വൈദ്യുതി
സബ്സിഡി
4260.
ശ്രീ.സി.മമ്മൂട്ടി
,,
എന്‍. ഷംസുദ്ദീന്
,,
മഞ്ഞളാംകുഴി അലി
,,
കെ.എന്‍.എ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാധാരണക്കാര്‍ക്ക്
നിലവില്‍ നല്‍കിവരുന്ന
വൈദ്യുതി സബ്സിഡി
കുറയ്ക്കണമെന്നും
സബ്സിഡി
ഉപഭോക്താക്കളുടെ ബാങ്ക്
അക്കൗണ്ടില്‍ നേരിട്ട്
നല്‍കണമെന്നും ഉള്ള
നിര്‍ദ്ദേശം കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
ലഭിച്ചിട്ടുണ്ടോ;
(ബി)
ഇപ്പോള്‍
നല്‍കിവരുന്ന ക്രോസ്
സബ്സിഡി നിരക്ക്
താഴ്ത്തണമെന്ന്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(സി)
സാധാരണക്കാരായ
ഉപഭോക്താക്കളെ
ദോഷകരമായി ബാധിക്കുന്ന
നിര്ദ്ദേശങ്ങളിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
തഴക്കര
കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസ്
4261.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
നിയോജക മണ്ഡലത്തില്‍
വൈദ്യുതി
ഉപഭോക്താക്കള്‍
കൂടുതല്‍ ആണെന്നുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
സാഹചര്യത്തില്‍ തഴക്കര
കേന്ദ്രീകരിച്ചു ഒരു
കെ.എസ്.ഇ.ബി. സെക്ഷന്‍
ഓഫീസ്
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ;
(സി)
മാവേലിക്കര
വൈദ്യുതി ഡിവിഷന്
ആഫിസിനു കീഴിലുള്ള
സെക്ഷനുകളിലെ ഗുണ
ഭോക്താക്കളുടെ എണ്ണം
വ്യക്തമാക്കുമോ?
തകരാറിലായ
11 കെ വി ലൈനുകള്‍
4262.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പിറവം
നിയോജക മണ്ഡലത്തില്‍ 11
കെ വി ലൈനുകളുടെ
തകരാര്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
പരിഹരിക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്നറിയിക്കുമോ;
(ബി)
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ; ഊരമന
11 കെ വി ലൈന്‍
സംബന്ധിച്ച നിലവിലെ
വിവരങ്ങള്‍
അറിയിക്കുമോ?
'ബെെ
മെെ സണ്‍'
4263.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അനെര്‍ട്ടിന്റെ
ബെെ മെെ സണ്‍ നിലവില്‍
വന്ന തീയതിയും ആരാണ്
ഉത്ഘാടനം ചെയ്തതെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി വഴി എത്ര
ഉപഭോക്താക്കള്‍
ഓണ്‍ഗ്രിഡ്
സിസ്റ്റത്തിന്
രജിസ്ട്രര്‍ ചെയ്തു;
ഓരോരുത്തരും
ആവശ്യപ്പെട്ട
കിലോവാട്ട്,
കമ്പനിയുടെ പേര് എന്നിവ
തരംതിരിച്ച്
ലഭ്യമാക്കുമോ;
(സി)
ഇതുവരെ
എത്ര കോടി രൂപയുടെ
ഇടപാടാണ് ഓണ്‍ഗ്രിഡ്
സിസ്റ്റത്തിന് നടന്നത്;
(ഡി)
ഓണ്‍ഗ്രിഡ്
സിസ്റ്റത്തിനുള്ള
കേന്ദ്ര, സംസ്ഥാന
സബ്സിഡി എത്രയാണ്; ബെെ
മെെ സണ്‍ സെെറ്റില്‍
എം.എന്‍.ആര്.ഇ. ബെഞ്ച്
മാര്‍ക്കിനേക്കാള്‍
എത്ര രൂപയാണ് കൂടുതലായി
നിശ്ചയിച്ചിട്ടുള്ളത്;
എല്ലാ കമ്പനികളുടെയും
തുകയുടെ ലിസ്റ്റ്
തരംതിരിച്ച്
ലഭ്യമാക്കാമോ;
(ഇ)
എം.എന്‍.ആര്.ഇ.
ബെഞ്ച്മാര്‍ക്ക്
റേറ്റിനേക്കാള്‍ കൂടിയ
തുകയാണോ കമ്പനിക്കാര്
ബെെ മെെ സണില്‍
കാണിച്ചിരിക്കുന്നത്;
ഓണ്‍ഗ്രിഡ്
സിസ്റ്റത്തിന്
അനെര്‍ട്ട് ടെന്‍ഡര്‍
വിളിച്ചിട്ടുണ്ടോ;
ടെന്‍ഡറില്‍ ബെഞ്ച്
മാര്‍ക്ക് വിലയില്‍
കൂടാന്‍ പാടില്ല എന്ന്
സൂചിപ്പിച്ചിട്ടുണ്ടോ;
ക്രിസിൽ റേറ്റിംഗില്‍
എത്ര കമ്പനിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
എൽ.ഇ.ഡി.
ബള്‍ബുകള്‍
4264.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വൈദ്യുതി
ഉപഭോക്താക്കള്‍ക്ക്
സൗജന്യ നിരക്കില്‍
എൽ.ഇ.ഡി. ബള്‍ബുകള്‍
നല്‍കിയിരുന്ന പദ്ധതി
നിലവില്‍ ഉണ്ടോ;
ഇല്ലെങ്കില്‍ ആ പദ്ധതി
തുടരുന്നതിന്
സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ?
റിംഗ്
മെയിന്‍ യൂണിറ്റ്
(ആര്.എം.യു) സംവിധാനം
4265.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
റിംഗ് മെയിന്‍ യൂണിറ്റ്
(ആര്.എം.യു) സംവിധാനം
ഏതെല്ലാം
പ്രദേശങ്ങളിലാണുളളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സംവിധാനം കൊണ്ടുള്ള
ഗുണം എന്താണെന്നും
ഇതിനു വേണ്ടിവരുന്ന
ചെലവ് എത്രയാണെന്നും
വ്യക്തമാക്കാമോ;
(സി)
കേരളത്തിലെ
മറ്റു പ്രദേശങ്ങളെ
അപേക്ഷിച്ചു ഏറ്റവും
കൂടുതല്‍
വെെദ്യുതിക്ഷാമവും
വെെദ്യുതി തടസ്സവും
അനുഭവപ്പെടുന്ന
കാസര്‍ഗോഡ് ജില്ലാ
ആസ്ഥാനത്ത് ആര്.എം.യു.
