ശബരിമലയില്‍
പകര്‍ച്ച വ്യാധികള്‍ തടയാന്‍
നടപടി
*301.
ശ്രീ.അന്‍വര്‍
സാദത്ത്
,,
ഐ.സി.ബാലകൃഷ്ണന്
,,
ഷാഫി പറമ്പില്‍
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അടിസ്ഥാന
സൗകര്യങ്ങള്‍ പരിമിതമായ
ശബരിമലയില്‍ പകര്‍ച്ച
വ്യാധികള്‍ തടയാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
(ബി)
തീര്‍ത്ഥാടകരില്‍
ഭൂരിഭാഗവും ഇതര
സംസ്ഥാനക്കാരായതിനാൽ
ആരോഗ്യവകുപ്പ്
എന്തൊക്കെ മുന്‍
കരുതലുകളാണ്
ശബരിമലയില്‍
നടപ്പിലാക്കിയിരിക്കുന്നത്;
(സി)
എച്ച്
1എൻ 1 ഉള്‍പ്പെടെ
എല്ലാവിധ
പനികള്‍ക്കുമുള്ള
മരുന്ന് ശബരിമലയില്‍
ലഭ്യമാക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
അവിടെ
പ്രളയത്തില്‍ തകര്‍ന്ന
ആശുപത്രികളും പ്രാഥമിക
ആരോഗ്യ കേന്ദ്രങ്ങളും
പ്രവര്‍ത്തനക്ഷമമാക്കാന്‍
സാധിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ?
അന്തര്‍
സംസ്ഥാന നദീജല കരാറുകള്‍
*302.
ശ്രീ.ആന്റണി
ജോണ്‍
,,
കെ.സുരേഷ് കുറുപ്പ്
,,
എ.എം. ആരിഫ്
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനം
കക്ഷിയായിട്ടുള്ള വിവിധ
അന്തര്‍ സംസ്ഥാന നദീജല
കരാറുകള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
സംസ്ഥാനത്തുണ്ടായ
പ്രളയം നാശനഷ്ടം
സൃഷ്ടിച്ചതിന്റെ
പശ്ചാത്തലത്തില്‍
ബലക്ഷയമുള്ള
മുല്ലപ്പെരിയാര്‍
അണക്കെട്ടിന്റെ
ബലപരിശോധന അന്താരാഷ്ട്ര
വിദഗ്ദ്ധ
സമിതിയെക്കൊണ്ട്
നടത്തുന്നതിന് കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(സി)
വെള്ളപ്പൊക്ക
സാധ്യത മുന്നില്‍ കണ്ട്
ജനങ്ങളുടെ ജീവസുരക്ഷ
ഉറപ്പാക്കുന്നതിനായി
മുല്ലപ്പെരിയാറില്‍
പുതിയ ഡാം
പണിയുന്നതിനുള്ള
അനുമതിക്കായി കേന്ദ്ര
സര്‍ക്കാരില്‍
സമ്മര്‍ദ്ദം
ചെലുത്തുമോ;
(ഡി)
തുടര്‍ച്ചയായ
കരാര്‍ ലംഘനവും
കാലാവസ്ഥാ വ്യതിയാനം
സൃഷ്ടിച്ച പുതിയ
സാഹചര്യവും
കണക്കിലെടുത്ത്
പറമ്പിക്കുളം-ആളിയാര്‍
കരാര്‍ പുനരവലോകനം
നടത്തുന്നതിന്
കാര്യക്ഷമമായ നടപടി
സ്വീകരിക്കുമോ?
സര്‍ക്കാര്‍
ആശുപത്രികളിലെ ലബോറട്ടറി
സൗകര്യങ്ങള്‍
*303.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
സി.കൃഷ്ണന്
,,
സജി ചെറിയാന്
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
ആശുപത്രികളില്‍
ലബോറട്ടറി
സൗകര്യത്തിന്റെ
അപര്യാപ്തത മൂലം
വ്യാപകമായിക്കൊണ്ടിരിക്കുന്ന
സ്വകാര്യ മെഡിക്കല്‍
ലബോറട്ടറികളുടെ
പ്രവര്‍ത്തനം
ക്രമീകരിക്കാന്‍
നടത്തിവരുന്ന
പ്രവര്‍ത്തനം
അറിയിക്കാമോ;
(ബി)
സര്‍ക്കാര്‍
ആശുപത്രികളില്‍
ലബോറട്ടറി
സ്ഥാപിക്കുന്നതിനും
ആവശ്യത്തിന് സാങ്കേതിക
ജീവനക്കാരെ
നിയമിക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
പബ്ലിക്ക്
ഹെല്‍ത്ത്
ലബോറട്ടറികള്‍
ശാക്തീകരിക്കുന്നതിനും
ന്യൂ ബോണ്‍ സ്ക്രീനിംഗ്
സംവിധാനം
വിപുലപ്പെടുത്തുന്നതിനും
ചെയ്ത കാര്യങ്ങള്‍
അറിയിക്കാമോ;
(ഡി)
ജീവിത
ശൈലി കൊണ്ടുണ്ടാകുന്ന
അസുഖങ്ങള്‍
വര്‍ദ്ധിച്ചു വരുന്ന
പശ്ചാത്തലത്തില്‍ ഇവ
നേരത്തെ തിരിച്ചറിഞ്ഞ്
ചികിത്സ
ലഭ്യമാക്കുന്നതിനായി
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കാമോ?
കേരളത്തെ
ഡിജിറ്റല്‍ ഹബ്ബാക്കുകയെന്ന
ലക്ഷ്യം
*304.
ശ്രീ.യു.
ആര്. പ്രദീപ്
,,
എ. പ്രദീപ്കുമാര്‍
,,
വി. ജോയി
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തെ
ഡിജിറ്റല്‍
ഹബ്ബാക്കുകയെന്ന
ലക്ഷ്യത്തോടെ സംസ്ഥാന
സര്‍ക്കാരിന്റെ
ഉന്നതാധികാര ഐ.ടി.
സമിതി നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്തെ
ഐ. ടി. പ്രതിഭകളെ
സംസ്ഥാനത്ത് തന്നെ
നിലനിര്‍ത്തുക എന്ന
ലക്ഷ്യത്തോടെ ഐ.ടി.
