ഭൂമി
ലഭ്യത സംബന്ധിച്ച ലാന്‍ഡ്
ബോര്‍ഡിന്റെ റിപ്പോര്‍ട്ട്
3262.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
വകുപ്പുകള്‍ ഭൂമി
ഏറ്റെടുക്കുന്നതിനായി
ഭൂമി ലഭ്യത സംബന്ധിച്ച്
ലാന്‍ഡ് ബോര്‍ഡിന്റെ
റിപ്പോര്‍ട്ട്
ആരാഞ്ഞിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
എങ്കില്‍
ഏതൊക്കെ വകുപ്പുകള്‍,
ഏതൊക്കെ
പദ്ധതികള്‍ക്കായാണ്
ലാന്‍ഡ് ബോര്‍ഡിന്റെ
റിപ്പോര്‍ട്ട്
ആരാഞ്ഞിരിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കാമോ?
പുതിയതായി അനുവദിച്ച റവന്യൂ
ഡിവിഷനുകള്‍
3263.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയതായി എത്ര റവന്യൂ
ഡിവിഷനുകള്‍
അനുവദിച്ചിട്ടുണ്ട് ;
അവ ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ ;
(ബി)
പുതുതായി
ആരംഭിച്ച റവന്യൂ
ഡിവിഷനുകളോട്
താലൂക്കുകള്‍
കൂട്ടിച്ചേര്‍ത്തത്
തികച്ചും
അശാസ്ത്രീയമായിട്ടാണെന്ന
തരത്തിലുള്ള പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ഇതുമൂലം
പൊതുജനങ്ങള്‍ക്ക്
ഉണ്ടായിട്ടുള്ള
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
റവന്യൂ ഡിവിഷനുകളില്‍
ഉള്‍പ്പെടുന്ന
താലൂക്കുകളിലെ
ജനങ്ങള്‍ക്ക്
ഉണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിന്
സൗകര്യപ്രദവും
ശാസ്ത്രീയവുമായ
രീതിയില്‍ താലൂക്കുകളെ
ഉള്‍പ്പെടുത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ ;
(സി)
പുതുതായി
ആരംഭിച്ച റവന്യൂ
ഡിവിഷനുകളില്‍ ആവശ്യമായ
ജീവനക്കാരുടെ തസ്തിക
സൃഷ്ടിച്ച് ഉത്തരവ്
നല്‍കിയിട്ടുണ്ടോ ;
ഇല്ലെങ്കില്‍ ഇനി എത്ര
തസ്തികകള്‍കൂടി
സൃഷ്ടിക്കാനുണ്ട് ;
ആവശ്യമായ തസ്തികകള്‍
അടിയന്തരമായി
സൃഷ്ടിച്ച് ഉത്തരവ്
നല്‍കുമോ ?
പോക്ക്
വരവ് ചെയ്യുന്നതിനുള്ള
അപേക്ഷകള്‍
3264.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓരോ
വില്ലേജ് ഓഫീസിലും
കെട്ടിക്കിടക്കുന്ന
പോക്ക് വരവ്
ചെയ്യുന്നതിനുള്ള
അപേക്ഷകള്‍
തീര്‍പ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വിശദീകരിക്കുമോ;
(ബി)
തീര്‍പ്പാക്കാനുള്ള
അപേക്ഷകളുടെ ജില്ല
തിരിച്ചുള്ള കണക്ക്
വിശദമാക്കുമോ;
(സി)
ഈ
സാമ്പത്തിക വര്‍ഷം
നാളിതുവരെ എത്ര
അപേക്ഷകള്‍
തീര്പ്പുകല്പിച്ചു
എന്നതിന്റെ ജില്ല
തിരിച്ചുള്ള കണക്ക്
വിശദമാക്കാമോ?
റവന്യൂ
രേഖകളില്‍ ചെറുകിട
കര്‍ഷകരുടെ തോട്ടം
3265.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ
രേഖകളില്‍ ചെറുകിട
കര്‍ഷകരുടെ വസ്തു
തെറ്റായി തോട്ടം എന്ന്
രേഖപ്പെടുത്തിയിരിക്കുന്നത്
മൂലം വീട്
വെയ്ക്കുന്നതിനും സ്ഥലം
പോക്ക് വരവ് ചെയ്ത്
ലഭിക്കുന്നതിനും തടസ്സം
നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
വിഷയം പരിഹരിക്കുവാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
വിഷയം പരിഹരിക്കുവാന്‍
രാഷ്ട്രീയ കക്ഷികളുടെ
സര്‍വ്വകക്ഷിയോഗം
വിളിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
പ്രസ്തുത
ഭൂമി ക്രയവിക്രയം
ചെയ്യുവാനോ ബാങ്ക്
ലോണ്‍ എടുക്കുന്നതിനോ
ഭൂവുടമകള്‍ക്ക്
സാധിക്കാത്തത്
പരിഹരിക്കുവാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു;
വ്യക്തമാക്കാമോ?
താനൂര്‍
താലൂക്ക് രൂപീകരണം
T 3266.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജനസംഖ്യയും
മറ്റ് മാനദണ്ഡങ്ങളും
പരിഗണിച്ച് താനൂര്‍
താലൂക്ക് രൂപീകരണം
ഇത്തവണത്തെ ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഏതൊക്കെ
പുതിയ താലൂക്കുകള്‍
അനുവദിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
പുതിയ
താലൂക്കുകള്‍
അനുവദിക്കുമ്പോള്‍
താനൂരിന്റെ പ്രത്യേക
സാഹചര്യം
കണക്കിലെടുത്ത്
പ്രത്യേക പരിഗണന
ലഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
ഫോറസ്റ്റ്
റവന്യൂ വകുപ്പുകളുടെ
സംയുക്ത പരിശോധന
3267.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുഖ്യമന്ത്രി
വിളിച്ചുചേര്‍ത്ത
യോഗതീരുമാനപ്രകാരം
കൂരാച്ചുണ്ട്,
കാന്തലാട്,കായണ്ണ
തുടങ്ങിയ
വില്ലേജുകളില്‍
ഫോറസ്റ്റ് റവന്യു
വകുപ്പുകളുടെ സംയുക്ത
പരിശോധന
പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)
എത്ര
പേരുടെ ഭൂമിയില്‍
സംയുക്ത പരിശോധന
നടത്തിയെന്നും ഇനി
പരിശോധന നടത്താന്‍
ബാക്കിയുണ്ടെങ്കില്‍
അത് എപ്പോള്‍
പൂര്‍ത്തിയാക്കുമെന്നും
അറിയിക്കാമോ ;
(സി)
ഫോറസ്റ്റ്,
റവന്യൂ വകുപ്പുകളുടെ
സംയുക്ത പരിശോധനയിലൂടെ
എത്ര പേര്‍ക്കാണ്
നികുതി അടയ്ക്കാന്‍
സാധിക്കുക; അവരുടെ
ലിസ്റ്റ് ലഭ്യമാക്കാമോ?
മാനന്തവാടി
മണ്ഡലത്തില്‍
പ്രളയത്തില്‍
തകര്‍ന്ന
വീടുകള്‍
3268.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാനന്തവാടി
മണ്ഡലത്തില്‍
പ്രളയത്തില്‍
പൂര്‍ണമായും നശിച്ച
വീടുകളുടെ എണ്ണം
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
മണ്ഡലത്തില്‍ ഭാഗികമായി
തകര്‍ന്ന വീടുകളുടെ
എണ്ണം വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
മണ്ഡലത്തില്‍
പ്രളയത്തെത്തുടര്‍ന്ന്
സ്ഥലവും വീടും
വാസയോഗ്യമല്ലാതായവരുടെ
എണ്ണം വ്യക്തമാക്കാമോ?
സര്‍ക്കാര്‍
വകുപ്പുകള്‍ തമ്മിലുള്ള
ഭൂമി കൈമാറ്റം
3269.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
സേവന വകുപ്പുകള്‍
തമ്മിലുള്ള ഭൂമി
കൈമാറ്റത്തില്‍
നിലവിലുള്ള നിയമങ്ങളും
നടപടിക്രമങ്ങളും
വിശദമാക്കാമോ;
(ബി)
വിവിധ
വകുപ്പുകള്‍ തമ്മിലുള്ള
ഭൂമി കൈമാറ്റത്തിന്റെ
നടപടിക്രമങ്ങള്‍
ലഘൂകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് അറിയിക്കാമോ;
(സി)
ഭൂമി
കൈമാറ്റത്തിന്റെ
കാലതാമസം മൂലം വിവിധ
പദ്ധതികളുടെ
പൂര്‍ത്തീകരണത്തിന്
നേരിടുന്ന പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
വെളളാരപ്പിളളി
തെക്കേ കോവിലകം
ഏറ്റെടുക്കുവാനുളള ജില്ലാ
കളക്ടറുടെ നടപടി
3270.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ആലുവ
താലൂക്കിലെ
വെളളാരപ്പിളളി തെക്കേ
കോവിലകം സംരക്ഷിത
സ്മാരകം ആക്കി
ഏറ്റെടുക്കുവാനുളള
നടപടികള്‍ എറണാകുളം
ജില്ലാ കളക്ടര്‍ ഏത്
ഘട്ടം വരെ
പൂര്‍ത്തിയാക്കി എന്ന്
അറിയിക്കാമോ?
സ്റ്റുഡന്റ്സ്
റാപിഡ് റെസ്പോണ്‍സ് ഫോഴ്സ്
3271.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയാനന്തരം
കേരളത്തിന്റെ പ്രത്യേക
സാഹചര്യത്തില്‍
ഇന്ത്യയില്‍ തന്നെ
ആദ്യത്തേത് എന്ന
നിലയില്‍ കോഴിക്കോട്
ജില്ലയില്‍ തുടക്കം
കുറിക്കുകയും അത്
കേരളത്തില്‍ എല്ലാ
കോളേജുകളിലും മറ്റു
വിദ്യാഭ്യാസ
സ്ഥാപനങ്ങളിലും
വ്യാപിപ്പിക്കുമെന്ന്
ഉദ്ഘാടന ദിവസം
ബഹുമാനപ്പെട്ട മന്ത്രി
പ്രഖ്യാപിക്കുകയും
ചെയ്ത
വിദ്യാര്‍ത്ഥികള്‍ക്കിടയിലെ
ദുരന്ത നിവാരണ സേന
വിഭാഗം
എസ്.എസ്.ആര്,എഫ്.(സ്റ്റുഡന്റ്സ്
റാപിഡ് റെസ്പോണ്‍സ്
ഫോഴ്സ് ) ഇപ്പോള്‍
സജീവമാണോ എന്നും
ഇല്ലെങ്കില്‍ അത്
സര്‍ക്കാര്‍
നിര്‍ത്തലാക്കിയിട്ടുണ്ടോ
എന്നും വ്യക്തമാക്കുമോ;
(ബി)
കുറെ
പരിശീലനം ലഭിച്ച
എസ്.എസ്.ആര്,എഫ്.-ലെ
കുട്ടികളെ ആവശ്യ
ഘട്ടങ്ങളില്‍
ഉപയോഗപ്പെടുത്താന്‍
എന്ത് നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
എസ്.എസ്.ആര്,എഫ്.എന്ത്
കൊണ്ട് മറ്റു
സ്ഥാപനങ്ങളില്‍
വ്യാപിപ്പിക്കാത്തതെന്നും
തുടങ്ങിയ കോളേജില്‍
തന്നെ രണ്ടാം ബാച്ച്
പോലും
ആരംഭിക്കാതിരുന്നതെന്നും
വിശദമാക്കാമോ;
(ഡി)
ഇന്നത്തെ
പ്രത്യേക
സാഹചര്യത്തില്‍ പ്രളയ
ഘട്ടങ്ങളില്‍ ജീവന്
രക്ഷിക്കുന്നതിനും
ദുരിതാശ്വാസ
പ്രവര്‍ത്തനങ്ങളിലും
ബോധവല്‍ക്കരണം
ഉള്‍പ്പടെയുള്ള
പ്രതിരോധ
പ്രവര്‍ത്തനങ്ങളിലും
എസ്.എസ്.ആര്,എഫ്.-നെ
ഉപയോഗപ്പെടുത്തുന്നതില്‍
ജില്ല ഭരണകൂടം
പരാജയപ്പെട്ടിട്ടുണ്ടെങ്കില്‍
അതേക്കുറിച്ചു അന്വേഷണം
നടത്തുമോ എന്ന്
വ്യക്തമാക്കാമോ?
നാശനഷ്ടങ്ങള്‍ക്ക്
ധനസഹായം ലഭിക്കാന്‍
അര്‍ഹതപ്പെട്ട കുടുംബങ്ങള്‍
3272.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തില്‍
വീടുകള്‍ക്കും മറ്റും
സംഭവിച്ച
നാശനഷ്ടങ്ങള്‍ക്ക്
ധനസഹായം ലഭിക്കാന്‍
അര്‍ഹതപ്പെട്ട അനേകം
കുടുംബങ്ങള്‍
സര്‍ക്കാര്‍
തയ്യാറാക്കിയ അര്‍ഹരുടെ
പട്ടികയില്‍ നിന്ന്
ഒഴിവാക്കപ്പെട്ടതായ
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വേങ്ങര
മണ്ഡലത്തിലെ പറപ്പൂര്,
ഒതുക്കുങ്ങല്‍ തുടങ്ങിയ
പഞ്ചായത്തുകളില്‍
അര്‍ഹതയുണ്ടായിട്ടും
നിരവധി കുടുംബങ്ങള്‍
ഒഴിവാക്കപ്പെട്ടതായി
കണ്ടെത്തിയിട്ടുണ്ടോ;ഇവരെ
ഉള്‍പ്പെടുത്തുവാന്‍
വേണ്ട നടപടികള്‍
സ്വീകരിക്കുമോ.
(സി)
ഇത്തരം
സംഭവങ്ങള്‍ സംസ്ഥാനത്തെ
വിവിധയിടങ്ങളില്‍
ഉണ്ടായിട്ടുണ്ടെങ്കില്‍
വീണ്ടും ഒരു പരിശോധന
കൂടി നടത്തി
അര്‍ഹതപ്പെട്ട വരെ
മുഴുവന്‍
ഉള്‍പ്പെടുത്തുന്നതിനായി
സര്‍ക്കാര്‍ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;എങ്കില്‍
ഇത് സംബന്ധിച്ച
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ?
റവന്യൂ വകുപ്പിന്റെ പ്ലാന്‍
ഫണ്ട് വിനിയോഗം
3273.
ശ്രീ.പി.ടി.
തോമസ്
,,
വി.ഡി.സതീശന്
,,
ഷാഫി പറമ്പില്‍
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ
വകുപ്പിന്റെ പ്ലാന്‍
ഫണ്ട് വിനിയോഗം
28/11/2018 വരെ 13
ശതമാനം മാത്രം ആയതിന്റെ
സാഹചര്യം
വ്യക്തമാക്കുമോ;
(ബി)
പ്ലാന്‍
ഫണ്ട് വിനിയോഗത്തില്‍
പുരോഗതി കൈവരിക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
പ്ലാന്‍
ഫണ്ട് വിനിയോഗത്തില്‍
പുരോഗതി കൈവരിക്കാന്‍
സാധിക്കാത്തതു
വകുപ്പിന്റെ വീഴ്ചയായി
കരുതുന്നുണ്ടോ;
വിശദമാക്കുമോ?
ചുരം
കേബിള്‍ കാര്‍ പദ്ധതി
3274.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
10.5.2018-
ന് കോഴിക്കോട് ജില്ലാ
കളക്ടറുടെ അധ്യക്ഷതില്‍
ചേര്‍ന്ന ചുരം കേബിള്‍
കാര്‍ പദ്ധതി
സംബന്ധിച്ചു യോഗത്തില്‍
എടുത്ത തീരുമാനങ്ങള്‍
എന്തെല്ലാമാണ്;
(ബി)
പ്രസ്തുത
തീരുമാനങ്ങള്‍
പ്രാവര്‍ത്തികമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു;
(സി)
പ്രസ്തുത
പദ്ധതി എന്ന് നിലവില്‍
വരും;
(ഡി)
പ്രസ്തുത
പദ്ധതി എപ്രകാരം
നടപ്പിലാക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
റവന്യൂ
, സര്‍വ്വേ , ലാന്റ്
ബാങ്ക്, ലാന്റ് ബോര്‍ഡ്,
എെ.എല്‍.ഡി.എം. പദ്ധതി തുക
3275.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
റവന്യൂ , സര്‍വ്വേ ,
ലാന്റ് ബാങ്ക്, ലാന്റ്
ബോര്‍ഡ്,
എെ.എല്‍.ഡി.എം. എന്നീ
വകുപ്പുകള്‍ക്ക്
അനുവദിച്ച പദ്ധതി തുക
പദ്ധതി തിരിച്ച്
വിശദമാക്കാമോ;
(ബി)
അനുവദിച്ച
പദ്ധതി തുകയില്‍
ചെലവഴിച്ച തുക ഇനം
തിരിച്ച്
വിശദമാക്കുമോ;
(സി)
ഓരോ
പദ്ധതിയുടെയും നിലവിലെ
സ്ഥിതി
വ്യക്തമാക്കുമോ?
മോഡല്‍
വില്ലേജ് പദ്ധതി
3276.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മോഡല്‍
വില്ലേജ് പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഒതുക്കുങ്ങൽ വില്ലേജ്
ഓഫീസിനായി കെട്ടിടവും
മറ്റ് സൗകര്യങ്ങളും
ഏര്‍പ്പെടുത്തുവാനുള്ള
പ്രവൃത്തിയുടെ നിലവിലെ
അവസ്ഥയെന്താണ് ;
(ബി)
പ്രസ്തുത
പ്രവൃത്തിക്ക് ആവശ്യമായ
നടപടികള്‍
സ്വീകരിക്കുന്നതിന്
കാലതാമസം നേരിടുന്നത്
എന്തുകൊണ്ടാണ് ;
വിശദമാക്കുമോ;
(സി)
ഒരുക്കുങ്ങല്‍
വില്ലേജ് ഓഫീസിനെ
മോഡല്‍ വില്ലേജ് ഓഫീസ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
പരിഷ്കരിക്കുവാന്‍
അടിയന്തര നടപടി
സ്വീകരിക്കാമോ?
