കെട്ടിടനിര്‍മ്മാണ
ചട്ടങ്ങളിലെ ഇളവ്
1666.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റോഡ്
വീതി കൂട്ടുന്നതിനായി
സൗജന്യമായി സ്ഥലം
വിട്ടു നല്‍കിയവര്‍ക്ക്
കെട്ടിട നിര്‍മ്മാണ
ചട്ടങ്ങളില്‍ ഇളവ്
നല്‍കുന്നത്
സംബന്ധിച്ച്
സര്‍ക്കാര്‍ ഉത്തരവ്
നിലവിലുണ്ടോ; എങ്കിൽ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ഇത്തരത്തില്‍
സൗജന്യമായി സ്ഥലം
വിട്ടുനല്‍കിയ
ഉടമകള്‍ക്ക് പ്രസ്തുത
സ്ഥലത്തോട് ചേര്‍ന്ന്
പുതിയ കെട്ടിടം
പണിയുമ്പോള്‍ കെട്ടിട
നിര്‍മ്മാണ
ചട്ടങ്ങളില്‍ ഇളവ്
നല്‍കണമെന്ന്
ആവശ്യപ്പെട്ടുകൊണ്ട്
എത്ര അപേക്ഷകള്‍
പഞ്ചായത്ത്
ഡയറക്ടറേറ്റില്‍
തീരുമാനമാകാതിരിപ്പുണ്ട്
എന്നറിയിക്കാമോ;
(സി)
സൗജന്യമായി
സ്ഥലം വിട്ടുകൊടുത്ത
കെട്ടിട ഉടമകള്‍ക്ക്
സ്ഥലം വിട്ടുനല്‍കിയ
ശേഷം കെട്ടിട
നിര്‍മ്മാണച്ചട്ടം
പാലിച്ചില്ല എന്ന
കാരണത്താൽ കെട്ടിട
നമ്പര്‍ നിഷേധിക്കുന്ന
അവസ്ഥ
പരിഹരിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
എങ്കില്‍ അപ്രകാരം ഇളവ്
ലഭിക്കുന്നതിന്
ആര്‍ക്കാണ് അപേക്ഷ
നല്‍കേണ്ടത്;
വ്യക്തമാക്കുമോ;
(ഡി)
സ്ഥലം
വിട്ടു നല്‍കിയതിന്
സര്‍ക്കാര്‍
നഷ്ടപരിഹാരം
നൽകിയവര്‍ക്ക്
ചട്ടങ്ങളില്‍ ഇളവ്
നല്കി ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
എങ്കിൽ ഉത്തരവിന്റെ
പകര്‍പ്പ് സഹിതം
വ്യക്തമാക്കുമോ?
ഭിന്നശേഷിക്കാര്‍ക്കായി നീക്കി
വച്ചിട്ടുള്ള തുക
1667.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ പ്ലാന്‍
ഫണ്ടില്‍ നിന്നും
ഭിന്നശേഷിക്കാര്‍ക്കായി
എത്ര ശതമാനം തുക നീക്കി
വച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ബി)
എല്ലാ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളും ഈ തുക
കൃത്യമായി
ചെലവഴിക്കുന്നു എന്ന
കാര്യം ഉറപ്പു
വരുത്തുന്നതിന് നടപടി
സ്വീകരിച്ചു
വരുന്നുണ്ടോ;ഉണ്ടെങ്കില്‍
വിശദാംശം അറിയിക്കുമോ;
(സി)
ഈ
തുക കൃത്യമായി
ചെലവഴിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;എങ്കില്‍
വിശദാംശം
വെളിപ്പെടുത്തുമോ?
ആസ്തി
വികസന പദ്ധതി
1668.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍
എം.എല്‍.എ.യുടെ
2017-18ലെ ആസ്തി വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി ലഭിച്ചതും
തദ്ദേശസ്വയംഭരണ വകുപ്പ്
മുഖേന
പ്രാവര്‍ത്തികമാക്കേണ്ടതുമായ
പ്രവൃത്തികള്‍
ഏതെല്ലാമാണ്;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയിലേക്ക്
നിര്‍ദ്ദേശിച്ച
പ്രവൃത്തികളില്‍
ഭരണാനുമതിയ്ക്കായി
എസ്റ്റിമേറ്റുകള്‍
തയ്യാറാക്കി
സമര്‍പ്പിക്കാനുള്ള
എത്ര പ്രവൃത്തികള്‍ ഇനി
അവശേഷിക്കുന്നുണ്ട്;
(സി)
ടി
വര്‍ഷത്തെ ആസ്തി വികസന
പദ്ധതി പ്രകാരം
ഭരണാനുമതി ലഭിച്ച
പ്രവൃത്തികളില്‍
ഏതെല്ലാം പ്രവൃത്തികള്‍
ഇതുവരെ
പൂര്‍ത്തീകരിച്ചു; ഓരോ
പ്രവൃത്തിയുടെയും
നിലവിലെ സ്ഥിതി
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
എളവള്ളി
ഗ്രാമ പഞ്ചായത്തിലെ
ആയുര്‍വേദ ആശുപത്രിയുടെ
പുനരുദ്ധാരണം
സംബന്ധിച്ച
പ്രവൃത്തിയുടെ
എസ്റ്റിമേറ്റ്
തയ്യാറാക്കി
സമര്‍പ്പിച്ചിട്ടുണ്ടോ
എന്ന് അറിയിക്കാമോ?
ത്രിതല
പഞ്ചായത്ത് സംയോജനം
1669.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ത്രിതല
പഞ്ചായത്ത് സംവിധാനം
സംയോജിപ്പിക്കുവാന്‍
ആലോചിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
നിലവിലെ സ്ഥിതി
എന്താണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
സംയോജനവുമായി
ബന്ധപ്പെട്ട
ജീവനക്കാരുടെ ആശങ്കകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
ജൂനിയര്‍
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍,
ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത്
നഴ്സ് എന്നീ തസ്തികകളിലെ
ശമ്പളവ്യത്യാസം
1670.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുനിസിപ്പല്‍
കോമണ്‍ സര്‍വ്വീസിലെ
സമാന തസ്തികകളായ
ജൂനിയര്‍ ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍,
ജൂനിയര്‍ പബ്ളിക്
ഹെല്‍ത്ത് നഴ്സ് എന്നീ
തസ്തികകളില്‍
ജോലിചെയ്യുന്നവര്‍ക്ക്
ഗ്രേഡ്
അനുവദിക്കുമ്പോള്‍
ഉണ്ടാകുന്ന
ശമ്പളവ്യത്യാസം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ആയത്
പരിഹരിക്കണമെന്നാവശ്യപ്പെട്ട്
ജീവനക്കാര്‍ നല്കിയ
നിവേദനത്തില്‍ എന്ത്
നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ജൂനിയര്‍ ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ക്ക്
ലഭിക്കുന്നതുപോലെ
ജൂനിയര്‍ പബ്ളിക്
ഹെല്‍ത്ത്
നഴ്സുമാര്‍ക്കും
പ്രമോഷന് നല്കുവാന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
മങ്കടയിലെ
മില്‍മ സംസ്കരണ ശാലയ്ക്ക് സ്ഥലം
അനുവദിക്കുന്നത്തിനുള്ള നടപടികൾ
1671.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മങ്കട
നിയോജക മണ്ഡലത്തിലെ
മുര്‍ക്കനാട്
ഗ്രാമപഞ്ചായത്തില്‍
മില്‍മയുടെ സംസ്കരണ ശാല
ആരംഭിക്കുന്നതിന് സ്ഥലം
അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട നടപടികൾ
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുമായി
ബന്ധപ്പെട്ട് മലപ്പുറം
ജില്ലാ കളക്ടര്‍
ആവശ്യപ്പെട്ട
റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ;
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
സര്‍ക്കാര്‍
ഉടമസ്ഥതയിലുള്ള
മില്‍മയ്ക്ക്
സംസ്കരണശാല
ആരംഭിക്കുന്നതിനായി
പുറംമ്പോക്ക് ഭൂമി
വിട്ടുനല്‍കുന്നതിനുള്ള
കാലതാമസത്തിനുള്ള കാരണം
വ്യക്തമാക്കുമോ?
നഗരസഭകളുടെ
വരുമാനം വര്‍ദ്ധിപ്പിക്കാന്‍
നടപടി
1672.
ശ്രീ.സി.
ദിവാകരന്
,,
ആര്. രാമചന്ദ്രന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരസഭകളുടെ
തനത് വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിന്
സ്വീകരിച്ച് വരുന്ന
നടപടികള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ബി)
കെട്ടിട
നികുതി
അടയ്ക്കുന്നതില്‍ വീഴ്ച
വരുത്തുന്നത്
കച്ചവടസ്ഥാപനങ്ങളാണോ
അതോ
വീട്ടുടമസ്ഥരാണോയെന്ന്
വ്യക്തമാക്കുമോ;
(സി)
കെട്ടിട
നികുതി കുടിശ്ശിക
വരുത്തിയ
വന്‍കിടക്കാരുടെ
പേരുകള്‍
വെളിപ്പെടുത്തുമോ;
വ്യക്തമാക്കുമോ;
(ഡി)
കോടതി
നടപടികളില്‍
കുടുങ്ങിക്കിടക്കുന്ന
കേസുകളില്‍
അദാലത്തുകള്‍ നടത്തി
കുടിശ്ശിക
പിരിച്ചെടുക്കുമോ;
വ്യക്തമാക്കുമോ?
കണ്ണങ്ങാട്-
വെല്ലിംഗ്ടണ്‍ ഐലന്റ് പാലം
1673.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ കണ്ണങ്ങാട്-
വെല്ലിംഗ്ടണ്‍ ഐലന്റ്
പാലം ഗതാഗതത്തിന്
തുറന്ന് കൊടുത്തതോടെ
താരതമ്യേന
വീതികുറഞ്ഞതും ഈ
പാലത്തിലേക്കുള്ള
പ്രധാനപാതയുമായ
കണ്ണങ്ങാട് ടെമ്പിള്‍
റോഡിലും സമീപ
പ്രദേശങ്ങളിലും
അപകടങ്ങള്‍
വര്‍ദ്ധിച്ചിട്ടും
കണ്ണങ്ങാട് ടെമ്പിള്‍
റോഡും ഇന്ദിരാഗാന്ധി
റോഡും തമ്മില്‍
ബന്ധിപ്പിക്കുന്ന
റോഡിന്റെ സ്ഥലമെടുപ്പും
നിര്‍മ്മാണ
പ്രവൃത്തിയും അടിയന്തര
പ്രധാന്യം നല്കി
ചെയ്യുന്നതില്‍
കാലതാമസം
വരുത്തുന്നതിനുള്ള
കാരണം വിശദമാക്കാമോ;
(ബി)
ഈ
രണ്ട് റോഡുകളെ തമ്മില്‍
ബന്ധിപ്പിക്കുന്നതിനായി
എത്ര സെന്റ് സ്ഥലമാണ്
ഏറ്റെടുക്കേണ്ടതായിട്ടുള്ളത്;
(സി)
ഇതില്‍
എത്ര സെന്റ് സ്ഥലമാണ്
ഏറ്റെടുത്തിട്ടുള്ളത്;
(ഡി)
ആര്‍ക്കെല്ലാമാണ്
നഷ്ടപരിഹാരതുക
നല്‍കിയിട്ടുള്ളത്;
നല്കിയ നഷ്ടപരിഹാരതുക
എത്ര;
,ആര്‍ക്കെല്ലാമാണ് ഇനി
നല്കേണ്ടതായിട്ടുള്ളത്
എന്നിവ വ്യക്തമാക്കാമോ?
മഴുവന്നൂര്‍
പഞ്ചായത്തില്‍ പുതുതായി
ആരംഭിച്ച മാവേലി സ്റ്റോര്‍
1674.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഴുവന്നൂര്‍
പഞ്ചായത്തില്‍
പുതിയതായി ആരംഭിച്ച
മാവേലി സ്റ്റോറിന് തനത്
ഫണ്ടില്‍നിന്നും വാടക
നല്‍കുന്നതിനുള്ള
പഞ്ചായത്തിന്റെ
അപേക്ഷയിൻ
(FM/316/18/LSGD)
നാളിതുവരെ
തീര്പ്പുകല്പിക്കാത്തതിനുള്ള
കാരണം എന്താണെന്ന്
വിശദമാക്കുമോ?
(ബി)
പായിപ്ര
പഞ്ചായത്തിന്റെ സമാനമായ
അപേക്ഷ (GO.No.
2183/17/LSGD dt.
29.06.17)
തീര്‍പ്പാക്കിയത് എത്ര
ദിവസംകൊണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
പായിപ്ര
പഞ്ചായത്തിനെ പോലെ
പരിഗണിക്കാതെ
മഴുവന്നൂര്‍
പഞ്ചായത്തിന്റെ
അപേക്ഷയിൽമേല് വിവേചനം
കാണിക്കുന്നത്
ശരിയാണെന്ന്
കുരുതുന്നുണ്ടോ;
(ഡി)
തനത്
ഫണ്ടില്‍നിന്നും
മേല്പറഞ്ഞ ആവശ്യങ്ങള്‍
നിറവേറ്റാന്‍
സര്‍ക്കാര്‍ ഉത്തരവ്
നിലനില്‍ക്കെ
മഴുവന്നൂര്‍
പഞ്ചായത്തിന്റെ
അപേക്ഷമേല്‍
അനാവശ്യമായി തീര്‍പ്പ്
കല്‍പ്പിക്കാതിരിക്കുന്ന
ഉദ്യോഗസ്ഥര്‍ ആരെല്ലാം
എന്ന് വ്യക്തമാക്കാമോ;
(ഇ)
മഴുവന്നൂര്‍
പഞ്ചായത്തിന്റെ
ന്യായമായ ആവശ്യം
അംഗീകരിക്കാത്തതിന്
വ്യക്തമായകാരണം
ഉണ്ടെങ്കില്‍ അത്
വിശദമാക്കാമോ?
പ്രളയത്തില്‍
തകര്‍ന്ന വീടുകള്‍, പൊതു
സ്ഥാപനങ്ങള്‍
1675.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയക്കെടുതിയില്‍
തദ്ദേശസ്വയംഭരണ
വകുപ്പിന്റെ കണക്കുകള്‍
പ്രകാരം സംസ്ഥാനത്ത്
വെളളത്തിനടിയിലായ
വീടുകള്‍, പൊതു
സ്ഥാപനങ്ങള്‍ എന്നിവ
എത്ര വീതമെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ശുചീകരണവുമായി
ബന്ധപ്പെട്ട് എത്ര
മൃഗങ്ങളുടെയും എത്ര
ചെറു മൃഗങ്ങളുടെയും
കോഴികള്‍
ഉള്‍പ്പെടെയുളള എത്ര
പക്ഷികളുടെയും
മൃതശരീരങ്ങള്‍
സംസ്ക്കരിച്ചു;
വ്യക്തമാക്കുമോ;
(സി)
ശുചീകരണവുമായി
ബന്ധപ്പെട്ട്
എത്രമനുഷ്യദിനങ്ങള്
സന്നദ്ധസേവനത്തിനായി
സംഘടിപ്പിച്ചു;
ആയതിന്റെ ഫലമായി എത്ര
വീടുകള്‍, കിണറുകള്‍,
പൊതുസ്ഥാപനങ്ങള്‍
എന്നിവ ശുചീകരിച്ചു;
(ഡി)
ശുചീകരണവുമായി
ബന്ധപ്പെട്ട് എത്ര
പേര്‍ക്ക് ജീവഹാനി
സംഭവിച്ചു; ഇവരുടെ
കുടുംബങ്ങള്‍ക്ക്
എന്തൊക്കെ സഹായങ്ങള്‍
തദ്ദേശസ്വയംഭരണവകുപ്പ്
നല്കുകയുണ്ടായി;
വിശദമാക്കുമോ;
(ഇ)
പ്രളയം
മൂലം
തദ്ദേശസ്വയംഭരണവകുപ്പിന്
ഉണ്ടായ നഷ്ടം എത്ര
കോടിയാണെന്ന്
വ്യക്തമാക്കുമോ;
പ്രളയക്കെടുതി
നേരിടുന്നതിനായി
സംയുക്തപദ്ധതികള്‍
1676.
ശ്രീ.കെ.വി.വിജയദാസ്
,,
ബി.ഡി. ദേവസ്സി
,,
കാരാട്ട് റസാഖ്
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയക്കെടുതി
നേരിടുന്നതിനായി
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
ജില്ലാടിസ്ഥാനത്തില്‍
പദ്ധതികള്‍ സംയുക്തമായി
തയ്യാറാക്കണമെന്ന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ബി)
ഇപ്രകാരം
തയ്യാറാക്കുന്ന സംയുക്ത
പ്രോജക്ടുകള്‍ക്ക്
അനുമതി നല്കാന്
ജില്ലാ വികസന സമിതികള്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
പ്രളയ
ബാധിത പ്രദേശങ്ങളിലെ
ശുചീകരണത്തിനായി
തദ്ദേശസ്വയംഭരണ വകുപ്പ്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(ഡി)
കുടിവെള്ള
സ്രോതസ്സുകള്‍
ശുചീകരിക്കുന്നതിനും
അവയുടെ ഗുണനിലവാര
പരിശോധന
നടത്തുന്നതിനും
പരിശീലനം ലഭിച്ച
വോളന്റിയര്‍മാരെ
നിയോഗിക്കാന്‍ വകുപ്പ്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
തദ്ദേശസ്വയംഭരണ
വകുപ്പിലെ എഞ്ചിനീയറിംഗ് വിഭാഗം
1677.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
വകുപ്പിലെ
എഞ്ചിനീയറിംഗ് വിഭാഗം
മേല്‍നോട്ടം
വഹിക്കുന്ന മരാമത്ത്
പണികളുടെ ഗുണനിലവാരം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ഗ്രാമീണ
റോഡുകള്‍ പുനരുദ്ധാരണം
നടത്തുമ്പോള്‍ ആധുനിക
സാങ്കേതിക വിദ്യ
ഉപയോഗിക്കുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ വികസന പദ്ധതികള്‍
1678.
ശ്രീ.എം.
വിന്‍സെന്റ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വികസന
പ്രവര്‍ത്തനങ്ങള്‍ താളം
തെറ്റരുതെന്ന
ഉദ്ദേശത്തില്‍ 2018-19
സാമ്പത്തിക വര്‍ഷം
ആരംഭിക്കുന്നതിന്
മുമ്പ് മുഴുവന്‍
പദ്ധതികളും
സമര്‍പ്പിക്കണമെന്ന്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിരുന്നോ;
(ബി)
വികസന
പദ്ധതികള്‍ക്കായി
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
2018-19 സാമ്പത്തിക
വര്‍ഷം അനുവദിച്ച തുക
എത്രയാണ്; അതില്‍ എത്ര
തുക 2018 ഒക്ടോബര്‍ 31
വരെ
ചെലവഴിച്ചിട്ടുണ്ട്;
(സി)
പദ്ധതി
തുക ചെലവ്
ചെയ്യുന്നതിലുണ്ടായിട്ടുള്ള
കുറവ് എന്തുകൊണ്ടാണ്
ഉണ്ടായതെന്ന്
വിശദീകരിക്കുമോ;
(ഡി)
പ്രളയം
ബാധിക്കാത്ത
തിരുവനന്തപുരം, കൊല്ലം,
കാസര്‍ഗോഡ് ജില്ലകളില്‍
ഒക്ടോബര്‍ 31 വരെയുള്ള
പദ്ധതി ചെലവ് എത്ര
ശതമാനം വീതമാണെന്ന്
വ്യക്തമാക്കുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
കായികവികസനത്തിനും
ജലാശയങ്ങള്‍
സംരക്ഷിക്കുന്നതിനും നടപടി
1679.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ
കായികവികസന മാര്‍ഗരേഖ
സംബന്ധിച്ച
03.04.2017-ലെ സ.ഉ
(എം.എസ്)
നം.80/2017/ത.സ്വ.ഭ.വ
നമ്പര്‍ ഉത്തരവ്
പ്രകാരമുള്ള
പ്രവര്‍ത്തനങ്ങള്‍
ഗ്രാമപഞ്ചായത്തുകള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
പ്രസ്തുത
മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്റെ
അടിസ്ഥാനത്തിൽ ഭാവി
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കുമോ;
(ബി)
ഗ്രാമപഞ്ചായത്തുകളിലെ
പൊതു
ആസ്തിയില്പ്പെടുന്ന
ജലാശയങ്ങള്‍ (കുളം,
തോട്, ചതുപ്പ്, കനാല്‍
മുതലായവ)
സംരക്ഷിക്കുന്നതിനായി
പ്രത്യേക പദ്ധതികള്‍
ആവിഷ്ക്കരിക്കുന്നുണ്ടോ;
(സി)
പ്രളയദുരന്തത്തില്‍
കേടുപാടുകള്‍ സംഭവിച്ച
ഇൗ പൊതു ആസ്തികള്‍
സംരക്ഷിക്കാന്‍ മറ്റ്
വകുപ്പുകളുടെ
സഹായങ്ങള്‍
ലഭ്യമാകുന്നുണ്ടോ; അവ
ഏതെല്ലാമാണെന്ന്
അറിയിക്കുമോ?
വാര്‍ഷിക പദ്ധതികള്‍
തയ്യാറാക്കുന്നതിനുള്ള
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
1680.
ശ്രീ.എസ്.ശർമ്മ
,,
ഒ. ആര്. കേളു
,,
കെ.ഡി. പ്രസേനന്‍
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ 2019-20
ലേക്കുളള വാര്‍ഷിക
പദ്ധതികള്‍
തയ്യാറാക്കുന്നതിനുള്ള
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
അംഗീകരിച്ചിട്ടുണ്ടോ;
(ബി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ ഇപ്രകാരം
പദ്ധതികള്‍ ആസൂത്രണം
ചെയ്യുമ്പോള്‍ നവകേരള
സൃഷ്ടിക്ക് പ്രാധാന്യം
നല്‍കണമെന്നും
പരിസ്ഥിതി സംരക്ഷണം,
ദുരന്തനിവാരണം
എന്നിവയ്ക്ക്
നിര്‍ബന്ധമായും ഒരു
വര്‍ക്കിംഗ് ഗ്രൂപ്പ്
രൂപീകരിക്കണമെന്നും
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
വിശദാമാക്കുമോ;
(സി)
പ്രളയത്തില്‍
ജീവനോപാധികള്‍
നഷ്ടപ്പെട്ടവരുടെ
തൊഴില്‍
ഉറപ്പാക്കുന്നതിനും
അവരുടെ വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള
എന്തെല്ലാം നടപടികളാണ്
വാര്‍ഷിക പദ്ധതിയില്‍
ഉള്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ പദ്ധതി
പുരോഗതി അവലോകനം
ചെയ്യാന്‍ ജില്ലാതല
യോഗങ്ങള്‍ നടത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങൾക്കുള്ള കേന്ദ്ര
സര്‍ക്കാർ പദ്ധതികള്‍
1681.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമപഞ്ചായത്തുകള്‍ക്കും
മുനിസിപ്പാലിറ്റികള്‍ക്കും
ഉപയോഗപ്പെടുത്താവുന്ന
കേന്ദ്ര സര്‍ക്കാരിന്റെ
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കാമോ;
(ബി)
ഈ
പദ്ധതികളുടെ പ്രയോജനം
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടി
ക്രമങ്ങള്‍ ആണ്
ഉള്ളതെന്നും ആയതിന്റെ
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്നും
വ്യക്തമാക്കാമോ?
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിലെ
ജീവനക്കാര്‍ക്ക് പൊതു
സര്‍വ്വീസ്
1682.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിലെ
ജീവനക്കാര്‍ക്കായി പൊതു
സര്‍വ്വീസ്
രൂപീകരിക്കുമ്പോള്‍
വിവിധ തസ്തികയിലേക്ക്
വകുപ്പു തിരിച്ചാണോ അതോ
പൊതുവായി ആണോ
സീനിയോറിറ്റി ലിസ്റ്റ്
തയ്യാറാക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പൊതുസര്‍വ്വീസ് എന്ന്
നിലവില്‍ വരുത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
2010
ന് ശേഷം അപ്ഗ്രേഡ്
ചെയ്ത നഗരസഭകളില്‍ അധിക
തസ്തിക
അനുവദിക്കുന്നതിനായി
നാളിതുവരെ സ്വീകരിച്ച
നടപടികളും പ്രസ്തുത
നഗരസഭകളിലേക്ക്
ശിപാര്‍ശ ചെയ്ത
തസ്തികകളുടെ എണ്ണവും
തസ്തിക തിരിച്ച്
വ്യക്തമാക്കാമോ;
(ഡി)
2019
മാര്‍ച്ച് 31 വരെ
നഗരകാര്യ വകുപ്പില്‍
ഉണ്ടാകാന്‍ സാധ്യതയുള്ള
റവന്യൂ
ഇന്‍സ്പെക്ടര്‍മാരുടെയും
സൂപ്രണ്ടുമാരുടെയും
ഒഴിവുകള്‍
മുന്‍സിപ്പാലിറ്റി,
കോര്പ്പറേഷന് എന്നിവ
തിരിച്ച്
വ്യക്തമാക്കാമോ? .
ത്രിതലപഞ്ചായത്തുകള്‍ക്ക്
പദ്ധതി വിഹിതം
1683.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-19
സാമ്പത്തികവര്‍ഷം
പദ്ധതി വിഹിതമായി
ത്രിതലപഞ്ചായത്തുകള്‍ക്ക്
എത്ര രൂപയാണ്
നീക്കിവെച്ചിട്ടുളളതെന്നും
ഇത് മൊത്തം പദ്ധതിയുടെ
എത്ര ശതമാനമാണെന്നും
വെളിപ്പെടുത്തുമോ;
(ബി)
പ്രളയത്തെ
തുടര്‍ന്ന് പദ്ധതി
വിഹിതത്തില്‍
എന്തെങ്കിലും കുറവ്
വരുത്തിയിട്ടുണ്ടോ,
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
2018
നവംബര്‍ 15 വരെ
ത്രിതലപഞ്ചായത്തിന്റെ
പ്ലാന്‍ ഫണ്ടില്‍ എത്ര
രൂപ അനുവദിച്ചു
നല്‍കിയെന്നും ഈ
സാമ്പത്തിക വര്‍ഷം ഇതു
വരെ ഓരോ
പദ്ധതിക്കായുള്ള ചെലവ്
എത്ര ശതമാനമാണെന്നും
വെളിപ്പെടുത്തുമോ?
കോക്ലിയാര്‍ ഇംപ്ലാന്റേഷനുമായി
ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ
വകുപ്പ് സര്‍ക്കുലര്‍
1684.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പഞ്ചായത്ത്/നഗരപാലിക
സ്ഥാപനങ്ങളുടെ
പതിമൂന്നാം പഞ്ചവത്സര
പദ്ധതിയിലെ
അവശേഷിക്കുന്ന വാര്‍ഷിക
പദ്ധതികള്‍ (2018-19
മുതല്‍ 2021-22 വരെ)
തയ്യാറാക്കുന്നതുമായി
ബന്ധപ്പെട്ട
ഉത്തരവുകളുടെ
തുടര്‍ച്ചയായി
പുറപ്പെടുവിച്ച
മാര്‍ഗ്ഗരേഖ പ്രകാരം
കേള്‍വി ശക്തി കുറഞ്ഞ
കുട്ടികള്‍ക്ക്
കോക്ലിയര്‍
ഇംപ്ലാന്റിനു ശേഷമുള്ള
കേള്‍വി സഹായികളും
മറ്റും
നല്‍കുന്നതിനുള്ള
പ്രോജക്ട്
തയ്യാറാക്കാവുന്നതാണെന്ന്
വ്യക്തമാക്കിയിരുന്നോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഇപ്രകാരം
മാര്‍ഗ്ഗരേഖ
പുറപ്പെടുവിച്ചതിനുശേഷം
കോക്ലിയാര്‍
ഇംപ്ലാന്റേഷനു ശേഷം
നല്കുന്ന
ഉപകരണങ്ങള്‍ക്ക്
റിപ്പയറിംഗ് ആവശ്യമായി
വന്നാല്‍ ഇതിനുള്ള
ചെലവ് എസ്.സി./എസ്.ടി.,
മത്സ്യത്തൊഴിലാളി
കുടുംബങ്ങള്‍ക്ക്
മാത്രമായി നല്കിയാല്
മതിയെന്ന രീതിയില്‍
പരിമിതപ്പെടുത്തി
തദ്ദേശസ്വയംഭരണ വകുപ്പ്
സര്‍ക്കുലര്‍
പുറപ്പെടുവിച്ചിരുന്നോ;
(സി)
എങ്കില്‍,
സാധാരണക്കാരായ എല്ലാ
വിഭാഗങ്ങള്‍ക്കും
ആനുകുല്യം
ലഭിക്കുന്നതിന്
തടസ്സമാകുന്നവിധം
ഉത്തരവ്
പുറപ്പെടുവിക്കാന്‍
ഇടയായ സാഹചര്യം
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
ആനുകൂല്യം
സാധാരണക്കാരായ എല്ലാ
വിഭാഗങ്ങള്‍ക്കും
ലഭിക്കുന്ന വിധത്തില്‍
ഉത്തരവില്‍ ഭേദഗതി
വരുത്താന്‍ അടിയന്തര
നടപടി സ്വീകരിക്കുമോ?
ലൈഫ് പദ്ധതി
1685.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ലൈഫ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി തോട്ടം
തൊഴിലാളികള്‍ക്ക്
വീടുകള്‍ നിര്‍മ്മിച്ചു
നല്‍കുന്നതിന്
ആലോചിക്കുന്നുണ്ടോ;വ്യക്തമാക്കാമോ?
ലൈഫ്
ഭവന പദ്ധതി
1686.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
പദ്ധതി പ്രഖ്യാപിച്ച്
രണ്ടര വര്‍ഷം
കഴിഞ്ഞപ്പോള്‍ പദ്ധതി
പ്രകാരം എത്ര വീടുകള്‍
പൂര്‍ത്തീകരിച്ചു; എത്ര
ഗുണഭോക്താക്കള്‍ക്ക്
ആദ്യ ഘട്ടത്തില്‍ വീട്
വിതരണം ചെയ്തു എന്ന്
ജില്ലാടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ; ലൈഫ്
ഭവന പദ്ധതിയുടെ നിലവിലെ
അവസ്ഥ അറിയിക്കാമോ;
(ബി)
ടി
ഭവന പദ്ധതിയില്‍ ഒരു
ഗുണഭോക്താവിന് വീട്
നിര്‍മ്മിക്കാന്‍ ആകെ
നല്കുന്ന തുക
എത്രയാണ്; ഇതില്‍
ഗ്രാമപഞ്ചായത്ത്
/ബ്ലോക്ക് പഞ്ചായത്ത്
/ജില്ലാ പഞ്ചായത്ത്
/സംസ്ഥാന
സര്‍ക്കാര്‍/കേന്ദ്ര
സര്‍ക്കാര്‍ വിഹിതം
എത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ഭവന പദ്ധതിയില്‍ ഏറനാട്
മണ്ഡലത്തില്‍
നാളിതുവരെയായി പുതിയ
വീട് നിര്‍മ്മിക്കാന്‍
എത്ര പേര്‍ക്ക്
സാമ്പത്തിക സഹായം
അനുവദിച്ച് നല്കി;
ഇവയുടെ പഞ്ചായത്ത്
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കാമോ;
(ഡി)
ഭൂരഹിതരായവര്‍ക്കു
വേണ്ടി പദ്ധതിയിലേക്ക്
എത്ര ഭൂമിയാണ്
ഏറ്റെടുക്കേണ്ടി
വരുന്നതെന്നും, ഭൂമി
ഏറ്റെടുക്കുന്നതിനും
വീട്
നിര്‍മ്മിക്കുന്നതിനും
വേണ്ടി നിലവില്‍
സ്വീകരിച്ച നടപടികളും
വ്യക്തമാക്കാമോ; ടി
പദ്ധതി നടത്തിപ്പിലെ
സങ്കീര്‍ണ്ണതകള്‍
ലഘൂകരിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ?