പാര്‍ക്കുകള്‍
വിപുലീകരിക്കാന്‍
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഐ.ടി.
സ്റ്റാര്‍ട്ടപ്പ്
സ്ഥാപനങ്ങളെ
പ്രോത്സാഹിപ്പിക്കാന്‍
പദ്ധതിയുണ്ടോ;
(ഡി)
ഹാര്‍ഡ്
വെയര്‍ രംഗത്ത്
സംസ്ഥാനത്തിന്റെ
സാന്നിദ്ധ്യമറിയിക്കാന്‍
നടത്തിവരുന്ന
പ്രവര്‍ത്തനം
വ്യക്തമാക്കാമോ?
സപ്ലൈകോയുടെ
സാമ്പത്തിക പ്രതിസന്ധി
പരിഹരിക്കുന്നതിന് നടപടി
*305.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
കെ.എം.ഷാജി
,,
ടി. വി. ഇബ്രാഹിം
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോ
വില്പന
കേന്ദ്രങ്ങളില്‍
അവശ്യസാധനങ്ങള്‍
ലഭിക്കുന്നില്ല എന്ന
പരാതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
സപ്ലൈകോയിലെ
വിതരണക്കാർക്ക്
കുടിശ്ശിക
വന്നിട്ടുളളതിനാല്‍
സാധനങ്ങളുടെ
വിതരണത്തില്‍ തടസ്സം
നേരിട്ടിട്ടുണ്ടോ;
(സി)
സപ്ലൈകോയുടെ
സാമ്പത്തിക പ്രതിസന്ധി
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
വിതരണ
കേന്ദ്രങ്ങളിലെ
ക്രമക്കേടുകൾ
തടയുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ;
(ഇ)
റേഷന്കാര്ഡൊന്നിന്
സപ്ലൈകോയില്‍ നിന്നും
വിതരണം ചെയ്യുന്ന
സബ്സിഡിയുളള
സാധനങ്ങളുടെ തോത്
വെട്ടിക്കുറച്ചിട്ടുണ്ടോ;
എങ്കില്‍ കാരണം
വ്യക്തമാക്കാമോ?
പോലീസ്
ഇന്റഗ്രേറ്റഡ് കണ്ട്രോള്
റൂം
*306.
ശ്രീ.പി.കെ.
ശശി
,,
എം. സ്വരാജ്
,,
വി. കെ. സി. മമ്മത് കോയ
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വര്‍ഗ്ഗീയ സംഘര്‍ഷം
ലക്ഷ്യമിട്ടുകൊണ്ട് ചില
ശക്തികള്‍ വിദ്വേഷ
പ്രചാരണം
ശക്തിപ്പെടുത്തിയിരിക്കുന്നതിനാല്
ഇത്തരക്കാരെ കര്‍ശനമായി
അമര്‍ച്ച ചെയ്യാന്‍
പോലീസ് സേനയുടെ
ശാക്തീകരണത്തിന്
സ്വീകരിച്ചുവരുന്ന
നടപടി അറിയിക്കാമോ;
(ബി)
സമൂഹമാധ്യമങ്ങളിലൂടെ
വിദ്വേഷ പ്രചാരണം
നടത്തുന്നവര്‍ക്കെതിരെ
കര്‍ശന
നടപടിയെടുക്കുമോ;
(സി)
പൊതുസ്ഥലങ്ങളില്‍
പോലീസിന്റെ സാന്നിധ്യം
വര്‍ദ്ധിപ്പിച്ച്
ജനങ്ങളില്‍
സുരക്ഷിതബോധം
വര്‍ദ്ധിപ്പിക്കാനും
ഗുണ്ടകളെയും മാഫിയ
സംഘങ്ങളെയും അമര്‍ച്ച
ചെയ്യാനും ചെയ്തുവരുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(ഡി)
പോലീസിന്റെ
നിയന്ത്രണത്തില്‍ വിവിധ
വകുപ്പുകളെ
ഏകോപിപ്പിച്ച് തലസ്ഥാന
നഗരിയില്‍
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്ന
ഇന്റഗ്രേറ്റഡ്
കണ്ട്രോള് റൂമിന്റെ
ലക്ഷ്യം വിശദമാക്കാമോ?
സംസ്ഥാനത്തിന്റെ
എയിംസ് ആവശ്യത്തോടുള്ള
കേന്ദ്ര നിലപാട്
*307.
ശ്രീ.പി.വി.
അന്‍വര്‍
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ആര്.
രാജേഷ്
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പൊതുജനാരോഗ്യ
രംഗത്തെ മികച്ച നേട്ടം
ദൃഢമാക്കുന്നതിനായി
എയിംസ് അനുവദിക്കണമെന്ന
സംസ്ഥാനത്തിന്റെ ദീര്‍ഘ
നാളത്തെ ആവശ്യത്തോടുള്ള
കേന്ദ്ര സര്‍ക്കാരിന്റെ
നിലപാട്
വ്യക്തമാക്കാമോ;
(ബി)
മെഡിക്കല്‍
കോളേജുകളെ എയിംസ്
നിലവാരത്തിലുള്ള
ഉല്‍കൃഷ്ട
സ്ഥാപനങ്ങളാക്കി
ഉയര്‍ത്തുന്നതിന്
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(സി)
മെഡിക്കല്‍
കോളേജ് ആശുപത്രികളുടെ
വികസന
മാസ്റ്റര്‍പ്ലാന്‍
തയ്യാറായിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(ഡി)
സംസ്ഥാനത്തെ
ജില്ല താലൂക്കുതല
ആശുപത്രികളില്‍
സൂപ്പര്‍
സ്പെഷ്യാലിറ്റി കേഡര്‍
സേവനം
ഏര്‍പ്പെടുത്താനുള്ള
നടപടി
പൂര്‍ത്തിയായിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
സ്റ്റേറ്റ്
ലെവല്‍ എന്‍വയണ്‍മെന്റ്
ഇംപാക്ട് അസസ്മെന്റ്
അതോറിറ്റി
*308.
ശ്രീ.പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
പി.ഉബൈദുള്ള
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഖനനവും
വന്‍കിട നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളും
ഉള്‍പ്പെടെയുളളവയുടെ
പരിസ്ഥിതി പ്രത്യാഘാതം
വിലയിരുത്തി അനുമതി
നല്‍കാനുളള സ്റ്റേറ്റ്
ലെവല്‍ എന്‍വയണ്‍മെന്റ്
ഇംപാക്ട് അസ്സസ്മെന്റ്
അതോറിറ്റിയും അതിന്റെ
കീഴിലുളള അപ്രെെസല്‍
കമ്മിറ്റികളും
പുനഃസംഘടിപ്പിച്ചിട്ടുണ്ടോ;
(ബി)
ഇവ
നിലവിലില്ലാത്തതിനാല്‍
അപേക്ഷകള്‍
കെട്ടിക്കിടക്കുന്ന
വിവരം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
അതോറിറ്റിയും
കമ്മിറ്റികളും
എന്നത്തേക്ക്
പുനഃസംഘടിപ്പിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
റെസ്റ്റോറന്റുകളിലെയും
ബേക്കറികളിലെയും ഭക്ഷ്യസുരക്ഷ
ഉറപ്പാക്കല്‍
*309.
ശ്രീ.എം.
മുകേഷ്
,,
ബി.ഡി. ദേവസ്സി
,,
കെ. ആന്‍സലന്‍
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റെസ്റ്റോറന്റുകളിലും
ബേക്കറികളിലും
ഭക്ഷ്യസുരക്ഷാ വിഭാഗം
നടത്തി വരുന്ന പരിശോധന
കൂടുതല്‍ കാര്യക്ഷമവും
വിപുലവുമാക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ ആരോഗ്യ
സ്ക്വാഡുകള്‍ നടത്തുന്ന
പരിശോധനയില്‍ നിരവധി
റെസ്റ്റോറന്റുകള്‍
പഴകിയതോ ആരോഗ്യത്തിന്
ഹാനികരമായതോ ആയ
ആഹാരപദാര്‍ത്ഥങ്ങള്‍
വില്‍ക്കുന്നതായി
കണ്ടെത്തുന്നുണ്ടെങ്കിലും
അത്തരം സ്ഥാപനങ്ങള്‍
തുടര്‍ന്നും
പ്രവര്‍ത്തിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത
സ്ഥാപനങ്ങള്‍ക്കെതിരെ
കര്‍ശന നിയമ നടപടി
സ്വീകരിക്കുമോ;
ആവര്‍ത്തിക്കുന്ന
നിയമലംഘനങ്ങള്‍ക്ക്
കര്‍ശന ശിക്ഷ
നല്കുവാനും ലൈസന്‍സ്
റദ്ദ് ചെയ്യുവാനും
വ്യവസ്ഥയുണ്ടോ;
(സി)
റെസ്റ്റോറന്റുകള്‍ക്ക്
ലൈസന്‍സ്
ലഭിക്കുന്നതിനായി
പാലിച്ചിരിക്കേണ്ട
ശുചിത്വ മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ; തെരുവോര
കച്ചവടക്കാര്‍
പാലിക്കേണ്ട ശുചിത്വ
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
തിരുവനന്തപുരം
വിമാനത്താവള ടെര്‍മിനലുകളുടെ
വികസനവും പരിപാലനവും
*310.
ശ്രീ.പി.ഉബൈദുള്ള
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
പി.കെ.ബഷീര്‍
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
വിമാനത്താവള
ടെര്‍മിനലുകളുടെ
വികസനവും പരിപാലനവും
പൂര്‍ണ്ണമായി സ്വകാര്യ
കമ്പനികള്‍ക്ക്
കൈമാറുന്നതിനായി
കേന്ദ്ര സര്‍ക്കാര്‍
തീരുമാനിച്ച വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ലാഭകരമായി
പ്രവര്‍ത്തിക്കുന്ന
പ്രസ്തുത വിമാനത്താവളം
സ്വകാര്യവല്‍ക്കരിക്കുന്നത്
സംബന്ധിച്ച നിലപാട്
കേന്ദ്ര സര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ?
ലീഗല്‍
മെട്രോളജി വകുപ്പിന്റെ
സുതാര്യം ആപ്ലിക്കേഷന്‍
*311.
ശ്രീ.എസ്.രാജേന്ദ്രന്
,,
രാജു എബ്രഹാം
,,
കെ. ബാബു
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലീഗല്‍
മെട്രോളജി വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
അവലോകനം
ചെയ്യാറുണ്ടോ;
(ബി)
അളവ്
തൂക്ക വെട്ടിപ്പുകള്‍
സംബന്ധിച്ച്
ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന
പരാതികള്‍
സമയബന്ധിതമായി
പരിഹരിക്കുന്നതിന്
കോള്‍ സെന്റര്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട് ലീഗല്‍
മെട്രോളജി വകുപ്പ്
നടപ്പില്‍ വരുത്തിയ
സുതാര്യം
ആപ്ലിക്കേഷന്റെ
വിശദാംശം നല്‍കുമോ;
(ഡി)
പ്രസ്തുത
കോള്‍ സെന്ററിന്റെയും
സുതാര്യം
ആപ്ലിക്കേഷന്റെയും
സേവനങ്ങള്‍ കൂടുതല്‍
ജനങ്ങളിലേയ്ക്ക്
എത്തിക്കുന്നതിന്
എന്തെല്ലാം
പരിപാടികളാണ് ആസൂത്രണം
ചെയ്തിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
ഐ.ടി.
മേഖലയുടെ വികസനം
*312.
ശ്രീ.ഇ.കെ.വിജയന്
,,
സി. ദിവാകരന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്ത്യയില്‍
ഐ.ടി. രംഗത്ത് ഏറ്റവും
നേട്ടമുണ്ടാക്കുന്ന
സംസ്ഥാനമായി കേരളത്തെ
മാറ്റുന്നതിനായി നിലവിൽ
നടപ്പിലാക്കിയിരിക്കുന്നതും
നടപ്പിലാക്കാനുദ്ദേശിക്കുന്നതുമായ
പദ്ധതികളും അതുമായി
ബന്ധപ്പെട്ട്
സ്വീകരിച്ചിരിക്കുന്ന
നടപടികളും സംബന്ധിച്ച്
വിശദമാക്കുമോ;
(ബി)
ഐ.ടി.
മേഖലയിലെ
തൊഴിലവസരങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനായി
നിലവിൽ
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(സി)
തിരുവനന്തപുരം
ടെക്നോപാര്‍ക്കിലെ
വികസനവും നിക്ഷേപങ്ങളും
നിക്ഷേപ സാധ്യതകളും
തൊഴിലവസരങ്ങളും
സംബന്ധിച്ച വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
(ഡി)
കൊച്ചി
ഇന്‍ഫോപാര്‍ക്കിന്റെ
വികസനം സംബന്ധിച്ച
വിശദാംശങ്ങള്‍ നൽകുമോ;
(ഇ)
കോഴിക്കോട്
സൈബര്‍ പാര്‍ക്കിന്റെ
പുരോഗതിയും വികസനവും
നിക്ഷേപ സാധ്യതകളും
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ആയുര്‍വേദ
ചികിത്സാ രംഗത്ത് ആധുനിക
ഗവേഷണങ്ങളും പഠനങ്ങളും
*313.
ശ്രീ.ആര്.
രാജേഷ്
,,
കെ.വി.വിജയദാസ്
,,
കാരാട്ട് റസാഖ്
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആയുര്‍വേദ
ചികിത്സാ രംഗത്ത്
ആധുനിക ഗവേഷണങ്ങളും
പഠനങ്ങളും
നടത്തുന്നതിന് ഈ
സര്‍ക്കാര്‍ എന്തെല്ലാം
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
(ബി)
ആയുര്‍വേദ
ഡിസ്പെന്‍സറികളെ
കുടുംബാരോഗ്യ
കേന്ദ്രങ്ങളായി
ഉയര്‍ത്തുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
സംസ്ഥാനത്ത്
അന്താരാഷ്ട്ര ആയുര്‍വേദ
റിസര്‍ച്ച്
ഇന്‍സ്റ്റിറ്റ്യൂട്ട്
ആരംഭിക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(ഡി)
ഭാരതീയ
ചികിത്സാ
വകുപ്പിന്റെയും നാഷണല്‍
ആയുഷ് മിഷന്റെയും
നേതൃത്വത്തില്‍
നടപ്പിലാക്കാനുദ്ദേശിക്കുന്ന
പുതിയ പദ്ധതികള്‍
ഏതൊക്കെയാണ്; വിശദാംശം
നല്‍കുമോ?
കൊച്ചി
മെട്രോ പദ്ധതി
*314.
ശ്രീ.എസ്.ശർമ്മ
,,
കെ. ദാസന്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
മെട്രോയുടെ
പ്രവര്‍ത്തനം അവലോകനം
ചെയ്തിരുന്നോ;
(ബി)
കൊച്ചി
മെട്രോയുടെ നിര്‍മ്മാണം
തൃപ്പൂണിത്തുറ വരെ
നീട്ടുന്ന രണ്ടാം
ഘട്ടത്തിന്
അംഗീകാരമായിട്ടുണ്ടോ;
പ്രസ്തുത പദ്ധതി ചെലവ്
എത്രയാണ്; വിശദാംശം
നല്‍കാമോ;
(സി)
കേന്ദ്ര
സര്‍ക്കാരിന്റെ മെട്രോ
നയത്തെ കുറിച്ച്
അറിവുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
കൊച്ചിയിലെ
വാട്ടര്‍ മെട്രോ
പദ്ധതിയുടെ രൂപരേഖ
അറിയിക്കാമോ?
എച്ച്1എന്‍1
പനി മരണങ്ങള്
*315.
ശ്രീ.കെ.സി.ജോസഫ്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
എം. വിന്‍സെന്റ്
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എച്ച്1എന്‍1 പനി
മരണങ്ങള് വര്‍ദ്ധിച്ചു
വരുന്നതായുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
2018
നവംബര്‍ മാസത്തില്‍
മാത്രം ഇരുന്നൂറോളം
പേര്‍ക്ക് രോഗബാധ
സ്ഥിരീകരിച്ചു എന്നത്
അതീവ ഗൗരവമായി
കാണുന്നുണ്ടോ; ഇതു
തടയാന്‍ എന്തൊക്കെ
നടപടികളാണ് നാളിതുവരെ
സ്വീകരിച്ചിരിക്കുന്നത്;
വിശദാംശം ലഭ്യമാക്കുമോ;
(സി)
പ്രളയത്തിന്റെ
പശ്ചാത്തലത്തില്‍ പനി
പടരുന്നത്
തടയുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രളയ
ശുചീകരണ
പ്രവര്‍ത്തനങ്ങളില്‍
ഏര്‍പ്പെട്ട
വ്യക്തികള്‍ പനി കാരണം
മരണപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇവരുടെ
കുടുംബങ്ങള്‍ക്ക്
നഷ്ടപരിഹാരം
ലഭ്യമാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
നിപ
രോഗബാധ
*316.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ഡോ.എം.
കെ. മുനീര്‍
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നിപ രോഗബാധ
കണ്ടെത്തുന്നതിന്
നിര്‍ണ്ണായക പങ്ക്
വഹിച്ച മണിപ്പാല്‍
കസ്തൂര്‍ബാ മെഡിക്കല്‍
കോളേജിലെ ഡോ. ജി.
അരുണ്‍കുമാര്‍, ആരോഗ്യ
വകുപ്പ് അഡീഷണല്‍ ചീഫ്
സെക്രട്ടറി
എന്നിവരടങ്ങിയ സംഘം
തയ്യാറാക്കി ബ്രിട്ടീഷ്
മെഡിക്കല്‍ ജേര്‍ണലില്‍
പ്രസിദ്ധീകരിച്ച
റിപ്പോര്‍ട്ടില്‍ നിപ
രോഗം ബാധിച്ച 23
പേരില്‍ 21 പേര്
മരിച്ചതായി
രേഖപ്പെടുത്തിയിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിപരോഗബാധിതരുടെ
കണക്ക്
തയ്യാറാക്കുന്നതില്‍
ആരോഗ്യ വകുപ്പിന്
വീഴ്ചയുണ്ടായിട്ടുണ്ടോ
എന്ന് പരിശോധിക്കുമോ;
(സി)
കോഴിക്കോട്
മെഡിക്കല്‍ കോളേജിലെ
റേഡിയോളജി വിഭാഗത്തിലെ
വി.സുധ മരിച്ചത് നിപ
രോഗ ബാധ മൂലമാണെന്ന്
സംശയം
പ്രകടിപ്പിച്ചിരുന്നോ;
എങ്കില്‍ എന്ത് നടപടി
സ്വീകരിച്ചു;
(ഡി)
നിപ
രോഗം ഉണ്ടാകാനുള്ള
സാധ്യതയെക്കുറിച്ച്
ജാഗ്രതാനിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ?
