ജലസ്രോതസ്സുകള്‍
സംരക്ഷിക്കുന്നതിന്
ആവിഷ്ക്കരിച്ച പദ്ധതി
*331.
ശ്രീ.ഷാഫി
പറമ്പില്‍
,,
കെ.മുരളീധരന്
,,
വി.പി.സജീന്ദ്രന്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലസ്രോതസ്സുകള്‍
സംരക്ഷിക്കുന്നതിനും
നിലനിര്‍ത്തുന്നതിനും
അവയുടെ വിനിയോഗം,
പരിപാലനം, സംരക്ഷണം
എന്നിവയില്‍
ജനപങ്കാളിത്തം ഉറപ്പ്
വരുത്തുന്നതിനും
ആവിഷ്ക്കരിച്ച പദ്ധതി
വിജയപ്രദമാണോ;
വിശദീകരിക്കുമോ;
(ബി)
പുനരുദ്ധരിച്ച
ജലസ്രോതസ്സുകള്‍
പരിപാലനമില്ലാതെ
വീണ്ടും മലിനമാകുന്നതും
നശിക്കുന്നതും
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇവയുടെ
സുസ്ഥിര പരിപാലനത്തിന്
എന്ത് നടപടിയാണ്
സ്വീകരിക്കുന്നത് എന്ന്
വ്യക്തമാക്കുമോ;
(സി)
ഹരിതകേരളം
മിഷന്റെ ഉപദൗത്യമായ
ജലസമൃദ്ധിയുടെ ഭാഗമായി
സമഗ്ര നീര്‍ത്തട
മാസ്റ്റര്‍ പ്ലാനുകള്‍
രൂപപ്പെടുത്തുന്നതിനുളള
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
മഴവെളളം
പൂര്‍ണ്ണമായും
ഉപയോഗപ്പെടുത്തുന്നതിനും
ജലക്ഷാമം
പരിഹരിക്കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
ഇ.എസ്.എെ.
ആശുപത്രികളില്‍ സൂപ്പര്‍
സ്പെഷ്യാലിറ്റി ചികിത്സ
*332.
ശ്രീ.വി.ഡി.സതീശന്
,,
സണ്ണി ജോസഫ്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഇ.എസ്.എെ.
ആശുപത്രികളെയും
ഡിസ്പെന്‍സറികളെയും
കാലഘട്ടത്തിന്
അനുസൃതമായി
മാറ്റുന്നതിനും
താെഴിലാളികള്‍ക്ക്
മികവുറ്റ സേവനം
ലഭ്യമാക്കുന്നതിനും
നടപടി
സ്വീകരിച്ചിട്ടുണ്ടാേ;
(ബി)
പ്രസ്തുത
ആശുപത്രികള്‍ നേരിടുന്ന
പരാധീനതകള്‍
പരിശാേധിച്ച്
റിപ്പാേര്‍ട്ട്
ചെയ്യുന്നതിനായി 2016
ല്‍ നിയാേഗിച്ച
കമ്മിറ്റിയുടെ
ശിപാര്ശയിന്മേല്
ഇതിനകം സ്വീകരിച്ച
നടപടികള്‍
എന്താെക്കെയാണ്;
(സി)
ഫറാേക്ക്,
പേരൂര്‍ക്കട ഇ.എസ്.എെ.
ആശുപത്രികളില്‍
അനുവദിച്ച
കീമാേതെറാപ്പി യൂണിറ്റ്
പ്രവര്‍ത്തന
സജ്ജമാക്കിയിട്ടുണ്ടാേ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(ഡി)
ഇ.എസ്.എെ.
ആശുപത്രികളില്‍
സൂപ്പര്‍
സ്പെഷ്യാലിറ്റി ചികിത്സ
നടപ്പിലാക്കുമെന്ന
പ്രഖ്യാപനം പൂര്‍ണ്ണ
താേതില്‍
പ്രാവര്‍ത്തികമാക്കുന്നതിന്
കഴിഞ്ഞിട്ടുണ്ടാേ;
(ഇ)
ഇ.എസ്.എെ.
ആശുപത്രികളില്‍
ലഭ്യമല്ലാത്ത സൂപ്പര്‍
സ്പെഷ്യാലിറ്റി ചികിത്സ
താെഴിലാളികള്‍ക്ക്
ലഭ്യമാക്കുന്നതിന്
ആവിഷ്ക്കരിച്ച നടപടി
എന്താണെന്ന്
വ്യക്തമാക്കുമോ?
പട്ടികവിഭാഗങ്ങളില്പ്പെട്ടവര്ക്ക്
ഉന്നത വിദ്യാഭ്യാസത്തിന്
ധനസഹായം
*333.
ശ്രീ.സി.എഫ്.തോമസ്
,,
റോഷി അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
മറ്റ് സംസ്ഥാനങ്ങളില്‍
ഉന്നത വിദ്യാഭ്യാസം
ചെയ്യുന്നതിന് ധനസഹായം
നല്കുന്നുണ്ടോ;
(ബി)
എങ്കില്‍
ഇതിനുള്ള മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
ഏതൊക്കെ
കോഴ്സുകള്‍ക്കാണ്
ധനസഹായം
നല്‍കുന്നതെന്ന്
വെളിപ്പെടുത്തുമോ?
