സഹകരണ
സംഘങ്ങളിലൂടെ നെല്ല് സംഭരണം
2513.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നെല്ല്
സംഭരണത്തിന് വേണ്ടത്ര
പ്രാധാന്യം
ലഭിക്കാത്തത് നെല്‍
കര്‍ഷകരെ
ദുരിതത്തിലാക്കുന്നു
എന്ന വസ്തുത പരിഗണിച്ച്
ഇക്കാര്യത്തില്‍
ഇടപെടാന്‍ സഹകരണ മേഖല
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
സഹകരണ
സംഘം തന്നെ നെല്ല്
സംഭരിച്ച്,
സംസ്ക്കരിച്ച് സ്വന്തം
ബ്രാന്റില്‍ വില്പന
നടത്തുന്നതിന് പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(സി)
ഏതൊക്കെ
ഔട്ട്ലൈറ്റുകളിലൂടെയാണ്
പ്രസ്തുത അരി
വില്‍ക്കുന്നതിന്
തീരുമാനിച്ചിട്ടുള്ളത്;
ഇപ്രകാരം വില്‍ക്കുന്ന
അരിക്ക് സബ്സിഡി
നല്‍കുന്നതിന്
ആലോചനയുണ്ടോ;
(ഡി)
കര്‍ഷകര്‍ക്ക്
നെല്ലിന് ന്യായമായ
വിലയും ഉപഭോക്താവിന്
ഗുണനിലവാരമുള്ള അരിയും
ഈ പദ്ധതിയിലൂടെ
ലഭ്യമാക്കുവാന്‍
സാധിക്കും എന്ന്
പ്രതീക്ഷിക്കുന്നുണ്ടോ?
സഹകരണ
സംഘങ്ങള്‍ക്ക് ഏകീകൃത
സോഫ്റ്റ് വെയര്‍
2514.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രാഥമിക കാര്‍ഷിക
സഹകരണ സംഘങ്ങള്‍ക്ക്
ഏകീകൃത സോഫ്റ്റ് വെയര്‍
ഏര്‍പ്പെടുത്തുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എത്ര കോടി രൂപയുടെ
പദ്ധതിയാണിത്;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത സോഫ്റ്റ്
വെയര്‍
തയ്യാറാക്കുന്നതിന് ഏത്
കമ്പനിയെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളത്;
(സി)
കമ്പനിയെ
ചുമതലപ്പെടുത്തുന്നതിന്
സ്വീകരിച്ച
നടപടിക്രമങ്ങള്‍
എന്തൊക്കെയാണ്;
ഇക്കാര്യത്തിനായി
ടെന്‍ഡര്‍
ക്ഷണിച്ചിരുന്നോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;
അറിയിക്കുമോ;
(ഡി)
ഈ
കമ്പനിക്ക് പ്രസ്തുത
മേഖലയിലുള്ള പരിചയം
എന്താണെന്ന്
വിശദമാക്കുമോ?
സഹകരണ
പ്രസ്ഥാനത്തെ
ഊര്‍ജ്ജസ്വലമാക്കുന്നതിന്
സഹകരണ നയം
2515.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സർക്കാർ
കരട് സഹകരണ നയം
രൂപീകരിച്ചിട്ടുണ്ടോ;
സഹകരണ പ്രസ്ഥാനത്തെ
ഊര്‍ജ്ജസ്വലമാക്കുന്നതിനുള്ള
എന്തൊക്കെ
നിര്‍ദ്ദേശങ്ങളാണ്
പ്രസ്തുത കരട്
നയത്തില്‍
ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)
എട്ടാമത്
സഹകരണ കോണ്‍ഗ്രസ്സില്‍
കൈക്കൊണ്ട പ്രധാന
തീരുമാനങ്ങള്‍ സഹകരണ
മേഖലയെ
ശക്തിപ്പെടുത്തുന്നതിന്
എപ്രകാരം സഹായകമാണ് ;
(സി)
സഹകരണ
മേഖല പൂര്‍ണ്ണമായും
അഴിമതി
മുക്തമാക്കുന്നതിനുള്ള
തീരുമാനം
എടുത്തിട്ടുണ്ടോ;
(ഡി)
പ്രസ്തുത
തീരുമാനം എടുത്ത ശേഷം
സംസ്ഥാനത്തെ എത്ര സഹകരണ
ബാങ്കുകള്‍/സംഘങ്ങളില്‍
വെട്ടിപ്പ്
കണ്ടെത്തിയിട്ടുണ്ട്;
അതില്‍ സി.പി.എം.
നിയന്ത്രണത്തിലുള്ള
എത്ര
സ്ഥാപനങ്ങളുണ്ടെന്ന
കണക്ക് ലഭ്യമാണോ;എങ്കിൽ
എത്രയെന്ന്
അറിയിക്കുമോ?
പ്രാഥമിക
കാര്‍ഷിക സഹകരണ സംഘങ്ങളില്‍
ഏകീകൃത സോഫ്റ്റ് വെയര്‍
2516.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(ബി)
പ്രസ്തുത
കമ്പനി നല്കിയ
പ്രൊപ്പോസല്‍
പരിഗണിക്കുന്നതിനും
ആയത് നടപ്പിലാക്കുന്നത്
സംബന്ധിച്ച് തീരുമാനം
എടുക്കുന്നതിനും
ഉദ്യോഗസ്ഥതല സമിതിയെ
നിയോഗിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
കമ്മിറ്റി
എെ.എഫ്.റ്റി.എ.എസ്.
സമര്‍പ്പിച്ച
പ്രൊപ്പോസല്‍
പരിഗണിച്ചിട്ടുണ്ടോ;
എങ്കില്‍
ഇതിന്മേലെടുത്ത
തീരുമാനം എന്താണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇന്ത്യന്‍
ഫെെനാന്‍ഷ്യല്‍
ടെക്നോളജി ആന്റ്
അലെെഡ് സര്‍വ്വീസസ്
ആര്.ബി.എെ യുടെ
ഉപകമ്പനിയാണോ;
സംസ്ഥാനത്തെ ഏതെങ്കിലും
ജില്ലാ സഹകരണ ബാങ്കില്‍
പ്രസ്തുത കമ്പനി
തയ്യാറാക്കിയ സോഫ്റ്റ്
വെയര്‍
ഉപയോഗിക്കുന്നുണ്ടോ;
എങ്കില്‍ അതിന്റെ
കാര്യക്ഷമതയെക്കുറിച്ച്
പരിശോധിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
കാര്‍ഷിക
മേഖലയില്‍ സഹകരണ
പ്രസ്ഥാനങ്ങളുടെ ഇടപെടല്‍
2517.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കാര്‍ഷിക
മേഖലയുടെ വികസനത്തിനും
കാര്‍ഷിക
ഉല്പന്നങ്ങളുടെ
വിപണനത്തിനും
സഹായകരമാകുന്ന
വിധത്തിലുളള എന്തെല്ലാം
ഇടപെടലുകളാണ് സഹകരണ
പ്രസ്ഥാനങ്ങള്‍
നടത്തിവരുന്നത്;
ഇതിന്റെ വിശദാംശം
വ്യക്തമാക്കുമോ?
ഷോളയാര്‍
പട്ടികവര്‍ഗ്ഗ സര്‍വ്വീസ്
സഹകരണ സംഘം
2518.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അതിരപ്പിള്ളി
പഞ്ചായത്തിലെ ഷോളയാര്‍
പട്ടികവര്‍ഗ്ഗ
സര്‍വ്വീസ് സഹകരണ സംഘം
ഭരണസമിതിയുടെ ഘടന
പുനഃക്രമീകരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
പുതുക്കിയ ഭരണസമിതി
സംബന്ധിച്ച വിശദവിവരം
വ്യക്തമാക്കാമോ?
വിലക്കയറ്റം
2519.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിലക്കയറ്റം
തടയുന്നതിന്റെ ഭാഗമായി
സഹകരണ വകുപ്പ് മുഖേന
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് അറിയിക്കുമോ?
(ബി)
ഇവ
കൂടുതല്‍
വിപുലീകരിക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;ഉണ്ടെങ്കില്‍
വിശദാംശം അറിയിക്കുമോ?
നവകേരളീയം
പദ്ധതി
2520.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണവകുപ്പ്
നടപ്പിലാക്കിയ
നവകേരളീയം ഒറ്റത്തവണ
തീര്‍പ്പാക്കല്‍
പദ്ധതിയിലൂടെ
കുടിശ്ശികയായിരുന്ന
എത്ര വായ്പകളാണ്
തിരിച്ചടവ് നടത്തിയത്
എന്ന് അറിയിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയിലൂടെ
പലിശയിനത്തില്‍ എത്ര
രൂപയാണ് ഇളവായി
നല്‍കിയത് എന്നുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത പദ്ധതിയുടെ
കാലാവധി
നീട്ടിയിട്ടുണ്ടോ
;ഉണ്ടെങ്കില്‍
എന്നുവരെയാണ് ഈ പദ്ധതി
പ്രാബല്യത്തിലുള്ളത്
എന്ന് വ്യക്തമാക്കുമോ?
കേരള
ബാങ്ക്
2521.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള ബാങ്ക് സഹകരണ
മേഖലയെ ഏതെല്ലാം
രീതിയിലാണ്
അഭിവൃദ്ധിപ്പെടുത്തുന്നത്
; വിശദമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ച ശ്രീറാം
കമ്മിറ്റി
റിപ്പോര്‍ട്ടിലെ
പ്രധാന
നിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയാണ്
;വിശദമാക്കാമോ ?
കേരള
ബാങ്ക് രൂപീകരണം
2522.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ
സഹകരണ ബാങ്കുകളെ
സംസ്ഥാന സഹകരണ
ബാങ്കില്‍ ലയിപ്പിച്ച്
കേരള ബാങ്ക്
രൂപീകരിക്കുന്നതുമായി
ബന്ധപ്പെട്ട് നബാര്‍ഡ്
മുന്നോട്ടു വച്ച
ഉപാധികള്‍
എന്തൊക്കെയെന്നും ഇത്
പൂര്‍ത്തിയാക്കാന്‍
എത്ര കാലം വേണമെന്നും
അറിയിക്കാമോ; ;
(ബി)
ലയനത്തിനു
ശേഷം സംസ്ഥാന സഹകരണ
ബാങ്കിനുണ്ടാകാവുന്ന
നഷ്ടം
തിട്ടപ്പെടുത്തിയോ;
ഇത് മറികടക്കാന്‍ എന്തു
നടപടിയാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കേരള
ബാങ്ക് രൂപീകരണവും
ഉപഭോക്താക്കളും
2523.
ശ്രീ.കെ.സി.ജോസഫ്
,,
സണ്ണി ജോസഫ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക്
രൂപീകരിക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തൊക്കെയാണ് ;
(ബി)
ഇതു
സംബന്ധിച്ച അപേക്ഷ
ആര്.ബി.എെ.ക്ക്
സമര്‍പ്പിച്ചിട്ടുണ്ടോ;
(സി)
നബാര്‍ഡ്
ബാങ്കിന് അനുമതി
നല്‍കുന്നതിന്
എന്തെങ്കിലും ഉപാധികള്‍
മുന്നോട്ട്
വച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
നഷ്ടത്തിലോടുന്ന
സംസ്ഥാന സഹകരണ ബാങ്കും
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്ന
ജില്ല സഹകരണ ബാങ്കും
ലയിക്കുമ്പോള്‍
ഉണ്ടാകുന്ന നഷ്ടം
ഒഴിവാക്കുവാന്‍
അവര്‍ക്ക് നേരിട്ട്
സര്‍ക്കാര്‍ ധനസഹായം
നല്‍കേണ്ടി വരുമോ;
(ഇ)
ജില്ല
ബാങ്കുകളുടെ
ഉപഭോക്താക്കളെ ലയന
വിവരം രേഖാമൂലം
അറിയിച്ചിട്ടുണ്ടോ;
ലയനത്തില്‍
എതിര്‍പ്പുളള
നിക്ഷേപകര്‍ക്ക് പണം
കാലാവധിക്ക് മുമ്പ്
പലിശയില്‍ കുറവ്
വരുത്താതെ
പിന്‍വലിക്കുന്നതിനുളള
അവസരം ഒരുക്കുവാൻ നടപടി
സ്വീകരിക്കുമോ?
കേരള
ബാങ്ക് രൂപീകരണത്തിനുള്ള
നടപടി
2524.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക്
രൂപീകരണത്തിനുള്ള നടപടി
ക്രമങ്ങള്‍ ഏതു
ഘട്ടത്തിലാണ്;
(ബി)
കേരള
ബാങ്ക് രൂപീകരണത്തിന്റെ
ഉദ്ദേശലക്ഷ്യങ്ങളും
നിക്ഷേപകര്‍ക്ക്
ലഭിക്കുന്ന
പ്രയോജനങ്ങളും
വിശദീകരിക്കുമോ;
(സി)
നിര്‍ദ്ദിഷ്ട
കേരളബാങ്ക്
എന്നത്തേക്ക്
പ്രവര്‍ത്തനം
ആരംഭിക്കാന്‍ സാധിക്കും
എന്നാണ്
പ്രതീക്ഷിക്കുന്നത്
;വെളിപ്പെടുത്തുമോ?
കേരള
ബാങ്ക് സ്ഥാപിക്കുന്നതിന്
നബാര്‍ഡ് മുന്നോട്ട്
വച്ചിട്ടുള്ള നിബന്ധനകള്‍
2525.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക്
സ്ഥാപിക്കുന്നതിന്
നാളിതുവരെ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ബി)
കേരള
ബാങ്ക് രൂപീകരണത്തില്‍
നബാര്‍ഡ് എന്തൊക്കെ
നിബന്ധനകളാണ്
മുന്നോട്ട്
വെച്ചിട്ടുള്ളത്
;വിശദമാക്കുമോ:
(സി)
ഈ
നിബന്ധനകളെ
മറികടക്കാന്‍ സർക്കാർ
എന്തൊക്കെ നടപടികൾ
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നു;
(ഡി)
ബാങ്ക്
രൂപീകരണത്തില്‍
മറ്റെന്തൊക്കെ
പ്രതിബന്ധങ്ങളാണ്
മുന്നിലുള്ളതെന്ന്
അറിയിക്കുമോ;
(ഇ)
കേരള
ബാങ്കിന്റെ മൂലധന
സ്വരൂപണം, ബാങ്കിനെ
രജിസ്ടര്‍ ചെയ്യാനുള്ള
നിയമപരമായ മറ്റു
നടപടികള്‍ എന്നിവ ഏത്
നിലയിലാണെന്ന്
വെളിപ്പെടുത്തുമോ?
കേരള
ബാങ്കിനു വേണ്ടി നബാര്‍ഡിന്റെ
ശിപാര്‍ശ
2526.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കേരള
ബാങ്കിന് റിസര്‍വ്
ബാങ്കിന്റെ അനുമതി
ലഭിക്കുന്നതിനുവേണ്ടി
നബാര്‍ഡിന്റെ ശിപാര്‍ശ
ലഭ്യമായിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദാംശം ലഭ്യമാക്കുമോ?
താമരക്കുടി
സര്‍വ്വീസ് സഹകരണ ബാങ്കിലെ
നിക്ഷേപം
2527.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ താമരക്കുടി
സര്‍വ്വീസ് സഹകരണ
ബാങ്കിലെ നിക്ഷേപകര്‍
നിക്ഷേപിച്ച തുകയ്ക്ക്
സുരക്ഷിതത്വം
ഉറപ്പുവരുത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
വിഷയത്തില്‍ ആഡിറ്റ്,
പരിശോധന ജോലികളില്‍
ഏര്‍പ്പെട്ടിരുന്ന
സഹകരണവകുപ്പ്
ജീവനക്കാരെ
അന്വേഷണത്തിന്റെ
പരിധിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ?
ജില്ലാ
സഹകരണ ബാങ്കുകള്‍ക്ക്
എെ.എഫ്.എസ്.സി. കോഡ്
2528.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതെല്ലാം ജില്ലാ സഹകരണ
ബാങ്കുകള്‍ക്കാണ്
റിസര്‍വ് ബാങ്ക് ഓഫ്
ഇന്ത്യയില്‍ നിന്നും
എെ.എഫ്.എസ്.സി. കോഡ്
ലഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ജില്ലാ
സഹകരണ ബാങ്കുകള്‍ക്ക്
എെ.എഫ്.എസ്.സി. കോഡ്
ലഭിക്കുന്നതിന്
ആര്.ബി.എെ.
നിഷ്കര്‍ഷിക്കുന്ന
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(സി)
എെ.എഫ്.എസ്.സി.
കോഡ് ലഭിക്കാത്ത
ജില്ലാ സഹകരണ
ബാങ്കുകള്‍ക്ക് ആയത്
ലഭിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
സഹകരണബാങ്കുകളില്‍
സ്ഥിരനിക്ഷേപത്തിന് കാലപരിധി
2529.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതെങ്കിലും ജില്ലാ
സഹകരണബാങ്കുകളില്‍
സ്ഥിരനിക്ഷേപത്തിന്
കാലാവധി പരിധി
നിശ്ചയിച്ച് ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
ആറുമാസത്തിലധികം
കാലാവധിയുളള
സ്ഥിരനിക്ഷേപങ്ങള്‍
സ്വീകരിയ്ക്കാന്‍
പാടില്ലായെന്ന
തരത്തിലുളള
എന്തെങ്കിലും തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ കാരണം
വ്യക്തമാക്കുമോ;
(ബി)
ഇടപാടുകാരില്‍
നിന്നും സര്‍വ്വീസ്
ചാര്‍ജ്ജ്
ഈടാക്കുന്നതില്‍ ഈ
സര്‍ക്കാര്‍
എന്തെങ്കിലും പുതിയ
ഉത്തരവുകള്‍
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഇത്തരം
പുതിയ
നിര്‍ദ്ദേശങ്ങള്‍,
പ്രതിസന്ധി നേരിടുന്ന
സഹകരണബാങ്കുകളുടെ
പ്രവര്‍ത്തനത്തെ
കൂടുതല്‍ പ്രതികൂലമായി
ബാധിക്കുമെന്ന കാര്യം
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
സഹകരണ സംഘത്തിലെ
വായ്പക്കാരന് വായ്പാ
കാലാവധിക്കുള്ളില്‍
മരണമടയുന്ന സാഹചര്യം
2530.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്കില്‍ നിന്നും
വായ്പ എടുത്ത് വായ്പ
തിരിച്ചടയ്ക്കാന്‍
കഴിയാതെ വരുകയും
വായ്പക്കാരന് വായ്പാ
കാലാവധിക്കുള്ളില്‍
മരണമടയുകയും ചെയ്യുന്ന
സാഹചര്യത്തില്‍ വായ്പ
തിരിച്ചടയ്ക്കാന്‍
എന്തൊക്കെ ആനുകൂല്യം
നല്കി വരുന്നുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
ഇത്തരം
വായ്പ റിസ്ക്ക്
ഫണ്ടില്‍
ഉള്‍പ്പെടുത്തുമോ;
(സി)
റിസ്ക്ക്
ഫണ്ടില്‍
ഉള്‍പ്പെടുത്തുവാന്‍
മരണപ്പെട്ട് ഇത്ര നാള്
എന്ന് കാലാവധി
നിശ്ചയിച്ചിട്ടുണ്ടോ ?
കെ.
എസ്. ആര്. ടി. സി. പെന്ഷന്
വിതരണം
2531.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.
എസ്. ആര്. ടി. സി.
പെന്ഷന് വിതരണം സഹകരണ
മേഖലയ്ക്ക്
ഉത്തരവാദിത്തത്തോടു
കൂടി
നടപ്പിലാക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(ബി)
ഈ
ചുമതല ഏറ്റെടുത്തത്
മൂലം സഹകരണ മേഖലയ്ക്ക്
ഉണ്ടായിട്ടുള്ള
നേട്ടമെന്താണ്;
പലിശയിനത്തില്‍ എന്ത്
തുക പ്രതിമാസം
ലഭിക്കും;വിശദമാക്കാമോ;
(സി)
കെ.
എസ്. ആര്. ടി. സി.
പെന്ഷന് വിതരണം
നിലവിലുള്ള ധാരണ
അനുസരിച്ച്
എന്നുവരെയാണ് സഹകരണ
സംഘങ്ങള്‍ വഴി വിതരണം
ചെയ്യുന്നത്; പ്രസ്തുത
കാലയളവിന് ശേഷവും ഈ
പെന്ഷന് പദ്ധതി സഹകരണ
മേഖല വഴി തുടരുവാന്‍
ആലോചനയുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
സഹകരണ
ബാങ്കുകള്‍ ഇതുവരെ
പെന്ഷന് ഇനത്തില്‍
എത്ര തുകയാണ് വിതരണം
ചെയ്തത്; പ്രസ്തുത തുക
എന്നത്തേക്ക് മടക്കി
കിട്ടുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വിശദമാക്കാമോ?
വെളളൂര്‍
സര്‍വ്വീസ് സഹകരണ ബാങ്കിലെ
ക്രമക്കേട്
2532.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വെെക്കം
വെളളൂര്‍ സര്‍വ്വീസ്
സഹകരണ ബാങ്കില്‍
കോടികളുടെ തട്ടിപ്പ്
നടന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ എത്ര കോടി
രൂപയുടെ തിരിമറിയാണ്
കണ്ടെത്തിയത്;
(ബി)
ഏതാെക്കെ
തരത്തിലുളള
തട്ടിപ്പുകളാണ്
പ്രസ്തുത സ്ഥാപനത്തില്‍
നടത്തിയതായി
കണ്ടെത്തിയിട്ടുളളത്;
(സി)
ഇതിന്റെ
അടിസ്ഥാനത്തില്‍ കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ; എത്ര
ജീവനക്കാര്‍ക്കെതിരെ
നടപടി സ്വീകരിച്ചു;
(ഡി)
പ്രസ്തുത
സഹകരണ ബാങ്കിന്റെ
ഭരണസമിതി ഏത് രാഷ്ട്രീയ
പാര്‍ട്ടിയില്‍
പെട്ടവരാണെന്ന്
വെളിപ്പെടുത്തുമോ ?
മൊത്ത
വ്യാപാര സഹകരണ സ്റ്റോറുകളുടെ
പുന:രുദ്ധാരണം
2533.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മൊത്ത വ്യാപാര സഹകരണ
സ്റ്റോറുകളുടെ
ശോചനീയാവസ്ഥ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
മൊത്ത
വ്യാപാര സഹകരണ
സ്റ്റോറുകളുടെ
പുന:രുദ്ധാരണത്തിനായി
എന്ത് നടപടി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
ഇവിടുത്തെ
ജീവനക്കാരുടെ തുഛമായ
വരുമാനം കണക്കിലെടുത്ത്
ശമ്പളപരിഷ്കരണം
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
സര്‍ക്കാര്‍
സ്ഥാപനങ്ങളിലേക്ക്
ടെന്‍ഡര്‍ കൂടാതെ ജില്ല
മൊത്ത വ്യാപാര സഹകരണ
സ്റ്റോറുകളില്‍ നിന്നും
നിത്യോപയോഗ സാധനങ്ങള്‍
വാങ്ങുന്നതിനായി 2009
-ല്‍ ഇറക്കിയിരുന്ന
സര്‍ക്കുലര്‍ പുതുക്കി
നല്കാന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വിശദമാക്കാമോ?
സഹകരണ
സംഘങ്ങള്‍ വഴി നെല്ല് സംഭരണം
2534.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉല്‍പ്പാദിപ്പിക്കുന്ന
നെല്ല് സഹകരണ സംഘങ്ങള്‍
വഴി സംഭരണം
നടത്തുന്നതിന് നടപടി
സ്വീകരിക്കുവാന്‍
ഉദ്ദേശമുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അതിന്റെ വിശദാംശം
വ്യക്തമാക്കുമോ;
(സി)
സഹകരണ
സംഘങ്ങള്‍ മുഖേന നെല്ല്
സംഭരണം നടത്തുന്നതിലൂടെ
കര്‍ഷകര്‍ക്ക്
എന്തെല്ലാം ഗുണങ്ങളാണ്
ഉണ്ടാകുക; വിശദാംശം
വ്യക്തമാക്കുമോ?
സഹകരണ
സംഘങ്ങള്‍ വഴി പെന്ഷന്
വിതരണം
2535.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം സാമൂഹ്യ
സുരക്ഷ പെന്‍ഷനുകള്‍
സഹകരണ സംഘങ്ങള്‍ വഴി
ഗുണഭോക്താക്കളുടെ
വീട്ടില്‍ എത്തിക്കുന്ന
പദ്ധതി പ്രകാരം ഇതുവരെ
എത്ര കോടി രൂപ വിതരണം
ചെയ്തിട്ടുണ്ട്;
(ബി)
പരാതികളില്ലാതെ
സഹകരണസംഘങ്ങള്‍ വഴി
പെന്‍ഷനുകള്‍ വിതരണം
ചെയ്യാന്‍ കഴിഞ്ഞത്
സഹകരണ മേഖലയുടെ
കരുത്തും സ്വാധീനവും
മൂലമാണെന്ന
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
സ്ഥിരമായ
വിപണി ഇടപെടല്‍
2536.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2018-19
ല്‍ ഒരു വര്‍ഷം
നീണ്ടുനില്‍ക്കുന്ന
സ്ഥിരമായ വിപണി
ഇടപെടലിന് കണ്‍സ്യൂമര്‍
ഫെഡറേഷന് പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഫെഡറേഷന്റെ
കീഴിലുള്ള നീതി
സ്റ്റോറുകളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
നീതി സ്റ്റോറുകളില്‍
അവശ്യസാധനങ്ങളുടെ ലഭ്യത
ഉറപ്പുവരുത്തുവാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(സി)
വരുന്ന
ഓണക്കാലത്ത് എന്തെല്ലാം
തരത്തിലുള്ള കമ്പോള
ഇടപെടലുകളാണ് ഫെഡറേഷന്
കീഴിലുള്ള സ്ഥാപനങ്ങള്‍
നടത്തുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ;
(ഡി)
കണ്‍സ്യൂമര്‍
ഫെഡറേഷന്റെ കീഴിലുള്ള
സ്ഥാപനങ്ങള്‍ക്ക്
കമ്പോള ഇടപെടലിന്
വേണ്ടി കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
എന്ത് തുകയാണ്
സര്‍ക്കാര്‍
അനുവദിച്ചതെന്ന്
വ്യക്തമാക്കാമോ;
(ഇ)
ത്രിവേണി
സ്റ്റോറുകള്‍ക്കും
നീതി സ്റ്റോറുകള്‍ക്കും
ശരിയായ രീതിയില്‍
കമ്പോള ഇടപെടല്‍
നടത്തുവാന്‍
സാധിച്ചെങ്കില്‍
നിത്യോപയോഗ
സാധനങ്ങളുടെ വില
പൊതുകമ്പോളത്തില്‍
കുത്തനെ വര്‍ദ്ധിച്ച്
സാധാരണക്കാരായ ആളുകള്‍
ദുരിതത്തിലായത്
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ?
വിലക്കയറ്റം
തടയാന്‍ സഹകരണ സ്ഥാപനങ്ങളുടെ
ഇടപെടല്‍
2537.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നിത്യോപയോഗ സാധനങ്ങളുടെ
വിലക്കയറ്റം
തടയുന്നതിന്റെ ഭാഗമായി
എന്തെല്ലാം
ഇടപെടലുകളാണ് സഹകരണ
സ്ഥാപനങ്ങള്‍ മുഖേന
നടത്തിയിട്ടുളളത്;
(ബി)
ഉത്സവകാലങ്ങളിലെ
വിലക്കയറ്റം
തടയുന്നതിനായി കഴിഞ്ഞ
രണ്ട് വര്‍ഷങ്ങളില്‍
പ്രസ്തുത സ്ഥാപനങ്ങള്‍
മുഖേന സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയായിരുന്നുവെന്ന
വിശദാംശം
വ്യക്തമാക്കുമോ;
(സി)
വരുന്ന
ഓണക്കാലത്ത്
ഉണ്ടാകാനിടയുളള
വിലക്കയറ്റം
തടയുന്നതിന്റെ ഭാഗമായി
എന്തെല്ലാം നടപടികളാണ്
സഹകരണ സ്ഥാപനങ്ങള്‍
മുഖേന സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശം
വ്യക്തമാക്കുമോ?
കണ്‍സ്യൂമര്‍
ഫെഡിന്റെ പ്രവര്‍ത്തനം
2538.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2016
മാര്‍ച്ച് 31-ലെ കണക്ക്
പ്രകാരം കണ്‍സ്യൂമര്‍
ഫെഡ് -ന്റെ നഷ്ടം എത്ര
കാേടി രൂപ ആയിരുന്നു;
(ബി)
2018-മാര്‍ച്ച്
31-ലെ കണക്ക് പ്രകാരം
കണ്‍സ്യൂമര്‍ ഫെഡ്
ലാഭത്തിലാണാേ
പ്രവര്‍ത്തിക്കുന്നത്;
എങ്കില്‍ എത്ര കാേടി
രൂപ ലാഭം
നേടിയിട്ടുണ്ട്;
(സി)
പ്രസ്തുത
സ്ഥാപനത്തില്‍
നിലനിന്നിരുന്ന
അഴിമതിയും
കെടുകാര്യസ്തതയും
അവസാനിപ്പിക്കുവാന്‍
കഴിഞ്ഞതാണ് ഇതിന്റെ
പ്രവര്‍ത്തനം
മികവുറ്റതാകാന്‍ കാരണം
എന്ന വിലയിരുത്തല്‍
നടത്തിയിട്ടുണ്ടാേ;
(ഡി)
കണ്‍സ്യൂമര്‍
ഫെഡിന്റെ പ്രവര്‍ത്തനം
കൂടുതല്‍
ജനാേപകാരപ്രദമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശം
വെളിപ്പെടുത്തുമോ?
സഹകരണ
റിസ്ക് ഫണ്ട് പദ്ധതി
2539.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
റിസ്ക് ഫണ്ട് പദ്ധതി
പ്രകാരം 2017-18
സാമ്പത്തിക വര്‍ഷം ആകെ
എത്ര പേര്‍ക്ക് ധനസഹായം
നൽകിയെന്ന്
അറിയിക്കാമോ;
(ബി)
ഈ
പദ്ധതി പ്രകാരം
പ്രസ്തുത വര്‍ഷം ആകെ
എത്ര തുകയാണ്
വിതരണത്തിനായി
അനുവദിച്ചിട്ടുള്ളത് ?
റിസ്ക്
ഫണ്ട്
2540.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
സഹകരണ വികസന ക്ഷേമനിധി
ബാേര്‍ഡ്
നടപ്പിലാക്കുന്ന റിസ്ക്
ഫണ്ടിന്റെ വിശദാംശം
ലഭ്യമാക്കുമാേ ;
(ബി)
സഹകരണ
സംഘങ്ങളില്‍ നിന്നും
വായ്പയെടുത്ത ആള്
കാലാവധി
പൂര്‍ത്തിയാക്കുന്നതിന്
മുമ്പ് മരണപ്പെടുകയാേ
മാരക രാേഗ ബാധിതനാകുകയോ
ചെയ്യുന്ന
സാഹചര്യത്തില്‍
എന്താെക്ക ആശ്വാസ
നടപടികളാണ്
സ്വീകരിക്കുന്നത് ;
(സി)
ഇൗ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം ഇൗ
പദ്ധതിയിലൂടെ എത്ര
പേര്‍ക്ക് ആശ്വാസം
നല്കുവാന്
കഴിഞ്ഞുവെന്നും എത്ര
തുകയാണ് വിതരണം
ചെയ്തതെന്നും
വ്യക്തമാക്കുമാേ ;
(ഡി)
സഹകരണ
ജീവനക്കാര്‍ക്ക് ക്ഷേമ
ബാേര്‍ഡ് നല്കുന്ന
ആനുകൂല്യം
എന്തൊക്കെയാണ്; കഴിഞ്ഞ
രണ്ട്
വര്‍ഷത്തിനുള്ളില്‍
ഏതെങ്കിലും ഇനത്തില്‍
നല്കുന്ന
ധനസഹായത്തില്‍
വര്‍ദ്ധനവ്
വരുത്തിയിട്ടുണ്ടാേ
;വിശദമാക്കുമാേ?
സഹകരണ
സര്‍വ്വീസ് ബോര്‍ഡ്
മുഖാന്തിരമുള്ള നിയമനങ്ങള്‍
2541.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
സഹകരണ സംഘങ്ങള്‍ സഹകരണ
സര്‍വ്വീസ് ബോര്‍ഡ്
മുഖാന്തിരം നിയമനം
നടത്തേണ്ട ജൂനിയര്‍
ക്ലാര്‍ക്ക് മുതല്‍
മുകളിലേക്കുളള എത്ര
തസ്തികകളില്‍ നിലവില്‍
ഒഴിവുണ്ട് ;
(ബി)
പ്രസ്തുത
ഒഴിവുകളില്‍ എത്രയെണ്ണം
പരീക്ഷാ ബോര്‍ഡിലേക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
പരീക്ഷാ
ബോര്‍ഡിന്
റിപ്പോര്‍ട്ട്
ചെയ്യാതെ മറച്ചുവെച്ച
ഒഴിവുകള്‍ അടിയന്തരമായി
റിപ്പോര്‍ട്ട്
ചെയ്യിക്കുവാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
പരീക്ഷാ
ബോര്‍ഡിന്
റിപ്പോര്‍ട്ട്
ചെയ്യേണ്ട തസ്തികകള്‍
ഒരു വര്‍ഷം ആയിട്ടും
റിപ്പോര്‍ട്ട്
ചെയ്യാത്ത
സാഹചര്യത്തില്‍
തസ്തികകളുടെ അംഗീകാരം
റദ്ദ് ചെയ്യുന്നത്
ഉള്‍പ്പെടെയുളള
നടപടികള്‍
സ്വീകരിക്കാന്‍
പദ്ധതിയുണ്ടോ;
വ്യക്തമാക്കുമോ?
സഹകരണ
പരീക്ഷാ ബോര്‍ഡിന്റെ
പ്രവര്‍ത്തനം
2542.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
പരീക്ഷാ ബോര്‍ഡിന്റെ
പ്രവര്‍ത്തനം
സുതാര്യവും
കാര്യക്ഷമവും
ആക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പ്രസ്തുത ബോര്‍ഡു
വഴി എത്ര നിയമനങ്ങള്‍
നടത്തിയെന്ന്
വിശദമാക്കാമോ;
(സി)
നിലവില്‍
സഹകരണ പരീക്ഷാ ബോര്‍ഡ്
ഏതൊക്കെ
വിഭാഗത്തില്‍പ്പെട്ട
സഹകരണ സംഘങ്ങളിലെ
നിയമനമാണ്
നടത്തുന്നതെന്ന്
വിശദമാക്കാമോ;
(ഡി)
വായ്പേതര
സഹകരണ സംഘങ്ങളിലെ
നിയമനം കൂടി സഹകരണ
പരീക്ഷാ ബോര്‍ഡിന്റെ
കീഴിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
ഇക്കാര്യത്തിൽ
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ ?
സഹകരണ
സ്ഥാപനങ്ങള്‍ക്ക് നെല്ല്
സംഭരണത്തില്‍ പങ്കാളിത്തം
2543.
ശ്രീ.സി.
ദിവാകരന്
,,
ചിറ്റയം ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
സ്ഥാപനങ്ങളെ നെല്ല്
സംഭരണത്തില്‍
പങ്കാളികളാക്കുന്നതിന്
നടത്തുന്ന ശ്രമങ്ങള്‍
വിശദമാക്കുമോ;
(ബി)
നെല്ല്
അളന്ന ഉടന്‍ തന്നെ
കര്ഷകന് പണം
നല്‍കുന്നതിന് സംവിധാനം
ഒരുക്കുമോ;
വ്യക്തമാക്കുമോ;
(സി)
ഇങ്ങനെ
സംഭരിക്കുന്ന നെല്ല്
അരിയാക്കി എങ്ങനെ
ഉപഭോക്താക്കളുടെ
കയ്യിലെത്തിക്കുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
നെല്ല് സംഭരണം
ഏതെങ്കിലും ജില്ലയില്‍
നടപ്പാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
സാമൂഹിക
സുരക്ഷ പെന്ഷന് വീട്ടില്‍
എത്തിക്കുന്ന പദ്ധതി
2544.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം സാമൂഹിക സുരക്ഷ
പെന്ഷന് സഹകരണ
സംഘങ്ങള്‍ മുഖേന
ഗുണഭാേക്താക്കളുടെ
വീട്ടില്‍ എത്തിക്കുന്ന
പദ്ധതി പ്രകാരം എത്ര
തുക വിതരണം ചെയ്തെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമാേ ;
(ബി)
സാമൂഹിക
സുരക്ഷ പെന്ഷന്
വീട്ടില്‍
എത്തിക്കുന്നതിന് സഹകരണ
സംഘങ്ങള്‍ക്ക്
സര്‍ക്കാര്‍ എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
നല്‍കിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമാേ ?
കാര്‍ഷിക
മേഖലയില്‍ സഹകരണ വകുപ്പിന്റെ
ഇടപെടല്‍
2545.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം സംസ്ഥാനത്തെ
കാര്‍ഷിക മേഖലയില്‍
സഹകരണ വകുപ്പ്
എന്തെങ്കിലും ഇടപെടല്‍
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ;
(ബി)
എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ?
നിപ
വൈറസ് ഭീതി
2546.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
സംസ്ഥാനത്തെ
നിപ വെെറസ് ഭീതി ടൂറിസം
മേഖലയെ
ബാധിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
ഉണ്ടെങ്കില്‍ ഇൗ
പ്രതിസന്ധി
മറികടക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ഓഖി
ദുരന്തവും നിപ വൈറസ് ബാധയും
ടൂറിസം മേഖലയില്‍ ഉണ്ടാക്കിയ
മരവിപ്പ്
2547.
ശ്രീ.എം.
വിന്‍സെന്റ്
,,
അനില്‍ അക്കര
,,
ഹൈബി ഈഡന്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉണ്ടായ ഓഖി ദുരന്തവും,
നിപ വൈറസ് ബാധയും
ടൂറിസം മേഖലയില്‍
എന്തെല്ലാം
പ്രത്യാഘാതങ്ങളാണ്
ഉണ്ടാക്കിയിട്ടുള്ളത്;
(ബി)
നിപ
വൈറസ് ബാധയുടെ
സാഹചര്യത്തില്‍ വിനോദ
സഞ്ചാരികളില്‍ പലരും
കേരളത്തിലേക്കുള്ള
യാത്ര റദ്ദ്
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിനോദസഞ്ചാരികളുടെ എത്ര
ശതമാനം കുറവാണ് ഈ
സീസണില്‍
ഉണ്ടാകുന്നതെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(സി)
ഈ
മേഖലയില്‍
ഉണ്ടായിട്ടുള്ള
മരവിപ്പ് മാറ്റുന്നതിന്
യോഗ അംബാസിഡര്‍ ടൂര്‍
പദ്ധതി
സംഘടിപ്പിക്കുവാന്‍
ആലോചിക്കുന്നുണ്ടോ;
ആരുടെയൊക്കെ
സഹകരണത്തോടെയാണ്
പ്രസ്തുത പദ്ധതി
ആവിഷ്ക്കരിച്ചിട്ടുള്ളത്;
(ഡി)
സംസ്ഥാനത്തെ
ടൂറിസം വികസനത്തിന്
ഉതകുന്ന രീതിയില്‍ ഈ
പദ്ധതി
ആവിഷ്ക്കരിക്കുന്നതിനും,
വിദേശ രാജ്യങ്ങളില്‍
ഇതിന് വേണ്ടത്ര പ്രചരണം
നല്‍കുന്നതിനും നടപടി
സ്വീകരിക്കുമോ?
കേരള
ടൂറിസം സംരംഭകത്വ ഫണ്ട്
2548.
ശ്രീ.വി.ഡി.സതീശന്
,,
എം. വിന്‍സെന്റ്
,,
വി.എസ്.ശിവകുമാര്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
രംഗത്ത് നൂതന ആശയങ്ങള്‍
നടപ്പിലാക്കുന്നതിനും
തൊഴിലവസരങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനുമായി
കേരള ടൂറിസം സംരംഭകത്വ
ഫണ്ടിന് രൂപം
നല്‍കുന്നതിന്
തീരുമാനിച്ചിടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
കേരള
ടൂറിസം ബ്രാന്റിന് ഒരു
ബ്രാന്റ് അംബാസിഡറെ
നിയമിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(സി)
ടൂറിസം
കേന്ദ്രങ്ങള്‍
മാലിന്യമുക്തമാക്കുന്നതിനു
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തൊക്കയാണ്; ടൂറിസം
മേഖലയില്‍ ഗ്രീന്‍
പ്രോട്ടോകോള്‍
സംവിധാനം
നടപ്പിലാക്കിയിട്ടുണ്ടോ;
(ഡി)
ടൂറിസം
രംഗത്ത് കൂടുതല്‍
നിക്ഷേപം
പ്രോത്സാഹിപ്പിക്കുന്നതിനായി
ഇന്‍വസ്റ്റേഴ്സ് മീറ്റ്
സംഘടിപ്പിക്കുന്നതിന്
ലക്ഷ്യമിട്ടിട്ടുണ്ടോ;
വിശദാംശം നല്കുമാേ?
വിനോദ
സഞ്ചാര മേഖല കൈവരിച്ച
നേട്ടങ്ങള്‍
2549.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
വിനോദ
സഞ്ചാര മേഖല കഴിഞ്ഞ ഒരു
വര്‍ഷത്തിനുള്ളില്‍
കൈവരിച്ച നേട്ടങ്ങള്‍
എന്തെല്ലാമാണെന്ന്
ജില്ലകള്‍ തിരിച്ച്
വ്യക്തമാക്കാമോ?
ടുറിസം
റഗുലേറ്ററി അതാേറിറ്റി
2550.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ടൂറിസം
കേന്ദ്രങ്ങളിലെത്തുന്ന
സന്ദര്‍ശകര്‍
പലവിധത്തിലുള്ള
ചൂഷണങ്ങള്‍ക്ക്
വിധേയരാകുന്നുവെന്ന
പരാതി ലഭിച്ചിട്ടുണ്ടാേ
;
(ബി)
ടൂറിസം
റഗുലേറ്ററി അതാേറിറ്റി
നിലവില്‍
വരുന്നതാേടുകൂടി ടൂറിസം
മേഖലയില്‍ എന്താെക്ക
മാറ്റങ്ങള്‍
കാെണ്ടുവരുവാന്
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വ്യക്തമാക്കാമോ ?
ടൂറിസം
റെഗുലേറ്ററി അതാേറിറ്റിയുടെ
അധികാരങ്ങളും ചുമതലകളും
2551.
ശ്രീ.ഇ.പി.ജയരാജന്
,,
കെ. ആന്‍സലന്‍
,,
എം. രാജഗോപാലന്‍
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ ടൂറിസം നയം
പ്രഖ്യാപിച്ചതിന്റെ
അടിസ്ഥാനത്തില്‍
നടപ്പിലാക്കാനുദ്ദേശിക്കുന്ന
പ്രധാന പദ്ധതികള്‍
എന്താെക്കെയാണെന്ന്
വ്യക്തമാക്കാമാേ;
(ബി)
ടൂറിസം
മേഖല അഭിമുഖീകരിക്കുന്ന
വിവിധ പ്രശ്നങ്ങളില്‍
ഫലപ്രദമായി
ഇടപെടുന്നതിന് ടൂറിസം
റെഗുലേറ്ററി
അതാേറിറ്റിക്ക്
എന്തെല്ലാം
അധികാരങ്ങളും ചുമതലകളും
നല്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമാേ ?
ടൂറിസം
കേന്ദ്രങ്ങളില്‍ ഗ്രീന്‍
പ്രോട്ടോക്കോള്‍
2552.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ടൂറിസം കേന്ദ്രങ്ങളില്‍
ഗ്രീന്‍
പ്രോട്ടോക്കോള്‍
നടപ്പിലാക്കാന്‍ നടപടി
സ്വീകരിച്ചുവരുന്നുണ്ടോ;
വിശദാംശം അറിയിക്കുമോ;
(ബി)
ടൂറിസ്റ്റ്
കേന്ദ്രങ്ങളില്‍
ശുചിത്വം
ഉറപ്പാക്കുന്നതിനും
പ്ലാസ്റ്റിക്
ഒഴിവാക്കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ; എങ്കിൽ
വിശദാംശം അറിയിക്കുമോ?
മലബാര്‍
-മലനാട് റിവര്‍ ക്രൂസ് ടൂറിസം
പ്രോജക്ട്
2553.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കാസര്‍ഗാേഡ്,കണ്ണൂര്‍
ജില്ലകളിലെ നദികളെയും
കായലുകളെയും
ഉള്പ്പെടുത്തിക്കാെണ്ട്
കേന്ദ്ര ടൂറിസം
മന്ത്രാലയത്തിന്റെ
അംഗീകാരത്തിനായി
സമര്‍പ്പിച്ച മലബാര്‍
-മലനാട് റിവര്‍ ക്രൂസ്
ടൂറിസം പ്രോജക്ടിന്
അംഗീകാരം
ലഭ്യമായിട്ടുണ്ടാേ;
വിശദാംശം
ലഭ്യമാക്കുമാേ?
കാസര്‍ഗോഡ്
ജില്ലയിലെ പള്ളിക്കര
പി.എച്ച്.സി നിര്‍മ്മാണം
2554.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ പള്ളിക്കര
പി.എച്ച്.സി
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് പള്ളിക്കര
പഞ്ചായത്തും
ബി.ആര്.ഡി.സി-യും
അവരവരുടെ കൈവശമുള്ള
സ്ഥലം പരസ്പരം കൈമാറ്റം
ചെയ്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഭൂമി
കൈമാറ്റവുമായി
ബന്ധപ്പെട്ട് ഇറക്കിയ
സര്‍ക്കാര്‍ ഉത്തരവ്
പ്രകാരം
നിര്‍മ്മാണത്തിന്
ബി.ആര്.ഡി.സി,
പി.എച്ച്.സി-ക്ക് എത്ര
തുകയാണ് നല്‍കേണ്ടത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
പ്രസ്തുത
നിര്‍മ്മാണം തുടങ്ങിയ
സ്ഥിതിയ്ക്ക് ഈ തുക
ബി.ആര്.ഡി.സി
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
നല്കാതിരിക്കാനുള്ള
കാരണം വിശദമാക്കാമോ?
ക്രാഫ്റ്റ്
വില്ലേജുകള്‍
2555.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
എല്ലാ
ജില്ലകളിലും ക്രാഫ്റ്റ്
വില്ലേജുകള്‍
സ്ഥാപിക്കുന്നതിനുളള
പദ്ധതി പ്രകാരം കൊല്ലം
ജില്ലയില്‍ ആയതിനുളള
ഭൂമി ലഭ്യമായിട്ടുണ്ടോ
എന്നുള്ളതിന്റെ
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
കൊല്ലം
നിയോജക മണ്ഡലത്തില്‍
പനയം പഞ്ചായത്തില്‍
പെരുമണില്‍ സര്‍ക്കാര്‍
ഉടമസ്ഥതയില്‍
ലഭ്യമായിട്ടുളള 6
ഏക്കര്‍ ഭൂമി കയര്‍
പാര്ക്കിന്
നല്‍കിയിരുന്നത്,
കയര്പാര്ക്കിന്
അനുയോജ്യമല്ലാത്ത
സാഹചര്യത്തില്‍
പ്രസ്തുത ഭൂമി
സര്‍ക്കാരിലേക്ക്
വിട്ടൊഴിയുന്നതിന്
എന്‍.സി.ആര്.എം.എെ
അഭ്യര്ത്ഥിച്ചിട്ടുളളതിനാല്
പ്രസ്തുത ഭൂമി ടൂറിസം
വകുപ്പ് ഏറ്റെടുത്ത്
നിര്‍ദ്ദിഷ്ട
ക്രാഫ്റ്റ് വില്ലേജ്
സ്ഥാപിക്കുന്നതിനാവശ്യമായ
നടപടി
സ്വീകരിക്കുമോ;വിശദാംശം
ലഭ്യമാക്കുമോ?
വിനോദസഞ്ചാര
മേഖലയുടെ പുരോഗതി
2556.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
വിനോദസഞ്ചാര മേഖലയുടെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഗ്രീന്‍കാര്‍പ്പറ്റ്
സംരംഭത്തിനെ സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
വിനോദസഞ്ചാര
മേഖലയുടെ വികസനത്തിനായി
വിവരസാങ്കേതിക
വിദ്യാസംരംഭങ്ങള്
ആരംഭിക്കുന്നത്
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
വിനോദസഞ്ചാരവുമായി
ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങള്‍ക്ക്
കഴിഞ്ഞ രണ്ട്
വര്‍ഷത്തിനിടയില്‍
കേരളത്തിന്
അവാര്‍ഡുകളും
അംഗീകാരങ്ങളും
ലഭ്യമായിട്ടുണ്ടോ;
വ്യക്തമാക്കുമോ?
വിനോദസഞ്ചാര
മേഖലയില്‍ ഉണ്ടായ മാറ്റങ്ങള്‍
2557.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിനോദസഞ്ചാര
നയം നടപ്പിലാക്കിയതോടെ
സംസ്ഥാനത്ത്
വിനോദസഞ്ചാര മേഖലയില്‍
ഉണ്ടായ മാറ്റങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
ടൂറിസം
കേന്ദ്രങ്ങളിലെ
അടിസ്ഥാന സൗകര്യങ്ങല്‍
മെച്ചപ്പെടുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(സി)
വിനോദസഞ്ചാര
നയം നടപ്പിലാക്കിയത്
മൂലം തൊഴിലവസരങ്ങള്‍
കൂടുതലായി
ഒരുക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
അതിഥികള്‍ക്ക്
സംസ്ഥാനത്ത് നിര്‍ഭയം
സഞ്ചരിക്കുന്നതിന്
ആധുനിക സുരക്ഷാ
സംവിധാനങ്ങള്‍
ഒരുക്കുമെന്ന
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദാംശം ലഭ്യമാക്കുമോ?
തുഷാരഗിരിയിലെ
അടിസ്ഥാന സൗകര്യ വികസനം
2558.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിനോദസഞ്ചാര
കേന്ദ്രമായ
തുഷാരഗിരിയിലെ അടിസ്ഥാന
സൗകര്യ വികസനത്തിനായി
ബജറ്റില്‍ കിഫ്ബി
സഹായത്തോടെ
നടപ്പാക്കുമെന്ന്
പ്രഖ്യാപിച്ച
പദ്ധതിയുടെ നിലവിലുള്ള
അവസ്ഥയും വിശദാംശവും
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തി എന്ന്
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
പീരുമേട്ടില്‍
വിനോദസഞ്ചാര മേഖലയുമായി
ബന്ധപ്പെട്ട് നടപ്പാക്കുന്ന
പദ്ധതികള്‍
2559.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പീരുമേട്
നിയോജകമണ്ഡലത്തില്‍
വിനോദസഞ്ചാര മേഖലയുമായി
ബന്ധപ്പെട്ട്
നടപ്പാക്കുവാന്‍ കഴിഞ്ഞ
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
മണ്ഡലത്തില്‍
നിലവിലുണ്ടായിരുന്ന
വിനോദസഞ്ചാര
പദ്ധതികളില്‍ നവീകരണ
പ്രവര്‍ത്തനങ്ങള്‍
നടന്നുവരുന്നവ
ഏതൊക്കെയെന്ന്
വ്യക്തമാക്കുമോ;
(സി)
മണ്ഡലത്തിലെ
തോട്ടം മേഖലയുടെ
വിനോദസഞ്ചാര
സാദ്ധ്യതകള്‍ കൂടി
പരമാവധി
പ്രയോജനപ്പെടുത്താന്‍
കഴിയുന്ന പദ്ധതികള്‍
വകുപ്പിന്റെ
പരിഗണനയിലുണ്ടോ;
വിശദമാക്കുമോ?
മണലൂര്‍ നിയോജകമണ്ഡലത്തില്‍
നടപ്പാക്കിയ പദ്ധതികള്‍
2560.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2017-18
വര്‍ഷത്തില്‍
വിനോദസഞ്ചാര
വകുപ്പിന്റെ
ആഭിമുഖ്യത്തില്‍
മണലൂര്‍
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കിയ പ്രധാന
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
2018-19
ലെ ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള,
മണലൂര്‍
നിയോജകമണ്ഡലത്തിൽ
നടപ്പാക്കേണ്ട
വിനോദസഞ്ചാര
വകുപ്പിന്റെ
പദ്ധതികള്‍ക്ക്
ഭരണാനുമതി
ലഭ്യമാക്കുന്നത്
ഉള്‍പ്പെടെ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചെന്ന്
അറിയിക്കുമോ?
ശ്രീ
നാരായണ സര്‍ക്യൂട്ട് ടൂറിസം
പദ്ധതി
2561.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശ്രീ
നാരായണ സര്‍ക്യൂട്ട്
ടൂറിസം പദ്ധതിയുടെ
വിശദാംശങ്ങള്‍
എന്തൊക്കെയാണ്; ഏതൊക്കെ
കേന്ദ്രങ്ങളെയാണ് ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
(ബി)
ഈ
പദ്ധതി
പ്രാവര്‍ത്തികമാക്കുന്നതിന്
പ്രൊപ്പോസല്‍
കേന്ദ്രസര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
എത്ര കോടി രൂപയുടെ
നിര്‍ദ്ദേശമാണ്
സമര്‍പ്പിച്ചിട്ടുള്ളത്;
(സി)
പ്രസ്തുത
പദ്ധതിക്ക് അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
മലയോര
തീരദേശ മേഖലയിലെ ടൂറിസം
പദ്ധതികള്‍
2562.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പിലാക്കി വരുന്ന
മലയോര ടൂറിസം വികസന
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ; പ്രസ്തുത
പദ്ധതികള്‍ക്ക് കേന്ദ്ര
സര്‍ക്കാരിന്റെ ധനസഹായം
ലഭ്യമാണോ; എങ്കില്‍
എത്ര തുക ലഭിച്ചു എന്ന്
വിശദമാക്കുമോ;
(ബി)
തീരദേശ
മേഖലയിലെ ടൂറിസം
പദ്ധതികള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ; പ്രസ്തുത
പദ്ധതികള്‍ക്ക്
കേന്ദ്രസര്‍ക്കാരിന്റെ
ധനസഹായം
ലഭിച്ചിട്ടുണ്ടെങ്കില്‍
വിശദമാക്കുമോ;
(സി)
കേന്ദ്ര
ടൂറിസം
മന്ത്രാലയത്തിന്റെ
നിര്‍ദ്ദേശത്തിന്റെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്തെ ഏതൊക്കെ
പെെതൃക സ്മാരകങ്ങളാണ്
സ്വകാര്യ മേഖലയ്ക്ക്
കെെമാറുന്നത്;
വിശദമാക്കുമോ?
ഗ്രീന്‍
കാര്‍പ്പറ്റ് പദ്ധതി
2563.
ശ്രീ.ബി.സത്യന്
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.എ.
എന്‍. ഷംസീര്‍
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ടൂറിസ്റ്റ്
കേന്ദ്രങ്ങളില്‍
മെച്ചപ്പെട്ട അടിസ്ഥാന
സൗകര്യങ്ങളും
സുരക്ഷിതത്വവും
ശുചിത്വവും
ഉറപ്പുവരുത്തുന്നതിന്
ഗ്രീന്‍ കാര്‍പ്പറ്റ്
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി ഏതെല്ലാം
ഏജന്‍സികളുടെ
സഹകരണത്തോടെയാണ്
നടപ്പാക്കി
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
ഭരണാനുമതി നല്കിയ
വിനോദ സഞ്ചാര വികസന
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ?
കണയംങ്കോട്
ടൂറിസം പദ്ധതി
2564.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ബാലുശ്ശേരി
മണ്ഡലത്തിലെ ടൂറിസം
കോറിഡോറിന്റെ ഭാഗമായ
കണയംങ്കോട് ടൂറിസം
പദ്ധതിയുടെ ഡി.പി.ആര്
തയ്യാറാക്കി
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
കണയംങ്കോട്
ടൂറിസം പദ്ധതിയ്ക്ക്
വേഗത്തില്‍ ഭരണാനുമതി
ലഭിക്കാനുള്ള നടപടി
സ്വീകരിക്കാമോ?
സീപ്ലെയിന്‍
പദ്ധതി
2565.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സീപ്ലെയിന്‍ പദ്ധതി
നടപ്പിലാക്കുന്നതിന്റെ
ഭാഗമായി അഷ്ടമുടിയിലും
പുന്നമടയിലും
വാട്ടര്‍ഡ്രോമുകളും
മറ്റ് അനുബന്ധ
സൗകര്യങ്ങളും
ഒരുക്കുന്നതിനു വേണ്ടി
എത്ര തുക
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
സീപ്ലെയിന്‍
പദ്ധതി
നടപ്പിലാക്കുന്നതിന്റെ
ഭാഗമായി പരമ്പരാഗത
മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍
ഉണ്ടായ
ആശങ്കകളെകുറിച്ച്
പഠിക്കാന്‍ നിയോഗിച്ച
കമ്മിറ്റി, പ്രസ്തുത
പദ്ധതി മത്സ്യങ്ങളുടെ
ആവാസ വ്യവസ്ഥയ്ക്ക്
ദോഷകരമല്ലെന്ന
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
പശ്ചാത്തലത്തില്‍
സീപ്ലെയിന്‍ പദ്ധതി
നടപ്പിലാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ അതിനായി
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കുമോ;
ഗ്രാമീണ
ടൂറിസം പദ്ധതി
2566.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പശ്ചിമകൊച്ചിയിൽ
കായലുകളുടെയും
പുഴകളുടെയും സാമീപ്യം
കൊണ്ട് മനോഹരമായ
ചിറക്കല്‍, കളത്ര, കരി,
തുടങ്ങിയ പ്രദേശങ്ങളുടെ
പ്രകൃതിരമണീയതയും
വിനോദസഞ്ചാരസാധ്യതയും
പരിശോധിച്ചിട്ടുണ്ടോ ;
(ബി)
പ്രസ്തുത
പ്രദേശങ്ങളെ ഗ്രാമീണ
ടൂറിസം പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനും
ടൂറിസം ഡെസ്റ്റിനേഷന്‍
സെന്ററുകളായി
പ്രഖ്യാപിപ്പിക്കുന്നതിനും
നടപടി സ്വീകരിക്കാമോ ?
പരിസ്ഥിതി
സൗഹൃദ ടൂറിസം പദ്ധതി
2567.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പരിസ്ഥിതി
സൗഹൃദ ടൂറിസം
പദ്ധതിക്ക് പ്രാധാന്യം
നല്‍കുന്നതിന്റെ
ഭാഗമായി
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
ഏതെല്ലാം;വിശദമാക്കുമാേ;
(ബി)
സംസ്ഥാനത്തെ
ടൂറിസം കേന്ദ്രങ്ങള്‍
തമ്മില്‍
ബന്ധിപ്പിച്ചുകാെണ്ട്
ഒരു ടൂറിസം
സര്‍ക്യൂട്ട്
തുടങ്ങുന്നതിന്
എന്താെക്ക പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ട്;
വിശദാംശം നല്കുമാേ;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
ടൂറിസം രംഗത്ത്
എന്തെല്ലാം പുതിയ
പദ്ധതികളാണ്
നടപ്പിലാക്കിയത്;
വിശദാംശം ജില്ല
തിരിച്ചു
വെളിപ്പടുത്താമോ;
(ഡി)
സംസ്ഥാനത്തിന്റെ
വിനാേദസഞ്ചാര
വികസനത്തിനായി ഏതെല്ലാം
കേന്ദ്രപദ്ധതികളാണ്
നടപ്പാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
കേരള ടൂറിസം ഡെവലപ്പ്മെന്റ്
കോര്പ്പറേഷന്
2568.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ടൂറിസം ഡെവലപ്പ്മെന്റ്
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനം
ലാഭത്തിലാണോ;
വിശദമാക്കുമോ;
(ബി)
വിനോദസഞ്ചാരികളുടെ
എണ്ണം വര്‍ഷംതോറും
വര്‍ദ്ധിച്ചു
വരുന്നുണ്ടെങ്കിലും
അതിനനുസരിച്ചുളള
വളര്‍ച്ച ഇൗ സ്ഥാപനം
കെെവരിക്കാത്തത്
എന്തുകൊണ്ടെന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കിൽ കാരണങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
ഇൗ
സ്ഥാപനം
ലാഭത്തിലാക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ?
കെ.
റ്റി .ഡി .സി
2569.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ
.റ്റി .ഡി .സി ക്ക്
സര്‍ക്കാര്‍
വകുപ്പുകളില്‍ നിന്നും
ട്രാവല്‍ ഏജന്‍സികളില്‍
നിന്നും ലഭിക്കാനുളള
കുടിശ്ശിക തുകയുടെ
കണക്ക്
വെളിപ്പെടുത്തുമോ;
(ബി)
കെ
.റ്റി .ഡി .സി യുടെ
നവീകരണത്തിനായി
സ്വീകരിച്ചുവരുന്ന
നടപടിക്രമങ്ങള്‍
വിശദമാക്കുമോ?
കെ.ടി.ഡി.സി
യുടെ നഷ്ടം
2570.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സാമ്പത്തികവർഷത്തെ
പ്രൊവിഷണല്‍ ഓഡിറ്റ്
റിപ്പോര്‍ട്ട് പ്രകാരം
കെ.ടി.ഡി.സി യുടെ നഷ്ടം
എത്രയാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഈ
കാലയളവിൽ വിനോദ
സഞ്ചാരികളുടെ
എണ്ണത്തിലുണ്ടായ
വര്‍ദ്ധനവ്
എത്രയാണെന്ന്
വിശദമാക്കാമോ;
(സി)
കെ.ടി.ഡി.സി.
നഷ്ടത്തിലായതിനുള്ള
കാരണങ്ങളെന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
എങ്കില്‍
ഇവ പരിഹരിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
കെ.ടി.ഡി.സി.നഷ്ടത്തിലേക്ക്
പോകുന്നതിന്റെ കാരണം
2571.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
റോഷി അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിനോദസഞ്ചാരികളുടെ
എണ്ണം വര്‍ഷം തോറും
വർദ്ധിക്കുമ്പോഴും 2016
വരെ ലാഭത്തില്‍
പ്രവര്‍ത്തിച്ച
കെ.ടി.ഡി.സി.നഷ്ടത്തിലേക്ക്
പോകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തെ
വഴിയോര വിശ്രമ
കേന്ദ്രങ്ങളും
മസ്ക്കറ്റ് ഹോട്ടലും
ആധുനിക രീതിയില്‍
പുന:സംഘടിപ്പിക്കുവാനും
വിനോദസഞ്ചാരികളുടെ
അഭിരുചിക്ക് അനുസരിച്ച്
പ്രവര്‍ത്തിപ്പിക്കുവാനും
നടപടി സ്വീകരിക്കുമോ;
(സി)
മസ്കറ്റ്
ഹോട്ടലിന് സര്‍ക്കാര്‍
വകുപ്പുകളും ട്രാവല്‍
ഏജന്‍സികളും
നല്കുവാനുള്ള
കുടിശ്ശിക
പിരിച്ചെടുക്കുന്നതില്‍
കോര്പ്പറേഷന്
പരാജയപ്പെടുന്നു എന്ന
കാര്യം പരിശോധിച്ച്
നടപടി സ്വീകരിക്കുമോ;
(ഡി)
സംസ്ഥാനത്ത്
എവിടെയൊക്കെയാണ്
കെ.ടി.ഡി.സി. സൗരോര്‍ജ
പ്ലാന്റുകള്‍
സ്ഥാപിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
ഇതിന്റെ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
കെ.റ്റി.ഡി.സി.യുടെ
ലാഭനഷ്ടക്കണക്കുകള്‍
2572.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.റ്റി.ഡി.സി.യുടെ
2015-16, 2016-17 എന്നീ
വര്‍ഷങ്ങളിലെ
ലാഭനഷ്ടക്കണക്കുകള്‍
വിശദമാക്കുമോ;
(ബി)
2017-18
വര്‍ഷത്തെ പ്രൊവിഷണല്‍
ഓഡിറ്റ് പ്രകാരം
പ്രസ്തുത വര്‍ഷം
കെ.റ്റി.ഡി.സി.
ലാഭകരമാണോ;
ഇല്ലെങ്കില്‍ നഷ്ടം
സംഭവിക്കുവാനുണ്ടായ
കാരണങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ ;
(സി)
കെ.റ്റി.ഡി.സി.
ആരംഭിക്കുമെന്ന്
പ്രഖ്യാപിച്ച സിറ്റി
ടൂര്‍ പദ്ധതിയും
കന്യാകുമാരി, തെന്മല
ടൂര്‍ പദ്ധതിയും
ആരംഭിച്ചിട്ടുണ്ടോ ;
(ഡി)
പ്രസ്തുത
ടൂര്‍ ലാഭകരമായി
നടത്തുന്നതിന്
കെ.റ്റി.ഡി.സി.ക്ക്
കഴിയുന്നുണ്ടോ?
വയനാട്
ചുരം കേബിള്‍ കാര്‍ പദ്ധതി
2573.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വയനാട്
ചുരം കേബിള്‍ കാര്‍
പദ്ധതിയുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുവാൻ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ബി)
പദ്ധതി
എന്നാണ് നിലവിൽ വരിക;
വിശദാംശം
വെളിപ്പെടുത്തുമോ?
വയനാട്
ചുരത്തിന് സമാന്തരമായി
കേബിള്‍ കാര്‍
2574.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിനോദസഞ്ചാരത്തിന്
പ്രാധാന്യം കൊടുത്ത്
വയനാട് ചുരത്തിന്
സമാന്തരമായി കേബിള്‍
കാര്‍ ആരംഭിക്കുന്ന
കാര്യം പരിഗണനയില്‍
ഉണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഈ
പദ്ധതി
പ്രാവര്‍ത്തികമാക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
ഉത്തരവാദ
ടൂറിസം പദ്ധതി
2575.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജനകീയവും
ഉത്തരവാദിത്തപൂര്‍ണ്ണവും
സുസ്ഥിരവുമായ ടൂറിസം
വികസനം എന്ന
കാഴ്ചപ്പാടില്‍ നാടിനെ
നയിക്കുന്നതില്‍
ഉത്തരവാദ
ടൂറിസം
പദ്ധതി എത്ര
മാത്രം സഹായകമായി എന്ന്
വ്യക്തമാക്കുമോ;
(ബി)
ഇൗ
പദ്ധതിയുടെ ഭാഗമായി
തൊഴില്‍ ലഭ്യത
കൂട്ടുന്നതിനുളള
ശ്രമങ്ങള്‍
വിജയിച്ചിട്ടുണ്ടോ;
ഏതൊക്കെ മേഖലകളിലാണ്
തൊഴില്‍
ലഭ്യമാക്കുന്നതിന്
കഴിഞ്ഞത്; അറിയിക്കുമോ;
(സി)
ഉത്തരവാദിത്തപൂര്‍ണ്ണമായ
ടൂറിസം സംസ്കാരം
വളര്‍ത്തിക്കൊണ്ടുവരുന്നതിന്
ടൂറിസം ക്ലബ്ബുകളുടെ
സഹകരണം
തേടിയിട്ടുണ്ടോ;
എങ്കില്‍ അത്
എത്രമാത്രം
വിജയപ്രദമാണ്;
(ഡി)
ഇൗ
പദ്ധതിയിലൂടെ ഭിന്നശേഷി
സൗഹൃദ ടൂറിസം
കേന്ദ്രമായി
സംസ്ഥാനത്തെ
മാറ്റുന്നതിനും ഹോം
സ്റ്റേ
പ്രോത്സാഹിപ്പിക്കുന്നതിനും
ഉത്തരവാദിത്ത ടൂറിസം
മിഷന്
സാധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
ഫോര്‍ട്ട്
വൈപ്പ് സൗന്ദര്യവല്‍ക്കരണം
2576.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ഫോര്‍ട്ട്
വൈപ്പിന്റെ ഒന്നാംഘട്ട
സൗന്ദര്യവല്‍ക്കരണത്തിനായി
അനുവദിച്ച 1.65 കോടി
രൂപ
ചെലവഴിച്ചിട്ടുള്ളത്
കണക്കിലെടുത്ത്
രണ്ടാംഘട്ടത്തിന്
അടിയന്തരമായി തുക
അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
പാലക്കാട്
ജില്ലയിലെ വിനോദ സഞ്ചാര വികസന
സാദ്ധ്യതകള്‍
2577.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ വിനോദ സഞ്ചാര
വികസനത്തിന് എന്തൊക്കെ
പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ടൂറിസം
വികസനത്തിനുള്ള
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ക്കായി
കഴിഞ്ഞ മൂന്ന് വര്‍ഷം
ലഭിച്ച കേന്ദ്ര
വിഹിതത്തെയും സംസ്ഥാന
വിഹിതത്തെയും
കുറിച്ചുളള വിവരങ്ങള്‍
വാര്‍ഷികാടിസ്ഥാനത്തില്‍
പദ്ധതി തിരിച്ചു
നൽകാമോ; ഓരോ
പദ്ധതികള്‍ക്കും എത്ര
തുക എത്ര ഗഡുവായി
ലഭിച്ചിട്ടുണ്ട്;പദ്ധതികൾക്ക്
ഓരോ വര്‍ഷവും എത്ര തുക
വീതം
ചെലവഴിച്ചിട്ടുണ്ട്?
അഡ്വഞ്ചര്‍
ടൂറിസം
2578.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കായംകുളത്ത്
അനുവദിച്ചിട്ടുളള
അഡ്വഞ്ചര്‍ ടൂറിസവുമായി
ബന്ധപ്പെട്ട
പദ്ധതികളുടെ നിലവിലെ
പുരോഗതി
വിശദമാക്കാമോ?
മൂന്നാറിലെ
നീലക്കുറിഞ്ഞി സീസണ്
2579.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മൂന്നാറില്‍
ഇൗ വര്‍ഷത്തെ
നീലക്കുറിഞ്ഞി
സീസണുമായി ബന്ധപ്പെട്ട്
എന്തൊക്കെ
ക്രമീകരണങ്ങളാണ് ടൂറിസം
വകുപ്പ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
ഇൗ
സീസണില്‍ മൂന്നാറില്‍
ഉണ്ടാകുവാന്‍
സാദ്ധ്യതയുള്ള
ടൂറിസ്റ്റുകളുടെ
വന്‍തിരക്ക് കൊണ്ട്
ഉണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
കുറയ്ക്കുവാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
സംസ്ഥാനത്തുണ്ടായ
നിപ വെെറസ് ബാധ
നീലക്കുറിഞ്ഞി സീസണെ
പ്രതികൂലമായി
ബാധിക്കുവാന്‍
സാദ്ധ്യതയുണ്ടോ;എങ്കില്‍
ഇത് മറികടക്കുവാനുള്ള
ക്രിയാത്മകമായ
നടപടികള്‍
സ്വീകരിക്കുമോ?
വിനോദസഞ്ചാര
വകുപ്പ് നടപ്പിലാക്കുന്ന
പദ്ധതികള്‍
2580.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
നിയമസഭാ മണ്ഡലത്തില്‍
വിനോദസഞ്ചാര വകുപ്പ്
നടപ്പിലാക്കുന്ന
പദ്ധതികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്ക്
അനുവദിച്ച തുകയുടെയും
നിലവിലെ
വിനിയോഗത്തിന്റെയും
വിശദവിവരം
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതികളെ ആലപ്പുഴ മെഗാ
ടൂറിസം സര്‍ക്യൂട്ട്
പ്രോജക്ടില്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
ആലപ്പുഴയില്‍
ടൂറിസ്റ്റുകള്‍ക്ക്
ഒരുക്കിയിട്ടുള്ള
സൗകര്യങ്ങള്‍
2581.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2015-16,
2016-17, 2017-18
വർഷങ്ങളിൽ ആലപ്പുഴയില്‍
എത്തിച്ചേര്‍ന്ന
ടൂറിസ്റ്റുകളുടെ എണ്ണം
ലഭ്യമാക്കാമോ;
(ബി)
ആലപ്പുഴയില്‍
ത്രീസ്റ്റാര്‍ മുതല്‍
മുകളിലോട്ടുള്ള
ഹോട്ടലുകള്‍ എത്രയെന്ന്
ഇനം തിരിച്ച്
വ്യക്തമാക്കാമോ;
(സി)
ആലപ്പുഴയില്‍
എത്തിച്ചേരുന്ന
ടൂറിസ്റ്റുകള്‍ക്ക്
സര്‍ക്കാര്‍
ഒരുക്കിയിട്ടുള്ള
സൗകര്യങ്ങള്‍
എന്തൊക്കെയാണെന്നും
ഇനിയും എന്തെല്ലാം
സൗകര്യങ്ങള്‍
ഒരുക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്നും
വിശദമാക്കുമോ?
കാസര്‍കോടിന്റെ
ടൂറിസം വികസനം
2582.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
വികസനത്തിന്
സാധ്യതയുള്ള കാസര്‍ഗോഡ്
ജില്ലയിലെ
പ്രദേശങ്ങളില്‍
എന്തെങ്കിലും പദ്ധതി
കൊണ്ടുവരാന്‍
ആലോചിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
നീണ്ട
സമുദ്രതീരവും ധാരാളം
നദികളും പുഴകളുമുളള
കാസര്‍ഗോഡിന്റെ ടൂറിസം
വികസനസാധ്യതകളെക്കുറിച്ചു
പഠിക്കാന്‍ ഒരു വിദഗ്ധ
സമിതിയെ
നിയോഗിക്കുന്നതിന്റെ
സാധ്യത പരിശോധിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ?
ഹോം
സ്റ്റേകളില്‍ വിദേശ
വിനോദസഞ്ചാരികളുടെ സുരക്ഷ
2583.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിദേശ
വിനോദസഞ്ചാരിയായ വനിത
മരണപ്പെട്ട സംഭവത്തിന്റ
പശ്ചാത്തലത്തില്‍
വിദേശികള്‍ക്ക്
കൂടുതല്‍ സുരക്ഷിതത്വം
ഉറപ്പാക്കുന്നതിന് ഹോം
സ്റ്റേകളില്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ;
(ബി)
ഹോം
സ്റ്റേകളില്‍
താമസിക്കുന്ന
വിദേശികള്‍ക്ക് സി. ഫോം
രജിസ്ട്രേഷന്
നിര്‍ബന്ധമാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
ടൂറിസം
പദ്ധതി
2584.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചേലേമ്പ്ര
പുലികടവ്
കേന്ദ്രീകരിച്ച് ടൂറിസം
പദ്ധതി
ആരംഭിക്കുന്നതിനു
നിവേദനം
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അതിന്മേല് സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്നു
വ്യക്തമാക്കുമോ;
(ബി)
വള്ളിക്കുന്നില്‍
ടൂറിസം പദ്ധതി
ആരംഭിക്കാന്‍ നിവേദനം
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
നിവേദനത്തിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
ടൂറിസം
പദ്ധതിക്കായുള്ള
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കുന്നതിന്
വകുപ്പ്
ആർക്കിടെക്ടുമാരുടെ
സേവനം ഇപ്പോള്‍
ലഭ്യമാണോ;
(ഡി)
മലപ്പുറം
ജില്ല ടൂറിസം
വകുപ്പിന്റെ കീഴിലുള്ള
ആർക്കിടെക്ടുമാരുടെ
വിവരങ്ങള്‍
വ്യക്തമാക്കാമോ?
ടൂറിസം
രംഗത്ത് കേരള സംരംഭകത്വ ഫണ്ട്
2585.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ടൂറിസം
രംഗത്ത് തൊഴിലവസരങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന കേരള
സംരംഭകത്വ ഫണ്ട്
രൂപീകരിച്ചോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ആലപ്പുഴ
പൈതൃക സംരക്ഷണ പദ്ധതി
2586.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കേന്ദ്രസര്‍ക്കാരിന്റെ
അനുമതിയ്ക്കായി
സമര്‍പ്പിച്ച ആലപ്പുഴ
പൈതൃക സംരക്ഷണ
പദ്ധതിക്ക് അനുമതി
ലഭിച്ചോ എന്ന്
വ്യക്തമാക്കുമോ;അനുമതി
ലഭിച്ചെങ്കില്‍
പ്രസ്തുത പദ്ധതിയുടെ
വിശദാംശം ലഭ്യമാക്കുമോ?
ക്ഷേത്രങ്ങളിൽ
ആദ്ധ്യാത്മിക പഠനകേന്ദ്രങ്ങൾ
2587.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ദേവസ്വം
ബോർഡിന്റെ കീഴിലുള്ള
ക്ഷേത്രങ്ങളിൽ
ആദ്ധ്യാത്മിക പഠന
കേന്ദ്രങ്ങൾ
സ്ഥാപിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ശബരിമല
മാസ്റ്റര്‍പ്ലാനില്‍
ഉള്‍പ്പെടുത്തിയിട്ടുളള
പദ്ധതികള്‍
2588.
ശ്രീ.രാജു
എബ്രഹാം
,,
ആര്. രാജേഷ്
,,
എന്‍. വിജയന് പിള്ള
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
മാസ്റ്റര്‍പ്ലാനില്‍
ഉള്‍പ്പെടുത്തി
ഏറ്റെടുത്ത് നടത്തുന്ന
കിഫ്ബി ഫണ്ട്
ഉപയോഗിച്ചും
അല്ലാതെയുമുളള
പദ്ധതികള്‍
ഏതെല്ലാമാണ്; എത്ര
തുകയാണ്
വിനിയോഗിക്കുന്നത്;
(ബി)
നിലയ്ക്കലില്‍
തീര്‍ത്ഥാടകര്‍ക്ക്
സൗകര്യമൊരുക്കുന്നതിനായി
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്ന അധിക
സൗകര്യങ്ങള്‍
എന്തെല്ലാമാണ്; ഇതിനായി
എത്ര സ്ഥലം വേണ്ടി
വരും;
(സി)
വനം വകുപ്പില്‍ നിന്ന്
ഭൂമി
വിട്ടുകിട്ടിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ഡി)
തീര്‍ത്ഥാടകര്‍ക്കു
വിശ്രമത്തിനും
വിരിവയ്ക്കുന്നതിനുമുള്ള
ഇടത്താവള സമുച്ചയങ്ങള്‍
എവിടെയെല്ലാമാണ്
നിർമ്മിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിലെ താല്കാലിക
ജീവനക്കാര്‍
2589.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിന്റെ
വിവിധ ക്ഷേത്രങ്ങളിൽ
എത്ര താല്കാലിക
ജീവനക്കാര്‍
സേവനമനുഷ്ടിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിൽ
പൂജാരിമാരുടെയും
അല്ലാത്തവരുടെയും
കണക്കുകള്‍ പ്രത്യേകം
ലഭ്യമാക്കുമോ?
തൃക്കണ്ണാട്
ശ്രീത്രയംബകേശ്വര
ക്ഷേത്രജീവനക്കാര്‍
2590.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലബാര്‍
ദേവസ്വം ബോര്‍ഡിന്
കീഴില്‍ വരുന്ന
ക്ഷേത്രങ്ങളിലെ
ജീവനക്കാര്‍ക്ക് ശമ്പള
പരിഷ്ക്കരണം ഏത്
വര്‍ഷത്തിലാണ്
നടപ്പിലാക്കിയതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏതെല്ലാം
ക്ഷേത്രങ്ങളിലെ
ജീവനക്കാര്‍ക്കാണ്
ഇതിന്റെ ആനുകൂല്യം
ലഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
കാസര്‍ഗോഡ്
ജില്ലയിലെ തൃക്കണ്ണാട്
ശ്രീ ത്രയംബകേശ്വര
ക്ഷേത്ര
ജീവനക്കാര്‍ക്കും ആയത്
അനുവദിച്ച്
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കാമോ;
(ഡി)
ശമ്പളം
പരിഷ്ക്കരണം
നല്‍കുന്നതിനുള്ള
മാനദണ്ഡം
എപ്രകാരമാണെന്ന്
വിശദമാക്കാമോ?
ദേവസ്വം
ബോര്‍ഡ് സ്ക്കൂളുകളിലെ നിയമനം
2591.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദേവസ്വം
ബോര്‍ഡ് യു.പി.
സ്ക്കൂളുകളിലെ
അദ്ധ്യാപക
ഒഴിവുകളിലേക്ക് നിയമനം
നടത്തുന്നതിനായി
എഴുത്തുപരീക്ഷ
നടത്തുവാന്‍ കിറ്റ്കോയെ
ചുമതലപ്പെടുത്തുകയും
ഹൈക്കോടതി ഉത്തരവിനെ
തുടര്‍ന്ന്
റിക്രൂട്ട്മെന്റ്
ബോര്‍ഡ് തന്നെ പരീക്ഷാ
നടത്താന്‍
തീരുമാനിക്കുകയും ചെയ്ത
സാഹചര്യമുണ്ടായിട്ടുണ്ടോ;
(ബി)
ദേവസ്വം
റിക്രൂട്ട്മെന്റ്
ബോര്‍ഡിന്റെ
ചുമതലകളെന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഉദ്യോഗാര്‍ത്ഥികളുടെ
ചുരുക്കപ്പട്ടികയും
റാങ്ക് പട്ടികയും
തയ്യാറാക്കേണ്ടെന്നും
മൂല്യ നിര്‍ണ്ണയം
നടത്തി മാര്‍ക്കും
ഉത്തരകടലാസുകളും
ദേവസ്വം ബോര്‍ഡിന്
കൈമാറുവാനും
റിക്രൂട്ട്മെന്റ്
ബോര്‍ഡിന് നിര്‍ദ്ദേശം
നല്കുകയുണ്ടായോ;
(ഡി)
ഇപ്രകാരം
ചുരുക്കപ്പട്ടികയോ
റാങ്ക് പട്ടികയോ
പ്രസിദ്ധീകരിക്കാതെ
നിയമന നടപടികളിലേയ്ക്ക്
നീങ്ങുന്നത് പിന്നോക്ക
സംവരണം
അട്ടിമറിക്കുന്നതിനും
മറ്റ്
ക്രമക്കേടുകള്‍ക്കും
വഴിവയ്ക്കുമെന്ന്
കരുതുന്നുണ്ടോ;
(ഇ)
എങ്കില്‍
ദേവസ്വം നിയമനങ്ങളില്‍
പിന്നോക്ക സംവരണവും
സുതാര്യതയും
ഉറപ്പുവരുത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
പിന്നാക്ക
വിഭാഗത്തില്‍പ്പെട്ട
ശാന്തിക്കാര്‍
2592.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിന്റെ
കീഴിലെ വിവിധ
അമ്പലങ്ങളിലായി എത്ര
പിന്നാക്ക, ദളിത്
വിഭാഗത്തില്‍പ്പെട്ടവര്‍
ശാന്തിക്കാരായി
നിലവിലുണ്ട് എന്ന്
വ്യക്തമാക്കാമോ;
ഇത്തരത്തിലുള്ള
ക്ഷേത്രങ്ങളുടെ
ലിസ്റ്റ് ലഭ്യമാക്കാമോ?
ചെറങ്ങര
വിഷ്ണു ക്ഷേത്രം വകസ്ഥലത്ത്
ഇടത്താവളം
2593.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
ചെറങ്ങര വിഷ്ണു
ക്ഷേത്രം വകസ്ഥലത്ത്
ശബരിമല
തീര്‍ത്ഥാടകര്‍ക്കായി
ഇടത്താവളം
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍
ഏതുഘട്ടത്തിലാണ്;
(ബി)
നിര്‍മ്മാണം
ഉടന്‍ ആരംഭിക്കുവാന്‍
ആവശ്യമായ നടപടികള്‍
സര്‍ക്കാര്‍
അടിയന്തരമായി
സ്വീകരിക്കുമോ?
കൊരട്ടി
ചെറ്റാരിക്കല്‍
ക്ഷേത്രത്തിന്റെ നവീകരണം
2594.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചിന്
ദേവസ്വം ബോര്‍ഡിനു
കീഴിലുള്ള ചാലക്കുടി
മണ്ഡലത്തിലെ കൊരട്ടി
ചെറ്റാരിക്കല്‍
ക്ഷേത്രത്തിന്റെ
നവീകരണത്തിനായി
സമര്‍പ്പിച്ച
അപേക്ഷകളില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
അപേക്ഷകള്‍ പരിഗണിച്ച്
നവീകരണപ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിനാവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
സഹസ്ര
സരോവരം പദ്ധതി
2595.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹസ്ര
സരോവരം പദ്ധതിയില്‍
ക്ഷേത്രക്കുളങ്ങള്‍
നവീകരിക്കുന്ന
പദ്ധതിയുടെ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
കോഴിക്കോട്
ജില്ലയില്‍ ഈ പദ്ധതി
പ്രകാരം
ഉള്‍പ്പെടുത്തിയിട്ടുളള
ക്ഷേത്രങ്ങളുടെ പട്ടിക
ലഭ്യമാക്കാമോ?
കാവുകള്‍,
കുളങ്ങള്‍, ആല്‍ത്തറകള്‍
എന്നിവ സംരക്ഷിക്കുന്നതിന്
പദ്ധതി
2596.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള
കാവുകള്‍,കുളങ്ങള്‍,ആല്‍ത്തറകള്‍
എന്നിവ
സംരക്ഷിക്കുന്നതിന്
ഏതെങ്കിലും പദ്ധതി
സര്‍ക്കാര്‍
നടപ്പിലാക്കി
വരുന്നുണ്ടോ;
(ബി)
എങ്കില്‍
ഇവയുടെ വിശദാംശം
അറിയിക്കുമോ?