ശബരിമലയില്‍
പോലീസിന്റെ അമിത നിയന്ത്രണം
*317.
ശ്രീ.എം.
വിന്‍സെന്റ്
,,
കെ.മുരളീധരന്
,,
എ.പി. അനില്‍ കുമാര്‍
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസിന്റെ
അമിത നിയന്ത്രണം കാരണം
ശബരിമലയില്‍
ഭക്തര്‍ക്ക് ദര്‍ശനം
നടത്താന്‍ സാധിക്കാത്ത
സാഹചര്യമുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ബി)
മത
സൗഹാര്‍ദ്ദത്തിന്റെ
പ്രതീകമായ ശബരിമലയിലെ
വാവര് നട മുതല്‍
വടക്കേനട വരെ പോലീസ്
ഇരുമ്പ് ബാരിക്കേഡുകള്‍
സ്ഥാപിച്ചിരിക്കുന്നത്
എന്തടിസ്ഥാനത്തിലാണ്;
ഇതുകാരണം വാവര്
നടയില്‍ ദര്‍ശനം
നടത്താന്‍ ഭക്തര്‍ക്ക്
സാധിക്കുന്നില്ല എന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പതിനെട്ടാം
പടിക്ക് സമീപമുള്ള
അപ്പം-അരവണ
കൗണ്ടറിലേക്കുള്ള വഴി
ബാരിക്കേഡുകള്‍ വച്ച്
അടച്ചത് കാരണം പ്രസാദം
പോലും വാങ്ങാനാവാതെ
നിരവധി ഭക്തര്‍
മടങ്ങിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ക്രമസമാധാനപാലനത്തിന്റെ
പേരില്‍ ശബരിമലയിലെ
ആചാര അനുഷ്ഠാനങ്ങളെയും
ഇന്ത്യന്‍ ഭരണഘടന ഓരോ
വ്യക്തിക്കും നല്കുന്ന
മത സ്വാതന്ത്ര്യത്തെയും
പോലീസ് നിഷേധിക്കുന്നത്
എന്തടിസ്ഥാനത്തിലാണ്
എന്ന് വ്യക്തമാക്കുമോ?
മരുന്നുകള്‍ക്ക്
ഈടാക്കുന്ന അമിതവില
*318.
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
കെ. രാജന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വില്‍ക്കപ്പെടുന്ന
മരുന്നുകളുടെ വില
തീരുമാനിക്കപ്പെടുന്നത്
ഏത് വിധത്തിലാണെന്ന്
അറിയിക്കുമോ; ഇത്
സംബന്ധിച്ചുളള
നിയമത്തിന്റെ
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
സംസ്ഥാനത്ത്
മരുന്ന് വില്പനയിലൂടെ
ഇടനിലക്കാര്‍ക്ക് വലിയ
തോതില്‍ ലാഭം
കൊയ്യുന്നതിനുളള അവസരം
ഉണ്ടെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
മരുന്നുകള്‍ക്ക്
അമിതവില ഈടാക്കുന്നത്
നിയന്ത്രിക്കുന്നതിന്
സംസ്ഥാന
സര്‍ക്കാരുകള്‍ക്ക്
ഏതെങ്കിലും തരത്തിലുളള
നടപടി
സ്വീകരിക്കാനാകുമോ;
വ്യക്തമാക്കുമോ;
(ഡി)
മരുന്നിനങ്ങളുടെ
പ്രചരണത്തിന്റെ ഭാഗമായി
കമ്പനികള്‍ നല്കുന്ന
സൗജന്യങ്ങള്‍ക്കും
സാമ്പിളുകള്‍ക്കും
നികുതി
ഏര്‍പ്പെടുത്തുമോ;
വ്യക്തമാക്കുമോ;
(ഇ)
സംസ്ഥാനങ്ങളുടെ
പങ്കും ചുമതലകളും
കൃത്യമായി
വ്യക്തമാക്കുന്ന
വിധത്തില്‍
ഔഷധനിയമത്തില്
സമഗ്രമായ
ഉടച്ചുവാര്‍ക്കലിന്റെ
ആവശ്യകതയുണ്ടോ;
വ്യക്തമാക്കുമോ?
പൊതു
ആരോഗ്യ സംവിധാനം
കാര്യക്ഷമമാക്കുന്നതിനുള്ള
പ്രവർത്തനങ്ങൾ
*319.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
റ്റി.വി.രാജേഷ്
ശ്രീമതി
യു. പ്രതിഭ
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആരോഗ്യപരിപാലന
രംഗത്ത് സര്‍ക്കാര്‍
ആശുപത്രികളെ
ദുര്ബലപ്പെടുത്തുമെന്നാക്ഷേപമുള്ള
കേന്ദ്രസര്‍ക്കാര്‍
നയത്തില്‍ നിന്ന്
വിഭിന്നമായി
സംസ്ഥാനത്തെ പൊതു
ആരോഗ്യ സംവിധാനം
കാര്യക്ഷമമാക്കാന്‍
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കുമോ;
(ബി)
ആശുപത്രികളെ
രോഗീസൗഹൃദമാക്കി
വികസിപ്പിക്കുന്നതിനുള്ള
പദ്ധതികള്‍
എന്തെല്ലാമാണ്;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരത്തിലെത്തിയശേഷം
പുതുതായി
സ്ഥാപിക്കുകയോ പദവി
ഉയര്‍ത്തുകയോ ചെയ്ത
സ്ഥാപനങ്ങള്‍
ഏതൊക്കെയാണ്;
മെഡിക്കല്‍, പാരാ
മെഡിക്കല്‍
ജീവനക്കാരുടെ എത്ര
തസ്തികകള്‍ പുതുതായി
സൃഷ്ടിച്ചു; പുതുതായി
എത്ര നിയമനങ്ങള്‍
നടത്തിയെന്ന കണക്ക്
ലഭ്യമാണോ;
(ഡി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
അട്ടപ്പാടിയില്‍
ശിശുമരണങ്ങൾ
വ്യാപകമായിരുന്നെന്ന
ആക്ഷേപത്തിന്റെ
അടിസ്ഥാനത്തിൽ
ശിശുമരണങ്ങൾ
അവസാനിപ്പിക്കാന്‍
നടപ്പിലാക്കി വരുന്ന
പ്രത്യേക പദ്ധതികള്‍
വിശദമാക്കാമോ?
പ്രളയത്തില്‍
ഭക്ഷ്യവകുപ്പിന് ഉണ്ടായ
നാശനഷ്ടങ്ങള്‍
*320.
ശ്രീ.സി.
ദിവാകരന്
,,
ജി.എസ്.ജയലാല്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ബാധിച്ച പ്രളയത്തില്‍
ഭക്ഷ്യവകുപ്പിന് ഉണ്ടായ
നാശനഷ്ടങ്ങളുടെ
കണക്കെടുത്തിട്ടുണ്ടോ;
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രളയം
റേഷന്‍
കടകള്ക്കുണ്ടാക്കിയ
നഷ്ടവും പ്രളയം മൂലം
റേഷന്‍ സാധനങ്ങളുടെ
സ്റ്റോക്കിലുണ്ടായ
നഷ്ടവും സംബന്ധിച്ച
വിവരങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പ്രളയത്തില്‍
നശിച്ച റേഷന്‍
സാധനങ്ങള്‍ക്ക്
ഇന്‍ഷുറന്‍സ് തുക
ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
പ്രളയത്തില്‍
സപ്ലെെകോ
വില്പനശാലകള്ക്കുണ്ടായ
നഷ്ടത്തിന്റെ
കണക്കുകള്‍
ലഭ്യമാക്കുമോ; ആയതിന്
ഇന്‍ഷുറന്‍സ് പരിരക്ഷ
ഉണ്ടായിരുന്നോ;
വ്യക്തമാക്കുമോ;
(ഇ)
സംസ്ഥാന
സര്‍ക്കാര്‍ നെല്ല്
സംഭരിച്ചിരുന്ന
ഗോഡൗണുകള്‍
പ്രളയത്തില്‍
നശിച്ചിട്ടുണ്ടോ;
വിശദവിവരങ്ങള്‍
അറിയിക്കുമോ?
സംസ്ഥാനം
ഉന്നയിച്ച ആവശ്യങ്ങളോടുളള
കേന്ദ്ര പ്രതികരണം
*321.
ശ്രീ.കെ.വി.വിജയദാസ്
,,
എ. എന്‍. ഷംസീര്‍
,,
പി. ഉണ്ണി
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
മുഖ്യമന്ത്രിക്കും
സര്‍വകക്ഷി നിവേദക
സംഘത്തിനും,
ഭക്ഷ്യഭദ്രത
നിയമത്തിന്റെ പേരില്‍
അരി
നിഷേധിക്കുന്നതുപോലുളള
പ്രശ്നങ്ങളും പൊതുവികസന
പ്രശ്നങ്ങളും പ്രകൃതി
ദുരന്തം നേരിടാനുളള
സഹായത്തിന്റെ
ആവശ്യകതയും
ധരിപ്പിക്കുന്നതിന്
പ്രധാനമന്ത്രിയെ
കാണാന്‍ അവസരം
നല്‍കാതിരിക്കുകയും
കലാരംഗത്ത്
പ്രശസ്തരായവരില്‍ ചിലരെ
അങ്ങോട്ടു വിളിച്ച്
കാണുകയും ചെയ്യുന്ന
നിലപാട് രാജ്യത്തിന്റെ
ഫെഡറല്‍ അടിത്തറയെ
ദുര്‍ബലപ്പെടുത്തുമെന്നതിനാല്‍
ജനാധിപത്യപരമായ നിലപാട്
സ്വീകരിക്കാന്‍
കേന്ദ്രസര്‍ക്കാരിനോട്
ആവശ്യപ്പെടുമോ;
(ബി)
സംസ്ഥാനം
ഉന്നയിച്ച വിവിധ
ആവശ്യങ്ങളോടുളള
കേന്ദ്രസര്‍ക്കാരിന്റെ
പ്രതികരണം അറിയിക്കാമോ;
(സി)
ഭക്ഷ്യധാന്യവിഹിതം
വര്‍ദ്ധിപ്പിക്കണമെന്ന
നീതിയുക്തമായ
ആവശ്യത്തോടുളള കേന്ദ്ര
സര്‍ക്കാരിന്റെ
പ്രതികരണമെന്തായിരുന്നു;
(ഡി)
വികസന
പ്രക്രിയയില്‍
സംസ്ഥാനങ്ങള്‍ക്ക് കൂടി
തുല്യ പ്രാധാന്യം
നേടിയെടുക്കാനായി
നടത്തിവരുന്ന
ഇടപെടലുകള്‍
അറിയിക്കാമോ?
പ്രളയ
പുനര്‍നിര്‍മ്മാണത്തിനായി
കണ്‍സള്‍ട്ടന്‍സി
*322.
ശ്രീ.റോജി
എം. ജോണ്‍
,,
കെ.എസ്.ശബരീനാഥന്
,,
പി.ടി. തോമസ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയ
പുനര്‍നിര്‍മ്മാണത്തിനായി
കണ്‍സള്‍ട്ടന്‍സിയെ
നിയമിക്കാന്‍ ആഗോള
ടെണ്ടര്‍ വിളിക്കുവാന്‍
സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ;
(ബി)
പ്രളയ
പുനര്‍നിര്‍മ്മാണത്തിനായി
അവധാനതയില്ലാതെ
കെ.പി.എം.ജി. എന്ന
കണ്‍സള്‍ട്ടന്‍സിയെ
തിരഞ്ഞെടുത്തത്
സംസ്ഥാനത്തിന്
വിലപ്പെട്ട നൂറോളം
ദിവസങ്ങള്‍ നഷ്ടമാകാന്‍
കാരണമായിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
മെഡിക്കല്‍
കോളേജുകളില്‍ സമഗ്ര
സ്ട്രോക്ക് സെന്ററുകള്‍
*323.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
ഡോ.എം.
കെ. മുനീര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പക്ഷാഘാതം
ബാധിച്ചവര്‍ക്ക്
അടിയന്തര ചികിത്സാ
സൗകര്യമൊരുക്കുന്ന
സമഗ്ര സ്ട്രോക്ക്
സെന്ററുകള്‍
സംസ്ഥാനത്തെ മെഡിക്കല്‍
കോളേജുകളില്‍
ആരംഭിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
ഏതെല്ലാം മെഡിക്കല്‍
കോളേജുകള്‍ക്കാണ് തുക
അനുവദിച്ചിരിക്കുന്നത്;
(സി)
മഞ്ചേരി
മെഡിക്കല്‍ കോളേജ്
ഉള്‍പ്പെടെ സംസ്ഥാനത്തെ
എല്ലാ മെഡിക്കല്‍
കോളേജുകളിലും ഇത്തരം
സെന്ററുകള്‍ ഉടന്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
റേഷന്‍
രംഗത്തിന്റെ ശാക്തീകരണം
*324.
ശ്രീ.ജെയിംസ്
മാത്യു
,,
ഡി.കെ. മുരളി
,,
രാജു എബ്രഹാം
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആധുനീകരണ
പ്രവര്‍ത്തനം വഴി
റേഷന്‍ ചോര്‍ച്ച
തടയുന്നതിനും അതോടൊപ്പം
തന്നെ റേഷന്‍
വ്യാപാരികള്‍ക്ക്
ന്യായവേതനം ഉറപ്പ്
നല്‍കുന്നതിനും
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
(ബി)
ഇ-ത്രാസ്
പദ്ധതി
ഫലപ്രദമായിരുന്നോ;
പോരായ്മ നികത്താന്‍
നടപടിയെടുക്കുമോ;
(സി)
റേഷന്‍
കടകളിലൂടെ മറ്റ്
സേവനങ്ങള്‍ നല്കി
വ്യാപാരികളുടെ വരുമാന
വര്‍ദ്ധനവിന് അനുമതി
നല്‍കിയിട്ടുണ്ടോ;
(ഡി)
സംസ്ഥാനത്തിന്
അര്‍ഹതയുള്ള അധിക
റേഷന്‍ വിഹിതം
നേടിയെടുക്കാന്‍
നടത്തിയ ശ്രമം
അറിയിക്കാമോ;
ഇക്കാര്യത്തില്‍
കേന്ദ്ര സര്‍ക്കാര്‍
നിലപാട് എന്തായിരുന്നു;
(ഇ)
റേഷന്‍കടകളുടെ
സോഷ്യല്‍ ഓഡിറ്റിംഗ്
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് അറിയിക്കാമോ?
അശ്ലീല
ചിത്രങ്ങള്‍ വെബ്
സൈറ്റുകള്‍ക്ക് വില്‍ക്കുന്ന
റാക്കറ്റ്
*325.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
മുല്ലക്കര രത്നാകരന്
,,
ജി.എസ്.ജയലാല്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുട്ടികളുടെ അശ്ലീല
ചിത്രങ്ങള്‍ പകര്‍ത്തി
വിദേശ വെബ്
സൈറ്റുകള്‍ക്ക്
വില്‍ക്കുന്ന റാക്കറ്റ്
പ്രവര്‍ത്തിക്കുന്നുണ്ടെന്നുള്ള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സെര്‍ച്ച്
എന്‍ജിനുകളുടെ
പരിധിയില്‍ വരാത്ത
രഹസ്യ നെറ്റ്
വര്‍ക്കുകളായ ഡാര്‍ക്ക്
നെറ്റിലുള്ള
സൈറ്റുകളിലൂടെയുള്ള
ചിത്രങ്ങളുടേയും
വീഡിയോയുടേയും വില്പന
തടയുന്നതിന് ലഭ്യമായ
സംവിധാനങ്ങള്‍
വ്യക്തമാക്കുമോ;
(സി)
ഇത്തരം
പ്രവര്‍ത്തനങ്ങള്‍
തടയുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ?
പൊതുജനാരോഗ്യ
രംഗം ലക്ഷ്യം വയ്ക്കുന്ന
സുസ്ഥിര വികസന നേട്ടങ്ങള്‍
*326.
ശ്രീ.മുരളി
പെരുനെല്ലി
,,
എ. പ്രദീപ്കുമാര്‍
,,
സി. കെ. ശശീന്ദ്രന്
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിപ
ഉന്മൂലനത്തിലൂടെയും
പ്രളയാനന്തരം പകര്‍ച്ച
വ്യാധികള്‍
വ്യാപിക്കാതെ തടഞ്ഞും
കര്‍മ്മശേഷി തെളിയിച്ച
കേരളത്തിലെ
പൊതുജനാരോഗ്യരംഗം
ലക്ഷ്യം വയ്ക്കുന്ന
സുസ്ഥിര വികസന
നേട്ടങ്ങള്‍
എന്തെല്ലാമാണ്; ഇതിനായി
പൊതു ആരോഗ്യ രംഗത്ത്
ആവിഷ്കരിച്ചിട്ടുള്ള
വികസന പരിപാടികള്‍
എന്തെല്ലാമാണ്;
(ബി)
ക്ഷയം,
മന്ത്, കുഷ്ഠം തുടങ്ങിയ
പകര്‍ച്ചവ്യാധികളുടെ
ഉന്മൂലനത്തിന്
കൈക്കൊണ്ടുവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(സി)
ഇ-ഹെല്‍ത്ത്
പദ്ധതിയുടെ വിവരങ്ങളും
ഇതുവരെ കൈവരിച്ച
പുരോഗതിയും
അറിയിക്കാമോ;
(ഡി)
അശാസ്ത്രീയ
ഭക്ഷണരീതിയും
അനാരോഗ്യകരമായ
ജീവിതശൈലിയും കൊണ്ട്
വ്യാപകമായിട്ടുള്ള
അസുഖങ്ങള്‍
നിയന്ത്രിക്കുന്നതിന്
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ?
ആന്റിബയോട്ടിക്കുകളുടെ
അമിത ഉപഭോഗം
*327.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
കെ.എന്‍.എ ഖാദര്‍
,,
സി.മമ്മൂട്ടി
,,
ടി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആന്റിബയോട്ടിക്കുകളുടെ
അമിത ഉപഭോഗം ക്രമേണ
കുറച്ചുകൊണ്ടുവരത്തക്കവിധം
എന്തെങ്കിലും കര്‍മ്മ
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഈ
പദ്ധതി ആരുടെ
സഹായത്തിലും
മേല്‍നോട്ടത്തിലുമാണ്
നടത്താനുദ്ദേശിക്കുന്നത്;
ഇതിനുണ്ടാകുന്ന ചെലവ്
എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(സി)
ഇത്തരത്തിലുള്ള
പല പദ്ധതികളും
ആരംഭിച്ചശേഷം അവയുടെ
മോണിറ്ററിംഗ്
ഫലപ്രദമാകാത്തതിനാല്‍
പരാജയപ്പെടുന്ന അവസ്ഥ
ഒഴിവാക്കാന്‍ ഈ
പദ്ധതിയില്‍
പ്രത്യേകമായ ഒരു
നിരീക്ഷണം നടത്താന്‍
വേണ്ട നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
സ്ത്രീ
സുരക്ഷ
*328.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
കെ.കുഞ്ഞിരാമന്
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്ത്രീ
സുരക്ഷ ഉറപ്പാക്കാനായി
പുതുതായി
ഏര്‍പ്പെടുത്തിയ
സംവിധാനങ്ങൾ
എന്തൊക്കെയെന്ന്
അറിയിക്കാമോ; പിങ്ക്
പട്രോള്‍
വിപുലീകരിക്കാനും
ശാക്തീകരിക്കാനും
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(ബി)
പോലീസിലെ
വനിതാ പ്രാതിനിധ്യം
വര്‍ദ്ധിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(സി)
സ്ത്രീകള്‍ക്കെതിരെ
വർദ്ധിച്ചുവരുന്ന
സൈബര്‍
കുറ്റകൃത്യങ്ങള്‍
തടയാന്‍ കര്‍ശന നടപടി
സ്വീകരിക്കുമോ;
(ഡി)
തൊഴിലിടങ്ങളില്‍
സ്ത്രീകളുടെ അന്തസ്
സംരക്ഷിക്കപ്പെടുന്നുവെന്ന്
ഉറപ്പാക്കാനായി
കൈക്കൊണ്ട നടപടികള്‍
എന്തെല്ലാമാണ്;
(ഇ)
ചാനല്‍
ചര്‍ച്ചകളിലും
പൊതുയോഗങ്ങളിലും ചിലർ
സ്ത്രീകളെ മ്ലേച്ഛമായി
അധിക്ഷേപിക്കുന്നതിനെതിരെ
ശക്തമായ നടപടി
സ്വീകരിക്കുമോ;
(എഫ്)
ധനുവച്ചപുരം
കോളേജിലെ അധ്യാപികമാരെ
പൊതുയോഗത്തിൽ അപമാനിച്ച
ബി.ജെ.പി.
തിരുവനന്തപുരം ജില്ലാ
പ്രസിഡന്റിനെതിരെ
കേസ്സെടുത്തിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
അഴിമതി
നിര്‍മ്മാര്‍ജ്ജനം
*329.
ശ്രീ.പി.ടി.എ.
റഹീം
,,
എസ്.ശർമ്മ
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അഴിമതി പൂര്‍ണ്ണമായി
നിര്‍മ്മാര്‍ജ്ജനം
ചെയ്ത് സുസ്ഥിര വികസനം
സാധ്യമാക്കുന്നതിനായി
എന്തെല്ലാം നൂതന
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
അഴിമതിക്കെതിരെയുള്ള
പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി വിജിലന്‍സ്
ആന്റ് ആന്റി കറപ്ഷന്‍
ബ്യൂറോ മൊബൈല്‍
ആപ്ളിക്കേഷനുകള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
അഴിമതി
സംബന്ധിച്ച പരാതികള്‍
നല്‍കുന്നതിന്
പൊതുജനങ്ങള്‍ക്ക്
എന്തെല്ലാം
സൗകര്യങ്ങളാണ് പ്രസ്തുത
സംവിധാനത്തില്‍
ഒരുക്കിയിരിക്കുന്നത്;
(ഡി)
അഴിമതി
ഇല്ലാതാക്കുന്നതിന്റെ
ഭാഗമായി പി.എസ്.സി. വഴി
പുതുതായി ജോലിയില്‍
പ്രവേശിക്കുന്നവര്‍ക്ക്
സദ്ഭരണ പരിശീലനം
നല്കാന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഇ)
അഴിമതി
വെളിച്ചത്ത്
കൊണ്ടുവരുന്നവര്‍ക്ക്
സര്‍ക്കാര്‍ അവാര്‍ഡ്
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
എ.ടി.എമ്മുകള്‍ക്ക്
മതിയായ സുരക്ഷ
*330.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
പി.കെ.അബ്ദു റബ്ബ്
,,
കെ.എം.ഷാജി
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
എ.ടി.എമ്മുകള്‍ക്ക്
മതിയായ സുരക്ഷ
ഏര്‍പ്പെടുത്തിയിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സുരക്ഷാ
ജീവനക്കാരില്ലാത്ത
എ.ടി.എമ്മുകളില്‍
രാത്രികാല പട്രോളിംഗ്
നടത്തുന്ന പോലീസുകാര്‍
പരിശോധന നടത്താറുണ്ടോ;
(സി)
ഇരുമ്പനത്തും
കൊരട്ടിയിലും എ.ടി.എം.
കൊള്ളയടിച്ചവരെ
കണ്ടെത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ഡി)
എ.ടി.എമ്മുകളുടെ
സുരക്ഷ
ഉറപ്പാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?