കെ.എസ്.ഇ.ബിക്ക്ഉണ്ടായിട്ടുള്ള
നാശനഷ്ടങ്ങളുടെ കണക്കെടുപ്പ്
631.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പ്രളയവും
കാലവര്‍ഷക്കെടുതിയും
മൂലം കെ.എസ്.ഇ.ബിക്ക്
ഉണ്ടായിട്ടുള്ള
നാശനഷ്ടങ്ങളുടെ
കണക്കെടുപ്പ്
പൂര്‍ത്തിയായോ; എത്ര
കോടി രൂപയുടെ
നാശനഷ്ടമാണ്
കണക്കാക്കിയിട്ടുള്ളത്
എന്നറിയിക്കുമോ?
നൂറനാട്
മേഖലയില്‍ ഭൂഗര്‍ഭ കേബിളുകള്‍
632.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
നിയമസഭ മണ്ഡലത്തിലെ
നൂറനാട് പടനിലം
ക്ഷേത്രത്തില്‍
ഏഷ്യയിലെ ഏറ്റവും വലിയ
കെട്ടുകാഴ്ചകള്‍
നടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
മേഖലയില്‍ ഭൂഗര്‍ഭ
കേബിളുകള്‍
സ്ഥാപിക്കുന്നതിന്
കെ.എസ്.ഇ.ബി നടപടികള്‍
സ്വീകരിക്കുമോ;
ഉണ്ടെങ്കില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ?
അനര്‍ട്ട്
ഡയറക്ടര്‍ നിയമനം
633.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അനെര്‍ട്ടിന്റെ
ഡയറക്ടര്‍
തസ്തികയിലേക്കുള്ള
നിയമന അധികാരി
ആരാണെന്നും ഡയറക്ടര്‍
നിയമനം പി.എസ്.സി.
യ്ക്ക് വിട്ടിട്ടുണ്ടോ
എന്നും ഉണ്ടെങ്കില്‍
യോഗ്യതാമാനദണ്ഡങ്ങള്‍
ഉള്‍പ്പെടെ പി.എസ്.സി
യ്ക്ക് നൽകിയ കത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
അനെര്‍ട്ട്
ഡയറക്ടര്‍ ആര്.
ഹരികുമാറിന്റെ കാലാവധി
എന്നാണ് അവസാനിച്ചത്;
കാലാവധിക്കുശേഷം
ടിയാന് ഇപ്പോഴും
തുടരുന്നുണ്ടോ;കാലാവധി
തീര്‍ന്നതിനുശേഷം
ടിയാന് പുറത്തിറക്കിയ
എല്ലാ ധനവിനിയോഗ
ഉത്തരവിന്റെ
പകര്‍പ്പുകളും
ലഭ്യമാക്കുമോ;
(സി)
അനര്‍ട്ടില്‍
ടിയാന് ഡയറക്ടറായി
ചാര്‍ജ്ജ്
എടുത്തതിനുശേഷം
സി.എം.ഡി. വഴി എത്ര
താല്‍ക്കാലിക
നിയമനങ്ങള്‍ നടത്തി;
നിയമനം ലഭിച്ചവരുടെ
പേരും തസ്തികയും ഇതുവരെ
ഓരോരുത്തരും ആകെ
കെെപ്പറ്റിയ
ശമ്പളത്തിന്റെ വിവരവും
ലഭ്യമാക്കുമോ;
താല്‍ക്കാലിക
നിയമനവുമായി
ബന്ധപ്പെട്ട്
എംപ്ലോയ്മെന്റ്
ഡയറക്ടറേറ്റില്‍
നിന്നും അനെര്‍ട്ടിന്
നല്‍കുിയ എല്ലാ
കത്തുകളുടെയും
പകര്‍പ്പ്
ലഭ്യമാക്കുമോ ;
(ഡി)
അനെര്‍ട്ടില്‍
എത്ര ദമ്പതികള്‍
ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍ ജോലി
ചെയ്യുന്നു; ഇതിന്റെ
സര്‍ക്കാര്‍
ഉത്തരവിന്റെ പകര്‍പ്പും
ഈ ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
അനെര്‍ട്ട് ഇറക്കിയ
ഉത്തരവിന്റെ പകര്‍പ്പും
ലഭ്യമാക്കാമോ ;
(ഇ)
ഓഫീസ്
അസിസ്റ്റന്റ്
തസ്തികയില്‍ അനര്‍ട്ട്
കേന്ദ്ര
കാര്യാലയത്തില്‍ എത്ര
ഒഴിവുണ്ട്; എത്രപേര്‍
ജോലി ചെയ്യുന്നു;
പേരുകള്‍
ലഭ്യമാക്കുമോ;
എക്സിക്യൂട്ടീവ്
കമ്മിറ്റി തീരുമാന
പ്രകാരം ഓഫീസ്
അസിസ്റ്റന്റ് തസ്തിക
അനര്‍ട്ട് കേന്ദ്ര
കാര്യാലയത്തില്‍
നിലവിലുണ്ടോ ;
(എഫ്)
റവന്യൂ
വകുപ്പില്‍ നിന്നും
എത്ര ഉദ്യോഗസ്ഥര്‍
ഡെപ്യൂട്ടേഷനില്‍ ജോലി
ചെയ്യുന്നു; ഇത്
സംബന്ധിച്ച സര്‍ക്കാര്‍
ഉത്തരവിന്റെയും
അനര്‍ട്ട്
ഉത്തരവിന്റെയും
പകര്‍പ്പുകൾ
ലഭ്യമാക്കുമോ?
ഇലക്ട്രിക്
പോസ്റ്റുകള്‍
634.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരക്കേറിയ
റോഡുകളില്‍ റോഡു വികസനം
പൂര്‍ത്തിയായശേഷം
ഇലക്ട്രിക്
പോസ്റ്റുകള്‍ ടാറിനോട്
ചേര്‍ന്ന് നിന്ന്
നിരന്തരം അപകടങ്ങള്‍
ഉണ്ടാകുന്ന സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
റോഡ്
വികസനത്തിനനുസരിച്ച്
സമയബന്ധിതമായി
പോസ്റ്റുകള്‍ മാറ്റി
സ്ഥാപിച്ച്
സഞ്ചാരതടസ്സവും
അപകടങ്ങളും
ഒഴിവാക്കുന്നതിനുള്ള
അടിയന്തര നടപടി
സ്വീകരിക്കുമോ?
പ്രളയത്തില്‍
വൈദ്യുതി ബോര്‍ഡിന് സംഭവിച്ച
നഷ്ടം
635.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പ്രളയവുമായി
ബന്ധപ്പെട്ട് വൈദ്യുതി
ബോര്‍ഡിന് സംഭവിച്ച
നഷ്ടം
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
പ്രളയം മൂലം കെ.എസ്.ഇ.ബി
യ്ക്ക് ഉണ്ടായ നഷ്ടം
636.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടായ
പ്രളയം മൂലം
കെ.എസ്.ഇ.ബി യ്ക്ക്
ഉണ്ടായ നഷ്ടം
എത്രയെന്ന്
തിട്ടപ്പെടുത്തിയിട്ടുണ്ടോ
; ഇതിന്റെ വിശദവിവരം
നല്‍കുമോ ;
(ബി)
ഇതിനെത്തുടര്‍ന്ന്
സംസ്ഥാനത്ത് വെെദ്യുതി
ഉല്പാദനത്തില്
എന്തെങ്കിലും കുറവ്
വന്നിട്ടുണ്ടോ ;
വ്യക്തമാക്കുമോ ;
(സി)
ഇങ്ങനെയുള്ള
ദുരന്തങ്ങള്‍ ഭാവിയില്‍
സംഭവിക്കാനുള്ള സാധ്യത
മുന്നില്‍ കണ്ട് അവയെ
നേരിടാനും മറ്റും
കെ.എസ്.ഇ.ബി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ ?
ഇരിമ്പിളിയം
ഗ്രാമപഞ്ചായത്തില്‍
കസ്റ്റമര്‍കെയര്‍ സെന്റര്‍
637.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടക്കല്‍
നിയോജകമണ്ഡലത്തിലെ
ഇരിമ്പിളിയം
ഗ്രാമപഞ്ചായത്തില്‍
വൈദ്യുതി
ഉപഭോക്താക്കള്‍ക്കു
വേണ്ടി
കസ്റ്റമര്‍കെയര്‍
സെന്റര്‍
ആരംഭിക്കണമെന്ന
ആവശ്യത്തിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച്
സെക്രട്ടേറിയറ്റിലും
വൈദ്യുതിഭവനിലുമുളള
ഫയലുകളിലെ മുഴുവന്‍
വിവരവും ലഭ്യമാക്കുമോ;
(സി)
ഇരിമ്പിളിയം
പഞ്ചായത്തിലെ പ്രത്യേക
സാഹചര്യം പരിഗണിച്ച്
കസ്റ്റമര്‍കെയര്‍
സെന്റര്‍
ആരംഭിക്കുവാന്‍
നിര്‍ദ്ദേശം നല്‍കുമോ;
വ്യക്തമാക്കുമോ?
കെ.
എസ്. ഇ. ബി. യ്ക്ക്
ലഭിക്കാനുള്ള കുടിശ്ശിക തുക
638.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം നാളിതുവരെയായി കെ.
എസ്. ഇ. ബി. ക്ക് വിവിധ
ഇനം ഉപഭോക്താക്കളില്‍
നിന്ന്
പിരിഞ്ഞുകിട്ടാനുള്ള
തുകയില്‍ എന്ത്തുക എത്ര
ഉപഭോക്താക്കളില്‍നിന്ന്
പിരിച്ചെടുക്കാനായി
;വ്യക്തമാക്കാമോ;
(ബി)
കെ.
എസ്. ഇ. ബി. ക്ക്
പിരിഞ്ഞ്കിട്ടാനുള്ള
തുക
പിരിച്ചെടുക്കുന്നത്
യാഥാര്ത്ഥമാക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സര്‍ക്കാര്‍
സ്വീകരിച്ചിരുന്നോ;
എങ്കില്‍ എന്തെല്ലാം
നടപടികള്‍;
(സി)
വളരെക്കാലമായി
കെ. എസ്. ഇ. ബി. ക്ക്
പിരിഞ്ഞു കിട്ടാനുള്ള
ഇത്തരത്തിലുള്ള തുക
പിരിച്ചെടുക്കുന്നതിന്
കഴിയുമെന്ന്
സര്‍ക്കാര്‍
കരുതുന്നുണ്ടോ ;
എങ്കില്‍
ഇക്കാര്യത്തില്‍
എന്തെങ്കിലും നടപടികള്‍
ഉണ്ടായിട്ടുണ്ടോ; അവ
ഫലം കണ്ട്
തുടങ്ങിയിട്ടുണ്ടോ;
വിശദവിവരം നല്‍കുമോ;
(ഡി)
വന്‍തുക
കുടിശ്ശികയുള്ള
ഇത്തരക്കാരില്‍ നിന്ന്
തുക പിരിച്ചെടുക്കാതെ
പ്രഖ്യാപനങ്ങള്‍ മാത്രം
നടത്തുന്നു എന്ന
ആക്ഷേപം നിലനിക്കുമ്പോൾ
ചെറുകിട ഗാര്‍ഹിക
ഉപഭോക്താക്കള്‍
വൈദ്യുതിയുടെ
ദ്വെെമാസബില്ലടക്കുന്നതിന്
താമസം നേരിട്ടാല്‍
വൈദ്യുതി പൊടുന്നനെ
വിച്ഛേദിച്ച്
വരുന്നതായി
ഗവണ്മെന്റിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
; എങ്കില്‍ വന്‍
കുടിശ്ശികക്കാരെ
ഗവണ്മെന്റ്
നിയന്ത്രണത്തിലാക്കി
തുക പിരിച്ചെടുക്കാന്‍
കര്‍ശന നടപടികള്‍
സ്വീകരിക്കാമോ ?
കെ.എസ്.ഇ.ബി.യുടെ
കടബാധ്യത
639.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയ
ദുരന്തത്തിന്റെ ഭാഗമായി
കെ.എസ്.ഇ.ബി.യുടെ
നഷ്ടം എത്ര കോടി
രൂപയാണ്; ആയതില്‍ ഭൗതിക
നഷ്ടം, ഉത്പാദന നഷ്ടം
എന്നിവ തരം തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേല്‍ക്കുമ്പോള്‍
കെ.എസ്.ഇ.ബി.യുടെ
കടബാധ്യത
എത്രയായിരുന്നു; ആയത്
നിലവില്‍ എത്ര കോടി
രൂപയാണ്;
(സി)
നിലവില്‍
എത്ര കോടി രൂപ
കെ.എസ്.ഇ.ബി.യ്ക്ക്
കുടിശ്ശികയിനത്തില്‍
പിരിഞ്ഞുകിട്ടാനുണ്ട്;
ആയത് 2015-16-ല്‍
എത്രയായിരുന്നു;അറിയിക്കുമോ;
(ഡി)
ഇവയില്‍
വിവിധ സര്‍ക്കാര്‍
വകുപ്പുകള്‍, വാട്ടര്‍
അതോറിറ്റി, പൊതുമേഖല
സ്ഥാപനങ്ങള്‍,
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍, കേന്ദ്ര
സര്‍ക്കാര്‍
വകുപ്പുകള്‍,
യൂണിവേഴ്സിറ്റികള്‍,
വന്‍കിട കച്ചവട
സ്ഥാപനങ്ങള്‍, സ്വകാര്യ
വ്യക്തികള്‍ എന്നിവർ
അടയ്ക്കേണ്ട കുടിശ്ശിക
തുക എത്രയെന്ന് തരം
തിരിച്ച്
വ്യക്തമാക്കുമോ;
(ഇ)
നിലവില്‍
കുടിശ്ശിക തുക
പിരിച്ചെടുക്കുന്ന
കാര്യത്തില്‍
കോടതികളില്‍ എത്ര
കേസ്സുകള്‍ ഉണ്ട്; ആയത്
എത്ര തുകയുടെതെന്നും
വ്യക്തമാക്കുമോ;
(എഫ്)
പ്രസ്തുത
കുടിശ്ശിക തുക
പിരിച്ചെടുക്കാനും
കഴിഞ്ഞ സര്‍ക്കാര്‍ ഈ
ഇനത്തില്‍ നല്കിയ
സ്റ്റേകള്‍
പിന്‍വലിക്കാനും കോടതി
കേസ്സുകള്‍ യഥാവിധി
കൈകാര്യം ചെയ്ത്
തീര്‍പ്പുണ്ടാക്കാനും
എന്ത് സത്വര നടപടികള്‍
സ്വീകരിച്ചു
വരുന്നുവെന്ന്
വ്യക്തമാക്കുമോ ?
കെ.എസ്.ഇ.ബി.യിലെ
വെട്ടിക്കുറച്ച തസ്തികകള്‍
640.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കെ.എസ്.ഇ.ബി. യില്‍
ഏതെങ്കിലും തസ്തികകള്‍
വെട്ടിക്കുറച്ചിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
തസ്തികകള്‍ എത്ര എണ്ണം
വീതം
വെട്ടിക്കുറച്ചിട്ടുണ്ട്;
(ബി)
ഇതിനിടയായ
സാഹചര്യം എന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
സ്മാര്‍ട്ട്
മീറ്ററുകള്‍
സ്ഥാപിക്കുന്നതിന്റെ
ഭാഗമായി മീറ്റര്‍
റീഡര്‍മാരുടെ തസ്തിക
വെട്ടിക്കുറച്ചിട്ടുണ്ടോ;
എങ്കില്‍ ഇത്തരത്തില്‍
എത്ര തസ്തികകളാണ്
വെട്ടിക്കുറച്ചത്;
(ഡി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കെ.എസ്.ഇ.ബി.യില്‍
ജീവനക്കാരുടെ എണ്ണം
കുറയ്ക്കുന്നതുമായി
ബന്ധപ്പെട്ട്
എന്തെല്ലാം
തീരുമാനങ്ങളാണ്
കെെക്കൊണ്ടിട്ടുളളത്;
വിശദാംശം
ലഭ്യമാക്കുമോ?
വൈദ്യതി
ബോര്‍ഡിലെ സാമ്പത്തിക
പ്രതിസന്ധി നേരിടാൻ നടപടി
641.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യതി
ബോര്‍ഡിലെ സാമ്പത്തിക
പ്രതിസന്ധി
നേരിടുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(ബി)
സാമ്പത്തിക
പ്രതിസന്ധി
നേരിടുന്നതിനായി പുതിയ
നിയമന ശിപാര്‍ശകള്‍
നീട്ടിവെയ്ക്കുന്നതിനായി
പബ്ലിക്ക് സര്‍വ്വീസ്
കമ്മിഷനോട് വൈദ്യുതി
ബോര്‍ഡ്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(സി)
വൈദ്യുതി
ബോര്‍ഡിലെ ജീവനക്കാരുടെ
വിനിയോഗവും
പുന:ക്രമീകരണവും
സംബന്ധിച്ച് പഠനം
നടത്തിയ കോഴിക്കോട്
ഇന്‍ഡ്യന്‍
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് മാനേജ്മെന്റിന്റെ
ശിപാര്‍ശയുടെ
അടിസ്ഥാനത്തിൽ
ജീവനക്കാരുടെ എണ്ണം
കുറയ്ക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് അറിയിക്കാമോ ?