സംവിധാനം
ഏര്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
എനര്‍ജി
ഓഡിറ്റ്
4266.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എനര്‍ജി
മാനേജ്മെന്റ്
സെന്ററിലെ എനര്‍ജി
ഓഡിറ്റ് വിഭാഗത്തിന്റെ
പ്രവര്‍ത്തനം
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
എനര്‍ജി
ഓഡിറ്റ് നടത്തുന്നത്
മറ്റേതെങ്കിലും
ഏജന്‍സികള്‍ വഴിയാണോ;
എങ്കില്‍ എന്തുകൊണ്ട്;
(സി)
കഴിഞ്ഞ
സാമ്പത്തികവര്‍ഷം മറ്റ്
ഏതെങ്കിലും ഏജന്‍സികള്‍
വഴി എനര്‍ജി ഓഡിറ്റ്
നടപ്പിലാക്കിയിരുന്നോ;വിശദമാക്കാമോ;
(ഡി)
ചെറുകിട
ജലവൈദ്യുത പദ്ധികളുടെ
എനര്‍ജി ഓഡിറ്റ്
സ്വകാര്യ
ഏജന്‍സികള്‍ക്ക്
നല്‍കിയതിലൂടെ കഴിഞ്ഞ
അഞ്ചു വര്‍ഷം
ഇ.എം.സിക്ക് എന്തു തുക
ലഭിച്ചു; അതില്‍
സര്‍ക്കാര്‍ അടച്ച തുക
എത്രയാണ്;
(ഇ)
ഇ.എം.സിയിലെ
വിവിധ വിഭാഗങ്ങളിലായി
ജോലി നോക്കുന്ന
ടെക്നിക്കല്‍,
നോണ്‍ടെക്നിക്കല്‍,
ഗ്രാജ്വറ്റ്
എന്‍ജിനിയേഴ്സ് എന്നിവർ
എത്ര വീതമെന്ന്
അറിയിക്കുമോ;
(എഫ്)
ഇ.എം.സിയില്‍
ജോലിനോക്കിവരുന്ന
പെന്ഷന് പറ്റിയവര്‍
എത്ര; അവരുടെ
തസ്തികകളും കാലാവധിയും
വ്യക്തമാക്കുമോ?
ചെറുകിട-വന്‍കിട
ജലവൈദ്യുത പദ്ധതികള്‍
4267.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏതെല്ലാം
ജില്ലകളില്‍ ഏതെല്ലാം
ചെറുകിട-വന്‍കിട
ജലവൈദ്യുത പദ്ധതികളാണ്
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നത്;
(ബി)
പ്രസ്തുത
പദ്ധതികള്‍ എന്ന്
ആരംഭിക്കാനാവുമെന്ന്
അറിയിക്കുമോ?
കോതമംഗലം
സബ് സ്റ്റേഷന്റെ ശേഷി
വര്‍ദ്ധിപ്പിക്കൽ
4268.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ട്രാന്സിഗ്രിഡ് പദ്ധതി
പ്രകാരം കോതമംഗലം
മണ്ഡലത്തില്‍
നടപ്പിലാക്കുന്ന
കോതമംഗലം സബ്
സ്റ്റേഷന്റെ ശേഷി
വര്‍ദ്ധിപ്പിക്കുന്ന
പ്രവൃത്തിയുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കുമോ;
(ബി)
നിലവിൽ
66KV ശേഷിയുള്ള
പ്രസ്തുത സബ്
സ്റ്റേഷന്റെ പരിധി
എത്രയായി
ഉയര്‍ത്തുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
സബ് സ്റ്റേഷന്റെ ശേഷി
വര്‍ദ്ധിപ്പിക്കുന്നതുമായി
ബന്ധപ്പെട്ട
പ്രവൃത്തികൾ
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
പ്രവൃത്തികൾ
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാന്‍
കഴിയും എന്ന്
വ്യക്തമാക്കാമോ?
വൈദ്യുതി
വകുപ്പ് ആലത്തൂര്‍
മണ്ഡലത്തില്‍ നടപ്പിലാക്കിയ
പ്രവൃത്തികള്‍
4269.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം വൈദ്യുതി വകുപ്പ്
മുഖേന ആലത്തൂര്‍
മണ്ഡലത്തില്‍
നടപ്പിലാക്കിയ
പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വിശദീകരിക്കാമോ?
കണ്ണൂര്‍
ജില്ലയിലെ മിനിഹൈഡ്രോ
ഇലക്ട്രിക് പദ്ധതികള്‍
4270.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍ ഏതെല്ലാം
മിനിഹൈഡ്രോ ഇലക്ട്രിക്
പദ്ധതികള്‍
നടപ്പിലാക്കുന്ന
കാര്യമാണ്
ഗവണ്മെന്റിന്റെ
പരിഗണനയിലുള്ളതെന്ന്
അറിയിക്കാമോ ;
(ബി)
ഇരിക്കൂര്‍
നിയോജകണ്ഡത്തിലെ
വഞ്ചിയത്ത് പ്രാഥമിക
പ്രവൃത്തി ആരംഭിച്ച
പദ്ധതിയുടെ
പ്രവര്‍ത്തനം ഇപ്പോള്‍
ഏതു ഘട്ടത്തിലാണ് ;
(സി)
ഇതിന്റെ
പ്രവൃത്തി ഏറ്റെടുത്ത
എെഡിയല് ഇലക്ട്രിക്
കമ്പനിയെ
ഒഴിവാക്കിയിട്ടുണ്ടോ ;
പ്രവൃത്തി ആരംഭിക്കാന്‍
നടപടി സ്വീകരിക്കുമോ?
