കേരള
ബാങ്ക് രൂപീകരണം
*31.
ശ്രീ.കെ.സി.ജോസഫ്
,,
സണ്ണി ജോസഫ്
,,
അനില്‍ അക്കര
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക് രൂപീകരണം
സംബന്ധിച്ച
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണ്;
വിശദമാക്കുമോ;
(ബി)
കേരള
ബാങ്ക് രൂപീകരണത്തിന്
മുന്നോടിയായി ജില്ലാ
സഹകരണ ബാങ്കുകളെ
പിരിച്ചുവിട്ടിട്ട്
രണ്ട്
വര്‍ഷത്തിലേറെയായിട്ടും
കേരള ബാങ്ക്
രൂപീകരിക്കാത്തത്
എന്തുകൊണ്ടാണെന്ന്
അറിയിക്കാമോ;
(സി)
വായ്പേതര
സംഘങ്ങളുടെ ജില്ലാ
ബാങ്കിലെ വോട്ടവകാശം
സര്‍ക്കാര്‍ നിയമ
ഭേദഗതിയിലൂടെ
ഇല്ലാതാക്കിയിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണം വ്യക്തമാക്കാമോ;
(ഡി)
ജില്ലാ
ബാങ്കുകളുടെ ലയന
തീരുമാനത്തിന്
മൂന്നില്‍ രണ്ട്
ഭൂരിപക്ഷം വേണമെന്ന
നിബന്ധനയുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
നിബന്ധനയില്‍
എന്തെങ്കിലും മാറ്റം
കൊണ്ടുവരുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഇ)
കേരള
ബാങ്ക് ഭരണ സമിതിയുടെ
ഘടന സംബന്ധിച്ച്
നബാര്‍ഡ് എന്തെങ്കിലും
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കുമോ?
കേന്ദ്ര
വൈദ്യുതി നിയമ ഭേദഗതി
*32.
ശ്രീ.ജി.എസ്.ജയലാല്‍
,,
സി. ദിവാകരന്
,,
എല്‍ദോ എബ്രഹാം
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2003
- ലെ കേന്ദ്ര വൈദ്യുതി
നിയമത്തിന്റെ
ഭേദഗതികള്‍
സംസ്ഥാനത്തില്‍
വൈദ്യുതി മേഖലയിലെ
താല്പര്യങ്ങളെ
ഹാനികരമായി
ബാധിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
വന്‍കിട
ഉപഭോക്താക്കളില്‍
നിന്ന് ഈടാക്കുന്ന
അധികതുക ക്രോസ്
സബ്സിഡിയായി നല്കി
സാധാരണക്കാര്‍ക്ക്
വൈദ്യുതി ചാര്‍ജ്ജില്‍
ഇളവ് നല്കുന്ന
സംവിധാനം വേണ്ടെന്ന്
വയ്ക്കുന്നതിന്
പ്രസ്തുത നിയമ
ഭേദഗതിയില്‍
നിര്‍ദ്ദേശമുണ്ടോ;
(സി)
ക്രോസ്
സബ്സിഡി
നിര്‍ത്തലാക്കുന്നത്
സംസ്ഥാനത്തെ
സാധാരണക്കാരായ
ജനങ്ങളെയും
കൃഷിക്കാരെയും ചെറുകിട
വ്യവസായങ്ങളെയും
ദോഷകരമായി ബാധിക്കുമോ;
വ്യക്തമാക്കാമോ;
(ഡി)
പൊതുമേഖലാ
വൈദ്യുതി കമ്പനികളെ
തളര്‍ത്തി സ്വകാര്യ
വൈദ്യുതി ഉല്പാദകരെ
പ്രോത്സാഹിപ്പിക്കുന്ന
നിര്‍ദ്ദേശങ്ങളാണോ
പ്രസ്തുത നിയമ
ഭേദഗതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ?
വിനോദസഞ്ചാര
മേഖലയിൽ കെ.ടി.ഡി.സി.യുടെ
പ്രവർത്തനം
*33.
ശ്രീ.കെ.
ബാബു
,,
എ. പ്രദീപ്കുമാര്‍
,,
കെ.ജെ. മാക്സി
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിനോദസഞ്ചാര
മേഖലയുടെ
ഉന്നമനത്തിനായി കേരള
ടൂറിസം ഡെവലപ്മെന്റ്
കോര്പ്പറേഷന് നടത്തി
വരുന്ന
പ്രവര്‍ത്തനങ്ങള്‍
അവലോകനം
ചെയ്യാറുണ്ടോ;
വിശദമാക്കുമോ;
(ബി)
ടൂറിസം
മാര്‍ക്കറ്റിംഗ്
മേഖലയില്‍ കെ.ടി.ഡി.സി.
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
എന്താെക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്തിന്റെ
വിവിധ ടൂറിസം
കേന്ദ്രങ്ങളില്‍
സ്വദേശികളും
വിദേശികളുമായ
വിനോദസഞ്ചാരികള്‍ക്കായി
കെ.ടി.ഡി.സി. നടത്തി
വരുന്ന ടൂര്‍
പാക്കേജുകള്‍
എത്രത്തോളം
ഫലപ്രദമാണെന്ന്
വെളിപ്പെടുത്താമോ;
(ഡി)
കെ.ടി.ഡി.സി.
യുടെ കീഴിലുള്ള
ഹോട്ടലുകളുടെയും
റെസ്റ്റോറന്റുകളുടെയും
പ്രവര്‍ത്തനം കൂടുതല്‍
മെച്ചപ്പെടുത്താന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കാരുണ്യ
പദ്ധതിയുടെ ഫലപ്രദവും
സുതാര്യവുമായ നടത്തിപ്പ്
*34.
ശ്രീ.കെ.
ആന്‍സലന്‍
,,
സജി ചെറിയാന്
,,
പി. ഉണ്ണി
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍ കാരുണ്യ
പദ്ധതിയുടെ ഫലപ്രദവും
സുതാര്യവുമായ
നടത്തിപ്പിനായി
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇൗ
പദ്ധതി പ്രകാരം
ഏതെല്ലാം
രോഗങ്ങള്‍ക്ക് എത്ര
തുകയാണ് നല്കി
വരുന്നതെന്ന്
അറിയിക്കാമോ;
(സി)
ഇൗ
സര്‍ക്കാര്‍ കാരുണ്യ
ചികിത്സാ
പദ്ധതിയ്ക്കായി
നാളിതുവരെ
ചെലവഴിച്ചിട്ടുളള തുക
സംബന്ധിച്ച കണക്ക്
ലഭ്യമാണോ; എങ്കില്‍
നല്‍കുമോ;
(ഡി)
പ്രസ്തുത
പദ്ധതിയുടെ ഗുണഫലം
കൂടുതല്‍ പേര്‍ക്ക്
ലഭ്യമാകുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
കായികക്ഷമത
മിഷന്
*35.
ശ്രീ.യു.
ആര്. പ്രദീപ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്ലാ
ജനവിഭാഗങ്ങള്‍ക്കും
കായികക്ഷമതയും
ആരോഗ്യവും
കൈവരിക്കുന്നതിന്
കായികക്ഷമത മിഷന്
രൂപീകരിച്ചിട്ടുണ്ടോ;എങ്കില്‍
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
എന്തെല്ലാം പരിശീലന
പരിപാടികളാണ് വിഭാവനം
ചെയ്തിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍ കായിക
രംഗത്തെ അടിസ്ഥാന
സൗകര്യ വികസനത്തിനായി
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
കയര്‍
ഉല്പന്നങ്ങളുടെ ക്രയവില
സ്ഥിരതാ പദ്ധതി
*36.
ശ്രീ.എ.എം.
ആരിഫ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
കെ.സുരേഷ് കുറുപ്പ്
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
ഉല്പന്നങ്ങള്ക്ക്
ന്യായമായ വില
ലഭ്യമാക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
ഈ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
കയര്‍
ഉല്പന്നങ്ങളുടെയും
ചകിരിയുടെയും വിലസ്ഥിരത
ഉറപ്പാക്കുന്നതിനുവേണ്ടിയും
വില വ്യതിയാനം
പരിഹരിക്കുന്നതിനുവേണ്ടിയും
നടപ്പിലാക്കിയിട്ടുളള
ക്രയവില സ്ഥിരതാ പദ്ധതി
പ്രകാരം കയര്‍ഫെഡിനും
കയര്‍ കോര്‍പ്പറേഷനും ഈ
സാമ്പത്തിക വര്‍ഷം എത്ര
കോടി രൂപ
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
കയറിന്റെയും
കയര്‍
ഉല്പന്നങ്ങളുടെയും
വിപണി വികസനത്തിനായി ഈ
സര്‍ക്കാര്‍ നടപ്പാക്കി
വരുന്ന പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
വൈദ്യുതി
മേഖലയില്‍ പ്രോജക്ട്
മാനേജ്മെന്റ് യൂണിറ്റുകള്‍
*37.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.പി.വി.
അന്‍വര്‍
,,
റ്റി.വി.രാജേഷ്
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എല്ലാ
ഗുണഭോക്താക്കള്‍ക്കും
ഗുണനിലവാരമുള്ള
വൈദ്യുതി തടസ്സമില്ലാതെ
ലഭ്യമാക്കുന്നതിനായി
വിതരണ മേഖലയില്‍ വിവിധ
പദ്ധതികള്‍ ആസൂത്രണം
ചെയ്ത് നടപ്പിലാക്കാന്‍
പ്രോജക്ട്
മാനേജ്മെന്റ്
യൂണിറ്റുകള്‍ ( പി.എം.
യു) രൂപീകരിച്ച്
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(ബി)
വൈദ്യുതി
വിതരണത്തിലുണ്ടാകുന്ന
തടസ്സങ്ങള്‍
ഒഴിവാക്കുന്നതിനായി
നിലവിലുള്ള പ്രസരണ
ലൈനുകളുടെ ശേഷി
വര്‍ദ്ധിപ്പിക്കുന്നതിനും
പുതിയ പ്രസരണ ലൈനുകള്‍
നിര്‍മ്മിക്കുന്നതിനും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
വൈദ്യുതി
കണക്ഷന് കാലതാമസം
കൂടാതെ നല്‍കുന്നതിനും
കണക്ഷന് ലഭിക്കാനുള്ള
ചെലവ്
കുറയ്ക്കുന്നതിനും ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
പൊതുമേഖലാ
സ്ഥാപനങ്ങള്‍
ലാഭകരമാക്കുവാന്‍ നടപടി
*38.
ശ്രീ.പി.ടി.എ.
റഹീം
,,
ജെയിംസ് മാത്യു
,,
രാജു എബ്രഹാം
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
നഷ്ടത്തില്‍
പ്രവര്‍ത്തിച്ചിരുന്ന
ഏതെല്ലാം പൊതു മേഖലാ
സ്ഥാപനങ്ങളാണ് ഈ
സര്‍ക്കാരിന്റെ കാലത്ത്
ലാഭത്തിലായിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങള്‍ കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
നേടിയ വാര്‍ഷിക
ലാഭത്തിന്റെ വിശദാംശം
നല്‍കുമോ;
(സി)
നിലവില്‍
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാ സ്ഥാപനങ്ങള്‍
ലാഭകരമാക്കുവാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ?
ആലപ്പാട്ട്
ഗ്രാമത്തിലെ ഖനനം
*39.
ശ്രീ.പാറക്കല്‍
അബ്ദുല്ല
ഡോ.എം.
കെ. മുനീര്‍
ശ്രീ.കെ.എം.ഷാജി
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ
വെള്ളനാതുരുത്ത് മുതല്‍
അഴീക്കല്‍ വരെയുള്ള
ആലപ്പാട്ട് ഗ്രാമം ഖനനം
മൂലം
ഇല്ലാതാകുമെന്നുള്ള
തദ്ദേശീയരുടെ ആശങ്ക
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
1955-ല്‍
89.5 ചതുരശ്ര
കിലോമീറ്റല് വിസ്തൃതി
ഉണ്ടായിരുന്ന
ആലപ്പാട്ട് പ്രദേശം
ഇപ്പോള്‍ 7.5 ചതുരശ്ര
കിലോമീറ്ററായി
ചുരുങ്ങിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
(സി)
ഖനനം
മൂലം ഉണ്ടായിരിക്കുന്ന
പാരിസ്ഥിതിക
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനും
ജനങ്ങളുടെ ആശങ്ക
അകറ്റുന്നതിനും
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കുമോ?
വെെദ്യുത
സേവന കേന്ദ്രങ്ങള്‍
*40.
ശ്രീ.കാരാട്ട്
റസാഖ്
,,
ബി.സത്യന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉപഭാേക്തൃ
സേവനം
മെച്ചപ്പെടുത്തുന്നതിന്
വിവരസാങ്കേതിക
വിദ്യയുടെ സാധ്യതകള്‍
പ്രയാേജനപ്പെടുത്തിക്കൊണ്ടുള്ള
എന്തെല്ലാം
ക്രമീകരണങ്ങളാണ്
കെ.എസ്.ഇ.ബി.
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമാേ;
(ബി)
വെെദ്യുതി
അപകടങ്ങള്‍
റിപ്പാേര്‍ട്ട്
ചെയ്യുന്നതിന് സേഫ്റ്റി
മാേണിട്ടറിംഗ് ആന്റ്
അക്സിഡന്റ്
റിപ്പാേര്ട്ടിംഗ്
ടൂള്‍ (സ്മാര്‍ട്ട്)
എന്ന സാേഫ്റ്റ് വെയര്‍
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടാേ;വ്യക്തമാക്കാമോ;
(സി)
ഉപഭാേക്തൃ
സേവനം
മെച്ചപ്പെടുത്തുന്നതിന്റെ
ഭാഗമായി സംസ്ഥാനത്ത്
വെെദ്യുത സേവന
കേന്ദ്രങ്ങള്‍
ആരംഭിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടാേ;
വിശദാംശം നല്‍കാമാേ?
കേരളത്തിന്റെ
വിനോദസഞ്ചാര സാധ്യതകള്‍
*41.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.കെ.വിജയന്
,,
കെ. രാജന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
യുവതീ പ്രവേശ
വിഷയവുമായി
ബന്ധപ്പെട്ട് ചില
സംഘടനകള്‍ നടത്തുന്ന
അക്രമങ്ങളും കലാപങ്ങളും
കേരളത്തിന്റെ
വിനോദസഞ്ചാര
സാധ്യതകളെയും വിദേശ
രാജ്യങ്ങളില്‍
കേരളത്തെക്കുറിച്ചുള്ള
പ്രതിച്ഛായയെയും
ദോഷകരമായി
ബാധിക്കുന്നുവോ;
വ്യക്തമാക്കാമോ;
(ബി)
യുവതീ
പ്രവേശവുമായി
ബന്ധപ്പെട്ട് വ്യാപകമായ
അക്രമങ്ങള്‍
അരങ്ങേറുന്ന
കാരണത്താല്‍ ഏതെങ്കിലും
വിദേശരാജ്യങ്ങള്‍
അവരുടെ പൗരന്മാരെ
മടക്കി വിളിക്കുന്ന
സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
വെളിപ്പെടുത്തുമോ;
(സി)
ശബരിമല
യുവതീ പ്രവേശവുമായി
ബന്ധപ്പെട്ടുണ്ടായ
കലാപം മൂലം ടൂറിസം
സീസണിലുണ്ടായ വിദേശ
വിനോദസഞ്ചാരികളുടെ
കുറവ്
പരിഹരിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
എന്തൊക്കെയെന്ന്
അറിയിക്കുമോ;
(ഡി)
ലോകത്തിലെ
ഏറ്റവും സമാധാന
അന്തരീക്ഷം
നിലനിന്നിരുന്ന സ്ഥലമായ
കേരളത്തെ പ്രസ്തുത
പ്രതിച്ഛായയിലേക്ക്
മടക്കികൊണ്ടുവരുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ഹര്‍ത്താലും
പണിമുടക്കും ടൂറിസം
മേഖലയ്ക്ക് ഉണ്ടാക്കുന്ന
നഷ്ടം
*42.
ശ്രീ.അന്‍വര്‍
സാദത്ത്
,,
ഷാഫി പറമ്പില്‍
,,
വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അടിയ്ക്കടിയുണ്ടാകുന്ന
ഹര്‍ത്താലുകളും
മിന്നല്‍
പണിമുടക്കുകളും ടൂറിസം
മേഖലയെ
പിന്നോട്ടടിച്ചുവെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
2019
ലുണ്ടായ ഹര്‍ത്താലിലും
പണിമുടക്കിലും ടൂറിസം
മേഖലയ്ക്ക് ഉണ്ടായ
നഷ്ടം
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(സി)
യു.കെ.,
യു.എസ്.എ. തുടങ്ങിയ
രാജ്യങ്ങള്‍,
കേരളത്തിലെത്തുന്ന
അവരുടെ പൗരന്മാര്ക്ക്
സുരക്ഷാ മുന്നറിയിപ്പ്
നല്‍കിയത് ടൂറിസം
മേഖലയെ ദോഷകരമായി
ബാധിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
ടൂറിസം മേഖലയെ
പൂര്‍ണ്ണമായും
ഹര്‍ത്താലില്‍ നിന്നും
പണിമുടക്കില്‍ നിന്നും
ഒഴിവാക്കുന്നതിനും
സംസ്ഥാനത്തെത്തുന്ന
വിദേശ ടൂറിസ്റ്റുകളുടെ
സുരക്ഷ ഉറപ്പ്
വരുത്തുന്നതിനും നടപടി
സ്വീകരിക്കുമോ;
വിശദാംശം
വെളിപ്പെടുത്തുമോ?