വെെദ്യുതി
നിരക്ക് കുടിശ്ശിക
പിരിച്ചെടുക്കാന്‍ നടപടി
642.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
വിഭാഗങ്ങളിലായി
വെെദ്യുതി നിരക്ക്
കുടിശ്ശിക ഇനത്തില്‍
ബോര്‍ഡിന് എത്ര
തുകയാണ് പിരിഞ്ഞു
കിട്ടാനുള്ളത് ;
ആയതില്‍ എത്ര രൂപ
പിരിച്ചെടുത്തിട്ടുണ്ട്;
വിശദമാക്കാമോ;
(ബി)
ഏതൊക്കെ
വിഭാഗങ്ങളില്‍ നിന്ന്
എത്ര രൂപ വീതമാണ്
പിരിഞ്ഞു
കിട്ടാനുള്ളത്; ഇത്
പിരിച്ചെടുക്കുന്നതിന്
ബോര്‍ഡ് ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഒറ്റത്തവണ
തീര്‍പ്പാക്കല്‍
പദ്ധതിയിലൂടെ
ബോര്‍ഡിന് ലഭിക്കേണ്ട
കുടിശിക തുക എത്ര;
പ്രസ്തുത ഇനത്തില്‍
ലഭിച്ച തുക എത്ര ;
വിശദാംശം നല്‍കുമോ ;
(ഡി)
കോടതി
വ്യവഹാരങ്ങളില്‍പ്പെട്ട്
മുടങ്ങിയിട്ടുള്ള
കുടിശ്ശിക തുക
പിരിച്ചെടുക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
ബാരാപോള്‍
ജലവൈദ്യുതി പദ്ധതി
643.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉരുള്‍പൊട്ടലിനെ
തുടര്‍ന്ന് ബാരാപോള്‍
ജലവൈദ്യുതി
പദ്ധതിയ്ക്ക് വന്ന
നാശനഷ്ടങ്ങള്‍
എത്രയാണ്;
(ബി)
പദ്ധതിയുടെ
പുനര്‍നിര്‍മ്മാണത്തിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
ഒറ്റത്തവണ
തീര്‍പ്പാക്കല്‍ പദ്ധതി
644.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രണ്ടുവര്‍ഷത്തില്‍
കൂടുതല്‍ കാലത്തെ
വെെദ്യുതി കുടിശ്ശിക
അടച്ചു തീര്‍ക്കാന്‍
സംസ്ഥാന വെെദ്യുതി
ബോര്‍ഡ് ഒറ്റത്തവണ
തീര്‍പ്പാക്കല്‍ പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍ ഇൗ പദ്ധതി
പ്രകാരം ലഭിച്ച
കുടിശ്ശിക എത്രയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇൗ
പദ്ധതി പ്രകാരം റവന്യൂ
റിക്കവറി നേരിടുന്ന
ഉപഭോക്താക്കള്‍ക്കും
കോടതികളില്‍ കേസ്
നിലനില്‍ക്കുന്ന
ഉപഭോക്താക്കള്‍ക്കും
അനധികൃത വെെദ്യുതി
ഉപയോഗത്തിന് നടപടി
നേരിടുന്നവര്‍ക്കും
അപേക്ഷിക്കാന്‍ അനുമതി
നല്‍കിയിരുന്നോ;
വിശദമാക്കുമോ;
(സി)
നിലവിലെ
കണക്കുകള്‍ പ്രകാരം
രണ്ടു വര്‍ഷത്തില്‍
കൂടുതല്‍ കാലത്തെ
വെെദ്യുതി
കുടിശ്ശികയായി ഇനി എത്ര
തുക ലഭിക്കാനുണ്ട്; ഇത്
തിരികെ ലഭിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ?
കായംകുളത്ത്
ഇലക്ട്രിസിറ്റി ഓഫീസിന്
പുതിയകെട്ടിടം
645.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളത്ത്
ഇലക്ട്രിസിറ്റി ഓഫീസിന്
പുതിയകെട്ടിടം
നിര്‍മ്മിക്കുന്നതിനായി
കെ.എസ്.ഇ.ബി യില്‍
നിന്നും ഭരണാനുമതി
ലഭിച്ചിട്ടും
തുടര്‍ന്നുള്ള
നടപടിക്രമങ്ങള്‍
തികച്ചും മന്ദഗതിയിലാണ്
എന്നുള്ള വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഊര്‍ജ്ജിതമായി
നടത്തുന്നതിനുവേണ്ടിയുള്ള
നടപടി സ്വീകരിക്കുമോ?
ട്രാന്‍സ്ഫോര്‍മര്‍
ചാര്‍ജ് ചെയ്യാനുള്ള നടപടി
646.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാദാപുരം
മണ്ഡലത്തില്‍ നിലവില്‍
എവിടെയൊക്കെ പുതിയ
ട്രാന്‍സ്ഫോര്‍മര്‍
സ്ഥാപിച്ചിട്ടുണ്ട്;
(ബി)
പുതുതായി
ട്രാന്‍സ്ഫോര്‍മര്‍
സ്ഥാപിച്ചിട്ടും
ചാര്‍ജ് ചെയ്യാന്‍
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(സി)
ഉടന്‍
ചാര്‍ജ് ചെയ്യാന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
എന്ന്
ചാര്‍ജ് ചെയ്യാന്‍
സാധിക്കുമെന്ന വിവരം
ലഭ്യമാക്കാമോ?
വാഴൂര്‍ 110 കെ.വി.സബ്
സ്റ്റേഷന്
647.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാഴൂരില്‍
110 കെ.വി. സബ്
സ്റ്റേഷന്
അനുവദിക്കുന്നതിനുളള
കെ.എസ്.ഇ.ബി യുടെ
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
സ്ഥലമേറ്റെടുക്കല്‍
പൂര്‍ത്തിയാക്കി സബ്
സ്റ്റേഷന്
യാഥാര്‍ത്ഥ്യമാക്കാനുളള
നടപടികള്‍
ത്വരിതപ്പെടുത്തുമോയെന്ന്
വ്യക്തമാക്കുമോ?
2018ലെ
മഹാപ്രളയം മൂലം കെ.എസ്.ഇ.ബി
ക്കുണ്ടായ നഷ്ടം
648.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉണ്ടായ 2018ലെ
മഹാപ്രളയം മൂലം
കെ.എസ്.ഇ.ബി.ക്ക് എത്ര
കോടി രൂപയുടെ നഷ്ടം
സംഭവിച്ചു എന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രളയംമൂലം
സംസ്ഥാനത്ത് വൈദ്യുതി
ഉല്‍പ്പാദനത്തില്‍
കുറവ്
സംഭവിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
എന്നത്തേക്ക് വൈദ്യുതി
ഉല്പാദനം
പൂര്‍ണ്ണതോതില്‍
എത്തിക്കാനാകുമെന്നാണ്
സര്‍ക്കാര്‍
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
വൈദ്യുതി ക്ഷാമം
പരിഹരിക്കാന്‍ അന്യ
സംസ്ഥാനങ്ങളില്‍ നിന്ന്
വാങ്ങുന്ന വൈദ്യുതിയുടെ
അളവ്
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
കേരള ഫൈബര്‍ ഒപ്ടിക്
നെറ്റ്വര്‍ക്ക് പദ്ധതി
649.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി
യുടെ പ്രസരണ വിതരണ
സംവിധാനം
ഉപയോഗപ്പെടുത്തി
സംസ്ഥാന വ്യാപകമായി
ഇന്റര്‍നെറ്റ്
ലഭ്യമാക്കുന്നതിനായുളള
'കേരള
ഫൈബര്‍ ഒപ്ടിക്
നെറ്റ്വര്‍ക്ക് പദ്ധതി
നടപ്പിലാക്കുന്നതിന്
കെ.എസ്.ഇ.ബി അനുമതി
നല്‍കിയിട്ടുണ്ടോ;
(ബി)
സംയുക്ത
സംരംഭത്തിലൂടെ
പോസ്റ്റുകള്‍
ഉള്‍പ്പെടെയുള്ളവയുടെ
വാടക എപ്രകാരം
ഉറപ്പിക്കുവാന്‍ കഴിയും
എന്നത് സംബന്ധിച്ച്
വൈദ്യുതി റെഗുലേറ്ററി
അതോറിറ്റി ബോര്‍ഡിന്റെ
വിശദീകരണം
ആരാഞ്ഞിട്ടുണ്ടോ;
എങ്കില്‍ എന്ത്
വിശദീകരണമാണ് ബോര്‍ഡ്
ഇക്കാര്യത്തില്‍
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ?
അരൂര്‍
മണ്ഡലത്തില്‍ വെെദ്യുതി
വകുപ്പ് നടപ്പിലാക്കിയ
പ്രവൃത്തികള്‍
650.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വെെദ്യുതി
വകുപ്പ് വഴി അരൂര്‍
മണ്ഡലത്തില്‍
നടപ്പിലാക്കിയ
പ്രവൃത്തികള്‍
വിശദമാക്കാമോ?
വൈദ്യുതി
ക്ഷാമം പരിഹരിക്കാന്‍ നടപടി
651.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
ഡോ.എം.
കെ. മുനീര്‍
ശ്രീ.എം.ഉമ്മര്‍
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
നിലവില്‍ വൈദ്യുതി
കമ്മി നേരിടുന്നുണ്ടോ;
(ബി)
എങ്കില്‍
ഇത് പരിഹരിക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(സി)
വൈദ്യുതിക്ഷാമം
പരിഹരിക്കുന്നതിന്റെ
ഭാഗമായി ഇടുക്കിയില്‍
പുതിയ ഒരു വൈദ്യുതി
നിലയം കൂടി
സ്ഥാപിക്കുവാന്‍
ആലോചിക്കുന്നുണ്ടോ;
(ഡി)
ഈ
നിലയത്തില്‍ നിന്നും
എത്ര യൂണിറ്റ് വൈദ്യുതി
അധികമായി
ഉല്‍പ്പാദിപ്പിക്കാമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ദേവികുളം
മണ്ഡലത്തില്‍ നടപ്പിലാക്കുന്ന
ചെറുകിട വൈദ്യുത പദ്ധതികള്‍
652.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
മണ്ഡലത്തില്‍
നടപ്പിലാക്കുന്ന
ചെറുകിട വൈദ്യുത
പദ്ധതികളായ മാങ്കുളം,
ചെങ്കുളം,
തൊട്ടിയാര്‍,
പള്ളിവാസല്‍ ഫേസ്-II
എന്നിവയുമായി
ബന്ധപ്പെട്ട ഭൂമി
ഏറ്റെടുക്കലും പദ്ധതി
തുക വനിയോഗവും
സംബന്ധിച്ച
പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ
നിര്‍വ്വഹണം ഏത്
ഘട്ടങ്ങളിലാണ്;
(സി)
പ്രസ്തുത
പദ്ധതികള്‍
ആരംഭിച്ചപ്പോഴുണ്ടായിരുന്ന
എസ്റ്റിമേറ്റ് തുക
എത്രയാണ്;
(ഡി)
പ്രസ്തുത
പദ്ധതികള്‍
പൂര്‍ത്തിയാകുമ്പോള്‍
എന്ത് ചെലവാണ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ഊര്‍ജ്ജിത
ഊര്‍ജ്ജ വികസന പദ്ധതി
653.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചങ്ങനാശ്ശേരി
നഗരത്തില്‍
നടപ്പിലാക്കാന്‍
തുടങ്ങിയ ഊര്‍ജ്ജിത
ഊര്‍ജ്ജ വികസന പദ്ധതി
അനുസരിച്ച് ഏതൊക്കെ
ജോലികളാണ് ഇതുവരെ
പൂര്‍ത്തീകരിച്ചത്;
(ബി)
ഇനി
പൂര്‍ത്തിയാകേണ്ട
ജോലികള്‍ ഏതൊക്കെയാണ്;
(സി)
എന്നത്തേക്ക്
ഈ പദ്ധതി
പൂര്‍ത്തിയാകുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(ഡി)
ഇതുവരെ
പൂര്‍ത്തീകരിച്ച
ജോലികള്‍കൊണ്ട്
എന്തൊക്കെ നേട്ടങ്ങള്‍
ഉണ്ടാക്കാന്‍
സാധിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
പൂഴിത്തോട്
ജല വൈദ്യുതി പദ്ധതി
654.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലവര്‍ഷക്കെടുതിയില്‍
തകര്‍ന്ന നാദാപുരം
മണ്ഡലത്തിലെ മരുതോങ്കര
ഗ്രാമ പഞ്ചായത്തിലെ
പൂഴിത്തോട് ജല വൈദ്യുതി
പദ്ധതി അറ്റകുറ്റ
പണികള്‍ കഴിഞ്ഞ്
പുനസ്ഥാപിക്കാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ;
(ബി)
ഇവിടെ
എത്ര രൂപയുടെ നഷ്ടം
ഉണ്ടായിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി സംരക്ഷിക്കാന്‍
കടവന്ത്ര പുഴയുടെ
പൂഴിത്തോട് ജല വൈദ്യുത
പദ്ധതിയുടെ ഓരം മതില്
കെട്ടി സംരക്ഷിക്കാനായി
പദ്ധതി തയ്യാറാക്കുമോ?
ആഢ്യന്‍പാറ
ജലവൈദ്യുത പദ്ധതി
655.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ ആഢ്യന്‍പാറ
ജലവൈദ്യുത പദ്ധതിയുടെ
വൈദ്യുതോല്പാദനം
ഉരുള്‍പൊട്ടല്‍ മൂലം
നിര്ത്തിവെച്ചിരുന്നോ;
എങ്കില്‍
വൈദ്യുതോല്പാദനം എന്ന്
മുതല്‍
പുനരാരംഭിക്കാനാകും;
(ബി)
ആഢ്യന്‍പാറ
ജലവൈദ്യുത പദ്ധതി
അതിന്റെ പ്രഖ്യാപിത
ലക്ഷ്യം
കൈവരിച്ചിട്ടുണ്ടോ;
പ്രസ്തുത പദ്ധതിയിന്‍
കീഴില്‍ ഏതെല്ലാം
മാസങ്ങളിലാണ് വൈദ്യുതി
ഉല്‍പ്പാദനം
നടന്നിട്ടുള്ളത്;
(സി)
അടിക്കടിയുണ്ടാകുന്ന
പ്രകൃതി ദുരന്തങ്ങള്‍ ഈ
പദ്ധതിയെ കാര്യമായി
ബാധിച്ചിട്ടുണ്ടോ;
പ്രകൃതി ദുരന്തം മൂലം
ഉണ്ടായ
അറ്റകുറ്റപണികള്‍ക്കായി
ഇതുവരെ എത്ര രൂപ
സര്‍ക്കാരിന് അധിക
ചെലവ്
വന്നു;വ്യക്തമാക്കുമോ?
വൈദ്യുതി
ബോര്‍ഡില്‍ സുരക്ഷാനയം
656.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ബോര്‍ഡില്‍ സുരക്ഷാനയം
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇതുസംബന്ധിച്ച്
കേന്ദ്ര വൈദ്യുത
അതോറിറ്റി എന്തെങ്കിലും
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഹൈടെന്‍ഷന്‍,
ലോടെന്‍ഷന്‍ ലൈനുകളില്‍
അപകടങ്ങള്‍ കൂടി വരുന്ന
സാഹചര്യത്തില്‍ ഈ
ലൈനുകളില്‍ പ്രത്യേക
സുരക്ഷാ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
സംസ്ഥാനത്ത്
വൈദ്യുതി ബോര്‍ഡിന്റെ
കീഴില്‍
പ്രവര്‍ത്തിക്കുന്ന
കരാര്‍ തൊഴിലാളികള്‍
സുരക്ഷാ
നിര്‍ദ്ദേശങ്ങള്‍
കര്‍ശനമായി
പാലിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ?
ഇടുക്കിയില്‍
ഒരു വൈദ്യുതനിലയം കൂടി
സ്ഥാപിക്കുവാന്‍ നടപടി
657.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.സി.മമ്മൂട്ടി
,,
മഞ്ഞളാംകുഴി അലി
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
അണക്കെട്ടിലെ വെള്ളം
പരമാവധി
പ്രയോജനപ്പെടുത്തുന്നതിനായി
ഒരു വൈദ്യുതനിലയം കൂടി
സ്ഥാപിക്കണമെന്ന
നിര്‍ദ്ദേശം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിക്കാവശ്യമായ തുക
എപ്രകാരം കണ്ടെത്താനാണ്
ഉദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത
പദ്ധതിയില്‍ നിന്നും
എത്ര യൂണിറ്റ് വൈദ്യുതി
ഉല്പാദിപ്പിക്കാന്
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(ഡി)
ഇടുക്കി
ഡാമിൽ നിന്നും വൈദ്യുതി
ഉല്പാദിപ്പിക്കുവാനായി
ഉപയോഗിച്ച വെള്ളം
തിരികെ
അണക്കെട്ടിലേക്ക്
എത്തിക്കുവാന്‍ കഴിയുമോ
എന്നു
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ?
പ്രളയം
ഊര്ജ്ജോല്പാദന രംഗത്ത്
ഏല്‍പ്പിച്ച ആഘാതം
658.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഊര്ജ്ജോല്പാദന
രംഗത്ത് സ്വയം
പര്യാപ്തത
കൈവരിക്കുന്നതിനുള്ള
ശ്രമങ്ങള്‍ക്ക് പ്രളയം
കനത്ത ആഘാതം
ഏല്പിച്ചിട്ടുണ്ടോ;
(ബി)
പ്രളയം
മൂലം വൈദ്യുതി
ബോര്‍ഡിനുണ്ടായ നഷ്ടം
എന്തൊക്കെയാണ്;
(സി)
നിര്‍മ്മാണത്തിലിരിക്കുന്ന
ജലവൈദ്യുത പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുവാന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
പ്രസ്തുത പദ്ധതികളിലൂടെ
എത്ര മെഗാവാട്ട്
വൈദ്യുതി അധികമായി
ഉല്പാദിപ്പിക്കുവാന്
കഴിയും;
(ഡി)
പ്രളയം
ജലവൈദ്യുത പദ്ധതികളുടെ
പൂര്‍ത്തീകരണത്തിന്
എന്തെങ്കിലും തടസ്സം
ഉണ്ടാക്കിയിട്ടുണ്ടോ
;വിശദമാക്കാമോ?
ഊര്‍ജ്ജ
പ്രതിസന്ധി പരിഹരിക്കാന്‍
നടപടി
659.
ശ്രീ.പി.ടി.എ.
റഹീം
,,
പി.വി. അന്‍വര്‍
,,
കെ.ഡി. പ്രസേനന്‍
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഊര്ജ്ജോല്പാദന
രംഗത്ത് സ്വയം
പര്യാപ്തത
നേടുന്നതിനായി
സംസ്ഥാനത്ത് എന്തെല്ലാം
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ബി)
ഊര്‍ജ്ജ
പ്രതിസന്ധിക്ക് പരിഹാരം
കാണുന്നതിനായി ചെറുകിട
ജലവൈദ്യുത പദ്ധതികളെ
പ്രോത്സാഹിപ്പിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
ഏതെല്ലാം
ചെറുകിട ജലവൈദ്യുത
പദ്ധതികളാണ് പുതുതായി
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നത്;
(ഡി)
നിലവില്‍
നിര്‍മ്മാണത്തിലിരിക്കുന്ന
ചെറുകിട ജലവൈദ്യുത
പദ്ധതികള്‍
ഏതൊക്കെയാണെന്നും
ഇവയുടെ നിര്‍മ്മാണം
സമയബന്ധിതമായി
പൂര്‍ത്തിയാക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കാമോ;
(ഇ)
സ്വകാര്യ
സംരംഭകരുടെയും
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും
പങ്കാളിത്തത്തോടെ
ചെറുകിട ജലവൈദ്യുത
ഉല്പാദന മേഖല
വിപുലപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
പ്രളയവും
വൈദ്യുത ഉല്‍പ്പാദനവും
660.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
ഇപ്പോള്‍ കടുത്ത
വൈദ്യുതി പ്രതിസന്ധി
നേരിടുന്നുണ്ടോ;
(ബി)
പലപ്പോഴും
വൈദ്യുതി
മുന്നറിയിപ്പില്ലാതെ
മുടങ്ങുന്ന സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കനത്തമഴയെ
തുടര്‍ന്ന് ഡാമുകളിലെ
ജലം തുറന്നു വിട്ടതും,
പ്രളയത്തെ തുടര്‍ന്ന്
വൈദ്യുത ഉല്‍പ്പാദന
യൂണിറ്റുകളില്‍ ചിലത്
തകരാറിലായതും വൈദ്യുതി
ഉല്‍പ്പാദനത്തെ
പ്രതികൂലമായി
ബാധിക്കുന്നുണ്ടോ;
(ഡി)
എങ്കില്‍
സംസ്ഥാനത്ത്
പവര്‍കട്ടും, ലോഡ്
ഷെഡിംഗും
ഏര്‍പ്പെടുത്തുന്ന
കാര്യം സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ?
വൈദ്യുതി
ഉപഭോഗവും ഉല്പാദനവും
661.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റെടുത്തത്
മുതല്‍ നാളിതുവരെ എത്ര
മെഗാവാട്ട് വൈദ്യുതി
അധികമായി
ഉല്പാദിപ്പിച്ചുവെന്ന്
അറിയിക്കുമോ;
(ബി)
സംസ്ഥാനത്തെ
വൈദ്യുതി ഉപഭോഗവും
ഉല്പാദനവും തമ്മിലുള്ള
അന്തരം കുറച്ചുകൊണ്ട്
വരാന്‍ സര്‍ക്കാര്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ?
വൈദ്യുതി
ഉല്പാദനം
662.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലവര്‍ഷത്തില്‍
സംസ്ഥാനത്ത് ഡാമുകള്‍
നിറഞ്ഞ സാഹചര്യത്തില്‍
വൈദ്യുതി ഉല്പാദനം
പരമാവധി അളവില്‍
എത്തിക്കുന്നതിന്
കെ.എസ്.ഇ.ബിക്ക്
കഴിഞ്ഞിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
അധികമായി
ഉല്പാദിപ്പിച്ച
വൈദ്യുതി
അന്യസംസ്ഥാനങ്ങള്‍ക്ക്
വില്‍ക്കുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;
(സി)
2018
ആഗസ്റ്റ് ഒന്നുമുതല്‍
ഇതുവരെ എത്ര ദശലക്ഷം
യൂണിറ്റ് വൈദ്യുതിയാണ്
കെ.എസ്.ഇ.ബി പവര്‍
എക്സ്ചേയ്ഞ്ച് വഴി
വിറ്റഴിച്ചതെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
വൈദ്യുതി യൂണിറ്റ്
ഒന്നിന് എന്ത്
വിലയ്ക്കാണ് വിറ്റത്;
അതിലൂടെ
കെ.എസ്.ഇ.ബിക്ക് എന്ത്
വരുമാനം ലഭിച്ചുവെന്ന്
വ്യക്തമാക്കുമോ?
വൈദ്യുതോല്പാദനത്തിന്
നൂതന മാര്‍ഗ്ഗങ്ങള്‍
663.
ശ്രീ.കെ.വി.വിജയദാസ്
,,
കെ.കുഞ്ഞിരാമന്
,,
പി.കെ. ശശി
,,
എ. എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉൗര്‍ജ്ജ പ്രതിസന്ധി
പരിഹരിക്കുന്നതിന്
വൈദ്യുതോല്പാദനത്തിനായി
എന്തെല്ലാം നൂതന
മാര്‍ഗ്ഗങ്ങളാണ്
അവലബിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പൊതു-സ്വകാര്യ
പങ്കാളിത്തത്തോടെ
ഖരമാലിന്യത്തില്‍
നിന്ന് വൈദ്യുതി
ഉല്പാദിപ്പിക്കുന്നതിനുള്ള
പദ്ധതി വിഭാവനം
ചെയ്തിട്ടുണ്ടോ;
(സി)
എങ്കില്‍
ഇതിനായി ഏതെല്ലാം
സ്ഥലങ്ങളിലാണ് സംസ്കരണ
പ്ലാന്റുകള്‍
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നതെന്നും
എത്ര മെഗാവാട്ട്
വൈദ്യുതിയാണ് ഇപ്രകാരം
ഉല്പാദിപ്പിക്കാന്
സാധിക്കുന്നതെന്നും
വ്യക്തമാക്കാമോ;
(ഡി)
ഏതെല്ലാം
സ്ഥാപനങ്ങളുടെ
സഹകരണത്തോടെയാണ് പദ്ധതി
നടപ്പാക്കുന്നതെന്നും
ഇതിനായുള്ള ടെന്‍ഡര്‍
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ?
വൈദ്യുതി
നിരക്ക് വര്‍ദ്ധന
664.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നടപ്പ്
സാമ്പത്തിക വര്‍ഷവും
2020-21 ലും വൈദ്യുതി
നിരക്ക്
കൂട്ടണമെന്നാവശ്യപ്പെട്ട്
വൈദ്യുതി ബോര്‍ഡ്
വൈദ്യുതി റഗുലേറ്ററി
കമ്മീഷന് കത്ത്
നല്‍കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ വര്‍ഷം ഗാര്‍ഹിക
ഉപഭോക്താക്കള്‍ക്ക്
യൂണിറ്റിന് എത്ര
പൈസയുടെ വര്‍ദ്ധനവ്
വരുത്തുവാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
ഈ
വര്‍ഷം വ്യവസായ
മേഖലയിലെ ഡിമാന്റ്
ചാര്‍ജ് ഒരു കെ.വി.എ
ലോഡിന് 300 രൂപയില്‍
നിന്ന് 600
രൂപയാക്കാന്‍
തീരുമാനമുണ്ടോ;
(ഡി)
എങ്കില്‍
പ്രസ്തുത നിരക്ക്
വര്‍ദ്ധനവിലൂടെ മൊത്തം
എത്ര കോടി രൂപയുടെ
അധികവരുമാനമാണ്
കെ.എസ്.ഇ.ബി
പ്രതീക്ഷിക്കുന്നത്;
(ഇ)
പ്രളയകാലത്ത്
അണക്കെട്ടുകള്‍
നിറഞ്ഞതിനുശേഷവും
ഇത്തരത്തില്‍ നിരക്ക്
വര്‍ദ്ധിപ്പിക്കേണ്ട
സാഹചര്യം എന്താണെന്ന്
വ്യക്തമാക്കുമോ?
വൈദ്യുതി
ചാര്‍ജ് വര്‍ദ്ധനവ്
665.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
കെ.എം.ഷാജി
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ചാര്‍ജ്
വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട്
വൈദ്യുതി ബോര്‍ഡ്
വൈദ്യുതി റെഗുലേറ്ററി
കമ്മീഷന് അപേക്ഷ
നല്‍കിയിട്ടുണ്ടോ;
(ബി)
ഏതെല്ലാം
നിരക്കില്‍ എന്നുമുതല്‍
വര്‍ദ്ധനവ്
വരുത്തുന്നതിനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ;
(സി)
നിരക്കുവര്‍ദ്ധനവില്‍
നിന്നും ഗാര്‍ഹിക
ഉപഭോക്താക്കളെ
ഒഴിവാക്കാന്‍
നിര്‍ദ്ദേശം നല്‍കുമോ?
വൈദ്യുതി
നിരക്കുവര്‍ദ്ധന
666.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.സി.മമ്മൂട്ടി
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18-ല്‍
കേരളത്തിനു
പുറത്തുനിന്നും
വിലകൂടിയ താപ വൈദ്യുതി
വാങ്ങിയതിന് അധികം
ചെലവായ തുക
ഉപഭോക്താക്കളില്‍
നിന്നും ഇടാക്കുന്നതിന്
കെ.എസ്.ഇ.ബി.
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍ യൂണിറ്റിന്
എന്തു നിരക്കിലാണ് തുക
ഇൗടാക്കി വരുന്നത്;
(സി)
പ്രസ്തുത
നിരക്കുവര്‍ദ്ധനവില്‍
നിന്നും ഗാര്‍ഹിക
ഉപഭോക്താക്കളെ
പൂര്‍ണ്ണമായും
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
വൈദ്യുതി
ചാര്ജ്ജ്സംബന്ധിച്ച് കേന്ദ്ര
ഇലക്ട്രിസിറ്റി റഗുലേറ്ററി
കമ്മീഷന് നിര്‍ദ്ദേശങ്ങള്‍
667.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
വൈദ്യുതി ഉപഭോക്താവില്‍
നിന്നും വൈദ്യുതി
ചാര്‍ജ്ജ് വര്‍ദ്ധനവ്
ഈടാക്കുന്നത്
സംബന്ധിച്ച് കേന്ദ്ര
ഇലക്ട്രിസിറ്റി
റഗുലേറ്ററി കമ്മീഷന്
എന്തെങ്കിലും
നിര്‍ദ്ദേശം
നല്‍കാറുണ്ടോ;
ഉണ്ടെങ്കില്‍ കഴിഞ്ഞ
അഞ്ച് വര്‍ഷം ഇത്
സംബന്ധിച്ച് നല്കിയ
നിര്‍ദ്ദേശങ്ങളുടെ
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
ഇത്തരത്തിലുള്ള
നിര്‍ദ്ദേശങ്ങള്‍
ഉണ്ടെങ്കില്‍ ആ
നിര്‍ദ്ദേശങ്ങള്‍
പാലിച്ചാണോ കേരളത്തില്‍
വൈദ്യുതി ചാര്‍ജ്ജ്
വര്‍ദ്ധിപ്പിക്കുന്നത്;
അല്ലെങ്കില്‍
എന്തുകൊണ്ട്;
(സി)
ഒരു
യൂണിറ്റ് വൈദ്യുതി
ഉല്‍പ്പാദിപ്പിച്ച്
വിതരണം ചെയ്യുന്നതിന്റെ
കേരളത്തിലെ ചെലവ് എത്ര
പൈസയാണ്; ഈയിനത്തില്‍
ദേശീയ ശരാശരി എത്ര
പൈസയാണ്;വിശദമാക്കുമോ?
ഗാര്‍ഹിക
ഉപഭോക്താക്കള്‍ക്കുള്ള
വൈദ്യുതി സബ്സിഡി
668.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
കെ.എന്‍.എ ഖാദര്‍
,,
പി.കെ.അബ്ദു റബ്ബ്
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗാര്‍ഹിക
ഉപഭോക്താക്കള്‍ക്ക്
നല്കുന്ന വൈദ്യുതി
സബ്സിഡി
കുറയ്ക്കണമെന്നും
സബ്സിഡി തുക ബാങ്ക്
അക്കൗണ്ട് വഴി വിതരണം
ചെയ്യണമെന്നും കേന്ദ്ര
സര്‍ക്കാര്‍
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ബി)
നിലവില്‍
നല്കി വരുന്ന ക്രോസ്
സബ്സിഡി നിരക്കില്‍
മാറ്റം വരുത്തണമെന്ന
നിര്‍ദ്ദേശം
ലഭിച്ചിട്ടുണ്ടോ;
(സി)
കേന്ദ്ര
നിര്‍ദ്ദേശം
നടപ്പാക്കുമ്പോള്‍
ഗാര്‍ഹിക
ഉപഭോക്താക്കള്‍ക്ക്
സാമ്പത്തിക ബാധ്യത
ഉണ്ടാകാതിരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
വെെദ്യുതി
ചാര്ജ്ജിനത്തിലുള്ള
കുടിശ്ശിക
669.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി
യ്ക്ക്
സ്വകാര്യമേഖലയില്‍
നിന്നും ഗാര്‍ഹിക
ഉപഭോക്താക്കളില്‍
നിന്നും വെെദ്യുതി
ചാര്ജ്ജിനത്തില്
ലഭിക്കേണ്ടതും
ദീര്‍ഘകാലമായി
കുടിശ്ശികയുള്ളതുമായ
തുകകള്‍ ഇൗടാക്കാന്‍ ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ദീര്‍ഘകാല
കുടിശ്ശികകള്‍
ഇൗടാക്കാന്‍
കഴിഞ്ഞിട്ടുണ്ടെങ്കില്‍
അതിന്റെ വിശദവിവരങ്ങള്‍
നല്‍കാമോ?
വാമനപുരം
വനമേഖലയിലൂടെ വൈദ്യുതി
ലൈനുകള്‍
670.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
വനമേഖലയിലൂടെ വൈദ്യുതി
ലൈനുകള്‍
വലിക്കുന്നതിന് വനം
വകുപ്പിന്റെ അനുമതി
ആവശ്യമായ നിലവിലെ
അപേക്ഷകളുടെ എണ്ണം
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
അപേക്ഷകളുടെ നിലവിലെ
സ്ഥിതി
വ്യക്കമാക്കുമോ; ടി
അപേക്ഷകള്‍
എന്നത്തേയ്ക്ക്
തീര്‍പ്പു
കല്പ്പിക്കാന്
കഴിയുമെന്ന്
വിശദമാക്കാമോ?
മോട്ടോര്‍
തറകളിലേയ്ക്കുള്ള വൈദ്യുതി
കണക്ഷനുകള്‍
671.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കുട്ടനാട്
നിയോജക മണ്ഡലത്തിലെ
കാര്‍ഷിക മേഖലയില്‍
സ്ഥാപിച്ചിട്ടുള്ള
മോട്ടോര്‍
തറകളിലേയ്ക്കുള്ള
വൈദ്യുതി കണക്ഷനുകള്‍
സമയബന്ധിതമായി
നല്കാന് പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ?
672.
ഒഴിവാക്കിയിരിക്കുന്നു.
സോളാര്‍
പാനലുകള്‍
673.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ സര്‍ക്കാര്‍
ഓഫീസുകളിലും സോളാര്‍
പാനലുകള്‍
സ്ഥാപിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
നിലവില്‍ എത്ര
ഓഫീസുകളില്‍ സോളാര്‍
പാനലുകള്‍
സ്ഥാപിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
വെെദ്യുതി
വകുപ്പിന്റെ എല്ലാ
ഓഫീസുകളിലും സോളാര്‍
പാനല്‍
സ്ഥാപിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ;
(സി)
ഗാര്‍ഹിക
ഉപഭോക്താക്കള്‍ക്ക്
സോളാര്‍ പാനല്‍
സ്ഥാപിക്കുന്നതിന്
എന്തൊക്കെ
ആനുകൂല്യങ്ങളാണ്
വെെദ്യുതി വകുപ്പ്
നല്‍കുന്നത് എന്ന്
വിശദമാക്കാമോ?
ജ്യോതിസ്സ്
സോളാര്‍ പദ്ധതി
674.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജ്യോതിസ്സ്
എന്ന പേരില്‍ സോളാര്‍
പദ്ധതി പ്രഖ്യാപിച്ചത്
എന്നാണ്; ഈ പദ്ധതിയുടെ
നടത്തിപ്പ് സംബന്ധിച്ച്
അനെര്‍ട്ട്
പ്രസിദ്ധപ്പെടുത്തിയ
വിശദാംശങ്ങള്‍
എന്തൊക്കെയാണ്;
(ബി)
ഈ
പദ്ധതിയുമായി
ബന്ധപ്പെട്ട് ഇതിനകം
എത്ര തുക അനര്‍ട്ട്
ചെലവഴിച്ചു; ഇനം
തിരിച്ച് ലഭ്യമാക്കാമോ;
(സി)
അനര്‍ട്ടിന്റെ
പരസ്യത്തെ തുടര്‍ന്ന്
എത്ര അപേക്ഷകള്‍
അനര്‍ട്ടില്‍ ലഭിച്ചു;
എത്ര സോളാര്‍
പ്ലാന്റുകള്‍ ഇതുവരെ
പൂര്‍ത്തിയാക്കി; എത്ര
എണ്ണം
നിര്‍മ്മാണഘട്ടത്തിലുണ്ട്
എന്നും അറിയിക്കാമോ;
(ഡി)
ഈ
പദ്ധതി തുടങ്ങാനായി
അനര്‍ട്ടിന്
സര്‍ക്കാരില്‍ നിന്നും
കെ.എസ്.ഇ.ബി.യില്‍
നിന്നും ലഭിച്ച അനുമതി
രേഖകള്‍ ലഭ്യമാക്കാമോ;
(ഇ)
അനര്‍ട്ട്
പ്രഖ്യാപിച്ച ഈ
പദ്ധതിക്ക് കീഴില്‍
സോളാര്‍ പ്ലാന്റ്
നിര്‍മ്മിച്ച്
നല്‍കുന്നതിനായി സൗര
നാച്ചുറല്‍ എനര്‍ജി
സൊല്യൂഷന്‍സ് എന്ന
സ്വകാര്യ കമ്പനി
തിരുവനന്തപുരത്തെ
പോലീസ് ട്രെയിനിങ്
കോളേജിന് പ്രോജക്റ്റ്
പ്രൊപ്പോസല്‍
നല്‍കാനുണ്ടായ സാഹചര്യം
വിശദീകരിക്കാമോ?
വിദ്യാലയങ്ങളില്‍
സോളാര്‍ സംവിധാനം
675.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാലയങ്ങളില്‍
സോളാര്‍ സംവിധാനം
സ്ഥാപിക്കുന്നതിനുള്ള
പദ്ധതി നടപ്പിലാക്കി
വരുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
എയ്ഡഡ്
സ്കൂളുകളില്‍ സോളാര്‍
സംവിധാനം
നടപ്പിലാക്കുന്നതിനായി
സര്‍ക്കാര്‍ ധനസഹായം
ലഭ്യമാക്കുന്നുണ്ടോ;
ആയതിന്റെ വിശദാംശങ്ങള്‍
നല്‍കാമോ?
വൈദ്യുതി
മോഷണം തടയാന്‍ നടപടി
676.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സംസ്ഥാനത്ത് വൈദ്യുതി
മോഷണം തടയാനും
ബോര്‍ഡിന്റെ നഷ്ടം
കുറയ്ക്കാനും
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
വന്‍കിട, ചെറുകിട
വൈദ്യുതി
മോഷണകേസ്സുകള്‍
ചാര്‍ജ്ജ്
ചെയ്യുകയുണ്ടായി; ഫൈന്‍
ഇനത്തില്‍ ഇതുവരെ എത്ര
തുക ഖജനാവില്‍
എത്തിക്കാന്‍ സാധിച്ചു;
വ്യക്തമാക്കാമോ;
(സി)
നിലവില്‍
എത്ര വൈദ്യുതി
മോഷണകേസ്സുകള്‍
സംസ്ഥാനത്തെ വിവിധ
കോടതികളില്‍
നിലനില്‍ക്കുന്നുണ്ട്;
പ്രസ്തുത കേസ്സുകള്‍
അടിയന്തിരമായി
തീര്‍പ്പുകല്‍പ്പിക്കുവാനും
കുറ്റവാളികളുടെ ശിക്ഷ
ഉറപ്പു വരുത്താനും
എന്തൊക്കെ നടപടികളണ്
സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വൈദ്യുതി
മോഷണ കേസ്സുകളില്‍
പ്രതികളായിട്ടുള്ള
വൈദ്യുതിബോര്‍ഡ്
ജീവനക്കാര്‍,
സര്‍ക്കാര്‍/അര്‍ദ്ധ
സര്‍ക്കാര്‍/പൊതുമേഖലാ/സ്വകാര്യമേഖല
ജീവനക്കാര്‍
ആരെയല്ലാമെന്ന്
തരംതിരിച്ച്
വ്യക്തമാക്കാമോ;
ഇത്തരക്കാര്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ഇ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വൈദ്യുതി
മോഷണത്തില്‍
ഏര്‍പ്പെട്ട സമയത്ത്
എത്ര പേര്‍ക്ക് ജീവഹാനി
സംഭവിച്ചു; അവര്‍
ആരെല്ലാമാണെന്ന്
വ്യക്തമാക്കാമോ ?
തെരുവ്
വിളക്കുകള്‍
പരിപാലിക്കുന്നതിലെ അനാസ്ഥ
677.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ തെരുവ്
വിളക്കുകള്‍
കത്തിക്കുന്നതില്‍
കൃത്യത കാണിക്കുന്നില്ല
എന്ന പരാതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ തെരുവ്
വിളക്കുകള്‍ വാങ്ങി
നല്‍കിയിട്ടും ആയത്
യഥാസമയം ഫിറ്റ്
ചെയ്യുന്നതിലും കേടായവ
മാറ്റി
സ്ഥാപിക്കുന്നതിലും
വരുത്തുന്ന ഗുരുതരമായ
അനാസ്ഥയ്ക്ക് പരിഹാരം
കാണുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
തെരുവ്
വിളക്കുകള്‍ യഥാസമയം
കത്തിക്കുന്നില്ല എന്ന
പരാതിക്ക് എന്ത് പരിഹാര
നിര്‍ദ്ദേശമാണ്
മുന്നോട്ടുവയ്ക്കാനുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
തെരുവുവിളക്കുകള്‍
കത്തുന്നതിന്റയും
കേടായതിന്റയും കൃത്യമായ
കണക്ക് കെ.എസ്.ഇ.ബിയുടെ
സെക്ഷന്‍ ഓഫീസില്‍
നിലവിലുണ്ടോ;
ഉദ്യോഗസ്ഥര്‍ ഇക്കാര്യം
മോണിട്ടര്‍
ചെയ്യുന്നതിനുള്ള
സംവിധാനം നിലവിലുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്
പരിഹാരം കാണുന്നതിന്
നടപടി സ്വീകരിക്കാമോ?
തെരുവുവിളക്കുകള്‍
678.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
മണ്ഡലത്തിലെ
തെരുവുവിളക്കുകള്‍
സമയബന്ധിതമായി
പ്രകാശിപ്പിക്കാന്‍
വൈദ്യുതിവകുപ്പ്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
പഞ്ചായത്തംഗങ്ങളുടെ
പരാതികള്‍ ഇത്
സംബന്ധിച്ച്
ലഭിച്ചിട്ടുണ്ടോ;
ഇത്തരം പരാതികള്‍
പരിഹരിക്കാന്‍ കാലതാമസം
നേരിടുന്നുണ്ടോ;
(സി)
തെരുവുവിളക്കുകള്‍
പ്രകാശിപ്പിക്കുന്നതുമായി
ബന്ധപ്പെട്ട് തദ്ദേശ
സ്വയം ഭരണസ്ഥാപനങ്ങളുടെ
അദ്ധ്യക്ഷന്മാരുടെ
നേതൃത്വത്തില്‍ യോഗം
ചേര്‍ന്ന്
വിലയിരുത്താറുണ്ടോ;
ആയത് സംബന്ധിച്ച്
തദ്ദേശ സ്വയം ഭരണ
സ്ഥാപനങ്ങളുടെ
അടിസ്ഥാനത്തിലുള്ള
വിശദാംശം ലഭ്യമാക്കുമോ
?
പുതിയ
വൈദ്യുതി സെക്ഷന്‍ ആഫീസുകള്‍
679.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
വൈദ്യുതി സെക്ഷന്‍
ആഫീസുകള്‍
സ്ഥാപിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച
മുന്‍ഗണനാപട്ടിക
തയ്യാറാക്കിയിട്ടുണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
കൊല്ലം
ജില്ലയില്‍
കുഴിമതിക്കാട്
ആസ്ഥാനമാക്കി പുതിയ
സെക്ഷന്‍ ആഫീസ്
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ?
തഴക്കര പഞ്ചായത്തില്‍
കെ.എസ്.ഇ.ബി.യുടെ സബ്
സ്റ്റേഷന്
680.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തഴക്കര പഞ്ചായത്തില്‍
കെ.എസ്.ഇ.ബി.യുടെ ഒരു
സബ് സ്റ്റേഷന്
സ്ഥാപിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയ്ക്ക് സ്ഥലം
ഏറ്റെടുക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
പ്രളയം-
ഡാമുകളുടെ നാശനഷ്ടങ്ങള്‍
681.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018
-ലെ മഹാപ്രളയത്തെ
തുടര്‍ന്ന് സംസ്ഥാന
വൈദ്യുതി വകുപ്പിന്റെ
ഉടമസ്ഥതയിലുള്ള
ഡാമുകള്‍ക്ക് എന്തൊക്കെ
നാശനഷ്ടങ്ങളാണ്
ഉണ്ടായിട്ടുള്ളത്;
(ബി)
ഡാമില്‍
മണ്ണും ചെളിയും
നിറഞ്ഞതുമൂലം ഡാമുകളുടെ
സംഭരണശേഷിയില്‍
കുറവുണ്ടായിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
റാന്നി
പെരുന്തേനരുവി
പ്രോജക്ടിലെ ഡാമില്‍
മണ്ണടിഞ്ഞുകൂടിയതുമൂലം
വൈദ്യുതി
ഉത്പാദനത്തില്‍ കുറവ്
രേഖപ്പെടുത്തിയിട്ടുണ്ടോ;
(ഡി)
ഡാമുകളില്‍
അടിഞ്ഞ മണ്ണും ചെളിയും
നീക്കാന്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ ?
തൊഴുക്കല്‍
സബ് സ്റ്റേഷന് നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
682.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജക മണ്ഡലത്തിലെ
തൊഴുക്കല്‍ 110 KV സബ്
സ്റ്റേഷന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സബ് സ്റ്റേഷന്
പൂര്‍ത്തീകരിക്കുമ്പോള്‍
കെ.എസ്.ഇ.ബി.-യ്ക്ക്
എത്ര കോടി രൂപ ചെലവ്
ആകുുന്നുവെന്ന്
വിശദീകരിക്കാമോ;
(സി)
2019
മാര്‍ച്ച് മാസത്തിന്
മുന്‍പ് 110 KV സബ്
സ്റ്റേഷന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമോയെന്ന്
വ്യക്തമാക്കാമോ?
