ഉന്നത
വിദ്യാഭ്യാസരംഗത്തെ
പ്രവര്‍ത്തനങ്ങള്‍
*121.
ശ്രീ.കെ.വി.വിജയദാസ്
,,
ബി.സത്യന്
,,
എം. മുകേഷ്
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉന്നത
വിദ്യാഭ്യാസരംഗത്തെ
പ്രവര്‍ത്തനങ്ങള്‍
ഏകാേപിപ്പിക്കുന്നതിനും
ഗുണമേന്മ വർദ്ധനവിന്
പുതിയ പരിപാടികള്‍
ആവിഷ്കരിക്കുന്നതിനുമായി
കേരള സ്റ്റേറ്റ് ഹയര്‍
എഡ്യുക്കേഷന്‍
കൗണ്‍സില്‍
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(ബി)
ലാേകാേത്തര
പണ്ഡിതരെ സംസ്ഥാനത്തെ
സര്വകലാശാലകളിലേക്കു്
ക്ഷണിക്കുന്നതിനുള്ള
എറുഡെെറ്റ് സ്കീം, ടെലി
ട്രെയിനിംഗിനുള്ള
എഡ്യുസാറ്റ് സ്കീം
മുതലായ നൂതന പദ്ധതികള്‍
എത്രമാത്രം
പ്രാവര്‍ത്തികമായിട്ടുണ്ട്;
(സി)
റൂസയുടെ
നടത്തിപ്പിന്
കെ.എസ്.എച്ച്.ഇ.സി.
യുടെ പങ്ക്
വിശദമാക്കാമാേ; എയിഡഡ്
കാേളേജുകള്‍ക്ക് റൂസ
ഫണ്ട്
അനുവദിക്കുമ്പാേള്
മാനേജുമെന്റ് വിഹിതം
കൂടി സര്‍ക്കാര്‍
വഹിക്കുന്നുണ്ടാേ;
(ഡി)
ചില
എയിഡഡ് കാേളേജുകള്‍
അക്കാദമിക
താല്പര്യത്തേക്കാള്
സാമുദായിക താല്പര്യം
സംരക്ഷിക്കുന്നതിന്
പ്രാധാന്യം നല്കി
വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
അദ്ധ്യാപക നിയമനത്തില്‍
സുതാര്യത ഉറപ്പാക്കാന്‍
ഏതെങ്കിലും തരത്തിലുള്ള
മേല്നാേട്ടം
സാധ്യമാകുന്നുണ്ടാേ;
(ഇ)
ഫാത്തിമ
മാത കാേളേജ്
വിദ്യാര്‍ത്ഥിനിയായിരുന്ന
രാഖികൃഷ്ണ ആത്മഹത്യ
ചെയ്യാന്‍
നിർബന്ധിതമായത്
പോലെയുള്ള സാഹചര്യം
സ്വയംഭരണ കാേളേജുകളില്
നിലനില്‍ക്കുന്നതിനാല്‍
ഇവയുടെ പ്രവര്‍ത്തനം
നിരീക്ഷിക്കാന്‍
എന്തെങ്കിലും ക്രമീകരണം
ഏര്‍പ്പെടുത്താന്‍
സാധിക്കുമാേ എന്ന്
വ്യക്തമാക്കാമോ?
സുഗന്ധവ്യജ്ഞനങ്ങളുടെ
വിലത്തകര്‍ച്ച
*122.
ശ്രീ.ഒ.
ആര്. കേളു
,,
എസ്.രാജേന്ദ്രന്
,,
ജോര്‍ജ് എം. തോമസ്
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുരുമുളക്,
ഏലം മുതലായവ ആസിയാന്‍
രാജ്യങ്ങളില്‍ നിന്ന്
അനിയന്ത്രിതമായി
ഇറക്കുമതി ചെയ്യുന്നതും
ഗുണനിലവാരം കുറഞ്ഞ ഇവ
സംസ്ഥാനത്തുല്പാദിപ്പിക്കുന്ന
ഗുണമേന്മയുള്ള
ഉല്പന്നങ്ങളുമായി
കൂട്ടിക്കലര്‍ത്തി
വില്‍ക്കുന്നതും
വിലയിടിവിന്
കാരണമായിരിക്കുന്നതിനാല്
സംസ്ഥാനത്തിന്റെ തനത്
ഉല്പന്നങ്ങള്ക്ക്
ബ്രാന്‍ഡിംഗ്
സാധ്യമാകുമോ;
(ബി)
കുരുമുളക്,
ഏലം, ജാതിക്ക തുടങ്ങിയ
സുഗന്ധവ്യജ്ഞനങ്ങളുടെ
വിലത്തകര്‍ച്ച
പരിഗണിച്ച്
സുഗന്ധവ്യജ്ഞന
കര്‍ഷകര്‍ക്ക് പ്രത്യേക
സഹായം നല്കുന്ന കാര്യം
പരിഗണിക്കുമോ; വയനാട്,
കാസര്‍ഗോഡ്, ഇടുക്കി
ജില്ലകള്‍ക്കായുള്ള
പാക്കേജുകള്‍ പ്രകാരം
നടപ്പാക്കുന്ന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി)
വിവിധ
ഉല്പന്നങ്ങളുടെ വിപണി
ഇടപെടലിനായി
നീക്കിവെച്ചിരിക്കുന്ന
തുകയുടെ വിനിയോഗം
അറിയിക്കാമോ;
(ഡി)
നെല്ല്,
നാളികേരം, വാഴ,
പച്ചക്കറി, പുഷ്പകൃഷി
എന്നിവയ്ക്കായുള്ള
പ്രത്യേക കാര്‍ഷിക
മേഖലകള്‍
പ്രഖ്യാപിച്ചതിന്റെയടിസ്ഥാനത്തിലുള്ള
കൃഷി പ്രോത്സാഹന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ പദ്ധതി
നിര്‍വഹണം
*123.
ശ്രീ.യു.
ആര്. പ്രദീപ്
ശ്രീമതി
യു. പ്രതിഭ
ശ്രീ.എം.
