പട്ടികജാതി
ഗോത്രവര്‍ഗ്ഗ കമ്മീഷന്റെ
നിര്ദ്ദേശങ്ങളിന്മേല് നടപടി
787.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജാതി വിവേചന കേസുകള്‍
വര്‍ദ്ധിച്ചുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ജാതിപരമായ
കേസുകളില്‍ സംസ്ഥാന
പട്ടികജാതി
ഗോത്രവര്‍ഗ്ഗ
കമ്മീഷന്റെ
നിര്ദ്ദേശങ്ങളിന്മേല്
ഉദ്യോഗസ്ഥര്‍ നടപടി
കൈക്കൊള്ളുവാന്‍
കാലതാമസം
ഉണ്ടാക്കുന്നുവെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
കമ്മീഷന്
ശുപാര്‍ശകളില്‍
കാലതാമസം കൂടാതെ നടപടി
സ്വീകരിക്കുവാന്‍
ഉദ്യോഗസ്ഥര്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ
എന്ന് വ്യക്തമാക്കുമോ?
ആശിക്കുംഭൂമി
പദ്ധതി
788.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആശിക്കുംഭൂമി
പദ്ധതിയില്‍
ഉള്‍പ്പെടുത്തി വയനാട്
ജില്ലയിലെ
ആദിവാസികള്‍ക്ക് ഭൂമി
വിതരണം ചെയ്യുന്നതിന്
എത്ര ഏക്കര്‍ സ്ഥലം
കണ്ടെടുത്തിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
എത്ര ഏക്കര്‍ സ്ഥലം
വിതരണം
ചെയ്തിട്ടുണ്ടെന്ന്
അറിയിക്കുമോ?
എസ്.സി.
എസ്.ടി. വകുപ്പ് മന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും ധനസഹായം
789.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വൈപ്പിന്‍ നിയോജക
മണ്ഡലത്തില്‍ നിന്നും
എസ്.സി. എസ്.ടി.
ചികില്‍സാ
ധനസഹായത്തിനായി എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
എത്ര പേര്‍ക്ക് ധനസഹായം
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ദുരിതാശ്വാസ
നിധിയില്‍ നിന്നും
കാലതാമസം കൂടാതെ
ധനസഹായം ലഭ്യമാക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ?
അട്ടപ്പാടി
മേഖലയിലെ ശിശുമരണ നിരക്ക്
790.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
അട്ടപ്പാടി
മേഖലയിലുണ്ടായ
ശിശുമരണങ്ങളുടെ എണ്ണവും
മരണനിരക്കും സംബന്ധിച്ച
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പോഷകാഹാരക്കുറവ്
മൂലമോ മതിയായ ആരോഗ്യ
പരിചരണം ലഭിയ്ക്കാത്തതു
മൂലമോ ഉള്ള മരണങ്ങള്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഈ മേഖലയിലെ ശിശുമരണ
നിരക്ക്
കുറയ്ക്കുന്നതിന്
സ്വീകരിച്ച പ്രത്യേക
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ
ക്ഷേമത്തിനായുള്ള പദ്ധതികള്‍
791.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
പദ്ധതികള്‍ മുഖേന
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളുടെയും
ആദിവാസികളുടെയും
ക്ഷേമത്തിനും
ഉന്നമനത്തിനുമായി ഈ
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്നും
ഇതിനായി ഓരോവര്‍ഷവും
അനുവദിച്ച തുക,
ചെലവാക്കിയ തുക എന്നിവ
എത്രയെന്നും
വ്യക്തമാക്കുമോ;
(ബി)
ആദിവാസി
മേഖലകളിലെ
പോഷകാഹാരക്കുറവ്
പരിഹരിക്കുന്നതിനും
ശിശുമരണ നിരക്ക്
കുറയ്ക്കുവാനും പഠന
നിലവാരം
ഉയര്‍ത്തുവാനുമായി ഈ
സര്‍ക്കാര്‍ കാലയളവില്‍
ഓരോവര്‍ഷവും
നടപ്പാക്കിയ
പ്രവര്‍ത്തനങ്ങള്‍
പദ്ധതി തിരിച്ച്
എന്തെല്ലാം എന്നും
അതിനായി അനുവദിച്ച തുക
എത്രയെന്നും ചെലവാക്കിയ
തുക എത്ര എന്നും
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
പ്രഖ്യാപിച്ച വനജ്യോതി
പദ്ധതി സംബന്ധിച്ച
വിശദാംശങ്ങള്‍,
നാളിതുവരെ നടപ്പാക്കിയ
പ്രവര്‍ത്തനങ്ങള്‍
എന്നിവ സംബന്ധിച്ച
വിശദാംശം
ലഭ്യമാക്കുമോ;
സംസ്ഥാനത്തെ എല്ലാ
ആദിവാസി ഉൗരുകളിലും
പ്രസ്തുത പദ്ധതി
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
ദുരിതാശ്വാസ
നിധിയില്‍ നിന്നും ചികിത്സാ
സഹായം
792.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ബഹു. പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്ക ക്ഷേമ
വകുപ്പ് മന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും ചികിത്സാ
സഹായമായി ദേവികുളം
നിയോജക മണ്ഡലത്തില്‍
എത്ര തുക
അനുവദിച്ചിട്ടുണ്ട്;
(ബി)
ആയതിന്റെ
പഞ്ചായത്ത് തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ?
ദുരിതാശ്വാസ
നിധിയില്‍ നിന്നുള്ള ധനസഹായം
793.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടിക വര്‍ഗ്ഗ
പിന്നോക്ക സമുദായ
ക്ഷേമവകുപ്പ്
മന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും ധനസഹായത്തിന്
നല്കുന്ന
അപേക്ഷകള്‍ക്ക് ഏറ്റവും
വേഗത്തില്‍ തുക
ലഭിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
ആലപ്പുഴ
ജില്ലയില്‍ ഇപ്രകാരം
അനുവദിക്കപ്പെട്ട തുക
വിതരണം ചെയ്യുന്നതില്‍
കാലതാമസം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
തുക
വിതരണം
ചെയ്യുന്നതിലുള്ള
കാലതാമസം
ഒഴിവാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
പട്ടിക വര്‍ഗ്ഗ കോളനികളുടെ
നവീകരണവും ഉന്നമനവും
794.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈപ്പിന്‍
മണ്ഡലത്തില്‍ എത്ര
പട്ടിക വര്‍ഗ്ഗ
കോളനികളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം വൈപ്പിന്‍
മണ്ഡലത്തിലെ പട്ടിക
വര്‍ഗ്ഗ കോളനികളുടെ
നവീകരണത്തിനും
ഉന്നമനത്തതിനുമായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
പദ്ധതികള്‍ക്കായി എത്ര
തുക ചെലവഴിച്ചുവെന്ന്
വ്യക്തമാക്കാമോ?
കൊയിലാണ്ടി മണ്ഡലത്തിലെ
അംബേദ്ക്കര്‍ ഗ്രാമംപദ്ധതി
795.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അംബേദ്ക്കര്‍
ഗ്രാമം പദ്ധതിപ്രകാരം
കൊയിലാണ്ടി മണ്ഡലത്തിലെ
ഏതെങ്കിലും കോളനിയില്‍
വികസന
പ്രവര്‍ത്തനങ്ങള്‍
നടന്നുവരുന്നുണ്ടോ ;
എങ്കില്‍ ഏതെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
ഇതുവരെ നടത്തിയ
പ്രവൃത്തികള്‍
വിശദീകരിക്കാമോ ;
(സി)
ഏത്
ഏജന്‍സിയാണ് പ്രവൃത്തി
കരാര്‍ ഏറ്റെടുത്തത്;
എത്ര ശതമാനം
പ്രവൃത്തികളാണ് അവര്‍
പൂര്‍ത്തീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ബാക്കിയുള്ള
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുന്നതിന്
നിലവിലുള്ള
കാലതാമസം/തടസ്സം
എന്താണ് എന്ന്
വിശദമാക്കാമോ ;
(ഇ)
പ്രവൃത്തി
പൂര്‍ത്തീകരിക്കാന്‍
എന്തെല്ലാം നടപടികളാണ്
ആലോചിക്കുന്നതെന്നുെം
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചുവരുന്നത്
എന്നും വിശദമാക്കാമോ ?
ഭവനരഹിതരുടെ
വിവരം
796.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതിയില്‍പ്പെട്ട
ഭവനരഹിതരുടെ വിവരം
ശേഖരിച്ചിട്ടുണ്ടോ;
(ബി)
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തിലെ
പ്രസ്തുത വിഭാഗത്തിന്റെ
ഭവനരഹിതരുടെ വിവരം
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
അടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ;
(സി)
പട്ടികജാതിയില്‍പെട്ട
ഭവനരഹിതരെ
പുനരധിവസിപ്പിക്കുന്നതിനായി
ഏതെല്ലാം ഭവന
പദ്ധതികളാണ്
ആവിഷ്കരിച്ച്
നടപ്പിലാക്കിയിട്ടുള്ളത്;
വിശദാംശം നല്‍കാമോ?
ഏറനാട്
മണ്ഡലത്തിലെ വാത്സല്യനിധി
പദ്ധതി
797.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏറനാട്
നിയോജക മണ്ഡലത്തില്‍
വാത്സല്യനിധി
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനായി
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
കുട്ടികളുടെ വിവരശേഖരണം
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
പഞ്ചായത്ത് തിരിച്ച്
ലഭ്യമാക്കാമോ;
(ബി)
ഈ
പദ്ധതി നിലവില്‍
വന്നശേഷം
പ്രൊമോട്ടര്‍മാര്‍ വിവര
ശേഖരണാര്‍ത്ഥം എത്ര തവണ
ഫീല്‍ഡ് വര്‍ക്ക്
നടത്തിയെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
പദ്ധതി നടപ്പില്‍
വന്നശേഷം നാളിതുവരെയായി
ഏറനാട് മണ്ഡലത്തില്‍
വാത്സല്യനിധിയില്
അംഗങ്ങളായ കുട്ടികുളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
പ്രസ്തുത പദ്ധതി
പ്രകാരം ലഭിക്കുന്നത്;
വിശദാംശം
വെളപ്പെടുത്തുമോ?
പഠനമുറി
നിര്‍മ്മിച്ചു നല്കുന്ന
പദ്ധതി
798.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വന്തം
വീടുകളില്‍ ആവശ്യമായ
പഠന സൗകര്യങ്ങള്‍
ഇല്ലാത്ത പട്ടികജാതി
പട്ടികവർഗ്ഗ
വിഭാഗത്തിൽപ്പെടുന്ന
കുട്ടികള്‍ക്ക് പഠനമുറി
നിര്‍മ്മിച്ചു
നല്കുന്ന പദ്ധതി
പ്രകാരം കാസര്‍ഗോഡ്
ജില്ലയില്‍ എത്ര
അപേക്ഷകളാണ് ഇതിനായി
ലഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇപ്രകാരം
എത്ര കുട്ടികള്‍ക്കാണ്
പഠനമുറി നിര്‍മ്മിച്ചു
നല്‍കിയിട്ടുള്ളതെന്നും
ഇനി എത്ര പേര്‍ക്ക്
നല്‍കാനുണ്ടെന്നും
വ്യക്തമാക്കാമോ?
