വനിത
ശിശു വികസന വകുപ്പ്
നടപ്പാക്കുന്ന
മുഖ്യപദ്ധതികള്‍
*151.
ശ്രീ.എസ്.ശർമ്മ
,,
ബി.ഡി. ദേവസ്സി
,,
കെ.വി.വിജയദാസ്
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുതുതായി
രൂപീകരിച്ച വനിത ശിശു
വികസന വകുപ്പ്
നടപ്പാക്കുന്ന
മുഖ്യപദ്ധതികള്‍
ഏതെല്ലാമാണ്;
(ബി)
ഒറ്റയ്ക്ക്
നഗരങ്ങളിലെത്തുന്ന
സ്ത്രീകള്‍ക്ക്
സുരക്ഷിതമായി തങ്ങാന്‍
ഇടം ഒരുക്കുന്ന എന്റെ
കൂട് പദ്ധതിയുടെ
വിശദാംശം നല്‍കുമോ;
പ്രസ്തുത പദ്ധതി
ഏതെല്ലാം സ്ഥലങ്ങളില്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നു;
സ്റ്റുഡിയോ
അപ്പാര്‍ട്ട്മെന്റ്
പദ്ധതി
പ്രാവര്‍ത്തികമാക്കാന്‍
നടപടിയെടുത്തിട്ടുണ്ടോ;
(സി)
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കുമെതിരെയുള്ള
അതിക്രമങ്ങള്‍
പ്രതിരോധിക്കാനായുള്ള
കൈത്താങ്ങ് പദ്ധതി
വിശദമാക്കാമോ;
(ഡി)
ഔര്‍
റെസ്പോണ്സിബിലിറ്റി
റ്റു ചില്‍ഡ്രന്‍,
ശരണബാല്യം,
അങ്കണവാടികള്‍ വഴിയുള്ള
പോഷക പൂര്ണപദ്ധതി
തുടങ്ങിയവ
കാര്യക്ഷമമായി
നടപ്പിലാക്കാന്‍
ചെയ്തുവരുന്ന
കാര്യങ്ങള്‍
വിശദമാക്കാമോ?
പൊതുവിതരണരംഗം
കാര്യക്ഷമമാക്കുന്നതിന് നടപടി
*152.
ശ്രീമതി
സി.കെ. ആശ
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ഇ.കെ.വിജയന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുവിതരണരംഗം
കാര്യക്ഷമമാക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
പൊതുവിതരണരംഗം
കാര്യക്ഷമമാക്കുന്നതിലേക്കായി
പുറപ്പെടുവിക്കുന്ന
നിര്‍ദ്ദേശങ്ങള്‍
നടപ്പില്‍
വരുത്തുന്നുണ്ടെന്ന്
ഉറപ്പാക്കാന്‍
കഴിയുന്നുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഇത്തരം
നിര്‍ദ്ദേശങ്ങള്‍
നടപ്പില്‍
വരുത്തുമ്പോഴുണ്ടാകാവുന്ന
ന്യൂനതകള്‍
ചൂണ്ടിക്കാട്ടുന്നതിനും
ആയത് പരിശോധിച്ച്
ആവശ്യമായ നടപടി
സ്വീകരിക്കുന്നതിനുമുള്ള
സംവിധാനം
കാര്യക്ഷമമാണോയെന്ന്
അറിയിക്കുമോ;
(ഡി)
നിര്‍ദ്ദേശങ്ങള്‍
നടപ്പാക്കുന്നതില്‍
വീഴ്ച വരുത്തുന്ന
ഉദ്യോഗസ്ഥരുടെ മേല്‍
നടപടി
സ്വീകരിക്കാറുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)
ഭക്ഷ്യ
വകുപ്പിലെ
എന്‍ഫോഴ്സ്മെന്റ്
വിഭാഗം കാര്യക്ഷമമായി
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
ഉറപ്പാക്കാന്‍
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ?
പ്രളയശേഷമുള്ള
പുനര്‍നിര്‍മ്മാണത്തിന്
മാസ്റ്റര്‍ പ്ലാന്‍
*153.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.കെ.
രാജന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയശേഷമുള്ള
പുനര്‍
നിര്‍മ്മാണത്തിന്
വിശാലമായ ഒരു
മാസ്റ്റര്‍ പ്ലാന്‍
ഉണ്ടോ; വ്യക്തമാക്കുമോ;
(ബി)
ജനപക്ഷത്ത്
നിന്നുള്ള ഒരു വികസന
പരിപ്രേക്ഷ്യത്തെ
അടിസ്ഥാനമാക്കിയാണോ
പ്രസ്തുത മാസ്റ്റര്‍
പ്ലാന്‍ എന്ന്
അറിയിക്കാമോ;
വിശദമാക്കുമോ;
(സി)
പുനര്‍നിര്‍മ്മാണ
പ്രവര്‍ത്തനത്തില്‍
സക്രിയവും പരിസ്ഥിതി
സൗഹൃദവുമായ ഒരു
ഭൂവിനിയോഗ പദ്ധതി
നടപ്പില്‍ വരുത്തുമോ;
വ്യക്തമാക്കുമോ;
(ഡി)
പുനര്‍നിര്‍മ്മാണത്തിന്
ലോകത്തെ വിവിധ
ഭാഗങ്ങളിലെ
പുനര്‍നിര്‍മ്മാണ
അനുഭവങ്ങള്‍,
സംസ്ഥാനത്തെ വിവിധ
ഗവേഷണ സ്ഥാപനങ്ങള്‍,
സംസ്ഥാനത്തിന് അകത്തും
പുറത്തുമുള്ള
വിദഗ്ദ്ധര്‍ എന്നിവരുടെ
നിര്‍ദ്ദേശങ്ങള്‍
എന്നിവ
കണക്കിലെടുക്കുമോ;
വ്യക്തമാക്കുമോ?
ഹരിത
കേരളം പദ്ധതി
*154.
ശ്രീ.മോന്‍സ്
ജോസഫ്
,,
റോഷി അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹരിതകേരളം
പദ്ധതിയില്‍പ്പെടുത്തി
തോടുകളും നദികളും
ശുചീകരിക്കുവാന്‍
പദ്ധതിയുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഈ പദ്ധതി ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
കൃഷിയ്ക്കും
ജലഗതാഗതത്തിനും
വളരെയേറെ
ബുദ്ധിമുട്ടുകള്‍
സൃഷ്ടിക്കുന്ന
തോടുകളിലെ പോള
നീക്കുവാന്‍ നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
പോള
നീക്കുന്ന പദ്ധതി
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
ഫലപ്രദമായി
നടത്തുന്നതിന്
സാമ്പത്തിക
ബുദ്ധിമുട്ട്
തടസ്സമാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
ഈ
കാര്യത്തില്‍ പരിഹാര
നടപടികള്‍
സ്വീകരിയ്ക്കുമോ
എന്നറിയിക്കാമോ?
