നിപ
വൈറസ് ബാധിച്ച് മരിച്ചവരുടെ
ആശ്രിതർക്ക് സഹായം
3529.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിപ
വൈറസ് ബാധിച്ച്
മരിച്ചവരുടെ
കുടുംബങ്ങൾക്ക്എന്തെല്ലാം
സഹായങ്ങളാണ്
സര്‍ക്കാര്‍
ചെയ്തതെന്ന്
വിശദമാക്കാമോ;
(ബി)
ആരെല്ലാമാണ്
സഹായത്തിന്
അര്‍ഹരായതെന്ന്
വ്യക്തമാക്കാമോ?
നിപ
വെെറസ് ബാധ പ്രതിരോധം
3530.
ശ്രീ.സണ്ണി
ജോസഫ്
,,
എ.പി. അനില്‍ കുമാര്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിപ
വെെറസ് ബാധ
പ്രതിരോധിക്കുന്നതിനായി
ആവശ്യമുളള സുരക്ഷാ
മാസ്ക് അടക്കമുളള
വസ്തുക്കളുടെ കുറവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അത്
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ ;
(ബി)
നിപ
വെെറസ് ബാധ
സംബന്ധിച്ച്നവമാദ്ധ്യമങ്ങളില്
വരുന്ന തെറ്റായ
വാര്‍ത്തകള്‍ക്കെതിരെ
ജനങ്ങളെ
ബോധവല്‍ക്കരിക്കുന്നതിന്
ആരോഗ്യവകുപ്പ്
ഡയറക്ടറുടെ വിശദീകരണം
യഥാസമയം നല്കുവാന്
നടപടി സ്വീകരിക്കുമോ?
നിപ
വൈറസിനെ പ്രതിരോധിക്കുവാന്‍
ഫലപ്രദമായ ചികിത്സാ രീതികള്‍
3531.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിപ
വെെറസിനെ
പ്രതിരോധിക്കുവാന്‍
ഫലപ്രദമായ ചികിത്സാ
രീതികള്‍
എന്തെല്ലാമാണ്; വിശദ
വിവരം നല്‍കുമോ;
(ബി)
ഇക്കാര്യത്തില്‍
ആസ്ട്രേലിയ, ജപ്പാന്
എന്നീ രാജ്യങ്ങളിലെ
വിവിധ മരുന്നുകള്‍
ഫലപ്രദമാകുമെന്ന മാധ്യമ
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദ വിവരം
നല്‍കുമോ?
രക്ത
പരിശോധനയിൽ സംഭവിച്ച വീഴ്ച
3532.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
മെഡിക്കൽ കോളേജ്
ആശുപത്രിയിൽ
പ്രവര്‍ത്തിക്കുന്ന
കെ.എച്ച്.ആര്.ഡബ്ലു.എസിന്റെ
കീഴിലുള്ള എ.സി.ആര്
ലാബിൽ പട്ടം
സ്വദേശിനിയുടെ രക്ത
പരിശോധനയിൽ ഗുരുതരമായ
വീഴ്ച സംഭവിച്ചതായ
ആരോപണത്തെക്കുറിച്ച്
അന്വേഷിച്ചിട്ടുണ്ടോ;
(ബി)
എ.സി.ആര്
ലാബിലെ ജീവനക്കാരുടെ
യോഗ്യതയെക്കുറിച്ച്
ഉയ൪ന്നുവന്ന പരാതികള്‍
ഗൗരവമായി
എടുത്തിട്ടുണ്ടോ;
(സി)
ജനങ്ങള്‍ക്ക്
മികച്ചതും
ഗുണനിലവാരമുള്ള പരിശോധന
ഉറപ്പ് വരുത്തുവാൻ
ബാധ്യസ്ഥവുമായ ഇത്തരം
സ്ഥാപനങ്ങളിലുണ്ടാകുന്ന
ചെറിയ പാളിച്ചകള്‍പോലും
സമൂഹത്തിൽ വലിയ
ചര്‍ച്ചയാകുമെന്നതിനാൽ
ഇക്കാര്യത്തിൽ ഗൗരവമായ
അന്വേഷണം നടത്തി നടപടി
സ്വീകരിക്കുമോ;
നിപയുടെ
രണ്ടാം ഘട്ടം
3533.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിപയുടെ
രണ്ടാം ഘട്ട ബാധ
സംസ്ഥാനത്ത് ഉണ്ടായതായി
കണ്ടെത്തിയിട്ടുണ്ടോ;എങ്കില്‍
അതിന്റെ വ്യാപനം
തടയുന്നതിന് എന്തൊക്കെ
പ്രതിരോധ ജാഗ്രതയാണ്
വകുപ്പ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
നിപയുടെ
രണ്ടാംഘട്ട ബാധ മൂലം
സമൂഹത്തിലുണ്ടായിട്ടുള്ള
ഭയവും ആശങ്കയും
ദൂരീകരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(സി)
കോഴിക്കോട്,
മലപ്പുറം, വയനാട്
ജില്ലകളിലെ എത്ര പേര്
നിരീക്ഷണത്തിലാണ്;
എത്രപേര്‍
രോഗലക്ഷണങ്ങളോടെ
നിലവില്‍
ചികിത്സയിലുണ്ട്;
(ഡി)
വിദേശത്ത്
നിന്നും നിപ
ചികിത്സയ്ക്കായി
എത്തിച്ച മരുന്ന്
ഉപയോഗിച്ചിരുന്നോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട് എന്ന്
വ്യക്തമാക്കാമോ?
എയ്ഡ്സ്
കണ്ട്രോള് സൊസൈറ്റിയുടെ
പ്രവര്‍ത്തനങ്ങള്‍
3534.
ശ്രീ.വി.
ജോയി
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.പുരുഷന്
കടലുണ്ടി
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
എയ്ഡ്സ് കണ്ട്രോള്
സൊസൈറ്റിയുടെ
പ്രവര്‍ത്തനങ്ങള്‍
വിശകലനം ചെയ്യാറുണ്ടോ;
(ബി)
എയ്ഡ്സ്
പ്രതിരോധ
പ്രവര്‍ത്തനങ്ങളെ
ഏകോപിപ്പിക്കുന്നതിന്
മറ്റു വകുപ്പുകളുമായി
ചേര്‍ന്ന് എന്തെല്ലാം
നടപടികളാണ് സ്വീകരിച്ചു
വരുന്നത്;
(സി)
രക്തബാങ്കുകളുടെ
സുരക്ഷിതത്വവും
ഗുണനിലവാരവും
ഉറപ്പുവരുത്തുന്നതിനായി
എയ്ഡ്സ് കണ്ട്രോള്
സൊസൈറ്റി എന്തെല്ലാം
പരിശോധനകൾ നടത്തി
വരുന്നണ്ട് ;
(ഡി)
എച്ച്.എെ.വി.
/എയ്ഡ്സ്
ബോധവത്ക്കരണത്തിനായി
എന്തെല്ലാം പദ്ധതികളാണ്
ആസൂത്രണം
ചെയ്തിട്ടുള്ളത്;
(ഇ)
എച്ച്.എെ.വി.
അണുബാധിതരെ വരുമാന
പരിധി അടിസ്ഥാനമാക്കാതെ
ആരോഗ്യ ഇൻഷ്വറൻസ്
പദ്ധതിയിൽ
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം നൽകുമോ?
പകര്‍ച്ച
വ്യാധികള്‍ നിയന്ത്രിക്കാന്‍
സംവിധാനം
3535.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
മഴക്കാലം
ആരംഭിച്ചതോടെ
സംസ്ഥാനത്ത് പടര്‍ന്ന്
പിടിക്കാന്‍ സാധ്യതയുളള
പകര്‍ച്ച വ്യാധികള്‍
നിയന്ത്രിക്കാന്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുളളതെന്ന്
വ്യക്തമാക്കുമോ?
ഡയാലിസിസ്
കേന്ദ്രങ്ങള്‍
3536.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കമ്യൂണിറ്റി ഹെല്‍ത്ത്
സെന്റര്‍, പ്രൈമറി
ഹെല്‍ത്ത് സെന്റര്‍
എന്നിവിടങ്ങളില്‍
ഡയാലിസിസ്
കേന്ദ്രങ്ങള്‍
ആരംഭിച്ചിട്ടുണ്ടോയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇല്ലെങ്കില്‍
ആരംഭിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
അതിനുള്ള
നടപടിക്രമങ്ങള്‍
അറിയിക്കാമോ;
(സി)
സന്നദ്ധ
സംഘടനകള്‍ക്ക് സ്വന്തം
ചെലവില്‍
സി.എച്ച്.സി./പി.എച്ച്.സി.
യിലെ അടിസ്ഥാന സൗകര്യം
ഉപയോഗപ്പെടുത്തി
ഡയാലിസിസ് കേന്ദ്രം
തുടങ്ങാന്‍
എന്തെങ്കിലും
തടസ്സങ്ങളുണ്ടോ;
(ഡി)
ഇത്തരത്തില്‍
സന്നദ്ധ സംഘടനകളുടെ
നേതൃത്വത്തില്‍
സി.എച്ച്.സി./പി.എച്ച്.സി.കളില്‍
ഡയാലിസിസ് കേന്ദ്രം
ആരംഭിക്കുന്നതിനുള്ള
നടപടിക്രമം
അറിയിക്കാമോ;
(ഇ)
മലപ്പുറം
ജില്ലയിലെ
പൂക്കോട്ടൂര്‍
പി.എച്ച്.സി. യില്‍
ഇത്തരത്തില്‍ ഒരു
ഡയാലിസിസ് കേന്ദ്രം
തുടങ്ങുന്നതിനുള്ള
അപേക്ഷ സര്‍ക്കാരില്‍
ലഭിച്ചിരുന്നോ; ഇതില്‍
കൈക്കൊണ്ട നടപടികള്‍
അറിയിക്കാമോ?
മെഡിക്കല്‍
റീ-ഇമ്പേഴ്സ്മെന്റ്
തീര്‍പ്പാക്കുന്നതില്‍
കാലതാമസം
3537.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018
മേയ് 30 വരെ മെഡിക്കല്‍
റീ-ഇമ്പേഴ്സ്മെന്റ്
ഇനത്തില്‍ എത്ര
അപേക്ഷകള്‍
ആരോഗ്യവകുപ്പിൽ
ലഭിച്ചിട്ടുണ്ട്; ജില്ല
തിരിച്ചുളള വിശദവിവരം
നല്‍കുമോ;
(ബി)
പ്രസ്തുത
അപേക്ഷകള്‍
തീര്‍പ്പാക്കുന്നതില്‍
കാലതാമസം
നേരിടുന്നുണ്ടോ;എങ്കില്‍
വിശദവിവരം നല്‍കുമോ;
(സി)
ഈ
സ്ഥിതി
പരിഹരിക്കുന്നതിന്
പ്രത്യേക സംവിധാനം
ഏര്‍പ്പെടുത്തുമോ;എങ്കില്‍
തീര്‍പ്പാക്കുന്നതില്‍
കാലതാമസം വിശദവിവരം
നല്‍കുമോ?
കാസര്‍ഗോഡ്
ജില്ലയില്‍ ഡെങ്കിപനി
3538.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കാസര്‍ഗോഡ്
ജില്ലയില്‍ ഡെങ്കിപനി
പടരുന്നത് തടയുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം അറിയിക്കാമോ?
ആശുപത്രികളെ
എയിംസ് നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിനുള്ള പദ്ധതി
3539.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം,
വയനാട് മെഡിക്കല്‍
കാേളേജുകള്‍ അടക്കമുള്ള
അഞ്ച് ആശുപത്രികകളെ
എയിംസ്
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിനുള്ള
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടാേ;
വിശദാംശം നല്കുമാേ;
(ബി)
ഇൗ
പദ്ധതിയുടെ മൊത്തം
അടങ്കല്‍ തുക എത്രയാണ്;
കിഫ്ബിയില്‍ നിന്ന്
ഇതിനായി എന്തെങ്കിലും
തുക
അനുവദിച്ചിട്ടുണ്ടാേ
എന്നറിയിക്കാമോ?
സര്‍ക്കാര്‍
ആശുപത്രികളിലെ നേത്ര ചികിത്സ
3540.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രമേഹം
മൂലമുള്ള അന്ധത
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍
സംസ്ഥാനത്തെ
സര്‍ക്കാര്‍
ആശുപത്രികളില്‍ അന്ധത
പരിശോധിക്കുന്നതിനും
നൂതന സാങ്കേതിക വിദ്യ
ഉപയോഗിച്ചുള്ള നേത്ര
ചികിത്സയ്ക്കും
സംവിധാനം
ഒരുക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഏതൊക്കെ
ആശുപത്രികളിലാണ്
പ്രസ്തുത സംവിധാനം
ഒരുക്കിയിട്ടുള്ളത്;
ഇതിനായി
ഒപ്റ്റോമെട്രിസ്റ്റുകളുടെ
എത്ര തസ്തിക പുതിയതായി
സൃഷ്ടിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ?
കേരളത്തിന്റെ
മരുന്ന് വിപണി
3541.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിന്റെ
മരുന്ന് വിപണി
(മോഡേണ്‍ മെഡിസിന്)
എത്ര കോടി രൂപയുടെ
വിറ്റുവരവാണ് 2016-17,
2017-18 കാലയളവില്‍
നേടിയതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്
ദേശീയ വിപണിയുടെ എത്ര
ശതമാനമാണെന്ന്
അറിയിക്കുമോ;
(സി)
കേരളത്തിലെ
പ്രതിശീര്‍ഷ മരുന്ന്
ഉപയോഗം 2016-17,
2017-18 കാലയളവില്‍
എത്ര രൂപയുടേതാണെന്ന്
അറിയിക്കുമോ?
പൊതുജനാരോഗ്യ
കേഡര്‍
3542.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുജനാരോഗ്യ
കേഡര്‍ രൂപീകരിക്കുന്ന
നടപടികള്‍ ഏത് ഘട്ടംവരെ
ആയെന്ന് വിശദമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ച് നാളിതുവരെ
സര്‍ക്കാര്‍
ഉത്തരവുകള്‍
പുറത്തിറക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവയുടെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
ആശ
വര്‍ക്കര്‍മാരുടെ വേതനം
3543.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യവകുപ്പിന്
കീഴിൽ ത്രിതല
പഞ്ചായത്തുകളിലെ
വാര്‍ഡുകള്‍
കേന്ദ്രീകരിച്ച് ആരോഗ്യ
സംരക്ഷണ പ്രവര്‍ത്തനം
നടത്തുന്ന ആശ
വര്‍ക്കര്‍മാരുടെ വേതനം
വര്‍ദ്ധിപ്പിക്കാൻ
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
വര്‍ദ്ധിപ്പിച്ച
വേതനം ഇതുവരെ
ലഭിക്കാത്തത്
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
(സി)
വര്‍ദ്ധിപ്പിച്ച
വേതനം ലഭ്യമാക്കാനുള്ള
നടപടികള്‍
വേഗത്തിലാക്കാൻ
നിര്‍ദ്ദേശം
കൊടുക്കാമോ?
ദേശീയ
ആരോഗ്യ ദൗത്യം പദ്ധതി
3544.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017-18
സാമ്പത്തിക
വര്‍ഷത്തില്‍ ദേശീയ
ആരോഗ്യ ദൗത്യത്തിനും
മറ്റു
പദ്ധതികള്‍ക്കുമായി
എത്ര തുകയാണ് കേന്ദ്രം
അനുവദിച്ചത്;
(ബി)
2017-18
വര്‍ഷത്തെ
പദ്ധതികള്‍ക്കായി
സംസ്ഥാന വിഹിതമായി
അനുവദിച്ച തുക എത്ര;
(സി)
ദേശീയ
ആരോഗ്യ ദൗത്യത്തിനും
മറ്റ്
പദ്ധതികള്‍ക്കുമായി
2017-18 വര്‍ഷത്തില്‍
ചെലവഴിച്ച തുകയുടെ
വിശദാംശം ലഭ്യമാക്കാമോ;
ഏതൊക്കെ പദ്ധതികള്‍ക്ക്
എത്ര തുക
ചെലവഴിച്ചതെന്നും
ചെലവഴിക്കാത്ത തുക
എത്രയെന്നും
വിശദമാക്കാമോ?
സമഗ്ര
ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി
3545.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സമഗ്ര
ആരോഗ്യ ഇന്‍ഷുറന്‍സ്
പദ്ധതി ,കാരുണ്യ
അടക്കമുള്ള ആരോഗ്യ
ഇന്‍ഷുറന്‍സ്
പദ്ധതികളുമായി
ലയിപ്പിക്കാന്‍
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
(ബി)
ദേശീയ
ആരോഗ്യ സുരക്ഷാ
പദ്ധതിയുടെ
പിന്ബലത്തിലാണോ ഈ
സുരക്ഷാ പദ്ധതി
പ്രാവര്‍ത്തികമാക്കുന്നതെന്ന്
വ്യക്തമാക്കുമോ.
(സി)
വിവിധ
ചികിത്സകളുടെ ചെലവ്
കണക്കാക്കുവാനായി
ഏതെങ്കിലും സ്ഥാപനത്തെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
നാഷണൽ
ഹെൽത്ത് മിഷന്
3546.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാഷണൽ
ഹെൽത്ത് മിഷനിൽ
2015-16, 2016-17,
2017-18 സാമ്പത്തിക
വര്‍ഷങ്ങളില്‍ എത്ര
കോടി രൂപയുടെ
നിര്‍മ്മാണ/പുനരുദ്ധാരണ
പ്രവൃത്തികള്‍ക്കാണ്
അനുമതി
ലഭിച്ചിട്ടുള്ളത്; ഇവ
വര്‍ഷം തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഈ
പദ്ധതികളുടെ
നാളിതുവരെയുള്ള
നിര്‍മ്മാണ പുരോഗതി
വ്യക്തമാക്കുമോ;
പൂര്‍ത്തിയാക്കാത്ത
പദ്ധതികള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാൻ
സാധിക്കുമെന്ന്
വിശദമാക്കാമോ?
ശ്രുതി
തരംഗം പദ്ധതി
3547.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
നടപ്പിലാക്കിയ ശ്രുതി
തരംഗം പദ്ധതി
നിലവിലുണ്ടോ;
2011-2016 കാലയളവില്‍
എത്ര പേര്‍ക്കാണ് ഇൗ
പദ്ധതിയുടെ ആനുകൂല്യം
ലഭിച്ചത്;
(ബി)
ഇൗ
സര്‍ക്കാര്‍ നിലവില്‍
വന്ന ശേഷം എത്ര
പേര്‍ക്ക് കോക്ലിയര്‍
ഇംപ്ലാന്റേഷന്
നടത്തുന്നതിന് ധനസഹായം
നല്കി;
(സി)
2011-2016
കാലയളവില്‍ കോക്ലിയര്‍
ഇംപ്ലാന്റേഷന് നടത്തിയ
കുട്ടികളില്‍ കേള്‍വി
ശക്തി
നിലനിര്‍ത്തുവാന്‍
സഹായിക്കുന്ന
പ്രൊസസ്സര്‍ നല്കുന്ന
പദ്ധതിയില്‍ 2016 മേയ്
മാസത്തിന് ശേഷം എത്ര
പേര്‍ക്ക് ധനസഹായം
അനുവദിച്ചുവെന്ന്
വ്യക്തമാക്കുമോ?
ഹൃദ്യം
പദ്ധതി
3548.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.യു.
ആര്. പ്രദീപ്
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹൃദ്രോഗ ബാധിതരായ
കുട്ടികള്‍ക്ക് സൗജന്യ
ചികിത്സ
ലഭ്യമാക്കുന്നതിനായി
ഹൃദ്യം പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
എത്ര
വയസ്സു വരെയുളള
കുട്ടികളെയാണ് ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം എത്ര
കുട്ടികള്‍ക്ക്
ചികിത്സാ സഹായം
നല്‍കിയിട്ടുണ്ടെന്ന
കണക്ക്
ലഭ്യമാണോ;എങ്കില്‍
വിശദമാക്കുമോ;
(ഡി)
ഹൃദ്യം
പദ്ധതിക്ക്
ദേശീയതലത്തില്‍
പുരസ്കാരം
ലഭിച്ചിട്ടുണ്ടോ;വിശദാംശം
നല്‍കുമോ?
ഹെല്‍ത്ത്
ടെക്നോളജി അസസ്മെന്റ് ഇന്‍
ഇന്‍ഡ്യ പദ്ധതി
3549.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാര്‍
ആവിഷ്കരിച്ച ഹെല്‍ത്ത്
ടെക്നോളജി അസസ്മെന്റ്
ഇന്‍ ഇന്‍ഡ്യ പദ്ധതി
(എച്ച്.ടി.എ.എന്‍)അനുസരിച്ച്
സംസ്ഥാനത്തിന് ആവശ്യമായ
ഉപദേശം നല്‍കുന്നതിന്
ശ്രീചിത്ര മെഡിക്കല്‍
സെന്ററിന്റെ കീഴിലുള്ള
അച്യുതമേനോന്
സെന്ററിനെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
സാങ്കേതിക സഹായം ഇതുവഴി
ലഭിക്കുമോ;
(ബി)
മരുന്നും
മെഡിക്കല്‍ ഉപകരണങ്ങളും
നിര്‍മ്മിക്കുന്ന
കമ്പനികളുടെ അവകാശവാദം
പരിശോധിച്ച്
ഉറപ്പാക്കുന്നതിനൊപ്പം
അവയ്ക്കു വേണ്ടി വരുന്ന
ചെലവുകളും ഗുണ
ദോഷങ്ങളും
പഠനവിഷയമാക്കുന്നതിനു
വേണ്ടിയുള്ള
എന്തെങ്കിലും നടപടികൾ ഈ
പദ്ധതി പ്രകാരം
നടപ്പാക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(സി)
പുതുചികിത്സകള്‍
വിലയിരുത്തുന്നതിനുള്ള
പട്ടികയില്‍
കേരളത്തില്‍ നിന്നുള്ള
എത്ര
സ്ഥാപനങ്ങളുണ്ടെന്ന്
വ്യക്തമാക്കുമോ?
ആശ്വാസകിരണം
പദ്ധതി
3550.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കിടപ്പ്
രോഗികള്‍ക്കായി മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ആശ്വാസകിരണം പദ്ധതി
നടപ്പിലാക്കിയിരുന്നോ.
എത്ര രൂപയാണ് ഇൗ പദ്ധതി
പ്രകാരം
അനുവദിച്ചിരുന്നത്;
(ബി)
നിലവില്‍
പദ്ധതിയുടെ
അവസ്ഥയെന്താണ്;
(സി)
ഇൗ
പദ്ധതിയുടെ ആനുകൂല്യം
ലഭിക്കുവാന്‍
അര്‍ഹതയുളളവര്‍ക്ക് തുക
കുടിശ്ശികയുണ്ടോ;
എങ്കില്‍ എന്നുമുതലുളള
കുടിശ്ശികയാണ്
നല്‍കാനുളളത്;
അടിയന്തരമായി പ്രസ്തുത
കുടിശ്ശിക നല്കുവാന്
നടപടി സ്വീകരിക്കുമോ?
പ്രമേഹബാധിതരായ
കുട്ടികള്‍ക്ക് അനലോഗ്
ഇന്‍സുലിന്‍ നല്‍കുന്നതിനുള്ള
പദ്ധതി
3551.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടൈപ്പ്
വണ്‍ പ്രമേഹബാധിതരായ
കുട്ടികള്‍ക്ക്
സൗജന്യമായി അനലോഗ്
ഇന്‍സുലിന്‍
നല്കുന്നതിുള്ള പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഏതൊക്കെ
ആശുപത്രികളിലാണ് ഈ
പദ്ധതി ആദ്യഘട്ടത്തില്‍
തുടങ്ങുന്നത്;
(സി)
കടുത്ത
ഷുഗര്‍ വ്യതിയാനമുള്ള
കുട്ടികള്‍ക്ക്
ഇന്‍സുലിന്‍ പമ്പ്
സൗജന്യമായി
നല്‍കുന്നതിന്
പദ്ധതിയുണ്ടോ;
(ഡി)
ഈ
പദ്ധതിയുടെ ആനുകൂല്യം
ലഭിക്കുവാന്‍ വാര്‍ഷിക
വരുമാന പരിധി
നിശ്ചയിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
നവജാതശിശുക്കളിലെ
ഹൃദയവെെകല്യം
3552.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നവജാതശിശുക്കളിലെ
ഹൃദയവെെകല്യം
കാലേക്കൂട്ടി
കണ്ടെത്തുന്നതിന്
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടാേ;
വിശദാംശം നല്കുമാേ;
(ബി)
ഏതൊക്കെ
ആശുപത്രികളിലാണ്
ക്രിട്ടിക്കല്‍
കണ്‍ജെനിറ്റല്‍
ഹാര്‍ട്ട് ഡിസീസിനുള്ള
പരിശാേധന സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
വിശദാംശം നല്കുമാേ?
ഗര്‍ഭിണികള്‍ക്കുളള
ആനുകൂല്യങ്ങള്‍
3553.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
പദ്ധതികളിലായി
ഗര്‍ഭിണികള്‍ക്ക്
ഏതൊക്കെ സഹായങ്ങളും
ആനുകൂല്യങ്ങളുമാണ്
നല്‍കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
ഇതിന്റെ
മാനദണ്ഡങ്ങള്‍
വ്യക്തമാക്കുമോ?
ആര്‍ദ്രം
മിഷൻ പ്രകാരമുള്ള പുതിയ
തസ്തികകള്‍
3554.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
മിഷന്റെ ഭാഗമായി
ഏതെല്ലാം ജില്ലാ
ആശുപത്രികളിൽ പുതിയ
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ട്;
ഓരോ ആശുപത്രിയിലും
സൃഷ്ടിച്ച തസ്തികകളുടെ
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പെരിന്തൽമണ്ണ
ജില്ലാ ആശുപത്രിയിൽ ആകെ
എത്ര തസ്തികകള്‍
സൃഷ്ടിയ്ക്കുന്നതിനുള്ള
ശിപാര്‍ശയാണ് ആശുപത്രി
സൂപ്രണ്ട്
സമര്‍പ്പിച്ചിരുന്നത്;
ഇതിൽ എത്ര തസ്തികകള്‍
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ജില്ലാ
ആശുപത്രിയ്ക്ക്
ആനുപാതികമായി
തസ്തികകള്‍
സൃഷ്ടിക്കാത്തത്
ആശുപത്രിയുടെ
പ്രവര്‍ത്തനത്തെ
പ്രതികൂലമായി
ബാധിക്കുന്നുണ്ടെന്ന
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ആവശ്യത്തിന്
തസ്തികകള്‍
അനുവദിക്കുന്നകാര്യം
പരിഗണിക്കുമോ?
ആര്‍ദ്രം
പദ്ധതി
3555.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയില്‍
തിരഞ്ഞെടുക്കപ്പെട്ട
ആരോഗ്യ കേന്ദ്രങ്ങളില്‍
ഏര്‍പ്പെടുത്തുന്ന
സൗകര്യങ്ങള്‍ ആരോഗ്യ
കേന്ദ്രങ്ങളുടെ ഇനം
തിരിച്ച്
വെളിപ്പെടുത്തുമോ;
(ബി)
പദ്ധതിയുടെ
ഭാഗമായി ഏതെല്ലാം
ആരോഗ്യ കേന്ദ്രങ്ങളില്‍
ഡയാലിസിസ് യൂണിറ്റ്
ആരംഭിക്കുന്നതിന്
പദ്ധതിയുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
കൊട്ടാരക്കര
താലൂക്ക് ആശുപത്രിയില്‍
ഡയാലിസിസ് യൂണിറ്റ്
ആരംഭിക്കുന്ന നടപടികള്‍
ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ?
ആര്‍ദ്രം
പദ്ധതി
3556.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയുടെ ഭാഗമായി
സംസ്ഥാനത്ത്
നടത്തിയിട്ടുള്ള വിവിധ
പദ്ധതികളുടെ വിശദവിവരം
നല്‍കാമോ;
(ബി)
ഈ
പദ്ധതികള്‍
നടപ്പിലാക്കിയതുമൂലം
ആരോഗ്യമേഖലയില്‍
വന്നുചേര്‍ന്നിട്ടുള്ള
മാറ്റങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
മലപ്പുറം
മണ്ഡലത്തിലെ ആര്‍ദ്രം പദ്ധതി
3557.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
മലപ്പുറം നിയോജക
മണ്ഡലത്തിലെ
പി.എച്ച്.സി. കളിലും
ബ്ലോക്ക് പി.എച്ച്.സി.
യിലും താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രിയിലും ആവശ്യമായ
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
എവിടെയല്ലാം എത്ര വീതം
തസ്തികകള്‍
സൃഷ്ടിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
മൊറയൂര്‍
പി.എച്ച്.സി.യെ
കുടുംബാരോഗ്യ
കേന്ദ്രമായും
പൂക്കോട്ടൂര്‍
പി.എച്ച്.സി. യെ
സാമൂഹ്യകാരോഗ്യ
കേന്ദ്രമാക്കിയും
ഉയര്‍ത്തുന്ന നടപടികള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
കോഴിക്കോട്
മണ്ഡലത്തിലെ ആര്‍ദ്രം പദ്ധതി
3558.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
നിയോജക മണ്ഡലത്തില്‍
ആര്‍ദ്രം പദ്ധതി
പ്രകാരം നാളിതുവരെ
നടത്തിയിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
എന്തെന്ന്
വിശദമാക്കാമോ;
(ബി)
കോഴിക്കോട്
സൗത്ത് നിയോജക
മണ്ഡലത്തില്‍ ആര്‍ദ്രം
പദ്ധതി പ്രകാരം എത്ര
തസ്തികകള്‍ നാളിതുവരെ
സൃഷ്ടിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
നെടുമങ്ങാട്
മണ്ഡലത്തിലെ ആര്‍ദ്രം പദ്ധതി
3559.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നെടുമങ്ങാട് നിയോജക
മണ്ഡലത്തില്‍
നടപ്പിലാക്കിയ
പ്രവൃത്തികളുടെ
വിശദാംശം നല്‍കുമോ;
(ബി)
കന്യാകുളങ്ങര
സി.എച് .സി.യുടെ
ശോചനീയാവസ്ഥ
പരിഹരിക്കുവാന്‍ ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടി സ്വീകരിച്ചു
എന്ന് വ്യക്തമാക്കുമോ?
ഫാം
ഡി കോഴ്സ്
3560.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്ലസ്
ടൂവിന് ഉയര്‍ന്ന
മാര്‍ക്ക് നേടുന്ന
വിദ്യാര്‍ത്ഥികള്‍
തെരഞ്ഞെടുക്കുന്നതും
പരിയാരം മെഡിക്കല്‍
കോളേജിൽ ഉള്ളതുമായ
ഡോക്ടര്‍ ഓഫ് ഫാര്‍മസി
കോഴ്സ് സര്‍ക്കാര്‍
മെഡിക്കല്‍
കോളേജുകളില്‍ കൂടി
ആരംഭിക്കുവാൻ നടപടി
സ്വീകരിക്കുമോ;
(ബി)
ഫാം
ഡി കോഴ്സ് കഴിഞ്ഞ
വിദ്യാര്‍ത്ഥികള്‍ക്ക്
സര്‍ക്കാര്‍
വകുപ്പുകളില്‍ ജോലിക്ക്
അപേക്ഷിക്കുന്നതിന്
പി.എസ്.സി.യുമായി
ബന്ധപ്പെട്ട് ആവശ്യമായ
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
പരിയാരം
മെഡിക്കല്‍ കോളേജിലെ സൗജന്യ
ചികിത്സ
3561.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പരിയാരം
മെഡിക്കല്‍ കോളേജ്
എപ്പോഴാണ് സര്‍ക്കാര്‍
ഏറ്റെടുത്തതെന്നും
അവിടെ സൗജന്യ
ചികിത്സയും സര്‍ക്കാര്‍
ഫീസില്‍ മെഡിക്കല്‍
പഠനവും
നടപ്പാക്കിയിട്ടുണ്ടോ
എന്നും
വ്യക്തമാക്കാമോ;
(ബി)
പാവപ്പെട്ട
രോഗികള്ക്ക്പ്രസ്തുത
ആശുപത്രിയില്‍ സൗജന്യ
ചികിത്സ
ലഭ്യമാകുന്നതിന്
ആവശ്യമായ രേഖകള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
ദിവസവേതന
അടിസ്ഥാനത്തില്‍ ജോലി
ചെയ്യൂന്ന നേഴ്സുമാരുടെ
ശമ്പളം
3562.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മെഡിക്കല്‍
കോളേജുകളില്‍ എന്‍.
ആര്. എച്ച്. എം,
എച്ച്. ഡി. എസ്, കെ.
എച്ച്. ആര്. ഡബ്ല്യൂ.
എസ്. എന്നിവിടങ്ങളില്‍
കരാര്‍ / ദിവസ വേതന
അടിസ്ഥാനത്തില്‍ ജോലി
ചെയ്തുവരുന്ന സ്റ്റാഫ്
നേഴ്സുമാര്‍ക്ക്
റഗുലര്‍ സ്റ്റാഫ്
നേഴ്സുമാരുടെ അടിസ്ഥാന
ശമ്പളം
ലഭിക്കുന്നില്ലായെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
അടിസ്ഥാന ശമ്പളം
ലഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
പൊതു
അവധി ദിനങ്ങള്‍
അവര്‍ക്കും
അവധിയാക്കുവാന് നടപടി
സ്വീകരിക്കുമോ?
തിരുവനന്തപുരം
മെഡിക്കല്‍ കോളേജിൽ പ്രാണി
നശീകരണം
3563.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
മെഡിക്കല്‍ കോളേജ്
ആശുപത്രിയില്‍
ചികിത്സയില്‍ കഴിയുന്ന
എത്ര രോഗികള്‍ക്കാണ്
2017 , 2018 എന്നീ
വര്‍ഷങ്ങളില്‍ എലിയുടെ
കടിയേറ്റതായി
റിപ്പോർട്ട്
ചെയ്യപ്പെട്ടിട്ടുള്ളത്
;
(ബി)
ഈ
സംഭവത്തില്‍ വീഴ്ച
സംഭവിച്ചതിനെത്തുടര്‍ന്ന്
പ്രാണി നശീകരണത്തിന്
കരാര്‍ നല്‍കിയിരുന്ന
സ്ഥാപനത്തിനെതിരെ നടപടി
സ്വീകരിച്ചിട്ടുണ്ടോ?
സി.എച്ച്.സി.കളിലെ
ഡോക്ടര്‍മാരുടെ
ഡ്യൂട്ടിക്രമീകരണം
3564.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സി.എച്ച്.സി.കളിലെ
ഡോക്ടര്‍മാരുടെ
ഡ്യൂട്ടിക്രമീകരണം
എപ്രകാരമാണെന്ന്
അറിയിക്കാമോ;
(ബി)
സി.എച്ച്.സി.കളില്‍
ഉച്ചയ്ക്ക് ശേഷം ഒ.പി.
സൗകര്യം നിലവിലുണ്ടോ;
വിശദമാക്കാമോ;
(സി)
സി.എച്ച്.സി.കളില്‍
24 മണിക്കൂറും
ഡോക്ടറുടെ സേവനം
ഉറപ്പാക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
ഉച്ചയ്ക്ക്
ശേഷം ഒ.പി.
സൗകര്യമില്ലാത്ത
സി.എച്ച്.സി.കളില്‍
പ്രസ്തുത സൗകര്യം
ഏര്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
നല്‍കാമോ?
സാമൂഹിക
ആരോഗ്യ കേന്ദ്രങ്ങള്‍
3565.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആകെ എത്ര സാമൂഹിക
ആരോഗ്യ കേന്ദ്രങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇൗ
കേന്ദ്രങ്ങളില്‍
ഡോക്ടര്‍മാര്‍
ഉള്‍പ്പെടെയുള്ള
സ്റ്റാഫിന്റെ കുറവ്
മൂലം ജനങ്ങള്‍
അനുഭവിക്കുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇൗ
ഒഴിവുകള്‍ നികത്തുവാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
ഇരുപത്തിനാലു
മണിക്കൂറും
പ്രവര്‍ത്തിക്കുന്ന
ആശുപത്രികളാക്കി ഇൗ
കേന്ദ്രങ്ങളെ
മാറ്റുവാന്‍ നടപടി
സ്വീകരിക്കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ താലൂക്ക്
ആശുപത്രികള്‍
3566.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ എത്ര
താലൂക്ക് ആശുപത്രികള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
ഇവിടങ്ങളിലായി എത്ര
സ്പെഷ്യാലിറ്റി കേഡര്‍
ഡോക്ടര്‍മാര്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
സ്ഥാപനം തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ജില്ലയിലെ
താലൂക്ക്
ആശുപത്രികളില്‍ പ്രസവ
സംബന്ധമായ ചികിത്സകള്‍
നല്കുന്ന എത്ര
സ്ഥാപനങ്ങള്‍ ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
പി.എച്ച്.സി.കളിലായി
പി.എസ്.സി. വഴി ജോലി
ലഭിച്ച എത്ര
എം.ഡി.,എം.എസ്.കാര്‍
ജോലിനോക്കുന്നുണ്ടെന്നും
ഏതൊക്കെ
പി.എച്ച്.സി.കളിലാണ്
ഇവര്‍ ജോലിചെയ്ത്
വരുന്നതെന്നും
ഇത്തരക്കാര്‍ എത്ര
വര്‍ഷങ്ങളായി
പി.എച്ച്.സി. കളില്‍
ജോലി
ചെയ്തുവരുന്നുണ്ടെന്നും
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
ആശുപത്രികളില്‍ ശുചിത്വം
ഉറപ്പുവരുത്താന്‍ നടപടി
3567.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മെഡിക്കല്‍
കോളേജ് ഉള്‍പ്പെടെയുള്ള
സര്‍ക്കാര്‍
ആശുപത്രികളില്‍
ഇപ്പോഴും പരിപൂര്‍ണ്ണ
ശുചിത്വം
ഉറപ്പുവരുത്താന്‍
കഴിഞ്ഞിട്ടില്ല എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇപ്രകാരം
ആശുപത്രികളില്‍
ശുചിത്വം ഉറപ്പാക്കാന്‍
കഴിയാത്തതിന്റെ കാരണം
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ആശുപത്രികളിലെ
ശുചിത്വം
ഉറപ്പുവരുത്താന്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണ്;
(സി)
സര്‍ക്കാര്‍
ആശുപത്രികളിലെ ശുചീകരണം
കാര്യക്ഷമമാക്കുന്നതിന്
ജീവനക്കാരുടെ
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനും
കര്‍ശന
നിയന്ത്രണത്തിനും
ആധുനിക സംവിധാനങ്ങള്‍
കൂടി
പ്രയോജനപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
ഹൃദയസംബന്ധമായ
അസുഖങ്ങള്‍
3568.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
യുവജനങ്ങള്‍ക്കിടയില്‍
ഹൃദയസംബന്ധമായ
അസുഖങ്ങള്‍
ആശങ്കാജനകമാംവിധം
വര്‍ദ്ധിക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഹൃദ്രോഗ
ചികിത്സയ്ക്കുളള
സംവിധാനം ജില്ലാ
ആശുപത്രികളില്‍
ഒരുക്കുന്നതിന്
ആലോചിക്കുമോ;
(സി)
ഇൗവനിംഗ്
സ്പെഷ്യാലിറ്റി ഒ.പി.
സംവിധാനം
ആരംഭിക്കുന്നതിന്
ഉദ്ദേശമുണ്ടോ;
എങ്കില്‍ എല്ലാ ജില്ലാ
ആശുപത്രികളിലും
താലൂക്ക്
ആശുപത്രികളിലും ഇൗ
സംവിധാനം
ഏര്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
ആല
, ചെന്നിത്തല കുടുംബാരോഗ്യ
കേന്ദ്രങ്ങള്‍
3569.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രാഥമിക ആരോഗ്യ
കേന്ദ്രങ്ങളെ
കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കി
ഉയര്‍ത്തിയപ്പോള്‍
എന്തെല്ലാം പുതിയ
സംവിധാനങ്ങള്‍ ആണ്
ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വിശദീകരിക്കുമോ;
(ബി)
ചെങ്ങന്നൂര്‍
നിയോജക മണ്ഡലത്തിലെ ആല,
ചെന്നിത്തല
കുടുംബാരോഗ്യ
കേന്ദ്രങ്ങളില്‍
എന്തെല്ലാം പുതിയ
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിരിക്കുന്നത്
എന്ന് വ്യക്തമാക്കുമോ?
മങ്കട
നിയോജകമണ്ഡലത്തില്‍ നിപ വൈറസ്
ബാധ
3570.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
മങ്കട
നിയോജകമണ്ഡലത്തില്‍ നിപ
വൈറസ് മൂലമുണ്ടാകുന്ന
പനി തടയാന്‍ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ?
തലശ്ശേരി
താലൂക്ക് ആശുപത്രിയുടെ
സമഗ്രവികസനം
3571.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018-19
വര്‍ഷത്തെ ബഡ്ജറ്റില്‍
തലശ്ശേരി താലൂക്ക്
ആശുപത്രിയുടെ സമഗ്ര
വികസനത്തിന് തുക
വകയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ അത്
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
വികസനം
നടപ്പിലാക്കുന്നതിന്
എന്തെങ്കിലും
തരത്തിലുള്ള നടപടി
ക്രമങ്ങള്‍
സ്വീകരിച്ചിട്ടുണ്ടോ?
മലപ്പുറം
താലൂക്ക് ആശുപത്രിയില്‍
ഡയാലിസിസ് കേന്ദ്രവും
ഫാര്‍മസിയും
3572.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രിയില്‍
ഡയാലിസിസ് കേന്ദ്രവും
ഫാര്‍മസിയും
ആരംഭിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ?
തൈക്കാട്
സ്ത്രീകളുടെയും
കുട്ടികളുടെയും ആശുപത്രിയിലെ
നവീകരണ പ്രവര്‍ത്തനങ്ങള്‍
3573.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
തൈക്കാട്
സ്ത്രീകളുടെയും
കുട്ടികളുടെയും
ആശുപത്രിയിലെ പേവാര്‍ഡ്
മുറിയുടെ ചുവര് ഇളകി
വീണതായ വാര്‍ത്ത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
ഇതിന്മേൽ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
രോഗികളുടെ
ആശങ്ക ദൂരീകരിക്കാൻ
മുഴുവൻ
കെട്ടിടങ്ങളുടെയും
നവീകരണ
പ്രവര്‍ത്തനങ്ങള്‍
ആവശ്യമുണ്ടെങ്കിൽ അത്
നിര്‍വ്വഹിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
ആശുപത്രിയിൽ
എന്‍.എച്ച്.എം. ഫണ്ട്
ഉപയോഗിച്ച്
നിര്‍മ്മാണത്തിലിരിക്കുന്ന
കെട്ടിടത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എപ്പോഴാണ് ആരംഭിച്ചത്;
നിര്‍മ്മാണ പുരോഗതി
വ്യക്തമാക്കുമോ;
എന്നത്തേക്ക് പണി
പൂര്‍ത്തിയാക്കുമെന്ന്
വിശദമാക്കുമോ?
പുല്ലുവിള
സി.എച്ച്.സി.-യിലെ ഡാേക്ടറുടെ
കൃത്യവിലോപം
3574.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാേവളം
നിയാേജകമണ്ഡലത്തിലെ
പുല്ലുവിള
സി.എച്ച്.സി.യില്‍
മൂന്ന് ഡോക്ടര്‍മാര്‍
നിലവില്‍ ഉള്ളതില്‍
ശ്രീ.നെബു ജാേണ്‍ എന്ന
ഡാേക്ടര്‍ സ്ഥിരമായി
ജാേലിയ്ക്ക്
ഹാജരാകാത്തത്
സംബന്ധിച്ച ഡി.എം.ഒ.
യുടെ റിപ്പാേര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ
; ഏറ്റവും
ജനസാന്ദ്രതയുള്ള
കരുങ്കുളം
ഗ്രാമപഞ്ചായത്തിലെ ഏക
സി.എച്ച്.സി. യിലെ
ഡാേക്ടറെക്കുറിച്ചുള്ള
റിപ്പാേര്ട്ടാണിതെന്ന്
അറിയുമാേ ;
(ബി)
പ്രസ്തുത
ഡാേക്ടറെക്കുറിച്ച്
നിരവധി പരാതികള്‍
നിലനില്‍ക്കെ കഴിഞ്ഞ
മാസം ജനങ്ങള്‍ റാേഡ്
ഉപരാേധം
നടത്തിയപ്പാേള്
പ്രസ്തുത ഡാേക്ടറെ
മാറ്റാം എന്ന് ജില്ലാ
കളക്ടറുടെ ഉറപ്പ്
ലഭിച്ചത് അറിയുമാേ ;
എങ്കില്‍ ഡാേക്ടറെ
എത്രയും വേഗം മാറ്റാന്‍
നടപടി സ്വീകരിക്കുമാേ ?
ഫോര്‍ട്ട്
കൊച്ചി താലൂക്ക് ആശുപത്രി
3575.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
ആരോഗ്യ മേഖലയില്‍
കൊച്ചി മണ്ഡലത്തില്‍
നടപ്പിലാക്കിയ
പ്രധാനപ്പെട്ട
പദ്ധതികള്‍ ഏതൊക്കെ;
വിശദമാക്കുമോ;
(ബി)
ഫോര്‍ട്ട്
കൊച്ചി താലൂക്ക്
ആശുപത്രിയുടെ
വികസനത്തിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ?
ശാന്തിവിള
സര്‍ക്കാര്‍ താലൂക്ക്
ആശുപത്രി
3576.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നേമം
മണ്ഡലത്തിലെ ശാന്തിവിള
സര്‍ക്കാര്‍ ആശുപത്രിയെ
പ്രാഥമിക ആരോഗ്യ
കേന്ദ്രത്തില്‍ നിന്നും
താലൂക്ക് ആശുപത്രി
നിലവാരത്തിലേക്ക്
ഉയര്‍ത്തിയതായി
അറിയാമോ;
(ബി)
താലൂക്ക്
ആശുപത്രിക്ക് വേണ്ട
ഡോക്ടര്‍മാരെയും പാരാ
മെഡിക്കല്‍
സ്റ്റാഫുകളെയും
പ്രസ്തുത ആശുപത്രിയില്‍
അനുവദിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഒഴിവുകള്‍
നികത്താനുള്ള നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
നേര്യമംഗലം
പി.എച്ച്.സി. യെ സി.എച്ച്.സി.
ആയി ഉയര്‍ത്താന്‍ നടപടി
3577.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ നേര്യമംഗലം
പി.എച്ച്.സി. യെ
സി.എച്ച്.സി. ആയി
ഉയര്‍ത്തുന്നത്
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ;
(ബി)
ഇടുക്കി
ജില്ലയുടെ
അതിര്‍ത്തിയും നിരവധി
ആദിവാസികള്‍ അടക്കമുളള
സാധാരണ ജനവിഭാഗങ്ങള്‍
കൂടുതല്‍ ആശ്രയിക്കുന്ന
നേര്യമംഗലം
പി.എച്ച്.സി. യെ
സി.എച്ച്.സി. ആയി
ഉയര്‍ത്തുന്നതിനു വേണ്ട
നടപടി സ്വീകരിക്കുമോ;
(സി)
ഇവിടെ
കിടത്തിചികിത്സ
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
എന്നത്തേയ്ക്ക്
കിടത്തി ചികിത്സ
ആരംഭിക്കുവാന്‍
സാധിക്കും എന്ന്
വ്യക്തമാക്കാമോ??
കോഴിക്കോട്
ബീച്ച് ജനറല്‍ ആശുപത്രിയുടെ
വികസനം
3578.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ബീച്ച് ജനറല്‍
ആശുപത്രിയുടെ
വികസനവുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍ എന്തെല്ലാം
പദ്ധതികളാണ്
ആവിഷ്ക്കരിച്ചതെന്ന്
വിശദമാക്കുമോ;
(ബി)
ആവിഷ്ക്കരിച്ച
പദ്ധതികളുടെ
പുരോഗതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കാട്ടാക്കട
താലൂക്ക് ആശുപത്രി
3579.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പുതുതായി
പ്രഖ്യാപിച്ച
കാട്ടാക്കട
താലൂക്കാശുപത്രിയ്ക്ക്
കെട്ടിടവും, ഭൗതിക
സംവിധാനങ്ങളും
ഒരുക്കുന്നതിനുള്ള
ഡി.പി.ആര്.
തയ്യാറാക്കപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയതിന്മേല്
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
പേരൂര്‍ക്കട
മാനസിക രോഗാശുപത്രിയുടെ
പേരുമാറ്റല്‍
3580.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പേരൂര്‍ക്കട
മാനസിക
രോഗാശുപത്രിയുടെ
ശോച്യാവസ്ഥ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
പ്രസ്തുത ആശുപത്രിയില്‍
ഡോക്ടര്‍മാരുടെയും
മറ്റ് ജീവനക്കാരുടെയും
എത്ര ഒഴിവുകളാണ്
നിലവിലുളളത്;
(ബി)
പ്രസ്തുത
സ്ഥാപനത്തിന്റെ പേര്
മെന്റല്‍ ഹെല്‍ത്ത്
ഇന്‍സ്റ്റിറ്റ്യൂട്ട്
ആന്റ് റിസര്‍ച്ച്
സെന്റര്‍ എന്ന്
മാറ്റുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
എങ്കില്‍
പേരുമാറ്റത്തിലൂടെ
സ്ഥാപനത്തിന്
എന്താെക്കെ ഗുണങ്ങള്‍
ലഭ്യമാകുമെന്ന്
വ്യക്തമാക്കുമോ?
ചെങ്ങന്നൂര്‍
ജില്ലാ ആശുപത്രിയിലെ പുതിയ
കെട്ടിടം
3581.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
ജില്ലാ ആശുപത്രിയില്‍
മാതൃ-ശിശു
സംരക്ഷണത്തിനായി 13.5
കോടി രൂപ ചിലവഴിച്ച്
നിര്‍മ്മാണം
പൂര്‍ത്തിയാക്കിയ
കെട്ടിടത്തിന്റെ
പ്രവര്‍ത്തനം പുതിയ
ട്രാന്‍സ്ഫോര്‍മര്‍
സ്ഥാപിക്കാത്തതിനെ
തുടര്‍ന്ന്
ആരംഭിച്ചിട്ടില്ലെന്ന
വിവരം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
ഡയാലിസിസ്
യൂണിറ്റൂം മറ്റ്
മെഡിക്കല്‍
യന്ത്രങ്ങളും
കാര്യക്ഷമമായി
പ്രവര്‍ത്തിപ്പിക്കുന്നതിന്
ട്രാന്‍സ്ഫോര്‍മര്‍
ആവശ്യമായതിനാൽ അത്
സ്ഥാപിച്ചുകിട്ടുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
ചികിത്സാപിഴവ്
മൂലം മരണം
3582.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജനറല്‍ ഹോസ്പിറ്റലില്‍
ശസ്ത്രക്രീയക്ക്
വിധേയമായതിനെ
തുടര്‍ന്ന് ഉണ്ടായ
ചികിത്സാപിഴവ് മൂലം ശോഭ
എന്നയാള്‍ മരണമടഞ്ഞ
സംഭവത്തെ തുടര്‍ന്ന്
അന്വേഷണം
നടത്തണമെന്നാവശ്യപ്പെട്ട്
വര്‍ക്കല കുരനിലക്കോട്
വി.എസ് ഭവനില്‍
ശ്രീ.വാസവന് നല്കിയ
നിവേദനത്തിന്മേൽ (No.
2474591/2018/M(H))
എന്ത് നടപടികള്‍
സ്വീകരിച്ചു; വിശദവിവരം
വ്യക്തമാക്കാമോ;
(ബി)
മരണ
കാരണം സംബന്ധിച്ച്
എന്തെങ്കിലും കണ്ടെത്തൽ
നടത്തുവാന്‍
കഴിഞ്ഞിട്ടുണ്ടോ; ഇത്
സംബന്ധിച്ച് വകുപ്പ്
തലത്തില്‍ അന്വേഷണം
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്താണ്
കാരണം എന്ന്
വ്യക്തമാക്കാമോ;
(സി)
മരണത്തിന്
കാരണം ചികിത്സ
പിഴവാണെങ്കില്‍
കുറ്റക്കാര്‍ക്ക് എതിരെ
നിയമനടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?.
ഇരിങ്ങാലക്കുട
താലൂക്ക് ആശുപത്രി
കെട്ടിടനിര്‍മ്മാണത്തിന്റെ
രണ്ടാം ഘട്ടം
3583.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇരിങ്ങാലക്കുട
താലൂക്ക് ആശുപത്രിയുടെ
കെട്ടിടത്തിന്റെ
രണ്ടാംഘട്ട
നിര്‍മ്മാണത്തിന്
ആവശ്യമായ തുക
വകയിരുത്തുന്നതിനുള്ള
നടപടികളുടെ പുരാേഗതി
വിശദമാക്കുമാേ ;
(ബി)
ഇരിങ്ങാലക്കുട
താലൂക്ക് ആശുപത്രിയില്‍
ഒരു കീമാേതെറാപ്പി
യൂണിറ്റ്
തുടങ്ങുന്നതിനുള്ള
നിര്‍ദ്ദേശത്തിന്റെ
പുരാേഗതി
വ്യക്തമാക്കാമാേ ;
(സി)
ഇരിങ്ങാലക്കുട
താലൂക്ക് ആശുപത്രിയില്‍
ആരംഭിക്കാന്‍
നിര്‍ദ്ദേശിച്ചിട്ടുള്ള
ഡയാലിസിസ് യൂണിറ്റ്
പ്രാവര്‍ത്തികമാക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങളുടെ
പുരാേഗതി
വ്യക്തമാക്കാമാേ?
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രിയിലെ
പേവാര്‍ഡുകളുടെ ശോചനീയ അവസ്ഥ
3584.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രിയില്‍
കെ.എച്ച്.ആര്.ഡബ്യു.എസ്.
ന്റെ ഡീലക്സ്
പേവാര്‍ഡിന്റെ
പുതിയതായി
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്ന 1-ാം
നിലയുടെ ഡി.പി.ആര്.
തയ്യാറാക്കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രിയിലെ
കെ.എച്ച്.ആര്.ഡബ്യു.എസ്.
ന്റെ പേവാര്‍ഡുകളുടെ
ശോചനീയ അവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കാന്‍ എന്ത്
നടപടിയാണ്
സ്വീകരിക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
(സി)
നെയ്യാറ്റിന്‍കരയില്‍
പുതിയതായി ആരംഭിക്കാന്‍
ഉദ്ദേശിക്കുന്ന
കെ.എച്ച്.ആര്.ഡബ്യു.എസ്.
ന്റെ സംരംഭങ്ങള്‍
ഏന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിത പഞ്ചായത്തുകളിലെ
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍മാര്‍
3585.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ പതിനൊന്ന്
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിത
പഞ്ചായത്തുകളില്‍ സേവനം
ചെയ്യുന്ന എത്ര
ജൂനിയര്‍ ഹെല്‍ത്ത്
ഇന്സ്പെക്ടര്മാരുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവരെ
നിയമിച്ചത് ഏത്
വര്‍ഷമാണെന്നും ഇവര്‍
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങല്‍
എന്താണെന്നും ഇവര്‍ക്ക്
നല്കി വരുന്ന ശമ്പളവും
മറ്റ് ആനുകൂല്യങ്ങളും
എന്താണെന്നും
വ്യക്തമാക്കാമോ;
(സി)
ഈ
ജൂനിയര്‍ ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍മാരെ
ഇപ്പോള്‍ കൂട്ടത്തോടെ
പിരിച്ചുവിട്ടതായ
വാര്‍ത്ത ശ്രദ്ധയിൽ
പെട്ടിട്ടുണ്ടോ;
എങ്കില്‍ കാരണം
എന്താണെന്ന്
വ്യക്തമാക്കാമോ;
(ഡി)
കഴിഞ്ഞ
വര്‍ഷങ്ങളില്‍
സംസ്ഥാനത്തിന്റെ
പലഭാഗത്തും മഴക്കാല
രോഗങ്ങള്‍ വ്യാപകമായി
പടര്‍ന്ന്
പിടിച്ചപ്പോള്‍ എന്‍ഡോ
സള്ഫാന്ബാധിത
മേഖലകളില്‍
രോഗപ്പകര്‍ച്ച
തടയുന്നതില്‍ ഈ ജെ.
എച്ച്. ഐ. മാരുടെ സേവനം
നിര്ണ്ണായകമായിരുന്നോ;
വ്യക്തമാക്കുമോ ?
ലാബ്
ടെക്നീഷ്യന് ജീവനക്കാരുടെ
എണ്ണം
3586.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എല്ലാ
സര്‍ക്കാര്‍
ആശുപത്രികളിലും
ലബോറട്ടറികൾ
പ്രവര്‍ത്തിക്കുന്നുണ്ടോ;
(ബി)
ആകെ
എത്ര ലാബ് ടെക്നീഷ്യന്
ജീവനക്കാരാണ്
ലാബുകളില്‍ ജോലി
ചെയ്യുന്നത്; നിലവില്‍
ഒഴിവുകള്‍ ഉണ്ടോ;
(സി)
ഒരു
ആശുപത്രി ലാബില്‍ എത്ര
ജീവനക്കാരാണ് വേണ്ടത്;
ഒഴിവുകള്‍ ഉണ്ടെങ്കില്‍
അത് യഥാസമയം പി.എസ്.സി
ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
വ്യക്തമാക്കുമോ?
മുല്ലശ്ശേരി
സി.എച്ച്.സി. യില്‍ ഒഴിഞ്ഞ്
കിടക്കുന്ന തസ്തികകള്‍
3587.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലയിലെ മുല്ലശ്ശേരി
സി.എച്ച്.സി. യിലെ
ഡാേക്ടര്മാരുടെയും
മറ്റ് ജീവനക്കാരുടെയും
അനുവദിക്കപ്പെട്ട
തസ്തികകളുടെ വിശദാംശം
നല്കുമാേ ;
(ബി)
ഇവയില്‍
ഏതെല്ലാം തസ്തികള്‍
എന്നുമുതല്‍ ഒഴിഞ്ഞ്
കിടക്കുന്നു എന്ന്
അറിയിക്കാമാേ ;
(സി)
നിലവിലുള്ള
ഒഴിവുകള്‍ നികത്താന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടാേ;
ഇല്ലെങ്കില്‍ പ്രസ്തുത
ഒഴിവുകള്‍ അടിയന്തരമായി
നികത്തുവാന്‍ നടപടി
സ്വികരിക്കുമാേ ?
സര്‍ക്കാര്‍
ആശുപത്രികളില്‍
ഡോക്ടര്‍മാരുടെ കുറവ്
3588.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആശുപത്രികളില്‍
ഡോക്ടര്‍മാരുടെ കുറവ്
അനുഭവപ്പെടുന്നുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര ഡോക്ടര്‍മാരെ
പുതിയതായി
നിയമിച്ചിട്ടുണ്ട്?
സര്‍വ്വീസിലുളള
ഡോക്ടര്‍മാരുടെ കുറവ്
3589.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആതുരാലയങ്ങളില്‍
ചികിത്സ തേടിയെത്തുന്ന
രോഗികളുടെ എണ്ണത്തില്‍
ഉണ്ടാകുന്ന
വര്‍ദ്ധനവിന്
ആനുപാതികമായി
ഡോക്ടര്‍മാരുടെ
എണ്ണത്തിലുളള കുറവും
സര്‍വ്വീസിലുളള
ഡോക്ടര്‍മാരുടെ
അധികൃതവും അനധികൃതവുമായ
അവധിയും
പൊതുജനങ്ങള്‍ക്ക്
ഉണ്ടാക്കുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
എന്തൊക്കെ പരിഹാര
നടപടികളാണ്
സ്വീകരിക്കുന്നത് എന്ന്
വ്യക്തമാക്കുമോ;
(സി)
01-06-2018
പ്രകാരം ആരോഗ്യ
വകുപ്പില്‍ ജനറല്‍
മെഡിസിന്, ജനറല്‍
സര്‍ജറി, ഇ.എന്‍.റ്റി.
എന്നീ വിഭാഗങ്ങളില്‍
ജൂനിയര്‍
കണ്‍സള്‍ട്ടന്റുമാരുടെ
എത്ര ഒഴിവുകള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
മേല്‍
സൂചിപ്പിച്ച മൂന്ന്
വിഭാഗങ്ങളിലും
01-06-2018 -ലെ
സ്ഥിതിയനുസരിച്ച്
ശൂന്യവേതന അവധി
അനുവദിക്കപ്പെട്ടിട്ടുളളത്
എത്ര പേര്‍ക്കെന്നും
അവരുടെ പേരുവിവരവും
ശൂന്യ വേതന അവധിക്ക്
അപേക്ഷിച്ചിട്ടുളളവരുടെ
പേരുവിവരം അവര്‍
ഏറ്റവും ഒടുവില്‍ ജോലി
ചെയ്ത സ്ഥാപനം എന്നിവ
വിശദമാക്കുമോ?
വകുപ്പുതലത്തില്‍
വന്ന വീഴ്ചമൂലം നഷ്ടമായ ജോലി
3590.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ.ഉ
(സാധ)
നം.1667/2018/ആ.കു.വ.
തീയതി 19.05.2018
ഉത്തരവനുസരിച്ച്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)
വകുപ്പുതലത്തില്‍
വന്ന വീഴ്ചമൂലം
ഗള്‍ഫിലെ ജോലി
രാജിവെച്ച്
തിരിച്ചുവന്ന
ഉദ്യാേഗാര്ത്ഥിക്ക്
ജോലി നഷ്ടമായ
കാര്യത്തില്‍ എന്ത്
നടപടികളാണ്
സ്വീകരിച്ചത്;
(സി)
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടില്ലാത്ത
വേക്കന്‍സികളില്‍ ജോലി
നഷ്ടമായ
ഉദ്യാേഗാര്ത്ഥിയെ
പരിഗണിക്കുന്നതിനുള്ള
സര്‍ക്കാര്‍
തീരുമാനത്തിന്
പി.എസ്.സി.യുടെ അനുമതി
ആവശ്യമുണ്ടോ;
വ്യക്തമാക്കുമോ?
കേരള
സ്റ്റേറ്റ്
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
വൈറോളജി ആന്റ് ഇന്‍ഫെക്ഷ്യസ്
ഡിസീസസ്
3591.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കേരള സ്റ്റേറ്റ്
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് വൈറോളജി ആന്റ്
ഇന്‍ഫെക്ഷ്യസ് ഡിസീസസ്
എന്ന സ്ഥാപനം
ആവശ്യത്തിന്
ജീവനക്കാരില്ലാത്തതിനാല്‍
അടച്ചുപൂട്ടലിന്റെ
വക്കിലാണെന്നത്
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
നിലവില്‍
പ്രസ്തുത സ്ഥാപനത്തില്‍
എത്ര ജീവനക്കാരുണ്ട്;
(സി)
പ്രസ്തുത
സ്ഥാപനം നിലവില്‍ വൈറസ്
സംബന്ധിച്ച റിസര്‍ച്ചോ
വൈറല്‍ പകര്‍ച്ച
സംബന്ധിച്ച പരിശോധനയോ
നടത്തുന്നുണ്ടോ;
(ഡി)
പ്രസ്തുത
സ്ഥാപനത്തില്‍ നിലവില്‍
വൈറോളജിസ്റ്റ് ഉണ്ടോ;
ഇല്ലെങ്കില്‍,
എന്നുമുതലാണ് പ്രസ്തുത
തസ്തിക ഒഴിവ് വന്നത്;
(ഇ)
ഈ
സ്ഥാപനം രാജീവ് ഗാന്ധി
സെന്റര്‍ ഫോര്‍
ബയോടെക്നോളജിക്ക്
കൈമാറുവാനുള്ള നടപടി
ഏത് ഘട്ടത്തിലാണ്
എന്നറിയിക്കാമോ?
എന്‍ഡോസള്‍ഫാന്‍
ദുരിത ബാധിതര്‍ക്ക് നല്കുന്ന
സാമ്പത്തിക സഹായങ്ങള്‍
3592.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എന്‍ഡോസള്‍ഫാന്‍
ദുരിത ബാധിതര്‍ക്ക്
സാമൂഹ്യനീതി വകുപ്പ്
നല്കുന്ന സാമ്പത്തിക
സഹായങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ
ഒരു വര്‍ഷത്തിനുളളില്‍
സാമൂഹ്യ നീതി വകുപ്പ്
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതരായവര്‍ക്ക്
എന്തെല്ലാം സഹായങ്ങള്‍
ആണ് ചെയ്തിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
അരിയില്‍ മായം ചേര്‍ക്കല്‍
3593.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
തമിഴ്നാട്ടില്‍
നിന്ന് ലഭിക്കുന്ന അരി
കേടുപറ്റാതിരിക്കാന്‍
മായം
ചേര്‍ക്കുന്നുണ്ടെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിനെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
മല്‍സ്യങ്ങളില്‍ മാരകമായ
രാസപദാര്‍ത്ഥങ്ങള്‍
ചേര്ക്കുന്നതായുളള
റിപ്പോര്‍ട്ടുകള്‍
3594.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വില്‍പ്പനയ്ക്കായി
എത്തുന്ന
മല്‍സ്യങ്ങളില്‍
മാരകമായ
രാസപദാര്‍ത്ഥങ്ങള്‍
ചേര്ക്കുന്നതായുളള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മല്‍സ്യങ്ങളിലെ
രാസപ്രയോഗം
കണ്ടെത്തുന്നതിന്
അവലംബിക്കുന്ന
ശാസ്ത്രീയ
മാര്ഗ്ഗങ്ങളെന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(സി)
ഇത്തരം
രാസപ്രയാേഗം
നടത്തുന്നവര്‍ക്കെതിരെ
സ്വീകരിക്കാവുന്ന
നടപടികളുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
അതിര്‍ത്തികളിലെ
ചെക്ക് പോസ്റ്റുകളിലും
പ്രധാന വിപണന
കേന്ദ്രങ്ങളിലും
പരിശോധന
നടത്തുന്നതിനും
കുറ്റക്കാര്‍ക്കെതിരെ
നടപടിയെടുക്കുന്നതിനും
തയ്യാറാകുമോ?
പഴകിയ
ഭക്ഷണപദാര്‍ത്ഥങ്ങള്‍ വിതരണം
നടത്തുന്നവർക്കെതിരെ എടുത്ത
നടപടികള്‍
3595.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഴകിയ
ഭക്ഷണപദാര്‍ത്ഥങ്ങള്‍
വിതരണം നടത്തുന്ന
ഏജന്‍സികളുടെയും
നിര്‍മ്മാതാക്കളുടെയും
പേരില്‍ നടപടികള്‍
പേരിനു മാത്രമാണെന്ന
പരാതി പരിശോധിക്കുമോ;
(ബി)
പഴകിയ
ഭക്ഷണപദാര്‍ത്ഥങ്ങള്‍
വില്‍ക്കുന്ന എത്ര
സ്ഥാപനങ്ങളുടെ പേരില്‍
കേസുകള്‍
എടുത്തിട്ടുണ്ട്;
ഇവരുടെ പേരില്‍ എടുത്ത
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(സി)
കേസുകള്‍
എടുക്കുവാനും ഇവരുടെ
പേരില്‍ നിയമനടപടികള്‍
എടുക്കുവാനും നിലവില്‍
ഭക്ഷ്യസുരക്ഷാ
വകുപ്പിനുള്ള
ബുദ്ധിമുട്ടുകള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഭക്ഷ്യസുരക്ഷാ
വകുപ്പ് ഓരോ ജില്ലയിലും
നാളിതുവരെ കണ്ടെത്തിയ
കേസുകള്‍ എത്രയെന്ന്
വ്യക്തമാക്കുമോ; ഇതില്‍
സ്വീകരിച്ച
നിയമനടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ഇ)
ഭക്ഷ്യസുരക്ഷാ
വകുപ്പ് കണ്ടെത്തിയ
കേസുകളില്‍
തുടര്‍പരിശോധന ഇല്ലെന്ന
കാര്യം പരിശോധിക്കുമോ;
(എഫ്)
ഭക്ഷ്യസുരക്ഷാ
വകുപ്പ് കഴിഞ്ഞ ജനുവരി
മുതല്‍ പരിശോധിച്ച
സ്ഥാപനങ്ങളുടെ
വ്യക്തമായ വിവരവും
നടപടികളും
വിശദമാക്കുമോ?
ഭക്ഷ്യ
സാധനങ്ങളില്‍ മായം ചേര്‍ത്ത
കേസ്സുകള്‍
3596.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭക്ഷ്യ
സാധനങ്ങളില്‍ മായം
ചേര്‍ത്തതായി ലാബ്
പരിശോധനയില്‍
കണ്ടെത്തിയ
കേസ്സുകളില്‍ നിയമ
നടപടി സ്വീകരിക്കുവാന്‍
ഫുഡ് സേഫ്റ്റി
കമ്മീഷണര്‍ക്ക്
അധികാരമുണ്ടോ;
എങ്കില്‍ നിലവില്‍ എത്ര
കേസ്സുകളില്‍
പ്രോസിക്യൂഷന് നടപടി
എടുക്കാനുണ്ട്;
(ബി)
ഏതൊക്കെ
കേസ്സുകളില്‍
പ്രോസിക്യൂഷന് നടപടി
സ്വീകരിക്കണമെന്ന് 2006
ലെ ഫുഡ് സേഫ്റ്റി ആന്റ്
സ്റ്റാന്‍ഡേര്‍ഡ്സ്
ആക്ടില്‍ നിബന്ധനയുണ്ട്
എന്ന് വ്യക്തമാക്കാമോ;
(സി)
മായം ചേര്‍ത്തുവെന്ന്
ലാബ് പരിശോധനയില്‍
കണ്ടെത്തിയ ഭക്ഷ്യ
വസ്തുക്കള്‍
കമ്പോളത്തില്‍ നിന്നും
പിന്‍വലിക്കുന്നതിന്
വളരെയധികം കാലതാമസം
ഉണ്ടാകുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
ലാബ്
ടെസ്റ്റില്‍ മായം
ചേര്‍ത്തതായി
കണ്ടെത്തുന്ന
കേസ്സുകളില്‍
അടിയന്തരമായി
പ്രോസിക്യൂഷന് നടപടി
സ്വീകരിക്കുവാന്‍ ഫുഡ്
സേഫ്റ്റി
കമ്മീഷണര്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ?
സമ്പൂര്‍ണ്ണ
ഭക്ഷ്യ സുരക്ഷ
ഉറപ്പുവരുത്തുന്നതിനുളള
നടപടികള്‍
3597.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
ജെയിംസ് മാത്യു
,,
വി. അബ്ദുറഹിമാന്
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സമ്പൂര്‍ണ്ണ ഭക്ഷ്യ
സുരക്ഷ ഉറപ്പു
വരുത്തുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
സര്‍ക്കാരിന്റെ
ആസൂത്രിതവും
വിദഗ്ദ്ധവുമായ
മേല്‍നോട്ടത്തിന്റെ
ഫലമായി ഭക്ഷ്യ സുരക്ഷാ
വകുപ്പിന് കീഴിലുള്ള
മൂന്ന് ഫുഡ്
ടെസ്റ്റിംഗ്
ലബോറട്ടികള്‍ക്കും
എന്‍. എ. ബി. എല്‍.
അക്രഡിറ്റേഷന്
ലഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
'സുരക്ഷിതാഹാരം
ആരോഗ്യത്തിനാധാരം'
എന്ന ലക്ഷ്യം
സാക്ഷാത്കരിക്കുന്നതിനായി
സ്കൂളുകളില്‍
നടപ്പാക്കി വരുന്ന
'സേഫ് ആന്റ്
ന്യൂട്രീഷ്യസ് ഫുഡ്
അറ്റ് സ്കൂള്‍'
പദ്ധതിയുടെ വിശദാംശം
നല്‍കുമോ;
(ഡി)
പ്രസ്തുത
പദ്ധതി സംസ്ഥാനത്തെ
എല്ലാ സ്കൂളുകളിലും
നടപ്പിലാക്കാന്‍
സാധിക്കുമോ എന്ന്
പരിശോധിക്കുമോ?
ഭക്ഷ്യസുരക്ഷാ
വകുപ്പിന്റെ എന്‍ഫോഴ്സ്
മെന്റ് വിഭാഗം
ശക്തിപ്പെടുത്തുന്നതിന് നടപടി
3598.
ശ്രീ.ഇ.പി.ജയരാജന്
,,
പി.വി. അന്‍വര്‍
,,
കെ. ദാസന്
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭക്ഷ്യസുരക്ഷയുമായി
ബന്ധപ്പെട്ട്
എന്തെല്ലാം
പരിശോധനകളാണ്
ആരോഗ്യവകുപ്പ് നടത്തി
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഭക്ഷ്യസുരക്ഷാ
പരിശോധനകള്‍
കര്‍ശനമാക്കുന്നതിന്റെ
ഭാഗമായി ഭക്ഷ്യസുരക്ഷാ
വകുപ്പിന്റെ എന്‍ഫോഴ്സ്
മെന്റ് വിഭാഗം
ശക്തിപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
അതിര്‍ത്തി
കടന്നെത്തുന്ന
ഭക്ഷ്യപദാര്‍ത്ഥങ്ങള്‍
ചെക്ക് പോസ്റ്റുകളില്‍
പരിശോധിക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
(ഡി)
പൊതുജനങ്ങള്‍ക്കുണ്ടാകുന്ന
പരാതികള്‍ യഥാസമയം
പരിഹരിക്കുന്നതിനും
ഭക്ഷ്യവിഷബാധ പോലെയുള്ള
അടിയന്തര സാഹചര്യങ്ങള്‍
നേരിടുന്നതിനും എല്ലാ
ജില്ലകളിലും ക്വിക്
റെസ്പോണ്‍സ് ടീമുകളെ
നിയോഗിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ?
ഭക്ഷണ
സാധനങ്ങളിലെ മായം ചേര്‍ക്കല്‍
തടയുവാന്‍ നടപടി
3599.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റതിന് ശേഷം
നാളിതുവരെ
ഹോട്ടലുകള്‍,
ബേക്കറികള്‍ തുടങ്ങിയ
സ്ഥാപനങ്ങളില്‍ നടത്തിയ
പരിശോധനകളില്‍ ജീവന്
തന്നെ ഭീഷണി ആകുന്ന
വിധത്തിലുള്ള മായം
ചേര്‍ക്കല്‍,
വൃത്തിഹീനമായ പരിസരം
തുടങ്ങിയവ
കണ്ടെത്തിയതിന്റെ
ഭാഗമായി ഭക്ഷ്യ സുരക്ഷാ
വകുപ്പ് പിഴയിനത്തില്‍
ഇൗടാക്കിയ തുക എത്ര;
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഇത്തരത്തില്‍
ഒന്നില്‍ക്കൂടുതല്‍ തവണ
പിഴയീടാക്കുന്ന
സ്ഥാപനങ്ങളുടെ
ലെെസന്‍സ്
എന്നന്നേക്കുമായി റദ്ദ്
ചെയ്യുവാന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(സി)
ഭക്ഷ്യ
ഉത്പന്നങ്ങളില്‍ ജീവന്
തന്നെ ഭീഷണിയാകുന്ന
പ്രസര്വേറ്റീവുകളും
ആര്‍ട്ടിഫിഷ്യല്‍
കളറുകളും ബേക്കറി
ഉത്പന്നങ്ങളില്‍
ട്രാന്‍സ്ഫാറ്റി ആസിഡ്,
സാക്കറിന്
തുടങ്ങിയവയും ചേര്‍ത്ത്
വിപണനം നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടുവോ;
(ഡി)
എങ്കില്‍
ഇത്തരം വിപണനം
തടയുവാന്‍ എന്ത്
നടപടികള്‍
സ്വീകരിച്ചുവരുന്നുവെന്ന്
വ്യക്തമാക്കുമോ?
കേരള
നഴ്സസ് ആന്റ് മിഡ് വെെവ്സ്
കൗണ്‍സില്‍
3600.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
നഴ്സസ് ആന്റ് മിഡ്
വെെവ്സ് കൗണ്‍സില്‍
കഴിഞ്ഞ അഞ്ച്
വര്‍ഷത്തിനുള്ളില്‍
നഴ്സിംഗ്
വിദ്യാഭ്യാസത്തിന്റെ
ഉന്നമനത്തിന് വേണ്ടിയോ
നഴ്സിംഗുമായി
ബന്ധപ്പെട്ട മറ്റ്
ഏതെങ്കിലും ആവശ്യത്തിന്
വേണ്ടിയോ ഏതെങ്കിലും
സ്ഥാപനങ്ങള്‍ക്കോ
വ്യക്തികള്‍ക്കോ
സംഭാവന
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
സ്ഥാപനങ്ങള്‍ക്ക്/വ്യക്തികള്‍ക്ക്
എന്നത് വിശദാംശം സഹിതം
നല്‍കുമോ;
(ബി)
കേന്ദ്ര
സര്‍ക്കാരില്‍ നിന്നോ
സംസ്ഥാന സര്‍ക്കാരില്‍
നിന്നോ ഇന്ത്യന്‍
നഴ്സിംഗ് കൗണ്‍സിലില്‍
നിന്നോ എന്തെങ്കിലും
സാമ്പത്തിക സഹായം ഇൗ
കാലയളവില്‍ കൗണ്‍സിലിന്
ലഭിച്ചിട്ടുണ്ടോ;
(സി)
നിലവില്‍
കൗണ്‍സിലിന്റെ പേരില്‍
എത്ര ലക്ഷം രൂപ
സ്ഥിരനിക്ഷേപമായും
അല്ലാതെയുമുണ്ട്;
എവിടെയൊക്കെ; വിശദാംശം
നല്‍കുമോ?
കേരള
നഴ്സസ് ആന്റ് മിഡ് വെെവ്സ്
കൗണ്‍സില്‍ കക്ഷിയായിട്ടുളള
കേസ്
3601.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
നഴ്സസ് ആന്റ് മിഡ്
വെെവ്സ് കൗണ്‍സില്‍
കക്ഷിയായിട്ടുളളതോ
കക്ഷിചേര്ന്നതോ ആയ
ഏതെങ്കിലും കേസ്
സുപ്രീംകോടതിയിലോ
മറ്റേതെങ്കിലും
കോടതികളിലോ
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
നേരിട്ട്
കൗണ്‍സിലിനെ
ബാധിക്കാത്ത ഏതെങ്കിലും
കേസില്‍ കൗണ്‍സില്‍
കക്ഷിചേര്ന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനുളള
സാഹചര്യമെന്താണ്;
(സി)
കൗണ്‍സിലിനുവേണ്ടി
കോടതിയില്‍
ഹാജരാകുന്നത് ഏത്
അഭിഭാഷകനാണ് ; ഇതിനകം
അഭിഭാഷകന് എന്ത് തുക
നല്കി;വിശദാംശം
നല്‍കുമോ?
കേരള
മെഡിക്കല്‍ സര്‍വ്വീസസ്
കോര്‍പ്പറേഷനിലെ
ജീവനക്കാരുടെ വേതന വര്‍ദ്ധനവ്
3602.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
മെഡിക്കല്‍ സര്‍വ്വീസസ്
കോര്‍പ്പറേഷനില്‍
സ.ഉ.നം.56/2017/ധന
തീയതി 28.04.2017
പ്രകാരം അനുവദിച്ച
അടിസ്ഥാന
ശമ്പളത്തേക്കാള്‍
കൂടുതല്‍ ലഭിക്കുന്ന
ജീവനക്കാര്‍ക്കും
അടിസ്ഥാന
ശമ്പളത്തേക്കാള്‍ വളരെ
കുറച്ച് ലഭിക്കുന്ന
ജീവനക്കാര്‍ക്കും ഒരേ
നിരക്കില്‍ (5%) ശമ്പള
വര്‍ദ്ധനവ്
നല്‍കിയതിന്റെ മാനദണ്ഡം
വ്യക്തമാക്കുമോ;
(ബി)
ബഹു:സുപ്രീം
കോടതിയുടെ 'തുല്യ
ജോലിയ്ക്ക് തുല്യ
വേതനം' സംബന്ധിച്ചുള്ള
നം.213/2013 എന്ന വിധി
എന്തുകൊണ്ടാണ് കേരള
മെഡിക്കല്‍ സര്‍വ്വീസസ്
കോര്പ്പറേഷന്
കാരുണ്യ ഫാര്‍മസികളിലെ
ജീവനക്കാര്‍ക്ക്
ബാധകമാക്കി
നടപ്പിലാക്കാത്തതെന്ന്
വിശദമാക്കുമോ;
(സി)
മാനേജിംഗ്
ഡയറക്ടറുടെയും
ചെയര്‍മാന്റെയും
സദുദ്ദേശത്തോടുകൂടിയുള്ള
ശിപാര്‍ശകള്‍
അട്ടിമറിക്കപ്പെടുകയോ
റിപ്പോര്‍ട്ട്
തയ്യാറാക്കുന്നതില്‍
കൃത്രിമത്വം
നടന്നതുകൊണ്ടോ ആണോ ഇൗ
സ്ഥിതിവിശേഷം
സംജാതമായത്;
(ഡി)
ജീവനക്കാരുടെ
വേതന വര്‍ദ്ധനവ്
സംബന്ധിച്ച്
സര്‍ക്കാരിലേക്ക്
സമര്‍പ്പിക്കപ്പെട്ട
ശിപാര്‍ശകള്‍
സംബന്ധിച്ച
റിപ്പോര്‍ട്ട്
തയ്യാറാക്കാന്‍
സ്വീകരിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്;
(ഇ)
ഉയര്‍ന്ന
വിദ്യാഭ്യാസ
യോഗ്യതയുള്ളവരെ
താഴ്ന്ന
കാറ്റഗറിയില്പ്പെടുത്തുകയും
സര്‍ക്കാര്‍
നിഷ്കര്‍ഷിച്ച മിനിമം
വേതനം നിഷേധിച്ചും
ദിവസവേതന ജീവനക്കാരെ
പരിഗണിക്കാതെയും
കോര്‍പ്പറേഷനിലെ
നിലവില്‍ ജോലി
ചെയ്യുന്ന എല്ലാത്തരം
തസ്തികകളിലേയും കുറച്ചു
പേര്‍ക്ക് മിനിമം വേതനം
ലഭിക്കുകയും വലിയൊരു
വിഭാഗത്തിന് മിനിമം
വേതനം
നിഷേധിക്കുന്നതുമായ
സ്ഥിതിവിശേഷം
സംജാതമായത് എന്തു
കൊണ്ടാണ്;
വ്യക്തമാക്കുമോ?
ബ്ലഡ്
ബാങ്ക് ടെക്നീഷ്യന്മാരുടെ
പ്രൊമോഷന്
3603.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പിന്റെ കീഴില്‍
ബ്ലഡ് ബാങ്കുകള്‍,
കമ്പോണന്റ്
സെപ്പറേഷന്‍
യൂണിറ്റുകള്‍,
സ്റ്റോറേജ്
സെന്ററുകള്‍ എന്നിവ
എത്രയെണ്ണം വീതമാണ്
പ്രവര്‍ത്തനക്ഷമമായിട്ടുളളത്
എന്ന് വ്യക്തമാക്കുമോ;
(ബി)
ഇവയിലെല്ലാം
കൂടി എത്ര ജീവനക്കാരാണ്
നിലവിലുളളത്; തസ്തിക
തിരിച്ചുളള കണക്ക്
ലഭ്യമാക്കുമോ;
(സി)
ഡി.എം.ഇ.യുടെ
കീഴിലുളള ബ്ലഡ് ബാങ്ക്
ടെക്നീഷ്യന്മാരുടെ
പ്രൊമോഷന്
തസ്തികകളായ സീനിയര്‍
സയന്റിഫിക്
അസിസ്റ്റന്റ്, ജൂനിയര്‍
സയന്റിഫിക്
അസിസ്റ്റന്റ്
എന്നിവയ്ക്ക് സമാനമായ
പ്രൊമോഷന് തസ്തികകള്‍
ഇല്ലാത്തതിനാല്‍,
ഡി.എച്ച്.എസ്.നു
കീഴില്‍ ഇൗ ജോലിയില്‍
പ്രവേശിക്കാന്‍
ഉദ്യോഗാര്‍ത്ഥികള്‍
താല്പര്യം കാണിക്കാത്ത
സാഹചര്യം
പരിശോധിക്കുമോ;
(ഡി)
ബ്ലഡ്
ബാങ്ക്, ബ്ലഡ്
സ്റ്റോറേജ് യൂണിറ്റ്,
ബ്ലഡ് സെപ്പറേഷന്‍
യൂണിറ്റ് എന്നിവയിലെ
ടെക്നീഷ്യന്മാരുടെ
നിയമനം, ഇവരുടെ
പ്രൊമോഷന് തസ്തിക
സൃഷ്ടിക്കല്‍,
യൂണിറ്റുകളുടെ നവീകരണം
എന്നിവ
നടപ്പാക്കുന്നതിനാവശ്യമായ
നടപടികള്‍ ആര്‍ദ്രം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
സ്വീകരിക്കുമോ?
ട്രോമാ
കെയര്‍ യൂണിറ്റ്
3604.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ,
താലൂക്ക്
ആശുപത്രികളില്‍ ട്രോമാ
കെയര്‍ യൂണിറ്റ്
ആരംഭിക്കുന്നുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(ബി)
ചെങ്ങനൂര്‍
ജില്ലാ ആശുപത്രിയില്‍
ട്രോമാ കെയര്‍ യൂണിറ്റ്
ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
എങ്കില്‍
വിശദീകരിക്കുമോ?
പിലാത്തറ
പാരാമെഡിക്കല്‍
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
കെട്ടിടനിര്‍മ്മാണ പ്രവൃത്തി
3605.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
പിലാത്തറയില്‍ ആരംഭിച്ച
പാരാമെഡിക്കല്‍
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
കെട്ടിടനിര്‍മ്മാണ
പ്രവൃത്തിയുടെ പുരോഗതി
അറിയിക്കാമോ;
(ബി)
പ്രസ്തുത
ഇന്‍സ്റ്റിറ്റ്യൂട്ടില്‍
കൂടുതല്‍ കോഴ്സുകള്‍
ആരംഭിക്കുന്നതിനും
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിനും
ഫണ്ട്
ലഭ്യമാക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ആയുര്‍വേദ
പഠന ഗവേഷണ കേന്ദ്രം
3606.
ശ്രീ.എസ്.രാജേന്ദ്രന്
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.കെ.
ആന്‍സലന്‍
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആയുര്‍വേദ ചികിത്സാമേഖല
ശാക്തീകരിക്കുന്നതിനും
ഈ രംഗത്തെ ഗവേഷണ
പ്രവര്‍ത്തനങ്ങള്‍
വിപുലപ്പെടുത്തുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
സംസ്ഥാനത്ത് ഒരു
ആയുര്‍വേദ പഠനഗവേഷണ
കേന്ദ്രം
സ്ഥാപിക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്ത്
എല്ലാ പഞ്ചായത്തുകളിലും
ആയുര്‍വേദ ചികിത്സാ
സ്ഥാപനങ്ങള്‍
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;വിശദാംശം
നല്‍കുമോ;
(ഡി)
ആയുര്‍വേദത്തിന്
അന്തര്‍ദേശീയ പേറ്റന്റ്
സംരക്ഷണം
ലഭിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
കാന്‍സര്‍
രോഗ സാദ്ധ്യതകള്‍ക്ക് എതിരെ
ബോധവത്കരണം
3607.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാന്‍സര്‍
രോഗ സാദ്ധ്യതകള്‍ക്ക്
എതിരെയുളള
ബോധവത്കരണത്തിനായി
നിലവില്‍ നടപ്പിലാക്കി
വരുന്ന പരിപാടികള്‍
എന്തൊക്കെയെന്ന്
വിശദീകരിക്കുമോ;
(ബി)
അടിസ്ഥാന
തലം മുതല്‍ ഈ
മാരകവിപത്തിന്
എതിരെയുളള ബോധവത്കരണം
ശക്തിപ്പെടുത്തുന്നതിനായി
രാേഗപ്രതിരോധമാര്ഗ്ഗങ്ങളും
ചികിത്സാരീതികളും
പാഠപുസ്തകങ്ങളില്‍
ഉള്‍പ്പെടുത്തുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
നെല്ലിക്കുഴി
ഗ്രാമപഞ്ചായത്ത്
കേന്ദ്രീകരിച്ച് സിദ്ധ
ഡിസ്പെന്‍സറി
3608.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍
നെല്ലിക്കുഴി
ഗ്രാമപഞ്ചായത്ത്
കേന്ദ്രീകരിച്ച് സിദ്ധ
ഡിസ്പെന്‍സറി
ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
നിലവില്‍ ഇതുവരെ
ഇതിനുവേണ്ടി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
നെല്ലിക്കുഴി
പഞ്ചായത്ത്
കേന്ദ്രീകരിച്ച് ഒരു
സിദ്ധ ഡിസ്പെന്‍സറി
ആരംഭിക്കുവാന്‍ വേണ്ട
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ആരോഗ്യവകുപ്പിലെ
ആശ പ്രവര്‍ത്തകര്‍
3609.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യവകുപ്പിലെ
ആശ പ്രവര്‍ത്തകര്‍
സേവനകാലയളവില്‍
മരണപ്പെട്ടാല്‍ അവരുടെ
ആശ്രിതര്‍ക്ക് ആശ
പ്രവര്‍ത്തകരായി ജോലി
ലഭിയ്ക്കുന്നതിനുളള
നടപടി
സ്വീകരിയ്ക്കുമോ;വ്യക്തമാക്കുമോ;
(ബി)
ആയിരം
ജനസംഖ്യയ്ക്ക് ഒരു ആശ
പ്രവര്‍ത്തക എന്ന
അനുപാതം, ഒരു
വാര്‍ഡില്‍ ഒരു ആശ
പ്രവര്‍ത്തക എന്നാക്കി
മാറ്റുന്നതിന്
ഉദ്ദേശിയ്ക്കുന്നുണ്ടോ;വ്യക്തമാക്കുമോ?
സ്റ്റെന്റിന്റെയും
മെഡിക്കേറ്റഡ്
സ്റ്റെന്റിന്റെയും വില
നിയന്ത്രണം
3610.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹൃദയ
ശസ്ത്രക്രിയകളിലുപയോഗിക്കുന്ന
സ്റ്റെന്റിന്റെയും
മെഡിക്കേറ്റഡ്
സ്റ്റെന്റിന്റെയും വില
നാഷണല്‍
ഫാര്‍മസ്യൂട്ടിക്കല്‍
പ്രൈസിംഗ് അതോറിറ്റി
വളരെയധികം കുറച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വില നിയന്ത്രണത്തിനു
മുന്‍പും ശേഷവുമുള്ള
ഇവയുടെ വില
എത്രയാണ്;വ്യക്തമാക്കുമോ;
(ബി)
വില
നാലിലൊന്നായി
കുറച്ചിട്ടും
സംസ്ഥാനത്തെ പല
സ്വകാര്യ
ആശുപത്രികളിലും
പ്രസ്തുത
നിരക്കിലുണ്ടായിട്ടുള്ള
കുറവ് രോഗികള്‍ക്ക്
നല്‍കാതെ അനുബന്ധ
ചാര്‍ജുകള്‍
വര്‍ദ്ധിപ്പിച്ച്
രോഗികളെ ചൂഷണം
ചെയ്യുന്നതായ പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ രോഗികളില്‍
നിന്നും ഇപ്രകാരം അമിത
ഫീസ് ഈടാക്കുന്ന
സ്ഥാപനങ്ങളുടെ പേരു
വിവരവും ഇവര്‍ക്കെതിരെ
സ്വീകരിച്ച നടപടിയും
എന്താണെന്ന്
വ്യക്തമാക്കുമോ?
ജൂനിയര്‍
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍
ഗ്രേഡ് 1 ലേക്കുള്ള
പ്രൊമോഷന്
3611.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പില്‍ ജൂനിയര്‍
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ ഗ്രേഡ്
ഒന്നിന്റെ എത്ര
ഒഴിവുകള്‍
നിലവിലുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ബി)
അഡ്മിനിസ്ട്രേറ്റീവ്
ട്രൈബ്യൂണലിലുണ്ടായിരുന്ന
ഈ തസ്തികയിലേക്കുള്ള
പ്രൊമോഷന് കേസുകളില്‍
വിധി വന്നിട്ട്
മാസങ്ങളായിട്ടും
ജൂനിയര്‍ ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ ഗ്രേഡ്
1 ലേക്കുള്ള
പ്രൊമോഷന്
നടത്താത്തത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
പ്രൊമോഷന്
നടത്താത്തത് മൂലം
ജൂനിയര്‍ ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍
തസ്തികയിലേക്ക്
പി.എസ്.സി തയ്യാറാക്കിയ
റാങ്ക് ലിസ്റ്റില്‍
നിന്നും നിയമനം
നടത്തുവാന്‍
സാധിക്കാത്ത
സാഹചര്യമുണ്ടായിട്ടുണ്ടോ;
(ഡി)
അടിയന്തരമായി
ജെ.എച്ച്.ഐ ഗ്രേഡ്
ഒന്നിലേക്ക്
പ്രൊമോഷന് നല്കി,
പി.എസ്.സി റാങ്ക്
ലിസ്റ്റില്‍ നിന്നും
ജൂനിയര്‍ ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍മാര്‍ക്ക്
നിയമനം നല്കുവാന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ഡെങ്കി
പനി സംബന്ധിച്ചു് ലോകാരോഗ്യ
സംഘടനയുടെ പഠനം
3612.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലോകാരോഗ്യസംഘടനയുടെ
സഹായത്താല്‍
തിരുവനന്തപുരം
മെഡിക്കല്‍ കോളേജിന്റെ
സഹകരണത്തോടെ ഡെങ്കി
പനി വ്യാപനം,
നിയന്ത്രണം എന്നിവയെ
സംബന്ധിച്ച് നടക്കുന്ന
പഠനം ഏത് ഘട്ടത്തില്‍
എത്തിയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ച് നടന്ന
പഠനറിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ഡെങ്കി
പനി നിയന്ത്രണം
സംബന്ധിച്ച് മറ്റ്
എന്തെങ്കിലും പഠനം
സംസ്ഥാനത്ത്
നടക്കുന്നുണ്ടോ;എങ്കില്‍
ആയതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ബി.എസ്.സി.മെഡിക്കല്‍
ബയോകെമിസ്ട്രി കോഴ്സുകള്‍
3613.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബി.എസ്.സി.മെഡിക്കല്‍
ബയോകെമിസ്ട്രി,
ബി.എസ്.സി.മെഡിക്കല്‍
മൈക്രോബയോളജി എന്നീ
നാലുവര്‍ഷ
കോഴ്സുകളിലേക്കുള്ള
2018-19
അദ്ധ്യയനവര്‍ഷത്തെ
പ്രവേശന നടപടികള്‍
നിര്‍ത്തിവച്ചിരിക്കുകയാണോ;വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പ്രസ്തുത
കോഴ്സുകള്‍ സംസ്ഥാനത്ത്
ആരംഭിച്ചത്
എന്നാണ്;ഏതെല്ലാം
സര്‍വ്വകലാശാലകള്‍ക്ക്
കീഴിലാണ് ഈ കോഴ്സുകള്‍
നടത്തിയിരുന്നത്;
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
കോഴ്സുകളിലേക്കുള്ള
പ്രവേശന നടപടികള്‍ ഏത്
ഏജന്‍സി വഴിയാണ്
നടത്തിയിരുന്നത്;
വ്യക്തമാക്കുമോ;
(ഡി)
ആധുനിക
ചികിത്സാരംഗത്ത് വളരെ
പ്രാധാന്യമര്‍ഹിക്കുന്ന
പ്രസ്തുത
കോഴ്സുകളിലേക്കുള്ള
പ്രവേശന നടപടികള്‍
ആരംഭിയ്ക്കാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
മെഡിക്കൽ
ബയോകെമിസ്ട്രി,മെഡിക്കൽ
മൈക്രോബയോളജി കോഴ്സുകള്‍
3614.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018-19
അക്കാദമിക് വര്‍ഷം
സംസ്ഥാനത്തെ ഏതൊക്കെ
സര്‍വ്വകലാശാലകളിൽ
ബി.എസ്.സി മെഡിക്കൽ
ബയോകെമിസ്ട്രി (4
വര്‍ഷം) ബി.എസ്.സി
മെഡിക്കൽ മൈക്രോബയോളജി
(4വര്‍ഷം)
കോഴ്സുകള്‍ക്ക് അപേക്ഷ
ക്ഷണിച്ചിട്ടുണ്ട്
എന്നറിയിക്കുമോ;
ഉണ്ടെങ്കിൽ ഈ
കോഴ്സുകളുടെ അഡ്മിഷൻ
നടത്തുന്നത് ഏത്
ഏജൻസിയാണെന്ന്
അറിയിക്കുമോ;
(ബി)
ഇല്ലെങ്കിൽ
ഈ കോഴ്സുകള്‍
തുടര്‍ന്നും നടത്താൻ
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കുമോ;
(സി)
എം.എസ്.സി.
മെഡിക്കൽ
ബയോകെമിസ്ട്രി,
മെഡിക്കൽ മൈക്രോബയോളജി
കോഴ്സുകള്‍
നിലനിര്‍ത്താൻ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കുമോ?
ജോലിയില്‍
ഹാജരാകാതിരിയ്ക്കുന്ന
ഡോക്ടര്‍മാര്‍
3615.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യവകുപ്പ്,
ആരോഗ്യ വിദ്യാഭ്യാസ
വകുപ്പ് എന്നിവയുടെ
കീഴില്‍
സംസ്ഥാനത്താകമാനം
നിലവില്‍ എത്ര ഡോക്ടര്‍
തസ്തികകള്‍ നിലവിലുണ്ട്
എന്നും അവരില്‍ എത്ര
ഡോക്ടര്‍മാര്‍
സര്‍ക്കാര്‍
നടപടിക്രമങ്ങള്‍
പാലിച്ച് സേവനം
അനുഷ്ഠിക്കുന്നു എന്നും
സര്‍ക്കാര്‍
ജോലിയുണ്ടെങ്കിലും ആയത്
സംബന്ധിച്ച വ്യവസ്ഥകള്‍
പാലിക്കാതെ ജോലിയില്‍
ഹാജരാകാതിരിയ്ക്കുന്നവര്
എത്ര എന്നും ചികിത്സ
വകുപ്പുകള്‍ തിരിച്ച്
വിശദംശം ലഭ്യമാക്കുമോ;
(ബി)
ആരോഗ്യ
വകുപ്പിന് കീഴിലെ
വിവിധ വിഭാഗങ്ങളിലായി
സര്‍ക്കാര്‍ അനുമതി
ലഭ്യമാക്കാതെ
അനധികൃതമായി ജോലിക്ക്
ഹാജരാകാത്ത
ഡോക്ടര്‍മാര്‍
ഉള്‍പ്പെടെ മറ്റു
ജീവനക്കാരുടേയും
നാളിതുവരെയുള്ള
വിശദാംശം ലഭ്യമാക്കുമോ;
(സി)
ആരോഗ്യ
വകുപ്പ് നടത്തിവരുന്ന
ശ്ലാഘനീയമായ
പ്രവൃത്തികള്‍ക്ക്
തടസ്സം സൃഷ്ടിക്കുന്ന
ഇത്തരം ജീവനക്കാരെ
സര്‍വ്വീസില്‍ നിന്നും
പിരിച്ചുവിടാനും
കൃത്യവിലോപത്തിന്
കടുത്ത ശിക്ഷാനടപികളും
സര്‍ക്കാരില്‍ നിന്നും
അവര്‍ കൈപ്പറിയ തുക
തിരിച്ച് പിടിക്കാനും
നടപടി സ്വീകരിക്കുമോ?
മെഡിക്കല്‍
മൈക്രോബയോളജി ,ബയോകെമിസ്ട്രി
കോഴ്സ്
3616.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ബി.എസ്.സി. മെഡിക്കല്‍
മൈക്രോബയോളജി,
മെഡിക്കല്‍
ബയോകെമിസ്ട്രി നാല്
വര്‍ഷ കോഴ്സ് എന്നിവ
സംസ്ഥാനത്തെ ഏതെല്ലാം
നിയമനങ്ങള്‍ക്കുള്ള
യോഗ്യതയാണെന്ന്
വിശദമാക്കുമോ;
(ബി)
ഈ
യോഗ്യത നേടിയ എത്ര
പേര് നിലവില്‍
സര്‍ക്കാര്‍ മേഖലയില്‍
സേവനം
അനുഷ്ഠിക്കുന്നുണ്ട്;
വിശദാംശം ലഭ്യമാക്കുമോ?
മെഡിക്കല്‍
പ്രവേശനവുമായി ബന്ധപ്പെട്ട
ബദല്‍ നിയമനിര്‍മ്മാണം
3617.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിയമസഭ
പാസാക്കിയ 2017 ലെ
15-ാം നമ്പര്‍
നിയമത്തില്‍ ഏതെല്ലാം
വകുപ്പുകളാണ്
ഹെെക്കോടതി
ദുര്‍ബലപ്പെടുത്തിയത്;
(ബി)
മെഡിക്കല്‍
പ്രവേശനവുമായി
ബന്ധപ്പെട്ട്
ഹെെക്കോടതി വിധിയുടെ
അടിസ്ഥാനത്തില്‍ ബദല്‍
നിയമനിര്‍മ്മാണം
നടത്തിയിട്ടുണ്ടോ;
(സി)
ഹെെക്കോടതിയില്‍
മാനേജ് മെന്റ് ഫയല്‍
ചെയ്ത കേസുകളില്‍
നിയമനിര്‍മ്മാണം
നടത്താതിരിക്കുന്നത്
വിദ്യാര്‍ത്ഥികളെ
ദോഷകരമായി
ബാധിക്കുമെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
അനധികൃതമായി
ജോലിക്കു ഹാജരാകാത്ത
ഡോക്ടർമാർ
3618.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആരോഗ്യ വകുപ്പിലും
ആരോഗ്യ വിദ്യാഭ്യാസ
വകുപ്പിലുമായി നിലവില്‍
എത്ര ഡോക്ടര്‍മാരുണ്ട്
; അവരില്‍ അനധികൃതമായി
ജോലിയ്ക്ക്
ഹാജരാകാതിരിക്കുന്നവര്‍
എത്ര; വ്യക്തമാക്കുമോ;
(ബി)
അനധികൃതമായി
ജോലിയ്ക്ക് ഹാജരാകാത്ത
ഡോക്ടര്‍മാര്‍ക്കെതിരെ
ഇൗ സര്‍ക്കാര്‍ എന്തു
നടപടി സ്വീകരിച്ചു
വരുന്നു;
വ്യക്തമാക്കുമോ;
(സി)
ഇത്തരത്തില്‍
അനധികൃതമായി
ജോലിയ്ക്ക്
ഹാജരാകാതെയുളളവരുടെ
നിലവിലെ ജോലി
സംബന്ധമായ വിവരങ്ങള്‍
വകുപ്പിന്റെ
പക്കലുണ്ടോ; എങ്കില്‍
വിദേശത്തും, ഇതര
സംസ്ഥാനങ്ങളിലും
സംസ്ഥാനത്തെ
സ്വകാര്യമേഖലയിലും
ജോലി ചെയ്യുന്നവര്‍
എത്ര; വ്യക്തമാക്കുമോ;
(ഡി)
ഇൗ
സര്‍ക്കാരിന്റെ
നാളിതുവരെയുള്ള
കാലയളവില്‍ പി.എസ്.സി.
വഴി എത്ര പേര്
ഡോക്ടര്‍ തസ്തികയില്‍
ജോലിയില്‍
പ്രവേശിച്ചു;
കരാര്‍/താത്കാലിക
അടിസ്ഥാനത്തില്‍
സര്‍ക്കാര്‍
ആശുപത്രികളില്‍ ജോലി
ചെയ്യുന്ന
ഡോക്ടര്‍മാര്‍ എത്ര;
വിശദാംശം
ലഭ്യമാക്കുമോ?
എം.ബി.ബി.എസ്. സീറ്റുകള്‍
3619.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
കെ.എന്‍.എ ഖാദര്‍
,,
പി.കെ.ബഷീര്‍
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
ആരാേഗ്യ
മന്ത്രാലയത്തിന്റെ
ഉത്തരവ് മൂലം
സംസ്ഥാനത്ത് മുപ്പതു
ശതമാനം എം.ബി.ബി.എസ്
സീറ്റ് കുറയുമെന്ന
വാര്‍ത്തയെ തുടര്‍ന്ന്
ഇൗ വര്‍ഷത്തെ നീറ്റ്
പരീക്ഷയില്‍ മികച്ച
പ്രകടനം കാഴ്ചവെച്ച
വിദ്യാര്‍ത്ഥികള്‍
ആശങ്കയിലാണെന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ
;
(ബി)
ഇൗ
ആശങ്ക അകറ്റുന്നതിനും,
കഴിയുന്നത്ര
വിദ്യാര്‍ത്ഥികള്‍ക്ക്
എം.ബി.ബി.എസി ന്
പഠിക്കുന്നതിന് അവസരം
ഒരുക്കുന്നതിനും
അടിയന്തര നടപടി
സ്വീകരിക്കുമാേ?
ഡോ.
ജയകുമാറിന്റെ സര്‍വ്വീസ്
ആനുകൂല്യങ്ങല്‍
3620.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
മെഡിക്കല്‍ കോളേജില്‍
നിന്നും
ഓര്‍ത്തോപീഡിക്ക്
വിഭാഗം അസ്സോസിയേറ്റ്
പ്രെഫസര്‍ ആയി വിരമിച്ച
ഡോ. ജയകുമാറിന്റെ
സര്‍വ്വീസ്
ആനുകൂല്യങ്ങല്‍
ലഭിക്കാത്തത്
സംബന്ധിച്ച് ഇപ്പോള്‍
സര്‍ക്കാരിന്റെ
പക്കലുള്ള
C2/668472/2017/Vig,
B1/633/2017 H&FW
നമ്പര്‍ ഫയലുകളില്‍
ഇതുവരെ ഉണ്ടായിട്ടുള്ള
പുരോഗതി
വ്യക്തമാക്കാമോ;
(ബി)
ഡോ.
ജയകുമാറിനെ വിജിലന്‍സ്
കുറ്റ
വിമുക്തനാക്കിയിട്ടുണ്ടോ;
എങ്കില്‍ ക്ലീയറന്‍സ്
നല്‍കിയിട്ടുണ്ടോ; ആയത്
എത്രയും വേഗം
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
അര്‍പ്പണ
തോമസ് ഒടുക്കിയ തുക തിരികെ
നൽകാൻ നടപടി
3621.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ബി.ഡി.എസ്
കോഴ്സിന് ലഭിച്ച
അഡ്മിഷന് റദ്ദ് ചെയ്ത്
ഹയർ ഓപ്ഷൻ എന്ന
നിലയില്‍ എം.ബി.ബി.എസ്
-ന് അഡ്മിഷന്
നേടിപ്പോള്‍
ലിക്വിഡേറ്റഡ്
ഡാമേജായി അര്‍പ്പണ
തോമസ്, പാടത്തറ ഹൗസ്,
പള്ളുരുത്തി എന്നയാള്‍
സര്‍ക്കാരിലേക്ക്
ഒടുക്കിയ 5 ലക്ഷം രൂപ
ഇയാൾക്ക് തിരികെ
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
ഹോമിയോപ്പതി
ചികിത്സയുടെ വെെപുല്യവും
പ്രവര്‍ത്തനങ്ങളും
3622.
ശ്രീ.സി.
ദിവാകരന്
,,
ആര്. രാമചന്ദ്രന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒരു
ചികിത്സാശാഖ എന്ന
നിലയില്‍ സംസ്ഥാനത്തെ
ഹോമിയോപ്പതിയുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഹോമിയോപ്പതി
ചികിത്സയുടെ
വെെപുല്യവും
കാര്യക്ഷമമായ
പ്രവര്‍ത്തനങ്ങളും
സംസ്ഥാനത്തെ ആരോഗ്യ
സംവിധാനത്തില്‍ അതിന്റെ
പ്രാധാന്യവും
വിശദമാക്കുമോ;
(സി)
ഹോമിയോപ്പതി
വകുപ്പ് സ്ത്രീകള്‍ക്ക്
മാത്രമായി
നടപ്പാക്കുന്ന
'സീതാലയം' പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
ഹോമിയോപ്പതിയില്‍
സ്പെഷ്യാലിറ്റി കെയര്‍
സെന്ററുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;വ്യക്തമാക്കുമോ;
(ഇ)
ഹോമിയോപ്പതിക്
സഹകരണ ഫാര്‍മസി(ഹോംകോ)
യുടെ പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;ആയത്
ശാക്തീകരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ?
നിപയ്ക്കുള്ള
ഹോമിയോ പ്രതിരോധ മരുന്ന്
3623.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഴക്കാലത്ത്
സാധാരണ വെെറല്‍ പനിക്ക്
നല്കുന്ന ഹോമിയോ
മരുന്ന് നിപയ്ക്കുള്ള
പ്രതിരോധ മരുന്ന് എന്ന
നിലയില്‍ ജനങ്ങള്‍ക്ക്
നല്‍കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച് ആരോഗ്യ
വകുപ്പ് നല്കിയ
നിര്‍ദ്ദേശങ്ങള്‍ മറി
കടന്നു കൊണ്ട്
സര്‍ക്കാര്‍ ഹോമിയോ
ആശുപത്രിയില്‍ നിന്നും
മരുന്ന് വിതരണം
ചെയ്തതായ സാഹചര്യം
വിശദീകരിക്കുമോ;
(സി)
ജനങ്ങള്‍ക്ക്
തെറ്റായ സന്ദേശം
നല്കുന്ന ഇത്തരം
നടപടികള്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുമോ;വിശദാംശം
വെളിപ്പെടുത്തുമോ?
നാച്ചറോപ്പതിയുടെയും
യോഗയുടെയും പ്രാധാന്യം
3624.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലോകം
ഉറ്റു നോക്കുന്ന
ഭാരതത്തിന്റെ ആതുര
ശുശ്രൂഷാ മേഖലകള്‍ എന്ന
നിലയ്ക്ക്
നാച്ചറോപ്പതിയ്ക്കും
യോഗയ്ക്കും മതിയായ
പ്രാധാന്യം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
സംസ്ഥാനത്ത്
നാച്ചറോപ്പതി
മെഡിക്കല്‍
ഓഫീസര്‍മാരുടെ എത്ര
തസ്തികകളാണ് ഒഴിഞ്ഞു
കിടക്കുന്നത് എന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ഒഴിവുകള്‍ പി.എസ്.സി.
ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(ഡി)
2016
ജൂണ്‍ മാസം നിലവില്‍
വന്ന റാങ്ക് ലിസ്റ്റ്
419/16/ഒ.എല്‍.ഇ.
ലിസ്റ്റില്‍ നിന്നും
ഇതുവരെ എത്ര പേരെ
നിയമിച്ചു; ആരെയും
നിയമിച്ചില്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(ഇ)
നിലവിലുള്ള
റാങ്ക് ലിസ്റ്റില്‍
നിന്നും കൂടുതല്‍ പേരെ
നിയമിക്കുന്ന
കാര്യത്തില്‍ നടപടി
സ്വീകരിക്കുമോ?
ആയുര്‍വേദ
ആശുപത്രികളില്‍
തെറാപ്പിസ്റ്റ് തസ്തികകള്‍
3625.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ആയുര്‍വേദ
ആശുപത്രികളില്‍
പുതുതായി
തെറാപ്പിസ്റ്റ്
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
വിശദാംശം ജില്ല
തിരിച്ച് അറിയിക്കുമോ;
(സി)
ജനസംഖ്യാനുപാതികമായും
ജില്ലകളിലെ
ആശൂപത്രികളുടെ എണ്ണം
കണക്കാക്കിയും
തസ്തികകള്‍
അനുവദിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
നിശ്ചിത
യോഗ്യതയുള്ളവരെ മാത്രം
തെറാപ്പിസ്റ്റായി
നിയോഗിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
തൃപ്പൂണിത്തറ
സര്‍ക്കാര്‍ ആയുര്‍വേദ കോളേജ്
3626.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏറ്റവും കൂടുതല്‍
കിടക്കകളുള്ള
തൃപ്പൂണിത്തറ
സര്‍ക്കാര്‍ ആയുര്‍വേദ
കോളേജില്‍ അടിസ്ഥാന
സൗകര്യങ്ങളുടെ
അപര്യാപ്തത ഉണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവിടെ
ഒരു അക്കാഡമിക്ക്
ബ്ലോക്ക്
സ്ഥാപിക്കുന്നതിനുള്ള
ദീര്‍ഘകാലമായുള്ള
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇതിലേക്കായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് അറിയിക്കുമോ;
(ഡി)
ഈ
അക്കാഡമിക് ബ്ലോക്ക്
നിര്‍മ്മിക്കുന്നതിന്
സമയബന്ധിതമായ നടപടികള്‍
സ്വീകരിക്കുമോ?
ആയുര്‍വേദ
മരുന്നുകള്‍ക്ക് ലൈസെന്‍സ്
നൽകുവാൻ അതോറിറ്റി
രൂപീകരിക്കാൻ നടപടി
3627.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
ആയുര്‍വേദ
മരുന്നുകള്‍ക്ക്
ലൈസന്‍സ് നല്കാന്
അതോറിറ്റി ഇല്ല എന്നത്
മൂലം നിരവധി പ്രമുഖ
ആയുര്‍വേദ മരുന്ന്
നിര്‍മ്മാണ കമ്പനികള്‍
അവയുടെ പ്രവര്‍ത്തനം
മറ്റു
സംസ്ഥാനങ്ങളിലേക്ക്
മാറ്റുന്നു എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
;
ഇങ്ങനെ ഒരു പ്രതിസന്ധി
ഉടലെടുക്കാന്‍ കാരണം
എന്താണെന്നു
വ്യക്തമാക്കാമോ;
(ബി)
ഇതുമൂലം
സംസ്ഥാനത്ത് ലൈസന്‍സ്
ഫീസ് ഇനത്തിൽ എത്ര
കോടി രൂപയുടെ നഷ്ടം
ഉണ്ടായതായി
കണക്കാക്കുന്നുണ്ടെന്ന്
വെളിപ്പെടുത്തുമോ; എത്ര
തൊഴിലവസരങ്ങള്‍
നഷ്ടമായിട്ടുണ്ട്;
എത്ര കോടി രൂപയുടെ
മൂലധന നിക്ഷേപമാണ്
മറ്റ്
സംസ്ഥാനങ്ങളിലേക്ക്
ഒഴുകിയതായി
കണക്കാക്കുന്നത്;
(സി)
ഇത്
സംബന്ധിച്ച് നിയമ
നിര്‍മാണത്തിന്റെ
ആവശ്യമുണ്ടോ :
നിലവിലുള്ള
ചട്ടങ്ങള്‍ക്കുള്ളില്‍
നിന്ന് അതോറിറ്റി
രൂപീകരിക്കുന്നതിനോ
ബദല്‍ സംവിധാനങ്ങള്‍
ഉണ്ടാക്കുന്നതിനോ
എന്തൊക്കെ നടപടികള്‍
ഇതുവരെ സ്വീകരിച്ചു
എന്ന് വ്യക്തമാക്കാമോ;
(ഡി)
ആയുര്‍വേദ
മരുന്നുകള്‍ക്ക്
ലൈസെന്‍സ് നല്കാന്
അതോറിറ്റി
രൂപീകരിക്കുന്നതിനും ഈ
സംവിധാനം തടസ്സമില്ലാതെ
പ്രവര്‍ത്തിക്കുന്നതിനും
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
ആയൂര്‍വേദത്തെ
ശാസ്ത്രീയമായി
വികസിപ്പിക്കുന്നതിന് നടപടി
3628.
ശ്രീ.കെ.വി.വിജയദാസ്
,,
കെ. ആന്‍സലന്‍
,,
ഒ. ആര്. കേളു
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തെ
ആയൂര്‍വേദ
ഹബ്ബാക്കുകയെന്ന
ഉദ്ദേശ്യത്തോടെ
ആയൂര്‍വേദത്തെ
തെളിവധിഷ്ഠിതമായി
ശാസ്ത്രീയമായി
വികസിപ്പിക്കുന്നതിനും
പരമ്പരാഗത
വെെദ്യമേഖലയിലെ അറിവ്
പ്രയോജനപ്പെടുത്തുന്നതിനും
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതിയുടെ വിശദാംശം
നല്‍കുമോ;
(ബി)
ആയൂര്‍വേദ
ഒൗഷധ നിര്‍മ്മാണ മേഖലയെ
വികസിപ്പിച്ച്
ആയൂര്‍വേദ ഒൗഷധങ്ങള്‍
രോഗികള്‍ക്കു
താങ്ങാവുന്ന വിലയ്ക്ക്
ലഭ്യമാക്കുന്നതിന്
നടത്തിവരുന്ന
പ്രവര്‍ത്തനം
അറിയിക്കാമോ;
(സി)
സര്‍ക്കാര്‍
ഉടമസ്ഥതയിലുള്ള ഒൗഷധി
യെ ശാക്തീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
പരമ്പരാഗത
ഒൗഷധ മേഖലയില്‍
പ്രവര്‍ത്തിക്കുന്നവരെ
സംരക്ഷിക്കാനും ഒൗഷധ
സസ്യങ്ങളുടെ ദൗര്‍ലഭ്യം
പരിഹരിക്കാനും പദ്ധതി
ആവിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
സാമൂഹ്യനീതി
വകുപ്പിന് കീഴില്‍ കെയര്‍
ടേക്കര്‍മാരുടെ എണ്ണം
3629.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സാമൂഹ്യനീതി വകുപ്പിന്
കീഴില്‍
കെയര്‍ടേക്കര്‍മാരുടെ
ആകെ എത്ര
തസ്തികകളുണ്ടെന്ന്
മെയിലും ഫീമെയിലും
തിരിച്ച്
വ്യക്തമാക്കാമാേ;
(ബി)
ഇതില്‍
എത്ര തസ്തിക ഒഴിഞ്ഞു
കിടക്കുന്നുണ്ടെന്ന്
മെയില്‍/ ഫീമെയില്‍
തിരിച്ച്
വ്യക്തമാക്കാമാേ ;
(സി)
ഒഴിഞ്ഞു
കിടക്കുന്ന
തസ്തികകളില്‍
എത്രയെണ്ണം കേരള
പി.എസ്.സി യ്ക്ക്
റിപ്പാേര്‍ട്ട്
ചെയ്തിട്ടുണ്ടെന്നും
നിയമനത്തിനായി
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്നും
വിശദമാക്കാമാേ?
ശിശുസംരക്ഷണ
സ്ഥാപനങ്ങള്‍
3630.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ ശിശുസംരക്ഷണ
സ്ഥാപനങ്ങളും 2005 ലെ
ബാലനീതി നിയമ പ്രകാരം
2015 മാര്‍ച്ച് 31ന്
മുമ്പ് രജിസ്റ്റര്‍
ചെയ്യണമെന്ന
സുപ്രീംകോടതി
നിര്‍ദ്ദേശത്തിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
ഇതിനകം
എത്ര സ്ഥാപനങ്ങള്‍
രജിസ്റ്റര്‍ ചെയ്തു;
രജിസ്റ്റര്‍ ചെയ്യാത്ത
സ്ഥാപനങ്ങള്‍ അടച്ച്
പൂട്ടുകയുണ്ടായോ;
വിശദാംശം നല്‍കുമോ;
(സി)
ബാലനീതി
നിയമം മുന്നോട്ട്
വയ്ക്കുന്ന നിബന്ധന
നടപ്പിലാക്കുവാന്‍
പ്രയോഗികമായി
സാദ്ധ്യമല്ലായെന്ന
മാനേജ്മെന്റുകളുടെ
നിലപാട്
സാധൂകരിക്കത്തക്കതാണോ;
വ്യക്തമാക്കുമോ;
(ഡി)
അടച്ചുപൂട്ടിയ
സ്ഥാപനങ്ങളിലെ
കുട്ടികള്‍ നിലവില്‍
ആരുടെ സംരക്ഷണയിലാണ്;
എത്ര കുട്ടികള്‍
ഇപ്രകാരം
സംരക്ഷണയിലുണ്ട്;
(ഇ)
സംരക്ഷിക്കുവാനും
വിദ്യാഭ്യാസം
നല്കുവാനും
മാതാപിതാക്കള്‍
ഇല്ലാത്തതോ
മാതാപിതാക്കള്‍ക്ക്
അതിനുള്ള
കഴിവില്ലാത്തതോ ആയ
പതിനായിരക്കണക്കിന്
കുഞ്ഞുങ്ങളുടെ ഭാവി
സുരക്ഷിതമാക്കുവാന്‍
സാമൂഹ്യനീതി വകുപ്പ്
കൈകൊണ്ടിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ?
ആശ്രയ
പദ്ധതി
3631.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017-18
സാമ്പത്തിക
വര്‍ഷത്തോടെ കേരളത്തെ
അഗതിരഹിത
സംസ്ഥാനമാക്കുന്നതിനുളള
തീരുമാനം
പൂര്‍ണ്ണതോതില്‍
പ്രാവര്‍ത്തികമാക്കുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;
(ബി)
ആശ്രയ
പദ്ധതിയുടെ
ഗുണഭോക്താക്കളെ
കണ്ടെത്തുന്നതിന്
കുടുംബശ്രീയുടെ
സഹായത്തോടെ നടത്തിയ
സര്‍വ്വെ
പൂര്‍ത്തിയായിട്ടുണ്ടോ;
പ്രസ്തുത സര്‍വ്വേയുടെ
അടിസ്ഥാനത്തില്‍ ഇൗ
പദ്ധതിയുടെ കീഴില്‍
എത്ര കുടുംബങ്ങളാണ്
ആനുകൂല്യങ്ങള്‍ക്ക്
അര്‍ഹത നേടിയത്;
(സി)
അനര്‍ഹര്‍
പ്രസ്തുത ലിസ്റ്റില്‍
കടന്ന്
കൂടിയിട്ടുണ്ടെന്നുളള
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
; എങ്കില്‍ അവരെ
ഒഴിവാക്കുന്നതിന് എന്ത്
നടപടി സ്വീകരിച്ചു
എന്ന് വ്യക്തമാക്കാമോ ;
(ഡി)
ഇൗ
പദ്ധതി പ്രകാരം ഇതിനകം
എത്ര നിരാശ്രയരും
നിരാലംബരുമായ
കുടുംബങ്ങളെ
പുനരധിവസിപ്പിക്കുവാന്‍
സാധിച്ചു; എന്തൊക്കെ
ആനുകൂല്യങ്ങളാണ്
അവര്‍ക്ക് നല്‍കിയത്?
പകല്‍
വീടുകളുടെ പ്രവര്‍ത്തനം
3632.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മാനസികാരോഗ്യ
പദ്ധതികളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പകല്‍
വീടുകളുടെ പ്രവര്‍ത്തനം
കാര്യക്ഷമമാണോ; ഈ
സാമ്പത്തിക വര്‍ഷം
പകല്‍ വീടുകളുടെ
പ്രവര്‍ത്തനത്തിനായി
എന്ത് തുകയാണ്
അനുവദിച്ചിട്ടുള്ളത്;
(സി)
പകല്‍
വീടുകളില്‍ യോഗ്യതയുള്ള
നഴ്സമാരുടെയും
ഡോക്ടര്‍മാരുടെയും
സേവനം
ഉറപ്പാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനായി
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കുമോ?
മഹിളാ
മന്ദിരങ്ങളിലെ അന്തേവാസികൾ
3633.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യക്ഷേമ
വകുപ്പിന് കീഴില്‍
നിലവില്‍ എത്ര
ആശാഭവനുകള്‍, മഹിളാ
മന്ദിരങ്ങള്‍,
ബാലമന്ദിരങ്ങള്‍ എന്നിവ
പ്രവര്‍ത്തിക്കുന്നു
എന്ന് അറിയിക്കുമോ;
(ബി)
ഇവരുടെ
വിവരം ജില്ല/താലൂക്ക്
തിരിച്ച് ലഭ്യമാക്കുമോ;
(സി)
എത്ര
അന്തേവാസികളാണ്
ഇവിടങ്ങളില്‍
നിലവിലുള്ളത് എന്ന്
അറിയിക്കുമോ;
(ഡി)
ഇവരുടെ
ക്ഷേമത്തിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്ന് അറിയിക്കുമോ?
വിശപ്പ്
രഹിത കേരളം പദ്ധതി
3634.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിശപ്പ് രഹിത കേരളം
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
ജില്ലകളിലാണ് ഇത്
നടപ്പിലാക്കിയിട്ടുള്ളത്;
(ബി)
2017-18
ലെ ബഡ്ജറ്റില്‍ ഈ
പദ്ധതിക്കായി എന്ത്
തുകയാണ്
വകയിരുത്തിയിരുന്നതെന്നും
അതില്‍ എത്ര തുക
ചെലവഴിച്ചുവെന്നും
അറിയിക്കുമോ?
കാേക്ലിയര്
ഇംപ്ലാന്റേഷന് ശസ്ത്രക്രിയ
3635.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ശ്രവണ വെെകല്യമുള്ള
കുട്ടികള്‍ക്കായി
കാേക്ലിയര്
ഇംപ്ലാന്റേഷന്
ശസ്ത്രക്രിയ
നടത്തുന്നതിന് ശ്രുതി
തരംഗം പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടാേ;
എങ്കില്‍ വിശദാംശം
നല്കുമാേ ;
(ബി)
കാേക്ലിയര്
ഇംപ്ലാന്റേഷന്
ശസ്ത്രക്രിയ
ചെയ്തിട്ടുള്ള സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാരുടെ മക്കളുടെ
ഇംപ്ലാന്റിനാേടുനുബന്ധിച്ചുള്ള
ബോഡി വോണ്‍ സൌണ്ട്
പ്രൊസസ്സര്‍
കുട്ടികളുടെ വളര്‍ച്ച
കാരണവും കാലപ്പഴക്കം
കാെണ്ടും കമ്പനികള്‍
നിര്‍മ്മാണം
അവസാനിപ്പിച്ചതിനാലും
ഉപയാേഗിക്കുവാന്
കഴിയാതെ കുട്ടികള്‍
ബുദ്ധിമുട്ടനുഭവിക്കുന്ന
സാഹചര്യം ശ്രദ്ധയില്‍
പെട്ടിട്ടുണ്ടാേ ;
(സി)
നിലവിലെ
ബോഡി വോണ്‍ സൌണ്ട്
പ്രൊസസറിന് പകരം പുതിയ
സൌണ്ട് പ്രൊസസ്സര്‍
വാങ്ങുന്നതിനും ആയത്
മെഡിക്കല്‍
റീ-ഇംമ്പേഴ്സ്മെന്റ്
ചെയ്യുന്നതിനുള്ള
അനുമതി
നല്കാവുന്നതാണാേയെന്ന്
വ്യക്തമാക്കാമാേ ?
സ്നേഹപൂര്‍വ്വം
പദ്ധതി
3636.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാതാപിതാക്കള്‍
നഷ്ടപ്പെട്ട കുട്ടികളെ
സംരക്ഷിക്കുന്നതിനായി
മുന്‍ സര്‍ക്കാരിന്റെ
കാലത്ത് സ്നേഹപൂര്‍വ്വം
പദ്ധതി
നടപ്പിലാക്കിയിരുന്നാേ
എന്നറിയിക്കാമോ ;
(ബി)
പ്രസ്തുത
പദ്ധതി അനുസരിച്ചുള്ള
ആനുകൂല്യങ്ങള്‍
നല്‍കിയതില്‍
കുടിശ്ശികയുണ്ടാേ ;
ഉണ്ടെങ്കില്‍
എന്നുമുതല്‍ ; പ്രസ്തുത
കുടിശ്ശിക അടിയന്തരമായി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമാേ ?
അംഗനവാടികൾ
3637.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്ഥിരപ്പെട്ട അംഗനവാടി
ജീവനക്കാരുടെ എണ്ണം
എത്രയാണ്;
(ബി)
നിലവില്‍
എത്ര അംഗനവാടികള്‍
സര്‍ക്കാരിന്റെ കീഴില്‍
പ്രവര്‍ത്തിയ്ക്കുന്നുണ്ട്;
വിശദമാക്കാമോ;
(സി)
സംസ്ഥാനത്തെ
അംഗനവാടി ജീവനക്കാരുടെ
ക്ഷേമത്തിന് വേണ്ടി
കഴിഞ്ഞ രണ്ടു വര്‍ഷം
സര്‍ക്കാര്‍
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ഡി)
ഈ
മേഖലയുമായി
ബന്ധപ്പെട്ട്
ഏതെങ്കിലും കേസുകള്‍
കോടതിയിലുള്ള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിനായി എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
അംഗന്‍വാടികളിലെ
പാഠ്യപദ്ധതി
3638.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
അംഗന്‍വാടികളിലെ
പാഠ്യപദ്ധതി
പരിഷ്കരിക്കുന്നതിനും
നിലവാരമുയര്‍ത്തുന്നതിനും
സര്‍ക്കാര്‍
തീരുമാനങ്ങള്‍
എടുത്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ആറ്റിങ്ങല്‍
മണ്ഡലത്തില്‍
അംഗന്‍വാടികള്‍ക്ക്
കെട്ടിടനിര്‍മ്മാണ ഫണ്ട്
3639.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
നിയോജകമണ്ഡലത്തില്‍
സ്വന്തമായി സ്ഥലമുളള
എത്ര
അംഗന്‍വാടികള്‍ക്ക്
കെട്ടിടനിര്‍മ്മാണ
ഫണ്ട് അനുവദിക്കണമെന്ന
അപേക്ഷ വകുപ്പില്‍
ലഭ്യമായിട്ടുണ്ട്;
(ബി)
ഇതില്‍
എത്ര
അംഗന്‍വാടികള്‍ക്ക്
ഫണ്ട്
ലഭ്യമാക്കിയിട്ടുണ്ട്;
വിശദമാക്കുമോ?
സംസ്ഥാന
ബാലാവകാശ സംരക്ഷണ കമ്മീഷന്
3640.
ശ്രീ.കെ.വി.വിജയദാസ്
,,
ഒ. ആര്. കേളു
,,
ബി.ഡി. ദേവസ്സി
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടതും
പ്രത്യേക പരിഗണന
ആവശ്യമുള്ളതുമായ
കുട്ടികളുടെ
സംരക്ഷണത്തിനായി
സംസ്ഥാന ബാലാവകാശ
സംരക്ഷണ കമ്മീഷന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തെ
സ്കൂളുകളില്‍
കുട്ടികളുടെ
സുരക്ഷിതത്വം
ഉറപ്പുവരുത്തുന്നതിന്
കമ്മീഷന് പ്രാഥമിക
തലത്തില്‍ യോഗം
വിളിച്ച്
ചേര്‍ത്തിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
കമ്മീഷന്
ഇടമലക്കുടി, അട്ടപ്പാടി
തുടങ്ങിയ
പ്രദേശങ്ങളില്‍
എന്തെല്ലാം പ്രത്യേക
ഇടപെടലുകളാണ് നടത്തി
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
പൊതുജനങ്ങള്‍ക്കായി
കമ്മീഷന് ബോധവത്ക്കരണ
പ്രവര്‍ത്തനങ്ങള്‍
നടത്തി വരുന്നുണ്ടോ;
വ്യക്തമാക്കാമോ?
ബാലാവകാശ
സംരക്ഷണ കമ്മീഷനില്‍
അംഗങ്ങളുടെ ഒഴിവ്
3641.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ബാലാവകാശ സംരക്ഷണ
കമ്മീഷനില്‍ 08.01.2017
ല്‍ വന്ന ആറ്
അംഗങ്ങളുടെ ഒഴിവ്
നികത്തിയിട്ടുണ്ടോ;
എങ്കില്‍ ആരെയൊക്കെയാണ്
പ്രസ്തുത ഒഴിവുകളില്‍
നിയമിച്ചത്;അവരുടെ
യോഗ്യത എന്താെക്കെയാണ്;
(ബി)
ബാലാവകാശ
സംരക്ഷണ കമ്മീഷനിലെ
ഒഴിവുകള്‍
നികത്താത്തതിന് സംസ്ഥാന
സര്‍ക്കാരിന് സുപ്രീം
കോടതി എന്ത് തുകയാണ്
പിഴ ചുമത്തിയത്;
പ്രസ്തുത പിഴ
അടച്ചിട്ടുണ്ടോ;
(സി)
ബാലാവകാശ
കമ്മീഷനിലെ
നിയമനങ്ങളിലുണ്ടായ
ക്രമക്കേടുകളുടെ
അടിസ്ഥാനത്തില്‍ കേരള
ഹെെക്കോടതിയില്‍
നിന്നും വിമര്‍ശനം
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍
ആര്‍ക്കെതിരെയാണ്
വിമര്‍ശനം ഉണ്ടായത്;
പ്രസ്തുത വിമര്‍ശനം
നീക്കിക്കിട്ടുവാന്‍
ഡിവിഷന് ബഞ്ചിനെ
സമീപിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
അംഗപരിമിത
സൗഹൃദ സംസ്ഥാനം
3642.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
അംഗപരിമിത സൗഹൃദ
സംസ്ഥാനമാക്കി
മാറ്റുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;വിശദമാക്കുമോ;
(ബി)
മരണപ്പെട്ട
ഭിന്നശേഷിക്കാരുടെ
സ്വയം തൊഴില്‍ വായ്പ
കുടിശ്ശിക
എഴുതിത്തളളുന്നതിനുളള
ആശ്വാസ് പദ്ധതി
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ
;പ്രസ്തുത പദ്ധതിയിലൂടെ
എത്ര പേരുടെ
ബന്ധുക്കള്‍ക്ക്
ആനുകൂല്യം
അനുവദിച്ചു;വ്യക്തമാക്കുമോ;
(സി)
കുടിശ്ശിക
വരുത്തിയ
ഭിന്നശേഷിക്കാരായ
ഗുണഭോക്താക്കളുടെ
പലിശയും പിഴപ്പലിശയും
ഒഴിവാക്കി ഒറ്റത്തവണ
തീര്‍പ്പാക്കല്‍ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;വിശദാംശം
നല്‍കുമോ?
ഭിന്നശേഷി
സൗഹൃദ സംസ്ഥാനം
3643.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭിന്നശേഷി
സൗഹൃദ സംസ്ഥാനമായി
കേരളത്തെ
മാറ്റിയെടുക്കുന്നതിന്
ഭിന്നശേഷിക്കാര്‍ക്കായുള്ള
സമഗ്ര പാക്കേജ്
നടപ്പിലാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പാക്കേജ്
നടപ്പിലാക്കുന്നതിന്
വിശദമായ പദ്ധതി
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ബുദ്ധിപരമായ
വെല്ലുവിളി നേരിടുന്ന
കുട്ടികളുടെ
വിദ്യാഭ്യാസത്തിനായി
നിലവില്‍ എന്തെല്ലാം
പരിപാടികളും പഠന
പിന്തുണ
സംവിധാനങ്ങളുമാണ്
ഒരുക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ഇന്‍സൈറ്റ്
പദ്ധതിയുമായി ബന്ധപ്പെട്ട
വിജിലന്‍സ് കേസ്
3644.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാഴ്ച
പരിമിതിയുള്ളവരെ
സാങ്കേതികവിദ്യയുടെ
ലോകത്തേയ്ക്ക്
കൈപിടിച്ചുയര്‍ത്തുവാന്‍
2007ല്‍ സര്‍ക്കാര്‍
ആരംഭിച്ച പദ്ധതിയായ
ഇന്‍സൈറ്റ് അടച്ച്
പൂട്ടുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
പ്രസ്തുത
വിഷയവുമായി
ബന്ധപ്പെട്ട്
ഏതെങ്കിലും വിജിലന്‍സ്
കേസ് നിലവിലുണ്ടോ;
എങ്കില്‍ പരാതിയുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
വിഷയത്തില്‍ എന്ത്
തീരുമാനം എടുത്തു;
വിശദമാക്കുമോ;
(സി)
ഇന്‍സൈറ്റ്
സ്ഥാപനം നിര്‍ത്തലാക്കി
പകരം വേറെ ഏതെങ്കിലും
സ്ഥാപനത്തിന്
കംപ്യൂട്ടര്‍
കോഴ്സുകള്‍
തുടങ്ങുവാന്‍
സര്‍ക്കാര്‍ തീരുമാനം
എടുത്തിട്ടുണ്ടോ;
എങ്കില്‍ ഏത്
സ്ഥാപനത്തിന്;
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
വിഷയം മുഖ്യമന്ത്രിയുടെ
ശ്രദ്ധയില്‍പ്പെടുത്തുവാന്‍
സാമൂഹ്യ നീതിവകുപ്പ്
ശ്രമിച്ചിട്ടുണ്ടോ;
എങ്കില്‍ സമര്‍പ്പിച്ച
ഫയല്‍ നമ്പരും
കത്തിന്റെ പകര്‍പ്പും
ലഭ്യമാക്കുമോ?
ഭിന്നശേഷിക്കാരായ
കുട്ടികള്‍ക്ക് സംയോജിത
വിദ്യാഭ്യാസ രീതി
3645.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭിന്നശേഷിക്കാരായ
കുട്ടികളെ
മുഖ്യധാരയില്‍
എത്തിക്കുന്നതിനുള്ള
സംയോജിത
വിദ്യാഭ്യാസരീതി
പരിഷ്ക്കരിക്കുന്ന
കാര്യം
പരിഗണിച്ചിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(ബി)
എല്‍.പി.,
യു.പി., തലത്തില്‍ ഒരു
ബി.ആര്.സി.യുടെ
കീഴില്‍ ഒന്നോ രണ്ടോ
പഞ്ചായത്തുകളിലെ
മുഴുവന്‍
സ്ക്കുളുകളിലേക്കും ഒരു
റിസോഴ്സ് പേഴ്സണെ ആണോ
നിയോഗിച്ചിട്ടുള്ളത്;
(സി)
ഭിന്നശേഷി
നിയമത്തില്‍ എത്ര
കുട്ടികള്‍ക്കാണ് ഒരു
റിസോഴ്സ് പേഴ്സണ്‍ എന്ന
അനുപാതം
നിഷ്ക്കര്‍ഷിച്ചിട്ടുള്ളത്;
(ഡി)
ആവശ്യമായ
റിസോഴ്സ് പേഴ്സണ്‍മാരെ
നിയമിച്ച്
ഭിന്നശേഷിക്കാരായ
കുട്ടികളുടെ
വിദ്യാഭ്യാസപരവും
മാനസികവുമായ
വളര്‍ച്ചയ്ക്ക് ഉതകുന്ന
കാര്യങ്ങള്‍
ആവിഷ്ക്കരിക്കുമോ;
വിശദമാക്കുമോ?
ഭിന്നശേഷിക്കാരുടെ
നിയമനസംവരണത്തിനുള്ള ബാക്ക്
ലോഗ് ഒഴിവുകള്‍
3646.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.ഡബ്ലിയു.ഡി.ആക്ട്
1995-ലെ വകുപ്പ് 33
അനുസരിച്ച്
സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/സ്വയംഭരണ
വകുപ്പുകളിലെ ക്ലാസ്സ്
III, IV
നിയമനങ്ങള്‍ക്ക്
ഭിന്നശേഷിക്കാര്‍ക്ക്
സംവരണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
01.01.2004
മുതല്‍ 31.12.2007
വരെയുള്ള കാലയളവിലെ
ഭിന്നശേഷിക്കാര്‍ക്ക്
നിയമനം നല്കുവാനുള്ള
ബാക്ക് ലോഗ് ഒഴിവുകള്‍
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ക്ലാസ്സ്
III, IV തസ്തികകളിലെ
ഏതെല്ലാം തസ്തികയിലെ
എത്ര വീതം ഒഴിവുകള്‍
ഏതെല്ലാം വകുപ്പുകളില്‍
കണ്ടെത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ബാക്ക്
ലോഗ് ഒഴിവുകള്‍
കണ്ടെത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള
മാര്‍ഗ്ഗങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഭിന്നശേഷിക്കാര്‍ക്കുള്ള
ക്ലാസ്സ് III,IV
തസ്തികകളില്‍ സംവരണം
ചെയ്തിട്ടുള്ള
ഒഴിവുകള്‍ സ്പെഷല്‍
റിക്രൂട്ട്മെന്റ് മുഖേന
നികത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഇ)
07.02.1996
മുതല്‍
അംഗപരിമിതരായവര്‍ക്ക്
ഒാരോ വകുപ്പിലും
നിലവിലുള്ള കേഡര്‍
സ്ട്രംഗ്തിന്റെ
അടിസ്ഥാനത്തില്‍
നിശ്ചയിച്ച് നല്കിയ
സംവരണം അനുസരിച്ച് എത്ര
പേര്‍ക്ക് ഏതെല്ലാം
തസ്തികകളില്‍ നിയമനം
നല്‍കിയിട്ടുണ്ടെന്ന്
വകുപ്പ്/തസ്തിക
തിരിച്ച്
വ്യക്തമാക്കാമോ;
(എഫ്)
06.05.2017
ലെ സര്‍ക്കാര്‍
ഉത്തരവ്(P) No.
8/17/സാ. നീ .വകുപ്പ്
ഉത്തരവില്‍
സൂചിപ്പിക്കും
പ്രകാരമുള്ള
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഇതു സംബന്ധിച്ച നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ;
(ജി)
ഭിന്നശേഷിക്കാരായ
ഉദ്യാേഗാര്‍ത്ഥികള്‍ക്ക്
കേഡര്‍ സ്ട്രംഗ്തിന്
ആനുപാതികമായി
നല്കുവാനുള്ള
തസ്തികകള്‍
കണ്ടെത്തുന്നതിന്
കാലതാമസം
ഉണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
പരിഹരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
ഭിന്നശേഷിക്കാരുടെ
ക്ഷേമത്തിന്
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനങ്ങള്‍
3647.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഭിന്നശേഷിക്കാരുടെ
കൃത്യമായ എണ്ണം
എത്രയെന്ന്
വ്യക്തമാക്കാമോ;
ഇവരെപ്പറ്റിയുള്ള
കൃത്യമായ വിവരശേഖരണം
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇത്
നടത്താന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
ഭിന്നശേഷിക്കാരുടെ
ക്ഷേമത്തിന് വേണ്ടി
സര്‍ക്കാര്‍ ഇപ്പോള്‍
എന്തൊക്കെ
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ട്
എന്ന് വിശദമാക്കാമോ;
(സി)
നിലവില്‍
പി.എസ്.സി.മുഖേനയുള്ള
ജോലികളില്‍
ഭിന്നശേഷിക്കാര്‍ക്കുള്ള
സംവരണം എത്രയാണ്;പല
വകുപ്പുകളിലും
ഭിന്നശേഷിക്കാര്‍ക്ക്
ജോലിക്ക്
അപേക്ഷിക്കാന്‍
സാധിക്കാത്ത
സാഹചര്യത്തില്‍ സംവരണ
ശതമാനം
ഉയര്‍ത്തുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
ഭിന്നശേഷിക്കാരായവര്‍ക്ക്
സ്വയം തൊഴില്‍
കണ്ടെത്തുന്നതിന്
നിലവില്‍ എന്തൊക്കെ
സഹായങ്ങളാണ്
നല്‍കിവരുന്നത്;
കൂടുതല്‍ തൊഴില്‍
മേഖലകള്‍
കണ്ടെത്തുന്നതിനും
അവയില്‍ പരിശീലനം
നല്‍കുന്നതിനും അവ
ആരംഭിക്കുന്നതിന്
സാമ്പത്തിക സഹായം
നല്‍കുന്നതിനും
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്?
സാമൂഹ്യനീതി വകുപ്പിനു
കീഴില്‍ ജോലി
ചെയ്യുന്നവര്‍ക്ക്
ആനുകൂല്യങ്ങള്‍
3648.
ശ്രീ.കാരാട്ട്
റസാഖ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യനീതി
വകുപ്പിനു കീഴില്‍
വിവിധ സ്ഥാപനങ്ങളില്‍
പി.എസ്.സി./എംപ്ലോയ്മെന്റ്എക്സ്ചേഞ്ച്
മുഖേന സര്‍വ്വീസില്‍
പ്രവേശിച്ച
വാച്ച്മാന്, വാച്ച്
വുമണ്‍, ആയ, കുക്ക്,
മേട്രണ്‍ തസ്തികകളില്‍
സേവനമനുഷ്ഠിക്കുന്ന
ജീവനക്കാര്‍ക്ക്
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
ലഭിക്കുന്ന പല
ആനുകൂല്യങ്ങളും
നിഷേധിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സര്‍ക്കാര്‍
സര്‍വ്വീസില്‍
മഹാഭൂരിപക്ഷം
ജീവനക്കാര്‍ക്കും ഒരു
കലണ്ടര്‍ വര്‍ഷത്തില്‍
20 മുതല്‍ 25 ദിവസം
പൊതുഅവധിയും, 12 രണ്ടാം
ശനി അവധിയും അടക്കം 35
ദിവസം വരെ അവധി
ലഭിക്കുമ്പോള്‍,
അര്‍ഹതപ്പെട്ട പ്രസ്തുത
അവധി ദിവസങ്ങളിലും പകലോ
രാത്രിയോ ഭേദമില്ലാതെ ഈ
വിഭാഗം ജീവനക്കാര്‍
ജോലി ചെയ്യേണ്ടിവരുന്നു
എന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കേരളീയരുടെ
ദേശീയ ഉത്സവമായ
ഓണത്തിനും മതപരമായ
മറ്റ് ആവശ്യങ്ങള്‍ക്ക്
അനുവദിച്ചിട്ടുള്ള അവധി
ദിവസങ്ങളിലും ഇവര്‍ക്ക്
ജോലി ചെയ്യേണ്ടിവരുന്നു
എന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
പ്രസ്തുത വിഭാഗം
ജീവനക്കാര്‍ക്ക് മറ്റ്
സര്‍ക്കാര്‍
സര്‍വ്വീസിലെ
ജീവനക്കാര്‍ക്ക്
ലഭിക്കുന്നതു പോലെയുള്ള
ആനുകൂല്യങ്ങള്‍
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
ആലുവ
ജനസേവ ശിശുഭവന്
3649.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലുവ
ജനസേവ ശിശുഭവനില്‍
നിന്നും 50 കുട്ടികളെ
കാണാതായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
കുട്ടികളെ സ്കുൂളില്‍
ചേര്‍ക്കുന്നതിനായി
തിരികെ എത്തിക്കണമെന്ന്
എറണാകുളം അഡീഷണല്‍
സെഷന്‍സ് കോടതി
ഉത്തരവായിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്
എന്നറിയിക്കാമോ?
വയോജന
നയം
3650.
ശ്രീ.പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍ വയോജന നയം
പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍
എന്നാണ്
പ്രഖ്യാപിച്ചതെന്നും
എന്തൊക്കെയാണ് ഈ നയം
ലക്ഷ്യമിടുന്നതെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രായമായ
മാതാപിതാക്കളെ
സംരക്ഷിക്കാതിരിക്കുകയും
ഉപദ്രവിക്കുകയും
ചെയ്യുന്ന
മക്കള്‍ക്കെതിരെ
എന്തൊക്കെ നിയമനടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്; എത്ര
പേര്‍ക്കെതിരെ നടപടി
സ്വീകരിച്ചിട്ടുണ്ട്;
(സി)
പ്രായമായ
മാതാപിതാക്കളെ മക്കള്‍
സംരക്ഷിക്കാത്ത നിരവധി
വാര്‍ത്തകള്‍
പുറത്തുവരുന്ന
സാഹചര്യത്തില്‍ ഇവരെ
സംരക്ഷിക്കുവാന്‍
താലൂക്ക്/പഞ്ചായത്ത്
അടിസ്ഥാനത്തില്‍
എന്തെങ്കിലും പദ്ധതി
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
വയാേമിത്രം,സ്വയം
പ്രഭ പദ്ധതികള്‍
3651.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വയാേജനങ്ങള്ക്കായി
നടപ്പാക്കുന്ന
വയാേമിത്രം,സ്വയം പ്രഭ
പദ്ധതികളുടെ പുരാേഗതി
വിലയിരുത്തിയിട്ടുണ്ടാേ;
എങ്കില്‍
വ്യക്തമാക്കുമാേ ;
(ബി)
വയാേജന
ക്ഷേമ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്ന സന്നദ്ധ
സംഘടനകളെ
നിരീക്ഷിക്കുന്നതിനും
,നിയന്ത്രിക്കുന്നതിനും,
പ്രോത്സാഹിപ്പിക്കുന്നതിനും
,സഹായിക്കുന്നതിനും
നിലവിലുള്ള
സംവിധാനങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമാേ; അവ
ശക്തിപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമാേ?
കാസര്‍ഗോഡ്
ജില്ലയിലെ അനാഥാലയങ്ങള്‍
3652.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യക്ഷേമ
വകുപ്പിന് കീഴില്‍
കാസര്‍ഗോഡ് ജില്ലയില്‍
സര്‍ക്കാരിന്റെ
നേരിട്ടുളള
നിയന്ത്രണത്തില്‍
അല്ലാതെ എത്ര
അനാഥാലയങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ; ഇൗ
അനാഥാലയങ്ങളിലായി എത്ര
അന്തേവാസികള്‍
വസിക്കുന്നുണ്ടെന്നും
ഇതില്‍ സ്ത്രീപുരുഷ
അനുപാതമെത്രയെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
അനാഥാലയങ്ങള്‍, അഗതി
മന്ദിരങ്ങള്‍ എന്നിവ
പ്രവര്‍ത്തിക്കുന്നത്
എവിടങ്ങളിലാണെന്നും
ഇവയുടെ നടത്തിപ്പുകാര്‍
ആരെന്നും സ്ഥാപനം
തിരിച്ച്
വ്യക്തമാക്കാമോ?
സാമുഹ്യനീതി
വകുപ്പില്‍ കെയര്‍ ടേക്കര്‍
3653.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമുഹ്യനീതി
വകുപ്പില്‍ കെയര്‍
ടേക്കര്‍ തസ്തിക ആകെ
എത്രയെണ്ണമാണുള്ളതെന്ന്
മെയില്‍,ഫീമെയില്‍
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
എത്ര തസ്തിക ഒഴിഞ്ഞു
കിടക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഒഴിവുള്ള
എത്ര തസ്തികകള്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
മെയില്‍,ഫീമെയില്‍
തിരിച്ച് തീയതി സഹിതം
ലഭ്യമാക്കാമോ?
സംസ്ഥാനത്ത്
രജിസ്റ്റര്‍ ചെയ്ത
അനാഥാലയങ്ങള്‍
3654.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രജിസ്റ്റര്‍
ചെയ്ത എത്ര
അനാഥാലയങ്ങള്‍
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്നുണ്ട്;
ഇതില്‍ എല്ലാം കൂടി
എത്ര അന്തേവാസികള്‍
ഉണ്ട്;
(ബി)
അന്തേവാസികള്‍ക്ക്
മതിയായ സംരക്ഷണവും
സേവനവും
ലഭിക്കുന്നുണ്ട് എന്ന്
ഉറപ്പുവരുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
എന്‍ഡോസള്‍ഫാന്‍
ദുരിതാശ്വാസ വില്ലേജ് പദ്ധതി
3655.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
എന്‍ഡോസള്‍ഫാന്‍
ദുരിതാശ്വാസ വില്ലേജ്
പദ്ധതിക്ക് ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഇൗ
പദ്ധതിയുടെ
പ്രവര്‍ത്തനം നിലവില്‍
ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ?