കേന്ദ്ര
സര്‍ക്കാര്‍ അനുവദിച്ച
ഭക്ഷ്യധാന്യങ്ങള്‍
2290.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
പ്രളയകാലത്ത് പ്രളയ
ദുരിതത്തിലകപ്പെട്ടവര്‍ക്ക്
വിതരണം ചെയ്യാനായി
അരിയടക്കമുള്ള
ഏതെങ്കിലും
ഭക്ഷ്യധാന്യങ്ങള്‍
പ്രത്യേകമായി കേന്ദ്ര
സര്‍ക്കാര്‍
അനുവദിച്ചിട്ടുണ്ടോ
;ഉണ്ടെങ്കില്‍ എത്ര
വീതം;ഇനം തിരിച്ച്
വ്യക്തമാക്കാമോ ;
(ബി)
അരിയടക്കമുള്ള
ധാന്യങ്ങള്‍
ലഭിക്കുന്നതിലേക്കായി
സംസ്ഥാന സര്‍ക്കാര്‍
കേന്ദ്ര സര്‍ക്കാരിന്
പണം നല്‍കേണ്ടി
വന്നിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ ഏതെല്ലാം
ഭക്ഷ്യധാന്യങ്ങള്‍ക്ക്
കിലോഗ്രാമിന് എത്ര
രൂപവെച്ചാണ്
നല്‍കിയതെന്ന്
വ്യക്തമാക്കാമോ ?
കോതമംഗലം
മണ്ഡലത്തില്‍ ഭക്ഷ്യ-സിവില്‍
സപ്ലൈസ് വകുപ്പ് മുഖേനയുള്ള
പദ്ധതികള്‍
2291.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഭക്ഷ്യ-സിവില്‍
സപ്ലൈസ് വകുപ്പ് മുഖേന
കോതമംഗലം മണ്ഡലത്തില്‍
നടപ്പിലാക്കിയ വിവിധ
പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
ഓരോ
പ്രവൃത്തിയുടെയും
നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(സി)
ഇതില്‍
ഇനിയും
പൂര്‍ത്തീകരിക്കാത്ത
പ്രവൃത്തികള്‍
ഏതെല്ലാമെന്നും അവ
എന്നത്തേക്ക്
പൂര്‍ത്തിയാക്കുവാന്‍
സാധിക്കും എന്നും
വ്യക്തമാക്കാമോ;
(ഡി)
കോതമംഗലം
മണ്ഡലത്തില്‍ പുതുതായി
എന്തെങ്കിലും
പദ്ധതികള്‍
നടപ്പിലാക്കുവാന്‍
വകുപ്പ്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
ഭക്ഷ്യ
സുരക്ഷ
2292.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭക്ഷ്യ സുരക്ഷ
ഉറപ്പാക്കുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ച്
നടപ്പിലാക്കിയിരിക്കുന്നത്;വിശദമാക്കാമോ;
(ബി)
സെന്‍ട്രല്‍
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് ഫിഷറീസ്
ടെക്നോളജിയുമായി
സഹകരിച്ച് എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കിയിരിക്കുന്നത്
;
ഭക്ഷ്യഭദ്രതാ
നിയമ നടപടികള്‍
2293.
ശ്രീ.എസ്.ശർമ്മ
,,
കെ. ബാബു
,,
സി. കെ. ശശീന്ദ്രന്
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭക്ഷ്യഭദ്രതാ നിയമം
കാര്യക്ഷമമായി
നടപ്പിലാക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ദേശീയ
ഭക്ഷ്യഭദ്രതാ നിയമം
സംബന്ധിച്ച സോഷ്യല്‍
ഓഡിറ്റിംഗ് നടപടികള്‍
സംസ്ഥാനത്ത്
ആരംഭിച്ചിട്ടുണ്ടോ;
(സി)
പൊതുവിതരണ
രംഗത്തെ
ആധുനികവത്ക്കരണം
പൂര്‍ത്തിയാക്കിയതിന്റെ
ഫലമായി
കാര്‍ഡുടമകള്‍ക്ക്
സംസ്ഥാനത്ത്
എവിടെയുമുളള
റേഷന്‍കടകളില്‍ നിന്നും
റേഷന്‍ വാങ്ങാനുളള
സൗകര്യം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
ഇ-പോസ്
മെഷീന്
സംവിധാനമുണ്ടായിട്ടും
ഉപയോഗിക്കാത്ത റേഷന്‍
വ്യാപാരികള്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കാന്‍
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(ഇ)
ഇ-പോസ്
സംവിധാനം വഴിയുളള
വിതരണത്തിനുശേഷം മിച്ചം
വന്ന റേഷന്‍ സാധനങ്ങള്‍
അനാഥാലയങ്ങള്‍ക്കും
അഗതിമന്ദിരങ്ങള്‍ക്കും
വിതരണം ചെയ്യുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
മറ്റ്
ജില്ലയിലേക്ക് താമസം
മാറിയവര്‍ക്ക് റേഷന്‍കാര്‍ഡ്
അനുവദിക്കാന്‍ നടപടി
2294.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഒരു ജില്ലയില്‍ നിന്നും
മറ്റൊരു ജില്ലയിലേക്ക്
താമസം മാറിയവര്‍ റേഷന്‍
കാര്‍ഡില്‍ നിന്നും
നിലവിലെ പേര് നീക്കം
ചെയ്ത
സര്‍ട്ടിഫിക്കറ്റുമായി
പുതിയ ജില്ലയില്‍
അപേക്ഷ നല്‍കിയിട്ടും
റേഷന്‍കാര്‍ഡ്
അനുവദിക്കുന്നില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യം
പരിഹരിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
(സി)
ഇക്കാരണത്താല്‍
റേഷന്‍ ലഭിക്കാത്തവരുടെ
ബുദ്ധിമട്ടുകള്‍
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ?
പുതിയ
റേഷന്‍ കാര്‍ഡ്
2295.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
റേഷന്‍ കാര്‍ഡിന്
അപേക്ഷ ക്ഷണിച്ചതിന്
പ്രകാരം നാളിതുവരെ എത്ര
പേര് അപേക്ഷ
സമര്‍പ്പിച്ചു ; ജില്ല
തിരിച്ച് കണക്കുകള്‍
ലഭ്യമാക്കാമോ;
(ബി)
പുതിയ
റേഷന്‍ കാര്‍ഡിനായി
ഓണ്‍ലെെന്‍ വഴിയും
ഓഫ്ലെെന് വഴിയും എത്ര
പേര് അപേക്ഷ
സമര്‍പ്പിച്ചു ; ജില്ല
തിരിച്ച് കണക്കുകള്‍
നല്‍കാമോ;
(സി)
ഒരു
താലൂക്കില്‍ നിന്ന്
മറ്റൊരു
താലൂക്കിലേക്ക് ഒരാളെ
മാറ്റാനുള്ള റിഡക്ഷന്‍
സര്‍ട്ടിഫിക്കറ്റ്
നല്‍കുന്നതിനുള്ള
സമയക്രമം നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ അപേക്ഷ
ലഭിച്ച് എത്ര
ദിവസത്തിനകം റിഡക്ഷന്‍
സര്‍ട്ടിഫിക്കറ്റ്
നല്‍കണമെന്ന്
വ്യക്തമാക്കാമോ?
