പകര്ച്ചരാേഗങ്ങള്ക്കെതിരെയുള്ള
പ്രതിരോധ നടപടികള്‍
2122.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിപ വെെറസ് മൂലം
മരണപ്പെട്ട രാേഗികളുടെ
പരിശാേധന
റിപ്പാേര്‍ട്ട്
ലഭ്യമായിട്ടുണ്ടോ ;
വ്യക്തമാക്കുമാേ ;
(ബി)
ഇത്തരം
വെെറസുകള്‍ പടര്‍ന്നു
പിടിക്കാതിരിക്കുവാന്‍
ആരാേഗ്യ വകുപ്പ്
ഉദ്യാേഗസ്ഥര്‍
മുന്‍കരുതലുകള്‍
എടുക്കുന്നതില്‍ വീഴ്ച
ഉണ്ടായിട്ടുണ്ടാേ ;
വ്യക്തമാക്കുമാേ ;
(സി)
മഴക്കാല
രാേഗങ്ങള്‍
പടരാതിരിക്കുവാന്‍
ആരാേഗ്യവകുപ്പ്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്നും
ആയതിന്മേലുളള ഡി.എം.ഒ
മാരുടെ റിപ്പാേര്ട്ടും
ജില്ല തിരിച്ച്
ലഭ്യമാക്കുമാേ ;
(ഡി)
സ്ഥിരമായി
മഴക്കാല രാേഗങ്ങള്‍
പടരുന്ന സ്ഥലങ്ങള്‍
കണ്ടെത്തിയിട്ടുണ്ടാേ ;
വ്യക്തമാക്കുമാേ ;
(ഇ)
ആരാേഗ്യവകുപ്പും
തദ്ദേശ
സ്വയംഭരണവകുപ്പും ഇൗ
വിഷയത്തില്‍ നടത്തിയ
മുന്നാെരുക്കങ്ങള്
സംബന്ധിച്ച് വ്യക്തമായ
വിവരം ലഭ്യമാക്കുമാേ ;
(എഫ്)
തദ്ദേശ
സ്വയംഭരണ വകുപ്പിലെ
ആരാേഗ്യ
പ്രവര്‍ത്തകരുടെയും
ആരാേഗ്യവകുപ്പിലെ
ഉദ്യാേഗസ്ഥരുടെയും
കൂട്ടായ പ്രവര്‍ത്തനം
നടത്തുവാന്‍
സര്‍ക്കാര്‍ തലത്തില്‍
നടപടി സ്വീകരിക്കുമാേ ;
വ്യക്തമാക്കുമാേ ?
പനി പടര്‍ന്നു
പിടിയ്ക്കുന്നത് സംബന്ധിച്ച്
2123.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തു
പനി പടര്‍ന്നു
പിടിയ്ക്കുന്ന
സാഹചര്യത്തില്‍
പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍
കര്‍ശനമാക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
ഇനിയും
സ്വീകരിയ്ക്കുവാനുദ്ദേശിക്കുന്നത്;
(ബി)
ഈ
പ്രവര്‍ത്തനങ്ങള്‍
നിരന്തരം
നിരീക്ഷിയ്ക്കുന്നതിന്
നടപടി
സ്വീകരിയ്ക്കുമോ?
നിപ
വൈറസ് ബാധ
2124.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിപ വൈറസ് ബാധിച്ച്
നാളിതുവരെ എത്ര പേര്
മരിച്ചു എന്ന്
വ്യക്തമാക്കുമോ;
(ബി)
നിപ
വൈറസ് ബാധ
സ്ഥിരീകരിക്കാൻ രക്ത
സാമ്പിളുകള്‍
പരിശോധിക്കുന്നതിന്
സംസ്ഥാനത്ത് സംവിധാനം
ഇല്ലാത്തതുമൂലം
രോഗനിര്‍ണ്ണയത്തിനും
ചികിത്സയ്ക്കും
കാലതാമസം
നേരിടുന്നുണ്ടോ എന്ന്
അറിയിക്കുമോ;
(സി)
ഉണ്ടെങ്കിൽ
ഇത് പരിഹരിക്കാനായി
എന്തെല്ലാം ബദൽ
മാര്‍ഗ്ഗങ്ങളാണ്
പരിഗണനയിലുള്ളതെന്ന്
വ്യക്തമാക്കുമോ?
നിപ
വൈറസ് ബാധയും കുപ്രചരണങ്ങളും
2125.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിപ
വൈറസ് ബാധ മൂലം
മരണങ്ങള് ഉണ്ടാകുന്ന
സാഹചര്യത്തില്‍
പൊതുജനങ്ങളെ
തെറ്റിദ്ധരിപ്പിക്കുന്ന
രീതിയില്‍ പരസ്യമായി
പ്രചരണം
നടത്തുന്നവര്‍ക്കെതിരെ
എന്ത് നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്തരത്തിലുള്ള
പ്രചരണങ്ങള്‍
നടത്തുന്നത്
നിയന്ത്രിക്കാന്‍ നടപടി
സ്വീകരിക്കുമോ?
നിപ
വൈറസ് പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍
2126.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിപ
വൈറസ് മൂലമുളള
മരണനിരക്ക്
വര്‍ദ്ധിക്കുമ്പോഴും
രോഗം
നിയന്ത്രണവിധേയമാണെന്ന്
ആരോഗ്യ വകുപ്പ് നിലപാട്
സ്വീകരിച്ചത് എന്ത്
അടിസ്ഥാനത്തിലാണെന്ന്
അറിയിക്കുമോ ;
(ബി)
സംസ്ഥാനത്ത്
ഈ വൈറസ് ബാധ
സംശയിക്കുന്ന എത്ര
പേര്
നിരീക്ഷണത്തിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
വൈറസ് സംസ്ഥാനത്ത്
പടരുവാനുണ്ടായ സാഹചര്യം
കണ്ടെത്തിയിട്ടുണ്ടോ;
നമ്മുടെ ആശുപത്രികളില്‍
തന്നെ രോഗം പകരുവാനുളള
സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
(ഡി)
ഇത്തരത്തില്‍
ആശുപത്രികളില്‍ നിന്നും
മറ്റൊരാള്‍ക്ക് രോഗം
പകരാതിരിക്കുന്നതിനുളള
എന്തെങ്കിലും ക്രമീകരണം
സംസ്ഥാനത്തെ
ആശുപത്രികളില്‍
നിലവിലുണ്ടോ;
(ഇ)
നിപ
വൈറസിന് മരുന്ന്
കണ്ടെത്തുവാനുളള ശ്രമം
തുടങ്ങുവാന്‍
ആലോചനയുണ്ടോ; വിശദാംശം
നല്‍കുമോ; ആരുടെയൊക്കെ
സഹകരണത്തിലാണ് ഈ
സംരംഭമെന്ന്
വ്യക്തമാക്കുമോ?
നിപ
വെെറസ് - സോഷ്യല്‍ മീഡിയ
വഴിയുള്ള കുപ്രചരണങ്ങള്‍
2127.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിപ
വെെറസ് ബാധയുടെ
പശ്ചാത്തലത്തില്‍
സോഷ്യല്‍ മീഡിയ വഴി
അടിസ്ഥാന രഹിതവും
തെറ്റിദ്ധാരണയും
ഭീതിയും പരത്തുന്നതുമായ
വാര്‍ത്തകള്‍
പ്രചരിപ്പിക്കുന്നത്
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇപ്രകാരം
ക്യാന്‍സര്‍
ഉള്‍പ്പെടെയുള്ള
രോഗങ്ങളും മറ്റ്
ആരോഗ്യ ശീലങ്ങളും
സംബന്ധിച്ച്
അടിസ്ഥാനരഹിതമായ
വാര്‍ത്തകള്‍
പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഇത്തരത്തില്‍
അശാസ്ത്രീയ
വാര്‍ത്തകളും
വിവരങ്ങളും
പ്രചരിപ്പിക്കുന്നത്
നിയന്ത്രിക്കുന്നതിനും
ശാസ്ത്രീയ വിശകലനം
നല്‍കുന്നതിനും ആരോഗ്യ
വകുപ്പ് അടിയന്തര നടപടി
സ്വീകരിക്കുമോ?
ഇതര
സംസ്ഥാന തൊഴിലാളികള്‍ക്കായി
ആരോഗ്യ ക്യാമ്പുകള്‍
2128.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിന്ന് ഉന്മൂലനം
ചെയ്യപ്പെട്ട പല
രോഗങ്ങളും
പകര്‍ച്ചവ്യാധികളും
തിരികെ വരുന്നു എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതര
സംസ്ഥാനതൊഴിലാളികള്‍
മുഖേനയാണ് ഇവ തിരികെ
വരുന്നത് എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്
തടയുന്നതിനായി തൊഴില്‍
വകുപ്പുമായി സഹകരിച്ച്
ഇതര സംസ്ഥാന
തൊഴികള്‍ക്ക്
സംസ്ഥാനത്ത്
തൊഴിലെടുക്കുവാന്‍
വരുന്ന അവസരത്തില്‍
തന്നെ മുന്‍കരുതല്‍
വാക്സിനേഷന്
ഉള്‍പ്പെടെയുളളവ
നല്‍കുന്നതിനും
ആരോഗ്യകാര്‍ഡ്
നല്‍കുന്നതിനും നടപടി
സ്വീകരിക്കുമോ;
(ഡി)
നിലവില്‍
സംസ്ഥാനത്ത്
പണിയെടുക്കുന്ന ഇതര
സംസ്ഥാന
തൊഴിലാളികള്‍ക്കായി
ആരോഗ്യ ക്യാമ്പുകള്‍
സംഘടിപ്പിച്ച്
വാക്സിനേഷന്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ; എങ്കിൽ
വിശദാംശം അറിയിക്കാമോ?
നിപ
വൈറസിന്റെ ഉറവിടം
2129.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
'നിപ' വൈറസിന്റെ ഉറവിടം
കണ്ടെത്തുന്നതിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്തുമോ;
വിശദാംശം ലഭ്യമാക്കുമോ?
നിപ
വെെറസ്
2130.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിപ
വെെറസ് ബാധമൂലം മരണം
റിപ്പോര്‍ട്ട് ചെയ്ത
സാഹചര്യത്തില്‍
ആശുപത്രികളില്‍
എന്തെല്ലാം
മുന്നൊരുക്കങ്ങളാണ്
നടത്തിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
തൃശൂര്‍
മെഡിക്കല്‍ കോളേജില്‍
നിപ വെെറസ് ബാധ
പരിശോധനക്കുളള
സംവിധാനം
ഏര്‍പ്പെടുത്തുമോ?
വ്യാജ
ചികിത്സകര്ക്കെതിരെയുള്ള
നടപടികള്‍
2131.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
യുക്തി
ഭദ്രമല്ലാത്തതും
അശാസ്ത്രീയവുമായ
കാര്യങ്ങള്‍, ആധുനിക
വൈദ്യശാസ്ത്രത്തിനും
ചികിത്സയ്ക്കുമെതിരെ
പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
നിയമവിധേയമായി
ഇത്തരക്കാര്‍ക്കെതിരെ
ശക്തമായ നടപടികള്‍
സ്വീകരിക്കുന്നതിനും
വ്യാജചികിത്സ
അവസാനിപ്പിക്കുന്നതിനും
നടപടികള്‍
സ്വീകരിക്കുമോ?
നഴ്സസ്
ആന്റ് മിഡ് വെെഫ്സ്
കൗണ്‍സില്‍
2132.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവിലുളള
നഴ്സസ് ആന്റ് മിഡ്
വെെഫ്സ് കൗണ്‍സിലിന്റെ
കാലാവധി എന്നു
വരെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പുതിയ
തെരഞ്ഞെടുപ്പിനു
വേണ്ടിയുളള നടപടികള്‍
ആരംഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
അന്തിമ
വോട്ടര്‍ പട്ടിക
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്ന്,
ഏതു ഗസറ്റില്‍
പ്രസിദ്ധീകരിച്ചു, ഓരോ
വിഭാഗത്തിലും എത്ര
വോട്ടര്‍മാര്‍
വീതമുണ്ട്;വിശദമാക്കാമോ;
(ഡി)
റിട്ടേണിംഗ്
ഓഫീസറുടെ നിയമന രീതി
എന്താണ്; ഇപ്പോഴത്തെ
തെരഞ്ഞെടുപ്പ്
നടത്തുന്നതിനുവേണ്ടി
റിട്ടേണിംഗ് ഓഫീസറെ
നിയമിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏത്
ഉത്തരവ്
അനുസരിച്ച്;വിശദമാക്കാമോ;
(ഇ)
പുതിയ
റിട്ടേണിംഗ് ഓഫീസര്‍
ചാര്‍ജ്ജ്
എടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതു
തീയതിയിലാണ് ചാര്‍ജ്ജ്
എടുത്തത്; അങ്ങനെ
പുതുതായി ചാര്‍ജ്ജ്
എടുത്ത റിട്ടേണിംഗ്
ഓഫീസറെ മാറ്റാന്‍
ഇപ്പോള്‍ കൗണ്‍സില്‍
തീരുമാനിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എന്ത് സാഹചര്യത്തിലാണ്
മാറ്റാന്‍
തീരുമാനിച്ചത്;
വിശദീകരിക്കുമോ;
(എഫ്)
റിട്ടേണിംഗ്
ഓഫീസറെ
നിയമിച്ചതിനുശേഷം
തെരഞ്ഞെടുപ്പു
നടപടികള്‍
അവസാനിക്കുന്നതിന്
മുന്‍പായി റിട്ടേണിംഗ്
ഓഫീസറെ മാറ്റുന്നത്
നിയമാനുസൃതമാണോ;
നിയമാനുസൃതമായിട്ടാണു
മാറ്റിയതെങ്കില്‍ ഏതു
നിയമത്തിലെ ഏതു
വ്യവസ്ഥപ്രകാരമാണ്;വിശദമാക്കാമോ;
(ജി)
ചാര്‍ജ്ജ്
എടുത്ത റിട്ടേണിംഗ്
ഓഫീസറെ മാറ്റാന്‍
തീരുമാനിച്ചത്
നടപടിക്രമങ്ങള്‍
പാലിച്ചുകാെണ്ടാണോ;
സ്വാഭാവിക നീതി ഉറപ്പു
വരുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ ?
ആരോഗ്യ
ജാഗ്രത
2133.
ശ്രീ.പി.ടി.എ.
റഹീം
,,
കെ. ആന്‍സലന്‍
,,
എന്‍. വിജയന് പിള്ള
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വര്‍ഷകാലം
ആരംഭിക്കുന്നതിന്
മുമ്പ് തന്നെ പകര്‍ച്ച
വ്യാധി പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍
ഊര്‍ജ്ജിതമാക്കാന്‍
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
നല്‍കിയിട്ടുള്ളത്;
(ബി)
ആരോഗ്യ
ജാഗ്രത പരിപാടിയുടെ
ഭാഗമായി ആരോഗ്യ
പ്രവര്‍ത്തകര്‍ ഫീല്‍ഡ്
തല പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
(സി)
കഴിഞ്ഞ
വര്‍ഷം ഡെങ്കി പോലുള്ള
പകര്‍ച്ചപ്പനികള്‍
പടര്‍ന്നു പിടിച്ച
സാഹചര്യം
കണക്കിലെടുത്ത്
പൊതുജനങ്ങള്‍ക്കായുള്ള
ബോധവല്‍ക്കരണ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
കാര്യക്ഷമമാക്കുാനും
ശൂചീകരണ
പ്രവര്‍ത്തനങ്ങള്‍
ത്വരിതപ്പെടുത്താനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
ഏകീകൃത
പൊതുജനാരോഗ്യ നിയമം
2134.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഏകീകൃത
പൊതുജനാരോഗ്യ നിയമം
സംസ്ഥാനത്ത് നിലവിലില്ല
എന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍വന്ന ശേഷം
ഒരു ഏകീകൃത
പൊതുജനാരോഗ്യ നിയമം
നടപ്പിലാക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു; വിശദാംശം
ലഭ്യമാക്കാമോ?
മഴക്കാല
രോഗങ്ങള്‍
നിയന്ത്രിക്കുന്നതിന് നടപടി
2135.
ശ്രീ.സി.
ദിവാകരന്
,,
ആര്. രാമചന്ദ്രന്
,,
എല്‍ദോ എബ്രഹാം
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഴക്കാലത്ത്
രോഗങ്ങള്‍ പടര്‍ന്ന്
പിടിക്കുന്നത്
തടയുന്നതിന്
സ്വീകരിക്കുന്ന
മുന്‍കരുതല്‍ നടപടികള്‍
വിശദമാക്കുമോ;
(ബി)
മഴക്കാലത്തിന്
മുന്‍പ്
മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനും
കൊതുക്, എലി, മറ്റ്
പ്രാണികള്‍ എന്നിവയുടെ
നശീകരണത്തിനും ആവശ്യമായ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
എല്ലാ
വീടുകളിലും മഴക്കാല
പൂര്‍വ്വശുചീകരണ
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
ആരോഗ്യ പ്രവര്‍ത്തകര്‍
ബോധവല്‍ക്കരണം
നടത്തുന്നുണ്ടോ;
വിശദമാക്കുമോ;
(ഡി)
ഡെങ്കിപ്പനി
പ്രതിരോധിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കുമോ?
വൈറോളജി
ഇന്‍സ്റ്റിറ്റ്യൂട്ട്
2136.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അത്യാധുനിക
സൗകര്യത്തോടുള്ള
വൈറോളജി
ഇന്‍സ്റ്റിറ്റ്യൂട്ട്
സ്ഥാപിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കിൽ എവിടെയാണ്
സ്ഥാപിക്കുന്നത്;
(ബി)
എന്തെല്ലാം
സൗകര്യങ്ങളാണ് ഈ ഗവേഷണ
കേന്ദ്രത്തില്‍
ഒരുക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പദ്ധതിയുടെ
പ്രവര്‍ത്തനം ഇപ്പോള്‍
ഏത് ഘട്ടത്തിലാണ്; എത്ര
രൂപയാണ്
ആദ്യഘട്ടത്തില്‍ ഈ
പദ്ധതിക്കായി
നീക്കിവെച്ചിട്ടുള്ളത്;
എത്ര
വര്‍ഷത്തിനുള്ളില്‍ പണി
പൂര്‍ത്തീകരിച്ച്
പ്രവര്‍ത്തന
സജ്ജമാക്കാമെന്ന്
വ്യക്തമാക്കാമോ?
കൊരട്ടി
ഗാന്ധിഗ്രാം ത്വക്ക്
രോഗാശുപത്രിയിലെ അറ്റന്‍ഡര്‍
നിയമനം
2137.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊരട്ടി
ഗാന്ധിഗ്രാം ത്വക്ക്
രോഗാശുപത്രിയിലെ രോഗ
വിമുക്തരായ കുഷ്ഠ
രോഗികളില്‍ നിന്നും
തെരഞ്ഞെടുത്ത
ഹോസ്പിറ്റല്‍
അറ്റന്‍ഡര്‍മാര്‍
പിരിഞ്ഞു പോയതിനാല്‍
ഇപ്പോള്‍ ആവശ്യത്തിന്
അറ്റന്‍ഡര്‍മാര്‍
സേവനത്തിനില്ലാത്ത
അവസ്ഥ
പരിഹരിക്കുന്നതിനായി
ഇവരുടെ പെന്ഷന്
പ്രായം
ഉയര്‍ത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
രോഗികളില്‍
നിന്നും അര്‍ഹരായവരെ
അറ്റന്‍ഡര്‍
പോസ്റ്റിലേക്ക്
ലഭിക്കാത്ത
സാഹചര്യമുണ്ടായാല്‍
ദിവസ
വേതനാടിസ്ഥാനത്തില്‍
അര്‍പ്പണ ബോധമുള്ള
രോഗികളുടെ ബന്ധുക്കളെ
കൂടി പരിഗണിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(സി)
ഇതിനായി
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
പൊതുവില്‍
സര്‍വ്വീസ് കുറവായ
ഇവര്‍ക്ക്, മിനിമം
പെന്ഷന്
ലഭിക്കുന്നതിനാവശ്യമായ
നടപടികൾ സർക്കാർ
സ്വീകരിക്കുമോ?
സൂപ്പര്‍
സ്പെഷ്യാലിറ്റി കേഡര്‍
2138.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ആശുപത്രികളില്‍
സൂപ്പര്‍
സ്പെഷ്യാലിറ്റി കേഡര്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
ഏതൊക്കെ
ആശുപത്രികളിലാണ്
സൂപ്പര്‍
സ്പെഷ്യാലിറ്റി കേഡര്‍
സേവനം ലഭ്യമാകുക;
ഏതൊക്കെ സേവന
മേഖലകളിലാണ് ഈ
ഡോക്ടര്‍മാരുടെ സേവനം
ലഭ്യമാകുക;
(സി)
പ്രസ്തുത
കേഡര്‍
തുടങ്ങുന്നതോടൊപ്പം
ആശുപത്രികളിലെ
അടിസ്ഥാനസൗകര്യ
വികസനത്തിന് വേണ്ടി
എന്തൊക്കെയാണ്
ചെയ്യാന്‍
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ;
(ഡി)
തെരഞ്ഞെടുക്കപ്പെട്ട
താലൂക്ക്
ആശുപത്രികളില്‍
വൈകുന്നേരങ്ങളില്‍
സ്പെഷ്യാലിറ്റി കേഡര്‍
ഡോക്ടര്‍മാരുടെ സേവനം
ലഭ്യമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
വെെറോളജി
ഇന്‍സ്റ്റിറ്റ്യൂട്ട്
2139.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വെെറോളജി
ഇന്‍സ്റ്റിറ്റ്യൂട്ട്
സ്ഥാപിക്കുന്നത്
സംബന്ധിച്ച് ആരോഗ്യ
വകുപ്പ് സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ബി)
ഇതിനായി
സ്ഥലം
കണ്ടെത്തിയിട്ടുണ്ടോ;
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
വെെറസ്
മൂലം ഉണ്ടാകുന്ന
രോഗങ്ങള്‍ക്ക്
മരുന്നുകള്‍
കണ്ടെത്തുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
സ്വീകരിച്ച നടപടികള്‍
സംബന്ധിച്ച് വ്യക്തമായ
വിവരം ലഭ്യമാക്കുമോ;
ഇതിനായി പ്രത്യേക ഗവേഷണ
വിഭാഗം ആരംഭിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
ക്യാൻസര്‍
രോഗികളുടെ വർദ്ധനവ്
2140.
ശ്രീ.എ.എം.
ആരിഫ്
,,
സി.കെ. ഹരീന്ദ്രന്‍
,,
കാരാട്ട് റസാഖ്
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്യാൻസര്‍ രോഗികളുടെ
എണ്ണം ക്രമാതീതമായി
വര്‍ദ്ധിച്ചുവരുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
(ബി)
ക്യാൻസ്ര
സെന്ററുകളിലെ ചികിത്സ
സൗകര്യം
മെച്ചപ്പെടുത്തുന്നതിനും
ജില്ലാതലത്തിൽ തന്നെ
ഇതിനുള്ള സൗകര്യം
വിപുലപ്പെടുത്തുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
ആര്.സി.സി.
മാതൃകയിലുള്ള ചികിത്സ
മെഡിക്കൽ കോളേജുകളിൽ
ലഭ്യമാക്കുന്നതിനും
അതിനാവശ്യമായ തസ്തിക
സൃഷ്ടിക്കുന്നതിനും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
ക്യാൻസര്‍
ചികിത്സാരംഗത്ത്
നൂതനമായ സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിന്റെ
ഭാഗമായി ഏതെല്ലാം
മെഡിക്കൽ കോളേജുകളിലാണ്
ലീനിയര്‍
ആക്സിലറേറ്റര്‍
സ്ഥാപിച്ചിട്ടുള്ളതെന്ന്അറിയിക്കാമോ?
കാന്‍സര്‍
ബാധിതര്‍ക്ക് മെച്ചപ്പെട്ട
ചികിത്സയും സഹായവും
2141.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്യാന്‍സര്‍
രോഗബാധിതര്‍ കൂടി
വരുന്നതു പരിശോധിച്ച്
രോഗബാധിതരെ
സഹായിക്കാനും
മെച്ചപ്പെട്ട ചികിത്സ
ഉറപ്പാക്കാനുമായി ഇൗ
സര്‍ക്കാര്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍ എന്തെല്ലാം
എന്ന് വ്യക്തമാക്കുമോ;
(ബി)
ആരോഗ്യ
വകുപ്പിന്റെ കണക്ക്
പ്രകാരം
സംസ്ഥാനത്താകമാനം
സര്‍ക്കാര്‍-സ്വകാര്യ
ആശുപത്രികളിലായി
ക്യാന്‍സര്‍ ചികിത്സ
തേടി വരുന്നവര്‍ എത്ര;
(സി)
ക്യാന്‍സര്‍
ചികിത്സയുടെ
വര്‍ദ്ധിച്ച ചെലവുകളും
രോഗ കാരണങ്ങളുടെ
വിശകലനങ്ങളിലെ
വ്യത്യസ്തതകളും
കണക്കിലെടുത്ത്
സംസ്ഥാനത്തെ
ചികിത്സാകേന്ദ്രങ്ങളുടെ
പ്രവര്‍ത്തനങ്ങളും
ഗവേഷണ
പ്രവര്‍ത്തനങ്ങളും
ഏകോപിപ്പിച്ച്
കാര്യക്ഷമമാക്കാനും
ഫലപ്രദമായ ചികിത്സയും
ഇതിനാവശ്യമായ
കേന്ദ്രസഹായവും ഉറപ്പു
വരുത്താനും ശേഷമുള്ള
എല്ലാ സഹായങ്ങളും
സംസ്ഥാന സര്‍ക്കാര്‍
ഉറപ്പു വരുത്താനുമായി
ഇൗ സര്‍ക്കാര്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ഡി)
ക്യാന്‍സര്‍
രോഗബാധ കണ്ടെത്താനായി
താലൂക്കുകള്‍ തോറും
സര്‍ക്കാര്‍
നിയന്ത്രണത്തില്‍
നിരീക്ഷണ ക്യാമ്പുകള്‍
നടത്തുവാനും
ആവശ്യമുള്ളവര്‍ക്ക്
ചികിത്സ ഉറപ്പു
വരുത്താനുമായി
സ്വീകരിച്ചു വരുന്ന
നടപടികള്‍ എന്തെല്ലാം
എന്നും
വ്യക്തമാക്കുമോ?
ജീവിതശെെലി
രോഗങ്ങള്‍ നിയന്ത്രിക്കാന്‍
പദ്ധതി
2142.
ശ്രീ.ആര്.
രാജേഷ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.എം.
നൗഷാദ്
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജീവിതശെെലി
രോഗങ്ങള്‍ വളരെ
ഉയര്‍ന്ന തോതില്‍
വര്‍ദ്ധിക്കുന്നത്
നിയന്ത്രിക്കാന്‍
ആവിഷ്കരിച്ചിട്ടുളള
പദ്ധതിയുടെ വിശദാംശം
നല്‍കുമോ;
(ബി)
ഓരോ
വീട്ടിലും പ്രമേഹമോ
രക്തസമ്മര്‍ദ്ദമോ
ബാധിച്ച ഒരാളെങ്കിലും
ഉണ്ടെന്ന ആശങ്കാജനകമായ
കണ്ടെത്തലിന്റെ
അടിസ്ഥാനത്തില്‍
രോഗനിര്‍ണ്ണയത്തിനും
ചികിത്സയ്ക്കും
ഏര്‍പ്പെടുത്തിയിട്ടുളള
സംവിധാനം
വിശദമാക്കാമോ;
(സി)
ടെെപ്പ്
വണ്‍ പ്രമേഹ ബാധിതരായ
കുട്ടികള്‍ക്ക് ആശ്വാസം
പകരാനായുളള 'മിഠായി'
പദ്ധതിയുടെ വിശദാംശം
നല്‍കുമോ?
മഴക്കാലത്തെ
പനി
2143.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഴക്കാലമായതോടു
കൂടി സംസ്ഥാനം പനിയുടെ
പിടിയിലായെന്നുള്ള
റിപ്പോര്‍ട്ടുകള്‍
ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
വിവിധ തരത്തിലുള്ള
പനിബാധിച്ച് ഈ വര്‍ഷം
എത്ര പേര് സ്വകാര്യ
ആശുപത്രികളില്‍
ഉള്‍പ്പെടെ ചികിത്സ
തേടി; അതില്‍ എത്ര
പേര് ഇതിനകം
മരണമടഞ്ഞു;
(സി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
നേതൃത്വത്തില്‍
നടത്തുന്ന മഴക്കാല
പൂര്‍വ്വ ശുചീകരണം
കാര്യക്ഷമമല്ലാത്തതിനാലാണോ
പനി ബാധിതരുടെ
എണ്ണത്തില്‍
വര്‍ദ്ധനവുണ്ടായത്;
വിശദമാക്കാമോ?
പകര്‍ച്ചപനി
നേരിടുന്നതിന്
മുന്‍കരുതലുകള്‍
2144.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
പകര്‍ച്ചപനികളും മറ്റും
നേരിടുന്നതിന് ആരോഗ്യ
വകുപ്പ് എന്തൊക്കെ
മുന്‍കരുതലുകള്‍ ആണ്
എടുത്തിട്ടുള്ളത് എന്ന്
വ്യക്തമാക്കാമോ?
കുടുംബാരോഗ്യ
കേന്ദ്രങ്ങള്‍
2145.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ നിയോജക
മണ്ഡലങ്ങളിലും
കുടുംബാരോഗ്യ
കേന്ദ്രങ്ങള്‍
ആരംഭിക്കുവാന്‍
കഴിഞ്ഞിട്ടുണ്ടോ; ഇനി
ഏതെങ്കിലും
മണ്ഡലത്തില്‍
കുടുംബാരോഗ്യ കേന്ദ്രം
ആരംഭിക്കാന്‍
ബാക്കിയുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ;
(ബി)
കുടുംബാരോഗ്യകേന്ദ്രങ്ങള്‍
ആരംഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
എല്ലാ
കുടുംബാരോഗ്യ
കേന്ദ്രങ്ങളും
എപ്പോഴത്തേയ്ക്ക്
പൂര്‍ണ്ണ തോതില്‍
പ്രവര്‍ത്തന
സജ്ജമാകുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(ഡി)
കുടുംബാരോഗ്യകേന്ദ്രങ്ങളില്‍
അടിസ്ഥാനസൗകര്യമുള്പ്പെടെ
എന്തൊക്കെ
സൗകര്യങ്ങളാണ്
കൂടുതലായി ഉണ്ടാവുക;
വിശദാംശം ലഭ്യമാക്കുമോ?
ആരോഗ്യമേഖലയെ
ശക്തിപ്പെടുത്തുന്നതിന് നടപടി
2146.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തുടര്‍ച്ചയായി
പകര്‍ച്ച വ്യാധികള്‍
പടര്‍ന്ന്
പിടിക്കുന്നതിനെതിരെ
സ്വീകരിച്ച നടപടികള്‍
എന്താെക്കയാണ് ;
(ബി)
ദേശീയ
ആരാേഗ്യ
റിപ്പാേര്‍ട്ടില്‍
തുടര്‍ച്ചയായി ഒന്നാം
സ്ഥാനം
നേടികാെണ്ടിരുന്ന
സംസ്ഥാനം
അടിക്കടിയുണ്ടാകുന്ന
പകര്‍ച്ച വ്യാധി മരണം
മൂലം
പിന്തള്ളപ്പെടുന്ന
സാഹചര്യമുണ്ടായിട്ടുണ്ടാേ;
(സി)
കഴിഞ്ഞ
അഞ്ച് മാസത്തിനിടയില്‍
സംസ്ഥാനത്ത് വെെറല്‍
പനി, ഡെങ്കിപനി,
എലിപ്പനി,
മഞ്ഞപ്പിത്തം, എച്ച് 1
എന്‍ 1 തുടങ്ങിയവ
ബാധിച്ച് എത്ര പേര്
ചികിത്സ തേടി;
അതിലെത്രപേര്‍
മരണമടഞ്ഞുവെന്ന്
അറിയിക്കുമോ ;
(ഡി)
നിപ
പാേലുള്ള വെെറസ്
ബാധകള്‍ പടര്‍ന്ന്
പിടിച്ച സാഹചര്യത്തില്‍
രാേഗികളുടെ രക്ത
സാമ്പിള്‍
പരിശാേധനയ്ക്കും വെെറസ്
രോഗങ്ങളെ സംബന്ധിച്ച
ഗവേഷണത്തിനുമുള്ള
സ്ഥാപനങ്ങളുടെ അഭാവം
ആരാേഗ്യ രംഗം നേരിടുന്ന
ഭീഷണിയാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
രാജ്യത്താകമാനം
പ്രകീര്‍ത്തിക്കപ്പെട്ട
ആരാേഗ്യരംഗത്തെ കേരള
മാേഡലിന് വന്‍ ഇടിവ്
സംഭവിച്ചുവെന്നത്
ഗൗരവമായി പരിഗണിച്ച്
ആരോഗ്യമേഖലയെ
ശക്തിപ്പെടുത്തുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമാേ ?
സാധാരണക്കാരായ
രോഗികള്‍ക്കുള്ള സൗജന്യ
ചികിത്സാ പദ്ധതികള്‍
2147.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാധാരണക്കാരായ
രോഗികള്‍ക്ക് സൗജന്യ
ചികിത്സ ലഭ്യമാക്കുന്ന
എന്തെല്ലാം പദ്ധതികളാണ്
2015-16 കാലയളവില്‍
നിലവിലുണ്ടായിരുന്നതെന്നു
വ്യക്തമാക്കുമോ;
(ബി)
സാധാരണക്കാരായ
രോഗികള്‍ക്ക് ആശ്വാസം
നല്‍കിയിരുന്ന പ്രസ്തുത
പദ്ധതികള്‍
നിര്‍ത്തലാക്കിയിട്ടുണ്ടോ;
(സി)
പ്രസ്തുത
പദ്ധതികള്‍ക്കായി,
2016-17, 2017-18
കാലയളവില്‍
നീക്കിവച്ചിട്ടുളള
തുകയും ചെലവഴിച്ച
തുകയും എത്രയെന്നു
വെളിപ്പെടുത്തുമോ?
അവയവദാനത്തില്‍
വാണിജ്യ താല്പര്യങ്ങള്
ഇല്ലാതാക്കാനുള്ള നടപടികള്‍
2148.
ശ്രീ.ബി.ഡി.
ദേവസ്സി
,,
സി.കെ. ഹരീന്ദ്രന്‍
,,
കെ. ബാബു
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മറ്റുള്ളവരില്‍
നിന്ന് മരണാനന്തരം
ദാനമായി ലഭിക്കുന്ന
അവയവം ഉപയോഗിച്ച്
ആയുസ്സ്
നീട്ടിക്കിട്ടുമെന്ന
പ്രതീക്ഷയില്‍ കഴിയുന്ന
രോഗികള്‍ക്ക് അവയുടെ
ലഭ്യതക്കുള്ള സാധ്യതയും
മാറ്റിവയ്ക്കുന്നതിനുള്ള
സൗകര്യവും
എത്രയുണ്ടെന്ന്
അറിയിക്കാമോ;
(ബി)
മസ്തിഷ്ക
മരണം സംഭവിച്ചവരുടെ
അവയവം മറ്റുള്ളവര്‍ക്ക്
നല്കുുകയെന്ന
ജീവകാരുണ്യ
പ്രവര്‍ത്തനങ്ങളെ
കച്ചവട താല്പര്യക്കാര്
ചൂഷണം ചെയ്യുന്നുവെന്ന
സംശയം ജനിപ്പിച്ച
സാഹചര്യത്തില്‍
അവയവദാനത്തിലുണ്ടായ
വിമുഖത മാറ്റുന്നതിന്
മസ്തിഷ്ക മരണം
സ്ഥിരീകരിക്കുന്നതിന്
സര്‍ക്കാര്‍ പുതുതായി
പ്രഖ്യാപിച്ച
മാര്‍ഗ്ഗരേഖയുടെ
വിശദാംശം നല്‍കാമോ;
(സി)
മരണാനന്തരമോ
ജീവിച്ചിരിക്കുന്നവരുടെയോ
അവയവദാനത്തില്‍ വാണിജ്യ
താല്പര്യങ്ങള്
ഉയര്‍ന്നു
വരാതിരിക്കാനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്?
ആശുപത്രികളില്‍
നിലവിലുള്ള അണുബാധ നിയന്ത്രണ
സംവിധാനങ്ങള്‍
2149.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോടും,
മലപ്പുറത്തും
റിപ്പോര്‍ട്ട് ചെയ്ത
നിപ വൈറസ് ബാധ
പൂര്‍ണ്ണമായും
നിയന്ത്രണവിധേയമായിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
സംസ്ഥാനത്തെ
ആശുപത്രികളില്‍
നിലവിലുള്ള
അണുബാധനിയന്ത്രണ
സംവിധാനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(സി)
പ്രസ്തുത
നിയന്ത്രണ സംവിധാനം
പരാജയം ആയതിനാലാണ്
നിപ്പാ വൈറസ്
പടരുന്നതിലും 14 പേരുടെ
മരണത്തിന്
കാരണമായതെന്നും
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
ദേശീയ
ആന്റീബയോട്ടിക് അണുബാധ
നിയന്ത്രണ നയം
സംസ്ഥാനത്ത്
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണ്;
(ഇ)
അടുത്ത
വര്‍ഷവും നിപ വൈറസ്
ബാധയുണ്ടാകുമെന്ന
മുന്നറിയിപ്പ് ഗൗരവമായി
എടുത്തിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിക്കുന്ന
നടപടികള്‍
എന്തൊക്കെയാണ്; അണുബാധ
നിയന്ത്രിക്കുന്നതിനുള്ള
അടിസ്ഥാന നടപടികള്‍
നമ്മുടെ ആശുപത്രികളില്‍
യുദ്ധകാലടിസ്ഥാനത്തില്‍
നടപ്പിലാക്കുന്നതിനും
സമൂഹത്തിലെ ശുചിത്വ
സംവിധാനം
മെച്ചപ്പെടുത്തുന്നതിനുമുള്ള
നടപടികള്‍ അടിയന്തരമായി
ഏര്‍പ്പെടുത്തുമോ?
പകര്‍ച്ചവ്യാധികള്‍
മൂലമുള്ള മരണം
2150.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17
കാലയളവില്‍
പനി,പകര്‍ച്ചവ്യാധി
എന്നിവ മൂലം എത്ര പേര്
സംസ്ഥാനത്ത്
മരണപ്പെട്ടുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇൗ
വര്‍ഷം മേയ് 24 വരെ
എത്ര പേര് വിവിധ
പകര്‍ച്ചവ്യാധികള്‍
മൂലം മരണപ്പെട്ടുവെന്ന്
മാസം തിരിച്ച്
അറിയിക്കാമോ ;
(സി)
2017
ല്‍ എത്ര പേര്
സംസ്ഥാനത്ത്
പകര്‍ച്ചവ്യാധി മൂലം
മരണപ്പെട്ടിട്ടുണ്ടെന്ന്
വിശദമാക്കാമോ ;
(ഡി)
പകര്‍ച്ചവ്യാധി
നേരിടാന്‍ ആരംഭിച്ച
കര്‍മ്മപദ്ധതികള്‍
ലക്ഷ്യം
കണ്ടിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ?
കര്‍മ്മപരിപാടി
എന്ന പേരില്‍ 2018-ല്‍
ആരംഭിച്ച ജാഗ്രതാ പരിപാടി
2151.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പകര്‍ച്ചവ്യാധി
നിയന്ത്രണത്തിന് വര്‍ഷം
മുഴുവന്‍
നീണ്ടുനില്‍ക്കുന്ന
കര്‍മ്മപരിപാടി എന്ന
പേരില്‍ 2018-ല്‍
ആരംഭിച്ച ആരോഗ്യ
ജാഗ്രതാ പരിപാടി
തുടക്കത്തില്‍ തന്നെ
പാളിയത്
എന്തുകൊണ്ടാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഇൗ
പദ്ധതി ആരംഭിച്ച ശേഷം
സംസ്ഥാനത്ത് ഇതുവരെ
ഉണ്ടാകാത്ത രീതിയില്‍
പുതിയ വെെറസ് ബാധ
ഉണ്ടാകുകയും വിലപ്പെട്ട
ജീവനുകള്‍
നഷ്ടപ്പെടുകയും ചെയ്ത
സാഹചര്യം ഗൗരവമായി
വിലയിരുത്തിയിട്ടുണ്ടോ;
(സി)
പകര്‍ച്ചവ്യാധികള്‍
ഉണ്ടാകുന്നത് നേരത്തെ
തന്നെ
കണ്ടുപിടിക്കുന്നതിനും
അത്
നിയന്ത്രിക്കുന്നതിനും
ഒരുക്കിയിട്ടുളള
സംവിധാനം എന്താണെന്ന്
വ്യക്തമാക്കുമോ;
(ഡി)
കോടിക്കണക്കിന്
രൂപ പരസ്യങ്ങള്‍ക്ക്
നല്കുകയല്ലാതെ
ക്രീയാത്മകമായ
നടപടികള്‍ വകുപ്പുകള്‍
സ്വീകരിക്കാത്തതാണ്
സംസ്ഥാനത്തെ
പകര്‍ച്ചവ്യാധികളുടെ
കേന്ദ്രമാക്കിയതെന്നത്
പരിഗണിച്ച് സമ്പൂര്‍ണ്ണ
ശുചിത്വത്തിനും
രോഗപ്രതിരോധ
മാര്‍ഗ്ഗങ്ങള്‍
സ്വീകരിക്കുന്നതിനും
ക്രീയാത്മകമായ
നടപടികള്‍
സ്വീകരിക്കുമോ?
ഇ-ഹെല്‍ത്ത്
പദ്ധതി
2152.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.കെ.വിജയന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവരസാങ്കേതിക
വിദ്യയുടെ സഹായത്താല്‍
കേരളത്തിലെ
പൊതുജനങ്ങളുടെ ആരോഗ്യ
സംബന്ധമായ വിവരങ്ങള്‍
ശേഖരിക്കുന്ന
പദ്ധതിയുടെ പുരോഗതി
വ്യക്തമാക്കുമോ;
(ബി)
ഓരോ
വ്യക്തിയുടേയും
ചികിത്സാ രേഖകള്‍ ഒരു
കേന്ദ്രീകൃത ഡേറ്റാ
ബാങ്കില്‍
ലഭ്യമാക്കുന്നത് വഴി
ഉണ്ടാകുന്ന നേട്ടങ്ങള്‍
വിശദമാക്കുമോ;
(സി)
ആശുപത്രികളുടെ
ഗുണനിലവാരം
മെച്ചപ്പെടുത്തുന്നതിനും
ആരോഗ്യ സംരക്ഷണ
നയപരിപാടികളുടെ
രൂപവല്‍ക്കരണത്തിനും,പകര്‍ച്ചവ്യാധി
നിയന്ത്രണത്തിനും
ഇ-ഹെല്‍ത്ത് പദ്ധതി
എങ്ങനെ
സഹായകരമാകുമെന്ന്
വ്യക്തമാക്കുമോ?
ഇ-ഹെല്‍ത്ത്
പദ്ധതി
2153.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പിലാക്കി വരുന്ന
ഇ-ഹെല്‍ത്ത് പദ്ധതിയുടെ
നിലവിലെ സ്ഥിതി
അറിയിക്കുമാേ ;
(ബി)
ഏതെല്ലാം
ജില്ലകളില്‍ /
ആശുപത്രികളില്‍ ഇൗ
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ട്
എന്ന് അറിയിക്കുമാ;
(സി)
ഇൗ
പദ്ധതിയിലൂടെ
സര്‍ക്കാര്‍ വിഭാവനം
ചെയ്യുന്നത്
എന്താണെന്ന്
വ്യക്തമാക്കുമാേ ?
ആര്.സി.സി
യില്‍ നടപ്പിലാക്കുന്ന പുതിയ
പദ്ധതി
2154.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ആര്.സി.സി യില്‍
നിലവിലുണ്ടായിരുന്നതും
ന്യൂനതകള്‍
പരിഹരിച്ചുകൊണ്ട് പുതിയ
പദ്ധതി
തുടങ്ങുന്നതിനായി 2014
ആഗസ്റ്റില്‍
അവസാനിപ്പിച്ചതുമായ
ക്യാന്‍സര്‍ കെയര്‍
ഫോര്‍ ലൈഫ് പദ്ധതിക്കു
പകരം ആവിഷ്ക്കരിക്കുന്ന
പദ്ധതിയുടെ
നടപടിക്രമങ്ങള്‍ ഏതു
ഘട്ടത്തിലായി എന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി എന്നത്തേയ്ക്ക്
ആരംഭിക്കാന്‍ കഴിയും
എന്ന് അറിയിക്കാമോ?
അമൃതം
ആരോഗ്യം പദ്ധതി
2155.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജീവിത ശെെലീ രോഗങ്ങള്‍
നിയന്ത്രിക്കുന്നതിനായി
ആവിഷ്ക്കരിച്ച അമൃതം
ആരോഗ്യം പദ്ധതിയിലൂടെ
എന്തെല്ലാം നടപടികളാണ്
നാളിതുവരെയായി
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയ്ക്കായി
ലോകാരോഗ്യ സംഘടന
നല്കുന്ന സഹായം
എന്തെല്ലാമാണ്;
(സി)
പദ്ധതി
കാര്യക്ഷമമായി
നിര്‍വ്വഹിച്ച് ഭാവി
തലമുറയെ ജീവിതശെെലീ
രോഗങ്ങളില്‍ നിന്നും
മുക്തമാക്കുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
കുടുംബ
ആരോഗ്യകേന്ദ്രങ്ങളായി
തെരഞ്ഞെടുക്കപ്പെട്ട
പ്രാഥമിക ആരോഗ്യ
കേന്ദ്രങ്ങളില്‍
ജീവിതശെെലീ രോഗ
നിയന്ത്രണവുമായി
ബന്ധപ്പെട്ട്
മെച്ചപ്പെട്ട
സൗകര്യങ്ങളും
ഗുണമേന്മയുളള
ചികിത്സയും
രോഗികള്‍ക്ക്
ഒരുക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
സുകൃതം
പദ്ധതി
2156.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സുകൃതം
പദ്ധതി പ്രകാരം
രോഗികള്‍ക്ക്
സൗജന്യമരുന്ന്
ലഭ്യമാക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണമെന്താണ്;
(ബി)
സുകൃതം
പദ്ധതി പ്രകാരം മരുന്ന്
നല്കിയ വകയില്‍ എത്ര
കോടി രൂപയുടെ കുടിശ്ശിക
നിലവിലുണ്ട്; പ്രസ്തുത
കുടിശ്ശിക
അടിയന്തിരമായി
നല്‍കുന്നതിനും
നിര്‍ദ്ധന രോഗികള്‍ക്ക്
മരുന്ന് ഉറപ്പ്
വരുത്തുന്നതിനും നടപടി
സ്വീകരിക്കുമോ?
ആരോഗ്യ
മേഖലയില്‍ കിഫ്ബി വഴിയുള്ള
പദ്ധതികള്‍
2157.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
മേഖലയില്‍ കിഫ്ബി വഴി
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
ഏതെല്ലാമാണ്;
(ബി)
ഇൗ
പദ്ധതികള്‍ക്കായി എത്ര
രൂപ അനുവദിച്ചുവെന്ന്
വ്യക്തമാക്കുമോ?
ആയുഷ്മാന്‍
ഭാരത് ദേശീയ ആരോഗ്യ പദ്ധതി
2158.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
ആശുപത്രികളില്‍
നടക്കുന്ന
പ്രസവങ്ങളില്‍ കൂടുതലും
സിസേറിയന്
ആകുന്നുവെന്നത് പ്രസവ
ശുശ്രൂഷ സ്വകാര്യ
ആശുപത്രികളില്‍
വാണിജ്യവല്ക്കരിക്കപ്പെട്ടിരിക്കുന്നതിന്റെ
സൂചനയാണെന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
നിലവില്‍
കേരളത്തില്‍ നടക്കുന്ന
പ്രസവങ്ങളില്‍
സിസേറിയന് നിരക്ക്
എത്ര
ശതമാനമാണ്;വിശദമാക്കാമോ
;
(സി)
കേന്ദ്ര
സര്‍ക്കാര്‍
പ്രഖ്യാപിച്ച
ആയുഷ്മാന്‍ ഭാരത് ദേശീയ
ആരോഗ്യ പദ്ധതിക്ക്
കീഴില്‍ ആനുകൂല്യം
ലഭിക്കുന്നതിന് പ്രസവ
ശസ്ത്രക്രിയ
സര്‍ക്കാര്‍
ആശുപത്രികളില്‍
ആയിരിക്കണമെന്ന
നിബന്ധനയുണ്ടോ;
(ഡി)
സ്വകാര്യ
ആശുപത്രികളില്‍ പ്രസവ
ശസ്ത്രക്രിയകള്‍ക്ക് ഈ
ആനുകൂല്യം ലഭിക്കുവാന്‍
സര്‍ക്കാര്‍
ആശുപത്രികളില്‍
നിന്നുള്ള
ഡോക്ടര്‍മാരുടെ അനുമതി
നിര്‍ബന്ധമാക്കിയിട്ടുണ്ടോ
എന്നറിയിക്കാമോ?
വയാേമിത്രം
പദ്ധതി
2159.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മുതിർന്ന പൗരന്മാരുടെ
ആരാേഗ്യ സുരക്ഷ
ഉറപ്പുവരുത്തുന്നതിനായി
നടപ്പിലാക്കി വരുന്ന
വയാേമിത്രം പദ്ധതിയുടെ
വിശദാംശം അറിയിക്കുമാേ
;
(ബി)
പ്രസ്തുത
പദ്ധതിയുടെ നിലവിലെ
സ്ഥിതി അറിയിക്കുമാേ ;
(സി)
പ്രസ്തുത
പദ്ധതി
വിപുലീകരിക്കുവാന്‍
ആലാേചിക്കുന്നുണ്ടാേ ;
(ഡി)
ഉണ്ടെങ്കില്‍
വിശദാംശം അറിയിക്കുമാേ
?
ആര്‍ദ്രം
പദ്ധതി
2160.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയുടെ ഭാഗമായി
തെരഞ്ഞെടുക്കപ്പെട്ട
ആശുപത്രികളില്‍ ഒ.പി.
സംവിധാനം കാര്യക്ഷമമായി
നടക്കുന്നില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയത് പരിഹരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
കോങ്ങാട്
മണ്ഡലത്തിലെ ആര്‍ദ്രം പദ്ധതി
2161.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയുടെ ഭാഗമായി
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ വിശദവിവരം
നല്‍കുമോ;
(ബി)
കോങ്ങാട്
മണ്ഡലത്തില്‍ ആര്‍ദ്രം
പദ്ധതിയുടെ ഭാഗമായി
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ വിശദവിവരം
ലഭ്യമാക്കുമോ?
മെഡിക്കല്‍
കോളേജുകളെ മികവിന്റെ
കേന്ദ്രങ്ങളാക്കുന്നതിന്
മാസ്റ്റര്‍ പ്ലാന്‍
2162.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ്
ശ്രീ.പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മെഡിക്കല്‍ കോളേജുകളെ
മികവിന്റെ
കേന്ദ്രങ്ങളാക്കുന്നതിന്
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
അതിന്റെ
പ്രവര്‍ത്തനങ്ങള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഏതെല്ലാം
മെഡിക്കല്‍
കോളേജുകളെയാണ് പ്രസ്തുത
പദ്ധതിയുടെ
ആദ്യഘട്ടത്തില്‍
ഉള്‍പ്പെടുത്തുന്നത്;
വിശദാംശം നല്‍കുമോ?
കോഴിക്കോട്
മെഡിക്കല്‍ കോളേജിന്
കീഴിലുള്ള ചെറുപ്പ
എം.സി.എച്ച് സബ് സെന്റര്‍
2163.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
മെഡിക്കല്‍ കോളേജിന്
കീഴിലുള്ള ചെറുപ്പ
എം.സി.എച്ച് സബ്
സെന്ററിന് ഈ വര്‍ഷത്തെ
ബഡ്ജറ്റില്‍ വാല്യം I,
പേജ് 358, ക്രമ
നമ്പര്‍: 6 ആയി
ഭരണാനുമതിയുള്ള
പ്രവൃത്തികളില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാം
പ്രവൃത്തികളാണ് ഇവിടെ
ഏറ്റെടുക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
മെഡിക്കല്‍
കോളേജുകളില്‍
ഹൃദയശസ്ത്രക്രിയക്കുളള
സ്റ്റെന്റുകളുടെ വിതരണം
2164.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മെഡിക്കല്‍
കോളേജുകളില്‍
ഹൃദയശസ്ത്രക്രിയകള്ക്കുളള
സ്റ്റെന്റുകള്‍ വിതരണം
ചെയ്യുന്നത് ഏതു
കമ്പനിയാണ്;
വിശദമാക്കുമോ;
(ബി)
സ്റ്റെന്റുകള്‍
വിതരണം ചെയ്യുന്നതിനുളള
തുക അനുവദിക്കുന്നത്
എപ്രകാരമാണ്;
(സി)
കമ്പനികള്‍ക്ക്
കുടിശ്ശികയായ തുക
നല്‍കാത്ത പക്ഷം
സ്റ്റെന്റുകള്‍ വിതരണം
ചെയ്യില്ലെന്ന് അവര്‍
അറിയിച്ചിട്ടുണ്ടോ;
ഇതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
ഹൃദയശസ്ത്രക്രിയയ്ക്ക്
ആവശ്യമായ സ്റ്റെന്റ് വിതരണം
നിലച്ച സാഹചര്യം
2165.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ സര്‍ക്കാരിന്‍െറ
കാലത്ത് സംസ്ഥാനത്തെ
പ്രധാന സര്‍ക്കാര്‍
മെഡിക്കല്‍
കോളേജുകളില്‍
ഹൃദയശസ്ത്രക്രിയയ്ക്ക്
ആവശ്യമായ സ്റ്റെന്റ്
വിതരണം നിലച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
സ്റ്റെന്റ്
വിതരണത്തിലുള്ള
കുടിശ്ശികയിനത്തില്‍
ഏതെല്ലാം
കമ്പനികള്‍ക്ക്
കുടിശ്ശികയുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
കുടിശ്ശിക
നല്‍കാനായി
സര്‍ക്കാരിനോടും
മെഡിക്കല്‍ കോളേജ്
അധികൃതരോടും പലവട്ടം
ആവശ്യപ്പെട്ടിട്ടുണ്ടെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഡയാലിസിസ്
സെന്ററുകള്‍
2166.
ശ്രീ.രാജു
എബ്രഹാം
,,
എസ്.രാജേന്ദ്രന്
,,
ബി.ഡി. ദേവസ്സി
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൃക്കരോഗികളുടെ എണ്ണം
വര്‍ദ്ധിച്ചുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
താലൂക്ക്
ആശുപത്രികളില്‍
ഡയാലിസിസ് സെന്ററുകള്‍
തുടങ്ങുന്നതിനുള്ള
പദ്ധതിയ്ക്കായി കിഫ്ബി
വഴി എത്ര കോടി രൂപയുടെ
ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം എത്ര
ഡയാലിസിസ് സെന്ററുകള്‍
പുതുതായി
പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്;
(ഡി)
സ്വകാര്യ
ആശുപത്രികള്‍
ഡയാലിസിസിനായി
വ്യത്യസ്ത ഫീസ് ഈടാക്കി
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
സാധിക്കുമെന്ന്
അറിയിക്കാമോ?
സര്‍ക്കാര്‍
ആശുപത്രികളിലെ ഉപയോഗശൂന്യമായ
കെട്ടിടങ്ങള്‍
2167.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
സര്‍ക്കാര്‍
ആശുപത്രികളില്‍
ഉപയോഗിക്കാന്‍ കഴിയാതെ
കെട്ടിടങ്ങള്‍ ഒഴിഞ്ഞു
കിടപ്പുണ്ടോ; എങ്കില്‍
വിശദാംശം നല്‍കുമോ;
(ബി)
ഈ
കെട്ടിടങ്ങള്‍
പ്രവര്‍ത്തനയോഗ്യമാക്കി
മാറ്റുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;എങ്കില്‍
അതിനുവേണ്ടി എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
ജീവനക്കാരുടെ
കുറവു മൂലം
അടച്ചിട്ടിരിക്കുന്ന
കെട്ടിടങ്ങള്‍
സംബന്ധിച്ച വിശദവിവരം
നല്‍കുമോ?
കുടുംബാരോഗ്യ
കേന്ദ്രങ്ങളില്‍ കൂടുതല്‍
ജീവനക്കാരെ നിയമിക്കുന്നതിന്
നടപടി
2168.
ശ്രീ.പി.കെ.ബഷീര്‍
,,
പാറക്കല്‍ അബ്ദുല്ല
,,
അബ്ദുല്‍ ഹമീദ് പി.
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എച്ച്.സി.കളെ
കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കി
മാറ്റുമ്പോള്‍ എത്ര
ഡോക്ടര്‍മാര്‍
ഉണ്ടാകണമെന്നാണ്
നിശ്ചയിച്ചിരിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇത്തരം
മാനദണ്ഡങ്ങള്‍
പ്രകാരമാണോ
കുടുംബാരോഗ്യ
കേന്ദ്രങ്ങള്‍
പ്രവര്‍ത്തിക്കുന്നത്
എന്നത്
പരിശോധിച്ചിട്ടുണ്ടോ;
(സി)
ജനങ്ങള്‍ക്ക്
ഗുണമേന്മയുള്ള സേവനം
നല്കുന്നതിനാവശ്യമായ
ഭൗതിക മാനവ വിഭവശേഷി
ഉറപ്പുവരുത്തുന്നതിന്റെ
ഭാഗമായി കൂടുതല്‍
ഡോക്ടര്‍മാരെയും
അനുബന്ധ ജീവനക്കാരെയും
കുടുംബാരോഗ്യ
കേന്ദ്രങ്ങളില്‍
നിയമിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
ചിറൂര്‍
മണ്ഡലത്തിലുളള ആരോഗ്യ
കേന്ദ്രങ്ങളിലെ തസ്തികകള്‍
2169.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചിറ്റൂര്‍
നിയോജകമണ്ഡലത്തിലെ
താലൂക് ആശുപത്രികള്‍,
സി. എച്ച്.സി.കള്‍,
പ്രാഥമിക ആരോഗ്യ
കേന്ദ്രങ്ങള്‍
എന്നിവിടങ്ങളില്‍
നിലവില്‍ ഡോക്ടര്‍,
നഴ്സ്, പാരാമെഡിക്കല്‍
ജീവനക്കാര്‍ എന്നിവരുടെ
എത്ര തസ്തികകള്‍
ഒഴിഞ്ഞ്
കിടക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ചിറ്റൂര്‍
താലൂക് ആശുപത്രിയില്‍
ലീന്‍ നിലനിര്‍ത്തി
എത്ര ഡോക്ടര്‍മാര്‍
ജില്ലയിലെ മറ്റ്
ആശുപത്രികളില്‍ ജോലി
ചെയ്യുന്നുണ്ടെന്ന്
വ്യക്തമാക്കാമോ?
താലൂക്ക്
ഹോസ്പിറ്റലിലെ സ്റ്റാഫ്
പാറ്റേണ്‍
2170.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒരു
താലൂക്ക്
ഹോസ്പിറ്റലില്‍ വേണ്ട
സ്റ്റാഫ് പാറ്റേണ്‍
എത്രയാണെന്ന്
വിശദമാക്കുമോ;
(ബി)
പയ്യന്നൂര്‍
താലൂക്ക് ആശുപത്രിയില്‍
നിലവിലുള്ള
ഡോക്ടര്‍മാരുടെ
തസ്തികകള്‍ ഏതെല്ലാം;
(സി)
നിലവിലുളള
ഏതൊക്കെ തസ്തികയില്‍
ഒഴിവ്
നിലനില്ക്കുന്നുവെന്നു
വ്യക്തമാക്കുമോ?
വെസ്റ്റ്
എളേരി ഗ്രാമപഞ്ചായത്തിലെ
നര്‍ക്കിലക്കാട് പി.എച്ച്.സി
2171.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കാസര്‍ഗോഡ്
ജില്ലയിലെ മലയോര
കുടിയേറ്റ മേഖലയായ
വെസ്റ്റ് എളേരി
ഗ്രാമപഞ്ചായത്തിലെ
നര്‍ക്കിലക്കാട്
പി.എച്ച്.സി ക്ക്
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകളുടെയും
നിരവധി സന്നദ്ധ
സംഘടനകളുടെയും
അവാര്‍ഡുകള്‍
ലഭിച്ചിട്ടുള്ളതിനാലും
ഇൗ മേഖലയില്‍ ഐ.പി
ചികിത്സ
ഇല്ലാത്തതിനാലും ഇവിടെ
കിടത്തി ചികിത്സ
ആരംഭിക്കാന്‍ നടപടികള്‍
ഉണ്ടാകുമോ
എന്നറിയിക്കാമോ?
കായംകുളം
താലൂക്ക് ആശുപത്രിയില്‍
നിന്നും ലഭിച്ച വരുമാനം
2172.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കായംകുളം
താലൂക്ക് ആശുപത്രിയില്‍
വിവിധ ഇനങ്ങളിലായി
2016, 2017, 2018
വര്‍ഷങ്ങളില്‍ ലഭിച്ച
വരുമാനത്തിന്റെ
വിശദാംശങ്ങള്‍
പ്രത്യേകം പ്രത്യേകമായി
ലഭ്യമാക്കാമോ;
(ബി)
ഈ
കാലയളവില്‍ എത്ര രൂപ
ആശുപത്രി
ആവശ്യങ്ങള്‍ക്കായി
വിനിയോഗിച്ചിട്ടുണ്ട് ;
വിശദാംശം വര്‍ഷം
തിരിച്ച്
വ്യക്തമാക്കുമോ?
കോതമംഗലം
താലൂക്ക്ആശുപത്രിയിൽ
പട്ടികവര്‍ഗ്ഗ വിശ്രമ സേവന
കേന്ദ്രം
2173.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
താലൂക്കിലെ 16 ഓളം
ആദിവാസി കോളനികളിലെ
നൂറുകണക്കിന്
ആദിവാസികള്‍
ചികിത്സക്കായി എത്തുന്ന
കോതമംഗലം താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രിയിൽ രോഗികളുടെ
കൂട്ടിരുപ്പുകാര്‍ക്ക്
വിശ്രമിക്കുന്നതിനും
അവരുടെ ആചാരങ്ങൾക്ക്
വിധേയമായി
ജീവിതചര്യകള്‍
അനുഷ്ഠിക്കുന്നതിനും
നിലവിൽ
സൗകര്യമില്ലാത്തത്
ശ്രദ്ധയിൽ
പെട്ടിട്ടുണ്ടോ;
(ബി)
ഇവരെ
സഹായിക്കുന്ന 3 ട്രൈബൽ
പ്രൊമോട്ടർമാർക്കുള്ള
ആഫീസ് സംവിധാനങ്ങളുടെ
കുറവ്
പരിഹരിക്കുന്നതിനായി
ആശുപത്രിയിൽ ഒരു
പട്ടികവര്‍ഗ്ഗ വിശ്രമ
സേവന കേന്ദ്രം
ആരംഭിക്കുമോ;നിലവിൽ
എന്തെല്ലാം സൗകര്യങ്ങൾ
ഉണ്ടെന്ന്
വിശദമാക്കാമോ?
(സി)
ആദിവാസികൾക്കായി
ഇവിടെ നിലവിൽ
എന്തെല്ലാം സൗകര്യങ്ങൾ
ഉണ്ടെന്ന്
വിശദമാക്കാമോ?
പാലക്കാട്
ജില്ലാ ആശുപത്രികള്‍
2174.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ എത്ര ജില്ലാ
ആശുപത്രികള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
സബ്ഡിവിഷന്
ആസ്ഥാനമായ
ഒറ്റപ്പാലത്തെ
താലൂക്കാശുപത്രിയെ
ജില്ലാ ആശുപത്രിയുടെ
നിലവാരത്തിലേക്കുയര്‍ത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ?
ചാലക്കുടി
താലൂക്ക് ആശുപത്രിക്ക്
മാലിന്യസംസ്ക്കരണ പ്ലാന്റ്
2175.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
സര്‍ക്കാര്‍ താലൂക്ക്
ആശുപത്രിക്ക് സമീപമുള്ള
വീടുകളിലെ കിണറുകളിൽ
വെള്ളം മലിനമായത്
സംബന്ധിച്ച് പ്രദേശത്തെ
ജനങ്ങള്‍ പരിഭ്രാന്തരായ
വിവരം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
കിണറുകളിലെ
ജലം മലിനപ്പെട്ടതിന്റെ
കാരണം ആരോഗ്യ വകുപ്പിന്
അറിയാമോ;എങ്കിൽ
വിശദമാക്കാമോ?
(സി)
ചാലക്കുടി
താലൂക്ക് ആശുപത്രിയിലെ
മാലിന്യം യഥാവിധി
സംസ്ക്കരിക്കുന്നതിനായി
ഒരു ആധുനിക
മാലിന്യസംസ്ക്കരണ
പ്ലാന്റ്
സ്ഥാപിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
പാലക്കാട്
ജില്ലയിലെ അശുപത്രികളില്‍
ഡയാലിസിസ് യൂണിറ്റുകള്‍
2176.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ ഏതെല്ലാം
താലൂക്ക്/ജില്ലാ
അശുപത്രികളില്‍
ഡയാലിസിസ് യൂണിറ്റുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഒറ്റപ്പാലം
താലൂക്ക് ആശുപത്രിയിലെ
ഡയാലിസിസ് യൂണിറ്റ്
പ്രവര്‍ത്തനക്ഷമമല്ലാതായിട്ട്
എത്ര കാലമായെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത ഡയാലിസിസ്
യൂണിറ്റ്
പ്രവര്‍ത്തനക്ഷമമാക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ?
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തില്‍ മഴക്കാല
രോഗ പ്രതിരോധ നടപടികള്‍
2177.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഴക്കാല
രോഗ പ്രതിരോധ
നടപടികള്‍ക്കായി
ഒറ്റപ്പാലം അസംബ്ലി
മണ്ഡലത്തില്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കുമോ;
(ബി)
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തിലെ
താലൂക്കാശുപത്രി,
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററുകള്‍,
പ്രൈമറി ഹെല്‍ത്ത്
സെന്ററുകള്‍,
സര്‍ക്കാര്‍ ആയുര്‍വേദ
ആശുപത്രികള്‍,
സര്‍ക്കാര്‍ ഹോമിയോ
ആശുപത്രികള്‍
എന്നിവയില്‍
ജീവനക്കാരുടെ ഒഴിവുകള്‍
നിലവിലുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ?
വെെപ്പിനിലെ
ഡിമന്‍ഷ്യ സെന്റര്‍
2178.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വെെപ്പിന്‍
നിയോജക മണ്ഡലത്തിലെ
എടവനക്കാട്
പ്രവര്‍ത്തിച്ചുവരുന്ന
ഡിമന്‍ഷ്യ സെന്ററിന്റെ
മേല്‍നോട്ടവും
ഭരണപരമായ ചുമതലയും
ആര്‍ക്കാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സെന്ററിന്റെ
മേല്‍നോട്ടത്തിനായി
ഉദ്യോഗസ്ഥര്‍,
ജനപ്രതിനിധികള്‍
എന്നിവരുള്‍പ്പെടുന്ന
കമ്മിറ്റി
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കാമോ;
എങ്കില്‍ പ്രസ്തുത
കമ്മിറ്റിയുടെ ഘടന
വിശദമാക്കാമോ;
(സി)
പ്രസ്തുത
കമ്മിറ്റിയില്‍ സ്ഥലം
എം.എല്‍.എ.-യെ
ഉള്‍പ്പെടുത്തിയിട്ടില്ലായെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇക്കാര്യം
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
പ്രസ്തുത
കമ്മിറ്റിയിലെ
അംഗങ്ങളുടെ കാലാവധി
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ഇ)
കാലാവധി
കഴിഞ്ഞിട്ടുണ്ടെങ്കില്‍
കമ്മിറ്റി
പുന:സംഘടിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കുഴല്‍മന്ദം
സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍
ട്രോമാ കെയര്‍ യൂണിറ്റ്
2179.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
മണ്ഡലത്തിലെ
കുഴല്‍മന്ദം
സാമൂഹ്യാരോഗ്യ
കേന്ദ്രത്തില്‍ ട്രോമാ
കെയര്‍ യൂണിറ്റ്
ആരംഭിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
അതിനായി
എത്ര തുക
അനുവദിച്ചിട്ടുണ്ട്;
വിശദാംശം
വെളിപ്പെടുത്താമോ?
കുടുംബാരോഗ്യ
കേന്ദ്രങ്ങള്‍
2180.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018-2019
വർഷത്തിൽ ഏതെല്ലാം
ആശുപത്രികളെയാണ്
കുടുംബാരോഗ്യ
കേന്ദ്രങ്ങളായി
ഉയര്‍ത്തുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(സി)
2017-2018
വര്‍ഷത്തില്‍
നിര്‍ദ്ദേശിച്ചിരുന്ന
അങ്കമാലി
നിയോജകമണ്ഡലത്തിലെ
മലയോര പഞ്ചായത്തായ
അയ്യമ്പുഴയിലെ
പി.എച്ച്.സി. യെ
കുടുംബാരോഗ്യ
കേന്ദ്രമായി
ഉയര്‍ത്തുവാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
ആരോഗ്യ
വകുപ്പിലെ ഫീല്‍ഡ്
ജീവനക്കാര്‍ക്ക് പരിശീലനം
2181.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതിയ
രോഗങ്ങള്‍ കണ്ടുവരുന്ന
കാലത്ത് ആരോഗ്യ
വകുപ്പിലെ ഫീല്‍ഡ്
ജീവനക്കാര്‍ക്ക്
നല്കുന്ന പരിശീലന
രീതിയില്‍ കാലോചിതമായ
പരിഷ്കാരം
ആലോചിക്കുന്നുണ്ടോ;
(ബി)
അത്തരത്തില്‍
ആധുനിക രീതിയിലുളള
പരിശീലനം നിലവില്‍
നല്കി വരുന്നുണ്ടോ;
വ്യക്തമാക്കാമോ?
കൊല്ലം
മണ്ഡലത്തില്‍ ആരോഗ്യവകുപ്പിന്
കീഴിലുള്ള ഒഴിവുകള്‍
2182.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
നിയോജക മണ്ഡലത്തില്‍
ആരോഗ്യവകുപ്പിന്
കീഴിലുള്ള
സ്ഥാപനങ്ങളില്‍
ഡോക്ടര്‍മാരുടേയും
മറ്റ് പാരാമെഡിക്കല്‍
ജീവനക്കാരുടേയും
തസ്തികകളിലെ ഒഴിവുകള്‍
ഇനം തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
നഴ്സുമാരുടെ
വേതനം
2183.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
ആശുപത്രിയിൽ സേവനം
അനുഷ്ഠിക്കുന്ന
നഴ്സുമാരുടെ വേതനം
പുതുക്കി നിശ്ചയിച്ച്
സര്‍ക്കാര്‍ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കിൽ പുതുക്കിയ വേതനം
എത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)
നാഷണൽ
ഹെൽത്ത് മിഷനിൽ കരാര്‍
അടിസ്ഥാനത്തിൽ സേവനം
അനുഷ്ഠിക്കുന്ന
നഴ്സുമാരുടെ ശമ്പളം
വ്യക്തമാക്കുമോ;
ഇവര്‍ക്ക് വേതന നിരക്ക്
പുതുക്കി നിശ്ചയിച്ച്
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ കാരണം
വ്യക്തമാക്കുമോ;
(സി)
നാഷണൽ
ഹെൽത്ത് മിഷനിൽ കരാര്‍
അടിസ്ഥാനത്തിൽ സേവനം
അനുഷ്ഠിക്കുന്ന
നഴ്സുമാര്‍ക്ക്
പുതുക്കിയ നിരക്കിൽ
വേതനം നൽകാൻ കേന്ദ്ര
സര്‍ക്കാര്‍
വിസമ്മതിക്കുകയാണെങ്കിൽ
ആയത് സംസ്ഥാന
സര്‍ക്കാര്‍ ഫണ്ടിൽ
നിന്നും നൽകാൻ നടപടി
സ്വീകരിക്കുമോ?
കേരള
നഴ്സസ് ആന്റ് മിഡ് വൈഫ്സ്
കൗണ്‍സില്‍
2184.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
നഴ്സസ് ആന്റ് മിഡ്
വൈഫ്സ് കൗണ്‍സിലില്‍
എത്ര തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ബി)
അനുവദിക്കപ്പെട്ട
തസ്തികകളുടെ പേരും
സര്‍ക്കാര്‍
ഉത്തരവിന്റെ നമ്പരും
വ്യക്തമാക്കുമോ;
(സി)
അനുവദിക്കപ്പെട്ട
തസ്തികകളുടെ നിയമനരീതി
എങ്ങനെയാണ്;
(ഡി)
ഡെപ്യൂട്ടേഷന്
തസ്തികളില്‍ നിയമിതരായ
ഉദ്യോസ്ഥര്‍ അവരുടെ
റിട്ടയര്‍മെന്റിനു ശേഷം
കരാര്‍ അടിസ്ഥാനത്തില്‍
പ്രസ്തുത തസ്തികകളില്‍
തുടരുന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
എത്ര
പേര് എന്നു മുതല്‍
ഏതെല്ലാം തസ്തികകളിലാണ്
കരാര്‍ അടിസ്ഥാനത്തില്‍
ഇപ്പോള്‍ ജോലി
ചെയ്യുന്നത്; റിട്ടയര്‍
ചെയ്തവരുടെ സേവനം
അവസാനിപ്പിച്ചു
ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍ പുതിയ
നിയമനം നടത്തുവാൻ
അടിയന്തിര നടപടി
സ്വീകരിക്കുമോ?
പുതിയ
തസ്തികകള്‍
2185.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ആരോഗ്യവകുപ്പിലും
സാമൂഹ്യ നീതിവകുപ്പിലും
എത്ര തസ്തികകള്‍
പുതുതായി
സൃഷ്ടിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
അടിസ്ഥാന
സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിന്റെ
ഭാഗമായി ആശുപത്രികളെ
രോഗീസൗഹൃദ
ആശുപത്രികളാക്കി
മാറ്റുന്നതിന്
ആരോഗ്യവകുപ്പ്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
സീനിയര്‍
ഗ്രേഡ് ഡയറ്റീഷ്യന്മാരുടെ
തസ്തികകള്‍
2186.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യവകുപ്പില്‍
സീനിയര്‍ ഗ്രേഡ്
ഡയറ്റീഷ്യന്മാരുടെ
എത്ര തസ്തികകളാണ്
നിലവിലുളളതെന്നും, അവ
എവിടെയെല്ലാമെന്നും
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
സീനിയര്‍ ഗ്രേഡ്
ഡയറ്റീഷ്യന്മാരുടെ
തസ്തികകളില്‍
ഒഴിവുകളുണ്ടോ എന്നും,
ഉണ്ടെങ്കില്‍
എവിടെയെല്ലാമെന്നും
വ്യക്തമാക്കുമോ;
(സി)
നിലവില്‍
പ്രസ്തുത തസ്തികകളില്‍
ജോലി ചെയ്യുന്നവരുടെ
പേര്, യോഗ്യത എന്നിവ
വ്യക്തമാക്കുമോ?
മട്ടാഞ്ചേരിയിലെ
സ്ത്രീകളുടെയും
കുട്ടികളുടെയും ആശുപത്രിയില്‍
റേഡിയോളജിസ്റ്റ് തസ്തിക
2187.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നൂറ്
കണക്കിന് രോഗികള്‍
ദിനംപ്രതി
എത്തിച്ചേരുന്ന
മട്ടാഞ്ചേരിയിലെ
സ്ത്രീകളുടെയും
കുട്ടികളുടെയും
ആശുപത്രിയില്‍
റേഡിയോളജിസ്റ്റ്
ഇല്ലാത്തതിനാല്‍
അള്‍ട്രാസൌണ്ട്
സ്കാനിംഗ് മെഷീന്
പ്രവര്‍ത്തിപ്പിക്കാന്‍
സാധിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കരാറടിസ്ഥാനത്തില്‍
റേഡിയോളജിസ്റ്റിനെ
ലഭ്യമാകാഞ്ഞിട്ടും,
വന്‍നിരക്ക് നല്കി
സാധാരണക്കാരായ
രോഗികള്‍ പുറത്ത്
സ്കാനിംഗ് ചെയ്യേണ്ട
അവസ്ഥ ഉണ്ടായിട്ടും
റേഡിയോളജിസ്റ്റിന്റെ
തസ്തിക
സൃഷ്ടിക്കുന്നതിലുളള
ശുപാര്‍ശ
സമര്‍പ്പിക്കുന്നതില്‍
കാലതാമസം
നേരിടുന്നതിന്‍െറ കാരണം
വിശദമാക്കാമോ;
(സി)
പശ്ചിമകൊച്ചിയിലെവലിയ
ഒരു ജനവിഭാഗം
ആശ്രയിക്കുന്ന ഇൗ
ആശുപത്രിയുടെ
പ്രാധാന്യം
കണക്കിലെടുത്ത്
റേഡിയോളജിസ്റ്റിന്റെ
തസ്തിക സൃഷ്ടിക്കാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
മാനന്തവാടിയിലുള്ള
ആശുപത്രികളിലെ ഒഴിവുകള്‍
2188.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാനന്തവാടി
മണ്ഡലത്തില്‍
ഏതെങ്കിലും
ആശുപത്രികളിലെ
തസ്തികകളില്‍ ഒഴിവുണ്ടോ
; എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
മഴക്കാലം
ആരംഭിക്കുന്നതിനു
മുന്‍പായി
ആശുപത്രികളില്‍
ഒഴിവുള്ള തസ്തികകളില്‍
നിയമനം നടത്തുന്നതിനുളള
നടപടി സ്വീകരിക്കുമോ;
(സി)
മഴക്കാല
രോഗങ്ങളെ തടയുന്നതിനായി
താല്‍ക്കാലികമായി
കൂടുതല്‍ ജീവനക്കാരെ
നിയമിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ
എന്നറിയിക്കാമോ?
ജൂനിയര്‍
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍
ഗ്രേഡ്- II തസ്തികയിലെ
ഒഴിവുകള്‍
2189.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ ജൂനിയര്‍
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ ഗ്രേഡ്-
II തസ്തികയില്‍ എത്ര
ഒഴിവുകള്‍
നിലവിലുണ്ടെന്നും അവ
ഏതെല്ലാം ആരോഗ്യ
കേന്ദ്രങ്ങളിലാണെന്നും
വെളിപ്പെടുത്തുമോ?
(ബി)
പ്രസ്തുത
ഒഴിവുകള്‍ പി.എസ്.സി
യ്ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിനുള്ള
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
ലെെഫ് സയന്‍സ് പാര്‍ക്കില്‍
വെെറോളജി
ഇന്‍സ്റ്റിറ്റ്യൂട്ട്
2190.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴയില്‍
പ്രവര്‍ത്തിക്കുന്ന
വെെറോളജി ലാബില്‍ നിപ
പോലെയുള്ള മാരകമായ
വെെറസ് ബാധ
പരിശോധിക്കുന്നതിനുള്ള
സുരക്ഷാ സംവിധാനങ്ങള്‍
ഒരുക്കിയിട്ടുണ്ടോ;
(ബി)
നിലവില്‍
പൂനയിലും
മണിപ്പാലിലുമുള്ള
ലാബുകളെ വെെറസ് ബാധ
പരിശോധനക്കായി
അശ്രയിക്കേണ്ട
സാഹചര്യമുണ്ടായിട്ടുണ്ടോ;
(സി)
എങ്കില്‍
ആയതിന് പരിഹാരമായി
തോന്നയ്ക്കല്‍ ലെെഫ്
സയന്‍സ് പാര്‍ക്കില്‍
വെെറോളജി
ഇന്‍സ്റ്റിറ്റ്യൂട്ട്
സ്ഥാപിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
വൈറസ്
പരിശോധന കേന്ദ്രം
2191.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വൈറസ്
രോഗങ്ങള്‍
വ്യാപിക്കുന്ന
ഘട്ടത്തില്‍
കേരളത്തില്‍ വൈറസ്
പരിശോധന
ഇന്‍സ്റ്റിറ്റ്യൂട്ട്
സ്ഥാപിക്കാന്‍ നടപടി
സ്വീകരിച്ച്
വരുന്നുണ്ടോ ;
(ബി)
ഇതര
സംസ്ഥാനത്ത് നിന്നും
കൊണ്ടുവരുന്ന ഭക്ഷ്യ
വസ്തുക്കള്‍
പരിശോധിക്കാന്‍
നിലവില്‍ എന്തൊക്കെ
സംവിധാനങ്ങള്‍ ഉണ്ട് ;
(സി)
ഭക്ഷ്യ
വസ്തുക്കളുടെ പരിശോധനാ
കേന്ദ്രങ്ങള്‍
കേരളത്തില്‍
എവിടെയൊക്കെയാണുള്ളത് ;
(ഡി)
ഇതര
സംസ്ഥാനത്ത് നിന്നും
ഉപയോഗയോഗ്യമല്ലാത്ത
ഭക്ഷ്യ വസ്തുക്കള്‍
കൊണ്ടുവന്നതിന് എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട് ;
വിശദമാക്കാമോ ?
റാന്നി
താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രി
2192.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റാന്നി
താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രിയില്‍ ഇപ്പോള്‍
നിലവിലുള്ള തസ്തികകള്‍
ഏതൊക്കെ എന്ന
വിശദമാക്കുമോ;
(ബി)
മഴക്കാല
രോഗങ്ങളും മറ്റും
പടര്‍ന്ന്
പിടിക്കാനുള്ള സാധ്യത
വര്‍ദ്ധിച്ച
സാഹചര്യത്തില്‍
ഒഴിവുള്ള തസ്തികകള്‍
നികത്തുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
അനുവദിക്കപ്പെട്ടിട്ടുള്ള
സി.എം.ഒ.പോസ്റ്റുകളില്‍
4 എണ്ണം സ്പെഷ്യാലിറ്റി
കേഡറിലേക്ക് മാറ്റണം
എന്നാവശ്യപ്പെട്ട്
എം.എല്‍.എ. നല്കിയ
കത്തുപ്രകാരം എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
ഈ ഫയല്‍ ഇപ്പോള്‍ ആരുടെ
പക്കലാണെന്ന വിവരം
വെളിപ്പെടുത്തുമോ?
മലപ്പുറം
പബ്ലിക് ഹെല്‍ത്ത് ലാബ്
2193.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
പബ്ലിക് ഹെല്‍ത്ത്
ലാബിന്റെ കെട്ടിട
നിര്‍മ്മാണം ഇപ്പോള്‍
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ലാബിന്റെ
പ്രവര്‍ത്തനം
ആരംഭിക്കാന്‍ ഇനിയും
കാലതാമസം
ഉണ്ടാകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(സി)
പകര്‍ച്ചവ്യാധികളും
പുതിയതരം വൈറസുകളും
വർധിച്ചുവരുന്ന
സാഹചര്യത്തില്‍ ലാബ്
യാഥാര്‍ത്ഥ്യമാക്കുന്നതിന്
സത്വര നടപടികള്‍
സ്വീകരിക്കുമോ?
വെെറോളജി
ലാബ് സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍
2194.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
നിപ
പോലുള്ള വെെറസുകള്‍
കേരളത്തിലെ ആരോഗ്യ
മേഖലയില്‍ ഭീഷണി
ഉണ്ടാക്കുമ്പോള്‍
ഇവയുടെ സാന്നിദ്ധ്യം
തിരിച്ചറിയാനും ഗവേഷണം
നടത്താനുമായി
മണിപ്പാല്‍ വെെറോളജി
ലാബ് പോലുള്ള ഉന്നത
നിലവാരമുള്ള ലാബുകള്‍
കേരളത്തില്‍
സ്ഥാപിക്കുന്നതിനുള്ള
സാങ്കേതിക പ്രശ്നങ്ങള്‍
അറിയിക്കാമോ;വിശദമാക്കുമോ?
മായം
ചേര്‍ത്ത വെളിച്ചെണ്ണ
2195.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വെളിച്ചെണ്ണവില
വര്‍ദ്ധനവിനെ
തുടര്‍ന്ന് പെട്രോളിയം
ഉപോല്പന്നങ്ങളായ
പാരഫിന്‍, മെഴുക്
ഉള്‍പ്പെടെ
ആരോഗ്യത്തിന് ഹാനികരമായ
ഭക്ഷ്യയോഗ്യമല്ലാത്ത
പദാര്‍ത്ഥങ്ങളും,
ഉപയോഗിച്ച് ഒഴിവാക്കിയ
എഞ്ചിന് ഓയില്‍, പാം
കെര്ണല് ഓയില്‍ പോലെ
വില കുറഞ്ഞ മറ്റ്
എണ്ണകളും
വെളിച്ചെണ്ണയുടെ
എസ്സന്‍സും ചേര്‍ത്ത്
മായം ചേര്‍ത്ത
വെളിച്ചെണ്ണ വ്യാപകമായി
വില്‍ക്കുന്നുവെന്ന
വാര്‍ത്തകള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
വിശദാംശം അറിയിക്കാമോ;
(ബി)
വെളിച്ചെണ്ണയിലെയും
മറ്റ് ആഹാര
വസ്തുക്കളിലെയും മായം
കണ്ടെത്താന്‍ ഭക്ഷ്യ
സുരക്ഷാ വകുപ്പിന്റെ
കീഴില്‍ ആധുനിക
സൗകര്യത്തോടെയുള്ള
ലബോറട്ടറികള്‍
എവിടെയെല്ലാമാണുള്ളതെന്ന്
അറിയിക്കാമോ ;
(സി)
വിവിധ
തരം ആഹാര
പദാര്‍ത്ഥങ്ങളില്‍
ആരോഗ്യത്തിന് ഹാനികരമായ
വസ്തുക്കള്‍
ചേര്‍ക്കുന്നതായി
കണ്ടെത്തുന്ന
കേസ്സുകളില്‍
സ്വീകരിക്കുന്ന
നടപടികള്‍
എന്തെല്ലാമാണ്;വെളിച്ചെണ്ണ
ഉള്‍പ്പെടെ
ആഹാരവസ്തുക്കളില്‍ മായം
ചേര്‍ത്തതിന്റെ പേരില്‍
എത്ര
സ്ഥാപനങ്ങള്‍/വ്യക്തികള്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ട്;
സ്ഥാപനങ്ങള്‍, അവരുടെ
ഉല്‍പ്പന്നങ്ങള്‍,
ഇവയുടെ പേര്
ഉള്‍പ്പെടെയുള്ള
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
ഒന്നില്‍
കൂടുതല്‍ പ്രാവശ്യം ഒരേ
കമ്പനി/ സ്ഥാപനം
/വ്യക്തികള്‍ ഇതേ
കുറ്റം
ആവര്‍ത്തിച്ചാല്‍
ഇവരുടെ ഭക്ഷ്യ സുരക്ഷാ
ലൈസന്‍സ് ആജീവനാന്തം
റദ്ദ് ചെയ്യുന്നതിന്
നടപടി സ്വീകരിക്കുമോ?
തദ്ദേശീയ
ഭക്ഷ്യ ഉല്‍പ്പന്ന
ബ്രാന്‍ഡുകള്‍
2196.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
റോഷി അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശീയ
ഭക്ഷ്യ
ഉല്‍പ്പന്നങ്ങള്‍
ബ്രാന്‍ഡ് ചെയ്ത്
വില്‍ക്കുന്നത്
സംബന്ധിച്ച് നയം
വ്യക്തമാക്കാമോ
(ബി)
ദൈവത്തിന്റെ
സ്വന്തം നാട് എന്ന
മാതൃകയില്‍ സുരക്ഷിത
ഭക്ഷണത്തിന്റെ നാട്
എന്ന ലേബലില്‍ പ്രസ്തുത
ഉല്‍പ്പന്നങ്ങളുടെയും
ഹോട്ടല്‍
ഉള്‍പ്പടെയുള്ള
സ്ഥാപനങ്ങളുടെയും വിപണി
സാദ്ധ്യത
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഭക്ഷ്യ
സുരക്ഷാ വകുപ്പിന്റെ
ഇടപെടലും പരിശോധനയും ഈ
മേഖലയില്‍ ഗുണപരമായ
മാറ്റം ഉണ്ടാക്കും എന്ന
കാര്യം പരിശോധിക്കുമോ;
(ഡി)
എങ്കില്‍ പ്രസ്തുത
പദ്ധതിക്ക് ഉതകുമാറ്
ഭക്ഷ്യസുരക്ഷാ വകുപ്പ്
പുന:സംഘടിപ്പിക്കുന്നത്
സംബന്ധിച്ച
നിര്‍ദ്ദേശങ്ങള്‍
സര്‍ക്കാരിന്റെ
പക്കലുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
വെെപ്പിനിലെ
ഭക്ഷ്യ സുരക്ഷ ഓഫീസ്
2197.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വെെപ്പിന്‍
നിയോജക മണ്ഡലത്തിലെ
ഭക്ഷ്യ സുരക്ഷ ഓഫീസ്
എന്ന് മുതലാണ്
പ്രവര്‍ത്തനം
ആരംഭിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഓഫീസില്‍ ഭക്ഷ്യ
പരിശോധനയ്ക്കായി
നാളിതുവരെ ഏതൊക്കെ
പഞ്ചായത്തുകളില്‍
നിന്നും എത്ര വീതം
സാംപിളുകള്‍
ശേഖരിച്ചുവെന്ന്
വിശദമാക്കാമോ;
(സി)
എത്ര
സാംപിളുകളുടെ
പരിശോധനഫലം
ലഭിച്ചുവെന്നും
പരിശോധന ഫലത്തിന്റെ
അടിസ്ഥാനത്തില്‍ എത്ര
കേസ്സുകളില്‍ നടപടി
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ?
മത്സ്യങ്ങളിലെ
രാസവസ്തു പരിശോധന
2198.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മത്സ്യം
കേടാകാതിരിക്കാന്‍
രാസവസ്തുക്കള്‍
ചേര്‍ക്കുന്നത്
കണ്ടുപിടിക്കുന്നതിനായി
പുതിയ പരിശോധനാ
സംവിധാനങ്ങള്‍
എന്തെങ്കിലും
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അതിന്റെ വിശദവിവരങ്ങള്‍
നല്‍കാമോ?
നീതി
ആയോഗ് തയ്യാറാക്കിയിട്ടുളള
ആക്ഷന്‍ അജണ്ട
2199.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നീതി
ആയോഗ്
തയ്യാറാക്കിയിട്ടുളള
2017-2018 മുതല്‍
2019-2020 വരെയുളള
ആക്ഷന്‍ അജണ്ടയില്‍
ആരോഗ്യവുമായി
ബന്ധപ്പട്ട
പദ്ധതികളില്‍ സംസ്ഥാനം
എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
അജണ്ടയില്‍
പറഞ്ഞിരിക്കുന്ന
പദ്ധതികള്‍
നടപ്പിലാക്കുവാനായി
കേന്ദ്ര സര്‍ക്കാര്‍
തുക
അനുവദിച്ചിട്ടുണ്ടോ;
ഇത് നടപ്പിലാക്കുവാനായി
സംസ്ഥാന സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
എയര്‍
ആമ്പുലന്‍സ് സംവിധാനം
2200.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആരോഗ്യ മേഖലയില്‍
എയര്‍ ആമ്പുലന്‍സ്
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇൗ സംവിധാനം
എവിടെയൊക്കെയാണ്
ലഭ്യമാക്കിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
ടൈപ്പ്
വണ്‍ പ്രമേഹ രോഗമുള്ള
കുട്ടികളുടെ ചികിത്സ
2201.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ടൈപ്പ് വണ്‍ പ്രമേഹ
രോഗമുള്ള കുട്ടികളുടെ
ചികിത്സയ്ക്കായി
എന്തെങ്കിലും
പദ്ധതികള്‍
ആരംഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
വിശദാംശങ്ങള്‍
അറിയിക്കുമോ?
ശ്രീമതി
ലിസി എ.കെ.യുടെ അപേക്ഷ
2202.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മെഡിക്കല്‍
റീ ഇംബേഴ്സ്മെന്റ്
ലഭിക്കുന്നതിനായി
തൃശൂര്‍ ജില്ലയിലെ
പാടൂര്‍ എല്‍.പി.
സ്കൂളിലെ
എല്‍.പി.എസ്.എ. ശ്രീമതി
ലിസി എ.കെ.യുടെ അപേക്ഷ
പ്രകാരം ആരോഗ്യ
വകുപ്പില്‍ നിന്നും
ജി2/525/2018/ഹെല്‍ത്ത്
നമ്പരായി ആരോഗ്യ
വകുപ്പ് ഡയറക്ടര്‍ക്ക്
നല്‍കിയിട്ടുള്ള
ഫയലിന്മേല് ആരോഗ്യ
വകുപ്പ് ഡയറക്ടറുടെ
കാര്യാലയത്തില്‍
നിന്നും
സര്‍ക്കാരിലേക്ക്
മറുപടി
ലഭ്യമാക്കിയിട്ടുണ്ടോ
എന്ന് അറിയിക്കാമോ;
(ബി)
ഇല്ലെങ്കില്‍
ആയതിന്മേല്
എത്രയുംവേഗം
റിപ്പോര്‍ട്ട്
ലഭ്യമാക്കാന്‍
നിര്‍ദ്ദേശം നല്‍കുമോ?
മലബാര്‍
കാന്‍സര്‍ സെന്റര്‍
ആര്.സി.സി. നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിന് നടപടി
2203.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
2018-19
ബഡ്ജറ്റില്‍ മലബാര്‍
കാന്‍സര്‍ സെന്റര്‍
ആര്.സി.സി.
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിന്
വേണ്ടി 38 കോടി രൂപ
വകയിരുത്തിയിട്ടുള്ള
സാഹചര്യത്തില്‍, ഇത്
സംബന്ധിച്ച്
എന്തെങ്കിലും
നടപടിക്രമങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്താണെന്ന്
വ്യക്തമാക്കാമോ?
കായംകുളം
താലൂക്ക് ആശുപത്രിക്ക്
ലഭിക്കാനുളള തുക
2204.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കായംകുളം
താലൂക്ക് ആശുപത്രിയില്‍
ആര്.എസ്.ബി.വൈ. പദ്ധതി
പ്രകാരം 2016-17
കാലഘട്ടത്തിൽ
ഇന്‍ഷുറന്‍സ്
കമ്പനികളില്‍ നിന്നും
ലഭിക്കാനുളള തുക
എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇന്‍ഷുറന്‍സ്
കമ്പനികളില്‍ നിന്ന്
കുടിശിക തുക
ലഭിക്കുന്നതിനുവേണ്ടി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്നും
ഇതിന്റെ നിലവിലുളള
പുരോഗതി എന്ത് എന്നും
വിശദമാക്കാമോ?
അവയവദാനം
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടി
2205.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വൃക്ക,കരള്‍
എന്നിവ ഉള്‍പ്പെടെയുള്ള
അവയവങ്ങള്‍ മാറ്റിവച്ച്
തുടര്‍ചികിത്സയ്ക്ക്
ബുദ്ധിമുട്ടുന്നവര്‍ക്ക്
സഹായം നല്‍കുന്നതിന്
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
അവയവം
മാറ്റിവച്ചവര്ക്കാവശ്യമായ
മരുന്ന് സൗജന്യമായി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
അവയവദാനം
പ്രോത്സാഹിപ്പിക്കുന്നതിന്
അവയവദാനം നടത്തിയവരുടെ
തുടര്‍ ചികിത്സ
സൗജന്യമായി
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
പനിമരണങ്ങള്‍
2206.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017
ജനുവരി 1 മുതൽ ഡിസംബര്‍
31വരെ സംസ്ഥാനത്ത് എത്ര
പനിമരണങ്ങള്‍
റിപ്പോര്‍ട്ട് ചെയ്തു
എന്നറിയിക്കുമോ; പനി
മരണങ്ങളുടെ ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(ബി)
2018
ജനുവരി 1 മുതൽ മെയ്
31വരെ സംസ്ഥാനത്ത്
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ട
പനിമരണങ്ങള്‍
എത്രയാണെന്ന്
ജില്ലതിരിച്ച്
അറിയിക്കുമോ?
തിരുവനന്തപുരം
ആര് സി സി യുടെ
പ്രവര്‍ത്തനങ്ങള്‍
2207.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രക്താര്‍ബുദ
രാേഗികളില്
അനിയന്ത്രിതമായ
ജീനുകള്‍
വളരുന്നുണ്ടാേ, ശരീരം
മരുന്നുകളാേട്
പ്രതികരിക്കുന്നുണ്ടാേ
എന്നീ കാര്യങ്ങള്‍
സംബന്ധിച്ച
ക്വാണ്ടിറ്റേറ്റീവ്
ആര്.ടി (QRT -PCR)
പരിശാേധന തിരുവനന്തപുരം
ആര്.സി.സി യില്‍
കഴിഞ്ഞ പത്ത് മാസമായി
നടക്കുന്നില്ലെന്ന
കാര്യം പരിശാധിക്കുമാേ
;
(ബി)
ബ്ലഡ്
ട്രാന്‍സ് ഫ്യൂഷന്‍
വിഭാഗത്തിന്റെ
പ്രവര്‍ത്തനം താളം
തെറ്റുന്ന കാര്യം
പരിശോധിച്ച് നടപടി
സ്വീകരിക്കുമാേ;
(സി)
ആരാേഗ്യ
വകുപ്പ് ആര് സി സി
യുടെ ആഭ്യന്തര
പ്രശ്നങ്ങളില്‍
ഇടപെട്ട് അവ
പരിഹരിക്കുവാൻ അടിയന്തര
നടപടി സ്വീകരിക്കുമാേ;
വ്യക്തമാക്കുമാേ; ആര്
സി സി യ്ക്ക് ആവശ്യമായ
ഫണ്ട് അനുവദിക്കാന്‍
നടപടി സ്വീകരിക്കുമാേ;
(ഡി)
കൃത്യമായി
ജാേലിചെയ്യാത്ത
ഉദ്യാേഗസ്ഥരുടെ പേരില്‍
അച്ചടക്ക നടപടി
സ്വീകരിക്കാറുണ്ടാേ;
എങ്കില്‍ 2016 ജനുവരി
മുതല്‍ നടപടിയ്ക്ക്
വിധേയമായവരുടെ വിവരം
ലഭ്യമാക്കുമാേ ;
(ഇ)
നിലവില്‍
എത്ര ഉദ്യാേഗസ്ഥ
പ്രതിനിധികള്‍ ആര് സി
സി യില്‍ ജോലി
നാേക്കുന്നുണ്ട്; ഇവര്‍
ആര് സി സി യിലെ
പ്രശ്നങ്ങള്‍
സര്‍ക്കാറിനെ
അറിയിച്ചിട്ടുണ്ടോ;
ഏതെല്ലാം പ്രശ്നങ്ങളാണ്
അറിയിച്ചിട്ടുള്ളത്;
പ്രസ്തുത വിഷയത്തില്‍
സർക്കാർ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമാേ ?
അട്ടപ്പാടിയിലെ
ശിശുമരണങ്ങള്‍
2208.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
അട്ടപ്പാടി
മേഖലയിലുണ്ടായിട്ടുള്ള
ശിശുമരണങ്ങള്‍
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമാേ;
(ബി)
ശിശുമരണങ്ങള്‍
ഒഴിവാക്കുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ച്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വിശദമാക്കുമാേ ?
മാതൃസഹായ
പദ്ധതി
2209.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാതൃസഹായ
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം എന്ത്
ധനസഹായമാണ് നല്‍കുന്നത്
; ഇതിനായി കേന്ദ്ര
സര്‍ക്കാര്‍ എന്ത് തുക
അനുവദിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
പദ്ധതിയുടെ കീഴില്‍
ആനുകൂല്യം
ലഭിക്കുന്നതിന്
അർഹതയുള്ളത്
ആര്‍ക്കൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
ആശ്വാസകിരണം
പദ്ധതിയിൽ ധനസഹായം
2210.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആശ്വാസകിരണം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി ധനസഹായം
അനുവദിക്കണമെന്ന ദേവകി,
കുണ്ടില്‍ വീട്, ഖിനേശ്
ഭവന് എതിര് വശം,
ചാലാട്. പി. ഒ. എന്ന
വ്യക്തിയുടെ അപേക്ഷ
33/KM/2017 നമ്പര്‍
ആമുഖ കത്ത് സഹിതം
28.02.2017ന്
ആരോഗ്യവകുപ്പ്
മന്ത്രിയ്ക്ക്
നല്‍കിയിരുന്നത്
പരിഗണിച്ചിട്ടുണ്ടോ;എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
(ബി)
അപേക്ഷകയെ
ഈ പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ എന്ന് മുതല്‍
എന്ന് വ്യക്തമാക്കുമോ;
(സി)
അപേക്ഷകയ്ക്ക്
ധനസഹായം
അനുവദിക്കുന്നതില്‍
വീഴ്ച
സംഭവിച്ചിട്ടുണ്ടോ;
പരിശോധിക്കുമോ?
മെഡിക്കല്‍
കോളേജുകളിലെ ഡോക്ടര്‍മാരുടെ
സ്വകാര്യ പ്രാക്ടീസ്
2211.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മെഡിക്കല്‍ കോളേജുകളിലെ
ഡോക്ടര്‍മാര്‍ക്ക്
സ്വകാര്യ പ്രാക്ടീസ്
അനുവദിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ
;
(ബി)
സ്വകാര്യ
പ്രാക്ടീസ് സംബന്ധിച്ച്
നിലവിലെ നിയമം
എന്താണെന്ന്
വിശദമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
പ്രസ്തുത നിയമം
ലംഘിച്ചവര്‍ക്കെതിരെ
എന്തു നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
അസിസ്റ്റന്റ്
പ്രൊഫസര്‍മാരായി
റീ-ഡെസിഗ്നേറ്റ് ചെയ്യല്‍
2212.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മെഡിക്കല്‍
വിദ്യാഭ്യാസ വകുപ്പില്‍
ലക്ചറര്‍മാരായി
ജോലിയില്‍
ചേര്‍ന്നവരില്‍ പി.ജി.
വിദ്യാഭ്യാസ
യോഗ്യതയുള്ളവരെ
അസിസ്റ്റന്റ്
പ്രൊഫസര്‍മാരായി
റീഡെസിഗ്നേറ്റ്
ചെയ്യാന്‍
തീരുമാനിച്ചിട്ടുണ്ടോ;
ഇപ്രകാരം നാളിതുവരെ
എത്ര പേരെ
റീ-ഡെസിഗ്നേറ്റ്
ചെയ്തിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(ബി)
അനാട്ടമി
ഡിപ്പാര്‍ട്ട്മെന്റില്‍
അസിസ്റ്റന്റ്
പ്രൊഫസര്‍മാരായി
റീ-ഡെസിഗ്നേറ്റ്
ചെയ്യാന്‍ എത്ര പേര്
അപേക്ഷ
നല്‍കിയിട്ടുണ്ട് എന്ന്
അറിയിക്കുമോ; അപേക്ഷ
നല്‍കിയവരുടെ പേരുവിവരം
സഹിതം അറിയിക്കുമോ;
(സി)
അനാട്ടമി
ഡിപ്പാര്‍ട്ട്മെന്റില്‍
അസിസ്റ്റന്റ്
പ്രൊഫസര്‍മാരായി
റീ-ഡെസിഗ്നേറ്റ്
ചെയ്യുന്നതിന് നിലവില്‍
എന്തെങ്കിലും
തടസ്സമുണ്ടോ; എങ്കില്‍
പ്രസ്തുത തടസ്സങ്ങള്‍
മാറ്റുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ഡി)
ഈ
ഡിപ്പാർട്ട്മെന്റിൽ
ജീവനക്കാരെ
റീ-ഡെസിഗ്നേറ്റ്
ചെയ്യുന്നത്
സംബന്ധിച്ചു്
തീർപ്പാകാതെ
നിലവിലിരിക്കുന്ന
അപേക്ഷകളുടെ തീര്‍പ്പ്
എന്നത്തേക്ക്
സാധ്യമാക്കാനാകുമെന്ന്
അറിയിക്കുമോ?
വിലങ്ങാട്
ആയുര്‍വേദ ഡിസ്പെന്‍സറി
2213.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാദാപുരം
മണ്ഡലത്തിലെ വാണിമേല്‍
ഗ്രാമ പഞ്ചായത്തിലെ
വിലങ്ങാട് ആയുര്‍വേദ
ഡിസ്പെന്‍സറിയുടെ
അംഗീകാരവുമായി
ബന്ധപ്പെട്ട
പ്രൊപ്പോസലിന്റെ
നിലവിലെ അവസ്ഥ
വിശദമാക്കാമോ;
(ബി)
ആയുര്‍വേദ
വകുപ്പ് ആവശ്യപ്പെട്ട
പ്രകാരം അടിസ്ഥാന
സൗകര്യം ഒരുക്കിയ ശേഷം
ഡി.എം.ഒ. യെ രേഖാമൂലം
അറിയിച്ചിട്ടും
പ്രസ്തുത
ഡിസ്പെന്‍സറിക്കുള്ള
അംഗീകാരം വൈകുന്നതിന്റെ
കാരണം വിശദമാക്കാമോ?
ചെറുവട്ടൂര്‍
സര്‍ക്കാര്‍ ആയുര്‍വേദ
ആശുപത്രി
2214.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ
നെല്ലിക്കുഴി
ഗ്രാമപഞ്ചായത്തിലെ
ചെറുവട്ടൂര്‍
സര്‍ക്കാര്‍ ആയുര്‍വേദ
ആശുപത്രി അപ്ഗ്രേഡ്
ചെയ്യുന്നത് സംബന്ധിച്ച
വിഷയം പരിഗണനയിലുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച്
സെക്രട്ടേറിയറ്റില്‍
ആരോഗ്യ ആയുഷ് എ
സെക്ഷനില്‍ നിലവിലുള്ള
നം. 2313134/Ayush
A1/234/2018 ഫയലില്‍
എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ;
(സി)
താലൂക്കിലെ
നൂറ് കണക്കിന് രോഗികള്‍
എത്തിച്ചേരുന്ന
പ്രസ്തുത ആശുപത്രി
അപ്ഗ്രേഡ്
ചെയ്യുന്നതിനുള്ള
അടിയന്തര നടപടി
സ്വീകരിക്കുമോ?
മരുന്നുകളുടെ
വില നിയന്ത്രണം
2215.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏകദേശം എത്ര മെഡിക്കല്‍
ഷോപ്പുകളും
ഫാര്‍മസികളും
പ്രവര്‍ത്തിക്കുന്നതായിട്ടാണ്
കണക്കാക്കിയിട്ടുള്ളത്;
ഇവയുടെ
പരിശോധനയ്ക്കായി എത്ര
ഡ്രഗ്
ഇന്‍സ്പെക്ടര്‍മാരാണ്
നിലവിലുള്ളത്;
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
വിപണനം ചെയ്യുന്ന
മരുന്നുകളുടെ വില
നിയന്ത്രിക്കുന്നതിനും
ഗുണനിലവാരം ഉറപ്പ്
വരുത്തുന്നതിനും
നിലവിലുള്ള
സംവിധാനങ്ങള്‍
അപര്യാപ്തമാണെന്ന്
സര്‍ക്കാര്‍
കരുതുന്നുണ്ടോ;
(സി)
മരുന്ന്
വില
നിയന്ത്രിക്കുന്നതിനും
ഗുണനിലവാരം ഉറപ്പ്
വരുത്തുന്നതിനും
പ്രെെസ് മോണിറ്ററിംഗ്
റിസോഴ്സ് യൂണിറ്റുകള്‍
ആരംഭിക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
എങ്കില്‍ ഇവയുടെ
പ്രവര്‍ത്തനം ഏത്
രീതിയില്‍
നടപ്പിലാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ?
മരുന്നുകളുടെ
വില നിയന്ത്രിക്കുന്നതിനും
ഇടനിലക്കാരുടെ ചൂഷണം
കുറയ്ക്കുന്നതിനും നടപടി
2216.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ആര്. രാമചന്ദ്രന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വില്‍ക്കപ്പെടുന്ന
മരുന്നുകളുടെയും
ഗുളികകളുടെയും
വില്പനവില (എം.ആര്.പി)
എങ്ങനെയാണ്
നിശ്ചയിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഔഷധ
നിര്‍മ്മാണ കമ്പനികള്‍
തോന്നിയതുപോലെ പരമാവധി
വില്പനവില (എം.ആര്.പി)
നിശ്ചയിച്ച് രോഗികളായ
ജനങ്ങളെ പിഴിഞ്ഞെടുത്ത്
വലിയ തോതില്‍ ലാഭം
കൊയ്യുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനുളള
കാരണങ്ങളും സാഹചര്യവും
വിശദമാക്കുമോ;
(സി)
മരുന്നു
വിപണിയിലെ വില
നിയന്ത്രിക്കുന്നതിനും
സ്വകാര്യ
ഫാര്‍മസികളുടെയും
ഇടനിലക്കാരുടെയും ചൂഷണം
കുറയ്ക്കുന്നതിനും
സംസ്ഥാന സര്‍ക്കാരിന്
എന്തൊക്കെയാണ്
ചെയ്യാന്‍
കഴിയുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ജനറിക്
മരുന്നുകള്‍
ഉപയോഗിക്കണമെന്ന്
സര്‍ക്കാര്‍ നിരവധി തവണ
നിര്‍ദ്ദേശം
നല്‍കിയിട്ടും ആയത്
പ്രാബല്യത്തിലാകാത്തതിന്റെ
കാരണം വ്യക്തമാക്കുമോ?
ആയുഷ്
ഹോളിസ്റ്റിക് സെന്ററുകള്‍
2217.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
എം. മുകേഷ്
,,
ആര്. രാജേഷ്
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹോമിയോ ആശുപത്രികളെ
എന്‍. എ.ബി.എച്ച്.
നിലവാരത്തില്‍
ഉയര്‍ത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ക്യാന്‍സര്‍,
ജീവിത ശെെലി രോഗങ്ങള്‍
എന്നിവയെ
പ്രതിരോധിക്കുന്നതിന്
ഹോമിയോപ്പതി,
നാച്ചുറോപ്പതി, യോഗ
എന്നിവയെ
സംയോജിപ്പിച്ച് ആയുഷ്
ഹോളിസ്റ്റിക്
സെന്ററുകള്‍ എല്ലാ
ജില്ലകളിലും
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഹോമിയോപ്പതിയുടെ
വന്ധ്യതാ നിവാരണ
പദ്ധതിയായ 'ജനനി'യുടെ
സേവനം എല്ലാ
ജില്ലകളിലേയ്ക്കും
വ്യാപിപ്പിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
എല്ലാ
ജില്ലാ
ആശുപത്രികളോടുമനുബന്ധിച്ച്
ഹോമിയോപ്പതി
വിഭാഗത്തിന്‍െറ കീഴില്‍
സാന്ത്വന പരിചരണ
ചികിത്സ കേന്ദ്രങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ഭിന്നശേഷി
ജീവനക്കാരുടെ ഡേറ്റാ ബേസ്
തയ്യാറാക്കാന്‍ നടപടി
2218.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്
കീഴില്‍വരുന്ന മുഴുവന്‍
സ്ഥാപനങ്ങളിലേയും
ഭിന്നശേഷി ജീവനക്കാരുടെ
ഡേറ്റാ ബേസ്
തയ്യാറാക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;എങ്കില്‍
വിശദാംശം നൽകാമോ ;
(ബി)
ഡേറ്റാ
ബേസ് എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
മുതിര്‍ന്ന
പൗരന്മാരുടെ സംരക്ഷണം
2219.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വത്തുക്കള്‍
കൈവശപ്പെടുത്തിയ ശേഷം
മുതിര്‍ന്ന പൗരന്മാരെ
സംരക്ഷിക്കുന്നതില്‍
വീഴ്ച
വരുത്തുന്നവര്‍ക്കെതിരെ
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ;
(ബി)
ഒറ്റയ്ക്കു
താമസിക്കുന്ന
മുതിര്‍ന്ന
പൗരന്മാരുടെ
എണ്ണത്തില്‍ വര്‍ദ്ധനവ്
വന്ന സാഹചര്യത്തില്‍
ഇവരുടെ സുരക്ഷയ്ക്കും
സംരക്ഷണത്തിനുമായി
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
വൃക്ക രോഗികള്‍ക്ക് ധനസഹായം
2220.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സോഷ്യല്‍
സെക്യൂരിറ്റി മിഷന്
മുഖേന വൃക്ക
രോഗികള്‍ക്ക് പ്രതിമാസ
ധനസഹായം ലഭിക്കുന്നതിന്
എന്തെങ്കിലും
പദ്ധതികള്‍
നിലവിലുണ്ടോ;
വ്യക്തമാക്കാമോ ;
(ബി)
എങ്കില്‍
ആയതിന്റെ മാനദണ്ഡങ്ങള്‍
വിശദമാക്കാമോ?
അഗതി
പുനരധിവാസകേന്ദ്രങ്ങള്‍
സ്ഥാപിക്കാന്‍ പദ്ധതി
T 2221.
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എല്ലാ പ്രദേശങ്ങളിലും
അഗതി
പുനരധിവാസകേന്ദ്രങ്ങള്‍
സ്ഥാപിക്കുന്നതിന്
പദ്ധതിയുണ്ടോ;
(ബി)
എങ്കില്‍
എവിടെയൊക്കെയാണ്
പ്രസ്തുത കേന്ദ്രങ്ങള്‍
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ
നടപടിക്രമങ്ങള്‍ ഏത്
ഘട്ടം വരെയായി എന്നുള്ള
വിശദാംശം നല്‍കുമോ?
സമഗ്ര
ആരോഗ്യ ഇന്‍ഷുറന്‍സ്
2222.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എ.പി.എൽ
വ്യത്യാസമില്ലാതെ എല്ലാ
വിഭാഗങ്ങള്‍ക്കും സമഗ്ര
ആരോഗ്യ ഇന്‍ഷുറന്‍സ്
പദ്ധതി കൊണ്ടുവരാന്‍
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
നിലവില്‍
ഏതൊക്കെ
വിഭാഗങ്ങള്‍ക്കാണ്
ഇന്‍ഷുറന്‍സ്
പദ്ധതികള്‍
ലഭ്യമായിട്ടുളളത്
;വിശദാംശം
വെളിപ്പെടുത്തുമോ?
സമഗ്ര
ശിശുസംരക്ഷണ പദ്ധതിക്കുള്ള
ഫണ്ട്
2223.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സമഗ്ര ശിശുസംരക്ഷണ
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാശം നല്‍കുമോ;
(ബി)
ഈ
പദ്ധതി പ്രകാരം ഏതൊക്കെ
വിഭാഗത്തില്‍പ്പെട്ട
കുട്ടികള്‍ക്കാണ്
ആനുകൂല്യങ്ങള്‍ക്ക്
അര്‍ഹത നല്‍കുന്നത്;
(സി)
അരക്ഷിതാവസ്ഥയിലായ
കുട്ടികളുടെ
ക്ഷേമത്തിനായി
എന്തൊക്കെ പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളത്;
(ഡി)
ഈ
പദ്ധതിക്കായി
നീക്കിവച്ചിരിക്കുന്ന
ഫണ്ട് സംസ്ഥാന
ശിശുക്ഷേമ സമിതിക്ക്
കുട്ടികളുടെ
അന്താരാഷ്ട്ര
ചലച്ചിത്രാഘോഷത്തിലേക്കായി
നല്‍കണമെന്ന ആവശ്യം
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ ഫണ്ട്
വകമാറ്റി ചെലവ്
ചെയ്യുന്നതിനുള്ള
നീക്കം ഉപേക്ഷിക്കുമോ?
ആലത്തൂര്‍
മണ്ഡലത്തിലെ നേഹപൂര്‍വ്വം
പദ്ധതി
2224.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യസുരക്ഷ
മിഷൻ വഴി നടപ്പാക്കുന്ന
സ്നേഹപൂര്‍വ്വം പദ്ധതി
പ്രകാരം ആലത്തൂര്‍
മണ്ഡലത്തിലെ ഏതെല്ലാം
സ്കൂളുകളിലെ എത്ര
കുട്ടികള്‍ക്ക്
ആനുകൂല്യം നൽകിയെന്ന
വിവരം ലഭ്യമാക്കാമോ;
(ബി)
ഈ
പദ്ധതി കാര്യക്ഷമമായി
നടപ്പിലാക്കാൻ
എന്തെല്ലാം
ക്രമീകരണങ്ങള്‍
വരുത്താൻ
ഉദ്ദേശിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ?
എെ.
സി. ഡി. എസ്. പദ്ധതിക്കുള്ള
കേന്ദ്ര വിഹിതം
2225.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്റഗ്രേറ്റഡ്
ചെെല്‍ഡ് ഡെവലപ്മെന്റ്
സര്‍വ്വീസസ് (എെ. സി.
ഡി. എസ്.)
പദ്ധതിക്കുള്ള കേന്ദ്ര
വിഹിതം
വെട്ടിക്കുറച്ചതായി
അറിയിപ്പ്
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പദ്ധതി
വിഹിതം
വെട്ടിക്കുറക്കുന്നത്
വഴി സംസ്ഥാന
സര്‍ക്കാരിനുണ്ടാകുന്ന
അധിക ബാദ്ധ്യത
എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരത്തിലേറിയതിന്
ശേഷം അംഗന്‍വാടി
ഹെല്‍പ്പര്‍മാര്‍ക്കും
വര്‍ക്കര്‍മാര്‍ക്കും
പുതുക്കി നിശ്ചയിച്ച
വേതനം എത്ര വീതമാണ്;
ഇത് വഴി
സര്‍ക്കാരിനുണ്ടാകുന്ന
അധിക ബാദ്ധ്യത എത്രയാണ്
; വിശദാംശം
വെളിപ്പെടുത്തുമോ?
മാതൃക
അംഗന്‍വാടികള്‍
2226.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാതൃക
അംഗന്‍വാടി പദ്ധതി
ഇപ്പോള്‍
നടപ്പിലാക്കുന്നുണ്ടോ;
(ബി)
ചാലക്കുടി
മണ്ഡലത്തില്‍
ചാലക്കുടി,കൊടകര
ബ്ളോക്ക്
പഞ്ചായത്തുകളിലെ
ഏതെല്ലാം
അംഗന്‍വാടികളാണ് ഈ
പദ്ധതി പ്രകാരം
നവീകരിച്ചിട്ടുള്ളത്;
(സി)
കൂടുതല്‍
അംഗന്‍വാടികളുടെ
നവീകരണത്തിനു വേണ്ട
നടപടികൾ സ്വീകരിക്കുമോ?
മാതൃകാ
അംഗന്‍വാടി
2227.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
നിയോജക മണ്ഡലത്തില്‍
മാതൃകാ അംഗന്‍വാടി
നിര്‍മ്മിക്കുന്നതിന്
തെരഞ്ഞെടുക്കപ്പെട്ട
പാലമേല്‍ പഞ്ചായത്തിലെ
93- ാം നമ്പര്‍
അംഗനവാടിയുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
നിര്‍മ്മാണം
അടിയന്തരമായി
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ; ഈ
പ്രവൃത്തി
ആരംഭിക്കുന്നതിന്
നിലവിലുള്ള
തടസ്സമെന്താണെന്ന്
വ്യക്തമാക്കുമോ?
ആലുവ
ജനസേവ ശിശുഭവനിലെ കുട്ടികളുടെ
സംരക്ഷണ ചുമതല
2228.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലുവ
ജനസേവ ശിശുഭവനിലെ
കുട്ടികളുടെ സംരക്ഷണ
ചുമതല സര്‍ക്കാര്‍
ഏറ്റെടുത്തിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്ഥാപനത്തില്‍
താമസിക്കുന്ന
കുട്ടികള്‍ അവിടെ
നിന്നും അവരെ
മാറ്റുന്നതിന് കടുത്ത
എതിര്‍പ്പ്
പ്രകടിപ്പിച്ചിട്ടുണ്ടോ;
(സി)
ആരുടെ
പരാതിയിലാണ് ജനസേവ
കേന്ദ്രം
ഏറ്റെടുത്തതെന്ന്
വ്യക്തമാക്കുമോ;പരാതിയിലെ
പരാമര്‍ശങ്ങള്‍
എന്തൊക്കെയായിരുന്നുവെന്ന്
വിശദമാക്കുമോ?
കിടപ്പ്
രോഗിയായ ഏഴ് വയസ്സുകാരന്റെ
ചികിത്സക്ക് സഹായം
2229.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വര്‍ക്കല
മണമ്പൂര്‍ പെരുംതൂക്കം
കണ്ണങ്കര ചരുവിള
വീട്ടില്‍ ശ്രീമതി വി.
പത്മിനിയുടെ ഏഴു
വയസുള്ള കിടപ്പു
രോഗിയായ മകന്റെ
ചികിത്സക്ക് സഹായം
നല്‍കണമെന്ന്
ആവശ്യപ്പെട്ട് ടിയാള്‍
19.3.2018 ന്
സമര്‍പ്പിച്ച
അപേക്ഷയിന്മേല്
സ്വീകരിച്ചിട്ടുളള
നടപടി വിശദമാക്കാമോ;
(ബി)
ഈ
കുട്ടിയുടെ ചികിത്സ
സര്‍ക്കാര്‍
ഏറ്റെടുക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
സംസ്ഥാന
ശിശുക്ഷേമ സമിതിയിലെ
ജീവനക്കാർ
2230.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ശിശുക്ഷേമ സമിതിയിലെ
ജീവനക്കാരുടെ
നിയമനത്തിന്റെ
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
സംസ്ഥാന
ശിശുക്ഷേമ സമിതിയില്‍
ഇപ്പോള്‍ ആകെ എത്ര
ജീവനക്കാരുണ്ടെന്നും
ഇതില്‍ സ്ഥിരനിയമനം
ലഭിച്ചവരും കരാര്‍
അടിസ്ഥാനത്തില്‍ ജോലി
ചെയ്യുന്നവരും എത്ര
വീതമെന്നും
അറിയിക്കാമോ;
(സി)
സ്ഥിരനിയമനം
ലഭിച്ച ജീവനക്കാരെ
പിരിച്ചുവിട്ട സംഭവം
ഉണ്ടായിട്ടുണ്ടോ;
എങ്കിൽ വിശദാംശം
വെളിപ്പെടുത്തുമോ?
ചൈല്‍ഡ്
വെല്‍ഫെയര്‍ കമ്മിറ്റികളും
ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡും
2231.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സംസ്ഥാനത്തെ
ചൈല്‍ഡ് വെല്‍ഫെയര്‍
കമ്മിറ്റികളുടെയും
ജുവനൈല്‍ ജസ്റ്റിസ്
ബോര്‍ഡിന്റെയും
പുനഃസംഘടന
പൂര്‍ത്തിയായോ;ഇല്ലെങ്കില്‍
ഇതു സംബന്ധിച്ച്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
ജുവനൈല്‍
ജസ്റ്റിസ് ആക്ട്
2232.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജുവനൈല്‍
ജസ്റ്റിസ് ആക്ട്
പ്രകാരം സംരക്ഷണവും
സുരക്ഷയും ആവശ്യമുള്ള
കുട്ടികളുടെ
നിര്‍വ്വചനത്തിൽ
ഉള്പ്പെടാനുള്ളതും
ഓര്‍ഫനേജ് കൺട്രോള്
ബോര്‍ഡിൽ രജിസ്റ്റര്‍
ചെയ്തതുമായ സ്ഥാപനങ്ങളെ
ഒഴിവാക്കി പ്രസ്തുത
ആക്ടിന്റെ റൂളുകളിൽ
ഭേദഗതി വരുത്താൻ
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച കേരള
ഹൈക്കോടതി വിധി
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ?
വൈകല്യമുള്ള
കുട്ടികളെ പാര്‍പ്പിക്കുന്ന
ഐക്കണിന്െറ പ്രവര്‍ത്തനം
2233.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വൈകല്യമുള്ള
കുട്ടികളെ പൊതു
ധാരയിലേക്ക് കൊണ്ടു
വരുവാന്‍ ഉദ്ദേശിച്ച്
ഷൊര്‍ണ്ണൂരില്‍
ആരംഭിക്കുന്ന
ഐക്കണിന്െറ
പ്രവര്‍ത്തനം ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
കുട്ടികളുടെ പ്രവേശനം
എന്ന് ആരംഭിക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ;
(ബി)
ഈ
സ്ഥാപനത്തിന്‍െറ
പ്രവര്‍ത്തനം സംസ്ഥാന
സര്‍ക്കാരിന്‍െറ
പൂര്‍ണ്ണ
നിയന്ത്രണത്തിലാണോ;
മറ്റ് ഏജന്‍സികള്‍ ഈ
സ്ഥാപനത്തിന് ധനസഹായം
നല്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
ഏജന്‍സികള്‍ എന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
സ്ഥാപനത്തിലേക്കുള്ള
അഡ്മിഷന് നടപടിക്രമം
വ്യക്തമാക്കാമോ; ഈ
സ്ഥാപനത്തിന്‍െറ ഭരണം
എങ്ങനെയാണ്
നടത്തുന്നത്; അതിന്‍െറ
ഘടന, ഇതിലെ അംഗങ്ങള്‍
ആരെല്ലാം, ഇവരുടെ
കാലാവധി, തെരഞ്ഞെടുപ്പ്
നടപടിക്രമം എന്നിവ
അറിയിക്കാമോ?
ഭിന്നശേഷിക്കാരുടെ
ഉന്നമനത്തിനായി സ്വീകരിച്ച
നടപടികള്‍
2234.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ഭിന്നശേഷിക്കാരുടെ
ഉന്നമനത്തിനും സാമൂഹ്യ
നീതിക്കുമായി എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഭിന്നശേഷിക്കാരുടെ
ഉന്നമനത്തിനും
ക്ഷേമത്തിനുമായി
നടപ്പിലാക്കാനുദ്ദേശിക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്;വിശദവിവരം
അറിയിക്കുമോ?
വയോജന
നയം
2235.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാര്‍ദ്ധക്യത്തിന്റെ
നാളുകളില്‍ മക്കളാലും
ബന്ധുക്കളാലും
ഉപേക്ഷിക്കപ്പെടുന്നവരുടെ
എണ്ണം കൂടി വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് സംബന്ധിച്ച്
എന്തെങ്കിലും
കണക്കെടുപ്പ്
നടത്തിയിട്ടുണ്ടോ;
എങ്കില്‍ ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(ബി)
തെരുവില്‍
ഉപേക്ഷിക്കപ്പെടുന്ന
വൃദ്ധജനങ്ങളുടെ
സംരക്ഷണത്തിനും
ചികിത്സയ്ക്കുമായി
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
വൃദ്ധരെ
സംരക്ഷിക്കുന്നതിനായി
താലൂക്ക്
കേന്ദ്രീകരിച്ച്
വൃദ്ധസദനങ്ങള്‍
നിര്‍മ്മിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിക്കുമോ;
(ഡി)
സംസ്ഥാന
സര്‍ക്കാര്‍ വയോജന നയം
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കൊല്ലം
മണ്ഡലത്തിലെ സാമൂഹ്യ
നീതിവകുപ്പിന് കീഴിലുള്ള
സ്ഥാപനങ്ങള്‍
2236.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
നിയോജക മണ്ഡലത്തില്‍
സാമൂഹ്യ നീതി വകുപ്പിന്
കീഴിലുള്ള
വൃദ്ധസദനങ്ങള്‍, മഹിളാ
മന്ദിരങ്ങള്‍, ബാല
മന്ദിരങ്ങള്‍,
ആഫ്റ്റര്‍
കെയര്‍ഹോമുകള്‍ എന്നിവ
ഏതൊക്കെയാണ്; ഇവിടെ
കഴിഞ്ഞുവരുന്ന
അന്തേവാസികളുടെ
വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങളിലെ
ജീവനക്കാരുടെ
തസ്തികകളും
ഒഴിഞ്ഞുകിടക്കുന്ന
തസ്തികകളുടെ വിവരങ്ങളും
വ്യക്തമാക്കുമോ;
പ്രസ്തുത ഒഴിവുകള്‍
നികത്തുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
വനിതാശിശു
വികസന വകുപ്പിന്റെ ചുമതലകള്‍
2237.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതുതായി
രൂപീകരിച്ച വനിതാശിശു
വികസന വകുപ്പിന്റെ
നിലവിലെ സ്ഥിതി
അറിയിക്കുമോ;
(ബി)
ഈ
വകുപ്പിലേക്കുള്ള
ഉദ്യോഗസ്ഥരുടെ നിയമനം
പൂര്‍ണ്ണമായിട്ടുണ്ടോ;
(സി)
വകുപ്പുമായി
ബന്ധപ്പെട്ട
അധികാരങ്ങള്‍,ചുമതലകള്‍
എന്നിവ വ്യക്തമായി
നിര്‍വ്വചിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
അവ എന്തെന്ന്
അറിയിക്കുമോ?