പാരമ്പര്യേതര
വൈദ്യുതി ഉല്പാദനം
4271.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സൗരോര്‍ജ്ജവും
കാറ്റാടി വൈദ്യുതിയും
പോലെ പാരമ്പര്യേതര
ഊര്‍ജ്ജം
പ്രയോജനപ്പെടുത്തുന്നതില്‍
മറ്റ് സംസ്ഥാനങ്ങളെ
അപേക്ഷിച്ച് കേരളം
പിന്നിലായതിന്റെ കാരണം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
നിലവില്‍
എത്ര മെഗാവാട്ട്
വൈദ്യുതിയാണ്
പാരമ്പര്യേതര
വൈദ്യുതിയായി
സംസ്ഥാനത്ത്
ഉല്പാദിപ്പിക്കുന്നത്;
മറ്റ് ദക്ഷിണേന്ത്യന്‍
സംസ്ഥാനങ്ങളിലെ
ഉല്പാദനവുമായി
താരതമ്യപ്പെടുത്തുമ്പോള്‍
നമ്മുടെ ഉല്പാദനം ആകെ
ഉല്പാദിപ്പിക്കുന്ന
പാരമ്പര്യേതര
വൈദ്യുതിയുടെ എത്ര
ശതമാനം വരുമെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസരണ
സംവിധാനത്തിന്റെ
നവീകരണത്തിന് ട്രാന്‍സ്
ഗ്രിഡ് പദ്ധതി
രൂപീകരിച്ചതുപോലെയുളള
സൗരോര്‍ജ്ജ പദ്ധതി
സംബന്ധിച്ച് സമഗ്ര
പദ്ധതി
ആവിഷ്ക്കരിക്കുന്നതില്‍
വൈദ്യുതി ബോര്‍ഡ്
പരാജയപ്പെട്ടതിന്റെ
കാരണങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
കൂടംകുളത്തുനിന്നും
തൃശ്ശൂരിലേക്ക് ലൈന്‍
നിര്‍മ്മാണം
T 4272.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൂടംകുളത്തുനിന്നും
തൃശ്ശൂരിലേക്ക്
വലിക്കുന്ന 400 കെ.വി.
ലൈന്‍ നിര്‍മ്മാണം
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിന്റെ
നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള
അലൈന്മെന്റില്
എന്തെങ്കിലും മാറ്റം
വരുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ജനവാസ
കേന്ദ്രങ്ങളിലൂടെ ലൈന്‍
കടന്നുപോകുമ്പോള്‍
നിഷ്കര്‍ഷിച്ചിരിക്കുന്ന
കുറഞ്ഞ ഉയരവും ഏറ്റവും
കൂടിയ ഉയരവും
എത്രയാണെന്ന്
വിശദമാക്കാമോ; ലൈന്‍
കടന്നുപോകുന്ന സ്ഥലത്തെ
വീടുകള്‍ക്കും
വസ്തുഉടമള്കള്ക്കും
നല്കുന്ന നഷ്ടപരിഹാരം
വ്യക്തമാക്കുമോ;
(ഡി)
കൂടംകുളം
ലൈനിന്‍െറ അടിയില്‍
ആകുന്ന വീട്ടുടമകള്‍
അവര്‍ സ്വയം
മാറിപ്പോകാന്‍
താല്‍പ്പര്യം
പ്രകടിപ്പിച്ചാല്‍
അവര്‍ക്ക്
നഷ്ടപരിഹാരമായി പുതിയ
വീട് നിര്‍മ്മിച്ചു
നല്‍കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
കൂടംകുളത്ത്
നിന്ന് തൃശൂരിലേക്കുളള 400
കെ.വി.ലൈന്‍
4273.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൂടംകുളത്ത്
നിന്ന് തൃശൂരിലേക്ക്
വലിക്കുന്ന 400
കെ.വി.ലൈന്‍
അലൈന്മെന്റ് നേരത്തെ
നിശ്ചയിച്ചതില്‍ നിന്ന്
എന്തെങ്കിലും മാറ്റം
വരുത്തിയിട്ടുണ്ടോ;
(ബി)
ജനവാസ
കേന്ദ്രങ്ങളില്‍
നിന്നും ലൈന്‍
ഒഴിവാക്കണമെന്ന് ജനകീയ
സമിതിയുടെ പരാതി
സംബന്ധിച്ച്
എന്തെങ്കിലും പുതിയ
തീരുമാനം
എടുത്തിട്ടുണ്ടോ;വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
കൂടംകുളം
ലൈന്‍ നിര്‍മ്മാണം
സംബന്ധിച്ച് ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം ആദ്യം
നടത്തിയ
അവലോകനയോഗത്തില്‍
ആവശ്യമുള്ള പക്ഷം
ലൈനിന് കീഴില്‍ വരുന്ന
ഭൂവുടമകളെ
ആവശ്യപ്പെട്ടാല്‍ പകരം
വീടും നല്കി
പുനരധിവസിപ്പിക്കണമെന്ന
മുഖ്യമന്ത്രി നല്കിയ
നിര്‍ദ്ദേശം
നടപ്പിലാക്കുന്നത്
സംബന്ധിച്ച് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
അവലോകന
യോഗനടപടിക്കുറിപ്പില്
ഇക്കാര്യം ഉള്‍പ്പെടാതെ
പോയത്
എന്തുകൊണ്ടാണ്;ഇത്
ഉള്‍പ്പെടുത്തി
യോഗനടപടിക്കുറിപ്പ്
പുന:ക്രമീകരണം
ചെയ്യണമെന്ന ആവശ്യം
നടപ്പാക്കുന്നത്
സംബന്ധിച്ച് സ്വീകരിച്ച
നടപടികള്‍ എന്തൊക്കെ
എന്ന് വിശദമാക്കാമോ?
ആഭ്യന്തര
വൈദ്യുതി ഉല്‍പ്പാദന ശേഷിയുടെ
വര്‍ദ്ധനവ്
4274.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ഉല്‍പ്പാദന ശേഷി
വര്‍ദ്ധിപ്പിക്കുന്നതിനായി
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സാമ്പത്തിക
വര്‍ഷത്തില്‍
സംസ്ഥാനത്തിന്റെ
വൈദ്യുതി ആവശ്യകത
എത്രയായിരിക്കുമെന്നാണ്
കണക്കാക്കിയിട്ടുളളത് ?
(സി)
സൗരോര്‍ജ്ജ
പ്ലാന്റ്റുകള് വഴി
സംസ്ഥാനത്തിന് ആവശ്യമായ
വൈദ്യുതി
ഉല്പാദിപ്പിക്കുന്നതിനുള്ള
പദ്ധതികള്‍
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ ;
(ഡി)
എങ്കില്‍
വ്യക്തികള്‍ക്കും
സ്ഥാപനങ്ങള്‍ക്കുമായി
ഇത്തരം പദ്ധതികള്‍ക്ക്
സര്‍ക്കാര്‍ ധനസഹായം
അനുവദിക്കാക്കാറുണ്ടോ;
വിശദവിവരങ്ങള്‍
ലഭ്യമാക്കാമോ?
