സ്ത്രീ
തൊഴിലാളികള്‍ക്ക് അടിസ്ഥാന
സൗകര്യങ്ങള്‍
1125.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തൊഴില്‍ശാലകളില്‍
ജോലി ചെയ്യുന്ന സ്ത്രീ
തൊഴിലാളികള്‍ക്ക്
ആവശ്യമായ അടിസ്ഥാന
സൗകര്യങ്ങള്‍ പല
സ്ഥാപനങ്ങളിലും
ലഭ്യമാക്കിയിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തൊഴില്‍ശാലകളില്‍
സ്ത്രീ
തൊഴിലാളികള്‍ക്ക്
അടിസ്ഥാന സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
സമഗ്ര
ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി
1126.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പിലാക്കി വരുന്ന
സമഗ്ര ആരോഗ്യ
ഇന്‍ഷ്വറന്‍സ്
പദ്ധതിയില്‍ എത്ര
കുടുംബങ്ങള്‍
അംഗങ്ങളായി
ചേര്‍ന്നിട്ടുണ്ട്;
(ബി)
സമഗ്ര
ആരോഗ്യ ഇന്‍ഷ്വറന്‍സ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി സേവനം
ലഭ്യമാക്കുന്ന ചില
സ്വകാര്യ ആശുപത്രികള്‍
രോഗികളെ ചൂഷണം ചെയ്ത്
ഇന്‍ഷ്വറന്‍സ്
ആനുകൂല്യങ്ങള്‍
തട്ടിയെടുക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്തരം
ക്രമക്കേടുകള്‍
തടയുന്നതിന് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
തൊഴിൽ
മേഖലകളിലെ കരാർ വ്യവസ്ഥ
1127.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വ്യവസായസൗഹൃദം
എന്ന പേരിൽ കേന്ദ്ര
സർക്കാർ സ്ഥിരം തൊഴിൽ
സ്വഭാവമുളള തൊഴിൽ
മേഖലകളില്‍ പോലും കരാർ
വ്യവസ്ഥ കൊണ്ട്
വരുന്നതിൽ ഈ
സർക്കാരിന്റെ നിലപാട്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
കരാർ തൊഴിലാളി നിയമവും
വ്യവസായ-തൊഴിൽ ചട്ടവും
ഭേദഗതി ചെയ്യുന്നത്
നമ്മുടെ തൊഴിൽ
മേഖലയെയും
തൊഴിലാളികളെയും
ഏതെല്ലാം തരത്തിൽ
ബാധിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
ഇക്കാര്യത്തിൽ
സർക്കാർ സ്വീകരിച്ച
നിലപാട് വിശദമാക്കുമോ?
നോക്കു
കൂലി നിരോധനം
1128.
ശ്രീ.വി.ഡി.സതീശന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
റോജി എം. ജോണ്‍
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
തൊഴില്‍ മേഖലയില്‍
നിലനിന്നിരുന്ന
നോക്കുകൂലി
ഒൗദ്യോഗികമായി
നിര്‍ത്തലാക്കിയിട്ടുണ്ടോ;
(ബി)
ചില
മേഖലകളില്‍
തൊഴിലാളികളെ വിതരണം
ചെയ്യുവാനുള്ള അവകാശം
തൊഴിലാളി സംഘടനകള്‍
ഏറ്റെടുക്കുന്ന രീതി
നിരോധിച്ചത്
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
(സി)
നോക്കുകൂലി
നിരോധിച്ച
കാര്യത്തില്‍ തൊഴിലാളി
യൂണിയനുകളുടെ സഹകരണം
ഉറപ്പാക്കിയിട്ടുണ്ടോ;
(ഡി)
ഗാര്‍ഹിക
ആവശ്യങ്ങള്‍ക്കും
കാര്ഷികാവശ്യങ്ങള്ക്കുമുള്ള
കയറ്റിറക്കിന്
ഇഷ്ടമുള്ള തൊഴിലാളികളെ
നിയോഗിക്കുന്നത്
തടയരുതെന്ന നിര്‍ദ്ദേശം
പ്രാവര്‍ത്തികമാക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
(ഇ)
പൊതു
സമൂഹത്തിന്
തൊഴിലാളികളോടുള്ള
സമീപനത്തില്‍
കാലോചിതമായ മാറ്റം
കൊണ്ടുവരുന്നതിനും
ജോലി ചെയ്യുന്ന
തൊഴിലാളിക്ക്
അന്തസ്സോടെ
ജീവിക്കുന്നതിനുള്ള
വേതനം ലഭിക്കുന്നുണ്ട്
എന്ന് ഉറപ്പ്
വരുത്തുന്നതിനും നടപടി
സ്വീകരിക്കുമോ?
വ്യവസായ
വാണിജ്യ സ്ഥാപനങ്ങള്‍ക്ക്
ഗ്രേഡിംഗ്
1129.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വ്യവസായ വാണിജ്യ
സ്ഥാപനങ്ങള്‍ക്ക്
ഗ്രേഡിംഗ്
നല്‍കുന്നതിന് തൊഴില്‍
വകുപ്പ് നടപടി
സ്വീകരിക്കുന്നുണ്ടോ;
(ബി)
ഗ്രേഡിംഗിന്
നിശ്ചയിച്ചിരുന്ന
പൊതുമാനദണ്ഡങ്ങള്‍
എന്തൊക്കെയായിരുന്നു;
(സി)
മികവിന്റെ
അടിസ്ഥാനത്തില്‍
ഗ്രേഡിംഗ്
സര്‍ട്ടിഫിക്കറ്റ്
നല്‍കുന്നതിന് ആരംഭിച്ച
ഈ പദ്ധതിക്ക് വേണ്ടത്ര
പ്രതികരണം ലഭിക്കാതെ
പോയത് എന്തുകൊണ്ടാണ്;
ഇതിനകം എത്ര
അപേക്ഷകളാണ് ലഭിച്ചത്:
(ഡി)
വ്യവസായ
വാണിജ്യ മേഖലകളില്‍
നിന്നും ഇതിന്
പ്രതീക്ഷിച്ച പ്രതികരണം
ലഭിക്കാത്ത
സാഹചര്യത്തില്‍
നടപടിക്രമങ്ങള്‍
കര്‍ശനമാക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
സ്ത്രീകള്‍
ജോലിചെയ്യുന്ന
തൊഴില്‍ശാലകളില്‍ ക്രഷുകള്‍
1130.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്ത്രീകള്‍
ജോലിചെയ്യുന്ന
തൊഴില്‍ശാലകളില്‍
കുട്ടികളെ
പരിപാലിക്കുന്നതിനായി
ക്രഷുകള്‍
സ്ഥാപിക്കണമെന്ന് നിയമം
അനുശാസിക്കുന്നുണ്ടോ;ഉണ്ടെങ്കില്‍
വിശദാംശം അറിയിക്കുമോ ;
(ബി)
ഇത്തരത്തില്‍
ക്രഷുകള്‍
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
നോക്കുകൂലി
നിരോധന നിയമം
1131.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നോക്കുകൂലി
നിരോധന നിയമം
നോക്കുകുത്തിയാക്കുന്ന
രീതിയില്‍ തൊഴിലാളി
സംഘടനകള്‍ ഇടപെടല്‍
നടത്തുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അനധികൃതമായി
നോക്കുകൂലി
വാങ്ങുന്നവര്‍ക്കെതിരെ
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം നാളിതുവരെ
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്
എന്നറിയിക്കാമോ?
സ്ത്രീകള്‍ക്ക്
പുരുഷന്മാരെക്കാള് കുറഞ്ഞ
കൂലി
1132.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പല തൊഴില്‍ മേഖലകളിലും
സ്ത്രീകള്‍ക്ക്
പുരുഷന്മാരെക്കാള്
കുറഞ്ഞ കൂലി നല്കുന്ന
പ്രവണത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
പ്രവണത
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
എങ്കില്‍
വിശദാംശം അറിയിക്കുമോ?
അടല്‍
പെന്ഷന് യോജന
1133.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ക്ഷേമനിധി
ബോര്‍ഡുകളില്‍ എത്ര
വിധം പെന്ഷന്
പദ്ധതികള്‍
നിലവിലുണ്ട്; ഇനം
തിരിച്ച് വിശദമാക്കാമോ;
(ബി)
അസംഘടിത
മേഖലയിലെ
തൊഴിലാളികള്‍ക്കായി
അടല്‍ പെന്ഷന് യോജന
നടപ്പിലാക്കുന്നതിന്
സര്‍ക്കാര്‍ എന്ത്
നടപടി
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(സി)
അടല്‍
പെന്ഷന് യോജന
നടപ്പിലാക്കുന്നതിന്
കേന്ദ്രസര്‍ക്കാരില്‍
നിന്നോ പെന്ഷന് ഫണ്ട്
റഗുലേറ്ററി ആന്റ്
ഡവലപ്പ്മെന്റ്
അതോറിറ്റി
(പി.എഫ്.ആര്.ഡി.എ.)
യില്‍ നിന്നോ ഔദ്യോഗിക
കത്ത് ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്മേല്
എന്ത് നടപടി
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ?