ശബരിമലയിലെ
യുവതീ പ്രവേശം
*43.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
വി.എസ്.ശിവകുമാര്‍
,,
കെ.മുരളീധരന്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
വര്‍ഷത്തെ മണ്ഡല
മകരവിളക്ക് കാലത്ത്
ശബരിമലയിലെത്തിയ
ഭക്തജനങ്ങളുടെ
എണ്ണത്തില്‍ കഴിഞ്ഞ
വര്‍ഷത്തെ അപേക്ഷിച്ച്
കുറവ് ഉണ്ടായിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ശബരിമലയിലെ
യുവതീ പ്രവേശം
സംബന്ധിച്ച
സുപ്രീംകോടതി വിധി
നടപ്പാക്കുന്നതിനുള്ള
സർക്കാരിന്റെ അനാവശ്യ
തിടുക്കവും ഭക്തരെ
പ്രകോപിപ്പിക്കുന്ന
തരത്തില്‍
ഉത്തരവാദിത്തപ്പെട്ടവര്‍
നടത്തിയ പരാമര്‍ശങ്ങളും
ശബരിമലയെ സംഘര്‍ഷമേഖല
ആക്കിയതുകൊണ്ടാണോ
ഭക്തജനങ്ങളുടെ
എണ്ണത്തില്‍
കുറവുണ്ടായത്;വ്യക്തമാക്കാമോ;
(സി)
ശബരിമലയുടെ
ചരിത്രത്തില്‍ ആദ്യമായി
മണ്ഡല-മകര വിളക്ക് കാലം
മുഴുവന്‍ നിരോധനാജ്ഞയും
ഭക്തര്‍ക്ക് കര്‍ശന
നിയന്ത്രണവും
ഏര്‍പ്പെടുത്തിയത്
ശബരിമലയെ
തകര്‍ക്കുവാന്‍
വേണ്ടിയാണെന്ന ആക്ഷേപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
ഭക്തജനങ്ങളുടെ
കുറവുമൂലം ശബരിമലയിലെ
നടവരവിൽ വന്‍
കുറവുണ്ടായിട്ടുണ്ടോ;കഴിഞ്ഞ
വര്‍ഷത്തെ മണ്ഡല-മകര
വിളക്ക്
കാലത്തെയപേക്ഷിച്ച്
എന്തുകുറവാണ് ഈ വര്‍ഷം
ഉണ്ടായത് എന്ന്
വെളിപ്പെടുത്താമോ?
പാരമ്പര്യേതര
ഊര്‍ജ്ജ സ്രോതസ്സുകളില്‍
നിന്ന് വെെദ്യുതോല്പാദനം
*44.
ശ്രീ.എം.
സ്വരാജ്
,,
ജോര്‍ജ് എം. തോമസ്
,,
എം. മുകേഷ്
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതിയുടെ
ക്ഷാമം
പരിഹരിക്കുന്നതിനായി
പാരമ്പര്യേതര ഊര്‍ജ്ജ
ഉല്പാദന രംഗത്ത്
എന്തെല്ലാം പുതിയ
പദ്ധതികളാണ് നടപ്പാക്കി
വരുന്നത്;
(ബി)
പാരമ്പര്യേതര
ഊര്‍ജ്ജ സ്രോതസ്സുകളായ
സൗരോര്‍ജ്ജം, കാറ്റ്
എന്നിവയില്‍ നിന്നും
പരമാവധി വൈദ്യുതി
ഉല്പാദിപ്പിക്കുന്നതിന്
അനെര്‍ട്ട് മുഖേന
നടപ്പാക്കി വരുന്ന
പദ്ധതികള്‍
ഏതെല്ലാമാണ്;
(സി)
കെ.എസ്.ഇ.ബി.
ലിമിറ്റഡ് നിലവില്‍
പൂര്‍ത്തീകരിച്ചതും
നിര്‍മ്മാണം
നടന്നുകൊണ്ടിരിക്കുന്നതുമായ
സൗരോര്‍ജ്ജ പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഖരമാലിന്യത്തില്‍
നിന്നും വൈദ്യുതി
ഉല്പാദിപ്പിക്കുന്നതിനായി
ഏതെല്ലാം സ്ഥലങ്ങളിലാണ്
സംസ്കരണ പ്ലാന്റുകള്‍
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നതെന്നും
ഇപ്രകാരം എത്ര
മെഗാവാട്ട് വൈദ്യുതി
ഉല്പാദിപ്പിക്കാനാണ്
ലക്ഷ്യമിടുന്നതെന്നും
വ്യക്തമാക്കാമോ?
കേരള
ബാങ്ക് രൂപീകരണം
*45.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
പി.ഉബൈദുള്ള
,,
അബ്ദുല്‍ ഹമീദ് പി.
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക് രൂപീകരണത്തിനായി
അംഗ ബാങ്കുകളുടെ പൊതു
യോഗത്തിന്റെ മൂന്നില്‍
രണ്ട് ഭൂരിപക്ഷം
വേണമെന്ന നിയമത്തില്‍
ഭേദഗതി വരുത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിനായി എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
അറിയിക്കുമോ;
(ബി)
എല്ലാ
സഹകരണ സംഘങ്ങള്‍ക്കും
നിര്‍ദ്ദിഷ്ട കേരള
ബാങ്കില്‍ അംഗത്വം
നല്‍കണമെന്ന് നബാര്‍ഡ്
അറിയിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിനനുസൃതമായി
എന്തു നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ;
(സി)
കേരള
ബാങ്ക് രൂപീകരണം
നിലവില്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
ഇ-വേ
ബില്‍
*46.