ലൈഫ്
ഭവന പദ്ധതി
1687.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
പദ്ധതി വിഹിതത്തിന്റെ
ഇരുപത് ശതമാനം
വെട്ടിക്കുറയ്ക്കാന്‍
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ ;
(ബി)
ലൈഫ്
പദ്ധതിക്കുവേണ്ടിയാണ് ഈ
തീരുമാനമെങ്കില്‍,
പതിനഞ്ച് വര്‍ഷത്തേക്ക്
മറ്റു ഭവന
പദ്ധതികള്‍ക്ക് ഫണ്ട്
മാറ്റിവയ്ക്കാന്‍
തദ്ദേശസ്ഥാപനങ്ങള്‍ക്ക്
കഴിയാതെ വരുമെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ ;
(സി)
ലൈഫ്
പദ്ധതിയില്‍ എത്ര
വീടുകളാണ്
നിര്‍മ്മിക്കുന്നതെന്ന്
പഞ്ചായത്ത് തിരിച്ച്
വ്യക്തമാക്കാമോ ;ഇതില്‍
എത്ര വീടുകളുടെ പണി
തുടങ്ങിയെന്നും എത്ര
വീടുകള്‍ നിര്‍മ്മിച്ചു
കഴിഞ്ഞുവെന്നും
വ്യക്തമാക്കാമോ ;
(ഡി)
ലൈഫ്
പദ്ധതിയില്‍ വീട്
ലഭ്യമാക്കാനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്നും ഒരു
വീടിനു വേണ്ട ചെലവ്
എത്രയാണെന്നും, ഈ തുക
എങ്ങനെയാണ്
കണ്ടെത്തുന്നതെന്നും
വ്യക്തമാക്കാമോ ;
(ഇ)
ലൈഫ് പദ്ധതി എപ്പോള്‍
പൂര്‍ത്തികരിക്കുമെന്നും
പൂര്‍ത്തികരണം
നടന്നാല്‍ സംസ്ഥാനത്ത്
ഭവനരഹിതരുടെ
എണ്ണത്തിന്റെ കുറവ്
എങ്ങനെയായിരിക്കുമെന്നും
വ്യക്തമാക്കാമോ; ലൈഫ്
പദ്ധതിയെക്കൂടാതെ
മറ്റേതെല്ലാം
പദ്ധതികള്‍ വഴി
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ വീടുകള്‍
നല്കിവരുൂന്നുണ്ടെന്നും
ഇതിനുള്ള മാനദണ്ഡങ്ങല്‍
എന്തെല്ലാമാണെന്നും
എത്ര രൂപയുടെ വീടാണ്
ഓരോ പദ്ധതിയിലും
നല്‍കുന്നതെന്നും
ഇതിനുള്ള തുക
എങ്ങനെയാണ്
കണ്ടെത്തുന്നതെന്നും
ഇത്തരം പദ്ധതികള്‍ക്കു
കീഴില്‍ സംസ്ഥാനത്തെ
ഓരോ പഞ്ചായത്തിലും
കഴിഞ്ഞ മൂന്ന്
സര്‍ക്കാരുകളുടെയും ഈ
സ്രക്കാരിന്റെയും
കാലത്ത് നിര്‍മ്മിച്ച
വീടുകളുടെ എണ്ണം
എത്രയാണെന്നും
വ്യക്തമാക്കാമോ ?
ലൈഫ്
ഭവന നിര്‍മ്മാണ പദ്ധതി
1688.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
ഭവന നിര്‍മ്മാണ
പദ്ധതിയില്‍ 2018
നവംബര്‍ 15വരെ ഓരോ
ജില്ലയിലും എത്ര
വീടുകള്‍ക്ക് ഒന്നാം
ഗഡു അനുവദിച്ചുവെന്ന്
വെളിപ്പെടുത്തുമോ;
(ബി)
2018-19
ലൈഫ് പദ്ധതിയില്‍ എത്ര
വീടുകള്‍
നിര്‍മ്മിക്കാനാണ്
തീരുമാനിച്ചിട്ടുള്ളതെന്നും
ഇനിയും അനുമതി
ലഭിക്കുവാനുളള
വീടുകള്‍ക്ക് അനുമതി
നല്‍കുന്നതിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്നും
വെളിപ്പെടുത്തുമോ?
ലൈഫ്
പദ്ധതി
1689.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി വീട്
നിര്‍മ്മിക്കുന്നതിനായി
നെടുമങ്ങാട്
മണ്ഡലത്തില്‍ സ്ഥലം
കണ്ടെത്തിയിരിക്കുന്നത്
എവിടെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
തിരഞ്ഞെടുത്ത
സ്ഥലം
ഏറ്റെടുക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
ലൈഫ്
പദ്ധതി
1690.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭവനരഹിതരെയും,
ഭൂരഹിത ഭവനരഹിതരെയും
ലക്ഷ്യമിട്ട് ഈ
സര്‍ക്കാര്‍
നടപ്പിലാക്കിയ ലൈഫ്
പദ്ധതിയിലൂടെ എത്ര
കുടുംബങ്ങളെ
കണ്ടെത്തിയിട്ടുണ്ട്;
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
എത്ര കുടുംബങ്ങള്‍ക്ക്
നാളിതുവരെ വീട്
ലഭ്യമാക്കി; ആയതിന്
ചെലവഴിച്ച തുക എത്ര;
വ്യക്തമാക്കുമോ;
(സി)
അവശേഷിക്കുന്നവര്‍ക്ക്
എപ്പോള്‍ വീട്
ലഭ്യമാക്കുവാന്‍
സാധിക്കുമെന്നാണ്
കരുതുന്നത്; ഇതിലേക്ക്
എന്തു തുക മാറ്റി
വച്ചിട്ടുണ്ട്;
(ഡി)
പ്രസ്തുത
പദ്ധതി
മുടങ്ങാതിരിക്കുവാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നു;
വിശദമാക്കുമോ;
(ഇ)
പ്രസ്തുത
പദ്ധതിയിലൂടെ ധനസഹായം
കൈപ്പറ്റിയശേഷം വീട്
നിര്‍മ്മിക്കാത്ത
അനര്‍ഹരായ എത്ര
പേര്‍ക്കെതിരെ ലൈഫ്
മിഷന് നടപടി തുടങ്ങി;
എപ്രകാരമുള്ള നടപടിയാണ്
ഉദ്ദേശിക്കുന്നതെന്നും
ഇതിലൂടെ എത്ര തുകയുടെ
നഷ്ടം ലൈഫ് മിഷന്
വന്നുവെന്നും
വ്യക്തമാക്കുമോ?
ലൈഫ്
പദ്ധതി
1691.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വീടില്ലാത്തവര്‍ക്കായി
വീട് നല്കുന്ന ലൈഫ്
പദ്ധതി ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്നറിയിക്കാമോ;
(ബി)
തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങളില്‍
നിലവിലുള്ള
ലിസ്റ്റനുസരിച്ച്
എത്രപേര്‍ക്കാണ് ലൈഫ്
പദ്ധതി പ്രകാരം വീടും
സ്ഥലവും
നല്‍കേണ്ടതെന്ന് ഇനം
തിരിച്ച് അറിയിക്കാമോ;
(സി)
ഇപ്പോഴെടുത്ത
സര്‍വ്വേയില്‍
ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക്
എത്ര വര്‍ഷം കൊണ്ടാണ്
വീട് നല്കാന്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ?
ലൈഫ്
പദ്ധതി
1692.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈപ്പിന്‍
മണ്ഡലത്തില്‍ ലൈഫ്
പദ്ധതിയില്‍
ഉള്പ്പെടുത്തിയിട്ടുള്ളവരുടെ
പഞ്ചായത്ത് തിരിച്ചുള്ള
വിവരം ലഭ്യമാക്കാമോ ;
(ബി)
ഇതില്‍
എത്ര കുടുംബങ്ങള്‍ക്ക്
ആദ്യ ഗഡു തുക
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ;
(സി)
രണ്ടാം
ഗഡു തുക
അനുവദിക്കുന്നതിനുള്ള
കാലതാമസം ഒഴിവാക്കാന്‍
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
ലൈഫ്
മിഷന്
1693.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
മിഷനുമായി ബന്ധപ്പെട്ട്
എത്ര പേരുടെ മുന്‍ഗണനാ
പട്ടികയാണ്
ആദ്യഘട്ടത്തില്‍
ഉള്ളതെന്ന്
ജില്ലതിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ;
ലൈഫ് മിഷനില്‍
ഉള്‍പ്പെട്ടിട്ടുള്ള
ഗുണഭോക്താക്കളുടെ
വീടുകളുടെ നിര്‍മ്മാണം
ആരംഭിച്ചിട്ടുണ്ടോ;
(ബി)
നിര്‍മ്മാണം
ആരംഭിച്ച വീടുകളുടെ
കണക്ക് ജില്ല തിരിച്ച്
ലഭ്യമാക്കാമോ; ഒന്നാം
ഘട്ട വീടുകളുടെ
നിര്‍മ്മാണം എന്ന്
പൂര്‍ത്തിയാക്കാനാവുമെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രളയക്കെടുതി
ലൈഫ് മിഷന്
പ്രവര്‍ത്തനങ്ങളെ
ഏതെങ്കിലും തരത്തില്‍
ബാധിച്ചിട്ടുണ്ടെങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ലൈഫ്
മിഷനില്‍ ഉള്‍പ്പെടുത്തി
ധനസഹായം
1694.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
അമ്പലമേട്
അമൃതകുടിരം കോളനിയില്‍
പട്ടയം അനുവദിച്ച്
നല്കിയ 126
കുടുംബങ്ങള്‍ക്ക് ലൈഫ്
മിഷനില്‍
ഉള്‍പ്പെടുത്തി വീട്
നിര്‍മ്മാണത്തിനായി
ധനസഹായം നല്‍കുമോയെന്ന്
വ്യക്തമാക്കുമോ ?
ലൈഫ്
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
വീട് നിര്‍മ്മാണത്തിന് അധിക
ധനസഹായം
1695.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരസഭ കാട്ടായിക്കോണം
വാര്‍ഡില്‍ ലൈഫ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി വീട്
നിര്‍മ്മാണത്തിന് അധിക
തുക അനുവദിക്കണമെന്നു
കാണിച്ച് ശ്രീമതി.
സിന്ധു
(കൊക്കറപ്പറമ്പില്
വീട്, തുണ്ടത്തില്‍
പി.ഒ, കാര്യവട്ടം)
തദ്ദേശ സ്വയംഭരണ
വകുപ്പു മന്ത്രിക്ക്
നല്കിയ 2746756/2018
നമ്പര്‍ പരാതിയില്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
2016-2017
കാലഘട്ടത്തില്‍ ശ്രീമതി
സിന്ധുവിന് വീട്
നിര്‍മ്മാണത്തിനായി 2
ലക്ഷം രൂപ മാത്രമാണ്
അനുവദിച്ചതെന്നതിനാല്
ഈ തുക കൊണ്ട് വീട്
പൂര്‍ത്തിയാക്കുവാന്‍
സാധിച്ചിട്ടില്ല
എന്നതും മന്ത്രിക്ക്
പരാതി നല്കുമ്പോള്
പ്രസ്തുത തുകയുടെ അവസാന
ഗഡു വാങ്ങിയിട്ടില്ല
എന്നതും
ഇക്കാര്യത്തില്‍
സര്‍ക്കാര്‍
പരിഗണിച്ചിട്ടുണ്ടോ;
(സി)
വിവിധ
സര്‍ക്കാര്‍
ഭവനപദ്ധതികളില്‍
അനുവദിച്ചതും പണി
പൂര്ത്തിയാക്കാനാവാത്തതുമായ
വീടുകള്‍ക്ക് ലൈഫില്‍
ഉള്‍പ്പെടുത്തി അധിക
ധനസഹായം നല്‍കുമെന്ന
ഉത്തരവ് നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഡി)
തിരുവനന്തപുരം
നഗരസഭ ലൈഫ് പദ്ധതിയില്‍
ഉള്‍പ്പെടുത്തി ഈ
സാമ്പത്തിക വര്‍ഷം എത്ര
പൂര്‍ത്തിയാകാത്ത
വീടുകള്‍ക്ക് ധനസഹായം
നല്കി എന്നറിയിക്കാമോ;
കാട്ടായിക്കോണം
വാര്‍ഡില്‍
ആര്‍ക്കൊക്കെ ധനസഹായം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഇ)
ശ്രീമതി
സിന്ധുവിന് അധിക
ധനസഹായം നല്കുന്നതു
സംബന്ധിച്ച്
തിരുവനന്തപുരം നഗരസഭ
സര്‍ക്കാരിന് മറുപടി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(എഫ്)
ശ്രീമതി
സിന്ധു തിരുവനന്തപുരം
നഗരസഭയില്‍ നല്കിയ
23/7/2018 ലെ 85440
നമ്പര്‍ പരാതിയില്‍
നഗരസഭ നടപടി
സ്വീകരിക്കുവാന്‍
ഉണ്ടായ കാലതാമസത്തിന്റെ
കാരണം വ്യക്തമാക്കാമോ;
ഈ പരാതിയില്‍ നഗരസഭ
സ്വീകരിച്ച നടപടി
സംബന്ധിച്ച് കക്ഷിക്ക്
അറിയിപ്പ്
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ലെെഫ്
ഭവന പദ്ധതിയിലെ
ഗുണഭോക്താക്കള്‍
1696.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലെെഫ്
ഭവന പദ്ധതിയിലെ
ഗുണഭോക്താക്കളെ
കണ്ടെത്തുന്നതിനും
പദ്ധതി
പ്രായോഗികമാക്കുന്നതിനും
തദ്ദേശസ്ഥാപനങ്ങള്‍
നേരിടുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ലെെഫ്
പദ്ധതി
നടപ്പിലാക്കുന്നതിന്
അഭിമുഖീകരിക്കുന്ന
പ്രശ്നങ്ങള്‍
ലഘൂകരിക്കുന്നതിനും
പദ്ധതി കാലതാമസം കൂടാതെ
നടപ്പിലാക്കുന്നതിനും
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
(സി)
സ്വന്തം
പേരില്‍ റേഷന്‍
കാര്‍ഡില്ലാത്തതിനാല്‍
അര്‍ഹരായ പല
ഗുണഭോക്താക്കളും
പദ്ധതിയില്‍
ഉള്‍പ്പെടാത്ത സാഹചര്യം
കണക്കിലെടുത്ത്
പ്രശ്നപരിഹാരത്തിനായി
ബന്ധപ്പെട്ട
വകുപ്പുമായി സഹകരിച്ച്
ആവശ്യമായ അടിയന്തര
നടപടി സ്വീകരിക്കുമോ?
ലെെഫ്
പദ്ധതി
1697.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലെെഫ്
പദ്ധതിയുടെ ഒന്നാം
ഘട്ടത്തില്‍ പണി തീരാതെ
കിടന്നിരുന്ന എത്ര
വീടുകള്‍
പൂര്‍ത്തീകരിക്കുന്നതിനുള്ള
ധനസഹായമാണ്
ലഭ്യമാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
അടിസ്ഥാനത്തില്‍ അവയുടെ
എണ്ണം ലഭ്യമാക്കാമോ;
(സി)
ഏതെങ്കിലും
തദ്ദേശസ്വയംഭരണ സ്ഥാപനം
ഈ പദ്ധതി
ഏറ്റെടുക്കാതിരുന്നിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
ആയത്
ഏറ്റെടുക്കാതിരുന്ന
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
ഏതെല്ലാമാണ്;
(ഇ)
പൂര്‍ത്തിയാക്കിയ
വീടുകള്‍ക്ക് ചെലവായ
തുക എത്രയാണ്; ഈ പദ്ധതി
തുടരുന്നതിന്
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
കണ്ണൂര്‍
ജില്ലയിലെ ലൈഫ് മിഷന് പദ്ധതി
1698.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍ ലൈഫ് മിഷന്
പദ്ധതിയനുസരിച്ച്
ആനുകൂല്യത്തിന്
അര്‍ഹരായ എത്ര
ഗുണഭോക്താക്കളെയാണ്
കണ്ടെത്തിയിട്ടുള്ളത്;
(ബി)
എത്ര
ഗുണഭോക്താക്കള്‍ക്ക് ഈ
വര്‍ഷം ആനുകൂല്യം
നല്‍കിയിട്ടുണ്ട്;
(സി)
കണ്ണൂര്‍
ജില്ലയില്‍ ലൈഫ്
പദ്ധതിയനുസരിച്ച് എത്ര
വീടുകളുടെ നിര്‍മ്മാണം
പൂര്‍ത്തിയാക്കിയിട്ടുണ്ട്
എന്ന് അറിയിക്കുമോ?
പാറശ്ശാല
മണ്ഡലത്തിലെ ലെെഫ്
പദ്ധതിയില്‍
1699.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറശ്ശാല
നിയോജകമണ്ഡലത്തില്‍
ഭൂമിയും വീടും ഇല്ലാത്ത
എത്ര ആള്ക്കാര് ഉണ്ട്
എന്നുള്ള വിവരം
പഞ്ചായത്ത്
അടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ ;
(ബി)
ഇതില്‍
എത്രപേരെ ലെെഫ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി വീടും
വസ്തുവും
ലഭ്യമാക്കുന്നതിനായുള്ള
നടപടിക്രമങ്ങള്‍
സ്വീകരിച്ചിട്ടുണ്ട്
എന്നുള്ള വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(സി)
പാറശ്ശാല
നിയോജകമണ്ഡലത്തിലെ
ഓരോ പഞ്ചായത്തിലും
ലെെഫ് പദ്ധതിയില്‍ എത്ര
ഗുണഭോക്താക്കളെ വീതം
ഉള്‍പ്പെടുത്തിയിട്ടുണ്ട്
എന്നുള്ള വിവരം
ലഭ്യമാക്കാമോ ?