തൊഴിലാളി
ക്ഷേമ പദ്ധതികള്‍
1134.
ശ്രീ.സി.കൃഷ്ണന്
,,
എം. നൗഷാദ്
,,
വി. കെ. സി. മമ്മത് കോയ
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നോക്കുകൂലി
സമ്പ്രദായം
അവസാനിപ്പിച്ചതോടൊപ്പം
തൊഴിലാളികള്‍ ചെയ്യുന്ന
ജോലിക്ക് ന്യായമായ
വേതനം
ലഭിക്കുന്നുവെന്ന്
ഉറപ്പാക്കാനായി
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(ബി)
തൊഴില്‍
സ്ഥാപനങ്ങള്‍ക്ക്
ഗ്രേഡിംഗ് നല്കി
തൊഴിലാളി
സൗഹൃദാന്തരീക്ഷം
സൃഷ്ടിക്കാന്‍ നടത്തി
വരുന്ന
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി അറിയിക്കാമോ;
(സി)
തൊഴിലാളി
ക്ഷേമ പദ്ധതികള്‍
കൂടുതല്‍
വ്യാപിപ്പിക്കുന്നതിനും
വ്യാപാര വ്യവസായ
സ്ഥാപനങ്ങളില്‍
പണിയെടുക്കുന്നവരുടെ
സേവന വേതന വ്യവസ്ഥകള്‍
പാലിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്തുന്നതിനും
നടത്തുന്ന ഇടപെടലുകള്‍
എന്തെല്ലാമാണ്എന്ന്
വെളിപ്പെടുത്താമോ?
നവജീവന്‍
പദ്ധതി
1135.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളില്‍ പേര്
രജിസ്റ്റര്‍
ചെയ്തിട്ടും തൊഴില്‍
ലഭിക്കാത്ത 50-65 പ്രായ
പരിധിയില്‍ ഉള്ള എത്ര
പേരുണ്ട്;വിശദാംശം
വ്യക്തമാക്കുമോ ;
(ബി)
ഇവർക്കായി
തയ്യാറാക്കിയിട്ടുള്ള
നവജീവന്‍ പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വ്യക്തമാക്കുമോ ;
(സി)
നവജീവന്‍
പദ്ധതി സംബന്ധിച്ച
മാര്‍ഗരേഖ
തയ്യാറാക്കിയിട്ടുണ്ടോ
;എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ?
നവജീവന്‍
പദ്ധതി
1136.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴിൽ വകുപ്പ്
നടപ്പിലാക്കുവാൻ
തീരുമാനിച്ചിട്ടുള്ള
നവജീവന്‍ പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
നവജീവന്‍ പദ്ധതിയുടെ
നിലവിലെ പ്രവര്‍ത്തന
പുരോഗതി
വെളിപ്പെടുത്തുമോ?
തൊഴില്‍നയം
1137.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തൊഴില്‍നയം
പ്രഖ്യാപിച്ചിട്ടുണ്ടോ;
എങ്കില്‍ എന്തെല്ലാം
നിബന്ധനകളാണ്
പ്രധാനമായും ഈ
നയത്തില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
അറിയിക്കുമോ ;
(ബി)
സംസ്ഥാനത്തെ
തൊഴില്‍ നിയമങ്ങളില്‍
കാലോചിതമായ പരിഷ്കാരം
വരുത്തുന്നതിന്
ആലോചനയുണ്ടോ; എങ്കില്‍
ഏതെല്ലാം തൊഴില്‍
നിയമങ്ങളിലാണ്
പരിഷ്കരണം നടത്താന്‍
ആലോചിക്കുന്നത്;
(സി)
തൊഴില്‍
മേഖലയില്‍ പുതിയതായി
ഏതെങ്കിലും തരത്തിലുള്ള
നിയമനിര്‍മ്മാണം
പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
തൊഴിലാളികളുടെ
ക്ഷേമത്തിനായി ആവിഷ്കരിച്ച
നൂതന പദ്ധതികള്‍
1138.
ശ്രീ.എസ്.ശർമ്മ
,,
എം. നൗഷാദ്
,,
വി. കെ. സി. മമ്മത് കോയ
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
തൊഴിലാളികളുടെ
ക്ഷേമത്തിനായി
ആവിഷ്കരിച്ച നൂതന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കാലയളവില്‍ ഏതെല്ലാം
തൊഴില്‍ മേഖലകളിലാണ്
അടിസ്ഥാന ശമ്പളം
പുതുക്കി നല്‍കിയത്;
വിശദമാക്കാമോ;
(സി)
സംസ്ഥാനത്ത്
ഏതെല്ലാം തൊഴില്‍
മേഖലകളാണ് മിനിമം വേതന
നിയമത്തിന്റെ
പരിധിയില്‍
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
തൊഴിലാളികള്‍ക്ക്
മിനിമം വേതനം
നിഷേധിക്കുന്ന
തൊഴിലുടമകള്‍ക്കെതിരെ
എന്തെല്ലാം
ശിക്ഷാനടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കുമോ?
സര്‍ക്കാരിന്റെ
തൊഴില്‍ നയം
1139.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാർ
തൊഴില്‍ നയം
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
എങ്കിൽ
പ്രസ്തുത നയത്തിലെ
പ്രധാന
നിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയാണ്;
(സി)
അൺ
എയ്ഡഡ് വിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ
അദ്ധ്യാപക -അനദ്ധ്യാപക
ജീവനക്കാര്‍ക്ക് മിനിമം
വേതനം
നടപ്പിലാക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ഡി)
സമാന
സ്വഭാവമുള്ള ക്ഷേമനിധി
ബോര്‍ഡുകള്‍
സംയോജിപ്പിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;എങ്കില്‍
ഏതൊക്കെ ക്ഷേമനിധി
ബോര്‍ഡുകളാണ് അപ്രകാരം
സംയോജിപ്പിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
തൊഴിലാളി
ക്ഷേമനിധി ബോര്‍ഡുകളുടെ
പ്രവര്‍ത്തനം
1140.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തൊഴിലാളി ക്ഷേമനിധി
ബോര്‍ഡുകളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന്
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ക്ഷേമനിധിയില്‍
അംഗങ്ങളായിട്ടുള്ളവര്‍ക്കുള്ള
ആനുകൂല്യം കാലോചിതമായി
പരിഷ്ക്കരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
സമാന
സ്വഭാവത്തിലുള്ള
ബോര്‍ഡുകളുടെ
പ്രവര്‍ത്തനം
സംയോജിപ്പിക്കുന്നതിനുള്ള
നടപടി ഏത്
ഘട്ടത്തിലാണ്;
(ഡി)
നിലവിലുള്ള
എല്ലാ ബോര്‍ഡുകള്‍ക്കും
വേണ്ടി പൊതുവായ ഒരു
സോഫ്റ്റ് വെയര്‍
രൂപകല്പന
ചെയ്യുന്നതിനുള്ള
തീരുമാനം
നടപ്പിലാക്കിയിട്ടുണ്ടോ?
കേരള
മോട്ടോര്‍ തൊഴിലാളി
ക്ഷേമനിധിയില്‍ നിന്നുള്ള
വിവാഹ ധനസഹായം
1141.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
മോട്ടോര്‍ തൊഴിലാളി
ക്ഷേമനിധി ബോര്‍ഡില്‍
നിന്നും, വാഹന ഉടമയുടെ
വിഹിതം തൊഴിലാളിയുടെ
പേരില്‍ അടയ്ക്കാത്തത്
കാരണം എറണാകുളം
പള്ളുരുത്തി
പെരുമ്പടപ്പ് 20/2990A
നമ്പര്‍ വീട്ടില്‍
ക്രിസോസ്റ്റം
ഫെര്‍ണാണ്ടസിന്റെ
മകളുടെ
വിവാഹധനസഹായത്തിനായി
ടിയാന് സമര്‍പ്പിച്ച
അപേക്ഷ നിരസിച്ചത്
സംബന്ധിച്ച്
സമര്‍പ്പിച്ച
പരാതി(E/2424419/2018)
യില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
സ്വീകരിച്ച നടപടി
എന്തെന്ന്
വ്യക്തമാക്കാമോ?
സ്വകാര്യ
ആശുപത്രികളിലെ നഴ്സുമാരുടെ
വേതനം
1142.
ശ്രീ.അന്‍വര്‍
സാദത്ത്
,,
വി.ടി.ബല്‍റാം
,,
ഹൈബി ഈഡന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
ആശുപത്രികളിലെ
നഴ്സുമാരുടെയും
ജീവനക്കാരുടെയും മിനിമം
വേതനം പുതുക്കി
നിശ്ചയിച്ചുകൊണ്ട്
ഉത്തരവായിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
സ്വകാര്യ
ആശുപത്രികളിലെ
നഴ്സുമാരുടെ അടിസ്ഥാന
ശമ്പളം എത്രയായി
നിജപ്പെടുത്തണമെന്നായിരുന്നു
സുപ്രീംകോടതി നിയോഗിച്ച
കമ്മിറ്റിയുടെ
ശിപാര്‍ശ;
(സി)
മിനിമം
വേതനം പുതുക്കി
നിശ്ചയിച്ചത്
സുപ്രീംകോടതി നിയോഗിച്ച
ഈ കമ്മിറ്റിയുടെ
ശിപാര്‍ശയുടെ
അടിസ്ഥാനത്തിലാണോ;
അല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
മിനിമം
വേതന ഉത്തരവിനെ ചോദ്യം
ചെയ്തുകൊണ്ട്
ഹോസ്പിറ്റല്‍
മാനേജ്മെന്റുകള്‍
സുപ്രീംകോടതിയെ
സമീപിച്ചിട്ടുണ്ടോ;
പ്രസ്തുത ഹര്‍ജി കോടതി
പരിഗണിച്ചിട്ടുണ്ടോ;
(ഇ)
നിശ്ചയിച്ച
മിനിമം വേതനം
നഴ്സുമാര്‍ക്ക്
ലഭിക്കുന്നുവെന്ന്
ഉറപ്പുവരുത്തുവാന്‍
അടിയന്തര നടപടി
കൈക്കൊള്ളുമോ എന്ന്
അറിയിക്കുമോ?
അസംഘടിത മേഖലയിലെ
തൊഴിലാളികള്‍ നേരിടുന്ന
ചൂഷണം
1143.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അസംഘടിത മേഖലയില്‍
പണിയെടുക്കുന്ന
തൊഴിലാളികള്‍ ചൂഷണം
നേരിടുന്നതായ വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
സ്വകാര്യമേഖലകളില്‍
തൊഴിലെടുക്കുന്ന
തൊഴിലാളികള്‍ക്കുളള
വേതനം ബാങ്ക് വഴി
നല്‍കുന്നതിനുളള
നടപടിയെ തൊഴിലുടമകള്‍
കോടതിയില്‍ ചോദ്യം
ചെയ്തിട്ടുണ്ടോ;
എങ്കില്‍
എന്തടിസ്ഥാനത്തിലാണ്
ഇതിനെതിരെ
തൊഴിലുടമകള്‍
നീങ്ങിയത്;വ്യക്തമാക്കാമോ;
(സി)
വസ്ത്രവിപണന
മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
സെയില്‍സ്
മാൻ/സെയില്‍സ് ഗേള്‍
എന്നിവര്‍ക്ക്
ഇടവേളകളില്‍
ഇരിക്കുവാനുളള സൗകര്യം
ഏര്‍പ്പെടുത്തുന്നതിനായി
കേരള ഷോപ്പ്സ് ആന്റ്
കോമേഴ്സ്യല്‍
എസ്റ്റാബ്ലിഷ്മെന്റ്
ആക്ടില്‍ ഭേദഗതി
വരുത്തുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
തൊഴില്‍
ചൂഷണം സംബന്ധിച്ച്
ലഭിക്കുന്ന
പരാതികളിന്മേല്
സത്വരനടപടി
സ്വീകരിക്കാറുണ്ടോ;നിയമ
ലംഘനം നടത്തിയ എത്ര
സ്ഥാപന ഉടമകള്‍ക്കെതിരെ
2018-ല്‍ നിയമനടപടി
സ്വീകരിച്ചു
എന്നറിയിക്കാമോ?
മരം
കയറ്റ തൊഴിലാളികള്‍ക്ക് സഹായ
പദ്ധതി
1144.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൂലിക്കോ
പ്രതിഫലത്തിനോ വേണ്ടി
മരംകയറ്റ തൊഴില്‍
ചെയ്യുന്നവര്‍ക്ക്
തൊഴിലില്‍
ഏർപ്പെട്ടിരിക്കുമ്പോൾ
അപകടം മൂലം മരണം
സംഭവിക്കുകയോ
സ്ഥായിയായ അവശത
സംഭവിക്കുകയോ
ചെയ്യുകയാണെങ്കില്‍
സഹായ ധനം നല്കുന്ന
പദ്ധതി നിലവിലുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
പദ്ധതിയുടെ വിശദാംശം
നല്‍കാമോ;
(സി)
മരം
മുറിക്കുമ്പോള്‍
താഴേക്ക് വീണ എത്ര
പേര്‍ക്ക് ആശ്വാസധനം
നല്കാന്
ബാക്കിയുണ്ടെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(ഡി)
മരത്തില്‍
നിന്ന് വീണു
മരിച്ചവരുടെ
ആശ്രിതര്‍ക്കുള്ള
ധനസഹായം വിതരണം
ചെയ്യാന്‍
ബാക്കിയുണ്ടോ എന്ന്
ജില്ല തിരിച്ചു
വ്യക്തമാക്കാമോ?
മിനിമം
കൂലി നടപ്പിലാക്കാന്‍
സ്വീകരിച്ച നടപടികള്‍
1145.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
പ്രഖ്യാപിച്ച മിനിമം
കൂലി നയം
നടപ്പിലാക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
നോക്കുകൂലി വാങ്ങിയ
എത്ര കേസ്സുകള്‍
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടുവെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഈ
കേസ്സുകളില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
ഇതര
സംസ്ഥാന തൊഴിലാളികളുടെ
സുരക്ഷിതത്വം
1146.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഇതര
സംസ്ഥാന തൊഴിലാളികളുടെ
വാസ സ്ഥലത്തും
തൊഴിലിടത്തും
ശുചിത്വവും
സുരക്ഷിതത്വവും
ഉറപ്പുവരുത്തുവാൻ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ?
ഇതര
സംസ്ഥാന തൊഴിലാളികള്‍ക്ക്
തിരിച്ചറിയൽ കാര്‍ഡ്
1147.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതര
സംസ്ഥാന
തൊഴിലാളികള്‍ക്ക്
തിരിച്ചറിയൽ കാര്‍ഡ്
ലഭ്യമാക്കുന്നതിനുള്ള
രജിസ്ട്രേഷൻ നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
ഇതുപ്രകാരം നാളിതുവരെ
എത്ര ഇതര സംസ്ഥാന
തൊഴിലാളികളുടെ വിശദാംശം
രജിസ്റ്റര്‍ ചെയ്യുവാൻ
സാധിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
തൊഴിൽ
വകുപ്പ്
നടപ്പിലാക്കുന്ന
രജിസ്ട്രേഷൻ നടപടികളോട്
ഇതര സംസ്ഥാന തൊഴിലാളികൾ
സഹകരിക്കാത്തത്
എന്തുകൊണ്ടാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
എങ്കിൽ രജിസ്ട്രേഷൻ
നിര്‍ബന്ധമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
രജിസ്റ്റര്‍
ചെയ്യാത്ത
തൊഴിലാളികള്‍ക്ക് ജോലി
നൽകുന്നവര്‍ക്കെതിരെ
നടപടി സ്വീകരിക്കുന്ന
കാര്യം പരിഗണിക്കുമോ?
ഇതര
സംസ്ഥാനത്തൊഴിലാളികള്‍ക്ക്
ഹെല്‍ത്ത് കാര്‍ഡ്
1148.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജോലി ചെയ്യുന്ന ഇതര
സംസ്ഥാനത്തൊഴിലാളികള്‍ക്ക്
ഹെല്‍ത്ത് കാര്‍ഡ്
സിസ്റ്റം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
ലേബര്‍
ക്യാമ്പുകളില്‍ ക്രമമായ
ഇടവേളകളില്‍ ആരോഗ്യ
പരിശോധന നടത്തുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(സി)
പ്രസ്തുത
നടപടികള്‍
സ്വീകരിച്ചിട്ടില്ലെങ്കില്‍
ആയവ
നടപ്പിലാക്കുന്നതിനും
മേല്‍നോട്ടം
നടത്തുന്നതിനുമുള്ള
സംവിധാനങ്ങള്‍
സംസ്ഥാനത്തുടനീളം
ഏര്‍പ്പെടുത്തുമോ
എന്നറിയിക്കാമോ?
ആവാസ്
പദ്ധതി
1149.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇതരസംസ്ഥാന
തൊഴിലാളികള്‍ക്കായി
നടപ്പിലാക്കിയിട്ടുള്ള
ആവാസ് പദ്ധതിയുടെ
വിശദാംശം നല്‍കുമോ;
(ബി)
പദ്ധതി
നടപ്പിലാക്കിയ ശേഷം
നാളിതുവരെയായി എത്ര
തൊഴിലാളികള്‍ ഈ
പദ്ധതിയില്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ആവാസ്
പദ്ധതിയില്‍
ഉള്‍പ്പെടുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
ഇതരസംസ്ഥാന
തൊഴിലാളികള്‍
1150.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എത്ര
ഇതരസംസ്ഥാന
തൊഴിലാളികള്‍ തൊഴില്‍
വകുപ്പിന് കീഴില്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട് ; ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(ബി)
ഇതരസംസ്ഥാന
തൊഴിലാളികള്‍ക്ക്
വേണ്ടി സര്‍ക്കാര്‍
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
എന്തൊക്കെയാണ് ;
വിശദമാക്കാമോ;
(സി)
ഇതരസംസ്ഥാന
തൊഴിലാളികള്‍ക്കുവേണ്ടി
ഏതൊക്കെ ജില്ലകളില്‍
ഫെസിലിറ്റേഷന്‍
സെന്ററുകള്‍
തുടങ്ങിയിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ?
ഇതരസംസ്ഥാന
തൊഴിലാളികള്‍ക്കായി ക്ഷേമ
പദ്ധതികള്‍
1151.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ഇതരസംസ്ഥാന
തൊഴിലാളികള്‍ക്കായി
നടപ്പിലാക്കിയ ക്ഷേമ
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതരസംസ്ഥാന
തൊഴിലാളികളുമായി
ബന്ധപ്പെട്ട് തൊഴിലുടമ
പാലിക്കേണ്ട
നിബന്ധനകള്‍
എന്തൊക്കെയാണ്;
(സി)
ഇതര
സംസ്ഥാന തൊഴിലാളികളെ
വാടക വീടുകളില്‍
താമസിപ്പിക്കുന്നതുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഇതിലേയ്ക്കാവശ്യമായ
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
1986
ലെ ബാലവേല (നിരോധനവും
നിയന്ത്രണവും) നിയമം
1152.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
1986
ലെ ബാലവേല (നിരോധനവും
നിയന്ത്രണവും) നിയമം
സംസ്ഥാനത്ത് കര്‍ശനമായി
നടപ്പിലാക്കുന്നുണ്ടോ;
എങ്കില്‍ അതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
ഇതര
സംസ്ഥാനങ്ങളില്‍
നിന്നുള്ള 14 വയസ്സില്‍
താഴെയുള്ള കുട്ടികള്‍
സംസ്ഥാനത്തെ
ഹോട്ടലുകളിലും പലഹാര
നിര്‍മ്മാണ
സ്ഥാപനങ്ങളിലും
തൊഴിലെടുക്കുന്നതായ
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ബാലവേലക്കെതിരെ
പ്രചരണപരിപാടികള്‍
സംഘടിപ്പിക്കുന്നതിനും,
നിയമം
ലംഘിക്കുന്നവര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
ഇ.എസ്.ഐ. ഗുണഭോക്താക്കള്‍ക്ക്
ചികിത്സാ സൗകര്യം
ലഭ്യമാക്കുന്നതിന് നടപടി
1153.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഇ.എസ്.ഐ.
ഗുണഭോക്താക്കള്‍ക്ക്
മെച്ചപ്പെട്ട ചികിത്സാ
സൗകര്യം
ലഭ്യമാക്കുന്നതിന്
സര്‍ക്കാര്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന്
വെളിപ്പെടുത്തുമോ;
(ബി)
സ്വകാര്യ
സൂപ്പര്‍
സ്പെഷ്യാലിറ്റി
അശുപത്രികളില്‍
ഇവര്‍ക്ക് ചികിത്സ
ലഭ്യമാക്കുന്നതിനായി
സ്വകാര്യ
ആശുപത്രികളുമായി
എന്തൊക്കെ കരാറുകളാണ്
ഉണ്ടാക്കിയിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(സി)
ഇ.എസ്.ഐ.യുടെ
കീഴില്‍ ഒരു മെഡിക്കല്‍
കോളേജ്
സ്ഥാപിക്കുന്നതിനായി
ഇതുവരെ എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ഡി)
ഇതിനാവശ്യമായ
സ്ഥലം
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ?
ഇ.എസ്.എെ.
നിയമം
1154.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയതായി ഏതെങ്കിലും
വില്ലേജുകള്‍ ഇ.എസ്.എെ.
നിയമത്തിന്റെ
പരിധിയില്‍
കൊണ്ടുവരാന്‍
ആലോചിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
സംസ്ഥാനത്ത്നിലവില്
എത്ര വില്ലേജുകളാണ്
ഇ.എസ്.എെ. നിയമത്തിന്റെ
പരിധിയില്‍ വരുന്നത്;
ജില്ല തിരിച്ചുളള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
സംസ്ഥാനത്ത്
ആകെ എത്ര
തൊഴിലാളികളാണ്
ഇ.എസ്.എെ. നിയമത്തിന്റെ
പരിധിയില്‍ വരുന്നത്;
മേഖല തിരിച്ചുളള
കണക്കുകള്‍
വെളിപ്പെടുത്താമോ?
ഒഡേപെക്
വഴി വിദേശ രാജ്യങ്ങളിലെ ജോലി
1155.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഒഡേപെക്
വഴി വിദേശ രാജ്യങ്ങളിലെ
ജോലിക്കായി എത്ര
പേര്‍ക്ക് അവസരം
ലഭിച്ചു എന്ന്
അറിയിക്കുമോ;
(ബി)
ഒഡേപെകിന്റെ
പ്രവര്‍ത്തനം
വിപുലപ്പെടുത്തുന്നത്
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ എന്ന്
അറിയിക്കുമോ;
(സി)
എങ്കില്‍
വിശദാംശം അറിയിക്കുമോ?
നാേക്കുകൂലി
നിരാേധനം
1156.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നാേക്കുകൂലി
നിരാേധിച്ചതിനു ശേഷം
റിപ്പാേര്‍ട്ട്
ചെയ്തിട്ടുള്ള
നാേക്കുകൂലി
കേസുകളെത്ര;
(ബി)
ഇൗ
കേസുകളില്‍ സ്വീകരിച്ച
നടപടികളുടെ
വിശദാംശങ്ങള്‍
നല്കുമാേ ;
(സി)
നാേക്കുകൂലിക്കെതിരായി
ഗ്യാസ് അതാേറിറ്റി ഓഫ്
ഇന്ത്യയുടെ പരാതി
ലഭിച്ചിട്ടുണ്ടാേ ;
(ഡി)
എങ്കിൽ
ഇൗ പരാതിയിന്മേല്
സ്വീകരിച്ച
നടപടികളെന്താെക്കെയാണെന്ന്
വ്യക്തമാക്കുമോ?
രാത്രികാലത്ത്
പ്രവര്‍ത്തിക്കുന്ന വാണിജ്യ
സ്ഥാപനങ്ങള്‍
1157.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
രാത്രികാലത്ത്
വാണിജ്യസ്ഥാപനങ്ങള്‍
തുറന്ന്
പ്രവര്‍ത്തിപ്പിക്കാന്‍
അനുവദിക്കണമെന്ന
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍ ഈ
നിര്‍ദ്ദേശം
നടപ്പാക്കുന്നത്
സംബന്ധിച്ച്
കൈക്കൊള്ളാനുദ്ദേശിക്കുന്ന
നടപടികള്‍
വിശദീകരിക്കുമോ;
(ബി)
നിലവില്‍
രാത്രികാലത്ത് തുറന്ന്
പ്രവര്‍ത്തിക്കുന്ന
ചെറുകിട മെഡിക്കല്‍
സ്റ്റോറുകള്‍, ടീ
ഷോപ്പുകള്‍
എന്നിവയ്ക്ക് നേരെ
പോലീസ് നിരന്തരമായ
ഭിഷണി മുഴക്കുന്നു എന്ന
പരാതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്തരം
സ്ഥാപനങ്ങള്‍ക്ക്
സംരക്ഷണം നല്കാന്
നിയമഭേദഗതി
ഉള്‍പ്പെടെയുള്ള
നടപടികള്‍
സ്വീകരിക്കാന്‍
ആലോചിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
തൊഴില്‍
നൈപുണ്യ വികസനം
1158.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
യുവാക്കള്‍ക്ക്
തൊഴില്‍ നൈപുണ്യം
നല്കുന്നതിന്എന്തെല്ലാം
പദ്ധതികള്‍
നടപ്പിലാക്കി വരുന്നു
എന്ന് അറിയിക്കുമോ;
(ബി)
ഈ
പദ്ധതികള്‍
വിപുലീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
സ്കില്‍
ഡെലിവറി പ്ലാറ്റ്ഫോം പദ്ധതി
1159.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എഞ്ചിനീയറിംഗ്
വിദ്യാര്‍ത്ഥികളുടെ
തൊഴില്‍ നൈപുണ്യം
വളര്‍ത്തുന്നതിന്
ഉതകുന്ന സ്കില്‍
ഡെലിവറി പ്ലാറ്റ്ഫോം
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;വിശദാംശം
നല്‍കുമോ;
(ബി)
പരിശീലനം
ലഭിക്കുന്ന
വിദ്യാര്‍ത്ഥികളുടെ
വിവരങ്ങള്‍ അടങ്ങുന്ന
ഡേറ്റാ ബാങ്ക്
തൊഴില്‍ദാതാക്കള്‍ക്ക്
നേരിട്ട്
ലഭിക്കുന്നതിനുളള
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
ഈ
പദ്ധതിയിലൂടെ ഇതുവരെ
എത്രപേര്‍ക്ക് ഇതിനകം
തൊഴില്‍ ലഭിച്ചുവെന്ന്
വ്യക്തമാക്കുമോ?
സ്കില്‍
മിഷന്റെ പ്രവര്‍ത്തനം
1160.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്കില്‍
മിഷന്
രൂപീകരിക്കുന്നത്
സംബന്ധിച്ച് കേന്ദ്ര
സര്‍ക്കാര്‍
നിര്‍ദ്ദേശം
എന്തായിരുന്നുവെന്ന്
വിശദമാക്കാമോ;
(ബി)
ഇതിലേക്കായി
രൂപീകരിച്ചിട്ടുള്ള
സ്ഥാപനങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ഈ
സ്ഥാപനങ്ങള്‍ വഴി
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
ഏതൊക്കെ തരത്തിലുള്ള
സേവനമാണ്
ഉദ്ദേശിക്കുന്നതെന്നും
ഇതുവരെ എത്രപേര്‍ക്ക്
പ്രയോജനം
ലഭിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(ഡി)
കരകൗശല
മേഖലയിലും മറ്റ്
പരമ്പരാഗത തൊഴില്‍
മേഖലയിലും വൈദഗ്ദ്ധ്യ
വികസനത്തിനായി
പദ്ധതിയുണ്ടെങ്കില്‍
വിശദാംശം അറിയിക്കുമോ?
സ്ത്രീകളുടെ
തൊഴില്‍
നൈപുണ്യവികസനത്തിനായുളള
പദ്ധതികള്‍
1161.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സ്ത്രീകളുടെ
തൊഴില്‍
നൈപുണ്യവികസനത്തിനായി
സംസ്ഥാനത്ത് പ്രത്യേക
സംവിധാനങ്ങളോ പദ്ധതികളോ
നിലവിലുണ്ടോ;എങ്കില്‍
ഏതെല്ലാമാണ്; അവയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കേണല്‍ നിരഞ്ജന് സ്മാരക
സര്‍ക്കാര്‍ എെ. ടി. എെ.
1162.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലത്തെ
കരിമ്പുഴ കേണല്‍
നിരഞ്ജന് സ്മാരക
സര്‍ക്കാര്‍ എെ. ടി.
എെ. നവീകരണത്തിനായി ഇൗ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
എെ. ടി. എെ.യ്ക്ക്
സ്വന്തമായി ഭൂമി
ലഭ്യമാക്കുന്നതിനായി ഇൗ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം
ലഭ്യമാക്കുമോ?
ഐ.ടി.ഐ.കളുടെ
നവീകരണം
1163.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം സംസ്ഥാനത്ത് എത്ര
പുതിയ ഐ.ടി.ഐ. കള്‍
ആരംഭിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ബി)
ഏതെല്ലാം
ഐ.ടി.ഐ. കളാണ് കിഫ്ബി
മുഖേന
നവീകരിക്കുന്നതിന്
തീരുമാനിച്ചിട്ടുള്ളത്;
വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
ഈ
സര്‍ക്കാര്‍
വന്നതിനുശേഷം ഏറനാട്
മണ്ഡലത്തിലെ അരീക്കോട്
ഐ.ടി.ഐ.യുടെ
നവീകരണത്തിനായി എത്ര
തുക
അനുവദിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
എെ.ടി.എെ.കളിലെ
കോഴ്സുകള്‍
1164.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുതിയകാല
തൊഴില്‍ സാഹചര്യങ്ങളും
സാദ്ധ്യതകളും
പരിഗണിച്ച്
എെ.ടി.എെ.കളിലെ
കോഴ്സുകള്‍
പുനസംഘടിപ്പിക്കുന്നതിന്
നടപടി
സ്വീകരിക്കുന്നുണ്ടോയെന്ന്
വിശദമാക്കാമോ;
(ബി)
ആവശ്യമായ
സ്ഥലസൗകര്യമുളള
എെ.ടി.എെ.കളില്‍ പുതിയ
കോഴ്സുകള്‍
അനുവദിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ചാത്തമംഗലം
ഗവണ്മെന്റ്
എെ.ടി.എെ.യില്‍ പുതിയ
കോഴ്സുകള്‍
അനുവദിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ?
റാന്നി
സര്‍ക്കാര്‍ ഐ.ടി.ഐ.
1165.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റാന്നി
സര്‍ക്കാര്‍ ഐ.ടി.ഐ.
പ്രവര്‍ത്തനം
ആരംഭിച്ചതെന്നാണെന്നും
ഏതൊക്കെ കാേഴ്സുകളാണ്
ഇവിടെ ഉള്ളതെന്നും
നിലവില്‍ ഐ.ടി.ഐ.
പ്രവര്‍ത്തിക്കുന്നത്
എവിടെയാണെന്നും
വിശദമാക്കാമോ;
(ബി)
റാന്നി
സര്‍ക്കാര്‍ ഐ.ടി.ഐ.
യ്ക്കായി ഉതിമൂടിലെ
സ്ഥലം
ഏറ്റെടുത്തിട്ടുണ്ടെങ്കില്‍
എന്നാണ് സ്ഥലം
ഏറ്റെടുത്തതെന്നും എത്ര
ഏക്കര്‍ സ്ഥലമാണ്
ഏറ്റെടുത്തതെന്നും
വിശദമാക്കാമോ;
(സി)
റാന്നി
സര്‍ക്കാര്‍ ഐ.ടി.ഐ.
യ്ക്കായി പുതിയ
കെട്ടിടം
നിര്‍മ്മിക്കാന്‍
എന്താെക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
ഇതിന് എന്തെങ്കിലും
തടസ്സം
നേരിടുന്നുണ്ടെങ്കില്‍
അതെന്താണെന്നും തടസ്സം
നീക്കാന്‍ എന്താെക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
വിശദമാക്കാമോ?
വാഴക്കാട്
ഐ.ടി.ഐ
1166.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്ത് എത്ര
ഐ.ടി.ഐ.കള്‍
ആരംഭിച്ചിട്ടുണ്ട്;
വിശദാംശം അറിയിക്കാമോ;
(ബി)
മലപ്പുറം
ജില്ലയിലെ വാഴക്കാട്ട്
ഐ.ടി.ഐ.
ആരംഭിക്കുന്നതിന്
വേണ്ടി
മുന്‍സര്‍ക്കാര്‍
അനുമതി നല്‍കിയിട്ടും
ഇത് വരെ പ്രവര്‍ത്തനം
ആരംഭിക്കാന്‍
സാധിക്കാത്തതിന്റെ
കാരണങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(സി)
വാഴക്കാട്
ഗ്രാമപഞ്ചായത്ത്
പ്രസ്തുത ഐ.ടി.ഐ.ക്ക്
സ്ഥലം വിട്ടുനല്‍കാന്‍
സന്നദ്ധത അറിയിക്കുകയും
തദ്ദേശ സ്വയം
ഭരണവകുപ്പ് അതിന്
അംഗീകാരം നല്‍കുകയും
ചെയ്തിട്ടും കോഴ്സുകള്‍
അനുവദിച്ച് ഐ.ടി.ഐ.
പ്രവര്‍ത്തനം
തുടങ്ങുന്നതിനുള്ള
തടസ്സം എന്തെന്ന്
അറിയിക്കാമോ?
കല്‍പ്പറ്റ
ഗവ. ഐ.ടി.ഐ
1167.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കല്‍പ്പറ്റ
ഗവ.ഐ.ടി.ഐ അന്താരാഷ്ട്ര
നിലവാരത്തിലേയ്ക്ക്
ഉയര്‍ത്താന്‍
ആലോചിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയതിന് സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
കാസര്‍ഗോഡ്
മോഡല്‍ എെ.ടി.എെ.
1168.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ കയ്യൂരില്‍
പ്രവര്‍ത്തിക്കുന്ന
മോഡല്‍ എെ.ടി.എെ.
അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിന്റെ
ഭാഗമായുള്ള നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്നാരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
എെ.ടി.എെ.യില്‍
പുതുതായി ഏതൊക്കെ
കോഴ്സുകളാണ് ഇതിന്റെ
ഭാഗമായി
ഏര്‍പ്പെടുത്താന്‍
പോകുന്നതെന്ന്
വ്യക്തമാക്കാമോ?
മൂവാറ്റുപുഴ
ആരക്കുഴ ഗവണ്മെന്റ്
ഐ.ടി.ഐ-യിലെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
1169.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മൂവാറ്റുപുഴ
ആരക്കുഴ ഗവണ്മെന്റ്
ഐ.ടി.ഐ -യില്‍ നടന്നു
വരുന്ന നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
നിലവിലെ
സ്ഥിതിയെന്താണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഐ.ടി.ഐ. യുടെ
നിര്‍മ്മാണം
പൂര്‍ത്തിയാകുന്ന
മുറക്ക് പുതിയ
കോഴ്സുകള്‍
അനുവദിക്കുന്നതിനുള്ള
നടപടികള്‍
പരിഗണനയിലുണ്ടെങ്കില്‍
ഏതൊക്കെ കോഴ്സുകളാണ്
അനുവദിക്കുന്നതെന്ന്
വിശദമാക്കാമോ?
തിരുവമ്പാടി
ഗവണ്മെന്റ് ഐ.ടി.ഐ.ക്ക്
സ്വന്തമായി കെട്ടിടം
1170.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവമ്പാടി
ഗവണ്മെന്റ് ഐ.ടി.ഐ
ക്ക് സ്വന്തമായി
കെട്ടിടം
ഉണ്ടാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചെന്ന്
വ്യക്തമാക്കാമോ;
(ബി)
പദ്ധതിക്ക്
എന്ന് ഭരണാനുമതി
നല്‍കാനാവുമെന്ന്
വ്യക്തമാക്കുമോ?
ധനുവച്ചപുരം
ഗവണ്മെന്റ് എെ.റ്റി.ഐ
1171.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
എത്ര
എെ.റ്റി.എെ.-കളെയാണ്
അന്താരാഷ്ട്ര
നിലവാരത്തിലേയ്ക്ക്
ഉയര്‍ത്തുന്നത്
;ഇതിനായി എത്ര തുകയാണ്
വകയിരുത്തിയിട്ടുള്ളതെന്ന
വിവരം ലഭ്യമാക്കാമോ ;
(ബി)
ധനുവച്ചപുരം
ഗവണ്മെന്റ്
എെ.റ്റി.എെ.-യെ
അന്താരാഷ്ട്ര
നിലവാരത്തിലേയ്ക്ക്
ഉയര്‍ത്തുന്നതിനുവേണ്ട
നടപടിക്രമങ്ങള്‍
പൂര്‍ത്തിയായോ ;എങ്കിൽ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
അന്താരാഷ്ട്ര
നിലവാരത്തിലേയ്ക്ക്
ഉയര്‍ത്തുന്ന ഈ
എെ.റ്റി.എെ.-യില്‍,
പുതുതായി എന്തൊക്കെ
സംവിധാനങ്ങളാണ്
ഒരുക്കുന്നതെന്ന്
വിശദമാക്കാമോ?
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തില്‍ ഐ.ടി.ഐ
1172.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തില്‍
ഐ.ടി.ഐ ഇല്ലെന്നുള്ള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍ ഇവിടെ ഐ.ടി.ഐ
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കാമോ?
ചിത്തിരപുരത്ത്
ഐ.ടി.ഐ.
1173.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ദേവികുളം
നിയോജകമണ്ഡലത്തിലെ
ചിത്തിരപുരത്ത്
ഐ.ടി.ഐ.ആരംഭിക്കുന്നതിനുള്ള
ഏതെങ്കിലും പ്രൊപ്പോസൽ
നിലവിലുണ്ടെങ്കില്‍
അതുമായി ബന്ധപ്പെട്ട
പ്രവൃത്തികൾ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
നിലമ്പൂര്‍
ടൗണ്‍ എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴി നിയമനം
1174.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നിലമ്പൂര്‍ ടൗണ്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴി എത്ര
ആളുകള്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ട്;
വകുപ്പ് തിരിച്ച്
പട്ടിക ലഭ്യമാക്കാമോ;
ഇതില്‍ എത്ര
പേര്‍ക്കാണ് സ്ഥിര
നിയമനം
ലഭിച്ചിട്ടുളളത്;
വിശദമാക്കാമോ;
(ബി)
നിലമ്പൂര്‍
ടൗണ്‍ എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് ഭിന്നശേഷി
സൗഹൃദമായല്ല
നിര്‍മ്മിച്ചിരിക്കുന്നത്
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ പരിഹാര നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
ലഹരി
ഉല്‍പ്പന്നങ്ങളുടെ കടത്ത്
തടയാൻ നടപടി
1175.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഞ്ചാവ്
ഉള്‍പ്പെടെയുള്ള
നിരോധിത ലഹരി
ഉല്‍പ്പന്നങ്ങളുടെ
കടത്ത് വ്യാപകമാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇപ്രകാരം
പിടിക്കപ്പെടുന്നവര്‍ക്ക്
നിസ്സാര പിഴശിക്ഷ
മാത്രമാണ് എക്സൈസ്
വകുപ്പിന് ചുമത്താന്‍
കഴിയു എന്നത് സർക്കാർ
പരിശോധിച്ചിട്ടുണ്ടോ;
(സി)
എങ്കിൽ ഇക്കാര്യത്തില്‍
എന്തെല്ലാം മേല്‍
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ലഹരി
വിരുദ്ധ ക്ലബുകള്‍
1176.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദ്യാലയങ്ങളെ
കേന്ദ്രീകരിച്ച് ലഹരി
വിരുദ്ധ ബോധവത്ക്കരണ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിനായി ലഹരി
വിരുദ്ധ ക്ലബുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
(ബി)
ക്ലബുകളുടെ
ഘടനയും
ഉദ്ദേശ്യലക്ഷ്യങ്ങളും
എന്തെല്ലാമാണ്;
വിവരിക്കുമോ;
(സി)
മികച്ച
പ്രവര്‍ത്തനം നടത്തുന്ന
ലഹരി വിരുദ്ധ
ക്ലബുകള്‍ക്ക്
പ്രോത്സാഹനം
നല്‍കുന്നതിന്
എന്തെല്ലാം നടപടികളാണ്
കെെക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
മദ്യ
ഉപഭോഗത്തെക്കുറിച്ചു ഡോ.
വിജയകുമാറിന്റെ
നേതൃത്വത്തില്‍ നടത്തിയ പഠനം
T 1177.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിയമസഭ
സബ്ജക്ട് കമ്മിറ്റിയുടെ
നിര്‍ദ്ദേശപ്രകാരം കേരള
ആള്ക്കഹോളിക്കല്
സ്റ്റഡിയെന്ന ഒരു പഠനം
ഡോ. വിജയകുമാറിന്റെ
നേതൃത്വത്തില്‍
നടത്തിയിരുന്നോ;
പ്രസ്തുത പഠനത്തിലെ
പ്രധാന കണ്ടെത്തലുകള്‍
എന്തൊക്കെയാണ്;
(ബി)
ഇൗ
പഠനങ്ങൾക്ക് ശേഷവും
സംസ്ഥാനത്ത്
മദ്യത്തിന്റെ ഉപഭോഗം
കൂടുന്നതും കൂടുതല്‍
ജനങ്ങള്‍
മദ്യപരാകുന്നതും
നമ്മുടെ ആരോഗ്യരംഗത്തെ
എപ്രകാരം
ബാധിക്കുമെന്ന്
കണക്കാക്കിയിട്ടുണ്ട്;
(സി)
മദ്യപാനത്തിന്റെ
വിവിധ സാമൂഹിക, ആരോഗ്യ
പ്രശ്നങ്ങളെ കുറിച്ച്
സമഗ്രവും വിശദവുമായ
പഠനം നടത്തുന്നതിനും
നമ്മുടെ സമൂഹത്തെ ഇൗ
വിപത്തില്‍ നിന്നും
കരകയറ്റുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
എക്സൈസ്
വകുപ്പ് പിടിച്ചെടുത്ത
വസ്തുക്കള്‍
1178.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എക്സൈസ് വകുപ്പ്
മറ്റു വകുപ്പുകളുമായി
സഹകരിച്ച് എത്ര തുകയുടെ
മൂല്യമുള്ള ലഹരി
വസ്തുക്കള്‍,കുഴല്‍പ്പണം
,സ്വര്‍ണ്ണം,വെള്ളി,മദ്യം,
വാഹനങ്ങള്‍ എന്നിവ
പിടികൂടിയിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
പിടിച്ചെടുത്ത
വാഹനങ്ങളുടെയും തൊണ്ടി
സാധനങ്ങളുടെയും
സൂക്ഷിപ്പുകാര്‍
ആരെല്ലാമെന്നും, ഇവ
ഉപയോഗപ്രദമായി
സര്‍ക്കാരിനു
മുതല്‍കൂട്ടാനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്നും വ്യക്തമാക്കുമോ;
(സി)
ഇക്കാലയളവില്‍
ഇപ്രകാരം എത്ര തുക
സര്‍ക്കാരിനു മുതല്‍
കൂട്ടാന്‍ കഴിഞ്ഞു
എന്ന് വ്യക്തമാക്കാമോ;
(ഡി)
ആയതിനു
നിലവിലെ നിയമവ്യവസ്ഥ
പര്യാപ്തമാണോ എന്നും
ഇല്ലെങ്കില്‍ ഇവ
കോടതിയുടെ
ശ്രദ്ധയില്‍പ്പെടുത്തിയ
ശേഷം സര്‍ക്കാരിന്
മുതല്‍ കൂട്ടാൻ വേണ്ട
നിയമനിര്‍മ്മാണം
നടത്തുമോ എന്നും
വ്യക്തമാക്കാമോ ?
പുതിയ മദ്യനയം മൂലം
സൃഷ്ടിക്കപ്പെട്ട
തൊഴിലവസരങ്ങളും,വരുമാന
വര്‍ദ്ധനവും
1179.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുതിയ മദ്യനയം മൂലം
2018 ഏപ്രില്‍ 31 വരെ
അധികമായി എത്ര
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കപ്പെട്ടു
എന്ന് വ്യക്തമാക്കാമോ;
(ബി)
2017-18 സാമ്പത്തിക
വര്‍ഷം മുന്‍
വര്‍ഷങ്ങളെ അപേക്ഷിച്ച്
റവന്യു വരുമാനത്തില്‍
ഉണ്ടായ വര്‍ദ്ധനവ്
എത്രയെന്ന്
വിശദമാക്കാമോ; ബിവറേജസ്
കോര്‍പ്പറേഷന്റെ
വ്യാപാരത്തില്‍ ഉണ്ടായ
വര്‍ദ്ധനവ്
വ്യക്തമാക്കാമോ?
മദ്യ
നയം
1180.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ സ്വീകരിച്ച
മദ്യ നയം എത്രത്തോളം
ഫലപ്രദമായി എന്ന്
വിലയിരുത്തിയിട്ടുണ്ടാേ;
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
മദ്യവര്ജ്ജനവുമായി
ബന്ധപ്പെട്ട് എക്സെെസ്
വകുപ്പ് നടത്തിയിട്ടുളള
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
വിശദവിവരങ്ങള്‍
നല്‍കുമോ;
(സി)
മദ്യവര്‍ജ്ജന
സന്ദേശം
ജനങ്ങളിലെത്തിക്കുന്നതിനും
ഇൗ നയം
വിജയിപ്പിക്കുന്നതിനുമായി
ഭാവിയില്‍
നടപ്പിലാക്കാനുദ്ദേശിക്കുന്ന
പദ്ധതികള്‍
എന്തെല്ലാമാണ് ;
വിശദാംശം നല്‍കുമോ?
ആദിവാസി
വിഭാഗങ്ങള്‍ക്കിടയിലുളള
മദ്യാസക്തി
1181.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ആദിവാസി
വിഭാഗങ്ങള്‍ക്കിടയിലുളള
മദ്യാസക്തി
കുറച്ചുകൊണ്ടുവരുന്നതിന്
എന്തെങ്കിലും
കര്‍മ്മപരിപാടികള്‍
ആലോചനയിലുണ്ടോ;
വിശദമാക്കാമോ?
പുതിയ
ബാർ ലൈസൻസ്
1182.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016
മേയ് മുതൽ 2018 മേയ്
വരെ സംസ്ഥാനത്ത് പുതിയ
എത്ര ബാറുകള്‍ക്ക്
ലൈസൻസ് നല്‍കിയിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
ഇവയുടെ
ജില്ല തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കാമോ;
(സി)
ബാര്‍
ലൈസൻസിനുവേണ്ടി എത്ര
അപേക്ഷകള്‍ നിലവിലുണ്ട്
എന്ന്
വെളിപ്പെടുത്താമോ?
പുതിയ
ബാറുകള്‍
1183.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര പുതിയ ബാറുകള്‍
അനുവദിച്ചിട്ടുണ്ട്; അവ
ഏതെല്ലാമാണെന്നുള്ള
വിശദവിവരം നല്‍കുമോ;
(ബി)
പുതിയ
ബാറുകള്‍
അനുവദിച്ചിട്ടുണ്ടെങ്കില്‍
അവ അനുവദിക്കുവാനുണ്ടായ
സാഹചര്യം എന്താണെന്ന്
കൂടി വിശദീകരിക്കുമോ?
വിദ്യാര്‍ത്ഥികള്‍ക്ക്
ലഹരി വസ്തുക്കള്‍
ലഭ്യമാകുന്നത് തടയാന്‍ നടപടി
1184.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥികള്‍ക്ക്
ലഹരി, പുകയില
ഉല്പന്നങ്ങള് കൂടുതൽ
ലഭ്യമാകുന്നതായ
സാഹചര്യത്തില്‍ ആയത്
തടയുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
വിശദമാക്കുമോ;
(ബി)
ഇതര
സംസ്ഥാനത്തു നിന്നുമാണ്
ഇൗ ലഹരി വസ്തുക്കള്‍
കേരളത്തില്‍ എത്തുന്നത്
എന്നതിനാല്‍ അതിര്‍ത്തി
ചെക്ക്പോസ്റ്റുകളില്‍
പരിശോധന കര്‍ശനമാക്കി
ലഹരി വസ്തുക്കളുടെ
കടത്ത് തുടക്കത്തില്‍
തന്നെ
അവസാനിപ്പിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
ലഹരി
മരുന്ന് കേസുകള്‍
1185.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017,
2018 വര്‍ഷങ്ങളില്‍
ലഹരി മരുന്ന്
കേസുകളില്‍ ജൂവനൈല്‍
ജസ്റ്റിസ് ആക്ട്
പ്രകാരം എത്ര പേര്‍ക്ക്
ശിക്ഷ നല്‍കിയിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ;
(ബി)
സ്കൂളുകള്‍ക്ക്
സമീപം പുകയില
ഉല്പനങ്ങള്
വില്‍ക്കുന്നതിന്
നിശ്ചയിച്ചിട്ടുള്ള
ദൂരപരിധി
എത്രയാണെന്നറിയിക്കുമോ;
പ്രസ്തുത ദൂരപരിധി
വര്‍ദ്ധിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ?
വ്യാജമദ്യം
കുടിച്ചു മരിച്ച സംഭവം
1186.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വേങ്ങപ്പ
ജിനെക്കുംതറ മരമൂല
കോളനി നിവാസി ഗോപി എന്ന
ആദിവാസി കോട്ടത്തരയിലെ
കള്ളുഷാപ്പിൽ നിന്നും
വ്യാജമദ്യം കുടിച്ചത്
കാരണം മരണപ്പെട്ട
സംഭവത്തിൽ അന്വേഷണം
നടത്തിയിട്ടുണ്ടൊയെന്ന്
അറിക്കുമോ;
(ബി)
പ്രസ്തുത
ഷോപ്പിൽ വ്യാജമദ്യം
വിൽക്കുന്നുവെന്ന പരാതി
ഇതിന് മുമ്പ്
ലഭിച്ചിട്ടുണ്ടോ;
എങ്കിൽ അതിന്മേൽ
എന്തെങ്കിലും നടപടി
സ്വീകരിച്ചിരുന്നുവോ;
(സി)
പ്രസ്തുത
ഷോപ്പിന്റെ
ലൈസൻസിക്കെതിരെ കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കിൽ
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
മരണമടഞ്ഞ
ഗോപിയുടെ ആശ്രിതര്‍ക്ക്
സര്‍ക്കാര്‍ ധനസഹായം
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടി സ്വീകരിക്കുമോ?
സ്കൂളുകളുടെ
സമീപം ലഹരി പദാര്‍ത്ഥങ്ങള്‍
വിറ്റവര്‍
1187.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്കൂളുകളുടെ
സമീപം ലഹരി
പദാര്‍ത്ഥങ്ങള്‍
സുലഭമായി ലഭ്യമാകുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
സ്കൂളുകള്‍ക്ക് സമീപം
ലഹരി പദാര്‍ത്ഥം വിറ്റ
എത്രപേരെ എക്സൈസ്
ഉദ്യോഗസ്ഥര്‍
പിടികൂടിയിട്ടുണ്ട്;
ജില്ല തിരിച്ച്
വിവരങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
ലഹരി
പദാര്‍ത്ഥങ്ങള്‍
വിറ്റതിന് അറസ്റ്റ്
ചെയ്യപ്പെട്ടവർ തന്നെ
തുച്ഛമായ പിഴ അടച്ചു
പുറത്തു വന്നശേഷം
വീണ്ടും ലഹരി കച്ചവടം
നടത്തുന്ന കാര്യം
സർക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
രണ്ട് പ്രാവശ്യത്തില്‍
കൂടുതല്‍ ലഹരികച്ചവടം
നടത്തി പിടിയിലായവരുടെ
പേരു വിവരം ജില്ല
തിരിച്ച്
വ്യക്തമാക്കുമോ?
മാനന്തവാടി
തോല്‍പ്പെട്ടിയിലെ എക്സൈസ്
ചെക്ക് പോസ്റ്റ്
1188.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാനന്തവാടി
തോല്‍പ്പെട്ടിയില്‍
എക്സൈസ് വകുപ്പിന്
സ്ഥിരം ചെക്ക് പോസ്റ്റ്
ഇല്ലാത്തത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഏറ്റവും
കൂടുതല്‍ കേസുകള്‍
റിപ്പോര്‍ട്ട്
ചെയ്യുന്ന
തോല്‍പ്പെട്ടിയിലെ
താല്‍ക്കാലിക ചെക്ക്
പോസ്റ്റ് ഒരു സ്ഥിരം
സംവിധാനമാക്കുന്ന
കാര്യം പരിഗണനയില്‍
ഉണ്ടോ;
(സി)
കേരള-കര്‍ണാടക
അതിര്‍ത്തിയായ
തോല്‍പ്പെട്ടിയില്‍
ഉള്ള എക്സൈസ്
വകുപ്പിന്റെ
താല്‍ക്കാലിക ചെക്ക്
പോസ്റ്റില്‍ കഴിഞ്ഞ
വര്‍ഷം റിപ്പോര്‍ട്ട്
ചെയ്ത കേസുകള്‍
എത്രയാണ്?
വാടാനപ്പള്ളിയില്‍
എക്സൈസ് സര്‍ക്കിള്‍ ഓഫീസ്
1189.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ
വാടാനപ്പള്ളിയില്‍
എക്സൈസ് വകുപ്പിന്റെ
സര്‍ക്കിള്‍ ഓഫീസ് വാടക
കെട്ടിടത്തിലാണ്
പ്രവര്ത്തിക്കുന്നതെന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സ്വന്തമായി കെട്ടിടം
ഉണ്ടാകുന്നതുവരെ,
പ്രസ്തുത ഓഫീസ്
നിലവില്‍ ഒഴിഞ്ഞ്
കിടക്കുന്ന ചാവക്കാട്
ജയില്‍ സൂപ്രണ്ട്
ബംഗ്ലാവിലേക്ക്
മാറ്റുന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
പയ്യന്നൂരിൽ ഡി-അഡിക്ഷന്
സെന്റര്‍
1190.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2018-19
-ലെ ബഡ്ജറ്റില്‍
പയ്യന്നൂര്‍ താലൂക്ക്
ആശുപത്രിയില്‍
അനുവദിച്ച ഡി-അഡിക്ഷന്
സെന്ററിന് ഭരണാനുമതി
നല്കുന്ന നടപടികള്‍
ഏതുവരെ ആയെന്ന്
വിശദമാക്കാമോ?
നേര്യമംഗലത്ത് ലഹരി വിമുക്ത
കേന്ദ്രം
1191.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍
നേര്യമംഗലം ജില്ല
കൃഷിതോട്ടത്തിനോടനുബന്ധിച്ച്
ഒരു ലഹരി വിമുക്ത
കേന്ദ്രം
ആരംഭിക്കുന്നതിനുളള
സാധ്യത
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത കേന്ദ്രം
ആരംഭിക്കുന്നതിന്
വേണ്ടി സ്വീകരിച്ച
നടപടി വിശദമാക്കാമോ;
(സി)
ലഹരി
വിമുക്ത
കേന്ദ്രത്തിന്റെ
ഭാഗമായി എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
കേന്ദ്രം എന്നത്തേക്ക്
തുടങ്ങുവാന്‍ സാധിക്കും
എന്ന് വിശദമാക്കാമോ?
ലഹരിവിരുദ്ധ
പ്രവര്‍ത്തനങ്ങള്‍
1192.
ശ്രീമതി.പി.
അയിഷാ പോറ്റി
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.പി.ടി.എ.
റഹീം
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മദ്യത്തിന്റെയും
മറ്റ് ലഹരി
പദാര്‍ത്ഥങ്ങളുടെയും
ദൂഷ്യവശങ്ങളെക്കുറിച്ച്
വിദ്യാര്‍ത്ഥികളെയും
യുവജനങ്ങളെയും
ബോധവത്ക്കരിക്കുന്നതിനായി
സംസ്ഥാനത്തെ
സ്കൂളുകളിലും
കോളേജുകളിലും
രൂപീകരിച്ച ലഹരി
വിരുദ്ധ ക്ലബ്ബുകളുടെ
പ്രവര്‍ത്തനങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ലഹരി
വിരുദ്ധ
പ്രവര്‍ത്തനങ്ങള്‍ക്കുളള
പ്രോത്സാഹനമെന്ന
നിലയില്‍
സ്കൂള്‍-കോളേജ്
തലങ്ങളില്‍ മികച്ച ലഹരി
വിരുദ്ധ
ക്ലബ്ബുകള്‍ക്ക് ക്യാഷ്
അവാര്‍ഡ് നല്കാന്
തീരുമാനിച്ചിട്ടുണ്ടോ;
(സി)
വിദ്യാലയ
പരിസരങ്ങളില്‍ ലഹരി
വസ്തുക്കളുടെ ലഭ്യത
പൂര്‍ണ്ണമായി
ഒഴിവാക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത് ;
(ഡി)
സംസ്ഥാനത്ത്
മദ്യം
ഉപയോഗിക്കുന്നതിനുളള
കുറഞ്ഞ പ്രായപരിധി
ഉയര്‍ത്തി
നിശ്ചയിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രിയില്‍
ഡി-അഡിക്ഷന് സെന്റര്‍
1193.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-19
പൊതു ബജറ്റില്‍
നെയ്യാറ്റിന്‍കര ജനറല്‍
ആശുപത്രിയില്‍
അനുവദിച്ച ഡി-അഡിക്ഷന്
സെന്ററിന്റെ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിന് എന്തു
നടപടി സ്വീകരിച്ചു
എന്ന് വ്യക്തമാക്കാമോ;
(ബി)
എക്സൈസ്
അധികൃതര്‍
നെയ്യാറ്റിൻകര ജനറല്‍
ആശുപത്രി സന്ദര്‍ശിച്ച്
ഡി-അഡിക്ഷന് സെന്റര്‍
ആരംഭിക്കുന്നതിന്
ആവശ്യമായ സ്ഥലം
കണ്ടെത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
2018
ഡിസംബര്‍ മാസത്തിനു
മുന്‍പ് പ്രസ്തുത
സെന്ററിന്റെ
പ്രവര്‍ത്തനം
ആരംഭിക്കാന്‍ കഴിയുമോ;
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
ഡി അഡിക്ഷന് സെന്റര്‍
ആരംഭിക്കുന്നതിന് ആകെ
വരുന്ന ചെലവ്
എത്രയെന്ന്
വ്യക്തമാക്കാമോ?
വ്യാജ കള്ള് വില്പന
1194.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പല സ്ഥലത്തും കള്ള്
ഷോപ്പുകളില്‍ വ്യാജ
കള്ള് വില്‍ക്കുന്നതായ
ആക്ഷേപത്തിൽ അന്വേഷണം
നടത്തിയിട്ടുണ്ടോ എന്ന്
അറിയിക്കുമോ;
(ബി)
കള്ളില്‍
സ്റ്റാര്‍ച്ച്
ചേര്‍ക്കുന്നതിനുള്ള
ശിക്ഷയില്‍ കുറവ്
വരുത്തിയിട്ടുണ്ടോ;
അബ്കാരി നിയമത്തില്‍
ഇതുസംബന്ധിച്ച്
വരുത്തിയിട്ടുള്ള
മാറ്റങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(സി)
നിപ
വൈറസ് പരത്തുന്ന
വവ്വാലുകള്‍ കുടിച്ച
കള്ളിലൂടെ രോഗം
പകരുമെന്ന പ്രചരണം കളള്
വില്‍പ്പനയില്‍
കുറവുണ്ടാക്കിയിട്ടുണ്ടോ?
ഇംഗ്ലിഷ്
മരുന്നുകള്‍ ലഹരിയ്ക്കായി
ഉപയാേഗിക്കുന്നതായുള്ള
റിപ്പാേര്‍ട്ടുകള്‍
1195.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇംഗ്ലിഷ്
ഒൗഷധശാലകള്‍ വഴി വിതരണം
ചെയ്യപ്പെടുന്ന ചില
മരുന്നുകള്‍
ലഹരിയ്ക്കായി
വിദ്യാര്‍ത്ഥികള്‍
ഉള്‍പ്പെടെയുള്ളവര്‍
ഉപയാേഗിക്കുന്നതായുള്ള
റിപ്പാേര്‍ട്ടുകള്‍
എക്സെെസ് വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ
; എങ്കില്‍ ഇത്
തടയുന്നതിനാവശ്യമായ
പരിശാേധനകള്‍
നടത്തുന്നതിന്
വകുപ്പിന് എന്തെല്ലാം
നടപടിക്രമങ്ങള്‍
പാലിക്കാനുണ്ട് ;
(ബി)
ആരാേഗ്യ
വകുപ്പിന്റെ ഏതെങ്കിലും
തരത്തിലുള്ള സഹായം
എക്സെെസ് വകുപ്പ്
ഇതിനായി
ഉപയാേഗിക്കുന്നുണ്ടാേ;
എക്സെെസ് വകുപ്പ്
നേരിട്ട് പരിശാേധനകള്‍
നടത്താറുണ്ടാേ
;വിശദാംശം
ലഭ്യമാക്കുമാേ;
(സി)
സ്ക്കൂളുകള്‍ക്ക്
സമീപമുള്ള മെഡിക്കല്‍
സ്റ്റാേറുകള്‍ വഴി
ലഹരിയ്ക്കായി
ഉപയാേഗിക്കുന്ന
തരത്തിലുള്ള
മരുന്നുകള്‍
വിദ്യാര്‍ത്ഥികള്‍ക്ക്
വിതരണം ചെയ്യുന്നത്
തടയുന്നതിന് ആവശ്യമായ
നിരീക്ഷണങ്ങള്‍
ശക്തമാക്കുമാേ?
നര്‍ക്കോട്ടിക്
കേസ്സുകള്‍
1196.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നര്‍ക്കോട്ടിക്
ഡ്രഗ്സ് അന്റ്
സൈക്കോട്രോപ്പിക് സബ്
സ്റ്റെന്സസ് അക്ട്
പ്രകാരം 2017-18ല്‍
എത്ര കേസ്സുകള്‍
സംസ്ഥാനത്ത്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നു
വ്യക്തമാക്കുമോ;
(ബി)
ഇത്തരം
കേസ്സുകള്‍
കാര്യക്ഷമമായി കൈകാര്യം
ചെയ്യുന്നതിനും
കുറ്റകൃത്യം
നടത്തിയവര്‍ക്ക്
അര്‍ഹമായ ശിക്ഷ
ലഭ്യമാക്കുന്നതിനും ഭരണ
തലത്തില്‍ കൈകൊണ്ട
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?