നൗഷാദ്
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
നടപ്പുവര്‍ഷത്തെ പദ്ധതി
നിര്‍വഹണ പുരോഗതി
സംബന്ധിച്ച വിശദവിവരവും
അടുത്ത സാമ്പത്തിക
വര്‍ഷത്തെ പദ്ധതി
രൂപീകരണം സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിന്
നടത്തിവരുന്ന
ഇടപെടലുകള്‍
എന്തൊക്കെയെന്നും
അറിയിക്കാമോ;
(ബി)
സര്‍ക്കാര്‍
ആസൂത്രണം ചെയ്തിട്ടുള്ള
വിവിധ വികസന മിഷനുകളുടെ
കാര്യക്ഷമമായ
നിര്‍വ്വഹണത്തിന്
പദ്ധതിയില്‍ മുന്‍ഗണന
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
ജില്ലാടിസ്ഥാനത്തില്‍
വന്‍കിട സംയോജിത
പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പാക്കുന്നതിനായി
വിഭാവനം ചെയ്യുന്ന
ജില്ലാ പദ്ധതി അവലോകനം
ചെയ്തിരുന്നോ; വിശദാംശം
അറിയിക്കാമോ;
(ഡി)
പ്രളയപാഠത്തിന്റെ
അടിസ്ഥാനത്തില്‍ പദ്ധതി
ആസൂത്രണത്തില്‍
നിര്‍ദ്ദേശിച്ചിട്ടുള്ള
മാറ്റങ്ങളും
പ്രളയത്തില്‍
ജീവനോപാധികള്‍
നഷ്ടപ്പെട്ടവരുടെ
ഉപജീവനം
ഉറപ്പാക്കാനുള്ള
പദ്ധതികളും
എന്തൊക്കെയെന്ന്
അറിയിക്കാമോ?
തെങ്ങു
കൃഷി വര്‍ദ്ധിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
*124.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
എന്‍. ഷംസുദ്ദീന്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തെങ്ങുകളുടെ
പരിപാലനവും തെങ്ങില്‍
നിന്നുള്ള
മൂല്യവര്‍ദ്ധിത
ഉല്‍പ്പന്നങ്ങളുടെ
സംസ്ക്കരണവും
ഉറപ്പാക്കുന്നതിന്
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
തെങ്ങു
കൃഷിയുടെ വിസ്തൃതി,
ഉല്‍പ്പാദനം,
ഉല്‍പ്പാദനക്ഷമത എന്നിവ
വര്‍ദ്ധിപ്പിക്കുന്നതിന്
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തെല്ലാമാണ്;
വിശദമാക്കാമോ;
(സി)
ഗുണമേന്മയുള്ള
തെങ്ങിന് തൈകള്‍
ലഭ്യമാക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
മാലിന്യ
സംസ്കരണം
*125.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
എ.എം. ആരിഫ്
,,
എം. സ്വരാജ്
,,
റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫ്ളെക്സ്
ബാനറുകള്‍
നിയന്ത്രിക്കുന്നതിന്
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
ഇവയുടെ സംസ്കരണം
നിര്‍മ്മാതാക്കളുടെ
ചുമതലയാക്കി മാറ്റാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നറിയിക്കാമോ;
(ബി)
പ്ലാസ്റ്റിക്
മാലിന്യം, ഇ-വേസ്റ്റ്
എന്നിവയുടെ സുരക്ഷിത
സംസ്കരണത്തിന്
രൂപീകരിച്ചിട്ടുള്ള
ക്ലീന്‍ കേരള കമ്പനി
കാര്യക്ഷമമായി
പ്രവര്‍ത്തിക്കുന്നുണ്ടോ;
(സി)
ജനങ്ങളുടെ
നിഷേധാത്മക
നിലപാടുകൊണ്ട്
പ്ലാസ്റ്റിക്
മാലിന്യപ്രശ്നം
വിജയകരമായി
പരിഹരിക്കാന്‍
സാധ്യമാകാതെ പോയതിനാല്‍
ഇക്കാര്യത്തില്‍ കര്‍ശന
നടപടിയെടുക്കാന്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ;
(ഡി)
ജൈവ
മാലിന്യങ്ങള്‍ മാലിന്യ
സൃഷ്ടാവിന്റെ
ഉത്തരവാദിത്തത്തില്‍
ഉറവിടത്തില്‍തന്നെ
സംസ്കരിക്കുന്നുവെന്ന്
ഉറപ്പുവരുത്താനായുള്ള
ഇടപെടലുകള്‍ കൂടുതല്‍
കാര്യക്ഷമമാക്കാന്‍
നിര്‍ദ്ദേശം നല്‍കുമോ;
(ഇ)
ആധുനിക
സാങ്കേതികവിദ്യാധിഷ്ഠിതമായ
വേസ്റ്റ് ടു എനര്‍ജി
പ്ലാന്റുകള്‍
സ്ഥാപിക്കാനുള്ള
പ്രവര്‍ത്തനത്തിന്റെ
പുരോഗതി അറിയിക്കാമോ?
കാര്‍ഷിക
വിപണി വിപുലീകരിക്കാനുള്ള
പ്രവര്‍ത്തനങ്ങൾ
*126.
ശ്രീ.ഡി.കെ.
മുരളി
,,
ആര്. രാജേഷ്
,,
സി. കെ. ശശീന്ദ്രന്
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പഴങ്ങള്‍,
വിവിധയിനം
പച്ചക്കറികള്‍,
കിഴങ്ങുകള്‍ എന്നിവയുടെ
വിലയിടിവ് മൂലം കൃഷി
ലാഭകരമല്ലാതാകുന്നത്
പരിഹരിക്കാനായി വിപണി
വിപൂലീകരിക്കാന്‍
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
അറിയിക്കാമോ;
(ബി)
കാര്‍ഷിക
വ്യവസായമെന്ന നിലയില്‍
മൂല്യവര്ദ്ധിതോല്പന്നങ്ങള്
വ്യാപകമാക്കുന്നതിനുള്ള
പദ്ധതികള്‍
എന്തെല്ലാമാണ്; ഇതിനായി
രൂപീകരിക്കാനുദ്ദേശിച്ച
അഗ്രോപാര്‍ക്കുകളുടെ
പ്രവര്‍ത്തനം
സംബന്ധിച്ച വിവരം
നല്‍കാമോ;
(സി)
ഗുണമേന്മയുള്ള
വിളകളും തൈകളും
ലഭ്യമാക്കുന്നതിനും വിള
ഇന്‍ഷുറന്‍സ്
പദ്ധതിയില്‍ കൂടുതല്‍
കര്‍ഷകരെ
ചേര്‍ക്കുന്നതിനും
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തെല്ലാമാണ്;
(ഡി)
കേന്ദ്ര,
സംസ്ഥാന വിള
ഇന്‍ഷുറന്‍സ്
പദ്ധതികളുടെ വിശദ വിവരം
ലഭ്യമാക്കാമോ?
പ്രളയാനന്തരം
കര്‍ഷകര്‍ക്ക് സഹായധനം
*127.
ഡോ.എന്‍.
ജയരാജ്
ശ്രീ.സി.എഫ്.തോമസ്
,,
പി.ജെ.ജോസഫ്
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയം
മൂലം നാശനഷ്ടങ്ങളുണ്ടായ
കര്‍ഷകര്‍ക്ക് സംസ്ഥാന
സര്‍ക്കാര്‍ സഹായധനം
അനുവദിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ;
(ബി)
കാര്‍ഷികമേഖലയിലുണ്ടായിട്ടുള്ള
തകര്‍ച്ചയ്ക്ക്
കേന്ദ്രസര്‍ക്കാരില്‍
നിന്നും സംസ്ഥാനത്തിന്
സഹായം
ലഭ്യമായിട്ടുണ്ടോ;
(സി)
എങ്കില്‍
ഇത് കര്‍ഷകര്‍ക്ക്
വിതരണം ചെയ്തിട്ടുണ്ടോ;
വ്യക്തമാക്കുമോ?
തെങ്ങുകളുടെ
ഉല്പാദനക്ഷമത
വിലയിരുത്തുന്നതിന് സംവിധാനം
*128.
ശ്രീ.ജി.എസ്.ജയലാല്‍
,,
ചിറ്റയം ഗോപകുമാര്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തെങ്ങുകളുടെ
ഉല്പാദനക്ഷമത
വിലയിരുത്തുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളതെന്ന്
അറിയിക്കുമോ;
(ബി)
സര്‍ക്കാര്‍
മേഖലയില്‍
തെങ്ങിന്‍തൈകള്‍
ഉല്പാദിപ്പിക്കുന്നത്
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
വെളിച്ചെണ്ണ,
കള്ള് എന്നിവ കൂടുതല്‍
ലഭിക്കുന്നത് ഏതിനം
തെങ്ങുകളില്‍
നിന്നാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
സര്‍ക്കാരും
സര്‍ക്കാര്‍
ഏജന്‍സികളും
ഉല്പാദിപ്പിക്കുന്ന
തെങ്ങിന് തൈകളുടെ
മാതൃവൃക്ഷത്തെ
തിരിച്ചറിയുന്നതിന്
ജിയോ ടാഗിംഗ് സംവിധാനം
ഏര്‍പ്പെടുത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ
എന്നറിയിക്കാമോ?
കാര്‍ഷിക
മേഖലയുടെ പുനരുജ്ജീവനം
*129.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
അനൂപ് ജേക്കബ്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
മേഖലയുടെ
പുനരുജ്ജീവനത്തിനായി
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
ഭക്ഷ്യ-നാണ്യ
വിളകളുടെ
കാര്യക്ഷമമല്ലാത്ത
ഉല്പാദനവും വിപണനവുമാണ്
കാര്‍ഷിക കേരളം
നേരിടുന്ന പ്രധാന
പ്രതിസന്ധിയെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടിയാണ്
കൈക്കൊള്ളുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
റബ്ബറിന്റെ
വിലയിടിവും വിദേശത്ത്
നിന്നുള്ള ഇറക്കുമതിയും
കാര്‍ഷിക മേഖലയില്‍
ഏല്പിച്ച കനത്ത ആഘാതം
മറികടക്കുന്നതിന്
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്; അത്
കര്‍ഷകര്‍ക്ക്
എത്രമാത്രം
ആശ്വാസകരമാണെന്ന്
വ്യക്തമാക്കുമോ?
പിരിച്ചുവിടപ്പെട്ട
എം പാനല്‍ കണ്ടക്ടര്‍മാര്‍
*130.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
ഹൈബി ഈഡന്
,,
വി.ടി.ബല്‍റാം
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
യുടെ നിലവിലെ
സാമ്പത്തിക സ്ഥിതി
വ്യക്തമാക്കുമോ; ഇൗ
സര്‍ക്കാര്‍
അധികാരത്തിൽ വന്നശേഷം
സാമ്പത്തിക സ്ഥിതി
മെച്ചപ്പെടുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
എം
പാനല്‍ കണ്ടക്ടര്‍മാരെ
പിരിച്ചുവിട്ട്
പി.എസ്.സി. റാങ്ക്
ലിസ്റ്റിലുളളവരെ
നിയമിക്കണമെന്ന കോടതി
വിധി
കെ.എസ്.ആര്.ടി.സിയില്‍
ഗുരുതരമായ സാമ്പത്തിക
പ്രതിസന്ധി
ഉണ്ടാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
റാങ്ക്
ഹോള്‍ഡേഴ്സ് നല്കിയ
കേസില്‍
കെ.എസ്.ആര്.ടി.സി.
സത്യവാങ്മൂലം
നൽകിയില്ലെന്നും
കോടതിയില്‍ നല്ല
രീതിയില്‍ കേസ്
വാദിച്ചില്ലെന്നുമുള്ള
ആക്ഷേപങ്ങള്‍
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
പിരിച്ചുവിടപ്പെട്ട
എം പാനല്‍
കണ്ടക്ടര്‍മാരുടെ
കാര്യത്തില്‍
അനുഭാവപൂര്‍വ്വമായ
നിലപാട്
കോര്പ്പറേഷന്
കെെക്കൊളളുമോ;
വ്യക്തമാക്കുമോ?
ഉന്നതവിദ്യാഭ്യാസ
നിലവാരം ഉയര്‍ത്താന്‍ നടപടി
*131.
ശ്രീ.ഐ.ബി.
സതീഷ്
,,
എ. എന്‍. ഷംസീര്‍
,,
ആന്റണി ജോണ്‍
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉന്നത
വിദ്യാഭ്യാസ രംഗത്തെ
നിലവാരം ഉയര്‍ത്താനായി
നിലവിലുള്ള
സര്‍വകലാശാലകളെയും
കോളേജുകളെയും
മെച്ചപ്പെടുത്തി പുതിയ
ഉന്നത വിദ്യാപീഠങ്ങളും
ഗവേഷണശാലകളും
സ്ഥാപിച്ച് കേരളത്തെ
അറിവിന്റെ
കേന്ദ്രമാക്കുകയെന്ന
ലക്ഷ്യപ്രാപ്തിക്കായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
പരീക്ഷാ
നടത്തിപ്പും
ഫലപ്രഖ്യാപനവും
സര്‍ട്ടിഫിക്കറ്റ്
നല്‍കലും
അനിയന്ത്രിതമായി
വൈകുന്നത്
വിദ്യാര്‍ത്ഥികളുടെ
ഭാവിയെ പ്രതികൂലമായി
ബാധിക്കുമെന്നതിനാല്‍
ഇത് പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
സംസ്ഥാനത്തെ
സര്‍വകലാശാലകളുടെ ദേശീയ
റാങ്കിംഗ്
ഉയര്‍ത്താനാവശ്യമായ
അക്കാദമികവും
ഭരണപരവുമായ
നവീകരണത്തിന് വൈസ്
ചാന്‍സലര്‍മാരുടെ യോഗം
വിളിച്ചിരുന്നോ;
എങ്കില്‍ യോഗത്തിലെ
പ്രധാന
നിര്‍ദ്ദേശങ്ങള്‍
വെളിപ്പെടുത്തുമോ?
