കേരള
അഡ്മിനിസ്ട്രേറ്റീവ്
ട്രിബ്യൂണലില്‍ ഫയല്‍
ചെയ്തിട്ടുള്ള കേസുകള്‍
1703.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പഞ്ചായത്ത്
ഡയറക്ടറെ എതിര്
കക്ഷിയാക്കി കേരള
അഡ്മിനിസ്ട്രേറ്റീവ്
ട്രൈബ്യൂണലില്‍ എത്ര
കേസ് ഫയല്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
സമാനരീതിയില്‍
വിവിധ
ട്രൈബ്യുണലുകളിലും
കമ്മീഷനുകളിലും
പഞ്ചായത്ത് ഡയറക്ടറെ
എതിര് കക്ഷിയാക്കി
എത്ര കേസ് ഫയല്‍
ചെയ്തിട്ടുണ്ട്;
അതിന്റെ വിശദാംശം
നല്‍കുമോ;
(സി)
പഞ്ചായത്ത്
ഡയറക്ടറെ എതില്‍
കക്ഷിയാക്കി എത്ര
കോടതിയലക്ഷ്യ കേസുകള്‍
ഫയല്‍
ചെയ്യപ്പെട്ടിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
പൊതു
വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
1704.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വകുപ്പ് നടപ്പാക്കുന്ന
പൊതു വിദ്യാഭ്യാസ
സംരക്ഷണ യജ്ഞം
പദ്ധതിക്ക് സഹായകരമായ
വിധത്തില്‍ തദ്ദേശ
സ്വയംഭരണ വകുപ്പ്
പുറത്തിറക്കിയ
ഉത്തരവുകളും
സര്‍ക്കുലറുകളും
ഏതൊക്കെയാണ്;
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
പൊതു
വിദ്യാഭ്യാസ സംരക്ഷണ
യജ്ഞവുമായി
ബന്ധപ്പെട്ട് ആവശ്യമായ
അനുമതികള്‍
നിഷേധിക്കുവാന്‍ തദ്ദേശ
സ്ഥാപനങ്ങള്‍ക്ക്
അധികാരമുണ്ടോ;
രാഷ്ട്രീയ പ്രേരിതമായി
ഇത്തരത്തില്‍ അനുമതി
നിഷേധിച്ചാല്‍ സമയ
ബന്ധിതമായി അനുമതി
ലഭിക്കുവാന്‍ എന്താണ്
ചെയ്യേണ്ടത് എന്ന്
വിശദമാക്കാമോ;
(സി)
പൊതു
വിദ്യാഭ്യാസ സംരക്ഷണ
യജ്ഞത്തിന്റെ ഭാഗമായി
പുതിയ കെട്ടിടങ്ങള്‍
നിര്‍മ്മിക്കുന്നതിന്
പഴയ കെട്ടിടങ്ങള്‍
പൊളിച്ച് മാറ്റേണ്ട
സാഹചര്യത്തില്‍ ബദല്‍
സംവിധാനങ്ങള്‍
ഒരുക്കുന്നതിന് തദ്ദേശ
സ്ഥാപനങ്ങളുടെ വിഹിതം
ഉപയോഗിക്കുവാന്‍
തടസ്സമുണ്ടോ; പൊതു
വിദ്യാലയങ്ങളില്‍
താത്ക്കാലിക ക്ലാസ്സ്
മുറി
നിര്‍മ്മിക്കേണ്ടത്
ആരുടെ
ഉത്തരവാദിത്തമാണ്;
വിശദമാക്കാമോ;
(ഡി)
തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
വിട്ടുകിട്ടിയ പൊതു
വിദ്യാലയങ്ങളില്‍
തദ്ദേശ
സ്ഥാപനങ്ങള്‍ക്കുള്ള
അധികാരവും
ഉത്തരവാദിത്തവും
വിശദമാക്കാമോ;
(ഇ)
വിദ്യാലയങ്ങളിലെ
ഏതൊക്കെ രേഖകള്‍
പരിശോധിക്കുവാന്‍
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
നിയമപരമായി
അധികാരമുണ്ട്;
വിശദമാക്കാമോ?
തദ്ദേശ
ഭരണ സ്ഥാപനങ്ങളിലെ
ജനപ്രതിനിധികള്‍ക്കുള്ള ക്ഷേമ
പദ്ധതികള്‍
1705.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഗ്രാമപഞ്ചായത്ത്
അംഗങ്ങള്‍, മുൻസിപ്പൽ
കൗൺസിലര്‍മാര്‍,
കോര്പ്പറേഷൻ
കൗൺസിലര്‍മാര്‍, മുൻ
അംഗങ്ങള്‍
എന്നിവര്‍ക്കായി
എന്തെങ്കിലും ക്ഷേമ
പദ്ധതികള്‍
ആവിഷ്ക്കരിക്കുന്നുണ്ടോ;
വിശദവിവരം
ലഭ്യമാക്കാമോ?
തദ്ദേശ
സ്വയം ഭരണ സ്ഥാപനങ്ങള്‍
നല്കുന്ന വീടുകള്‍
1706.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
ആനുകൂല്യത്തിലൂടെ വീട്
ലഭിക്കുന്നവര്‍
ഇടക്കാലത്തിനുശേഷം
വീടും സ്ഥലവും
വില്ക്കുകയോ
അവകാശികള്‍ക്ക് പതിച്ച്
നല്‍കുകയോ ചെയ്യുന്നത്
മൂലം ഭവനരഹിതര്‍
കൂടിക്കൂടി വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തദ്ദേശ
സ്വയം ഭരണ
സ്ഥാപനങ്ങളുടെ
ആനുകൂല്യത്തിലൂടെ
ലഭിക്കുന്ന വീടുകള്‍
അവരുടെ കാലശേഷം മാത്രം
കൈമാറ്റം അനുവദിച്ച്
വ്യവസ്ഥ ചെയ്യുമോ;
(സി)
അനിയന്ത്രിതമായ
കൈമാറ്റത്തിലൂടെ
ഭവനരഹിതര്‍
ഉണ്ടാകുന്നത്
നിയന്ത്രിക്കുന്നതിന്
എന്തൊക്കെ
സംവിധാനങ്ങളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
(ഡി)
തദ്ദേശ
സ്വയം ഭരണ സ്ഥാപനങ്ങള്‍
വഴി ലഭിക്കുന്ന
വീടുകളുടെ വലിപ്പവും
മറ്റ് സംവിധാനങ്ങളും
ചട്ടങ്ങള്‍ പാലിച്ച്
നിര്‍മ്മാണം
പൂര്‍ത്തിയാക്കി എന്ന്
ഉറപ്പാക്കുന്നതിന്
കര്‍ശന നടപടി
സ്വീകരിക്കുമോ?
തദ്ദേശ
സ്വയംഭരണ മേഖലയിലെ പുതിയ
പദ്ധതികള്‍
1707.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ മേഖലയില്‍ ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നടപ്പിലാക്കി തുടങ്ങിയ
പുതിയ പദ്ധതികള്‍
ഏതൊക്കെയാണ്;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്ക് കേന്ദ്ര
സഹായം
ലഭിയ്ക്കുന്നുണ്ടോ;
എങ്കില്‍ ഏതാെക്കെ
പദ്ധതികള്‍ക്കാണ്;
വിശദമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതികള്‍ക്കു പുറമേ
കഴിഞ്ഞ 2 വര്‍ഷം തദ്ദേശ
സ്വയംഭരണ മേഖലയില്‍
കേന്ദ്ര സര്‍ക്കാരില്‍
നിന്നും എത്ര തുക
ധനസഹായം
ലഭിച്ചിട്ടുണ്ട്;
ഏതാെക്കെ
പദ്ധതികള്‍ക്ക്,
വ്യക്തമാക്കുമോ?
തദ്ദേശ
സ്വയംഭരണ പൊതുസര്‍വീസ്
1708.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ പൊതുസര്‍വീസ്
യാഥാര്‍ത്ഥ്യമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്
എന്ന് വിശദമാക്കുമോ;
(ബി)
തദ്ദേശ
സ്വയംഭരണ പൊതുസര്‍വീസ്
എന്ന് നിലവില്‍
വരുമെന്ന്
വിശദമാക്കുമോ?
കൊച്ചി
നഗരസഭയിലെ സ്വിവറേജ്
ട്രീറ്റ്മെന്റ് പ്ലാന്റ്
നിര്‍മ്മാണം
1709.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-2017
സാമ്പത്തിക
വര്‍ഷത്തില്‍ അമൃത്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി കൊച്ചി
നഗരസഭയിലെ 15,16,17
ഡിവിഷനുകളില്‍
ഉള്‍പ്പെടുന്ന
പ്രദേശത്ത് സ്വീവറേജ്
& സെപ്റ്റേജ്
മാനേജ്മെന്റ്
സെക്ടറില്‍
ഡിസെന്‍ട്രലൈസ്ഡ്
സ്വിവറേജ്
ട്രീറ്റ്മെന്റ്
പ്ലാന്റിനായി അനുവദിച്ച
30.78 കോടി രൂപയുടെ
നിര്‍മ്മാണ
പ്രവര്‍ത്തനത്തിന്റെ
വിശദാംശം
വ്യക്തമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
പഠന റിപ്പോര്‍ട്ടില്‍
സ്വീകരിച്ചിട്ടുള്ള
നടപടി വിശദമാക്കാമോ;
(സി)
എന്നത്തേക്ക്
ഈ പ്രവൃത്തി
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
സ്പില്‍
ഓവര്‍ പദ്ധതി
1710.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ
തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക്
മുന്‍വര്‍ഷങ്ങളിലെ
സ്പില്‍ ഓവര്‍
പദ്ധതികളുടെ തുക
പിന്‍വലിച്ചുകൊണ്ട്
സര്‍ക്കാര്‍
ഉത്തരവിറക്കിയിട്ടുണ്ടോ;
(ബി)
ഇതുമൂലം
ജില്ലയില്‍ വിവിധ വികസന
പദ്ധതികള്‍
പൂര്‍ത്തീകരിക്കാന്‍
സാധിക്കാത്ത സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സീസണ്
അടിസ്ഥാനത്തിൽ
ചെയ്യേണ്ട
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കാന്‍
സ്വാഭാവികമായും
കാലതാമസമുണ്ടാകുമെന്നിരിക്കെ
സ്പില്‍ ഓവര്‍ തുക
പിന്‍വലിച്ച്
സര്‍ക്കാര്‍ ഇറക്കിയ
ഉത്തരവ്
പുന:പരിശോധിക്കുവാന്‍
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ?
തിരുവനന്തപുരം
കോര്‍പ്പറേഷനിലെ വാര്‍ഡുകള്‍
റെഡ് സോണില്‍
ഉള്‍പ്പെടുത്തിയ നടപടി
1711.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സുരക്ഷാ
കാരണങ്ങളാല്‍
വിമാനത്താവള അതോറിറ്റി
തിരുവനന്തപുരം
കോര്‍പ്പറേഷനിലെ
ഇരുപത് വാര്‍ഡുകള്‍
റെഡ് സോണില്‍
ഉള്‍പ്പെടുത്തിയ നടപടി
പുന:പരിശോധിച്ചിട്ടുണ്ടോ;
(ബി)
പുതുക്കിയ
നിബന്ധനപ്രകാരം എത്ര
വാര്‍ഡുകളെയാണ് റെഡ്
സോണില്‍
ഉള്‍പ്പെടുത്തിയിട്ടുളളതെന്ന്
അറിയിക്കുമോ;
(സി)
മഞ്ഞ
സോണില്‍
ഉള്‍പ്പെടുത്തിയ
വാര്‍ഡുകള്‍
ഏതൊക്കെയാണെന്ന്
അറിയിക്കുമോ; പ്രസ്തുത
വാര്‍ഡുകളില്‍
കോര്പ്പറേഷന്
വിമാനത്താവള
അതോറിറ്റിയുടെ അനുമതി
കൂടാതെ സ്വന്തം
നിലയ്ക്ക് കെട്ടിട
നിര്‍മ്മാണ അനുമതി
നല്കുവാന്
സാധിക്കുമോ;
(ഡി)
നിലവില്‍
റെഡ് സോണില്‍
ഉള്‍പ്പെട്ടിട്ടുളള
വാര്‍ഡുകളില്‍ കെട്ടിട
നിര്‍മ്മാണത്തിന്
എന്താെക്കെ
നിയന്ത്രണങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുളളതെന്ന്
അറിയിക്കുമോ?
തദ്ദേശസ്വയംഭരണ
പൊതു സര്‍വ്വീസ്
1712.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
പൊതു സര്‍വ്വീസ്
രൂപീകരിക്കുന്നത്
സംബന്ധിച്ച് കരട് നയം
തയ്യാറായിട്ടുണ്ടോ; ഇതു
സംബന്ധിച്ച്
അഭിപ്രായങ്ങള്‍
സര്‍ക്കാര്‍
ജീവനക്കാരുടെ
സംഘടനകളുമായി ചര്‍ച്ച
ചെയ്തിട്ടുണ്ടോ;
ഇതിന്റെ വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
ഇതു സംബന്ധിച്ച്
നിയമനിര്‍മ്മാണം
നടത്തുന്നതിനു
വേണ്ടിയുള്ള നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
പൊതുസര്‍വ്വീസ് എന്ന
ആശയം എന്നേക്ക്
നടപ്പില്‍
വരുത്തുവാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
പൊതു
സര്‍വ്വീസ് എന്ന
ആശയത്തിലെ പ്രധാന
ശിപാര്‍ശകള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(ഡി)
ആയത്
നടപ്പിലാക്കുന്നതിലൂടെ
സര്‍ക്കാരിന്
ഉണ്ടാകുന്ന അധിക
സാമ്പത്തിക ബാധ്യത
കണക്കാക്കിയിട്ടുണ്ടോ;വിശദമാക്കാമോ
?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ ഭരണനിര്‍വ്വഹണം
1713.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
കെ.ജെ. മാക്സി
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ
ഭരണനിര്‍വ്വഹണം
സുതാര്യവും
കാര്യക്ഷമവുമാക്കുന്നതിന്
ആധുനിക വിവര സാങ്കേതിക
വിദ്യയുടെ സാധ്യതകള്‍
എപ്രകാരമാണ്
പ്രയോജനപ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഗ്രാമസഭാ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
ജനകീയമാക്കുവാന്‍
ഗ്രാമസഭാ പോര്‍ട്ടല്‍
സ്ഥാപിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ബില്‍ഡിംഗ്/ഡെവലപ്മെന്റ്
പെര്‍മിറ്റ്
സമയബന്ധിതവും
സുതാര്യവുമാക്കാന്‍
വികസിപ്പിച്ച
ഇന്റലിജന്റ്
ബില്‍ഡിംഗ് പെര്‍മിറ്റ്
മാനേജ് മെന്റ് സിസ്റ്റം
(IBPMS) ഏതെല്ലാം
നഗരസഭകളില്‍
നടപ്പാക്കിയിട്ടുണ്ട്എന്നറിയിക്കുമോ;
(ഡി)
തദ്ദേശഭരണ
സ്ഥാപനങ്ങളിലെ ഏതെല്ലാം
സേവനങ്ങളാണ് നിലവില്‍
ഓണ്‍ലൈനായി
ലഭിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍
സംവിധാനം
1714.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍
ഓണ്‍ലൈന്‍
ആക്കുന്നതിന്റെ
ഭാഗമായുള്ള
പ്രവര്‍ത്തനങ്ങളുടെ
നിലവിലെ സ്ഥിതി
അറിയിക്കാമോ;
(ബി)
ബില്‍ഡിംഗ്
പെര്‍മിറ്റ്
അടക്കമുള്ളവ ഓണ്‍ലൈന്‍
സംവിധാനത്തില്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിച്ചു
വരുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
എങ്കില്‍
ഇവയുടെ വിശദാംശം
അറിയിക്കാമോ?
ചിറ്റാറ്റുകര സെന്റ്
സെബാസ്റ്റ്യന്‍ സ്കൂളിന്
ടോയ്ലറ്റ്
1715.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ
മാരുടെ പ്രത്യേക വികസന
നിധി (എസ്.ഡി.എഫ്)
പദ്ധതി പ്രകാരം എയ്ഡഡ്
സ്കൂളുകള്‍ക്ക്
ടോയ്ലറ്റ്
നിര്‍മ്മിക്കുന്നതിന്
നിര്‍വ്വഹണ
ഉദ്യോഗസ്ഥന്
ആരായിരിക്കണം എന്നത്
സംബന്ധിച്ച്
തദ്ദേശസ്വയംഭരണ
വകുപ്പില്‍ നിന്നും
എന്തെങ്കിലും മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
അതിന്റെ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
മണലൂര്‍
എം.എല്‍.എ യുടെ
ശിപാര്‍ശ പ്രകാരം
ചിറ്റാറ്റുകര സെന്റ്
സെബാസ്റ്റ്യന്‍
സ്കൂളിന് ടോയ്ലറ്റ്
നിര്‍മ്മാണത്തിനുളള
നിര്‍വ്വഹണ
ഉദ്യോഗസ്ഥനായി
തൃശ്ശൂര്‍ ജില്ലാ
കളക്ടര്‍ എളവളളി
ഗ്രാമപഞ്ചായത്ത്
സെക്രട്ടറിയെ
ചുമതലപ്പെടുത്തിയെങ്കിലും
പ്രവൃത്തി
ഏറ്റെടുക്കാതെ പ്രസ്തുത
ചുമതലയില്‍ നിന്നും
തന്നെ ഒഴിവാക്കണമെന്ന്
സെക്രട്ടറി ജില്ലാ
കളക്ടര്‍ക്ക്
റിപ്പോര്‍ട്ട്
നല്‍കാനുണ്ടായ സാഹചര്യം
പരിശോധിച്ച്
അറിയിക്കാമോ;
(സി)
നിര്‍വ്വഹണ
ഉദ്യോഗസ്ഥരെ
മാറ്റിക്കൊണ്ടിരിക്കുന്നത്
പദ്ധതികള്‍
പൂര്‍ത്തീകരിക്കുന്നതിന്
തടസ്സമാകുമെന്നതിനാല്‍
ഇത്തരം പ്രവണതകള്‍
അവസാനിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
നല്‍കാമോ?
തദ്ദേശസ്ഥാപനങ്ങളിലെ
സാമ്പത്തിക പ്രതിസന്ധി
1716.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
റോഷി അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രൂക്ഷമായസാമ്പത്തിക
പ്രതിസന്ധി കാരണം
തദ്ദേശസ്ഥാപനങ്ങള്ക്കുളള
പണം നല്‍കുന്നത്
സര്‍ക്കാര്‍
നിര്‍ത്തിയതോടെ വികസന
പ്രവര്‍ത്തനങ്ങള്‍
തടസ്സപ്പെട്ടിരിക്കുന്ന
സാഹചര്യം
പരിശോധിക്കാന്‍
തയ്യാറാകുമോ;
(ബി)
പാവപ്പെട്ട
കുടുംബങ്ങള്‍ക്ക് വീട്
വച്ചുനല്‍കുന്ന ലൈഫ്
മിഷന് പദ്ധതി
സാമ്പത്തിക പ്രതി സന്ധി
കാരണം
മുടങ്ങിക്കിടക്കുകയും
വീടുകള്‍
പൊളിച്ചുമാറ്റിയ
പാവങ്ങള്‍
പെരുവഴിയിലായതുമായ
അടിയന്തര സാഹചര്യത്തിന്
പരിഹാരം കാണുന്നതിന്
ശ്രമം നടത്തുമോ;
(സി)
തദ്ദേശ
സ്ഥാപനങ്ങളിലെ കരാര്‍
പണിയെടുത്ത ചെറുകിട
കരാറുകാരും
ഗുണഭോക്താക്കളും പദ്ധതി
വിഹിതം വകമാറ്റിയത് വഴി
ദുരിതത്തിലായത്
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
എല്‍.എസ്.ജി.ഡിയുടെ
പ്രവർത്തനങ്ങൾ
1717.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17-ലെ
മണലൂര്‍ എം.എല്‍.എ യുടെ
ആസ്തിവികസന പദ്ധതി
പ്രകാരം ഭരണാനുമതി
ലഭിച്ചിരുന്നതിൽ
എല്‍.എസ്.ജി.ഡി വകുപ്പ്
മുഖേന
പ്രാവര്‍ത്തികമാക്കേണ്ടുന്ന
പ്രവൃത്തികളില്‍ ഇനിയും
ടെണ്ടര്‍ നടപടികള്‍
സ്വീകരിച്ചിട്ടില്ലാത്ത
പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളില്‍
ടെണ്ടര്‍ നടപടികള്‍
സ്വീകരിക്കുന്നതിന്
കൈക്കൊണ്ട നടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ?
സോഷ്യല്‍
ഓഡിറ്റ് സെന്റര്‍
1718.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സോഷ്യല്‍
ഓഡിറ്റ്
നടപ്പിലാക്കുന്ന തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങള്‍ക്കും
ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കും
ആവശ്യമായ സേവനം
നല്‍കുന്നതിന് ഒരു
സ്വതന്ത്ര പ്രൊഫഷണല്‍
സോഷ്യല്‍ ഓഡിറ്റ്
സെന്റര്‍ സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
സെന്ററിന്റെ ഘടന
സംബന്ധിച്ച വിശദാംശം
നല്‍കുമോ;
(സി)
പ്രസ്തുത
സെന്റര്‍
സ്ഥാപിക്കുന്നതിനായി
നിലവില്‍ എത്ര തുക
വകയിരുത്തിയിട്ടുണ്ട്;
അതില്‍ എത്ര രൂപ
ചെലവഴിച്ചുവെന്ന്
വിശദമാക്കാമോ?
നഗരസഭകള്‍
തയ്യാറാക്കിയ
മാസ്റ്റര്‍പ്ലാനുകൾ
1719.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭൂമി
സംബന്ധിച്ച് നഗരസഭകള്‍
തയ്യാറാക്കിയ
മാസ്റ്റര്‍പ്ലാനിലെ
പിശകുമൂലം നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിന്
ബുദ്ധിമുട്ടുണ്ടാകുന്നത്
ഗവണ്മെന്റിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മാസ്റ്റര്‍പ്ലാനില്‍
തിരുത്തല്‍
വരുത്തുന്നതിനു
വേണ്ടിയുളള
അപേക്ഷകളിന്മേല്
സമയബന്ധിതമായി
തീരുമാനമെടുക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
ആലത്തൂര്‍
നിയോജകമണ്ഡലത്തിലെ
പദ്ധതിവിഹിതം
1720.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജകമണ്ഡലത്തില്‍
ഉള്‍പ്പെടുന്ന ഏഴ്
ഗ്രാമപഞ്ചായത്തുകള്‍ക്ക്
2017-18 വര്‍ഷത്തെ
പദ്ധതിവിഹിതമായി എത്ര
തുകയാണ്
നീക്കിവെച്ചിരുന്നത്;
ഓരോ പഞ്ചായത്തിലേയും
കണക്കുകള്‍
വ്യക്തമാക്കുമോ;
(ബി)
പദ്ധതി
വിഹിതത്തിന്റെ എത്ര
ശതമാനം തുക
വിനിയോഗിച്ചുവെന്ന്
വിശദമാക്കാമോ?
പാര്‍ട്ണര്‍
കേരള മിഷന്റെ പ്രവര്‍ത്തനം
1721.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
മൂലധനം
പൊതുനിര്മ്മിതിക്കായി
ഉപയോഗിക്കുന്നതിന്
മുന്‍ സര്‍ക്കാരിന്റെ
കാലത്ത് രൂപീകരിച്ച
പാര്‍ട്ണര്‍ കേരള
മിഷന്റെ പ്രവര്‍ത്തനം
അവലോകനം
ചെയ്തിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പാര്‍ട്ണര്‍
കേരള മിഷന് ശിപാര്‍ശ
ചെയ്ത പ്രാദേശിക
സര്‍ക്കാരുകളുടെ
താല്പര്യപ്രകാരം
കിറ്റ്കോ സാധ്യതാപഠനം
നടത്തിയ പദ്ധതികളില്‍
എത്ര പദ്ധതികള്‍ ഇതിനകം
തുടങ്ങുവാനായി;
വിശദാംശം നല്‍കുമോ;
(സി)
കൂടുതല്‍
സംരംഭകരെ ഇതിലേക്ക്
ആകര്‍ഷിക്കുന്നതിനായി
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ?
തിരുവനന്തപുരം
കോര്‍പ്പറേഷനില്‍ അമൃത്
പദ്ധതി
1722.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രാവിഷ്കൃത
നഗര പരിഷ്ക്കരണ
പദ്ധതിയായ അമൃത്
പദ്ധതിയിന്‍ കീഴില്‍
തിരുവനന്തപുരം
കോര്‍പ്പറേഷനില്‍
2014-15,2015-16,2016-17,2017-18
സാമ്പത്തിക
വര്‍ഷങ്ങളിലായി
ഭരണാനുമതി
നല്‍കിയിട്ടുള്ള
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
അറിയിക്കുമോ;പ്രവൃത്തികളുടെ
പേര്,അടങ്കല്‍ തുക
സഹിതം വിശദാംശം
അറിയിക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളില്‍
സാങ്കേതികാനുമതി
ലഭ്യമായ പ്രവൃത്തികള്‍
ഏതൊക്കെയാണെന്നും
ടെന്‍ഡര്‍ ചെയ്ത
പ്രവൃത്തികള്‍
ഏതൊക്കയാണെന്നും;പണി
ആരംഭിച്ച പ്രവൃത്തികള്‍
ഏതൊക്കെയാണെന്നുമുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
തദ്ദേശസ്വയംഭരണ
വകുപ്പ് ആരംഭിച്ച ക്ഷേമ
പദ്ധതികള്‍
1723.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
തദ്ദേശസ്വയംഭരണ വകുപ്പ്
ആരംഭിച്ച ക്ഷേമ
പദ്ധതികള്‍
എന്തെല്ലാമാണ്;
ഓരോന്നിന് കീഴിലും
ഏകദേശം എത്ര പേര്‍ക്ക്
ആനുകൂല്യവിതരണം
നടത്താന്‍
കഴിഞ്ഞിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് ആരംഭിച്ച
ഏതെങ്കിലും
ക്ഷേമപദ്ധതികള്‍ ഈ
സര്‍ക്കാര്‍
നിര്‍ത്തലാക്കിയിട്ടുണ്ടോ;
എങ്കില്‍ എത്ര
പേര്‍ക്ക് ഇതുമൂലം
ആനുകൂല്യങ്ങള്‍
നഷ്ടപ്പെടാന്‍
ഇടയായിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ?
തദ്ദേശസ്വയംഭരണ
വകുപ്പ് പുതുതായി
ആവിഷ്ക്കരിച്ച് നടപ്പിലാക്കിയ
പദ്ധതികള്‍
1724.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
തദ്ദേശസ്വയംഭരണ വകുപ്പ്
പുതുതായി
ആവിഷ്ക്കരിച്ച്
നടപ്പിലാക്കിയ
പദ്ധതികള്‍
ഏതെല്ലാമാണ്; വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഓരോ
പദ്ധതിയുടെയും
ഉദ്ദേശ്യലക്ഷ്യങ്ങളും
മാനദണ്ഡങ്ങളും
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
തദ്ദേശസ്വംയഭരണ
സ്ഥാപനങ്ങളുടെ പദ്ധതി
നിര്‍വ്വഹണം
1725.
ശ്രീ.ജെയിംസ്
മാത്യു
,,
എം. നൗഷാദ്
,,
ബി.സത്യന്
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വംയഭരണ
സ്ഥാപനങ്ങളുടെ പദ്ധതി
നിര്‍വ്വഹണത്തില്‍
മുന്‍വര്‍ഷങ്ങളെക്കാള്‍
ഈ വര്‍ഷം
മുന്നേറ്റമുണ്ടായിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
തദ്ദേശ
സ്ഥാപനങ്ങളുടെ
പദ്ധതിച്ചെലവിന്റെ ഈ
വര്‍ഷത്തെ സംസ്ഥാന
ശരാശരി എത്ര
ശതമാനമാണെന്ന്
വ്യക്തമാക്കാമോ;
(സി)
വിവിധ
പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിന്
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
നല്‍കിയതെന്ന്
വ്യക്തമാക്കാമോ;
(ഡി)
തദ്ദേശഭരണ
സ്ഥാപനങ്ങളുടെ വാര്‍ഷിക
പദ്ധതികള്‍ ജില്ലാ
ആസൂത്രണ സമിതികള്‍ക്ക്
ആരംഭത്തില്‍ തന്നെ
സമര്‍പ്പിക്കുന്നതിനും
അതുവഴി സാമ്പത്തിക
വര്‍ഷത്തിന്റെ അവസാന
മാസങ്ങളില്‍
തിരക്കിട്ട് തുക
ചെലവഴിക്കുന്ന രീതി
ഒഴിവാക്കുന്നതിനും
കര്‍ശന നിര്‍ദ്ദേശം
നല്‍കുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക് പദ്ധതി
വിഹിതം
1726.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഓരോ വര്‍ഷവും
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
പദ്ധതി വിഹിതമായി എത്ര
തുകയാണ് നീക്കി
വച്ചിരുന്നതെന്നും
അതില്‍ എത്ര ശതമാനം
ചെലവഴിയ്ക്കാന്‍
കഴിഞ്ഞിട്ടുണ്ടെന്നുമുള്ള
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഇൗ
സാമ്പത്തികവര്‍ഷം എത്ര
തുക വീതം നീക്കി
വച്ചിട്ടുണ്ട്;
മുന്‍വര്‍ഷത്തെ
അപേക്ഷിച്ച് ഏതെങ്കിലും
തരത്തിലുളള വര്‍ദ്ധനവോ
കുറവോ
വരുത്തിയിട്ടുണ്ടോ;എങ്കില്‍
വ്യത്യാസം സംബന്ധിച്ച
വിശദാംശം
ലഭ്യമാക്കുമോ;ഇൗ
സാമ്പത്തിക വര്‍ഷം എത്ര
ശതമാനം തുക
വിനിയോഗിക്കാന്‍
കഴിയുമെന്നാണ്
കരുതുന്നതെന്നും
വ്യക്തമാക്കുമോ?
ഗ്രാമപഞ്ചായത്തുകള്‍ക്ക്
അനുവദിച്ചിരുന്ന പദ്ധതി
വിഹിതം
1727.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
വാമനപുരം
നിയോജകമണ്ഡലത്തിലെ
ഒന്‍പത്
ഗ്രാമപഞ്ചായത്തുകള്‍ക്ക്
2017-18 സാമ്പത്തിക
വര്‍ഷം അനുവദിച്ചിരുന്ന
പദ്ധതി വിഹിതത്തില്‍
എത്ര തുക
വിനിയോഗിച്ചുവെന്നും,ആയതിന്റെ
ശതമാനക്കണക്ക്
എത്രയെന്നും
അറിയിക്കാമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ വാര്‍ഷിക
പദ്ധതി
1728.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
2017-18
സാമ്പത്തിക
വര്‍ഷത്തില്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ വാര്‍ഷിക
പദ്ധതിയുടെ നിര്‍വ്വഹണം
മുന്‍വര്‍ഷങ്ങളെ
അപേക്ഷിച്ച് നേട്ടം
കൈവരിച്ചിട്ടുണ്ടോ;എങ്കില്‍
അവയുടെ വിശദാംശം
അറിയിക്കുമോ?
ലൈഫ് മിഷന് പദ്ധതി
1729.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലൈഫ് മിഷന് പദ്ധതി
പ്രകാരം ഫ്ലാറ്റുകള്‍
നിര്‍മ്മിച്ചു
കൊടുക്കുന്നത്
എവിടെയൊക്കെയാണ് എന്ന്
വ്യക്തമാക്കാമോ;
(ബി)
ഫ്ലാറ്റ്
നിര്‍മ്മാണ കരാര്‍
ആരെയൊക്കെയാണ്
ഏല്‍പ്പിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(സി)
ഫ്ലാറ്റ്
നിര്‍മ്മാണത്തിനുള്ള
കരാര്‍ നടപടികള്‍
പൂര്‍ത്തിയായിട്ടുള്ളത്
എവിടെയൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ടെണ്ടര്‍
നടപടികള്‍
പൂർത്തിയായിട്ടുള്ളിടത്ത്
ഏകവ്യക്തിയോ കമ്പനിയോ
മാത്രം ടെണ്ടറില്‍
പങ്കെടുത്തിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ഇ)
എങ്കില്‍
അത് എവിടെയാണെന്നും
ടെണ്ടറില്‍ പങ്കെടുത്ത
ഏകവ്യക്തി/കമ്പനി
ആരാണെന്നും
വ്യക്തമാക്കാമോ;
(എഫ്)
ഒരു
കമ്പനി/വ്യക്തി മാത്രം
ടെണ്ടറില്‍
പങ്കെടുക്കുകയാണെങ്കില്‍
വീണ്ടും ടെണ്ടര്‍
വിളിക്കണമെന്ന
വ്യവസ്ഥയുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ജി)
ലൈഫ്
മിഷന് പദ്ധതി
പ്രകാരമുള്ള ഫ്ലാറ്റ്
നിര്‍മ്മാണത്തിന്റെ
ടെണ്ടറില്‍ പങ്കെടുത്ത
ഏക വ്യക്തിക്കോ
കമ്പനിക്കോ കരാര്‍
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
എങ്കില്‍ അത്തരം
വ്യക്തികള്‍/കമ്പനി
ഏതെല്ലാമാണെന്നും ഏത്
കരാറാണ് അവര്‍ക്ക്
നല്‍കിയതെന്നും
വ്യക്തമാക്കാമോ?
ലൈഫ്
പദ്ധതി
1730.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇപ്പോള്‍ എത്ര
ഭവനരഹിതരാണുള്ളത്
എന്നും അതിൽ സ്വന്തമായി
ഭൂമിയുള്ള ഭവനരഹിതര്‍
എത്രയെന്നും
വ്യക്തമാക്കാമോ;
(ബി)
സ്വന്തമായി
ഭൂമിയില്ലാത്തവര്‍
എത്ര;
(സി)
ലൈഫ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി എത്ര
വീടുകള്‍ ഇതുവരെ
പൂര്‍ത്തിയാക്കിയിട്ടുണ്ട്;
വിശദമാക്കാമോ?
ലൈഫ്
പദ്ധതി
1731.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തഴക്കര
ഗ്രാമപഞ്ചായത്തിലെ
156.8 സെന്റ് സ്ഥലം
ലൈഫ് പദ്ധതിയില്‍
ഉള്‍പ്പെടുത്തി ഭവന
സമുച്ചയങ്ങള്‍
നിര്‍മ്മിക്കുന്നതിനായി
തെരഞ്ഞെടുത്തിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്ഥലത്ത് ഭവന സമുച്ചയം
നിര്‍മ്മിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
ലൈഫ്
മിഷന് പദ്ധതി
1732.
ശ്രീ.എം.ഉമ്മര്‍
,,
അബ്ദുല്‍ ഹമീദ് പി.
,,
പാറക്കല്‍ അബ്ദുല്ല
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭവനരഹിതരായവര്‍ക്ക്
പാര്‍പ്പിട സൗകര്യം
ഒരുക്കുന്നതിനുള്ള ലൈഫ്
മിഷന് പദ്ധതിയില്‍
ആദ്യവര്‍ഷം
ലക്ഷ്യമിട്ടിരുന്നതില്‍
എത്ര ശതമാനം വീടുകളുടെ
പണി
പൂര്‍ത്തിയായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ലൈഫ്
മിഷന് പദ്ധതിയുടെ
നടത്തിപ്പിനായി
ഹഡ്കോയില്‍ നിന്നും
വായ്പ എടുക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്തെ
ഭവനരഹിതരായ
എല്ലാവര്ക്കും
എന്നത്തേക്ക് വീട്
നിര്‍മ്മിച്ചു
നല്കാന്
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ലൈഫ്
മിഷന് പദ്ധതി
1733.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലൈഫ്
മിഷന് പദ്ധതി പ്രകാരം
വീട് അനുവദിച്ച്
കിട്ടിയവര്‍ക്ക് റേഷന്‍
കാര്‍ഡ്
ലഭ്യമല്ലാത്തതിനാല്‍
എഗ്രിമെന്റ് വച്ച് വീട്
നിര്‍മ്മാണം
ആരംഭിക്കാന്‍ കഴിയാത്ത
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ലൈഫ്
മിഷന് പദ്ധതി പ്രകാരം
വീട് അനുവദിച്ചിട്ടും
റേഷന്‍ കാര്‍ഡ്
ഇല്ലാത്തതിനാല്‍ വീട്
നിര്‍മ്മാണം
ആരംഭിക്കാന്‍
കഴിയാത്തവരുടെ എണ്ണം
ലഭ്യമാണോ;
(സി)
എങ്കിൽ
മാനന്തവാടി മണ്ഡലത്തിലെ
ഇത്തരം കേസുകളുടെ
പഞ്ചായത്ത് തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ?
ലൈഫ്
മിഷന് ഭവനപദ്ധതി
1734.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലൈഫ്
മിഷന്റെ ഭാഗമായി
നടപ്പാക്കുന്ന
സമ്പൂര്‍ണ്ണ
ഭവനപദ്ധതിക്കായി തദ്ദേശ
സ്വയംഭരണ വകുപ്പ്
ഏതെങ്കിലും
സ്ഥാപനത്തില്‍ നിന്നും
വായ്പ എടുക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
ഏത് സ്ഥാപനത്തിന്
നിന്ന് എത്ര രൂപയാണ്
വായ്പ
എടുക്കുന്നതെന്നും
നിബന്ധനകള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കാമോ;
(സി)
ലൈഫ്
മിഷന്റെ ഭാഗമായി എത്ര
വീടുകള്‍
പൂര്ത്തീകരിക്കാനാണുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
എത്ര
വര്‍ഷം കൊണ്ടാണ് ലൈഫ്
മിഷന്
പൂര്‍ത്തീകരിക്കുക
എന്ന് വ്യക്തമാക്കാമോ;
(ഇ)
സംസ്ഥാനത്തു
ലൈഫ് മിഷന്റെ ഭാഗമായി
ഇതുവരെ പൂര്‍ത്തിയായ
വീടുകളും ജോലി
പുരോഗമിക്കുന്ന
വീടുകളും എത്രയാണെന്ന്
പഞ്ചായത്ത് തിരിച്ച്
വ്യക്തമാക്കാമോ;
(എഫ്)
ലൈഫ്
മിഷന്റെ ഭാഗമായി
നടപ്പാക്കുന്ന
പദ്ധതിയില്‍ മൊത്തം
എത്ര
വീടുകളാണുളളതെന്നും ഒരു
വീടിന് എത്രയാണ്
ചെലവെന്നും ഈ തുക
എങ്ങനെയാണ് സമാഹരിക്കുക
എന്നും വ്യക്തമാക്കാമോ?
ലൈഫ്
പദ്ധതി ഗുണഭോക്താക്കളെ
തെരഞ്ഞെടുത്ത മാനദണ്ഡം
1735.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലൈഫ്
പദ്ധതിയുടെ ആദ്യ
ഘട്ടത്തില്‍
ഉള്‍പ്പെടുത്തിയ
ഗുണഭോക്താക്കളെ
തെരഞ്ഞെടുത്ത മാനദണ്ഡം
വ്യക്തമാക്കാമോ;
(ബി)
ലൈഫ്
പദ്ധതി
ആരംഭിക്കുന്നതിനുമുന്പ്
വിവിധ വകുപ്പുകള്‍
മുഖേന അനുവദിച്ച തുക
പൂര്‍ണ്ണമായും
ഉപയോഗിച്ചിട്ടും
അടിസ്ഥാന സൗകര്യം പോലും
ഇല്ലാതെ വീട്
പൂര്‍ത്തീകരിച്ച
ഗുണഭോക്താക്കളെ ലൈഫ്
പദ്ധതിയുടെ ആദ്യ
ഘട്ടത്തില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍
ഇവരെക്കൂടി ലൈഫ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
ലൈഫ്
മിഷന്-വീട് നല്കാന്
തിരഞ്ഞെടുക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍
1736.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലൈഫ്
മിഷന് പദ്ധതി പ്രകാരം
വീട് നല്കാന്
തിരഞ്ഞെടുക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദീകരിക്കാമോ;
(ബി)
കുടുംബ
റേഷന്‍ കാര്‍ഡില്‍
മാത്രം പേരുളള നിരവധി
കുടുംബങ്ങളെ ലൈഫ്
പദ്ധതിയില്‍
ഉള്‍പ്പെടുത്താന്‍
കഴിയാതിരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്തരക്കാരെ ലൈഫ്
പദ്ധതിയുടെ ലിസ്റ്റില്‍
ഉള്‍പ്പെടുത്താന്‍
എന്തെങ്കിലും പകരം
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ലൈഫ്
മിഷന്റെ പ്രവര്‍ത്തന പുരോഗതി
1737.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ഇ.കെ.വിജയന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലൈഫ്
മിഷന്റെ പ്രവര്‍ത്തന
പുരോഗതി
വ്യക്തമാക്കുമോ;
(ബി)
ലൈഫ്
മിഷന് പദ്ധതിയിലെ
മുഴുവന്‍
ഗുണഭോക്താക്കള്‍ക്കും
സൗജന്യ വൈദ്യുതി
കണക്ഷന്
ലഭ്യമാക്കുമോയെന്ന്
വ്യക്തമാക്കുമോ;
(സി)
ലൈഫ്
പദ്ധതിയുടെ
ഗുണഭോക്താക്കള്‍ക്ക്
മറ്റെന്തൊക്കെ ഭവന
അനുബന്ധ സഹായങ്ങളാണ്
ലഭ്യമാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഭവന
പദ്ധതിയുടെ ഗുണഭോക്താവ്
ഒരു
തദ്ദേശസ്ഥാപനത്തിന്റെ
പട്ടികയില്‍
ഉള്‍പ്പെടുകയും ആ
വ്യക്തിയുടെ ഭൂമി
മറ്റൊരു
തദ്ദേശസ്ഥാപനത്തിന്റെ
പരിധിയില്‍ വരികയും
ചെയ്താല്‍ ആ
ഗുണഭോക്താവ് ഏത്
തദ്ദേശസ്ഥാപനത്തില്പ്പെടുമെന്ന്
വ്യക്തമാക്കുമോ;
(ഇ)
ഭൂമിയില്ലാത്ത
പട്ടികയിലുള്ള
ഗുണഭോക്താവിന് പിന്നീട്
ഭൂമി ലഭ്യമായാല്‍
അദ്ദേഹത്തെ ഏതു
പട്ടികയില്ഉള്പ്പെടുത്തുമെന്ന്
വ്യക്തമാക്കുമോ?
നേമം
മണ്ഡലത്തിലെ ലൈഫ്
മിഷന്‍പദ്ധതി
1738.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലൈഫ്
മിഷന്‍പദ്ധതിയില്‍
ഉള്‍പ്പെടുത്തി ഭവന
സമുച്ചയങ്ങള്‍
നിര്‍മ്മിക്കുന്നതിനായി
നേമം
നിയോജകമണ്ഡലത്തില്‍
നിന്നും തെരഞ്ഞെടുത്ത
സ്ഥലങ്ങള്‍
ഏതൊക്കെയെന്നും
സ്ഥലങ്ങളുടെ വിസ്തൃതി
എത്രയെന്നും
കോര്പ്പറേഷന് വാര്‍ഡ്
തിരിച്ച് അറിയിക്കാമോ ;
(ബി)
തെരഞ്ഞെടുക്കപ്പെട്ട
ഏതൊക്കെ സ്ഥലങ്ങള്‍
പ്രസ്തുത പദ്ധതിക്കായി
ഏറ്റെടുത്തിട്ടുണ്ട് ;
വിശദവിവരങ്ങള്‍
നല്‍കാമോ?
ലെെഫ്
ഭവന പദ്ധതി
1739.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലെെഫ്
ഭവന പദ്ധതിയുടെ നിലവിലെ
അവസ്ഥ അറിയിക്കാമോ;
(ബി)
ലെെഫ്
ഭവനപദ്ധതിയില്‍ ഒരു
ഗുണഭോക്താവിന് വീട്
നിര്‍മ്മിക്കാന്‍ ആകെ
നല്കുന്ന തുക
എത്രയാണ്; ഇതില്‍
ഗ്രാമപഞ്ചായത്ത്/ബ്ലോക്ക്പഞ്ചായത്ത്/ജില്ലാ
പഞ്ചായത്ത്/സംസ്ഥാന
സര്‍ക്കാര്‍/കേന്ദ്ര
സര്‍ക്കാര്‍ വിഹിതം
എത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
മലപ്പുറം
ജില്ലയില്‍
നാളിതുവരെയായി ലെെഫ്
ഭവനപദ്ധതിയില്‍ പുതിയ
വീട് നിര്‍മ്മിക്കാന്‍
എത്ര പേര്‍ക്ക്
സാമ്പത്തിക സഹായം
അനുവദിച്ച് നല്കി;
ഇവയുടെ മണ്ഡലം
തിരിച്ചുളള കണക്കുകള്‍
ലഭ്യമാക്കാമോ?
ലെെഫ്
പദ്ധതി
1740.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലെെഫ് പദ്ധതി
പ്രഖ്യാപിച്ചു രണ്ടു
വര്‍ഷം കഴിഞ്ഞപ്പോൾ
പദ്ധതിപ്രകാരം എത്ര
വീടുകള്‍
പൂര്‍ത്തീകരിച്ചു; എത്ര
ഗുണഭോക്താക്കള്‍ക്ക്
ആദ്യ ഘട്ടത്തില്‍ വീട്
വിതരണം ചെയ്തു എന്ന്
ജില്ലാടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ;
(ബി)
ലെെഫ്
പദ്ധതിയില്‍ ഓരോ
ജില്ലയിലും
കളക്ടര്‍മാര്‍ മുഖേന
എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്; അതിൽ
എത്രയെണ്ണം
തീര്‍പ്പാക്കി;
തീര്‍പ്പാക്കിയത്
സംബന്ധിച്ചും,
തീര്‍പ്പാക്കാത്തതിന്റെ
കാരണം കാണിച്ചും
അപേക്ഷകര്‍ക്ക് മറുപടി
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(സി)
ഭൂരഹിതരായവര്‍ക്കു
വേണ്ടി പദ്ധതിയിലേക്ക്
എത്ര ഭൂമിയാണ്
ഏറ്റെടുക്കേണ്ടി
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഭൂമി
ഏറ്റെടുക്കുന്നതിനും
വീട്
നിര്‍മ്മിക്കുന്നതിനും
വേണ്ടി നിലവില്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ഇ)
ലെെഫ്
പദ്ധതിയുടെ അന്തിമ
ഗുണഭോക്തൃപട്ടിക
തയ്യാറാക്കിയിട്ടുണ്ടോ;
പട്ടിക പ്രകാരമുളള
ഭൂരഹിത/ഭവനരഹിതരുടെ
കണക്ക് ജില്ല തിരിച്ച്
ലഭ്യമാക്കാമോ;
(എഫ്)
നടപ്പുസാമ്പത്തിക
വര്‍ഷം പുതുതായി എത്ര
അപേക്ഷകളാണ്
ലഭിച്ചിട്ടുളളത്; ജില്ല
തിരിച്ച്
വിശദമാക്കാമോ?
ലൈഫ്
പദ്ധതി പ്രകാരമുള്ള ഭവന
സമുച്ചയങ്ങള്‍
1741.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭൂരഹിത-ഭവനരഹിത
കുടുംബങ്ങള്‍ക്ക് ഭവന
സമുച്ചയങ്ങള്‍
നിര്‍മ്മിച്ച്
നൽകുന്നതിനുള്ള ലൈഫ്
പദ്ധതിയുടെ ഒന്നാം
ഘട്ടത്തിന്റെ
നിര്‍വ്വഹണ പുരോഗതി
അറിയിക്കുമോ;
(ബി)
ഭവന
സമുച്ചയങ്ങള്‍
നിര്‍മ്മിക്കുന്നതിനുള്ള
തുടര്‍ഘട്ടങ്ങള്‍
സംസ്ഥാന സര്‍ക്കാര്‍
ഫണ്ട് വിനിയോഗിച്ചാണോ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ ഫണ്ട്
വിനിയോഗിച്ചാണോ എന്നത്
സംബന്ധിച്ച് തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ;
വിശദാശം ലഭ്യമാക്കാമോ;
(സി)
കൊല്ലം
കോര്‍പ്പറേഷനിൽ
പള്ളിത്തോട്ടം
ഡിവിഷനിലെ ക്യൂ.എസ്.എസ്
കോളനിയിലെ
വാസയോഗ്യമല്ലാത്തതും
അപകടകരവുമായ വീടുകളിൽ
താമസിക്കുന്ന ഭൂരഹിത
കുടുംബങ്ങള്‍ക്ക്
സര്‍ക്കാര്‍
പുറമ്പോക്ക് ഭൂമിയിൽ
ഭവന സമുച്ചയങ്ങള്‍
നിര്‍മ്മിച്ച്
നൽകുന്നതിനുള്ള
നിര്‍ദ്ദേശം ലൈഫ്
പദ്ധതി പ്രകാരം സംസ്ഥാന
സര്‍ക്കാര്‍ ഫണ്ട്
വിനിയോഗിച്ച്
നിര്‍വ്വഹിക്കുന്ന
കാര്യം
പരിഗണിക്കുമോ;വ്യക്തമാക്കാമോ
?
വയനാട്
ജില്ലയിൽ ലൈഫ് മിഷൻ പദ്ധതി
1742.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വയനാട്
ജില്ലയിൽ ലൈഫ് മിഷൻ
പദ്ധതിയുടെ പുരോഗതി
വിശദമാക്കാമോ;
(ബി)
റേഷൻ
കാര്‍ഡില്ലാത്തതിനാൽ
പദ്ധതിയിൽ ഉള്‍പ്പെടാൻ
കഴിയാതെ പോയ അഗതികള്‍,
ആദിവാസികള്‍ എന്നീ
വിഭാഗങ്ങളിലെ
കുടുംബങ്ങളെ
ഉള്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
കോതമംഗലം
മണ്ഡലത്തിൽ ലെെഫ് പദ്ധതിയില്‍
ഉള്‍പ്പെട്ടിട്ടുള്ള വീടുകള്‍
1743.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍ നിന്നും
ലെെഫ് പദ്ധതിയില്‍
ഉള്‍പ്പെട്ടിട്ടുള്ള,
നിര്‍മ്മാണം
പൂര്‍ത്തീകരിക്കാത്ത
എത്ര
വീടുകളാണുള്ളതെന്നും
ഇതില്‍ ലെെഫ് മിഷന്റെ
ഭാഗമായി എത്ര വീടുകള്‍
പൂര്‍ത്തീകരിച്ചു
എന്നും വ്യക്തമാക്കാമോ;
(ബി)
ഭൂമിയുള്ള
ഭവനരഹിതര്‍ക്ക് വീട്
വയ്ക്കുന്നതിന്
വേണ്ടിയുള്ള ധനസഹായം
വിതരണം
ആരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്നുമുതല്‍
ആരംഭിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ;
(സി)
ഭൂമിയുള്ള
ഭവനരഹിതരുടെ എത്ര
അപേക്ഷകള്‍ കോതമംഗലം
മണ്ഡലത്തില്‍ നിന്നും
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
കോതമംഗലം
മണ്ഡലത്തില്‍ ലെെഫ്
പദ്ധതിയില്‍ ഉൾപ്പെട്ട
ഭൂരഹിത ഭവനരഹിതര്‍
എത്രയുണ്ടെന്നും
അവര്‍ക്ക് എത്ര മാത്രം
ഭൂമി
കണ്ടെത്തേണ്ടിവരുമെന്നും
വ്യക്തമാക്കുമോ;
(ഇ)
ഭൂരഹിത
ഭവനരഹിതര്‍ക്കായി
കോതമംഗലം മണ്ഡലത്തില്‍
എവിടെയെങ്കിലും സ്ഥലം
കണ്ടെത്തിയിട്ടുണ്ടോ
എന്ന് വിശദമാക്കാമോ?
നാദാപുരം
മണ്ഡലത്തിലെ ലൈഫ് മിഷന്
പാര്‍പ്പിട പദ്ധതി
1744.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
നാദാപുരം
മണ്ഡലത്തിലെ എടച്ചേരി
,തൂണേരി ,വളയം
,നാദാപുരം ,നരിപ്പറ്റ
,ചെക്കിയാട്,വാണിമേല്‍
,കാവിലുംപാറ ,മരുതോങ്കര
,കായക്കൊടി തുടങ്ങിയ
ഗ്രാമ പഞ്ചായത്തുകളിലെ
ലൈഫ് മിഷന് പാര്‍പ്പിട
പദ്ധതിയുടെ മുന്‍ഗണന
ലിസ്റ്റ് ലഭ്യമാക്കാമോ
?
പാറശ്ശാല
മണ്ഡലത്തിലെ ലെെഫ് മിഷന്
ഗുണഭാേക്താക്കൾ
1745.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാറശ്ശാല
നിയാേജക മണ്ഡലത്തിലെ
ലെെഫ് മിഷന്
ഗുണഭാേക്താക്കളുടെ
അന്തിമ പട്ടിക
തയാറായിട്ടുണ്ടാേ ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമാേ ;
(ബി)
പ്രസ്തുത
മേഖലയില്‍ ഫ്ലാറ്റ്
നിര്‍മ്മാണത്തിനുള്ള
സ്ഥലം
കണ്ടെത്തിയിട്ടുണ്ടാേ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമാേ ?
കാട്ടാക്കട
കുരുതംകോട് ലൈഫ് ഭവന പദ്ധതി
1746.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കാട്ടാക്കട
പഞ്ചായത്തിലെ
കുരുതംകോട് ലൈഫ് ഭവന
പദ്ധതിയുടെ ഭാഗമായുളള
സമുച്ചയം
നിര്‍മ്മിക്കുന്നതിന്റെ
തല്‍സ്ഥിതി
വിശദമാക്കാമോ; ആയതിന്റെ
തുടര്‍നടപടി എന്തെന്ന്
വ്യക്തമാക്കാമോ?
ഒറ്റപ്പാലം
നിയോജകമണ്ഡലത്തിലെ ലൈഫ്
പദ്ധതി
1747.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
നിയോജകമണ്ഡലത്തില്‍
ലൈഫ് പദ്ധതിയില്‍
ഉള്‍പ്പെട്ടിട്ടുള്ള
ഭവനരഹിതര്‍, ഭൂരഹിത ഭവന
രഹിതര്‍ എന്നിവരുടെ
എണ്ണം തരം തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഭൂരഹിതരായ
ഭവനരഹിതര്‍ക്ക് വിതരണം
ചെയ്യാനാവശ്യമായ ഭൂമി
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(സി)
ഇപ്രകാരം
കണ്ടെത്തിയിട്ടുള്ള
ഭൂമി
ഏറ്റെടുക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ഡി)
ഭൂരഹിതരായ
ഭവനരഹിതര്‍ക്ക്
എന്നത്തേയ്ക്ക് ഭൂമി
നല്കുവാന്
കഴിയുമെന്ന്
വ്യക്തമാക്കാമോ?
മാവേലിക്കര
നിയമസഭാമണ്ഡലത്തില്‍ ലൈഫ്
പദ്ധതി
1748.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
നിയമസഭാമണ്ഡലത്തില്‍
നിന്നും ലൈഫ്
പദ്ധതിയില്‍
ഉള്‍പ്പെട്ടവരുടെ വിവരം
പഞ്ചായത്ത് തിരിച്ച്
ലഭ്യമാക്കാമോ;
(ബി)
റേഷന്‍കാര്‍ഡ്
ലഭിക്കാനുളളതുമൂലം
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടാന്‍
കഴിയാതെപോയവരുടെ
പരാതികള്‍
പരിഹരിക്കുവാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
ബസ്
കാത്തിരിപ്പ് കേന്ദ്രങ്ങള്‍
1749.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരത്തില്‍ ആധുനിക
സൗകര്യങ്ങളാേടുകൂടിയ
ബസ്സ് കാത്തിരിപ്പ്
കേന്ദ്രങ്ങള്‍
തുടങ്ങുവാന്‍
തിരുവനന്തപുരം
കാേര്‍പ്പറേഷന്‍
ആലാേചിക്കുന്നുണ്ടാേ;
വ്യക്തമാക്കാമോ;
(ബി)
എന്താെക്കെ
സൗകര്യങ്ങളാണ് പ്രസ്തുത
കേന്ദ്രങ്ങളില്‍
ഒരുക്കുന്നതെന്ന്
വിശദമാക്കാമോ ;
(സി)
ബസ്
കാത്തിരിപ്പ്
കേന്ദ്രങ്ങള്‍
നിര്‍മ്മിക്കുന്നതിനുള്ള
ടെന്‍ഡര്‍ നടപടികള്‍
ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ ?
തൃശൂര്‍
ജില്ലാ പഞ്ചായത്തിലെ
ഒഴിവുകള്‍
1750.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലാ പഞ്ചായത്തിലെ
ജീവനക്കാരുടെ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
ഓഫീസില്‍ ഏതെല്ലാം
തസ്തികകളില്‍ ഒഴിവുകള്‍
നിലവിലുണ്ടെന്ന്
വെളിപ്പെടുത്തുമോ;പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ
;വിശദീകരിക്കാമോ?
കുടുംബശ്രീയെ
ശാക്തീകരിക്കുന്നതിനുളള നൂതന
പദ്ധതികള്‍
1751.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
20
വര്‍ഷം
പൂര്‍ത്തിയാക്കിയ
കുടുംബശ്രീയെ
ശാക്തീകരിക്കുന്നതിന്
എന്തൊക്കെ നൂതന
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ട്;
(ബി)
കുടുംബശ്രീയില്‍
ഒരുവീട്ടില്‍ നിന്നും
പുതുതായി
വിദ്യാസമ്പന്നയായ
മറ്റൊരാള്‍ക്ക് കൂടി
അംഗത്വം നല്‍കുന്നതിന്
ആലോചിക്കുന്നുണ്ടോ;
(സി)
പുതുതലമുറയെ
കൂടി കുടുംബശ്രീയില്‍
കൊണ്ടുവരുന്നതോടുകൂടി
പരമ്പരാഗത
സംരംഭങ്ങളില്‍ നിന്ന്
മാറി നൂതന സംരംഭങ്ങള്‍
ആരംഭിക്കുവാന്‍
കുടുംബശ്രീക്ക്
കഴിയുമെന്ന്
പ്രതീക്ഷിക്കുന്നുണ്ടോ,.
വിശദീകരിക്കുമോ;
(ഡി)
ഓണ്‍ലൈന്‍
മേഖലയില്‍ കുടുംബശ്രീ
ആരംഭിച്ച പോര്‍ട്ടല്‍
വിജയപ്രദമാണോ;ഏതൊക്കെ
സാധനങ്ങളാണ് പ്രസ്തുത
പോര്‍ട്ടലില്‍ കൂടി
വില്‍ക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുള്ളത്?
കുടുംബശ്രീയുടെ പ്രവര്‍ത്തനം
1752.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ദേശീയ
പുരസ്കാരം ലഭിച്ച
കുടുംബശ്രീയുടെ
പ്രവര്‍ത്തനം കൂടുതല്‍
മാതൃകാപരമാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കാമോ?
ഭവനശ്രീ
വായ്പയുടെ തിരിച്ചടവ്
1753.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുടുംബശ്രീ
അയല്‍ക്കൂട്ടങ്ങള്‍ക്ക്
ബാങ്കുകള്‍ മുഖേന
നല്കിയ ഭവനശ്രീ
വായ്പയുടെ തിരിച്ചടവ്
സര്‍ക്കാര്‍
ഏറ്റെടുത്തുകൊണ്ട്
തദ്ദേശസ്വയംഭരണ (എെ.എ)
വകുപ്പ് 111/2017/dt
12.06.17 ഉത്തരവ്
ഇറക്കി എങ്കിലും
നാളിതുവരെയായി
ബാങ്കുകളിലേക്ക് ഫണ്ട്
ലഭിച്ചിട്ടില്ല എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഫണ്ട്
ലഭ്യമാക്കുവാന്‍
കാലതാമസം ഉണ്ടായതിന്റെ
വസ്തുത വിശദമാക്കുമോ;
ബാങ്കുകള്‍ക്ക് എന്ന്
ഫണ്ട് അനുവദിക്കുമെന്ന്
വ്യക്തമാക്കാമോ;
(സി)
ബാങ്കുകളിലേക്ക്
ഫണ്ട് ലഭിക്കാത്തതിനെ
തുടര്‍ന്ന്
ഗുണഭോക്താക്കള്‍ ജപ്തി
നടപടികള്‍ നേരിടുന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ബാങ്കുകള്‍ക്ക്
ഫണ്ട് ലഭ്യമാക്കി
ഗുണഭോക്താക്കളെ ജപ്തി
നടപടികളില്‍ നിന്നും
സംരക്ഷിക്കുന്നതിനുളള
സത്വര നടപടികള്‍
സ്വീകരിക്കുമോ?
കുടുംബശ്രീ
യൂണിറ്റുകള്‍
1754.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര കുടുംബശ്രീ
യൂണിറ്റുകള്‍
നിലവിലുണ്ട് എന്ന്
വ്യക്തമാക്കാമോ;
ജില്ലകള്‍ തിരിച്ചുളള
കണക്ക് വിശദമാക്കാമോ;
(ബി)
കുടുംബശ്രീ
മിഷന്റെ ഇപ്പോഴത്തെ
ആസ്തി എത്രയാണെന്ന്
വെളിപ്പെടുത്താമോ?
കുടുംബശ്രീ
ഉല്പന്നങ്ങളുടെ വിപണന ശൃംഖല
വിപുലപ്പെടുത്തുവാന്‍ പദ്ധതി
1755.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുടുംബശ്രീ
ഉല്പന്നങ്ങളുടെ വിപണന
ശൃംഖല
വിപുലപ്പെടുത്തുവാന്‍
നൂതന വിപണന
സാദ്ധ്യതകള്‍
കണ്ടെത്തുന്നതിന്
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
കുടുംബശ്രീ
ഉല്പന്നങ്ങള്
ഓണ്‍ലെെന്‍ വഴി
ലഭ്യമാക്കുന്നതിനുളള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
വിശദമാക്കുമോ;
(സി)
ഏതാെക്കെ
ഉല്പന്നങ്ങളാണ്
ഓണ്‍ലെെന്‍ വഴി
ലഭ്യമാക്കുകയെന്നും,
അതിന്റെ സാദ്ധ്യതകള്‍
സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ
എന്നും
വ്യക്തമാക്കുമോ;
(ഡി)
കുടുംബശ്രീ
ഉല്പന്നങ്ങള് പ്രത്യേക
ബ്രാന്‍ഡ് ആയി വിപണനം
ചെയ്യുന്ന കാര്യം
പരിഗണിക്കുമോ?
കുടുംബശ്രീയുടെ
ആഭിമുഖ്യത്തില്‍ അര്‍ബന്‍
സര്‍വ്വീസ് ടീം
1756.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നഗരവാസികളുടെ
ദെെനംദിന ആവശ്യങ്ങള്‍
നിറവേറ്റുന്നതിന്
വിദഗ്ദ്ധ
തൊഴിലാളികളുടെ സേവനം
ഉറപ്പാക്കുന്നതിനായി
കുടുംബശ്രീയുടെ
ആഭിമുഖ്യത്തില്‍
അര്‍ബന്‍ സര്‍വ്വീസ്
ടീം
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
ഏതൊക്കെ
ജോലികള്‍ക്കാണ് ഇവരുടെ
സേവനം ലഭ്യമാകുന്നത്;
(സി)
എല്ലാ
നഗരങ്ങളിലും ഇത്തരം ടീം
രൂപീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കുടുംബശ്രീയുടെ
ആഭിമുഖ്യത്തില്‍
ഇറച്ചിക്കോഴി വളര്‍ത്തല്‍
1757.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എല്ലാ
പഞ്ചായത്തുകളിലും
കുടുംബശ്രീയുടെ
ആഭിമുഖ്യത്തില്‍
ഇറച്ചിക്കോഴി
വളര്‍ത്തുന്നതിനുളള
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
ആരുടെ
സഹകരണത്തോടെയാണ്
പ്രസ്തുത പദ്ധതി
നടപ്പിലാക്കുന്നത്;
വിശദാംശം നല്‍കുമോ?
സാമൂഹ്യ
സുരക്ഷാ പെന്ഷന്
1758.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
സാമൂഹ്യ സുരക്ഷാ
പെന്‍ഷനുകള്‍ക്കുള്ള
അപേക്ഷകള്‍
തദ്ദേശസ്ഥാപനങ്ങള്‍
പരിശോധിച്ച്
പാസാക്കിയാലും സോഫ്റ്റ്
വെയര്‍ എന്‍ട്രി
നടത്താന്‍
കഴിയാത്തതിനാല്‍
ഗുണഭോക്താക്കള്‍ക്ക്
പെന്ഷന് അര്‍ഹത
ലഭിക്കാതെ വരുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സാങ്കേതിക തടസ്സം
പരിഹരിക്കുന്നതിനും
സാമൂഹ്യ സുരക്ഷാ
പെന്ഷന്
അര്‍ഹരായവര്‍ക്ക്
പെന്ഷന്
സമയബന്ധിതമായി
ലഭ്യമാക്കുന്നു എന്ന്
ഉറപ്പുവരുത്തുവാനും
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
അറിയിക്കുമോ?
ക്ഷേമപെന്‍ഷനുകള്‍
വാങ്ങുന്ന സ്ത്രീകളുടെ വിവരം
1759.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കാട്ടാക്കട
മണ്ഡലത്തിലെ ആറ്
പഞ്ചായത്തുകളിലായി
വാര്‍ദ്ധക്യകാല
പെന്ഷന്,
വിധവാപെന്ഷന്,
അവിവാഹിത പെന്ഷന്,
കാര്‍ഷിക പെന്ഷന്,
മാനസിക ശാരീരിക
വെല്ലുവിളി
നേരിടുന്നവര്‍ക്കുള്ള
പെന്ഷന് എന്നീ
ക്ഷേമപെന്‍ഷനുകള്‍
വാങ്ങുന്ന സ്ത്രീകളുടെ
വിവരം പഞ്ചായത്ത്
തിരിച്ച് ലഭ്യമാക്കാമോ?
തെരുവ്
നായ ശല്യം
1760.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തെരുവ്
നായ ശല്യം ഒരു സാമൂഹ്യ
വിപത്തായി മാറുമ്പോള്‍
ഇക്കാര്യത്തില്‍
കാര്യക്ഷമമായി
ഇടപെടുവാന്‍ കഴിയാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(ബി)
കുടുംബശ്രീയുടെ
ആഭിമുഖ്യത്തില്‍
ആരംഭിച്ച എ. ബി. സി.
മൊബൈല്‍ യൂണിറ്റുകള്‍
വിജയപ്രദമാണോ; ഇതിനകം
എത്ര സ്ഥലങ്ങളില്‍
പ്രസ്തുത യൂണിറ്റ്
ആരംഭിച്ചുവെന്ന്
അറിയിക്കുമോ;
(സി)
തെരുവ്
നായ നിയന്ത്രണ പദ്ധതി
ഉൗര്ജ്ജിതപ്പെടുത്തി
ജനങ്ങളുടെ ജീവന്
സംരക്ഷണം നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ?
തെരുവ്
നായ്ക്കളുടെ ശല്യത്തിനെതിരെ
നടപടി
1761.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലസ്ഥാനത്ത്
തെരുവ് നായ്ക്കളുടെ
ശല്യം രൂക്ഷമായിട്ടും
അതിനെതിരെ നടപടി
സ്വീകരിക്കുന്നതില്‍
തിരുവനന്തപുരം
കോര്പ്പറേഷന്
പരാജയപ്പെട്ടതായി
ആക്ഷേപമുയര്‍ന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(ബി)
എ.ബി.സി.
പദ്ധതിക്കായി 2017-18
വര്‍ഷം എത്ര തുകയാണ്
വകയിരുത്തിയത്; അതില്‍
എത്ര തുക 2018
മാര്‍ച്ച് 31 വരെ
ചെലവഴിച്ചുവെന്ന്
അറിയിക്കുമോ;
(സി)
ഇൗയിനത്തില്‍
അനുവദിച്ച ഫണ്ട്
വകമാറ്റിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനുളള
കാരണമെന്താണ്;
(ഡി)
തിരുവനന്തപുരം
കോര്‍പ്പറേഷന്റെ
ഉടമസ്ഥതയിലുളള പേട്ട
മൃഗാശുപത്രിയില്‍ 2017
ജൂണിന് ശേഷം എ.ബി. സി.
പ്രോഗ്രാം പ്രകാരം
എത്ര ശസ്ത്രക്രിയകള്‍
നടത്തി;
(ഇ)
നായ്ക്കളുടെ
വന്ധ്യംകരണത്തിനായി
നടപ്പിലാക്കിയ
മൊബെെല്‍ യൂണിറ്റ്
പദ്ധതി നിലവിലുണ്ടോ;
(എഫ്)
തലസ്ഥാനത്ത്
തെരുവു നായ്ക്കളുടെ
ശല്യം അതിരൂക്ഷമായ
സാഹചര്യത്തില്‍
എ.ബി.സി. പ്രോഗ്രാം
കാര്യക്ഷമമായി
നടത്തുന്നതിന് അടിയന്തര
സംവിധാനം ഒരുക്കുമോ?
ഉറവിട
മാലിന്യ സംസ്ക്കരണം
1762.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതുതായി പണിയുന്ന
ഭവനങ്ങളിലും
സ്ഥാപനങ്ങളിലും ഉറവിട
മാലിന്യ സംസ്ക്കരണം
നിര്ബന്ധമാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
നഗരങ്ങളില്‍
മഴവെള്ള സംഭരണികളും
ഉറവിടമാലിന്യ സംസ്ക്കരണ
സംവിധാനവും
ഏര്‍പ്പെടുത്താന്‍
ശക്തമായ
നിര്‍ദ്ദേശങ്ങള്‍
നല്‍കുമോയെന്ന്
വ്യക്തമാക്കാമോ?
മാലിന്യ
സംസ്ക്കരണം
1763.
ശ്രീ.കെ.മുരളീധരന്
,,
കെ.സി.ജോസഫ്
,,
എം. വിന്‍സെന്റ്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാലിന്യ
സംസ്ക്കരണ കാര്യത്തില്‍
ജനങ്ങള്‍ കാണിക്കുന്ന
വിമുഖതയും തദ്ദേശ സ്വയം
ഭരണ സ്ഥാപനങ്ങളുടെ
കാര്യക്ഷമമല്ലാത്ത
പ്രവൃത്തിയും മൂലം
സംസ്ഥാനത്തെ നഗരങ്ങള്‍
മാലിന്യകൂമ്പാരങ്ങള്‍
ആകുന്നതും അതുമൂലം
പകര്‍ച്ചവ്യാധികള്‍
പിടിപെടുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മാലിന്യ
സംസ്ക്കരണ രംഗത്ത്
ശുചിത്വ മിഷന്റെ
ഇടപെടല്‍
എന്തൊക്കെയാണ്; ഇത്
വിജയപ്രദമാണോ;
വിശദമാക്കുമോ;
(സി)
അജൈവ
മാലിന്യ
സംസ്ക്കരണത്തിന്
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനം എന്താണ്; ഈ
മാലിന്യങ്ങള്‍ തദ്ദേശ
സ്വയം ഭരണ
സ്ഥാപനങ്ങളുടെ
ഉത്തരവാദിത്തത്തില്‍
നേരിട്ടോ ഏജന്‍സികള്‍
വഴിയോ ഉറവിടത്തില്‍
തന്നെ വേര്‍തിരിച്ച്
കൈമാറുന്ന സംവിധാനം
വിജയപ്രദമാണോ;
വിശദമാക്കുമോ?
ശുചിമുറി
മാലിന്യങ്ങള്‍ വാഹനങ്ങളില്‍
കൊണ്ടുവന്ന് തളളുന്നതു
മൂലമുളള പ്രശ്നങ്ങള്‍
1764.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുസ്ഥലങ്ങളിലും,ജലാശയങ്ങളിലും
ശുചിമുറി മാലിന്യങ്ങള്‍
വാഹനങ്ങളില്‍
കൊണ്ടുവന്ന് തളളുന്നതു
മൂലമുളള പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ശുചിമുറി
മാലിന്യ സംസ്കരണത്തിന്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ വ്യക്തമായ
പദ്ധതികള്‍
പ്രാവര്ത്തികമാക്കാത്തതിനാലാണ്
പ്രസ്തുത സംഭവങ്ങള്‍
ആവര്‍ത്തിക്കുന്നത്
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്
സംബന്ധിച്ച്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
ആവശ്യമായ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
നല്കുവാന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
തൃക്കാക്കര
നിയോജകമണ്ഡലത്തില്‍
വെള്ളക്കെട്ട്
പരിഹരിക്കുന്നതിന് നടപടി
1765.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃക്കാക്കര
നിയോജകമണ്ഡലത്തിലെ
ചിലവന്നൂര്‍ വിനോബ
നഗറിലും പരിസരങ്ങളിലും
മഴ പെയ്താല്‍ റോഡ്
നിറഞ്ഞ് വീടുകളില്‍
വെള്ളം കയറുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മഴക്കാലത്തിന്
മുമ്പേ ഓടകള്‍
വൃത്തിയാക്കാത്തതിനാലും
ഓടയിലൂടെയുള്ള ഒഴുക്ക്
നിലച്ചതിനാലുമാണ്
പ്രസ്തുത പ്രദേശത്ത്
ഇത്തരത്തില്‍
വെള്ളക്കെട്ട്
ഉണ്ടാകുന്നതെന്ന പരാതി
ലഭിച്ചിട്ടുണ്ടോ;
(സി)
ഈ
പ്രദേശത്തെ ഓടകള്‍
വൃത്തിയാക്കി
വെള്ളക്കെട്ട്
പരിഹരിക്കുന്നതിന്
സത്വര നടപടി
സ്വീകരിക്കുമോ?
മാലിന്യത്തില്‍
നിന്നും വൈദ്യുതി
1766.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മാലിന്യത്തില്‍ നിന്നും
വൈദ്യുതി
ഉല്‍പ്പാദിപ്പിക്കുന്നതിനുളള
പദ്ധതിക്ക് രൂപം
കൊടുത്തിട്ടുണ്ടോ;വിശദാംശം
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
ഏതെല്ലാം നഗരങ്ങളിലാണ്
പ്രസ്തുത പദ്ധതി
നടപ്പാക്കാനുദ്ദേശിക്കുന്നത്,
(സി)
പ്രസ്തുത
പദ്ധതി പ്രകാരം
ഉല്പാദിപ്പിക്കുന്ന
വൈദ്യുതി എപ്രകാരം
വിപണനം ചെയ്യാനാണ്
ഉദ്ദേശിക്കുന്നതെന്നു
വെളിപ്പെടുത്തുമോ?
വയനാട് ജില്ലയില്‍ ഹരിതകേരളം
പദ്ധതി
1767.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹരിതകേരളം
പദ്ധതിയുടെ ഭാഗമായി
വയനാട് ജില്ലയില്‍
എന്തൊക്കെ പദ്ധതികളാണ്
ആവിഷ്കരിച്ചിരിക്കുന്നത്
എന്നതിന്റെ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
2017-18,
2018-19 വർഷത്തെ
ബജറ്റുകളില്‍ വയനാട്
ജില്ലയിലെ കാര്‍ഷിക
മേഖലയില്‍
നിര്‍ദ്ദേശിച്ച
പദ്ധതികള്‍ ഏതൊക്കയാണ്;
(സി)
ഈ
പദ്ധതികളില്‍ ഇതുവരെ
ആരംഭിച്ച പദ്ധതികളും
ആരംഭിക്കാന്‍
ബാക്കിയുളള പദ്ധതികളും
ഏതെല്ലാമെന്ന്
വിശദീകരിക്കാമോ;
(ഡി)
ആരംഭിക്കാന്‍
ബാക്കിയുളള പദ്ധതികള്‍
എന്ന് നടപ്പില്‍
വരുമെന്ന്
വ്യക്തമാക്കുമോ?
നേമം
മണ്ഡലത്തിലെ ഹരിതകേരളം
പദ്ധതികള്‍
1768.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹരിതകേരളം
മിഷന്റെ ഭാഗമായി നേമം
നിയോജക മണ്ഡലത്തില്‍
നടപ്പിലാക്കുന്ന
പദ്ധതികള്‍ ഏതൊക്കെയാണ്
; പ്രവൃത്തികളുടെ
തുകയും മറ്റ്
വിശദാംശങ്ങളും
ലഭ്യമാക്കുമോ;
(ബി)
ഓരോ
പ്രവൃത്തിയുടെയും
നിലവിലെ സ്ഥിതി
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
(സി)
നേമം
നിയോജക മണ്ഡലത്തിലെ
കുളങ്ങള്‍, തോടുകള്‍,
കനാലുകള്‍ എന്നിവ
പുനരുജ്ജീവിപ്പിക്കുന്ന
പദ്ധതി ഇതില്‍
ഉള്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
ഹരിതകേരളം
മിഷൻ മുഖേന മാലിന്യ സംസ്കരണം
1769.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹരിതകേരളം മിഷനിലൂടെ
മാലിന്യ സംസ്കരണ
മേഖലയില്‍ എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഹരിത കര്‍മ്മസേന
രൂപീകരിക്കാത്ത
പഞ്ചായത്തുകളുണ്ടോ;
എങ്കില്‍ അവ ഏതെല്ലാം
എന്ന് വ്യക്തമാക്കുമോ?
സമ്പൂര്‍ണ്ണ
ശുചിത്വ സംസ്ഥാനം
1770.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തെ
സമ്പൂര്‍ണ്ണ ശുചിത്വ
സംസ്ഥാനമാക്കി
മാറ്റുന്നതിനുള്ള
നടപടികളുടെ നിലവിലെ
സ്ഥിതി അറിയിക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി എന്തെല്ലാം
പ്രവൃത്തികൾ നിലവില്‍
പൂര്‍ത്തീകരിച്ചുവെന്ന്
അറിയിക്കാമോ;
(സി)
ഈ
പ്രവര്‍ത്തനം
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ ?
സമ്പൂര്‍ണ്ണ
വെളിയിട വിസര്‍ജ്ജന വിമുക്ത
സംസ്ഥാനം
1771.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തെ
സമ്പൂര്‍ണ്ണ വെളിയിട
വിസര്‍ജ്ജന വിമുക്ത
സംസ്ഥാനമായി
പ്രഖ്യാപിച്ചിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
പ്രഖ്യാപനത്തിന് ശേഷവും
തുറസ്സായ സ്ഥലങ്ങളിലും
പൊതുവഴികളിലും
വിസര്‍ജ്ജനം നടത്തുന്ന
സാഹചര്യത്തില്‍
അനുയോജ്യമായ
സ്ഥലങ്ങളില്‍ ആധുനിക
രീതിയിലുള്ള
ശൗചാലയങ്ങള്‍
നിര്‍മ്മിച്ച് ഇതിന്
പരിഹാരം കാണുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
മാലിന്യനിര്‍മ്മാര്‍ജനം
കാര്യക്ഷമമായി
നടപ്പിലാക്കുന്നതിന് നടപടി
1772.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
മാലിന്യനിര്‍മ്മാര്‍ജനം
കാര്യക്ഷമമായി
നടപ്പിലാക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പകര്‍ച്ചവ്യാധികള്‍
പടരുന്ന സാഹചര്യം
ഒഴിവാക്കാനായി
മഴക്കാലത്തിനുമുന്പ്
എന്തെല്ലാം
മുന്‍കരുതല്‍
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
പകര്‍ച്ചവ്യാധികള്‍
തടയുന്നതിനായി
ആരോഗ്യവകുപ്പുമായി
ചേര്‍ന്ന്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ പുതിയ
പദ്ധതികള്‍
ആവിഷ്ക്കരിക്കുമോ;
വ്യക്തമാക്കുമോ?
പ്ലാസ്റ്റിക്
ഷ്രെഡിംഗ് യൂണിറ്റുകള്‍
1773.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മാലിന്യ
സംസ്കരണത്തിന്റെ
ഭാഗമായി പ്ലാസ്റ്റിക്
ഷ്രെഡിംഗ് യൂണിറ്റുകള്‍
സ്ഥാപിച്ചിട്ടുണ്ടോയെന്നും
എങ്കില്‍
എവിടെയെല്ലാമെന്നും
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
എത്ര യൂണിറ്റുകള്‍
പൂർണ്ണമായി
പ്രവര്‍ത്തനം
ആരംഭിച്ചുവെന്നും
അതില്‍ തിരുവനന്തപുരം
ജില്ലയില്‍ എത്ര
യൂണിറ്റുകളുണ്ടെന്നും
അവ
എവിടെയെല്ലാമാണെന്നും
വ്യക്തമാക്കുമോ;
ഫ്ളക്സ്
ബോര്‍ഡുകള്‍ സൃഷ്ടിക്കുന്ന
പരിസ്ഥിതി പ്രശ്നങ്ങള്‍
1774.
ശ്രീ.കെ.സി.ജോസഫ്
,,
വി.പി.സജീന്ദ്രന്
,,
അനില്‍ അക്കര
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
യാതൊരു
മാനദണ്ഡവുമില്ലാതെ
ഫ്ളക്സ് ബോര്‍ഡുകള്‍
സ്ഥാപിക്കുന്നത്
ഗുരുതരമായ പരിസ്ഥിതി
പ്രശ്നങ്ങള്‍
സൃഷ്ടിക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ഫ്ളക്സ്
ബോര്‍ഡുകള്‍
സ്ഥാപിക്കുന്നതിനെതിരെ
എന്തെങ്കിലും
മാര്‍ഗ്ഗനിര്‍ദ്ദേശം
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
സര്‍ക്കാരിന്റെ
രണ്ടാം വാര്‍ഷികം
പ്രമാണിച്ച്
സംസ്ഥാനത്തിന്റെ പല
ഭാഗത്തും ഫ്ളക്സ്
ബോര്‍ഡുകള്‍
സ്ഥാപിച്ചിട്ടുണ്ടോ; അവ
സ്ഥാപിച്ചത് പുതിയ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക്
അനുസൃതമായിട്ടാണോ;
(ഡി)
ഫ്ളക്സിന്
പകരം തുണിയോ
പരിസരമലിനീകരണം
ഉണ്ടാക്കാത്ത
ഏതെങ്കിലും വസ്തുക്കള്‍
കൊണ്ടോ ഇത്തരം
ബോര്‍ഡുകള്‍
സ്ഥാപിക്കുന്നതിനും
ഫ്ളക്സിന് നിയന്ത്രണം
കൊണ്ടുവരുന്നതിനും
നടപടി സ്വീകരിക്കുമോ?
മാലിന്യ
നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍
1775.
ശ്രീ.എസ്.ശർമ്മ
,,
വി. അബ്ദുറഹിമാന്
,,
വി. ജോയി
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സമ്പൂര്‍ണ്ണ ശുചിത്വ -
മാലിന്യ സംസ്കരണ
പദ്ധതികള്‍ ഫലപ്രദമായി
നടപ്പിലാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇൗ
മേഖലയില്‍ ക്ലീന്‍ കേരള
കമ്പനി ഏറ്റെടുത്ത്
നടപ്പിലാക്കുന്ന പ്രധാന
മാലിന്യ
നിര്‍മ്മാര്‍ജ്ജന
പദ്ധതികള്‍
എന്തൊക്കെയാണ്;വെളിപ്പെടുത്താമോ
;
(സി)
പ്ലാസ്റ്റിക്
മാലിന്യങ്ങളുടെ
ശേഖരണത്തിനും അവയുടെ
ശാസ്ത്രീയ
പുനഃചംക്രമണത്തിനും
എന്തെല്ലാം നടപടികളാണ്
ക്ലീന്‍ കേരള കമ്പനി
സ്വീകരിച്ചു വരുന്നത്;
വ്യക്തമാക്കാമോ;
(ഡി)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങള്‍
മാലിന്യ സംസ്കരണ
പ്രോജക്ടുകള്‍
തയ്യാറാക്കി ടെണ്ടര്‍
നടപടികള്‍ ഒഴിവാക്കി
പദ്ധതി നിര്‍വ്വഹണം
നടത്തുന്നതിന് ക്ലീന്‍
കേരള കമ്പനിയ്ക്ക്
അനുമതി
നല്‍കിയിട്ടുണ്ടോ;
വിശദാംശം നൽകാമോ ?
കായംകുളം
ഗവണ്മെന്റ് എല്‍.പി.എസ്-ന്
കെട്ടിടം
1776.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കായംകുളം
ഗവണ്മെന്റ്
എല്‍.പി.എസ്-ന് പുതിയ
കെട്ടിടത്തിനായി
എം.എല്‍.എ. ആസ്തി വികസന
ഫണ്ടില്‍ നിന്നും 50
ലക്ഷം രൂപ
അനുവദിച്ചതിന്
ഭരണാനുമതി ലഭിച്ചിട്ടും
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിന് കാലതാമസം
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
കാരണമെന്തെന്ന്
വിശദമാക്കാമോ;
(ബി)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
ബന്ധപ്പെട്ട
വകുപ്പുകള്‍ക്ക് കര്‍ശന
നിര്‍ദ്ദേശം
നല്‍കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ?
കൊഴിഞ്ഞാമ്പാറയിൽ
മാതൃക ശ്മശാനം
ആരംഭിക്കുന്നതിന് നടപടി
1777.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമ
പഞ്ചായത്തുകളില്‍ മാതൃക
ശ്മശാനങ്ങള്‍
തുടങ്ങുന്നതിനുള്ള
സാമ്പത്തിക സഹായം
നല്കുന്ന പദ്ധതി ഈ
വര്‍ഷത്തെ പ്ലാന്‍
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
ഒരു മാതൃക ശ്മശാനത്തിന്
എത്ര രൂപയാണ്
വകയിരുത്തിയിട്ടുള്ളത്;
(ബി)
പാലക്കാട്
ജില്ലയില്‍
കൊഴിഞ്ഞാമ്പാറ ഗ്രാമ
പഞ്ചായത്തില്‍ ഈ പദ്ധതി
ആരംഭിക്കുന്നതിന്
ചിറ്റൂര്‍ എം.എല്‍.എ
നല്കിയ നിവേദനത്തില്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
വാമനപുരം
നിയോജകമണ്ഡലത്തിലെ റോഡുകളുടെ
പുനരുദ്ധാരണം
1778.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ വന്ന
ശേഷമുള്ള രണ്ട്
വര്‍ഷകാലയളവിൽ വാമനപുരം
നിയോജകമണ്ഡലത്തിലെ
ഒൻപത്
ഗ്രാമപഞ്ചായത്തുകളുടെ
പരിധിയിലുള്ള ഗ്രാമീണ
റോഡുകളുടെ
പുനരുദ്ധാരണത്തിനുവേണ്ടി
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
അനുവദിച്ച തുക എത്ര;
വിശദവിവരങ്ങള്‍ നൽകാമോ;
(ബി)
ഈ
തുക ഉപയോഗിച്ച്
പ്രസ്തുത റോഡുകള്‍
പുനരുദ്ധരിക്കുന്നതിനായി
ഏതൊക്കെ പദ്ധതിയാണ്
ആവിഷ്കരിച്ചത്;
വിശദമാക്കാമോ?
പി.എം.ജി.എസ്.വൈ.
1779.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എം.ജി.എസ്.വൈ.
പ്രകാരം പുതിയതായി
കോഴിക്കോട്
ജില്ലയില്‍ നിന്നും
നിര്‍ദ്ദേശിക്കപ്പെട്ട
പ്രവൃത്തികളുടെ
വിശദാംശം
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
നിര്ദ്ദേശത്തിന്മേല്
സ്വീകരിച്ച നടപടിയും
പ്രവൃത്തികളുടെ നിലവിലെ
അവസ്ഥയും
വ്യക്തമാക്കാമോ?
രാഷ്ട്രീയ
പാര്‍ട്ടികളുടെ
ഓഫീസുകള്‍ക്കുള്ള നികുതി
1780.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
രാഷ്ട്രീയ
പാര്‍ട്ടികളുടെ ആസ്ഥാന
മന്ദിരങ്ങള്‍ക്ക്
നിലവില്‍,
ഓഫീസ്/കൊമേഴ്സ്യല്‍
കെട്ടിടങ്ങളായി
കണക്കാക്കി
ചതുരശ്രമീറ്ററിന് 50/-,
60/- രൂപാ നിരക്കില്‍
വലിയ തുക നികുതി
ചുമത്തിയിട്ടുളള നടപടി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
രാഷ്ട്രീയ
പാര്‍ട്ടികളുടെ ഓഫീസ്
പൊതുജനസേവനകേന്ദ്രങ്ങള്
എന്ന നിലയില്‍
പരിഗണിച്ചോ പാര്‍പ്പിട
ആവശ്യത്തിനുളള
കെട്ടിടങ്ങളായി
പരിഗണിച്ചോ നിലവിലുളള
വര്‍ദ്ധിത നികുതി
നിരക്ക് കുറയ്ക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(സി)
ഇല്ലെങ്കില്‍
കെട്ടിടനികുതി ചട്ടം
ഭേദഗതി ചെയ്ത്
രാഷ്ട്രീയ
പാര്‍ട്ടികളുടെ
ഓഫീസുകളെ പ്രത്യേകമായി
കണക്കാക്കി,കുറഞ്ഞ
കെട്ടിടനികുതി നിരക്ക്
നിശ്ചയിച്ച് നിലവിലുളള
പ്രശ്നം
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
കാട്ടാക്കട
മണ്ഡലത്തിൽ സഞ്ചയ സോഫ്റ്റ്
വെയര്‍
1781.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സഞ്ചയ
സോഫ്റ്റ് വെയര്‍ വഴി
ഓണ്‍ലെെന്‍ ആയി നികുതി
അടയ്ക്കുന്നതിനുള്ള
സംവിധാനം കാട്ടാക്കട
മണ്ഡലത്തിലെ എല്ലാ
പഞ്ചായത്തുകളിലെയും
ജനങ്ങള്‍ക്ക് ലഭ്യമാണോ;
ഇല്ലെങ്കില്‍
ഇതിനായുള്ള
സംവിധാനമൊരുക്കുന്നതിന്
അടിയന്തിര നടപടി
സ്വീകരിയ്ക്കാമോ;
വ്യക്തമാക്കുമോ?
കെട്ടിടനികുതി
വരുമാനം
1782.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
വാമനപുരം
നിയോജകമണ്ഡലത്തിന്റെ
പരിധിയില്‍ വരുന്ന
ഒന്‍പതു
ഗ്രാമപഞ്ചായത്തുകളില്‍
2017-18 സാമ്പത്തിക
വര്‍ഷത്തെ
കെട്ടിടനികുതി വരുമാനം
എത്ര ശതമാനം
വീതമാണെന്ന്
വിശദമാക്കാമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ നികുതി പിരിവ്
1783.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017-18
സാമ്പത്തിക വര്‍ഷം
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ നികുതി
പിരിവിന്റെ
കാര്യത്തില്‍
മുന്‍വര്‍ഷങ്ങളെക്കാള്‍
നേട്ടം
കൈവരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അവയുടെ വിശദാംശം
വ്യക്തമാക്കാമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ കരാറുകാരുടെ
ജി.എസ്.ടി. യിലെ അപാകത
1784.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ
കരാറുകാരുടെ ജി.എസ്.ടി.
യുമായി ബന്ധപ്പെട്ട
അപാകതയും ന്യൂനതയും
പരിഹരിക്കുന്നത്
സംബന്ധിച്ച്
സര്‍ക്കാര്‍ ഉറപ്പുകള്‍
പാലിക്കാത്ത സാഹചര്യം
പരിശോധിക്കുമോ;
(ബി)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിലെ
കരാറുകാരുടെ ബില്ലുകള്‍
ബാങ്കുകള്‍ മുഖേന
നല്കുന്ന സാഹചര്യം
പരിശോധിക്കുമോ.
(സി)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിലെ
കരാറുകാര്‍ക്കും ബില്‍
ഡിസ്കൗണ്ടിംഗ്
സമ്പ്രദായം
ഏര്‍പ്പെടുത്തുമോ;
പ്രാദേശിക വിപണി
നിരക്ക് കരാര്‍ പണിയുടെ
എസ്റ്റിമേറ്റില്‍
ഉള്ക്കൊളളിക്കുമോ.
(ഡി)
ജി.എസ്.ടി.
എസ്റ്റിമേറ്റില്‍
ഉള്‍പ്പെടുത്തണമെന്ന
നിര്‍ദ്ദേശം
എഞ്ചിനീയര്‍മാര്‍
പാലിക്കാത്ത സാഹചര്യം
പരിശോധിച്ച് നടപടി
സ്വീകരിക്കുമോ?
കെട്ടിട
നിര്‍മ്മാണ ചട്ടങ്ങളില്‍ ഇളവ്
വരുത്തുന്നതിന് നടപടി
1785.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെട്ടിട നിര്‍മ്മാണ
ചട്ടങ്ങളില്‍
എന്തെങ്കിലും ഇളവ്
വരുത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടാേ
;എങ്കില്‍ ഇത്
സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടാേ ;
(ബി)
കെട്ടിട
നിര്‍മ്മാണത്തിനുള്ള
അനുമതിക്കായുള്ള
അപേക്ഷകള്‍ വ്യക്തമായി
പരിശാേധിക്കാതെ നിസ്സാര
കാര്യങ്ങള്‍
ചൂണ്ടിക്കാട്ടി അനുമതി
നിക്ഷേധിക്കാറുണ്ടെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ
;
(സി)
നിശ്ചിത
കാലാവധിക്കുള്ളില്‍
കെട്ടിട
നിര്‍മ്മാണത്തിനുള്ള
അനുമതി നല്‍കുന്നതിന്
ബന്ധപ്പെട്ട
ഉദ്യാേഗസ്ഥര്‍ക്ക്
നിര്‍ദ്ദേശം നല്കുമാേ?
കെട്ടിട
നിര്‍മ്മാണാനുമതി ഓണ്‍ലൈനായി
നല്കുന്ന പദ്ധതി
1786.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെട്ടിട
നിര്‍മ്മാണാനുമതി
ഓണ്‍ലൈനായി നല്കുന്ന
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
പൈലറ്റ്
അടിസ്ഥാനത്തില്‍
എവിടെയാണ് പ്രസ്തുത
പദ്ധതി ആദ്യം
നടപ്പിലാക്കുന്നത്
എന്ന് അറിയിക്കുമോ;
(സി)
സംസ്ഥാനത്തെ എല്ലാ
തദ്ദേശഭരണ
സ്ഥാപനങ്ങളിലും 'സുവേഗ'
പദ്ധതി
വ്യാപിപ്പിക്കുവാന്‍
ആലോചിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കെട്ടിട
നിര്‍മ്മാണങ്ങളില്‍
ചട്ടങ്ങള്‍ പാലിക്കാന്‍ നടപടി
1787.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വന്‍കിട
കെട്ടിട
നിര്‍മ്മാണങ്ങളില്‍
ചട്ടങ്ങള്‍
പാലിക്കാത്തതിനാല്‍
നിര്‍മ്മാണത്തിനിടെയുണ്ടാകുന്ന
അപകടങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ
;
(ബി)
പ്രസ്തുത
നിര്‍മ്മാണങ്ങള്‍
നിലവിലെ ചട്ടങ്ങള്‍
പാലിച്ച് തന്നെയാണ്
നടക്കുന്നത് എന്ന്
ഉറപ്പ് വരുത്താന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കാമോ?
ബൈപ്പാസ്
നിര്‍മ്മാണത്തിന് സ്ഥലം
വിട്ടുനല്‍കിയവര്‍ക്ക്
കെട്ടിട നിര്‍മ്മാണത്തിന്
ഇളവ്
1788.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രധാന ബൈപ്പാസ്
നിര്‍മ്മാണത്തിന് സ്ഥലം
വിട്ടുനല്‍കിയവര്‍ക്ക്
കെട്ടിട
നിര്‍മ്മാണത്തിന് ഇളവ്
നല്‍കുന്നത്
സംബന്ധിച്ച്
സര്‍ക്കാര്‍ ഉത്തരവ്
നിലവിലുണ്ടോ;
(ബി)
ഇത്തരത്തില്‍
സ്ഥലം വിട്ടുനല്‍കിയ
ഉടമകള്‍ക്ക് പുതിയ
കെട്ടിടം ആ സ്ഥലത്തോട്
ചേര്‍ന്ന് പണിയുമ്പോള്‍
ഇളവ് നല്‍കണമെന്ന്
ആവശ്യപ്പെട്ടുകൊണ്ട്
എത്ര അപേക്ഷകള്‍
പഞ്ചായത്ത്
ഡയറക്ടറേറ്റില്‍
തീരുമാനമാകാതെ
കിടക്കുന്നുണ്ട്
എന്നറിയിക്കാമോ;
(സി)
ഇത്തരം
അപേക്ഷകളില്‍
എത്രയെണ്ണത്തിന് ഇളവ്
നല്കി എന്ന്
അറിയിക്കാമോ; ഏതൊക്കെ
പഞ്ചായത്തില്‍ എന്നും
വ്യക്തമാക്കാമോ;
(ഡി)
നഷ്ടപരിഹാരത്തുക
വാങ്ങിയെങ്കിലും
മാനുഷിക പരിഗണന നല്കി
എത്ര കെട്ടിടങ്ങള്‍ക്ക്
ഇളവ്
അനുവദിച്ചിട്ടുണ്ട്; അവ
ഏതൊക്കെ
പഞ്ചായത്തിലാണ്;
ആര്‍ക്കൊക്കെ നല്കി
;വിശദാംശം
വ്യക്തമാക്കുമോ;
(ഇ)
സ്ഥലം
വിട്ടുകൊടുത്ത കെട്ടിട
ഉടമകള്‍ക്ക് ആദ്യത്തെ
നിലയ്ക്ക് നേരത്തെ
നമ്പര്‍ നല്‍കുകയും
എന്നാല്‍ സ്ഥലം
വിട്ടുനല്‍കിയ ശേഷം
കെട്ടിട
നിര്‍മ്മാണച്ചട്ടം
പാലിച്ചില്ല എന്ന കാരണം
പറഞ്ഞ് കെട്ടിട നമ്പര്‍
നിഷേധിക്കുന്ന അവസ്ഥ
പരിഹരിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ; ഇത്തരം
എത്ര അപേക്ഷകള്‍
തീരുമാനമാകാതെ
സര്‍ക്കാരിന്റെ
മുന്നിലുണ്ട്
എന്നറിയിക്കാമോ;
ഇവയില്‍ എത്രയും വേഗം
തീരുമാനം
കൈക്കൊള്ളുന്നതിന്
നടപടി സ്വീകരിക്കുമോ?
ഓണ്‍ലെെന്‍
കെട്ടിട നിര്‍മ്മാണാനുമതി
1789.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളില്‍ നിന്നും
ഓണ്‍ലെെനായി കെട്ടിട
നിര്‍മ്മാണ അനുമതി
നേടാന്‍ സഹായിക്കുന്ന
തരത്തിലുള്ള സോഫ്റ്റ്
വെയര്‍ സംവിധാനം
വികസിപ്പിച്ചിട്ടുണ്ടോ;
(ബി)
ഇൗ
സോഫ്റ്റ് വെയര്‍
തയ്യാറാക്കിയത്ഏത്
സ്ഥാപനം മുഖേനയാണ്;
ഇതിന് വന്ന ചെലവ്
എത്രയെന്ന്
അറിയിക്കാമോ;
(സി)
ഇൗ
സോഫ്റ്റ് വെയര്‍ മുഖേന
കെട്ടിടനിര്‍മ്മാണ
അനുമതിയ്ക്കായി അപേക്ഷ
സമര്‍പ്പിക്കുന്നതിന്റെയും
അനുമതി
നല്കുന്നതിന്റെയും
രീതികള്‍
വിശദമാക്കാമോ; ഇത്
സംസ്ഥാനത്ത് മുഴുവന്‍
വ്യാപിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
കെട്ടിടനിര്‍മ്മാണ
ചട്ടങ്ങള്‍ പാലിക്കാത്ത
വന്‍കിട നിര്‍മ്മാണ
പ്രവൃത്തികള്‍
1790.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെട്ടിടനിര്‍മ്മാണ
ചട്ടങ്ങളിലെ
വ്യവസ്ഥകള്‍ പാലിക്കാതെ
വന്‍കിട നിര്‍മ്മാണ
പ്രവൃത്തികള്‍
നടത്തുന്നതിനാല്‍
സംസ്ഥാനത്തിന്റെ പല
ഭാഗങ്ങളിലും
മണ്ണിടിഞ്ഞ് അപകടങ്ങള്‍
ഉണ്ടാകുന്നത്
വര്‍ദ്ധിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കെട്ടിട
നിര്‍മ്മാണ ചട്ടങ്ങളിലെ
വ്യവസ്ഥകള്‍
പാലിക്കുന്നുണ്ടോയെന്നും
കെട്ടിടം പണിയാന്‍
അനുമതി വാങ്ങിയ ശേഷം
അതില്‍ നിന്നും
വ്യത്യാസം വരുത്തി
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങൾ
നടത്തുന്നുണ്ടോയെന്നും
പരിശോധിക്കുന്നതിന്
നിലവിലുള്ള
സംവിധാനമെന്തെന്ന്
വിശദമാക്കുമോ; ഇവ
ഫലപ്രദമാണോ എന്ന്
പരിശോധിക്കുമോ;
(സി)
ബഹുനിലകെട്ടിടങ്ങള്‍ക്ക്
നിര്‍മ്മാണാനുമതി
നല്‍കുന്നതിന് മുമ്പായി
മണ്ണുപരിശോധന
നടത്തണമെന്ന വ്യവസ്ഥ
കര്‍ശനമായി
പാലിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
ആസ്തിവികസന
ഫണ്ട് പദ്ധതികള്‍
1791.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ
മാരുടെ ആസ്തിവികസന
ഫണ്ട് ഉപയോഗിച്ച്
പൊതുമരാമത്ത്
വകുപ്പിന്റെ ചുമതലയില്‍
നിര്‍മ്മാണപ്രവര്‍ത്തനം
നടത്തുന്ന
പദ്ധതികള്‍ക്ക് ഫണ്ട്
ഡിപ്പോസിറ്റു
ചെയ്യുന്നതില്‍
തദ്ദേശസ്വയംഭരണ വകുപ്പ്
കാലതാമസം
വരുത്തുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇക്കാരണത്താൽ
പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍
കഴിയാതെ വരുന്നത്
എസ്റ്റിമേറ്റ് തുകയില്‍
വര്‍ദ്ധനവുണ്ടാക്കുകയും
പദ്ധതിയുടെ
പൂര്‍ത്തീകരണത്തിന് തുക
അപര്യാപ്തമാകുന്നതുമായ
അവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കുമോ;
(സി)
പ്രസ്തുത
ബുദ്ധിമുട്ട്
ഒഴിവാക്കുന്നതിനായി
തദ്ദേശ സ്വയംഭരണ
വകുപ്പിന്റെ ഫണ്ട്
വേഗത്തില്‍
ഡെപ്പോസിറ്റ്
ചെയ്യുന്നതിനാവശ്യമായ
നിര്‍ദ്ദേശം നല്‍കുമോ;
വിശദീകരിക്കുമോ?
പാലിയേറ്റീവ്
നേഴ്സുമാരുടെ ശമ്പളം
വര്‍ദ്ധിപ്പിക്കാന്‍ നടപടി
1792.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ പഞ്ചായത്തുകളില്‍
പ്രവര്‍ത്തിച്ചുവരുന്ന
പാലിയേറ്റീവ്
നേഴ്സുമാരുടെ ശമ്പളം
വര്‍ദ്ധിപ്പിക്കാന്‍
നടപടികള്‍ ഉണ്ടാകുമോ;
(ബി)
കിടപ്പുരോഗികളെയും
മറ്റും നല്ല നിലയില്‍
പരിചരിക്കുന്ന
ഇവര്‍ക്കുള്ള ശമ്പള
വര്‍ദ്ധനവ് എപ്പോള്‍
നല്കാന് കഴിയുമെന്ന്
വ്യക്തമാക്കാമോ?
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
ഏകോപനം
1793.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിലെ
ജീവനക്കാരുടെ
തസ്തികകളുടെ
ഏകോപനവുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും
തരത്തിലുള്ള
തീരുമാനമെടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിവിധ
വിഭാഗം ജീവനക്കാരുടെ
സര്‍വ്വീസ്
സീനിയോറിറ്റി തുടങ്ങിയ
കാര്യങ്ങളില്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
വിശദമാക്കാമോ?
നഗരകാര്യ
വകുപ്പിലെ അനധികൃത
പ്രമോഷനുകള്‍
1794.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നഗരകാര്യ
വകുപ്പില്‍ അനധികൃതമായി
നിരവധി പ്രമോഷനുകള്‍
നടക്കുന്നതായി
പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
(ബി)
ഇൗ
പരാതികളില്‍ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
നഗരകാര്യവകുപ്പില്‍
യു.ഡി.ക്ലാര്‍ക്ക്,
സൂപ്രണ്ട്, റവന്യൂ
ഇന്‍സ്പെക്ടര്‍
എന്നിവരുടെ
സീനിയോറിറ്റി ലിസ്റ്റ്
തയ്യാറാക്കിയതില്‍
നഗരകാര്യ വകുപ്പ്
ഡയറക്ടറേറ്റില്‍
പൊതുതത്വം
അട്ടിമറിച്ചെന്ന പരാതി
നിലവിലുണ്ടോ; ഇതില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ് ;വിശദമായ
വിവരം ലഭ്യമാക്കുമോ;
(ഡി)
തിരുവനന്തപുരം
നഗരസഭയില്‍
ഇത്തരത്തില്‍ തെറ്റായ
രീതിയില്‍ നടന്ന
പ്രമോഷനുകള്‍
ഏതെല്ലാം; ഇത്
സംബന്ധിച്ച് നഗരസഭാ
സെക്രട്ടറിയുടെ
റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ ജീവനക്കാരുടെ
ഒഴിവുകള്‍
1795.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ത്രിതല
പഞ്ചായത്തുകളിലും
മുന്‍സിപ്പാലിറ്റികളിലും
ഓഫീസ്, എന്‍ജിനീയറിങ്
ജീവനക്കാരുടെ ഒഴിവുകള്‍
നിമിത്തം ദൈനംദിന
പ്രവര്‍ത്തനങ്ങള്‍ക്ക്
ഉണ്ടാകുന്ന തടസ്സം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഒഴിവുകള്‍
എപ്പോള്‍ നികത്താന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
തദ്ദേശസ്വയംഭരണ
പാെതു സര്‍വ്വീസ്
1796.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
പാെതു സര്‍വ്വീസ്
ആരംഭിക്കുമെന്ന
പ്രഖ്യാപനം
പ്രാവര്ത്തികമാക്കിയിട്ടുണ്ടാേ
; ഇല്ലെങ്കില്‍
അതിനുള്ള നടപടികള്‍ ഏത്
ഘട്ടത്തിലാണ് ;
(ബി)
ഏതാെക്കെ
വിഭാഗങ്ങളെ
സംയാേജിപ്പിച്ചാണ്
പാെതുസര്വ്വീസ്
രൂപീകരിക്കുന്നത് ;
(സി)
പാെതു
സര്‍വ്വീസ്
രൂപീകരിക്കുന്നതാേടെ
ജീവനക്കാരുടെ
സീനിയോറിറ്റി തുടങ്ങിയ
കാര്യങ്ങളില്‍
ഉണ്ടാകുന്ന
തര്‍ക്കങ്ങള്‍
പരിഹരിക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത് ;
(ഡി)
പാെതു
സര്‍വ്വീസ് സംബന്ധിച്ച്
ജീവനക്കാരുടെ സംഘടനകള്‍
രേഖപ്പെടുത്തിയിട്ടുള്ള
ആശങ്കകള്‍
ദൂരീകരിക്കുന്നതിനു
നടപടി
സ്വീകരിച്ചിട്ടുണ്ടാേ ?
തേര്‍ഡ്
ഗ്രേഡ് ഓവര്‍സിയര്‍മാരുടെ
പ്രൊമോഷന്
1797.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
വകുപ്പിന് കീഴില്‍
തേര്‍ഡ് ഗ്രേഡ്
ഓവര്‍സിയര്‍മാരുടെ
പ്രൊമോഷന് കഴിഞ്ഞ കുറെ
വര്‍ഷങ്ങളായി
നടന്നിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
തേര്‍ഡ് ഗ്രേഡ്
ഓവര്‍സിയര്‍മാരുടെ
പ്രൊമോഷന്
അടിയന്തരമായി
നടത്തുവാന്‍ ആവശ്യമായ
നടപടി സ്വീകരിക്കുമോ;
വിശദാംശം നല്‍കാമോ?
പഞ്ചായത്തു
വകുപ്പിലെ നിയമനങ്ങള്‍
1798.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പഞ്ചായത്തു വകുപ്പില്‍
എത്ര പുതിയ തസ്തികകള്‍
സൃഷ്ടിച്ചുവെന്നും അവ
ഏതെല്ലാമെന്നും
വ്യക്തമാക്കാമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പഞ്ചായത്തു വകുപ്പില്‍
എത്ര പേര്‍ക്ക്
പി.എസ്.സി. മുഖേന
നിയമനം നല്‍കിയെന്നും
അതിന്റെ തസ്തിക
തിരിച്ചുളള
വിശദാംശങ്ങളും
ലഭ്യമാക്കാമോ?
മുനിസിപ്പല്‍
കോമണ്‍ സര്‍വ്വീസിലെ
ഒഴിവുകള്‍
1799.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുനിസിപ്പല്‍
കോമണ്‍ സര്‍വ്വീസില്‍
2018 ജൂണ്‍ 30 വരെ എത്ര
റവന്യൂ ഇന്‍സ്പെക്ടര്‍,
സൂപ്രണ്ട് തസ്തികകളുടെ
ഒഴിവുകള്‍ ഉണ്ടാകും
എന്നറിയിക്കാമോ;
മുനിസിപ്പാലിററി,കോര്പ്പറേഷന്
എന്നിവ തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ;
(ബി)
മുനിസിപ്പാലിറ്റികളിലും
കോര്‍പ്പറേഷനുകളിലും
അക്കൗണ്ടന്റ് തസ്തിക
സൃഷ്ടിക്കുന്നതു
സംബന്ധിച്ച തീരുമാനം
ഏതു ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(സി)
പുതുതായി
രൂപീകരിച്ച
മുനിസിപ്പാലിറ്റികളില്‍
പുതിയ തസ്തികകള്‍
സൃഷ്ടിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;ആയതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
ലാസ്റ്റ്ഗ്രേഡ്
1800.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഞ്ചായത്തുവകുപ്പില്‍
ജോലി ചെയ്യുന്ന
പി.റ്റി.എസ്,
ലാസ്റ്റ്ഗ്രേഡ്
ഉള്‍പ്പെടെയുള്ള
തസ്തികകളില്‍ ജോലി
ചെയ്യുന്നവര്‍ക്ക്
പ്രമോഷന് (ബൈ
ട്രാന്‍സ്ഫര്‍
അപ്പോയിന്റ്മെന്റ്
)നല്കാന്
എന്തെങ്കിലും
തടസ്സമുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇല്ലെങ്കില്‍
പ്രമോഷന്
ആവശ്യപ്പെട്ട്
കാസര്‍ഗോഡ് ജില്ലയില്‍
നിന്നും നല്കിയ
അപേക്ഷകളില്‍ തീര്‍പ്പ്
കല്പിക്കാത്തതെന്തുകൊണ്ടെന്നും
വ്യക്തമാക്കാമോ?
അനധികൃത
പാര്‍ക്കിംഗ് ഫീസ്
പിരിക്കുന്നത്
അവസാനിപ്പിക്കുവാന്‍ നടപടി
1801.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരത്തിലെ വന്‍കിട
വ്യാപാര സ്ഥാപനങ്ങളും,
ആശുപത്രികളും
അനധികൃതമായി
പാര്‍ക്കിംഗ് ഫീസ്
പിരിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കേരള
മുന്‍സിപ്പാലിറ്റി
നിയമത്തിലെ 475-ാം
വകുപ്പ് പ്രകാരം
സ്വകാര്യ പാര്‍ക്കിംഗ്
കേന്ദ്രങ്ങള്‍
പ്രവര്‍ത്തിപ്പിക്കുവാന്‍
അനുമതിയുണ്ടാേ ;
(സി)
ഇല്ലെങ്കില്‍
അനധികൃത പാര്‍ക്കിംഗ്
ഫീസ് പിരിക്കുന്നത്
അവസാനിപ്പിക്കുവാന്‍
കര്‍ശന നടപടി
സ്വീകരിക്കുമാേ ?
ഇടക്കൊച്ചിയില്‍
ഇലക്ട്രിക്കല്‍ സെക്ഷന്‍
ഓഫീസിനായി സ്ഥലം
1802.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ
ഇടക്കൊച്ചിയില്‍ കൊച്ചി
നഗരസഭയുടെ 16-ാം
ഡിവിഷനില്‍
വി.എ.ടി.റോഡിന് സമീപം
വര്‍ഷങ്ങളായി നഗരസഭയുടെ
കൈവശമുളള രണ്ടര ഏക്കര്‍
ഭൂമിയില്‍ നിന്നും 10
സെന്റ് സ്ഥലം
ഇലക്ട്രിക്കല്‍
സെക്ഷന്‍ ഓഫീസ്
ആരംഭിക്കുന്നതിനായി
ലഭ്യമാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച്
സര്‍ക്കാരിനും കൊച്ചി
നഗരസഭയ്ക്കും 6.4.2018
ല്‍ നല്കിയ
നിവേദനത്തിന്മേല്
സ്വീകരിച്ചിട്ടുള്ള
നടപടി വ്യക്തമാക്കാമോ?
കായംകുളം
നഗരസഭയില്‍ കേന്ദ്രീകൃത
മാലിന്യ സംസ്കരണ പ്ലാന്റ്
1803.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കായംകുളം
നഗരസഭയില്‍ കേന്ദ്രീകൃത
മാലിന്യ സംസ്കരണ
പ്ലാന്റ്
സ്ഥാപിക്കുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
എത്ര രൂപ
അനുവദിച്ചിട്ടുണ്ടെന്നും
നിലവില്‍ പദ്ധതിയുടെ
പുരോഗതി എന്താണെന്നും
വിശദമാക്കാമോ?
അരൂര്‍
മണ്ഡലത്തില്‍ മിനി സിവില്‍
സ്റ്റേഷന്
1804.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
അരൂര്‍
മണ്ഡലത്തില്‍
മിനിസിവില്‍ സ്റ്റേഷന്
നിര്‍മ്മിക്കുന്നതിനായി
കോടംതുരുത്ത്
പഞ്ചായത്തിന്റെ
അധീനതയിലുള്ള വസ്തു
കൈമാറ്റുന്നതിനായി
16.04.2012 ലെ 5(6)-ാം
നമ്പര്‍
തീരുമാനത്തിന്മേല്
സ്വീകരിച്ച
തുടര്‍നടപടികള്‍
വിശദമാക്കാമോ?
എഞ്ചിനീയറിംഗ്
വിഭാഗത്തിലെ ഒഴിവുകള്‍
1805.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒല്ലൂര്‍
നിയോജക മണ്ഡലത്തിലെ
പാണഞ്ചേരി, നടത്തറ,
മാടക്കത്തറ, പുത്തൂര്‍
എന്നീ ഗ്രാമ
പഞ്ചായത്തുകളില്‍
എഞ്ചിനീയറിംഗ്
വിഭാഗത്തില്‍ എത്ര
ഒഴിവുകളുണ്ടെന്നും
ആയതിന്റെ വിശദാംശങ്ങളും
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍
അടിയന്തിരമായി
നികത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
പെരിന്തല്‍മണ്ണ
മണ്ഡലത്തിലെ കമ്മു സ്മാരക
റാേഡ് നവീകരണം
1806.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
നിയാേജക മണ്ഡലത്തിലെ
ആലിപ്പറമ്പ
പഞ്ചായത്തിലെ കമ്മു
സ്മാരക റാേഡ് (
0/800-1/000 )നവീകരണം
എന്ന പ്രവൃത്തിയ്ക്ക്
19.08.2017 ലെ സ.ഉ
(സാധാ) നം.
2842/2017/ത.സ്വ.ഭ.വ.
പ്രകാരം 10 ലക്ഷം
രൂപയുടെ ഭരണാനുമതി
ലഭിച്ചതിന്റെയും
ആവശ്യമായ തുക
പാെതുമരാമത്ത് ചീഫ്
എഞ്ചിനീയര്‍
പാെതുമരാമത്ത്
വകുപ്പിന് (റാേഡ്സ്
& ബ്രിഡ്ജസ് )
ഡെപ്പാേസിറ്റ്
ചെയ്യണമെന്ന്
ഉത്തരവായതിന്റെയും
അടിസ്ഥാനത്തില്‍ തുക
കെെമാറി
നല്‍കിയിട്ടുണ്ടാേ ;
(ബി)
എങ്കില്‍
എന്നാണ് തുക കെെമാറി
നല്‍കിയിട്ടുള്ളത് ;
വിശദാംശം ലഭ്യമാക്കുമാേ
;
(സി)
നാളിതുവരെ
തുക കെെമാറി
നല്കിയിട്ടില്ലെങ്കില്
തുക അടിയന്തരമായി
കെെമാറി നല്‍കുന്നതിന്
നടപടി സ്വീകരിക്കുമാേ ?
ഗ്യാസ്
പൈപ്പ് ലൈൻ സ്ഥാപിക്കാനായി
അനുമതി
1807.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പിറവം
നിയോജകമണ്ഡലത്തിൽകൂടി
കടന്നുപോകുന്ന
ചിത്രപുഴ-മാമല
തിരുവാങ്കുളം ബൈപാസ്
റോഡിനായി
പ്രദേശവാസികള്‍
വിട്ടുകൊടുത്ത
സ്ഥലത്തും റവന്യൂ
പുറമ്പോക്കിലുമായി
ഇൻഡ്യൻ ഓയിൽ
കോര്‍പ്പറേഷന്റെ ഗ്യാസ്
പൈപ്പ് ലൈൻ
സ്ഥാപിക്കാനായി അനുമതി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ അനുമതിയുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ഗ്യാസ്
പൈപ്പ് ലൈൻ
സ്ഥാപിക്കുന്നതിനായി
സര്‍ക്കാരിലേയ്ക്ക്
റോയൽറ്റി
ലഭിച്ചിട്ടുണ്ടോ
എന്നറിയിക്കുമോ?
പരിശീലന
കേന്ദ്രങ്ങള്‍
1808.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
വകുപ്പിനു കീഴില്‍ എത്ര
പരിശീലന കേന്ദ്രങ്ങള്‍
ഉണ്ടെന്നും പ്രസ്തുത
കേന്ദ്രങ്ങള്‍
എവിടെയെല്ലാമാണെന്നും
വ്യക്തമാക്കാമോ;
(ബി)
കൂടുതല്‍
പരിശീലന കേന്ദ്രങ്ങള്‍
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഒരു
പരിശീലന കേന്ദ്രം
എറണാകുളം ജില്ലയുടെ
കിഴക്കന്‍ മേഖലയില്‍
സ്ഥാപിക്കാന്‍ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
വിവരസാങ്കേതിക
വിദ്യാധിഷ്ഠിത
പ്രവര്‍ത്തനങ്ങള്‍
1809.
ശ്രീ.എസ്.ശർമ്മ
,,
എ. പ്രദീപ്കുമാര്‍
,,
ബി.ഡി. ദേവസ്സി
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പദ്ധതി വിഹിതത്തിന്റെ
നാലിലൊന്നോളം
ലഭിക്കുന്ന
തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍,
അവരുടെ വികസനപദ്ധതികള്‍
കാര്യക്ഷമമായി
നടപ്പിലാക്കുന്നതിന്
എന്തൊക്കെ
സ്ഥാപനശാക്തീകരണപ്രവര്ത്തനങ്ങള്
നടത്തിയിട്ടുണ്ട് ;
(ബി)
പ്രാദേശിക
ഭരണത്തിൽ
നിലനിന്നിരുന്ന
അഴിമതിയും
കെടുകാര്യസ്ഥതയും
അവസാനിപ്പിക്കാൻ
നടത്തിയ
വിവരസാങ്കേതികവിദ്യാധിഷ്ഠിത
ആധുനീകരണ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(സി)
അഴിമതി
വ്യാപകമായി നടന്നിരുന്ന
പ്രധാന മേഖലയായ കെട്ടിട
നിര്‍മ്മാണത്തിനുള്ള
അനുമതി ഓൺലൈൻ ആക്കാൻ
തീരുമാനമായിട്ടുണ്ടോ?
സമ്പൂര്‍ണ്ണ
പാര്‍പ്പിട പദ്ധതി
1810.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
സമ്പൂര്‍ണ്ണ പാര്‍പ്പിട
പദ്ധതിയായ ലൈഫ് മിഷനിലെ
ഭൂരഹിതര്‍ക്കായുള്ള
ഫ്ലാറ്റ് നിര്‍മ്മാണം
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
(ബി)
പ്രസ്തുത
പദ്ധതിയുടെ
നടത്തിപ്പിനായി ഏതൊക്കെ
ഏജന്‍സികളാണ്
താല്പര്യം
അറിയിച്ചിട്ടുള്ളത് ;
സംസ്ഥാനത്തൊട്ടാകെ ഒരേ
ഏജന്‍സിയെയാണോ ഈ പദ്ധതി
നടപ്പാക്കുന്നതിനായി
ഉത്തരവാദപ്പെടുത്തിയിട്ടുള്ളത്
;
(സി)
പ്രസ്തുത പദ്ധതി
എപ്പോഴേക്ക്
പൂര്‍ത്തീകരിക്കാനാകും;
വിശദാംശങ്ങള്‍
നല്‍കുമോ?
പാമ്പായിമൂല
ഇന്ദിരാഗാന്ധി റോഡ്
ജംഗ്ഷന് നവീകരണം
1811.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017-2018
സാമ്പത്തിക വര്‍ഷത്തെ
അമൃത് പദ്ധതിയില്‍
ഉള്‍പ്പെടുത്തി
അനുവദിച്ച 30 ലക്ഷം
രൂപയും ഒരു കോടി രൂപയും
വിനിയോഗിച്ചുള്ള കൊച്ചി
നഗര സഭയുടെ 15-ാം
വാര്‍ഡില്‍പ്പെട്ട
പാമ്പായിമൂല
ഇന്ദിരാഗാന്ധി റോഡ്
ജംഗ്ഷന് നവീകരണ
പ്രവര്‍ത്തനങ്ങള്‍
സംബന്ധിച്ച വിശദമായ
പ്രൊജക്ട്
റിപ്പോര്‍ട്ട് ആരാണ്
തയ്യാറാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിന്റെ
ഒരു പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
നവീകരണ
പ്രവര്‍ത്തനങ്ങള്‍
എന്നത്തേക്ക്
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(ഡി)
എന്തെല്ലാം
നടപടി ക്രമങ്ങളാണ്
പൂര്ത്തീകരിക്കേണ്ടതായിട്ടുള്ളത്?
തിരുവനന്തപുരം
സ്മാര്‍ട്ട് സിറ്റി
1812.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
സ്മാര്‍ട്ട് സിറ്റി
പദ്ധതിയുടെ
കണ്‍സള്‍ട്ടന്റിനെ
തെരഞ്ഞെടുത്തിട്ടുണ്ടോ;
എങ്കില്‍ ഏത്
സ്ഥാപനത്തെയാണ്
കണ്‍സള്‍ട്ടന്റായി
തെരഞ്ഞെടുത്തത്;
(ബി)
ഈ
പദ്ധതിക്കായി ആദ്യം
തെരഞ്ഞെടുക്കപ്പെട്ട
സ്ഥാപനം
കരിമ്പട്ടികയില്‍
ഉള്‍പ്പെട്ടിരുന്ന ഒരു
കമ്പനിയായിരുന്നോ;
പ്രസ്തുത സ്ഥാപനത്തെ
ഒഴിവാക്കി പുതിയ
സ്ഥാപനത്തെ
കണ്‍സള്‍ട്ടന്റായി
തെരഞ്ഞെടുത്തത് മൂലം
പദ്ധതി പ്രവര്‍ത്തനം
ആരംഭിക്കുന്നതിന്ആറ്
മാസത്തെ സമയനഷ്ടം
ഉണ്ടായിട്ടുണ്ടോ;
(സി)
ഈ
പദ്ധതിയുടെ വിശദമായ പഠന
റിപ്പോര്‍ട്ട്
തയ്യാറാക്കുന്ന നടപടി
ഏത് ഘട്ടത്തിലാണ്; ഈ
പദ്ധതിക്ക് എത്ര കോടി
രൂപയാണ്
വിനിയോഗിക്കുന്നതെന്നും
അതില്‍ കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകളുടെയും
കോര്‍പ്പറേഷന്റെയും
വിഹിതം എത്രയാണെന്നും
വ്യക്തമാക്കുമോ;
(ഡി)
ഈ
പദ്ധതിക്കായി കേന്ദ്ര
വിഹിതമായി ഇതിനകം
എന്തെങ്കിലും തുക
ലഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഇ)
പ്രാരംഭ
പ്രവര്‍ത്തനങ്ങള്‍
തുടങ്ങുവാന്‍ തന്നെ
കാലതാമസമുണ്ടായ
സാഹചര്യത്തില്‍ നാല്
വര്‍ഷംകൊണ്ട് പദ്ധതി
പൂര്‍ത്തീകരിക്കുവാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നത്;
വ്യക്തമാക്കാമോ?
റോ
റോ സര്‍വ്വീസ്
1813.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഫോര്‍ട്ട്
കൊച്ചി - വൈപ്പിന്‍
റൂട്ടില്‍ റോ റോ
സര്‍വ്വീസ്
ആരംഭിച്ചതോടെ ജങ്കാര്‍
സര്‍വ്വീസില്‍ വിവിധ
വിഭാഗങ്ങളിലായി ജോലി
ചെയ്തിരുന്ന തൊഴില്‍
നഷ്ടമായ 36 ഓളം
തൊഴിലാളികളെ
പുനരധിവസിപ്പിക്കുന്നതിനായി
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
പുനരധിവസിപ്പിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വ്യക്തമാക്കാമോ?
ബി.
എസ്. യു. പി. പദ്ധതി
1814.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബി.
എസ്. യു. പി. പദ്ധതി
പ്രകാരം തിരുവനന്തപുരം
കരിമഠം കോളനിയില്‍
എത്ര വീടുകളുടെ
നിര്‍മ്മാണമാണ്
പൂര്‍ത്തീകരിച്ചതെന്നു
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിക്കായി ഇതിനകം
എത്ര തുക
ചെലവഴിച്ചുവെന്നും
അതില്‍ കേന്ദ്ര
വിഹിതമെത്രയാണെന്നും
വെളിപ്പെടുത്താമോ;
(സി)
രണ്ടാം
ഘട്ടത്തില്‍ എത്ര
വീടുകള്‍
നിര്‍മ്മിക്കുവാനാണ്
ഉദ്ദേശിച്ചിട്ടുള്ളതെന്നു
വ്യക്തമാക്കാമോ?
കോഴിക്കാേട്
അര്‍ബന്‍ മാസ്റ്റര്‍ പ്ലാന്‍
1815.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കാേട്
അര്‍ബന്‍ മാസ്റ്റര്‍
പ്ലാനില്‍ ഒളവണ്ണ
ഗ്രാമപഞ്ചായത്തിലെ
കോഴിക്കോടന്‍കുന്ന്
പ്രദേശം
ഇന്‍ഡസ്ട്രിയല്‍
പ്രൊമോഷന് സോണായി
വിഭാവനം ചെയ്തതുകാരണം
വാസഗൃഹനിര്മ്മാണം
ഉള്‍പ്പെടെയുള്ള
കാര്യങ്ങളില്‍
ജനങ്ങള്‍ക്കുണ്ടായിട്ടുള്ള
പ്രയാസങ്ങള്‍
കണക്കിലെടുത്ത്
മാസ്റ്റര്‍ പ്ലാനില്‍
ഭേദഗതി വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇക്കാര്യം
പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള
പ്രക്ഷോഭസമരങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഈ
പ്രശ്നം
പരിഹരിക്കുന്നതിന്
സ്വീകരിച്ചു വരുന്ന
നടപടികള്‍
വിശദമാക്കാമോ?
വട്ടിയൂര്‍ക്കാവ്
ജംഗ്ഷന് വികസനം
T 1816.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വട്ടിയൂര്‍ക്കാവ്
ജംഗ്ഷന് വികസനവുമായി
ബന്ധപ്പെട്ട് ഭൂമി
ഏറ്റെടുക്കലിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
ഇതിനായി സര്‍ക്കാര്‍
എത്ര രൂപയാണ്
അനുവദിച്ചിട്ടുളളത്;
അറിയിക്കുമോ;
(ബി)
പ്രസ്തുത
ജംഗ്ഷന്റെ വികസനം എത്ര
വര്‍ഷം കൊണ്ട്
പൂര്‍ത്തീകരിക്കുന്നതിനാണ്
ലക്ഷ്യമിട്ടിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
വിമാനത്താവളങ്ങൾക്കു
ചുറ്റുമുള്ള റെഡ് സോണ്‍
മേഖലയുടെ പരിധി
1817.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിമാനത്താവളങ്ങൾക്കു
ചുറ്റുമുള്ള റെഡ് സോണ്‍
മേഖലയുടെ പരിധി
പുതുക്കി
നിശ്ചയിച്ചിട്ടുണ്ടോ;
(ബി)
ഇതനുസരിച്ചു
മുനിസിപ്പല്‍ കെട്ടിട
നിര്‍മ്മാണ നിയമത്തില്‍
ഭേദഗതി
വരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
കെട്ടിടങ്ങളുടെ
ഉയരത്തില്‍ ഇപ്പോള്‍
അനുവദനീയമായ പരിധി
എത്രയെന്നും ഇതില്‍
വര്‍ദ്ധനവ് വരുത്തുവാൻ
ഉദ്ദേശിക്കുന്നുണ്ടോ
എന്നും വ്യക്തമാക്കാമോ
?
ന്യൂനപക്ഷ
കമ്മീഷന് നല്കിയ
നിര്‍ദ്ദേശം
1818.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെ.എ.എസ്.
നടപ്പാക്കുന്നതുമായി
ബന്ധപ്പെട്ട് ന്യൂനപക്ഷ
കമ്മീഷന് നല്കിയ
നിർദ്ദേശത്തിന്മേല്
ന്യൂനപക്ഷ ക്ഷേമ
വകുപ്പ് എന്ത് തീരുമാനം
എടുത്തു; പ്രസ്തുത
നിർദ്ദേശം സംബന്ധിച്ച്
കമ്മീഷന് നല്കിയ
കുറിപ്പിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
കെ.എ.എസ്.
നടപ്പിലാക്കുന്നതുമായി
ബന്ധപ്പെട്ട് സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാരായി എത്ര
പേര് ന്യൂനപക്ഷ
വിഭാഗത്തില്‍പ്പെടുന്നവരുണ്ട്
എന്ന കണക്ക്
എടുത്തിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
ന്യൂനപക്ഷ കമ്മീഷന്
ചെയര്മാന് ക്യാബിനറ്റ്
പദവി നല്കുന്ന
തീരുമാനം
പരിഗണനയിലുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ?
ന്യൂനപക്ഷ
ക്ഷേമ പദ്ധതികളുടെ
നടത്തിപ്പിനായി ജില്ലാ
ഓഫീസുകള്‍
1819.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ന്യൂനപക്ഷ
ക്ഷേമ പദ്ധതികളുടെ
നടത്തിപ്പിനായി ജില്ലാ
തലത്തില്‍ ഓഫീസുകള്‍
ആരംഭിക്കുമെന്ന
വാഗ്ദാനം
നടപ്പാക്കുന്നതിനായി
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ;
(ബി)
ജില്ലാ
കേന്ദ്രങ്ങള്‍
ആരംഭിക്കാനുള്ള പദ്ധതി
ഉപേക്ഷിക്കുവാന്‍
തീരുമാനമെടുത്തിട്ടുണ്ടോ
; എങ്കില്‍ അതിന്റെ
കാരണങ്ങള്‍
വ്യക്തമാക്കാമോ;
(സി)
വിവിധ
ന്യൂനപക്ഷ ക്ഷേമ
പദ്ധതികള്‍
ക്രോഡീകരിക്കുന്നതിനും
ക്രിയാത്മകമായി
നടപ്പാക്കുന്നതിനും
ജില്ലകളില്‍
പ്രവര്‍ത്തിക്കുന്ന
സെല്ലുകളും കോച്ചിംഗ്
സെന്ററുകളും കൂടുതല്‍
ശക്തിപ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
പുതിയതായി
ആരംഭിച്ച ന്യൂനപക്ഷ ക്ഷേമ
പദ്ധതികള്‍
1820.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം പുതിയതായി
ആരംഭിച്ച ന്യൂനപക്ഷ
ക്ഷേമ പദ്ധതികള്‍
ഏതെല്ലാമാണ്; ഓരാേ
പദ്ധതിയുടെ കീഴിലും
നാളിതുവരെ എത്ര തുക
വകയിരുത്തിയിട്ടുണ്ട്;
അതില്‍ എത്ര തുക
ചെലവഴിച്ചിട്ടുണ്ട്;വിശദാംശം
ലഭ്യമാക്കുമാേ ;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ആരംഭിച്ച ഏതെല്ലാം
പദ്ധതികളാണ് ഇൗ
സര്‍ക്കാര്‍
നിര്‍ത്തലാക്കിയത്; ഇതു
മൂലം എത്ര
ഗുണഭാേക്താക്കള്ക്കാണ്
ആനുകൂല്യങ്ങള്‍
നഷ്ടപ്പെട്ടിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കുമാേ
?
ന്യൂനപക്ഷ
മേഖലയില്‍ കുടിവെള്ള ക്ഷാമം
പരിഹരിക്കുന്നതിന് നടപടി
1821.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ന്യൂനപക്ഷ
മേഖലയില്‍ കുടിവെള്ള
ക്ഷാമം
പരിഹരിക്കുന്നതിനായുള്ള
പദ്ധതിയില്‍ ഈ വര്‍ഷം
ഉള്‍പ്പെടുത്തിയ
പ്രദേശങ്ങള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍
ഓരോന്നിന്റേയും
എസ്റ്റിമേറ്റ് തുക
എത്രയെന്നും ഇവ
എന്നാരംഭിക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കാമോ?
ന്യൂനപക്ഷ
വിഭാഗക്കാരുടെ ക്ഷേമവും
ഉന്നമനവും
1822.
ശ്രീ.എ.എം.
ആരിഫ്
,,
രാജു എബ്രഹാം
,,
സി.കൃഷ്ണന്
,,
വി. കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ന്യൂനപക്ഷ
വിഭാഗക്കാരുടെ ക്ഷേമവും
ഉന്നമനവും ലക്ഷ്യമാക്കി
ആവിഷ്കരിച്ച്
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
കേന്ദ്ര
ന്യൂനപക്ഷ
മന്ത്രാലയത്തിന്റെ
സാമ്പത്തിക സഹായത്താല്‍
നടപ്പാക്കി വരുന്ന
മള്‍ട്ടി സെക്ടറല്‍
ഡവലപ്മെന്റ്
പ്രോഗ്രാമില്‍
(എം.എസ്.ഡി.പി)
ഏതെല്ലാം മേഖലകളിലെ
പശ്ചാത്തല സൗകര്യ
വികസനമാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(സി)
ന്യൂനപക്ഷ
വിഭാഗത്തിലെ
സമര്‍ത്ഥരായ
വിദ്യാര്‍ത്ഥികള്‍ക്കായി
അനുവദിച്ചിട്ടുളള
സ്കോളര്‍ഷിപ്പുകള്‍
ഏതൊക്കെയാണ്;
(ഡി)
പ്രസ്തുത
വിഭാഗത്തിലെ
ഉദ്യോഗാര്‍ത്ഥികള്‍ക്കായി
നടപ്പാക്കി വരുന്ന
കരിയര്‍ ഗൈഡന്‍സ്
പരിശീലന പരിപാടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
ന്യൂനപക്ഷക്ഷേമ
വകുപ്പിന് കീഴിലുള്ള ഭവന
നിര്‍മ്മാണ പദ്ധതി
1823.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ന്യൂനപക്ഷക്ഷേമ
വകുപ്പിന് കീഴിലുള്ള
ഭവന നിര്‍മ്മാണ പദ്ധതി
പ്രകാരം ഓരോവര്‍ഷവും
എത്ര
ഗുണഭോക്താക്കള്‍ക്ക്
വീടുകള്‍
നിര്‍മ്മിക്കുന്നതിന്
സഹായം
നല്‍കിയിട്ടുണ്ടെന്നും
ഇതിനായി എത്ര രൂപ വീതം
നീക്കിവച്ചിട്ടുണ്ടെന്നും
വിശദമാക്കാമോ;
(ബി)
ഇത്തരത്തില്‍
അനുവദിച്ച വീടുകളില്‍
എത്ര എണ്ണത്തിന്റെ
നിര്‍മ്മാണം
പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും
ഗുണഭോക്താക്കള്‍ക്ക്
പൂര്‍ണ്ണമായും തുക
വിതരണം
ചെയ്തിട്ടുണ്ടോയെന്നും
ആദ്യ ഗഡുപോലും
ലഭിക്കാത്ത എത്ര
ഗുണഭോക്താക്കള്‍
ബാക്കിയുണ്ടെന്നും
വിശദമാക്കാമോ;
(സി)
യഥാസമയം
തുക വിതരണം നടത്താത്തത്
കാരണം നിര്‍മ്മാണം
നിലച്ച വീടുകള്‍
പൂര്‍ത്തിയാക്കുന്നതിന്
ആവശ്യമായ തുക മുഴുവന്‍
അടിയന്തരമായി നല്കാന്
നടപടി സ്വീകരിക്കുമോ?
ന്യൂനപക്ഷ
ക്ഷേമ കോര്പ്പറേഷൻ
1824.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ന്യൂനപക്ഷ ക്ഷേമ
കോര്‍പ്പറേഷന്റെ ഹെഡ്
ഓഫിസിലും
ബ്രാഞ്ചുകളിലുമായി ആകെ
എത്ര ജീവനക്കാര്‍
ജോലിചെയ്യുന്നു; ഹെഡ്
ഒാഫീസ്;ബ്രാഞ്ച്,
തസ്തിക, എണ്ണം എന്നിവ
തരം തിരിച്ച്
ലഭ്യമാക്കുമോ;
(ബി)
ഇവരുടെ
നിയമനരീതി
എപ്രകാരമായിരുന്നുവെന്ന്
വെളിപ്പെടുത്താമോ;
കോൺട്രാക്ട്
അടിസ്ഥാനത്തിൽ
നിയമിക്കപ്പെട്ടവരാണെങ്കിൽ
എത്ര കാലത്തേയ്ക്കാണ്
കോൺട്രാക്ട് നിയമനം
എന്ന്
വെളിപ്പെടുത്താമോ;
(സി)
കോൺട്രാക്ട്
അടിസ്ഥാനത്തിൽ
നിയമിക്കപ്പെട്ടവരെയെല്ലാം
സ്ഥിരപ്പെടുത്തുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കിൽ പുതിയതായി
ആര്‍ക്കെങ്കിലും
കോൺട്രാക്ട്
അടിസ്ഥാനത്തിൽ നിയമനം
നല്കുവാനും
സ്ഥിരപ്പെടുത്തുവാനും
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
നാളിതുവരെ
ജോലിചെയ്തവരെ
തെരഞ്ഞെടുത്തതിന്
സ്വീകരിച്ചുവന്നിരുന്ന
മാനദണ്ഡം
എന്തായിരുന്നു;
വെളിപ്പെടുത്തുമോ?
കേന്ദ്ര
വഖഫ് കൗണ്‍സില്‍ സെക്രട്ടറി
അനധികൃത സ്വത്ത് സമ്പാദിച്ചു
എന്ന പരാതി
1825.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
വഖഫ് കൗണ്‍സില്‍
സെക്രട്ടറി സംസ്ഥാന
വഖഫ് ജോലിയിലിരിക്കേ
അനധികൃത സ്വത്ത്
സമ്പാദിച്ചു എന്ന
പരാതിയില്‍ വിജിലന്‍സ്
അന്വേഷണത്തിന് വഖഫ്
ബോര്‍ഡ് നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്നു
വ്യക്തമാക്കാമോ;
(ബി)
പ്രാഥമിക
അന്വേഷണ റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
അന്വേഷണത്തില്‍
എന്തെങ്കിലും
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട് നിലവിലുളള
സ്ഥിതി എന്താണെന്ന്
വെളിപ്പെടുത്താമോ?
ഹജ്ജ്
കമ്മിറ്റി പുനഃസംഘടന
1826.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ഹജ്ജ് കമ്മിറ്റിയുടെ
കാലാവധി
അവസാനിക്കുന്നത്
എന്നാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഹജ്ജ്
കമ്മിറ്റി
പുനഃസംഘടിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഏതൊക്കെ
മേഖലയില്‍ നിന്ന് എത്ര
വീതം പ്രതിനിധികളെ
ഉള്‍പ്പെടുത്തിയാണ്
കമ്മിറ്റി
പുനഃസംഘടിപ്പിക്കുന്നതെന്ന്
വിശദമാക്കാമോ?
ഹജ്ജ്
തീര്‍ത്ഥാടനം
1827.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്
ഹജ്ജ്
തീര്‍ത്ഥാടനവുമായി
ബന്ധപ്പെട്ട്
കേന്ദ്രത്തില്‍ നിന്നും
എന്തെങ്കിലും ധനസഹായം
ലഭിക്കാറുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(ബി)
ഹജ്ജ്
തീര്‍ത്ഥാടനവുമായി
ബന്ധപ്പെട്ട് കഴിഞ്ഞ
രണ്ട് വര്‍ഷം
കേന്ദ്രത്തില്‍ നിന്ന്
എത്ര തുക ധനസഹായമായി
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(സി)
ഹജ്ജ്
തീര്‍ത്ഥാടനവുമായി
ബന്ധപ്പെട്ടുളള
പ്രശ്നങ്ങള്‍
പരിഹരിക്കുവാന്‍
കേന്ദ്ര
സര്‍ക്കാരിലേയ്ക്ക്
എത്ര തവണ കത്ത്
അയച്ചിട്ടുണ്ട് ;
പ്രസ്തുത കത്തുകളുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ?