വനം
വകുപ്പിലെ വാഹനങ്ങള്‍
2800.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പിന്റെ
ആവശ്യത്തിനായി ഈ വര്‍ഷം
പുതിയതായി വാഹനങ്ങള്‍
വാങ്ങിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എത്രയെണ്ണമാണെന്നും
ഇതിനായി ചെലവഴിച്ച
തുകയെത്രയാണെന്നും
വെളിപ്പെടുത്തുമോ;
(സി)
വനം
വകുപ്പ് ആസ്ഥാനത്ത്
ഇപ്പോള്‍ ആകെ എത്ര
വാഹനങ്ങളാണുള്ളത്; ഇവ
ആര്‍ക്കൊക്കെയാണ്
അനുവദിച്ചിട്ടുള്ളത്;
ഇവ ഓടുന്നതിന് ദൂരപരിധി
നിശ്ചയിച്ചിട്ടുണ്ടോ;
(ഡി)
ഈ
വാഹനങ്ങളിലെയെല്ലാം
ഡ്രൈവര്‍മാര്‍
സ്ഥിരജീവനക്കാരാണോ അതോ
കരാറടിസ്ഥാനത്തിലുള്ളവരാണോ
എന്ന് വ്യക്തമാക്കുമോ?
വനം
വകുപ്പിന്റെ ആഭിമുഖ്യത്തില്‍
കലവറ വിപണന കേന്ദ്രങ്ങള്‍
2801.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പിന്റെ
ആഭിമുഖ്യത്തില്‍
പ്രവര്‍ത്തിച്ചുവന്ന
കലവറ വിപണന
കേന്ദ്രങ്ങള്‍ നിലവില്‍
എവിടെയെല്ലാം
പ്രവര്‍ത്തിച്ചു
വരുന്നു എന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
കേന്ദ്രങ്ങളില്‍
നിന്നും
ഉല്‍പ്പന്നങ്ങള്‍
ലഭ്യമാകുന്നതിന്
സ്വീകരിക്കേണ്ട
നടപടിക്രമങ്ങള്‍
വിശദമാക്കുമോ?
മണല്‍
സംഭരണം
2802.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പിന്റെ കീഴില്‍
പൊതുജനങ്ങള്‍ക്ക്
കെട്ടിടനിര്‍മ്മാണത്തിന്
മണല്‍ സംഭരിച്ച്
വില്‍ക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ എന്താണ്
ഇതിന്റെ മാനദണ്ഡം
എന്നും ഇത്തരത്തില്‍
മണല്‍ എവിടെനിന്നാണ്
സംഭരിക്കുന്നത്എന്നും
വെളിപ്പെടുത്താമോ;
(ബി)
വര്‍ഷത്തില്‍
എത്ര ക്യുബിക് മീറ്റര്‍
മണലാണ് ഈ സ്ഥലങ്ങളില്‍
നിന്ന് എടുക്കാന്‍
സാധിക്കുന്നത്; ഈ
വര്‍ഷം എത്ര മണല്‍
സംഭരിച്ചിട്ടുണ്ട്;
ഇതില്‍ എത്ര മണല്‍
പൊതുജനങ്ങള്‍ക്ക്
വിതരണം ചെയ്തു;
വിശദമാക്കുമോ;
(സി)
പ്രളയത്തില്‍
എല്ലാ നദികളിലും വന്‍
തോതില്‍ മണല്‍ അടിഞ്ഞ്
നദികളുടെ ആഴവും
ഒഴുക്കും
കുറഞ്ഞിട്ടുള്ള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഈ മണല്‍
ജനങ്ങള്‍ക്ക് ഗുണകരമായ
രീതിയില്‍
വില്‍ക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(ഡി)
ഇത്തരത്തില്‍
സംഭരിക്കുന്ന മണല്‍
പൊതു വിപണിയിലെ
വിലയില്‍ നിന്നും
താഴ്ത്തി വിതരണം
ചെയ്താല്‍ ജനങ്ങള്‍
കെട്ടിട
നിര്‍മ്മാണാവശ്യത്തിന്
മണല്‍ കൂടുതലായി
വാങ്ങുമെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
ഉണ്ടെങ്കില്‍
പ്രളയം മൂലം
സര്‍ക്കാര്‍ നേരിടുന്ന
സാമ്പത്തിക
പ്രതിസന്ധിക്ക്
ആശ്വാസമാകുന്ന കാര്യം
സര്‍ക്കാര്‍ ഗൗരവമായി
പരിഗണിക്കുമോ
എന്നറിയിക്കാമോ?
വനാവകാശ
നിയമം നടപ്പിലാക്കുന്നതിന്
വനം വകുപ്പിന്റെ തടസ്സവാദം
2803.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനാവകാശ
നിയമം
നടപ്പിലാക്കുന്നതിന്
വനം വകുപ്പ് അനാവശ്യ
തടസ്സ വാദങ്ങള്‍
ഉന്നിയിച്ചുകൊണ്ടിരിക്കുകയാണെന്ന
മാധ്യമ വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കാമോ ;
(ബി)
പ്രസ്തുത
വാര്‍ത്തകളില്‍
വസ്തുതയുള്ളതായി വനം
വകുപ്പ്
വിലയിരുത്തിയിട്ടുണ്ടോ
;
എങ്കില്‍ വിശദവിവരം
നല്‍കുമോ?
കോടതി
വ്യവഹാരത്തിലൂടെ വനഭൂമി
2804.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കോടതി വ്യവഹാരത്തിലൂടെ
വനഭൂമി സ്വകാര്യ
പ്ലാന്റേഷന് ഉടമകള്‍,
എസ്റ്റേറ്റ് ഉടമകള്‍,
സ്വകാര്യ വ്യക്തികള്‍
എന്നിവര്‍ക്ക്
നല്‍കേണ്ടതായി
വന്നിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അത് ഏതൊക്കെ
വനമേഖലകളില്‍ നിന്നാണ്
എന്നും
ആര്‍ക്കൊക്കെയാണ്
നൽകേണ്ടി വന്നത്
എന്നുമുള്ള വിവരം
വിശദമാക്കുമോ?
പ്രളയം
മൂലമുണ്ടായ നാശനഷ്ടങ്ങള്‍
2805.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
പ്രളയത്തോടനുബന്ധിച്ച്
സംസ്ഥാനത്ത് വനഭൂമിയുടെ
വിസ്തൃതിയില്‍ കുറവ്
വന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
ചതുരശ്ര കിലോമീറ്ററാണ്
കുറവ് വന്നിട്ടുള്ളത്;
(ബി)
പ്രളയംമൂലം
ജീവഹാനി സംഭവിച്ച
ജീവജാലങ്ങളുടെ
കണക്കെടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദീകരിക്കാമോ;
(സി)
പ്രളയംമൂലം
നഷ്ടമായ ആകെ മരങ്ങളുടെ
എണ്ണം എത്രയാണ് എന്ന്
അറിയിക്കുമോ?
വനവിസ്തൃതിയിലുണ്ടായ
വര്‍ദ്ധനവ്
2806.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനവല്‍ക്കരണത്തിനും
വനസംരക്ഷണത്തിനുമായി
കേന്ദ്ര സര്‍ക്കാരില്‍
നിന്ന് 2017-18,
2018-19 വര്‍ഷങ്ങളില്‍
ലഭിച്ച തുക എത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
തുകയില്‍ നാളിതുവരെ
ചെലവഴിച്ചതെത്രയെന്നും
ഇതുവഴി
വനവിസ്തൃതിയിലുണ്ടായ
വര്‍ദ്ധനവ്
എത്രയാണെന്നും
വെളിപ്പെടുത്താമോ?
വനഭൂമി
അനധികൃതമായി കയ്യേറിയവരുടെ
വിശദാംശം
2807.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനഭൂമി
അനധികൃതമായി
കയ്യേറിവച്ചിരിക്കുന്ന
പ്ലാന്റേഷന് ഉടമകള്‍,
എസ്റ്റേറ്റ് ഉടമകള്‍,
സ്വകാര്യ വ്യക്തികള്‍
തുടങ്ങിയവരുടെ
വിവരങ്ങള്‍
ശേഖരിച്ചിട്ടുണ്ടോ;
(ബി)
അപ്രകാരം
വിവരം
ശേഖരിച്ചിട്ടുണ്ടെങ്കിൽ
വിശദാംശം ലഭ്യമാക്കാമോ?
