സഹകരണ
സംഘങ്ങളിലെ സാമ്പത്തിക
ക്രമക്കേടുകള്‍
691.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
വകുപ്പിന്റെ കീഴില്‍
പ്രവര്‍ത്തിക്കുന്ന
സഹകരണ സംഘങ്ങളില്‍
സാമ്പത്തിക
ക്രമക്കേടുകള്‍
വര്‍ദ്ധിച്ചു വരുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
സ്രക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഇപ്രകാരം എത്ര സഹകരണ
സ്ഥാപനങ്ങളിലെ
ക്രമക്കേടുകളാണ്
കണ്ടുപിടിക്കപ്പെട്ടിട്ടുള്ളത്;
(സി)
സഹകരണ
മേഖലയുടെ
വിശ്വാസ്യതയെത്തന്നെ
തകര്‍ക്കുന്ന
രീതിയിലുള്ള പ്രസ്തുത
ക്രമക്കേടുകളില്‍
കുറ്റക്കാരെ നിയമത്തിന്
മുന്നില്‍
കൊണ്ടുവരുന്നതിന് എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
ക്രമക്കേടുകള്‍
കണ്ടുപിടിക്കപ്പെടുമ്പോള്‍
രാഷ്ട്രീയ പരിഗണന വച്ച്
സംഭവം
ലഘൂകരിക്കുന്നതിനും
കുറ്റക്കാരെ
രക്ഷിക്കുന്നതിനും
നടത്തുന്ന ശ്രമങ്ങള്‍ ഈ
മേഖലയ്ക്ക്
ദോഷകരമായതിനാല്‍
കുറ്റക്കാര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ?
സഹകരണ
ബാങ്കുകളിലെ ക്രമക്കേടുകള്‍
തടയാന്‍ നടപടി
692.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രഥമിക
സഹകരണ ബാങ്കുകളില്‍
നടക്കുന്ന
ക്രമക്കേടുകള്‍
പരിഹരിക്കുന്നതിന്
സ്വീകരിച്ചു വരുന്ന
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
ചിട്ടിയുടെ
നടത്തിപ്പില്‍
ഉണ്ടാകുന്ന
ക്രമക്കേടുകള്‍
പരിഹരിക്കുന്നതിന്
സ്വീകരിച്ചു വരുന്ന
നടപടികള്‍
വ്യക്തമാക്കാമോ;
ജീവനക്കാര്‍ തന്നെ
ചിട്ടിയില്‍ ചേരുന്നതും
അവര്‍ തന്നെ ചിട്ടി
പിടിക്കുന്നതിനുമേലും
നിയന്ത്രണം
ഏര്‍പ്പെടുത്തുമോ;
(സി)
ചിട്ടികള്‍
പിടിക്കുന്നതിനുള്ള
ഗ്യാരന്റി കൃത്യമായും
പാലിക്കുന്നുണ്ടോ എന്ന്
പരിശോധിക്കുന്നുണ്ടോ;
ഒരു കുടുംബത്തില്‍
നിന്നും ഒന്നിലേറെ
ചിട്ടികളില്‍ ചേരുന്ന
അവസ്ഥ ഒഴിവാക്കുന്നതിന്
സ്വീകരിച്ചു വരുന്ന
നടപടികള്‍
വ്യക്തമാക്കാമോ;
(ഡി)
സഹകരണ
ബാങ്കുകളില്‍ പണയ
ഉരുപ്പടികളുടെ പരിശോധന
കര്‍ശനമാക്കുവാന്‍
നടപടി സ്വീകരിക്കുമോ;
വ്യാജ പണയ വസ്തുക്കളുടെ
പരിശോധനയ്ക്ക്
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തെല്ലാമെന്നറിയിക്കാമോ
?
ആശ്വാസ്
പദ്ധതി പ്രകാരം സഹകരണ വകുപ്പ്
തീര്‍പ്പാക്കിയ അപേക്ഷകള്‍
693.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മലപ്പുറം ജില്ലയില്‍
സഹകരണ വകുപ്പ് ജോയിന്റ്
രജിസ്ട്രാര്‍
(ജനറല്‍)ഓഫീസില്‍
ലഭിച്ച പരാതികള്‍ എത്ര;
അപേക്ഷകള്‍ എത്ര;
നിവേദനങ്ങള്‍ എത്ര;
ലഭിച്ച തീയതികള്‍
ഉള്‍പ്പെടെ
വ്യക്തമാക്കുമോ;
(ബി)
സഹകരണ
വകുപ്പ്
നടപ്പിലാക്കുന്ന
ആശ്വാസ് പദ്ധതി പ്രകാരം
തീര്‍പ്പാക്കിയ
അപേക്ഷകള്‍ എത്ര;
വിശദവിവരം
ലഭ്യമാക്കുമോ;
(സി)
ജില്ല
സഹകരണ ജോയിന്റ്
രജിസ്ട്രാര്‍ ഓഫീസില്‍
നിന്നും സഹകരണ വകുപ്പ്
രജിസ്ട്രാര്‍ക്ക്
റിപ്പോര്‍ട്ട് അയച്ചത്
എത്ര ഫയലുകളില്‍; എത്ര
ഫയലുകള്‍ നിരസിച്ചു;
വ്യക്തമാക്കുമോ;
(ഡി)
സര്‍വ്വീസ്
ചട്ടപ്രകാരം നടപടി
സ്വീകരിക്കാത്ത
ഫയലുകളില്‍ ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ഇ)
ജില്ലയില്‍
ഇത്രയധികം ഫയലുകള്‍
കെട്ടികിടക്കുന്ന
കാര്യത്തില്‍ സഹകരണ
വകുപ്പ് രജിസ്ട്രാര്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ; ഇത്
സംബന്ധിച്ച ഫയല്‍
കോപ്പികള്‍
ലഭ്യമാക്കുമോ;
(എഫ്)
ജില്ലയിലെ
ജോയിന്റ് രജിസ്ട്രാര്‍
ഓഫീസില്‍
കെട്ടികിടക്കുന്ന
ഫയലുകള്‍
തീര്‍പ്പാക്കുവാന്‍
ആവശ്യമായ നിര്‍ദ്ദേശം
നല്‍കുമോ;
വ്യക്തമാക്കുമോ;
ഇതിനായി അദാലത്തുകള്‍
നടത്തുവാന്‍ നടപടി
സ്വീകരിക്കുമോ?
സഹകരണ
വകുപ്പ് മുഖാന്തിരം
സ്കൂളുകളില്‍ സ്മാര്‍ട്ട്
ക്ലാസ് റൂം
694.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി സഹകരണ വകുപ്പ്
മുഖാന്തിരം
സര്‍ക്കാര്‍/എയ്ഡഡ്
എല്‍.പി./യു.പി.
സ്കൂളുകളില്‍
സ്മാര്‍ട്ട് ക്ലാസ്
റൂമുകളും
ഊര്‍ജ്ജക്ഷമതയുള്ള
അടുപ്പും നല്കുന്ന
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;ഉണ്ടെങ്കില്‍
വിശദാംശം നല്‍കുമോ?
സഹകരണ
വകുപ്പ് മുഖേന
വിദ്യാലയങ്ങള്‍ക്ക്
ഊര്‍ജ്ജക്ഷമതയുള്ള അടുപ്പ്
695.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാലയങ്ങളിലെ
ക്ലാസ് മുറികള്‍
സ്മാര്‍ട്ട്
ആക്കുന്നതിനും
വിദ്യാലയങ്ങള്‍ക്ക്
അനര്‍ട്ട് മുഖേന
ഊര്‍ജ്ജക്ഷമതയുള്ള
അടുപ്പ് നല്‍കുന്നതിനും
സഹകരണ വകുപ്പ്
ലക്ഷ്യമിട്ടിരുന്നോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ പുരോഗതി
വെളിപ്പെടുത്തുമോ?
സഹകരണ
സ്ഥാപനങ്ങളുടെ സഹായത്തോടെയുളള
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
696.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ
ഭാഗമായി ഓരോ
നിയോജകമണ്ഡലങ്ങളിലും
സഹകരണ സ്ഥാപനങ്ങളുടെ
സഹായത്തോടെ സര്‍ക്കാര്‍
എയിഡഡ്
വിദ്യാലയങ്ങള്‍ക്ക്
സ്മാര്‍ട്ട് ക്ലാസ്
റൂം,ഇന്ധന ക്ഷമതയുള്ള
അടുക്കള തുടങ്ങിയവ
നിര്‍മ്മിക്കുന്നതിന്
പദ്ധതിയുണ്ടോ; ഇതിന്റെ
ഇപ്പോഴത്തെ
അവസ്ഥയെന്താണെന്ന്
വിശദമാക്കുമോ;
(ബി)
കരുനാഗപ്പള്ളി
സബ് ജില്ലയിലെ ഏതെല്ലാം
വിദ്യാലയങ്ങള്‍ക്ക് ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
സഹായങ്ങള്‍
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
കേരള
ബാങ്ക്
697.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക്
രൂപീകരിക്കുന്നതിനുളള
പ്രവര്‍ത്തനങ്ങള്‍
ഏതുവരെയായി എന്ന്
വ്യക്തമാക്കുമോ;
(ബി)
കേരള
ബാങ്ക് എന്ന് നിലവില്‍
വരുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(സി)
കേരള
ബാങ്ക് സംസ്ഥാനത്തിന്റെ
ഭാവി വികസനത്തിന്
എന്തൊക്കെ പങ്ക്
വഹിക്കുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വിശദാംശം
ലഭ്യമാക്കുമോ?
കേരള
ബാങ്ക് രൂപീകരണം
698.
ശ്രീ.എസ്.ശർമ്മ
,,
പി.ടി.എ. റഹീം
,,
എം. രാജഗോപാലന്‍
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
എസ്.ബി.റ്റി.-എസ്.ബി.ഐ.
ലയനം ഉള്‍പ്പെടെയുള്ള
നടപടികളിലൂടെ രാജ്യത്തെ
ധനകാര്യ
സ്ഥാപനങ്ങളുടെമേല്‍
കേന്ദ്ര സര്‍ക്കാര്‍
കടന്നുകയറ്റം
നടത്തുന്നതായി
ആക്ഷേപമുയരുന്ന
സാഹചര്യത്തില്‍,
സംസ്ഥാന താല്പര്യം
പരിരക്ഷിക്കാന്‍
ഉദ്ദേശിച്ചുകൊണ്ടുള്ള
കേരള ബാങ്ക്
രൂപീകരണത്തിനായി
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
കേരള
ബാങ്ക് രൂപീകരണത്തിനായി
റിസര്‍വ് ബാങ്ക്
മുന്നോട്ടുവച്ചിരിക്കുന്ന
നിബന്ധനകളും അവ
പാലിക്കാനായി
സ്വീകരിച്ചുവരുന്ന
നടപടികളും അറിയിക്കാമോ;
(സി)
സാമ്പത്തിക-സാങ്കേതിക
അടിത്തറയുള്ള ആധുനിക
ബാങ്കായി സംസ്ഥാന സഹകരണ
ബാങ്കും ജില്ലാ സഹകരണ
ബാങ്കുകളും
ചേര്‍ന്നുള്ള നിലവിലെ
സംവിധാനത്തെ
പരിവര്ത്തനപ്പെടുത്തുന്നതിനുവേണ്ട
കാര്യങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(ഡി)
കേരള
ബാങ്ക് രൂപീകരണം വഴി
പ്രാഥമിക സഹകരണ
ബാങ്കുകളുടെ
പ്രവര്‍ത്തനത്തില്‍
ലക്ഷ്യമിടുന്ന
നേട്ടങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
കേരള
ബാങ്ക് രൂപീകരണം
699.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ചിറ്റയം ഗോപകുമാര്‍
,,
വി.ആര്. സുനില്‍ കുമാര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക് രൂപീകരണത്തിനായി
റിസര്‍വ് ബാങ്ക്
വ്യവസ്ഥകള്‍
മുന്നോട്ട്
വച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
കേരള
ബാങ്ക് രൂപീകരണം
സംസ്ഥാനത്തെ സഹകരണ
മേഖലയില്‍ ഏതൊക്കെ
തരത്തിലുള്ള
വഴിത്തിരിവ്
ഉണ്ടാക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
കേരള
സഹകരണ നിയമവും
ചട്ടങ്ങളും
പൂര്‍ണ്ണമായും
പാലിച്ചായിരിക്കുമോ
ജില്ലാ സഹകരണ
ബാങ്കുകളും സംസ്ഥാന
സഹകരണ ബാങ്കും
തമ്മിലുള്ള ലയനമെന്ന്
വ്യക്തമാക്കുമോ;
(ഡി)
കേരള
ബാങ്കിന്റെ
ഭരണസമിതിയില്‍ ഏതൊക്കെ
തരത്തിലുള്ള
മാറ്റങ്ങള്‍
വരുത്തണമെന്നാണ് റിസർവ്
ബാങ്ക്
നിര്‍ദ്ദേശിച്ചിട്ടുള്ളത്;
(ഇ)
ലയനശേഷം
റിസര്‍വ് ബാങ്കിന്റെ
ഏതൊക്കെ തരത്തിലുള്ള
നിയന്ത്രണങ്ങള്‍ കേരള
ബാങ്കില്‍
ഉണ്ടാകുമെന്ന്
വ്യക്തമാക്കുമോ?
കേരള
ബാങ്ക് രൂപീകരണം
700.
ശ്രീ.വി.ഡി.സതീശന്
,,
അനില്‍ അക്കര
,,
വി.പി.സജീന്ദ്രന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക് രൂപീകരണം
സംബന്ധിച്ച് റിസര്‍വ്
ബാങ്കില്‍ നിന്നും
അനുമതി
ലഭ്യമായിട്ടുണ്ടോ;
(ബി)
ഇതിനായി
റിസര്‍വ് ബാങ്ക്
മുന്നോട്ട് വച്ച
വ്യവസ്ഥകള്‍
എന്തൊക്കെയാണ്;
(സി)
റിസര്‍വ്
ബാങ്ക് നിര്‍ദ്ദേശിച്ച
സാമ്പത്തികപരവും,
നിയമപരവും, ഭരണപരവുമായ
വ്യവസ്ഥകള്‍
പാലിച്ചുകൊണ്ട് 2019
മാര്‍ച്ചിന് മുമ്പ് ലയന
നടപടികള്‍
പൂര്‍ത്തിയാക്കുവാന്‍
സാധിക്കുമെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍ അതിനായി
സ്വീകരിക്കുന്ന
നടപടികള്‍
എന്തൊക്കെയാണ്;
(ഡി)
ലയനശേഷം
ബാങ്കിന്റെ മൂലധന
പര്യാപ്തതയിലും, ആകെ
സ്വത്തിലും കുറവ്
വരികയാണെങ്കില്‍ അത്
സര്‍ക്കാര്‍
നികത്തണമെന്ന
നിര്‍ദ്ദേശം
പ്രാവര്‍ത്തികമാക്കുവാന്‍
സര്‍ക്കാരിന്
സാധിക്കുമോ;വിശദാംശം
ലഭ്യമാക്കുമോ?
കേരള
ബാങ്ക് രൂപീകരണത്തിനായി
നിയമനിര്‍മ്മാണം
701.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക് രൂപീകരണം
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
കേരള
ബാങ്ക്
രൂപീകരിക്കണമെങ്കില്‍
ജില്ലാ സഹകരണ ബാങ്കുകളെ
സംസ്ഥാന സഹകരണ
ബാങ്കുമായി
ലയിപ്പിക്കേണ്ടതുണ്ടോ;
(സി)
ഇതുമായി
ബന്ധപ്പെട്ട് ഇതിനകം
കൈക്കൊണ്ട നടപടികള്‍
എന്തൊക്കെയാണ്;
ഇക്കാര്യത്തില്‍ പുതിയ
നിയമനിര്‍മ്മാണം
നടത്തുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ഡി)
കേരള
ബാങ്ക് രൂപീകരണവുമായി
ബന്ധപ്പെട്ട് റിസര്‍വ്
ബാങ്ക് മുന്നോട്ടുവച്ച
ഉപാധികള്‍
എന്തൊക്കെയാണ്;
(ഇ)
ഇക്കാര്യങ്ങള്‍
പൂര്‍ണമായി
പാലിക്കാനാകും എന്ന്
കരുതുന്നുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ;
(എഫ്)
കേരള
ബാങ്ക് പ്രഖ്യാപനത്തോടെ
ജില്ലാബാങ്കുകളിലേക്കുള്ള
പുതിയ നിയമനങ്ങള്‍
മന്ദഗതിയിലാണോ; ഇത്
ആയിരക്കണക്കിന്
ഉദ്യോഗാര്‍ത്ഥികളുടെ
ജോലി സാധ്യത
ഇല്ലാതാക്കുന്ന
സാഹചര്യമുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
കേരള
ബാങ്ക് ആരംഭിക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങള്‍
702.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക്
ആരംഭിക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങളുടെ
നിലവിലെ സ്ഥിതി
എന്താണെന്ന്
അറിയിക്കാമോ;
(ബി)
ഏതൊക്കെ
ബാങ്കുകളെയാണ് കേരള
ബാങ്കില്‍
ലയിപ്പിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രവാസി
അക്കൗണ്ടുകള്‍ കേരള
ബാങ്കില്‍
ലഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
കേരള
ബാങ്ക്
ആരംഭിക്കുന്നതിനായുള്ള
അന്തിമ അനുമതിക്കുള്ള
കാലതാമസം എന്താണെന്നും
അനുമതി എപ്പോള്‍
ലഭിക്കുമെന്നും
അറിയിക്കാമോ?
കേരള
ബാങ്കിന്റെ ഘടന
703.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക് രൂപീകരണത്തിന്റെ
പുരോഗതി വിശദമാക്കാമോ;
(ബി)
കേരള
ബാങ്കിന്റെ ഘടനയുടെ
വിശദാംശങ്ങള്‍
അറിയിക്കാമോ?
കേരള
ബാങ്കിന്റെ രൂപീകരണം
704.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്കിന്റെ
രൂപീകരണത്തിലൂടെ സഹകരണ
മേഖലയില്‍ എന്ത്
നേട്ടമാണ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പി.എ.സി.എസ്-ന്റെ
തരളധനവും മിച്ചഫണ്ടും
കേരള ബാങ്കില്‍
നിക്ഷേപിക്കുമ്പോള്‍
ജില്ലാബാങ്ക്
നല്കുന്നതില് 1.25
ശതമാനം പലിശ
കുറവായിരിക്കും കേരള
ബാങ്കില്‍ നിന്ന്
ലഭിക്കുക എന്നത്
ശരിയാണോ; പലിശനഷ്ടം ആര്
പരിഹരിക്കുമെന്ന്
വ്യക്തമാക്കാമോ;
(സി)
പി.എ.സി.എസ്-ന്റെ
നിക്ഷേപകര്‍ക്ക് കേരള
ബാങ്കിന്റെ എ.ടി.എം.
ഉപയോഗിക്കുവാന്‍
റിസര്‍വ് ബാങ്ക് ഓഫ്
ഇന്ത്യ
അനുവദിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
അനുവദിക്കുവാന്‍
സാധ്യതയുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ഡി)
പി.എ.സി.എസ്-ന്റെ
അംഗങ്ങള്‍ക്ക് അവരുടെ
ഓഹരിമൂലധനം എത്ര വര്‍ഷം
കഴിഞ്ഞാലാണ് തിരികെ
നല്‍കേണ്ടതെന്ന്
വ്യക്തമാക്കാമോ;
(ഇ)
കേരള
ബാങ്കില്‍ പി.എ.സി.എസ്.
എടുക്കുന്ന ഓഹരി
മടക്കിക്കൊടുക്കുകയില്ലെന്നത്
ശരിയാണോ; എങ്കില്‍ ഇത്
ആസ്തി-ബാധ്യത
പരിമിതിയിലെ
അസന്തുലിതാവസ്ഥയ്ക്കു
കാരണമാവില്ലേ എന്ന്
വ്യക്തമാക്കാമോ;
(എഫ്)
പ്രാഥമിക
കാര്‍ഷിക വായ്പാ
സംഘങ്ങളോട് ജില്ല സഹകരണ
ബാങ്കിനുള്ള പരിഗണന
കേരള സഹകരണ ബാങ്കിന്
സംസ്ഥാനത്തെ 1624
പി.എ.സി.എസ്-നോടും
ഉണ്ടാകുമോ എന്ന്
വ്യക്തമാക്കാമോ?
കേരള
ബാങ്കിന്റെ രൂപീകരണം
705.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്കിന്റെ രൂപീകരണം
ഏത് ഘട്ടത്തിലാണ്;
വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ബാങ്ക്എന്നു മുതല്‍
പ്രവര്‍ത്തിച്ചു
തുടങ്ങും; വിശദവിവരം
നല്‍കുമോ?
സഹകരണ
ബാങ്കുകള്‍
പുറപ്പെടുവിക്കുന്ന
വെഹിക്കിള്‍ റൂള്‍
706.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്കുകളിലെ വാഹനം
ഉപയോഗിക്കുന്നത്
സംബന്ധിച്ച സഹകരണസംഘം
രജിസ്ട്രാറുടെ
55/2003-ാം നമ്പര്‍
സര്‍ക്കുലര്‍
പ്രകാരമുള്ള
വ്യവസ്ഥകള്‍
വിശദമാക്കാമോ;
(ബി)
ഔദ്യോഗിക
വാഹനങ്ങളുടെ ഉപയോഗം
സംബന്ധിച്ച് സഹകരണ
ബാങ്കുകള്‍
പുറപ്പെടുവിക്കുന്ന
വെഹിക്കിള്‍ റൂള്‍
നിയമപരമാണോ എന്ന്
പരിശോധിക്കാന്‍
നിലവില്‍ എന്തെല്ലാം
സംവിധാനങ്ങളാണുള്ളത്;
വിശദമാക്കാമോ;
(സി)
ഇത്തരത്തില്‍
വിവിധ സഹകരണ ബാങ്കുകള്‍
പുറപ്പെടുവിച്ച
വെഹിക്കിള്‍ റൂള്‍
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
ഏതെല്ലാം സഹകരണ
സ്ഥാപനങ്ങള്‍
പുറപ്പെടുവിച്ച
വെഹിക്കള്‍ റൂളുകളാണ്
റദ്ദാക്കിയതെന്നറിയിക്കാമോ?
അടാട്ട്
ഫാര്‍മേഴ്സ് സര്‍വ്വീസ് സഹകരണ
ബാങ്കിലെ ഓഹരി ഉടമകള്‍
707.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അഡ്മിനിസ്ട്രേറ്ററുടെ
നിയന്ത്രണത്തിലുള്ള
തൃശ്ശൂര്‍ ജില്ലയിലെ
അടാട്ട് ഫാര്‍മേഴ്സ്
സര്‍വ്വീസ് സഹകരണ
ബാങ്കിലെ
വോട്ടവകാശമുള്ള ഓഹരി
ഉടമകളുടെ
നാളിതുവരെയുള്ള പേര്
വിവരം ലഭ്യമാക്കുമോ;
(ബി)
അഡ്മിനിസ്ട്രേറ്റര്‍
ഭരണം നിലവില്‍ വന്നതിനു
ശേഷം പുതുതായി അംഗത്വം
നല്കിയ വോട്ടവകാശമുള്ള
ഓഹരി ഉടമകളുടെ പേരു
വിവരം ലഭ്യമാക്കുമോ;
(സി)
അഡ്മിനിസ്ട്രേറ്റര്‍
ഭരണം നിലവില്‍ വന്നതിനു
ശേഷം നീക്കം ചെയ്ത
വോട്ടവകാശമുള്ള ഓഹരി
ഉടമകളുടെ പേരുവിവരം
ലഭ്യമാക്കുമോ?
അടാട്ട്
ഫാര്‍മേഴ്സ് സര്‍വ്വീസ് സഹകരണ
ബാങ്കില്‍ നിന്ന് സഹകരണ
സ്ഥാപനങ്ങള്‍ക്ക് നല്കിയ
വായ്പ
708.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അഡ്മിനിസ്ട്രേറ്റര്‍
ഭരണത്തിലുള്ള തൃശ്ശൂര്‍
ജില്ലയിലെ അടാട്ട്
ഫാര്‍മേഴ്സ് സര്‍വ്വീസ്
സഹകരണ ബാങ്കില്‍
നിന്നും
വ്യക്തികള്‍ക്കല്ലാതെ
സഹകരണ സ്ഥാപനങ്ങള്‍ക്കോ
മറ്റേതെങ്കിലും
സ്ഥാപനങ്ങള്‍ക്കോ വായ്പ
നല്കിയിട്ടുണ്ടെങ്കില്
ആയതിന്റെ വിവരവും
നിലവിലുള്ള
കുടിശ്ശികയും
വ്യക്തമാക്കാമോ;
(ബി)
ഇത്തരത്തില്‍
നല്കിയ വായ്പകളില്‍
അഡ്മിനിസ്ട്രേറ്റര്‍
ഭരണം വന്നതിന് ശേഷം
തിരിച്ചുപിടിച്ച
തുകയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
അനധികൃതമായി
പണം വിതരണം ചെയ്തതുമായി
ബന്ധപ്പെട്ട് ബാങ്കിനും
മുന്‍ ഭരണ
സമിതികള്ക്കുമെതിരായി
വിജിലന്‍സ് കേസ്സുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെങ്കില്‍
പ്രതികളുടെ
പേരുവിവരമുള്പ്പെടെയുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
മേലാര്‍കോട്
പഞ്ചായത്തില്‍ അനധികൃത സഹകരണ
സംഘം
709.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജക മണ്ഡലത്തിലെ
മേലാര്‍കോട്
പഞ്ചായത്തില്‍
അനധികൃതമായി
പ്രവര്‍ത്തിക്കുന്ന
മേലാര്‍കോട് സർവ്വീസ്
സഹകരണ ബാങ്ക് എന്ന
സ്ഥാപനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സ്റ്റോപ്പ്
മെമോ കൊടുത്തിട്ടും
പ്രസ്തുത സഹകരണ സ്ഥാപനം
പ്രവര്‍ത്തിച്ചു
വരുന്നതായുള്ള പരാതി
ലഭ്യമായിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ആയതിന്റെ പ്രവർത്തനം
തടയുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ ?
സഹകരണ
ബാങ്കിംഗ് രംഗത്തെ പ്രതിസന്ധി
710.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
എല്‍ദോ എബ്രഹാം
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ബാങ്കിംഗ്
മേഖലയില്‍ സഹകരണ
മേഖലയുടെ പങ്ക്
വിശദമാക്കുമോ;
(ബി)
സഹകരണ
പ്രസ്ഥാനം എന്ന ആശയം
കേരളത്തില്‍
പ്രബലമാകുന്നതില്
നവോത്ഥാന നായകന്മാരുടെ
പങ്ക്
വിലയിരുത്തിയിട്ടുണ്ടോ;വ്യക്തമാക്കുമോ;
(സി)
സഹകരണ
ബാങ്കിംഗ് മേഖലയുടെ
വിജയത്തിന്റെ
കാരണങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
കേരളത്തില്‍
പുതിയ സഹകരണ സംഘങ്ങള്‍
ബാങ്ക് എന്ന പദം
ഉപയോഗിച്ച് രജിസ്റ്റര്‍
ചെയ്യാനാകില്ല എന്ന
റിസര്‍വ് ബാങ്ക്
നിര്‍ദ്ദേശം സഹകരണ
ബാങ്കിംഗ് രംഗത്ത്
പ്രതിസന്ധി
സൃഷ്ടിക്കുമോ;
വ്യക്തമാക്കുമോ?
സഹകരണ
സംഘങ്ങളിലെ തെരഞ്ഞെടുപ്പ്
711.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
കാലയളവില്‍/സഹകരണ
സംഘങ്ങള്‍ക്കായുള്ള
തെരഞ്ഞെടുപ്പ്
കമ്മീഷന് അംഗങ്ങളായി
നിയമനം നടത്തിയവരുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കമ്മീഷന് സംസ്ഥാനത്ത്
എത്ര സഹകരണ സംഘങ്ങളില്‍
തെരെഞ്ഞെടുപ്പ് നടത്തി;
(സി)
തെരഞ്ഞെടുപ്പ്
വിജ്ഞാപനം
പുറപ്പെടുവിച്ചതിനു
ശേഷം തെരഞ്ഞെടുപ്പ്
നടപടിക്രമങ്ങള്‍
പൂര്‍ത്തിയാക്കാതെ എത്ര
തെരഞ്ഞെടുപ്പുകള്‍
റദ്ദാക്കി; എത്ര
തെരഞ്ഞെടുപ്പുകള്‍
മാറ്റി വച്ചു;
(ഡി)
ഇപ്രകാരം
തിരുവനന്തപുരം
ജില്ലയില്‍
തെരഞ്ഞെടുപ്പ്
മാറ്റിവയ്ക്കപ്പെട്ടതും
റദ്ദാക്കിയതുമായ സഹകരണ
സംഘങ്ങളുടെ വിശദാംശം
ലഭ്യമാക്കാമോ?
ലേബര്‍
കോണ്‍ട്രാക്ടേഴ്സ് സഹകരണ
സംഘങ്ങള്‍
712.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
വകുപ്പിന്റെയും സഹകരണ
സംഘത്തിന്റെയും
പ്രവൃത്തികള്‍ ലേബര്‍
സഹകരണ സംഘങ്ങളെ
നേരിട്ട്
ഏല്‍പ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
നല്ല
ലേബര്‍
കോണ്‍ട്രാക്ടേഴ്സ്
സഹകരണ
സംഘങ്ങളുണ്ടായിട്ടും പല
സഹകരണ സംഘങ്ങളും
വ്യക്തികളെ കരാര്‍
പണികള്‍
ഏല്‍പ്പിക്കുന്നത്
തടയുന്നതിനായി നിയമ
നിര്‍മ്മാണം
നടത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ലേബര്‍
കോണ്‍ട്രാക്ടേഴ്സ്
സഹകരണ സംഘങ്ങള്‍
കരാറിലേര്‍പ്പെടുമ്പോള്‍
പ്രത്യേക ഇളവുകള്‍
എന്തെങ്കിലും
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ?
മലബാര്‍
ക്രംബ് റബര്‍ ഫാക്ടറി
713.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലാ സഹകരണ റബര്‍
മാര്‍ക്കറ്റിംഗ്
സൊസൈറ്റിയുടെ കീഴില്‍
പ്രവര്‍ത്തനമാരംഭിച്ച
മലബാര്‍ ക്രംബ് റബര്‍
ഫാക്ടറി ഇപ്പോള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ ആയതിനുള്ള
കാരണം വിശദമാക്കുമോ;
(ബി)
ക്രംബ്
ഫാക്ടറിയും അനുബന്ധ
സ്ഥലവും വില്പന
നടത്തുന്നതിന്
സര്‍ക്കാര്‍ അനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
അനുമതി ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ക്രംബ്
ഫാക്ടറി പ്രവര്‍ത്തനം
നിലയ്ക്കുന്നതിന്
ഇടയാക്കിയ
കാര്യങ്ങളെക്കുറിച്ച്
പരിശോധിച്ചിട്ടുണ്ടോ;
വില്പന നടത്തുന്നതിന്
അനുമതി നല്‍കാനിടയായ
സാഹചര്യം വിശദമാക്കാമോ;
(ഡി)
തൊഴിലാളികള്‍ക്ക്
നിയമപരമായ
ആനുകൂല്യങ്ങള്‍
ലഭ്യമാക്കാന്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
വിശദമാക്കാമോ;
(ഇ)
റബര്‍
കര്‍ഷകരെ
സഹായിക്കുന്നതിന്
പ്രസ്തുത കമ്പനി
സര്‍ക്കാര്‍
ഏറെറടുക്കാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ സഹകരണ
സംഘങ്ങള്‍ക്കായി 2017-2018
സാമ്പത്തിക വര്‍ഷം അനുവദിച്ച
തുക
714.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി-പട്ടികവര്‍ഗ്ഗ
സഹകരണ സംഘങ്ങളുടെ വിവിധ
പദ്ധതികള്‍ക്കായി
2017-2018 സാമ്പത്തിക
വര്‍ഷം അനുവദിച്ച തുക
ലഭിക്കാത്തത് കൊണ്ട്
പ്രസ്തുത സഹകരണ
സംഘങ്ങള്‍ നേരിടുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
തുക എന്നത്തേക്ക്
ലഭ്യമാക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
കണ്‍സ്യൂമര്‍ ഫെഡ്
715.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സ്രക്കാര്‍
അധികാരത്തില്‍ വന്നശേഷം
പൊതുവിപണിയില്‍
ഇടപെട്ട് വിലക്കയറ്റം
നിയന്ത്രിക്കുന്നതിന്
കണ്‍സ്യൂമര്‍ ഫെഡ്
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ ;
(ബി)
കണ്‍സ്യൂമര്‍
ഫെഡ് മുന്‍കൈ എടുത്ത്
2000 നീതി
സ്റ്റോറുകളും,1500 നീതി
മെഡിക്കല്‍
സ്റ്റോറുകളും
ആരംഭിക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അത്
പ്രാവര്‍ത്തികമാക്കുന്നതിന്
നിലവിലുള്ള തടസ്സങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ ?
ഓണത്തിനായി
കണ്‍സ്യൂമര്‍ഫെഡ് സാധനങ്ങള്‍
വാങ്ങിയ സ്ഥാപനങ്ങള്‍
T 716.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഓണത്തിന്
സബ്സിഡി നിരക്കില്‍
കണ്‍സ്യൂമര്‍ഫെഡ് വഴി
വിതരണം ചെയ്യാന്‍
ഏതെല്ലാം
സ്ഥാപനങ്ങളില്‍
നിന്നാണ് സാധനങ്ങള്‍
വാങ്ങിയതെന്ന്
വ്യക്തമാക്കാമോ;
(ബി)
ടെണ്ടറില്‍
പങ്കെടുക്കാത്ത
സ്ഥാപനങ്ങളില്‍ നിന്ന്
സാധനങ്ങള്‍
വാങ്ങിയിട്ടുണ്ടോ
എന്നും എങ്കില്‍
ഏതെല്ലാം
സ്ഥാപനങ്ങളില്‍ നിന്ന്
എന്തെല്ലാം സാധനങ്ങളാണ്
വാങ്ങിയതെന്നും
വ്യക്തമാക്കാമോ;
(സി)
കണ്‍സ്യൂമര്‍ഫെഡ്
വിതരണം ചെയ്ത
സാധനങ്ങളില്‍ പലതും
ഗുണനിലവാരമില്ലാത്തതാണെന്ന്
വിജിലന്‍സ്
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
സാധനങ്ങളിലാണ്
ഗുണനിലവാരമില്ലായ്മ
കണ്ടെത്തിയത് ; ഇൗ
സാധനങ്ങള്‍ ഏതൊക്കെ
സ്ഥാപനങ്ങളില്‍
നിന്നാണ് വാങ്ങിയത്;
വ്യക്തമാക്കാമോ;
(ഡി)
36,745
ക്വിന്റല്‍ അരി അധികവില
നല്‍കിയാണ്
വാങ്ങിയതെന്ന
വാര്‍ത്തയില്‍
വസ്തുതയുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ഇ)
28.95
രൂപയ്ക്ക് 400 ലോഡ് ജയ
അരി നല്‍കാമെന്ന്
ആന്ധ്രയിലെ
വിതരണക്കാര്‍
കണ്‍സ്യൂമര്‍ഫെഡിനെ
അറിയിച്ചിരുന്നോ
എന്നും ഇവരില്‍
നിന്ന്എത്ര അരിയാണ്
വാങ്ങിയതെന്നും
വ്യക്തമാക്കാമോ;
ഇവരില്‍ നിന്ന് കുറച്ച്
അരിമാത്രം വാങ്ങി
ബാക്കി അഞ്ച്
വിതരണക്കാരില്‍
നിന്നായി 29.85
രൂപയ്ക്ക് 36745
ക്വിന്റല്‍ അരി
വാങ്ങിയെന്ന
വാര്‍ത്തയില്‍
വസ്തുതയുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(എഫ്)
ഇ-ടെന്‍ഡര്‍
വഴിയാണ്
കണ്‍സ്യൂമര്‍ഫെഡില്‍
സാധനങ്ങള്‍
വാങ്ങുന്നതെന്നിരിക്കെ
ഇ-ടെന്‍ഡറിലോ
ഇ-ലേലത്തിലോ
പങ്കെടുക്കാത്ത
ഏജന്‍സിയില്‍ നിന്ന് 57
രൂപയ്ക്ക് ചെറുപയര്‍
വാങ്ങിക്കൊണ്ടിരിക്കെ
64.75 രൂപ നല്കി 4228
ക്വിന്റല്‍ ചെറുപയര്‍
വാങ്ങാനുളള സാഹചര്യവും
കാരണവും
വ്യക്തമാക്കാമോ?
കണ്‍സ്യൂമര്‍
ഫെഡിന്റെ സാമ്പത്തിക സ്ഥിതി
717.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
കണ്‍സ്യൂമര്‍ ഫെഡിന്റെ
സാമ്പത്തിക നഷ്ടം എത്ര
കോടി രൂപയെന്ന്
വ്യക്തമാക്കാമോ;
(ബി)
കണ്‍സ്യൂമര്‍ ഫെഡ് എത്ര
കോടി രൂപയുടെ
ലാഭത്തിലാണ്ഇപ്പോള്
പ്രവര്‍ത്തിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
സമഗ്ര
വിദ്യാഭ്യാസ പദ്ധതിയുടെ
ഭാഗമായി സഹകരണ വകുപ്പ്
നടപ്പിലാക്കുന്ന പദ്ധതി
718.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നാദാപുരം
മണ്ഡലത്തില്‍ സമഗ്ര
വിദ്യാഭ്യാസ പദ്ധതിയുടെ
ഭാഗമായി സഹകരണ വകുപ്പ്
നടപ്പിലാക്കുന്ന
പദ്ധതിയുടെ ഇപ്പോഴത്തെ
സ്ഥിതി വിശദമാക്കാമോ;
(ബി)
പദ്ധതിയുടെ
ഭാഗമായി സഹകരണ വകുപ്പ്
ഏറ്റെടുത്ത സ്കൂളുകള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
സഹകരണ
വകുപ്പിന്റെ നേതൃത്വത്തില്‍
പൊതു വിദ്യാഭ്യാസ സംരക്ഷണ
യജ്ഞം
719.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
വകുപ്പിന്റെ
നേതൃത്വത്തില്‍ പൊതു
വിദ്യാഭ്യാസ സംരക്ഷണ
യജ്ഞത്തിന്റെ ഭാഗമായി
ഒറ്റപ്പാലം നിയോജക
മണ്ഡലത്തില്‍ ഏതെല്ലാം
വിദ്യാലയങ്ങളിലാണ്
സ്മാര്‍ട്ട് ക്ലാസ്
റൂമുകള്‍
സ്ഥാപിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ കാലികസ്ഥിതി
വിശദീകരിക്കാമോ?
സഹകരണ
ആശുപത്രികൾക്കുള്ള ധനസഹായം
720.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സഹകരണ വകുപ്പിന്റെ
രജിസ്ട്രേഷനുളള എത്ര
സഹകരണ ആശുപത്രികള്‍
പ്രവർത്തിക്കുന്നുണ്ട്
; ജില്ല തിരിച്ചുള്ള
കണക്ക് നൽകുമോ ;
(ബി)
ഇതിൽ
കിടത്തി ചികിത്സാ
സൗകര്യമുള്ള സഹകരണ
ആശുപത്രികളുടെ ജില്ല
തിരിച്ചുള്ള കണക്ക്
നൽകുമോ;
(സി)
കേന്ദ്ര
സംസ്ഥാന
സര്‍ക്കാരുകളും,
ധനകാര്യ സ്ഥാപനങ്ങളും
സഹകരണ ആശുപത്രികള്‍ക്ക്
ധനസഹായം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍ ജില്ല
തിരിച്ച് അറിയിക്കാമോ;
പ്രസ്തുത ധനസഹായങ്ങളുടെ
തിരിച്ചടവ് സംബന്ധിച്ച
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
സംസ്ഥാനത്ത്
നിലവിൽ ലാഭകരമായി
പ്രവര്‍ത്തിക്കുന്ന
സഹകരണ ആശുപത്രികളുടെ
വിശദാംശങ്ങള്‍ നൽകുമോ ?
ലോണുകള്‍ക്ക് സര്‍ഫാസി ആക്ട്
721.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ ബാങ്കുകളില്‍
നിന്നും എടുക്കുന്ന
ലോണുകള്‍ക്ക് സര്‍ഫാസി
ആക്ട്എന്നു മുതല്‍
ബാധകമാക്കി;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ആക്ട് നടപ്പില്‍
വന്നശേഷം സഹകരണ
ബാങ്കുകളില്‍ നിന്നും
ലോണ്‍ എടുത്ത എത്ര
പേരുടെ സ്വത്തുവകകള്‍
ജപ്തി ചെയ്തു; ജില്ല
തിരിച്ചുള്ള കണക്കുകള്‍
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ആക്ട് പ്രകാരം എത്ര
പേരുടെ സ്വത്തുക്കള്‍
ജപ്തി ചെയ്യാന്‍ സഹകരണ
ബാങ്കുകള്‍ നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ട്;
പ്രസ്തുത ആളുകളുടെ
ജില്ല തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കുമോ?
722.
ഒഴിവാക്കിയിരിക്കുന്നു.
പ്രളയത്തില്‍
വീട് നഷ്ടപ്പെട്ടവര്‍ക്കായി
സഹകരണ വകുപ്പ് പദ്ധതികള്‍
723.
ശ്രീമതി
യു. പ്രതിഭ
ശ്രീ.യു.
ആര്. പ്രദീപ്
,,
രാജു എബ്രഹാം
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രളയദുരന്തത്തില്‍
വീട്
നഷ്ടപ്പെട്ടവര്‍ക്കായി
സഹകരണ വകുപ്പ്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കാനുദ്ദേശിക്കുന്നത്;
(ബി)
ഇപ്രകാരം
വീട് നഷ്ടപ്പെട്ട ഒരു
കുടുംബത്തിന് ഭവന
നിര്‍മ്മാണത്തിനായി
എത്ര രൂപയാണ്
ധനസഹായമായി നല്കാന്
ഉദ്ദേശിക്കുന്നത്;
(സി)
ഗുണഭോക്താക്കളെ
കണ്ടെത്തുന്നത്
എപ്രകാരമാണെന്നും
വീടുകളുടെ
നിര്‍മ്മാണച്ചുമതല
ആരെയാണ്
ഏല്പ്പിക്കാനുദ്ദേശിക്കുന്നതെന്നും
അറിയിക്കാമോ;
(ഡി)
പ്രസ്തുത
ഭവന നിര്‍മ്മാണ
പദ്ധതിയ്ക്കായി എത്ര
തുകയാണ്
വകയിരുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
പ്രളയബാധിതര്‍ക്ക്
നല്കിയ സഹായം
724.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മഹാപ്രളയത്തില്‍
വീടുകളും
വീട്ടുപകരണങ്ങളും
തൊഴിലും നഷ്ടപ്പെട്ടവരെ
സഹായിച്ചയിനത്തില്
എത്ര കോടി രൂപ സഹകരണ
വകുപ്പും സ്ഥാപനങ്ങളും
ചെലവഴിച്ചിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
മുഖ്യമന്ത്രിയുടെ
പ്രളയദുരിതാശ്വാസനിധിയിലേയ്ക്ക്
ആകെ എത്ര കോടി രൂപ
സഹകരണ സ്ഥാപനങ്ങള്‍
സംഭാവന
നല്‍കിയിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ;
(സി)
പ്രളയബാധിതരെ
ദീര്‍ഘകാലാടിസ്ഥാനത്തില്‍
സഹായിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം
വ്യക്തമാക്കുമോ?
സഹകരണ
സ്ഥാപനങ്ങളിലെ നിയമനങ്ങള്‍
725.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
വകുപ്പിന്റെ കീഴില്‍
എത്ര സ്ഥാപനങ്ങളിലെ
നിയമനങ്ങള്‍ ഇനിയും
പി.എസ്.സി.യ്ക്ക്
നല്കുവാനുണ്ട്;
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
എത്ര സ്ഥാപനങ്ങളില്‍
വിശേഷാല്‍ ചട്ടം
തയ്യാറാക്കിയിട്ടുണ്ട്;
വിശേഷാല്‍ ചട്ടം
തയ്യാറാക്കിയ
സ്ഥാപനങ്ങളില്‍
നിയമനങ്ങള്‍
പി.എസ്.സി.യ്ക്ക്
നല്കുവാന് സ്വീകരിച്ച
നടപടികള്‍ അറിയിക്കുമോ;
(സി)
വിശേഷാല്‍
ചട്ടം തയ്യാറാക്കാത്ത
സ്ഥാപനങ്ങളില്‍
നിലവില്‍ ആകെ എത്ര
ഒഴിവുകളുണ്ട്; ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഈ സ്ഥാപനങ്ങളില്‍
നടത്തിയ നിയമനങ്ങള്‍
എത്ര; വ്യക്തമാക്കുമോ?
സഹകരണ
മേഖലയില്‍ ആരംഭിക്കുന്ന
സ്ഥാപനങ്ങള്‍
726.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദേവികുളം
നിയോജക മണ്ഡലത്തില്‍
കേപ്പിന് കീഴിലോ സഹകരണ
വകുപ്പിന് കീഴിലോ
ഏതെങ്കിലും പുതിയ
സ്ഥാപനങ്ങള്‍
ആരംഭിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയതുമായി ബന്ധപ്പെട്ട്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ;
(സി)
ഇല്ലെങ്കില്‍
സഹകരണ മേഖലയില്‍
ഏതെങ്കിലും വ്യവസായ
സ്ഥാപനങ്ങള്‍ ദേവികുളം
നിയോജക മണ്ഡലത്തില്‍
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
സഹകരണ
വകുപ്പിന്റെ പൊതുവിദ്യാഭ്യാസ
സംരക്ഷണ പദ്ധതി
727.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി സഹകരണ
വകുപ്പിന്റെ
സഹകരണത്തോടെ പാറശ്ശാല
നിയോജകമണ്ഡലത്തില്‍
സ്മാര്‍ട്ട് ക്ലാസ്
റൂമുകളും
ഉൗര്ജ്ജക്ഷമതയുള്ള
അടുപ്പുകളും
സ്ഥാപിക്കുന്നതിനായി
സമര്‍പ്പിച്ചിരുന്ന
പ്രൊപ്പോസലിന്റെ
തല്‍സ്ഥിതി
അറിയിക്കാമോ ;
(ബി)
പ്രസ്തുത
പദ്ധതിയ്ക്കായി
പാറശ്ശാല
നിയോജകമണ്ഡലത്തില്‍
നിന്നും
തെരഞ്ഞെടുത്തിട്ടുള്ള
വിദ്യാലയങ്ങള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ ?
സഹകരണ
ആശുപത്രിയിലെ നഴ്സുമാര്‍ക്ക്
മിനിമം വേതനം
728.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നഴ്സുമാര്‍ക്ക്
സര്‍ക്കാര്‍
പ്രഖ്യാപിച്ച മിനിമം
വേതനം സംസ്ഥാനത്തെ
സഹകരണ ആശുപത്രിയിലെ
നഴ്സുമാര്‍ക്ക്
ബാധകമാണോ;
(ബി)
എങ്കില്‍
അതിനായുള്ള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണ്;
അടിയന്തരമായി മിനിമം
വേതനം
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
സഹകരണ
സ്ഥാപനങ്ങളില്‍ നിന്നും പ്രളയ
ദുരിതാശ്വാസം
729.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രളയ
ദുരിതാശ്വാസത്തിന്റെയും
പുനര്‍
നിര്‍മ്മാണത്തിന്റെയും
ഭാഗമായി കേരളത്തിലെ
സഹകരണ സ്ഥാപനങ്ങളില്‍
നിന്നും ലഭ്യമായ
തുകയുടെ കണക്കുകള്‍
ലഭ്യമാണോ; എങ്കില്‍
വ്യക്തമാക്കുമോ;
(ബി)
സഹകരണ
സ്ഥാപനങ്ങള്‍
പ്രളയക്കെടുതിയില്‍പ്പെട്ടവര്‍ക്ക്
വാസഗൃഹങ്ങള്‍
നിര്‍മ്മിച്ചു
നല്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
പ്രളയം ടൂറിസം
മേഖലയിലുണ്ടാക്കിയ ആഘാതം
730.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടായ
പ്രളയം ടൂറിസം
മേഖലയിലുണ്ടാക്കിയിട്ടുള്ള
ആഘാതം സംബന്ധിച്ച്
പരിശോധന
നടത്തിയിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദാംശം നല്‍കുമോ;
(ബി)
വരും
വര്‍ഷങ്ങളില്‍ കൂടുതല്‍
വിനോദ സഞ്ചാരികളെ
ആകര്‍ഷിക്കുന്നതിന്
വേണ്ടി സ്വീകരിക്കുവാൻ
ഉദ്ദേശിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
കേരള
ടൂറിസം റെഗുലേറ്ററി
അതോറിറ്റി
731.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
കേന്ദ്രങ്ങളിലെ
സഞ്ചാരികളുടെ സുരക്ഷ
വര്‍ദ്ധിപ്പിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
കേരള
ടൂറിസം റെഗുലേറ്ററി
അതോറിറ്റി
രൂപീകരിക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;അതിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ് എന്ന്
വ്യക്തമാക്കാമോ;
(സി)
ടൂറിസം
രംഗത്തെ തൊഴില്‍
സാധ്യത
വര്‍ദ്ധിപ്പിക്കുന്നതിന്
കേരള ടൂറിസം
സംരംഭകത്വഫണ്ട്
രൂപീകരിച്ചിട്ടുണ്ടോ;
(ഡി)
ടൂറിസം
വിദ്യാഭ്യാസ
കേന്ദ്രങ്ങളില്‍
നിന്നും
പഠിച്ചിറങ്ങുന്നവരെയും
പുതുതലമുറയെയും ഇൗ
മേഖലയിലേക്ക്
ആകര്‍ഷിക്കുന്നതിന്
എന്തൊക്കെ പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുളളത്
എന്നറിയിക്കാമോ?
ടൂറിസം
നയം
732.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പുതിയ
ടൂറിസം നയത്തിന്
സര്‍ക്കാര്‍ അംഗീകാരം
നല്‍കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
നയം
നടപ്പിലാക്കുന്നതിലൂടെ
ടൂറിസം രംഗത്ത്
എന്തൊക്കെ സമഗ്ര
മാറ്റങ്ങള്‍ക്ക്
സാധിക്കും എന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തേക്കുള്ള
വിദേശ സഞ്ചാരികളുടെ
വരവിനെ പ്രതികൂലമായി
ബാധിക്കുന്ന ഘടകങ്ങള്‍
എന്തൊക്കെയാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
പ്രസ്തുത പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
കേരളത്തിന്റെ
ടൂറിസം മേഖലയെ പ്രളയം
എപ്രകാരം
ബാധിച്ചുവെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഇ)
പ്രളായാനന്തര
ടൂറിസം മേഖലയെ
തകര്‍ച്ചയില്‍ നിന്നും
കരകയറ്റുന്നതിന്
സര്‍ക്കാര്‍ എന്തൊക്കെ
സഹായങ്ങളാണ് പ്രസ്തുത
മേഖലയ്ക്ക്
നല്‍കുന്നത്;
വിശദമാക്കുമോ?
വിനോദ
സഞ്ചാര മേഖലയുടെ സമഗ്ര വികസനം
733.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിനോദ സഞ്ചാര മേഖലയുടെ
സമഗ്ര വികസനം
ലക്ഷ്യമാക്കി ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം എന്തെല്ലാം പുതിയ
പദ്ധതികളാണ്
ആവിഷ്ക്കരിച്ചു
നടപ്പിലാക്കിയിട്ടുളളത്;വിശദമാക്കാമോ;
(ബി)
സംസ്ഥാനത്തിന്
ഒരു സമഗ്ര ടൂറിസം നയം
ഉണ്ടോ;
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
സമഗ്ര ടൂറിസം വികസനം
ലക്ഷ്യമാക്കി കേരള
ടൂറിസം റെഗുലേറ്ററി
അതോറിറ്റി
രൂപീകരിക്കുന്നതിനുളള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്; വിശദാംശം
നല്‍കുമോ;
(ഡി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ഏറനാട്
മണ്ഡലത്തില്‍ പുതുതായി
ഏതെല്ലാം പദ്ധതികളാണ്
ടൂറിസം വകുപ്പിന്
കീഴില്‍
ആരംഭിച്ചിട്ടുളളത്;
വിശദമാക്കുമോ?
മൂന്നാറിലെ
ടൂറിസം മേഖല
734.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പന്ത്രണ്ട്
വര്‍ഷത്തിലൊരിക്കല്‍
മാത്രം പൂക്കുന്ന
നീലക്കുറിഞ്ഞിയുടെ
ഇത്തവണത്തെ സീസണില്‍
മൂന്നാറില്‍
സന്ദര്‍ശകര്‍
കുറവായിരുന്നോ എന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സീസണില്‍ എത്ര
ടൂറിസ്റ്റുകളെയാണ്
മൂന്നാറില്‍
പ്രതീക്ഷിച്ചതെന്നും
എത്രപേര്‍ മൂന്നാര്‍
സന്ദര്‍ശിച്ചുവെന്നും
വെളിപ്പെടുത്തുമോ;
(സി)
പ്രളയം
മൂലം തകര്‍ന്ന
മൂന്നാറിലെ ടൂറിസം
മേഖലയിലുണ്ടായ നഷ്ടം
വിലയിരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്തെല്ലാം
ആശ്വാസനടപടികളാണ്
നല്കുവാന്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
പ്രളയത്തിൽ
വിനോദസഞ്ചാര മേഖലയ്ക്കുണ്ടായ
നഷ്ടം
735.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
പ്രളയവുമായി
ബന്ധപ്പെട്ട്
വിനോദസഞ്ചാര
മേഖലയ്ക്കുണ്ടായ നഷ്ടം
കണക്കാക്കിയിട്ടുണ്ടോ;
പുനര്‍നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തിയായിട്ടുണ്ടോ;വിശദാംശം
വെളിപ്പെടുത്താമോ?
തീര്‍ത്ഥാടന
ടൂറിസം മേഖലയില്‍
നടപ്പിലാക്കുന്ന പദ്ധതികള്‍
736.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തീര്‍ത്ഥാടന
ടൂറിസം മേഖലയില്‍ ഈ
സര്‍ക്കാര്‍
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
സ്വദേശി
ദര്ശന്, പ്രസാദ്
പദ്ധതികളിൽ
ഉള്‍പ്പെടുത്തി കേന്ദ്ര
സര്‍ക്കാര്‍
തീര്‍ത്ഥാടന ടൂറിസം
മേഖലയില്‍
നടപ്പിലാക്കുന്ന
പദ്ധതികള്‍
വിശദമാക്കുമോ;
(സി)
പമ്പയില്‍
പ്രളയമേല്‍പ്പിച്ച
നാശനഷ്ടങ്ങള്‍
മറികടക്കുവാന്‍ കേന്ദ്ര
സഹായം തേടിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
ശബരിമല
തീര്‍ത്ഥാടകര്‍ക്ക്
വിരി വയ്ക്കുന്നതിനും
വിശ്രമിക്കുന്നതിനും
ഇടത്താവളം
നിര്‍മ്മിക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ പ്രസ്തുത
പദ്ധതികള്‍ ഏത്
ഘട്ടത്തിലാണ്
എന്നറിയിക്കാമോ?
വിനോദസഞ്ചാര
പദ്ധതികള്‍
737.
ശ്രീ.എസ്.രാജേന്ദ്രന്
,,
ബി.ഡി. ദേവസ്സി
,,
ഒ. ആര്. കേളു
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിര്‍മ്മാണത്തിലിരിക്കുന്ന
വിനോദസഞ്ചാര പദ്ധതികള്‍
ഏതെല്ലാം;
വ്യക്തമാക്കുമോ;
(ബി)
കേന്ദ്ര
സര്‍ക്കാരിന്റെ
അനുമതിയ്ക്കായി
സമര്‍പ്പിച്ചിട്ടുള്ള
ടൂറിസം പദ്ധതികള്‍
ഏതെല്ലാം;
വിശദമാക്കുമോ;
(സി)
തീര്‍ത്ഥാടന
ടൂറിസം കേന്ദ്രങ്ങളുടെ
അടിസ്ഥാന സൗകര്യ
വികസനത്തിനായി
കേന്ദ്രസര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുള്ള
പദ്ധതികള്‍ ഏതെല്ലാം;
അവയില്‍ അനുമതി ലഭിച്ചവ
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
കേന്ദ്രസര്‍ക്കാരിന്റെ
പ്രസാദ് പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
സംസ്ഥാനത്തെ
തീര്‍ത്ഥാടന
കേന്ദ്രങ്ങള്‍
ഏതെല്ലാം; ഇതിനായി എത്ര
തുക
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
പാതിരാമണല്‍
ഇക്കോടൂറിസം പദ്ധതി
738.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കേന്ദ്രഗവണ്മെന്റിന്റെ
സഹായത്തോടെ ആലപ്പുഴ
പാതിരാമണല്‍
കേന്ദ്രമാക്കി
ഇക്കോടൂറിസം
സാദ്ധ്യതകള്‍
ആവിഷ്ക്കരിക്കാമെന്നും
ഇതിനായി Destination
Development of
Pathiramanal Bio Park
എന്ന പദ്ധതി
നടപ്പിലാക്കാനും ടൂറിസം
വകുപ്പ്
തീരുമാനിച്ചിരുന്നോ;
എങ്കില്‍ ഈ പദ്ധതിയുടെ
നിലവിലെ അവസ്ഥ
വ്യക്തമാക്കാമോ?
പ്രളയത്തില്‍
തകര്‍ന്ന ടൂറിസം
കേന്ദ്രങ്ങളിലേക്കുള്ള
റോഡുകളുടെ നവീകരണം
739.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രളയത്തില്‍
തകര്‍ന്ന സംസ്ഥാനത്തെ
ടൂറിസം
കേന്ദ്രങ്ങളിലേക്കുള്ള
റോഡുകള്‍
പുനര്‍നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍ ടൂറിസം
വകുപ്പുമുഖേന
നടക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
റോഡുകളുടെ
നവീകരണത്തിനായി
പ്രത്യേക പുനരുദ്ധാരണ
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
ഇതിനായി ഏതെങ്കിലും
തരത്തിലുള്ള ഫണ്ട്
നീക്കിവച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
റോഡുകളുടെ
നവീകരണത്തിനായി
മറ്റേതെങ്കിലും ധനകാര്യ
ഏജന്‍സികള്‍ക്ക്
വകുപ്പ് പ്രൊപ്പോസല്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ?
ക്രൂയിസ് ടൂറിസം പദ്ധതി
740.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
വടക്കേ
മലബാറിലെ ഏഴ് നദികള്‍
കേന്ദ്രീകരിച്ച്
നടപ്പിലാക്കുന്ന
ക്രൂയിസ് ടൂറിസം
പദ്ധതിയുടെ പ്രവര്‍ത്തന
പുരോഗതി വിശദമാക്കാമോ?
മലനാട്-നോര്‍ത്ത്
മലബാര്‍ റിവര്‍ ക്രൂയിസ്
ടൂറിസം
741.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലനാട്-നോര്‍ത്ത്
മലബാര്‍ റിവര്‍
ക്രൂയിസ് ടൂറിസത്തിന്റെ
ഭാഗമായി തലശ്ശേരി
നിയോജക മണ്ഡലത്തില്‍
എന്തെല്ലാം കാര്യങ്ങള്‍
ആണ് ടൂറിസം വകുപ്പ്
ചെയ്തിട്ടുളളത് എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇൗ
പദ്ധതിയുടെ ഭാഗമായി
തലശ്ശേരി നിയോജക
മണ്ഡലത്തില്‍
അനുവദിച്ചിട്ടുളള
ബോട്ട് ജെട്ടികള്‍
ഏതെല്ലാമാണെന്നും
ആയതിന്റെ നിലവിലുളള
അവസ്ഥ എന്താണെന്നും
വ്യക്തമാക്കാമോ?
സ്വദേശ്
ദര്ശന്, മലബാര്‍ റിവര്‍
ക്രൂയിസ് ടൂറിസം പദ്ധതികൾ
742.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
ടൂറിസം മന്ത്രാലയം
നടപ്പാക്കി വരുന്ന
സ്വദേശ് ദര്ശന്
സ്കീമില്‍
ഉള്‍പ്പെടുത്തുന്നതിനായി
എത്ര കോടി രൂപയുടെ
പ്രൊപ്പോസലാണ്
സര്‍ക്കാര്‍
സമര്‍പ്പിച്ചിട്ടുള്ളത്;
(ബി)
മലനാട്
മലബാര്‍ റിവര്‍
ക്രൂയിസ് ടൂറിസം
പദ്ധതിക്ക് എത്ര കോടി
രൂപയുടെ ഭരണാനുമതി
ലഭിച്ചിട്ടുണ്ട്;
ഏതൊക്കെ
പദ്ധതികള്‍ക്കാണ്
അനുമതി
ലഭിച്ചിട്ടുള്ളത്;
വിശദമാക്കുമോ ;
(സി)
ഇപ്പോള്‍
മലനാട് റിവര്‍ ക്രൂയിസ്
ടൂറിസം പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നടന്നുകൊണ്ടിരിക്കുന്ന
പ്രവൃത്തികള്‍
ഏതൊക്കെയാണ് എന്ന്
വെളിപ്പെടുത്താമോ?
മണലൂര്‍
മണ്ഡലത്തിലെ നെഹ്റു
പാര്‍ക്കിന്റെ നവീകരണം
743.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ
വെങ്കിടങ്ങ്
പഞ്ചായത്തിലെ ഏനാമാവ്
നെഹ്റു പാര്‍ക്കിന്റെ
നവീകരണവുമായി
ബന്ധപ്പെട്ട് ഭരണാനുമതി
നല്‍കിയിട്ടുള്ള
പ്രവൃത്തികളുടെ പുരോഗതി
സംബന്ധിച്ച
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
പാര്‍ക്കിന്റെ
സമഗ്ര വികസനത്തിനായി
തൃശൂര്‍
ഡി.ടി.പി.സി.യുടെ
നേതൃത്വത്തില്‍ പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അതിന്മേല് സ്വീകരിച്ച
തുടര്‍നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ ;
(സി)
പ്രസ്തുത
പാര്‍ക്കില്‍
എന്തെല്ലാം
പ്രവൃത്തികളാണ്
ചെയ്യാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
അനങ്ങൻമല
ഇക്കോ ടൂറിസം പദ്ധതി
744.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ അനങ്ങൻമല
ഇക്കോ-ടൂറിസം പദ്ധതി
നടപ്പിലാക്കുന്നതിന്റെ
നിലവിലെ അവസ്ഥ
വ്യക്തമാക്കാമോ;
(ബി)
ഈ
പദ്ധതി
നടപ്പിലാക്കുന്നതിന്
മറ്റ് വകുപ്പുകളുടെ
അനുമതി
ആവശ്യമായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
ലഭിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
തലശ്ശേരി
പൈതൃക ടൂറിസം പദ്ധതി
745.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
തലശ്ശേരി
പൈതൃക ടൂറിസം
പദ്ധതിയ്ക്കായി 2018-19
വര്‍ഷത്തെ ബജറ്റില്‍
എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
പ്രസ്തുത പദ്ധതി
നടപ്പിലാക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ?
ബേക്കല്‍
എയര്‍ സ്ട്രിപ്പ്
746.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ബേക്കല്‍
എയര്‍ സ്ട്രിപ്പ്
പരിഗണനയിലുണ്ടോ;
(ബി)
ഇതിനായി
എത്ര ഏക്കര്‍ സ്ഥലം
ആവശ്യമാണ്; ഇതില്‍
സര്‍ക്കാര്‍ ഭൂമി എത്ര
സ്വകാര്യവ്യക്തികളില്‍
നിന്ന് അക്വയര്‍ ചെയ്ത്
ഏറ്റെടുക്കേണ്ട ഭൂമി
എത്ര എന്നത് പ്രത്യേകം
പ്രത്യേകം
വിശദമാക്കാമോ;
(സി)
ഇത്
ഏത് രീതിയില്‍
നടപ്പിലാക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
അറിയിക്കാമോ?
കടലുകാണി
ടൂറിസം പദ്ധതി
747.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ആറ്റിങ്ങല്‍
മണ്ഡലത്തിലെ പുളിമാത്ത്
പഞ്ചായത്തിലെ കടലുകാണി
ടൂറിസം പദ്ധതി നവീകരണം
ഏതു ഘട്ടത്തിലാണ്;
വിശദമാക്കുമോ?
മണിയാര്‍
ടൂറിസം പദ്ധതി
748.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മണിയാര്‍
ടൂറിസം പദ്ധതിക്ക്
കിഫ്ബിഫണ്ട്
ലഭ്യമാക്കുന്നതിനായി
പൊതുമേഖല സ്ഥാപനമായ
കെല് തയ്യാറാക്കി
നല്കിയ പ്രോജക്ട്
ഇപ്പോള്‍ ആരുടെ
പക്കലാണുള്ളത്;
(ബി)
ഈ
പ്രോജക്ടിന്
കിഫ്ബിയുടെ അംഗീകാരം
ലഭിക്കാന്‍
വെെകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
കിഫ്ബി അനുമതി
ലഭ്യമാക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കായംകുളം
അഡ്വഞ്ചർ ടൂറിസം പദ്ധതി
749.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
ഡിപ്പാര്‍ട്ട്മെന്റില്‍
നിന്നും 95 ലക്ഷം
രൂപയുടെ ഭരണാനുമതി
ലഭിച്ച കായംകുളം
അഡ്വഞ്ചർ ടൂറിസം
പദ്ധതിയുടെ നിലവിലെ
പുരോഗതി
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട
മേല്‍നോട്ടം
ആര്‍ക്കാണ് എന്ന്
വിശദമാക്കാമോ;
ഭരണാനുമതി ലഭിച്ച്
ഏകദേശം എട്ട് മാസം
പിന്നിട്ടിട്ടും
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കാന്‍
കഴിയാത്തതിനുള്ള കാരണം
വ്യക്തമാക്കാമോ?
നാദാപുരം
മണ്ഡലത്തിലെ വാണിമേല്‍ ടൂറിസം
പദ്ധതി
750.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വാണിമേല്‍
പഞ്ചായത്തിലെ
തിരികക്കയം, ചക്കര
കുണ്ട്,പാലൂര്
,അടുപ്പില്‍ തുടങ്ങിയ
പ്രദേശങ്ങളില്‍ ടൂറിസം
വകുപ്പ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതിയുടെ ഇപ്പോഴത്തെ
അവസ്ഥ വിശദമാക്കാമോ;
(ബി)
ഈ
പദ്ധതി
സര്‍ക്കാരിലേക്ക്
സമര്‍പ്പിക്കാന്‍
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(സി)
ഈ
പ്രൊജക്ട് എന്ന്
സര്‍ക്കാരിലേക്ക്
സമര്‍പ്പിക്കാന്‍
കഴിയുമെന്ന്
വിശദമാക്കാമോ?
വര്‍ക്കല
മണ്ഡലത്തിലെ വിനോദ സഞ്ചാര
പ്രവൃത്തികള്‍
751.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
വര്‍ക്കല
മണ്ഡലത്തില്‍ വിനോദ
സഞ്ചാര വകുപ്പ്
നടപ്പിലാക്കുന്ന
പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ;
പ്രസ്തുത
പ്രവൃത്തികളുടെ
നിര്‍വ്വഹണ ഏജന്‍സികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ?
കഠിനംകുളം
- മുതലപ്പൊഴി -
പൊന്നാംതുരുത്ത്
ചെറുന്നിയൂര്‍ ടൂറിസം
സര്‍ക്യൂട്ട് പദ്ധതി
752.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കഠിനംകുളം
- മുതലപ്പൊഴി -
പൊന്നാംതുരുത്ത്
ചെറുന്നിയൂര്‍ ടൂറിസം
സര്‍ക്യൂട്ട് പദ്ധതി
ഏത് ഘട്ടത്തിലാണ് എന്ന്
വിശദമാക്കുമോ?
ഗേറ്റ്വേ
ഓഫ് നിലമ്പൂര്‍ പദ്ധതി
753.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വടപുറം
പാലത്തിന് സമീപമുള്ള
ഗേറ്റ്വേ ഓഫ്
നിലമ്പൂര്‍ എന്ന
നിര്‍ദ്ദിഷ്ട പദ്ധതി
മുടങ്ങിക്കിടക്കുന്ന
വിവരം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ആയതിനുള്ള
സാഹചര്യം വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിക്കായി ആകെ എത്ര
രൂപയാണ് ചെലവഴിക്കുവാൻ
ഉദ്ദേശിച്ചിരിക്കുന്നതെന്നും
ഇതുവരെ എത്ര രൂപ
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി എന്നത്തേക്ക്
പൂര്‍ത്തീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
നിര്‍മ്മാണ തടസ്സങ്ങൾ
ഒഴിവാക്കി പദ്ധതി
എത്രയുംവേഗം
പൂര്‍ത്തീകരിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കണയങ്കോട്
ടൂറിസം ഹബ്ബിന് ഭരണാനുമതി
754.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ബാലുശ്ശേരി
ടൂറിസം കോറിഡോർ
പദ്ധതിയിൽ ഉൾപ്പെട്ട
പ്രധാന ടൂറിസം ഹബ്ബായ
കണയങ്കോട് ടൂറിസം
ഹബ്ബിന്റെ
നിർമ്മാണവുമായി
ബന്ധപ്പെട്ട
ഡി.പി.ആര്.
സര്‍ക്കാരിന്റെ
പരിഗണനയ്ക്ക്
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
ബാലുശ്ശേരി
ടൂറിസം വികസനത്തിന്റെ
പ്രധാന
പദ്ധതികളിലൊന്നായ
കണയങ്കോട് ടൂറിസം
ഹബ്ബിന് ഭരണാനുമതി
ലഭിക്കുന്നതിനായുള്ള
നടപടികള്‍
ത്വരിതപ്പെടുത്തുമോ?
അഴീക്കല്‍
ബീച്ചിന്റെ വികസനം
755.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
മണ്ഡലത്തിലെ അഴീക്കല്‍
ബീച്ചിന്റെ വികസനവുമായി
ബന്ധപ്പെട്ട് വിനോദ
സഞ്ചാരവകുപ്പ്
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ബീച്ചിലെ അടിസ്ഥാന
സൗകര്യങ്ങളുടെ കുറവ്
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദീകരിക്കാമോ;
(സി)
ഇവിടെ
നിരന്തരമായുണ്ടാകുന്ന
അപകടങ്ങളും മരണങ്ങളും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ബീച്ചില്‍ കൂടുതല്‍
ലൈഫ് ഗാര്‍ഡുകളെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
കുട്ടനാട്
മണ്ഡലത്തിലെ വിനോദ സഞ്ചാര
മേഖല
756.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
2018-ലെ
മഹാപ്രളയത്തില്‍
തകര്‍ന്നടിഞ്ഞ
കുട്ടനാട് മണ്ഡലത്തിലെ
വിനോദ സഞ്ചാര മേഖലയെ
പുനര്‍സൃഷ്ടിക്കാന്‍
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
പാലക്കാട്
കോട്ടയ്ക്ക് ചുറ്റുമുള്ള
പ്രദേശങ്ങളുടെ നവീകരണം
757.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
കോട്ടയ്ക്ക്
ചുറ്റുമുള്ള
പ്രദേശങ്ങള്‍
നവീകരിക്കുന്നതിനായി
ടൂറിസം വകുപ്പ്
പ്രഖ്യാപിച്ചിട്ടുള്ള
2016-18 കാലയളവിലുള്ള
പദ്ധതികളുടെ
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഇവയിൽ
പൂര്‍ത്തിയാക്കപ്പെട്ട
പദ്ധതികള്‍ ഏതെല്ലാം;
പൂര്‍ത്തീകരിക്കാത്ത
പദ്ധതികളുടെ നിലവിലെ
സ്ഥിതി വിശദമാക്കുമോ?
ചുങ്കത്തറ
പഞ്ചായത്തിലെ ടൂറിസം പദ്ധതി
758.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചുങ്കത്തറ
പഞ്ചായത്തിലെ
നിര്‍ദ്ദിഷ്ട ടൂറിസം
പദ്ധതിയുമായി
ബന്ധപ്പെട്ട ഫയല്‍
നടപടികള്‍ ഏതു ഘട്ടം
വരെയായെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഫയല്‍ (1056/2018)
നടപടികള്‍
വേഗത്തിലാക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ശാസ്താംപാറ
ടൂറിസം പദ്ധതി
759.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കാട്ടാക്കട
മണ്ഡലത്തിലെ
ശാസ്താംപാറയില്‍
ഭരണാനുമതി ലഭ്യമായ
ടൂറിസം പദ്ധതിയ്ക്ക്
സാങ്കേതികാനുമതി
ലഭ്യമായിട്ടുണ്ടോ;
ആയതിന്റെ
തുടര്നടപടിയെക്കുറിച്ചുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
നെടുമങ്ങാട്
നിയോജക മണ്ഡലത്തില്‍ ടൂറിസം
വകുപ്പിന്റെ പദ്ധതികള്‍
760.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം നെടുമങ്ങാട്
നിയോജക മണ്ഡലത്തില്‍
ടൂറിസം വകുപ്പ്
മുഖാന്തരം
നടപ്പിലാക്കിയ
പദ്ധതികളുടെ വിശദാംശം
നല്‍കുമോ;
(ബി)
നെടുമങ്ങാട്
മണ്ഡലത്തില്‍ ടൂറിസം
വകുപ്പ് മുഖാന്തരം ഒരു
മോട്ടല്‍
നിര്‍മ്മിക്കുന്നതിന്
വാമനപുരം ഇറിഗേഷന്‍
പ്രോജക്ടിന്റെ
ഉപയോഗശൂന്യമായി
കിടക്കുന്ന സ്ഥലം
ലഭ്യമാക്കാന്‍
ആവശ്യപ്പെട്ട് നല്കിയ
കത്തിന് ഇറിഗേഷന്‍
വകുപ്പില്‍ നിന്ന്
ലഭിച്ച മറുപടിയുടെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
കുട്ടനാട്ടിൽ
കായല്‍ മേഖലയിലെ വിനോദസഞ്ചാര
സാദ്ധ്യതകള്‍
761.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ആറുകളും
കായലുകളും തുരുത്തുകളും
കൂടുതലായുള്ള കുട്ടനാട്
മണ്ഡലത്തില്‍ കായല്‍
മേഖലയിലെ വിനോദസഞ്ചാര
വികസനത്തിനായി പുതിയ
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കുട്ടനാട്ടിൽ
വിനോദസഞ്ചാര മേഖലയെ
ബാധിക്കുന്ന പോളശല്യം
762.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
മഹാപ്രളയത്തിനുശേഷം
കുട്ടനാട് നിയോജക
മണ്ഡലത്തിലെ കായലുകളിലെ
പോളശല്യം വിനോദസഞ്ചാര
മേഖലയെ സാരമായി
ബാധിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പോളകള്‍
നീക്കം ചെയ്യുന്നതിനായി
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
ചങ്ങനാശ്ശേരി
മനയ്ക്കച്ചിറയിലെ ടൂറിസം
വികസന പദ്ധതി
763.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചങ്ങനാശ്ശേരി
മനയ്ക്കച്ചിറയില്‍
നടപ്പിലാക്കിയ ടൂറിസം
വികസന പദ്ധതി
പൂര്‍ണ്ണമാകാത്തത് മൂലം
വിദേശ - ആഭ്യന്തര
ടൂറിസ്റ്റുകളെ
അവിടേയ്ക്ക്
ആകര്‍ഷിക്കാന്‍
കഴിയുന്നില്ലെന്നുള്ളത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
പൂര്‍ത്തീകരണം
നടക്കാത്തതിനാൽ , മുൻപ്
നടത്തിയ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
കാലപ്പഴക്കം മൂലം
തകര്‍ന്നുകൊണ്ടിരിക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
ഇക്കാര്യത്തില്‍
കോട്ടയം ജില്ലാ ടൂറിസം
പ്രൊമോഷന് കൗണ്‍സില്‍
എന്തെങ്കിലും
പദ്ധതികള്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
(ഡി)
പ്രസ്തുത
പദ്ധതി അടിയന്തരമായി
പൂര്‍ത്തീകരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;വ്യക്തമാക്കുമോ
?
പെരിന്തല്‍മണ്ണ ഫുഡ്
ക്രാഫ്റ്റ്
ഇന്‍സ്റ്റിറ്റ്യൂട്ടിന്
സ്വന്തമായി കെട്ടിടം
764.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മങ്കട
നിയോജക മണ്ഡലത്തിലെ
പെരിന്തല്‍മണ്ണയില്‍
ഫുഡ് ക്രാഫ്റ്റ്
ഇന്‍സ്റ്റിറ്റ്യൂട്ടിന്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട്
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തെല്ലാമാണ്;
(ബി)
ഇത്
സംബന്ധിച്ച് സ്ഥലം
വിട്ട് നല്കുവാന്
ടൂറിസം ഡയറക്ടര്‍
മലപ്പുറം ജില്ലാ
കളക്ടറോട് ആവശ്യപ്പെട്ട
പ്രകാരം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
നിലവിൽ
ഫുഡ് ക്രാഫ്റ്റ്
ഇന്‍സ്റ്റിറ്റ്യൂട്ട്
പ്രവര്‍ത്തിച്ച്
വരുന്നതുമായി
ബന്ധപ്പെട്ട
ബുദ്ധിമുട്ടുകള്‍
എന്തെല്ലാമാണ്; ഇതിന്
അടിയന്തരമായി പരിഹാരം
കാണുവാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
പമ്പ-ശബരിമല
റോപ് വേ നിർമ്മാണം
765.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പമ്പയില്‍
നിന്നും
ശബരിമലയിലേയ്ക്കുള്ള
ചരക്കുനീക്കം
സുഗമമാക്കുന്നതിനായി
റോപ് വേ
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട്
സ്വീകരിച്ച നടപടികൾ
വിശദമാക്കുമോ;പ്രസ്തുത
പദ്ധതിക്കായി എത്ര കോടി
രൂപയാണ്
ചെലവഴിക്കുവാനുദ്ദേശിക്കുന്നത്;പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ശരണപാതയില്‍
നിന്നും ട്രാക്ടറുകളുടെ
സഞ്ചാരം ഒഴിവാക്കുവാൻ
സാധിക്കുന്ന വിധത്തിൽ
റോപ് വേ പദ്ധതി
അടിയന്തരമായി
നടപ്പിലാക്കുന്നതിന്
സ്വീകരിക്കുവാൻ
ഉദ്ദേശിക്കുന്ന
നടപടികള്‍ വിശദമാക്കുമോ
?
ശബരിമല
സംബന്ധിച്ച സുപ്രീം കോടതി
വിധി
766.
ശ്രീ.അടൂര്‍
പ്രകാശ്
,,
കെ.എസ്.ശബരീനാഥന്
,,
ഹൈബി ഈഡന്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയിലെ
യുവതീപ്രവേശനത്തിന്
ഏര്‍പ്പെടുത്തിയിരുന്ന
വിലക്ക് സുപ്രീംകോടതി
റദ്ദാക്കിയ
സാഹചര്യത്തില്‍
യുവതികള്‍ക്കായി
ശബരിമലയില്‍ പ്രത്യേക
സംവിധാനം
ഒരുക്കുന്നതിന് ദേവസ്വം
ബോര്‍ഡ്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
മുന്‍കാലങ്ങളില്‍
നിന്ന് വ്യത്യസ്തമായി
മണ്ഡല മകരവിളക്ക്
കാലത്തേക്കായി
എന്തൊക്കെ
സൗകര്യങ്ങളാണ് കോടതി
വിധിയുടെ
അടിസ്ഥാനത്തില്‍
പ്രത്യേകമായി
നടപ്പിലാക്കിയതെന്ന്
അറിയിക്കുമോ;
(സി)
ഈ
വിധി മൂലം ആചാരപരമായ
കാര്യങ്ങളില്‍
എന്തെങ്കിലും
ലംഘനമുണ്ടായിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തില്‍
തന്ത്രി
സ്വീകരിച്ചിട്ടുള്ള
നിലപാട് എന്താണെന്ന്
വ്യക്തമാക്കുമോ;
(ഡി)
സുപ്രീം
കോടതി വിധി വിശ്വാസി
സമൂഹത്തില്‍
ഉണ്ടാക്കിയിട്ടുള്ള
പ്രതിഷേധവും ആശങ്കയും
ദുരീകരിക്കുന്നതിന്
സര്‍ക്കാരിന്റെയും
ദേവസ്വം ബോര്‍ഡിന്റെയും
ഭാഗത്ത് നിന്നും
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ?
ശബരിമല
അടിസ്ഥാന സൗകര്യങ്ങള്‍
767.
ശ്രീ.സി.
ദിവാകരന്
,,
ആര്. രാമചന്ദ്രന്
,,
ജി.എസ്.ജയലാല്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയില്‍
മണ്ഡല-മകരവിളക്ക്
കാലത്തെ വര്‍ദ്ധിച്ച
ജനപ്രവാഹം
കണക്കിലെടുത്ത്ആവശ്യമായ
അടിസ്ഥാന സൗകര്യങ്ങള്‍
ഒരുക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രളയത്തിനുശേഷം
പമ്പയിലേക്കും
ശബരിമലയിലേക്കുമുള്ള
പാതകള്‍
ഗതാഗതയോഗ്യമാക്കി
തീര്‍ക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
പമ്പയില്‍
ഉണ്ടായിരുന്ന
ടോയ്ലെറ്റുകള്
ഉള്‍പ്പെടെയുള്ള
ശുചിത്വ സൗകര്യങ്ങള്‍
പ്രളയത്തില്‍
തകര്‍ന്നത്
പുന:സൃഷ്ടിക്കാന്‍
സാധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
നിലയ്ക്കല്‍
ബേസ് ക്യാമ്പ് ആയി
മാറ്റുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോ;
എങ്കില്‍ നിലയ്ക്കലില്‍
ആവശ്യമായ
ക്രമീകരണങ്ങള്‍
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)
നിലയ്ക്കലിലേക്ക്
ആവശ്യമായ ജലം
എത്തിക്കുന്നതിന്
ഒരുക്കിയ
ക്രമീകരണങ്ങള്‍
വ്യക്തമാക്കുമോ?
ശബരിമല
മാസ്റ്റര്‍ പ്ലാന്‍
768.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
മാസ്റ്റര്‍ പ്ലാന്‍
നടപ്പിലാക്കല്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ് എന്ന്
വ്യക്തമാക്കാമോ;
(ബി)
നിലയ്ക്കലില്‍
പ്രസ്തുത മാസ്റ്റര്‍
പ്ലാന്‍ പ്രകാരമുള്ള
വികസന പദ്ധതികള്‍
നടപ്പിലാക്കുന്നതില്‍
ദേവസ്വം ബോര്‍ഡ്
കാലതാമസം വരുത്തിയതായി
കണ്ടെത്തിയിട്ടുണ്ടോ;
(സി)
ശബരിമല
മാസ്റ്റര്‍ പ്ലാനിനായി
വിട്ടുനല്‍കിയ വനഭൂമി
വിനിയോഗത്തില്‍ വീഴ്ച
വന്നതായി സുപ്രീം കോടതി
നിയോഗിച്ച എംപവര്‍
കമ്മിറ്റി
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ശബരിമല
മാസ്റ്റര്‍ പ്ലാന്‍
769.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല,
ബേസ് ക്യാമ്പായ
നിലയ്ക്കല്‍,എന്നിവടങ്ങിളിലെ
ശബരിമല മാസ്റ്റര്‍
പ്ലാന്‍ അനുസരിച്ചുള്ള
നിര്‍മ്മാണങ്ങള്‍
സംബന്ധിച്ച് പ്രാഥമിക
പരിശോധന നടത്തുന്നതിന്
സുപ്രീംകോടതി നിയോഗിച്ച
ഉന്നതാധികാര സമിതി
എന്നാണ് പ്രസ്തുത
സ്ഥലങ്ങളില്‍
സന്ദര്‍ശനം
നടത്തിയത്;സമിതിയുടെ
കണ്ടെത്തലുകള്‍
സംബന്ധിച്ച്
എന്തെങ്കിലും
വിവരങ്ങള്‍
ലഭ്യമായിട്ടുണ്ടോ;
(ബി)
വനം
പരിസ്ഥിതി
മന്ത്രാലയത്തിന്റെ
നിര്‍ദ്ദേശങ്ങള്‍ക്ക്
വിരുദ്ധമായ ഏതെങ്കിലും
നിര്‍മ്മാണങ്ങള്‍
നടന്നിട്ടുള്ളതായി
കമ്മിറ്റി
ചൂണ്ടിക്കാട്ടുകയോ
ഏതെങ്കിലും
കെട്ടിടങ്ങളുടെ
നിര്‍മ്മാണമോ
നിര്‍മ്മിച്ചവ
ഒഴിവാക്കുകയോ
ചെയ്യണമെന്ന് സമിതി
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;ഇത്
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ഇത്
സംബന്ധിച്ച്
സർക്കാരിന്റെ നിലപാട്
എന്താണ് ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ശബരിമല
മാസ്റ്റര്‍ പ്ലാനിന്
വിരുദ്ധമായ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
770.
ശ്രീ.കെ.മുരളീധരന്
,,
കെ.എസ്.ശബരീനാഥന്
,,
വി.പി.സജീന്ദ്രന്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
മാസ്റ്റര്‍ പ്ലാനിന്
വിരുദ്ധമായി സന്നിധാനം,
പമ്പ, നിലയ്ക്കല്‍
എന്നിവിടങ്ങളിൽ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടത്തിയതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
പമ്പയില്‍
പ്രളയംമൂലം
കേടുപാടുകള്‍ വന്ന
കെട്ടിടങ്ങള്‍ പുനര്‍
നിര്‍മ്മിക്കുന്നതിനും
അറ്റകുറ്റപ്പണി
നടത്തുന്നതിനും സുപ്രീം
കോടതി അനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(സി)
സുപ്രീം
കോടതിയില്‍ ടി.
ശോഭീന്ദ്രന് നല്കിയ
ഹര്‍ജിയുടെ
അടിസ്ഥാനത്തില്‍
കേന്ദ്ര ഉന്നതാധികാര
സമിതി നല്കിയ ഇടക്കാല
റിപ്പോര്‍ട്ട് പ്രകാരം,
മാസ്റ്റര്‍ പ്ലാനിന്
വിരുദ്ധമായി എന്തൊക്കെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളാണ്
അവിടെ നടത്തിയതായി
കണ്ടെത്തിയിട്ടുള്ളത്;
(ഡി)
പ്രസ്തുത
റിപ്പോര്ട്ടിന്മേല്
ദേവസം ബോര്‍ഡ് മറുപടി
നല്‍കിയിട്ടുണ്ടോ;
(ഇ)
നിയമവിരുദ്ധമായി
നിര്‍മ്മിച്ചവ
പൊളിച്ചുമാറ്റണമെന്ന്
കോടതി വാക്കാല്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ അതുമൂലം
തീര്‍ത്ഥാടകര്‍ക്ക്
നിലയ്ക്കലുള്ള അടിസ്ഥാന
സൗകര്യങ്ങള്‍
ഇല്ലാതെയാകുന്ന
സാഹചര്യം
ഉണ്ടായിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ?
ശബരിമല
യുവതീപ്രവേശന വിധിയിന്മേല്
ദേവസ്വം ബോര്‍ഡ് നിലപാട്
771.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
വി.പി.സജീന്ദ്രന്
,,
അനില്‍ അക്കര
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
യുവതീപ്രവേശനം
സംബന്ധിച്ച സുപ്രീം
കോടതി വിധി
നടപ്പിലാക്കുന്നതിന്റെ
ഭാഗമായി ദേവസ്വം
ബോര്‍ഡ് പമ്പയിലും
സന്നിധാനത്തും
എന്തൊക്കെ
ക്രമീകരണങ്ങളാണ്
ഒരുക്കിയത് എന്ന്
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
വിധിക്കെതിരെ റിവ്യൂ
ഹര്‍ജി നല്‍കുമെന്ന്
ദേവസ്വം ബോര്‍ഡ്
പ്രസിഡന്റ്
പ്രസ്താവിച്ചിരുന്നോ;
എങ്കില്‍ പിന്നീട്
പ്രസ്തുത നിലപാടില്‍
നിന്നും
പിന്മാറാനുണ്ടായ
സാഹചര്യമെന്താണ്;
(സി)
മണ്ഡല-മകരവിളക്ക്
കാലയളവില്‍
സന്നിധാനത്ത് എത്തുന്ന
ലക്ഷക്കണക്കിന്
ഭക്തര്‍ക്ക് ആവശ്യമായ
സൗകര്യങ്ങള്‍
ഒരുക്കുന്നതില്‍
ബോര്‍ഡിന്
വീഴ്ചയുണ്ടായിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണമെന്താണ്
എന്നറിയിക്കാമോ;
(ഡി)
സുപ്രീം
കോടതി വിധി
നടപ്പിലാക്കുന്നതിന്
സാവകാശം
അനുവദിക്കണമെന്ന്
സുപ്രീം കോടതിയോട്
ആവശ്യപ്പെടാന്‍ ദേവസ്വം
ബോര്‍ഡ്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ മണ്ഡലകാലം
ആരംഭിച്ചശേഷം ഇത്തരമൊരു
തീരുമാനം ഉണ്ടായത്
മുന്നൊരുക്കങ്ങള്‍
നടത്തുവാന്‍ ബോര്‍ഡിന്
കഴിയാതെ വന്ന സാഹചര്യം
കൊണ്ടാണോ;
വ്യക്തമാക്കുമോ?
ശബരിമല
ക്ഷേത്രകാര്യങ്ങളില്‍
രാഷ്ട്രീയ പാര്‍ട്ടികളുടെ
ഇടപെടല്‍
T 772.
ശ്രീ.അടൂര്‍
പ്രകാശ്
,,
പി.ടി. തോമസ്
,,
ഹൈബി ഈഡന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആചാരലംഘനമുണ്ടായാല്‍
ശബരിമല ക്ഷേത്രനട
അടയ്ക്കുന്നത്
സംബന്ധിച്ച് തന്ത്രി
അഭിപ്രായം തേടിയതായുള്ള
ബിജെ.പി. സംസ്ഥാന
അദ്ധ്യക്ഷന്റെ
വെളിപ്പെടുത്തലിന്റെ
അടിസ്ഥാനത്തില്‍
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്താെക്കയാണ്;
(ബി)
ഇതുസംബന്ധിച്ച്
തന്ത്രിയില്‍ നിന്നും
രേഖാമൂലം വിശദീകരണം
ആരാഞ്ഞിട്ടുണ്ടോ;
(സി)
രാഷ്ട്രീയ
പാര്‍ട്ടികളുടെ
ഭാരവാഹികള്‍
ക്ഷേത്രകാര്യങ്ങളില്‍
ഇടപെടുന്നതായുള്ള
വെളിപ്പെടുത്തല്‍,
ശബരിമല പോലുള്ള ഒരു
സ്ഥലത്തിന്റെ
പുണ്യതയ്ക്കും
ക്രമസമാധാനത്തിനും
ഭംഗമുണ്ടാക്കുന്നതായി
വിലയിരുത്തുന്നുണ്ടോ;
(ഡി)
ഇത്തരം
വെളിപ്പെടുത്തലുകളെ
ഗൗരവമായി
പരിഗണിക്കുന്നതിലും
യഥാസമയം നടപടി
സ്വീകരിക്കുന്നതിലും
അലംഭാവം ഉണ്ടായതിനാലാണ്
വര്‍ഗ്ഗീയവാദികള്‍
ക്ഷേത്രാങ്കണത്തിന്റെ
ആധിപത്യം
കെെയ്യാളുന്നതും
പോലീസ്
സംവിധാനത്തെപ്പോലും
നിഷ്പ്രഭമാക്കി
സന്നിധാനത്തിന്റെ
നിയന്ത്രണം
ഏറ്റെടുക്കുന്നതുമായുള്ള
ആക്ഷേപം
ഉണ്ടാകാനിടയായത് എന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
ശബരിമല
ക്ഷേത്രദര്‍ശനത്തിനുള്ള
ഓണ്‍ലെെന്‍ ബുക്കിംഗ്
773.
ശ്രീ.ആര്.
രാമചന്ദ്രന്
,,
ഇ.കെ.വിജയന്
ശ്രീമതി
സി.കെ. ആശ
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
ക്ഷേത്രദര്‍ശനത്തിനുള്ള
ഓണ്‍ലെെന്‍ ബുക്കിംഗ്
സംവിധാനം
തുടങ്ങിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ശബരിമലയില്‍
എത്തുന്ന മുഴുവന്‍
തീര്‍ത്ഥാടകര്‍ക്കും
ദര്‍ശനം സാധ്യമാക്കുന്ന
തരത്തില്‍ എന്തെല്ലാം
ക്രമീകരണങ്ങളാണ്
ഏര്‍പ്പെടുത്തുന്നതെന്ന്
അറിയിക്കുമോ ;
(സി)
ഒരു
ടിക്കറ്റില്‍
എത്രപേര്‍ക്ക് ബുക്ക്
ചെയ്യാമെന്നും ബുക്ക്
ചെയ്യുന്നത് സംബന്ധിച്ച
വിശദാംശങ്ങളും
നല്‍കുമോ;
(ഡി)
ബുക്കിംഗിനായി
തീര്‍ത്ഥാടകര്‍
ഏതൊക്കെ വിവരങ്ങളാണ്
നല്‍കേണ്ടതെന്നും
തീര്ത്ഥാടനവേളയില്ഏതൊക്കെ
രേഖകള്‍
സൂക്ഷിക്കണമെന്നും
അറിയിക്കുമോ;
(ഇ)
മുന്‍വര്‍ഷങ്ങളിലേതുപോലെ
ചന്ദ്രാനന്ദന്‍ റോഡ്
വഴി സന്നിധാനം
നടപ്പന്തല്‍വരെ
എത്തുന്നതിന്
സൗകര്യമൊരുക്കുമോയെന്ന്
വ്യക്തമാക്കുമോ?
ശബരിമലയിലെ
യുവതി പ്രവേശനം
774.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തുലാമാസ
പൂജയ്ക്കും ചിത്തിര
ആട്ട വിശേഷത്തിനും
ശബരിമല നട തുറന്ന
വേളയില്‍ മല
കയറുന്നതിന് വന്ന
യുവതികളില്‍
ഭൂരിപക്ഷവും
ആക്ടിവിസ്റ്റുകളും
മാധ്യമപ്രവര്ത്തകരുമായിരുന്നോയെന്ന്
വ്യക്തമാക്കാമോ;
(ബി)
അവര്‍ക്ക്
എന്തൊക്കെ
സൗകര്യങ്ങളാണ് ബോര്‍ഡ്
ഒരുക്കിയതെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഇവര്‍ക്ക്
സംരക്ഷണം ഒരുക്കുവാൻ
പമ്പയിലും
സന്നിധാനത്തും
വിന്യസിച്ച
പോലീസുകാരുടെ വേതന
ഇനത്തില്‍ ദേവസ്വം
ബോര്‍ഡ് എത്ര തുകയാണ്
സർക്കാരിന്
നല്‍കേണ്ടതെന്ന്
വ്യക്തമാക്കാമോ?
പമ്പയിലേയും
നിലയ്ക്കലിലേയും
സംവിധാനങ്ങള്‍
775.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രളയത്തെ
തുടര്‍ന്ന്
പമ്പയിലുണ്ടായ
നാശനഷ്ടങ്ങള്‍
സംബന്ധിച്ച്
എന്തെങ്കിലും
കണക്കെടുപ്പ്
നടത്തിയിട്ടുണ്ടോ;
(ബി)
എത്ര
കോടിരൂപയുടെ
നാശനഷ്ടമാണ്
സംഭവിച്ചത്;
(സി)
പമ്പയിലെ
വാഹന പാര്‍ക്കിംഗ്
സംവിധാനം നശിച്ച
സാഹചര്യത്തില്‍
നിലയ്ക്കലില്‍ അതിനായി
എന്തൊക്കെ കൂടുതല്‍
ക്രമീകരണങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
(ഡി)
ശബരിമല
യുവതീ പ്രവേശനം
സംബന്ധിച്ച
സുപ്രീംകോടതി വിധിയുടെ
സാഹചര്യത്തില്‍
നിലയ്ക്കലില്‍ ഇപ്പോള്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനങ്ങള്‍
പര്യാപ്തമാണോ;
ഇല്ലെങ്കില്‍ ഭാവിയില്‍
അവിടെ
ഏര്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്ന വികസന
പദ്ധതികള്‍
എന്തൊക്കെയാണ്;വിശദമാക്കാമോ?
നിലയ്ക്കല്‍,
പമ്പ എന്നിവിടങ്ങളിലെ
പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങള്‍
776.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിലയ്ക്കല്‍,
പമ്പ എന്നിവിടങ്ങളില്‍
പ്രളയംമൂലം ഉണ്ടായ
നാശനഷ്ടങ്ങള്‍
പരിഹരിക്കുന്നതിന്
ടാറ്റാ ഗ്രൂപ്പ്
നടപ്പിലാക്കുന്ന
പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കുമോ;
(ബി)
പമ്പയിലെ
തകര്‍ന്ന മാലിന്യ
പ്ലാന്റ്
നവീകരിക്കുന്നതിനും,
നിലയ്ക്കലില്‍ 1000
പുതിയ ശൗചാലയങ്ങള്‍
പണിയുന്നതിനുമുള്ള
തീരുമാനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
(സി)
പമ്പയിലെ
ഉപയോഗശൂന്യമായ
സര്‍ക്കാരാശുപത്രിക്ക്
പകരം കൈക്കൊണ്ട
സംവിധാനം
വ്യക്തമാക്കുമോ ;
(ഡി)
വാഹനങ്ങള്‍
നിലയ്ക്കല്‍ വരെ
അനുവദിക്കുന്നതിനുള്ള
തീരുമാനത്തിന്റെ
അടിസ്ഥാനത്തില്‍ അവിടെ
ആവശ്യമായ പാര്‍ക്കിംഗ്
സൗകര്യങ്ങള്‍
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
പമ്പാതീരത്തെ
പുനര്‍നിര്‍മ്മാണം
777.
ശ്രീ.അടൂര്‍
പ്രകാശ്
,,
കെ.മുരളീധരന്
,,
കെ.സി.ജോസഫ്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രളയത്തില്‍
തകര്‍ന്ന പമ്പാതീരത്തെ
പുനര്‍നിര്‍മ്മിക്കുന്നതില്‍
സര്‍ക്കാരും
ദേവസ്വംബോര്‍ഡും ഇതിനകം
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ ;
(ബി)
ഏതെല്ലാം
നിര്‍മ്മാണ
പ്രവൃത്തികളാണ് ഇനി
പൂര്ത്തീകരിക്കുവാനുളളതെന്ന്
വ്യക്തമാക്കുമോ ;
(സി)
പ്രളയം
കഴിഞ്ഞ് മൂന്നുമാസം
കഴിഞ്ഞിട്ടും
പമ്പാതീരത്തെ
പുനര്‍നിര്‍മ്മാണം
പൂർത്തീകരിക്കാനാകാത്തത്
മണ്ഡല മകര വിളക്ക്
കാലത്ത് ശബരിമല
ദര്‍ശനത്തിനെത്തുന്ന
ലക്ഷക്കണക്കിന്
ഭക്തര്‍ക്ക്
ബുദ്ധിമുട്ടുണ്ടാക്കുമെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഭക്തരുടെ
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
അടിയന്തരമായി
കെെക്കൊണ്ടിട്ടുളളതെന്ന്
വിശദമാക്കുമോ?
തൃത്തല്ലൂരില്‍
ശബരിമല തീര്‍ത്ഥാടകര്‍ക്കായി
ഇടത്താവളം
778.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
മണലൂര്‍
മണ്ഡലത്തിലെ
തൃത്തല്ലൂരില്‍ ശബരിമല
തീര്‍ത്ഥാടകര്‍ക്കായി
ഇടത്താവളം
നിര്‍മ്മിക്കുന്നതുമായി
ബന്ധപെട്ട് ഇതുവരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
ക്ഷേത്രങ്ങളുടെ
വരുമാനം
779.
ശ്രീ.രാജു
എബ്രഹാം
,,
എന്‍. വിജയന് പിള്ള
,,
എസ്.രാജേന്ദ്രന്
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയില്‍
യുവതീ പ്രവേശം
അനുവദിച്ച സുപ്രീംകോടതി
വിധി അംഗീകരിക്കാനുള്ള
സാമൂഹ്യ പക്വത
നേടിയിട്ടില്ലാത്ത
ചിലര്‍, വിധി വര്‍ഗ്ഗീയ
കലാപത്തിനുള്ള
സുവര്‍ണ്ണാവസരമായി
കണ്ട് പലതരത്തിലുള്ള
നുണപ്രചരണങ്ങള്‍
നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ക്ഷേത്രങ്ങളുടെ
വരുമാനം സര്‍ക്കാര്‍
ഖജനാവിലേക്ക്
മാറ്റുന്നുവെന്ന
ദുരാരോപണത്തിന്റെ
പശ്ചാത്തലത്തില്‍
ഇക്കാര്യത്തിലെ
നിജസ്ഥിതി
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്ത്
ദേവസ്വം ബോര്‍ഡുകള്‍
രൂപീകരിച്ചതിന്റെ
ചരിത്രം
വ്യക്തമാക്കാമോ;
സ്വയംഭരണ സ്ഥാപനമായ
ദേവസ്വം ബോര്‍ഡുകള്‍
വഴി സര്‍ക്കാര്‍
ക്ഷേത്രാരാധനയില്‍
ഇടപെടുന്നു എന്ന
വ്യാജാരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
1949-ലെ
ഉടമ്പടിയില്‍ ശബരിമല
ക്ഷേത്രം സംബന്ധിച്ച്
പ്രത്യേക
പരാമര്‍ശമുണ്ടോ;
ക്ഷേത്രത്തിന്മേല്
അക്കാലത്തിനും ഉദ്ദേശം
ഒന്നര നൂറ്റാണ്ട്
മുന്‍പ് ഭരണാധികാരം
നഷ്ടപ്പെട്ട പന്തളം
രാജവംശത്തിന്
ഏതെങ്കിലും തരത്തിലുള്ള
ഉടമസ്ഥാവകാശമോ
പ്രത്യേകാവകാശമോ
ഉള്ളതായി
പരാമര്‍ശിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ഇരുമുടിക്കെട്ടില്ലാതെ
പതിനെട്ടാം പടി
കയറിയവര്‍ക്കെതിരെ നടപടി
780.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
വി.എസ്.ശിവകുമാര്‍
,,
കെ.എസ്.ശബരീനാഥന്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആര്.എസ്.എസ്.
നേതാവ് വത്സന്
തില്ലങ്കേരിയും ദേവസ്വം
ബോര്‍ഡ് അംഗം കെ.പി.
ശങ്കരദാസും ശബരിമലയിലെ
പതിനെട്ടാം പടി
ഇരുമുടിക്കെട്ടില്ലാതെ
കയറി ആചാരലംഘനം
നടത്തിയതിനെ
സംബന്ധിച്ച് അന്വേഷണം
നടത്തിയിട്ടുണ്ടോ;
(ബി)
ഇരുമുടിക്കെട്ടില്ലാതെ
പതിനെട്ടാം പടി
കയറുന്നതിന് നിലവിലെ
ആചാരമനുസരിച്ച്
ആര്‍ക്കൊക്കെയാണ്
അനുമതിയുള്ളത്;
(സി)
ആചാരം
ലംഘിച്ച
രണ്ടുപേർക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിക്കാന്‍ ദേവസ്വം
ബോര്‍ഡ്
ആലോചിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡില്‍ പബ്ലിക്
റിലേഷന്‍സ് ഓഫീസര്‍ നിയമനം
781.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
01.04.2018
ന് ശേഷം തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡില്‍
പുതിയതായി പബ്ലിക്
റിലേഷന്‍സ് ഓഫീസര്‍ ആയി
ആരെയാണ്
നിയമിച്ചിരിക്കുന്നത്;
അദ്ദേഹത്തിന്റെ
യോഗ്യതകള്‍/പ്രവൃത്തി
പരിചയം
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
01.04.2018
ന് ശേഷം പുതിയ പി.
ആര്. ഒ. നിയമനത്തിന്
അപേക്ഷ ക്ഷണിച്ചുകൊണ്ട്
പത്രമാധ്യമങ്ങളില്‍
പരസ്യം കൊടുത്തിരുന്നോ;
എങ്കില്‍ അതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
പി.
ആര്.ഒ. നിയമനത്തിൽ
ദേവസ്വം ബോര്‍ഡ്
നേരിട്ടാണോ
തെരഞ്ഞെടുപ്പ്
നടത്തിയത്; അതോ കേരള
ദേവസ്വം
റിക്രൂട്ട്മെന്റ്
ബോര്‍ഡ് മുഖേനയാണോ ;
ഇന്റര്‍വ്യൂവിന്‍െറ
വിശദാംശങ്ങള്‍
വ്യക്താമാക്കുമോ;
(ഡി)
31.03.2018
വരെ തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡില്‍
നാളിതുവരെ എത്ര പി.
ആര്. ഒ മാര്‍
ഉണ്ടായിരുന്നു അവരുടെ
യോഗ്യതകള്‍ / പ്രവൃത്തി
പരിചയങ്ങള്‍
എന്തൊക്കെയായിരുന്നു;
വിശദമാക്കുമോ;
(ഇ)
31.03.2018
വരെ സേവനം അനുഷ്ടിച്ച
പി. ആര്. ഒ മാരുടെ
നിയമനം ഏതു രീതിയിലാണ്
നടത്തിയത്
വ്യക്തമാക്കുമോ?
കൊച്ചിന്
ദേവസ്വം ബോര്‍ഡിന്റെ
അധീനതയിലുണ്ടായിരുന്ന ഭൂമി
782.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചിന്
ദേവസ്വം ബോര്‍ഡിന്റെ
അധീനതയിലുണ്ടായിരുന്ന
ഭൂമി അനധികൃതമായി
കയ്യേറിയത്
തിരിച്ചുപിടിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
എത്ര ഏക്കര്‍ സ്ഥലമാണ്
കയ്യേറിയതായി
കണ്ടെത്തിയിട്ടുള്ളതെന്നും
അതില്‍ എത്ര ഏക്കര്‍
സ്ഥലം
തിരിച്ചുപിടിച്ചുവെന്നും
വ്യക്തമാക്കുമോ;
(സി)
കൊച്ചിന്
ദേവസ്വം ബോര്‍ഡിന്റെ
കീഴിലുള്ള ക്ഷേത്ര
ഭൂമിയിലെ കയ്യേറ്റം
തടയുന്നതിനും കയ്യേറ്റ
ഭൂമികള്‍
തിരിച്ചുപിടിക്കുന്നതിനും
കര്‍ശന നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ഗുരുവായൂര്‍
ദേവസ്വം ബോര്‍ഡിലെ
ജീവനക്കാരുടെ നിയമനം
783.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഗുരുവായൂര്‍
ദേവസ്വത്തില്‍ ഏതൊക്കെ
തസ്തികകളില്‍ എത്ര
പേര്‍ക്ക് സ്ഥിരം
നിയമനം നല്‍കുന്നതിനാണ്
നിലവിലുള്ള മാനേജിംഗ്
കമ്മിറ്റി തീരുമാനം
എടുത്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
സ്ഥിരം
നിയമനം നല്കുന്നവരില്
എത്ര പേര്
ദേവസ്വത്തില്‍
അനുവദനീയമായ
തസ്തികകളില്‍ ജോലി
ചെയ്യുന്നവരുണ്ട്;
ഇതില്‍ എത്ര പേര്
നിയമന നടപടിക്രമം
പാലിച്ചുകൊണ്ട് നിയമനം
നേടിയിട്ടുണ്ട് എന്ന
കാര്യം
വ്യക്തമാക്കാമോ;
(സി)
ദേവസ്വം
റിക്രൂട്ട്മെന്റ്
ബോര്‍ഡ് നിലവില്‍
വരുന്നതിന് മുൻപ്
ഉണ്ടായിരുന്ന നിയമന
നടപടിക്രമം
പാലിച്ചുകൊണ്ട് നിയമനം
നേടിയവരെയും മറ്റ്
തസ്തികകളിലേക്ക്
അപേക്ഷിക്കാന്‍
കഴിയാത്ത വിധം
പ്രായപരിധി
കഴിഞ്ഞവരെയും മാനുഷിക
പരിഗണന നല്കി സ്ഥിര
നിയമനം നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ?
ദേവസ്വം
ബോര്‍ഡുകളിലെ സാമ്പത്തിക
സംവരണം
T 784.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദേവസ്വം
ബോര്‍ഡുകളിലെ
നിയമനങ്ങളില്‍
മുന്നോക്ക
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
10 ശതമാനം സാമ്പത്തിക
സംവരണം
ഏര്‍പ്പെടുത്തുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ ;
(ബി)
ഇത്
സംബന്ധിച്ച ചട്ടം
സര്‍ക്കാര്‍
പുറപ്പെടുവിച്ചിട്ടുണ്ടോ
; സാമ്പത്തിക സംവരണം
സംബന്ധിച്ച് ഏതെങ്കിലും
വിഭാഗത്തില്‍പ്പെട്ട
സംഘടനകള്‍
എതിര്‍പ്പുകള്‍
പ്രകടിപ്പിച്ചിട്ടുണ്ടോ
; ഉണ്ടെങ്കില്‍
അതിനുള്ള കാരണമെന്താണ്
എന്ന് അറിയിക്കാമോ;
(സി)
ഇൗ
തീരുമാനം സംബന്ധിച്ച്
നിയമവകുപ്പിന്റെ ഉപദേശം
തേടിയിട്ടുണ്ടോ ;
ഉണ്ടെങ്കില്‍
നിയമവകുപ്പ് സെക്രട്ടറി
നല്കിയ ഉപദേശം
എന്തെന്ന്
വ്യക്തമാക്കുമോ?
പിന്നോക്ക
പട്ടികവിഭാഗങ്ങളില്‍പ്പെട്ട
ശാന്തിക്കാര്‍
785.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഏതൊക്കെ
ക്ഷേത്രങ്ങളിലാണ്
പിന്നോക്ക
പട്ടികവിഭാഗങ്ങളില്പ്പെട്ടവരെ
ശാന്തിക്കാരായി
നിയമിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
എത്ര
പേരെയാണ് നാളിതുവരെയായി
ഈ തസ്തികയില്‍
നിയമിച്ചതെന്നും
വ്യക്തമാക്കാമോ?
തൃക്കാഞ്ഞിരപുരത്ത്
ദേവസ്വം ബോര്‍ഡിന് കീഴില്‍
കോളേജ്
T 786.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാട്ടാക്കട
മണ്ഡലത്തിലെ
തൃക്കാഞ്ഞിരപുരത്ത്
ദേവസ്വം ബോര്‍ഡിന്
കീഴില്‍ ആര്‍ട്സ് &
സയന്‍സ് കോളേജ്
ആരംഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
എന്തായെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
കോളേജ്
ആരംഭിക്കുന്നതിനുള്ള
നിലവിലെ സ്ഥിതി
എന്താണെന്നും തുടര്‍
നടപടി എന്താണെന്നും
വിശദമാക്കാമോ?