വെെദ്യുതി
കണക്ഷന് ലഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
4275.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കാരാട്ട്
റസാഖ്
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്ത്
ഉപഭോക്താക്കള്‍ക്ക്
വെെദ്യുതി കണക്ഷന്
ലഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
ലഘൂകരിച്ചിട്ടുണ്ടോ;
(ബി)
വെെദ്യുതി
കണക്ഷന് ലഭിക്കാന്‍
നിലവില്‍ എന്തെല്ലാം
രേഖകളാണ്
അപേക്ഷയോടൊപ്പം
ഹാജരാക്കേണ്ടതെന്ന്
വ്യക്തമാക്കാമോ;
(സി)
ഉപഭോക്താവിന്
സ്ഥലത്തിന്മേലുള്ള
നിയമപരമായ അവകാശം
തെളിയിക്കുന്നതിനായി
ഏതെല്ലം രേഖകളാണ്
പരിഗണിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
എത്ര
ചതുരശ്ര അടിയില്‍ താഴെ
പ്ലിന്ത് ഏരിയയുള്ള
വീടുകള്‍ക്കാണ്
വെെദ്യുതി കണക്ഷന്
എടുക്കുന്നതിന്
സ്ഥലത്തിന്മേലുള്ള
നിയമപരമായ അവകാശം
തെളിയിക്കുന്നതിന്
പ്രത്യേകം രേഖ
ആവശ്യമില്ല എന്ന്
നിര്‍ദ്ദേശിച്ചിട്ടുളളത്;
വിശദാംശം നല്‍കുമോ?
വൈദ്യുതി
പ്രസരണ നഷ്ടം കുറയ്ക്കുവാന്‍
നടപടി
4276.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രസരണ
നഷ്ടം കുറച്ച്
വൈദ്യുതിപ്രസരണ മേഖല
ശക്തിപ്പെടുത്തുന്നതിന്
എന്തെങ്കിലും പദ്ധതി
വൈദ്യുതി ബോര്‍ഡ്
നടപ്പിലാക്കുന്നുണ്ടോ;
(ബി)
ഇതുമൂലം
പ്രസരണ നഷ്ടം
എത്രമാത്രം
കുറയ്ക്കുവാന്‍
കഴിഞ്ഞിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ?
പ്രതിദിന
വൈദ്യുതി ഉത്പാദനം
4277.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
(2017-18 ) സംസ്ഥാനത്തെ
ശരാശരി പ്രതിദിന
വൈദ്യുതി ഉപഭോഗം എത്ര
യൂണിറ്റ്
ആയിരുന്നു;വിവരം
ലഭ്യമാക്കുമോ;
(ബി)
കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
സംസ്ഥാനത്തെ പ്രതിദിന
വൈദ്യുതി ഉത്പാദനം എത്ര
യൂണിറ്റ്
ആയിരുന്നുവെന്ന്
അറിയിക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം പ്രതിദിനം
എത്രയൂണിറ്റ് വൈദ്യുതി
കൂടുതല്‍
ഉല്പാദിപ്പിച്ചിട്ടുണ്ട്;വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്ത്
സൗരപദ്ധതിയിനത്തില്
എത്ര യൂണിറ്റ് വൈദ്യുതി
ഉത്പാദിപ്പിക്കുന്നുണ്ട്;
വിശദമാക്കാമോ?
ഡാമുകളില്‍
വൈദ്യുതി ഉല്പാദനത്തിനായുള്ള
വെള്ളം
4278.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ഉല്പാദനത്തിനായി
ഡാമുകളില്‍
ആവശ്യത്തിനുള്ള വെള്ളം
അവശേഷിക്കുന്നുണ്ടോ;
(ബി)
ഈ
വരുന്ന വേനല്‍കാലത്ത്
പവര്‍കട്ടോ
ലോഡ്ഷെഡ്ഡിംഗോ
ഏര്‍പ്പെടുത്തേണ്ട
സാഹചര്യം നിലവിലുണ്ടോ?
വെെദ്യുതി
നിരക്ക് പരിഷ്കരണം
4279.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഗാര്‍ഹിക/വ്യാവസായിക
ഉപഭോക്താക്കളില്‍
നിന്നും ഇപ്പോള്‍
ഈടാക്കുന്ന വെെദ്യുതി
നിരക്കിന്റെ ഇനം
തിരിച്ച വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഇപ്പോള്‍
ഈടാക്കിക്കൊണ്ടിരിക്കുന്ന
വെെദ്യുതി നിരക്ക്
പരിഷ്കരിക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ;
(സി)
കെ.എസ്.ഇ.ബി.
ലിമിറ്റഡ്
ലാഭത്തിലാക്കുന്നതിന്
നിരക്ക് പരിഷ്കരണം എന്ന
ഉപാധിയല്ലാതെ ചെലവ്
കുറയ്ക്കുന്നതിനും
സാമ്പത്തിക അച്ചടക്കം
പാലിക്കുന്നതിനും
എന്തെങ്കിലും നടപടികള്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ?
ആറന്മുള
മണ്ഡലത്തിലെ സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
4280.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
നടപ്പിലാക്കുന്നതിന്റെ
ഭാഗമായി ആറന്മുള
മണ്ഡലത്തില്‍ എത്ര
പുതിയ കണക്ഷനുകള്‍
നല്കി; വിശദാംശം
നല്‍കാമോ;
(ബി)
പ്രസ്തുത മണ്ഡലത്തില്‍
സമ്പൂര്‍ണ്ണ
വൈദ്യുതീവല്ക്കരണത്തിന്എങ്ങനെയാണ്
തുക കണ്ടെത്തിയത്?
കൊട്ടാരക്കര
നിയോജക മണ്ഡലത്തിലെ വൈദ്യുതി
വകുപ്പ് മുഖേനയുള്ള
പ്രവര്‍ത്തനങ്ങൾ
4281.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കൊട്ടാരക്കര നിയോജക
മണ്ഡലത്തില്‍ വൈദ്യുതി
വകുപ്പ് മുഖേന
നടപ്പിലാക്കി വരുന്ന
പ്രവര്‍ത്തനങ്ങൾ
വിശദമാക്കുമോ;
(ബി)
പ്രസ്തുത
നിയോജക മണ്ഡലത്തില്‍
വൈദ്യുതി കണക്ഷൻ
ഇല്ലാത്ത വീടുകള്‍
ഉണ്ടോ; ഗാര്‍ഹിക
വൈദ്യുതി കണക്ഷനുവേണ്ടി
ലഭിച്ച അപേക്ഷകള്‍
തീര്‍പ്പാക്കാതെ ഉണ്ടോ
എന്ന്
വെളിപ്പെടുത്തുമോ?
ഗാര്‍ഹിക
കണക്ഷന്
വിഛേദിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
4282.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗാര്‍ഹിക
കണക്ഷന്
വിഛേദിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
വിഛേദിക്കുന്നതിന്
മുമ്പ് ഉപഭോക്താക്കളെ
അറിയിക്കാനുള്ള
സംവിധാനം നിലവിലുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഉപഭോക്താക്കളെ
എസ്.എം.എസ് വഴി
അറിയിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
സോളാര്‍
പ്ലാന്റുകള്‍
4283.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെദ്യുതി
ഉല്‍പ്പാദനം
വര്‍ദ്ധിപ്പിക്കുക എന്ന
ഉദ്ദേശത്തോടെ കൂടുതല്‍
സോളാര്‍ പ്ലാന്റുകള്‍
ആരംഭിക്കുന്നതിന്
സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
ജില്ലകളില്‍
എവിടെയെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
ബാണാസുര
സാഗറില്‍ സ്ഥാപിച്ച
സോളാര്‍ പ്ലാന്റില്‍
നിന്നും എത്ര അളവ്
വൈദ്യുതി
ഉല്പാദിപ്പിക്കുന്നുണ്ടെന്ന്
അറിയിക്കാമോ ?
പാരമ്പര്യേതര
ഊര്‍ജ്ജ ഉത്പാദനം
4284.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സൗരോര്‍ജ്ജവും
കാറ്റാടി വൈദ്യുതിയും
പോലെ പാരമ്പര്യേതര
ഊര്‍ജ്ജം
പ്രയോജനപ്പെടുത്തുന്നതില്‍
മറ്റ് സംസ്ഥാനങ്ങളെ
അപേക്ഷിച്ച് കേരളം
പിന്നിലായതിന്റെ കാരണം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
നിലവില്‍
എത്ര മെഗാവാട്ട്
വൈദ്യുതിയാണ്
പാരമ്പര്യേതര
വൈദ്യുതിയായി
സംസ്ഥാനത്ത്
ഉത്പാദിപ്പിക്കുന്നത്;
(സി)
മറ്റ്
ദക്ഷിണേന്ത്യന്‍
സംസ്ഥാനങ്ങളിലെ
ഉല്പാദനവുമായി
താരതമ്യപ്പെടുത്തുമ്പോള്‍
സംസ്ഥാനത്തിന്റെ
ഉത്പാദനം ആകെ
ഉത്പാദിപ്പിക്കുന്ന
പാരമ്പര്യേതര
വൈദ്യുതിയുടെ എത്ര
ശതമാനം വരും;
(ഡി)
പ്രസരണ
സംവിധാനത്തിന്റെ
നവീകരണത്തിന് ട്രാന്‍സ്
ഗ്രിഡ് പദ്ധതി
രൂപീകരിച്ചതു പോലെ
സൗരോര്‍ജ്ജ പദ്ധതി
സംബന്ധിച്ച സമഗ്ര
പദ്ധതി
ആവിഷ്കരിക്കുന്നതില്‍
വൈദ്യുതി ബോര്‍ഡ്
പരാജയപ്പെട്ടതിന്റെ
കാരണങ്ങള്‍
എന്തൊക്കെയാണ്?
പാരമ്പര്യേതര
ഊര്‍ജ്ജ സ്രോതസ്സുകളുടെ
സാധ്യതകള്‍
4285.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാരമ്പര്യേതര
ഊര്‍ജ്ജ സ്രോതസ്സുകളുടെ
സാധ്യതകള്‍
ഉപയോഗപ്പെടുത്തുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കി വരുന്നത്
എന്ന് വിശദമാക്കുമോ;
(ബി)
സൗരോര്‍ജ്ജം
കൂടുതലായി
ഉപയോഗപ്പെടുത്തുന്നതിന്
വേണ്ടി സര്‍ക്കാര്‍
ഓഫീസുകള്‍, സ്കൂളുകള്‍
തുടങ്ങിയിടങ്ങളില്‍
സോളാര്‍ പാനലുകള്‍
സ്ഥാപിക്കുന്നതിന്
പദ്ധതിയുണ്ടോ;
വിശദീകരിക്കുമോ;
(സി)
സോളാര്‍
പാനലുകളും അനുബന്ധ
ഉപകരണങ്ങളും സബ്സിഡി
നിരക്കില്‍ ഗാര്‍ഹിക
ഉപഭോക്താക്കള്‍ക്ക്
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
സ്ട്രീറ്റ്
ലെെറ്റ് ടെെമറുകളുടെ
പ്രവര്‍ത്തനക്ഷമത
4286.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി
യുടെ സ്ട്രീറ്റ്
ലെെറ്റുകള്‍ നിശ്ചിത
സമയം
പ്രകാശിപ്പിക്കുന്നതിന്
സ്ഥാപിച്ചിരിക്കുന്ന
ടെെമറുകള്
പ്രവര്‍ത്തിക്കാത്തതുമൂലം
24 മണിക്കൂറും
ലെെറ്റുകള്‍
കത്തുന്നതിന്റെ ഭാഗമായി
കെ.എസ്.ഇ.ബി ക്ക്
ഉണ്ടാകുന്ന വെെദ്യുതി
നഷ്ടത്തിനെപ്പറ്റി
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ ;
(ബി)
മണലൂര്‍
മണ്ഡലത്തില്‍ കേടുവന്ന
ടെെമറുകള് മാറ്റി
സ്ഥാപിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ ;
(സി)
നിലവിൽ
മണലൂര്‍ മണ്ഡലത്തില്‍
എത്ര ടെെമറുകള്
പ്രവര്ത്തനരഹിതമായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ;
(ഡി)
സ്ട്രീറ്റ്
ലെെറ്റുകള്‍ നിശ്ചിത
സമയത്തുമാത്രം
കത്തുന്നു എന്ന്
ഉറപ്പാക്കുന്നതിനായി
ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍ക്ക്
എന്തെങ്കിലും
സര്‍ക്കുലര്‍/നിര്‍ദ്ദേശം
കെ.എസ്.ഇ.ബി
നല്‍കിയിട്ടുണ്ടോ ;
എങ്കില്‍ അതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ ?
