കര്‍ഷക
താല്പര്യം സംരക്ഷിക്കാനുള്ള
നടപടികള്‍
1560.
ശ്രീ.സി.കൃഷ്ണന്
,,
ജോര്‍ജ് എം. തോമസ്
,,
ഡി.കെ. മുരളി
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍
അനുവര്‍ത്തിക്കുന്ന നവ
ലിബറലിസം എന്ന
കമ്പോളാധിപത്യവല്ക്കരണം
അസംഘടിതമായ
കാര്‍ഷികമേഖലയില്‍
അനിശ്ചിതാവസ്ഥയ്ക്കും
വിലത്തകര്‍ച്ചയ്ക്കും
ഇടയാക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പ്രതിരോധിക്കാന്‍
മൂല്യവര്ദ്ധിതോല്പന്ന
വ്യവസായങ്ങളെയും
പ്രാദേശിക ചന്തകളെയും
പ്രോത്സാഹിപ്പിക്കാന്‍
നല്കി വരുന്ന
സഹായങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
ബാങ്കുകള്‍
കര്‍ഷകര്‍ക്ക് വായ്പ
അനുവദിക്കാന്‍ വിമുഖത
കാണിക്കുകയോ
അല്ലെങ്കില്‍ സര്‍ഫേസി
നിയമക്കുരുക്കില്‍പ്പെടുത്തി
കിടപ്പാടം ജപ്തി
ചെയ്യുകയോ ചെയ്യുന്ന
അവസ്ഥയ്ക്ക് അറുതി
വരുത്താന്‍ കൃഷി
വകുപ്പ് ഇടപെടല്‍
നടത്തുമോ;
(സി)
ആസിയാന്‍
പോലുള്ള പ്രാദേശിക
സ്വതന്ത്ര വ്യാപാര
കരാറുകള്‍ സംസ്ഥാനത്തെ
കര്‍ഷകരുടെ താല്പര്യം
ഹനിക്കുന്ന
സാഹചര്യത്തില്‍,
പുതുതായി
ഒപ്പിടാനൊരുങ്ങുന്ന
പ്രദേശിക സമഗ്ര
സാമ്പത്തിക പങ്കാളിത്ത
കരാര്‍ (ആര്.സി.ഇ.പി)
പ്രശ്നം അതീവ
ഗുരുതരമാക്കാനിടയുണ്ടെന്നതിനാല്
കരാറില്‍
കക്ഷിയാകാതിരിക്കുകയോ
അല്ലെങ്കില്‍ രാജ്യത്തെ
കര്‍ഷക താല്പര്യം
സംരക്ഷിക്കാനുള്ള
വ്യവസ്ഥകള്‍ കരാറില്‍
ഉള്‍ക്കൊള്ളിക്കുകയോ
വേണമെന്ന് കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെടുമോ?
വിഷരഹിത
പച്ചക്കറി കൃഷിയും നെല്‍കൃഷിയും
1561.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഷരഹിത
പച്ചക്കറി കൃഷിയും
നെല്‍കൃഷിയും
വ്യാപിപ്പിക്കുന്നതിന്റെ
ഭാഗമായി എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ഈ
പദ്ധതിയുടെ ഭാഗമായി
കൃഷിക്കാര്‍ക്ക് കുറഞ്ഞ
പലിശനിരക്കില്‍
ബാങ്കില്‍ നിന്നും
കാര്‍ഷിക ലോണ്‍
എളുപ്പത്തില്‍
ലഭ്യമാക്കുന്നതിന്
പ്രത്യേകമായി
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
കാര്‍ഷിക
മേഖലയുടെ പുനരുദ്ധാരണത്തിനായി
സമഗ്രപദ്ധതികള്‍
1562.
ശ്രീ.രാജു
എബ്രഹാം
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.എസ്.രാജേന്ദ്രന്
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയാനന്തരം
കാര്‍ഷിക മേഖലയുടെ
പുനരുദ്ധാരണത്തിനായി
എന്തെല്ലാം
സമഗ്രപദ്ധതികളാണ്
ആവിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
കൃഷി
നാശം മൂലമുണ്ടായ
നഷ്ടത്തില്‍ നിന്ന്
കരകയറാന്‍
കര്‍ഷകര്‍ക്ക് ഇടക്കാല
വായ്പകള്‍
അനുവദിക്കാന്‍ പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(സി)
ഐക്യരാഷ്ട്രസഭയുടെ
കീഴിലുള്ള അന്താരാഷ്ട്ര
കാര്‍ഷിക വികസന
നിധിയുടെ സഹായത്തോടെ
എന്തെല്ലാം പുനരുദ്ധാരണ
പദ്ധതികളാണ്
നടപ്പാക്കുന്നത്;
പ്രസ്തുത
ധനസഹായത്തിനുള്ള
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
കാര്‍ഷിക
മേഖലയില്‍
നിലവിലുണ്ടായിട്ടുള്ള
പ്രതിസന്ധികള്‍
മറികടക്കുന്നതിന് അഗ്രോ
സര്‍വ്വീസ്
സെന്ററുകള്‍, കാര്‍ഷിക
കര്‍മ്മസേന
തുടങ്ങിയവയുടെ
പ്രവര്‍ത്തനങ്ങള്‍
വിപുലപ്പെടുത്തുന്നതിനായി
സത്വര നടപടി
സ്വീകരിക്കുമോ?
പട്ടാമ്പി
പ്രാദേശിക കാര്‍ഷികഗവേഷണ
കേന്ദ്രം, പട്ടാമ്പി
കൃഷിവിജ്ഞാന്‍ കേന്ദ്രം
എന്നിവക്കായി അനുവദിച്ചിട്ടുള്ള
പദ്ധതികള്‍
1563.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18
ബജറ്റില്‍ പട്ടാമ്പി
പ്രാദേശിക
കാര്‍ഷികഗവേഷണ
കേന്ദ്രം, പട്ടാമ്പി
കൃഷിവിജ്ഞാന്‍ കേന്ദ്രം
എന്നിവക്കായി
അനുവദിച്ചിട്ടുള്ള
പദ്ധതികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ; ഓരോ
പദ്ധതിയുടെയും നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
കാലതാമസം
അനുഭവപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനുള്ള
കാരണം വ്യക്തമാക്കാമോ?
കുട്ടനാട്ടിലെ കൃഷി
പ്രദേശങ്ങളില്‍ വെള്ളം
വറ്റിക്കുന്നതിനുള്ള നടപടികള്‍
1564.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയാനന്തരം
മറ്റ് പ്രദേശങ്ങളില്‍
വെള്ളം ഇറങ്ങിയിട്ടും
കുട്ടനാടന്‍
പ്രദേശങ്ങളില്‍,
പ്രത്യേകിച്ച് കൃഷി
ഭൂമികളില്‍
ഇറങ്ങാതെനിന്ന വെള്ളം
വറ്റിക്കുവാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്നു്
വ്യക്തമാക്കുമോ;
(ബി)
ഇനിയൊരു
വെള്ളപ്പൊക്കം
ഉണ്ടായാല്‍ കുട്ടനാടിലെ
കൃഷിയെ രക്ഷിക്കുവാന്‍
എന്തൊക്കെ പദ്ധതികളാണ്
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നതെന്നു്
വ്യക്തമാക്കുമോ?
1565
ചോദ്യം
ഒഴിവാക്കിയിരിക ്കുന്നു.
കൃഷി
പ്രദേശങ്ങളില്‍ അടിഞ്ഞുകൂടിയ
മണ്ണ്
1566.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഉരുള്‍പൊട്ടലും
മഹാപ്രളയവും മൂലം
കുട്ടനാട് നിയോജക
മണ്ഡലത്തിലെ
കൃഷിയിടങ്ങളില്‍
അടിഞ്ഞ് കൂടിയ മണ്ണ്
കൃഷിക്കു്
അനുയോജ്യമാണോയെന്ന്
പരിശോധിക്കുന്നതിനായി
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിവരങ്ങള്‍
ലഭ്യമാക്കുമോ?
വയനാട്
പാക്കേജിന്റെ ഭാഗമായി
പ്രഖ്യാപിച്ച പദ്ധതികള്‍
1567.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17
സാമ്പത്തിക വര്‍ഷം
മുതല്‍ വയനാട്
പാക്കേജിന്റെ ഭാഗമായി
ജില്ലയില്‍ ഇതുവരെ
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കി; എത്ര
രൂപയുടെ പദ്ധതികള്‍
നടപ്പിലാക്കിയെന്ന്
സാമ്പത്തിക വര്‍ഷം
തിരിച്ച് നല്‍കുമോ;
(ബി)
ഈ
പദ്ധതിയുടെ ഭാഗമായി
പ്രഖ്യാപിച്ച
എന്തെല്ലാം പദ്ധതികള്‍
ആരംഭിക്കാനുണ്ട്;
അറിയിക്കുമോ;
(സി)
പ്രസ്തുത
പാക്കേജിന്റെ
ഇംപ്ലിമെന്റേഷന്‍
യൂണിറ്റില്‍ ഫീല്‍ഡ്
മാനേജര്‍, ഫീല്‍ഡ്
അസിസ്റ്റന്റ്
തസ്തികയില്‍ ജോലി
ചെയ്യുന്നവര്‍ക്ക്
വേതനം ലഭിക്കുന്നില്ല
എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവര്‍ക്ക്
വേതനം
ലഭ്യമാക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
വിത്ത്,
വളം, കീടനാശിനികള്‍ തുടങ്ങിയവ
ലഭ്യമാക്കാന്‍ പദ്ധതി
1568.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പ്രളയത്തില്‍
തകര്‍ന്നുപോയ കുട്ടനാട്
നിയോജകമണ്ഡലത്തിലെ
കര്‍ഷകര്‍ക്കു് വിത്ത്,
വളം, കീടനാശിനികള്‍
തുടങ്ങിയവ മിതമായ
വിലയ്ക്കു്
ലഭ്യമാക്കുവാനുള്ള
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കാര്‍ഷിക
മേഖലയെ
പ്രോത്സാഹിപ്പിക്കുന്നതിന്
സബ്സിഡി
1569.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്
നിയോജക മണ്ഡലത്തില്‍
കാര്‍ഷിക മേഖലയെ
പ്രോത്സാഹിപ്പിക്കുന്നതിനായി
കര്‍ഷകര്‍ക്കുള്ള
സബ്സിഡി നിരക്കു്
ഉയര്‍ത്തിയിട്ടുണ്ടോ;
(ബി)
എങ്കിൽ പ്രസ്തുത
സബ്സിഡികള്‍
കര്‍ഷകര്‍ക്കു്
വേഗത്തില്‍
ലഭിക്കുന്നതിനായുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോ;വിശദമാക്കുമോ
?
കാര്‍ഷിക
മേഖലയുടെ
പുനരുജ്ജീവനത്തിനായുള്ള
കേന്ദ്രാവിഷ്കൃത പദ്ധതികള്‍
1570.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018
ആഗസ്റ്റ് മാസത്തില്‍
കേരളത്തിലുണ്ടായ
പ്രളയത്തില്‍ കാര്‍ഷിക
മേഖലയ്ക്കുുണ്ടായ നഷ്ടം
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ എത്രയാണ്;
(ബി)
കേന്ദ്രസര്‍ക്കാരില്‍
നിന്ന് നേരിട്ടും
കേന്ദ്ര
പദ്ധതികളിലൂടെയും
ലഭിച്ച തുക എത്രയാണ്;
(സി)
കാര്‍ഷിക
മേഖലയുമായി
ബന്ധപ്പെട്ട്
നടപ്പാക്കുന്നതും
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നതുമായ
കാര്യങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ഡി)
കേന്ദ്രാവിഷ്കൃത
പദ്ധതികളായ രാഷ്ട്രീയ
കൃഷി വികാസ് യോജന,
കാര്‍ഷിക സെന്‍സസ്
പദ്ധതി, കാര്‍ഷിക
വിളകളുടെ
ഉത്പാദനച്ചെലവിനെക്കുറിച്ച്
പഠിയ്ക്കുന്ന പദ്ധതി,
കാര്‍ഷിക സഹകരണ
സംഘങ്ങള്‍ക്കായുള്ള
സംയോജിത പദ്ധതി,
കാര്‍ഷിക വിപണന
പദ്ധതികള്‍, കാര്‍ഷിക
വിദ്യാഭ്യാസ നയം ,
കാര്‍ഷിക വ്യാപനം
എന്നിവയുമായി
ബന്ധപ്പെട്ട
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ എന്നിവ
കേരളത്തില്‍
നടപ്പാക്കിയിട്ടുണ്ടോ ;
ഓരോ പദ്ധതിയ്ക്കും ഈ
സാമ്പത്തിക വര്‍ഷം
ലഭിച്ച തുകയും
ചെലവാക്കിയ തുകയും
എത്രയെന്ന്
വ്യക്തമാക്കുമോ?
പാറശ്ശാല
നിയോജകമണ്ഡലത്തിലെ ഹരിതകേരളം
പദ്ധതി
1571.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിതകേരളം
പദ്ധതിയുടെ ഭാഗമായി
പാറശ്ശാല
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കിയിട്ടുള്ള
വിവിധ പദ്ധതികളുടെ
പഞ്ചായത്ത് തിരിച്ചുള്ള
വിവരങ്ങള്‍
ലഭ്യമാക്കാമോ ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
എത്ര സ്ഥലം തരിശു
വിമുക്തമാക്കി കൃഷി
ചെയ്യാനായി എന്നുള്ള
വിവരങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ഹരിതകേരളം
പദ്ധതിയുടെ ഭാഗമായി
പാറശ്ശാല
നിയോജകമണ്ഡലത്തില്‍
എന്താെക്കെ പദ്ധതികളാണ്
ഇനി നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കുട്ടനാട്
മണ്ഡലത്തിലെ കൃഷിഭൂമിയുടെ
സുരക്ഷിതത്വം
1572.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കുട്ടനാട്
മണ്ഡലത്തിലെ
കൃഷിഭൂമിയുടെ
സുരക്ഷിതത്വം ഉറപ്പ്
വരുത്തുന്നതിനായുളള
പുറംബണ്ട് നിര്‍മ്മാണം,
കാര്‍ഷിക ഉപകരണങ്ങള്‍
ലഭ്യമാക്കല്‍,
മോട്ടോര്‍തറ
നിര്‍മ്മാണം
എന്നിവയ്ക്കുായി
പുതുതായി പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
യുവജനങ്ങളെ
കൃഷിയിലേക്ക്
ആകര്‍ഷിക്കുന്നതിനുള്ള പദ്ധതി
1573.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജനങ്ങളെ
കൃഷിയിലേക്ക്
ആകര്‍ഷിക്കുന്നതിന്
എന്തെങ്കിലും പദ്ധതി
ആസൂത്രണം
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
വിശദമാക്കാമോ;
(ബി)
ഇല്ലെങ്കില്‍
ആയതിലേക്കുള്ള സമഗ്ര
പദ്ധതി തയ്യാറാക്കി
നടപ്പിലാക്കുമോ?
കുട്ടനാടന്‍
മേഖലയില്‍ കൃഷി പുനരുജ്ജീവന
പദ്ധതികള്‍
1574.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പ്രളയാനന്തരം
കുട്ടനാടന്‍ കാര്‍ഷിക
മേഖലയെ
പുനരുജ്ജീവിപ്പിക്കുന്നതിനായി
എന്തെല്ലാം പദ്ധതികള്‍
ആരംഭിച്ചു; വിശദാംശം
വ്യക്തമാക്കാമോ ?
മഴക്കാലത്ത്
കുട്ടനാട്ടില്‍ വ്യാപക കൃഷിനാശം
1575.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പ്രളയത്തില്‍
കുട്ടനാട് നിയോജക
മണ്ഡലത്തിലെ
കായലുകളിലും ആറുകളിലും
മണ്ണ്
അടിഞ്ഞുകൂടിയതുമൂലം
മഴക്കാലത്ത്
പരിസരപ്രദേശങ്ങളില്‍
വെള്ളപ്പൊക്കത്തിനു്
കാരണമായി, വ്യാപക
കൃഷിനാശം
ഉണ്ടാക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഈ മണ്ണ്
നീക്കം
ചെയ്യുന്നതിനായുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കര്‍ഷകര്‍ക്ക്
ക്ഷേമ ബോര്‍ഡ് ആരംഭിക്കുവാന്‍
നടപടി
1576.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ഷകര്‍ക്കായി
ക്ഷേമ ബോര്‍ഡ്
ആരംഭിക്കുന്നതിന്
ഉദ്ദേശമുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
എന്നത്തേയ്ക്ക്
ആരംഭിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ;
(ബി)
കര്‍ഷകര്‍ക്ക്
പ്രോവിഡന്റ് ഫണ്ട്
ഏര്‍പ്പെടുത്തി
ഇ.എസ്.എെ മോഡലില്‍
ചികിത്സാ സൗകര്യം
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുവാന്‍
ഉദ്ദേശമുണ്ടോ;
ഉണ്ടെങ്കില്‍ ഇതു
സംബന്ധിച്ച വിശദാംശം
വ്യക്തമാക്കുമോ?
ജൈവ
പച്ചക്കറികളില്‍ കീടനാശിനി
1577.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
പി.കെ.അബ്ദു റബ്ബ്
,,
പി.ഉബൈദുള്ള
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വില്പന നടത്തുന്ന ജൈവ
പച്ചക്കറികളില്‍ 11.2
ശതമാനത്തോളം കീടനാശിനി
ഉപയോഗിച്ചുള്ളവയാണെന്ന്
കാര്‍ഷിക സര്‍വ്വകലാശാല
കണ്ടെത്തിയ വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ജൈവ
പച്ചക്കറികള്‍
പരിശോധിച്ച്
ആരോഗ്യത്തിനും
ആയുസ്സിനും
ഭീഷണിയാകില്ലെന്ന്
ഉറപ്പുവരുത്താന്‍
വകുപ്പിന്
എന്തെങ്കിലുംസംവിധാനമുണ്ടോ;
(സി)
ഇല്ലെങ്കില്‍
ഇത്തരം ഒരു സംവിധാനം
ഏര്‍പ്പെടുത്താന്‍
തയ്യാറാകുമോ?
കാര്‍ഷിക
അഭിവൃദ്ധിക്കായി നടപടികള്‍
1578.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രകൃതിയെ
മുറിവേല്‍പ്പിക്കാതെയുള്ള
കാര്‍ഷികവൃത്തി
പ്രോല്‍സാഹിപ്പിക്കുന്നതിനായി
ഈ സര്‍ക്കാര്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു;
വിശദീകരിക്കാമോ;
(ബി)
വിഷരഹിതവും
ഗുണമേന്മയുള്ളതുമായ
പഴങ്ങളും പച്ചക്കറികളും
ന്യായമായ വിലയ്ക്ക്
പൊതുജനങ്ങള്‍ക്ക്
ലഭ്യമാക്കുന്നതിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
എന്ന് വിശദമാക്കാമോ?
ഹോര്‍ട്ടി
കോര്‍പ്പിന്റെ ജില്ലാ
ഉപസംഭരണകേന്ദ്രം
1579.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയിലെ വട്ടവട
ഗ്രാമപഞ്ചായത്തിലെ
കര്‍ഷകര്‍
ഉല്പാദിപ്പിക്കുന്ന
പച്ചക്കറിക്ക് ന്യായവില
ലഭ്യമാക്കുന്നതിന്
ഹോര്‍ട്ടികോര്‍പ്പിന്റെ
ജില്ലാ ഉപസംഭരണകേന്ദ്രം
പ്രവര്‍ത്തിക്കുന്നുണ്ടോ
;
(ബി)
എങ്കില്‍
അവിടെ പച്ചക്കറി
എത്തിക്കുന്ന
കര്‍ഷകര്‍ക്ക് ബില്ല്
നല്കാത്തതിനാല്
ഇടനിലക്കാര്‍ പച്ചക്കറി
അവരില്‍ നിന്നും വാങ്ങി
കൂടിയ വിലക്ക്
ഹോര്‍ട്ടികോര്‍പ്പിന്
നല്കുന്നതായ പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്തരം
ഇടനിലക്കാരില്‍ നിന്നും
കര്‍ഷകരെ
സംരക്ഷിക്കുന്നതിനും
അവര്‍
ഉല്പാദിപ്പിക്കുന്ന
ഉല്പന്നങ്ങള്ക്ക്
ന്യായവില
ഉറപ്പാക്കുന്നതിനും
നടപടി സ്വീകരിക്കുമോ ?
തരിശു
രഹിത പാടശേഖര പദ്ധതിയുടെ
പുരോഗതി
1580.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തരിശു
രഹിത പാടശേഖര
പദ്ധതിയുടെ പുരോഗതി
വിശദീകരിക്കാമോ;
(ബി)
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തിലെ
തരിശുരഹിത പാടശേഖര
പദ്ധതിയുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ ;
(സി)
പ്രസ്തുത
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം
പാടശേഖരങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വിശദീകരിക്കാമോ;
(ഡി)
തരിശു
രഹിത പാടശേഖര
പദ്ധതിയില്‍ എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വിശദീകരിക്കാമോ;
(ഇ)
പ്രസ്തുത
നിയോജകമണ്ഡലത്തിലെ
തരിശുരഹിത പാടശേഖര
പദ്ധതിയുടെ പൂരോഗതി
വിശദീകരിക്കുമോ?
കോള്‍
നിലങ്ങളിലെ കൃഷി നാശത്തിന്
നഷ്ടപരിഹാരം
1581.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
പ്രളയത്തില്‍ തൃശ്ശൂര്‍
ജില്ലയിലെ കോള്‍
നിലങ്ങളിലെ കൃഷിയുടെ
നാശനഷ്ടം സംബന്ധിച്ച്
കണക്കെടുപ്പ്
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
കോള്‍
കര്‍ഷകര്‍ക്കുണ്ടായ
നാശനഷ്ടങ്ങള്‍ക്ക്
നഷ്ടപരിഹാരം
നല്‍കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വിശദമാക്കാമോ;
(സി)
നഷ്ട
പരിഹാരം ആവശ്യപ്പെട്ട്
പതിയാര്‍ക്കുളങ്ങര,
എലവത്തൂര് കിഴക്ക്
കോള്‍ പടവ് സമിതി,
മണലൂര്‍ താഴം കോള്‍പടവ്
കര്‍ഷക സംഘം എന്നിവര്‍
കൃഷിവകുപ്പ്
മന്ത്രിയ്ക്ക് നല്കിയ
അപേക്ഷ പരിഗണിച്ച്
നഷ്ടപരിഹാരം
അനുവദിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
നെല്‍
കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍
1582.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
നെല്‍കൃഷി
കര്‍ഷകര്‍ക്ക് പുതുതായി
ആനുകൂല്യങ്ങളോ
സബ്സിഡികളോ
അനുവദിക്കുന്നത്
പരിഗണനയിലുണ്ടോ;
(ബി)
നിലവില്‍
നെല്‍കര്‍ഷകര്‍ക്ക്
നല്കി വരുന്ന ഉല്പാദന
ബോണസ്, ഉഴവ് കൂലി
മുതലായ ആനുകൂല്യങ്ങള്‍,
വര്‍ദ്ധിച്ച് വരുന്ന
ചെലവുകള്‍ക്ക്
ആനുപാതികമായി
വര്‍ദ്ധിപ്പിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ;
(സി)
നെല്ലിന്റെ
സംഭരണവില
ഉയര്‍ത്തുന്നത്
പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കുമോ?
പാലക്കാട്
ജില്ലയിലെ നെല്ല് സംഭരണം
1583.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ ഒന്നാംവിള
നെല്ല് സംഭരണം വൈകിയതു
കാരണം കര്‍ഷകരുടെ
കൊയ്തെടുത്ത നെല്ല്
സൂക്ഷിക്കാന്‍ പറ്റാതെ
കുറഞ്ഞ വിലയ്ക്ക്
ഓപ്പണ്‍
മാര്‍ക്കറ്റില്‍
വില്‍ക്കേണ്ടി വന്ന
അവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പാലക്കാട്
ജില്ലയിലെ 2018-ലെ
ഒന്നാംവിള നെല്ല്
സംഭരണത്തിനായി ഈ
സര്‍ക്കാര്‍
എടുത്തിട്ടുള്ള
തീരുമാനങ്ങളുടെയും
ഉത്തരവുകളുടെയും
വിശദാംശങ്ങള്‍ തീയതി
സഹിതം അറിയിക്കാമോ?
(സി)
പാലക്കാട്
ജില്ലയിലെ കഴിഞ്ഞ
മൂന്നു വര്‍ഷത്തെ
ഒന്നാംവിള നെല്ല് സംഭരണ
കണക്ക് അറിയിക്കാമോ?
നെല്‍കൃഷി
പ്രോത്സാഹനത്തിനായി പദ്ധതികള്‍
1584.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നെല്‍കൃഷി
പ്രോത്സാഹനത്തിനായി
വകുപ്പ്
നടപ്പിലാക്കുന്ന
പദ്ധതികള്‍ എന്തെല്ലാം;
(ബി)
കൊയ്ത്ത്,
മെതിയന്ത്രങ്ങള്‍
എന്നിവ വാങ്ങുന്നതിന്
പാടശേഖര സമിതികള്‍ക്കോ
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍ക്കോ
നിലവില്‍ സബ്സിഡി
നല്കുന്നുണ്ടോ;
മാനദണ്ഡങ്ങള്‍
വിശദമാക്കാമോ;
(സി)
ആറ്റിങ്ങല്‍
മണ്ഡലത്തിലെ
നെല്ലുല്പ്പാദനം
വര്‍ദ്ധിപ്പിക്കാന്‍
സാധിച്ചിട്ടുണ്ടോ; ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷമുള്ള
നെല്ലുല്പ്പാദനം
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ?
കൊയിലാണ്ടി
മണ്ഡലത്തിലെ കോള്‍നിലത്തില്‍
നെല്‍കൃഷി
1585.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
മണ്ഡലത്തിലെ
കോള്‍നിലത്തില്‍
നെല്‍കൃഷി
നടത്തുന്നതിന്
മുന്നോടിയായി ഏതെല്ലാം
പ്രവൃത്തികളാണ്
വകുപ്പിന്റെ
നേതൃത്വത്തില്‍ നടന്നു
വരുന്നത്;
വിശദമാക്കാമോ;
(ബി)
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്ന
നിര്‍മ്മാണ
പ്രവൃത്തികള്‍ക്ക് എത്ര
രൂപയാണ് എസ്റ്റിമേറ്റ്
കണക്കാക്കിയിരിക്കുന്നത്;
പ്രവൃത്തികള്‍ ടെണ്ടര്‍
ചെയ്തിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
എത്ര
സമയം കൊണ്ട്
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ച്
പാടശേഖരം
കൃഷിയോഗ്യമാക്കാമെന്നാണ്
കരുതുന്നത്; ഇതിന്റെ
ഭാഗമായി എത്ര ഹെക്ടര്‍
സ്ഥലമാണ്
കൃഷിയോഗ്യമാക്കുന്നതെന്ന്
വ്യക്തമാക്കാമോ?
നെല്ലുല്പാദക
ബോണസ് നല്‍കുന്നതിലെ കാലതാമസം
1586.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്ലുല്പാദക
ബോണസ് നല്‍കുന്നതുമായി
ബന്ധപ്പെട്ട അപാകതകൾ
പരിഹരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;പ്രസ്തുത
ഇനത്തിൽ എത്ര വര്‍ഷത്തെ
കുടിശ്ശികയാണ്
കര്‍ഷകര്‍ക്ക്
നല്കുവാനുള്ളത് എന്ന്
വ്യക്തമാക്കുമോ ;
(ബി)
കോട്ടയം
ജില്ലയില്‍ എത്ര
കര്‍ഷകര്‍ക്കാണ്
പ്രസ്തുത ബോണസ്
നല്‍കുവാനുള്ളതെന്നും
ആകെ എത്ര തുകയാണ്
കൊടുക്കുവാനുള്ളതെന്നും
വ്യക്തമാക്കുമോ ;
(സി)
ബോണസ് തുക നിലവിൽ
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;എന്നാല്‍
എത്ര തുകയായിട്ടാണ്
വര്‍ദ്ധിപ്പിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ ;
(ഡി)
നെല്ലുല്പാദക
ബോണസ് അതാത് വര്‍ഷം
തന്നെ
കൊടുത്തുതീര്‍ക്കുവാന്‍
നടപടി സ്വീകരിക്കുമോ;
ഇത് സംബന്ധിച്ചുള്ള
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കുമോ ;
'കേരഫെഡ്
' അഴിമതി
1587.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലയളവില്‍ (2011-16)
നടന്ന 'കേരഫെഡ്' അഴിമതി
സംബന്ധിച്ച അന്തിമ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
ഈ
വിഷയത്തില്‍ പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ വിശദവിവരം
നല്‍കുമോ ?
കേര
ഗ്രാമം പദ്ധതി
1588.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം
ഗ്രാമപഞ്ചായത്തുകളെയാണ്
കേര ഗ്രാമം പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്
വിശദീകരിക്കുമോ;
(ബി)
എന്തെല്ലാം
ആനുകൂല്യങ്ങള്‍ ഈ
പദ്ധതി പ്രകാരം
കര്‍ഷകര്‍ക്ക്
ലഭിക്കുന്നുണ്ടെന്ന്
വിശദീകരിക്കുമോ;
(സി)
പ്രസ്തുത
പദ്ധതി നടപ്പിലാക്കിയ
ഗ്രാമ പഞ്ചായത്തുകളിലെ
നാളികേര ഉത്പാദനത്തില്‍
വര്‍ദ്ധവ്
ഉണ്ടായിട്ടുണ്ടോ;
വിശദീകരിക്കുമോ?
കേര
ഗ്രാമങ്ങള്‍
1589.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര കേരഗ്രാമങ്ങള്‍
നിലവിലുണ്ടെന്നും ഇവ
ഏതൊക്കെയെന്നും
വ്യക്തമാക്കാമോ;
(ബി)
കേരഗ്രാമങ്ങള്‍ക്ക്
എന്തൊക്കെ സഹായ
പദ്ധതികളാണ്
പ്രഖ്യാപിച്ചിട്ടുള്ളതെന്നും
നാളികേര കൃഷി
പ്രോത്സാഹിപ്പിക്കുന്നതുമായി
ബന്ധപ്പെട്ട് പുതിയ
പദ്ധതികള്‍ ആസൂത്രണം
ചെയ്തിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ?
മാമം
നാളികേര പ്ലാന്റ്
1590.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ആറ്റിങ്ങല്‍
മണ്ഡലത്തിലെ മാമം
നാളികേര പ്ലാന്റിന്റെ
നവീകരണത്തിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
നാളികേര
കൃഷി
1591.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സുസ്ഥിര
നാളികേര കൃഷിക്കും
നാളികേരത്തില്‍ നിന്നു
പരമാവധി മൂല്യവര്‍ദ്ധിത
ഉല്‍പ്പന്നങ്ങള്‍
ഉണ്ടാക്കുന്നതിന്റെ
ഭാഗവുമായി നാളികേര
മിഷന്
രൂപീകരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
നിലവില്‍
സംസ്ഥാനത്ത് എത്ര
ഹെക്ടര്‍ സ്ഥലത്താണ്
നാളികേര കൃഷി ഉള്ളത്;
ആയത്
വര്‍ദ്ധിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ ;
(സി)
ഉല്‍പ്പാദനത്തിലും
ഉല്‍പ്പാദനക്ഷമതയിലും
മുന്‍പന്തിയിലായിരുന്ന
സംസ്ഥാനം വളരെ
പിന്നോട്ട് പോയത്
എന്തുകൊണ്ടാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
ഉല്പാദനക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിന്
എന്ത് നടപടിയാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ?
നാളികേര
കൃഷി
1592.
ശ്രീ.കെ.എം.ഷാജി
,,
പാറക്കല്‍ അബ്ദുല്ല
,,
അബ്ദുല്‍ ഹമീദ് പി.
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാളികേര
കൃഷി
വ്യാപിപ്പിക്കുന്നതിനും
നാളികേരത്തില്‍
നിന്നുള്ള
മൂല്യവര്‍ദ്ധിത
ഉല്‍പ്പന്നങ്ങളുടെ
വിപണനം
ശക്തിപ്പെടുത്തുന്നതിനുമായി
നാളികേര വികസന
കൗണ്‍സില്‍
രൂപീകരിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
നാളികേര
കൃഷി എത്ര ഹെക്ടര്‍
സ്ഥലത്തേയ്ക്ക്
വ്യാപിപ്പിക്കാനാണ്
ഉദ്ദേശിക്കുന്നത്;
തെങ്ങിന്തെെകളുടെ
ഗുണനിലവാരം
ഉറപ്പാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
നാളികേര
വികസന കൗണ്‍സില്‍
1593.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
നാളികേരോത്പാദനത്തിന്റെ
വര്‍ദ്ധനവ്
ലക്ഷ്യമിട്ട് നാളികേര
വികസന കൗണ്‍സിലിന് രൂപം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ?
നാളികേര
കൃഷിയുടെ വികസനം
1594.
ശ്രീ.എം.
സ്വരാജ്
,,
ജെയിംസ് മാത്യു
,,
എം. രാജഗോപാലന്‍
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം നാളിതുവരെ
നാളികേര കൃഷിയുടെ
വികസനത്തിനായി
എന്തെല്ലാം പുതിയ
പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളത്;
(ബി)
കേര
കൃഷിയുടെ വ്യാപനത്തിനും
വികസനത്തിനുമായി
രൂപീകരിച്ചിട്ടുള്ള
കോക്കനട്ട് മിഷന്റെ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി)
കേരകൃഷിയുടെ
സുസ്ഥിര വികസനത്തിനായി
ആവിഷ്കരിച്ചിട്ടുള്ള
കേരഗ്രാമം പദ്ധതിയുടെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍ മേഖലകളിലേക്ക്
വ്യാപിപ്പിക്കുമോ;
(ഡി)
നാളികേരത്തില്‍
നിന്നുള്ള
മൂല്യവര്‍ദ്ധിത
ഉല്‍പ്പന്നങ്ങളുടെ
നിര്‍മ്മാണത്തിനും
വിപണനത്തിനമായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ?
നാളികേര
ഉല്‍പ്പാദനം
1595.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര ഹെക്ടറില്‍
തെങ്ങ്കൃഷി
ചെയ്തുവരുന്നുണ്ട്
എന്നാണ്
കണക്കാക്കിയിട്ടുള്ളത്;
(ബി)
വര്‍ഷത്തില്‍
ശരാശരി നാളികേര
ഉല്‍പ്പാദനം എത്രയാണ്;
(സി)
ഒരു
തെങ്ങില്‍ നിന്നും
വര്‍ഷത്തില്‍ ശരാശരി
എത്ര നാളികേരം
ലഭിക്കുന്നുണ്ട്
എന്നാണ്
കണക്കാക്കിയിട്ടുള്ളത്;
(ഡി)
നാളികേര
ഉല്‍പ്പാദനം
വര്‍ദ്ധിപ്പിച്ച് കൃഷി
കൂടുതല്‍
ലാഭകരമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
കൃഷി വകുപ്പും നാളികേര
വികസന ബോര്‍ഡും
സ്വീകരിച്ചിട്ടുള്ളത്;
ഇതു സംബന്ധിച്ച
വിശദാംശം
വ്യക്തമാക്കുമോ?
കേരഗ്രാമം
പദ്ധതി
1596.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
നടപ്പാക്കിയ
'കേരഗ്രാമം' പദ്ധതി
എല്ലാ പഞ്ചായത്തുകളിലും
നടപ്പിലാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ ;
(ബി)
നല്ലയിനം
തെങ്ങിന് തെെകള്‍
കര്‍ഷകര്‍ക്ക്
എത്തിച്ചു
കൊടുക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ?
പടപ്പറമ്പ്
ആസ്ഥാനമാക്കി
ഹോര്‍ട്ടികോര്‍പ്പിന്റെ ജില്ലാ
സംഭരണ കേന്ദ്രം
1597.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പടപ്പറമ്പ്
ആസ്ഥാനമാക്കി
ഹോര്‍ട്ടികോര്‍പ്പിന്റെ
ജില്ലാ സംഭരണ കേന്ദ്രം
ആരംഭിക്കുന്നതിനായി
കുറുവ ഗ്രാമപഞ്ചായത്ത്
നല്കിയ
നിവേദനത്തിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കാമോ;
(ബി)
കേരഗ്രാമം
പദ്ധതിയുടെ പുരോഗതി
വ്യക്തമാക്കാമോ; മങ്കട
നിയോജക മണ്ഡലത്തില്‍
പ്രസ്തുത പദ്ധതിയുടെ
ഗുണഫലം എപ്രകാരമെന്ന്
വ്യക്തമാക്കാമോ;
(സി)
കൂടുതല്‍
ഗ്രാമപഞ്ചായത്തുകളെ
കേരഗ്രാമം പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനായി
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
റബ്ബര്‍
കര്‍ഷകര്‍
1598.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റബ്ബര്‍ കര്‍ഷകര്‍ക്ക്
ഇപ്പോള്‍ എത്ര രൂപയാണ്
വിലസ്ഥിരതക്കുവേണ്ടി
സബ്സിഡിയായി
നല്‍കുന്നത്;
വിശദമാക്കുമോ;
(ബി)
റബ്ബര്‍
കര്‍ഷകര്‍ക്ക്
ലഭിച്ചുകൊണ്ടിരുന്ന
സബ്സിഡി ഇപ്പോള്‍
ലഭിക്കുന്നില്ല എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്തെ
റബ്ബര്‍ കര്‍ഷകരുടെ
പ്രശ്നങ്ങള്‍ക്ക്
പരിഹാരം കാണുവാന്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം സര്‍വ്വകക്ഷിയോഗം
വിളിച്ചിരുന്നോ;
എങ്കില്‍ പ്രസ്തുത
യോഗത്തിന്റെ മിനിട്ട്സ്
ലഭ്യമാക്കുമോ;
(ഡി)
സംസ്ഥാനത്ത്
ഇപ്പോള്‍ നിലവില്‍ എത്ര
കോടി രൂപയുടെ റബ്ബര്‍
ഉത്പാദനം
നടക്കുന്നുണ്ട്;
വിശദമാക്കുമോ;
(ഇ)
സംസ്ഥാനത്ത്
നിലവില്‍ എത്ര റബ്ബര്‍
കര്‍ഷകര്‍ ഉണ്ട്; ജില്ല
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കുമോ?
വെറ്റില
കൃഷി നേരിടുന്ന പ്രതിസന്ധി
1599.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ തിരൂര്‍
താലൂക്കിലെ തിരൂര്‍
വെറ്റില കര്‍ഷകര്‍
ഇന്ന് നേരിടുന്ന
പ്രതിസന്ധി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
തിരൂര്‍ വെറ്റില
നേരിടുന്ന ഈ കടുത്ത
പ്രതിസന്ധി
പരിഹരിക്കുന്നതിന്
നിലവില്‍ എന്തൊക്കെ
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
മേല്‍
സൂചിപ്പിച്ച പ്രതിസന്ധി
പരിഹരിക്കുന്നതിന്
താങ്ങുവില,
വിദേശകയറ്റുമതി,
കോള്‍ഡ് സ്റ്റോറേജ്
സബ്സിഡി തുടങ്ങിയ
പദ്ധതികള്‍
ഉള്‍പ്പെടുന്ന ഒരു
പാക്കേജ് ആവിഷ്കരിച്ച്
നടപ്പിലാക്കുന്ന കാര്യം
പരിഗണിക്കുമോ?
അതിരപ്പിള്ളി
പഞ്ചായത്തിലെ ആദിവാസി മേഖലയിലെ
കാര്‍ഷിക,ഔഷധ ഉല്‍പ്പന്നങ്ങള്‍
1600.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അതിരപ്പിള്ളി
പഞ്ചായത്തിലെ
ആദിവാസിമേഖലയില്‍
വ്യാപകമായി കൃഷി
ചെയ്തുവരുന്ന മഞ്ഞള്‍,
കൂവ, ഇഞ്ചി, കുരുമുളക്
എന്നിവ 'ഔഷധി ' പോലുള്ള
സ്ഥാപനങ്ങള്‍ മുഖേന
വാങ്ങുന്നതിനും
സംഭരിക്കുന്നതിനും
ആവശ്യമായ ഇടപെടലുകള്‍
കൃഷി വകുപ്പ്
സ്വീകരിക്കുമോ ;
(ബി)
ആദിവാസി
മേഖലയിലെ കാര്‍ഷിക,ഔഷധ
ഉല്‍പ്പന്നങ്ങള്‍
മുഴുവനും കൃഷിവകുപ്പ്
മുഖേന
ശേഖരിക്കുന്നതിനും
കര്‍ഷകര്‍ക്ക് ന്യായവില
ലഭ്യമാക്കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ ?
പെന്‍ഷനും ആനുകൂല്യങ്ങളും
നല്കാന് നടപടി
1601.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരത്ത്
കവടിയാറുളള സംസ്ഥാന ഫാം
ഇന്‍ഫര്‍മേഷന്‍ ബ്യൂറോ
ഓഫീസിലെ ഏത്
തസ്തികയില്‍ നിന്നാണ്
ശ്രീമതി. സി.