കോങ്ങാട്
മണ്ഡലത്തില്‍
അനുവദിച്ചിട്ടുള്ള പദ്ധതികള്‍
799.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ വന്നശേഷം
കോങ്ങാട്
മണ്ഡലത്തിലേയ്ക്കായി
പട്ടിക ജാതി പട്ടിക
വര്‍ഗ്ഗ ക്ഷേമ വകുപ്പ്
അനുവദിച്ചിട്ടുള്ള
പദ്ധതികളുടെ
വിശദവിവരങ്ങള്‍ തുക
ഉള്‍പ്പെടെ
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ഓരോ പദ്ധതിയുടേയും
പുരോഗതി വിവരം
ലഭ്യമാക്കുമോ?
പാലക്കാട്
ജില്ലയിലെ അംബേദ്കര്‍
ഗ്രാമവികസന പദ്ധതി
800.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അംബേദ്കര്‍
ഗ്രാമവികസന
പദ്ധതിയിലേയ്ക്ക്
പാലക്കാട് ജില്ലയിലെ
ഏതെല്ലാം പട്ടികജാതി
കോളനികളാണ്
തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോ
കോളനിയിലും എത്ര
തുകയുടെ വികസന
പ്രവര്‍ത്തനങ്ങള്‍ക്കാണ്
ഭരണാനുമതി നല്‍കുന്നത്;
(സി)
പാലക്കാട്
ജില്ലയില്‍ പ്രസ്തുത
പദ്ധതി പ്രകാരം
തെരഞ്ഞെടുക്കപ്പെട്ട
എല്ലാ കേന്ദ്രങ്ങളിലും
അംഗീകരിക്കപ്പെട്ട
വികസന പദ്ധതികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ എന്ന്
അറിയിക്കുമോ ;
(ഡി)
പ്രസ്തുത
പദ്ധതിയില്‍പ്പെട്ട
ആലത്തൂര്‍
മണ്ഡലത്തിലുള്ള
കേന്ദ്രങ്ങളിലെ വികസന
പദ്ധതികളെ സംബന്ധിച്ചും
അവയുടെ പ്രവര്‍ത്തന
പുരോഗതി സംബന്ധിച്ചും
വിശദാംശം നല്‍കുമോ?
പട്ടികജാതി
വകുപ്പ് മുഖേന ഒല്ലൂര്‍
മണ്ഡലത്തില്‍ നടപ്പാക്കിയ
പദ്ധതികള്‍
801.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പട്ടികജാതി വകുപ്പ്
മുഖേന ഒല്ലൂര്‍
മണ്ഡലത്തില്‍
നടപ്പിലാക്കിയ
പദ്ധതികള്‍
എന്താെക്കയാണ്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
802.
ഒഴിവാക്കിയിരിക്കുന്നു.
അംബേദ്കര്‍
ഗ്രാമവികസന പദ്ധതി
803.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പുതുതായി എത്ര
കോളനികള്‍ അംബേദ്കര്‍
ഗ്രാമവികസന
പദ്ധതിക്കായി
തെരഞ്ഞെടുത്തിട്ടുണ്ട്;
(ബി)
ആറന്മുള
നിയോജകമണ്ഡലത്തില്‍
കഴിഞ്ഞ സര്‍ക്കാരിന്റെ
കാലത്ത് എത്ര
കോളനികള്‍
സ്വയംപര്യാപ്ത
ഗ്രാമപദ്ധതിയുടെ
ഭാഗമായി തെരഞ്ഞെടുത്ത്
പ്രവര്‍ത്തനങ്ങള്‍
നടത്തിയിട്ടുണ്ട്;
(സി)
ഇതില്‍
ഏതെങ്കിലും കോളനികളിലെ
പദ്ധതികള്‍
പരാതികളുടെയോ
പിഴവുകളുടേയോ
അടിസ്ഥാനത്തില്‍
അന്വേഷണത്തിന്
വിധേയമാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ; പ്രസ്തുത
പദ്ധതികളുടെ നിലവിലുള്ള
സ്ഥിതി എന്താണ്;
(ഡി)
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളിലെ
കുട്ടികള്‍ക്കായി
വീടുകളില്‍ പഠനമുറി
നിര്‍മ്മിക്കുന്ന
പദ്ധതിയില്‍ ആറന്മുള
നിയോജക മണ്ഡലത്തില്‍
എത്ര വീടുകളില്‍
പഠനമുറി
നിര്‍മ്മിച്ചുവെന്ന്
വിശദമാക്കുമോ?
ഒറ്റപ്പാലം
മണ്ഡലത്തില്‍ നടപ്പിലാക്കിയ
പദ്ധതികള്‍
804.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഒറ്റപ്പാലം നിയോജക
മണ്ഡലത്തില്‍
പട്ടികജാതി വികസന
വകുപ്പ് മുഖേന
നടപ്പിലാക്കിയ
പദ്ധതികളുടെ വിശദാംശം
ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി
അടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ;
(ബി)
2017-18
വര്‍ഷത്തില്‍ ചെലവഴിച്ച
തുകയുടെ വിശദാംശം ഓരോ
പദ്ധതിയുടെയും
അടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ?
അംബേദ്കര്‍
ഗ്രാമവികസന പദ്ധതി
805.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളുടെ
ഉന്നമനത്തിനായി
സര്‍ക്കാര്‍
നടപ്പിലാക്കുന്ന
പദ്ധതികള്‍
അര്‍ഹതപ്പെട്ടവരില്‍
തന്നെയാണ് എത്തുന്നത്
എന്ന് ഉറപ്പ്
വരുത്തുന്നതിന്
എന്തെല്ലാം നടപടികള്‍
ആണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(ബി)
സര്‍ക്കാര്‍
പദ്ധതികള്‍ പട്ടികജാതി,
പട്ടികവര്‍ഗ്ഗ
വിഭാഗക്കാര്‍ക്ക് തന്നെ
ലഭ്യമാകുന്നുണ്ടെന്ന്
ഉറപ്പുവരുത്താന്‍
അവര്‍ക്കിടയില്‍
എന്തെല്ലാം തരത്തിലുള്ള
ബോധവത്ക്കരണമാണ്
നടപ്പിലാക്കിയിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ?
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
പെണ്‍കുട്ടികള്‍ക്ക് നഴ്സിംഗ്
പരിശീലനം
806.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഴ്സിംഗ്
പഠനം വിജയകരമായി
പൂര്‍ത്തീകരിച്ചിട്ടും
തൊഴില്‍ ലഭിക്കാത്ത
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
പെണ്‍കുട്ടികള്‍ക്ക്
തൊഴില്‍ പരിശീലനം
നല്കുവാന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
പ്രതിമാസം
എത്ര രൂപയാണ് ഇവര്‍ക്ക്
സ്റ്റൈപ്പന്റ് ആയി
നല്കുവാന്
തീരുമാനിച്ചിട്ടുള്ളത്;
(സി)
ഏത്
വകുപ്പാണ് ഇതിന്
ആവശ്യമായ ഫണ്ട്
നല്‍കുന്നതെന്നും
ആയതിനായി എന്ത് തുക
നീക്കിവച്ചുവെന്നും
വ്യക്തമാക്കുമോ;
(ഡി)
ഈ
പദ്ധതി പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
പെണ്‍കുട്ടികള്‍ക്ക്
സര്‍ക്കാര്‍ സ്വകാര്യ
മേഖലകളില്‍ നഴ്സിംഗിന്
മികച്ച തൊഴില്‍
അവസരങ്ങള്‍
സൃഷ്ടിക്കുന്നതിന്
എത്രമാത്രം സഹായകരമായി
എന്ന് വ്യക്തമാക്കുമോ?
പട്ടികജാതി-പട്ടികവര്‍ഗ്ഗ
മേഖലകളിലെ പുതിയ പദ്ധതികള്‍
807.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം
പട്ടികജാതി-പട്ടികവര്‍ഗ്ഗ
മേഖലകളില്‍ പുതിയതായി
ആരംഭിച്ച പദ്ധതികളുടെ
വിശദവിവരം നല്‍കുമോ;
(ബി)
ഇതിന്റെ
ഭാഗമായി പ്രസ്തുത
മേഖലകളില്‍ വന്ന
മാറ്റങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
പട്ടികജാതി-പട്ടികവര്‍ഗ്ഗ
മേഖലകളിലെ പുതിയ പദ്ധതികള്‍
808.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
പെണ്‍കുട്ടികള്‍ക്കായി
വാത്സല്യനിധി പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം എന്ന്
വ്യക്തമാക്കുമോ;
(ബി)
വാത്സല്യനിധി
പദ്ധതിയിൽ
ഉള്‍പ്പെടുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാം എന്ന്
വ്യക്തമാക്കുമോ?
അംബേദ്കര്‍
പദ്ധതിയും ഹാംലെറ്റ് വികസന
പദ്ധതിയും
809.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏറനാട്
മണ്ഡലത്തിലെ ഏതെല്ലാം
പ്രദേശങ്ങളിലെ
പട്ടികജാതി
പട്ടികവര്‍ഗ്ഗ
കോളനികളെയാണ്
അംബേദ്കര്‍ പദ്ധതിയിലും
ഹാംലെറ്റ് വികസന
പദ്ധതിയിലും
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)
ഈ
പദ്ധതികള്‍ പ്രകാരമുള്ള
വികസന
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
വികസന പ്രവൃത്തികളുടെ
കരാര്‍ ഏറ്റെടുത്തത്
ഏത് ഏജന്‍സിയാണ്;
എന്നാണ് കരാര്‍
നല്‍കിയത്;
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതികള്‍
ആരംഭിച്ചിട്ടില്ലെങ്കില്‍
എന്ന് ആരംഭിക്കുവാന്‍
കഴിയുമെന്ന്
വിശദമാക്കുമോ?
പട്ടികജാതിക്ഷേമ
വകുപ്പ് മുഖേനയുള്ള ചികിത്സാ
ധനസഹായം
810.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
എത്തിയശേഷം
പട്ടികജാതിക്ഷേമ
വകുപ്പ് മുഖേന
ലഭ്യമാക്കുന്ന ചികിത്സാ
ധനസഹായത്തിന് പാറശ്ശാല
നിയോജകമണ്ഡലത്തില്‍
നിന്നും എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട് എന്ന്
പഞ്ചായത്തടിസ്ഥാനത്തിലുള്ള
വിവരങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഇവരില്‍
എത്രപേര്‍ക്ക് ധനസഹായം
അനുവദിച്ചുവെന്നും ആകെ
എത്ര രൂപ ഈയിനത്തില്‍
ലഭ്യമാക്കി എന്നുമുള്ള
വിവരങ്ങള്‍ നല്‍കാമോ?
പട്ടികജാതിയില്‍പ്പെട്ട
ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള
തൊഴില്‍ ലഭ്യത
811.
ശ്രീ.മുരളി
പെരുനെല്ലി
,,
പുരുഷന് കടലുണ്ടി
,,
ആര്. രാജേഷ്
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതിയില്‍പ്പെട്ട
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
തൊഴില്‍ലഭ്യത
ഉറപ്പാക്കുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്;
(ബി)
ഇതിനായി
എന്തെല്ലാം പരിശീലന
പരിപാടികളാണ് ഈ
വിഭാഗത്തില്‍പ്പെട്ട
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നല്‍കിവരുന്നത്;
(സി)
പട്ടികജാതിയില്‍പ്പെട്ട
അഭ്യസ്തവിദ്യരായ
തൊഴില്‍രഹിതര്‍ക്ക്
വിദേശ രാജ്യങ്ങളില്‍
തൊഴില്‍ നേടുന്നതിന്
വായ്പാപദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇപ്രകാരം വായ്പ
ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്നും
ഏതെല്ലാം സ്ഥാപനങ്ങളാണ്
ഈ വായ്പ പദ്ധതിയില്‍
പങ്കാളികളാകുന്നതെന്നും
വ്യക്തമാക്കാമോ?
ഗോത്ര
സാരഥി പദ്ധതി
812.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വികസന വകുപ്പ്
നടപ്പിലാക്കുന്ന ഗോത്ര
സാരഥി പദ്ധതിയുടെ
നടത്തിപ്പിനായി 2018-19
വര്‍ഷം എത്ര തുകയാണ്
നീക്കിവച്ചിട്ടുള്ളത്;
(ബി)
ഇതില്‍
എത്ര തുക ഇതുവരെ
വിനിയോഗിച്ചു;
(സി)
ഈ
പദ്ധതിയുടെ
ഗുണഭോക്താക്കളായ ആകെ
കുട്ടികളുടെ എണ്ണം
എത്രയാണ് എന്ന്
വെളിപ്പെടുത്തുമോ?
കുടുംബി
സമുദായം
813.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടുംബി
സമുദായത്തെ
പട്ടികവര്‍ഗ്ഗ
ലിസ്റ്റില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
നിലവില്‍
ഇൗ സമുദായത്തിന്
അനുവദിച്ചിട്ടുള്ള
വിദ്യാഭ്യാസ, തൊഴില്‍
സംവരണം എത്ര ശതമാനമാണ്;
(സി)
ഇവര്‍ക്ക്
ഇപ്പോള്‍
സര്‍ക്കാരില്‍ നിന്നും
ലഭിക്കുന്ന മറ്റ്
ആനുകൂല്യങ്ങള്‍
എന്തെല്ലാമാണ്;
(ഡി)
ഈ
സമുദായത്തെ സംബന്ധിച്ച്
കിര്‍ത്താഡ്സ് പഠനം
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
വനജ്യോതി
പദ്ധതി
814.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
വിഭാഗത്തിൽപ്പെട്ട
കുട്ടികളുടെ പഠന
നിലവാരം
മെച്ചപ്പെടുത്തുന്നതിന്
നടപ്പിലാക്കിയ വനജ്യോതി
പദ്ധതിയുടെ വിശദാംശം
നൽകുമോ ;
(ബി)
പ്രസ്തുത
പദ്ധതിയിൽ
അദ്ധ്യാപകരായി ആദിവാസി
വിഭാഗത്തില്‍പ്പെട്ട
വിദ്യാസമ്പന്നരെ തന്നെ
നിയമിക്കണമെന്ന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
അവര്‍ക്ക് എത്ര തുകയാണ്
പ്രതിമാസ വേതനമായി
നിശ്ചിയിച്ചിട്ടുള്ളത്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയ്ക്കായി
ആവശ്യത്തിന്
അദ്ധ്യാപകരെ ലഭിക്കാത്ത
സാഹചര്യമുണ്ടോ;
ഉണ്ടെങ്കില്‍ അതിനുള്ള
കാരണം വ്യക്തമാക്കുമോ ?
അംബേദ്കര്‍
സെറ്റില്‍മെന്റ് പ്രോജക്ട്
815.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
കുട്ടികളുടെ അടിസ്ഥാന
സൗകര്യ
വികസനത്തിനായുള്ള
അംബേദ്കര്‍
സെറ്റില്‍മെന്റ്
പ്രോജക്ട് 2018-19
സാമ്പത്തിക
വര്‍ഷത്തിലും
തുടരുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ആയതിന് എത്ര തുകയാണ്
നീക്കിവച്ചിട്ടുള്ളത്;
വിശദമാക്കാമോ?
ഗോത്രബന്ധു
പദ്ധതി
816.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗോത്രബന്ധു പദ്ധതിയുടെ
പ്രവര്‍ത്തന പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കിയതിലൂടെ
പട്ടികവര്‍ഗ്ഗ മേഖലയിലെ
വിദ്യാഭ്യാസ
പിന്നോക്കാവസ്ഥ
എത്രത്തോളം
പരിഹരിയ്ക്കുവാൻ
സാധിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
പദ്ധതി സംസ്ഥാനത്താകെ
വ്യാപിപ്പിക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ?
കോര്‍പ്പസ്
ഫണ്ട് വിനിയോഗം
817.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍ കാലയളില്‍
ഉദുമ നിയോജക
മണ്ഡലത്തില്‍
പട്ടികവര്‍ഗ്ഗ വികസന
വകുപ്പ് കോര്‍പ്പസ്
ഫണ്ടില്‍ നിന്നും എത്ര
പ്രവൃത്തികള്‍ക്ക്
അനുമതി
നല്‍കിയിട്ടുണ്ട് ;
വിശദാംശങ്ങള്‍
അറിയിക്കാമോ ;
(ബി)
ഇൗ
പദ്ധതികളുടെ നിര്‍മ്മാണ
പുരോഗതി വിശദമാക്കുമോ
?
അംബേദ്കര്‍
ഗ്രാമം പദ്ധതി
818.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അംബേദ്കര്‍
ഗ്രാമം പദ്ധതിയില്‍
ഉള്‍പ്പെട്ട
ഇല്ലിക്കോട്ട് പോയില്
എസ്.സി. കോളനിയില്‍
ഭരണാനുമതി ലഭിച്ച് ഒരു
വര്‍ഷം കഴിഞ്ഞിട്ടും
കരാര്‍ എടുത്ത ഏജന്‍സി
(എഫ്.എെ.ടി.)
പ്രവര്‍ത്തി
തുടങ്ങാത്തതിന്റെ കാരണം
വിശദമാക്കാമോ;
പ്രവൃത്തി എന്ന്
തുടങ്ങും എന്ന്
അറിയിക്കാമോ;
(ബി)
ഹാംലൈറ്റ്
പദ്ധതിയില്‍
ഉള്‍പ്പെട്ട നിലമ്പൂര്‍
മണ്ഡലത്തിലെ
ഉച്ചക്കുളം-തീക്കടി
കോളനികളില്‍ പ്രവൃത്തി
എന്ന് തുടങ്ങും എന്ന്
അറിയിക്കാമോ;
(സി)
പട്ടികവര്‍ഗ്ഗ
വിദ്യാലയമായ നിലമ്പൂര്‍
എെ.ജി.എം.ആര്.
സ്കൂളില്‍
നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന
വികസന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ
ചികിത്സാ ചെലവ്
819.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗക്കാരുടെ ചികിത്സാ
ചെലവിനായി എത്ര കോടി
രൂപയാണ്
അനുവദിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(ബി)
നെന്മാറ
നിയോജകമണ്ഡലത്തില്‍ ആകെ
എത്ര രൂപയാണ്
അനുവദിച്ചിട്ടുള്ളത്
എന്ന് അറിയിക്കുമോ?
അട്ടപ്പാടിയില്‍
നവജാത ശിശുക്കളുടെ മരണം
820.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അട്ടപ്പാടിയില്‍
നവജാത ശിശുക്കളുടെ
മരണനിരക്ക് കൂടുന്നത്
ഗൗരവമായി കാണുന്നുണ്ടോ;
(ബി)
2016
മുതല്‍ ഇതുവരെ
അട്ടപ്പാടിയില്‍ എത്ര
നവജാത ശിശുക്കളാണ്
മരിച്ചത്;
(സി)
ലക്ഷക്കണക്കിന്
രൂപ മുടക്കിയുള്ള
ആരോഗ്യസംരക്ഷണ
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടും
അട്ടപ്പാടിയിലെ നവജാത
ശിശുക്കളുടെ മരണം
തുടര്‍കഥയാകുന്നത്
എന്തുകൊണ്ടാണ്;
(ഡി)
ശിശുമരണം
തടയുന്നതിന് യുക്തമായ
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
വയനാട്
കരിങ്കുറ്റിയിലെ
പെണ്‍കുട്ടികളുടെ
പ്രീമെട്രിക് ഹോസ്റ്റല്‍
821.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയിലെ കരിങ്കുറ്റി
പെണ്‍കുട്ടികളുടെ
പ്രീമെട്രിക്
ഹോസ്റ്റല്‍
പ്രവര്‍ത്തനം
ആരംഭിക്കാത്തത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഉണ്ടെങ്കില്‍
ഉടന്‍ പ്രവര്‍ത്തനം
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ ?
നെന്മാറ
പ്രീമെട്രിക് ഹോസ്റ്റല്‍
822.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തിലെ
അയിലൂര്‍ പഞ്ചായത്തില്‍
പ്രവര്‍ത്തിക്കുന്ന
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്കുള്ള
പ്രീമെട്രിക്
ഹോസ്റ്റലിന് സ്വന്തമായി
സ്ഥലവും, കെട്ടിടവും
ഇല്ലായെന്ന കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഹോസ്റ്റലിന് ആവശ്യമായ
സ്ഥലം ഏറ്റെടുക്കുന്ന
നടപടി ഏത് ഘട്ടം
വരെയായി എന്നും
വിശദമാക്കുമോ?
ട്രൈബല്‍
ഹോസ്റ്റല്‍ നിര്‍മ്മാണം
823.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ
നേര്യമംഗലം,
പിണവൂര്‍കുടി എന്നീ
സ്ഥലങ്ങളില്‍
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്കായി
അനുവദിച്ചിട്ടുള്ള
ട്രൈബല്‍
ഹോസ്റ്റലുകളുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഹോസ്റ്റലുകളുടെ
നിര്‍മ്മാണ ചുമതല ഏത്
ഏജന്‍സിയെയാണ്
ഏല്പിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കായി
പ്രസ്തുത ഏജന്‍സി
കൈക്കൊണ്ടിട്ടുള്ള
നടപടികളും ആയതിന്റെ
പുരോഗതിയും
വിശദമാക്കാമോ;
(ഡി)
വേഗത്തില്‍
നിര്‍മ്മാണ
പ്രവര്‍ത്തനം
പൂര്‍ത്തീകരിക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥി ഹോസ്റ്റലുകള്‍
824.
ശ്രീ.എം.ഉമ്മര്‍
,,
പി.കെ.ബഷീര്‍
,,
അബ്ദുല്‍ ഹമീദ് പി.
