'സമുന്നതി
'യുടെ പ്രവര്‍ത്തനം .
T 1866.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആവശ്യമായ
ഫണ്ടിന്റെ അപര്യാപ്തത
മൂലം 'സമുന്നതി ' യുടെ
പ്രവര്‍ത്തനം
കാര്യക്ഷമമായി
നടപ്പിലാക്കാന്‍
കഴിയാത്ത സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
'സമുന്നതി
'യുടെ പ്രവര്‍ത്തനം
കാര്യക്ഷമമായി
നടപ്പിലാക്കാന്‍
ആവശ്യമായ കേന്ദ്രസഹായം
ലഭ്യമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും;
വ്യക്തമാക്കാമോ;
(സി)
'സമുന്നതി
'യുടെ
പ്രവര്‍ത്തനത്തിനായി
സംസ്ഥാന സര്‍ക്കാര്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും എന്ന്
വിശദമാക്കുമോ?
നാം
മുന്നോട്ട് പദ്ധതി
1867.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാം
മുന്നോട്ട് പദ്ധതിയുടെ
പ്രവര്‍ത്തന പുരോഗതി
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
2018-19
സാമ്പത്തിക വര്‍ഷം
പ്രസ്തുത പദ്ധതിക്കായി
ഗ്രീന്‍ ബുക്കില്‍
ഉള്‍പ്പെടുത്തിയ അഞ്ച്
കോടി രൂപ
ചെലവഴിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
പ്രസ്തുത
തുകയുടെ വിനിയോഗം
സംബന്ധിച്ച ഓഡിറ്റ്
സര്‍ക്കാര്‍ തലത്തില്‍
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതിയുടെ സ്റ്റുഡിയോ
വേദിയുടെ
പരിപാലനത്തിനായി ഈ
സാമ്പത്തിക വര്‍ഷം എത്ര
രൂപ ചെലവഴിച്ചുവെന്ന്
വ്യക്തമാക്കാമോ?
റദ്ദ്
ചെയ്ത ഉത്തരവുകള്‍
1868.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലാവധി
തീരുന്നതിന് മുന്‍പായി
വിവിധ വകുപ്പുകള്‍
ഇറക്കിയ അനധികൃത
ഉത്തരവുകള്‍ ഇൗ
സര്‍ക്കാര്‍
വന്നതിനുശേഷം
റദ്ദാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
എങ്കില്‍
ഏതൊക്കെ വിവാദ
ഉത്തരവുകളാണ് ഇൗ
സര്‍ക്കാര്‍ റദ്ദ്
ചെയ്തിരിക്കുന്നത്;
വകുപ്പ് തിരിച്ച്
വിശദമാക്കാമോ?
വികസന സ്വപ്നങ്ങള്‍
സാക്ഷാല്‍ക്കരിക്കാനായി നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
1869.
ശ്രീ.ജെയിംസ്
മാത്യു
,,
കെ. ദാസന്
,,
കെ.ജെ. മാക്സി
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എെക്യരാഷ്ട്രസഭയും
നീതി ആയാേഗും ചേര്‍ന്ന്
തയ്യാറാക്കിയ സുസ്ഥിര
വികസന സൂചികയില്‍
ഒന്നാം സ്ഥാനമെന്ന
അഭിമാനാര്‍ഹമായ നേട്ടം
കരസ്ഥമാക്കിയ
സംസ്ഥാനത്ത്, ജനങ്ങളുടെ
വികസന സ്വപ്നങ്ങള്‍
സാക്ഷാല്‍ക്കരിക്കാനായി
ആവിഷ്കരിച്ച്
നടപ്പാക്കിവരുന്ന വികസന
മിഷനുകളുടെ പുരാേഗതി
വിലയിരുത്തിയിട്ടുണ്ടാേ;
വിശദാംശം നല്കുമാേ;
(ബി)
കണ്ണൂര്‍
വിമാനത്താവളം, ഗെയില്‍
വാതക പെെപ്പ് ലെെന്‍
മുതലായവ പാേലുള്ള ബൃഹദ്
പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍
നടത്തിയ ഇടപെടലുകള്‍
അറിയിക്കാമാേ;
(സി)
കാേവളം
മുതല്‍ കാസര്ഗാേഡുവരെ
ലക്ഷ്യമിടുന്ന ജലപാത
വികസനം സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമാേ?
ഹിന്ദു-നാടാര്‍
വിഭാഗത്തിനുളള സംവരണം
1870.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
G.O.(P)
No.1/2015/ BCDD
ഉത്തരവനുസരിച്ച് ഹിന്ദു
നാടാര്‍ വിഭാഗത്തിനെ
എസ്.ഇ.ബി.സി.യിലെ 3%
സംവരണത്തിനുള്ള
പിന്നാക്ക ഹിന്ദു
(ബി.എച്ച്.) എന്ന
ഉപവിഭാഗത്തിലാണ്
ഉള്പ്പെടുത്തിയിരിക്കുന്നതെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഉത്തരവാണോ പ്രൊഫഷണല്‍
ഡിഗ്രി
കോഴ്സുകള്‍ക്കുള്ള
അഡ്മിഷന്
പരിഗണിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ഉത്തരവ് പ്രൊഫഷണല്‍
കോഴ്സുകള്‍ക്കുള്ള
അഡ്മിഷന്
ബാധകമാക്കരുതെന്ന്
കാണിച്ച് 6.9.18 ലെ CMO
1804529, 15.12.18 ലെ
CMO 1807595 എന്നീ
പരാതികള്‍
മുഖ്യമന്ത്രിക്ക്
നല്കിയതിന്മേല് എന്ത്
നടപടി സ്വീകരിച്ചു;
പ്രസ്തുത
വിഷയത്തിന്മേല് അനുകൂല
നടപടി കൈക്കൊള്ളുവാന്‍
സര്‍ക്കാര്‍
തയ്യാറാകുമോ എന്ന്
വ്യക്തമാക്കാമോ ;
(ഡി)
2018
ലെ നീറ്റ് മുഖേനയുള്ള
അഡ്മിഷനുകള്‍ക്ക്
ഹിന്ദു-നാടാര്‍
വിഭാഗത്തിന് എത്ര
ശതമാനം സംവരണമാണ്
അനുവദിച്ചതെന്ന്
വ്യക്തമാക്കാമോ;
(ഇ)
പി.എസ്.സി.യില്‍
100 ഉദ്യോഗാര്‍ത്ഥികളെ
നിയമിക്കുമ്പോള്‍
അറുപതാമത്തെ ഊഴം ഹിന്ദു
നാടാര്‍ വിഭാഗത്തിന്
സംവരണം
ചെയ്തിട്ടുള്ളതുപോലെ
നീറ്റ് മുഖേനയുള്ള
അഡ്മിഷനുകള്‍ക്കും
ചെയ്യാന്‍ തടസ്സം
എന്താണെന്ന്
വിശദമാക്കാമോ;
(എഫ്)
തടസ്സം
ഉണ്ടെങ്കില്‍ അത്
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
സിവില്‍
സര്‍വ്വീസിന്റെ കാര്യക്ഷമത
1871.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം സിവില്‍
സര്‍വ്വീസിന്റെ
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
വിശദമാക്കാമോ;
(ബി)
സിവില്‍
സര്‍വ്വീസ് കൂടുതല്‍
കാര്യക്ഷമമാക്കാന്‍ ഇനി
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
വിശദമാക്കുമോ?
മുന്നോക്ക
വിഭാഗങ്ങളിലെ
സാമ്പത്തികമായി പിന്നാക്കം
നില്‍ക്കുന്നവര്‍ക്ക്
സംവരണം
1872.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്നോക്ക
വിഭാഗങ്ങളിലെ
സാമ്പത്തികമായി
പിന്നാക്കം
നില്‍ക്കുന്നവര്‍ക്ക്
സംവരണം അനുവദിക്കുന്നത്
സംബന്ധിച്ച് സംസ്ഥാന
സര്‍ക്കാരിന്റെ നയം
വ്യക്തമാക്കുമോ;
(ബി)
സാമ്പത്തിക
സംവരണം സംബന്ധിച്ച
ഭരണഘടനാ ഭേദഗതിയുടെ
അടിസ്ഥാനത്തില്‍ എട്ട്
ലക്ഷം രൂപ വരെ വാര്‍ഷിക
വരുമാനം ഉള്ളവര്‍ക്ക്
സാമ്പത്തിക സംവരണം
അനുവദിക്കുവാനുള്ള
കേന്ദ്ര സര്‍ക്കാര്‍
തീരുമാനം സംസ്ഥാന
സര്‍ക്കാര്‍
അംഗീകരിക്കുന്നില്ലായെന്ന്
ഏതെങ്കിലും മന്ത്രി
പ്രസ്താവന നടത്തിയതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;എങ്കിൽ
ഈ പ്രസ്താവന ഏത്
സാഹചര്യത്തിലാണെന്നറിയിക്കുമോ;
(സി)
ഭരണഘടനാ
ഭേദഗതിക്ക് അനുസൃതമായി
കെ.എസ്.&എസ്.എസ്.ആര്.-ലും
ആവശ്യമായ ഭേദഗതി
വരുത്തുവാന്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
ഇത്
സംബന്ധിച്ച് കേന്ദ്ര
സര്‍ക്കാരിന്റെ ഉത്തരവ്
സംസ്ഥാനത്ത്
നടപ്പിലാക്കുമ്പോള്‍
എന്തൊക്കെ മാറ്റങ്ങള്‍
വരുത്തുവാനാണ്
സര്‍ക്കാര്‍
ആലോചിക്കുന്നത്;
വിശദാംശം നല്‍കുമോ?
നവകേരളനിധി
T 1873.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
ഡോ.എം.
കെ. മുനീര്‍
ശ്രീ.കെ.എം.ഷാജി
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
വിവിധ മിഷന്
പ്രവര്‍ത്തനങ്ങളെ
ഏകോപിപ്പിച്ച്
നടപ്പിലാക്കുന്നതിന്
നവകേരളനിധി
രൂപവല്‍ക്കരിച്ച്
ഉത്തരവായതിന്പ്രകാരം
എത്ര രൂപ
സ്വരൂപിക്കാന്‍
കഴിഞ്ഞിട്ടുണ്ട്;
(ബി)
പ്രളയാനന്തര
പുനര്‍നിര്‍മ്മാണത്തിനായി
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധി
മുഖേനയുള്ള ധനശേഖരണം
വര്‍ദ്ധിപ്പിക്കുന്നതിനായി
നവകേരള നിധി വഴിയുള്ള
ഫണ്ട് സമാഹരണത്തില്‍
ഏതെങ്കിലും തരത്തിലുള്ള
നിയന്ത്രണങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ;
(സി)
പ്രളയാനന്തര
പുനര്‍നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിയ്ക്കുന്നതിന്
മുമ്പ് തന്നെ
നിലവിലുള്ളതും വിവിധ
സന്നദ്ധസംഘടനകള്‍/
സ്ഥാപനങ്ങള്‍/പൊതുജനങ്ങള്‍
എന്നിവരില്‍ നിന്നും
സംഭാവനകള്‍,
സ്പോണ്‍സര്‍ഷിപ്പ്
എന്നിവ മുഖാന്തിരം
ഫണ്ട്
സ്വരൂപിക്കുന്നതിന്
ഉദ്ദേശിച്ച്കൊണ്ട്
രൂപീകരിച്ചിട്ടുള്ളതുമായ
വിവിധ നിധികള്‍
ഏകോപിപ്പിക്കുന്നതിന്
ഉദ്ദേശിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(ഡി)
ഇല്ലെങ്കില്‍
ഫണ്ടുകളുടെ
ഏകോപനമില്ലായ്മ
പ്രളയാനന്തര
പുനര്‍നിര്‍മ്മാണത്തെ
പ്രതികൂലമായി
ബാധിക്കാതിരിയ്ക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ് എന്ന്
വെളിപ്പെടുത്താമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ പ്രാതിനിധ്യം
T 1874.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
സര്‍വ്വീസിലെ
പട്ടികജാതി
പട്ടികവര്‍ഗ്ഗ
പ്രാതിനിധ്യം
സംബന്ധിച്ച്
സെക്രട്ടേറിയറ്റ്
ഉള്‍പ്പെടെയുള്ള
വകുപ്പുകളില്‍ വാര്‍ഷിക
അവലോകനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
ഏതെല്ലാം
വകുപ്പുകളിലാണ് സംവരണ
സാധ്യത ഇല്ല എന്ന
രീതിയില്‍ ഉത്തരവുകള്‍
പുറപ്പെടുവിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ;
(സി)
സംവരണ
പ്രാതിനിധ്യം
പൂര്‍ണമായും
ഉറപ്പാക്കാൻ ഈ
സര്‍ക്കാരിന്
കഴിഞ്ഞിട്ടില്ല എന്ന
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ?
പ്രളയത്തിന്
ശേഷം ചെലവഴിച്ചിട്ടുള്ള തുക
1875.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയത്തിന്
ശേഷം പ്രളയ ദുരിത
ബാധിതര്ക്കുവേണ്ടിയല്ലാതെ
മറ്റു ഏതെല്ലാം
പദ്ധതികള്‍ക്കും
ആവശ്യങ്ങള്‍ക്കുമാണ്
തുക
ചെലവഴിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇങ്ങനെ
ചെലവഴിച്ച തുക
എത്രയാണെന്ന് പദ്ധതിയും
ജില്ലയും തിരിച്ച്
വ്യക്തമാക്കാമോ;
(സി)
പ്രളയത്തിന്
ശേഷം യാത്രകള്‍ക്കും
മറ്റ്
ആവശ്യങ്ങള്‍ക്കുമായി
ഓരോ മന്ത്രിയും
ചെലവഴിച്ച തുക
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രളയത്തിന്
ശേഷം പത്ത് കോടിയിലധികം
ചെലവ് വരുന്ന
പദ്ധതികള്‍
നടപ്പിലാക്കേണ്ട എന്ന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
തീരുമാനത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
ജീവനക്കാരുടെ
സഹകരണം ഉറപ്പാക്കുന്നതിനുളള
നടപടികള്‍
1876.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയാനന്തരപുനര്നിര്മ്മാണം
പോലുള്ള പദ്ധതികള്‍ക്ക്
ഒപ്പം സമൂഹം
പുരോഗമനപരവും
മതനിരപേക്ഷവുമായി
നിലനില്‍ക്കുന്നുവെന്ന്
ഉറപ്പ് വരുത്തുവാന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
പ്രളയകാലത്ത്
സര്‍ക്കാര്‍
ജീവനക്കാരുടെ ഭാഗത്ത്
നിന്നുണ്ടായ കരുതലും
ആര്‍ജ്ജവവും, ഒരു
വിഭാഗം ജീവനക്കാരെ
മാത്രം
വിശ്വാസത്തിലെടുത്തുകൊണ്ട്
സംഘടിപ്പിച്ച വനിതാ
മതില് മൂലം നഷ്ടമായി
എന്ന ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;വ്യക്തമാക്കാമോ;
(സി)
ജീവനക്കാരുടെ
ഇടയില്‍ പ്രകടമായ
ചേരിതിരിവ്
ഉണ്ടാക്കുന്നതിനും അവരെ
പല
തട്ടുകളിലാക്കുന്നതിനും
വനിത മതില്
ഇടയാക്കിയതായി
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ ഭാവിയില്‍
ഇത്തരം കാര്യങ്ങള്‍
നടപ്പിലാക്കുമ്പോള്‍
എല്ലാ വിഭാഗം
ജീവനക്കാരെയും
വിശ്വാസത്തിലെടുക്കുന്നതിനും
അവരുടെ പൂര്‍ണ്ണ സഹകരണം
ഉറപ്പാക്കുന്നതിനും
ആവശ്യമായ നടപടികള്‍
കൈക്കൊള്ളുമോ
എന്നറിയിക്കാമോ?
പുനര്‍നിര്‍മ്മാണ
പ്രവര്‍ത്തനങ്ങൾക്ക്
പ്രത്യേക സെക്രട്ടേറിയറ്റ്
1877.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയദുരന്ത
പുനര്‍നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിക്കുവാന്‍
പ്രത്യേക
സെക്രട്ടേറിയറ്റ്
രൂപീകരിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
സെക്രട്ടേറിയറ്റിന്റെ
ചുമതലകള്‍
എന്തൊക്കെയാണ്;
(ബി)
ഇതിനായി
പുതിയ തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോ.
വിശദാംശം നല്‍കുമോ;
(സി)
ഈ
ഇനത്തില്‍ പ്രതിവര്‍ഷം
എത്ര രൂപയുടെ അധിക
ചെലവ് സര്‍ക്കാരിന്
ഉണ്ടാകുമെന്ന്
വ്യക്തമാക്കുമോ?
ശബരിമല
ദര്‍ശനം നടത്തിയ യുവതികളുടെ
പട്ടിക
1878.
ശ്രീ.കെ.സി.ജോസഫ്
,,
ഹൈബി ഈഡന്
,,
വി.പി.സജീന്ദ്രന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
ദര്‍ശനം നടത്തിയ
യുവതികളുടെ പട്ടിക
സര്‍ക്കാര്‍
സുപ്രീംകോടതിയില്‍
നല്‍കിയിട്ടുണ്ടോ;
(ബി)
സുപ്രീംകോടതി
ആവശ്യപ്പെട്ട
പ്രകാരമാണോ പ്രസ്തുത
പട്ടിക സമര്‍പ്പിച്ചത്;
അല്ലെങ്കില്‍ അതിനുള്ള
കാരണമെന്താണ്
എന്നറിയിക്കാമോ;
(സി)
സര്‍ക്കാര്‍
നല്കിയ പട്ടികയില്‍
പുരുഷന്മാരും 50
വയസ്സിന് മുകളില്‍
പ്രായമുള്ള സ്ത്രീകളും
ഉള്‍പ്പെട്ടിരുന്നോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ഡി)
പ്രസ്തുത
പട്ടിക
പുന:പരിശോധനയ്ക്ക്
വിധേയമാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആരൊക്കെ
ഉള്‍പ്പെടുന്ന
സമിതിയാണ് പട്ടിക
പുന:പരിശോധിച്ചത്;
(ഇ)
എങ്കില്‍
പുതിയ പട്ടിക പ്രകാരം
എത്ര യുവതികള്‍ ആണ്
ശബരിമലയില്‍ ദര്‍ശനം
നടത്തിയത് എന്ന്
വെളിപ്പെടുത്താമോ;
(എഫ്)
തെറ്റായ
പട്ടിക സുപ്രീം
കോടതിയ്ക്ക്
നല്‍കിയതില്‍
അനാവശ്യമായ തിടുക്കവും
ജാഗ്രതക്കുറവും
ഉണ്ടായതായി
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ് എന്ന്
വ്യക്തമാക്കാമോ?
അഴിമതികേസുകള്
വെളിച്ചത്തു
കൊണ്ടുവരുന്നതിന് നടപടി
1879.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
(2011-2016)
മന്ത്രിമാരും ഉന്നത
ഉദ്യോഗസ്ഥരും
ഉള്‍പ്പെട്ട ധാരാളം
അഴിമതി നടന്നുവെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അത്തരം
അഴിമതികേസുകള്
വെളിച്ചത്തു
കൊണ്ടുവരുന്നതിനും
കുറ്റക്കാര്‍ക്ക് ശിക്ഷ
ലഭിക്കുന്നതിനുമായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
എന്നതിന്റെ വിശദാംശം
ലഭ്യമാക്കാമോ?
ഓഫീസ്
അറ്റന്‍ഡന്റ് ഒഴിവുകള്‍
1880.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍ വിവിധ
വകുപ്പുകളിലായി 2019
ല്‍ ഓഫീസ്
അറ്റന്ഡന്റ്ന്െറ
പ്രതീക്ഷിത ഒഴിവുകള്‍
എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(ബി)
ഇതില്‍
പി.എസ്.സിയ്ക്ക്
റിപ്പോര്‍ട്ട് ചെയ്ത
ഒഴിവുകള്‍ എത്ര; ഇനി
എത്ര ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യാനുണ്ട്;
(സി)
ഒഴിവുകള്‍
സമയബന്ധിതമായി
പി.എസ്.സി യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യാത്ത
മേലധികാരികള്‍ക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
സ്ഥിരപ്പെടുത്തപ്പെട്ട
അംഗപരിമിത ജീവനക്കാരുടെ
ആനുകൂല്യങ്ങള്‍
1881.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അംഗപരിമിതരായ
താല്‍ക്കാലിക
ജീവനക്കാരെ സര്‍ക്കാര്‍
സര്‍വ്വീസില്‍
സ്ഥിരപ്പെടുത്തിക്കൊണ്ട്
നല്കിയ ഉത്തരവ്
പ്രകാരം ജോലി
ചെയ്തുവരുന്ന
ജീവനക്കാര്‍ക്ക്
പ്രൊബേഷനും പ്രമോഷനും
ആശ്രിതനിയമനവും
ലഭ്യമല്ല എന്ന കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
16.05.1998
മുതല്‍ 15.08.1999
വരെയുള്ള കാലയളവിലെ
വികലാംഗ ജീവനക്കാരെ
സ്ഥിരപ്പെടുത്തിക്കൊണ്ട്
2005ല്‍ ഇറങ്ങിയ
ഉത്തരവുപ്രകാരം
സ്ഥിരമാക്കപ്പെട്ടവര്ക്ക്
ലഭിക്കുന്നതിന് സമാനമായ
ആനുകൂല്യങ്ങള്‍
പിന്നീട്
സ്ഥിരമാക്കപ്പെട്ടവര്ക്കും
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
ആശ്രിത
നിയമനം ലഭിച്ചവര്‍
1882.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ വകുപ്പുകളില്‍
ജോലി ചെയ്യുന്ന
ജീവനക്കാരില്‍ എത്ര
പേര് ആശ്രിത
നിയമനത്തിലൂടെ ജോലി
ലഭിച്ചവരാണ് എന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ജീവനക്കാരുടെ വകുപ്പ്
തിരിച്ചുള്ള കണക്ക്
അറിയിക്കാമോ;
(സി)
ഇവര്‍
മൊത്തം ജീവനക്കാരുടെ
എത്ര ശതമാനം വീതം
വരുമെന്ന്
വകുപ്പുതിരിച്ച്
വ്യക്തമാക്കാമോ?
പഞ്ചിംഗ്
സംവിധാനം
1883.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏതെല്ലാം
വകുപ്പുകളിലാണ്
പഞ്ചിംഗ് സംവിധാനം
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
എല്ലാ
വകുപ്പുകളിലും പഞ്ചിംഗ്
സംവിധാനം
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ആയത് എന്ന്
മുതല്‍ പ്രാബല്യത്തില്‍
കൊണ്ടുവരുമെന്ന്
വിശദമാക്കുമോ?
മലപ്പുറം
ജില്ലയിലെ സര്‍ക്കാര്‍
ഓഫീസുകളിലുളള ഒഴിവുകള്‍
1884.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം മലപ്പുറം
ജില്ലയില്‍ വിവിധ
തസ്തികകളില്‍ നടത്തിയ
നിയമനങ്ങളുടെ
വിശദാംശങ്ങള്‍ വകുപ്പ്
തിരിച്ച് നല്‍കുമോ;
(ബി)
ജില്ലാതല
ഓഫീസുകളില്‍ പോലും
മതിയായ ജീവനക്കാര്‍
ഇല്ലാത്തതിനാല്‍
പൊതുജനങ്ങള്‍ നേരിടുന്ന
പ്രയാസങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
അടിയന്തരമായി ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യുവാനും നിയമന
നടപടികള്‍
ത്വരിതപ്പെടുത്തുവാനും
വകുപ്പ് മേധാവികള്‍ക്ക്
കര്‍ശന നിര്‍ദ്ദേശം
നല്‍കുമോ
എന്നറിയിക്കാമോ?
കോഴിക്കോട്
ജില്ലയിലെ സര്‍ക്കാര്‍
വാഹനങ്ങൾ
1885.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ വിവിധ
സര്‍ക്കാര്‍
ആഫീസുകളിലായി
ഉപയോഗത്തിലുള്ള
വാഹനങ്ങളുടെ എണ്ണം
വകുപ്പ് തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
കോഴിക്കോട്
ജില്ലയില്‍ വിവിധ
സര്‍ക്കാര്‍
ആഫീസുകളില്‍ നിലവിലുള്ള
ഡ്രൈവര്‍ തസ്തികകളുടെ
എണ്ണം വകുപ്പ് തിരിച്ച്
വ്യക്തമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍ വന്നതിന്
ശേഷം കോഴിക്കോട്
ജില്ലയില്‍
സൃഷ്ടിക്കപ്പെട്ട
ഡ്രൈവര്‍മാരുടെ
തസ്തികയുടെ എണ്ണം
വകുപ്പ് തിരിച്ച്
വ്യക്തമാക്കാമോ;
(ഡി)
കോഴിക്കോട്
ജില്ലയില്‍ വിവിധ
വകുപ്പുകളില്‍ കൂടുതല്‍
ഡ്രൈവര്‍ തസ്തികകള്‍
സൃഷ്ടിക്കുന്ന കാര്യം
സര്‍ക്കാര്‍
പരിഗണിക്കുമോ?
സര്‍ക്കാര്‍
ഓഫീസുകളിലും സ്ഥാപനങ്ങളിലും
സ്വകാര്യ കച്ചവടക്കാരുടെ വില്പന
1886.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഓഫീസുകളിലും
സ്ഥാപനങ്ങളിലും ഓഫീസ്
സമയത്ത്
കോമ്പൗണ്ടിനുള്ളില്‍
വാഹനങ്ങള്‍
കയറ്റിയിട്ട് സ്വകാര്യ
കച്ചവടക്കാര്‍ സാധന
സാമഗ്രികള്‍ വില്പന
നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
വിദ്യാലയങ്ങള്‍
ഉള്‍പ്പെടെയുള്ള
സര്‍ക്കാര്‍
സ്ഥാപനങ്ങളില്‍ ഓഫീസ്
പ്രവര്‍ത്തനം തന്നെ
താറുമാറാകുന്ന
തരത്തില്‍ വസ്ത്രങ്ങള്‍
ഉള്‍പ്പെടെയുള്ള വിവിധ
കച്ചവട സാധനങ്ങള്‍
വിപണനം ചെയ്യുന്നത്
തടയുന്നതിന് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇത്തരം
കാര്യങ്ങള്‍
തടയുന്നതിന് ഓഫീസ്
മേധാവികള്‍ക്ക് കര്‍ശന
നിര്‍ദ്ദേശം നല്‍കുമോ;
വ്യക്തമാക്കുമോ?
സെക്രട്ടേറിയറ്റ്
പൊതുഭരണ വകുപ്പിലെ
സ്പെഷ്യല്‍ റൂള്‍സ്
1887.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എല്ലാ
വകുപ്പുകളിലും
സ്പെഷ്യല്‍ റൂള്‍സ്
പ്രാബല്യത്തിലുണ്ടോ;
സ്പെഷ്യല്‍ റൂള്‍സ്
ഉള്ളതും ഇല്ലാത്തതുമായ
വകുപ്പുകള്‍
ഏതൊക്കെയാണ്; വിശദാംശം
ലഭ്യമാക്കാമോ;
(ബി)
സെക്രട്ടേറിയറ്റ്
പൊതുഭരണ വകുപ്പില്‍
സ്പെഷ്യല്‍ റൂള്‍സ്
നിലവിലുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
വകുപ്പിന് വേണ്ടി
സ്പെഷ്യല്‍ റൂള്‍സ്
തയ്യാറാക്കി
പ്രാബല്യത്തില്‍
വരുത്തുന്ന കാര്യം
പരിഗണിക്കുമോ?
സെക്രട്ടേറിയറ്റ്
കെട്ടിടത്തിന്റെ നവീകരണ
പ്രവൃത്തികള ്
1888.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗവണ്മെന്റ്
സെക്രട്ടേറിയറ്റ്
കെട്ടിടത്തിന്റെ നവീകരണ
പ്രവൃത്തികള്‍
നടത്തുന്നതിനുള്ള
കണ്‍സര്‍വേഷന്‍
ആര്‍ക്കിടെക്ചറല്‍
കണ്‍സള്‍ട്ടന്‍സിയെ
തിരഞ്ഞെടുത്തിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
കണ്‍സള്‍ട്ടന്‍സിയെ
തിരഞ്ഞെടുക്കാന്‍
സെലക്ഷന് കമ്മിറ്റി
വിദേശയാത്ര
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ഉണ്ടെങ്കില്‍
പ്രസ്തുത സെലക്ഷന്
കമ്മിറ്റി
കണ്‍സള്‍ട്ടന്‍സിയെ
തിരഞ്ഞെടുക്കാന്‍
ശിപാര്‍ശ
സമര്‍പ്പിച്ചിരുന്നോ;
വിശദാംശം
വെളിപ്പെടുത്താമോ;
(ഡി)
അതിന്റെ
അടിസ്ഥാനത്തില്‍
സര്‍ക്കാര്‍ തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ;
വിശദമാക്കാമോ?
സേവനാവകാശ
നിയമം
1889.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സേവനാവകാശ
നിയമം ഇപ്പോള്‍
ഏതെല്ലാം
വകുപ്പുകളിലാണ്
നടപ്പില്‍
വരുത്തിയിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
നിയമം ഫലപ്രദമായി
പൊതുജനങ്ങള്‍
ഉപയോഗപ്പെടുത്തുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
നിയമം എല്ലാ
വകുപ്പുകളിലും
വ്യാപിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
ഓര്‍ത്തഡോക്സ്
- യാക്കോബായ വിഭാഗങ്ങള്‍
തമ്മിലുള്ള സഭാവിഷയം
1890.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓര്‍ത്തഡോക്സ്
- യാക്കോബായ
വിഭാഗങ്ങള്‍ തമ്മിലുള്ള
സഭാവിഷയം പരിഹരിക്കാന്‍
ഉപസമിതി
രൂപീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഉപസമിതിയുടെ ഘടനയും
അംഗങ്ങളെ സംബന്ധിച്ച
വിവരവും ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
സമിതിയോഗം
ചേര്‍ന്നിട്ടുണ്ടോയെന്നും
ഇല്ലെങ്കില്‍ എന്ന്
യോഗം ചേരാനാണ്
ഉദ്ദേശിക്കുന്നതെന്നും
അറിയിക്കുമോ?
എെ.എ.എസ്.,
എെ.പി.എസ്.,ഉദ്യാേഗസ്ഥരുടെ
ആനുകൂല്യങ്ങൾ
1891.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയത്തെ
തുടര്‍ന്ന് വിവിധ
മേഖലകളില്‍
ചെലവുചുരുക്കല്‍
നടപടികള്‍
പ്രഖ്യാപിച്ചിരുന്നാേ ;
(ബി)
പ്രസ്തുത
പ്രഖ്യാപനത്തിന് ശേഷം
സംസ്ഥാനത്തെ എെ.എ.എസ്.,
എെ.പി.എസ്.,
എെ.എഫ്.എസ്.
ഉദ്യാേഗസ്ഥരുടെ
ആനുകൂല്യങ്ങളില്‍
എന്തെങ്കിലും
വര്‍ദ്ധനവ്
വരുത്തിയിട്ടുണ്ടാേ;
(സി)
എങ്കില്‍
ഏതാെക്കെ
ആനുകൂല്യങ്ങളാണ്
വര്ദ്ധിപ്പിച്ചെതെന്നും,
ഇതുമൂലം ഒരു വര്‍ഷം
എത്ര രൂപയുടെ അധിക
ബാധ്യത ഉണ്ടാകുമെന്നും
അറിയിക്കാമാേ ?
വിവിധ
സര്‍ക്കാര്‍ പദ്ധതികളുടെ
പുരോഗതി
1892.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ ഹരിത
കേരള മിഷന്, ആര്‍ദ്രം,
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം, ലൈഫ്
എന്നീ പദ്ധതികളുടെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ലൈഫ്
മിഷന് പദ്ധതിയില്‍
2018-19ല്‍
ലക്ഷ്യമിട്ടിരുന്ന
ഭവനങ്ങളുടെ നിര്‍മ്മാണം
പൂര്‍ത്തീകരിക്കുവാന്‍
സാധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
2018 ലുണ്ടായ പ്രളയ
ദുരന്തത്തില്‍ വീട്
നഷ്ടപ്പെട്ടവര്‍ക്ക്
ലൈഫ് പദ്ധതിപ്രകാരമാണോ
വീട്
അനുവദിക്കുന്നതെന്ന്
അറിയിക്കുമോ;
(ഡി)
ഈ
സര്‍ക്കാര്‍
നടപ്പിലാക്കിയതായി
അവകാശപ്പെടുന്ന വികസന
പദ്ധതികള്‍ സമൂഹത്തിലെ
ഏറ്റവും
പാവപ്പെട്ടവരുടെയും
പിന്നാക്കം
നില്‍ക്കുന്നവരുടെയും
ജീവിത നിലവാരത്തില്‍
പ്രകടമായ എന്ത്
മാറ്റമാണ്
ഉണ്ടാക്കിയതെന്ന്
വിശദമാക്കുമോ?
ആസ്പിരേഷണല്‍
ഡിസ്ട്രിക്ട്സ് പ്രോഗ്രാം
1893.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വയനാട്
ജില്ലയെ
കേന്ദ്രസര്‍ക്കാര്‍
ആസ്പിരേഷണല്‍
ഡിസ്ട്രിക്ട്സ്
വിഭാഗത്തില്‍
ഉള്‍പ്പെടുത്തിയതിന്റെ
ഭാഗമായി എന്തെല്ലാം
പദ്ധതികളാണ്
സര്‍ക്കാര്‍ നടപ്പില്‍
വരുത്തുവാന്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ;
(ബി)
ഈ
പദ്ധതിക്കായി സംസ്ഥാന
സര്‍ക്കാര്‍
എന്തെങ്കിലും ഫണ്ട്
വിനിയോഗിക്കുന്നുണ്ടോ
എന്ന് അറിയിക്കാമോ?
നാട്പാക്ക്
ഡയറക്ടർ നിയമനം
1894.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ അധികാരം
ഏറ്റെടുത്തതിനുശേഷം
സംസ്ഥാന ശാസ്ത്ര
സാങ്കേതിക വകുപ്പിന്
കീഴിലുള്ള സ്ഥാപനമായ
നാട്പാക്കില് ഡയറക്ടർ
ആയിരുന്ന ഉന്നത
വിദ്യാഭ്യാസ യോഗ്യതകള്‍
ഉണ്ടായിരുന്ന
ശ്രീദേവിയെ പ്രസ്തുത
സ്ഥാനത്തു നിന്നും
മാറ്റുകയും
ടെക്നിക്കല്‍
വിദ്യാഭ്യാസയോഗ്യതകള്‍
ഇല്ലാത്ത വ്യക്തിയെ
ഡയറക്ടര്‍ ആയി
നിയമിക്കുകയും
ചെയ്തിട്ടുണ്ടോ;
(ബി)
ശ്രീദേവിയെ
തല്‍സ്ഥാനത്ത്
തുടരുവാന്‍
അനുവദിച്ചുകൊണ്ടുള്ള
ഹൈക്കോടതി വിധി
നിലവിലുണ്ടോ; എങ്കില്‍
എന്തു കൊണ്ടാണ്
പ്രസ്തുത വിധി
നടപ്പാക്കുന്നതില്‍
സര്‍ക്കാര്‍ വൈമുഖ്യം
കാണിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി
1895.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സംസ്ഥാന ശാസ്ത്ര
പരിസ്ഥിതി
കൗണ്‍സിലിന്റെ കീഴില്‍
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് അഡ്വാന്‍സ്ഡ്
വൈറോളജി എന്ന സ്ഥാപനം
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍ ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്
എന്നറിയിക്കാമോ;
(ബി)
ഇതിനായി
ബജറ്റില്‍ വക
കൊള്ളിച്ചിട്ടുള്ള തുക
ഏത്രയാണ് എന്നും
2018-19 ല്‍ ചെലവഴിച്ച
തുക എത്ര എന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനം
നിര്‍വഹിക്കുന്നത് ഏത്
ഏജന്‍സിയാണെന്ന്
വെളിപ്പെടുത്താമോ?
വെള്ളായണി കായല്‍ സംരക്ഷണം
T 1896.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ ശുദ്ധജല
തടാകമായ വെള്ളായണി
കായല്‍ നാശത്തിന്റെ
വക്കിലാണെന്ന വസ്തുത
ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(ബി)
പതിവില്‍
നിന്നും വിരുദ്ധമായി
കഴിഞ്ഞ മൂന്ന്
മാസത്തിനിടെ കായലിലെ
ജലനിരപ്പ് മൂന്നടിയോളം
താഴ്ന്നത്
പരിശോധനയ്ക്ക്
വിധേയമാക്കിയിട്ടുണ്ടോ;
(സി)
കായലില്‍
നിന്നും പമ്പ്
ചെയ്യുന്ന വെള്ളത്തില്‍
പുഴുക്കള്‍ ഉണ്ടെന്ന
റിപ്പോര്‍ട്ടുകളുടെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ഡി)
പായലും
പുല്ലും പടര്‍ന്ന്
മൂടപ്പെട്ട അവസ്ഥയില്‍
ഉള്ള കായല്‍
സംരക്ഷിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
പ്രളയ
സാധ്യതാ മേഖലകള്‍
1897.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
പ്രളയ സാധ്യതാ മേഖലകള്‍
ഏതെല്ലാമാണ് എന്നതിനെ
സംബന്ധിച്ച്
എന്തെങ്കിലും
റിപ്പോര്‍ട്ടുകള്‍
ലഭിച്ചിട്ടുണ്ടോ;
(ബി)
കേരള
ഭൂവിസ്തൃതിയുടെ എത്ര
ശതമാനം, വെള്ളപ്പൊക്ക
സാധ്യതാ
പ്രദേശമാണെന്നാണ്
കണ്ടെത്തിയിരിക്കുന്നത്;
വ്യക്തമാക്കാമോ;
(സി)
പ്രകൃതി
ദുരന്തമുണ്ടാകുമ്പോള്‍
സുരക്ഷിത മേഖലയിലേക്ക്
എത്തിച്ചേരുന്നതിനുള്ള
മാര്‍ഗ്ഗങ്ങള്‍
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
ഫ്ലക്സ്
പരസ്യങ്ങള്‍
1898.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഫ്ലക്സ്
പരസ്യങ്ങള്‍
നിയന്ത്രിക്കുന്നതിനും
ഫ്ലക്സിന്റെ
പുന:ചംക്രമണം
ഉറപ്പാക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ;
(ബി)
സര്‍ക്കാര്‍
പരസ്യങ്ങള്‍ പരിസ്ഥിതി
സൗഹൃദമാക്കുന്നതിന്
എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടുണ്ടോ
എന്നറിയിക്കാമോ?
പ്രളയാനന്തരം
ജലാശയങ്ങളുടെ സംരക്ഷണം
T 1899.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
എ.എം. ആരിഫ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയത്തെ
തുടര്‍ന്ന്
വേമ്പനാട്ടുകായലില്‍
മണ്ണും ചെളിയും
പ്ലാസ്റ്റിക്
ഉള്‍പ്പെടെയുള്ള
മാലിന്യങ്ങളും
വന്‍തോതില്‍
ഒഴുകിയെത്തിയത്
കായലിന്റെ ജലവാഹക
ശേഷിയെയും ആവാസ
വ്യവസ്ഥയെയും
എത്തരത്തില്‍
ബാധിച്ചെന്ന് പരിശോധനാ
വിധേയമാക്കിയിട്ടുണ്ടോ;
(ബി)
അന്താരാഷ്ട്ര
പ്രാധാന്യമുള്ള
തണ്ണീര്‍ത്തടമെന്ന
നിലയില്‍ റാംസര്‍
പട്ടികയില്‍
ഉള്‍പ്പെട്ട
വേമ്പനാട്ടുകായലിന്റെ
വിസ്തൃതിയിലും ഘടനയിലും
കയ്യേറ്റം കൊണ്ടും
ടൂറിസത്തിന്റെ
പേരിലുള്ള ദുരുപയോഗം
കൊണ്ടും ഉണ്ടായ
പ്രതികൂല മാറ്റങ്ങള്‍
പരിഹരിക്കാന്‍
ഹ്രസ്വകാല, ദീര്‍ഘകാല
പദ്ധതികള്‍
ആവിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(സി)
സ്വാമിനാഥന്
കമ്മീഷന് ശിപാര്‍ശയുടെ
അടിസ്ഥാനത്തിലുള്ള
കുട്ടനാട് പാക്കേജില്‍
കായല്‍ സംരക്ഷണത്തിനായി
പദ്ധതിയുണ്ടോ;
(ഡി)
പ്രളയം
സംസ്ഥാനത്തുടനീളമുള്ള
നദികളുടെ തീരങ്ങളില്‍
വന്‍നാശനഷ്ടം
സൃഷ്ടിച്ചതിനാല്
നദീതീരസംരക്ഷണത്തിന്
റിവര്‍ മാനേജുമെന്റ്
ഫണ്ടുപയോഗിച്ചും
അല്ലാതെയും പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ
എന്ന്
വെളിപ്പെടുത്താമോ?
ഭാരതപ്പുഴയുടെ
മലിനീകരണം
1900.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭാരതപ്പുഴയുടെ
മലിനീകരണം തടയുന്നതിന്
ഈ സര്‍ക്കാര്‍ ഇതുവരെ
നടപ്പാക്കിയിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമാണ്;
വിശദമാക്കാമോ;
(ബി)
ഭാരതപ്പുഴയുടെ
മലിനീകരണം സംബന്ധിച്ച്
പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
ലോക
കാലാവസ്ഥ ഉച്ചകോടിയുടെ
മുന്നറിയിപ്പ്
1901.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവിലെ
വികസന രീതിയില്‍
മുന്നോട്ട് പോയാല്‍
ഭൂമി പെട്ടെന്നുതന്നെ
വാസയോഗ്യമല്ലാതാകും
എന്ന പോളണ്ടിലെ
കാറ്റോവീറ്റ്സയില്‍
2018 ഡിസംബറില്‍
സമാപിച്ച ലോക കാലാവസ്ഥ
ഉച്ചകോടിയുടെ
മുന്നറിയിപ്പ് ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(ബി)
കാലാവസ്ഥ
വ്യതിയാനത്തിന്റെ
ദുരന്തഫലം
അനുഭവിച്ചുതുടങ്ങിയ
സംസ്ഥാനം അതീവ
ശുഷ്കാന്തിയോടെ ഈ
മുന്നറിയിപ്പിനെ
കണക്കിലെടുക്കുമോ;
(സി)
പ്രളയത്തിന്
ശേഷമുള്ള
സംസ്ഥാനത്തിന്റെ
പുനര്‍നിര്‍മ്മാണം
സുസ്ഥിരവികസന
മാതൃകയിലായിരിക്കുമെന്ന
ഉറപ്പ് പാലിക്കുവാന്‍
എന്തൊക്കെ നടപടികളാണ്
ഇതിനകം
സ്വീകരിച്ചിട്ടുള്ളത്
എന്ന്
വെളിപ്പെടുത്താമോ;
(ഡി)
ഓരോ
മേഖലയിലും
നടപ്പിലാക്കുന്ന
പുനര്‍നിര്‍മ്മാണവും
ഭാവി വികസനവും
കാര്‍ബണ്‍ തുലിതം
(കാര്‍ബണ്‍ ന്യൂട്രല്‍)
ആക്കുന്നതിന് പ്രത്യേക
ശ്രദ്ധ ചെലത്തുമോ
എന്നറിയിക്കാമോ?
കാലാവസ്ഥ
വ്യതിയാന വകുപ്പില്‍ തസ്തിക
സൃഷ്ടിക്കൽ
1902.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പരിസ്ഥിതി കാലാവസ്ഥ
വ്യതിയാന വകുപ്പില്‍
എന്വയണ്മെന്റല്
ആഫീസര്‍, അസിസ്റ്റന്റ്
എന്വയണ്മെന്റല്
ആഫീസര്‍, പ്രാേഗ്രാം
മാനേജര്‍ എന്നീ
തസ്തികകളിലെ റാങ്ക്
ഹാേള്ഡര്മാര്
സമര്‍പ്പിച്ചിരുന്ന
നിവേദനം (ജി
180903253-17.09.2018 )
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടാേ;
(ബി)
കാലാവസ്ഥ
വ്യതിയാനത്തിന്റെയും
പ്രകൃതി
ദുരന്തങ്ങളുടെയും
പശ്ചാത്തലത്തില്‍
പ്രത്യേക പരിഗണന നല്കി
വകുപ്പില്‍ ജില്ലാ
അടിസ്ഥാനത്തില്‍
പ്രസ്തുത തസ്തികകള്‍
സൃഷ്ടിക്കുന്ന കാര്യം
അനുഭാവപൂര്‍വ്വം
പരിഗണിക്കുമാേ;
(സി)
ഇൗ
കാര്യത്തിന്റെ നിലവിലെ
സ്ഥിതി
വ്യക്തമാക്കാമാേ?
കെ.എ.എസ്.ലെ
സംവരണം
1903.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എ.എസ്.ലെ
മൂന്ന് സ്ട്രീമുകളിലും
സംവരണം
ഏര്‍പ്പെടുത്തുന്നതിനായി
ചട്ടങ്ങളില്‍ ആവശ്യമായ
ഭേദഗതി വരുത്തുവാന്‍
തീരുമാനം
എടുത്തിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദാംശം നല്‍കുമോ;
(ബി)
പിന്നാക്ക
വിഭാഗങ്ങള്‍ക്ക് ഭരണഘടന
ഉറപ്പു നല്കുന്ന
സംവരണം കെ.എ.എസ്.ല്‍
ഉറപ്പുവരുത്തുവാന്‍
സര്‍ക്കാര്‍
തയ്യാറാകാതിരുന്നതിന്റെ
കാരണം എന്താണെന്ന്
വ്യക്തമാക്കുമോ?
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ് (കെ.എ.എസ്.)
1904.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ് (കെ.എ.എസ്.)
നടപ്പിലാക്കുന്നത്
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്നറിയിക്കാമോ;
(ബി)
കെ.എ.എസ്.
നടപ്പിലാക്കുമ്പോള്‍
ഏതൊക്കെ തലങ്ങളില്‍
ഏതൊക്കെ മേഖലകളിലാണ്
സംവരണം ലഭിക്കുന്നത്
എന്നറിയിക്കാമോ?
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ് സംവരണം
1905.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസില്‍ നിലവില്‍
ഏതൊക്കെ
സ്ട്രീമുകളിലാണ്
സംവരണാനുകൂല്യം
നല്‍കിയിരുന്നത്;
ഇതില്‍ ഭേദഗതി വരുത്തി
എല്ലാ സ്ട്രീമിലും
സംവരണ
ഏര്‍പ്പെടുത്തുവാന്‍
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
മുൻപുള്ള
നിലപാടിൽ നിന്നും
വ്യത്യസ്തമായി ഇപ്പോള്‍
ഇത്തരം ഒരു നയം മാറ്റം
ഉണ്ടാകുവാനുള്ള
സാഹചര്യം
വ്യക്തമാക്കുമോ;
(സി)
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസില്‍ എല്ലാ
സ്ട്രീമിലും സംവരണം
അനുവദിക്കണമെന്ന്
നിയമവകുപ്പും ന്യൂനപക്ഷ
കമ്മീഷനും ശിപാര്‍ശ
ചെയ്തിട്ടും പ്രസ്തുത
ശിപാര്‍ശകള്‍
സ്വീകരിക്കാതെ
അഡ്വക്കേറ്റ് ജനറലിന്റെ
ശിപാര്‍ശയുടെ
അടിസ്ഥാനത്തിലാണോ
രണ്ടും മൂന്നും
സ്ട്രീമുകളില്‍ സംവരണം
നല്കാന്
സാധിക്കില്ലായെന്ന
നിലപാട് എടുത്തത്;
(ഡി)
എങ്കില്‍
ഇപ്പോള്‍ നിലപാടില്‍
മാറ്റം വരുത്തിയത്
ആരുടെ ഉപദേശപ്രകാരമാണ്
എന്നറിയിക്കാമോ;
(ഇ)
കെ.എ.എസിന്റെ
സ്പെഷ്യല്‍ റൂള്‍സില്‍
ഭേദഗതി വരുത്തി
അടിയന്തരമായി പുതിയ
തീരുമാനം
പ്രാബല്യത്തില്‍
വരുത്തുന്നതിനുള്ള
നടപടി എന്നത്തേക്ക്
സ്വീകരിക്കുമെന്ന്
വെളിപ്പെടുത്തുമോ?
പി.എസ്.സി.
വഴിയുളള നിയമനങ്ങള്‍
1906.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വിവിധ
സര്‍ക്കാര്‍
വകുപ്പുകളിലും
പൊതുമേഖലാ
സ്ഥാപനങ്ങളിലും
പി.എസ്.സി. വഴി
എത്രപേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ട്;
(ബി)
ജില്ലാ
അടിസ്ഥാനത്തിലും
സ്ഥാപനങ്ങളുടെ
അടിസ്ഥാനത്തിലും ഉളള
കണക്ക് ലഭ്യമാക്കാമോ?
പി.എസ്.സി.ക്ക്
ഒഴിവുകള്‍ റിപ്പോര്‍ട്ട്
ചെയ്യാതിരുന്നതിന് നടപടി
1907.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉദ്യോഗസ്ഥ
ഭരണ പരിഷ്ക്കാര വകുപ്പ്
നടത്തിയ പരിശോധനയില്‍
സര്‍ക്കാര്‍ ഓഫീസുകളിലെ
വിവിധ തസ്തികകളിലെ
ഒഴിവുകള്‍ യഥാസമയം
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യാതിരുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കാമോ;
(ബി)
ഒഴിവുകള്‍
യഥാസമയം പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതില്‍ വീഴ്ച
വരുത്തിയ വകുപ്പ്
മേധാവികള്‍ക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഒഴിവുകള്‍
ഓണ്‍ലൈനില്‍
അറിയിക്കുവാനുള്ള നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
പോലീസ്
വകുപ്പിലെ നിയമനം
സംബന്ധിച്ച പി.എസ്.സി.
നിർദ്ദേശം
1908.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവില്‍
പോലീസ് വകുപ്പില്‍
എസ്.ഐ. മുതല്‍
താഴോട്ടുള്ള
തസ്തികകളിലേക്ക്
എഴുത്ത് പരീക്ഷ,
കായികക്ഷമത പരീക്ഷ,
മെഡിക്കല്‍ പരിശോധന
എന്നിവ പി.എസ്.സി.
നേരിട്ടാണോ
നടത്തുന്നതെന്ന്
അറിയിക്കുമോ;
(ബി)
എങ്കില്‍
ഇതില്‍ നിന്ന്
വ്യത്യസ്തമായി
കായികക്ഷമത പരീക്ഷ
പി.എസ്.സി.യില്‍ നിന്ന്
മാറ്റി പകരം പോലീസ്
വകുപ്പിനെ ഏല്പിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
(സി)
ഇതു
സംബന്ധമായ നിര്‍ദ്ദേശം
പി.എസ്.സി.യില്‍
നിന്നും സര്‍ക്കാരിന്
ലഭിക്കുകയുണ്ടായോ;
(ഡി)
ഇത്
അംഗീകരിച്ചാല്‍ വന്‍
അഴിമതിക്ക് വഴി
ഒരുക്കുമെന്നും
പി.എസ്.സി.യുടെ
വിശ്വാസ്യത ചോദ്യം
ചെയ്യപ്പെടുമെന്നും
സര്‍ക്കാര്‍
കരുതുന്നുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
അഡ്വൈസ്
മെമ്മാേ നല്‍കിയതിന്റെ
എണ്ണം
1909.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പുതുതായി
എത്ര
ഉദ്യാേഗാര്‍ത്ഥികള്‍ക്ക്
അഡ്വൈസ് മെമ്മാേ
നല്‍കിയിട്ടുണ്ടെന്ന്
വകുപ്പ് തിരിച്ച്
വ്യക്തമാക്കാമാേ?
ഒഴിവുകള്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട് ചെയ്യാന്‍
നടപടി
1910.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പി.എസ്.സി. റാങ്ക്
ലിസ്റ്റുകള്‍
നിലവിലുള്ള
തസ്തികകളില്‍ പോലും
പി.എസ്.സി. വഴി നിയമനം
നടത്താതെ കരാര്‍
വ്യവസ്ഥയിലും
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴിയും
ദിവസവേതന വ്യവസ്ഥയിലും
നിയമനം നടത്തുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
നിയമനം നടത്തുന്ന
വകുപ്പ്
തലവന്മാര്ക്കെതിരെ
നടപടി സ്വീകരിക്കുമോ;
(സി)
2018
ഡിസംബര്‍ 31 വരെ
പ്രതീക്ഷിക്കുന്ന
ഒഴിവുകള്‍ മുന്‍കൂട്ടി
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യാന്‍ വകുപ്പ്
തലവന്മാര്ക്ക്
നിര്‍ദ്ദേശം
നല്‍കിയിരുന്നോ;
ഇക്കാര്യത്തില്‍ വീഴ്ച
വരുത്തിയ വകുപ്പ്
തലവന്മാര്
ആരെല്ലാമാണെന്ന്
അറിയിക്കുമോ;
(ഡി)
നിലവില്‍
ഓരോ വകുപ്പിലും
ഒഴിവുള്ള തസ്തികകള്‍
അടിയന്തരമായി
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യുവാന്‍ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കായികക്ഷമത
പരിശോധന പി.എസ്.സി.യിൽ
നിന്ന് മാറ്റാനുള്ള നീക്കം
1911.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
നിയമനത്തില്‍
പി.എസ്.സി.യുടെ
നേതൃത്വത്തില്‍
നടത്തിയിരുന്ന
കായികക്ഷമത പരിശോധന
പോലീസ് വകുപ്പിന്
കൈമാറാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
അഴിമതിയ്ക്കും
സ്വജനപക്ഷപാതത്തിനും
ഇടയാക്കുമെന്നതിനാല്‍ ഈ
നടപടി
പുന:പരിശോധിക്കാന്‍
നടപടി സ്വീകരിക്കുമോ?
ഭിന്നശേഷിക്കാരായ
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
അര്‍ഹമായ സര്‍വ്വീസ്
പ്രാതിനിധ്യം
1912.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭിന്നശേഷിക്കാരായ
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
അര്‍ഹമായ സര്‍വ്വീസ്
പ്രാതിനിധ്യം ഉറപ്പു
വരുത്തുവാന്‍ ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
അവരുടെ
ബാക്ക്ലോഗ്
നികത്തുവാന്‍ പ്രത്യേക
റിക്രൂട്ട്മെന്റ്
പരിഗണനയിലുണ്ടോ;
(സി)
2004
മുതല്‍ 2018 വരെ വിവിധ
കാലയളവുകളില്‍
താല്‍ക്കാലികമായി
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴി ജോലി
ചെയ്ത ഭിന്നശേഷിക്കാരെ
സ്ഥിരപ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ഭിന്നശേഷിക്കാര്‍ക്ക്
സ്ഥിരനിയമനം
1913.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം എത്ര
ഭിന്നശേഷിക്കാര്‍ക്ക്
പി.എസ്.സി. മുഖേനയും
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴിയും
സ്ഥിരനിയമനം
ലഭിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
നിയമനങ്ങള്‍ക്ക് എത്ര
ശതമാനം സംവരണമാണ്
നല്കിവരുന്നതെന്ന്
വ്യക്തമാക്കുമോ?
പി.എസ്.സി.
റാങ്ക് ലിസ്റ്റുകള്‍
1914.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
ജില്ലകളില്‍ എല്‍.ഡി.
ടൈപ്പിസ്റ്റു് റാങ്ക്
ലിസ്റ്റ് നിലവിലുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
റാങ്ക് ലിസ്റ്റില്‍
നിന്നും നടത്തിയ
നിയമനത്തിന്റെ കണക്ക്
ലഭ്യമാക്കുമോ; റാങ്ക്
ലിസ്റ്റിന്റെ കാലാവധി
എന്നവസാനിക്കും എന്ന്
വ്യക്തമാക്കുമോ;
(ബി)
റാങ്ക്
ലിസ്റ്റിന്റെ കാലാവധി
നീട്ടുന്നതിനാവശ്യമായ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് അറിയിക്കാമോ;
(സി)
വിവിധ
വിഷയങ്ങളില്‍
വി.എച്ച്.എസ്.സി.
അദ്ധ്യാപകരുടെ റാങ്ക്
ലിസ്റ്റ് നിലവില്‍
വന്നതെന്നാണെന്ന്
വ്യക്തമാക്കുമോ; റാങ്ക്
ലിസ്റ്റില്‍ നിന്നും
നടത്തിയ നിയമനത്തിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
പി.എസ്.സി.
റാങ്ക് ലിസ്റ്റുകളുടെ
കാലാവധി
1915.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര പി.എസ്.സി.
റാങ്ക് ലിസ്റ്റുകളുടെ
കാലാവധി
നീട്ടിയിട്ടുണ്ടെന്നും
അവ ഏതെല്ലാമെന്നും
വ്യക്തമാക്കുമോ;
(ബി)
പി.എസ്.സി.
റാങ്ക് ലിസ്റ്റില്‍
നിന്ന്
സ്വയംഭരണാധികാരമുള്ള
സ്ഥാപനങ്ങളില്‍
(Autonomous Bodies)
നിയമനം ലഭിക്കുന്ന
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
മറ്റ് സര്‍ക്കാര്‍
വകുപ്പുകളിലേക്ക്
നിയമനം ലഭിക്കുമ്പോള്‍
സ്വയം ഭരണാധികാരമുള്ള
സ്ഥാപനങ്ങളിലെ സേവന
കാലയളവ് പെന്ഷന്
ആനുകൂല്യങ്ങള്‍ക്ക്
പരിഗണിക്കാന്‍
വ്യവസ്ഥയുണ്ടോ;
വിശദാംശം നല്‍കുമോ?
എല്‍.ഡി.
ടെെപ്പിസ്റ്റ് റാങ്ക്
ലിസ്റ്റില്‍ നിന്നും നിയമനം
1916.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016ല്‍
നിലവില്‍ വന്ന എല്‍.ഡി.
ടെെപ്പിസ്റ്റ് റാങ്ക്
ലിസ്റ്റില്‍ നിന്നും
നാളിതുവരെ നിയമനം
ലഭിച്ചവരുടെ എണ്ണം
ജില്ല തിരിച്ച്
വ്യക്തമാക്കാമാേ; ഇത്
റാങ്ക് ലിസ്റ്റിലുള്ള
ആകെ
ഉദ്യാേഗാര്ത്ഥികളുടെ
എണ്ണത്തിന്റെ എത്ര
ശതമാനമാണെന്ന്
വ്യക്തമാക്കാമാേ;
(ബി)
സംസ്ഥാനത്ത്
നിലവിലുള്ള എല്‍.ഡി.
ടെെപ്പിസ്റ്റ്
ഒഴിവുകള്‍
റിപ്പാേര്‍ട്ട്
ചെയ്യാതിരുന്നത്
സംബന്ധിച്ച്
പി.ആന്റ്.എ.ആര്.ഡി.-വിജിലന്‍സ്
ഏതെങ്കിലും തരത്തിലുള്ള
അന്വേഷണം
നടത്തിയിട്ടുണ്ടാേ;
ഉണ്ടെങ്കില്‍ അത്
പ്രകാരം റിപ്പാേര്‍ട്ട്
ചെയ്ത ഒഴിവുകള്‍ എത്ര;
ഇത്തരത്തില്‍ അന്വേഷണം
നടത്തിയിട്ടില്ലെങ്കില്‍
ഇത് സംബന്ധിച്ച്
അന്വേഷണം നടത്തുന്നതിന്
നടപടി
സ്വീകരിക്കുമാേയെന്ന്
വ്യക്തമാക്കാമാേ;
(സി)
ഗ്രാമപഞ്ചായത്തുകളില്‍
എല്‍.ഡി. ടെെപ്പിസ്റ്റ്
തസ്തികകള്‍
നിലവിലുണ്ടോ;
ഇല്ലെങ്കില്‍ എല്‍.ഡി.
ടെെപ്പിസ്റ്റ്
തസ്തികകള്‍
സൃഷ്ടിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ;
(ഡി)
ഇത്തരത്തില്‍
എല്‍.ഡി. ടെെപ്പിസ്റ്റ്
തസ്തിക സൃഷ്ടിക്കുന്നത്
സംബന്ധിച്ച
പ്രപ്പോസല്‍
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
ഇതിന്മേല് സ്വീകരിച്ച
നടപടികള്‍ എന്തെന്ന്
വ്യക്തമാക്കാമോ;
(ഇ)
2016ല്‍
നിലവില്‍ വന്ന എല്‍.ഡി.
ടെെപ്പിസ്റ്റ് റാങ്ക്
ലിസ്റ്റില്‍ നിന്നും
പരിമിതമായ നിയമനങ്ങള്‍
മാത്രം നടന്ന
സാഹചര്യത്തില്‍
പ്രസ്തുത ലിസ്റ്റിന്റെ
കാലാവധി നീട്ടുന്ന
കാര്യം പരിഗണിക്കുമോ?
ലെെവ്
സ്റ്റോക്ക് ഇന്‍സ്പെക്ടര്‍
തസ്തിക
1917.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാറ്റഗറി
നമ്പര്‍ 68/2014
പ്രകാരം വിജ്ഞാപനം
ചെയ്തിരുന്ന ലെെവ്
സ്റ്റോക്ക്
ഇന്‍സ്പെക്ടര്‍
തസ്തികയിലേക്ക് എത്ര
ഒഴിവുകള്‍ നാളിതുവരെ
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്
എന്നറിയിക്കാമോ;
(ബി)
പ്രസ്തുത
തസ്തികയില്‍ പാലക്കാട്,
തിരുവനന്തപുരം, കൊല്ലം
ജില്ലകളില്‍ എത്ര
ഒഴിവുകള്‍ ഉണ്ട്; അവ
പി.എസ്.സി ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(സി)
പ്രസ്തുത
തസ്തികയിലേക്കുളള
നിയമനത്തിന് എന്നാണ്
റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിച്ചത്;
റാങ്ക് ലിസ്റ്റ്
നിലവില്‍ വന്നിട്ട്
നാളിതുവരെ
എത്രപേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ട് എന്ന്
വെളിപ്പെടുത്താമോ?
എച്ച്.എസ്.എ
മലയാളം റാങ്ക് ലിസ്റ്റിന്റെ
കാലാവധി
1918.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാറ്റഗറി
നമ്പര്‍ 663/2012
പ്രകാരം 2017 ഫെബ്രുവരി
മാസം നിലവില്‍ വന്ന
എച്ച്.എസ്.എ
മലയാളം(എറണാകുളം
ജില്ല)റാങ്ക്
ലിസ്റ്റിന്റെ കാലാവധി
എന്ന് വരെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
നിന്നും ഇതുവരെ എത്ര
പേര്‍ക്ക് നിയമന
ശുപാര്‍ശ നല്കി എന്ന്
വ്യക്തമാക്കാമോ;
(സി)
എറണാകുളം
ജില്ലയില്‍ നിലവില്‍
എച്ച്.എസ്.എ മലയാളം
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടില്ലെങ്കില്‍
പ്രസ്തുത ഒഴിവുകള്‍
അടിയന്തരമായി
പി.എസ്.സി. ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിന് വേണ്ട
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
എച്ച്.എസ്.എ.(ഫിസിക്കല്‍
സയന്‍സ്) തസ്തികയിലേക്ക്
പി.എസ്.സി. പരീക്ഷ
1919.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ആലപ്പുഴ
ജില്ലയില്‍ എച്ച്. എസ്.
എ. (ഫിസിക്കല്‍
സയന്‍സ്)
തസ്തികയിലേക്ക്
പി.എസ്.സി. നടത്തിയ
പരീക്ഷയുടെ ഫലം
പ്രസിദ്ധീകരിക്കുന്നതിനും
നിയമന
നടപടികള്‍ക്കുമായി
സ്വീകരിച്ച നടപടി
വിശദമാക്കാമോ?
അസിസ്റ്റന്റ്
പ്രൊഫസര്‍ (ഐ ടി )
നിയമനത്തിനുള്ള റാങ്ക്
ലിസ്റ്റ്
1920.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എഞ്ചിനീയറിംഗ്
കോളേജുകളില്‍
ഇന്‍ഫര്‍മേഷന്‍
ടെക്നോളജി വിഭാഗത്തില്‍
അസിസ്റ്റന്റ്
പ്രൊഫസര്‍മാരുടെ
ഒഴിവുകള്‍
നികത്തുന്നതിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു;
വിശദാംശം നല്‍കാമോ;
(ബി)
എഞ്ചിനീയറിംഗ്
കോളേജുകളില്‍
അസിസ്റ്റന്റ് പ്രൊഫസര്‍
(ഐ ടി ) നിയമനത്തിനായി
നിലവിലുള്ള റാങ്ക്
ലിസ്റ്റില്‍ നിന്ന്
എത്രപേര്‍ക്ക് നിയമനം
നല്കുകയുണ്ടായി; എത്ര
പേര്‍ക്ക് ഇനിയും
നിയമനം നല്കുവാന്
കഴിയും; വിശദാംശം
ലഭ്യമാക്കാമോ?
സെക്രട്ടറിയേറ്റ്
അസിസ്റ്റന്റ് പരീക്ഷ
1921.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കേരള
പി.എസ്.സി നടത്തിയ
സെക്രട്ടറിയേറ്റ്
അസിസ്റ്റന്റ്
പരീക്ഷയുടെ കട്ട് ഓഫ്
മാര്‍ക്കും ഫലവും
നാളിതുവരെയായി
പ്രഖ്യാപിച്ചിട്ടില്ല
എന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
പ്രസ്തുത പരീക്ഷയുടെ
അടിസ്ഥാനത്തിലുള്ള
റാങ്ക് ലിസ്റ്റ്
അടിയന്തരമായി
പ്രസിദ്ധീകരിക്കുമോ
എന്ന് വ്യക്തമാക്കുമോ?
സെക്രട്ടേറിയറ്റ്
അസിസ്റ്റന്റ് റാങ്ക്
ലിസ്റ്റിലെ നിയമനം
1922.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റ്,
പി.എസ്.സി., ലോക്കല്‍
ഫണ്ട് ഓഡിറ്റ്
വകുപ്പുകളിലേക്ക് 2016
ല്‍ നിലവില്‍ വന്ന
അസിസ്റ്റന്റ് റാങ്ക്
ലിസ്റ്റിലെ നിയമനം
എത്രവരെയായെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
തസ്തികയിലേക്കുള്ള
വേക്കന്‍സി യഥാസമയം
റിപ്പോര്‍ട്ട് ചെയ്യാതെ
നിയമനത്തിന് കാലതാമസം
നേരിടുന്നുവെന്ന പരാതി
പരിഹരിക്കുമോ; പ്രസ്തുത
റാങ്ക് ലിസ്റ്റിലെ
നിയമനം
ത്വരിതപ്പെടുത്തുമോ;
വ്യക്തമാക്കാമോ;
(സി)
പ്രളയത്തിന്റെയും
മറ്റും
പശ്ചാത്തലത്തില്‍
റാങ്ക് ലിസ്റ്റ്
ദീര്‍ഘിപ്പിക്കുന്നത്
പരിഗണിക്കുമോ;
വിശദമാക്കാമോ?
സര്‍വ്വകലാശാലകളിലെ
അസിസ്റ്റന്റ്,
കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്
പി.എസ്.സി നിയമനം
1923.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ
സര്‍വ്വകലാശാലകളില്‍
അസിസ്റ്റന്റ്,
കമ്പ്യൂട്ടര്‍
അസിസ്റ്റന്റ് എന്നീ
തസ്തികകളില്‍ എത്ര
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോർട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ആകെ
ഒഴിവുകള്‍ എത്രയെന്നും
പി.എസ്.സി.ക്ക് മുഴുവൻ
ഒഴിവുകളും
റിപ്പോര്‍ട്ട്
ചെയ്യാതിരിക്കാനുള്ള
കാരണം എന്താണെന്നും
വ്യക്തമാക്കുമോ?
യൂണിവേഴ്സിറ്റികളില്‍
പി.എസ്.സി. വഴി
അസിസ്റ്റന്റ് നിയമനം
1924.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
യൂണിവേഴ്സിറ്റികളില്‍
അസിസ്റ്റന്റ്
നിയമനത്തിനായി
പി.എസ്.സി. റാങ്ക്
ലിസ്റ്റ് നിലവിലുണ്ടോ;
അതിന്റെ കാലാവധി
എന്നുവരെയാണ്
എന്നറിയിക്കാമോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത ലിസ്റ്റില്‍
നിന്നും എത്ര പേര്‍ക്ക്
നിയമനം നല്കി; എത്ര
ഒഴിവുകളാണ്
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിരിക്കുന്നത്;
വ്യക്തമാക്കാമോ;
(സി)
റിപ്പോര്‍ട്ട്
ചെയ്ത ഒഴിവുകളിലേയ്ക്ക്
അഡ്വൈസ് മെമ്മോ അയച്ച്
കഴിഞ്ഞിട്ടുണ്ടോ;
അറിയിക്കാമോ;
(ഡി)
സര്‍വ്വകലാശാലകളില്‍
നിന്ന് 2019 വരെയുള്ള
ഒഴിവുകള്‍ മുന്‍കൂട്ടി
റിപ്പോര്‍ട്ട്
ചെയ്യണമെന്ന്
സര്‍ക്കുലര്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ഇ)
ഇത്
പ്രകാരം
യൂണിവേഴ്സിറ്റികളില്‍
എത്ര ഒഴിവുകളാണ്
ഉണ്ടാകുന്നത്; ഈ
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
മിനിസ്റ്റീരിയല്‍
വിംഗ് ഇല്ലാത്ത വകുപ്പുകള്‍
1925.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മിനിസ്റ്റീരിയല്‍ വിംഗ്
ഇല്ലാത്ത ഏതെങ്കിലും
വകുപ്പ് ഉണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
വകുപ്പില്‍
മിനിസ്റ്റീരിയല്‍/ക്ലറിക്കല്‍
ജോലികള്‍ ചെയ്യുന്നത്
ഏത് തരം
ഉദ്യോഗസ്ഥരാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
03.01.2014-ലെ
G.O.(P)
No.1/2014/P&ARD -
നമ്പര്‍ ഉത്തരവ്
നടപ്പിലാക്കാത്ത
ഏതെങ്കിലും വകുപ്പ്
ഉണ്ടോ; ഉണ്ടെങ്കില്‍
കാരണം എന്താണെന്ന്
അറിയിക്കുമോ;
(സി)
യൂണിഫോം
ഉള്ള ഉദ്യോഗസ്ഥര്‍
യൂണിഫോം ഇല്ലാതെ
മിനിസ്റ്റീരിയല്‍
ജോലികള്‍ ചെയ്താല്‍
അവര്‍ക്ക് യൂണിഫോം
അലവന്‍സിന്
അര്‍ഹതയുണ്ടോ;
ഉണ്ടെങ്കില്‍ ഏത്
നിയമപ്രകാരമാണെന്ന്
വ്യക്തമാക്കുമോ?
സെക്രട്ടേറിയറ്റ്
ലാസ്റ്റ് ഗ്രേഡ് തസ്തിക
1926.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റിലെ
ലാസ്റ്റ് ഗ്രേഡ്
തസ്തികയിലേക്കുള്ള
നിയമനം കേരള ലാസ്റ്റ്
ഗ്രേഡ് സര്‍വ്വീസില്‍
നിന്നും ഒഴിവാക്കി
ഉത്തരവ്
ഇറങ്ങിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
സെക്രട്ടേറിയറ്റ്
ലാസ്റ്റ് ഗ്രേഡ്
തസ്തികയിലേയ്ക്ക്
പ്രത്യേക കേഡര്‍
രൂപവത്കരിച്ചിട്ടുണ്ടോ;
എങ്കില്‍ എന്നാണ്
രൂപവത്കരിച്ചത്;
(സി)
സെക്രട്ടേറിയറ്റ്
ലാസ്റ്റ് ഗ്രേഡ്
തസ്തികയിലേയ്ക്ക്
വിശേഷാല്‍ ചട്ടം
അനുസരിച്ച് നിലവില്‍
എത്ര ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
(ഡി)
ചട്ടം
ഭേദഗതി ചെയ്ത് പുതിയ
കേഡര്‍
രൂപവത്കരിക്കുകയും
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യുകയും ചെയ്ത
സാഹചര്യത്തില്‍,
സെക്രട്ടേറിയറ്റ്
ലാസ്റ്റ് ഗ്രേഡ്
തസ്തികയിലേയ്ക്ക് പി.
എസ്. സി. വിജ്ഞാപനം
പ്രസിദ്ധീകരിക്കാന്‍
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(ഇ)
കേരള
ലാസ്റ്റ് ഗ്രേഡ്
സര്‍വ്വീസില്‍ നിന്നും
സെക്രട്ടേറിയറ്റ്
ലാസ്റ്റ് ഗ്രേഡ്
തസ്തികയിലേക്കുള്ള
നിയമനം ഒഴിവാക്കിയ
ഉത്തരവ് പ്രകാരം
സെക്രട്ടേറിയറ്റിന്
പുറമെ ഏതൊക്കെ
വകുപ്പുകളിലെ സമാന
തസ്തികയിലേക്കുള്ള
നിയമനങ്ങളാണ്
ഒഴിവാക്കിയിട്ടുള്ളതെന്ന്
അറിയിക്കുമോ; പ്രസ്തുത
തസ്തികകളിലേക്ക്
മേല്‍പ്പറഞ്ഞ പ്രത്യേക
കേഡര്‍ പ്രകാരം
റിക്രൂട്ട്മെന്റ്
നടത്തുന്നതിനുള്ള
നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
(എഫ്)
2018
ഡിസംബര്‍ മാസം കൂടിയ
പി.എസ്.സി. ബോര്‍ഡ്
യോഗത്തില്‍ പുതിയ
വിജ്ഞാപനങ്ങളെ
സംബന്ധിച്ച് ചര്‍ച്ച
ചെയ്തിരുന്നോ; പ്രസ്തുത
യോഗത്തിന്റെ അജണ്ടയില്‍
ഉള്‍പ്പെടുത്തിയ
സെക്രട്ടേറിയറ്റ്
ലാസ്റ്റ് ഗ്രേഡ്
തസ്തികയുടെ വിജ്ഞാപനം
മാത്രം ഒഴിവാക്കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ജി)
സെക്രട്ടേറിയറ്റ്
ലാസ്റ്റ് ഗ്രേഡ്
തസ്തികയിലേയ്ക്ക് ഈ
വര്‍ഷം വിജ്ഞാപനം
പുറപ്പെടുവിക്കാന്‍
നടപടി ഉണ്ടാകുമോയെന്ന്
വ്യക്തമാക്കുമോ?
ഐ.ടി.
മേഖലയുടെ സുസ്ഥിര
വികസനത്തിനും
ഉന്നമനത്തിനുമായുളള
പദ്ധതികള്‍
1927.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
ആന്റണി ജോണ്‍
,,
വി. ജോയി
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഐ.ടി. മേഖലയുടെ സുസ്ഥിര
വികസനത്തിനും
ഉന്നമനത്തിനുമായി
എന്തെല്ലാം നൂതന
പദ്ധതികളാണ് നിലവിലെ
സര്‍ക്കാര്‍
ആവിഷ്ക്കരിച്ചിട്ടുള്ളത്;
(ബി)
കേരളത്തില്‍
നിന്നുള്ള
സോഫ്റ്റ്വെയര്
കയറ്റുമതി
വര്‍ദ്ധിപ്പിക്കുന്നതിനും
ഈ മേഖലയിലേയ്ക്ക്
കൂടുതല്‍ നിക്ഷേപകരെ
ആകര്‍ഷിക്കുന്നതിനും
ആവശ്യമായ ഭൗതിക
പശ്ചാത്തല സാമൂഹിക
സൗകര്യങ്ങള്‍
ഒരുക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
ഐ.ടി.
മേഖലയില്‍
നൂതനാശയങ്ങളുമായെത്തുന്ന
സ്റ്റാര്‍ട്ടപ്
സംരംഭകര്‍ക്ക്
പ്രോത്സാഹനം
നല്‍കുന്നതിനും ഈ
മേഖലയില്‍ പ്രത്യക്ഷ
തൊഴില്‍ സാദ്ധ്യതകള്‍
വര്‍ദ്ധിപ്പിക്കുന്നതിനും
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ;
(ഡി)
പ്രളയാനന്തര
കേരളത്തിന്റെ
പുനര്‍നിര്‍മ്മാണത്തിനായി
നൂതന സാങ്കേതിക
വിദ്യയുടെ സാദ്ധ്യതകള്‍
എപ്രകാരമെല്ലാം
പ്രയോജനപ്പെടുത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തില്‍
ഇന്‍ഫോപാര്‍ക്ക്
T 1928.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചെങ്ങന്നൂരിലെ
അഭ്യസ്തവിദ്യരായ
തൊഴില്‍രഹിതര്‍ക്ക്
ആശ്വാസം പകരുന്നതിന്
ഇന്‍ഫോപാര്‍ക്ക്
ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ബി)
ഇതിനാവശ്യമായ
സ്ഥലം ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തില്‍
കണ്ടെത്തുന്നതിനുളള
നടപടികള്‍ ആരംഭിക്കുമോ?
പ്രളയക്കെടുതി
നാശനഷ്ടങ്ങളുടെ
കണക്കെടുപ്പ്
1929.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയക്കെടുതിയില്‍
സംസ്ഥാനത്ത്
പൂര്‍ണ്ണമായും
ഭാഗികമായും തകര്‍ന്ന
വീടുകള്‍ എത്രയെന്നും
അതില്‍ എത്ര പേര്‍ക്ക്
വീട് നിര്‍മ്മാണത്തിന്
തുക അനുവദിച്ചുവെന്നും
ജില്ലതിരിച്ച്
വിശദമാക്കാമോ;
(ബി)
പ്രളയക്കെടുതിയില്‍
സംസ്ഥാനത്തിനുണ്ടായ
നാശനഷ്ടങ്ങളുടെ
കണക്കെടുപ്പ്
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
എങ്കില്‍ എത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
നാശനഷ്ടങ്ങള്‍ക്ക്
കേന്ദ്ര സര്‍ക്കാരില്‍
നിന്നും ലഭിച്ച
സഹായത്തിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
സംസ്ഥാന
സര്‍ക്കാര്‍
ആവശ്യപ്പെട്ട തുക
അനുവദിക്കുന്നതിന്
കേന്ദ്രം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഇ)
പ്രളയ
നാശനഷ്ടം
പരിഹരിക്കുന്നതിനും
നവകേരള സൃഷ്ടിക്കുമായി
സംസ്ഥാനം സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
കേരള
പുനര്നിര്മ്മിതിക്കുളള
സഹായം
T 1930.
ശ്രീ.സി.
ദിവാകരന്
,,
ചിറ്റയം ഗോപകുമാര്‍
,,
കെ. രാജന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയാനന്തര
കേരളത്തിന്റെ
പുനര്‍നിര്‍മ്മാണത്തിനുള്ള
തുക ഏതാെക്കെ
മേഖലകളില്‍ നിന്ന്
കണ്ടെത്താനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമാേ;
(ബി)
ക്രൗഡ്
ഫണ്ടിംഗ് സംബന്ധിച്ച
വിശദാംശങ്ങളും പ്രസ്തുത
പദ്ധതികളുടെ
പുരാേഗതിയും
അറിയിക്കുമാേ;
(സി)
പുനര്‍നിര്‍മ്മാണത്തിന്
കേന്ദ്രസര്‍ക്കാരില്‍
നിന്ന് സഹകരണവും
സാമ്പത്തിക സഹായവും
ലഭ്യമാകുന്നുണ്ടാേ;
വ്യക്തമാക്കുമാേ;
(ഡി)
സംസ്ഥാന
സര്‍ക്കാരുകള്‍ക്ക്
വിദേശ ധനസഹായം
ലഭ്യമാക്കുന്നതില്‍
എന്താെക്കെ
നിബന്ധനകളാണ് കേന്ദ്ര
സര്‍ക്കാര്‍
ഏര്‍പ്പെടുത്തിയിരിക്കുന്നത്
എന്നറിയിക്കാമാേ;
(ഇ)
പുനര്‍നിര്‍മ്മാണത്തിന്
ലാേകബാങ്ക് സഹായം
ലഭ്യമാകുന്നുണ്ടാേ;
എങ്കില്‍ ഏതാെക്കെ
തരത്തിലാണെന്ന്
വ്യക്തമാക്കുമാേ?
ദേശീയ
ദുരന്ത കെെകാര്യ പദ്ധതി
1931.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയത്തില്‍
തകര്‍ന്ന സംസ്ഥാനത്തിന്
ലോകബാങ്ക്, എ.ഡി.ബി,
യൂറോപ്യന്‍ യൂണിയന്
എന്നിവരിൽ നിന്നും
ധനസഹായം
സ്വീകരിക്കുന്നതിന്
നിലവിലെന്തെങ്കിലും
തടസ്സമുണ്ടോ;
(ബി)
എങ്കില്‍ പ്രസ്തുത
തടസ്സം നീക്കണമെന്ന്
കേന്ദ്രത്തോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
അതിന് കേന്ദ്രത്തിന്റെ
പ്രതികരണമെന്താണ്;
വിശദമാക്കാമോ;
(സി)
ദേശീയ
ദുരന്ത കെെകാര്യ
പദ്ധതിയില്‍ നിന്നും
എന്ത് തുക
നല്‍കണമെന്നാണ്
സംസ്ഥാനം
ആവശ്യപ്പെട്ടത്;
പ്രസ്തുത പദ്ധതി
പ്രകാരം എന്ത് തുക
ഇതുവരെ അനുവദിച്ചു;
വ്യക്തമാക്കാമോ;
(ഡി)
ചരക്ക് സേവന
നികുതിയില്‍ സെസ്സ്
ഏര്‍പ്പെടുത്തുന്നതില്‍
ജി.എസ്.ടി.
കൗണ്‍സിലിന്റെ തീരുമാനം
നവകേരളം
കെട്ടിപ്പടുക്കുന്നതിന്
എത്ര മാത്രം സഹായകമാണ്;
വിശദമാക്കാമോ?
പ്രളയ
ദുരിതാശ്വാസ പാക്കേജ്
1932.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വയനാട്
ജില്ല കൃഷി, വ്യവസായം,
ടൂറിസം എന്നീ
മേഖലകളില്‍ നേടിയ
നേട്ടങ്ങളെല്ലാം പ്രളയം
തകര്‍ത്തെറിഞ്ഞുവെന്ന
വസ്തുതയെപ്പറ്റി
വ്യക്തമാക്കാമോ;
(ബി)
വയനാടിന്
പ്രളയം മൂലം വിവിധ
മേഖലകളില്‍ നേരിടുന്ന
നഷ്ടം സംബന്ധിച്ച
കണക്കെടുപ്പ്
പൂര്‍ത്തിയായിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(സി)
വയനാട്ടിലെ
പരിസ്ഥിതി
പ്രാധാന്യമുള്ള
മേഖലകളും ജൈവവൈവിധ്യവും
പ്രളയത്തില്‍
നഷ്ടപ്പെട്ടത് മൂലവും
ജീവനോപാധികള്‍
നഷ്ടപ്പെട്ടത് മൂലവും
കാര്‍ഷിക കുടുംബങ്ങള്‍
പട്ടിണിയുടെ
വക്കിലാണെന്നത്
ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(ഡി)
വയനാടിന്
പ്രത്യേക പാക്കേജ്
അനുവദിക്കണമെന്ന നിയമസഭ
എസ്റ്റിമേറ്റ്
കമ്മിറ്റിയുടെ
ശിപാര്‍ശയുടെ
അടിസ്ഥാനത്തില്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദമാക്കാമോ?
പ്രളയ
ദുരിതാശ്വാസ
പ്രവര്‍ത്തനങ്ങള്‍ക്കായി
മാസ്റ്റര്‍പ്ലാന്‍
1933.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയ
ദുരിതാശ്വാസ
പ്രവര്‍ത്തനങ്ങളുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍ നാളിതുവരെ
ജനങ്ങള്‍ക്ക്
നല്‍കിയിട്ടുള്ള
ആനുകൂല്യങ്ങള്‍
എന്തെല്ലാമാണ്;
വിശദവിവരം നല്‍കുമോ;
(ബി)
പുനരധിവാസ
പ്രവര്‍ത്തനങ്ങളുമായി
ബന്ധപ്പെട്ട്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ;
(സി)
പ്രളയദുരിതാശ്വാസ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിക്കുന്നതിനുള്ള
മാസ്റ്റര്‍പ്ലാന്‍
തയ്യാറായിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കാമോ?
കളമശ്ശേരി
നിയോജകമണ്ഡലത്തിലെ
പുനര്‍നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
1934.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടായ
പ്രളയത്തെത്തുടര്‍ന്ന്
കളമശ്ശേരി
നിയോജകമണ്ഡലത്തില്‍
ഏതെല്ലാം തരത്തിലുള്ള
പുനര്‍നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടത്തിയിട്ടുണ്ട്; എത്ര
രൂപ ഇതിന് ചെലവഴിച്ചു;
വിശദവിവരം നല്‍കാമോ;
(ബി)
പ്രളയാനന്തര
പുനര്‍നിര്‍മ്മാണത്തിന്റെ
ഭാഗമായി ഇനി എന്തെല്ലാം
തരത്തിലുള്ള
പ്രവൃത്തികളാണ്
പ്രസ്തുത
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കാനുള്ളത്;
വിശദവിവരം
ലഭ്യമാക്കാമോ?
വീടുകളുടെ
പുനര്‍നിര്‍മ്മാണത്തിന്
അനുവദിച്ച തുക
1935.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
പ്രളയക്കെടുതിയില്‍
തകര്‍ന്ന വീടുകളുടെ
പുനര്‍നിര്‍മ്മാണത്തിന്
ഓരോ ജില്ലകളിലേക്കും
അനുവദിച്ച തുക
എത്രയെന്ന്
വിശദമാക്കുമോ?
ദുരിതാശ്വാസ
നിധി
1936.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയദുരന്തം
നേരിടുന്നതിനായി
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയിലേക്ക്
സംഭാവനകള്‍
അഭ്യര്‍ത്ഥിച്ചുകൊണ്ട്
ദൃശ്യ-ശ്രവ്യ
വാര്‍ത്താമാധ്യമങ്ങളില്‍
പരസ്യം നല്‍കിയിരുന്നോ;
(ബി)
എങ്കില്‍
ഏതൊക്കെ ദൃശ്യ-ശ്രവ്യ
വാര്‍ത്താ
മാധ്യമങ്ങളിലാണ് പരസ്യം
നല്‍കിയിരുന്നതെന്ന്
അറിയിക്കാമോ;
(സി)
ഈയിനത്തില്‍
സര്‍ക്കാരിന് എത്ര തുക
ചെലവായി എന്ന്
വ്യക്തമാക്കാമോ?
പ്രളയാനന്തര
പുനര്‍നിര്‍മ്മാണം
1937.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയാനന്തര
പുനര്‍നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;എങ്കില്‍
എത്ര ശതമാനം പുരോഗതി
കൈവരിച്ചിട്ടുണ്ട്;
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ ഏതു
ഘട്ടത്തിലാണ്;
വ്യക്തമാക്കുമോ;
(ബി)
വീട് പൂര്‍ണ്ണമായി
തകര്‍ന്ന എത്ര
കുടുംബങ്ങള്‍ക്ക്
ഇതിനോടകം വീട് വച്ചു
നല്കി; വീട്
പുനര്‍നിര്‍മ്മാണം
നടന്നു വരുന്നവയെത്ര;
(സി)
സ്വന്തമായി
ഭൂമിയില്ലാത്തവര്‍ക്ക്
ആയതു കണ്ടെത്തി വീട്
നിര്‍മ്മിച്ചു
നല്കുന്ന പ്രവൃത്തി
ഏതു ഘട്ടം വരെയായി;
വിശദമാക്കുമോ?
പെരിന്തല്‍മണ്ണയിലെ
പുനര്‍നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
1938.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടായ
പ്രളയത്തെതുടര്‍ന്ന്
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തില്‍
എന്തെല്ലാം തരത്തിലുള്ള
പുനര്‍നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടത്തിയിട്ടുണ്ട്; എത്ര
രൂപ
ചെലവഴിച്ചിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
പ്രളയാനന്തര
പുനര്‍നിര്‍മ്മാണത്തിന്റെ
ഭാഗമായി ഇനി എന്തെല്ലാം
തരത്തിലുള്ള
പ്രവൃത്തികളാണ് ഈ
മണ്ഡലത്തില്‍
നടപ്പിലാക്കാനുള്ളത്;
വിശദാംശം ലഭ്യമാക്കാമോ?
വ്യാപാരികള്‍ക്കുണ്ടായ
നഷ്ടം നികത്തുന്നതിന്
പ്രത്യേക പാക്കേജ്
1939.
ശ്രീ.അന്‍വര്‍
സാദത്ത്
,,
വി.ഡി.സതീശന്
,,
വി.പി.സജീന്ദ്രന്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2018 ആഗസ്റ്റിലെ പ്രളയം
മൂലം ബുദ്ധിമുട്ടിലായ
വ്യാപാരികള്‍ക്ക്
എന്താെക്കെ സഹായങ്ങളാണ്
ഇതിനകം നല്‍കിയത്;
വ്യക്തമാക്കാമോ;
(ബി)
നാശനഷ്ടമുണ്ടായ
വ്യാപാരികള്‍ക്ക് നഷ്ടം
നികത്തുന്നതിന്
പ്രത്യേക പാക്കേജ്
ഉണ്ടാക്കിയിട്ടുണ്ടാേ;
വിശദാംശം നല്‍കാമാേ ;
(സി)
പ്രളയബാധിത
സ്ഥാപനമെന്ന് റവന്യു
വകുപ്പ് സര്‍ട്ടിഫെെ
ചെയ്ത മുഴുവന്‍
സ്ഥാപനങ്ങളുടെയും
ബാങ്ക് ലാേണുകള്ക്ക്
ഒരു വര്‍ഷത്തെ
മാേറാേട്ടാേറിയം
പ്രഖ്യാപിക്കുകയും അടവ്
പലിശക്ക് സബ്സിഡി
അനുവദിക്കുകയും
ചെയ്യുന്ന കാര്യം
പരിഗണിക്കുമാേ ;
(ഡി)
ഇന്‍ഷ്വറന്‍സ്
പരിരക്ഷ ഇല്ലാത്ത
മുഴുവന്‍
വ്യാപാരികള്‍ക്കും,
അവര്‍ക്കുണ്ടായ
നഷ്ടത്തിന്
ആനുപാതികമായി
നഷ്ടപരിഹാരം
ഉറപ്പാക്കിയിട്ടുണ്ടാേ.
ഇല്ലെങ്കില്‍ അതിനായി
നടപടി സ്വീകരിക്കുമാേ;
വ്യക്തമാക്കാമോ?
സാലറി
ചലഞ്ച്
1940.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍,
അര്‍ദ്ധ സര്‍ക്കാര്‍,
പൊതുമേഖലാ സ്ഥാപനം
എന്നിവിടങ്ങളിലെ
ജീവനക്കാര്‍
സര്‍ക്കാര്‍-എയ്ഡഡ്
മേഖലയിലെ അദ്ധ്യാപകര്‍
എന്നിവരില്‍ നിന്നും
സാലറി ചലഞ്ചിലൂടെ
നാളിതുവരെ
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയിലേക്ക്
പിരിഞ്ഞുകിട്ടിയ
തുകയുടെ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
സാലറി
ചലഞ്ചുമായി
ബന്ധപ്പെട്ട് ബഹു.
ഹൈക്കോടതിയിലും
സുപ്രീംകോടതിയിലും കേസ്
നടത്തിയതുമായി
ബന്ധപ്പെട്ട്സര്ക്കാരിന്
എത്ര രൂപ
ചെലവായിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കാമോ?
മാനസിക
അസുഖമുള്ളവര്‍ക്ക് ധനസഹായം
1941.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും ധനസഹായത്തിനായി
അപേക്ഷ
സമര്‍പ്പിക്കുന്ന
മാനസിക അസുഖമുള്ളവരുടെ
അപേക്ഷകള്‍
പരിഗണിക്കാത്തതിന്റെ
കാരണം വിശദമാക്കാമോ;
(ബി)
ഈ
രോഗമുള്ളവരില്‍ ദിവസേന
മരുന്ന്
കഴിക്കുന്നവരുമുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
വ്യവസ്ഥകള്‍ക്ക്
വിരുദ്ധമായി ദുരിതാശ്വാസ
നിധിയില്‍ നിന്നും തുക
1942.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത്
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും തുക
അനുവദിക്കുന്നതിനുള്ള
വ്യവസ്ഥകള്‍ക്ക്
വിരുദ്ധമായി കാര്‍ഷിക
വായ്പ കുടിശ്ശിക
തീര്‍ക്കുന്നതിനു വരെ
തുക അനുവദിച്ച് ഉത്തരവ്
നല്കിയ വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കാമോ;
(ബി)
ഇത്തരത്തില്‍
ദുരിതാശ്വാസ നിധിയില്‍
നിന്ന് തുക നല്‍കാനുള്ള
വ്യവസ്ഥകള്‍ക്ക്
വിരുദ്ധമായി
മുന്‍സര്‍ക്കാരിന്റെ
കാലത്ത് ഏതൊക്കെ
കാര്യങ്ങള്‍ക്ക് തുക
അനുവദിച്ചിട്ടുണ്ടെന്നും
ആയതിന്റെ ഉത്തരവുകളുടെ
പകര്‍പ്പും
ലഭ്യമാക്കാമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധി
1943.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
31.12.2018 വരെ
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും സഹായത്തിനായി
എത്ര അപേക്ഷകള്‍
ലഭിച്ചു; ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(ബി)
ഇതില്‍
എത്ര അപേക്ഷകര്‍ക്ക്
31.12.2018 വരെ സഹായധനം
അനുവദിച്ചു;
(സി)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും പത്ത് ലക്ഷമോ,
അതിലധികമോ തുക
സഹായധനമായി
ആര്‍ക്കെങ്കിലും
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവരുടെ
വിശദാംശം നല്‍കാമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയിലേക്ക്
ലഭിച്ച തുക
1944.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018
ജൂലൈ, ആഗസ്റ്റ്
മാസങ്ങളിലുണ്ടായ
മഹാപ്രളയത്തെ
തുടര്‍ന്ന് 1.7.18
മുതല്‍ 31.12.2018 വരെ
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയിലേക്ക് ആകെ
ലഭിച്ച തുക എത്ര;
വ്യക്തികള്‍,
സന്നദ്ധസംഘടനകള്‍
എന്നിവര്‍ സംഭാവന ആയി
നല്കിയ തുകയുടെ ഇനം
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
കാലയളവില്‍ ലഭിച്ച തുക
ഏതൊക്കെ വകയിലാണ്
ചെലവഴിച്ചിട്ടുള്ളത്;
ഇനം തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കാമോ;
(സി)
പ്രളയദുരിതാശ്വാസ
ഫണ്ട് ശേഖരണത്തിനായി
പരസ്യങ്ങള്‍ക്കും
മറ്റുമായി ചെലവഴിച്ച
തുകയുടെ കണക്കുകള്‍
വിശദമാക്കാമോ;
(ഡി)
ശബരിമല
വിഷയവുമായി
ബന്ധപ്പെട്ട്
സംസ്ഥാനവ്യാപകമായും
പ്രാദേശികമായും എത്ര
ഹര്‍ത്താലുകള്‍
നടന്നിട്ടുണ്ട് ;
വിശദമായ കണക്കുകള്‍
ലഭ്യമാക്കാമോ?
ഓഖി
ദുരന്ത ബാധിതര്‍ക്ക്
നഷ്ടപ്പെട്ട കേന്ദ്രസഹായം
1945.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓഖി
ദുരന്ത ബാധിതര്‍ക്കായി
സംസ്ഥാന സര്‍ക്കാര്‍
ഇതിനകം നടപ്പിലാക്കിയ
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
ഇതിനായി
ചെലവഴിച്ച തുകയുടെ
വിശദാംശം നല്‍കാമോ;
(സി)
കേന്ദ്രത്തില്‍
നിന്നും
ഇക്കാര്യത്തിനായി എന്ത്
തുകയാണ് ലഭിച്ചത്;
ഇതില്‍ എത്ര തുക ഇതിനകം
ചെലവഴിച്ചു;
വ്യക്തമാക്കാമോ;
(ഡി)
ഓഖി
ദുരിതാശ്വാസത്തിനായി
ലഭിച്ച കേന്ദ്രസഹായം
പാഴാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്
ഉത്തരവാദികളായിട്ടുള്ള
ഉദ്യോഗസ്ഥര്‍
ആരൊക്കെയാണ്;
(ഇ)
നഷ്ടപ്പെട്ട
കേന്ദ്രസഹായം
പുന:സ്ഥാപിച്ച്
കിട്ടുവാന്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
ഓഖി
ദുരിതബാധിതര്‍ക്കുള്ള
ധനസഹായം
1946.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓഖി
ദുരന്തവുമായി
ബന്ധപ്പെട്ട്
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയിലേക്ക്
സംഭാവനയായി ലഭിച്ച തുക
എത്ര;
വെളിപ്പെടുത്താമോ;
(ബി)
അപ്രകാരം
ലഭിച്ച തുകയില്‍ ഓഖി
ദുരിതബാധിതര്‍ക്കും
കുടുംബങ്ങള്‍ക്കുമായി
വിതരണം ചെയ്ത
തുകയെത്രയെന്നും
ആയിനത്തില്‍ ബാക്കി
തുകയെത്രയെന്നുമുള്ള
പൂര്‍ണ്ണ വിശദാംശം
നല്‍കാമോ;
(സി)
ഓഖി
ദുരന്തത്തില്‍
ഉള്‍പ്പെട്ട
മത്സ്യത്തൊഴിലാളി
കുടുംബങ്ങളുടെ ഉന്നമനം
ലക്ഷ്യമാക്കി ബാക്കി
ഫണ്ട് എങ്ങനെ
ചെലവഴിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇല്ലെങ്കില്‍
ഓഖി ദുരന്തവുമായി
ബന്ധപ്പെട്ട് ഇനിയും
ബാക്കിയുള്ള തുക
ചെലവഴിക്കാതിരിക്കുന്നതിന്റെ
കാരണം വ്യക്തമാക്കാമോ?
ദുരിതാശ്വാസ നിധിയില്‍
നിന്ന് അപകടമരണ ധനസഹായം
1947.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്ന് അപകടമരണം
സംഭവിച്ചവരുടെ
കുടുംബത്തിന്
ധനസഹായമായി എത്ര
രൂപയാണ്
നല്കിവരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
അപകടമരണ
ധനസഹായം ലഭ്യമാക്കാന്‍
സമര്‍പ്പിക്കുന്ന
രേഖകള്‍ക്കൊപ്പം റവന്യൂ
വകുപ്പില്‍ നിന്നും
വില്ലേജ് ഓഫീസറുടെ
റിപ്പോര്‍ട്ട് മാത്രം
മതിയെന്ന നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ; ഇത്
സംബന്ധിച്ച
സര്‍ക്കുലര്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
അപകടമരണവുമായി
ബന്ധപ്പെട്ട
ധനസഹായത്തിനുളള അപേക്ഷ
എം.എല്‍.എ.മാര്‍ മുഖേന
നല്കുമ്പോള് പോലും
ഇതുമായി ബന്ധപ്പെട്ട
റിപ്പോര്‍ട്ട്
നല്കാന് വില്ലേജ്
ഓഫീസര്‍മാര്‍ വിമുഖത
കാണിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
ആവശ്യമായ
നിര്‍ദ്ദേശങ്ങള്‍
നല്‍കുമോ?
നിമിഷയുടെ
കുടുംബത്തിന് സര്‍ക്കാര്‍
വാഗ്ദാനം നല്കിയ ധനസഹായം
1948.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അന്യസംസ്ഥാന
തൊഴിലാളി കഴുത്തറുത്ത്
കൊലപ്പെടുത്തിയ
കിഴക്കമ്പലം അന്തിനാട്
വീട്ടിലെ നിമിഷയുടെ
കുടുംബത്തിന്
സര്‍ക്കാര്‍ വാഗ്ദാനം
നല്കിയ ധനസഹായം
നാളിതുവരെ
നല്‍കാത്തതിനുള്ള കാരണം
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കുടുംബത്തിന്
മുഖ്യമന്ത്രി നല്കിയ
ഉറപ്പ് എന്ന് പാലിക്കും
എന്ന് വ്യക്തമാക്കാമോ?
ജനസാന്ത്വനം
പദ്ധതി
1949.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജനസാന്ത്വനം
പദ്ധതി എന്ന പേരില്‍
പ്രഖ്യാപിച്ച പദ്ധതി
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
(ബി)
എന്തൊക്കെ
കാര്യങ്ങള്‍ക്ക് സഹായം
നല്കുവാനാണ് ഈ പദ്ധതി
പ്രഖ്യാപിച്ചത്;
ഇതിലേക്കായി ഇതിനകം
എത്ര അപേക്ഷകളാണ്
ലഭിച്ചതെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയിലേയ്ക്ക്
ഏതെങ്കിലും
വ്യക്തികളില്‍ നിന്നോ,
സ്ഥാപനങ്ങളില്‍ നിന്നോ
സംഭാവന
ലഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ?
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്‍ക്ക്
നഷ്ടപരിഹാരം
1950.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്‍ക്ക്
നിലവില്‍ എന്തൊക്കെ
ആനുകൂല്യങ്ങളാണ്
സര്‍ക്കാര്‍
നല്‍കുന്നത്;
(ബി)
ആനുകൂല്യത്തിന്
അര്‍ഹതപ്പെട്ടവരില്‍
പലര്‍ക്കും അത്
നിഷേധിക്കുന്നതായ പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അര്‍ഹതപ്പെട്ട
എല്ലാപേര്‍ക്കും
ആനുകൂല്യം
ഉറപ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്‍ക്ക്
നഷ്ടപരിഹാരം
നല്‍കുന്നതിന് കോടതി
നിര്‍ദ്ദേശിച്ച തുക
ബന്ധപ്പെട്ട
കമ്പനികളില്‍ നിന്നും
ഈടാക്കണമെന്ന വിധി
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദമാക്കാമോ;
(ഡി)
ഇക്കാര്യത്തില്‍
പ്ലാന്റേഷന്
കോര്‍പ്പറേഷനില്‍
നിന്നും ഈടാക്കിയ തുക
തിരികെ നല്‍കണമെന്ന്
അവര്‍
ആവശ്യപ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തിലുള്ള
സര്‍ക്കാര്‍ നിലപാട്
എന്താണ്; വിശദമാക്കാമോ?
കണ്ണൂര്‍
അന്താരാഷ്ട്ര
വിമാനത്താവളത്തില്‍ നിന്നും
തിരുവനന്തപുരത്തേക്കുള്ള
യാത്ര
T 1951.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
അന്താരാഷ്ട്ര
വിമാനത്താവളത്തില്‍
നിന്നും 09.12.2018-ല്‍
ഗോ എയര്‍ GB1375
നമ്പര്‍ വിമാനത്തില്‍
PNR No: E7QBMW-ല്‍
തിരുവനന്തപുരത്തേക്ക്
യാത്ര ചെയ്തിട്ടുള്ളത്
ആരൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
ഇവരുടെ
യാത്രാ ടിക്കറ്റുകള്‍
ആരാണ് ബുക്ക്
ചെയ്തതെന്നും യാത്രാ
ചെലവു
വഹിച്ചതാരാണെന്നും എത്ര
രൂപ ചെലവായെന്നും
വ്യക്തമാക്കാമോ;
(സി)
യാത്രാച്ചെലവ്
സർക്കാർ
വഹിച്ചിട്ടുണ്ടെങ്കില്‍
ഏത്
മാനദണ്ഡമനുസരിച്ചാണെന്നും
ഇതില്‍ ആരൊക്കെയാണ് പണം
തിരിച്ചടച്ചതെന്നും
എത്ര ആളുകള്‍ നേരിട്ടും
ബാങ്ക് മുഖാന്തിരവും
പണം
തിരിച്ചടച്ചിട്ടുണ്ട്
എന്നും വ്യക്തമാക്കുമോ
;
(ഡി)
ഒരുമിച്ചുള്ള
ബുക്കിംഗില്‍ ലഭിച്ച
നിരക്ക് സാധാരണ
നിരക്കില്‍ നിന്നും
കൂടുതലാണെന്നുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതേ ദിവസം കുറഞ്ഞ
നിരക്കില്‍ പ്രസ്തുത
ഫ്ലൈറ്റില്‍ ടിക്കറ്റ്
ബുക്ക്
ചെയ്തിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ഇ)
ഓരോ
യാത്രക്കാരനും
വ്യക്തിഗത ബില്ല്
കൈമാറിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എങ്ങനെയെന്ന്
വിശദമാക്കാമോ?
ശബരിമല
ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട്
1952.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
ഗ്രീന്‍ഫീല്‍ഡ്
എയര്‍പോര്‍ട്ട്
നിര്‍മ്മിക്കുന്നതിന്
സാധ്യതാ പഠനത്തിന്
ചുമതലപ്പെടുത്തിയിരുന്ന
കമ്പനി സര്‍ക്കാരിന്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
എന്തൊക്കെ
ശുപാര്‍ശകളാണ്
റിപ്പോര്‍ട്ടില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
അറിയിക്കുമോ;
വിമാനത്താവള
നിര്‍മ്മാണത്തിനായി
ഇപ്പോള്‍
തെരഞ്ഞെടുത്തിരിക്കുന്ന
സ്ഥലം അനുയോജ്യമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
വിമാനത്താവള
നിര്‍മ്മാണം
ആരംഭിക്കുന്നതിന്
ഇനിയും എന്തൊക്കെ
കടമ്പകളാണ്
പൂര്‍ത്തീകരിക്കാനുള്ളത്;
സ്ഥലം
ലഭ്യമാക്കുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
വിമാന
ഇന്ധന നികുതിയിലെ വ്യത്യാസം
1953.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമേഖലാ
വിമാനത്താവളമായ
കരിപ്പൂര്‍
എയര്‍പോര്‍ട്ടില്‍
വിമാന ഇന്ധനത്തിന്
സര്‍ക്കാര്‍ 28 ശതമാനം
നികുതി ഏര്‍പ്പെടുത്തിയ
നടപടി കാരണം പല
തിരക്കേറിയ വിമാന
സര്‍വ്വീസുകളും
ഇപ്പോള്‍ തന്നെ
കരിപ്പൂരിലേക്കുളള
സര്‍വ്വീസ് റദ്ദ് ചെയ്ത
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കൂടാതെ
ചില വിമാനങ്ങള്‍
ഡല്‍ഹി-കണ്ണൂര്‍-കാലിക്കറ്റ്
എന്ന പ്രൊപ്പോസല്‍,
ഡല്‍ഹി-കണ്ണൂര്‍
എന്നാക്കി മാറ്റിയതായ
റിപ്പോര്‍ട്ടുകള്‍
പരിശോധിക്കുകയുണ്ടായോ;വിശദമാക്കാമോ?
തിരുവനന്തപുരം
വിമാനത്താവളത്തിന്റെ
സ്വകാര്യവല്‍ക്കരണം
1954.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വകാര്യവല്‍ക്കരണ
ശ്രമങ്ങളുടെ
പശ്ചാത്തലത്തില്‍
തിരുവനന്തപുരം
വിമാനത്താവളം
സര്‍ക്കാരിന്റെ
നിയന്ത്രണത്തില്‍
നിലനിര്‍ത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
വിശദമാക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായ ടെന്‍ഡര്‍
നടപടികളില്‍
പങ്കെടുത്തതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
വിമാനത്താവളത്തിനായി
നല്‍കിയിട്ടുള്ള ഭൂമി
കേരളത്തിന്റെ ഓഹരിയായി
കണക്കാക്കാന്‍
കേന്ദ്രത്തോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഈ
ഭൂമിയുടെ നഷ്ടപരിഹാരം
കേരളത്തിന് നല്കാന്
ആവശ്യപ്പെടുമോ;
വ്യക്തമാക്കാമോ?
കൊച്ചി
മെട്രോയില്‍ നിന്നുളള
ടിക്കറ്റ് ഇതര വരുമാനം
1955.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
മെട്രോയില്‍ നിന്ന്
ടിക്കറ്റ് ഇതര വരുമാനം
വരുന്നത് ഏതെല്ലാം
രീതിയിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ടിക്കറ്റ്
ഇതര വരുമാനം വഴി
പ്രതിവര്‍ഷം ശരാശരി
എന്ത് വരുമാനമാണ്
ലഭിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
വാട്ടര്‍
മെട്രോ പദ്ധതി
1956.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
നഗരത്തിന്റെ
സമീപപ്രദേശങ്ങളില്‍
നിന്നും തൊഴിലിനായും
മറ്റ് വാണിജ്യ
ആവശ്യങ്ങള്‍ക്കായും
വരുന്ന ജനങ്ങളുടെ
ബാഹുല്യം മൂലം തിരക്ക്
ഉള്ളതിനാല്‍ വാട്ടര്‍
മോട്രോ പദ്ധതി തിരക്ക്
കുറയുന്നതിന്
കാരണമാകുമെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍ എറണാകുളം
നഗരത്തിനോട് ചേര്‍ന്ന്
കിടക്കുന്ന പെരുമ്പളം,
അരൂര്‍, അരൂകുറ്റി
തുടങ്ങിയ പ്രദേശങ്ങളെ
കൂടി വാട്ടര്‍
മോട്രോയുടെ
ഭാഗമാക്കുന്ന കാര്യം
പരിഗണിക്കുമോ;
വ്യക്തമാക്കാമോ;
(ബി)
നിയമസഭാ
ചോദ്യോത്തര വേളയില്‍
ഇക്കാര്യം
പരിഗണിക്കുന്നതാണെന്ന്
അറിയിച്ചതിന് പ്രകാരം
എന്തെങ്കിലും നടപടി
ഇതിനോടകം
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍
ബന്ധപ്പെട്ടവര്‍ക്ക്
അടിയന്തര നിര്‍ദ്ദേശം
നല്‍കുമോ;
വിശദമാക്കാമോ?
റിവര്‍
മാനേജ്മെന്റ് കമ്മിറ്റി
1957.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റിവര്‍ മാനേജ്മെന്റ്
കമ്മിറ്റിയുടെ ഘടന
എന്താണെന്ന്
വിശദമാക്കാമോ;
(ബി)
ആരൊക്കെയാണ്
അതില്‍ അംഗങ്ങളെന്നും
എന്താണ് പ്രസ്തുത
കമ്മിറ്റിയുടെ
ചുമതലകള്‍ എന്നും
വിശദമാക്കാമോ?
പറമ്പികുളം-ആളിയാര്‍
കരാര്‍
1958.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പറമ്പിക്കുളം-ആളിയാര്‍
കരാര്‍ പ്രകാരം
സംസ്ഥാനത്തിന്
ലഭിക്കേണ്ട
വെള്ളത്തിന്റെ അളവ്
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
കരാര്‍
പ്രകാരമുള്ള വെള്ളം
നല്കുവാന് തമിഴ്നാട്
തയ്യാറാകാത്തതിന്റെ
കാരണം എന്താണെന്ന്
വിശദമാക്കാമോ;
(സി)
കരാര്‍
പ്രകാരമുള്ള വെള്ളം
ലഭിക്കാത്തത് വൈദ്യുതി
ഉല്‍പ്പാദനത്തെയും പല
ജില്ലകളിലേയും
കൃഷിയേയും
ബാധിക്കുമെന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ കരാര്‍
പ്രകാരമുള്ള വെള്ളം
ലഭിക്കുവാന്‍ വേണ്ടി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
പറമ്പിക്കുളം
- ആളിയാര്‍ കരാര്‍
T 1959.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പറമ്പിക്കുളം
- ആളിയാര്‍ കരാര്‍
പ്രകാരം സെപ്റ്റംബര്‍
ഒന്നിനും ഫെബ്രുവരി
ഒന്നിനും കേരള ഷോളയാര്‍
ഡാം നിറയാനുള്ള വെള്ളം
തമിഴ്നാട് നല്‍കണമെന്ന
വ്യവസ്ഥയുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത വ്യവസ്ഥക്ക്
വിരുദ്ധമായി ഇത്തവണ
കേരളത്തിന് വെള്ളം
നല്‍കാനാവില്ലെന്ന്
തമിഴ്നാട്
വ്യക്തമാക്കുകയുണ്ടായോ;
(സി)
അനാവശ്യമായി
അണക്കെട്ടുകള്‍ തുറന്നു
വിട്ട് കേരളം വെള്ളം
പാഴാക്കുകയായിരുന്നുവെന്നും
ഇത് കരാര്‍
ലംഘനമാണെന്നും
തമിഴ്നാടിന്
വാദമുണ്ടോ;
(ഡി)
ഇക്കാര്യം
ചൂണ്ടിക്കാണിച്ച്
തമിഴ്നാട് ജലവിഭവ
വകുപ്പ് സംയുക്ത
ജലനിയന്ത്രണ ബോര്‍ഡ്
ചെയര്‍മാനും കേരള
സര്‍ക്കാരിനും
കത്തയയ്ക്കുകയുണ്ടായോ;
(ഇ)
ആളിയാര്‍
കരാര്‍ പ്രകാരം
തമിഴ്നാട്
പാലക്കാടിനും വെള്ളം
നല്‍കേണ്ടതുണ്ടോ;
സാങ്കേതിക കാരണങ്ങള്‍
ചൂണ്ടിക്കാട്ടി ഇത്
നിഷേധിച്ചാല്‍
പാലക്കാടിനെ കൂടാതെ
മറ്റേതെല്ലാം
ജില്ലകളിലെ കൃഷിയെ ഇത്
പ്രതികൂലമായി
ബാധിക്കുമെന്ന്
വ്യക്തമാക്കാമോ?
പറമ്പിക്കുളം-ആളിയാര്‍
കരാര്‍
1960.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പറമ്പിക്കുളം-ആളിയാര്‍
കരാര്‍ പ്രകാരം 2019
ഫെബ്രുവരി ഒന്നിന്
ലഭിക്കേണ്ട വെള്ളം
തമിഴ്നാട്ടില്‍ നിന്നും
ലഭിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;വ്യക്തമാക്കാമോ;
(ബി)
മഹാപ്രളയത്തില്‍
തമിഴ്നാട്
സര്‍ക്കാരിന്റെ
കീഴിലുള്ള ഡാമുകളില്‍
നിന്ന് തുറന്നുവിട്ട
വെള്ളം കരാറിന്റെ
ഭാഗമായി നല്‍കേണ്ട
വെള്ളത്തിന്റെ
കണക്കില്‍
ഉള്‍പ്പെടുത്താന്‍
തമിഴ്നാട് സര്‍ക്കാര്‍
ശ്രമിക്കുന്നുവെന്ന
വാര്‍ത്തകളില്‍
യാഥാര്‍ത്ഥ്യമുണ്ടോ;
വെളിപ്പെടുത്താമോ;
(സി)
കരാര്‍
പ്രകാരം കേരളത്തിന്
ലഭിക്കേണ്ട മുഴുവന്‍
വെള്ളവും യഥാസമയം
ലഭിക്കുന്നു എന്ന്
ഉറപ്പു വരുത്താന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ ?
പ്രവാസികളുടെ
മടങ്ങിവരവ്
1961.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എണ്ണവില
ഇടിഞ്ഞതിനെ തുടര്‍ന്ന്
സമ്പദ്
വ്യവസ്ഥയിലുണ്ടായ
മാറ്റവും പാെതു -
സ്വകാര്യ മേഖലകളില്‍
തദ്ദേശീയര്‍ക്ക്
കൂടുതല്‍ താെഴിലവസരം
നല്കികാെണ്ടുള്ള
ഗള്‍ഫ് രാജ്യങ്ങളിലെ
നിയമവും സംസ്ഥാനത്ത്
നിന്നും ഗള്‍ഫ്
രാജ്യങ്ങളിലേക്ക് ജാേലി
തേടി പാേകുന്നവരുടെ
എണ്ണത്തില്‍
കുറവുണ്ടാക്കിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
ഇത്
സംസ്ഥാനത്തിന്റെ സമ്പദ്
വ്യവസ്ഥയെ എപ്രകാരം
ബാധിച്ചുവെന്ന്
വിലയിരുത്തിയിട്ടുണ്ടാേ;
വ്യക്തമാക്കുമോ;
(സി)
ഗള്‍ഫ്
രാജ്യങ്ങളിലേക്കുള്ള
കുടിയേറ്റം കുറഞ്ഞ
സാഹചര്യത്തില്‍
സംസ്ഥാനത്തെ
അഭ്യസ്തവിദ്യര്‍
ഇപ്പാേള്‍ ഏതാെക്കെ
രാജ്യങ്ങളിലേക്കാണ്
കൂടുതലായി താെഴില്‍
തേടി
പാേകുന്നതെന്നതിന്റെ
വിശദാംശം
സര്‍ക്കാരിന്റെ
കെെവശമുണ്ടാേ ;
വിശദാംശം ലഭ്യമാക്കുമാേ
?
ലാേക
കേരള സഭ
1962.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലാേക
കേരള സഭയുടെ
രണ്ടാംഘട്ടം എവിടെ
വെച്ചാണ് നടത്തുന്നത് ;
വിശദാംശം ലഭ്യമാക്കാമാേ
;
(ബി)
എന്തെല്ലാം
പരിപാടികളാണ് ഇതില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്
; പ്രാേഗ്രാമുകള്ക്ക്
ഓരാേന്നിനും യാത്രാ
ചെലവ് ഉള്‍പ്പെടെ
വരുന്ന ചെലവിന്റെ
വിശദാംശം ലഭ്യമാക്കാമാേ
;
(സി)
പ്രസ്തുത
പരിപാടിയ്ക്കായി ആകെ
എത്ര രൂപയാണ് ചെലവ്
വരുന്നത്; ആയതില്‍ എത്ര
തുക സര്‍ക്കാര്‍
അനുവദിച്ചിട്ടുണ്ട് ;
ബാക്കിത്തുക എങ്ങനെ
കണ്ടെത്താനാണ്
ഉദ്ദേശിച്ചിട്ടുള്ളത് ;
വിശദമാക്കാമാേ ?
ലോക
കേരള സഭയുടെ മേഖലാ
സമ്മേളനങ്ങള്‍
1963.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലോക
കേരള സഭയുടെ മേഖലാ
സമ്മേളനങ്ങള്‍
നടത്തുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതൊക്കെ സ്ഥലങ്ങളില്‍
മേഖലാ സമ്മേളനങ്ങള്‍
നടത്തുവാനാണ്
തീരുമാനിച്ചിട്ടുള്ളത്;
(സി)
മേഖലാ
സമ്മേളനങ്ങള്‍
ചേരുന്നതിനായി എന്ത്
തുകയാണ്
അനുവദിച്ചിട്ടുള്ളത്;
വിശദാംശം നല്‍കാമോ;
(ഡി)
ലോക
കേരള സഭയുടെ രണ്ടാം
യോഗം 2020ല്‍
തിരുവനന്തപുരത്ത്
ചേരുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ഇ)
ലോക
കേരള സഭ
സംഘടിപ്പിക്കുന്നതിന്
എന്ത് തുകയാണ്
ചെലവഴിച്ചതെന്നും
പ്രസ്തുത സഭ
ചേര്‍ന്നതിലൂടെ ഉണ്ടായ
നേട്ടങ്ങള്‍
എന്തൊക്കെയെന്നും
വിശദമാക്കാമോ?
തീര
സുരക്ഷ
1964.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തീര
സുരക്ഷ
വര്‍ദ്ധിപ്പിക്കാന്‍ ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചത്;
(ബി)
കോസ്റ്റല്‍
പോലീസിന്റെ ശേഷി
വര്‍ദ്ധിപ്പിക്കാന്‍ ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ?
ലഹരി
മാഫിയക്കെതിരെ ശക്തമായ
നടപടി
1965.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളം
ലഹരി മരുന്നു്
വ്യാപനത്തിന്റെ ഒരു
ഹബ്ബായി മാറിയതും ലഹരി
മാഫിയ നിര്‍ബാധം
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്നതും
ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(ബി)
ലഹരി
മാഫിയക്കെതിരെ ശക്തമായ
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(സി)
ലഹരി
മാഫയക്കെതിരെയുള്ള
കേസുകളില്‍ നിശ്ചിത
സമയത്ത് കുറ്റപത്രം
സമര്‍പ്പിക്കുന്നതിനും
സുപ്രീംകോടതിയുടെ വിധി
അനുസരിച്ചുള്ള നടപടി
സ്വീകരിക്കുന്നതിനും
പോലീസിന്
സാധിക്കുന്നുണ്ടോ;
(ഡി)
എങ്കില്‍
അന്താരാഷ്ട്ര
മയക്കുമരുന്ന്
സംഘത്തിലെ പ്രധാനിയായ
മാലദ്വീപുകാര്ക്കെതിരെ
കുറ്റപത്രം
സമര്‍പ്പിക്കുന്നതിലുണ്ടായ
വീഴ്ച ഏത്
സാഹചര്യത്തിലാണ്
സംഭവിച്ചതെന്ന്
പരിശോധിക്കുമോ?
പോലീസ്
സ്റ്റേഷനുകളില്‍
പിടിച്ചിടുന്ന വാഹനങ്ങള്‍
1966.
ശ്രീ.മാത്യു
റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
പോലീസ് സ്റ്റേഷനുകളില്‍
പല കേസ്സുകളിലായി
പിടിച്ചിടേണ്ടി വരുന്ന
വാഹനങ്ങളുടെ എണ്ണം ഓരോ
വര്‍ഷവും
വര്‍ദ്ധിച്ചുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
വാഹനങ്ങള്‍ നീക്കം
ചെയ്യുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട് കേരള
പോലീസ് ആക്ടില്‍ ഭേദഗതി
വരുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് അറിയിക്കാമോ?
പോലീസ്
സേനയിലെ അഴിമതിയും
മാഫിയാബന്ധങ്ങളും
1967.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
സേനയിലെ ക്രമക്കേടുകളും
അഴിമതിയും
മാഫിയാബന്ധങ്ങളും
വര്‍ദ്ധിക്കുന്നുവെന്ന
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
ഓപ്പറേഷന് തണ്ടര്‍
എന്ന പേരില്‍ പോലീസ്
സ്റ്റേഷനുകളില്‍
വിജിലന്‍സ് പരിശോധന
നടത്തിയിരുന്നോ;
എങ്കില്‍ എത്ര പോലീസ്
സ്റ്റേഷനുകളിലാണ്
പരിശോധന നടത്തിയത്;
(സി)
പോലീസുദ്യോഗസ്ഥര്‍ക്ക്
ക്വാറി ,മാഫിയ
ബന്ധമുളളതായും
പണമിടപാട്, വാഹനാപകട
കേസുകളില്‍ ശരിയായ
അന്വേഷണം നടത്താതെ
സാമ്പത്തിക നേട്ടം
ഉണ്ടാക്കുന്നുവെന്നുമുളള
ആരോപണം
വസ്തുതാപരമാണെന്ന്
പ്രസ്തുത പരിശോധനയില്‍
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇൗ പരിശോധനയുടെ
അടിസ്ഥാനത്തില്‍ എന്ത്
നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത് എന്ന്
അറിയിക്കുമോ?
സംസ്ഥാന
പോലീസില്‍
തീരസുരക്ഷയ്ക്കായി ഡിവിഷന്
1968.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ആര്. രാമചന്ദ്രന്
,,
എല്‍ദോ എബ്രഹാം
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പോലീസില്‍
തീരസുരക്ഷയ്ക്കായി ഒരു
ഡിവിഷന്
രൂപീകരിക്കുന്നതിന്
ഉദ്ദേശ്യമുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
തീരസുരക്ഷയുമായി
ബന്ധപ്പെട്ടതും
അനുബന്ധമായതുമായ
ഏതൊക്കെ
മേഖലകളിലായിരിക്കും
പ്രസ്തുത ഡിവിഷന്
ശ്രദ്ധ
കേന്ദ്രീകരിക്കുകയെന്ന്
വിശദമാക്കുമോ;
(സി)
തീരദേശത്ത്
താമസിക്കുന്ന പരമ്പരാഗത
മത്സ്യത്തൊഴിലാളി
വിഭാഗത്തില്‍പ്പെട്ടവരെ
തീരസുരക്ഷയ്ക്ക്
നിയോഗിക്കുന്നതിന്
പദ്ധതിയുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
ഇത്തരത്തില്‍
ഉദ്യോഗാര്‍ത്ഥികളെ
തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ?
സ്വകാര്യ
വസ്തുവകകള്‍
നശിപ്പിക്കുന്നവര്‍ക്കെതിരെ
കര്‍ശന നടപടി
1969.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിരന്തരം നടത്തുന്ന
ഹര്‍ത്താലുകളിലും
പൊതുപണിമുടക്കുകളിലും
പൊതുമുതലും
സ്വകാര്യവസ്തുവകകളും
വ്യാപകമായി
നശിപ്പിക്കുന്ന പ്രവണത
വര്‍ദ്ധിച്ചുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഹര്‍ത്താലില്‍
അക്രമം
കാണിക്കുന്നവരുടെയും
പൊതുമുതല്‍
നശിപ്പിക്കുന്നവരുടെയും
പക്കല്‍ നിന്നും
നഷ്ടപരിഹാരം
ഈടാക്കുന്നതിനും
സ്വത്ത് കണ്ട്
കെട്ടുന്നതിനും
വ്യവസ്ഥകളുണ്ടോ;
വിശദമാക്കുമോ;
(സി)
സ്വകാര്യ
വസ്തുവകകള്‍
നശിപ്പിക്കുന്നവര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
ഇതിനായി ഓര്‍ഡിനന്‍സ്
പുറത്തിറക്കിയിട്ടുണ്ടോ;
(ഡി)
പ്രസ്തുത
ഓര്‍ഡിനന്‍സിന്റെ
അടിസ്ഥാനത്തില്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കുമോ?
പോലീസിന്റെ
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിന്
പദ്ധതി
1970.
ശ്രീ.സി.കൃഷ്ണന്
,,
സി.കെ. ഹരീന്ദ്രന്‍
,,
എം. നൗഷാദ്
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്രൈം
റിക്കാര്‍ഡ്സ്
ബ്യൂറോയുടെ കണക്കു
പ്രകാരം സംസ്ഥാനത്ത്
കുറ്റകൃത്യങ്ങളുടെ
എണ്ണത്തില്‍ ഗണ്യമായ
കുറവു വന്നതായി
കണ്ടിട്ടുണ്ടോ; സ്ത്രീ
സുരക്ഷയ്ക്ക് മുന്‍ഗണന
നല്‍കിക്കൊണ്ട് നടത്തി
വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(ബി)
ജനമൈത്രി
സുരക്ഷാ പദ്ധതി എല്ലാ
സ്റ്റേഷനുകളിലും
പ്രാവര്‍ത്തികമായിട്ടുണ്ടോ;
കവര്‍ച്ച തടയാന്‍
ആവിഷ്ക്കരിച്ചിട്ടുള്ള
സെന്‍ട്രല്‍
ഇന്‍ട്രൂഷന്‍
മോണിറ്ററിംഗ്
സിസ്റ്റത്തെക്കുറിച്ച്
അറിയിക്കാമോ;
(സി)
വാഹനങ്ങളും
ഉപകരണങ്ങളും
നവീകരിച്ചുകൊണ്ടും
പരിശീലനം കൂടുതല്‍
ശാസ്ത്രീയമായി
പരിഷ്ക്കരിച്ചുകൊണ്ടും
പോലീസിന്റെ കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിന്
പദ്ധതിയുണ്ടോ;
(ഡി)
സേനയുടെ
അംഗബലം
വര്‍ദ്ധിപ്പിക്കുന്നതിനും
അര്‍ഹരായവര്‍ക്ക്
പ്രൊമോഷന്
നല്‍കുന്നതിനും
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തെല്ലാമാണ് എന്ന്
വ്യക്തമാക്കുമോ?
ഓപ്പറേഷന്
ബ്രോക്കണ്‍ വിന്‍ഡോ
1971.
ശ്രീ.ഐ.ബി.
സതീഷ്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.എം.
നൗഷാദ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോടതികള്‍
പിടികിട്ടാപ്പുള്ളികളായി
പ്രഖ്യാപിച്ചിട്ടുള്ളവരും
വിവിധ
കേസുകളില്പ്പെട്ടവരുമായവരെ
പിടികൂടുന്നതിനായി
തിരുവനന്തപുരം സിറ്റി
പോലീസ് നടത്തിയ
ഓപ്പറേഷന് ബ്രോക്കണ്‍
വിന്‍ഡോയുടെ ഭാഗമായി
എത്ര പ്രതികളെ
പിടിക്കുന്നതിന്
സാധിച്ചുവെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഓപ്പറേഷന്
ബ്രോക്കണ്‍ വിന്‍ഡോയുടെ
പ്രവര്‍ത്തനങ്ങള്‍
സംബന്ധിച്ചുണ്ടായിട്ടുള്ള
പ്രതികരണങ്ങള്‍
എന്തെല്ലാമാണ്;
(സി)
സിറ്റി
പോലീസ് നടത്തി വരുന്ന
കോമ്പിങ്ങ് ഓപ്പറേഷന്
മുഖേന ഏതെല്ലാം
വിഭാഗത്തിലെ
കുറ്റവാളികളെ
കണ്ടെത്തുന്നതിന്
കഴിഞ്ഞിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതികള്‍
പ്രായോഗികവും പരാതിക്ക്
ഇടം നല്‍കാത്ത വിധവും
ആണെന്ന്
ഉറപ്പുവരുത്തിക്കൊണ്ട്
സംസ്ഥാനത്തെ മുഴുവന്‍
സിറ്റികളിലേക്കും
വ്യാപിപ്പിക്കുന്നതിന്
ആലോചിക്കുമോ
എന്നറിയിക്കാമോ?
ഓപ്പറേഷന്
തണ്ടറിന്റെ ഭാഗമായി നടത്തിയ
പരിശോധന
1972.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓപ്പറേഷന്
തണ്ടറിന്റെ ഭാഗമായി
കേരള പോലീസിന്റെ
വിജിലന്‍സ് വിഭാഗം
നടത്തിയ പരിശോധനയില്‍
എത്ര ക്രമക്കേടുകളാണ്
കണ്ടെത്തിയിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(ബി)
മാഫിയ
ബന്ധമുള്ള പോലീസ്
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
(സി)
ഓപ്പറേഷന്
തണ്ടറിന്റെ ഭാഗമായി
മാഫിയ ബന്ധമുള്ള പോലീസ്
ഉദ്യോഗസ്ഥരുടെ സ്വത്തു
വിവരം അന്വേഷിക്കാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
മുനമ്പത്തെ
മനുഷ്യക്കടത്ത് സംബന്ധിച്ച
അന്വേഷണം
1973.
ശ്രീ.വി.ഡി.സതീശന്
,,
ഹൈബി ഈഡന്
,,
പി.ടി. തോമസ്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുനമ്പത്ത്
നിന്നും മത്സ്യബന്ധന
ബോട്ടില്‍
ഇരുന്നൂറിലധികം പേരെ
അനധികൃതമായി വിദേശ
രാജ്യത്തേക്ക് കടത്തിയ
സംഭവത്തിന്റെ അന്വേഷണം
ഏത്
ഘട്ടത്തിലാണെന്നറിയിക്കാമോ;
(ബി)
മുനമ്പം
സംഭവത്തെ
കുറ്റകരമല്ലാത്ത
അഭയാര്‍ത്ഥി
കുടിയേറ്റമായി
ചിത്രീകരിച്ച്
മനുഷ്യക്കടത്തിന്റെ
ഗൗരവം കുറയ്ക്കുവാന്‍
ബോധപൂര്‍വ്വമായ ശ്രമം
നടക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
തീരദേശ
മേഖലയിലെ ഇത്തരം
ക്രമവിരുദ്ധ സംഭവങ്ങള്‍
സംബന്ധിച്ച
ഇന്റലിജന്‍സ്
മുന്നറിയിപ്പുകള്‍
അവഗണിച്ചതാണ്
ഇപ്പോഴത്തെ
മനുഷ്യക്കടത്തിന്
ഇടയാക്കിയത് എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
രാജ്യസുരക്ഷയ്ക്ക്
തന്നെ കടുത്ത ഭീഷണി
ഉയര്‍ത്തുന്ന ഇത്തരം
സംഭവങ്ങള്‍ സംസ്ഥാന
ആഭ്യന്തര വകുപ്പിന്റെ
വീഴ്ചയായി
കരുതുന്നുണ്ടോ;
എങ്കില്‍ അതിന്
ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ
മാതൃകപരമായ ശിക്ഷാ
നടപടികള്‍
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
മത്സ്യബന്ധന
ബോട്ടുകളില്‍
മനുഷ്യക്കടത്ത്
1974.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിന്നും മനുഷ്യക്കടത്ത്
വ്യാപകമാണെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കൊച്ചി,
മുനമ്പം, മാലിയങ്കര
പ്രദേശങ്ങള്‍
കേന്ദ്രീകരിച്ച്
മത്സ്യബന്ധന
ബോട്ടുകളില്‍
മനുഷ്യക്കടത്ത്
നടത്തുന്നതായ
റിപ്പോര്‍ട്ടുകള്‍
ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
അന്വേഷണത്തില്‍ വെളിവായ
വസ്തുതകള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
സ്ത്രീകളുടെയും
കുട്ടികളുടെയും സുരക്ഷ
1975.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം സ്ത്രീകളുടെയും
കുട്ടികളുടെയും
സുരക്ഷയെ
മുന്‍നിര്‍ത്തി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
നാമജപ
പ്രതിഷേധങ്ങളുമായി
ബന്ധപ്പെട്ട കേസുകള്‍
1976.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
2018
സെപ്റ്റംബര്‍ 28-ലെ
സുപ്രീം
കോടതിവിധിയ്ക്കുശേഷം
ശബരിമലയില്‍ ഉണ്ടായ
നാമജപ
പ്രതിഷേധങ്ങളുമായി
ബന്ധപ്പെട്ട് ആകെ എത്ര
പേരെ ഇതുവരെ അറസ്റ്റു
ചെയ്തിട്ടുണ്ട്;
എത്രപേര്‍ക്കെതിരെ കേസ്
എടുത്തിട്ടുണ്ട്;
ജാമ്യം ഇല്ലാത്ത
വകുപ്പുകള്‍ ചുമത്തി
അറസ്റ്റു ചെയ്തവര്‍
എത്ര; അറസ്റ്റു
ചെയ്തതില്‍
വിട്ടയച്ചവര്‍
എത്ര;വ്യക്തമാക്കാമോ?
ശബരിമല
യുവതീ പ്രവേശം
1977.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
ഐ.സി.ബാലകൃഷ്ണന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കനകദുര്‍ഗ്ഗ,
ബിന്ദു എന്നീ യുവതികള്‍
ശബരിമല ദര്‍ശനത്തിന്
എത്തിയത് ശബരിമലയിലെ
സമാധാനാന്തരീക്ഷം
തകര്‍ക്കുക എന്ന
ലക്ഷ്യത്തോടെ
ആയിരുന്നുവെന്ന ആക്ഷേപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇവര്‍ക്ക്
ഇക്കാര്യത്തില്‍ രഹസ്യ
അജണ്ട ഉണ്ടോയെന്ന് കേരള
ഹൈക്കോടതി
ആരാഞ്ഞിട്ടുണ്ടോ;
(സി)
ഇതിന്റെ
അടിസ്ഥാനത്തില്‍
കോടതിയില്‍
സത്യവാങ്മൂലം
നല്‍കിയിട്ടുണ്ടോ;
(ഡി)
പ്രസ്തുത
സത്യവാങ്മൂലം
നല്‍കുന്നതിന് മുമ്പ് ഈ
യുവതികളെ ശബരിമലയില്‍
എപ്രകാരമാണ്
എത്തിച്ചതെന്നതിനെക്കുറിച്ചും
അവര്‍ക്ക് ആരാണ്
സംരക്ഷണവും മാര്‍ഗ്ഗ
നിര്‍ദ്ദേശവും
നല്കിയതെന്നതിനെക്കുറിച്ചും
പോലീസ്
അന്വേഷിച്ചിട്ടുണ്ടോ;
(ഇ)
ഉണ്ടെങ്കില്‍
പ്രസ്തുത
അന്വേഷണത്തില്‍ വെളിവായ
കാര്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
ശബരിമല
വിഷയത്തിലെ ഹര്‍ത്താലുകള്‍
1978.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
സ്ത്രീ പ്രവേശവുമായി
ബന്ധപ്പെട്ട് സുപ്രീം
കോടതി പുറപ്പെടുവിച്ച
ഉത്തരവ്
നടപ്പിലാക്കുന്നതിനെതിരെ
സംസ്ഥാനത്ത് എത്ര
ഹര്‍ത്താലുകള്‍
സംഘടിപ്പിച്ചിട്ടുണ്ട്;
ആരൊക്കെയാണ്
ഹര്‍ത്താലുകള്‍ക്ക്
ആഹ്വാനം
ചെയ്തിട്ടുളളത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഇൗ
ഹര്‍ത്താലുകളുടെ
ഭാഗമായുളള അക്രമ
സംഭവങ്ങളില്‍
സംസ്ഥാനത്തിനുണ്ടായ
നാശനഷ്ടങ്ങള്‍
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
സര്‍ക്കാരിനും
സ്വകാര്യ
വ്യക്തികള്‍ക്കും
ഉണ്ടായിട്ടുളള
നാശനഷ്ടങ്ങള്‍
പ്രത്യേകം പ്രത്യേകം
വിശദമാക്കാമോ;
(ഡി)
കാസര്‍ഗോഡ്
ജില്ലയില്‍
ഉണ്ടായിട്ടുളള
നാശനഷ്ടങ്ങള്‍
പ്രത്യേകം
വിശദമാക്കാമോ?
ശബരിമല
ഡ്യൂട്ടിയുമായി ബന്ധപ്പെട്ട
പോലീസ് വിന്യാസം
1979.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
യുവതീ പ്രവേശവുമായി
ബന്ധപ്പെട്ട് സുപ്രീം
കോടതി വിധി വന്ന ശേഷം ഈ
വിഷയവുമായി
ബന്ധപ്പെട്ട് എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; എത്ര
പേര് പ്രതികളാണ്;
ഇപ്പോള്‍ ജയിലില്‍
കസ്റ്റഡിയില്‍ എത്ര
പേര് ഉണ്ട്;
വിശദമാക്കാമോ;
(ബി)
ശബരിമല
ഉത്സവവുമായി
ബന്ധപ്പെട്ട് കഴിഞ്ഞ
വര്‍ഷവും (2017-18) ഈ
വര്‍ഷവും (2018-19)
പോലീസ് സേനയുടെ
വിന്യാസത്തിനായി എത്ര
തുക
ചെലവഴിച്ചിട്ടുണ്ട്;
ഇനം തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കുമോ;
(സി)
ശബരിമല
ഡ്യൂട്ടിയ്ക്ക് ഈ
വര്‍ഷവും (2018-19)
കഴിഞ്ഞ വര്‍ഷവും
(2017-18) എത്ര പോലീസ്
ഉദ്യോഗസ്ഥരെ വീതം
നിയമിച്ചു;
ഉദ്യോഗസ്ഥരുടെ തസ്തിക
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കുമോ?
ശബരിമലയിൽ
വനിതകള്‍ക്ക് മഫ്തി
പോലീസിന്റെ അകമ്പടി
1980.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയില്‍
നിയന്ത്രണങ്ങള്‍
ഏര്‍പ്പെടുത്തിയ ശേഷം
ഭക്തരുടെ
സ്വകാര്യവാഹനങ്ങള്‍ ഏതു
സ്ഥലം വരെ
കടത്തിവിടാനാണ്
പോലീസിന് നിര്‍ദ്ദേശം
നല്‍കിയിട്ടുള്ളതെന്ന്
അറിയിക്കുമോ; ഇതിന്
വിരുദ്ധമായി ഏതെങ്കിലും
സ്വകാര്യ വാഹനങ്ങള്‍
കടത്തിവിട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ശബരിമല
ദര്‍ശനത്തിനെത്തിയ
സ്ത്രീകള്‍ സഞ്ചരിച്ച
എതെങ്കിലും
വാഹനങ്ങള്‍ക്ക്
മേല്‍പ്പറഞ്ഞ
നിയന്ത്രണങ്ങള്‍
ഒഴിവാക്കി
നല്‍കിയിട്ടുണ്ടോ;
വിശദീകരിക്കുമോ;
(സി)
ശബരിമലയില്‍
ദര്‍ശനത്തിനെത്തിയ
ഏതെങ്കിലും
വനിതകള്‍ക്ക്
മഫ്തിയില്‍ പോലീസിന്റെ
അകമ്പടി
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ?
യുവതികളുടെ
ശബരിമല ദര്‍ശനം
1981.
ശ്രീ.അടൂര്‍
പ്രകാശ്
,,
എം. വിന്‍സെന്റ്
,,
വി.എസ്.ശിവകുമാര്‍
,,
കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയില്‍
രണ്ട് യുവതികള്‍ ജനുവരി
രണ്ടാം തീയതി
ദര്‍ശനത്തിന് എത്തിയത്
മഫ്തി പോലീസിന്റെ
സഹായത്തോടെയാണോ എന്ന്
വ്യക്തമാക്കാമോ;
(ബി)
അപ്രകാരം
സഹായം നല്‍കണമെന്ന്
അവര്‍ രേഖാമൂലം
പോലീസിനോട്
ആവശ്യപ്പെട്ടിരുന്നോ;
(സി)
സന്നിധാനത്ത്
സാധാരണ ഭക്തന്മാര്ക്ക്
സ്റ്റാഫ് ഗേറ്റ് വഴി
പ്രവേശനം
അനുവദിക്കാറുണ്ടോ;
ഇല്ലെങ്കില്‍ രണ്ട്
യുവതികള്‍ക്ക് സ്റ്റാഫ്
ഗേറ്റ് വഴി പ്രവേശനം
നല്‍കിയത് ആരുടെ
നിര്‍ദ്ദേശപ്രകാരമാണ്
എന്നറിയിക്കാമോ;
(ഡി)
ജനുവരി
16ന് ദര്‍ശനത്തിനെത്തിയ
രണ്ട് യുവതികള്‍ക്ക്
പോലീസ് മേല്പറഞ്ഞ
രീതിയില്‍ സംരക്ഷണം
ഒരുക്കിയിരുന്നോ;
(ഇ)
ഇല്ലെങ്കില്‍
അവര്‍ക്ക് സംരക്ഷണം
നല്‍കാതെ നീലിമലയില്‍
നിന്നും അവരെ
നിര്‍ബന്ധപൂര്‍വ്വം
തിരിച്ചിറക്കിയത് ഏത്
സാഹചര്യത്തിലാണ്;
വ്യക്തമാക്കാമോ?
ഹര്‍ത്താലിനോടനുബന്ധിച്ച്
മാധ്യമ പ്രവര്‍ത്തകര്‍
അക്രമിക്കപ്പെട്ട സംഭവം
1982.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
കര്‍മ്മസമിതി ജനുവരി
3-ാം തീയതി ആഹ്വാനം
ചെയ്ത
ഹര്‍ത്താലിനോടനുബന്ധിച്ച്
മാധ്യമ പ്രവര്‍ത്തകര്‍
വ്യാപകമായി
അക്രമിക്കപ്പെട്ട
സംഭവങ്ങള്‍
ഉണ്ടായിട്ടുണ്ടോ;
(ബി)
എങ്കില്‍
എത്ര
മാധ്യമപ്രവര്‍ത്തകര്‍ക്കാണ്
ഈ അക്രമങ്ങളില്‍
പരിക്കേറ്റത്;
(സി)
മാധ്യമപ്രവര്‍ത്തകര്‍ക്ക്
നേരെ നടന്ന
അക്രമങ്ങളുടെ
അടിസ്ഥാനത്തില്‍
എത്രപേരെ ഇതിനകം
അറസ്റ്റ് ചെയ്തു;
അവര്‍ക്കെതിരെ ഏതൊക്കെ
വകുപ്പ് പ്രകാരമാണ്
കേസ് രജിസ്റ്റര്‍
ചെയ്തിട്ടുള്ളത്;
(ഡി)
സ്വതന്ത്രമായ
മാധ്യമപ്രവര്‍ത്തനത്തെ
തടയുന്നതിന്
വേണ്ടിയുള്ള ഇത്തരം
അക്രമസംഭവങ്ങള്‍
തടയുന്നതിനും അവര്‍ക്ക്
വേണ്ടത്ര സംരക്ഷണം
നല്‍കുന്നതിനും
പോലീസിന്റെ ഭാഗത്ത്
നിന്നും എന്തെങ്കിലും
വീഴ്ച സംഭവിച്ചതായി
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടി സ്വീകരിച്ചു
എന്ന് അറിയിക്കുമോ?
കേരളാ
പോലീസ് അക്കാദമിയിലെ
ഡെപ്യൂട്ടേഷന്
1983.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളാ
പോലീസ് അക്കാദമിയില്‍
എത്ര വര്‍ഷമാണ്
ഡെപ്യൂട്ടേഷന്
കാലാവധി;
ഡെപ്യൂട്ടേഷന് കാലാവധി
കഴിഞ്ഞ ഉദ്യോഗസ്ഥരെ
മടക്കി അയയ്ക്കാറുണ്ടോ;
ഇതിനുള്ള മാനദണ്ഡം
എന്താണ്; മടക്കി
അയയ്ക്കുന്നവര്‍ക്ക്
വീണ്ടും പോലീസ്
അക്കാദമിയില്‍ ജോലി
ചെയ്യുന്നതിനുള്ള നടപടി
ക്രമം എന്താണ്;
(ബി)
ലോക്കല്‍
പോലീസിലെ ഏറ്റവും
പ്രായം കുറഞ്ഞ ചില
പോലീസുകാര്‍ അഞ്ച്
വര്‍ഷത്തിലേറെയായി
പോലീസ് അക്കാദമിയില്‍
ജോലി ചെയ്യുന്നതും
9/2016 പി.എച്ച്.ക്യു
നം സര്‍ക്കുലര്‍
പ്രകാരം ഇവരുടെ കാലാവധി
മൂന്നു വര്‍ഷം
ആണെന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇവരെ മടക്കി
അയക്കുവാനുള്ള നടപടി
സ്വീകരിക്കുമോ;
(സി)
തൃശ്ശൂര്‍
ജില്ലയിലെ ലോക്കല്‍
പോലീസുകാരെ
മടക്കിഅയച്ച് അവരുടെ
സേവനം സ്റ്റേഷനുകളില്‍
ലഭ്യമാക്കുമോ; ലോക്കല്‍
സി.പി.ഒ, എസ്.സി.പി.ഒ
എന്നിവര്‍ക്ക് എന്ത്
ഡ്യൂട്ടിയാണ്
അക്കാദമിയില്‍ ഉള്ളത്;
(ഡി)
കേരളാ
പോലീസ് അക്കാദമി
തുടങ്ങിയപ്പോള്‍ മുതലും
അതിന് മുമ്പ് പോലീസ്
ട്രെയിനിംഗ് കോളേജിന്റെ
കീഴിലും ജോലിചെയ്ത്
പ്രമോഷന് ഉള്‍പ്പെടെ
15 വര്‍ഷത്തിലേറെയായി
അക്കാദമിയില്‍ തുടരുന്ന
ഉദ്യോഗസ്ഥര്‍ ഉണ്ടോ;
ഉണ്ടെങ്കില്‍ ഇവരെ
മടക്കി അയക്കുമോ എന്ന്
വ്യക്തമാക്കുമോ;
(ഇ)
കേരളാ
പോലീസ് അക്കാദമിയില്‍
ജോലി ചെയ്യുന്ന പലരും
റിയല്‍ എസ്റ്റേറ്റ്,
വാഹന കച്ചവടം മുതലായവ
ചെയ്യുന്നു എന്നുള്ള
പരാതി ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിനെതിരെ
എന്ത് നടപടി
സ്വീകരിച്ചുവെന്നറിയിക്കാമോ?
ആശ്രിത
നിയമന അപേക്ഷയിൽ തീരുമാനം
1984.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആഭ്യന്തര
വകുപ്പില്‍ സമാശ്വാസ
തൊഴില്‍ ദാനപദ്ധതി
പ്രകാരം
സേവനത്തിലിരിക്കെ
അന്തരിച്ച ഉമേഷിന്റെ
(Hdr 12088 MSP) ഭാര്യ
ശ്രീമതി അനുശ്രീക്ക്
നിയമനാനുമതി
നല്‍കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
(ബി)
പോലീസ്
വകുപ്പില്‍ എല്‍.ഡി.
ക്ലാര്‍ക്ക് ഒഴിവുകള്‍
നിലവില്‍ ഇല്ലെങ്കില്‍
മറ്റേതെങ്കിലും
വകുപ്പില്‍ നിയമനം
നടത്തുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
പോലീസ്
വകുപ്പില്‍ ഏത് തീയതി
വരെയുള്ള
അപേക്ഷകര്‍ക്കാണ്
സമാശ്വാസ തൊഴില്‍ ദാന
പദ്ധതിപ്രകാരം നിയമനം
നല്‍കിയിരിക്കുന്നത്;
വിശദമാക്കാമോ?
പോലീസ്
സേനയെ നവീകരിച്ച്
ജനസേവകരാക്കാന്‍ നടപടി
1985.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
നയത്തിന് വിരുദ്ധമായി
പ്രവര്‍ത്തിച്ച്
മനുഷ്യാവകാശ ധ്വംസകരായി
മാറിയ എത്ര പോലീസ്
ഉദ്യോഗസ്ഥര്‍ക്കെതിരെ ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം നടപടി
എടുത്തിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
പോലീസ്
സേനയെ നവീകരിച്ച്
ജനസേവകരാക്കാന്‍ ഈ
സര്‍ക്കാര്‍ ഇതേവരെ
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
വിശദാംശം
വ്യക്തമാക്കുമോ?
പോലീസ്
അക്കാദമിയിലെ ഡെപ്യൂട്ടേഷന്
1986.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലോക്കല്‍
പോലീസില്‍ നിന്നും
വര്‍ക്കിംഗ്
അറേഞ്ച്മെന്റില്‍ ജോലി
ചെയ്യുന്ന പോലീസുകാരെ
കാലാവധി കഴിഞ്ഞിട്ടും
പോലീസ് അക്കാദമിയില്‍
നിന്നും മടക്കി
അയക്കാത്തത്
എന്തുകൊണ്ട് എന്ന്
വ്യക്തമാക്കാമോ;
(ബി)
ജില്ലാ
സായുധ സേനയിലെ എസ്.എെ
മാര്‍ അഞ്ച് വര്‍ഷം
മുതല്‍ പതിനഞ്ച് വര്‍ഷം
വരെ ഡെപ്യൂട്ടേഷനില്‍
ജോലി ചെയ്യുന്നു
എന്നതും വേക്കന്‍സി
ഇല്ലാതിരുന്നിട്ടും
ആംഡ് പോലീസ് എസ്.ഐ
വേക്കന്‍സിയില്‍ ആണ്
ഇവരെ
നിയമിച്ചിരിക്കുന്നത്
എന്നതും
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
ഇവരെ മടക്കി അയയ്ക്കുമോ
എന്നറിയിക്കാമോ;
(സി)
പത്ത്
വര്‍ഷത്തിലധികമായി ജോലി
നോക്കുന്നവരെ മാറ്റി
നിര്‍ത്തി അതിനേക്കാള്‍
കുറഞ്ഞകാലം ജോലി
നോക്കിയവരെ
ട്രാന്‍സ്ഫര്‍
ചെയ്തിട്ടുണ്ടോ;
(ഡി)
പോലീസ്
അക്കാദമിയില്‍ പുതിയ
ഇന്‍സ്ട്രക്ടര്‍മാരെ
നിയമിക്കുന്നതും
ട്രാന്‍സ്ഫര്‍
ചെയ്യുന്നതും
രാഷ്ട്രീയം
നോക്കിയാണെന്ന പരാതി
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്ത്
നടപടി സ്വീകരിച്ചു
എന്ന്
വെളിപ്പെടുത്താമോ?
ആഭ്യന്തര
വകുപ്പിലെ ലീഗല്‍
അസിസ്റ്റന്റ് നിയമനം
1987.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആഭ്യന്തര
വകുപ്പില്‍ ലീഗല്‍
അസിസ്റ്റന്റുമാരുടെ
സേവനം ഉറപ്പ്
വരുത്തുന്നതിനുവേണ്ടി
എല്ലാ എസ്.പി.
ഓഫീസുകളും നല്കിയ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
പോലീസ് ആസ്ഥാനത്തെ
ഫയല്‍ നമ്പര്‍
S3(a)167180/2017
പ്രകാരം നിയമ
വകുപ്പില്‍ നിന്നുളള
ലോ ഓഫീസര്‍/ലീഗല്‍
അസിസ്റ്റന്റ്മാരെ
നിയമിക്കാനുളള നടപടി
ഏതുവരെ ആയി എന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിന്റെ
അടിസ്ഥാനത്തില്‍ നിയമ
വകുപ്പില്‍ നിന്നും
എത്ര പേര്‍ക്ക് നിയമനം
നല്കാന്
സാധിക്കുമെന്ന്
വെളിപ്പെടുത്തുമോ?
ക്യാമ്പ്
ഫാേളാേവര്മാരുടെ നിയമനം
1988.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആഭ്യന്തര
വകുപ്പില്‍ ഏതെല്ലാം
തസ്തികകളിലേക്കാണ്
ക്യാമ്പ്
ഫാേളാേവര്മാരെ
നിയമിക്കുന്നത്
എന്നറിയിക്കാമോ;
(ബി)
ഉദ്യാേഗസ്ഥന്മാരുടെ
വീടുകളിലേക്ക് ഇവരെ
നിയാേഗിക്കാറുണ്ടാേ;
(സി)
ഇവരുടെ
നിയമനം ഏത് രീതിയിലാണ്
നടത്തിവരുന്നത്;
(ഡി)
ഇൗ
നിയമനങ്ങള്‍
പി.എസ്.സി.യ്ക്ക്
വിടാന്‍ നടപടി
സ്വീകരിക്കുമാേ എന്ന്
വ്യക്തമാക്കാമോ?
ഇന്ത്യന്‍
റിസര്‍വ് ബറ്റാലിയനിലെ
അംഗങ്ങളുടെ പ്രശ്നങ്ങൾ
1989.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015
ഒക്ടോബര്‍ 14ന്
ഹവില്ദാര്മാരായി
പ്രമോഷന് ലഭിച്ച
ഇന്ത്യന്‍ റിസര്‍വ്
ബറ്റാലിയന് റഗുലര്‍
വിംഗിലെ
ഹവില്‍ദാര്‍മാര്‍ക്ക്
ഒരു വാര്‍ഷിക
വര്‍ദ്ധനവുപോലും
ശമ്പളത്തില്‍ നാളിതുവരെ
അനുവദിച്ച്
നല്‍കിയിട്ടില്ല എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇന്ത്യന്‍
റിസര്‍വ് ബറ്റാലിയനിലെ
സേനാംഗങ്ങളുടെ
ട്രെയിനിംഗ് കാലയളവ്
സര്‍വ്വീസായി
പരിഗണിക്കുന്നതിനും ടി
കാലയളവ് സര്‍വ്വീസില്‍
ഉള്‍പ്പെടുത്തി
നല്കുന്നതിനുമുള്ള
തുടര്‍നടപടികള്‍
സ്വീകരിക്കാമോ?
പൊതുമേഖലാ
സ്ഥാപനങ്ങളില്‍ ജോലി
ചെയ്യുന്ന
ഡി.വൈ.എസ്.പി.മാര്‍
1990.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുമേഖലാ
സ്ഥാപനങ്ങളില്‍
ഇപ്പോള്‍ എത്ര
ഡി.വൈ.എസ്.പി.മാര്‍
ജോലി
ചെയ്യുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവര്‍
ആരൊക്കെയാണെന്ന്
അറിയിക്കുമോ;
പത്തനംതിട്ട
ജില്ലയിലെ വനിത പോലീസ്
ഉദ്യോഗസ്ഥര്‍
1991.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലയില്‍ എല്ലാ
പോലീസ് സ്റ്റേഷനുകളിലും
നിലവില്‍ വനിത പോലീസ്
ഉദ്യോഗസ്ഥര്‍ ജോലി
ചെയ്തുവരുന്നുണ്ടോ;
വെളിപ്പെടുത്തുമോ;
(ബി)
വിവിധ
വിഭാഗങ്ങളിലായി എത്ര
വനിത പോലീസ്
ഉദ്യോഗസ്ഥരാണ് ജോലി
ചെയ്തുവരുന്നത്;
(സി)
വനിത
പോലീസ്
ഉദ്യോഗസ്ഥര്‍ക്ക്
സ്റ്റേഷനുകളില്‍
സ്ത്രീസൗഹൃദ
ശൗചാലയങ്ങള്‍
ലഭ്യമാക്കിയിട്ടുണ്ടോ
എന്നറിയിക്കാമോ?
കേസ്സുകളില്‍
പ്രതികളായിട്ടുള്ള പോലീസ്
സേനാംഗങ്ങള്‍
1992.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവില്‍
പോലീസ് സേനയില്‍ ജോലി
നോക്കിവരുന്ന ഐ.പി.എസ്.
ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ള
സേനാംഗങ്ങളുടെ എണ്ണം
എത്ര എന്നും ഇതില്‍
വനിത പ്രാതിനിധ്യം എത്ര
എന്നും
വെളിപ്പെടുത്താമോ
(ബി)
പോലീസ്
സേനാംഗങ്ങളില്‍ വനിത
പ്രാതിനിധ്യം
വര്‍ദ്ധിപ്പിക്കുന്നതിന്
ഈ സര്‍ക്കാര്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
വ്യക്തമാക്കുമോ;
(സി)
നിലവില്‍
സംസ്ഥാനത്ത് ഐ.പി.എസ്.
ഉദ്യോഗസ്ഥരടക്കമുള്ള
സേനാംഗങ്ങളില്‍
വിജിലന്‍സ് അന്വേഷണം
നേരിടുന്നവര്‍
,ക്രിമിനല്‍
കേസ്സുകളില്‍
പ്രതികളായിട്ടുള്ളവര്‍,
പോക്സോ കേസ്സുകളില്‍
പ്രതികളായിട്ടുള്ളവര്‍,
സിവില്‍ കേസ്സുകളില്‍
പ്രതികളായിട്ടുള്ളവര്‍,
സി.ബി.ഐ.അന്വേഷണം
നേരിടുന്നവര്‍,
വകുപ്പുതല അന്വേഷണം
നേരിടുന്നവര്‍,
സസ്പെന്‍ഷനില്‍
കഴിയുന്നവര്‍,
കോടതികളുടെ ശിക്ഷയ്ക്ക്
വിധേയരായി സംസ്ഥാനത്തെ
വിവിധ ജയിലുകളില്‍
കഴിയുന്നവര്‍ എന്നിവർ
എത്രയാണെന്ന വിശദാംശം
നൽകാമോ ;
(ഡി)
ജനങ്ങളുടെ
ജീവനും സ്വത്തിനും
സുരക്ഷ
ഉറപ്പുവരുത്തേണ്ട
പോലീസ് സേനാംഗങ്ങളില്‍
അഴിമതിയും ക്രിമിനല്‍
സ്വഭാവവും ഇല്ലായ്മ
ചെയ്യുന്നതിന്
എന്തെല്ലാം കര്‍ശന
നടപടികളാണ് ഈ
സര്‍ക്കാര്‍
സ്വീകരിച്ചു വരുന്നത്;
ഇത് സംബന്ധിച്ച
വിശദാംശം
വ്യക്തമാക്കുമോ?
സ്റ്റുഡന്റ്
പോലീസ് കേഡറ്റ്
1993.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്റ്റുഡന്റ്
പോലീസ് കേഡറ്റ്
സ്കൂളുകളില്‍
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്;
വിശദമാക്കാമോ;
(ബി)
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തിലെ
ഡി.യു.എച്ച്.എസ്.സ്കൂളില്‍
എസ്.പി.സി.
അനുവദിക്കണമെന്ന
അപേക്ഷയിന്മേല്
സ്വീകരിച്ച നടപടി
എന്തൊക്കെയാണ്;
വിശദമാക്കാമോ;
(സി)
പ്രസ്തുത
അപേക്ഷ പ്രകാരം
എസ്.പി.സി.
അനുവദിക്കുന്നതിനാവശ്യമായ
നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കമോ?
സ്റ്റുഡന്റ്
പോലീസ് കേഡറ്റ് പദ്ധതി
1994.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോളേജുകളില്‍
സ്റ്റുഡന്റ് പോലീസ്
കേഡറ്റ് പദ്ധതി
ആരംഭിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
സ്കൂളുകളില്‍
എസ്.പി.സി.യുടെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
സംസ്ഥാനത്ത് എത്ര
സ്കൂളുകളില്‍ ഇപ്പോള്‍
എസ്.പി.സി.
പ്രവര്‍ത്തിക്കുന്നുണ്ട്
എന്ന് അറിയിക്കാമോ;
(സി)
കോളേജുകളില്‍
എസ്.പി.സി.
ആരംഭിക്കുന്നതിലൂടെ
ഏതൊക്കെ തരത്തിലുള്ള
മാറ്റങ്ങളാണ്
വിദ്യാര്‍ത്ഥികളിലും
സമൂഹത്തിലും
ഉണ്ടാക്കുവാന്‍ ലക്ഷ്യം
വയ്ക്കുന്നത്
എന്നറിയിക്കാമോ?
സ്റ്റുഡന്റ്
പോലീസ് കേഡറ്റ് യൂണിറ്റ്
1995.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
സംസ്ഥാനത്ത് ഇതുവരെ
ഏതൊക്കെ സ്കൂളുകള്‍ക്ക്
സ്റ്റുഡന്റ് പോലീസ്
കേഡറ്റ് യൂണിറ്റ്
അനുവദിച്ചിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഇവയുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ആശ്രിത
നിയമന അപേക്ഷയില്‍ സ്വീകരിച്ച
നടപടികള്‍
1996.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആശ്രിത
നിയമനം സംബന്ധിച്ച്
ജുഡീഷ്യല്‍
സര്‍വ്വീസില്‍
ജോലിയിലിരിക്കെ
മരണമടഞ്ഞ ഇ. കെ.
പുഷ്പാംഗദന്റെ
ആശ്രിതനായ അരുണിന്റെ
അപേക്ഷയില്‍
സ്വീകരിച്ച് വരുന്ന
നടപടികള്‍ (File No.
246/L1/2018 ;
923131/L1/2018)
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
അപേക്ഷയില്‍ ഹീയറിംഗ്
നടത്തുന്നതിന്
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
ഈ അപേക്ഷയില്‍
സര്‍ക്കാര്‍ തലത്തില്‍
പരിശോധന നടത്തുന്നതിനും
ആയതിന് പരിഹാരം
നിര്‍ദ്ദേശിക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
പോലീസ്
മേധാവി നിയമനത്തിന്മേലുള്ള
നിയന്ത്രണം
1997.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പോലീസ് മേധാവിയെ
നിയമിക്കുവാനുള്ള
സംസ്ഥാനങ്ങളുടെ
അധികാരത്തിന്മേല്
നിയന്ത്രണം
ഏര്‍പ്പെടുത്തിക്കൊണ്ടുള്ള
സുപ്രീം കോടതി
വിധിയില്‍ ഭേദഗതി
ആവശ്യപ്പെട്ടുകൊണ്ട്
സര്‍ക്കാര്‍ സുപ്രീം
കോടതിയെ
സമീപിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇപ്രകാരം ഒരു ഭേദഗതി
ആവശ്യപ്പെടുവാനുണ്ടായ
സാഹചര്യമെന്താണ് എന്ന്
വെളിപ്പെടുത്തുമോ;
(സി)
സംസ്ഥാന
സര്‍ക്കാരിന്റെ ഈ
ആവശ്യം സുപ്രീം കോടതി
നിരാകരിക്കുകയുണ്ടായോ;
(ഡി)
ഈ
കേസില്‍ സംസ്ഥാന
സര്‍ക്കാരിന് വേണ്ടി
സ്റ്റാന്‍ഡിംഗ്
കൗണ്‍സിലര്‍ന്മാര്‍ക്ക്
പുറമെ വേറെ ആരെല്ലാമാണ്
സുപ്രീംകോടതിയില്‍
ഹാജരായത്; അവര്‍ക്ക്
ഫീസിനത്തില്‍ എന്ത്
തുകയാണ് നല്‍കിയത്
എന്ന് അറിയിക്കുമോ?
സി.പി.ഐ
(എം) പ്രവര്‍ത്തകരെ
ആക്രമിച്ച കേസ്
1998.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ കല്യോട്ട്
സി.പി.ഐ (എം)
പ്രവര്‍ത്തകരെ
അക്രമിച്ച്
കൊലപ്പെടുത്താന്‍
ശ്രമിച്ച വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഇതു
സംബന്ധിച്ച കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
ഏതൊക്കെ വകുപ്പുകള്‍
ചേര്‍ത്താണ് കേസ്
എടുത്തിട്ടുള്ളത്;
ആരൊക്കെയാണ് പ്രതികള്‍;
പ്രതികളെ എല്ലാം
അറസ്ററ്
ചെയ്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ഈ
കേസ്സിലെ പ്രതികള്‍
മറ്റേതെങ്കിലും
കേസ്സില്‍
ഉള്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്താമോ;
(ഡി)
ഈ
കേസ്സിന്റെ കുറ്റപത്രം
കോടതിയില്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ഷുഹെെബ്
കൊലക്കേസില്‍ അഭിഭാഷകരുടെ
ചെലവ്
1999.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
യൂത്ത്
കോണ്‍ഗ്രസ്സ്
മട്ടന്നൂര്‍ ബ്ലോക്ക്
പ്രസിഡന്റായിരുന്ന
ഷുഹെെബിന്റെ കൊലപാതക
കേസില്‍ സി.ബി.എെ.
അന്വേഷണം സംബന്ധിച്ച്
ഹെെക്കോടതി സിംഗിള്‍
ബഞ്ച് നല്കിയ സ്റ്റേ
നീക്കിക്കിട്ടുവാന്‍
ഷുഹെെബിന്റെ പിതാവ്
സുപ്രീംകോടതിയില്‍
സമര്‍പ്പിച്ച
ഹര്‍ജിയില്‍
സര്‍ക്കാര്‍ ഭാഗം
വാദിക്കുവാനായി
സ്റ്റാന്റിംഗ്
കൗണ്‍സല്‍മാര്‍ക്ക്
പുറമെ ഏതൊക്കെ
അഭിഭാഷകരുടെ സേവനമാണ്
സര്‍ക്കാര്‍
ഉപയോഗിച്ചത്;വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
അഭിഭാഷകര്‍ക്ക്
ഫീസിനത്തിലും മറ്റുമായി
എന്ത് തുകയാണ്
നല്‍കിയത്
എന്നറിയിക്കാമോ?
പേട്ട
എസ്.എച്ച്.ഒ.യ്ക്കെതിരെ
നടപടി
2000.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റോഡില്‍വച്ച്
മൊബൈലില്‍ ഫോട്ടോ
എടുക്കുകയും
ഭീഷണിപ്പെടുത്തുകയും
ചെയ്തതിന്റെ പേരില്‍
സുന്ദരേശന്
(ജയകുമാര്‍) എന്ന
വ്യക്തിക്കെതിരെ
ശ്രീമതി അന്നമ്മ തോമസ്
എന്നയാളും ഭര്‍ത്താവും
ചേര്‍ന്ന് 15.12.2018ന്
തിരുവനന്തപുരം പേട്ട
പോലീസ് സ്റ്റേഷന്
എസ്.എച്ച്.ഒ.യ്ക്ക്
shoptthtvm.polkerala.gov.in.
എന്ന മെയിലിലേക്ക്
പരാതി നല്‍കിയതിനെ
തുടര്‍ന്ന് നാളിതുവരെ
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
അറിയിക്കുമോ; നടപടി
സ്വീകരിച്ചിട്ടില്ലെങ്കില്‍
പരാതി നല്കി 40 ദിവസം
കഴിഞ്ഞിട്ടും
അതിന്മേല് നടപടി
സ്വീകരിക്കാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ; ടി
പരാതിയുടെ ഉള്ളടക്കം
വെളിപ്പെടുത്തുമോ;
(ബി)
ഇക്കാര്യത്തില്‍
നിയമാനുസരണം നടപടി
സ്വീകരിക്കാത്ത
എസ്.എച്ച്.ഒ.യുടെ പേരും
വിലാസവും ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പരാതിക്കൊപ്പം
എതിര്‍കക്ഷി
ഉപദ്രവിച്ചതിനെ
തുടര്‍ന്ന് സര്‍ക്കാര്‍
ആശുപത്രിയില്‍ ചികിത്സ
തേടിയതിന്റെ ഒ.പി.
ടിക്കറ്റിന്റെ
പകര്‍പ്പ്
ലഭിച്ചിരുന്നോ;
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
ടി
പരാതിയില്‍
എതിര്‍കക്ഷിയുടെ പേര്
സുന്ദരേശന് എന്നത്
ജയകുമാര്‍ എന്ന്
തെറ്റായി
രേഖപ്പെടുത്തിയിരുന്നതും
എന്നാല്‍ പിന്നീട്
ഐ.ജി.പി.യ്ക്ക് കൊടുത്ത
പരാതിയില്‍ ആയത്
തിരുത്തി
നല്കിയിട്ടുള്ളതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
മേല്‍
പരാതിയിലെ ഒന്നാം
എതിര്‍കക്ഷി ആയിരുന്ന
സുന്ദരേശന്, 63 വയസ്സ്
S/o.ഗോവിന്ദന്,
കരുമ്പേലില് വീട്,
കരിപ്ര വില്ലേജ്,
നെടുമണ്‍കാവ് വാര്‍ഡ്,
കൊല്ലം ജില്ല എന്ന ആള്
15.12.2018-ന് പേട്ട
പോലീസ് സ്റ്റേഷനില്‍
പരാതിക്കാര്‍ക്കെതിരെ
മറ്റൊരു പരാതി നല്കിയ
പ്രകാരം യാതൊരു
അന്വേഷണവും കൂടാതെ
അന്നേ ദിവസം തന്നെ
എതിര്‍കക്ഷികളുടെ
പേരില്‍ എഫ്.ഐ.ആര്.
(No.1726/18/dt.
15.12.2018)
രജിസ്റ്റര്‍ ചെയ്തത്
എന്ത് മാനദണ്ഡത്തിന്റെ
അടിസ്ഥാനത്തിലാണെന്ന്
വിശദമാക്കുമോ; ഈ
പരാതിയുടെ പകര്‍പ്പും
ഇവര്‍ക്കുവേണ്ടി സാക്ഷി
മൊഴി നല്കിയ
ആള്‍ക്കാരുടെ മൊഴി
പകര്‍പ്പും
ലഭ്യമാക്കുമോ;
(എഫ്)
പേട്ട
പോലീസ് സ്റ്റേഷന്
എസ്.എച്ച്.ഒ.യില്‍
നിന്നും നീതി
ലഭിക്കാത്തതിനാല്‍
മേല്‍പരാമര്‍ശിച്ച
ദമ്പതിമാരായ
പരാതിക്കാര്‍
18.12.2018-ന്
തിരുവനന്തപുരം
ഐ.ജി.പി.യ്ക്ക് നല്കിയ
പരാതിയില്‍ ഉടന്‍ തന്നെ
അന്വേഷണം നടത്തി
നടപടിയെടുക്കണമെന്ന്
പേട്ട
എസ്.എച്ച.ഒ.യ്ക്ക്
ഉത്തരവ് നല്‍കിയിട്ടും
നാളിതുവരെ അന്വേഷിച്ച്
എതിര്‍കക്ഷികള്‍ക്ക്
എതിരെ യാതൊരു നടപടിയും
സ്വീകരിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഈ
കൃത്യവിലോപത്തിനെതിരെ
അടിയന്തര നടപടി
സ്വീകരിച്ച്
പരാതിക്കാര്‍ക്ക് നീതി
ലഭ്യമാക്കുമോ;
വിശദമാക്കുമോ;
(ജി)
ഈ
കേസ്സില്‍ വിവേചനം
കാണിയ്ക്കുന്ന പേട്ട
എസ്.എച്ച്.ഒ.യ്ക്കെതിരെ
നിയമപരമായ നടപടി
സ്വീകരിക്കുമോ; ഇൗ
ഉദ്യോഗസ്ഥനെ ടി
കേസിന്റെ അന്വേഷണ
ചുമതലയില്‍ നിന്നും
മാറ്റി സത്യസന്ധരായ
മേലുദ്യോഗസ്ഥര്‍ക്ക്
ചുമതല നല്‍കുമോ;
വിശദമാക്കുമോ?
പോക്സോ
കേസുകള്‍
2001.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റതിനു ശേഷം
നാളിതുവരെ സംസ്ഥാനത്ത്
എത്ര പോക്സോ
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; ഇതില്‍
എത്ര പ്രതികള്‍
ഉള്‍പ്പെട്ടിട്ടുണ്ടെന്നും
ഇപ്രകാരം രജിസ്റ്റര്‍
ചെയ്തിട്ടുളള
കേസ്സുകളില്‍
എത്രയെണ്ണത്തില്‍
കോടതി മുമ്പാകെ
ചാര്‍ജ്ജ് ഷീറ്റുകള്‍
സമര്‍പ്പിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
സംസ്ഥാനത്തെ വിവിധ
കോടതികളില്‍
കെട്ടിക്കിടക്കുന്ന
പോക്സോ കേസ്സുകളുടെ
എണ്ണമെത്ര എന്ന്
അറിയിക്കുമോ;
സംസ്ഥാനത്ത് നിലവില്‍
എത്ര പോക്സോ
കോടതികളാണ്
നിലവിലുളളതെന്ന്
അറിയിക്കുമോ;
(സി)
പോക്സോ
കോടതികളുടെ സ്ഥിതി
ശോചനീയമാണെന്ന്
കരുതുന്നുണ്ടോ;
കേരളത്തിലെ പോക്സോ
കോടതികളില്‍ വീഡിയോ
കോണ്‍ഫറന്‍സിങ്
സൗകര്യം ഉറപ്പാക്കാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
പോക്സോ
കേസ്സുകളില്‍
പ്രതികളായിട്ടുളള
പോലീസ് ഉദ്യോഗസ്ഥര്‍
ഉള്‍പ്പെടെയുള്ള
സര്‍ക്കാര്‍
ജീവനക്കാര്‍
എത്രയെന്നും അവര്‍
ആരെല്ലാമെന്നും വകുപ്പ്
തിരിച്ച്
വ്യക്തമാക്കുമോ;
(ഇ)
ഇത്തരക്കാര്‍ക്കെതിരെ
സര്‍ക്കാര്‍ കര്‍ശന
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം
വ്യക്തമാക്കാമോ?
കുട്ടികളെ
തട്ടിക്കൊണ്ടുപോയ കേസുകള്‍
2002.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുട്ടികളെ
തട്ടിക്കൊണ്ടുപോയതുമായി
ബന്ധപ്പെട്ട് 2018-ല്‍
രജിസ്റ്റര്‍ ചെയ്ത
കേസുകളുടെ എണ്ണം
ജില്ലതിരിച്ച്
അറിയിക്കാമോ;
(ബി)
പ്രസ്തുത
കേസുകളില്‍ പ്രതികളെ
അറസ്റ്റ് ചെയ്യാന്‍
സാധിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
തട്ടിക്കൊണ്ടുപോകുന്ന
മാഫിയകളില്‍ നിന്നും
കുട്ടികളെ
രക്ഷിക്കുന്നതിന്
വേണ്ടി സര്‍ക്കാര്‍
സ്വീകരിച്ച
മുന്‍കരുതല്‍
മാര്‍ഗ്ഗങ്ങള്‍
വിശദമാക്കാമോ;
(ഡി)
2018ല്‍
രജിസ്റ്റര്‍ ചെയ്ത
ഇത്തരം കേസ്സുകളില്‍
കുട്ടികളെ കണ്ടെത്താന്‍
കഴിയാത്ത കേസ്സുകളുടെ
വിവരം ജില്ല തിരിച്ച്
വിശദമാക്കാമോ?
വ്യാജരേഖ
ചമച്ച് ഭൂമി തട്ടിയെടുക്കല്‍
2003.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേവികുളം
താലൂക്കില്‍
കൊട്ടക്കമ്പൂൂര്
വില്ലേജില്‍ ബ്ലോക്ക്
58-ല്‍ പെട്ട ഭൂമി,
വ്യാജരേഖ ചമച്ച്
തട്ടിയെടുത്തത്
സംബന്ധിച്ച്
01/19/ഡി.വി.എം
നമ്പരായി
നല്‍കിയിട്ടുള്ള എട്ട്
പരാതികളിന്മേല്
എഫ്.എെ.ആര്
ഇട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ; ഇല്ലെങ്കില്‍
കാരണം വ്യക്തമാക്കുമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് ഇടുക്കി
ജില്ലാ പോലീസ്
സൂപ്രണ്ടിന്
1903/2019/എെ.ഡി
നമ്പരായി
നല്‍കിയിട്ടുള്ള
പരാതിയില്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ?
അന്ധവിശ്വാസത്തിന്റെ
പേരില്‍ കൊലപാതകങ്ങള്‍
2004.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മന്ത്രവാദം
ഉള്‍പ്പെടെയുള്ള
അന്ധവിശ്വാസത്തിന്റെ
പേരില്‍ കൊലപാതകങ്ങള്‍
നടക്കുന്നതായ
വാര്‍ത്തകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
അന്ധവിശ്വാസത്തിന്റെ
പേരില്‍ നടക്കുന്ന
ചൂഷണങ്ങള്‍
അവസാനിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
വ്യക്തമാക്കാമോ;
(സി)
അന്ധവിശ്വാസങ്ങള്‍
പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ
കര്‍ണ്ണാടക മാതൃകയില്‍
നിയമം നിര്‍മ്മിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
ഇല്ലെങ്കില്‍ ഇക്കാര്യം
പരിഗണിക്കുമോ
എന്നറിയിക്കാമോ?
കേരള
ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ്
നടത്തിയ സാമ്പത്തിക
ക്രമക്കേട്
2005.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
ഹൗസിംഗ് ഫിനാന്‍സ്
ലിമിറ്റഡ് എന്ന സ്ഥാപനം
നിരവധി ആളുകളില്‍
നിന്നും പണം സമാഹരിച്ച്
മുതലും പലിശയും
നല്‍കാതെ സാമ്പത്തിക
ക്രമക്കേട് നടത്തിയത്
സംബന്ധിച്ച്
മുഖ്യമന്ത്രി ,എറണാകുളം
റേഞ്ച് ഐ.ജി.
എന്നിവര്‍ക്ക്
ലഭിച്ചിട്ടുള്ള
പരാതികളിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
ഈ
സ്ഥാപനത്തിന്റെ
മാനേജിംഗ് ഡയറക്ടറായ
ഉണ്ണികൃഷ്ണന് എന്ന
വ്യക്തിയെ അറസ്റ്റ്
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കുമോ; ഇദ്ദേഹം
മറ്റ് ക്രിമിനല്‍
കേസുകളില്‍
ഉള്‍പ്പെട്ടിട്ടുള്ളതായി
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
ഈ
സ്ഥാപനത്തിന്റെ സ്ഥാവര
ജംഗമ വസ്തുക്കള്‍
കണ്ടുകെട്ടുന്നതിനും
പണം
നിക്ഷേപിച്ചവര്‍ക്ക്
അത് തിരികെ
ലഭിക്കുന്നതിനും
അടിയന്തര നടപടി
സ്വീകരിക്കുമോ എന്ന്
വിശദമാക്കുമോ?
ബാലവിവാഹ
കേസ്സുകൾ
2006.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
ബാലവിവാഹങ്ങള്‍
സംബന്ധിച്ച് എത്ര
കേസ്സുകള്‍ നിലവിലുണ്ട്
എന്ന്
വെളിപ്പെടുത്താമോ;
ജില്ല തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കാമോ?
വരാപ്പുഴ
കസ്റ്റഡി മരണം
2007.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വരാപ്പുഴ
പോലീസ് മര്‍ദ്ദനത്തിന്
ഇരയായി മരിച്ച
ശ്രീജിത്തിനെ റൂറല്‍
ടൈഗര്‍ ഫോഴ്സ് അറസ്റ്റ്
ചെയ്തപ്പോള്‍
വ്യക്തികളെ അറസ്റ്റ്
ചെയ്യുമ്പോള്‍
പാലിക്കേണ്ട നടപടികള്‍
സംബന്ധിച്ച്
സുപ്രീംകോടതി
പുറപ്പെടുവിച്ചിട്ടുള്ള
ഉത്തരവിലെ വ്യവസ്ഥകള്‍
പാലിച്ചിട്ടുണ്ടോ;ഇല്ലെങ്കിൽ
അതിനുള്ള കാരണമെന്താണ്
എന്നറിയിക്കാമോ;
(ബി)
സി.പി.എം
പ്രാദേശിക
നേതൃത്വത്തിലെ
ആർക്കെങ്കിലും
ശ്രീജിത്തിന്റെ
അറസ്റ്റുമായി
ബന്ധമുള്ളതായി
അന്വേഷണത്തില്‍
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
വ്യക്തിക്കെതിരെ എന്ത്
നടപടി സ്വീകരിച്ചു
എന്ന്
വെളിപ്പെടുത്താമോ;
(സി)
ശ്രീജിത്തിന്റെ
കസ്റ്റഡി മരണത്തിന്
ശേഷം അറസ്റ്റ്
രേഖകളില്‍ കൃത്രിമത്വം
കാണിച്ചതായ ആരോപണം
അന്വേഷിച്ചിട്ടുണ്ടോ;
എങ്കില്‍ ആരുടെ
നിര്‍ദ്ദേശപ്രകാരമാണ്
ഇത്തരം കൃത്രിമത്വം
കാണിച്ചതെന്ന്
വ്യക്തമാക്കുമോ?
ചന്ദ്രന്
എന്നയാളെ അകാരണമായി
അറസ്റ്റ് ചെയ്ത് ജയിലിലടച്ച
സംഭവം
2008.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിരപരാധിയായ
ആളുകളെ പോലീസ്
കള്ളക്കേസില്‍ കുടുക്കി
അറസ്റ്റ് ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മണ്ണാര്‍ക്കാട്
പോലീസ്,ചന്ദ്രന്
എന്നയാളെ ആളുമാറി
അറസ്റ്റ് ചെയ്ത് 10
ദിവസം ജയിലിലടച്ച
സംഭവത്തില്‍
കുറ്റക്കാരായ
പോലീസുകാര്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(സി)
ഈ
കേസില്‍ ചന്ദ്രന്
കോടതിയില്‍ നല്കിയ
മൊഴിയുടെ വിശദാംശങ്ങള്‍
ലഭ്യമാണോ;എങ്കിൽ ആയത്
നൽകാമോ;
(ഡി)
ചന്ദ്രനെ
അകാരണമായി അറസ്റ്റ്
ചെയ്ത
പോലീസുകാര്‍ക്കെതിരെ
നടപടിയാവശ്യപ്പെട്ട്
പരാതി ലഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ഇ)
കണ്ണൂര്‍
കതിരൂര്‍ സ്വദേശി
താജുദ്ദീന് എന്നയാളെ
ചക്കരക്കല്ല് പോലീസ്
ആളുമാറി അറസ്റ്റുചെയ്ത
കേസില്‍ കുറ്റക്കാരായ
പോലീസുകാര്‍ക്കെതിരെ
സ്വീകരിച്ച നടപടി
അറിയിക്കാമോ?
വയനാട്
ജില്ലയിലെ വാഹനാപകടങ്ങൾ
T 2009.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍ കഴിഞ്ഞ
രണ്ട് വര്‍ഷത്തിനിടെ
വാഹനാപകടങ്ങളില്‍
ജീവന്
നഷ്ടപ്പെട്ടവരുടെ
കണക്ക് ലഭ്യമാക്കാമോ;
(ബി)
ഇതില്‍
ഇരുചക്രവാഹനാപകടങ്ങളില്‍
ജീവന്
നഷ്ടപ്പെട്ടവരുടെ
കണക്ക് പ്രത്യേകം
നൽകാമോ ;
(സി)
കഴിഞ്ഞ
രണ്ട് വര്‍ഷത്തിനിടെ
ജില്ലയില്‍ ആകെ ഉണ്ടായ
വാഹനാപകടങ്ങളുടെ കണക്ക്
ലഭ്യമാക്കാമോ?
റോഡപകടങ്ങളില്‍
പെടുന്നവരുടെ ചികിത്സ
2010.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാഹനാപകടത്തില്‍
പെടുന്നവരുടെ ജീവന്
രക്ഷിക്കുവാന്‍
ശ്രമിക്കുന്നവര്‍ക്ക്
ഉണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
നീക്കണമെന്നും
അവര്‍ക്ക് സംരക്ഷണം
നല്‍കണമെന്നുമുള്ള
സുപ്രീംകോടതി വിധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ് എന്ന്
വെളിപ്പെടുത്താമോ;
(ബി)
ഇക്കാര്യത്തില്‍
നിയമനിര്‍മ്മാണം
നടത്തുന്ന കാര്യം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
വിശദമാക്കുമോ;
(സി)
റോഡപകടങ്ങളില്‍
പെടുന്നവര്‍ക്ക്
അതിവേഗം വിദഗ്ദ്ധ
ചികിത്സ
ലഭ്യമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ഡി)
അപകടങ്ങളില്‍
പെടുന്നവര്‍ക്ക് ആദ്യ
48 മണിക്കൂര്‍
സര്‍ക്കാര്‍ / സ്വകാര്യ
ആശുപത്രികളില്‍
പൂര്‍ണ്ണമായും സൗജന്യ
ചികിത്സ
ലഭ്യമാക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഇക്കാര്യത്തിലുണ്ടായിട്ടുള്ള
ബുദ്ധിമുട്ടുകള്‍
എന്തൊക്കെയാണ്
എന്നറിയിക്കാമോ?
സൈബര്‍
തട്ടിപ്പുകള്‍
2011.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സൈബര്‍
തട്ടിപ്പുകള്‍
കൂടിവരുന്ന
പശ്ചാത്തലത്തില്‍ ഇത്
തടയുന്നതിന് സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്തരം
തട്ടിപ്പുകള്‍
കണ്ടെത്തുന്നതിനും
അന്വേഷിക്കുന്നതിനുമായി
സൈബര്‍ പോലീസിനെ
ശക്തിപ്പെടുത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ;
(സി)
എഞ്ചിനീയറിംഗ്,
എം.സി.എ പോലുള്ള
ടെക്നിക്കല്‍
പരീക്ഷായോഗ്യതയുള്ള
പോലീസുകാരെ കൂടുതലായി
ഉള്‍പ്പെടുത്തി സൈബര്‍
പോലീസ്
വിപുലീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
സോഷ്യല്‍
മീഡിയ വഴി അപകീര്‍ത്തികരമായ
പോസ്റ്റുകള്‍
2012.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയെ
സോഷ്യല്‍ മീഡിയ വഴി
വിമര്‍ശിച്ചതിനും
അപകീര്‍ത്തികരമായ
പോസ്റ്റുകളിട്ടതിനും
ഇത്തരം പോസ്റ്റുകൾ
ഷെയര്‍ ചെയ്തതിന്റെയും
പേരില്‍ 2016 മേയ് മാസം
മുതല്‍ 2019വരെ എത്ര
സര്‍ക്കാര്‍
ജീവനക്കാര്‍ക്കെതിരെ
നടപടി സ്വീകരിച്ചു
എന്നറിയിക്കാമോ;
(ബി)
ഇപ്രകാരമുള്ള
പോസ്റ്റുകളുടെ പേരില്‍
സൈബര്‍ ക്രൈം പോലീസ്
സ്റ്റേഷനില്‍ എത്ര
കേസ്സുകളാണ്
രജിസ്റ്റര്‍
ചെയ്തിട്ടുള്ളത്;എത്ര
പേരെ ഇതിനകം അറസ്റ്റ്
ചെയ്തു;
(സി)
മുന്‍
മുഖ്യമന്ത്രി
ശ്രീ.ഉമ്മന്‍ചാണ്ടിക്കെതിരെ
അപകീര്‍ത്തികരമായ
പോസ്റ്റുകള്‍ സോഷ്യല്‍
മീഡിയിയല്‍ ഇട്ടതിന്റെ
പേരില്‍
2011-16കാലയളവില്‍ എത്ര
സര്‍ക്കാര്‍
ജീവനക്കാര്‍ക്കെതിരെ
നടപടി സ്വീകരിച്ചു;
വിശദാംശം നല്‍കുമോ?
പ്രതിപക്ഷ
നേതാവിനെതിരെ
നവമാധ്യമങ്ങളില്‍ കൂടി
അപകീര്‍ത്തികരമായ
പോസ്റ്റുകള്‍
2013.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രതിപക്ഷനേതാവിനെതിരെ
നവമാധ്യമങ്ങളില്‍ കൂടി
അപകീര്‍ത്തികരമായ
പോസ്റ്റുകള്‍
പ്രസിദ്ധീകരിച്ചവര്‍ക്കെതിരെ
നടപടി
സ്വീകരിക്കണമെന്ന്
ആവശ്യപ്പെട്ട്
01.03.2017 ല്‍
544/പി.എസ്./എല്‍.എ.പി/17
നമ്പരായി സംസ്ഥാന
പോലീസ് മേധാവിക്ക്
പരാതി ലഭിച്ചിരുന്നുവോ;
(ബി)
പ്രസ്തുത
പരാതിയിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(സി)
പ്രസ്തുത
ഫെയ്സ് ബുക്ക്
പോസ്റ്റിന്റെ
യു.ആര്.എല്‍
അയച്ചുതരുവാന്‍
ആവശ്യപ്പെട്ടുകൊണ്ട്
14.01.2019ല്‍
ഡി7/35478/2017/
പി.എച്ച്.ക്യൂ. നമ്പര്‍
കത്ത് പ്രതിപക്ഷ
നേതാവിന്റെ പ്രൈവറ്റ്
സെക്രട്ടറിയ്ക്ക്
അയച്ചിരുന്നുവോ;
(ഡി)
പരാതി
നല്കി രണ്ട്
വര്‍ഷമാകുമ്പോള്‍
ഇത്തരമൊരു കത്ത്
നല്‍കിയത് നിലവിലുള്ള
പോലീസ് സംവിധാനത്തിന്റെ
കാര്യക്ഷമതയില്ലായ്മയല്ലേ
കാണിക്കുന്നത് എന്ന്
വ്യക്തമാക്കുമോ?
നവമാധ്യമങ്ങളിലെ
അധിക്ഷേപം
2014.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
യുവതി പ്രവേശ
വിഷയത്തിന്റെ ഭാഗമായി
സംഘപരിവാര്‍
സംഘടനകളില്‍പെട്ടവര്‍
നവമാധ്യമങ്ങളിലും
മറ്റും കേരള
മുഖ്യമന്ത്രി
ഉള്‍പ്പെടെയുളളവരെ ജാതി
പരാമര്‍ശിച്ചും അസഭ്യം
പറഞ്ഞും അധിക്ഷേപം
നടത്തുന്നതിനെതിരെ
എന്തൊക്കെ നടപടികളാണ്
ആഭ്യന്തര വകുപ്പ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്തരത്തിലുളള
ജാതി
പരാമര്‍ശത്തിനെതിരെ
മാതൃകാപരമായ ശിക്ഷ
ലഭിക്കാന്‍ പര്യാപ്തമായ
രീതിയില്‍ കേസ്സ്
എടുത്തിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ?
പിറവം
ആസ്ഥാനമായി പോലീസ് സബ് ഡിവിഷന്
ഓഫീസ്
2015.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പിറവം
ആസ്ഥാനമായി പോലീസ് സബ്
ഡിവിഷന് ഓഫീസ്
സ്ഥാപിയ്ക്കാനുള്ള
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ എന്ന്
അറിയിക്കാമോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത വിഷയം
സംബന്ധിച്ച നടപടികള്‍
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
പരിയാരം
മെഡിക്കല്‍ കോളേജ് പോലീസ്
സ്റ്റേഷന് സ്വന്തമായി
കെട്ടിടം
2016.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കണ്ണൂര്‍
ജില്ലയിലെ പരിയാരം
മെഡിക്കല്‍ കോളേജ്
പോലീസ് സ്റ്റേഷന്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്നതിന്
ആരോഗ്യവകുപ്പില്‍
നിന്നും
വിട്ടുനല്‍കുന്നതിന്
ഉത്തരവായ 50 സെന്റ്
സ്ഥലം ആഭ്യന്തര
വകുപ്പിന്
കെെമാറിക്കിട്ടുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
മണപ്പളളി
പോലീസ് ഒൗട്ട്പോസ്റ്റ്
2017.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പളളി
മണ്ഡലത്തിലെ
മണപ്പളളിയില്
പ്രവര്‍ത്തിക്കുന്ന
പോലീസ്
ഒൗട്ട്പോസ്റ്റില്‍
എത്ര ഉദ്യോഗസ്ഥരെ
നിയമിച്ചിട്ടുണ്ടെന്നും
അവിടെ നിന്നും ഏതു
വിധത്തിലുളള സേവനങ്ങള്‍
ലഭിക്കുന്നുവെന്നും
വിശദീകരിക്കുമോ;
(ബി)
ഇവിടെ
പൊതുജനങ്ങളുടെ പരാതി
സ്വീകരിക്കുന്നതിന്
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദീകരിക്കുമോ;
(സി)
ഇവിടെ
ലഭിക്കുന്ന പരാതികളുടെ
തുടര്‍നടപടികള്‍
സ്വീകരിക്കുന്നത് ഏത്
പോലീസ്
സ്റ്റേഷനിലാണെന്ന്
അറിയിക്കുമോ;
(ഡി)
പ്രസ്തുത
പോലീസ്
ഒൗട്ട്പോസ്റ്റ്
പോലീസ് സ്റ്റേഷനായി
ഉയര്‍ത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
മലപ്പുറം
ജില്ലയില്‍ പുതിയ പോലീസ്
സ്റ്റേഷനുകള്‍
2018.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
പോലീസ് സ്റ്റേഷനുകള്‍
വിഭജിച്ച് പുതിയ പോലീസ്
സ്റ്റേഷനുകള്‍
രൂപീകരിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
മലപ്പുറം
ജില്ലയില്‍
പുളിക്കല്‍/ഐക്കരപ്പടി
ആസ്ഥാനമാക്കി പുതിയ
പോലീസ് സ്റ്റേഷനുകള്‍
ആരംഭിക്കണമെന്ന
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ; ഇതിന്
വേണ്ടി ചെയ്ത
കാര്യങ്ങള്‍
വിശദമാക്കാമോ;
(സി)
മലപ്പുറം
ജില്ലയിലെ നിലമ്പൂര്‍,
കൊണ്ടോട്ടി
എന്നിവിടങ്ങളില്‍ പുതിയ
ഡി.വൈ.എസ്.പി.ഓഫീസുകള്‍
ആരംഭിക്കുന്നതിനുള്ള
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
പൂഞ്ഞാര്‍
മണ്ഡലത്തില്‍ പുതിയ പോലീസ്
സ്റ്റേഷനുകള്‍
2019.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൂഞ്ഞാര്‍
മണ്ഡലത്തിലെ 26
കിലോമീറ്ററിലധികം
ദൈര്‍ഘ്യമുള്ള
ഈരാറ്റുപേട്ട പോലീസ്
സ്റ്റേഷന്റെ പരിധി
വിഭജിച്ച് പൂഞ്ഞാര്‍
കേന്ദ്രമാക്കി പുതിയ
പോലീസ് സ്റ്റേഷന്
അനുവദിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(ബി)
പൂഞ്ഞാര്‍
മണ്ഡലത്തിലെ
ഈരാറ്റുപേട്ട
കേന്ദ്രമാക്കി
ഡി.വൈ.എസ്.പി. ഓഫീസ്
ആരംഭിക്കുവാന്‍
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
പൂഞ്ഞാര്‍
മണ്ഡലത്തില്‍ കൂടി
കടന്നുപോകുന്ന
ശബരിപാതയിലെ പ്രധാന
കേന്ദ്രമായ
മുക്കൂട്ടുതറയില്‍
പോലീസ് സ്റ്റേഷന്
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദമാക്കാമോ?
കൊയിലാണ്ടി
പോലീസ് സ്റ്റേഷന് വിഭജനം
2020.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പോലീസ് സ്റ്റേഷനുകളില്‍
2018 ല്‍ രജിസ്റ്റര്‍
ചെയ്ത കേസുകളുടെ ശരാശരി
എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
കോഴിക്കോട്
ജില്ലയിലെ പോലീസ്
സ്റ്റേഷനുകളില്‍ 2018
ല്‍ രജിസ്റ്റര്‍ ചെയ്ത
കേസുകളുടെ എണ്ണത്തില്‍
ഏറ്റവും കൂടുതലുള്ള
ആദ്യത്തെ പത്ത്
സ്റ്റേഷനുകളുടെ പേരും
എണ്ണവും
വ്യക്തമാക്കാമോ;
(സി)
കൊയിലാണ്ടി
പോലീസ്
സ്റ്റേഷന്റെഅധികാര
പരിധി (ചതുരശ്ര
കി.മീറ്ററില്‍)
എത്രയെന്ന്
വ്യക്തമാക്കാമോ;
(ഡി)
കൊയിലാണ്ടി
പോലീസ് സ്റ്റേഷന്
വിഭജിച്ച് ഒരു പുതിയ
പോലീസ് സ്റ്റേഷന്
അനുവദിക്കണമെന്ന
ഏതെങ്കിലും നിവേദനം
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
കാര്യത്തില്‍
ഏതെങ്കിലും തരത്തിലുള്ള
നടപടികള്‍ക്ക്
തുടക്കമായിട്ടുണ്ടോ;
വ്യക്തമാക്കാമോ?
ഫോര്‍ട്ട്
പോലീസ് സ്റ്റേഷനിലെ ക്രൈം
നമ്പര്‍ 930/2018
2021.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ഫോര്‍ട്ട് പോലീസ്
സ്റ്റേഷനിലെ ക്രൈം
നമ്പര്‍
930/2018-കേസില്‍
നാളിതുവരെ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
കേസിലെ പ്രതികളുടെ
പേരും മേല്‍വിലാസവും
വെളിപ്പെടുത്തുമോ;
ഏതൊക്കെ വകുപ്പുകള്‍
അനുസരിച്ചാണ് കേസ്
ചാര്‍ജ്ജ്
ചെയ്തിരിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഈ
കേസിലെ പ്രതികളെ
അറസ്റ്റ് ചെയ്ത്
വിട്ടയക്കുകയോ മൊഴി
രേഖപ്പെടുത്തുകയോ
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
പ്രതികള്‍
കൃത്യത്തിന് ഉപയോഗിച്ച
വാഹനം
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏത്
വാഹനമെന്നും
രജിസ്ട്രേഷന് നമ്പരും
വെളിപ്പെടുത്തുമോ;
(ഇ)
ഈ
കേസില്‍ അന്വേഷണം
പൂര്‍ത്തിയാക്കി
കുറ്റപത്രം
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കുമോ?
കരുനാഗപ്പള്ളി
പോലീസ് ക്വാര്‍ട്ടേഴ്സിലെ
കെട്ടിടങ്ങള്‍
2022.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
പോലീസ്
ക്വാര്‍ട്ടേഴ്സില്‍
വാസയോഗ്യമായ
കെട്ടിടങ്ങള്‍
എത്രയെന്നും അവയില്‍
നിലവില്‍
താമസക്കാരുണ്ടോയെന്നും
അറിയിക്കുമോ;
(ബി)
ഇവിടെയുള്ള
ക്വാര്‍ട്ടേഴ്സുകളില്‍
നീക്കം ചെയ്യപ്പെടേണ്ട
നിലയിലുള്ളവ എത്രയെന്ന്
വിശദീകരിക്കുമോ;
(സി)
തകര്‍ന്ന
ക്വാര്‍ട്ടേഴ്സുകള്‍
നീക്കം ചെയ്ത് ഫ്ലാറ്റ്
മാതൃകയിലുള്ള
ക്വാര്‍ട്ടേഴ്സ്
സമുച്ചയം
നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ;
(ഡി)
ക്വാര്‍ട്ടേഴ്സ്
നില്ക്കുന്ന
പ്രദേശത്ത് നിന്ന്
ഫയര്‍ഫോഴ്സ് മന്ദിരം
നിര്‍മ്മിക്കുന്നതിനുള്ള
സ്ഥലം വിട്ടു
നല്കിയതിനുശേഷം
ബാക്കിയുണ്ടാകുന്ന
സ്ഥലത്തിന്റെ വിസ്തൃതി
എത്രയെന്ന്
വ്യക്തമാക്കുമോ?
എ.എസ്.ഐ.യുടെ
മെഡിക്കല്‍ റീ
ഇംബേഴ്സ്മെന്റ് അപേക്ഷ
2023.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എ.എസ്.ഐ.
നം. 1274018 ആയി പോലീസ്
വകുപ്പില്‍ ജോലി നോക്കി
വരുന്ന
ശ്രീ.ജോര്‍ജ്.റ്റി.വര്‍ഗീസ്
സമര്‍പ്പിച്ച
മെഡിക്കല്‍ റീ
ഇംബേഴ്സ്മെന്റിനുള്ള
അപേക്ഷ
(F1/230395/16)നാളിതുവരെ
തീര്പ്പാക്കാത്തതിനുള്ള
കാരണം വിശദമാക്കാമോ;
(ബി)
എന്തെങ്കിലും
അപാകത ഉള്ളതുകൊണ്ടാണ്
അപേക്ഷ
തീര്‍പ്പാക്കാത്തത്
എങ്കില്‍ അപാകത
പരിഹരിച്ച് എന്ന് തുക
അനുവദിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
കൊല്ലം
റൂറല്‍ പോലീസ് ജില്ല
ആസ്ഥാനം
2024.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എ.ആര്.
ക്യാമ്പോ ജില്ല
ആസ്ഥാനമോ ഇല്ലാത്ത
പോലീസ് ജില്ലകള്‍
ഏതെല്ലാമാണ്;
വ്യക്തമാക്കുമോ;
(ബി)
കൊല്ലം
റൂറല്‍ പോലീസ്
ജില്ലയില്‍ ജില്ല
ആസ്ഥാനം രൂപീകരിക്കാന്‍
വേണ്ട നടപടികള്‍
സ്വീകരിക്കുമോ?
കൊല്ലം
പോലീസ് ജില്ല വിഭജനം
2025.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
പോലീസ് ജില്ല വിഭജിച്ച്
കൊല്ലം സിറ്റി, കൊല്ലം
റൂറല്‍ ജില്ലകള്‍
രൂപീകരിച്ചതിന്റെ
ഭാഗമായി റൂറല്‍
ജില്ലയ്ക്ക് കൊല്ലം
എ.ആര്. ക്യാമ്പില്‍
നിന്നും നിയമപരമായി
അനുവദിക്കേണ്ട
തസ്തികകള്‍
കൈമാറുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
കൊല്ലം
സിറ്റി, റൂറല്‍ പോലീസ്
ജില്ലകളില്‍
എ.ആര്.-ലോക്കല്‍
ഇന്റഗ്രേഷന്‍ നടപടികള്‍
നടപ്പിലാക്കുമോ എന്ന്
വ്യക്തമാക്കുമോ?
തലസ്ഥാന
നഗരിയിലെ അനധികൃത
പാര്‍ക്കിംഗ്
2026.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലസ്ഥാന
നഗരിയില്‍
അട്ടക്കുളങ്ങര മുതല്‍
യു.എ.ഇ എംബസിക്ക്
മുന്നിലൂടെ പോകുന്ന
ഇടുങ്ങിയ റോഡിന്റെ
ഇരുവശങ്ങളിലും പകല്‍
സമയത്തും രാത്രിയിലും
അനധികൃത പാര്‍ക്കിംഗ്
നടത്തുന്നതിന് പിഴ
ഈടാക്കാന്‍
നിയോഗിക്കപ്പെട്ട
പോലീസ് ഉദ്യോഗസ്ഥര്‍
നിയമലംഘകരായ
സാധാരണക്കാരില്‍ നിന്ന്
മാത്രം പിഴ ചുമത്തി
നാമമാത്രമായി നിയമം
നടപ്പാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ഇത്
ഗൗരവമായി കണ്ട് നടപടി
സ്വീകരിയ്ക്കുമോ;
(ബി)
ഈ
റോഡിലൂടെ വിഴിഞ്ഞം,
കോവളം, ആറ്റുകാല്‍,
ബീമാപള്ളി, ചാല
തുടങ്ങിയ പ്രധാനപ്പെട്ട
ഇടങ്ങളിലേയ്ക്ക് യാത്ര
ചെയ്യേണ്ടവര്‍ക്ക്
ഇവിടങ്ങളിലെ അനധികൃത
പാര്‍ക്കിംഗ് മൂലം
നേരിടേണ്ടി വരുന്ന
ദുരിതം അകറ്റാന്‍
കര്‍ശന നിര്‍ദ്ദേശം
നല്‍കുമോ
എന്നറിയിക്കാമോ?
കാസര്‍കോട്
ജില്ലയില്‍ പോലീസ്
കസ്റ്റഡിയിലെടുത്ത
വാഹനങ്ങള്‍
2027.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലയില്‍ പോലീസ്
കസ്റ്റഡിയിലെടുത്ത്
ഇതുവരെ
വിട്ടുകൊടുക്കാത്ത എത്ര
വാഹനങ്ങളുണ്ടെന്ന്
പോലീസ് സ്റ്റേഷന്
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഇരുചക്ര
വാഹനങ്ങള്‍ അടക്കം ഈ
വാഹനങ്ങള്‍ ഏത്
ഗണത്തില്‍പ്പെടുന്നതാണെന്നും
ഉടമകള്‍
ആരൊക്കെയാണെന്നും
വ്യക്തമാക്കാമോ;
(സി)
എന്ത്
കുറ്റം ചുമത്തിയാണ് ഈ
വാഹനങ്ങള്‍
കസ്റ്റഡിയിലെടുത്തതെന്നും
ഇതുമായി ബന്ധപ്പെട്ട
കേസ്സുകളുടെ ഇപ്പോഴത്തെ
നില എന്താണെന്നും
വ്യക്തമാക്കാമോ;
(ഡി)
എത്രകാലമായിട്ടാണ്
ഈ വാഹനങ്ങള്‍ പോലീസ്
കസ്റ്റഡിയില്‍
ഉള്ളതെന്ന്
വ്യക്തമാക്കാമോ;
(ഇ)
വാഹന
ഉടമകള്‍ക്ക് വാഹനം
കസ്റ്റഡിയില്‍
എടുത്തതിന് ശേഷം രസീത്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ രസീത്
നമ്പരുകള്‍
വ്യക്തമാക്കാമോ?
കാസര്‍കോട്
ജില്ലയില്‍ രജിസ്റ്റര്‍
ചെയ്ത കേസുകള്‍
2028.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കാസര്‍കോട് ജില്ലയില്‍
കൊലപാതകം,
കൊലപാതകശ്രമം, കവര്‍ച്ച
എന്നിവ ചുമത്തി എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
പോലീസ് സ്റ്റേഷന്
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഈ
കേസുകളില്‍ എല്ലാ
പ്രതികളും
പിടിക്കപ്പെട്ടിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(സി)
ഇല്ലെങ്കില്‍
പ്രതികളെ പിടികൂടാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
കവര്‍ച്ച
കേസുകളില്‍
അപഹരിക്കപ്പെട്ട
വസ്തുക്കള്‍
എന്തൊക്കെയാണെന്നും ഓരോ
കേസിലും കണക്കാക്കിയ
നഷ്ടം എത്ര
തുകയാണെന്നും
വ്യക്തമാക്കുമോ;
(ഇ)
പ്രതികളെ
തിരിച്ചറിയാത്ത
കേസുകളും
തിരിച്ചറിഞ്ഞിട്ടും
അറസ്റ്റ് ചെയ്യാത്ത
കേസുകളും
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
മലേഷ്യയില്‍
നടന്ന ദുരൂഹ
മരണത്തെക്കുറിച്ചുള്ള
അന്വേഷണം
2029.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ആറ്റിങ്ങള്‍
ആലംകാേട് കാട്ടുവിള
വീട്ടില്‍ ലാം അബ്ദുള്‍
വാഹീദ് മലേഷ്യയില്‍
ദുരൂഹ സാഹചര്യത്തില്‍
മരണപ്പെട്ട സംഭവത്തില്‍
അന്വേഷണം
നടത്തണമെന്നാവശ്യപ്പെട്ട്
പരേതന്റെ ഭാര്യ ദീന
ഷാഹുല്‍ 16.01.2019-ല്‍
നല്കിയ പരാതിയില്‍
പാേലീസ് നാളിതുവരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമാേ ?
ചാലക്കുടിയിലെ
പോലീസ് ഓഫീസുകള്‍ക്ക് ഒറ്റ
കെട്ടിട സമുച്ചയം
2030.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ചാലക്കുടിയിലെ
വിവിധ പോലീസ്
ഓഫീസുകള്‍ ഒരു കെട്ടിട
സമുച്ചയത്തിലാക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുളള
അപേക്ഷ പരിഗണിച്ച്
ഇക്കാര്യത്തിൽ നടപടി
സ്വീകരിക്കുമോ?
ന്യൂനപക്ഷ
വികസന ധനകാര്യ കോര്പ്പറേഷൻ
നിയമനം സംബന്ധിച്ച പരാതി
2031.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സംസ്ഥാന ന്യൂനപക്ഷ
വികസന ധനകാര്യ
കോര്‍പ്പറേഷനില്‍
കെ.ടി. അദീബിനെ ജനറല്‍
മാനേജരായി
നിയമിച്ചതിനെതിരെ
2018നവംബര്‍ മൂന്നിന്
വിജിലന്‍സ്
ഡയറക്ടര്‍ക്ക്
ഏതെങ്കിലും പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ആരില്‍ നിന്നാണ് പരാതി
ലഭിച്ചത്; പ്രസ്തുത
പരാതി 2018നവംബര്‍
28-ന് വിജിലന്‍സ്
ഡയറക്ടര്‍ സര്‍ക്കാരിന്
കൈമാറുകയുണ്ടായോ;
(സി)
എങ്കില്‍
പ്രസ്തുത
പരാതിയിന്മേല് ഇതിനകം
കൈക്കൊണ്ട നടപടികള്‍
എന്തൊക്കെയെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
ഈ
പരാതിയിന്മേലുള്ള
നടപടികള്‍ അനന്തമായി
നീണ്ടുപോകുന്നു എന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
വിജിലന്‍സ്
ആന്റ് ആന്റി കറപ്ഷന്‍
ബ്യൂറോ ഡയറക്ടറുടെ കത്ത്
2032.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിജിലന്‍സ്
ആന്റ് ആന്റി കറപ്ഷന്‍
ബ്യൂറോ ഡയറക്ടറുടെ
ഓഫീസില്‍ നിന്നും
28.11.2018ന് അയച്ച
35106/18-ാം നമ്പര്‍
കത്ത്
സെക്രട്ടേറിയറ്റിലെ
വിജിലന്‍സ് വകുപ്പില്‍
ലഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
കത്തില്‍
പരാമര്‍ശിച്ചിട്ടുള്ള
പരാതി എന്താണെന്ന്
വിജിലന്‍സ് വകുപ്പിലെ
ഫയല്‍ നമ്പര്‍ സഹിതം
വിശദമാക്കാമോ; പ്രസ്തുത
കത്തില്‍
പരാമര്‍ശിച്ചിട്ടുള്ള
പരാതി സംബന്ധിച്ച്
എന്തെങ്കിലും
തീരുമാനം/ഉത്തരവ്
ആയിട്ടുണ്ടോ; വിശദമായ
വിവരം നല്‍കുമോ;
(സി)
വിജിലന്‍സ്
ഡയറക്ടറുടെ പ്രസ്തുത
നമ്പര്‍ കത്ത്
മറ്റേതെങ്കിലും
വകുപ്പിലേയ്ക്ക്
അയച്ചിട്ടുണ്ടോ;
എങ്കില്‍
അയയ്ക്കുവാനുണ്ടായ
കാരണം എന്താണെന്ന്
വിശദമാക്കുമോ;
(ഡി)
ഇത്
സംബന്ധിച്ച് പ്രസ്തുത
വകുപ്പ് മറുപടി
നല്‍കിയിട്ടുണ്ടോ;
ഇതിന്റെ വിശദാംശം
നല്‍കുമോ?
കോടതി
ജീവനക്കാരുടെ ഇന്റഗ്രേഷന്‍
2033.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സിവില്‍ കോടതികളിലേയും
ക്രിമിനല്‍
കോടതികളിലേയും
ജീവനക്കാരുടെ
ഇന്റഗ്രേഷന്‍
സംബന്ധിച്ച് ഹൈക്കോടതി
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
വെളിപ്പെടുത്താമോ;
(ബി)
ഇന്റഗ്രേഷന്‍
നടത്തുന്നതിന് ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ഇതിന്
എന്തെങ്കിലും സാങ്കേതിക
തടസ്സങ്ങള്‍
ഉണ്ടോയെന്ന്
വ്യക്തമാക്കാമോ?
അതിവേഗ
കോടതികള്‍
2034.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര അതിവേഗ കോടതികള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
കുട്ടികള്‍ക്കെതിരായ
അതിക്രമങ്ങളുടെ പേരില്‍
എടുത്തിട്ടുള്ള
കേസുകള്‍ കാലതാമസം
ഒഴിവാക്കുന്നതിനായി
അതിവേഗ കോടതിയുടെ
പരിഗണനയ്ക്ക്
സമര്‍പ്പിക്കുന്ന
കാര്യം പരിഗണിക്കുമോ?
തൃശ്ശൂര്‍
ജില്ലയില്‍ വിവിധ കോടതികള്‍
ആരംഭിക്കുന്നതിനുളള നടപടി
2035.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയില്‍
എസ്.സി/എസ്.ടി.
സ്പെഷ്യല്‍ കോടതിയും
പോക്സോ കോടതിയും
ആരംഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
നടപടികള്‍ ഏത്
ഘട്ടത്തിലാണ് എന്ന്
അറിയിക്കാമോ;
(സി)
ജില്ലയില്‍
എവിടെയാണ് പ്രസ്തുത
കോടതികള്‍ അനുവദിക്കുക
എന്ന് അറിയിക്കാമോ;
(ഡി)
ഈ
കോടതികളുടെ
പ്രവര്‍ത്തനം ഉടന്‍
ആരംഭിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
പരപ്പനങ്ങാടി
കോടതി സമുച്ചയ നിര്‍മ്മാണം
T 2036.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരൂരങ്ങാടി
നിയോജകമണ്ഡലത്തിലെ
പരപ്പനങ്ങാടി കോടതി
സമുച്ചയ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
സി4/276/2018 ആഭ്യന്തരം
നംപര്‍ ഫയലില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
അറിയിക്കുമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട പ്രവൃത്തി
എന്നത്തേക്ക്
ആരംഭിക്കാനാകുമെന്ന്
അറിയിക്കുമോ?
നെയ്യാറ്റിന്‍കരയില്‍
കുടുംബകോടതി
T 2037.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കരയില്‍
അനുവദിച്ച കുടുംബകോടതി
തുടങ്ങുന്നതിനായി
ഇതുവരെ എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
കുടുംബകോടതി
ആരംഭിക്കുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
തടസ്സങ്ങള്‍
നിലവിലുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(സി)
കുടുംബകോടതിയ്ക്ക്
ആവശ്യമായ ജീവനക്കാരെ
നിയമിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എത്ര ജീവനക്കാരുടെ
സേവനമാണ്
കുടുംബകോടതിയ്ക്ക്
ആവശ്യമായിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(ഡി)
കോടതിയ്ക്ക്
ആവശ്യമായ സ്ഥലം
ലഭിച്ചിട്ടുണ്ടോ എന്നും
എവിടെയാണ് സ്ഥലം
ലഭിച്ചതെന്നും
വ്യക്തമാക്കാമോ?
തടവുകാരെ
വിട്ടയച്ച ഉത്തരവ്
റദ്ദാക്കിയ ഹൈക്കോടതി വിധി
2038.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011-ല്‍
മുന്‍
എല്‍.ഡി.എഫ്.സര്‍ക്കാരിന്റെ
കാലത്ത് 209 തടവുകാരെ
വിട്ടയച്ച ഉത്തരവ് കേരള
ഹൈക്കോടതി
റദ്ദാക്കിയിട്ടുണ്ടോ;
(ബി)
എന്ത്
കാരണത്താലാണ് ഹൈക്കോടതി
പ്രസ്തുത ഉത്തരവ്
റദ്ദാക്കിയത്;
വിശദമാക്കുമോ;
(സി)
ഹൈക്കോടതി
വിധിക്കെതിരെ
സുപ്രീംകോടതിയില്‍
അപ്പീല്‍ നല്കുവാന്
സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ;
ഇതിനുള്ള നിയമോപദേശം
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
(ഡി)
ഹൈക്കോടതി
വിധി സര്‍ക്കാരിന്റെ
അവകാശത്തിന്മേലുള്ള
കടന്നുകയറ്റമായി
സര്‍ക്കാര്‍
പരിഗണിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
കേരള
ഫയര്‍ ആന്റ് റെസ്ക്യൂ
സര്‍വ്വീസിനുവേണ്ടി
വാഹനങ്ങള്‍
2039.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളാ
ഫയര്‍ ആന്റ് റെസ്ക്യൂ
സര്‍വ്വീസിനുവേണ്ടി ജി
.ഒ (എം എസ്
)നം.209/2018/ആഭ്യന്തരം
ജി .ഒ (എം എസ് ) നം
208/2018/ആഭ്യന്തരം
എന്നിവ പ്രകാരം എത്ര
വാഹനങ്ങള്‍ വാങ്ങാന്‍
അനുമതി
നല്‍കിയിട്ടുണ്ട്;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
വാഹനങ്ങള്‍ ഏതെല്ലാം
സ്റ്റേഷനുകളിലേക്കാണ്
നല്കാന്
തീരുമാനിച്ചിരിക്കുന്നത്;
വിശദമാക്കാമോ;
(സി)
മഞ്ചേരി
ഫയര്‍ സ്റ്റേഷന് വാഹനം
നല്‍കുന്നതിനുള്ള
കാലതാമസത്തിന്റെ കാരണം
വിശദമാക്കാമോ?
ബഹുനില
കെട്ടിടങ്ങളിലെ അഗ്നിസുരക്ഷാ
സംവിധാനം
2040.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
കെ.എം.ഷാജി
,,
പി.കെ.അബ്ദു റബ്ബ്
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബഹുനില
കെട്ടിടങ്ങളില്‍
ഫലപ്രദമായ അഗ്നിസുരക്ഷാ
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
എന്നു് പരിശോധന
നടത്താറുണ്ടോ;
(ബി)
പരിശോധനയില്‍
വീഴ്ച ഉണ്ടായതായി
കണ്ടെത്തിയിട്ടുണ്ടോ;
അറിയിക്കാമോ;
(സി)
ബഹുനില
കെട്ടിടങ്ങളില്‍
അഗ്നിബാധ പോലെയുള്ള
അടിയന്തര സാഹചര്യങ്ങളെ
നേരിടുന്നതിന് വേണ്ട
ക്രമീകരണങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ട്
എന്ന് ഉറപ്പുവരുത്താന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
പുതുതായി
ആരംഭിച്ച ഫയര്‍ സ്റ്റേഷനുകള്‍
2041.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതുതായി
ഫയര്‍ സ്റ്റേഷനുകള്‍
ആരംഭിക്കുന്നതിന്
വകുപ്പ് മുഖേന മുന്‍
സര്‍ക്കാരില്‍ ലഭിച്ച
ശിപാര്‍ശകളില്‍ നിന്നും
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
ഫയര്‍ സ്റ്റേഷനുകളാണ്
ആരംഭിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
പുതുതായി
മുന്‍ഗണനാ ലിസ്റ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
മാവൂരില്‍
ഫയര്‍ സ്റ്റേഷന്
ആരംഭിക്കുന്നതിനുളള
നിര്ദ്ദേശത്തിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
അഗ്നിശമന-രക്ഷാസേവന
വകുപ്പിലെ ജീവനക്കാര്‍ക്ക്
നിയന്ത്രിത അവധി
2042.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഗ്നിശമന-രക്ഷാസേവന
വകുപ്പില്‍
ജീവനക്കാര്‍ക്ക്
സര്‍ക്കാര്‍
ഉത്തരവായിട്ടുള്ള
നിയന്ത്രിത അവധി
നല്‍കാറുണ്ടോ;
(ബി)
ഇക്കഴിഞ്ഞ
വര്‍ഷം ഏതെല്ലാം
നിയന്ത്രിത അവധികളാണ് ഈ
വകുപ്പില്‍
നല്‍കിയതെന്ന്
വ്യക്തമാക്കുമോ;
(സി)
പല
യൂണിറ്റ് ഓഫീസര്‍മാരും
ഈ വകുപ്പില്‍
നിയന്ത്രിത അവധി
അനുവദിച്ചിട്ടില്ല
എന്ന് പറഞ്ഞ്
ജീവനക്കാര്‍ക്ക്
അര്‍ഹമായ അവധി
നല്‍കുന്നില്ല എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇതിനെ
സംബന്ധിച്ച്
സര്‍ക്കാര്‍ തലത്തില്‍
ഒരു അന്വേഷണം നടത്തി,
കുറ്റക്കാരുടെ പേരില്‍
നടപടി സ്വീകരിക്കുവാന്‍
നിര്‍ദ്ദേശം നല്കി
ഉത്തരവാകുമോ;
(ഇ)
നിയന്ത്രിത അവധിക്ക്
അര്‍ഹതയുള്ള മുഴുവന്‍
ജീവനക്കാര്‍ക്കും ആയത്
നല്‍കുന്നതിന്
നിര്‍ദ്ദേശം നല്കി
ഉത്തരവാകുമോ?
അസിസ്റ്റന്റ്
സ്റ്റേഷന് ഓഫീസര്‍
തസ്തികയിലേക്ക് പ്രമോഷന്
2043.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
ഫയര്‍ ആന്റ് റസ്ക്യൂ
സര്‍വ്വീസ് ലീഡിംഗ്
ഫയര്മാന് ,ഡ്രൈവര്‍,
മെക്കാനിക്ക് വിഭാഗം
ജീവനക്കാര്‍
എന്നിവര്‍ക്ക്
അസിസ്റ്റന്റ്
സ്റ്റേഷന് ഓഫീസര്‍
തസ്തികയിലേക്ക്
പ്രമോഷന്
നല്‍കുന്നതിന്
നിശ്ചയിച്ചിട്ടുള്ള
അനുപാതം എന്താണ്;
(ബി)
കേരള
ഫയര്‍ ആന്റ് റസ്ക്യൂ
സര്‍വ്വീസില്‍ 9:1 എന്ന
അനുപാതത്തില്‍
ജീവനക്കാര്‍ക്ക്
അസിസ്റ്റന്റ്
സ്റ്റേഷന് ഓഫീസര്‍
തസ്തികയിലേക്ക്
പ്രമോഷന് നല്‍കുന്നത്
ജീവനക്കാരുടെ എണ്ണം
മാനദണ്ഡമാക്കിയാണോ;
വ്യക്തമാക്കുമോ;
(സി)
ആഭ്യന്തര
വകുപ്പിന്റെ ഉത്തരവ്
നം.ജി.ഒ(ആര്.ടി)1574
തീയതി 16.06.2017
നിലനില്‍ക്കെ
അഗ്നിരക്ഷാനിലയങ്ങളില്‍
ഫയര്മാന് ഡ്രൈവര്‍ കം
പമ്പ് ഓപ്പറേറ്ററെ മറി
കടന്ന് ഫയര്മാന്
ജനറല്‍ ഡയറി
ഉള്‍പ്പെടെയുള്ള
അധികാരങ്ങള്‍
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
വളാഞ്ചേരി ഫയര്‍ സ്റ്റേഷന്
നിര്‍മ്മാണം
2044.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോട്ടയ്ക്കല്‍
നിയോജകമണ്ഡലത്തിലെ
വളാഞ്ചേരി ഫയര്‍
സ്റ്റേഷന്
നിര്‍മ്മാണത്തിന്റെ
നിലവിലെ
അവസ്ഥയെന്തെന്ന്
വ്യക്തമാക്കാമോ;
(ബി)
തസ്തിക
നിര്‍ണ്ണയവും തസ്തിക
അനുവദിക്കുന്ന
നടപടികളും അറിയിക്കുമോ;
ഇത് സംബന്ധിച്ച
പ്രൊപ്പോസല്‍
ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
വാഹനങ്ങളും
അനുബന്ധ ഉപകരണങ്ങളും
അനുവദിക്കുന്നതിനുള്ള
പ്രൊപ്പോസല്‍
സമര്‍പ്പിച്ചിട്ടുണ്ടോ;വ്യക്തമാക്കാമോ?
കോന്നി
ഫയര്‍ സ്റ്റേഷന്
നിര്‍മ്മാണം
2045.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോന്നി
ഫയര്‍ ആന്റ് റെസ്ക്യൂ
സ്റ്റേഷന് കെട്ടിട
നിര്‍മ്മാണത്തിന്
വേണ്ടി വനം വകുപ്പിന്റെ
സ്ഥലം
വിട്ടുകിട്ടുന്നതിലേയ്ക്ക്
ഓണ്‍ലൈനായി അപേക്ഷ
സമര്‍പ്പിക്കുന്നതിനാവശ്യമായ
പ്രോജക്ട്
റിപ്പോര്‍ട്ട്,
എസ്റ്റിമേറ്റ്, പ്ലാന്‍
മുതലായവ പൊതുമരാമത്ത്
അധികൃതരില്‍ നിന്നും
ലഭിച്ചിട്ടുണ്ടോ;
(ബി)
ഇവ
ലഭ്യമാക്കുവാന്‍ യൂസര്‍
ഏജന്‍സി എന്ന നിലയില്‍
എന്നാണ് പൊതുമരാമത്ത്
വകുപ്പിന് കത്ത്
നല്‍കിയതെന്ന്
വ്യക്തമാക്കുമോ;
(സി)
ആയത്
ലഭിക്കാന്‍ താമസം
നേരിടുന്ന
സാഹചര്യത്തില്‍ അവ
വേഗത്തിൽ ലഭ്യമാക്കാന്‍
നടപടി കൈക്കൊള്ളുമോ?
ശ്രീപത്മനാഭ
സ്വാമി ക്ഷേത്രത്തിലും
ഗവണ്മെന്റ്
സെക്രട്ടേറിയറ്റിലും ഫയര്‍
സ്റ്റേഷന്
2046.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശ്രീപത്മനാഭ
സ്വാമി ക്ഷേത്രത്തിലും
ഗവണ്മെന്റ്
സെക്രട്ടേറിയറ്റിലും
ഫയര്‍ സ്റ്റേഷന്
തുടങ്ങുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
സ്ഥലങ്ങളില്‍ നിയമനം
നടത്തുന്നതിനുള്ള
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
തേഞ്ഞിപ്പലം
കേന്ദ്രമായി ഫയര്‍
സ്റ്റേഷന്
2047.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തേഞ്ഞിപ്പലം
കേന്ദ്രമായി ഫയര്‍
സ്റ്റേഷന്
ആരംഭിക്കുന്നതിന്
ഭരണാനുമതിക്കായി,
സര്‍ക്കാരിന്
സമര്‍പ്പിച്ച
പ്രൊപ്പോസലില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിക്കായി , സ്ഥലം
വിട്ട് നല്‍കുന്നത്
സംബന്ധിച്ച്
കാലിക്കറ്റ്
സര്‍വ്വകലാശാലാ
സിന്‍ഡിക്കേറ്റ്
തീരുമാനം സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
തീരുമാനത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
കരിപ്പൂര്‍
എയര്‍പോര്‍ട്ട്
പാക്കേജിന് ഭരണാനുമതി
നല്‍കണമെന്ന്
ആവശ്യപ്പെട്ട്
സര്‍ക്കാരിന് ലഭിച്ച
കത്തിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
കൊല്ലങ്കോട്
ഫയര്‍ സ്റ്റേഷന്
ആരംഭിക്കുന്നതിനുള്ള നടപടി
2048.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
കാലവര്‍ഷക്കെടുതിയില്‍
നെന്മാറ മണ്ഡലത്തില്‍
ഉരുള്‍പൊട്ടി 10 പേരുടെ
ജീവന് നഷ്ടപ്പെടുകയും,
നെല്ലിയാമ്പതി
പൂര്‍ണ്ണമായും
ഒറ്റപ്പെടുകയും മറ്റ്
നിരവധി പ്രദേശങ്ങളില്‍
ഉരുള്‍പൊട്ടലും
വെള്ളപ്പൊക്കവും
സംഭവിച്ചതും സംബന്ധിച്ച
വിഷയം സർക്കാർ
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
അപകടത്തില്‍പ്പെട്ട
ജനങ്ങളെ
രക്ഷിക്കുന്നതിനായി
ഫയര്‍ ആന്റ് റസ്ക്യൂ
സര്‍വ്വീസിന്റെ മികച്ച
സേവനം
ലഭ്യമായിട്ടുണ്ടെന്നും
എന്നാൽ നെന്മാറ
നിയോജകമണ്ഡലത്തില്‍
ഫയര്‍ സ്റ്റേഷന് ഇല്ല
എന്നുമുള്ള വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്തരം
വിഷയങ്ങള്‍ വിലയിരുത്തി
സ്വന്തമായി സ്ഥലവും
കെട്ടിട നിർമ്മാണത്തിന്
ഫണ്ടും
അനുവദിച്ചിട്ടുള്ള
കൊല്ലങ്കോട് ഫയര്‍
സ്റ്റേഷന്
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
നെയ്യാറ്റിന്‍കര
ഫയര്‍ സ്റ്റേഷന് പുതിയ
കെട്ടിടം
2049.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
ഫയര്‍ സ്റ്റേഷനു വേണ്ടി
പുതിയ കെട്ടിട
നിര്‍മ്മാണത്തിന്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
(ബി)
ഫയര്സ്റ്റേഷന്
പുതിയ മന്ദിരത്തിന്റെ
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതുമായി ബന്ധപ്പെട്ട്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ?
തടവുകാരുടെ
ശിക്ഷാ ഇളവ്
2050.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളപ്പിറവിയുടെ
വജ്രജൂബിലി
പ്രമാണിച്ചും മഹാത്മാ
ഗാന്ധിയുടെ 150-ാം
ജയന്തി ആഘോഷങ്ങളുടെ
ഭാഗമായും ശിക്ഷാ ഇളവ്
നല്കി തടവുകാരെ
മോചിപ്പിക്കുവാന്‍
സര്‍ക്കാര്‍ തീരുമാനം
എടുത്തിരുന്നുവോ എന്ന്
വ്യക്തമാക്കുമോ ;
(ബി)
എങ്കില്‍
എത്ര തടവുകാരെ
മോചിപ്പിക്കുവാനാണ്
സര്‍ക്കാര്‍ ശിപാര്‍ശ
ചെയ്തിരുന്നതെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
ശിപാര്‍ശ ഗവര്‍ണ്ണര്‍
അംഗീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണമെന്തായിരുന്നുവെന്ന്
വ്യക്തമാക്കുമോ?
അനധികൃതപരോള്
അനുവദിക്കുന്നതായ പരാതി
2051.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടി.പി.
ചന്ദ്രശേഖരന്
വധക്കേസില്‍
ജീവപര്യന്തം തടവിന്
ശിക്ഷിക്കപ്പെട്ടവര്‍ക്ക്
അനധികൃതമായി പരോള്‍
അനുവദിക്കുന്നതായ പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
കേസ്സില്‍
ശിക്ഷിക്കപ്പെട്ട
ആര്‍ക്കെങ്കിലും
ഭരണസ്വാധീനം ഉപയോഗിച്ച്
380-ല്‍ പരം ദിവസം
പരോള്‍
അനുവദിച്ചിട്ടുണ്ടോ ;
(സി)
എങ്കില്‍
ആര്‍ക്കാണ് ഇപ്രകാരം
പരോള്‍ അനുവദിച്ചത്;
(ഡി)
ഇപ്രകാരം
പരോള്‍
അനുവദിക്കുന്നതില്‍
എന്തെങ്കിലും ചട്ടലംഘനം
നടന്നിട്ടുണ്ടോ എന്ന്
പരിശോധിക്കുമോ;
(ഇ)
ചട്ടലംഘനം
നടത്തിയ
ഉദ്യോഗസ്ഥര്‍ക്കെതിരെ
മാതൃകാപരമായ ശിക്ഷാ
നടപടികള്‍
സ്വീകരിക്കുമോ?
ഇ-ഗസറ്റ്
പ്രസിദ്ധീകരിക്കുന്നതിലെ
തടസ്സം
2052.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
നാലുമാസമായി ഇ-ഗസറ്റ്
പ്രസിദ്ധീകരണം
തടസ്സപ്പെട്ടിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് പരിഹരിക്കുന്നതിന്
എന്ത് നടപടി
സ്വീകരിച്ചു; ഇത്തരം
അനാസ്ഥ കാട്ടിയ
ഉദ്യോഗസ്ഥര്‍
ആരെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
പൊതുജനങ്ങള്‍ക്ക്
ഉപകാരപ്രദമായ ഇ-ഗസറ്റ്
43-ാം വാല്യത്തോടെ
അവസാനിച്ചിരിക്കുകയാണോ;
ഇ-ഗസറ്റ്
പ്രസിദ്ധീകരിക്കുന്നത്
നിര്‍ത്തല്‍
ചെയ്തിട്ടുണ്ടോ
എന്നറിയിക്കാമോ;
(സി)
സര്‍ക്കാരിന്റെ
ഏത് ഏജന്‍സിക്കാണ്
ഓണ്‍ലൈന്‍
പബ്ളിക്കേഷന്റെ ചുമതല;
ഇവരുടെ കരാര്‍
നിര്‍ത്തലാക്കിയിട്ടുണ്ടോ;
ഇവര്‍ക്ക് ഫണ്ട്
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ എത്ര
വര്‍ഷത്തെ കുടിശ്ശിക
വരുത്തിയിട്ടുണ്ട്;
എത്ര രൂപയുടെ
കുടിശ്ശികയാണ്
നിലവിലുള്ളത് എന്ന്
വ്യക്തമാക്കാമോ;
ആയതിന്റെ കാരണം
വിശദമാക്കാമോ;
(ഡി)
അടുത്ത
ഇ-ഗസറ്റ് എന്നത്തേക്ക്
പ്രസിദ്ധീകരിക്കും
എന്നറിയിക്കാമോ; ആയത്
നിര്‍ത്തല്‍
ചെയ്തിട്ടുണ്ടെങ്കില്‍
കാരണം വ്യക്തമാക്കാമോ;
ഇത് സംബന്ധിച്ചുള്ള
അനിശ്ചിതത്വം
അവസാനിപ്പിക്കുന്നതിന്
വകുപ്പുതലത്തില്‍ എന്ത്
നടപടി സ്വീകരിചു
എന്നറിയിക്കാമോ?
സര്‍ക്കാര്‍
പ്രസ്സുകളുടെ നവീകരണം
2053.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
പ്രസ്സുകളുടെ നവീകരണം
സംബന്ധിച്ച് പഠനം
നടത്തിയ
ഡോ.രാജേന്ദ്രകുമാര്‍
അനയത്തിന്റെ
റിപ്പോര്‍ട്ട്
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
മണ്ണന്തല
സര്‍ക്കാര്‍ പ്രസ്സിനെ
മാത്രം
ലക്ഷ്യമിട്ടിട്ടുള്ള
വികസനമാണ് പ്രസ്തുത
റിപ്പോര്‍ട്ടിലുള്ളത്
എന്ന ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
(സി)
മണ്ണന്തല
സര്‍ക്കാര്‍ പ്രസ്സിനെ
അടിസ്ഥാനമാക്കി ഒരു
പ്രിന്റിംഗ് ഹബ്
രൂപീകരിക്കുവാന്‍
നിര്‍ദ്ദേശം ഉണ്ടോ;
വ്യക്തമാക്കുമോ?
ജല
മെട്രോ പദ്ധതിയ്ക്കായി
ഏറ്റെടുക്കുന്ന ഭൂമി
2054.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജല
മെട്രോ പദ്ധതിയ്ക്കായി
ഭൂമി ഏറ്റെടുക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
എത്ര സെന്റ് സ്ഥലമാണ്
ഏറ്റെടുക്കാന്‍
ഉദ്ദേശിക്കുന്നത്;വ്യക്തമാക്കുമോ;
(സി)
സ്വകാര്യ
വ്യക്തികളുടെ സ്ഥലം
ഏറ്റെടുക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
എത്ര
സെന്റ് സ്ഥലമാണ്
സ്വകാര്യ വ്യക്തികളില്‍
നിന്നും
ഏറ്റെടുക്കുന്നത്;വ്യക്തമാക്കുമോ;
(ഇ)
ജല
മെട്രോ പദ്ധതിയ്ക്ക്
വേണ്ടി ഭൂമി
ഏറ്റെടുക്കുന്നത്
സംബന്ധിച്ച ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
ഹോസ്ദുര്‍ഗ്ഗ്
മുതല്‍ ബേക്കല്‍ വരെയുളള
ജലപാത
2055.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിന്റെ
മുഖച്ഛായ തന്നെ മാറ്റി
എടുക്കാന്‍ കഴിയുന്ന
തരത്തില്‍ വിഭാവനം
ചെയ്ത ജലപാതയുടെ
രണ്ടാംഘട്ടമെന്ന
നിലയില്‍
ഹോസ്ദുര്‍ഗ്ഗ് മുതല്‍
ബേക്കല്‍ വരെയുളള ജലപാത
എപ്പോള്‍
നിര്‍മ്മിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ;
(ബി)
ടൂറിസം
ലക്ഷ്യമാക്കി
നടപ്പിലാക്കുന്ന ഇൗ
പദ്ധതി എന്ന്
പ്രാവര്‍ത്തികമാക്കാന്‍
കഴിയുമെന്നും
അറിയിക്കാമോ?
കോട്ടയം-വെെക്കം
കനാലിന്റെ
നിലവാരമുയര്ത്തുന്നതിനുളള
പദ്ധതി
2056.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
ജലപാതയായി
പ്രഖ്യാപിക്കപ്പെട്ടിട്ടുളള
കോട്ടയം ജില്ലയിലെ
കോട്ടയം-വെെക്കം
കനാല്‍
(എന്‍.ഡബ്ല്യൂ.59)
ജലഗതാഗതത്തിന്
അനുയോജ്യമായി
വികസിപ്പിക്കുന്ന
പദ്ധതി ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
കനാലിന്റെ
നിലവാരമുയര്‍ത്തുന്ന
പദ്ധതിക്ക്
അനുവദിക്കപ്പെട്ടിട്ടുളള
കേന്ദ്ര-സംസ്ഥാന
ഫണ്ടുകളുടെ
വിശദവിവരങ്ങള്‍
ലഭ്യമാക്കാമോ?
വിഴിഞ്ഞം
ഹാര്‍ബര്‍ നിര്‍മ്മാണം
2057.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
ഹാര്‍ബര്‍ നിര്‍മ്മാണം
ആരംഭിച്ചതോടെ പൂന്തുറ
മുതല്‍ വേളി, പൊഴിക്കര
വരെ തീരം
നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന്
തൊഴില്‍ നഷ്ടമായ
മത്സ്യത്തൊഴിലാളികളെ
വിഴിഞ്ഞം പുനരധിവാസ
പാക്കേജില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
എന്തെല്ലാം
നഷ്ടപരിഹാരമാണ്
ഇവര്‍ക്ക് നല്‍കുക;
നഷ്ടപരിഹാരം
എന്നത്തേയ്ക്ക്
അനുവദിക്കും; വിശദാംശം
വെളിപ്പെടുത്തുമോ?
മംഗലാപുരം
- കൊച്ചി ഗെയില്‍ പ്രകൃതി
വാതക പൈപ്പ് ലൈന്‍
2058.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മംഗലാപുരം
- കൊച്ചി ഗെയില്‍
പ്രകൃതി വാതക പൈപ്പ്
ലൈന്‍ എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നും ഈ
പദ്ധതിക്കായി എത്ര കോടി
രൂപ നീക്കി
വച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
ഗെയില്‍
ഉപയോഗാനുമതിക്കാര്ക്കായി
എത്ര കോടി രൂപയുടെ
നഷ്ടപരിഹാരം
നാളിതുവരെയായി
നല്‍കിയിട്ടുണ്ടെന്നും
ഇനി എത്ര പേര്‍ക്ക് തുക
നല്‍കേണ്ടതുണ്ടെന്നും
അറിയിക്കാമോ?
കെ.എസ്.ആര്.ടി.സി
യില്‍ വീക്കിലി ഓഫ്
2059.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
യില്‍
കണ്ടക്ടര്‍മാര്‍ക്കും
ഡ്രെെവര്‍മാര്‍ക്കും
വീക്കിലി ഓഫ്
അനുവദിച്ച്
നല്‍കാറുണ്ടോ എന്നുളള
കാര്യം ബഹു.
മുഖ്യമന്ത്രിയുടെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആയതിന്റെ
മാനദണ്ഡം
വ്യക്തമാക്കുമോ;
ഇപ്രകാരം 1965 ന് ശേഷം
കെ.എസ്.ആര്.ടി.സി
പുറപ്പെടുവിച്ചിട്ടുളള
ഉത്തരവുകളുടെയും
സര്‍ക്കുലറുകളുടെയും
പകര്‍പ്പ്
ലഭ്യമാക്കാന്‍
മുഖ്യമന്ത്രി നടപടി
സ്വീകരിക്കുമോ?
റോഡ്
സുരക്ഷാ നിയമങ്ങളുടെയും
മോട്ടോര്‍വാഹന
നിയമങ്ങളുടെയും ലംഘനം
2060.
ഡോ.എം.
കെ. മുനീര്‍
ശ്രീ.കെ.എം.ഷാജി
,,
പാറക്കല്‍ അബ്ദുല്ല
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റോഡ്
സുരക്ഷാ നിയമങ്ങളും
മോട്ടോര്‍ വാഹന
നിയമങ്ങളും
പാലിക്കാത്തവര്‍ക്കെതിരെയുള്ള
നിയമ നടപടികള്‍
കര്‍ശനമാക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ബി)
എങ്കില്‍
ഏതൊക്കെ തരത്തിലുള്ള
നിയമ
ലംഘനങ്ങള്‍ക്കെതിരെയാണ്
നടപടികള്‍
ശക്തമാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
മദ്യപിച്ചുളള
ഡ്രൈവിംഗ്, അമിതവേഗത,
ഗ്ലാസ്സുകള്‍
മറയ്ക്കല്‍,
ലൈസന്‍സില്ലാതെയുള്ള
ഡ്രൈവിംഗ്, മെബൈല്‍
ഫോണില്‍ സംസാരിച്ചു
കൊണ്ടുള്ള ഡ്രൈവിംഗ്
എന്നീ നിയമ
ലംഘനങ്ങള്‍ക്ക്
കര്‍ക്കശമായ
ശിക്ഷാനടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
എല്‍.ഡി.എഫ്.
സര്‍ക്കാര്‍ ആയിരം ദിവസം
പൂര്‍ത്തിയാക്കുന്നതിന്റെ
ഭാഗമായി നടത്തുന്ന
പരിപാടികള്‍
2061.
ശ്രീ.പി.ടി.
തോമസ്
,,
ഐ.സി.ബാലകൃഷ്ണന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എല്‍.ഡി.എഫ്.
സര്‍ക്കാര്‍ ആയിരം
ദിവസം
പൂര്‍ത്തിയാക്കുന്നതിന്റെ
ഭാഗമായി എന്തൊക്കെ
പരിപാടികളാണ് ആസൂത്രണം
ചെയ്തിട്ടുള്ളതെന്നറിയിക്കാമോ;
(ബി)
ഇക്കാര്യത്തിനായി
എത്ര തുകയാണ്
അനുവദിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തുണ്ടായ
പ്രളയദുരന്തത്തിന്റെ
സാഹചര്യത്തില്‍
ആഘോഷപൂര്‍വ്വമായ
ഉദ്ഘാടനങ്ങളും
ചടങ്ങുകളും നടത്തി
സര്‍ക്കാര്‍ ഖജനാവ്
കാലിയാക്കുന്നത്
പ്രളയാനന്തര കേരളം
കെട്ടിപ്പടുക്കുന്നതിന്
വിഘാതമാകുമെന്ന ആക്ഷേപം
നിലവിലുണ്ടോ; എങ്കില്‍
ആഘോഷ പരിപാടികള്‍ ചെലവ്
ചുരുക്കി
സംഘടിപ്പിക്കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ
എന്ന് വ്യക്തമാക്കുമോ?
ഭരണഘടന
സാക്ഷരത സന്ദേശയാത്ര
2062.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
സാക്ഷരതാ
മിഷന്റെ നേതൃത്വത്തില്‍
ഭരണഘടന സാക്ഷരത
സന്ദേശയാത്ര
സംഘടിപ്പിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
ഇതിനായി എത്ര തുകയാണ്
ചെലവഴിക്കുന്നതെന്ന്
അറിയിക്കാമോ?
സംസ്ഥാന
സെന്‍സസ്
2063.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏറ്റവും ഒടുവില്‍ നടന്ന
സെന്‍സസ് പ്രകാരം
ജനസംഖ്യാ സംബന്ധമായ
വിശദാംശം ലഭ്യമാക്കുമോ;
(ബി)
സംസ്ഥാനത്ത്
മുന്നോക്ക ജാതിയില്‍
ഉള്‍പ്പെട്ടിട്ടുള്ളത്
ഏതെല്ലാം
വിഭാഗങ്ങളാണെന്നും അവർ
ജനസംഖ്യയുടെ എത്ര
ശതമാനം വീതമാണെന്നും
വ്യക്തമാക്കുമോ;
(സി)
പട്ടികജാതി
- പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍, പിന്നാക്ക
വിഭാഗങ്ങള്‍, ന്യൂനപക്ഷ
വിഭാഗങ്ങള്‍, ഭാഷാ
ന്യൂനപക്ഷ വിഭാഗങ്ങള്‍
എന്നിവരെ
സംബന്ധിച്ചുള്ള
ഇപ്പോഴത്തെ സ്ഥിതിവിവര
കണക്കുകള്‍
ലഭ്യമാക്കുമോ;
(ഡി)
മേല്‍പ്പറഞ്ഞിട്ടുള്ള
ഓരോ വിഭാഗത്തിനും
നിലവില്‍ എത്ര ശതമാനം
വീതമാണ് സംവരണം
നല്‍കുന്നതെന്ന്
വെളിപ്പെടുത്തുമോ?
വിവരാവകാശ
കമ്മീഷന്
2064.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
വിവരാവകാശ കമ്മീഷന്
മുന്നില്‍
കെട്ടിക്കിടക്കുന്നത്
പതിനാലായിരത്തോളം
അപേക്ഷകളാണെന്ന
റിപ്പോര്‍ട്ടുകള്‍
പരിശോധിക്കുകയുണ്ടായോ;
(ബി)
വിവരാവകാശ
നിയമത്തിന് സംസ്ഥാന
സര്‍ക്കാര്‍ തന്നെ
തടസ്സം സൃഷ്ടിക്കുന്ന
സാഹചര്യം നിലവിലുണ്ടോ;
(സി)
നിലവില്‍
കെട്ടിക്കിടക്കുന്ന
അപേക്ഷകള്‍
തീര്‍പ്പാക്കാന്‍
കുറഞ്ഞത്
അഞ്ചുവര്‍ഷമെങ്കിലും
വേണ്ടി
വരുമോ;വ്യക്തമാക്കുമോ;
(ഡി)
വിവരാവകാശ
കമ്മീഷന്റെ
നടത്തിപ്പിനായി ഒരു
മാസം എത്ര തുകയാണ്
സര്‍ക്കാര്‍
ചെലവിടുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഇ)
ഇന്ത്യന്‍
ജനാധിപത്യത്തിന്റെ
നിശബ്ദ വിപ്ലവമെന്ന്
ലോകം വിശേഷിപ്പിച്ച
വിവരാവകാശ നിയമത്തിന്റെ
അന്തസ്സ് സംസ്ഥാനത്ത്
നിലനിര്‍ത്തുന്നതിന്
വേണ്ടി എന്തൊക്കെ
നടപടികള്‍ കൈക്കൊള്ളും;
വിശദമാക്കാമോ ?
കുടിവെള്ള
സ്രോതസ്സുകള്‍
മലിനപ്പെടുത്തുന്ന പ്രവണത
T 2065.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
അടുത്ത കാലത്തായി
രാഷ്ട്രീയവും
അല്ലാത്തതുമായ
സംഘര്‍ഷങ്ങളില്‍
കിണറുകള്‍, മറ്റ്
കുടിവെള്ള
സ്രോതസ്സുകള്‍ എന്നിവ
മലിനപ്പെടുത്തുന്ന
പ്രവണത
വര്‍ദ്ധിച്ചുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
തടയുന്നതിനായി പിഴ
ഈടാക്കുന്നതുള്‍പ്പെടെയുളള
കര്‍ശനമായ
ശിക്ഷാനടപടികളുടെ
നിയമനിര്‍മ്മാണത്തെപ്പറ്റി
ആലോചിക്കുന്നുണ്ടോ;
(സി)
പ്രസ്തുത
നിയമ
നിര്‍മ്മാണത്തിനുള്ള
നടപടിക്രമങ്ങളുടെ
പുരോഗതി
വ്യക്തമാക്കാമോ?
മതപരിവര്‍ത്തനം
2066.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒരു
മതവിശ്വാസി മറ്റാെരു
മതവിശ്വാസത്തിലേക്ക്
മാറുന്നതിനും പേര്
മാറ്റുന്നതിനും
നിലവില്‍ എന്തെല്ലാം
വ്യവസ്ഥകളാണുള്ളതെന്ന്
വ്യക്തമാക്കാമാേ ;
(ബി)
ഇൗ
കാര്യത്തില്‍
സര്‍ട്ടിഫിക്കറ്റ്
നല്‍കുന്നതിന് വിവിധ
മതവിഭാഗങ്ങള്‍ക്കായി
ഏതെല്ലാം സ്ഥാപനങ്ങളുടെ
സര്‍ട്ടിഫിക്കറ്റാണ്
സ്വീകരിക്കുന്നത്;
ഇതുസംബന്ധിച്ച
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമാേ;
(സി)
മതപരിവര്‍ത്തനം
നടത്തുന്നതിന് അധികാര
സ്ഥാപനത്തെ
നിശ്ചയിക്കണമെന്ന്
ഹെെക്കാേടതി
നിര്ദ്ദേശിച്ചിട്ടുണ്ടാേ;
(ഡി)
ഇതുസംബന്ധിച്ച്
1973-ലെ ശരീഅത്ത്
ആപ്ലിക്കേഷന്‍ ആക്ടിലെ
വ്യവസ്ഥകള്‍ അനുസരിച്ച്
ചട്ടം
ഉണ്ടാക്കിയിട്ടുണ്ടാേ;
(ഇ)
1949-ല്‍
മദിരാശി സര്‍ക്കാര്‍
പുറപ്പെടുവിച്ച സമാനമായ
ചട്ടം നിലവിലുള്ളത്
മലബാറിന് ബാധകമാണാേ
എന്നകാര്യം
പരിശാേധിച്ചിട്ടുണ്ടാേ;
വ്യക്തമാക്കാമോ?
കേന്ദ്രസര്‍ക്കാര്‍
പദ്ധതി പ്രകാരമുളള വീടുകള്‍
T 2067.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018
ആഗസ്റ്റ് മാസത്തിലെ
പ്രളയവുമായി
ബന്ധപ്പെട്ട്
കേന്ദ്രസര്‍ക്കാര്‍
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നിര്‍മ്മിച്ച്
നല്കുവാന് അനുമതി
ലഭിച്ചിട്ടുള്ള
വീടുകളുടെ എണ്ണം
എത്രയെന്ന്
അറിയിക്കാമോ;
(ബി)
ഏതെല്ലാം
സര്‍ക്കാരിതര സംഘടനകള്‍
വീട് നിര്‍മ്മിച്ച്
നല്കുവാന് തയ്യാറായി
സര്‍ക്കാരിനെ
സമീപിച്ചിട്ടുണ്ട്;
ഇതില്‍ നിര്‍മ്മാണം
പൂര്‍ത്തിയായ വീടുകള്‍
എത്ര;
നിര്‍മ്മാണത്തില്‍
ഇരിയ്ക്കുന്നവ എത്ര;
വിശദമാക്കാമോ?