വസന്തകുമാരി,
ശ്രീഗോവിന്ദം, ചെറിയ
കുഴിയാംവിള,
ശാന്തിപുരം, മുല്ലൂര്‍
പി.ഒ, റിട്ടയര്‍
ചെയ്തതെന്ന്
വ്യക്തമാക്കാമോ;
(ബി)
ശ്രീമതി
വസന്തകുമാരിയുടെ
പെന്‍ഷനും മറ്റ്
ആനുകൂല്യങ്ങളും
നല്‍കിയിട്ടുണ്ടോ;ഇല്ലെങ്കില്‍
കാരണം വിശദമാക്കാമോ;
(സി)
ശ്രീമതി
വസന്തകുമാരിക്ക്
പെന്‍ഷനും മറ്റ്
ആനുകൂല്യങ്ങളും
അനുവദിച്ച് ഉത്തരവ്
നല്‍കേണ്ട ചുമതല
ആര്‍ക്കാണെന്ന് പേരും
തസ്തികയും ഉള്‍പ്പെടെ
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
ആനുകൂല്യം
നല്‍കുന്നതിന്
ഏതെങ്കിലും കോടതി
ഉത്തരവ്
ലഭ്യമായിട്ടുണ്ടോ;ഉണ്ടെങ്കില്‍
പ്രസ്തുത ഉത്തരവ്
നടപ്പിലാക്കിയോ;ഇല്ലെങ്കില്‍
കാരണം വ്യക്തമാക്കാമോ;
(ഇ)
നിയമപരമായി
നല്‍കാനുളള ആനുകൂല്യം
കോടതി
വിധിയുണ്ടായിട്ടും
നല്‍കാത്ത ചുമതലപ്പെട്ട
ഉദ്യോഗസ്ഥരില്‍ നിന്നും
പലിശയും കോടതി ചെലവും
ഈടാക്കി പെന്‍ഷണര്‍ക്ക്
നല്‍കുന്നതിനുളള നടപടി
സ്വീകരിക്കുമോ;വിശദാംശം
ലഭ്യമാക്കാമോ?
കര്‍ഷക
പെന്ഷന്
1602.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര പേര്‍ക്ക്
പുതുതായി കര്‍ഷക
പെന്ഷന്
അനുവദിച്ചിട്ടുണ്ടെന്നും
കാര്‍ഷിക പെന്ഷന്
തുകയില്‍ നിലവില്‍ എത്ര
രൂപയുടെ
കുടിശ്ശികയുണ്ടെന്നും
വ്യക്തമാക്കാമോ?
കര്‍ഷക
പെന്ഷന് വരുമാന പരിധി
1603.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ഷക
പെന്ഷന് വിതരണം
ചെയ്യുന്നതിലുള്ള
കാലതാമസം ഒഴിവാക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇപ്പോള്‍
കുടിശ്ശികയുള്ള
പെന്ഷന് എപ്പോള്‍
വിതരണം ചെയ്യുമെന്ന്
വ്യക്തമാക്കുമോ;
(ബി)
കര്‍ഷക
പെന്ഷന് വരുമാന പരിധി
നിശ്ചയിച്ചതിനാല്‍ എത്ര
പേര്‍ക്കാണ് ഇപ്പോള്‍
പെന്ഷന്
നഷ്ടമായതെന്ന്
അറിയിക്കാമോ;
(സി)
അര്‍ഹതപ്പെട്ട
കര്‍ഷകര്‍ക്ക്
പെന്ഷന്
ലഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കാമോ;
ഇതിനായി എന്തെല്ലാം
നടപടികളാണ് സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കുമോ?
ഗജ
ചുഴലി കൊടുങ്കാറ്റില്‍
കാര്‍ഷിക മേഖലയില്‍ ഉണ്ടായ
നാശനഷ്ടം
1604.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തമിഴ്
നാട്ടില്‍ ആഞ്ഞടിച്ച ഗജ
ചുഴലി കൊടുങ്കാറ്റില്‍
ആലപ്പുഴയുടെ വടക്കന്‍
കാര്‍ഷിക മേഖലയില്‍
ഉണ്ടായ നാശനഷ്ടം
കണക്കിലെടുത്തിട്ടുണ്ടോ;
(ബി)
എങ്കില്‍
നാശനഷ്ടം സംഭവിച്ച
കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം
നല്‍കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ?
ഓഖി
ചുഴലിക്കാറ്റില്‍
നെയ്യാറ്റിന്‍കര മണ്ഡലത്തില്‍
കൃഷിനാശം
1605.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
മണ്ഡലത്തില്‍ ഓഖി
ചുഴലിക്കാറ്റ്
ഉള്‍പ്പെടെയുള്ള
പ്രകൃതിദുരന്തങ്ങളില്‍
കര്‍ഷകര്‍ക്ക് ഉണ്ടായ
കൃഷിനാശത്തിന്
നഗരസഭയിലും
പഞ്ചായത്തുകളിലുമായി
ഓരോ പ്രദേശങ്ങളിലും
എത്ര തുക ആണ് വിതരണം
നടത്തിയത് എന്ന്
വ്യക്തമാക്കാമോ;
(ബി)
കൃഷിനാശത്തിന്
നെയ്യാറ്റിന്‍കര
നഗരസഭയിലും അതിയന്നൂര്‍
, തിരുപുറം, ചെങ്കല്‍,
കാരോട്, കുളത്തൂര്‍
എന്നീ പഞ്ചായത്തുകളിലും
എത്ര കര്‍ഷകര്‍ക്ക് ആണ്
ധനസഹായം നല്‍കിയത്;
പൂര്‍ണ്ണവിവരം
വ്യക്തമാക്കാമോ;
(സി)
നെയ്യാറ്റിന്‍കര
നഗരസഭ ,അതിയന്നൂര്‍ ,
തിരുപുറം, ചെങ്കല്‍,
കാരോട്, കുളത്തൂര്‍
ഗ്രാമ പഞ്ചായത്തുകള്‍
എന്നിവിടങ്ങളില്‍ ഇനി
എത്ര തുകയാണ് വിതരണം
നടത്തേണ്ടത് എന്നും
എത്ര കര്‍ഷകര്‍ ഉണ്ട്
എന്നും വ്യക്തമാക്കാമോ;
(ഡി)
കര്‍ഷകര്‍ക്കു
നല്‍കേണ്ട തുക 2019
മാര്‍ച്ചിന് മുന്‍പ്
നല്കാന് നടപടി
സ്വീകരിക്കാന്‍ കഴിയുമോ
എന്ന് വ്യക്തമാക്കാമോ?
പിറവം
മണ്ഡലത്തിലെ പാടശേഖരങ്ങള്‍
1606.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തില്‍പ്പെട്ട്
പിറവം മണ്ഡലത്തിലെ എത്ര
പാടശേഖരങ്ങളില്‍
അടിസ്ഥാന സൗകര്യങ്ങള്‍
തകര്‍ന്നുവെന്നാണ്
കണക്കാക്കിയിട്ടുള്ളതെന്നും
അവ ഏതൊക്കെയാണെന്നും
അറിയിക്കുമോ;
(ബി)
ഇതില്‍
എത്ര പാടശേഖരങ്ങളുടെ
അടിസ്ഥാന സൗകര്യങ്ങള്‍
പുനര്‍
നിര്‍മ്മിക്കാന്‍ കൃഷി
വകുപ്പ് പദ്ധതി
തയ്യാറാക്കിയിട്ടുണ്ടെന്നും
അവ ഏതൊക്കെയാണെന്നും
വ്യക്തമാക്കുമോ ?
പ്രളയം
മൂലം കൃഷിയിടങ്ങള്‍ നശിച്ചുപോയ
കര്‍ഷകര്‍
1607.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയം
മൂലം കൃഷിയിടങ്ങള്‍
നശിച്ചുപോയ
കര്‍ഷകര്‍ക്ക്
നാളിതുവരെ എന്തൊക്കെ
സഹായങ്ങള്‍
ചെയ്തിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
കൃഷിസ്ഥലങ്ങള്‍
നശിച്ചതുമൂലം നിലവില്‍
കൃഷി ചെയ്യാന്‍
കഴിയാത്ത
സാഹചര്യത്തില്‍ വരുമാനം
കുറഞ്ഞ കര്‍ഷകരുടെ
കാര്‍ഷികവായ്പകള്‍
എഴുതിത്തള്ളുവാന്‍
എന്തെങ്കിലും തീരുമാനം
എടുത്തിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
പ്രളയക്കെടുതിയുടെ
നഷ്ടപരിഹാരം കിട്ടാത്ത
കര്‍ഷകര്‍ ഉണ്ടോ;
എങ്കില്‍ ജില്ല
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കുമോ; പ്രസ്തുത
കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം
ലഭ്യമാക്കാത്തത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കുമോ?
പ്രളയവും
കൃഷി നാശവും
1608.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തിലും
കനത്ത മഴയത്തുണ്ടായ
മണ്ണിടിച്ചിലിലും
ഉരുള്‍പൊട്ടലിലും
സംസ്ഥാനത്തൊട്ടാകെ എത്ര
ഏക്കര്‍ കൃഷി
നശിച്ചിട്ടുണ്ട്;
ഇതിലൂടെ എത്ര കോടി
രൂപയുടെ നാശനഷ്ടം
ഉണ്ടായിട്ടുണ്ട്;
(ബി)
ഏതെല്ലാം
കാര്‍ഷിക വിളകളാണ്
മുഖ്യമായും നശിച്ചത്;
(സി)
കൃഷി
നശിച്ച കര്‍ഷകര്‍ക്ക്
സംസ്ഥാനത്തൊട്ടാകെ എത്ര
കോടി രൂപയുടെ
നഷ്ടപരിഹാരം
നല്‍കിയിട്ടുണ്ട്;
(ഡി)
കാര്‍ഷിക
വിളകള്‍ ഇന്‍ഷ്വര്‍
ചെയ്തതു പ്രകാരം എത്ര
കോടി രൂപയുടെ
ഇന്‍ഷുറന്‍സ് ആനുകൂല്യം
നല്‍കിയിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ?
കാര്‍ഷിക
മേഖലയ്ക്ക് സംഭവിച്ച
നാശനഷ്ടങ്ങള്‍
1609.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പ്രളയത്തെ
തുടർന്ന് കാര്‍ഷിക
മേഖലയ്ക്ക് സംഭവിച്ച
നാശനഷ്ടങ്ങള്‍
കണക്കാക്കിയിട്ടുണ്ടോ;
ഈയിനത്തിൽ
നഷ്ടപരിഹാരമായി
കര്‍ഷകര്‍ക്ക് എത്ര തുക
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
നാദാപുരം
മണ്ഡലത്തിലെ കൃഷി നാശം
1610.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രകൃതി
ക്ഷോഭത്തില്‍ നാദാപുരം
മണ്ഡലത്തിലെ
എടച്ചേരി,തൂണേരി,നാദാപുരം,വളയം
,ചെക്കിയാട് ,വാണിമേല്‍
,നരിപ്പറ്റ ,കായക്കൊടി
,മരുതോങ്കര ,കാവിലുംപാറ
തുടങ്ങിയ
ഗ്രാമപഞ്ചായത്തുകളില്‍
ഉണ്ടായ കൃഷി നാശം
സംഭവിച്ച കണക്കുകള്‍
ശേഖരിച്ചിട്ടുണ്ടോ;
(ബി)
ഓരോ
ഗ്രാമ പഞ്ചായത്തിലും
സര്‍ക്കാര്‍ രേഖയില്‍
ഉള്ള നഷ്ടങ്ങളുടെ
കണക്ക് ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
നഷ്ടപരിഹാരം എന്ന്
ലഭ്യമാക്കാന്‍
സാധിക്കും എന്ന്
വിശദമാക്കാമോ;
(ഡി)
നിലവില്‍
വിതരണം ചെയ്ത
നഷ്ടപരിഹാരത്തിന്റെ
കണക്കുകള്‍
ലഭ്യമാക്കാമോ?
കൃഷിനാശം
നേരിടുന്നതിനായുള്ള സഹായങ്ങള്‍
1611.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലവര്‍ഷത്തിലും
കാലാവസ്ഥാ
വ്യതിയാനത്തിലും
നശിച്ചു പോകുന്ന വാഴ,
തെങ്ങ് ഉള്‍പ്പെടെയുളള
കാര്‍ഷിക
വിളയിനങ്ങള്‍ക്ക്
കേന്ദ്രസര്‍ക്കാരും
സംസ്ഥാന സര്‍ക്കാരും
നല്കുന്ന
നഷ്ടപരിഹാരത്തിന്റെ
വിശദാാംശങ്ങള് വിളയുടെ
പേര്, എണ്ണം/യൂണിറ്റ്,
കേന്ദ്രം നല്കുന്ന
തുക, സംസ്ഥാനം
നല്കുന്ന തുക, ആകെ
കര്ഷകരിലെത്തുന്ന തുക
എന്നീ ക്രമത്തില്‍
പട്ടികയായി
ലഭ്യമാക്കുമോ;
(ബി)
2016
മുതല്‍ 2018 വരെയുള്ള
കാലയളവില്‍ കൃഷിനാശം
നേരിടുന്നതിനായി ഓരോ
വര്‍ഷവും
കേന്ദ്രസര്‍ക്കാരില്‍
നിന്നും സംസ്ഥാനത്തിന്
ലഭിച്ച വിഹിതം
എത്രയെന്ന്
വിശദമാക്കാമോ;
(സി)
ഈ
കാലയളവില്‍ കേരളത്തിലെ
ഏതെങ്കിലും കാര്‍ഷിക
വിളയെ
പ്രോത്സാഹിപ്പിക്കുന്നതിനും
ഉത്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനുമായി
പാക്കേജിന്റെ
അടിസ്ഥാനത്തില്‍
കേന്ദ്രസര്‍ക്കാരില്‍
നിന്നും ഫണ്ട്
ലഭ്യമായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിളയുടെ
പേര്, അനുവദിച്ച തുക
എന്നിവ
വ്യക്തമാക്കാമോ?
കൃഷിനാശം
സംഭവിച്ചവര്‍ക്കുള്ള
നഷ്ടപരിഹാരം
1612.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
ഡി.കെ. മുരളി
,,
യു. ആര്. പ്രദീപ്
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടായ
പ്രളയക്കെടുതിയില്‍
കാര്‍ഷികമേഖലയിലുണ്ടായ
നാശനഷ്ടങ്ങള്‍
കണക്കാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രളയത്തില്‍
തകര്‍ന്ന കാര്‍ഷിക
മേഖലയെ
പുനരുദ്ധരിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
അടിയന്തിരമായി
ആവിഷ്ക്കരിക്കാനുദ്ദേശിക്കുന്നുത്;
(സി)
കൃഷിനാശം
സംഭവിച്ചവര്‍ക്കുള്ള
നഷ്ടപരിഹാരം കാലതാമസം
കൂടാതെ വിതരണം
ചെയ്യുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
(ഡി)
ഏതെല്ലാം
ജില്ലകളിലെ ഏതെല്ലാം
വിളകളെയാണ് പ്രളയം
കൂടുതലായി
ബാധിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഇ)
പ്രളയബാധിത
മേഖലകളിലെ
കര്‍ഷകര്‍ക്ക് ആശ്വാസം
നല്‍കുന്നതിനായി
കാര്‍ഷിക കടങ്ങള്‍ക്ക്
മൊറട്ടോറിയം
പ്രഖ്യാപിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
പ്രളയത്തെ
തുടര്‍ന്ന് കാര്‍ഷിക
മേഖലയ്ക്കുണ്ടായ നഷ്ടം
1613.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പ്രളയത്തിന്റെ
ഫലമായി കാര്‍ഷിക
മേഖലയ്ക്ക് ഉണ്ടായ
നഷ്ടത്തിന്റെ
കണക്കുകള്‍
ലഭ്യമാക്കാമോ?
ആലത്തൂര്‍
മണ്ഡലത്തിലെ കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം
1614.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17,
2017-18 സാമ്പത്തിക
വര്‍ഷങ്ങളില്‍
പ്രകൃതിക്ഷോഭം മൂലം
കൃഷി നാശം സംഭവിച്ച
ആലത്തൂര്‍ മണ്ഡലത്തിലെ
എത്ര കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം
നല്‍കിയിട്ടുണ്ടെന്നും
എത്ര രൂപ
നഷ്ടപരിഹാരമായി വിതരണം
ചെയ്തിട്ടുണ്ടെന്നും
പഞ്ചായത്ത്, കൃഷിഭവന്
അടിസ്ഥാനത്തില്‍
അറിയിക്കാമോ;
(ബി)
മണ്ഡലത്തില്‍
പ്രസ്തുത കാലയളവില്‍
എത്ര അപേക്ഷകള്‍
ലഭിച്ചുവെന്നും എത്ര
അപേക്ഷകള്‍
അംഗീകരിച്ചുവെന്നും
പഞ്ചായത്ത്, കൃഷിഭവന്
അടിസ്ഥാനമാക്കിയുള്ള
കണക്ക് ലഭ്യമാക്കാമോ;
(സി)
അംഗീകരിച്ച
അപേക്ഷകളില്‍ ഇനിയും
എത്ര പേര്‍ക്ക് തുക
വിതരണം
ചെയ്യാനുണ്ടെന്നും ആയത്
എന്നത്തേക്ക് വിതരണം
ചെയ്യാന്‍ കഴിയുമെന്നും
അറിയിക്കാമോ?
പ്രളയംമൂലം
അങ്കമാലി മണ്ഡലത്തിലെ കാര്‍ഷിക
മേഖലയില്‍ ഉണ്ടായ നഷ്ടം
1615.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-ല്‍
ഉണ്ടായ പ്രളയ
ദുരന്തത്തില്‍ അങ്കമാലി
മണ്ഡലത്തിലെ കാര്‍ഷിക
മേഖലയില്‍ ഉണ്ടായ നഷ്ടം
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
രൂപയുടെ നഷ്ടമാണ്
കണക്കാക്കിയിട്ടുള്ളതെന്നും
നഷ്ടം സംബന്ധിച്ച
കണക്കും ഇനം തിരിച്ച്
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
മണ്ഡലത്തില്‍
പ്രളയംമൂലം നഷ്ടം
സംഭവിച്ച കര്‍ഷകരെ
സഹായിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
വകുപ്പ്
ആവിഷ്ക്കരിച്ച്
നടപ്പിലാക്കിയിട്ടുള്ളത്
എന്നതിന്റെ വിശദാംശം
ലഭ്യമാക്കാമോ?
മാനന്തവാടി
മണ്ഡലത്തില്‍ കാർഷിക മേഖലയിൽ
ഉണ്ടായ നഷ്ടം
1616.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാനന്തവാടി
മണ്ഡലത്തിലെ കാർഷിക
മേഖലയിൽ
പ്രളയത്തോടനുബന്ധിച്ച്
ഉണ്ടായ നഷ്ടം
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓരോ
വിളകള്‍ക്ക് സംഭവിച്ച
നാശനഷ്ടവും ഹെക്ടര്‍
അടിസ്ഥാനത്തില്‍ കണക്ക്
വ്യക്തമാക്കാമോ ;
(സി)
പ്രസ്തുത
മണ്ഡലത്തില്‍
പ്രകൃതിക്ഷോഭവുമായി
ബന്ധപ്പെട്ട്
നടപ്പാക്കിയ നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
കാസര്‍ഗോഡ്
ജില്ലയിലെ കൃഷിനാശം
1617.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
കാലവര്‍ഷത്തില്‍
കാസര്‍ഗോഡ് ജില്ലയില്‍
എത്ര കോടി രൂപയുടെ
കൃഷിനാശം
സംഭവിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
പ്രസ്തുത
ജില്ലയില്‍ കൃഷിനാശം
സംഭവിച്ച കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം
നല്‍കുന്നതിന്
തുടര്‍നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
തിരുവമ്പാടി
മണ്ഡലത്തിലെ കൃഷിനാശം
1618.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലവര്‍ഷത്തിലും
പ്രളയത്തിലും കൃഷിനാശം
സംഭവിച്ച തിരുവമ്പാടി
മണ്ഡലത്തിലെ കാര്‍ഷിക
വിളകളുടെ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഇതില്‍
എത്രപേര്‍ക്ക്
അടിയന്തരമായി
നഷ്ടപരിഹാരം ലഭ്യമാക്കി
എന്ന് കൃഷിഭവനുകള്‍
തിരിച്ച് കണക്ക്
ലഭ്യമാക്കുമോ;
(സി)
ഇനിയും
എന്തെല്ലാം നടപടികളാണ്
വകുപ്പ് സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
പ്രളയത്തില്‍
കൃഷി നാശം
1619.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018
ലെ പ്രളയത്തില്‍
സംസ്ഥാനത്ത് എത്ര കോടി
രൂപയുടെ കൃഷി നാശം
സംഭവിച്ചുവെന്നും
ഇതിന്റെ ജില്ല
തിരിച്ചുളള കണക്കും
വെളിപ്പെടുത്തുമോ;
(ബി)
കുട്ടനാട്ടില്‍
നെല്‍കൃഷി മാത്രം എത്ര
ഹെക്ടര്‍
നശിച്ചുവെന്നും ആകെ
കൃഷി നാശം
എത്രയാണെന്നും
വ്യക്തമാക്കുമോ;
(സി)
നെല്‍കൃഷിക്ക്
കുട്ടനാട്ടില്‍
എന്തെല്ലാം സഹായങ്ങള്‍
നല്‍കിയെന്ന്
വെളിപ്പെടുത്തുമോ?
പ്രളയത്തില്‍
ഉണ്ടായ കൃഷിനാശം
1620.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടായ
പ്രളയത്തില്‍ എത്ര
രൂപയുടെ കൃഷിനാശം
ഉണ്ടായെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രളയത്തില്‍ കൃഷിനാശം
സംഭവിച്ച കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം
നല്‍കുന്നതിനായി
സ്വീകരിച്ച് വരുന്ന
നടപടികള്‍
വിശദമാക്കാമോ;
(സി)
പ്രളയത്തില്‍
വര്‍ക്കല മണ്ഡലത്തില്‍
എത്ര രൂപയുടെ കൃഷി
നഷ്ടം
ഉണ്ടായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
പ്രളയത്തില്‍
കാര്‍ഷിക നഷ്ടം
1621.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയം
മൂലം കര്‍ഷകര്‍ക്ക്
ഉണ്ടായ നഷ്ടം
എത്രയെന്ന് സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
കര്‍ഷകര്‍ക്ക്
ഉണ്ടായ നഷ്ടങ്ങള്‍
പരിഹരിക്കുന്നതിനും
തുടര്‍ കൃഷിക്ക്
ആവശ്യമായ സാഹചര്യം
ഒരുക്കുന്നതിനും
സ്വീകരിച്ചുവരുന്ന
നടപടികള്‍ എന്തെല്ലാം
എന്ന് വ്യക്തമാക്കുമോ?
പ്രളയാനന്തരം
കാര്‍ഷികമേഖലയിലുണ്ടായ
നഷ്ടങ്ങള്‍
1622.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെള്ളപ്പൊക്കം
മൂലം എത്ര കോടി രൂപയുടെ
പ്രാഥമിക നഷ്ടമാണ്
കാര്‍ഷികമേഖലയില്‍
കണക്കാക്കപ്പെട്ടിട്ടുള്ളത്;
ജില്ല തിരിച്ച് വിവരം
വ്യക്തമാക്കുമോ;
(ബി)
ആയതു
പ്രകാരം എത്ര
കര്‍ഷകരുടെ എത്ര
ഹെക്ടര്‍ കൃഷിയിടമാണ്
നശിച്ചുപോയിട്ടുള്ളത്;
കൃഷി നഷ്ടപ്പെട്ട
കര്‍ഷകര്‍ക്ക്
എന്തൊക്കെ ധനസഹായം
നളിതുവരെ നല്കി;
ആയതിന് ചെലവഴിച്ച തുക
എത്ര;വിശദാംശം
ലഭ്യമാക്കുമോ;
(സി)
പ്രളയം
മൂലം സംസ്ഥാനത്താകെ
നെല്‍കൃഷിയില്‍ എത്ര
ഹെക്ടര്‍ സ്ഥലത്താണ്
നാശനഷ്ടം
സംഭവിച്ചിട്ടുള്ളത്;വിവരം
ലഭ്യമാക്കുമോ;
(ഡി)
പ്രളയാനന്തരം
മണ്ണിന്റെ
സ്വഭാവത്തിലുണ്ടായ
മാറ്റം പഠിക്കുന്നതിനും
പ്രസ്തുത വിവരം
കര്‍ഷകര്‍ക്ക്
നല്‍കുന്നതിനും
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു;
വ്യക്തമാക്കുമോ;
(ഇ)
കൃഷി
പുനരുജ്ജീവനത്തിന്റെ
ഭാഗമായി
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകളുടെ പദ്ധതി
വിഹിതത്തില്‍ നിന്നും
എത്ര കോടി രൂപ കൃഷി
വകുപ്പ്
ആവശ്യപ്പെട്ടിട്ടുണ്ട്;
വ്യക്തമാക്കുമോ?
കുട്ടനാട്ടിലെ
പ്രളയം
1623.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്ടിലെ
പ്രളയം കര്‍ഷകരെയും
സാധാരണക്കാരെയും കടുത്ത
സാമ്പത്തിക
ബാധ്യതയിലേക്ക്
തള്ളിവിട്ടുവെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
പ്രതിസന്ധി തരണം
ചെയ്യുന്നതിന്
എന്തൊക്കെ നടപടികളാണ്
കൃഷിവകുപ്പ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
വെള്ളപ്പൊക്കത്തില്‍
കൃഷിനാശം സംഭവിച്ച
കര്‍ഷകരുടെ കാര്‍ഷിക
വായ്പകള്‍
പൂര്‍ണ്ണമായും
എഴുതിതള്ളുന്നതിന്
വകുപ്പ്
മുന്‍കയ്യെടുത്ത്
നടപടികള്‍
സ്വീകരിയ്ക്കുമോ;
കുട്ടനാട്ടിലെ
കൃഷിനാശത്തിന് നഷ്ടപരിഹാരം
1624.
ശ്രീ.പി.ടി.
തോമസ്
,,
അനില്‍ അക്കര
,,
അനൂപ് ജേക്കബ്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്ടില്‍
വെളളപ്പൊക്കം
മൂലമുണ്ടായ കൃഷിനാശം
സംബന്ധിച്ച്
കണക്കെടുത്തിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
കൃഷിനശിച്ച
കര്‍ഷകര്‍ക്ക് ആശ്വാസം
നല്‍കുന്നതിന്
അവര്‍ക്ക് സൗജന്യ
വിത്തും വളവും
നല്‍കുന്നതിന് തീരുമാനം
എടുത്തിട്ടുണ്ടോ;
(സി)
കുട്ടനാട്ടില്‍
മടവീഴ്ച ഉണ്ടായ
ബണ്ടുകള്‍
നന്നാക്കുന്നതിന് എത്ര
കോടി രൂപയാണ്
നഷ്ടപരിഹാരമായി
അനുവദിച്ചത്;
അറിയിക്കുമോ;
(ഡി)
മടവീഴ്ച
ഉണ്ടാകാതെ കര്‍ഷകര്‍
സംരക്ഷിച്ച് നിര്‍ത്തിയ
ബണ്ടുകള്‍
ഉറപ്പിക്കുവാന്‍
കര്‍ഷകര്‍ സ്വന്തം
കയ്യില്‍ നിന്നും
ചെലവാക്കിയ തുക തിരികെ
നല്‍കുന്നതിന് തീരുമാനം
എടുത്തിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കുട്ടനാട്ടിലെ
കര്‍ഷകര്‍ക്കുള്ള സമാശ്വാസ
പദ്ധതികള്‍
1625.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്ടില്‍
ദുരിതമനുഭവിക്കുന്ന
കര്‍ഷകര്‍ക്ക്
സര്‍ക്കാരിന്റെ ഭാഗത്ത്
നിന്നും എന്തൊക്കെ
സമാശ്വാസ പദ്ധതികള്‍
നടപ്പിലാക്കുമെന്നാണ്
പ്രഖ്യാപിച്ചിരുന്നത്;
ഏതെല്ലാം കാര്യങ്ങള്‍
ഇതിനകം
പ്രാവര്‍ത്തികമാക്കി;
വിശദമാക്കുമോ;
(ബി)
കുട്ടനാട്ടില്‍
ദുരിതമനുഭവിക്കുന്നവര്‍ക്ക്
അടിയന്തിരമായി
ചെയ്തുകൊടുക്കേണ്ട
കാര്യങ്ങള്‍
സൂചിപ്പിച്ച്
പ്രതിപക്ഷനേതാവ് കത്ത്
നല്‍കിയിരുന്നോ;
പ്രസ്തുത ആവശ്യങ്ങളില്‍
ഏതെങ്കിലും ആവശ്യങ്ങള്‍
ഇതിനകം
പരിഗണിച്ചിട്ടുണ്ടോ?
കാര്‍ഷികമേഖലയുടെ
പുനരുജ്ജീവനം
1626.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പ്രളയാനന്തര
കേരളത്തിലെ
കാര്‍ഷികമേഖലയുടെ
പുനരുജ്ജീവനത്തിനായി
കേന്ദ്രസര്‍ക്കാരിന്റെ
പ്രത്യേക സഹായങ്ങള്‍
ലഭ്യമായിട്ടുണ്ടോ;വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
പ്രളയത്തെത്തുടര്‍ന്ന്
സംസ്ഥാനത്തുണ്ടായ കൃഷിനാശം
1627.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തെത്തുടര്‍ന്ന്
സംസ്ഥാനത്തുണ്ടായ
കൃഷിനാശത്തിന്റെ
കണക്കെടുത്തിട്ടുണ്ടോ;
ആകെ എത്ര കോടിരൂപയുടെ
നാശനഷ്ടമാണ്
ഉണ്ടായിരിക്കുന്നത്;
ജില്ലതിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
എന്തെല്ലാം
നാശനഷ്ടങ്ങളാണ്
കാര്‍ഷിക മേഖലയില്‍
ഉണ്ടായിരിക്കുന്നത്;
(ബി)
മഹാപ്രളയത്തില്‍
പുരയിടങ്ങളിലും
പാടശേഖരങ്ങളിലും
അടിഞ്ഞുകൂടിയ
എക്കല്‍മണ്ണ്
നിലവിലുള്ള
കാര്‍ഷികവിളകളെ
എത്തരത്തില്‍
ബാധിക്കുമെന്ന് പരിശോധന
നടത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
ഇത്തരത്തില്‍
അടിഞ്ഞുകൂടിയ
എക്കല്‍മണ്ണ് കാര്‍ഷിക
വിളകള്‍ക്ക്
ദോഷമാണെങ്കില്‍ അത്
നീക്കം ചെയ്യുന്നതിനും
മണ്ണ് വീണ്
പുഴയോരങ്ങളിലെ
വിലപിടിപ്പുള്ള തേക്ക്
ഉള്‍പ്പെടെയുള്ള
വൃക്ഷങ്ങളും കൃഷികളും
ഉണങ്ങിപ്പോയിട്ടുണ്ടെങ്കില്‍
അവയക്ക് നഷ്ടപരിഹാരം
നല്‍കാനും എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
ഇല്ലെങ്കില്‍ ഇതിനുള്ള
നടപടി സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
മഹാപ്രളയത്തില്‍
കൃഷിനാശം സംഭവിച്ച
കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം നല്കാന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
ഇതുവരെ ആര്‍ക്കെങ്കിലും
നഷ്ടപരിഹാരം
നല്കിയിട്ടുണ്ടെങ്കില്
അതിന്റെ
ജില്ലതിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ;
കര്‍ഷകര്‍ക്കുള്ള
നഷ്ടപരിഹാരം
എന്നത്തേയ്ക്ക്
കൊടുത്തുതീര്‍ക്കുമെന്നും
അറിയിക്കുമോ?
പ്രളയദുരന്തത്തിലുണ്ടായ
കൃഷിനാശം
1628.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയദുരന്തത്തില്‍
സംസ്ഥാനത്ത് ഉണ്ടായ
കൃഷിനാശം സംബന്ധിച്ച്
വിശദമായ റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
ആകെ
എത്ര കോടിയുടെ നഷ്ടമാണ്
പ്രളയവുമായി
ബന്ധപ്പെട്ട്
കാര്‍ഷികമേഖലയില്‍
ഉണ്ടായിട്ടുള്ളത്;
(സി)
കാര്‍ഷിക
മേഖലയിലെ പ്രളയദുരന്തം
നേരിടുന്നതിനായി
ആവിഷ്ക്കരിച്ച്
നടപ്പാക്കിവരുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
പ്രളയദുരന്തത്തില്‍
അകപ്പെട്ട കര്‍ഷകരെ
സഹായിക്കാന്‍
ഏതെങ്കിലും
കേന്ദ്രഫണ്ട്
ലഭിച്ചിട്ടുണ്ടോ;
എന്തെങ്കിലും വാഗ്ദാനം
ലഭിച്ചിട്ടുണ്ടോ;
വിശദവിവരം ലഭ്യമാക്കാമോ
?
2018-ലെ
പ്രളയത്തെ തുടര്‍ന്നുണ്ടായ
കൃഷി നാശത്തിന്റെ കണക്ക്
1629.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-ലെ
പ്രളയത്തെ
തുടര്‍ന്നുണ്ടായ കൃഷി
നാശത്തിന്റെ
കണക്കെടുപ്പ്
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
എത്ര കര്‍ഷകര്‍ക്ക്
എത്ര രൂപ വീതമാണ്
നാശനഷ്ടങ്ങള്‍
ഉണ്ടായത്;
(ബി)
2018-
ലെ കാലവര്‍ഷത്തില്‍
ഉണ്ടായ
ഉരുള്‍പൊട്ടലിലും
മണ്ണിടിച്ചിലിലും എത്ര
പേര്‍ക്ക് കൃഷി
സ്ഥലങ്ങള്‍
നഷ്ടപ്പെട്ടിട്ടുണ്ട്;
ഇത്തരം കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം നല്കാന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
ഇത്തരം കര്‍ഷകര്‍ക്കായി
പ്രത്യേക സഹായ പദ്ധതി
പ്രഖ്യാപിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്തെല്ലാം;
ഇല്ലെങ്കില്‍
പ്രഖ്യാപിക്കുമോ?
മുണ്ടേരി
ജില്ലാ വിത്ത്
കൃഷിത്തോട്ടം,മുട്ടിക്കടവ്
കൃഷി ഫാം എന്നിവിടങ്ങളില്‍
നടപ്പിലാക്കിയ പദ്ധതികള്‍
1630.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍
മണ്ഡലത്തിലെ മുണ്ടേരി
ജില്ലാ വിത്ത്
കൃഷിത്തോട്ടം,
മുട്ടിക്കടവ് കൃഷി ഫാം
എന്നിവിടങ്ങളില്‍
എന്തൊക്കെ പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;പദ്ധതികളുടെ
നിലവിലെ അവസ്ഥ
അറിയിക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നതിന് ശേഷം മേല്‍
സൂചിപ്പിച്ച രണ്ടു കൃഷി
ഫാമുകളിലും എത്ര
പേര്‍ക്ക് പുതുതായി
നിയമനം നല്കി, അവരുടെ
പേര് വിവരങ്ങള്‍
ലഭ്യമാക്കാമോ;നിലവില്‍
എത്ര ഒഴിവുകളുണ്ട്;ഇവ
നികത്താന്‍ നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
കാര്‍ഷികമേഖലയിലെ
പൊതുമേഖലാ സ്ഥാപനങ്ങള്‍
1631.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
മേഖലയുമായി
ബന്ധപ്പെട്ട് എത്ര
പൊതുമേഖലാ സ്ഥാപനങ്ങള്‍
കൃഷി വകുപ്പിനു
കീഴിലുണ്ട്;
(ബി)
അവയുടെ
പേരുവിവരം
വ്യക്തമാക്കാമോ;
(സി)
കാര്‍ഷിക
മേഖലയുമായി
ബന്ധപ്പെട്ട്
പ്രവര്‍ത്തിക്കുന്ന
ഏതെല്ലാം പൊതുമേഖലാ
സ്ഥാപനങ്ങളാണ്
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്നത്;
ഓരോന്നിന്റെയും കഴിഞ്ഞ
രണ്ട് വര്‍ഷത്തെ
പ്രവര്‍ത്തന ലാഭം
എത്രയെന്ന്
വ്യക്തമാക്കാമോ?
കുട്ടനാട്
പാക്കേജിന്റെ പുനരുജ്ജീവനം
1632.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്
പാക്കേജ്
പുനരുജ്ജീവിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
കുട്ടനാട്
പാക്കേജിന്റെ
പുനരുജ്ജീവനത്തിനായി
എത്ര കോടി രൂപ
ആവശ്യമായി വരും;
ഇതിനായി കേന്ദ്രസഹായം
അഭ്യര്‍ത്ഥിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്മേലുള്ള
കേന്ദ്രസര്‍ക്കാരിന്റെ
പ്രതികരണം എന്താണെന്ന്
വ്യക്തമാക്കുമോ ?
'പ്രളയം'-
മൂലമുള്ള കൃഷിനാശത്തിന്
കാലാവസ്ഥാ വ്യതിയാന
ഇന്‍ഷുറന്‍സ്
1633.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തില്‍
വിളകള്‍ നശിച്ച
കൃഷിക്കാര്‍ക്ക്
കേന്ദ്രത്തിന്റെ
കാലാവസ്ഥ വ്യതിയാന
ഇന്‍ഷുറന്‍സ് ആനുകൂല്യം
ലഭിക്കാത്ത
സാഹചര്യമുണ്ടോ;
(ബി)
എങ്കില്‍
ഇതിനായുള്ള
മാനദണ്ഡങ്ങളുടെ
പട്ടികയില്‍
തീവ്രവര്ഷവും പ്രളയവും
അനുബന്ധ കെടുതികളും
ഉള്‍പ്പെടുത്താത്തതാണോ
കാരണം;
(സി)
എങ്കില്‍
മാനദണ്ഡങ്ങള്‍
തയ്യാറാക്കുന്ന സംസ്ഥാന
കൃഷി വകുപ്പിന്റെ
സാങ്കേതിക സമിതിയുടെ
ഭാഗത്തു നിന്നാണോ ഈ
വീഴ്ചയുണ്ടായത്;
വിശദമാക്കാമോ;
(ഡി)
എങ്കില്‍
വീഴ്ച പരിഹരിച്ച്
കര്‍ഷകര്‍ക്ക് അര്‍ഹമായ
ആനുകൂല്യം
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ;
വിശദാംശംങ്ങള്‍
നല്‍കുമോ?
വിള
ഇന്‍ഷ്വറന്‍സ് പദ്ധതി
1634.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17,
2017-18 വ്രഷങ്ങളില്
സംസ്ഥാന വിള
ഇന്‍ഷ്വറന്‍സ്
പദ്ധതിയില്‍ പ്രീമിയം
അടച്ച് അംഗങ്ങളായ ആകെ
കര്‍ഷകരുടെ എണ്ണം
എത്രയാണെന്ന് വര്‍ഷം
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(ബി)
വിളനാശം
സംഭവിച്ച എത്ര
കൃഷിക്കാര്‍ക്ക് ഈ
കാലയളവില്‍
ഇന്‍ഷ്വറന്‍സ് സഹായം
അനുവദിച്ചിട്ടുണ്ട്;
ആകെ എത്ര തുകയാണ്
അനുവദിക്കപ്പെട്ടിട്ടുള്ളത്
എന്നതിന്റെ കണക്ക്
വര്‍ഷം തിരിച്ച്
വ്യക്തമാക്കാമോ?
വിള
ഇന്‍ഷ്വറന്‍സ് പദ്ധതി
1635.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍വന്നശേഷം
വിള ഇന്‍ഷ്വറന്‍സ്
പദ്ധതി പ്രകാരം എത്ര
പേര്‍ക്ക്
ആനുകൂല്യങ്ങള്‍ നല്കി
എന്നും അതിനായി എത്ര
തുക അനുവദിച്ചുവെന്നും
വര്‍ഷം തിരിച്ചുള്ള
കണക്ക് നല്‍കാമോ;
(ബി)
കാലാവസ്ഥാ
വ്യതിയാനം മൂലം
കൃഷിനാശം
വ്യാപകമാകുന്ന
സാഹചര്യത്തില്‍
കൂടുതല്‍ കര്‍ഷകരെ വിള
ഇന്‍ഷ്വറന്‍സ്
പദ്ധതിയില്‍
ചേര്‍ക്കാന്‍ കര്‍മ്മ
പദ്ധതി ആവിഷ്ക്കരിച്ച്
നടപ്പാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ?
1636.
ഒഴിവാക്കിയിരിക്കുന്നു.
രാസവള
വില വര്‍ദ്ധന
1637.
ശ്രീ.അനില്‍
അക്കര
,,
ഐ.സി.ബാലകൃഷ്ണന്
,,
സണ്ണി ജോസഫ്
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയം
മൂലമുണ്ടായ
നാശനഷ്ടങ്ങളില്‍
നിന്നും കരകയറുവാന്‍
ശ്രമിക്കുന്ന
കര്‍ഷകര്‍ക്ക്
തിരിച്ചടിയായി രാസവള
വില കുത്തനെ ഉയരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കഴിഞ്ഞ
ആറു് മാസത്തിനുള്ളില്‍
രാസവളങ്ങളുടെ വിലയില്‍
എത്ര ശതമാനം
വര്‍ദ്ധനവാണ് ഉണ്ടായത്;
(സി)
കാര്ഷികോല്പന്നങ്ങളുടെ
വില കുത്തനെ താഴുന്ന
അവസരത്തില്‍ വളത്തിന്റെ
വിലയിലുണ്ടാകുന്ന
കുതിച്ചുചാട്ടം
കര്‍ഷകരെ
പ്രതിസന്ധിയിലാക്കിയത്
പരിഗണിച്ച്
എന്തെങ്കിലും പ്രത്യേക
സഹായ പദ്ധതി
ആവിഷ്ക്കരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ?
കാര്‍ഷിക
വായ്പ
1638.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
പൊതുമേഖലാ ബാങ്കുകള്‍
മുഖേന
കാര്ഷികാവശ്യങ്ങള്ക്കുളള
വായ്പ
അനുവദിക്കുന്നതിന്
കൃഷിവകുപ്പ്
ഉദ്യോഗസ്ഥരുടെ
ശിപാര്‍ശ ആവശ്യമാണെന്ന്
വ്യവസ്ഥ ചെയ്യുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ആയതിന്റെ
വിശദാംശം അറിയിക്കാമോ?
കാര്‍ഷിക
കടാശ്വാസ കമ്മിഷന്
1639.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
സംസ്ഥാനത്ത് കാര്‍ഷിക
കടാശ്വാസ കമ്മീഷന്റ
ആനുകൂല്യം ആകെ എത്ര
പേര്‍ക്ക് ലഭ്യമായി;
ജില്ല തിരിച്ച് വര്‍ഷം
തിരിച്ച് കണക്കുകള്‍
ലഭ്യമാക്കുമോ?
കാര്‍ഷിക
വിളകള്‍ക്ക് മിനിമം
സപ്പോര്‍ട്ട് പ്രൈസ്
1640.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
ഏതെല്ലാം കാര്‍ഷിക
വിളകളെയാണ് കേന്ദ്ര
സര്‍ക്കാര്‍
പ്രഖ്യാപിച്ച മിനിമം
സപ്പോര്‍ട്ട് പ്രൈസ്
(എം.എസ്.പി)
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്;
(ബി)
ഓരോ
വിളകളുടെയും എം.എസ്.പി
വ്യക്തമാക്കാമോ;
ഇതുമായി ബന്ധപ്പെട്ട്
കൃഷിവകുപ്പ്
സ്വീകരിച്ചു വരുന്ന
നടപടികള്‍
വ്യക്തമാക്കാമോ;
(സി)
ഈ
പദ്ധതി പ്രകാരം
കേന്ദ്രസര്‍ക്കാരില്‍
നിന്നും എന്ത് തുക
ലഭിച്ചു;വെളിപ്പെടുത്തുമോ?
ആറാലുംമൂട്
മാര്‍ക്കറ്റ് നവീകരണം
1641.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-19
പൊതു ബജറ്റില്‍
ഉള്‍പ്പെടുത്തി
ആറാലുംമൂട്
മാര്‍ക്കറ്റ് ആധുനിക
രീതിയില്‍ പണിയുന്നതിന്
എം.എല്‍.എ. നല്കിയ
നിവേദനത്തിന്മേല്
അഗ്രി പി. ബി.
2/361/2017 അഗ്രി തീയതി
19.02.2018 പ്രകാരം
കൃഷി ഡയറക്ടര്‍ക്ക്
നല്കിയ നിര്‍ദ്ദേശം
അനുസരിച്ച് എന്തു
റിപ്പോര്‍ട്ടാണ്
ലഭ്യമാക്കിയത് എന്ന്
വ്യക്തമാക്കാമോ; ഈ
പദ്ധതി 2019-20 പൊതു
ബജറ്റില്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കാന്‍
കഴിയുമോ;
(ബി)
ആറാലുംമൂട്
മാര്‍ക്കറ്റിനെ ആധുനിക
രീതീയില്‍
നവീകരിക്കുന്നതിനായി
2019-20 ബജറ്റില്‍
ഉള്‍പ്പെടുത്തുന്നതിന്
പുതിയ നിവേദനം
ആവശ്യമുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(സി)
തിരുവനന്തപുരം
ജില്ലയില്‍ ഏതൊക്കെ
മാര്‍ക്കറ്റ്
നവീകരിക്കുന്നതിനായി
ഫണ്ട്
നല്‍കിയിട്ടുണ്ടെന്നും
തുക എത്രയെന്നും
വ്യക്തമാക്കാമോ ;
നെയ്യാറ്റിന്‍കരയില്‍
ഏതെങ്കിലും
മാര്‍ക്കറ്റിനു തുക
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ?
പാറക്കല്‍/മാടായിതോട്
പാര്‍ശ്വഭിത്തി
1642.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഞ്ചേരി
നിയോജകമണ്ഡലത്തിലെ
മഞ്ചേരി
മുനിസിപ്പാലിറ്റിയിലെ
പാറക്കല്‍/മാടായിതോട്
പാര്‍ശ്വഭിത്തി
സംരക്ഷണവുമായി
ബന്ധപ്പെട്ട്
നിലവിലുള്ള 2837010/MIN
(Agri) 2018,
കെ.എല്‍.ഡി.സി-യുടെ
2398/2018 എന്നീ
ഫയലുകളുടെ നിലവിലെ
അവസ്ഥ വിശദമാക്കാമോ ;
(ബി)
കെ.എല്‍.ഡി.സി
- യുടെ തിരുവനന്തപുരം
ഓഫീസില്‍ പ്രസ്തുത
അപേക്ഷ എന്നാണ്
ലഭിച്ചത് ; പ്രസ്തുത
അപേക്ഷയിന്മേല്
റിപ്പോര്‍ട്ട്
ആവശ്യപ്പെട്ടുകൊണ്ട്
തൃശ്ശൂര്‍
കെ.എല്‍.ഡി.സി-യിലേക്ക്
എന്നാണ് കത്ത്
നല്‍കിയത് ; പകര്‍പ്പ്
ലഭ്യമാക്കാമോ ;
(സി)
പ്രസ്തുത
അപേക്ഷ കെ.എല്‍.ഡി.സി
-യുടെ തൃശ്ശൂര്‍
ഓഫീസില്‍ എന്നാണ്
സ്വീകരിച്ചത് ;
സ്വീകരിച്ച
ഉദ്യോഗസ്ഥന് ആരാണ് ;
പ്രസ്തുത അപേക്ഷ
തുടര്‍നടപടികള്‍ക്കായി
സെക്ഷന്‍ ക്ലര്‍ക്ക്
സ്വീകരിച്ച തീയതി
എന്നിവ അറിയിക്കാമോ ;
(ഡി)
പ്രസ്തുത
അപേക്ഷയിന്മേല്
എസ്റ്റിമേറ്റ്
തയ്യാറാക്കുവാന്‍
ഉത്തരവാദപ്പെട്ട
ജീവനക്കാരന് സ്ഥലം
സന്ദര്‍ശിച്ച്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കാമോ ;
(ഇ)
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച്
പ്രസ്തുത പദ്ധതിയുടെ
പ്രവര്‍ത്തനം
എന്നത്തേക്ക്
ആരംഭിക്കാന്‍ സാധിക്കും
എന്നറിയിക്കാമോ ?
മാവേലിക്കര
മണ്ഡലത്തിലെ പ്രവൃത്തികള്‍
1643.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആര്.എെ.ഡി.എഫ്.
24 ല്‍ ഉള്‍പ്പെടുത്തി
മാവേലിക്കര മണ്ഡലത്തിലെ
ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
അനുമതി ലഭ്യമായതെന്ന്
വ്യക്തമാക്കുമോ;
(ബി)
കൃഷി
വകുപ്പ്,
കെ.എല്‍.ഡി.സി. എന്നിവ
മുഖാന്തരം ഏതെല്ലാം
പ്രവൃത്തികള്‍
നല്‍കിയെന്നും
വിശദമാക്കുമോ;
(സി)
പ്രസ്തുത
എസ്റ്റിമേറ്റുകളില്‍
ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
അനുമതി
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ?
അഗ്രോ
സര്‍വ്വീസ് സെന്റര്‍
1644.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തിരുവനന്തപുരം
ജില്ലയിലെ നേമം കൃഷി
ഭവന്റെ കീഴില്‍
1996-ല്‍ തുടങ്ങിയ
അഗ്രോ സര്‍വ്വീസ്
സെന്ററിന്റെ ഇപ്പോഴത്തെ
സ്ഥിതി എന്താണെന്ന്
വ്യക്തമാക്കാമോ?
അരൂര്‍
മണ്ഡലത്തിലെ കാര്‍ഷിക
പ്രവര്‍ത്തനങ്ങള്‍
1645.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം കൃഷി വകുപ്പും
സോയില്‍
കണ്‍സര്‍വേഷന്‍
വകുപ്പും വഴി അരൂര്‍
മണ്ഡലത്തില്‍
നടപ്പിലാക്കി വരുന്ന
പ്രവര്‍ത്തനങ്ങള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
ഇവയുടെ പ്രവര്‍ത്തന
പുരോഗതി
ലഭ്യമാക്കുമോ?
അടൂര്‍
മണ്ഡലത്തില്‍
അനുവദിച്ചിട്ടുള്ള വിവിധ
പദ്ധതികള്‍
1646.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
വകുപ്പുമായി
ബന്ധപ്പെട്ട് അടൂര്‍
മണ്ഡലത്തില്‍
അനുവദിച്ചിട്ടുള്ളതായ
വിവിധ പദ്ധതി
പ്രവര്‍ത്തനങ്ങളുടെ
അടങ്കല്‍ സൂചനയോടുള്ള
പട്ടിക വാര്‍ഷിക
ക്രമത്തില്‍
ലഭ്യമാക്കാമോ;
(ബി)
മണ്ഡലത്തില്‍
പുതുതായി
നടപ്പിലാക്കുന്നതിന്
പരിഗണിച്ചിട്ടുള്ള
പ്രധാന പദ്ധതികളുടെ
വിശദാംശം
വെളിപ്പെടുത്തുമോ?
അങ്കമാലി
മണ്ഡലത്തിലെ കൃഷി വകുപ്പ്
പദ്ധതികള്‍
1647.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
അങ്കമാലി മണ്ഡലത്തില്‍
കൃഷി വകുപ്പ് മുഖാന്തരം
നടപ്പിലാക്കിയിട്ടുള്ള
പദ്ധതികള്‍
ഏതെല്ലാമാണെന്നും ഓരോ
പദ്ധതിയുടെയും ചെലവും
ഇനം തിരിച്ച്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
മണ്ഡലത്തില്‍ പുതുതായി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
എതെങ്കിലും പദ്ധതികള്‍
കൃഷി വകുപ്പിന്റെ
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ?
ആലത്തൂര്‍
മണ്ഡലത്തില്‍ നടപ്പിലാക്കിയ
വികസന പ്രവര്‍ത്തനങ്ങല്‍
1648.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സോയില്‍
കണ്‍സര്‍വേഷന്‍ വകുപ്പ്
മുഖേന 2016-17, 2017-18
സാമ്പത്തിക
വര്‍ഷങ്ങളില്‍
ആലത്തൂര്‍ നിയോജക
മണ്ഡലത്തില്‍
നടപ്പിലാക്കിയ വികസന
പ്രവര്‍ത്തനങ്ങൾ
ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
ഈ
പ്രവൃത്തികളുടെ നിലവിലെ
അവസ്ഥ എന്താണെന്ന്
വിശദമാക്കാമോ?
വൈപ്പിന്‍
മണ്ഡലത്തിലെ കൃഷിവകുപ്പ്
പദ്ധതികള്‍
1649.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
വന്നതിനുശേഷം
വൈപ്പിന്‍
മണ്ഡലത്തില്‍ കൃഷി
വകുപ്പ് മുഖേന
നടപ്പിലാക്കിയ
പദ്ധതികളും അവയ്ക്ക്
അനുവദിച്ച തുക
എത്രയെന്നും
വ്യക്തമാക്കാമോ;
(ബി)
ഇപ്രകാരം
അനുവദിക്കപ്പെട്ട
പദ്ധതികളുടെ
പ്രവര്‍ത്തന പുരോഗതി
വിശദമാക്കാമോ?
ചെട്ടിപ്പാടം
പാടശേഖരം
1650.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ ചെട്ടിപ്പാടം
പാടശേഖരത്തില്‍ കൃഷി
ചെയ്യുവാനായി കൊച്ചിന്
കോര്പ്പറേഷന്
പെട്ടിയും പറയും
സ്ഥാപിക്കുവാന്‍ തുക
അനുവദിച്ച
സാഹചര്യത്തില്‍
നിലമൊരുക്കുന്നതിനും
പാടശേഖരം
കൃഷിയോഗ്യമാക്കുന്നതിനും
കൃഷി വകുപ്പ് സത്വരമായ
നടപടി സ്വീകരിക്കുമോ;
(ബി)
ഈ
പാടശേഖരത്തില്‍
കൃഷിചെയ്യുന്നതിനായി
ബന്ധപ്പെട്ടവരുടെ യോഗം
വിളിച്ചുചേര്‍ക്കാന്‍
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
അഗ്രോ
സര്‍വ്വീസ് സെന്ററുകള്‍
1651.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര അഗ്രോ സര്‍വ്വീസ്
സെന്ററുകളാണ്
നിലവിലുളളത് എന്ന്
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
സേവനങ്ങളാണ് അഗ്രോ
സര്‍വ്വീസ്
സെന്ററുകളില്‍ നിന്നും
കര്‍ഷകര്‍ക്ക്
ലഭ്യമാകുന്നതെന്ന്
വിശദമാക്കാമോ;
(സി)
ഈ
വര്‍ഷം പുതുതായി എത്ര
അഗ്രോ സര്‍വ്വീസ്
സെന്ററുകള്‍
അനുവദിച്ചിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ?
മാംഗോ
ഹബ്ബ്
1652.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
മണ്ഡലത്തില്‍ അനുവദിച്ച
മാംഗോ ഹബ്ബിന്റെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
മാംഗോ
ഹബ്ബിന്റെ ഭാഗമായി
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്താന്‍
തീരുമാനിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(സി)
മാംഗോ
ഹബ്ബിന്റെ ഭാഗമായി
നിലവില്‍ എന്തെല്ലാം
പദ്ധതികളാണ്
പ്രഖ്യാപിച്ചിട്ടുള്ളത്;
അവയുടെ
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടം വരെയായി എന്ന്
വിശദമാക്കാമോ?
കര്‍ഷക
ക്ഷേമനിധി ബോര്‍ഡ്
1653.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കര്‍ഷക ക്ഷേമ നിധി
ബോര്‍ഡ്
രൂപീകരിക്കുന്നതിനുള്ള
നടപടി ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
കര്‍ഷക
ക്ഷേമനിധി ബോര്‍ഡില്‍
അംഗത്വം
ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
കര്‍ഷക
ക്ഷേമനിധി ബോര്‍ഡില്‍
അംഗങ്ങള്‍ക്ക്
ലഭിക്കുന്ന
ആനുകൂല്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ?
തലശ്ശേരി
നിയോജക മണ്ഡലത്തിലെ
പ്രവൃത്തികള്‍
1654.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തലശ്ശേരി നിയോജക
മണ്ഡലത്തില്‍ കൃഷി
വകുപ്പിന്റെ
സഹായത്തോടെയുളള
കണ്ണിച്ചിറ തോട്
നവീകരണവും
ഭിത്തികെട്ടലും, പാലാഴി
തോട് നവീകരണം,
കൊട്ടാരക്കണ്ടി
പൂവന്തോട് നവീകരണം
എന്നീ പ്രവൃത്തികളുമായി
ബന്ധപ്പെട്ട്
എന്തെല്ലാം നടപടികള്‍
ആണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ആശുപത്രി
കെട്ടിടം, റോഡ് നിര്‍മ്മാണം
എന്നിവയുടെ നിലവിലെ അവസ്ഥ
സംബന്ധിച്ച്
1655.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയ്ക്കല്‍
സഹകരണ ആശുപത്രി
കെട്ടിടം, ഇരിമ്പിളിയം
പഞ്ചായത്തിലെ
തിരുനെലം-വെണ്ടല്ലൂര്‍
റോഡ് നിര്‍മ്മാണം
എന്നിവയുടെ
നിർമ്മാണവുമായി
ബന്ധപ്പെട്ട്
കൃഷിവകുപ്പിനു നൽകിയ
പ്രപ്പോസലുകളുടെ
ഇപ്പോഴത്തെ അവസ്ഥ
എന്തെന്ന്
വ്യക്തമാക്കുമോ;
(ബി)
പൊതു
ആവശ്യത്തിനുവേണ്ടിയുള്ള
ഈ രണ്ടു
പ്രെപ്പോസലുകളുടെയും
ഫയലുകള്‍ സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇത്
സംബന്ധിച്ച
ഭരണാനുമതിയ്ക്കുവേണ്ടിയുള്ള
പ്രെപ്പോസലുകള്‍
പരിശോധിച്ച് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
കാര്‍ഷിക
തൊഴിലാളി ക്ഷാമം
1656.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിദഗ്ദരായ കാര്‍ഷിക
തൊഴിലാളികളുടെ കുറവ്
നിമിത്തം കര്‍ഷകര്‍
വലിയ തോതില്‍
ബുദ്ധിമുട്ടുന്നുണ്ട്
എന്ന കാര്യം
ശ്രദ്ധിയല്പ്പെട്ടിട്ടുണ്ടോ;
(ബി)
വിദഗ്ദരായ
കാര്‍ഷിക തൊഴിലാളികളുടെ
കുറവ്
കാര്‍ഷികോല്‍പ്പാദനത്തെ
ദോഷകരമായി
ബാധിക്കുന്നുണ്ട്
എന്നത് കണക്കിലെടുത്ത്
കാര്‍ഷിക തൊഴിലാളി
ക്ഷാമം
പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ?
കാര്‍ഷിക
വിഭവങ്ങളിൽനിന്നുള്ള
മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന
നിര്‍മ്മാണം
1657.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂല്യവര്‍ദ്ധിത
ഉല്‍പ്പന്ന വിപണിയില്‍
കേരളത്തിലെ കാര്‍ഷിക
വിഭവങ്ങള്‍ക്കുള്ള
രാജ്യാന്തര താല്പര്യം
തിരിച്ചറിഞ്ഞിട്ടുണ്ടോ;
(ബി)
എങ്കില്‍
കാര്‍ഷിക
വിഭവങ്ങളിൽനിന്നുള്ള
മൂല്യവര്‍ദ്ധിത
ഉല്‍പ്പന്ന
നിര്‍മ്മാണത്തിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
നിലവില്‍
ഏതെല്ലാം കാർഷിക
ഫലങ്ങളില്‍ നിന്നാണ്
മൂല്യവര്‍ദ്ധിത
ഉല്‍പ്പന്നങ്ങള്‍
നിർമ്മിയ്ക്കുന്നതെന്നും
എത്ര പേര്‍ക്ക് ഇതുവഴി
തൊഴില്‍
ലഭിക്കുന്നുണ്ടെന്നും
വ്യക്തമാക്കുമോ;
(ഡി)
കാര്‍ഷിക
വിഭവങ്ങളുടെ എത്ര
ശതമാനമാണ് നിലവിൽ
മൂല്യവര്‍ദ്ധിത
ഉല്‍പ്പന്ന
നിര്‍മ്മാണത്തിനായി
ഉപയോഗിക്കുന്നതെന്ന്
വ്യക്തമാക്കാമോ ?
കോഴിക്കോട്
ജില്ലയിലെ തണ്ണീര്‍ത്തട
പദ്ധതികള്‍
1658.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ സോയില്‍
കണ്‍സര്‍വേഷന്‍ വകുപ്പ്
നടപ്പ് സാമ്പത്തിക
വര്‍ഷം അംഗീകാരത്തിനു
നല്കിയ തണ്ണീര്‍ത്തട
പദ്ധതികള്‍ ഏതൊക്കെ
എന്ന് വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രൊപ്പോസലിന്റെ
നിലവിലെ അവസ്ഥ
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതികള്‍ക്ക് എത്ര
രൂപ നടപ്പ് സാമ്പത്തിക
വര്‍ഷം
നീക്കിവെച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ?
നിലംനികത്തിയുള്ള
അനധികൃത പാര്‍ക്കിംഗ്
1659.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്ടിലെ
ലേക്പാലസ്
റിസോര്‍ട്ടിന്
മുന്നിലുള്ള നിലം
നികത്തി അനധികൃതമായി
പാര്‍ക്കിംഗ് ഏരിയ
നിര്‍മ്മിച്ചതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത അനധികൃത
പാര്‍ക്കിംഗ് ഏരിയ
പൊളിച്ചു നീക്കണമെന്ന്
ജില്ലാ കളക്ടര്‍
ഉത്തരവായിട്ടുണ്ടോ;
പ്രസ്തുത ഉത്തരവ്
സര്‍ക്കാര്‍
ശരിവച്ചിട്ടുണ്ടോ;
(സി)
നികത്തിയ
നെല്‍വയല്‍
പുനഃസ്ഥാപിക്കുന്നതിനായുള്ള
കളക്ടറുടെ ഉത്തരവ്
അടിയന്തിരമായി
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പ്രളയംമൂലം
മണ്ണിന്റെ ഘടനയില്‍ വന്ന
മാറ്റങ്ങള്‍
1660.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ചിറ്റയം ഗോപകുമാര്‍
,,
വി.ആര്. സുനില്‍ കുമാര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടായ
പ്രളയത്തിനുശേഷം
മണ്ണില്‍ അമ്ലാംശം
വര്‍ദ്ധിച്ചതായി പഠന
റിപ്പോര്‍ട്ടുകള്‍
വന്നിട്ടുണ്ടോ;
(ബി)
മണ്ണൊലിപ്പുണ്ടായ
മേഖലകളില്‍ മണ്ണിന്റെ
പോഷക മൂല്യങ്ങള്‍
നശിച്ചതായി
കണ്ടെത്തിയിട്ടുണ്ടോ;
(സി)
ഒന്നര
മാസത്തോളം വെള്ളം
കെട്ടി നിന്ന
കുട്ടനാടന്‍
പാടശേഖരങ്ങളിലെ
മണ്ണിന്റെ ഘടന
സംബന്ധിച്ച വിവരങ്ങള്‍
അറിയിക്കുമോ;
(ഡി)
വെള്ളക്കെട്ട്,
എക്കല്‍ നിക്ഷേപം,
മണ്ണ് നിക്ഷേപം,
മണ്ണൊലിപ്പ് എന്നിവ
കേരളത്തിലാകമാനം
മണ്ണിന്റെ
സ്വഭാവത്തിലും ഘടനയിലും
വരുത്തിയ മാറ്റങ്ങളും
അവ കാര്‍ഷിക മേഖലയില്‍
ഉണ്ടാക്കുന്ന
പ്രത്യാഘാതങ്ങളും
വിശദമാക്കുമോ?
പ്രളയത്തിന്
ശേഷം മണ്ണിന്റെ ഘടനയില്‍
മാറ്റം
1661.
ശ്രീ.കെ.എന്‍.എ
ഖാദര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.ടി.
വി. ഇബ്രാഹിം
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തിന്
ശേഷം സംസ്ഥാനത്തിന്റെ
വിവിധ ഭൂപ്രദേശങ്ങളില്‍
മണ്ണിന്റെ ഘടനയില്‍
മാറ്റം വന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് ഭാവിയില്‍ കൃഷിയെ
എങ്ങനെ
ബാധിക്കുമെന്നതും
ഇതിനനുസരിച്ച് കൃഷി
രീതികളില്‍ എങ്ങനെ
മാറ്റം വരുത്തണമെന്നതും
സംബന്ധിച്ച് വിശദമായ
പഠനങ്ങള്‍ എന്തെങ്കിലും
ആരംഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഇത്തരത്തില്‍
ഉള്ള പഠനം നടത്താന്‍
ആരെയാണ്
ചുമതലപ്പെടുത്തിയതെന്നും
ആ ടീമിന്റെ ഇതുവരെയുള്ള
പ്രവര്‍ത്തനങ്ങള്‍ ഏതു
ഘട്ടത്തിലാണെന്നും
വിശദമാക്കുമോ?
ആലത്തൂര്‍
കുളങ്ങളുടെ നവീകരണം
1662.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
മണ്ഡലത്തിലെ
നവീകരണത്തിനായി
തെരഞ്ഞെടുത്ത
കുളങ്ങളുടെ എണ്ണം
പഞ്ചായത്ത് തിരിച്ച്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്കായി
വകയിരുത്തിയ മൊത്തം തുക
എത്രയെന്ന്
വ്യക്തമാക്കുമോ;
(സി)
നവീകരണ
പ്രവര്‍ത്തനങ്ങള്‍
എന്ന് മുതല്‍
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
കാര്‍ഷിക സര്‍വകലാശാലയ്ക്ക്
വാഹനം വാങ്ങുന്നതിനായി
എം.എല്‍.എ ഫണ്ട് സഹായം
1663.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
സര്‍വകലാശാലയ്ക്ക്
വാഹനങ്ങള്‍
വാങ്ങുന്നതിനായി കഴിഞ്ഞ
ഏഴ് വര്‍ഷത്തിനിടയില്‍
എം.എല്‍.എ യുടെ
പ്രാദേശിക വികസന
ഫണ്ടില്‍ നിന്നോ, ആസ്തി
വികസന ഫണ്ടില്‍ നിന്നോ
തുക ലഭിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അതിന്റെ വിശദവിവരങ്ങള്‍
നല്‍കുമോ?
കാര്‍ഷിക
സര്‍വ്വകലാശാലയുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന് നടപടി
1664.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
സര്‍വ്വകലാശാലകളുടെ
ദേശീയതലത്തിലുള്ള
റാങ്കിംഗില്‍
സംസ്ഥാനത്തെ കാര്‍ഷിക
സര്‍വ്വകലാശാല
മുന്‍വര്‍ഷത്തെ
അപേക്ഷിച്ച് വളരെയധികം
പിന്നോട്ട് പോയി എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
അതിന്റെ കാരണം
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
കാര്‍ഷിക സര്‍വ്വകലാശാല
പ്രവര്‍ത്തനം
പരിശോധിച്ച് റാങ്കിങ്
മെച്ചപ്പെടുത്തുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ ?
കോന്നിയില്‍
വെയര്‍ഹൗസിംഗ്
കോര്‍പ്പറേഷന്റെ ഗോഡൗണ്‍
നിര്‍മ്മാണം
1665.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോന്നിയില്‍
കേരള സ്റ്റേറ്റ്
വെയര്‍ഹൗസിംഗ്
കോര്‍പ്പറേഷന്റെ
ഗോഡൗണ്‍ നിര്‍മ്മാണം
ഏതു ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
കോന്നി
താലൂക്കില്‍ ഐരവണ്‍
വില്ലേജില്‍
കൃഷിവകുപ്പിന്റെ
കൈവശമുളള സ്ഥലം
പാട്ടത്തില്‍
ഏറ്റെടുക്കുന്നതിനായി
അപേക്ഷ
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ എന്നാണ്
നല്‍കിയത്;
(സി)
ആയത്
സംബന്ധിച്ചുള്ള
നടപടിക്രമങ്ങളുടെ
നിലവിലെ സ്ഥിതി
വെളിപ്പെടുത്തുമോ;
(ഡി)
പ്രസ്തുത
നടപടി ക്രമങ്ങള്‍
അടിയന്തരമായി
പൂര്‍ത്തീകരിക്കുവാന്‍
നിര്‍ദ്ദേശം നല്‍കുമോ?