ശ്രീ.പി.കെ.
ശശി
,,
സി. കെ. ശശീന്ദ്രന്
,,
കെ.കുഞ്ഞിരാമന്
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അന്തര്‍സംസ്ഥാന
ചരക്ക്
നീക്കങ്ങള്‍ക്കും
സംസ്ഥാനത്തിന്
അകത്തുള്ള ചരക്ക്
നീക്കങ്ങള്‍ക്കും ഇ-വേ
ബില്‍ സമ്പ്രദായം
നിര്‍ബന്ധമാക്കിയത്
എന്ന് മുതലാണെന്ന്
അറിയിക്കാമോ;
(ബി)
സംസ്ഥാനത്തിന്റെ
നികുതി വരുമാനം
വര്‍ദ്ധിപ്പിക്കുന്നതില്‍
പ്രസ്തുത സംവിധാനം
എത്രത്തോളം
ഫലപ്രദമാണെന്ന്
വ്യക്തമാക്കാമോ;
(സി)
നിലവില്‍
സംസ്ഥാനത്ത് ഏതെല്ലാം
ചരക്കുകളെയാണ് ഈ
സംവിധാനത്തില്‍ നിന്നും
ഒഴിവാക്കിയിട്ടുള്ളത്;
(ഡി)
നൂതന
സാങ്കേതികവിദ്യകളും
സര്‍വെയ്ലന്‍സ്
ക്യാമറകളും ഉപയോഗിച്ച്
ഇ-വേ ബില്‍ സമ്പ്രദായം
കൂടുതല്‍
ശക്തിപ്പെടുത്താന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
കരിമണല്‍
ഖനനം
*47.
ശ്രീ.ഹൈബി
ഈഡന്
,,
വി.ഡി.സതീശന്
,,
വി.ടി.ബല്‍റാം
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പാട്
കരിമണല്‍ ഖനനത്തിനെതിരെ
ജനങ്ങള്‍ നടത്തുന്ന
സമരം നിക്ഷിപ്ത
താല്പര്യമുള്ള ചില
കേന്ദ്രങ്ങളുടെ
ഒത്താശയോടെയാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
അത്തരമൊരു നിഗമനത്തില്‍
എത്തിച്ചേര്‍ന്നത്
എന്ത് വസ്തുതകളുടെ
അടിസ്ഥാനത്തിലാണെന്ന്
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
കരിമണല്‍ ഖനനം ഖനന
വ്യവസ്ഥകള്‍ക്ക്
അനുസൃതമായിട്ടാണോ
എന്നറിയിക്കാമോ;
(ഡി)
ഇത്
സംബന്ധിച്ച് നിയമസഭാ
പരിസ്ഥിതി സമിതി
(2016-19)യുടെ 8-മത്
റിപ്പോര്‍ട്ടിലെ
ശിപാര്‍ശകള്‍
നടപ്പിലാക്കിയിട്ടുണ്ടോ;ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(ഇ)
ഖനനം
സംബന്ധിച്ച് ആലപ്പാട്ടെ
ജനങ്ങള്‍
ഉന്നയിച്ചിട്ടുള്ള
ആക്ഷേപങ്ങള്‍
പരിശോധിക്കുന്നതിനും
ജനങ്ങളുടെ ജീവനും
സ്വത്തിനും സംരക്ഷണം
നല്‍കുന്നതിനും സത്വര
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ആലപ്പാട്
പ്രദേശത്തെ അശാസ്ത്രീയ ഖനനം
*48.
ശ്രീ.എം.ഉമ്മര്‍
,,
കെ.എന്‍.എ ഖാദര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
മഞ്ഞളാംകുഴി അലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പാട്
പ്രദേശത്ത് അശാസ്ത്രീയ
ഖനനത്തിലൂടെ തീരങ്ങളെ
തകര്‍ക്കുന്ന സീ
വാഷിംഗ് നടന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
ഇതിനെക്കുറിച്ച്
പഠിക്കാന്‍ സര്‍ക്കാര്‍
എന്തെങ്കിലും
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
സീ
വാഷിംഗ്
നിര്‍ത്തണമെന്ന്
കേന്ദ്രം മുമ്പ്
നിര്‍ദ്ദേശം
നല്‍കിയിരുന്നോ;
എങ്കില്‍ ഇത്
പാലിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
(സി)
ഈ
പ്രദേശത്ത് ഖനനം
നടത്തുന്ന കമ്പനികള്‍
ഏതെങ്കിലും
മാനദണ്ഡങ്ങള്‍
ലംഘിച്ചിട്ടുണ്ടോ; ഇത്
സംബന്ധിച്ച്
എന്തെങ്കിലും പരാതി
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
നിയമ
വിരുദ്ധമായി
രാത്രിയില്‍ കരിമണല്‍
കടത്തുന്നതായി
റിപ്പോര്‍ട്ടുകള്‍
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ അത്
തടയുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഇ)
ഈ
പ്രദേശത്ത് ഖനനം
നടത്തുന്നതുമായി
ബന്ധപ്പെട്ട് പരിസ്ഥിതി
ആഘാത പഠനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
ഖാദി
ഗ്രാമവ്യവസായ മേഖലയുടെ
ഉന്നമനത്തിനായി നടപടി
*49.
ശ്രീ.കെ.കുഞ്ഞിരാമന്
,,
സജി ചെറിയാന്
,,
എന്‍. വിജയന് പിള്ള
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഖാദി
ഗ്രാമവ്യവസായ മേഖലയുടെ
ഉന്നമനത്തിനും ഇൗ
മേഖലയില്‍ കൂടുതല്‍
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിനുമായി
ഖാദി ഗ്രാമങ്ങള്‍
സ്ഥാപിക്കുന്നതിനുളള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയ്ക്കായി നടപ്പ്
സാമ്പത്തിക വര്‍ഷം
ബജറ്റില്‍ എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്ന്
അറിയിയ്ക്കാമോ;
(സി)
ഖാദി
ഗ്രാമവ്യവസായ മേഖലയില്‍
ഖാദി ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ഡി)
തൊഴിലാളികള്‍ക്ക്
മിനിമം വേതനം
ഉറപ്പുവരുത്തുന്നതിനായി
ഖാദി ബോര്‍ഡ്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
വില
നിയന്ത്രണത്തിന് സഹകരണ
വകുപ്പിന്റെ ഇടപെടല്‍
*50.
ശ്രീമതി
യു. പ്രതിഭ
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
കെ.ഡി. പ്രസേനന്‍
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിപണിയിലെ
വിലക്കയറ്റം പിടിച്ച്
നിര്‍ത്തുന്നതിന് സഹകരണ
വകുപ്പ് എന്തെല്ലാം
ഇടപെടലുകളാണ് നടത്തി
വരുന്നതെന്ന്
വിശദമാക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി പ്രാഥമിക സഹകരണ
സംഘങ്ങളുടെ
നേതൃത്വത്തില്‍ എല്ലാ
പഞ്ചായത്തുകളിലും നീതി
സ്റ്റോറുകളുടെ ശൃംഖല
ശക്തിപ്പെടുത്തുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
കണ്‍സ്യൂമര്‍
ഫെഡിന്റെ
നേതൃത്വത്തില്‍
നടത്തിവരുന്ന ത്രിവേണി
സൂപ്പര്‍
മാര്‍ക്കറ്റുകളുടെ
പ്രവര്‍ത്തനം കൂടുതല്‍
കാര്യക്ഷമമാക്കാന്‍
നടപടി സ്വീകരിക്കുമോ?
കേരളബാങ്ക്
രൂപീകരണവും
സഹകരണസ്ഥാപനങ്ങളുടെ വായ്പയും
*51.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
ടി.എ.അഹമ്മദ് കബീര്‍
,,
പി.ഉബൈദുള്ള
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളബാങ്ക്
രൂപീകരിക്കുന്നതിനായി
ഏതെങ്കിലും സഹകരണ
സ്ഥാപനങ്ങളുടെ
വായ്പകള്‍
എഴുതിത്തള്ളാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇതുമൂലം
സര്‍ക്കാരിനുണ്ടാകുന്ന
അധികബാധ്യത
കണക്കാക്കിയിട്ടുണ്ടോ;
(സി)
ഏതെല്ലാം
സ്ഥാപനങ്ങളുടെ
ബാധ്യതയാണ് സര്‍ക്കാര്‍
ഏറ്റെടുക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശം അറിയിക്കുമോ?
ടൂറിസം
മേഖലയുടെ വികസനം
*52.
ശ്രീ.എം.
മുകേഷ്
,,
ബി.ഡി. ദേവസ്സി
,,
എം. രാജഗോപാലന്‍
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിലവില്‍
നിര്‍മ്മാണത്തിലിരിക്കുന്ന
വിനോദസഞ്ചാര പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ടൂറിസം
വികസന പ്രക്രിയയില്‍
പ്രദേശവാസികളുടെ
പങ്കാളിത്തം
ഉറപ്പുവരുത്തുന്നതിനായി
ഉത്തരവാദിത്ത ടൂറിസം
മിഷന്, പെപ്പര്‍
ടൂറിസം പദ്ധതി
നടപ്പിലാക്കി
വരുന്നുണ്ടോ; വിശദാംശം
നല്‍കുമോ;
(സി)
ടൂറിസ്റ്റ്
ഡെസ്റ്റിനേഷനുകളുടെ
സമഗ്രവും സുസ്ഥിരവും
പരിസ്ഥിതി സൗഹൃദപരവുമായ
വികസനത്തിനുവേണ്ടിയുള്ള
ടൂറിസം മാസ്റ്റര്‍
പ്ലാനുകള്‍
നടപ്പിലാക്കുന്നതിനുള്ള
നടപടി ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
വൈദ്യുതി
നയം
*53.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
പി.കെ.അബ്ദു റബ്ബ്
,,
പാറക്കല്‍ അബ്ദുല്ല
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
നയത്തിന് രൂപം
കൊടുക്കാന്‍
തീരുമാനമെടുത്തിട്ടുണ്ടോ;
(ബി)
എങ്കില്‍
പുതിയ വൈദ്യുതി നയം
നിലവില്‍ വരുന്നതോടെ
കെ.എസ്.ഇ.ബി.യുടെ
ചെലവുകള്‍ എത്രത്തോളം
കുറയ്ക്കാന്‍
കഴിയുമെന്നാണ്
കരുതുന്നത്;
(സി)
ഏതെല്ലാം
മേഖലയിലെ
പ്രവര്‍ത്തനങ്ങളാണ്
സ്വകാര്യ മേഖലയ്ക്ക്
കൈമാറാന്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ;
(ഡി)
ഈ
നയം മാറ്റത്തിലൂടെ
വൈദ്യുതി
ഉല്പാദനത്തില്
സ്വയംപര്യാപ്തത
നേടാമെന്ന്
പ്രതീക്ഷിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
ചെറുകിട
വ്യവസായ മേഖലയുടെ പശ്ചാത്തല
സൗകര്യ വികസനം
*54.
ശ്രീ.റ്റി.വി.രാജേഷ്
,,
വി. കെ. സി. മമ്മത് കോയ
,,
ഡി.കെ. മുരളി
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെറുകിട
വ്യവസായ മേഖലയുടെ
പശ്ചാത്തല സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനായി
ഈ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ചെറുകിട
വ്യവസായ യൂണിറ്റുകള്‍
ആരംഭിക്കുന്നതിന്
ധനസഹായം
നല്‍കുന്നതിനുളള
സംരംഭകത്വസഹായ പദ്ധതി
പ്രകാരം ഒരു സംരംഭകന്
ലഭിക്കുന്ന തുക
എത്രയാണെന്ന്
അറിയിക്കാമോ;
(സി)
ചെറുകിട
വ്യവസായം
പ്രോത്സാഹിപ്പിക്കുന്നതിന്റെ
ഭാഗമായി ചെറുകിട
വ്യവസായികള്‍ക്കായി
ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ്
സ്കീം ആരംഭിക്കാന്‍
ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
പരമ്പരാഗത
വ്യവസായ മേഖലയുടെ ഉന്നമനം
*55.
ശ്രീ.മുരളി
പെരുനെല്ലി
,,
എസ്.ശർമ്മ
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരമ്പരാഗത
വ്യവസായ മേഖലയുടെ
ഉന്നമനത്തിനായി
എന്തെല്ലാം ക്രിയാത്മക
നടപടികളാണ് സ്വീകരിച്ച്
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പരമ്പരാഗത
വ്യവസായങ്ങളെ
കാലാനുസൃതമായി
നവീകരിക്കുന്നതിനും
ഉല്പന്നങ്ങള്ക്ക്
ന്യായവില ഉറപ്പാക്കി
സംഭരിച്ച് വിപണനം
നടത്തുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
പ്രസ്തുത
മേഖലയിലെ
തൊഴിലാളികള്‍ക്ക്
മെച്ചപ്പെട്ട വേതനം
ലഭിക്കുന്നതിനായി ഈ
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
വിനോദസഞ്ചാര
മേഖലയെ ഹർത്താലുകളിൽ നിന്നും
ഒഴിവാക്കാൻ നടപടി
*56.
ശ്രീ.പി.ടി.
തോമസ്
,,
എ.പി. അനില്‍ കുമാര്‍
,,
അടൂര്‍ പ്രകാശ്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തുടരെ
ഉണ്ടാകുന്ന
ഹര്‍ത്താലുകള്‍
വിനോദസഞ്ചാര മേഖലയെ
എപ്രകാരമാണ് ബാധിച്ചത്
എന്ന് വ്യക്തമാക്കുമോ;
(ബി)
വിനോദ
സഞ്ചാരമേഖലയെ
തകര്‍ക്കുന്ന മിന്നല്‍
ഹര്‍ത്താലുകള്‍,
പണിമുടക്ക് എന്നിവയോട്
സഹകരിക്കേണ്ട എന്ന്
കേരള ട്രാവല്‍
മാര്‍ട്ട് സൊസെെറ്റി
തീരുമാനം എടുത്തതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ടൂറിസം
മേഖലയെ ഹര്‍ത്താലില്‍
നിന്നും
ഒഴിവാക്കണമെന്ന്
സര്‍ക്കാര്‍ രാഷ്ട്രീയ
പാര്‍ട്ടികളോട്
അഭ്യര്‍ത്ഥിച്ചിട്ടുണ്ടോ;
എങ്കില്‍ അവരുടെ
പ്രതികരണം എന്താണ്
എന്നറിയിക്കാമോ;
(ഡി)
ജനുവരി
8, 9 തീയതികളില്‍ നടന്ന
ദേശീയ പണിമുടക്കില്‍
നിന്നും ടൂറിസം മേഖലയെ
ഒഴിവാക്കി എന്ന്
പ്രഖ്യാപിച്ചെങ്കിലും
അതിന് ആവശ്യമായ പോലീസ്
സംരക്ഷണം
നല്കാത്തതിനാല്
പ്രസ്തുത സമരം ടൂറിസം
മേഖലയ്ക്ക് കനത്ത നഷ്ടം
ഉണ്ടാക്കിയിട്ടുണ്ടോ;
(ഇ)
വിദേശ
പൗരന്മാരോട് അവരുടെ
രാജ്യങ്ങള്‍ കേരളം
സന്ദര്‍ശിക്കുന്നതില്‍
നിന്നും വിട്ട്
നില്‍ക്കണമെന്ന
നിര്‍ദ്ദേശം
നല്‍കിയിട്ടുള്ളത്
സംസ്ഥാനത്തെ ടൂറിസം
മേഖലയ്ക്ക് കനത്ത
തിരിച്ചടിയായ
സാഹചര്യത്തില്‍ ടൂറിസം
മേഖലയെ ഹര്‍ത്താലില്‍
നിന്നും പൂര്‍ണ്ണമായും
ഒഴിവാക്കുന്നതിനും
ഇവിടെ എത്തുന്ന
സഞ്ചാരികള്‍ക്ക്
സംരക്ഷണം
നല്‍കുന്നതിനും
അടിയന്തര നടപടികള്‍
കെെക്കൊള്ളുമോ എന്ന്
വ്യക്തമാക്കാമോ?
ദീന്‍ദയാല്‍
ഉപാധ്യായ ഗ്രാമജ്യോതി യോജന
*57.
ശ്രീ.എം.
നൗഷാദ്
,,
ഒ. ആര്. കേളു
,,
വി. കെ. സി. മമ്മത് കോയ
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമീണ
മേഖലയിലെ ഭവനങ്ങളില്‍
വൈദ്യുതി
എത്തിക്കുന്നതിനും
വൈദ്യുതി വിതരണ
സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനുമായി
ദീന്‍ദയാല്‍ ഉപാധ്യായ
ഗ്രാമജ്യോതി യോജന എന്ന
കേന്ദ്രാവിഷ്കൃത പദ്ധതി
സംസ്ഥാനത്ത്
നടപ്പിലാക്കി
വരുന്നുണ്ടോ;
(ബി)
മറ്റ്
എന്തെല്ലാം
പ്രവൃത്തികളാണ്
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
ദാരിദ്ര്യരേഖയ്ക്ക്
താഴെയുള്ളവരുടെ
വീടുകള്‍ക്ക് സൗജന്യ
വൈദ്യുതി കണക്ഷന്
നല്‍കുന്നതിന്
എന്തെല്ലാം
വ്യവസ്ഥകളാണ് ഈ
പദ്ധതിയില്‍
ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്ന്
വിശദമാക്കാമോ?
സാമ്പത്തിക
പ്രതിസന്ധി നേരിടാനുള്ള
നടപടികള്‍
*58.
ശ്രീ.എ.
പ്രദീപ്കുമാര്‍
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്തെ
സാമ്പത്തിക
അച്ചടക്കമില്ലായ്മയും
അഴിമതിയും മൂലമുണ്ടായ
ഭീമമായ സാമ്പത്തിക
ബാധ്യത
ഏറ്റെടുത്തുകൊണ്ട്
അധികാരത്തിലെത്തിയ ഈ
സര്‍ക്കാര്‍,
കേന്ദ്രസര്‍ക്കാരിന്റെ
വികലമായ നയങ്ങളുടെയും
അവധാനതയില്ലാതെ
ചരക്കുസേവന നികുതി
നടപ്പാക്കിയതിന്റെയും
ഫലമായി സാമ്പത്തിക
പ്രതിസന്ധി കൂടുതല്‍
ഗുരുതരവും
സങ്കീര്‍ണ്ണവുമായ
സാഹചര്യത്തില്‍
സംസ്ഥാനത്തിന്റെ
വികസന-ക്ഷേമ
പ്രവര്‍ത്തനങ്ങളില്‍
യാതൊരു കുറവും
വരുത്താതിരിക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
സാമ്പത്തിക
അച്ചടക്കം കര്‍ശനമായി
പാലിക്കുന്നതിനും
അഴിമതിയും ധൂര്‍ത്തും
ഇല്ലാതാക്കുന്നതിനും ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
സംസ്ഥാനത്ത്
നികുതി പിരിവ്
ഊര്‍ജ്ജിതമാക്കുന്നതിനും
നികുതിയേതര വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനും
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ?
ആലപ്പാട്
പ്രദേശത്തെ കരിമണല്‍ ഖനനം
*59.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
ആര്. രാമചന്ദ്രന്
,,
മുല്ലക്കര രത്നാകരന്
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
താലൂക്കിലെ ആലപ്പാട്
പ്രദേശത്ത് നടക്കുന്ന
കരിമണല്‍ ഖനനം മൂലം
ആലപ്പാടിന്റെ വിസ്തൃതി
ചുരുങ്ങി വരുന്നു
എന്നുള്ള
റിപ്പാേര്‍ട്ടുകള്‍
വിലയിരുത്തിയിട്ടുണ്ടാേ;
വിശദമാക്കുമാേ;
(ബി)
കേന്ദ്ര
സംസ്ഥാന സര്‍ക്കാരുകള്‍
അനുമതി
നല്കിയപ്പാേഴുള്ള
വ്യവസ്ഥകളെല്ലാം
പാലിച്ചാണാേ ആലപ്പാട്
മേഖലയില്‍ ഖനനം
നടത്തുന്നതെന്നും ആയത്
ഉറപ്പ്
വരുത്തുന്നതിനുള്ള
സംവിധാനങ്ങള്‍
ഉണ്ടാേയെന്നും
വ്യക്തമാക്കുമാേ;
(സി)
കരിമണല്‍
ഖനനം മൂലം
ഉണ്ടായിട്ടുള്ള
കുഴികള്‍ മണ്ണിട്ട്
നികത്തി
പൂര്‍വ്വസ്ഥിതിയിലാക്കുന്നതിന്
നടപടി
സ്വീകരിക്കുന്നുണ്ടാേ;
വ്യക്തമാക്കുമാേ;
(ഡി)
ഖനനം
നടന്ന സ്ഥലത്തെ
ഭൂവിസ്തൃതി
നഷ്ടപ്പെടാതിരിക്കുന്നതിനും
കടല്‍വെള്ളം കയറി
കൃഷിനാശം
സംഭവിക്കാതിരിക്കുന്നതിനും
സ്വീകരിക്കുന്ന
നടപടികള്‍
അറിയിക്കുമാേ?
ധനകാര്യ
മാനേജുമെന്റ്
*60.
ശ്രീ.അടൂര്‍
പ്രകാശ്
,,
കെ.സി.ജോസഫ്
,,
അന്‍വര്‍ സാദത്ത്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വരുമാനം
വര്‍ദ്ധിപ്പിച്ചും
സാമ്പത്തിക അച്ചടക്കം
പുലര്ത്തിയുമുള്ള
ധനകാര്യ മാനേജുമെന്റാണോ
സര്‍ക്കാര്‍ നയം എന്ന്
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
പ്രസ്തുത നയത്തിന്
അനുസൃതമായി വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിന്
ഈ സര്‍ക്കാര്‍
സ്വീകരിച്ച നടപടി
എന്തൊക്കെയാണ്;
(സി)
സാമ്പത്തിക
അച്ചടക്കം
പാലിക്കുന്നതിന്
കൊണ്ടുവന്ന നടപടികള്‍
ഫലപ്രദമായി
നടപ്പിലാക്കാന്‍
സാധിക്കാതെ വന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
വായ്പ
എടുക്കുന്നതിന്റെ ഒരു
ഭാഗം ഉപയോഗപ്പെടുത്തി
അതിന്റെ പല മടങ്ങ് പണം
ബഡ്ജറ്റിന് പുറത്ത്
സമാഹരിച്ച് സര്‍ക്കാര്‍
നേതൃത്വത്തില്‍ മുതല്‍
മുടക്കി അതുവഴി
സാമ്പത്തിക വളര്‍ച്ച
ത്വരിതപ്പെടുത്തുന്ന
നടപടി വിജയപ്രദമാണോ;
വിശദമാക്കുമോ;
(ഇ)
റവന്യൂ
ചെലവ്
കുറയ്ക്കുന്നതിനും
റവന്യൂ കമ്മി നിയന്ത്രണ
വിധേയമാക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്
എന്നറിയിക്കാമോ?