ന്യൂനപക്ഷ
വികസന ധനകാര്യ
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍
*132.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
വി. അബ്ദുറഹിമാന്
,,
എം. നൗഷാദ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ന്യൂനപക്ഷ
വിഭാഗക്കാരുടെ
സാമൂഹികവും
സാമ്പത്തികവും
വിദ്യാഭ്യാസപരവുമായ
ഉന്നമനത്തിനായി
നടപ്പാക്കി വരുന്ന നൂതന
പദ്ധതികള്‍
എന്തെല്ലാമാണ്;
(ബി)
ഇവര്‍ക്കായി
സംസ്ഥാന ന്യൂനപക്ഷ
വികസന ധനകാര്യ
കോര്പ്പറേഷന്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചു
വരുന്നത്;വിശദമാക്കുമോ;
(സി)
ഇൗ
വിഭാഗക്കാര്‍ക്ക്
തൊഴില്‍
ലഭ്യമാക്കുന്നതിനായി
എന്തെല്ലാം ധനസഹായമാണ്
കോര്പ്പറേഷന് നല്കി
വരുന്നത്;
(ഡി)
ഇൗ
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്കായി
പ്രസ്തുത
കോര്പ്പറേഷന്
നല്‍കിവരുന്ന
വിദ്യാഭ്യാസ വായ്പകള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ഇ)
ന്യൂനപക്ഷ
വികസന ധനകാര്യ
കോര്പ്പറേഷന്
നിലവില്‍
അഭിമുഖീകരിക്കുന്ന
സാമ്പത്തിക പ്രതിസന്ധി
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
പച്ചക്കറി
കൃഷി വ്യാപിപ്പിക്കുന്നതിന്
നടപടി
*133.
ശ്രീ.മുരളി
പെരുനെല്ലി
,,
എസ്.രാജേന്ദ്രന്
,,
കെ.കുഞ്ഞിരാമന്
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ പച്ചക്കറി
കൃഷി
വ്യാപിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്ത്
ആവശ്യമായി വരുന്ന
പച്ചക്കറി തൈകള്‍
ആഭ്യന്തരമായി
ഉല്പാദിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
കര്‍ഷകര്‍
ഉല്പാദിപ്പിക്കുന്ന
പച്ചക്കറി ന്യായമായ വില
നല്കി
സംഭരിക്കുന്നതിന്
എന്തെല്ലാം സംവിധാനമാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ഡി)
പച്ചക്കറികളുടെ
ഉല്പാദനത്തിനനുസരിച്ച്
കര്‍ഷകര്‍ക്ക്
ഇന്‍സെന്റീവ് നല്കുന്ന
പദ്ധതി
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
ലൈഫ്
മിഷന്റെ പുരോഗതി
*134.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
മിഷന്റെ പുരോഗതി
അവലോകനം
ചെയ്തിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ലൈഫ്
പദ്ധതിക്ക് ആവശ്യമായ
തുക എവിടെ
നിന്നൊക്കെയാണ്
കണ്ടെത്തുന്നതെന്ന്
വ്യക്തമാക്കാമോ; ലൈഫ്
പദ്ധതിക്ക് നേരിട്ട
സാമ്പത്തിക പ്രതിസന്ധി
തരണം ചെയ്തുവോ;
വ്യക്തമാക്കാമോ;
(സി)
പദ്ധതിക്ക്
ഹഡ്കോയില്‍ നിന്ന്
സാമ്പത്തിക സഹായം
ലഭ്യമായിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
ലൈഫ്
പദ്ധതി അപേക്ഷകരില്‍
അര്‍ഹരായി കണ്ടെത്തിയ
കുടുംബങ്ങളില്‍
എല്ലാവരും ആവശ്യമായ
രേഖകള്‍
ഹാജരാക്കിയിട്ടുണ്ടോ;
(ഇ)
പദ്ധതി
ഉദ്ദേശിച്ച പ്രകാരം
മുന്നേറുന്നതില്‍
എന്തൊക്കെ തടസ്സങ്ങളാണ്
നേരിടുന്നതെന്ന്
വ്യക്തമാക്കാമോ?
എഞ്ചിനീയറിംഗ്
വിദ്യാഭ്യാസരംഗത്തെ
നിലവാരത്തകര്‍ച്ച
*135.
ശ്രീ.എം.
സ്വരാജ്
,,
റ്റി.വി.രാജേഷ്
,,
വി. ജോയി
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിസാന്‍
കമ്പനി
തിരുവനന്തപുരത്ത്
ആരംഭിക്കുന്ന ഗ്ലോബല്‍
ഡിജിറ്റല്‍ ഹബ്ബിലേക്ക്
സാങ്കേതികവിദ്യാവിദഗ്ദ്ധരെ
നിയമിക്കാനായി നടത്തിയ
തെരഞ്ഞെടുപ്പില്‍
വേണ്ടതിന്റെ
അഞ്ചിലൊന്ന് പേരെ
മാത്രമേ
സംസ്ഥാനത്തുനിന്നും
ലഭിച്ചുള്ളു എന്നത്,
സംസ്ഥാനത്തു നിന്നും
എഞ്ചിനീയറിംഗ്
പഠിച്ചിറങ്ങുന്ന
യുവാക്കള്‍ വേണ്ടത്ര
തൊഴില്‍ നൈപുണ്യം
നേടുന്നില്ലെന്നതിന്റെ
സൂചകമായെടുത്ത് ഈ
പ്രശ്നം
പരിഹരിക്കുന്നതിന്
നടത്താനുദ്ദേശിക്കുന്ന
ഇടപെടലുകള്‍
അറിയിക്കാമോ; സിലബസ്
സമഗ്രമായി
പരിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
അശാസ്ത്രീയമായും
യുക്തിരഹിതമായും
യു.ഡി.എഫ്.
സര്‍ക്കാരുകള്‍
സ്വകാര്യ സ്വാശ്രയ
എഞ്ചിനീയറിംഗ്
കോളേജുകള്‍ അനുവദിച്ചത്
എഞ്ചിനീയറിംഗ്
വിദ്യാഭ്യാസ
രംഗത്തുണ്ടാക്കിയ
നിലവാരത്തകര്‍ച്ച
പരിഹരിക്കാന്‍
പദ്ധതിയുണ്ടോ;
(സി)
സ്വകാര്യ
സ്വാശ്രയ എഞ്ചിനീയറിംഗ്
കോളേജുകളില്‍
പകുതിയിലധികം
സീറ്റുകള്‍ ഒഴിഞ്ഞു
കിടക്കുന്ന
സാഹചര്യത്തില്‍ റാങ്ക്
ലിസ്റ്റിനു പുറമെ
നിന്നും
വിദ്യാര്‍ത്ഥികളെ
പ്രവേശിപ്പിക്കാന്‍
അനുവദിക്കണമെന്ന്
മാനേജ്മെന്റുകള്‍
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ഡി)
മാനവ
വിഭവശേഷിയുടെ
ദുര്വിനിയോഗത്തിനിടവരുത്തുന്ന
ഈ ആവശ്യത്തോടുള്ള
നിലപാട് അറിയിക്കാമോ;
(ഇ)
സര്‍ക്കാര്‍
മേഖലയിലുള്ള
എഞ്ചിനീയറിംഗ്
കോളേജുകളുടെ നിലവാരം
ഉയര്‍ത്തുന്നതിനും
കാലഹരണപ്പെട്ട
കോഴ്സുകള്‍ക്ക് പകരം
നവീന ബ്രാഞ്ചുകള്‍
ആരംഭിക്കുന്നതിനും
നടപടിയെടുത്തിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
തുറസ്സായ
സ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം
നിയന്ത്രിക്കാന്‍ നടപടി
*136.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.കെ.
രാജന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാത്രികാലങ്ങളില്‍
നഗര-ഗ്രാമ
വ്യത്യാസമില്ലാതെ
പാതയോരങ്ങളിലും
ജലസ്രോതസ്സുകളിലും
കക്കൂസ് മാലിന്യം
കൊണ്ടുവന്ന്
നിക്ഷേപിക്കുന്നതായുള്ള
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
പൊതുജനാരോഗ്യത്തിന്
ഭീഷണി ഉയര്‍ത്തുന്നവരെ
നേരിടുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ;
(സി)
കക്കൂസ്
മാലിന്യം
ഉള്‍പ്പെടെയുള്ള
മാലിന്യ സംഭരണ
പ്രവര്‍ത്തനങ്ങളില്‍
ഏര്‍പ്പെടുന്നവരുടെ
പട്ടിക
തയ്യാറാക്കുന്നതിന്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ;
(ഡി)
ഇത്തരം
സ്ഥാപനങ്ങള്‍ക്ക്
രജിസ്ട്രേഷനും
ലൈസന്‍സും
നിര്‍ബന്ധമാക്കുമോ;
വ്യക്തമാക്കാമോ;
(ഇ)
തുറസ്സായ
സ്ഥലങ്ങളില്‍ മാലിന്യ
നിക്ഷേപം നടത്തുന്ന
ടാങ്കര്‍ ലോറികളെ
നിയന്ത്രിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
നാളികേര
വികസന കൗണ്‍സില്‍ രൂപീകരണം
*137.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
എം. വിന്‍സെന്റ്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിരവധി
പദ്ധതികള്‍
നടപ്പിലാക്കിയിട്ടും
സംസ്ഥാനത്ത്
നാളികേരോല്പാദനം വര്‍ഷം
തോറും കുറഞ്ഞ് വരുന്നത്
ഗൗരവമായി
കണക്കിലെടുത്തിട്ടുണ്ടോ;
(ബി)
എങ്കില്‍
നാളികേരോല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
നാളികേര വികസന
കൗണ്‍സില്‍
രൂപീകരിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
കീഴില്‍
ആവിഷ്കരിക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്;
വ്യക്തമാക്കുമോ;
(സി)
നാളികേരത്തില്‍
നിന്നുള്ള
മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങളുടെ വിപണനം
ഒരു
കുടക്കീഴിലാക്കുവാന്‍
ഇതിലൂടെ
സാദ്ധ്യമാകുമെന്ന്
കരുതുന്നുണ്ടോ;
(ഡി)
ഈ
പദ്ധതിക്ക് ആകെ എന്ത്
ചെലവ് വരുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
ഏതൊക്കെ വകുപ്പുകളുടെ
സഹകരണത്തോടെയാണ്
കൗണ്‍സില്‍
രൂപീകരിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ;
(ഇ)
നിലിവില്‍
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകളുടെ
ആഭിമുഖ്യത്തില്‍
നടക്കുന്ന
നാളികേരോല്പാദനവുമായി
ബന്ധപ്പെട്ട പദ്ധതികള്‍
ഇതിലൂടെ
സംയോജിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
സ്മാര്‍ട്ട്
സിറ്റി, അമൃത് പദ്ധതികളുടെ
പുരോഗതി
*138.
ശ്രീ.കെ.
ദാസന്
,,
വി. അബ്ദുറഹിമാന്
,,
എന്‍. വിജയന് പിള്ള
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ പ്രദേശങ്ങളിലെ
സ്ഥലപര-സാമ്പത്തിക
ആസൂത്രണ രേഖയായ
മാസ്റ്റര്‍പ്ലാന്‍
രൂപീകരണ
പ്രവര്‍ത്തനത്തിന്റെ
പുരോഗതി അറിയിക്കാമോ;
എത്ര തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍
മാസ്റ്റര്‍പ്ലാന്‍
പൂര്‍ത്തിയാക്കി
പ്രസിദ്ധീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
(ബി)
തിരുവനന്തപുരം,
എറണാകുളം നഗരങ്ങളിലെ
സ്മാര്‍ട്ട് സിറ്റി
പദ്ധതിയുടെയും
സംസ്ഥാനത്തെ ഒമ്പത്
മുനിസിപ്പാലിറ്റി-മുനിസിപ്പല്‍
കോര്‍പ്പറേഷനുകളുടെ
വികസനത്തിനായുള്ള അമൃത്
പദ്ധതിയുടെയും പുരോഗതി
അറിയിക്കാമോ;
(സി)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
ഭരണ നിര്‍വ്വഹണം
അഴിമതിരഹിതവും
കാര്യക്ഷമവുമാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്; കെട്ടിട
നിര്‍മ്മാണ അനുമതി
ഓണ്‍ലൈന്‍ ആക്കാനുള്ള
പദ്ധതിയുടെ നിലവിലെ
സ്ഥിതി എന്താണെന്ന്
വ്യക്തമാക്കാമോ?
കീടനാശിനി
നിയന്ത്രണം
*139.
ശ്രീ.പി.വി.
അന്‍വര്‍
,,
ആന്റണി ജോണ്‍
,,
ബി.ഡി. ദേവസ്സി
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിപണികളില്‍
വിറ്റഴിക്കുന്ന
പച്ചക്കറികളില്‍
കീടനാശിനികളുടെ
സാന്നിദ്ധ്യം
കണ്ടെത്തിയ
സാഹചര്യത്തില്‍
പൊതുജനാരോഗ്യത്തിനും
പൊതു ആവാസ
വ്യവസ്ഥയ്ക്കും
പരിസ്ഥിതിയ്ക്കും
ഹാനികരമായ
കീടനാശിനികളുടെ
വില്പനയും ഉപയോഗവും
തടയാന്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
സംസ്ഥാനത്ത്
നിലവില്‍ ഏതെല്ലാം
കീടനാശിനികളാണ്
നിരോധിച്ചിട്ടുള്ളത്;
ഏതെല്ലാം
കീടനാശിനികള്‍ക്കാണ്
നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
വ്യക്തമാക്കുമോ;
(സി)
കൃഷി
ഓഫീസര്‍മാരുടെ
ശിപാര്‍ശയോടെ അംഗീകൃത
ഡിപ്പോകളില്‍ നിന്ന്
മാത്രമേ കീടനാശിനികള്‍
വാങ്ങാവൂ എന്ന്
കര്‍ഷകര്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
കീടനാശിനികളുടെ
ഉപയോഗക്രമത്തെക്കുറിച്ചും
ഇവയുടെ ദോഷഫലങ്ങള്‍
സംബന്ധിച്ചും
കര്‍ഷകര്‍ക്ക്
ബോധവത്ക്കരണം
നല്‍കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ഇ)
നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുള്ള
കീടനാശിനികള്‍
ഓണ്‍ലെെന്‍ വഴി
സുലഭമായി
ലഭിയ്ക്കുന്നത് തടയാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
അമൃത്
പദ്ധതി
*140.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
പി.കെ.അബ്ദു റബ്ബ്
,,
പി.ഉബൈദുള്ള
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരവികസനത്തിനായി
കേന്ദ്ര സര്‍ക്കാരിന്റെ
അമൃത് പദ്ധതിയില്‍
എത്ര കോടി രൂപയുടെ
പ്രവൃത്തികളാണ്
സംസ്ഥാനത്ത്
നടപ്പിലാക്കുന്നതെന്ന്
അറിയിക്കാമോ;
(ബി)
എത്ര
കോടി രൂപയുടെ
പ്രവൃത്തികള്‍ക്കാണ്
കരാര്‍
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇനിയും
എത്ര കോടി രൂപയുടെ
പ്രവൃത്തികളുടെ
ടെണ്ടര്‍ നടപടികൾ
പൂര്‍ത്തിയാക്കാനുണ്ട്;
(ഡി)
കേന്ദ്രസഹായം
നഷ്ടപ്പെടാതെ
കാലാവധിക്കുള്ളില്‍
പ്രസ്തുത പദ്ധതികള്‍
പൂര്‍ത്തിയാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
എന്‍ജിനീയറിംഗ്
വിദ്യാഭ്യാസ നിലവാരം
*141.
ശ്രീ.എന്‍.
ഷംസുദ്ദീന്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമീണ
മേഖലയിലുള്ള
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രത്യേക പരിശീലനം
ലഭിക്കാത്തതിനാല്‍
പ്രവേശന പരീക്ഷയില്‍
മികവ്
തെളിയിക്കാനാകുന്നില്ല
എന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തെ
എന്‍ജിനീയറിംഗ്
കോളേജുകളില്‍
ആയിരക്കണക്കിന്
സീറ്റുകള്‍
ഒഴിഞ്ഞുകിടക്കുന്നത്
പരിഗണിച്ച്
എന്‍ജിനീയറിംഗ് പ്രവേശന
പരീക്ഷയ്ക്ക് മിനിമം
മാര്‍ക്ക് വേണമെന്ന
വ്യവസ്ഥ ഒഴിവാക്കാന്‍
നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ;
(സി)
എന്‍ജിനീയറിംഗ്
വിദ്യാഭ്യാസത്തിന്റെ
നിലവാരം ഉറപ്പാക്കാന്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കുമോ?
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ തൊഴിലുറപ്പ്
പദ്ധതി
*142.
ശ്രീ.എന്‍.
വിജയന് പിള്ള
,,
സി.കൃഷ്ണന്
,,
ബി.സത്യന്
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മഹാത്മാഗാന്ധി ദേശീയ
ഗ്രാമീണ തൊഴിലുറപ്പ്
പദ്ധതി പ്രകാരമുള്ള
പ്രവര്‍ത്തനങ്ങള്‍
അവലോകനം ചെയ്യാറുണ്ടോ;
(ബി)
സംസ്ഥാനത്ത്
ഏതെല്ലാം
പ്രവൃത്തികളാണ്
തൊഴിലുറപ്പ് പദ്ധതി
പ്രകാരം ഏറ്റെടുത്ത്
നടപ്പിലാക്കി
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്തിന്റെ
സവിശേഷമായ
സാഹചര്യങ്ങള്‍ക്ക്
അനുസൃതമായ
പ്രവൃത്തികള്‍
തൊഴിലുറപ്പ് പദ്ധതി
പ്രകാരം ഏറ്റെടുത്ത്
നടപ്പിലാക്കുന്നതിന്
അനുവാദം നല്‍കണമെന്ന്
കേന്ദ്ര സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
നിര്‍ദ്ദേശം
അംഗീകരിച്ചിട്ടുണ്ടോ;
(ഡി)
എം.ജി.എന്‍.ആര്.ഇ.ജി.പി.യുടെ
കേന്ദ്ര വിഹിതം യഥാസമയം
ലഭിക്കാത്തതിനാല്‍
തൊഴിലാളികളുടെ വേതനം
കുടിശ്ശിക ആയിട്ടുണ്ടോ;
എങ്കില്‍ ഇത്
ലഭ്യമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
കാര്‍ഷികോല്‍പ്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
*143.
ശ്രീ.എം.
രാജഗോപാലന്‍
,,
ജെയിംസ് മാത്യു
,,
ആര്. രാജേഷ്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാര്‍ഷിക വിളകളുടെ
ഉല്പാദന
വര്ദ്ധനവിനാേടാെപ്പം
മൂല്യവര്‍ദ്ധനവ്
ശക്തിപ്പെടുത്താന്‍ ഇൗ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമാേ;
(ബി)
കാര്‍ഷിക
വിളകളില്‍ നിന്നുള്ള
കൂടുതല്‍
മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങള്
വിപണിയില്‍
എത്തിക്കുന്നതിന്
സര്‍ക്കാര്‍ നടത്തുന്ന
'വെെഗ' അന്താരാഷ്ട്ര
മേള എത്രത്താേളം
പ്രയാേജനപ്രദമാകുന്നുണ്ട്
എന്ന് വിശദമാക്കാമാേ;
(സി)
കാര്‍ഷിക
മേഖലയിലെ ഉല്പാദനം,
ഉല്പാദനക്ഷമത
എന്നിവയെക്കുറിച്ച്
കൃത്യമായ നിരീക്ഷണം
നടത്തുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
(ഡി)
കൃഷി
വകുപ്പിന്റെ കീഴില്‍
വേള്‍ഡ്
മാര്‍ക്കറ്റുകള്‍
പ്രവര്ത്തിക്കുന്നുണ്ടാേ;
എങ്കില്‍ ഇവയുടെ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമാേ?
