സഹകരണ
പെന്ഷന് പദ്ധതി
പരിഷ്കരിക്കുവാന്‍ നടപടി
741.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
ലഭിക്കുന്ന പെന്ഷന്
തുല്യമായ പെന്ഷന്
സഹകരണ ജീവനക്കാര്‍ക്ക്
ലഭിക്കുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
സമയബന്ധിതമായി സഹകരണ
പെന്ഷന് പദ്ധതി
പരിഷ്കരിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(സി)
സഹകരണ
പെന്‍ഷന്‍കാര്‍ക്ക്
ലഭിക്കാനുളള ഡി.എ.
ഉള്‍പ്പെടെയുളള
ആനുകൂല്യങ്ങള്‍
ലഭ്യമാക്കുവാന്‍ സത്വര
നടപടി സ്വീകരിക്കുമോ?
സഹകരണ
സ്ഥാപനങ്ങളെ
കാര്യക്ഷമമാക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങള്‍
742.
ശ്രീ.ജെയിംസ്
മാത്യു
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
കെ. ബാബു
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍
നയങ്ങളുടെയും
നിലപാടുകളുടെയും
ഫലമായി നവലിബറല്‍
നയങ്ങളുടെ
പ്രയോക്താക്കളായി മാറിയ
ദേശസാല്‍കൃത ബാങ്കുകള്‍
കര്‍ഷകര്‍ക്കും മറ്റു
സാധാരണക്കാര്‍ക്കും
സേവനം നല്‍കുന്നതിന്
വിമുഖത കാണിക്കുകയും
സേവന നിരക്ക് എന്ന
പേരില്‍ വന്‍തുക
വസൂലാക്കുകയും
ചെയ്യുന്ന
സാഹചര്യത്തില്‍,
സാധാരണക്കാരുടെ
ബാങ്കിംഗ് ആവശ്യങ്ങള്‍
നിറവേറ്റുവാന്‍ സഹകരണ
സ്ഥാപനങ്ങളെ
പ്രാപ്തരാക്കുന്നതിന്
നടത്തി വരുന്ന ആധുനീകരണ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
നവലിബറല്‍
നയങ്ങളെ ചെറുക്കാന്‍
പര്യാപ്തമായ കേരള
ബാങ്ക്
യാഥാര്‍ത്ഥ്യമാക്കുവാന്‍
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി അറിയിക്കാമോ;
(സി)
സഹകരണ
സംഘങ്ങളെ
അഴിമതിരഹിതമാക്കുന്നതിനുള്ള
സംവിധാനം കൂടുതല്‍
കാര്യക്ഷമമാക്കാന്‍
നടത്തുന്ന ഇടപെടലുകള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
സ്ഥിര
നിക്ഷേപങ്ങള്‍ സംബന്ധിച്ച
ഉത്തരവ്
743.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ
സഹകരണ ബാങ്കില്‍ 179
ദിവസത്തിലധികം
കാലാവധിയുള്ള സ്ഥിര
നിക്ഷേപങ്ങള്‍
സ്വീകരിക്കരുതെന്ന
സഹകരണസംഘം
രജിസ്ട്രാറുടെ ഉത്തരവ്
പ്രാഥമിക സഹകര
സംഘങ്ങളെയും ജില്ലാ
സഹകരണ ബാങ്കിനെയും
തകര്‍ക്കുന്നതാണെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
കാര്‍ഷിക മേഖലയിലെ
പിന്നോക്കാവസ്ഥയും
സാമ്പത്തിക ഞെരുക്കവും
കാരണം പ്രതിസന്ധി
നേരിടുന്ന സംഘങ്ങളുടെ
തകര്‍ച്ചയ്ക്ക്
കാരണമാകുമോ;വ്യക്തമാക്കുമോ;
(സി)
എങ്കില്‍
ഇത്
പരിഹരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
നേമം മണ്ഡലത്തിലെ സ്മാര്‍ട്ട്
ക്ലാസ് റൂം സജ്ജീകരണം
744.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
യജ്ഞത്തിന്റെ ഭാഗമായി
വിദ്യാലയങ്ങളില്‍
സ്മാര്‍ട്ട് ക്ലാസ് റൂം
സജ്ജീകരിക്കുന്നതിന്
സഹകരണ വകുപ്പ്
നടപ്പാക്കിവരുന്ന
പദ്ധതികളുടെ വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ നേമം
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം സ്കൂളുകളാണ്
ഉള്‍പ്പെട്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
മണ്ഡലത്തിലെ
വിദ്യാലയങ്ങളില്‍
സ്മാര്‍ട്ട് ക്ലാസ് റൂം
സജ്ജീകരിക്കുന്നതിന്
സഹകരണ വകുപ്പ്
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കുമോ?
സഹകരണ
വകുപ്പിന്റെ നേതൃത്വത്തില്‍
സ്മാര്‍ട്ട് ക്ലാസ്സ്
മുറികള്‍
745.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
വകുപ്പിന്റെ
നേതൃത്വത്തില്‍
സര്‍ക്കാര്‍
സ്കുളുകളില്
സ്മാര്‍ട്ട് ക്ലാസ്സ്
മുറികള്‍ സ്ഥാപിക്കുന്ന
പദ്ധതിയുടെ നിലവിലെ
അവസ്ഥ അറിയിക്കാമോ;
(ബി)
സംസ്ഥാനത്ത്
എവിടെയെങ്കിലും
ഇത്തരത്തില്‍
സ്മാര്‍ട്ട് ക്ലാസ്സ്
മുറികള്‍
സജ്ജീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
മലപ്പുറം
ജില്ലയിലെ കൊണ്ടോട്ടി
നിയോജകമണ്ഡലത്തില്‍
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ
സ്കൂളുകള്‍
ഏതെല്ലാമെന്നും
പ്രസ്തുത സ്കൂളുകളില്‍
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്നും
അറിയിക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതിക്ക്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലവിലുണ്ടെങ്കില്‍
വിശദീകരിക്കാമോ?
കേരള
ബാങ്ക് രൂപീകരണം
746.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക്
തുടങ്ങുന്നതുമായി
ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടം വരെയായി എന്ന്
വിശദമാക്കുമോ;
(ബി)
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച് കേരള
ബാങ്ക് എന്ന്
തുടങ്ങാന്‍ കഴിയുമെന്ന്
വ്യക്തമാക്കുമോ?
കേരളബാങ്ക്
രൂപീകരണത്തിനുള്ള നടപടികൾ
747.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളബാങ്ക്
രൂപീകരണത്തിനുള്ള
നടപടികളുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ;
(ബി)
കേരളബാങ്ക്
എപ്പോള്‍ നിലവില്‍
വരുമെന്നാണ്
പ്രതീക്ഷിക്കുന്നത് ;
വ്യക്തമാക്കാമോ?
ജില്ലാ
സഹകരണ ബാങ്ക് ഭരണം
748.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
ജില്ലാ സഹകരണ ബാങ്ക്
ഭരണ സമിതികളെ പിരിച്ച്
വിട്ട്
അഡ്മിനിസ്ട്രേറ്റര്‍
ഭരണം ഏര്‍പ്പെടുത്തി
ഉത്തരവായിട്ടുണ്ടോ;
എങ്കില്‍
അഡ്മിനിസ്ട്രേറ്റര്‍
ഭരണം
ഏര്‍പ്പെടുത്തിയതിന്റെ
സാഹചര്യം
വ്യക്തമാക്കുമോ;
(ബി)
അഡ്മിനിസ്ട്രേറ്റര്‍
ഭരണം എത്ര
കാലത്തേയ്ക്കാണ്
ഏര്‍പ്പെടുത്തിയതെന്ന്
അറിയിക്കുമോ?
ജില്ലാ
സഹകരണ ബാങ്കുകളിലെ സ്ഥിരം
നിക്ഷേപങ്ങള്‍
749.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ
സഹകരണ ബാങ്കുകളില്‍ 179
ദിവസത്തിലധികം
കാലാവധിയുള്ള സ്ഥിരം
നിക്ഷേപങ്ങള്‍
സ്വീകരിക്കരുതെന്ന്
സഹകരണ സംഘം
രജിസ്ട്രാര്‍
ഉത്തരവിറക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനുള്ള
കാരണമെന്താണ്;
(ബി)
മാസം
പത്തില്‍ കൂടുതല്‍
ഇടപാടുകള്‍ നടത്തുന്ന
ഇടപാടുകാരില്‍ നിന്നും
സര്‍വ്വീസ് ഫീ
ഈടാക്കുവാന്‍ തീരുമാനം
എടുത്തിട്ടുണ്ടോ;
(സി)
എസ്.ബി.ഐ.
ഇത്തരം നിലപാട്
സ്വീകരിച്ചപ്പോള്‍
അതിനെ ശക്തിയായി
എതിര്‍ക്കുകയും പകല്‍
കൊള്ളയാണെന്ന്
സര്‍ക്കാര്‍
അഭിപ്രായപ്പെടുകയുണ്ടായോ;
എങ്കിൽ ഇക്കാര്യത്തിൽ
അതേ നടപടിക്ക്
മുതിരുന്നത് ഏത്
സാഹചര്യത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ജില്ലാ
സഹകരണബാങ്കുകളെ
തകര്‍ക്കുന്ന പ്രസ്തുത
നടപടി
പിന്‍വലിക്കുന്നതിന്
നിര്‍ദ്ദേശം
കൊടുക്കുമോ?
കാര്‍ഷിക
വായ്പക്ക് പലിശയിളവിനുള്ള
മാനദണ്ഡങ്ങള്‍
750.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍വ്വീസ് സഹകരണ
ബാങ്കുകളില്‍നിന്നും
കാര്‍ഷിക വായ്പ
എടുക്കുന്നവര്‍ക്ക്
പലിശയിളവ്
ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
കുടിശ്ശികയായ
വായ്പകള്‍
ഒറ്റത്തവണയായി
തിരിച്ചടയ്ക്കുന്ന
സഹകാരികള്‍ക്ക്
എന്തെല്ലാം ഇളവുകള്‍
ആണ് ലഭിക്കുകയെന്ന്
വിശദമാക്കാമോ?
തത്തമംഗലം
സര്‍വ്വീസ് സഹകരണ ബാങ്കിലെ
അഴിമതി
751.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തത്തമംഗലം
സര്‍വ്വീസ് സഹകരണ
ബാങ്കില്‍ എന്തൊക്കെ
ക്രമക്കേടുകളാണ്
വകുപ്പുതല അന്വേഷണത്തെ
തുടര്‍ന്ന്
കണ്ടെത്തിയത്; ഇത്
സംബന്ധിച്ച രേഖകള്‍
നല്‍കാമോ;
(ബി)
ഇതിന്മേല്
എന്തൊക്കെ വകുപ്പുതല
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
ഇത് സംബന്ധിച്ച രേഖകള്‍
ലഭ്യമാക്കുമോ?
താമരക്കുടി
സര്‍വ്വീസ് സഹകരണ ബാങ്ക്
752.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാെല്ലം
ജില്ലയിലെ താമരക്കുടി
സര്‍വ്വീസ് സഹകരണ
ബാങ്കിന്റെ
പുനരുദ്ധരണത്തിനായി
സമര്‍പ്പിച്ച
പാക്കേജില്‍ സ്വീകരിച്ച
തുടര്‍ നടപടികള്‍
വിശദമാക്കുമാേ ;
(ബി)
വായ്പാകുുടിശ്ശിക
ഇനത്തില്‍ നിലവില്‍
ബാങ്കിന് ലഭിക്കാനുള്ള
തുകയുടെ വിശദാംശങ്ങള്‍
നല്കുമാേ ;
(സി)
കുടിശ്ശിക
സമാഹരണത്തിനായി
കെെക്കാെണ്ടുവരുന്ന
നിയമനടപടികളുടെ
വിശദാംശങ്ങള്‍
നല്കുമാേ?
മാരായമുട്ടം
സര്‍വ്വീസ് സഹകരണ ബാങ്കിലെ
ക്രമക്കേട്
753.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മാരായമുട്ടം
സര്‍വ്വീസ് സഹകരണ
ബാങ്കില്‍ ഭരണസമിതി
നടത്തിയ ക്രമക്കേട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഈ ക്രമക്കേടുമായി
ബന്ധപ്പെട്ട് എത്ര
പരാതികള്‍ സഹകരണസംഘം
രജിസ്ട്രാര്‍ക്ക്
ലഭിച്ചിട്ടുണ്ട്;
(ബി)
മാരായമുട്ടം
സര്‍വ്വീസ് സഹകരണ
ബാങ്കില്‍
നടന്നിട്ടുള്ള
സാമ്പത്തിക
തിരിമറിയില്‍
വ്യാജരേഖകള്‍ ചമച്ച്
തിരുവനന്തപുരം ജില്ലാ
സഹകരണ ബാങ്കില്‍
നിന്നും എത്ര കോടി
രൂപയാണ് വായ്പ എടുത്തത്
എന്ന് വ്യക്തമാക്കാമോ;
(സി)
മാരായമുട്ടം
സര്‍വ്വീസ് സഹകരണ
ബാങ്കില്‍ നടന്ന
ക്രമക്കേടില്‍ സഹകരണ
രജിസ്ട്രാറിന്റെ (A
R,നെയ്യാറ്റിന്‍കര)
അന്വേഷണത്തില്‍ ഏതൊക്കെ
തരത്തില്‍ ഉള്ള
അഴിമതികളാണ്
കണ്ടെത്തിയതെന്ന്
വിശദീകരിക്കാമോ;
(ഡി)
മാരായമുട്ടം
സര്‍വ്വീസ് സഹകരണ
ബാങ്ക് നടത്തുന്ന
സ്ഥാപനങ്ങള്‍
ഏതൊക്കെയാണ് ; ഇതില്‍
സഹകരണ വകുപ്പ് എത്ര
സ്ഥാപനങ്ങള്‍ക്ക്
അംഗീകാരം
നല്‍കിയിട്ടുണ്ട് ; ഈ
സ്ഥാപനങ്ങളില്‍
ജീവനക്കാരെ
നിയമിക്കാന്‍ സഹകരണ
സംഘം രജിസ്ട്രാര്‍
അനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ എത്ര പേരെ
നിയമിക്കാനാണ് അംഗീകാരം
നല്‍കിയതെന്നും
ഏതുവര്‍ഷത്തില്‍
ആണെന്നും
വ്യക്തമാക്കാമോ;
(ഇ)
മാരായമുട്ടം
സര്‍വ്വീസ് സഹകരണ
ബാങ്കില്‍ പണം
നിക്ഷേപിച്ചവര്‍ക്ക്
യഥാസമയം നിക്ഷേപം
മടക്കി
നല്‍കുന്നില്ലയെന്ന
പരാതി ലഭിച്ചിട്ടുണ്ടോ;
(എഫ്)
ക്രമക്കേടു
കണ്ടെത്തിയ മാരായമുട്ടം
സര്‍വ്വീസ് സഹകരണ
ബാങ്കിന്റെ
ഭരണസമിതിയ്ക്കെതിരെ
സഹകരണ വകുപ്പ് നടപടി
സ്വീകരിക്കുവാന്‍
വൈകുന്ന കാരണം
വ്യക്തമാക്കാമോ;
(ജി)
മാരായമുട്ടം
സര്‍വ്വീസ് സഹകരണ
ബാങ്കിലെ
നിക്ഷേപകര്‍ക്ക്
യഥാസമയം നിക്ഷേപം
മടക്കി നല്കാന് സഹകരണ
വകുപ്പ് എന്ത് നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
സഹകരണ
സംഘങ്ങളിലെ ക്രമക്കേടുകള്‍
754.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം സംസ്ഥാനത്ത് സഹകരണ
വകുപ്പിന്റെ കീഴില്‍
പ്രവര്‍ത്തിക്കുന്ന
ഏതെല്ലാം സഹകരണ
സംഘങ്ങളില്‍ സാമ്പത്തിക
ക്രമക്കേടുകള്‍
കണ്ടെത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ക്രമക്കേടുകള്‍
കണ്ടെത്തിയ സഹകരണ
സംഘങ്ങള്‍ക്കെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചെന്ന്
വ്യക്തമാക്കുമോ?
ഷോളയാര്‍
പട്ടികവര്‍ഗ്ഗ സഹകരണ സംഘം
755.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഷോളയാര്‍
പട്ടികവര്‍ഗ്ഗ സഹകരണ
സംഘം വക സ്ഥലത്ത്
അംഗങ്ങളുടെ
ജീവിതനിലവാരം
മെച്ചപ്പെടുത്തുന്നതിനായി
കൃഷി, വനം, ടൂറിസം
വകുപ്പുകളെ
സംയോജിപ്പിച്ചുകൊണ്ട്
ഒരു പദ്ധതി
ആവിഷ്കരിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കിൽ
പ്രസ്തുത പദ്ധതിയുടെ
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(സി)
ഷോളയാര്‍
പട്ടികവര്‍ഗ്ഗ സഹകരണ
സംഘം ഭരണസമിതിയുടെ ഘടന
പുന:ക്രമീകരിക്കുന്ന
നടപടികള്‍ ഏത്
ഘട്ടത്തിലാണ് ;
ഇതിനായുള്ള ഉത്തരവ്
അടിയന്തരമായി
ഇറക്കുന്നതിന് സർക്കാർ
നടപടി സ്വീകരിക്കുമോ ?
സര്‍ക്കാര്‍
ഓഹരിയുള്ള സഹകരണ സ്ഥാപനങ്ങള്‍
756.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
വിവിധ ജില്ലകളില്‍
ശാഖകള്‍ ഉള്ള സംസ്ഥാന
സഹകരണ ബാങ്കില്‍
സംസ്ഥാന സര്‍ക്കാരിന്റെ
എത്ര ശതമാനം
ഓഹരിയുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
കണ്ണൂര്‍
ആസ്ഥാനമായി
പ്രവര്‍ത്തിക്കുന്ന
കേരളത്തിന്റെ വിവിധ
ജില്ലകളില്‍ ശാഖകളുള്ള
റെയ്ഡ്കോ കേരള
ലിമിറ്റഡ് എന്ന സഹകരണ
സ്ഥാപനത്തില്‍ സംസ്ഥാന
സര്‍ക്കാരിന്റെ എത്ര
ശതമാനം ഓഹരിയുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്തിനകത്ത്
അമ്പത് ശതമാനത്തില്‍
കൂടുതല്‍ സര്‍ക്കാര്‍
ഓഹരി ഉള്ള സഹകരണ
സ്ഥാപനങ്ങള്‍
ഏതൊക്കെയാണെന്നും
അവയില്‍ ഇപ്പോള്‍ എത്ര
ശതമാനം ഓഹരിയുണ്ടെന്നും
വിശദീകരിക്കാമോ?
വിലക്കയറ്റം
തടയുന്നതിന് സഹകരണ
സ്ഥാപനങ്ങള്‍ എടുത്ത
നടപടികള്‍
757.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിത്യോപയോഗ
സാധനങ്ങളുടെ
വിലയിലുണ്ടായിട്ടുള്ള
വര്‍ദ്ധനവ്
തടയുന്നതിനുള്ള
ഇടപെടല്‍ നടത്തുന്നതിന്
കണ്‍സ്യൂമര്‍ഫെഡ്
പോലുള്ള സഹകരണ
സ്ഥാപനങ്ങള്‍ക്ക്
കഴിയുന്നുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണമെന്താണ്;
(ബി)
അരിവില
കുതിച്ചുകയറുന്ന
സാഹചര്യത്തില്‍ സഹകരണ
സ്ഥാപനങ്ങളുടെ
നേതൃത്വത്തില്‍
ആരംഭിച്ച അരിക്കടകള്‍
പരാജയപ്പെടുവാനുണ്ടായ
കാരണം വിശദമാക്കുമോ;
(സി)
പ്രാഥമിക
സഹകരണസംഘങ്ങളുടെ
നേതൃത്വത്തില്‍
കണ്‍സ്യൂമര്‍ ഫെഡ്
മുന്‍കൈ എടുത്ത്
രണ്ടായിരം നീതി
സ്റ്റോറുകളും ആയിരത്തി
അഞ്ഞൂറ് നീതി
മെഡിക്കല്‍
സ്റ്റോറുകളും
ആരംഭിക്കുന്നതിനുള്ള
പദ്ധതി
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
(ഡി)
ഈ
അദ്ധ്യയന വര്‍ഷത്തില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
ആവശ്യമായ സാധനങ്ങള്‍
നല്‍കുന്നതിന്
സ്റ്റുഡന്റ്സ്
മാര്‍ക്കറ്റുകള്‍
ആരംഭിച്ചിട്ടുണ്ടോ;
മാര്‍ക്കറ്റ്
വിലയെക്കാള്‍ എത്ര
ശതമാനം കുറഞ്ഞ
വിലയ്ക്കാണ്
സ്റ്റുഡന്റ്സ്
മാര്‍ക്കറ്റുകളില്‍
സാധനങ്ങള്‍ വില്പന
നടത്തുന്നതെന്ന്
അറിയിക്കുമോ;
(ഇ)
കുടുംബശ്രീ
ഉല്പാദിപ്പിക്കുന്ന
സ്ക്കൂള് ബാഗ്, കുട
എന്നിവ സ്റ്റുഡന്റ്സ്
മാര്‍ക്കറ്റില്‍ കൂടി
വില്പന നടത്തിയിരുന്നോ;
എങ്കില്‍ എന്ത്
തുകയ്ക്കുള്ള
വില്പനയാണ്
നടത്തിയതെന്ന്
വ്യക്തമാക്കുമോ?
കൺസ്യൂമര്‍ഫെഡിന്റെ
പ്രവര്‍ത്തനങ്ങള്‍
758.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കൺസ്യൂമര്‍ഫെഡ്
പൊതുവിപണിയില്‍
ഇടപെട്ട് വിലക്കയറ്റം
നിയന്ത്രിക്കുന്നതിനായി
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്തിയിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ബി)
കൺസ്യൂമര്‍ഫെഡിന്റെ
സ്റ്റോറുകള്‍ എല്ലാ
പഞ്ചായത്തിലും
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ?
നീതി
മെഡിക്കല്‍ സ്റ്റോര്‍
759.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
സാധാരണക്കാരായ
തോട്ടം തൊഴിലാളികള്‍
തിങ്ങിപ്പാര്‍ക്കുന്ന
ദേവികുളം മണ്ഡലത്തിലെ
മൂന്നാറില്‍ സഹകരണ
വകുപ്പിന് കീഴില്‍ നീതി
മെഡിക്കല്‍ സ്റ്റോര്‍
ആരംഭിക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
സഹകരണ
ആശുപത്രികളിലെ നേഴ്സുമാരുടെ
മിനിമം വേതനം
760.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നേഴ്സുമാര്‍ക്ക്
ഗവണ്മെന്റ്
പ്രഖ്യാപിച്ച മിനിമം
വേതനം നിലവില്‍ സഹകരണ
ആശുപത്രികളിലെ
നേഴ്സുമാര്‍ക്ക്
ലഭിക്കുന്നുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ആയത് ലഭ്യമാക്കാൻ
ആവശ്യമായ ഇടപെടല്‍
ഗവണ്മെന്റിന്റെ
ഭാഗത്ത് നിന്ന്
ഉണ്ടാകുമോ എന്ന്
അറിയിക്കുമോ ?
കോഴിക്കോട്
ജില്ലയില്‍ റിസ്ക് ഫണ്ട്
അനുവദിക്കാന്‍ നടപടി
761.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
റിസ്ക്
ഫണ്ട്
അനുവദിക്കുന്നതില്‍
അപാകതകള്‍ വരുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
2016
മാര്‍ച്ച് മുതല്‍ 2018
മാര്‍ച്ച് വരെ
കോഴിക്കോട് ജില്ലയില്‍
നിന്നും റിസ്ക് ഫണ്ട്
അനുവദിക്കാന്‍ എത്ര
അപേക്ഷകള്‍
കിട്ടിയിട്ടുണ്ട്;
(സി)
ഇനി
എത്ര അപേക്ഷകളില്‍
തീരുമാനം
എടുക്കേണ്ടതുണ്ട്
എന്ന് വിശദമാക്കാമോ?
സഹകരണ
ജീവനക്കാര്‍ക്കായി പി.എഫ്.
ട്രസ്റ്റ്
762.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
വകുപ്പിലെ
ജീവനക്കാര്‍ക്കായി
പി.എഫ്. ട്രസ്റ്റ്
രൂപീകരിക്കാന്‍
ഉദ്ദേശിയ്ക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ;
(ബി)
ഈ
പദ്ധതിയുമായി
ബന്ധപ്പെട്ട്
ജീവനക്കാരുടെ
എതിര്‍പ്പ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
വകുപ്പിന് ബഡ്ജറ്റില്‍ നീക്കി
വച്ച തുക
763.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണം,
വിനോദസഞ്ചാരം, ദേവസ്വം
വകുപ്പുകള്‍ക്ക്
2016-17, 2017-18
ബഡ്ജറ്റില്‍ എത്ര തുക
നീക്കിവെച്ചുവെന്നും
എത്ര തുക
ചെലവഴിച്ചുവെന്നും
വിശദമാക്കാമോ;
(ബി)
അഡീഷണല്‍
ഓതറൈസേഷൻ വഴി എത്ര തുക
ആവശ്യപ്പെട്ടുവെന്ന്
വെളിപ്പെടുത്തുമോ;എത്ര
തുക ലഭിച്ചുവെന്നും
അതില്‍എത്ര തുക
ചെലവഴിച്ചുവെന്നും
വിശദമാക്കുമോ;
(സി)
സപ്ളിമെന്ററി
ഗ്രാന്റായി എത്ര തുക
ആവശ്യപ്പെട്ടുവെന്നും
എത്ര തുക
ലഭിച്ചുവെന്നും
വ്യക്തമാക്കുമോ?
നേമം
മണ്ഡലത്തിലെ ടൂറിസം
പദ്ധതികള്‍
764.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ടൂറിസം
വകുപ്പ് മുഖേന നേമം
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കിയ
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ; ഇതില്‍
എത്ര പദ്ധതികള്‍
പൂര്‍ത്തീകരിച്ചുവെന്നും
പൂര്ത്തിയാകാത്തവ
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്നും
വ്യക്തമാക്കാമോ?
(ബി)
നടപ്പിലാക്കിയ
ഓരോ പദ്ധതിക്കും എത്ര
തുക വീതം ചെലവായെന്ന്
വ്യക്തമാക്കാമോ?
വിനോദ
സഞ്ചാര മേഖലയുടെ വികസനം
765.
ശ്രീ.എസ്.ശർമ്മ
,,
കെ.കുഞ്ഞിരാമന്
,,
കെ.ഡി. പ്രസേനന്‍
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിനോദസഞ്ചാര
മേഖലയെ കാര്യക്ഷമവും
ചൂഷണരഹിതവുമാക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
പ്രസ്തുത
ലക്ഷ്യം
സാക്ഷാത്ക്കരിക്കുന്നതിനായി
കേരള ടൂറിസം
റെഗുലേറ്ററി അതോറിറ്റി
രൂപീകരിക്കുന്നതിനുള്ള
പ്രാഥമിക നടപടി
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ടൂറിസം
രംഗത്ത് നൂതന ആശയങ്ങള്‍
നടപ്പാക്കാനും
തൊഴിലവസരങ്ങള്‍
വര്‍ദ്ധിപ്പിക്കാനുമായി
കേരള ടൂറിസം സംരംഭകത്വ
ഫണ്ട് രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ഡി)
പുതുതലമുറ
സംരംഭകരെ ഈ
മേഖലയിലേക്ക്
ആകര്‍ഷിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ടൂറിസം നയത്തില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
വിനോദ
സഞ്ചാര കേന്ദ്രങ്ങള്‍
മാലിന്യമുക്തമാക്കാന്‍ നടപടി
766.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
വിനോദ സഞ്ചാര
കേന്ദ്രങ്ങള്‍
മാലിന്യമുക്തമായി
സംരക്ഷിക്കുന്നതിന്
ആവശ്യമായ നടപടികളും
ബോധവത്കരണ
പ്രവര്‍ത്തനങ്ങളും
ചെയ്യുന്നതിന്
ആരെയെങ്കിലും
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
എന്തൊക്കെ നടപടികളാണ് ഈ
മേഖലയില്‍
സ്വീകരിച്ചതെന്ന്
അറിയിക്കുമോ;
(ബി)
വിനോദ
സഞ്ചാര കേന്ദ്രങ്ങളില്‍
കുപ്പിവെള്ളം
ഉള്‍പ്പെടെയുള്ള
പ്ലാസ്റ്റിക് നിരോധനം
കൊണ്ടുവരുന്നതിന് നടപടി
സ്വീകരിച്ച് പകരം
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുമോ എന്ന്
വ്യക്തമാക്കാമോ?
ടൂറിസം
മേഖല ആകര്‍ഷകമാക്കാന്‍ നടപടി
767.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പകര്‍ച്ചപനികള്‍,
സാംക്രമിക രോഗങ്ങള്‍,
തെരുവ് നായ്ക്കളുടെ
ശല്യം, വിദേശികള്‍ക്ക്
എതിരായ ആക്രമണങ്ങള്‍
എന്നിവ വിദേശ
ടൂറിസ്റ്റുകളുടെ വരവിനെ
പ്രതികൂലമായി
ബാധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഈ
സാഹചര്യം മൂലം വിദേശ
വിനോദ
സഞ്ചാരികളില്‍നിന്നുള്ള
വരുമാനം
കുറഞ്ഞിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്താമോ;
(സി)
കേരളത്തിന്റെ
ടൂറിസം മേഖല
ആകര്‍ഷകമാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
ടൂറിസം
മേഖലയെ ഹര്‍ത്താലില്‍ നിന്നും
ഒഴിവാക്കാന്‍ നടപടി
768.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
അടിക്കടിയുണ്ടാകുന്ന
ഹര്‍ത്താലുകള്‍ ടൂറിസം
മേഖലയെ സാരമായി
ബാധിക്കുന്നതായ
റിപ്പോര്‍ട്ടുകള്‍
പരിശോധിക്കുകയുണ്ടായോ;
(ബി)
എങ്കില്‍
ടൂറിസം മേഖലയെ
ഹര്‍ത്താലില്‍ നിന്നും
ഒഴിവാക്കുന്ന കാര്യം
പരിഗണിക്കുമോ;
(സി)
ഇതിനായി
നിയമനിര്‍മ്മാണം
നടത്തുന്നതിനും
രാഷ്ട്രീയപാര്‍ട്ടികളുടെയും
സംഘടനകളുടെയും
അഭിപ്രായസമന്വയം
ഉണ്ടാക്കുന്നതിനും
മുന്‍കൈ എടുക്കുമോ?
ടൂറിസം
മേഖലയുടെ സമഗ്ര വികസനം
769.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
മേഖലയുടെ സമഗ്ര വികസനം
ലക്ഷ്യമാക്കി പുതിയ
ടൂറിസം നയത്തിന് രൂപം
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പൊതു
സ്വകാര്യ പങ്കാളിത്തവും
നിക്ഷേപവും ടൂറിസം
മേഖലയുടെ വികസനത്തിന്
പരമാവധി
പ്രയോജനപ്പെടുത്തുന്നതിന്
തീരുമാനിച്ചതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്
എന്നറിയിക്കാമോ;
(സി)
വിനോദ
സഞ്ചാര കേന്ദ്രങ്ങളിലെ
ശുചിത്വ
പ്രവര്‍ത്തനങ്ങള്‍ക്ക്
മുന്‍തൂക്കം
നല്‍കിയിട്ടുണ്ടോ;
വികസന
പ്രവര്‍ത്തനങ്ങള്‍
ആവിഷ്ക്കരിക്കുമ്പോള്‍
ശുചിത്വത്തിന്
മുന്‍തൂക്കം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
സംസ്ഥാനത്തെ
പ്രധാന ടൂറിസം
കേന്ദ്രങ്ങള്‍
പ്രത്യേകിച്ച് കടലോര
കായലോര കേന്ദ്രങ്ങള്‍
മാലിന്യ നിക്ഷേപ
കേന്ദ്രങ്ങളായി
മാറിയിട്ടുള്ള
സാഹചര്യത്തില്‍
ശുചിത്വം
നിലനിര്‍ത്തുന്നതിന്
കുടുംബശ്രീ
പ്രവര്‍ത്തകരുടെ സേവനം
ഉപയോഗപ്പെടുത്തുമോ;
(ഇ)
വിനോദ
സഞ്ചാരികളുടെ
സുരക്ഷിതത്വവും
സംരക്ഷണവും ഉറപ്പ്
വരുത്തുന്ന
കാര്യത്തില്‍
എന്തെങ്കിലും വീഴ്ച
വന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(എഫ്)
കോവളത്ത്
വിദേശ വനിത
കൊലചെയ്യപ്പെട്ട സംഭവം
സര്‍ക്കാരിന്റെ ഭാഗത്ത്
നിന്ന് വന്ന ഗുരുതരമായ
വീഴ്ചയായി
പരിഗണിക്കുന്നുണ്ടോ;
(ജി)
കോവളം
പോലുള്ള പ്രശസ്ത
ടൂറിസം കേന്ദ്രങ്ങളില്‍
പോലും മയക്ക് മരുന്ന്
മാഫിയകളുടെയും
ഗുണ്ടകളുടെയും
താവളമാകുന്നത് ടൂറിസം
മേഖലയുടെ
നിലനില്‍പ്പിന്
ഭീഷണിയാകുന്ന കാര്യം
സര്‍ക്കാര്‍
ഗൗരവപൂര്‍വ്വം
പരിഗണിക്കുമോ;
ഇക്കാര്യത്തില്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
ടൂറിസം
കേന്ദ്രങ്ങളിലെ സുരക്ഷ
770.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ഇ.കെ.വിജയന്
,,
എല്‍ദോ എബ്രഹാം
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോവളത്ത്
വിദേശ വനിതയുടെ
കൊലപാതകത്തെ
തുടര്‍ന്ന് ടൂറിസം
കേന്ദ്രങ്ങളിൽ വിനോദ
സഞ്ചാര വകുപ്പ്
സ്വീകരിക്കാനുദ്ദേശിക്കുന്ന
സുരക്ഷാ നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
ടൂറിസം
മേഖലയിലേക്ക് പ്രത്യേക
പോലീസ് സേനയെ
നിയോഗിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ;
(സി)
പ്രധാനപ്പെട്ട
ടൂറിസ്റ്റ്
കേന്ദ്രങ്ങളില്‍
ഡെസ്റ്റിനേഷന്‍
കമ്മറ്റി
രൂപീകരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
പ്രസ്തുത കമ്മറ്റിയുടെ
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ഡി)
ടൂറിസം
കേന്ദ്രങ്ങളിലെ
കച്ചവടക്കാരെയും
ഗെെഡുകളേയും
തിരിച്ചറിയുന്നതിനും
നിരീക്ഷിക്കുന്നതിനുമുളള
സംവിധാനം ഒരുക്കുമോ;
(ഇ)
വിദേശ
വനിതയുടെ കൊലപാതകത്തെ
തുടര്‍ന്ന്
വിദേശങ്ങളില്‍ കേരളാ
ടൂറിസത്തിനുണ്ടായ
ബ്ലാക്ക് മാര്‍ക്ക്
മാറ്റുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
സംസ്ഥാനം
സന്ദര്‍ശിച്ച വിദേശ, ആഭ്യന്തര
ടൂറിസ്റ്റുകള്‍
771.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
വര്‍ഷം ജനുവരി 1 മുതല്‍
ഏപ്രില്‍ 30 വരെയുളള
കാലയളവില്‍ ഓരോ
മാസത്തിലും സംസ്ഥാനം
സന്ദര്‍ശിച്ച വിദേശ,
ആഭ്യന്തര
ടൂറിസ്റ്റുകള്‍
എത്രയെന്ന്
അറിയിക്കുമോ;
(ബി)
ലിഗയെന്ന
ലിത്വേനിയന്‍
ടൂറിസ്റ്റിന്റെ
കൊലപാതകം വിദേശ
ടൂറിസ്റ്റുകളുടെ വരവിനെ
ബാധിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
കാരാപ്പുഴ
ടൂറിസം ഡെസ്റ്റിനേഷന്‍ പദ്ധതി
772.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2017-2018
ലെ ബഡ്ജറ്റ്
നിര്‍ദ്ദേശപ്രകാരം
കാരാപ്പുഴ ഉൾപ്പെടെ 6
ടൂറിസം
ഡെസ്റ്റിനേഷനുകളുടെ
പശ്ചാത്തല
വികസനത്തിനായി 400 കോടി
രൂപ കിഫ്ബി വഴി
അനുവദിക്കുകയും
ആയതിന്റെ
അടിസ്ഥാനത്തില്‍
കാരാപ്പുഴ ടൂറിസം
ഡെസ്റ്റിനേഷന്‍
പദ്ധതിയുടെ ഡി.പി.ആര്.