ആലപ്പാട്ട്
പ്രദേശത്ത്
നിരന്തരമുണ്ടാകുന്ന വൈദ്യുതി
തടസ്സവും വോള്‍ട്ടേജ്
ക്ഷാമവും
683.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തിലെ
ആലപ്പാട്ട് പ്രദേശത്ത്
നിരന്തരമുണ്ടാകുന്ന
വൈദ്യുതി തടസ്സവും
വോള്‍ട്ടേജ് ക്ഷാമവും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വിശദീകരിക്കുമോ;
(ബി)
ഈ
പ്രദേശം രണ്ട്
ഇലക്ട്രിക്കല്‍
സെക്ഷനുകള്‍ക്ക്
കീഴില്‍
പ്രവര്‍ത്തിക്കുന്നതിനാല്‍
ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഈ
പ്രദേശത്തിന്റെ വൈദ്യതി
ഉപഭോഗവും
ഉപഭോക്താക്കളുടെ
ബാഹുല്യവും
കണക്കിലെടുത്ത് ഒരു സബ്
സ്റ്റേഷന്
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
പേരാവൂരില്‍
കെ.എസ്.ഇ.ബി. സബ് സ്റ്റേഷന്
684.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേളകം
ഇലക്ട്രിക് സബ്
സ്റ്റേഷന്
നിര്‍മ്മാണത്തിന്റെ
നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ ;
(ബി)
പേരാവൂരില്‍
കെ.എസ്.ഇ.ബി സബ്
സ്റ്റേഷന് ഓഫീസ്
അനുവദിക്കുന്നതിനുള്ള
നിര്ദ്ദേശത്തിന്മേൽ
സ്വീകരിച്ച നടപടി
വിശദമാക്കുമോ ?
ചെറായി
110 K V സബ് സ്റ്റേഷന്
685.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചെറായി
110 K V സബ്
സ്റ്റേഷന്‍െറ
നിര്‍മ്മാണം
പുനരാരംഭിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
കക്കയം,പെരുവണ്ണാമൂഴി,ബാണാസുര
സാഗര്‍ ഹൈഡല്‍ ടൂറിസം വികസനം
686.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കക്കയം,പെരുവണ്ണാമൂഴി,ബാണാസുര
സാഗര്‍ തുടങ്ങിയ
പ്രദേശങ്ങളുടെ ടൂറിസം
വികസനത്തിനായി ബഹു.
ധനകാര്യ മന്ത്രി
പ്രഖ്യാപിച്ചിരുന്ന 300
കോടി രൂപയുടെ വികസന
പദ്ധതിയുടെ മാസ്റ്റര്‍
പ്ലാന്‍
തയ്യാറാക്കുന്നതിനായി
ഹൈഡല്‍ ടൂറിസം വകുപ്പ്
ഇതുവരെ സ്വീകരിച്ച
നടപടികള്‍ അറിയിക്കാമോ
;
(ബി)
പ്രസ്തുത
ടൂറിസം വികസന
പദ്ധതിയുടെ ഡി.പി.ആര്.
തയ്യാറാക്കുന്നതിന്
വന്ന കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
എത്രയും
വേഗം പദ്ധതിയുടെ
വിശദമായ ഡി.പി.ആര്.
ധനവകുപ്പിന്
സമര്‍പ്പിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
റെഡ്
അലര്‍ട്ട് പ്രഖ്യാപിച്ച
സാഹചര്യത്തില്‍ കെ.എസ്.ഇ.ബി
സ്വീകരിച്ച നടപടികള്‍
687.
ശ്രീ.വി.ടി.ബല്‍റാം
,,
അനൂപ് ജേക്കബ്
,,
റോജി എം. ജോണ്‍
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018
ആഗസ്റ്റ് 9 ന്
സംസ്ഥാനത്ത് റെഡ്
അലര്‍ട്ട്
പ്രഖ്യാപിച്ചിരുന്നോ;
(ബി)
റെഡ്
അലര്‍ട്ട് പ്രഖ്യാപിച്ച
സാഹചര്യത്തില്‍
സംസ്ഥാനത്തെ ഡാമുകളുടെ
സ്ഥിതി കെ.എസ്.ഇ.ബി.
വിലയിരുത്തിയിരുന്നോ;
അതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(സി)
പമ്പ,
കക്കി, അട്ടത്തോട്
ഡാമുകള്‍ 2018 ആഗസ്റ്റ്
മാസം എത്രാം തീയതിയാണ്
തുറന്ന് വിട്ടത്;
(ഡി)
ഡാം
തുറക്കുന്നതിന് മുമ്പ്
ജനങ്ങള്‍ക്ക്
മുന്നറിയിപ്പ്
നല്‍കിയിരുന്നോ;
എങ്കില്‍ ഏത്
തരത്തിലുള്ള
മുന്നറിയിപ്പാണ്
നല്‍കിയത്; എന്നാണ്
പ്രസ്തുത മുന്നറിയിപ്പ്
നല്‍കിയത്;
(ഇ)
പ്രസ്തുത
ഡാമുകളില്‍ നിന്നും
തുറന്നുവിട്ട
വെള്ളത്തിന്റെ അളവ് 86
ദശലക്ഷം ഘനമീറ്ററായി
വര്‍ദ്ധിപ്പിക്കേണ്ട
സാഹചര്യം
എന്തായിരുന്നു;
എങ്കില്‍ ഇത്രയധികം ജലം
തുറന്നുവിടുമെന്ന
മുന്നറിയിപ്പ്
ബന്ധപ്പെട്ട പഞ്ചായത്ത്
പ്രസിഡന്റ്, നിയമസഭാ
സാമാജികര്‍
എന്നിവര്‍ക്ക്
നല്‍കിയിരുന്നോ;
(എഫ്)
മഴ
മാത്രമല്ല, ഡാമുകളുടെ
മിസ് മാനേജ്മെന്റ്
കൂടിയാണ് സംസ്ഥാനത്ത്
പ്രളയം രൂക്ഷമാക്കിയത്
എന്ന കേന്ദ്ര വാട്ടര്‍
കമ്മീഷന്
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അതിന്മേലുള്ള വെെദ്യുതി
ബോര്‍ഡിന്റെ
അഭിപ്രായമെന്താണ്?
പ്രളയവും
ഡാമുകള്‍ തുറക്കലും
688.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയം
ഉണ്ടായപ്പോള്‍
ഡാമുകള്‍
തുറക്കുന്നതുമായി
ബന്ധപ്പെട്ട് വെെദ്യുതി
വകുപ്പ് എന്തെല്ലാം
മുന്‍കരുതലുകള്‍
എടുത്തിരുന്നു;
ഏതെല്ലാം
വകുപ്പുകളുമായി ഇത്
സംബന്ധിച്ച്
മീറ്റിംഗുകള്‍
നടത്തിയിരുന്നു;
പ്രസ്തുത മീറ്റിംഗിന്റെ
മിനിട്ട്സിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
കക്കി,
മൂഴിയാര്‍,
കൊച്ചുപമ്പ,
ആനത്തോട്, മണിയാര്‍
ഡാമുകളുടെ സംഭരണശേഷി
എത്രയാണ്; പ്രളയകാലത്ത്
സംഭരണ ശേഷിയില്‍
കൂടുതല്‍ എത്ര ഘന അടി
ജലം ഉയര്‍ന്നു; എത്ര ഘന
അടി ജലം തുറന്നുവിട്ടു;
കണക്കുകള്‍
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
ഡാമുകള്‍
തുറക്കുന്നതിന് മുമ്പ്
ജനങ്ങള്‍ക്ക്
മുന്നറിയിപ്പ് ഏതൊക്കെ
വിധത്തില്‍
നല്‍കിയിരുന്നു;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ആലത്തൂര്‍
മണ്ഡലത്തിലെ വൈദ്യുതി
കണക്ഷന്
689.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
മണ്ഡലത്തില്‍
വൈദ്യുതിയില്ലാത്ത
വീടുകള്‍ ഉള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആലത്തൂര്‍
മണ്ഡലത്തില്‍ ഗാര്‍ഹിക
വൈദ്യുതി കണക്ഷന്
ലഭിക്കുന്നതിനായി
ഏതെങ്കിലും അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വൈദ്യുതി
കണക്ഷന്
നല്‍കുന്നതിനുള്ള
തടസ്സം എന്താണെന്ന്
വ്യക്തമാക്കാമോ?
കാസര്‍ഗോഡ്
ജില്ലയിലെ വോള്‍ട്ടേജ്
ക്ഷാമം
690.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ വിവിധ
കെ.എസ്.ഇ.ബി.
സെക്ഷനുകളില്‍
പലപ്രാവശ്യങ്ങളിലായി
വെെദ്യുതി വിതരണത്തില്‍
തടസ്സം
സംജാതമാകുന്നതിന്റെ
കാരണം വ്യക്തമാക്കുമോ;
(ബി)
ജില്ലയില്‍
വോള്‍ട്ടേജ് ക്ഷാമം
നേരിടുന്ന കയ്യൂര്‍,
പിലാക്കോട്
കെ.എസ്.ഇ.ബി.
സെക്ഷനുകളില്‍
വോള്‍ട്ടേജ്
ഇംപ്രൂവ്മെന്റിനായി
കാര്യക്ഷമമായ നടപടികള്‍
സ്വീകരിക്കുമോ?