കാരെ അവരുടെ
ലീന്‍ അനുസരിച്ച് അതത്
ജില്ലകളില്‍
നിയമിക്കുന്നുണ്ടോ;
(ബി)
ഡെപ്യൂട്ടേഷന്
നിയമനത്തില്‍ മാനദണ്ഡം
പാലിക്കാത്തത് അഴിമതി
ആരോപണങ്ങള്‍
ഉണ്ടാക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
സപ്ലൈകോയിലെ
ഡെപ്യൂട്ടേഷന് നിയമനം
2222.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോയിലെ
വിവിധ തസ്തികകളിലായി
1295 ഒഴിവുകളിലേക്ക്
സിവില്‍ സപ്ലൈസ്
വകുപ്പില്‍ നിന്നും
ഡെപ്യൂട്ടേഷന് നിയമനം
നടത്തുന്നത് ഏത്
സര്‍ക്കാര്‍
ഉത്തരവിന്റെ
അടിസ്ഥാനത്തിലാണെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
സപ്ലൈകോയില്‍
ഡെപ്യൂട്ടേഷന് നിയമനം
അവസാനിപ്പിക്കണമെന്ന്
സിവില്‍ സപ്ലൈസ്
ഡയറക്ടര്‍
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
സപ്ലൈകോയുടെ
പ്രവര്‍ത്തനങ്ങള്‍
2223.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോയുടെ
2017-18 വര്‍ഷത്തെ
മൊത്തം വിറ്റുവരവ്
എത്രയാണ്; മാവേലി,
നോണ്‍ മാവേലി ഇനങ്ങളുടെ
വില്‍പ്പനയുടെ കണക്ക്
വിശദമാക്കാമോ;
(ബി)
നിലവില്‍
എന്തെല്ലാം സര്‍ക്കാര്‍
പദ്ധതികളാണ് സപ്ലൈകോ
വഴി നടപ്പാക്കുന്നത്;
ഇതിന് എത്ര രൂപ ചെലവ്
വരുന്നുണ്ട്;
(സി)
സപ്ലൈകോയ്ക്ക്
2017-18 സാമ്പത്തിക
വര്‍ഷം എത്ര കോടി
രൂപയുടെ ലാഭം/നഷ്ടം
ഉണ്ടായിട്ടുണ്ട്;
സബ്സിഡി ഇനത്തില്‍
സര്‍ക്കാര്‍ എത്ര രൂപ
നല്‍കിയിട്ടുണ്ട്;
ലാഭമുണ്ടായ മേഖലകള്‍
ഏതെല്ലാമെന്നും
നഷ്ടമുണ്ടായ മേഖലകള്‍
ഏതെല്ലാമെന്നും, അത്
എത്രയെന്നും
വിശദമാക്കാമോ;
(ഡി)
സപ്ലൈകോ
ഏതെല്ലാം പുതിയ
മേഖലകളിലേയ്ക്കാണ്
പ്രവര്‍ത്തനം
വിപുലപ്പെടുത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഇ)
സപ്ലൈകോയുടെ
കീഴില്‍ ന്യായവിലയ്ക്ക്
ഭക്ഷണം നല്‍കുന്നതിന്
ഹോട്ടലുകള്‍
തുടങ്ങുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വെളിപ്പെടുത്തുമോ?
സപ്ലെെകാേയിലെ
ഡെപ്യൂട്ടേഷന് നിയമനം
2224.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലെെകാേയിലെ
ജൂനിയര്‍ അസിസ്റ്റന്റ്,
സീനിയര്‍ അസിസ്റ്റന്റ്
തസ്തികകളുടെ
വിദ്യാഭ്യാസ യാേഗ്യത
വ്യക്തമാക്കാമാേ;
(ബി)
നിശ്ചിത
വിദ്യാഭ്യാസ യാേഗ്യത
ഇല്ലാത്തവര്‍ക്ക്
ഡെപ്യൂട്ടേഷന് വഴി
നിയമനം നല്‍കുന്നത്
സപ്ലെെകാേയുടെ
കാര്യക്ഷമത
ഇല്ലാതാക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ?
പാവറട്ടി
സപ്ലൈകോ
സൂപ്പര്‍മാര്‍ക്കറ്റിന്റെ
നവീകരണം
2225.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ പാവറട്ടി
സപ്ലൈകോ
സൂപ്പര്‍മാര്‍ക്കറ്റിന്റെ
നവീകരണവുമായി
ബന്ധപ്പെട്ട്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സൂപ്പര്‍മാര്‍ക്കറ്റിന്റെ
നവീകരണത്തിന് എത്ര തുക
അനുവദിച്ചുവെന്നും ഏത്
ഏജന്‍സിയാണ്
പ്രവൃത്തികള്‍
ചെയ്യുന്നതെന്നും
വ്യക്തമാക്കുമോ;
(സി)
നവീകരണ പ്രവൃത്തികള്‍
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കുമെന്ന്
അറിയിക്കാമോ?
സപ്ലെെകോ
ചെറുകിട ഉല്പാദകരുടെ
ഉല്പന്നങ്ങള്ക്ക് ഈടാക്കുന്ന
മാര്‍ജിന്‍
2226.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ചെറുകിട ഉല്പാദകര്
ഉല്പാദിപ്പിക്കുന്ന
സാധനങ്ങള്‍ സപ്ലെെകോ
വഴി
വില്‍ക്കുന്നുണ്ടോ;
(ബി)
അവരുടെ
ഉല്പന്നങ്ങള്ക്ക്
ആവശ്യമായ പരിഗണന
ലഭിക്കുന്നില്ലായെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ;
(സി)
ചെറുകിട
ഉല്പാദകരുടെ
ഉല്പന്നങ്ങള്ക്ക് 18
മുതല്‍ 42 ശതമാനം വരെ
മാര്‍ജിന്‍
ഈടാക്കുമ്പോള്‍
മള്‍ട്ടി നാഷണല്‍
കമ്പനികളുടെ
ഉല്പന്നങ്ങള്ക്ക്
നാമമാത്രമായ മാര്‍ജിന്‍
മാത്രം
ഏര്‍പ്പെടുത്തിയതിലൂടെ
രണ്ട് തരം നീതി
നടപ്പിലാക്കുന്നുവെന്നതിനാല്
ചെറുകിട ഉല്പാദകരുടെ
ഉല്പന്നങ്ങള്ക്ക്
മാര്‍ജിന്‍
കുറയ്ക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
പാലക്കാട്
ജില്ലയിലെ നെല്ല് സംഭരണം
2227.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ സിവില്‍
സപ്ലൈസിന്റെ നെല്ല്
സംഭരണത്തിന്
മില്ലുടമകളുമായി
ഉണ്ടാക്കിയിട്ടുള്ള
കരാറിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
കരാര്‍ പ്രകാരം
കൊയ്ത്ത് കഴിഞ്ഞ നെല്ല്
വാഹനത്തില്‍
കയറ്റുന്നതിനുള്ള കൂലി
മില്ലുടമകള്‍
വഹിക്കണമെന്ന് വ്യവസ്ഥ
ചെയ്തിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
പാലക്കാട്
ജില്ലയില്‍ നെല്ല്
വാഹനത്തില്‍
കയറ്റുന്നതിനുള്ള കൂലി
കര്‍ഷകര്‍ തന്നെ
വഹിക്കേണ്ടി വരുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ?
കരുനാഗപ്പള്ളി
ഹെെപ്പര്‍ മാവേലിസ്റ്റോറില്‍
ഗൃഹോപകരണ വിപണന കേന്ദ്രം
2228.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
ഹൈപ്പര്‍ മാവേലി
സ്റ്റോറില്‍
ഗൃഹോപകരണങ്ങള്‍ വിപണനം
ചെയ്യുന്നതിനുള്ള
പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
ഏതെല്ലാം
വിഭാഗത്തിലുള്ള
ഉല്പന്നങ്ങളാണ് ഇവിടെ
വിപണനം ചെയ്യുന്നതെന്ന്
വിശദമാക്കുമോ;
(ബി)
ഇവയുടെ
വില്പനാനന്തര
സേവനങ്ങള്‍ക്കുള്ള
സംവിധാനം
ഏര്‍പ്പെടുത്തുമോ;
വിശദീകരിക്കുമോ;
(സി)
സാധാരണക്കാര്‍ക്ക്
ആവശ്യമായ
ഗൃഹോപകരണങ്ങളുടെ
വിപുലമായ ശേഖരം
ഒരുക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്ത്
ഏതെല്ലാം സ്ഥലങ്ങളില്‍
മാവേലി ഗൃഹോപകരണ വിപണന
കേന്ദ്രങ്ങള്‍
ആരംഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
കൗൺസിൽ
ഫോർ ഫുഡ് റിസർച്ച് ആന്റ്
ഡെവലപ്മെന്റ് നിയമനം
2229.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോന്നിയിലെ
സി എഫ് ആർ ഡി യില്‍
എത്ര ജീവനക്കാരുണ്ട്;
ഇതില്‍ സ്ഥിരം
ജീവനക്കാരും
താല്‍ക്കാലിക
ജീവനക്കാരും എത്ര
വീതമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഡയറക്ടര്‍
നിയമനം സംബന്ധിച്ച്
വകുപ്പ് സ്വീകരിച്ച
നടപടികള്‍
അറിയിക്കുമോ;
(സി)
ഡയറക്ടറുടെ
നിയമന രീതി
വ്യക്തമാക്കുമോ;
നിലവിലെ ഡയറക്ടറെ
നിയമിച്ച രീതി
വ്യക്തമാക്കുമോ;
പ്രസ്തുത നിയമന
ഉത്തരവിന്റെ പക൪പ്പ്
ലഭ്യമാക്കുമോ;
(ഡി)
ജീവനക്കാരില്ലാത്തതിനാല്‍
പ്രസ്തുത
സ്ഥാപനത്തിന്റെ
പ്രവര്‍ത്തനങ്ങള്‍
യഥാവിധി
നടക്കുന്നില്ലെന്ന
ആക്ഷേപം
പരിശോധിക്കുമോ;
(ഇ)
ഡയറക്ടറുടെ
തസ്തികയില്‍
താല്‍ക്കാലിക നിയമനം
നല്‍കിയിട്ടുണ്ടെന്ന
വസ്തുത
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
കനകദുര്‍ഗ്ഗയുടെ
അവധി അപേക്ഷ വിവരങ്ങള്‍
2230.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശബരിമലയില്‍
കഴിഞ്ഞ മകരവിളക്ക്
സമയത്ത് സന്നിധാനത്ത്
എത്തിയതായി
പറയപ്പെടുന്ന ശ്രീമതി
കനകദുര്‍ഗ്ഗ സിവില്‍
സപ്ലൈസ്
കോര്പ്പറേഷന്/വകുപ്പിലെ
ജീവനക്കാരിയാണോ;
(ബി)
എങ്കില്‍
അവര്‍ ഏതു തരം ലീവ്
,എത്ര ദിവസത്തേക്ക്
എടുത്താണ്
സന്നിധാനത്തേക്ക്
പോയത്;
(സി)
അവര്‍
കര്‍ണ്ണാടക സംസ്ഥാനത്ത്
ഒളിച്ചുതാമസിച്ചിരുന്നതായ
മാധ്യമ വാര്‍ത്ത
ശരിയെങ്കില്‍
സര്‍ക്കാര്‍ ജീവനക്കാരി
എന്ന നിലയ്ക്ക്
സംസ്ഥാനം
വിട്ടുപോകുന്നതിന്
മുന്‍കൂട്ടിയുള്ള
അനുമതി വാങ്ങിയിരുന്നോ;
അനുമതി
ചോദിച്ചുകൊണ്ടുള്ള
അപേക്ഷയുടെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
അപേക്ഷ ശിപാര്‍ശ ചെയ്ത
മേലുദ്യോഗസ്ഥന്റെ പേരും
ഔദ്യോഗിക മേല്‍വിലാസവും
ലഭ്യമാക്കുമോ;
(ഇ)
ശ്രീമതി
കനകദുര്‍ഗ്ഗ തിരികെ
ജോലിയില്‍
പ്രവേശിച്ചിട്ടുണ്ടോ;
എങ്കില്‍ തിരികെ
ജോലിയില്‍
പ്രവേശിപ്പിച്ച
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(എഫ്)
മെഡിക്കല്‍
ലീവിനാണ് അപേക്ഷ
നല്കിയിരുന്നതെങ്കില്
മെഡിക്കല്‍
സര്‍ട്ടിഫിക്കറ്റ്
നല്കിയ ഡോക്ടറുടെ
പേരും മേല്‍വിലാസവും
മെഡിക്കല്‍
സര്‍ട്ടിഫിക്കറ്റിന്റെ
പകര്‍പ്പും
ലഭ്യമാക്കുമോ?
നെല്ല്
സംഭരണം
2231.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്ല്
സംഭരണം നിലവില്‍ ഏത്
വകുപ്പാണ് കൈകാര്യം
ചെയ്യുന്നത് എന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
വിഷയം സഹകരണ വകുപ്പിന്
കൈമാറ്റം ചെയ്യാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന്
വ്യക്തമാക്കുമോ;ഉണ്ടെങ്കില്‍
പ്രസ്തുത നടപടിയുടെ
കാരണം അറിയിക്കാമോ?
നെല്ല്
സംഭരണം
2232.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-19
സാമ്പത്തിക
വര്‍ഷത്തില്‍ ഇതു വരെ
എത്ര മെട്രിക് ടണ്‍
നെല്ലാണ്
സംഭരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ
സാമ്പത്തിക വർഷവുമായി
താരതമ്യപ്പെടുത്തിയാല്‍
എത്ര ശതമാനം
വര്‍ദ്ധനവാണ് നെല്ല്
സംഭരണത്തില്‍
ഉണ്ടായിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(സി)
നെല്ല്
സംഭരിക്കുമ്പോൾ
ക്വിന്റലിന് എത്ര
രൂപയാണ് കര്ഷകന്
നല്‍കുന്നതെന്ന്
അറിയിക്കാമോ?
റേഷന്‍
വിതരണവും കരാറുകാരും
2233.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍വര്‍
തകരാറും വാതില്‍പ്പടി
വിതരണം സംബന്ധിച്ച
തര്‍ക്കങ്ങളും മൂലം
സംസ്ഥാനത്ത് റേഷന്‍
വിതരണം നിരന്തരം
താറുമാറാകുന്ന സാഹചര്യം
പരിശോധിക്കുകയുണ്ടായോ;
(ബി)
ഗോഡൗണില്‍
നിന്ന് റേഷന്‍
കടകളിലേക്ക് സാധനങ്ങള്‍
എത്തിക്കുമ്പോള്‍ അവ
തൂക്കി നല്‍കണമെന്ന്
ചട്ടമുണ്ടോ; ഇതിനായി
ഒരു നിശ്ചിത തുക
കരാറുകാര്‍ക്ക്
സര്‍ക്കാര്‍
നല്കുന്നുണ്ടോ;
(സി)
എങ്കില്‍
ഈ തുക കൈപ്പറ്റിയിട്ടും
റേഷന്‍ കടക്കാരെ തൂക്കം
ബോദ്ധ്യപ്പെടുത്താന്‍
കരാറുകാര്‍
തയ്യാറാകാത്ത സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
കരാറുകാരും
ഉദ്യോഗസ്ഥരും ചേര്‍ന്ന്
ഗോഡൗണുകളില്‍ നിന്ന്
അരി മോഷ്ടിക്കുന്നതായി
വിജിലന്‍സ്
കണ്ടെത്തുകയുണ്ടായോ;
(ഇ)
പ്രതിമാസം
50 കോടിയോളം രൂപയുടെ
ഭക്ഷ്യധാന്യം
ഗോഡൗണുകളില്‍ നിന്ന്
കരിഞ്ചന്തയിലെത്തുന്നതായ
റിപ്പോര്‍ട്ടുകള്‍
സംബന്ധിച്ച് അന്വേഷണം
നടത്തുകയുണ്ടായോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ?
ഉപഭോക്തൃ
തര്‍ക്ക പരിഹാര കമ്മീഷനിലെ
ഒഴിവുകള്‍
2234.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ഉപഭോക്തൃ തര്‍ക്ക
പരിഹാര കമ്മീഷനിലും
ജില്ലാ ഉപഭോക്തൃ
തര്‍ക്ക പരിഹാര
ഫോറങ്ങളിലും
മെമ്പര്‍മാരുടെ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്;
എന്നു മുതലാണ് പ്രസ്തുത
ഒഴിവുകള്‍ നിലവില്‍
വന്നത്; ജില്ല
തിരിച്ചുള്ള വിവരം
വെളിപ്പെടുത്തുമോ;
(ബി)
ഓരോ
ജില്ലയിലേയ്ക്കുമുള്ള
ഒഴിവുകളില്‍ എത്ര
അപേക്ഷകള്‍ വീതം
ലഭിച്ചിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
പ്രസ്തുത
അപേക്ഷകളിന്മേല് എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ?
ഉപഭോക്തൃ
തര്‍ക്ക പരിഹാര കമ്മീഷന്
അംഗങ്ങളുടെ വിരമിക്കല്‍
2235.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ഉപഭോക്തൃ തര്‍ക്ക
പരിഹാര കമ്മീഷനിലെയും
ജില്ലാ ഫോറങ്ങളിലെയും
സര്‍ക്കാര്‍
ഉദ്യോഗസ്ഥരല്ലാത്ത
അംഗങ്ങള്‍ക്ക്
അനുവദിച്ച് ഉത്തരവായ
വിരമിക്കല്‍ ആനുകൂല്യം
നിലവില്‍ എത്ര പേര്
കെെപ്പറ്റുന്നുണ്ട്;
(ബി)
31.12.2018
വരെ വിരമിക്കല്‍
ആനുകൂല്യത്തിന്
എത്രപേര്‍
അപേക്ഷിച്ചിട്ടുണ്ട്;
അവരുടെ പേരും വിരമിച്ച
തസ്തികയും
വിശദമാക്കുമോ;
(സി)
ഇതില്‍
എത്ര പേരുടെ അപേക്ഷകള്‍
പരിഗണനയിലാണ്;
ആനുകൂല്യങ്ങള്‍
നല്കുവാനുള്ള കാലതാമസം
എന്താണെന്ന്
വ്യക്തമാക്കുമോ?
കുപ്പിവെളളം
അമിത വിലയ്ക്ക് വില്‍ക്കുന്നത്
തടയുവാന്‍ നടപടി
T 2236.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുപ്പിവെളളത്തിന്
റെയില്‍വേ 15 രൂപയും
സ്വകാര്യ കച്ചവടക്കാര്‍
സ്വന്തം
ഇഷ്ടമനുസരിച്ചും (20
രൂപയും കൂടുതലും) വില
ഈടാക്കി വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
സംസ്ഥാന
കുപ്പിവെളള
നിര്‍മ്മാതാക്കളുടെ
സംഘടന 12 രൂപക്ക്
കുപ്പിവെളളം
നല്‍കാമെന്ന്
സര്‍ക്കാരിനെ
അറിയിച്ചിട്ടും
കുപ്പിവെളളം
അമിതവിലയ്ക്ക്
വില്‍ക്കുന്നത്
തടയുവാന്‍ വകുപ്പ്
എന്തെങ്കിലും നടപടി
സ്വീകരിക്കുകയുണ്ടായോ;
എങ്കില്‍ വിശദമാക്കാമോ;
(സി)
കുപ്പിവെളളത്തിന്റെ
നിര്‍മ്മാണ ചെലവും
പ്രസ്തുത കുപ്പിവെളളം
കടകളിലെത്തിച്ച് 20
രൂപക്ക്
വില്ക്കുമ്പോഴുളള
കൊളളവിലയും സംബന്ധിച്ച
അന്തരം
പരിശോധിച്ചിട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
ഇത്തരം
പ്രവൃത്തികള്‍
തടയുവാനും ജനങ്ങള്‍ക്ക്
കുറഞ്ഞ വിലയില്‍
ഗുണമേന്മയുള്ള
കുപ്പിവെള്ളം ഉറപ്പു
വരുത്തുവാനും എന്തൊക്കെ
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
പ്രളയത്തില്‍
കേടുവന്ന അരി
2237.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
പ്രളയത്തില്‍ കേടുവന്ന
അരി, മറ്റു ഭക്ഷ്യ
ധാന്യങ്ങള്‍ എന്നിവ
ആര്‍ക്കാണ് കൈമാറിയത്
എന്നറിയിക്കാമോ;
(ബി)
എത്ര
ക്വിന്റല്‍
അരി/ഭക്ഷ്യധാന്യമാണ്
പ്രളയം മൂലം
ഉപയോഗശൂന്യമായത്
എന്നറിയിക്കാമോ;
(സി)
കേരളത്തില്‍
നിന്ന് ഉപയോഗശൂന്യമായ
അരി തമിഴ്നാട്ടില്‍
കൊണ്ടുപോയി പുതിയ
പാക്കറ്റുകളില്‍
കേരളത്തിലേക്ക് തന്നെ
കൊണ്ടുവരുന്നതായി വന്ന
പത്രവാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇത്തരം
സംഭവങ്ങള്‍
ആവര്‍ത്തിക്കാതിരിക്കാന്‍
സ്വീകരിച്ച നടപടികള്‍/
മുന്‍കരുതലുകള്‍
അറിയിക്കാമോ?
ലീഗല്‍
മെട്രോളജി വകുപ്പില്‍
ഇന്‍സ്പെക്ടിംഗ് അസിസ്റ്റന്റ്
തസ്തിക
2238.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉപഭോക്തൃകാര്യ
വകുപ്പ് പുറപ്പെടുവിച്ച
682/2018 -നമ്പര്‍
എസ്.ആര്.ഒ. യുടെ റൂള്‍
3 കാറ്റഗറി 3
സംബന്ധിച്ച നോട്ട്( 2)
ന്റെ വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
നോട്ട് (2) പ്രകാരം
29.01.2013 മുതല്‍
25.09.18 വരെയുള്ള
കാലയളവില്‍
ഇന്‍സ്പെക്ടിംഗ്
അസിസ്റ്റന്റ്
തസ്തികയില്‍ ഉണ്ടായ
ഒഴിവുകള്‍ നികത്തേണ്ടത്
ഏത് സ്പെഷ്യല്‍ റൂള്‍
പ്രകാരമാണെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
കാലയളവില്‍ ലീഗല്‍
മെട്രോളജി വകുപ്പില്‍
ഇന്‍സ്പെക്ടിംഗ്
അസിസ്റ്റന്റ്
തസ്തികയില്‍ ഉണ്ടായ
ഒഴിവുകള്‍ എത്രയാണ്;
ഇതില്‍ നേരിട്ടുള്ള
നിയമനത്തിന് എത്ര
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
റിപ്പോര്‍ട്ട്
ചെയ്തിട്ടില്ലെങ്കില്‍
ആയതിന്റെ കാരണം
വിശദമാക്കാമോ;
(ഡി)
29.01.2013
മുതല്‍ 25.09.18
വരെയുള്ള കാലയളവില്‍
ഇന്‍സ്പെക്ടിംഗ്
അസിസ്റ്റന്റ്
തസ്തികയില്‍ ഉണ്ടായ
ഒഴിവുകളില്‍
പ്രൊമോഷന് മുഖേന എത്ര
പേര്‍ക്ക് സ്ഥിര നിയമനം
നല്‍കിയിട്ടുണ്ട്;
വിശദാംശം നല്‍കുമോ;
(ഇ)
പ്രസ്തുത
തസ്തികയിലേയ്ക്
പ്രൊമോഷന് മുഖേന
സ്ഥിര നിയമനം നല്‍കിയത്
ഏത് സ്പെഷ്യല്‍ റൂള്‍
പ്രകാരമാണ്; ഏത്
അനുപാതത്തിലാണ്
നല്‍കിയത്
എന്നറിയിക്കുമോ?
ലീഗല്‍
മെട്രോളജി വകുപ്പില്‍
ഇന്‍സ്പെക്ടിംഗ് അസിസ്റ്റന്റ്
നിയമനം
2239.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എസ്.ആര്.ഒ.
നമ്പര്‍ 682/2018
പ്രകാരം ലീഗല്‍
മെട്രോളജി വകുപ്പില്‍
ഇന്‍സ്പെക്ടിംഗ്
അസിസ്റ്റന്റ്
തസ്തികയിലെ
നിയമനത്തിനുള്ള വ്യവസ്ഥ
വ്യക്തമാക്കുമോ;
(ബി)
ഈ
വ്യവസ്ഥ അനുസരിച്ച്
29/01/2018 വരെയുള്ള
കാലഘട്ടത്തില്‍ ഉണ്ടായ
ഒഴിവുകള്‍ നികത്തേണ്ടത്
എപ്രകാരമെന്നും ഏത്
അനുപാതത്തിലാണെന്നും
അറിയിക്കുമോ;
(സി)
29/01/2013
മുതല്‍ 25/01/2018
വരെയുള്ള
കാലഘട്ടത്തില്‍ ലീഗല്‍
മെട്രോളജി വകുപ്പില്‍
ഇന്‍സ്പെക്ടിംഗ്
അസിസ്റ്റന്റ്
തസ്തികയില്‍ ഉണ്ടായ
ഒഴിവുകള്‍ എത്ര; ഇതില്‍
എത്ര ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ടു
ചെയ്തിട്ടുണ്ട്;
(ഡി)
നിയമപ്രകാരം
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ടു
ചെയ്യേണ്ട ഒഴിവുകള്‍
എത്ര; പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യേണ്ട ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യാത്തതിന്റെ കാരണം
വിശദമാക്കുമോ;
(ഇ)
29/01/2013
മുതല്‍ 25/09/2018 വരെ
ഇന്‍സ്പെക്ടിംഗ്
അസിസ്റ്റന്റ്
തസ്തികയില്‍ ഉണ്ടായ
ഒഴിവുകളില്‍
ബൈട്രാന്‍സ്ഫര്‍ മുഖേന
സ്ഥിരനിയമനം നല്‍കിയത്
എത്ര പേര്‍ക്കെന്ന്
വ്യക്തമാക്കുമോ;
(എഫ്)
ബൈട്രാന്‍സ്ഫര്‍
മുഖേന സ്ഥിര നിയമനം
നല്‍കിയത് ഏത്
സ്പെഷ്യല്‍ റൂള്‍
പ്രകാരമെന്നും ഏത്
അനുപാതത്തിലാണെന്നും
വ്യക്തമാക്കുമോ?