പുതിയ
റേഷന്‍ കാര്‍ഡ്
2296.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
റേഷന്‍ കാര്‍ഡ്
ലഭിക്കുന്നതിനായി എത്ര
അപേക്ഷകളാണ് ഇനിയും
തീര്‍പ്പ്
കല്‍പ്പിക്കാനായി വിവിധ
സപ്ലെെ ഓഫീസുകളില്‍
ഉള്ളതെന്ന കണക്ക്
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
കാര്‍ഡിനായി അപേക്ഷകള്‍
ഇപ്പോള്‍ ഓണ്‍ലെെനില്‍
മാത്രമാണോ
സ്വീകരിക്കുന്നത്;
ഓണ്‍ലെെനില്‍ ആയിട്ടും
റേഷന്‍കാര്‍ഡ്
നല്കുന്നതില്
കാലതാമസം വരുന്നതിന്
കാരണം വ്യക്തമാക്കാമോ;
(സി)
നിലവിലുള്ള
അപേക്ഷകര്‍ക്ക് ഈ
കാര്‍ഡ് എന്ന്
നല്കാന് കഴിയുമെന്ന്
വ്യക്തമാക്കാമോ;
(ഡി)
കൂട്ടുകുടുംബത്തില്‍
നിന്നും ഒഴിവായി
സ്വന്തമായി റേഷന്‍
കാര്‍ഡ് ഇല്ലാത്ത
കാരണത്താല്‍ ലെെഫ്
മിഷന് പദ്ധതിയിലൂടെ
ലിസ്റ്റില്‍
ഉള്‍പ്പെട്ടവര്‍
പുറത്താകുന്ന സാഹചര്യം
ഒഴിവാക്കാന്‍
എന്തൊക്കെ നടപടികള്‍
അടിയന്തരമായി
ചെയ്യാനാണ്
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പുതിയ
റേഷന്‍ കാര്‍ഡ് വിതരണം
2297.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
റേഷന്‍ കാര്‍ഡ്
വിതരണത്തിന് ശേഷം
മുമ്പ് മുന്‍ഗണന
വിഭാഗത്തില്‍പ്പെട്ടവര്‍
ഉയര്‍ന്ന
വിഭാഗത്തിലേക്ക് മാറിയ
സംഭവങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരക്കാരുടെ
മുന്‍ഗണന ആനുകൂല്യം
തിരികെ നല്‍കുന്നതിന്
എന്തെല്ലാം നടപടികള്‍
ആണ് വകുപ്പ്
എടുത്തിരിക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
ഇത്തരത്തിലുള്ള
അപേക്ഷകര്‍ക്ക്
സമയബന്ധിതമായി
തീര്‍പ്പ്
കല്പ്പിക്കാനുള്ള
സംവിധാനം
താഴെത്തട്ടിലുള്ള
സിവില്‍ സപ്ലൈസ്
ഓഫീസുകളില്‍
ഒരുക്കിയിട്ടുണ്ടോ;
വിശദമാക്കുമോ?
പുതിയ
റേഷന്‍ കാര്‍ഡ് നല്‍കുന്നതിന്
ആവശ്യമായ സമയം
2298.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലുള്ള
റേഷന്‍ കാര്‍ഡില്‍
നിന്നും പേര് വെട്ടി
പുതിയ റേഷന്‍ കാര്‍ഡ്
എടുക്കുന്നതിന് അപേക്ഷ
നല്കിയാല് എത്ര
ദിവസത്തിനുള്ളില്‍
പുതിയ റേഷന്‍ കാര്‍ഡ്
നല്കുമെന്നതിന്
തീരുമാനങ്ങള്‍
എന്തെങ്കിലും
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എത്ര ദിവസത്തിനകം പുതിയ
കാര്‍ഡ് നല്‍കുമെന്ന്
വ്യക്തമാക്കാമോ?
റേഷന്‍
കാര്‍ഡ് മുന്‍ഗണനാ പട്ടിക
2299.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കാര്‍ഡ് മുന്‍ഗണനാ
പട്ടികയില്‍ നിന്നും
ഏതൊക്കെ
വിഭാഗങ്ങളില്‍പ്പെട്ടവരെയാണ്
ഒഴിവാക്കുവാന്‍
തീരുമാനിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
നാല്
വര്‍ഷം മുമ്പ്
മരിച്ചവര്‍ പോലും
ഇപ്പോഴും റേഷന്‍
പട്ടികയില്‍
ഉള്‍പ്പെട്ടതായി
കണ്ടെത്തിയിട്ടുണ്ടോ;
(സി)
ഗുണഭോക്താക്കളുടെ
പട്ടികയില്‍
അടിയന്തരമായി
തിരുത്തല്‍ വരുത്തി
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുവാന്‍
സിവില്‍ സപ്ലൈസ്
ഓഫീസര്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ഡി)
ഇതിന്റെ
അടിസ്ഥാനത്തില്‍ റേഷന്‍
കാര്‍ഡ് മുന്‍ഗണനാ
പട്ടികയില്‍ നിന്നും
എത്ര പേരെ നീക്കം
ചെയ്തിട്ടുണ്ട്;
(ഇ)
റേഷന്‍
കാര്‍ഡ് അപേക്ഷയോടൊപ്പം
സമര്‍പ്പിക്കുന്ന
സത്യപ്രസ്താവന
തെറ്റാണെന്ന് കണ്ട്
നിയമനടപടി
സ്വീകരിക്കുന്നതിന്
നടപടി
കൈക്കൊണ്ടിട്ടുണ്ടോ?
റേഷന്‍
കാര്‍ഡുകള്‍ വിതരണം
ചെയ്യുന്നതിന് നടപടി
2300.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
വിവിധ കാറ്റഗറികളിലായി
എത്ര റേഷന്‍
കാര്‍ഡുടമകളാണുള്ളത്;
വിശദവിവരം നല്‍കുമോ;
(ബി)
2018
നവംബര്‍ 1 വരെ എത്ര
അപേക്ഷകളാണ് റേഷന്‍
കാര്‍ഡ്
ലഭിക്കുന്നതിനായി സപ്ലൈ
ഒാഫീസുകളിലുള്ളത്;
ജില്ല തിരിച്ചുള്ള
കണക്ക് വ്യക്തമാക്കുമോ;
(സി)
ഈ
അപേക്ഷകള്‍ പരിശോധിച്ച്
ഉടന്‍ തന്നെ റേഷന്‍
കാര്‍ഡുകള്‍ വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
ദേവികുളം
മണ്ഡലത്തില്‍ അനുവദിച്ച റേഷന്‍
കാര്‍ഡുകള്‍
2301.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ദേവികുളം
മണ്ഡലത്തില്‍ 2016-ന്
ശേഷം പുതിയതായി എത്ര
റേഷന്‍ കാര്‍ഡുകള്‍
അനുവദിച്ചിട്ടുണ്ടെന്ന
വിവരം പഞ്ചായത്ത്
തിരിച്ച് ലഭ്യമാക്കാമോ?