വനത്തിനുള്ളിലെ
അനധികൃത ക്വാറികള്‍
2808.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പിന്റെ
അധീനതയിലുള്ള
വനത്തിനുള്ളില്‍
അനധികൃതമായി ക്വാറികള്‍
പ്രവര്‍ത്തിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത ക്വാറികള്‍
ഏതൊക്കെ
വനമേഖലയിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്തരം
ക്വാറികള്‍ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിച്ചതെന്ന്
വിശദീകരിക്കുമോ?
വനം
വകുപ്പിന്റെ കീഴിലെ റോഡുകള്‍
2809.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പിന്റെ കീഴില്‍
എത്ര റോഡുകളുണ്ടെന്ന്
പേര് സഹിതം ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഈ
റോഡുകളിലൂടെ ജനങ്ങളും
വാഹനങ്ങളും പോകാറുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(സി)
ഈ
റോഡുകള്‍
നിര്മ്മിച്ചതാരാണെന്നും
ഏത് വര്‍ഷമാണ്
നിര്‍മ്മിച്ചതെന്നും
ചെലവായ തുക
എത്രയാണെന്നും
നിര്‍മ്മാണത്തിന് ശേഷം
അറ്റകുറ്റപ്പണികള്‍
നടത്തിയിട്ടുണ്ടോ
എന്നും ജില്ലതിരിച്ച്
വ്യക്തമാക്കാമോ;
(ഡി)
ഈ
റോഡുകള്‍ പലതും
ഇപ്പോള്‍
ശോചനീയാവസ്ഥയിലാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്നും വനം വകുപ്പ്
അറ്റകുറ്റപ്പണി
നടത്തുമോ എന്നും
ഇല്ലെങ്കില്‍ അതാത്
പഞ്ചായത്തുകള്‍ക്ക്
അതിനുള്ള അനുമതി
നല്‍കുമോ എന്നും
വ്യക്തമാക്കാമോ?
കുറുമ്പന്
മൂഴി,മണക്കയം കോളനികളിലേക്ക്
റോഡ്
2810.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടിക
വര്‍ഗ്ഗ സങ്കേതങ്ങളായ
കുറുമ്പന് മൂഴി
മണക്കയം
കോളനികളിലേക്ക് റോഡ്
നിര്‍മ്മിക്കുന്നതിന്
വനാവകാശ നിയമപ്രകാരം
ഭൂമി
വിട്ടുനല്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
ഭൂമിയാണ് റോഡിനായി
വിട്ടുനല്‍കിയിരിക്കുന്നത്;
(ബി)
ഇതുവഴി
റോഡ്
നിര്‍മ്മിക്കുന്നതിന്
എസ്റ്റിമേറ്റ്
വനംവകുപ്പിന്
ലഭിച്ചിട്ടുണ്ടോ; എത്ര
രൂപയുടെ
എസ്റ്റിമേറ്റാണ്
ലഭിച്ചിരിക്കുന്നത്;
റോഡ്
നിര്‍മ്മിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ; റോഡ്
നിര്‍മ്മാണം
എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാകും
എന്ന് അറിയിക്കാമോ?
കാസര്‍ഗോഡ്
ജില്ലയിലെ ഫോറസ്റ്റ് റോഡുകള്‍
2811.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ഫോറസ്റ്റ്
വകുപ്പ് 1980ന് മുന്‍പ്
തന്നെ ഉപയോഗിച്ച്
വരുന്ന ഫോറസ്റ്റ്
റോഡുകള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
1980ന്
മുന്‍പ് ഉണ്ടായിരുന്ന
ഫോറസ്റ്റ് കച്ചാറോഡ്
പക്കാറോഡാക്കി
പ്രദേശവാസികളുടെ യാത്ര
ബുദ്ധിമുട്ട്
പരിഹരിക്കുന്നതിന്
ത്രിതലപഞ്ചായത്ത്,
എം.എല്‍.എ./എം.പി.
ഫണ്ട്,മറ്റ്
സര്‍ക്കാര്‍ഏജന്‍സികള്‍
മുഖേന ഫണ്ട്
നീക്കിവെച്ചാല്‍
,1980ലെ ഫോറസ്റ്റ്
കണ്‍സര്‍വേഷന്‍ ആക്റ്റ്
പ്രകാരം പ്രവൃത്തി
ചെയ്യാനുള്ള അനുമതി
നല്‍കേണ്ടത് ആരാണ്;
വിശദാംശങ്ങള്‍
അറിയിക്കാമോ?
വഴിയോരങ്ങളിൽ
വൃക്ഷതൈകൾ നടുന്നതിനുള്ള
പദ്ധതി
T 2812.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹൈവേ
റോഡുകളുടെ വശങ്ങളിൽ
വൃക്ഷതൈകൾ നട്ടു
പരിപാലിക്കുന്നതിനായുള്ള
പദ്ധതികൾ നടപ്പിലാക്കി
വരുന്നുണ്ടോ;
ഉണ്ടെങ്കിൽ
മേൽനോട്ടചുമതല
ആർക്കാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിക്ക് കാർഷിക
സർവ്വകലാശാലയുടെയും
കർഷക ക്ഷേമ
വകുപ്പിന്റെയും
പങ്കാളിത്തമുണ്ടോ;
(സി)
ഇല്ലെങ്കിൽ
പങ്കാളിത്തത്തോടുകൂടി
പ്രസ്തുത പദ്ധതി
ആസൂത്രണം ചെയ്യുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
വനസംരക്ഷണത്തിനും
പരിപാലനത്തിനുമായുളള
പദ്ധതികള്‍
2813.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
യു. ആര്. പ്രദീപ്
,,
എം. രാജഗോപാലന്‍
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വാഭാവിക
വനങ്ങളുടെ
സംരക്ഷണത്തിനും
പരിപാലനത്തിനുമായി
ആസൂത്രണം ചെയ്ത്
നടപ്പാക്കിവരുന്ന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവിലുള്ള
വന്മര തോട്ടങ്ങളുടെ
സംരക്ഷണത്തിനും
വ്യാവസായിക അസംസ്കൃത
വസ്തുക്കള്‍
ഉല്പാദിപ്പിക്കുന്ന
തോട്ടങ്ങളുടെ ഉല്പാദന
ക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
ജൈവവൈവിദ്ധ്യം
സംരക്ഷിക്കുന്നതിനും
വനങ്ങളെ കാട്ടുതീയില്‍
നിന്ന്
സംരക്ഷിക്കുന്നതിനും
നടത്തി വരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ഡി)
കാലാവസ്ഥ
വ്യതിയാനം തടയുന്നതിന്
വനങ്ങളെ
സജ്ജമാക്കുന്നതിനായി
കേന്ദ്ര സഹായത്തോടെ
നടപ്പാക്കി വരുന്ന
ഗ്രീന്‍ ഇന്ത്യാ
മിഷന്റെ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
അക്കേഷ്യ,
മാഞ്ചിയം തുടങ്ങിയവ മൂലമുള്ള
പാരിസ്ഥിതിക പ്രശ്നങ്ങള്‍
2814.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനമേഖലയില്‍
വനം വകുപ്പ് വ്യാപകമായി
നട്ടുപിടിപ്പിക്കുന്ന
അക്കേഷ്യ, മാഞ്ചിയം
തുടങ്ങിയ വൃക്ഷങ്ങള്‍
ഉണ്ടാക്കുന്ന
പാരിസ്ഥിതിക
പ്രശ്നങ്ങളെയും
ആരോഗ്യപ്രശ്നങ്ങളെയും
സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ;
(ബി)
ഇല്ലായെങ്കില്‍
അത്തരമാെരു പഠനം
നടത്താന്‍
നടപടിയെടുക്കുമോ
എന്നറിയിക്കാമോ?
അര്‍ബന്‍
ഫോറസ്ട്രി പദ്ധതി
2815.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
അര്‍ബന്‍ ഫോറസ്ട്രി
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ
; എങ്കില്‍ ഇതിന്റെ
വിശദവിവരം നല്‍കുമോ?
2018-19
-ലെ വനം വകുപ്പിന്റെ വാര്‍ഷിക
പദ്ധതി
2816.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-19-ല്‍
വനം വകുപ്പിന്റെ
വാര്‍ഷിക പദ്ധതിയുടെ
തുക എത്രയായിരുന്നു;
അറിയിക്കുമോ;
(ബി)
ഇതുവരെ
ഈ തുകയില്‍ നിന്ന് എത്ര
തുക ചെലവഴിച്ചു;
(സി)
പ്രസ്തുത
കാലയളവില്‍
ഉള്‍ക്കൊള്ളിച്ചിരിക്കുന്ന
പദ്ധതികളില്‍ ഇതുവരെയും
ആരംഭിക്കാത്ത
പദ്ധതികളുണ്ടോ;
ഉണ്ടെങ്കില്‍
ഏതൊക്കെയാണെന്നും
ഏതൊക്കെ
സര്ക്കിളുകളിലാണെന്നും
വ്യക്തമാക്കുമോ?
നിലമ്പൂരിൽ ഇക്കോടൂറിസം
പദ്ധതിക്കായുള്ള നിർദ്ദേശം
2817.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍
മണ്ഡലത്തിലെ കേരള
സ്റ്റേറ്റ് വുഡ്
ഇന്‍ഡസ്ട്രീസ്
ലിമിറ്റഡിന്
ഉണ്ടായിരുന്ന വനം
വകുപ്പിന്റെ
അധീനതയിലുള്ള കനോലി
പ്ലോട്ടിനടുത്ത് ഒരു
എക്കോടൂറിസം പദ്ധതി
നടപ്പാക്കണം
എന്നഭ്യര്‍ത്ഥിച്ച്
എം.എൽ.എ നല്കിയ
പ്രൊപ്പോസലില്‍ എടുത്ത
നടപടി വ്യക്തമാക്കാമോ;
(ബി)
എത്ര
രൂപയാണ്
അനുവദിച്ചതെന്ന്
വ്യക്തമാക്കാമോ;
(സി)
പദ്ധതി
(റഫറന്‍സ് 07.05.18-ലെ
എക്കോ ടൂറിസം പ്രൊജക്ട്
പരിഗണന - മീറ്റിംഗ്)
എന്നത്തേക്ക്
തുടങ്ങാന്‍ കഴിയുമെന്ന്
വ്യക്തമാക്കാമോ?
വനം
വകുപ്പ് അനുമതി
നല്‍കിയിട്ടുള്ള ഇക്കോ ടൂറിസം
പദ്ധതികൾ
2818.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇക്കോ
ടൂറിസത്തിന്റെ വിപുലമായ
സാദ്ധ്യതകള്‍ വനം
വകുപ്പ്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വനം വകുപ്പ് അനുമതി
നല്‍കിയിട്ടുള്ള ഇക്കോ
ടുറിസം പദ്ധതികൾ
എന്തെല്ലാമാണ്;
വിശദവിവരം നൽകുമോ;
(സി)
പാലക്കാട്
ജില്ലയിലെ മീൻവല്ലം
ഇക്കോ ടൂറിസം
പദ്ധതിയായി ഏറ്റെടുത്ത്
നടപ്പിലാക്കുന്നതിന്
വനം വകുപ്പ്
സന്നദ്ധമാകുമോ;ഇല്ലെങ്കില്‍
എന്തുകൊണ്ട്
എന്നറിയിക്കാമോ?
ടൂറിസം
പദ്ധതികള്‍ക്ക് വനം
വകുപ്പിന്റെ എന്‍.ഒ.സി.
2819.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍ കാലയളവില്‍
ഏതെല്ലാം ടൂറിസം
പദ്ധതികള്‍ക്കാണ് വനം
വകുപ്പ് എന്‍.ഒ.സി.
നല്കാതിരുന്നിട്ടുളളത്
; വിശദവിവരം നല്‍കാമോ
;
(ബി)
ഇതില്‍
പാലക്കാട് ജില്ലയില്‍
എത്ര പദ്ധതികളാണ്
ഉളളത്; വിശദവിവരം
നല്‍കുമോ ?
ഫോറസ്റ്റ്
സ്റ്റേഷനുകൾ
2820.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ എത്ര
ഫോറസ്റ്റ് സ്റ്റേഷനുകൾ
അനുവദിച്ചിട്ടുണ്ട്;
(ബി)
പുതുതായി
അനുവദിച്ച ഫോറസ്റ്റ്
സ്റ്റേഷനുകളുടെ എണ്ണം
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(സി)
പുതുതായി
അനുവദിച്ച ഫോറസ്റ്റ്
സ്റ്റേഷനുകളുടെ എണ്ണം
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
നാദാപുരത്ത് നരിപ്പറ്റ,
കാവിലുംപാറ ഗ്രാമ
പഞ്ചായത്തിലെ
വനാതിര്‍ത്തിയില്‍
ഫോറസ്റ്റ് സ്റ്റേഷന്
അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമോ?
ഫോറസ്റ്റ്
സ്റ്റേഷനുകള്‍
2821.
ശ്രീ.സി.
ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
കെ. രാജന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഫോറസ്റ്റ്
സ്റ്റേഷനുകളുടെ നിലവിലെ
അവസ്ഥ
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
വനപരിപാലനത്തിനും
വന്യജീവി ആക്രമണങ്ങളും
മറ്റും തടയുന്നതിനുമായി
കൂടുതല്‍ ഫോറസ്റ്റ്
സ്റ്റേഷനുകള്‍
ആവശ്യമുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഫോറസ്റ്റ്
സ്റ്റേഷനുകള്‍
കൂടുതലായി
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
വനം
വകുപ്പ് ആസ്ഥാനത്തെ
എ.സി.എഫ്., ഡി.സി.എഫ്. തസ്തിക
2822.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പ് ആസ്ഥാനത്ത്
എ.സി.എഫ്., ഡി.സി.എഫ്.
തസ്തികകളില്‍
തുടര്‍ച്ചയായി മൂന്ന്
വര്‍ഷത്തിലധികം പല
സെക്ഷനുകളിലായി
ജോലിനോക്കുന്നവരുടെ
പേരുവിവരം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ഉദ്യോഗസ്ഥര്‍
വനംവകുപ്പ് ആസ്ഥാനത്ത്
ജോലിയില്‍ പ്രവേശിച്ച
തീയതി അറിയിക്കുമോ;
(സി)
എ.സി.എഫ്.
തസ്തികയില്‍ ജോലിയില്‍
പ്രവേശിക്കുകയും
ഡി.സി.എഫ്. ആയി
സ്ഥാനക്കയറ്റം
ലഭിച്ചിട്ടും വകുപ്പ്
ആസ്ഥാനത്തുതന്നെ
തുടരുന്നവരുടെ എണ്ണവും
അവര്‍ ആരൊക്കെയാണെന്നും
വ്യക്തമാക്കുമോ;
(ഡി)
നിലവില്‍
വനം വകുപ്പ് ആസ്ഥാനത്ത്
ജോലി നോക്കുന്ന ഈ
ഉദ്യോഗസ്ഥര്‍
ഫീല്‍ഡില്‍ ജോലി ചെയ്ത
കാലയളവ് പേര് സഹിതം
വിശദമാക്കാമോ;
(ഇ)
തുടര്‍ച്ചയായി
മൂന്ന് വര്‍ഷത്തിലധികം
എ.സി.എഫ്., ഡി.സി.എഫ്.
തസ്തികകളില്‍
ജോലിനോക്കുന്നവരെ
ആസ്ഥാനത്തിന്
പുറത്തേക്ക് സ്ഥലം
മാറ്റുന്നതിന് നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
വനം
വകുപ്പിലെ നിയമനവും സ്ഥലം
മാറ്റവും
2823.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പില്‍
ക്ലാര്‍ക്ക് മുതല്‍
ജൂനിയര്‍ സൂപ്രണ്ട്
വരെയും സെക്ഷന്‍
ഫോറസ്റ്റ് ഓഫീസര്‍
മുതല്‍ ഡെപ്യൂട്ടി
റയിഞ്ച് ഓഫീസര്‍
വരെയുമുള്ള
ജീവനക്കാരുടെ നിയമനവും
സ്ഥലം മാറ്റവും
നടത്തുന്നതിന്
സര്‍ക്കാര്‍
അധികാരപ്പെടുത്തിയിരിക്കുന്ന
ഉദ്യോഗസ്ഥര്‍
ആരെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
വനം
വകുപ്പിലെ സി.സി.എഫ്
മുതല്‍ പി.സി.സി.എഫ്
വരെയുള്ള വിവിധ
വിഭാഗങ്ങളിലെ
ഓഫീസര്‍മാരുടെ ജോലികളും
ചുമതലകളും
നിശ്ചയിച്ചുകൊണ്ട്
പുറപ്പെടുവിച്ചിട്ടുള്ള
ഉത്തരവുകളുടെയും
മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങളുടേയും
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(സി)
സര്‍ക്കാര്‍
ഉത്തരവുകളും
സര്‍ക്കുലറുകളും
പ്രകാരം നിയമനങ്ങളും
സ്ഥലം മാറ്റങ്ങളും
നടത്താന്‍ ചുമതലപ്പെട്ട
ഓഫീസര്‍മാര്‍
അല്ലാതെയുള്ളവര്‍
തന്നിഷ്ട പ്രകാരം വനം
വകുപ്പിലെ വിവിധ
ഓഫീസുകളിലും പല
സെക്ഷനുകളിലും സ്ഥലം
മാറ്റങ്ങളും സെക്ഷന്‍
മാറ്റങ്ങളും
നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
ഇപ്രകാരം
സര്‍ക്കാര്‍
ഉത്തരവുകള്‍ക്കും
നിര്‍ദ്ദേശങ്ങള്‍ക്കും
വിരുദ്ധമായി സ്ഥലം
മാറ്റങ്ങള്‍
നടത്തുന്നത്
അവസാനിപ്പിക്കുന്നതിനും
അപ്രകാരം
പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ
കര്‍ശന നടപടികള്‍
സ്വീകരിക്കുന്നതിനും
തയ്യാറാകുമോ?
കോന്നി
ഫയര്‍ സ്റ്റേഷന് വനം
വകുപ്പിന്റെ സ്ഥലം
2824.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോന്നി
ഫയര്‍ സ്റ്റേഷന്
നിര്‍മ്മാണത്തിന് വനം
വകുപ്പിന്റെ സ്ഥലം
വിട്ടുകൊടുക്കുന്നതിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വിശദീകരിക്കുമോ;
(ബി)
വനംവകുപ്പ്
മന്ത്രിയുടെ ചേംബറില്‍
1.10.2014-ലും
23.05.2017-ലും കൂടിയ
യോഗങ്ങളില്‍
കെെെക്കാണ്ടിട്ടുള്ള
തീരുമാനങ്ങള്‍ ഇനം
തിരിച്ച്
വെളിപ്പെടുത്തുമോ;
(സി)
ആയവ
നടപ്പിലാക്കുന്നതില്‍
നാളിതുവരെ എന്തെല്ലാം
തുടര്‍നടപടികള്‍
കെെക്കൊണ്ടിട്ടുണ്ടെന്ന്
വിശദീകരിക്കുമോ;
(ഡി)
ഭൂമി
വിട്ടുകൊടുക്കുന്നതിന്
നിലവില്‍ എന്തെങ്കിലും
തടസ്സമുണ്ടോ; എങ്കില്‍
ആയത് പരിഹരിക്കുന്നതിന്
നടപടി കെെക്കൊള്ളുമോ
എന്നറിയിക്കാമോ ?
നിലമ്പൂര്‍
ഗൂഡല്ലൂര്‍ റോഡ് വികസനത്തിന്
വനം വകുപ്പ് സ്ഥലം
2825.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കോഴിക്കോട്-നിലമ്പൂര്‍-ഗൂഡല്ലൂര്‍
റോഡ് വീതി
കൂട്ടുന്നതിന്
നിലമ്പൂര്‍ ഫോറസ്റ്റ്
കോംപ്ലക്സിന്റെ
മുന്‍ഭാഗത്തെ രണ്ട്
മീറ്റര്‍ സ്ഥലം
പൊതുമരാമത്ത് വകുപ്പിന്
വിട്ട്
കൊടുക്കുന്നതിനുള്ള
നടപടി എന്ന്
പൂര്‍ത്തിയാക്കും
(റഫറന്‍സ് കത്ത്
നിലമ്പൂര്‍ നോര്‍ത്ത്
DFO 7/2/2017ന്
പൊതുമരാമത്ത്
EE(നിരത്ത് വിഭാഗം)
മഞ്ചേരിക്ക് അയച്ച
D.4250/12 നമ്പര്‍
കത്ത്); വിശദമാക്കുമോ?
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ക്കായി അനുവദിച്ച
തുക
2826.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാമ്പ(CAMPA
),ജിം തുടങ്ങിയ
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ക്ക് 2018-19
സാമ്പത്തിക
വര്‍ഷത്തില്‍
കേന്ദ്രത്തില്‍ നിന്ന്
എത്ര രൂപ
അനുവദിച്ചിട്ടുണ്ട്;
(ബി)
ഈ
പദ്ധതികള്‍ക്കായി
കഴിഞ്ഞ
സാമ്പത്തികവര്‍ഷം
അനുവദിച്ച തുകയില്‍
എത്ര കോടി രൂപ ഇപ്പോള്‍
ചെലവഴിക്കാതെയുണ്ട്;
(സി)
ഈ
പദ്ധതികളുടെ ഇപ്പോഴത്തെ
അവസ്ഥ വിശദീകരിക്കാമോ ?
കാട്ടാനകള്‍ക്ക്
സംരക്ഷണത്തിനായി റെയില്‍
മതില് നിര്‍മ്മാണം
2827.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാളയാര്‍
വനമേഖലയില്‍
കാട്ടാനകള്‍ക്ക്
സംരക്ഷണം
ഒരുക്കുന്നതിനായി
റെയില്‍ മതില്
നിര്‍മ്മാണ പദ്ധതിക്ക്
രൂപം നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ചെലവ് എത്ര
കോടി രൂപയാണ്; ഇതില്‍
റെയില്‍വെയും വനം
വകുപ്പും എത്ര ശതമാനം
വീതം ചെലവ്
വഹിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
പദ്ധതി
വിഹിതം സംബന്ധിച്ച്
റെയില്‍വേയുമായി
എന്തെങ്കിലും തര്‍ക്കം
നിലവിലുണ്ടോ;വിശദമാക്കുമോ?
ജനവാസ
കേന്ദ്രങ്ങളില്‍
വന്യമൃഗങ്ങള്‍ വരുത്തുന്ന
നാശനഷ്ടം
2828.
ശ്രീ.രാജു
എബ്രഹാം
,,
കെ. ബാബു
,,
ബി.ഡി. ദേവസ്സി
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജനവാസ കേന്ദ്രങ്ങളില്‍
വന്യമൃഗങ്ങള്‍ ഇറങ്ങി
ജീവനും സ്വത്തിനും
നാശനഷ്ടങ്ങള്‍
ഉണ്ടാക്കുന്നതായ
സംഭവങ്ങള്‍
വര്‍ദ്ധിച്ചു
വരുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇപ്രകാരം ജനവാസ
മേഖലകളില്‍
വന്യമൃഗങ്ങള്‍
ഇറങ്ങുന്നത്
തടയുന്നതിനായി
എന്തെല്ലാം നൂതന
മാര്‍ഗ്ഗങ്ങളാണ്
സര്‍ക്കാര്‍
അവലംബിച്ചിട്ടുള്ളത്;
(സി)
ജനവാസ
പ്രദേശങ്ങളില്‍
കാട്ടാനകള്‍
പ്രവേശിക്കുന്നത്
തടയുന്നതിന് കാടിന്റെ
അതിര്‍ത്തികളില്‍
കിടങ്ങുകള്‍
കുഴിയ്ക്കുന്ന രീതിയും
വനത്തിനുള്ളില്‍
മൃഗങ്ങള്‍
തീറ്റയ്ക്കായി
ആശ്രയിക്കുന്ന
പ്ലാവുള്പ്പെടെയുള്ള
മരങ്ങള്‍
നട്ടുപിടിപ്പിക്കുന്ന
പദ്ധതിയും എത്രമാത്രം
ഫലപ്രദമാണെന്ന്
അറിയിയ്ക്കുമോ;
(ഡി)
വന്യമൃഗങ്ങളെ
ജനപഥങ്ങളില്‍ നിന്ന്
അകറ്റി നിര്‍ത്താന്‍
പൊതുജനങ്ങളുടെ
സഹകരണത്തോടെയുള്ള
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
റെയില്‍
ഫെന്‍സിംഗ്
2829.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍
റെയില്‍ഫെന്‍സിംഗ്
സ്ഥാപിക്കുന്ന
പദ്ധതിയുടെ നിലവിലെ
സ്ഥിതി അറിയിക്കാമോ;
(ബി)
എത്ര
കോടി രൂപയാണ് മേല്‍
പ്രവൃത്തിക്കായി
അനുവദിച്ചിട്ടുളളത്;
(സി)
ആദ്യഘട്ടത്തില്‍
വയനാട് ജില്ലയില്‍
റെയില്‍ ഫെന്‍സിംഗ്
എവിടെ സ്ഥാപിക്കാനാണ്
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ;
(ഡി)
മേല്‍പദ്ധതി
കൂടുതല്‍
സ്ഥലങ്ങളിലേക്ക്
വ്യാപിപ്പിക്കാന്‍ വനം
വകുപ്പ്
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ?
പരിയാരം
പഞ്ചായത്തിൽ സൗരോര്‍ജ്ജ വേലി
2830.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തിലെ പരിയാരം
പഞ്ചായത്തിലെ വിവിധ
പ്രദേശങ്ങളില്‍
അടിക്കടി ഉണ്ടാകുന്ന
വന്യജീവി ആക്രമണം
തടയുന്നതിനും കൃഷി
നശിപ്പിക്കുന്നത്
ഒഴിവാക്കുന്നതിനുമായി
പീലര്മുഴി,
മോതിരക്കണ്ണി,
അന്ത്രക്കാംപാടം
കൊന്നക്കുഴി
പ്രദേശങ്ങളെ
ഉള്‍പ്പെടുത്തി എട്ട്
കിലോമീറ്റര്‍
നീളത്തില്‍ സൗരോര്‍ജ്ജ
വേലി സ്ഥാപിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
വനം
വകുപ്പുമന്ത്രിയുടെ
സന്ദര്‍ശന വേളയില്‍
നല്കിയ ഉറപ്പ്
പ്രകാരവും ഇതിനായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷ പരിഗണിച്ചും
പ്രസ്തുത സ്ഥലങ്ങളില്‍
സൗരോര്‍ജ്ജ വേലി
സ്ഥാപിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
പെരിങ്ങമ്മല
ഗ്രാമപഞ്ചായത്തിലെ കാട്ടാന
ശല്യം
2831.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയോജക മണ്ഡലത്തിലെ
പെരിങ്ങമ്മല
ഗ്രാമപഞ്ചായത്തില്‍
ആദിവാസി മേഖലകളായ
ഇടിഞ്ഞാര്‍,വിട്ടിക്കാവ്
തുടങ്ങിയ
പ്രദേശങ്ങളില്‍ കാട്ടാന
ശല്യം മൂലം ജനജീവിതം
വഴിമുട്ടിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഉണ്ടെങ്കില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
പ്രളയാനന്തരം
പട്ടാമ്പി മണ്ഡലത്തില്‍
വന്യജീവി ആക്രമണം
2832.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയാനന്തരം
പട്ടാമ്പി മണ്ഡലത്തില്‍
വനമേഖലയോട് ചേര്‍ന്ന
പ്രദേശങ്ങളില്‍
മലമ്പാമ്പുകള്‍,
പന്നികള്‍,
മുള്ളന്‍പന്നികള്‍
തുടങ്ങിയ വന്യജീവികളുടെ
ആക്രമണം രൂക്ഷമാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നാട്ടിലിറങ്ങുന്ന
വന്യജീവികളെ
വനത്തിനുള്ളിലേക്ക്
തിരിച്ചു വിടുന്നതിനു
നിയുക്തരായ
ഉദ്യോഗസ്ഥന്മാരുടെ
അഭാവം ഈ
പ്രവര്‍ത്തനത്തിന്
വൈഷമ്യങ്ങള്‍
സൃഷ്ടിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ഇതിനായി ഉദ്യോഗസ്ഥരെ
നിയമിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
വന്യജീവികള്ക്കെതിരെയുളള
ആക്രമണങ്ങള്‍ തടയുന്നതിന്
സംവിധാനം
2833.
ശ്രീ.എസ്.രാജേന്ദ്രന്
,,
ഒ. ആര്. കേളു
,,
കെ.വി.വിജയദാസ്
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വന്യജീവികള്ക്കെതിരെയുളള
ആക്രമണങ്ങള്‍
തടയുന്നതിന് എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
വന്യജീവി
സംരക്ഷണത്തിനും
വന്യജീവികളെ
വേട്ടയാടുന്നത്
തടയുന്നതിനുമായി
വെെല്‍ഡ് ലെെഫ് ക്രെെം
കണ്ട്രോള് യൂണിറ്റ്
സ്ഥാപിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
പ്രസ്തുത
യൂണിറ്റ്
വന്യജീവികളുമായി
ബന്ധപ്പെട്ട കേസുകളുടെ
വിശദവിവരം
ഉള്‍ക്കൊളളിച്ച്
വെെല്‍ഡ് ലെെഫ് ക്രെെം
ഡാറ്റാ ബാങ്ക്
തയ്യാറാക്കിയിട്ടുണ്ടോ;
(ഡി)
ആനവേട്ട,
മാന്‍വേട്ട തുടങ്ങി
വന്യജീവികള്‍ക്കെതിരെ
നടക്കുന്ന
കുറ്റകൃത്യങ്ങള്‍
സംബന്ധിച്ച അന്വേഷണം
വേഗത്തിലാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
മുത്തങ്ങയില്‍
റെയില്‍ ഫെന്‍സിങ്ങ് പദ്ധതി
2834.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്ടിലെ
മുത്തങ്ങയില്‍ റെയില്‍
ഫെന്‍സിങ്ങിനുള്ള
പദ്ധതിയുടെ ടെന്‍ഡര്‍
നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)
എന്നത്തേക്ക്
പദ്ധതി
പ്രാവര്‍ത്തികമാക്കുവാന്‍
കഴിയുമെന്നാണ്
ഉദ്ദേശിക്കുന്നത്?
പശുക്കളിലെ
പകര്‍ച്ചാവ്യാധി തടയാന്‍
നടപടി
2835.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തിനു
ശേഷം തൃശ്ശൂര്‍
ജില്ലയിലെ പശുക്കളില്‍
സ്തൈലേറിയ അനാപ്ലാസാ
എന്ന പകര്‍ച്ച വ്യാധി
ബാധിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതിനെതിരെയുള്ള
മുന്‍കരുതല്‍ നടപടികളും
തുടര്‍ചികിത്സയും
സ്വീകരിക്കുന്നതിന്
ഏതെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്;
(സി)
അടാട്ട്
ഗ്രാമപഞ്ചായത്തിലെ
വെറ്ററിനറി
ആശുപത്രിയ്ക്കു കീഴില്‍
ഇത്തരത്തില്‍ അസുഖം
ബാധിച്ച് മരണപ്പെട്ട
പശുക്കളുടെ എണ്ണം
വ്യക്തമാക്കുമോ;
പ്രസ്തുത കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം
നല്‍കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
പ്രളയത്തില്‍
പരിക്ക് പറ്റിയ
കന്നുകാലികള്‍ക്ക് സൗജന്യ
ചികിത്സ
2836.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തില്‍
പരിക്ക് പറ്റിയതോ അസുഖം
പിടിപ്പെട്ടതോ ആയ
കന്നുകാലികള്‍ക്ക്
സൗജന്യ ചികിത്സ
ലഭ്യമാക്കുന്നതിനായി
കന്നുകാലികളെ
നഷ്ടപ്പെട്ട
കുടുംബങ്ങളുടെ എണ്ണം
വകുപ്പ്
ലഭ്യമാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
കുടുംബങ്ങള്‍ക്ക്
കന്നുകാലികളെ വാങ്ങാന്‍
എന്തൊക്കെ സഹായങ്ങളാണ്
സര്‍ക്കാര്‍
നല്‍കിയിരിക്കുന്നത്;
(സി)
ജില്ല
തിരിച്ച്
ഗുണഭോക്താക്കളുടെ എണ്ണം
വ്യക്തമാക്കാമോ?
പ്രളയത്തില്‍
കന്നുകാലി കര്‍ഷകര്‍ക്കുണ്ടായ
നാശനഷ്ടങ്ങള്‍
2837.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടായ
പ്രളയത്തില്‍
പെരിന്തല്‍മണ്ണ നിയോജക
മണ്ഡലത്തില്‍ കന്നുകാലി
കര്‍ഷകര്‍ക്ക്
എന്തെങ്കിലും
തരത്തിലുള്ള
നാശനഷ്ടങ്ങള്‍
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
തരത്തിലുള്ള
നാശനഷ്ടങ്ങളാണ്
ഉണ്ടായിട്ടുള്ളത്;
വിശദാംശം
ലഭ്യാമാക്കുമോ;
(ബി)
ഇത്തരത്തില്‍
നാശനഷ്ടങ്ങളുണ്ടായവര്‍ക്ക്
എന്തെല്ലാം സഹായമാണ്
നല്കാന്
തീരുമാനിച്ചിട്ടുള്ളത്;
ഇതില്‍ എത്ര
കര്‍ഷകര്‍ക്ക്
എന്തെല്ലാം സഹായം
നല്കാന്
കഴിഞ്ഞിട്ടുണ്ട്; ഇനി
എത്ര പേര്‍ക്ക്
എന്തെല്ലാം സഹായം
നല്കാന് ബാക്കിയുണ്ട്
എന്ന് വ്യക്തമാക്കുമോ ;
(സി)
പ്രളയത്തെ
തുടര്‍ന്ന്
കന്നുകാലികള്‍
മരണമടഞ്ഞും
തൊഴുത്തുകള്‍ക്ക്
നാശനഷ്ടമുണ്ടായിട്ടുള്ളതും
മറ്റ് തരത്തിലുള്ള
നാശനഷ്ടങ്ങള്‍
സംഭവിച്ചിട്ടുള്ളതുമായ
എല്ലാ കര്‍ഷകര്‍ക്കും
അര്‍ഹമായ എല്ലാ
സഹായങ്ങളും
അടിയന്തരമായി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
പ്രളയത്തില്‍
കന്നുകാലികള്‍ നഷ്ടപ്പെട്ട
കുടുംബങ്ങള്‍
2838.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തില്‍
കന്നുകാലികള്‍
നഷ്ടപ്പെട്ട
കുടുംബങ്ങളുടെ എണ്ണം
ലഭ്യമായിട്ടുണ്ടോ;
(ബി)
പ്രസ്തുത
കുടുംബങ്ങള്‍ക്ക്
കന്നുകാലികളെ വാങ്ങാന്‍
എന്തൊക്കെ സഹായങ്ങളാണ്
സര്‍ക്കാര്‍
നല്‍കിയിരിക്കുന്നത്;
ജില്ല തിരിച്ച്
ഗുണഭോക്താക്കളുടെ എണ്ണം
വ്യക്തമാക്കാമോ?
പ്രളയത്തില്‍
വളര്‍ത്തുമൃഗങ്ങള്‍
നഷ്ടപ്പെട്ടവര്‍ക്ക്
നഷ്ടപരിഹാരം
2839.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തുണ്ടായ
പ്രളയ ദുരന്തത്തില്‍
എത്ര
വളര്‍ത്തുമൃഗങ്ങളുടെ
നഷ്ടം ഉണ്ടായെന്ന്
വ്യക്തമാക്കുമോ;
വളര്‍ത്തുമൃഗങ്ങള്‍
നഷ്ടപ്പെട്ടവര്‍ക്ക്
നഷ്ടപരിഹാരം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
ക്ഷീരകര്‍ഷകര്‍ക്കായി
പുനരധിവാസ പാക്കേജ്
2840.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തില്‍പ്പെട്ട്
കന്നുകാലികള്‍
നഷ്ടപ്പെട്ട
ക്ഷീരകര്‍ഷകരെ
സഹായിക്കുന്നതിന്
മൃഗസംരക്ഷണ വകുപ്പ്
ആവിഷ്ക്കരിച്ച്
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ ;
(ബി)
പ്രളയത്തില്‍
ജീവന് നഷ്ടപ്പെട്ട
വളര്‍ത്തു മൃഗങ്ങളുടെ
കണക്ക് എത്രയാണെന്ന
വിവരം ലഭ്യമാക്കുമോ ;
(സി)
കഴിഞ്ഞ
ഓഗസ്റ്റ് മാസത്തിലെ
മഹാപ്രളയത്തില്‍
ജീവനോപാധികള്‍ നഷ്ടമായ
ക്ഷീരകര്‍ഷകര്‍ക്കായി
എന്തെങ്കിലും പുനരധിവാസ
പാക്കേജുകള്‍
ആവിഷ്ക്കരിക്കുന്ന
കാര്യം പരിഗണിക്കുമോ
എന്നറിയിക്കാമോ?
പ്രളയ
ദുരിതത്തില്‍ ചെങ്ങന്നൂരിലെ
മത്സ്യ,കന്നുകാലി,കോഴി
ഫാമുകളുടെ നാശം
2841.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയ
ദുരിതത്തില്‍
ചെങ്ങന്നൂരിലെ
മത്സ്യ,കന്നുകാലി,കോഴി
ഫാമുകള്‍ എത്രയെണ്ണം
നശിച്ചതായി
റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ട്;
വ്യക്തമാക്കാമോ;
(ബി)
കര്‍ഷകര്‍ക്ക്
നല്‍കേണ്ട
നഷ്ടപരിഹാരത്തുക
എത്രയെന്ന്
തീര്‍പ്പാക്കിയിട്ടുണ്ടോ;
(സി)
പ്രസ്തുത
ഫാമുകളുടെ പുനര്‍
നിര്‍മ്മാണത്തിനായി
സ്വീകരിക്കേണ്ട
നടപടിക്രമങ്ങള്‍
എന്തെല്ലാമെന്ന്
വിവരിക്കാമോ;
(ഡി)
ചെറുകിട
കന്നുകാലി
കര്‍ഷകര്‍ക്കുളള
പ്രളയാനന്തര പദ്ധതികള്‍
എന്തെല്ലാമെന്ന്
വിവരിക്കാമോ?
കോഴി
ഇറച്ചിയുടെയും ഇറച്ചിക്കോഴി
ഉല്പന്നങ്ങളുടെയും ഇറക്കുമതി
2842.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദേശ
രാജ്യങ്ങളില്‍ നിന്നും
കോഴിയിറച്ചിയും
ഇറച്ചിക്കോഴി
ഉല്പന്നങ്ങളും
ഇറക്കുമതി ചെയ്യാന്‍
അനുമതി
നല്‍കിയിട്ടുണ്ടോ;വിശദമാക്കാമോ;
(ബി)
ആഭ്യന്തര
കര്‍ഷകരെ
സഹായിക്കുന്നതിനായി
ഇറക്കുമതി ചെയ്യുന്ന
കോഴിയിറച്ചിക്ക്
ഉയര്‍ന്ന നികുതി
ഏര്‍പ്പെടുത്തുന്ന
കാര്യം
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ;
(സി)
ഇറക്കുമതി
ചെയ്യുന്ന
ശീതീകരിച്ചതും
ജനിതകമാറ്റം
വരുത്തിയതുമായ
തീറ്റകള്‍ നല്കി
വളര്‍ത്തിയ കോഴി
ഇറച്ചി ജനങ്ങളുടെ
ആരോഗ്യത്തിന്
ഹാനികരമാണോ എന്നത്
സംബന്ധിച്ച്
പരിശോധിക്കുന്ന
സാങ്കേതിക വിദഗ്ദ്ധർ
ഉള്‍പ്പെടുന്ന
കമ്മിറ്റി റിസ്ക്
അനാലിസിസ് നടത്തുന്നത്
സംബന്ധിച്ച് ഉറപ്പ്
വരുത്താന്‍ സര്‍ക്കാര്‍
തലത്തില്‍ എന്തെല്ലാം
മാര്‍ഗ്ഗങ്ങളാണ്
സ്വീകരിക്കുന്നത്;വിശദമാക്കാമോ?
