വിഴിഞ്ഞം
തുറമുഖ പദ്ധതി
3254.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
വിഴിഞ്ഞം
തുറമുഖ പദ്ധതി
അന്വേഷിക്കാന്‍
സര്‍ക്കാര്‍ രൂപീകരിച്ച
ജസ്റ്റിസ് രാമചന്ദ്രന്
കമ്മീഷന്റെ
പ്രവര്‍ത്തനത്തിനായി
മേയ് 2018 വരെ എത്ര തുക
ചെലവാക്കി എന്ന്
വിശദമാക്കുമാേ?
വിഴിഞ്ഞം
തുറമുഖ പദ്ധതി ജുഡീഷ്യല്‍
അന്വേഷണ കമ്മീഷന്റെ
പ്രവര്‍ത്തനം
3255.
ശ്രീ.എം.
വിന്‍സെന്റ്
,,
കെ.സി.ജോസഫ്
,,
ഷാഫി പറമ്പില്‍
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ പദ്ധതി
സംബന്ധിച്ച കംപ്
ട്രോളര്‍ ആന്റ്
ആഡിറ്റര്‍ ജനറല്‍ ഓഫ്
ഇന്ത്യയുടെ
കണ്ടെത്തുലുകളുടെ
അടിസ്ഥാനത്തില്‍
സര്‍ക്കാര്‍ രൂപീകരിച്ച
ജുഡീഷ്യല്‍ അന്വേഷണ
കമ്മീഷന്റെ
പ്രവര്‍ത്തനം ഏത്
ഘട്ടത്തിലാണ് ;
(ബി)
പ്രസ്തുത
കമ്മീഷന്റെ
പ്രവര്‍ത്തനവുമായി
സര്‍ക്കാര്‍
സഹകരിക്കുന്നില്ലായെന്ന
ആക്ഷേപം കമ്മീഷന്
തന്നെ
ഉന്നയിക്കുവാനുണ്ടായ
സാഹചര്യം
എന്താണ്;വിശദീകരിക്കുമോ;
(സി)
കമ്മീഷന്റെ
ടേംസ് ഓഫ് റഫറന്‍സില്‍
വ്യക്തത വരുത്തണമെന്ന
ആവശ്യത്തിന്റെ
അടിസ്ഥാനത്തില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;വിശദാംശം
നല്‍കുമോ;
(ഡി)
വളരെ
പ്രാധാന്യം നല്കി
രൂപീകരിച്ച കമ്മീഷന്
സഹകരണം നല്‍കാതെ
കമ്മീഷനെ തന്നെ
നിര്‍ജ്ജീവമാക്കുന്ന
നടപടികള്‍ സര്‍ക്കാര്‍
ഭാഗത്ത് നിന്നും
ഉണ്ടാകുന്നതിനുള്ള
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ?
വിഴിഞ്ഞം
തുറമുഖം
3256.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖം എന്ന്
കമ്മീഷന് ചെയ്യുവാനാണ്
ഉദ്ദേശിച്ചിരിക്കുന്നത്;
വിശദവിവരം നല്‍കുമോ;
(ബി)
ഇത്
സംബന്ധിച്ച
പ്രവര്‍ത്തനം
സമയബന്ധിതമായി
നടത്തുന്നുവെന്ന്
ഉറപ്പുവരുത്തുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖ
നിര്‍മ്മാണം
3257.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
അന്താരാഷ്ട്ര
തുറമുഖനിര്‍മ്മാണവുമായി
ബന്ധപ്പെട്ട
കാലതാമസത്തിന് പിഴ
ചുമത്തുന്നതിനുള്ള
സര്‍ക്കാര്‍
തീരുമാനത്തിനെതിരെ
നിര്‍മ്മാണച്ചുമതലയുളള
കമ്പനി എന്തെങ്കിലും
അഭിപ്രായം
അറിയിച്ചിട്ടുണ്ടോ;എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
(ബി)
നിര്‍മ്മാണച്ചുമതലയുളള
കമ്പനിയ്ക്ക് പദ്ധതി
അടിയന്തരമായി
തീര്‍പ്പാക്കുന്നതിന്
സര്‍ക്കാരിന്റെ ഭാഗത്തു
നിന്നും
ചെയ്തുകൊടുക്കേണ്ട
എല്ലാ സൗകര്യങ്ങളും
ചെയ്തു കൊടുക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഏതെല്ലാം
കാര്യങ്ങളിലാണ്
സര്‍ക്കാര്‍ ചുമതലകള്‍
പൂര്‍ണ്ണമായും
ചെയ്തുകൊടുക്കാന്‍
കഴിയാത്തത്;വിശദാംശം
ലഭ്യമാക്കുമോ?
തുറമുഖ
വികസന പദ്ധതി
3258.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തീരദേശ
കപ്പല്‍ ഗതാഗത പദ്ധതി
നടപ്പിലാക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുളള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
ഈ
പദ്ധതി
നടപ്പിലാക്കുന്നതിന്റെ
ഭാഗമായി തുറമുഖങ്ങള്‍
വികസിപ്പിക്കുന്ന
പദ്ധതിയില്‍ ഇതിനകം
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
(സി)
അഴീക്കല്‍
തുറമുഖ വികസനത്തിന്
കിഫ്ബിയില്‍ നിന്നും
ഇതിനകം എന്ത് തുക
അനുവദിച്ചു; അതിനായി
സ്പെഷ്യല്‍ പര്‍പ്പസ്
വെഹിക്കിള്‍
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
ആലപ്പുഴ
തുറമുഖം മറീനയായി
വികസിപ്പിക്കുന്നതിനുളള
പദ്ധതികള്‍ ഏത്
ഘട്ടത്തിലാണ്;
വിശദമാക്കുമോ?
തുറമുഖങ്ങളെ
മറ്റ് ഗതാഗതമാർഗങ്ങളുമായി
ബന്ധിപ്പിക്കല്‍
3259.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
സി.കെ. ആശ
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രധാന തുറമുഖങ്ങളെ
ഉള്‍നാടന്‍
ജലഗതാഗതപാതയുമായി
ബന്ധിപ്പിക്കുന്നതിന്
നീക്കമുണ്ടോ; എങ്കില്‍
വിശദമാക്കുമോ;
(ബി)
ഏതൊക്കെ
തുറമുഖങ്ങളെയാണ്
ഉള്‍നാടന്‍
ജലഗതാഗതപാതയുമായി
ബന്ധപ്പെടുത്തുന്നതെന്നും
അത് എത്ര ഘട്ടമായി
നടപ്പാക്കുമെന്നും
വ്യക്തമാക്കുമോ;
(സി)
ചെറുകിട
തുറമുഖങ്ങളെ
ദേശീയപാതയുമായും,
റെയില്‍വേ
സ്റ്റേഷനുകളുമായും
ബന്ധിപ്പിക്കുന്നതിന്
നീക്കമുണ്ടോ; എങ്കില്‍
വിശദമാക്കുമോ?
ജലവാഹനങ്ങളുടെ
രജിസ്ട്രേഷന്
3260.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജലവാഹനങ്ങളുടെ
രജിസ്ട്രേഷന്
സംബന്ധിച്ച്
മുഖ്യമന്ത്രിയുടെ
അദ്ധ്യക്ഷതയില്‍
നടത്തിയ യോഗത്തില്‍
എന്തൊക്കെ
തീരുമാനങ്ങള്‍ എടുത്തു;
പ്രസ്തുത യോഗത്തിന്റെ
മിനിറ്റ്സ്
ലഭ്യമാക്കുമോ;
(ബി)
ജലവാഹനങ്ങളുടെ
സുരക്ഷ
ഉറപ്പാക്കുന്നതിന് കേരള
ഇന്‍ലാന്‍ഡ് വെസ്സല്‍സ്
റൂള്‍സില്‍ ആവശ്യമായ
ഭേദഗതി നടത്തുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കുമോ;
(സി)
സംസ്ഥാനത്ത്
രജിസ്റ്റര്‍
ചെയ്തിട്ടുളള
ജലവാഹനങ്ങള്‍ എത്ര
എണ്ണമുണ്ടെന്ന് ഇനം
തിരിച്ച്
വ്യക്തമാക്കുമോ?
കൊല്ലം
തുറമുഖത്ത് നിന്നും
യാത്രാകപ്പല്‍ സര്‍വ്വീസ്
3261.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊല്ലം
തുറമുഖത്ത് നിന്നും
ഫലപ്രദമായി യാത്രാ
കപ്പല്‍ സര്‍വ്വീസ്
നടത്തുന്നതിനുള്ള
സാധ്യത
വിലയിരുത്തിയിട്ടുണ്ടോ;
ഇത് സംബന്ധിച്ച്
സാധ്യതാ പഠനം
നടത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
കൊല്ലം
തുറമുഖത്തുനിന്നും
ലക്ഷദ്വീപിലേക്ക്
യാത്രാകപ്പല്‍
സര്‍വ്വീസ്
ആരംഭിക്കുന്നത്
സംബന്ധിച്ച് ലക്ഷദ്വീപ്
ഭരണകൂടവുമായി ചര്‍ച്ച
നടത്തിയിട്ടുണ്ടോ;
ഇതിനായി ധാരണാപത്രം
ഒപ്പ്
വെയ്ക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
അന്താരാഷ്ട്ര
കപ്പല്‍ ചാലിന് സമീപം
സ്ഥിതിചെയ്യുന്ന കൊല്ലം
തുറമുഖത്ത്
കപ്പലുകള്‍ക്ക്
നങ്കൂരമിടാന്‍
ബങ്കറിംഗ് സംവിധാനം
ഒരുക്കുന്നതിനുള്ള
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
പ്രസ്തുത സംവിധാനം
തുറമുഖ വികസനത്തിന്
സഹായകരമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
കൊല്ലം
തുറമുഖ വികസന അതോറിറ്റി
3262.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊല്ലം
തുറമുഖത്തിലെ ചരക്ക്
ഗതാഗതം
വിപുലപ്പെടുത്തുന്നതിനും
യാത്രാ കപ്പല്‍
സര്‍വ്വീസ്
ആരംഭിക്കുന്നതിനും
തുറമുഖത്തിന്റെ
ഫലപ്രദമായ
പ്രവര്‍ത്തനത്തിന്
മേല്‍നോട്ടം
വഹിക്കുന്നതിനുമായി
തുറമുഖ വികസന
അതോറിറ്റി
രൂപീകരിക്കുന്നത്
ഗുണകരമാകുമെന്ന്
കരുതുന്നുണ്ടോ;
(ബി)
ഇതിനായുളള
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ?
തീരദേശ
കപ്പല്‍ ഗതാഗത പദ്ധതി
3263.
ശ്രീ.എസ്.ശർമ്മ
,,
എ. എന്‍. ഷംസീര്‍
,,
എം. നൗഷാദ്
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തീരദേശ കപ്പല്‍ ഗതാഗത
പദ്ധതി
ആവിഷ്ക്കരിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതിന്റെ
ഭാഗമായി ഏതെല്ലാം
ചെറുകിട
തുറമുഖങ്ങളെയാണ്
വികസിപ്പിക്കാന്‍
ഉദ്ദേശിക്കുന്നതെന്നും
ഇവയുടെ
വികസനപ്രവര്‍ത്തനങ്ങള്‍
ഏത് ഘട്ടത്തിലാണെന്നും
വ്യക്തമാക്കാമോ;
(സി)
ഇതില്‍
പൊതു-സ്വകാര്യ
പങ്കാളിത്തത്തോടെ
ഏതെങ്കിലും പ്രവൃത്തി
നടപ്പാക്കി
വരുന്നുണ്ടോ;
(ഡി)
ഇതില്‍
ഏതെല്ലാം വികസന
പ്രവര്‍ത്തനങ്ങളാണ്
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
നടന്നുവരുന്നത്;
(ഇ)
തീരദേശ
കപ്പല്‍ ഗതാഗത പദ്ധതി
പൂര്‍ണ്ണമാകുന്നതോടെ
നിലവില്‍ റോഡ്-റെയില്‍
മാര്‍ഗ്ഗങ്ങളിലൂടെയുള്ള
ചരക്കുനീക്കത്തിന്റെ
എത്ര ശതമാനം ചെറുകിട
തുറമുഖങ്ങളിലൂടെ
കൈകാര്യം ചെയ്യാന്‍
സാധിക്കുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
മറൈന്‍
ഡ്രൈവിലെ അനധികൃത ബോട്ട്
സര്‍വ്വീസുകള്‍
3264.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എറണാകുളം
മറൈന്‍ ഡ്രൈവിലും
പരിസരത്തും
വര്‍ദ്ധിച്ചുവരുന്ന
അനധികൃത ബോട്ട്
സര്‍വ്വീസുകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
കൊച്ചി
കായലില്‍ മാനദണ്ഡങ്ങള്‍
പാലിക്കാതെ ടൂറിസ്റ്റ്
ബോട്ട് സര്‍വ്വീസുകള്‍
വര്‍ദ്ധിച്ചുവരുന്നതിനാല്‍
അത്
സൃഷ്ടിച്ചേക്കാവുന്ന
അപകടസാധ്യതകള്‍
കണക്കിലെടുത്ത് ഇത്തരം
ബോട്ട് സര്‍വ്വീസുകളെ
നിയന്ത്രിക്കുന്നതിനായി
നടപടികള്‍
സ്വീകരിക്കാത്തതിന്
കാരണം വിശദമാക്കാമോ;
(സി)
ഇത്
സംബന്ധിച്ച്
സമര്‍പ്പിച്ച
പരാതിയില്‍
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വിശദമാക്കാമോ?
തുറമുഖ വകുപ്പിലെ
ജീവനക്കാരുടെ ഭാവി
3265.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളാ
മാരിടെെം ബോര്‍ഡ്
നിലവില്‍ വരുമ്പോള്‍
തുറമുഖ വകുപ്പില്‍
നിലവിലുള്ള ജീവനക്കാരെ
സംരക്ഷിക്കുന്നത്
സംബന്ധിച്ച വിശദാംശം
നല്‍കുമോ;
(ബി)
ഇവരെ
സര്‍ക്കാര്‍
ജീവനക്കാരായി
നിലനിര്‍ത്തി,സേവന വേതന
വ്യവസ്ഥകള്‍
സ്പാര്‍ക്ക് സോഫ്റ്റ്
വെയറില്ത്തന്നെ
നിലനിര്‍ത്തുമോ എന്ന്
അറിയിക്കുമോ;
(സി)
തുറമുഖ
വകുപ്പിന്റെ തന്നെ
ഭാഗമായ ഹെെഡ്രോഗ്രാഫിക്
സര്‍വ്വേ വിംഗിനെ
ബോര്‍ഡില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ
എന്ന് അറിയിക്കുമോ;
(ഡി)
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക് നല്കി
വരുന്ന ആശ്രിത നിയമനം,
മെഡിക്കല്‍ റീ
ഇമ്പേഴ്സ്മെന്റ്, ഹൗസ്
ബില്‍ഡിംഗ് അഡ്വാന്‍സ്
തുടങ്ങിയ
ആനുകൂല്യങ്ങള്‍
ബോര്‍ഡിലേക്ക്
മാറ്റപ്പെടുന്ന തുറമുഖ
വകുപ്പിലെ
ജീവനക്കാര്‍ക്ക്
തുടര്‍ന്നും
ലഭ്യമാക്കുമോ;വ്യക്തമാക്കാമോ?
മാരിടൈം
ബോര്‍ഡ്
3266.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
കെ.എന്‍.എ ഖാദര്‍
,,
കെ.എം.ഷാജി
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ചെറുകിട തുറമുഖങ്ങളുടെ
നിയന്ത്രണത്തിനും
നടത്തിപ്പിനുമായി
മാരിടൈം ബോര്‍ഡ്
രൂപീകരിക്കുന്നതിനുള്ള
നടപടികള്‍ ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
(ബി)
മാരിടൈം
ആക്ടിന് അനുസൃതമായ
ചട്ടങ്ങള്‍
രൂപീകരിച്ചിട്ടുണ്ടോ;
(സി)
അടിയന്തരമായി
ചട്ടങ്ങള്‍ രൂപീകരിച്ച്
ബോര്‍ഡിന്റെ
പ്രവര്‍ത്തനം എത്രയും
വേഗം ആരംഭിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
മാരിടൈം
ഇന്‍സ്റ്റിറ്റ്യൂട്ട്
3267.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നീണ്ടകരയില്‍
പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന
മാരിടൈം
ഇന്‍സ്റ്റിറ്റ്യൂട്ടില്‍
നിലവിലുള്ള കോഴ്സുകള്‍
കൊടുങ്ങല്ലൂരിലേയ്ക്ക്
മാറ്റുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;വിശദമാക്കുമോ;
(ബി)
പ്രസ്തുത
ഇന്‍സ്റ്റിറ്റ്യൂട്ടില്‍
നടത്തുന്ന
കോഴ്സുകള്‍ക്കായി ഇനി
വരുന്ന ബാച്ചുകളിലേക്ക്
നാളിതുവരെ കൊല്ലം,
ആലപ്പുഴ,തിരുവനന്തപുരം
ജില്ലകളില്‍ നിന്ന്
എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്നുള്ള
വിശദാംശങ്ങള്‍
നല്‍കുമോ?
തുറമുഖ
മണൽ ഖനന നയം
3268.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിര്‍മ്മാണാവശ്യത്തിന്
മണൽ കിട്ടാൻ
കാത്തുനിൽക്കേണ്ടി
വരുന്ന സ്ഥിതി ഇപ്പോള്‍
കേരളത്തിലുണ്ട് എന്നത്
തുറമുഖ വകുപ്പ്
പരിശോധിച്ചിട്ടുണ്ടോ;വ്യക്തമാക്കാമോ;
(ബി)
എങ്കിൽ
സ്വീകരിക്കാനുദ്ദേശിക്കുന്ന
പരിഹാര നടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(സി)
തുറമുഖ
മണൽ ഖനനത്തിന് പുതിയ
നയം
രൂപീകരിച്ചിട്ടുണ്ടോ
എന്ന്
വ്യക്തമാക്കാമോ;എങ്കിൽ
പ്രസ്തുത നയത്തിന്റെ
വിശദാംശം നൽകാമോ;
(ഡി)
കേരളത്തിലെ
എത്ര തുറമുഖങ്ങളിലെ
എത്ര കടവുകളിൽ നിന്ന്
മണൽ വാരാനുണ്ടെന്നും
എത്ര സംഘങ്ങള്‍ക്കാണ്
ഇതിന്
അനുമതിയുള്ളതെന്നും
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ഇ)
മണൽ
ഖനനവും വിതരണവുമായി
ബന്ധപ്പെട്ട സമഗ്രമായ
നയരൂപവത്കരണവും
നിയമനിര്‍മ്മാണവും
നടത്തിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ; എങ്കിൽ
വിശദാംശം നൽകാമോ?
അഴീക്കൽ
തുറമുഖവികസനം
3269.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അഴീക്കൽ
തുറമുഖ വികസനത്തിന്
സമഗ്ര പദ്ധതി
നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ബി)
അഴീക്കൽ
തുറമുഖം സാഗര്‍മാല
പദ്ധതിയിൽ
ഉള്‍പ്പെടുത്താൻ
കേന്ദ്രസര്‍ക്കാരിന്
പ്രൊപ്പോസൽ
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കിൽ അതിനുള്ള
അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
ആറ്റിങ്ങല്‍
കലാപചരിത്രം വിശദമാക്കാന്‍
മ്യൂസിയം
3270.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇന്ത്യന്‍
സ്വാതന്ത്യ സമരത്തിൽ
ബ്രീട്ടീഷുകാര്ക്കെതിരായുള്ള
ആദ്യ സംഘടിത കലാപമായ
ആറ്റിങ്ങല്‍
കലാപത്തിന്റെ ചരിത്രം
വിശദമാക്കാന്‍ മ്യൂസിയം
സ്ഥാപിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ബി)
മ്യൂസിയത്തിന്െ
അഭാവം നിമിത്തം
പ്രസ്തുത കലാപം
വേണ്ടത്ര
ശ്രദ്ധയില്‍പ്പെടാതെ
പോകുന്നതായി വകുപ്പ്
തലത്തില്‍
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ ഇതിനാവശ്യമായ
പരിഹാര നടപടികള്‍
കൈക്കൊള്ളുമോ
എന്നറിയിക്കാമോ?
പുരാവസ്തു
വകുപ്പ് നടപ്പിലാക്കുന്ന
ചരിത്ര പെെതൃക ടൂറിസം പദ്ധതി
3271.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഗാന്ധിജി
സന്ദര്‍ശിച്ച
സ്ഥലങ്ങള്‍
കേന്ദ്രീകരിച്ച്
പുരാവസ്തു വകുപ്പ്
നടപ്പിലാക്കുന്ന ചരിത്ര
പെെതൃക ടൂറിസം
പദ്ധതികളുടെ
നിര്‍ദ്ദേശങ്ങള്‍
കേന്ദ്ര ഗവണ്മെന്റ്
അംഗീകരിച്ചിട്ടുണ്ടാേ ;
(ബി)
നിര്‍ദ്ദേശങ്ങള്‍
അംഗീകരിച്ചിട്ടുണ്ടെങ്കില്‍
അതില്‍ ഏതെല്ലാം
പദ്ധതികളാണ് ഉള്ളതെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയിൽ പയ്യന്നൂര്‍
മണ്ഡലത്തില്‍ വരുന്ന
ഏതെല്ലാം
നിര്‍ദ്ദേശങ്ങള്‍ക്ക്
അംഗീകാരം
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
പുരാവസ്തു
വകുപ്പിന്റെ പട്ടികയിൽ
പുതുതായി ഉള്‍പ്പെടുത്തിയ
സ്മാരകങ്ങള്‍
3272.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുരാവസ്തു വകുപ്പിന്റെ
പട്ടികയിൽ പുതിയതായി
ഉള്‍പ്പെടുത്തിയ
സ്മാരകങ്ങള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പുരാവസ്തുവകുപ്പിന്റെ
കീഴില്‍ സംരക്ഷിക്കുന്ന
ചരിത്ര
സ്മാരകങ്ങള്‍ക്ക് നാശം
സംഭവിക്കുന്ന കാര്യം
വകുപ്പ് പരിശോധിക്കുമോ;
(സി)
പുതിയതും
നൂതനവുമായ സാങ്കേതിക
വിദ്യ ഉപയോഗിച്ച് ഇവയെ
സംരക്ഷിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
നിലവിലുള്ള
പൈതൃക മ്യൂസിയങ്ങളെ
വിപുലീകരിക്കുവാന്‍
നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കുമോ?
എണ്ണക്കാട്
കൊട്ടാരം സംരക്ഷിക്കുന്നതിന്
നടപടി
3273.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരിത്ര
സ്മരണകള്‍
കുടികൊള്ളുന്നതും
ഒട്ടേറെ രാഷ്ട്രീയ
സംഭവങ്ങള്‍ക്ക്
വേദിയായിട്ടുള്ളതുമായ
ചെങ്ങന്നൂര്‍
മണ്ഡലത്തിലെ എണ്ണക്കാട്
കൊട്ടാരവും പരിസരവും
ഇന്നും സംരക്ഷണം
ലഭിക്കാതെ
നാമാവശേഷമായിക്കൊണ്ടിരിക്കുന്ന
വിവരം ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
അടിയന്തരമായി
ഈ സ്ഥാപനം ഏറ്റെടുത്ത്
സംരക്ഷിക്കുന്നതിന്
പുരാവസ്തു വകുപ്പ്
നടപടി സ്വീകരിക്കുമോ;
(സി)
ചെങ്ങന്നൂര്‍
മണ്ഡലത്തില്‍ പ്രസ്തുത
വകുപ്പിന്
കീഴില്‍പ്പെടുന്ന എല്ലാ
സ്ഥാപനങ്ങളുടെയും
പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങള്‍ക്ക്
ആവശ്യമായ തീരുമാനങ്ങള്‍
കൈക്കൊള്ളുമോ
എന്നറിയിക്കാമോ?
കാസര്‍ഗോഡ്
ജില്ലയിലെ പുരാവസ്തു സംരക്ഷണം
3274.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ മ്യൂസിയം
പുരാവസ്തു വകുപ്പിന്റെ
നേതൃത്വത്തില്‍
എന്തൊക്കെ വികസന
പ്രവര്‍ത്തനങ്ങളാണ്
സംരക്ഷണ
പ്രവര്‍ത്തനങ്ങളായി
നടത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ നീലേശ്വരം
കൊട്ടാരവും പീലിക്കോട്
പഞ്ചായത്തിലെ
പുരാവസ്തുക്കളും ഈ
വര്‍ഷം തന്നെ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
സംരക്ഷിക്കുമോ;
വ്യക്തമാക്കാമോ?