പൂതാടി
പഞ്ചായത്തില്‍ കെ.എസ്.ഇ.ബി
സെക്ഷന്‍ ഓഫീസ്
4287.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സുല്‍ത്താന്‍ബത്തേരി
നിയോജക മണ്ഡലത്തിലെ
പൂതാടി പഞ്ചായത്തില്‍
കെ.എസ്.ഇ.ബി യുടെ
സെക്ഷന്‍ ഓഫീസ്
അനുവദിക്കുവാന്‍
തയ്യാറാകുമോ; എങ്കിൽ
അതുമായി ബന്ധപ്പെട്ട്
സ്വീകരിക്കുവാൻ
ഉദ്ദേശിക്കുന്ന നടപടികൾ
വിശദമാക്കുമോ ?
പിലാത്തറ
കേന്ദ്രമാക്കി കെ.എസ്.ഇ.ബി.
സെക്ഷന്‍ ഓഫീസ്
4288.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി നിയോജക
മണ്ഡലത്തിൽ പിലാത്തറ
കേന്ദ്രമാക്കി
കെ.എസ്.ഇ.ബി. സെക്ഷന്‍
ഓഫീസ്
അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട്
സമര്‍പ്പിച്ച
നിവേദനത്തിന്മേൽ
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ?
ശ്രീവരാഹം
സെക്ഷന്‍ ഓഫീസ് കെട്ടിട
നിര്‍മ്മാണം
4289.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുട്ടത്തറയില്‍
ക്ഷീരവികസന വകുപ്പിന്റെ
കൈവശമുള്ള ഭൂമിയില്‍
നിന്നും 10 സെന്റ്
സ്ഥലം കെ.എസ്.ഇ.ബി.
ലിമിറ്റഡിന്റെ
കഴക്കൂട്ടം
ഡിവിഷനുകീഴിലെ
ശ്രീവരാഹം സെക്ഷന്‍
ഓഫീസ് കെട്ടിടം
നിര്‍മ്മിക്കുന്നതിന്
ലഭ്യമാക്കുവാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
നിലവില്‍
സബ് സ്റ്റേഷന്റെ
നിര്‍മ്മാണം
നടന്നുവരുന്ന
വലിയതുറയില്‍ സബ്
സ്റ്റേഷന്റെ
നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിനോടൊപ്പം
ശ്രീവരാഹം സെക്ഷനുള്ള
ഓഫീസ് കെട്ടിടവും
യാഥാര്‍ത്ഥ്യമാക്കാന്‍
നടപടി സ്വീകരിക്കുമോ?
വാഴക്കുളം
ഇലക്ട്രിക് സെക്ഷന്‍
കാര്യാലയത്തിനുള്ള കെട്ടിട
നിർമ്മാണം
4290.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പെരുമ്പാവൂര്‍
ഇലക്ട്രിക്കല്‍
ഡിവിഷന് പരിധിയിലുള്ള
വാഴക്കുളം ഇലക്ട്രിക്
സെക്ഷന്‍
കാര്യാലയത്തിന്
കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
മാറമ്പള്ളി വില്ലേജില്‍
8 സെന്റ് സ്ഥലം
സൗജന്യമായി നല്കുവാന്
സ്ഥലമുടമകൾ
തയ്യാറായിട്ടും
പ്രസ്തുത സ്ഥലത്ത്
കെട്ടിട നിര്‍മ്മാണ
അനുമതി നല്‍കുന്നതിന്
ഉണ്ടായിട്ടുള്ള
കാലതാമസത്തിനുള്ള കാരണം
വ്യക്തമാക്കാമോ?
വൈപ്പിന്‍
മണ്ഡലത്തില്‍ കെ.എസ്.ഇ.ബി.
സെക്ഷന്‍ ഒാഫീസുകള്‍
4291.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈപ്പിന്‍
മണ്ഡലത്തില്‍
മുളവുകാട്, എടവനക്കാട്
എന്നീ സ്ഥലങ്ങളില്‍
കെ.എസ്.ഇ.ബി.യുടെ ഒാരോ
സെക്ഷന്‍ ഒാഫീസുകള്‍
ആരംഭിക്കുന്നതിന്
നിവേദനം
ലഭിച്ചിട്ടുണ്ടോ;
(ബി)
നിവേദനത്തിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടി
എന്തെന്ന്
വിശദമാക്കാമോ?
കാസര്‍ഗോഡ്
വൈദ്യുതി ഭവനം
4292.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
വൈദ്യുതി ഭവനം
നിര്‍മ്മിക്കുന്നത്
എവിടെയാണെന്നും ഈ
ആവശ്യത്തിന് എത്ര
സെന്റ് ഭൂമി ഏത്
വകുപ്പില്‍ നിന്നാണ്
അനുവദിച്ച്
കിട്ടിയതെന്നും
വ്യക്തമാക്കാമോ;
(ബി)
വൈദ്യുതിഭവന്
തറക്കല്ലിട്ടതെപ്പോഴാണെന്നും
ഭരണാനുമതിയും
സാങ്കേതികാനുമതിയും
കിട്ടിയതെപ്പോഴാണെന്നും
വ്യക്തമാക്കാമോ;
(സി)
ഭരണാനുമതിയും
സാങ്കേതികാനുമതിയും
എത്ര
രൂപയ്ക്കുളളതാണെന്നും
ടെണ്ടര്‍ നടപടികള്‍
പൂര്‍ത്തിയായോ എന്നും
എപ്പോഴാണ് ടെണ്ടര്‍
ചെയ്തതെന്നും
വ്യക്തമാക്കാമോ;
(ഡി)
നിര്‍മ്മാണം
ഏറ്റെടുത്ത കരാറുകാരന്
ആരാണെന്നും സെലക്ഷന്
നോട്ടീസു് നല്കിയതും
കരാറില്‍ ഒപ്പുവച്ചതും
എപ്പോഴാണെന്നും
വ്യക്തമാക്കാമോ;
(ഇ)
കരാര്‍
കാലാവധി എത്രയാണെന്നും
നിര്‍മ്മാണം
ആരംഭിച്ചുവോ എന്നും
വ്യക്തമാക്കാമോ?