സാമൂഹ്യവനവത്കരണ
പദ്ധതി
*334.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
ആര്. രാമചന്ദ്രന്
,,
ഇ.കെ.വിജയന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാമൂഹ്യവനവത്കരണ
പദ്ധതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
വര്‍ഷംതോറും
സാമൂഹ്യവനവത്കരണ വിഭാഗം
വിതരണം ചെയ്യുന്ന
വൃക്ഷത്തൈകള്‍
നിലനില്‍ക്കുന്നുണ്ടോ
എന്ന് പരിശോധന
നടത്താറുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഇപ്രകാരം
ഏതെല്ലാം
വൃക്ഷത്തൈകളാണ്
സാമൂഹ്യവനവത്കരണ വിഭാഗം
വിതരണം
ചെയ്യുന്നതെന്നും അതിന്
നിരക്കുണ്ടെങ്കില്‍ അത്
എത്രയെന്നും
വ്യക്തമാക്കാമോ;
(ഡി)
സ്കൂളുകളിലും
കോളേജുകളിലും മറ്റും
നല്കുന്ന
വൃക്ഷത്തൈകള്‍
പരിപാലിക്കപ്പെടുന്നുണ്ടോയെന്ന്
ഉറപ്പുവരുത്തുന്നതിനായി
സ്വീകരിക്കുന്ന
മാര്‍ഗ്ഗങ്ങള്‍
വിശദമാക്കാമോ;
(ഇ)
സ്വന്തം
ഭൂമിയില്‍
കര്‍ഷകര്‍ക്ക്
വൃക്ഷങ്ങള്‍
നട്ടുപിടിപ്പിക്കുന്നതിന്
വനം വകുപ്പ്
എന്തെങ്കിലും സഹായം
നല്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(എഫ്)
കാവുകളുടെ
സംരക്ഷണത്തിന്
സാമൂഹ്യവനവല്‍ക്കരണ
വിഭാഗം സ്വീകരിക്കുന്ന
നടപടികള്‍ അറിയിക്കുമോ?
ജലസമൃദ്ധി
പദ്ധതിയുടെ പുരോഗതി
*335.
ശ്രീ.ആര്.
രാജേഷ്
,,
എ.എം. ആരിഫ്
,,
എം. മുകേഷ്
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിതകേരളം
മിഷന്റെ ഉപപദ്ധതിയായ
ജലസമൃദ്ധിയുടെ പുരോഗതി
അറിയിക്കാമോ;
(ബി)
ഭൂജല
സംരക്ഷണത്തിനും
സംപോഷണത്തിനുമായി
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(സി)
ജലമലിനീകരണം
തടയുന്നതിനും
നീര്‍ച്ചാലുകളുടെ
പുനരുദ്ധാരണത്തിനുമായി
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ഡി)
കുട്ടനാട്
പാക്കേജിന്റെ ഭാഗമായി
ജലവിഭവ വകുപ്പ് നടത്തിയ
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ?
ശുദ്ധജല
ലഭ്യത
*336.
ശ്രീ.വി.
ജോയി
,,
എ. പ്രദീപ്കുമാര്‍
,,
എ. എന്‍. ഷംസീര്‍
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്ലാവര്ക്കും
ശുദ്ധജല ലഭ്യത
ഉറപ്പാക്കുക എന്ന
ലക്ഷ്യത്തോടെ ജല വിഭവ
വകുപ്പ് നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദീകരിക്കാമോ; ഈ
സര്‍ക്കാരിന്റെ കാലത്ത്
പുതുതായി എത്ര
കുടുംബങ്ങള്‍ക്ക്
കുടിവെള്ളം
ലഭ്യമാക്കാന്‍
കഴിഞ്ഞുവെന്ന്
അറിയിക്കാമോ;
നിലവിലുള്ള ജലവിതരണ
പദ്ധതികളില്‍ പൈപ്പ്
ചോര്‍ച്ച ഒഴിവാക്കാനും
പഴയവ മാറ്റി
സ്ഥാപിക്കുന്നതിനും
പദ്ധതിയുണ്ടോ; വിശദാംശം
നല്‍കാമോ;
(ബി)
കിഫ്ബി
വഴി നിലവിലുള്ള
പദ്ധതികളുടെ
പുനരുദ്ധാരണത്തിനും
പുതിയ കുടിവെള്ള
പദ്ധതികള്‍
ഏറ്റെടുക്കുന്നതിനുമുള്ള
പ്രവര്‍ത്തനത്തിന്റെ
പുരോഗതി അറിയിക്കാമോ;
(സി)
കേന്ദ്ര
സഹായത്തോടെ നടത്തി
വരുന്ന ദേശീയ ഗ്രാമീണ
കുടിവെള്ള പദ്ധതിക്ക്
ലഭിച്ചുവന്നിരുന്ന
കേന്ദ്ര സഹായത്തില്‍
കുറവു വന്നിട്ടുണ്ടോ;
എങ്കില്‍ ഇത് ഗ്രാമ
പ്രദേശങ്ങള്‍ക്കായുള്ള
കുടിവെള്ള പദ്ധതികളെ
പ്രതികൂലമായി
ബാധിക്കാതിരിക്കാനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
പുതിയ
താെഴില്‍ നയം
*337.
ശ്രീ.വി.
അബ്ദുറഹിമാന്
,,
ഇ.പി.ജയരാജന്
,,
എം. നൗഷാദ്
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ
നയത്തിന്റെ ഫലമായി
താെഴില്‍ മേഖലയാകെ
അരക്ഷിതാവസ്ഥയിലായിക്കാെണ്ടിരിക്കുന്ന
അവസ്ഥയില്‍ സംസ്ഥാന
സര്‍ക്കാര്‍ പുതുതായി
കാെണ്ടുവന്ന താെഴില്‍
നയം ഏതുവിധത്തില്‍
താെഴിലാളികളുടെ ജീവിത
സുരക്ഷ
ഉറപ്പാക്കുന്നുവെന്ന്
വ്യക്തമാക്കാമാേ ;
(ബി)
സര്‍ക്കാര്‍
ധനസഹായത്താേടെയും
അല്ലാതെയും
പ്രവര്‍ത്തിക്കുന്ന
വിവിധ ക്ഷേമനിധി
ബാേര്‍ഡുകള്‍ നടത്തിയ
പ്രവര്‍ത്തനം
വിശദമാക്കാമാേ; അസംഘടിത
മേഖലയിലെ
താെഴിലാളികളെയെല്ലാം
ക്ഷേമപദ്ധതിയുടെ
പരിധിയില്‍
ഉള്‍പ്പെടുത്തുവാന്‍
സാധ്യമായിട്ടുണ്ടാേ ;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരത്തിലെത്തിയ ശേഷം
മിനിമം വേതനം പുതുക്കി
നിശ്ചയിക്കാനും അത്
താെഴിലാളികള്‍ക്ക്
ലഭിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്താനുമായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമാേ ?
ചെക്ക്
ഡാമുകളും റെഗുലേറ്ററുകളും
നിര്‍മ്മിക്കാനുള്ള പദ്ധതി
*338.
ശ്രീ.റ്റി.വി.രാജേഷ്
,,
വി. കെ. സി. മമ്മത് കോയ
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂമിയുടെ
ലഭ്യതക്കുറവുകൊണ്ടും
പരിസ്ഥിതി പ്രശ്നം
കൊണ്ടും വലിയ
അണക്കെട്ടുകള്‍
നിര്‍മ്മിച്ച് ജലം
സംഭരിക്കുകയെന്നത് അത്ര
പ്രായോഗികമല്ലാത്തതിനാൽ
നദികളെത്തന്നെ
ജലസംഭരണിയാക്കുകയെന്ന
ലക്ഷ്യത്തോടെ ചെക്ക്
ഡാമുകളും
റെഗുലേറ്ററുകളും
വ്യാപകമായി
നിര്‍മ്മിക്കാനുള്ള
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ;
(ബി)
നിലവിലുള്ള
ജലസംഭരണികളിൽ അടിഞ്ഞു
കൂടിയിട്ടുള്ള മണലും
ചെളിയും നീക്കം ചെയ്ത്
സംഭരണ ശേഷി
വര്‍ദ്ധിപ്പിക്കാനുള്ള
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
(സി)
കേരള
വാട്ടര്‍ അതോറിറ്റി
നേരിടുന്ന സാമ്പത്തിക
പ്രശ്നങ്ങള്‍,
ജലവിതരണവും പദ്ധതി
നിര്‍വഹണവും
കാര്യക്ഷമമായി
നിര്‍വഹിക്കുന്നതിന്
പ്രതിബന്ധമാകാതിരിക്കാൻ
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(ഡി)
ജലചോര്‍ച്ച
ഒഴിവാക്കാനായി
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ?
ഭൂവസ്ത്രക്കുഴല്‍
സ്ഥാപിക്കുന്ന പദ്ധതി
*339.
ഡോ.എം.
കെ. മുനീര്‍
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
മഞ്ഞളാംകുഴി അലി
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
തീരദേശ ശോഷണം
കുറയ്ക്കുന്നതിനും
കടല്‍ത്തീരം
സംരക്ഷിക്കുന്നതിനുമായി
ഭൂവസ്ത്രക്കുഴല്‍(ജിയോ
ട്യൂബ്) സ്ഥാപിക്കുന്ന
പദ്ധതി നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഈ
പദ്ധതി സംസ്ഥാനത്ത്
എവിടെയെല്ലാം
നടപ്പാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
പദ്ധതിയുടെ വിശദാംശം
ലഭ്യമാക്കുമോ?
കുപ്പിവെള്ളത്തിന്റെ
സ്രോതസ്സിനെക്കുറിച്ച്
അന്വേഷണം
*340.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വകാര്യ കമ്പനികള്‍
വിതരണം ചെയ്യുന്ന
കുപ്പിവെള്ളത്തിന്റെ
സ്രോതസ്സിനെ കുറിച്ച്
അന്വേഷണം
നടത്തിയിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ബി)
കുപ്പിവെള്ളം
വിതരണം ചെയ്യുന്ന
സ്ഥാപനങ്ങള്‍ക്ക്
ജലവിഭവ വകുപ്പിന്റെ
അനുമതി
ആവശ്യമാണോ;വെളിപ്പെടുത്തുമോ;
(സി)
ഇപ്പോള്‍
വിതരണം ചെയ്യുന്ന
കുപ്പിവെള്ളം
ഗുണനിലവാരമില്ലാത്തതാണെന്ന
വിവരം ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ഡി)
കുപ്പിവെള്ളത്തിന്റെ
ഗുണനിലവാരം പരിശോധിച്ച്
ഉറപ്പുവരുത്തുന്നതിനായി
ജലവിഭവ വകുപ്പ്
സ്വീകരിക്കുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ?
ഗോത്ര
വര്‍ഗ്ഗക്കാര്‍ക്ക് വനാവകാശ
നിയമപ്രകാരം ഭൂമി ലഭ്യമാക്കാൻ
നടപടി
*341.
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
ബി.സത്യന്
,,
മുരളി പെരുനെല്ലി
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗക്കാരുടെ
ഭൂ ഉടമസ്ഥത
മെച്ചപ്പെടുത്തുന്നതിനായി
ആവിഷ്കരിച്ചിട്ടുളള
പദ്ധതികള്‍
എന്തെല്ലാമാണ്; ഭൂമി
വാങ്ങി നല്കുന്ന
പദ്ധതിയുടെയും ഇഷ്ടമുളള
ഭൂമി വാങ്ങാന്‍ ധനസഹായം
നല്കുന്ന
പദ്ധതിയുടെയും പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ;
(ബി)
പട്ടിക
ഗോത്ര
വര്‍ഗ്ഗക്കാര്‍ക്ക്
അവരുടെ ഭൂമിയിലുളള
അവകാശം സംരക്ഷിക്കാനും
വനാവകാശ നിയമപ്രകാരം
ഭൂമി ലഭ്യമാക്കാനും
സ്വീകരിച്ചിട്ടുളള
നടപടികള്‍
അറിയിക്കാമോ;
(സി)
പട്ടികജാതി
പട്ടികഗോത്ര വര്‍ഗ്ഗ
ആവാസ കേന്ദ്രങ്ങളുടെ
അടിസ്ഥാന സൗകര്യ
വികസനത്തിനായി
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(ഡി)
പട്ടികജാതി
പട്ടികഗോത്ര വര്‍ഗ്ഗ
പ്രത്യേക പദ്ധതികളുടെ
സാമൂഹിക പരിശോധന
(സോഷ്യല്‍ ഒാഡിറ്റ്)
ഏര്‍പ്പെടുത്തുന്ന
കാര്യം സർക്കാർ
പരിശോധിക്കുമോ?
കടല്‍ത്തീര
സംരക്ഷണം
*342.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
സി.മമ്മൂട്ടി
,,
എന്‍ .എ.നെല്ലിക്കുന്ന്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലവര്‍ഷാരംഭത്തിന്
മുമ്പ് സംസ്ഥാനത്തിന്റെ
പലഭാഗത്തായി ഉണ്ടായ
രൂക്ഷമായ
കടലാക്രമണത്തില്‍
സംഭവിച്ച നാശനഷ്ടങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഇപ്രകാരം
ഉണ്ടായ
കടല്‍ക്ഷോഭത്തിന്റെ
കാരണങ്ങളെക്കുറിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
(സി)
തീരത്തിന്റെ
സുരക്ഷ
ഉറപ്പാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
സാംസ്കാരിക
ച്യുതി പരിഹരിക്കാനായി
ജാതി-മതേതര പൊതുഇടങ്ങള്‍
*343.
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
ഇ.പി.ജയരാജന്
,,
പുരുഷന് കടലുണ്ടി
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അയ്യങ്കാളി
വില്ലുവണ്ടി യാത്ര
നടത്തിയതിന്റെ 125-ാം
വാര്‍ഷികം
ആഘോഷിക്കുന്ന
ഇക്കാലമായിട്ടും
മത-ജാതിയടിസ്ഥാനമാക്കിയുളള
ഉച്ചനീചത്വത്തിന്റെയും
മിഥ്യാഭിമാനത്തിന്റെയും
ബഹിര്‍സ്ഫുരണമായ
ദുരഭിമാനഹത്യ നടക്കുന്ന
സാംസ്കാരിക ച്യുതി
പരിഹരിക്കാനായി
സാംസ്കാരിക വകുപ്പിന്
എത്തരത്തില്‍ ഇടപെടാന്‍
കഴിയുമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
സാമൂഹ്യ
ഉദ് ഗ്രഥനത്തിന്
പ്രചോദനമാകുന്നതിന്
ജാതി-മതാതീത
വിവാഹിതര്‍ക്ക്
സാമൂഹിക-സാമ്പത്തിക
സംരക്ഷണം ഒരുക്കാന്‍
പരിപാടിയുണ്ടോ;
(സി)
പിന്തിരിപ്പന്
പുനരുത്ഥാന ശക്തികള്‍
സമൂഹത്തില്‍
പിടിമുറുക്കുന്നതിനെ
ചെറുക്കാനായി നവോത്ഥാന
സാംസ്കാരിക
സമുച്ചയങ്ങള്‍
സ്ഥാപിക്കാനുളള
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ;
(ഡി)
ജാതി-മതേതര
പൊതുഇടങ്ങള്‍
ചുരുങ്ങിക്കൊണ്ടിരിക്കുന്ന
സാഹചര്യത്തില്‍ അതിനെ
മറികടക്കാനായി
കലാസാംസ്കാരിക
പരിപാടികള്‍ വ്യാപകമായി
സംഘടിപ്പിക്കാന്‍
സാധിക്കുമോ;
(ഇ)
ഇതുമായി
ബന്ധപ്പെട്ട്
വായനശാലകളെയും
ക്ലബുകളെയും
പ്രോത്സാഹിപ്പിക്കാന്‍
പദ്ധതിയുണ്ടോ?
സംയോജിത
കോഴി വളര്‍ത്തല്‍ പദ്ധതി
*344.
ശ്രീ.പി.കെ.ബഷീര്‍
,,
പി.കെ.അബ്ദു റബ്ബ്
,,
മഞ്ഞളാംകുഴി അലി
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെപ്കോയുടെ
നേതൃത്വത്തില്‍
സംസ്ഥാനത്തെ എല്ലാ
പഞ്ചായത്തുകളിലും
സംയോജിത കോഴി
വളര്‍ത്തല്‍ പദ്ധതി
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ഇതിനായി എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഉപഭോക്താക്കള്‍ക്ക്
ഗുണമേന്മയുള്ള
കോഴിയിറച്ചി ന്യായമായ
വിലയ്ക്ക്
ലഭ്യമാക്കുവാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
കാട്ടുതീയില്‍
നിന്നും സംരക്ഷണം
*345.
ശ്രീ.പി.ടി.
തോമസ്
,,
കെ.മുരളീധരന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജൈവവൈവിധ്യം
സംരക്ഷിക്കുന്നതിനും
വനങ്ങളെ കാട്ടുതീയില്‍
നിന്നും
സംരക്ഷിക്കുന്നതിനും
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
കഴിഞ്ഞ
വര്‍ഷം സംസ്ഥാനത്തെ
വനങ്ങളില്‍ ഉണ്ടായ
കാട്ടുതീയുടെ
പശ്ചാത്തലത്തില്‍
കാട്ടുതീ തടയാൻ
നടപ്പിലാക്കുമെന്ന്
പ്രഖ്യാപിച്ച
പദ്ധതികള്‍
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;ഇല്ലെങ്കില്‍
അതിനുള്ള നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(സി)
വനം
കയ്യേറ്റം
പൂര്‍ണ്ണമായും
തടയുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഇത്തരം കയ്യേറ്റങ്ങള്‍
കണ്ടെത്തിയിട്ടുണ്ടോ;ഉണ്ടെങ്കില്‍
ഏത് ജില്ലയിലാണ്
കൂടുതല്‍
കയ്യേറ്റങ്ങള്‍
ഉണ്ടായത് എന്ന്
വെളിപ്പെടുത്തുമോ;
(ഡി)
കാര്‍ബണ്‍
ന്യൂട്രല്‍ വയനാട്
പദ്ധതി
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;എങ്കില്‍
ഈ പദ്ധതിക്കായി
നടപ്പിലാക്കിയ
കാര്യങ്ങള്‍
എന്തൊക്കെയാണ്;അത്
വിജയപ്രദമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ജസ്റ്റിസ്
കൃഷ്ണൻ നായര്‍ കമ്മീഷന്
റിപ്പോര്‍ട്ട്
*346.
ശ്രീമതി
സി.കെ. ആശ
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തോട്ടം
മേഖലയിലെ പ്രശ്നങ്ങള്‍
സംബന്ധിച്ച ജസ്റ്റിസ്
കൃഷ്ണൻ നായർ കമ്മീഷന്
റിപ്പോര്‍ട്ടിലെ പ്രധാന
ശിപാര്‍ശകള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
കമ്മീഷന്
റിപ്പോര്‍ട്ട്
നടപ്പിലാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
(സി)
തോട്ടം
മേഖലയിലുള്ള ഭവനരഹിതരായ
തൊഴിലാളികള്‍ക്ക്
വീടുകള്‍
ലഭ്യമാക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
മേഖലയിലെ തൊഴിലാളികളുടെ
മക്കള്‍ക്ക്
മെച്ചപ്പെട്ട പഠന
സൗകര്യങ്ങളും തൊഴില്‍
സാഹചര്യങ്ങളും
ലഭ്യമാക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ?
ലിഡാ
ജേക്കബ് കമ്മീഷന്
റിപ്പോര്‍ട്ട്
*347.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
റോഷി അഗസ്റ്റിന്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീരമേഖലയിലെ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
നിയോഗിച്ച ലിഡാ ജേക്കബ്
കമ്മീഷന്
റിപ്പോര്‍ട്ട്
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
ആയതിന്റെ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
മില്‍മ
ഉടച്ചു വാര്‍ക്കണമെന്ന
നിര്‍ദ്ദേശം ഈ
റിപ്പോര്‍ട്ടില്‍
ഉണ്ടോ; ക്ഷീരമേഖലയിലെ
പ്രശ്നങ്ങള്‍ക്ക്
എന്തെല്ലാം പരിഹാരമാണ്
കമ്മീഷന്
നിര്‍ദ്ദേശിച്ചിരിക്കുന്നത്;
(സി)
മേഖലാ
യൂണിയനുകളിലെ
തെരഞ്ഞെടുപ്പും ഭരണവും
ഏത് രീതിയിലായിരിക്കും
എന്നറിയിക്കാമോ;യഥാര്‍ത്ഥ
കര്‍ഷകര്‍ക്ക്
ഭരണത്തില്‍ പങ്കാളിത്തം
ലഭിക്കുമോ;
(ഡി)
തീറ്റപ്പുല്ലിനും
കാലിത്തീറ്റയ്ക്കും
കൃത്രിമ ബീജദാനത്തിനും
ക്ഷീര സംഘങ്ങളിലൂടെ
സംവിധാനമൊരുക്കുമോ
എന്ന് വ്യക്തമാക്കുമോ?
ജലചൂഷണം
തടയാന്‍ നടപടി
*348.
ശ്രീ.സി.കെ.നാണു
,,
കെ. കൃഷ്ണന്‍കുട്ടി
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിതരണത്തിനിടയിലുളള
ജലനഷ്ടം
കുറയ്ക്കുന്നതിനും
ജലചൂഷണം
ഇല്ലാതാക്കുന്നതിനും
നിര്‍മ്മിതബുദ്ധിയുടെ
സഹായത്തോടെ ഏതെങ്കിലും
പദ്ധതികൾ
നടപ്പിലാക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ജല
അതോറിറ്റിയുടെയും
ജലവിഭവ വകുപ്പിന്റെയും
റിസർച്ച് ആന്റ്
ഡെവലപ്മെന്റ്
വിഭാഗത്തിന്റെ
പ്രവർത്തന പുരോഗതി
വിശദീകരിക്കാമോ?
നിര്‍മ്മാണമേഖലയിലെ
സുരക്ഷ മാനദണ്ഡങ്ങള്‍
*349.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
,,
പി.ടി. തോമസ്
,,
വി.ടി.ബല്‍റാം
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
1996
ലെ ബില്‍ഡിംഗ് ആന്റ്
അദര്‍ കണ്‍സ്ട്രക്ഷന്‍
വര്‍ക്കേഴ്സ്
(റെഗുലേഷന് ഓഫ്
എംപ്ലോയ്മെന്റ് ആന്റ്
കണ്ടീഷന്‍സ് ഓഫ്
സര്‍വ്വീസ്)
നിയമത്തിലും
ചട്ടത്തിലും
അനുശാസിക്കുന്ന
പ്രകാരമുളള സുരക്ഷ
നിബന്ധന വന്‍കിട
കെട്ടിടങ്ങളുടെ
നിര്‍മ്മാണത്തില്‍
പാലിക്കാത്തത് കാരണം
സംസ്ഥാനത്ത് അപകടങ്ങള്‍
വര്‍ദ്ധിക്കുന്നതും
അതില്‍ അതിഥി
തൊഴിലാളികള്‍
മരണമടയുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ജോലി
സ്ഥലത്ത്
വച്ചുണ്ടാകുന്ന അപകടം
മൂലം മരണം സംഭവിക്കുന്ന
ഇത്തരം
തൊഴിലാളികള്‍ക്ക്
നല്കുന്ന സഹായം
വര്‍ദ്ധിപ്പിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
2010
ലെ കുടിയേറ്റ തൊഴിലാളി
ക്ഷേമപദ്ധതിയില്‍
അംഗങ്ങളല്ലാത്തവര്‍ക്കും
ഇൗ ആനുകൂല്യം നല്കുന്ന
കാര്യം പരിഗണിക്കുമോ;
(ഡി)
നിര്‍മ്മാണമേഖലയില്‍
സുരക്ഷ മാനദണ്ഡങ്ങള്‍
കര്‍ശനമായി
പാലിക്കുന്നുണ്ടെന്ന്
ഉറപ്പ് വരുത്തുന്നതിനും
അതിഥി തൊഴിലാളികളുടെ
സംരക്ഷണത്തിനും നടപടി
സ്വീകരിക്കുമോ?
കേന്ദ്ര
സര്‍ക്കാരിന്റെ കരട് വനനയം
*350.
ശ്രീ.പി.ടി.എ.
റഹീം
,,
രാജു എബ്രഹാം
,,
പി. ഉണ്ണി
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍ 2018ല്‍
പുറത്തിറക്കിയിട്ടുളള
കരട് വനനയം
പരിശോധിച്ചിട്ടുണ്ടോ;
വനസമ്പത്ത്
വിവേകപൂര്‍വ്വം
ഉപയോഗപ്പെടുത്തി
അവയുമായി
ബന്ധപ്പെട്ടുനില്ക്കുന്ന
ജനവിഭാഗത്തിന്റെ,
പ്രത്യേകിച്ച്
പട്ടികഗോത്ര
വര്‍ഗ്ഗക്കാരുടെ ജീവിത
പുരോഗതിക്കായിക്കൂടി
വിനിയോഗിക്കുന്ന
സംസ്ഥാന സര്‍ക്കാര്‍
ഉദ്ദേശ്യത്തിന്
പ്രതികൂലമാണ്
നിര്‍ദ്ദിഷ്ട നയത്തിലെ
പല വ്യവസ്ഥകളും എന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
സ്വാഭാവിക
വനത്തിന്റെ വ്യാപനവും
സംരക്ഷണവും എന്നതിന്
പകരം സ്വകാര്യ
പങ്കാളിത്തത്തോടെ
വ്യവസായ താല്പര്യം
സംരക്ഷിക്കുന്ന
പദ്ധതികള്‍ കരട് വനം
നയത്തിൽ
നിര്‍ദ്ദേശിച്ചിരിക്കുന്നത്
വനം
സ്വകാര്യവല്ക്കരിക്കാന്
വഴിവയ്ക്കാനിടയുണ്ടെന്ന
ആശങ്ക കേന്ദ്ര
സര്‍ക്കാരിനെ
അറിയിക്കുമോ;
(സി)
നിലവിലുളള
കേന്ദ്ര വനാവകാശ നിയമം
യുക്തിസഹമായി ഭേദഗതി
ചെയ്യണമെന്ന
പട്ടികഗോത്ര
വര്‍ഗ്ഗക്കാരുടെ ആവശ്യം
കേന്ദ്ര സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെടുത്താന്‍
നടപടിയെടുത്തിട്ടുണ്ടോ
എന്നറിയിക്കാമോ?
സാംസ്കാരിക
പ്രവര്‍ത്തനങ്ങള്‍
കാലോചിതമാക്കുന്നതിന്
സാംസ്കാരിക നയം
*351.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
പി.കെ. ശശി
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം സാംസ്കാരിക
വകുപ്പ്
നടത്തിയിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
സംബന്ധിച്ച് അവലോകനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
ഈ
കാലയളവിൽ കേരള
കലാമണ്ഡലം, കേരള
സാഹിത്യ അക്കാദമി
തുടങ്ങിയവ
നടത്തിയിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(സി)
ലോകോത്തര
നാടകോത്സവങ്ങളുടെ
പട്ടികയില്‍ സ്ഥാനം
പിടിക്കത്തക്കവിധം കേരള
സംഗീത നാടക അക്കാദമി
സംഘടിപ്പിച്ച
ഇന്റര്‍നാഷണല്‍
തിയേറ്റര്‍
ഫെസ്റ്റിവലിന്റെ
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
വിവിധ
സാംസ്കാരിക സ്ഥാപനങ്ങളെ
ഏകോപിപ്പിച്ചു കൊണ്ട്
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കുന്നതിനും
കാലോചിതമാക്കുന്നതിനും
ഉതകുന്ന തരത്തില്‍
സാംസ്കാരിക നയത്തിന്
രൂപം നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വെളിപ്പെടുത്തുമോ?
ഉന്നത
വിദ്യാഭ്യാസ രംഗത്ത്
പട്ടികവിഭാഗ
വിദ്യാര്‍ത്ഥികളുടെ
കൊഴിഞ്ഞുപോക്ക്
*352.
ശ്രീ.പി.ഉബൈദുള്ള
,,
എന്‍. ഷംസുദ്ദീന്
,,
കെ.എന്‍.എ ഖാദര്‍
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉന്നത
വിദ്യാഭ്യാസത്തിന്
പ്രവേശനം നേടിയ ശേഷം
കൊഴിഞ്ഞുപോകുന്ന പട്ടിക
വിഭാഗത്തില്‍പ്പെട്ടവരുടെ
എണ്ണം
വര്‍ദ്ധിച്ചുവരുന്നതായ
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എന്‍ജിനീയറിംഗ്
ഉള്‍പ്പെടെയുള്ള
പ്രൊഫഷണല്‍
കോഴ്സുകള്‍ക്ക്
ചേര്‍ന്ന ശേഷം
കൊഴിഞ്ഞുപോകുന്നവരുടെ
കണക്ക്
ശേഖരിച്ചിട്ടുണ്ടോ;
(സി)
ഇവര്‍ക്ക്
പരീക്ഷയ്ക്ക്
തയ്യാറെടുക്കുന്നതിന്
പ്രത്യേക സഹായം
നല്‍കാനായി
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;എങ്കിൽ
വിശദാംശം
വ്യക്തമാക്കുമോ?
കരിയര്‍
ഡെവലപ്പ്മെന്റ് സെന്ററുകളുടെ
പ്രവര്‍ത്തനം
*353.
ശ്രീ.റോജി
എം. ജോണ്‍
,,
എ.പി. അനില്‍ കുമാര്‍
,,
അനില്‍ അക്കര
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
അന്വേഷകര്‍ക്കായി
ആരംഭിച്ച കരിയര്‍
ഡെവലപ്പ്മെന്റ്
സെന്ററുകളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
തൊഴിലന്വേഷകരായ
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
ഇത്തരം സെന്ററുകളില്‍
നിന്നും ലഭിക്കുന്ന
സഹായങ്ങള്‍
എന്തൊക്കെയാണ്;
എംപ്ലോയബിലിറ്റി
സെന്ററുകള്‍
സംഘടിപ്പിക്കുന്ന ജോബ്
ഫെസ്റ്റില്‍
പങ്കെടുക്കുന്നതിനുള്ള
അവസരം
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
ഇതിലൂടെ
ലഭിക്കുന്നുണ്ടോ;
(സി)
സമര്‍ത്ഥരായ
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
ഈ സെന്ററില്‍ സിവില്‍
സര്‍വ്വീസ്
പരീക്ഷാപരിശീലനത്തിന്
അവസരം
ഒരുക്കുന്നതിനെക്കുറിച്ച്
ആലോചിക്കുമോ;
(ഡി)
സംസ്ഥാനത്തെ
എല്ലാ ജില്ലകളിലും
ഇത്തരം സെന്ററുകള്‍
ആരംഭിക്കുന്ന കാര്യം
പരിഗണിക്കുമോ എന്ന്
വെളിപ്പെടുത്താമോ?
ആരോഗ്യ
പരിരക്ഷ പദ്ധതി
*354.
ശ്രീ.പി.കെ.
ശശി
,,
എസ്.ശർമ്മ
,,
കെ. ദാസന്
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അസംഘടിത
മേഖലയിലുള്ള തൊഴിലാളി
കുടുംബങ്ങള്‍ക്കായി
ചിയാക് (CHIAK ) മുഖേന
കേന്ദ്ര സര്‍ക്കാര്‍
സഹായത്തോടെ നടപ്പാക്കി
വരുന്ന ആരോഗ്യ പരിരക്ഷാ
പദ്ധതികളുടെ വിശദാംശം
അറിയിക്കാമോ;
(ബി)
ഇതിനു
പുറമെ സംസ്ഥാന
സര്‍ക്കാര്‍ സ്വന്തം
നിലയില്‍ നടപ്പാക്കുന്ന
ചിസ് പ്ലസ്, മുതിര്‍ന്ന
പൗരന്മാര്ക്കായുള്ള
എസ്ചിസ് (SCHIS) എന്നീ
പദ്ധതികളുടെ വിശദാംശം
നല്‍കുമോ;
(സി)
ഇത്തരം
ഹെല്‍ത്ത് കാര്‍ഡുള്ള
മുഴുവന്‍ പേര്‍ക്കും
കാന്‍സര്‍,
ഹൃദ്രോഗം,പക്ഷാഘാതം,കരള്‍-വൃക്ക
രോഗങ്ങള്‍,തലച്ചോറിലെ
ട്യൂമര്‍ തുടങ്ങിയ മാരക
രോഗങ്ങള്‍ക്ക് സൗജന്യ
ചികിത്സ
ഉറപ്പുവരുത്താനായുള്ള
പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
(ഡി)
കേന്ദ്ര
സര്‍ക്കാര്‍ പുതുതായി
പ്രഖ്യാപിച്ച ദേശീയ
ആരോഗ്യ ഇന്‍ഷുറന്‍സ്
പദ്ധതിയുടെ വിശദാംശം
ലഭ്യമാണോ; ജനസംഖ്യയുടെ
പതിമൂന്ന് ശതമാനം
പേര്‍ക്ക് മാത്രമായി
പരിമിതപ്പെടുത്താനുദ്ദേശിച്ചുള്ള
ഈ പദ്ധതി
പ്രാബല്യത്തിലാകുന്നതോടെ
നിലവില്‍ കേന്ദ്ര
സഹായത്തോടെയുള്ള
ആര്.എസ്.ബി.വൈ.സ്കീമില്‍
ഉള്‍പ്പെട്ടവര്‍
പുറത്താകാനിടയുണ്ടോ;വ്യക്തമാക്കുമോ?
ഐ.ടി.ഐ.കളെ
അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്താന്‍ പദ്ധതി
*355.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
എം.ഉമ്മര്‍
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഐ.ടി.ഐ.കളെ
അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിന്
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
ഐ.ടി.ഐ.കളില്‍
പുതിയ സിലബസ്സും പുതിയ
സാങ്കേതിക വിദ്യയും
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
സംസ്ഥാനത്ത്
പുതിയ ഐ.ടി.ഐ.കള്‍
സ്ഥാപിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍
എവിടെയെല്ലാമെന്ന്
വെളിപ്പെടുത്തുമോ?
സാമൂഹിക
സുരക്ഷാ പദ്ധതികള്‍ക്കായി
ഏകീകൃത ബോര്‍ഡ്
*356.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
,,
കെ. കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പി.എഫ്.,
ഇ.എസ്.ഐ.,
ഗ്രാറ്റുവിറ്റി
തുടങ്ങിയ എല്ലാ
സാമൂഹികസുരക്ഷാ
പദ്ധതികളും ലയിപ്പിച്ച്
ഏകീകൃത ബോര്‍ഡിന്റെ
കീഴില്‍ ആക്കാനുള്ള
കേന്ദ്ര ബില്ലിന്റെ
കരട് സംസ്ഥാന
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തിലുള്ള
പുതിയ നിയമ ഭേദഗതി
കേരളത്തിലെ തൊഴില്‍
മേഖലകളെയും തൊഴിലാളി
സുരക്ഷയെയും എങ്ങനെ
ബാധിക്കുമെന്നാണ്
കരുതുന്നത്;
(സി)
ഈ
വിഷയം സംസ്ഥാന
സര്‍ക്കാര്‍
പഠനവിധേയമാക്കുകയും
ആശങ്കകള്‍ കേന്ദ്രത്തെ
അറിയിക്കുകയും
ചെയ്യുകയുണ്ടായോ;
ഇക്കാര്യത്തില്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുവാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
പട്ടികവിഭാഗക്കാര്ക്കുളള
വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍
*357.
ശ്രീ.കാരാട്ട്
റസാഖ്
,,
ആര്. രാജേഷ്
,,
ആന്റണി ജോണ്‍
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാര്‍വത്രികവും
ഗുണനിലവാരമുള്ളതുമായ
വിദ്യാഭ്യാസത്തിലൂടെ
പട്ടികജാതിക്കാരെയും
പട്ടികഗോത്ര
വര്‍ഗ്ഗക്കാരെയും
മുഖ്യധാരയിലേക്കെത്തിക്കുക
എന്ന ഉദ്ദേശ്യത്തോടെ
നടപ്പാക്കുന്ന
പദ്ധതികളുടെ വിശദാംശം
നല്‍കാമോ;
(ബി)
പ്രീമെട്രിക്,
പോസ്റ്റ്മെട്രിക്
വിദ്യാര്‍ത്ഥികള്‍ക്കുള്ള
ആനുകൂല്യങ്ങള്‍
കാലാനുസൃതമായി
വര്‍ദ്ധിപ്പിക്കാന്‍
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
കോളേജുകള്‍
ഉള്‍പ്പെടെയുള്ള
സ്വകാര്യവിദ്യാഭ്യാസസ്ഥാപനങ്ങളില്‍
പഠിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
ഈ ആനുകൂല്യം ലഭ്യമാണോ;
(സി)
ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലും
വിദേശസര്‍വ്വകലാശാലകള്‍
ഉള്‍പ്പെടെയുള്ള
രാജ്യാന്തര
സ്ഥാപനങ്ങളിലും
പഠിക്കുന്നതിന്
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
നല്കി വരുന്ന
സഹായങ്ങള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കാമോ?
പട്ടിക
വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ
വിദ്യാഭ്യാസ നിലവാരം
മെച്ചപ്പെടുത്തുന്നതിന് നടപടി
*358.
ശ്രീ.കെ.വി.വിജയദാസ്
,,
കെ. ആന്‍സലന്‍
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടിക വര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ
വിദ്യാഭ്യാസ നിലവാരം
മെച്ചപ്പെടുത്തുന്നതിനായി
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്താെക്കെയാണെന്ന്
വിശദമാക്കാമാേ ;
(ബി)
ഇവര്‍ക്കായുള്ള
പാേസ്റ്റ് മെട്രിക്,
പ്രീമെട്രിക്
ഹാേസ്റ്റലുകളുടെ
അടിസ്ഥാന സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമാേ;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഈ വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികളുടെ
വിദ്യാഭ്യാസ ആനുകൂല്യം
വര്ദ്ധിപ്പിച്ചിട്ടുണ്ടാേ;വിശദാംശം
നല്കുമാേ;
(ഡി)
സ്കൂളുകളിലെത്തിച്ചേരാന്‍
ബുദ്ധിമുട്ടനുഭവിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
യാത്രാ സൗകര്യം
ഏര്‍പ്പെടുത്തുന്നതിനായി
ആവിഷ്ക്കരിച്ച ഗാേത്ര
സാരഥി പദ്ധതി കൂടുതല്‍
മേഖലകളിലേയ്ക്ക്
വ്യാപിപ്പിക്കാന്‍
നടപടി സ്വീകരിക്കുമാേ?
ഗദ്ദിക
വിജയിപ്പിക്കുന്നതിന്
സഹായകരമായ ഘടകങ്ങൾ
*359.
ശ്രീ.സി.
ദിവാകരന്
,,
ആര്. രാമചന്ദ്രന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
- പട്ടികവര്‍ഗ്ഗ
വകുപ്പിന്റെ ഗദ്ദിക
പരിപാടി സംബന്ധിച്ച
വിശദാംശം ലഭ്യമാക്കുമോ
;
(ബി)
പ്രസ്തുത
പരിപാടി
വിജയിപ്പിക്കുന്നതിന്
സഹായകരമായ ഘടകങ്ങളും
അതിനുള്ള ശ്രമങ്ങളും
വിശദമാക്കുമോ;
(സി)
പട്ടികജാതി
-പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളുടെ പരമ്പരാഗത
ഉല്പന്നങ്ങളും
വനവിഭവങ്ങളും വിപണനം
ചെയ്യുന്നതിന്
മറ്റെന്തൊക്കെ
മാര്‍ഗ്ഗങ്ങളാണ്
സര്‍ക്കാര്‍
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ജൈവവൈവിധ്യം
സംരക്ഷിക്കുന്നതിനുള്ള
പദ്ധതികള്‍
*360.
ശ്രീ.വി.പി.സജീന്ദ്രന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
ജൈവവൈവിധ്യം
സംരക്ഷിക്കുന്നതിനും
പരിപാലിക്കുന്നതിനും
വനം വകുപ്പ്
ആവിഷ്ക്കരിച്ച
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(ബി)
വനേതര
പ്രദേശങ്ങളില്‍
ജൈവവൈവിധ്യം
സംരക്ഷിക്കുന്നതിനായി
വനത്തിന് പുറത്തുള്ള
കാടുകളുടെ സംരക്ഷണം
ഏറ്റെടുത്തിട്ടുണ്ടോ;
ഇപ്രകാരം
ഏറ്റെടുക്കുന്ന
കാടുകള്‍
സംരക്ഷിക്കുന്നതിന്
എന്തൊക്കെ സഹായങ്ങളാണ്
നല്‍കുന്നതെന്ന്
അറിയിക്കുമോ;
(സി)
സാമൂഹ്യവനവല്‍ക്കരണത്തിന്റെ
ഭാഗമായി നട്ട്
പിടിപ്പിച്ച മരങ്ങള്‍
പരിസ്ഥിതിക്ക് ആഘാതം
സൃഷ്ടിക്കുന്നതാണെന്ന
പരിസ്ഥിതി
ധവളപത്രത്തിലെ
പരാമര്‍ശം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിക്കുന്ന
നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(ഡി)
വംശനാശം
സംഭവിച്ചുകൊണ്ടിരിക്കുന്ന
വൃക്ഷലതാദികളുടെ
സംരക്ഷണത്തിനായി
എന്തെങ്കിലും പ്രത്യേക
പദ്ധതി
നടപ്പിലാക്കുന്നുണ്ടോ?