പ്രവാസി
മലയാളികള്‍ നേരിടുന്ന
പ്രശ്നങ്ങള്‍ക്ക് പരിഹാരം
*155.
ശ്രീ.രാജു
എബ്രഹാം
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
എ. എന്‍. ഷംസീര്‍
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
സാമ്പത്തിക
പുരോഗതിക്ക് ഗണ്യമായ
സംഭാവന നല്കിയ ഗള്‍ഫ്
പ്രവാസികള്‍ തൊഴില്‍
നഷ്ടഭീതി നേരിടുന്ന
സാഹചര്യത്തില്‍ മടങ്ങി
വരാന്‍
നിര്‍ബന്ധിതരാകുന്നവരെ
സഹായിക്കാനും
പുനരധിവാസത്തിനുമായി
ആവിഷ്കരിക്കുന്ന
പദ്ധതികള്‍
അറിയിക്കാമോ; മറ്റു
വിദേശ
രാജ്യങ്ങളിലേക്കുളള
തൊഴില്‍ സാധ്യതകള്‍
പരിശോധിക്കാന്‍
ഒഡെപെകിന്റെ
പ്രവര്‍ത്തനം
വിപുലീകരിക്കുമോ;
(ബി)
നോര്‍ക്ക
റൂട്ട്സും പ്രവാസിക്ഷേമ
ബോര്‍ഡും നടത്തി
വരുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ; പ്രവാസി
പ്രൊട്ടക്ഷന്‍ ഹൗസിംഗ്
വില്ലേജ്, ഡിവിഡന്റ്
പെന്ഷന് മുതലായവ
നടപ്പാക്കാന്‍ പ്രവാസി
ക്ഷേമ ബോര്‍ഡ്
ഉദ്ദേശിക്കുന്നുണ്ടോ;
പദ്ധതിയുടെ വിശദാംശം
അറിയിക്കാമോ;
(സി)
പ്രവാസി
മലയാളികള്‍ നേരിടുന്ന
പ്രശ്നങ്ങള്‍ക്ക്
പരിഹാര ശ്രമം
നടത്താനായി രൂപീകരിച്ച
ലോക കേരള സഭയുടെ
പ്രവര്‍ത്തനം
പ്രാവര്‍ത്തികമാക്കുന്നതിനായി
സെക്രട്ടേറിയറ്റ്
രൂപീകരിച്ചോ; വിശദാംശം
അറിയിക്കാമോ?
സപ്ലൈകോ
നടത്തിവരുന്ന മാര്‍ക്കറ്റ്
ഇടപെടല്‍
*156.
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
മുരളി പെരുനെല്ലി
,,
പി. ഉണ്ണി
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാര്‍
നയത്തിന്റെ
ഫലമായുണ്ടാകുന്ന
അനിയന്ത്രിതമായ ഇന്ധന
വിലവര്‍ദ്ധനവ്
അവശ്യവസ്തുക്കളുടെ
വിലവര്‍ദ്ധനവിന്
വഴിവയ്ക്കാതിരിക്കാനായി
സപ്ലൈകോ നടത്തിവരുന്ന
മാര്‍ക്കറ്റ് ഇടപെടല്‍
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
നെല്‍കൃഷിയിലുണ്ടായ
വ്യാപകമായ നാശം
മാര്‍ക്കറ്റില്‍
അരിവിലയുടെ
വര്‍ദ്ധനവിന്
കാരണമാകാതിരിക്കാന്‍
സപ്ലൈകോ നടത്തുന്ന
ഇടപെടലുകള്‍
അറിയിക്കാമോ; നെല്ലു
സംഭരണം
കാര്യക്ഷമമാക്കാന്‍
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(സി)
പ്രൈസ്
മോണിറ്ററിംഗ്
സെല്ലിന്റെ
പ്രവര്‍ത്തനം
വിശദമാക്കാമോ ;
അതിന്റെയടിസ്ഥാനത്തില്‍
അവശ്യവസ്തുക്കളുടെ
ലഭ്യത
ഉറപ്പാക്കുന്നതിനും വില
പിടിച്ചുനിര്‍ത്തുന്നതിനും
നടത്തുന്ന ഇടപെടലുകള്‍
അറിയിയ്ക്കാമോ;
(ഡി)
ഹോട്ടല്‍
ഭക്ഷണത്തിന് അമിത വില
ഈടാക്കുന്നത് തടയാന്‍
നടപടിയെടുക്കുമോ?
പ്രളയം
മൂലം കനത്ത
ആഘാതമേല്ക്കേണ്ടിവന്ന
മേഖലകള്‍
*157.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ജി.എസ്.ജയലാല്‍
,,
കെ. രാജന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയം
മൂലം കനത്ത
ആഘാതമേല്ക്കേണ്ടിവന്ന
മേഖലകള്‍
ഏതെല്ലാമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
വ്യവസായ
വാണിജ്യ മേഖലകളിലെയും
കാര്‍ഷിക മേഖലയിലെയും
കനത്ത നഷ്ടത്തിന്റെ
പ്രത്യാഘാതം ഏതൊക്കെ
രീതിയില്‍ ആണെന്ന്
വ്യക്തമാക്കുമോ;
(സി)
വ്യോമയാന
മേഖലയില്‍
പ്രത്യേകിച്ച് കൊച്ചി
രാജ്യാന്തര
വിമാനത്താവളത്തിനുണ്ടായ
നഷ്ടം സംബന്ധിച്ച
വിവരങ്ങള്‍
അറിയിക്കുമോ;
(ഡി)
പ്രളയം
മൂലം വിവിധ
മേഖകളിലുണ്ടായ
തിരിച്ചടി ബാങ്കിംഗ്
മേഖലയെ പ്രതികൂലമായി
ബാധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)
പ്രളയത്തില്‍
ജീവനോപാധികള്‍
നഷ്ടമായവര്‍ക്ക്
പ്രത്യേക പാക്കേജ്
നടപ്പാക്കുമോ;
വ്യക്തമാക്കുമോ?
വിഴിഞ്ഞം
പദ്ധതി
*158.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
ബി.സത്യന്
,,
കെ. ആന്‍സലന്‍
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നാലുഘട്ടങ്ങളായി
നിര്‍മ്മാണം
പൂര്‍ത്തീകരിക്കാന്‍
വിഭാവനം ചെയ്തിട്ടുള്ള
വിഴിഞ്ഞം പദ്ധതിയുടെ
നിലവിലെ പുരോഗതി
അറിയിക്കാമോ;
(ബി)
പദ്ധതിക്ക്
വേണ്ട അടിസ്ഥാന
സൗകര്യങ്ങളായ റെയില്‍,
റോഡ് കണക്ടിവിറ്റി
സാധ്യമാക്കുന്നതിന്
ചെയ്തു വരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(സി)
പദ്ധതിയ്ക്കായും
മറ്റ് അനുബന്ധ
പദ്ധതിക്കായും ഭൂമി
നല്‍കിയവരുടെ
പുനരധിവാസത്തിനായി
ചെയ്ത കാര്യങ്ങള്‍
എന്തൊക്കെയാണെന്നും
പദ്ധതി മൂലം ജീവനോപാധി
നഷ്ടപ്പെട്ട
മത്സ്യത്തൊഴിലാളികള്‍ക്ക്
നഷ്ടപരിഹാരം
നല്‍കിയിരുന്നോ എന്നും
അറിയിക്കാമോ?
കോഴിക്കോട്,
തിരുവനന്തപുരം ലൈറ്റ് മെട്രോ
പദ്ധതി
*159.
ഡോ.എം.
കെ. മുനീര്‍
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
പി.ഉബൈദുള്ള
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്,തിരുവനന്തപുരം
ലൈറ്റ് മെട്രോ പദ്ധതി
നടപ്പാക്കുന്നതു
സംബന്ധിച്ച്
റിപ്പോര്‍ട്ടുകള്‍
ലഭിച്ചിട്ടുണ്ടോ;
(ബി)
ഇതില്‍
തീരുമാനമെടുത്തിട്ടുണ്ടോ;
ഈ പദ്ധതികള്‍
എന്നത്തേക്ക്
നടപ്പിലാകുമെന്ന്
അറിയിക്കുമോ;
(സി)
ഇതിന്
കേന്ദ്ര സര്‍ക്കാരിന്റെ
അംഗീകാരവും സാമ്പത്തിക
സഹായവും ലഭ്യമാക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
ഭിന്നശേഷി
ജില്ലാതല മിഷനുകള്‍
*160.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
ജോര്‍ജ് എം. തോമസ്
,,
എം. രാജഗോപാലന്‍
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഭിന്നശേഷി
സൗഹൃദമാക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഭിന്നശേഷി
വിഭാഗങ്ങളുടെ
ക്ഷേമപദ്ധതികള്‍ക്ക്
ജനകീയ പങ്കാളിത്തം
ഉറപ്പാക്കാനായി
ഭിന്നശേഷി ജില്ലാതല
മിഷനുകള്‍
രൂപീകരിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(സി)
എങ്കില്‍
എന്തെല്ലാം ചുമതലകളാണ്
പ്രസ്തുത ജില്ലാതല
മിഷനുകളില്‍
നിക്ഷിപ്തമാക്കാനുദ്ദേശിക്കുന്നത്;
(ഡി)
ഭിന്നശേഷിക്കാരുടെ
ഉന്നമനത്തിനായി സംസ്ഥാന
വികലാംഗ ക്ഷേമ
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
കാര്യക്ഷമമാക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ശബരിമല
യുവതി പ്രവേശം
*161.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
യുവതി പ്രവേശം
സംബന്ധിച്ച
സുപ്രീംകോടതി വിധിയുടെ
അടിസ്ഥാനത്തില്‍
മണ്ഡല-മകരവിളക്ക്
കാലത്ത് ശബരിമലയില്‍
യുവതി പ്രവേശം
സാധ്യമാക്കുന്നതിന്
സര്‍ക്കാര്‍ ഏതെങ്കിലും
തരത്തിലുള്ള നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തിനായി
ഹെലികോപ്ടറിലൂടെയുള്ള
നിരീക്ഷണം
ഉള്‍പ്പെടെയുള്ള
സംവിധാനം
ഒരുക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഇതിനായി
ഹെലികോപ്ടര്‍
വാടകയ്ക്ക്
എടുക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്
എന്ത് തുക ചെലവ്
പ്രതീക്ഷിക്കുന്നുവെന്ന്
അറിയിക്കാമോ;
(ഡി)
മണ്ഡല-മകരവിളക്ക്
കാലത്ത് ശബരിമലയിലും
പമ്പയിലും
വിന്യസിക്കുന്ന
പോലീസുകാരുടെ താമസ
സൗകര്യത്തിനും
വിശ്രമത്തിനും
നിലവിലുള്ള
സംവിധാനങ്ങള്‍
പര്യാപ്തമാണോ;
ഇല്ലെങ്കില്‍ അതിനായി
അധിക സംവിധാനം
ഒരുക്കണമെന്ന് ദേവസ്വം
ബോര്‍ഡിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്തൊക്കെ
കാര്യങ്ങള്‍
ഒരുക്കുവാനാണ്
ആവശ്യപ്പെട്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ശബരിമല
തീര്‍ത്ഥാടകര്‍ക്കുളള
നിയന്ത്രണങ്ങള്‍
*162.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
വി.പി.സജീന്ദ്രന്
,,
കെ.എസ്.ശബരീനാഥന്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
തീര്‍ത്ഥാടകരുടെ മേല്‍
ഒാരോ ദിവസവും പോലീസ്
ഏര്‍പ്പെടുത്തുന്ന
നിയന്ത്രണങ്ങള്‍ ഈ
വര്‍ഷത്തെ മണ്ഡലകാലത്തെ
തീര്‍ത്ഥാടകര്‍ക്ക്
വളരെയധികം ബുദ്ധിമുട്ട്
ഉണ്ടാക്കുന്നു എന്നത്
വസ്തുതയാണോ;
(ബി)
ഏതൊക്കെ
നിയന്ത്രണങ്ങളാണ്
പോലീസ് നിലയ്ക്കലും
പമ്പയിലും
സന്നിധാനത്തും
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
പ്രസ്തുത
നിയന്ത്രണങ്ങള്‍
നീക്കണമെന്ന്
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡ്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(സി)
ഇരുമുടിക്കെട്ടുമായി
എത്തുന്ന ഭക്തരെ പോലീസ്
തടയുന്നതും
സന്നിധാനത്ത് നാമജപം
നടത്തുന്നവരെ അറസ്റ്റ്
ചെയ്യുന്നതുമായ
സംഭവങ്ങള്‍
ഉണ്ടായിട്ടുണ്ടോ;
(ഡി)
മാളികപ്പുറത്ത്
ഡ്യൂട്ടിയിലുള്ള
പോലീസുകാര്‍ ബൂട്ട്
ധരിച്ച് പ്രവേശിച്ചതായ
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
ശബരിമലയില്‍
പോലീസ് രാജ്
ഏര്‍പ്പെടുത്തി അവിടെ
എത്തുന്ന ഭക്തരുടെ
എണ്ണം
കുറയ്ക്കുന്നതിനും
അതിലൂടെ ശബരിമലയെ
തകര്‍ക്കുന്നതിനും
ഇടയാക്കുന്നതായി
ആക്ഷേപമുളള നടപടികളില്‍
നിന്നും സർക്കാർ
പിന്‍വാങ്ങുമോ എന്ന്
വെളിപ്പെടുത്താമോ?
സര്‍ഫാസി
നിയമം
*163.
ശ്രീ.റോജി
എം. ജോണ്‍
,,
പി.ടി. തോമസ്
,,
അന്‍വര്‍ സാദത്ത്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വായ്പ
കെണിയില്‍ കുടുങ്ങിയ
അനേകം കര്‍ഷകരും
പാവപ്പെട്ടവരും
സര്‍ഫാസി നിയമത്തിന്റെ
പിടിയില്‍ അകപ്പെട്ട്
ജപ്തിയും കുടിയിറക്ക്
ഭീഷണിയും നേരിടുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ബാങ്കിന്റെ
ജപ്തി നടപടിക്കെതിരെ
എറണാകുളം മാനാത്ത്
പാടത്തെ പ്രീതാഷാജി
നടത്തിയ ചെറുത്ത്
നില്പ് സമരത്തിന്റെ
അടിസ്ഥാനത്തില്‍ ഇവരെ
കുടിയിറക്കുന്നത്
തടയാന്‍ എന്തെങ്കിലും
നടപടി
കൈക്കൊണ്ടിട്ടുണ്ടോ;
(സി)
വലിയ
പ്രതിസന്ധിയില്‍ കൂടി
കടന്നുപോകുന്ന
വയനാട്ടിലെ
ആയിരക്കണക്കിന്
കര്‍ഷകര്‍ കുടിയിറക്ക്
ഭീഷണിയിലാണെന്ന വസ്തുത
ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(ഡി)
പ്രസ്തുത
നിയമത്തിലെ 30 (ഐ)
വകുപ്പ് പ്രകാരം
കൃഷിഭൂമി ജപ്തി
ചെയ്യുവാന്‍
പാടില്ലായെന്ന നിബന്ധന
മറികടന്ന് കൃഷിഭൂമി
പോലും ജപ്തിക്ക്
വിധേയമാക്കുന്ന
സാഹചര്യത്തില്‍
സര്‍ക്കാര്‍ തലത്തില്‍
ഇടപെടല്‍ നടത്തി
കര്‍ഷകരെ
രക്ഷിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
'സ്വാശ്രയ'
പദ്ധതി
*164.
ശ്രീ.കെ.
ആന്‍സലന്‍
,,
മുരളി പെരുനെല്ലി
,,
സജി ചെറിയാന്
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാനസിക-ശാരീരിക
വെല്ലുവിളി
നേരിടുന്നവരുടെ
അമ്മമാര്‍ക്ക് സ്വയം
തൊഴില്‍
കണ്ടെത്തുന്നതിനായി
'സ്വാശ്രയ' പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം സ്വയം
തൊഴില്‍ കണ്ടെത്താന്‍
എത്ര രൂപയാണ് ധനസഹായം
നല്‍കുന്നത്;
വെളിപ്പെടുത്തുമോ;
(സി)
പദ്ധതിയുടെ
ഗുണഭോക്താക്കളെ
കണ്ടെത്തുന്നതിനുളള
നടപടി
ആരംഭിച്ചിട്ടുണ്ടോ;
(ഡി)
പദ്ധതിയുടെ
കാര്യക്ഷമമായ
നടത്തിപ്പിനായി എല്ലാ
ജില്ലകളിലും സ്വാശ്രയ
സമിതി രൂപീകരിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഇ)
പ്രസ്തുത
പദ്ധതിയ്ക്കായി എത്ര
തുക
അനുവദിച്ചിട്ടുണ്ടെന്നും
എത്ര രൂപയുടെ ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
കുട്ടികളുടെ
രോഗ ചികിത്സയ്ക്ക് സഹായം
*165.
ശ്രീ.പി.ജെ.ജോസഫ്
,,
റോഷി അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കുട്ടികളുടെ
രോഗ ചികിത്സയ്ക്ക്
വേണ്ടി സര്‍ക്കാര്‍
ധനസഹായം
നല്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പദ്ധതിയുടെ വിശദാംശം
വ്യക്തമാക്കുമോ;
(സി)
സ്വകാര്യ
ആശുപത്രികളില്‍ ചികിത്സ
തേടുന്നവര്‍ക്കും ഈ
സഹായം നല്കുന്നുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
സ്വകാര്യ ആശുപത്രികളിലെ
ചികിത്സയ്ക്കും ഈ സഹായം
നല്കുവാന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
പമ്പയിലും
സന്നിധാനത്തും ന്യായവില
ഹോട്ടലുകള്‍
*166.
ശ്രീ.ഇ.കെ.വിജയന്
,,
ചിറ്റയം ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശബരിമല
തീര്‍ത്ഥാടനകാലത്ത്
ഭക്തജനങ്ങളെ
ചൂഷണത്തില്‍ നിന്നും
സംരക്ഷിക്കുന്നതിനായി
ഭക്ഷ്യ വകുപ്പ്
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
തീര്‍ത്ഥാടന
കാലത്ത് പമ്പയിലും
സന്നിധാനത്തും സിവില്‍
സപ്ലൈസ് കോര്പ്പറേഷന്
മുഖേന ന്യായവില
ഹോട്ടലുകള്‍
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
കേരളാ
സിവില്‍ സപ്ലൈസ്
കോര്പ്പറേഷന്
പമ്പയിലും
സന്നിധാനത്തും
സ്വന്തമായി
ഭൂമിയുണ്ടോയെന്ന്
അറിയിക്കുമോ?
ശബരിമലയില്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
നിരോധനാജ്ഞ
*167.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
കെ.മുരളീധരന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയില്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
നിരോധനാജ്ഞ 2018
നവംബര്‍ 26വരെ
നീട്ടുവാന്‍
തീരുമാനിച്ചത് ഏതു
സാഹചര്യത്തിലാണ്;
(ബി)
ശബരിമലയില്‍
എത്തുന്ന ഭക്തര്‍ക്ക്
ദര്‍ശനം നടത്തുന്നതില്‍
യാതൊരു അസൗകര്യവും
പോലീസ് സൃഷ്ടിക്കാന്‍
പാടില്ല എന്ന ഹൈക്കോടതി
വിധിയുടെ ലംഘനമാണ്
നിരോധനാജ്ഞ നീട്ടാനുള്ള
സര്‍ക്കാരിന്റെ
തീരുമാനം എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ശബരിമലയിലെ
വലിയ നടപ്പന്തലില്‍
വിരിവയ്ക്കാന്‍ ഭക്തരെ
അനുവദിക്കണം എന്ന
ഹൈക്കോടതിയുടെ
നിര്‍ദ്ദേശം
നടപ്പാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതുവരെ
നടപ്പാക്കാത്തതിന്
കാരണമെന്താണ്;
(ഡി)
വലിയ
നടപ്പന്തലില്‍
വിരിവയ്ക്കാന്‍
അനുവദിക്കാത്തത് കാരണം,
ട്രാക്ടറുകള്‍ നിരന്തരം
കടന്നുപോകുന്ന
മാളികപ്പുറത്തെ
വിരിപ്പന്തല്‍
ഉപയോഗിക്കുന്നത് അപകട
സാധ്യത
ഉളവാക്കുന്നതല്ലേ എന്ന്
വ്യക്തമാക്കുമോ?
കൊച്ചി
സ്മാര്‍ട്ട് സിറ്റി
*168.
ശ്രീ.എം.
മുകേഷ്
,,
എം. സ്വരാജ്
,,
യു. ആര്. പ്രദീപ്
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഡിജിറ്റല്‍
സാങ്കേതികവിദ്യ സമൂഹ
പുരോഗതിക്ക് എന്ന
ലക്ഷ്യത്തോടെ
സര്‍ക്കാര്‍ നടത്തി
വരുന്ന ഇടപെടലുകളുടെ
ഫലമായി ആകര്‍ഷിക്കാന്‍
സാധ്യമായ നിക്ഷേപവും
സൃഷ്ടിക്കാന്‍ കഴിഞ്ഞ
തൊഴിലും സംബന്ധിച്ചുള്ള
വിശദാംശം അറിയിക്കാമോ;
(ബി)
മുന്‍
സര്‍ക്കാര്‍ വിദേശ
സ്വകാര്യ കമ്പനിക്ക്
ദാനമായി നല്കാന്
ശ്രമിച്ച ഇന്‍ഫോ
പാര്‍ക്കില്‍
സൃഷ്ടിക്കാന്‍ കഴിഞ്ഞ
തൊഴിലെത്രയെന്ന്
അറിയിക്കാമോ; കൊച്ചി
സ്മാര്‍ട്ട് സിറ്റി
നിര്‍മ്മാണത്തിന്റെ
പുരോഗതി അറിയിക്കാമോ;
(സി)
ഐ.ടി.മേഖലയില്‍
രണ്ടരലക്ഷം തൊഴില്‍
സൃഷ്ടിക്കുകയെന്ന
ലക്ഷ്യത്തോടെ
നടത്തിവരുന്ന
പ്രവര്‍ത്തനത്തിന്റെ
പുരോഗതി അറിയിക്കാമോ;
ഹൈപവര്‍
ഐ.ടി.കമ്മിറ്റിയുടെ
പ്രവര്‍ത്തനം
വിശദമാക്കാമോ?
പോലീസ്
നവീകരണം
*169.
ശ്രീ.കെ.
ബാബു
,,
റ്റി.വി.രാജേഷ്
,,
വി. കെ. സി. മമ്മത് കോയ
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ നയം
മൂലം ദുര്‍ബലപ്പെട്ട
പോലീസ് സേനയെ
നവീകരിച്ച്
ശാക്തീകരിക്കാന്‍ ഈ
സര്‍ക്കാര്‍ നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
പോലീസ്
കാര്യക്ഷമത
വീണ്ടെടുത്തതിന്റെ
ഫലമായി
കുറ്റകൃത്യങ്ങള്‍ക്ക്
കുറവ് വരികയും
രണ്ടുവര്‍ഷമായി
കുറ്റാന്വേഷണത്തില്‍
രാജ്യത്ത് ഒന്നാം
സ്ഥാനം നേടുകയും ചെയ്ത
സാഹചര്യത്തിൽ, ഈ നേട്ടം
കൂടുതൽ മുന്നോട്ട്
പോകാനായുള്ള
പരിപാടിയുടെ വിശദാംശം
അറിയിക്കാമോ;
(സി)
സര്‍ക്കാർ
നയത്തിന് അനുസൃതമായി
ജനസേവകരായി മാറാന്‍
വിമുഖത കാണിച്ച്
മനുഷ്യാവകാശ
ധ്വംസകരാകുന്ന
അപൂര്‍വ്വം പോലീസ്
ഉദ്യോഗസ്ഥര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുന്നതോടൊപ്പം
പോലീസ് ഉദ്യോഗസ്ഥരെ
നിക്ഷിപ്ത
താല്പര്യത്തോടെ
ജാതിമതാടിസ്ഥാനത്തില്‍
നവമാധ്യമങ്ങളിലൂടെയും
അല്ലാതെയും
അവഹേളിക്കുന്നവര്‍ക്കെതിരെ
കൂടി കര്‍ശന
നടപടിയെടുക്കാന്‍
തയ്യാറാകുമോയെന്നറിയിക്കുമോ?
പോലീസ്
സേനയിലെ വിഭാഗീയ
പ്രവര്‍ത്തനങ്ങള്‍
*170.
ശ്രീ.ഹൈബി
ഈഡന്
,,
റോജി എം. ജോണ്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഹാരാജാസ്
കോളേജിലെ എസ്.എഫ്.ഐ
നേതാവ് അഭിമന്യു
കൊലചെയ്യപ്പെട്ട
കേസില്‍ പ്രതികളെ
കണ്ടെത്താന്‍ നടത്തിയ
തിരച്ചിലിന്റെ
വിവരങ്ങള്‍
പോലീസുദ്യോഗസ്ഥര്‍
തന്നെ ചോര്‍ത്തിയതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
അഭിമന്യു
കുത്തേറ്റ് വീണ കാര്യം
കൊച്ചിയിലെ ടൗണ്‍
സൗത്ത്, സെന്‍ട്രല്‍,
ടൗണ്‍ നോര്‍ത്ത്,
കടവന്ത്ര എന്നീ പോലീസ്
സ്റ്റേഷനുകളില്‍
അറിഞ്ഞിട്ടും
പ്രതികരിക്കുവാന്‍
പോലീസ് അരമണിക്കൂറിലേറെ
വൈകിയതായ ആക്ഷേപം
അന്വേഷിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
പ്രസ്തുത
സ്റ്റേഷനുകളിലെ
പോലീസുദ്യോഗസ്ഥര്‍
ആരെങ്കിലും കൊല നടന്ന
ദിവസം മുന്‍കൂട്ടി
അറിയിക്കാതെ അവധി
എടുത്തതായി
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
ഇത്തരം
വിഭാഗീയ
പ്രവര്‍ത്തനങ്ങള്‍
മുളയിലേ നുള്ളുന്നതിനും
പോലീസ് സേനയെ ജനങ്ങളുടെ
രക്ഷകരായി
മാറ്റുന്നതിനുമുള്ള
നടപടികള്‍ കൈക്കൊള്ളുമോ
എന്നറിയിക്കാമോ?
സ്ത്രീകളുടെയും
കുട്ടികളുടെയും ക്ഷേമത്തിനായി
ആവിഷ്കരിച്ച നൂതന പദ്ധതികള്‍
*171.
ശ്രീ.കെ.വി.വിജയദാസ്
,,
വി. കെ. സി. മമ്മത് കോയ
ശ്രീമതി
യു. പ്രതിഭ
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്ത്രീകളുടെയും
കുട്ടികളുടെയും
ക്ഷേമത്തിനും
ഉന്നമനത്തിനുമായി
എന്തെല്ലാം നൂതന
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
തലസ്ഥാനത്തെത്തുന്ന
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കും
താമസസൗകര്യവും ഭക്ഷണവും
സൗജന്യമായി
നല്‍കുന്നതിനുള്ള എന്റെ
കൂട് പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
വിവിധ
മാനസിക-ശാരീരിക
പ്രശ്നങ്ങള്‍ നേരിടുന്ന
കുട്ടികള്‍ക്ക് അഭയം
നല്‍കുന്നതിനായി
ആരംഭിച്ച തണല്‍
പദ്ധതിയുടെ വിശദാംശം
നല്‍കുമോ;
(ഡി)
വിവിധ
ക്ഷേമസ്ഥാപനങ്ങളില്‍
കഴിയുന്ന കുട്ടികളുടെ
പുനരധിവാസത്തിനായി
ബാലനിധി പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
മാതൃശിശു
മരണനിരക്ക്
*172.
ശ്രീ.ഐ.ബി.
സതീഷ്
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മാതൃശിശു മരണനിരക്ക്
ഏകദേശം വികസിത
രാജ്യങ്ങളുടെ
നിലവാരത്തിലേക്ക്
എത്തിക്കാന്‍ സാധിച്ച
സാഹചര്യത്തില്‍
ഇക്കാര്യത്തില്‍
കൈവരിച്ച നേട്ടം
കൂടുതല്‍
മെച്ചപ്പെടുത്തുന്നതിന്
നിശ്ചയിച്ചിട്ടുള്ള
ലക്ഷ്യവും അതിനായി
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികളും അറിയിക്കുമോ
;
(ബി)
മാതൃശിശു
മരണനിരക്ക്
കുറയ്ക്കാനായി
ആശുപത്രിയില്‍
നടക്കുന്ന പ്രസവങ്ങള്‍
പ്രോത്സാഹിപ്പിക്കാനായുള്ള
പദ്ധതിയുടെ വിശദാംശം
നല്‍കുമോ;
(സി)
ആശുപത്രിയില്‍
നടക്കുന്ന
പ്രസവങ്ങളില്‍
സിസേറിയന് നിരക്ക്
വളരെയധികം (42 ശതമാനം)
ആണെന്നതു
കണക്കിലെടുത്ത് പ്രസവ
സൗകര്യത്തിനായി
കൂടുതലും സ്വകാര്യ
ആശുപത്രികളെ
ആശ്രയിക്കുന്ന
സ്ഥിതിക്ക് മാറ്റം
വരുത്താനായി
സര്‍ക്കാര്‍
ആശുപത്രികളുടെ സൗകര്യം
വിപുലപ്പെടുത്താന്‍
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ഡി)
ശൈശവ
രോഗങ്ങള്‍ യഥാസമയം
കണ്ടെത്തി ചികിത്സിച്ച്
ഭേദമാക്കുന്നതിനായി
പദ്ധതിയുണ്ടോ; വിശദാംശം
നല്‍കുമോ; ആശാകിരണം
പദ്ധതിയുടെ വിശദാംശം
ലഭ്യമാക്കുമോ?
ഉന്നത
നിലവാരത്തിലുള്ള ആതുരസേവന
സ്ഥാപനങ്ങള്‍
*173.
ശ്രീ.വി.
അബ്ദുറഹിമാന്
,,
എ. പ്രദീപ്കുമാര്‍
,,
കെ.ഡി. പ്രസേനന്‍
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മെഡിക്കല്‍
കോളേജ് ഉള്‍പ്പെടെ
ത്രിതലങ്ങളിലുള്ള
ആതുരസേവന സ്ഥാപനങ്ങള്‍
ഉന്നത
നിലവാരത്തിലുള്ളവയാക്കി
മാറ്റി സ്വകാര്യ
ആശുപത്രികളുടെ മേലുള്ള
അശ്രിതത്വം
കുറയ്ക്കുന്നതിന്
കിഫ്ബി വഴിയും
അല്ലാതെയും നടത്തുന്ന
വികസന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
ആശുപത്രികളുടെ
സൗകര്യം
ഉയര്‍ത്തുന്നതോടൊപ്പം
തന്നെ നല്കുന്ന സേവന
നിലവാരം
ഉയര്‍ത്തുന്നതിനായി
സൂപ്പര്‍
സ്പെഷ്യാലിറ്റി കേഡര്‍
ഉള്‍പ്പെടെ പുതുതായി
സൃഷ്ടിച്ച തസ്തികകളും ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയ ശേഷം
നിയമിച്ച മെഡിക്കല്‍
പാരാമെഡിക്കല്‍
ജീവനക്കാരുടെ എണ്ണവും
അറിയിക്കാമോ;
(സി)
ഗുണനിലവാരത്തിനും
പ്രവര്‍ത്തന മികവിനും
കേന്ദ്ര ആരോഗ്യ
കുടുംബക്ഷേമ മന്ത്രാലയം
നല്കുന്ന നാഷണല്‍
ക്വാളിറ്റി അഷുറന്‍സ്
സര്ട്ടിഫിക്കേഷന്
സംസ്ഥാനത്തെ എത്ര
സര്‍ക്കാര്‍
ആശുപത്രികള്‍ക്ക്
നേടാനായി; സംസ്ഥാന
സര്‍ക്കാര്‍
നിര്‍ണ്ണയിച്ചിട്ടുള്ള
കാഷ് (കേരള
ആക്രഡിറ്റേഷന്
സ്റ്റാന്റേഡ്സ് ഫോര്‍
ഹോസ്പിറ്റല്‍സ്)
നിലവാരം എത്ര
ആശുപത്രികള്‍
കൈവരിച്ചെന്ന്
അറിയിക്കാമോ?
എയര്‍
ആംബുലന്‍സ് സംവിധാനം
*174.
ശ്രീ.സി.മമ്മൂട്ടി
,,
ടി. വി. ഇബ്രാഹിം
,,
മഞ്ഞളാംകുഴി അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
കീഴില്‍ എയര്‍
ആംബുലന്‍സ് സംവിധാനം
നിലവിലുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ആരംഭിക്കാനുള്ള
നടപടിക്രമങ്ങള്‍
ചെയ്തിട്ടുണ്ടോ ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഏതെങ്കിലും
സ്വകാര്യ
സ്ഥാപനങ്ങളുമായി
സഹകരിച്ച് എയര്‍
ആംബുലന്‍സ് പദ്ധതി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ഡി)
വിദൂര
സ്ഥലങ്ങളിലെ
ആശുപത്രികളില്‍ രോഗികളെ
അടിയന്തരമായി
എത്തിക്കേണ്ട
സാഹചര്യങ്ങളില്‍
നിലവില്‍
സ്വീകരിക്കുന്ന
സംവിധാനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
ഭിന്നശേഷിക്കാരുടെ
അവകാശങ്ങള്‍ സംബന്ധിച്ച നിയമം
*175.
ശ്രീ.കെ.എന്‍.എ
ഖാദര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാര്‍
പാസ്സാക്കിയ 2016-ലെ
ഭിന്നശേഷിക്കാരുടെ
അവകാശങ്ങള്‍ നിയമ
പ്രകാരമുള്ള
വ്യവസ്ഥകള്‍
സംസ്ഥാനത്ത്
പൂര്‍ണ്ണമായി
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലങ്കില്‍
ഇതിന്‍പ്രകാരമുള്ള
ഏതൊക്കെ വ്യവസ്ഥകള്‍
ഇതിനോടകം നടപ്പാക്കി
കഴിഞ്ഞെന്നും ഇനി
നടപ്പിലാക്കാനുള്ള
വ്യവസ്ഥകള്‍
എന്തൊക്കെയെന്നും
അറിയിക്കുമോ; കാലതാമസം
കൂടാതെ മറ്റു
വ്യവസ്ഥകള്‍ കൂടി
നടപ്പിലാക്കാന്‍ വേണ്ട
നടപടി സ്വീകരിക്കുമോ;
(ബി)
സംസ്ഥാനത്ത്
40% വൈകല്യമുള്ള
അംഗപരിമിതരായ
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
സ്വന്തം ജില്ലയില്‍
തന്നെ ജോലി ചെയ്യാമെന്ന
വ്യവസ്ഥ പുതുക്കി
നിശ്ചയിച്ചിട്ടുണ്ടോ;
ഇപ്രകാരം പുതുക്കി
നിശ്ചയിക്കുവാനുണ്ടായ
സാഹചര്യം വിശദമാക്കുമോ;
ഇതില്‍ പഴയ മാനദണ്ഡം
തന്നെ തുടരാന്‍ വേണ്ട
നടപടികള്‍
സ്വീകരിക്കാമോ;
(സി)
2016
-ലെ ഭിന്നശേഷിക്കാരുടെ
അവകാശങ്ങള്‍ നിയമ
പ്രകാരം എല്ലാ
സര്‍ക്കാര്‍
വകുപ്പുകളിലും
അംഗപരിമിതര്‍ക്കായി
പരാതിപരിഹാര
ഉദ്യോഗസ്ഥനെ
നിയമിക്കണമെന്ന
അംഗപരിമിതക്കാര്ക്കായുള്ള
സംസ്ഥാന കമ്മീഷണറുടെ
സര്ക്കുലറിന്മേല്
സര്‍ക്കാര്‍
നിര്‍ദ്ദേശം
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഇപ്രകാരം ഉത്തരവ്
നല്കുമ്പോള് ആയതില്‍
സര്‍ക്കാര്‍
അധീനതയിലുള്ള പൊതുമേഖലാ
സ്ഥാപനങ്ങളെകൂടി
ഉള്‍പ്പെടുത്താന്‍
നടപടിയുണ്ടാകുമോ;
(ഡി)
അംഗപരിമിതര്‍ക്കായുള്ള
സര്‍ക്കാര്‍
ഉത്തരവുകള്‍/സര്‍ക്കുലറുകള്‍
പുറപ്പെടുവിക്കുമ്പോള്‍
ആയത് സ്രക്കാര്‍
അധീനതയിലുള്ള പൊതുമേഖലാ
സ്ഥാപനങ്ങളില്‍ ജോലി
ചെയ്യുന്ന
അംഗപരിമിതര്‍ക്കു കൂടി
ബാധകമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
സര്‍ക്കാരിന്റെ
ഭരണ മികവിന് ദേശീയ തലത്തില്‍
അംഗീകാരം
*176.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
എ.എം. ആരിഫ്
,,
ആന്റണി ജോണ്‍
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ ഭരണ
മികവിന് ദേശീയ
തലത്തില്‍ അംഗീകാരം
നേടാന്‍ സാധ്യമായതിന്റെ
പശ്ചാത്തലത്തില്‍
അഴിമതിമുക്ത കേരളമെന്ന
പ്രഖ്യാപിത ലക്ഷ്യം
നേടാനായി നടത്തിവരുന്ന
ഇടപെടലുകള്‍
വിശദമാക്കാമോ;
(ബി)
സിവില്‍
സര്‍വ്വീസ്
കാര്യക്ഷമവും
ജനസൗഹൃദവുമാക്കുന്നതിനായി
നടത്തി വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്; ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയ
ശേഷമുള്ള പി.എസ്.സി.
നിയമനങ്ങളുടെ പുരോഗതി
അറിയിക്കാമോ;
(സി)
സര്‍ക്കാര്‍
സേവനങ്ങള്‍ അതിവേഗം
ജനങ്ങള്‍ക്ക്
ലഭ്യമാക്കാന്‍
ഉദ്ദേശിച്ചുകൊണ്ടുള്ള
ഈ-ഗവേണന്‍സ്,
എം-ഗവേണന്‍സ് എന്നീ
പദ്ധതികളുടെ പുരോഗതി
വിശദമാക്കാമോ;
(ഡി)
സര്‍ക്കാര്‍
ഓഫീസുകളുടെ
പ്രവര്‍ത്തനം സോഷ്യല്‍
ഓഡിറ്റിംഗിനു
വിധേയമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നറിയിക്കാമോ?
സ്മാര്‍ട്ട്
പോലീസ് സ്റ്റേഷനുകള്‍
*177.
ശ്രീ.സി.കൃഷ്ണന്
,,
ജോര്‍ജ് എം. തോമസ്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
സേനയുടെ കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
ആധുനീകരണ
പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി
സ്ഥാപിക്കാനുദ്ദേശിക്കുന്ന
സ്മാര്‍ട്ട് പോലീസ്
സ്റ്റേഷനുകളുടെ
സവിശേഷതകൾ
അറിയിക്കാമോ;
(ബി)
സാങ്കേതിക
മികവിലും ആശയവിനിമയ
രംഗത്തും കേരള
പോലീസിനെ
നവീകരിക്കാന്‍ ചെയ്ത
കാര്യങ്ങള്‍
എന്തെല്ലാമാണ് ;
(സി)
പോലീസ്
സേനയുടെ പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിനായി
ക്രമസമാധാന ചുമതലയും
കുറ്റാന്വേഷണവും
വേര്‍തിരിക്കാനും
കൂടുതല്‍ സബ്
ഡിവിഷനുകള്‍
ആരംഭിക്കാനുമുള്ള
പ്രവര്‍ത്തനത്തിന്റെ
പുരോഗതി അറിയിക്കാമോ
;
(ഡി)
സ്ത്രീ
സുരക്ഷയ്ക്കും
വര്‍ദ്ധിച്ചുവരുന്ന
സെെബര്‍
കുറ്റകൃത്യങ്ങള്‍
നിയന്ത്രിക്കുന്നതിനും
നടപ്പാക്കി വരുന്ന
കാര്യങ്ങള്‍
എന്തെല്ലാമാണ് എന്ന്
വ്യക്തമാക്കാമോ?
റേഷന്‍
ആനുകൂല്യങ്ങള്‍
*178.
ശ്രീ.അനൂപ്
ജേക്കബ്
,,
എ.പി. അനില്‍ കുമാര്‍
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
ആനുകൂല്യങ്ങള്‍
ലഭിക്കുവാന്‍ വേണ്ടി
ഒന്നരക്കൊല്ലം സപ്ലൈ
ഓഫീസില്‍ കയറിയിറങ്ങി
മനം നൊന്ത് വയോധികന്
ജീവനൊടുക്കാന്‍
ശ്രമിച്ച സംഭവം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സപ്ലൈ
ഓഫീസുകള്‍
ആധുനികവത്ക്കരിക്കുന്നതിനും
ജനങ്ങള്‍ക്കുള്ള
ബുദ്ധിമുട്ടുകള്‍
കുറയ്ക്കുന്നതിനും
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(സി)
സേവനാവകാശ
നിയമത്തിന്റെ
പരിധിയില്‍
വന്നിട്ടുള്ള സപ്ലൈ
ഓഫീസില്‍ നിന്നും
റേഷന്‍ കാര്‍ഡുകള്‍
ലഭിക്കുന്നതിന്
മാസങ്ങള്‍
കാത്തിരിക്കേണ്ട അവസ്ഥ
മാറ്റുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ?
ദേശീയ
ദുരന്ത പ്രതികരണനിധിയിൽ
നിന്നുള്ള സഹായം
*179.
ശ്രീ.എല്‍ദോ
എബ്രഹാം
,,
സി. ദിവാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയക്കെടുതിയോട്
പടവെട്ടിയ കേരളത്തിന്
കേന്ദ്രത്തില്‍ നിന്നും
ധനസഹായ പാക്കേജ്
ലഭ്യമായിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ദേശീയ
ദുരന്ത പ്രതികരണനിധി
(എന്‍.ഡി.ആര്.എഫ്)
യില്‍ നിന്ന് പ്രളയ
ദുരന്തത്തില്‍പ്പെട്ട
സംസ്ഥാനത്തിന് സഹായം
ലഭ്യമായിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
സംസ്ഥാന
ദുരന്ത പ്രതികരണനിധി
(എസ്.ഡി.ആര്.എഫ്) ല്‍
സംസ്ഥാനത്തിന്
മുന്‍കൂറായി കേന്ദ്ര
വിഹിതം
അനുവദിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
പ്രകൃതിക്ഷോഭ
ദുരിതാശ്വാസത്തിന്റെ
പേരില്‍
മുന്‍വര്‍ഷങ്ങളില്‍
സംസ്ഥാനത്തിന് ലഭിച്ച
കേന്ദ്രസഹായത്തിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
സപ്ലൈകോ ഭക്ഷ്യധാന്യങ്ങളുടെ
ഗുണനിലവാരം
*180.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
എന്‍. ഷംസുദ്ദീന്
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോ
ഓണച്ചന്തകളിലൂടെ
വിറ്റഴിച്ച
ഭക്ഷ്യധാന്യങ്ങളില്‍
ആരോഗ്യത്തെ ഗുരുതരമായി
ബാധിക്കുന്ന
രാസവസ്തുക്കള്‍
അടങ്ങിയിരുന്നുവെന്ന
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
വകുപ്പുതല അന്വേഷണം
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഏതൊക്കെ
ഭക്ഷ്യ വസ്തുക്കളിലാണ്
മായം കണ്ടെത്തിയതെന്നും
ഇപ്രകാരം
സംഭവിക്കാനിടയായ
സാഹചര്യവും
വിശദമാക്കുമോ; ഇവ
വിതരണം ചെയ്ത
കമ്പനികള്‍ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
വാങ്ങുന്ന
ഭക്ഷ്യ ധാന്യങ്ങളുടെ
ഗുണനിലവാരം
പരിശോധിക്കുവാന്‍
നിലവില്‍ എന്ത്
സംവിധാനമാണ്
സപ്ലൈകോയ്ക്ക്
ഉള്ളതെന്നും ഇതിനായി
ചുമതലപ്പെടുത്തുന്ന
ഉദ്യോഗസ്ഥര്‍
ആരൊക്കെയാണെന്നും
അറിയിക്കാമോ;
(ഡി)
ഭാവിയില്‍
ഇത്തരം സാഹചര്യങ്ങള്‍
ഒഴിവാക്കാന്‍ എന്തൊക്കെ
കര്‍ശന നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കാമോ?