തദ്ദേശഭരണ
സ്ഥാപനങ്ങളുടെ മാലിന്യ
സംസ്ക്കരണ പദ്ധതികള്‍
*144.
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
എസ്.ശർമ്മ
,,
കെ. ആന്‍സലന്‍
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാലിന്യ
സംസ്ക്കരണത്തിനായി
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
എന്തെല്ലാം നൂതന
പദ്ധതികളാണ്
നടപ്പിലാക്കി
വരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
വീടുകളില്‍
ബയോഗ്യാസ്
പ്ലാന്റുകള്‍
സ്ഥാപിക്കുന്നതിന്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ നല്കി
വരുന്ന സാങ്കേതിക,
സാമ്പത്തിക സഹായങ്ങള്‍
എന്തൊക്കെയാണ്;
(സി)
അജെെവ
മാലിന്യങ്ങള്‍
ശേഖരിക്കുന്നതിനും തരം
തിരിച്ച്
റീസെെക്ലിംഗിനായി
കെെമാറ്റം
ചെയ്യുന്നതിനും എല്ലാ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലും
മെറ്റീരിയല്‍ റിക്കവറി
ഫെസിലിറ്റി
കേന്ദ്രങ്ങള്‍
സ്ഥാപിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
വര്‍ദ്ധിച്ചു
വരുന്ന പ്ലാസ്റ്റിക്
മാലിന്യങ്ങള്‍
നിര്‍മ്മാര്‍ജ്ജനം
ചെയ്യുന്നതിന്
പ്ലാസ്റ്റിക്
ഷ്രെഡ്ഡിംഗ്
യൂണിറ്റുകള്‍
സ്ഥാപിക്കാനും അവയുടെ
നടത്തിപ്പിന് ആവശ്യമായ
സാങ്കേതിക സഹായം
നല്‍കാനും ക്ലീന്‍ കേരള
കമ്പനിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ഉന്നതവിദ്യാഭ്യാസ
കമ്മീഷന് രൂപീകരണം
*145.
ശ്രീ.ഹൈബി
ഈഡന്
,,
കെ.എസ്.ശബരീനാഥന്
,,
വി.പി.സജീന്ദ്രന്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
യു.ജി.സിക്ക്
പകരം ഉന്നതവിദ്യാഭ്യാസ
കമ്മീഷന്
രൂപീകരിക്കുന്നതിനുള്ള
കേന്ദ്ര സര്‍ക്കാര്‍
നീക്കം
സര്‍വ്വകലാശാലകളുടെ
സ്വയംഭരണാവകാശത്തെ
നിരാകരിക്കുന്നതും
സര്വ്വകലാശാലകളെത്തന്നെ
ഇല്ലാതാക്കുന്നതുമാണെന്നത്
വസ്തുതയാണോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
അക്കാദമിക്
താല്പര്യങ്ങളെ
രാഷ്ട്രീയ
താല്പര്യങ്ങള്ക്ക്
സ്വാധീനിക്കുവാന്‍
കഴിയുംവിധമാണ് കേന്ദ്ര
നീക്കമെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
യു.ജി.സിയില്‍
നിക്ഷിപ്തമായിരുന്ന
ഫണ്ട് നിര്‍വ്വഹണം
ഉന്നത വിദ്യാഭ്യാസ
കമ്മീഷന് നിലവില്‍
വരുന്നതോടുകൂടി
കേന്ദ്രസര്‍ക്കാരിലേക്ക്
മാറുന്നത് ഉന്നത
വിദ്യാഭ്യാസ രംഗത്ത്
പ്രതിസന്ധി
സൃഷ്ടിക്കുമെന്നതിനാല്‍
ഇക്കാര്യത്തില്‍
സംസ്ഥാന സര്‍ക്കാര്‍
എന്ത് നിലപാടാണ്
സ്വീകരിച്ചത് എന്ന്
വ്യക്തമാക്കാമോ;
(ഡി)
ഈ
നിലപാട് കേന്ദ്രത്തെ
രേഖാമൂലം
അറിയിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അതിന്മേലുള്ള കേന്ദ്ര
പ്രതികരണമെന്താണ്
എന്നറിയിക്കാമോ?
ബിരുദ-ബിരുദാനന്തര
കോഴ്സുകളുടെ പാഠ്യപദ്ധതി
*146.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.എസ്.ശർമ്മ
,,
എ. പ്രദീപ്കുമാര്‍
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബിരുദധാരികുളുടെയും
ബിരുദാനന്തര
ബിരുദധാരികളുടെയും
ഗവേഷക
വിദ്യാര്‍ത്ഥികളുടെയും
എണ്ണത്തില്‍ കാര്യമായ
വര്‍ദ്ധനവ്
ഉണ്ടായെങ്കിലും
തദനുസൃതമായി വൈജ്ഞാനിക
രംഗത്തും ഉല്പാദന
മേഖലയിലും
മികവുണ്ടാക്കാന്‍
സാധിക്കാതെ പോയതിന്റെ
അടിസ്ഥാനത്തില്‍ ഉന്നത
വിദ്യാഭ്യാസരംഗം
സമഗ്രമായി
പുനഃസംഘടിപ്പിക്കുമോ;
(ബി)
സംസ്ഥാനത്തെ
ആര്‍ട്സ് & സയന്‍സ്
കോളേജുകളുടെ ഭൗതിക
സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിന്
നടത്തി വരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ; 'റൂസ'
പ്രകാരമുള്ള പദ്ധതികള്‍
എന്തെല്ലാമാണ് എന്ന്
വെളിപ്പെടുത്താമോ;
(സി)
ബിരുദ,
ബിരുദാനന്തര ബിരുദ
കോഴ്സുകളുടെ
പാഠ്യപദ്ധതി വൈജ്ഞാനിക
വികാസത്തിനനുസൃതമായി
പരിഷ്കരിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
സര്‍വകലാശാലകളിലും
കോളേജുകളിലും
ദീര്‍ഘകാലമായി ഒഴിഞ്ഞു
കിടക്കുന്ന അധ്യാപക
തസ്തികകളില്‍ നിയമനം
നടത്താന്‍
നടപടിയെടുത്തിട്ടുണ്ടോ
എന്നറിയിക്കാമോ;
(ഇ)
സാമൂഹ്യ
പ്രതിബദ്ധതയുള്ള
പുതുതലമുറയെ
വാര്‍ത്തെടുക്കേണ്ട
അധ്യാപകര്‍ പ്രളയാനന്തര
പുനര്‍
നിര്‍മ്മാണത്തില്‍
എത്രമാത്രം സാമൂഹ്യ
പ്രതിബദ്ധത
പ്രകടിപ്പിച്ചിട്ടുണ്ടെന്ന്
പരിശോധിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
ജെെവ
കൃഷി വ്യാപകമാക്കുന്നതിന്
നടപടി
*147.
ശ്രീ.ഷാഫി
പറമ്പില്‍
,,
വി.ഡി.സതീശന്
,,
വി.പി.സജീന്ദ്രന്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജെെവ
കൃഷിയും വിഷാംശം കുറഞ്ഞ
കീടനാശിനി പ്രയോഗവും
വ്യാപകമാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഇതിനായി
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
(ബി)
തിരുവല്ലയില്‍
നെല്‍പ്പാടങ്ങളില്‍
കീടനാശിനി
തളിയ്ക്കുന്നതിനിടയില്
രണ്ട് കര്‍ഷകര്‍
മരിക്കുവാനിടയായ സംഭവം
നെല്പാടങ്ങളില്
ഉപയോഗിക്കുന്ന
കീടനാശിനികളുടെ
മാരകാവസ്ഥ
വെളിപ്പെടുത്തുന്നതാണെന്ന
കാര്യം
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
(സി)
സംസ്ഥാനത്തെ
കൃഷിഭൂമിയിലെ അമിതമായ
രാസവള പ്രയോഗവും
വിഷപ്രയോഗവും ഭൂമിയെ
ദോഷകരമായി
ബാധിക്കുകയും മനുഷ്യരെ
മാരക രോഗങ്ങള്‍ക്ക്
അടിമകളാക്കുകയും
ചെയ്യുന്നുവെന്ന
റിപ്പോര്‍ട്ട്
സര്‍ക്കാര്‍ ഗൗരവമായി
എടുത്തിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിക്കുന്ന
നടപടികള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ?
കെ.എസ്.ആര്.ടി.സി.യുടെ
പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങള്‍
*148.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
പുരുഷന് കടലുണ്ടി
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ലാഭ
നഷ്ടമില്ലാതെ പൊതുസേവനം
നല്‍കുക എന്ന ലക്ഷ്യം
കൈവരിക്കുന്നതിനായി
കെ.എസ്.ആര്.ടി.സി.യുടെ
പുനരുദ്ധാരണത്തിന്
സര്‍ക്കാര്‍ സഹായത്തോടെ
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(ബി)
കോടതി
ഉത്തരവുകള്‍
കെ.എസ്.ആര്.ടി.സി.യുടെ
പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങളെയും
പൊതുജനങ്ങള്‍ക്ക്
നല്‍കിവരുന്ന
സേവനത്തെയും
പ്രതികൂലമായി ബാധിച്ചത്
മറികടക്കാനായിട്ടുണ്ടോ;
(സി)
കെ.എസ്.ആര്.ടി.സി.യുടെ
മാനേജുമെന്റ്
കാര്യക്ഷമമാക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
(ഡി)
ഫ്ലീറ്റ്
യൂട്ടിലൈസേഷന്‍,
പ്രതിദിന വരുമാനം,
മൈലേജ് തുടങ്ങിയ
കാര്യങ്ങള്‍
മെച്ചപ്പെടുത്തി
ഉല്‍പ്പാദനക്ഷമത
സംബന്ധിച്ച നിശ്ചിത
ലക്ഷ്യങ്ങള്‍
നേടിയെടുക്കുന്നതിന്
തൊഴിലാളികളുടെ സഹകരണം
നേടാന്‍
സാധിച്ചിട്ടുണ്ടോ;
(ഇ)
പുതിയ
ബസുകള്‍
നിരത്തിലിറക്കുന്നതിന്
വേണ്ട നടപടികള്‍
സ്വീകരിച്ചുവരുന്നുണ്ടോ;
സര്‍ക്കാരിന്റെ
ഇലക്ട്രിക് വാഹന
നയത്തിന്റെ ഭാഗമായി
കെ.എസ്.ആര്.ടി.സി.
ഇലക്ട്രിക് ബസുകള്‍
വാങ്ങാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ?
റബര്‍
വിലസ്ഥിരതാ ഫണ്ട്
*149.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റബര്‍
കൃഷി ഉപേക്ഷിച്ച് മറ്റ്
വിളകള്‍ കൃഷി ചെയ്യാന്‍
താത്പര്യമുള്ള
കര്‍ഷകര്‍ക്ക്
ഏതെങ്കിലും
വിധത്തിലുള്ള
സഹായങ്ങള്‍ നല്കുവാന്
തീരുമാനം
എടുത്തിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
റബര്‍
വിലസ്ഥിരതാ ഫണ്ട്
നൂറ്റമ്പത് രൂപയില്‍
നിന്ന്
വര്‍ദ്ധിപ്പിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
വൈഗ
കാര്‍ഷിക സമുന്നതി മേള
*150.
ശ്രീമതി
ഗീതാ ഗോപി
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ഇ.കെ.വിജയന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈഗ
2018 കാര്‍ഷിക സമുന്നതി
മേള വിജയകരമായി
സംഘടിപ്പിച്ചിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത
മേളയുടെ മുഖ്യ
ആകര്ഷണങ്ങള്
എന്തൊക്കെയായിരുന്നെന്ന്
വിശദമാക്കുമോ;
(ബി)
അന്താരാഷ്ട്ര
തലത്തിലെ കാർഷിക
സംരംഭങ്ങളെ
കര്‍ഷകര്‍ക്ക്
പരിചയപ്പെടുത്തുന്നതിന്
മേളയില്‍
സാധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഉല്പന്നങ്ങളുടെ
സംഭരണം, കൃഷിക്കാരുടെ
വരുമാനം
വര്‍ദ്ധിപ്പിക്കല്‍,
കാര്‍ഷിക മേഖലയിലെ
യന്ത്രവല്‍ക്കരണം
തുടങ്ങിയവയില്‍
കാര്യക്ഷമമായ
നിര്‍ദ്ദേശങ്ങള്‍
മുന്നോട്ടു
വന്നിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
കേരളത്തിന്റെ
കാര്‍ഷിക ഉണര്‍വിനും
വികസനത്തിനും
സഹായകരമായി മേളയില്‍
ഉയര്‍ന്നുവന്ന
നിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയെന്ന്
അറിയിക്കുമോ?