വിഴിഞ്ഞം
തുറമുഖത്തിന്റെ കമ്മീഷനിങ്
തീയതി
2338.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖം കമ്മീഷന്
ചെയ്യുന്നതിനുള്ള
കാലാവധി
അവസാനിച്ചിട്ടുണ്ടോ;
വിശദവിവരം നല്‍കുമോ;
(ബി)
പ്രസ്തുത
തുറമുഖം എന്നു മുതല്‍
കമ്മീഷന്
ചെയ്യാനാകുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
ഇതിന് എന്തെങ്കിലും
സാങ്കേതിക തടസമുണ്ടോ;
വിശദമാക്കുമോ;
(സി)
പ്രസ്തുത
തുറമുഖത്തിന്റെ
കരാറുമായി
ബന്ധപ്പെട്ടുള്ള
സി.എ.ജി.
റിപ്പോര്ട്ടിന്മേലുള്ള
അന്വേഷണം
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദ വിവരം
നല്‍കുമോ; ഇല്ലെങ്കില്‍
എന്തുകൊണ്ട് എന്ന്
വ്യക്തമാക്കാമോ?
വിഴിഞ്ഞം
തുറമുഖ പദ്ധതി-പുനരധിവാസ
പാക്കേജ്
2339.
ശ്രീ.ഐ.ബി.
സതീഷ്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.എന്‍.
വിജയന് പിള്ള
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ പദ്ധതിയുമായി
ബന്ധപ്പെട്ട പുനരധിവാസ
പാക്കേജ് കാര്യക്ഷമമായി
നടപ്പിലാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
പുനരധിവാസ
പാക്കേജ് സംബന്ധിച്ച
ഗുണഭോക്തൃ പട്ടിക
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ
(സി)
തുറമുഖ
പദ്ധതിക്കുവേണ്ടി
മാറ്റിപ്പാര്‍പ്പിച്ച
എല്ലാവര്ക്കും
ഉപാധിരഹിത പട്ടയം
നല്‍കുന്നതിനുള്ള
തീരുമാനം
എടുത്തിട്ടുണ്ടോ;
(ഡി)
പദ്ധതി
പ്രദേശത്തെ
താല്പര്യമുള്ള
എല്ലാവര്ക്കും
തുറമുഖാധിഷ്ഠിത
ജോലികളില്‍ മുന്‍ഗണന
നല്‍കണമെന്ന ആവശ്യം
ഉന്നയിക്കപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ ;
(ഇ)
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖ
നിര്‍മ്മാണം
വേഗത്തിലാക്കാന്‍
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
വിഴിഞ്ഞം
തുറമുഖ നിര്‍മ്മാണത്തിന്റെ
പുരോഗതി
2340.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
വികസനത്തില്‍
പുത്തന്‍പ്രതീക്ഷയായി
വിലയിരുത്തപ്പെട്ട
വിഴിഞ്ഞം തുറമുഖ
നിര്‍മ്മാണത്തിന്റെ
പുരോഗതി അറിയിക്കുമോ
;
(ബി)
നിലവില്‍
വിഴിഞ്ഞം തുറമുഖ
നിര്‍മ്മാണത്തില്‍
എന്തെങ്കിലും
തടസ്സങ്ങള്‍
നേരിടുന്നുണ്ടോ ;
(സി)
വിഴിഞ്ഞം
തുറമുഖ നിര്‍മ്മാണം
എപ്പോഴേക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വിശദാംശം
ലഭ്യമാക്കുമോ?
ബേപ്പൂര്‍
തുറമുഖത്ത് കണ്ടെയ്നര്‍
കപ്പലുകള്‍
2341.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബേപ്പൂര്‍
തുറമുഖത്ത് കണ്ടെയ്നര്‍
കപ്പലുകള്‍
ചരക്കിറക്കാന്‍
തുടങ്ങിയിട്ടുണ്ടോ;
(ബി)
കണ്ടെയ്നര്‍
കപ്പലുകള്‍ കൂടി
എത്തുന്ന
സാഹചര്യത്തില്‍ കപ്പല്‍
ചാലുകളുടെ ആഴം
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
പദ്ധതി നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ?
മാരിടെെം
ഇന്‍സ്റ്റിറ്റ്യൂട്ട്
2342.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചവറ
മണ്ഡലത്തിലെ
നീണ്ടകരയില്‍
പ്രവര്ത്തിച്ച്കൊണ്ടിരുന്ന
മാരിടെെം
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
പ്രവര്‍ത്തനം
നിര്‍ത്തിവെച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഇന്‍സ്റ്റിറ്റ്യൂട്ടില്‍
നടത്തിവന്ന കോഴ്സുകള്‍
ഇനി മുതല്‍
കൊടുങ്ങല്ലൂര്‍
മാരിടെെം
ഇന്‍സ്റ്റിറ്റ്യൂട്ടില്‍
നടത്തിയാല്‍ മതിയെന്ന്
നിര്‍ദ്ദേശം
കൊടുത്തിട്ടുണ്ടോ;
വ്യക്തമാക്കുമോ?
തുറമുഖ
വകുപ്പിലെ സ്പെഷ്യല്‍
റൂള്‍സിന്റെ ഭേദഗതി
2343.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
03.05.2017-ലെ
5161/ഡി1/2013/മ.തു.വ.
