വ്യവസായ
ശാലകളിലെ മലിനീകരണ തോത്
3791.
ശ്രീ.ജി.എസ്.ജയലാല്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.കെ.
രാജന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
ശാലകളില്‍ നിന്നുളള
മലിനീകരണത്തിന്റെ
കാഠിന്യവും തോതും
അനുസരിച്ച് വ്യവസായ
സ്ഥാപനങ്ങളെ
തരംതിരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
മലിനീകരണ
സാധ്യതയുടെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്തെ
വ്യവസായങ്ങള്‍ ഏതേത്
വിഭാഗത്തിലാണ്
വരുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
72 വ്യവസായ ശാലകള്‍
കൂടി മലിനീകരണ
സാധ്യതയുടെ
അടിസ്ഥാനത്തില്‍
മലിനീകരണനിയന്ത്രണ
ബോര്‍ഡിന്റെ
പരിധിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
വ്യവസായ
ശാലകള്‍ തുടങ്ങുന്നതിന്
മുന്‍പ് മലിനീകരണ
നിയന്ത്രണ ബോര്‍ഡില്‍
നിന്ന് എന്തെല്ലാം
അനുമതികളാണ്
ലഭ്യമാക്കേണ്ടതെന്ന്
അറിയിക്കുമോ;
(ഇ)
ആയതിനുളള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ?
കെല്‍ട്രോണ്‍
ജീവനക്കാരുടെ വേജ് റിവിഷന്‍
3792.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെല്‍ട്രോണ്‍
ജീവനക്കാരുടെ വേജ്
റിവിഷന്‍ സംബന്ധിച്ച്
പുറപ്പെടുവിച്ച
G.O(എം.എസ്) നമ്പര്‍
105/17/ID തീയതി
28.10.2017 പൂര്‍ണമായും
നടപ്പിലാക്കിയിട്ടുണ്ടോ;വിശദാംശം
ലഭ്യമാക്കുമോ; ഇതിന്റെ
അടിസ്ഥാനത്തില്‍
ജീവനക്കാര്‍ക്ക്
കുടിശിക
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഉത്തരവിനെതിരെ
എന്തെങ്കിലും കേസ്
നിലില്ക്കുന്നുണ്ടോ;എങ്കില്‍
വിശദമാക്കുമോ;
(സി)
കോടതിയുടെ
പരിഗണനയില്‍ ഉള്ള
വിഷയത്തില്‍ അതിന്
വിരുദ്ധമായി
എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍
ജി.എം.(എച്ച് ആര്)
ഇ-മെയില്‍ സന്ദേശം
മുഖേന
നില്കിയിരുന്നോ;വിശദാംശം
ലഭ്യമാക്കുമോ?
പ്രവാസികള്‍ക്കായി
വ്യവസായ സംരംഭങ്ങള്‍
3793.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദേശത്തു
നിന്നും
മടങ്ങിയെത്തുന്ന
തൊഴില്‍ നൈപുണ്യമുള്ള
പ്രവാസികള്‍ക്ക്
മാത്രമായി വ്യവസായ
സംരംഭങ്ങള്‍
ആരംഭിക്കുന്നതിന് ഈ
സര്‍ക്കാര്‍
എന്തെങ്കിലും പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രത്യേക
പദ്ധതികള്‍ ഒന്നും
ആവിഷ്കരിച്ചിട്ടില്ലെങ്കില്
ലോക കേരള സഭയിലെ
ഏതെങ്കിലും
തീരുമാനത്തിന്റെ
അടിസ്ഥാനത്തില്‍ ഇത്തരം
പദ്ധതികള്‍
ആവിഷ്കരിക്കുവാന്‍
എന്തെങ്കിലും ആലോചനകള്‍
നടക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
'കെയര്‍
കേരളം' കമ്പനി ഏറ്റെടുക്കാന്‍
നടപടി
3794.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊരട്ടി
കിന്‍ഫ്ര പാര്‍ക്കില്‍
പ്രവര്‍ത്തിച്ചുവരുന്ന
'കെയര്‍ കേരളം' കമ്പനി
സാമ്പത്തിക പ്രതിസന്ധി
മൂലം
മുന്നോട്ടുപോകാന്‍
കഴിയാത്തവിധം
ബുദ്ധിമുട്ടിലായിരിക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
കമ്പനി തുടര്‍ന്നും
പ്രവര്‍ത്തിക്കുന്നതിനും
പൊതുമേഖലയില്‍
ഉള്‍പ്പെടുത്തി
സര്‍ക്കാര്‍
ഏറ്റെടുക്കുന്നതിനുമടക്കമുളള
നടപടികള്‍
സ്വീകരിക്കുമോ;
(സി)
ആരോഗ്യ
മേഖലയില്‍
ഉള്‍പ്പെടുന്ന പ്രധാന
സ്ഥാപനങ്ങളില്‍ ഒന്നായ
പ്രസ്തുത കമ്പനിയെ
ഏറ്റെടുക്കുന്നതിന്
ആരോഗ്യ വകുപ്പുമായി
ചേര്‍ന്ന് ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
വ്യാവസായിക
വികസനം വഴി താെഴിലില്ലായ്മ
പരിഹരിക്കാന്‍ നടപടി
3795.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യാവസായിക വികസനം
സാധ്യമാക്കാനും അതുവഴി
താെഴിലില്ലായ്മ
പരിഹരിക്കാനും എന്ത്
നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നു എന്ന്
വ്യക്തമാക്കുമാേ;
(ബി)
ഇതിനായി
പാെതു-സ്വകാര്യ
നിക്ഷേപങ്ങള്‍
പ്രോത്സാഹിപ്പിക്കുന്ന
വിഷയത്തില്‍ ഇൗ
സര്‍ക്കാരിന്റെ നയം
എന്താണെന്ന്
വ്യക്തമാക്കുമാേ;
(സി)
എങ്കില്‍
ഇതിനായി നാളിതുവരെ
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്നും
എന്തൊക്കെ
തുടര്‍നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുവെന്നും
വ്യക്തമാക്കുമാേ;
(ഡി)
പാെതു-സ്വകാര്യ
നിക്ഷേപങ്ങളിലൂടെയുള്ള
വ്യാവസായിക വികസനം വഴി
സംസ്ഥാനത്ത്
താെഴിലില്ലായ്മ
പരിഹരിക്കുന്നതിലൂടെ
സര്‍ക്കാര്‍
കണക്കാക്കുന്ന താെഴില്‍
സാദ്ധ്യത എത്രയാണെന്നു്
വ്യക്തമാക്കുമാേ?
സ്റ്റാര്‍ട്ടപ്പ്
സംരംഭങ്ങളുടെ വളര്‍ച്ച
3796.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്റ്റാര്‍ട്ടപ്പ്
സംരംഭങ്ങളുടെ
വളര്‍ച്ചയ്ക്കായി
എന്തൊക്കെ സഹായങ്ങളാണ്
നല്‍കിവരുന്നത്;
(ബി)
സ്കൂള്‍
ശാസ്ത്രമേളകളിലും
മറ്റും ശ്രദ്ധ നേടുന്ന
പുതിയ പ്രവർത്തന
മാതൃകകളും ആശയങ്ങളും
പ്രായോഗികതലത്തില്‍
എത്തിക്കുന്നതിന്
വ്യവസായ വകുപ്പ്
എന്തെങ്കിലും നടപടികള്‍
സ്വീകരിക്കുന്നുണ്ടോ;
വിശദാംശങ്ങൾ
ലഭ്യമാക്കാമോ?
കേന്ദ്ര
പൊതുമേഖല സ്ഥാപനങ്ങളുടെ
സ്വകാര്യവല്‍ക്കരണം
3797.
ശ്രീ.പി.ടി.
തോമസ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
ഷാഫി പറമ്പില്‍
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കേന്ദ്ര പൊതുമേഖല
സ്ഥാപനങ്ങളെ കേന്ദ്ര
സര്‍ക്കാര്‍
സ്വകാര്യവല്‍ക്കരിക്കുന്നതിനും
വിറ്റഴിക്കുന്നതിനും
ശ്രമിക്കുമ്പോള്‍
അതില്‍ ഇടപെടുവാന്‍
സംസ്ഥാന സര്‍ക്കാരിന്
കഴിഞ്ഞിട്ടുണ്ടോ;വിശദമാക്കുമോ;
(ബി)
ഹിന്ദുസ്ഥാന്‍
ന്യൂസ് പ്രിന്റ്
ഫാക്ടറി
സ്വകാര്യവല്‍ക്കരിക്കുവാന്‍
നടത്തുന്ന ശ്രമങ്ങള്‍
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;പ്രസ്തുത
ഫാക്ടറി സംസ്ഥാന
സര്‍ക്കാരിന്റെ
ഉടമസ്ഥതയില്‍
ആക്കുന്നതിന്
എന്തെങ്കിലും
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
(സി)
പാലക്കാട്
ഇന്‍സ്ട്രമെന്റേഷന്‍
ലിമിറ്റഡ്
ഏറ്റെടുക്കുന്ന നടപടി
പൂര്‍ത്തിയായോ;എത്ര
കോടി രൂപയുടെ
ബാധ്യതയാണ്
സര്‍ക്കാരിന് ഇതിലൂടെ
ഉണ്ടാകുന്നത്;
(ഡി)
പ്രസ്തുത
സ്ഥാപനത്തിലെ
തൊഴിലാളികള്‍ക്ക് 2007
മുതല്‍ നടപ്പിലാക്കേണ്ട
ശമ്പളപരിഷ്ക്കരണത്തിലെ
കുടിശ്ശിക
കേന്ദ്രസര്‍ക്കാര്‍
നല്‍കുന്നതിന്
തയ്യാറായിട്ടുള്ളതായി
അറിവുണ്ടോ ;കുടിശ്ശിക
നൽകുന്നില്ലെങ്കില്
പ്രസ്തുത ബാധ്യതകൂടി
സംസ്ഥാന സര്‍ക്കാര്‍
ഏറ്റെടുക്കേണ്ട
സാഹചര്യമുണ്ടോയെന്നറിയിക്കാമോ?
ചവറയില്‍
വ്യവസായ കോംപ്ലക്സ്
3798.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചവറയില്‍
ധാതുമണല്‍
ഉപയോഗപ്പെടുത്തി
ടൈറ്റാനിയം മെറ്റല്‍
വരെയുളള മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങള്
നിര്‍മ്മിക്കുന്നതിന്
വേണ്ടി വ്യവസായ
കോംപ്ലക്സ്
സ്ഥാപിക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച്
പഠിക്കുന്നതിനായി
നിയോഗിച്ച
കമ്മിറ്റിയുടെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
അതിന്മേല് സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്
എന്നറിയിക്കാമോ?
പൊതുമേഖലാ
സ്ഥാപനങ്ങളുടെ എം.ഡി.മാരുടെ
നിയമനത്തില്‍ സംവരണം
3799.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
എം.ഡി.മാരുടെ നിയമനം
സംവരണതത്വം പാലിച്ചാണോ
നടപ്പിലാക്കിയിട്ടുള്ളത്;
വിശദാംശം നല്‍കുമോ;
(ബി)
സംവരണതത്വം
പാലിച്ചിട്ടില്ല
എങ്കില്‍ ഇനിയുള്ള
നിയമനങ്ങളിലെങ്കിലും
സംവരണതത്വം പാലിച്ചു
കൊണ്ട് നിയമനം
നടത്തുവാന്‍ ആവശ്യമായ
നടപടി സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദവിവരം നല്‍കുമോ?
പാെതുമേഖല
സ്ഥാപനങ്ങളുടെ ലാഭ-നഷ്ട
കണക്ക്
3800.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാര്‍
അധികാരമാെഴിയുമ്പാേള്
സംസ്ഥാനത്ത്
നഷ്ടത്തിലായിരുന്ന ഓരാേ
പാെതുമേഖല
സ്ഥാപനങ്ങളുടെയും നഷ്ടം
എത്രയായിരുന്നു;
വ്യക്തമാക്കാമാേ ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ലാഭത്തില്‍ ആയ
പാെതുമേഖല സ്ഥാപനങ്ങള്‍
ഓരോന്നും കെെവരിച്ച
ലാഭമെത്ര;
വ്യക്തമാക്കാമാേ?
പൊതുമേഖല
സ്ഥാപനങ്ങളുടെ വികസനത്തിന്
മറ്റ് വകുപ്പുകളുടെ സഹകരണം
3801.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുമേഖല
സ്ഥാപനങ്ങളുടെ
വികസനത്തിനും
വളര്‍ച്ചയ്ക്കും
ആവശ്യമായ രീതിയില്‍
മറ്റ് വകുപ്പുകളുടെ
സഹകരണം
ഉറപ്പാക്കികൊണ്ട്
എന്താെക്കെ
കാര്യങ്ങളാണ്
നടപ്പിലാക്കുവാന്‍
തീരുമാനിച്ചിട്ടുളളത്;
(ബി)
അതിന്റെ
അടിസ്ഥാനത്തില്‍ ഇതിനകം
എത്ര പൊതുമേഖല
സ്ഥാപനങ്ങള്‍
സംരക്ഷിക്കുവാന്‍
കഴിഞ്ഞു;
(സി)
യുണൈറ്റഡ്
ഇലക്ട്രിക്കല്‍
ഇൻഡസ്ട്രീസ്
ലിമിറ്റഡില്‍നിന്ന്
മീറ്ററുകള്‍
വാങ്ങുന്നതിന്
കെ.എസ്.ഇ.ബി യുമായി
ധാരണ
ഉണ്ടാക്കിയിട്ടുണ്ടോ;സ്മാര്‍ട്ട്
മീറ്റര്‍
ഉണ്ടാക്കുന്നതിനുളള
ഓര്‍ഡര്‍ പ്രസ്തുത
മീറ്റര്‍ കമ്പനിക്ക്
ലഭിച്ചിട്ടുണ്ടോ;വിശദാംശം
നല്‍കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ വ്യവസായ
സ്ഥാപനങ്ങള്‍
3802.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
പൊതുമേഖലയിലും സ്വകാര്യ
മേഖലയിലുമായി എത്ര
വ്യവസായ സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര ചെറുകിട വ്യവസായ
സ്ഥാപനങ്ങള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നും
ഇവയ്ക്കായി എത്ര
രൂപയുടെ സാമ്പത്തിക
സഹായം പലിശ സബ്സിഡി
ഉള്‍പ്പെടെ സര്‍ക്കാര്‍
നല്‍കിയിട്ടുണ്ടെന്നും
സ്ഥാപനങ്ങള്‍ തിരിച്ച്
വ്യക്തമാക്കാമോ?
ഓട്ടോകാസ്റ്റിലെ
പെന്ഷന് ആനുകൂല്യം
3803.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖല
സ്ഥാപനമായ
ഓട്ടോകാസ്റ്റില്‍
നിന്നും പെന്ഷന്
പറ്റിയ
തൊഴിലാളികള്‍ക്ക്
പെന്ഷന് ആനുകൂല്യം
നല്കുന്നില്ലായെന്ന
പരാതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
നിലവില്‍
എത്രപേര്‍ക്കാണ്
പെന്ഷന് ആനുകൂല്യം
കൊടുക്കേണ്ടത്; അതിന്
വേണ്ടി എത്ര കോടി രൂപ
വേണ്ടിവരും;
(സി)
പെന്ഷന്
ആനുകൂല്യം
തൊഴിലാളികള്‍ക്ക്
നല്‍കാത്തതിന്റെ
കാരണമെന്താണ്;
(ഡി)
പെന്ഷന്
ആനുകൂല്യം അടിയന്തരമായി
നല്കുന്ന കാര്യം
പരിഗണിക്കുമോ?
പരമ്പരാഗത
വ്യവസായമേഖലയുടെ ഉന്നമനം
3804.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നോട്ടുനിരോധനവും
ജി.എസ്.ടി.യും
പരമ്പരാഗത വ്യവസായ
മേഖലയെ എപ്രകാരം
ബാധിച്ചുവെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
സാമ്പത്തിക
മാന്ദ്യം മൂലം
പ്രതിസന്ധിയിലായ ഈ
മേഖലയുടെ ഉന്നമനത്തിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
സ്റ്റാർട്ട്-അപ്പുകള്ക്കായുളള
സംവിധാനങ്ങള്‍
3805.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്റ്റാർട്ട്-അപ്പുകൾക്കായുള്ള
സംവിധാനങ്ങള്‍
വിപുലപ്പെടുത്തുമോ ;
(ബി)
സ്റ്റാർട്ട്
-അപ്പുകൾക്കായി
നിലവില്‍ എന്തെല്ലാം
സംവിധാനങ്ങളാണ്
സര്‍ക്കാര്‍
ചെയ്തിട്ടുളളത്;
വിശദവിവരം നല്‍കുമോ;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര
സ്റ്റാർട്ട്-അപ്പുകൾ
ആരംഭിക്കുവാന്‍
കഴിഞ്ഞിട്ടുണ്ട്;
ഇതില്‍ എത്രയെണ്ണം
സ്വയം പര്യാപ്തമായി
പ്രവര്‍ത്തിക്കുന്നുണ്ട്;
(ഡി)
ഇവയെ
മോണിറ്റര്‍
ചെയ്യുന്നതിനുളള
സംവിധാനം സര്‍ക്കാര്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ?
റബ്ബര്‍
ഉത്പന്നങ്ങളുമായി
ബന്ധപ്പെട്ട് സിയാല്‍ മോഡല്‍
കമ്പനി
3806.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റബ്ബര്‍
ഉത്പന്നങ്ങളുമായി
ബന്ധപ്പെട്ട് സിയാല്‍
മോഡലില്‍ ഒരു കമ്പനി
രൂപീകരിക്കുവാന്‍ ശ്രമം
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ; ഇത്
സംബന്ധിച്ച പ്രോജക്ട്
റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതി എന്നത്തേയ്ക്ക്
ആരംഭിക്കുവാന്‍
കഴിയുമെന്നാണ്
കരുതുന്നത്
എന്നറിയിക്കാമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ കെെവശമുള്ള
സ്ഥലത്ത് വ്യവസായങ്ങള്‍
3807.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
കെെവശമുള്ള സ്ഥലം
ഉപയോഗപ്പെടുത്തി
അവര്‍ക്ക് കൂടി
പങ്കാളിത്തമുള്ള
പി.പി.പി. മോഡല്‍
പദ്ധതികള്‍
ആവിഷ്ക്കരിക്കുവാന്‍
വ്യവസായ വകുപ്പ്
ആലോചിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ കെെവശം
ഉപയോഗിക്കാതെ
കിടക്കുന്ന സ്ഥലം
ഉള്ളതായി
കണ്ടെത്തിയിട്ടുണ്ടോ;എത്ര
ഏക്കര്‍
സ്ഥലമുണ്ടെന്നാണ്
വ്യവസായ വകുപ്പിന്
അറിവുള്ളത് ;
(സി)
പ്രസ്തുത
സ്ഥലത്ത് ഏതൊക്കെ
തരത്തിലുള്ള
വ്യവസായങ്ങള്‍
ആരംഭിക്കുന്നതിനാണ്
ഉദ്ദേശിക്കുന്നത്;
അതിനുള്ള നടപടികള്‍ ഏത്
ഘട്ടത്തിലാണ്
എന്നറിയിക്കാമോ?
എം.എസ്.എം.ഇ.
മേഖലയിലെ സംരംഭകരുടെ സംരക്ഷണം
3808.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
എം. രാജഗോപാലന്‍
,,
എ.എം. ആരിഫ്
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തകര്‍ച്ചയിലായിരുന്ന
കേരളത്തിലെ വ്യവസായ
മേഖലയില്‍ സൂക്ഷ്മ,
ചെറുകിട, ഇടത്തരം
വ്യവസായ സംരംഭങ്ങളുടെ
വളര്‍ച്ച
സാധ്യമാക്കുന്നതിനായി
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
എം.
എസ്. എം. ഇ. മേഖലയുടെ
സമഗ്ര വികസനത്തിന് ഇൗ
സര്‍ക്കാര്‍
പ്രാവര്‍ത്തികമാക്കിയ
വ്യവസായ ജാലകം പദ്ധതി
എത്ര
പ്രയോജനമാകുന്നുവെന്ന്
അറിയിക്കാമോ;
(സി)
എം.എസ്.എം.ഇ.
മേഖലയിലെ സംരംഭകരുടെ
സംരക്ഷണത്തിനായി
ആവിഷ്ക്കരിച്ചിട്ടുള്ള
സാമൂഹ്യ സുരക്ഷ
പദ്ധതി,പ്രതിസന്ധി
നേരിടുന്ന സൂക്ഷ്മ
-ചെറുകിട- ഇടത്തരം
സംരംഭങ്ങള്‍ക്ക്
പുനരുജ്ജീവന- പുനരധിവാസ
പദ്ധതി
എന്നിവയെക്കുറിച്ച്
വിശദമാക്കാമോ;
(ഡി)
നിക്ഷേപ
സൗഹൃദ നടപടികളുടെ
ഫലമായി ആകര്‍ഷിക്കാന്‍
കഴിഞ്ഞ നിക്ഷേപം
എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ
എന്നറിയിക്കാമോ?
അഗ്രോ
ഇന്‍ഡസ്ട്രീസ് പാര്‍ക്ക്
3809.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അതിരപ്പിളളി
പഞ്ചായത്തിലെ
വെറ്റിലപ്പാറ
എക്സ്സര്വ്വീസ് മെന്‍
കോളനി സംഘം വക
സ്ഥലത്ത് ഒരു അഗ്രോ
ഇന്‍ഡസ്ട്രീസ്
പാര്‍ക്ക്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഇതിനായി നടപടികള്‍
സ്വീകരിക്കുമോ?
ആമ്പല്ലൂര്‍
ഇലക്ട്രോണിക്സ് പാര്‍ക്ക്
3810.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആമ്പല്ലൂര്‍
ഇലക്ട്രോണിക്സ്
പാര്‍ക്കിനു വേണ്ടി
സ്ഥലം ഏറ്റെടുക്കുന്ന
നടപടികളുടെ നിലവിലെ
സ്ഥിതി അറിയിക്കുമോ;
(ബി)
സ്ഥലം
നല്‍കിയവര്‍ക്ക്
സ്ഥലത്തിന്റെ വില
ലഭ്യമാക്കിയിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
അറിയിക്കുമോ;
(ഡി)
ഇവര്‍ക്ക്
തുക അനുവദിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ;എങ്കില്‍
എന്നത്തേക്ക് തുക
അനുവദിക്കുമെന്ന്
അറിയിക്കുമോ?
സഹകരണ
സ്പിന്നിംഗ് മില്ലിലെ
ജീവനക്കാര്‍
3811.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
വ്യവസായ വകുപ്പിന്
കീഴില്‍
പ്രവര്‍ത്തിക്കുന്ന
സഹകരണ സ്പിന്നിംഗ്
മില്ലുകളിലെ ജീവനക്കാരെ
സഹകരണ നിയമത്തിലെ
വകുപ്പ് 80ല്‍
ഉള്‍പ്പെടുത്തുന്ന
നടപടി ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
ഇക്കാര്യത്തില്‍
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(സി)
സഹകരണ
നിയമത്തിലെ വകുപ്പ്
80ല്‍
ഉള്‍പ്പെടുത്തുവാനും
നിയമപ്രകാരമുള്ള
ശമ്പളവും മറ്റ്
ആനുകൂല്യങ്ങളും സഹകരണ
സ്പിന്നിംഗ് മില്ലിലെ
ജീവനക്കാര്‍ക്ക്
ലഭ്യമാക്കുവാനും
നടപടികള്‍
സ്വീകരിക്കുമോ?
കൊല്ലം
സഹകരണ സ്പിന്നിംഗ് മില്ലിന്റെ
നവീകരണം
3812.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
സഹകരണ സ്പിന്നിംഗ്
മില്ലിന്റെ നവീകരണ
പ്രവര്‍ത്തനങ്ങള്‍ക്ക്
വേണ്ടി ഈ സര്‍ക്കാര്‍
ഇത് വരെ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
നവീകരണ
പ്രവര്‍ത്തനങ്ങള്‍കൊണ്ട്
എന്തെല്ലാം
നേട്ടങ്ങളാണ്
പ്രതീക്ഷിക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
നവീകരണ
പ്രവര്‍ത്തനങ്ങള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
ശേഷിക്കുന്ന നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ഡി)
കൊല്ലം
സഹകരണ സ്പിന്നിംഗ്
മില്ലില്‍ നിന്നും
പിരിഞ്ഞ
തൊഴിലാളികള്‍ക്ക്
ഗ്രാറ്റുവിറ്റി
കുടിശ്ശിക നല്‍കുന്നത്
സംബന്ധിച്ച
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ഇ)
വിരമിച്ച
തൊഴിലാളികള്‍ക്ക്
ഗ്രാറ്റുവിറ്റി
കുടിശ്ശിക
നല്‍കുന്നതിന് ഇതിനകം
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
ഗെയില്‍
പെെപ്പ് ലെെന്‍ നിര്‍മ്മാണ
പദ്ധതി
T 3813.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗെയില്‍
പെെപ്പ് ലെെന്‍
നിര്‍മ്മാണ പദ്ധതിയുടെ
നിലവിലെ അവസ്ഥ
വിശദമാക്കുമാേ; ഇനി
എത്ര കി.മി. പെെപ്പ്
ലെെന്‍ പണി
പൂര്‍ത്തിയാക്കുവാനുണ്ട്;
(ബി)
ഇൗ
പദ്ധതിക്കായി
സ്ഥലമെടുപ്പ്
സംബന്ധിച്ച് നിലവില്‍
എന്തെങ്കിലും
പ്രശ്നമുണ്ടാേ;
ഉണ്ടെങ്കില്‍
എവിടെയാെക്കെ;
വ്യക്തമാക്കുമോ;
(സി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ഗെയില്‍ വിരുദ്ധ
സമരസമിതി ഇൗ പദ്ധതിയെ
എതിര്ത്തിരുന്നാേ;
(ഡി)
പ്രസ്തുത
കാലത്ത് രണ്ടായിരം
കാേടി രൂപ മുടക്കി
പ്രകൃതി വാതക ശൃഖല
സ്ഥാപിക്കുവാന്‍
കെ.എസ്. എെ.ഡി.സി. യും
ഗെയില്‍ ഗ്യാസ്
ലിമിറ്റഡും തമ്മില്‍
കരാര്‍ ഒപ്പ്
വച്ചിരുന്നാേ;
(ഇ)
കരാര്‍
പ്രകാരം ഏതാെക്കെ
പെെപ്പ് ലെെനുകളുടെ
കരാര്‍ ആണ്
ഉണ്ടാക്കിയത് എന്ന്
അറിയിക്കുമോ?
വ്യവസായ
വകുപ്പിലെ ഡ്രെെവര്‍ നിയമനം
3814.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിന് സ്വന്തമായി
എത്ര വാഹനം
(എല്‍.ഡി.വി.)ഉണ്ട് ;
എത്ര ഡ്രെെവര്‍
(എല്‍.ഡി.വി.)തസ്തിക
ഉണ്ട്;
(ബി)
പ്രസ്തുത
വകുപ്പിന് കീഴില്‍ എത്ര
സ്ഥിരം എല്‍.ഡി.വി.
ഡ്രെെവര്‍മാര്‍ ജോലി
ചെയ്യുന്നു; എത്ര
താല്കാലിക
എല്‍.ഡി.വി.ഡ്രെെവര്‍മാര്‍
ജോലി ചെയ്യുന്നു ;
(സി)
ഒരു
വാഹനം
അനുവദിക്കുമ്പോള്‍ ഒരു
ഡ്രെെവര്‍ തസ്തിക
അനുവദിക്കണമെന്ന
സര്‍ക്കാര്‍
ഉത്തരവ്(G.O. (MS)
No/42/88/P&ARD )
പ്രകാരം, ദിവസവേതന
അടിസ്ഥാനത്തില്‍ ജോലി
ചെയ്യുന്നവരെ ഒഴിവാക്കി
നിലവിലുള്ള പി.എസ്.സി
ലിസ്റ്റിലുള്ളവർക്ക്
ജോലി നല്കാന്
തയ്യാറാകുമോ;
(ഡി)
ഒരു
വാഹനം
അനുവദിക്കുമ്പോള്‍
ഡ്രെെവര്‍ തസ്തിക
അനുവദിക്കാത്തത്
എന്തുകൊണ്ടെന്നറിയിക്കുമോ?
കേരള
സിഡ്കോ
3815.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സിഡ്കോയില്‍ നിന്നും
2016 മെയ് 31 വരെ
ഏതെല്ലാം സ്ഥാപനങ്ങളും
വ്യക്തികളുമാണ്
സാധനങ്ങളും സേവനങ്ങളും
ലഭ്യമാക്കുന്നതിന്
വേണ്ടി അഡ്വാന്‍സ്
ഇനത്തില്‍ തുക
കെെപ്പറ്റിയിട്ടുളളത്;
വ്യക്തമാക്കുമോ;
(ബി)
2016
മെയ് 31 വരെ ഓരോ
സ്ഥാപനങ്ങള്‍ക്കും
വ്യക്തികള്‍ക്കും ഇൗ
ഇനത്തില്‍
നല്കിയിട്ടുളള തുകയുടെ
വിശദവിവരം ഓരോ
സ്ഥാപനത്തിനും
വ്യക്തികള്‍ക്കും തുക
അനുവദിച്ചുകൊണ്ട്
സിഡ്കോ ഇറക്കിയ
ഉത്തരവുകളുടെ പകര്‍പ്പ്
സഹിതം ലഭ്യമാക്കുമോ;
(സി)
ഇത്തരത്തില്‍
തുക അനുവദിക്കുകയും
എന്നാല്‍ സാധനങ്ങളും
സേവനങ്ങളും
ലഭ്യമാക്കാതിരിക്കുകയും
ചെയ്യുന്ന
സ്ഥാപനങ്ങള്‍ക്കും
വ്യക്തികള്‍ക്കുമെതിരെ
നാളിതുവരെ എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ;
(ഡി)
ഈ
രീതിയില്‍ തുക
അനുവദിച്ചത് മൂലമുണ്ടായ
സാമ്പത്തിക നഷ്ടം
ബന്ധപ്പെട്ട
ഉദ്യോഗസ്ഥരില്‍
നിന്നും
ഇൗടാക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
പെയ്ഡ്
ലീവ് മാനദണ്ഡം
3816.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിന് കീഴില്‍
സംസ്ഥാനത്ത് എത്ര
പൊതുമേഖല സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
വിശദമാക്കുമോ;
(ബി)
ഇതില്‍
ഏതെല്ലാം സ്ഥാപനങ്ങളിലെ
വര്‍ക്കര്‍ വിഭാഗം
ജീവനക്കാര്‍ക്കാണ്
പെയ്ഡ് ലീവ്
അനുവദിക്കുന്നത്;ഇതിന്റെ
മാനദണ്ഡം എന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
കേരള
സിഡ്കോയില്‍ 2015-ല്‍
സര്‍ക്കാര്‍ നിയമിച്ച
വര്‍ക്കര്‍ തസ്തികയിലെ
ജീവനക്കാര്‍ക്ക്
അര്‍ഹമായ പെയ്ഡ് ലീവ്
അനുവദിക്കേണ്ട എന്ന്
ഏതെങ്കിലും കോടതി
വിധിയോ സര്‍ക്കാര്‍
ഉത്തരവോ എ.ജി.യുടെ
നിര്‍ദ്ദേശമോ
വിജിലന്‍സിന്റെ
നിര്‍ദ്ദേശമോ
നിലവിലുണ്ടോ; പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
കേരള
സിഡ്കോയില്‍ 2015 നു
മുന്‍പ് നിയമിച്ച
വര്‍ക്കര്‍ തസ്തികയിലെ
ജീവനക്കാര്‍ക്ക് പെയ്ഡ്
ലീവ് അടക്കമുള്ള
ആനുകൂല്യങ്ങള്‍
നല്കുമ്പോള് 2015-ല്‍
സര്‍ക്കാര്‍ നിയമിച്ച
വര്‍ക്കര്‍മാര്‍ക്ക്
അര്‍ഹമായ
ആനുകൂല്യങ്ങള്‍
അന്യായമായി
തടഞ്ഞുവയ്ക്കുന്ന
ജീവനക്കാര്‍ക്കെതിരെ
നടപടി
സ്വീകരിക്കുമോ;വിശദമാക്കുമോ?
സിഡ്കോ
ജീവനക്കാരുടെ പെയ്ഡ് ലീവ്
3817.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏതെല്ലാം പൊതുമേഖല
സ്ഥാപനങ്ങളിലാണ്
വര്‍ക്കര്‍ തസ്തികയിലെ
ജീവനക്കാര്‍ക്ക്
പെയ്ഡ് ലീവ്
അനുവദിക്കുന്നത്;
അതിന്റെ
മാനദണ്ഡമെന്താണ്;
(ബി)
കേരള
സിഡ്കോയില്‍ 2015 ല്‍
നിയമിച്ച വര്‍ക്കര്‍
തസ്തികയിലെ
ജീവനക്കാര്‍ക്ക്
അര്‍ഹമായ പെയ്ഡ് ലീവ്
അനുവദിക്കുവാന്‍
പാടില്ലായെന്ന്
ഏതെങ്കിലും കോടതി
വിധിയോ എ.ജി.യുടെ
നിര്‍ദ്ദേശമോ
സര്‍ക്കാര്‍ ഉത്തരവോ
നിലവിലുണ്ടോ;അതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
ഇല്ലെങ്കില്‍
കേരള സിഡ്കോയിലെ
വര്‍ക്കര്‍
തസ്തികയിലുളളവര്‍ക്ക്
അര്‍ഹമായ പെയ്ഡ് ലീവ്
അനുവദിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
അരൂര്‍
മണ്ഡലത്തിലെ വ്യവസായ വികസനം
3818.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വ്യവസായ
വകുപ്പ് അരൂര്‍
മണ്ഡലത്തില്‍
നടപ്പിലാക്കിയ വികസന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
കോഴിക്കോട്
കോം-ട്രസ്റ്റിന്റെ കെട്ടിടവും
സ്ഥലവും
3819.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
കോം-ട്രസ്റ്റിന്റെ
കെട്ടിടവും സ്ഥലവും
ഏറ്റെടുക്കുന്നതുമായി
ബന്ധപ്പെട്ട്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
കോം-ട്രസ്റ്റിന്റെ
കെട്ടിടവും സ്ഥലവും
ഏറ്റെടുത്തതിന് ശേഷം
ഇവിടെ എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പിലാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ഒറ്റപ്പാലം
ഡിഫന്‍സ് പാര്‍ക്ക്
3820.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിന്റെ കീഴിലുള്ള
ഒറ്റപ്പാലം കിന്‍ഫ്ര
വ്യവസായ പാര്‍ക്കില്‍
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്ന
ഡിഫന്‍സ് പാര്‍ക്കിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ എന്ന്
പൂര്‍ത്തീകരിക്കുവാന്‍
കഴിയും;
(ബി)
ഡിഫന്‍സ്
പാര്‍ക്കിനായി
എന്തെല്ലാം
സംവിധാനങ്ങളാണ്
ഒരുക്കിയിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
ഡിഫന്‍സ് പാര്‍ക്കിന്റെ
നിര്‍മ്മാണത്തിനായി
എത്ര തുക
വേണ്ടിവരുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
എത്ര തുകയാണ് കേന്ദ്ര
വിഹിതമായി ലഭിയ്ക്കുക;
വിശദാംശം ലഭ്യമാക്കുമോ?
കുണ്ടറയിലെ
സിറാമിക് ലിമിറ്റഡ് കമ്പനി
3821.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുണ്ടറയിലെ
സിറാമിക് ലിമിറ്റഡ്
കമ്പനിയുടെ പ്ലാന്റ്
നവീകരണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
(ബി)
പെയിന്റ്
നിര്‍മ്മാതാക്കള്‍ക്ക്
ആവശ്യമുളള നിലവാരം
കൂടിയ ക്ലേ പ്രസ്തുത
ഫാക്ടറിയില്‍
ഉല്പാദിപ്പിക്കുന്നതിനുളള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
പ്രസ്തുത
ഫാക്ടറിയുടെ
പ്രവര്‍ത്തന ഇന്ധനം
പ്രകൃതി
വാതകമാക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
പ്രകൃതി വാതകം
ഉപയോഗിക്കുന്നതുമൂലം
ഇന്ധനചെലവില്‍ എന്ത്
വ്യത്യാസം
ഉണ്ടാകുമെന്നാണ്
കണക്കാക്കുന്നത്;
(ഡി)
പ്ലാന്റിന്
ആവശ്യമായ കളിമണ്ണ്
ലഭ്യമാക്കുന്നതിന്
മൈനിംഗ്
നടത്തുന്നതിനുളള സ്ഥലം
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
പത്തനംതിട്ടയിലെ
ക്വാറികൾ
3822.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലയില്‍ വലുതും
ചെറുതുമായ എത്ര
ക്വാറികള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;അവ
ഏതെല്ലാം;
(ബി)
സര്‍ക്കാര്‍
പാറപുറമ്പോക്ക്
എവിടെയെല്ലാം
ഖനനത്തിനായി ലീസിന്
കൊടുത്തിട്ടുണ്ട്;അതിന്റെ
വിസ്തൃതി എത്രയാണ്;
(സി)
സ്വകാര്യ
വ്യക്തികളുടെ
ഉടമസ്ഥതയിലുളള പാറ എത്ര
വിസ്തൃതിയില്‍ ഖനനം
നടത്തുന്നു എന്നതിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
ലീസിനത്തിലും
പിഴയിനത്തിലും
പത്തനംതിട്ടയിലെ
ക്വാറികളില്‍ നിന്നും
കുടിശ്ശിക ഇനത്തില്‍
സര്‍ക്കാരിന്
ലഭിക്കാനുളള തുക
എത്രയാണ്; ഏതെല്ലാം
ക്വാറികളാണ്
നല്‍കാനുളളത്;വ്യക്തമാക്കാമോ?
മെറ്റല്‍സ്,
മിനറല്‍സ് എന്നിവയുടെ
ഉടമസ്ഥാവകാശം
T 3823.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ആര്.
രാമചന്ദ്രന്
,,
എല്‍ദോ എബ്രഹാം
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
പ്രദേശത്തെ സബ്
സോയിലില്‍ ഉള്ള
മെറ്റല്‍സ്, മിനറല്‍സ്
എന്നിവയുടെ
ഉടമസ്ഥാവകാശം
സംബന്ധിച്ച്
വ്യക്തമാക്കുമോ;
(ബി)
മലബാര്‍
പ്രദേശത്തെ സബ്
സോയിലില്‍ ഉള്ള
മെറ്റല്‍സ്, മിനറല്‍സ്
എന്നിവയുടെ
ഉടമസ്ഥാവകാശം
വിശദമാക്കുമോ;
(സി)
കേരളം
മുഴുവനുള്ള സബ്
സോയിലിലെ മെറ്റല്‍സ്,
മിനറല്‍സ് എന്നിവയുടെ
ഉടമസ്ഥാവകാശം
സര്‍ക്കാരില്‍
നിക്ഷിപ്തമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ആയതിന്
നിയമ നിര്‍മ്മാണം
നടത്തുമോ എന്ന്
വ്യക്തമാക്കുമോ?
കൈത്തറി
ആന്റ് ടെക്സ്റ്റൈല്‍ വകുപ്പ്
പദ്ധതികള്‍
3824.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൈത്തറി
ആന്റ് ടെക്സ്റ്റൈല്‍
വകുപ്പ്
നവീകരിക്കുന്നതിനും
സംസ്ഥാനത്ത് കൈത്തറി
തുണിത്തരങ്ങളുടെ
ഉല്പാദനവും വിപണനവും
ഉപയോഗവും
വര്‍ദ്ധിപ്പിക്കുന്നതിനുമായി
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ;
(ബി)
കൈത്തറി
തുണിത്തരങ്ങളുടെ ഉപയോഗം
വര്‍ദ്ധിപ്പിക്കുന്നതിനായി
കൈത്തറി &
ടെക്സ്റ്റൈല്‍ വകുപ്പ്
2017-18 വര്‍ഷത്തില്‍
എത്ര പ്രാവശ്യം
ഹാന്റ്ലൂം എക്സ്പോ
സംഘടിപ്പിക്കുകയുണ്ടായി;വിശദാംശം
ലഭ്യമാക്കാമോ;
(സി)
കൈത്തറി
& ടെക്സ്റ്റൈല്‍
വകുപ്പില്‍
റിവൈവല്‍,റീസ്ട്രക്ചറിംഗ്
& റീഫോം പാക്കേജ്
എന്ന പദ്ധതിക്കായി
2017-18 വര്‍ഷത്തില്‍
എത്ര തുകയാണ്
അനുവദിച്ചത്; വിശദാംശം
ലഭ്യമാക്കാമോ?
കൈത്തറി
മേഖലയിലെ ഇടപെടലുകള്‍
3825.
ശ്രീ.സി.കൃഷ്ണന്
,,
സി. കെ. ശശീന്ദ്രന്
,,
പി.കെ. ശശി
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
പരമ്പരാഗത
വ്യവസായങ്ങളില്‍ പ്രമുഖ
സ്ഥാനമുണ്ടായിരുന്ന
കൈത്തറി വ്യവസായം ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തുമ്പോള്‍
തകര്ച്ചയിലായിരുന്നത്
പുനരുദ്ധരിക്കാനായി
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
കൈത്തറി
തൊഴിലാളികളുടെ
ക്ഷേമത്തിനും
സഹകരണസംഘങ്ങളുടെയും
മറ്റ് സ്ഥാപനങ്ങളുടെയും
ശാക്തീകരണത്തിനായും
നടത്തിയ ഇടപെടലുകള്‍
എന്തെല്ലാമാണ്;
(സി)
ഏഴാം
ക്ലാസുവരെയുളള
വിദ്യാര്‍ത്ഥികള്‍ക്ക്
സൗജന്യമായി കൈത്തറി
യൂണിഫോം നല്‍കാനുളള
പരിപാടി കൈത്തറി
മേഖലയില്‍ ഉണ്ടാക്കിയ
തൊഴില്‍ ദിനങ്ങള്‍
എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ;
ആവശ്യത്തിന് വേണ്ട
തുണിമുഴുവനും നെയ്തു
നല്കാന് സാധ്യമായോ
എന്നറിയിക്കാമോ?
കൈത്തറി
മേഖലയുടെയും പട്ടുനൂല്‍
വ്യവസായത്തിന്റെയും പുരോഗതി
3826.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
കൈത്തറി മേഖലയുടെയും
പട്ടുനൂല്‍
വ്യവസായത്തിന്റെയും
പുരോഗതിക്കായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
(ബി)
പട്ടുനൂല്‍
സംസ്ക്കരണ
കേന്ദ്രങ്ങള്‍
കൂടുതലായി
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട് മള്‍ബറി
കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ?
കെെത്തറി
മേഖലയില്‍ ആര്.ആര്.ആര്.
പാക്കേജ്
3827.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
യു.പി.എ. സര്‍ക്കാര്‍
കെെത്തറി മേഖലയില്‍
നടപ്പിലാക്കിയ
ആര്.ആര്.ആര്.
പാക്കേജ് (Revival,
Reform and
Restructuring Package
for Hand loom Sector)
പ്രകാരം കേരളത്തില്‍
എഴുപത്തിരണ്ടോളം
കെെത്തറി സഹകരണ
സംഘങ്ങള്‍ക്ക് ഇനിയും
പാക്കേജിന്റെ പ്രയോജനം
ലഭിക്കാനുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
ലഭ്യമാക്കാന്‍
നാളിതുവരെ എന്ത് നടപടി
സ്വീകരിച്ചുവെന്ന്
അറിയിക്കുമോ;
(ബി)
ആര്.ആര്.ആര്.
പാക്കേജിന്റെ
നിബന്ധനകള്‍ പ്രകാരം
സഹകരണ വകുപ്പ് നടത്തിയ
സ്പെഷ്യല്‍ ആഡിറ്റില്‍
ഈ പാക്കേജിന്റെ
ആനുകൂല്യം ലഭിക്കാന്‍
അര്‍ഹതയുള്ള പല
സംഘങ്ങള്‍ക്കും ഇനിയും
പാക്കേജ്
ലഭ്യമായിട്ടില്ല എന്ന്
കണ്ടെത്തിയിരുന്നോ;
എങ്കില്‍ അത്തരം
സംഘങ്ങള്‍ക്ക് പാക്കേജ്
ലഭ്യമാക്കാന്‍ ആവശ്യമായ
നടപടി സ്വീകരിക്കാമോ;
(സി)
ആര്.ആര്.ആര്.
പാക്കേജ് കേരളത്തിലെ
മുഴുവന്‍ കെെത്തറി
സംഘങ്ങളിലും
നടപ്പിലാക്കാന്‍
കഴിഞ്ഞിട്ടില്ലാത്തതിനാല്‍
അത് സാദ്ധ്യമാക്കാന്‍
കേന്ദ്ര സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ലഭിച്ച മറുപടി
വിശദമാക്കാമോ?
സഹകരണ
സ്പിന്നിംഗ് മില്ലുകളിലെ
ഭരണസമിതി തെരഞ്ഞെടുപ്പ്
3828.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സഹകരണ
നിയമം അനുസരിച്ച്
രജിസ്റ്റര്‍ ചെയ്ത
കണ്ണൂര്‍, മലപ്പുറം
കുറ്റിപ്പുറം
മാല്ക്കാേടെക്സ്,
തൃശൂര്‍, ആലപ്പുഴ,
കാെല്ലം എന്നീ സഹകരണ
സ്പിന്നിംഗ്
മില്ലുകളില്‍ ഭരണ സമിതി
തെരഞ്ഞെടുപ്പ്
നടത്തിയിട്ടുണ്ടാേ;ഇല്ലെങ്കില്‍
അതിന്റെ കാരണം
വ്യക്തമാക്കാമാേ;
(ബി)
സഹകരണ
നിയമപ്രകാരം
രജിസ്റ്റര്‍ ചെയ്ത
പ്രസ്തുത മില്ലുകളില്‍
സര്‍ക്കാര്‍
നാേമിനേറ്റഡ് ഭരണസമിതി
വര്‍ഷങ്ങളായി
തുടരുന്നതിന്
നിയമസാധുതയുണ്ടാേ;ഇതു
സംബന്ധിച്ച്
ഓര്‍ഡിനന്‍സ്
നിലവിലുണ്ടാേ;എങ്കില്‍
പകര്‍പ്പ്
ലഭ്യമാക്കുമാേ;
(സി)
സഹകരണനിയമത്തില്‍
ഏതു വകുപ്പിന്റെ
അടിസ്ഥാനത്തിലാണ്
ഭരണസമിതി അനന്തമായി
തുടരാന്‍ അനുമതി
നല്‍കിയത്;നാേമിനേറ്റഡ്
ഭരണസമിതിയുടെ കാലാവധി
എത്രയാണ്;
(ഡി)
സഹകരണനിയമ
പ്രകാരം ഇത്തരം
സംഘങ്ങളില്‍
സര്‍ക്കാരിന് പരമാവധി
മൂന്ന് അംഗങ്ങളെ
മാത്രമേ നാേമിനേറ്റ്
ചെയ്യുവാന്‍ പാടുള്ളു
എന്ന വ്യവസ്ഥ മറികടന്ന്
കൂടുതല്‍ പേരെ
നാേമിനേറ്റ്
ചെയ്തിട്ടുണ്ടാേ;ഉണ്ടെങ്കില്‍
കാരണം വ്യക്തമാക്കാമാേ;
(ഇ)
നിയമമനുസരിച്ച്
ഇത്തരം സംഘങ്ങളില്‍
മിനിമം 7 അംഗങ്ങള്‍
ഉണ്ടാവണമെന്ന വ്യവസ്ഥ
പാലിക്കാന്‍, ഭരണസമിതി
തെരഞ്ഞെടുപ്പ് നടത്തി
ജനാധിപത്യം
പുനഃസ്ഥാപിക്കുമാേ;
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമാേ?
കോട്ടയം
ടെക് സ്റ്റൈൽസിലെ
സീനിയോറിറ്റി പ്രശ്നം
3829.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയം
ടെക് സ്റ്റൈൽസിൽ
കാലങ്ങളായി ജോലി
ചെയ്യുന്ന ട്രയിനി
ജീവനക്കാരെ
സ്ഥിരപ്പെടുത്തിയപ്പോള്‍
അവര്‍ക്ക് നല്‍കേണ്ട
സീനിയോറിറ്റി
നഷ്ടപ്പെടുകയും
എന്നാല്‍ കാഷ്വല്‍
ജോലിയില്‍ പ്രവേശിച്ച
ജീവനക്കാരുടെ
സീനിയോറിറ്റി ജോയിനിംഗ്
ഡേറ്റ് കണക്കാക്കി
നല്‍കുകയും ചെയ്ത
പ്രശ്നം
പരിഹരിക്കുന്നതിന്
മാനേജുമെന്റും
സര്‍ക്കാരും
സ്വീകരിച്ചിരിക്കുന്ന
നിലപാട്
വ്യക്തമാക്കാമോ;
(ബി)
ഇതു
സംബന്ധിച്ച് കോടതി
വ്യവഹാരങ്ങള്‍
നിലനില്‍ക്കുന്നുണ്ടോ;ഇതില്‍
മാനേജ്മെന്റ് നിലപാട്
വ്യക്തമാക്കാമോ; കോടതി
നിര്‍ദ്ദേശങ്ങള്‍
മാനേജ്മെന്റ്
അംഗീകരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(സി)
സീനിയോറിറ്റി
വിഷയം വ്യവസായ തര്‍ക്ക
കോടതിയുടെ മുന്നില്‍
എത്തിയപ്പോള്‍ ഉണ്ടായ
പരിഹാര നിര്‍ദ്ദേശം
സര്‍ക്കാര്‍
അംഗീകരിച്ചിട്ടുണ്ടോ;
ആയതു സംബന്ധിച്ച്
പരിഹാരം
ഉണ്ടാക്കുന്നതിനായി
എറണാകുളം ജോയിന്റ്
ലേബര്‍ കമ്മീഷണറെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
കമ്മീഷണര്‍
സര്‍ക്കാരിന്
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ; ഇത്
സംബന്ധിച്ച്
സര്‍ക്കാര്‍ ഉത്തരവ്
ഇറക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
കോപ്പി ലഭ്യമാക്കാമോ;
(ഡി)
പ്രസ്തുത
വിഷയത്തില്‍
ടെക്സ്റ്റയില്‍
കോര്‍പ്പറേഷനോ കോട്ടയം
ടെക്സ്റ്റയില്സിനോ
സര്‍ക്കാര്‍
എന്തെങ്കിലും
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
കോപ്പി ലഭ്യമാക്കാമോ?
ടെക്സ്റ്റൈൽ
വ്യവസായം നേരിടുന്ന
പ്രതിസന്ധി
3830.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ടെക്സ്റ്റൈൽ വ്യവസായം
നേരിടുന്ന പ്രതിസന്ധി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
മേഖലയിലെ പ്രശ്നങ്ങള്‍
പഠിക്കുന്നതിന്
നിയോഗിച്ച
കമ്മിറ്റിയുടെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
(സി)
പ്രഭുറാം
മില്‍സ്, മലബാര്‍
സ്പിന്നിംഗ് ആന്റ്
വീവിംഗ് മില്‍സ്,
കോമളപുരം സ്പിന്നിംഗ്
മില്‍സ് എന്നിവ
പുനരുദ്ധരിക്കുന്നതിന്
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തൊക്കെയാണ്;
(ഡി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം അടഞ്ഞുകിടന്ന
എത്ര തുണി മില്ലുകള്‍
തുറന്ന്
പ്രവര്‍ത്തിപ്പിക്കുവാന്‍
കഴിഞ്ഞുവെന്ന്
വ്യക്തമാക്കുമോ?
പള്ളിച്ചല്‍ ഇടയ്ക്കോട് ഖാദി
ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള
സ്ഥലം
3831.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടാക്കട
മണ്ഡലത്തിലെ
പള്ളിച്ചല്‍ ഇടയ്ക്കോട്
ഖാദി ബോര്‍ഡിന്റെ
ഉടമസ്ഥതയിലുള്ള സ്ഥലം
കയ്യേറ്റം ഒഴിപ്പിച്ച്
ബോര്‍ഡിന്റെ
അധീനതയിലാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പ്രദേശത്ത് നിലവില്‍
കയ്യേറ്റം ഇല്ലാത്ത
ഭൂമിയില്‍ കോമൺ
ഫെസിലിറ്റി സെന്റർ ഫോർ
ഹാൻവീവ് ആൻഡ്
ഡെക്കറേഷൻസ് എന്ന
പദ്ധതി
ആരംഭിക്കുന്നതിന് നടപടി
സ്വീകരിയ്ക്കാമോ;
ഇതിനായി നടപടി
സ്വീകരിച്ചിട്ടുണ്ടോ?
ഖാദിവ്യവസായ
മേഖലയെ സംരക്ഷിക്കുന്നതിനുള്ള
നടപടികള്‍
3832.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഖാദിവ്യവസായ മേഖലയെ
സംരക്ഷിക്കുന്നതിനും
അടച്ചു പൂട്ടിയ ഖാദി
യൂണിറ്റുകള്‍
പുനരാരംഭിക്കുന്നതിനും
എന്തൊക്കെ നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഈ
മേഖലയിലേക്ക്
കടന്നുവരുന്ന പുതിയ
വ്യവസായ സംരംഭകര്‍ക്ക്
എന്തൊക്കെ സഹായങ്ങളാണ്
വ്യവസായ വകുപ്പ്
നല്‍കിവരുന്നത്;
(സി)
പുതിയ
യൂണിറ്റുകളുടെ
പ്രവര്‍ത്തനത്തിനാവശ്യമായ
അനുമതികള്‍
ലഭ്യമാക്കുന്നതിന്
ഏകജാലക സംവിധാനം
ഏര്‍പ്പെടുത്താനായി
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
കൈത്തറി
മേഖലയുടെ വികസനം
3833.
ശ്രീ.ഇ.പി.ജയരാജന്
,,
കെ.കുഞ്ഞിരാമന്
,,
പുരുഷന് കടലുണ്ടി
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കൈത്തറി മേഖലയുടെ
പുനരുദ്ധാരണത്തിനായി
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍ ഏതൊക്കെയാണ്
;
(ബി)
കൈത്തറി
തൊഴിലാളികള്‍ക്കായി
നടപ്പാക്കിവരുന്ന വിവിധ
ക്ഷേമ പദ്ധതികള്‍
എന്തൊക്കെയാണ്;
(സി)
കൈത്തറി
ഉല്പന്നങ്ങളുടെ വിപണനം
വര്‍ദ്ധിപ്പിക്കുന്നതിനും
ഉല്പന്നങ്ങളുടെ
വൈവിദ്ധ്യവല്ക്കരണത്തിനുമായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ;
(ഡി)
കൈത്തറി
മേഖലയില്‍ സ്വയം
തൊഴില്‍ സംരംഭങ്ങള്‍
ആരംഭിക്കുന്നതിന്
എന്തെല്ലാം ധനസഹായമാണ്
നല്കി വരുന്നതെന്ന്
വ്യക്തമാക്കാമോ?
കായിക
മേഖലയുടെ പുരോഗതിക്കായി
പദ്ധതികള്‍
3834.
ശ്രീ.എം.ഉമ്മര്‍
,,
അബ്ദുല്‍ ഹമീദ് പി.
,,
എന്‍. ഷംസുദ്ദീന്
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കായിക മേഖലയുടെ
പുരോഗതിക്കായി
എന്തെല്ലാം പുതിയ
പദ്ധതികള്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കിയിട്ടുണ്ട്;
വിശദമാക്കാമോ;
(ബി)
കായിക
നയം
രൂപീകരിക്കുന്നതിന്റെ
ഭാഗമായി സംഘടിപ്പിച്ച
ശില്പശാലകളില്
എന്തെല്ലാം ആശയങ്ങളാണ്
പൊതുവെ
അംഗീകരിക്കപ്പെട്ടത്;
വിശദമാക്കാമോ;
(സി)
പുതിയ
കായിക നയ
രൂപീകരണത്തിനായി ഇൗ
ശില്പശാലകള് എത്ര
മാത്രം സഹായകരമായി
എന്നത് സംബന്ധിച്ച്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
ഖേലോ
ഇന്ത്യ സ്കീം
3835.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ ഖേലോ
ഇന്ത്യ സ്കീം പ്രകാരം
സംസ്ഥാനത്ത് കായിക
രംഗത്തെ വികസനത്തിനായി
ധനസഹായം
ലഭ്യമായിട്ടുണ്ടോ;
(ബി)
ഖേലോ
ഇന്ത്യ സ്കീമില്‍
ഉള്‍പ്പെടുത്തി
ഇന്‍ഡോര്‍ സ്റ്റേഡിയം
നിര്‍മ്മാണത്തിനായി
ചാലക്കുടി സേക്രട്ട്
ഹേര്‍ട്ട് കോളേജിന്റെ
അപേക്ഷയില്‍ സംസ്ഥാന
സര്‍ക്കാരിന്റെ
ശിപാര്‍ശയോടെ
മേല്‍നടപടികള്‍
സ്വീകരിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
കായിക
വികസന പദ്ധതികൾ
3836.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അന്തര്‍ദേശീയ
സ്പോര്‍ട്സ്
മത്സരങ്ങള്‍
നടത്തുവാന്‍ ഉതകുന്ന
രീതിയിലുള്ള
സൗകര്യങ്ങള്‍
ഒരുക്കുന്നതിന്
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
പൊതുജനാരോഗ്യ
സംരക്ഷണത്തിനായി
കായികരംഗത്തെ
ഉപയോഗിക്കുന്ന
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
(സി)
കേരള
കായിക ക്ഷമതാ മിഷന്
രൂപീകരിക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
എങ്കില്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
പബ്ലിക്
സര്‍വ്വീസ് കമ്മീഷന്
മുഖേന നടത്തുന്ന
നിയമനങ്ങളില്‍ കായിക
താരങ്ങള്‍ക്ക് സംവരണം
ഏര്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ എത്ര ശതമാനം
സംവരണമാണ്
ഏര്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
സ്പോട്സ്
കൗണ്‍സിലിന് കീഴിലെ കായിക
അസോസിയേഷനുകള്‍
3837.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്പോട്സ് കൗണ്‍സിലിന്റെ
കീഴില്‍ രജിസ്റ്റര്‍
ചെയ്തിട്ടുള്ള എത്ര
കായിക അസോസിയേഷനുകള്‍
നിലവില്‍ ഉണ്ട്;ജില്ല
തിരിച്ചുള്ള കണക്കുകള്‍
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
അസോസിയേഷനുകള്‍ക്ക്
കഴിഞ്ഞ 2 വര്‍ഷം എത്ര
തുകവീതം ഗ്രാന്റ് ആയി
അനുവദിച്ചിട്ടുണ്ട്;വര്‍ഷം
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
അസോസിയേഷനുകള്‍ എല്ലാം
തന്നെ വാര്‍ഷിക
കണക്കുകള്‍ സ്പോട്സ്
കൗണ്‍സിലിന്
സമര്‍പ്പിക്കാറുണ്ടോ;എങ്കില്‍
സമര്‍പ്പിക്കാത്ത
അസോസിയേഷനുകള്‍ക്ക്
എതിരെ എന്ത് നടപടി
സ്വീകരിച്ചു;വ്യക്തമാക്കുമോ?
സ്പോര്‍ട്സ്
കൗണ്‍സിലിലെ നിയമനങ്ങള്‍
3838.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം സ്പോര്‍ട്സ്
കൗണ്‍സിലില്‍ എത്ര
നിയമനങ്ങള്‍ ഏതൊക്കെ
തസ്തികകളിലാണ്
നടത്തിയതെന്ന്
വ്യക്താമാക്കുമോ;
(ബി)
സ്പോര്‍ട്സ്
കൗണ്‍സിലില്‍ നടത്തിയ
നിയമനങ്ങളില്‍ കായിക
താരങ്ങള്‍
ഉള്‍പ്പെട്ടിട്ടുണ്ടോ;
(സി)
സ്പോര്‍ട്സ്
കൗണ്‍സിലില്‍ നടത്തുന്ന
താത്ക്കാലിക
നിയമനങ്ങളില്‍
സ്പോര്‍ട്സ്
താരങ്ങള്‍ക്ക് പരിഗണന
നല്‍കാറുണ്ടോ.;ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ?
ചേലാട്
അന്താരാഷ്ട്ര സ്പോര്‍ട്സ്
കോംപ്ലക്സ്
3839.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17
ലെ ബജറ്റ്
പ്രസംഗത്തില്‍ കിഫ്ബി
പദ്ധതി പ്രകാരം 10
കോടി രൂപ
വകയിരുത്തിയിട്ടുളള
ചേലാട് അന്താരാഷ്ട്ര
സ്പോര്‍ട്സ്
കോംപ്ലക്സിന്റെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്ഥലത്ത് പൊതുമരാമത്ത്
വകുപ്പ്
നടത്തിവന്നിരുന്ന
പ്രവര്‍ത്തനങ്ങള്‍
അവസാനിപ്പിച്ച്
കോണ്‍ട്രാക്ടറെ
വിത്തൗട്ട് റിസ്ക്
ആന്റ് കോസ്റ്റില്‍
ഒഴിവാക്കിയത്
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
സ്ഥലം കായിക വകുപ്പിന്
കെെമാറുന്നതിന് വേണ്ട
നടപടി ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;ഇതിനുവേണ്ടി
സ്വീകരിച്ച നടപടി
വിശദീകരിക്കുമോ;
(ഡി)
സ്റ്റേഡിയത്തിന്റെ
നിര്‍മ്മാണപ്രവര്‍ത്തനം
എന്നത്തേക്ക്
ആരംഭിക്കുവാന്‍ കഴിയും
എന്ന് വ്യക്തമാക്കാമോ?
നേമം
മണ്ഡലത്തിലെ പുതിയ സ്റ്റേഡിയം
3840.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നേമം
നിയോജക മണ്ഡലത്തിലെ
എസ്റ്റേറ്റ് വാര്‍ഡില്‍
സത്യന് നഗര്‍
പ്രദേശത്ത് ആധുനിക
സംവിധാനത്തോട്
കൂടിയുള്ള ഒരു
സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിന്
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ ;
എങ്കില്‍ പ്രസ്തുത
പ്രവൃത്തി എന്നത്തേക്ക്
തുടങ്ങാന്‍ കഴിയുമെന്ന്
വിശദമാക്കാമോ?
ഗ്രാമ
പഞ്ചായത്തുകളില്‍ സ്റ്റേഡിയം
3841.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ ഗ്രാമ
പഞ്ചായത്തുകളില്‍ എത്ര
സ്റ്റേഡിയങ്ങള്‍
ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏതൊക്കെ
പഞ്ചായത്തുകളില്‍
സ്റ്റേഡിയം ഇല്ല എന്നത്
വ്യക്തമാക്കാമോ;
(സി)
സ്റ്റേഡിയം
ഇല്ലാത്ത
പഞ്ചായത്തുകളില്‍
സ്റ്റേഡിയം
നിര്‍മ്മിക്കാന്‍
സര്‍ക്കാരിന്
എന്തെങ്കിലും പദ്ധതി
ഉണ്ടോയെന്ന്
വ്യക്തമാക്കാമോ?
കാട്ടാക്കട
മണ്ഡലത്തിലെ സ്റ്റേഡിയങ്ങള്‍
3842.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടാക്കട
മണ്ഡലത്തിലെ
മാറനല്ലൂര്‍,കാട്ടാക്കട,പള്ളിച്ചല്‍
എന്നിവിടങ്ങളിലെ
ഗ്രാമപഞ്ചായത്ത്
സ്റ്റേഡിയങ്ങള്‍
നവീകരിക്കുന്നത്
സംബന്ധിച്ച നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
വിവിധോദ്ദേശ്യ
വിനോദങ്ങള്‍ക്കായുള്ള
കളിസ്ഥലങ്ങള്‍
നവീകരിക്കുന്ന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
പ്രസ്തുത
സ്റ്റേഡിയങ്ങള്‍
നവീകരിക്കുന്നതിന്
നടപടി
സ്വീകരിയ്ക്കുമോയെന്ന്
വ്യക്തമാക്കുമോ?
തിരുവമ്പാടി
സ്റ്റേഡിയം
3843.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിഫ്ബി
സഹായത്തോടെ
നിര്‍മ്മിക്കാനുദ്ദേശിക്കുന്ന
തിരുവമ്പാടി
സ്റ്റേഡിയത്തിന്റെ
നിലവിലുളള അവസ്ഥ
വിശദമാക്കുമോ;
(ബി)
പ്രവൃത്തിയുടെ
ഭരണാനുമതി എന്ന്
നല്കാന് കഴിയുമെന്ന്
വ്യക്തമാക്കുമോ?
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയിട്ടുളള
സ്റ്റേഡിയങ്ങള്‍
3844.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിഫ്ബിയിലൂടെ
അനുമതി ലഭിച്ച എത്ര
സ്റ്റേഡിയങ്ങളുടെ
നിര്‍മ്മാണപ്രവര്‍ത്തനം
ആരംഭിയ്ക്കുവാനാണ്
ഉദ്ദേശിക്കുന്നത്;
വിശദവിവരം നല്‍കുമോ;
(ബി)
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയിട്ടുളള
സ്റ്റേഡിയങ്ങളുടെ ആകെ
എണ്ണമെത്ര; വിശദവിവരം
നല്‍കുമോ; ഇതില്‍ എത്ര
എണ്ണത്തിന് ഭരണാനുമതി
നല്‍കിയിട്ടുണ്ട്;
വിശദവിവരം നല്‍കുമോ?
ഇന്‍ഡോര്‍സ്റ്റേഡിയം
3845.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ബജറ്റില്‍ വിഭാവനം
ചെയ്ത എല്ലാ
ജില്ലകളിലും ഒരു
ഇന്‍ഡോര്‍ സ്റ്റേഡിയം
എന്ന പ്രഖ്യാപനപ്രകാരം
എത്ര ജില്ലകളില്‍
ഇതിന്റെ നിര്‍മ്മാണം
ആരംഭിച്ചിട്ടുണ്ടെന്നത്
ജില്ല, നിയോജകമണ്ഡലം
എന്നിവ തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
മറ്റു
ജില്ലകളില്‍ ഇവയുടെ
നിര്‍മ്മാണം
സംബന്ധിച്ച് എന്തൊക്കെ
നടപടികളാണ്
എടുത്തിട്ടുള്ളതെന്ന്
വിശദമാക്കാമോ?
സ്പോര്‍ട്സ്
യൂണിവേഴ്സിറ്റി സെന്റര്‍
3846.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍
സ്ഥാപിക്കുവാന്‍
ഉദ്ദേശിക്കുന്ന
സ്പോര്‍ട്സ്
യൂണിവേഴ്സിറ്റിയുടെ ഒരു
സെന്റര്‍ സംസ്ഥാനത്ത്
സ്ഥാപിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിനായുള്ള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണ്; എത്ര
ഏക്കര്‍ സ്ഥലമാണ്
ഇതിനായി
ഏറ്റെടുത്തിട്ടുള്ളത്;
വിശദാംശം നല്‍കുമോ;
(സി)
നിലവിലുള്ള
കായിക വിദ്യാഭ്യാസ
പാഠ്യപദ്ധതി
പുന:ക്രമീകരിക്കുന്നതിനും
കായിക പഠന നിലവാരം
ഉയര്‍ത്തുന്നതിനും
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ അതിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
ഗ്രന്ഥശാലകളോടനുബന്ധിച്ചുള്ള
സ്പോര്‍ട്സ് ക്ലബ്ബുകള്‍ക്ക്
ആനുകൂല്യങ്ങള്‍
3847.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മറ്റ്
സ്പോര്‍ട്സ്
ക്ലബ്ബുകള്‍ക്ക്
നൽകുന്നത് പോലെ സംസ്ഥാന
ലൈബ്രറി കൗണ്‍സില്‍
അഫിലിയേഷനുള്ള
ഗ്രന്ഥശാലകളോടനുബന്ധിച്ച്
പ്രവര്‍ത്തിക്കുന്ന
സ്പോര്‍ട്സ്
ക്ലബ്ബുകള്‍ക്കും
പ്രവര്‍ത്തന സഹായങ്ങളും
ഉപകരണങ്ങളും
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
സ്പോര്‍ട്സ്
വകുപ്പിന്,
ഗ്രന്ഥശാലകളോട്
അനുബന്ധിച്ച്
പ്രവര്‍ത്തിക്കുന്ന
സ്പോര്‍ട്സ്
ക്ലബ്ബുകള്‍ക്ക്
ആനുകൂല്യങ്ങള്‍
നല്‍കുന്നതിന് നിലവില്‍
വ്യവസ്ഥകളുണ്ടോ;
(സി)
ഗ്രന്ഥശാലകളോട്
അനുബന്ധിച്ച് പുതിയ
സ്പോര്‍ട്സ്
ക്ലബ്ബുകള്‍
ആരംഭിക്കുന്നതിനും
അവയ്ക്ക്
ആനുകൂല്യങ്ങള്‍
കിട്ടുന്നതിനും
സ്വീകരിക്കേണ്ട
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ?
ഗ്രീന്‍
യൂത്ത് എന്ന പേരില്‍ സന്നദ്ധ
പ്രവര്‍ത്തകർ
3848.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
യുവജനക്കമ്മീഷന്
ഗ്രീന്‍ യൂത്ത് എന്ന
പേരില്‍ സന്നദ്ധ
പ്രവര്‍ത്തകരെ
തെരഞ്ഞെടുക്കുന്നുണ്ടോ;
(ബി)
എന്തൊക്കെ
പ്രവര്‍ത്തനങ്ങള്‍ക്കാണ്
യുവജനങ്ങളെ
തെരഞ്ഞെടുക്കുന്നത്
എന്ന് വ്യക്തമാക്കാമോ;
(സി)
ഈ
സന്നദ്ധ പ്രവർത്തകർക്ക്
എന്തൊക്കെ പരിശീലനമാണ്
നല്‍കുന്നത്;ഇവര്‍ക്ക്
അനുവദിക്കുന്ന
ഓണറേറിയത്തിന്റെ
വിശദാംശം നല്‍കുമോ?
പാലക്കാട്
യുവജനക്ഷേമ ബോര്‍ഡ്
നടപ്പിലാക്കിയ പദ്ധതികള്‍
3849.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പാലക്കാട്
ജില്ലയില്‍ യുവജനക്ഷേമ
ബോര്‍ഡ് എന്തൊക്കെ
പദ്ധതികള്‍
നടപ്പിലാക്കിയെന്ന്
മണ്ഡലാടിസ്ഥാനത്തില്‍
ചെലവായ തുക സഹിതം
വ്യക്തമാക്കാമോ?
യുവജനക്ഷേമം
3850.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
യുവജനക്ഷേമത്തിനായി
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തൊക്കെയാണ്;
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
യുവജനങ്ങളുടെ
തൊഴില്‍ സാധ്യതയ്ക്കും
ക്ഷേമത്തിനുമായി
ഭാവിയില്‍ എന്തൊക്കെ
പദ്ധതികളാണ്
നടപ്പിലാക്കാനുദ്ദേശിക്കുന്നത്;
വിശദവിവരം
ലഭ്യമാക്കുമോ?
യുവജനക്ഷേമ ബോര്‍ഡ്
പ്രവര്‍ത്തനങ്ങള്‍
3851.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന യുവജനക്ഷേമ
ബോര്‍ഡ് കഴിഞ്ഞ
വര്‍ഷത്തില്‍ നടത്തിയ
പ്രധാന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
യുവജനക്ഷേമത്തിനായി
തയ്യാറാക്കപ്പെട്ട
പ്രധാന പദ്ധതികളില്‍
അംഗീകാരം ലഭിച്ചതും
ഭരണാനുമതി
നല്കപ്പെട്ടതുമായവ
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
അനുവദിച്ച ഫണ്ട്
മുഴുവന്‍
ചെലവഴിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഈ
വര്‍ഷം സംസ്ഥാന
യുവജനക്ഷേമ ബോര്‍ഡ്
നടത്താനുദ്ദേശിക്കുന്ന
പ്രധാന പദ്ധതികള്‍
ഏതൊക്കെ; വിശദമാക്കുമോ?
സ്പോര്‍ട്സ്-യുവജനകാര്യവകുപ്പ്
വഴി നടപ്പിലാക്കുന്ന
പദ്ധതികള്‍
3852.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയില്‍
സ്പോര്‍ട്സ്-യുവജനകാര്യവകുപ്പ്
വഴി നടപ്പിലാക്കുന്ന
പദ്ധതികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍
നടപ്പിലാക്കുന്നതിനായി
സ്വീകരിച്ചിട്ടുളള
നടപടികള്‍
വിശദമാക്കാമോ?