രണ്ടാം
വിള സമയത്ത് ജലസേചനം
പുനരാരംഭിക്കുന്നതിനുള്ള
നടപടി
936.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയം
മൂലം പുഴ ഗതിമാറി
ഒഴുകിയതു കാരണം
നഷ്ടപ്പെട്ട, പട്ടാമ്പി
മണ്ഡലത്തിലെ ചെറുകിട
ജലസേചന പദ്ധതിയായ
കണ്ണമ്പാറ ലിഫ്റ്റ്
ഇറിഗേഷന്‍ പദ്ധതിയുടെ
വാട്ടര്‍ സോഴ്സ്
വീണ്ടെടുക്കാനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
രണ്ടാം
വിള ആരംഭിച്ച ഈ സമയത്ത്
നെല്‍കൃഷിയില്‍ ജലസേചനം
അത്യന്താപേക്ഷിതമായാതിനാല്
ഈ ലിഫ്റ്റ് ഇറിഗേഷന്‍
പദ്ധതി എത്രയുംവേഗം
പുനരാരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
ജലനിധി
പദ്ധതി
937.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലനിധി
പദ്ധതി
നടപ്പിലാക്കുന്നതിനായി
പഞ്ചായത്ത് റോഡുകള്‍
കുഴിക്കേണ്ടി
വരുമ്പോള്‍ ആയത്
നന്നാക്കുന്നതിനുവേണ്ട
തുക മുന്‍കൂര്‍
ഡെപ്പോസിറ്റ്
ചെയ്യണമെന്ന
നിബന്ധനയുണ്ടോ;
(ബി)
ഇല്ലെങ്കില്‍
എപ്രകാരമാണ് പദ്ധതിയുടെ
പൈപ്പ് ലൈനുകള്‍
സ്ഥാപിച്ച ശേഷം റോഡ്
റീസ്റ്റോറേഷന്
നടത്തുന്നത്;ഇപ്രകാരമുള്ള
റോഡ് റീസ്റ്റോറേഷന്
പഞ്ചായത്ത് വിഹിതം
അടക്കേണ്ടതുണ്ടോ;
(സി)
വേങ്ങര
നിയോജകമണ്ഡലത്തിലെ
വേങ്ങര, ഊരകം,
പറപ്പൂര്
പഞ്ചായത്തുകളില്‍
ജലനിധി പദ്ധതി
പൂര്‍ത്തീകരിച്ചതിന്
ശേഷം ഇതിനായി കുഴിച്ച
പഞ്ചായത്ത് റോഡുകള്‍
റിപ്പയര്‍
ചെയ്യുന്നതിന് ആവശ്യമായ
തുക എത്രയെന്ന്
എസ്റ്റിമേറ്റ്
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
എസ്റ്റിമേറ്റ് തുകയില്‍
ജലനിധിയുടെ വിഹിതം
എത്രയാണ്; ഇത്
അനുവദിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാലതാമസത്തിനുള്ള കാരണം
വ്യക്തമാക്കുമോ;
(ഇ)
മേല്‍പ്പറഞ്ഞ
ജലനിധി പദ്ധതി
പൂര്‍ത്തീകരിച്ചത്
എന്നാണ്; റോഡ്
പുനരുദ്ധാരണത്തിനായി
ജലനിധി നല്‍കാനുള്ള തുക
എന്നത്തേക്ക്
ലഭ്യമാക്കുമെന്ന്
അറിയിക്കാമോ?
പാലക്കാട്
ജില്ലയില്‍ ജലസേചന വകുപ്പില്‍
ഇലക്ട്രിക് വിങ്ങില്‍ സബ്
ഡിവിഷന് ഓഫീസ്
938.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലിഫ്റ്റ് ഇറിഗേഷന്‍
പദ്ധതികള്‍ ധാരാളമുളള
പാലക്കാട് ജില്ലയിലെ
ജലസേചന വകുപ്പില്‍
ഇലക്ട്രിക് വിങ്ങില്‍
സബ് ഡിവിഷന് ഓഫീസ്
ഇല്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിലവില്‍
ഇത്തരം ജോലികള്‍ക്കു
മേല്‍നോട്ടം
വഹിക്കുന്നതു
പൊതുമരാമത്ത്
വകുപ്പില്‍ നിന്നും
നിയുക്തരായ
ഉദ്യോഗസ്ഥര്‍
ആണെന്നുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
നിയുക്തരായ
ഉദ്യോഗസ്ഥരുടെ ജോലിഭാരം
നിമിത്തം ലിഫ്റ്റ്
ഇറിഗേഷന്‍ പദ്ധതികളുടെ
ഇലക്ട്രിക് ജോലികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍
സാധിക്കുന്നില്ല
എന്നുള്ളത്
ശ്രദ്ധിച്ചിട്ടുണ്ടോ;
(ഡി)
പാലക്കാട്
ജില്ലയില്‍ നെല്‍കൃഷി
വിജയകരമായി
നടപ്പിലാക്കുന്നതിനു
ജലസേചനം
അത്യാവശ്യമായതിനാല്‍
കുറ്റമറ്റ രീതിയിലുള്ള
ജലസേചന രീതി
നടപ്പിലാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
മുടങ്ങിക്കിടക്കുന്ന ജലസേചന
പദ്ധതികള്‍
939.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അങ്കമാലി
നിയോജക മണ്ഡലത്തില്‍
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
മുടങ്ങിക്കിടക്കുന്ന
ജലസേചന പദ്ധതികള്‍
ഏതെല്ലാം; പദ്ധതികള്‍
മുടങ്ങാനുള്ള കാരണം
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ നിര്‍മ്മാണ
ചെലവ്
കണക്കാക്കിയിരിക്കുന്നത്
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതികള്‍
പൂര്‍ത്തീകരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;വിശദമാക്കാമോ?
കാസര്‍ഗോഡ്
ജില്ലയിലെ കോട്ടപ്പുറം
ബാേട്ട് ടെര്‍മിനല്‍
നിര്‍മ്മാണം
940.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ കോട്ടപ്പുറം
ബാേട്ട് ടെര്‍മിനല്‍
നിര്‍മ്മിക്കാനുള്ള
പദ്ധതി ടൂറിസം വകുപ്പ്
വഴി
തീരുമാനിച്ചിരുന്നുവെങ്കിലും
ഇതിനാവശ്യമായ വിശദമായ
പ്രോജക്ട്
റിപ്പോര്‍ട്ട്
തയ്യാറാക്കി നല്കാന്
ജലസേചന വകുപ്പ് ഏറെ
കാലതാമസം വരുത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇൗ
പ്രവൃത്തിയുടെ വിശദമായ
എസ്റ്റിമേറ്റ് എന്ന്
നല്കാന് കഴിയുമെന്ന്
വ്യക്തമാക്കാമോ?
തോട്ടപ്പള്ളി
സ്പില്‍വേയിലെ ഷട്ടറുകള്‍
941.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തോട്ടപ്പള്ളി
സ്പില്‍വേയിലെ
ഷട്ടറുകള്‍ 2018
ആഗസ്റ്റിലുണ്ടായ
പ്രളയത്തെ തുടര്‍ന്ന്
എന്നാണ്
ഉയര്‍ത്തിയതെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
സ്പില്‍വേയിലെ
ഷട്ടറുകള്‍
ഉയര്‍ത്തുന്നതില്‍
എന്തെങ്കിലും കാലതാമസം
ഉണ്ടായതായി
കണ്ടെത്തിയിട്ടുണ്ടോ;
(സി)
ഷട്ടര്‍
ഉയര്‍ത്തുന്നതില്‍
ഉണ്ടായ അനാസ്ഥയാണ്
കുട്ടനാട്ടിലെ
വെള്ളപ്പൊക്കം
രൂക്ഷമാക്കിയതെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തില്‍
എന്തെങ്കിലും അന്വേഷണം
നടത്തിയോ;
അന്വേഷണത്തിലെ
കണ്ടെത്തലുകള്‍
എന്തൊക്കെയാണെന്ന്
വിശദീകരിക്കാമോ?
കുട്ടനാട്ടില്‍
ഈ വര്‍ഷം ഉണ്ടായ
വെള്ളപ്പൊക്കം
942.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്ടില്‍
ഈ വര്‍ഷം ഉണ്ടായ
വെള്ളപ്പൊക്കം
നിയന്ത്രിക്കുന്ന
കാര്യത്തില്‍
സര്‍ക്കാരിന് ഗുരുതരമായ
വീഴ്ച സംഭവിച്ചുവെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തണ്ണീര്‍മുക്കം
ബണ്ട് കൃത്യസമയത്ത്
തുറക്കാതിരുന്നതാണ്
കുട്ടനാടിനെ
പ്രളയത്തില്‍
മുക്കുന്നതിനുള്ള
പ്രധാന കാരണം എന്ന
ആക്ഷേപം ശരിയാണോ;
(സി)
എങ്കില്‍
പ്രസ്തുത ബണ്ട്
വെള്ളപ്പൊക്കം
രൂക്ഷമാകുന്നതിന്
മുമ്പ്
തുറക്കാതിരുന്നത് ഏത്
സാഹചര്യത്തിലാണ്;
വ്യക്തമാക്കാമോ;
(ഡി)
ഇക്കാര്യത്തില്‍
ഉദ്യോഗസ്ഥരുടെ ഭാഗത്ത്
നിന്നും എന്തെങ്കിലും
അലംഭാവം ഉണ്ടായതായി
കണ്ടെത്തിയിട്ടുണ്ടോ;
(ഇ)
ഉണ്ടെങ്കില്‍ എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
സ്റ്റാന്റേര്‍ഡ്
ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍
ഫോര്‍ ഫ്ളഡ്
ഫോര്‍കാസ്റ്റിംഗ്
943.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
അനൂപ് ജേക്കബ്
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെള്ളപ്പൊക്കം
മുന്‍കൂട്ടി
കാണുന്നതിനും
നിരീക്ഷിക്കുന്നതിനുമായി
സ്റ്റാന്റേര്‍ഡ്
ഓപ്പറേറ്റിംഗ്
പ്രൊസീജിയര്‍ ഫോര്‍
ഫ്ളഡ്
ഫോര്‍കാസ്റ്റിംഗ്
തയ്യാറാക്കുന്നതിന്
കേന്ദ്ര വാട്ടര്‍
കമ്മീഷന് പദ്ധതി
തയ്യാറാക്കിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍
ചേരുന്നതിന് അപേക്ഷ
നല്‍കിയിട്ടുണ്ടോ;ഇല്ലെങ്കില്‍
അതിനുണ്ടായ
കാരണമെന്താണ്;
(സി)
പ്രസ്തുത പദ്ധതിയില്‍
ചേരുന്നതില്‍ ഉണ്ടായ
വീഴ്ച മൂലം സംസ്ഥാനത്ത്
ഉണ്ടായ പ്രളയം
കൃത്യമായി
പ്രവചിക്കുന്നതിനും,
മുന്‍
കരുതലെടുക്കുന്നതിനും
കേന്ദ്ര വാട്ടര്‍
കമ്മീഷന് സാധിക്കാത്ത
സാഹചര്യം
ഉണ്ടാക്കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
പമ്പ
ആക്ഷന്‍ പ്ലാന്‍
944.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പമ്പ
ആക്ഷന്‍ പ്ലാന്‍
നടപ്പിലാക്കുന്നതിന്
നാളിതുവരെ സര്‍ക്കാര്‍
അനുവദിച്ച തുക
എത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്ലാന്‍
നടപ്പിലാക്കുന്നതുമായി
ബന്ധപ്പെട്ട് നാളിതുവരെ
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(സി)
പ്രളയം
ബാധിച്ചതിന്റെ
പശ്ചാത്തലത്തില്‍ പമ്പ
ആക്ഷന്‍ പ്ലാന്‍
നടപ്പിലാക്കാന്‍ സത്വര
നടപടി സ്വീകരിക്കുമോ?
കരമന
നദീതീരത്തെ ജൈവ വൈവിദ്ധ്യ
ഉദ്യാനം
945.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരമന
നദീതീരത്ത്
ആരംഭിക്കുവാൻ
നിശ്ചയിച്ചിരുന്ന ജൈവ
വൈവിദ്ധ്യ ഉദ്യാനവുമായി
ബന്ധപ്പെട്ട നിർമ്മാണ
പ്രവൃത്തികൾ നിലവിൽ
സ്തംഭനാവസ്ഥയിലാണോ;
(ബി)
എങ്കില്‍
അതിനുള്ള കാരണം
വ്യക്തമാക്കുമോ ;
പ്രസ്തുത
പദ്ധതിയ്ക്കായി
നാളിതുവരെ ചെലവഴിച്ച
തുക എത്രയെന്ന്
വ്യക്തമാക്കുമോ?
പ്രളയ
മുന്നറിയിപ്പ് സംവിധാനം
946.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പമ്പ,
പെരിയാര്‍ തീരങ്ങളില്‍
കേന്ദ്ര സഹായത്തോടെ
പ്രളയ മുന്നറിയിപ്പ്
സംവിധാനം
തുടങ്ങുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ ;
(ബി)
പ്രസ്തുത സംവിധാനം
ഒരുക്കുന്നത് ആരുടെ
സഹകരണത്തോടെയാണെന്ന്
വിശദമാക്കുമോ; ഈ
സംവിധാനം കേരളം
മുഴുവന്‍
വ്യാപിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ ?
947.
ഒഴിവാക്കിയിരിക്കുന്നു.
കോട്ടയം
ജില്ലയിലെ നബാര്‍ഡു
വര്‍ക്കുകള്‍
948.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയം
ജില്ലയില്‍
ജലസേചനവകുപ്പ് 2018-19
ല്‍
ഉള്‍പ്പെടുത്തിയിരിക്കുന്ന
ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
നബാര്‍ഡ് അനുവാദം
നല്‍കിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
2018-19
ല്‍ ചീഫ് എഞ്ചിനീയര്‍
ഏതെല്ലാം നബാര്‍ഡ്
പ്രവൃത്തികള്‍ കോട്ടയം
ജില്ലയില്‍ നിന്നു
ശുപാര്‍ശ ചെയ്തു എന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത
പ്രവൃത്തികള്‍ക്ക്
അനുമതി
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
കോലുമാട്
ജലസേചന പദ്ധതി
949.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മണലൂര്‍
മണ്ഡലത്തിലെ
വെങ്കിടങ്ങ്
പഞ്ചായത്തിലെ കോലുമാട്
ജലസേചന പദ്ധതി
പ്രാവര്‍ത്തികമാക്കുന്നതിനായി
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
ചീരക്കുഴി
ഇറിഗേഷന്‍ പ്രോജക്ടിന്റെ
പുനര്‍നിര്‍മ്മാണം
950.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തിലും മലവെള്ള
പാച്ചിലിലും തകര്‍ന്ന
ചേലക്കര നിയോജക
മണ്ഡലത്തിലെ ചീരക്കുഴി
ഇറിഗേഷന്‍ പ്രോജക്ട്
പുനര്‍നിര്‍മ്മിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
പ്രവൃത്തിക്കായി എത്ര
കോടി രൂപയുടെ
എസ്റ്റിമേറ്റാണ്
തയ്യാറാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ;
(സി)
അഞ്ചു്
പഞ്ചായത്തുകളിലായി
2500-ല്‍ പരം ഏക്കര്‍
സ്ഥലത്തെ
നെല്‍കൃഷിയ്ക്ക്
നേരിട്ട് ജലസേചന
സൗകര്യം ലഭ്യമാക്കുവാൻ
സഹായകമാവുന്ന പ്രസ്തുത
പദ്ധതിയ്ക്ക്
അടിയന്തരമായി തുക
അനുവദിച്ച് ഭരണാനുമതി
നല്‍കുന്നതിനുള്ള നടപടി
സ്വീകരിയ്ക്കുമോ;
എങ്കിൽ ആയത്
സംബന്ധിച്ച വിശദാംശം
നൽകുമോ ?
പിടിവെട്ടിപ്പാറ
കുടിവെള്ള പദ്ധതി
951.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കങ്ങഴ
പഞ്ചായത്തിലെ വാട്ടര്‍
അതോറിറ്റിയുടെ
പിടിവെട്ടിപ്പാറ
കുടിവെള്ള പദ്ധതിയുടെ
ഇപ്പോഴത്തെ സ്ഥിതി
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി എന്നാണ്
അനുവദിച്ചത്; പദ്ധതി
പൂര്‍ത്തിയായിട്ടുണ്ടോ;
(സി)
ഇല്ലായെങ്കില്‍
പൂര്‍ത്തിയാക്കുന്നതിനുള്ള
തടസ്സങ്ങളെന്തൊക്കെയെന്ന്
വ്യക്തമാക്കാമോ?
നദികളുടെ
ശരിയായ പരിപാലനം
952.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
അടൂര്‍ പ്രകാശ്
,,
ഐ.സി.ബാലകൃഷ്ണന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തിന്റെ
പ്രധാനകാരണം നദികളുടെ
ശരിയായ പരിപാലനം
ഇല്ലാത്തതാണെന്ന് ലോക
ബാങ്കിന്റെ
പ്രതിനിധികളുടെ
അഭിപ്രായം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നദികളുടെ
പരിപാലനത്തിന് ഡച്ച്
കാഴ്ചപ്പാടാണ്
വേണ്ടതെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(സി)
നദികളുടെ
പരിപാലനത്തിനായി സമഗ്ര
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;ഇക്കാര്യത്തിനായി
ലോക ബാങ്ക് സഹായം
ലഭ്യമാണോ; വിശദാംശം
നല്‍കുമോ?
നദികളുടെ
പുനരുദ്ധാരണം
953.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നദികളുടെ പുനരുദ്ധാരണം
സംബന്ധിച്ച്
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
അതിതീവ്ര
മഴയുണ്ടാകുമ്പോള്‍
വെള്ളം കായലിലേക്ക്
ഒഴുകുന്ന വിധത്തില്‍
നദികളുടെ വീതിയും ആഴവും
വര്‍ദ്ധിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
(സി)
തിരുവനന്തപുരം
നഗരത്തിലെ
വെള്ളപ്പൊക്കത്തിന്റെ
പ്രധാന കാരണം
ആമയിഴഞ്ചാന്‍ തോടില്‍
എക്കലും മാലിന്യവും
അടിഞ്ഞ് വെള്ളത്തിന്റെ
ഒഴുക്ക്
തടസ്സപ്പെടുന്നതാണെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
പ്രസ്തുത തോടിലെ
എക്കലും മാലിന്യവും
നീക്കി വെള്ളപ്പൊക്ക
ഭീഷണി തടയുന്നതിന്
നടപടി സ്വീകരിക്കുമോ
എന്ന് അറിയിക്കാമോ?
കിള്ളിയാര്‍
954.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുവര്‍ഷത്തിന്
മുമ്പ് കിള്ളിയാര്‍
സമ്പൂര്‍ണ്ണമായി
ശുചീകരിക്കുന്നതിന്
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്; ഈ
പദ്ധതിക്ക് എത്ര കോടി
രൂപയാണ്
വകയിരുത്തിയിട്ടുള്ളത്
?
ശാസ്താംകോട്ട
തടാകം
955.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
ഏറ്റവും വലിയ ശുദ്ധജല
തടാകമായ ശാസ്താംകോട്ട
തടാകം നാശത്തിന്റെ
വക്കിലാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
തടാകത്തിന്റെ സമീപ
പ്രദേശത്തുള്ള
കുന്നുകളില്‍ വൃക്ഷതൈ
നടുന്നതിന് നേരത്തെ
പദ്ധതി
ആവിഷ്കരിച്ചിരുന്നോ;
(സി)
പ്രസ്തുത
കുന്നുകളില്‍
വൃക്ഷതൈക്ക് പകരം കയര്‍
ഭൂവസ്ത്രം
വിരിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;എങ്കില്‍
എത്ര ലക്ഷം രൂപയാണ്
പദ്ധതിക്കായി നീക്കി
വച്ചിട്ടുള്ളത്;
അറിയിക്കുമോ;
(ഡി)
ശാസ്താംകോട്ടയില്‍
നേരത്തെ കയര്‍
ഭൂവസ്ത്രം ഉപയോഗിച്ച്
മണ്ണൊലിപ്പ്
തടയുന്നതിനുള്ള ശ്രമം
വിജയകരമല്ലാത്ത
സാഹചര്യത്തില്‍ വീണ്ടും
ഈ പദ്ധതിയില്‍
ലക്ഷങ്ങള്‍
മുടക്കുന്നത് ഏത്
സാഹചര്യത്തിലാണെന്നത്
വ്യക്തമാക്കുമോ?
ഇന്റഗ്രേറ്റഡ്
ഹോളിസ്റ്റിക് അപ്രോച്ച് ഫോര്‍
റിജൂവനേഷന് ഓഫ്
റിവേഴ്സ്പദ്ധതി
956.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നാശോന്മുഖമായ
നദികളുടെ
സംരക്ഷണത്തിനായുള്ള
ഇന്റഗ്രേറ്റഡ്
ഹോളിസ്റ്റിക് അപ്രോച്ച്
ഫോര്‍ റിജൂവനേഷന് ഓഫ്
റിവേഴ്സ് എന്ന പദ്ധതി
പ്രകാരം സംസ്ഥാനത്തെ
ഏതെല്ലാം നദികളുടെ
സംരക്ഷണത്തിനാണ്
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുള്ളത്:
ആയതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
വിജയം
കനാലില്‍ അടിഞ്ഞുകൂടിയ
ചെളിയും മണ്ണും
957.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ചുഴലിക്കാറ്റുമൂലം
ചെല്ലാനം പഞ്ചായത്തിലെ
വിജയം കനാലില്‍
അടിഞ്ഞുകൂടിയ ചെളിയും
മണ്ണും നീക്കം ചെയ്ത്
നീരൊഴുക്ക്
സുഗമമാക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വിശദമാക്കാമോ;
(ബി)
ഇതിനായി
സമര്‍പ്പിച്ച 294.417
ലക്ഷം രൂപയുടെ
എസ്റ്റിമേറ്റ്
പ്രവൃത്തിക്ക്
ഭരണാനുമതി
ലഭ്യമാക്കിയിട്ടുണ്ടോ;വെളിപ്പെടുത്താമോ;
(സി)
ഈ
പ്രവൃത്തി എന്നത്തേക്ക്
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ ?
വാമനപുരം
നിയോജക മണ്ഡലത്തിലെ ഇറിഗേഷന്‍
പദ്ധതികള്‍
958.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വാമനപുരം നിയോജക
മണ്ഡലത്തില്‍
മേജര്‍/മൈനര്‍
ഇറിഗേഷന്‍ ഡിവിഷന്
മുഖാന്തിരം
എസ്റ്റിമേറ്റ്
തയ്യാറാക്കി തുക
അനുവദിച്ച്
നടപ്പിലാക്കിയ
പദ്ധതികളുടെ വിശദവിവരം
ലഭ്യമാക്കാമോ;
(ബി)
വാമനപുരം
നിയോജക മണ്ഡലത്തില്‍
മേജര്‍/മൈനര്‍
ഇറിഗേഷന്‍ ഡിവിഷന്
മുഖാന്തിരം ഇനി
നടപ്പിലാക്കുന്ന
പദ്ധതികളുടെ വിശദവിവരം
ലഭ്യമാക്കാമോ?
കനാലുകളുടെ
നവീകരണം
959.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജക മണ്ഡലത്തിലെ
കനാലുകളുടെ നവീകരണം
പൂര്‍ത്തീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
അവയുടെ വിശദാംശം
നല്‍കുമോ;
(സി)
ഇല്ലെങ്കില്‍
ആയതിന് നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
മാവേലിക്കര
മണ്ഡലത്തിലെ കോട്ടത്തോട്
സംരക്ഷണ ഭിത്തി
960.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
നിയമസഭ മണ്ഡലത്തിലെ
കോട്ടത്തോട് സംരക്ഷണ
ഭിത്തി
നിര്‍മ്മിക്കുന്നതിന്
എം.എല്‍.എ.യുടെ നിയോജക
മണ്ഡലം ആസ്തി വികസന
പദ്ധതിയില്‍ നിന്നും
അന്‍പത് ലക്ഷം രൂപ
അനുവദിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രവൃത്തിയിന്മേല്‍
മൈനര്‍ ഇറിഗേഷന്‍
വകുപ്പ് സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തിയുടെ മണ്ണ്
പരിശോധന
ഉള്‍പ്പെടെയുള്ളവ
പൂര്‍ത്തീകരിക്കുന്നതിനുള്ള
കാലതാമസം
ഒഴിവാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
പ്രവൃത്തി അടിയന്തരമായി
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;വിശദമാക്കുമോ?
ആമയിഴഞ്ചാന്‍
തോട് വൃത്തിയാക്കാന്‍ നടപടി
961.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
മഴക്കാലത്തിന് മുമ്പ്
തിരുവനന്തപുരത്തെ
ആമയിഴഞ്ചാന്‍ തോട്
വൃത്തിയാക്കുന്നതിന്
എന്തെങ്കിലും
പ്രൊപ്പോസല്‍
നല്കിയിരുന്നാേ;
(ബി)
എങ്കില്‍
എത്ര ലക്ഷം രൂപയുടെ
പ്രൊപ്പോസലാണ്
നല്‍കിയത്; എത്രലക്ഷം
രൂപ ഇക്കാര്യത്തിന്
അനുവദിച്ചു;
(സി)
മഴക്കാലത്തിന്
മുമ്പ് ആമയിഴഞ്ചാന്‍
തോട്
വൃത്തിയാക്കാതിരുന്നത്
കൊണ്ട് ഗൗരീശപട്ടം,
കുഴിവയല്‍ ഭാഗങ്ങളില്‍
രൂക്ഷമായ
വെള്ളപ്പൊക്കം
ഉണ്ടാകുന്നതായും
വീടുകളില്‍ വെള്ളം കയറി
നാശനഷ്ടങ്ങള്‍
ഉണ്ടായതായും
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
എങ്കില്‍
ആമയിഴഞ്ചാന്‍ തോടിലെ
മണ്ണും എക്കലും എത്രയും
വേഗം നീക്കം ചെയ്ത്
മേല്പറഞ്ഞ സ്ഥലങ്ങളിലെ
രൂക്ഷമായ
വെള്ളപ്പൊക്കം
പരിഹരിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
സംഭരണ
ശേഷി കുറഞ്ഞ ജലസംഭരണികള്‍
962.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലസംഭരണികളില്‍
മണ്ണും ചെളിയും
അടിഞ്ഞുകൂടിയത് കാരണം
സംഭരണ ശേഷി കുറഞ്ഞ
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
അവ നീക്കം ചെയ്ത്
പരമാവധി ജലം
സംഭരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;വിശദമാക്കുമോ?
ഡ്രിപ്
പദ്ധതി വഴി ഡാമുകളുടെ നവീകരണം
963.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പഴയ ഡാമുകളുടെ നവീകരണം
അടക്കമുള്ള സുരക്ഷാ
സജ്ജീകരണങ്ങള്‍
നടപ്പിലാക്കുന്നതിന്
ഡ്രിപ് പദ്ധതി വഴി തുക
ലഭ്യമാക്കിയിട്ടുണ്ടോ;
(ബി)
ഏത്
ഏജന്‍സിയെ ആണ് ഈ പദ്ധതി
പ്രകാരമുള്ള
പ്രവര്‍ത്തനം
ഏല്പിച്ചിട്ടുള്ളത്;
(സി)
സംസ്ഥാനത്തെ
എത്ര അണക്കെട്ടുകളില്‍
ഈ പദ്ധതി പ്രകാരമുള്ള
നവീകരണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചുവെന്നും
അതില്‍ എത്ര
അണക്കെട്ടുകളില്‍
പദ്ധതി
പൂര്‍ത്തിയാക്കിയെന്നും
അറിയിക്കുമോ;
(ഡി)
ജലവിഭവ
വകുപ്പിനു കീഴിലുള്ള
അണക്കെട്ടുകളുടെ ശേഷി
അനുസരിച്ചുള്ള ദുരന്ത
സാധ്യതാ പ്രദേശങ്ങളുടെ
മാപ്പിംഗ്, എമര്‍ജന്‍സി
ആക്ഷന്‍ പ്ലാന്‍ എന്നിവ
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
ജലവിഭവ
വകുപ്പിന് ഉണ്ടായ നാശനഷ്ടം
964.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ആര്. രാമചന്ദ്രന്
,,
വി.ആര്. സുനില്‍ കുമാര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയം
ജലവിഭവ വകുപ്പിന്
ഉണ്ടാക്കിയ
നാശനഷ്ടങ്ങളുടെ
കണക്കെടുപ്പ്
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പ്രളയ
സമയത്ത് ഡാമുകള്‍
തുറന്നതിന് മുമ്പ്
ജനങ്ങള്‍ക്ക് ആവശ്യമായ
മുന്നറിയിപ്പ്
നല്‍കിയിരുന്നോ;
വ്യക്തമാക്കുമോ;
(സി)
പൊതുജനസുരക്ഷ
മുന്‍നിര്‍ത്തി
ഡാമിന്റെ പ്രവര്‍ത്തനം
നിയന്ത്രിക്കാന്‍
ബന്ധപ്പെട്ട ഏജന്‍സികളെ
ഏകോപിപ്പിക്കുന്നതിനുള്ള
സംവിധാനം കാര്യക്ഷമമായി
പ്രവര്‍ത്തിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
പ്രളയ
സമയത്ത് ഡാമുകള്‍
തുറക്കുന്നത്
സംബന്ധിച്ച
സ്റ്റാന്‍ഡേര്‍ഡ്
ഒാപ്പറേറ്റിംഗ്
പ്രൊസീജിയര്‍
നിലവിലുണ്ടോ;
ഇല്ലെങ്കില്‍
നടപ്പാക്കുന്നത്
പരിഗണിക്കുമോ?
ദേവികളം
നിയോജക മണ്ഡലത്തിലെ
പട്ടിശ്ശേരി അപ്പര്‍ ചട്ട
മൂന്നാര്‍ ചെക്ക് ഡാമുകളുടെ
നിര്‍മ്മാണം
965.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികളം
നിയോജക മണ്ഡലത്തിലെ
പട്ടിശ്ശേരി അപ്പര്‍
ചട്ട മൂന്നാര്‍ ചെക്ക്
ഡാമുകളുടെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട
പ്രവൃത്തികള്‍ നിലവില്‍
ഏത് ഘട്ടത്തിലാണ്;
(ബി)
പ്രസ്തുത
പദ്ധതികള്‍
നടപ്പിലാക്കുന്നതില്‍
ഉണ്ടായിട്ടുള്ള
കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടണ്ടോ;
(സി)
ഉണ്ടെങ്കില്‍
പ്രസ്തുത പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ഡാമുകള്‍
യഥാസമയം തുറക്കുന്നതില്‍
പാളിച്ച
966.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ ഡാമുകള്‍
യഥാസമയം
തുറക്കുന്നതില്‍
പാളിച്ചയുണ്ടായി എന്ന
കേന്ദ്ര ജല കമ്മിഷന്
റിപ്പോര്‍ട്ടിലെ
നിരീക്ഷണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കക്കി
അണക്കെട്ടിലെ വെള്ളം
യഥാസമയം തുറന്നു വിട്ട്
കുട്ടനാട്ടിലെ
പ്രളയത്തിന്റെ ആഘാതം
കുറക്കാമായിരുന്നു എന്ന
കേന്ദ്ര ജല കമ്മിഷന്
റിപ്പോര്‍ട്ടിലെ
നിരീക്ഷണം ഗൗരവമായി
കാണുന്നുണ്ടോ?
ഡാമുകളുടെ
ജലസംഭരണ ശേഷി
967.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പ്രളയത്തിന്റെ
പശ്ചാത്തലത്തില്‍
ഡാമുകളുടെ ജലസംഭരണ ശേഷി
പുനഃപ്പരിശോധിക്കുന്നതിനും
ക്രമീകരിക്കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ?
പാലക്കാട്
ജില്ലയിലെ ഡാമുകളുടെ
ജലസംഭരണശേഷി
968.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ ഡാമുകളുടെ
ജലസംഭരണശേഷി
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
എങ്കിൽ ഏതെല്ലാം
ഡാമുകളിലാണെന്ന്
വിശദീകരിക്കാമോ ;
(ബി)
ആലത്തൂര്‍ മണ്ഡലത്തിലെ
മംഗലം ഡാമില്‍ അതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ ?
ഇറിഗേഷന്‍
വകുപ്പിന്റെ ഡാമുകള്‍
തുറക്കുന്നതിന് പാലിച്ച
നടപടിക്രമങ്ങള്‍
969.
ശ്രീ.ഹൈബി
ഈഡന്
,,
എം. വിന്‍സെന്റ്
,,
അന്‍വര്‍ സാദത്ത്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇറിഗേഷന്‍
വകുപ്പിന്റെ കീഴിലുള്ള
എത്ര ഡാമുകള്‍ ആഗസ്റ്റ്
മാസത്തില്‍ തുറന്ന്
വിടേണ്ട
സാഹചര്യമുണ്ടായി
എന്നറിയിക്കാമോ;
(ബി)
ഡാമുകള്‍
തുറക്കുമ്പോള്‍
പാലിക്കേണ്ട മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
സെന്‍ട്രല്‍ വാട്ടര്‍
കമ്മീഷന് നല്കിയ
ഗെെഡ് ലെെനില്‍
ഉണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
2016-ല്‍
സെന്‍ട്രല്‍ വാട്ടര്‍
കമ്മീഷന്
പുറപ്പെടുവിച്ച ആക്ഷന്‍
പ്ലാനില്‍ ഓറഞ്ച്, റെഡ്
അലര്‍ട്ടുകള്‍
നല്കുമ്പോള്
പാലിക്കേണ്ട
നടപടിക്രമങ്ങള്‍
വിശദീകരിച്ചിട്ടുണ്ടോ.
വിശദമാക്കുമോ;
(ഡി)
ഡാമുകള്‍
തുറക്കുന്നതിന് മുമ്പ്
മേല്പറഞ്ഞ
നടപടിക്രമങ്ങള്‍
പ്രാവര്ത്തികമാക്കിയിരുന്നോ;
എങ്കില്‍ എന്തൊക്കെ
കാര്യങ്ങളാണ്
ഇക്കാര്യത്തില്‍
പാലിച്ചതെന്ന്
വ്യക്തമാക്കാമോ?
ഇടമലയാര്‍
അണക്കെട്ടിന്റെ ജലനിരപ്പ്
970.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റിസര്‍വോയര്‍
ലെവല്‍ ക്രമപ്പെടുത്തി
നിര്‍ത്താന്‍
സാധിക്കാതിരുന്നതാണ്
ഇടമലയാര്‍
അണക്കെട്ടിന്റെ
ജലനിരപ്പ് ക്രമാതീതമായി
ഉയര്‍ന്നതിനുള്ള ഒരു
കാരണം എന്ന
ജലകമ്മീഷന്റെ നിരീക്ഷണം
ഗൗരവമേറിയതെന്ന്
കരുതുന്നുണ്ടോ;
(ബി)
പ്രസ്തുത
നിരീക്ഷണത്തിന്മേല്
സര്‍ക്കാര്‍ അന്വേഷണം
നടത്താന്‍
തയ്യാറായിട്ടുണ്ടോ;വ്യക്തമാക്കുമോ?
നെയ്യാര്‍ഡാം
മോടിപിടിപ്പിക്കുന്നതിന്
ആവിഷ്ക്കരിച്ച പദ്ധതികള്‍
971.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാര്‍
ഡാമിന്റെ ശോച്യാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
നെയ്യാര്‍ഡാം
മോടിപിടിപ്പിക്കുന്നതിന്
ആവിഷ്ക്കരിച്ച
പദ്ധതികള്‍
എന്തൊക്കെയാണ് ; ഈ
സ്രക്കാര്‍ നിലവില്‍
വന്നശേഷം അതിനായി എന്ത്
തുക ചെലവഴിച്ചു ;
(സി)
വിവിധ
വകുപ്പുകളുടെനേതൃത്വത്തില്
നടക്കുന്ന വികസന
പ്രവര്‍ത്തനങ്ങളില്‍
ഏകോപനമില്ലാത്തതിനാല്‍
നെയ്യാര്‍ വികസന
അതോറിറ്റി
രൂപീകരിക്കണമെന്നുള്ള
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ അതിനോടുള്ള
നിലപാട് വ്യക്തമാക്കാമോ
?
അശാസ്ത്രീയമായി
ഡാമുകള്‍ തുറന്നുവിട്ടുവെന്ന
കണ്ടെത്തല്‍
972.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
അശാസ്ത്രീയമായി
ഡാമുകള്‍
തുറന്നുവിട്ടതാണ്
കേരളത്തിലെ
പ്രളയത്തിന്റെ പ്രധാന
കാരണം എന്ന ഗാന്ധിനഗര്‍
ഐ ഐ ടി നടത്തിയ
പഠനത്തിലെ കണ്ടെത്തല്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
പ്രളയദുരന്തവും
അണക്കെട്ടുകളും
973.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഴവെള്ളം
മാത്രമല്ല
അണക്കെട്ടുകള്‍
തുറന്നതും
സംസ്ഥാനത്തുണ്ടായ
വെള്ളപ്പൊക്കത്തിന്
കാരണമായി എന്ന കേന്ദ്ര
ഭൗമശാസ്ത്ര മന്ത്രാലയ
സെക്രട്ടറിയുടെ
പ്രസ്താവന
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ജലവകുപ്പിന്
കീഴിലുള്ള ഡാമുകള്‍
തുറന്ന് വിട്ടത്
പ്രളയമുണ്ടാകുന്നതിന്
കാരണമായി എന്ന്
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
ഡാമുകളാണെന്ന്
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
ഡാമുകള്‍
തുറക്കുന്നതിന് മുമ്പ്
ജനങ്ങള്‍ക്ക് ആവശ്യമായ
മുന്നറിയിപ്പുകള്‍
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
മുന്നറിയിപ്പുകള്‍
ഇല്ലാതെ ഡാമുകള്‍
തുറന്നുവിട്ട നടപടി
974.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയക്കെടുതിക്ക്
കാരണം
മുന്നറിയിപ്പുകള്‍
ഒന്നും ഇല്ലാതെ
ഡാമുകള്‍
തുറന്നുവിട്ടതാണെന്ന്
സൂചിപ്പിച്ചുകൊണ്ട്
ഏതെങ്കിലും പഠന
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;എങ്കില്‍
പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ ;
(ബി)
പ്രളയക്കാലത്ത്
സംസ്ഥാനത്ത് എത്ര
ഡാമുകള്‍
മുന്നറിയിപ്പില്ലാതെ
തുറന്നുവിട്ടു; അങ്ങനെ
തുറന്ന് വിടാനുണ്ടായ
സാഹചര്യം
എന്താണ്;പ്രസ്തുത
ഡാമുകള്‍
മുന്നറിയിപ്പില്ലാതെ
തുറന്നുവിട്ടതിന്
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്ത് നടപടി
എടുത്തു;വിശദമാക്കുമോ;
(സി)
പ്രളയക്കാലത്ത്
ഡാമുകളില്‍ എത്ര ഘന അടി
വരെ ജലം ഉയര്‍ന്നു
;പ്രസ്തുത ഡാമുകള്‍
തുറന്നുവിടാന്‍ ആരാണ്
ഉത്തരവ്
നല്‍കിയത്;ഉത്തരവുകളുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ ;
(ഡി)
ഡാമുകളുടെ
സുരക്ഷയ്ക്കുവേണ്ടി
പ്രളയശേഷം എന്തൊക്കെ
നടപടികള്‍
ചെയ്തിട്ടുണ്ട്;വിശദമാക്കുമോ;
(ഇ)
ഡാം
സേഫ്റ്റി
അതോറിറ്റിയുടെ
കര്‍ത്തവ്യങ്ങള്‍
എന്തെല്ലാമാണ്;വിശദമാക്കുമോ;പ്രളയക്കാലത്ത്
ഡാം സേഫ്റ്റി
അതോറിറ്റി എന്തൊക്കെ
പ്രവര്‍ത്തനങ്ങള്‍
നടത്തി; വിശദമാക്കുമോ
?
975.
ഒഴിവാക്കിയിരിക്കുന്നു.
തടയണ
നിര്‍മ്മാണം
976.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തില്‍
വെങ്കിടങ്ങ്-മുല്ലശ്ശേരി,
പാവറട്ടി
പഞ്ചായത്തുകള്‍
ഉള്‍പ്പെടുന്ന
ഇടിയഞ്ചിറ റഗുലേറ്റര്‍
കം ബ്രിഡ്ജിന്റെ
പടിഞ്ഞാറ് ഭാഗത്ത്
അമ്പത് ഏക്കര്‍ വരുന്ന
പരപ്പുഴ ആഴംകൂട്ടല്‍,
തടയണ നിര്‍മ്മാണം
ഉള്‍പ്പെടെയുള്ള ജനസേചന
പദ്ധതിയ്ക്കായി
എന്തെങ്കിലും നടപടികള്‍
സ്വീകരച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
പ്രസ്തുത പദ്ധതി
പ്രാവര്‍ത്തികമാക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശംങ്ങള്‍
അറിയിക്കാമോ?
മങ്കട
നിയോജകമണ്ഡലത്തിലെ ചെക്ക്
ഡാം നിര്‍മ്മാണം
977.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മങ്കട
നിയോജകമണ്ഡലത്തിലെ
കുടിലങ്ങാടി
ഗ്രാമപഞ്ചായത്തിലെ
ആനപ്പാറ പൊറ്റമ്മെല്
കടവിലെ ചെക്ക് ഡാം
നിര്‍മ്മാണത്തിന്
അനുവദിച്ച 6 കോടി
രൂപയുടെ ഭാഗമായി
നിലവില്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണ്;
അറിയിക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തി അടിയന്തരമായി
ആരംഭിക്കുവാനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
ചെക്ക്
ഡാമുകളുടെ നിര്‍മ്മാണം
978.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നദിയില്‍ ചെക്ക്
ഡാമുകള്‍
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്നത്
എവിടെയെല്ലാമാണ് ;
(ബി)
കാരേറ്റ്,
പൂവന്‍പാറ
എന്നിവിടങ്ങളിലെ ചെക്ക്
ഡാമുകള്‍
നിര്‍മ്മിക്കാന്‍
ഭരണാനുമതി
ലഭ്യമായിട്ടുണ്ടോ ;
(സി)
ഇല്ലെങ്കില്‍
എന്താണ് തടസ്സം എന്ന്
വിശദമാക്കുമോ ;
ഇപ്പോള്‍ ഇത് ആരുടെ
പരിഗണനയിലാണെന്ന്
വ്യക്തമാക്കുമോ ?
മലപ്പുറം
ജില്ലയിലെ കക്കാടം
പൊയ്കയില്‍
ചീങ്കണ്ണിപ്പാലയിലെ തടയണ
979.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ കക്കാടം
പൊയ്കയില്‍
ചീങ്കണ്ണിപ്പാലയില്‍
അബ്ദുല്‍ ലത്തീഫിന്റെ
ഭൂമിയില്‍ തടയണ
നിര്‍മ്മിച്ചത്
അതിനാവശ്യമായ അനുമതി
വാങ്ങിയ ശേഷമായിരുന്നോ
;
(ബി)
പ്രസ്തുത
തടയണ പൊളിക്കണമെന്ന
ജില്ല കളക്ടറുടെ
ഉത്തരവ്
നടപ്പിലാക്കിയിട്ടുണ്ടോ
; ഇല്ലെങ്കില്‍
അതിനുള്ള കാരണമെന്താണ്
;
(സി)
പ്രളയ
സമയത്ത് തടയണകളിലെ
വെള്ളം ഉടമകള്‍ ഒഴുക്കി
കളഞ്ഞുവെന്ന് ജില്ല
കളക്ടര്‍
ഉറപ്പാക്കണമെന്ന
ഉത്തരവ് ഇൗ തടയണയുടെ
കാര്യത്തില്‍
നടപ്പിലാക്കിയിട്ടുണ്ടോ;ഇല്ലെങ്കില്‍
അതിനുള്ള പ്രത്യേക
സാഹചര്യമെന്തായിരുന്നു;വ്യക്തമാക്കുമോ
?
കുളത്തൂര്‍
മൂഴി ചെക്ക്ഡാം നിർമ്മാണം
980.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നബാര്‍ഡിന്റെ
സഹായത്തോടെ
മണിമലയാറ്റില്‍
കുളത്തൂര്‍ മൂഴി
ഭാഗത്ത് ചെക്ക്ഡാം
നിര്‍മ്മിക്കുന്നത്തിനുള്ള
നടപടികളുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
നിർമ്മാണ പ്രവൃത്തികൾ
എന്നത്തേക്ക്
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കുമോ?
തണ്ണീര്‍മുക്കം
ബണ്ടിന്റെ മൂന്നാം ഘട്ട പണി
981.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്ടില്‍
നിന്നും ജലം ഒഴുകി
പോകേണ്ട തണ്ണീര്‍മുക്കം
ബണ്ടിന്റെ മൂന്നാം
ഘട്ടത്തിന്റെ പണി
എന്നാണ്
പൂര്‍ത്തിയായത്;
(ബി)
മൂന്നാം
ഘട്ടത്തിന് മുന്നിലുള്ള
മണല്‍ചിറയിലെ മണലിന്റെ
അവകാശം സംബന്ധിച്ച
തര്‍ക്കം കാരണം
മണല്‍ചിറ മാറ്റുന്നതിന്
എന്തെങ്കിലും കാലതാമസം
ഉണ്ടായോ;
(സി)
മണല്‍ചിറ
മാറ്റുന്നതിനുണ്ടായ
കാലതാമസം
കുട്ടനാട്ടില്‍ പ്രളയം
ഗുരുതരമാക്കുന്നതിനും
90 ശതമാനം ജനങ്ങളെ
ഒഴിപ്പിക്കേണ്ട
സാഹചര്യമുണ്ടാക്കുവാന്‍
കാരണമായോ;
വ്യക്തമാക്കുമോ?
കടലുണ്ടിപ്പുഴയിലെ
നാമ്പ്രാണി ചെക്ക് ഡാം
982.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
നഗരസഭയില്‍
കടലുണ്ടിപ്പുഴയിലെ
നാമ്പ്രാണി ചെക്ക് ഡാം
പുനര്‍നിര്‍മ്മാണ
നടപടികള്‍ ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്; വിശദാംശം
നല്‍കുമോ ;
(ബി)
25
വര്‍ഷത്തിലധികം
പഴക്കമുള്ള വിയറിന്റെ
ചോര്‍ച്ച
പരിഹരിക്കുന്നതിന്
സാങ്കേതിക
തടസ്സങ്ങളുണ്ടെങ്കില്‍
മലപ്പുറം ശുദ്ധജല വിതരണ
പദ്ധതിക്കും കോങ്കയം
ശുദ്ധജല വിതരണ
പദ്ധതിക്കും ഗുണമാകുന്ന
തരത്തില്‍ പുതിയ ചെക്ക്
ഡാം നിര്‍മ്മിക്കുന്ന
കാര്യം പരിഗണിക്കുമോ?
പ്രളയം
മൂലം തകര്‍ന്ന
കടലുണ്ടിപ്പുഴയുടെ തീരങ്ങള്‍
983.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയക്കെടുതി
മൂലം തകര്‍ന്നടിഞ്ഞ
മലപ്പുറം മണ്ഡലത്തിലെ
മലപ്പുറം നഗരസഭ,
ആനക്കയം, കോരൂര്
പഞ്ചായത്തുകളുടെ
പരിധിയില്‍ വരുന്ന
കടലുണ്ടിപ്പുഴയുടെ
തീരങ്ങള്‍
പാര്‍ശ്വഭിത്തി കെട്ടി
സംരക്ഷിക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഭാഗങ്ങളില്‍ ഉണ്ടായ
നാശനഷ്ടങ്ങളുടെ
കണക്കുകള്‍
എടുത്തിട്ടുണ്ടോ;പാര്‍ശ്വഭിത്തി
കെട്ടി
സംരക്ഷിക്കുന്നതിനുള്ള
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;വിശദാംശം
നല്‍കുമോ;
(സി)
ഇല്ലെങ്കില്‍
ആവശ്യമായ സ്ഥലങ്ങളില്‍
എത്രയും വേഗം
പാര്‍ശ്വഭിത്തി കെട്ടി
ജനങ്ങളുടെ ജീവനും
സ്വത്തിനും സംരക്ഷണം
നല്‍കുമോ?
കടവുകളുടെയും
സംരക്ഷണ ഭിത്തികളുടെയും
പുനര്‍നിര്‍മ്മാണം
984.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അങ്കമാലി
മണ്ഡലത്തിലെ ഏതെല്ലാം
മെെനര്‍/മേജര്‍
ഇറിഗേഷന്‍
പദ്ധതികള്‍ക്കാണ് ഇൗ
പ്രളയത്തില്‍
നാശനഷ്ടമുണ്ടായത്;
കണക്ക് ഇനം തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
പെരിയാറിന്റെയും
ചാലക്കുടി പുഴയുടെയും
തീരങ്ങളിലെ ഏതെല്ലാം
കടവുകളാണ് പ്രളയത്തില്‍
ഒലിച്ച്
പോയിട്ടുള്ളത്;
ഏതെല്ലാം കടവുകളാണ്
ഭാഗികമായി തകര്‍ന്ന്
പോയിട്ടുള്ളത്;വ്യക്തമാക്കാമോ
;
(സി)
ഇപ്രകാരം
തകര്‍ന്ന ചെറുതും
വലുതുമായ കടവുകളുടെയും
സംരക്ഷണ ഭിത്തികളുടെയും
പുനര്‍നിര്‍മ്മാണത്തിനായി
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ ?
നദീതീരസംരക്ഷണഭിത്തി
നിര്‍മ്മാണം
985.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തില്‍
മുവാറ്റുപുഴയാറിന്റെ
തീരമിടിഞ്ഞ്
കൃഷിഭൂമിയും വീടും
അപകടാവസ്ഥയിലായ പിറവം
നിയോജകമണ്ഡലത്തില്‍പ്പെട്ട
പ്രദേശങ്ങളില്‍
നദീതീരസംരക്ഷണഭിത്തി
നിര്‍മ്മിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാം
പ്രദേശങ്ങളില്‍
ഏതെല്ലാം പദ്ധതികളില്‍
ഉള്‍പ്പെടുത്തിയാണ്
പ്രസ്തുത നിര്‍മ്മാണ
പ്രവൃത്തികള്‍
നടപ്പിലാക്കിയത്; ഓരോ
പദ്ധതിയുടെയും
നിര്‍വ്വഹണ ഏജന്‍സികള്‍
ആരെല്ലാമാണ്;
പദ്ധതികള്‍ ഏത്
ഘട്ടത്തിലാണ്;എന്നിവ
വ്യക്തമാക്കുമോ?
വൈപ്പിന്‍
തീരപ്രദേശത്തെ
പുലിമുട്ട്,കടല്‍ഭിത്തി
നിര്‍മ്മാണം
986.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തുടര്‍ച്ചയായ
കടലാക്രമണ ഭീഷണി
നേരിടുന്ന വൈപ്പിന്‍
തീരപ്രദേശത്ത്
പുലിമുട്ട്,കടല്‍ഭിത്തി
എന്നിവ
സ്ഥാപിക്കുന്നതിന്
സ്വീകരിച്ച നടപടി
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ;
(ബി)
കാലതാമസം
കൂടാതെ പ്രസ്തുത
പ്രവൃത്തികള്‍
പൂര്‍ത്തിയാക്കാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
ആലപ്പാട്ട്
ഗ്രാമപഞ്ചായത്തിലെ പുലിമുട്ട്
നിര്‍മ്മാണം
987.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പാട്ട്
ഗ്രാമപഞ്ചായത്തിന്റെ
വിവിധ ഭാഗങ്ങളില്‍
തകര്‍ന്ന കടല്‍ ഭിത്തി
പുനര്‍നിര്‍മ്മാണത്തിന്
എന്തെല്ലാം പദ്ധതികളാണ്
നിലവിലുള്ളതെന്ന്
വിശദീകരിക്കുമോ;
(ബി)
കടലാക്രമണ
ഭീഷണി ഏറ്റവും രൂക്ഷമായ
ചെറിയഴീക്കല്‍,
വെള്ളനാതുരുത്ത്,
ശ്രായിക്കാട്
ഭാഗങ്ങളില്‍
പുലിമുട്ടു്
നിര്‍മ്മിക്കുന്നതിന്
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ
;ഇതിനായി ഏതെങ്കിലും
ഏജന്‍സികളുടെ ധനസഹായം
ലഭ്യമാക്കുന്നതിന്
ശ്രമിക്കുമോ;വ്യക്തമാക്കുമോ;
(സി)
പുലിമുട്ട്
നിര്‍മ്മാണത്തിനുള്ള
പഠനം
പൂര്‍ത്തീകരിച്ചിട്ടുള്ള
ആലപ്പാട്ട്
ഗ്രാമപഞ്ചായത്തിലെ
ഏതെല്ലാം
പ്രദേശങ്ങളാണെന്ന്
വിശദീകരിക്കുമോ?
കോഴിക്കോട്
കോയാറോഡിലുള്ള കടല്‍ ഭിത്തി
988.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ
കോയാറോഡിലുള്ള കടല്‍
ഭിത്തി
സാമൂഹ്യദ്രോഹികള്‍
തകര്‍ത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇതുമായി ബന്ധപ്പെട്ട്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
എത്ര
തുകയുടെ നഷ്ടം ഇതു
കാരണം
സംഭവിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
തൃശ്ശൂര്‍
ജില്ലയിലെ ഏനാമാവ് ഇടിയഞ്ചിറ
റഗുലേറ്റര്‍
989.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തൃശ്ശൂര്‍
ജില്ലയിലെ ഏനാമാവ്
ഇടിയഞ്ചിറ
റഗുലേറ്ററിന്റെ
ഷട്ടറുകള്‍
ഉയര്‍ത്തുന്നതിനും
താഴ്ത്തുന്നതിനും
മോട്ടോര്‍
ഘടിപ്പിക്കുന്നതിനുള്ള
സംവിധാനം
ഒരുക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ?
വേങ്ങര
മണ്ഡലത്തിലെ ബാക്കിക്കയം
റെഗുലേറ്റര്‍
990.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വേങ്ങര
മണ്ഡലത്തിലെ
ബാക്കിക്കയം പദ്ധതി
ഭാഗികമായി കമ്മീഷന്
ചെയ്തുവെങ്കിലും
ഇതിലേക്കാവശ്യമായ
വൈദ്യുതി കണക്ഷന്
ഇതുവരെയും
ലഭിച്ചിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
വൈദ്യുതി കണക്ഷന്
ലഭിക്കുന്നതിന്
കാലതാമസമുണ്ടാകുന്നതിന്റെ
കാരണം വിശദമാക്കാമോ;
(സി)
വൈദ്യുതിയുടെ
അഭാവത്തില്‍ ഷട്ടറുകള്‍
ഉയര്‍ത്താനും
താഴ്ത്താനും
ജനറേറ്ററുകള്‍
ഉപയോഗിക്കുക വഴി ഭീമമായ
തുക ചെലവാകുന്നത്
കണക്കിലെടുത്ത്
അടിയന്തരമായി വൈദ്യുതി
ലഭ്യമാക്കാന്‍ വേണ്ട
നടപടി സ്വീകരിക്കുമോ?
മൂലത്തറ
റെഗുലേറ്റര്‍
പുനര്‍നിര്‍മ്മാണ
പ്രവൃത്തികള്‍
991.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചിറ്റൂര്‍
താലൂക്കിലെ മൂലത്തറ
റെഗുലേറ്റര്‍
പുനര്‍നിര്‍മ്മാണ
പ്രവൃത്തികള്‍ ഏത്
ഘട്ടം വരെയായി എന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ അടങ്കല്‍
തുക എത്രയാണ്;
(സി)
പ്രസ്തുത
പദ്ധതി എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വിശദമാക്കുമോ?
മങ്കടയിലെ
മോറിക്കയത്ത്
കടലുണ്ടിപ്പുഴയില്‍
ആര്.സി.ബി.
992.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18
വര്‍ഷത്തെ ബജറ്റില്‍
പ്രഖ്യാപിച്ച മങ്കടയിലെ
മോറിക്കയത്ത്
കടലുണ്ടിപ്പുഴയില്‍
ആര്.സി.ബി.
നിര്‍മ്മിക്കുന്നതിന്റെ
പ്രവര്‍ത്തന പുരോഗതി
വ്യക്തമാക്കുമോ;
(ബി)
നിര്‍ദ്ദിഷ്ട
പദ്ധിതിക്ക്
തത്വത്തില്‍ ഭരണാനുമതി
നല്കി ഏറെയായിട്ടും
തുടര്‍
പ്രവര്‍ത്തനങ്ങള്‍
ത്വരിതപ്പെടുത്തുന്നതിന്
വീഴ്ച സംഭവിച്ച കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുവാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ; ഇതിനായി
ഇനിയുള്ള
നടപടിക്രമങ്ങള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കാമോ?
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ തലശ്ശേരി
നിയോജക മണ്ഡലത്തിലെ
റെഗുലേറ്റര്‍ കം ബ്രിഡ്ജ്
993.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18
ബഡ്ജറ്റില്‍
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ
തലശ്ശേരി നിയോജക
മണ്ഡലത്തിലെ
പ്രവൃത്തിയായ
റെഗുലേറ്റര്‍ കം
ബ്രിഡ്ജ് (ചൊക്ലി) യുടെ
നിലവിലുള്ള അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തിയ്ക്ക്
കിഫ്ബിയുടെ ഭരണാനുമതി
ലഭ്യമാക്കുന്നതിന് ഇനി
എന്തെല്ലാം നടപടികള്‍
ആണ് ഉള്ളത്; ആയതിന്റെ
ഭരണാനുമതി എത്രയും
പെട്ടെന്ന്
ലഭ്യമാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
നട്ടിക്കടവില്‍
റെഗുലേറ്റര്‍ കം ബ്രിഡ്ജ്
994.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ
നട്ടിക്കടവ് കോട്ടയില്‍
(മൂലക്കടവ്) പെരുമ്പ
പുഴക്ക് കുറുകെ
റെഗുലേറ്റര്‍ കം
ബ്രിഡ്ജ്
നിര്‍മ്മിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
(ബി)
വിശദമായ
എസ്റ്റിമേറ്റ്
സമര്‍പ്പിച്ച് നബാര്‍ഡ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി ഫണ്ട്
ലഭ്യമാക്കാനാവശ്യമായ
സത്വര നടപടി
സ്വീകരിക്കുമോ?
കെട്ടുങ്ങല്തോട്-പൂരപ്പുഴ
റെഗുലേറ്റര്‍
995.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17
ബഡ്ജറ്റില്‍
അനുവദിച്ചിരുന്ന
കെട്ടുങ്ങല്തോട്-പൂരപ്പുഴ
റെഗുലേറ്റര്‍
യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി
വ്യക്തമാക്കുമോ;
(ബി)
കാലതാമസം
ഒഴിവാക്കി
കെട്ടുങ്ങല്തോട്-പൂരപ്പുഴ
റെഗുലേറ്റര്‍ സമയ
ബന്ധിതമായി
യാഥാര്‍ത്ഥ്യമാക്കുന്നതിനുവേണ്ട
സത്വര നടപടികള്‍
സ്വീകരിക്കുമോ?
കേരള
വാട്ടര്‍ അതോറിറ്റി
ജീവനക്കാരുടെ പി.എസ്സ്.സി
വെരിഫിക്കേഷന് പൂര്‍ത്തീകരണം
996.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍
അതോറിറ്റിയില്‍ കേരള
പബ്ലിക് സര്‍വ്വീസ്
കമ്മീഷന് വഴി നടന്ന
നിയമനങ്ങള്‍ക്ക്
കമ്മീഷനിലേയ്ക്ക്
പി.എസ്സ്.സി.
വെരിഫിക്കേഷന്
അയക്കുവാന്‍ ഉണ്ടായ
കാലതാമസം
വ്യക്തമാക്കാമോ;
(ബി)
കേരള
വാട്ടര്‍
അതോറിറ്റിയില്‍ ഇതു
സംബന്ധിച്ച് തസ്തിക
തിരിച്ചുള്ള ലിസ്റ്റ്
അറിയിക്കാമോ; ഇവ എന്ന്
പി.എസ്സ്.സി.യ്ക്ക്
അയക്കും
എന്നറിയിക്കാമോ;
(സി)
വിവിധ
തസ്തികകളിലായി ഇനി എത്ര
ഉദ്യോഗസ്ഥരുടെ
വെരിഫിക്കേഷനായുള്ള
രേഖകള്‍
പി.എസ്സ്.സിക്ക്
അയക്കുവാനുണ്ട്
എന്നറിയിക്കാമോ;
(ഡി)
കേരള
വാട്ടര്‍
അതോറിറ്റിയില്‍
അസ്സിസ്റ്റന്റ്
എഞ്ചിനീയര്‍
തസ്തികയ്ക്കായി എത്ര ബൈ
പ്രമോഷന് ഒഴിവുകള്‍
നിലവിലുണ്ട്
എന്നറിയിക്കാമോ?
പട്ടാമ്പി
മണ്ഡലത്തിലെ ചെറുകിട ജലസേചന
പദ്ധതികളിലെ പമ്പ്
ഓപ്പറേറ്റര്‍മാരുടെ നിയമനം
997.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടാമ്പി
മണ്ഡലത്തിലുള്ള ഏഴോളം
ചെറുകിട ജലസേചന
പദ്ധതികളില്‍ പമ്പുകള്‍
പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള
ഉദ്യോഗസ്ഥ സംവിധാനം
എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
പമ്പ്ഓപ്പറേറ്റര്മാരുടെ
സ്ഥിര നിയമനത്തിനു
സാദ്ധ്യത ഇല്ലെങ്കില്‍
ഓപ്പറേറ്റര്‍മാരെ
താത്കാലിക
അടിസ്ഥാനത്തില്‍
നിയമിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(സി)
രണ്ടാം
വിള നെല്‍കൃഷിയ്ക്കു
ജലസേചനം
അത്യാവശ്യമായതിനാല്‍
പമ്പ്
ഓപ്പറേറ്റര്‍മാരുടെ
നിയമനം ഈ വര്‍ഷത്തില്‍
എത്രയും വേഗം
നടത്തുന്നതിനും ,വരും
വര്‍ഷങ്ങളില്‍
മുന്‍കൂട്ടിതന്നെ
നിയമനം
നടത്തുന്നതിനുമുള്ള
നടപടികള്‍
സ്വീകരിക്കുമോ?
മലപ്പുറം
ജില്ലയിലെ ജലസേചന
വകുപ്പിന്‍െറ പ്രവൃത്തികള്‍
998.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-19 സാമ്പത്തിക
വര്‍ഷം ജലസേചന
വകുപ്പിന്റെ വ്യത്യസ്ത
പദ്ധതികളില്‍
ഉള്‍പ്പെടുത്തി
മലപ്പുറം ജില്ലയില്‍
അനുവദിച്ച
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍ നിയോജക
മണ്ഡലാടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ;
(ബി)
ഇക്കാലയളവില്‍
ജലസേചന വകുപ്പിന്റെ
കീഴില്‍ കേരള വാട്ടര്‍
അതോറിറ്റിയുടെതടക്കം
മങ്കട മണ്ഡലത്തില്‍
പുതുതായി അനുവദിച്ച
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
അങ്കമാലി
മണ്ഡലത്തില്‍ നടപ്പിലാക്കുന്ന
ഇറിഗേഷന്‍ പദ്ധതികള്‍
999.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അങ്കമാലി
മണ്ഡലത്തില്‍
മേജര്‍/മൈനര്‍
ഇറിഗേഷന്‍ ഡിവിഷനുകള്‍
തയ്യാറാക്കിയ
എസ്റ്റിമേറ്റ് പ്രകാരം
തുക അനുവദിച്ച് 2016-17
മുതല്‍ നാളിതുവരെ
നടപ്പിലാക്കുന്ന
പദ്ധതികളുടെ വിശദവിവരം
ലഭ്യമാക്കാമോ;
(ബി)
എസ്റ്റിമേറ്റ്
ലഭ്യമായതില്‍ ഇനി
ഭരണാനുമതി നല്‍കേണ്ട
പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ?
കാസര്‍ഗോഡ്
ജില്ലയിലെ ബാവിക്കര കുടിവെള്ള
പദ്ധതി
1000.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ബാവിക്കര
കുടിവെള്ള പദ്ധതിയുടെ
പ്രവൃത്തി
പുനരാരംഭിച്ചിട്ടുണ്ടോ;വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഈ
പദ്ധതിയോടനുബന്ധിച്ച്
ഒരു ട്രാക്ടര്‍ വേ
അനുവദിക്കണമെന്ന
പ്രദേശവാസികളുടെ
ആവശ്യത്തിന് വകുപ്പ്
എന്തെങ്കിലും തുടര്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
കാസര്‍ഗോഡ്
ജില്ലയിലെ ചിത്താരി,
കണ്ണൂര്‍ ജില്ലയിലെ
കാട്ടാമ്പള്ളി
എന്നിവിടങ്ങളില്‍
തടയണയോടുകൂടി പാലം
നിര്‍മ്മിച്ച വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇത്തരത്തില്‍
ബാവിക്കരയിലും ഒരു
ട്രാക്ടര്‍ വേ
നിര്‍മ്മിക്കുന്ന വിഷയം
പരിഗണിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
കോഴിക്കോട്
നോര്‍ത്ത് മണ്ഡലത്തിലെ
ഇറിഗേഷന്‍ പ്രവൃത്തികള്‍
1001.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കോഴിക്കോട്
നോര്‍ത്ത്
നിയോജകമണ്ഡലത്തില്‍
നിന്നും മേജര്‍
ഇറിഗേഷന്‍, മൈനര്‍
ഇറിഗേഷന്‍ എന്നിവ വഴി
എസ്റ്റിമേറ്റ്
തയ്യാറാക്കി
ഭരണാനുമതിക്കായി അയച്ച
പ്രവൃത്തികള്‍
ഏതെല്ലാമെന്നും ഇവയുടെ
നിലവിലുള്ള പുരോഗതി
എന്താണെന്നും
വിശദമാക്കുമോ?
തലപ്പിള്ളി
സ്പെഷ്യല്‍ പാക്കേജില്‍
ഉൾപ്പെടുത്തിയ പ്രവൃത്തികള്‍
1002.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇറിഗേഷന്‍
വകുപ്പിന്റെ തലപ്പിള്ളി
സ്പെഷ്യൽ പാക്കേജിൽ
ഉൾപ്പെടുത്തി 2016-17,
2017-18 സാമ്പത്തിക
വർഷങ്ങളിൽ എത്ര
പ്രവൃത്തികള്‍ക്കാണ്
ചേലക്കര മണ്ഡലത്തില്‍
ഭരണാനുമതി
നല്‍കിയിട്ടുള്ളത്;
(ബി)
ഒരോ
പ്രവൃത്തിയുടെയും
ഭരണാനുമതി തുകയും
ഇപ്പോഴത്തെ അവസ്ഥയും
എന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രളയത്തിലും
മണ്ണിടിച്ചിലിലും കൃഷി
നശിച്ച് കര്‍ഷകര്‍
ബുദ്ധിമുട്ടുന്നത്
കണക്കിലെടുത്ത്
കര്‍ഷകര്‍ക്ക്
വലിയതോതില്‍ ജലസേചന
സൗകര്യം ലഭ്യമാക്കുന്ന
തലപ്പിള്ളി സ്പെഷ്യൽ
പാക്കേജില്‍ ഇനിയും
ചെയ്ത് തീര്‍ക്കാനുള്ള
പ്രവൃത്തികള്‍ കഴിവതും
വേഗത്തില്‍ ചെയ്ത്
തീര്‍ക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
എങ്കില്‍
അതിന്റെ വിശദാംശം
വ്യക്തമാക്കുമോ?
കൊയിലാണ്ടി
മണ്ഡലത്തിലെ ജലസേചന വകുപ്പിന്
കീഴിലുള്ള പദ്ധതികള്‍
1003.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കൊയിലാണ്ടി
മണ്ഡലത്തില്‍ ജലസേചന
വകുപ്പിന് കീഴിലുള്ള
മേജര്‍ ഇറിഗേഷന്‍,
മൈനര്‍ ഇറിഗേഷന്‍,
കുറ്റ്യാടി കനാല്‍
പദ്ധതി വിഭാഗം എന്നീ
വിഭാഗങ്ങളുടെ
മേല്‍നോട്ടത്തില്‍
എസ്റ്റിമേറ്റ്
തയ്യാറാക്കി ഭരണാനുമതി
ലഭിച്ച്
പൂര്‍ത്തീകരിച്ചതും
നടന്ന്
കൊണ്ടിരിക്കുന്നതുമായ
പ്രവൃത്തികളുടെ/പദ്ധതികളുടെ
പേര്, അനുവദിച്ച
ഫണ്ടിന്റെ തരം,
അനുവദിച്ച തുക,
പ്രവൃത്തിയുടെ പുരോഗതി
എന്നിങ്ങനെ പട്ടിക
രൂപത്തില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
നിലമ്പൂര്‍
മണ്ഡലത്തില്‍ നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന വിവിധ
പദ്ധതികള്‍
1004.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍
മണ്ഡലത്തില്‍ മേജര്‍
ഇറിഗേഷന്‍, മൈനര്‍
ഇറിഗേഷന്‍, വാട്ടര്‍
അതോറിറ്റി എന്നിവയുമായി
ബന്ധപ്പെട്ട്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന വിവിധ
പദ്ധതികള്‍
ഏതൊക്കെയാണ്;
വ്യക്തമാക്കുമോ;
(ബി)
ഓരോ
പ്രവൃത്തിയുടെയും
നിലവിലെ അവസ്ഥ
അറിയിക്കുമോ;
(സി)
ഏതെങ്കിലും
പദ്ധതികള്‍
തടസ്സപ്പെട്ട്
നില്ക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
തടസ്സങ്ങളെന്തൊക്കെയാണെന്നും
അത് നീക്കാന്‍
സ്വീകരിച്ച
നടപടികളെന്തൊക്കെയാണെന്നും
തടസ്സങ്ങള്‍ നീക്കി
പ്രവൃത്തികള്‍
എന്നത്തേക്ക്
നിര്‍വ്വഹിക്കാനാകുമെന്നും
വിശദമാക്കാമോ;
(ഡി)
ചുങ്കത്തറ
പഞ്ചായത്തിലെ ആറം
പുളിക്കല്‍ റഗുലേറ്റര്‍
കം ബ്രിഡ്ജ് പെട്ടെന്ന്
നടപ്പിലാക്കാന്‍
എന്തൊക്കെ കാര്യങ്ങളാണ്
ചെയ്തിട്ടുള്ളതെന്നും
എന്നത്തേക്ക് പ്രവൃത്തി
തുടങ്ങുമെന്നും
വിശദമാക്കാമോ?
നെയ്യാറ്റിന്‍കര
മണ്ഡലത്തിലെ മൈനര്‍ ഇറിഗേഷന്‍
വര്‍ക്കുകള്‍
1005.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൈനര്‍
ഇറിഗേഷന്‍ 2018-19ല്‍
നെയ്യാറ്റിന്‍കര നിയോജക
മണ്ഡലത്തിലെ എത്ര
പ്രവൃത്തികള്‍ക്കാണ്
ഭരണാനുമതി
നല്‍കിയിട്ടുള്ളത്;
(ബി)
ഭരണാനുമതി
നല്കിയ പ്രവൃത്തികള്‍
ഏതെല്ലാം; അവയുടെ പേരും
സ്ഥലവും അടങ്കല്‍
തുകയും വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
മണ്ഡലത്തില്‍ 2017-18
വര്‍ഷത്തില്‍ ഭരണാനുമതി
നല്കിയ എത്ര
പ്രവൃത്തികള്‍ നിലവില്‍
പൂര്‍ത്തീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
കുട്ടനാടിന്റെ
വികസനം
1006.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാടിന്റെ
വികസനവുമായി
ബന്ധപ്പെട്ട് ജലവിഭവ
വകുപ്പ് എന്തൊക്കെ
പഠനങ്ങളാണ് നാളിതുവരെ
നടത്തിയിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ബി)
ഓരോ
പഠനത്തിന്റെയും
അടിസ്ഥാനത്തില്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദീകരിക്കാമോ?
പുത്തന്‍തെരുവിലെ
കുഴല്‍കിണറില്‍ നിന്നുള്ള ജല
ലഭ്യത
1007.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പളളി
എം.എല്‍.എ യുടെ
2016-17ലെ ആസ്തിവികസന
ഫണ്ട് ഉപയോഗിച്ച്
കുലശേഖരപുരം
ഗ്രാമപഞ്ചായത്തിലെ
പുത്തന്‍തെരുവില്‍
നിര്‍മ്മിച്ച
കുഴല്‍കിണറില്‍ നിന്ന്
ലഭിക്കുന്ന ജലത്തിന്റെ
അളവ് വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സ്ഥലത്തെ ജല ലഭ്യത
സംബന്ധിച്ച
റിപ്പോര്‍ട്ട്
ലഭ്യമാക്കിയത് ഏത്
ഏജന്‍സിയാണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രളയശേഷം
ഭൂഗര്‍ഭ ജല നിരപ്പ്
താഴുന്നു എന്ന
റിപ്പോര്‍ട്ട്
വിശ്വസനീയമാണോ;
ഇത്തരത്തിലൊരു
പ്രതിഭാസം
സംസ്ഥാനത്തുണ്ടായിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ഡി)
ഇവിടെ
ജലം ലഭിക്കുന്ന
സ്ഥലത്ത് മറ്റൊരു
കുഴല്‍ കിണര്‍
സ്ഥാപിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കൊമ്മള്ളി
-മുല്ലപ്പള്ളി ജലനിധി പദ്ധതി
1008.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാദാപുരം
മണ്ഡലത്തിലെ എടച്ചേരി
ഗ്രാമ പഞ്ചായത്തിലെ
കൊമ്മള്ളി
-മുല്ലപ്പള്ളി ജലനിധി
പദ്ധതിയുടെ നിലവിലെ
അവസ്ഥ വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി എന്ന്
ആരംഭിച്ചതാണെന്ന്
വ്യക്തമാക്കാമോ;
(സി)
പദ്ധതി
പൂര്‍ത്തീകരണത്തിന്
അനാസ്ഥ കാണിക്കുന്ന
ഉദ്യോഗസ്ഥരുടെ മേല്‍
നടപടി സ്വീകരിക്കുമോ;
(ഡി)
പദ്ധതി
പൂര്‍ത്തികരണത്തിനുള്ള
തടസങ്ങള്‍ എന്താണെന്ന്
വ്യക്തമാക്കാമോ;പദ്ധതി
എന്ന്
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
പ്രധാനമന്ത്രി
കൃഷിസിഞ്ചായ് യോജന
1009.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലസംരക്ഷണത്തിന്റെയും
വിനിയോഗത്തിന്റെയും
കാര്യത്തില്‍ സംസ്ഥാനം
ഇന്ത്യയിലെ മറ്റ്
സംസ്ഥാനങ്ങളെക്കാള്‍
ബഹുദൂരം പിന്നിലാണെന്ന്
കരുതുന്നുണ്ടോ ;
(ബി)
പ്രധാനമന്ത്രി
കൃഷിസിഞ്ചായ് യോജനയില്‍
സംസ്ഥാനം പദ്ധതികള്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ ഈ പദ്ധതിയുടെ
കീഴില്‍ സംസ്ഥാനത്തിന്
ലഭിച്ച
തുകയെത്രയാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഒാരോ
തുള്ളിയും കൂടുതല്‍ വിള
സ്കീമില്‍
സംസ്ഥാനത്തിന് എന്ത്
തുക ലഭിച്ചുവെന്ന്
അറിയിക്കുമോ?
താഴേക്കോട് -ആലിപ്പറമ്പ
കുടിവെള്ള പദ്ധതി
1010.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കുന്ന CARWSS
താഴേക്കോട് -ആലിപ്പറമ്പ
കുടിവെള്ള പദ്ധതി
പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ
വിശദമായ പ്രോജക്ട്
റിപ്പോര്‍ട്ട് കേരള
വാട്ടര്‍ അതോറിറ്റി
തയ്യാറാക്കിയിട്ടും
നാളിതുവരെ പദ്ധതി
പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ
തുക അനുവദിച്ച്
നല്‍കിയിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി സമയബന്ധിതമായി
പൂര്‍ത്തീകരിക്കാത്തത്
ഈ മേഖലയിലെ ജനങ്ങളുടെ
കുടിവെള്ള പ്രശ്നം
രൂക്ഷമാക്കുന്നുണ്ടെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
നടപ്പ്
സാമ്പത്തിക വര്‍ഷം
തന്നെ പദ്ധതി
പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ
തുക അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കാമോ?
മരട്
നഗരസഭയിലെ കുടിവെള്ള വിതരണ
പദ്ധതി
1011.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മരട്
നഗരസഭയിലെ കുടിവെള്ള
വിതരണ ശൃംഖല
ശക്തിപ്പെടുത്തുന്നതിനുള്ള
പദ്ധതിയുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കുമോ
;
(ബി)
പ്രസ്തുത
പദ്ധതി എത്ര
ഘട്ടമായിട്ടാണ്
നടപ്പിലാക്കുന്നതെന്ന്
അറിയിക്കുമോ ;ഓരോ
ഘട്ടത്തിന്റെയും
വിശദാംശങ്ങൾ നൽകുമോ ;
(സി)
പദ്ധതിയുടെ
ഓരോ ഘട്ടവും
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ;
ഓരോ ഘട്ടവും
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കുവാൻ
സാധിക്കുമെന്ന്
വ്യക്തമാക്കുമോ?
ജലനിധി
പദ്ധതി
1012.
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലനിധി
പദ്ധതിയില്‍
ഉള്‍പ്പെട്ടിട്ടില്ലാത്ത
പഞ്ചായത്തുകളെ പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
കുടിവെള്ള
വിതരണത്തില്‍ ഫലപ്രദമായ
ഈ പദ്ധതിയില്‍
എല്ലാപഞ്ചായത്തുകളെയും
ഉള്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ?
മീനാട്
കുടിവെളള പദ്ധതിയുടെ
പൂർത്തീകരണം
1013.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മീനാട്
കുടിവെളള പദ്ധതിയുമായി
ബന്ധപ്പെട്ട്
ശേഷിക്കുന്ന
പ്രവൃത്തികൾ
ഏതെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികൾ
പൂര്‍ത്തീകരിക്കുന്നതിന്
സ്വീകരിച്ചു വരുന്ന
നടപടിക്രമങ്ങള്‍
വിശദമാക്കുമോ;
(സി)
അവശേഷിക്കുന്ന
പ്രവൃത്തികൾ
പൂര്‍ത്തീകരിച്ച്
പ്രസ്തുത പദ്ധതി
വഴിയുളള ജലവിതരണം
പൂര്‍ണമായും നടത്തുവാൻ
എന്നത്തേക്ക് സാധിക്കും
എന്ന് വ്യക്തമാക്കുമോ?
ആറന്മൂള
നിയോജകമണ്ഡലത്തിലെ കുടിവെള്ള
പദ്ധതി
1014.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം 2016 -ലെ
ബഡ്ജറ്റില്‍
പ്രഖ്യാപിക്കപ്പെട്ട
ഇരവിപേരൂര്‍, കോയിപ്രം,
തോട്ടപ്പുഴശ്ശേരി
പഞ്ചായത്തുകളിലേക്കുള്ള
കുടിവെള്ള പദ്ധതിയുടെ
പൂര്‍ത്തീകരണത്തിനായി
എന്തെല്ലാം പ്രവൃത്തികൾ
നടത്തിയിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ബി)
ആറന്മൂള
നിയോജകമണ്ഡലത്തിലെ
മല്ലപ്പുഴശ്ശേരി
-കോഴഞ്ചേരി കുടിവെള്ള
പദ്ധതി കമ്മീഷന്
ചെയ്യുന്നതിന്
എന്തെല്ലാം പ്രവൃത്തികൾ
ബാക്കിയുണ്ടെന്നും
എന്നത്തേക്ക് പദ്ധതി
കമ്മീഷന് ചെയ്യാന്‍
കഴിയുമെന്നും
അറിയിക്കുമോ?
പയ്യന്നൂര്‍
മണ്ഡലത്തില്‍ ജലനിധി പദ്ധതി
1015.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2017-18,
2018-19 വര്‍ഷങ്ങളില്‍
പയ്യന്നൂര്‍
മണ്ഡലത്തിലെ ഏതെല്ലാം
പഞ്ചായത്തുകളെയാണ്
ജലനിധി പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുളളത്?
കാെയിലാണ്ടി
നിയോജകമണ്ഡലത്തിലെ
പ്രവൃത്തികള്‍
1016.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കാെയിലാണ്ടി
നിയോജകമണ്ഡലത്തില്‍
വാട്ടര്‍ അതോറിറ്റി
മുഖേന എസ്റ്റിമേറ്റ്
തയ്യാറാക്കി ഭരണാനുമതി
ലഭിച്ച്
പൂര്‍ത്തീകരിച്ചതും
നടന്നുകൊണ്ടിരിക്കുന്നതുമായ
പ്രവൃത്തികളുടെ
/പദ്ധതികളുടെ പേര്,
അനുവദിച്ച ഫണ്ടിന്റെ
തരം, അനുവദിച്ച തുക,
പ്രവൃത്തിയുടെ പുരോഗതി
എന്നിങ്ങനെ തരം
തിരിച്ച് പട്ടിക
രൂപത്തില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ചാത്തന്നൂരിൽ
ജപ്പാന് കുടിവെളള പദ്ധതി
1017.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ ചാത്തന്നൂര്‍
നിയോജക
മണ്ഡലമുള്പ്പെടെയുളള
പ്രദേശങ്ങളില്‍
നടപ്പിലാക്കുന്ന
ജപ്പാന് കുടിവെളള
പദ്ധതിയുടെ
അവശേഷിക്കുന്ന ജോലികൾ
പൂര്‍ത്തിയാക്കുന്നതിനായി
പുതിയ കരാര്‍
നല്‍കിയിട്ടുണ്ടോ;ഉണ്ടെങ്കില്‍
ആയതിന്റെ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
അവശേഷിക്കുന്ന
പണികള്‍
പൂര്‍ത്തിയാക്കി
ജലവിതരണം പൂര്‍ണമായും
ആരംഭിക്കുന്നതിന്
എന്തെല്ലാം
തുടര്‍നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
കുന്നുമ്മല്‍
കുടിവെള്ള പദ്ധതി
1018.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുന്നുമ്മല്‍
കുടിവെള്ള പദ്ധതി
എന്നാണ് ആരംഭിച്ചത്
എന്ന്
വ്യക്തമാക്കാമോ;പ്രസ്തുത
വിഷയം സംബന്ധിച്ച്
നിരവധി സബ്മിഷനുകൾ
നിയമസഭയില്‍
അവതരിപ്പിച്ചിട്ടുള്ളത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി
പൂർത്തീകരിക്കുവാൻ
നിലവില്‍ നേരിടുന്ന
തടസ്സങ്ങൾ
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി
പൂർത്തീകരിക്കുന്നതിൽ
അനാസ്ഥ കാണിക്കുന്ന
ഉദ്യോഗസ്ഥരുടെ പേരിൽ
നടപടി സ്വീകരിക്കുമോ;
പദ്ധതി എന്നത്തേക്ക്
കമ്മീഷന് ചെയ്യാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ ?
അരുവിക്കരയിലെ
കുടിവെള്ള നിര്‍മ്മാണ
യൂണിറ്റ്
1019.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അരുവിക്കരയിലെ
കുപ്പിവെള്ള നിര്‍മ്മാണ
യൂണിറ്റിന്റെ
പ്രവര്‍ത്തന പുരോഗതി
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ അടങ്കല്‍
തുക എത്രയെന്നും
നാളിതുവരെയുള്ള പദ്ധതി
ചെലവ് എത്രയെന്നും
വ്യക്തമാക്കാമോ;
(സി)
ഈ
പദ്ധതിയുടെ
ഉദ്ഘാടനത്തിന്
എന്തെല്ലാം
തടസ്സങ്ങളാണ്
ഉള്ളതെന്നും ഏതൊക്കെ
ഡിപ്പാര്‍ട്ട്മെന്റുകളുടെ
അനുമതിയാണ് ഇനി
ആവശ്യമുള്ളതെന്നും
പദ്ധതി എന്ന് ഉദ്ഘാടനം
ചെയ്യുമെന്നും
അറിയിക്കുമോ;
(ഡി)
ഈ
പദ്ധതിയുടെ ഭാവി
പ്രവര്‍ത്തനങ്ങള്‍ക്കും
വിപണനത്തിനും എന്തൊക്കെ
സംവിധാനങ്ങളാണ്
സര്‍ക്കാര്‍
ഒരുക്കുന്നതെന്ന്
വിശദമാക്കുമോ?
അരുവിക്കരയില്‍
നിര്‍മ്മാണം ആരംഭിച്ച
കുപ്പിവെള്ള പദ്ധതി
1020.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റിയുടെ
കീഴില്‍ 14-01-2016ല്‍
അരുവിക്കരയില്‍
നിര്‍മ്മാണം ആരംഭിച്ച
കുപ്പിവെള്ള പദ്ധതിയുടെ
പുരോഗതി സംബന്ധിച്ച
വിശദവിവരങ്ങള്‍
നല്‍കാമോ;
(ബി)
പ്രസ്തുത
പദ്ധതി എന്ന്
ആരംഭിക്കാന്‍ കഴിയും
എന്ന് വ്യക്തമാക്കാമോ?
വരള്‍ച്ച
നേരിടുന്നതിന് നടപടി
1021.
ശ്രീ.എ.എം.
ആരിഫ്
,,
എം. രാജഗോപാലന്‍
,,
ബി.സത്യന്
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തിനുശേഷം
കിണറുകളിലും പുഴകളിലും
ജലനിരപ്പ് ക്രമാതീതമായി
താഴ്ന്ന സ്ഥിതി വിശേഷം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
കടുത്ത
വരള്‍ച്ച ഉണ്ടാകാന്‍
സാധ്യതയുണ്ടെന്ന
മുന്നറിയിപ്പിന്റെ
അടിസ്ഥാനത്തില്‍
മഴവെള്ള സംഭരണവും
കിണര്‍
റീ-ചാര്‍ജ്ജിംഗും
കാര്യക്ഷമമായി
നടപ്പാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
വരള്‍ച്ച
നേരിടുന്നതിന്
സംസ്ഥാനത്ത് ഗോവന്‍
മാതൃകയില്‍ നദീജല
സംഭരണികള്‍
നിര്‍മ്മിക്കാന്‍
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
വര്‍ഷംതോറും
ആവര്‍ത്തിക്കുന്ന
വരള്‍ച്ചയെ
പ്രതിരോധിക്കുന്നതിനുള്ള
നടപടികള്‍ ശിപാര്‍ശ
ചെയ്യാന്‍ സാങ്കേതിക
സമിതിയെ
നിയോഗിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
ചേരാമംഗലം
ജലസേചന പദ്ധതി
1022.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജകമണ്ഡലത്തിലെ
ചേരാമംഗലം ജലസേചന
പദ്ധതിയ്ക്കുവേണ്ടി
സ്വീകരിച്ച നവീകരണ
പ്രവൃത്തികള്‍
ഏതൊക്കെയാണെന്ന്
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയ്ക്കുവേണ്ടി
നീക്കിവച്ചിരിക്കുന്ന
തുക എത്രയെന്ന്
വിശദമാക്കുമോ;
(സി)
നവീകരണ
പ്രവൃത്തികളുടെ നിലവിലെ
അവസ്ഥയെക്കുറിച്ച്
അറിയിക്കുമോ?
ഇടക്കൊച്ചി
കുടിവെള്ള പദ്ധതി
1023.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടക്കൊച്ചി
കുടിവെള്ള പദ്ധതിയുടെ
ടാങ്ക്
നിര്‍മ്മാണത്തിനായി
അമൃത് പദ്ധതിയില്‍
നിന്നും അനുവദിച്ച ആറ്
കോടി രൂപയുടെ
നിര്‍മ്മാണ
പ്രവൃത്തികള്‍
ആരംഭിക്കുന്നതില്‍
നേരിടുന്ന
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ ടെണ്ടര്‍
നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
പ്രദേശത്തെ രൂക്ഷമായ
കുടിവെള്ള ക്ഷാമം
കണക്കിലെടുത്ത്
നടപടിക്രമങ്ങള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിച്ച്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ?
കാലപ്പഴക്കം
ചെന്ന പൈപ്പുകള്‍
1024.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍
നിലവിലുള്ള കാലപ്പഴക്കം
ചെന്ന കുടിവെള്ള
പൈപ്പുകള്‍ പൊട്ടുന്നത്
മുലം പലയിടത്തും
തുടര്‍ച്ചയായി
കുടിവെള്ള പ്രശ്നങ്ങള്‍
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പഴയ
പൈപ്പുകള്‍ മാറ്റി
സ്ഥാപിക്കുന്നതി്ന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(സി)
കാലപ്പഴക്കം
ചെന്ന പൈപ്പുകള്‍
മാറ്റി സ്ഥാപിച്ച്
കുടിവെള്ള പ്രശ്നം
പരിഹരിക്കുന്നതിന്
ആവശ്യമായ അടിയന്തര
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
മൂര്‍ക്കനാട്
കുടിവെള്ള പദ്ധതി
1025.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മങ്കട
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കിവരുന്ന
മൂര്‍ക്കനാട് കുടിവെള്ള
പദ്ധതിയുടെ പ്രവര്‍ത്തന
പുരോഗതി
വ്യക്തമാക്കാമോ;
(ബി)
2018-19
സാമ്പത്തിക വര്‍ഷം
പ്രസ്തുത
പ്രവൃത്തിക്കായി ഫണ്ട്
വിനിയോഗിച്ചിട്ടുണ്ടോ;
(സി)
ടി
സാമ്പത്തിക വര്‍ഷം
പ്രസ്തുത കുടിവെള്ള
പദ്ധതിയുടെ പെെപ്പ്
ലെെന്‍ എക്സ്റ്റന്‍ഷന്‍
അടക്കമുള്ള പുതിയ
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ?
തൃപ്പൂണിത്തറ
മണ്ഡലത്തിലെ ഇടക്കൊച്ചി
പ്രദേശത്തെ കുടിവെള്ളക്ഷാമം
1026.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
നിയോജകമണ്ഡലത്തില്‍
ഉള്‍പ്പെട്ട ഇടക്കൊച്ചി
പ്രദേശത്തെ
കുടിവെള്ളക്ഷാമം
പരിഹരിക്കുന്നതിനായി
ആവിഷ്ക്കരിച്ച
പദ്ധതിയുടെ ഭാഗമായ
പാമ്പായിമൂലയില്‍ ജല
അതോറിറ്റിയുടെ വക
സ്ഥലത്ത് 15 ലക്ഷം
ലിറ്റര്‍ ശേഷിയുള്ള
ഭൂതല ജല സംഭരണിയുടെ
എസ്റ്റിമേറ്റ് തുക 278
ലക്ഷം രൂപയില്‍ നിന്നും
356 ലക്ഷം രൂപയായി
പുതുക്കി
അനുവദിച്ചിട്ടും
പ്രസ്തുത പ്രവൃത്തി
ആരംഭിക്കാത്തതിന് കാരണം
വിശദമാക്കാമോ;
(ബി)
ഈ
പ്രവൃത്തിയുടെ
നിജസ്ഥിതി
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തി എന്നത്തേക്ക്
ആരംഭിക്കാന്‍
സാധിക്കുമെന്നും അത്
എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍
സാധിക്കുമെന്നും
വ്യക്തമാക്കാമോ?
ജലസ്രോതസ്സുകളുടെ
മലിനീകരണം
1027.
ശ്രീ.എ.
എന്‍. ഷംസീര്‍
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.വി.
ജോയി
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലസ്രോതസ്സുകളുടെ
മലിനീകരണം തടയുന്നതിനും
ശുദ്ധജല വിതരണം
കാര്യക്ഷമമാക്കുന്നതിനും
കേന്ദീകൃത ജലശുദ്ധീകരണ
സംവിധാനം
ഏര്‍പ്പെടുത്തുന്ന
കാര്യം
പരിഗണനയിലുണ്ടോ;വിശദമാക്കുമോ;
(ബി)
കിണറുകളിലും
മറ്റു
ജലസ്രോതസ്സുകളിലും
അപകടകരമായ രീതിയില്‍
കോളിഫോം ബാക്ടീരിയയുടെ
സാന്നിധ്യമുണ്ടെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ജലസ്രോതസ്സുകള്‍
മലിനമാക്കുന്നവര്‍ക്കെതിരെ
എന്തെല്ലാം ശിക്ഷ
നടപടികളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ?
കിഫ്ബി
വഴി നടപ്പിലാക്കുന്ന
കുടിവെള്ള പദ്ധതികള്‍
1028.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയോജക മണ്ഡലത്തില്‍
കിഫ്ബി വഴി
നടപ്പിലാക്കാന്‍ അനുമതി
ലഭിച്ച കുടിവെള്ള
പദ്ധതികള്‍
ഏതൊക്കെ;വിശദവിവരങ്ങള്‍
നല്‍കാമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ പുരോഗതി
റിപ്പോര്‍ട്ട്
നല്‍കാമോ?
പ്രളയത്തെ
തുടര്‍ന്ന് ജലസേചന ഡാമുകളില്‍
അടിഞ്ഞുകൂടിയ മണലും ചെളിയും
1029.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
ടി.എ.അഹമ്മദ് കബീര്‍
,,
പി.കെ.അബ്ദു റബ്ബ്
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തെ
തുടര്‍ന്ന് ജലസേചന
ഡാമുകളില്‍ മണലും
ചെളിയും അടിഞ്ഞുകൂടിയത്
നീക്കം ചെയ്യുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ബി)
ഇത്
വാണിജ്യാടിസ്ഥാനത്തില്‍
വാരിയെടുത്ത്
സര്‍ക്കാരിന്
സാമ്പത്തിക നേട്ടം
ഉണ്ടാക്കുന്നതിനായി
എന്തെങ്കിലും പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(സി)
ഇതിലൂടെ
എന്ത് തുക
ലഭിക്കുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വിശദാംശം നല്‍കുമോ?
ഡാമുകളില്‍
അടിഞ്ഞുകൂടിയിട്ടുള്ള ചെളി,
മണല്‍ എന്നിവ നീക്കം ചെയ്യല്‍
1030.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
ഡാമുകളില്‍
അടിഞ്ഞുകൂടിയിട്ടുള്ള
ചെളി, മണല്‍ എന്നിവ
നീക്കം ചെയ്യുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദവിവരം നല്‍കുമോ;
(ബി)
ഡാമുകളിലെ
മണല്‍ ശുദ്ധീകരിച്ച്
നല്‍കുന്നതിനുള്ള നടപടി
പുനരാരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഇപ്രകാരം
ലഭിക്കുന്ന മണല്‍
നിര്‍മ്മാണ
പ്രവര്‍ത്തനത്തിന്
വിനിയോഗിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഒഴുക്ക്
നിലച്ചുപോയ ജല സ്രോതസ്സുകള്‍
വീണ്ടെടുക്കുന്നതിനുള്ള
നടപടികള്‍
1031.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
ജല സ്രോതസ്സുകള്‍
സംരക്ഷിക്കുന്നതിന്റെ
ഭാഗമായി ഒഴുക്ക്
നിലച്ചുപോയ നദികള്‍
ഉള്‍പ്പെടെ
വീണ്ടെടുക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍ ഇത്തരം
നടപടികള്‍
തുടരുന്നതിനും
പ്രോത്സാഹിപ്പിക്കുന്നതിനും
വകുപ്പുതലത്തില്‍
എന്തെങ്കിലും
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ?
കേരള
ജല അതോറിറ്റിക്ക് പുതിയ
സെക്ഷന്‍ ഓഫീസുകള്‍
1032.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ജല അതോറിറ്റി
കോഴിക്കോട് പി.എച്ച്.
ഡിവിഷന് ഓഫീസ്
പുന:ക്രമീകരിച്ച്
അധികസാമ്പത്തിക
ബാധ്യതയില്ലാതെ പുതിയ
സെക്ഷന്‍ ഓഫീസുകള്‍
ആരംഭിക്കുന്നതിനുള്ള
പ്രൊപ്പോസല്‍
ലഭിച്ചിട്ടുണ്ടോ;
(ബി)
ജിക്ക
പദ്ധതിയില്‍ ഉള്ള
പ്രവൃത്തികള്‍
ഉള്‍പ്പെടെ നിരവധി
കാര്യങ്ങള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിനും
നടത്തിക്കൊണ്ടുപോകുന്നതിനും
പുതിയ സെക്ഷന്‍
ഓഫീസുകള്‍
ആരംഭിക്കുന്നത്
അനിവാര്യമാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
പുതിയതായി
ആരംഭിക്കുന്നതിന്
നിര്‍ദ്ദേശിക്കപ്പെട്ട
ആര്.ഡബ്ല്യു.എസ്.സെക്ഷന്‍
കുന്ദമംഗലം
,പ്രവര്‍ത്തിപ്പിക്കുന്നതിന്
കുന്ദമംഗലത്ത്,
പ്രവൃത്തി
പൂര്‍ത്തീകരിച്ച മിനി
സിവില്‍ സ്റ്റേഷനില്‍
ആവശ്യമായ സൗകര്യം
ലഭ്യമാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
കേരള
ജല അതോറിറ്റിക്ക്
ലഭിക്കാനുളള വെള്ളക്കരം
കുടിശ്ശിക
1033.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ജല അതോറിറ്റിക്ക്
വെള്ളക്കരം കുടിശ്ശിക
ഇനത്തില്‍
പിരിഞ്ഞുകിട്ടാനുള്ള
തുക എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
തുക സമയബന്ധിതമായി
പിരിച്ചെടുക്കുവാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ?
കേരള
വാട്ടര്‍ അതോറിറ്റിയുടെ
സാമ്പത്തിക ശാക്തീകരണം
1034.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
കെ.ജെ. മാക്സി
,,
എം. മുകേഷ്
,,
സജി ചെറിയാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടിവെള്ള
വിതരണ പദ്ധതികളും
ഉപഭോക്താക്കളുടെ
എണ്ണവും
വര്‍ദ്ധിക്കുന്നതിന്
അനുസരിച്ച്
കാര്യക്ഷമമായി സേവനം
നല്‍കുന്നതിന് കേരള ജല
അതോറിറ്റിയില്‍
ജീവനക്കാരുടെ
എണ്ണത്തില്‍ വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയതിനുശേഷം
സ്ഥാപന
ശാക്തീകരണത്തിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്; സ്ഥാപന
ശാക്തീകരണ സമിതിയുടെ
റിപ്പോര്‍ട്ടിലെ പ്രധാന
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമാണ്; ഇതിന്റെ
അടിസ്ഥാനത്തില്‍
തുടര്‍നടപടി
സ്വീകരിക്കാന്‍
തയ്യാറാകുമോ;
(സി)
കേരള
വാട്ടര്‍ അതോറിറ്റിയുടെ
സാമ്പത്തിക
ശാക്തീകരണത്തിനായി
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
സാലറി
ചലഞ്ച്
1035.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാലറി
ചലഞ്ച് വഴി കേരള
വാട്ടര്‍
അതോറിറ്റിയില്‍ നിന്ന്
എത്ര രൂപ
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയിലേക്ക്
സമാഹരിച്ചു;
(ബി)
വാട്ടര്‍
അതോറിറ്റിയില്‍ നിന്ന്
എത്രപേര്‍ സാലറി
ചലഞ്ചില്‍ പങ്കെടുത്തു;
അറിയിക്കുമോ;
(സി)
ഹെഡ്
ഓഫീസ്, ചീഫ്
എഞ്ചിനീയര്‍മാരുടെ
ഓഫീസ്,സര്‍ക്കിള്‍,
ഡിവിഷന്, സെക്ഷൻ
എന്നിവ തിരിച്ച് ലഭിച്ച
തുകയും പങ്കെടുത്ത
ജീവനക്കാരുടെയും എണ്ണം
വ്യക്തമാക്കാമോ;
(ഡി)
എത്ര
ശതമാനം ജീവനക്കാര്‍,
ഓഫീസര്‍മാര്‍, മറ്റ്
ജീവനക്കാര്‍ എന്ന
കണക്കില്‍
വ്യക്തമാക്കാമോ?
കോട്ടയം
ജില്ലയിലെ വാട്ടര്‍ അതോറിറ്റി
പദ്ധതികളുടെ ശാക്തീകരണം
1036.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയം
ജില്ലയിലെ കറുകച്ചാല്‍,
നെടുങ്കുന്നം, കങ്ങഴ
പഞ്ചായത്തുകളില്‍
വാട്ടര്‍ അതോറിറ്റിയുടെ
കുടിവെള്ളപദ്ധതികള്‍
സ്ഥാപിച്ചത്
എന്നാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികളെ
കാലാനുസൃതമായി
ശാക്തീകരിക്കാന്‍
എന്തുനടപടികളാണ് ഇതുവരെ
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(സി)
ഇല്ലെങ്കില്‍
ശാക്തീകരിക്കാനുള്ള
നടപടി സ്വീകരിക്കുമോ?
ഏഷ്യന്‍
ഡെവലപ്മെന്റ് ബാങ്കിന്റെ
ലോണ്‍ ഉപയോഗിച്ച്
നടപ്പിലാക്കുന്ന പദ്ധതികള്‍
1037.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ജല അതോറിറ്റിയില്‍
ഏഷ്യന്‍ ഡെവലപ്മെന്റ്
ബാങ്കിന്റെ ലോണ്‍
ഉപയോഗിച്ച്
നടപ്പിലാക്കാന്‍
പോകുന്ന പദ്ധതികള്‍
വിശദീകരിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
ജില്ലകള്‍ ഏതെല്ലാം; ഈ
ജില്ലകളിലെ നിലവിലുള്ള
ജല അതോറിറ്റിയുടെ
കുടിവെള്ള വിതരണം
നടത്തുന്ന
ജനസംഖ്യാനുപാതികമായ
ശതമാനം എത്ര;
(സി)
കേരള
ജല അതോറിറ്റി ഓരോ
ജില്ലകളിലും കുടിവെള്ള
വിതരണം
ലഭ്യമാക്കുന്നതിന്റെ
ശതമാന കണക്ക്
വ്യക്തമാക്കാമോ?
ഇടക്കൊച്ചി
പ്രദേശത്തെ കുടിവെള്ള ക്ഷാമം
1038.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
ഉള്‍പ്പെടെ ഇടക്കൊച്ചി
പ്രദേശത്തെ കുടിവെള്ള
ക്ഷാമം
പരിഹരിക്കുന്നതിനായി
അരൂര്‍ ഇടക്കൊച്ചി പാലം
മുതല്‍ പാമ്പായിമൂല വരെ
പൈപ്പ് ലൈന്‍
സ്ഥാപിക്കുന്നതിനുള്ള
പ്രവൃത്തി
പൂര്‍ത്തിയാക്കുന്നതില്‍
നേരിടുന്ന
കാലതാമസത്തിന്റെ കാരണം
വിശദമാക്കാമോ;
(ബി)
പൈപ്പ്
ലൈന്‍ ഇടുന്ന റോഡ്
കട്ടു ചെയ്യുവാന്‍ എത്ര
രൂപയുടെ
എസ്റ്റിമേറ്റാണ്
പി.ഡബ്ല്യൂ.ഡി.
വാട്ടര്‍ അതോറിറ്റിക്ക്
നല്‍കിയിട്ടുള്ളത്;
വാട്ടര്‍ അതോറിറ്റി
കെട്ടിവച്ചിട്ടുള്ള തുക
എ്രത; ഇതു
സംബന്ധിച്ച്തര്ക്കം
നിലനില്‍ക്കുന്നുണ്ടോ;
എങ്കില്‍ തര്‍ക്കം
പരിഹരിക്കുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
മഴമൂലം
നിര്‍ത്തിവച്ച
പ്രവൃത്തി
പുനരാംരംഭിക്കാത്തതിന്റെ
കാരണം വിശദമാക്കാമോ;
(ഡി)
പ്രസ്തുത
പ്രവൃത്തി എപ്പോള്‍
ആരംഭിക്കുമെന്നും
എന്നത്തേക്ക്
പൂര്‍ത്തികരിക്കാന്‍
സാധിക്കുമെന്നും
വ്യക്തമാക്കാമോ?
കേരള
വാട്ടര്‍ അതോറിറ്റി
ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം
1039.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍
അതോറിറ്റിയില്‍
സ്ഥലംമാറ്റ മാനദണ്ഡം
നടപ്പിലാക്കിയിട്ടുണ്ടോ
; എങ്കില്‍ ഉത്തരവിന്റെ
നമ്പര്‍, കോപ്പി സഹിതം
നല്‍കാമോ;
(ബി)
അസിസ്റ്റന്റ്
എഞ്ചിനീയര്‍,
അസിസ്റ്റന്റ്
എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍,
എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍
തസ്തികകളിലെ സ്ഥലം
മാറ്റം നടത്തുന്നത്
ആരാണ്;സ്ഥലമാറ്റം
സംബന്ധിച്ച്
പരാതിയുള്ളവര്‍
അപ്പീല്‍ നല്‍കേണ്ടത്
ആര്‍ക്കാണ്;
(സി)
കൂടുതല്‍
സുതാര്യത
ഉറപ്പുവരുത്തുന്നതിന്
ഓണ്‍ലൈന്‍ സ്ഥലംമാറ്റ
സംവിധാനം കേരള വാട്ടര്‍
അതോറിറ്റിയില്‍
നടപ്പില്‍ വരുത്തുമോ?
മണിമല
മേജര്‍ കുടിവെള്ള പദ്ധതി
1040.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണിമല
മേജര്‍ കുടിവെള്ള
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഇപ്പോഴത്തെ
അവസ്ഥ വ്യക്തമാക്കാമോ;
(സി)
പദ്ധതി
എന്നത്തേക്ക്
പൂര്‍ത്തിയാക്കുന്നതിനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
2018-19
സാമ്പത്തിക വര്‍ഷം
പ്രസ്തുത പദ്ധതിക്ക്
തുക അനുവദിച്ച്
ഭരണാനുമതി
ലഭ്യമാക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ ?
മുക്കം
മേജർ കുടിവെള്ള പദ്ധതി
1041.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അര്‍ബന്‍
സ്കീമില്‍
ഉള്‍പ്പെടുത്തി മുക്കം
നഗരസഭയിലേയും സമീപ
പ്രദേശങ്ങളിലേയും
കുടിവെള്ള ക്ഷാമം
പരിഹരിക്കുന്നതിന്
മുക്കം മേജർ കുടിവെള്ള
പദ്ധതിക്ക് ഭരണാനുമതി
നല്കുന്ന കാര്യം ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ പ്രവൃത്തി
എപ്പോള്‍ ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
തഴക്കര
കുടിവെള്ള പദ്ധതി
1042.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
നിയമസഭാ മണ്ഡലത്തില്‍
തഴക്കര കുടിവെള്ള
പദ്ധതി
നടപ്പിലാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ സര്‍വ്വേ
നടപടികള്‍
നടത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
സ്ഥലം
ഏറ്റെടുക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
മുട്ടം,
കരിങ്കുന്നം
പഞ്ചായത്തുകള്‍ക്കുളള
കുടിവെളള പദ്ധതി
1043.
ശ്രീ.പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയിലെ മുട്ടം,
കരിങ്കുന്നം
പഞ്ചായത്തുകള്‍ക്കുളള
കുടിവെളള പദ്ധതിയ്ക്ക്
ഭരണാനുമതി
ലഭ്യമാക്കിയിട്ടുണ്ടോ;
(ബി)
എന്‍.ആര്.ഡി.ഡബ്ല്യൂ.
പിയില്‍
ഉള്‍പ്പെടുത്തിയ
പ്രവൃത്തികള്‍
തുടരുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
കീരംപാറ
കുടിവെള്ള പദ്ധതി
1044.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ കീരംപാറ
കുടിവെള്ള പദ്ധതിയ്ക്ക്
എസ്.എല്‍.എസ്.എസ്.സി
സ്കീമില്‍
ഉള്‍പ്പെടുത്തി 13 കോടി
രൂപ അനുവദിച്ചിരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതില്‍
കിണര്‍ കുഴിക്കുന്നതിനു
വേണ്ട ടെണ്ടര്‍ നടപടി
പൂര്‍ത്തീകരിച്ച്
എഗ്രിമെന്റ്
ഒപ്പിട്ടെങ്കിലും
പദ്ധതി തുടങ്ങുവാന്‍
സാധിച്ചിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എസ്.എല്‍.എസ്.എസ്.സി.
സ്കീം നിര്‍ത്തലാക്കിയ
സാഹചര്യത്തില്‍
പ്രസ്തുത പദ്ധതി
സര്‍ക്കാരിന്റെ
ഏതെങ്കിലും സ്കീമില്‍
ഉള്‍പ്പെടുത്തി
തുടര്‍ന്നു
കൊണ്ടുപോകുവാന്‍
സാധിക്കുമോയെന്ന്
വ്യക്തമാക്കാമോ?
മാവൂര്‍
ഗ്രാമപഞ്ചായത്തിലെ കുടിവെളള
പദ്ധതി
1045.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവൂര്‍
ഗ്രാമപഞ്ചായത്തില്‍
കുടിവെളളം
ലഭ്യമാക്കുന്നതിന് 102
ലക്ഷം രൂപയുടെ
ഭരണാനുമതി ലഭിച്ച
പ്രവൃത്തിയുടെ
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഇപ്പോള്‍
ഭരണാനുമതി ലഭിച്ച
പദ്ധതിയില്‍ നിന്നും
മാവൂര്‍ കോട്ടക്കുന്ന്
അടുവാട് പട്ടികജാതി
കോളനിയില്‍ കുടിവെളളം
ലഭ്യമാക്കുന്നത്
സംബന്ധിച്ച
പ്രൊപ്പോസല്‍
തയ്യാറിക്കിയിട്ടുണ്ടോ;
(സി)
ഭരണാനുമതി
ലഭിച്ച പദ്ധതിയുടെ
ഭാഗമായിത്തന്നെ
പ്രസ്തുത പ്രവൃത്തി
നടപ്പിലാക്കാന്‍
കഴിയുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
തിരുവല്ല
-ചങ്ങനാശ്ശേരി നഗരങ്ങളില്‍
കുടിവെള്ളം
1046.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവല്ല-
ചങ്ങനാശ്ശേരി
നഗരങ്ങളില്‍ കുടിവെള്ളം
എത്തിക്കുവാന്‍
പുതിയതായി
നടപ്പിലാക്കുന്ന
പദ്ധതിയുടെ നിര്‍മ്മാണം
ആരംഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ നിര്‍മ്മാണ
ചെലവ് എത്രയാണ്;
അറിയിക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയിലൂടെ
ചങ്ങനാശ്ശേരി
നഗരത്തില്‍ അധികമായി
എത്ര ജലം
ലഭിക്കുമെന്നാണ്
കണക്കാക്കിയിരിക്കുന്നത്;
വ്യക്തമാക്കുമോ;
(ഡി)
ടി
പദ്ധതി എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാണ്
ലക്ഷ്യമിട്ടിരിക്കുന്നതെന്ന്
അറിയിക്കുമോ;
(ഇ)
ഗുരുതരമായ
കുടിവെള്ള പ്രശ്നം
പരിഹരിക്കുവാന്‍ ഈ
പദ്ധതി സമയബന്ധിതമായി
പൂര്‍ത്തികരിക്കാനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
കൊല്ലമുള
കുടിവെള്ള പദ്ധതി
1047.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റാന്നി
നിയോജകമണ്ഡലത്തിലെ
കൊല്ലമുള കുടിവെള്ള
പദ്ധതിക്കായി എത്ര
തുകയാണ്
അനുവദിച്ചിട്ടുള്ളത്;
എന്തൊക്കെ
പ്രവൃത്തികളാണ് ഈ തുക
ഉപയോഗിച്ച്
നടപ്പാക്കാന്‍
ഉദ്ദേശിച്ചിട്ടുള്ളത്;
ഇവയുടെ നിര്‍മ്മാണ
പുരോഗതി
വ്യക്തമാക്കാമോ; ഇനിയും
എന്തൊക്കെ
നിര്‍മ്മാണങ്ങള്‍
പൂര്‍ത്തീകരിക്കാനുണ്ട്;
ഇതിനായി എന്ത് നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(ബി)
ഈ
പദ്ധതി എന്നത്തേക്ക്
കമ്മീഷന് ചെയ്ത്
ജനങ്ങള്‍ക്ക്
കുടിവെള്ളമെത്തിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
കുടിവെള്ള
പദ്ധതിക്ക് ഭരണാനുമതി
1048.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃപ്പൂണിത്തറ
നിയമസഭാമണ്ഡലത്തിലെ
ഉദയംപേരൂര്‍
ഗ്രാമപഞ്ചായത്തിലെ
കുടിവെള്ള ക്ഷാമം
പരിഹരിക്കുന്നതിലേക്കായി
തയ്യാറാക്കിയ
പദ്ധതിയുടെ നിലവിലെ
സ്ഥിതി അറിയിക്കുമോ;
(ബി)
ഈ പദ്ധതിക്ക് ഭരണാനുമതി
നല്‍കുന്നതിനുള്ള
നടപടികള്‍
സമയബന്ധിതമായി
സ്വീകരിക്കുമോ;
(സി)
എന്നത്തേക്ക്
ഭരണാനുമതി
ലഭ്യമാകുമെന്ന്
അറിയിക്കുമോ;
(ഡി)
ഈ
പദ്ധതി സമയബന്ധിതമായി
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
അമ്പലപ്പാറ
കുടിവെള്ള പദ്ധതി
1049.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമ്പലപ്പാറ
കുടിവെള്ള
പദ്ധതിയ്ക്കായി ഇൗ
സര്‍ക്കാര്‍ എത്ര തുക
അനുവദിച്ചു ; എന്നാണ്
ഭരണാനുമതി നല്‍കിയത്;
(ബി)
പ്രസ്തുത
കുടിവെള്ള പദ്ധതിയുടെ
നിര്‍മ്മാണ പുരോഗതി
വ്യക്തമാക്കാമോ ; ഇനി
പൂര്‍ത്തീകരിക്കുവാനുള്ള
പ്രവൃത്തികളുടെ
വിശദാംശം നല്‍കാമോ;
(സി)
ഇൗ
പദ്ധതി എന്ന് കമ്മീഷന്
ചെയ്യാന്‍ കഴിയുമെന്ന്
വ്യക്തമാക്കാമോ?
ഇടക്കൊച്ചി
കുടിവെള്ള പദ്ധതി
1050.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
മണ്ഡലത്തിലെ ഇടക്കൊച്ചി
കുടിവെള്ള പദ്ധതിയുടെ
നിലവിലെ പുരോഗതി
അറിയിക്കാമോ;
(ബി)
ഇനി
എന്തെല്ലാം
പ്രവൃത്തികളാണ്
പൂര്‍ത്തിയാക്കാനുള്ളതെന്ന്
അറിയിക്കുമോ;
(സി)
ഇൗ
പദ്ധതി സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
ഇൗ
പദ്ധതി എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
അറിയിക്കുമോ?
വിളപ്പില്‍
കുടിവെള്ള പദ്ധതി
1051.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടാക്കട
മണ്ഡലത്തിലെ
പ്രവര്‍ത്തനോത്ഘാടനം
കഴിഞ്ഞ വിളപ്പില്‍
കുടിവെള്ള പദ്ധതിയുടെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ;
സമയബന്ധിതമായി പദ്ധതി
പൂര്‍ത്തിയാക്കുന്നതിന്
നടപടി സ്വീകരിയ്ക്കാമോ;
(ബി)
വിളവൂര്‍ക്കല്‍
കുടിവെള്ള പദ്ധതിയുടെ
(നബാര്‍ഡ്) ടെന്ഡന്
നടപടികള്‍ എന്തായെന്ന്
വിശദമാക്കാമോ;
ടെന്ഡന് നടപടികള്‍
അനന്തമായി
നീണ്ടുപോകുന്നത്
ഒഴിവാക്കി
സമയബന്ധിതമായി
പ്രവൃര്‍ത്തി
ആരംഭിക്കുന്നതിന് നടപടി
സ്വീകരിയ്ക്കാമോ?
ഒറ്റപ്പാലം
മണ്ഡലത്തില്‍ ജലനിധി പദ്ധതി
1052.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
നിയോജകമണ്ഡലത്തിലെ
ലെക്കിടിപേരൂര്‍
ഗ്രാമപഞ്ചായത്തിലെ
ജലനിധി പദ്ധതിയുടെ
നിലവിലെ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി
പ്രവര്‍ത്തനരഹിതമായ
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഈ പദ്ധതി
അഭിമുഖീകരിക്കുന്ന
പ്രശ്നങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(സി)
അവ
പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാനാണ്
ലക്ഷ്യമിടുന്നതെന്ന്
വ്യക്തമാക്കാമോ?
ബാലുശ്ശേരി
പഞ്ചായത്തിലെ കുടിവെള്ള വിതരണ
പെെപ്പുകള്‍
1053.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബാലുശ്ശേരി
പഞ്ചായത്തിലെ ജപ്പാന്
കുടിവെള്ള വിതരണ
പെെപ്പുകള്‍
പ്രവൃത്തിയിലെ അപാകത
മൂലം സ്ഥിരമായി
പൊട്ടുകയും ഗ്രാമീണ
റോഡുകള്‍ ഉള്‍പ്പെടെ
തകര്‍ന്നുപോവുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സ്ഥിരമായി
കുടിവെള്ള വിതരണ
പെെപ്പുകള്‍
പൊട്ടുകയും കുടിവെള്ളം
പാഴായി പോവുകയും
ചെയ്യുന്ന അവസ്ഥ
പരിഹരിക്കുന്നതിനായി
ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ;
(സി)
ബാലുശ്ശേരി
ടൗണ്‍ നവീകരണത്തിന്
മുന്നോടിയായി
കുടിവെള്ള വിതരണ
പെെപ്പുകള്‍ റോഡിന്റെ
വശങ്ങളിലേക്ക് മാറ്റി
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍ ഇപ്പോള്‍
ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കാമോ?
പുളിമാത്ത്-നഗരൂര്‍-കരവാരം
കുടിവെള്ള പദ്ധതി
1054.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുളിമാത്ത്-നഗരൂര്‍-കരവാരം
കുടിവെള്ള പദ്ധതിയുടെ
പുരോഗതി വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിക്കാവശ്യമായ ഭൂമി
കൈമാറിക്കിട്ടിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
കിഴക്കന്‍മല
കുടിവെള്ള പദ്ധതി
1055.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18
വര്‍ഷത്തെ സംസ്ഥാന
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച
കിഴക്കന്‍മല കുടിവെള്ള
പദ്ധതിയുമായി
ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങള്‍
മന്ദഗതിയിലാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത പ്രവര്‍ത്തനം
ത്വരിതപ്പെടുത്തുന്നതിനുള്ള
തുടര്‍ നടപടികള്‍
സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ നിലവിലെ
സ്ഥിതി അറിയിക്കാമോ?
കാസര്‍ഗോഡ്
ജില്ലയിലെ കുടിവെള്ള പദ്ധതി
1056.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാസര്‍ഗോഡ്
ജില്ലയിലെ
തൃക്കരിപ്പൂര്‍,
കാഞ്ഞങ്ങാട്
മണ്ഡലങ്ങളിലെ
കുടിവെള്ളക്ഷാമം
പരിഹരിക്കുന്നതിനായി
വിഭാവനം ചെയ്ത
കുടിവെള്ള പദ്ധതിക്ക്
അംഗീകാരം നല്കാന്
എപ്പോള്‍ കഴിയുമെന്ന്
വ്യക്തമാക്കാമോ?
കാഞ്ഞീറ്റുകര
ശുദ്ധജലപദ്ധതിക്ക്
ബഡ്ജറ്റില്‍ അനുവദിച്ചിരുന്ന
തുക
1057.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രീന്‍
ബുക്കില്‍
ഉള്‍പ്പെടുത്തിയിരുന്ന
ആയിരൂര്‍ കാഞ്ഞീറ്റുകര
പദ്ധതിക്ക് ബഡ്ജറ്റില്‍
അനുവദിച്ചിരുന്ന തുക
കൊറ്റനാട്-അങ്ങാടി
പദ്ധതിക്ക്
മാറ്റിനല്‍കണമെന്ന്
ആവശ്യപ്പെട്ട് റാന്നി
എം.എല്‍.എ കത്ത്
നല്‍കിയിരുന്നോ;
(ബി)
ഉണ്ടെങ്കില്‍
ഇത് പ്രകാരം ഈ
പദ്ധതിക്ക് തുക മാറ്റി
നല്കി
ഉത്തരവായിട്ടുണ്ടോ;
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ബഡ്ജറ്റില്‍
അനുവദിച്ച 20 കോടി
രൂപയില്‍ 5 കോടി രൂപ ഈ
വര്‍ഷത്തെ ബഡ്ജറ്റ്
വിഹിതമായി
അനുവദിച്ചിരിക്കെ
പ്രസ്തുത 20 കോടി
രൂപയുടെ
ഭരണാനുമതിക്കായി
സ്വീകരിച്ച നടപടിയുടെ
വിശദവിവരം നല്‍കുമോ?
പൂക്കോട്ടൂര്‍
- മൊറയൂര്‍ - പുല്‍പ്പറ്റ
സമഗ്ര കുടിവെള്ള പദ്ധതി
1058.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
മണ്ഡലത്തിലെ
പൂക്കോട്ടൂര്‍ -
മൊറയൂര്‍ - പുല്‍പ്പറ്റ
സമഗ്ര കുടിവെള്ള പദ്ധതി
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
(ബി)
ഭരണാനുമതി
ലഭിക്കുന്നതിന്
ഇനിയുമുള്ള സാങ്കേതിക
തടസ്സങ്ങള്‍
എന്തെല്ലാമാണ്;
വിശദാംശം നല്‍കുമോ;
(സി)
കഴിഞ്ഞ
ബജറ്റില്‍ പദ്ധതിക്ക്
തുക
നീക്കിവെച്ചിരുന്നുവെങ്കിലും
തുടര്‍ നടപടികള്‍
അനന്തമായി നീണ്ടു
പോകുന്നതിന്റെ
കാരണങ്ങള്‍
വ്യക്തമാക്കാമോ?
മണലൂര്നിയോജക
മണ്ഡലത്തിലെ ജലസേചന
പദ്ധതികള്‍
1059.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
മണലൂര്നിയോജക
മണ്ഡലത്തില്‍
പുരോഗമിച്ച് വരുന്ന
ജലസേചന പദ്ധതികള്‍
ഏതെല്ലാം; പ്രസ്തുത
പദ്ധതികളുടെ
വിശദാംശങ്ങള്‍
അറിയിക്കാമോ?
അരൂര്‍
മണ്ഡലത്തില്‍ ജലവിഭവ
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
1060.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ജലവിഭവ വകുപ്പ് വഴി
അരൂര്‍ മണ്ഡലത്തില്‍
നടപ്പിലാക്കിയ വികസന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ ഓരോന്നും
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;ഇവയുടെ
പ്രവര്‍ത്തന പുരോഗതി
എന്നിവ വിശദമാക്കാമോ?
ജലവിതരണ
പൈപ്പുകള്‍ മാറ്റി
സ്ഥാപിക്കുന്നതിന് നടപടി
1061.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറന്മുള
നിയോജകമണ്ഡലത്തില്‍
ജലവിഭവവകുപ്പിന്റെ
അധീനതയിലുള്ള പഴയ
ജലവിതരണ പൈപ്പുകള്‍
മാറ്റി
സ്ഥാപിക്കുന്നതിന് ഈ
സര്‍ക്കാര്‍ തുക
അനുവദിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
മണ്ഡലത്തില്‍
എവിടെയെങ്കലും പഴയ
പൈപ്പുകള്‍ മാറ്റി
സ്ഥാപിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
കുട്ടനാട്
മണ്ഡലത്തിലെ കുടിവെള്ളക്ഷാമം
1062.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്
മണ്ഡലത്തിലെ
രൂക്ഷമായികൊണ്ടിരിക്കുന്ന
കുടിവെള്ളക്ഷാമം
പരിഹരിക്കുന്നതിനുവേണ്ടിയുള്ള
നിലവിലുള്ള പദ്ധതികള്‍
ഏതെല്ലാം:പ്രസ്തുത
പദ്ധതികളുടെ അവസ്ഥ
വ്യക്തമാക്കാമോ;
(ബി)
കുടിവെള്ളക്ഷാമം
പരിഹരിക്കുന്നതിനു
പുതിയതായി പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?