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്കായുള്ള
ഹോസ്റ്റലുകളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഹോസ്റ്റലുകൾ
പരിസരമുള്‍പ്പെടെ
വൃത്തിഹീനമായി
കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇവിടെ
വിതരണം ചെയ്യുന്ന ഭക്ഷണ
പദാര്‍ത്ഥങ്ങളുടെ
ഗുണനിലവാരം
പരിശോധിക്കാറുണ്ടോ;
(ഡി)
ഹോസ്റ്റലുകളുടെ
പ്രവര്‍ത്തനങ്ങള്‍
സംബന്ധിച്ച്
എന്തെങ്കിലും അന്വേഷണം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
ആദിവാസി കുടുംബങ്ങളെ
പുനരധിവസിപ്പിക്കുന്നതിനുള്ള
നടപടികള്‍
825.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശബരിമല
വനത്തിനുള്ളില്‍
കഴിയുന്ന ആദിവാസി
കുടുംബങ്ങളെ
ളാഹക്കടുത്ത് വീട്
നിര്‍മ്മിച്ചു നല്കി
പുനരധിവസിപ്പിക്കുന്നതിനുള്ള
നടപടികള്‍ ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(ബി)
പദ്ധതി
പൂര്‍ത്തികരിക്കാന്‍
എന്തെങ്കിലും
തടസ്സമുണ്ടോ; വിവരം
ലഭ്യമാക്കുമോ;
(സി)
എന്നത്തേക്ക്
പദ്ധതി
പൂര്‍ത്തികരിച്ച് ഇവരെ
മാറ്റിപ്പാര്‍പ്പിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
ആറളം
മേഖലയിലെ ഭൂമി വിതരണം
826.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറളം
ആദിവാസി പുനരധിവാസ
മേഖലയിലെ ഭൂമി
വിതരണത്തിന്
സ്വീകരിച്ചിരിക്കുന്ന
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്;
(ബി)
ഭൂരഹിതരായ
എത്രപേര്‍ അപേക്ഷ
നല്‍കിയിട്ടുണ്ട്;
(സി)
പുതുതായി
എത്രപേര്‍ക്ക് സ്ഥലം,
വീട് എന്നിവ
അനുവദിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ?
ഭൂരഹിതരായ
ആദിവാസികള്‍ക്ക് ഭൂമി
നല്‍കുന്നതിനുള്ള നടപടി
827.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
കെ. രാജന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആദിവാസികള്‍ക്ക് വിതരണം
ചെയ്യുന്നു എന്ന
പേരില്‍
അര്‍ഹതയില്ലാത്തവരുടെ
കയ്യില്‍ ഭൂമി എത്തുന്ന
വിഷയം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഭൂരഹിതരായ
ആദിവാസികള്‍ക്ക് ഭൂമി
നല്‍കുന്നതിനുള്ള
നടപടിക്രമങ്ങളുടെ
പുരോഗതി
വ്യക്തമാക്കുമോ;
(സി)
ഇടനിലക്കാരെ
പൂര്‍ണ്ണമായി ഒഴിവാക്കി
അര്‍ഹതപ്പെട്ട
ഭൂരഹിതരായ
ആദിവാസികള്‍ക്ക് ഭൂമി
നല്‍കുന്നതിനുള്ള ലാന്റ്
ബോര്‍ഡ് രൂപീകരണം
സംബന്ധിച്ച
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ഡി)
വാസയോഗ്യവും
കൃഷിയോഗ്യവുമായ ഭൂമി
ആദിവാസികള്‍ക്ക് വാങ്ങി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ -
പുനരധിവാസം
828.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
പ്രളയത്തില്‍ വീട്
നഷ്ടപ്പെട്ട പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളുടെ ലിസ്റ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
ജില്ല തിരിച്ച്
ലഭ്യമാക്കുമോ;
(ബി)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍
നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന
വീടുകള്‍ പ്രളയത്തില്‍
തകര്ന്നകാര്യം വകുപ്പ്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഇവര്‍ക്ക്
പുതിയ വീടുകള്‍
നിര്‍മ്മിക്കുവാന്‍
ആവശ്യമായ സാമ്പത്തിക
സഹായം ലഭ്യമാക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ അവരുടെ
ആവാസ വ്യവസ്ഥയില്‍
നിന്ന് മാറിപോകുവാന്‍
താല്പര്യം
കാണിക്കാത്തതിനാല്‍
അവരുടെ മേഖലകളില്‍
തന്നെ
പുനര്‍നിര്‍മ്മാണം
നടത്തുന്നതിനുവേണ്ട
പദ്ധതികള്‍
ആവിഷ്കരിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
അംബേദ്കര്‍ സ്വയം പര്യാപ്ത
ഗ്രാമം പദ്ധതി
829.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അംബേദ്കര്‍
സ്വയം പര്യാപ്ത ഗ്രാമം
പദ്ധതി പ്രകാരം നെന്മാറ
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം കോളനികളുടെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ്
നിലവില്‍
നടക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
ഓരോ
കോളനിയുടെയും നിലവിലെ
പദ്ധതിയുടെ പ്രവര്‍ത്തന
പുരോഗതി വിശദമാക്കുമോ;
(സി)
എന്നു
മുതലാണ് പ്രവൃത്തികള്‍
ആരംഭിച്ചതെന്നും
പൂര്‍ത്തികരിക്കേണ്ട
കാലാവധി എന്നാണെന്നും
നിലവില്‍
മറ്റെന്തെങ്കിലും
തടസ്സങ്ങള്‍
ഉണ്ടോയെന്നും
വിശദമാക്കുമോ?
പന്തപ്ര
ആദിവാസി കോളനി
830.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ കുട്ടമ്പുഴ
പഞ്ചായത്തില്‍ പന്തപ്ര
ആദിവാസി കോളനിയില്‍
താമസിക്കുന്ന എത്ര
കുടുംബങ്ങള്‍ക്ക്
വനാവകാശ രേഖ
കെെമാറിയിട്ടുണ്ട്;
വ്യക്തമാക്കാമോ ;
(ബി)
ഇവരുടെ
പുനരധിവാസവുമായി
ബന്ധപ്പെട്ട്
എന്തെല്ലാം പദ്ധതികളാണ്
കോളനിയില്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
അറിയിക്കാമോ ;
(സി)
പന്തപ്ര
കോളനി നിവാസികളുടെ
പുനരധിവാസം സംബന്ധിച്ച്
നിലവിലെ സ്ഥിതി
വിശദമാക്കാമോ ?
കായംകുളം
മണ്ഡലത്തില്‍ അംബേദ്കര്‍
ഗ്രാമം പദ്ധതി
831.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കായംകുളം
മണ്ഡലത്തില്‍
അംബേദ്കര്‍ ഗ്രാമം
പദ്ധതി പ്രകാരം
കോളനികളുടെ ഭൗതിക
സാഹചര്യം
മെച്ചപ്പെടുത്തുന്നതിനുവേണ്ടി
ഭരണാനുമതി ലഭിച്ച
ഭരണിക്കാവ്
ഗ്രാമപഞ്ചായത്തില്‍
ഉള്‍പ്പെട്ട
പുത്തന്‍പുരയ്ക്കല്‍
കോളനി, കൃഷ്ണപുരം
ഗ്രാമപഞ്ചായത്തിലെ
ചാലയ്ക്കന് കോളനി
എന്നിവയുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുമായി
ബന്ധപ്പെട്ട നിലവിലുള്ള
പുരോഗതി വിശദമാക്കാമോ?
തോപ്പില്‍
കോളനിയുടെ നവീകരണ പ്രവൃത്തി
832.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കിളിമാനൂര്‍
ഗ്രാമപഞ്ചായത്തില്‍
സ്വയം പര്യാപ്ത
പട്ടികജാതി ഗ്രാമം
പദ്ധതിയിലുള്‍പ്പെടുത്തി
നവീകരണം ആരംഭിച്ച
തോപ്പില്‍ കോളനിയുടെ
നവീകരണ പ്രവൃത്തി
പൂര്‍ത്തീകരിച്ചോ;
ഇല്ലെങ്കില്‍ ഇതിനുള്ള
കാലതാമസം വിശദമാക്കുമോ?
അംബേദ്കര്‍
ഗ്രാമം പദ്ധതി
833.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജക മണ്ഡലത്തില്‍
അംബേദ്കര്‍ ഗ്രാമം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി നവീകരണം
നടത്തുന്നതിന് അനുമതി
ലഭിച്ച കോളനികള്‍
ഏതെല്ലാമാണ്;
(ബി)
പ്രസ്തുത
കോളനികളുടെ
നവീകരണത്തിനുള്ള
വിശദമായ പദ്ധതി
രേഖയ്ക്ക് പട്ടികജാതി
ഡയറക്ടറേറ്റില്‍
നിന്നും അനുമതി
നല്‍കിയത് എന്നാണ്;
(സി)
പ്രസ്തുത
കോളനികളുടെ നവീകരണ
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി വിശദമാക്കുമോ;
ഏതെങ്കിലും കോളനികളുടെ
നവീകരണം
ആരംഭിച്ചിട്ടില്ലെങ്കില്‍
ആയതിന്റെ കാരണം
വ്യക്തമാക്കുമോ?
കോളനികളുടെ
നവീകരണം
834.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കോളനികളുടെ
നവീകരണത്തിനായി
സര്‍ക്കാര്‍
നടപ്പിലാക്കിയ
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ പ്രകാരം
എറണാകുളം ജില്ലയില്‍
ഏറ്റെടുത്ത കോളനികള്‍
ഏതൊക്കെയാണെന്നും ,
അവയുടെ നിലവിലെ സ്ഥിതി
എന്താണെന്നും
അറിയിക്കാമോ?
കാസര്‍ഗോഡ്
ജില്ലയില്‍ അംബേദ്കര്‍ സ്വയം
പര്യാപ്ത ഗ്രാമം പദ്ധതി
835.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
അംബേദ്കര്‍ സ്വയം
പര്യാപ്ത ഗ്രാമം പദ്ധതി
പ്രകാരം കാസര്‍ഗോഡ്
ജില്ലയിലെ എത്ര
കോളനികള്‍
തിരഞ്ഞെടുത്തിട്ടുണ്ട്;
വിശദാംശം അറിയിക്കാമോ;
(ബി)
പ്രസ്തുത
കോളനികളിലെ വികസന
പദ്ധതികളുടെ പുരോഗതി
ഏത് ഘട്ടത്തിലാണെന്ന്
പ്രത്യേകം പ്രത്യേകം
വിശദമാക്കാമോ?
പയ്യന്നൂര്‍
മണ്ഡലത്തില്‍ അംബേദ്കര്‍
ഗ്രാമം പദ്ധതി
836.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അംബേദ്കര്‍
ഗ്രാമം പദ്ധതിയുടെ
ഭാഗമായി പയ്യന്നൂര്‍
മണ്ഡലത്തില്‍ അനുവദിച്ച
രണ്ട് കോളനികളുടെ
നവീകരണ പ്രവൃത്തി
ഏതുവരെയായെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തി ആരംഭിക്കാന്‍
കാലതാമസം നേരിടുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ?
കല്ല്യാശ്ശേരി
മണ്ഡലത്തിലെ അംബേദ്കര്‍
ഗ്രാമം പദ്ധതി
837.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ അംബേദ്കര്‍
ഗ്രാമം പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ
കണ്ണപുരം
ഗ്രാമപഞ്ചായത്തിലെ
പുഞ്ചവയല്‍, ഏഴോം
ഗ്രാമപഞ്ചായത്തിലെ
വെടിവെപ്പുംചാല് എന്നീ
പട്ടികജാതി കോളനികളുടെ
നിര്‍മ്മാണ പുരോഗതി
അറിയിക്കാമോ;
എപ്പോഴേക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയും എന്ന്
വ്യക്തമാക്കുമോ?
വനാവകാശ
നിയമം
838.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസികള്‍ക്കും,
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കും
വനഭൂമിയില്‍ അവകാശം
നല്‍കുന്നതിനുളള
വനാവകാശ നിയമം
സംസ്ഥാനത്ത്
പൂര്‍ണ്ണതോതില്‍
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
ഈ
നിയമപ്രകാരം ഭൂമിക്കായി
ഇതിനകം എത്ര അപേക്ഷകള്‍
ലഭിച്ചുവെന്നും അതില്‍
എത്ര അപേക്ഷകര്‍ക്ക്
ഭൂമി നല്‍കിയെന്നും
വ്യക്തമാക്കുമോ;
(സി)
ഇനിയും
വനാവകാശ രേഖ ലഭിക്കാത്ത
ആയിരക്കണക്കിന്
ആദിവാസികള്‍ ഉണ്ടെന്നത്
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ
; എങ്കില്‍ അതിനുള്ള
കാരണമെന്താണ്;
(ഡി)
നിയമം
നടപ്പിലാക്കുന്നതില്‍
സംസ്ഥാനം വീഴ്ച വരുത്തി
എന്ന് കാണിച്ച് കേന്ദ്ര
ആദിവാസി മന്ത്രാലയം
ചീഫ് സെക്രട്ടറിക്ക്
കത്ത്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
പട്ടികജാതി പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്കായി
സിവില്‍ സര്‍വ്വീസ് അക്കാഡമി
839.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്കായി
മണ്ണന്തലയില്‍
പ്രവര്‍ത്തിച്ചിരുന്ന
സിവില്‍ സര്‍വ്വീസ്
അക്കാഡമി അടച്ച്
പൂട്ടുന്നതിന് തീരുമാനം
എടുത്തിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണമെന്താണ്;
(ബി)
പ്രസ്തുത
സ്ഥാപനം എന്നാണ്
പ്രവര്‍ത്തനം
ആരംഭിച്ചതെന്നും അവിടെ
പരിശീലനം
പൂര്‍ത്തിയാക്കിയ എത്ര
വിദ്യാര്‍ത്ഥികള്‍ക്ക്
ഇതിനകം സിവില്‍
സര്‍വ്വീസില്‍ പ്രവേശനം
ലഭിച്ചുവെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
അക്കാഡമി പൂട്ടിയ
സാഹചര്യത്തില്‍
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
സിവില്‍ സര്‍വ്വീസ്
പരീക്ഷക്ക് പരിശീലനം
നല്‍കുന്നതിന് എന്ത്
ബദല്‍ സംവിധാനമാണ്
ഒരുക്കിയിട്ടുള്ളത് ?
വിദേശ
സര്‍വ്വകലാശാലകളില്‍
പഠിക്കുന്നതിന് വിദ്യാഭ്യാസ
ആനുകൂല്യം
840.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
കുട്ടികള്‍ക്ക് വിദേശ
സര്‍വ്വകലാശാലകളില്‍
പഠിക്കുന്നതിന്
വിദ്യാഭ്യാസ ആനുകൂല്യം
ലഭിക്കുന്നതിന്
എന്തെങ്കിലും മാനദണ്ഡം
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
മോഡല്‍
റസിഡന്‍ഷ്യല്‍ സ്കൂള്‍
841.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പയ്യന്നൂര്‍
മണ്ഡലത്തിലെ
പെരിങ്ങോത്ത് അനുവദിച്ച
മോഡല്‍ റസിഡന്‍ഷ്യല്‍
സ്കൂള്‍
തുടങ്ങുന്നതിനാവശ്യമായ
ഭരണാനുമതി നല്കുന്ന
നടപടികള്‍ ഏത്
വരെയായെന്നു
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
സ്കൂള്‍ തുടങ്ങുവാന്‍
ആവശ്യമായ ഭരണാനുമതി ഏത്
വകുപ്പാണ് നല്‍കേണ്ടത്
;
(സി)
ഭരണാനുമതിക്കായുള്ള
ഫയല്‍ ഏത് വകുപ്പില്‍
ഏത് സെക്ഷനില്‍ ആണ്
ഉള്ളത് ;
(ഡി)
ഭരണാനുമതി
നല്‍കുന്നതിന് കാലതാമസം
നേരിടുന്നത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ ;
(ഇ)
നടപടികള്‍
പൂര്‍ത്തീകരിച്ച് ഏത്
അക്കാദമിക് വര്‍ഷം
മോഡല്‍ റസിഡന്‍ഷ്യല്‍
സ്കൂള്‍ പ്രവര്‍ത്തനം
തുടങ്ങാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത് ?
സാമൂഹിക
പഠന മുറി പദ്ധതി
842.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പിന്നാക്ക
വിഭാഗങ്ങളുടെ
വിദ്യാഭ്യാസ നിലവാരം
മെച്ചപ്പെടുത്തുന്നതിനും
വിദേശ തൊഴില്‍
ലഭ്യമാക്കുന്നതിനും
സര്‍ക്കാര്‍ തലത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്;
(ബി)
പട്ടികവര്‍ഗ്ഗ
വകുപ്പ്
കുട്ടികള്‍ക്കായി
നടപ്പിലാക്കുമെന്ന്
രണ്ട് വര്‍ഷം മുമ്പ്
പ്രഖ്യാപിച്ച സാമൂഹിക
പഠന മുറി പദ്ധതി
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
(സി)
നിലവില്‍
എത്ര ആദിവാസി
ഊരുകളിലാണ് ഈ പദ്ധതി
നടപ്പിലാക്കിയിട്ടുള്ളത്;
ഈ പദ്ധതിയുടെ ഭാഗമായി
നടപ്പിലാക്കുന്ന
കാര്യങ്ങള്‍
എന്തൊക്കെയാണ്;
(ഡി)
ഈ
പദ്ധതി
നടപ്പിലാക്കുന്നതിലൂടെ
ആദിവാസി വിഭാഗങ്ങളിലെ
കുട്ടികളുടെ
വിദ്യാഭ്യാസ
നിലവാരത്തില്‍
ഉണ്ടാകുന്ന പുരോഗതി
വിലയിരുത്തുന്നതിനുള്ള
സംവിധാനം കൂടി
ഒരുക്കുമോ എന്ന്
വ്യക്തമാക്കുമോ?
കോട്ടയം
ജില്ലയിലെ മുക്കടയില്‍
പ്രീമെട്രിക് സ്കൂള്‍
അനുവദിക്കാന്‍ നടപടി
843.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടിക
ജാതി വികസന വകുപ്പിന്
കീഴില്‍ കോട്ടയം
ജില്ലയിലെ മണിമല
പഞ്ചായത്തിലെ
മുക്കടയില്‍
പൊതുഉപയോഗത്തിനായി
ഒഴിഞ്ഞുകിടക്കുന്ന 1
ഏക്കര്‍ 35
സെന്റ്സ്ഥലത്ത്
പ്രീമെട്രിക്,
പോസ്റ്റ്മെട്രിക്ഹോസ്റ്റല്,
മോഡല്‍ റസിഡന്‍ഷ്യല്‍
സ്കൂള്‍ എന്നിവയില്‍
ഏതെങ്കിലും
ഒന്ന്പുതുതായി
അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
ആവശ്യമായ
തുക അനുവദിക്കാനുള്ള
ബജറ്റ്പ്രഖ്യാപനമുണ്ടാക്കാന്
നടപടി സ്വീകരിക്കുമോ?
മണ്ണന്തല
സിവില്‍ സര്‍വ്വീസസ്
ഇന്‍സ്റ്റിറ്റ്യൂട്ട്
844.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വികസന വകുപ്പിന്
കീഴില്‍ മണ്ണന്തല
അംബേദ്കര്‍ ഭവനില്‍
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്കു
മാത്രമായി സിവില്‍
സര്‍വ്വീസസ് പരിശീലനം
നല്കി വന്നിരുന്നത് ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നിര്‍ത്തലാക്കിയിട്ടുണ്ടോ;
ടി
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
പ്രവര്‍ത്തനം
അവസാനിപ്പിച്ചിട്ടുണ്ടോ;
(ബി)
ഇന്‍സ്റ്റിറ്റ്യൂട്ടിലെ
ക്ലാസ് റൂമുകളും മറ്റ്
സൗകര്യങ്ങളും
സര്‍ക്കാര്‍ ഇതര
ഏജന്‍സികള്‍ക്ക്
കൈമാറിയിട്ടുണ്ടോ;
(സി)
പട്ടികജാതി
വികസന വകുപ്പിന്റെ
വികസന ഫണ്ട് ഉപയോഗിച്ച്
നിര്‍മ്മിച്ച ടി
കെട്ടിടവും മറ്റ്
സൗകര്യങ്ങളും ഈ
വിഭാഗത്തിന് മാത്രമായി
ഉപയോഗിക്കാവുന്ന
രീതിയില്‍ ആക്കുന്നതിന്
കര്‍ശന നിര്‍ദ്ദേശം
നല്‍കുമോ;
(ഡി)
ടി
വിഭാഗക്കാര്‍ക്ക്
മാത്രമായി ഇവിടെ
പ്രവര്‍ത്തിച്ചു വന്ന
പരിശീലന കേന്ദ്രം പഴയ
പടി തുടരാന്‍
അനുവദിക്കണമെന്ന്
ആവശ്യപ്പെട്ട
എസ്.സി/എസ്.ടി.
വകുപ്പിന്റെ മുന്‍
ഡയറക്ടറായിരുന്ന സി.സി.
കുഞ്ഞന്‍
സെക്രട്ടേറിയറ്റ്
നടയില്‍ നടത്തി വരുന്ന
അനിശ്ചിതകാല സത്യാഗ്രഹം
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
വിശദമാക്കുമോ?
മരുതോങ്കര
പഞ്ചായത്തില്‍ സ്പെഷ്യല്‍
സ്കൂള്‍
845.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മരുതോങ്കര
ഗ്രാമ പഞ്ചായത്തില്‍
പട്ടികജാതി ക്ഷേമ
വകുപ്പ് തയ്യാറാക്കി
വരുന്ന സ്പെഷ്യല്‍
സ്കൂള്‍ പദ്ധതിയുടെ
നിലവിലെ പ്രവര്‍ത്തന
പുരോഗതി വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ കെട്ടിട
അനുബന്ധ പ്രവൃത്തികള്‍
എന്ന്
പൂര്‍ത്തികരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ
പൂര്‍ത്തികരണത്തിനായി
അനുവദിച്ച തുക
എത്രയെന്ന്
വിശദമാക്കുമോ ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ പഠന
നിലവാരം
846.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളില്‍പ്പെട്ട
വിദ്യാര്‍ത്ഥികളുടെ
വിദ്യാഭ്യാസ
പിന്നോക്കാവസ്ഥ
സംബന്ധിച്ച്
സര്‍ക്കാര്‍
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;എങ്കില്‍
അതിന്റെ വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
വിദ്യാര്‍ത്ഥികളുടെ പഠന
നിലവാരം
മെച്ചപ്പെടുത്തുവാൻ
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
നല്കുന്ന സ്കോളര്‍ഷിപ്പ്
847.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വാശ്രയ കോളേജുകളില്‍
എം.എസ്.സി., എം.കോം.,
എം.സി.എ. തുടങ്ങിയ
കോഴ്സുകള്‍ക്ക്
പഠിക്കുന്ന പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
പോസ്റ്റ് മെട്രിക്
സ്കോളര്‍ഷിപ്പ്
ലഭ്യമാക്കുന്നില്ലെന്ന
കാര്യം പരിശോധിച്ച്
നടപടി സ്വീകരിക്കുമോ;
(ബി)
പാരലല്‍
കോളേജുകളില്‍ അംഗീകൃത
കോഴ്സുകള്‍ക്ക്
പഠിക്കുന്ന പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
നിലവില്‍
സ്കോളര്‍ഷിപ്പ്
നല്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
അംഗീകൃത അണ് എയ്ഡഡ്
സ്കൂളുകളിലെ പട്ടികജാതി
പട്ടികവര്‍ഗ്ഗ
കുട്ടികള്‍ക്ക്
നിലവില്‍ നല്കുന്ന
സ്കോളര്‍ഷിപ്പുകള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
സര്‍ക്കാര്‍
സ്കൂളുകളിലെയും എയ്ഡഡ്
സ്കൂളുകളിലെയും പോലെ
അണ്‍എയ്ഡഡ്
സ്കൂളുകളില്‍
പഠിക്കുന്ന പാവപ്പെട്ട
അര്‍ഹതയുള്ള
കുട്ടികള്‍ക്ക്
സ്കോളര്‍ഷിപ്പ്
നല്കുവാന് നടപടി
സ്വീകരിക്കുമോ?
അംബേദ്കര്‍
ഭവനില്‍ സിവില്‍ സര്‍വ്വീസ്
പരിശീലന കേന്ദ്രം
848.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വകുപ്പിന്റെ കീഴില്‍
മണ്ണന്തലയില്‍
സ്ഥാപിച്ച അംബേദ്കര്‍
ഭവനില്‍ സിവില്‍
സര്‍വ്വീസ് പരിശീലന
കേന്ദ്രം എന്ന് മുതല്‍
പ്രവര്‍ത്തനം തുടങ്ങി;
നാളിതുവരെ എത്ര
വിദ്യാര്‍ത്ഥികള്‍
പഠിച്ചു കഴിഞ്ഞു;
അതില്‍ അഖിലേന്ത്യാ
നിലവാരത്തിലുള്ള
ഉദ്യോഗസ്ഥ തസ്തികകളില്‍
എത്ര പേര് ജോലിയില്‍
പ്രവേശിച്ചു;
വ്യക്തമാക്കാമോ;
(ബി)
സിവില്‍
സര്‍വ്വീസ് പരിശീലന
കേന്ദ്രം
നിര്‍ത്തലാക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പരിശീലന കേന്ദ്രത്തിന്
കേന്ദ്ര സര്‍ക്കാര്‍
വിഹിതം
ലഭിക്കുന്നുണ്ടെങ്കില്‍
എന്ന് മുതല്‍ എന്നും
വിശദമാക്കാമോ?
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗക്കാര്‍ക്ക് തൊഴില്‍
നൈപുണ്യപരിശീലനം
849.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗക്കാര്‍ക്ക്
തൊഴില്‍ നൈപുണ്യ
പരിശീലനം നല്കുന്ന
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ സർക്കാർ അധികാരത്തിൽ
വന്നശേഷം 2018 ഒക്ടോബർ
31 വരെ എത്രപേര്‍ക്ക്
തൊഴില്‍ നൈപുണ്യ
പരിശീലനം നല്‍കിയെന്നും
ആരുടെ ആഭിമുഖ്യത്തിലാണ്
പരിശീലനം
നല്‍കിയതെന്നും
വെളിപ്പെടുത്തുമോ;
(സി)
ഇപ്രകാരം
തൊഴില്‍ നൈപുണ്യം
നേടിയവരെ വിദേശ
ജോലിക്ക് അയക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
ഇക്കാര്യത്തില്‍
വകുപ്പ് സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട യുവതീ
യുവാക്കള്‍ക്ക്
തൊഴിലവസരങ്ങള്‍
850.
ശ്രീ.കെ.വി.വിജയദാസ്
,,
സി. കെ. ശശീന്ദ്രന്
,,
ജോര്‍ജ് എം. തോമസ്
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
യുവതീ യുവാക്കള്‍ക്ക്
കൂടുതല്‍
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
വിഭാവനം
ചെയ്തിട്ടുളളത്;
(ബി)
ഇതിന്റെ
ഭാഗമായി
പട്ടികവര്‍ഗ്ഗക്കാര്‍ക്കായി
പ്രത്യേക
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച്
ആരംഭിക്കാന്‍ വകുപ്പ്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഇൗ
വിഭാഗത്തില്‍പ്പെട്ട
യുവജനങ്ങള്‍ക്ക്
സ്വയംതൊഴില്‍
കണ്ടെത്തുന്നതിനായി
എന്തെല്ലാം
ധനസഹായങ്ങളാണ് നല്കി
വരുന്നതെന്ന്
വ്യക്തമാക്കാമോ?
വീരശൈവ
വിഭാഗക്കാര്‍ക്ക് ജാതി
സര്‍ട്ടിഫിക്കറ്റ്
851.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ വീരശൈവ
സമുദായത്തിന്റെ
വിഭാഗങ്ങളായ
കുരുക്കള്‍,
ഗുരുക്കള്‍, ചെട്ടി,
ചെട്ടിയാര്‍ എന്നീ
വിഭാഗക്കാര്‍ക്ക് ജാതി
സര്‍ട്ടിഫിക്കറ്റ്
ലഭിക്കാതെ
ബുദ്ധിമുട്ടുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
വിഭാഗക്കാരെ
ഒ.ബി.സി.യില്‍
ഉള്‍പ്പെടുത്തുന്ന
കാര്യം പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
പട്ടികജാതിയില്‍
നിന്നും മതപരിവര്‍ത്തനം
ചെയ്തവര്‍
852.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതിയില്‍
നിന്നും മതപരിവര്‍ത്തനം
ചെയ്തവര്‍ എന്ന
വിഭാഗത്തെ പ്രത്യേകം
ജാതിയായി
വ്യാഖ്യാനിയ്ക്കുന്നതും
സര്‍ട്ടിഫിക്കറ്റ്
നല്‍കുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
സ്വന്തം ജാതിപ്പേരായ
ചേരമര്‍, സാംബവര്‍,
പുലയര്‍, സിദ്ധനര്‍
(കുറവര്‍ )കൂടെ
ചേര്‍ത്ത് നല്കാന്
തയാറാകുമോ;
(ബി)
'പട്ടികജാതിയില്‍
നിന്നും മതപരിവര്‍ത്തനം
ചെയ്തവര്‍'എന്ന ജാതി
സര്‍ട്ടിഫിക്കറ്റ്
റവന്യൂ അധികാരികള്‍
നല്‍കുന്നത്
തെറ്റായതിനാല്‍
പി.എസ്.സി.
അംഗീകരിയ്ക്കുന്നില്ല
എന്നത് അറിയാമോ;
പ്രസ്തുത പ്രശ്നം
പരിഹരിയ്ക്കാനുളള എന്ത്
നടപടിയാണ്
സ്വീകരിയ്ക്കുവാന്‍
ഉദ്ദേശിക്കുന്നത്?
കോര്‍പ്പസ്
ഫണ്ട്
853.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പട്ടികജാതി
വകുപ്പ് മുഖേന
കൊയിലാണ്ടി
മണ്ഡലത്തില്‍
കോര്‍പ്പസ് ഫണ്ട്
ഉപയോഗിച്ച് നടത്തിയ
പ്രവര്‍ത്തികളുടെ പേര്
അവയുടെ നിലവിലെ പുരോഗതി
എന്നിവ വ്യക്തമാക്കുന്ന
വിശദമായ റിപ്പോര്‍ട്ട്
നല്‍കാമോ?
കോര്‍പ്പസ്
ഫണ്ട് ഇനത്തില്‍ കൊല്ലം
ജില്ലയില്‍ അനുവദിച്ച തുക
854.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോര്‍പ്പസ്
ഫണ്ട് ഇനത്തില്‍
2017-18, 2018-19
വര്‍ഷങ്ങളില്‍ കൊല്ലം
ജില്ലയില്‍ അനുവദിച്ച
തുക എത്രയാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
ഫണ്ടില്‍ നിന്നും
കൊട്ടാരക്കര
മണ്ഡലത്തിന്
അനുവദിച്ചതോ
മണ്ഡലത്തില്‍
ഉള്പ്പെട്ടുവരുന്നതോ
ആയ പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
നല്‍കുമോ?
കോര്‍പ്പസ്
ഫണ്ടില്‍ നിന്നും തുക
അനുവദിച്ച ആലത്തൂര്‍
മണ്ഡലത്തിലെ പദ്ധതികള്‍
855.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18
സാമ്പത്തികവര്‍ഷം
പട്ടികജാതി വികസന
വകുപ്പിന്റെ
കോര്‍പ്പസ് ഫണ്ടില്‍
നിന്നും ആലത്തൂര്‍
മണ്ഡലത്തില്‍ ഏതെല്ലാം
പദ്ധതികള്‍ക്കാണ് തുക
അനുവദിച്ചിട്ടുള്ളത്;
വിശദവിവരം നല്‍കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി എന്തെന്ന്
വിശദമാക്കാമോ?
നെടുമങ്ങാട്
നിയോജകമണ്ഡലത്തില്‍
കോര്‍പ്പസ് ഫണ്ട് ഉപയോഗിച്ച
നടപ്പിലാക്കിയ
പ്രവര്‍ത്തികള്‍
856.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17,
2017-18 സാമ്പത്തിക
വര്‍ഷങ്ങളില്‍
പട്ടികവര്‍ഗ്ഗ വികസന
വകുപ്പിന്റെ കോര്‍പ്പസ്
ഫണ്ട് ഉപയോഗിച്ച്
നെടുമങ്ങാട്
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കിയ
പ്രവര്‍ത്തികളുടെ
വിശദാംശം നല്‍കുമോ;
(ബി)
നെടുമങ്ങാട്
നിയോജകമണ്ഡലത്തിലെ
വിവിധ പട്ടികജാതി
പട്ടികവര്‍ഗ്ഗ
കോളനികളില്‍ കുടി
വെള്ളം
എത്തിക്കുന്നതിന്
കോര്‍പ്പസ് ഫണ്ട്
അനുവദിക്കണമെന്ന്
ആവശ്യപ്പെട്ട്
സമര്‍പ്പിച്ച ഫയലില്‍
എന്ത് നടപടി
സ്വീകരിച്ചെന്ന്
വ്യക്തമാക്കുമോ;
(സി)
ടി
പ്രവൃത്തിക്ക് അനുമതി
നല്കിയിട്ടുണ്ടെങ്കില്
അവയുടെ വിശദാംശം
നല്‍കുമോ?
ആര്പുംപാറ
അപ്രോച്ച് റോഡ്
857.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരുന്തേനരുവിയില്‍
അണക്കെട്ട് വന്നതുമൂലം
കരുമ്പന്‍മൂഴി, മണക്കയം
ആദിവാസി ഊരിലേയ്ക്ക്
പോകുന്ന
വനത്തിലൂടെയുള്ള റോഡിലെ
ആര്പുംപാറ തോട്ടില്‍
വെള്ളമുയരുന്നതുമൂലം
കോളനി നിവാസികള്‍
ഒറ്റപ്പെട്ടുപോകുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ആര്പുംപാറ
തോട്ടില്‍ ചെറിയ പാലം
നിര്‍മ്മിച്ചെങ്കിലും
ഇരുവശത്തുമുള്ള
അപ്രോച്ച് റോഡിന്റെ
നിര്‍മ്മാണം
നടത്താതിരുന്നത്
എന്തുകൊണ്ട് എന്ന്
വ്യക്തമാക്കാമോ;
(സി)
വനാവകാശനിയമ
പ്രകാരം റോഡിനായി
വനഭൂമി വിട്ടുകിട്ടിയ
സാഹചര്യത്തില്‍ കോളനി
മുതല്‍ ചണ്ണ വരെയുള്ള
റോഡും ആര്പുംപാറ
അപ്രോച്ച് റോഡും
നിര്‍മ്മിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ?
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിന് അനുവദിച്ച്
നല്‍കിയിട്ടുള്ള പദ്ധതികള്‍
858.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പട്ടികജാതി /
പട്ടികവര്‍ഗ്ഗ വികസന
വകുപ്പുകളില്‍ നിന്ന്
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിന് അനുവദിച്ച്
നല്‍കിയിട്ടുള്ള
പദ്ധതികളുടെ വിശദവിവരം
നല്‍കുമോ?
(ബി)
ഓരോ
പദ്ധതിയുടെയും പുരോഗതി
സംബന്ധിച്ച വിശദവിവരം
ലഭ്യമാക്കാമോ?
പിന്നോക്ക
വികസന കോര്‍പ്പറേഷന്റെ മേഖല
ഓഫീസ്
859.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തില്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്ന
പിന്നോക്ക വികസന
കോര്‍പ്പറേഷന്റെ മേഖല
ഓഫീസിനു ഭരണാനുമതി
ലഭിച്ചിട്ടുണ്ടോ; ഇല്ലാ
എങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തു
പിന്നോക്ക വികസന
കോര്‍പ്പറേഷന്റെ എത്ര
മേഖല ഓഫീസുകള്‍ ആണ്
ആരംഭിക്കാൻ
ഉദ്ദേശിക്കുന്നത്;
അതിന്റെ നിലവിലെ അവസ്ഥ
എന്താണ്;
(സി)
എപ്പോഴാണ്
മേഖല ഓഫീസുകൾ (സബ്)
ആരംഭിക്കുന്നതിനു
ധനകാര്യ വകുപ്പിന്റെ
അംഗീകാരത്തിനായി കത്തു
നല്‍കിയതെന്നും ,
പ്രസ്തുത ഫയല്‍ നമ്പര്‍
ഏതെന്നും ഏതു
വര്‍ഷത്തില്‍ ആണ്
നല്‍കിയതെന്നും
വ്യക്തമാക്കാമോ?
സംസ്ഥാന
പിന്നോക്ക വികസന
കോര്‍പ്പറേഷനിൽ നിന്നുള്ള
വായ്പ വിതരണം
860.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫണ്ടിന്റെ
അഭാവം മൂലം സംസ്ഥാന
പിന്നോക്ക വികസന
കോര്‍പ്പറേഷനിൽ നിന്നും
വായ്പ നല്കുന്നത്തിന്
തടസ്സം നേരിടുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കുവാന്‍
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ;
(ബി)
വിവിധ
തരം വായ്പകള്‍ക്കായി
അനുവദിച്ചിട്ടുള്ള
തുകകളില്‍
കുറവുവരുത്തിയത്
പിന്‍വലിച്ച് നിയമ
പ്രകാരം
അനുവദിച്ചിട്ടുള്ള
തുകകള്‍
ലഭ്യമാക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ;
(സി)
പ്രസ്തുത
സ്ഥാപനത്തിന് ആവശ്യം
വേണ്ട തുകകള്‍
അനുവദിക്കുന്നതിനും
തദ്വാര അതിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിനും
സത്വര നടപടികള്‍
സ്വീകരിക്കുമോ?
ഒ.ബി.സി
ക്കാരിലെ മിശ്രവിവാഹിതരുടെ
കുട്ടികള്‍
861.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒ.ബി.സി
ക്കാരിലെ
മിശ്രവിവാഹിതരുടെ
കുട്ടികള്‍ക്ക്
ജാതിസര്‍ട്ടിഫിക്കറ്റും
നോണ്‍ക്രീമിലെയര്‍
സര്‍ട്ടിഫിക്കറ്റും
അനുവദിച്ചുവരുന്നത് ഏത്
സര്‍ക്കാര്‍ ഉത്തരവ്
പ്രകാരമാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ ;
(സി)
ഇൗ
ഉത്തരവ് നിലവിലിരിക്കെ
മിശ്രവിവാഹിതരായ
ദമ്പതിമാരില്‍ ഒരാള്‍
മുന്നാക്ക
സമുദായത്തില്‍പ്പെട്ടവരാണെങ്കില്‍
മക്കള്‍ക്ക്
സംവരണത്തിന്
അവകാശമില്ലെന്ന്
സര്‍ക്കാര്‍ പുതിയ
നിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ
;
(ഡി)
നോണ്‍ക്രീമിലെയര്‍
സര്‍ട്ടിഫിക്കറ്റ്
അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട്
കേന്ദ്രസര്‍ക്കാരും
സംസ്ഥാനസര്‍ക്കാരും
പുറപ്പെടുവിച്ച
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍
എന്താണ് പറയുന്നതെന്ന്
വ്യക്തമാക്കാമോ ?
കുംഭാര
സമുദായത്തെക്കുറിച്ചുള്ള പഠനം
862.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുംഭാര
സമുദായത്തെക്കുറിച്ച്
KIRTADS എന്തെങ്കിലും
പഠനം നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ പ്രസ്തുത
പഠന റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
പഠന റിപ്പോര്‍ട്ടിലെ
പ്രധാന കണ്ടെത്തുലുകള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ ;
(സി)
പഠന
റിപ്പോര്‍ട്ട്
നാളിതുവരെ
സമർപ്പിച്ചിട്ടില്ലെങ്കിൽ
ആയത് അടിയന്തരമായി
ലഭ്യമാക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ വകുപ്പിന്
കീഴിലുളള ഓച്ചറ ഐ.ടി.ഐ
863.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വകുപ്പിന് കീഴിലുളള
ഓച്ചറ ഐ.ടി.ഐയിൽ
ഏതെല്ലാം
കോഴ്സുകള്‍ക്കാണ്
അനുമതി
നല്‍കിയിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(ബി)
ഇവിടെ
ആരംഭിച്ചിട്ടുള്ള
ഹോസ്റ്റല്‍
പ്രവര്ത്തിപ്പിക്കുന്നനതിന്
ആവശ്യമായ ജീവനക്കാരെ
നിയമിച്ചിട്ടുണ്ടോ;വിശദീകരിക്കുമോ;
(സി)
പ്രഖ്യാപിത
ഇലക്ട്രീഷ്യന് ട്രേഡും
പ്ലമ്പര്‍ ട്രേഡിന്റെ
അധികയൂണിറ്റും
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ;
(ഡി)
ഈ
സ്ഥാപനം
നടത്തിക്കൊണ്ടുപോകുന്നതിന്
അടിയന്തരമായി വേണ്ട
തസ്തികകള്‍
സൃഷ്ടിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസില്‍ സംവരണം
864.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസില്‍ സംവരണം
നടപ്പിലാക്കുന്നതുമായി
നിയമ വകുപ്പ് (ഫയല്‍
നം.8608/ഒപ്പിനിയന്‍
ഇ1/18/നിയമം )പി. ആന്റ്
എ.ആര്.ഡി.യ്ക്ക്
നല്കിയ റിമാര്‍ക്സ്
എന്താണ്; വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഫയല്‍
നം.8608/ഒപ്പിനിയന്‍
ഇ1/18/നിയമം ന്റെ
നോട്ട് ഫയലിന്റെയും
കറന്റ് ഫയലിന്റെയും
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(സി)
കെ.എ.എസ്-ല്‍
സംവരണം വേണമെന്ന്
ആവശ്യപ്പെട്ടുകൊണ്ട്
എത്ര നിവേദനങ്ങള്‍
നിയമവകുപ്പ്
മന്ത്രിക്ക്
ലഭിച്ചിട്ടുണ്ട്;ആയതില്‍
എന്ത് നടപടികള്‍
സ്വീകരിച്ചു;പ്രസ്തുത
നിവേദനങ്ങളുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
നിയമപരിഷ്ക്കരണ
കമ്മീഷന്
865.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിയമപരിഷ്ക്കരണ
കമ്മീഷന് നിലവിലുണ്ടോ;
എങ്കില്‍ ആരൊക്കെയാണ്
പ്രസ്തുത കമ്മീഷനിലെ
അംഗങ്ങള്‍ എന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
കമ്മീഷന് സര്‍ക്കാരിന്
ഇതിനകം എത്ര
റിപ്പോര്‍ട്ടുകള്‍
നല്കി; അതില്‍ ഏതൊക്കെ
ശുപാര്ശകളാണ്അംഗീകരിച്ചത്;
(സി)
പ്രസ്തുത
കമ്മീഷന് ഏതെങ്കിലും
ബില്ലിന്റെ കരട്
തയ്യാറാക്കി
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കാമോ?
സിനിമാ
ടിക്കറ്റ് ഓണ്‍ലൈന്‍ ബുക്കിങ്
866.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിനിമാ
ടിക്കറ്റ് ഓണ്‍ ലൈന്‍
വഴി ബുക്ക്
ചെയ്യുന്നവരില്‍ നിന്ന്
അമിത തുക ഈടാക്കുന്നതായ
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തീയേറ്ററുകളില്‍
വില്‍ക്കുന്ന ഭക്ഷണ
സാധനങ്ങള്‍ക്കും അമിത
വില ഈടാക്കുന്നതായ
പരാതി ഉണ്ടായിട്ടുണ്ടോ;
(സി)
ഇക്കാര്യങ്ങള്‍
നിയന്ത്രിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വിശദീകരിക്കുമോ?
നവോത്ഥാന
ആശയ പ്രചരണം
867.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേരള
സമൂഹത്തെ പിറകോട്ട്
നടത്താനുള്ള
സംഘപരിവാര്‍ ശക്തികളുടെ
തെറ്റായ ആശയ
പ്രചരണങ്ങള്‍ക്കെതിരെ
നവോത്ഥാന ആശയങ്ങള്‍
പ്രചരിപ്പിക്കുന്ന
എന്തൊക്കെ
പരിപാടികളാണ്
സാംസ്ക്കാരിക വകുപ്പ്
സംഘടിപ്പിച്ച്
വരുന്നതെന്ന്
അറിയിക്കാമോ ?
സാംസ്കാരിക
സംഘടനകള്‍ക്കുളള സര്‍ക്കാര്‍
ധനസഹായം
868.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര കലാസാംസ്കാരിക
സംഘടനകള്‍
സര്‍ക്കാരില്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;ജില്ല
തിരിച്ചുള്ള കണക്കുകള്‍
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സാംസ്കാരിക
സംഘടനകള്‍ക്ക് എല്ലാ
വര്‍ഷവും എത്ര രൂപ വീതം
ധനസഹായം നല്‍കാറുണ്ട്;
കഴിഞ്ഞ 3 വര്‍ഷത്തെ
കണക്കുകള്‍
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
സംഘടനകള്‍ സര്‍ക്കാര്‍
ധനസഹായം അനാവശ്യമായി
ധൂര്‍ത്തടിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
എന്ത് നടപടി
സ്വീകരിച്ചു;
വിശദമാക്കുമോ?
അന്ധവിശ്വാസ
നിര്‍മ്മാര്‍ജ്ജന നിയമം
869.
ശ്രീ.പുരുഷന്
കടലുണ്ടി
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.എം.
സ്വരാജ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സവര്‍ണ്ണ
മേല്ക്കോയ്മയില്
അധിഷ്ഠിതമായ പൗരോഹിത്യ
കല്പനകളെ ജനാധിപത്യ
സംവിധാനത്തിലെ
നീതിന്യായ
വ്യവസ്ഥയ്ക്ക്
ഉപരിയായി
പ്രതിഷ്ഠിക്കണമെന്ന്
അസഹിഷ്ണുത
മുഖമുദ്രയായിട്ടുള്ള
ഫാസിസ്റ്റ് സ്വഭാവമുള്ള
വര്‍ഗ്ഗീയ വാദികള്‍
പുരോഗമന കേരളത്തോട്
ശഠിക്കുന്നു എന്നു
ആക്ഷേപമുള്ള ഇക്കാലത്ത്
സാംസ്കാരിക വകുപ്പ്
ക്ഷേത്ര പ്രവേശന
വിളംബരത്തിന്റെ
വാര്‍ഷികം ആഘോഷിക്കാന്‍
നിശ്ചയിച്ചതിന്റെ
പ്രാധാന്യം
വിശദമാക്കാമോ;
(ബി)
ഗോവിന്ദ്
പന്‍സാരയെയും
കല്‍ബുര്‍ഗിയെയും
ഗൗരിലങ്കേഷിനെയും
ഇല്ലാതാക്കുകയും
പെരുമാള്‍ മുരുകനെ
നിശബ്ദനാക്കുകയും
ചെയ്ത ഹിംസയുടെയും
അസഹിഷ്ണുതയുടെയും
പ്രണേതാക്കള്‍ കേരളീയ
സമൂഹത്തില്‍ കുരീപ്പുഴ
ശ്രീകുമാറിനെയും
എസ്.ഹരീഷിനെയും സുനില്‍
പി .ഇളയിടത്തിനെയും
പോലുള്ളവര്‍ക്കെതിരെ
ഭീഷണിയുയര്‍ത്തുമ്പോള്‍
സംവാദത്തിന്റെ
പൊതുഇടങ്ങള്‍
സൃഷ്ടിക്കാനായി
സാംസ്കാരിക വകുപ്പ്
നടത്താനുദ്ദേശിക്കുന്ന
ഇടപെടലുകള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(സി)
ഈ
സാഹചര്യത്തില്‍ ഭരണഘടന
മൗലിക
കര്‍ത്തവ്യങ്ങളായി
പ്രഖ്യാപിച്ചിട്ടുള്ള
ശാസ്ത്രീയ
കാഴ്ചപ്പാടും
മാനവികതയും സാമൂഹിക
പരിഷ്കരണത്തിനുള്ള
മനോഭാവവും
വികസിപ്പിക്കുന്നതിനായി
അന്ധവിശ്വാസ
നിര്‍മ്മാര്‍ജ്ജന നിയമം
രൂപീകരിക്കാന്‍
തയ്യാറാകുമോ;
വിശദീകരിക്കുമോ ?
ക്ഷേത്രപ്രവേശന
വിളംബരവാര്ഷികാഘോഷം
870.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷേത്രപ്രവേശന
വിളംബര
വാര്‍ഷികാഘോഷവുമായി
ബന്ധപ്പെട്ട് 2016,2017
വര്‍ഷങ്ങളില്‍
സര്‍ക്കാര്‍
ആഭിമുഖ്യത്തില്‍
സംഘടിപ്പിച്ച
പരിപാടികളുടെ വിശദാംശം
ലഭ്യമാക്കാമോ;
ഇതിനുവേണ്ടി ചെലവഴിച്ച
തുക വര്‍ഷം തിരിച്ച്
എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
2018-ല്‍
ക്ഷേത്രപ്രവേശന വിളംബര
വാര്‍ഷികവുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍
ആഭിമുഖ്യത്തില്‍
സംഘടിപ്പിച്ച
പരിപാടികളുടെ വിശദാംശം
ലഭ്യമാക്കാമോ; ഇതിനായി
ചെലവഴിച്ച തുക
എത്രയെന്ന്
വ്യക്തമാക്കാമോ?
ഭരത് മുരളി നാടക പഠന കേന്ദ്ര
നിർമ്മാണം
871.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജക മണ്ഡലത്തിലെ
വെളിയം കുടവട്ടൂരിൽ
ഭരത് മുരളി നാടക പഠന
കേന്ദ്രം
നിര്‍മ്മിക്കുന്നതിനായി
എത്ര തുക
അനുവദിച്ചിരുന്നുവെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതിയുടെ വിശദമായ
രൂപരേഖ തയ്യാറാക്കിയത്
ആരാണെന്ന്
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
പദ്ധതിയുടെ നിലവിലെ
സ്ഥിതി വിശദമാക്കുമോ?
തലശ്ശേരിയിലെ
തെയ്യം കല അക്കാഡമിയും
മൊയ്യാരത്ത് ശങ്കരന് ചരിത്ര
ഗാലറിയും
872.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-19-ലെ
ബഡ്ജറ്റില്‍ തലശ്ശേരി
നിയോജകമണ്ഡലത്തിലെ
പ്രവൃത്തികളായ
മൊയ്യാരത്ത് ശങ്കരന്
ചരിത്ര ഗാലറി,തെയ്യം കല
അക്കാഡമി എന്നിവയുടെ
പ്രവൃത്തി
പൂര്‍ത്തീകരണത്തിന്
എന്തെല്ലാം നടപടികള്‍
ആണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ
;
(ബി)
ഇൗ
പ്രവൃത്തി
പൂര്‍ത്തീകരിക്കുന്നതിന്
ഇനി എന്തെല്ലാം
നടപടികളാണ് ഉളളതെന്നും
ആയത് എന്ന്
പൂര്‍ത്തീകരിക്കാനാകുമെന്നും
അറിയിക്കാമോ?
തടുക്കശ്ശേരി
വിവേകോദയ സാംസ്ക്കാരിക
സമുച്ചയ നിര്‍മ്മാണം
873.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2018-19
വർഷത്തെ ബഡ്ജറ്റിൽ തുക
അനുവദിച്ചിരുന്ന
കോങ്ങാട്
നിയോജകമണ്ഡലത്തിലെ
തടുക്കശ്ശേരി വിവേകോദയ
സാംസ്ക്കാരിക സമുച്ചയ
നിർമ്മാണം ,
കണ്ടലശ്ശേരി വാദ്യകലാ
പൈതൃക കേന്ദ്രം എന്നീ
പദ്ധതികള്‍ക്ക്
ഭരണാനുമതി
ലഭ്യമാക്കുന്നതിനുള്ള
നടപടികളുടെ പുരോഗതി
വ്യക്തമാക്കുമോ ?
സാംസ്കാരിക
അവബോധം വര്‍ധിപ്പിക്കാന്‍
നടപടി
874.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിന്റെ
നവോത്ഥാന ചരിത്രത്തെ
കുറിച്ചും നവോത്ഥാന -
പുരോഗമന മൂല്യങ്ങളെ
കുറിച്ചും
ജനങ്ങള്‍ക്കിടയില്‍
അവബോധം
വര്‍ദ്ധിപ്പിക്കുന്നതിന്
വിശദമായ കര്‍മ്മ പദ്ധതി
തയ്യാറാക്കുമോ;
(ബി)
ഈ
വിഷയങ്ങളില്‍ എല്ലാ
ജില്ലകളിലും
ശില്പശാലകള്
,പ്രദര്‍ശനങ്ങള്‍
എന്നിവ
സംഘടിപ്പിക്കുന്നത്
പരിഗണനയിലുണ്ടോ ?
കെ.എസ്.എഫ്.ഡി.സി.യുടെ
തിയേറ്റര്‍ നിര്‍മ്മാണം
875.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തില്‍
ഫിലിം ഡെവലപ്പ്മെന്റ്
കോര്പ്പറേഷന് വഴി
നടപ്പിലാക്കുന്ന
തിയേറ്റര്‍
നിര്‍മ്മാണത്തിന്റെ
നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തിയേറ്ററിന് എത്ര കോടി
രൂപ ചെലവ് വരുമെന്ന്
വ്യക്തമാക്കുമോ;
(സി)
ഫിലിം
ഡെവലപ്പ്മെന്റ്
കോര്പ്പറേഷന്
തിരുവനന്തപുരം
ജില്ലയില്‍ ഏതെല്ലാം
സ്ഥലത്താണ് സിനിമാ
തീയേറ്ററുകള്‍
നിര്‍മ്മിക്കുന്നതെന്ന്
വിശദീകരിക്കുമോ;
(ഡി)
തിയേറ്റര്‍
നിര്‍മ്മാണ
പ്രവൃത്തികള്‍ക്ക്
കിഫ്ബി അംഗീകാരം
നല്‍കിയിട്ടുണ്ടോ എന്ന്
വെളിപ്പെടുത്താമോ?
കായംകുളത്തെ
മള്‍ട്ടിപ്ലക്സ് തീയേറ്റര്‍
876.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളത്ത്
നിര്‍മ്മിക്കുന്ന
മള്‍ട്ടിപ്ലക്സ്
തീയേറ്ററിന്റെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട നടപടി
ക്രമങ്ങളുടെ നിലവിലുള്ള
പുരോഗതി വിശദമാക്കാമോ;
(ബി)
പ്രസ്തുത
തീയേറ്റര്‍
കോംപ്ലക്സില്‍
എന്തെല്ലാം ആധുനിക
സംവിധാനങ്ങളാണ്
ഒരുക്കുന്നതെന്ന്
വിശദമാക്കാമോ?
സിനിമാരംഗത്തുള്ള
സ്ത്രീകളുടെ പ്രശ്നങ്ങള്‍
പഠിക്കാന്‍ കമ്മീഷന്
877.
ഡോ.എം.
കെ. മുനീര്‍
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിനിമാരംഗത്തു
സ്ത്രീകള്‍ നേരിടുന്ന
വിവിധ പ്രശ്നങ്ങളെ
സംബന്ധിച്ച് പഠിക്കാന്‍
സര്‍ക്കാര്‍ കമ്മീഷനെ
നിയോഗിച്ചിരുന്നുവോ;
(ബി)
എങ്കില്‍
ഈ കമ്മീഷനോട്
എന്നത്തേക്ക്
റിപ്പോര്‍ട്ട്
സമര്‍പ്പിക്കാനാണ്
നിര്‍ദ്ദേശിച്ചിരിക്കുന്നത്;
(സി)
സിനിമാ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് ഇന്റേണല്‍
കംപ്ലയന്റ്കമ്മിറ്റി
രൂപീകരിക്കണമെന്ന
നിര്‍ദ്ദേശം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിനായി എന്തെല്ലാം
നടപടികള്‍ ഇതിനകം
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?