അന്ത്യോദയ
റേഷന്‍ കാര്‍ഡ്
2302.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രയോറിറ്റി
കാര്‍ഡില്‍
ഉള്‍പ്പെട്ടതുകാരണം
അന്ത്യോദയ റേഷന്‍
കാര്‍ഡിന്
അര്‍ഹരാണെങ്കിലും
കാരുണ്യ
ഉള്‍പ്പെടെയുള്ള
ചികിത്സ ആനുകൂല്യങ്ങള്‍
ലഭിയ്ക്കാതെ
ഉപഭോക്താക്കള്‍
പ്രയാസമനുഭവിക്കുന്നുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഗുരുതരമായ
രോഗം ബാധിച്ച റേഷന്‍
കാര്‍ഡ് ഉടമകള്‍ക്കും
കുടുംബാംഗങ്ങള്‍ക്കും
ഇത്തരത്തില്‍ ചികിത്സ
ആനുകൂല്യങ്ങള്‍
നഷ്ടപ്പെടുന്ന സാഹചര്യം
ഒഴിവാക്കുന്നതിന്
യഥാസമയം ഇത്തരം
അപേക്ഷകള്‍ക്ക്
മുന്‍ഗണന നല്കി
അന്ത്യോദയ കാര്‍ഡുകള്‍
നല്‍കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
പെരിന്തല്‍മണ്ണ
താലൂക്ക് സപ്ലൈ
ഓഫീസിനുകീഴില്‍ വരുന്ന
കാര്‍ഡ് നം.2053001499
പ്രകാരമുള്ള ശ്രീമതി
നഫീസ, ഓട്ടാമ്പില്
ഹൗസ്, എടയാറ്റൂര്‍
എന്നവര്‍ക്ക്
കുടുംബാംഗങ്ങളുടെ
ചികിത്സാനുകൂല്യങ്ങള്‍
അന്ത്യോദയ റേഷന്‍
കാര്‍ഡ്
ലഭിക്കാത്തതിനാല്‍
നഷ്ടപ്പെടുന്ന സാഹചര്യം
ഒഴിവാക്കി
നല്‍കുന്നതിന്
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷപ്രകാരം
അന്ത്യോദയ കാര്‍ഡ്
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്
നടപടി സ്വീകരിക്കുമോ?
നെയ്യാറ്റിന്‍കര,
കാട്ടാക്കട താലൂക്കുകളിലെ
റേഷന്‍കാര്‍ഡ് വിതരണം
2303.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര,
കാട്ടാക്കട
താലൂക്കുകളില്‍ പുതിയ
റേഷന്‍കാര്‍ഡ്
ലഭിക്കുന്നതിനും
അനുവദിച്ചവയില്‍
തിരുത്തല്‍
വരുത്തുന്നതിനുമായി
എത്ര അപേക്ഷകള്‍
നിലവിലുണ്ടെന്ന്
പഞ്ചായത്തടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(ബി)
ലൈഫ്
പദ്ധതിയിലെ
ഗുണഭോക്താക്കള്‍ക്ക്
താല്‍ക്കാലിക റേഷന്‍
കാര്‍ഡ്
നല്‍കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിനുള്ള
നടപടിക്രമങ്ങള്‍
അറിയിക്കാമോ?
പൊതുവിതരണസംവിധാനം
സുതാര്യവും
കാര്യക്ഷമവുമാക്കാന്‍ നടപടി
2304.
ശ്രീ.എസ്.രാജേന്ദ്രന്
,,
പി. ഉണ്ണി
,,
കാരാട്ട് റസാഖ്
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
വിതരണ സംവിധാനം
സുതാര്യവും
കാര്യക്ഷമവുമാക്കാന്‍
ആധുനിക ശാസ്ത്ര
സാങ്കേതികവിദ്യയുടെ
ഏതെല്ലാം സാധ്യതകളാണ്
ഉപയോഗപ്പെടുത്തിയിട്ടുള്ളത്;
(ബി)
റേഷന്‍
കാര്‍ഡ് സംബന്ധിച്ച
അപേക്ഷകള്‍ ഓണ്‍ലൈനായി
സമര്‍പ്പിക്കുന്നതിന്
റേഷന്‍ കാര്‍ഡ്
മാനേജ്മെന്റ്
സിസ്റ്റം, എന്റെ റേഷന്‍
കാര്‍ഡ് മൊബൈല്‍ ആപ്പ്
എന്നിവ പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
(സി)
പൊതുജനങ്ങള്‍ക്ക്
ഈ സംവിധാനങ്ങളിലൂടെ
ലഭ്യമാകുന്ന
സൗകര്യങ്ങള്‍
വിശദമാക്കാമോ;
(ഡി)
റേഷന്‍
കടകള്‍ വഴി കൂടുതല്‍
ഭക്ഷ്യധാന്യങ്ങളും
പലവ്യഞ്ജനങ്ങളും
വിതരണം
ചെയ്യുന്നതിനുള്ള
പദ്ധതി
ആവിഷ്ക്കരിക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
മത്സ്യത്തൊഴിലാളികളുടെ
റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ
വിഭാഗത്തിലേക്ക് മാറ്റാനുള്ള
മാനദണ്ഡങ്ങള്‍
2305.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികളായവരുടെ
റേഷന്‍ കാര്‍ഡുകള്‍
മുഴുവനും മുന്‍ഗണനാ
വിഭാഗത്തിലേക്ക്
മാറ്റാന്‍ സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
മത്സ്യത്തൊഴിലാളികളായവരുടെ
റേഷന്‍ കാര്‍ഡ്
മുന്‍ഗണനാ
വിഭാഗത്തിലേക്ക്
മാറ്റുന്നതിനായി വരുമാന
പരിധി
നിശ്ചയിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്രയാണ്;
(സി)
മത്സ്യത്തൊഴിലാളികള്‍
ഉള്‍പ്പെടുന്ന റേഷന്‍
കാര്‍ഡ് മുന്‍ഗണനാ
വിഭാഗത്തിലേക്ക്
മാറ്റുന്നതിന് പൊതു
മാനദണ്ഡങ്ങള്‍
തന്നെയാണോ ബാധകം; അല്ല
എങ്കില്‍
മത്സ്യത്തൊഴിലാളികള്‍ക്ക്
ഈ ആനുകൂല്യം ലഭിക്കാന്‍
എന്തൊക്കെ
മാനദണ്ഡങ്ങളാണ്
നിര്‍ദ്ദേശിച്ചത്
എന്നത് വ്യക്തമാക്കാമോ;
(ഡി)
കാര്‍ഡ്
മുന്‍ഗണനാ
വിഭാഗത്തിലേക്ക് മാറി
കിട്ടാന്‍
മത്സ്യത്തൊഴിലാളികള്‍
എവിടെയാണ്
അപേക്ഷിക്കേണ്ടത്;
അപേക്ഷയോടൊപ്പം
എന്തെല്ലാം രേഖകളാണ്
ഹാജരാക്കേണ്ടത്;
വ്യക്തമാക്കാമോ?