കോഴികൃഷിക്ക്
നല്കി വരുന്ന സഹായങ്ങള്‍
2843.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
മഞ്ഞളാംകുഴി അലി
,,
പാറക്കല്‍ അബ്ദുല്ല
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇറച്ചിക്കോഴി
വളര്‍ത്തല്‍
വ്യാപകമാക്കി ന്യായമായ
വിലയ്ക്ക് കോഴി ഇറച്ചി
ലഭ്യമാക്കാന്‍
എന്തെങ്കിലും പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
കോഴിക്കുഞ്ഞുങ്ങളെ
കൃഷിക്കാര്‍ക്ക്
ന്യായമായ വിലയ്ക്ക്
ലഭ്യമാക്കുന്നതിനുള്ള
സംവിധാനം എന്താണ്;
(സി)
കോഴികൃഷിയില്‍
ഏര്‍പ്പെട്ടിരിക്കുന്ന
കര്‍ഷകര്‍ക്ക് നല്കി
വരുന്ന സഹായങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
ചാത്തമംഗലം
പൗള്‍ട്രി ഫാം ട്രെയിനിങ്
സെന്റർ
T 2844.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചാത്തമംഗലം
റീജിയണല്‍ പൗള്‍ട്രി
ഫാമിനോടനുബന്ധിച്ച്
നിര്‍മ്മാണം
പൂര്‍ത്തീകരിച്ച
ട്രെയിനിങ് സെന്റര്‍
തുറന്നുകൊടുക്കുന്നതില്‍
കാലതാമസം
നേരിടുന്നതിനുള്ള
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ?
മറ്റ്
സംസ്ഥാനങ്ങളില്‍ നിന്നും
വരുന്ന പാല്
2845.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മറ്റ്
സംസ്ഥാനങ്ങളില്‍
നിന്നും വരുന്ന പാല്
സംസ്ഥാനത്ത്
വിലക്കുറച്ച്
വില്‍ക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതു തടയുന്നതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ക്ഷീരവികസന
പദ്ധതികള്‍
2846.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീര
വികസന വകുപ്പിന്റെ
കീഴില്‍ ഡെയറിഫാം
ആധുനീകരിക്കാന്‍
ധനസഹായം
നല്കുന്നുണ്ടോ;എങ്കില്‍
വിശദമാക്കാമോ;
(ബി)
കേന്ദ്രസര്‍ക്കാരിന്റെ
ധനസഹായത്തോടെ
ക്ഷീരവികസന വകുപ്പ്
നടത്തുന്ന വിവിധ
പദ്ധതികള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ;
(സി)
സംസ്ഥാനത്ത്
നിലവില്‍ എത്ര
ക്ഷീരസഹകരണ സംഘങ്ങള്‍
ഉണ്ട്;ജില്ല
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കുമോ;ക്ഷീര
സഹകരണ സംഘങ്ങളുടെ
നവീകരണത്തിനായി ഈ
സര്‍ക്കാര്‍ എന്തൊക്കെ
നടപടികള്‍ ആണ്
സ്വീകരിച്ചുവരുന്നത്;
വിശദമാക്കുമോ;
(ഡി)
സംസ്ഥാനത്ത്
ക്ഷീരവികസന വകുപ്പിന്റെ
കീഴില്‍ നടത്തിവരുന്ന
പാല് ഗുണനിയന്ത്രണ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ?
ക്ഷീരമേഖലയിലെ
പരിശീലനം
2847.
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം
ക്ഷീരമേഖലയിലേയ്ക്ക്
യുവജനങ്ങളെ
ആകര്‍ഷിക്കുന്നതിനായി
നടപ്പിലാക്കിയ
പദ്ധതിയുടെ ഭാഗമായി
കൂടുതല്‍പേര്‍ ഈ
മേഖലയിലേക്ക്
കടന്നുവരുന്നുണ്ടോ; അത്
കാരണം സംസ്ഥാനത്തെ
പാലുല്പാദനത്തില്
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
(ബി)
പുതുതായി
ക്ഷീരമേഖലയിലേയ്ക്ക്
വരുന്ന യുവജനങ്ങള്‍ക്ക്
ആവശ്യമായ പരിശീലനം
നല്കുന്നുണ്ടോ;നാളിതുവരെ
എത്ര പേര്‍ക്കാണ്
പരിശീലനം
നല്‍കിയിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(സി)
നിലവിലുള്ള
പരിശീലന സൗകര്യങ്ങള്‍
പര്യാപ്തമാണെന്ന്
കരുതുന്നുണ്ടോ;
ഇല്ലെങ്കില്‍ എന്ത്
നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ;
(ഡി)
നിലവിലുള്ള
പരിശീലന സൗകര്യങ്ങള്‍
ആധുനികവല്‍ക്കരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ;
(ഇ)
സംഘങ്ങളില്‍
സംഭരിക്കുന്ന പാലിന്റെ
ഗുണനിലവാരം ഉറപ്പ്
വരുത്തുന്നതിന് നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ;
(എഫ്)
സംഘങ്ങളുടെ
ആധുനികവല്‍ക്കരണത്തിന്റെ
ഭാഗമായി സംഘം
ജീവനക്കാര്‍ക്ക് മതിയായ
പരിശീലനം
നല്കുന്നുണ്ടോ
എന്നറിയിക്കാമോ?
ക്ഷീര
കര്‍ഷകര്‍ക്ക് കറവയന്ത്രം
2848.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീര
കര്‍ഷകര്‍ക്കുണ്ടാകുന്ന
നഷ്ടം നികത്താന്‍
സ്രക്കാര്‍ ഏതെല്ലാം
തരത്തിലുള്ള
ആനുകൂല്യങ്ങള്‍
നല്‍കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
അഞ്ചില്‍
കൂടുതല്‍ പശുക്കളുള്ള
കര്‍ഷകര്‍ക്ക്
കറവയന്ത്രം
നല്‍കുന്നതിനുള്ള
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ യന്ത്രം
ലഭിക്കുന്നതിനായി
കര്‍ഷകര്‍
സ്വീകരിക്കേണ്ട
നടപടിക്രമങ്ങള്‍
വിശദമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
അങ്കമാലി മണ്ഡലത്തില്‍
ക്ഷീര മേഖലയില്‍
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ചതെന്ന്
വ്യക്തമാക്കാമോ?
പാലിന്റെ
പ്രതിദിന ഉപഭോഗം
2849.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പാലിന്റെ പ്രതിദിന
ഉപഭോഗം എത്രയാണെന്നും
പ്രതിദിനം എത്ര
ലിറ്റര്‍ പാല്
ഉല്പാദിപ്പിക്കുന്നുണ്ടെന്നും
അറിയിക്കാമോ;
(ബി)
ഇതര
സംസ്ഥാനങ്ങളില്‍ നിന്ന്
പ്രതിദിനം എത്ര
ലിറ്റര്‍ പാല്
സംസ്ഥാനത്ത്
കൊണ്ടുവരുന്നുണ്ട്;
വിശദാംശം നല്‍കാമോ;
മില്‍മയുടെ
പാല് സംഭരണത്തിലെ കുറവ്
2850.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയം
മൂലം മില്‍മയുടെ
പ്രതിദിന പാല്
സംഭരണത്തില്‍
മൂന്നുലക്ഷം
ലിറ്ററിന്റെ കുറവ്
വന്നിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത
സാഹചര്യത്തില്‍
ക്ഷീരമേഖലയെയും അതുവഴി
ക്ഷീരകര്‍ഷകരെയും
കൈപിടിച്ചുയര്‍ത്താന്‍
എന്തെല്ലാം
പദ്ധതികള്‍ക്ക് രൂപം
നല്‍കുമെന്ന്
വിശദമാക്കുമോ?
പാലുല്പാദനം
വര്‍ദ്ധിപ്പിക്കുവാന്‍ നടപടി
2851.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ശരാശരിഎത്ര ലക്ഷം
ലിറ്റര്‍ പാലാണ് ഓരോ
ദിവസവും
ഉല്പാദിപ്പിക്കുന്നത്;
പ്രതിദിനം ശരാശരി എത്ര
ലക്ഷം ലിറ്ററാണ്
ആവശ്യമായിട്ടുള്ളത്;
(ബി)
പാലുല്പാദനം
വര്‍ദ്ധിപ്പിക്കുവാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം
വ്യക്തമാക്കുമോ?
പ്രളയം മൂലം ക്ഷീര
കര്‍ഷകര്‍ക്ക് ഉണ്ടായിട്ടുള്ള
നഷ്ടം
2852.
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-ലെ
പ്രളയം മൂലം
ക്ഷീരകാര്ഷികമേഖലയ്ക്കുണ്ടായ
നാശനഷ്ടങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
കന്നുകാലികള്‍
ചത്തതുമൂലം ക്ഷീര
കര്‍ഷകര്‍ക്ക്
ഉണ്ടായിട്ടുള്ള നഷ്ടം
എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
കന്നുകാലികള്‍
നഷ്ടപ്പെട്ട
കര്‍ഷകര്‍ക്ക് ഇതിനോടകം
എന്തെല്ലാം സഹായം
നല്കിയെന്നറിയിക്കുമോ?
ക്ഷീരകർഷകർ
നേരിടുന്ന പ്രതിസന്ധികൾ
2853.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീരവികസന
വകുപ്പ് ഓഫീസ്
മുഖാന്തിരം
കണ്ടെത്തുന്ന അർഹരായ
എല്ലാ ക്ഷീരകർഷകർക്കും
വേനൽകാല ഇൻസെന്റീവ്
ലഭ്യമാക്കുന്നതിനുള്ള
നടപടി സർക്കാർ
സ്വീകരിക്കുമോ;
(ബി)
കന്നുകാലി
വളർത്തലിന് വിവിധ
ബാങ്കുകളിൽ നിന്നും
ക്ഷീരകർഷകരെടുത്തിട്ടുള്ള
വായ്പയ്ക്ക് ബാങ്കുകൾ
അമിതപലിശ ഈടാക്കി
വരുന്നത്
ശ്രദ്ധിയിൽപ്പെട്ടിട്ടുണ്ടോ;
ഇത്തരത്തിൽ വായ്പ
തിരിച്ചടവ് മുടങ്ങി
കടക്കെണിയിലായ
ക്ഷീരകർഷകർക്ക്
എന്തെങ്കിലും ആശ്വാസ
പദ്ധതികൾ നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(സി)
കാർഷിക
വായ്പയുടെ പലിശനിരക്കിൽ
ക്ഷീര കർഷകർക്കും
കന്നുകാലി
വളർത്തലിനുള്ള വായ്പ
ലഭ്യമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
നിലമ്പൂര്‍
ബ്ലോക്കില്‍ ക്ഷീര വികസന
വകുപ്പ് മുഖേന നടപ്പിലാക്കിയ
പദ്ധതികള്‍
2854.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
നിലവില്‍വന്നതിനുശേഷം
നിലമ്പൂര്‍ ബ്ലോക്കില്‍
ക്ഷീര വികസന വകുപ്പ്
മുഖേന നടപ്പിലാക്കിയ
പദ്ധതികള്‍
ഏതൊക്കെയാണ്; ഓരോ
പദ്ധതിക്കും
വകയിരുത്തിയ തുക
എത്രയാണ്;വെളിപ്പെടുത്തുമോ;
(ബി)
ഈ
സര്‍ക്കാര്‍
വന്നതിനുശേഷം പദ്ധതി
ആനുകൂല്യം ലഭിച്ച
ഗുണഭോക്താക്കളുടെ
ലിസ്റ്റ് ലഭ്യമാക്കാമോ
;
(സി)
ഗുണഭോക്താക്കളുടെ
ലിസ്റ്റ്
തയ്യാറാക്കുന്നതിന്
ഉള്ള മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്;
മാനദണ്ഡങ്ങള്‍
പാലിക്കാതെ അനര്‍ഹര്‍
ലിസ്റ്റില്‍
ഉള്‍പ്പെട്ടിട്ടുണ്ടോ ;
(ഡി)
നിലമ്പൂര്‍
ബ്ലോക്കിലെ ക്ഷീര വികസന
ആഫീസിലെ ഉദ്യോഗസ്ഥരുടെ
പേരും, ഉദ്യോഗപ്പേരും
ലഭ്യമാക്കാമോ ;
പ്രസ്തുത ആഫീസിലെ
ഒക്ടോബര്‍ മാസത്തിലെ
ഉദ്യോഗസ്ഥരുടെ
അറ്റന്റന്‍സ്
രജിസ്റ്ററിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
കരുനാഗപ്പള്ളി
നിയോജക മണ്ഡലത്തില്‍
മില്‍ക്ക് ഷെഡ് പദ്ധതി
2855.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മില്‍ക്ക്
ഷെഡ് പദ്ധതി പ്രകാരം
കരുനാഗപ്പള്ളി നിയോജക
മണ്ഡലത്തില്‍ അനുവദിച്ച
പ്രോജക്ടുകള്‍
ഏതെല്ലാമെന്ന്
വിശദീകരിക്കുമോ;
(ബി)
2016
ജൂണ്‍ മുതല്‍ 2018
ജൂണ്‍ 30 വരെ
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തില്‍
എത്ര കറവയന്ത്രങ്ങള്‍
വിതരണം ചെയ്തുവെന്ന്
വിശദീകരിക്കുമോ;
(സി)
മില്‍ക്ക്
ഷെഡ് പദ്ധതിയുടെ
ഗുണഭോക്താക്കള്‍
പ്രസ്തുത പദ്ധതി
പ്രകാരമുള്ള തൊഴിലില്‍
തുടരുന്നുണ്ടോ എന്ന്
പരിശോധിക്കുന്നതിന്
എന്തെല്ലാം
മാര്‍ഗ്ഗങ്ങളാണ്
നിലവിലുള്ളതെന്ന്
വിശദീകരിക്കുമോ?
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ ക്ഷീരോല്പാദനം
2856.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഷൊര്‍ണ്ണൂര്‍
നിയോജകമണ്ഡലത്തില്‍
പാലുല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കി വരുന്നത്;
പദ്ധതികളുടെ വിശദാംശം
വ്യക്തമാക്കാമോ;
(ബി)
എത്ര
ക്ഷീര കര്‍ഷകരാണ് ഇൗ
പദ്ധതികളുടെ
ഗുണഭോക്താക്കള്‍
എന്നതിന്റെ വിശദാംശം
ലഭ്യമാക്കുമോ?
തൃശൂര്‍
സുവോളജിക്കല്‍ പാര്‍ക്ക്
2857.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ആര്. രാമചന്ദ്രന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശൂര്‍
സുവോളജിക്കല്‍
പാര്‍ക്കിന്റെ
നിര്‍മ്മാണ പുരോഗതി
വ്യക്തമാക്കുമോ;
നിര്‍മ്മാണത്തിന്
എന്തെങ്കിലും തടസ്സം
നിലവിലുണ്ടോ
എന്നറിയിക്കുമോ;
(ബി)
തൃശൂരിലെ
മൃഗശാലയില്‍ നിന്ന്
മൃഗങ്ങളെ എന്നത്തേക്ക്
സുവോളജിക്കല്‍
പാര്‍ക്കിലേക്ക്
മാറ്റാന്‍ കഴിയുമെന്ന്
അറിയിക്കുമോ;
(സി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നതിനുശേഷം
തിരുവനന്തപുരം
മൃഗശാലയിലേക്ക്
ഏതെല്ലാം മൃഗങ്ങളെ
കൊണ്ടുവന്നുവെന്നും ഇനി
ഏതെല്ലാം മൃഗങ്ങളെ
കൊണ്ടുവരുമെന്നും
വ്യക്തമാക്കുമോ;
(ഡി)
തിരുവനന്തപുരം
മൃഗശാലയിലേക്ക്
ജിറാഫിനെ
കൊണ്ടുവരുന്നതിന്
തടസ്സം നേരിടുന്നുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കാസര്‍ഗോഡ്
ജില്ലയിൽ മാംസ
സംസ്ക്കരണപഠനത്തിനായി കോളേജ്
2858.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ
അമ്പലത്തറയില്‍ മാംസ
സംസ്ക്കരണ
പഠനത്തിനായുള്ള കോളേജ്
തുടങ്ങുന്ന വിഷയം
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
ഇത് സംബന്ധിച്ച
വിശദാംശങ്ങള്‍
അറിയിക്കാമോ ?