നമ്പര്‍ കത്ത് പ്രകാരം
തുറമുഖ വകുപ്പിലെ
സ്പെഷ്യല്‍ റൂള്‍സിന്റെ
ഭേദഗതി കൃത്യമായ
മാതൃകയില്‍ തയ്യാറാക്കി
ലഭ്യമാക്കുന്നതാണെന്ന്
അറിയിച്ചിരുന്നോ;
(ബി)
എങ്കില്‍
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
തുറമുഖ
വകുപ്പിലെ സ്പെഷ്യല്‍
റൂള്‍സ് പരിഷ്കാരവുമായി
ബന്ധപ്പെട്ട ഫയല്‍,
വകുപ്പിലെ
രജിസ്റ്ററിംഗ്
അതോറിറ്റി
ശ്രീ.കെ.ആര്.വിനോദ്
23.01.2017 മുതല്‍
13.09.2017 വരെ
അനധികൃതമായി കൈവശം
വെച്ചതുമായി
ബന്ധപ്പെട്ട് ലഭിച്ച
പരാതിയിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ഡി)
പരാതികളുടെയും
അതിന്മേല് സ്വീകരിച്ച
നടപടികളുടെയും
പകര്‍പ്പുകള്‍
ലഭ്യമാക്കാമോ?
മാനന്തവാടി
മണ്ഡലത്തിലെ കുങ്കിച്ചിറ
മ്യൂസിയം
2344.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാനന്തവാടി
മണ്ഡലത്തിലെ
കുങ്കിച്ചിറ
മ്യൂസിയത്തിന്റെ
നിലവിലെ സ്ഥിതി
അറിയിക്കാമോ;
(ബി)
പ്രസ്തുത
മ്യൂസിയത്തില്‍
നിലവില്‍ എത്ര
ജീവനക്കാരുണ്ട്;
(സി)
ഇപ്പോള്‍
കുങ്കിചിറയില്
നടന്നുവരുന്ന
നിര്‍മ്മാണ
പ്രവൃത്തികള്‍ ഏത്
ഏജന്‍സിയാണ്
നടത്തുന്നത്;
(ഡി)
പ്രസ്തുത
കേന്ദ്രത്തിന്റെ
പ്രവർത്തനം എപ്പോള്‍
ആരംഭിക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്
എന്ന് അറിയിക്കുമോ?
ട്രാംവെ
റെയില്‍ പൈതൃക മ്യൂസിയം
2345.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ചാലക്കുടിയില്‍
ട്രാംവെ റെയില്‍ പൈതൃക
മ്യൂസിയം
സ്ഥാപിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ നടപടികള്‍ ഏത്
ഘട്ടത്തിലാണ് എന്ന്
അറിയിക്കാമോ?
കണ്ണൂര്‍
ചന്തപ്പുര തെയ്യം മ്യൂസിയം
2346.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
കണ്ണൂര്‍
ജില്ലയില്‍
കല്ല്യാശ്ശേരി
മണ്ഡലത്തിലെ
കടന്നപ്പള്ളി-പാണപ്പുഴ
ഗ്രാമപഞ്ചായത്തിലെ
ചന്തപ്പുരയില്‍ തെയ്യം
മ്യൂസിയം
സ്ഥാപിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം നല്‍കാമോ?
കോന്നിയില്‍
ജില്ലാ പെെതൃക മ്യൂസിയം
2347.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോന്നിയില്‍
ജില്ലാ പെെതൃക മ്യൂസിയം
ആരംഭിക്കുന്ന നടപടി ഏതു
ഘട്ടത്തിലാണ്
വിശദീകരിക്കുമോ;
(ബി)
ഇതിനായി
നാളിതുവരെ എന്തെല്ലാം
നടപടിക്രമങ്ങള്‍
പാലിച്ചിട്ടുണ്ടെന്ന്
ഇനം തിരിച്ച്
വെളിപ്പെടുത്തുമോ;
(സി)
വനം
വകുപ്പില്‍ നിന്നും
കെട്ടിടങ്ങള്‍ കെെമാറി
കിട്ടിയോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വിശദീകരിക്കുമോ;
(ഡി)
പ്രസ്തുത
വിഷയം സംബന്ധിച്ച
ഫയലുകള്‍ ഏതെല്ലാം
ഓഫീസില്‍
പെന്റിംഗിലാണെന്ന്
വ്യക്തമാക്കുമോ;
(ഇ)
നിലവിലുളള
തടസ്സങ്ങള്‍ ഒഴിവാക്കി
പെെതൃക മ്യൂസിയം
എന്നത്തേയ്ക്ക്
പ്രവര്‍ത്തനം
ആരംഭിക്കുവാന്‍
കഴിയുമെന്ന്
വെളിപ്പെടുത്തുമോ?
വൈപ്പിനിലെ
ആംഗ്ലോ -ഇന്ത്യന്‍ പള്ളിയുടെ
ജീര്‍ണ്ണാവസ്ഥ
2348.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊച്ചി
മണ്ഡലത്തിലെ
വൈപ്പിനില്‍ സ്ഥിതി
ചെയ്യുന്ന
നൂറ്റാണ്ടുകള്‍
പഴക്കമുള്ള ആംഗ്ലോ
-ഇന്ത്യന്‍ പള്ളിയായ
അവര്‍ ലേഡി ഓഫ്
ഹോപിന്റെ ജീര്‍ണ്ണാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
പരിഹരിക്കണമെന്ന്
ആവശ്യപ്പെട്ടുകൊണ്ട്
സമര്‍പ്പിച്ച
നിവേദനത്തിന്മേൽ
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വ്യക്തമാക്കാമോ?
ആര്‍ക്കിയോളജി
മ്യൂസിയം
2349.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പൗരാണിക
ചരിത്രമുറങ്ങുന്ന
ചെങ്ങന്നൂരില്‍ ഒരു
ആര്‍ക്കിയോളജി മ്യൂസിയം
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ഇടനാട്
തൂക്കുപാലം
ആര്‍ക്കിയോളജി വകുപ്പ്
ഏറ്റെടുത്ത്
സംരക്ഷിക്കുന്ന കാര്യം
ആലോചിക്കുമോ?