മുന്‍ഗണനാ വിഭാഗത്തിലെ അനര്‍ഹരെ
കണ്ടെത്താന്‍ നടപടി
2306.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കാര്‍ഡ് പുതുക്കി
നല്കിയതിനുശേഷം
സംസ്ഥാനത്ത് സിവില്‍
സപ്ലൈസ് ഉദ്യോഗസ്ഥര്‍
നടത്തിയ പരിശോധനയില്‍
എത്ര റേഷന്‍കാര്‍ഡുകള്‍
അനര്‍ഹമാണെന്ന്
കണ്ടെത്തി മുന്‍ഗണന
വിഭാഗത്തില്‍ നിന്നും
മാറ്റിയിട്ടുണ്ട്;
(ബി)
മുന്‍ഗണനാ
വിഭാഗത്തില്‍ ഇനിയും
അനര്‍ഹര്‍ ഉണ്ടെന്ന
വാര്‍ത്തകള്‍
കണക്കിലെടുത്ത്
കൂടുതല്‍ പരിശോധനകള്‍
നടത്തി അനര്‍ഹരെ
കണ്ടെത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
ബി.പി.എല്‍
ലിസ്റ്റില്‍ മാരകരോഗബാധിതരുളള
കുടുംബങ്ങളെ
ഉള്‍പ്പെടുത്തുന്നതിനുളള നടപടി
2307.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓട്ടിസം,
സെറിബ്രല്‍ പാള്‍സി,
മാനസിക വെെകല്യം
തുടങ്ങിയ
മാരകരോഗങ്ങള്‍
ബാധിച്ചതും ബി.പി.എല്‍
ലിസ്റ്റില്‍
ഉള്പ്പെടാത്തവരുമായവര്ക്ക്
സര്‍ക്കാരിന്റെ
ഭക്ഷ്യസുരക്ഷ പദ്ധതി,
സൗജന്യ ചികിത്സ
തുടങ്ങിയ വിവിധ
ആനുകൂല്യങ്ങള്‍
നിഷേധിക്കപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഓട്ടിസം,
സെറിബ്രല്‍ പാള്‍സി,
മാനസിക വെെകല്യം
ഉള്‍പ്പെടെ അതീവ ഗുരുതര
രോഗബാധിതരായവര്‍
അംഗങ്ങളായുളള
കുടുംബങ്ങളെ ബി.പി.എല്‍
ലിസ്റ്റില്‍
ഉള്‍പ്പെടുത്തുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ?
റേഷന്‍
ലൈസന്‍സില്‍ വിരമിക്കല്‍
പ്രായപരിധി
2308.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
റേഷന്‍
ലൈസന്‍സില്‍
വിരമിക്കല്‍ പ്രായപരിധി
കൊണ്ടുവരുമോ എന്ന വിവരം
വെളിപ്പെടുത്തുമോ?
പട്ടികജാതി
വിഭാഗക്കാര്‍ക്ക് റേഷന്‍കട
ലൈസന്‍സ്
2309.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റേഷന്‍കട ലൈസന്‍സ്
നല്കുന്നതില്
പട്ടികജാതി
വിഭാഗക്കാര്‍ക്ക്
സംവരണം ചെയ്തിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തിലെ എത്ര
റേഷന്‍ കടകള്‍
പട്ടികജാതി
വിഭാഗക്കാര്‍ക്കായി
സംവരണം ചെയ്തിട്ടുണ്ട്;
വിശദീകരിക്കുമോ;
(സി)
ഈ
നിയോജകമണ്ഡലത്തില്‍
പട്ടികജാതി
വിഭാഗത്തിനായി സംവരണം
ചെയ്തിട്ടുള്ള റേഷന്‍
കടകളില്‍ ഒഴിവുകള്‍
നിലവിലുണ്ടോ;
വിശദീകരിക്കുമോ;
(ഡി)
എങ്കില്‍
ഒഴിവുകളുള്ള
റേഷന്‍കടകള്‍
പട്ടികജാതി
വിഭാഗക്കാര്‍ക്ക്
നല്കാന് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ?
ഡിജിറ്റൈസ്ഡ് റേഷനിംഗ്
സമ്പ്രദായം
2310.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
ഡിജിറ്റൈസ്ഡ് റേഷനിംഗ്
സമ്പ്രദായം നിലവില്‍
വന്നതോടെ ഉണ്ടായ
മാറ്റങ്ങള്‍
എന്തെല്ലാമാണ്;
(ബി)
പ്രസ്തുത
സമ്പ്രദായം വഴി
ഗുണഭോക്താക്കള്‍ക്കുണ്ടായ
നേട്ടങ്ങള്‍
വിശദമാക്കുമോ?
പ്രളയത്തിനുശേഷം സൗജന്യമായി
നല്കിയ അരി
2311.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രളയത്തിനുശേഷം
ദുരിതാശ്വാസത്തിന്റെ
ഭാഗമായി എത്ര
ആഴ്ചക്കാലം റേഷന്‍
കാര്‍ഡുടമകള്‍ക്ക്
സൗജന്യമായി അരി നല്കി
; ഇതിനായി എത്ര ടണ്‍
അരിയും
ഭക്ഷ്യധാന്യങ്ങളും
വേണ്ടിവന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രളയ
ദുരിതാശ്വാസത്തിന്റെ
ഭാഗമായി വിതരണം ചെയ്ത
അരി കേന്ദ്രത്തില്‍
നിന്നും സൗജന്യമായി
ലഭ്യമായതാണോ
;അല്ലെങ്കില്‍ ആയതിന്
എന്തു തുകയാണ് കേന്ദ്രം
ആവശ്യപ്പെട്ടതെന്ന്
വ്യക്തമാക്കാമോ?
വയനാട്
ജില്ലയില്‍ ഇ-പോസ് മെഷീന്റെ
പ്രവര്‍ത്തനം
2312.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയുടെ
ഉള്‍പ്രദേശങ്ങളില്‍
ഇ-പോസ് മെഷീന്റെ
തകരാര്‍ റേഷന്‍
വിതരണത്തെ
ബാധിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വയനാട്
ജില്ലയില്‍ ഇ-പോസ്
മെഷീന്റെ പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
റേഷന്‍
സാധനങ്ങളുടെ അളവുതൂക്ക
തട്ടിപ്പ് തടയാന്‍ പദ്ധതി
2313.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
സാധനങ്ങളുടെ അളവുതൂക്ക
തട്ടിപ്പ് തടയാന്‍
ഇ-പോസ് യന്ത്രത്തെ
ഇലക്ട്രോണിക്
ത്രാസുകളുമായി
ബന്ധപ്പെടുത്തുന്ന
പദ്ധതി കേരളത്തില്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ; പദ്ധതി
എപ്പോള്‍
പൂര്‍ത്തിയാകുമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
പദ്ധതിയിലൂടെ അളവുതൂക്ക
തട്ടിപ്പ് തടയാന്‍
സാധിച്ചിട്ടുണ്ടോ;
പ്രസ്തുത സംവിധാനം
സംസ്ഥാനത്തൊട്ടാകെ
ഏര്‍പ്പെടുത്താന്‍
വകുപ്പ് ചെലവഴിച്ച തുക
വ്യക്തമാക്കുമോ;
(സി)
പദ്ധതി
നടപ്പിലാക്കിയ
ആന്ധ്രപ്രദേശ് പോലുള്ള
സംസ്ഥാനങ്ങളില്‍
ധാന്യത്തോടൊപ്പം തൂക്ക
കട്ടികള്‍ കൂട്ടി
വെച്ച് കൃത്രിമം
കാണിക്കുന്നതിനാല്‍
പരാജയപ്പെട്ട
സ്ഥിതിവിശേഷം
ശ്രദ്ധിയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
തട്ടിപ്പ് തടയുവാന്‍
മോണിട്ടറിംഗിനായി
സി.സി.ടി.വി.
ക്യാമറകള്‍ കൂടി
സ്ഥാപിക്കേണ്ടി
വരുമെന്നും ആയതിന്
ഭാരിച്ച ചെലവ്
വരുമെന്നും
കരുതുന്നുണ്ടോ.
വ്യക്തമാക്കുമോ?
റേഷന്‍
ഭക്ഷ്യസാധനങ്ങളുടെ
വിലവര്‍ദ്ധനവ്
2314.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റേഷന്‍
ഭക്ഷ്യസാധനങ്ങള്‍ക്ക്
വിലവര്‍ദ്ധിപ്പിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
(ബി)
മുന്‍ഗണനേതര
വിഭാഗത്തിലെ നാല്പത്
ലക്ഷം പേര്‍ക്കുള്ള
റേഷന്‍ സാധനങ്ങള്‍ക്ക്
വിലകൂട്ടാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
റേഷന്‍
വ്യാപാരികളുടെ വേതന
വര്‍ദ്ധനവിനായി പണം
കണ്ടെത്തുന്നതിനാണോ
ഭക്ഷ്യവസ്തുക്കളുടെ വില
വര്‍ദ്ധിപ്പിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
എങ്കില്‍ വിലവര്‍ദ്ധനവ്
എന്നത്തേക്ക്
പ്രാബല്യത്തില്‍
വരുമെന്ന് അറിയിക്കാമോ?
റേഷന്‍
കാര്‍ഡുടമകള്‍ക്കായി കോമ്പോ
ഓഫര്‍
2315.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കാര്‍ഡുടമകള്‍ക്ക്
ഇഷ്ടമുളള ഭക്ഷ്യധാന്യം
വാങ്ങുന്നതിന്
അവസരമൊരുക്കി കോമ്പോ
ഓഫര്‍
വ്യാപിപ്പിക്കുന്നതിന്
ഉദ്ദേശ്യമുണ്ടോ;
(ബി)
ഏതെല്ലാം
വിഭാഗങ്ങളില്‍പെട്ട
കാര്‍ഡുടമകള്‍ക്കാണ്
കോമ്പോ ഓഫര്‍ പ്രകാരം
റേഷന്‍ സാധനങ്ങള്‍
വാങ്ങുവാന്‍
സാധിക്കുന്നത്;
(സി)
കാര്‍ഡുടമകളുടെ
എണ്ണമനുസരിച്ച് നിശ്ചിത
ശതമാനം ഭക്ഷ്യധാന്യം
മാത്രമേ റേഷന്‍
കടകളില്‍ സ്റ്റോക്ക്
ചെയ്യുവാന്‍
സാധിക്കുകയുളളൂവെന്നതിനാല്
പ്രസ്തുത കോമ്പോ ഓഫര്‍
വ്യാപാരികള്‍ക്ക്
ബുദ്ധിമുട്ട്
സൃഷ്ടിക്കുന്നതായി
പരാതി ലഭിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇക്കാര്യത്തില്‍
എന്തെങ്കിലും
നിയന്ത്രണം
കൊണ്ടുവരുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വിശദമാക്കുമോ?
കാര്‍ഡ്
ഉടമകള്‍ക്ക് ഇഷ്ടമുള്ള റേഷന്‍
കടകള്‍ തിരഞ്ഞെടുക്കാവുന്ന
പദ്ധതി
2316.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
പൊതുവിതരണ വകുപ്പ്
റേഷന്‍ വിതരണത്തിനായി
നടപ്പാക്കിയ ഏത് റേഷന്‍
കടയില്‍ നിന്നും
കാര്‍ഡ് ഉടമകള്‍ക്ക്
സാധനങ്ങള്‍ വാങ്ങാം
എന്ന പദ്ധതി
യാഥാര്‍ത്ഥ്യമാക്കിയ
ശേഷം കാര്‍ഡുടമകളുടെ
ശരാശരി ഉപഭോഗം
വര്‍ദ്ധിച്ചിട്ടുണ്ടോ;
(ബി)
ബാങ്ക്
വഴി സബ്സിഡി വിതരണം
ചെയ്തതിനെ തുടര്‍ന്ന്
കാര്‍ഡുടമകളുടെ ഉപഭോഗം
വര്‍ദ്ധിപ്പിക്കാന്‍
സാധിച്ചിട്ടുണ്ടോ;
(സി)
ഈ
പദ്ധതിയുടെ ഭാഗമായി
വകുപ്പ് വിലയിരുത്തുന്ന
നേട്ടങ്ങള്‍
എന്തെല്ലാമാണ്;
(ഡി)
പ്രസ്തുത
പരിഷ്കാരം സപ്ലൈകോ,
മാവേലി ഔട്ട്
ലെറ്റുകളിലെ വ്യാപാരം
കുറയാന്‍
കാരണമായിട്ടുണ്ടോ?
കേന്ദ്ര
സര്‍ക്കാരില്‍ നിന്നും ലഭിച്ച
അധിക ഭക്ഷ്യവിഹിതം
2317.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
കെ. രാജന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയ
ദുരിതാശ്വാസത്തിന്റെ
ഭാഗമായി സംസ്ഥാനത്തിന്
കേന്ദ്ര സര്‍ക്കാരില്‍
നിന്നും ലഭിച്ച അധിക
ഭക്ഷ്യവിഹിതത്തിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഇത്തരത്തില്‍
അധിക ധാന്യവിഹിതം
അനുവദിച്ചതുമൂലം
സംസ്ഥാന സര്‍ക്കാരിന്
സാമ്പത്തികബാധ്യത
ഉണ്ടായിട്ടുണ്ടോ;
(സി)
പ്രളയ
ദുരിതാശ്വാസത്തിന്റെ
ഭാഗമായി കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
അധികവിഹിതമായി മണ്ണെണ്ണ
ലഭിച്ചിട്ടുണ്ടോ;
(ഡി)
പ്രളയ
ദുരിതാശ്വാസത്തിന്റെ
ഭാഗമായി ലഭിച്ച
ധാന്യവിഹിതത്തിന്റെ
വിതരണം
പൂര്‍ത്തികരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
റേഷന്‍കട
വഴി വിതരണം ചെയ്യുന്ന
ഭക്ഷ്യധാന്യങ്ങളുടെ അളവ്
2318.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍ കടകള്‍ വഴി
കാര്‍ഡ് ഉടമകള്‍ക്ക്
നിലവില്‍
അനുവദിക്കപ്പെട്ടിട്ടുള്ള
ഭക്ഷ്യധാന്യങ്ങളുടെ
അളവ് എത്രയെന്ന്
വിശദീകരിക്കുമോ; ഇത്
വിതരണം ചെയ്യുന്ന
വിവരങ്ങള്‍ കാര്‍ഡ്
ഉടമകളെ
അറിയിക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇപ്പോള്‍
വിതരണം ചെയ്യുന്ന
ഭക്ഷ്യധാന്യങ്ങള്‍ ഒരു
കുടുംബത്തിന്
ഒരുമാസത്തെ ആവശ്യത്തിന്
പര്യാപ്തമാണോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
എന്ത് മാനദണ്ഡത്തിന്റെ
അടിസ്ഥാനത്തിലാണ്
നിലവിലെ
ഭക്ഷ്യധാന്യത്തിന്റെ
അളവ്
നിശ്ചയിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഒരു
കുടുംബത്തിനാവശ്യമായ
ഭക്ഷ്യധാന്യങ്ങള്‍
റേഷന്‍കട വഴി വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
റേഷന്‍കാര്‍ഡ്
ഉടമകള്‍ക്ക്
അനുവദിച്ചിരിക്കുന്ന റേഷന്‍
സാധങ്ങള്‍
2319.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
വിഭാഗങ്ങളില്‍പ്പെട്ട
റേഷന്‍കാര്‍ഡ്
ഉടമകള്‍ക്ക്
അനുവദിച്ചിരിക്കുന്ന
റേഷന്‍ സാധനങ്ങള്‍
എന്തെല്ലാമാണെന്നും
അവയുടെ അളവും വിലയും
എത്ര
വീതമാണെന്നുമുള്ളതിന്റെയും
വിശദവിവരം നല്‍കുമോ;
(ബി)
ഇപ്രകാരം
അനുവദിച്ചിരിക്കുന്ന
റേഷന്‍ വിഹിതം കാര്‍ഡ്
ഉടമകള്‍ക്ക് കൃത്യമായി
ലഭിക്കുന്നുണ്ടോ എന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിനായി
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനങ്ങള്‍
വിശദമാക്കുമോ?
ഉത്സവകാലത്ത്
ഭക്ഷ്യവസ്തുക്കളുടെ ക്ഷാമവും
വിലക്കയറ്റവും
2320.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
ഓണം, ബക്രീദ്
ഉത്സവകാലത്ത്
ഭക്ഷ്യവസ്തുക്കള്‍ക്ക്
കൃത്രിമക്ഷാമം
സൃഷ്ടിച്ച് വിലക്കയറ്റം
ഉണ്ടാക്കിയ കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
വിലക്കയറ്റത്തെ തടഞ്ഞ്
നിര്‍ത്തുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്; ആയത്
ഫലപ്രദമായിരുന്നോ ;
(സി)
ഓണക്കാലത്ത്
എത്ര
കുടുംബങ്ങള്‍ക്കാണ്
ഓണക്കിറ്റ് വിതരണം
ചെയ്തത്; ആയതിനായി
എന്ത് തുക
ചെലവഴിച്ചുവെന്ന്
വിശദമാക്കുമോ?
സപ്ലൈകോയിലെ
ഡെപ്യൂട്ടേഷന് വ്യവസ്ഥ
2321.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിയമസഭ
സമിതിയുടെ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
സപ്ലൈകോയില്‍
ഡെപ്യൂട്ടേഷന് വ്യവസ്ഥ
അവസാനിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ;
14 ജില്ലകളിലും
ഡെപ്യൂട്ടേഷന്
തസ്തികകള്‍ തുല്യമായി
വിന്യസിക്കുമോ; അതൊ
തിരുവനന്തപുരം,കൊല്ലം
ജില്ലകളില്‍ മാത്രമായി
പരിമിതപ്പെടുത്തുമോ;
(ബി)
സപ്ലൈകോയില്‍
കോര്പ്പറേഷന്
ജീവനക്കാരുടെ ജൂനിയര്‍
അസിസ്റ്റന്റ്, സീനിയര്‍
അസിസ്റ്റന്റ്-II,
സീനിയര്‍
അസിസ്റ്റന്റ്-I എന്നീ
തസ്തികകളില്‍ 2019
മാര്‍ച്ച് 31 വരെ എത്ര
ഒഴിവുകള്‍ ഉണ്ട് എന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(സി)
സപ്ലൈകോ
മെഡിക്കല്‍
സ്റ്റോറുകളുടെ ചുമതല
ഫാര്‍മസിസ്റ്റുകളെ
ഏല്‍പ്പിച്ചതിലൂടെ
ഒഴിവുവന്ന 108
തസ്തികകള്‍
ഡെപ്യൂട്ടേഷന്
തസ്തികയില്‍ നിന്ന്
കുറയ്ക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
സപ്ലൈകോയില്‍
കോമണ്‍ സര്‍വ്വീസ്
റൂള്‍ എന്ന് മുതല്‍
നടപ്പിലാക്കും എന്ന്
വ്യക്തമാക്കാമോ;സപ്ലൈകോയില്‍
സ്റ്റാഫ് പാറ്റേണ്‍
വിശദമാക്കുന്ന
പ്രൊഡക്ടിവിറ്റി
കൗണ്‍സില്‍
റിപ്പോര്‍ട്ട്
അംഗീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ഇ)
സപ്ലൈകോയില്‍
നിലവിലുള്ള ജൂനിയര്‍
അസ്സിസ്റ്റന്റ്
പ്രമോഷന് ലിസ്റ്റില്‍
നിന്നും എത്രപേര്‍ക്ക്
പ്രമോഷന്
ലഭിച്ചിട്ടുണ്ട്;
അവശേഷിക്കുന്ന
എത്രപേര്‍
ലിസ്റ്റിലുണ്ട്;
(എഫ്)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര ജൂനിയര്‍
അസിസ്റ്റന്റ്, സീനിയര്‍
അസിസ്റ്റന്റ്-II,
സീനിയര്‍
അസിസ്റ്റന്റ്-I എന്നീ
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ട്
എന്നറിയിക്കാമോ?
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍ മാവേലി സൂപ്പര്‍
മാര്‍ക്കറ്റുകള്‍
2322.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍ പുതിയ
മാവേലി സൂപ്പര്‍
മാര്‍ക്കറ്റുകള്‍
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
എവിടെയൊക്കെയാണ്
പ്രസ്തുത
മാര്‍ക്കറ്റുകള്‍
ആരംഭിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ദിവസവേതനക്കാരുടെ
വേതന വ്യവസ്ഥകള്‍
T 2323.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സപ്ലെെസ്
കോര്‍പ്പറേഷന്റെ
നിയന്ത്രണത്തിലുള്ള
മാവേലി സ്റ്റോറുകള്‍,
സൂപ്പര്‍മാര്‍ക്കറ്റുകള്‍
എന്നിവിടങ്ങളില്‍
വര്‍ഷങ്ങളായി
ദിവസവേതനാടിസ്ഥാനത്തില്‍
ജോലി ചെയ്യുന്ന
ജീവനക്കാര്‍ക്ക്
നിലവില്‍
ലഭ്യമായിക്കൊണ്ടിരിക്കുന്ന
വേതനം പരിമിതമാണെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിയമാനുസൃതമുള്ള
മിനിമം കൂലിപോലും
ലഭിക്കാത്ത ഈ
ജീവനക്കാരുടെ
വേതനവ്യവസ്ഥകള്‍
കാലോചിതമായി
പരിഷ്കരിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(സി)
10
വര്‍ഷത്തിലധികമായി ഈ
മേഖലയില്‍ സ്ഥിരമായി
തൊഴിലെടുക്കുന്ന
ജീവനക്കാരെ
സ്ഥിരപ്പെടുത്തുന്നതിനുവേണ്ട
നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
സപ്ലൈകോ മാര്‍ക്കറ്റിലെ
കമ്പ്യൂട്ടറുകളുടെ അഭാവം
2324.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
അക്ഷയ ഷോപ്പിംഗ്
കോംപ്ലക്സില്‍
പ്രവര്‍ത്തിക്കുന്ന
സപ്ലൈകോ
മാര്‍ക്കറ്റില്‍
കമ്പ്യൂട്ടറുകളുടെ
അഭാവം കാരണം
ജനങ്ങള്‍ക്ക്
സാധനങ്ങള്‍ വാങ്ങാന്‍
കഴിയാത്ത അവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതു പരിഹരിക്കാന്‍
എന്ത് നടപടി
സ്വീകരിച്ചു ;
(ബി)
കമ്പ്യൂട്ടറുകളുടെ
കുറവ് സംബന്ധിച്ച്
സപ്ലൈകോ ഓഫീസില്‍
നിന്നും അധികൃതരെ
അറിയിച്ചിട്ടുണ്ടോ;
(സി)
കമ്പ്യൂട്ടറുകളുടെ
കുറവ് പരിഹരിക്കാന്‍
എന്തെങ്കിലും പരാതി
ലഭിച്ചിട്ടുണ്ടോ;
എന്നാണ് പരാതി
ലഭിച്ചതെന്ന്
വ്യക്തമാക്കാമോ?