സമര്‍പ്പിക്കുന്നതിന്
ഹാബിറ്റാറ്റ്
ഗ്രൂപ്പിനെ
ചുമതലപ്പെടുത്തിയതും
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഡി.പി.ആര്.
സമര്‍പ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയത്
ലഭ്യമാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
പട്ടാമ്പി
മണ്ഡലത്തില്‍ വിനോദസഞ്ചാര
വകുപ്പ് നടത്തിവരുന്ന
പദ്ധതികള്‍
773.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പട്ടാമ്പി
മണ്ഡലത്തില്‍
വിനോദസഞ്ചാര വകുപ്പ്
നടത്തിവരുന്ന
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
പട്ടാമ്പി
ടൗണില്‍ ഭാരതപ്പുഴയുടെ
കരകളില്‍
സൗന്ദര്യവല്കരണം
നടത്താനുള്ള
എന്തെങ്കിലും
പദ്ധതികള്‍ വകുപ്പിന്റെ
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കുമോ;
(സി)
ഭാരതപ്പുഴയുടെ
കരകളില്‍
സൗന്ദര്യവല്കരണം
നടത്തുന്നത് വഴി പുഴയെ
രക്ഷിക്കുവാനും
കുടിവെള്ളമായി
ഉപയോഗിക്കുന്ന
ഭാരതപ്പുഴയിലെ
വെള്ളത്തിലെ
മലിനീകരണത്തോത്
കുറയ്ക്കാന്‍
സഹായിക്കുന്നതുമായ
എന്തെങ്കിലും
പദ്ധതികള്‍ വകുപ്പിന്
ആസൂത്രണം ചെയ്യാന്‍
സാധിക്കുമോ?
ചെട്ടികുളങ്ങര
ടെമ്പിള്‍ പില്‍ഗ്രിം ടൂറിസം
പ്രോജ്റ്റ്
774.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
തീര്‍ത്ഥാടന
ടൂറിസം
വികസനത്തിനായുള്ള
കേന്ദ്ര ടൂറിസം
മന്ത്രാലയത്തിന്റെ
പ്രസാദ് സ്കീമില്‍
ഉള്‍പ്പെടുത്തുന്നതിനു
വേണ്ടി സമര്‍പ്പിച്ച
ചെട്ടികുളങ്ങര
ടെമ്പിള്‍ പില്‍ഗ്രിം
ടൂറിസം പ്രോജക്ടിന്റെ
നിലവിലുള്ള പുരോഗതി
വിശദമാക്കാമോ?
ഹര്‍ത്താലുകളില്‍നിന്നും
ടൂറിസം മേഖലയെ ഒഴിവാക്കുവാന്‍
നടപടി
775.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തുടര്‍ച്ചയായുണ്ടാകുന്ന
ഹര്‍ത്താല്‍ ടൂറിസം
മേഖലയെ
ബാധിക്കുന്നുണ്ടെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
തന്മൂലം ടൂറിസം
മേഖലയിലും
മറ്റുമുണ്ടാകുന്ന നഷ്ടം
സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ;
(ബി)
ഹര്‍ത്താലുകളില്‍നിന്നും
ടൂറിസം മേഖലയെ
ഒഴിവാക്കുവാനും
ഹര്‍ത്താല്‍ ടൂറിസം
മേഖലയെ
ബാധിക്കാതിരിക്കുവാനുമുള്ള
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ആയതിന്റെ
വിശദാംശം നല്‍കുമോ?
ഉത്തരവാദിത്ത ടൂറിസം പദ്ധതി
776.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
വി. ജോയി
,,
സി. കെ. ശശീന്ദ്രന്
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉത്തരവാദിത്ത ടൂറിസം
പദ്ധതിയുടെ പ്രവര്‍ത്തന
പുരോഗതി വിശകലനം
ചെയ്തിട്ടുണ്ടോ;
(ബി)
നിലവില്‍
ഏതെല്ലാം
കേന്ദ്രങ്ങളിലാണ്
ഉത്തരവാദിത്ത ടൂറിസം
പ്രവര്‍ത്തനങ്ങള്‍
നടന്നുവരുന്നതെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
പ്രവര്‍ത്തനങ്ങള്‍
സംസ്ഥാനത്താകെ
വ്യാപിപ്പിക്കുന്നതിനായി
ഉത്തരവാദിത്ത ടൂറിസം
മിഷന്
രൂപീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ ;
(ഡി)
എങ്കില്‍
മിഷന്റെ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
ഫാം
ടൂറിസം
777.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഫാം
ടൂറിസം
പ്രോത്സാഹിപ്പിക്കുന്നതിനായി
നിലവിലെ ചട്ടങ്ങളില്‍
ഇളവുകള്‍
അനുവദിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
കൃഷി,
മൃഗസംരക്ഷണം എന്നീ
വകുപ്പുകളുടെ കീഴിലുള്ള
ഫാമുകളില്‍ ടൂറിസം
വകുപ്പ് മുഖേന ഫാം
ടൂറിസം പദ്ധതി
ആരംഭിക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ?
പുതിയ
ടൂറിസം പദ്ധതികള്‍
778.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം എത്ര ടൂറിസം
പദ്ധതികളാണ്
അനുവദിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(ബി)
സംസ്ഥാനത്ത്
എത്ര ടൂറിസം
പദ്ധതികളാണ് നിലവില്‍
പൂര്‍ത്തീകരിക്കാനുള്ളത്;
അവ എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വിശദമാക്കുമോ;
(സി)
ടൂറിസം
പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ?
ടൂറിസം
മേഖലയിലെ നൂതന പദ്ധതികള്‍
779.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
ജെയിംസ് മാത്യു
,,
സി.കെ. ഹരീന്ദ്രന്‍
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ടൂറിസം മേഖലയുടെ സമഗ്ര
വികസനത്തിനായി
നടപ്പാക്കി വരുന്ന നൂതന
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ടൂറിസം
മേഖലയില്‍
മുതല്‍മുടക്കാന്‍
താത്പര്യമുളള
പ്രവാസികളെ
സഹായിക്കുന്നതിനായി
'ഇന്‍വെസ്റ്റ്മെന്റ്
ഗെെഡന്‍സ് സെല്‍'
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഇൗ
മേഖലയിലെ
യുവസംരംഭകര്ക്ക് നൂതന
ആശയങ്ങള്‍
അവതരിപ്പിക്കാന്‍ 'ന്യൂ
എെഡിയ മീറ്റ്',
നിക്ഷേപകങ്ങള്‍
ആകര്‍ഷിക്കാന്‍
'ഇന്‍വെസ്റ്റേഴ്സ്
മീറ്റ്' എന്നിവ
സംഘടിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
കിഫ്ബി
അംഗീകരിച്ച ടൂറിസം പദ്ധതികള്‍
780.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
വിനോദ സഞ്ചാര മേഖലയില്‍
കേന്ദ്ര ടൂറിസം
മന്ത്രാലയത്തിന്റെ
സഹകരണത്തോടെ
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണെന്നും
പ്രസ്തുത പദ്ധതികളുടെ
നിലവിലെ
അവസ്ഥയെന്താണെന്നും
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തെ
പ്രധാന ടൂറിസം
കേന്ദ്രങ്ങളുടെയും
സര്‍ക്യൂട്ടുകളുടെയും
വികസനത്തിനായി
ഏതെങ്കിലും
പ്രൊപ്പോസലുകള്‍
കിഫ്ബിയുടെ
പരിഗണനയ്ക്കായി
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
പ്രസ്തുത
പദ്ധതികളില്‍
കിഫ്ബിയുടെ അംഗീകാരം
ലഭിച്ചവ
ഏതൊക്കെയാണെന്നും
ഇതിനകം എന്ത് തുക
അനുവദിച്ചുവെന്നും
വ്യക്തമാക്കുമോ?
സ്വദേശ്
ദര്ശന്, പ്രസാദ് പദ്ധതികള്‍
781.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
കേന്ദ്രങ്ങളുടെ
മുഖച്ഛായ
മാറ്റിയെടുക്കുവാനുളള
കേന്ദ്ര പദ്ധതികളായ
സ്വദേശ് ദര്ശന്,
പ്രസാദ് എന്നീ
പദ്ധതികളില്‍
സംസ്ഥാനത്തുള്ള
ഏതൊക്കെ ആത്മീയ
കേന്ദ്രങ്ങളെയാണ്
ഉള്‍പ്പെടുത്തിയിട്ടുളളത്;
(ബി)
ഈ
പദ്ധതി പ്രകാരം ഓരോ
മേഖലയ്ക്കും എന്ത്
ധനസഹായമാണ്
ലഭിക്കുന്നത്;
(സി)
സ്വദേശ്
ദര്‍ശന്റെ ഭാഗമായി
സംസ്ഥാനത്തിന്
അനുവദിച്ച
പത്തനംതിട്ട-ഗവി-വാഗമണ്‍-തേക്കടി
പദ്ധതി
പൂര്‍ത്തിയായിട്ടുണ്ടോ;
(ഡി)
ഈ
പദ്ധതിക്ക് അനുവദിച്ച
തുക പൂര്‍ണ്ണമായും
ചെലവഴിക്കുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കില്‍ എത്ര
തുകയാണ്
പാഴായിട്ടുളളതെന്നും
അതിന്റെ
കാരണമെന്തെന്നും
വ്യക്തമാക്കുമോ?
ജടായുപാറ
ടൂറിസം പദ്ധതി
782.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
പദ്ധതികള്‍
സമയബന്ധിതമായി
നടപ്പിലാക്കുന്നതിനും
പൂര്‍ത്തിയാക്കുന്നതിനും
ഗുണനിലവാരം
ഉയര്‍ത്തുന്നതിനുമായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
കൊല്ലം
ജില്ലയിലെ
ചടയമംഗലത്തുളള ജടായുപാറ
ടൂറിസം പദ്ധതി
പൂര്‍ത്തിയായിട്ടുണ്ടോ;
എന്തൊക്കെ
സൗകര്യങ്ങളാണ് പ്രസ്തുത
സ്ഥലത്ത്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
പ്രസ്തുത ടൂറിസം
കേന്ദ്രത്തിന് ദേശീയ
തലത്തില്‍ ശ്രദ്ധ
ലഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
കാേഴിക്കാേട്
മണ്ഡലത്തിലെ വിനാേദസഞ്ചാര
വകുപ്പ് പദ്ധതികള്‍
783.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാേഴിക്കാേട്
നാേര്‍ത്ത്
നിയാേജകമണ്ഡലത്തില്‍
വിനാേദസഞ്ചാര വകുപ്പ്
എന്തെല്ലാം പദ്ധതികളാണ്
ഏറ്റെടുത്ത്
നടത്തുന്നത് എന്ന്
വ്യക്തമാക്കുമാേ;
(ബി)
ഓരാേ
പദ്ധതികളുടേയും നിലവിലെ
സ്ഥിതിയും അനുവദിച്ച
തുകയും എത്രയെന്നും
വ്യക്തമാക്കുമാേ?
കായംകുളം
കായലോര ടൂറിസം പദ്ധതികള്‍
T 784.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
മെഗാടൂറിസം പദ്ധതിയുടെ
ഭാഗമായി കായംകുളം
കായലോരടൂറിസം
പദ്ധതികള്‍
അവസാനഘട്ടത്തിലായിട്ടും
വെെദ്യുതി കണക്ഷന്
ലഭിച്ചിട്ടില്ല എന്നുളള
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിന്റെ കാരണം
എന്താണെന്നു
വ്യക്തമാക്കാമോ;
വെെദ്യുതി കണക്ഷന്
അടക്കമുളള
സംവിധാനങ്ങള്‍ ഒരുക്കി
കായലോരടൂറിസം പദ്ധതി
നാടിനു
സമര്‍പ്പിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
'അഡോപ്ട്
എ ഹെറിറ്റേജ് 'പദ്ധതി
785.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
രാജ്യത്തെ
ചരിത്ര പ്രാധാന്യമുള്ള
സ്മാരകങ്ങളേയും പെെതൃക
സ്ഥാപനങ്ങളേയും
'അഡോപ്ട് എ ഹെറിറ്റേജ്'
പദ്ധതിയിലുള്‍പ്പെടുത്തി
പരിപാലിക്കുന്നതിന്
സ്വകാര്യ ഏജന്‍സികളെ
ഏല്‍പ്പിക്കുവാന്‍
കേന്ദ്ര സര്‍ക്കാര്‍
തീരുമാനിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
കാെച്ചിയിലെ
മട്ടാഞ്ചേരി ഡച്ച്
കാെട്ടാരം
ഉള്‍പ്പെടെയുള്ള പെെതൃക
സ്മാരകങ്ങളെ
ഇത്തരത്തില്‍ സ്വകാര്യ
ഏജന്‍സികള്‍ക്ക്
കെെമാറാനുള്ള
നീക്കത്തിൽ
സംസ്ഥാനത്തിന്റെ
എതിര്‍പ്പ് കേന്ദ്ര
സര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടാേ;
(സി)
കേരളത്തിലെ
ഏതെല്ലാം പെെതൃക
സ്മാരകങ്ങളെയാണ്
'അഡോപ്ട് എ ഹെറിറ്റേജ്'
പദ്ധതിയിലുള്‍പ്പെടുത്തി
പരിപാലിക്കുന്നതിന്
സ്വകാര്യ
ഏജന്‍സികള്‍ക്ക്
കെെമാറാനുദ്ദേശിക്കുന്നതെന്നറിയാമോ;
വിശദമാക്കുമാേ?
ടൂറിസം വരുമാനത്തില്‍
ജി.എസ്.ടി വരുത്തിയ ഇടിവ്
786.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ജി.എസ്.ടി
നടപ്പിലാക്കുക വഴി
കേരളത്തിലെ ടൂറിസം
മേഖലയിലെ വരുമാനത്തില്‍
ഇടിവുണ്ടായിട്ടുണ്ടോ;
ഇത് നിലവില്‍ വന്നതോടെ
ടൂറിസം മേഖലയിലെ
വളര്‍ച്ചയില്‍
എത്രശതമാനത്തിന്റെ
ഇടിവുണ്ടായിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
ചരക്ക്
സേവന നികുതി മൂലം വിനോദ
സഞ്ചാരമേഖലയിലുണ്ടായ
പ്രതിസന്ധി
787.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചരക്ക്
സേവന നികുതി വിനോദ
സഞ്ചാരമേഖലയില്‍
എന്തെങ്കിലും
പ്രതിസന്ധി
സൃഷ്ടിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഇതുമൂലം
സംസ്ഥാനത്ത് എത്തുന്ന
വിനോദ സഞ്ചാരികളുടെ
എണ്ണത്തില്‍
എന്തെങ്കിലും
കുറവുണ്ടായതായി
കണ്ടെത്തിയിട്ടുണ്ടോ;
(സി)
ചരക്ക്
സേവന നികുതി
സംബന്ധിച്ചുളള വിനോദ
സഞ്ചാരമേഖലയിലെ
ആശങ്കകള്‍
കേന്ദ്രസര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ ആശങ്ക
പരിഹരിക്കുന്നതിന്
കേന്ദ്ര സര്‍ക്കാര്‍
ഇതിനകം സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ ?
താല്കാലിക
ലൈഫ് ഗാര്‍ഡ്
788.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
വകുപ്പിന് കീഴില്‍ ലൈഫ്
ഗാര്‍ഡായി താല്കാലിക
അടിസ്ഥാനത്തില്‍ ജോലി
ചെയ്യുന്ന എത്ര
ആളുകളുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
വര്‍ഷങ്ങളായി
വലിയ ബൂദ്ധിമുട്ടുകള്‍
സഹിച്ച് ജോലി ചെയ്യുന്ന
ഈ ജീവനക്കാര്‍ക്ക്
സ്ഥിരനിയമനം
നല്‍കുന്നതിന് നടപടി
സ്വീകരിക്കാമോ?
നെഹ്രു
പാര്‍ക്കിന്റെ നവീകരണം
789.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മണലൂര്‍ മണ്ഡലത്തിലെ
വെങ്കിടങ്ങ്
പഞ്ചായത്തിലെ
വിനോദസഞ്ചാര
വകുപ്പിന്റെ
അധീനതയിലുള്ള ഏനാമാവ്
നെഹ്രു പാര്‍ക്കിന്റെ
നവീകരണവുമായി
ബന്ധപ്പെട്ട്
എന്തെല്ലാം
പ്രവൃത്തികള്‍
ചെയ്യുകയുണ്ടായി എന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
പാര്‍ക്കിന്റെ എന്‍ട്രി
ഏരിയ, എന്‍ട്രന്‍സ്
ഗേറ്റ്, എന്‍ട്രന്‍സ്
പ്ലാസ, ടോയ് ലെറ്റ്,
പവലിയന്, കഫറ്റേരിയ,
സീറ്റിംഗ്
അറേഞ്ച്മെന്റ്, ട്രീ
പ്ലാസ, സെന്‍ട്രല്‍
പ്ലാസ എന്നീ
പ്രവൃത്തികളില്‍
ഏതെല്ലാം
പൂര്‍ത്തീകരിച്ചുവെന്ന്
അറിയിക്കാമോ;
(സി)
അവശേഷിക്കുന്ന
പ്രവൃത്തികള്‍
അടിയന്തരമായി
പൂര്‍ത്തീകരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
വയനാട്
ജില്ലയ്ക്കായി പ്രഖ്യാപിച്ച
ടൂറിസം പ്രൊജക്ടുകള്‍
790.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വയനാട് ജില്ലയ്ക്കായി
പ്രഖ്യാപിച്ച ടൂറിസം
പ്രൊജക്ടുകള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
ഈ
പ്രൊജക്ടുകളില്‍ എത്ര
എണ്ണം
ആരംഭിക്കാനായി;അവയുടെ
നിലവിലെ അവസ്ഥ
വിശദീകരിക്കാമോ;
(സി)
ഇതുവരെ
ആരംഭിക്കാത്ത
പദ്ധതികള്‍ ഉടന്‍
ആരംഭിക്കുന്നതിനും
പൂര്‍ത്തീകരിക്കുന്നതിനും
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ;
മലബാര്‍
റിവര്‍ ഫെസ്റ്റ്
791.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സാഹസിക
വിനോദസഞ്ചാരം
പ്രോത്സാഹിപ്പിക്കുന്നതിന്റെ
ഭാഗമായി നടത്തുന്ന
മലബാര്‍ റിവര്‍
ഫെസ്റ്റിവല്‍ 2018-ന്റെ
ഈ വര്‍ഷത്തെ
പരിപാടികളുടെ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
റിവര്‍
ഫെസ്റ്റ് നടത്തുന്നതിന്
ടൂറിസം വകുപ്പ് എത്ര
തുകയാണ് ചെലവഴിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ ;
(സി)
മലബാര്‍
റിവര്‍ ഫെസ്റ്റിന്
ആവശ്യമായ ഫണ്ട്
അനുവദിക്കുന്നതിനും ഈ
ഫെസ്റ്റ് ടൂറിസം
വകുപ്പ് നേരിട്ട്
നടത്തുന്നതിനും
നടപടികള്‍
സ്വീകരിക്കുമോ?
ആക്കുളം
ടൂറിസ്റ്റ് വില്ലേജിലെ വികസന
പദ്ധതി
792.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആക്കുളം
ടൂറിസ്റ്റ്
വില്ലേജിന്റെ നിലവിലെ
ശോച്യാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആക്കുളം
ടൂറിസ്റ്റ് വില്ലേജില്‍
2016 -ല്‍ 4.92 കോടി
രൂപയുടെ വികസന
പദ്ധതികള്‍ക്ക്
ഭരണാനുമതി
നല്‍കിയിരുന്നോ;
പ്രസ്തുത തുക
വിനിയോഗിച്ച്
ആക്കുളത്ത്
നടപ്പിലാക്കിയ വികസന
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(സി)
ജില്ലാ
ടൂറിസം പ്രമോഷന്
കൗണ്‍സില്‍
ആക്കുളത്തിനായി
ആവിഷ്ക്കരിച്ച
പദ്ധതികളുടെ നിലവിലെ
സ്ഥിതി വിശദമാക്കുമോ?
ഇടുക്കി
നിയോജകമണ്ഡലത്തിലെ ടൂറിസം
പദ്ധതികള്‍
793.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇടുക്കി
നിയോജകമണ്ഡലത്തില്‍
വിനോദസഞ്ചാരവകുപ്പ്
നടപ്പിലാക്കിയതും
നടപ്പിലാക്കുന്നതുമായ
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍
ഓരോന്നിന്േറയും വിശദ
വിവരം ലഭ്യമാക്കാമോ?
ചടയമംഗലം
ജടായൂ ടൂറിസം പദ്ധതി
794.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ചടയമംഗലം
ജടായൂ ടൂറിസം
പദ്ധതിയ്ക്ക് ഇതുവരെ
സര്‍ക്കാര്‍ എത്ര തുക
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കാമോ; ജടായു
ടൂറിസം പദ്ധതിയുടെ
ആരംഭം മുതല്‍
സര്‍ക്കാര്‍
ഇതോടനുബന്ധിച്ച്
അനുവദിച്ചിട്ടുള്ള
തുകയുടെ വിശദാംശങ്ങള്‍
വര്‍ഷങ്ങള്‍
രേഖപ്പെടുത്തി
ലഭ്യമാക്കാമോ?
മണിയാര്‍
ടൂറിസം പദ്ധതി
795.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മണിയാര്‍
ഡാം കേന്ദ്രീകരിച്ച്
നടപ്പാക്കുന്ന പുതിയ
ടൂറിസം പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
നടത്തിപ്പിനായി
എന്തെല്ലാം നടപടികളാണ്
ആരംഭിച്ചതെന്നും ഇനി
എന്തെല്ലാം നടപടികളാണ്
പൂര്‍ത്തീകരിക്കാനുളളത്
എന്നും വിശദമാക്കാമോ ;
(സി)
നടപടികള്‍
പൂര്‍ത്തീകരിച്ച്
നിര്‍മ്മാണ
പ്രവർത്തനങ്ങൾ എന്ന്
ആരംഭിക്കാനാകുമെന്നു
അറിയിക്കാമോ ;
(ഡി)
പ്രസ്തുത
പദ്ധതിക്കായി സർക്കാർ
ചെലവഴിക്കുന്ന തുക എത്ര
എന്ന് അറിയിക്കാമോ?
ബേക്കല്‍
സൗത്ത് ബീച്ച് പാര്‍ക്ക്
നവീകരണം
796.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
ബി.ആര്.ഡി.സി.
നടപ്പിലാക്കുന്ന
ബേക്കല്‍ സൗത്ത് ബീച്ച്
പാര്‍ക്കിന്റെ നവീകരണ
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഈ
പാര്ക്കിന്
നാളിതുവരെയായി എത്ര രൂപ
ചെലവഴിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ഈ
പാര്‍ക്കില്‍ നിന്ന്
ബി.ആര്.ഡി.സി.യ്ക്ക്
എത്ര രൂപ വരുമാനം
ലഭിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
2017
നവംബര്‍ മാസത്തില്‍
ടൂറിസം സെക്രട്ടറിയുടെ
സാന്നിദ്ധ്യത്തില്‍
കാസര്‍ഗോഡ് ജില്ലാ
കളക്ടറുടെ ചേമ്പറില്‍
ബി.ആര്.ഡി.സി.യുടെ
പ്രവര്‍ത്തനവുമായി
ബന്ധപ്പെട്ട യോഗത്തിലെ
തീരുമാനപ്രകാരം ഈ
പാര്‍ക്കിന്റെ പണി
എന്ന്
പൂര്‍ത്തീകരിക്കുമെന്നാണ്
തീരുമാനം;
(ഇ)
ഈ
തീരുമാനം പാലിക്കാന്‍
ബി.ആര്.ഡി.സി.യ്ക്ക്
സാധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കുമോ?
മലപ്പുറം
ജില്ലയിലെ ടൂറിസം പദ്ധതികള്‍
797.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
മലപ്പുറം ജില്ലയില്‍
പുതിയ ടൂറിസം
പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
കൊണ്ടോട്ടി
മണ്ഡലത്തില്‍
നെടിയിരുപ്പ് സ്വരൂപം
ടൂറിസം പദ്ധതി
നടപ്പാക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(സി)
എങ്കില്‍
ഇതിന് വേണ്ടി ചെയ്ത
കാര്യങ്ങള്‍
വിശദമാക്കാമോ;
(ഡി)
മലപ്പുറം
ജില്ലാ പദ്ധതിയില്‍
ഉള്‍പ്പെട്ട ടൂറിസം
പദ്ധതികള്‍ ഏതെല്ലാമാണ്
; ഇവയുടെ തുടര്‍
പ്രവര്‍ത്തനം
വിശദമാക്കാമോ?
കോതമംഗലം
മണ്ഡലത്തിലെ ടൂറിസം സാധ്യത
798.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍ ടൂറിസം
സാധ്യതയുള്ള
പ്രദേശങ്ങളായ
പൂയംകുട്ടി, പീണ്ടിമേട്
വെള്ളച്ചാട്ടം തുടങ്ങിയ
പ്രദേശങ്ങളിലേക്ക്
സഞ്ചാരികള്‍ക്ക്
സന്ദര്‍ശനാനുമതി
ലഭിക്കുന്നില്ല എന്ന
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
എന്നാൽ
പ്രസ്തുത സ്ഥലങ്ങളില്‍
സിനിമ
ഷൂട്ടിങ്ങുകള്‍ക്ക്
അനുമതി നല്‍കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി)
ഈ
പ്രദേശങ്ങള്‍
സന്ദര്‍ശിക്കുവാന്‍
വിനോദസഞ്ചാരികള്‍ക്ക്
ആവശ്യമായ സുരക്ഷ
സംവിധാനങ്ങള്‍ ഒരുക്കി
വനം വകുപ്പുമായി
കൂടിയാലോചിച്ച്
സന്ദര്‍ശനാനുമതി
നല്‍കുന്നതിന് വേണ്ട
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കുമോ?
ബേക്കല്‍
റിസോര്‍ട്ട് ഡെവലപ്മെന്റ്
കോര്‍പ്പറേഷന്റെ ഓഫീസ്
799.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ബേക്കല്‍
റിസോര്‍ട്ട്
ഡെവലപ്മെന്റ്
കോര്‍പ്പറേഷന്റെ
(ബി.ആര് ഡി.സി) ഓഫീസ്
നിലവില്‍ എവിടെയാണ്
പ്രവര്‍ത്തിക്കുന്നത്;
വിശദാംശം അറിയിക്കാമോ;
(ബി)
ഭാരിച്ച
തുക വാടകയിനത്തില്‍
കൊടുക്കുന്നത്
ഒഴിവാക്കുന്നതിനായി
ബി,ആര് ഡി.സി യുടെ
അധീനതയിലുള്ള തണല്‍
വിശ്രമ
കേന്ദ്രത്തിലേക്ക്
പ്രസ്തുത ഓഫീസ്
മാറ്റിസ്ഥാപിക്കണമെന്ന
ബന്ധപ്പെട്ടവരുടെ
നിര്‍ദ്ദേശം
പാലിക്കപ്പെട്ടിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ?
കണ്ടശ്ശാം
കടവ് ടൂറിസം പദ്ധതി
800.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ കണ്ടശ്ശാം
കടവ് ജലോത്സവം
നടക്കുന്ന കനോലി
കനാലും പരിസര
പ്രദേശങ്ങളും
ടൂറിസ്റ്റുകളുടെ
ആകര്ഷണകേന്ദ്രമാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ജലോത്സവം നടക്കുന്ന
സ്ഥലത്തെ പവലിയന്റെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് ടൂറിസം
വകുപ്പ് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(സി)
ഇൗ
സ്ഥലം കൂടുതല്‍
ആകര്‍ഷകമാക്കുന്നതിനും
ടൂറിസ്റ്റുകള്‍ക്ക്
അടിസ്ഥാന സൗകര്യങ്ങള്‍
ഒരുക്കുന്നതിനും
ഏതെങ്കിലും പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ?
വൈപ്പിന്‍
ബീച്ചുകളിലെ അടിസ്ഥാന സൗകര്യം
801.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വൈപ്പിന്‍
മുതല്‍ മുനമ്പം വരെയുളള
ഒന്‍പത് ബീച്ചുകളില്‍
അടിസ്ഥാന സൗകര്യങ്ങള്‍
ഒരുക്കുന്ന 450 ലക്ഷം
രൂപയുടെ പ്രവൃത്തികളുടെ
പുരോഗതി വിശദമാക്കാമോ;
(ബി)
പ്രവൃത്തികള്‍
എന്നത്തേക്ക്
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തി
നടപ്പാക്കുന്നതില്‍
ഏതെങ്കിലും തരത്തിലുള്ള
തടസ്സങ്ങളുണ്ടോ;
വിശദമാക്കാമോ?
കാേതമംഗലം
മണ്ഡലത്തിലെ ഭൂതത്താന്‍
കെട്ടിൽ ടൂറിസം വികസനം
802.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാേതമംഗലം
മണ്ഡലത്തിലെ ടൂറിസം
കേന്ദ്രമായ ഭൂതത്താന്‍
കെട്ടിൽ ടൂറിസം വകുപ്പ്
ആവിഷ്കരിച്ച്
നടപ്പിലാക്കിയിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കാമാേ ;
(ബി)
ഇൗ
മേഖലയിലെ ടൂറിസം
വികസനവുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും പുതിയ
പദ്ധതികള്‍
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടാേ;
വിശദമാക്കാമാേ?
ശാസ്താംപാറ
ടൂറിസം പദ്ധതി
803.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശാസ്താംപാറ
ടൂറിസം പദ്ധതിയ്ക്കായി
പുതിയ പ്രോജക്ട്
നിര്‍ദ്ദേശങ്ങള്‍
പരിഗണനയിലുണ്ടോയെന്നും
എങ്കില്‍ ആയതിന്റെ
നിലവിലെ
സ്ഥിതിയെന്താണെന്നും
വിശദമാക്കാമോ;
(ബി)
ശാസ്താംപാറ
ടൂറിസം പദ്ധതിയ്ക്കായി
പി.പി.പി. (പബ്ലിക്
പ്രൈവറ്റ്
പാര്‍ട്ടിസിപ്പേഷന്‍)
മാതൃക
സ്വീകരിക്കാനാകുമോയെന്ന്
വിശദമാക്കാമോ;
(സി)
ശാസ്താംപാറ
ടൂറിസം പദ്ധതിയുടെ
മേല്‍നോട്ടത്തിനായി
കേരള ടൂറിസം
ഇന്‍ഫ്രാസ്ട്രക്ചര്‍
ലിമിറ്റഡിനെ
ചുമതലപ്പെടുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
ആറ്റിങ്ങല്‍
യാത്രി നിവാസ്
804.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
യാത്രി
നിവാസിനോടനുബന്ധിച്ച്
ടൂറിസം പരിശീലനത്തിനായി
ഇന്‍സ്റ്റിറ്റ്യൂട്ട്
ആരംഭിക്കണമെന്ന നിവേദനം
ലഭ്യമായിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത
നിവേദനത്തിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
പോത്തുണ്ടി
ടൂറിസം പദ്ധതി
805.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നെന്മാറ
നിയോജകമണ്ഡലത്തിലെ
പോത്തുണ്ടി ടൂറിസം
പദ്ധതിയുടെ
പ്രവൃത്തികള്‍ ഏത്
ഘട്ടംവരെയായി എന്ന്
വിശദമാക്കുമോ;
(ബി)
ഈ
പദ്ധതി എന്ന്
പൂര്‍ത്തീകരിക്കാനാണ്
സര്‍ക്കാര്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുളളത് എന്ന്
അറിയിക്കുമോ?
കാപ്പാടിന്റെ
വിനോദ സഞ്ചാര വികസനത്തിന്
പദ്ധതികള്‍
806.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാപ്പാട്
കടല്‍ത്തീരത്തെ
ബ്ലൂഫ്ലാഗ്
അക്രഡിറ്റേഷനുവേണ്ടി
പരിഗണിച്ച
സാഹചര്യത്തില്‍
അക്രഡിറ്റേഷന്
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
കെെക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
ബ്ലൂഫ്ലാഗ്
അക്രഡിറ്റേഷനുവേണ്ടി
പരിഗണിച്ച ഏക
കടല്ത്തീരമെന്ന
നിലയില്‍ കാപ്പാടിന്റെ
വിനോദ സഞ്ചാര
വികസനത്തിന് എന്തെല്ലാം
പുതിയ പദ്ധതികളാണ്
ആവിഷ്കരിച്ച്
നടപ്പിലാക്കുകയെന്ന്
വിശദമാക്കാമോ;
(സി)
കാപ്പാട്
വിനോദ സഞ്ചാര
വികസനത്തില്‍
കെ.ടി.ഡി.സി. പുതുതായി
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
കരുനാഗപ്പള്ളി
കന്നേറ്റി കായലിലെ ടൂറിസം
807.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശ്രീനാരായണ
ട്രാേഫി ജലാേത്സവം
നടക്കുന്ന
കരുനാഗപ്പള്ളി
കന്നേറ്റി കായലിലെ
ടൂറിസം കൗണ്‍സിലിന്റെ
പവലിയനില്‍ എന്തെല്ലാം
വികസന
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വിശദീകരിക്കുമാേ;
(ബി)
ഇവിടുത്തെ
ടൂറിസം സാദ്ധ്യതകള്‍
പരമാവധി
പ്രയാേജനപ്പെടുത്തുന്നതിനുവേണ്ടി
അടിസ്ഥാന സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമാേ;
വിശദീകരിക്കുമാേ;
(സി)
ഈ
കായലാേരത്തുകൂടി
നടപ്പാത
നിര്‍മ്മിക്കുന്നതിന്
ടൂറിസം വകുപ്പ് നടപടി
സ്വീകരിക്കുമാേ;
വിശദീകരിക്കുമാേ?
കടലുകാണിപ്പാറ
ടൂറിസം പദ്ധതി
808.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
മണ്ഡലത്തിലെ പുളിമാത്ത്
പഞ്ചായത്തില്‍
ഉള്‍പ്പെട്ട
കടലുകാണിപ്പാറയില്‍
ടൂറിസം പദ്ധതി
ആരംഭിക്കാന്‍
സ്വീകരിച്ച നടപടി
വിശദമാക്കുമോ;
(ബി)
നിരവധി
പ്രാദേശിക വിനോദ
സഞ്ചാരികള്‍ പ്രതിദിനം
എത്തുന്ന
കടലുകാണിപ്പാറയില്‍
ഏര്‍പ്പെടുത്തിയിരുന്ന
പ്രാഥമിക
സൗകര്യങ്ങള്‍ക്കുള്ള
കേന്ദ്രം (അമിനിറ്റീസ്
സെന്റര്‍) പ്രവര്‍ത്തന
യോഗ്യമാണോ;
വിശദമാക്കുമോ?
തുമ്പൂര്‍മുഴി
വിനോദ സഞ്ചാര കേന്ദ്രം
809.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജലവിഭവ
വകുപ്പിന്റെ
ഉടമസ്ഥതയിലുള്ള
തുമ്പൂര്‍മുഴി
ഗാര്‍ഡനില്‍ ടൂറിസം
വകുപ്പ് അനുവദിച്ച 5
കോടി രൂപയുടെ വികസന
പദ്ധതികള്‍
നടപ്പാക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലനില്‍ക്കുന്നുണ്ടോ;
(ബി)
അതിരപ്പിള്ളി
ടൂറിസം മേഖലയിലെ പ്രധാന
ടൂറിസം
സെന്ററുകളിലൊന്നായ
തുമ്പൂര്‍മുഴിയില്‍
ആവശ്യമായ അടിസ്ഥാന
സൗകര്യങ്ങളും വികസന
പദ്ധതികളും
അടിയന്തരമായി
നടപ്പാക്കുന്നതിന്
ആവശ്യമായ ഇടപെടലുകള്‍
സര്‍ക്കാര്‍
സ്വീകരിക്കുമോ;
(സി)
ഇവിടുത്തെ
വികസന
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണ് എന്ന്
അറിയിക്കുമോ?
അരുവിപ്പുറത്തെ
ടൂറിസം പദ്ധതികള്‍
810.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നവോത്ഥാന
കേന്ദ്രമായ
അരുവിപ്പുറത്തെ
അടിസ്ഥാന സൗകര്യ
വികസനത്തിനായി ടൂറിസം
വകുപ്പ്
ആവിഷ്കരിച്ചിട്ടുളള
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
അരുവിപ്പുറത്തെ
കൊടിതൂക്കിമലയിലെ
അടിസ്ഥാന സൗകര്യങ്ങള്‍
വികസിപ്പിച്ച്
ടൂറിസ്റ്റ് അമിനിറ്റി
സെന്റര്‍
നിര്‍മ്മിക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കാമോ?
ടൂറിസം
മേഖല സുരക്ഷിതമാക്കാനുള്ള
നടപടികള്‍
811.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിദേശീയര്‍
ഉള്‍പ്പെടെയുള്ള
വിനോദസഞ്ചാരികള്ക്കെതിരായി
അക്രമപ്രവര്‍ത്തനങ്ങള്‍
വര്‍ദ്ധിച്ചുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ടൂറിസം മേഖല
സുരക്ഷിതമാക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ?
ടൂറിസം
വകുപ്പിന്റെ ട്വീറ്റ്
812.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കര്‍ണ്ണാടക
തെരഞ്ഞെടുപ്പ് ഫലം
പുറത്ത് വന്നപ്പോള്‍
അവിടുത്തെ
എം.എല്‍.എ.മാരെ
കേരളത്തിലെ
റിസോർട്ടുകളിലേക്ക്
ക്ഷണിച്ച് കേരള ടൂറിസം
വകുപ്പിന്റെ ഔദ്യോഗിക
ട്വിറ്റര്‍ പേജില്‍
ട്വീറ്റ്
ചെയ്തിരുന്നുവോ;
(ബി)
പിന്നീട്
പ്രസ്തുത ട്വീറ്റ്
നീക്കം ചെയ്തിരുന്നുവോ;
എങ്കില്‍ അതിനുള്ള
കാരണം എന്താണ്എന്ന്
വെളിപ്പെടുത്താമോ?
മലബാര്‍
ക്രൂസ് ടൂറിസം പദ്ധതി
813.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലബാര്‍
ക്രൂസ് ടൂറിസം
പദ്ധതിയുടെ ഭാഗമായി
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
ഇതുവരെ നടന്നത് എന്ന്
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
പദ്ധതി എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
തലശ്ശേരി
പെെതൃകം ടൂറിസം പദ്ധതി
814.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
നൂറ്റാണ്ടുകള്‍
പഴക്കമുള്ള തലശ്ശേരി
കോടതിയെ കൂടി തലശ്ശേരി
പെെതൃകം ടൂറിസം
പദ്ധതിയില്‍
ഉള്‍പ്പെടുത്തണം എന്നത്
സംബന്ധിച്ച ഫയലിന്റെ
നിലവിലുള്ള അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കാമോ?
കായംകുളം
ജലോത്സവം
815.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലാ ടൂറിസം
പ്രമോഷന്
കൗണ്‍സിലിന്റെ
നേതൃത്വത്തില്‍
നെഹ്രൂട്രോഫിക്ക്
സമാനമായി നടന്നിരുന്ന
കായംകുളം ജലോത്സവം
കടുത്ത സാമ്പത്തിക
പ്രതിസന്ധിമൂലം
തുടര്‍ന്ന് നടത്താന്‍
കഴിയാത്ത സാഹചര്യമാണ്
എന്നുള്ള വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആലപ്പുഴ
മെഗാ ടൂറിസം
പ്രോജക്ടിന്റെ ഭാഗമായി
കായംകുളം കായലോര ടൂറിസം
പദ്ധതികള്‍ അവസാന
ഘട്ടത്തില്‍
എത്തിനില്‍ക്കവേ
വിനോദസഞ്ചാര മേഖലയ്ക്ക്
ഏറെ മുതല്‍ക്കൂട്ടായ
കായംകുളം ജലോത്സവം
സര്‍ക്കാര്‍
ഏറ്റെടുത്ത്
നടത്തുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
ചെത്തിപ്പുഴ
കടവ് ടൂറിസം വികസന പദ്ധതി
816.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചങ്ങനാശ്ശേരി
ചെത്തിപ്പുഴ കടവ്
ടൂറിസം വികസന
പദ്ധതിയ്ക്കായി എത്ര
തുകയാണ്
അനുവദിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
പദ്ധതിപ്രകാരം
എന്തൊക്കെ ജാേലികള്‍
ചെയ്യാനാണ് ടെണ്ടര്‍
ക്ഷണിച്ചിട്ടുള്ളതെന്ന്
വിശദീകരിക്കാമോ ;
(സി)
പ്രസ്തുത
ജാേലികള്‍ എന്നാണ്
ആരംഭിച്ചതെന്നും
നിലവില്‍ ഏതാെക്കെ
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും
ഏതാെക്കെ
പൂര്‍ത്തീകരിക്കാനുണ്ടെന്നും
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
നിര്‍മ്മാണ ജാേലികള്‍
എപ്പോള്‍
പൂര്‍ത്തീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?
വിനോദസഞ്ചാര
മേഖലകളില്‍ മതിയായ സുരക്ഷ
817.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ സർക്കാർ അധികാരത്തിൽ
വന്ന ശേഷം വിദേശ
വിനോദസഞ്ചാരി
കൊല്ലപ്പെട്ടതുള്‍പ്പെടെയുള്ള
അപകടങ്ങള്‍ വിനോദസഞ്ചാര
മേഖലയിലുണ്ടായിട്ടുള്ള
കാര്യം ഗൗരവമായി
കാണുന്നുണ്ടോ;
(ബി)
മതിയായ സുരക്ഷ
ഒരുക്കുന്നതിന് വീഴ്ച
വരുത്തുന്നതാണ് ഇത്തരം
അപകടങ്ങള്‍ക്ക്
ഇടയാക്കുന്നതെന്ന
കാര്യം ഗൗരവമായി
കാണുന്നുണ്ടോ;
(സി)
വിനോദസഞ്ചാര
മേഖലകളിലെ
സുരക്ഷിതത്വമില്ലായ്മ
വിനോദസഞ്ചാരികള്‍
സംസ്ഥാനത്തേക്ക്
വരുന്നതിനെ
നിരുത്സാഹപ്പെടുത്തുന്നുണ്ടെന്ന
കാര്യം ഗൗരവമായി
കാണുന്നുണ്ടോ;
(ഡി)
എങ്കില്‍
മതിയായ
സുരക്ഷയൊരുക്കിയിട്ടുണ്ടെന്ന
കാര്യം സഞ്ചാരികളെ
ബോദ്ധ്യപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ?
ഉത്തരവാദിത്ത
ടൂറിസം മിഷന്
818.
ശ്രീ.വി.പി.സജീന്ദ്രന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഉത്തരവാദിത്ത
ടൂറിസം മിഷന്
രൂപീകരിച്ച്
പ്രവര്‍ത്തനം
ആരംഭിച്ചത് ടൂറിസം
മേഖലയില്‍ എന്തെല്ലാം
മാറ്റങ്ങള്‍ക്ക് വഴി
തെളിച്ചെന്ന്
വിശദമാക്കാമോ ;
(ബി)
അഞ്ചു
വര്‍ഷം കൊണ്ട് ഒരു
ലക്ഷം പേര്‍ക്ക് വിവിധ
മേഖലകളില്‍ തൊഴില്‍
ലഭ്യമാക്കുവാന്‍ ഇൗ
പദ്ധതികൊണ്ട്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഏതൊക്കെ
മേഖലകളിലാണ് തൊഴില്‍
ലഭ്യമാക്കുന്നത് ;
(സി)
ഉത്തരവാദിത്ത
ടൂറിസം മിഷന്റെ
നേതൃത്വത്തില്‍
സ്പെഷ്യല്‍ ടൂറിസം
ഗ്രാമസഭകള്‍
സംഘടിപ്പിച്ചിരുന്നോ;
എങ്കില്‍ പ്രസ്തുത
ഗ്രാമസഭകളില്‍
ഉയര്‍ന്നുവന്ന പ്രധാന
നിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയാണ് ; അവ
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
(ഡി)
ഇൗ
പദ്ധതി
നടപ്പിലാക്കുന്നതിലൂടെ
വനിതകള്‍, പട്ടികജാതി
വിഭാഗങ്ങള്‍,
ഭിന്നശേഷിക്കാര്‍
എന്നിവരുടെ
ജീവിതത്തില്‍
എന്തെല്ലാം മാറ്റങ്ങള്‍
ഉണ്ടാക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ ?
ശബരിമല
വികസനം
819.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയെ
ദേശീയ
തീര്‍ത്ഥാടനകേന്ദ്രമായി
പ്രഖ്യാപിക്കണമെന്ന്
സംസ്ഥാന സര്‍ക്കാര്‍
കേന്ദ്രത്തോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇതിന്മേലുള്ള
കേന്ദ്രസര്‍ക്കാരിന്റെ
പ്രതികരണം എന്താണ്;
(ബി)
മറ്റ്
സംസ്ഥാനങ്ങളില്‍നിന്ന്
ലക്ഷക്കണക്കിന്
തീര്‍ത്ഥാടകര്‍
ദര്‍ശനത്തിന് എത്തുന്ന
ശബരിമലയില്‍ തിരുമല
വെങ്കടേശ്വര
ക്ഷേത്രത്തില്‍
നടക്കുന്ന രീതിയിലുള്ള
ശൂചീകരണ
പ്രവര്‍ത്തനങ്ങള്‍
പ്രാവര്‍ത്തികമാക്കുന്നതിനെക്കുറിച്ച്
ആലോചിക്കുമോ;
വ്യക്തമാക്കാമോ;
(സി)
തീര്‍ത്ഥാടകര്‍ക്കായി
അടുത്ത സീസണിന് മുമ്പ്
അന്തര്‍ദേശീയ
നിലവാരത്തിലുള്ള
സൗകര്യങ്ങള്‍
ശബരിമലയില്‍
ഒരുക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
ഇക്കാര്യത്തിനായി
കൂടുതല്‍ വനഭൂമി
വിട്ടുതരണമെന്ന
ആവശ്യത്തിന്മേല്
കേന്ദ്ര വനം-പരിസ്ഥിതി
മന്ത്രാലയത്തിന്റെ
പ്രതികരണം എന്താണ്;
വിശദമാക്കാമോ?
ശബരിമലയിലെ
അപ്പം, അരവണ നിര്‍മ്മാണം
820.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയിലെ
അപ്പം, അരവണ
നിര്‍മ്മാണം കേന്ദ്ര
ഭക്ഷ്യ സാങ്കേതിക ഗവേഷണ
കേന്ദ്രത്തെ
ഏല്‍പ്പിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഈ
സ്ഥാപനത്തെ പ്രസ്തുത
ജോലി
ഏല്പ്പിക്കുന്നതോടുകൂടി
അപ്പം,അരവണ എന്നിവയുടെ
നിര്‍മ്മാണ ചെലവ്
ഗണ്യമായി
കുറയ്ക്കുവാന്‍ കഴിയും
എന്ന് കരുതുന്നുണ്ടോ;
(സി)
എങ്കില്‍
അതിന്റെ
അടിസ്ഥാനത്തില്‍
പ്രസാദത്തിന്റെ
വിലയില്‍ കുറവ്
വരുത്തുവാന്‍ ദേവസ്വം
ബോര്‍ഡിനോട്
ആവശ്യപ്പെടുമോ;
(ഡി)
ദേവസ്വം
ബോര്‍ഡിന് കീഴിലുള്ള
പ്രധാന ക്ഷേത്രങ്ങളിലെ
പ്രസാദ നിര്‍മ്മാണവും
കേന്ദ്ര ഭക്ഷ്യ
സാങ്കേതിക ഗവേഷണ
കേന്ദ്രത്തെ
ഏല്പിക്കുവാന്
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡ്
821.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിന്റെ
അധീനതയിലുളള
ക്ഷേത്രങ്ങളിലെ പ്രസാദം
വഴിപാടുകള്‍ ദേവസ്വം
ബോര്‍ഡ്
നേരിട്ടേറ്റെടുത്ത്
നടത്തുന്നതിന്
നിശ്ചയിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
മലബാര്‍
ദേവസ്വം ബോര്‍ഡ്
822.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലബാര്‍
ദേവസ്വം ബോര്‍ഡിന്
കീഴില്‍ നിലമ്പൂര്‍
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം
ക്ഷേത്രങ്ങളുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
കാവുകളുടെ
സംരക്ഷണത്തിനായി
ദേവസ്വം വകുപ്പില്‍
ഏതെല്ലാം
പദ്ധതിയാണുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
ക്ഷേത്രങ്ങളിലെ
കുളങ്ങളും കടവുകളും
സംരക്ഷിക്കുന്നതിനും
അഭിവൃദ്ധിപ്പെടുത്തുന്നതിനും
പദ്ധതികളുണ്ടോയെന്ന്
വിശദമാക്കാമോ?
മാടായിക്കാവിലെ
ക്ഷേത്രകലാ അക്കാദമി
823.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലബാര്‍
ദേവസ്വത്തിനു കീഴില്‍
പ്രവര്‍ത്തിക്കുന്ന
മാടായിക്കാവിലെ
ക്ഷേത്രകലാ
അക്കാദമിയില്‍ ഏതൊക്കെ
കോഴ്സുകളാണ്
നടത്തിവരുന്നത്; ഈ
കോഴ്സുകളില്‍ എത്ര
കുട്ടികള്‍
പഠിക്കുന്നുണ്ട്;
(ബി)
ക്ഷേത്രകലാ
അക്കാദമിയുടെ സുഗമമായ
നടത്തിപ്പിനും കോഴ്സ്
നടത്തിപ്പിനും കൂടുതല്‍
ഫണ്ട്
ലഭ്യമാക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ;
ആലത്തൂര്‍
നിയോജകമണ്ഡലത്തിലെ ദേവസ്വം
ക്ഷേത്രങ്ങളിലെ നവീകരണ
പ്രവര്‍ത്തനങ്ങള്‍
824.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജകമണ്ഡലത്തില്‍
ദേവസ്വം വകുപ്പിന്
കീഴില്‍ വരുന്ന
ക്ഷേത്രങ്ങളും
സ്ഥാപനങ്ങളും
ഏതൊക്കെയാണെന്ന്
പഞ്ചായത്ത്
അടിസ്ഥാനത്തിലുളള
വിവരങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
മേല്‍
വിവരിച്ച ഏതെങ്കിലും
ക്ഷേത്രങ്ങളില്‍ നവീകരണ
പ്രവര്‍ത്തനങ്ങളും
മറ്റ് വികസന
പ്രവര്‍ത്തനങ്ങളും
നടപ്പിലാക്കിയിട്ടുണ്ടോ
എന്ന് വിശദീകരിക്കാമോ ?
തിരുനെല്ലി
ക്ഷേത്രത്തിന്റെ വികസനം
825.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുനെല്ലി
ക്ഷേത്രത്തിന്റെ
വികസനവുമായി
ബന്ധപ്പെട്ട്
എന്തെല്ലാം പദ്ധതികള്‍
നടപ്പാക്കാനാണ്
ഉദ്ദേശിക്കുന്നത്;
(ബി)
ഇതിനായി
എത്ര രൂപ
നീക്കിവെച്ചിട്ടുണ്ട്;
(സി)
ടൂറിസം
വകുപ്പുമായി
ബന്ധപ്പെട്ട്
തിരുനെല്ലിയിലും
പരിസരങ്ങളിലും കൂടുതല്‍
പദ്ധതികള്‍
നടപ്പാക്കുന്ന കാര്യം
പരിഗണിക്കുമോ?
പത്മതീര്‍ത്ഥക്കുളത്തിന്റെ
നവീകരണം
826.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശ്രീപത്മനാഭസ്വാമി
ക്ഷേത്രത്തിലെ
പത്മതീര്‍ത്ഥക്കുളത്തിന്റെ
നവീകരണത്തിനായി
നാളിതുവരെ എത്ര രൂപ
ചെലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പത്മതീര്ത്ഥക്കുള
നവീകരണം നാളിതുവരെ
ഏതൊക്കെ ഏജന്‍സികളെയാണ്
ഏല്‍പ്പിച്ചിരുന്നത്
എന്നും ഓരോ
ഏജന്‍സിക്കും
അനുവദിച്ച് നല്കിയ
തുകയും വ്യക്തമാക്കാമോ;
(സി)
നവീകരണവുമായി
ബന്ധപ്പെട്ട് കേന്ദ്ര
സര്‍ക്കാര്‍ അനുവദിച്ച
ഫണ്ട് സംബന്ധിച്ച്
ഓഡിറ്റ്
നടത്തിയിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കാമോ?
കാവുകളും
കുളങ്ങളും സംരക്ഷിക്കുന്നതിന്
സഹായം
827.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കാവുകളും
കുളങ്ങളും
സംരക്ഷിക്കുന്നതിന്
ദേവസ്വം വകുപ്പ് വഴി
സഹായങ്ങള്‍
ലഭ്യമാക്കിയിട്ടുണ്ടോ;
എങ്കില്‍
തൃക്കരിപ്പൂര്‍
മണ്ഡലത്തില്‍ ഇതിനായി
അനുവദിച്ച സഹായധനം
എത്രയെന്നും ഏതൊക്കെ
കാവുകള്‍ക്കും
കുളങ്ങള്ക്കുമാണ്
അനുവദിച്ചതെന്നും
വ്യക്തമാക്കാമോ?