പവ്വര്‍
കട്ട്, ലോഡ് ഷെഡിംഗ്
2459.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
യൂണിറ്റ് വെെദ്യുതി
പുതുതായി
ഉത്പാദിപ്പിച്ചു;
(ബി)
മുൻ
സര്‍ക്കാര്‍ 5 വര്‍ഷം
കൊണ്ട് എത്ര യൂണിറ്റ്
വെെദ്യുതിയാണ് പുതുതായി
ഉത്പാദിപ്പിച്ചത് ;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കേരളത്തില്‍
പവ്വര്‍ കട്ട്, ലോഡ്
ഷെഡിംഗ് എന്നിവ
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(ഡി)
മുൻ
സര്‍ക്കാരിന്റെ കാലത്ത്
കേരളത്തില്‍ എത്ര തവണ
പവ്വര്‍കട്ട്, ലോഡ്
ഷെഡിംഗ് എന്നിവ
ഏര്‍പ്പെടുത്തി;
വിശദാംശങ്ങള്‍
നല്‍കാമോ?
ഇടമൺ
മുതൽ കൊച്ചിവരെയുള്ള വൈദ്യുതി
ലൈന്‍
2460.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൂടംകുളം
ആണവ നിലയത്തിൽ നിന്നും
സംസ്ഥാനത്തിന്
വിഹിതമായി ലഭിക്കേണ്ടത്
എത്ര മെഗാവാട്ട്
വൈദ്യുതിയാണ്;
(ബി)
ഇത്
കൊണ്ടുവരുന്ന കൊല്ലം
ഇടമൺ മുതൽ കൊച്ചി
വരെയുള്ള വൈദ്യുതി
ലൈനിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനം ഏത്
ഘട്ടത്തിലാണ്; ഈ പദ്ധതി
എന്നത്തേക്ക്
പൂര്‍ത്തിയാക്കുവാൻ
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്?
വൈദ്യുതി
ഉല്പാദന- ഉപഭോഗ രംഗത്ത്
കൈവരിച്ച നേട്ടങ്ങള്‍
2461.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
ദൈനംദിന വൈദ്യുതി
ഉപഭോഗം എത്രയെന്നും
ഉല്പാദനം എത്രയെന്നും
വിതരണം ചെയ്യുന്ന
വൈദ്യുതിയ്ക്ക്
ഈടാക്കുന്ന വില നിലവാരം
എത്ര എന്നും
വ്യക്തമാക്കുമോ;
(ബി)
മുൻ
സര്‍ക്കാര്‍
അധികാരത്തിലെത്തുമ്പോഴുള്ള
ഇവ സംബന്ധിച്ച വിശദാംശം
എന്ത് എന്നും എത്ര
പ്രാവശ്യം എന്തു
തുകയുടെ വര്‍ദ്ധനവ്
നടത്തി എന്നും പ്രസ്തുത
സര്‍ക്കാര്‍
അധികാരമൊഴിയുമ്പോഴുള്ള
ഇവയുടെ അവസ്ഥ എന്ത്
എന്നും വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍ വൈദ്യുതി
ഉത്പാദനത്തിലും
വൈദ്യുതി ചാർജിലും
വരുത്തിയ മാറ്റങ്ങള്‍,
വൈദ്യുതി ഉല്പാദന
രംഗത്തെ
മെച്ചപ്പെടുത്തലുകള്‍,
വൈദ്യുതി ഉപഭോഗത്തിന്
നല്കുന്ന
ആനുകൂല്യങ്ങള്‍ എന്നിവ
സംബന്ധിച്ച
വിശദാംശങ്ങള്‍ നൽകുമോ;
(ഡി)
ഇവയുടെ
അടിസ്ഥാനത്തില്‍
വൈദ്യുതി ഉപഭോഗരംഗത്തും
ഉല്പാദനരംഗത്തും ഈ
സര്‍ക്കാര്‍ കൈവരിച്ച
നേട്ടങ്ങള്‍ എന്ത്
എന്നും വ്യക്തമാക്കുമോ?
വെെദ്യുതി
ഉല്പാദനം
2462.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധ സ്രോതസ്സുകളില്‍
നിന്നായി പ്രതിദിനം
എത്ര മെഗാവാട്ട്
വെെദ്യുതി
ഉല്പാദിപ്പിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓരോ
സ്രോതസ്സില്‍
നിന്നുമുളള കണക്കുകള്‍
വെവ്വേറെ
ലഭ്യമാക്കാമോ?
കാസര്‍ഗോഡ്
ജില്ലയില്‍ വൈദ്യുതി
പ്രവൃത്തികള്‍ക്ക് തടസ്സം
2463.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മെറ്റീരിയല്‍സിന്റെ
അഭാവം മൂലം കാസര്‍ഗോഡ്
ജില്ലയില്‍ ഏതെങ്കിലും
വൈദ്യുതി
പ്രവൃത്തികള്‍ക്ക്
തടസ്സം
നേരിട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
വോള്‍ട്ടേജ്
ക്ഷാമം
പരിഹരിക്കുന്നതിന് എത്ര
ട്രാന്‍സ്ഫോര്‍മറുകളാണ്
ജില്ലക്ക്
ആവശ്യമായുളളത്; ഇത്
അനുവദിച്ച്
നൽകിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
വോള്‍ട്ടേജ്
ക്ഷാമം
2464.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടുത്ത
വോള്‍ട്ടേജ്
ക്ഷാമത്തിലേക്കാണ്
കാസര്‍ഗോഡ് ജില്ല
പോകുന്നതെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
ജില്ലയില്‍
ഉപഭോഗ വര്‍ദ്ധനവ്
അനുസരിച്ച് ഉത്പാദന
പ്രസരണ വിതരണ ശൃംഖല
വിപുലപ്പെടുത്താന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദീകരിക്കാമോ;
(സി)
എപ്പോഴാണ്
ജില്ലയില്‍ മയിലാട്ടി
പദ്ധതി വന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഈ
പദ്ധതി വരുന്നതിനു
മുമ്പും അതിനുശേഷവും
ജില്ലയിലെ വോള്‍ട്ടേജ്
സ്ഥിതി എങ്ങനെയാണെന്ന്
വ്യക്തമാക്കാമോ;
(ഇ)
വോള്‍ട്ടേജ്
ക്ഷാമം
പരിഹരിക്കുന്നതിനായി
200 മെഗാവാട്ട്
ഉല്‍പ്പാദിപ്പിക്കാന്‍
അമ്പലത്തറിയില്‍
തുടങ്ങിയ
സോളാര്‍പ്ലാന്റിന്റെ
നിലവിലെ അവസ്ഥ
എന്തെന്ന്
വ്യക്തമാക്കാമോ;
(എഫ്)
എത്ര
ഏക്കര്‍ സ്ഥലമാണ്
തുടക്കത്തില്‍ ഈ
പദ്ധതിക്കായി
നീക്കിവെച്ചതെന്നും
പദ്ധതി തുടങ്ങിയത് എത്ര
ഏക്കറിലാണെന്നും,
ബാക്കി സ്ഥലം എന്ത്
ചെയ്തു എന്നും
വ്യക്തമാക്കാമോ;
(ജി)
150
മെഗാവാട്ട്
ഉല്‍പ്പാദിപ്പിക്കുന്നതിന്
പൈവളിഗയിലും കിനാനൂര്‍
കരിന്തളത്തുമായി
തുടങ്ങാന്‍ തീരുമാനിച്ച
സോളാര്‍ പ്ലാന്റ്
ഇതുവരെ ആരംഭിക്കാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ; 400
കെ.വി.ലൈന്‍ (പവര്‍
ഹൈവേ), മയിലാട്ടിയിലെ
10 മെഗാവാട്ട് ഡീസല്‍
പ്ലാന്റ് വീണ്ടും
പ്രവര്‍ത്തനം
ആരംഭിക്കല്‍ തുടങ്ങിയ
കാര്യങ്ങളില്‍ എപ്പോള്‍
ഫലപ്രദമായ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
കെ.
എസ്. ഇ. ബി. കുടിശ്ശിക
പിരിച്ചെടുക്കുന്നതിന് നടപടി
2465.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സർക്കാർ അധികാരത്തില്‍
വന്നതിന് ശേഷം കെ. എസ്.
ഇ .ബി. യ്ക്ക് വിവിധ
ഉപഭോക്താക്കളില്‍
നിന്ന്
പിരിച്ചെടുക്കേണ്ട
കുടിശ്ശിക തുക
എത്രയാണെന്ന്
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത്
പിരിച്ചെടുക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(സി)
ചെറുകിട
ഗാര്‍ഹിക ഉപഭോക്താക്കളെ
കുടിശ്ശിക
പിരിച്ചെടുക്കുന്നതിന്റെ
ഭാഗമായി
വേട്ടയാടുന്നതിന് പകരം
വന്‍കിട
കുടിശ്ശികക്കാരില്‍
നിന്ന് കെ. എസ്. ഇ.ബി.
യ്ക്ക് ലഭ്യമാകേണ്ട തുക
പിരിച്ചെടുക്കുവാൻ
പ്രത്യേക ഡ്രൈവ്
നടത്തുമോ?
കെ.എസ്.ഇ.ബി.
ലാഭ നഷ്ട കണക്ക്
2466.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
ടി.എ.അഹമ്മദ് കബീര്‍
,,
ടി. വി. ഇബ്രാഹിം
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015-16
വര്‍ഷത്തെ വരവ് ചെലവ്
കണക്കുകള്‍
കെ.എസ്.ഇ.ബി.
റെഗുലേറ്ററി കമ്മീഷന്
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
കണക്കുകള്‍ പ്രകാരം
ബോര്‍ഡ് ലാഭത്തിലാണോ
നഷ്ടത്തിലാണോ
പ്രവര്‍ത്തിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ;
(സി)
നഷ്ടമാണെങ്കില്‍
അതു നികത്തുന്നതിനായി
വെെദ്യുതി ചാര്‍ജ്
വര്‍ദ്ധിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;വിശദാംശം
നല്‍കുമോ?
കെ.എസ്.ഇ.ബി.
യുടെ പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കാന്‍ പദ്ധതി
2467.
ശ്രീ.റ്റി.വി.രാജേഷ്
,,
എം. സ്വരാജ്
,,
യു. ആര്. പ്രദീപ്
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെ.എസ്.ഇ.ബി. യുടെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
കാര്യക്ഷമമാക്കാന്‍
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഉപഭോക്താക്കളെ
കെ.എസ്.ഇ.ബി.യുമായി
ബന്ധപ്പെടുത്തുന്ന
ഏകജാലക സംവിധാനം എന്ന
നിലയില്‍ ജില്ലാ
കേന്ദ്രങ്ങളില്‍
വെെദ്യുതി സേവന
കേന്ദ്രങ്ങള്‍
ആരംഭിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഏതെല്ലാം
ജില്ലകളിലാണ് ഇവ
ആരംഭിക്കാനുദ്ദേശിക്കുന്നതെന്നും
ഇവയുടെ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമായിരിക്കുമെന്നും
വ്യക്തമാക്കാമോ;
(ഡി)
കെ.എസ്.ഇ.ബി.യുടെ
ഏതെല്ലാം സേവനങ്ങളാണ്
നിലവില്‍ ഓണ്‍ലെെനായി
ലഭ്യമാകുന്നതെന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ഇ.ബി.യുടെ
ചെലവ് കുറയ്ക്കുന്നതിനായി
നിര്‍ദ്ദേശം
2468.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
ലിമിറ്റഡില്‍
നടപ്പിലാക്കിയിട്ടുളള
കമ്പ്യൂട്ടര്വത്ക്കരണത്തിന്റെയും
നൂതന
സാങ്കേതികവിദ്യയുടെയും
ഫലമായി നിലവിലുളള
ജീവനക്കാരുടെ എണ്ണവും
ചെലവും
കുറയ്ക്കുന്നതിനായി
ബോര്‍ഡിന് കേരള
സ്റ്റേറ്റ്
ഇലക്ട്രിസിറ്റി
റഗുലേറ്ററി കമ്മീഷൻ
നിര്‍ദ്ദേശം
നല്‍കിയിരുന്നോ;
വിശദമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ച് എെ.എെ.എം.
കോഴിക്കോടിനെ സാധ്യതാ
പഠനത്തിനായി
നിയോഗിച്ചിരുന്നോ;
ഉണ്ടെങ്കില്‍ പ്രസ്തുത
സ്ഥാപനം റിപ്പോര്‍ട്ട്
നല്കിയിരുന്നോയെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
എന്തെല്ലാം
തുടര്‍നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ഇ.ബി.യിലെ
ഉപയോഗ ശൂന്യമായ വസ്തുക്കളുടെ
വില്‍പ്പന
2469.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി
.യിലെ ഉപയോഗ ശൂന്യമായ
വസ്തുക്കള്‍ വില്‍പ്പന
നടത്തിവരുന്നത്
എപ്രകാരമാണ് എന്നതിന്റെ
വിശദവിവരം നല്‍കുമോ;
(ബി)
കഴിഞ്ഞ
മൂന്ന് വര്‍ഷങ്ങളിലായി
വില്‍പ്പന നടത്തിയ
സ്ക്രാപ്പിന്
പ്രതിവര്‍ഷം എത്ര തുക
വീതം ലഭിച്ചിട്ടുണ്ട്
എന്നതിന്റെ വിശദാംശം
നല്‍കുമോ?
കെ.എസ്.ഇ.ബി.യുടെ
പ്രവര്‍ത്തന നഷ്ടം
2470.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യുടെ
കഴിഞ്ഞ വര്‍ഷത്തെ
പ്രവര്‍ത്തന നഷ്ടം
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
നഷ്ടം
നികത്തുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
കേരളത്തില്‍
സ്ഥാപിച്ചിട്ടുള്ള
വിവിധ വെെദ്യുത
നിലയങ്ങളില്‍ നിന്നും
ആകെ ഉല്പാദിപ്പിക്കാന്
കഴിയുന്ന
വെെദ്യുതിയുടെയും
അതില്‍ ഇപ്പോള്‍
ഉല്പാദിപ്പിക്കുന്ന
വെെദ്യുതിയുടെയും
വിശദാംശം നല്‍കുമോ;
(ഡി)
ഇപ്പോള്‍
പൂര്‍ണതോതില്‍
വെെദ്യുതി ഉല്പാദനം
നടത്താത്തതും,
അറ്റകുറ്റപണികള്‍ മൂലം
പ്രവര്‍ത്തിക്കാത്തതും,
നിര്‍മ്മാണത്തിലിരിക്കുന്നതുമായ
നിലയങ്ങളുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ഇ)
ഇവ
പൂര്‍ണതോതില്‍
പ്രവര്‍ത്തനക്ഷമമാക്കുന്നതിന്
ഒരു സമയ പരിധി
നിശ്ചയിച്ചുകൊണ്ട്
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കുമോ?
വൈദ്യുതി
ബോര്‍ഡിന്‍െറ ലാഭനഷ്ട
കണക്കുകള്‍
2471.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ബോര്‍ഡിന്റെ ലാഭനഷ്ട
കണക്കുകള്‍ റെഗുലേറ്ററി
കമ്മീഷന് മുമ്പാകെ
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
2015-16ല്‍
വൈദ്യുതി
വാങ്ങുന്നതിനും
ജീവനക്കാരുടെ ശമ്പളം
നല്കുന്നതിനുമായി എത്ര
തുക ചെലവ് വന്നു; ഈ
കാലഘട്ടത്തിലെ
വരുമാനമെത്രയാണ്;
വ്യക്തമാക്കാമോ;
(സി)
ബോര്‍ഡിന്റെ
നഷ്ടം നികത്തുവാന്‍
വൈദ്യുതി ചാര്‍ജ്ജ്
വര്‍ദ്ധിപ്പിക്കണമെന്ന
ആവശ്യം റെഗുലേറ്ററി
കമ്മീഷന്റെ മുമ്പാകെ
സമര്‍പ്പിച്ചിട്ടുണ്ടോ?
കോട്ടക്കൽ
ഇരിമ്പിളിയത്ത് വൈദ്യൂതി
സെക്ഷൻ ഓഫീസ് ആരംഭിക്കാൻ
നടപടി
2472.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടക്കൽ
നിയോജകമണ്ഡലത്തിലെ
ഇരിമ്പിളിയം
പഞ്ചായത്തിലെ
വെണ്ടല്ലൂര്‍ പറമ്പത്ത്
കാവ് ആസ്ഥാനമാക്കി
വൈദ്യുതി ക്ഷാമം
പരിഹരിക്കുവാൻ ഒരു
പുതിയ ട്രാൻസ്ഫോര്‍മര്‍
സ്ഥാപിക്കുവാൻ വേണ്ടി
പ്രദേശവാസികള്‍
വൈദ്യുതി വകുപ്പ്
അധികൃതര്‍ക്ക് നൽകിയ
നിവേദനം
പരിശോധിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ബി)
ഇരിമ്പിളിയം
പഞ്ചായത്തിലെ ജനങ്ങള്‍
ഇപ്പോള്‍ നിരവധി വാഹനം
കയറിയിറങ്ങിയാണ്
വൈദ്യുതി ബോര്‍ഡുമായി
ബന്ധപ്പെട്ട
കാര്യങ്ങള്‍ക്ക്
വളാഞ്ചേരി
കെ.എസ്.ഇ.ബി.
ഓഫീസിലേയ്ക്ക്
പോകുന്നതെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഇരിമ്പിളിയം
ആസ്ഥാനമാക്കി വൈദ്യൂതി
സെക്ഷൻ ഓഫീസ്
ആരംഭിക്കുവാൻ
പ്രദേശവാസികള്‍ നൽകിയ
നിവേദനം
പരിശോധിച്ചിട്ടുണ്ടോ;
ഡെപ്യൂട്ടി ചീഫ്
എഞ്ചിനീയറുടെയും
എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെയും
പരിശോധന റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ;വ്യക്തമാക്കുമോ;
(ഡി)
ഇരിമ്പിളിയം
ആസ്ഥാനമാക്കി സെക്ഷൻ
ഓഫീസ് ആരംഭിക്കുവാൻ
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
കോട്ടപ്പടി
ആസ്ഥാനമായി സെക്ഷന്‍ ആഫീസ്
2473.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ
കോട്ടപ്പടി
പഞ്ചായത്തിലെ 5000 ല്‍
അധികം വൈദ്യുതി
ഉപഭോക്താക്കളുടെ
സൗകര്യാര്‍ത്ഥം,
കോട്ടപ്പടി ആസ്ഥാനമായി
സെക്ഷന്‍ ആഫീസ്
ആരംഭിക്കണമെന്ന നിവേദനം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പുതിയ സെക്ഷന്‍
രൂപീകരിക്കുന്നതിനു
വേണ്ട നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഇല്ലങ്കില്‍
ആയതിനുളള നടപടി
സ്വീകരിക്കുമോ?
മണപ്പളളിയില്
വൈദ്യുതി തടസ്സവും
വോള്‍ട്ടേജ് ക്ഷാമവും
2474.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പളളി
നിയോജകമണ്ഡലത്തിലെ
മണപ്പളളി മേഖലയില്‍
നിരന്തരമായി ഉണ്ടാകുന്ന
വൈദ്യുതി തടസവും
വോള്‍ട്ടേജ് ക്ഷാമവും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
ഇത്
പരിഹരിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
മുടങ്ങിക്കിടക്കുന്ന
വെെദ്യുത പദ്ധതികള്‍
2475.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മുടങ്ങി കിടക്കുന്ന
വെെദ്യുത പദ്ധതികള്‍
ഏതെല്ലാമെന്നും ഇവയുടെ
നിലവിലെ സ്ഥിതി
എന്തെന്നും
വിശദമാക്കുമോ;
(ബി)
മുടങ്ങി
കിടക്കുന്ന വെെദ്യുത
പദ്ധതികള്‍
പൂര്‍ത്തീകരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ?
കാലവര്‍ഷക്കെടുതികളില്‍
വൈദ്യുതി തൂണുകളുടെ നാശം
2476.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലവര്‍ഷക്കെടുതികളില്‍
വൈദ്യുതി തൂണുകള്‍
വ്യാപകമായി മറിഞ്ഞു
വീഴുകയാണെങ്കില്‍ ആയത്
അടിയന്തരമായി
പുന:സ്ഥാപിക്കാന്‍
ആവശ്യമായ വൈദ്യുതി
തൂണുകള്‍ സംസ്ഥാനത്തെ
എല്ലാ ഡിവിഷനുകളിലും
സജ്ജമാക്കിയിട്ടുണ്ടോ
; വ്യക്തമാക്കാമോ;
(ബി)
കാറ്റിലും
മഴയിലും തകരാറിലാകുന്ന
വൈദ്യുതി ബന്ധം
പുന:സ്ഥാപിക്കാന്‍
ആവശ്യമായ
പ്രവര്‍ത്തനങ്ങള്‍
കെ.എസ്.ഇ.ബി.
മുന്‍കരുതലായി
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
കൊയിലാണ്ടി
മണ്ഡല പരിധിയില്‍
അപകടാവസ്ഥയിലാണെന്ന്
പരാതി കിട്ടിയ
/പരിശോധനയില്‍
കണ്ടെത്തിയ എല്ലാ
വൈദ്യുതി തൂണുകളും
മാറ്റി സ്ഥാപിച്ചു
കഴിഞ്ഞിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എത്രയെണ്ണം; ഏതെങ്കിലും
ബാക്കിയുണ്ടോ;
വ്യക്തമാക്കുമോ?
പോത്തന്‍കോട്
- കാട്ടാക്കട 220 കെ. വി.
ലെെന്‍
2477.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പോത്തന്‍കോട്
- കാട്ടാക്കട 220 കെ.
വി. ഹെെ
ട്രാന്സ്മിഷന്
ലെെനിന്റെ സര്‍വ്വേ
നടപടികള്‍ എന്നാണ്
പൂര്‍ത്തീകരിച്ചതെന്നും
പ്രസ്തുത സര്‍വ്വേയില്‍
ഏതെല്ലാം സര്‍ക്കാര്‍
വകുപ്പുകള്‍
പങ്കെടുത്തിരുന്നുവെന്നും
അന്തിമ റൂട്ടിനെ
സംബന്ധിച്ച
വിശദാംശങ്ങള്‍
ബന്ധപ്പെട്ട റവന്യൂ,
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
കെെമാറിയിരുന്നോയെന്നും
അറിയിക്കുമോ;
കെെമാറിയിട്ടുണ്ടെങ്കില്
പ്രസ്തുത രേഖയുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ജനവാസ
കേന്ദ്രങ്ങളെയും ബഹുനില
കെട്ടിടങ്ങളെയും
ഒഴിവാക്കിയാണോ പ്രസ്തുത
ഹെെ ട്രാന്സ്മിഷന്
ലെെനിന്റെ അന്തിമ
റൂട്ട് തയ്യാറാക്കിയത്;
(സി)
തിരുവനന്തപുരം
താലൂക്കില്‍
പോത്തന്‍കോട് സബ്
ഡിവിഷനില്‍ ഉഴിയഴത്തുറ
വില്ലേജില്‍ സര്‍വ്വേ
നമ്പര്‍ 29/12 ല്‍
തണ്ടപ്പേര് നമ്പര്‍
21967 ല്‍ വരുന്ന 15.61
ആര് അളവുള്ള
വസ്തുവില്‍ കൂടി
പ്രസ്തുത ലെെന്‍ കടന്നു
പോകുന്നുണ്ടെന്ന വിവരം
തിരുവനന്തപുരം
കോര്പ്പറേഷന്
അധികാരികളെ
അറിയിച്ചിരുന്നുവോ;
(ഡി)
പ്രസ്തുത
വസ്തുവില്‍ 220 കെ. വി.
ഹെെ ട്രാന്സ്മിഷന്
ലെെന്‍
കടന്നുപോകുന്നതിന്റെ
റെെറ്റ് ഓഫ് വേയില്‍
നിര്‍മ്മിച്ചിരിക്കുന്ന
ബഹുനില
അപ്പാര്‍ട്ട്മെന്റ്
സമുച്ചയത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനം കെ. എസ്.
ഇ. ബി. യുടെ
ശ്രദ്ധയില്‍ വന്നത്
എപ്പോഴാണെന്ന് തീയതി
സഹിതം വ്യക്തമാക്കുമോ;
(ഇ)
ഇപ്രകാരമുള്ള
ബഹുനില കെട്ടിടങ്ങള്‍
ട്രാന്സ്മിഷന്
ലെെനിന്റെ റെെറ്റ് ഓഫ്
വേയില്‍
പണിതുയര്‍ത്തിയത്
അനുവദനീയമാണോ;
അല്ലെങ്കില്‍ ആയത്
തടയുന്നതിനുള്ള
എന്തെങ്കിലും നടപടി കെ.
എസ്. ഇ. ബി.
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ;
(എഫ്)
പ്രസ്തുത
അപ്പാര്‍ട്ട്മെന്റ്
സ്ഥിതി ചെയ്യുന്ന
വസ്തുവിന് കിഴക്ക്
ഭാഗത്തും പടിഞ്ഞാറ്
ഭാഗത്തും കെ. എസ്. ഇ.
ബി. നിര്‍മ്മിച്ച
ടവറുകളുടെ നിര്‍മ്മാണ
പ്രവര്‍ത്തനം എന്നാണ്
ആരംഭിച്ചതെന്നും
പൂര്‍ത്തീകരിച്ചത്
എന്നാണെന്നും ടവറുകള്‍
തമ്മില്‍ കേബിള്‍
മുഖാന്തിരം
ബന്ധിപ്പിച്ചത്
എന്നാണെന്നും
അറിയിക്കുമോ?
നേമം
മണ്ഡലത്തിലെ വൈദ്യുത
പദ്ധതികള്‍
2478.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം നേമം
നിയോജക മണ്ഡലത്തില്‍
അനുവദിച്ചിട്ടുളള
വൈദ്യുതിയുമായി
ബന്ധപ്പെട്ട പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
നേമം
മണ്ഡലത്തില്‍ പുതുതായി
ഏതെല്ലാം പദ്ധതികളാണ്
പരിഗണനയിലുളളതെന്ന്
അറിയിക്കാമോ?
മുടങ്ങി
കിടക്കുന്ന വൈദ്യുതി പദ്ധതികൾ
പൂർത്തിയാക്കാൻ നടപടി
2479.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യുതി ഉപഭോഗം
ദിനംപ്രതി
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍
തദ്ദേശീയമായി
ഉല്പാദിപ്പിക്കുന്നതിന്
ആവിഷ്ക്കരിച്ച
പദ്ധതികളുടെ നിലവിലെ
അവസ്ഥ വ്യക്തമാക്കുമോ;
(ബി)
മാങ്കുളം,
വിലങ്ങാട്, ചിന്നാര്‍,
അച്ചന്‍കോവില്‍
തുടങ്ങിയ പദ്ധതികള്‍
ദശാബ്ദങ്ങള്‍ക്ക്
മുമ്പ്
ഇന്‍വെസ്റ്റിഗേഷന്‍,
ലാന്റ് അക്വിസിഷന്‍
തുടങ്ങിയ ഘട്ടങ്ങളിലായി
മുടങ്ങിക്കിടക്കുകയാണെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
പദ്ധതികളിലൂടെ എത്ര
മെഗാവാട്ട് വൈദ്യുതി
ഉല്പാദിപ്പിക്കുവാനാണ്
ലക്ഷ്യമിട്ടിരുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
നിശ്ചലാവസ്ഥയിലായ
അത്തരം പദ്ധതികള്‍
പൂര്‍ത്തിയാക്കുവാന്‍
നിലവില്‍ എന്തെങ്കിലും
തടസ്സമുണ്ടോ; എങ്കില്‍
വിശദമാക്കുമോ?
വെെദ്യുതി
വിതരണ ശൃംഖല
2480.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെദ്യുതി
വിതരണ ശൃംഖല
മെച്ചപ്പെടുത്തുന്നതിനായി
ഇൗ സര്‍ക്കാര്‍
കാലയളവില്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
സംസ്ഥാനത്ത്
പ്രതിദിനം എത്ര
വെെദ്യുതി
ഉത്പാദിപ്പിക്കുന്നുണ്ടെന്ന്
അറിയിക്കാമോ; പ്രസ്തുത
ഉത്പാദന ശേഷി
വര്‍ദ്ധിപ്പിക്കുന്നതിനായി
ഏതെങ്കിലും പുതിയ
പദ്ധതികള്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
വെെദ്യുതി
ഉത്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
2481.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വെെദ്യുതി ഉപഭോഗം
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍
ഉത്പാദനം
വര്‍ദ്ധിപ്പിക്കാന്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം അധികമായി എത്ര
മെഗാവാട്ട്
വെെദ്യുതിയാണ്
ഉത്പാദിപ്പിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ജലവെെദ്യുത
പദ്ധതികള്‍
ആരംഭിക്കുന്നതിനെതിരെ
പരിസ്ഥിതി സംഘടനകള്‍
ഉയര്‍ത്തുന്ന
എതിര്‍പ്പിന്റെ
പശ്ചാത്തലത്തില്‍
വെെദ്യുതി ഉത്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
ബദല്‍ മാര്‍ഗ്ഗം
തേടുന്നുണ്ടോ;
വിശദമാക്കാമോ?
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ പദ്ധതി
2482.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരും വൈദ്യുതി
വകുപ്പും ചേര്‍ന്ന്
ലക്ഷ്യമിട്ടതും
പ്രഖ്യാപിച്ചു
നടപ്പിലാക്കിവരുന്നതുമായ
സംസ്ഥാനമാകെയുളള
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ പദ്ധതി
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി നടത്തിപ്പിന്റെ
ജില്ല തിരിച്ചുളള
വിശദാംശം
ലഭ്യമാക്കുമോ;
(സി)
പ്രസ്തത
പദ്ധതിയുടെ ഭാഗമായി
സംസ്ഥാനത്ത് എത്ര
വീടുകള്‍ ഉള്‍പ്പെടെ
വൈദ്യുതി എത്തിക്കാന്‍
കഴിഞ്ഞു; വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
പ്രസ്തത
പദ്ധതി നടത്തിപ്പിനായി
എത്ര അളവു വൈദ്യുതിയുടെ
അധിക
ആവശ്യകതയുണ്ടായി;ഇത്
പ്രാവര്ത്തികമാക്കുന്നതിനായുള്ള
വൈദ്യുതി ഏതെല്ലാം
സ്രോതസ്സുകള്‍ വഴി
കണ്ടെത്തി; ഇതിനായി
എത്ര തുക ചെലവായി;
വിശദാംശം
വ്യക്തമാക്കുമോ?
നിര്‍മ്മാണം
മുടങ്ങിക്കിടക്കുന്ന
ജലവൈദ്യുത പദ്ധതികള്‍
2483.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിര്‍മ്മാണം
മുടങ്ങിക്കിടക്കുന്ന
ജലവൈദ്യുത പദ്ധതികള്‍
ഏതെല്ലാമാണ്; അവയുടെ
നിര്‍മ്മാണം ആരംഭിച്ചത്
എന്നാണെന്ന്
അറിയിക്കുമോ;
(ബി)
മുടങ്ങിക്കിടക്കുന്ന
ജലവൈദ്യുത പദ്ധതികള്‍
ഖജനാവിന് എത്ര തുകയുടെ
നഷ്ടം
ഉണ്ടാക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
മുടങ്ങിക്കിടക്കുന്ന
പ്രസ്തുത പദ്ധതികള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയുന്ന അവസ്ഥയില്‍
ഉള്ളതാണോ; പ്രസ്തുത
പദ്ധതികള്‍
പൂര്‍ത്തീകരിക്കുന്നതിന്
സ്വീകരിച്ചു വരുന്ന
നടപടികള്‍
വിശദമാക്കുമോ?
പള്ളിവാസൽ
എക്സ്റ്റൻഷൻ സ്കീം പദ്ധതി
2484.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പള്ളിവാസൽ
എക്സ്റ്റൻഷൻ സ്കീം
പദ്ധതിയുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണെന്നും എത്ര
മെഗാവാട്ട് വൈദ്യുതി
ഉല്പാദിപ്പിക്കുവാനാണ്
ലക്ഷ്യമിട്ടിട്ടുള്ളതെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ടണൽ
നിര്‍മ്മിക്കുന്ന പണി
ആരംഭിച്ചിട്ടുണ്ടോ;
ഭൂമി പൂജ കഴിഞ്ഞിട്ടും
പ്രസ്തുത
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
ആരംഭിക്കാത്തത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കുമോ;
(സി)
ഈ
പദ്ധതിക്കായി ഇറക്കുമതി
ചെയ്ത ജനറേറ്ററുകളും
അനുബന്ധ ഉപകരണങ്ങളും
നശിക്കുകയാണെന്ന
റിപ്പോര്‍ട്ട്
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
(ഡി)
പദ്ധതിയുടെ
പ്രവര്‍ത്തനം
ഉൗര്ജ്ജിതപ്പെടുത്തുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
പവര്‍കട്ടും
വെെദ്യുതി ഉല്പാദന കമ്മിയും
2485.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സർക്കാർ കാലയളവിൽ
നിരന്തരമുണ്ടായിരുന്ന
പവര്‍കട്ടും വെെദ്യുതി
ഉല്പാദനകമ്മിയും
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ആയത്
തരണം ചെയ്ത് ഉല്പാദന
രംഗം സുശക്തമാക്കാനും
പവര്‍കട്ട്
ഒഴിവാക്കാനുമായി ഇൗ
സര്‍ക്കാര്‍ നടത്തി
വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം; വിശദാംശം
ലഭ്യമാക്കുമോ;
(സി)
മുന്‍
സര്‍ക്കാര്‍ കാലയളവിലെ
ദെെനംദിന ശരാശരി
വെെദ്യുതി ഉല്പാദനം
എത്രയായിരുന്നു എന്നും
നിലവില്‍ ആയത് എത്ര
എന്നുമുളള വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
വെെദ്യുതി
ഉല്പാദനം കൂട്ടാനായി ഇൗ
സര്‍ക്കാര്‍
ഉപയോഗപ്രദമാക്കിയ
ശൃംഖലകള്‍ ഏതെല്ലാം;
ഓരോ വിഭാഗം വഴി എത്ര
അധിക വെെദ്യുതി
ഉല്പാദനം ലക്ഷ്യമിട്ടു;
എത്ര നേടി; വിശദാംശം
ലഭ്യമാക്കുമോ;
പുതിയ വൈദ്യുത പദ്ധതികള്‍
2486.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്
കൂടുതല്‍ വൈദ്യുതി
ലഭിയ്ക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിയ്ക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദവിവരം നല്‍കുമോ;
(ബി)
എന്തെല്ലാം
പുതിയ വൈദ്യുത
പദ്ധതികളാണ്
സര്‍ക്കാരിന്റെ
മുന്നിലുളളത്; ഓരോ
പദ്ധതിയും
എന്നത്തേയ്ക്ക്
കമ്മിഷന്
ചെയ്യുന്നതിനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ജല
വെെദ്യുത പദ്ധതികള്‍
2487.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അനുമതി
ലഭിച്ചശേഷം നിര്‍മ്മാണ
പ്രവൃത്തികള്‍
മുടങ്ങിക്കിടക്കുന്ന
എത്ര ജല വെെദ്യുത
പദ്ധതികള്‍
സംസ്ഥാനത്തുണ്ട്;
ഇപ്രകാരം
പൂര്‍ത്തിയാകാതെ
കിടക്കുന്ന ജല വെെദ്യുത
പദ്ധതികള്‍ക്കായി
ഇതുവരെ സര്‍ക്കാര്‍
ചെലവഴിച്ച
തുകയെത്രയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
കേരളത്തിലെ
ജല വെെദ്യുതി ഉത്പാദന
ശേഷി ഇപ്പോള്‍
എത്രയാണ്; കഴിഞ്ഞ 20
വര്‍ഷത്തിനുള്ളില്‍ ഇത്
എത്ര മാത്രം
വര്‍ദ്ധിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
(സി)
ജല
വെെദ്യുതി ഉത്പാദന ശേഷി
വര്‍ദ്ധിപ്പിക്കാനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
ഭൂഗര്‍ഭ
വൈദ്യുതി വിതരണ സംവിധാനം
2488.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
എന്‍. ഷംസുദ്ദീന്
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യുടെ
വിതരണ ശൃംഖല
ആധുനികവല്‍ക്കരിക്കുന്നതിന്
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
ഭൂഗര്‍ഭ
വൈദ്യുതി വിതരണ
സംവിധാനം സംസ്ഥാനത്ത്
എവിടെയെല്ലാം
നടപ്പാക്കിയിട്ടുണ്ടെന്ന്
അറിയിക്കുമോ;
(സി)
ഈ
സംവിധാനം സംസ്ഥാനം
മുഴുവന്‍
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
വൈദ്യുതി
മുടങ്ങുന്നത് തടയാൻ നടപടി
2489.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018
മേയ് 25 മുതല്‍
31വരെയുളള ദിവസങ്ങളില്‍
24 മണിക്കൂറിലധികം
വൈദ്യുതി മുടങ്ങിയ
ഏതെങ്കിലും പ്രദേശം
കേരളത്തിലുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
ഏതെല്ലാം ജില്ലകളില്‍
ഏതെല്ലാം
സെക്ഷനുകളിലാണ്
വൈദ്യുതി
തടസ്സപ്പെട്ടതെന്നും
എത്ര മണിക്കൂര്‍ എത്ര
ഉപഭോക്താക്കളാണ്
ഇരുട്ടിലായതെന്നും
വ്യക്തമാക്കാമോ;
(സി)
ഇത്രയും
നീണ്ട സമയം
വൈദ്യുതിമുടങ്ങാനുളള
കാരണമെന്തായിരുന്നുവെന്നും
ഇത്തരം അവസ്ഥ ഭാവിയില്‍
ഉണ്ടാകാതിരിക്കാന്‍
എന്ത് നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കുമോ?
നേമം
മണ്ഡലത്തില്‍ വൈദ്യുതി
കണക്ഷന് ലഭിക്കാനുള്ള
വീടുകള്‍
2490.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നേമം
നിയോജകമണ്ഡലത്തില്‍
ഏതെങ്കിലും വീടുകളില്‍
ഇനിയും വൈദ്യുതി
കണക്ഷന്
ലഭിക്കാനുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വൈദ്യുതി
കണക്ഷന് ലഭിക്കാനുള്ള
വീടുകളുണ്ടെങ്കില്‍
എന്ത് കാരണത്താലാണ്
അവിടെ വൈദ്യുതി
എത്തിക്കാന്‍
സാധിക്കാത്തതെന്നും
വൈദ്യുതി
എത്തിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചതെന്നും
വിശദമാക്കാമോ;
(സി)
നേമം
നിയോജകമണ്ഡലത്തില്‍
വൈദ്യുതി കണക്ഷന്
ലഭിക്കാനുള്ള വീടുകള്‍
എത്രയെന്ന് വാർഡ്
തിരിച്ചുളള കണക്ക്
ലഭ്യമാക്കുമോ?
വാമനപുരം
മണ്ഡലത്തിലെ സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
2491.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തിലെ
സമ്പൂര്‍ണ്ണ
വൈദ്യുതീകരണവുമായി
ബന്ധപ്പെട്ട്, 1980 -ലെ
വനസംരക്ഷണ നിയമപ്രകാരം
അനുമതി ലഭിക്കേണ്ട എത്ര
അപേക്ഷകളാണ് നിലവില്‍
ഉളളത് എന്നും
അപേക്ഷയുടെ
വിശദാംശങ്ങളും
നല്‍കാമോ;
(ബി)
പ്രസ്തുത
അപേക്ഷകളുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ?
ഊര്‍ജ്ജ
ഓഡിറ്റിംഗ്
2492.
ശ്രീ.മുരളി
പെരുനെല്ലി
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഊര്‍ജ്ജ ഓഡിറ്റിംഗ്
നടത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
സര്‍ക്കാര്‍
സ്ഥാപനങ്ങളിലും വാണിജ്യ
സ്ഥാപനങ്ങളിലും
വൈദ്യുതിയുടെ ഉപഭോഗം
കുറയ്ക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ;
(സി)
ഇത്തരം
സ്ഥാപനങ്ങളില്‍ എനര്‍ജി
ഓഡിറ്റിംഗ്
നടത്താനുദ്ദേശിക്കുന്നുണ്ടോ;വെളിപ്പെടുത്തുമോ
;
(ഡി)
എനര്‍ജി
മാനേജ്മെന്റ് രംഗത്ത്
പുതിയ പഠനങ്ങളും
ഗവേഷണങ്ങളും
നടത്തുന്നതിന്
എന്തെല്ലാം
പ്രോത്സാഹനങ്ങളാണ്
നല്കി വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ഇ)
ഊര്‍ജ്ജ
ഉപഭോഗം പരമാവധി
കുറയ്ക്കുന്നതു
സംബന്ധിച്ച് പത്ര-ദൃശ്യ
മാധ്യമങ്ങള്‍ മുഖേന
എന്തെല്ലാം അവബോധ
പരിപാടികളാണ്
സംഘടിപ്പിച്ച്
വരുന്നതെന്ന്
വ്യക്തമാക്കാമോ?
വെെദ്യുത
ബില്‍ ഓണ്‍ ലൈനായി
അടയ്ക്കുന്നതിനുള്ള പദ്ധതി
2493.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വെെദ്യുത
ബില്‍ ഓണ്‍ ലൈനായി
അടയ്ക്കുന്നതിന്
കെ.എസ്.ഇ.ബി പുതിയ
പദ്ധതികള്‍ ആസൂത്രണം
ചെയ്തിട്ടുണ്ടാേ
;എങ്കിൽ വിശദാംശം
വ്യക്തമാക്കുമാേ?
ഉൗര്‍ജ്ജ
സംരക്ഷണ പദ്ധതികള്‍
2494.
ശ്രീ.കെ.വി.വിജയദാസ്
,,
എസ്.രാജേന്ദ്രന്
,,
ബി.സത്യന്
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒരു
യൂണിറ്റ് വെെദ്യുതിയുടെ
ദുരുപയോഗം
ഒഴിവാക്കുന്നത്
ഒന്നേകാല്‍ യൂണിറ്റ്
വെെദ്യുതി
ഉല്പാദിപ്പിക്കുന്നതിന്
തുല്യമായതിനാല്‍
ഉൗര്‍ജ്ജ സംരക്ഷണ
പ്രവര്‍ത്തനത്തിന്
ആവിഷ്കരിച്ചിട്ടുളള
പദ്ധതികള്‍
എന്തെല്ലാമാണ്;
(ബി)
എല്ലാ
വീടുകളിലെയും പൊതു
നിരത്തുകളിലെയും
ഫിലമെന്റ്,
സി.എഫ്.എല്‍.
ബള്ബുകള്ക്കു പകരം
എല്‍.ഇ.ഡി. ബള്‍ബുകള്‍
നല്കുന്ന പദ്ധതിയുടെ
പുരോഗതി അറിയിക്കാമോ;
(സി)
വെെദ്യുതി
ദുരുപയാേഗം
കുറയ്ക്കുന്നതിനായി
എനര്‍ജി മാനേജ്മെന്റ്
സെന്റര്‍ നടത്തിവരുന്ന
ഇടപെടലുകള്‍
അറിയിക്കാമോ;
എല്‍.ഇ.ഡി ബള്‍ബുകളെ
നന്നാക്കി
പുനരുപയോഗിക്കാന്‍
ഇ.എം.സി. പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(ഡി)
വെെദ്യുതി
ഉപയോഗം സ്വയം
നിയന്ത്രിക്കാന്‍
ഉപയോക്താക്കള്‍ക്ക്
അവസരം നല്‍കുന്നതും
വെെദ്യുതി മോഷണം
തടയാന്‍ പര്യാപ്തവുമായ
സ്മാര്‍ട്ട് മീറ്റര്‍
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
സോളാര്‍
പവര്‍ പ്രോത്സാഹനം
2495.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉര്‍ജ്ജ
സംരക്ഷണത്തിനുവേണ്ടി
സോളാര്‍ പവര്‍
പ്രോത്സാഹനത്തിന്
അനെര്‍ട്ട് നടത്തുന്ന
പരിപാടികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഇതിനായി
എന്തൊക്കെ സാമ്പത്തിക
സഹായങ്ങള്‍ നല്കി
വരുന്നു എന്ന്
വിശദമാക്കാമോ ?
സോളാര്‍
വൈദ്യുതി ഉല്പാദനം
2496.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സോളാര്‍ വൈദ്യുതി
ഉല്പാദനം നിലവില്‍ എത്ര
മെഗാവാട്ടാണ്; പ്രസ്തുത
ഉല്പാദനം 500
മെഗാവാട്ടായി
വര്‍ദ്ധിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ അതിനായി
ആവിഷ്ക്കരിച്ച
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
സര്‍ക്കാര്‍
കെട്ടിടങ്ങളുടെയും
വീടുകളുടെയും മുകളില്‍
സോളാര്‍ പാനല്‍
സ്ഥാപിച്ചുകൊണ്ട്
വൈദ്യുതി ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
നടപടി പൂര്‍ണ്ണതോതില്‍
വിജയപ്രദമാക്കുവാന്‍
കഴിയാത്തത്
എന്തുകൊണ്ടാണ്;
ചിറ്റൂരില്‍
ചെറുകിട സോളാര്‍ യൂണിറ്റുകള്‍
2497.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചിറ്റൂര്‍
നിയോജക മണ്ഡലത്തിലെ
കൃഷിയിടങ്ങളില്‍
ചെറുകിട സോളാര്‍
യൂണിറ്റുകള്‍
സ്ഥാപിക്കുന്നതിന്റെ
സാധ്യതാ പഠനം
അനെര്‍ട്ട്
നടത്തുകയുണ്ടായോ;
എങ്കിൽ ഇത് സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
സര്‍ക്കാര്‍
കെട്ടിടങ്ങളില്‍ സൗരോര്‍ജ
നിലയം
2498.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
കെട്ടിടങ്ങളില്‍
സൗരോര്‍ജ നിലയം എന്ന
പദ്ധതി നടപ്പിലാക്കി
തുടങ്ങിയോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദ വിവരങ്ങള്‍
ലഭ്യമാക്കാമോ ;
(ബി)
കുട്ടനാട്
മണ്ഡലത്തില്‍ ഏതെല്ലാം
സര്‍ക്കാര്‍
കെട്ടിടങ്ങള്‍ പ്രസ്തുത
പദ്ധതിക്കുവേണ്ടി
തെരഞ്ഞെടുത്തിട്ടുണ്ടെന്നു
വിശദമാക്കാമോ ?
പാരമ്പര്യേതര
ഊര്‍ജ്ജ ഉല്‍പ്പാദനം
2499.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പാരമ്പര്യേതര ഊര്‍ജ്ജ
ഉല്‍പ്പാദനം
വര്‍ദ്ധിപ്പിക്കുന്നത്
സംബന്ധിച്ച മന്ത്രിസഭാ
തീരുമാനങ്ങള്‍
എന്തെങ്കിലും
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കാമോ?
(ബി)
പാരമ്പര്യേതര
ഊര്‍ജ്ജ
ഉല്‍പ്പാദനത്തില്‍
ഉദ്ദേശിച്ച പുരോഗതി
കേരളം
കൈവരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(സി)
പാരമ്പര്യേതര
ഊര്‍ജ്ജ ഉല്‍പ്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
കോവൂര്‍ കെ.എസ്.ഇ.ബി സെക്ഷന്‍
ഓഫീസ്
2500.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കോഴിക്കോട്
ജില്ലയിലെ കോവൂര്‍
കെ.എസ്.ഇ.ബി സെക്ഷന്‍
ഓഫീസ് പ്രവര്‍ത്തന
സൗകര്യത്തിനുവേണ്ടി
വിഭജിക്കണമെന്ന
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കുമോ?
അനെര്‍ട്ടിലെ
ഉദ്യോഗസ്ഥരുടെ വിദേശയാത്ര
2501.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
അനെര്‍ട്ടില്‍ എത്ര
ഉദ്യോഗസ്ഥര്‍
വിദേശയാത്ര നടത്തി;
പേരും തസ്തികയും സഹിതം
വിശദവിവരം
ലഭ്യമാക്കാമോ;
(ബി)
വിദേശയാത്രാ
അനുമതിയ്ക്കായി
സര്‍ക്കാരിലേയ്ക്ക്
അനെര്‍ട്ട് നല്കിയ
കത്തിന്റെയും അനുമതി
നല്കിയ കത്തിൻെറയും
പകർപ്പ് ലഭ്യമാക്കാമോ;
(സി)
അനെര്‍ട്ട്
ശുപാര്‍ശ ചെയ്ത
പേരുകളില്‍ എത്ര പേരെ
ഒഴിവാക്കിയിട്ടുണ്ട്;
എന്ത് കാരണത്താലാണ്
ഇവരെ ഒഴിവാക്കിയത്
എന്ന് വ്യക്തമാക്കാമോ;
(ഡി)
വിദേശയാത്രയ്ക്കായി
ഓരോരുത്തര്‍ക്കുംവേണ്ടി
എന്ത് തുക ചെലവായി
എന്നും ആരാണ് തുക
ചെലവഴിച്ചത് എന്നും ഏത്
ഫണ്ടില്‍ നിന്നാണെന്നും
വിശദാംശങ്ങൾ
വ്യക്തമാക്കാമോ?
കെ.എസ്.ഇ.ബി. യിലെ ഒഴിവുകള്‍
2502.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
യില്‍ മസ്ദൂര്‍,
ലൈന്മാന്, സബ്
എഞ്ചിനീയര്‍,
അസിസ്റ്റന്റ്
എഞ്ചിനീയര്‍ എന്നീ
തസ്തികകളില്‍ നിലവില്‍
എത്ര ഒഴിവുകള്‍
വീതമുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍ പി.എസ്.സി.
യ്ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(സി)
ഇല്ലെങ്കില്‍
ഈ ഒഴിവുകള്‍
അടിയന്തരമായി
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
കെ.എസ്.ഇ.ബി.
മീറ്റര്‍ റീഡര്‍
2503.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
യില്‍ മീറ്റര്‍ റീഡര്‍
തസ്തിക നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ പി.എസ്.സി
മുഖാന്തിരം നിയമനം
നേടിയവര്‍ എത്ര; കരാര്‍
അടിസ്ഥാനത്തില്‍ എത്ര
മീറ്റര്‍ റീഡര്‍മാര്‍
നിലവിലുണ്ട്;
വ്യക്തമാക്കാമോ;
(ബി)
മീറ്റര്‍
റീഡര്‍
തസ്തികയിലേയ്ക്കുള്ള
പി.എസ്.സിയുടെ റാങ്ക്
ലിസ്റ്റ് നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ ആയതില്‍
നിന്ന് എത്ര പേര്‍ക്ക്
നിയമനം
ലഭ്യമായിട്ടുണ്ട്;
നിയമനം
നടത്തിയിട്ടില്ലെങ്കില്‍
അതിന്റെ കാരണം
എന്താണെന്ന്
വ്യക്തമാക്കാമോ?
അസിസ്റ്റന്റ്
എഞ്ചിനീയര്‍മാരുടെ ഒഴിവുകള്‍
2504.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
യില്‍ നിലവില്‍ എത്ര
അസിസ്റ്റന്റ്
എഞ്ചിനീയര്‍മാരുടെ
ഒഴിവുണ്ടെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍ പി.എസ്.സി.
ലിസ്റ്റില്‍ നിന്നും
നികത്തുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
അനര്‍ട്ടിലെ
നിയമനങ്ങള്‍
2505.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം അനര്‍ട്ടില്‍
എംപ്ലാേയ്മെന്റ്
എക്സ്ചേഞ്ച് മുഖാന്തിരം
അല്ലാതെ എത്ര
താല്‍ക്കാലിക നിയമനം
നടത്തിയിട്ടുണ്ട്;
ഉത്തരവിന്റെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമാേ;
(ബി)
എംപ്ലാേയ്മെന്റ്
ഡയറക്ടറേറ്റില്‍
നിന്നും അനര്‍ട്ടില്‍
പരിശാേധന നടത്തിയത്
എന്നാണ്; പരിശാേധന
റിപ്പാേര്‍ട്ട്
ലഭ്യമാക്കുമാേ;
(സി)
താല്‍ക്കാലിക
നിയമനം ലഭിച്ചവര്‍ക്ക്
നൽകിയ ശമ്പളയിനത്തില്‍
ഇതുവരെ ചെലവായ തുക
വ്യക്തമാക്കാമാേ;
(ഡി)
അനര്‍ട്ടിലെ
എത്ര ഉദ്യോഗസ്ഥര്‍
മറ്റു സ്ഥാപനങ്ങളില്‍
ജാേലി ചെയ്യുന്നുണ്ട്;
ജാേലി ചെയ്യുന്ന
സ്ഥാപനം, തസ്തിക എന്നിവ
സഹിതം വിശദവിവരം
ലഭ്യമാക്കുമാേ;
(ഇ)
2016ന്
ശേഷം ഈ സ്ഥാപനത്തിൽ
എത്ര ആശ്രിതനിയമനം
നടത്തിയിട്ടുണ്ട്;
നിയമനം നടത്താന്‍
സര്‍ക്കാര്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടാേ;
ഉണ്ടെങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമാേ;
(എഫ്)
താല്‍ക്കാലിക
നിയമനങ്ങള്‍
സ്ഥിരപ്പെടുത്താന്‍
നിയമപ്രകാരം
അനെര്‍ട്ടിന്റെ
എക്സിക്യൂട്ടീവ്
കമ്മിറ്റി തീരുമാനം
എടുത്തിരുന്നാേ;
സര്‍ക്കാര്‍ നിയമവും
എക്സിക്യൂട്ടീവ്
കമ്മിറ്റി തീരുമാനവും
പാലിച്ചാണാേ
നിയമനങ്ങള്‍ നടത്തിയത്;
പ്രസ്തുത വിഷയത്തില്‍
നടന്ന എക്സിക്യൂട്ടീവ്
കമ്മറ്റിയുടെ
നാേട്ടിന്റെയും,
മിനിട്ട്സിന്റെയും
പകര്‍പ്പ്
ലഭ്യമാക്കാമാേ?
ഹൈഡല്‍
ടൂറിസം
2506.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
മണ്ഡലത്തില്‍ ഹൈഡല്‍
ടൂറിസം മേഖലയില്‍
നിലവില്‍ എത്ര
ജീവനക്കാരാണ്
ജോലിചെയ്തു വരുന്നത്
എന്ന് വ്യക്തമാക്കുമോ;
(ബി)
ഇവര്‍
ജോലിചെയ്തുവരുന്നത്
ഏതൊക്കെ
തസ്തികയിലാണെന്ന്
വ്യക്തമാക്കുമോ; ഇവരുടെ
വിദ്യാഭ്യാസ യോഗ്യതകള്‍
സംബന്ധിച്ച വിവരങ്ങള്‍
നല്‍കുമോ;
(സി)
ഇവിടെ
ഹൈഡല്‍ ടൂറിസം നടത്തിയ
പുഷ്പമേളയില്‍ എത്ര
കച്ചവടസ്ഥാപനങ്ങളാണ്
പ്രവര്‍ത്തിച്ചത് എന്ന്
അറിയിക്കുമോ;
(ഡി)
അവ
പ്രവര്‍ത്തിച്ചത് എന്ത്
വ്യവസ്ഥകളുടെ
അടിസ്ഥാനത്തിലാണെന്ന്
വ്യക്തമാക്കുമോ?
ദേവികുളം
ഹൈഡല്‍ ടൂറിസം പദ്ധതി
2507.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
ഹൈഡല്‍ ടൂറിസം
പദ്ധതിയിൽ കരാര്‍
അടിസ്ഥാനത്തില്‍ എത്ര
കച്ചവടസ്ഥാപനങ്ങളാണ്
പ്രവർത്തിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ആയത്
എന്തൊക്കെ വ്യവസ്ഥയുടെ
അടിസ്ഥാനത്തിലാണ്
നല്കിയിരിക്കുന്നതെന്നു
വിശദമാക്കാമോ ?
ബാലുശ്ശേരി
മണ്ഡലത്തിലെ കക്കയം ചെറുകിട
ജലവൈദ്യുത പദ്ധതി
2508.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബാലുശ്ശേരി
മണ്ഡലത്തിലെ കക്കയം
ചെറുകിട ജലവൈദ്യുത
പദ്ധതി ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്നറിയിക്കാമോ;
(ബി)
പദ്ധതിയുടെ
ഉദ്ഘാടനം എപ്പോള്‍
നടത്താനാണ് സര്‍ക്കാര്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ ?
മിനി
ഹൈഡല്‍ പ്രോജക്ട്
2509.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യുതോര്‍ജ്ജ
ഉല്പാദനത്തിനായി മിനി
ഹൈഡല്‍ പ്രോജക്ടുകള്‍
ആരംഭിക്കുന്നതിന്
എന്തെല്ലാം പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പിലാക്കിയിട്ടുണ്ട്;
വ്യക്തമാക്കാമോ;
(ബി)
ഇത്തരത്തിലുള്ള
എത്ര പദ്ധതികള്‍ ഈ
സര്‍ക്കാര്‍ നിലവില്‍
വന്നതിന് ശേഷം
സ്ഥാപിച്ചിട്ടുണ്ട് /
കമ്മീഷന്
ചെയ്തിട്ടുണ്ട്;
(സി)
ഇതിനോടകം
ഈ മേഖലയില്‍ എത്ര കോടി
രൂപയുടെ
പദ്ധതികള്‍ക്കാണ്
ഭരണാനുമതി നല്‍കിയത്;
(ഡി)
കോഴിക്കോട്
ജില്ലയില്‍
ഇത്തരത്തിലുള്ള
ഏതെല്ലാം മിനി ഹൈഡല്‍
പദ്ധതികളാണ്
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കരാര്‍
താെഴിലാളികളുടെ
കുടുംബങ്ങൾക്ക് ധനസഹായം
2510.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
രണ്ട്
വര്‍ഷത്തിനിടയില്‍
തൃശൂര്‍ ജില്ലയില്‍
ജാേലിക്കിടെയുണ്ടായ
അപകടങ്ങളില്‍ എത്ര
കെ.എസ്.ഇ.ബി.
ജീവനക്കാര്‍
മരണമടഞ്ഞിട്ടുണ്ടെന്ന്
വ്യക്തമാക്കാമാേ ;
(ബി)
അപകടത്തില്‍പ്പെട്ട്
മരണമടഞ്ഞവരുടെ
കുടുംബാംഗങ്ങള്‍ക്ക്
എന്താെക്ക
ആനുകൂല്യങ്ങളാണ്
കെ.എസ്.ഇ.ബി.
നല്‍കുന്നതെന്ന്
വ്യക്തമാക്കാമാേ ;
(സി)
ജാേലിക്കിടയില്
മരണമടയുന്ന കരാര്‍
താെഴിലാളികളുടെ
കുടുംബങ്ങൾക്ക് എന്ത്
ധനസഹായമാണ്
അനുവദിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ഒല്ലൂര്‍
മണ്ഡലത്തിലെ ഓഫീസുകള്‍
2511.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒല്ലൂര്‍
നിയോജക മണ്ഡലത്തില്‍
വൈദ്യുതി വകുപ്പിന്റെ
എത്ര ഓഫീസുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
അതിന്റെ വിശദാംശങ്ങളും
ലഭ്യമാക്കുമോ;
(ബി)
ഇതില്‍
എത്ര ഓഫീസുകള്‍
വാടകക്കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
വാടകകെട്ടിടത്തില്
പ്രവര്‍ത്തിക്കുന്ന
ഓഫീസുകള്‍ക്ക്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്ന
കാര്യം സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ?
കര്‍ണ്ണാടകത്തില്‍
നിന്ന് വെെദ്യുതി
2512.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ണ്ണാടക
സംസ്ഥാനത്ത് നിന്ന്
വെെദ്യുതി
കൊണ്ടുവരുന്ന
പ്രവൃത്തിക്കായി
കാസര്‍ഗോഡ് പാക്കേജില്‍
നിന്ന്
കെ.എസ്.ഇ.ബി.ക്ക് എത്ര
രൂപ അനുവദിച്ച്
കിട്ടിയിട്ടുണ്ട്;
(ബി)
ഇൗ
തുക ഉപയോഗിച്ച്
കെ.എസ്.ഇ.ബി.
എന്തൊക്കെ
പ്രവൃത്തികളാണ്
ചെയ്തിട്ടുളളത്; ആയത്
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ഇൗ
പ്രവൃത്തിയിലൂടെ
കര്‍ണ്ണാടകത്തില്‍
നിന്ന് വെെദ്യുതി
ലഭ്യമായിട്ടുണ്ടോ;
ഇല്ലെങ്കില്‍
ലഭിക്കാതിരിക്കാനുളള
കാരണം വിശദമാക്കാമോ;
(ഡി)
തടസ്സങ്ങള്‍
നീക്കി വെെദ്യുതി
ലഭിക്കുന്നതിന് വകുപ്പ്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?