ഇടപ്പള്ളി
പോണേക്കരയില്‍ ഭക്ഷ്യ സിവില്‍
സപ്ലൈസ് വകുപ്പിന്റെ സ്ഥലം
2325.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ ഇടപ്പള്ളി
പോണേക്കരയില്‍ ഭക്ഷ്യ
സിവില്‍ സപ്ലൈസ്
വകുപ്പിന് എത്ര
സ്ഥലമാണുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
സ്ഥലം
ഉപയോഗപ്പെടുത്തുന്നതിനുള്ള
എന്തെങ്കിലും പദ്ധതി
ഇപ്പോള്‍
പരിഗണനയിലുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഇല്ലെങ്കില്‍
പ്രസ്തുത സ്ഥലം
ഉപയോഗപ്പെടുത്തുന്നതിന്
ഒരു പദ്ധതി
ആവിഷ്കരിച്ച്
നടപ്പിലാക്കുമോ?
കര്‍ഷകരില്‍
നിന്ന് സപ്ലൈകോ സംഭരിച്ച
നെല്ലിന്റെ പണം
2326.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ കരീപ്ര
തളവൂകോണം ഏലായിലെ
കര്‍ഷകരില്‍ നിന്ന്
കൃഷിഭവന് മുഖേന
സപ്ലൈകോ സംഭരിച്ച
നെല്ലിന്റെ പണം
ലഭ്യമാക്കാത്ത സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പണം
ലഭ്യമാക്കുന്നതില്‍
കാലതാമസം ഉണ്ടായതിന്റെ
കാരണങ്ങള്‍
വ്യക്തമാക്കുമോ;
(സി)
കര്‍ഷകര്‍ക്ക്
പണം അടിയന്തരമായി
ലഭ്യമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
അറിയിക്കാമോ?
സപ്ലൈകോയുടെ
മട്ടാഞ്ചേരി ഗോഡൗണില്‍
സൂക്ഷിച്ചിരുന്ന റവ
2327.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയദുരിതബാധിത
മേഖലയില്‍ വിതരണം
ചെയ്യുന്നതിനായി,
സപ്ലൈകോയുടെ
മട്ടാഞ്ചേരി കല്ല്
ഗോഡൗണില്‍
സൂക്ഷിച്ചിരുന്ന 1000
കിലോ റവ മറിച്ചു വിറ്റു
എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത വിഷയത്തില്‍
അന്വേഷണം
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അന്വേഷണത്തില്‍
കുറ്റക്കാരായി
കണ്ടെത്തിയവര്‍ക്കെതിരെ
എന്ത് നടപടി
സ്വീകരിച്ചുവെന്നും
ഇത്തരം സംഭവങ്ങള്‍
ആവര്‍ത്തിക്കാതിരിക്കാന്‍
എന്തൊക്കെ നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടെന്നും
വ്യക്തമാക്കുമോ?
പറമ്പിക്കുളം
ആദിവാസി മേഖലയിലെ മൊബെെല്‍
മാവേലിസ്റ്റോര്‍
2328.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തിലെ
പറമ്പിക്കുളം ആദിവാസി
മേഖലയില്‍ ഉണ്ടായിരുന്ന
മൊബെെല്‍
മാവേലിസ്റ്റോറിന്റെ
പ്രവര്‍ത്തനം
നിര്‍ത്തിയിട്ട് എത്ര
കാലമായെന്ന്
വിശദമാക്കാമോ ;
(ബി)
ഇതിന്
പകരം എന്ത് സംവിധാനമാണ്
നടപ്പാക്കിയതെന്ന്
വിശദമാക്കാമോ ;
(സി)
മൊബെെല്‍
മാവേലി സ്റ്റോറിനുള്ള
വാഹനം വാങ്ങുന്നതിന്
എം.എല്‍.എ. ഫണ്ട്
ഉപയോഗിക്കാന്‍
സര്‍ക്കാര്‍ അനുമതി
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിനുള്ള
നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ ?
സിവില്‍
സപ്ലൈസ് ജീവനക്കാര്‍
2329.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോയില്‍
അന്യത്ര സേവന
വ്യവസ്ഥയില്‍ എത്ര
സിവില്‍ സപ്ലൈസ്
ജീവനക്കാര്‍ ജോലി
നോക്കുന്നുണ്ട്;അന്യത്ര
സേവന സമ്പ്രദായം
അവസാനിപ്പിക്കുവാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
സപ്ലൈകോയില്‍
എത്ര താല്‍ക്കാലിക
ജീവനക്കാര്‍ ജോലി
നോക്കുന്നുണ്ട്;
ഇവര്‍ക്ക് ഇപ്പോള്‍
എത്ര രൂപയാണ് ദിവസവേതനം
നല്‍കുന്നത്; ഇവര്‍ക്ക്
മിനിമം കൂലി
ഉറപ്പാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
സിവില്‍ സപ്ലൈസ്
കോര്പ്പറേഷന് ജീവനക്കാര്‍
2330.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സിവില്‍ സപ്ലൈസ്
കോര്‍പ്പറേഷനില്‍ എത്ര
സ്ഥിരം ജീവനക്കാര്‍
ഉണ്ട്; എത്ര താത്കാലിക
ജീവനക്കാര്‍ ഉണ്ട്;
ജോലിചെയ്യുന്ന
സ്ഥാപനങ്ങളിലെ
കണക്കുകള്‍ ജില്ല
തിരിച്ച് ലഭ്യമാക്കുമോ;
(ബി)
സിവില്‍
സപ്ലൈസ്
കോര്‍പ്പറേഷനില്‍
ഡെപ്യൂട്ടേഷനില്‍
ജോലിചെയ്യുന്ന എത്ര
ജീവനക്കാരുണ്ട്;
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
സ്ഥാപനത്തിന്
സ്പെഷ്യല്‍ റൂള്‍സ്
ബാധകമാക്കിയിട്ടുണ്ടോ;
എങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
സ്ഥാപനത്തിലെ താത്കാലിക
ജീവനക്കാര്‍ക്ക് എന്ത്
തുകയാണ് ശമ്പളമായി
നല്‍കുന്നതെന്ന്
വിശദമാക്കുമോ?
നെല്ല്
സംഭരണം
2331.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ ഓരോ
വര്‍ഷവും എത്ര ടണ്‍
നെല്ലാണ്
സംഭരിച്ചിട്ടുള്ളതെന്ന്
ജില്ല തിരിച്ച്
വിശദമാക്കുമോ ;
(ബി)
നെല്ല്
സംഭരണവുമായി
ബന്ധപ്പെട്ട്
കര്‍ഷകര്‍ക്ക്
കൊടുക്കാനുള്ള മുഴുവന്‍
തുകയും കൊടുത്തു
തീര്‍ത്തിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കേരളത്തിലെ
ഈ വര്‍ഷത്തെ നെല്ല് സംഭരണം
2332.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലാകെ
ഈ വര്‍ഷം എത്ര
ക്വിന്റല്‍ നെല്ല്
സംഭരിച്ചിട്ടുണ്ട്;
ജില്ല തിരിച്ചുള്ള
കണക്ക് നല്‍കുമോ;
(ബി)
സംഭരണ
നെല്ലിന്റെ പണം
മുഴുവനും കര്‍ഷകര്‍ക്ക്
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(സി)
കുടിശ്ശിക
വരുത്താതെ
സംഭരിക്കുമ്പോള്‍ തന്നെ
നെല്ലിന്റെ വില
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
സിവില്‍
സപ്ലൈസ് ഷോപ്പുകളില്‍ ഇ-പോസ്
സംവിധാനം
2333.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
റേഷന്‍
കടകളില്‍
നടപ്പിലാക്കിയതുപോലെ
ഇ-പോസ് സംവിധാനം മാവേലി
സ്റ്റോറുകളിലും സിവില്‍
സപ്ലൈസ് ഷോപ്പുകളിലും
നടപ്പിലാക്കാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
കൗണ്‍സില്‍
ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ്
ഡെവലപ്പ്മെന്റ്
2334.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൗണ്‍സില്‍
ഫോര്‍ ഫുഡ് റിസര്‍ച്ച്
ആന്റ് ഡെവലപ്മെന്റ്
(സി.എഫ്.ആര്.ഡി)എന്ന
സ്ഥാപനത്തിന് 2016-17,
2017-18, 2018-19
വര്‍ഷങ്ങളില്‍
അനുവദിച്ച ബഡ്ജറ്റ്
വിഹിതം എത്രയായിരുന്നു;
ബഡ്ജറ്റ് വിഹിതത്തില്‍
നിന്ന്എത്ര രൂപ
ചെലവാക്കി;
അറിയിക്കുമോ;
(ബി)
പ്രസ്തുത
വിഹിതത്തില്‍ നിന്ന്
ഏതെല്ലാം
പരിപാടികള്‍ക്കാണ് തുക
ചെലവാക്കിയതെന്നും
ബാക്കി തുക എത്രയെന്നും
വ്യക്തമാക്കുമോ;
(സി)
സി.എഫ്.ഡി.ആര്.എല്‍
2016-2018 വരെ നടത്തിയ
പരീക്ഷണങ്ങളെക്കുറിച്ചും
പരിശോധനകളെക്കുറിച്ചും
വ്യക്തമായ വിവരം
ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
സ്ഥാപനത്തിലെ നിലവിലെ
തസ്തികകള്‍
ഏതെല്ലാമെന്നും ഇതില്‍
എത്ര പേര് സ്ഥിരം
ജീവനക്കാരെന്നും
താല്‍ക്കാലിക
ജീവനക്കാര്‍
എത്രയെന്നും
വ്യക്തമാക്കുമോ;
(ഇ)
ഈ
സ്ഥാപനം നഗരങ്ങളില്‍
നിന്ന് വളരെ
അകലെയായതിനാല്‍
പരീക്ഷണങ്ങളും
പരിശോധനകളും
നടക്കുന്നില്ലെന്ന
കാര്യം പരിശോധിക്കുമോ;
വിശദമായ വിവരം
ലഭ്യമാക്കുമോ?
പ്രളയവുമായി
ബന്ധപ്പെട്ട് ഭക്ഷ്യവകുപ്പ്
സ്വീകരിച്ച നടപടികള്‍
2335.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രളയബാധിത
മേഖലയിലുള്ളവര്‍ക്ക്
ഭക്ഷ്യവകുപ്പ്
ലഭ്യമാക്കിയ സഹായങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
പ്രളയത്തെ
തുടര്‍ന്ന്
ഭക്ഷ്യധാന്യങ്ങള്‍
പൂഴ്ത്തിവെയ്ക്കുന്നതായും
അമിതവില
ഈടാക്കുന്നതായും ഉള്ള
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇവ
നിയന്ത്രിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
ലീഗല്‍
മെട്രോളജിയിലെ താല്‍ക്കാലിക
നിയമനം
2336.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലീഗല്‍
മെട്രോളജി വകപ്പില്‍
6.7.2018-ന്
പുറപ്പെടുവിച്ച
സ.ഉ.(കൈ)നം.27/2018/ഉ.കാ.വ.
ഉത്തരവ് പ്രകാരം ജില്ല
ഓഫീസുകളിലെ ലാസ്റ്റ്
ഗ്രേഡ് തസ്തികകള്‍
മാത്രം താല്‍ക്കാലിക
അടിസ്ഥാനത്തില്‍
നിയമിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
തസ്തിക മാത്രം
താല്ക്കാലികാടിസ്ഥാനത്തില്
നികത്താന്‍ ഉണ്ടായ
ഭരണപരവും സാങ്കേതികവും
നയപരവുമായ കാരണങ്ങള്‍
വിശദമാക്കാമോ;
(സി)
സര്‍ക്കാര്‍
വകുപ്പുകളില്‍ ഇത്തരം
താല്‍ക്കാലിക നിയമനം
നടത്തുന്നതിലൂടെ
അഴിമതിയും
സ്വജനപക്ഷപാതവും
വര്‍ദ്ധിപ്പിക്കുന്നതിന്
കാരണമാകുമോ; നിലപാട്
വിശദമാക്കാമോ;
(ഡി)
എങ്കില്‍
താല്‍ക്കാലിക
നിയമനത്തിന് പകരം
പ്രസ്തുത തസ്തികകളിലെ
ഒഴിവുകള്‍
പി.എസ്.സി.വഴി
നികത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
ലീഗല്‍
മെട്രോളജി പ്രവര്‍ത്തനങ്ങള്‍
2337.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലീഗല്‍
മെട്രോളജി വകുപ്പിന്റെ
പ്രവര്‍ത്തനം കൂടുതല്‍
കാര്യക്ഷമവും
ജനോപകാരപ്രദവുമാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
ചെങ്ങന്നൂര്‍
നിയോജക മണ്ഡലത്തിലെ
ലീഗല്‍ മെട്രോളജി
വിഭാഗത്തിന്റെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തി
വിശദമാക്കാമോ?