റബ്ബർവില
സ്ഥിരതാ ഫണ്ട്
1588.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
റബ്ബറിന്
പ്രഖ്യാപിച്ചിരുന്ന
വിലസ്ഥിരതാ ഫണ്ട്
സംബന്ധിച്ച
വിശദവിവരങ്ങള്‍
നല്‍കാമോ;
(ബി)
പ്രസ്തുത
ഫണ്ടില്‍ നിന്നും
കര്‍ഷകര്‍ക്ക്
നാളിതുവരെ എത്ര തുക
അനുവദിച്ച് വിതരണം
ചെയ്തിട്ടുണ്ടെന്ന്
വിശദമാക്കാമോ?
എ.ആര്.റഹ്മാന്
ഷോ നടത്താന്‍ വയല്‍ നികത്തല്‍
1589.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ ഇരുമ്പനത്ത്
എ.ആര്.റഹ്മാന്
ഷോയോടനുബന്ധിച്ച് വയല്‍
നികത്തിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇപ്രകാരം
വയല്‍ നികത്തുന്നതിന്
അനുമതി
നല്‍കിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അനുമതി നല്‍കിയതിന്റെ
അടിസ്ഥാനമെന്തെന്ന്
അറിയിക്കുമോ?
തിന
, ഞവര തുടങ്ങിയ വിഭവങ്ങള്‍
കൃഷിവകുപ്പ് നേരിട്ട്
ശേഖരിക്കുന്നതിന് പദ്ധതി
1590.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
കര്‍ഷകര്‍
ഉത്പാദിപ്പിക്കുന്ന തിന
, ഞവര തുടങ്ങിയ
വിഭവങ്ങള്‍ കൃഷിവകുപ്പ്
നേരിട്ട്
ശേഖരിക്കുന്നതിന്
പദ്ധതിയുണ്ടോയെന്ന്
വിശദീകരിക്കാമോ;
(ബി)
ആയൂര്‍വേദ
മരുന്നുകള്‍
നിര്‍മ്മിക്കുന്നതിനാവശ്യമായ
വ്യത്യസ്തയിനം
ഔഷധസസ്യങ്ങളുടെയും
മറ്റ് കാര്‍ഷിക
വിളകളുടെയും കൃഷിക്ക്
പ്രോത്സാഹനം
നല്‍കുന്നതിനുള്ള
പദ്ധതികള്‍
നിലവിലുണ്ടോയെന്ന്
വിശദീകരിക്കാമോ;
(സി)
കര്‍ഷകരുടെ
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി
അനുബന്ധ വിളയായി കൃഷി
ചെയ്യുന്ന ഔഷധ
സസ്യങ്ങള്‍ ശേഖരിച്ച്
വിപണനം നടത്തുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വിശദീകരിക്കാമോ?
കീട
നാശിനികളുടെ വ്യാപകമായ
ദുരുപയോഗം
1591.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കീട
നാശിനികളുടെ വ്യാപകമായ
ദുരുപയോഗം
ചെറുക്കുന്നതിന് കൃഷി
വകുപ്പില്‍
എന്‍ഫോഴ്സ്മെന്റ്
സംവിധാനം
നിലവിലുണ്ടോ;വിശദമാക്കുമോ;
(ബി)
എങ്കില്‍
അതിന്റെ പ്രവര്‍ത്തന
രീതി എന്തെന്ന്
വെളിപ്പെടുത്തുമോ;
(സി)
കീട
നാശിനികളുടെ ദുരുപയോഗം
ചെറുക്കുന്നതിനായി
വകുപ്പില്‍ ഇതര
സംവിധാനങ്ങള്‍
നിലവിലുണ്ടോ;
വ്യക്തമാക്കുമോ?
കൃഷി
വകുപ്പിലെ റീ-ഓര്ഗനൈസേഷന്
കമ്മിറ്റി
1592.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പിലെ
റീ-ഓര്ഗനൈസേഷന്
സംബന്ധിച്ച് കമ്മിറ്റി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
കമ്മിറ്റി അതിന്റെ
ശുപാര്‍ശകള്‍
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
പ്രസ്തുത ശുപാര്‍ശകള്‍
നടപ്പിലാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ?
കര്‍ഷക
ക്ഷേമ നിധി ബോര്‍ഡ്
1593.
ശ്രീ.സി.
ദിവാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ഷക
ക്ഷേമനിധി ബോര്‍ഡ്
ആരംഭിക്കുന്നതിന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
കര്‍ഷക
ക്ഷേമനിധി ബോര്‍ഡിന്റെ
ഘടനയും പ്രവര്‍ത്തന
രീതിയും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ബോര്‍ഡ് നിലവില്‍
വന്നാല്‍ കര്‍ഷകര്‍ക്ക്
ലഭ്യമാകുന്ന
ആനുകൂല്യങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കുമോ;
(ഡി)
കര്‍ഷക
ക്ഷേമനിധി ബോര്‍ഡിലെ
അംഗത്വം യഥാര്‍ഥ
കര്‍ഷകര്‍ക്ക് മാത്രം
ലഭ്യമാകുന്നു
എന്നുറപ്പുവരുത്തുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ?
വയനാട്
ജില്ലയിലെ മണ്ണ് സംരക്ഷണ
പദ്ധതികള്‍
1594.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍
പ്രവര്‍ത്തിച്ചു വരുന്ന
മണ്ണ് സംരക്ഷണ
അസിസ്റ്റന്റ്
ഡയറക്ടറുടെ കീഴില്‍
നടപ്പാക്കുന്ന
പദ്ധതികള്‍
ഏതെല്ലാമാണ്;
(ബി)
വയനാട്ടിലെ
വരള്‍ച്ചയുടെ
പശ്ചാത്തലത്തില്‍
സോയില്‍ കണ്‍സര്‍വേഷന്‍
കമ്പനി പ്രൊജക്ടിനു
കീഴില്‍ പുതിയ
പദ്ധതികള്‍
ആരംഭിക്കുന്ന കാര്യം
പരിഗണനയില്‍ ഉണ്ടോ;
(സി)
എങ്കിൽ
ഏതെല്ലാമാണ്
പദ്ധതികളെന്ന്
വ്യക്തമാക്കാമോ;
(ഡി)
സോയില്‍
കണ്‍സര്‍വേഷന്‍ കമ്പനി
പ്രൊജക്ടിനു കീഴില്‍
നിലവില്‍
നടപ്പാക്കികൊണ്ടിരിക്കുന്ന
പദ്ധതികളുടെ സ്ഥിതി
വ്യക്തമാക്കാമോ?
തൃശൂര്‍
ജില്ലയിലെ പൊതുകുളങ്ങളുടെ
പുനരുദ്ധാരണം
1595.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലയിലെ
പൊതുകുളങ്ങളുടെ
പുനരുദ്ധാരണ
പദ്ധതിയിലേയ്ക്ക്
തെരഞ്ഞെടുത്ത
കുളങ്ങളുടെ എണ്ണം ഗ്രാമ
പഞ്ചായത്ത്, നഗരസഭ
തിരിച്ച്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
പദ്ധതിയ്ക്കായി
വകയിരുത്തിയ മൊത്തം തുക
എത്രയെന്ന്
വ്യക്തമാക്കുമോ;
(സി)
വടക്കാഞ്ചേരി
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം
പൊതുകുളങ്ങളാണ് ഈ
പദ്ധതിയ്ക്കായി
തെരഞ്ഞെടുത്തിട്ടുള്ളതെന്നും
ഓരോ കുളങ്ങള്‍ക്കും
വകയിരുത്തിയിട്ടുള്ള
തുകയും വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതിയുടെ
പ്രവര്‍ത്തനം എന്ന്
ആരംഭിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
ഹൈടെക്ക്
കൃഷി രീതി
പ്രോത്സാഹിപ്പിക്കുന്നതിന്
പദ്ധതി
1596.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഹൈടെക്ക്
കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
ഏതെല്ലാം ഹൈടെക്ക് കൃഷി
രീതികളാണ് നടപ്പിലാക്കി
വരുന്നതെന്ന്
അറിയിക്കാമോ;
(സി)
ഹൈടെക്ക്
കൃഷി രീതി
സ്വീകരിക്കുന്ന പുതിയ
സംരംഭകര്‍ക്കായി
എന്തെല്ലാം സഹായങ്ങളും
സൗകര്യങ്ങളുമാണ്
ലഭ്യമാക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കാര്‍ഷിക
കടാശ്വാസ കമ്മീഷന്
1597.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
കാര്‍ഷിക കടാശ്വാസ
കമ്മീഷന്റെ കാലാവധി
എപ്പോള്‍
അവസാനിക്കുമെന്ന്
വ്യക്തമാക്കാമോ;
(ബി)
എത്ര
അപേക്ഷകള്‍ ഇനിയും
തീര്‍പ്പുകല്‍പ്പിക്കാന്‍
ബാക്കിയുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
കമ്മീഷന്റെ
കാലാവധി തീരും മുൻപ്
അപേക്ഷകള്‍ മുഴുവന്‍
തീര്‍പ്പാക്കാന്‍
കഴിയുമോ എന്ന്
അറിയിക്കുമോ;
(ഡി)
എത്രവര്‍ഷം
കൊണ്ട്
തീര്പ്പ്കല്പ്പിക്കാനാണ്
പ്രസ്തുത കമ്മീഷന്
രൂപീകൃതമായതെന്നും
കമ്മീഷന്റെ കാലാവധി
എത്ര തവണ,എത്ര
വര്‍ഷത്തേക്കുകൂടി
നീട്ടിയിരുന്നുവെന്നും
വ്യക്തമാക്കാമോ;
(ഇ)
കടാശ്വാസം
നല്‍കുന്നതിനായി അടുത്ത
സാമ്പത്തിക
വര്‍ഷത്തേക്ക് എത്ര
രൂപയാണ് സര്‍ക്കാര്‍
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(എഫ്)
കമ്മീഷന്റെ
കാലാവധി ഇനിയും
നീട്ടാന്‍
ആലോചിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
കാര്‍ഷിക
മേഖലയിലെ നേട്ടങ്ങള്‍
1598.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2015-16 കാലയളവിലെ
നെല്‍ കൃഷി, കാര്‍ഷിക
വിളകള്‍,
പച്ചക്കറികള്‍,
സുഗന്ധവ്യഞ്ജനങ്ങള്‍
നാണ്യവിളകള്‍
എന്നിവയുടെ വിസ്തൃതിയും
ഉല്പാദനവും
എത്രയായിരുന്ന്;
വ്യക്തമാക്കാമോ
(ബി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
2016-17, 2017-18
വര്‍ഷങ്ങളില്‍ ഇവയുടെ
വിസ്തൃതിയും ഉല്പാദനവും
എത്രയാണെന്നും ഇനം
തിരിച്ച്
വ്യക്തമാക്കുമാേ ;
(സി)
കാര്‍ഷിക
മേഖല വികസനവും
ഉല്പാദനവും
ലക്ഷ്യമാക്കി ഇൗ
സര്‍ക്കാര്‍ പ്രസ്തുത
മേഖലയില്‍
2016-17,2017-18
വര്‍ഷങ്ങളില്‍
ചെയ്തുവരുന്ന
പ്രവൃത്തികള്‍
എന്തെല്ലാം എന്നും
ആയതിന് എത്ര തുക
വകയിരുത്തി, എത്ര തുക
ചെലവാക്കി, എത്ര
തുകയുടെ കേന്ദ്രസഹായം
ലഭ്യമായി എന്നും
വ്യക്തമാക്കാമോ;
(ഡി)
ഇത്തരം
പ്രവര്‍ത്തനങ്ങളിലൂടെ
സംസ്ഥാന കാര്‍ഷിക മേഖല
കെെവരിച്ച നേട്ടങ്ങള്‍
എന്ത് എന്നും
വ്യക്തമാക്കുമാേ ?
ചക്കയുടെ
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
1599.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചക്കയെ
സംസ്ഥാനത്തിന്റെ
ഔദ്യോഗിക ഫലമായി
പ്രഖ്യാപിച്ചതിനുശേഷം
ചക്കയുടെ ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ;
(ബി)
അത്യുല്പാദനശേഷിയും
കാലതാമസമില്ലാതെ ഫലം
നല്‍കുന്നതുമായ
പ്ലാവിന്‍തൈകള്‍
കര്‍ഷകര്‍ക്ക്
നല്‍കുന്നതിന്
നടപടികള്‍
സ്വീകരിക്കാമോ;
(സി)
ധാരാളം
തൊഴില്‍ സാധ്യതയുള്ള ഈ
മേഖലയില്‍ ചക്ക
കൊണ്ടുള്ള
ഉല്പന്നങ്ങള്
കയറ്റുമതി
ചെയ്യുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
പ്ലാന്റ്
ഹെല്‍ത്ത് ക്ലിനിക്കുകള്‍
1600.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
വി.ആര്. സുനില്‍ കുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്ലാന്റ്
ഹെല്‍ത്ത്
ക്ലിനിക്കുകള്‍
സ്ഥാപിക്കുന്നതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്ത് എത്ര
പ്ലാന്റ് ഹെല്‍ത്ത്
ക്ലിനിക്കുകള്‍
സ്ഥാപിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
പ്ലാന്റ്
ഹെല്‍ത്ത്
ക്ലിനിക്കുകള്‍
കര്‍ഷകര്‍ക്ക്
സഹായകരമാണോയെന്ന്
പരിശോധന നടത്തി
വിലയിരുത്തിയിട്ടുണ്ടോ?
പച്ചക്കറി
കൃഷി വര്‍ദ്ധിപ്പിക്കുവാന്‍
നടപടി
1601.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015-16,
2017-18 വര്‍ഷങ്ങളില്‍
സംസ്ഥാനത്ത് എത്ര
ഹെക്ടര്‍ സ്ഥലത്ത് വീതം
പച്ചക്കറി കൃഷി
ചെയ്തിരുന്നു എന്ന്
വ്യക്തമാക്കാമോ;
(ബി)
2015-16,2017-18
വര്‍ഷങ്ങളില്‍
പച്ചക്കറി ഉല്പാദനം
എത്ര ടണ്‍ ആയിരുന്നു
എന്ന് വ്യക്തമാക്കാമോ;
(സി)
പച്ചക്കറി
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
കൃഷി വകുപ്പ്
സ്വീകരിച്ചു വരുന്നത്;
വിശദമാക്കുമാേ?
പച്ചക്കറി
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
പദ്ധതി
1602.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പച്ചക്കറിയുടെ
ഉല്പാദനം
വര്‍ദ്ധിപ്പിക്കുക എന്ന
ലക്ഷ്യമിട്ട് തൃശ്ശൂര്‍
ജില്ലയിലെ പഴയന്നൂരിനെ
പ്രത്യേക കാര്‍ഷിക
മേഖലയായി
പ്രഖ്യാപിച്ചതിലൂടെ
എന്തെല്ലാം പദ്ധതികളാണ്
കൃഷിവകുപ്പ് അവിടെ
നടപ്പിലാക്കിവരുന്നത്;
(ബി)
പച്ചക്കറി
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നത്; ഇത്
സംബന്ധിച്ച വിശദാംശം
വെളിപ്പെടുത്തുമോ?
പാട്ടകൃഷി
പ്രോത്സാഹനം
1603.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പാട്ടകൃഷി
പ്രോത്സാഹനത്തിനായി
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍ എന്തെല്ലാം;
(ബി)
ഭൂമി
പാട്ടത്തിനെടുത്ത് കൃഷി
ചെയ്യുന്ന
കര്‍ഷകര്‍ക്ക് നല്കി
വരുന്ന സഹായങ്ങള്‍
എന്തെല്ലാം;
വിശദമാക്കുമോ?
കോഴിക്കോട്
ജില്ലയില്‍ അഗ്രോസര്‍വ്വീസ്
സെന്ററുകള്‍
1604.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പ് മുഖേന
അനുവദിച്ച
അഗ്രോസര്‍വ്വീസ്
സെന്ററുകളുടെ
ഉദ്ദേശ്യങ്ങൾ
എന്തൊക്കെയാണെന്നറിയിക്കാമോ;
(ബി)
കോഴിക്കോട്
ജില്ലയില്‍ പുതുതായി
എത്ര അഗ്രോ സര്‍വ്വീസ്
സെന്ററുകള്‍
ആരംഭിച്ചിട്ടുണ്ടെന്നും
ഇവ ഏതൊക്കെ നിയമസഭ
മണ്ഡലങ്ങളിലാണെന്നും
അറിയിക്കാമോ;
(സി)
ബാലുശ്ശേരി
മണ്ഡലത്തില്‍
അഗ്രോസര്‍വ്വീസ്
സെന്റര്‍
അനുവദിക്കാനുള്ള
നിവേദനം സർക്കാരിന്
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഈ
അപേക്ഷയില്‍ സ്വീകരിച്ച
നടപടികള്‍ അറിയിക്കാമോ?
മാവേലിക്കര
മണ്ഡലത്തില്‍ ഭരണാനുമതി
ലഭിച്ച പ്രവൃത്തികള്‍
1605.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
നിയമസഭാമണ്ഡലത്തില്‍
കൃഷി വകുപ്പുമായി
ബന്ധപ്പെട്ട്
ആര്.എെ.ഡി.എഫ്. 21ല്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി ലഭിച്ച
പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ക്ക്
വകയിരുത്തിയ തുക
എത്രയെന്നും
വ്യക്തമാക്കുമോ?
നെല്‍വയല്‍
നികത്തുന്നതിന് വേണ്ടി
സമര്‍പ്പിക്കുന്ന
അപേക്ഷകളിന്മേല് നടപടി
1606.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
ആവശ്യങ്ങള്‍ക്കായി
നെല്‍വയല്‍
നികത്തുന്നതിന് വേണ്ടി
സര്‍ക്കാരിന്
സമര്‍പ്പിക്കുന്ന
അപേക്ഷകളില്‍ന്മേല്‍
കൃഷിവകുപ്പ്
പരിശോധനയ്ക്കായി
നിയമിക്കുന്ന
ഉദ്യോഗസ്ഥർ
നിരുത്തരവാദപരമായ
റിപ്പോര്‍ട്ടുകളാണ്
സമര്‍പ്പിക്കുന്നതെന്ന
കാര്യം പരിശോധിക്കുമോ;
(ബി)
പ്രദേശത്തിന്റെ
സാഹചര്യമോ അവസ്ഥയോ
പഠിക്കാതെ നിലവില്‍
കൃഷിയോഗ്യമല്ലാത്ത
സ്ഥലങ്ങളില്‍ റോഡ്,
ആശുപത്രികള്‍
എന്നിവയുടെ
നിര്‍മ്മാണത്തിനായി
സമര്‍പ്പിക്കുന്ന
അപേക്ഷകള്‍
പരിശോധിക്കാതെ
നിരസിക്കുന്ന കാര്യം
പരിശോധിക്കുമോ;
(സി)
ഇതിനായി
ചുമതലപ്പെടുത്തുന്ന
ഉദ്യോഗസ്ഥര്‍ കൃത്യമായി
പരിശോധിക്കാത്ത
സാഹചര്യത്തില്‍ അവരെ ആ
ചുമതലയിൽ നിന്ന്
മാറ്റുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
യോഗ്യതയുടെ
അടിസ്ഥാനത്തില്‍
കൃഷിവകുപ്പിലെ
ഉദ്യോഗസ്ഥരെ
പരിശോധനയ്ക്ക്
അയയ്ക്കുവാന് നടപടി
സ്വീകരിക്കുമോ;
(ഇ)
ഇരിമ്പിളിയം
പഞ്ചായത്തിലെ
തിരുനെലം-വേണ്ടല്ലൂര്‍
റോഡിനും കോട്ടക്കല്‍
സഹകരണ ആശുപത്രിക്കും
അനുമതി ലഭ്യമാക്കണമെന്ന
അപേക്ഷ പരിശോധിച്ച്
നടപടി സ്വീകരിക്കുമോ;
(എഫ്)
ഈ രണ്ട് ഫയലുകളുടെയും
ഇപ്പോഴത്തെ അവസ്ഥയും
കൃഷിവകുപ്പ് സ്വീകരിച്ച
നടപടികളും
വ്യക്തമാക്കുമോ?
കൃഷിയിലുണ്ടായ
വര്‍ദ്ധനവ്
1607.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്തെ നെല്‍കൃഷി,
പച്ചക്കറി കൃഷി
എന്നിവയില്‍ വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
വിശദവിവരങ്ങള്‍
നല്‍കാമോ;
(ബി)
മട്ടുപ്പാവ്
കൃഷിക്ക് ഏതെങ്കിലും
തരത്തിലുളള
പ്രോത്സാഹനം
നല്‍കുന്നതിനുളള
പദ്ധതികള്‍ കൃഷി
വകുപ്പ്
ആവിഷ്കരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കാമോ?
സംസ്ഥാനത്തിന്റെ
ഔദ്യോഗിക ഫലം
1608.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
ഔദ്യോഗിക ഫലമായി ചക്കയെ
പ്രഖ്യാപിച്ചെങ്കിലും
ചക്കയുടെ
മൂല്യമനുസരിച്ചുള്ള
വിപണി സൃഷ്ടിക്കാൻ
കഴിഞ്ഞിട്ടില്ലെന്ന
വസ്തുത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
സുലഭമായി ലഭിക്കുന്നതും
പോഷകമൂല്യം ഏറിയതുമായ
ചക്ക ശേഖരിച്ച്
വ്യാവസായികാടിസ്ഥാനത്തിൽ
വിവിധ ഉല്പന്നങ്ങളാക്കി
കയറ്റുമതിയും വിപണനവും
നടത്തുന്നതിന് നിലവിൽ
കൃഷിവകുപ്പ്
എന്തെങ്കിലും പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(സി)
കേരളത്തിൽ
ഉല്പാദിപ്പിക്കപ്പെടുന്ന
ചക്കയുടെ വിപണിമൂല്യം
സംബന്ധിച്ച്
എന്തെങ്കിലും
കണക്കുകള്‍ വകുപ്പ്
ശേഖരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
ചക്കയുടെ
വ്യാവസായികാടിസ്ഥാനത്തിലുള്ള
ഉല്പന്ന
നിര്‍മ്മാണത്തിൽ
കുടുംബശ്രീ
അംഗങ്ങള്‍ക്ക് കൂടി
തൊഴിൽ ലഭിക്കുന്ന
വിധത്തിൽ പദ്ധതി
തയ്യാറാക്കുമോ?
പി.എം.കെ.എസ്.വൈ
പദ്ധതി
1609.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പി.എം.കെ.എസ്.വൈ
പദ്ധതിക്കായി 2016-2017
മുതല്‍ ഡി.പി.ആര്
കേന്ദ്രത്തിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
എത്ര കോടി രൂപയുടെ
പദ്ധതികളാണ്
തയ്യാറാക്കിയിട്ടുളളത്;
(ബി)
പ്രസ്തുത
ഡി.പി.ആറിന്റെ
അടിസ്ഥാനത്തില്‍ ഓരോ
വകുപ്പുും എന്തൊക്കെ
പദ്ധതികളാണ് 2016-2017
മുതല്‍ തയ്യാറാക്കി
എസ്. എല്‍.എസ് സി ക്ക്
സമര്‍പ്പിച്ചിട്ടുള്ളത്;
ഓരോ പദ്ധതിയുടെയും
വകുപ്പിന്റെയും പേര്
ലഭ്യമാക്കാമോ; ഇതില്‍
ഏതൊക്കെ പദ്ധതിക്ക്
എസ്.എല്‍. എസ്.സി
അംഗീകാരം നല്കി എന്ന്
വ്യക്തമാക്കാമോ;
(സി)
2016-17
മുതല്‍ ഇതുവരെ പ്രസ്തുത
പദ്ധതിക്കായി
കേന്ദ്രത്തില്‍ നിന്നും
ലഭിച്ചതും
വിനിയോഗിച്ചതുമായ
തുകയുടെ വിവരങ്ങള്‍
ജില്ലാടിസ്ഥാനത്തില്‍
വകുപ്പ് തിരിച്ച്
നല്‍കുമോ?
കൃഷി
വകുപ്പ് മുഖാന്തിരമുളള
പദ്ധതികള്‍
1610.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ വാമനപുരം
നിയോജകമണ്ഡലത്തിലെ
ഒന്‍പത്
ഗ്രാമപഞ്ചായത്തുകളുടെ
പരിധിക്കുളളില്‍ കൃഷി
വകുപ്പ് മുഖാന്തിരം
നടത്തിയിട്ടുളള
പദ്ധതികള്‍ ഏതൊക്കെ;
(ബി)
ഓരോന്നിന്റെയും
വിശദവിവരങ്ങള്‍
നല്‍കാമോ?
കൃഷി
വകുപ്പ് ആവിഷ്ക്കരിച്ച്
നടപ്പിലാക്കുന്ന പദ്ധതികള്‍
1611.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കൃഷി
വകുപ്പ് നിയോജകമണ്ഡലം
അടിസ്ഥാനത്തില്‍
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കി
വരുന്നുണ്ടെങ്കില്‍
ആയതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കൃഷി
സംബന്ധിച്ച നൂതനാശയങ്ങള്‍
1612.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്ലാ
പഞ്ചായത്തുകളിലെയും
തരിശുഭൂമി കണ്ടെത്തി
കൃഷിയാേഗ്യമാക്കുന്നതിന്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടാേ;
(ബി)
എങ്കില്‍
ഇത്തരത്തില്‍
കണ്ടെത്തുന്ന ഭൂമിയില്‍
ജെെവകൃഷി ഉള്‍പ്പെടെ
നടത്തുന്നതിന്
തയ്യാറാകുന്ന
കര്‍ഷകര്‍ക്ക്
വേണ്ടുന്ന സാമ്പത്തിക
സാങ്കേതിക സഹായങ്ങള്‍
നല്കുവാന് നടപടി
സ്വീകരിക്കുമാേ ;
(സി)
പാെതുജനങ്ങള്‍ക്ക്
കൃഷി സംബന്ധിച്ച
നൂതനാശയങ്ങള്‍
പരിചയപ്പെടുന്നതിനും
വിജ്ഞാനത്തിനുമായി
ആരംഭിക്കുവാനുദ്ദേശിക്കുന്ന
കമ്മ്യൂണിറ്റി റേഡിയാേ
പദ്ധതി എല്ലാ
ജില്ലകളിലും
നടപ്പാക്കുവാന്‍ നടപടി
സ്വീകരിക്കുമാേ ?
നേമം
മണ്ഡലത്തിലെ കാര്‍ഷിക
പദ്ധതികള്‍
1613.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നേമം നിയോജക
മണ്ഡലത്തില്‍ കൃഷി
വകുപ്പ് മുഖേന
നടപ്പിലാക്കിയ
പദ്ധതികളും അവയ്ക്ക്
അനുവദിച്ച തുകയും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ
പ്രവര്‍ത്തന പുരോഗതി
വിശദമാക്കുമോ?
ഓണത്തിന്
ഒരു മുറം പച്ചക്കറി
1614.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
വര്‍ഷത്തെ ഓണത്തിന്
പച്ചക്കറി സുലഭമായി
ലഭ്യമാക്കുവാന്‍,
'ഓണത്തിന് ഒരു മുറം
പച്ചക്കറി 'എന്ന പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ആരുടെയെല്ലാം
സഹകരണത്തോടെയാണ് ഈ
പദ്ധതി
ആവിഷ്കരിച്ചിട്ടുളളത്;
(സി)
കഴിഞ്ഞ
വര്‍ഷം ഈ പദ്ധതി
പ്രകാരം നടീല്‍
വസ്തുക്കള്‍
നല്‍കുന്നതിന് കാലതാമസം
വന്നതിനാല്‍
ഓണക്കാലത്ത് പച്ചക്കറി
വിളവെടുക്കുവാന്‍
സാധിക്കാതെ വന്നതായ
വസ്തുത പരിഗണിച്ച് ഈ
വര്‍ഷം നേരത്തെതന്നെ
നടീല്‍ വസ്തുക്കള്‍
വിതരണം ചെയ്യുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
ഈ
പദ്ധതി പ്രകാരം മികച്ച
നിലയില്‍ കൃഷി
ചെയ്യുന്ന
ഗ്രൂപ്പുകള്‍ക്ക്
എന്തൊക്കെ
പ്രോത്സാഹനങ്ങളാണ്
നല്കുവാന്
തീരുമാനിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ?
കാേങ്ങാട്
മണ്ഡലത്തിലെ കതിര് പ്രോജക്ട്
1615.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാേങ്ങാട്
മണ്ഡലത്തിലെ
കതിര്
പ്രോജക്ടിന്റെ നിലവിലെ
അവസ്ഥ സംബന്ധിച്ച
റിപ്പോര്‍ട്ട്
ലഭ്യമാക്കുമാേ;
(ബി)
ഇൗ
പ്രാേജക്ടിന് ഭരണാനുമതി
ലഭ്യമാക്കുന്നതിനുള്ള
തടസ്സങ്ങള്‍
എന്തെല്ലാമാണ്;
(സി)
ഇക്കാര്യത്തില്‍
വകുപ്പിലുണ്ടായിട്ടുള്ള
കാലതാമസത്തിന്റെ
കാരണങ്ങള്‍
വിശദമാക്കുമാേ;
(ഡി)
ഇക്കാര്യത്തില്‍
കൃഷി വകുപ്പ്
ഡയറക്ടറുടെ
നിര്‍ദ്ദേശങ്ങള്‍
നടപ്പിലാക്കുന്നതില്‍
പാലക്കാട്
പ്രിന്‍സിപ്പല്‍
അഗ്രിക്കള്‍ച്ചറല്‍
ഓഫീസര്‍ ഗുരുതരമായ
കാലതാമസം
വരുത്തിയിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
എങ്കില്‍ വിശദവിവരം
നല്കുമാേ;
(ഇ)
എന്നുമുതല്‍
പ്രസ്തുത പ്രോജക്ട്
ആരംഭിക്കുവാനാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ?
കര്‍ഷകസഭകള്‍
1616.
ശ്രീ.കെ.എം.ഷാജി
ഡോ.എം.
കെ. മുനീര്‍
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ വാര്‍ഡുകളിലും
കര്‍ഷകസഭകള്‍
സംഘടിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കാമോ;
(സി)
കൃഷി
വകുപ്പ് പുന:
സംഘടിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കാമോ ?
പ്രധാനമന്ത്രി
കൃഷി സിന്‍ജായി യോജന
1617.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016
മുതല്‍ നാളിതുവരെ
പി.എം.കെ.എസ്.വൈ
ഡിസ്ട്രിക് ലെവല്‍
കമ്മിറ്റികള്‍ എത്ര തവണ
ഏതെല്ലാം ജില്ലകളില്‍
കൂടിയിട്ടുണ്ടെന്നറിയിക്കാമോ;
(ബി)
പ്രസ്തുത
കാലയളവില്‍ പദ്ധതികളുടെ
നടത്തിപ്പിനായി
കൃഷിവകുപ്പിന് കീഴിലുളള
ആത്മ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ;
(സി)
പി.എം.കെ.എസ്.വൈ
പദ്ധതിയുടെ കീഴില്‍
2016 മുതല്‍ നാളിതുവരെ
എത്ര പദ്ധതികള്‍
സമര്‍പ്പിച്ചിട്ടുണ്ട്;
ജില്ല തിരിച്ച്
വിവരങ്ങള്‍
ലഭ്യമാക്കുമോ?
കര്‍ഷക
ക്ഷേമനിധി പ്രകാരമുളള
ആനുകൂല്യങ്ങള്‍
1618.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ഷകര്‍ക്ക്
പെന്ഷന്
ഉള്‍പ്പെടെയുളള
ആനുകൂല്യങ്ങള്‍
നല്‍കുന്നതിന് നിയമം
വഴി ക്ഷേമനിധി
രൂപീകരിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ക്ഷേമനിധിയില്‍
അംഗങ്ങളാകുന്ന
കര്‍ഷകര്‍ പ്രതിമാസം
എന്ത് തുക അംശദായം
അടയ്ക്കേണ്ടി
വരുമെന്നാണ്
കണക്കാക്കുന്നത്;
(സി)
മറ്റേതെങ്കിലും
ക്ഷേമനിധിയില്‍ അംഗമായി
പെന്‍ഷനും
ആനുകൂല്യങ്ങളും
ലഭിക്കുന്നവര്‍ കര്‍ഷക
ക്ഷേമനിധി പ്രകാരമുളള
ആനുകൂല്യങ്ങള്‍ക്ക്
അര്‍ഹരാണോ;
(ഡി)
ഇത്
സംബന്ധിച്ച ബില്‍
എന്നത്തേക്ക്
കൊണ്ടുവരാനാണ്
ഉദ്ദേശിക്കുന്നത്?
മാവേലിക്കര
മണ്ഡലത്തില്‍ നടത്താന്‍
ഉദ്ദേശിക്കുന്ന പദ്ധതികള്‍
1619.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓണാട്ടുകര
വികസന ഏജന്‍സിയുടെ
സഹായത്തോടെ ഏതെല്ലാം
പുതിയ പദ്ധതികളാണ്
മാവേലിക്കര
നിയോജകമണ്ഡലത്തില്‍
നടത്താന്‍
ഉദ്ദേശിക്കുന്നതെന്നും
വകയിരുത്തിയ തുക
എത്രയെന്നും
വിശദമാക്കാമോ ;
(ബി)
പാടശേഖരങ്ങളുടെ
അടിസ്ഥാന സൗകര്യ
വികസനം,ബണ്ടുകളുടെ
നിര്‍മ്മാണം തുടങ്ങിയ
കാര്യങ്ങള്‍ക്കു് ഫണ്ട്
ലഭ്യമാക്കിയിട്ടുണ്ടോ;വ്യക്തമാക്കുമോ?
പാലാഴിത്തോട്
പാര്‍ശ്വഭിത്തി നിര്‍മ്മാണം
1620.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലശ്ശേരി
നിയോജകമണ്ഡലത്തില്‍
സ്ഥിതി ചെയ്യുന്ന
ചൊക്ലി
ഗ്രാമപഞ്ചായത്തിലെ
പാലാഴിത്തോട്
പാര്‍ശ്വഭിത്തി
നിര്‍മ്മാണത്തിന് കേരളാ
സ്റ്റേറ്റ് ലാന്റ്
ഡെവെലപ്മെന്റ്
കോര്പ്പറേഷന് (KLDC)
മുഖാന്തരം ഫണ്ട്
അനുവദിക്കുന്നതിന്
വേണ്ടി
സര്‍ക്കാരിലേക്ക്
സമര്‍പ്പിച്ച
അപേക്ഷയുടെ നിലവിലുള്ള
അവസ്ഥ എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പാര്‍ശ്വഭിത്തി
നിര്‍മ്മാണത്തിന്
നബാര്‍ഡ് മുഖാന്തരം
ഫണ്ട്
ലഭ്യമാക്കുന്നതിന്
വേണ്ടി എന്തെങ്കിലും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;എങ്കില്‍
അത് എന്താണെന്ന്
വ്യക്തമാക്കാമോ?
കൃഷിവകുപ്പിനായി
ബജറ്റില്‍ വകയിരുത്തിയ തുക
1621.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിവകുപ്പിനായി
2016-2017, 2017-2018
വർഷങ്ങളിൽ എത്ര തുക
ബജറ്റില്‍ വകയിരുത്തി ;
എത്ര രൂപ ചെലവഴിച്ചു;
ചെലവഴിക്കാത്ത തുക
എത്ര; വിശദമാക്കുമോ ;
(ബി)
2017-2018
വര്‍ഷത്തില്‍ അഡീഷണല്‍
ഓതറെെസേഷന്‍ വഴി എത്ര
രൂപയുടെ പ്രൊപ്പോസല്‍
സര്‍ക്കാരിനു നല്കി;
എത്ര തുക ലഭിച്ചു; എത്ര
തുക
ചെലവഴിക്കാതിരുന്നു;
വിശദമാക്കുമോ ;
(സി)
സപ്ളിമെന്ററി
ഗ്രാന്റിനുവേണ്ടി എത്ര
തുക പ്രൊപ്പോസല്‍
നല്കി; എത്ര തുക
ലഭിച്ചു; വിശദമാക്കുമോ
;
(ഡി)
ലഭിച്ച
പ്രൊപ്പോസൽ ഏതെല്ലാം;
ലഭിച്ച തുക എത്ര;
വ്യക്തമാക്കുമോ?
ജൈവ
കീടനാശിനി ഉത്പാദനം
1622.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജൈവ
കീടനാശിനി ഉത്പാദനം
പ്രോത്സാഹിപ്പിക്കാന്‍
ഈ സര്‍ക്കാര്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
അറിയിക്കുമോ;
(ബി)
ജൈവകീടനാശിനി
ഉത്പാദനത്തെ കുറിച്ച്
ജനങ്ങളെ
ബോധവല്‍ക്കരിക്കാന്‍
പുതിയ പദ്ധതികള്‍
സര്‍ക്കാര്‍
നടപ്പിലാക്കുമോ?
ജെെവ
പച്ചക്കറി കൃഷി
1623.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജെെവ പച്ചക്കറി കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുളളതെന്ന്
വിശദമാക്കാമോ;
(ബി)
ജെെവ
പച്ചക്കറി കൃഷി
നടത്തുന്ന കര്‍ഷകരെ
പ്രോത്സാഹിപ്പിക്കുന്നതിനായി
നിലവില്‍ എന്തെല്ലാം
പദ്ധതികളാണ് ഉളളതെന്ന്
വിശദമാക്കാമോ?
പഴം
-പച്ചക്കറികളിലെ അമിത
കീടനാശിനി പ്രയോഗം
1624.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഇതര സംസ്ഥാനങ്ങളില്‍
നിന്നും കൊണ്ടുവരുന്ന
പഴവര്‍ഗ്ഗങ്ങളിലും
പച്ചക്കറികളിലും
കീടനാശിനികളുടെ
സാന്നിദ്ധ്യം
ക്രമാതീതമായ തോതില്‍
കണ്ടെത്തിയത്
സംബന്ധിച്ച
റിപ്പോര്‍ട്ടുകളുടെ
അടിസ്ഥാനത്തില്‍ ഇത്
നിയന്ത്രിക്കുന്നതിനും
പരിശോധിക്കുന്നതിനും
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
കൃഷി
വകുപ്പിന്റെ ഒരു മുറം
പച്ചക്കറി പദ്ധതി
1625.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓണത്തിന്
ഒരു മുറം പച്ചക്കറി
എന്ന കൃഷി വകുപ്പിന്റെ
പദ്ധതിയുമായി
ബന്ധപ്പെട്ട്
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടപ്പില്‍
വരുത്തുന്നത്;
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങളില്‍
റസിഡന്റ്സ്
അസോസിയേഷനുകളെ
ഏകോപിപ്പിച്ച്
പ്രവര്‍ത്തനം
നടത്തുവാന്‍ കൃഷി
ഓഫീസര്‍മാര്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
നല്‍കുമോ?
പച്ചക്കറി/പഴവര്‍ഗ്ഗങ്ങള്‍
എന്നിവ കുറഞ്ഞ നിരക്കില്‍
വിപണനം നടത്താന്‍ സ്വീകരിച്ച
നടപടികള്‍
1626.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദിവസേന ആവശ്യമായ
പച്ചക്കറി/പഴ
വര്‍ഗ്ഗങ്ങള്‍
എന്നിവയുടെ അളവ്
എത്രയാണെന്ന്
അറിയിക്കുമോ ;
സംസ്ഥാനത്ത്
കൃഷിവകുപ്പിന്റെ
അധീനതയില്‍ ദൈനംദിനം
ലഭ്യമാക്കുന്ന
പച്ചക്കറി/പഴ
വര്‍ഗ്ഗങ്ങള്‍
എന്നിവയുടെ അളവ്
എത്രയാണെന്ന്
അറിയിക്കുമോ ; ഇതര
സംസ്ഥാനത്തുനിന്നും
ഇതുമായി ബന്ധപ്പെട്ട്
എത്ര ഉല്പന്നങ്ങള്
വാങ്ങുന്നു;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പച്ചക്കറി/പഴവര്‍ഗ്ഗങ്ങള്‍
എന്നിവ കുറഞ്ഞ
നിരക്കില്‍ വിപണനം
നടത്താന്‍ ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ ?
പച്ചക്കറികളിലെ
വിഷാംശം
1627.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പച്ചക്കറികളിലെ
വിഷാംശം
കണ്ടെത്തുന്നതിന്
എന്തെല്ലാം
സംവിധാനങ്ങള്‍
സംസ്ഥാനത്ത്
നടപ്പാക്കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
പച്ചക്കറികളിലെ
വിഷാംശം
കണ്ടെത്തുന്നതിന് എല്ലാ
ജില്ലകളിലും ഇത്തരം
സംവിധാനം ഒരുക്കാന്‍
ആലോചിക്കുന്നുണ്ടോയെന്ന്
വിശദമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം സംസ്ഥാനത്തിനകത്ത്
പച്ചക്കറി ഉത്പാദനം
വര്‍ദ്ധിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ?
വിഷാംശമില്ലാത്ത
പച്ചക്കറി
1628.
ശ്രീ.ആര്.
രാമചന്ദ്രന്
,,
ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍ കുമാര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വരുന്ന
ഓണക്കാലത്ത്
വിഷാംശമില്ലാത്ത
പച്ചക്കറി വിതരണം
ചെയ്യുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കാമോ;
(ബി)
മാര്‍ക്കറ്റ്
ഡിമാന്റനുസരിച്ച്
ഉല്പാദനം
ക്രമീകരിക്കുന്നതിനായി
ഒരു ക്രോപ്പ് കലണ്ടര്‍
തയ്യാറാക്കുന്നതിനുള്ള
നടപടി സ്വീകരിക്കാമോ;
(സി)
പച്ചക്കറി
കൃഷി ചെയ്യുന്ന
കര്‍ഷകര്‍ക്ക് ന്യായവില
നല്കി പച്ചക്കറികള്‍
സംഭരിക്കുന്നതിന്
ഏര്‍പ്പെടുത്തിയ
സൗകര്യങ്ങള്‍
വ്യക്തമാക്കാമോ;
(ഡി)
പൂര്‍ണ്ണമായും
ജൈവരീതിയില്‍
ഉല്പാദിപ്പിച്ച
പച്ചക്കറികള്‍ പ്രത്യേക
ബ്രാന്റ് നാമത്തില്‍
വിതരണം ചെയ്യുമോയെന്ന്
വ്യക്തമാക്കാമോ?
ഇതരസംസ്ഥാനങ്ങളില്‍
നിന്നും വരുന്ന പഴം,
പച്ചക്കറികളിലെ കീടനാശിനി
സാന്നിദ്ധ്യം
1629.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇതരസംസ്ഥാനങ്ങളില്‍
നിന്നും വരുന്ന പഴം,
പച്ചക്കറികളില്‍
കീടനാശിനിയുടെയും
മറ്റും സാന്നിദ്ധ്യം
ഉണ്ടോയെന്ന്
പരിശോധിക്കുന്നതിന്
നിലവില്‍ എന്തൊക്കെ
സംവിധാനങ്ങളാണ്
അതിർത്തികളിലെ
ചെക്ക്പോസ്റ്റുകളിൽ
സ്വീകരിച്ചിട്ടുള്ളത്;
ഇതിനായുള്ള പരിശോധനാ
ലാബുകള്‍ ഏതൊക്കെ
ചെക്ക് പോസ്റ്റുകളിലാണ്
സജ്ജമാക്കിയിട്ടുള്ളത്;
(ബി)
ഇത്തരം
പരിശോധനകളെത്തുടര്‍ന്ന്
എവിടെയെങ്കിലും കേസ്
എടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
ചെക്ക് പോസ്റ്റുകളില്‍,
എത്ര കേസ് വീതം എടുത്തു
എന്ന് പറയാമോ;
(സി)
വിഷരഹിത
പച്ചക്കറികളും
ഫലവര്‍ഗ്ഗങ്ങളും
സംസ്ഥാനത്ത്
എത്തിക്കുന്നതിന്
മറ്റെന്തെങ്കിലും
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കൊണ്ടോട്ടിയില്‍
ഹോര്‍ട്ടികോര്‍പ്പിന്റെ ഔട്ട്
ലെറ്റ്
1630.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹോര്‍ട്ടികോര്‍പ്പിന്റെ
ഔട്ട് ലൈറ്റുകളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന്
വേണ്ടി ഈ സര്‍ക്കാര്‍
ചെയ്ത കാര്യങ്ങള്‍
അറിയിക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
പുതുതായി
ഹോര്‍ട്ടികോര്‍പ്പിന്റെ
ഔട്ട് ലെറ്റുകൾ
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
താലൂക്കാസ്ഥാനം
എന്ന നിലയില്‍
കൊണ്ടോട്ടിയില്‍
ഹോര്‍ട്ടികോര്‍പ്പിന്റെ
ഒരു ഔട്ട് ലെറ്റ്
തുടങ്ങുന്നതിനെ
കുറിച്ച്
പരിഗണിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
നെല്‍കൃഷിക്കായി പ്രത്യേക
കാര്‍ഷിക മേഖല
1631.
ശ്രീ.കെ.വി.വിജയദാസ്
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.യു.
ആര്. പ്രദീപ്
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തുമ്പോള്‍
സംസ്ഥാനാവശ്യത്തിന്റെ
പത്തുശതമാനത്തില്‍ താഴെ
മാത്രം നെല്ല്
ഉത്പാദിപ്പിച്ചിരുന്ന
ആപല്‍ക്കരമായ സ്ഥിതിയും
കുടിവെള്ള ലഭ്യത,
ആരോഗ്യകരമായ
ഭക്ഷ്യക്രമം എന്നിവയും
കൂടി കണക്കിലെടുത്ത്
നെല്ല് ഉല്പാദനവും
ഉല്പാദനക്ഷമതയും
വര്‍ദ്ധിപ്പിക്കാന്‍
സര്‍ക്കാര്‍ നടത്തിയ
ഇടപെടലിന്റെ ഫലമായി
സൃഷ്ടിക്കാനായ നേട്ടം
വിശദമാക്കാമോ;
(ബി)
നെല്‍കൃഷി
ആകര്ഷകമല്ലാതായിരിക്കുന്നതിന്റെ
കാരണങ്ങള്‍ വിശകലനം
ചെയ്തിട്ടുണ്ടോ; പ്രശ്ന
പരിഹാരത്തിനായി പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(സി)
നെല്‍കൃഷിക്കായി
പ്രത്യേക കാര്‍ഷിക മേഖല
കൊണ്ട് ലക്ഷ്യമാക്കുന്ന
നേട്ടവും അതിനായി
നടത്തി വരുന്ന
പ്രവര്‍ത്തനങ്ങളും
വിശദമാക്കാമോ?
നേമം
മണ്ഡലത്തിലെ പാടശേഖരങ്ങളുടെ
അടിസ്ഥാന സൗകര്യ വികസനം
1632.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നേമം
നിയോജകമണ്ഡലത്തിലെ
പാടശേഖരങ്ങളുടെ
അടിസ്ഥാന സൗകര്യ വികസന
പ്രവൃത്തികള്‍ ഇപ്പോള്‍
ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
എത്ര
പാടശേഖരങ്ങളുടെ
വികസനമാണ് പദ്ധതിയിലൂടെ
ലക്ഷ്യമിടുന്നതെന്നും
അവ ഏതൊക്കെയെന്നും
വിശദമാക്കാമോ;
(സി)
ഓരോ
പാടശേഖരത്തിന്റെയും
വികസനത്തിനായുള്ള
എസ്റ്റിമേറ്റ് തുകയും
ഇതിനകം ചെലവഴിച്ച
തുകയും എത്രയെന്ന്
വ്യക്തമാക്കാമോ;
(ഡി)
എസ്റ്റിമേറ്റ്
പ്രകാരം ഓരോ
പാടശേഖരത്തിലും ഇനിയും
പൂര്‍ത്തിയാക്കാനുള്ള
പ്രവൃത്തികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(ഇ)
പൂര്‍ത്തിയാക്കാനുള്ള
പ്രവൃത്തികള്‍
എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാകും;
അല്ലെങ്കില്‍
പൂര്‍ത്തീകരണത്തിനുള്ള
തടസ്സങ്ങളും അതിനുള്ള
പരിഹാരവും എന്തെന്ന്
വ്യക്തമാക്കാമോ?
കരനെൽ
കൃഷി
1633.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരനെൽ
കൃഷി
പ്രോൽസാഹിപ്പിക്കുന്നതിനായി
ഈ സര്‍ക്കാര്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു; വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ഒറ്റപ്പാലം
കൃഷിഭവന്റെ
നേതൃത്വത്തിൽ കരനെൽകൃഷി
ചെയ്യുന്നതിനായി
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തിയത്; വിശദാംശം
ലഭ്യമാക്കാമോ?
പുഞ്ച
നെല്‍കൃഷി
1634.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ ശക്തമായ
വേനല്‍മഴയില്‍ എത്ര
ഏക്കര്‍ പുഞ്ചനെല്‍
കൃഷി നശിക്കുകയുണ്ടായി;
ഏതെല്ലാം
പ്രദേശങ്ങളിലാണ് നാശം
ഉണ്ടായത്; വിശദാംശം
ലഭ്യമാക്കാമോ;
(ബി)
കടുത്ത
വേനല്‍ മഴയില്‍ പുഞ്ച
നെല്‍കൃഷി നശിച്ച
കര്‍ഷകര്‍ക്ക് എന്ത്
നഷ്ടപരിഹാരം
നല്കുവാനാണ്
ലക്ഷ്യമിടുന്നതെന്ന്
വ്യക്തമാക്കാമോ?
നെൽകൃഷി
വ്യാപിപ്പിക്കുന്നതിന് നടപടി
1635.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ വന്നതിന്
ശേഷം നെൽകൃഷി
വ്യാപിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്ത്
എത്ര ഏക്കര്‍ സ്ഥലത്ത്
നെൽകൃഷി
വ്യാപിപ്പിക്കാൻ
കഴിഞ്ഞിട്ടുണ്ടെന്ന്
വിശദമാക്കുമോ?
നെല്‍കൃഷി
വ്യാപിപ്പിക്കുന്നതിനുള്ള
നടപടികള്‍
1636.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ചിറ്റയം ഗോപകുമാര്‍
,,
മുഹമ്മദ് മുഹസിന് പി.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍കൃഷി
വ്യാപിപ്പിക്കുന്നതിന്
സ്വീകരിച്ച വരുന്ന
നടപടികൾ വിശദമാക്കുമോ;
(ബി)
നെല്‍കൃഷിയുടെ
ഉത്പാദനക്ഷമത
വര്‍ദ്ധിപ്പിക്കേണ്ടത്
അനിവാര്യമായതിനാല്‍
ആയതിന് സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(സി)
കരനെല്‍കൃഷി
വ്യാപിപ്പിക്കുന്നത്
ഫലപ്രദമാണോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
വര്‍ഷങ്ങളായി
തരിശ് കിടന്നിരുന്ന
ഭൂമിയില്‍ ഇൗ
സര്‍ക്കാര്‍ നിലവില്‍
വന്നതിനു ശേഷം കൃഷി
ആരംഭിച്ചത് സംബന്ധിച്ച
വിവരങ്ങളും അതിന്റെ
ഫലപ്രാപ്തിയും
വ്യക്തമാക്കുമോ?
മങ്കൊമ്പ്
നെല്ലു ഗവേഷണ കേന്ദ്രത്തില്‍
വികസിപ്പിച്ച
നെല്‍വിത്തിനങ്ങള്‍
1637.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മങ്കൊമ്പ്
നെല്ലു ഗവേഷണ
കേന്ദ്രത്തില്‍
വികസിപ്പിച്ച
നെല്‍വിത്ത് ഇനങ്ങള്‍
ഏതെല്ലാമെന്നും അവ
കുട്ടനാട്ടില്‍
വ്യാപകമായി
ഉപയോഗിക്കുന്നുണ്ടോയെന്നും
അറിയിക്കുമോ;എങ്കില്‍
ആയതിന്റെ വിശദാംശം
ലഭ്യമാക്കാമോ ?
നെല്‍കൃഷി
വികസനവും കരനെല്‍കൃഷിയും
1638.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നെല്‍കൃഷി
വികസനത്തിനായി
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്;
പ്രസ്തുത പദ്ധതികള്‍
വിജയപ്രദമാണോ; ഇതിലൂടെ
നെല്ല് ഉല്പാദനത്തില്
എന്ത് വര്‍ദ്ധനവാണ്
ഉണ്ടാക്കുവാന്‍
സാധിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
കൂടുതല്‍
ആനുകൂല്യങ്ങള്‍
നല്‍കിയിട്ടും
കര്‍ഷകര്‍ നെല്‍കൃഷി
ഉപേക്ഷിക്കുന്നതും
നെല്‍വയലുകളുടെ
വിസ്തൃതി വര്‍ഷം തോറും
കുറയുന്നതും
എന്തുകൊണ്ടാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
കരനെല്‍കൃഷി
വികസനത്തിന്
ആവിഷ്കരിച്ച പദ്ധതികള്‍
എന്തൊക്കെയാണ്; 2017-18
ല്‍ ലക്ഷ്യമിട്ട 2500
ഹെക്ടര്‍ കരനെല്‍കൃഷി
ലക്ഷ്യം നേടുവാന്‍
സാധിച്ചിട്ടുണ്ടോ;
(ഡി)
നെല്‍
വ്രഷത്തോടനുബന്ധിച്ച്
നെല്‍കൃഷിയില്‍
എന്തൊക്കെ നൂതന
ആശയങ്ങളാണ്
നടപ്പിലാക്കിയത്;
(ഇ)
മിനി
റൈസ് മില്ലുകള്‍
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്?
നെല്‍കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടി
1639.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നെല്‍കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനും
പരിസ്ഥിതി
സന്തുലനത്തിനുമായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിട്ടുള്ളത്;
വിശദമാക്കാമോ;
(ബി)
നെല്ലിന്
സംഭരണ വില
ലഭ്യമാക്കുന്നതിലെ
കാലതാമസം
ഒഴിവാക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നെല്ല് സംഭരണത്തിനായി
വകയിരുത്തിയ തുകയില്‍
ഓരോ വര്‍ഷവും
ചെലവാക്കിയ തുക എത്ര
ശതമാനമാണെന്ന്
അറിയിക്കാമോ?
നെല്ലിന്റെ
ഉല്പാദന ക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിന്
ആവിഷ്ക്കരിച്ച പദ്ധതികള്‍
1640.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്ലിന്റെ
ഉല്പാദന ക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനും
കൃഷിചെലവ്
കുറയ്ക്കുന്നതിനും
ആവിഷ്ക്കരിച്ച
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(ബി)
നെല്‍കൃഷി
ഗ്രൂപ്പ് ഫാമിംഗ്
അടിസ്ഥാനത്തില്‍
നടപ്പിലാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
നിലവില്‍ ഏതൊക്കെ
സ്ഥലങ്ങളിലാണ് ഇത്
വിജയപ്രദമായതെന്ന്
അറിയിക്കുമോ;
(സി)
നെല്‍കൃഷി
പൂര്‍ണ്ണമായും
യന്ത്രവല്‍ക്കരിക്കുന്നതിന്
കര്‍ഷകര്‍ക്ക്
എന്തൊക്കെ സഹായങ്ങളാണ്
നിലവില്‍
നല്‍കുന്നതെന്ന്
അറിയിക്കുമോ;
(ഡി)
കാര്‍ഷിക
കര്‍മ്മസേനയെ
ഉപയോഗപ്പെടുത്തി
സൗജന്യമായി ട്രാക്ടര്‍
ഉപയോഗിച്ച് നിലം ഉഴുത്
നല്കുന്ന പദ്ധതി
ആവിഷ്ക്കരിക്കുമോ?
കുട്ടനാടന്‍
പാടശേഖരങ്ങളിലെ
ഉല്‍പ്പാദനക്ഷമത
1641.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കുട്ടനാടന്‍
പാടശേഖരങ്ങളിലെ
ഉല്‍പ്പാദനക്ഷമത
വര്ദ്ധിപ്പിക്കുന്നതിനു്
മങ്കൊമ്പ് നെല്ലു ഗവേഷണ
കേന്ദ്രവുമായി
ചേര്‍ന്നു് പദ്ധതികള്‍
ആവിഷ്ക്കരിക്കുമോ;വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
നെല്‍കൃഷിയുടെ
വിസ്തൃതിയിലുണ്ടായ വര്‍ദ്ധനവ്
1642.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം സംസ്ഥാനത്ത്
നെല്‍കൃഷിയുടെ
വിസ്തൃതിയിലുണ്ടായ
വര്‍ദ്ധനവ് എത്രയാണ്;
(ബി)
പച്ചക്കറി
ഉത്പാദനത്തില്‍
സംസ്ഥാനത്തെ സ്വയം
പര്യാപ്തമാക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കാമോ?
നെല്ലുല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
കര്‍ഷകര്‍ക്ക് സഹായം
1643.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം തരിശായി
കിടന്നിരുന്ന എത്ര
ഏക്കര്‍ സ്ഥലത്ത്
പുതിയതായി നെല്‍കൃഷി
ഇറക്കാന്‍
കഴിഞ്ഞിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
2017-18
വര്‍ഷം മൊത്തം എത്ര
ഏക്കര്‍
സ്ഥലത്ത്നെല്കൃഷി
ചെയ്തിട്ടുണ്ടെന്ന്
വ്യകതമാക്കുമോ;
(സി)
ഇതിലൂടെ
എത്ര ടണ്‍ നെല്ല്
ഉല്പാദിപ്പിക്കാന്
കഴിഞ്ഞിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
നെല്ലുല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്റെ
ഭാഗമായി കര്‍ഷകര്‍ക്ക്
എന്തെല്ലാം സഹായങ്ങളാണ്
നല്‍കിവരുന്നതെന്ന
വിശദാംശം
വ്യക്തമാക്കുമോ?
നെല്‍കൃഷിയിടങ്ങള്‍
തരിശ്ശായി ഇടുന്നത്
ഒഴിവാക്കുന്നതിന് നടപടി
1644.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍കൃഷിയിടങ്ങള്‍
തരിശ്ശായി ഇടുന്നത്
ഒഴിവാക്കുന്നതിന് പുതിയ
സാമ്പത്തിക
വര്‍ഷത്തില്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
കഴിഞ്ഞ
സാമ്പത്തിക
വര്‍ഷത്തില്‍ വകുപ്പ്
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍ മൂലം എത്ര
ഹെക്ടര്‍ ഭൂമിയില്‍
അധികമായി നെല്‍കൃഷി
ചെയ്യാന്‍
സാധിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ?
മുണ്ടേരി
സീഡ് ഗാര്ഡന്
കോംപ്ലക്സില്‍ നാളികേര
പാര്‍ക്ക്
1645.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍
നിയോജക മണ്ഡലത്തിലെ
മുണ്ടേരി സീഡ്
ഗാര്ഡന്
കോംപ്ലക്സില്‍ നാളികേര
പാര്‍ക്ക്
സ്ഥാപിക്കുന്ന
പദ്ധതിയുടെ നിലവിലെ
അവസ്ഥ വിശദമാക്കാമോ;
(ബി)
നാളികേര
പാര്ക്കിന് എത്ര
സ്ഥലമാണ്
ആവശ്യമായിട്ടുള്ളത്
എന്നറിയിക്കാമോ ;
(സി)
പാര്‍ക്കില്‍
സ്വകാര്യ സംരംഭകര്‍ക്ക്
ഭൂമി ലഭ്യമാക്കുമോ ;
ഇതോടനുബന്ധിച്ച് ഗവേഷണ
കേന്ദ്രം
ആരംഭിക്കുന്നുണ്ടോ;
(ഡി)
ഇൗ
പദ്ധതി കിഫ്ബി വഴിയാണോ
നടപ്പാക്കാനുദ്ദേശിക്കുന്നതെന്നും
ഡി. പി. ആര്.
തയ്യാറാക്കിയത് ഏത്
ഏജന്‍സിയാണെന്നും
വിശദമാക്കാമോ ;
(ഇ)
പദ്ധതിക്ക്
പ്രതീക്ഷിക്കുന്ന ചെലവ്
എത്രയാണെന്നും ഇത് മൂലം
കര്‍ഷകര്‍ക്ക്
ലഭിക്കുന്ന പ്രയോജനം
എന്തെല്ലാമെന്നും
വിശദമാക്കാമോ?
നായരമ്പലം
ഗ്രാമപഞ്ചായത്തിനെ കേരഗ്രാമം
പദ്ധതിയില്‍
ഉള്പ്പെടുത്തുന്നത്തിനു
നടപടി
1646.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെപ്പിന്‍
നിയോജകമണ്ഡലത്തിലെ
നായരമ്പലം
ഗ്രാമപഞ്ചായത്തിനെ
കേരഗ്രാമം പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കാമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ എന്തെല്ലാം
കാര്യങ്ങളാണ് വിഭാവനം
ചെയ്തിരിക്കുന്നതെന്ന്
വിശദമാക്കാമോ?
കുറ്റ്യാടി
തേങ്ങയുടെ വിലയിടിവ്
1647.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിലയിലും
ഗുണമേന്മയിലും മികച്ച
കുറ്റ്യാടി തേങ്ങയുടെ
വിലയിടിക്കുന്നതിനായി
തമിഴ്നാട്ടില്‍
നിന്നും കര്‍ണാടകയില്‍
നിന്നും മറ്റും വില
കുറഞ്ഞ തേങ്ങ ഇറക്കുമതി
ചെയ്ത് കുറ്റ്യാടി
തേങ്ങയുമായി
ഇടകലര്‍ത്തി
വില്‍ക്കുന്ന
സംഘങ്ങളെപ്പറ്റിയുളള
റിപ്പോര്‍ട്ടുകള്‍
പരിശോധിക്കുകയുണ്ടായോ;
(ബി)
കൊപ്ര
ഉല്പാദനത്തിലും
വെളിച്ചെണ്ണ
ഉല്പാദനത്തിലും മികച്ച
കുറ്റ്യാടി തേങ്ങയുമായി
വിലകുറഞ്ഞ തേങ്ങ
ഇടകലര്ത്തുന്നതുമൂലം
കര്‍ഷര്‍ക്ക് വളരെ
കുറഞ്ഞ വില മാത്രം
ലഭിക്കുന്ന സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇത് പരിഹരിക്കുന്നതിനും
ഇത്തരം സംഘങ്ങളെ
നിയന്ത്രിക്കുന്നതിനും
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
മാവ്
കര്‍ഷകരെ സഹായിക്കുന്നതിനുള്ള
പദ്ധതികള്‍
1648.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പാലക്കാട്
ജില്ലയിലെ
മുതലമടപഞ്ചായത്തിലേയും
സമീപ പഞ്ചായത്തിലേയും
മാവ് കര്‍ഷകരെ
സഹായിക്കുന്നതിനായി
നടപ്പിലാക്കാന്‍
പോകുന്ന പദ്ധതികളുടെ
വിശദാംശം നല്‍കുമോ?
കര്‍ഷക
പെന്ഷന് പദ്ധതി
1649.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പിലാക്കിവരുന്ന
കര്‍ഷക പെന്ഷന്
പദ്ധതിയില്‍ ആകെ എത്ര
കര്‍ഷകര്‍
അംഗങ്ങളായിട്ടുണ്ട്;
ജില്ല തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കുമോ;
(ബി)
ഓരോ
ജില്ലയിലും പ്രതിമാസ
പെന്ഷന് അര്‍ഹരായ എത്ര
കര്‍ഷകരുണ്ടെന്നും
പ്രതിമാസ പെന്ഷന്
കുടിശ്ശികയില്ലാതെ
വിതരണം
നടത്തുന്നുണ്ടോയെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയുമായി
ബന്ധപ്പെട്ട്
പുറപ്പെടുവിച്ചിട്ടുള്ള
എല്ലാ ഉത്തരവുകളുടെയും
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ?
കര്‍ഷക
പെന്ഷന് വിവരങ്ങള്‍
1650.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍ എത്ര
മാസത്തെ കര്‍ഷക
പെന്ഷന്
കുടിശ്ശികയുണ്ടായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍ ആകെ എത്ര
കോടി രൂപ കര്‍ഷക
പെന്ഷന് ആയി വിതരണം
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
നിലവില്‍
എത്ര പേര് കര്‍ഷക
പെന്ഷന്
വാങ്ങുന്നുണ്ട്;
പ്രതിമാസ പെന്ഷന്
നിലവില്‍ എത്ര രൂപയാണ്;
(ഡി)
കര്‍ഷക
പെന്ഷന്
ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
വിരമിച്ച
ജീവനക്കാരുടെ
ഗ്രാറ്റൂവിറ്റിയും
ആനുകൂല്യങ്ങളും
1651.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പില്‍ നിന്നും
വിരമിച്ച ജീവനക്കാരുടെ
ഗ്രാറ്റൂവിറ്റിയും
മറ്റാനുകൂല്യങ്ങളും
സംബന്ധിച്ചുള്ള
ഫയലുകള്‍ യഥാസമയം
തീര്‍പ്പാക്കാതെ ജില്ലാ
പ്രിന്‍സിപ്പല്‍
അഗ്രികള്‍ച്ചറല്‍
ഓഫീസുകളില്‍
കെട്ടിക്കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ചുള്ള എത്ര
ഫയലുകള്‍ ഉണ്ട്;
എന്നുമുതല്ക്കുള്ളതാണ്
എന്നതിന്റെ ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
ഫയലുകളില്‍
അടിയന്തരമായി തീര്‍പ്പ്
കല്പിക്കുവാന്
ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍ക്ക്
നിര്‍ദ്ദേശം
നല്കുവാന് നടപടി
സ്വീകരിക്കുമോ?
കാര്‍ഷിക കടാശ്വാസ കമ്മീഷന്
തീര്‍പ്പാക്കിയ അപേക്ഷകള്‍
1652.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക കടാശ്വാസ
കമ്മീഷന് ഇതിനകം എത്ര
അപേക്ഷകള്‍
തീര്‍പ്പാക്കിയെന്നും
എത്ര കോടി രൂപയുടെ
കടാശ്വാസം
നല്‍കിയെന്നും
വ്യക്തമാക്കാമോ;
(ബി)
ഇനി എത്ര അപേക്ഷകള്‍
തീര്‍പ്പാക്കാനുണ്ടെന്ന്
വെളിപ്പെടുത്താമോ;
(സി)
കാര്‍ഷിക
കടാശ്വാസ അപേക്ഷ
സ്വീകരിക്കുന്നതിനുള്ള
സമയപരിധി
വര്‍ദ്ധിപ്പിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയതിന്മേല്
അനുകൂല തീരുമാനം
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
വരള്‍ച്ചമൂലം കൃഷിനാശം
സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം
1653.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വരള്‍ച്ചമൂലം കൃഷിനാശം
സംഭവിച്ചകാര്യം
പരിശോധിച്ചിട്ടുണ്ടോയെന്നു
വെളിപ്പെടുത്തുമോ;
(ബി)
മലപ്പുറം
ജില്ലയില്‍ അപ്രകാരം
നെല്‍കൃഷി നശിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;കോട്ടക്കല്‍
നിയോജകമണ്ഡലത്തില്‍
എത്ര ഹെക്ടര്‍
നെല്‍കൃഷി
നശിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ ;
(സി)
വരള്‍ച്ചമൂലം
മറ്റ് ഏതെല്ലാം വിളകള്‍
നശിച്ചിട്ടുണ്ട്;
കോട്ടക്കല്‍
നിയോജകമണ്ഡത്തില്‍
അപ്രകാരം നശിച്ചതിന്റെ
കണക്ക്
ശേഖരിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ഡി)
കൃഷിനാശം
സംഭവിച്ചവര്‍ക്ക്
നഷ്ടപരിഹാരം
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
കാലാവസ്ഥ
വ്യതിയാനം കാരണമൂണ്ടായ
കാര്‍ഷിക സാമ്പത്തിക നഷ്ടം
1654.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2016-17, 2017-18
കാലയളവില്‍ കാലാവസ്ഥ
വ്യതിയാനം കാരണമുണ്ടായ
വരള്‍ച്ച, ജലദൗര്‍ഭ്യം,
കാലവര്‍ഷം,
ഓഖിചുഴലിക്കാറ്റ്
എന്നിവയും മറ്റ്
ദുരന്തങ്ങളും മൂലം എത്ര
ഹെക്ടര്‍ ഭൂമിയില്‍
കൃഷിനാശം
സംഭവിച്ചുവെന്നും
ഏതെല്ലാം മേഖലകളിലെ
കര്‍ഷകരെ ഇത്
ബാധിച്ചുവെന്നും
ഇതുമൂലം
കര്‍ഷകര്‍ക്കുണ്ടായ
സാമ്പത്തിക നഷ്ടം
എത്രയെന്നുമുള്ള
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഇത്തരത്തില്‍
ദുരിതമനുഭവിച്ച
കര്‍ഷകരെ സഹായിക്കാനായി
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകള്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം; ഇനം
തിരിച്ച് വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഇവരെ
സഹായിക്കാനായി എത്ര
തുകയുടെ കേന്ദ്രസഹായം
അഭ്യര്‍ത്ഥിച്ചു;
പ്രസ്തുത കാലയളവില്‍
ലഭ്യമായ തുക എത്ര;
സംസ്ഥാനസര്‍ക്കാര്‍
ഇവരെ സഹായിക്കാനായി
എത്ര തുക ചെലവാക്കി;
ഇനം തിരിച്ച് വിശദാംശം
ലഭ്യമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ കൃഷിനാശം
1655.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018
മാര്‍ച്ച്,ഏപ്രില്‍,മെയ്
മാസങ്ങളിലായി വേനല്‍
മഴയിലും കാറ്റിലും
പെട്ട് കാസര്‍ഗോഡ്
ജില്ലയില്‍ എത്ര കോടി
രൂപയുടെ കൃഷിനാശം
സംഭവിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ ;
(ബി)
ഇത്
സംബന്ധിച്ച പഞ്ചായത്ത്
തിരിച്ചുള്ള കണക്ക്
വിശദമാക്കാമോ;
(സി)
നാശനഷ്ടം
സംഭവിച്ച കര്‍ഷകര്‍ക്ക്
സാമ്പത്തിക സഹായം
നല്‍കുന്നതിനുള്ള നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
നൽകാമോ ?
നേമം
മണ്ഡലത്തില്‍ തരിശ് ഭൂമിയിലെ
കൃഷി
1656.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നേമം
മണ്ഡലത്തിലെ
കൃഷിയോഗ്യമായതും
എന്നാല്‍ നിലവില്‍
തരിശായി
കിടക്കുന്നതുമായ
ഭൂമിയുടെ വിവരങ്ങള്‍
ശേഖരിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
വിവരശേഖരണത്തിനുള്ള
നടപടികള്‍
സ്വീകരിക്കുമോ ;
(സി)
പ്രസ്തുത
ഭൂമിയില്‍ കൃഷി
ആരംഭിക്കുന്നതിന് കൃഷി
വകുപ്പ് സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ?
തരിശ്
രഹിത മണ്ഡലം പദ്ധതി
1657.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറശ്ശാല
നിയോജകമണ്ഡലത്തില്‍
വിവിധ
പഞ്ചായത്തുകളിലായി എത്ര
തരിശ് ഭൂമിയുണ്ട്
എന്നുളള കണക്ക്
ലഭ്യമായിട്ടുണ്ടോ;
പഞ്ചായത്തടിസ്ഥാനത്തിലുളള
വിവരങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
തരിശ്
രഹിത മണ്ഡലം പദ്ധതി
നടപ്പിലാക്കുന്നതിനായി
സര്‍ക്കാര്‍ തലത്തില്‍
ഏതൊക്കെ പദ്ധതികളാണ്
നിലവിലുളളത് ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
തരിശു
കൃഷിക്കായി സാമ്പത്തിക സഹായം
1658.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തരിശു
കൃഷിക്കായി
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
ഏതെല്ലാമാണ്;
വിശദമാക്കുമോ;
(ബി)
തരിശുകൃഷിക്കായി
കര്‍ഷകര്‍ക്ക്
ലഭ്യമാക്കുന്ന
സാമ്പത്തിക സഹായം
എന്തെല്ലാമാണ്;
വിശദമാക്കുമോ?
നാദാപുരം
മണ്ഡലത്തിലെ തരിശ് പാടങ്ങൾ
1659.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തരിശ്
പാടങ്ങളില്‍ കൃഷി
ഇറക്കുന്നതിനുള്ള
പദ്ധതികള്‍
പലതുണ്ടായിട്ടും അവ
പ്രയോഗത്തിലാവാത്തതിന്റെ
കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
(ബി)
നാദാപുരം
മണ്ഡലത്തില്‍
തരിശിട്ടിട്ടുള്ള
പാടശേഖരങ്ങളുടെയും
നെല്‍വയലുകളുടെയും
സ്ഥിതി വിവര കണക്ക്
ശേഖരിച്ചിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
അവയുടെ വിസ്തൃതി
മണ്ഡലത്തിലെ പഞ്ചായത്ത്
അടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ ?
തരിശുരഹിത
കൃഷിയിട ഗ്രാമപഞ്ചായത്ത്
1660.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒരു
ബ്ലോക്കില്‍ ഒരു
പഞ്ചായത്തെങ്കിലും
തരിശുരഹിത കൃഷിയിട
ഗ്രാമപഞ്ചായത്താക്കുന്നതിന്
ഏന്തെങ്കിലും പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
ഇപ്പോള്‍ സംസ്ഥാനത്ത്
എത്ര ഹെക്ടര്‍ സ്ഥലത്ത്
നെല്‍കൃഷി
ചെയ്യുന്നുണ്ട്; അത്
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്?
തരിശുഭൂമി
കൃഷിഭൂമിയാക്കാനായുള്ള
നടപടികള്‍
1661.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്
ആവശ്യമായ
കാര്‍ഷികവിളകളായ
നെല്ല്, പച്ചക്കറികള്‍,
നാണ്യവിളകള്‍
എന്നിവയുടെ 2015-16
കാലയളവിലെ ഉല്പാദനം
എത്ര എന്നും നിലവിലേത്
എത്ര എന്നും
വ്യക്തമാക്കുമോ;
(ബി)
ഇവയുടെ
സംസ്ഥാന ആവശ്യകത
എത്രയെന്ന് ഇനംതിരിച്ച്
വ്യക്തമാക്കുമോ;
(സി)
മുന്‍സര്‍ക്കാര്‍
അധികാരമൊഴിയുമ്പോള്‍
കാര്ഷികമേഖലയിലുണ്ടായിരുന്ന
തരിശുഭൂമി
എത്രയായിരുന്നുവെന്ന്
ജില്ലതിരിച്ചുള്ള
വിവരവും അവയെ
കൃഷിഭൂമിയാക്കുവാനായി ഈ
സര്‍ക്കാര്‍ കൈക്കൊണ്ട
നടപടികളുടെ ഫലമായി എത്ര
തരിശുഭൂമി
കൃഷിഭൂമിയാക്കി
എന്നുള്ള വിശദാംശവും
ലഭ്യമാക്കുമോ;
(ഡി)
തരിശുഭൂമി
കൃഷിഭൂമിയാക്കാനായുള്ള
കൃഷി വകുപ്പിന്റെ
നടപടികളില്‍ നാളിതുവരെ
ഉണ്ടായ നേട്ടങ്ങള്‍
എന്തെല്ലാമെന്നും
പ്രസ്തുത
പ്രവര്‍ത്തനങ്ങളില്‍
ഉദ്യോഗസ്ഥ അഴിമതികള്‍
കണ്ടെത്തിയിട്ടുണ്ടോ
എന്നും ആയതു
പരിഹരിക്കാന്‍ എന്തു
നടപടികള്‍ സ്വീകരിച്ചു
എന്നും വ്യക്തമാക്കുമോ?
നെല്‍ക്കര്‍ഷകര്‍ക്ക്
ഗുണനിലവാരമുള്ള നെല്‍വിത്ത്
1662.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കുട്ടനാട്ടിലെ
നെല്‍ക്കര്‍ഷകര്‍ക്ക്
ഗുണനിലവാരമുള്ള
നെല്‍വിത്ത്
ലഭ്യമാക്കുന്നതിനു്
നടപടി സ്വീകരിക്കുമോ;
നെല്‍വിത്ത്
ഉല്പാദനത്തില്
സ്വയംപര്യാപ്തത
നേടുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
വിള
ഇന്‍ഷുറന്‍സ് പദ്ധതി
1663.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിള
ഇന്‍ഷുറന്‍സ് പദ്ധതി
കര്‍ഷകര്‍ക്ക്
എത്രമാത്രം
പ്രയോജനപ്രദമായെന്നും
ഓഖി കൊടുങ്കാറ്റില്‍
വിളകൾ നശിച്ച
കര്‍ഷകര്‍ക്ക്
സമയബന്ധിതമായി
ആനുകൂല്യങ്ങള്‍
നല്‍കുന്നതിന് ഈ
ഇന്‍ഷുറന്‍സ്
സഹായകമായോയെന്നും
അറിയിക്കാമോ ;
(ബി)
ഏതൊക്കെ
കാര്‍ഷിക വിളകള്‍ക്കാണ്
ഇന്‍ഷ്വറന്‍സ്
ആനുകൂല്യം
ലഭിക്കുന്നത്;
(സി)
വിളകള്‍ക്ക്
ഉണ്ടാകുന്ന പൂര്‍ണ്ണ
നാശത്തിന് മാത്രമേ
നഷ്ടപരിഹാരത്തിന്
അര്‍ഹതയുള്ളുവെന്ന
വ്യവസ്ഥ കര്‍ഷകര്‍ക്ക്
ബുദ്ധിമുട്ടുണ്ടാക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
കാലാവസ്ഥ
വ്യതിയാനവും
കാര്‍ഷികോത്പന്നങ്ങളുടെ
ഉല്പാദനവും കുറയുന്ന
സാഹചര്യത്തിൽ ഇവരെ
രക്ഷിക്കുന്നതിന്
ഏതെങ്കിലും പുതിയ
പദ്ധതികള്‍
ആവിഷ്കരിക്കുവാന്‍
സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ?
വിള
ഇന്‍ഷുറന്‍സ് പദ്ധതി
1664.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
നടപ്പിലാക്കിയ വിള
ഇന്‍ഷുറന്‍സ്
പദ്ധതിയില്‍ എത്ര
കര്‍ഷകര്‍
ഉള്‍പ്പെട്ടിട്ടുണ്ട്;വ്യക്തമാക്കുമോ
;
(ബി)
കാര്‍ഷിക
ഉത്പന്നങ്ങള്‍
മൂല്യവര്‍ദ്ധിത
ഉത്പന്നങ്ങളാക്കി
മാറ്റുന്നതിന് കര്‍ഷകരെ
സഹായിക്കുന്നതിനാവശ്യമായ
പുതിയ പദ്ധതികള്‍
നടപ്പിലാക്കുമോ;വിശദാംശം
വെളിപ്പെടുത്തുമോ ?
വിള
ഇന്‍ഷ്വറന്‍സ് പദ്ധതി
1665.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
സി. കെ. ശശീന്ദ്രന്
,,
കെ.വി.വിജയദാസ്
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിലുളള വിള
ഇന്‍ഷ്വറന്‍സ് പദ്ധതി
പ്രകാരം ഏതെല്ലാം
വിളകള്‍ക്കാണ്
ഇന്‍ഷ്വറന്‍സ് പരിരക്ഷ
ലഭിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏതെല്ലാം
തരത്തിലുളള
കൃഷിനാശത്തെയാണ് ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നെല്ലിനും
പച്ചക്കറികള്‍ക്കും
സുഗന്ധവിളകള്ക്കുമുളള
ഇന്‍ഷ്വറന്‍സ് തുക
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
ഈ
സര്‍ക്കാര്‍ ഏതെല്ലാം
ഇനങ്ങളെയാണ് പുതിയതായി
ഇന്‍ഷ്വറന്‍സ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വിശദമാക്കാമോ?
വിള
ഇന്‍ഷ്വറന്‍സ് പദ്ധതി
1666.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
സംസ്ഥാനത്തെ ഏതെല്ലാം
കാര്‍ഷിക വിളകളെയാണ്
വിള ഇന്‍ഷ്വറന്‍സ്
പദ്ധതിയുടെ
പരിധിയിൽപ്പെടുത്തിയിട്ടുള്ളതെന്നു
വ്യക്തമാക്കാമോ;
(ബി)
ഓരോ
കാര്‍ഷിക വിളയുടേയും
വാര്‍ഷിക പ്രീമിയം തുക
എത്രയെന്നും ലഭിക്കുന്ന
ഇന്‍ഷ്വറന്‍സ്
ആനുകൂല്യങ്ങള്‍
എന്തെല്ലാമാണെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയില്‍ എത്ര
കര്‍ഷകര്‍
അംഗങ്ങളായിട്ടുണ്ടെന്ന്
ഓരോ കാര്‍ഷിക വിളയിനം
തിരിച്ച്
വ്യക്തമാക്കുമോ?
അമിത
കീടനാശിനി പ്രയോഗം
1667.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉത്പാദിപ്പിക്കുന്ന
പച്ചക്കറികളിലും
പഴവര്‍ഗ്ഗങ്ങളിലും
അമിതമായ കീടനാശിനി
പ്രയോഗം
ഉണ്ടാകുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
നിയന്ത്രിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതര
സംസ്ഥാനങ്ങളില്‍
നിന്നും അമിതമായ
തോതില്‍ കീടനാശിനി
പ്രയോഗിച്ച
പച്ചക്കറികളും
പഴവര്‍ഗ്ഗങ്ങളും
കേരളത്തിലേക്ക് കൊണ്ടു
വരുന്നത്
നിയന്ത്രിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ?
കര്‍ഷക
കടാശ്വാസ കമ്മീഷന്
1668.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന കര്‍ഷക
കടാശ്വാസ കമ്മീഷന്റെ
കാലവധി അവസാനിക്കുന്നത്
സര്‍ക്കാറിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത കമ്മീഷനെ പുന
:സംഘടിപ്പിക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ;
(സി)
പ്രസ്തുത
കമ്മീഷന്റെ
പരിധിയില്‍പ്പെടുന്ന
കടാശ്വാസം
ലഭ്യമാക്കുന്നതിന്
യോഗ്യമായ വായ്പകളുടെ
കാലാവധി 18.1.2007-ല്‍
നിന്നും 2014 ആയി
പുതുക്കി
നിശ്ചയിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
നീര
പ്രതിസന്ധി മറികടക്കുന്നതിന്
നടപടി
1669.
ശ്രീ.അടൂര്‍
പ്രകാശ്
,,
കെ.മുരളീധരന്
,,
ഹൈബി ഈഡന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേര
കര്‍ഷകര്‍ക്ക് ഏറെ
പ്രതീക്ഷ നല്കിയ നീര
വ്യവസായം അതീവ
പ്രതിസന്ധി നേരിടുന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
നിലവില്‍
നീര കര്‍ഷകര്‍
നേരിടുന്ന
പ്രതിസന്ധികള്‍
എന്താെക്കെയാണ്;
പ്രസ്തുത പ്രതിസന്ധി
മറികടക്കുന്നതിനും
നീരയുടെ
നിര്‍മ്മാണത്തിനുളള
സാങ്കേതിക വിദ്യകള്‍
ഏകോപിപ്പിക്കുന്നതിനും
വിപണി
കണ്ടെത്തുന്നതിനും
സര്‍ക്കാര്‍ തലത്തില്‍
എന്താെക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(സി)
നീരയുടെ
നിലവാരം
മെച്ചപ്പെടുത്തുന്നതിനെ
കുറിച്ച് പഠിച്ച്
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുന്നതിന്
കാര്‍ഷിക
സര്‍വ്വകലാശാലയെ
ചുമതലപ്പെടുത്തിയിരുന്നോ;
എങ്കില്‍ അവരുടെ
റിപ്പോര്‍ട്ടിലെ
ശിപാര്‍ശകള്‍
എന്തെല്ലാമാണ്;
(ഡി)
നീര
ടെട്രാ പായ്ക്കിൽ
നല്‍കുന്നതിനുളള
യൂണിറ്റ് കൃഷി വകുപ്പ്
തന്നെ
സ്ഥാപിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ;
(ഇ)
കടുത്ത
പ്രതിസന്ധി നേരിടുന്ന
നീര സംഘങ്ങളെ
രക്ഷിക്കുന്നതിനും കേര
കര്‍ഷകര്‍ക്ക് ആശ്വാസം
നല്‍കുന്നതിനും
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ?
നീര
ഉല്‍പ്പാദനം
1670.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തു
നീര ഉല്‍പ്പാദനം
ലാഭകരമാണോ;
വ്യക്തമാക്കാമോ;
(ബി)
എത്ര
കമ്പനികള്‍ എത്ര
പേരുകളില്‍ നീര
ഇറക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
നീര
പൊതു ബ്രാന്‍ഡില്‍
വിപണിയില്‍ ഇറക്കാന്‍
ഉദ്ദേശമുണ്ടോ ;
എങ്കില്‍ വിശദാംശം
നല്‍കാമോ;
(ഡി)
നീര
ചെത്തിനായി
ഉപയോഗിക്കുന്ന
സാങ്കേതിക വിദ്യ
ഏതാണെന്നും ഇതില്‍
മാറ്റം വരുത്തുവാൻ
ഉദ്ദേശിക്കുന്നുണ്ടോ
എന്നും വ്യക്തമാക്കാമോ;
(ഇ)
നീര
എത്രകാലം കേടുകൂടാതെ
സൂക്ഷിക്കാനാകുമെന്നും
ദീര്‍ഘകാലം കേടുകൂടാതെ
സൂക്ഷിക്കുന്ന
രീതിയെക്കുറിച്ചു
ആലോചിച്ചിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ?
നീര
ഉല്പാദനത്തിലെ പ്രതിസന്ധി
1671.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നാളികേര കര്‍ഷകര്‍ക്ക്
വളരെയേറെ ഗുണം
ചെയ്യുമെന്ന്
പ്രതീക്ഷിച്ചിരുന്ന നീര
ഉല്പാദനം കടുത്ത
പ്രതിസന്ധിയിലായത്
കര്‍ഷകരെ
ബുദ്ധിമുട്ടിലാക്കിയിട്ടുണ്ടോ;
എങ്കിൽ അതിനുള്ള
കാരണങ്ങള്‍
എന്തൊക്കെയാണ്;വിശദമാക്കുമോ;
(ബി)
പ്രതിസന്ധി
നേരിടുന്ന നീര
വ്യവസായത്തെ
രക്ഷപ്പെടുത്തുന്നതിന്
എന്തൊക്കെ ഇടപെടലുകളാണ്
നടത്തുന്നത്;
(സി)
മറ്റ്
സംസ്ഥാനങ്ങളില്‍
ഉല്പാദിപ്പിക്കുന്ന നീര
കമ്പോളത്തിൽ
ഇറങ്ങുന്നത് നമ്മുടെ
വ്യവസായത്തെ എത്ര
മാത്രം ബാധിക്കുമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കിൽ കുറഞ്ഞ കൂലി
ചെലവ് മാത്രമുള്ള
തമിഴ്നാട് പോലുള്ള
സംസ്ഥാനങ്ങളുമായി
മത്സരിക്കുന്നതിന്
ഉതകുന്ന വിധത്തിൽ
സംസ്ഥാനത്തെ നീര
കര്‍ഷകര്‍ക്ക് ആവശ്യമായ
സഹായങ്ങള്‍ നൽകുമോ?
കൃഷി
വകുപ്പിന് കേന്ദ്രവിഹിതമായി
ലഭിച്ച തുക
1672.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
കൃഷി വകുപ്പിന് 2017-18
കാലയളവില്‍ എത്രകോടി
രൂപ കേന്ദ്രവിഹിതമായി
ലഭിച്ചിട്ടുണ്ട്;
വിശദവിവരം നല്‍കുമോ;
(ബി)
ഇപ്രകാരം
ലഭിച്ച ഫണ്ടുകളുടെ
അലോട്ട്മെന്റ്,
എക്സ്പെന്റീച്ചര്‍
എന്നീ ക്രമത്തില്‍
വിശദമായ
സ്റ്റേറ്റ്മെന്റ് ഇനം
തിരിച്ച് 31.03.2018
ന്റെ അടിസ്ഥാനത്തില്‍
നല്‍കുമോ;
(സി)
പാലക്കാട്
പ്രിന്‍സിപ്പല്‍
അഗ്രികള്‍ച്ചര്‍
ഒഫീസറുടെ അലോക്കേഷനും
എക്സ്പെന്റീച്ചറും
എത്രയായിരുന്നെന്ന് ഇനം
തിരിച്ചുള്ള വിശദവിവരം
നല്‍കുമോ ?
വൈപ്പിന്‍ മണ്ഡലത്തിൽ ഗ്രീന്‍
ഹട്ട് ഇക്കോഷോപ്പ്
1673.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈപ്പിന്‍
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം
പഞ്ചായത്തുകളിലാണ്
ഗ്രീന്‍ ഹട്ട്
ഇക്കോഷോപ്പ് , വിള
ആരോഗ്യപരിപാലന കേന്ദ്രം
എന്നിവ
ആരംഭിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ പ്രകാരം
ഏതെല്ലാം തരത്തിലുള്ള
സേവനങ്ങളാണ്
കര്‍ഷകര്‍ക്ക്
ലഭ്യമാക്കുന്നതെന്ന്
വിശദമാക്കാമോ?
ഇന്റര്‍നാഷണല്‍
റിസര്‍ച്ച് ആന്റ് ട്രെയിനിംഗ്
സെന്റര്‍ ഫോര്‍ ബിലോ സീ
ലെവല്‍ ഫാമിംഗ്
1674.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇന്റര്‍നാഷണല്‍
റിസര്‍ച്ച് ആന്റ്
ട്രെയിനിംഗ് സെന്റര്‍
ഫോര്‍ ബിലോ സീ ലെവല്‍
ഫാമിംഗ് എന്ന
സ്ഥാപനത്തിന്റെ
പ്രവര്‍ത്തനങ്ങളുടെ
വിശദാംശം ലഭ്യമാക്കുമോ
;
(ബി)
പ്രസ്തുത
സ്ഥാപനത്തിന്റെ
പ്രവര്‍ത്തനം
വ്യാപിപ്പിക്കുന്നതിന്റെ
ഭാഗമായി ഇതിന്റെ ഒരു
ശാഖ കുട്ടനാട്ടില്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ ?
തൃക്കാക്കര
മണ്ഡലത്തില്‍ കാര്‍ഷിക
മോണിറ്ററിങ്ങ് കമ്മറ്റി
പുനസംഘടിപ്പിക്കുന്നതിന്
നടപടി
1675.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിഭവനുകള്‍
കേന്ദ്രീകരിച്ച്
രൂപീകരിക്കേണ്ട
കാര്‍ഷിക വികസന
സമിതിയും ലോക്കല്‍
ലെവല്‍ മോണിറ്ററിങ്ങ്
കമ്മറ്റിയും തൃക്കാക്കര
നിയോജക
മണ്ഡലത്തില്‍പ്പെട്ട
വൈറ്റില, കാക്കനാട്
കൃഷിഭവനുകളില്‍
പുനസംഘടിപ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിനുള്ള
കാലതാമസം എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
വൈറ്റില,
കാക്കനാട്
കൃഷിഭവനുകളില്‍
കാര്‍ഷിക വികസന
സമിതിയും ലോക്കല്‍
ലെവല്‍ മോനിട്ടറിംഗ്
കമ്മറ്റിയും
അടിയന്തരമായി
പുനസംഘടിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ?
കൃഷി
വകുപ്പില്‍ പി.എസ്.സി മുഖേന
നിയമനം
1676.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കൃഷി വകുപ്പില്‍ എത്ര
പേരെ പി.എസ്.സി മുഖേന
നിയമിച്ചിട്ടുണ്ട്;
തസ്തിക തിരിച്ചുള്ള
വിശദവിവരങ്ങള്‍
നല്‍കുമോ?
കൃഷി
അസിസ്റ്റന്റ് നിയമനത്തിന്
വേണ്ട യോഗ്യതകള്‍
1677.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പില്‍ കൃഷി
അസിസ്റ്റന്റ്
നിയമനത്തിനായുള്ള
യോഗ്യതയില്‍ കാര്‍ഷിക
സര്‍വകലാശാലയില്‍
നിന്നും ഡിപ്ലോമ
പാസായവരുടെ അഭാവത്തില്‍
മാത്രം
മറ്റുയോഗ്യതയുള്ളവരെ
പരിഗണിച്ചാല്‍ മതി
എന്നുള്ള നിയമത്തില്‍
എന്തെങ്കിലും
മാറ്റങ്ങള്‍
വരുത്തിയിട്ടുണ്ടോ;ഉണ്ടെങ്കില്‍
വ്യക്തമാക്കാമോ;
(ബി)
കൃഷി
അസിസ്റ്റന്റ്
നിയമനത്തിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലായി എന്ന്
വിശദീകരിക്കാമോ;
(സി)
ഈ
നിയമനത്തിന് പി.എസ്.സി.
അപേക്ഷ ക്ഷണിച്ചപ്പോള്‍
കാണിച്ചിട്ടുള്ള നിയമന
യോഗ്യതയിൽ നിന്ന്
എന്തെങ്കിലും
വ്യത്യാസങ്ങള്‍
വരുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
കാര്‍ഷിക
ഗവേഷണ കേന്ദ്രത്തിലെയും
കാര്‍ഷിക കോളേജിലെയും
ഒഴിവുകള്‍ നികത്താന്‍ നടപടി
1678.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ പീലിക്കോട്
കാര്‍ഷിക ഗവേഷണ
കേന്ദ്രത്തിലെയും
പടന്നക്കാട് കാര്‍ഷിക
കോളേജിലെയും ഒഴിവുകള്‍
നികത്താനുള്ള നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
വര്‍ഷങ്ങളായി
നിരവധി ഒഴിവുകള്‍
നികത്താത്തതിനാല്‍
കോളേജിലും ഗവേഷണ
കേന്ദ്രത്തിലുമുള്ള
പ്രതിസന്ധി ശാശ്വതമായി
പരിഹരിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ?
ഏലാപമ്പ്
ഹൗസ് പദ്ധതി
1679.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരൂരങ്ങാടി
നിയോജകമണ്ഡലത്തിലെ
പരപ്പനങ്ങാടിയില്പ്പെട്ട
ഏലാപമ്പ് ഹൗസ്
പദ്ധതിയുടെ നിലവിലെ
അവസ്ഥ വിശദീകരിക്കാമോ;
(ബി)
ഈ
പദ്ധതിയുടെ
നവീകരണത്തിന് ആവശ്യമായ
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ആലത്തൂര്‍
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കിയ പദ്ധതികള്‍
1680.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ആലത്തൂര്‍
നിയോജകമണ്ഡലത്തില്‍
കൃഷി വകുപ്പ് മുഖേന
നടപ്പിലാക്കിയ
പദ്ധതികളും അവയ്ക്ക്
അനുവദിച്ച തുകയും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ
പ്രവര്‍ത്തന പുരോഗതി
വിശദമാക്കാമോ?
കൊയിലാണ്ടി
ശ്രീ.പിഷാരികാവ്
ദേവസ്വത്തിന്റെ ചിറ സംരക്ഷണം
1681.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
ശ്രീ.പിഷാരികാവ്
ദേവസ്വത്തിന്റെ
അധീനതയില്‍ വരുന്ന ചിറ
സംരക്ഷണത്തിന് എത്ര രൂപ
ഫണ്ട്
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഫണ്ടില്‍ സംസ്ഥാന,
നബാര്‍ഡ് വിഹിതം
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(സി)
നബാര്‍ഡ്
വായ്പ
തിരിച്ചടക്കേണ്ടതാണോയെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
തിരിച്ചടക്കേണ്ടതാണെങ്കില്
എത്ര ശതമാനം പലിശയാണ്
ഇൗടാക്കുന്നതെന്നും ഏത്
വര്‍ഷം മുതലാണ്
തിരിച്ചടവ്
ആരംഭിക്കുന്നതെന്നും
വ്യക്തമാക്കാമോ;
(ഇ)
കേന്ദ്ര
സര്‍ക്കാരില്‍ നിന്നോ,
കേന്ദ്ര
ധനകാര്യസ്ഥാപനങ്ങളില്‍
നിന്നോ പ്രസ്തുത
പദ്ധതിക്കായി
തിരിച്ചടക്കേണ്ടതില്ലാത്ത
മറ്റ് ഏതെങ്കിലും ഫണ്ട്
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
രൂപയെന്ന്
വിശദമാക്കാമോ?
ചക്ക വിപണന സാദ്ധ്യത
1682.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചക്ക
വിപണന സാദ്ധ്യത
പരിഗണിച്ച് എന്തെല്ലാം
പദ്ധതികളാണ് കൃഷി
വകുപ്പ്
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ ?
ചക്കയും ചക്കയുല്‍പന്നങ്ങളും
ലോക വിപണിയില്‍
എത്തിക്കുന്നതിന് പദ്ധതി
1683.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചക്കയെ
സംസ്ഥാന ഫലമായി
പ്രഖ്യാപിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
അടിസ്ഥാനത്തില്‍ കേരള
ജാക്ക് ഫ്രൂട്ട് എന്ന
പേരില്‍ ചക്കയും
ചക്കയുല്‍പന്നങ്ങളും ലോക
വിപണിയില്‍
എത്തിക്കുന്നതിന്
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;എങ്കിൽ
വിശദാംശം
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
അതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ എന്തൊക്കെ;
വിശദമാക്കുമോ?
ജൈവ
വൈപ്പിന്‍ പദ്ധതി
1684.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജൈവ
വൈപ്പിന്‍ പദ്ധതി
പുനരാരംഭിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
പദ്ധതി
എന്നത്തേക്ക്
പുനരാരംഭിക്കുമെന്ന്
വ്യക്തമാക്കാമോ?
നിപാ
വൈറസ് ബാധയുടെ പേരില്‍
കാര്‍ഷിക രംഗത്ത് പ്രതിസന്ധി
1685.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
,,
ഗീതാ ഗോപി
ശ്രീ.കെ.
രാജന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിപാ
വൈറസ് ബാധ
ചൂണ്ടിക്കാണിച്ച്
കൊണ്ട് കേരളത്തില്‍
നിന്നുള്ള പച്ചക്കറി,
പഴവര്‍ഗ്ഗങ്ങള്‍
എന്നിവയുടെ ഇറക്കുമതി
ഗള്‍ഫ് രാജ്യങ്ങളില്‍
നിരോധിച്ച്
ഉത്തരവുണ്ടായിട്ടുണ്ടോ;
വ്യക്തമാക്കുമോ?
(ബി)
റംസാന്
കാലത്ത് കേരളത്തില്‍
നിന്നുള്ള പഴം,
പച്ചക്കറി എന്നിവയുടെ
വലിയ വിപണിയായ ഗള്‍ഫ്
മേഖലയില്‍ നിരോധനം
വരുന്നത് സംസ്ഥാനത്തെ
എങ്ങനെ ബാധിക്കുമെന്ന്
വ്യക്തമാക്കുമോ?
(സി)
നിപാ
വൈറസ് ബാധയുടെ പേരില്‍
കാര്‍ഷിക രംഗത്ത്
പ്രതിസന്ധി
ഉണ്ടാകാതിരിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ?
(ഡി)
നിപാ
ഭീതിയെത്തുടര്‍ന്ന്
വാഴക്കുളത്തെ കൈതച്ചക്ക
വിപണിയില്‍ സംജാതമായ
പ്രതിസന്ധി
പരിഹരിക്കുന്നതിന്
നടത്തുന്ന ശ്രമങ്ങള്‍
വ്യക്തമാക്കുമോ?
അഗ്രോ
സര്‍വ്വീസ് സെന്ററുകള്‍
1686.
ശ്രീ.റ്റി.വി.രാജേഷ്
,,
പി. ഉണ്ണി
,,
യു. ആര്. പ്രദീപ്
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിച്ചുവരുന്ന
അഗ്രോ സര്‍വ്വീസ്
സെന്ററുകളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
കര്‍ഷകര്‍ക്ക്
എന്തെല്ലാം സേവനങ്ങളാണ്
ഇത്തരം സെന്ററുകളില്‍
നിന്ന്
ലഭ്യമാകുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
വര്‍ഷം പുതിയതായി എത്ര
അഗ്രോ സര്‍വ്വീസ്
സെന്ററുകള്‍
ആരംഭിച്ചിട്ടുണ്ട്;
(ഡി)
കാര്‍ഷിക
സംസ്കരണം ലക്ഷ്യമാക്കി
സ്ഥാപിക്കുന്ന അഗ്രോ
പാര്‍ക്ക്
എന്നത്തേയ്ക്ക്
പ്രവര്‍ത്തനം
ആരംഭിക്കുമെന്ന്
അറിയിയ്ക്കാമോ?
അഗ്രോ
പാര്‍ക്കുകള്‍
1687.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അഗ്രോ പാര്‍ക്കുകള്‍
ആരംഭിക്കുന്നതിന്റെ
നടപടിക്രമങ്ങള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഏതെല്ലാം
മേഖലകളിലാണ് പ്രസ്തുത
അഗ്രോപാര്‍ക്കുകള്‍
ആരംഭിക്കുന്നതെന്നും
ഇവയുടെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
എന്തെല്ലാമാണെന്നും അവ
എവിടെയെല്ലാമാണ്
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നതെന്നും
വെളിപ്പെടുത്തുമോ?
കേന്ദ്ര
ഗവണ്മെന്റിന്റെ വിള
കയറ്റുമതി പ്രോത്സാഹന പട്ടിക
1688.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേന്ദ്ര
ഗവണ്മെന്റിന്റെ വിള
കയറ്റുമതി
പ്രോത്സാഹനത്തിനുള്ള
പട്ടികയില്‍
ജാതിയ്ക്കയെ
ഉള്‍പ്പെടുത്തുന്നതിനും,
ആയതിന്റെ ക്ലസ്റ്ററില്‍
ഏറ്റവും കൂടുതല്‍
ജാതിയ്ക്ക
ഉത്പാദിപ്പിക്കുന്ന
എറണാകുളം,തൃശ്ശൂര്‍
എന്നീ ജില്ലകളെ
ഉള്‍പ്പെടുത്തുന്നതിനാവശ്യമായ
നടപടികളും ഇടപെടലുകളും
സ്വീകരിക്കുമോ?
കാര്‍ഷിക
മേഖലയിലെ സ്വയം പര്യാപ്തത
1689.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
ലക്ഷ്യമാക്കിയ
പച്ചക്കറി മേഖലയിലെ
സ്വയം പര്യാപ്തത,
തരിശുരഹിത വയലുകള്‍,
സമഗ്ര നാളികേര
പുരയിടകൃഷി, കാര്‍ഷിക
മൂല്യവര്‍ദ്ധിത
ഉല്പന്നപുരോഗതി,
പച്ചക്കറി കൃഷി വികസനം,
നെല്‍കൃഷിവികസനം,
നാളികേരവികസന പദ്ധതി
എന്നീ പ്രവൃത്തികളുടെ ഈ
സര്‍ക്കാര്‍ കാലയളവില്‍
ഉണ്ടായ
പ്രവര്‍ത്തനങ്ങള്‍,
അതുമായിട്ടുണ്ടായ
നേട്ടങ്ങള്‍,
കോട്ടങ്ങള്‍, ഓരോ വിഭാഗ
പ്രവൃത്തികള്‍ക്കും
ചിലവാക്കിയ തുക എന്നിവ
സംബന്ധിച്ച
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
(ബി)
ഇക്കാര്യങ്ങളിലായി
കാര്‍ഷിക മേഖലാവികസനം
മുന്‍കണ്ട് കഴിഞ്ഞ
സര്‍ക്കാര്‍ കാലയളവിലെ
പ്രവൃത്തികളും നിലവിലെ
സര്‍ക്കാര്‍ ആയതില്‍
വരുത്തിയ മാറ്റം
മൂലമുണ്ടായ നേട്ടങ്ങളും
എന്ത് എന്നും
വ്യക്തമാക്കുമോ?
കാര്‍ഷിക
കടാശ്വാസ കമ്മീഷനിലെ
അപേക്ഷകള്‍
1690.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍ സംസ്ഥാന
കാര്‍ഷിക കടാശ്വാസ
കമ്മീഷനില്‍ എത്ര
അപേക്ഷകള്‍
തീര്പ്പുകല്പ്പിക്കുവാനുണ്ടായിരുന്നുവെന്നും
എത്ര തുകയുടെ കാര്‍ഷിക
കടാശ്വാസത്തിനുളള
അപേക്ഷകളുണ്ടായിരുന്നുവെന്നും
വ്യക്തമാക്കുമോ;
(ബി)
രണ്ടു
വര്‍ഷക്കാലയളവിനുളളില്‍
എത്ര അപേക്ഷകള്‍
തീര്‍പ്പാക്കിയെന്നും
എത്ര തുകയുടെ കാര്‍ഷിക
കടാശ്വാസം
അനുവദിച്ചുവെന്നും
വ്യക്തമാക്കുമോ;
(സി)
എത്ര തുകയുടെ ,എത്ര
അപേക്ഷകള്‍
തീർപ്പാക്കുവാൻ
അവശേഷിക്കുന്നുണ്ടെന്നു
വ്യക്തമാക്കുമോ?
മെക്കനൈസേഷന്‍
മിഷന്റെ പ്രവര്‍ത്തനം
1691.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പിന്റെ കീഴില്‍
നടപ്പാക്കാന്‍ പോകുന്ന
മെക്കനൈസേഷന്‍ മിഷന്റെ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
നല്‍കുമോ;
(ബി)
ഈ
മിഷന്റെ
പ്രവര്‍ത്തനത്തിന്
കാര്‍ഷിക എഞ്ചിനീയറിംഗ്
കഴിഞ്ഞ
ഉദ്യോഗാര്‍ത്ഥികളുടെ
സേവനം
പ്രയോജനപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ഇതുമായി ബന്ധപ്പെട്ട്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ ?
കര്‍ഷകര്‍ക്കുള്ള
വിവിധ പദ്ധതികള്‍
1692.
ശ്രീ.ഇ.പി.ജയരാജന്
,,
ബി.ഡി. ദേവസ്സി
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
സംബന്ധമായ
നൂതനാശയങ്ങള്‍
പരിചയപ്പെടുത്തുന്നതിനും
വിജ്ഞാന
വ്യാപനത്തിനുമായി
കമ്മ്യൂണിറ്റി റേഡിയോ
ആരംഭിക്കാൻ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നൽകുമോ;
(ബി)
കര്‍ഷകര്‍ക്ക്
കുറഞ്ഞ പലിശ നിരക്കിൽ
വായ്പ
ലഭ്യമാക്കുന്നതിനായി
കേരള ഗ്രാമീൺ
ബാങ്കുമായി ചേര്‍ന്ന്
പുറത്തിറക്കിയിട്ടുള്ള
ഹരിത കാര്‍ഡ്-ന്റെ
വിശദാംശം നൽകുമോ;
(സി)
കാര്‍ഷിക
ഉല്പന്ന
സംസ്കരണത്തിലൂടെയും
മൂല്യ
വര്‍ദ്ധനവിലൂടെയും
വരുമാന വര്‍ദ്ധനവ്
നേടുക എന്ന
ലക്ഷ്യത്തോടെ നടത്തിയ
വൈഗ അന്താരാഷ്ട്ര
ശില്പശാല കൂടുതൽ
ജില്ലകളിൽ
സംഘടിപ്പിക്കുവാൻ നടപടി
സ്വീകരിക്കുമോ?
സോയില്‍
സര്‍വ്വെ പ്രവര്‍ത്തനങ്ങള്‍
1693.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സോയില്‍ സര്‍വ്വെ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
(ബി)
ആലത്തൂര്‍
നിയോജക മണ്ഡലത്തില്‍
നടത്തിയിട്ടുളള സോയില്‍
സര്‍വ്വെ ഫലത്തിന്റെ
വിശദാംശം ലഭ്യമാക്കാമോ?
കൃഷി യോഗ്യമാക്കിയ തരിശുനിലം
1694.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം നാളിതുവരെയായി
എത്ര ഹെക്ടര്‍
തരിശുനിലം കൃഷി
യോഗ്യമാക്കിയിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
തരിശുനിലം
കൃഷി
യോഗ്യമാക്കിയതിലൂടെ
സംസ്ഥാനത്ത് നെല്ല്
ഉത്പാദനം
2016-17വര്‍ഷത്തെക്കാള്‍
വര്‍ദ്ധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
വര്‍ദ്ധനവ്
ഉണ്ടായിട്ടില്ലെങ്കില്‍
അതിനുള്ള കാരണങ്ങള്‍
എന്തെല്ലാം എന്ന്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
തരിശുഭൂമി
കൃഷിയോഗ്യമാക്കുന്നതിനുളള
സഹായങ്ങള്‍
1695.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടാക്കട
മണ്ഡലത്തിലെ 6
പഞ്ചായത്തുകളിലായുളള
തരിശുഭൂമി എത്രയാണെന്ന്
പഞ്ചായത്ത് തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
തരിശുഭൂമി
കൃഷിയോഗ്യമാക്കുന്നതിന്
എന്തെല്ലാം സഹായങ്ങളാണ്
സര്‍ക്കാര്‍
ലഭ്യമാക്കുന്നതെന്ന്
വിശദമാക്കാമോ?
കൃഷിയോഗ്യമാക്കിയ
തരിശൂഭൂമി
1696.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ
വന്നതിൽപിന്നെ എത്ര
ഹെക്ടര്‍ തരിശൂഭൂമി
കൃഷിയോഗ്യമാക്കിയിട്ടുണ്ട്;
(ബി)
ഓരോ
ജില്ലകളിലും ഇത്തരത്തിൽ
എത്ര ഹെക്ടര്‍ ഭൂമി
കൃഷിചെയ്യാതെ
കിടക്കുന്നതായി
കണ്ടെത്തിയിട്ടുണ്ട്;വിശദമാക്കാമോ
;
(സി)
കാര്‍ഷിക
ഉല്പാദനം
വര്‍ദ്ധിപ്പിക്കാനും
കൃഷിഭൂമിയുടെ വ്യാപ്തി
വര്‍ദ്ധിപ്പിക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം?
ഡേറ്റാ
ബാങ്കില്‍ തെറ്റായി
ഉള്‍പ്പെടുത്തപ്പെട്ട വിവരം
തിരുത്തുന്നതിന് നടപടി
1697.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2008-ലെ
നെല്‍വയല്‍
തണ്ണീര്‍ത്തട സംരക്ഷണ
ചട്ടങ്ങള്‍ പ്രകാരം
തയ്യറാക്കിയ ഡേറ്റാ
ബാങ്കില്‍ വിവരങ്ങൾ
തെറ്റായി
ഉള്‍പ്പെടുത്തപ്പെട്ടത്
തിരുത്തുന്നതിനായി
ഒല്ലൂര്‍ നിയോജക
മണ്ഡലത്തിലെ പാണഞ്ചേരി,
പുത്തൂര്‍, മാടക്കത്തറ,
നടത്തറ എന്നീ
ഗ്രാമപഞ്ചായത്തുകളില്‍
നിന്നും പ്രസ്തുത
മണ്ഡലത്തില്‍
ഉള്‍പ്പെട്ട തൃശ്ശൂര്‍
കോര്‍പ്പറേഷന്റെ വിവിധ
ഡിവിഷനുകളില്‍ നിന്നും
പ്രാദേശിക നിരീക്ഷണ
സമിതികൾ മുമ്പാകെ എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
അപേക്ഷകളുടെ നിലവിലെ
സ്ഥിതി എന്താണെന്ന്
അറിയിക്കുമോ?
കാര്‍ഷിക
സര്‍വകലാശാലയിലെ സാങ്കേതിക
വിഭാഗം ജീവനക്കാരുടെ നിയമനം
1698.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
സര്‍വകലാശാലയിലെ
സാങ്കേതിക വിഭാഗം
ജീവനക്കാരുടെ നിയമന
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വിശദീകരിക്കാമോ; നിയമനം
നടത്തുന്നതിനു
എന്തെങ്കിലും
തടസ്സമുണ്ടോ;
ഉണ്ടെങ്കില്‍
വ്യകതമാക്കാമോ;
(ബി)
നിലവിൽ
സാങ്കേതിക വിഭാഗം
ജീവനക്കാരുടെ എത്ര
ഒഴിവുകള്‍
റിപ്പോര്‍ട്ട് ചെയ്തു;
കാറ്റഗറി തരം തിരിച്ച്
വ്യക്തമാക്കാമോ?
കാര്‍ഷിക
സര്‍വകലാശാലയിലെ സാങ്കേതിക
വിഭാഗം ജീവനക്കാരുടെ
പ്രൊമോഷന്
1699.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒന്‍പതാം
ശമ്പള പരിഷ്കരണത്തില്‍
കാര്‍ഷിക
സര്‍വകലാശാലയിലെ
സാങ്കേതിക വിഭാഗം
ജീവനക്കാരുടെ
പ്രൊമോഷന്
സാദ്ധ്യതകള്‍
അന്യായമായി
റദ്ദ്ചെയ്തതിനെതിരെ
കോടതിയെ സമീപിച്ച
ജീവനക്കാര്‍ക്ക്
അനുകൂലമായ വിധി ലഭിച്ച്
രണ്ടു വര്‍ഷം
കഴിഞ്ഞിട്ടും വിധി
നടപ്പിലാക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
(ബി)
ആനുകൂല്യങ്ങള്‍
ലഭിക്കാന്‍ സര്‍വീസില്‍
നിന്നും വിരമിച്ച
ജീവനക്കാര്‍ ബഹു.
കോടതിയില്‍ നിന്നും
അനുകൂല ഉത്തരവ്
വാങ്ങേണ്ടി വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
ഇത് പരിഹരിക്കാനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
വാഴക്കുളം
പെെനാപ്പിള്‍ ഗവേഷണ കേന്ദ്രം
1700.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
കാര്‍ഷിക
സര്‍വ്വകലാശാലയുടെ
കീഴിലുളള മൂവാറ്റുപുഴ
വാഴക്കുളം പെെനാപ്പിള്‍
ഗവേഷണ കേന്ദ്രത്തില്‍
നിലവില്‍ നടന്നുവരുന്ന
ഗവേഷണപ്രവര്‍ത്തനങ്ങളും
അനുബന്ധ
പ്രവര്‍ത്തനങ്ങളും
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
സ്ഥാപനത്തിന് ഗവേഷണ
ആവശ്യത്തിനായി
സ്വന്തമായി ഭൂമിയില്ല
എന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
സ്ഥാപനത്തെ ഫ്രൂട്ട്
ക്രോപ്സ് റിസര്‍ച്ച്
സ്റ്റേഷന് (FCRS) എന്ന
നിലയില്‍
ഉയര്‍ത്തുന്നതിനുളള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
വെയര്‍
ഹൗസിംഗ് കോര്പ്പറേഷന്
ഗോഡൗണ്‍ നിര്‍മ്മിക്കുന്നതിന്
കൃഷിവകുപ്പിന്റെ സ്ഥലം
1701.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശൂര്‍ താലൂക്കില്‍
വെയര്‍ ഹൗസിംഗ്
കോര്പ്പറേഷന് ഗോഡൗണ്‍
നിര്‍മ്മിക്കുന്നതിന്
കൃഷി വകുപ്പിന്റെ സ്ഥലം
വിട്ട് നല്‍കുന്നതിനായി
അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
(ബി)
ആയതിന്മേല്
നാളിതുവരെ എന്തെല്ലാം
നടപടികള്‍
കൈക്കൊണ്ടുവെന്ന്
വ്യക്തമാക്കാമോ?
കാേന്നി
വെയര്‍ ഹൗസിംഗ്
കാേര്‍പ്പറേഷന്‍ ഗാേഡൗണ്
നിര്‍മമാണം
1702.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലയിലെ കാേന്നി
താലൂക്കില്‍ കേരള
സംസ്ഥാന വെയര്‍ ഹൗസിംഗ്
കാേര്‍പ്പറേഷന്‍
ഗാേഡൗണ്
നിര്‍മ്മിക്കുന്നതിന്
കൃഷി വകുപ്പിന്റെ
കെെവശമുള്ള സ്ഥലം
വിട്ടുനല്‍കുന്നതിനെ
സംബന്ധിച്ച് വെയര്‍
ഹൗസിംഗ്
കാേര്‍പ്പറേഷന്‍ അപേക്ഷ
നല്‍കിയിട്ടുണ്ടാേ ;
എങ്കില്‍ എന്നാണ്
നല്‍കിയതെന്നു
വ്യക്തമാക്കാമോ ;
(ബി)
ആയതിന്മേല്
നാളിതുവരെ
കെെക്കൊണ്ടിട്ടുള്ള
തുടര്‍ നടപടി
വ്യക്തമാക്കാമാേ ;
(സി)
പ്രസ്തുത
സ്ഥലം എന്നത്തേയ്ക്ക്
വിട്ടുനല്‍കുമെന്ന്
വെളിപ്പെടുത്തുമാേ ;
(ഡി)
ആയതു സംബന്ധിച്ച ഫയല്‍,
തീരുമാനം
കെെക്കൊള്ളാതെ
അനന്തമായി
താമസിപ്പിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ
; എങ്കില്‍ അത്
പരിഹരിക്കുന്നതിന്
നിര്‍ദ്ദേശം നല്കുമാേ
?