അങ്കമാലി
മണ്ഡലത്തില്‍ ലൈഫ്
പദ്ധതിയില്‍
ഉള്‍പ്പെട്ടിട്ടുള്ളവര്‍
1700.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അങ്കമാലി
മണ്ഡലത്തില്‍ ലൈഫ്
പദ്ധതിയില്‍
ഉള്‍പ്പെട്ടിട്ടുള്ള
ഭവന രഹിതര്‍, ഭൂരഹിത
ഭവന രഹിതര്‍ എന്നിവരുടെ
പേരും വിലാസവും
തദ്ദേശസ്ഥാപനങ്ങളുടെ
പേര് സഹിതം
വിശദമാക്കാമോ;
(ബി)
ഭൂരഹിതരായിട്ടുള്ളവര്‍ക്ക്
വിതരണം ചെയ്യുന്നതിന്
ആവശ്യമായ ഭൂമി
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(സി)
ഭൂരഹിതര്‍ക്കും,
ഭവന രഹിതര്‍ക്കും
എന്നത്തേക്ക് ഭൂമിയും
വീടും കൈമാറാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
ആലത്തൂര്‍
മണ്ഡലത്തിലെ ലൈഫ് പദ്ധതി
1701.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
മണ്ഡലത്തില്‍ എത്ര
ഭൂരഹിത-ഭവന രഹിതരായ
വ്യക്തികളുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവരില്‍
എത്ര പേര്‍ക്കാണ് ലൈഫ്
പദ്ധതിയിലൂടെ ഭവന
നിര്‍മ്മാണത്തിന്
അനുമതി
നല്‍കിയിട്ടുള്ളതെന്ന്
അറിയിക്കാമോ;
(സി)
ഇതില്‍
എത്ര വീടുകള്‍ക്കാണ്
2017-18ല്‍
നിര്‍മ്മാണത്തിന്
അനുമതി
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
പട്ടാമ്പി
മണ്ഡലത്തിലെ ഭവനരഹിതര്‍
1702.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടാമ്പി
മണ്ഡലത്തില്‍ എത്ര ഭവന
രഹിതരാണുള്ളതെന്നും
അതിൽ സ്വന്തമായി
ഭൂമിയുള്ള ഭവന രഹിതര്‍
എത്രയെന്നും
ഭൂമിയില്ലാത്തഭവന
രഹിതര്‍ എത്രയെന്നും
വ്യക്തമാക്കാമോ;
(ബി)
ലൈഫ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി എത്ര
വീടുകള്‍ ഇതുവരെ
പൂര്‍ത്തിയാക്കിയിട്ടുണ്ട്;
വ്യക്തമാക്കാമോ?
വികലാംഗരായ
കോളനി നിവാസികളുടെ
പുനരധിവാസം
1703.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
നിയോജകമണ്ഡലത്തിലെ
ഭൂരഹിതരും ഭവനരഹിതരുമായ
വികലാംഗരായ കോളനി
നിവാസികള്‍ക്ക്
വീടുകള്‍
നിര്മ്മിച്ചുനല്കി
അവരെ
പുനരധിവസിപ്പിക്കുന്നതിനായി
കഴിഞ്ഞ സര്‍ക്കാരിന്റെ
കാലത്ത് മുട്ടത്തറയില്‍
നഗരകാര്യവകുപ്പിന്
കെെമാറിയിരുന്ന
രണ്ടേക്കര്‍ സ്ഥലത്ത്
ഇതിനായി എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ;
(ബി)
'ലെെഫ്
മിഷന്'
പദ്ധതിയിലുള്‍പ്പെടുത്തി
ഭവനരഹിതരായ വികലാംഗ
കോളനി നിവാസികള്‍ക്ക്
വീടുകള്‍ നിര്‍മ്മിച്ചു
നല്‍കണമെന്നാവശ്യപ്പെട്ട്
സമര്‍പ്പിച്ച
നിവേദനത്തിന്മേല്
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി
പൂര്‍ത്തീകരിക്കാനായി
അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
പ്രളയ
ദുരന്തത്തില്‍ വീടുകള്‍
നഷ്ടപ്പെട്ടവര്‍ക്ക് പുതിയ
വീട്
1704.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയ
ദുരന്തത്തില്‍ വീടുകള്‍
നഷ്ടപ്പെട്ടവര്‍ക്ക്
പുതിയ വീട്
നിര്‍മ്മിക്കാന്‍
തദ്ദേശസ്വയംഭരണ വകുപ്പ്
വഴി എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
ഇത്തരത്തില്‍ എത്ര
വീടുകള്‍ നിര്‍മ്മിച്ചു
നല്‍കാനാണ്
ഉദ്ദേശിക്കുന്നത്;
അവയുടെ
ജില്ല
തിരിച്ചുളള
പട്ടിക
ലഭ്യമാക്കാമോ;
(ബി)
വീടു
നിര്‍മ്മാണത്തിനായി
എത്ര രൂപയാണ്
അനുവദിക്കുന്നത്;
ഇത്തരം വീടുകളുടെ
നിര്‍മ്മാണം
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
സകര്‍മ്മ
സോഫ്റ്റ് വെയര്‍
1705.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പഞ്ചായത്തുകളില്‍
ഭരണസമിതി യോഗങ്ങള്‍
കൂടുന്നതിനുള്ള
നടപടികള്‍ സകര്‍മ്മ
സോഫ്റ്റ് വെയര്‍
വഴിയാണോ
നടപ്പിലാക്കുന്നത്;
(ബി)
സകര്‍മ്മ
സോഫ്റ്റ് വെയര്‍
നടപ്പിലാക്കാത്ത
ഏതൊക്കെ
ഗ്രാമപഞ്ചായത്തുകളാണ്
ഉള്ളതെന്ന്
വ്യക്തമാക്കാമോ; ഈ
പഞ്ചായത്തുകളില്‍ കൂടി
സകര്‍മ്മ സോഫ്റ്റ്
വെയര്‍ വഴി ഭരണസമിതി
യോഗങ്ങള്‍
കൂടുന്നതിനുള്ള നടപടി
സ്വീകരിക്കുമോ ?
ഭവനശ്രീ
വായ്പയുടെ തിരിച്ചടവ്
1706.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടുംബശ്രീ
അയല്‍ക്കൂട്ടങ്ങള്‍ക്ക്
ബാങ്കുകള്‍ മുഖേന
നല്കിയ ഭവനശ്രീ
വായ്പയുടെ തിരിച്ചടവ്
സര്‍ക്കാര്‍
ഏറ്റെടുക്കുന്നതിനായി
സ. ഉ. (കൈ) 111
/2017തസ്വഭവ Dt
12.06.2017 ഉത്തരവ്
പ്രകാരമുള്ള തുക
ബാങ്കുകള്‍ക്ക്
കൈമാറിയിട്ടുണ്ടോ
ഇല്ലെങ്കില്‍ അതിനുള്ള
കാരണം വ്യക്തമാക്കാമോ;
(ബി)
തിരിച്ചടവ്
സംബന്ധിച്ച് നിരവധി
കുടുംബങ്ങള്‍ ജപ്തി
ഭീഷണി നേരിടുന്നതിനാല്‍
അടിയന്തരമായി ഈ തുക
ബാങ്കുകള്‍ക്ക് വിതരണം
ചെയ്യുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
T 1707.
ഒഴിവാക്കിയിരിക്കുന്നു.
കുടുംബശ്രീ
സ്കൂള്‍ പദ്ധതി
1708.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടുംബശ്രീ
സ്കൂള്‍ പദ്ധതിയുടെ
ഉദ്ദേശലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(ബി)
കുടുംബശ്രീ
സംവിധാനത്തെ കൂടുതല്‍
സാമൂഹ്യ
ഉത്തരവാദിത്തങ്ങള്‍
ഏല്‍പ്പിക്കും വിധം
എന്തെല്ലാം പുതിയ
പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പിലാക്കും എന്ന്
വിശദമാക്കുമോ?
കുടംബശ്രീയുടെ
കീഴിലുള്ള കൂട്ടുകൃഷി സംഘങ്ങള്‍
1709.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.കുഞ്ഞിരാമന്
,,
മുരളി പെരുനെല്ലി
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാമ്പത്തിക
സ്വാശ്രയത്തിലൂടെ
തുല്യത എന്ന സാമൂഹ്യ
ലക്ഷ്യത്തോടെ
പ്രവര്‍ത്തിക്കുന്ന
കുടുബശ്രീയുടെ
കീഴിലുള്ള കൂട്ടുകൃഷി
സംഘങ്ങള്‍ക്ക് പ്രളയം
വരുത്തിയ
നാശനഷ്ടമെത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ ;
കടുത്ത നഷ്ടം സംഭവിച്ച
കൂട്ടുകൃഷി സംഘങ്ങളെ
കരകയറ്റുന്നതിനായി
പ്രത്യേകം പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാമാക്കുമോ;
(ബി)
കാര്‍ഷികമേഖലയിലെ
ദേശീയ അവാര്‍ഡിന്
കുടുബശ്രീയെ
അര്‍ഹമാക്കിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(സി)
ജൈവ കൃഷി
പ്രോത്സാഹിപ്പിക്കാനായി
കുടുബശ്രീ സംഘങ്ങള്‍
വഹിക്കുന്ന പങ്ക്
വിലയിരുത്തിയിട്ടുണ്ടോ;
(ഡി)
തരിശുരഹിത
ഗ്രാമങ്ങള്‍ എന്ന
ലക്ഷ്യത്തോടെ സംഘകൃഷി
വ്യാപിപ്പിക്കുന്നതോടൊപ്പം
മൂല്യവര്ദ്ധിതോല്പന്ന
നിര്‍മ്മാണത്തിനും
വിപണനത്തിനുമായി
കുടുംബശ്രീ
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്?
കുടുംബശ്രീയുടെ
നേതൃത്വത്തില്‍ ജൈവപ്ലാന്റ്
നഴ്സറികള്‍
1710.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
വ്യാപകമായി മികച്ചതും
ഗുണമേന്മയുള്ളതുമായ
തൈകള്‍ ന്യായവിലക്ക്
ജനങ്ങളിലെത്തിക്കുന്നതിന്
കുടുംബശ്രീയുടെ
നേതൃത്വത്തില്‍
ജൈവപ്ലാന്റ് നഴ്സറികള്‍
സ്ഥാപിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എത്ര
പ്ലാന്റുകള്‍
സ്ഥാപിക്കുന്നതിനാണ്
ഉദ്ദേശിക്കുന്നതെന്നും,
ഇതിനായുള്ള സ്ഥലം
എപ്രകാരമാണ്
കണ്ടെത്തുന്നതെന്നും
വ്യക്തമാക്കുമോ?
കുടുംബശ്രീയുടെ
ആഭിമുഖ്യത്തില്‍ മാട്രിമോണിയൽ
വെബ് സൈറ്റ്
1711.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടുംബശ്രീയുടെ
ആഭിമുഖ്യത്തില്‍
മാട്രിമോണിയൽ വെബ്
സൈറ്റ്
ആരംഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
സംരംഭം വിജയകരമാണോ
എന്ന് വ്യക്തമാക്കുമോ?
സാമൂഹ്യ
സുരക്ഷാ പെന്ഷന്
T 1712.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷേമനിധി
ബോര്‍ഡുകളില്‍ നിന്നും
കുടുംബപെന്ഷന്
വാങ്ങുന്ന വിധവകള്‍ക്ക്
സാമൂഹ്യ സുരക്ഷാ
പെന്ഷന് അര്‍ഹതയുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എത്ര രൂപ നിരക്കിലാണ്
സാമൂഹ്യ സുരക്ഷാ
പെന്ഷന്
അനുവദിക്കുന്നത്; ഇത്
സംബന്ധിച്ച ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
കെട്ടിക്കിടക്കുന്ന
പെന്ഷന് അപേക്ഷകളില്‍ നടപടി
1713.
ശ്രീ.കെ.എം.ഷാജി
,,
പി.ഉബൈദുള്ള
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങളില്‍ മൂന്നര
ലക്ഷത്തോളം അപേക്ഷകള്‍
സാമൂഹ്യ സുരക്ഷാ
പെന്ഷന്
ലഭിക്കുന്നതിനുവേണ്ടി
കെട്ടിക്കിടക്കുന്നതായ
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവരുടെ
അപേക്ഷകള്‍
എന്നത്തേക്ക്
പരിശോധിച്ച് നടപടി
സ്വീകരിക്കുമെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഇതിനുവേണ്ടി
ഏര്‍പ്പെടുത്തിയിട്ടുള്ള
ക്രമീകരണങ്ങള്‍
വിശദമാക്കുമോ?
തെരുവുനായ്ക്കളുടെ
ആക്രമണത്തില്‍
പരിക്കേറ്റവര്‍ക്ക് നഷ്ടപരിഹാരം
1714.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
മഞ്ഞളാംകുഴി അലി
,,
സി.മമ്മൂട്ടി
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തെരുവുനായ്ക്കളുടെ
ആക്രമണത്തില്‍
പരിക്കേറ്റവര്‍ക്ക്
നഷ്ടപരിഹാരം
നിശ്ചയിക്കാന്‍ സുപ്രീം
കോടതി നിയോഗിച്ച
ജസ്റ്റിസ് സിരിജഗന്
കമ്മിറ്റി ശിപാര്‍ശ
ചെയ്ത നഷ്ടപരിഹാരം
എല്ലാവര്ക്കും
നല്‍കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
കമ്മിറ്റിയുടെ പ്രധാന
ശിപാര്‍ശകള്‍
എന്തെല്ലാമാണെന്നും
ആയത് എത്രത്തോളം
നടപ്പാക്കിയെന്നും
വിശദീകരിക്കുമോ;
(സി)
നഷ്ടപരിഹാരം
നല്‍കുന്നതുസംബന്ധിച്ച്
സുപ്രീം കോടതി
എന്തെങ്കിലും
നിര്‍ദ്ദേശം
സര്‍ക്കാരിന്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഈ
നിര്‍ദ്ദേശങ്ങള്‍
സര്‍ക്കാര്‍
പാലിച്ചിട്ടുണ്ടോ?
അറവു മാലിന്യ
സംസ്ക്കരണം
1715.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്ലാ തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലും
അറവുശാലകള്‍
ഉണ്ടെങ്കിലും അറവു
മാലിന്യം
സംസ്ക്കരിക്കുന്നതിന്
കുറ്റമറ്റ രീതിയിലുള്ള
സംവിധാനങ്ങളില്ലാത്തത്
മൂലമുളള മലിനീകരണ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
സ്വീകരിക്കുമോ;
(ബി)
എല്ലാ
നഗരസഭകളിലും ആധുനിക
സൗകര്യങ്ങളോടു കൂടിയ
അറവുശാലകള്‍
സ്ഥാപിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
സ്വീകരിക്കുമോ?
മാലിന്യ
സംസ്കരണത്തിന്
മാസ്റ്റര്‍പ്ലാന്‍
1716.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയാനന്തര
സാഹചര്യം
മുന്‍നിര്‍ത്തി എല്ലാ
പഞ്ചായത്തുകളിലും
പൊതുവായി
നടപ്പിലാക്കുവാന്‍
കഴിയുന്ന തരത്തില്‍
മാലിന്യ സംസ്കരണത്തിന്
മാസ്റ്റര്‍പ്ലാന്‍
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
ഇതിനായി
എത്ര കോടി രൂപ
അനുവദിച്ച്
നല്‍കിയിട്ടുണ്ട്; വിശദ
വിവരം നല്‍കുമോ;
(സി)
അനുകരിക്കുവാന്‍
കഴിയുന്ന എന്തെല്ലാം
മാലിന്യ സംസ്കരണ
പദ്ധതികളാണ്
നിലവിലുള്ളത്;
വിശദവിവരം നല്‍കുമോ?
പ്ലാസ്റ്റിക്
ക്യാരിബാഗുകളുടെ വിപണനം
1717.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
50 മൈക്രോണില്‍
താഴെയുള്ള പ്ലാസ്റ്റിക്
ക്യാരിബാഗുകള്‍
നിരോധിച്ച ശേഷവും
അവയുടെ വിപണനം
നടക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്ലാസ്റ്റിക്
മാലിന്യ
ബോധവല്‍ക്കരണവുമായി
ബന്ധപ്പെട്ട് ഈ
സര്‍ക്കാറിന്റെ കാലത്ത്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചത്; ആയതിനായി
എന്ത് തുക ചെലവഴിച്ചു;
(സി)
ഇപ്രകാരം
നിരോധിച്ച പ്ലാസ്റ്റിക്
ക്യാരിബാഗുകള്‍
ഉപയോഗിക്കുന്നവരില്‍
നിന്നും നഗരസഭകള്‍ പിഴ
ഈടാക്കുന്നുണ്ടോ;
കഴിഞ്ഞ വര്‍ഷം പ്രസ്തുത
ഇനത്തില്‍ ഈടാക്കിയ പിഴ
എത്രയാണെന്ന്
വ്യക്തമാക്കുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ ഹരിത
പ്രോട്ടോക്കോള്‍
1718.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ ഹരിത
പ്രോട്ടോക്കോള്‍
നടപ്പിലാക്കുന്നതിന്
നടപടി
സ്വീകരിച്ചുവരുന്നുണ്ടോ
; വിശദാംശം
അറിയിക്കുമോ?
പ്രളയാനന്തര
ശുചീകരണ പ്രവര്‍ത്തനങ്ങള്‍
1719.
ശ്രീ.സി.
ദിവാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടായ
പ്രളയത്തിന് ശേഷം നടന്ന
ശുചീകരണ
പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ശുചീകരണത്തിന്റെ
ഭാഗമായി വീടുകളിലും
സ്ഥാപനങ്ങളിലും പൊതു
സ്ഥലങ്ങളിലുമുള്ള
മാലിന്യം വേര്‍തിരിച്ച്
പുന:ചംക്രമണത്തിന്
വിധേയമാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
പ്രളയശേഷമുള്ള
മാലിന്യത്തിന്റെ
സംസ്ക്കരണം സംബന്ധിച്ച
പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
ഏതൊക്കെ
ഏജന്‍സികളാണ് പ്രസ്തുത
പ്രവര്‍ത്തനങ്ങളുടെ
ചുമതല വഹിച്ചതെന്നും
ഏകോപനം
നിര്‍വ്വഹിച്ചതെന്നും
വ്യക്തമാക്കുമോ?
തെരുവോരങ്ങളിലെ
ശൗചാലയങ്ങള്‍
T 1720.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുനിസിപ്പാലിറ്റിയിലെയും
പഞ്ചായത്ത്
കേന്ദ്രങ്ങളിലെയും
നഗരപ്രദേശങ്ങളിലെയും
തെരുവോരങ്ങളില്‍ പണം
ഈടാക്കിയും അല്ലാതെയും
ഉപയോഗിക്കാവുന്ന
ശൗചാലയങ്ങള്‍ പണി
കഴിപ്പിക്കുന്നതിന്
ഉദ്ദേശമുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
സൗജന്യമായി
ഉപയോഗിക്കാവുന്ന എത്ര
പൊതു ശൗചാലയങ്ങള്‍
നിര്‍മ്മിച്ച്
പരിപാലിച്ച്
വരുന്നുവെന്ന്
വ്യക്തമാക്കുമോ;
(സി)
നിലവിലുണ്ടായിരുന്ന
പൊതു ശൗചാലയങ്ങളില്‍
എത്ര എണ്ണം
പുനരുദ്ധരിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍
ബോധപൂര്‍വ്വമായ അലംഭാവം
കാട്ടുന്നതിനുള്ള കാരണം
അറിയിക്കുമോ;
(ഡി)
ശൗചാലയങ്ങള്‍
നിര്‍മ്മിച്ച്
പരിപാലിച്ച് വരുന്ന
കാര്യത്തില്‍ അയല്‍
സംസ്ഥാനങ്ങള്‍
മാതൃകാപരമായി
പ്രവര്‍ത്തിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
മാതൃക പിന്തുടരുവാന്
തയ്യാറാകുമോ?
മാലിന്യസംസ്കരണം
1721.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാലിന്യ
സംസ്കരണകാര്യത്തില്‍
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളുടെ
അലംഭാവവും ജനങ്ങളുടെ
വിമുഖതയും കാരണം
നഗരങ്ങള്‍
മാലിന്യക്കൂമ്പാരങ്ങള്‍
ആകുന്നതും അതുമൂലം
പകര്‍ച്ചവ്യാധികള്‍
പിടിപെടുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മാലിന്യ
സംസ്കരണ രംഗത്ത്
ശുചിത്വമിഷന്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(സി)
സംസ്ഥാനത്തെ
ജൈവ-അജൈവ മാലിന്യ
സംസ്കരണത്തിന്
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനം എന്താണ്;
(ഡി)
മാലിന്യങ്ങള്‍
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളുടെ
ഉത്തരവാദിത്തത്തില്‍
നേരിട്ടോ കുടുംബശ്രീ
മുഖേനയോ മറ്റ്
ഏജന്‍സികള്‍ വഴിയോ
ഉറവിടത്തില്‍ തന്നെ
വേര്‍തിരിച്ച്
സംസ്കരിക്കുന്ന
സംവിധാനം
നടപ്പിലാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ഇ)
മാലിന്യ
സംസ്കരണം/നിര്‍മാര്‍ജ്ജനം
ലക്ഷ്യമാക്കി
എന്തെല്ലാം പദ്ധതികളാണ്
പുതിയതായി ആവിഷ്കരിച്ച്
നടപ്പിലാക്കുന്നതെന്ന്
വിശദമാക്കുമോ?
ഫ്ലക്സ്
ബോര്‍ഡുകളുടെ നിയന്ത്രണം.
1722.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
യാതൊരു
മാനദണ്ഡവുമില്ലാതെ
ഫ്ലക്സ് ബോര്‍ഡുകള്‍
സ്ഥാപിക്കുന്നത്
ഗുരുതരമായ പരിസ്ഥിതി
പ്രശ്നങ്ങള്‍
സൃഷ്ടിക്കുന്നതായും
പ്രധാന റോഡുകളുടെ സമീപം
ട്രാഫിക് സിഗ്നലുകള്‍
പോലും മറച്ചുകൊണ്ട്
വയ്ക്കുന്ന ഇത്തരം
ഫ്ലക്സ് ബോര്‍ഡുകള്‍
വാഹന അപകടങ്ങള്‍ക്ക്
കാരണമാകുന്നു എന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
അനധികൃതമായി സ്ഥാപിച്ച
ഫ്ലക്സ് ബോര്‍ഡുകള്‍
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍
അടിയന്തരമായി നീക്കം
ചെയ്യണമെന്ന്
ബഹു.ഹൈക്കോടതി
ഉത്തരവിട്ടിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
(സി)
ഇക്കാര്യത്തില്‍
എന്തെങ്കിലും
മാര്‍ഗ്ഗനിര്‍ദ്ദേശം
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
സര്‍ക്കാരിന്റെ
രണ്ടാം വാര്‍ഷികം
പ്രമാണിച്ച്
സംസ്ഥാനത്തിന്റെ പല
ഭാഗത്തും ഫ്ലക്സ്
ബോര്‍ഡുകള്‍
സ്ഥാപിച്ചിട്ടുണ്ടോ; അവ
സ്ഥാപിച്ചത് പുതിയ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക്
അനുസൃതമായിട്ടാണോ;
(ഇ)
പ്രകൃതിക്ക്
ദോഷകരമായ ഫ്ലക്സിന്
നിയന്ത്രണം/നിരോധനം
കൊണ്ടുവരുന്നതിനും,
ഫ്ലക്സിന് പകരം തുണിയോ
പരിസരമലിനീകരണം
ഉണ്ടാക്കാത്ത
ഏതെങ്കിലും വസ്തുക്കള്‍
കൊണ്ടോ സര്‍ക്കാര്‍
പരിപാടികളുടെ
ബോര്‍ഡുകള്‍
തയ്യാറാക്കുന്നതിനും
സ്ഥാപിക്കുന്നതിനും
ആയത്
പ്രോത്സാഹിപ്പിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
പ്ലാസ്റ്റിക്
മൂലമുള്ള പാരിസ്ഥിതിക പ്രശ്നം
1723.
ശ്രീ.അന്‍വര്‍
സാദത്ത്
,,
പി.ടി. തോമസ്
,,
എ.പി. അനില്‍ കുമാര്‍
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്ലാസ്റ്റിക്
മൂലമുണ്ടാകുന്ന
ഗുരുതരമായ പരിസ്ഥിതി
പ്രശ്നം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പ്ലാസ്റ്റിക്
കത്തിക്കുന്നത്
ഹൈക്കോടതി
വിലക്കിയിട്ടും പല
സ്ഥലത്തും അത്
കൂട്ടിയിട്ട് ശുചീകരണ
തൊഴിലാളികളും മറ്റും
കത്തിക്കുന്നത് മൂലം
ഗുരുതരമായ പാരിസ്ഥിതിക
പ്രശ്നങ്ങള്‍
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സംസ്ഥാനത്ത്
വില്പനയിലുളള അന്‍പത്
മൈക്രോണിന് താഴെയുള്ള
പ്ലാസ്റ്റിക് ക്യാരി
ബാഗുകള്‍, തെര്‍മോകോള്‍
എന്നിവ
നിരോധിക്കുന്നതിന്
സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ
എന്നറിയിക്കാമോ?
കൊടിയത്തൂര്‍
സഹകരണ ബാങ്ക് കര്‍ഷക സേവന
കേന്ദ്രം
1724.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ഷകര്‍ക്ക്
സബ്സിഡിയോടെ വിത്തും
വളവും നല്കുന്ന
പദ്ധതിയില്‍
കൊടിയത്തൂര്‍
സര്‍വ്വീസ് സഹകരണ
ബാങ്കിന്റെ കീഴിലുള്ള
കര്‍ഷക സേവന
കേന്ദ്രത്തെ കൂടി
ഉള്‍പ്പെടുത്തണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
അനുമതി നല്‍കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
ശാരീരിക
മാനസിക വെല്ലുവിളികള്‍
നേരിടുന്നവരുടെ പ്രത്യേക
ഭിന്നശേഷി ഗ്രാമസഭകള്‍/ വാര്‍ഡ്
സഭകള്‍
1725.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ ശാരീരിക
മാനസിക വെല്ലുവിളികള്‍
നേരിടുന്നവര്‍ക്കായി
വിളിച്ചുചേര്‍ക്കുന്ന
പ്രത്യേക ഭിന്നശേഷി
ഗ്രാമസഭകള്‍/ വാര്‍ഡ്
സഭകള്‍ വേണ്ട രീതിയില്‍
അറിയിക്കാത്തതുകൊണ്ടും
പങ്കാളിത്തം
ഉറപ്പാക്കാത്തതു
കൊണ്ടും ഭിന്നശേഷി
സൗഹൃദമല്ലാത്ത
ഇടങ്ങളില്‍
സംഘടിപ്പിക്കുന്നതുകൊണ്ടും
തങ്ങളുടെ ആവശ്യങ്ങള്‍
വേണ്ടവിധം
ഉന്നയിക്കാനും
നേടിയെടുക്കാനും
കഴിയുന്നില്ലെന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
പരാതി
പരിഹരിക്കുന്നതിനായി
നടപടി സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
പരാതി
പരിഹരിക്കുന്നതിനായി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന നടപടി
എന്തെന്ന്
വിശദമാക്കാമോ?
റോഡ്
കട്ടിംഗ് ചാര്‍ജ്ജ്
1726.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്‍കിട
പദ്ധതികള്‍ക്കായി റോഡ്
കട്ട് ചെയ്ത് പൈപ്പ്
ലൈനുകള്‍
സ്ഥാപിക്കുമ്പോള്‍
ഈടാക്കേണ്ട തുക
സംബന്ധിച്ച്
പൊതുമരാമത്ത്
വകുപ്പിന്റെ 22-05-2018
ലെ
CE/R&B/GL/RC.1/18
നമ്പര്‍ സര്‍ക്കുലര്‍
സംസ്ഥാനത്തെ എല്ലാ
റോഡുകള്‍ക്കും
ബാധകമാക്കിയിട്ടുണ്ടോ;
(ബി)
ഗാര്‍ഹികാവശ്യത്തിനായി
കുടിവെള്ള പൈപ്പുകള്‍
ഗ്രാമീണ റോഡുകളില്‍
കൂടി
കൊണ്ടുപോകുന്നവര്‍ക്കും
പി.ഡബ്ല്യു.ഡി.യുടെ
പ്രസ്തുതസര്ക്കുലര്
പ്രകാരമുള്ള പുനഃസ്ഥാപന
ചാര്‍ജ്ജ്
ഈടാക്കിവരുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പി.ഡബ്ല്യു.ഡി.
നിരക്കിലുള്ള റോഡ്
കട്ടിംഗ് ചാര്‍ജ്ജ്
തന്നെ ഗ്രാമീണ
റോഡുകള്‍ക്കും
ഈടാക്കണമെന്ന
നിര്‍ദ്ദേശം
തദ്ദേശസ്വയംഭരണ വകുപ്പ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ഡി)
സാധാരണക്കാരില്‍
നിന്നും ഭീമമായ സംഖ്യ ഈ
പ്രവൃത്തികള്‍ക്കായി
ഈടാക്കുന്നത്
ലഘൂകരിക്കാനാവശ്യമായ
നടപടികള്‍ ഉണ്ടാകുമോ;
വ്യക്തമാക്കാമോ?
ഗ്രാമീണ
റോഡുകളുടെ പുനരുദ്ധാരണം
1727.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
പ്രളയത്തില്‍ തകര്‍ന്ന
ഗ്രാമീണ റോഡുകള്‍
അടക്കം നിലവില്‍
നമ്മുടെ സംസ്ഥാനത്ത്
പാടെ തകര്‍ന്ന ഗ്രാമീണ
റോഡുകളെ പുനരുദ്ധാരണം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
ഇത്
സംബന്ധിച്ച് നിയമസഭാ
സാമാജികര്‍ നല്കിയ
നിവേദനത്തിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(സി)
പൊതുമരാമത്ത്
റോഡുകളുടേതിന് തുല്യമായ
ഗ്രാമീണ റോഡുകളെ
നവീകരിക്കുന്നതിന്
പ്രത്യേക പദ്ധതി
തയ്യാറാക്കാന്‍
ശ്രമിക്കുമോ;
വ്യക്തമാക്കുമോ;
(ഡി)
ഗ്രാമീണ
റോഡുകളുടെ നവീകരണത്തിന്
ഫ്ളാഗ്ഷിപ്പ് പ്രോഗ്രാം
തയ്യാറാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
അങ്കമാലി
മണ്ഡലത്തില്‍ തകര്‍ന്ന ഗ്രാമീണ
റോഡുകള്‍
1728.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തില്‍
അങ്കമാലി മണ്ഡലത്തില്‍
എത്ര ഗ്രാമീണ റോഡുകളാണ്
തകര്‍ന്നതെന്ന്
വ്യക്തമാക്കാമോ;
റോഡുകളുടെ പേരുസഹിതം
പഞ്ചായത്ത് തിരിച്ച്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
റോഡുകള്‍
പുനരുദ്ധരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
പ്രളയത്തില്‍
തകര്‍ന്ന ഗ്രാമീണ റോഡുകളുടെ
കണക്കെടുപ്പ്
1729.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
കാലവര്‍ഷത്തിലും
വെള്ളപ്പൊക്കത്തിലും
തകര്‍ന്ന ഗ്രാമീണ
റോഡുകളുടെ കണക്കെടുപ്പ്
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍, എത്ര
റോഡുകള്‍ക്ക് നാശനഷ്ടം
ഉണ്ടായെന്നും എത്ര
രൂപയുടെ നഷ്ടം
ഉണ്ടായതെന്നും
വ്യക്തമാക്കാമോ;
(ബി)
കാലവര്‍ഷക്കെടുതിയില്‍
തകര്‍ന്ന ഗ്രാമീണ
റോഡുകളുടെ
പുനരുദ്ധാരണത്തിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
ഇതിനായി എത്ര രൂപ
വകയിരുത്തിയിട്ടുണ്ട്;
റോഡുകളുടെ
അറ്റകുറ്റപ്പണികള്‍
എന്ന്
പൂര്‍ത്തിയാക്കാനാകും;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പി.എം.ജി.എസ്.വൈ
- തിരുവനന്തപുരം ജില്ല
1730.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-2017,
2017-2018 സാമ്പത്തിക
വര്‍ഷങ്ങളില്‍
പി.എം.ജി.എസ്.വൈ-യില്‍
ഉള്‍പ്പെടുത്തി
തിരുവനന്തപുരം
ജില്ലയിലെ ഏതെല്ലാം
റോഡുകളുടെ നവീകരണത്തിന്
ഭരണാനുമതി
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോ
റോഡുകള്‍ക്കും
അനുവദിച്ച തുകയും
റോഡിന്റെ ദൈര്‍ഘ്യവും
വ്യക്തമാക്കുമോ;
പ്രസ്തുത
പ്രവര്‍ത്തികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ?
പി.എം.ജി.എസ്.വൈ.
പ്രവൃത്തികള്‍ക്ക് പുതുക്കിയ
എസ്റ്റിമേറ്റ്
1731.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പി.എം.ജി.എസ്.വൈ.
പ്രവൃത്തികള്‍ക്ക്
പുതുക്കിയ
എസ്റ്റിമേറ്റ്
നല്‍കിയത് വഴി
സര്‍ക്കാരിനുണ്ടായ അധിക
ബാധ്യതയെത്രയാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
എസ്റ്റിമേറ്റ്
പുതുക്കുന്നതിനായി എത്ര
ഫയലുകള്‍
കെ.എസ്.ആര്.ഡി.എ. യുടെ
പരിഗണനയിലുണ്ടെന്ന്
വ്യക്തമാക്കുമോ ;
(സി)
എസ്റ്റിമേറ്റ്
പുതുക്കുന്നതിലൂടെയുള്ള
അധിക ബാധ്യത
വഹിക്കുവാന്‍
സര്‍ക്കാരിന് കഴിയുമോ
;
(ഡി)
പ്രസ്തുത
വിഷയത്തില്‍ ഒരു സമഗ്ര
അന്വേഷണം നടത്തുന്നതിന്
സി.റ്റി.ഇ. യെ
ചുമതലപ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ ?
പി.എം.ജി.എസ്.വൈ.
പദ്ധതി
1732.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016
ഏപ്രില്‍ ഒന്നിനുശേഷം
പുതിയതായി
പി.എം.ജി.എസ്.വൈ.
പദ്ധതിയില്‍
എത്രകിലോമീറ്റര്‍
ഗ്രാമീണ റോഡ്
നിര്‍മ്മിക്കാന്‍
സംസ്ഥാനത്തിന് അനുമതി
ലഭിച്ചുവെന്നും ഇതിന്റെ
പദ്ധതി തിരിച്ചുള്ള
കണക്കും നിര്‍മ്മാണ
പുരോഗതിയും
വെളിപ്പെടുത്തുമോ;
(ബി)
2016
ഏപ്രില്‍ ഒന്നിന്
മുന്‍പ് അനുമതി ലഭിച്ച
പി.എം.ജി.എസ്.വൈ.
ഗ്രാമീണ റോഡുകളില്‍
എത്ര റോഡുകള്‍
പൂര്‍ത്തിയായെന്നും ഇനി
എത്ര വര്‍ക്കുകള്‍
പൂര്‍ത്തിയാകാന്‍
അവശേഷിക്കുന്നുവെന്നും
വെളിപ്പെടുത്തുമോ?
പി.എം.ജി.എസ്.വൈ.
പ്രവൃത്തികള്‍ക്ക് പുതുക്കിയ
എസ്റ്റിമേറ്റ്
1733.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പി.എം.ജി.എസ്.വൈ.
പ്രവൃത്തികള്‍ക്ക്
പുതുക്കിയ
എസ്റ്റിമേറ്റ്
നല്‍കിയത് മൂലം
സര്‍ക്കാരിനുണ്ടായ അധിക
ബാധ്യതയെത്രയാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
എസ്റ്റിമേറ്റ്
പുതുക്കുന്നതിനായി എത്ര
ഫയലുകള്‍
കെ.എസ്.ആര്.ആര്.ഡി.എ.
യുടെ
പരിഗണനയിലുണ്ടെന്ന്
വ്യക്തമാക്കുമോ ;
(സി)
എസ്റ്റിമേററ്
പുതുക്കുന്നതിലൂടെയുളള
അധിക ബാധ്യത
വഹിക്കുവാന്‍
സര്‍ക്കാരിന് കഴിയുമോ;
(ഡി)
പ്രസ്തുത
വിഷയത്തില്‍ ഒരു സമഗ്ര
അന്വേഷണം നടത്തുന്നതിന്
സി.ടി.ഇ. യെ
ചുമതലപ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ ?
കെ.എസ്.ആര്.ആര്.ഡി.എ.-യിലെ
ബന്ധുനിയമന വിവാദം
1734.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ആര്.ഡി.എ.
യിലെ ബന്ധുനിയമനവിവാദം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത് സംബന്ധിച്ച്
കൊല്ലം ജില്ലാ
വിജിലന്‍സ് സൂപ്രണ്ടിന്
നല്കിയ പരാതിയുടെ
അന്വേഷണം ഏത് ഘട്ടം
വരെയായി എന്നറിയാമോ ;
(സി)
ബന്ധുനിയമനത്തിന്
കൂട്ട് നിന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്ത് നടപടികളാണ്
സ്വീകരിച്ചത്;
വിശദമാക്കുമോ?
കണ്ണൂര്‍
ജില്ലയില്‍
പി.എം.ജി.എസ്.വൈ.പ്രകാരം
റോഡുകള്‍
1735.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേന്ദ്രാവിഷ്കൃത
പദ്ധതിയായ പ്രധാന്
മന്ത്രി ഗ്രാമീണ്‍ സടക്
യോജന പദ്ധതി പ്രകാരം
കണ്ണൂര്‍ ജില്ലയില്‍
പുതിയതായി എത്ര
റോഡുകള്‍
അനുവദിച്ചിട്ടുണ്ട്;
വിശദാംശം നല്‍കാമോ?
വെട്ടിക്കവല,
കൊട്ടാരക്കര പഞ്ചായത്തുകളിലെ
പി.എം.ജി.എസ്.വൈ. പദ്ധതി
1736.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പി.എം.ജി.എസ്.വൈ.
പദ്ധതി പ്രകാരം
വെട്ടിക്കവല,
കൊട്ടാരക്കര ബ്ലോക്ക്
പഞ്ചായത്തുകളില്‍
2012-2018 വര്‍ഷം വരെ
അനുമതി ലഭിച്ച
പ്രവൃത്തികളില്‍
നാളിതുവരെ തുടങ്ങാന്‍
സാധിക്കാത്ത
പ്രവ്യത്തികളുടെ
വിവരവും,പ്രവൃത്തി
തുടങ്ങാന്‍
സാധിക്കാത്തതിന്റെ
കാരണങ്ങളും
വിശദമാക്കുമോ;
(ബി)
നിര്‍മ്മാണം
പുരോഗമിക്കുന്ന
പ്രവൃത്തികളുടെ
വിശദാംശങ്ങളും
നിര്‍മ്മാണത്തിന്റെ
നിലവിലെ സ്ഥിതിയും
വെളിപ്പെടുത്തുമോ?
കേരള
റിയല്‍ എസ്റ്റേറ്റ്
നിയന്ത്രണവും വികസനവും ആക്റ്റ്
1737.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കേരള റിയല്‍
എസ്റ്റേറ്റ്
(നിയന്ത്രണവും
വികസനവും) ആക്റ്റ് 2015
-ന് നിലവില്‍ പ്രാബല്യം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
കേന്ദ്ര
ആക്റ്റ് നിലവില്‍ വന്ന
സാഹചര്യത്തില്‍
പ്രസ്തുത ആക്റ്റ്
റദ്ദാക്കുന്നതിന്
ഓര്‍ഡിനന്‍സ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
നിയമം
റദ്ദാക്കിയില്ലെങ്കില്‍
നിലവില്‍ ഏത് ആക്റ്റിലെ
വ്യവസ്ഥകള്‍ പ്രകാരമാണ്
റിയല്‍ എസ്റ്റേറ്റ്
രംഗത്തെ
പ്രവര്‍ത്തനങ്ങള്‍
നിയന്ത്രിക്കുന്നത്;
വിശദമാക്കാമോ?
എഞ്ചിനീയറിംഗ് വിഭാഗത്തെ
ശക്തിപ്പെടുത്തുന്നതിനുള്ള
നടപടികള്‍
1738.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ വകുപ്പിലെ
എഞ്ചിനീയറിംഗ് വിഭാഗം
ശക്തിപ്പെടുത്തുന്നതിനായി
ഈ സര്‍ക്കാറിന്റെ
കാലത്ത് എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഒറ്റപ്പാലം
മണ്ഡലത്തിലുളള വിവിധ
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളിലെ
എഞ്ചിനീയറിംഗ് വിഭാഗം
ജീവനക്കാരുടെ ഒഴിവുകള്‍
സംബന്ധിച്ച വിശദാംശം
നല്‍കുമോ;
(സി)
പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാനാണ്
ലക്ഷ്യമിടുന്നതെന്ന്
വ്യക്തമാക്കാമോ?
തദ്ദേശസ്വയംഭരണ
വകുപ്പില്‍ ഏകീകൃത
പൊതുസര്‍വ്വീസ്
1739.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
വകുപ്പില്‍ ഏകീകൃത
പൊതുസര്‍വ്വീസ്
രൂപീകരിക്കുന്നതുമായി
ബന്ധപ്പെട്ട് സര്‍വീസ്
സംഘടനകളുമായി നടത്തിയ
ചര്‍ച്ചകളുടെ
യോഗനടപടികുറിപ്പ്
ലഭ്യമാക്കുമോ;
(ബി)
ഈ
സര്‍വ്വീസ്
രൂപീകരിക്കുമ്പോള്‍
ബന്ധപ്പെട്ട
വകുപ്പുകളിലുള്ളവരുടെ
പൊതുവായ സീനിയോറിറ്റി
ലിസ്റ്റ് ഏത്
മാനദണ്ഡത്തിന്റെ
അടിസ്ഥാനത്തിലാണ്
തീരുമാനിക്കുന്നത്;
വ്യക്തമാക്കുമോ;
(സി)
ഏകീകൃത
പൊതുസര്‍വ്വീസ്
രൂപീകരിക്കുമ്പോള്‍
സര്‍ക്കാരിന്
ഉണ്ടാകാവുന്ന അധിക
സാമ്പത്തിക ബാദ്ധ്യത
വെളിപ്പെടുത്തുമോ ;
ധനവകുപ്പിന്റെ ഇത്
സംബന്ധിച്ച
അഭിപ്രായത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
സര്‍വ്വീസ്
രൂപീകരിക്കുമ്പോള്‍
ബന്ധപ്പെട്ട
വകുപ്പുകളിലെ എത്ര
തസ്തികകള്‍ ഇല്ലാതാകും;
വിശദമാക്കുമോ?
പഞ്ചായത്തുകളിലെ
ഹെഡ്ക്ലാര്‍ക്ക് തസ്തിക
ജൂനിയര്‍ സൂപ്രണ്ട് ആയി
ഉയര്‍ത്തല്‍
1740.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പഞ്ചായത്തുകളിലെ
ഹെഡ്ക്ലാര്‍ക്ക് തസ്തിക
ജൂനിയര്‍ സൂപ്രണ്ട് ആയി
ഉയര്‍ത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
ഇതു മൂലം സര്‍ക്കാരിന്
സാമ്പത്തിക ബാധ്യത
ഇല്ലാത്തതും എന്നാല്‍
ജനങ്ങള്‍ക്ക്
പ്രയോജനകരവുമാണ് എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ജനങ്ങള്‍ക്കു
പ്രയോജനകരമായ നിലയില്‍
എല്ലാ പഞ്ചായത്തുകളിലും
ജൂനിയര്‍ സൂപ്രണ്ട്
പോസ്റ്റ്
സൃഷ്ടിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
വില്ലേജ്
എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരുടെ
റേഷ്യോ പ്രമോഷന്
1741.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമവികസന
വകുപ്പിലെ വില്ലേജ്
എക്സ്റ്റന്‍ഷന്‍
ഓഫീസര്‍ ഗ്രേഡ് I
തസ്തികകയില്‍ നിലവില്‍
എത്ര ഒഴിവുകളുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഗ്രേഡ്
II വി.ഇ.ഒ. മാരുടെ
ഗ്രേഡ് I റേഷ്യോ
പ്രമോഷന് കൃത്യമായി
നടക്കുന്നുണ്ടോ;
ഇല്ലെങ്കില്‍
പ്രൊമോഷന്
നല്കുന്നതില്
കാലതാമസം വരാനുള്ള
കാരണമെന്താണ്;
വിശദീകരിക്കുമോ;
(സി)
ഗ്രേഡ്
II വില്ലേജ്
എക്സ്റ്റന്‍ഷന്‍
ഓഫീസര്‍മാരുടെ ഗ്രേഡ് I
പ്രമോഷന്
സമയബന്ധിതമായി
നടത്താന്‍ നടപടി
സ്വീകരിക്കുമോ?
മുല്ലശ്ശേരി,
എളവള്ളി എന്നീ
ഗ്രാമപഞ്ചായത്തുകളിലെ
ഓവര്‍സിയര്‍മാരുടെ ഒഴിവ്
1742.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലയിലെ മുല്ലശ്ശേരി,
എളവള്ളി
ഗ്രാമപഞ്ചായത്തുകളില്‍
ഓവര്‍സിയര്‍മാരുടെ എത്ര
ഒഴിവുകളുണ്ടെന്നും
പ്രസ്തുത ഒഴിവുകള്‍
എന്നു മുതല്‍
നിലനില്‍ക്കുന്നുവെന്നും
അറിയിക്കാമോ;
(ബി)
പ്രസ്തുത
പഞ്ചായത്തുകളുടെ
സുഗമമായ
പ്രവര്‍ത്തനത്തിന്
ഓവര്‍സിയര്‍മാരുടെ
ഒഴിവുകള്‍ അടിയന്തരമായി
നികത്തുവാന്‍
നിര്‍ദ്ദേശം നല്‍കുമോ ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ടൈപ്പിസ്റ്റ്
തസ്തിക
1743.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശഭരണവകുപ്പിന്
കീഴില്‍ നിലവിലുളള ആകെ
ടൈപ്പിസ്റ്റ് തസ്തികയും
നികത്താനുള്ള ഒഴിവുകളും
വ്യക്തമാക്കാമോ;
(ബി)
കാസര്‍ഗോഡ്
ജില്ലയിലെ
തദ്ദേശഭരണസ്ഥാപനങ്ങളില്‍
നിലവിലുള്ള എല്‍.ഡി.
ടൈപ്പിസ്റ്റ് തസ്തികയും
പി.എസ്.സി. വഴി
നികത്താനുള്ള ഒഴിവുകളും
വ്യക്തമാക്കാമോ?
എഞ്ചിനീയറിംഗ്
വിംഗുകളിലെ ഒഴിവുകള്‍
നികത്താന്‍ നടപടി
1744.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍
എല്‍.എസ്.ജി.ഡി.
എഞ്ചിനീയറിംഗ്
വിംഗുകളില്‍
എഞ്ചീനിയര്‍,
ഓവര്‍സിയര്‍
തസ്തികകളില്‍ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്
എന്നതിന്റെ പഞ്ചായത്ത്
/നഗരസഭ തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ;
(ബി)
പ്രളയത്തിനുശേഷമുള്ള
പുനരുദ്ധാരണ നിര്‍മ്മാണ
പ്രവൃത്തികള്‍
അടിയന്തരമായി
പൂര്‍ത്തിയാക്കേണ്ടതിനാല്‍
ഈ ഒഴിവുകള്‍ ഉടന്‍
തന്നെ
നികത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
കൊച്ചി നഗരസഭയിലെ
അമൃത് പദ്ധതി
1745.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമൃത്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി കൊച്ചി
നഗരസഭയിലെ 15, 16, 17
ഡിവിഷനുകളില്‍
ഉള്‍പ്പെടുന്ന
പ്രദേശത്ത് സ്വീവറേജ്
ആന്റ് സെപ്റ്റേജ്
മാനേജ്മെന്റ്
സെക്ടറില്‍
ഡീസെന്‍ട്രലൈസ്ഡ്
സ്വീവറേജ്
ട്രീറ്റമെന്റ്
പ്ലാന്റിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്നത്തേക്ക്
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിലെ
കാലതാമസത്തിന് കാരണം
വ്യക്തമാക്കാമോ;
(സി)
ഓരോ
ഡിവിഷനിലും
ട്രീറ്റ്മെന്റ്
പ്ലാന്റുകള്‍ എവിടെയാണ്
നിര്‍മ്മിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
ഇതിനായി സ്ഥലം
ഏറ്റെടുത്തിട്ടുണ്ടോ
എന്നറിയിക്കാമോ?
സാംസ്കാരിക
സംഘടനയ്ക്ക് കെട്ടിടം
നിര്‍മ്മിക്കാന്‍ സ്ഥലം
1746.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംഗീത
സംവിധായകന്
എം.കെ.അര്ജ്ജുനന്
മാസ്റ്റര്‍ നേതൃത്വം
നല്കുന്ന പശ്ചിമ
കൊച്ചിയിലെ ആശ എന്ന
സാംസ്കാരിക സംഘടനയ്ക്ക്
ഓഫീസ് കെട്ടിടം
നിര്‍മ്മിക്കുന്നതിന്
കൊച്ചിന്
കോര്പ്പറേഷന് വക
മൂന്ന് സെന്റ് സ്ഥലം
വിട്ടുനല്‍കുന്നതിനുള്ള
അനുമതിക്കായി
സമര്‍പ്പിച്ച
അപേക്ഷയില്‍ (File No.
143/RC4/2018/LSGD)
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വിശദമാക്കാമോ?
വണ്ടിത്തടം-പാപ്പാന്‍ചാണി-പുഞ്ചക്കരി-കരുമം
റോഡ്
1747.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരത്തെ
പല കോര്പ്പറേഷന്
റോഡുകളും തകര്‍ന്ന്
ഉപയോഗശൂന്യമായ നിലയില്‍
കാണപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ബസ്
സര്‍വീസുള്ള
വണ്ടിത്തടം-പാപ്പാന്‍ചാണി-പുഞ്ചക്കരി-കരുമം
റോഡിന്റെ ശോചനീയാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
എങ്കില്‍
പ്രസ്തുത റോഡുകള്‍ റീ
ടാര്‍ ചെയ്ത്
ഉപയോഗയോഗ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
തിരുവനന്തപുരം
കോര്‍പ്പറേഷനിലെ അപേക്ഷകള്‍
തീര്‍പ്പാക്കുന്നതിനുള്ള
സോഫ്റ്റ് വെയര്‍
1748.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
കോര്‍പ്പറേഷനില്‍
കെട്ടിട
നിര്‍മ്മാണത്തിനുള്ള
അപേക്ഷകള്‍ക്ക്
ഇന്‍ഫര്‍മേഷന്‍ കേരള
മിഷന്റെ സങ്കേതം
സോഫ്റ്റ് വെയറാണോ
ഉപയോഗിച്ചിരുന്നത് ;
(ബി)
പ്രസ്തുത
സോഫ്വെയറിന് പകരം
പുതിയ ഏതെങ്കിലും
സോഫ്റ്റ് വെയര്‍
ഉപയോഗിക്കുന്നുണ്ടോ ;
(സി)
ഉണ്ടെങ്കില്‍
ആരുടെ സോഫ്റ്റ്വെയറാണ്
ഇപ്പോള്‍
ഉപയോഗിക്കുന്നത് ;
(ഡി)
പുതിയതായി
ഉപയോഗിക്കുന്ന
സോഫ്വെയറില്‍
ഉണ്ടായിട്ടുള്ള
പ്രശ്നങ്ങള്‍ കാരണം
അപേക്ഷകള്‍
കുന്നുകൂടുന്നുവെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഇ)
എങ്കില്‍
കെട്ടിട നിര്‍മ്മാണ
അപേക്ഷകളില്‍ കാലവിളംബം
കൂടാതെ തീരുമാനം
എടുക്കുന്നതിന് ഉതകുന്ന
സോഫ്റ്റ് വെയര്‍
ഇക്കാര്യത്തിന്
ഉപയോഗിക്കുവാന്‍
നിര്‍ദ്ദേശം നല്‍കുമോ ?
തിരുവനന്തപുരം
കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍
ദുരന്ത നിവാരണ രക്ഷാസേന
1749.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രകൃതി
ദുരന്തത്തില്‍പ്പെടുന്ന
നഗരവാസികള്‍ക്ക്
രക്ഷയേകുവാന്‍
തിരുവനന്തപുരം
കോര്‍പ്പറേഷന്റെ
നേതൃത്വത്തില്‍
ദുരന്തനിവാരണ രക്ഷാസേന
രൂപീകരിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എത്ര
വാര്‍ഡുകളിലാണ്
ദുരന്തനിവാരണ സേന
രൂപീകരിക്കുന്നത്; എത്ര
പേര്‍ക്ക് വീതമാണ്
പരിശീലനം നല്‍കുന്നത്;
(സി)
ദുരന്തനിവാരണ
സേനയുടെ പ്രവര്‍ത്തനം
ഏത് വിധത്തില്‍
ഏകോപിപ്പിക്കുവാനാണ്
ഉദ്ദേശിക്കുന്നത്;
(ഡി)
അതിനായുള്ള
ഫണ്ട് എപ്രകാരമാണ്
കണ്ടെത്തുന്നത്;
വ്യക്തമാക്കുമോ?
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധി
പുനര്‍നിര്‍ണ്ണയം
1750.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
പരിധി പുനര്‍നിര്‍ണ്ണയം
സംബന്ധിച്ച
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കുമോ;
(ബി)
കരുനാഗപ്പള്ളി
നഗരസഭയുടെ
പരിധിയിലേക്ക്
ഏതെങ്കിലും
ഗ്രാമപഞ്ചായത്തിനെ
ഉള്‍പ്പെടുത്തുന്നതിന്
നിര്‍ദ്ദേശമുണ്ടോ;
വിശദീകരിക്കുമോ;
(സി)
ഇതു
സംബന്ധിച്ച്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
കല്‍പ്പാത്തി
പൈതൃകഗ്രാമം
1751.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൈതൃകഗ്രാമമായി
പ്രഖ്യാപിച്ചിട്ടുള്ള
പാലക്കാട് ജില്ലയിലെ
കല്‍പ്പാത്തി
ഗ്രാമത്തിലെ വീടുകളിലെ
അറ്റകുറ്റപണികള്‍
ചെയ്യുന്നതിന്
തിരുവനന്തപുരത്തെ
ഹെറിറ്റേജ്
കമ്മിറ്റിയുടെ അനുമതി
ആവശ്യമാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍, പ്രസ്തുത
സാങ്കേതിക പ്രശ്നം
പരിഹരിക്കുന്നതിനായി
സര്‍ക്കാര്‍ ഇതുവരെ
നടത്തിയിട്ടുള്ള
നടപടിക്രമങ്ങളുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
ഈ
ഗ്രാമങ്ങളിലെ വീട്
നിര്‍മ്മാണം,
പുനര്‍നിര്‍മ്മാണം
എന്നിവയ്ക്കുള്ള അനുമതി
പാലക്കാട് നഗരസഭയില്‍
നിന്നുതന്നെ
അനുവദിക്കുന്നതിനുള്ള
നടപടി സ്വീകരിക്കാമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ ?
വാമനപുരം
നിയോജകമണ്ഡലത്തില്‍
ക്ഷേമപെന്‍ഷനുകള്‍
വാങ്ങുന്നവര്‍
1752.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വാമനപുരം
നിയോജകമണ്ഡലത്തിലെ
ഒന്‍പതു
പഞ്ചായത്തുകളില്‍ വിവിധ
ക്ഷേമപെന്‍ഷനുകള്‍
/തൊഴില്‍രഹിതവേതനം
വാങ്ങുന്നവരുടെ എണ്ണം
ഇനം തിരിച്ച്
പഞ്ചായത്തുതലത്തില്‍
വ്യക്തമാക്കാമോ ?
കോതമംഗലത്ത്
വികസന പരിശീലന കേന്ദ്രം
1753.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമവികസന
വകുപ്പിന്റെ ഒരു വികസന
പരിശീലന കേന്ദ്രം
കോതമംഗലത്ത്
ആരംഭിക്കുന്നത്
സംബന്ധിച്ച്
സര്‍ക്കാരില്‍
പ്രൊപ്പോസല്‍
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
കോതമംഗലം
മണ്ഡലത്തില്‍ പ്രസ്തുത
വികസന പരിശീലന
കേന്ദ്രത്തിന് വേണ്ടി
സ്ഥലം
കണ്ടെത്തിയിട്ടുണ്ടോ;
(സി)
ഇത്തരം
വികസന പരിശീലന
കേന്ദ്രങ്ങളുടെ
അടിസ്ഥാന വികസനത്തിന്
കേന്ദ്രസര്‍ക്കാരില്‍
നിന്നും സഹായം
ലഭിക്കാന്‍
സാധ്യതയുണ്ടോ;
വിശദമാക്കാമോ;
(ഡി)
പ്രളയക്കെടുതി
മൂലം ജീവനോപാധികള്‍
നഷ്ടപ്പെട്ടവര്‍ക്ക്
നൈപുണ്യവികസനത്തിനും
സ്വയം തൊഴില്‍
സംരംഭങ്ങള്‍
ആരംഭിക്കുന്നതിനും
ഉതകുന്ന പ്രസ്തുത
പരിശീലനകേന്ദ്രം
കോതമംഗലത്ത്
ആരംഭിക്കുന്നതിന് വേണ്ട
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
കിളിമാനൂര്‍
ഗ്രാമപഞ്ചായത്ത് ആസ്ഥാന മന്ദിരം
1754.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ആറ്റിങ്ങല്‍
മണ്ഡലത്തിലെ
കിളിമാനൂര്‍
ഗ്രാമപഞ്ചായത്തിന്റെ
ആസ്ഥാന മന്ദിരത്തിന്റെ
നിര്‍മ്മാണം ഏതു
ഘട്ടത്തിലാണ്;
വിശദമാക്കുമോ?
ചേരാനല്ലൂര്‍
ഗ്രാമപഞ്ചായത്തിലെ
പ്രളയക്കെടുതികള്‍
1755.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018
ആഗസ്റ്റ് മാസത്തിലെ
പ്രളയത്തില്‍ എറണാകുളം
ജില്ലയിലെ ചേരാനല്ലൂര്‍
ഗ്രാമപഞ്ചായത്തിലുണ്ടായ
നാശനഷ്ടങ്ങളുടെ
കണക്കെടുപ്പ്
തദ്ദേശസ്വയംഭരണ വകുപ്പ്
നടത്തിയിട്ടുണ്ടോ;
എങ്കില്‍ ആകെ നഷ്ടം
എത്ര; പൂര്‍ണ്ണമായും
ഭാഗികമായും തകര്‍ന്ന
വീടുകള്‍ എത്ര; എന്നിവ
വ്യക്തമാക്കുമോ;
(ബി)
പ്രളയത്തില്‍
വാസയോഗ്യമല്ലാതായ
വീടുകള്‍
ഒന്നുംതന്നെയില്ലെന്ന്
ഗ്രാമപഞ്ചായത്ത്
സെക്രട്ടറി
സാക്ഷ്യപത്രം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
ഗ്രാമപഞ്ചായത്ത്
സെക്രട്ടറിയെ മാറ്റി
നിര്‍ത്തി പകരം മറ്റൊരു
ഉദ്യോഗസ്ഥനെ നിയമിച്ച്
വേറൊരു
ഏജന്‍സിയെക്കൊണ്ട്
പ്രളയക്കെടുതികള്‍
അന്വേഷിക്കണം
എന്നാവശ്യപ്പെട്ട് 12
ഗ്രാമപഞ്ചായത്ത്
മെമ്പര്‍മാരും 3
ബ്ലോക്ക് പഞ്ചായത്ത്
അംഗങ്ങളും പഞ്ചായത്ത്
ഡെപ്യൂട്ടി
ഡയറക്ടര്‍ക്ക് നല്കിയ
പരാതിയിന്മേല് എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
പഞ്ചായത്ത്
സെക്രട്ടറിക്കെതിരെ
നടപടി
സ്വീകരിക്കണമെന്ന്
ആവശ്യപ്പെട്ട് സ്ഥലം
എം.എല്‍.എ.
വകുപ്പുമന്ത്രിക്ക്
നല്കിയ പരാതിയിന്മേല്
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ഇ)
പ്രളയത്തില്‍
വീട് നഷ്ടപ്പെട്ടവരും
ക്യാമ്പില്‍
കഴിയുന്നവരും
ഗ്രാമപഞ്ചായത്ത്
മെമ്പര്‍മാരും ബ്ലോക്ക്
പഞ്ചായത്ത്
മെമ്പര്‍മാരും
ചേരാനല്ലൂര്‍
പഞ്ചായത്തിന് മുന്നില്‍
നടത്തുന്ന സമരം
ഒത്തുതീര്‍ക്കുവാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഗ്രാമപഞ്ചായത്ത്
സെക്രട്ടറിയെ
ചേരാനല്ലൂര്‍
പഞ്ചായത്തില്‍ നിന്ന്
സ്ഥലം മാറ്റുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
അറിയിക്കുമോ?
കല്ലുവാതുക്കല്‍
ഗ്രാമപഞ്ചായത്ത് വിഭജനം
1756.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജകമണ്ഡലത്തിലെ
കല്ലുവാതുക്കല്‍
ഗ്രാമപഞ്ചായത്തില്‍
നിലവില്‍ എത്ര
വാര്‍ഡുകളുണ്ടെന്നും
ആകെ ജനസംഖ്യ
എത്രയാണെന്നും
അറിയിക്കുമോ;
(ബി)
പ്രസ്തുത
ഗ്രാമപഞ്ചായത്തിന്റെ
ഭൂവിസ്തൃതി എത്രയെന്ന്
വ്യക്തമാക്കുമോ;
(സി)
കല്ലുവാതുക്കല്‍
ഗ്രാമപഞ്ചായത്തിന്റെ
വിസ്തൃതി, ജനസംഖ്യ,
വാര്‍ഡുകളുടെ എണ്ണം
എന്നിവ പരിശോധിച്ച്
പ്രസ്തുത
ഗ്രാമപഞ്ചായത്ത്
വിഭജിക്കേണ്ടതാണെന്നും
പുതിയൊരു
ഗ്രാമപഞ്ചായത്ത്
രൂപീകരിക്കേണ്ടതാണെന്നും
കരുതുന്നുണ്ടോ;
എങ്കില്‍ ആയത്
പരിശോധനയ്ക്ക്
വിധേയമാക്കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ഡി)
കല്ലുവാതുക്കല്‍
പഞ്ചായത്ത് വിഭജിച്ച്
പാരിപ്പള്ളി പഞ്ചായത്ത്
രൂപീകരിക്കുന്നതുമായി
ബന്ധപ്പെട്ട്
എന്തെല്ലാം
തടസ്സങ്ങളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ ;
(ഇ)
പുതിയ
പഞ്ചായത്തുകള്‍
രൂപീകരിക്കുന്നത്
സംബന്ധിച്ച്
സര്‍ക്കാരിന്റെ നിലപാട്
എന്താണെന്ന്
വിശദമാക്കാമോ ?
വാമനപുരം
നദിക്ക് കുറുകെയുള്ള നടപ്പാലം
1757.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിതുര
ഗ്രാമപഞ്ചായത്തിലെ
ആനാട് - പൊന്മുടി
റോഡിന്റെ 27-ാം മൈലിന്
സമീപമുള്ള ഭാഗത്ത്
വാമനപുരം നദിക്ക്
കുറുകെ നടപ്പാലം
നിര്‍മ്മിക്കുന്നതിന്
റിവര്‍ കൗണ്ടി എന്ന
സ്ഥാപനത്തിന്റെ ഉടമ
ശ്രീ. അരുണ്‍നായര്‍,
വട്ടക്കയത്തില്‍ വീട്,
കല്ലാര്‍
എന്നയാള്‍ക്ക്, വിതുര
ഗ്രാമപഞ്ചായത്ത്
നല്കിയ അനുമതി
പത്രത്തിന്റെ പകര്‍പ്പ്
നല്‍കാമോ;
(ബി)
ടി അനുമതിപത്രം
നല്‍കുന്നതുമായി
ബന്ധപ്പെട്ട് മറ്റ്
ഡിപ്പാര്‍ട്ട്മെന്റുകളില്‍
നിന്നും ലഭ്യമാക്കിയ
രേഖകളുടെ ശരിപകര്‍പ്പ്
നല്‍കാമോ;
(സി)
ടി
താല്‍ക്കാലിക പാലം
സ്വകാര്യാവശ്യത്തിനല്ലാതെ
കൊമേഴ്സ്യല്‍
ആവശ്യത്തിന്
ഉപയോഗിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്
അനുവദനീയമാണോയെന്നും
അനുവദനീയമല്ലായെങ്കില്
എന്തു നടപടി
സ്വീകരിച്ചുവെന്നും
വ്യക്തമാക്കാമോ?
ചാലക്കുടി
മുനിസിപ്പാലിറ്റിയിലെ റവന്യൂ
ടവര്‍
1758.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചാലക്കുടി
മുനിസിപ്പാലിറ്റിയിലെ
പോട്ടയില്‍
മുനിസിപ്പാലിറ്റി വക
സ്ഥലത്ത് റവന്യൂ ടവര്‍
നിര്‍മ്മിക്കുന്നതിന്
അനുമതി
ലഭിക്കുന്നതിനായി നഗരസഭ
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷയില്‍ അനുമതി
നല്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിനായി
അടിയന്തര നടപടി
സ്വീകരിക്കുമോ?
കാട്ടാക്കട
ആസ്തി വികസന പദ്ധതി
1759.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടാക്കട
മണ്ഡലത്തില്‍
എം.എല്‍.എ.യുടെ ആസ്തി
വികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തി
തദ്ദേശസ്വയംഭരണ വകുപ്പ്
വഴി നടപ്പിലാക്കിയ
2016-17 , 2017-18
വര്‍ഷത്തെ
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളില്‍
പൂര്‍ത്തീകരിച്ചത്
ഏതെല്ലാം;
പൂര്‍ത്തീകരിക്കാനുള്ളത്
ഏതെല്ലാം; അവ
പൂര്‍ത്തീകരിക്കുന്നതിനായി
സ്വീകരിച്ച നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ കീഴിലുള്ള
റോഡുകളുടെ പുനർനിർമ്മാണം
1760.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാനന്തവാടി
മണ്ഡലത്തില്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
കീഴിലുള്ള പ്രളയത്തില്‍
തകര്‍ന്ന റോഡുകളുടെ
നീളം എത്ര
കിലോമീറ്ററാണ്;
(ബി)
പ്രസ്തുത
റോഡുകള്‍
പുനർനിർമ്മിക്കുന്നതിനായി
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ?
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിലെ
ജൈവവൈവിധ്യ രജിസ്റ്റര്‍
1761.
ശ്രീ.എം.ഉമ്മര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങളില്‍
ജൈവവൈവിധ്യ രജിസ്റ്റര്‍
തയ്യാറാക്കുന്നിന്റെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
നിലവിലുള്ള
രജിസ്റ്ററുകള്‍
ശാസ്ത്രീയമായി
പുതുക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ച്
നടപ്പിലാക്കിയിരിക്കുന്നത്;
വിശദമാക്കാമോ;
(സി)
ജൈവവൈവിധ്യം
വര്‍ദ്ധിപ്പിക്കുന്നതിനും
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
നവകേരള
നിര്മ്മിതിക്കായുളള തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍
1762.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയാനന്തര
നവകേരളം
നിര്‍മ്മിക്കുന്നതിനായി
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്തിവരുന്നുവെന്ന്
വിശദീകരിക്കാമോ;
(ബി)
ഒറ്റപ്പാലം
മണ്ഡലത്തില്‍
പ്രളയത്തില്‍ തകര്‍ന്ന
ഗ്രാമീണ റോഡുകളുടെ
പുനര്‍
നിര്‍മ്മിതിക്കായി എത്ര
തുക വേണ്ടിവരുമെന്നാണ്
കണക്കാക്കിയിരിക്കുന്നത്;
വിശദാംശം ലഭ്യമാക്കുമോ?
കോക്ലീയാര്
ഇംപ്ലാന്റേഷന്
1763.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ വകുപ്പിന്റെ
22/2018 നംപര്‍
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
കോക്ലീയാര്
ഇംപ്ലാന്റേഷന്
തുടര്‍ചികിത്സയും,
കേള്വിസഹായ ഉപകരണ
ഭാഗങ്ങള്‍ പുതിയതായി
വാങ്ങുന്നതിനും,അതിന്റെ
അറ്റകുറ്റപ്പണി
നടത്തുന്നതിനുമുള്ള
ചെലവ് വിവേചന രഹിതമായി
ലഭ്യമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(ബി)
കോക്ലീയാര്
ഇംപ്ലാന്റേഷന്
വിധേയരായവരില്‍
പട്ടികജാതി/പട്ടികവര്‍ഗ്ഗ
വിഭാഗക്കാര്‍ക്കും
മത്സ്യ തൊഴിലാളി
വിഭാഗക്കാര്‍ക്കും
മാത്രം തുടര്‍
ആനുകൂല്യങ്ങള്‍
നല്‍കുന്നതിന് വകുപ്പ്
ഇറക്കിയിട്ടുള്ള
ഡി.എ1/718/2018 നമ്പര്‍
സര്‍ക്കുലര്‍ തിരുത്തി
കോക്ലീയാര്
ഇംപ്ലാന്റേഷന് വിധേയരായ
എല്ലാ
വിഭാഗത്തില്‍പ്പെട്ടവര്‍ക്കും
തുടര്‍ ആനുകൂല്യങ്ങള്‍
ലഭ്യമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
പ്രളയത്തില്‍
തകര്‍ന്ന വീടുകളുടെ
പുനര്‍നിര്‍മ്മാണം
1764.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയക്കെടുതിയെ
തുടര്‍ന്ന്
പൂര്‍ണ്ണമായും
ഭാഗികമായും തകര്‍ന്ന
വീടുകളുടെ പുനര്‍
നിര്‍മ്മാണത്തിന്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ വഴി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു വരുന്നു
എന്ന് അറിയിക്കുമോ;
(ബി)
ഇതിനുളള
ഗുണഭോക്താക്കളെ
തെരഞ്ഞെടുക്കുന്ന നടപടി
സുതാര്യമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്ന് അറിയിക്കുമോ?
തദ്ദേശസ്വയംഭരണ
വകുപ്പിലെ ദേശീയ പെന്ഷന്
പദ്ധതി
1765.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
വകുപ്പിന്റെ കീഴിലുള്ള
ഏതൊക്കെ വകുപ്പുകളിലും
അതോറിറ്റികളിലും
സ്ഥാപനങ്ങളിലും ദേശീയ
പെന്ഷന് പദ്ധതി
നടപ്പിലാക്കിയിട്ടുണ്ട്.
വിശദമാക്കുമോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങളില്‍ ദേശീയ
പെന്ഷന് പദ്ധതി
വിഹിതം
(ജീവനക്കാരന്റെയും
സ്ഥാപനത്തിന്റെയും)
അടയ്ക്കാതെ കുടിശ്ശിക
വരുത്തിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ടി
സ്ഥാപനങ്ങള്‍ ഏതൊക്കെ
ആണെന്നു
വെളിപ്പെടുത്തുമോ;
(സി)
ടി
വിഷയത്തില്‍
സര്‍ക്കാര്‍ എന്ത്
നടപടി സ്വീകരിച്ചു;
വിശദമാക്കുമോ;
(ഡി)
തദ്ദേശസ്വയംഭരണ
വകുപ്പുകളുടെ കീഴിലുള്ള
സ്ഥാപനങ്ങളില്‍ ദേശീയ
പെന്ഷന് പദ്ധതിയില്‍
രജിസ്റ്റര്‍ ചെയ്ത എത്ര
ജീവനക്കാര്‍ ഉണ്ട്;
രജിസ്റ്റര്‍ ചെയ്യാത്ത
എത്ര പേര് ഉണ്ട്;
വിശദമാക്കുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ ഓണ്‍ലൈന്‍
സേവനങ്ങള്‍
1766.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ
ഭരണനിര്‍വ്വഹണം
സുതാര്യവും
കാര്യക്ഷമവുമാക്കുന്നതിന്
വിവര സാങ്കേതിക
വിദ്യയുടെ ഉപയോഗം
എങ്ങനെയെല്ലാം
പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ ഏതെല്ലാം
സേവനങ്ങളാണ് നിലവില്‍
ഓണ്‍ലൈനായി
ലഭിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ആര്.ഡി.എ.യിലെ
കരാര്‍ ജീവനക്കാര്‍
1767.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ആര്.ഡി.എ
യില്‍ എത്ര കരാര്‍
ജീവനക്കാരാണുള്ളതെന്ന
വിവരം തസ്തിക തിരിച്ച്
ലഭ്യമാക്കാമോ;
(ബി)
ജീവനക്കാരുടെ
കരാര്‍ അവസാനമായി
പുതുക്കിയ തീയതി
എന്നാണെന്ന്
അറിയിക്കുമോ;
(സി)
കരാര്‍
പുതുക്കാതെ
ജീവനക്കാര്‍ക്ക് വേതനം
നല്‍കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
തലസ്ഥാനത്ത്
കെ.എസ്.ആര്.ടി.സി
യുടെതല്ലാത്ത ബസ്
സ്റ്റാന്റുകള്‍
1768.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലസ്ഥാന
നഗരിയില്‍
കെ.എസ്.ആര്.ടി.സി
യുടേതല്ലാത്ത എത്ര ബസ്
സ്റ്റാന്റുകള്‍
നിലവില്‍
പ്രവര്‍ത്തിച്ച്
വരുന്നുവെന്നും അവ
എവിടെയൊക്കെയാണെന്നും
ഇവ ഏതൊക്കെ
ഗവണ്മെന്റ്/ഗവണ്മെന്റ്ഇതര
ഏജന്‍സികളാണ്
നിര്‍മ്മിച്ച്
പരിപാലിച്ച് വരുന്നത്
എന്നും അറിയിക്കുമോ;
(ബി)
ഇത്തരം
ബസ് സ്റ്റാന്റുകളില്‍
കെ.എസ്.ആര്.ടി.സി
ബസുകള്‍ക്ക് പുറമേ
സ്വകാര്യ ബസുകള്‍ക്കും
കയറാനും യാത്രക്കാരെ
എടുക്കുന്നതിനും അനുമതി
ഉണ്ടോ; എങ്കില്‍
സര്‍ക്കാരോ/
സര്‍ക്കാര്‍
ഏജന്‍സികളോ
നിര്‍മ്മിച്ച്
നല്കിയിട്ടുളള ഇത്തരം
സ്റ്റാന്റുകളില്‍
സ്വകാര്യ ബസ്സുകള്‍
ഓരോ തവണയും കയറി
ഇറങ്ങുന്നതിന് നിരക്ക്
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍ ഓരോ
ബസ്സുകള്‍ക്കും എത്ര
വീതം; എന്നിവ
വ്യക്തമാക്കുമോ;
(സി)
ഇങ്ങനെ
ഫീസ് നല്കി കയറുന്ന
സ്വകാര്യ ബസ്സുകള്‍ക്ക്
എത്ര നേരമാണ്
പാര്‍ക്കിംഗ്
അനുമതിയുളളത്; വിവരം
നല്‍കുമോ;
(ഡി)
ഗവണ്മെന്റോ
/ ഗവണ്മെന്റ്
ഏജന്‍സികളോ
നിര്‍മ്മിച്ച്
പരിപാലിച്ച് വരുന്ന
ഇത്തരം ബസ്
സ്റ്റാന്റുകളില്‍
സ്വകാര്യ ബസ്സുകള്‍ക്ക്
ഓരോ തവണയും എന്‍ട്രി
ഫീസില്ലെങ്കില്‍
അതിനുളള കാരണം
വ്യക്തമാക്കുമോ;
പ്രസ്തുത
തീരുമാനത്തിനാധാരമായ
രേഖയുടെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഇ)
എന്‍ട്രി
ഫീസ്
നിലവിലുണ്ടെങ്കില്‍
അടുത്തെങ്ങാനും ആയത്
പുനര്‍നിര്‍ണ്ണയം
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
അതിനുദ്ദേശമുണ്ടോ
എന്നറിയിക്കുമോ?
വാസയോഗ്യമല്ലാത്ത
സ്ഥലങ്ങളിലെ നിര്‍മ്മാണാനുമതി
1769.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
ജില്ലകളിലെ വാസയോഗ്യമായ
സ്ഥലങ്ങളുടെ വിവരം
ടൗണ്‍ ആന്റ് കണ്ട്രി
പ്ലാനിംഗ് വിഭാഗം
കണ്ടെത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
വാസയോഗ്യമല്ലാത്ത
സ്ഥലങ്ങളുടെ വിവരം
മാസ്റ്റര്‍ പ്ലാനില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്
നടപടി സ്വീകരിക്കുമോ;
(സി)
വാസയോഗ്യമല്ലാത്ത
സ്ഥലങ്ങളില്‍
നിര്‍മ്മാണാനുമതി
നല്‍കിയത് സംബന്ധിച്ച
വിവരം ജില്ല തിരിച്ച്
ലഭ്യമാക്കുമോ;
(ഡി)
കോസ്റ്റല്‍
റഗുലേഷന് സോണ്‍ നിയമം
ലംഘിച്ച്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
നിര്‍മ്മാണാനുമതി
നല്‍കിയതിന്റെ
വിശദവിവരം
ലഭ്യമാക്കുമോ;
(ഇ)
ടൗണ്‍
പ്ലാനിംഗ്
വിഭാഗത്തിന്റെ
ചുമതലകള്‍
വ്യക്തമാക്കുമോ;
തോട്,പുഴ,കായല്‍
എന്നിവയുടെ തീരങ്ങളില്‍
നടക്കുന്ന
നിര്‍മ്മാണങ്ങള്‍
തടയുന്നതിന് ടൗണ്‍
പ്ലാനിംഗ് വിഭാഗത്തിന്
സംവിധാനമുണ്ടോ ;
(എഫ്)
അവധി
ദിവസങ്ങളിലെ അനധികൃത
നിര്‍മ്മാണങ്ങള്‍
തടയുന്നതിന് ടൗണ്‍
പ്ലാനിംഗ് വിഭാഗം
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ; തോട് ,
പുഴ , നദി, കായല്‍,
നീര്‍ച്ചാലുകള്‍,
തണ്ണീര്‍ത്തടങ്ങള്‍
എന്നിവ മാസ്റ്റര്‍
പ്ലാനില്‍ വ്യക്തമാക്കി
പ്രസിദ്ധീകരിക്കുവാന്‍
നടപടി സ്വീകരിക്കുമോ ?
മാലിന്യസംസ്കരണത്തിനുള്ള
പദ്ധതികള്‍
1770.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
കോര്പ്പറേഷന്
നഗരത്തില്‍ മാലിന്യ
സംസ്കരണത്തിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ചിരിക്കുന്നത്
;
(ബി)
പ്രസ്തുത
പദ്ധതികളുടെ
വിശദാംശങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
തിരുവനന്തപുരം
വികസന അതോറിറ്റി
1771.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തിരുവനന്തപുരം
വികസന അതോറിറ്റിയെ
നിലനിര്‍ത്തിക്കൊണ്ടു
നിര്‍ദ്ദിഷ്ട ഏകീകൃത
തദ്ദേശസ്വയംഭരണ
വകുപ്പില്‍ കൊണ്ടു
വരുന്നതിനായി
നിര്‍ദ്ദേശങ്ങള്‍
സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടോ;
ഇതു സംബന്ധിച്ച്
തീരുമാനങ്ങള്‍
എടുത്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കില
ഡയറക്ടര്‍ക്കു വേണ്ട യോഗ്യത
1772.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യു.എന്‍.ഡി.പി
യുടെ യു.എന്‍
ഇന്എലിജിബിലിറ്റി
ലിസ്റ്റില്‍ നിലവിലുള്ള
കില ഡയറക്ടര്‍
ഉള്‍പ്പെട്ടിട്ടുള്ളതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍
എന്ത് കാരണങ്ങളാണെന്ന്
പരിശോധിക്കുമോ;
(ബി)
കില
ഡയറക്ടറാകാനുള്ള
യോഗ്യതയില്‍ ഈ
സര്‍ക്കാര്‍ മാറ്റം
വരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
മാറ്റങ്ങള്‍
എന്തൊക്കെയാണെന്നും
മാറ്റം വരുത്തുവാനുള്ള
കാരണം എന്താണെന്നും
വ്യക്തമാക്കുമോ;
(സി)
കില
ഡയറക്ടര്‍
സ്ഥാനത്തേക്ക്
അപേക്ഷിച്ചവരുടെ
പേരുവിവരവും യോഗ്യതയും
വിശദീകരിക്കുമോ;
(ഡി)
കിലയ്ക്ക്
യു.എന്‍ സഹായമോ സേവനമോ
ലഭിച്ചിരുന്നോയെന്ന്
വ്യക്തമാക്കുമോ;
(ഇ)
നിലവിലുള്ള
ഡയറക്ടര്‍ക്ക് 2018
മാര്‍ച്ച് 22 മുതല്‍
2026 മാര്‍ച്ച് 21 വരെ
യു.എന്‍ സഹായമോ സേവനമോ
സ്വീകരിക്കുന്നതില്‍
വിലക്കേര്‍പ്പെടുത്തിയ
സാഹചര്യത്തില്‍
നിലവില്‍ കിലയ്ക്ക്
യു.എന്‍ സഹായം
സ്വീകരിക്കുന്നതില്‍
ഏതെങ്കിലും തരത്തില്‍
തടസ്സം
നിലനില്‍ക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ?
കിലയിലെ
താല്‍ക്കാലിക നിയമനങ്ങള്‍
1773.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിലയിലെ
നിയമനങ്ങള്‍ പി.എസ്.സി
വഴി നടത്തുന്നതിനായി
കില എക്സിക്യൂട്ടീവ്
കമ്മിറ്റി
തീരുമാനമെടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
കിലയില്‍
നടത്തി വരുന്ന
താല്‍ക്കാലിക
നിയമനങ്ങള്‍ ലോക്കല്‍
ഏരിയയില്‍ നിന്നാണ്
എടുക്കുന്നതെങ്കില്‍
ലോക്കല്‍ ഏരിയയുടെ
പരിധി വ്യക്തമാക്കുമോ;
(സി)
കിലയില്‍
നടപ്പിലാക്കുന്ന വിവിധ
പ്രോജക്ടുകളുടെയും
പരിശീലന
പരിപാടികളുടെയും
സഹായത്തിനായി
നിയമിക്കുന്നവര്‍ക്ക്
നല്കി വരുന്ന വേതനം
ഏത് ഫണ്ടില്‍
നിന്നാണെന്ന്
വെളിപ്പെടുത്തുമോ;
ഇതില്‍ കേന്ദ്ര /
സംസ്ഥാന
സര്‍ക്കാരുകളുടെ ഫണ്ട്
ഉള്‍പ്പെടുമോ;
വ്യക്തമാക്കുമോ;
(ഡി)
ഇത്തരത്തിലുള്ള
നിയമനങ്ങള്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴി
നടപ്പിലാക്കാത്തതിന്റെ
കാരണം വിശദീകരിക്കുമോ;
(ഇ)
19.06.2018
ന് ശേഷം കിലയില്‍ ദിവസ
വേതനാടിസ്ഥാനത്തില്‍
വേതനം കൈപ്പറ്റിയവരുടെ
പേരുവിവരം
ലഭ്യമാക്കുമോ?