റവന്യൂ/സര്‍വ്വേ
വകുപ്പുകളിലുള്ള
ഐ.ടി./കമ്പ്യൂട്ടര്‍ സെല്‍
3277.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ/സര്‍വ്വേ
വകുപ്പുകളിലുള്ള
ഐ.ടി./കമ്പ്യൂട്ടര്‍
സെല്‍ എന്നിവയുടെ
പ്രവര്‍ത്തന രീതി
വിശദമാക്കുമോ;
(ബി)
ഈ
വകുപ്പിനു കീഴില്‍
ആരംഭിച്ച പുതിയ
പദ്ധതികള്‍ ഏതെല്ലാം;
അനുവാദം ഇല്ലാതെ എത്ര
പദ്ധതികള്‍ അനധികൃതമായി
തുടങ്ങി;
വിശദമാക്കുമോ?
സംയോജിത
ഓണ്‍ലെെന്‍ പോക്കുവരവ് പദ്ധതി
3278.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സംയോജിത ഓണ്‍ലെെന്‍
പോക്കുവരവ് പദ്ധതി
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
ഇപ്പോഴത്തെ
പ്രവര്‍ത്തനം
വിശദീകരിക്കാമോ;
(ബി)
ഇൗ
സര്‍ക്കാര്‍ പ്രസ്തുത
പദ്ധതിക്കായി എന്ത് തുക
ചെലവഴിച്ചു എന്ന്
വെളിപ്പെടുത്തുമോ;
(സി)
ഇനി
എത്ര വില്ലേജുകളില്‍ ഇൗ
പദ്ധതി
നടപ്പിലാക്കാനുണ്ട്;
(ഡി)
ഇത്
നടപ്പിലാക്കുന്നതില്‍
പിന്നോക്കം
നില്ക്കുന്ന ജില്ല
എതാണ് എന്ന്
അറിയിക്കുമോ?
പുനരുദ്ധാരണ
പ്രവൃത്തികള്‍
3279.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദുരന്ത
നിവാരണ (എ) വകുപ്പിന്റെ
05.02.2018 ലെ സ.ഉ
(സാധാ)നം.65/2018/ഡി.എം.ഡി
,16.06.18 ലെ (സാധാ)നം.
348/2018/ഡി.എം.ഡി
എന്നീ ഉത്തരവുകള്‍
പ്രകാരം 2017-18 ലെ
കാലവര്‍ഷക്കെടുതികള്‍
പുനരുദ്ധാരണ
പ്രവൃത്തികളില്‍
ഉള്‍പ്പെടുത്തി
അനുവദിച്ചവയില്‍
ഏതെല്ലാം പ്രവൃത്തികള്‍
പൂര്‍ത്തിയായിയെന്ന്
അറിയിക്കാമോ;
(ബി)
പൂര്‍ത്തിയാകാത്ത
പ്രവൃത്തികള്‍
ഉണ്ടെങ്കില്‍ അവ
ഏതെല്ലാമെന്നും
കാലതാമസത്തിന്
കാരണമെന്തെന്നും
അറിയിക്കാമോ?
ഭൂരഹിതരില്ലാത്ത
കേരളം
3280.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതിയുടെ
പ്രവര്‍ത്തനം
വിശദീകരിക്കാമോ;
(ബി)
ഈ
പദ്ധതിയ്ക്ക് എത്ര
അപേക്ഷകള്‍
ലഭിച്ചുവെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(സി)
എത്ര
പേരെ ഗുണഭോക്താക്കളായി
തെരഞ്ഞെടുത്തു എന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(ഡി)
ഇതില്‍
എത്ര പേര്‍ക്ക് ഭൂമി
കൈമാറിയെന്നും
അവശേഷിക്കുന്ന അര്‍ഹരായ
ഗുണഭോക്താക്കള്‍
എത്രയെന്നും
വിശദമാക്കാമോ;
(ഇ)
അവശേഷിക്കുന്ന
അര്‍ഹരായ
ഗുണഭോക്താക്കള്‍ക്ക്
ഭൂമി ലഭ്യമാക്കാന്‍
എന്തെല്ലാം നടപടികള്‍
ആണ് ഇതുവരെ
കൈക്കൊണ്ടിട്ടുള്ളതെന്ന്
വിശദമാക്കാമോ?
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതി
3281.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-19
സാമ്പത്തിക വര്‍ഷം
ഭൂരഹിതരില്ലാത്ത കേരളം
പദ്ധതിക്ക് തുക
വകയിരുത്തിയിട്ടുണ്ടോ;ഇല്ലെങ്കില്‍
കാരണം വ്യക്തമാക്കുമോ;
(ബി)
അടുത്ത
സാമ്പത്തിക വര്‍ഷം ഈ
ഇനത്തില്‍ എന്തെങ്കിലും
തുക നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;വിശദമാക്കുമോ?
ഭൂമി
കയ്യേറ്റ കേസുകള്‍
3282.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
രണ്ട് വര്‍ഷത്തിനിടെ
റിപ്പോര്‍ട്ടുചെയ്ത
ഭൂമി കയ്യേറ്റ
കേസുകളില്‍
ഒഴിപ്പിക്കല്‍
നടപടികള്‍ എത്രമാത്രം
പൂര്‍ത്തിയായിട്ടുണ്ട്;വിശദമാക്കാമോ;
(ബി)
ഇപ്രകാരം
കഴിഞ്ഞ രണ്ട്
വര്‍ഷത്തിനിടെ
സര്‍ക്കാര്‍
തിരിച്ചുപിടിച്ച ഭുമി
എത്രയെന്ന്
ജില്ലാടിസ്ഥാനത്തിലുള്ള
കണക്കുകള്‍ നല്‍കാമോ;
(സി)
ഭൂമി
കയ്യേറ്റം
ബോദ്ധ്യപ്പെട്ടാല്‍
സ്വീകരിക്കുന്ന നിയമ
നടപടികള്‍
വ്യക്തമാക്കാമോ;ഏതെങ്കിലും
കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കേണ്ടെന്ന്
സര്‍ക്കാര്‍
തീരുമാനമെടുത്തിട്ടുണ്ടോ;ആയതിന്റെ
വിവരങ്ങള്‍ നല്‍കുമോ?
ഭൂമിയുടെ
ന്യായവില പുതുക്കി
നിശ്ചയിക്കുന്നതിനായി പഠനം
3283.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂമിയുടെ
ന്യായവില പുതുക്കി
നിശ്ചയിക്കാന്‍
ആലോചിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏതടിസ്ഥാനത്തിലാണ്
ന്യായവില പുതുക്കി
നിശ്ചയിക്കുന്നത്;
(സി)
ഇതിനായി
എന്തെങ്കിലും പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
മൂന്നാര്‍
ഭൂമി കയ്യേറ്റങ്ങളെക്കുറിച്ചുളള
റിപ്പോര്‍ട്ട്
3284.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാറിലെ
ഭൂമി
കയ്യേറ്റങ്ങളെക്കുറിച്ച്
ഇടുക്കി ജില്ല കളക്ടര്‍
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിരുന്നോ;
(ബി)
ഉണ്ടെങ്കില്‍
ഏത് തീയതിയിലാണ്
സര്‍ക്കാരിന് കളക്ടര്‍
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചത്;
(സി)
പ്രസ്തുത
റിപ്പോര്ട്ടിന്മേല്
എന്തൊക്കെ നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിരിക്കുന്നത്;വിശദമാക്കാമോ;റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
പുറമ്പോക്ക്
ഭൂമി താലൂക്ക് സര്‍വ്വേ വിഭാഗം
കണ്ടത്തിയത്
3285.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
കുളത്തൂര്‍, കാരോട്
എന്നീ വില്ലേജ്
പ്രദേശത്തുള്ള
സര്‍ക്കാര്‍
പുറമ്പോക്ക് ഭൂമി
താലൂക്ക് സര്‍വ്വേ
വിഭാഗം കണ്ടത്തിയിട്ടും
കൈയ്യേറ്റക്കാരില്‍
നിന്നും
ഒഴിപ്പിക്കുവാന്‍ നടപടി
സ്വീകരിക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
കൈയ്യേറ്റകാരുടെ
പേരുവിവരവും, ഭൂമിയുടെ
അളവും സ്ഥലവും
വ്യക്തമാക്കാമോ;
(ബി)
കാരോട്
വില്ലേജിലെ
ചാരോട്ടുകോണത്തു
സര്‍വ്വേ
നമ്പര്‍-153/5, 158/20
ഉടതലകുളം പുറമ്പോക്ക്,
തോടിന്റെ പുറമ്പോക്ക്
എന്നിവ സ്വകാര്യ
വ്യക്തികള്‍ കൈയ്യേറി
വച്ചതുമായി
ബന്ധപ്പെട്ട് സ്വകാര്യ
വ്യക്തി വകുപ്പു
മന്ത്രിക്ക്
21.02.2018-ല്‍
2277346/2018/MIN (REV)
നല്കിയ പരാതിയുടെ
അടിസ്ഥാനത്തില്‍
തിരുവനന്തപുരം
ജില്ലാകളക്ടര്‍
എന്ത്നടപടി സ്വീകരിച്ചു
എന്ന് വിശദമാക്കാമോ;
(സി)
നെയ്യാറ്റിന്‍കര
താലൂക്കില്‍
കുളത്തൂര്‍, കാരോട്
വില്ലേജുകളില്‍
വ്യാപകമായ
ഭൂമികൈയ്യേറ്റം
കണ്ടെത്തിയിട്ടും
യഥാസമയം നടപടികള്‍
സ്വീകരിക്കാതെ
വൈകിപ്പിക്കുന്ന
ലാന്റ്റിക്കാര്ഡ്
ഉദ്യോഗസ്ഥരുടെ പേരില്‍
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
നദീതീരങ്ങളിലെ
കൈയേറ്റങ്ങള്‍
3286.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
സജി ചെറിയാന്
,,
പുരുഷന് കടലുണ്ടി
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നദീതീരങ്ങളിലെ
കൈയേറ്റങ്ങള്‍
തടയുന്നതിനും
ഒഴിപ്പിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കാമോ ;
(ബി)
സംസ്ഥാനത്തുണ്ടായ
പ്രളയം പ്രധാന നദികളുടെ
തീരങ്ങളില്‍
വന്‍നാശനഷ്ടമുണ്ടാക്കിയ
പശ്ചാത്തലത്തില്‍
പെരിയാര്‍, ഭാരതപ്പുഴ,
പമ്പ, ചാലിയാര്‍, കരമന,
മീനച്ചില്‍ തുടങ്ങിയ
നദികളുടെ തീരങ്ങളിലെ
കൈയേറ്റങ്ങള്‍
സംബന്ധിച്ച് പരിശോധന
നടത്താന്‍ നടപടി
സ്വീകരിക്കുമോ;
(സി)
സംസ്ഥാനത്തെ
നദികളുടെ സ്വാഭാവിക
അവസ്ഥ
പഠിക്കുന്നതിനുവേണ്ടി
പ്രധാന നദീതടങ്ങളില്‍
റിവര്‍ ഗേജിംഗ്
സ്റ്റേഷനുകള്‍
സ്ഥാപിച്ച് ഡേറ്റ
തയ്യാറാക്കി
വരുന്നുണ്ടോ; വിശദാംശം
നല്‍കുമോ?
അന്യാധീനപ്പെട്ട
സര്‍ക്കാര്‍ ഭൂമി
തിരിച്ചുപിടിയ്ക്കുന്നതിന്
നടപടി
3287.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അന്യാധീനപ്പെട്ട
ഭൂമി
തിരിച്ചുപിടിയ്ക്കുന്നതിന്
ഈ സര്‍ക്കാര്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്;
(ബി)
തോട്ടം
മേഖലയില്‍
അന്യാധീനപ്പെട്ട ഭൂമി
തിരിച്ചുപിടിയ്ക്കുന്നതുമായി
ബന്ധപ്പെട്ട ഏതെല്ലാം
കേസുകളിലാണ്
എതിര്‍കക്ഷികള്‍ക്ക്
അനുകൂലമായി കോടതി വിധി
ഉണ്ടായിട്ടുള്ളത്;
ഇത്തരം കേസുകളില്‍
ഉണ്ടായിട്ടുള്ള തുടര്‍
നടപടികള്‍
എന്തൊക്കെയാണ്;
(സി)
ഈ
കേസുകള്‍ നടത്തുന്നതിന്
നിയോഗിയ്ക്കപ്പെട്ട
വക്കീലന്മാര്
ആരൊക്കെയാണ്; കേസുകള്‍
നടത്തുന്നതിന്
നാളിതുവരെ എത്ര രൂപ
ചെലവായിട്ടുണ്ട്?
നദീതീരങ്ങളുടേയും
നദീ പ്രദേശങ്ങളുടേയും
കയ്യേറ്റം
3288.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നദീതീരങ്ങളും
നദീ പ്രദേശങ്ങളും
കയ്യേറുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ചെങ്ങന്നൂര്‍
ഉത്തരപ്പള്ളിയാറിന്റെ
കയ്യേറ്റം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഉത്തരപ്പള്ളിയാറിന്റെ
ഒഴുക്ക് നിലയ്ക്കുന്ന
തരത്തിലുള്ള കയ്യേറ്റം
ഒഴിവാക്കുവാന്‍
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ?
പയ്യന്നൂര്‍
മണ്ഡലത്തിലെ മിച്ചഭൂമി
പ്രശ്നങ്ങള്‍
3289.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പയ്യന്നൂര്‍
മണ്ഡലത്തിലെ
മിച്ചഭൂമിയുമായി
ബന്ധപ്പെട്ട്
നിലനില്‍ക്കുന്ന
പ്രശ്നങ്ങള്‍
പരിഹരിക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
കോതമംഗലം മണ്ഡലത്തില്‍
പട്ടയം നല്‍കുന്നതിലെ
കാലതാമസം
3290.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍
കുട്ടമ്പുഴ കീരംപാറ,
നേര്യമംഗലം, കുട്ടമംഗലം
പ്രദേശങ്ങളിലായി 1977ന്
മുന്‍പ് വനഭൂമിയും,
റവന്യൂ ഭൂമിയും കൈവശം
വച്ച് കൃഷി
ചെയ്തുവരുന്ന കര്‍ഷകര്‍
പട്ടയത്തിനായി അപേക്ഷ
നല്‍കിയിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ലാന്റ്
അക്വിസിഷന്‍ ആക്ട്
പ്രകാരം പട്ടയം
ലഭിക്കുവാന്‍
അര്‍ഹതയുള്ള ഇവര്‍ക്ക്
പട്ടയം നല്കുന്നതില്
കാലതാമസം
ഉണ്ടാകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എറണാകുളം
ജില്ലയിലൊഴികെ ഇത്തരം
കൈവശക്കാര്‍ക്ക്
വനഭൂമിക്ക് നാലേക്കര്‍
വരെയും, റവന്യൂ ഭൂമി
ഒരേക്കര്‍ വരെയും
പട്ടയം നല്കി
വരുന്നുണ്ടെങ്കിലും
എറണാകുളം ജില്ലയില്‍ 15
സെന്റില്‍ താഴെ
മാത്രമാണ് ഭൂമിക്ക്
പട്ടയം നല്‍കുന്നുള്ളൂ
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
മറ്റ്
ജില്ലകളിലേതുപോലെയും
ഇടുക്കി പാക്കേജിന്
സമാനമായതുമായ പട്ടയ
നടപടി ഇവിടെയും
സ്വീകരിക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ;
പട്ടയം നല്‍കുന്നതുമായി
ബന്ധപ്പെട്ട് 2005 വരെ
കോതമംഗലത്തുണ്ടായിരുന്ന
സ്പെഷ്യല്‍
തഹസീല്‍ദാര്‍ ഓഫീസ്
പുനരാരംഭിക്കുന്നതിനുവേണ്ട
നടപടിയുടെ നിലവിലെ
അവസ്ഥ വ്യക്തമാക്കാമോ;
(ഇ)
കോതമംഗലം
മണ്ഡലത്തില്‍ നിന്നുള്ള
പട്ടയ അപേക്ഷകള്‍
വേഗത്തില്‍
തീര്‍പ്പാക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കാമോ?
കാണം
ഭൂമിക്ക് പട്ടയം
3291.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാണം
ഭൂമിയ്ക്ക് കൈവശക്കാരന്
പൂര്‍ണ്ണ ഉടമസ്ഥാവകാശം
ഉണ്ടെങ്കിലും ലാന്റ്
ട്രൈബൂണലില്‍ പോയി
പട്ടയം വാങ്ങി വരുവാന്‍
വില്ലേജ് ഉദ്യോഗസ്ഥര്‍
ഭൂഉടമകളോട്
ആവശ്യപ്പെടുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കാണം
ഭൂമി പോക്കുവരവ് ചെയ്ത്
നികുതി അടച്ച്
നല്‍കുന്നതിന് ആവശ്യമായ
നിര്‍ദ്ദേശം വില്ലേജ്
ഉദ്യോഗസ്ഥര്‍ക്ക്
നല്‍കുമോ?
പട്ടയ
വിതരണ മേളകള്‍
3292.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടയ വിതരണ മേളകള്‍
സംഘടിപ്പിക്കുന്നത് ഏതു
ഘട്ടത്തിലാണ്;
(ബി)
സംസ്ഥാനത്തൊട്ടാകെ
50,000 പട്ടയങ്ങള്‍
വിതരണം ചെയ്യാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ പട്ടയ വിതരണ
നടപടികള്‍ എന്നത്തേക്ക്
പൂര്‍ത്തിയാക്കണമെന്നാണ്
ഉദ്ദേശിക്കുന്നത്;
(സി)
ഭൂമിയുടെ
ന്യായവില നിര്‍ണയ
നടപടികള്‍
പട്ടയവിതരണശേഷമാണോ
പുനരാരംഭിക്കുക;
വിശദാംശങ്ങള്‍ നല്‍കാമോ
?
സുനാമി
പുനരധിവാസ പദ്ധതിയില്‍ പട്ടയ
വിതരണം
3293.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സുനാമി
പുനരധിവാസ പദ്ധതിയില്‍
താമസ
സൗകര്യമൊരുക്കുന്നതിനായി
നല്കിയ വസ്തുവിന്റെ
പട്ടയവിതരണം ഇനിയും
പൂര്ത്തിയാക്കിയിട്ടില്ലാത്തത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പട്ടയത്തിനായി
അപേക്ഷ നല്കിയിട്ടുളള
കാര്‍ത്തികപ്പളളി
താലൂക്കില്‍ ആറാട്ടുപുഴ
പഞ്ചായത്തില്‍പ്പെട്ട
സുനാമി
ബാധിതരായവര്‍ക്ക്
പട്ടയവിതരണം
നടത്തുന്നതിനുളള
നടപടിക്രമങ്ങള്‍
എവിടെവരെയായെന്ന്
അറിയിക്കുമോ;
(സി)
അര്‍ഹരായ
മുഴുവന്‍ പേര്‍ക്കും
പട്ടയ വിതരണത്തിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
അനധികൃത
കയ്യേറ്റം നടത്തിയവര്‍ക്ക്
പട്ടയം
3294.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
1971
ന് ശേഷം അനധികൃത
കയ്യേറ്റം നടത്തിയ
ആര്‍ക്കെങ്കിലും പട്ടയം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ എത്ര
പേര്‍ക്ക് പട്ടയം
നല്‍കിയിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
1971
ന് മുമ്പ്
കുടിയേറ്റക്കാരായവരില്‍
എത്ര പേര്‍ക്ക് ഇനിയും
പട്ടയം
നല്‍കാനുണ്ടെന്ന്
വ്യക്തമാക്കുമോ?
കോന്നി
താലൂക്കില്‍ പട്ടയങ്ങള്‍
റദ്ദ് ചെയ്ത നടപടി
3295.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം കോന്നി
താലൂക്കില്‍
പട്ടയങ്ങള്‍ റദ്ദ്
ചെയ്തിട്ടുണ്ടോ;
എങ്കില്‍ എത്രയെണ്ണം;
വില്ലേജ് തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(ബി)
നാളിതുവരെ
റദ്ദ് ചെയ്ത
പട്ടയങ്ങള്‍
ആരുടേതെല്ലാമെന്ന്
പേരും മേല്‍വിലാസവും
ഭൂമിയുടെ
വിസ്തീര്‍ണ്ണവും സഹിതം
അറിയിക്കുമോ; പ്രസ്തുത
പട്ടയങ്ങള്‍ ഓരോന്നും
റദ്ദ് ചെയ്യുവാന്‍
ഇടയാക്കിയ
സാഹചര്യങ്ങള്‍ ഇനം
തിരിച്ച്
വിശദമാക്കുമോ;
(സി)
ഈ
പട്ടയങ്ങള്‍ റദ്ദ്
ചെയ്യുവാന്‍
സര്‍ക്കാര്‍ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
സര്‍ക്കാര്‍
അനുമതി തേടാതെ
ജീവനക്കാര്‍ സ്വന്തം
ഇഷ്ടപ്രകാരം
പട്ടയങ്ങള്‍
റദ്ദുചെയ്തതാണോ;
എങ്കില്‍ പ്രസ്തുത
നടപടി സ്വീകരിച്ച
ജീവനക്കാരുടെ പേരില്‍
നടപടി കെെക്കൊള്ളുമോ;
പട്ടയമേള
നടത്തി പുതുതായി പട്ടയങ്ങള്‍
നല്‍കുന്നത്
3296.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പട്ടയമേള
നടത്തി എത്ര പേര്‍ക്ക്
പുതുതായി പട്ടയം
നല്‍കിയിട്ടുണ്ട്;
വിശദാംശങ്ങല്‍
അറിയിക്കാമോ;
(ബി)
ഇനി
ഏതൊക്കെ ജില്ലകളിലാണ്
പട്ടയമേള
സംഘടിപ്പിക്കുന്നത് ;
എത്ര പട്ടയങ്ങള്‍
നല്‍കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വിശദമാക്കാമോ?
ആനവിലാസം
വില്ലേജിലെ വിവാദ
പട്ടയങ്ങള്‍
3297.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉടുമ്പഞ്ചോലയിലെ
ആനവിലാസം വില്ലേജില്‍
വിവാദ പട്ടയങ്ങള്‍
റദ്ദ്
ചെയ്യണമെന്നാവശ്യപ്പെട്ട്
സര്‍വ്വേ വിഭാഗം
റിപ്പോര്‍ട്ട്
സര്‍ക്കാരിന്
നല്‍കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
റിപ്പോര്‍ട്ടില്‍
വിവാദ പട്ടയങ്ങള്‍
നല്കിയ
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടിക്ക് ശിപാര്‍ശ
ചെയ്തിട്ടുണ്ടോ;
(സി)
ഇൗ
റിപ്പോര്ട്ടിന്മേല്
എന്തൊക്കെ നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിരിക്കുന്നത്എന്ന്
വ്യക്തമാക്കുമോ?
കോതമംഗലം
മണ്ഡലത്തിലെ പട്ടയ വിതരണം
3298.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
കോതമംഗലം മണ്ഡലത്തില്‍
എത്ര കുടുംബങ്ങള്‍ക്ക്
സര്‍ക്കാര്‍ തീരുമാന
പ്രകാരം പട്ടയം
നല്‍കിയിട്ടുണ്ടെന്ന്
പഞ്ചായത്ത് തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
കോതമംഗലം
മണ്ഡലത്തില്‍ നിന്നും
പട്ടയത്തിനായുള്ള
അപേക്ഷകളില്‍ ഇനി എത്ര
പേര്‍ക്ക് കൂടി പട്ടയം
വിതരണം ചെയ്യാനുണ്ട്
എന്ന് വ്യക്തമാക്കാമോ;
(സി)
പട്ടയം
ലഭിക്കാനുള്ള
അപേക്ഷകകളുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ;
ഇവരില്‍
അര്‍ഹരായവര്‍ക്ക്
എന്നത്തേക്ക് പട്ടയം
നല്കുവാന് കഴിയും
എന്ന് വ്യക്തമാക്കാമോ ;
(ഡി)
പട്ടയം
നല്കുന്നതിനുവേണ്ട
നടപടി
ത്വരിതപ്പെടുത്തുമോ
എന്നറിയിക്കാമോ?
കാസര്‍ഗോഡ്
ജില്ലയില്‍ നല്കിയ
പട്ടയങ്ങള്‍
3299.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കാസര്‍ഗോഡ് ജില്ലയില്‍
ലാന്റ്
ട്രിബ്യൂണലുകളില്‍
നിലവിലുള്ള കേസ്സുകള്‍
തീര്‍പ്പാക്കി എത്ര
പേര്‍ക്ക് പട്ടയം
നല്‍കിയിട്ടുണ്ടെന്നും
ഇനി എത്രപേര്‍ക്ക്
നല്‍കാനുണ്ടെന്നും
വ്യക്തമാക്കാമോ?
ഒറ്റപ്പാലം
മണ്ഡലത്തിലെ പട്ടയം വിതരണം
3300.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഒറ്റപ്പാലം നിയോജക
മണ്ഡലത്തില്‍ എത്ര
പേര്‍ക്ക് പട്ടയം
വിതരണം
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ;
(ബി)
മിച്ചഭൂമിയ്ക്ക്
പട്ടയം
ആവശ്യപ്പെട്ടുകൊണ്ടുള്ള
എത്ര അപേക്ഷകള്‍ ഈ
സര്‍ക്കാര്‍
തീര്പ്പുകല്പിച്ചിട്ടുണ്ട്;
വിശദാംശം നല്‍കാമോ ;
അവശേഷിക്കുന്ന
അപേക്ഷകളുടെ വിശദാംശം
താലൂക്കടിസ്ഥാനത്തില്‍
പറയാമോ?
മാനന്തവാടി
മണ്ഡലത്തില്‍ പട്ടയം
നല്‍കുന്നതിനുള്ള നടപടികള്‍
3301.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാനന്തവാടി
മണ്ഡലത്തിലെ പട്ടയം
ലഭിക്കാത്ത
കൈവശക്കാര്‍ക്ക് പട്ടയം
നല്‍കുന്നതിനുള്ള
നടപടികള്‍ സ്വീകരിച്ചു
വരുന്നുണ്ടോ;
(ബി)
പട്ടയം
നല്‍കുന്നതിനുളള
നടപടിക്രമങ്ങള്‍
പൂര്‍ത്തിയാക്കിയവരുടെ
എണ്ണം വില്ലേജ്
തിരിച്ച് ലഭ്യമാക്കാമോ;
(സി)
നിലവില്‍
പട്ടയം നല്കാന്
തീരുമാനിച്ചിരിക്കുന്നവര്‍ക്ക്
കാലതാമസം ഇല്ലാതെ
പട്ടയം നല്‍കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
ഫ്രാന്‍സിസിന്
പട്ടയം നല്‍കുന്നതിനുള്ള
നടപടി
3302.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണ്ണാര്‍കാട്
താലൂക്കില്‍
മണ്ണാര്‍കാട്II
വില്ലേജില്‍ പഴയ
സര്‍വ്വേ 180/25
ഡി-യില്‍ താമസിക്കുന്ന
സി.എ. ഫ്രാന്‍സിസ്
പട്ടയം ലഭിക്കുന്നതിന്
അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
ഇവര്‍
താമസിക്കുന്ന
സ്ഥലത്തിന്റെ യഥാര്‍ത്ഥ
ഉടമകള്‍ ആരാണെന്ന്
വിശദീകരിക്കുമോ;
(സി)
സി.എ.
ഫ്രാന്‍സിസിന് പട്ടയം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
കൈവശഭൂമിയ്ക്ക്
പട്ടയം
3303.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
എത്ര പേര്‍ക്ക് അവരുടെ
കൈവശ ഭൂമിക്ക് പട്ടയം
നല്‍കിയിട്ടുണ്ട്;
(ബി)
ഇതില്‍
റവന്യൂ പുറമ്പോക്ക്,
പഞ്ചായത്ത്
പുറമ്പോക്ക്, വനഭൂമി
എന്നിവ എത്രയുണ്ടെന്ന്
തരംതിരിച്ച്
വ്യക്തമാക്കുമോ?
പട്ടയഭൂമിയില്‍
നിന്നും മരങ്ങള്‍
മുറിക്കുന്നതിന് നിരോധനം
3304.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കിയില്‍
പട്ടയഭൂമിയില്‍ നിന്നും
മരങ്ങള്‍
മുറിക്കുന്നതിന്
നിരോധനം നിലവിലുണ്ടോ;
പ്രസ്തുത നിരോധനം
പിന്‍വലിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
മേഖലയിലെ ഏതൊക്കെ
മേഖലകളില്‍ നിന്നും മരം
മുറിക്കുവാനാണ് അനുമതി
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ഭൂരഹിതര്‍ക്ക്
വാസസ്ഥലം നല്കുന്ന പദ്ധതി
3305.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭൂരഹിതരായിട്ടുള്ളവര്
എത്ര ; അവരുടെ
കണക്കുകള്‍
ശേഖരിച്ചിട്ടുണ്ടോ;
കണക്കെടുത്ത രീതി
എങ്ങനെയാണ്;
വിശദീകരിക്കുമോ;
(ബി)
ഭൂരഹിതര്‍ക്ക്
വാസസ്ഥലം നല്കുന്ന
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതുവരെ എത്ര
പേര്‍ക്ക്
നല്‍കിയിട്ടുണ്ട് ?
ഓഖി
ദുരന്തബാധിതര്‍ക്ക്
സര്‍ക്കാര്‍ നല്കിയ സഹായം
3306.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരന്തബാധിതര്‍ക്കായി
നാളിതുവരെ സംസ്ഥാന
സര്‍ക്കാര്‍ ചെലവഴിച്ച
തുക എത്ര; കേന്ദ്ര
സര്‍ക്കാര്‍ അനുവദിച്ച
തുകയുടെ അവശേഷിക്കുന്ന
ഭാഗം
ലഭ്യമാക്കാത്തതിന്റെ
കാരണം എന്തെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓഖി
ദുരന്തത്തെത്തുടര്‍ന്ന്
നാളിതുവരെ
മരണപ്പെട്ടവര്‍,
തിരിച്ചു വരാത്തവര്‍
എത്രയാണെന്നും എത്ര
വീടുകള്‍ പൂര്‍ണ്ണമായും
ഭാഗികമായും
തകര്‍ന്നുവെന്നും എത്ര
ബോട്ടുകള്‍
ഉപയോഗശൂന്യമായി എന്നും
എത്ര ഹെക്ടര്‍ സ്ഥലത്ത്
കൃഷി നശിച്ചുവെന്നും
വ്യക്തമാക്കാമോ;
(സി)
ഇത്തരത്തില്‍
ദുരന്തം
സംഭവിച്ചവര്‍ക്ക്
സര്‍ക്കാര്‍ എന്തൊക്കെ
സഹായങ്ങള്‍ നല്കി ;
തരംതിരിച്ച്
വ്യക്തമാക്കുമോ ;
(ഡി)
ഓഖി
ദുരന്തത്തില്‍ അപകടം
സംഭവിച്ചവര്‍ എത്ര;
ഇവര്‍ക്ക് സര്‍ക്കാര്‍
എന്തൊക്കെ സഹായങ്ങള്‍
നല്കി;വിശദമാക്കുമോ?
പ്രളയ
ദുരിതബാധിതര്‍ക്കായുള്ള
ആശ്വാസ ധനം
3307.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയദുരിതബാധിതര്‍ക്കായി
പ്രഖ്യാപിച്ച ആശ്വാസധനം
അര്‍ഹതയില്ലാത്ത
ആരെങ്കിലും
കൈപ്പറ്റിയിട്ടുണ്ടോ;
എങ്കില്‍ എത്രപേര്‍
അനധികൃതമായി തുക
കൈപ്പറ്റി;
അവര്‍ക്കെതിരെ റവന്യൂ
വകുപ്പ് എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രളയ
ദുരന്തത്തില്‍ വീട്
പൂര്‍ണ്ണമായി
നഷ്ടപ്പെട്ടവരുടെ
ജില്ലതിരിച്ചുള്ള
കണക്ക് വ്യക്തമാക്കാമോ;
(സി)
പ്രളയദുരന്തത്തില്‍
സംസ്ഥാനത്തിനുണ്ടായ ആകെ
നഷ്ടം എത്രയെന്ന്
റവന്യൂവകുപ്പ്
കണക്കാക്കിയിട്ടുണ്ടോ;
ഇക്കാര്യത്തില്‍ അന്തിമ
റിപ്പോര്‍ട്ട് കേന്ദ്ര
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദവിവരം
ലഭ്യമാക്കാമോ;
(ഡി)
പ്രളയദുരന്തത്തില്‍
സംസ്ഥാനത്തെ വിവിധ
ജില്ലകളിലുണ്ടായ നഷ്ടം
ബന്ധപ്പെട്ട ജില്ലാ
കളക്ടര്‍മാര്‍
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കുമോ?
ദുരന്ത
നിവാരണ അതോറിറ്റിയുടെ
നടത്തിപ്പിനായി ഫണ്ട്
3308.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദുരന്ത
നിവാരണ അതോറിറ്റിയില്‍
സ്ഥിരം സെക്രട്ടറിയെ
നിയമിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ നിലവിൽ
ആരെയാണ്
നിയമിച്ചിരിക്കുന്നതെന്നും
എന്നുമുതലാണ് പ്രസ്തുത
വ്യക്തി സെക്രട്ടറിയുടെ
ചുമതല
നിർവഹിച്ചുവരുന്നതെന്നും
വ്യക്തമാക്കുമോ;
(ബി)
ദുരന്ത നിവാരണ
അതോറിറ്റിയുടെ
നടത്തിപ്പിനായി ദേശീയ /
അന്തര്‍ദേശീയ ഫണ്ട്
ലഭിച്ചിട്ടുണ്ടോ;
(സി)
മുന്‍കാലങ്ങളില്‍
ലഭിച്ച ദേശീയ /
അന്തര്‍ദേശീയ ഫണ്ട്
സംബന്ധിച്ച വിശദവിവരം
ലഭ്യമാക്കുമോ?
പ്രളയത്തെ
തുടര്ന്ന്തകര്ന്ന തൂക്ക്
പാലങ്ങള്‍
3309.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പ്രളയത്തെ
തുടര്‍ന്ന് നദികള്‍ക്ക്
കുറുകെയുള്ള തൂക്ക്
പാലങ്ങള്‍ ഭൂരിഭാഗവും
തകര്‍ന്നിരിക്കുന്ന
സാഹചര്യത്തില്‍
പൂര്‍ണ്ണമായി തകര്‍ന്ന
മൂവാറ്റുപുഴയാറിന്
കുറുകെയുളള
തമ്മാനിമറ്റം തൂക്ക്
പാലം
പുര്നിര്മ്മിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
എന്ന് പൂര്‍ത്തിയാകും
എന്ന് വ്യക്തമാക്കാമോ?
പ്രളയത്തില്‍
തകര്‍ന്ന വീടുകളുടെ
പുനര്‍നിര്‍മ്മാണം
3310.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018
ആഗസ്റ്റ് മാസത്തിലെ
പ്രളയത്തില്‍
ഭാഗികമായും
പൂര്‍ണ്ണമായും തകര്‍ന്ന
വീടുകള്‍ പ്രധാനമന്ത്രി
ആവാസ് യോജനയില്‍
ഉള്‍പ്പെടുത്തി
പുനര്‍നിര്‍മ്മിച്ചു
നല്കുവാന്
തയ്യാറാണെന്ന
കേന്ദ്രസര്‍ക്കാര്‍
പ്രഖ്യാപന പ്രകാരം
വീടുകളുടെ നഷ്ടം
കണക്കാക്കിയിട്ടുണ്ടോ;
(ബി)
ആയത്
കേന്ദ്ര സര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോ;
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ; ലഭിച്ച
സഹായത്തിന്റെ വിശദാംശം
ലഭ്യമാക്കുമോ?
പ്രളയത്തില്‍
മരണപ്പെട്ടവരുടെ വിവരങ്ങള്‍
3311.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉണ്ടായ പ്രളയത്തിലും
ഉരുള്‍പൊട്ടലിലുമായി
എത്ര പേര്‍ക്ക് ജീവഹാനി
സംഭവിച്ചിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
പ്രളയത്തിലും
ഉരുള്‍പ്പൊട്ടലുമായി
മരണപ്പെട്ടവരുടെ
കുടുംബങ്ങള്‍ക്ക്
എന്തെല്ലാം സഹായങ്ങള്‍
ലഭ്യമാക്കിയെന്ന്
വ്യക്തമാക്കുമോ?
തിരുവനന്തപുരം
മണ്ഡലത്തിലെ പ്രളയബാധിതര്‍
3312.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
നിയമസഭാ നിയോജക
മണ്ഡലത്തിന്റെ
പരിധിയില്‍ വരുന്ന എത്ര
കുടുംബങ്ങളെയാണ് കഴിഞ്ഞ
ആഗസ്റ്റ്
മാസത്തിലുണ്ടായ പ്രളയം
ബാധിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
എത്ര പേര്‍ക്ക്
അടിയന്തര ധനസഹായമായ
10000 രൂപ ഇതിനകം
കൈമാറിയിട്ടുണ്ടെന്ന്
അറിയിക്കുമോ;
(സി)
തിരുവനന്തപുരം
നിയമസഭാ നിയോജക
മണ്ഡലത്തിലെ ജഗതി,
വഴുതക്കാട്, ചാല,
മണക്കാട് നഗരസഭാ
വാര്‍ഡുകളില്‍ നിന്നും
എത്രപേരാണ് നഷ്ടപരിഹാരം
അനുവദിക്കണമെന്നാവശ്യപ്പെട്ട്
അപേക്ഷ
സമര്‍പ്പിച്ചിട്ടുള്ളത്;
വാര്‍ഡ് തിരിച്ച്
വിശദമാക്കുമോ;
(ഡി)
ഇതില്‍
എത്രപേര്‍ക്ക് ധനസഹായം
നല്‍കിയിട്ടുണ്ട്;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ?
പ്രളയത്തിലുണ്ടായ
നാശനഷ്ടങ്ങള്‍
3313.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രളയത്തിലുണ്ടായ
നാശനഷ്ടങ്ങള്‍
വിലയിരുത്തുവാന്‍
കേന്ദ്രസംഘം സംസ്ഥാനം
സന്ദര്‍ശിച്ചിട്ടുണ്ടോ;
അവര്‍ ഏതെല്ലാം
ജില്ലകളാണ്
സന്ദര്‍ശിച്ചത്;
(ബി)
ഓരോജില്ലകളിലും
എത്ര കോടി രൂപയുടെ
നാശനഷ്ടം വീതം ഉണ്ടായി
എന്ന് റവന്യൂവകുപ്പ്
വിലയിരുത്തി
കേന്ദ്രസംഘത്തിന്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശം നല്‍കുമോ;
(സി)
കേന്ദ്രസംഘത്തിന്റെ
പ്രാഥമിക
വിലയിരുത്തലെന്തെന്നും
എത്ര തുകയാണ്
കേന്ദ്രസഹായമായി
ശുപാര്‍ശ
നല്‍കിയതെന്നും
വെളിപ്പെടുത്തുമോ?
പ്രളയക്കെടുതിയില്‍
മലയോര മേഖലയില്‍
ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങള്‍
3314.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയക്കെടുതിയുമായി
ബന്ധപ്പെട്ട് 15.08.18
മുതല്‍ 15.11.18
വരെയുള്ള കാലയളവില്‍
എത്ര വീടുകളുടെ പുനര്‍
നിര്‍മ്മാണത്തിനായി
റവന്യൂ വകുപ്പ് മുഖേന
ധനസഹായം
അനുവദിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
2018-ലെ
പ്രളയക്കെടുതിയുമായി
ബന്ധപ്പെട്ട് റവന്യൂ
വകുപ്പ് ഇതുവരെ
പുറപ്പെടുവിച്ച
ഉത്തരവുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(സി)
പ്രളയക്കെടുതിയുമായി
ബന്ധപ്പെട്ട് മലയോര
മേഖലയില്‍
ഉണ്ടായിട്ടുള്ള
ഉരുള്പ്പൊട്ടലുകള്മൂലം
ഉണ്ടായ നാശനഷ്ടങ്ങള്‍
പ്രത്യേകം
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
കാലവര്‍ഷക്കെടുതിയിലും
വെള്ളപ്പൊക്കത്തിലും ഉണ്ടായ
നാശനഷ്ടങ്ങള്‍
3315.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
കാലവര്‍ഷക്കെടുതിയിലും
വെള്ളപ്പൊക്കത്തിലും
ഉരുള്‍പൊട്ടലിലുമായി
ഏറനാട് മണ്ഡലത്തിലെ
ഏതെല്ലാം
പ്രദേശങ്ങളിലാണ്
നാശനഷ്ടങ്ങള്‍
ഉണ്ടായത്; ആയതിന്റെ
കണക്കെടുപ്പ്
നടത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഒന്‍പതോളം
കുട്ടികള്‍ തോണിമറിഞ്ഞ്
മരിച്ചതിനെ തുടര്‍ന്ന്
റിവര്‍ മാനേജ്മെന്റ്
ഫണ്ട് ഉപയോഗിച്ച്
മുന്‍പ്
പൂര്‍ത്തിയാക്കിയതായ
മൂര്‍ക്കനാട് നടപ്പാലം
കാലവര്‍ഷത്തെ
തുടര്‍ന്നുണ്ടായ
മലവെള്ളപ്പാച്ചിലില്‍
തകര്‍ന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍,അടിയന്തര
സാഹചര്യം പരിഗണിച്ച്
റിവര്‍ മാനേജ്മെന്റ്
ഫണ്ട് ഉപയോഗിച്ച്
മൂര്‍ക്കനാട് നടപ്പാലം
പുനര്‍
നിര്‍മ്മിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
വിശദാംശം
വെളിപ്പെടുത്തുമോ;
(ഡി)
പുനര്‍നിര്‍മ്മാണ
പ്രവര്‍ത്തനത്തിന്റെ
ഇപ്പോഴത്തെ അവസ്ഥ
വ്യക്തമാക്കുമോ?
കോന്നി
നിയോജക മണ്ഡലത്തിലെ റിവര്‍
മാനേജ്മെന്റ് ഫണ്ട്
3316.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റിവര്‍
മാനേജ്മെന്റ് ഫണ്ട്
ഉപയോഗിച്ച് കോന്നി
നിയോജക മണ്ഡലത്തില്‍
ഏതെല്ലാം പാലങ്ങളാണ്
നിര്‍മ്മിക്കുന്നത്;
(ബി)
ഇവ
ഓരോന്നിന്റെയും നിലവിലെ
സ്ഥിതി വ്യക്തമാക്കുമോ;
(സി)
പത്തനംതിട്ട
ജില്ലയ്ക്ക്റിവര്
മാനേജ്മെന്റ്ഫണ്ട്
കൈമാറുന്നതിനുള്ള
നടപടിക്രമങ്ങള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ജില്ലാ
കളക്ടറുടെ
അംഗീകാരമില്ലാതെ
കരാറില്‍
ഏര്‍പ്പെട്ടതിനെ
സംബന്ധിച്ച്
നിയമവകുപ്പ് നല്കിയ
ഉപദേശം എന്താണ്;
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഇ)
സാങ്കേതിക
തടസ്സവാദങ്ങള്‍
ഒഴിവാക്കി നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ?
വന്‍കിട
പദ്ധതികള്‍ക്കായി
നെല്‍വയല്‍ നികത്താന്‍
അനുമതി
3317.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വന്‍കിട
പദ്ധതികള്‍ക്കായി
നെല്‍വയല്‍ നികത്താന്‍
ഈ സര്‍ക്കാര്‍ അനുമതി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
പദ്ധതികളുടെ വിവരങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
വന്‍കിട
സ്വകാര്യ ഷോപ്പിംഗ്
കോംപ്ലക്സുകളോ മാളുകളോ
പണിയാന്‍ സംസ്ഥാനത്ത്
എവിടെയെങ്കിലും
നെല്‍വയല്‍ നികത്താന്‍
ഈ സര്‍ക്കാര്‍ അനുമതി
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ?
നെല്‍വയല്‍
സംരക്ഷണ നിയമം
3318.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍വയല്‍
സംരക്ഷണ നിയമത്തിന്റെ
ചട്ടങ്ങള്‍ക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
(ബി)
നികത്തിയ
ഭൂമിയില്‍ വീട്
വയ്ക്കുന്നതിനുള്ള
നിബന്ധനകള്‍
ചട്ടത്തില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
പ്രസ്തുത
ചട്ടത്തില്‍ എത്ര
സെന്റ് വരെ വയല്‍
നികത്താനാണ് അനുവാദം
നല്‍കിയിരിക്കുന്നത്?
നെല്‍വയല്‍
തണ്ണീര്‍ത്തട നിയമം
നടപ്പാക്കുന്നതില്‍
വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍
3319.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍വയല്‍
തണ്ണീര്‍ത്തട നിയമം
നടപ്പാക്കുന്നതില്‍
വീഴ്ചവരുത്തിയ എത്ര
ഉദ്യോഗസ്ഥര്‍ക്കെതിരെ ഈ
സര്‍ക്കാര്‍
നടപടിയെടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
എറണാകുളം
ജില്ലയില്‍ നെല്‍വയല്‍
നികത്തലുമായി
ബന്ധപ്പെട്ട്
ഏതെങ്കിലും
ഉദ്യോഗസ്ഥനെതിരെ
നടപടിയെടുത്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
നെല്‍വയല്‍
തണ്ണീര്‍ത്തട ഭേദഗതി
3320.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018
ലെ നെല്‍വയല്‍
തണ്ണീര്‍ത്തട ഭേദഗതി
നിയമസഭ പാസാക്കിയതിന്
ശേഷം സംസ്ഥാനത്ത് എത്ര
ഏക്കര്‍ ഭൂമി
നികത്തിയിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
ജില്ല
തിരിച്ച് കണക്കുകള്‍
ലഭ്യമാക്കാമോ?
നെല്‍വയല്‍
തണ്ണീര്‍ത്തട നിയമത്തിന്റെ
ദുരുപയോഗം
3321.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വീട്
നിര്‍മ്മിക്കാന്‍
സ്വന്തമായി
ഭൂമിയില്ലാത്തവര്‍ക്ക്
സ്വന്തമായി പത്ത്
സെന്റ് ഭൂമി നികത്താം
എന്ന നെല്‍വയല്‍
തണ്ണീര്‍ത്തട
നിയമത്തിലെ വ്യവസ്ഥ
വ്യാപകമായി ദുരുപയോഗം
ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
അനുമതിയുടെ മറവില്‍
ഭൂമാഫിയ തഴച്ച്
വളരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
2018
ലെ നെല്‍വയല്‍
തണ്ണീര്‍ത്തട
നിയമത്തിലെ ഭേദഗതി
നടപ്പിലാക്കിയ ശേഷം
വീടുവയ്ക്കാനായി
നെല്‍വയല്‍ നികത്താന്‍
എത്ര അപേക്ഷകളാണ്
ലഭിച്ചത്;ഇതില്‍ എത്ര
അപേക്ഷകള്‍
അനുവദിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ?
പാടശേഖരങ്ങള്‍
വ്യാപകമായി നികത്തുന്നത്
3322.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അയ്മനം,
തിരുവാര്‍പ്പ്,
ആര്‍പ്പൂക്കര
പ്രദേശങ്ങളില്‍
പാടശേഖരങ്ങള്‍
വ്യാപകമായി
നികത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച പരാതി
ലഭിച്ചതിനെ തുടര്‍ന്ന്
പ്രസ്തുത
പ്രദേശങ്ങളില്‍ റവന്യൂ
ഉദ്യോഗസ്ഥര്‍ പരിശോധന
നടത്തിയിട്ടുണ്ടോ;
(സി)
പ്രസ്തുത
പരിശോധനയില്‍
ക്രമക്കേടുകള്‍
കണ്ടെത്താന്‍
സാധിച്ചിരുന്നോ;എങ്കില്‍
കുറ്റക്കാര്‍ക്കെതിരെ
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്?
നെല്‍വയലുകളും
തണ്ണീര്‍ത്തടങ്ങളും
സംരക്ഷിക്കുന്നതിന് നടപടി
3323.
ശ്രീ.സി.
ദിവാകരന്
,,
ആര്. രാമചന്ദ്രന്
,,
മുഹമ്മദ് മുഹസിന് പി.
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍വയലുകളും
തണ്ണീര്‍ത്തടങ്ങളും
സംരക്ഷിക്കുന്നതിന്
സ്വീകരിച്ച നടപടി
വിശദമാക്കുമോ;
(ബി)
തരിശിട്ടിരിക്കുന്ന
നെല്‍വയലുകളുടെ
ഉടമസ്ഥരെ കൃഷി
ചെയ്യുന്നതിന്
നിര്‍ബന്ധിതരാക്കുന്നതിനും
തരിശുഭൂമിയില്‍ കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനും
റവന്യൂ വകുപ്പ്
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(സി)
ലക്ഷക്കണക്കിന്
ഭൂരഹിതരും
ഭവനരഹിതരുമായര്ക്ക്
വീടുവയ്ക്കുന്നതിന്
സാങ്കേതികത്വത്തിന്റ
പേരില്‍ നീതി
നിഷേധിക്കപ്പെടരുതെന്ന
ജനകീയ ആവശ്യവും ഒരു
തുണ്ട് വയല്‍ പോലും
നികത്തപ്പെടരുതെന്ന
ജനാഭിലാഷവും ഏതു
തരത്തിലാണ്
സമന്വയിപ്പിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഡാറ്റാബാങ്ക്
സംബന്ധിച്ച
ആക്ഷേപങ്ങള്‍
സമയബന്ധിതമായി
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
വന്‍കിട
കമ്പനികളുടെ ഭുമി
കയ്യേറ്റവും നിയമ ലംഘനവും
T 3324.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്‍കിട
ഐ.ടി. കമ്പനികള്‍,
ഷോപ്പിംഗ് മാള്‍,
ഫ്ലാറ്റ് എന്നിവയുടെ
നിര്‍മ്മാണത്തിനായി
വ്യാപകമായി
തണ്ണീര്‍ത്തടങ്ങളും
കായലോരങ്ങളും മണ്ണിട്ട്
നികത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
തടയുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)
കോസ്റ്റര്‍
റെഗുലേഷന് സോണില്‍
ഉള്‍പ്പെടുത്തി ആക്കുളം
കായല്‍, പാര്‍വ്വതീ
പുത്തനാര്‍
എന്നിവിടങ്ങളിലെ ഭുമി
കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(സി)
കേരള
നെല്‍വയല്‍-തണ്ണീര്‍തട
സംരക്ഷണ നിയമം ലംഘിച്ച്
തിരുവനന്തപുരം
ജില്ലയില്‍ എത്ര ഭൂമി
കയ്യേറ്റം
നടത്തിയിട്ടുണ്ടെന്ന
വിവരം ലഭ്യമാക്കാമോ?
മഞ്ചേരി ജസില ജംഗ്ഷനില്‍
ഫ്ലൈഓവര്‍
3325.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഞ്ചേരി
ജസില ജംഗ്ഷനില്‍
ഫ്ലൈഓവര്‍
നിര്‍മ്മിക്കുന്നതിനായി
മഞ്ചേരി വില്ലേജിലെ
520.8 ചതുരശ്ര മീറ്റര്‍
സ്ഥലം
ഏറ്റെടുക്കുന്നതിനായി
മലപ്പുറം
കളക്ട്രേറ്റിലുള്ള
ഫയലിന്റെ വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
സ്ഥലം
ഏറ്റെടുക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
നാളിതുവരെ സ്വീകരിച്ചത്
; വിശദമാക്കാമോ ;
(സി)
സ്ഥലം ഏറ്റെടുക്കുന്ന
പ്രവൃത്തി
ത്വരിതപ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ ;
(ഡി)
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച്
പ്രസ്തുത സ്ഥലം
പൊതുമരാമത്ത് വകുപ്പിന്
എന്നത്തേക്ക് കൈമാറാന്‍
കഴിയും എന്നറിയിക്കാമോ
?
ദേശീയ/സംസ്ഥാന
പാതകളിലെ അനധികൃത
കയ്യേറ്റങ്ങള്‍
3326.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
ദേശീയ/സംസ്ഥാന പാതകളിലെ
അനധികൃത കയ്യേറ്റങ്ങള്‍
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയവയുടെ
ജില്ലതിരിച്ചുള്ള
കണക്ക്
വെളിപ്പെടുത്തുമോ;
(സി)
സര്‍ക്കാര്‍
ഭൂമി കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കാന്‍ നടപടി
സ്വീകരിക്കുന്നുണ്ടോ;
വിശദമാക്കുമോ?
ഭൂവിനിയോഗ
നയം
3327.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം വിവിധ
പദ്ധതികള്‍ക്കായി എത്ര
ഏക്കര്‍ ഭൂമിയാണ്
സര്‍ക്കാര്‍
ഏറ്റെടുത്തിരിക്കുന്നത്;
(ബി)
ഏറ്റെടുത്ത
എത്ര ഏക്കര്‍ ഭൂമിയാണ്
സര്‍ക്കാര്‍ ഇതുവരെ
വിവിധ പദ്ധതികള്‍ക്കായി
ഉപയോഗിച്ചിരിക്കുന്നത്;
(സി)
സര്‍ക്കാരിന്റെ
ഭൂവിനിയോഗ നയത്തിന്റെ
അടിസ്ഥാനത്തിലാണോ വിവിധ
വകുപ്പുകള്‍ ഭൂമി
ഏറ്റെടുക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ഭൂരഹിതര്‍ക്ക്
ഭൂമി വിതരണം
3328.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂരഹിതര്‍ക്ക്
ഭൂമിവിതരണം
ചെയ്യുന്നതിനു വേണ്ടി ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കണ്ടെത്തിയ ഭൂമി എത്ര
ഏക്കറാണെന്നും അത്
എവിടെയെല്ലാമാണെന്നും
ജില്ല തിരിച്ച്
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
ഭൂരഹിതര്‍ക്ക് എത്ര
ഭൂമി വിതം നല്‍കിയെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ?
കൊല്ലം
കോടതി സമുച്ചയ നിര്‍മ്മാണം
3329.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
കോടതി സമുച്ചയത്തിന്റെ
നിര്‍മ്മാണത്തിനായി
ഭൂമി ലഭ്യമാക്കുന്നത്
സംബന്ധിച്ച് ബഹു.
ഹൈക്കോടതിയില്‍ നിന്നും
ഉത്തരവുകളോ
നിര്‍ദ്ദേശങ്ങളോ
ലഭിച്ചിട്ടുണ്ടോ ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
സമുച്ചയ
നിര്‍മ്മാണത്തിനായി
എന്‍.ജി.ഒ
കോര്‍ട്ടേഴ്സ് സ്ഥിതി
ചെയ്യുന്ന റവന്യൂ
ഭൂമിയില്‍ നിന്നും
ആവശ്യമായ ഭൂമി
വിട്ട്നല്‍കുമ്പോള്‍
ജീവനക്കാര്‍ക്ക്
താമസിക്കുന്നതിനായി
ഫ്ളാറ്റ് നിര്‍മ്മിച്ച്
നല്കണമെന്നുള്ള
പ്രൊപ്പോസല്‍
പരിഗണനയിലുണ്ടോ;
ഇതിനായി തുക
വകയിരുത്തിയിട്ടുണ്ടോ;വിശദാംശം
ലഭ്യമാക്കുമോ?
ഭൂരഹിതര്‍ക്ക്
ഭൂമി വിതരണം
3330.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂരഹിതര്‍ക്ക്
ഭൂമി വിതരണം
ചെയ്യുന്നതിന് വേണ്ടി ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം കണ്ടെത്തിയ ഭൂമി
എത്ര ഏക്കറാണെന്നും അത്
എവിടെയെല്ലാമാണെന്നും
ജില്ല തിരിച്ച്
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം എത്ര
ഭൂരഹിതര്‍ക്ക് എത്ര
ഭൂമി വീതം നല്‍കിയെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ?
പട്ടയമില്ലാത്ത
ഭൂമി ഏറ്റെടുക്കുന്നതിന്
നടപടി
3331.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
ഹൈബി ഈഡന്
,,
കെ.മുരളീധരന്
,,
കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരാധനാലയങ്ങളുടെയും
വിദ്യാഭ്യാസ
സ്ഥാപനങ്ങളുടെയും
കൈവശമുള്ള
പട്ടയമില്ലാത്ത ഭൂമി
ഏറ്റെടുക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനത്തിനാവശ്യമായ
ഭൂമി
നിലനിര്‍ത്തിക്കൊണ്ട്
അധികമായുള്ള ഭൂമി
ഏറ്റെടുക്കുന്നതിനാണോ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇപ്രകാരം
ഏറ്റെടുക്കുന്ന ഭൂമി
ലൈഫ് പോലുളള
പദ്ധതികള്‍ക്കായി
ഉപയോഗപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നറിയിക്കാമോ?
കുമാരനെല്ലൂര്‍
വില്ലേജിലെ മിച്ചഭൂമി
3332.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
താലൂക്കില്‍
കുമാരനെല്ലൂര്‍
വില്ലേജില്‍
മിച്ചഭൂമിയായി
കണ്ടെത്തിയ സ്ഥലങ്ങളുടെ
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഈ
ഭൂമി അര്‍ഹതപ്പെട്ട
ആളുകള്‍ക്ക് വിതരണം
ചെയ്യാന്‍ കാലതാമസം
ഉണ്ടാകുന്നതിനുള്ള
കാരണം വ്യക്തമാക്കാമോ;
(സി)
ഇത്തരത്തില്‍
ഏറ്റെടുത്ത ഭൂമി
സര്‍ക്കാരിന്റെ വിവിധ
വകുപ്പുകള്‍ക്ക്
കൈമാറുന്നതിന്
തടസ്സങ്ങളുണ്ടോ;
എങ്കില്‍ തടസ്സങ്ങള്‍
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
ഹാരിസണ്‍
കമ്പനിക്ക് മരങ്ങള്‍
മുറിക്കാനുള്ള അനുമതി
3333.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൈവശ
ഭൂമിയില്‍
ഉടമസ്ഥതയില്ലാത്ത
ഹാരിസണ്‍ മലയാളം
ലിമിറ്റഡ് കമ്പനിയ്ക്ക്
കോടികള്‍ വിലമതിക്കുന്ന
മരങ്ങള്‍ സൗജന്യമായി
മുറിക്കാനായി പൊതുഭരണ
വകുപ്പ് അനുമതി
നല്‍കിയത് റവന്യു
വകുപ്പിന്റെ കൂടി
അറിവോടെയാണോ
എന്നറിയിക്കുമോ;
(ബി)
പൊതുഭരണ
വകുപ്പിന്റെ പ്രസ്തുത
നടപടിയെ റവന്യു വകുപ്പ്
എതിര്‍ത്തിരുന്നോ;
(സി)
ഈ
നടപടി തോട്ടം മേഖലയില്‍
വ്യാപകമായി മരം
മുറിക്കാന്‍
വഴിവയ്ക്കും എന്ന്
റവന്യൂ വകുപ്പ്
കരുതുന്നുണ്ടോ;
വ്യക്തമാക്കുമോ?
പാട്ടത്തുക
3334.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ
ഭൂമി പാട്ടത്തിനു
നല്കിയ വകയില്‍
സര്‍ക്കാരിന് ഓരോ
വര്‍ഷവും ലഭിക്കേണ്ട
പാട്ടത്തുക എത്രയെന്ന്
ജില്ല തിരിച്ച്
വിശദമാക്കാമോ;
(ബി)
കഴിഞ്ഞ
രണ്ട്
സാമ്പത്തികവര്‍ഷങ്ങളില്‍
ഈ ഇനത്തില്‍ ലഭ്യമായ
പാട്ടതുക എത്രയെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(സി)
കുടിശ്ശിക
തുക
പിരിച്ചെടുക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
പാമ്പാക്കുട
പബ്ലിക്ക് ലൈബ്രറിക്ക്
ലഭിച്ച കുത്തകപാട്ട വസ്തു
3335.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാമ്പാക്കുട
പബ്ലിക്ക് ലൈബ്രറിക്ക്
ലഭിച്ച കുത്തകപാട്ട
വസ്തു
പതിച്ചുകിട്ടുന്നതിനായി
സമര്‍പ്പിച്ച
നിവേദനത്തില്‍
സ്വീകരിച്ച നടപടി
വിശദമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ച് റവന്യൂ
വകുപ്പിലെ
A3/174/2018/റവ.
നമ്പര്‍ ഫയലില്‍
സ്വീകരിച്ചിട്ടുള്ള
നടപടി വ്യക്തമാക്കാമോ?
പ്രളയ ദുരിതാശ്വാസ
പ്രവര്‍ത്തനങ്ങള്‍
3336.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ചിറ്റയം ഗോപകുമാര്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രളയസമയത്ത് നടന്ന
രക്ഷാ ദൗത്യത്തിന്റ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ദുരിതാശ്വാസ
ക്യാമ്പുകളുടെ
പ്രവര്‍ത്തനം
ഫലപ്രദമാക്കുന്നതിനും
ദുരന്ത ബാധിതരുടെ
പുനരധിവാസത്തിനും
നടത്തിയ ശ്രമങ്ങള്‍
വിശദമാക്കുമോ ;
(സി)
ദുരിതാശ്വാസ
പ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിക്കുന്നതിനും
ദുരന്തമുഖത്ത് ആവശ്യമായ
സേവനങ്ങള്‍
നല്‍കുന്നതിനും
ഒരുക്കിയിരുന്ന
സംവിധാനങ്ങളുടെ
വിവരങ്ങള്‍ ലഭ്യമാകുമോ;
(ഡി)
പ്രളയ
ദുരന്തത്തില്‍ നിന്ന്
കേരളത്തെ
കൈപിടിച്ചുയര്‍ത്തുന്നതില്‍
റവന്യൂ സംവിധാനങ്ങളും
റവന്യൂ വകുപ്പ്
ജീവനക്കാരും വഹിച്ച
പങ്ക് വ്യക്തമാക്കുമോ?
പിറവം
മണ്ഡലത്തിലെ വീടുകളുടെ
പുനര്‍നിര്‍മ്മാണം
3337.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018
ആഗസ്റ്റ് മാസത്തിലെ
പ്രളയത്തില്‍പ്പെട്ട്,
വീട്
വാസയോഗ്യമല്ലാത്തവിധം
തകര്‍ന്നതിനാല്‍
നഷ്ടപരിഹാരം
ആവശ്യപ്പെട്ടുകൊണ്ട്
എത്ര അപേക്ഷകള്‍ പിറവം
മണ്ഡലത്തില്‍ നിന്ന്
സമര്‍പ്പിക്കപ്പെട്ടു;
പഞ്ചായത്ത് തിരിച്ചുള്ള
വിവരം ലഭ്യമാക്കുമോ;
(ബി)
ഇതില്‍
എത്ര അപേക്ഷകര്‍ക്ക്
വീട്
പുനര്‍നിര്‍മ്മിക്കുന്നതിനായി
സര്‍ക്കാര്‍ വാഗ്ദാനം
ചെയ്ത നാല് ലക്ഷം രൂപ
വീതം നല്‍കിയെന്ന വിവരം
പഞ്ചായത്ത് തിരിച്ച്
ലഭ്യമാക്കുമോ?
ആറന്മുള
മണ്ഡലത്തില്‍ പ്രളയ
ദുരിതാശ്വാസ സഹായം
3338.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറന്മുള
മണ്ഡലത്തില്‍ പ്രളയ
ദുരിതാശ്വാസ സഹായം
(പതിനായിരം രൂപ) എത്ര
കുടുംബങ്ങള്‍ക്ക്
ലഭ്യമാക്കിയിട്ടുണ്ട്;
താലൂക്ക് തിരിച്ചും
വില്ലേജ് തിരിച്ചുമുള്ള
കണക്ക് ലഭ്യമാക്കാമോ;
(ബി)
നിലവില്‍
ദുരിതാശ്വാസ സഹായമായി
പതിനായിരം രൂപ
കിട്ടാത്തവരുടെ
അപേക്ഷകള്‍
പരിഹരിക്കാനുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
അപേക്ഷകള്‍; പ്രളയ
ദുരിതാശ്വാസ സഹായം
നൽകുന്നത് വെെകുവാനുളള
കാരണം വ്യക്തമാക്കുമോ?
പ്രളയധനസഹായത്തിനായി
വ്യാജ അപേക്ഷകള്‍
3339.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയക്കെടുതിയുടെ
പേരില്‍ ധനസഹായം
ലഭിക്കുന്നതിനായി
സമര്‍പ്പിച്ച
അപേക്ഷകളുടെ
പരിശോധനയില്‍ എത്ര
വ്യാജ അപേക്ഷകള്‍
കണ്ടെത്തി; ജില്ല
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കുമോ;
(ബി)
വ്യാജ
അപേക്ഷകര്‍ക്ക് കൊടുത്ത
ധനസഹായം സര്‍ക്കാര്‍
തിരിച്ചു പിടിച്ചോ;
പ്രസ്തുത
അപേക്ഷകര്‍ക്ക് ധനസഹായം
നല്കാന് അനുമതി
നല്കിയ
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു;
വിശദമാക്കുമോ;
(സി)
നിലവില്‍
ഏത് ഗവണ്മെന്റ്
ഉത്തരവിന്റെ
അല്ലെങ്കില്‍
മാനദണ്ഡത്തിന്റെ
അടിസ്ഥാനത്തിലാണ്
പ്രളയക്കെടുതിയില്പ്പെടുന്നവര്ക്ക്
ധനസഹായം
ലഭ്യമാക്കുന്നത് ;
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
10,000 രൂപയുടെ അടിയന്തര
സഹായം
3340.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018
ആഗസ്റ്റ്
മാസത്തിലുണ്ടായ
പ്രളയത്താല്‍
ദുരിതമനുഭവിക്കപ്പെട്ട
പിറവം
നിയോജകമണ്ഡലത്തിലെ
എത്ര പേര് 10,000
രൂപയുടെ അടിയന്തര
സഹായത്തിനായി
അപേക്ഷിച്ചു; വിവരം
പഞ്ചായത്ത്തിരിച്ച്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
അപേക്ഷകരില്‍
എത്രപേര്‍ക്ക് അടിയന്തര
സഹായമായ 10,000 രൂപ
ലഭ്യമാക്കിയെന്നും എത്ര
പേര്‍ക്ക് ഇനി
നല്കാനുണ്ടെന്നുമുള്ള
വിവരം പഞ്ചായത്ത്
തിരിച്ച്
ലഭ്യമാക്കുമോ?
വില്ലേജ് ഓഫീസറുടെ
ചുമതലകള്‍
3341.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വില്ലേജ്
ഓഫീസുകളില്‍ റെലിസ്
സോഫ്ട് വെയര്‍ നിലവില്‍
വന്നത്
എന്നുമുതലാണെന്നും എത്ര
ശതമാനം ഓഫീസുകളില്‍ ഇത്
നടപ്പിലാക്കിയിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
പുറപ്പെടുവിച്ച
180/2018/റവ. തീയതി
10/05/2018-ാം നമ്പര്‍
ഉത്തരവിലെ
നിര്‍ദ്ദേശങ്ങള്‍
വിവരിക്കുമോ;
(സി)
ഇ-ട്രഷറി,റെലിസ്
സോഫ്ട് വെയര്‍ എന്നിവ
നിലവില്‍ വന്നതിന് ശേഷം
അക്കൗണ്ട്
തുടങ്ങുന്നതിനും
പേയ്മെന്റ് അപ്രൂവ്
ചെയ്യുന്നതിനും ചെലാന്‍
ജനറേറ്റ്
ചെയ്യുന്നതിനുമുള്ള
ചുമതല വില്ലേജ്
ഓഫീസറില്‍
നിഷിപ്തമാക്കിയിട്ടുണ്ടോ;
(ഡി)
കേരള
വില്ലേജ് മാന്വല്‍
ഖണ്ഡിക 102-ല്‍ തുക
ഒടുക്ക്
വരുത്തുന്നതിന്റെ
പൂര്‍ണ്ണ ഉത്തരവാദിത്വം
വില്ലേജ് ഓഫീസറില്‍
നിഷിപ്തമാക്കിയിട്ടുണ്ടോ?
റവന്യൂ
വകുപ്പിന്റെ ആധുനികവത്കരണം
3342.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
റവന്യൂ
വകുപ്പിന്റെ
ആധുനികവത്കരണ
പദ്ധതികള്‍ ഏതൊക്കെ
സോഫ്റ്റ് വെയറുകള്‍
മുഖേനയാണ്
നടപ്പിലാക്കുന്നത്;
പ്രസ്തുത പദ്ധതിയുടെ
പുരോഗതി
വിശദീകരിക്കുമോ?
ഡിജിറ്റലൈസേഷന്,
ഡിജിറ്റല്‍ മാപ്പിംഗ്
3343.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
അനുമതിയില്ലാതെ
ഏതെങ്കിലും ജില്ലയില്‍
സര്‍വ്വേ,
ഡിജിറ്റലൈസേഷന്,
ഡിജിറ്റല്‍ മാപ്പിംഗ്
പദ്ധതികള്‍
നടപ്പിലാക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏതൊക്കെ ജില്ലകളില്‍
വിശദമാക്കുമോ?
ഇ-ഡിസ്ട്രിക്
പദ്ധതി
3344.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇ-ഡിസ്ട്രിക്
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
ഇൗ
പദ്ധതി പ്രകാരം എത്ര
സര്‍ട്ടിഫിക്കറ്റുകള്‍
വിതരണം ചെയ്തിട്ടുണ്ട്;
(സി)
2016
ന് ശേഷം ഇൗ
പദ്ധതിയിലേക്ക്
കൂടുതല്‍
സര്‍ട്ടിഫിക്കറ്റുകളുടെ
വിതരണം
ചേര്‍ത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവ
ഏതെല്ലാമെന്ന്
വിശദമാക്കുമോ?
പുതിയ
പദ്ധതികൾക്ക് ഭൂമി
ലഭ്യമാക്കുന്നതിനുള്ള
നടപടികള്‍
3345.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചാലക്കുടി
സിവില്‍ സപ്ലൈസ്
ഹൈപ്പര്‍ മാര്‍ക്കറ്റ്,
പെട്രോള്‍-ഗ്യാസ്
സ്റ്റേഷന് എന്നിവ
സ്ഥാപിക്കുന്നതിനും,
ഫയര്‍ഫോഴ്സിന് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിനും
ഭൂമി
ലഭ്യമാക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കുമാമോ ?
തിരുമല
വില്ലേജ് ഓഫീസിന്റെ നവീകരണ
പ്രവൃത്തികള്‍
3346.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
എം.എല്‍.എ
ഫണ്ട് ഉപയോഗിച്ച്
പൂര്‍ത്തീകരിക്കുവാന്‍
അനുമതി ലഭിച്ചിരുന്ന
തിരുമല വില്ലേജ്
ഓഫീസിന്റെ നവീകരണ
പ്രവൃത്തികളുടെ
ഇപ്പോഴത്തെ സ്ഥിതി
എന്താണ്; പ്രവൃത്തികള്‍
എപ്പോള്‍ തുടങ്ങാന്‍
സാധിക്കും;
വിശദമാക്കുമോ ?
റവന്യൂ
വകുപ്പില്‍ നടപ്പിലാക്കുന്ന
പദ്ധതികള്‍
3347.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ
വകുപ്പില്‍ സര്‍ക്കാര്‍
നടപ്പിലാക്കുന്ന
പദ്ധതികള്‍ ഏതെല്ലാം;
വിശദമാക്കുമോ;
(ബി)
സ്മാര്‍ട്ട്
വില്ലേജ് പദ്ധതി
നിലവിലുണ്ടോ;
(സി)
സ്മാര്‍ട്ട്
വില്ലേജ് പദ്ധതി
പ്രകാരം പുനരുദ്ധാരണം
നടത്തിയ വില്ലേജ്
ആഫീസുകള്‍ എത്ര;
(ഡി)
സ്മാര്‍ട്ട്
വില്ലേജ് പദ്ധതി
പ്രകാരം പുതിയതായി
പണികഴിപ്പിച്ച വില്ലേജ്
ആഫീസുകള്‍ എത്ര;
വിശദമാക്കുമോ?
വില്ലേജ്
ആഫീസുകളുടെ നവീകരണം
3348.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര വില്ലേജ്
ആഫീസുകളുടെ
നവീകരണത്തിന് നടപടി
സ്വീകരിച്ചിട്ടുണ്ട്;
ജില്ല തിരിച്ചുള്ള
വിശദവിവരം നല്‍കുമോ;
(ബി)
ഇപ്രകാരം
ഭരണാനുമതി നല്കിയ
വില്ലേജ് ഓഫീസുകളുടെ
നവീകരണ പ്രവര്‍ത്തനം
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്; വിശദവിവരം
നല്‍കുമോ?
വില്ലേജ്
ഓഫീസുകളില്‍ ഫ്രണ്ട് ഓഫീസ്
സംവിധാനം
3349.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലാന്റ്
റവന്യൂ
കമ്മീഷണറേറ്റില്‍
നിന്നും റവന്യൂ വകുപ്പ്
അഡീഷണല്‍ ചീഫ്
സെക്രട്ടറിക്കയച്ച
എല്‍.ആര്.എന്‍.
4-13036/17 തീയതി
23.03.18 നമ്പര്‍
കത്തിലെ ശിപാര്‍ശ
പ്രകാരം വില്ലേജ്
ഫീല്‍ഡ്
അസിസ്റ്റന്റുമാരില്‍
50% പേരെ
എല്‍.ഡി./വി.എ./
ഫ്രണ്ട് ഓഫീസ്
അസിസ്റ്റന്റ്
തസ്തികകളിലേക്ക് മാറ്റി
നിയമിക്കുന്നത്
സംബന്ധിച്ച നിര്‍ദ്ദേശം
നടപ്പിലാക്കുമോ;
(ബി)
വില്ലേജ്
ഓഫീസുകളില്‍ ഫ്രണ്ട്
ഓഫീസ് സംവിധാനം
ഏര്‍പ്പെടുത്തുവാന്‍
തീരുമാനം എടുക്കുമോ;
എങ്കില്‍ നിലവിലുള്ള
ജീവനക്കാരെ ഫ്രണ്ട്
ഓഫീസ്
അസിസ്റ്റന്റുമാരായി
നിയമിക്കുമോ; ഏത്
കാറ്റഗറിയിലുള്ള
ജീവനക്കാരെയാണ് അതിനായി
നിയോഗിക്കുന്നത്;
(സി)
വാട്ട്സ്
ആപ്പ് വഴി നോട്ടീസ്
നടത്തുകയും അത് കക്ഷി
കാണുകയും ചെയ്താല്‍
നോട്ടീസ് നടത്തിയതായി
കണക്കാക്കണമെന്ന് കോടതി
പോലും അംഗീകരിച്ച
സാഹചര്യത്തില്‍
വില്ലേജ് ഓഫീസുകളിലെ
ആര്.ആര് നോട്ടീസുകളും
ഉത്തരവുകളും
നടത്തുന്നതിന് ഇത്തരം
മാര്‍ഗങ്ങള്‍
ഉപയോഗിക്കാമോ?
സ്മാര്‍ട്ട്
വില്ലേജ് ഓഫീസ്
3350.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ ഏതെല്ലാം
വില്ലേജ് ഓഫീസുകളെയാണ്
സ്മാര്‍ട്ട് വില്ലേജ്
ഓഫീസ് ആയി
പ്രഖ്യാപിച്ചിട്ടുള്ളത്;ഇവയുടെ
പ്രവര്‍ത്തന പുരോഗതി
വ്യക്തമാക്കുമോ?
വില്ലേജാഫീസുകളിലെ
സ്റ്റാഫ് പാറ്റേണ്‍
3351.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വില്ലേജാഫീസുകളിലെ
ജോലിഭാരം
പഠിക്കുന്നതിന്
സര്‍ക്കാര്‍
അടുത്തകാലത്ത്
ഏതെങ്കിലും തരത്തിലുള്ള
പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
എങ്കില്‍ എന്നാണ്
ഏറ്റവും ഒടുവിലായി
ഇത്തരത്തില്‍ പഠനം
നടത്തിയത്;
(ബി)
ഇത്തരം
പഠന റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
ജോലിഭാരം
ലഘൂകരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
വില്ലേജാഫീസുകളിലെ
സ്റ്റാഫ് പാറ്റേണ്‍
ഏറ്റവും ഒടുവിലായി
എന്നാണ് നിശ്ചയിച്ച്
നല്‍കിയിട്ടുള്ളത്;
ആയതിന്റെ
അടിസ്ഥാനത്തില്‍
നിലവിലുള്ള സ്റ്റാഫ്
പാറ്റേണിന്റെ വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
സ്റ്റാഫ്
പാറ്റേണ്‍ ഏറ്റവും
ഒടുവിലായി നിർണ്ണയിച്ചു
നല്കിയതിനുശേഷം
ഏറ്റെടുക്കേണ്ടി
വന്നിട്ടുള്ള പുതിയ
ജോലികളുടെയും
ജനസംഖ്യാനുപാതികമായി
വര്‍ദ്ധിച്ച ജോലി
ഭാരത്തിന്റെയും
അടിസ്ഥാനത്തില്‍ പുതിയ
തസ്തികകള്‍ അനുവദിച്ച്
നല്‍കുന്നതിനും
സ്റ്റാഫ് പാറ്റേണ്‍
പുതുക്കുന്നതിനും
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ഇ)
ഇല്ലെങ്കില്‍
ആയതിന് നടപടി
സ്വീകരിക്കുമോ?
കേരള
വില്ലേജ് മാന്വല്‍
പ്രകാരമുള്ള അച്ചടക്കനടപടി
3352.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വില്ലേജ് മാന്വല്‍
സര്‍വ്വീസ് ചട്ടപ്രകാരം
ഒരു ജീവനക്കാരി
പ്രസവകാല അവധിയില്‍
നില്‍ക്കെ
അച്ചടക്കനടപടി
എടുക്കുന്നതിന് നിയമം
അനുശാസിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
വിശദീകരണം
ചോദിക്കാതെ
അച്ചടക്കനടപടി
എടുക്കുന്നതുസംബന്ധിച്ച്
സുപ്രീം കോടതിയുടെ
ഉത്തരവ് വിശദമാക്കുമോ;
(സി)
പ്രസവകാലത്ത്
ജീവനക്കാരിയുടെ മേല്‍
അച്ചടക്കനടപടി
സ്വീകരിക്കുന്നത്
മനുഷ്യത്വ രഹിതവും
അനീതിയുമാണെന്ന്
കരുതുന്നുണ്ടോ;
(ഡി)
പ്രസവകാല
അവധിയിലായിരിക്കെ
ജീവനക്കാരിയുടെ മേല്‍
അച്ചടക്കനടപടിയും
അതുസംബന്ധിച്ച
അന്വേഷണവും
നടത്തുന്നതിന് പ്രത്യേക
മാനദണ്ഡങ്ങള്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ?
റവന്യൂ
ഉദ്യോഗസ്ഥരുടെ പുനര്‍വിന്യാസം
3353.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയാനന്തര
നവകേരള
നിര്‍മ്മാണത്തില്‍
ഏറ്റവും കൂടുതല്‍
ജോലിയെടുത്ത റവന്യൂ
ഉദ്യോഗസ്ഥര്‍ക്ക് ജോലി
ഭാരം കുറയ്ക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏറ്റവും
സീനിയറായ 300
ഡെപ്യൂട്ടി
തഹസീല്‍ദാര്‍മാരെ
ഗസറ്റഡ് തസ്തികയിലേക്ക്
മാറ്റി 4 വില്ലേജ്
ഓഫിസുകള്‍ക്ക് ഒരാള്‍
എന്ന നിലയില്‍
സൂപ്പര്‍വൈസറി ജോലി
നല്കി റവന്യൂ
ജീവനക്കാരുടെ ജോലിഭാരം
കുറയ്ക്കാനും അര്‍ഹമായ
പ്രമോഷന് നല്കുവാനും
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഉണ്ടെങ്കില്‍
എന്നത്തേക്ക് ഈ
പുനര്‍വിന്യാസ
പ്രമോഷന്
നടപ്പിലാക്കുമെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇല്ലെങ്കില്‍
പ്രസ്തുത
വിന്യാസത്തിനുള്ള
തടസ്സമെന്താണെന്ന്
അറിയിക്കാമോ?
റവന്യൂ
വകുപ്പില്‍ ലൈറ്റ്
മോട്ടോര്‍ വെഹിക്കിള്‍
ഡ്രൈവര്‍
3354.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍ റവന്യൂ
വകുപ്പില്‍ ലൈറ്റ്
മോട്ടോര്‍ വെഹിക്കിള്‍
ഡ്രൈവര്‍ ഗ്രേഡ്II
തസ്തികയില്‍ നിലവില്‍
എത്ര ഒഴിവുണ്ട്;
(ബി)
പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിന്
പി.എസ്.സി ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(സി)
ഒഴിവുകള്‍
അടിയന്തരമായി
നികത്തുന്നതിന് നടപടി
സ്വീകരിക്കാമോ;
വ്യക്തമാക്കാമോ?
വില്ലേജ്
ഓഫീസുകളിലെ ഫ്രണ്ട് ഓഫീസ്
സംവിധാനവും റവന്യൂ
വകുപ്പിലെ തസ്തികകളുടെ
പരിഷ്കരണവും
3355.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുജന
സമ്പര്‍ക്കമുള്ള എല്ലാ
ഓഫീസുകളിലും ഫ്രണ്ട്
ഓഫീസ് സംവിധാനം
ഏര്‍പ്പെടുത്തണമെന്ന
ശമ്പള കമ്മീഷന്
ശിപാര്‍ശ സംസ്ഥാനത്തെ
എല്ലാ വില്ലേജ്
ഓഫീസുകളിലും
നടപ്പിലാക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
പ്രസ്തുത സംവിധാനം
നിലവില്‍ എത്ര വില്ലേജ്
ഓഫീസുകളില്‍
നടപ്പിലാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇലക്ട്രോണിക്
മാധ്യമങ്ങള്‍ വഴിയും
മൊബൈല്‍
അപ്പ്ലിക്കേഷനുകൾ
വഴിയും നോട്ടീസ്
നൽകുകയും അത് കക്ഷി
കാണുകയും ചെയ്താല്‍
നോട്ടീസ്
കൈപ്പറ്റിയതായി
പരിഗണിക്കുന്നതിന്
നിലവിലെ ചട്ടങ്ങളും
നിയമങ്ങളും ഭേദഗതി
വരുത്തുവാൻ
ആലോചിക്കുന്നുണ്ടോ;
(സി)
വില്ലേജ്
ഫീല്‍ഡ്
അസിസ്റ്റന്റുമാരില്‍ 50
ശതമാസം പേരെ എല്‍.ഡി.
ക്ലർക്ക്
/വി.എ./ഫ്രണ്ട് ഓഫീസ്
അസിസ്റ്റന്റ്
തസ്തികയിലേയ്ക്ക്
മാറ്റി നിയമിക്കണമെന്ന
റവന്യൂ വകുപ്പിന്റെ
നിര്‍ദ്ദേശം എല്ലാ
വില്ലേജ് ഓഫീസുകളിലും
നടപ്പിലാക്കുമോ;
(ഡി)
റവന്യൂ
വകുപ്പിലെ വില്ലേജ്
ഫീല്‍ഡ് അസിസ്റ്റന്റ്
തസ്തികയുടെ വിദ്യാഭ്യാസ
യോഗ്യത ലോവര്‍ ഡിവിഷന്
ക്ലര്‍ക്കിന്
തുല്യമായതിനാലും
വില്ലേജ് ഓഫീസിലെ
എല്ലാവിധ നികുതികളും
പിരിച്ചെടുക്കുന്നതിനുള്ള
അധികാരം വില്ലേജ്
ഫീല്‍ഡ്
അസിസ്റ്റന്റുമാർക്ക്
നല്കിയതിനാലും
പ്രസ്തുത തസ്തികയുടെ
ശമ്പളത്തില്‍ മാറ്റം
വരുത്തുന്നത്
സംബന്ധിച്ച്
ആലോചിക്കുന്നുണ്ടോ;
(ഇ)
വില്ലേജ്
ഓഫീസ് അസിസ്റ്റന്റ്
തസ്തിക കാലോചിതമായി
പരിഷ്കരിച്ച് അപ്ഗ്രേഡ്
ചെയ്യുവാന്‍ ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
പ്രസ്തുത
ജീവനക്കാര്‍ക്ക്
സര്‍വ്വേ പരിശീലനം
നല്കുവാന്
ഉദ്ദേശിക്കുന്നുണ്ടോ?
വില്ലേജ്
ഓഫീസുകളിലെ ഫ്രണ്ട് ഓഫീസ്
മാനേജ്മെന്റ് സംവിധാനം
3356.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുജനസമ്പര്‍ക്കമുള്ള
എല്ലാ ഒാഫീസുകളിലും
ഫ്രണ്ട് ഓഫീസ് സംവിധാനം
ഏര്‍പ്പെടുത്തുവാനുള്ള
ശമ്പള കമ്മീഷന്
ശിപാര്‍ശ വില്ലേജ്
ഓഫീസുകളില്‍
നടപ്പിലാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ
; ആയത്
നടപ്പിലാക്കുന്നതിനെക്കുറിച്ചും
ഏത് കാറ്റഗറിയിലെ
ജീവനക്കാരെയാണ് ഫ്രണ്ട്
ഓഫീസ് മാനേജ്മെന്റിനായി
നിയമിക്കുന്നതെന്നും
വിശദമാക്കുമോ ;
(ബി)
എസ്.എസ്.എല്‍.സി
യോഗ്യതയുള്ള വില്ലേജ്
ഫീല്‍ഡ്
അസിസ്റ്റന്റിന്റെ
ശമ്പളം
പുനര്‍നിശ്ചയിച്ച്
തുല്യയോഗ്യതയുള്ള
മറ്റു തസ്തികകളുടേതിനു
സമാനമായ ശമ്പളം
നല്‍കുന്നതിനും ഇൗ
തസ്തിക കാലോചിതമായി
പരിഷ്ക്കരിച്ച്
അപ്ഗ്രേഡ് ചെയ്യാനും
ഇവര്‍ക്ക് സര്‍വ്വെ
പരിശീലനം നല്‍കാനും
നടപടി സ്വീകരിക്കുമോ ;
(സി)
വില്ലേജ്
ഫീല്‍ഡ്
അസിസ്റ്റന്റുമാരില്‍
50% പേരെ എല്‍.ഡി/വി.എ/
ഫ്രണ്ട് ഓഫീസ്
അസിസ്റ്റന്റ്
തസ്തികയിലേക്ക് മാറ്റി
നിയമിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
റവന്യൂ വകുപ്പില്‍
എല്‍.ഡി ക്ലാര്‍ക്കായി
ജോലിയില്‍
പ്രവേശിക്കുന്നവര്‍ക്ക്
മതിയായ പ്രമോഷന്
അവസരങ്ങള്‍
ഉണ്ടെങ്കിലും വില്ലേജ്
ഫീല്‍ഡ് അസിസ്റ്റന്റായി
പ്രവേശിക്കുന്നവര്‍ക്ക്
ഇൗ അവസരങ്ങള്‍
ലഭിക്കന്നില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയതിന്
പരിഹാരം കാണുമോ;
വിശദമാക്കുമോ;
റിട്ടയര്‍
ചെയ്തവരുടെ കരാര്‍ നിയമനം
3357.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നാഷണല്‍ ഹെെവേ
വികസനത്തിന് ഭൂമി
ഏറ്റെടുക്കുന്നതിനായി
റവന്യൂ വകുപ്പില്‍
നിന്നും റിട്ടയര്‍
ചെയ്ത ഉദ്യോഗസ്ഥരെ
കോണ്‍ട്രാക്ട്
അടിസ്ഥാനത്തില്‍
നിയമിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
അപേക്ഷ
ക്ഷണിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
തസ്തികകളില്‍;
(സി)
ഇപ്രകാരം
നിയമിക്കുന്നവര്‍ക്ക്
നിശ്ചയിച്ചിട്ടുള്ള
വേതനം എത്രയാണ്?
ഡെപ്യൂട്ടി
തഹസീല്‍ദാറുടെ പ്രൊബേഷന്‍ ഫയല്‍
3358.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയം
ജില്ലയില്‍ മീനച്ചില്‍
താലൂക്കില്‍ ഡെപ്യൂട്ടി
തഹസീല്‍ദാര്‍
തസ്തികയില്‍ ജോലി
ചെയ്യുന്ന 50 വയസ്
പൂര്‍ത്തിയായ ലേഖ
എല്‍.എന്നവരുടെ
പ്രൊബേഷന്‍
പൂര്‍ത്തിയായതായി
പ്രഖ്യാപിക്കുവാന്‍
എന്തെങ്കിലും തടസ്സം
ഉണ്ടോ;
(ബി)
ഇവരുടെ
ജൂനിയറായ 50 വയസ്
പൂര്‍ത്തിയായ
കാറ്റഗറിയില്‍പ്പെട്ട
ഏതെങ്കിലും
ജീവനക്കാരുടെ
പ്രൊബേഷന്‍
പൂര്‍ത്തിയായതായി
പ്രഖ്യാപിച്ചിട്ടുണ്ടോ
;
(സി)
ലാന്റ്
റവന്യൂ
കമ്മീഷണറേറ്റില്‍
ഇവരുടെ പ്രൊബേഷന്‍
പൂര്‍ത്തിയാക്കുന്നതുമായി
ബന്ധപ്പെട്ട
എല്‍.ആര്.ഇ.5-37704/17-ാം
നമ്പര്‍ ഫയല്‍ പ്രകാരം
പ്രൊബേഷന്‍
പൂര്‍ത്തിയാക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ?
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
3359.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാദാപുരം
മണ്ഡലത്തിലെ കാവിലുംപാറ
,മരുതോങ്കര ,നരിപ്പറ്റ
തിനൂര് ,കായക്കൊടി
,വളയം വിലങ്ങാട്
,വാണിമേല്‍,നാദാപുരം,ചെക്കിയാട്
,തൂണേരി,എടച്ചേരി
തുടങ്ങിയ
വില്ലേജുകളില്‍
തുടര്‍ച്ചയായി മൂന്ന്
വര്‍ഷത്തില്‍ കൂടുതല്‍
ജോലി ചെയ്തു വരുന്ന
ജീവനക്കാരുടെ പേര്
വിവരങ്ങളും വര്‍ഷവും
ലഭ്യമാക്കാമോ;
(ബി)
ഇവയില്‍
ഏതൊക്കെ വില്ലേജ്
ജീവനക്കാരുടെ പേരില്‍
പരാതികള്‍
ലഭിച്ചിട്ടുണ്ടെന്നും
അവരുടെ പേര് വിവരങ്ങളും
വെളിപ്പെടുത്തുമോ;
(സി)
പരാതികള്‍
ഉയര്‍ന്നിട്ടും അവരെ
അവിടെ
നിലനിര്‍ത്തുന്നതിന്റെ
കാരണം വ്യക്തമാക്കാമോ?
കല്ലട
ഇറിഗേഷന്‍ പ്രോജക്ടിന്
വേണ്ടി സര്‍ക്കാര്‍
ഏറ്റെടുത്ത സ്ഥലം
3360.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയില്‍ മാവേലിക്കര
താലൂക്കില്‍ പാലമേല്‍
വില്ലേജില്‍ ബ്ലോക്ക്
നമ്പര്‍ 21-ല്‍ മുന്‍
സര്‍വ്വേ നമ്പര്‍
220/2-15-ലും പഴയ
തണ്ടപ്പേര് നമ്പര്‍
7694-ലും ഉള്‍പ്പെട്ട
ഭൂമിയുടെ ഒറിജിനല്‍
വിസ്തീര്‍ണ്ണം
വില്ലേജ് രേഖകള്‍
പ്രകാരം എത്രയാണെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
ഭൂമിയില്‍ നിന്നും
കല്ലട ഇറിഗേഷന്‍
പ്രോജക്ടിന് വേണ്ടി
ലാന്റ് അക്വിസിഷന്‍
നിയമ പ്രകാരം
സര്‍ക്കാര്‍ ഏറ്റെടുത്ത
സ്ഥലം എത്രയാണെന്ന്
വ്യക്തമാക്കാമോ;
(സി)
സര്‍ക്കാര്‍
ഏറ്റെടുത്ത സ്ഥലം
കഴിച്ച് നിലവില്‍ ഈ
വസ്തുവിലെ തണ്ടപ്പേര്
ഉടമകളുടെ കൈവശമുള്ള
ഭൂമിയുടെ വിസ്തീര്‍ണ്ണം
എത്രയാണെന്ന്
വെളിപ്പെടുത്തുമോ?
ഞീഴൂര്‍
ഐ.എച്ച്.ആർ.ഡി. കോളേജിന്
സ്ഥലം
അനുവദിക്കുന്നത്തിനുള്ള
നടപടി
3361.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടുത്തുരുത്തി
നിയോജക മണ്ഡലത്തിലെ
ഞീഴൂര്‍ പഞ്ചായത്തിൽ
പ്രവർത്തിക്കുന്ന
ഐ.എച്ച്.ആർ.ഡി.
കോളേജിന് ഞീഴൂര്‍
പഞ്ചായത്ത് വക സ്ഥലം
അനുവദിക്കുന്നതു
സംബന്ധിച്ച് നിലവിൽ
റവന്യൂ വകുപ്പിലുള്ള
Rev4/116/2018 (ഇ-ഫയൽ
നം.844592/2018 )നമ്പർ
ഫയലില്‍ നാളിതുവരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
ഫയലിന് ധനകാര്യ
വകുപ്പിൽ നിന്നും
ലഭിക്കേണ്ടതായ അനുമതി
ലഭിച്ചിട്ടുണ്ടോ;ഫയല്‍
തീർപ്പാക്കുവാൻ ഉണ്ടായ
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കുമോ ; ആയത്
എത്രയും വേഗം
തീർപ്പാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ഫോര്‍ട്ട്
കൊച്ചിയിലെ കൊച്ചിന്
ക്ലബ്ബ് കൈവശം
വച്ചിരിക്കുന്ന ഭൂമി
3362.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാട്ടക്കാലാവധി
31.03.2006 ല്‍
അവസാനിച്ചതും
പാട്ടവ്യവസ്ഥകള്‍
ലംഘിച്ചു കൊണ്ട്
ഫോര്‍ട്ട് കൊച്ചിയിലെ
കൊച്ചിന് ക്ലബിന്റെ
കൈവശം
വച്ചിരിക്കുന്നതുമായ
4.44.220 ഏക്കര്‍ ഭൂമി
തിരിച്ചെടുക്കുന്നത്
സംബന്ധിച്ച വിഷയം
മന്ത്രിസഭാ യോഗത്തില്‍
പരിഗണനയ്ക്ക്
സമര്‍പ്പിക്കുന്നതിനായി
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
പട്ടിമറ്റം
ഇലക്ട്രിക്കല്‍ സെക്ഷന്‍
ഓഫീസ് നിര്‍മ്മാണത്തിനായി
റവന്യൂ ഭൂമി
3363.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
എറണാകുളം
ജില്ലയില്‍ പട്ടിമറ്റം
ഇലക്ട്രിക്കല്‍
സെക്ഷന്‍ ഓഫീസ്
നിര്‍മ്മിക്കുന്നതിനായി
പട്ടിമറ്റം വില്ലേജ്
പരിധിയില്‍
കണ്ടെത്തിയിട്ടുള്ള
റവന്യൂ പുറമ്പോക്ക്
ഭൂമി കൈമാറുന്നതിന്
കാലതാമസം
നേരിടുന്നതിന്റെ കാരണം
വ്യക്തമാക്കാമോ?
ദലിത്
ക്രൈസ്തവര്‍ക്ക് ജാതി
സര്‍ട്ടിഫിക്കറ്റ്
3364.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
ദലിത് ക്രൈസ്തവര്‍ക്ക്
വില്ലേജ് ആഫീസര്‍മാര്‍
ജാതി സര്‍ട്ടിഫിക്കറ്റ്
നിഷേധിക്കുന്നു എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
പരിഹരിക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ;
(ബി)
ദലിത്
ക്രൈസ്തവര്‍ക്ക് ജാതി
സര്‍ട്ടിഫിക്കറ്റ്
നല്കുമ്പോള് നിലവിലെ
സര്‍ക്കാര്‍ ഉത്തരവ്
പ്രകാരം ജാതിയുടെ
സ്ഥാനത്ത്
'പട്ടികജാതിയില്‍
നിന്നും മതപരിവര്‍ത്തനം
ചെയ്തവര്‍' എന്ന്
രേഖപ്പെടുത്തുന്നതിന്
പകരം മുന്‍കാലത്ത്
രേഖപ്പെടുത്തിയിരുന്നതു
പോലെ അവരുടെ
പരിവര്‍ത്തനത്തിന്
മുമ്പുള്ള ജാതി
രേഖപ്പെടുത്താന്‍
നിര്‍ദ്ദേശം
നല്കണമെന്നുള്ള ആവശ്യം
പരിഗണിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ ?
പ്രളയം
മൂലം വില്ലേജാഫീസുകളിലെ
രേഖകള്ക്കുണ്ടായ നഷ്ടം
3365.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയം
മൂലം ഏതെങ്കിലും
വില്ലേജാഫീസുകളിലെ
രേഖകള്‍
നഷ്ടമായിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏതെല്ലാം
വില്ലേജാഫീസുകളില്‍
ഏതെല്ലാം രേഖകളാണെന്ന്
വിശദമാക്കാമോ;
(സി)
സംയോജിത
ഓണ്‍ലൈന്‍ പദ്ധതി
നടപ്പിലാക്കിയ
വില്ലേജുകളിലെവിടെയെങ്കിലും
രേഖകള്‍
നഷ്ടമായിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്തെല്ലാം രേഖകള്‍
എവിടെയൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
ലാന്റ്
ഗവേണന്‍സ് സൊസൈറ്റി
3366.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാരിന്റെ
എന്‍.എല്‍.ആര്.എം.പി./
ഡി.എല്‍.ആര്.എം.പി.
പദ്ധതി പ്രകാരം ലാന്റ്
ഗവേണന്‍സ് സൊസൈറ്റി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എത്ര പദ്ധതികളുടെ
റിപ്പോര്‍ട്ടുകള്‍
പ്രസ്തുത സൊസൈറ്റി
മുഖേന
തയ്യാറാക്കിയിട്ടുണ്ട്;
(സി)
പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
ഏതെങ്കിലും പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ?
അസ്സല്
ആധാരങ്ങള്‍ നല്‍കുന്നതിനുളള
നടപടികള്‍
3367.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടിയില്‍
കേരള സ്റ്റേറ്റ്
ഹൗസിംഗ് ബോര്‍ഡ്
ചാലക്കുടി അക്കോമഡേഷന്‍
സ്കീമില്‍ വീടും
സ്ഥലവും
വാങ്ങിയവര്‍ക്കുള്ള
ഒറിജിനല്‍ ആധാരം ഇനിയും
ലഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മുപ്പത്തിയഞ്ച്
വര്‍ഷം മുന്‍പ്
വിലയ്ക്ക് വാങ്ങിയ
പ്രസ്തുത സ്ഥലത്തിന്റെ
എല്‍.എ.ആര്.കേസുകള്‍
ഉണ്ടായിരുന്നത്
തീര്പ്പുകല്പിച്ചിട്ട്
വര്‍ഷങ്ങള്‍
പിന്നിട്ടിട്ടും
ഒറിജിനല്‍ ആധാരം
നല്‍കാത്തത് മൂലം
അലോട്ടികള്‍ക്ക്
ഉണ്ടായിട്ടുള്ള
ബുദ്ധിമുട്ടുകള്‍
ഒഴിവാക്കുന്നതിന്
അസ്സല് ആധാരങ്ങള്‍
നല്‍കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ;
(സി)
18
സെന്റ് പുറമ്പോക്ക്
സ്ഥലം ഹൗസിംഗ്
ബോര്‍ഡിന്
പതിച്ചുനല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ ?
വില്ലേജ്
ഓഫീസുകളിലെ ഓപ്പറേഷന്
മണ്‍സൂണ്‍ പരിശോധന
3368.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.സി.മമ്മൂട്ടി
,,
ടി. വി. ഇബ്രാഹിം
,,
ടി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓപ്പറേഷന്
മണ്‍സൂണ്‍ എന്ന പേരില്‍
സംസ്ഥാനത്തെ വില്ലേജ്
ഓഫീസുകളില്‍ വിജിലന്‍സ്
പരിശോധന
നടത്തിയിരുന്നോ;
(ബി)
പരിശോധനയില്‍
കണ്ടെത്തിയ
ക്രമക്കേടുകളെ
സംബന്ധിച്ച
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ;
(സി)
പരിശോധനയില്‍
സേവനാവകാശ നിയമം
ലംഘിക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
വില്ലേജ്
ഓഫീസുകളില്‍ നിന്നുളള
സേവനം പൊതുജനങ്ങള്‍ക്ക്
സമയബന്ധിതമായി
ലഭിക്കുമെന്നത്
ഉറപ്പാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?
മൂന്നാര്‍
സ്പെഷ്യല്‍ ട്രൈബ്യൂണല്‍
3369.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂമി
കയ്യേറ്റ
കേസുകള്‍ക്കായുള്ള
മൂന്നാര്‍ സ്പെഷ്യല്‍
ട്രൈബ്യൂണല്‍
നിര്‍ത്തലാക്കുന്നതിന്
തീരുമാനം
എടുത്തിട്ടുണ്ടോ;ഉണ്ടെങ്കില്‍
അതിനുള്ള കാരണമെന്താണ്;
(ബി)
പ്രസ്തുത
ട്രൈബ്യൂണല്‍ മുമ്പാകെ
എത്ര കേസ്സുകളാണ്
രജിസ്റ്റര്‍
ചെയ്യപ്പെട്ടത്;അതില്‍
എത്ര കേസ്സുകളില്‍
തീരുമാനമെടുത്തു;വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ട്രൈബ്യൂണലിന്റെ
പ്രവര്‍ത്തനത്തിന്
ഇതിനകം എത്ര ലക്ഷം രൂപ
ചെലവഴിച്ചു?
ചാലക്കുടിയില്‍
വാണിജ്യ കേന്ദ്രം
3370.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടിയില്‍
ഹൗസിംഗ് ബോര്‍ഡുവക
സ്ഥലത്ത് വാണിജ്യ
കേന്ദ്രം
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
നടപടികള്‍
ഏത് ഘട്ടത്തിലാണ്;
(സി)
ചാലക്കുടി
ടൗണിന്റെ ഹൃദയഭാഗത്തായി
ഹൗസിംഗ് ബോര്‍ഡു വക
സ്ഥലത്ത്
ഗാര്‍ഹിക-വാണിജ്യ
സമുച്ചയം
നിര്‍മ്മിക്കുന്നതിന്
ആവശ്യമായ അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ?
സര്‍വ്വേ
3371.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ പട്ടം
വില്ലേജിന്റെ
പരിധിയിലുള്ള പഴയ
സര്‍വ്വേ
നമ്പര്‍.1778/6-1/BT
18529 ഭൂമി റീസര്‍വ്വേ
നടത്തി
വിസ്തീര്‍ണ്ണം,കൈവശം
ആയവ
ബോധ്യപ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏത് കാലയളവിലാണ്
പ്രസ്തുത നടപടി
നടത്തിയത് എന്ന്
അറിയിക്കാമോ;
(സി)
അനുബന്ധ
ഭൂമി റീ സര്‍വ്വേ
നടത്തിയതില്‍
(VOP:314/14) കൈവശ
വിസ്തീര്‍ണ്ണത്തില്‍
ആധാര
സൂചനയിലേതിനേക്കാള്
അധിക വിസ്തീര്‍ണ്ണം
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
(ഡി)
പ്രസ്തുത
വിസ്തീര്‍ണ്ണ വ്യത്യാസ
പ്രകാരം റിസര്‍വ്വേ
രേഖകളില്‍ നിയമാനുസൃതം
മാറ്റം
വരുത്തുന്നതിനായി
ബന്ധപ്പെട്ട ഭൂവുടമ
അപേക്ഷ
നല്‍കിയിട്ടുണ്ടോ;
(ഇ)
ഉണ്ടെങ്കില്‍
പ്രസ്തുത
അപേക്ഷയിന്മേല്
നാളിതുവരെ
സ്വീകരിച്ചനടപടികളുടെ
വിശദാംശം അറിയിക്കാമോ ;
(എഫ്)
ബന്ധപ്പെട്ട
ഫയല്‍ നടപടിക്ക്
തടസ്സമായി എന്തെല്ലാം
ഘടകങ്ങള്‍ നിലവില്‍
നിലനില്ക്കുന്നു
എന്നറിയിക്കാമോ ;
(ജി)
സമയബന്ധിതമായി
അനുബന്ധ ഫയല്‍
തീര്‍പ്പ്
സാദ്ധ്യമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കാമോ ?
സര്‍വ്വേ
പദ്ധതികളുടെ
സ്വകാര്യവല്‍ക്കരണം
3372.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സര്‍വ്വേ
വകുപ്പില്‍ ഏതെങ്കിലും
ലാന്റ് സര്‍വ്വേ
പദ്ധതികള്‍ പ്രൈവറ്റ്
സ്ഥാപനങ്ങള്‍ക്ക്
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഏതെല്ലാമെന്ന്
വിശദമാക്കുമോ;
സര്‍വേയും
ഭൂരേഖയും വകുപ്പിലെ വിജിലന്‍സ്
വിഭാഗം
3373.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍വേയും
ഭൂരേഖയും വകുപ്പില്‍
സര്‍വെ വിജിലന്‍സ്
വിഭാഗം
പ്രവര്‍ത്തിക്കുന്നുണ്ടോ;
എങ്കില്‍ ഇവരുടെ
പ്രവര്‍ത്തന മേഖല,
അധികാരങ്ങള്‍ ഇവ
എന്തെന്ന്
വെളിപ്പെടുത്തുമോ;
(ബി)
വകുപ്പിലെ
ജീവനക്കാര്‍ക്കെതിരെ
നിസ്സാരമായ കാരണങ്ങളുടെ
പേരില്‍ ഗുരുതരമായ
ശിക്ഷാ നടപടികള്‍ക്ക്
പല അവസരങ്ങളിലും സര്‍വെ
വിജിലന്‍സ് ശുപാര്‍ശ
ചെയ്യുന്നു എന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്തരത്തില്‍
ടി വിഭാഗത്തിന്റെ
പ്രവര്‍ത്തന രീതിയില്‍
എന്തെങ്കിലും അപാകത
ഉണ്ടെങ്കില്‍ ആയത്
പരിഹരിക്കുന്നതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
സ്മാര്‍ട്ട്
വില്ലേജ് ഓഫീസുകള്‍
3374.
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018ലെ
പ്ലാന്‍ ഫണ്ടില്‍
നിന്നും നാട്ടിക നിയോജക
മണ്ഡലത്തില്‍ ചാവക്കാട്
താലൂക്കിലെ തളിക്കുളം
വില്ലേജിനെ സ്മാര്‍ട്ട്
വില്ലേജ് ഓഫീസാക്കി
ഉയര്‍ത്തുന്നതിന് 44
ലക്ഷം രൂപ
അനുവദിച്ചിരുന്നത്
സംബന്ധിച്ചുള്ള നടപടി
ക്രമങ്ങള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;വിശദാംശം
നല്‍കാമോ;
(ബി)
സര്‍വ്വെയും
ഭൂരേഖയും വകുപ്പില്‍
സര്‍വ്വെയര്‍,
ഡ്രാഫ്റ്റ്മാന്
തസ്തികയില്‍ ബി.ടെക്,
പോളിടെക്നിക് എന്നീ
സാങ്കേതിക യോഗ്യതയുടെ
മാത്രം അടിസ്ഥാനത്തില്‍
നിയമനം
നല്‍കിയിട്ടുണ്ടോ എന്ന
കാര്യം വ്യക്തമാക്കാമോ;
(സി)
ആധുനിക
സര്‍വ്വെ ഉപകരണങ്ങള്‍
ഉപയോഗിച്ചുള്ള സര്‍വ്വെ
ജോലികളില്‍
ഡ്രാഫ്റ്റ്സ്മാന്‍
വിഭാഗം വകുപ്പില്‍
എന്തൊക്കെ ജോലികളാണ്
ചെയ്യുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
സര്‍വ്വെ
ഫീല്‍ഡ് ജോലിയും
ഇതിന്റെ ഓഫീസ്
സാങ്കേതിക പരിശോധനയും
ഒരു വിഭാഗം
ജീവനക്കാര്‍തന്നെ
നടത്തിയാല്‍ സര്‍വ്വെ
റിക്കാര്‍ഡുകളുടെ
കൃത്യത
നഷ്ടപ്പെടുന്നതിനും
അഴിമതി
കടന്നുകൂടുന്നതിനും
ഇടയാകുമെന്ന സാഹചര്യം
ഗൗരവമായി കാണുമോ?
പ്രകൃതിക്ഷോഭം
മൂലം വീടുകള്‍
നഷ്ടപ്പെട്ടവര്‍ക്കുള്ള
സാമ്പത്തിക സഹായം
3375.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17,
2017-18
സാമ്പത്തികവര്‍ഷത്തില്‍
തിരുവനന്തപുരം
ജില്ലയില്‍
പ്രകൃതിക്ഷോഭം മൂലം
വീടുകള്‍
നഷ്ടപ്പെട്ടവര്‍
എത്രയെന്ന് താലൂക്ക്
അടിസ്ഥാനത്തില്‍
വിശദമാക്കാമോ ;
(ബി)
വീട്
നഷ്ടപ്പെട്ടവര്‍ക്ക്
എത്ര തുക അനുവദിച്ചു ;
എത്ര തുക വിതരണം
ചെയ്തു; വിശദമാക്കാമോ ;
(സി)
ഇനി
എത്ര പേര്‍ക്ക് എത്ര
തുക വിതരണം
ചെയ്യാനുണ്ടെന്ന്
താലൂക്ക്
അടിസ്ഥാനത്തില്‍
വിശദമാക്കാമോ ?
റീസര്‍വ്വേയില്‍
തോട്ടം എന്ന് തെറ്റായി
രേഖപ്പെടുത്തിയ ഭൂമി
3376.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയം
ജില്ല മീനച്ചില്‍
താലൂക്കിലെ പൂഞ്ഞാര്‍
തെക്കേക്കര വില്ലേജ്,
പാറത്തോട്, എരുമേലി,
കാെണ്ടൂര്
വില്ലേജുകളില്‍ നടന്ന
റീസര്‍വ്വേയില്‍
വസ്തുവിന്റെ ഇനം
രേഖപ്പെടുത്തുന്ന
ഭാഗത്ത് തോട്ടം എന്ന്
തെറ്റായി
രേഖപ്പെടുത്തിയത്
കൊണ്ട് ജനങ്ങള്‍ക്ക്
ഉണ്ടായ
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയതില്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചു;വിശദമാക്കുമോ;
(ബി)
പ്രസ്തുത
ഭൂമികള്‍ ക്രയവിക്രയം
ചെയ്യുവാനോ ബാങ്ക്
ലോണുകള്‍
എടുക്കുന്നതിനോ
ഭൂവുടമകള്‍ക്ക്
സാധിക്കാത്തത്
പരിഹരിക്കുവാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു;
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ജില്ലയിലെ റീസര്‍വ്വേ
സംബന്ധിച്ച
പ്രശ്നങ്ങള്‍
പരിഹരിക്കുവാന്‍
രാഷ്ട്രീയകക്ഷികളുടെ
ഒരു യോഗം
വിളിച്ചുകൂട്ടുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കുമോ?
എടച്ചേരി
വില്ലേജിലെ റീ സര്‍വേ
പ്രശ്നങ്ങള്‍
3377.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എടച്ചേരി
വില്ലേജിലെ
എടച്ചേരി,വേങ്ങോളി
പ്രദേശങ്ങളില്‍ റീ
സര്‍വേ
പൂര്‍ത്തികരിച്ചിട്ടും
പൊതുജനങ്ങള്‍ക്ക്
അവരുടെ ഭൂനികുതി
അടയ്ക്കാനും കൈവശാവകാശ
രേഖ ലഭിക്കാനും
ഭൂമികൈമാറ്റത്തിനും
പ്രയാസങ്ങള്‍
നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
പരിഹരിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(സി)
ഈ
പ്രദേശങ്ങളിലെ ഭൂനികുതി
അടയ്കാനും കൈവശാവകാശ
രേഖ ലഭിക്കാനും
തണ്ടപ്പേർ ലഭിക്കാനും
എത്ര അപേക്ഷകള്‍
നിലവിലുണ്ട്;വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
അപേക്ഷകളിൽ
എത്രയെണ്ണത്തിന്മേൽ
തീരുമാനം
ഉണ്ടായിട്ടുണ്ട്;വെളിപ്പെടുത്തുമോ?
റീസര്‍വ്വേ
പൂർത്തികരണം - വിജ്ഞാപനം
പുറപ്പെടുവിക്കാൻ നടപടി
3378.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
നിയോജകമണ്ഡലത്തിലെ
വഞ്ചിയൂര്‍ വില്ലേജിലെ
മുപ്പതിനായിരത്തോളം
സ്ഥലഉടമകള്‍ക്ക്,
റീസര്‍വ്വേ
പൂര്‍ത്തിയായിട്ടും അത്
വിജ്ഞാപനം
ചെയ്യാത്തതുമൂലം നികുതി
അടയ്ക്കാന്‍ കഴിയാത്ത
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വിജ്ഞാപനം
ചെയ്യാന്‍ വൈകുന്നതിലെ
കാരണങ്ങള്‍
വ്യക്തമാക്കുമോ;എന്തെങ്കിലും
പരാതികള്‍ നിലവിലുള്ള
സാഹചര്യത്തിലാണോ
വിജ്ഞാപനം ചെയ്യുന്നത്
വൈകുന്നത് ;
(സി)
എങ്കില്‍
പരാതികള്‍ എത്രയും വേഗം
പരിഹരിച്ച് റീസർവ്വേ
പൂർത്തിയായ വിവരം
വിജ്ഞാപനം
ചെയ്യുന്നതിനും സ്ഥല
ഉടമകള്‍ക്ക് നികുതി
അടയ്ക്കുന്നതിനും
ആവശ്യമായ അടിയന്തര
നടപടി സ്വീകരിക്കുമോ?
റീസര്‍വ്വേ
പൂര്‍ത്തീകരിക്കാന്‍ നടപടി
3379.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വില്ലേജുകളില്‍
റീസര്‍വ്വേ
പൂര്‍ത്തീകരിക്കുന്ന
നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
2018-19ല്‍
എത്ര വില്ലേജുകളില്‍
റീസര്‍വ്വേ
പൂര്‍ത്തീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
ഇതിന്റെ
ആവശ്യത്തിനായി എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
വില്ലേജുകളിലെ
റീസര്‍വ്വേ നടപടികള്‍
3380.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്ത് വിവിധ
ജില്ലകളിലായി എത്ര
വില്ലേജുകളിലാണ്
റീസര്‍വ്വേ നടപടികള്‍
പൂര്‍ത്തീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)
കാസര്‍ഗോഡ്
ജില്ലയില്‍ എത്ര
വില്ലേജുകളില്‍
റീസര്‍വ്വേ
ആരംഭിച്ചിട്ടുണ്ടെന്നും
ഇത് എപ്പോള്‍
ആരംഭിച്ചുവെന്നും
ഇനിയും
പൂര്‍ത്തീകരിക്കാനുള്ള
എത്ര വില്ലേജുകള്‍
ഉണ്ടെന്നും
വ്യക്തമാക്കാമോ?
സര്‍വ്വേ
സ്കൂളുകള്‍
3381.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര സര്‍വ്വേ
സ്കൂളുകള്‍
നിലവിലുണ്ട്;
(ബി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം പുതുതായി
സ്വകാര്യ മേഖലയില്‍
സര്‍വ്വേ സ്കൂളുകള്‍
അനുവദിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
വിശദമാക്കുമോ;
(സി)
ഡ്രാഫ്റ്റ്സ്മാൻ,സര്‍വ്വേ
എന്നീ വിഷയങ്ങളെ
സംയോജിപ്പിക്കുന്ന
നടപടിയുടെ ഇപ്പോഴത്തെ
അവസ്ഥ വിശദമാക്കുമോ;
(ഡി)
ഓരോ
വില്ലേജിലും സര്‍വ്വേയർ
/ഡ്രാഫ്റ്റ്സ്മാൻ
എന്നിവരെ
നിയമിക്കുവാന്‍ ഇനി
എത്ര പേരുടെ ആവശ്യം
ഉണ്ട്?
വീട്
നിര്‍മ്മിച്ച് നല്കുന്ന പദ്ധതി
T 3382.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
രണ്ടോ
മൂന്നോ സെന്റ്
ഭൂമിയുള്ള
പാവപ്പെട്ടവര്‍ക്ക്
സന്നദ്ധ സംഘടനകളുടെയോ
വ്യക്തികളുടെയോ
സഹകരണത്തോടെ വീട്
നിര്‍മ്മിച്ച്
നല്കുന്ന പദ്ധതി
പ്രകാരം കാസര്‍ഗോഡ്
ജില്ലയില്‍ എത്ര
കുടുംബങ്ങള്‍ക്ക് സഹായം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ലക്ഷം
വീട് കോളനികളുടെ ശോചനീയാവസ്ഥ
T 3383.
ശ്രീ.
കെ.ബി.ഗണേഷ് കുമാര്‍
,,
കോവൂര്‍ കുഞ്ഞുമോന്
,,
സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലക്ഷം
വീട് കോളനി പദ്ധതിയില്‍
വീടുകൾ അനുവദിക്കുന്നത്
രണ്ട് കുടുംബങ്ങൾക്ക്
ഒരു വീട് എന്ന
രീതിയിലായതിനാൽ
പ്രസ്തുത വീടുകളുടെ
അറ്റകുറ്റപണികൾ മുടങ്ങി
വാസയോഗ്യമല്ലാതാകുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
കോളനികളുടെ ശോചനീയാവസ്ഥ
പരിഹരിച്ച്
മെച്ചപ്പെട്ട ജീവിത
സാഹചര്യം
ഒരുക്കുന്നതിന്
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്ന നടപടികൾ
വിശദമാക്കാമോ?
നിര്‍മ്മിതി
കേന്ദ്രത്തിന് ഭവന
നിര്‍മ്മാണ പദ്ധതിയില്‍ തുക
3384.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-19
സാമ്പത്തിക വര്‍ഷം
നിര്‍മ്മിതി
കേന്ദ്രത്തിന് ഭവന
നിര്‍മ്മാണ പദ്ധതിയില്‍
എത്ര തുക
വകയിരുത്തിയിട്ടുണെന്ന്
വിശദമാക്കാമോ;
(ബി)
25.11.2018
വരെ ഇൗ പദ്ധതിയുടെ
ചെലവ് എത്രയെന്ന്
വ്യക്തമാക്കുമോ;
(സി)
തുക
ചെലവഴിച്ചിട്ടില്ലെങ്കില്‍
കാരണം വ്യക്തമാക്കുമോ?
പ്രളയത്തില്‍
വടക്കാഞ്ചേരി മണ്ഡലത്തില്‍
പൂര്‍ണ്ണമായും തകര്‍ന്ന
വീടുകളുടെ നിര്‍മാണം
3385.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തില്‍
തൃശ്ശൂര്‍ ജില്ലയിലെ
വടക്കാഞ്ചേരി നഗരസഭ,
തെക്കുംകര,
മുളങ്കുന്നത്തുകാവ്,
കോലഴി, അവണൂര്‍,
കൈപ്പറമ്പ്, തോളൂര്‍,
അടാട്ട് എന്നീ തദ്ദേശ
സ്വയം ഭരണ
സ്ഥാപനങ്ങളുടെ
പരിധിയില്‍
പൂര്‍ണ്ണമായും വീടുകള്‍
തകര്‍ന്ന കുടുംബങ്ങളുടെ
പേരു വിവരം
വ്യക്തമാക്കുമോ;
(ബി)
പൂര്‍ണ്ണമായും വീടുകള്‍
തകര്‍ന്ന
കുടുംബങ്ങള്‍ക്ക് വീട്
നിര്‍മ്മിക്കുന്നതിന്
നാളിതുവരെയായി നല്കിയ
തുകയുടെ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
പ്രധാനമന്ത്രി
ആവാസ് യോജനയില്‍ ഇരുപതിനായിരം
വീടുകള്‍ നഷ്ടമായ കാര്യം
3386.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രഭവന
പദ്ധതിയായ
പ്രധാനമന്ത്രി ആവാസ്
യോജനയില്‍ കേരളത്തിന്
ലഭിക്കുമായിരുന്ന
ഇരുപതിനായിരം വീടുകള്‍
ഇത്തവണ നഷ്ടമായത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
കേന്ദ്രസര്‍ക്കാര്‍
കഴിഞ്ഞ സാമ്പത്തിക
വര്‍ഷം അനുവദിച്ച
വീടുകള്‍
പൂർത്തിയാക്കിയിട്ടില്ലെന്ന
പരാതി പരിശോധിക്കുമോ;
ഇതിനുത്തരവാദിയായ
ഉദ്യോഗസ്ഥര്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(സി)
കേന്ദ്രസര്‍ക്കാരിന്റെ
ഫണ്ട് ഉപയോഗിക്കാതെ
വരുന്നത്
സംസ്ഥാനത്തിന്റെ
തുടര്‍ന്നുളള പദ്ധതികളെ
ബാധിക്കുമെന്ന കാര്യം
പരിശോധിച്ച് നടപടി
സ്വീകരിക്കുമോ?
ഹൗസിംഗ്
ബോര്‍ഡ്
3387.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
ഹൗസിംഗ് ബോര്‍ഡ് മുഖേന
എത്ര ഭവനനിര്‍മ്മാണ
പദ്ധതികളാണ്
ഏറ്റെടുത്തിട്ടുള്ളത്;
ജില്ല തിരിച്ചുള്ള
വിശദവിവരം നല്‍കാമോ;
(ബി)
വ്യാപകമായ
ഭവനനിര്‍മ്മാണ
പദ്ധതികള്‍
ഏറ്റെടുക്കുന്നതിന്
ഹൗസിംഗ് ബോര്‍ഡിനുള്ള
തടസ്സങ്ങള്‍
എന്തൊക്കെയാണ്;
വിശദവിവരം നല്‍കുമോ;
(സി)
ഹൗസിംഗ്
ബോര്‍ഡിനെ
കാര്യക്ഷമമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?