കെ.എസ്.ഇ.ബി.
യിലെ മസ്ദൂര്‍ തസ്തിക
4293.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി
യില്‍ മസ്ദൂര്‍
തസ്തികയില്‍ നിലവില്‍
എത്ര ഒഴിവുകളാണ്
നിലവിലുള്ളത് എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
എത്ര ഒഴിവുകള്‍
പി.എസ്.സി ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട് എന്ന്
അറിയിക്കാമോ;
(സി)
മസ്ദൂര്‍
തസ്തികയില്‍ 1.1.2016
മുതല്‍ പി.എസ്.സി
മുഖാന്തിരം ജോലിയില്‍
പ്രവേശിച്ചവര്‍
എത്രയാണ് എന്ന്
അറിയിക്കാമോ?
സബ്
എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍)
മാരുടെ വേക്കന്‍സികള്‍
4294.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
No.EB1(a)/SE-AE(Ele)/Temp.Pro/2018
തീയതി 22.11.2018
ഓര്‍ഡര്‍ പ്രകാരം 140
ഡിപ്ലോമ സബ്
എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍)
മാര്‍ക്ക് അസിസ്റ്റന്റ്
എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍) ആയി
താത്കാലിക പ്രൊമോഷന്
നല്കിയതുമൂലം ഉണ്ടായ
സബ് എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍)
മാരുടെ 140
വേക്കന്‍സികള്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യുമോ;വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രൊമോഷന് ഓര്‍ഡറില്‍
പ്രൊമോഷന് ലഭിച്ച
ടെമ്പററി അസിസ്റ്റന്റ്
എഞ്ചിനീയര്‍(
ഇലക്ട്രിക്കല്‍) മാരുടെ
ലീന്‍ സബ് എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍) ആയി
തന്നെ നിലനിര്‍ത്തും
എന്നുള്ളതുകൊണ്ട്
പ്രസ്തുത 140 ഡിപ്ലോമ
സബ് എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍)
മാരുടെ വേക്കന്‍സികള്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യാന്‍ എന്തെങ്കിലും
തടസ്സങ്ങള്‍
ഉണ്ടെങ്കില്‍ ആയത്
വിശദമാക്കാമോ;
(സി)
തടസ്സങ്ങള്‍
ഉണ്ടെങ്കില്‍ പ്രസ്തുത
140 ഡിപ്ലോമ സബ്
എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍)
മാരുടെ വേക്കന്‍സികള്‍
സൂപ്പര്‍ ന്യൂമററി ആയി
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യുവാന്‍ സാധിക്കുമോ
എന്നും
സാധിക്കുമെങ്കില്‍
നിലവിലുള്ള സര്‍ക്കാര്‍
ഉത്തരവ് പ്രകാരം ഒരു
വര്‍ഷത്തെ സൂപ്പര്‍
ന്യൂമററി
വേക്കന്‍സികള്‍
മാത്രമാണോ
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യുവാന്‍ കഴിയുന്നത്
എന്നത് സംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കാമോ;
(ഡി)
കെ.എസ്.ഇ.ബി.യ്ക്ക്
മാത്രമായി പ്രത്യേക
ഉത്തരവുകള്‍ പ്രകാരം
ഒരു വര്‍ഷത്തില്‍
കൂടുതല്‍ ഉള്ള
വേക്കന്‍സികള്‍
സൂപ്പര്‍ ന്യൂമററി ആയി
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യുവാന്‍ കഴിയുമോ
എന്ന് വ്യക്തമാക്കാമോ?
കെ.എസ്.ഇ.ബി.യില്‍
ജൂനിയര്‍
അസിസ്റ്റന്റ്/കാഷ്യര്‍
തസ്തിക
4295.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യില്‍
ജൂനിയര്‍
അസിസ്റ്റന്റ്/കാഷ്യര്‍
തസ്തികയുടേയും ആയതിന്
മുകളിലുള്ള
തസ്തികകളുടെയും
അംഗീകരിക്കപ്പെട്ട
തസ്തികകള്‍ എത്രയാണ്
എന്ന് തസ്തിക തിരിച്ച്
ലഭ്യമാക്കാമോ;
(ബി)
മേല്പറഞ്ഞ
തസ്തികകളില്‍ ജോലി
ചെയ്യുന്ന സ്ഥിരം
ജീവനക്കാരുടെ എണ്ണം
തസ്തിക തിരിച്ച്
ലഭ്യമാക്കാമോ;
(സി)
01.01.2011-മുതല്‍
30.10.2018 വരെ എത്ര
പേര്‍ക്ക്
ബൈട്രാന്‍സ്ഫര്‍ നിയമനം
വഴി ജൂനിയര്‍
അസിസ്റ്റന്റ്
/ക്യാഷ്യര്‍
തസ്തികയിലേക്ക്
പ്രമോഷന്
നല്‍കിയിട്ടുണ്ട് ;
(ഡി)
01.01.2011-മുതല്‍
30.10.2018 വരെ എത്ര
പേര്‍ക്ക്
പി.എസ്.സി.വഴി ജൂനിയര്‍
അസിസ്റ്റന്റ്/ക്യാഷ്യര്‍
തസ്തികയിലേക്ക് നിയമനം
നല്കി ?
ആറന്മുള മണ്ഡലത്തില്‍
വൈദ്യുതി വകുപ്പിനുണ്ടായ
നഷ്ടം
4296.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തോടനുബന്ധിച്ച്
ആറന്മുള മണ്ഡലത്തില്‍
വൈദ്യുതി വകുപ്പിന്
എത്ര രൂപയുടെ നഷ്ടം
സംഭവിച്ചുവെന്നും
ഏതെല്ലാം ഇനങ്ങളിലാണ്
നഷ്ടം സംഭവിച്ചതെന്നും
വ്യക്തമാക്കുമോ ;
(ബി)
പ്രളയത്തിൽ
തകർന്ന വൈദ്യുതി
പോസ്റ്റുകളും,
ട്രാന്‍സ്ഫോമറുകളും
പുനസ്ഥാപിക്കുവാൻ
പ്രസ്തുത മണ്ഡലത്തില്‍
എത്ര തുക
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ഇ.ബി.
വെഞ്ഞാറമൂട് സെക്ഷനില്‍
അണ്ടര്‍ ഗ്രൗണ്ട് കേബിള്‍
4297.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
മണ്ഡലത്തില്‍
കെ.എസ്.ഇ.ബി. യുടെ
വെഞ്ഞാറമൂട് സെക്ഷന്‍
കീഴില്‍ വരുന്ന
സ്ഥലങ്ങളില്‍ അണ്ടര്‍
ഗ്രൗണ്ട് കേബിള്‍
സ്ഥാപിക്കുന്നതിന്
പ്രൊപ്പോസൽ
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
വിശദവിവരങ്ങള്‍
നല്‍കാമോ;
(ബി)
പ്രൊപ്പോസല്‍
നിലവിലില്ലായെങ്കില്‍
ടി സ്ഥലങ്ങളില്‍
അണ്ടര്‍ ഗ്രൗണ്ട്
കേബിള്‍ സ്ഥാപിക്കുന്ന
കാര്യം പരിഗണിക്കുമോ?
ഡാം
മാനേജ്മെന്റ്
മെച്ചപ്പെടുത്താന്‍ നടപടി
4298.
ശ്രീ.വി.ഡി.സതീശന്
,,
വി.ടി.ബല്‍റാം
,,
അന്‍വര്‍ സാദത്ത്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
നിയന്ത്രിക്കുന്ന
ഡാമുകള്‍ യാതൊരു
മുന്നറിയിപ്പും കൂടാതെ
തുറന്നതാണ് പ്രളയത്തിന്
കാരണമായത് എന്ന ബി ബി
സി, ഐ.ഐ.ടി
ഗാന്ധിനഗര്‍, രാജീവ്
ഗാന്ധി
ഇന്‍സ്റ്റിറ്റ്യൂട്ട്,
സൗത്ത് ഏഷ്യ
നെറ്റ്വര്‍ക്ക് ഓഫ്
ഡാംസ് എന്നിവയുടെ
പഠനങ്ങള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മുന്നറിയിപ്പില്ലാതെ
ഡാമുകള്‍
തുറന്നുവിട്ടതാണ്
പ്രളയത്തിന് കാരണം
എന്ന് വിവിധ
അന്താരാഷ്ട്ര
സംഘടനകളും, വിദഗ്ദ്ധരും
അഭിപ്രായപ്പെട്ടിട്ടും
ഒരു അന്വേഷണം നടത്താന്‍
സര്‍ക്കാര്‍
തയ്യാറാവാത്തത്
എന്തുകൊണ്ടാണ്;
(സി)
കാലാവസ്ഥവ്യതിയാനം
കാരണം കേരളത്തില്‍
തുടര്‍
പ്രളയസാധ്യതയുള്ള
സാഹചര്യത്തില്‍ ഡാം
മാനേജ്മെന്റ്
മെച്ചപ്പെടുത്താന്‍
എന്തൊക്കെ നടപടികളാണ്
കെ.എസ്.ഇ.ബി.
സ്വീകരിച്ചിരിക്കുന്നത്
?
എനര്‍ജി
മാനേജ്മെന്റ് സെന്റര്‍
ജീവനക്കാർ
4299.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഊര്‍ജ്ജ
വകുപ്പിന്റെ കീഴിൽ
പ്രവർത്തിക്കുന്ന
എനര്‍ജി മാനേജ്മെന്റ്
സെന്റര്‍ നിലവില്‍
വന്നത് എന്നാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
സ്ഥാപനത്തില്‍ ഇതുവരെ
എത്ര ഉദ്യോഗസ്ഥര്‍ക്ക്
നേരിട്ട് സ്ഥിരനിയമനം
നല്‍കിയെന്നും എത്ര
താല്‍ക്കാലിക
ഉദ്യോഗസ്ഥരെ
സ്ഥിരപ്പെടുത്തിയെന്നും
എത്ര ഉദ്യോഗസ്ഥര്‍ക്ക്
പ്രമോഷന്
നല്‍കിയെന്നും തരം
തിരിച്ച്
വ്യക്തമാക്കുമോ;
പ്രസ്തുത സ്ഥാപനത്തിലെ
ജീവനക്കാരുടെ
റിട്ടയര്‍മെന്റ് പ്രായം
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(സി)
മേല്‍
സൂചിപ്പിച്ച സര്‍വ്വീസ്
സംബന്ധമായ വിവിധ
തീരുമാനങ്ങള്‍ക്ക്
ആധാരമാക്കിയ പ്രസ്തുത
സ്ഥാപനത്തിന്റെ
സര്‍ക്കാര്‍ അംഗീകൃത
സര്‍വ്വീസ്
ചട്ടങ്ങളുടെയും,
സര്‍ക്കാര്‍
ഉത്തരവുകളുടെയും
പകർപ്പുകൾ
ലഭ്യമാക്കാമോ;
(ഡി)
മേല്‍പ്പറഞ്ഞ
സര്‍വ്വീസ് സംബന്ധമായ
വിവിധ നടപടികളും
തീരുമാനങ്ങളും
ക്രമപ്രകാരമാണോ എന്ന്
അന്വേഷണം നടത്തുമോ?
അതിരപ്പിള്ളി
പഞ്ചായത്തിലെ വൈദ്യുതി
വിതരണത്തിലെ തടസ്സം
4300.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പിന്നോക്ക
ആദിവാസി മേഖലയായ
അതിരപ്പിള്ളി
പഞ്ചായത്തിലെ വൈദ്യുതി
വിതരണത്തിലെ തടസ്സം
യഥാസമയം നീക്കുന്നതിന്
സഹായകരമായി ഒരു വാഹനവും
ആദിവാസി മേഖലയിലെ രണ്ട്
തൊഴിലാളികളുടെ സേവനവും
ലഭ്യമാക്കിയിരുന്നത്
പിന്‍വലിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത സൗകര്യങ്ങളും
സേവനവും തുടര്‍ന്നും
ലഭ്യമാക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
(സി)
കെ.എസ്.ഇ.ബി
യുടെ കളക്ഷന്‍
സെന്ററുകളുടെ സേവനം
തുടര്‍ന്നും
ലഭ്യമാക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ?